അമിഗോസ്

ഇത് എന്റെ ആദ്യത്തെ കഥയാണ്. ഇതിന് മുമ്ബ് എഴുതി എനിക് പരിചയവും ഇല്യ അത് കൊണ്ട് തന്നെ ധാരാളം തെറ്റുകൾ ഇതിൽ ഉണ്ടാവും അത് എന്നോട് ക്ഷെമിക്കുക

ഈ  കഥയിൽ സെക്‌സ് ഉണ്ടാവും എന്ന് എനിക് ഉറപ്പ് തരാൻ പറ്റില്ല, ചിലപ്പോ ഉണ്ടായെന്ന് തന്നെ വരില്ല സാഹചര്യം വരുകയാണെങ്കി മാത്രം എഴുത്തുകയുള്ളു. ഈ കഥയിൽ അധികവും സൗഹൃദവും സ്നേഹ ബന്ധങ്ങളും പ്രണയവും ആയിരിക്കും ഉണ്ടാവുക. നിഗളിലേക് എത്രത്തോളം എത്തിക്കാൻ പറ്റുമെന്ന് എനിക് അറീല എന്നാലും ശ്രെമിക്കാം. ഇഷ്ടപെട്ടാൽ ലൈക്, നല്ലതായാലും ചീത്തയായലും ഒരു കമെന്റ് അത് മാത്രം മതി ഈ ഉള്ളവന്.

*************************************

ഞാൻ ‘ അഭിജിത് ‘ അഭി എന്നാണ് എന്നെ പരിചയമുള്ളവരൊക്കെ വിളിക്കാറ് ഞാൻ ഒരു അനാഥനാണ് എനിക് ഓർമ വച്ചകാലം തൊട്ട് ഞാൻ അനാഥാലയത്തിലാണ് വളർന്നത് അച്ഛൻ ആരാണെന്നോ അമ്മ ആരാണെന്നോ ഒന്നും എനിക് അറീല.

ഇത് ഞങ്ങളുടെ കഥയാണ് എന്റെയും അഷിയുടെയും. ചോദിച്ചാൽ ഹൃദയം വരെ എടുത്ത് തരാൻ മടിയില്ലാത്ത എന്റെ ബെസ്റ്റ് ഫ്രണ്ട്. എന്നെ ദേഷ്യം പിടിപ്പിക്കാനും ഒരോ കാര്യത്തിലും എന്നെ പിരി കേറ്റി വിടാനും സ്നേഹിക്കാനും തല്ല് കൂടാനും ഒക്കെയായി ദെയ്‌വം എനിക്കായി അയച്ചവൻ എന്റെ എല്ലാ സ്വപ്നങ്ങളും നേടാൻ സഹായിക്കുന്നവൻ എന്റെ വിഷമത്തിൽ കൂടെ നിന്ന് കണ്ണീർ ഒപ്പുന്നവൻ അവനെ പറ്റി പറഞ്ഞ തീരില്ല ചുരുക്കി പറഞ്ഞ ഈ ഞാൻ തന്നെ ആണ് അവൻ ( നീ ഇല്ലെങ്കിൽ ഞാനില്ല, ഞാൻ ഇല്ലെങ്കിൽ നീയില്ല ) എന്ന് പറയണ പോലെ എന്റെ കട്ട ചങ്ക്. ആഷി എനിക് യെങ്ങനെ ആയിരുന്നു എന്ന് കഥ മുന്നോട്ട് പോകുമ്പോ നിങ്ങൾക് മനസ്സിലാവും.

അഞ്ചം ക്ലാസ്സ് മുതൽ കിട്ടിയതാണ് അവനെ എനിക് ‘ ആഷി ‘ എന്ന് ഞാൻ അവനെ വിളിക്കുന്ന പേരാണ്. ഫുൾ നെയിം ആഷിഖ് മുഹമ്മത്. അവന്റെ ഒപ്പമുള്ള കൂട്ട് കേട്ട് തുടങ്ങിയിട്ട് ഒമ്പത് വർഷത്തോളമായി. ഡിഗ്രിക്ക് എനിക് കിട്ടിയ അതെ കോളേജിൽ തന്നെ ആഷിക്കും അഡ്മിഷൻ കിട്ടി ഒരോ കോളേജ് മാത്രമല്ല ഒരേ ക്ലാസ്സും കൂടി ആണ് എന്താ ചെയ്യാ ഈ മാരണം എന്നെ വിട്ട പോവേണ്ട 🤣.

കാൽ പന്തില്ലേ… നമ്മടെ ഫുഡ് ബോൾ അത് നമ്മക് ഒരു വികാരമാണ് പച്ചമലയാളത്തിൽ പറഞ്ഞ ഫുട്‌ബോൾ ഭ്രാന്തൻ. എന്റെ ഏറ്റവും വലിയ സ്വപ്നമാണ് ഒരു ഫുട്‌ബോൾ പ്ലയെർ ആവണമെന്ന് അറ്റ് ലീസ്റ് ഇന്ത്യൻ ഫുട്‌ബോൾ ടീമിലൊ കേരള ഫുട്‌ബോൾ ടീമിലൊ പറ്റുമെങ്കിൽ ഒരു കാളിയെങ്കിലും കളിക്കാൻ. അതും ഇല്ലെങ്കി ഐ .എസ് .എൽ ലിൽ യെങ്കിലും കളിക്കാൻ പറ്റണമെന്ന്. പിന്നെ നമ്മളൊരു CR7 ഫാൻ കൂടി ആണ്.

അതിനർത്ഥം നമുക് മറ്റുള്ള പ്ലയേഴ്‌സിനെ ഇഷ്ടമല്ല എന്നല്ല. CR7 ന്റെ ഫാൻ ആണെന്ന് കരുതി മെസ്സിയെ എനിക് ഇഷ്ടമില്ല എന്നൊന്നും വിജാരിക്കരുത് മെസ്സിയെയും മെസിയുടെ കളിയെയും മ്മക് പെരുത്ത് ഇഷ്ട. മെസ്സി യുടെയും നെയ്മറിന്റെയും എല്ലാവരുടെയും കളിയൊക്കെ എനിക്കിഷ്ടമാണ് ഏതൊരു ഫുട്‌ബോൾ

പ്രേമിക്കും ഇവരുടെ ഒക്കെ കളി ഇഷ്ടപെടാതിരിക്കാൻ പറ്റോ. പറ്റില്ല മോനെ ഇഷ്ടപ്പെട്ട് പോകും ഏതൊരു ഫുട്‌ബോൾ പ്രേമിയും. അങ്ങനെ ഇഷ്ടപെടാത്തവൻ ഉണ്ടേ അവൻ ഫുട്‌ബോൾ എന്ന കളിയെ പറ്റി ഒരു ചുക്കും അറിയാത്തവനാണ്.

ഞാനും ആഷിയും ഇത്രക്ക് കട്ട അവൻ തന്നെ കാരണം ഫുട്‌ബോളിനോടുള്ള മുഹബത്താണ്. ആഷിയും നല്ലൊരു ഫുട്‌ബോൾ പ്ലയെർ ആണ് അവന്റെ മെയിൻ പൊസിഷൻ ഫോർവേർഡാണ്. നമ്മടെ പൊസിഷൻ സെന്റെർ ബെക്കാണ്.

അങ്ങനെ പറഞ്ഞ് വന്നത് ഞങ്ങൾക് രണ്ട് പേർക്കും MHS Government ചെറുശ്ശേരി കോളേജിൽ മെറിറ്റ് സീറ്റിൽ അഡ്മിഷൻ കിട്ടിയത് തന്നെ സ്റ്റേറ്റ് ലെവൽ ഫുട്‌ബോൾ മത്സരത്തിൽ കളിക്കാൻ പോയത് കൊണ്ടാണ്. പ്ലസ് ടു സയൻസ് ആയിരുന്നു ഞങ്ങൾ രണ്ടാളും എടുത്തത്. സോഫ്റ്റ് വെറും ഹാക്കിങ്ങും പഠിക്കണം എന്ന ആഗ്രഹം കൊണ്ട് ഡിഗ്രിക് BCA computer എടുത്തു എന്റെ ചെറിയൊരു ഡ്രീം കൂടി ആണ് ഹാക്കിങ് പടിക്കൽ അത് കൊണ്ട് മാത്രമാണ് ആഷിയും എന്റെ കൂടെ BCA എടുത്തത്. ആഷിക് പിന്നെ പ്രതേകിച്ഛ് ഒരു സ്വാപ്ങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ട് അവനും എന്റെ കൂടെ ഈ കോയിസ് എടുത്തു എന്ന് മാത്രം.

സ്കൂൾ കാലഘട്ടം ഒക്കെ കഴിഞ്ഞ് കോളേജ് ലെവൽ എത്തി പെട്ടു. ഇന്നാണ് ഞങ്ങടെ കോളേജ് കാലഘട്ടത്തിലെ അത്യത്തെ അധ്യയന ദിവസം ഫസ്റ്റ് യേർസിന് ഇന്ന് ക്ലാസ്സ് തുടങ്ങുന്ന ദിവസം അതായത് ഞങ്ങൾക് ഇന്ന് ക്ലാസ്സ് തുടങ്ങാണെന്ന്.

ഏയ് മണിക് തന്നെ എണീറ്റ് കുളിയും നനയും ഒക്കെ കഴിഞ്ഞ് രാവിലത്തെ ഉപ്പുമാവും കഴിച്ഛ് ആഷിയുടെ വീട്ടിലേക് നടന്നു. ഞാൻ താമസിക്കുന്നിടത്ത് നിന്നും ആഷിയുടെ വീട്ടിലേക് പത്ത് മിനിറ്റ് നടക്കാനുള്ള ദൂരമേ ഉള്ളു. പത്ത് മിനിറ്റ് കൊണ്ട് തന്നെ അവന്റെ വീടിന്റെ മുമ്ബിൽ എത്തി.

” ഉപ്പ… ആഷി എണീറ്റോ “. ഉമ്മറത്ത് പത്രം വായിച്ഛ് കൊണ്ടിരുന്ന അവന്റെ ഉപ്പാനോട് ചോദിച്ചു. ആഷിയുടെ വീട്ടിൽ ഒരു പെങ്ങളും കാക്കുവും ഉപ്പയും ഉമ്മയും പിന്നെ വലിയുപ്പയും ആണുള്ളത്. ഇവരൊക്കെത്തന്നെ എനിക് ഉപ്പയും ഉമ്മയും പെങ്ങളും യേട്ടനുമൊക്കെ തന്നെയാണ്. അവർക് തിരിച്ച എന്നെ ആഷിനെ പോലെയും.

” ഓ അഭിയോ… അവൻ ഇപ്പൊ എണീറ്റിട്ടുണ്ടാവുള്ളു പോയി നോക്ക് ഉള്ളിൽ ഉണ്ടാവും “.
ഉപ്പാക് ഒന്ന് ചിരിച്ച കൊടുത്തിട്ട് ഉള്ളിലേക് കയറി.

” പാത്തോ… അഷിയെവിടെടി “. ഉള്ളിൽ കയറിയപ്പോ നമ്മടെ പെങ്ങളുട്ടി ഉണ്ട് സ്റ്റെയർ ഇറങ്ങി വരുന്നു. ” അഭിയേട്ടനോ.. ഇങ്ങളോട് ഞാൻ നൂർ വട്ടം പറഞ്ഞിട്ടില്ലേ ഇന്നേ പാത്തോന്ന് വിളിക്കരുതെന്ന് “. പെങ്ങളുട്ടിയുടെ ശെരിക്കുള്ള പേര് ‘ സന ഫാത്തിമ ‘ എന്നാണ് അവളെ പാത്തു എന്ന് വിളിക്കുന്നത് അവൾക് തീരെ ഇഷ്ടമല്ല. എന്നാലും അവളെ ചൂടാക്കാൻ വേണ്ടി ഞാനും ആഷിയും എപ്പോളും പാത്തു എന്നാണ് വിളിക്കാറ്. പക്ഷെ എന്ത് പറഞ്ഞാലും എന്നെ ഭയങ്കര ഇഷ്ടമാ. ” സോറി പാത്തു.. അല്ല സന മോളെ. ആഷിക്ക എവിടെ “.

” മ്.. കാക്കു ഇപ്പൊന്നേരെ എണീറ്റുള്ളു. ഇപ്പൊ കുളിക്കാൻ വേണ്ടീട്ടാണെന്ന് തോനുന്നു ബാത്റൂമിൽ കയറിയിട്ടുണ്ട് “. ” അനക് ഇന്ന് ക്ലാസ്സ് ഒന്നുമില്ലേ പത്തോ “. ” തേ അഭിയേട്ട പത്തുന്ന് വിളിക്കല്ലെന്ന് പറഞ്ഞിട്ട്…. ക്ലാസ്സ് ഇല്ലന്ന് ആരാ പറഞ്ഞേ… പിന്നെ വെറുതെ ഞാൻ ഇങ്ങനെ മാറ്റി നിക്കോ “. പത്തു പഠിക്കുന്നത് പ്ലസ് വെണ്ണിലാണ് അതവ ഞങ്ങടെ രണ്ട് വയസിന് ഇളയതാണ് എന്ന്. ” ഇല്യ ഇനി വിളികൂല “.

” ഇപ്പതും കൂടി ഞാൻ ക്ഷേമിച്ചിരിക്കുന്നു ”

” ഡി ഇന്ന ചോറ്റും പത്രം മറക്കണ്ട… അഭിമോനോ എപ്പഴാ വന്നേ “. പാത്തുന് ഉച്ചക്ക് ഉള്ള ചോറേറ്റ് ഉമ്മ ഡൈനിങ് ഹാളിലേക്കു വന്നതായിരുന്നു അപ്പോളാണ് എന്നെ കണ്ടത്.

” ഇപ്പൊ വന്നുള്ളു ഉമ്മ.. ഉമ്മ ഇന്ന് എന്താ രാവിലെ കഴിക്കാൻ ” ” പുട്ടും കടലയുമാട,,, “. ” ഇന്ന ഉമ്മ ഒരു പ്ലേറ്റ് യെടുത്തണി എനിക് നല്ല വിശപ്പുണ്ട് “. അതും പറഞ്ഞ് കൊണ്ട് ഉമ്മാന്റെ ഒപ്പം ഞാനും അടുക്കളയിലേക് കയറിച്ചെന്ന് ഒരു പ്ലേറ്റിൽ പുട്ടും കടല കറിയും ഒഴിച്ഛ് അവിടെ ഉണ്ടായിരുന്ന തിണ്ടിൽ കയറി കഴിക്കാൻ തുടങ്ങി. ഇതൊന്നും നിങ്ങൾ നോക്കണ്ട ഇത് എന്റെ സ്വന്തം വീട് പോലെ ആണ് ഇവിടെ എനിക് യല്ല സ്വതന്ദ്ര്യവും ഉണ്ട് ഒരു മകനെ പോലെ.

” ഉമ്മ ചായേം കടിം എവിടെ “. ആഷി നീരാട്ട് ഒക്കെ കഴിഞ്ഞുള്ള വരവാണ്. ഞാൻ പുട്ടും കടലയും കഴിക്കുന്ന സമയത്താണ് വരവ്.

” ആ തെണ്ടി അഭി വരുമ്പോത്തിന് എടുത്ത് വെക്കി… അല്ലെങ്കി നേരം വഴുക്കി എന്നും പറഞ്ഞ് എന്നെ അവൻ പഞ്ഞി കിടും “. എന്നെ കണ്ടിട്ട് തന്നെയാണ് അവൻ അങ്ങനെ പറഞ്ഞത്. എന്നെ പിരി കേറ്റാൻ അല്ലാതെ വേറെ എന്തിന്. ” മ്… ആ തെണ്ടി നേരത്തെ ഇവിടെ എത്തിയിട്ടുണ്ട് “. ” നീ ഇവിടെ ഉണ്ടായിരുന്നോ,,, ഞാൻ ശ്രേധിച്ചില്ല “. ഞാൻ ഫുഡ് ഒക്കെ കഴിച്ഛ് പത്രം വെയ്‌സിൽ വെച്ഛ് അവന്റെ അടുത്തേക്ക് ചെന്ന് നാടും പുറം നോക്കി രണ്ടണ്ണം പൊട്ടിച്ചു.
ചെണ്ട കോട്ടന് പോലെ ടപ്പേ ടപ്പേ ന്ന് അവന്റെ പുറത്ത്നിന്നും കേട്ടു. അധോടൊപ്പം ഉമ്മാന്ന് ഉള്ള അവന്റെ വിളിയും.

” എന്താ അവിടെ… “. ഉമ്മ ബാക്കിലേക് തിരിഞ്ഞ് ചോദിച്ചു. ” ഹേയ് ഒന്നൂല്യ വെറുതെ നങ്ങൾ “. എന്ന് ഞാൻ പറഞ്ഞപ്പോ ഉമ്മ ഞങ്ങളെ ഒന്ന് ഇരുത്തി മൂളി തന്നു. ” ഡ ന്ന നീ കായിക ഞാൻ ഫ്രണ്ടിൽ ഉണ്ടാവും “. ” ഇപ്പൊ ഇജ് എസ്‌കേപ്പ് ആയിക്കോ നിന്നെ ഞാൻ എടുത്തോളാം “. ഒരു താകീത് പോലെ അവൻ എന്നോട് പറഞ്ഞു. അഅവന് ഒന്ന് പല്ലിളിച്ചു കാണിച്ചിട്ട് പൂമുഖത്തേക് പോയി

” ഉപ്പ ഇന്ന് ഷോപ്പിൽ പോണില്ലേ “. ” പോവുന്നുണ്ട് ,,, ഒരു പത്ത് മണി ആവുമ്പോയേക്കും എത്തിയാ മതി നേരത്തെ തന്നെ അവിടെ ചെന്നിരുന്നിട്ട് കാര്യമൊന്നുമില്ല. പിന്നെ നമ്മടെ സ്റ്റാഫ് ഉണ്ടല്ലോ “. അത്യാവശ്യം കച്ചവടം ഒക്കെ ഉള്ള സൂപ്പർ മാർക്കറ്റുണ്ട് ഉപ്പാക്. ഉപ്പ അത് നോക്കി നടത്തലാണ് ഉപ്പാന്റെ ഷോപ്പ് വല്യ കടയാണ് നല്ലതിരക് ഒക്കെ ഉണ്ടാവാലുണ്ട്. ഉപ്പാനോട് സംസരിച്ഛ് കൊണ്ടിരിക്കുമ്പോളാണ് വലിയുപ്പ പാടത്ത് നിന്നും വരുന്നത് കണ്ടത് ഒരു കള്ളി തുണിയും ബനിയനുമാണ് വേഷം വലിയുപ്പാക്ക് അത്യാവശ്യം പറമ്പുണ്ട് അവിടെ ഒക്കെ പലതരം കൃഷി വലിയുപ്പ ചെയ്യുന്നുണ്ട് ഒറ്റക്കല്ല രണ്ട് മൂന്ന് പണിക്കരും ഒപ്പം ഉണ്ടാവും കൃഷി എന്ന് പറഞ്ഞാൽ പച്ചക്കറിയും കിഴങ്ങും ചീരയും അങ്ങനെ പോണു. കൃഷി ചെയ്യുന്നത് കൊണ്ട് തന്നെ വലിയുപ്പ ഇപ്പോളും നല്ല സ്ട്രോങ്ങാണ്.

” അഭി മോനെ… നീ എപ്പോ വന്നു “. ” കുറേച്ചേരായി വലിയുപ്പ “. ” ചായ വല്ലോം കുടിച്ചോ ഇജ് “. ” ആ കുടിച്ചു വലിയുപ്പ ” ” റഹ്മാനെ ഇജ് കടെക് പോകുമ്പോ പറയണം എനിക്കും അങ്ങാടിക്ക് പോകേണ്ട ആവശ്യണ്ട് മനസിലായില്ലേ.. ഇനി പോകുമ്പോ മറക്കണ്ട ” ഉപ്പാനോടാണ് വലിയപ്പ പറഞ്ഞത്

” ശെരി ഉപ്പ… ഡി റാംലെ ഉപ്പാക് ചായ വെച്ഛ് കൊടുത്ത “. ഉപ്പ ഉള്ളിലേക് നോക്കി ഉമ്മാനോട് പറഞ്ഞു. ” ഇപ്പ വെക്കാം ഇക്കാ “.

” ഡ പോവാം ” ആഷി ബാഗ് തോളിൽ ഇട്ട് പുറത്തേക് വന്നു. ” ഉപ്പ വലിയുപ്പ ഞങ്ങൾ പോട്ടെ “. ” സൂക്ഷിച്ഛ് പോണം കേട്ടാ “. വലിയുപ്പ ” അഷിയെ അവിടെ നിക്ക് ” ഇറങ്ങാൻ നിന്ന ഞങ്ങളോട് അവിടെ നിക്കാണ് ഉപ്പ പറഞ്ഞു. ” ആദ്യ ദിവസം അല്ലെ ഇന്ന് ഇത് കയ്യിൽ പിടിച്ചോളി. എന്തിനെകിലും ആവശ്യം വരും “. ഉപ്പ പറഞ്ഞ് കൊണ്ട് 200 രൂപ ആഷിന്റെ കയ്യിൽ കൊടുത്തു അത് രണ്ടാൾക്കും കൂടി ഉള്ളതാണ് ഉപ്പ ഞാനുണ്ടാവുമ്പോ രണ്ടാൾക്കും കൂടി ഉള്ളത് ഒരുമിച്ഛ് തരും.

വീട്ടിൽ നിന്നും ഇറങ്ങി അടുത്തുള്ള ബസ്റ്റോപ്പിലേക് ഞങ്ങൾ പോയി.
അ പിന്നെ ഞങ്ങടെ കയ്യിൽ ബൈക്ക് ഒന്നുമില്ല ആഷിനോട് ഉപ്പ പറഞ്ഞിരിക്കുന്നത് ലൈസൻസ് എടുത്തിട്ട് ബൈക്ക് എടുത്ത് താരമെന്നാണ് ആഷി അത് കേട്ടതോടെ പതിനെട്ട് അവൻ കത്തിരിക്ക ലൈസൻസ് എടുക്കാൻ വേണ്ടി എട്ട് മാസം കൂടി ഉണ്ട് അവൻ പതിനെട്ട് ആവാൻ.

ഇവിടെനിന്ന് പതിനഞ്ച് മിനിറ്റ് കൂടുമ്പോ കോളേജിന്റെ റൂട്ടിലൂടെ ഒരോ ബസ് ഓടുന്നുണ്ട് പത്ത് മിനിറ്റ് കഴിഞ്ഞപ്പൊത്തിന് ബസ് വന്നു അവിടെന്ന് കോളേജിലെക് ബസ് ഇരുബത് ഇരുമ്പത്തഞ്ജ് മിനിറ്റ് കൊണ്ട് കോളേജിന്റെ അടുത്തുള്ള ബസ്റ്റോപ്പിൽ എത്തി അവിടെ ഇറങ്ങിയപ്പോ സമയം ഒമ്പതേ അഞ്ചായിരുന്നുള്ളു. ഒരു പത്ത് മിനുട് നടന്നപോത്തിന് കോളേജിന്റെ ഗേറ്റിന്റെ മുമ്ബിൽ എത്തി.

അത്യാവശ്യം വലിയ ഗേറ്റ് തന്നെ ആയിരുന്നു അതിന്റെ മുകളിൽ MHS ഗവണ്മെന്റ് ചെറുശ്ശേരി എന്ന് ഇംഗ്ലീഷിൽ കല്ലിൽനല്ലഭംഗിയായി കൊത്തി വെച്ചിട്ടുണ്ടായിരുന്നു. ഗേറ്റിന്റെ മുമ്ബിൽ നോക്കുമ്പോ തന്നെ നല്ല പ്രൗഢിയോടെ തലയെടുത്ത കോളേജ് നിൽക്കുന്നതായി കണ്ടു. അത് കാണുമ്പോ തന്നെ ഒരു കുളിരും ആവേശവും ഒക്കെ മനസ്സിൽ വരുന്നുണ്ട്. ” പൊളി ല്ലേ “. ” മ്…” ആഷിയും അത് ആസ്വതിച്ഛ് മുമ്പോട്ട് നടക്കാണ്

ഇതിന് മുമ്ബ് അഡ്മിഷൻ കോളേജിൽ കയറുകയും എല്ലാം കണ്ടിട്ടും ഒക്കെ ഉണ്ട് പക്ഷെ ഇപ്പൊ എന്തോ ഒരു മാറ്റം വന്ന പോലെ

ഞങ്ങൾ രണ്ടാളും പുതിയ ഒരു വഴിത്തിരിവിലേക് കോളേജിന്റെ ഗേറ്റും കടന്ന് മുമ്പോട്ട് നടന്നു നീങ്ങി ഒരു പ്രേതെക അനൂഭൂതിയോടെ….

തുടരും…..

~~~~~~~~~~~~~~~~~~~~~~~~~~~~~

ഇത് എന്റെ അത്യത്തെ കഥയാണ്. ഒരു പരീക്ഷണം ജയിക്കുമോന്ന് അറീല. അത് കൊണ്ട് തന്നെയാണ് ഈ കഥ ഞാൻ കുറച്ചു എഴുതി നിർത്തിയത്. ഈ കഥയിൽ തെറ്റുകൾ ധാരാളം ഉണ്ട് എന്ന് കരുതുന്നു. നിങ്ങൾക് ഇഷ്ടപ്പെട്ടു എങ്കിൽ മാത്രം ഇതിന്റെ ബാക്കി ഞാൻ എഴുത്തുകയുള്ളു.

പിന്നെ ഇഷ്ടപ്പെട്ടെങ്കി ഒരു ലൈക് ♥️ അഭ്പ്രായങ്ങൾ ഒന്ന് കമെന്റ് ചെയ്യുക. കാരണം എന്റെ പിഴവുകൾ നിങ്ങൾ ചൂണ്ടി കാട്ടണം എന്നാലേ എനിക് നേരെ അകാൻ കഴിയുകയുള്ളു

സ്നേഹ പൂർവം,

CAPTAIN JACK SPARROW 🏴‍☠️

Comments:

No comments!

Please sign up or log in to post a comment!