നീയെൻ ചാരെ

പ്രിയമുള്ളവരേ…..ഞാൻ ഈ സൈറ്റിലെ വായണക്കാരനായിട്ട് രണ്ടു മൂന്ന് മാസമേ ആയിട്ടുള്ളൂ …ആദ്യം വാളിൽ കണ്ട കുറെ സ്റ്റോറീസ് വായിച്ചു …പിന്നെ ഇഷ്ട്ടപ്പെട്ട കഥാകാരന്റെ സ്റ്റോറീസ് തേടിപിടിച്ച് വായിക്കാൻ തുടങ്ങി…പിന്നെ ഒരു കഥ എഴുതാൻ ഒരു മോഹം ….. ആദ്യമായിട്ടാണ് എഴുതുന്നത് ….അതിന്റെ എല്ലാ പോരായ്മകളും ഉണ്ടാവും തെറ്റുകുറ്റങ്ങൾ ക്ഷമിച്ചു നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവെക്കണം… അതുപോലെ ഈ കഥയിൽ കമ്പി കുറവായിരിക്കും . പ്രണയവിരഹങ്ങൾക്കാണ് മുൻതൂക്കം കൊടുത്തിരിക്കുന്നത് ..എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് കരുതുന്നു.. എന്റെ പ്രിയ കഥാകാരന്മാരായ ഹർഷാപ്പി,nena, മാലാഖയുടെ കാമുകൻ,പ്രണ യരാജ,മന്ദൻരാജ,etc…….. എല്ലാവരുടെയും അനുഗ്രഹം ഉണ്ടാവണം…നിങ്ങളീ കഥ വായിക്കുകയാണെങ്കിൽ നിങ്ങളുടെ അഭിപ്രായവും പറയണേ…

സ്നേഹത്തോടെ…. ഒവാബി ______________________

അലാറത്തിന്റെ നിർത്താതെയുള്ള ശബ്ദം കേട്ട് ആദി കണ്ണു തുറന്നു…….. കയ്യെത്തിച്ചു ഫോണെടുത്തു നോക്കി …7 മണി ആയിരിക്കുന്നു… 5 മണിക്ക് അടിക്കാൻ തുടങ്ങിയ അലാരം ഓഫ് ചെയ്ത് വീണ്ടും കിടന്നതാണ്…

അവൻ അടുത്ത് കിടക്കുന്ന തന്റെ കൂട്ടുകാരെ നോക്കി ….. മൂന്നും തലവഴി പുതപ്പിട്ടു മൂടി പുതച്ചു കിടക്കുകയാണ്….

ഒരഞ്ചു മിനിറ്റ് കൂടി അവൻ കണ്ണും തുറന്നങ്ങനെ കിടന്നു…ശേഷം എഴുന്നേറ്റ് ബാത്‌റൂമിൽ പോയി…..

തിരിച്ചു വരുമ്പോഴും മൂന്നും അതേ കിടപ്പ് തന്നെ കിടക്കുകയാണ്. അവരെ നോക്കി ഒന്ന് ചിരിച്ചിട്ട് അവൻ പോയി ബാൽക്കണിയുടെ വാതിൽ തുറന്നു……പുറത്തു നിന്നും തണുപ്പ് അകത്തേക്ക് അരിച്ചിറങ്ങാൻ തുടങ്ങി…..

സൂര്യൻ ഉദിച്ചു വരുന്നുണ്ട് .കിഴക്ക് ദിക്കിലെ മഞ്ഞിൽ കുളിച്ച് കിടക്കുന്ന മലനിരകൾ സൂര്യ പ്രകാശം തട്ടി വെട്ടിത്തിളങ്ങാൻ തുടങ്ങി.

ആദി കണ്ണടച്ച് ശ്വാസം മെല്ലെ ഉള്ളിലേക്കെടുത്ത് പിടിച്ചു.പറഞ്ഞറിയിക്കാനാവാത്ത ഒരനുഭൂതി തന്റെ ഉള്ളിൽ വന്ന് നിറയുന്നതവനറിഞ്ഞു. അവന്റെ മുഖത്ത് ചെറിയ ഒരു പുഞ്ചിരി വിടർന്നു ,……..പെട്ടെന്ന് തന്നെ അത് മായുകയും ചെയ്തു…….

ആദി മനസ്സിലോർത്തു..കുറെ നാളായി മനസ്സിൽ കൊണ്ടു നടക്കുന്ന സ്വപ്നമാണ് ഇന്ത്യ മുഴുവൻ ബൈക്കിൽ കറങ്ങണമെന്ന്…… പറയുമ്പോൾ ഇന്ത്യ മുഴുവൻ എന്ന് പറയുമെങ്കിലും ലക്ഷ്യം ഹിമാലയം ആയിരുന്നു. കുറെ ആയി ഇതിനുവേണ്ടി പണം സ്വരുക്കൂട്ടാൻ തുടങ്ങിയിട്ട് ……. കോളേജും പടിത്തവുമൊക്കെ കഴിഞ്ഞു ഇപ്പോഴാണ് ഒന്ന് ഫ്രീ ആവുന്നത്… ഇന്നിതാ മനസ്സിൽ കണ്ട ആ യാത്ര പൂർണ്ണമായിരിക്കുന്നു……

ഇല്ല…!

പൂർണ്ണമായിട്ടില്ല ,ശരീരം കൊണ്ട് ഈ യാത്ര പൂര്ണ്ണമായെന്ന് പറഞ്ഞാലും മനസ്സ് കൊണ്ടീ യാത്ര അപൂർണ്ണമാണ്…

അവന്മാരുടെ നിർബന്ധം കൊണ്ട് പാതി മനസോടെയാണീ യാത്ര തുടങ്ങിയതെങ്കിലും പോകെ പോകെ ആ ചിന്ത മാറി വരികയായിരുന്നു.

പക്ഷേ ഇന്നീ അവസാന ദിവസം വീണ്ടും അത് മനസിലേക്ക് തിരിച്ചു വരുന്നു…

പത്ത് മാസത്തെ ഇടവേളക്ക് ശേഷമുള്ള ആദ്യത്തെ ട്രിപ്പ് ആണിത് ……..

“അവൻ കൂടെയില്ലാത്ത ആദ്യത്തെ ട്രിപ്പ്..”

അവനിപ്പോൾ എവിടെയായിരിക്കും…!! .എന്ത് ചെയ്യുവായിരിക്കും…!!!

ആദ്യമായിട്ടാണ് അവനെ ഇത്രയും നാൾ കാണാതെ ഇരിക്കുന്നത്….

കൃത്യമായി പറഞ്ഞാൽ 10 മാസവും 24 ദിവസവും ആയി അവൻ ഞങ്ങളെ വിട്ടു പോയിട്ട്.. തേടാത്ത സ്ഥലങ്ങളില്ല ….

ഇന്നീ യാത്രയിലും ഓരോ ആളുകളിലും അവന്റെ മുഖമാണ് തിരഞ്ഞോണ്ടിരിന്നത്… കണ്ടു പിടിക്കാമെന്ന ചെറിയൊരു പ്രതീക്ഷ…. പക്ഷേ………

മനസ്സിൽ അങ്ങനെ ഒരു ചിന്തയുള്ളതുകൊണ്ട് മാത്രമാണ് ഈ യാത്രയിൽ ഇവരോടൊപ്പം ഇറങ്ങിത്തിരിച്ചതും..ഒപ്പമുള്ളവർക്ക് തന്റെ മനസ്സിൽ ഇങ്ങനെയൊരു ഉദ്ദേശമുള്ളത് അറിയില്ല …

അറിഞ്ഞാലും കുഴപ്പമൊന്നുമില്ല ….അവരുടെ സന്തോഷം കളയണ്ട എന്ന് വിചാരിച്ചു പറയാതിരുന്നു എന്ന് മാത്രം …പക്ഷേ ഇനി……!!!!

നാളെ ഇവിടെ നിന്നും തിരിച്ചു പോവുകയാണ്…

ഹാ…… നീ നേരത്തെ എഴുന്നേറ്റോ …..!!! അലന്റെ ചോദ്യമാണ് അവനെ ചിന്തയിൽ നിന്നും ഉണർത്തിയത്….

അലൻ, അക്ബർ , അവിനാശ്…… ഇവർ മൂന്ന് പേരുമായിരുന്നു ആദിത്യന്റെ സഹയാത്രികർ …..

നാലുപേരും കോളേജ്മേറ്റ്സ്, അടുത്ത കൂട്ടുകാർ…

അവരൊക്കെ എഴുന്നേറ്റോ ….?? ആദി അലനോട് ചോദിച്ചു..

ഹാ ഒരാൾ ബാത്റൂമിലേക്കും ഒരാൾ ഇന്നലത്തെ ക്യാമ്പ്ഫെയറിന്റെ ബാക്കി സാധനം ഒപ്പിക്കാൻ പോയിട്ടുണ്ട് ….

അല്ല ഞാൻ വരുമ്പോൾ നീ വല്ലാത്ത ആലോചനയിലായിരുന്നല്ലോ… എന്താ അന്റെ ഓളെ തേക്കാനുള്ള വഴി ആലോചിക്കുവാണോ…!

ഒന്ന് പോടാ….. ഞാൻ എന്തിനാ ഓളെ തേക്കുന്നത് ഓളെന്റെ മുത്തല്ലേ….

ഹ്മ്….ഹ്മ് ..

അലൻ ഒന്നിരുത്തി മൂളിയിട്ട് ആദിയോട് ബ്രേക്ഫാസ്റ്റ് കഴിക്കാൻ വരാൻ പറഞ്ഞ് തിരിഞ്ഞു നടക്കാനൊരുങ്ങിയതും ആദി അവന്റെ ചുമലിൽ പിടിച്ച് അവിടെ തന്നെ നിർത്തി……

അലൻ ആദിയെ എന്തേ എന്നുള്ള അർത്ഥത്തിൽ ഒന്ന് നോക്കി..

ടാ …….ഞാൻ………… ഞാൻ നമ്മുടെ സൽമാനെക്കുറിച്ചാലോചിക്കുവായിരുന്നു…. നമ്മൾ അവനെ കണ്ടിട്ടിപ്പൊ ഏകദേശം 10 മാസം കഴിഞ്ഞില്ലേ അവനിപ്പോ എവിടെയാ എന്ത് ചെയ്യുവാന്നൊന്നും നമുക്കറിയില്ല……

ഹ്മ് ഒന്നോർത്താൽ അവന്റെ ഇപ്പോഴത്തെ അവസ്ഥക്ക് അറിയാതെയാണെങ്കിലും നമ്മൾ നന്നെയല്ലേടാ കാരണം….. പാവം അവന്റെ ഉമ്മ ഏത് നേരവും അമ്മയോട് അവന്റെ കാര്യം പറഞ്ഞു കരച്ചിലാണ്…….
.

പിന്നെ അവളുടെ………….

ആദി പറയാൻ വന്നത് മുഴുവനാക്കാതെ പുറം കാഴ്ചകളിലേക്ക് മുഖം തിരിച്ചു …

ആദി പറയാൻ വന്നത് മുഴുമിച്ചില്ലെങ്കിലും പറയാൻ വന്ന കാര്യം അലന് മനസ്സിലായി…. അവന്റെ മനസ്സിലേക്ക് പഴയ കാര്യങ്ങൾ ഓടിയെത്തി….

കേരളത്തിലെ പ്രമുഖ എൻജിനീയറിങ് കോളേജിലെ തങ്ങളുടെ ആദ്യത്തെ ദിവസം…..

എൻജിനീയറിങ് കോളേജിലൊക്കെ ജൂനിയേഴ്സിനോട് സീനിയേഴ്സ് എങ്ങനെയാണ് പെരുമാറുക എന്ന് പ്രത്യേകിച്ച് പറയണ്ട കാര്യമില്ലല്ലോ…. അതും ആദ്യത്തെ ദിവസം…..

അന്നത്തെ ദിവസം പ്രത്യേകിച്ച് ആരെയും പരിചയപെടാൻ പറ്റിയിരുന്നില്ല ….

അലനും അക്ബറും അവിനാഷും മെക്കാനിക്കൽ ബ്രാഞ്ച് ആയിരുന്നു ….. മൂന്ന് പേരും പ്ലസ് ടൂ ഒരുമിച്ച് പഠിച്ചതായ‌തു കൊണ്ട് ഇവിടെയും ഒരുമിച്ചൊരു ഗ്യാങ് ആയി ഇരുന്നു…

ക്ലാസ് തുടങ്ങി മൂന്നാമത്തെ ദിവസം ആണ് ആദിത്യൻ വരുന്നത് … അതും നേരം വൈകി…..

ആവൻ ടീച്ചറോട് ക്ലാസിൽ കയറട്ടെ എന്ന് ചോദിച്ചു ….

എന്താ ലേറ്റ് ആയത്…..??

അത് മിസ്സ് സീനിയേഴ്സ്……പറഞ്ഞു മുഴുമിക്കാതെ ആദി ടീച്ചറെ നോക്കി…..

ആ ഓക്കെ …..ഓക്കെ കേറിക്കോ….

ക്ലാസിൽ കയറി ആദി അവനിരിക്കാൻ സ്ഥലം നോക്കി നടന്നു …. അപ്പോഴാണ് അലൻ അവനെ കൈ കാട്ടി വിളിച്ചത്….

അലനെ കണ്ടപ്പോൾ ആദി ആശ്ചര്യത്തോടെ അവന്റെ അടുത്തേക്ക് നടന്നു…….

ടാ നിനക്ക് ഇവിടെയാണോ കിട്ടിയത്…. ആദി ചോദിച്ചു….

ഹാ കിട്ടിയതൊന്നും അല്ല പിടിച്ചു വാങ്ങിയതാ….

ഓ ..മാനേജ്മെന്റ് സീറ്റ് ആണല്ലേ… ആദി ചിരിച്ചു കൊണ്ട് ചോദിച്ചു…

പിന്നല്ലാതെ ….നിന്നെപ്പോലെ പഠിച്ച് വാങ്ങാനൊന്നും നമ്മളെ കൊണ്ടാവില്ലപ്പാ അപ്പൊ പിന്നെ ഇതേ വഴിയുള്ളൂ……പിന്നെ ഇവന്മാരും ഇവിടെയാണെന്ന് പറഞ്ഞപ്പോ…..ഒന്നും നോക്കീല ഈ കുറ്റി ഇവിടെ തന്നെ നട്ടു……

ആദിയെ അലൻ മറ്റു രണ്ടു പേർക്കും പരിചയപ്പെടുത്തി കൊടുത്തു….. അങ്ങനെ അവനും അവരോടൊപ്പം ചേർന്നു…..

ആദിയുടെ അമ്മവീട് അലന്റെ വീടിനടുത്തായിരുന്നു …… അങ്ങനെയുള്ള അടുപ്പമായിരുന്നു അവർക്ക് രണ്ടു പേർക്കും…

ടാ ആദി നീയെന്താ രണ്ടു ദിവസം ലേറ്റ്…..!!!!

അതോ…… അത് ഞാനും സൽമാനും കൂടി ഒരു ട്രിപ്പ് പോയതായിരുന്നു വയനാട്ടിലേക്ക് ……തിരിച്ച് വരുമ്പോഴാണ് മഴയൊക്കെ പെയ്ത് ചുരം ഇടിഞ്ഞത്… പിന്നെ കുറേ മരങ്ങളും പൊട്ടി വീണ് റോഡ് ഫുൾ ബ്ലോക്ക്….. അപ്പൊ പിന്നെ രണ്ട് ദിവസം കൂടി അവിടെ നിന്നു……..

നിങ്ങള് രണ്ടാളും ഫുൾ ട്രിപ്പടി ആണല്ലോ നിന്നെ എപ്പോ വിളിച്ചാലും നീ അവന്റെ കൂടെ ഏതേലും കാട്ടിലായിരിക്കും….
.ഒരു തലയും വാലും….. അല്ലേലും നിനക്കൊന്നും അറിയണ്ടല്ലോ ചിലവ് ഫുൾ അവനല്ലേ എടുക്കുന്നത് ….അവന്റെ ബാപ്പന്റെ കയ്യിലാണെങ്കിൽ നല്ല പൂത്ത കാശും ഉണ്ട്…

ടാ നീ പറഞ്ഞതൊക്കെ ശെരിയാ …..

അവൻ ഞാനില്ലാതെ എങ്ങോട്ടും പോകാറില്ല …..ഞാനും….. പിന്നെ അവന്റെ ചിലവിനുള്ളതൊക്കെ അവൻ തന്നെ ഉണ്ടാക്കാറുണ്ട് …ബാപ്പാടെ കയ്യിൽ നിന്ന് മേടിക്കാറില്ല……

ടാ അത് പറഞ്ഞപ്പോഴാ……..അവനെവിടെ …നിങ്ങൾ രണ്ടും എപ്പോഴും ഒരുമിച്ചല്ലേ ഉണ്ടാവാറ് …..

അവനും ഈ കോളേജിൽ തന്നെ ഉണ്ട് സിവിലിലാണെന്ന് മാത്രം….

അതെന്താ അവന് അതാണോ താൽപ്പര്യം…??

ഹ്മ് …..ആദി ഒന്ന് മൂളി…

സൽമാന് അവന്റെ ക്ലാസിൽ അങ്ങനെ കൂട്ടായിട്ട് കിട്ടിയിട്ടില്ലായിരുന്നു….ഉള്ള സ്റ്റുഡൻസിൽ മുക്കാൽ ഭാഗവും പെണ്കുട്ടികൾ ആയിരുന്നു……

ഇന്റർവെൽ ബ്രേക്കിന് സൽമാനും ആദിയും അലന്റെ ഗ്യാങും വിശദമായി പരിചയപ്പെട്ടു….അവര് മൊത്തം ഒരു ഗ്യാങ് ആയി മാറി…..

ഹയർസെക്കൻഡറി അധ്യാപകരായ വാസുദേവന്റെയും ജാനാകിയുടെയും മൂന്ന് മക്കളിൽ രണ്ടാമത്തേതായിരുന്നു ആദിത്യൻ…..

അവന് ഒരു ചേച്ചിയും ഒരു അനിയത്തിയും…… ചേച്ചിക്ക് ഇന്ഫോപാർക്കിൽ ജോലിയുണ്ട്…… അനിയത്തി ആര്യ പത്താം ക്ലാസ് വിദ്യാർത്ഥിനി…

നല്ല വെളുത്ത് ആരെയും ആകർഷിക്കുന്ന മുഖം ആയിരുന്നു ആദിത്യന്റേത് …താടിയും മീശയും വടിച്ചു ഒരു സാരിയുടുപ്പിച്ചാൽ ഒരു പെണ്ണാണെന്ന് തോന്നിപ്പിക്കുന്ന കുട്ടിത്തമുള്ള മുഖം…..

ആദിത്യനും അവന്റെ ചേച്ചിയും ജാനകിയെ പോലെ ആയിരുന്നു….

ആര്യ അച്ഛനെപോലെയാണെങ്കിലും മറ്റു രണ്ടു പേരെയും വെല്ലുന്ന സൗന്ദര്യത്തിനുടമയായിരുന്നു…….

ജാനാകിക്ക് പെട്ടെന്നൊരു അറ്റാക്ക് ഉണ്ടായി. അതിന് ശേഷം വാസുദേവനും മക്കളും ചേർന്ന് അവളെ നിർബന്ധിച്ചു ലോങ്ങ് ലീവ് എടുപ്പിച്ച് വീട്ടിലിരുത്തിയിരിക്കുകയാണ്…. എല്ലാം തികഞ്ഞ സന്തുഷ്ട കുടുംബം…….

അവരുടെ തൊട്ടടുത്ത വീടായിരുന്നു സൽമാന്റെ…… ഗൾഫിൽ ബിസിനസ് നടത്തുന്ന ബഷീറിന്റെയും ഭാര്യ സുൽഫത്തിന്റെയും സൽപുത്രൻ ……

അളവറ്റ പാരമ്പര്യ സ്വത്തിന്റെയും വിദ്യാഭ്യാസം കുറവായിരുന്ന ബഷീർ തന്റെ കഠിനാധ്വാനം കൊണ്ട് ഉണ്ടാക്കിയെടുത്ത ബിസിനസ്സ് സാമ്രാജ്യത്തിന്റെയും ഏക അവകാശി…

ആദിത്യന്റെ നിറമില്ലെങ്കിലും വിളഞ്ഞ ഗോതമ്പിന്റെ വെളുപ്പായിരുന്നു സൽമാന്…. നീണ്ട് മെലിഞ്ഞ മൂക്കും ,ചെറിയ കണ്ണുകളും കഴുത്തിലെ എല്ലിന്റെ ഇടയിൽ മന്ത്രിയുടെ വലിപ്പത്തിലുള്ള കറുത്ത മറുകും അവന്റെ മുഖത്തെ കത്തുന്ന സൗന്ദര്യം ഉള്ളതാക്കി….
ഇടതൂർന്ന വെളുത്ത പല്ലും കാണിച്ചു അവന്റെ ഒരു ചിരിയുണ്ട്…

ഏത് ഭൂലോക രംഭയെയും മയ്ക്കാൻ ആ ചിരി മതിയായിരുന്നു…..

സൽമാന് ഒരനിയത്തിയുണ്ടായിരുന്നു ….

അവൾക്ക് ഒമ്പത് വയസുള്ളപ്പോൾ ചികിൽസിച്ച് മാറ്റാൻ കഴിയാത്ത രീതിയിൽ ഒരു ട്യൂമർ വന്നു …മരുന്നും മന്ത്രവുമൊക്കെയായി കുറച്ചു കാലം കൊണ്ടുപോയെങ്കിലും അധികം താമസിയാതെ അവൾ മരണത്തിന് കീഴടങ്ങി…..

അനിയത്തിയെ ജീവനായിരുന്ന സൽമാന് അത് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു ……..അവൻ വിഷാദരോഗത്തിന്റെ പിടിയിലാവുമെന്ന് ഭയന്ന് സുൽഫത് അവനെ തനിച്ചിരിക്കാൻ വിടുന്നത് നിർത്തി അവനെക്കൊണ്ട് ഓരോ കാര്യങ്ങൾ ചെയ്യിപ്പിക്കാൻ തുടങ്ങി …..

കുമിഞ്ഞു കൂടിയ സമ്പത്തുള്ളവരായിരുന്നെങ്കിലും ധാനധർമങ്ങളിൽ പിശുക്ക് കാണിക്കാത്തവരായിരുന്നു സുൽഫതും ബഷീറും …ബഷീർ അധികവും ഗൾഫിൽ ആയതിനാൽ സുൽഫത് ആയിരുന്നു എല്ലാ കാര്യങ്ങളും കണ്ടറിഞ്ഞു ചെയ്‌തിരുന്നത്…. നാട്ടിലെ പാവപ്പെട്ടവർക്ക് അവരുടെ വീടൊരു ആശ്രയമായിരുന്നു…

ദാനധർമ്മങ്ങൾ ചെയ്യുമ്പോൾ മകനെയും കൂടെ കൂട്ടാറുണ്ടായിരുന്നു…

പണത്തിന്റെ മഞ്ഞളിപ്പിൽ മകൻ വഴി തെറ്റാതിരിക്കാനും സമ്പത്ത് എങ്ങനെയൊക്കെ നല്ല രീതിയിൽ ചിലവഴിക്കണമെന്ന് മകനെ പഠിപ്പിക്കാനുമായിരുന്നു അത്…

അങ്ങനെ വളർത്തിയത് കൊണ്ട് തന്നെ അവനിലും പണക്കാരനാണെന്നതിന്റെ യാതൊരു അഹന്തയും അഹങ്കാരവും ഒരംശം പോലും ഉണ്ടായിരുന്നില്ല … മാത്രമല്ല അതിലൊക്കെ അവൻ ഉമ്മയെക്കളും ഉത്സാഹം കാണിച്ചു പോന്നു…

അതു പോലെ അവനെയും കൊണ്ട് സ്ഥിരമായി അനാഥാലയിത്തലേക്ക് പോയി അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് ചെയ്യാൻ പ്രേരിപ്പിച്ചു…..

അതവന്റെ ജീവിതം തിരികെ പിടിക്കാൻ വളരെയധികം സഹായിച്ചു എന്ന് തന്നെ പറയാം…..

ആ പോക്ക് അവന്റെ ജീവിതത്തെ തന്നെ മാറ്റിമറിക്കാൻ കെല്പുള്ളതായിരുന്നു………

തുടരും….

സ്നേഹത്തോടെ ഒവാബി…

Comments:

No comments!

Please sign up or log in to post a comment!