കുറ്റബോധം 15
രേഷ്മ നീണ്ട ചിന്തയിൽ ആണ്ടു…
സജീഷ് പറമ്പിന്റെ മൂലയിൽ നിന്ന് നടന്ന് വരുന്നത് അവൾ അകലെ നിന്ന് കണ്ടു…
എന്തോ അപ്പോൾ അവിടെ നിന്ന് എഴുന്നേറ്റ് പോവാൻ അവൾക്ക് തോന്നിയില്ല…
അവൻ രേഷ്മയുടെ അടുത്ത് വന്നിരുന്നു…
” എന്തുപറ്റി ഇങ്ങനെ ഒറ്റക്ക് വന്നിരിക്കാൻ…?? ”
രേഷ്മ തല താഴ്ത്തി ഇരുന്നു…
” ഹേയ് ചുമ്മാ… ഇവിടെ ഇങ്ങനെ ഇരിക്കാൻ നല്ല സുഖം ഉണ്ട്… ”
നല്ല കാറ്റും തണലും… ”
” അതൊക്കെ ശരിയാ… പക്ഷെ ഈ വെയിൽ ഇറങ്ങുന്ന സമായത്താ ഇഴജന്തുക്കൽ കൂടുതൽ ഉണ്ടാവാണെ… ”
” എനിക്ക് ആകെ നീ മാത്രേ ഉള്ളു… ”
സജീഷിന്റെ മുഖത്ത് ഒരു ചിരി വിരിയുന്നത് അവൾ കണ്ടു…
അവൾ സജീഷിന്റെ കൈകൾക്കുള്ളിൽ കൈ കോർത്ത് ആ തോളിൽ ചാഞ്ഞു കിടന്നു…
” ഏട്ടൻ എന്റെ അടുത്തില്ലേ ഇല്ലേ…
എനിക്ക് പേടി ഒന്നും ഇല്ല… ”
അവൾ മൃദുവായി പറഞ്ഞു…
സജീഷിന്റെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി…
” അത് ഒന്ന് സുഖിച്ചയിരുന്നു ട്ടാ… ”
അവൾക്ക് ചിരി വന്നു… ഒപ്പം മനസ്സിൽ വേദനയും ഞാൻ ആ മനുഷ്യനെ പറ്റിക്കുകയാണ് എന്ന ഒരേ വിചാരം…
അധികം നേരം കള്ളം ഒളിപ്പിക്കാൻ ഒട്ടും സാമർത്ഥ്യം ഇല്ലാത്തവളാണ് താൻ എന്ന് രേഷ്മക്ക് നന്നായി അറിയാം
അതുകൊണ്ട് അവൾ പതിയെ വിഷയം മാറ്റി…
” ഞാൻ കുറെ മാങ്ങ പെറുക്കി വച്ചിട്ടുണ്ട്…
വാ ജ്യൂസ് അടിച്ചു തരാം… ”
” എന്നാ വാ… ” സജീഷ് അവളോടൊപ്പം ചേർന്ന് മാങ്ങ മുഴുവൻ പെറുക്കി എടുത്ത് വീട്ടിലേക്ക് നടന്നു…
അപ്പോഴും അവളുടെ മനസ്സിൽ രാഹുലിന്റെ വിചാരം തളം കെട്ടി കിടന്നിരുന്നു…
” ഒരു വറ്റാത്ത കുളം പോലെ… ”
വൈകുന്നേരം ആവുമ്പോൾ പുറത്തേക്ക് പോവുന്ന ഒരു ശീലം സജീഷിന് ഉണ്ട്… ആ നേരം നോക്കി രേഷ്മ ആൻസിയെ വിളിച്ചു…
” ഒരു ആശ്വാസത്തിന് അവൾ മാത്രമേ തനിക്ക് ഇപ്പോൾ ഉള്ളൂ എന്ന് അവൾക്ക് തന്നെ പലപ്പോഴും തോന്നിയിട്ടുണ്ട്…
ഒരു കാലത്ത് തന്റെ എല്ലാ പ്രശ്‌നങ്ങൾക്കും എല്ലാ വിഷമങ്ങൾക്കും പരിഹാരം കണ്ടിരുന്ന ശിവേട്ടൻ ഇപ്പോൾ എവിടേക്കോ നാട് വിട്ട് പോയതും അവളെ വല്ലാതെ തളർത്തിയിരുന്നു… ഫോൺ ശബ്ദം മുഴങ്ങാൻ തുടങ്ങി…
മൂന്നോ നാലോ റിങ് കഴിഞ്ഞിട്ടും ഫോൺ എടുക്കാതെ ആയപ്പോൾ ആൻസി തിരക്കിൽ ആവും എന്ന് കരുതി അവൾ ഫോൺ വച്ചു…
” എങ്കിൽ പിന്നെ ആവാം… ”
അവൾ ഫോൺ മേശയിൽ വച്ച് പോകാൻ തുടങ്ങിയപ്പോഴേക്കും ആൻസി തിരിച്ചു വിളിച്ചു…
രേഷ്മ വേഗം തന്നെ ഫോൺ എടുത്തു…
” തിരക്കിലായിരുന്നോ ???”
ഫോൺ എടുത്തതും രേഷ്മ ചോദിച്ചു…
” ഹേയ് ഞാൻ ഫോണിന്റെ അടുത്തേക്ക് എത്തണ്ടേ… അപ്പോഴേക്കും കട്ട് ആയി ”
” സുഖല്ലേ നിനക്ക് ??? ”
രേഷ്മ ഒന്ന് നെടുവീർപ്പിട്ടു…
” ഹേയ് അതൊന്നും അല്ലടി… ”
ഞാൻ ഇവിടെ ഹാപ്പി ആണ്… ”
” ഒരുപക്ഷേ ആഗ്രഹിച്ചതിനെക്കാൾ എന്നെ ഇവിടെ എല്ലാവരും കെയർ ചെയ്യുന്നുണ്ട്… ”
രേഷ്മ യുടെ മറുപടിയിൽ ആ തൃപ്തി നിറഞ്ഞു നിന്നിരുന്നു…
” പിന്നെ എന്തുപറ്റി… ”
എന്തോ പ്രശ്നം നിന്നെ അലട്ടുന്നുണ്ട്…
അത് എനിക്ക് ഉറപ്പാ… ”
രേഷ്മ നിന്ന് പരുങ്ങി…
” എന്തടി എന്നോട് പറയാൻ നിനക്ക് ഇനി മുഖവുര ഒക്കെ വേണോ??? ”
ആൻസി ഖേദം പ്രകടിപ്പിച്ചു…
” അതുകൊണ്ടല്ല ആൻസി… ”
അതിപ്പോ ….
” കൊള്ളാം… അതൊക്കെ ശരിയവുന്നെ… ” ഇതൊക്കെ എല്ലാവർക്കും ഉണ്ടാവുന്ന കാര്യങ്ങൾ അല്ലെ … ” ” നീ ഓരോന്ന് ആലോചിച്ചു കൂട്ടാതിരുന്നാ മതി… ” പക്ഷെ ആ വാക്കുകളിൽ രേഷ്മക്ക് തൃപ്തയാവാൻ കഴിയുമായിരുന്നില്ല…
” അതൊക്കെ എനിക്ക് മനസ്സിലാവും… ” പക്ഷെ വല്ലാത്ത കുറ്റബോധം തോന്നുന്നു ആൻസി എനിക്ക് …. ” ആൻസിയുടെ ചിരി പെട്ടന്ന് നിന്നു… ” ഞാൻ എന്നെക്കുറിച്ചുള്ള ഒരു കാര്യവും പറഞ്ഞിട്ടില്ല സജീഷേട്ടനോട്… ” ” ഞാനും അവനും തമ്മിൽ ഉണ്ടായതൊക്കെ എങ്ങനെലും അറിഞ്ഞാൽ …” എനിക്ക് ആകെ പേടി ആവും ചിലപ്പോ… ” ഭയം നിറഞ്ഞ വാക്കുകളാൽ അവൾ പറഞ്ഞു…
” എടി… അപ്പൊ!!!! ഞാൻ വല്ല തെറിയും പറഞ്ഞു പോവും രേഷ്‌മെ…. ” രേഷ്മ നിശബ്ദയായി നിന്നു… ” നീ പിന്നെ എന്ത് പിണ്ണാക്കാ കല്യാണത്തിന് മുൻപ് ആ മനുഷ്യനോട് സംസാരിച്ചത്… ”
” ആൻസി ഞാൻ അതിനൊന്നും പറ്റിയ അവസ്ഥയിൽ ആയിരുന്നില്ല അന്ന്… ” നിനക്ക് അറിയാവുന്നതല്ലേ… ” രേഷ്മ തന്റെ നിസ്സഹായത്വം തുറന്നു കാട്ടി… ” എന്നാ നന്നായി… ” ഇപ്പൊ സമാധാനം ആയല്ലോ… ”
” അതല്ല ആൻസി… ” ഞാൻ ഒരിക്കൽ അമ്മയോട് പറഞ്ഞതാ… ” ” ഇതൊക്കെ പരായണ്ടേ എന്നൊക്കെ ഞാൻ അമ്മയോട് സൂചിപ്പിച്ചതാ… ” അന്ന് ‘അമ്മ എന്നോട് ചൂടായി… വേണ്ട എന്ന് മുഖത്ത് നോക്കി പറഞ്ഞില്ല എന്നെ ഉള്ളൂ…
” എങ്കിൽ നന്നായിപ്പോയി… ഇനി ഒരു വഴിയേ ഉള്ളു രേഷ്‌മെ… ആ മനുഷ്യൻ ഇത് അറിയാതെ നോക്കാ… !!! ” ജീവിതാവസാനം വരെ നീ ഈ ഭാരം ചുമന്ന് നടക്കാ… !!! ” ആൻസി തെളിച്ചു പറഞ്ഞു…
” എന്തായാലും നിന്നെ പടിയടച്ച് പിണ്ഡം വാക്കുന്ന ഒരു ദിവസം നിന്റെ മനസ്സിൽ എപ്പോഴും ഉണ്ടാവണത് നല്ലതായിരിക്കും… ” രേഷ്മയുടെ വിങ്ങൽ മുറിയിൽ മുഴങ്ങി നിന്നു… ” ആ പാവം മനുഷ്യനെ നീ വഞ്ചിക്കുകയാണ് ഇപ്പൊ ചെയ്തിരിക്കുന്നത്… ” അത് നീ മറക്കണ്ട… ” പിന്നെ ഒരു കാര്യം കൂടി ഉണ്ട് രേഷ്‌മെ… എല്ലാം പറഞ്ഞു മനസ്സിലാക്കി തരാൻ ഒന്നും ആർക്കും പറ്റില്ല… ഇനിമുതൽ നീ തന്നെ നിന്റെ കാര്യങ്ങൾക്ക് തീരുമാനം എടുത്താൽ മതി… ”
ബീപ്പ് ബീപ്പ് …. രേഷ്മയുടെ കാതിൽ ഒരു ശബ്ദം മുഴങ്ങി… ആൻസി ഫോൺ കട്ട് ചെയ്തിരിക്കുന്നു… നിറഞ്ഞ കണ്ണുകളോടെ അവൾ പുറത്തുള്ള ബാത്റൂമിലേക്ക് നടന്നു…
( തുടരും )
Comments:
No comments!
Please sign up or log in to post a comment!