ഇണക്കുരുവികൾ 7
സത്യത്തിൽ തനിക്കെന്താണ് സംഭവിക്കുന്നത് അതിപ്പോഴും അവനു വ്യക്തമല്ല. എത്ര സന്തുഷ്ടമായിരുന്നു തൻ്റെ ജീവിതം സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കുന്ന അമ്മ. കുശുമ്പും കുന്നായിമയും , സ്നേഹിക്കാനും തല്ലാനും , ശാസിക്കാനും മാറോടണക്കാനും എല്ലാം തികഞ്ഞ സഹോദരി . പുറമെ പരുക്കനാണെങ്കിലും ഞങ്ങൾക്കായി ജിവിതം ഹോമിച്ച അച്ഛൻ. സ്നേഹത്തിൻ്റെ സാഗരത്തിൽ വളർന്ന എനിക്ക് ഇപ്പോ സ്നേഹം തന്നെ വേദനയായി.
എൻ്റെ കണ്ണൊന്നു നനഞ്ഞാൽ അമ്മയെക്കാൾ കൂടുതൽ പിടയുന്ന ഒരു ജൻമം ഉണ്ട് ഈ വീട്ടിൽ . ഞാൻ കൂടുതൽ സമയം മാറ്റി വെച്ചിട്ടില്ല ആ ജീവനു വേണ്ടി, അതൊരിക്കലും ആവിശ്യപ്പെട്ടിട്ടുമില്ല.
എൻ്റെ സ്വാതന്ത്ര്യത്തിൽ കൈ കടത്തിയിട്ടില്ല എന്നാലും എന്നെക്കുറിച്ച് ആശങ്കയുണ്ട്. സത്യത്തിൽ ഞങ്ങൾക്കായി സ്വന്തം യവ്വനം കടം തന്ന അച്ഛനെ തൊഴുതു പോകുന്നു ഞാൻ. പുറമെ ഞാനും സ്നേഹം കാട്ടില്ലെങ്കിലും മനസു തളരുമ്പോ ആദ്യം വരുന്ന മുഖം അച്ഛൻ്റെയാ. തൻ്റെ ജീവിതത്തിൻ്റെ മൂന്നിൽ ഒന്നും അല്ലേ അതിൽ കൂടുതൽ ഷോപ്പിലാണ് അച്ഛൻ കളഞ്ഞു കുളിച്ചത്
പറയത്തക്ക സൗഹൃദങ്ങൾ ഇല്ല, വിനോദങ്ങൾ ഇല്ല. എന്തിനേറെ അച്ഛനും അമ്മയും കല്യാണ ശേഷം ഒരിക്കെ സിനിമ കണ്ടതാ പിന്നെ കക്ഷി ആ വഴിക്കു പോയിട്ടില്ല. ഞങ്ങൾക്ക് എവിടെ വേണേലും പോവാ കാശും തരും അച്ഛൻ വരില്ല ആ സമയം കൂടി മക്കൾക്കായി സ്വരു കൂട്ടുന്ന ജൻമം. ചിലപ്പോയൊക്കെ തോന്നും ഒരു മാടിൻ്റെ ജന്മമാ അച്ഛൻ്റെ ഞങ്ങളുടെ മൂന്നു പേരുടെയും ഭാരം സ്വമേധയാ വലിക്കുകയാണ് ഒരു കരയെത്തിക്കാൻ. ആ ആശങ്കയാണ് ചീത്ത വിളിയായി എന്നും കേൾക്കുന്നത്. ഞാൻ അറിഞ്ഞിട്ടുണ്ട് ഒരുപാടു വട്ടം ആ ചിത്ത വിളിയിൽ ഒളിഞ്ഞിരിക്കുന്ന സ്നേഹം, കരുതൽ , ആശങ്ക പിന്നെ ഞാൻ കൂടെയുണ്ട് എന്ന ആ ഉറപ്പും’
അച്ഛനെ കുറിച്ച് ചിന്തിക്കുമ്പോ എനിക്ക് സ്വയം ഒരു തീരുമാനം എടുക്കാൻ എപ്പോഴും കഴിയാറുണ്ട്.
പക്ഷെ ഇത്തവണ അതും സാധിച്ചില്ല. ഒരു വശത്ത് ഞാൻ പ്രണയിച്ച ജിൻഷ ഒരിടത്ത് മനസിൽ പോലും കരുതാൻ കഴിയാത്ത അത്രയും പവിത്ര പ്രണയവുമായി മാളു . ജിൻഷയെ മനസിൽ നിന്നും പറിച്ചു കളയുക അസാധ്യമാണ് പക്ഷെ മാളുവിനെ തിരസ്ക്കരിക്കുവാൻ ആവില്ല അവളുടെ പ്രണയം കണ്ടില്ലെന്നു നടിക്കാൻ മാത്രം കഠിന ഹൃദയനല്ല താൻ.
പ്രണയം എന്ന വികാരത്തിൻ്റെ യഥാർത്ഥ കയ്പ്പു നിര് താനിപ്പോയാണ് നുകരുന്നത്. താൻ ഒരു പോലെ രണ്ടു പെൺകുട്ടികളെ സ്നേഹിക്കുന്നു. സമൂഹം ഒരാളെ ആവിശ്യപ്പെടുമ്പോ മനസ്’ ഇരുവരെയും വേണമെന്ന് കൊച്ചു കുഞ്ഞിനെ പോലെ വാശി പിടിക്കുന്നു. വാതിൽ തുറന്ന് താഴെ ചെന്ന് കുടിക്കാൻ വെള്ളമെടുത്ത് മുകളിൽ കൊണ്ടു വെച്ച് പിന്നെ കിടക്കയിൽ കിടന്ന് ചിന്തിച്ചു ചിന്തിച്ചു ഉറങ്ങി.
നേരം വെളുത്തു തുടങ്ങി . ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്ന പോലെ നെഞ്ചിൽ ഭാരം കൂടിയ പോലെ ഈശ്വരാ ഇന്നലത്തെ പോലെ ഇന്നും മനസു ശാന്തമാവില്ലെ എന്നു ചിന്തിച്ചു കണ്ണു തുറന്ന ഞാൻ കണ്ട കാഴ്ച. ഒരു പൂച്ചക്കുഞ്ഞിനെ പോലെ എൻ്റെ മാറിൽ പറ്റിച്ചേർന്ന് നിത്യ. ആദ്യം അവളെ എഴുന്നേൽപ്പിക്കാനാണ് തോന്നിയത് പക്ഷെ ആ നിഷ്കളങ്കമായ മുഖത്തിനു മുന്നിൽ ഞാൻ അടിയറവു പറഞ്ഞ്. അവളുടെ മുഖം നോക്കി ഞാൻ കിടന്നു. ഇടക്കിടക്ക് അവളുടെ കൈകൾ എൻ്റെ മാറിൽ തടവി ഞാൻ അവിടെ ഉണ്ടെന്നു ഉറപ്പു വരുത്തുന്നുണ്ട്. ചുണ്ടിൻ്റെ ഓരത്തുടെ ഒഴുകിയ തുപ്പൽ അവളുടെ മുഖത്തും എൻ്റെ മാറിലും കട്ട പിടിച്ചിട്ടുണ്ട്. ആ ചുണ്ടുകൾ ഇടക്കിടെ മിഠായി നുണയുന്ന പോലെ നുണഞ്ഞു കളിക്കുന്നുണ്ട്. ആ കുഞ്ഞു മിഴികൾ അടച്ച് എൻ്റെ മാറിൽ അവൾ പൂച്ചക്കുഞ്ഞുപോലെ അള്ളിപ്പിടിച്ചു കിടക്കുമ്പോൾ അമ്മ പെറ്റിട്ട ആ കുഞ്ഞു നിത്യ എൻ്റെ മനസിലേക്ക് ഓടി വന്നു.
താഴെ വെക്കാതെ ഞാൻ താലോലിച്ച പൊന്നും കുടം, ക്ലാസ് കഴിഞ്ഞു വന്നാ കളിക്കാൻ പോലും പോകാതെ അവളെ കൊഞ്ചിച്ചു അവളുടെ താളത്തിനു തുള്ളിയ ദിനങ്ങൾ. അവളെ അമ്മ തല്ലിയതിന് അമ്മയുടെ കയ്യിൽ കടിച്ച ദിവസം. ഒന്നും കഴിക്കാതെ അമ്മയോട് പിണങ്ങി നടന്ന നാളുകൾ. അവൾ പഠിക്കാൻ തുടങ്ങിയ നാൾ മുതൽ തങ്ങൾ അകന്നത്. അവളെ പഠിപ്പിക്കാൻ ഉള്ള ഉദ്യമം താൻ ഏറ്റെടുത്തതാണ് തൻ്റെ തെറ്റ്. അതല്ലെ അവൾ തന്നിൽ നിന്നും കുറച്ചകലാൻ കാരണം. കുഞ്ഞു മനസിൽ തൻ്റെ ശാസനകൾ ചെറിയ തല്ലുകൾ അവൾ ഉൾക്കൊണ്ട രീതി തന്നെ ശത്രുവായി കണ്ടു ശത്രുവാണെന്നു തന്നോടു പറഞ്ഞു . എല്ലാം ഓർമ്മകൾ എന്നാൽ ഇന്ന് എൻ്റെ ആ കുഞ്ഞു നിത്യയെ കിട്ടിയ പോലെ.
ഞാൻ പതിയെ അവളുടെ നെറുകയിൽ മുത്തം നൽകി. ആ സ്നേഹ ചുംബനം നെറുകയിൽ ചാർത്തിയ നിമിഷം അവളുടെ കുഞ്ഞു ചുണ്ടുകളിൽ പതിയെ ഒരു കുഞ്ഞു പുഞ്ചിരി വിടർന്നു. നിത്യയിൽ നിന്ന് തനിക്കു പകർന്നു നൽകാവുന്ന ഏറ്റവും വലിയ സമ്മാനവും അതു തന്നെയായിരുന്ന ‘ഈ സമയം മുറിയിലേക്ക് വന്ന അമ്മ അവളെ ഒന്നു നോക്കി പിന്നെ അവളെ വിളിക്കാൻ നോക്കിയപ്പോ ഞാൻ വേണ്ട എന്നു കൈ കൊണ്ടു കാട്ടി അമ്മ എന്നെ ഒന്നു നോക്കി പിന്നെ താഴേക്കു പോയി. ആ നോട്ടത്തിൻ്റെ അർത്ഥം എനിക്കു വ്യക്തമായില്ല. എന്തോ ചിന്തിച്ച് ഞാൻ വീണ്ടും മയങ്ങി.
പിന്നെ ഞാനുണരുമ്പോൾ നിത്യ റൂമിലില്ല. അവൾ പോയി കഴിഞ്ഞു, മാറിലെ അവളുടെ തുപ്പലിൻ്റെ അവശിഷ്ടങ്ങൾ കണ്ടപ്പോ ചെറുപ്പത്തിൽ അവൾ എൻ്റെ മേൽ മുളളിയതെല്ലാം ഓർമ്മ വന്നു. കഴിഞ്ഞ കാലങ്ങൾ ആ ഓർമ്മകളിൽ ചേക്കേറി ജന്മത്തിൻ്റെ തുടക്കം വരെ യാത്ര പോവുക കഴിഞ്ഞ നാളുകളിലെ ഓരോ നിമിഷവും ഓർത്തോർത്ത് വീണ്ടും ആസ്വദിക്കുക .
അമ്മ: ടാ എനിക്കൊരു കൂട്ടം പറയാനുണ്ട് അമ്മയുടെ ആ വാക്കുകൾ ആണെന്നെ കഴിഞ്ഞ കാലത്തിൻ്റെ ഓർമ്മകൾ തൻ തേരിൽ നിന്നും പിടിച്ചിറക്കിയത്. ഞാൻ: എന്താ അമ്മാ അമ്മ: അല്ല നിങ്ങൾ രണ്ടാളും എന്തിനുള്ള പുറപ്പാടാ അവളെ അവൾ ചെറിയ കൊച്ചൊന്നുമല്ല ഞാൻ: അരു പറഞ്ഞമ്മ അവൾ കൊച്ചല്ല എന്ന് ഇന്നവൾ ഈ മാറിലൊറങ്ങുമ്പോ ഞാൻ കണ്ടു എൻ്റെ പഴയ കുഞ്ഞു നിത്യയെ അമ്മ: എടാ എന്നാലും ഇതൊന്നും ശരിയല്ല ഞാൻ: അമ്മ അനു ഇന്നലെ ഇട്ട ഡ്രസ്സ് ഓർമ്മയുണ്ടോ അമ്മ: ആ എന്താടാ അതിന് ഞാൻ: വീട്ടിലല്ലേ അതിട്ടോട്ടെ എന്നമ്മ പറഞ്ഞില്ല അമ്മ: അതെ അതിനെന്താ അതു കാര്യമല്ലെ ഞാൻ: ഇതും നമ്മുടെ വീട്ടിലല്ലേ അമ്മേ. അവളൊരാളുടെ കൈ പിടിച്ചു. കൊടുത്താൽ കഴിഞ്ഞിലെ അമ്മേ. എന്തോ ഇപ്പോ അവക്ക് എന്നോട് പഴയ ആ സ്നേഹമുണ്ട് ഞാൻ അത് ആസ്വദിക്കട്ടെ അമ്മേ അമ്മ: മോനെ അതല്ല ഞാൻ: അമ്മക്കെന്നെ സംശയമാണോ . ഞാൻ വല്ല അമ്മ: നീ എന്തൊക്കാടാ പറയുന്നെ ഞാൻ മനസിൽ പോലും അങ്ങനെ ഒന്നും ‘ ഞാൻ: എനിക്കറിയാം അമ്മ അമ്മ: നിങ്ങൾ ആങ്ങളയും പെങ്ങളും എന്താ വെച്ചാ കാട്ട് ആ മുഖം ഒരു കരച്ചിലിൻ്റെ വക്കിലെത്തിയിരുന്നു . അമ്മ പതിയെ അവിടെ നിന്നും പോവാൻ ശ്രമിച്ചതും അമ്മയുടെ കയ്യിൽ ഞാൻ പിടിച്ചു. ഞാൻ: ഇവിടെ കിടക്കമ്മ ഒരു പുഞ്ചിരി തൂകി കൊണ്ട് അമ്മ എന്നോടൊപ്പം കിടന്നു. ആ വയറിലൂടെ കൈയ്യിട്ടു അമ്മയെ ചേർത്തു കിടക്കുന്ന സുഖം വേറെയാണ്. പത്തു മാസത്തെ തടവറയ്ക്കു ചുറ്റും ആ കൈ വിലങ്ങനെ കോർക്കുമ്പോൾ മനസിലുണരുന്ന ഒരു ഫീൽ ഉണ്ട് അതു പറഞ്ഞാൽ അറിയില്ല അനുഭവിക്കണം. ആ മാറിൻ്റെ മൃദുലതയിൽ തല ചായ്ക്കുമ്പോ ഞാൻ പോലുമറിയാതെ ഉണർന്നിരുന്നു നാവിൻ തുമ്പിൽ മുലപ്പാലിൻ്റെ മാധുര്യം. ഏതൊരാളുടെയും മനസ് ശാന്തമാക്കാൻ ഇന്ന് ഈ ഭൂമിയിൽ ഏറ്റവും വലിയ ഒരു ഇടമുണ്ടെങ്കിൽ അത് അമ്മയുടെ മടിത്തട്ടാണ്. സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കാൻ പ്രാപ്തമായ ഒരു ഇടമുണ്ടെങ്കിൽ അതമ്മയുടെ മാറാണ്.
തൻ്റെ മാതാപിതാക്കൾക്ക്, താലി കെട്ടിയ ഭർത്താവിനു വേണ്ടി പോലും ആ ഹൃദയം ഇത്രമേൽ തുടിക്കില്ല സ്വന്തം ഉദരത്തിൽ പിറന്ന ജിവൻ്റെ തുടിപ്പിനായി ആ ഹൃദയം തുടിക്കും . തുടിക്കാതിരിക്കാനും ഒരുക്കമാണ്. അതാണ് അമ്മയെന്ന സത്യം. എൻ്റെ മിഴികൾ നിറഞ്ഞൊഴുകി ആ മാറിനെ ഈറനണിയിച്ചപ്പോൾ ആ കരങ്ങൾ എൻ്റെ മിഴികളെ ഉയർത്തി തനിക്കു നേരെയാക്കി.
അമ്മ: അമ്മേടെ പൊന്നെന്തിനാടാ കരയുന്നെ അതിനവൻ കെച്ചൊന്നുമല്ലല്ലോ അമ്മേ അതും പറഞ്ഞ് അനു മുറിയിലേക്ക് കയറി വന്നു
അമ്മ: ഇവനെന്നും എനിക്ക് കൊച്ചാടി പെണ്ണേ അനു: ഓ പിന്നെ ഒന്നു കെട്ടിച്ചാ കൊച്ചുണ്ടാവുന്ന പ്രായായി അമ്മ: ടി പെണ്ണേ നിനക്കു നാവു കൂടുന്നുണ്ടേ അവൾ ചിരിച്ചു കൊണ്ട് അമ്മയെ കെട്ടിപ്പിടിച്ചു കടന്നു.
തുടിക്കുന്ന ആ മിഴികൾ അവനു മുന്നിൽ . ആരെയോ തേടുന്ന തീക്ഷണത ആ മിഴികൾക്കുണ്ട് . ഈറനണിഞ്ഞ മിഴികളാണ് . കാണുമ്പോ കരയാൻ വെമ്പുന്ന പോലെ ഉള്ള മിഴികൾ പക്ഷെ ആകർഷണത്തിന് ഒരു കുറവുമില്ല. മിഴികൾ തമ്മിലുടക്കിയാൽ ആ മിഴികളിലെ ഗർത്തങ്ങളിൽ താൻ തടവിലാവും അതുറപ്പ് അവളുടെ മുക്ക് കുഞ്ഞു പർവ്വതം പോലെയാണ്. അഴകാർന്ന അളവൊത്ത ആകൃതിയിൽ ആരോ കൊത്തിവച്ച ശിൽപം പോലെ. അതിൽ ചുവന്ന കല്ലു വെച്ച ഒരു മുക്കുത്തി. ആ കല്ല് എല്ലാ നിമിഷവും തുടിക്കുന്ന പോലെ തോന്നി. അതെ അതെൻ്റെ ഹൃദയമല്ലേ. ആ മുക്കുത്തി എൻ്റെ ഹൃദയത്തിൻ്റെ പ്രതീകമായാണ് ആ നിമിഷം എനിക്കും തോന്നിയത്.
ഇളം ചുവപ്പിൽ ഈർപ്പം വിട്ടു പോകാത്ത വടിവൊത്ത ചുണ്ടുകൾ. മേൽ ചുണ്ടിൽ പൊടിഞ്ഞിരിക്കുന്ന വിയർപ്പു തുള്ളികൾ അവക്കൊരു അലങ്കാരമെന്ന പോലെ തിളങ്ങി.
കഴിയുന്നില്ല ശരീരത്തിലെ ഓരോ രോമവും രോമാഞ്ചത്താൽ ആടുകയാണ്. ആദ്യമായി ഒരു പെണ്ണ് തൻ്റെ ജീവിതത്തിൽ കൈ കടത്തി അവൾ അവളുടെ അവകാശങ്ങൾ നേടിയെടുത്തു. ഞാൻ ചായ കുടിച്ചു റൂമിൽ ചെന്നിരുന്നു. ഫോണിൽ തോണ്ടി തോണ്ടി ഇരുന്നു മനസ് ശരിക്കും കാത്തിരിക്കുന്നത് അവളുടെ അവളുടെ മെസേജിനെ ആണ് . മെസേജ് ഒന്നും കാണുന്നില്ല.
ആദ്യമായി മനസ് അവളുടെ മെസേജിനായി കാത്തിരുന്ന നിമിഷം. അവൾ തൻ്റെ ജീവൻ്റെ പാതിയായി . അദൃശ്യ പ്രണയം പറഞ്ഞറിയിക്കാനാവാത്ത അനുഭൂതി. അമ്മയുടെ സ്നേഹം പോലെ പവിത്രമാണ് അവളുടെ പ്രണയം . പെങ്ങളുടെ സ്നേഹം പോലെ കുറുമ്പുണ്ട് അവളുടെ സ്നേഹത്തിൽ അച്ഛൻ്റെ സ്നേഹം പോലെ ശാസനകൾ ഉണ്ടവളുടെ പ്രണയത്തിന്. അതിരുകളില്ലാത്ത പ്രണയം ഒഴുകുന്ന അനന്ത സാഗരമായി. ആ സ്നേഹത്തിൻ്റെ പാലാഴി സ്വന്തമാക്കാൻ ഞാൻ കൊതിക്കുന്നു. ഞാൻ അവർക്കൊരു ഹായ് മെസേജ് അയച്ചു. കാത്തിരുന്നു അവളുടെ മറുപടിക്കായി . സത്യത്തിൽ എന്നിൽ സങ്കടമാണോ അതോ കാത്തിരിപ്പിൻ്റെ അസഹ്യമായ തീ ചൂള എരിഞ്ഞതാണോ എനിക്കറിയില്ല. ഒരു തരം നിർവികാരത എന്നാൽ അതിലേറെ ഞാൻ വികാരങ്ങൾക്ക് അടിമപ്പെട്ടു എന്നതാണ് സത്യം. മനസിൽ ഒരു മന്ത്രം മാത്രം ‘ മാളു ‘ എൻ്റെ മാളു അപ്പുവേട്ടൻ്റെ മാളൂട്ടി. ആ പേര് മനസിൽ ഉരു വിടുമ്പോൾ അടിവയറ്റിൽ നിന്നും ഉണരുന്ന ഒരു ഫീൽ അത് വർണ്ണിക്കാൻ ആവുന്നില്ല. പ്രണയവസന്തം പൂത്തുലഞ്ഞു. അവൾ എന്ന ചിന്ത ശലഭങ്ങളായി എനിക്കു ചുറ്റും പാറിപ്പറന്നു. എന്താടാ , ആരെ കിനാവു കണ്ട് കിടക്കുവാ അനുവിൻ്റെ ചോദ്യം എന്നെ തേടിയെത്തി. ആ മുഖത്തേക്ക് ഒന്നു നോക്കി മറുപടി നൽകാൻ പറ്റിയ മാനസിക അവസ്ഥയിലല്ല താൻ. താനും മാളുവും സ്വപ്ന തേരിലാണ് . തൻ്റെ സ്വപ്ന കാമുകി അവളിൽ ലയിക്കുവാണ് താനിപ്പോ. ടാ പൊട്ടാ നി എന്നെ സ്വപ്നം കാണുവാണോടാ അവളുടെ ആ ഒറ്റ ചോദ്യം എൻ്റെ പ്രണയവസന്ത സ്വപ്നത്തിൻ്റെ രസ ചരടു മുറിച്ചു. എൻ്റെ സ്വപ്ന തേര് ചരട്ടറ്റ പട്ടം പോലെ ദിശയറിയാതെ പാറിപ്പറന്ന് നിലം പതിച്ചു. എന്നാൽ ആ നിമിഷം ഉണർന്ന കോപം അതിൻ്റെ തീവ്രത എനിക്കു പോലും നിശ്ചയമില്ല നിന്നെ ആരാടി നായിൻ്റെ മോളെ ക്ഷണിച്ചത് ഇറങ്ങി പോടി എൻ്റെ റൂമിന്ന് വായിൽ വന്നതെന്തോ ഞാൻ അവളോടു വിളിച്ചു പറഞ്ഞു. ഒരു ഏങ്ങലടി ശബ്ദം ഞാൻ കേട്ടു പിന്നെ ഓടിയകലുന്ന പാദസ്വര താളവും. ഒരു നിമിഷത്തെ വികാരത്തിൽ താൻ ചെയ്തത് വലിയ തെറ്റാണ്. താഴെ അമ്മയിതെല്ലാം അറിഞ്ഞ് ഇപ്പോ വരും പിന്നെ ചെവി തല തരില്ല എന്തൊക്കെയോ മനസിൽ കണ്ടു പത്തു പതിനഞ്ചു മിനിറ്റു കഴിഞ്ഞു ആരും വന്നില്ല. ഞാൻ താഴേക്കു ചെന്നു. അനു തലവേദനയെടുക്കുന്നു എന്ന് പറഞ്ഞ് മുറിയിൽ കയറി ഇരുപ്പാണ് മനസിനു ഒരു സുഖവുമില്ല ഞാൻ ബൈക്കിൻ്റെ ചാവി എടുത്ത് പുറത്തേക്ക് പോവാനിറങ്ങുമ്പോ അമ്മ വന്നു പറഞ്ഞു ടാ നേരത്തെ വരണം വൈകുന്നേരം അനുവിനെ കൂട്ടി നീ ഷോപ്പിംഗിനു പോണം നാളെ മുതൽ അവക്കു ക്ലാസ് തുടങ്ങും
ഞാൻ ശരിയെന്നു തലയാട്ടി വണ്ടി എടുത്തു കായലോരത്തേക്ക് പോയി . ശ്യാമിനെ വിളിക്കണ്ട എന്നു വച്ചു. എനിക്കിപ്പോ ഏകാന്തത അത്യാവശ്യമാണ്. എൻ്റെ ചിന്തയിലേക്ക് അനു അവൾ കടന്നു വന്നു. താൻ ചെയ്തത് തെറ്റാണെന്ന കുറ്റബോധം എന്നിൽ ഒരു ചെറിയ കനലായി എരിഞ്ഞു. അവളോട് ഒരിക്കലും അങ്ങനെ പറയരുതായിരുന്നു. പറ്റി പോയി ഷോപ്പിംഗ് പോവുമ്പോ ഒരു സോറി പറയാം എന്നു മനസിലുറപ്പിച്ചു. പാറി വന്ന രണ്ടു ശലഭങ്ങൾ എന്നെ വീണ്ടും മാളുവിനരികിലെത്തിച്ചു. എൻ്റെ ചിന്തകൾ മാളുവായി. അവളിലേക്ക് ചിന്തകൾ ചേക്കേറുമ്പോ എല്ലാം ഞാൻ നുകരുന്ന അനുഭൂതി ഒരിക്കലും എനിക്ക് ഇതുവരെ അനുഭവിക്കാൻ സാധിച്ചിട്ടില്ല. ആ അനുഭൂതി അനുഭവിക്കുമ്പോ ഞാൻ ഞാനല്ലാതെ ആവുന്നു. അവളെ ഒന്നു കാണാൻ മനസു വിതുമ്പുന്നു. ഇന്ന് കണ്ണാടിയിൽ ഞാൻ കണ്ട രൂപം കൺമുന്നിൽ തെളിഞ്ഞു വന്നു. അവൾ എൻ്റെ സ്വന്തമാക്കണമെന്ന് മനസുകൊണ്ട് ഞാൻ പ്രാർത്ഥിച്ചു. അവൾ ആരായിരിക്കും എങ്ങനെ എന്നെ അവൾക്കറിയാം അവളും ഞാനും തമ്മിലെന്താ ബന്ധം. എന്നെ ഇത്രമാത്രം സ്നേഹിക്കാൻ അവൾക്ക് എങ്ങനെ സാധിക്കുന്നു. സത്യത്തിൽ ചോദ്യങ്ങളുടെ മുൾവേലിയിൽ ഞാൻ അകപ്പെട്ടു കഴിഞ്ഞു. പ്രണയം എന്തെന്നു ഞാനറിഞ്ഞു . അവളിൽ ഞാൻ ലയിച്ചു ചേർന്നു. ജിൻഷ ഒരു നോവായി മനസിലുണർന്നു. അവളെയും ഞാൻ ഇഷ്ടപ്പെടുന്നു. ഇതുവരെ മനസിൽ ഒരു പണത്തൂക്കം മുന്നിൽ നിന്നത് അവളായിരുന്നെങ്കിൽ ഇന്ന് ഈ നിമിഷം എൻ്റെ മാളു അവൾ മുന്നിട്ടു നിൽക്കുന്നു. ” സ്വപ്ന സുന്ദരി നീ എവിടെ പ്രണയമാം പൊൻ വസന്തം തന്നു നീ മിഴികൾക്കു മുന്നിൽ നീയിന്നും മായയല്ലോ ബാല്യത്തിൻ കളിക്കോപ്പുകൾ സ്വരു കൂട്ടി നീ ഒളിച്ചു കളിക്കുമീ വേളയിൽ അനുരാഗത്തിൻ പുഷ്പങ്ങൾ വിരിയുന്നു താമരമൊട്ടിൽ വിടരും നിൻ വദനം കൺ കുളിരെ കാണാൻ വിതുമ്പവേ എൻ മിഴികൾ ഈറനണിയുന്നു മായയിൽ തെളിഞ്ഞൊരു സൗന്ദര്യം ജീവിതത്തിൽ വർണ്ണങ്ങളായി നിന്നെ ഒരു നോക്കു കണ്ടാൽ ഈ ജീവിതം ധന്യമായി ”
ഞാനറിയാതെ എൻ്റെ മനസിൽ വിരിഞ്ഞ കവിത. എൻ്റെ പ്രണയത്തിൻ്റെ ആദ്യ പ്രേമലേഖനം . സാക്ഷിയായി ഈ പ്രകൃതി മാത്രം. പ്രണയം അതു ചിലപ്പോ നമ്മളെ കവിയാക്കും ചിലപ്പോ സാഹസികനാക്കും മറ്റു ചിലപ്പോ ഭീരുവാക്കും . നഗ്നമായ സത്യങ്ങൾ എനിക്കു മുന്നിൽ തെളിഞ്ഞു വന്നു. കായലിൽ രണ്ടു മീനുകൾ തമ്മിൽ തൊട്ടുരുമി അകലുന്നത് ഞാൻ നോക്കി നിന്നു. അവരിലും ഞാൻ പ്രണയം കണ്ടു. കടലിനോട് ചേരാൻ വിതുമ്പുന്ന കായലിനും പ്രണയം . സുര്യനെ പ്രണയിക്കുന്ന പച്ചപ്പും. പുവിനെ പ്രണയിക്കുന്ന വണ്ടും എല്ലാവരും പ്രണയിക്കുന്നു. ഈ ഞാനും പ്രണയിക്കുന്നു. ഫോണിൽ ഇടക്കിടെ നോക്കിയെങ്കിലും മാളുവിൻ്റെ മെസേജ് ഒന്നും വന്നിട്ടില്ല. ഇന്നുവരെ താൻ അനുഭവിക്കാത്ത ഭ്രാന്തിൻ്റെ വിത്തുകൾ തന്നിൽ പൊട്ടി മുളക്കുന്നത് അവനറിയുകയായിരുന്നു. മാളൂ ……………….. ഉറക്കെ അവൻ വിളിച്ചു
എൻ്റെ മാളൂ…………………. അതിലും ഉറക്കെ അവൻ വിളിച്ചു. മോളേ നീ എവിടെ …………………… ഉറക്കെ അവൻ വിളിച്ചു പറഞ്ഞതും തൊണ്ട പൊട്ടിയതിനാലോ എന്തോ അവൻ ചുമച്ചു ആ കണ്ണുകളിൽ വെള്ളം നിറഞ്ഞു. അവനാ പുൽ തടത്തിൽ കിടന്നു മാനത്തേക്ക് നോക്കി കിടന്നു. സൂര്യൻ്റെ തീക്ഷണത ആ കണ്ണുകളെ അടപ്പിച്ചില്ല. സൂര്യതാപം അവനെ വെന്തുരുക്കാൻ പര്യാപ്തമായില്ല അവയ്ക്കു മീതെ ആ ശക്തി മന്ത്രം അവൻ ഉരുവിട്ടു “മാളു ” സമയം ഏറെയായി മനസൊന്നു ശാന്തമായി എന്നവനു തോന്നിയ നിമിഷം അവൻ തൻ്റെ വീട്ടിലേക്കു തിരിച്ചു . വീടെത്തി ബൈക്ക് ഒതുക്കി അവൻ അമ്മയെ വിളിച്ചു ആഹാരം കഴിച്ചു . പിന്നെ മുകളിൽ പോയി കിടന്നു. ടാ നീ അവളുടെ കുടെ പോകില്ലെ അമ്മ വന്നു ചോദിച്ചപ്പോൾ ആണ് ആ കാര്യം എനിക്കോർമ്മ വന്നത്. മനസിലെ കനൽ ഒന്നെരിയുകയും ചെയ്തു അവളോട് സോറി പറയണം എന്നുറപ്പിച്ചു . സമയമായോ അമ്മേ ഞാൻ തിരിച്ചു ചോദിച്ചു അമ്മ : 3 .30 ആയി വേഗം ഇറങ്ങിക്കോ ഞാൻ: ഒരു പത്തു മിനിറ്റ് അവളോട് റെഡിയാവാൻ പറഞ്ഞോ അമ്മ താഴേക്ക് പോയതും ഞാൻ ഡ്രസ്സ് മാറി താഴേക്കിറങ്ങി ചെന്നു. അവൾ റെഡിയായി നിൽക്കുന്നുണ്ട്. എൻ്റെ മുഖത്തേക്ക് നോക്കുന്നേ ഇല്ല പോവാം ഞാൻ ചോദിച്ചു മുഖമുയർത്താതെ അവൾ തലയാട്ടി സമ്മതം മൂളി അവളിലെ ആ പെരുമാറ്റം എന്നിൽ ചെറിയ സങ്കടം ഉണ്ടാക്കി എന്നത് വാസ്തവമാണ്. എന്നാൽ അതിലേറെ കോമഡി ഞാൻ അവളെ ഷോപ്പിംഗിനു കൊണ്ടു പോകുന്നത് ഇഷ്ടപ്പെടാതെ ഒരാൾ മുഖം വീർപ്പിച്ചു നിൽക്കുന്നുണ്ട് നമ്മുടെ നിത്യ. ഞാൻ അവളെ നോക്കി ഒന്നു ചിരിച്ചു അവൾ മുഖം തിരിച്ചു ടി പെണ്ണെ വന്നിട്ടു നിന്നോട് കുറച്ചു സംസാരിക്കാനുണ്ട് ഞാനതു പറഞ്ഞതും എന്താ എന്ന ഭാവത്തിൽ അവൾ എന്നെ തന്നെ നോക്കി നിന്നു . വന്നിട്ടെന്നു ഞാൻ ആഗ്യം കാട്ടിയെങ്കിലും അവർക്ക് അത് പര്യാപ്തമായിരുന്നില്ല എന്നവളുടെ മുഖത്തു നിന്ന് വ്യക്തമായി വായിക്കാം. ഒന്നും പറയാൻ നിക്കാതെ ഞാൻ ബൈക്കിൻ്റെ ചാവി എടുത്തു ഇറങ്ങി പിന്നാലെ അനുവും വന്നു. ഞങ്ങൾ ബൈക്കിൽ കയറി വണ്ടി മുന്നോട്ടെടുത്തതും ദേഷ്യത്തിൽ ചുവന്ന നിത്യയുടെ മുഖം ഞാൻ മിററിൽ കണ്ടു. എനിക്കു ചിരിക്കാതിരിക്കാൻ സാധിച്ചില്ല. അവളുടെ കുട്ടിക്കളികളെല്ലാം ഞാൻ ആസ്വദിക്കുന്നു എന്നതാണ് വാസ്തവം. ഇന്ന് അനു തികച്ചും വ്യത്യസ്ത മനോഭാവം പ്രകടിപ്പിച്ചത് എനിക്കൽഭുതമായി. ഇന്നവളുടെ വിരൽ സ്പർഷം പോലും എന്നെ തേടിയെത്തിയില്ല. സത്യത്തിൽ ആദ്യമായി അവളുടെ സ്പർഷത്തിനായി എൻ്റെ മനസു കൊതിച്ചു. അതു പ്രണയമോ കാമമോ അല്ല. ഒരു കുറ്റബോധത്തിൽ നിന്നും ഉടലെടുത്ത ആഗ്രഹം മാത്രം. തൻ്റെ വാക്കുകൾ അവളെ ഏറെ സങ്കടപ്പെടുത്തിയിട്ടുണ്ട് അത് തന്നെ വല്ലാതെ വേദനിപ്പിക്കുന്നു. സത്യത്തിൽ കാരണമില്ലാതെ താൻ അവളെ നോവിച്ചു അത് തനിക്കു സഹിക്കാൻ ആവുന്നില്ല. ഞാൻ വണ്ടി ആളൊഴിഞ്ഞ ഭാഗത്ത് സൈസാക്കി. ഞാൻ: ഇറങ്ങ് എന്താ ഇവിടെ എന്തിനാ എന്നൊക്കെ തോന്നിക്കുന്ന ഭാവത്തോടെ അവൾ എന്നെ നോക്കി ഇറങ്ങി.
ഞാൻ: അനു സോറി അനു: എന്തിനാ ഇപ്പോ ഒരു സോറി അപ്പേട്ടാ ഞാൻ: എടി രാവിലെ ഞാൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു. അനു: ഓ അത്. അത് സാരമില്ല അപ്പേട്ട അവളുടെ കണ്ണുകൾ ഈറനണിഞ്ഞു . അനു: ഞാൻ വന്നതു തന്നെ ഏട്ടന് ഇഷ്ടമായില്ല എന്നെനിക്കറിയാ ഞാൻ: ടീ അങ്ങനെ ഒന്നുമില്ല അനു: എനിക്കറിയാ അപ്പേട്ടാ അങ്ങനെ ക്ഷമിക്കാൻ പറ്റുന്ന തെറ്റല്ലല്ലോ ഞാൻ ചെയ്തത് ഞാൻ: എടി നീ അത് വിട് അനു: ഏട്ടനൊന്നറിയോ ഏട്ടനെ നഷ്ടപ്പെടാതെ ഇരിക്കാൻ ഈ പൊട്ട മനസിൽ തോന്നിയ പൊട്ടത്തര അത് പിന്നെ ഞാൻ: പിന്നെ അനു: എൻ്റെ ഫ്രണ്ടിൻ്റെ ഐഡിയ ആയിരുന്നു അത് ഞാൻ: അങ്ങനെ വരട്ടെ അനു: പക്ഷെ ആ ഒരു പൊടത്തരം എന്നെ ഏട്ടനിൽ നിന്നും അകറ്റി അതെനിക്കറിയാ അവൾ കരയാൻ തുടങ്ങി. ആ സങ്കടം കണ്ടില്ലെന്നു നടിക്കാൻ എനിക്കമായില്ല. ഞാൻ അവളെ ആശ്വസിപ്പിച്ചു’ ഒരുവിതം ഒന്നടങ്ങിയപ്പോ പോവാം എന്നു ചോദിച്ചപ്പോ അവളും സമ്മതം മൂളി. വണ്ടി സ്റ്റാർട്ട് ചെയ്ത് അവൾ കയറിയപ്പോ അനു: ഏട്ടാ ഞാനൊന്നു കെട്ടിപ്പിടിച്ചിരുന്നോട്ടെ അവളുടെ നിഷ്കളങ്കമായ ചോദ്യത്തിന് ഞാൻ സമ്മതം മൂളി. അവൾ എന്നെ കെട്ടിപ്പിടിച്ച് എന്നോട് ചേർന്നിരുന്നു. എന്നാൽ ഇന്ന് അവൾ കെട്ടിപ്പിടിച്ചതിൽ വ്യത്യാസം ഞാൻ അനുഭവിച്ചറിഞ്ഞു. കാമത്തിൻ്റെ ചൂടവൾക്ക് ഇല്ലായിരുന്നു. ആത്മാർത്ഥമായി ഒരു താങ്ങിനായി എന്നെ അവൾ പുണർന്നതാണ്. സ്നേഹത്തിൻ്റെ സ്പർഷനം അത് ഞാനും ഉൾക്കൊണ്ടു എന്നതാണ് സത്യം. ഇന്നലെ വരെ അവളുടെ സ്പർഷനം എന്നെ കീഴ്പ്പെടുത്താൻ അല്ലെ എന്നിലെ കാമമുണർത്താൻ ശ്രമിക്കുന്ന തരത്തിലായിരുന്നെങ്കിൽ ഇന്ന് എന്നിൽ നിന്നും സാന്ത്വനം തേടുന്ന ഒരു പിഞ്ചു കുഞ്ഞായി അവൾ മാറി. ഒരു ഏറ്റു പറച്ചിലിൻ്റെ ശാന്തിയിൽ അവൾ അവളുടെ സുരക്ഷിതത്വം എന്നിൽ നിലയുറപ്പിച്ച പ്രതീതി. അനു അവൾ വെറും പാവമാണ്. പെട്ടത്തരം അവളുടെ കൂടപ്പിറപ്പാണ് . ആ തെറ്റുകൾ ക്ഷമിച്ചു കൂടെ. അവളെ താൻ വേദനിപ്പിക്കുന്നുണ്ട് അതു നിർത്തണം . അവളോടൊപ്പം കുറച്ചു സമയം ചിലവയിക്കണം അവളും നിത്യയെ പോലെ അല്ലെ തനിക്ക് . മുറപ്പെണ്ണാണെങ്കിൽ കൂടിയും ഒരു സൗഹൃദം അവൾ അർഹിക്കുന്നില്ലേ. നിത്യ അവൾക്കിത് ഉൾക്കൊള്ളാൻ കഴിയില്ല. അവളെ എങ്ങനെ സമ്മതിപ്പിക്കും. ചിന്തകൾക്ക് ഒടുവിൽ ഞങ്ങൾ ടൗണിലെത്തി. അവൾക്കു വേണ്ട സാധനങ്ങൾ എല്ലാം അവൾ വാങ്ങുന്നത് വരെ ഞാൻ പോസ്റ്റ് ആയി എന്നു പറയുന്നതാണ് ശരി. പെണ്ണുങ്ങളുടെ പർച്ചേസ് എന്നത് ശരിക്കും ഒരു സമസ്യ തന്നെയാണ്. എടുത്താലും എടുത്താലും മതിവരില്ല കളർച്ചേജ് പുതിയ മോഡൽ ഡിസൈൻ വേറെ അങ്ങനെ നീണ്ടു പോകും അങ്ങനെ 5.30 ആയപ്പോയേക്കും ആ കൊടുങ്കാറ്റ് ശാന്തമായി. ഞാൻ: അനു നമുക്കൊരു ചായ കുടിച്ചാലോ ആ വാക്കുകൾ അവൾക്കു തൽകിയ ആനന്ദം പറഞ്ഞറിയിക്കാൻ ആവില്ല എന്ന് അവളുടെ മുഖത്ത തെളിഞ്ഞ പ്രഭയിൽ നിന്നും എനിക്കു തന്നെ വ്യക്തമായി. ആയിരം സൂര്യൻ ഒന്നിച്ചുദിച്ച പോലെ അവളുടെ മുഖം തെളിഞ്ഞു നിന്നു. കവിളുകൾ രക്തവർണ്ണമയമായി കണ്ണുകളിൽ നാണം കളിയാടി
വാക്കുകൾക്കായി പരതുന്ന ചുണ്ടുകൾ. സത്യത്തിൽ ഇതെല്ലാം എനിക്കും പുതിയ അനുഭവമായിരുന്നു. ഒന്നു ഞാൻ സ്വയം മനസിലാക്കുകയായിരുന്നു. എന്നോടൊപ്പം ചില നിമിഷങ്ങൾ അവൾ ആഗ്രഹിക്കുന്നു. എന്നിൽ നിന്നും സ്നേഹം നിറഞ്ഞ വാക്കുകൾ പ്രതീക്ഷിക്കുന്നു. അവളുടെ ആ കൊച്ചു കൊച്ചു പ്രതീക്ഷകൾ അനിവാര്യമാണ്. ഞാൻ അവരുടെയും ഏട്ടനാണ് അവളുടെ അവകാശങ്ങൾ തിരസ്കരിച്ച് ഞാൻ അനീതി കാണിക്കുവല്ലേ ഞങ്ങൾ ഒരു കോഫി ഷോപ്പിൽ കയറി ചായയും ബർഗറും കഴിച്ചു. സന്തോഷത്തോടെ അവൾ അത് കഴിക്കുമ്പോൾ എൻ്റെ മനസും നിറഞ്ഞു . ഞാൻ എൻ്റെ നെഞ്ചിൽ പേറി നടന്ന കുറ്റബോധം എന്ന വലിയ ഭാരം ഇറക്കി വച്ച പ്രതീതി എനിക്കു കിട്ടി. മനസിനൊരു പ്രത്യേക ആശ്വാസം കൈവരിച്ചത് ഞാനറിഞ്ഞു. വണ്ടിയിൽ കയറി വീട്ടിലേക്ക് പോകുമ്പോ മടി കൂടാതെ അവൾ എന്നെ കെട്ടിപ്പിടിച്ചിരുന്നു’. നിത്യ അവൾ പുണരുന്ന പോലെ ഞാൻ അതും ആസ്വദിച്ചു. അനു അവൾ ഇപ്പോ നിത്യയെ പോലെയാണെനിക്ക് . നിത്യ അവളെ ഓർക്കുമ്പോ ചെറിയ പേടി മനസിൽ വരുന്നുണ്ട്. ഒന്ന് അവൾക്ക് അനുവിനെ ഇഷ്ടമല്ല. രണ്ട് അവളുടെ സ്ഥാനം ഒരാൾക്കു പകർന്നു നൽകാൻ അവൾ ഒരുക്കമല്ല . പ്രത്യേകിച്ച് എൻ്റെ കാര്യത്തിൽ അതെനിക്കു നല്ലപോലെ അറിയാം. യാഥാർത്യങ്ങൾ കഠിനമാണ്. ഞങ്ങൾ വിടെത്തിയപ്പോൾ പൂമുഖത്തു തന്നെ സാക്ഷാൽ ഭദ്രകാളി ഉണ്ടായിരുന്നു. അനു എന്നെ ഇറുക്കെ പുണർന്നിരുന്നത് കണ്ടപ്പോ തന്നെ അവളുടെ മുഖം കടന്നൽ കുത്തിയ പോലെയായി. അനുവിനെ ഇറക്കി ബൈക്ക് ഒതുക്കി വച്ചു വരുമ്പോയേക്കും നിത്യ അവളുടെ മുറിയിൽ കയറി വാതിലടച്ചു. മക്കൾക്ക് ചായ എടുക്കട്ടെ അമ്മ സ്ഥിരം ചോദ്യവുമായി രംഗ പ്രവേശനം നടത്തി. ഞങ്ങൾ പുറത്തു നിന്നു കുടിച്ചമ്മ മറുപടി കൊടുത്തു ഞാൻ മുകളിലേക്ക് പോയി . നിത്യയുടെ മുറിയുടെ വാതിൽ ഞാൻ മുട്ടി നോക്കി. പിന്നെ അവളെ വിളിച്ചു നോക്കി. അവൾ തുറന്നില്ല എന്നു മാത്രമല്ല ഒരു വാക്കു പോലും മിണ്ടിയില്ല. ആ മൗനം ശരിക്കും എന്നെ വേദനിപ്പിച്ചു. ഞാൻ എൻ്റെ മുറിയിൽ കയറി കിടന്നു. എനി എനിക്കു സഞ്ചരിക്കാനുള്ള പാത കഠിനമാണ്. കൂരത്ത കല്ലുകൾ നിറഞ്ഞ പാത അവിടവിടെയായി മുള്ളുകൾ ഉള്ള വള്ളികൾ പടർന്നു പന്തലിച്ചു. നിത്യ അവൾ കല്ലായി പരന്നു കിടക്കുന്നു . അനു മുൾ നിറഞ്ഞ വളളിയായി പടർന്നു. ഈ ഒരു പാത മാത്രം മുന്നോട്ടു പോകാൻ. കാലിൽ പാദരക്ഷകൾ ഇല്ല രക്തം പൊടിയും എന്നതിൽ സംശയമില്ല. അതിൻ്റെ തുടക്കം നിത്യ കുറിച്ചു കഴിഞ്ഞു. ഇന്നലെ മുതൽ അവൾ തന്ന സ്നേഹം ഇപ്പോഴത്തെ ഈ മൗനം എൻ്റെ കണ്ണുനീർ രക്തമായി പൊടിഞ്ഞില്ലേ. കല്ലിൽ ചവിട്ടാതെ മുന്നോട്ടു പോകുവാൻ ആവുന്നില്ല ആ വള്ളികളെ പറിച്ചെറിയാനും ഒരു വല്ലാത്ത അവസ്ഥ സംജാതമായിരിക്കുന്നു. നിത്യ അവൾ എൻ്റെ ഓമനയാണ്. ഞാൻ ശകാരിക്കും തല്ലു കൂടും അവളോട് എന്നാൽ ഒരിക്കൽ പോലും അമ്മയോ അച്ഛനോ അവൾക്കു നേരെ ഒച്ച ഉയർത്താൻ പോലും ഞാൻ സമ്മതിച്ചിട്ടില്ല. അവളുടെ തെറ്റുകൾ പോലും സ്വയം ഏറ്റെടുത്ത് അച്ഛൻ്റെ കയ്യിൽ നിന്നും വാങ്ങി കൂട്ടിയ തല്ലുകൾ. ഇതൊന്നും ഓർക്കാതെ ഇന്നവൾ പാലിച്ച മൗനം അതെന്നെ തളർത്തി കളഞ്ഞു. ഒരു പൂമൊട്ടു പോലെ നിർമ്മലമാണവൾ. കൊച്ചു കുഞ്ഞുങ്ങളുടെ ശാഠ്യമാണവൾക്ക്. എൻ്റെ അടുത്ത് അമിത സ്വാതന്ത്ര്യമാണവൾക്ക് എൻ്റെ
വായാടിക്ക്. അവളുടെ കുട്ടിക്കളിക്ക് തുള്ളുക എന്നതിൽ പരം സന്തോഷം എനിക്കില്ല. എന്നാൽ അവളുടെ മൗനം എന്നെ കൊല്ലുന്നതിനു തുല്യമാണ്. ആ കണ്ണൊന്നു നിറഞ്ഞാൽ പ്രാണൻ പോകുന്ന വേദനയും നീ എന്നെ ചതിച്ചല്ലേ നിത്യയുടെ ചോദ്യമാണ് ഞാൻ കേട്ടത് . ആ ശബ്ദം കേട്ട നിമിഷം ഞാനനുഭവിച്ച സന്തോഷം ദർശന മാത്രയിൽ തന്നെ എരിഞ്ഞമർന്നു. കരഞ്ഞു കലങ്ങിയ കണ്ണുമായി അവൾ നിത്യ മുഖത്ത് പ്രസരിപ്പിൻ്റെ ഒരംശം പോലുമില്ല. അഴിഞ്ഞു കിടക്കുന്ന കേശ ധാര . മനസിൽ വേദനാജനകമായ ഒരു ദൃശ്യം എനിക്കു മുന്നിൽ തിരശീല ഉയർത്തി നിന്നു. ഞാൻ: മോളെ ഇതെന്തു കോലം നിത്യ: നീ ഒന്നും പറയണ്ട ചതിയ ഞാൻ: ചതിയനോ നിനക്കെന്താ പറ്റിയേ നിത്യ: ആ ചതിയൻ തന്നെ എന്നെ ചതിച്ചില്ലേ ഏട്ടൻ അവൾ പൊട്ടിക്കരയാൻ തുടങ്ങി. മനസിൽ ആ കണ്ണുനീർ തുള്ളികൾ തീ കനലായ് പെയ്തിറങ്ങുന്നത് ഞാനറിഞ്ഞു . ഓടിച്ചെന്നു ഞാൻ അവളെ മാറോടണച്ചു. എന്നാൽ അവൾ എൻ്റെ മാറിലൊതുങ്ങാൻ തയ്യാറായിരുന്നില്ല. പന്തയ കോഴിയെ പോലെ അവൾ എന്നോടു പൊരുതി എന്നിൽ നിന്നകലാൽ. എനിക്കതു താങ്ങാവുന്നതിലും അപ്പുറമായിരുന്നു. എൻ്റെ കരങ്ങൾ ബലമായി തന്നെ അവളെ മാറോടണച്ചു പിടിച്ചു. അവളിലെ ചെറുത്ത് നിൽപ്പ് അസാധ്യമായതിനാലോ അല്ലെ എന്നിലെ സ്നേഹം നുകർന്നതിനാലോ അവൾ ഒന്നടങ്ങി കരച്ചിൽ തേങ്ങലായി പരിണമിച്ചു. അവളെ ഞാൻ കട്ടിലിൽ ഇരുത്തി അവൾക്കരികിൽ ഞാനിരുന്നു. ആ മിഴികൾ ഞാൻ കൈ കൊണ്ട് തുടക്കുമ്പോൾ എൻ്റെ മിഴികൾ ഒഴുകി തുടങ്ങിയിരുന്നു. നിത്യ: ഏട്ടന് അവളെ ഇഷ്ടമാണേ സത്യായിട്ടുo നിത്യ മരിക്കും ഞാൻ: ഒന്നങ്ങു തന്നാലുണ്ടല്ലോ നായിൻ്റെ മോളെ നിത്യ: തല്ലിക്കൊ തല്ലി കൊന്നോ എന്നെ അതാ നല്ലത് അവൾ ഇപ്പോ ഉള്ള മാനസികാവസ്ഥയിൽ ഞാൻ ദേഷ്യപ്പെടുന്നത് തെറ്റാണ്. അവളെ അനുനയിപ്പിക്കുക എന്നതാണ് ഇപ്പോ ചെയ്യേണ്ടത് ഞാൻ: മോളെ മോക്ക് ഏട്ടൻ ഒരു വാക്കു തന്നത് ഓർമ്മയില്ലെ നിത്യ: അതേട്ടൻ തെറ്റിച്ചില്ലേ ഞാൻ: ഞാനോ മോൾക്ക് തോന്നുന്നുണ്ടോ ഏട്ടൻ അങ്ങനെ ചെയ്യുമെന്ന് നിത്യ: പിന്നെ ഞാൻ കണ്ണു കൊണ്ട് കണ്ടതെന്താ ഞാൻ: നി എന്തു കണ്ടെന്നാ പറയുന്നെ പെണ്ണെ നിത്യ: അവൾ ഏട്ടനെ കെട്ടിപ്പിടിച്ചു ഇരുന്നതോ ഞാൻ: അതാണോ നി എന്നും അങ്ങനെ അല്ലേ ഇരിക്കാർ നിത്യ: ഞാൻ ഇരിക്കുന്ന പോലെയാണോ അവൾ ഞാൻ: അവളും എനിക്കു പെങ്ങളല്ലേ മോളെ നിത്യ: അല്ല ഏട്ടന് ഞാൻ മാത്രേ ഉള്ളു . അതങ്ങനെ മതി ഞാൻ: മോളെ അതല്ലാ ഞാൻ പറഞ്ഞേ നിത്യ: ഏട്ടാ ഞാൻ ഒന്നു പറഞ്ഞേക്കാ ഞാൻ: മം എന്താടി നിത്യ: പെങ്ങൾ ആ സ്ഥാനം എൻ്റെ അവകാശ അത് വേറെ ആരും പങ്കിട്ടെടുക്കണ്ട ഞാൻ: നി എന്താടി കൊച്ചു പിള്ളേരെ പോലെ നിത്യ: എനിക്കറിയില്ല ഏട്ടാ അവളുടെ കണ്ണുകൾ വീണ്ടും ഈറനണിയാൻ തുടങ്ങി. അവളെ ഞാൻ മാറോടണച്ചു പറഞ്ഞു
ഞാൻ: പോട്ടെ എട്ടൻ അതു ചിന്തിച്ചില്ല എൻ്റെ മോക്ക് വിഷമാവുമെന്ന് ഏട്ടൻ ഓർത്തില്ല നിത്യ: ഇപ്പോ അറിഞ്ഞല്ലോ ഞാൻ: ത്തറിഞ്ഞു എനി ഞാൻ ആവർത്തിക്കില്ല പോരെ നിത്യ: സത്യം ഞാൻ: സത്യം പക്ഷെ ഒരു കാര്യം നീയും സമ്മതിക്കണം നിത്യ: എന്താ ഞാൻ: ഇന്ന് രാവിലെ വന്ന ദേഷ്യത്തിന് ഞാൻ അനുനെ ചീത്ത പറഞ്ഞു നിത്യ: അതു നന്നായി . അപ്പോ അതാ രാവിലത്തെ തലവേദന ഞാൻ: ഉം അതു തന്നെ പക്ഷെ നിത്യ: എന്താ ഒരു പക്ഷെ ഞാൻ: തെറ്റു എൻ്റെ അടുത്തായിപ്പോയി എൻ്റെ മൂഡ് ശരിയല്ലായിരുന്നു ആ ദേഷ്യം അവളോടു തീർത്തു നിത്യ: അതിനെന്താ ഇപ്പോ ഞാൻ: അപ്പോ എനിക്കു സങ്കടായി ഞാൻ സോറി ചോദിച്ചു . പിന്നെ നിത്യ: പിന്നെ അവളിൽ പിന്നെന്തു നടന്നെന്നറിയാനുള്ള തിടുക്കം അതു കണ്ടു ഞാനൊന്നു ചിരിച്ചു നിത്യ: ചിരിക്കാതെ കാര്യം പറയെടാ കൊരങ്ങാ ഞാൻ: ഇപ്പോ എൻ്റെ പഴയ നിത്യയായെ നിത്യ: സുഗിപ്പിക്കാതെ കാര്യം പറ ഞാൻ: പിന്നെ ഞങ്ങൾ ഇപ്പോ ഫ്രണ്ട്സ് ആയി നിത്യ: അയ്യോ അതു വേണോ എട്ടാ ഞാൻ: എന്താടി ഫ്രണ്ട്സ് അല്ലേ നിത്യ: ഫ്രണ്ട് ഷിപ്പ് പിന്നെ ലൗവ് ആയാലോ ഞാൻ: ടീ നി എഴുതാപ്പുറം വായിക്കണ്ട നിത്യ: ഞാനെൻ്റെ പേടി പറഞ്ഞതാ മോനെ ഞാൻ: നിനക്കെന്നെ വിശ്വാസമുണ്ടോ നിത്യ: അതില്ലേ ഞാനിപ്പോ ഇങ്ങോട്ടു വരോ ഏട്ടാ ഞാൻ: എന്നാ മോൾ ആ ഫ്രണ്ട് ഷിപ്പ് കാര്യാക്കണ്ട നിത്യ: ഉം ശരി . എന്നാ ഞാൻ പോട്ടെ അവൾ അവളുടെ റൂമിലേക്ക് പോവാൻ തുടങ്ങുമ്പോൾ എന്തോ ഓർമ്മ വന്ന പോലെ നിത്യ: എട്ടാ ഞാൻ: എനിയെന്താടി നിത്യ: ഞാനൊരു കാര്യം പറയാൻ മറന്നു ഞാൻ: എന്താ ഇത്ര വല്യ കാര്യം നിത്യ: ജിൻഷയില്ലെ അവൾ ഇന്നു വിളിച്ചിരുന്നു. ഞാൻ ശരിക്കും വല്ലാണ്ടായി എന്നല്ലാതെ എന്താ പറയാ. അവൾ വല്ലതും നിത്യയോട് പറഞ്ഞോ. സത്യത്തിൽ എൻ്റെ ആദ്യ പ്രണയം അവളല്ലെ. നിത്യ എല്ലാം അറിഞ്ഞാൽ മറക്കാൻ ശ്രമിക്കുന്ന ഓർമ്മകൾ വീണ്ടും കുത്തി പൊക്കുമ്പോ നമ്മൾ അനുഭവിക്കുന്ന ഒരു വേദനയുണ്ട് അത് വ്യക്തമാക്കുന്ന വാക്കുകൾ എനിക്കും പരിചിതമല്ല. അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ദാ ഈ നിമിഷം നിത്യ: അവളുടെ നിശ്ചയമാ ഈ വരുന്ന വെള്ളിയാഴ്ച
സത്യത്തിൽ ആ വാക്കുകൾ എനിക്ക് ശരിക്കുമൊരു അടിയായിരുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത എന്നാൽ വേദനാജനകമായ വാക്കുകൾ. കുറച്ചു നേരത്തെ മൗനത്തിനു ശേഷം ഞാൻ ചോദിച്ചു. ഞാൻ: അതിനവൾ പഠിക്കല്ലേ നിത്യ: അതൊന്നും എനിക്കറിയില്ല പിന്നെ ഏട്ടനും ക്ഷണനമുണ്ട് ഞാൻ: എനിക്കോ നിത്യ: പിന്നെ എൻ്റെ ഫ്രണ്ടല്ലെ നമ്മള് ഒന്നിച്ചല്ലേ ഫുണ്ട് കഴിക്കാറ് ഞാൻ: അതിന് നിത്യ: അതിന് ഒലക്കേടെ മൂട് ഞാൻ: നി എന്തിനാടി ദേഷ്യപ്പെടുന്നത് നിത്യ: അല്ല പിന്നെ ഏട്ടനെ അറിയുന്നതല്ലേ ഞാർ പോവുമ്പോ ഏട്ടനെ വിളിച്ചില്ല മോഷല്ലേ ഞാൻ: ഉം അപ്പോ അതോണ്ടാ വിളിച്ചോ നിത്യ: ഏട്ടനെന്താ പറ്റിയെ ഞാൻ: ഒന്നുമില്ലെടി ഞാൻ വരണോ എന്നാലോചിച്ചതാ നിത്യ: ഒന്നും ആലോചിക്കണ്ട ഏട്ടൻ വരും ഞാൻ: ടി അതല്ല നിത്യ: ഒന്നും പറയണ്ട. ഞാൻ പോട്ടെ കൊറച്ച് പണിയുണ്ട് അതും പറഞ്ഞവൾ താഴേക്ക് പോയി.
ഞാൻ ശരിക്കും ഒരു വല്ലാത്ത അവസ്ഥയിലായി. സത്യത്തിൽ അവളെ ഞാൻ മറക്കാൻ ശ്രമിച്ചതാണ് . അല്ല മറന്നു തുടങ്ങിയതാണ്. പക്ഷെ അവളുടെ കല്യാണ നിശ്ചയം എന്നു കേട്ടപ്പോ ഉറങ്ങി കിടന്ന വികാരങ്ങൾ ഉയർത്തെഴുന്നേറ്റോ എന്നൊരു സംശയം. അല്ലാ അതാണ് സത്യം എത്ര തന്നെ മറക്കാൻ ശ്രമിച്ചാലും ആദ്യ പ്രണയം അതൊരിക്കലും മറക്കാനാവില്ല. അവർ നഷ്ടപ്പെടുന്നു എന്നു കേട്ടപ്പോ ഒരു നഷ്ടബോധം എവിടെയോ ഉണർന്നതായി ഞാൻ സ്വയം അറിഞ്ഞു. അപ്പോൾ എൻ്റെ ഫോണിൽ ഒരു മെസേജ് വന്നു. നോക്കിയപ്പോൾ എൻ്റെ മാളു. എനിക്കുണ്ടായ സന്തോഷം ഞാൻ എങ്ങനെയാ പറയാ പക്ഷെ ഞാൻ അവൾക്ക് മറുപടി കൊടുത്തില്ല. എൻ്റെ ചിന്തകൾ കുറച്ചു നേരത്തേക്ക് ജിൻഷക്കു വിട്ടു കൊടുത്തു. ഒരു പക്ഷെ ഇതുകൊണ്ടാവുമോ എൻ്റെ പ്രണയാഭ്യർത്തന അവൾ തിരസ്കരിച്ചത് ‘ ആവാം അതിനാണ് കൂടുതൽ ചാൻസ്. എനിയിപ്പോ തനിക്ക് സംശയത്തിനു ഇടയില്ല. ജിൻഷ മറ്റൊരാളുടെ സ്വന്തമാകാൻ പോകുന്നു. അപ്പോ മാളു അവളുടെ ആ പവിത്ര പ്രണയം എനിക്കു സ്വന്തം ഈശ്വരാ നി വലിയവനാ ഈ പാപിയുടെ ചഞ്ചല ഹൃദയത്തിന് ശാശ്വതമായ ഉത്തരം നീ തന്നു. ഞാൻ അർഹിക്കുന്നതിനും അപ്പുറം നിൽക്കുന്ന പ്രണയം ഈ പാപിക്കു തന്നു. സത്യത്തിൽ ഞാൻ മാളുവിനെ ഇഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. എങ്കിലും ഒരു കരടായി ജിൻഷ വഴിമുടക്കി നിന്നിരുന്നു. എൻ്റെ പാതയിലെ കാരമുൾ ഈശ്വരൻ സ്വയം എടുത്തു കളഞ്ഞു.ജിൻഷയുടെ ഈ കാര്യം മാളു ഇപ്പോ അറിയണ്ട . അറിഞ്ഞാൽ ചിലപ്പോ എന്നെ തെറ്റിധരിക്കാൻ ഇടയാവും. ജിൻഷയെ കിട്ടാതെ വന്നപ്പോ അവളെ സ്വീകരിച്ച പോലെ ആവും. എൻ്റെ പ്രണയം കളങ്കമല്ല. അറിയാതെ പോലും അവൾക്ക് അത് കളങ്കമായി തോന്നരുത് അങ്ങനെ തോന്നിയാൽ അവിടം തൻ്റെ തോൽവിയാണ്. ഈ സമയം വീണ്ടുo എൻ്റെ ഫോണിൽ മെസേജ് വന്നു. ഞാൻ അത് തുറന്നു നോക്കി ഹലോ
എന്താ മാഷേ പിണക്കമാണോ മറുപടി ഒന്നുമില്ല പിണക്കമാണെന്നു കുട്ടിക്കോ അതെന്താ അങ്ങനെ ഞാൻ രാവിലെ മെസേജ് അയച്ചിട്ട് ഇപ്പോ ആണോ റിപ്ലേ തരുന്നേ അയ്യോ എൻ്റെ കുട്ടന് സങ്കടായോ അതെനിക്ക് അറിയില്ല അതെന്താ മാഷേ സത്യം താൻ റിപ്ലേ തരാഞ്ഞപ്പോ എന്തോ പോലെ എന്താ മാഷേ റൂട്ട് മാറിയോ അറിയില്ല പക്ഷെ ഒന്നറിയാ തന്നോട് സംസാരിക്കാൻ ഏറെ കൊതിച്ചു. അയ്യോ കഷ്ടായി പോയി കളിയാക്കണ്ട അയ്യോ സത്യായിട്ടും കളിയാക്കിയതല്ല മാഷേ എന്താ റിപ്ലേ തരാഞ്ഞത് അതോ മാഷേ ഞങ്ങൾ പെമ്പിള്ളേർക്ക് അടുക്കള പണിയൊക്കെ പറഞ്ഞിട്ടുണ്ട് ഇത്ര നേരവും പണിയായിരുന്നോ ആ മനുഷ്യാ ഒന്നു പോയെ വിശ്വസിക്കുന്ന കള്ളം പറയാൻ നോക്ക് സത്യം രാവിലെ നോർമ്മൽ വർക്ക് ഈവനിംഗ് അച്ഛൻ്റെ ഒരു ഫംഗ്ഷൻ ഗറ്റ് റ്റുഗതർ അതൊരു പൊല്ലാപ്പായിരുന്നു അതു ശരി പിന്നെ എന്തെല്ലാ എന്ത് അങ്ങനെ പോകുന്നു അതെന്താ അങ്ങനെ ഞാനൊരു കാര്യം പറഞ്ഞാ പ്രശ്നാവോ എന്താ പറ എന്നോട് എന്തു വേണേലും പറയാലോ പക്ഷെ പറയാനൊരു മടി അല്ല എൻ്റെ അപ്പേട്ടന് എന്ത് പറ്റി എനിക്കും അതറിയില്ല പറ എന്തായാലും പറ അപ്പേട്ടാ പറയണം എന്നുണ്ട് എന്നാലും ഒരു പേടി പേടിയോ എൻ്റെ അടുത്തോ സത്യം ദേ മനുഷ്യാ ആളെ കളിയാക്കാതെ കാര്യം പറ എടോ എന്താ എനിക്ക് എനിക്ക് ആ പോന്നോട്ടെ എനിക്ക് പറ മനുഷ്യാ. ഒന്ന് പറയോ എനിക്ക് തന്നെ ഇഷ്ടാ കുറച്ചു നേരത്തേക്ക് അവൾ മറുപടി ഒന്നും തന്നില്ല അതെന്നിൽ വല്ലാത്ത സങ്കടവും പേടിയും ഉടലെടുക്കാൻ ഇടയായി എനി ഇവൾ എന്നോട് ചാറ്റ് ചെയ്യില്ലെ. അപ്പോൾ എനിക്കൊരു മെസേജ് വന്നു അവൾ ഓഫ് ലൈൻ പോവുകയും ചെയ്തു. ജിൻഷ ഇഷ്ടമാണെന്നു പറയുന്ന വരെ ആയുസ്സുള്ള ഈ ഇഷ്ടം എനിക്കു വേണ്ട അതായിരുന്ന അവളുടെ മറുപടി.
Comments:
No comments!
Please sign up or log in to post a comment!