ഇണക്കുരുവികൾ 10

ആ വരാന്തയിലൂടെ നടക്കുമ്പോ ഞാൻ ഏകനായിരുന്നു. കരങ്ങളിൽ കോർക്കാൻ ഞാൻ ആഗ്രഹിച്ച കൈകൾ എനിക്കു കണ്ടെത്താൽ ആയില്ല. പരാജിതനാണ് താൻ അവളുടെ പ്രണയ പന്തയത്തിൽ കാലിടറി പോയ നിമിഷം, അമിത വിശ്വാസം, അവളെ കാണാനുള്ള ആഗ്രഹം അതിൻ്റെ കൊടുമുടികൾ കീഴടക്കിയപ്പോ . തനിക്ക് അറിഞ്ഞിരുന്നില്ല അവളുടെ വാക്കിൻ്റെ പൊരുൾ. അവൾക്ക് ഉറപ്പുണ്ടായിരുന്നു തനിക്കവളെ കണ്ടെത്താൻ അവില്ല എന്ന്. താൻ ജീവനു തുല്യം സ്നേഹിക്കുന്ന തൻ്റെ നല്ല പതിയെ തനിക്കു കണ്ടെത്താൻ കഴിഞ്ഞില്ല. തൻ്റെ പ്രണയം ബലഹീനമാണോ, ആത്മാർത്ഥ എൻ്റെ പ്രണയത്തിനില്ലെ അവളുടെ സാന്നിധ്യം ഞാൻ തിരിച്ചറിയാത്തതെന്ത്. ആദ്യ പ്രണയം തോൽവി സമ്മാനിച്ച് അമൂല്യമായ നിധി എൻ്റെ മാളുവിനെ തന്നു. മാളു നീ എന്നിൽ തോൽവിയായി പരിണമിച്ചാൽ മരണത്തിൻ്റെ മാറിൽ തല ചായ്ച്ചുറങ്ങുകയല്ലാതെ മറ്റു വഴികളൊന്നും കാണാനില്ല. അവൾ ഒരു കൊച്ചു കാന്താരിയാണ് അവളെ വേദനിപ്പിച്ചതിന് അവൾ എനിക്കു മുന്നിൽ ഒളിച്ചു കളിക്കുകയാണ്. പിടി തരാതെ വഴുതുന്ന പരൽ മീനിനെ പോലെ. അവളുടെ കൊച്ചു മധുര പ്രതികാരം. മറ്റുള്ളവരുടെ ആഗ്രഹവും വികാരവും സാഹചര്യവും പറയാതെ തന്നെ മനസിലാക്കുന്ന അവൾ എന്തുകൊണ്ടാണ് തൻ്റെ വികാരങ്ങളെ മനസിലാക്കാത്തത് . തന്നിൽ സംജാതമായ ആഗ്രഹങ്ങളുടെ പർവ്വത നിരകൾ കാണാതെ പോയത്. ആഗ്രഹത്തിൻ കുന്നിൻ നിരകൾ വാനോളം തലയുയർത്തി നിന്നിട്ടും മാളു എൻ്റെ വാവേ നീ കണ്ടില്ലെന്നു നടിക്കുകയാണോ, എൻ്റെ ഇപ്പോഴത്തെ സാഹചര്യം ആവിശ്യ പെടുന്നത് എന്തെന്നു നിനക്കറിയാം എൻ്റെ മാനസിക അവസ്ഥ എന്നെക്കാൾ ഏറെ നിനക്കറിയാം എന്നിട്ടും എൻ്റെ രാധേ നീ കളിക്കുകയാണോ മരങ്ങളുടെ മറവിൽ ഈ കണ്ണാരം പൊത്തി കളി നിർത്തി അദൃശ്യതയുടെ മറപടം മാറ്റി നിനക്കു വന്നു കൂടെ ആ അസുലഭ നിമിഷങ്ങൾ എനിക്കായി തുറന്നു തരില്ലേ നീ. ശ്യാമിൻ്റെ ചില വരികളാണ് എനിക്കിപ്പോ ഓർമ്മ വരുന്നത് ” വെറുക്കുന്ന മിഴികളാൽ നോക്കരുതേ………. മടിക്കുന്ന മൊഴികളാൽ മൊഴിയരുതേ…….. തുടിക്കുന്ന നെഞ്ചകം നീ കാണുന്നില്ലേ…….. എൻ ഹൃദയത്തിൽ നൊമ്പരം നീ കേൾക്കുന്നില്ലേ……. പ്രണയമാം മേഘശകലം മുടുന്നെന്നെ, മിഴികൾ അണയും മുന്നെ – നിന്നെ , ഒരു നോക്കു കാണാൻ കൊതിക്കുന്നു വെറുതേ ” എനിക്കായ് അവൻ ചൊല്ലിയ വരികൾ ഇപ്പോ എനിക്കേറെ പ്രിയപ്പെട്ട വരികൾ വിഷമിക്കുന്ന മനസുമായി ക്ലാസിലെത്തി . ഒരു ഉണർവില്ലാത്ത പോലെ, എല്ലാവരും കേളേജ് ലൈഫ് ആലോഷിച്ച് തിമിർക്കുമ്പോൾ ഒരു അയിത്തക്കാരനെ പോലെ ഞാൻ വേറിട്ടു നിന്നു. മിഴികൾ കണ്ണീരിൽ ഈർപ്പം നുകരാൻ കൊതിക്കുന്നുണ്ട്. തൊണ്ടയിൽ ഉറങ്ങി കിടക്കുന്ന സ്വരവീചികൾ ഉണരാൻ ശ്രമിക്കുന്നുണ്ട് .

മനസിലെ ദുഖത്തിൻ്റെ പാനപാത്രം നിറഞ്ഞൊഴുകി. വിവേകം അതെല്ലാം തടഞ്ഞു നിർത്തി. സ്വഭിമാനബോധം ക്ലാസിൽ ഒരു കൊച്ചു കുഞ്ഞിനെ പോലെ അലമുറയിടാൻ കൊതിച്ച മനസിനെ വിലങ്ങിട്ടു പൂട്ടി. ജിഷ്ണു : അളിയാ അവളുടെ നിശ്ചയാ വെള്ളിയാഴ്ച

ഞാൻ : അറിയാടാ അജു : അതാ അവൻ്റെ മുഖത്തൊരു മ്ലാനത ഹരി : ആണോടാ ജിഷ്ണു : കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തി പോയി അ കാക്കച്ചി കൊത്തി പോയി കിട്ടിയ അവസരം അവർ മൊതലാക്കി. അല്ലേലും ഫ്രണ്ട്സ് എന്നു പറഞ്ഞാൽ അങ്ങനെയാണ്. ഒരേ വേവ് ലംഗ്ത്തിൽ അടുത്തു വരുന്നവരാണ് സുഹൃത്ത് ആയി നാം തിരഞ്ഞെടുക്കുക. അത് തമ്മിലുള്ള റേഷ്യോ തീരുമാനിക്കും ആ സൗഹൃദത്തിൻ്റെ ആഴം. അത് സയൻസ്. ശരിക്കും ഫ്രണ്ട്സ് എന്ന് പറഞ്ഞാ പൊളിയല്ലേ ” ഫ്രണ്ട് രക്ത ബന്ധമന്യേ നമുക്ക് കൂട്ടായി കൂടുന്ന സഹയാത്രികൻ, ജീവിത പാതയിലെ കല്ലിലും മുള്ളിനും മുന്നിൽ തളരാതിരിക്കാൻ കൈത്താങ്ങായി കൂടെ വരുന്നവൻ. അത് ആണോ പെണ്ണോ ആവാം. കരയുന്ന നിമിഷം ചിരിപ്പിക്കാൻ പാടു പെടും, സന്തോഷിച്ചു നിക്കുമ്പോ കൂടെ ചിരിപ്പിക്കുമെങ്കിലും നമ്മെ കരയിപ്പിക്കാൻ പോലും കഴിവുള്ള ശക്തൻ. വാക്കുകളിൽ ബലമുള്ള കൂട്ട് പ്രതിസസികളിൽ നമുക്കു മുന്നിൽ നിക്കുന്ന പോരാളി, പ്രണയത്തിന് മുന്നിൽ അവൻ ഹംസം വ്യത്യസ്ത വേഷപ്പകർച്ചകൾ അണിഞ്ഞ് നമ്മുടെ സന്തോഷം ആഗ്രഹിക്കുന്ന ഒരു ജന്മം, കാശിനാവിശ്യമുള്ളപ്പോൾ കാശു തന്ന് പണക്കാരനാവും സ്വയം കശ് ചോദിക്കുമ്പോ യാചകനാവും. നാണം, മാനം എന്നും നോക്കാതെ പറയാനും പ്രവർത്തിക്കാനും സ്വാതന്ത്ര്യമുള്ള ഒരേ ഒരു ബന്ധം അതാണ് സൗഹൃദം ചിലപ്പോ അതിലുപരിയും ആവാം. ഒരിക്കലും പറഞ്ഞാൽ തീരാത്ത, പറഞ്ഞു മനസിലാക്കാൻ കഴിയാത്ത തെറി വിളിയുടെയും തല്ലിൻ്റെയും ഇണക്കത്തിൻ്റെയും പിണക്കത്തിൻ്റെയും സ്നേഹത്തിൻ്റെയും മായാലോകം. സൗഹൃദം എന്ന ലഹരി നുകരാത്ത ഒരു മനുഷ്യനും ഈ ഭൂമിയിലില്ല അതാണ് വാസ്തവം. ഞാൻ: ഒന്നു പോയേടാ അവളുടെ നിശ്ചയം ഉറപ്പിച്ചാ ഞാനെന്തിനാ കരയുന്നെ ഹരി: എന്താടാ നിനക്കവളെ ഇഷ്ടമായിരുന്നില്ലെ ഞാൻ: ജിഷ്ണുനും അജുനും ഇഷ്ടല്ലാത്തൊണ്ട് അതെന്നേ വിട്ടു ഞാൻ അജു : ഒന്നു പോയേടാ ജിഷ്ണു : നീ സീരിയസ് ആയി പറഞ്ഞതാണോടാ ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു ഞാൻ: ആടാ കോപ്പേ ജിഷ്ണു: എന്നാ അവളുടെ നിശ്ചയം ഞങ്ങൾ മൊടക്കും നീ കെട്ടിയാ മതി അവളെ എൻ്റെ അമ്മോ ബെസ്റ്റ് കമ്പനിക്കാര് നോക്കിയ സമയത്ത് കൂടെ നിന്നില്ല ഇപ്പോ തലയൂരി വേറെ പ്രേമം കട്ടക്ക് തലക്ക് പിടിച്ചപ്പോ എന്താ സ്നേഹം. ഞാൻ : ടാ അതൊന്നും വേണ്ട അജു : അതൊന്നും ശരിയാവില്ല ഞങ്ങൾ കാരണം പോയത് ഞങ്ങൾ ശരിയാക്കാം ഞാൻ: ടാ പോത്തേ അതൊന്നും അല്ല കാര്യം .
അതൊക്കെ പറയാ ഹരി : അല്ല ഇപ്പോ പറ

ഞാൻ: ടാ ക്ലാസ് ഇപ്പോ തൊടങ്ങും അതു വലിയ കഥയാ ഹരി: എന്നാ നമ്മൾ ക്ലാസിലിരിക്കുന്നില്ല ഇതറിഞ്ഞിട്ടു മതി ബാക്കി കാര്യം അവർ മൂന്നുപ്പേരും തീരുമാനം എടുത്തു കഴിഞ്ഞു. എനിക്കു സമ്മതം മൂളുകയല്ലാതെ മറ്റു വഴികളില്ലാതായി. അവരോടൊപ്പം ഞാനും ക്ലാസ്സിനു പുറത്തിറങ്ങി. ഞങ്ങൾ കോളേജിന് വെളിയിൽ ഒരു ഒഴിഞ്ഞ പറമ്പുണ്ട് അവിടെ പൊളിഞ്ഞു തരിപ്പണമായ ഒരു കെട്ടിടം . അവിടെ ഞങ്ങൾ ഇരുന്നു. ഹരി : എനി പറ മോനെ എന്താ കാര്യം ഞാൻ: എടാ ഞാൻ വേറെ ഒരാൾ ആയി ഇഷ്ടത്തിലായിപ്പോയി ഹരി: എന്ത് ജിഷ്ണു : അന്നെന്തൊക്കയാ മോൻ പറഞ്ഞത് അജു : എനിക്ക് അന്നേ അറിയായിരുന്നു ഇങ്ങനെ ഒകെ ആവുമെന്ന് ഹരി: ഒന്നു മിണ്ടാതെ നായിൻ്റെ മക്കളെ അതു കേട്ടതും ഇരുവരും മൗനം ഹരിയുടെ വാക്കുകളിലെ നീരസം അവരുടെ മുഖത്തു കാണം. ഹരിയുടെ ആവിശ്യപ്രകാരവും വെറുപ്പിക്കൽ സഹിക്കാവുന്നതിന് അപ്പുറം ആയതിനാലും ഞാൻ അവർക്കു മുന്നിൽ കുറ്റസമ്മതം നടത്തി. വള്ളി പുള്ളി വിടാതെ ഞാൻ പറഞ്ഞു മൂന്നു ദിവസത്തെ എൻ്റെ പ്രണയഗാഥ. എന്നെ ശരിക്കും ഞെട്ടിച്ചത് ജിഷ്ണുവും അജുവുമാണ്. അവർ ഫുൾ ത്രില്ലിൽ എക്സൈറ്റഡ് പിന്നെ കൂടുതൽ അറിയണ്ടത് അവർക്ക് മാത്രം അതു കണ്ടും കേട്ടും ഹരി ചിരിച്ചിരുന്നു. ജിഷ്ണു : നീ അവളെ കണ്ടോടാ ഞാൻ: എവിടെ കാണാൻ പറ്റിയില്ല അജു: അതെന്താടാ ഞാൻ: അവളുടെ പേരിൽ ആ ക്ലാസിൽ മൂന്നെണ്ണം ഉണ്ട് ഹരി: അയ്യോടാ പെട്ട് ജിഷ്ണു : ഇന്ന് കാണാൻ ആശിച്ചു വന്നതല്ലേ അജു : അതാണല്ലെ രാവിലത്തെ മുഖത്തെ വാട്ടം ഞാൻ: പിന്നെ അല്ലാതെ ഞാൻ അത്ര കൊതിച്ചു പോയെടാ ഹരി: നിനക്കവളെ കണ്ടാ പോരെ വഴിയുണ്ട്. ഞാൻ: എങ്ങനെ മൂവരും ആകാംക്ഷയോടെ ഹരിയെ നോക്കി. ഹരി: ടാ BBA അല്ലെ ഞാൻ നോക്കുന്ന കുട്ടിയും അവിടാ ഞാൻ: അതെപ്പോ ഹരി: അതൊക്കെ ഉണ്ട് മോനെ ഞാൻ ഒന്നു രണ്ട് വട്ടം പറഞ്ഞു നോക്കി നോ റിപ്ലേ ഞാൻ: അപ്പോ വീണിട്ടില്ല അല്ലേ ഹരി: ഇല്ല മോനെ, നിന്നെ പോലെ എനിക്കിങ്ങോട്ടു വരില്ല ഞാൻ പിന്നാലെ നടക്കണം ഞാൻ: അപ്പോ അവൾ ഹെൽപ്പ് ചെയ്യോ ഹരി: അതല്ലെടാ പൊട്ടാ എൻ്റെ കൊറെ ഫ്രണ്ട്സ് ആ ക്ലാസിലുണ്ട് ഞാൻ: അതു കൊള്ളാം എന്താ പ്ലാൻ ഹരി : നീ ഒരു ഡയറി മിൽക്ക് വാങ്ങ് പിന്നെ ഒരു വൈറ്റ് പേപ്പർ നാലായി മടക്കിയത്.

ഞാൻ: അതെന്തിനാ ഹരി: ടാ പൊട്ടാ അതെൻ്റെ ഫ്രണ്ടിൻ്റെ കൊടുത്ത് അവിടെ മേശപ്പുറത്ത് നീ കൊടുത്തതാ എന്നു പറഞ്ഞ് വെക്കും ഞാൻ: അതിലിപ്പോ എന്താ ഹരി: ടാ പൊട്ടാ ഞാനും അജുവും ജനലരികിൽ നിന്നും നോക്കും നീയും ജിഷ്ണുവും ദൂരെ നിക്കണം ഞാൻ: അതെന്തിനാടാ ഞാനും ജനലരികിൽ നിക്കാ ഹരി : നീ ശരിക്കും പൊട്ടനാണോ, നിന്നെ ഇങ്ങനെ കളിപ്പിക്കുന്ന അവൾ നീ അവിടുണ്ടോ എന്ന് നോക്കാതെ അതെടുക്കുവോ ഞാൻ: അതു ശരിയാടാ ജിഷ്ണു : അളിയാ കാഞ്ഞ ബുദ്ധി തന്നെ ഹരി: വാതിൽ നിന്നു നോക്കിയാ നിന്നെ കാണുന്ന ദൂരത്ത് നിന്ന് നീയും ജിഷ്ണുവും സംസാരിക്കണം ഞാൻ: അതു ഞാനേറ്റു അളിയ ജിഷ്ണു : ഞാൻ അഭിനയിച്ചു പൊളിക്കും.
ഹരി: ഡയറി മിൽക്കു വേണേ ആരും എടുക്കാ പക്ഷെ ആ കത്ത് അവളെ എടുക്കു. അല്ലെ അതിലൊന്നും എഴുതിട്ടില്ല എന്നു കാണുമ്പോ അവൾക്കു മാത്രമേ സങ്കടം വരു. അത് ഞാനും അജുവും നോക്കി ഉറപ്പിക്കാം എന്നിട്ടു നിൻ്റെ മാളുനെ കാട്ടിത്തരാ മോനെ പിന്നെയും കൊറെ നേരം കളിയും ചിരിയുമായി മുന്നോട്ടു പോയി. ഉച്ച സമയം ആയപ്പോ ഫുണ്ട് കഴിച്ച് പ്ലാനുകൾ പ്രായോഗികമാക്കാം എന്നും തീരുമാനിച്ച് ഞാൻ കാൻ്റീനിൽ പോയി. നിത്യയും ജിൻഷയും അവിടുണ്ടായിരുന്നു. എന്നെ കണ്ടതും അവളുടെ മുഖത്ത് നാണം വിടർന്നിരുന്നു. ഒരു ആദ്യ ചുംബനത്തിൻ്റെ ബാക്കി ഭാഗം എന്നതു പോലെ. ഞങ്ങൾ ഇരുന്ന് ഫുണ്ട് കഴിക്കുമ്പോ എനിക്കോർമ്മ വന്നത്. ഞാൻ ജിൻഷയോട് സ്വകാര്യമായി പറഞ്ഞു ഞാൻ: ടി എൻ്റെ പിന്നിലിരിക്കുന്ന പെൺകൊച്ചിൻ്റെ പേര് ചോദിക്കോ ജിൻഷ : എന്തിനാ മോനെ ഞാൻ: അതൊക്കെ പറയാ പ്ലീസ് ജിൻഷ : ഒക്കെ നിത്യ: എന്താ അവിടെ ഞാൻ: അതു ഞങ്ങൾ ഫ്രണ്ട്സ് തമ്മിലുള്ള സ്വകാര്യ നിത്യ : അതെപ്പോ ജിൻഷ : അതെക്കെ ഇണ്ട് ലേ എട്ടാ നിത്യ: എന്നിട്ട് എന്നോടു പറഞ്ഞില്ലല്ലോ ഞാൻ: അതൊക്കെ പറയാടി ഇപ്പോ നി കഴിക്ക് നിത്യ ഫുണ്ടിലേക്കു ശ്രദ്ധ കൊടുത്തു ജിൻഷ ആ കുട്ടിയെ നോക്കി ജിൻഷ : ഏട്ടാ ഇവളെ എനിക്കറിയാ പേര് അജലി’ ഞാൻ: ഇന്നു ഫുൾ പൊട്ടത്തരാണല്ലോ ജിൻഷ : എന്താ ഞാൻ : മാളു ആണെന്നൊരു സംശയം ജിൻഷ : കണ്ടില്ലെ ഞാൻ : എവിടെ, ഇന്ന് കണ്ട് പിടിക്കും ജിൻഷ : ഓൾ ദ ബെസ്റ്റ് ഞാൻ : താങ്ക്സ് വേഗം ഫുണ്ട് കഴിച്ച് ഞാൻ അവൻമാരുടെ അടിത്തേക്ക് പോയി. അവിടെ അവൻ്റെ ഒരു കൂട്ടുക്കാരി ഉണ്ടായിരുന്നു. അവൻ അവളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി. പിന്നെ അവൻ ചുണ്ടിക്കാട്ടിയ ഭാഗത്ത് ഞാനും ജിഷ്ണുവും നിന്നു വർത്താനം പറയാൻ തുടങ്ങി. അവർ മൂന്നു പേരും അവളുടെ ക്ലാസിലേക്കും. ജിഷ്ണു സംഭവം സീരിയസ് ആയി തന്നെ എടുത്തത് അവനങ്ങ് തകർത്ത് അഭിനയിക്കുകയായിരുന്നു.

സമയം ഒഴുകി അകന്നു മനസിൽ സന്തോഷവും ആകാംക്ഷയും ഭയവും ഒരു പോലെ. എൻ്റെ അവസ്ഥ മനസിലാക്കാതെ ജിഷ്ണു അഭിനയിച്ചു തകർക്കുമ്പോ മോന്തക്കിട്ട് ഒന്നു കൊടുക്കാൻ തോന്നി. പാവം ആത്മാർത്ഥമായി എനിക്കു വേണ്ടി പരിശ്രമിക്കുന്ന അവനെ ഞാൻ എന്തൊക്കായാ ചിന്തിക്കുന്നത്. പെട്ടെന്ന് ഹരി അവിടെ നിന്നും ദൂരേക്ക് പോകുന്നത് ഞങ്ങൾ കണ്ടു അപ്പോഴേക്കും അജു അങ്ങോട്ടേക്ക് വിളിച്ചു . ഞങ്ങൾ അവനരികിലെത്തി. അജു : അളിയാ കണ്ടു പിടിച്ചെടാ നിൻ്റെ മോളെ ഞാൻ :സത്യം അജു : ആടാ കാവ്യ പറഞ്ഞു അപ്പുവേട്ടൻ വാവക്കു തന്നതാ വേണേ എടുക്കാം അല്ലെ കളയാം എന്നു പറഞ്ഞ് ഒരേട്ടൻ തന്നിട്ടു പോയി.
എന്നിട്ട് അത് മേശപ്പുറത്തു വെച്ചു കൊറച്ച് കഴിഞ്ഞ് നിൻ്റെ കക്ഷി ആദ്യം അവൾ വാതിൽക്കൽ വന്നു നോക്കി. നിന്നെ അവിടെ കണ്ടപ്പോ ഓടി ബെഞ്ചിലെ ഡയറി മിൽക്ക് എടുത്തു. പിന്നെ ആ കടലാസെടുത്ത് നുവർത്തി തിരിച്ചും മറിച്ചും നോക്കി. അതിൻ്റെ മുഖം കാണണം സങ്കടായി പാവത്തിന് പിന്നെ ആ കടലാസ് മടക്കി ബുക്കിനുള്ളിൽ വെച്ചു ഇപ്പോ ക്ലാസിലെ പിള്ളേര് അവളെ ഇളക്കി കൊണ്ടിരിക്കാ ഞാൻ : ആണോ അജു : ടാ നിനക്കു കാണണ്ടെ ഞാൻ : പിന്നെ അജു : എന്നാ വാടാ ഞങ്ങൾ അവളുടെ ക്ലാസിൻ്റെ വാതിൽക്കൽ എത്തി എനിക്കായി അവളെ എൻ്റെ ആത്മമിത്രം ചുണ്ടിക്കാട്ടി തന്നു. ആദ്യമായിട്ടായിരിക്കും ഒരുത്തൻ സ്നേഹിക്കുന്ന പെണ്ണിനെ അവൻ്റെ സുഹൃത്ത് അവന് കാണിച്ചു കൊടുക്കുന്നത് അജു : ആ നീല ചുരിദാറാ ” കണ്ടു ഞാൻ മിഴികളിൽ ആലോലമാം നിൻ ഹൃദയം ഓ… കേട്ടു ഞാൻ മൊഴികളിൽ വാചാലമാം നിൻ നൊമ്പരം ഓ….. ഗോപുര പൊൻ കൊടിയിൽ അമ്പലപ്രാവിൻ മനം പാടുന്നൊരാരാധനാ മന്ത്രം പോലെ കേട്ടു ഞാൻ മൊഴികളിൽ വാചാലമാം നിൻ നൊമ്പരം ഓ……” മനസറിയാതെ എന്നിലേക്ക് ഓടിയെത്തിയത് ലാലേട്ടൻ്റെ അഭിമന്യു സിനിമയിലെ പാട്ടിൻ്റെ ഈണമാണ്. അതും ബാഗ് ഗ്രൗണ്ട് മ്യുസിക്കായി മനസിൽ കണ്ട് ഞാനവളെ കൺ കുളിരെ കണ്ടു. അവളുടെ സൗന്ദര്യത്തിൽ ലയിച്ച എന്നെ തട്ടി വിളിച്ചത് ജിഷ്ണുവാണ് ജിഷ്ണു : വായി നോക്കി നിൽക്കാതെ അവളോട് സംസാരിക്കെടാ പൊട്ടാ ഞാൻ കാവ്യയെ വിളിച്ചു അവളോട് മാളുവിനെ വിളിക്കാൻ പറഞ്ഞു കാവ്യ പറഞ്ഞതനുസരിച്ച് അവൾ ഞങ്ങൾക്കരികിലെത്തി. ഞാൻ: വാവേ അവൾ: വാവയോ അതാരാ ഞാൻ മാളവികയാ ഞാൻ: അയ്യോ ആളു മാറിയെന്നാ തോന്നുന്നെ അല്ലെടാ അജു അവൾ: എന്നാ ഞാൻ പോട്ടെ ചേട്ടാ ഞാൻ: നിയോന്നു നിന്നെ അവൾ കുറച്ചു ശബ്ദമുയർത്തി എന്നോടായി ചോദിച്ചു അവൾ: മ്മ് എന്താ ഞാൻ: അതെ ആ ബുക്കിൽ വെച്ച വെള്ള പേപ്പറും പിന്നെ ബാഗിൻ്റെ സൈഡിൽ വെച്ച ഡയറി മിൽക്കും തന്നാൽ ഞങ്ങൾക്ക് പോകായിരുന്നു

കള്ളത്തരം പിടിക്കപ്പെട്ടതും അവളിൽ വിടർന്ന ചമ്മൽ ആ മുഖത്തിൻ്റെ ശോഭ വർദ്ധിപ്പിച്ചു. ഞാൻ: നിന്നോടു ഞാൻ പറഞ്ഞോ ഇന്നു ഞാൻ നിന്നെ കണ്ടു പിടിക്കുമെന്ന് വാവ : കുഞ്ഞൂസെ ഇപ്പോ പോ ഈവനിംഗ് സംസാരിക്കാ ഞാൻ: ശരി, പിന്നെ ഇതെൻ്റെ ചങ്ക്സ് , ജിഷ്ണു, അജു അല്ല ഹരി എവിടെ ഐഡിയ തന്നവൻ മുങ്ങിയോ അവൾ അവരെ നോക്കി ഒരു പുഞ്ചിരി നൽകി പിന്നെ എന്നോടായി പറഞ്ഞ. വാവ : എന്നാ വിട്ടോ മോനെ ഞങ്ങൾ മുവരും അവിടെ നിന്നും ഇറങ്ങി ക്ലാസ്സിൽ പോയി ഹരി അവിടെ ഇല്ല കോളേജിലൊക്കെ നോക്കിയിട്ടും അവനെ കണ്ടില്ല ഒടുക്കം അജു പറഞ്ഞ പോലെ പഴയ സ്പോട്ടിൽ പോയപ്പോ അവൻ അവിടെ ഇരിക്കുന്നു. ഞാൻ: എന്താടാ നി മുങ്ങി കളഞ്ഞത് . അവളെ പരിചയപ്പെടുത്താൻ നോക്കിയപ്പോ നിന്നെ കണ്ടില്ലല്ലോ അതു പറഞ്ഞു തീരലും ഹരിയുടെ കൈ എൻ്റെ മുഖത്ത് പതിഞ്ഞതും ഒരുമിച്ചായിരുന്നു. ആ അടിയുടെ വേദന എന്നിലെ മൃഗത്തെ ഉണർത്താൽ പര്യാപ്തമായിരുന്നു. എൻ്റെ കണ്ണുകൾ കോപം കൊണ്ട് കത്തി ജ്വലിച്ചു . ഇരയുടെ മേൽ നോക്കുന്ന സംഹത്തെ പോലെ ഞാൻ അവനിലേക്ക് മിഴികൾ ഉയർത്തിയതും എന്നിലെ മൃഗം താനെ ശാന്തമായി. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവൻ എന്നെ തന്നെ നോക്കുന്നുണ്ട്. അവൻ ഇപ്പോഴും കരയുന്നുണ്ട്. ഹരി: ചതിയനാ നീ ഞാൻ : ഞാനോ നിനക്കെന്താ പറ്റിയത് ഹരി ഹരി: നി അവളെ തട്ടിയെടുത്തില്ലെ ചതിയ ഞാൻ: ആരെ നിനക്കെന്താ വട്ടായോ ഹരി : ആടാ എനിക്കു വട്ടാ അതും പറഞ്ഞവൻ എന്നെ തല്ലാൻ കൈ ഓങ്ങിയ നിമിഷം ജിഷ്ണു ഇടക്കു കയറി അവനെ പിടിച്ചു മാറ്റി. ഞാൻ: ജിഷ്ണു വിടെടാ അവനെ അവൻ തല്ലട്ടെ ഒരു തെറ്റും ചെയ്യാത്ത എന്നെ അവൻ തല്ലട്ടെ അതു കൂടി കേട്ടപ്പോ അരിശം മൂത്ത ഹരി എന്നെ വീണ്ടും തല്ലി. കവിളത്ത് ആ കൈ പാടുകൾ തിണർത്തു പൊങ്ങുമ്പോ നെഞ്ചിൽ അതിലും വലിയ വേദന അവൻ പകർന്നു. ഹരി : മതിയെടാ നായെ നിൻ്റെ അഭിനയം. മതി നമ്മൾ തമ്മിലുള്ള എല്ലാ ബന്ധങ്ങളും ദാ ഇവിടെ തീർന്നു. അജു : എന്താടാ എന്താ നിനക്കു പറ്റിയത് ഹരി പറയെടാ ഹരി: ആദ്യം ഇവനു ആ ജിൻഷയെ ഇഷ്ടം. പിന്നെ അവളെക്കാൾ കാണാൻ കൊള്ളുന്ന ഒന്നിനെ കണ്ടപ്പോ അവളെ തട്ടി മറ്റവളിലേക്കു ചാടി. ജിഷ്ണു : ടാ അവനൊക്കെ ആ കഥ ആദ്യമേ പറഞ്ഞില്ലെ ഹരി: നിയൊക്കെ അതു വിശ്വസിച്ചോ , ഇവൻ നല്ലൊരു നടനാ, കള്ളം പറഞ്ഞു ഫലിപ്പിക്കാനുള്ള ഇവൻ്റെ കഴിവ് അജു : ടാ വാക്കുകൾ സുക്ഷിച്ച് പറയെടാ ഹരി : നീ മിണ്ടാതെ ഇരിക്കെടാ അവിടെ . അവൻ്റെ വാക്കുകൾ എന്നിലേക്ക് തീക്കനലായി പെയ്തിറങ്ങുകയായിരുന്നു. സൗഹൃദത്തിൻ്റെ ഇരുമ്പു കോട്ടയിൽ ആരും തകർക്കാത്ത അനശ്വരമായ ബന്ധം സ്വപ്നം കണ്ട ഞങ്ങൾ ഇപ്പോ വേർപിരിയുമോ എന്നു പോലും അറിയാത്ത അവസ്ഥ. അവനിലെ ദേഷ്യത്തിൻ്റെ കാരണമറിയില്ല, താൻ ചെയ്ത തെറ്റെന്താണെന്നും അറിയില്ല .

ഹരി: ടാ ഒരിക്കലും കേട്ടു കേൾവി പോലുമില്ലാത്ത മനോഹരമായ കഥയാ നി മെനഞ്ഞത്. എട്ടിൽ പഠിക്കുമ്പോ പ്രേമം . പിന്നെ നിനക്കായ് കാത്തിരുന്നു . നീ ഒരുത്തിയെ പ്രേമിക്കുന്നു എന്നു പറഞ്ഞിട്ട് അവൾ നിന്നെ പ്രേമിക്കുന്നു. മന കാമുകിക്ക് ഉമ്മ കൊടുക്കാൻ അവൾ പറഞ്ഞു. പിന്നെ ഒന്നും പോരാഞ്ഞിട്ട് ആ ദൃശ്യം അവൾ നോക്കി നിന്ന് ആസ്വദിച്ചു. അരെ വാ എന്താ കഥ ഞാൻ: ടാ ഹരി അതൊക്കെ സത്യമാ ഹരി: ഒന്നു പോടാ ചതിയാ , നല്ല നല്ല പെമ്പിള്ളേരെ കാണുമ്പോ പ്രേമിക്കാൻ മുട്ടുന്നത് വേറെ സുക്കേടാ ആ വാക്ക് ശരിക്കും അതിരു വിട്ടിരുന്നു. എന്നിലെ മൃഗത്തെ പൂർവ്വാതികം ശക്തിയോടെ ഉണർത്താൻ അതു തന്നെ ധാരാളം . ഒറ്റക്കുതിപ്പിന് അവൻ്റെ കഴുത്തിന് പിടിച്ചു മുറുക്കുമ്പോൾ അബോധ മനസിൽ എവിടെയോ വേദന പടർന്നിരുന്നു. ആ കണ്ണുകൾ പുറത്തേക്ക് തള്ളി വരുന്നതും അവൻ ശ്വാസത്തിനായി കേഴുന്നതും ഞാൻ കണ്ടു ജിഷ്ണു : നവീ…… ആ ഒരു വിളി ഞാൻ പോലും അറിയാതെ എന്നിലെ മൃഗത്തെ തളച്ചു. നാം എല്ലാരും അങ്ങനെ ആണ് ഫ്രണ്ട്സിനു മാത്രമേ നമ്മുടെ ഫീലിംഗ് അതു പോലെ ഉൾക്കൊള്ളാനും വഴിതിരിച്ചു വിടാനും കഴിയുകയൊള്ളു. എൻ്റെ കൈകൾ അവൻ്റെ കഴുത്തിൽ നിന്നും പിടിയഴിഞ്ഞു. അവൻ ദീർഘശ്വാസം എടുത്തു. ശ്വാസ ഗതി നേരെ ആയതും അവൻ വീണ്ടും വാക്കുകളുടെ മുനയേറിയ ശരങ്ങൾ എനിക്കു നേരെ തൊടുത്തു വിട്ടു. ഹരി: കണ്ടോ ഇത്ര നേരവും അടങ്ങി നിന്നവൻ സത്യം പറഞ്ഞതും ചുടായത് കണ്ടോ അജു : ഹരി നിയൊന്നു അടങ്ങ് നമുക്ക് പരിഹാരം കാണാ ഹരി : നി ഒരു പിണ്ണാക്കും ഉണ്ടാക്കണ്ട എനിക്കറിയ എന്താ വേണ്ടേ എന്ന് എനിക്കു പറയുവാൻ വാക്കുകൾ ഇല്ല. പറ്റിപ്പോയി ഒരു ദുർബല നിമിഷത്തിൽ എന്നിലെ മൃഗത്തെ എനിക്കു നിയന്ത്രിക്കാൻ കഴിയാതെ പോയി. എൻ്റെ കൂട്ടുക്കാരൻ്റെ കഴുത്തിൽ ഈ കൈകൾ മുറുക്കി ഞാൻ. സത്യത്തിൽ അതു വലിയ തെറ്റു തന്നെയെ എനി അവൻ പറയട്ടെ കേൾക്കാൻ ഞാൻ ബാധ്യസ്ഥനാണ്. ഹരി: ഇത്രയും നേരം കഥ പറയുമ്പോഴും വാവ, മാളു എന്നൊക്കെ അല്ലെ അവൻ പറഞ്ഞത് മാളവിക എന്ന അവളുടെ പേരു പറഞ്ഞോ അവൻ . ടാ പറയെടാ നിന്നോടാ ചോദിക്കുന്നേ ഞാൻ: ടാ ഹരി അത് ഹരി : നീ എൻ്റെ പേരു വിളിക്കരുത് . കാര്യം പറയെടാ ഞാൻ: അതവളെ അങ്ങനെ വിളിച്ചു വിളിച്ചു അതാ നാവിൻ തുമ്പിൽ വന്നത് ഹരി : വീണ്ടും കള്ളം ഞാൻ: അല്ല സത്യം ഹരി: എന്നിട്ടു രാവിലെ നി അവിടെ ചെന്നപ്പോ വാവ അല്ലേ മാളു എവിടെ എന്നാണോടാ ചോദിച്ചേ ഞാൻ: അല്ലടാ മാളവിക എവിടെ എന്നു തന്നെ ചോദിച്ചെ ഹരി : അതെനിക്കറിയാടാ ജിഷ്ണു: എടാ ഹരി ഹരി : ജിഷ്ണു നി മിണ്ടരുത്. വളരെ നല്ല പ്ലാനിംഗ് ആണെടാ നിൻ്റെ എന്നെ കൊണ്ട് തന്നെ ഐഡിയ ഉണ്ടാക്കി എനിക്കു നി കാണിക്കാൻ ആഗ്രഹിച്ചത് എന്നെ അറിയിച്ചു . ഞാൻ: നി എന്തൊക്കെയാടാ പറയുന്നെ

ഹരി: ഞാൻ നോക്കുന്ന പെണ്ണിനെ നീ വളച്ചത് എന്നെ അറിയിക്കാനല്ലേടാ നാറി നിൻ്റെ ഈ പൊറാട്ടു നാടകം മൊത്തം ആ വാക്കുകൾ ഒരു മിന്നൽ പിണർപ്പു പോലെ എൻ്റെ കാതുകളിൽ പതിച്ചു. രക്തയോട്ടം നിലച്ചത് പോലെ, ശ്വാസം പോലും എനിക്കു എടുക്കാനാവുന്നില്ല. ഞാൻ കേട്ട വാക്കുകൾ എനിക്കു തന്നെ വിശ്വസിക്കാനാവുന്നില്ല. ഞാൻ യാഥാർത്യത്തിൻ്റെ നടുവിലൊ അതോ സ്വപ്നത്തിലോ എന്നു പോലും മനസിലാവുന്നില്ല അവൻ്റെ വാക്കുകൾ മാത്രം എൻ്റെ കാതുകളിൽ അലയടിച്ചു കൊണ്ടിരുന്നു. ഞാൻ : നീ മാളവികയെ ആണോ നോക്കിയത് ഹരി : ഒന്നുമറിയാത്ത ഇള്ളാ കുട്ടി . ഇറങ്ങി പോടാ എൻ്റെ മുന്നിന്ന്. ആ വാക്കുകൾ കേട്ട നിമിഷം അനുസരണയുള്ള ഒരു പട്ടിയെ പോലെ ഞാൻ ഇറങ്ങി പോയി. പിന്നിൽ നിന്നും ജിഷ്ണുവും അജുവും വിളിച്ചത് ഞാൻ കേട്ടിരുന്നു പക്ഷെ മനസ് അതെൻ്റെ കൈവിട്ടു പോയി. ഞാൻ പോലും അറിയാതെ എൻ്റെ കൈകൾ ഫോൺ എടുത്ത് മാളുവിന് ഒരു മെസേജ് അയച്ചു. ഞാൻ നിനക്കു ചേർന്നവൻ അല്ല വാവേ , സോറി മാളവിക അതിനുള്ള അർഹത എനിക്കില്ല നിന്നെ പൊന്നു പോലെ സ്നേഹിക്കുന്ന ഒരാൾ ഉണ്ട് നിങ്ങൾ ഒന്നാവണം. അതാണ് ശരി ഇത്രയും ടൈപ്പ് ചെയ്ത് ഞാൻ മെസേജ് അയച്ചതും ഞാൻ ആകാശത്ത് പറന്നു വിണതും ഒരുമിച്ചായിരുന്നു. ആളുകൾ എനിക്കു ചുറ്റും കൂടി. പെട്ടെന്ന് അജുവും ജിഷ്ണുവും എനിക്കരികിലെത്തി. ഹരി അവൻ മാത്രം വന്നില്ല. വീണു കിടന്ന് രക്തം ഒഴുകുമ്പോഴും അവൻ വന്നില്ല എന്ന മനസിൻ്റെ വേദന മാത്രം ഞാൻ അറിഞ്ഞു. എ… ടാ …. ന ….. വി …. ടാ …. എന്തേ …. ലും ….. പ …. റ …. അവ്യക്തമായി ജിഷ്ണുവിൻ്റെയും അജുവിൻ്റെയും ശബ്ദം ഞാൻ കേട്ടിരുന്നു. പിന്നെ എൻ്റെ മിഴികൾ അടഞ്ഞതെപ്പോ എന്നെനിക്കു തന്നെ ഓർമ്മയില്ല. ആ സമയം മനസിൽ വന്ന ചിന്ത ഒന്നു മാത്രം. ഹരി ഞാൻ വിടവാങ്ങുന്നു മാപ്പ് അറിയാതെ ചെയ്തു പോയ തെറ്റുകൾക്ക്. മാപ്പ്, എൻ്റെ വാവയെ അല്ല നിൻ്റെ മാളവികയെ നിന്നെ ഏൽപ്പിച്ചു ഞാൻ വിടവാങ്ങുന്നു. ഒരിക്കലും വെറുക്കല്ലേടാ . പിന്നെ എനിക്കു ബോധമില്ലായിരുന്നു നടന്നതെന്താന്നെങ്ങനാ പറയാ . ആകാശത്തെ മേഘ തേരിൽ ഞാനിരിക്കുമ്പോൾ എനിക്കു കൂട്ടായി രണ്ടു മാലാഖമാർ വന്നിരുന്നു. അവരെന്നെ ആശ്വസിപ്പിച്ചു. എന്നെ സ്നേഹിക്കുന്നവരെ എനിക്കായി കാട്ടിത്തന്നു. രക്തത്തിൽ കുളിച്ച എൻ്റെ ശരീരം ജിഷ്ണുവിൻ്റെയും അജുവിൻ്റെയും മടിയിലാണ്. അവരെന്നെ മുറുകെ പിടിച്ചിരിക്കുന്നു . കാലനിൽ നിന്നും എന്നെ മറക്കാനെന്നവണ്ണം. അവർക്കറിയില്ലല്ലോ അവരെയെല്ലാം വിട്ട് ആകാശത്ത് മാലാഖമാരോടൊപ്പം അവരെ ഞാൻ നോക്കി നിൽക്കുന്നത്. എൻ്റെ കുഞ്ഞു പെങ്ങൾ അവൾ അവളല്ലെ ആ വരുന്നത്. അവൾ അലമുറയിട്ടു കരയുകയാണ്. നിത്യ മോളേ എന്നോടു ക്ഷമിക്ക് നിന്നെ മാറോടണച്ച് ആ കണ്ണുനീർ തുടക്കാൻ എനി എനിക്കാവില്ല. ആ മാറിലെ ചൂട് വിട്ടകന്നിട്ടു നേരമേറെയായി. നിൻ്റെ ഈ കരച്ചിൽ എനിക്ക് മരണമാം മുക്തിയിലും ശാന്തി തരില്ല. ആ കണ്ണുനീർ കണ്ടു നിൽക്കാൻ എനിക്കാവില്ല. നിറകണ്ണുകൾ ആയി നിയും വന്നുവോ മാളു. എൻ്റെ ചിതയെരിയുമ്പോ നീ എനി കരയു എന്നു ഞാൻ പറഞ്ഞത് എത്ര സത്യമാണ്. ചില വാക്കുകൾ അങ്ങനെയാണ് വരാനിരിക്കുന്ന കാലത്തിൻ്റെ കയ്യൊപ്പുകൾ നാവിൽ തുമ്പിലുടെ പ്രവഹിക്കും പിന്നെ അത് സത്യമായി പരിണമിക്കുമ്പോൾ നാം തിരിച്ചറിയും. നിയും ഹരിയും ഒന്നു ചേരണം നിങ്ങളുടെ ജീവിതം ഞാൻ കാണും നിങ്ങളറിയാതെ.

ഹരി അവൻ ആ ആൾക്കൂട്ടത്തിനിടയിൽ നിന്ന് എന്നെ നോക്കുകയാണ്. ഹരി എനിക്കത് മതി എന്ന യാത്ര അയക്കാൻ ,ഒരു നോക്കു കാണാൻ നീ വന്നില്ലെ. ആദ്യ പ്രണയം തകരുമ്പോ ഉള്ള വേദന ഞാൻ അറിഞ്ഞതാ എനി നിനക്കാ വേദന അനുഭവിക്കണ്ട. നിനക്കായി എന്നാൽ ആവുന്ന ഒരു സഹായം ഈ ജീവൻ വെടിഞ്ഞു ഞാൻ നിനക്കു നൽകി പ്രിയ തോഴാ. നിങ്ങൾ മൂന്നു പേരും ഈ നെഞ്ചിലുണ്ടാകും എൻ്റെ ഓർമ്മകളിലും, മാലാഖമാർ പോകാൻ തിടുക്കം കൂട്ടി അവർ എൻ്റെ കൈകളിൽ പിടിച്ചു പറക്കുക്കയാണ് ഒരു കയ്യിൽ തണുപ്പും മറു കയ്യിൽ വേദനയും ഞാൻ അറിയുന്നു. കണ്ണുകൾക്ക് മുന്നിൽ തീക്ഷ്ണമായ വെളിച്ചം ഞാൻ കാണുകയാണ് . കണ്ണുകൾക്ക് അസഹനീയമായ പ്രകാശം മിഴികൾ തുറക്കാനാവുന്നില്ല എനിക്ക്. മിഴികൾ തുറക്കുമ്പോൾ കണ്ണിലേക്ക് ടോർച്ച് അടിച്ചു നോക്കുന്ന ഡോക്ടർ . കയ്യിൽ പൾസ് നോക്കുന്ന നെഴ്സ് . ഇടതു കയ്യിൽ മറ്റൊരു നെഴ്സ് സൂചി ഇറക്കിയിരുന്നു. മാലാഖമാർ ഇവരായിരുന്നോ . ഞാൻ കണ്ടതെല്ലാം സ്വപ്നമായിരുന്നോ. ഹരി നിന്നോടെനിക്ക് നീതി പുലർത്താൻ കഴിയാതെ പോയി. മരണത്തെ സ്വയം വരിക്കാൻ ഞാനൊരുക്കമാണ് . മരണത്തിനു പോലും വേണ്ടാത്ത ഒരു ജന്മമായി പോയെടാ ഞാൻ. ഡോക്ടർ എന്തൊക്കെയോ പറയുന്നുണ്ട്‌ , എനിക്ക് ഒന്നും കേൾക്കാൻ കഴിയുന്നില്ല. നെഴ്സ്മാരുടെ അടുത്ത് എന്തൊക്കെയോ പറഞ്ഞു ഡോക്ടർ വെളിയിലേക്ക് പോയി. മിഴികൾക്ക് കനം കൂടിയ പോലെ തോന്നി. മിഴികൾ പതിയെ അടഞ്ഞ സമയത്ത് ഒരു തണുത്ത കരസ്പർഷം എൻ്റെ കവിളിൽ പതിച്ചു. സ്നേഹത്തിൻ്റെ ആ സ്പർഷനം എനിക്കൊരാശ്വാസമായി. മിഴികൾ തുറന്നു നോക്കിയപ്പോൾ അനു. അവൾ എനിക്കരികാലുണ്ട്. നിത്യ ഞാനവളോട് മെല്ലെ ചോദിച്ചു അവൾ പേ വാർഡിലുണ്ട് , ട്രിപ്പ് കേറ്റി കൊണ്ടിരിക്കാ അവക്കെന്താ പറ്റിയത് ഏട്ടനെ അങ്ങനെ കണ്ട് തല ചുറ്റി വീണതാ, രണ്ട് വട്ടം ഉണർന്നു പിന്നെയും ബോധം കെട്ടു വീണു അതു പറയുമ്പോ അവൾ കരയുന്നുണ്ടായിരുന്നു അമ്മ എന്താ ഏട്ടാ കാണാൻ പറ്റോ അമ്മയെ ഏട്ടാ Icu അങ്ങനെ ആരെയും കാണാൻ പറ്റില്ല മ്മ് ( ഞാനൊന്നു മുളുക മാത്രം ചെയ്തു ) ചേട്ടൻ പേടിക്കണ്ട ഞാൻ ഇവിടെ തന്നെ കാണും ഞാൻ പെർമിഷൻ വാങ്ങി നല്ല വേദനയുണ്ട് തലയിൽ പൊട്ടുണ്ട് കാലിൽ ചതവ് പിന്നെ ഇടതു കൈ പൊട്ടുണ്ട് പിന്നെ ഒക്കെ മുറിവുകളാ ഞാനെങ്ങനാ ഇവിടെ എത്തിയെ ഏട്ടാ അതികം സംസാരിക്കണ്ട കിടന്നേ ഞാൻ കിടന്നു. അങ്ങനെ മൂന്നു ദിവസം ICU കിടന്നു. എനിക്കു കൂട്ടിന് അനുവും. എൻ്റെ എല്ലാ ആവിശ്യങ്ങളും അവൾ മനസറിഞ്ഞു ചെയ്തു തന്നു. അവളുടെ മുന്നിൽ എൻ്റെ നഗ്നത തുറക്കപ്പെടുമ്പോ ഒക്കെ മനുഷ്യ സഹജമായ നാണം എന്നിലുണ്ടായിരുന്നു . അതു മനസിലാക്കി അവൾ തന്നെ പറഞ്ഞിരുന്നു തന്നെ അനുവായി കാണണ്ട ഒരു ഡോക്ടർ ആയി മാത്രം കണ്ടാൽ മതിയെന്ന്. ഒടുക്കം പേ വാർഡിലേക്ക് എന്നെ മാറ്റിയപ്പോ ഞാൻ തളർന്നു പോയി. ഐ സി യു തന്നെ കിടക്കാൻ മനസു കൊതിച്ചു. അവിടെ കിടക്കുമ്പോ അമ്മയും നിത്യയെയും കാണാൻ കൊതിച്ചിരുന്നു. എന്നാൽ റൂമിൽ വന്നതിൽ പിന്നെ എനിക്കു താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ്. അമ്മയുടെ മിഴികൾ തോരാതെ കാണുമ്പോ , കരഞ്ഞു തളർന്ന നിത്യയെ കാണുമ്പോ എല്ലാം ഞാൻ തളരുകയായിരുന്നു .

അതിലേറെ എന്നെ വേദനിപ്പിച്ചത് അച്ഛനായിരുന്നു. ആ കണ്ണുകൾ കലങ്ങുന്നത് ആദ്യമായി ഞാൻ കണ്ടു . ആ ശബ്ദം ഇടറിയതാദ്യമായി ഞാൻ കേട്ടു . ഒരിക്കലും പതറാതെ പടപൊരുതിയ അച്ഛൻ തളർന്നത് എനിക്ക് കാണാൻ സാധിക്കുന്നതിനും അപ്പുറമായിരുന്നു. ഇപ്പോ ഇവരുടെ അവസ്ഥ ഇങ്ങനെയാണെങ്കിൽ എനിക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ എന്തായിരുന്നു ഉണ്ടാവുക. ഓർക്കുമ്പോൾ തന്നെ മനസിൽ ഭീതി പടർന്നു. മാളുവിൻ്റെ ചില വാക്കുകൾ എൻ്റെ മനസിലേക്കു കടന്നു വന്നു ” ആ ഹൃദയം തുടിക്കുന്നതു വരെ ഈ ഹൃദയം തുടിക്കു അത് ഇഷ്ടമാണെങ്കിലും അല്ലെങ്കിലും “. മനസിലെ ഭീതി ഒന്നു കൂടി ആക്കം കൂട്ടാൻ ആ ചിന്ത മാത്രം മതി. ഞാൻ സെൻഡ് ചെയ്ത ആ മെസേജ് പിന്നെ എൻ്റെ ആക്സിഡൻ്റ് അവളുടെ അവസ്ഥ എന്തായിരിക്കും അവൾക്ക് വല്ലതും പറ്റിയിട്ടുണ്ടാകുമോ അറിയാൻ ഒരു വഴിയും ഇല്ല . അതു തന്നെ കൂടുതൽ വേദനിപ്പിക്കുന്നു. ഹരി അവൾക്ക് ചേർന്നവനാ താൻ ജീവനോടുള്ളപ്പോ അവളെ അവനു കിട്ടാൻ സാധ്യത കുറവാ, അവൾ തന്നെ വെറുക്കണം അതിനുള്ള വഴി താൻ തന്നെ കണ്ടെത്തണം . ആലോചിക്കും തോറും തലയിൽ കനം കൂടുന്നു . അസഹ്യമായ വേദന തലയിൽ പടരുന്നു കണ്ണുകളിൽ കനം കൂടുന്നു ഞാൻ പതിയെ മയങ്ങി. ഉണരുമ്പോ അമ്മയും അനുവും അടുത്തുണ്ട് . നിത്യയും അച്ഛനുമില്ല. അമ്മേ എന്താ ഉണ്ടായത് നിനക്കൊന്നും ഓർമ്മയില്ലെ ഇല്ല നിന്നോട് എത്ര വട്ടം പറഞ്ഞു ഫോണിൽ തോണ്ടി നടക്കരുത് എന്ന് അമ്മ അത് നി ഫോണിൽ നോക്കി റോഡ് മുറിച്ചു കടന്നു ഒരു കാർ നിന്നെ ഇടിച്ചിട്ടു കാറാണോ ഇടിച്ചത് ഞാനറിഞ്ഞില്ല ജിഷ്ണുവും അജു പിന്നെ ആ കാറുക്കാരനും കൂടിയാ നിന്നെ ഇവിടെ എത്തിച്ചത് ഹരി വന്നില്ലാ അല്ലേ അവനാ നിത്യയോട് പറഞ്ഞത് . അപ്പോ വീണതാ എൻ്റെ കുട്ടി അമ്മേ ഹരിയാ അവളെ ഇവിടെ എത്തിച്ചത് മ്മ് ഞാനൊന്നു മൂളുക മാത്രം ചെയ്തു .നിനക്കെന്തേലും പറ്റിരുന്നേ നിത്യ എനിക്കു പേടിയാവുന്നു എന്താ അമ്മേ എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കണ്ട . എത്ര വട്ടാ എൻ്റെ കുട്ടിക്ക് ബോധം പോയത് , അനു പറഞ്ഞിരുന്നു വേറെ എന്തേലും പറഞ്ഞോ അവൾ ഇല്ല എന്നാ അതിനു വട്ടായില്ല എന്നേ ഉള്ളു എന്തൊക്കെയാ എൻ്റെ കുട്ടി കാട്ടിക്കൂട്ടിയത്. ഒരു ഭ്രാന്തിയെ പോലെ നിൻ്റെ പേരും പറഞ്ഞ് അവളു കാട്ടി കൂട്ടിയതിന് കണക്കില്ല. അമ്മേ പറയുവാൻ കൂടുതൽ വാക്കില്ല എനിക്ക്, എന്താണ് പറയേണ്ടത് എന്നു എനിക്കറിയുകയുമില്ല. നോക്കട്ട നീ ഒടുക്കം രണ്ടു ദിവസം ഡോക്ടർ മരുന്നു കുത്തിവെച്ച് ഉറക്കി കിടത്തി എൻ്റെ കുട്ടിനെ പിന്നെ നിന്നെ അവിടെ കൊണ്ടു വന്നു കാണിച്ചിട്ടാ ഒന്നടങ്ങിയത് മനസ് വല്ലാത്ത ഒരവസ്ഥയിലാണ് ശരിരം തളർന്നു ഇപ്പോ മനസും ,ജീവനുണ്ട് എന്നാലും നിർജിവമാണ്. തൻ്റെ ജീവിതം ഒഴുകുന്ന വഴികൾ തനിക്കു തന്നെ അന്യമാണ്. ദൈവം തനിക്കായ് എന്താണ് കരുതി വച്ചതെന്ന് അറിയില്ല.

നഷ്ടങ്ങളുടെ ഒരു കൂമ്പാരമായി. തോൽവികൾ ഏറ്റു വാങ്ങി മനസു ഒരു പരുവമായി. സ്നേഹം അതെനിക്കിപ്പോ ഭയമാണ് . നിത്യ തന്നെ കണ്ടില്ലെ അപ്രതീക്ഷിതമായി ഒരു വിരുന്നുക്കാരൻ മുറിയിൽ കയറി വന്നു. ആ വിരുന്നുക്കാരനെ നേർക്കുനേർ നോക്കാനാവാതെ എൻ്റെ മിഴികൾ വിദൂരതയെ തേടി. ജനലിനു വെളിയിൽ തെളിഞ്ഞ നീലാകാശവും അതിലെ പറവകളും കാറ്റിൽ നൃത്തമാടുന്ന തെങ്ങും ഓലത്തുമ്പിലിരുന്ന് ഊഞ്ഞാലാടുന്ന കിളികളും എനിക്കായി കാഴ്ചകളുടെ വിരുന്നെകി. അമ്മ: മോനെ ഹരി അകത്തേക്കു വാടാ അവൻ അകത്തേക്കു വരുന്ന കാലടി ശബ്ദങ്ങൾ എൻ്റെ കാതിൽ മുഴങ്ങി . മനസിൽ അകാരണമായൊരു ഭീതിയും ഹരി: അമ്മേ ഞങ്ങൾക്ക് ഒന്ന് ഒറ്റയ്ക്ക് സംസാരിക്കുന്നമായിരുന്നു അമ്മ: അതിനെന്താ മോനെ, വാ മോളെ നമുക്ക് ചായ കുടിച്ചേച്ചു വരാ അവർ റൂമിനു വെളിയിൽ ഇറങ്ങിയതും അവൻ വാതിലടച്ചു കുറ്റിയിട്ടു. എനിക്കരികിൽ വന്നിരുന്നു ടാ മുഖത്തേക്ക് നോക്കെടാ ആ മുഖത്തേക്ക് നോക്കാൻ എനിക്കായില്ല അതാ സത്യം പക്ഷെ അവൻ്റെ ഒച്ച ഒന്നൂടി ഉച്ചത്തിലായപ്പോ ഞാൻ നോക്കി ചത്തില്ലെടാ നിനക്കു ഭാഗ്യമില്ല അതിന് എനിയും സമയമില്ലെടാ നിനക്ക് ശ്രമിക്കാലോ പറ്റില്ലെടാ ബോധം വന്നപ്പോ ഒന്നു ചത്തു കിട്ടിയാ മതി എന്നു കരുതിയതാ എന്നിട്ടെന്തേ വേണ്ടന്ന് വെച്ചെ നിത്യ അവൾക്കു വേണ്ടിയാടാ അതിൻ്റെ അവസ്ഥ നിനക്കറിയോ എന്ന് എനിക്കറിയില്ല അറിയാ ഞാനും ഉണ്ടായിരുന്നു സോറി എനിക്കറിയില്ലായിരുന്നു. അവളു നിന്നെയൊടാ ആണോ ത്യാഗി ആവാണോ അല്ലടാ നി പറഞ്ഞതാ ശരി വെറുതെ അഭിനയിച്ചു കൂട്ടി എന്തിനാടാ ഇപ്പോ സത്യങ്ങൾ വിളിച്ചു പറയുന്നത് തോന്നി അതാ പറഞ്ഞത് എനിയിപ്പോ ആരെയാ അടുത്തതായി നോക്കാൻ പോവുന്നെ കാണാൻ കെള്ളാവുന്ന പെമ്പിള്ളേരെ കാണുമ്പോ ഞാൻ വളച്ചോളുമെടാ നിൻ്റെ കഴിവ് എനിക്കല്ലെ അറിയു ഒന്നു പോടാ കളിയാക്കാതെ, ടാ എന്താടാ ഇപ്പഴും പിണക്കാണോ ഇല്ലടാ ഞാൻ വീണു കടന്നപ്പോ നി വന്നില്ലാലോ. അമ്മ പറഞ്ഞു ജിഷ്ണുവും അജുവും കൂടാ എന്നെ ഇവിടെ എത്തിച്ചത് എന്ന് ടാ അത് അപ്പോഴത്തെ ദേഷ്യത്തിൽ അറിയാണ്ടെ പ്രശ്നം ഇല്ലെടാ എനിക്ക് മനസിലാവും ടാ ഞാനൊന്നു ചോദിക്കട്ടെ എന്താടാ മാളവിക നിന്നെ തന്നെ മതിയെന്നു പറഞ്ഞാലോ ഞാൻ ചത്തിനെ നിനക്കെളുപ്പായിരുന്നെടാ പ്രശ്നം ഒന്നുമില്ല ചിലപ്പോ വാശി പിടിക്കും അപ്പോ എന്തു ചെയ്യും , എനി എനിക്കവളെ കിട്ടില്ല കിട്ടും നി പേടിക്കണ്ട എങ്ങനെ എൻ്റെ ഇതൊക്കെ ഒന്നു മാറട്ടെ എന്നിട്ടെന്താക്കാനാടാ ഞാൻ കോളെജിലെത്തിയാ തീരും ഈ പ്രശ്നം

ഒന്നു പോയെ നടക്കുന്ന വല്ല കാര്യം പറ നടക്കും അല്ലേ ഞാൻ നടത്തും അതെനിക്കറിയാ അപ്പോ നിനക്കവളെ ഇഷ്ടല്ലായിരുന്നോ ആർക്ക് എനിക്കോ നിനക്കെന്താടാ വട്ടോ നീ അങ്ങനെ അല്ലല്ലോ അന്ന് പറഞ്ഞത് ടാ അതൊക്കെ അഭിനയം , പിന്നെ പിന്നെ എന്താടാ നീ പറഞ്ഞില്ലെ മറ്റേ അസുഖം എന്ത് ടാ പൊട്ടാ മറ്റെ അസുഖം നി തെളിച്ചു പറ നല്ല പെസിള്ളേരെ കാണുമ്പോ പ്രേമം മുളക്കുന്നത് മറ്റേ അസുഖാന്ന് നി പറഞ്ഞില്ലെ അതു തന്നെ അപ്പോ അതിനാ അവളെ നോക്കിയത് അല്ലാതെ പിന്നെ അപ്പോ അവളെ എനിക്കു കിട്ടും അല്ലേ ഞാൻ കോളേജിലെത്തിയാ ഒരാഴ്ച ഒന്നിനെ ഞാൻ വളക്കും എന്നിട്ട് അവളെയും കൊണ്ട് മാളവികയുടെ മുന്നിൽ കുടെ ഞങ്ങൾ പ്രണയിച്ചു നടക്കും എന്നിട്ടോ അപ്പോ ഉറപ്പായും അവളെന്നെ വെറുക്കും പിന്നെ ഒക്കെ നിൻ്റെ കയ്യിലാ നടക്കോ നടക്കും ഞാൻ നടത്തും മോനെ ഉറപ്പിച്ചോ നി പിന്നെ അല്ലാതെ പിന്നെ ഞാൻ കേട്ടത് ഹരിയുടെ മറ്റൊരു ശബ്ദമായിരുന്നു. എന്നാ പിന്നെ മാളവികയെ കൊന്നൂടെ നിനക്ക് നായിൻ്റ് മോനെ ( തുടരും)

Comments:

No comments!

Please sign up or log in to post a comment!