ദേവനന്ദ 8

ശരീരം ദേവുവിനോടൊപ്പം ആയിരുന്നു എങ്കിലും മനസ്സ് പറക്കുക ആയിരുന്നു.  എങ്ങോട്ടെന്നില്ലാതെ.  എന്തെന്നില്ലാത്ത നിലക്കാത്ത സന്തോഷം എന്നിലും അതിലുപരി ദേവുവിലും വന്നു നിറഞ്ഞിരുന്നു.  ഈ നിമിഷങ്ങൾ ഒരിക്കലും അവസാനിക്കാതിരുന്നെങ്കിൽ.

*******…. ——… ****——-********

” എന്റെ പൊന്നേടത്തി ഒന്ന് പതിയെ തിരുമ്മു കാല് പറിചെടുക്കുമല്ലോ പണ്ടാരം …. ”

കുഴമ്പിട്ടു കാൽ തിരുമുമ്പോളുണ്ടായ പ്രാണവേദയിൽ ഞാൻ അലറി..

” ദേ…ചെക്കാ….   മിണ്ടാതെ ഇരുന്നോ…..  ആരും കാണാതെ ബൈക്ക് എടുത്ത് കറങ്ങാൻ പോയിട്ടല്ലേ ..ആരും നിർബന്ധിച്ചിട്ടല്ലോ.  ഇത്തിരി വേദന ഒക്കെ സഹിച്ചോ ….. ”

നല്ല ചൂടിലാണ് ഏടത്തി.

” അല്ലെങ്കിലും ഈ വയ്യാത്ത കാലും വച്ചു നി എന്ത് കാണാനാ ഇത്ര തിരക്കിട്ടു അങ്ങ് പോയത്?  ആരെ കാണാനാ പോലും?  ആ ബൈക്ക് വിൽക്കാം എന്നാ  ഏട്ടൻ പറഞ്ഞത്…  ”

” ഏട്ടനോടൊക്കെ എന്തിനാ ഏടത്തി ഇതൊക്കെ വിളിച്ചു പറയുന്നേ… ”

” പിന്നെ പറയാതെ …  നിന്റെ കൂടെ ബൈക്ക് കൂടി കാണാതെയായപ്പോൾ   മുതല് തീ തിന്നുകയായിരുന്നു ഇവിടെ ഉള്ളവർ.  …..  ചേട്ടൻ കൂടി അറിയട്ടെ പുന്നാര അനിയന്റെ വിശേഷങ്ങൾ….. ”

അമ്മയുടെ വക കഴിഞ്ഞു പോയ ഒരു കൊടുംകാറ്റിനേക്കാൾ ഏടത്തിയുടെ ഈ വഴക്കെല്ലാം വെറും ഇളം കാറ്റു ആണ്…  പക്ഷെ വരാനിരിക്കുന്ന സുനാമിയെ ഓർത്തയിരുന്നു എന്റെ പേടി.  ആ സുനാമി ആണെങ്കിൽ വാതിൽക്കൽ എന്നെ തന്നെ നോക്കി നിൽപ്പുണ്ടയിരുന്നു താനും.

കലങ്ങിയ കണ്ണുകളും വീർത്ത മുഖവും എല്ലാ കൂടി കൂട്ടിവായിച്ചപ്പോൾ കക്ഷി  നല്ല ദേഷ്യത്തിലാണ് എന്ന് മനസിലായി….

” എനിക്കെന്നും ഇത് തന്നെ അല്ലാട്ടോ നന്ദു പണി..  എതിലെയെങ്കിലും തെണ്ടി നടന്നു വൈകിട്ടു കാലിനു ഒരു കൊട്ട നീരുമായിട്ട് കയറി വരും….  കാല് തിരുമ്മി തിരുമ്മി എന്റെ കൈ ഒടിയാറായി……. ”

” മടുത്തെങ്കിൽ ഞാൻ ചെയ്യാം ചേച്ചി…  മാറു… ”

അതും പറഞ്ഞു ദേവു മുന്നോട്ടു വന്നു.

” നി മിണ്ടാതെയിരി പെണ്ണെ….  എന്നിട്ടു വേണം ഈ ചെകുത്താനു പ്രാന്തിലാകാൻ…. ”

ഏടത്തി നല്ല ദേഷ്യത്തിൽ തന്നെ ആണ്..  അതു കേട്ടപ്പോൾ ദേവുവിന്റെ മുഖം വല്ലാതെയാകുന്നത് ഞാൻ ശ്രദ്ധിച്ചു…

” ആരെങ്കിലും ഒക്കെ ഒന്ന് ചെയ്യാമോ…..  ഹോ…  ഈ വേദന എന്നെ കൊണ്ടേ പോകു…… ”

ആർക്കും ഒരു ചേതവും വരാതെ രീതിയിൽ ഞാൻ പറഞ്ഞൊപ്പിച്ചു.

” ആഹാ.   ഇപ്പോ അങ്ങനെ ആയോ ….  എന്ന വാ ദേവു….  എന്റെ കൈ കയച്ചിട്ടു വയ്യ….



ഏടത്തിയുടെ അനുവാദം കിട്ടേണ്ട താമസം.  ദേവു ചാടി എന്റെ മുന്നിലേക്കിരുന്നു….

” ദേ ഞാൻ ചെയ്യ്തത് പോലെ ചെയ്താൽ മതി…  ഞാൻ ഇപ്പോൾ വരാ…. ”

എന്നെയും എന്റെ കാലും ദേവുവിനെ ഏൽപ്പിച്ചു ഏടത്തി അടുക്കളയിലേക്കു നടന്നു .  പുറത്തെ ബാത്റൂമിലേക്ക് ആണെന്ന് തോന്നുന്നു ..

” ഞാൻ വരുമ്പോളേക്കും ആ പെണ്ണിനെ വല്ലതും പറഞ്ഞു കരയിച്ചാൽ എന്റെ സ്വഭാവം മാറും കേട്ടോ നന്ദു…… ”

പോകുന്നതിനു  മുൻപ് ഒരു താക്കിത് കൂടി തന്നിട്ടാണവർ പോയത് ….

” ദേവു ……  ”

വിളിച്ചത് മാത്രമേ ഓര്മയുള്ളു….  പിന്നെ കണ്ടത് അവളുടെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ ആണ്…

” എന്നോട് മിണ്ടണ്ടാ…  പോ… ! ഞാൻ പറഞ്ഞതല്ലേ പോവണ്ടാ എന്ന്…..  അതെങ്ങനെയാ ആര് പറഞ്ഞാലും കേൾക്കില്ലല്ലോ….  ”

അവൾ പരാതി എന്ന വണ്ണം പറഞ്ഞു .

” എന്റെ പൊന്നു പെണ്ണെ.  നി കരയല്ലേ…. ”

” നന്ദുവേട്ടനിങ്ങനെ വേദനയെടുത്തു കരയണത് കാണാൻ പറ്റാത്ത കൊണ്ടല്ലേ ഞാൻ വേണ്ട പോകണ്ട എന്ന് പറയന്നത്..  എന്റെ കാര്യം എന്താ മനസിലാകാതെ…. ഇതിപ്പോ ഞാൻ കാരണം അല്ലെ  എന്നോർക്കുമ്പോളാ…. ”

” ദേവു..  ആര് കാരണവും അല്ല ഇത്…..  ശെരി…   ഞാൻ ഇനി ബൈക്കെടുക്കുന്നില്ല പോരെ…. സത്യമായിട്ടും ഇല്ല…. ആ  കണ്ണൊന്നു തുടച്ചേ….. ”

ഒന്നും മിണ്ടാതെ അവൾ കണ്ണുകൾ തുടച്ചു. അവളുടെ വാക്കുകളിലെ പ്രതിക്ഷേധം പ്രവൃത്തിയിലും തെളിഞ്ഞു കണ്ടു.. കാലിൽ നന്നായി ഒന്ന് അമർത്തി തിരുമ്മിയതും ഞാൻ ഈരേഴുലകവും കണ്ടു…… എന്തോ മനസ്സിൽ വച്ചു പെരുമാറുന്നത് പോലെ.

” ദേവു എനിക്ക് വേദനിക്കുന്നുണ്ടട്ടോ ”

” മിണ്ടാതെ ഇരുന്നോ അവിടെ…  എനിക്ക് ശെരിക്കും ദേഷ്യോ സങ്കടം ഒക്കെ വരണ്ടു…..  ഇങ്ങനെ ചെയ്താലേ വേഗന്നു  നീര് മാറു…  അല്ലാണ്ട് തലോടികൊണ്ടിരുന്നാൽ മാറില്ല..    മിണ്ടാതെ ഇരിക്ക്..   എനിക്ക് അറിയാം….  ”

അവളുടെ  അധികാര സ്വരം ഉയർന്നു.  ഒന്ന് പുറത്തു പോയി വന്നപ്പോളേക്കും പെണ്ണാകെ മാറിപോയി …. പിന്നെ ഞാൻ ഒന്നും മിണ്ടാൻ പോയില്ല..  ഏടത്തി കൈയും കഴുകി  തിരികയെത്തി ദേവുവിനെയും അവളുടെ പ്രവൃത്തിയും  നോക്കി ഇരുന്നു..

” അവസാനം ദേവു തന്നെ വേണ്ടി വന്നു..  നിന്നേ സഹായിക്കാൻ…  അല്ലെ?  ”

ഏടത്തി ഒരു പുച്ഛ സ്വരത്തിൽ പറഞ്ഞു  ദേവുവിന് നേരെ തിരിഞ്ഞു

” നിന്നെ ആരാ പെണ്ണെ ഇതൊക്കെ പഠിപ്പിച്ചേ?  ”

” അതു അച്ഛന് കാലിനു വയ്യാത്തതാണ്….  ഇടക്ക് ഇതുപോലെ നീര് കയറും.  അപ്പോൾ ഞാൻ തിരുമ്മി കൊടുക്കറുണ്ട്.


പെട്ടെന്നെവിടെ നിന്നോ ഒരു  മിന്നൽ പിണർ വന്നു പതിച്ചത് പോലെ തോന്നി. ..  ഭൂമയിലല്ല എന്റെ മനസ്സിൽ..  ഞാൻ ഓർക്കാൻ ആഗ്രഹിക്കാത്ത ആ  വലിയ സത്യം എന്റെ മനസിലേക്കോടി എത്തിയിരുന്നു അപ്പോളേക്കും….

” അച്ഛനെപ്പോളും കാലിനു വേദനയും നീരും ഒക്കെ ഉണ്ടാകും അപ്പൊ എന്നെ വിളിച്ചു തിരുമ്മി തരാൻ പറയും…..അങ്ങനെ പഠിച്ചതാ  ”

” അതേതായാലും നന്നായി….. ഇവന് വേണ്ടിയിട്ട് ആണെങ്കിൽ കൂടിയും ഉപകാരപ്പെട്ടല്ലോ… ”

ഒന്നും കേൾകാത്തവനെ പോലെ കണ്ണുകൾ അടച്ചു കിടന്നതേ ഒള്ളു ഞാൻ…  മനസ്സിൽ എവിടെ നിന്നോ രാഘവനും അയാളുടെ ആ ശബ്ദവും എന്റെ കാതുകളിൽ അലയടിക്കുന്നു പോലെ…

” അച്ഛനെന്തായിരുന്നു പണി ? ”

വീണ്ടും ഏടത്തി ചോദിച്ചു

” അങ്ങനെ ഒന്നുല്ല.  എല്ലാ പണിക്കും പോകും. കാലിനു വയ്യാത്തോണ്ട് വലിയ പണിക്കൊന്നും പോകണ്ട എന്ന് ഞാൻ പറയും … അപ്പോൾ  എന്നെ പഠിപ്പിക്കണ്ടേ എന്നെ കല്യാണം കഴിപ്പിച്ചു വിടണ്ടേ എന്നൊക്കെ ചോദിച്ചു എന്നേ കുറെ വഴക്ക് പറയും….  ”

കണ്ണല്പ നിറയുന്നുണ്ടെങ്കിലും അച്ഛന്റെ ഓർമകളിൽ അവൾ വാചാലയാവുകയായിരുന്നു…. പുഞ്ചിരിയോടെ അവളെല്ലാം ഒന്നുകൂടി  ഓർത്തെടുത്തു .

” ആഹ്..  നിന്നെ കെട്ടിക്കാനുള്ള കാശൊക്കെ ആയിട്ട് അച്ഛൻ ഉടനെ വരും എന്നെ…. ”

” ആഹ്..  കാശൊന്നും ഇല്ലെങ്കിലും വേണ്ടില്ല ഒന്ന് വേഗം വന്നാൽ മതിയായിരുന്നു… ”

പ്രതീക്ഷയോടെ ഉള്ള ദേവുവിന്റെ വാക്കുകൾക്കു ശേഷം അവൾ നോക്കിയതിന്റെ മുഖത്തേക്കാണ്  .  കാലിനു അനുഭവപ്പെട്ടു കൊണ്ടിരുന്ന വേദയെക്കാൾ ഏറെ തോതിൽ എന്റെ  മനസ് നീറുന്നുണ്ടായിരുന്നു….  ഇപ്പോളും ദേവുവിൽ പ്രതീക്ഷയുണ്ടെന്ന് എനിക്ക് മനസിലായി..  എന്ത് വേണം എനിക്കിനിയും അറിയില്ല ..  വല്ലാത്തൊരു അവസ്ഥയിൽ ആണ് ഞാൻ.    വീട്ടിൽ ഉള്ള എല്ലാവരും കാത്തിരിക്കയാണ് അയാളുടെ വരവിനായി ഇപ്പോളും.  അവളെ ഒരു കളങ്കവും ഇല്ലാതെ  തിരികെ ഏൽപ്പിക്കാൻ….  അവരോടെങ്കിലും പറഞ്ഞു കൂടെ എന്ന് ഞാൻ ചിന്തിച്ചു…  പക്ഷെ മനസ്സ് അനുവദിക്കുന്നില്ല. .  ഞാൻ അറിഞ്ഞ സത്യം അത് ഞാൻ മാത്രം അറിഞ്ഞു എന്നിലൂടെ ഇല്ലാതാകട്ടെ.  ………

ദേവുവിന്റെ ചിരിയും സംസാരവും പതിയെ വിതുമ്പലിലേക്കു വഴി മാറി….  അച്ഛന്റെ ഓർമ്മകൾ ഓരോന്നായി ഓർത്തെടുത്തു അവൾ കരച്ചിലിന്റെ വക്കോളമെത്തി   ..

” മതി മതി   … കാല് ഉഴിച്ചിലും പിഴിച്ചിലും ഒക്കെ … എഴുന്നേറ്റു  കൈ കഴുകു നീയ് ..അടുക്കളയിൽ പണി ഉള്ളതാ എനിക്ക് ..”

അതു കണ്ടിട്ട് തന്നെ ആകണം  …  ഏടത്തി ദേവുവിനോടങ്ങനെ  പറഞ്ഞത്.


” ഇത്തിരി കൂടി ഉണ്ട് ചേച്ചി…  ഇപ്പൊ കഴിയും..ചേച്ചി അടുക്കളയിലേക്കു പൊയ്ക്കോ ഞാൻ ഇത് തീർത്തിട്ട് വരാം… .. ”

ബാക്കി ഉണ്ടായിരുന്ന കുഴമ്പു കൂടി കൈയിലേക്കു ഒഴിച്ച് അവൾ പറഞ്ഞു. ഏടത്തി ആദ്യം നോക്കിയത് എന്നെ ആണ്.  എന്റെ പ്രതികരണം അറിയാൻ..  കണ്ണുകളടച്ചുള്ള എന്റെ ഇരിപ്പു കണ്ടിട്ടാകാം അവരതിനു സമ്മതിച്ചു  . ”  എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കണം കേട്ടോ… ” എന്ന് ദേവുവിനോട് അവസാനമയി പറഞ്ഞിട്ടാണ് ഏടത്തി അടുക്കളയിലേക്കു പോയത്.

ഏടത്തിക്കിപ്പോളും പേടിയുണ്ട് .  ദേവുവിനെ എന്റെ മുന്നിൽ ഒറ്റയ്ക്ക് വിടാൻ..  ഞാനെന്തെങ്കിലും പറഞ്ഞു ദേഷ്യപ്പെടും,  ഉപദ്രവിക്കും എന്നാണവരുടെ ഇപ്പോഴത്തെയും വിചാരം. ഏടത്തിയെയും പറഞ്ഞിട്ട് കാര്യമില്ല.  ദേവുവിനെ പോലെ ഒരു പാവം പെൺകുട്ടിയുടെ കണ്ണുനീർ കാണാൻ ആരും ആഗ്രഹിക്കില്ല…  അപ്പോൾ അവളെ സ്നേഹിക്കുന്ന ഏടത്തിയുടെയും അമ്മയുടെയും കാര്യം പറയേണ്ടതില്ലല്ലോ  …  സത്യത്തിൽ അവര് ചെയ്ത തെറ്റിന്റെ ഫലം ആണിപ്പോൾ ഞാനും ദേവുവും അനുഭവിക്കുന്നത്.  ഞങ്ങൾക്ക് പറയാനുണ്ടായിരുന്നതന്ന് കേട്ടിരുന്നു എങ്കിൽ ഈ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകുമായിരുന്നില്ല..  എന്റെ ദേവുവിന് ഈ അവസ്ഥയും വരില്ലായിരുന്നു  …  ദേവുവിന്റെ ജീവിതം നശിപ്പിച്ചു എന്ന കുറ്റബോധം അവരുടെ ഉള്ളിൽ ഇപ്പോഴും ഉണ്ട് .  അതുകൊണ്ട് തന്നെയാണവർ ദേവുവിനെ ഇത്രത്തോളം സംരക്ഷിക്കാൻ കാരണവും…പക്ഷെ  അവരെ ഞാൻ  ഒരിക്കലും കുറ്റം പറയില്ല…  അവരുടെ ആ തീരുമാനം ഒന്ന്  കൊണ്ട് മാത്രം അല്ലെ എനിക്ക് ഇന്നീ പെണ്ണിനെയും ഈ പെണ്ണിന്റെ സ്നേഹവും കിട്ടിയത്…  അല്ലെങ്കിൽ ഈ പൊട്ടി പെണ്ണിന്റെ സ്നേഹം ചിലപ്പോൾ  ഒരുകാലത്തും ഞാൻ അറിയാതെ പോയേനെ    ……

” നന്ദുവേട്ട… ”

ദേവുവിന്റെ ശബ്ദം ആണെന്നെ ചിന്തയിൽ നിന്നുണർത്തിയത്..

” വിഷമം ആയോ   ഞാൻ അച്ഛന്റെ കാര്യം പറഞ്ഞപ്പോൾ?  ”

അവളുടെ ചോദ്യം മനസിലാവാതെ ഞാൻ അവളെ നോക്കി.

” ഞാൻ കണ്ടു അച്ഛനെ കുറിച്ച് പറഞ്ഞപ്പോൾ നന്ദുവേട്ടന്റെ മുഖം മാറിയത്…. ”

പെട്ടന്നൊരു ഞെട്ടലാണ് ഉള്ളിൽ വീണ്ടും ഉണ്ടായത് എന്ന് പറയേണ്ട കാര്യം ഇല്ലല്ലോ.

” വിഷമിക്കണ്ട..    നന്ദുവേട്ടൻ ഇനി അച്ഛനെ അന്ന്വേഷിച്ചു പോകുവോന്നും വേണ്ട… അങ്ങനെ പോയിട്ടല്ലേ ..  നന്ദുവേട്ടന്  ഇങ്ങനെ ഒക്കെ ഉണ്ടായത്…  അച്ഛൻ ഉടനെ വരും എന്നു എന്റെ മനസ് പറയുന്നുണ്ട് നന്ദുവേട്ട….. അച്ഛനില്ലെങ്കിലും ഞാൻ ഇവിടെ ഹാപ്പി ആണ്..  അമ്മയുണ്ട് ചേച്ചിയുണ്ട്….  പിന്നെ ഇപ്പൊ നന്ദുവേട്ടനും ഉണ്ടല്ലോ….
. ”

ഈറനണിയൻ വെമ്പുന്ന മിഴികളിൽ കുസൃതി നിറച്ചു അവൾ എന്നെ നോക്കി പുഞ്ചിരിച്ചു.  എന്റെ മുഖഭാവത്തിൽ നിന്നും അവളെന്റെ മനസ്സ്

വായിച്ചിരിക്കുന്നു. പറയാൻ വാക്കുകളില്ലയിരുന്നു.  എന്റെ ആശ്വാസത്തിന് വേണ്ടി മാത്രം ആണവൾ അത്രയും പറഞ്ഞത്..  ആ സ്നേഹത്തിന് മുന്നിൽ എന്തു പറഞ്ഞാലും മതിയാവില്ല.ഉള്ളിൽ അച്ഛന്റെ വേർപാട് അവളെ തളർത്തുമ്പോഴും അവൾ എന്റെ മുന്നിൽ ചിരിച്ചപ്പോൾ തകർന്നത് എന്റെ മനസ്സാണ്.. .  ഒരു മറുപടി എന്നവണ്ണം ഞാൻ അവളുടെ കവിളിൽ ഞാനെന്റെ വലത്തേ കൈ ചേർത്തു വച്ചു..  അത് സ്വീകരിച്ചു എന്ന മട്ടിൽ  അവളാ കൈ പത്തിയിൽ മുഖം ചേർത്തു വച്ചു കണ്ണുകളടച്ചു എന്റെ സ്പർശം ആസ്വദിക്കുന്നുണ്ടായിരുന്നു.  അവളുടെ  മുഖത്തെ കണ്ണുനീർ കൈ കൊണ്ട് തുടച്ചു നീക്കുമ്പോൾ അച്ഛന്റെ ഓർമ്മകളിൽ ഇനിയും ഈ മിഴികളിൽ നിറയൻ ഇടവരുത്തരുതെന്നു ഞാൻ മനസ്സിൽ ഉറപ്പിച്ചു……..

*****==***===**====*******====**

രാവിലെ പതിവില്ലാതെ മേശപ്പുറത്തു ചായ ഗ്ലാസ്‌ ഇരിക്കുന്നത് ശ്രദ്ധയിൽ പെട്ടുകൊണ്ടാണ് കട്ടിലിൽ നിന്നും എഴുന്നേൽക്കുന്നത്. അല്പം ആറി തുടങ്ങിയിരുന്ന ചായ ഒറ്റ വലിക്കു കുടിച്ചു പ്രഭാതകൃത്യങ്ങൾ എല്ലാം കഴിഞ്ഞു ഇറങ്ങുമ്പോൾ മുറി എല്ലാം വൃത്തിയായി കിടക്കുന്നു.   മുറിക്കു വല്ലാത്തൊരു ആകർഷണത  എനിക്ക് തോന്നി.  ഏടത്തിയും അമ്മയും ഒന്നും  ഏതായാലും ഈ മുറിയിലേക്ക് തിരിഞ്ഞു പോലും നോക്കാറില്ല .  സ്വന്തം മുറി സ്വമേധയാ സ്വയം വൃത്തിയായി സൂക്ഷിക്കുക അതാണവരുടെ മുദ്രാവാക്യം. !

അപ്പോൾ പിന്നെ ആരാണ് എന്ന് കൂടുതൽ ആലോചിക്കേണ്ടി വന്നില്ല.  ദേവുവിന്റെ ചന്ദ്രിക സോപ്പിന്റെ മണം മുറിയാകെ സുഗന്ധ പൂരിതമാക്കിയിരുന്നു..

ഇപ്പോളും പെണ്ണിൽ ആ ഒളിച്ചു കളി ബാക്കി നിൽപ്പുണ്ടല്ലോ.. എന്ന് ചിന്തിച്ചു നിൽക്കുമ്പോൾ ആണ് പതിവ് പോലെ കതകിനിടയിലൂടെ ദേവുവിന്റെ  തല അകത്തേക്ക് വരുന്നത് കണ്ടത്.

” അതെ പല്ലുതേപ്പും കുളിയും കഴിഞ്ഞെങ്കിൽ കാപ്പി എടുത്തു വക്കാം വേഗം വാ.. ”

ദേവു അതും പറഞ്ഞൊരു പുഞ്ചിരിയോടെ കതകടച്ചു എങ്ങോട്ടോ പോയി…  ഞാനിപ്പോഴും ഉറക്കത്തിൽ  തന്നെ ആണ് …   ഞാൻ ഉറപ്പിച്ചു . ദേവുവിന് ഒരിക്കലും ഇങ്ങനെ ഒക്കെ ചെയ്യാൻ ധൈര്യം ഉണ്ടാവില്ല. അതും   ഏടത്തിയും അമ്മയും വീട്ടിൽ ഉള്ളപ്പോൾ.

” വരുന്നില്ലേ…..?  ”

ഹാളിൽ നിന്നു ദേവുവിന്റെ ശബ്ദം മുഴങ്ങി കെട്ടു  .

” സ്വപ്നം അല്ല…. ”

പിന്നെ എന്തുണ്ടായി എന്ന് ഓർത്തു മുറിക്കു പുറത്തേക്കു അമ്മ വാങ്ങിത്തന്ന സ്റ്റിക്കും കുത്തി പിടിച്ചു ഹാളിലേക്കിറങ്ങി.   ടേബിലിന്റെ മുകളിൽ കാപ്പിക്കുള്ള അപ്പവും ചമ്മന്തിയും ഉണ്ടായിരുന്നു.  ഞാൻ ചെന്നിരുന്നതും.  അവൾ കപ്പിൽ ചായയുമായി ഓടി വന്നു എന്റെ അരികിലേക്ക് പ്ലേറ്റ് മലർത്തി വച്ചു ദോശയും ആവശ്യത്തിനുള്ള ചമ്മന്തിയും വിളമ്പി എന്നെ നോക്കി പുഞ്ചിരിച്ചു  …

” എന്നെ നോക്കി ഇരിക്കാതെ കഴിക്ക്…. ”

നടക്കുന്നതത്രയും ഒരു സ്വപ്നത്തിൽ എന്ന പോലെ വായും പൊളിച്ചു നോക്കി നിന്ന എന്നെ നോക്കി അവൾ പറഞ്ഞു…

” എനിക്ക് വട്ടായതാണോ ദൈവമേ?  ”

ഞാൻ പതിയെ  ഒന്ന് പിറുപിറുത്തു    …..

” എന്താ   ?  ”

” അല്ല അമ്മയും ഏടത്തിയും എവിടെ?  ”

” അവര് ഹോസ്പിറ്റലിൽ പോയി..   ഇന്നലെ രാത്രി ചേച്ചിക്ക് എന്തോ വയ്യായിക പോലെ തോന്നി എന്ന്.  അപ്പോൾ ഒന്ന് ഡോക്ടറെ കണ്ടിട്ട് വരാമെന്നു പറഞ്ഞു അമ്മ കൊണ്ട് പോയി…. ”

ദേവുവിന്റെ മറുപടി കെട്ടു ഞാൻ അമ്പരന്നു.  ദേവുവിനെ എന്റെ മുന്നിൽ ഒരിക്കലും വിടാൻ അനുവദിക്കാത്ത അവരെന്തിന് അവളെ ഇവിടെ നിർത്തിയിട്ടു പോയി എന്നായി എന്റെ അടുത്ത ചിന്ത.

” ഇന്ന് ഞായറാഴ്ച അല്ലെ?  ഇന്ന് ഡോക്ടർ ഉണ്ടാകുമോ ഹോസ്പിറ്റലിൽ..?  ”

” ഹോസ്പിറ്റലിൽ അല്ല.  ഡോക്ടറെ വീട്ടിൽ പോയി കാണണം എന്ന പറഞ്ഞത്… ”

” എന്നിട്ടു നിന്നെ എന്താ കൊണ്ട് പോകാതെ ഇരുന്നത്?  ”

” ആഹ് അറിയില്ല…  ഞാനും വരാമെന്നു പറഞ്ഞപ്പോൾ.  വേണ്ട ഇരുന്ന് പഠിച്ചോളാൻ പറഞ്ഞു..ചേച്ചി…. നാളെ എനിക്ക് എക്സാം ഉണ്ട്.  ”

” അപ്പൊ വീട്ടുകാർക്കെല്ലാം വട്ടായി ” എന്നായി  എന്റെ അടുത്ത ചിന്ത.

” ആലോചിച്ചിരിക്കണ്ട് കഴിക്കു നന്ദുവേട്ടാ ….. ”

സ്നേഹനിധിയായ ഭാര്യയുടെ അധികാരം ചേർത്തവൾ  അത് പറഞ്ഞപ്പോൾ തന്നെ എന്റെ മനസ്സ് നിറഞ്ഞിരുന്നു..

” വല്ലതും കഴിച്ചോ ദേവു നീയ്…?  ”

” മം ..  ഉണ്ടാക്കി കഴിഞ്ഞു  രുചി നോക്കാൻ രണ്ടെണ്ണം കഴിച്ചു..  ”

കഴിച്ചിട്ടില്ല എന്ന് പറയുമെന്ന് കരുതിയ എനിക്ക് അവളുടെ വാക്കുകളിൽ അല്പം സങ്കടം തോന്നി.  ഇല്ലെങ്കിൽ അവളെയും കഴിക്കാൻ ഞാൻ നിർബന്ധിക്കുമായിരുന്നു.

എങ്കിലും സ്നേഹനിധിയായ ഒരു ഭാര്യയുടെ കടമ എന്നതു പോലെ എന്നെ ചുറ്റി പറ്റി ഞാൻ കഴിച്ചു തീരും വരെ എന്റെ അവശ്യങ്ങൾ നോക്കി  കണ്ടു ചെയ്തും അവളുണ്ടായിരുന്നു…

കഴിച്ചു എഴുന്നേറ്റു അവൾ പത്രങ്ങൾ  എടുത്തു കൊണ്ട് അടുക്കളയിലേക്കും ഞാൻ ടിവിയുടെ മുന്നിലേക്കും പോയി .

എങ്കിലും എന്ത് കൊണ്ടാകും അമ്മയും ഏടത്തിയും ഇവളെ ഇവിടെ തനിച്ചാക്കി പോയതെന്നെത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല.  ഇല്ലെങ്കിൽ എന്റെ മുന്നിൽ പെടാതെ കൊണ്ട് നടക്കുമായിരുന്നു ദേവുവിനെ അവർ.

ആലോചിച്ചിരിക്കെ ദേവു അടുക്കളയിൽ നിന്നും എന്റെ അടുക്കൽ വന്നു നിന്നു… എന്റെ അടുത്തവൾക്കിരിക്കണം എന്നുണ്ടെന്ന്  അവളുടെ മുഖഭാവം എന്നെ അറിയിച്ചു…

” ഇരിക്ക് ….. ”

സോഫയിൽ ഒരു വശത്തേക്ക് നീങ്ങി ഇരുന്നു ഞാൻ പറഞ്ഞു.  കേൾക്കേണ്ട താമസം എന്റെ അടുത് ചാടി കയറി അവളിരുന്നു..

ഇന്നലെത്തെ പോലെ അല്ലാതെ രണ്ടു പേർക്കും തമ്മിൽ സംസാരിക്കാൻ പൊതുവേ മടിയായിരുന്നു..  നാണമായിരുന്നു എന്ന് പറയുന്നതാവും അല്പം കൂടി നല്ലത്.  ആരാദ്യം എന്നതായിരുന്നു ശെരിക്കും ഉയർന്ന പ്രശ്നം…  എങ്കിലും ഞാൻ തന്നെ ആ മൗന പ്രണയ നിമിഷങ്ങൾക്ക് വിരാമം ഇട്ടു.

” അവരെന്താ നിന്നെ കൂടെ  കൊണ്ട് പോകാഞ്ഞത്? ”

” അറിയില്ലല്ലോ….  എന്നോടിരുന്നു പഠിക്കാൻ പറഞ്ഞു.  പിന്നെ ആ മുറിയിൽ തന്നെ ഇരുന്നോളണം.  പുറത്തിറങ്ങേണ്ട എന്ന് പറഞ്ഞു…. ”

അവളതും പറഞ്ഞു കുഞ്ഞി കുട്ടികൾ ചിരിക്കും പോലെ ഒന്ന്  ചിരിച്ചു എന്നെ നോക്കി കണ്ണിറുക്കി.

” ഇല്ലെങ്ങികിൽ ഞാൻ നിന്നെ പിടിച്ചു തിന്നും എന്നാണല്ലോ അവരുടെ വിചാരം… ”

പഴയ ഓർമ്മകൾ ചികഞ്ഞെടുത് ഞാൻ തമാശ രൂപേണ പറഞ്ഞു.

” അങ്ങനെ ഒന്നും പറയണ്ട നന്ദുവേട്ട.. അവർക്കറിയില്ലല്ലോ നമ്മള് തമ്മിൽ ഉള്ളതൊന്നും.. അതോണ്ടല്ലേ . ”

” അതിനു നമ്മൾ തമ്മിൽ എന്താ ഉള്ളത്… ”

” ഒന്നുമില്ലേ അപ്പൊ? ”

മുഖത്തല്പം നീരസം കലർത്തി ദേവു ചോദിച്ചപ്പോൾ എനിക്കും അതല്പം കൗതുകമായി തോന്നി.

” ആഹ് എനിക്കറിയില്ല… ”

പൊതുവെ ദേവുവിന്റെ ശൈലിയിൽ ഞാൻ പറഞ്ഞു.. പെട്ടന്ന് അവളെന്നെ നോക്കി ഒന്ന് മൗനമായി.

” സത്യായിട്ടും നന്ദുവേട്ടന് ഒന്നും ഇല്ലേ?  ”

” എനിക്കറിയില്ല ദേവു..എന്താ ഉള്ളേ? ..”

പെട്ടന്നവളുടെ കണ്ണുകൾ നിറഞ്ഞു മുഖം ചുവന്നു വരുന്നത് ഞാൻ ശ്രദിച്ചു.

” അപ്പോൾ അന്ന് പറഞ്ഞതോ ഞാൻ സ്നേഹിക്കുന്ന അത്രേം എന്നെയും നന്ദുവേട്ടൻ തിരിച്ചു സ്നേഹിക്കുന്നെണ്ടെന്നു…….  അച്ഛൻ വന്നാലും എന്നെ പോകാൻ സമ്മതിക്കില്ലെന്ന്… ആര് പറഞ്ഞാലും എന്നെ വിട്ടു കൊടുക്കില്ലെന്ന്…..  പിന്നെ…..  പിന്നെ…..  ഈ താലി എന്റെ കഴുത്തില് കെട്ടിയത്……

പിന്നെ ആ …..  ദേ ഇവിടെ ഉമ്മയൊക്കെ തന്നതോ …  ”

ഞാനന്ന് ചുംബനം നൽികിയ ഞെറ്റി തടത്തിൽ  തൊട്ടവൾ ചോദിച്ചു .

ദേവു വളരെ വേഗം വിഗരഭരിതയാകുന്നത് ഞാൻ കണ്ടു…  മണിച്ചിത്രത്താഴിൽ ശോഭന നാഗവല്ലി ആയി മാറുന്ന രംഗം  പോലെ ദേവുവിന്റെ മുഖത്തും പലഭാവങ്ങളും മിന്നി മറഞ്ഞു …

“എല്ലാം വെറുതെ ആണോ?  എന്നെ പറ്റിക്കാൻ ആയിരുന്നോ എല്ലാം…. ”

ഒരു പൊട്ടിക്കരച്ചിലിനു തുടക്കം ഇട്ടാണ് ദേവു ആ വാക്കുകൾ അവസാനിപ്പിച്ചത്.. ഞാൻ തമാശക്ക് തുടങ്ങിയത് എല്ലാം ഒറ്റ നിമിഷം കൊണ്ട് ദേവുവിനെ സങ്കടക്കടലിൽ എത്തിച്ചു .. എന്ത് ചെയ്യണം എന്നെനിക്ക് അറിയില്ലായിരുന്നു..  എങ്കിലും അവളുടെ തോളിൽ കയ്യമർത്തി അവളെ അനുനയിപ്പിക്കാൻ ശ്രെമിച്ചു..  പക്ഷെ.  എന്റെ കൈ തട്ടി മാറ്റിയതും അല്ലാതെ എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു അവൾ..  കളി കാര്യം ആയി..  അവളുടെ കരച്ചിൽ ഉച്ചത്തിലായി.  ഗത്യന്തരം ഇല്ലാതെ ഞാൻ അവളെ ബലമായി തന്നെ കെട്ടിപ്പിടിച്ചു.അവളെ ഞാൻ എന്റെ നെഞ്ചോടു ചേർത്തു. .

” എന്റെ പൊന്നു ദേവു.  ഞാൻ തമാശക്ക് പറഞ്ഞതാ …… നീ വെറുതെ..  കരയല്ലേ…  ദേ നോക്കിയേ…..  സത്യായിട്ടും ഞാൻ വെറുതെ പറഞ്ഞതാ….  കരയല്ലേ പെണ്ണെ…..  ”

എന്റെ കൈകൾക്കുള്ളിൽ നിന്നും പിടഞ്ഞു മാറാൻ ശ്രമിക്കുന്നതിനിടയിൽ എന്റെ വാക്കുകൾ കേട്ട അവൾ ഒന്നയഞ്ഞു.  പിന്നെ ബോധമറ്റത്തു പോലെ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു…

“‘ദേവു. .. ”

അല്പനേരം കാത്തിരുന്ന് ദേവുവിന്റെ ശ്വാസഗതി ഒന്ന് നേരെ ആയെന്നു കണ്ടപ്പോൾ ഞാൻ വിളിച്ചു…

” തമാശക്ക് പോലും എന്നെ ഇങ്ങനെ പറ്റിക്കല്ലേ  നന്ദുവേട്ട    ……  ദേവൂന് അത് താങ്ങുല്ല……..  പൊട്ടിപെണ്ണാ ഞാൻ വിശ്വസിച്ചു പോകും….. ”

എന്റെ നെഞ്ചിലേക്ക് കൂടുതൽ ചേർന്ന് നിന്നു ദേവു എന്നെ ഇറുകെ കെട്ടിപ്പിടിച്ചു..  ഞാൻ അവളെയും  ..  അവളുടെ സങ്കടം തീരുന്ന വരെ ഞാൻ ഒന്നും മിണ്ടിയില്ല…  അവളുടെ കണ്ണുനീരൊഴുകി എന്റെ ഷർട്ട്‌ നനഞ്ഞിരുന്നു…..

ചെയ്തു കൂട്ടിയ തമാശയെ മനസ്സിൽ പഴിച്ചു ഞാൻ അവളെ കൂടുതൽ എന്നിലേക്ക്‌ ചേർത്തു പിടിച്ചു….

” ദേവു    …. ”

അൽപനേരം എടുത്ത് ഞാൻ അവളെ വിളിച്ചു.  മൂളൽ മാത്രമായിരുന്നു മറുപടി..

” നിന്റെ വിഷമം മാറിയോ?  ”

മറുപടി വീണ്ടും മൂളലിൽ ഒതുക്കിയവൾ.  എന്റെ നെഞ്ചിലെ ചൂട് ആസ്വദിക്കയാണവൾ എന്ന് എനിക്ക് തോന്നി..  തല ചെരിച്ചവളെ നോക്കുമ്പോൾ ആ സങ്കട ഭാവം മാറി പുഞ്ചിരിക്കയാണവൾ എന്ന് തോന്നി. എല്ലാം മറന്നു എന്റെ നെഞ്ചിൽ തലവച്ചവൾ കണ്ണുകളടച്ചു ഇരിക്കുന്നത് കാണാൻ തന്നെ ഭംഗി ഉണ്ടായിരുന്നു…

” എന്തിനാ നന്ദുവേട്ട എന്നോട് ഇങ്ങനെ?  എന്തിനാ എന്നെ ഇങ്ങനെ കരയിക്കണേ ഇനിയും…?  ”

എന്നെ ഇരു കൈ കൊണ്ടു ചുറ്റി വരിഞ്ഞവൾ ചോദിച്ചു.  മറുപടി നൽകാതെ ഒന്ന് പുഞ്ചിരിച്ചതേ ഒള്ളു ഞാൻ..

” എന്തിനാ ചിരിക്കുന്നേ..?  ഞാൻ കരയുന്നത് അത്രക്ക് ഇഷ്ടം ആണോ?  ”

എന്റെ ഞെഞ്ചിൽ ശക്തിയായി ഒന്ന് ഇടിച്ചു അവൾ ചോദിച്ചു.  എനിക്കല്പം നന്നായി തന്നെ അതു വേദനിക്കുകയും ചെയ്തു.

” നന്ദുവേട്ട…   എന്നെ ശെരിക്കും ഇഷ്ടം ആണോ നിങ്ങൾക്ക്?  ”

ദേവു ശബ്ദം താഴ്ത്തി സംശയ രൂപേണ ചോദിച്ചു.  എത്ര പറഞ്ഞാലും അവൾക്കിനിയും എന്റെ മനസ്  മനസിലായിട്ടില്ല എന്നറിഞ്ഞതിൽ വല്ലാത്ത വിഷമം വന്നു നിറയുന്നതിനിടയിൽ അവൾ തുടർന്നു.

” എന്നെ കണ്ട അന്നുമുതൽ എന്നോട് വെറുപ്പ് മാത്രമായിരുന്നില്ലേ  ഈ മനസ്സിൽ നിറയെ.  എത്രത്തോളം എന്നെ ശപിച്ചിട്ടുണ്ടാകും.  വെറുത്തിട്ടുണ്ടാകും…   അവസാനം വെറുത്തു വെറുത് അതൊരു കുന്നോളം എത്തിയപ്പോൾ പറയുവാ  എനിക്ക് നിന്നോട്  കടലോളം സ്നേഹം ആണെന്ന്…  ആ ആകാശത്തോളം പ്രണയം ആണീ മനസ്സ് മുഴുവനും എന്ന്..സത്യത്തിൽ .  എനിക്ക് മനസിലാവാനില്ല ഈ ചെക്കനെ..  ”

അവൾ ശക്തിയായി ഇടിച്ച ഭാഗത്തു വിരലുകള്കൊണ്ടു തഴുകി അവൾ പറഞ്ഞു.

” എന്റെ ദേവൂട്ടി…  എന്നെ ഇനിയും സംശയം ആണോ നിനക്ക്?  ”

” എന്താ വിളിച്ചേ..?  ദേവുട്ടിന്നോ?  ”

അവളാശ്ചര്യത്തോടെ എന്റെ മുഖത്തെക്കു നോക്കി.

” അതെ എന്താ?  ” ഞാനവൾക്കു സംശയത്തോടെ  മറുപടി കൊടുത്തു.  അപ്പോൾ അവളുടെ കണ്ണുകളിൽ ഇതുവരെ കാണാത്ത ഒരു തിളക്കം ഉണ്ടായിരുന്നു.  ഒന്നുമില്ലെന്നവൾ തല വശങ്ങളിലേക്ക് ചലിപ്പിച്ചു പറയുമ്പോളും അവളുടെ കണ്ണുകൾ വ്യക്തമായി എനിക്ക് എല്ലാം പറഞ്ഞു തരുന്നുണ്ടായിരുന്നു..

ദേവൂട്ടി എന്ന എന്റെ വിളി അവളിൽ അത്രമാത്രം സന്തോഷമുളവാക്കിയിരുന്നു എന്നവളുടെ ചുവന്നു തുടുത്ത മുഖവും ആ നിമിഷം  കൈകളൽ  എന്നെ അവൾ ചുറ്റിവരിഞ്ഞതും എല്ലാം എന്നെ സാക്ഷ്യപ്പെടുത്തി.

” എനിക്കെന്റെ നന്ദൂട്ടനെ വിശ്വാസമാ…. ”

എന്റെ അതെ ശൈലിയിൽ അവളും പറഞ്ഞു. സന്തോഷം കൊണ്ടാണോ അതോ മറ്റു വല്ല വിഗാരം കൊണ്ടോ എന്നറിയില്ല ഞാനവളെ ആ നിമിഷം എന്നിലേക്ക്‌ കൂടുതൽ ചേർത്തു പിടിച്ചു.

” പക്ഷെ ദുഷ്ടനാ……  വന്ന അന്ന് മുതൽ എന്നെ കരയിപ്പിക്കാൻ നോക്കുന്നതാ…  എന്നും ഞാൻ കരയും…  സങ്കടം തീരണ വരെ…  അന്നേരം കരയുന്നതെന്തിനാ എന്ന് ചോദിച്ചു പിന്നേം വഴക്ക് പറയും…..  അപ്പോൾ എനിക്ക് പിന്നേം കരച്ചില് വരും….എത്ര ദിവസം ഞാൻ അങ്ങനെ  ഉറങ്ങാതെ കരഞ്ഞിട്ടുണ്ടെന്നറിയുവോ..  നന്ദുവേട്ടന്….  ”

ദേവുവും ഞാനും ഓർക്കാനാഗ്രഹിക്കാത്ത പഴയകാല ഓർമകളിൽ ഞാൻ എന്നും ഒരു  ക്രൂരനണെന്ന് അവൾ പറയാതെ പറയുക ആയിരുന്നു.. അപ്പോൾ

” മതി മതി എന്നെ ഇങ്ങനെ പുകഴ്ത്തിയത്…. ” എന്റെ നെഞ്ചിൽ ചെറുതായി വീണ്ടും മുഷ്ടി ചുരുട്ടി ഒന്ന്കൂടി ഇടിച്ചു  അവളതിനൊന്നു ചിരിക്ക മാത്രം ചെയ്തു.

” എന്റെ പെണ്ണിന്റെ കണ്ണീർ ഇനിയും കാണാൻ വയ്യാത്ത കൊണ്ടല്ലേ ഞാൻ ദേ നിന്നെ ഇങ്ങനെ നെഞ്ചോടു ചേർത്തു നിർത്തിയിരിക്കുന്നെ……  ”

” മം..  ശെരിയാ…  ഇങ്ങനെ നിൽക്കുമ്പോൾ എനിക്ക് കരയാനല്ല.  തോന്നണേ……  പക്ഷെ…  ചിരിക്കാനാണോ എന്ന് ചോദിച്ചാൽ അതുമല്ല…  വേറെ എന്തോ  ……. ”

അവൾ പറഞ്ഞു മുഴുവിപ്പിക്കാതെ നിർത്തിയ ആ വരികളിൽ പല അർത്ഥങ്ങളും ഞാൻ ഊഹിച്ചെടുത്തു.

ഒന്ന് മുഖമുയർത്തി എന്നെ നോക്കിയാ അവൾ  ഒന്നും മിണ്ടാതെ വീണ്ടും നെഞ്ചിലേക്ക് ചാഞ്ഞു. .  വീണ്ടും അവിടെമെങ്ങും മൗനം തളം കെട്ടി.

” നന്ദുവേട്ട ”

എന്തോ ചിന്തിച്ചിരിക്കെ ദേവുവിന്റെ വിളിയെത്തി

” ഉം   ….. ”

” അമ്മയും ഏടത്തിയും വരില്ലേ…. ”   ….

” വരട്ടെ  …. ” ചോദ്യത്തിന് അതെ ശൈലിയിൽ ഞാനുത്തരം കൊടുത്തു.

” അപ്പോൾ നമ്മളിങ്ങനെ ഇരിക്കുന്നത് കാണില്ലേ….?  ”

അവളുടെ വാക്കുകളിലത്രയും നിറഞ്ഞത് കുസൃതി ആയിരുന്നു

” കാണട്ടെ ….  കണ്ടസൂയപ്പെടട്ടെ….. ”

” വേണ്ടാ… …  എനിക്ക് പേടിയാ…… ”

വേണ്ടെന്നു അവൾ പറഞ്ഞുവെങ്കിലും അവളെന്റെ നെഞ്ചിലേക്ക് കൂടുതൽ ചേർന്നിരിക്കയാണ് ചെയ്തത്.

” എന്തിനാ പേടി…  അവര് വന്നു കാണട്ടെ…  എല്ലാം അറിയട്ടെ…..  ”

” അയ്യോ…  അതു വേണ്ട…  ഞാൻ പറഞ്ഞതെല്ലേ…  എല്ലാം….  അവർ ഇപ്പൊ ഒന്നും അറിയണ്ടാ…… ”

” ശെരി വേണ്ടെങ്കിൽ വേണ്ടാ…  എഴുന്നേൽക്കു..  ഇനി അതിന്റെ പേരിൽ ആരും കരയണ്ടാ…. ”

ഞാനതു പറഞ്ഞവളെ എന്റെ നെഞ്ചിൽ നിന്നു അടർത്തി മാറ്റാൻ ശ്രെമിച്ചു..

” വേണ്ടാ…  അവര് വരുന്ന വരെ നമുക്ക് ഇങ്ങനെ ഇരിക്കാം..  നന്ദുവേട്ടന്റെ നെഞ്ചിനു നല്ല ചൂട്… ”

അതു പറഞ്ഞവൾ എന്റെ കൈ തട്ടിമാറ്റി വീണ്ടും എന്റെ നെഞ്ചിലേക്ക് തല വച്ചു.  ഒരു കൊച്ചുകുട്ടിയോടുള്ള വാത്സല്യത്തോടെ ഞാൻ അവളെ എന്റെ നെഞ്ചിലേക്ക് കൂടുതൽ ചേർത്തു ഇറുക്കി.  എന്റെ നെഞ്ചിലെ ചൂടവൾ വല്ലാതെ  ആസ്വദിക്കുകയാണെന്നു എനിക്ക് മനസിലായി. എന്റെ ഒരോ സ്പർശവും അവളെന്നേ  ആഗ്രഹിച്ചതാണ്.  വൈകി കിട്ടിയതാണെങ്കിലും അവളെല്ലാം നിറഞ്ഞ മനസോടെ ഏറ്റു വാങ്ങുന്നുണ്ടായിരുന്നു…

” അന്ന് തറയിൽ കിടന്ന എത്ര രാത്രികളിൽ ഞാൻ കൊതിച്ചിട്ടുണ്ടെന്നോ ഇത് പോലെ ഈ നെഞ്ചിൽ തല വച്ചു കിടക്കാൻ…. ”

ദേവു വീണ്ടും പഴയ ഓർമ്മകൾ ചികഞ്ഞെടുക്കുകയാണെന്നു തോന്നി.

” ദേവു….  എന്തിനാ പെണ്ണെ ഓരോന്ന് ഓർത്തു എന്നെ ഇങ്ങനെ കുറ്റപ്പെടുത്തുന്നെ ? ”

” അയ്യോ….  കുറ്റം പറഞ്ഞതല്ല…  സന്തോഷം കൊണ്ടാ…നന്ദുവേട്ട.. .  ഇനി ഞാൻ ഒന്നും പറയില്ല. ”

എന്റെ നെഞ്ചിന്റെ താളം ആസ്വദിച്ചവൾ അങ്ങിനെ ഇരുന്നു.  ഒന്നും മിണ്ടാതെ.  വേറെ ഒന്നും അവൾ ആ നിമിഷം ആഗ്രഹിക്കുന്നുണ്ടായിരുന്നില്ല…

” നന്ദുവേട്ടന് നമ്മൾ ആദ്യം ആയിട്ട് കണ്ടത് എന്നാണെന്നറിയുവോ?  ”

ദേവുവിന്റെ ചോദ്യം ഉയർന്നു…  ഇനിയൊന്നും മിണ്ടില്ലെന്നു വാക്കു തന്ന ആളാണ്……..ആ   ചോദ്യത്തിനുത്തരം എനിക്കൊര്മയില്ല.  എന്റെ ഓർമയിൽ എന്നും ആദ്യകാഴ്ച എന്റെ റൂമിലേക്ക് ഓടി കയറി വന്ന ആ ദേവുവിന്റെ മുഖം തന്നെ ആണ്.  പക്ഷെ അതു പറയാൻ തോന്നിയില്ലെനിക് .  മിണ്ടാതെ ഇരുന്നതേ ഒള്ളു.

” അന്ന് കോളേജിൽ ഒരു ചേട്ടനെ ബാറ്റിനു തല്ലിയതോർമ ഉണ്ടോ നന്ദുവേട്ടന്?  അതു എന്തിനു വേണ്ടി ആണെന്ന് ഓർമ്മയുണ്ടോ?  ”

ഏതോ കുട്ടിയെ റാഗ് ചെയ്തു എന്ന് ഹരി വന്നു പറഞ്ഞു.  നമ്മുടെ ബാച്ച് ആയിരുന്നത് കൊണ്ടും റാഗിങ് നിരോധനം ഉള്ളത് കൊണ്ടും  ചോദിക്കാൻ ചെന്നു.  വാക്കുതർക്കമായി..  ഹരിയെ അവൻ കയ്യേറ്റം ചെയ്തു. പിന്നെ അതു ഒരു തല്ലയി മാറാൻ അധികം സമയം എടുത്തില്ല. .. അത്രയേ എനിക്ക് ഓര്മയുണ്ടായിരുന്നൊള്ളു…  അന്ന് അതൊരു പോലീസ് കേസ് ആകാതിരിക്കാനും ഞങ്ങളുടെ സസ്പെന്ഷൻ ഒഴിവാക്കാനും ആയി ഞാൻ ഒരുപാടു കഷ്ട്ടപ്പെട്ടതാണ്.

” എനിക്ക് ഓർമയില്ല….  ഏതോ ഒരു കുട്ടിയെ…… ”

” അങ്ങനെ ഏതോ ഒരു കുട്ടി അല്ല.  അതു ഞാനായിരുന്നു…  അന്നവർ റാഗ് ചെയ്തത് എന്നെ ആയിരുന്നു…..  ”

ദേവു പറഞ്ഞത് ഞെട്ടലോടെ ആണ് ഞാൻ ഉൾക്കൊണ്ടത്.  അന്ന് ഞാൻ അത്ര പ്രശ്നങ്ങളത്രയും ഉണ്ടാക്കിയതും നേരിട്ടതും എന്റെ ഈ ദേവുവിന് വേണ്ടി ആയിരുന്നോ?  വിശ്വസിക്കാൻ പോലും കഴിഞ്ഞില്ല.

” അന്നാ  ചേട്ടൻ എന്നെ ഒരുപാട് കളിയാക്കി…ഞാൻ എല്ലാവരുടെയും മുന്നിൽ വച്ചു   ഒത്തിരി കരഞ്ഞു .. അപ്പോളാ നന്ദുവേട്ടൻ വന്നു അയാളെ    …. ”

ദേവുഎന്റെ നെഞ്ചിൽ പറ്റി ചേർന്നിരുന്നു കൊണ്ട് തന്നെ അതു പറഞ്ഞു….  എന്റെ ഉള്ളമഭിമാനത്താൽ പുളകം കൊണ്ടു.

” പക്ഷെ അതു കൊണ്ടൊന്നും അല്ലട്ടോ ഞാൻ നിങ്ങളെ സ്നേഹിച്ചത്…. ”

പെട്ടന്ന് കുസൃതി നിറഞ്ഞ ദേവുവിന്റെ ശബ്ദം ഉയർന്നു.

” പിന്നെ?  ”

” അതൊന്നും പറയില്ല….  സീക്രെട് ആണ്….  ”

വീണ്ടും കുസൃതിയോടെ അവൾ പറഞ്ഞു

” കളിക്കാതെ പറ പെണ്ണെ… ”

” പിന്നൊരിക്കെ പറയാം നന്ദുവേട്ട .  എനിക്ക് നാണമാ….. ”

ദേവു അതും പറഞ്ഞെന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി.  പിന്നെ ഞാനൊന്നും ചോദിക്കാൻ പോയില്ല…  ഈ ഒരു ജന്മം മുഴുവനും ഉണ്ട് ചോദിക്കാനും പറയാനുമായി ഞങ്ങൾക്ക് ബാക്കിയായി…  ദേവു അറിയേണ്ടതും അവൾക്കു പറയേണ്ടതുമായ കാര്യങ്ങളിനിയും പലതാണ്.  എല്ലാം വഴിയേ മനസിലാക്കാം എന്ന് തീരുമാനിച്ചു…..

ദേവുവിനെ അങ്ങനെ നെഞ്ചോടു ചേർത്തു പിടിക്കുമ്പോൾ ഈ ലോകത്തെ ഏറ്റവും ഭാഗ്യവാനായതും സന്തോഷവാനും ആയ ഏക  വ്യക്തി ഞാനെന്നു തോന്നി പോകും.  വല്ലാത്ത ഒരു സുഖം.പറഞ്ഞറിയിക്കാൻ ആവാത്ത ഒരു അനുഭൂതി. കടുത്ത ചൂടിന്റെ കാഠിന്യത്തിനിടയിലും ഒരു ഇളം കാറ്റിനു പോലും  നമുക്ക് തരാൻ കഴിയുന്ന ഒരു കുളിരിന്റെ അതെ അനുഭൂതി ഞാൻ ഇവിടെയും അനുഭവിച്ചറിഞ്ഞു….

” നന്ദുവേട്ടന് കോളേജിൽ ഒത്തിരി കൂട്ടുകാരുണ്ടോ?  ”

ദേവുവിന്റെ സംശയങ്ങൾക്കും സംസാരത്തിനും അറുതി ഇല്ലായിരുന്നു.  കുറെ നാളുകൾക്കു ശേഷം  ആദ്യമായി മനസ്സ് തുറന്നു എന്നോട് സംസാരിക്കൻ  ഒരവസരം കിട്ടിയ സന്തോഷത്തിൽ ആണവൾ.

” ആഹ് കുറച്ചൊക്കെ?  ”

” അതല്ല പെണ്ണുങ്ങൾ.  കൂട്ടുകാരായിട്ടു….?  ”

” ഇല്ലല്ലോ… അങ്ങനെ അധികം ഒന്നുമില്ല. എന്താ…? ”

” ഒന്നുമില്ല ചുമ്മാ ചോതിച്ചതാ. ….. ”

പക്ഷെ അവളുടെ മറുപടി അത്രയും തൃപ്തികരം ആയിരുന്നില്ല.  എന്തിനായിരിക്കും അവളെങ്ങനെ ഒന്ന് ചോതിച്ചതെന്നു ചിന്തിച്ചു ഇരുന്നു അല്പം നേരം.

സത്യത്തിൽ പറയത്തക്ക പെൺ കൂട്ടുകാരൊന്നും കോളേജിൽ എനിക്ക് അതികം ആരും ഉണ്ടായിരുന്നില്ല.  പിന്നെ ഉള്ള ഏക കൂട്ടുകാരി ആന്റിയുടെ മകൾ മാളു ആയിരുന്നു.  അവളാണെങ്കിൽ ദേവു വന്നതിൽ പിന്നേ ഇങ്ങോട്ടു തിരിഞ്ഞു കൂടി നോക്കിട്ടില്ല.  പിന്നെയും ഉള്ളത് ഏടത്തി ആണ്.  പക്ഷെ ഏടത്തിയും നമ്മളെ ഏകദേശം കൈ ഒഴിഞ്ഞ മട്ടാണ്…

എങ്കിലും ദേവു എന്തിനാകും അങ്ങനെ ചോദിച്ചത് എന്ന ചിന്തയിൽ അല്പ നേരം ഞാൻ മുഴുകി പോയി…

” എന്താ ആലോചിക്കണേ… ”

” ഒന്നുമില്ല.. ”

ദേവുവിന്റെ ശബ്ദം കെട്ടു വീണ്ടും ചിന്തയിൽ നിന്നു പുറത്തു വന്നു വേഗം ഞാൻ മറുപടി കൊടുത്തു.

പെട്ടന്നാണ് വീട്ടിലെ ലാന്റ് ഫോൺ റിങ് ചെയ്തത്…  അപ്രതീക്ഷിതമായ ആ ശബ്ദം കെട്ടു ഞാനും ദേവുവും ഒരുപോലെ ഞെട്ടി.

പ്രണയ നിമിഷങ്ങളുടെ ആസ്വാദ്യ ലഹരിയിൽ ഭംഗം വരുത്തി വന്നെത്തിയ ആ ഫോൺ കോളിനെയും അതിനുടമയെയും മനസ്സിൽ പഴിച്ചു ദേവു എന്നെ വിട്ടു എഴുന്നേറ്റു. ഫോൺ അറ്റന്റ് ചെയ്തു.

” ആഹ് ചേച്ചി…. ”

ആഹ് ഒരു വിളിയിൽ മറുതലക്കൽ ഏടത്തി ആണെന്ന് മനസിലായി…. എവിടെ എത്തിയാലും ഏടത്തി എനിക്ക് പാര ആണല്ലോ…. മനസ്സിൽ ഓർത്തു.

“ഇല്ല കുഴപ്പം ഒന്നുമില്ല…. ചേച്ചി….

നന്ദുവേട്ടൻ റൂമിൽ ഉണ്ട്…

ആഹ് കഴിച്ചു….

ഞാനും കഴിച്ചു….

നിങ്ങൾ എപ്പോളാ വരിക….?

ആഹ് ശെരി…

ആഹ്…  ഞാൻ പഠിക്കരുന്നു…… ”

ദേവുവിന്റെ മുറിവാക്കുകളിൽ നിന്നും ഏടത്തി ചോതിച്ചതെന്തൊക്കെ ആവാം എന്ന് എനിക്ക് ഊഹിക്കാവുന്നതേ ഒള്ളു ….

” ഡോക്ടറെ കണ്ടു.  പോരാൻ തുടങ്ങുവാനെന്നു… ”

ഏടത്തിക്കു മറുപടി കൊടുത്ത് ഫോൺ വച്ചു അവൾ എന്റെ അരികിലേക്ക് വരുന്നതിനിടയി പറഞ്ഞു .

” ഓഹ് ഈ ഏടത്തിയെ കൊണ്ട് വലിയ കഷ്ടം ആണല്ലോ?  ”

” എന്തെ …..?  ”

എന്റെ അരികിലേക്ക് ചേർന്ന് ഇരുന്നു അവൾ ചോദിച്ചു.

” ഒന്ന് പ്രേമിച്ചു രസിച്ചു വന്നതായിരുന്നു എല്ലാം നശിപ്പിച്ചു….  നാശം…. ”

” ചേച്ചിയെ ഒന്നും പറയണ്ടാ ട്ടോ… ”

അവളല്പം ശബ്ദം  കനപ്പിച്ചു പറഞ്ഞു.

” ഒന്നും പറയുന്നില്ല…..  പക്ഷെ ചില സമയങ്ങളിലെ അവരുടെ  സ്വഭാവം കാണുമ്പോൾ ഒരു ചവിട്ടു കൊടുക്കാൻ തോന്നും…  ഒന്നിനും സമ്മതിക്കില്ല….നിന്നെ ഇങ്ങനെ എന്റെ അടുത്ത് നിന്നു ഒളിപ്പിച്ചു കൊണ്ട് നടക്കുന്ന കാണുമ്പോൾ ദേഷ്യം വരും. . ”

” അങ്ങനെ ഒന്നും പറയല്ലേ നന്ദുവേട്ട…..  അതൊരു പാവമാ….  എല്ലാവരേം സ്നേഹിക്കാൻ മാത്രെ അറിയൂ അതിനു….  അവര് കാരണമാണ് എനിക്കും നന്ദുവേട്ടനും ഇങ്ങനെ ഒക്കെ സംഭവിച്ചതെന്ന്  പറഞ്ഞു

എത്ര നാൾ  എന്റെ അടുത്ത് വന്നു കരഞ്ഞിട്ടുണ്ടെന്നറിയുവോ….  എത്ര മാപ്പ് ചോതിച്ചിട്ടുടെന്നറിയുവോ, ? ”

ദേവുവിന്റെ വാക്കുകൾ എനിക്ക് അക്ഷരാർഥത്തിൽ ഞെട്ടലാണുണ്ടാക്കിയത്.  എന്നും എപ്പോളും വഴക്ക് മാത്രം പറയുന്ന കളി ചിരി മാത്രം നിറഞ്ഞ ഏടത്തി കരഞ്ഞുവന്നു കേട്ടപ്പോൾ മനസ്സ് വല്ലാതെയായി…

” കഴിഞ്ഞ ദിവസം നന്ദുവേട്ടൻ അച്ഛനെ കുറെ ചീത്ത പറഞ്ഞില്ലേ അന്ന്…ചേച്ചി ..  നന്ദുവേട്ടനു വേണ്ടി ഒത്തിരി സോറി പറഞ്ഞു…അല്ലെങ്കിലും ചേച്ചി കൂടി ഇവിടെ ഇല്ലാതിരുന്നു എങ്കിൽ ഞാനെന്നെ ഈ വീട്ടിൽ നിന്നും ഇറങ്ങേണ്ടി വരുമായിരുന്നു. ചിന്തിച്ചിട്ടുണ്ടോ?  അവര് മാത്രമേ എനിക്ക് കൂട്ടിനുണ്ടായിരുന്നൊള്ളു അന്നും ഇന്നും…. .  ….പാവമാ…. .. ”

ഏടത്തി എന്തുകൊണ്ടാണ് ദേവുവിനെ എന്നിൽ നിന്നും ഒളിക്കുന്നതെന്നു എനിക്ക് ഏകദേശം വ്യക്തമായി ..  ദേവുവിന്റെ ജീവിതം നശിപ്പിച്ചു എന്ന ചിന്തയിൽ ഉണ്ടായ  കുറ്റബോധം  ഉണ്ടവർക്കു ഇപ്പോളും ..  അതിന്റെ കൂടെ ദേവുവിനോടുണ്ടായിരുന്ന എന്റെ അവഗണനയും ദേഷ്യവും  കൂടി ആയപ്പോൾ അവളിവിടെ ഒറ്റപ്പെട്ടു പോകാതിരിക്കാനും ഞാൻ അവളെ ഉപദ്രവിക്കാതിരിക്കാനും ഉള്ള മറയാണ് ദേവുവിനെ എന്നിൽ നിന്നും ഒളിപ്പിച്ചു വക്കുക എന്നത്…. ദേവുവിന്റെ അച്ഛന്റെ കയ്യിൽ അവളെ ഒരു പോറൽ പോലും ഏൽക്കാതെ തിരികെ ഏൽപ്പിക്കുക എന്നതണു അവർക്കു ദേവുവിനോട് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം എന്നതായിരിക്കാം ഇപ്പോഴത്തെ അവരുടെ ചിന്ത…..

” അപ്പോൾ അമ്മയോ?  ”

അറിയാനുള്ള ആകാംക്ഷയിൽ ഞാൻ ചോദിച്ചു… എല്ലാവക്കും ദേവുവിനോടുള്ള മനോഭാവം എന്തെന്നറിഞ്ഞാൽ എനിക്ക് അവളോടുള്ള ഇഷ്ടം എങ്ങനെ അവതരിപ്പിക്കണം എന്നുള്ളതിൽ ഒരു ധാരണ കിട്ടും എന്ന് ഞാൻ പ്രതീക്ഷിച്ചു.

” ഞാൻ ഇവിടെ ആദ്യത്തെ പോലെ ഇരുന്നോട്ടെ….?  ”

എന്റെ ചോദ്യം കേൾകാത്തതെന്ന പോലെ അവൾ എന്റെ നെഞ്ചിൽ കൈ അമർത്തി ചോദിച്ചു. എന്റെ നെഞ്ചിൽ ചേർന്നിരിക്കാൻ അവൾ വല്ലാതെ ആഗ്രഹിക്കുന്നത് പോലെ…  പിന്നെ ഒന്നും ആലോചിച്ചില്ല.  അവളെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു.  മുൻപ് പിടിച്ചതിലും ചേർത്ത്.  എന്റെ ഹൃദയത്തോട് ചേർത്തു…….

” അമ്മക്ക് ഇപ്പോളും ഞാൻ മോളാ….  അന്നെങ്ങനെ എന്നെ സ്നേഹിച്ചോ.  ഇപ്പോളും അങ്ങനെ തന്നെ… പക്ഷെ നന്ദുവേട്ടന്റെ കാര്യത്തിൽ വിഷമം ഉണ്ടെന്നു ഞാനിവിടെ വന്ന സമയതെന്നോട് പറഞ്ഞിട്ടുണ്ട്… ”

” എന്ത് വിഷമം?  ”

” നന്ദുവേട്ടന് ഉത്തരവാതിത്വം കുറവാണെന്നു….എപ്പോളും കോലും പിടിച്ചു ഗ്രൗണ്ടിൽ ആണെന്ന്.   ഇനി ഞാൻ വേണം അവനെ നന്നാക്കി എടുക്കാൻ എന്ന്… അന്ന് പറഞ്ഞതാ …. “..

അത്രയും പറഞ്ഞു അവൾ ആർത്തു ചിരിച്ചു…

” അല്ലെങ്കിലും ഞാൻ നന്നാക്കി എടുക്കുന്നുണ്ട് നന്ദുവേട്ടനെ ”

അത്ര കൂടി കൂട്ടിച്ചേർത്തു അവൾ വീണ്ടും കുലുങ്ങി ചിരിച്ചു….. എന്റെ നെഞ്ചിലെ ചൂട് പറ്റിയവൾ എന്നോട് ഒട്ടി ചേർന്നിരുന്നു. ഇപ്പോൾ  എന്റെ ഹൃദയമിടിക്കുന്നതവൾക്കു കേൾക്കാം.  ചിലപ്പോൾ എന്റെ ഹൃദയം പറയുന്ന  അവളോടുള്ള എന്റെ പ്രണയവും.

ഓട്ടോയുടെ ശബ്ദം മുറ്റത്തേക്ക് എത്തുന്നത് കാതിൽ മുഴങ്ങിയപ്പോൾ ആണ്  ഞങ്ങൾ പരസ്പരം വിട്ടു മാറിയത്. എന്നെ മുറിയിലെത്തിച്ചു പുറത്തേക്കു നടക്കുവാൻ അവൾ തുനിയുമ്പോൾ അവളെ ഒന്നും മിണ്ടാതെ ഞാൻ എന്നിലേക്കു വലിച്ചടുപ്പിച്ചു.  മുഖം എന്നിലേക്ക്‌ ചേർത്തു പിടിച്ചു ഞാൻ അവൾക്കു ഒരു സ്നേഹ ചുംബനം നൽകി.  നെറുകയിൽ..  എല്ലാം പറയാതെ പറഞ്ഞാ ആ ചുംബനം ഇരു കണ്ണുകളും അടച്ചു അവളേറ്റു വാങ്ങി.   ഒരു നിമിഷത്തേക്കു  എന്റെ കണ്ണുകളിലേക്കിറ്റു നോക്കിയ അവളുടെ മുഖം നാണം കൊണ്ടു ചുവക്കുകയും കണ്ണുകൾ സന്തോഷം കൊണ്ട് നിറയുകയും ചെയ്തിരുന്നു… ഭൂമിയിൽ നിൽക്കാനാവാത്തത്ര സന്തോഷം അവളുടെ മാനസിൽ നിറഞ്ഞു എന്ന് തോന്നിയ നിമിഷങ്ങൾ ആയിരുന്നു അതു… ഒന്നും മിണ്ടാതെ  മുറിക്കു വെളിയിലേക്കു നടന്നകലുന്ന ദേവുവിനെ നോക്കി ഇരിക്കുമ്പോൾ പ്രണയം എന്ന മധുര അനുഭൂതിയുടെ ആദ്യ പടികൾ ഞാൻ കയറിയിരുന്നു.

***—-***—-****——***

അമ്മയും ഏടത്തിയും അകത്തേക്ക് വരുമ്പോൾ ദേവു മുറിക്കുള്ളിൽ ആയിരുന്നു.  ഞാനും… ..  അവർക്കു യാതൊരു സംശയവും തോന്നാത്ത വിധം ഞങ്ങൾ തകർത്തഭിനയിക്കുകയായിരുന്നു പിന്നീടങ്ങോട്ട് ഉള്ള ഒരാഴ്ച കാലം….

പിനീടങ്ങൊട്ടു ഏടത്തിയും അമ്മയും കാണാതെ ഞങ്ങൾ തകർത്തു പ്രണയിച്ചു.  എന്ത് മായ ആണെന്നറിയില്ല എന്റെ കാലിന്റെ നീരിനുള്ള തിരുമ്മൽ ഏടത്തി ദേവുവിനെ ഏല്പിച്ചു. ഏടത്തിയുടെ സാനിധ്യത്തിൽ മാത്രം.  എങ്കിലും ഏടത്തിയുടെ കണ്ണ് തെറ്റുന്ന നിമിഷം ഞങ്ങൾ അല്പം കുസൃതി ഒക്കെ ഒപ്പിക്കും.  അതിരു കടക്കാൻ എന്നിട്ടും മനസ്സനുവദിച്ചില്ല… അതും ഞങ്ങൾക്ക് ഒരു അവസരം ആയി എന്ന് തന്നെ വേണം പറയാം.  സന്തോഷത്തിന്റെ നാളുകൾ…

പിന്നീടങ്ങോട്ട്‌  ഞാൻ ദേവുവിന്റെ സ്നേഹത്തിന്റെ ആഴം കണ്ടറിയുക ആയിരുന്നു.  എത്ര അളന്നാലും തീരാത്തത്ര സ്നേഹം ഒളിപ്പിച്ചു വച്ച കടൽ പോലെ ആയിരുന്നു എന്റെ പെണ്ണിന്റെ മനസ്..  സ്നേഹത്തിന്റെ കാര്യത്തിൽ ദേവുവും ഞാനും തമ്മിൽ മത്സരിക്കയാണെന്നു പോലും തോന്നിയിട്ടുണ്ട് എനിക്ക് പലപ്പോഴും. എപ്പോളും മുൻ‌തൂക്കം അവൾക്കായിരുന്നു.  എനിക്കായി കാത്തു  വച്ച   സ്നേഹമത്രയും അവളിൽ നിന്നു അണപൊട്ടിയൊഴുകി എന്നിൽ വന്നു ചേർന്നു..  അവളിൽ അന്നേവരെ ഞാൻ കണ്ടതിലുമപ്പുറം  അസൂയയും ,  കുശുമ്പും,  വായാടിയും തൊട്ടാവാടിയും,  അതിലുപരി സ്നേഹനിധിയുമായ ഒരു യഥാർഥ ദേവു ഒളിഞ്ഞിരുന്നു എന്ന് ഞാൻ കണ്ടറിഞ്ഞു.

കഴിഞ്ഞു പോയ ഒരാഴ്ചക്കുള്ളിൽ എനിക്കവളെന്റെ ദേവൂട്ടി ആയി മാറി.എന്റെ എല്ലാം ആയി മാറി..   ഞാൻ അവളുടെ നന്ദൂട്ടനും…………………………..

*******=====*****=======******

അന്ന് വൈകിട്ട് മുഖം വീർപ്പിച്ചാണ് ദേവു മുറിയിലേക്ക് കയറി വന്നത്…  എന്തുണ്ടായി എന്ന് ചോദിക്കുന്നതിനു മുമ്പേ എന്റെ കാലിൽ പിടിച്ചു ഒരു തിരി ഒരു വലി. കണ്ണിൽ കൂടി പൊന്നീച്ച പറന്നെന്നു പറഞ്ഞാൽ മതിയല്ലോ.?

” എന്താടീ പെണ്ണെ നിനക്ക് വട്ടു പിടിച്ചോ?  ”

” അടങ്ങി ഇരുന്നേ കാല് ശരിയായോ എന്ന് അറിയാൻ ഇങ്ങനെ ഒക്കെ ചെയ്യണം….  നാളെ മുതൽ കോളേജിൽ പോകാനുള്ളതല്ലേ ?  ”

വലിയ ഗൗരവത്തിൽ ആണ് കക്ഷി.  പക്ഷെ അതിന്റെ കാരണം എന്താണെന്നു ഒരു പിടിയും കിട്ടിയില്ല.  എന്റെ ഭാഗത്തു നിന്നൊരു തെറ്റും ഉണ്ടായിട്ടില്ല.  പിന്നെ എന്താണാവോ?

ചോദിക്കാൻ വാ തുറക്കുന്നതിനു മുൻപേ ഏടത്തി മുറിയിലേക്ക് കയറി വന്നു…  കാലിലേയും തലയിലും ഉള്ള വലിയ കെട്ടെല്ലാം വലിച്ചെറിയപ്പെട്ടു.  ചെറിയ

ബാന്റെജും പിന്നെ കാലിനു ചെറിയ ഒരു കെട്ടും മാത്രമായി എല്ലാം ചുരുക്കപ്പെട്ടു.  ദേവുവിന്റെ കൈ മികവിലാണ് കാല് വേഗം ശരിയായത് എന്നും അതിന്റെ നന്ദി എന്നും ആ പെണ്ണിനോട് വേണം എന്നും ഏടത്തി എന്നും പറയുന്ന ആ പതിവ് വാചകം അന്നും പറഞ്ഞു.  കാലിൽ ബാന്റെജു ചുറ്റുന്നതിടയിൽ ഏടത്തി അടുക്കളയിലേക്കു പോയി.  ഇനിയെങ്കിലും പ്രശനം എന്തെന്നറിയാം എന്ന് ചോദിക്കാം എന്ന് കരുതി വന്നപ്പോളേക്കും അവളുടെ ചോദ്യം ഉയർന്നു.?

” ഒരു അഞ്ചുവിനെ അറിയുവോ? ”

പെട്ടന്ന പേര് കേട്ടപ്പോൾ എനിക്ക് ഒന്നും തോന്നിയില്ല…

” ഒരു അഞ്ചു മോഹനൻ… ”

” ആഹ് എന്റെ ക്ലാസ്സിൽ ഉള്ളതാ.  അവൾക് എന്താ ഇപ്പൊ?  ”

” അവൾക് ഒന്നും ഇല്ല..  നന്ദുവേട്ടനെ അന്ന്വേഷിച്ചു… ”

” ആഹ്…  അതിനാണോ നീ ഇങ്ങനെ മുഖവും വീർപ്പിച്ചു ഇരിക്കുന്നെ.?  ”

മറുപടിയായി ഒന്നും തന്നെ പറയാതെ അവൾ എന്റെ കാലിൽ ബാന്റേജ് ചുറ്റി. അങ്ങനെ തന്നെ മുറിക്കു വെളിയിലേക്കു ഇറങ്ങി നടന്നു.  പകുതി വരെ നടന്നു അവൾ വേഗത്തിൽ തിരിഞ്ഞു നിന്നു.

” കോളേജിൽ ചെന്നാൽ അവളോട് ഒത്തിരി കൂട്ടുകൂടാൻ നിക്കണ്ടാ..  എനിക്ക് അവളെ അങ്ങ് ഇഷ്ടമായില്ല…. ”

അവൾ പറഞ്ഞതിന് അർദ്ധം വ്യക്തയില്ല എങ്കിലും അതൊരു താക്കിത് ആയിരുന്നെന്നും .  അതൊരു തുടക്കം മാത്രം ആയിരുന്നെന്നും പിന്നീട് ആണെനിക്ക് മനസ്സിലായത്. ( അതു ഞാൻ വഴിയേ പറയാം… )

****—-*****—–****—–******—

ബൈക്ക് ഓടിക്കരുത്. .  ക്രിക്കറ്റ് കളിക്കരുത്..  നന്നായി പഠിക്കണം…  ക്ലാസ് കഴിഞ്ഞാൽ നേരത്തെ വീട്ടിൽ എത്തണം.  അങ്ങനെ അനവധി നിബന്ധനകൾക്ക് സമ്മതം മൂളിയാണ് പിറ്റേന്ന് കോളജിലേക്ക് യാത്ര തിരിച്ചത്.  അവർക്ക് എന്നും എന്നിൽ കുറ്റങ്ങളും കുറവുകളും മാത്രമേയുള്ളൂ എന്ന എന്റെ  ചിന്തയെ മാറ്റി മറിച്ചത് ദേവു ആണ്.  എല്ലാം അവർക്ക് എന്നിൽ ഉള്ള അമിത സ്നേഹം കൊണ്ടൊന്നു മാത്രമാണെന്ന് ചിന്തിക്കാൻ പഠിപ്പിച്ചതുമവൾ തന്നെ ആണ്.

ഹരിയോടൊപ്പം കോളേജിൽ എത്തുമ്പോൾ ചക്കപ്പഴത്തിൽ ഈച്ച വന്നൊട്ടുന്ന പോലെ കുറെ പേരെന്റെ ചുറ്റും കൂടി.  എന്റെ വിശേഷങ്ങൾ അറിയാൻ വേണ്ടിയാണു. എല്ലാവരെയും ഒഴിവാക്കി ഒന്ന് ഒറ്റക്ക് ആകാൻ അല്പം പാടുപെട്ടു.  ദേവു എത്തേണ്ട സമയം കഴിഞ്ഞിരുന്നു.  ക്ലാസ്സിൽ കയറാതെ അലഞ്ഞു നടക്കുന്ന ആളുകൾക്കിടയിലൂടെ കണ്ണൊന്നു പരാതി.  അതികം നോക്കേണ്ടി വന്നില്ല.  അവസാനം കണ്ണുകൾ അവളിൽ തന്നെ ഉടക്കി നിന്നു.  ചെറു പുഞ്ചിരിയോടെ എന്നെ തന്നെ നോക്കി കോളേജ് ഗ്രൗണ്ടിന്റെ ഗാലറിയിൽ ഇരിക്കുന്ന ദേവുവിനടുത്തേക്കു നടന്നു.

അവളുടെ അരുകിൽ ചേർന്നിരിക്കുമ്പോൾ മുൻപെങ്ങും തോന്നാത്ത ഒരു ഭംഗി അവളിൽ ഞാൻ നോക്കി കണ്ടു..  ഇതിനെ ആണോ പ്രണയം എന്ന് വിളിക്കുന്നത്.  അറിയില്ല..

” എന്താ ഇങ്ങനെ നോക്കെന്നേ?  ”

” ഇന്ന് നിന്നെ കാണാൻ നല്ല ഭംഗിയുണ്ട്..?  പതിവില്ലാതെ ഇന്നെന്താ നി കുളിച്ചോ?  ”

അവളെ നോക്കി ഒരു തമാശയും പറഞ്ഞു ചിരിക്കാൻ ആഞ്ഞതും കൈയിൽ അവളുടെ നഖം ആഴ്ന്നിറങ്ങിയതും ഒരുമിച്ചായിരുന്നു.

” ഞാനെന്നും കുളിക്കുന്നത.. വെറുതെ കളിയാക്കാൻ നിക്കല്ലേ…. ”

നുള്ളിയതിനൊപ്പം പരിഭവം കലർത്തി അവൾ പറഞ്ഞു.

” ഓ ഞാൻ ഒരു തമാശ പറഞ്ഞതല്ലേ…. ”

” അല്ലെങ്കിലും നന്ദുവേട്ടന് എല്ലാം തമാശയാ…. ..! ”

അവളും എന്നിലേക്ക് കൂടുതൽ പറ്റിച്ചേർന്നു ഇരുന്നു എന്റെ കൈകളിൽ ചുറ്റി വരിഞ്ഞു തോളിലേക് തല ചായ്ച്ചിരുന്നു.

” ഞാനും നിങ്ങൾക്ക് തമാശയാണോ നന്ദുവേട്ട?



തോളിൽ ചാരിയിരുന്ന അതെ ഇരുപ്പിൽ എങ്ങോട്ടോ നോക്കി കൊണ്ടവൾ ചോദിച്ചു.

എത്ര പറഞ്ഞാലും ദേവുവിൽ ആ സംശയമെന്നും ബാക്കിയാണല്ലോ.  ഈ ചങ്കു പിളർത്തി കാട്ടിയാലും ചെമ്പരത്തി പൂ എന്നാരോ പറഞ്ഞത് പോലെ..

” ഇത്ര നാളുകൾക്കിടയിൽ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ പെണ്ണെ എനിക്ക് നി ഒരു    തമാശക്കാണ് എന്ന്. ”

എന്റെ എല്ലാ വിഷമങ്ങളും ആ വാക്കുകളിൽ നിറഞ്ഞിരുന്നു.

”  നന്ദുവേട്ടന്റെ ഇങ്ങനെയുള്ള മറുപടി കേൾക്കാൻ വേണ്ടി ആണ്  ഞാൻ അങ്ങനെ  ചോതിക്കുന്നെ…  അല്ലാതെ….. !

അങ്ങനെ കേൾക്കുമ്പോൾ ഒരു സുഖ…  അതുകേട്ടു ഇങ്ങനെ നന്ദുവേട്ടനോട്  ചേർന്നിരിക്കാൻ ഒരു പ്രത്ത്യേക സുഖം തോന്നും.  അതുകൊണ്ടാണ്….. ”

” വിഷമം ആയെങ്കിൽ ഞാൻ ഇനി അങ്ങനെ പറയില്ല… ”

എന്റെ ഭാഗത്തു നിന്നു മറുപടിയൊന്നും കാണാഞ്ഞു അവൾ കൂട്ടിച്ചേർത്തു..

എന്തുവാടെ ഇത്.  നിങ്ങള്ക്ക് വീട്ടിൽ ഇരുന്നു പ്രേമിച്ചു മതിയായില്ലേ…… ”

രാവിലത്തെ ക്രിക്കറ്റ് പ്രാക്ടീസ് കഴിഞ്ഞു വന്ന ഒരുത്തന്റെ ശബ്ദം കേട്ടാണ് പിന്നെ ബോധം വന്നത്.

” നി ഒന്ന് പോയെടാ…. ”

ഞങ്ങളെ നോക്കി ഒരു ആക്കിയ ചിരിയും ചിരിച്ചവൻ അവിടെന്നു നടന്നകന്നു.

” നി വന്നേ…  ഇനിയും ഇവിടെ ഇങ്ങനെ ഇരുന്നാൽ ശരിയാവില്ല. ”

അവനെ പോലെ പലരും ഇനിയും ഇതുപോലെ വന്നു ഓരോ വളിച്ച തമാശകളും ആയി എത്തും എന്ന്   അറിയാവുന്നത് കൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്.  അല്പം നീരസത്തോടെ ആണെങ്കിലും അവൾ എന്നെ അനുസരിച്ചു.  എന്റെ കൈകളിൽ കൈകൾ കോർത്തു അവൾ എന്റെയൊപ്പം കോളേജ് വരാന്തയിലൂടെ നടന്നു.

ക്ലാസ്സിൽ കയറാൻ മനസുണ്ടായിരുന്നില്ല. എനിക്കും അവൾക്കും. അവളുടെ കൈ പിടിച്ചു നേരെ  നടുന്നു. അധികം ഒന്നും സംസാരിക്കാൻ ഞങ്ങളിൽ ആരും തയ്യാറായില്ല.

ഞങ്ങളുടേത് മാത്രമായി ഞങ്ങൾ കൊതിച്ച സ്വകാര്യ നിമിഷങ്ങൾ കണ്മുന്നിൽ അരങ്ങേറുമ്പോൾ നിറഞ്ഞ സന്തോഷങ്ങൾക്കു മുന്നിൽ ഞങ്ങളുടെ പക്കൽ വാക്കുകൾ ഇല്ലായിരുന്നു എന്ന് വേണം പറയാൻ.

” ചേച്ചി എന്നെ ഒരു കൂട്ടം പറഞ്ഞു ഏൽപ്പിച്ചിട്ടുണ്ട്….. ”

” എന്താണ്…?  ”

” നന്ദുവേട്ടൻ ഇവിടെ എന്തൊക്കെ തോന്ന്യവാസങ്ങളാ ഒപ്പിക്കുന്നതെന്നു കണ്ടുപിടിക്കാൻ. എന്നിട് പറഞ്ഞു കൊടുക്കാൻ  ”

നിറഞ്ഞു വന്ന ചിരി അടക്കി നിർത്തി അവളെന്റെ കൈയിൽ തൂങ്ങി നടന്നു.

” ആഹാ പറ്റിയ ആളെ ആണല്ലോ ഏല്പിച്ചിരിക്കുന്നെ…. ”

” എന്താ കുഴപ്പം.?  ”

” ഇതിപ്പോ കള്ളന്റെ കൈയിൽ താക്കോൽ ഏൽപ്പിച്ച പോലെ ആയില്ലേ ഡി പെണ്ണെ ”

” ഒന്നുമില്ല മോനെ…  കണ്ടോ..  എല്ലാം ഞാൻ പറഞ്ഞു കൊടുക്കും.  ”

കുറുമ്പ് പറഞ്ഞവൾ ആ നുണക്കുഴി കാട്ടി എന്നെ നോക്കി ചിരിച്ചു.

” എന്റെ പൊന്നു ദേവു ചതിക്കല്ലേ.  ഞാൻ നി പറയുന്ന പോലെ ചെയ്തോളാം… ”

അവളെ നോക്കി തൊഴുകൈകളോടെ അതു പറഞ്ഞപ്പോൾ അടക്കി പിടിച്ച ചിരി അണപൊട്ടി ഒഴുകുന്ന പോലെ അവൾ കുലുങ്ങി ചിരിച്ചതിനു ഇല്ലെന്നു ഉത്തരം നൽകി.

വരാന്തയിലൂടെയേലും തണൽ മരങ്ങൾക്കിടയിലൂടെയും ഞങ്ങളുടെ പ്രണയ നിമിഷങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു.

പറയാൻ ആശയങ്ങൾ കുറവായിരുന്നു എങ്കിലും വാക്കുകൾ ഒരുപാട് ആയിരുന്നു.  ഇടക്കെപ്പോഴോ ഹരി കൂടി ഞങ്ങൾക്കിടയിൽ വന്നു ചേർന്നു.  എങ്കിലും അതിൽ അവൾക്കു നീരസമോ പരിഭവമോ ഒന്നും ഉണ്ടായിരുന്നില്ല. എല്ലാം അവൾ ആസ്വദിക്കയായിരുന്നു.

” എന്റെ ആഗ്രഹങ്ങൾ എല്ലാം  കുറഞ്ഞു വരുന്നത് പോലെ…. ”

ഹരിയുടെ സാമിപ്യം അലപം ഒന്നു മാറിയപ്പോൾ ദേവു പറഞ്ഞു.

” ഇതൊക്കെ ആണോ നിന്റെ ആഗ്രഹങ്ങൾ ?  ”

” നന്ദുവേട്ടന്റെ കൂടെ ഇങ്ങനെ ഈ മരത്തിന്റെ ചുവട്ടിൽ ഇരിക്കണമെന്ന് വലിയ ആഗ്രഹം ആയിരുന്നു എനിക്ക്.. ”

പ്രണയ ജോഡികളുടെ പ്രധന ഇടമായ ആ വലിയ ആലിന്റെ ചുവട്ടിൽ എന്നോട് ചേർന്നിരുന്നവൾ പറഞ്ഞു..

” ഇത്രേം ആഗ്രഹങ്ങളെ ഉള്ളോ നിനക്ക്?  ”

അറിയാനുള്ള കൗതുകത്തോടെ ഞാൻ ചോദിച്ചു.

” അല്ല ഇനിയും ഉണ്ട്… ”

” എന്നാൽ പറ കേൾക്കട്ടെ…. ”

” നന്ദുവേട്ടന്റെ കൂടെ ഒരു ദിവസം ബസ്സിൽ പോണം..  നന്ദുവേട്ടന്റെ കൂടെ മഴ നനയണം. ”

അവളോരോന്നായി അവളുടെ ആഗ്രഹങ്ങളുടെ കെട്ടഴിക്കാൻ തുടങ്ങി

“ഉമ്മ്മ…  നന്ദുവേട്ടന്റെ കൂടെ ഐസ്ക്രീം കഴിക്കണം.. നന്ദുവേട്ടന്റെ കൂടെ ഒരുപാട് നടക്കണം..  പിന്നേ……. ”

” അതെ ഈ നന്ദുവേട്ടൻ ഇല്ലാത്ത എന്തെങ്കിലും ആഗ്രഹം ഉണ്ടോ പെങ്ങളെ?  ”

പെട്ടന്ന് ഹരിയുടെ ശബ്ദം കേട്ടവൾ ഞെട്ടി തിരിഞ്ഞു .  നോക്കുമ്പോൾ എല്ലാം കേട്ടു ഒരു കള്ള ചിരിയോടെ അവൾക്കു പിന്നിൽ ഇരിക്കയായിരുന്നു എന്റെ ആത്മാർഥ കൂട്ടുകാരൻ. അവൻ പിന്നിൽ വന്നിരുന്നത് അവളറിഞ്ഞിരുന്നില്ല.  പാവം ചുവന്നു തുടുത്ത ആ മുഖത്തെ നാണം മറക്കാൻ അവൾ വല്ലാതെ പാട്പെടുന്നുണ്ടായിരുന്നു….

ഹരിയുടെ കളിയാക്കലിന് മുന്നിൽ നിന്നു രക്ഷിച്ചു അവളെയും കൈ പിടിച്ചു ഞാൻ നേരെ കോളജിനു പുറത്തേക്കു നടന്നു

” ഇതെങ്ങോട്ടാ?  ”

അവളുടെ ചോദ്യത്തിന് അറിയില്ല എന്ന മട്ടിൽ ഞാൻ കൈ മലർത്തി.

നേരെ നടന്നത് അടുത്തുള്ള ബസ്റ്റോപ്പിലേക്കാണ്.  അവളുടെ കൂടെ അവിടെ അങ്ങനെ നിൽക്കുമ്പോൾ എന്താണെന്റെ ഉദ്ദേശ്യം എന്നറിയാൻ അവളെന്നെ തന്നെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു. മനസ്സിലും മുഖത്തും ഒരു കള്ള ചിരി മാത്രം നിലനിർത്തി അവളുടെ കൈയിൽ മുറുകെ പിടിച്ചു അടുത്ത് വന്ന കെ.എസ്. ആർ.ടി.സി ബസിലേക്ക് കയറി.  ഒഴിഞ്ഞു കിടന്ന സീറ്റിൽ അവളോടൊപ്പം കയറി ഇരിക്കുമ്പോൾ ആ ബസ് എങ്ങോട്ടാണെന്നോ എവിടേക്ക് പോകണമെന്നോ എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു.

” ഇതെങ്ങോട്ടാ നന്ദുവേട്ട?  ”

ആശ്ചര്യത്തോടെ എന്നെ നോക്കി അവൾ ചോദിച്ചു.

” ഈ ബസ് പോകുന്നതെവിടെ വരെ ആണോ അവിടെ വരെ…. ”

അവളുടെ മുഖത്തു ആശ്ചര്യവും സംശയവും  അതിലുപരി സന്തോഷവും നിറഞ്ഞിരുന്നു

” വട്ടായോ?  ”

ദേവുവിന്റെ ചോദ്യത്തിന് മറുപടി ഒരു ചിരിയിൽ ഒതുക്കി അവളുടെ

തോളിലൂടെ എന്റെ ഇടതു കൈ അവളെ ചുറ്റി പിടിച്ചു എന്നോട് ചേർത്തു ഇരുത്തി.  അതു അംഗീകരിച്ചു എന്നപോലെ അവളെന്റെ തോളിലേക്ക് തല വച്ചിരുന്നു.

” ഞാൻ അങ്ങനെ ആ ആഗ്രഹം പറഞ്ഞത് കൊണ്ടാണോ..  ഇത് നന്ദുവേട്ട…?  ”

അവൾ തലയുയർത്തി എന്നെ നോക്കി

” ആണെങ്കിൽ.?  ”

അവളൊന്നും ഇല്ലെന്നു ആംഗ്യം കാട്ടി.

നിറഞ്ഞു വരുന്ന മിഴികൾ എന്നെ കാണിക്കാതെ അവൾ തല ഒരു വശത്തേക്ക് തിരിഞ്ഞു. തോളിൽ വച്ചിരുന്ന എന്റെ കൈയിൽ മുഖം ചേർത്തു വച്ചു.  അവളുടെ കൈകൾ പതിയെ ആ കൈ  പൊതിഞ്ഞു പിടിച്ചു.

ഇടക്കെപ്പോളോ അവളുടെ ഇളം ചുണ്ടുകളുടെ നനുത്ത സ്പർശം കൈവെള്ളയിൽ അറിഞ്ഞപ്പോൾ ആണ് ഞാൻ അവളെ നോക്കുന്നത്. അവൾ പറയാതെ പറഞ്ഞ സന്തോഷത്തിന്റെ സ്നേഹ ചുംബനം ആയിരുന്നു അത്.  അതു അവളുടെ  വെറും ഒരു നന്ദി പ്രകാശനം മാത്രമായിരുന്നില്ല. ആ ഒരു ചുംബനത്തിലും  പല അർത്ഥങ്ങളും ഉണ്ടായിരുന്നു. അവളുടെ എല്ലാ സ്നേഹവും അതിൽ നിറഞ്ഞിരുന്നു.  എന്റെ കൈയിൽ കൈകൾ പിണച്ചും. കൈപ്പത്തിക്കുള്ളിൽ ഇക്കിളി ആക്കിയും അവൾ ആ യാത്ര ആസ്വാതിക്കയായിരുന്നു.  സംസാരം പലപ്പോഴായി മാത്രം ചുരുങ്ങിയ നിമിഷങ്ങൾ.

യാത്ര അവസാനിപ്പിച്ചു ഞങ്ങൾ ബസ് ഇറങ്ങി നടന്നു.  വെയിലിനു കാഠിന്യം ഏറി വരുന്നുണ്ടായിരുന്നു.  വല്ലാത്ത ചൂട്.  ദേവുവിനെയും ചേർത്തു പിടിച്ചു വഴിയോരം ചേർന്ന് ഒത്തിരി നടന്നു.  എല്ലാം ആദ്യമായി കാണുന്ന കുട്ടിയുടെ കൗതുകം ആയിരുന്നു അവളുടെ മുഖത്തു ആകെ.

എങ്ങോട്ടെന്നില്ലാതെ ആ വലിയ നഗര വീഥികളിലൂടെ അനവധി നേരം ഞങ്ങൾ ചിലവഴിച്ചു.  എന്തൊക്കെയോ സംസാരിച്ചു.  ദേവുവിൽ പണ്ട് കണ്ട എന്നോടുള്ള ആ അകലം ഇപ്പോൾ തീരെ ഇല്ലാതായിരുന്നു.  എന്നോട് പറ്റി ചേർന്ന് നടക്കാൻ അവൾക്കും വലിയ ആവേശം ആയിരുന്നു.

” നന്ദുവേട്ട എനിക്ക് വിശക്കുന്നു. ”

ഉച്ചയോടു അടുത്തപ്പോൾ പെണ്ണ് പറഞ്ഞു.  കേൾക്കേണ്ട താമസം അവളെയും

വിളിച്ചു സാമാന്യം വലിയ ഹോട്ടലിൽ തന്നെ കയറി.  അവളുടെ അനുവാദത്തിനു കാത്തു നിൽക്കാതെ ഒരോ ബിരിയാണിക്ക് ഓർഡർ കൊടുത്തു . ഏട്ടൻ ഇടയ്ക്കു തരുന്ന പോക്കറ്റ് മണിയുടെ ബലത്തിൽ ആണ് ഇതെല്ലാം…

” എന്തിനാ നന്ദുവേട്ട ഇങ്ങോട്ടു വന്നേ…..  ചേച്ചി ചോറു തന്നു വിട്ടിട്ടുണ്ടല്ലോ അതു കഴിച്ചാൽ പോരെ ….. ”

” ഞാൻ കൊണ്ടുവന്നിട്ടില്ലല്ലോ. പിന്നെ ഒരു ദിവസം അതു കഴിക്കില്ലെന്ന് വച്ചു ഒന്നും സംഭവിക്കില്ല…. ”

” നന്ദുവേട്ടന് അങ്ങനെ പറയാം.  അതും കഴിക്കതെയങ്ങോട്ടു ചെന്നാൽ എന്നെ ചേച്ചി കൊല്ലും. ”

” എന്റെ പൊന്നു ദേവു..  അതു നമുക്ക് എവിടെ എങ്കിലും കളയാം.  പോരെ..ഇപ്പൊ നമുക്ക് ഇത് കഴിക്കാം. … ”

” കഷ്ട്ടണ്ടട്ടോ നന്ദുവേട്ടാ..  എന്തിനാ അതു കളയുന്നെ…….  ഇത് പോലും കിട്ടാത്ത എത്ര പേരുണ്ടാവും എന്നറിയുവോ.. പാവം കിട്ടും.കളയണ്ടാ നന്ദുവേട്ട…… ”

അങ്ങനെ ഒന്ന് ഞാൻ അവളിൽ നിന്നു ഒട്ടും പ്രതീക്ഷിച്ചില്ല.  പറഞ്ഞത് അബദ്ധം ആയി പോയി എന്ന് അപ്പോളാണ് എനിക്ക്  മനസിലായത്.. മുഖം താഴ്ത്തി ഇരിക്കാൻ അല്ലാതെ എനിക്ക് അപ്പോൾ സാധിച്ചില്ല.

” ഞാൻ നന്ദുവേട്ടനെ കളിയാക്കാൻ പറഞ്ഞതല്ല.  എനിക്ക് അറിയാവുന്നത് പറഞ്ഞെന്നെ ഒള്ളു. എന്നെ പട്ടിണി ഒന്നും കിടത്തേണ്ട അവസരം അച്ഛനിതു വരെ ഉണ്ടായിട്ടില്ല.  എങ്കിലും വിശപ്പിന്റെ വില എനിക്ക് അറിയാം….. ”

എന്റെ ഇരിപ്പു കണ്ടിട്ടാകണം അവൾ അങ്ങനെ കൂടി പറഞ്ഞത്.  നോക്കുമ്പോൾ ബിരിയാണിയിൽ വെറുതെ ഇരുന്നു ചിത്രം വരക്കയായിരുന്നു കക്ഷി. ഞാൻ പിണങ്ങി എന്ന് കരുതിയാകണം..

” എന്റെ പൊന്നു പെണ്ണെ…  ആ ചോറു കളയാൻ ഒന്നും പോണില്ല.  ഇതിപ്പോ  വാങ്ങി പോയില്ലേ ഇതും കളയാൻ പറ്റില്ലല്ലോ.  അതു കഴിക്കു  ..  ”

എങ്കിലും അവൾ മൗനം പാലിച്ചു നിന്നത് എനിക്ക് വിഷമം ആയി.

” എന്റെ ദേവു. നീ ആ ചോറിന്റെ കാര്യം ഓർത്തു ഇനി ബേജാർ ആവണ്ടാ…. ഈ ബിരിയാണി കഴിച്ചിട്ട്  ഞാൻ ആ ചോറു കൂടി കഴിച്ചിട്ടേ ഇവിടുന്നു എഴുന്നേൽക്കു… പോരെ…..  ”

പതിയെ മുഖത്തൊരു തിളക്കം വച്ചതു പോലെ ഒരു മങ്ങിയ ചിരി അവളിൽ നിറഞ്ഞു. അതു തന്നെ ധാരാളം.

” കഴിക്കു. .. ”

പിന്നെ ഒന്നും മിണ്ടാതെ അവൾ കഴിച്ചെഴുന്നേറ്റു.  ബിരിയാണി കഴിച്ചപ്പോളേ വയറു നിറഞ്ഞിരുന്നു. ചോറു കൂടി കഴിക്കാൻ അവളെന്നെ നിര്ബന്ധിച്ചില്ല.  ഭാഗ്യം.  ! പക്ഷെ കടയിൽ നിന്നു തന്നെ അതൊരു പാഷ്സൽ പേപ്പറിൽ പൊതിഞ്ഞെടുത്തു പുറത്തു ഒരു പള്ളിമുറ്റത്ത് കണ്ട വയസായ സ്ത്രീക്ക് അവൾ തന്നെ കൊടുത്തു.

എല്ലാം കൗതുകത്തോടെ ഞാൻ നോക്കി കണ്ടു . ഈ പെണ്ണുങ്ങളെ മനസിലാക്കാൻ വലിയ പാടാണ്  .  പക്ഷെ എന്റെ പെണ്ണിനെ മനസിലാക്കുക എന്നത് അതിലും പാടാണ്. ചിലസമയങ്ങളിൽ എന്തിനും കണ്ണ് നിറക്കുന്ന തൊട്ടാവാടി പെണ്ണാണെങ്കിൽ   കുറുമ്പ് നിറഞ്ഞ ഒരു ദേവുവാണ്  പലപ്പോഴായും എനിക്ക്  അവൾ.  എല്ലാം കടന്നു എന്നെ പോലും അതിശയിപ്പിക്കാൻ പോകുന്ന ഒരു നല്ല പക്വതയുള്ള പെണ്ണായും ചിലപ്പോൾ അവൾ അവതരിക്കും.  ഇതുപോലെ !

വഴിയോരത്തു വച്ചിരുന്ന കൃഷ്ണ രൂപം അവളെ വല്ലാതെ ആകർഷിച്ചിരുന്നു എന്ന് അവളുടെ മുഖത്തു നിന്നു തന്നെ ഞാൻ ഊഹിച്ചു എടുത്തു …

” ചേട്ടാ..  ഈ കണ്ണന് എന്താ വില….?  ”

ദേവു നോക്കി നിന്ന കണ്ണന്റെ രൂപം കൈയിൽ എടുത്തു ഞാൻ ചോദിച്ചു.

” നന്ദുവേട്ട ..  എനിക്ക് വേണ്ടാ അതു.  ഞാൻ വെറുതെ നോക്കിയാതാ ….. ”

മറുപടി കൊടുക്കാതെ ഞാനായാൾ ആവശ്യപ്പെട്ട പണം നൽകി അതു വാങ്ങി.. അതു ദേവുവിന് നേരെ നീട്ടി.

” എന്തിനാ നന്ദുവേട്ട ഇത്…  ഞാൻ ഒരു രസത്തിന് നോക്കി നിന്നതല്ലേ….. ”

“എന്റെ ദേവുട്ടിക്കു ഞാൻ ആദ്യമായി വാങ്ങി തരുന്ന സമ്മാനം ആണിത്.  വേണ്ടെന്നു പറയാതെ വാങ്ങിക്കോ..  !”

ചെറു വലിപ്പം ഉള്ള ആ കൃഷ്ണന്റെ രൂപം ഒരു പരിഭവവും കൂടാതെ അവൾ ഏറ്റു വാങ്ങി.  ഒരു പുഞ്ചിരി മാത്രമായിരുന്നു അവളുടെ മറുപടി.  പിന്നെയും എന്റെ കൈയിൽ തൂങ്ങി അവൾ ആ പട്ടണം മുഴുവൻ ചുറ്റി കണ്ടു.  സന്തോഷവതിയാണ് ഇന്നെന്റെ പെണ്ണ്.  എനിക്കും അതു തന്നെ ആയിരുന്നു വേണ്ടത്.  എന്നും ഇതുപോലെ അവളെ സന്തോഷത്തിന്റെ നെറുകയിൽ എത്തിക്കാൻ ഞാൻ പരിശ്രമിക്കുക തന്നെ ചെയ്യും.

എന്തൊക്കെയോ പറഞ്ഞു നടക്കുന്നതിനിടയിൽ ആണ് റോഡിനു മറുകരയിൽ ഞങ്ങളെ തന്നെ നോക്കി നിൽക്കുന്ന ആ രൂപം എന്റെ കണ്ണിൽ ഉടക്കിയത്.  ഒറ്റ നോട്ടത്തിൽ തന്നെ അതാരെന്നു ഞാൻ തിരിച്ചറിഞ്ഞു.

” ജാനകി.. ! ദേവുവിന്റെ ചെറിയമ്മ  !”

അവരുടെ നോട്ടവും ലക്ഷ്യവും ഞങ്ങൾ തന്നെ ആയിരുന്നു.  അവർ ഞങ്ങളുടെ അടുത്തേക്ക് വരാൻ ഉള്ള തിടുക്കത്തിലും ആണ്.  റോഡിൽ നിറഞ്ഞ വണ്ടികൾക്കിടയിൽ ഇപ്പുറത്തെത്താൻ അവർക്ക് സാധിക്കുന്നില്ല.  തീർച്ചയായും അവർ ഇങ്ങോട്ടു വരുന്നത് ദേവുവിനെ ചീത്ത വിളിക്കാൻ ആകും എന്ന് എനിക്കുറപ്പായിരുന്നു. അതാണവരുടെ ശീലം.  പൊതുസ്ഥലത്തു വച്ചൊരു പ്രശ്നം ഉണ്ടാകുന്നത് എനിക്കും അതിലുപരി ദേവുവിനും നാണക്കേടാണ്.  അതുപോലെ അവരുടെ സാനിദ്യം ദേവുവിൽ ഉണ്ടായ ഈ സന്തോഷം അണക്കാൻ പോന്നതാണ് താനും.

പിന്നെ ഒന്നും ആലോചിച്ചില്ല.  എന്തോ കാര്യമായി സംസാരിച്ചിരുന്ന ദേവുവിന്റെ കൈ പിടിച്ചു മുന്നോട്ടു നടന്നു.  ഓടി എന്ന് പറയുന്നതാവും ശെരി.

എന്താ കാര്യമെന്നവൾ പലപ്പോഴായി ചോദിക്കുന്നുണ്ടായിരുന്നു.  മറുപടി കൊടുക്കാതെ ഞാൻ അവളെ വലിച്ചു അടുത്ത് വന്ന ഒരു ബസിലേക്ക് ഓടി കയറി.

ഒഴിഞ്ഞ സീറ്റിൽ അവളോട് ചേർന്നിരിക്കുമ്പോളും അവളെ വിറക്കുന്നുണ്ടായിരുന്നു   കാര്യമെന്തെന്നറിയില്ലെങ്കിലും അവൾ നന്നായി പേടിച്ചിരുന്നു.

” എന്താ നന്ദുവേട്ട എന്താ ഉണ്ടായേ? എന്തിനാ ഓടിയെ…  ”

അവളതു ചോദിക്കുമ്പോൾ അവൾ കിതക്കുന്നുണ്ടായിരുന്നു.

” സമയം ഒരുപാട് ആയില്ലേ.  ഇനിയും താമസിച്ചാൽ വീട്ടിൽ എത്താൻ വൈകും….. ”

” എന്റെ നന്ദുവേട്ട ഇതിനാണോ എന്നെ ഇങ്ങനെ ഇട്ടു ഓടിച്ചെ… ഞാൻ കരുതി ആരേലും കണ്ടിട്ട് ആകും എന്ന്.  എന്റെ നല്ല ജീവനങ്ങു പോയി…. ”

അവളുടെ വാചകം കെട്ടു എനിക്ക് ചിരിയാണ് വന്നത്.  ഇത്രയും ഉള്ളോ ഈ പെണ്ണ് എന്ന് ഞാൻ ചിന്തിച്ചു പോയി..

” ചിരിക്കണ്ടാ….  എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട് ട്ടോ…. ”

കിതപ്പടക്കി അവൾ പിണക്കം അഭിമായിച്ചു ഇരുന്നു.  എന്റെ മുഖത്തേക്ക് നോക്കനോ.  എന്നോട് ചേർന്നിരിക്കാനോ അവൾ തയ്യാറായില്ല. ഞാനതിനു ശ്രമിച്ചില്ല താനും.  മനസ്സിൽ നിറയെ അവരായിരുന്നു.  അവരുടെ നോട്ടവും ഞങ്ങളെ നോക്കിയുള്ള വരവും.  അവർക്കെന്തൊ പറയാനുള്ളത് പോലെ ഒരു തോന്നൽ. എങ്കിലും ഒരു സാഹസത്തിന് എനിക്ക് താല്പര്യം ഇല്ലായിരുന്നു.  ചിലപ്പോൾ അവരുടെ സ്വഭാവം വച്ചു തീർച്ചയായും ദേവുവിനെ ആ ആളുകളുടെ മുന്നിൽ വച്ചു നാണം കെടുത്താനും അവർ മടിച്ചെന്നു വരില്ല.

കോളേജ് കഴിഞ്ഞ സമയം ആയിരുന്നതിനാൽ പരിസരപ്രദേശത്തെ സ്കൂളിലെയും കോളേജിലേക്കും കുട്ടികൾ ബസിന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു.  പകുതിയിൽ അധികവും പെൺകുട്ടികൾ ആണ്.  അതുങ്ങളുടെ ശബ്ദം ആണ് ആ പ്രദേശത്തു മുഴുവൻ. എങ്കിലും ചിന്തയിൽ ആണ്ടിരുന്ന എന്നെയും വഴക്കിട്ടിരുന്ന ദേവുവിനെയും ഇതൊന്നും ബാധിച്ചില്ല.

ബസിനുള്ളിലെ തിക്കിലും തിരക്കിലും എന്നോട് ചേർന്ന് നിന്നത് പെൺകുട്ടികളാണ്. ബസ്സ് ആടിയുലയുന്നതിനോടൊപ്പം അവരും എന്റെ ദേഹത്തേക്ക് വന്നു തട്ടാനും മുട്ടാനും തുടങ്ങി.  അതു കണ്ടു സഹിക്കാതെ ആവണം ദേവു എന്റെ കൈയിൽ ബലമായി പിടിച്ചവളിലേക്കു വലിച്ചടുപ്പിച്ചു ഇരുത്തി.  അപ്പൊ മുഖം മാത്രമേ പുറത്തേക്കുള്ളു പെണ്ണിന്റെ.  ബാക്കി കണ്ണും മനസ്സുമെല്ലാം ഇവിടെയാണ്. ഇത്രയെ ഉള്ളോ അവളുടെ പിണക്കം എന്നു ചിന്ദിച്ചിരിക്കുമ്പോൾ ആണ് ആ  കൂട്ടത്തിൽ ഒരു പെൺകുട്ടി മറ്റൊരുവളോട്  അടക്കം പറയുന്നത് കേട്ടത്  ..

” അടങ്ങി നിന്നോട്ടോ..  ഇല്ലെങ്കിൽ ആ ചേച്ചി ഇന്ന് നിന്നെ ശരിയാകുമെന്ന്… ”

അതു കെട്ടു ഞനും ദേവുവും  പരസ്പരം നോക്കി ഒന്ന് പുഞ്ചിരിച്ചു. ഒറ്റ നിമിഷം കൊണ്ട്  പെണ്ണിന്റെ പിണക്കം പമ്പ കടന്നു.  മറ്റുള്ളവരെ കാണിക്കാനെന്ന വണ്ണം അവളെന്റെ തോളിലേക്ക് ചാഞ്ഞു കിടന്നു.. എന്റെ കൈയിൽ കൈകൾ കോർത്തവൾ മടിയിലേക്കു വച്ചു,,  ഞാൻ അവളുടേതാണെന്നു അവരെ  അറിയിക്കാൻ…

ഏതായാലും അറിഞ്ഞു കൊണ്ടോ അറിയാതെയോ എന്നെ മുട്ടി ഉരുമ്മിയ ആ കുട്ടിയെ മനസ്സിൽ നന്ദി പറഞ്ഞു ദേവുവിനെ എന്നിലേക്ക്‌ ചേർത്തു പിടിച്ചു ഞങ്ങൾ ആ യാത്ര തുടർന്നു.

ഇണക്കങ്ങളും പിണക്കങ്ങളും ഇനിയും ബാക്കി വച്ചു കൊണ്ടുള്ള യാത്ര.  ദേവുവിന്റെ ഒപ്പമുള്ള സ്വർഗ്ഗയാത്ര.

******—****–===****

വീട്ടിൽ എത്തിയപ്പോളും ദേവു സന്തോഷത്തിൽ ആയിരുന്നു.. ഞാൻ വാങ്ങി നൽകിയ കൃഷ്ണ രൂപം അവൾ പൂജാമുറിയിൽ കൊണ്ടു വച്ചു. എവിടെന്നാണിതെന്നു അമ്മ ചോദിച്ചപ്പോൾ  ആരോ ഗിഫ്റ്റ് നൽകിയതാണെന്നോ മറ്റോ കള്ളം പറഞ്ഞു.  ദേവുവിൽ വലിയ മാറ്റം തന്നെ സംഭവിച്ചിരുന്നു.  എന്നും മൂകയായി കാണപ്പെട്ട ദേവു ഇന്ന് വീട്ടിൽ തുള്ളിച്ചാടി ആണ് നടപ്പ്.  ഈ മാറ്റം അമ്മയും ഏടത്തിയും ശ്രദ്ധിക്കുന്നുണ്ടാവണം എന്ന് എനിക്കറിയാമായിരുന്നു. പക്ഷെ അതിനെ കുറിച്ച് ആരും ഒന്നും സംസാരിച്ചില്ല.  ചിലപ്പോൾ എനിക്ക് അവളോടുള്ള മനോഭാവത്തിൽ മാറ്റം വന്നു എന്നവർക്ക് തോന്നിയത് കൊണ്ടാകാം.  എന്താണെങ്കിലും ദേവുവിന്റെ സാമിപ്യം ഞാൻ വല്ലാതെ ആസ്വദിക്കുന്നുണ്ടായിരുന്നു.  ഞാൻ  ചെയ്യുന്ന എന്ത് കാര്യത്തിലും ഒരു തിരുത്തുമായി അല്ലെങ്കിൽ എന്റെ നേർ രേഖയായി അവളെന്നും എന്റെ പിന്നാലെ ഉണ്ടായിരുന്നു…

*******=—=====******=====

ഞാൻ പലപ്പോഴായി ചിന്തിച്ചിട്ടുണ്ട് ഇതിനുമാത്രം എന്നെ സ്നേഹിക്കാൻ ഞാൻ എന്താണ് അവൾക്കു വേണ്ടി ചെയ്തിട്ടുള്ളതെന്നു.  അവളുടെ നിഷ്കളങ്ക സ്നേഹം ഏറ്റുവാങ്ങാൻ എനിക്ക് എന്ത് യോഗ്യത ആണ് ഉള്ളതെന്ന്.

ചിന്ദിക്ക മാത്രമല്ല ഒരിക്കൽ അവളോട് ചോദിക്കുക തന്നെ ചെയ്തു.

” എനിക്കറിയില്ല നന്ദുവേട്ട.  കണ്ട ഉടനെ തോന്നിയതൊന്നും അല്ല എന്റെ ഈ ഇഷ്ടം. കണ്ടു കണ്ടു മനസ്സിൽ പതിഞ്ഞു പോയതാണ്..  ഈ മുഖം..  ഈ ചിരി…  എല്ലാം…. ! വീട്ടിൽ നിന്നിറങ്ങി കോളേജിൽ എത്തി ഈ മുഖം കാണുമ്പോൾ ഒരു സുഖം ആണ്.. ഒരാശ്വാസം ആണ്. എന്താ അതിനെ പറയാ…. മുൻജന്മത്തിൽ കൂടെ ഉണ്ടായിരുന്ന പോലെ ഒരു ഫീൽ എന്നൊക്കെ പറയില്ലേ അതുപോലെ…

നന്ദുവേട്ടനെ ഏറ്റവും അധികം കാണാൻ കിട്ടുന്നത് ആ ക്രിക്കറ്റ് ഗ്രൗണ്ടിൽ

വച്ചാണ്… എനിക്ക് ക്രിക്കറ്റ് ഒന്നും അറിയില്ല നന്ദുവേട്ട.  എങ്കിലും എന്നും വരും..  അവിടെ ഏതെങ്കിലും ഒരു മൂലയിൽ ഇരിക്കും…  നന്ദുവേട്ടന് ഏറ്റവും ആസ്വദിച്ചു ചെയ്യുന്ന കാര്യം എന്താണെന്നറിയുവോ?  എനിക്കറിയാം..  ക്രിക്കറ്റ് തന്നെ ആണ്..  എല്ലാം മറക്കും.  ഒളിഞ്ഞും മറഞ്ഞും ആണെങ്കിലും പോകെ പോകെ പിരിയാൻ പറ്റാത്തത്ര അടുപ്പം തോന്നി എനിക്ക്.  ഇത്ര നാളുകൾക്കിടയിൽ നന്ദുവേട്ടനൊരു പെണ്ണിനോട് ശെരിക്കും ഒന്ന് സംസാരിക്കുന്നത്  പോലും ഞാൻ കണ്ടിട്ടില്ല.  എന്നെ പോലെ ഒരു പെണ്ണിന് അതു തന്നെ ദാരാളം അല്ലെ…  .. എന്നും കാണും…  നന്ദുവേട്ടന്റെ സന്തോഷങ്ങളിലും സങ്കടങ്ങളിലും എന്നും ഒളിഞ്ഞു നിന്നു പങ്കാളിയാവും…….  എന്റെ ആഗ്രഹങ്ങളിലും സ്വപനങ്ങളിലും എല്ലാം നന്ദുവേട്ടനുണ്ടായിരുന്നു… എന്തിനു ഞാൻ സ്വപ്നം കാണുന്നത് വരെ എന്റെ നന്ദുവേട്ടന് വേണ്ടി ആയിരുന്നു.

സ്നേഹിക്കാൻ വലിയ കാരണങ്ങൾ ഒന്നും നികത്താൻ എനിക്കും അറിയില്ല നന്ദുവേട്ട…. നന്ദുവേട്ടനെ കാണുമ്പോൾ തോന്നുന്ന എന്തോ ഒന്ന്….  നിങ്ങളെന്റെ എല്ലാം എന്ന് മനസ്സിൽ തോന്നിപ്പിക്കുന്ന ഒന്ന് അതെന്താണെന്നു എനിക്ക് അറിയില്ല.  അതു ആകാം എന്നെ എന്റെ നന്ദുവേട്ടനിൽ ഇങ്ങനെ എത്തിച്ചത്…. ”

ആ വാക്കുകളിൽ ദേവു എന്ന ഒരു സാധാ പെൺകുട്ടിയിൽ നിന്നും അവൾ വ്യത്യസ്ത ആവുകയായിരുന്നു.  ആർക്കും കൊടുക്കാതെ കാത്തുവച്ച ആ സ്നേഹത്തിന്റെ മുഴുവൻ ഉടമയും ഇന്ന് ഞാൻ ആകുന്നു.  നിഷ്കളങ്കമായ അവളുടെ മനസ്സ് പോലെ തന്നെ അവളുടെ സ്നേഹവും സത്യമായിരുന്നു. പവിത്രം ആയിരുന്നു.

അവൾ എനിക്കായി കണ്ട സ്വപ്‌നങ്ങൾ അത്രയും ഇനി അവൾക്കായി ജീവിച്ചു  നിറവേറ്റുക എന്നതാണ് എന്റെ ആഗ്രഹം എന്ന് ഞാൻ തീരുമാനിച്ച നിമിഷം ആയിരുന്നു അതു.

എന്റെ ദേവുവിനെ ഇനി ആർക്കും വിട്ടുകൊടുക്കില്ല  ..  വിധിക്കു പോലും…….

*****====******====******====

ഉറക്കത്തിൽ പോലും ദേവുവിന്റെ സാനിധ്യവും ഉറക്കമില്ലാത്ത രാത്രികളിൽ അവളുടെ ഓർമകുളും മാത്രം ആഗ്രഹിച്ച അന്നത്തെ എന്റെ ഉറക്കം കെടുത്തിയത് അവരായിരുന്നു….ദേവുവിന്റെ ചെറിയമ്മ. ജാനകി. !  അവരുടെ കണ്ണുകളിൽ ഞാൻ കണ്ട ആ വെപ്രാളം.. .  അതിനു ശേഷം എന്റെ പെരുമാറ്റം കണ്ടു ദേവു പല തവണ തിരക്കിയതാണ് എന്ത് പറ്റിയെന്നു. പറയാൻ തോന്നിയില്ല.  അതിന്റെ പിണക്കം പെണ്ണിൽ അവശേഷിപ്പിച്ചാണ് ഞാൻ അന്നത്തെ ദിവസത്തിന് വിരാമം ഇട്ടതു തന്നെ.   എന്തോ അവർ മനസ്സിൽ നിന്നു മായുന്നില്ല. അവരിനിയും ഞങ്ങളെ തേടി വരും എന്നൊരു തോന്നൽ മനസ്സിൽ ഉരുതിരിഞ്ഞു വന്നു ..

എന്റെ ഊഹം തെറ്റിയില്ല.  പിറ്റേന്ന് ദേവുവിനെ ക്ലാസ്സിലേക്ക് കയറ്റി വിട്ടതിനു ശേഷം ആരോ എന്നെ കാണാൻ വന്നിരിക്കുന്നു എന്ന് സെക്യൂരിറ്റി ഇഖ്ബാൽഇക്കയാണ് വന്നു പറഞ്ഞത്.  മനസ്സിൽ കണ്ടത് പോലെ അവരു തന്നെ ആയിരുന്നു അത്.  അവരെ ഞാൻ കാണാനിടയായ രണ്ടു തവണ കൊണ്ട് തന്നെ  അവരുടെ സ്വഭാവം എനിക്ക് മനസിലായതാണ്. അന്നവരുടെ വായിൽ നിന്നു വീണ  വാക്കുകളെല്ലാം കാതിൽ മുഴങ്ങുന്നത് പോലെ. അവരുടെ അടുത്തേക്ക് കാലുകൾ ചലിക്കുമ്പോൾ മനസ് പെരുമ്പറ മുഴക്കുക ആയിരുന്നു…. മുൻപ് കണ്ടപ്പോൾ ഉണ്ടായിരുന്നതിനേക്കാൾ വൃത്തിയുള്ള  വേഷം ആയിരുന്നു അവരുടേത്.  മുഖത്തു പറഞ്ഞറിയിക്കനാവാത്ത ഭാവം..

” സുഖമല്ലേ മോനെ..”

മോനെ എന്ന വാക്കിന് മുന്നിൽ പലതും ചേർത്തു മാത്രം എന്നെ അഭിസംബോധന ചെയ്ത അവരുടെ വായിൽ നിന്നങ്ങനെ ഒന്ന് കേട്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടു.

” നിങ്ങളെന്തിനാ…   വന്നത്?  ”

” എനിക്ക് ദേവു മോളെ ഒന്ന് കാണണം… ”

” പറ്റില്ല.  അവളെ ദ്രോഹിച്ചു മതിയായില്ലേ നിങ്ങൾക്ക്…  അനുഭവിക്കാൻ ഉള്ളതെല്ലാം അനുഭവിച്ചു കഴിഞ്ഞാണ് എന്റെ ദേവു എന്റെ അടുത്തെത്തിയത്..ഇനി അവളെ നിങ്ങളുടെ മുന്നിൽ എന്നല്ല കൺവെട്ടത്തു പോലും ഞാൻ കൊണ്ടുവരാൻ ആഗ്രഹിക്കുന്നില്ല….. “.

” മോനെ ഞാൻ…. ”

” അറുത്തു മുറിച്ചു കളഞ്ഞതല്ലേ നിങ്ങളവളും ആയുള്ള ബന്ധം .  ഇനിയും അവളുടെ പിറകെ നടന്നെന്തിനാ അവളുടെ ജീവിതം നശിപ്പിക്കുന്നത് …. ”

മുൻപുണ്ടായിരുന്ന അവരോടുള്ള എല്ലാ ദേഷ്യവും പറഞ്ഞു തീർക്കുകയായിരുന്നു ഞാൻ അപ്പോൾ..

” മോനെ മോനെന്തു വേണമെങ്കിലും പറഞ്ഞു കൊള്ളൂ….  കേൾക്കാൻ എനിക്ക് അവകാശം ഉണ്ട്. പക്ഷെ എനിക്ക് അവളെ കാണണം. എതിര് പറയരുത്…. ”

അവരിൽ ഞാൻ മുൻപ് കണ്ട ഒരു ഭാവവും ആയിരുന്നില്ല അവർക്കിന്നു..

അവരെന്നോട് യാചിക്കുക ആണെന്ന് കണ്ടു ഞാനും ഒന്നയഞ്ഞു ..

” എന്തിനാണ്..  അവളെ ഇനിയു ചീത്ത പറയാനോ ?  അവളുടെ കണ്ണീരു കാണണോ?  സമ്മതിക്കില്ല ഞാൻ.  അവളിന്നനുഭവിക്കുന്ന സന്തോഷം കളയാൻ എനികാവില്ല..  നിങ്ങൾ പോകു..  അവളെ കാണാൻ പറ്റില്ല… ”

അവരുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു . പിന്നെ ഒന്നും പറയാതെ അവർ തിരിഞ്ഞു നടന്നു. അവരുടെ അവസ്ഥ കണ്ടെനിക്ക് സഹതാപം തോന്നി..  എന്ത് കാര്യമാണവർക്കു പറയാൻ ഉള്ളതെന്ന് കേൾക്കാതെ അവരെ മടക്കി അയക്കുന്നത് തെറ്റാണെന്നു തോന്നി. ദേവുവിനെ കാണാൻ അനുവദിക്കില്ലെന്ന ഒറ്റ നിബന്ധനയിൽ അവർക്കു പറയാനുള്ളതെന്തെന്നു കേൾക്കാൻ  ഞാൻ തീരുമാനിച്ചു…

കോളേജിലെ ആളൊഴിഞ്ഞ സിമെന്റ് ബെഞ്ചിൽ അവരുടെ അരികിൽ ഞാനും ഇരുന്നു  .  അവർ വല്ലാതെ മാറി ഇരുന്നതായി എനിക്ക് തോന്നി…

” മോന് അപകടം പറ്റി എന്ന് അറിഞ്ഞപ്പോൾ ഞാൻ ഇവിടെ വന്നിരുന്നു…  ദേവു മോളെ കാണാൻ..  പക്ഷെ പറ്റിയില്ല..  നിങ്ങളെ നിങ്ങളുടെ വീട്ടിൽ വന്നു കാണാനുള്ള ധൈര്യം ഇല്ലാത്തതു കൊണ്ടാണ് അവിടേക്കു കയറി വരാതിരുന്നത്. ! ”

” വളച്ചു കെട്ടാതെ നിങ്ങൾ കാര്യം പറയു എനിക്ക് തിരക്കുണ്ട് .. ”

ഞാനല്പം കനത്തിൽ പറഞ്ഞു. അതിനവർ ഒരു ദീർഘ നിശ്വാസം എടുത്തു.  വീണ്ടും തുടർന്നു.

” ദേവു മോളെന്നെ കുറിച്ചെന്താണ് മോനോട്

പറഞ്ഞിരിക്കുന്നതെന്നെനിക്കറിയില്ല. എങ്കിലും ഒന്നെനിക്കറിയാം.  ഞാൻ പിഴച്ചവൾ ആണെന്ന്.അങ്ങനെ ആവും അവൾ എന്നെ കുറിച്ച് പറഞ്ഞിരിക്കുന്നതും. അല്ലെ ?   ശരിയാണ് ഞാൻ പിഴച്ചവൾ തന്നെ ആണ്…കാശിനു വേണ്ടി ശരീരം വിറ്റവൾ….. ”

മുഖം പൊത്തി അവരത് പറഞ്ഞു നിർത്തി.  എങ്കിലും ആ നിറഞ്ഞ കണ്ണുകളിൽ നിന്നും ഒരിറ്റു കണ്ണുനീർ പോലും പുറത്തേക്കു വന്നില്ല. അവരെന്താണ് പറയാൻ ഉദ്ദേശിക്കുന്നതെന്നു എനിക്കൊരെത്തും പിടിയും കിട്ടുന്നില്ല.   വീണ്ടും

അവർ തുടർന്നു.

” എനിക്ക് ഇഷ്ടമായിരുന്നു ദേവു മോളെ…  എന്റെ മോളെ പോലെ നോക്കിക്കോളാം അവളെ എന്ന് ഞാൻ ദേവുവിന്റെ അച്ഛന്  വാക്കു കൊടുതിട്ടാണ്  എന്നെ അജയേട്ടൻ സ്വീകരിച്ചത്.  സ്നേഹിച്ചു.  എനിക്കാവുന്നവരെ.  എന്റെ ജീവൻ പോലെ… പക്ഷെ  ! ”

അവരൊന്നു പറഞ്ഞു നിർത്തി.

” അജയേട്ടന്റെ പ്രാരാബ്ദതിനിടയിൽ കാശുണ്ടാക്കാൻ ഞാൻ കണ്ടെത്തിയ,,,  അല്ല !,,,  അയാൾ രാഘവൻ  കാട്ടി തന്ന വഴിയാണ് ഒരു വേശ്യയുടെ…….  ആരും അറിയില്ലെന്ന് ഞാൻ വിശ്വസിച്ചു അയാളെന്നെ വിശ്വസിപ്പിച്ചു..  ആരും ഇറങ്ങാത്ത ഇറങ്ങിയാൽ കയറാൻ കഴിയാത്ത ഒരു വലിയ ചുഴി ആയിരുന്നു അതെന്നു ഞാൻ അറിയാൻ താമസിച്ചു പോയി.  അയാളുടെ വെറും പാവ മാത്രമായിരുന്നു ഞാൻ പിന്നീട്. എല്ലാം അറിഞ്ഞിട്ടും അറിയാത്തതു പോലെ എന്റെ അജയേട്ടൻ നടന്നു.  ചെയ്യുന്നത് തെറ്റാണെന്ന് എന്നേ പറഞ്ഞു മനസിലാക്കാൻ അദ്ദേഹം ശ്രമിച്ചില്ല.  എന്റെ മോളു പോലും എന്നെ വെറുത്തു തുടങ്ങിയപ്പോഴേക്കും അയാളെനിക്കൊരു വില ഇട്ടിരുന്നു.  എന്റെ അജയേട്ടന്റെയും ദേവുമോളുടെയും ജീവൻ  !

എനിക്ക് പിന്നെ വേറെ വഴി ഇല്ലായിരുന്നു..  അവർക്കു വേണ്ടി അവരുടെ ജീവിനു വേണ്ടി പിന്നീട് അയാൾ ചൂണ്ടി കാട്ടിയ എല്ലാവർക്കും മുന്നിലും ഞാൻ തുണിയുരിഞ്ഞു…  എല്ലാം തെറ്റായിരുന്നു…  അജയേട്ടന് പറയാൻ കഴിയാതിരുന്നത് അവൾക്കെങ്കിലും പറയാമായിരുന്നു.  ഞാൻ പോകുന്നത് തെറ്റിലേക്കാണെന്നു.  തിരുത്തനാരുമില്ലെന്ന ധാർഷ്ട്യം……പണത്തോടുള്ള അടങ്ങാത്ത മോഹം എല്ലാം എന്നെ ഇന്ന് ആരും ഇല്ലാത്തവളാക്കി  ..   ”

ഒരു പൊട്ടിക്കരച്ചിലിന്റെ തുടക്കം ആയിരുന്നു അതു. ഒരു തെറ്റുകാരിയുടെ കുറ്റസമ്മതം.  എങ്കിലും അവർ പറഞ്ഞാ വാക്കുകളത്രയും സത്യം ആണെന് ഞാൻ വിശ്വസിച്ചു. അവരുടെ വാക്കുകൾ അത്രക്കു മൂർച്ഛയേറിയത് ആയിരുന്നു.  അവരെ ഒന്നു സമാധാനിപ്പിക്കാൻ പോലും കഴിയാതെ ഞാൻ അവിടെ ഇരുന്നു.

” ചെയ്യ്തതെല്ലാം തെറ്റായിരുന്നു..  പക്ഷെ എങ്കിലും എന്റെ മോളെ ഒരു കഴുകാൻ കണ്ണുകളിലും പെടാൻ കൊടുക്കാതെ ഒളിപിച്ചു നിർത്തി ഞാൻ.  പക്ഷെ ഒരു ദിവസം അവളും എന്നെ പോലെ ഒരു ഹോട്ടലിൽ മോന്റെ കൂടെ കണ്ടു എന്നറിഞ്ഞപ്പോൾ.  എല്ലാം തകർന്ന അവസ്ഥയിൽ ഞാൻ എന്തായിരുന്നു മക്കളെ നിങ്ങളോട് പറയുക…  ”

അന്ന് ഹോട്ടൽ റൂമിൽ വച്ചു നടന്ന സംഭവത്തിൽ ഇവരും തെറ്റുധരിച്ചിരിക്കുന്നു എന്നറിഞ്ഞതിൽ വലിയ നീരസത്തോടെ ഞാനവരെ നോക്കി….  അവര് വീണ്ടും…

” പക്ഷെ എനിക്കറിയാം എന്റെ അജയേട്ടന്റെ ചോരക്കു അങ്ങനെ ഒന്നും ചെയ്യാൻ കഴിയില്ലെന്ന്…

എങ്കിലും ഞാൻ അവളെ ഞങ്ങളിൽ നിന്നും ആട്ടിപ്പായിച്ചു… ആ നരകത്തിലേക്കാൾ അവൾക്കു സുരക്ഷിതം മോന്റെ വീടാണെന്നറിഞ്ഞു കൊണ്ട് തന്നെ ആണ് അവളെ ഞാൻ നിങ്ങളുടെ വീട്ടിലേക്കു വിട്ടത്…. ”

അതൊരു ഞെട്ടലോടെയാണ് ഞാൻ ഉൾക്കൊണ്ടത്.  കേട്ടതത്രയും സത്യമാണെങ്കിൽ അവരുടെ ഉള്ളിൽ ഇപ്പോഴും ദേവുവിനോടുള്ള സ്നേഹം ഒളിഞ്ഞു കിടപ്പുണ്ട്….. പക്ഷെ ഉള്ളിൽ ഇനിയും സംശയങ്ങൾ ബാക്കിയാണ്.  അതു വായിച്ചെടുത്തതെന്ന  പോലെ അവർ തുടർന്നു.

” ഞാൻ കണ്ടിട്ടുണ്ട് മോനെ…  നേരിട്ടല്ല അവളുടെ ഡയറിയിൽ അവൾ വരച്ച ചിത്രത്തിലൂടെ. മോൻ നല്ലവനാണ്. അവളെ നന്നായി നോക്കും എന്ന് എനിക്ക് ഉറപ്പായിരുന്നു…. എന്റെ മോളവിടെ സന്ദോഷവതി ആണെന്നെനിക്കറിയാം…..  ”

അവരുടെ ആ വാക്കിൽ ഞാൻ ദേവുവിനോട് മുൻപ് ചെയ്ത ക്രൂരതകൾ അത്രയും എന്റെ മുന്നിൽ തെളിഞ്ഞു വന്നു…

” അയാൾ ! ആ രാഘവൻ ! കഴിഞ്ഞ ദിവസം വീട്ടിൽ വന്നിരുന്നു..  കുടിച്ചു ലക്ക് കെട്ടു…   എന്തൊക്കെയോ പുലമ്പുന്നതിനിടയിൽ ആണ് അയാൾ പറഞ്ഞത് മോനെ അയാൾ ഉപദ്രവിച്ചെന്നും മറ്റും…..കുഴപ്പം വല്ലതും . ”

” ഇല്ല ഇപ്പോൾ കുഴപ്പം ഒന്നുമില്ല…. ”

രാഘവനോടുള്ള അമർഷം കടിച്ചമർത്തി ഞാൻ പറഞ്ഞൊപ്പിച്ചു.

” എനിക്ക് പേടിയുണ്ടായിരുന്നു മോനിനിയും ആയാളും  ആയി പ്രശ്നത്തിന് പോകുമോ എന്ന്.  അയാളൊരു ചെകുത്താനാണ്…  എന്നെ പോലുള്ള കുറെ സ്ത്രീകളുടെ ജീവിതം നശിപ്പിച്ചയാൾ ആണ് അയാൾ. സത്യത്തിൽ ആയാളും ഞാനും അല്ലെ തെറ്റുകാരൻ.   ദൈവം അയാളെ ഒന്നും ചെയ്തില്ല.  പക്ഷെ എന്നെ….. ! എന്നെ ഇന്ന് ആരും ഇല്ലാത്തവളാക്കി…….. ”

മുഖം പൊത്തിയിരുന്നവർ പറഞ്ഞു നിർത്തി.  നിറഞ്ഞൊഴുകിയ കണ്ണുനീർ ഇനിയും ബാക്കി ആയിരുന്നു അവരിൽ.

” എനിക്കിന്ന് ആരും ഇല്ല.  ദേവു മോളില്ല.  അജയേട്ടനില്ല ആരുമില്ല.  ”

അവരാരോടൊ എന്നാ പോലെ പുലമ്പി.  അവരെ ആശ്വസിപ്പിക്കാൻ എന്നാ വണ്ണം ഞാൻ അവരുടെ കൈകളിൽ ചേർത്തു പിടിച്ചു.  അവരൊരു നിമിഷം എന്റെ മുഖത്തേക്ക് നോക്കി.  ഒന്ന് പുഞ്ചിരിച്ചു.

” എനിക്കവളെ ഒന്ന് കാണാമോ?  ”

അവരുടെ അവസാന ആഗ്രഹം എന്നോണം എന്നോട് ചോദിച്ചു.  മറുപടി പറയാൻ എനിക്കായില്ല.  പക്ഷെ ആലോചിച്ചപ്പോൾ ആരുമില്ലെന്ന ദേവുവിന്റെ തോന്നലിൽ നിന്നും ഇപ്പോളും അവൾ വെറുക്കുന്ന ചെറിയമ്മയെ അവൾക്കു മുന്നിൽ നിർത്തുന്നത് എല്ലാം അവൾക്കു മാറി ചിന്തിക്കാൻ ഒരു അവസരം ആകുമെന്ന് എനിക്ക് തോന്നി…

” എനിക്ക് കാണണം എന്റെ മോളെ…  ചെയ്ത തെറ്റുകൾ എല്ലാം ഏറ്റു പറയണം. എല്ലാറ്റിനും മാപ്പ് പറയണം…..  എനിക്ക് എന്നും അവളോട് സ്നേഹം മാത്രമേ ഒള്ളു എന്ന് പറയണം…  പിന്നെ…….  ”

അത്രയും പറഞ്ഞവരൊന്നു നിർത്തി.  പിന്നെ എന്റെ മുഖത്തേക്ക് ഉറ്റു നോക്കി..

” പിന്നേ…. അവളിനിയും കാത്തിരിക്കുന്ന അവളുടെ  അച്ഛൻ,,  എന്റെ അജയേട്ടൻ ഇനി മടങ്ങി വരില്ലെന്ന് അവളോട് പറയണം….. ”

ഒരു വൻ പേമാരിക്കും മുൻപുള്ള ഇടിമിന്നലിന്റെ പ്രകമ്പനം പോലെ  ആയിരുന്നു എന്റെ നെഞ്ചിൽ ആ വാക്കുകൾ തറച്ചത്.  ദേവു എന്ത് അറിയരുതെന്ന് ഞാൻ  ആഗ്രഹിക്കുന്നുവോ അതെ കാര്യമറിയിക്കാൻ ആണ് ഇവരും ഇന്ന് ദേവുവിനെ തേടി എത്തിയത്…..  അറിയാതെ തന്നെ ഞാൻ ഇരുന്നിടത്തു നിന്നു എഴുന്നേറ്റ് പോയി…  എന്റെ ഉള്ളം പുളയുക ആയിരുന്നു.

” അയാള് കൊന്നു മോനെ..  എന്റെ അജയേട്ടനെ.  എന്റെ ദേവുമോളുടെ അച്ഛനെ…..  കുടിച്ചു ലക്കുകെട്ട് എന്റെ ശരീരത്തിൽ പടർന്നു കയറിയ ആ നിമിഷം അയാളെന്നോട് പറഞ്ഞു ചിരിച്ച ഒരു  തമാശ… എന്റെ കഴുത്തിലെ താലി അയാൾ അറുത്തെന്നു…….  …..  ”

നിമിഷങ്ങളോളം എന്തൊക്കെയോ പുലമ്പികൊണ്ടവർ കണ്ണുനീർ ഒഴുകി.  അവരെ ആശ്വസിപ്പിക്കാൻ പോന്ന വാക്കുകൾ ഒന്നും എന്റെ പക്കൽ ഉണ്ടായിരുന്നില്ല.

” ആരോടും പറയാൻ വയ്യ..  പറഞ്ഞെന്നറിഞ്ഞാൽ അയാൾ എന്നേം കൊല്ലും.. എല്ലാവരേം കൊല്ലും..    പേടിയാണെനിക്കയാളെ…എല്ലാറ്റിനും കാരണം ഈ ഞാൻ ആണ് .അജയേട്ടന് ഈ ഗതി വരാൻ കാരണവും ഞാൻ ആണ്.. … ..എല്ലാം എനിക്ക് എന്റെ മോളോട് ഏറ്റു പറയണം. എല്ലാം ഏറ്റു പറഞ്ഞു എനിക്കാ കാലിൽ വീണു മാപ്പിരക്കണം..   ”

അവരുടെ വാക്കുകളിൽ അത്രയും ആത്മാർഥത നിറഞ്ഞതായി എനിക്ക് തോന്നി.  എങ്കിലു ദേവുവിനെ കാണാൻ അവരെ അനുവദിക്കാൻ അപ്പോളും എന്റെ മനസ് അനുവദിക്കുന്നുണ്ടായിരുന്നില്ല…..

ഏറെ നേരം ഞങ്ങൾ മൗനം പാലിച്ചു..  അവർ ദേവുവിനെ കാണാതെ പോവില്ലെന്നു എനിക്ക് ഉറപ്പായിരുന്നു.  പക്ഷെ ദേവു ഒരിക്കലും അറിയാൻ പാടില്ലെന്ന് ഞാൻ കരുതുന്ന സത്യം ആണവർ മനസ്സിൽ സൂക്ഷിക്കുന്നത്.  പക്ഷെ അതൊരിക്കലും എന്റെ ദേവു അറിയരുത്…..

അത്രയും നേരത്തെ മൗനത്തിന് ഞാൻ വിരാമം ഇട്ടു…

” എനിക്കറിയാം…  അച്ഛൻ ഇനി മടങ്ങി വരില്ലെന്ന്…. ആ രാഘവൻ അച്ഛനെ……..  ”

വാക്കുകൾ മുഴുവിപ്പിക്കാനാവാതെ ഞാൻ തല കുനിച്ചിരുന്നു.  അതിശയം കലർന്ന ഭാവത്തോടെ അവരെന്നെ നോക്കി…

” പക്ഷെ…  എന്നെങ്കിലും തിരിച്ചു വരുമെന്ന് കരുതി കാത്തിരിക്കുന്ന അവളോട് ഞാൻ എങ്ങനെ പറയാൻ ആണ് ഇനി അച്ഛൻ മടങ്ങി വരില്ലെന്ന്?  അവളുടെ പ്രതീക്ഷകളും സന്തോഷങ്ങളും തല്ലി കെടുത്താൻ എനിക്ക് ആവില്ല….. ”

” മോനെ ഞാൻ…… ”

ഞാനവരുടെ കൈകൾ രണ്ടും എന്റെ കൈകൾക്കുള്ളിൽ ആക്കി ചേർത്തു പിടിച്ചു.

” അവളറിയരുത്….. ഒന്നും …  ഒരിക്കലും…… ”

അതെന്റെ അപേക്ഷ ആയിരുന്നു…  കേൾകാത്തതെന്തോ കേട്ട അതിശയ ഭാവത്തിൽ അവരെന്റെ കണ്ണിലേക്കു ഉറ്റു നോക്കി… എന്നിട്ടെന്റെ കവിളുകളിൽ കൈയിൽ ഉയർത്തി തലോടി.  എന്റെ അപേക്ഷക്കു സമ്മതം എന്ന മട്ടിൽ…..

********====******====*****

കോളേജ് വരാന്തയിലൂടെ ദേവുവിന്റെ ക്ലാസ്സ്‌ ലക്ഷ്യമാക്കി നടക്കുമ്പോൾ മനസ് ശൂന്യം ആയിരുന്നു….  ക്ലാസ്സിലേക്ക് കടന്നു ചെന്നു ക്ലാസ്സ്‌ എടുത്തു കൊണ്ടിരുന്ന സ്റ്റെല്ല മിസ്സിനെ നോക്കി ഞാൻ നീട്ടി വിളിച്ചു…

” മിസ്സ്‌….. ”

ക്ലാസ്സിലെ എല്ലാ ശ്രദ്ധയും എന്നിലേക്ക്‌ മാത്രമായി..

” ആഹ്…  എന്താ അനന്ദു….?  ”

” ദേവുവിനെ….  സോറി…  ദേവാനന്ദയെ കാണാൻ ഒരാള് വന്നിട്ടുണ്ട് ….  ഒന്ന് വിടാമോ ?  ”

” ആഹ് …  അതെന്താടോ..  വീട്ടിൽ വന്നു കണ്ടൽ പോരെ അവളെ…. ?  ”

സ്ഥിരം തമാശ രൂപേണ പറഞ്ഞു…. പിന്നെ ദേവുവിനോട് എന്റെയൊപ്പം പോകാൻ അനുവാദവും നൽകി…

” എന്നും ഇങ്ങനെ ഉണ്ടാവില്ലട്ടോ അനന്ദു.  ഇനി പറയാനും മിണ്ടാനും ഉള്ളതൊക്കെ വീട്ടിൽ ഇരുന്നു തന്നെ പറഞ്ഞു തീർത്തിട്ട് ഇങ്ങോട്ടു വന്നാൽ മതി…. ”

അവസാനമായി അവരൊരു തമാശ കൂടി തട്ടി വിട്ടു . അതിനു ക്ലാസ്സിലെ എല്ലാവരും ഒരു പോലെ അംഗീകരിച്ചു.  കൂട്ട ചിരികൾക്കു ഇടയിൽ നിന്നും ദേവു എന്റെ അടുത്തേക്ക് ഇറങ്ങി വന്നു …  ചമ്മിയ മുഖവും ആയി അവളെന്റെ കൈയിൽ പിടിച്ചു വലിച്ചു മുന്നോട്ടു നടന്നു  …..

” എന്തുവാ നന്ദുവേട്ടാ…..   ….  എല്ലാവരുടേം മുന്നിൽ വച്ചു എന്നെ നാണം കെടുത്തിയപ്പോൾ സമാധാനം ആയോ?  അല്ല നന്ദുവേട്ടന് ക്ലാസ്സിൽ

ഒന്നും കേറണ്ടെ…..  വീട്ടിൽ ചെല്ലട്ടെ ഞാൻ അമ്മയോട് പറഞ്ഞു കൊടുക്കുന്നുണ്ട്…….  ”

അപ്രതീക്ഷിതമായി ഞാൻ ക്ലാസ്സിൽ വന്നു കയറിയതിനെ പരാതി പെട്ടി തുറക്കുകയായിരുന്നു അവൾ.  അതിനു മറുപടി കൊടുക്കാതെ ഉള്ള നിൽപ്പ് കണ്ടപ്പോൾ തന്നെ അവൾക് എന്തോ പന്തികേടുള്ളത് പോലെ തോന്നി…

” എന്താ..  നന്ദുവേട്ട…  എന്താ വല്ലാണ്ടിരിക്കണേ….”

” ഒന്നുമില്ല…  നീ വാ….. ”

ഞാനവളുടെ കയും പിടിച്ചു നടന്നു..

” ഇതെങ്ങോട്ടാ….  നന്ദുവേട്ട  എനിക്ക് ക്ലാസ്സിൽ കയറണം.. ട്ടോ..  എങ്ങോട്ടന്നു പറഞ്ഞെ…. ”

കാര്യം അറിയാനായി എന്റെ പിന്നാലെ നടന്നു കൊണ്ടവൾ ചോദിച്ചു…

” നീ വാ പറയാം…..  ”

” വെറുതെ എന്റെ അടുത്തു ജാട കാണിക്കല്ലുട്ടോ നന്ദുവേട്ട…  എനിക്കറിയാം ചുമ്മാ അങ്ങ് ഓരോന്ന് പറഞ്ഞേക്കുവാ..  കാണാൻ ആള് വന്നേക്കുന്നു എന്ന്. എന്നെ കാണാൻ ആര് വരാനാ….  ”

മറുപടി കാണാഞ്ഞു അവൾ എന്റെ കൈയിലെ പിടി വിടുവിച്ചു അവിടെ തന്നെ നിന്നു.

” എന്തിനാ ഈ മുഖം വീർപ്പിച്ചു വച്ചേക്കുന്നേ..   എന്തേലും ഉണ്ടേൽ പറഞ്ഞു കൂടെ……  ”

” ഒന്നുമില്ലെടീ പെണ്ണെ നീ വന്നേ …..  ”

അവളുടെ പരാതി മാറ്റാനെന്ന വണ്ണം ഒന്ന് പുഞ്ചിരിച്ചു അവളുടെ തോളിൽ കൂടി കൈ ഇട്ടു അവളെയും വലിച്ചു മുന്നോട്ടു നടന്നു…

” ആഹ്…അങ്ങനെ വഴിക്കു വാ….    വെറുതെ കള്ളോം പറഞ്ഞു എന്നെ ക്ലാസ്സിൽ നിന്നും ഇറക്കിയതും പോരാ…   ”

പറഞ്ഞു വന്ന തമാശ അവളുടെ തൊണ്ടയിൽ തന്നെ കുരുങ്ങി നിന്നു.  മരച്ചുവട്ടിൽ സിമെന്റ് ബെഞ്ചിൽ ഞങ്ങളെ നോക്കി ഇരിക്കുന്ന ചെറിയമ്മയെ അവൾ കണ്ടിരുന്നു…  പെട്ടന്നവളുടെ സന്തോഷം  മിന്നി മറഞ്ഞു…. ഭയം നിറഞ്ഞ കണ്ണുകളോടെ അവളെന്നെ നോക്കി….

” നന്ദുവേട്ട….  ഇവര്…… ”

സംശയരൂപത്തിൽ അവളെന്നെ നോക്കി…  എങ്കിലും നടത്തം നിർത്താതെ ഞാൻ അവളെയും കൂട്ടി മുന്നോട്ടു നടന്നു….

” നന്ദുവേട്ട നമുക്ക് അങ്ങോട്ട്‌ പോകണ്ടാ…. ”

തോളത്തു നിന്ന എന്റെ കൈ തട്ടി മാറ്റി അവൾ പിന്തിരിയാൻ ഒരു പാഴ് ശ്രമം നടത്തി..  അവളുടെ കൈയിൽ ഞാൻ വട്ടം പിടിച്ചു വീണ്ടും അവളെ കൂട്ടി നടന്നടുത്തു .  അവരോട് അടുക്കും തോറും ദേവു വിറക്കുന്നുണ്ടായിരുന്നു…  അവരോടുള്ള ദേവുവിന്റെ ഭയവും വെറുപ്പും എനിക്കതിൽ നിന്നും ഊഹിക്കാവുന്നതേ ഒള്ളു ..

അവരോടു അടുത്ത് ചെന്നതും ദേവു പിന്നോക്കം വലിഞ്ഞു എന്റെ പിന്നിൽ ആയി നിന്നു.  എന്റെ കൈയിൽ ബലമായി പിടിച്ചിരുന്നു…  എനിക്ക് അവളുടെ പ്രവൃത്തിയിൽ ചിരി വരുന്നുണ്ടായിരുന്നു എങ്കിലും പുറത്തു കാട്ടിയില്ല.

” മോളെ…… ”

ദേവുവിന്റെ നേർക് അവർ കൈ ഉയർത്തിയതും പേടിച്ചു പോയ ദേവു പൂർണമായും എന്റെ പിന്നിലേക്ക് വലിഞ്ഞു..  അവരുടെ മുഖത്തു വല്ലാത്തൊരു വിഷമം വന്നടിഞ്ഞു കൂടി..  തന്റെ മകൾ തന്നെ എത്രത്തോളം വെറുക്കുന്നു

എന്നവർക്ക് വ്യക്തമായി…. ഞാൻ ദേവുവിനെ ബലമായി തന്നെ പിടിച്ചു എന്റെ മുന്നിലേക്ക് നിർത്തി…  ഒന്നുമില്ലെന്ന് പറഞ്ഞവളെ ആശ്വസിപ്പിച്ചു…  പണ്ട് സ്കൂളിലെ എന്റെ ആദ്യ ദിവസം ആണെനിക്ക് ഓർമ വന്നത്…  ടീച്ചറിനെ കണ്ടു  ക്ലാസ്സിൽ കയറാൻ അന്ന് ഞാൻ എത്രത്തോളം ഭയന്നോ അതിന്റെ നൂറിരട്ടി ഭയം ഇന്ന് ചെറിയമ്മയുടെ മുന്നിൽ നിൽക്കുമ്പോൾ ദേവുവിന് ഉണ്ടെന്നു എനിക്ക് തോന്നി….. ദേവുവിനെ പിടിച്ചു മുന്നിലേക്ക് നിർത്തി ഞാൻ പതിയെ തിരിഞ്ഞു നടന്നു….  അവരുടെ സ്വകാര്യതയിലേക്കു ഞാൻ കൈ കടത്തരുതെന്നു തോന്നി..  അവർക്കു തമ്മിൽ പറയാനുള്ളത് അവര് തന്നേ സ്വയം പറഞ്ഞു തീർക്കട്ടെ എന്ന് കരുതി….

ഏറെ നേരം അവര് തമ്മിൽ സംസാരിക്കുന്നുണ്ടായിരുന്നു…  എല്ലാം കുറച്ചകലെ മാറി നിന്നു ഞാൻ ശ്രദ്ധിച്ചു..  കെട്ടിപ്പിടിക്കുകയും കരയുകയും ചിരിക്കുകയും ഒക്കെ അവിടെ അരങ്ങേറുന്നുണ്ടായിരുന്നു…  ഏറെ നേരത്തെ സംസാരത്തിനൊടുവിൽ അവരെന്നെ അടുത്തേക്ക് വിളിച്ചു….  പോകാനൊരുങ്ങി നിൽക്കുകയായിരുന്ന അവരെന്നോട് യാത്ര പറഞ്ഞു നടന്നു….  ബെഞ്ചിൽ മുഖം പൊതി ഇരിക്കുക ആയിരുന്നു ആ നിമിഷം എന്റെ ദേവു…..

” ദേവു……. ”

വിളിച്ചത് മാത്രമേ ഓർമയുള്ളു..  നന്ദുവേട്ട എന്നലറികൊണ്ട് അവളെന്നെ  കെട്ടിപ്പിടിച്ചു ..  കരയുകയായിരുന്നു അവൾ…  എന്റെ നെഞ്ചിൽ തലവച്ചവളെന്നെ ഇറുക്കി പുണർന്നു……

” ദേവു…..  എടീ പെണ്ണെ….  ഇത് കോളേജ് ആണ്..ആരെങ്കിലും കാണും ..  എന്താ നീ കാണിക്കുന്നേ…… ”

” അറിയിലായിരുന്നു നന്ദുവേട്ട…..  ചെറിയമ്മയെ…..  അവർക്കെന്നോട് സ്നേഹം ആയിരുന്നെന്നു അറിഞ്ഞില്ല……  എത്ര ശപിച്ചിട്ടുണ്ടെന്നറിയുവോ ഞാൻ ആ പാവത്തിനെ…….. ദൈവം എന്നോട് പൊറുക്കില്ല …… ”

” നീ എന്തൊക്കെയാ പെണ്ണെ ഈ പറയുന്നേ…?  നീ ആദ്യം നേരെ നിന്നേ….. ”

ബലമായി ഞാൻ എന്നിൽ നിന്നും അവളെ അടർത്തി മാറ്റി…..

അവൾ വീണ്ടും എന്നെ കടന്നു പിടിച്ചു…  പെണ്ണിന് സന്തോഷം കൊണ്ടാണ്…  അത്രനാൾ തെറ്റുധരിക്ക പെട്ടിരുന്ന തന്റെ ചെറിയമ്മയെ പഴയ സ്നേഹത്തോടെ തിരിച്ചു കിട്ടിയതിന്റെ..  സന്തോഷം..

” അവർക്കു എന്നോട് പറയരുന്നില്ലേ….. എന്റെ അമ്മ പാവം ആയിരുന്നെന്നു…..  എന്നോട് ഒത്തിരി ഇഷ്ടം ആയിരുന്നെന്നു….  അറിഞ്ഞിരുന്നെങ്കിൽ ഞാൻ അവരെ വെറുക്കില്ലാരുന്നല്ലോ…   എന്റെ ദേവി…  പൊറുക്കണേ…..  ”

അവളെന്തൊക്കെയോ പുലമ്പുകയാണ്.  എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി…. പല വാക്കുകളും അവ്യക്തമായിരുന്നു..  അതിലെ പോയ പലരുടെയും കണ്ണുകൾ ഞങ്ങൾക്ക് മീതെ ആയിരുന്നു .

” ദേവൂട്ടി… ദേ എല്ലാരും നമ്മളെ ശ്രദ്ധിക്കുന്നുണ്ട് ട്ടോ…  നീ നേരെ നിന്നേ…..  ”

പറഞ്ഞത് ശരിയാണെന്നു തോന്നി അവളെനിൽ നിന്നും അടർന്നു മാറി വീണ്ടും ആ ബെഞ്ചിൽ തന്നെ പോയി ഇരുന്നു.. മുഖം പൊത്തിയിരുന്നു കുറെ നേരം…  കരയുകയാണെന്നു തോന്നിയെങ്കിലും എതിർത്തില്ല.  കരഞ്ഞു തീർക്കട്ടെ എന്ന് കരുതി…  അല്പ നേരത്തിനു ശേഷം അവള് തന്നെ കണ്ണുകൾ തുടച്ചു നേരെ ഇരുന്നു.  എന്നെ നോക്കി പുഞ്ചിരിച്ചു..  ആ പുഞ്ചിരിയിൽ കണ്ണുനീർ പൊടിഞ്ഞ അവളുടെ മിഴികളും കണ്ണുനീരുങ്ങിയ കവിളുകളും തിളങ്ങി നിന്നു…..

” സങ്കടം ഒക്കെ മാറിയോ ?  ”

” സങ്കടം അല്ല….  സന്തോഷാ….  ”

അവൾ കൊഞ്ചിക്കൊണ്ടെന്റെ തോളിലേക്ക് ചാഞ്ഞു….

” നന്ദുവേട്ടനെങ്കിലും എന്നോട് പറമായിരുന്നില്ലേ…. എന്തിനാ എന്നെ ഇങ്ങനെ കളിപ്പിച്ചേ……  ”

” എങ്ങനെ?  ”

” ചെറിയമ്മ പറഞ്ഞല്ലോ.  നന്ദുവേട്ടൻ പോയി സംസാരിച്ചു ആണ് അവരെ കൂട്ടി കൊണ്ട് വന്നതെന്ന്…. ”

എന്ത് കൊണ്ടാകാം അവരങ്ങനെ ഒരു കള്ളം പറഞ്ഞതെന്നെനിക്ക് അറിയില്ല.  എങ്കിലും അവളെ ഞാൻ തിരുത്താനും പോയില്ല.

” എന്തിനാ നന്ദുവേട്ട എന്നെ ഇങ്ങനെ സ്നേഹിക്കുന്നെ  …  എന്താ ഞാൻ ഇതിനു പകരം തരുക…. !”

എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി വച്ചവൾ ചോദിച്ചു…. ഉത്തരം ഉണ്ടായിരുന്നില്ല എന്റെ പക്കൽ.  മൗനം എങ്ങും താളം കെട്ടി.  പല കുട്ടികളുടെയും കണ്ണുകൾ ഞങ്ങൾക്ക് മേലായിരുന്നോ.  ഒരു കോളേജിൽ ആണ് തങ്ങളെന്ന കാര്യം അല്പം നേരത്തേക്കെങ്കിലും ഞങ്ങൾ മറന്നിരുന്നു…  ഞാൻ ദേവുവിനെ അടർത്തി മാറ്റി അവളെയും കൊണ്ട് ക്ലാസ്സിലേക്ക് നടന്നു.  എന്നെ വിട്ടു പോകാൻ മടിയുണ്ടായിരുന്നിട്ടും അവൾ ഒന്നും മിണ്ടാതെ ക്ലാസ്സിലേക്ക് കയറി പോയി.  പുഞ്ചിരിയോടെ…

23

ജാനകിയമ്മയുടെ വരവ് അപ്രധീക്ഷിതം ആയിരുന്നെങ്കിലും. അതു ദേവുവിൽ ഉണ്ടാക്കിയ സന്ദോഷം ചെറുതെന്നും ആയിരുന്നില്ല.. മുൻപുണ്ടായിരുന്ന അല്പ അകലം കൂടി ഞങ്ങളിൽ കുറഞ്ഞു വന്നു.  അതിനു ഞാൻ ജാനകിയമ്മയോട് കടപ്പെട്ടിരിക്കുന്നു.  സന്തോഷം അലയടിച്ച ദിവസങ്ങൾ.    സൂര്യ പ്രകാശമേറ്റ് മഞ്ഞുതുള്ളികൾ വെട്ടി തിളങ്ങുന്ന പോലെ എന്റെ ദേവൂട്ടിയും എന്റെ മുന്നിൽ തിളങ്ങി നിന്നു.  അവൾക്കെല്ലാം ആയി ഞാനും……..

****-****======******=====****

” നീ എന്തുവാ നന്ദു ഈ തിരയുന്നേ?  ”

” എന്റെ ഒരു ബുക്ക്‌ കാണുന്നില്ല ഏടത്തി… ”

” അതിനു അടുക്കളയിൽ ആണോ അതു നീ വച്ചത് ….?  ”

”  എല്ലായിടത്തും നോക്കി.  ഇനി ഇവിടെ കൂടിയേ ബാക്കി ഉള്ളു…… ”

” അതാ റൂമിൽ തന്നെ കാണും ചെക്കാ…. അടുക്കളയിൽ കിടന്നു തിരിഞ്ഞു കളിക്കണ്ട  റൂമിൽ തന്നെ പോയി നോക്ക്…. ”

” അവിടെ എങ്ങും കണ്ടില്ല ഏടത്തി അതല്ലേ….. ”

ഏടത്തിയെ ജോലി ചെയ്യാൻ അനുവതിക്കാതെ ഞാൻ അടുക്കളയിൽ നിറഞ്ഞു നിന്നു…  അടുക്കളയുടെ ഒരു ഓരം ചേർന്ന് എന്റെ ദേവുവും നിൽപ്പുണ്ടയിരുന്നു.. ചിരിയടക്കി….

” ഈ ചെക്കനെ കൊണ്ട് തോറ്റല്ലോ….. ദേ ഈ പെണ്ണാ ഇന്നലെ ആ മുറിയൊക്കെ അടിച്ചു വാരി വൃത്തിയാക്കിയത് ..  അതെവിടെ ആണ്എന്ന് വച്ചാൽ ഒന്ന് നോക്കി എടുത്തു കൊടുക്ക് ദേവു….. ”

കേൾക്കേണ്ട താമസം ഒരു പുഞ്ചിരിയും ചുണ്ടിൽ നിറച്ചു അവൾ മുറിയിലേക്ക് നടന്നു.  പിന്നാലെ ഞാനും…

” ഏത് ബുക്ക്‌ ആ വേണ്ടേ ? ”

മുറിക്കകത്ത് കയറ്റി വാതിൽ ചാരിയ എന്നെ ചോദ്യഭാവത്തിൽ നോക്കി അവൾ ചോദിച്ചു…

മറുപടി പറയാനായിരുന്നില്ല ചെയ്യുന്നതിൽ ആയിരുന്നു എനിക്ക് ആവേശം…  ഒറ്റ നിമിഷത്തിൽ അവളെ എന്നിലേക്ക്‌ ചേർത്ത് മുറുകെ പിടിച്ചു അവളെ ഞാൻ ഒന്ന് വട്ടം കറക്കി…  അതൊട്ടും അവൾ പ്രതീക്ഷിച്ചിരുന്നില്ല…

” അയ്യോ..  നന്ദുവേട്ട എന്നെ താഴെ നിർത്തിക്കെ…  എനിക്ക് തല കറങ്ങും ട്ടോ….

എന്നെ വിട്ടേ നന്ദുവേട്ട…..  ഞാൻ ദേ ചേച്ചിയെ വിളിക്കൂട്ടോ…. ”

ഒരു ഭീഷണി സ്വരത്തിൽ അവൾ അതു പറഞ്ഞപ്പോൾ ഞാൻ അവളെ താഴെ നിർത്തി.. പക്ഷെ അവളിലെ പിടി വിടാൻ എനിക്ക് മനസ്സുണ്ടായിരുന്നില്ല.

” എന്റെ പെണ്ണിനെ ഒന്ന് സ്നേഹിക്കാൻ എനിക്ക്  ഇനി ഏടത്തിയുടെ അനുവാദം വേണോ?  ”

താഴെ നിർത്തി പരിഭവം കലർന്ന സ്വരത്തിൽ ഞാൻ ചോദിച്ചു.

” ചേച്ചിയുടെ അനുവാദം വേണ്ട..  പക്ഷെ ആ പെണ്ണിന്റെ അനുവാദം വേണ്ടേ…?  ഇങ്ങനെ ഒക്കെ കെട്ടിപ്പിടിച്ചു സ്നേഹിക്കാൻ ആണേൽ.  സ്നേഹിക്കാൻ അവൾ അധിക കാലം ഉണ്ടാവുല്ലട്ടോ…  ചത്തുപോകും പാവം….. ”

” അങ്ങനെ അനുവാദം ചോദിച്ചിട്ടാണോ ആരെങ്കിലും സ്നേഹിക്കുന്നെ ?  ”

” അതല്ല..   എന്നാലും….. ”

” ഒരെന്നാലും ഇല്ല…  പിന്നെ അങ്ങനെയൊന്നും ഞാൻ എന്റെ ദേവുട്ടിനെ കൊല്ലാൻ ഉദ്ദേശിച്ചിട്ടില്ല….  അവളെ ഞാൻ ഇങ്ങനെ ചേർത്തു നിർത്തി സ്നേഹിച്ചു കൊല്ലാകൊല ചെയ്യും…. ”

അവളെ അങ്ങനെ കൂടുതൽ നെഞ്ചിലേക്ക് ചേർത്ത് നിർത്തി ഞാൻ പറഞ്ഞു.

” മം…  ഇതെന്താ ഇപ്പൊ എന്റെ നന്ദുട്ടന് പെട്ടന്നൊരു സ്നേഹം തോന്നാൻ… ”

എന്റെ മൂക്കിന്റെ തുമ്പിൽ വിരലുകൾ കൊണ്ടമർത്തി അവൾ ചോദിച്ചു.

” ഒന്നുല്ലല്ലോ….  പെട്ടന്ന് ഒന്ന് സ്നേഹിക്കണം എന്ന് തോന്നി…  അത്ര തന്നെ….. ”

” ഓഹോ…  എന്നാൽ മോനങ്ങോട്ട്‌ മാറിക്കെ.  സ്നേഹിക്കാൻ കണ്ട സമയം. എനിക്ക് അടുക്കളയിൽ പണി ഉണ്ട്… ”

” അതൊക്കെ ഏടത്തി നോക്കി കൊള്ളും പെണ്ണെ…നീ ഇവിടെ നിക്ക്  ”

” പിന്നെ ആ വയ്യാത്ത ചേച്ചിയെ കൊണ്ടാണോ പണി എടുപ്പിക്കണേ..  പിന്നെ ഞാൻ എന്തിനാ ഇവിടെ ഉള്ളേ….. ”

” എന്നെ നോക്കാൻ….. ”

” നല്ല കഥയായി…  ഇതിപ്പോ എന്താ ഇങ്ങനെ ഒക്കെ ആവോ….ന്റെ ദേവിയെ… . ”

അവളെന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു നിന്നു കൊണ്ടു ചോദിച്ചു..

” ദേവു….. ”

” മ്മം… ”

” ദേവൂട്ടി….. ”

” എന്തുവാ…… ”

“, എനിക്കൊരു ഉമ്മ തരുവോ….. ”

” അയ്യോ….. ”

അരുതാത്തതെന്തോ കേട്ട മട്ടിൽ അവൾ എന്നെ ഒന്ന് സൂക്ഷിച്ചു നോക്കി  .

” അതൊന്നും പറ്റില്ലാട്ടോ ..  നന്ദുവേട്ട….  എനിക്ക് പേടിയാ …. ”

” എന്തിനാ പേടി….ഇനി അതിനും ഏടത്തീടെ സമ്മതം വേണോ…  ”

” എനിക്ക് ഇതൊന്നും ശീലമില്ല നന്ദുവേട്ട…..  പ്ലീസ് ….. ”

“, പിന്നെ എനിക്ക് ഇത് തന്നെ ആയിരുന്നല്ലോ അല്ലെ പണി?  ”

” കളിക്കണ്ട് പോയെ നന്ദുവേട്ട….  എനിക്ക് വയ്യാട്ടോ….. ”

ചെറിയ പരിഭവത്തോടെ അതു പറഞ്ഞവൾ ചുണ്ടു മലർത്തി..  അവളുടെ മുഖം അത്രയും സന്ധ്യക്കു കാണപ്പെടുന്ന ആകാശം പോലെ ചുവന്നു തുടുത്തിരുന്നു.  നാണം കൊണ്ട്.  !

അനുവാദം ചോദിക്കാനോ പറയനോ ഉണ്ടായിരുന്നില്ല….  അവളുടെ ഇടുപ്പിൽ കൈ അമർത്തി അവളെ ഞാൻ എന്നിലേക്ക്‌ ചേർത്തു വലിച്ചു….  ആദ്യമായി അവളിൽ വിഗാരത്തിന്റേതായ ഒരു ഭാവം മിന്നി മറഞ്ഞത് ഞാൻ കണ്ടു…  അവളുടെ മുഖത്തേക്ക് എന്റെ മുഖം അടുക്കും തോറും അവൾ ഈർഷ്യയോടെ മുഖം മാറ്റുന്നുണ്ടായിരുന്നു…..

പെട്ടന്നവളെന്റെ മുഖം പിടിച്ചു ഒരു വശത്തേക്ക് ചെരിച്ചു കവിളിൽ അവളുടെ ചുണ്ടുകൾ ചേർത്തു…..

…..  എല്ലാം ഒറ്റ സെക്കന്റിൽ കഴിഞ്ഞു.  അവളുടെ ആദ്യ ചുംബനം എനിക്കൊന്നു ആസ്വദിക്കാൻ പോലും കഴിഞ്ഞില്ല…..

” പോരെ…  ഇനി പോട്ടേ…… ”

എന്നെ തള്ളി മാറ്റി വേഗത്തിൽ അവൾ പുറത്തേക്കു നടന്നു… പക്ഷെ അതവളുടെ വെറും പാഴ് ശ്രമം മാത്രം ആയിരുന്നു.  ഞൊടിയിടയിൽ അവളെ ഞാൻ ഭിത്തിയിലേക്കു ചേർത്തു നിർത്തി..

” ഇനി എന്താ നന്ദുവേട്ട..  ഞാൻ തന്നല്ലോ..  മാറിക്കെ…  ചേച്ചി അന്ന്വേക്ഷിക്കുട്ടോ….. ”

എന്നെ തള്ളി നീക്കാൻ അവൾ ഒരു വിഫല ശ്രമം നടത്തി.

” കഷ്ടം ഉണ്ടുട്ടോ നന്ദുട്ട….  ചോതിച്ച സാധനം ഞാൻ തന്നല്ലോ…. ”

മുഖത്തൊരു പുഞ്ചിരി മാത്രം വരുത്തി ഞാൻ അവളുടെ അരികിലേക്ക് ചേർന്ന് നിന്നു… അവളുടെ അരികിലേക്ക് ഞാൻ ചേർന്ന് വരുന്നതിനനുസരിച്ചു അവളുടെ ശ്വാസഗതിയിൽ മാറ്റം വരുന്നുണ്ടായിരുന്നു.  എന്റെ ഉദ്ദേശം എന്താണെന്നും അടുത്ത എന്റെ നീക്കം എന്തെന്നും അവൾക് വ്യക്തമായി അറിയാമായിരുന്നു…. അതു കൊണ്ടു തന്നെ ആവാം എന്റെ ചുണ്ടുകൾ അവളുടെ നേരെ എത്തിയപ്പോൾ അവൾ മുഖം ചെരിച്ചത്.  അവളുടെ പവിഴ ചുണ്ടുകൾ ആയിരുന്നു എന്റെ ലക്ഷ്യം..  ആ ചുവന്ന ചുണ്ടുകൾ നുണഞ്ഞു അതിന്റെ രുചി അറിയാൻ പലപ്പോഴും എന്റെ മനസ്സ് ആഗ്രഹിച്ചിട്ടുണ്ട്.  പക്ഷെ ഉന്നം തെറ്റി…  മുഖം ചെരിച്ചതിനനുസരിച്ചു എന്റെ ചുണ്ടുകൾ പതിച്ചത് അവളുടെ കവിളുകളിൽ ആണ്..  ചുവന്നു തുടുത്ത കവിളുകളിൽ എന്റെ ചുണ്ടു പരതി നടന്നു.  വിട്ടു കൊടുക്കാൻ ഞാൻ ഒരുക്കം അല്ലായിരുന്നു.  അവളുടെ കവിളിൽ പല്ലുകൾ ഇറക്കി  പതിയെ ഒന്ന് കടിച്ചു…

” ആഹ് ..  ….. ”

അറിയാതെ അവളിൽ നിന്നൊരു ശബ്ദം ഉയർന്നു.  അതു വേദനയുടെ ആയിരുന്നോ.  അറിയില്ല.

അവളെന്റെ മുഖത്തേക്ക് ഒന്ന് ഉറ്റു നോക്കി.  എന്റെ ഭാവം എന്തെന്നറിയാൻ.  എന്റെ കണ്ണുകളിൽ അവളുടെ ചുണ്ടുകൾ എന്നെ മാടി വിളിക്കുന്നത്‌ പോലെ തോന്നി .  അവളെന്നെ ദയനീയമായി ഒന്ന് നോക്കി..  ശേഷം കണ്ണുകൾ ഇറുക്കി അടച്ചു.

” നന്ദുവേട്ട വേ…….. ”

പറഞ്ഞു തീർക്കാൻ അവൾക്ക് അവസരം ഒരുക്കുന്നതിന് മുൻപേ അവളുടെ ചുണ്ടുകൾ ഞാൻ പൂട്ടിയിരുന്നു.  എന്റെ ചുണ്ടുകൾ കൊണ്ട്.

ചുണ്ടുകൾക്കിടയിൽ കുടിങ്ങിയ അവളുടെ ആ നനുത്ത ഇതളുകളെ നുണഞ്ഞു കൊണ്ടിരിക്കെ അവളിലൂടെ കറന്റ്‌ കടന്നു പോകുന്നത് പോലെ അവൾ വിറക്കാൻ തുടങ്ങി..  ആസ്വാദ്യകരമായ ചുംബനം..  ഒരു പെണ്ണിന്റെ ചുണ്ടിതളുകൾക്കു അത്രമേൽ മൃദുലതയും സ്വാതും ഉണ്ടെന്നറിഞ്ഞ നിമിഷം.  ആ ചുണ്ടുകൾക്കും നമ്മളെ കീഴടക്കാനാകും എന്ന് ഞാൻ അനുഭവിച്ചറിഞ്ഞ നിമിഷം.  അതായിരുന്നു അതു.

ആവേശം അലയടിച്ച ആ നിമിഷം അറിയാതെ എന്റെ കൈകൾ അവളിലൂടെ  ഇഴഞ്ഞു നടന്നു…  അവസാനം ആയി അതു വിശ്രമിച്ചത് അവളുടെ ആ ചെറു മുഴുപ്പുള്ള മൃതുവാർന്ന മുലകളിൽ ആണ്….അതുവരെയും എല്ലാം ആസ്വദിച്ചു നിന്ന ദേവുവിലൂടെ ഒരു വിറയൽ ഒന്ന് കൂടി കടന്നു പോലെ.  തകൃതിയായി നടന്നു വന്ന ചുംബനത്തിന്റെ താളം തെറ്റി. അവൾ അതെല്ലാം ആസ്വദിക്കയാണെന്നു ഞാൻ ധരിച്ചു.  അതുവരെ ക്രിക്കറ്റ് ബോൾ മാത്രം പിടിച്ചു പരിജയം ഉള്ള എനിക്ക് ആ മുലകൾ  അതിനോട് സാമ്യം തോന്നി….  ആദ്യമായ് ഒരു പെണ്ണിന്റെ മുലകൾ കൈയിൽ കിട്ടിയ ആഹ്ലാദം  കൊച്ചുകുട്ടിയുടെ കൈയിൽ കളിപ്പാട്ടം കിട്ടിയത് പോലെ ഒരു കൗതുകം.  എല്ലാം ചേർന്ന് വന്നു. എങ്ങനെ അത് കൈകാര്യം ചെയ്യണം എന്ന് പോലും അപ്പോൾ എനിക്ക് അറിയില്ലായിരുന്നു…

ചുംബനത്തിന്റ തീവ്രത ഏറിവന്നതും എന്നിലെ ആവേശവും വർധിച്ചു.  എല്ലാ ശക്തികളും കൈകളിൽ ആവാഹിച്ചു ഞാൻ അവളുടെ കുഞ്ഞി മുലകളിൽ തഴുകി…  പഞ്ഞി പന്തിൽ കൈ അമർത്തുന്നു പോലെ അവ ഒരുപോലെ എന്റെ കൈയിൽ ഞെങ്ങി അമർന്നു….

” മ്മ്മ്മ്മ് …… ” അസഹ്യമായ ഒരു മൂളൽ അവളിൽ നിന്നും ഉയർന്നു. അവളെന്നെ ബലമായി തന്നേ തള്ളി മാറ്റി.  എന്താണ് കാര്യമെന്നറിയാതെ ഞാൻ അവളെ തന്നെ നോക്കി നിന്നു..  മിഴികൾ നിറഞ്ഞു തുളുമ്പിയ അവസ്ഥ.  ചുംബന സുഖം തെല്ലും തൊടാത്ത അവളുടെ ആ മുഖഭാവം എന്നെ അമ്പരിപ്പിച്ചു.

” ദേവു…. ”

വിളിക്കുന്നതിന്‌ മുൻപേ അവളെന്നെ തള്ളി നീക്കി പുറത്തേക്കോടി ഇരുന്നു.  എന്റെ കൈ അവളിൽ വേദന ഉണർത്തി എന്നെനിക്കു ഉറപ്പായി. മുൻപരിചയം ഇല്ലാതെയുള്ള എന്റെ ആ പ്രവൃത്തിയെയും അങ്ങെനെ ചെയ്യാൻ അപ്പോൾ എന്നെ പ്രേരിപ്പിച്ച മനസിനെയും ആ നിമിഷം  ഞാൻ പഴിച്ചു…

ആദ്യമായി ലഭിച്ച സുഖത്തിന്റെ അവസ്ഥയെ മനസ്സിൽ പഴിച്ചു ദേവുവിന്റെ പിന്നാലെ ഓടി പുറത്തേക്കിറങ്ങുന്നത് അമ്മയുടെ മുന്നിലേക്കാണ്…  അടുത്തല്പം മാറി ഏടത്തിയും കൂടെ ദേവുവും നിൽക്കുന്നു..ദേവുവിന്റെ കൈയിൽ ഏടത്തി മുറുകെ പിടിച്ചിരുന്നു….  അപ്പോഴും അവളുടെ മിഴികളിൽ നനയവുണ്ടായിരുന്നു. .. ചെയ്ത അബദ്ധത്തിനു മുന്നിൽ പിടിക്കപ്പെട്ടു എന്നെനിക്കു ഉറപ്പായിരുന്നു.

” കഴിഞ്ഞോ?  ” അവളുടെ കൈയും പിടിച്ചു മുന്നിലേക്ക് നടന്നടുത്ത

ഏടത്തിയുടെ ചോദ്യം കെട്ടു ഞാൻ ഒന്ന് പകച്ചു പോയി…

” എന്ത്…? ”

” ബുക്ക്‌ തിരഞ്ഞു കഴിഞ്ഞോ എന്ന് ?  ”

” ആഹ് കഴിഞ്ഞു…?  ”

ചെറിയൊരു ആശ്വാസത്തോടെ ഞാൻ പറഞ്ഞു. പെട്ടന്ന് അമ്മ എന്റെ മുന്നിലേക്ക് കടന്നു നിന്നു…

” എന്നിട്ടു കിട്ടിയോ നിന്റെ ബുക്ക്‌?  ”

” ഇല്ലമ്മേ….. ”

തല താഴ്ത്തി ഞാൻ അങ്ങനെ പറഞ്ഞൊപ്പിച്ചതും അമ്മയുടെ കൈ എന്റെ മുഖത്തു പതിച്ചതും ഒരുമിച്ചായിരുന്നു…… അസഹനീയമായ വേദനയിൽ എന്റെ കണ്ണ് മങ്ങി പോയത് പോലെ തോന്നി…. അമ്മ എല്ലാം അറിഞ്ഞു എന്നും നടന്നതെല്ലാം കണ്ടു കാണുമെന്നു എനിക്ക് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു…

” നീ എന്താ കരുതിയത് ഞങ്ങളെയെല്ലാം വെറും മണ്ടന്മാരാക്കി ഈ പാവം കൊച്ചിനെ പറ്റിക്കാം എന്നോ? ”

അമ്മയുടെ ഉച്ചത്തിലുള്ള വാക്കുകൾ കാതിൽ മുഴങ്ങി നിന്നു….

” ഒരു പെണ്ണിനെ ചതിക്കാൻ മാത്രം എന്റെ മകനു ധൈര്യം ഉണ്ടായിരുന്നോ…..  ”

അമ്മ ഒരുനിമിഷം എന്നെ ദയനീയമായി ഒന്ന് നോക്കി. അവരുടെ വാക്കുകളിൽ ഒളിഞ്ഞു കിടന്ന അർദ്ധം എനിക്ക് അപ്പോഴും വ്യക്തമായിരുന്നില്ല.

” അമ്മെ അമ്മ കരുതുന്ന പോലെ ഒന്നും അല്ല കാര്യങ്ങൾ… ”

” പിന്നെ ഞാൻ കണ്ടത് എന്താ…… അമ്മയുടെ മുഖത്തു നോക്കി കള്ളം പറയാനും പഠിച്ചോ നീയ്?  ഈ പാവം പെണ്ണിനോട്‌ അങ്ങനെ ഒക്കെ ചെയ്യാൻ നിനക്ക് എങ്ങനെ തോന്നി….  ”

അമ്മയുടെ വാക്കുകൾ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് എനിക്ക് അപ്പോൾ ആണ് മനസിലായത്.  ഞാൻ അവളെ ബലമായി ചുംബിച്ചിരിക്കുന്നു..  അവളുടെ നിറഞ്ഞൊഴുകിയ കണ്ണുകൾ അതിന്റെ തെളിവുകൾ ആണ്.

” അമ്മെ അവനു പറയാൻ ഉള്ളതെന്തെന്ന് കൂടി കേൾക്കു അമ്മെ… ”

ഏടത്തി പറഞ്ഞു..

” നീയും കണ്ടതല്ലേ മോളെ ഇവൻ ഇവളെ…. ച്ചെ… ”

” അമ്മെ ….  നന്ദുവേട്ടൻ അല്ല…  ഞാനാ…  ഞാനാ തെറ്റ്കാരീ…  എനിക്ക് ഇഷ്ടമാ നന്ദുവേട്ടനെ……..  ”

ഏടത്തിയുടെ പിടിവിട്ടു അമ്മയുടെ മുന്നിലേക്ക് കയറി  നിന്നു എന്നെ അടിക്കാനായി ഓങ്ങിയ കൈയിൽ പിടിച്ചു ദേവു കരഞ്ഞു പറഞ്ഞു.. അമ്മ കേട്ടത് വിശ്വസിക്കാനവാതെ അവളെ നോക്കി..

” ദേവു …  മോളെ…  നിനക്ക് അറിയാവുന്നതല്ലേ ഇവനെ…  ഇത്രയും നിന്നേ ഇവൻ ദ്രോഹിച്ചിട്ടും എങ്ങനെ ഇവനെ വിശ്വസിക്കാൻ തോന്നുന്നു മോളെ നിനക്ക്? ”

അവളുടെ കവിളുകളിലൂടെ തലോടി അമ്മ ചോതിച്ചു. അമ്മയുടെ വാക്കുകൾ ശെരി ആയിരുന്നു. പുറത്തു നിന്നു നോക്കുന്ന ആർക്കും ഇത് ഒരുനിമിഷത്തിൽ അംഗീകരിക്കാൻ കഴിയുന്നതല്ല.പ്രതികരിക്കാൻ എനിക്ക് കഴിഞ്ഞില്ല.

” എനിക്കറിയില്ല അമ്മെ……  ഒന്നും…..  പക്ഷെ എനിക്ക് എന്റെ നന്ദുവേട്ടനെ വിശ്വാസ.. എന്നെ പറ്റിക്കുവല്ല…..  എന്നെ ഒത്തിരി ഇഷ്ടാ….. ”

” മോളെ….  നീ…  വെറുതെ…..  ”

അമ്മക് അവളെ എങ്ങനെ പറഞ്ഞു മനസിലാക്കണം എന്ന് അറിയാത്ത പോലെ.

” അമ്മെ ഞാൻ….. ”

എന്റെ ശബ്ദം ഉയർന്നു. അമ്മക്കു മുന്നിൽ എന്നും അനുസരണയോടെ നിന്നേ എനിക്ക് ശീലം ഉള്ളു. എങ്കിലും ഇനിയും മൗനം പാലിക്കുന്നത് തെറ്റാണ്എന്ന് മനസ് പറഞ്ഞു.

” നീ ഇനി ഒന്നും പറയണ്ടാ….എനിക്കിനി ഒന്നും കേൾക്കുകയും വേണ്ടാ..  ”

അമ്മ എന്റെ നേരെ അലറി.

” ഇല്ലമ്മേ എനിക്ക് പറയണം…..   എനിക്ക് പറയാൻ ഉള്ളതൊന്നും അന്നും ആർക്കും കേൾക്കാൻ ഉണ്ടായിരുന്നില്ലല്ലോ.. എന്നും പറയാൻ ഉള്ളതെല്ലാം പറയാതെ മിണ്ടാതിരുന്നതാണ് എനിക്ക് ഇന്നീ പറ്റിയ  അവസ്ഥക്ക് കാരണം ……. ”

ഞാനൊരു മുഖാവരയോടെ തുടക്കം ഇട്ടു.  ദേവുവിൽ നിന്നു മാറി എല്ലാവരും എന്നെ നോക്കി നിൽക്കെയാണ് എനിക്ക് എന്താണ് പറയാൻ ഉള്ളതെന്നറിയാൻ.

” എനിക്ക് പറയാനുള്ളതെന്തെന്ന് എപ്പോഴെങ്കിലും കേൾക്കാൻ അമ്മ കൂട്ടാക്കിട്ടുണ്ടോ..  എന്റെ മനസ്സിൽ എന്താ ഉള്ളതെന്ന് അറിയാൻ എങ്കിലും ശ്രമിച്ചിട്ടുണ്ടോ ?  ”

അമ്മയുടെ മുഖത്തു നോക്കി ആദ്യമായാണ്  ഞാൻ ശബ്ദം ഉയർത്തുന്നത്.

” നന്ദു ആരോടാ നീ പറയുന്നതെന്നറിയാമോ?  ”

അത്രയും നേരവും മൗനത്തിൽ നിന്ന ഏടത്തി ഇടയ്ക്കു കയറി ചോദിച്ചു.  അതു കാര്യം ആക്കാതെ ഞാൻ തുടർന്നു. എല്ലാവരോടും ആയി….

” എനിക്ക് ദേവുവിനെ ഇഷ്ടം ആണ്.  അതു പക്ഷെ അമ്മ കരുതുന്നത് പോലെ ആരെയും ചതിക്കനോ വഞ്ചിക്കാനോ അല്ല… വെറുപ്പായിരുന്നു സമ്മതിച്ചു….  പക്ഷെ ഇവളുടെ ഈ മനസു നിറയെ എന്നോടുള്ള  സ്നേഹം മാത്രമേ ഒള്ളു…. അതു കണ്ടില്ലെന്ന് വക്കാൻ മാത്രം ക്രൂരൻ അല്ല അമ്മയുടെ മോൻ…. (ഏടത്തിയുടെ നേരെ തിരിഞ്ഞു ) ഇഷ്ടപ്പെട്ടു പോയതാ ഏടത്തി.. എപ്പോഴോ…..  ഇനി ആര് പറഞ്ഞാലും  പറിച്ചു മാറ്റാൻ പറ്റില്ല….”

കണ്ണുകൾ നിറയുന്നുണ്ടായിരുന്നു……. എല്ലാവരിലും അതെ അവസ്ഥ…  ദേവുവിനെ നോക്കി.  കരച്ചിലടക്കാൻ ആവാതെ എല്ലാം കേട്ടു നിശബ്ദം ആയി കണ്ണീരൊഴുക്കയാണവൾ. എല്ലാവരും കാൺകെ അവളുടെ  കണ്ണുകളിലെ കണ്ണുനീർ തുടച്ചു ഞാൻ അവളോട് ആയി  തുടർന്നു.

” മുൻപ് നീ പറഞ്ഞത് പോലെ.  ഒരു കുന്നോളം ദേഷ്യം മനസ്സിൽ ഉണ്ടായിട്ടു ഇപ്പൊ എനിക്ക് നിന്നേ  ഇഷ്ടാ.ഒത്തിരി ..  ഒരു കടലോളം…… ”

അറിയാതെ തന്നെ വാക്കുകൾ മുറിഞ്ഞു പോയി.

“നന്ദുവേട്ട…..  ”

അത്രനേരവും എന്റെ കണ്ണുകൾക്ക്‌ നോക്കി നിന്ന ദേവു എന്റെ നെഞ്ചിലേക്കു ചാഞ്ഞു…..

കണ്ടുനിൽക്കാൻ ശേഷി ഇല്ലാതെ ഏടത്തിയും പൊട്ടിക്കരഞ്ഞു…. പക്ഷെ അമ്മ….  നിറഞ്ഞു വന്ന കണ്ണുനീർ തുടച്ചു നീക്കി അമ്മ സ്വന്തം മുറിയിലേക്ക് നടന്നു നീങ്ങി.  ഞാൻ പറഞ്ഞതത്രയും അമ്മക്ക് അംഗീകരിക്കാൻ കഴിയില്ല എന്ന മട്ടിൽ… അതു കണ്ടു ദേവുവും എന്നെ വിട്ടു മാറി അമ്മയുടെ  പിന്നാലെ ഓടി… പറഞ്ഞത്രയും മനസ്സിൽ തട്ടി തന്നെ ആയിരുന്നു. എന്നേ  പറയേണ്ട കാര്യങ്ങൾ വൈകി ആണെങ്കിലും എല്ലാവരെയും അറിഞ്ഞതിന്റെ സമാധാനമായിരുന്നു മനസ് നിറയെ.  പക്ഷെ ദേവു ആഗ്രഹിച്ചത് പോലെ ആവാതെ എല്ലാം നാടകതെ ഇരുന്നതിൽ സങ്കടവും.

എല്ലാം നോക്കി കണ്ടു മാത്രം നിന്ന ഏടത്തി അപ്പോഴാണെന്റെ അരികിലേക്ക് വന്നത്…

” ഏടത്തി ഞാൻ….  ഏടത്തിക്കു തോന്നുന്നുണ്ടോ ഒരു പെണ്ണിനെ പറഞ്ഞു ചതിക്കാൻ മാത്രം ദുഷ്ടനാണ് ഞാൻ എന്ന്…. ”

” അവളുടെ കഴുത്തിൽ ആ താലി വീണ്ടും കണ്ടപ്പോഴേ എനിക്ക് അറിയാമായിരുന്നു നിങ്ങൾ തമ്മിൽ…. ”

പറഞ്ഞു മുഴുവിപ്പിക്കാതെ അവരെന്റെ തോളിൽ കൈകൾ വച്ചെന്നേ സമാധാനിപ്പിച്ചു..അതിശയം ആയിരുന്നു അവരുടെ ആ വാക്കുകൾ. .

” എനിക്ക് സന്തോഷമേ ഒള്ളു….  നിങ്ങൾ ഒന്നാകുന്നത് ഏറ്റവും ആഗ്രഹിച്ചത് ഈ ഞാൻ അല്ലേടാ……. ”

ഏടത്തിയെ കുറിച്ചുള്ള എന്റെ ചിന്തകളെ എല്ലാം മാറ്റി മറിക്കാൻ പോന്നതായിരുന്നു ആ വാക്കുകളെല്ലാം.

ഏടത്തിയുടെ വാക്കുകൾ മനസ് വെന്തുരുകുന്ന ആ നിമിഷത്തിലും ഒരു കുളിർ മഴ ആയിരുന്നു.

” ഏടത്തി പക്ഷെ അമ്മ….. ”

” അമ്മക്ക് അവളെ അത്രക്ക് ഇഷ്ടം ആടാ..  അതുകൊണ്ടല്ലേ…അവൾക് ഇനിയും  എന്തെങ്കിലും പറ്റുന്നത് സഹിക്കാൻ പറ്റില്ല ആ പാവത്തിനു  എല്ലാം മനസ്സിലാക്കുമ്പോൾ അമ്മ തന്നെ എല്ലാം സമ്മതിക്കും.  നീ വിഷമിക്കണ്ടാ…. ”

അപ്പോഴും എന്റെ മനസ്സ് അമ്മയുടെ മുറിക്കു മുന്നിൽ ആയിരുന്നു. അമ്മയുടെ മുറിയിൽ കയറിയ ദേവുവിനെ ഓർത്തു ഉരുകുക ആയിരുന്നു അതു.

******======*****-==*****

എപ്പോളോ അടഞ്ഞു പോയ കണ്ണുകൾ.  അടുത്തരോ ഉണ്ടെന്നു തോന്നിയാണ് തുറന്നത്….. നോക്കുമ്പോൾ അമ്മയാണ്….

” ഉറങ്ങിയോ? ”

ചോദ്യം കേട്ടു നിൽക്കെ ചാടിയെഴുന്നേറ്റു ഞാൻ  നേരെ ഇരുന്നു..

” അമ്മയോട് ദേഷ്യമാണോ?  ”

അടി കൊണ്ട് ചുവന്ന കവിളുകളിൽ കൈ ഓടിച്ചു അമ്മ ചോദിച്ചു.

അതൊരു പാവം പെണ്ണടാ….. നല്ലതേത് ചീത്തയെതെന്നു പോലും തിരിച്ചറിയാൻ കഴിയാത്ത ഒരു പാവം..അനുഭവിക്കാൻ ഉള്ളതെല്ലാം  അനുഭവിച്ച ആ കൊച്ചു ഇങ്ങോട്ടു വന്നത്. ഇവിടെ വന്നപ്പോഴും അതിനു അതു തന്നെ ആയിരുന്നില്ലേ അവസ്ഥ…  പക്ഷെ നിങ്ങളെ ആ ഒരവസ്ഥയിൽ കണ്ടപ്പോൾ …….  എന്റെ മോന് തെറ്റ് പറ്റി എന്നൊരു തോന്നൽ…..  അമ്മക് അറിയില്ലായിരുന്നല്ലോ ഡാ കുട്ട നിനക്ക് അവളെ ഇഷ്ടം ആണെന്ന്.. ”

ഒരു കരച്ചിലിന്റെ വക്കോളം എത്തിയാണ് അമ്മ അതു പറഞ്ഞു തീർത്തത്…

” അമ്മെ ഞാൻ….  ”

” സന്തോഷമേ ഒള്ളു..  എൻറെ കുട്ടീടെ പെണ്ണായിട്ടു തന്നെയാ അവളെ ഞാൻ സ്നേഹിച്ചു തുടങ്ങിയത്..  അങ്ങനെ തന്നെ കാണാനാ എനിക്ക് ഇഷ്ടവും….  പക്ഷെ അവളെ നീ ചതിക്കരുത്.  പാതി വഴിയിൽ ഉപേക്ഷിക്കുകയും അരുത്. … ”

” ഇല്ലമ്മേ  ദേവുവിനെ ഇനി പിരിയാൻ എനിക്ക് ആവില്ല…. ”

” അവളെ കുറിച്ച് അറിയാൻ നിനക്ക് ഇനിയും ഉണ്ടല്ലോ..  എല്ലാം അറിയുമ്പോഴും എന്റെ മോൻ ഇത് തന്നെ പറയുമോ ”

അമ്മയുടെ ചോദ്യത്തിനർദ്ധം മനസിലായില്ല എങ്കിലും അമ്മയുടെ ഭാഗത്തു നിന്നും ഒരു പച്ചകൊടി കാട്ടിയ സന്തോഷത്തിൽ ഞാൻ എല്ലാറ്റിനും തലയാട്ടി സമ്മതിച്ചു…

അമ്മയുടെ മടിയിൽ തലവച്ചു കിടക്കുമ്പോൾ ആണ് അമ്മ മറ്റൊരു കാര്യം കൂടി പറഞ്ഞത്…..

ഞങ്ങൾ ഒന്നിക്കണം എങ്കിലും ദേവു മോളുടെ അച്ഛന്റെ സമ്മതം കൂടി വേണം എന്ന്….  ആരും അറിയാതെ ഞാൻ നെഞ്ചിലൊളിപ്പിച്ച രഹസ്യം അമ്മയും അറിയണം എന്നെനിക്കു തോന്നി…  പറയാൻ തോന്നിഇല്ല.  മനസ്സ് നീറുകയായിരുന്നു.പറയാൻ പല തവണയായി നാവു പൊന്തി വന്നു പക്ഷെ കഴിഞ്ഞില്ല.. അപ്പോഴേക്കും ഏടത്തി മുറിയിലേക്ക് കയറി വന്നിരുന്നു പിന്നാലെ ദേവുവും ..  ദേവുവിന് ആരും ഇല്ലെന്ന സത്യം അതോടെ എന്നിൽ തന്നെ ഞാൻ ഒതുക്കി വച്ചു…

—————-

കഴിഞ്ഞു പോയ സങ്കടങ്ങൾക്ക് അപ്പുറം എന്നോ മറന്നു പോയ ചിരിയും കളിയും തമാശയും ആയി എന്റെ കുടുംബത്തോടൊപ്പം എന്റെ ജീവിതം മുന്നോട്ടു…. എന്റെ ദേവുവിനൊപ്പം..

ഇനി ദേവു ഒറ്റക്കല്ല..  കൂടെ നടക്കാൻ ഞാൻ ഉണ്ട് …..

തുടരും……..

ഭാഗങ്ങൾ എല്ലാം അത്ര മികവുറ്റതാണെന്നു ഞാൻ കരുതുന്നില്ല. എങ്കിലും നിങ്ങളുടെ അഭിപ്രായം ഒന്ന് മാത്രം ആണെന്നെ മുന്നോട്ടു എഴുതാൻ പ്രേരിപ്പിക്കുന്നത്.  കഴിഞ്ഞു പോയ ഭാഗങ്ങൾക്ക് നിങ്ങൾ തന്ന പ്രോത്സാഹനത്തിന് നന്ദി…….

വിഷ്ണു.. ( വില്ലി )

Comments:

No comments!

Please sign up or log in to post a comment!