ഇണക്കുരുവികൾ 9

പണ്ട് +2 ക്കാരൻ ചേട്ടന് പ്രേമലേഖനം കൊടുത്തു നാറിയ ഒരു എട്ടാം ക്ലാസുകാരി യെ ഓർമ്മയുണ്ടോ മാളവിക അപ്പോ എന്നെ മറന്നിട്ടില്ല. ( തുടർന്നു വായിക്കുക ) തന്നെ അങ്ങനെ മറക്കാൻ പറ്റുമോ അതെന്താ അങ്ങനെ പറഞ്ഞത് സത്യത്തിൽ അന്ന് എൻ്റെ മനസിനെ ശരിക്കും തൊട്ട പ്രേമലേഖനമായിരുന്നില്ലെ അത് ഓ പിന്നെ എന്നിട്ടല്ലെ അതു കീറിക്കളഞ്ഞത്. അവൾ അവളുടെ പരിഭവം മറച്ചു വെക്കാതെ പറഞ്ഞു. അതു പിന്നെ എനിക്കതല്ലെ ചെയ്യാൻ പറ്റു. അന്നു നീ കുഞ്ഞായിരുന്നു. ദേ കുഞ്ഞൂസേ വേണ്ടട്ടോ. സത്യാടി പൊട്ടിക്കാളെ മുട്ടേന്നു വിരിയണതിനു മുന്നെ നീ പ്രേമാന്നു പറഞ്ഞു വന്നാ വന്നാ എന്താ പ്രശ്നം അവളിലെ കൊച്ചു കൊച്ചു പരിഭവങ്ങളുടെ ചുരുളുകൾ എനിക്കു മുന്നിൽ ചുരുളഴിയുകയാണ്. ഒന്നിനു മാത്രമായ ഞാനല്ലേ നിന്നെ തിരുത്തേണ്ടത്. പിന്നെ , ഉം എന്താ ഒരു പിന്നെ. അവളിൽ അതറിയാനുള്ള ത്വര ഉടലെടുത്തെന്ന് അവളുടെ വാക്കുകളിൽ തന്നെ വ്യക്തമായിരുന്നു. ആ പ്രായത്തിലെ പ്രണയം പെട്ടെന്നു തോന്നുന്ന ആകർഷണമാവാം എന്നാലും എന്നാലും പറ എന്നാലും നിൻ്റെ ആ പ്രേമലേഖനത്തിലെ ഓരോ വരിയും വ്യത്യസ്തമായിരുന്നു. അതിന്നും മായാതെ എൻ്റെ മനസിലുണ്ട് വാവേ… ചേട്ടൻ പറഞ്ഞത് സത്യാ ആർക്കും അങ്ങനെയാ തോന്നാ പക്ഷെ എനിക്കങ്ങനെ അല്ലായിരുന്നു അതാ സത്യം എനിക്കു മനസിലാനുണ്ട് വാവേ…. ഇല്ല ചേട്ടാ, ചേട്ടനത് മനസിലാവില്ല. ബാല്യത്തിൻ്റെ ചഞ്ചല മനസിൽ നിന്നും കൗമാരത്തിലേക്ക് പടി കയറിയ ആ നിമിഷങ്ങളിൽ ഏട്ടൻ എൻ്റെ മനസിൽ കേറി. അന്നും ഇന്നും എന്നും ആ മനസ് ഏട്ടനു മാത്രമായിരുന്നു. വാവേ….. നീ ഞാൻ പത്തിലെത്തിയപ്പോ മുതൽ എനിക്ക് ഒരു പാട് പ്രോപ്പോസൽ വന്നു തുടങ്ങി. അവരൊക്കെ എന്നോട് ഇഷ്ടമാണെന്നു പറയുമ്പോയൊക്കെ മനസിൽ ഓടി വന്നത് ചേട്ടൻ മാത്രമാ എടി നീ കരയുവാണോ അല്ല ചേട്ടാ, കരഞ്ഞിട്ടുണ്ട് ഒരുപാടു വട്ടം ഏട്ടനെ ഓർമ്മ വരുമ്പോയൊക്കെ ആ കത്തു കീറി കളഞ്ഞ നിമിഷങ്ങളോർത്ത് എന്നോടു പറഞ്ഞ വാക്കുകൾ ഓർത്ത് വാവേ…. സോറി

എന്തിനാ കുഞ്ഞൂസെ സോറി. എന്നെ സ്നേഹിക്കാനും കരയിക്കാനും ഞാൻ മനസറിഞ്ഞ് അനുവാദം തന്നത്.ഏട്ടനു മാത്രമല്ലേ നീ ഇങ്ങനെ എന്നെ സ്നേഹിക്കല്ലേ എനിക്കത് താങ്ങുന്നില്ല അതിനു ഞാൻ സ്നേഹിച്ചു തുടങ്ങിട്ടില്ലല്ലോ ഇപ്പഴേ ഇങ്ങനായാൽ എങ്ങനാ മോനെ അറിയില്ലടോ ഒരിക്കൽ തന്നെ വേദനിപ്പിച്ചിട്ടും തനിക്കെങ്ങനെ എന്നെ സ്നേഹിക്കാൻ പറ്റുന്നേ ഞാൻ പറഞ്ഞല്ലോ ചേട്ടാ ഞാൻ ഈ സ്നേഹം സത്യത്തിൽ ഒരിക്കലും തിരിച്ചു പ്രതീക്ഷിച്ചിട്ടില്ല. പക്ഷെ എൻ്റെ മനസും ശരീരവും എന്നോ ഏട്ടനു സമർപ്പിച്ചതാണ്.

വാവേ……. സത്യത്തിൽ ഈ നിമിഷങ്ങൾ അത്രയും എൻ്റെ മിഴികൾ ഒഴുകുകയായിരുന്നു. മനസിൽ ദുഖത്തിൻ്റെ കാർമേഘങ്ങൾ ഒന്നുചേർന്ന് ഒരു വിങ്ങലായി പുറത്തേക്ക് ഒഴുക്കൽ വഴി തേടുകയാണ്. കാർമേഘങ്ങൾ പെയ്തിറങ്ങിയ ജലധാര ഇപ്പോ എൻ്റെ മിഴികളിലൂടെ പുറത്തേക്കൊഴുകുകയാണ് ശാന്തിയുടെ മേച്ചിൽപുറങ്ങൾ തേടി. എൻ്റെ കൂടെ പഠിക്കുന്ന ആൺകുട്ടികൾ പോലും സൗഹൃദത്തോടെ എൻ്റെ ദേഹത്ത് ഒന്ന് സ്പർഷിക്കുന്നതു പോലും എനിക്കു അരോചകമായിരുന്നു. എന്നും ഈ മനസ് കൊതിച്ചത് ഒരു പുരുഷൻ്റെ സ്പർഷനമാണ്. അതിനുടമയോ എന്നിൽ നിന്നും എത്തിപ്പിടിക്കാവുന്നതിനും അപ്പുറം അത്രയും വലിയ അകലം എൻ്റെ അവസ്ഥ എനിക്കേ അറിയു. വാവേ എനി നീ കരയരുത് എനിക്കത് താങ്ങാനാവില്ല. ഒരിക്കലും ഈ മിഴികൾ നനയുവാൻ ഞാൻ എനിയൊരിക്കലും ഇടവരുത്തില്ല. കുഞ്ഞൂസിന് സങ്കടായോ പോട്ടെ അതു വിട്ടു കള ഞാനിങ്ങനെ അകന്നു നിന്നപ്പോയും നിനക്കെങ്ങനെ എൻ്റെ കാര്യങ്ങൾ അറിയാൻ കഴിയുന്നെ അതിന് കുഞ്ഞൂസ് അല്ലേ അകന്നു നിന്നത് ഞാനല്ലല്ലോ എന്നു വെച്ചാ എനിക്കൊന്നും മനസിലായില്ല കുഞ്ഞൂസിനെ കാണാത്ത ഒരു ദിവസം പോലും എൻ്റെ ലൈഫിൽ ഉണ്ടായിട്ടില്ല പക്ഷെ എങ്ങനെ ചിലപ്പോ പ്രാക്ടീസ് കഴിഞ്ഞ് 7.3o ഇറങ്ങി വരുമ്പോ ഞാൻ അകലെ നിന്ന് ഞാൻ കാണാറുണ്ട്. അല്ലെ വയലിൽ കളിക്കുമ്പോ ഞാൻ ഏറെ നേരം നോക്കി നിൽക്കും. അവിടുള്ള മരങ്ങളുടെ മറവിൽ മിക്ക ദിവസവും ഒരു കാഴ്ചക്കാരിയായി ഞാനുണ്ടായിരുന്നു. പിന്നെ കായലോരത്ത് അവിടെയും ഞാൻ വന്നിട്ടുണ്ട് ഒരുപാടു വട്ടം അറിയാതെ പോയി വാവേ എന്നെ പിന്തുടരുന്ന ആ മിഴികളെ അതു സാരമില്ല വിട്ടു കള മനുഷ്യാ എന്നാലും നിനക്കെന്നോടു പറഞ്ഞു കൂടായിരുന്നോ. ഇഷ്ടമാണെന്ന് പറയണമെന്ന് പലവട്ടം കൊതിച്ചതാ പിന്നെ എന്തേ നീ പറയാതിരുന്നേ അന്നു ഞാൻ ചെറിയ കുട്ടിയെന്നു പറഞ്ഞ് ഒഴിവാക്കി. എനി ഞാൻ പറഞ്ഞാ ചിലപ്പോ ഇഷ്ടമല്ല എന്നു പറഞ്ഞാ അതെനിക്ക് താങ്ങാനാവില്ല. വാവേ… നീ.

ഒരുപാടു കൊതിച്ചിരുന്നു. ഈ സ്നേഹത്തിനായി, കാത്തിരുന്നാലും എനിക്കതു കിട്ടിയല്ലോ എനിക്കതു മതി. അതു മാത്രം. ഞാനൊരു കാര്യം ചോദിക്കട്ടെ അതിന് ഏട്ടനെൻ്റെ അനുവാദം വേണോ ആ മറുപടി ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. മനസുകൊണ്ട് ഞങ്ങൾ വല്ലാതെ അടുത്തു കഴിഞ്ഞു. എന്തും പറയാം ഞങ്ങൾക്കിടയിൽ ഒളിമറകൾ ഇല്ലാതായിരിക്കുന്നു. അന്ന് എട്ടിൽ പഠിക്കുമ്പോ എന്നെ കണ്ടതും ഇഷ്ടം തോന്നുക എന്നു പറഞ്ഞാൽ ഇപ്പോഴും എനിക്കു വിശ്വസിക്കാനാവുന്നില്ല. അതിന് കണ്ടതും പ്രേമം പൊട്ടി മുളച്ചതൊന്നുമല്ല പിന്നെ അതൊക്കെ പറയണോ. ഏട്ടന് ഒന്നും ഓർമ്മയില്ലേ നീ ലെറ്റർ തന്നതൊക്കെ ഓർമ്മയുണ്ട് പക്ഷെ എന്നെ നിനക്കിഷ്ടായതെങ്ങനെ എന്നറിയണം എന്നു തോന്നി.
ശരി, ഞാൻ പറയാം ഞാൻ അറിയാൽ കൊതിച്ച കാര്യം അവളിൽ നിന്നും കേൾക്കുവാൻ പോകുന്നു. പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭൂതിയാണ്. ഈ നിമിഷം എൻ്റെ മനസും മിഴികളും ഒരുങ്ങി ഇരിക്കുവാണ് അവളുടെ മെസേജിനായി. ടൈപ്പിംഗ്….. എന്നു കാണുന്നുണ്ട് . വല്ലാത്ത നിമിഷങ്ങൾ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ പ്രതീതി. സത്യത്തിൽ അവൾ ടൈപ്പ് ചെയ്യുന്ന സമയമത്രയും എൻ്റെ ഹൃദയത്തിൽ പെരുമ്പറ മുഴക്കുകയാണ്. എൻ്റെ ഹൃദയത്തുടിപ്പുകൾ എൻ്റെ കാതുകളിൽ മുഴങ്ങുന്നത് ഞാൻ കേട്ടു. ഹൃദയ തുടിപ്പിൻ്റെ താളം ഉയർന്നു വേഗം കൂടി. നെറ്റിയിലുടെ വിയർപ്പുകണങ്ങൾ ഒഴുകി കവിളിനെ ചുംബിച്ചു ആരോടൊ പരിഭവം എന്ന പോലെ. ശരിര താപം ഉയർന്നു വന്നു. അഗ്നി പർവ്വത ലാർവ പോലെ എൻ്റെ വിയർപ്പു തുള്ളികൾ പോലും തിളച്ചു മറയുന്ന പോലെ. അന്ന് ഒരു വെള്ളിയാഴ്ചയായിരുന്നു. കൃത്യമായി പറഞ്ഞാൽ ജൂൺ 18 ഉച്ച സമയം 12.45 കഴിഞ്ഞു കാണും അവളുടെ മറുപടി എന്നെ ശരിക്കും ഞെട്ടിച്ചു. അതു കൊണ്ട് തന്നെ എൻ്റെ ആശ്ചര്യം മറച്ചു വെക്കാതെ ഞാൻ ചോദിച്ചു നിനക്ക് ആ ദിവസവും സമയവും ഒക്കെ ഓർമ്മയുണ്ടോ പെണ്ണേ . കുറച്ചു നേരം അവൾ മറുപടി ഒന്നും തന്നില്ല പിന്നെ ടൈപ്പിംഗ് എന്നു കണ്ടപ്പോ എനിക്കു സമാധാനമായി. പിന്നെ, ഓർക്കാൽ കൂടുതലൊന്നുമില്ലാത്ത എനിക്ക് എൻ്റെ ഈ കൊച്ചു ഓർമ്മകൾ അവയെ എന്നും താലോലിക്കുന്നതു കൊണ്ടാവാം ഇന്നും എല്ലാം ഓർമ്മയുള്ളത് വാവേ നീയിങ്ങനെ എന്നെ കരയിപ്പിക്കല്ലേ. അയ്യോ ഞാൻ കുറ്റപ്പെടുത്തിയതല്ല അറിയാതെ മനസിലുള്ളത് പറഞ്ഞു പോയതാ. എന്നാ ബാക്കി പറയട്ടെ. ഉം പറ എന്താ എന്നറിയില്ല ബാക്കി അറിയാനുണ്ടായിരുന്ന ആകാംക്ഷയെല്ലാം എവിടെയോ പോയി മറഞ്ഞു. അവളെ താൻ ഏറെ വേദനിപ്പിച്ചു എന്ന കുറ്റബോധം മാത്രം. അന്ന് നല്ല മഴയുള്ള ദിവസം. ഉച്ച ഭക്ഷണം കഴിഞ്ഞ് കൈ കഴുകാൻ കുടയുമെടുത്ത് പൈപ്പിനരികിലെത്തി. കൈ കഴുകി കൊണ്ടിരിക്കുമ്പോ +2 പഠിക്കുന്ന ഒരു ഏട്ടൻ എൻ്റെ കുട തട്ടിപ്പറച്ചു . ആ മഴയിൽ ഞാൻ നനഞ്ഞു, സങ്കടം കൊണ്ട് ഞാൻ കണ്ണു പൊത്തി കരയുമ്പോ ഞാൻ കേട്ടു ഒരാൾ ആരെയോ തല്ലുന്ന ശബ്ദം കണ്ണു തുറന്നു നോക്കിയപ്പോ ഏട്ടൻ ആ കുടയെടുത്ത ഏട്ടനെ തല്ലി കുട പിടിച്ചു വാങ്ങി എനിക്കു നേരെ എറിഞ്ഞു തന്നു. പിന്നെ ആ ചേട്ടനെ പിന്നെയും തല്ലി. ഞാൻ കുട നുവർത്തി നേരെ ക്ലാസിലേക്കോടി. ഇപ്പോ ഓർമ്മ വന്നു . അതു നീ ആയിരുന്നോ . എനിക്കു പോലും അറിയില്ലായിരുന്നു.

അതിന് അന്നെൻ്റെ മുഖത്തേക്കു പോലും നോക്കിയില്ലല്ലോ ദുഷ്ടൻ ഇവളുടെ ഈ പരിഭവത്തിനു മുന്നിൽ ഞാൻ ചിരിക്കണോ അതോ ഇവളെ വേദനയാക്കിയതിന് ഞാൻ കരയണോ, ഇവളെന്ന ഈ അമൂല്യ നിധിയെ ഇത്രയും നാൾ നഷ്ടമാക്കിയതിന് ഞാൻ കരയുക തന്നെ വേണം.
ഈ സ്നേഹം നുകരാതെ പോയ ,കൊഴിഞ്ഞ ദിനരാത്രങ്ങളെ ഞാനിന്ന് ശപിക്കുന്നു. അല്ല ആ ഒരു തല്ലു തല്ലിയതിനാണോ പെണ്ണേ നീ എന്നെ പ്രേമിച്ചത് അതൊന്നുമല്ല പിന്നെ ആ തല്ലിനു മുന്നെയും ഞാൻ ചേട്ടനെ കണ്ടിട്ടുണ്ട് പക്ഷെ ആ സംഭവത്തിനു ശേഷം ഞാൻ ഏട്ടനെ ശ്രദ്ധിക്കാൻ തുടങ്ങി. ഏട്ടനോട് താങ്ക്സ് പറയാൻ കൊറെ ശ്രമിച്ചു പക്ഷെ നടന്നില്ല. പക്ഷെ പിന്നിട് അങ്ങോട്ട് ഇടവേള സമയം മൊത്തം ഞാൻ ചേട്ടനെ ചുറ്റി പറ്റി തുടങ്ങി. രണ്ടു മാസങ്ങൾ കഴിഞ്ഞു. പലരും പറഞ്ഞില്ല എന്നേ ഉള്ളു അന്നും ആളൊരു കള്ള കണ്ണനല്ലെ. ഈ കണ്ണനെ ഇഷ്ടപ്പെടുന്ന ഗോപികമാരുടെ എണ്ണം കൂടുന്നത് ഞാൻ കണ്ടു. പല ചേച്ചിമാരുടെ സംസാരം ഞാൻ കേട്ടു . അവരെല്ലാം പ്രൊപ്പോസ് ചെയ്യാൻ ഒരുങ്ങി വരുകയാണ്. ചേട്ടൻ്റെ പെട്ടെന്ന് ചുടാവുന്ന സ്വഭാവം അവർക്കും പേടിയുണ്ട്. അങ്ങനെ എപ്പഴോ ഞാൻ പോലും അറിയാതെ ഞാൻ ഏട്ടനെ ഇഷ്ടപ്പെട്ടു തുടങ്ങി. പിന്നെയും ഒരു മാസം സമയമെടുത്തു അത് ചേട്ടനോട് പറയാൻ ഒരു ധൈര്യം കിട്ടാൻ . ഒടുക്കം മനസിൽ തോന്നിയത് ഒരു കടലാസിലെഴുതി ഏട്ടൻ്റെ കൈയ്യിൽ തന്നു. അപ്പോ ഞാനതു കീറി കളയുകയും ചെയ്തു അല്ലെ അതെ, അതെന്നെ വല്ലാതെ സങ്കടപ്പെടുത്തി. പിന്നെ ചേച്ചിമാരുടെ ഒക്കെ ഇടയിൽ ഞാനൊരു പരിഹാസപാത്രമായി. സ്കൂൾ മാറണമെന്നു തോന്നി. പക്ഷെ ഏട്ടൻ അവിടുള്ള തോണ്ട്, പിന്നെ എന്നും കാണാൻ ആഗ്രഹം ഒരുപാടുള്ളത് കൊണ്ടു എല്ലാം ഞാൻ സഹിച്ചു. വാവേ നിനക്കു ഞാൻ എന്താ പകരം തരാ എനിക്കു തന്നെ അറിയില്ല എനിക്കീ സ്നേഹം മാത്രം മതി പിന്നെ പിന്നെ എന്താ പറ ഇപ്പോ ഒരാഗ്രഹം ഉണ്ട് താൻ പറ എന്തായാലും ഞാൻ സാധിച്ചു തരും ആ കൈ കൊണ്ട് എൻ്റെ കഴുത്തിലൊരു താലി ചാർത്തണം, പിന്നെ എൻ്റെ മരണം വരെ ആ മാറിലെ ചൂടു പറ്റി കിടക്കണം അപ്പോ എൻ്റെ കുഞ്ഞുങ്ങളുടെ അമ്മയാവണ്ടെ നിനക്ക് അയ്യേ വശളൻ, ഈ പോക്കെങ്ങോട്ടാണെനിക്കറിയ വശളത്തരം ഒന്നുമില്ല നീ ചോദിച്ചതിന് ഉത്തരം പറ വേണം കുഞ്ഞൂസെ, ഒരു പത്തെണ്ണത്തിനെ പെറ്റു തരാ മതിയോ അമ്പടി കള്ളി എന്നെ വശളൻ എന്നു വിളിച്ചവളുടെ മനസിലിരുപ്പ് കണ്ടില്ലെ ദേ മനുഷ്യാ വെറുതെ കടന്നു കിണുങ്ങല്ലേ ചുടാവല്ലെ പൊന്നേ ഞാൻ ചുടായതൊന്നുമല്ല അതു മനസിലായി, അല്ല നീയും ജിൻഷയും തമ്മിലെന്താ ബന്ധം എന്തു ബന്ധം, ചേട്ടൻ നോക്കിയ കുട്ടി അതെനിക്കറിയ അത്രേ ഉള്ളൂ അവളെ ഞാൻ പേമിച്ചത് ഒക്കെ നിനക്കെങ്ങനെ അറിയാ.

ഞാൻ ഒരിക്കെ ഗ്രൗണ്ടിൽ ഏട്ടനെ കാണാൻ വന്നപ്പോ ഏട്ടൻ പറയുന്നത് കേട്ടു ഇവിടെ ഈ കേളേജിൽ ചേരാൻ പോവാന്ന്. അപ്പോ തന്നെ ഗവൺമെൻ്റിൽ Bcom കിട്ടിയ ഞാൻ BBA പടിക്കണം എന്നു പറഞ്ഞ് ഒരുവിതം ഇവിടെ വന്നു ചേർന്നു.
ചേട്ടനെ എന്നും കാണാലോ എന്നു കരുതി. അന്ന് ഞാൻ രാവിലെ വരുമ്പോ റോഡരികിൽ ഏട്ടൻ ബൈക്കിൽ ചാരി ഇരിക്കുന്നു. ആ മരച്ചോലയിൽ ഏട്ടനെ കണ്ടപ്പോ എനിക്കു വല്ലാത്ത സന്തോഷായി ഞാൻ ആ മരത്തിൻ്റെ മറവിൽ നിന്ന് ഏട്ടനെ കൊതി തിരെ നോക്കി നിന്നു. അപ്പോയാ ഏട്ടൻ എന്നെ സാക്ഷിയാക്കി അവളോട് ഇഷ്ടമാണെന്നു പറഞ്ഞത്. അവളുടെ ആ വാക്കുകൾ എന്നെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു . ഞാൻ പോലും അറിയാതെ തന്നെ എന്നെ പ്രാണനു തുല്യം സ്നേഹിച്ച പെണ്ണിനെ സാക്ഷിയാക്കി മറ്റൊരു പെണ്ണിനോട് ഇഷ്ടമാണെന്നു പറഞ്ഞു. ഇതിലും വലിയൊരു ക്രൂരത എനി എനിക്കവളോട് ചെയ്യാനില്ല. എനിക്കറിയേണ്ടത് അപ്പോൾ അവൾ അനുഭവിച്ച മാനസിക അവസ്ഥയാണ്. എന്നെ സ്വയം ശപിച്ചു കൊണ്ട് ഞാൻ അവളോടു ചോദിച്ചു. നിനക്കത് കേട്ടിട്ടു സങ്കടം വന്നില്ലെ പെണ്ണേ പിന്നെ ,ഞാൻ തകർന്നു പോയിരുന്നു. എനിക്ക് തല ചുറ്റുന്നത് പോലെയൊക്കെ തോന്നി. എന്നിട്ടു നിൻ്റെ കരച്ചിലൊന്നു കേട്ടതു പോലുമില്ല ഞാൻ അങ്ങനെയാണ് ചേട്ടാ എല്ലാം ഉള്ളിൽ കൊണ്ടു നടക്കും. അന്നും ഞാൻ പൊട്ടിക്കരയുകയായിരുന്നു. നെഞ്ചത്തടിച്ച് അലമുറ ഇട്ടിരുന്നു . എക്ഷെ എല്ലാം മനസിലായിരുന്നു എന്നു മാത്രം. മിഴികൾക്ക് അഭിനയിക്കാൻ അറിയാത്തത് കൊണ്ടാവാം എൻ്റെ കണ്ണുകൾ മാത്രം വിളിച്ചു പറഞ്ഞത് ഞാൻ കരയുകയാണെന്ന്. അവളുടെ മറുപടികൾ എനിക്കു ചാട്ടവാറടികളായിരുന്നു. ആ പ്രഹരങ്ങൾക്കു പോലും എൻ്റെ പാപങ്ങൾ തുടച്ചു മാറ്റാൻ കഴിയില്ല. ഏത് അഗ്നി പരീക്ഷയും നേരിടാൻ ഞാനൊരുക്കമാണ് ഗംഗയിൽ മുങ്ങി വന്നാലും കഴികികളയാനാവുമോ എൻ്റെ പാപങ്ങൾ. വാവേ … ഞാൻ എന്താ നിന്നോട് പറയാ അതൊക്കെ പോട്ടെ, ഏട്ടന്നൊരു കാര്യമറിയോ അന്നു ഞാൻ ക്ലാസിൽ പോവാതെ കൂട്ടിരുന്നില്ലെ. അന്ന് നി അതെപ്പോ അന്ന് ഇഷ്ടമല്ല എന്നവൾ പറഞ്ഞപ്പോ ചേട്ടൻ നിന്ന ആ നിർത്തം പിന്നെ വണ്ടിയെടുത്ത് പോയ പോക്ക് എനിക്കും പേടിയായി അരുതാത്തത് എന്തോ നടക്കുന്നത് പോലെ പെട്ടെന്ന് ഒരു ഓട്ടോ പിടിച്ച് ഏട്ടനു പിന്നാലെ ഞാൻ വന്നിരുന്നു. ആ ബീച്ചിൽ മണലിൽ ഏട്ടൻ കിടക്കുമ്പോ ഒരു പത്ത് പതിനഞ്ചടി അകലത്തിൽ തലയിൽ ഷോൾ തട്ടമിട്ട് ഞാനിരുന്നിരുന്നു. പിന്നെ വൈകുന്നേരം ചേട്ടൻ പോയതിനു ശേഷാ ഞാനും പോയത്. എന്നെ താണ്ടി ചേട്ടൻ പോകുമ്പോ എനിക്കെന്തോ പറയാൻ പറ്റാത്ത ഒരവസ്ഥയായിരുന്നു. ഇതൊന്നും ഞാനറിഞ്ഞില്ലല്ലോ വാവേ …. നി എന്തിനാടി എന്നെ ഇങ്ങനെ സ്നേഹിക്കുന്നത് സത്യത്തിൽ എനിക്ക് ഈ സ്നേഹം അനുഭവിക്കാൻ തന്നെ അർഹതയില്ല. അത് എൻ്റെ മനസ് പലവട്ടം എന്നോടു തന്നെ പറഞ്ഞു. ആ വാക്കുകൾ എല്ലാം ഇടം നെഞ്ചിൽ തറച്ചു കയറുകയായിരുന്നു. ഞാൻ പിന്നെ ആരെയാ സ്നേഹിക്കണ്ടത്. എനിക്ക് എൻ്റെ ജിവനല്ലെ വലുത് . ഒന്നെനിക്കറിയാ ആ ഹൃദയം തുടിക്കുന്നത് വരയെ ഈ ഹൃദയം തുടിക്കു അത് എന്നെ ഇഷ്ടമാണെങ്കിലും അല്ലെങ്കിലും. അന്നു ഞാൻ നിന്നെ കടന്നു പോവുമ്പോ നീ ഒന്നും പറഞ്ഞില്ല, പിന്നെ നി മെസേജ് അയച്ചതെന്തിനാ എനിക്കതാ മനസിലാവാത്തത് എനിക്കു പേടിയായിരുന്നു ഏട്ടാ ബിച്ചിൽ എട്ടൻ അനുഭവിച്ച വേദന മൊത്തം ഞാൻ കണ്ടതാ. രാത്രി ചിലപ്പോ എന്തെങ്കിലും ചെയ്താലോ എന്നു തോന്നി . എൻ്റെ പ്രാണൻ രക്ഷിക്കാൻ ഞാൻ കണ്ട വഴി അതായിരുന്നു.

അന്ന് ഞാൻ എന്തു ചെയ്യുമെന്ന് എനിക്കും അറിയില്ല ഒന്നറിയാ അന്നു നിൻ്റെ മെസേജു കൂടി വന്നില്ലായിരുന്നെങ്കിൽ ചിലപ്പോ എനിക്കു ഭ്രാന്തു പിടിച്ചേനെ ഞാനുള്ളപ്പോ എൻ്റെ കുഞ്ഞൂസിന് ഒന്നും വരില്ല അതിനു ഞാൻ സമ്മതിക്കില്ല. ഏട്ടാ ഒരു 10 മിനിട്ട് ഞാനിപ്പോ വരാം അമ്മ വിളിക്കുന്നുണ്ട് പോയിട്ടു വാ ഞാൻ കാത്തിരിക്കും. അവൾ ഓഫ് ലൈൻ പോയപ്പോൾ ഞാൻ ശരിക്കും പൊട്ടിക്കരഞ്ഞു പോയി . ഇതു വരെ അവൾ ആരെന്നറിയാൻ വെമ്പിയ മനസ് അവൾ ആരെന്ന സത്യം അറിഞ്ഞതു മുതൽ സ്വയം ശപിക്കുകയാണ്. അവൾ അനുഭവിച്ച വേദനയുടെ ആഴം ഇന്നു തനിക്കറിയാം.. ആ വേദനയുടെ തീവ്രത ഒരു തീച്ചൂളയായി തന്നെ ദഹിപ്പിക്കുകയാണ്. തൻ്റെ ശരീരം തളർന്നിരിക്കുന്നു, പതിയെ ഞാൻ കിടക്കയിലേക്കു കിടന്നു. കൈ കാലുകൾ പോലും തനിക്കനക്കാൻ ആവുന്നില്ല . ചുണ്ടുകൾ വറ്റിവരണ്ടു ദാഹജലം കേണപേക്ഷിക്കുന്നു മിഴികൾ നദിയോട് മത്സരത്തിൽ മുറുകി ഒഴുകിയകലുന്നു. ദേഹം ചുട്ടു പൊള്ളുകയാണ്. തലയിൽ ഒരു മിന്നൽ പിളർപ്പ് പോലെ അസഹ്യമായ തലവേദന. ശരീരം വിയർത്തു കുളിക്കുകയാണ്. താൻ കുറ്റബോധത്തിൻ്റെ താഴ്‌വരയിൽ ഏകനായി. ആ കൊച്ചു പാവാടക്കാരിയുടെ മുഖം എന്നിൽ തെളിഞ്ഞു വന്നു. നാണത്തോടെ കയ്യിൽ സൂക്ഷിച്ച ചെറു കടലാസ്, നാലായി മടക്കിയ ആ പ്രേമലേഖനം എനിക്കു നേരെ നീട്ടിയ അവളുടെ മുഖം. ഒരിക്കലും താൻ പ്രതീക്ഷിച്ചിരുന്നില്ല , മാളവിക ഇന്നും തന്നെ പ്രണയിക്കുന്നു. അവിശ്വസനീയം. ബാല്യത്തിൻ്റെ ചാപല്യമായി കണ്ട് അവളുടെ മുന്നിൽ നിന്നും താൻ കീറി കളഞ്ഞ കടലാസു കഷ്ണം അവളുടെ ഹൃദയമാണെന്ന് താൻ അറിഞ്ഞിരുന്നില്ല. ചെറിയ കുടിയാണെന്നു പറഞ്ഞു അവളിൽ നിന്നും ഒഴിഞ്ഞു മാറുമ്പോ അറിഞ്ഞിരുന്നില്ല അവളുടെ പ്രണയം അതിൻ്റെ ആഴം. അറിഞ്ഞു കൊണ്ട് അല്ല എന്നിരുന്നാലും അവളെ താൻ വേദനിപ്പിച്ചതിന് കണക്കില്ല. അവളെ സാക്ഷിയാക്കി ജിൻഷയെ ഇഷ്ടമാണെന്നു പറഞ്ഞ നിമിഷം ഓർക്കും തോറും ഹൃദയത്തിൽ നോവു പടരുകയാണ്. ഇപ്പോ എൻ്റെ ഹൃദയം തുടിക്കുന്നതു പോലും എന്നെ നോവിക്കാനാണെന്നു തോന്നുന്നു. എന്തൊക്കെ പ്രഹരങ്ങൾ താൻ നൽകിയാലും തൻ്റെ നിഴലായി അവൾ കൂടെ നിന്നില്ലെ. ആ കടലലകൾക്കു മുന്നിൽ താൻ തൻ്റെ സങ്കടം പറഞ്ഞു തീർക്കുമ്പോൾ അതിലും വലിയ വേദനയുടെ പാനപാത്രവും പേറി അവൾ തനിക്കായി കാവലിരുന്നു. തൻ്റെ ജീവന് ആപത്തു വരാതിരിക്കാൻ വേണ്ടി മാത്രമാണ് അവൾ തനിക്ക് മെസേജ് അയച്ചത് . സ്വാർത്ഥതയുടെ ഒരംശം പോലും അവളിലില്ല. സത്യത്തിൽ ഞാൻ നിനക്കു ചേരുന്നവനാണോ വാവേ . എനിക്ക് നിന്നെ സ്നേഹിക്കാൻ അർഹതയുണ്ടോ . തെരുവിലെ ചാവാലി പട്ടിയുടെ വില പോലും ഇന്നെനിക്കില്ല. നിൻ്റെ വാക്കുകൾ കേട്ട നിമിഷം ഞാൻ തിരിച്ചറിഞ്ഞ സത്യമാണത്. ഒരിക്കലും അണയാത്ത തീ നാളമായി നീ എന്നിൽ പ്രകാശം പരത്തുന്നു. പ്രണയ വർഷമായി നീ എനിക്കായി പെയ്യാൻ തുടങ്ങിയിട്ടു നാളുകൾ ഏറെയായി . ഇന്നാണതിൽ നനയാൻ എനിക്കു കഴിഞ്ഞത്. അനന്ത സാഗരം പോലെ നിന്നിലെ പ്രണയത്തിനു മുന്നിൽ പൊട്ടക്കിണറ്റിൽ കിടന്ന തവളക്കു സമാനം ഞാൻ. ഞാൻ ആ ചെറിയ ലോകം മാത്രം കണ്ടു. നിന്നെ, നീയെന്ന വലിയ ലോകത്തെ ഞാൻ അറിയാതെ പോയി അതെൻ്റെ തെറ്റ്.

” മുത്തശ്ശി കഥയിലെ കണ്ണനും രാധയും അവരിലുടെയാണ് പ്രണയമെന്തെന്ന് ഞാൻ അറിഞ്ഞത് . എൻ്റെ ഈ കണ്ണൻ്റെ രാധയാകാൻ എനിക്കാവുമോ. ശിവനെ സ്വന്തമാക്കിയ പാർവ്വതിയെ പോലെ നിഷ്ഠയോടെ എൻ്റെ ഹൃദയത്തിൻ്റെ മൂർത്തിയെ ഞാൻ പൂജിക്കാം. ഒരു പനിനീർ പുഷ്പം കൈയ്യിലേന്തി രാജകുമാരനെ പോലെ എനിക്കായ് നീട്ടുന്ന ഒരു നിമിഷം എൻ്റെ മനസിലുണ്ട്. എൻ്റെ കണ്ണൻ്റെ നാവിൽ തുമ്പിൽ നിന്നും ഞാൻ കേൾക്കാൻ കൊതിക്കുന്ന വാക്കുകൾ ഉണ്ട്. കാത്തിരിക്കാം ഈ ജൻമം മുഴുവൻ ആ വാക്കിനായി .

ഈ പൊട്ടിപ്പെണ്ണിനു തോന്നിയ ഇഷ്ടം മുഖത്തു നോക്കി പറയാനുള്ള കഴിവില്ലാതെ പോയി. എൻ്റെ ഹൃദയം വാക്കുകളാൻ ഞാൻ സമർപ്പിക്കുന്നു. ജൻമം മുഴുവൻ നീളുന്ന ഒരു കുട്ടിനായി. എൻ്റെ മാത്രം കണ്ണനെ നെഞ്ചിലേറ്റിയ സ്വന്തം രാധ”

അന്നവൾ എനിക്കായ് എഴുതിയ പ്രേമലേഖനത്തിലെ വരികൾ. ഒരു എട്ടാം ക്ലാസ്സുക്കാരി എഴുതിയതാണെന്ന് വിശ്വസിക്കാൻ ‘ കഴിയാത്ത അത്ര മനോഹരം. വാക്കുകൾ കൊണ്ട് അവൾ ശരിക്കും അവളുടെ ഹൃദയം തന്നിരുന്നു എനിക്ക് അതു കാണാതെ പോയതല്ല. ബാല്യത്തിൻ്റെ ചാപല്യമായി കണ്ടു പോയി. ആ വാക്കുകളിൽ വ്യക്തമായിരുന്നു അത് ചാപല്യമല്ല എന്ന്, എന്താ അന്നെനിക്ക് തോന്നിയില്ല. പക്ഷെ അതിലെ ഓരോ വരികളും മനസിൽ കുറിച്ചിട്ടിരുന്നു. ആ വാക്കിലെ യഥാർത്ഥ പ്രണയമാവാം അല്ലെങ്കിൽ അതിലെ അർത്ഥ തലങ്ങളാവാം എന്നെ ആകർക്ഷിച്ചത്. അഞ്ചു കൊല്ലം ഒരു തപസ്സ് പോലെ എന്നെ പ്രണയിച്ചവൾ. സത്യത്തിൽ ശിവനെ സ്വന്തമാക്കാൻ പാർവ്വതി ദേവി യാദനകൾ നേരിട്ട പോലെ . ഈ വിലയറ്റ നാണയത്തുണ്ടിനായി അവൾ 5 കൊല്ലം ഹോമിച്ചു കളഞ്ഞു. മനസും ശരീരവും തന്നിൽ അർപ്പിച്ച് മൃത സമാനമായ ജീവിതം ജീവിച്ച അഞ്ചു വർഷങ്ങൾ. താൻ സന്തോഷത്തിൽ ആറാടുമ്പോൾ കണ്ണു നീരാൽ തന്നെ പുണർന്ന മിഴികൾ. അവൾ ഇനെന്നിൽ ലയിച്ചു എന്നിലെ ഓരോ അംശവും അവൾക്കായി തുടിക്കുന്നു. കഴിഞ്ഞ കാലം തിരിത്തിക്കുറിക്കുവാൻ എനിക്കാവില്ല. പകരം എനിയുള്ള നാളുകൾ നിന്നെ സ്നേഹം കൊണ്ടു ഞാൻ വീർപ്പു മുട്ടിക്കും. ആ കണ്ണുകൾ ഒരിക്കലും ഈറനണിയാൻ ഞാൻ അനുവദിക്കില്ല. എൻ്റെ മാറിൻ്റെ ചൂടിൽ എന്നും താരാട്ടു പാടിയുറക്കും . നീ ആഗ്രഹിച്ചു പൊൻ താലി ചാർത്തി നിന്നെ ഞാൻ സ്വന്തമാക്കും. നീയാകുന്ന പ്രണയ ഗർത്തത്തിൻ്റെ ആഴങ്ങൾ ഞാൻ തേടും . എന്നിലെ പ്രണയ സാഗരത്തിൽ നീ നീരാടാൻ ഒരുങ്ങി ഇരുന്നോ പെണ്ണെ. വീണ്ടും എൻ്റെ ഫോൺ ശബ്ദിച്ചു. മാളുവിൻ്റെ മെസേജ് വന്നു. അശാന്തമായ മനസിനെ ശാന്തമാക്കുന്ന ദേവരാഗമാണ് ഇപ്പോ എനിക്കീ നോട്ടിഫിക്കേഷൻ ടോൺ ഹലോ അവിടുണ്ടോ കുഞ്ഞൂസെ ഉണ്ട് പിന്നെ ഞാൻ വിളിച്ചാ സംസാരിക്കാൻ പറ്റോ ഇപ്പഴോ ആ ഇപ്പോ അതു വേണോ എന്തേ പറ്റില്ലേ എൻ്റെ ഒരാഗ്രഹാ ഞാനിപ്പോ മെസേജ് അയക്കാ എന്നിട്ടു വിളിച്ചാ മതി ശരി ഞാൻ വെയ്റ്റ് ചെയ്യാ അവൾ അതു സമ്മതിക്കുമെന്നു കരുതിയതല്ല. എനിക്കു വേണ്ടി അവൾ അതും സമ്മതിച്ചു. ആ സമ്മതം എന്നിൽ ഉണർത്തിയ സന്തോഷം അതു പറഞ്ഞറിയിക്കാൻ കഴിയില്ല. മഴക്കു മുന്നെ വേഴാമ്പൽ പക്ഷി പാടി തുടങ്ങി. പ്രകൃതിയിൽ നവവധുവിൻ്റെ നാണത്തിൻ ശേഭയുണർന്നു. ജലധാരയൊരുങ്ങും മുന്നെ നടരാജനെ തൊഴുതു വരവേൽപ്പിനായി മയിലുകൾ വർണ്ണശഭലമാം ചിറകുകൾ വിടർത്തി ആനന്ത നൃത്തമാടി. സ്വാഗത കച്ചേരിക്ക് പക്കവാദ്യം പോലെ തവളകൾ സ്വരസ്ഥാനം തേടി. ആകാശം കാർമേഘ പന്തലു വിരിച്ചു. മന്ദമാരുതി ആരെയോ തേടി പതിയെ നടന്നകന്നു. പ്രകൃതിയെ രമിക്കാൻ കൊതിയോടെ ജലധാര ഒഴുകി വന്നു. ആദ്യ സ്പർഷനം തന്നെ അവളിലെ മധുപാത്രം ഒഴുകാനിടയായി, ആ നറുമണം മണ്ണിൻ്റെ പുതുമണമായി പരന്നു. അവളുടെ ശബ്ദം ഇന്നു ഞാൻ കേൾക്കുവാൻ ഒരുങ്ങുകയാണ് . അവളുടെ ആദ്യ സ്വരം അത് കുഞ്ഞൂസെ എന്നാവണമേ എന്നു പ്രാർത്ഥിച്ചു. സത്യത്തിൽ അവളിലെ ശബ്ദവീചികളെ സ്വയം ഉൾക്കൊള്ളുവാൻ വെമ്പുന്ന മനസ്. പാറി പറക്കുകയാണ് സ്വപ്ന ലോകത്ത്

അവളുടെ മെസേജ് വന്നു വിളിച്ചോ ഞാൻ ഫോൺ എടുത്തു അവളെ വിളിച്ചു. ഫോൺ റിംഗ് ചെയ്യുമ്പോ എൻ്റെ ഹൃദയം തുടിച്ച തുടിക്കൽ . ഒരു വല്ലാത്ത ഫീൽ ഫോൺ എടുത്തതും അവൾ പറഞ്ഞു. കുഞ്ഞൂസെ എൻ്റെ മനസറിഞ്ഞ എൻ്റെ നല്ല പാതി നിയാണ് മനസെന്നോടു പറഞ്ഞ പോലെ എനിക്കു തോന്നി. ഒരു കിളിനാദം പോലെ സുന്ദര സ്വരം, പൈതലിൻ്റെ നിശ്കളങ്കത ഒളിഞ്ഞിരിക്കുന്ന സ്വര വീചികൾ വാവേ …. എന്താ പറ എന്താ ഇപ്പോ പറയാ അതു ശരി സംസാരിക്കണം എന്നു പറഞ്ഞ് ആളെ കളിയാക്കാ അയ്യോ അല്ല വാക്കുകൾ കിട്ടുന്നില്ല ദേ മനുഷ്യ എന്തേലും പറ ഞാൻ വിളിക്കട്ടെ എന്നു ചോദിച്ചപ്പോ നീ എവിടെ പോയതാ അതോ എനിക്കേ പണിയൊക്കെ ഉണ്ട് ഞാൻ അമ്മയോട് തലവേദനയാ കിടക്കാൻ പോവാ എന്നു പറയാൻ പോയതാ അമ്പടി കള്ളി ദേ ഞാൻ ഫോൺ വെച്ചിട്ടു പോവേ…. അയ്യോ ചതിക്കല്ലെ പൊന്നേ എന്താ വിളിച്ചേ എന്ത് ഇപ്പോ എന്താ വിളിച്ചേ ഒന്നുമില്ലല്ലോ ദേ കളിക്കാതെ പറ പെന്നേ എന്തേ പൊന്നേ കെൾക്കാൻ നല്ല രസമുണ്ട് ആണോ സത്യം എന്നാ ഞാൻ ഇടക്കിടെ വിളിക്കാ ഓ ഏട്ടൻ്റെ ഇഷ്ടം നീ പോയപ്പോ ഞാൻ കൊറേ ആലോചിച്ചു നിന്നെ കുറിച്ചും ആ പ്രേമലേഖന വരികളും അത് ശരിക്കും ഓർമ്മയുണ്ടോ ഉണ്ട് എന്ത ഇപ്പോ പറയണ്ടോ വേണ്ട രാജകുമാരനായിട്ട് എന്നാ പൂ തരേണ്ടത് ഞാൻ അത് മോൻ എന്നെ കണ്ടുപിടിച്ചതിന് ശേഷം തന്നാ മതി അതെന്താ അങ്ങനെ പറഞ്ഞത് അതിന് എന്നെ ഏട്ടൻ കണ്ടിട്ടില്ലല്ലോ അപ്പോ കണ്ടുപിടിക്കണ്ടെ അതാണോ വലിയ കാര്യം നാളെ തന്നെ കണ്ടുപിടിക്കും എങ്ങനെ നിൻ്റെ ക്ലാസിൽ വന്നു മാളവികയെ ചോദിച്ച അറിയാലോ അങ്ങനെ എന്നാ എനിക്കൊന്നതറിയണം അതെന്താ അങ്ങനെ പറഞ്ഞത് അതു നാളെ അറിയാ മോനേ ആയിക്കോട്ടെ എനിക്കൊരു കാര്യം അറിയണായിരുന്ന എന്താ എട്ടാ

അതെ ജിൻഷ എന്നെ ഇഷ്ടാന്നു പറയുമെന്ന് നിനക്കെങ്ങനെ അറിയാ അതോ ആ ചേച്ചി ചേച്ചിടെ ഒരു ഫ്രണ്ടിനോടു പറഞ്ഞിരുന്നു ശനിയാഴ്ച്ച അപ്പോ ആ വഴി ഞാനറിഞ്ഞു. അന്ന് ഏട്ടൻ ഫോണിലൂടെ ഇഷ്ടാന്നു പറഞ്ഞപ്പോ മനസ്സിലെ മോഹങ്ങൾ പൂക്കാൻ തുടങ്ങിയതാ പക്ഷെ എന്താടി പറ ജീൻഷേച്ചിക്ക് ഇഷ്ടാണെന്ന് എനിക്കറിയ അത് ചേട്ടനറിയുമ്പോ ആശിച്ച് വീണ്ടും നഷ്ടപ്പെടുത്താൻ വയ്യാത്തോണ്ട ഞാൻ അന്നങ്ങനെ പറഞ്ഞത് അവളുടെ ചെറിയ ഏങ്ങലടി ശബ്ദം കേൾക്കാൻ തുടങ്ങിയതും എനിക്കത് താങ്ങാനായില്ല എന്നതാണ് സത്യം. അവളെ മാറോടണച്ച് ആശ്വസിപ്പിക്കാൻ മനസ് വല്ലാതെ ആഗ്രഹിച്ചു വാവേ നി എനി കരയരുത് ടീ മം എന്താ എനി നീ കരയുവാണേ ദേ ഈ എന്നെ ചിതയിലേക്കെടുക്കുമ്പോ മതി ദേ മനുഷ്യാ പലവട്ടം ഞാൻ പറഞ്ഞു വേണ്ടാത്തത് പറയണ്ട എന്ന് നീ കരഞ്ഞാ ഞാനെനിയും പറയും ഇല്ല ഞാനെനി കരയില്ല എനി ഞാനുള്ളടത്തോളം കാലം ഈ കണ്ണു നനയില്ല നനയാൻ ഞാൻ സമ്മതിക്കില്ല. സത്യം നീയാണെ സത്യം എനിക്കതു മതി അല്ല മോളേ ആ ഗ്രൗണ്ടിൽ അതെങ്ങനെ നി വന്നു. പിന്നെ ആ മെസേജ് അതോ എന്നും കാൻ്റീനിൽ ഏട്ടനോട് ചേർന്നുള്ള ടേബിളിലാ ഞാൻ ഇരിക്കാറ് അപ്പോ ഇന്നലെ പറഞ്ഞതൊക്കെ കേട്ടു ഞാനും ഗ്രൗണ്ടിൽ വന്നു നിങ്ങളിരിന്ന മരത്തിൻ്റെ അപ്പുറം ഇരുന്നു ഒക്കെ കേട്ടു പിന്നെ അവിടുന്ന് മാറി കുറച്ച് കഴിഞ്ഞു മെസേജ് അയച്ചു. ഉമ്മ വെക്കുമ്പോഴും ഞാൻ സൈഡിൽ ഉണ്ടായിരുന്നു. അയ്യേ നി നോക്കി നിന്നോ ഉം പിന്നെ എന്താ പെർഫോമൻസ് ആണോ നിനക്കെന്നാ വേണ്ടത് എനിക്കെങ്ങും വേണ്ട കണ്ടവളുമാരെ ഉമ്മ വച്ചോരുടെ ഉമ്മ എടി വാവേ നി പറഞ്ഞിട്ടല്ലേ ഞാൻ പറഞ്ഞാലും എന്നോടിഷ്ടമുണ്ടേ അതു ചെയ്യോ ആ ചോദ്യം എൻ്റെ വായടച്ചു എന്നു പറയാം പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല എന്താ ഒന്നും മിണ്ടാത്തെ ദേ എന്തേലും പറ ഹലോ അവിടുണ്ടോ ഉം ഞാനൊന്നു മൂളി ദേ മനുഷ്യാ വാ തൊറന്നെന്തേലും പറ ഇല്ലേ ഞാൻ വെച്ചിട്ടു പോവെ നി വെച്ചോ ഞാൻ കിടക്കാൻ പോവാ എന്താ പറ്റിയേ ഒന്നുമില്ല കാര്യം പറഞ്ഞില്ലേ പിന്നെ ഞാൻ ഒരിക്കലും സംസാരിക്കില്ല നീ സീരിയസ് ആയാണോ പറയുന്നത് ആ സീരിയസ് ആണ് . എട്ടാ നമുക്കിടയിൽ കള്ളം വേണ്ട, ഒന്നും ഒളിച്ചു വെക്കണ്ട അതെനിക്കിഷ്ടമല്ല പറ എന്താ കാര്യം

നീ പറഞ്ഞില്ലെ നിന്നോടിഷ്ടമുണ്ടേ ഞാൻ അവൾക്ക് ഉമ്മ കൊടുക്കില്ലായിരുന്നു എന്ന് അയ്യേ അപ്പഴേക്കു സീരിയസ് ആയെടുത്തോ പിന്നെ ചങ്കിൽ കൊള്ളുന്ന വാക്കു പറഞ്ഞിട്ട് അതു ഞാൻ തമാശ പറഞ്ഞതാ എൻ്റെ കുറുമ്പുകൾ ഞാനാരോടാ പിന്നെ കാട്ടേണ്ടത് എന്നാലും ഇതിത്തിരി കൂടി പോയി സോറി കുഞ്ഞൂസേ

ഏട്ടാ വാതിൽ തൊറക്ക് ……….. ടാ പട്ടി നീ ഒറങ്ങിയോ തൊറക്കെടാ ……

അതാരാ ഏട്ടാ വാവേ നിത്യ വന്നു നിത്യയോ ഏട്ടാ അവളറിയണ്ട കേട്ടോ ആടി എനിക്കറിയ എന്നാ വെച്ചോ ( ഉമ്മ) ( ഉമ്മ ) അവളും ഉമ്മ തന്ന് ഫോൺ കട്ട് ചെയ്തു . ഞാൻ വാതിൽ തുറന്നു നിത്യ അകത്തു കേറി. എവിടെ നിൻ്റെ നോട്സ് എന്താടി അല്ല നോട്സ് ഉണ്ടാക്കാൻ കേറിയതല്ലേ ഓ അതൊക്കെ കഴിഞ്ഞു കിടന്നതാ അപ്പോഴാ നീ അപ്പോ നി കിടന്നല്ലേ അതും പറഞ്ഞു കിട്ടി പുറത്തൊന്ന് കണ്ണിന്നു പൊന്നിച്ച പറന്നു എനിക്ക് ഒറ്റക്കു കിടക്കാൻ പേടിയാണെന്ന് നിനക്കറിയില്ലെ ഞാനതു മറന്നു പെണ്ണേ മറക്കും എനിക്കറിയാ അതെന്താ അങ്ങനെ പറഞ്ഞത് ഇപ്പോ പുതിയ ഫ്രണ്ട്സ് ഒക്കെ ആയില്ലെ ആര് അനു എന്തേ മോൻ മറന്നോ ടി പെണ്ണേ നിനക്കു കൂടുന്നുണ്ട് ആ ഞാനങ്ങനാ ടി കിടന്നു കണ്ണുരുട്ടാണ്ടെ വന്നു കിടക്കാൻ നോക്ക് ഞാൻ കട്ടിലിൽ കിടന്നതും അവളും കേറി കടന്നു. എൻ്റെ നെഞ്ചിൽ തല ചായ്ച്ച് അവൾ കിടന്നു. എന്തൊക്കെ പറഞ്ഞാലും തല്ലു കൂടിയാലും അവളി മാറത്ത് തല ചായ്ച്ചുറങ്ങുമ്പോ കിട്ടുന്ന സുഖം അതൊന്നു വേറെയാ. പൊസസിവ്നസ്സിൻ്റെ മരമാണ് ഈ കടക്കുന്നത് . ഇവളെ കെട്ടിച്ചയക്കാതെ നിന്നെ കെട്ടി കൊണ്ടുവരാൻ പറ്റുമെന്ന് തോന്നുന്നില്ല വാവേ എലിയെ പേടിച്ച് ഇല്ലം ചുട്ടു എന്നൊക്കെ കേട്ടിട്ടേ ഉള്ളു ഇന്നു ഞാൻ ആ അവസ്ഥയിലാണ്. അനുവിനെ പേടിച്ച് നിത്യയെ മോളിലേക്ക് ഞാനാണ് ആക്കിയത്. അവളിപ്പോ എൻ്റെ റൂം കയ്യേറി ഈ മാറിലെ ചുടും. ഇപ്പോ വാവേ വിളിക്കുന്നത് ഇവളുടെ വരവു പോക്ക് കണക്കാക്കണം കുരിശായി. ഇവളുള്ളപ്പോ എങ്ങാനും അവളെ കെട്ടിയാ ഈ മാറിൽ കിടക്കാൻ വേണെ വാവയായിട്ടു തല്ലു പിടിക്കാനും ഇടയുണ്ട്. ഒരിക്കൽ ഇവൾക്ക് എന്തെങ്കിലും സമ്മതിച്ചു കൊടുത്ത പിന്നെ അതവളുടെ അവകാശം പോലെയാ അതാ എൻ്റെ പേടി. വാവക്ക് നിത്യയെ ഇപ്പോഴും പേടിയാണല്ലോ. പഴയ ക്ലാസ്സ്മേറ്റിനെ പേടിക്കുന്ന പൊട്ടി പെണ്ണ്. അല്ല ഇവളും മോഷമല്ല വാവ എനിക്ക് ലൗവ് ലെറ്റർ തന്നതിന് കളിയാക്കി കൊന്നില്ലെ പാവത്തിനെ. കിടക്കണ കിടപ്പ് കണ്ടില്ലെ എല്ലാം ഒപ്പിച്ചു വെച്ചിട്ട് ഒന്നും അറിയാത്ത പോലെ. ഒരു ചവിട്ടു കൊടുക്കാനാ തോന്നുന്നെ. എപ്പഴോ ഉറക്കത്തിലേക്ക് വഴുതി വീണു.

രാവിലെ കോളേജിലെത്തി. മാളുവിനെ തേടി അവളുടെ ക്ലാസ്സിലെത്തി. ഒരു പെൺ കുട്ടിയോട് മാളവിക എവിടെ എന്നു ചോദിച്ചു . ആ കുട്ടി കാണിച്ച പെൺ കുട്ടിയെ ഞാൻ നോക്കി നിന്നു പോയി. ആരെയും മയക്കുന്ന സൗന്ദര്യം. ഞാൻ അവൾക്കരികിൽ ചെന്നു ഞാൻ വിളിച്ചു മാളവിക അവൾ തലയുയർത്തി നോക്കിയതും എന്നെ കണ്ടതും അവൾ ഒന്നു ഞെട്ടി. അതു ഞാൻ കണ്ടാസ്വദിച്ചു. അവളുടെ മുഖം നാണത്താൽ താഴുന്നത് ഞാൻ നോക്കി നിന്നു. അവളുടെ മുഖം കൈകളാൽ ഉയർത്തുമ്പോൾ ഒരു കുഞ്ഞിൻ്റെ നിഷ്കളങ്കതയോടെ അവൾ എന്നെ നോക്കി. എന്തോ പറയാനായി വന്ന അവളുടെ കൈകൾ പിടിച്ച് ഞാൻ അവളെ ക്ലാസ്സിനു വെളിയിലേക്ക് കൊണ്ടു പോയി. ഞങ്ങൾ നേരെ പോയത് ഗ്രൗണ്ടിലേക്കാണ് അവളെ അവിടെ നിർത്തി ഒരു കാൽ മുട്ടിൽ കുത്തി അവൾക്കു ഞാൻ വാങ്ങിയ റോസ്പൂവ് അവൾക്കു നേരെ നീട്ടി. അവൾ അതു വാങ്ങാൻ തുടങ്ങിയ നിമിഷം മറ്റൊരു കൈകൾ ആ പൂ വാരി നിലത്തിട്ടു തൻ്റെ ചെരുപ്പുകളാൽ ചുവട്ടി ഞെരിക്കുന്നു. എൻ്റെ വാവ കരയുന്നതു ഞാൻ കണ്ടു. ഞാൻ നോക്കിയപ്പോ അരികിൽ നിത്യ അവളുടെ കാൽക്കിഴിൽ എൻ്റെ പ്രേമോപഹാരം. എട്ടന് ഇവളെ ഇഷ്ടാണെ ഞാൻ ചാവും എനിക്കിഷ്ടല്ലാ ഈ അസത്തിനെ നിത്യാ…… നിത്യാ എന്നു വിളിച്ച് അവളുടെ കരണത്ത് അടിച്ചത് മാത്രമേ എനിക്കോർമ്മയൊള്ളു ഏട്ടാ എന്നൊരു നിലവിളി കേട്ടു ഞാൻ കണ്ണു തുടന്നപ്പോ നിത്യ ദേ കിടക്കുന്നു നിലത്ത് എന്താടാ പട്ടി എന്നെ എന്തിനാടാ തള്ളി ഇട്ടത് അയ്യോ മോളെ അത് ഏട്ടൻ സ്വപ്നത്തിൽ, വല്ലോം പറ്റിയോ ചോദിക്കുന്ന ചോദ്യം കേട്ടിലെ വല്ലോം പറ്റിയോന്ന് വാടാ ചക്കരെ പോട്ടെ ഞാനവളെ മാടി വിളിച്ചു മുഖവും വിർപ്പിച്ച് അവൾ വീണ്ടും വന്നു മാറിൽ കിടന്നു. അവളുടെ മുടിയിൽ വിരൽ കൊണ്ട് കൊതി അവളെ ഉറക്കത്തിൻ്റെ ആഴങ്ങളിലേക്ക് ഞാൻ തള്ളിയിട്ടു. സമയം നോക്കിയപ്പോ 5.30 ഈശ്വര പുലർക്കാല സ്വപ്നം എനി എൻ്റെ പ്രണയത്തിൻ്റെ വില്ലി ഈ കിടക്കുന്ന നാഗവല്ലിയാണോ മേത്തോടു വീട്ടിലെ മാനസിക രോഗി ഇവളാണോ. പിന്നെ ഞാൻ കിടന്നില്ല സമയമായപ്പോ എഴുന്നേറ്റ് പ്രാക്ടീസിനു പോയി . വരുന്ന വഴി ഒരു ചുവന്ന റോസാപ്പൂ വാങ്ങി അല്ലേ നിത്യയുടെ നുറു ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടി വരും. തിരിച്ചു വന്ന് പൂ നല്ലപോലെ ഒളിപ്പിച്ചു വെച്ചു. പിന്നെ സാധാരണ പോലെ സമയമായപ്പോ ബൈക്കിൽ അവളെ കേറ്റി കേളേജിലേക്കു വിട്ടു . സ്വപ്നം കണ്ടതു പോലെ വാവയെ ഇന്നു കാണാം എന്ന മോഹവും അവളെ കണ്ടു പിടിച്ചു എന്ന ആത്മവിശ്വാസത്തോടെ ഞാൻ കോളേജിലെത്തി സ്വപ്നത്തിലെ പോലെ നിത്യയുടെ എൻട്രി മാത്രം ഉണ്ടാവല്ലെ എന്നു ഞാൻ മനസുരുകി ഈശ്വരനോട് പ്രാർത്ഥിച്ചു . നിത്യ പോയി കുറച്ചു കഴിഞ്ഞു ഞാൻ പാഞ്ഞു BBA ക്ലാസ് റൂമിലേക്ക് അതിനു മുന്നിൽ എത്തിയ നിമിഷം ശ്വാസം എടുക്കാൻ പോലും ഞാൻ മറന്നു പോയി ഹൃദയതാളം പോലും മാളവിക എന്നുരുവിട്ടു . മിഴികൾ വെറുതെ മാളവികയെ ആ ക്ലാസ്സ് മുറിയിൽ തിരഞ്ഞു അവിടെ കണ്ട ഒരു തടിച്ചി പെണ്ണിനെ ഞാൻ വിളിച്ചു ഒന്നു മാളവികയെ വിളിക്കോ ഏതു മാളവിക, മാളവിക . K, മാളവിക .S, മാളവിക. T. ക്ലാസിൽ മൊത്തം മൂന്നു മാളവികയുണ്ട് ഇതിലാരെയാ വിളിക്കേണ്ടേ ആ വാക്കുകൾ കേട്ട നിമിഷം എന്നിലെ അമിതവിശ്വാസം തകർന്നു പോയി. തനിക്കവളെ കണ്ടെത്താൽ കഴിഞ്ഞില്ല. താൻ തളർന്നത് പോലെ കയ്യിൽ കരുതിയ റോസാപ്പൂ ഞാനറിയാതെ ബലഹീനമായ കൈകളിൽ നിന്നും മണ്ണിൻ്റെ മാറിലേക്ക് മുത്തമിട്ട നിമിഷം ഒരു വാക്കും പറയാതെ ഞാൻ തിരിച്ചു നടന്നു. ഒരു കൗതുക വസ്തു എന്ന പോലെ എൻ്റെ പോക്ക് ആ തടിച്ചി നോക്കി നിന്നു.

Comments:

No comments!

Please sign up or log in to post a comment!