അബ്രഹാമിന്റെ സന്തതി 7
നാടും വീടും ഉപേക്ഷിച്ച് അന്യദേശത്തേക്ക് ഒളിച്ചോടി പോകേണ്ടിവന്ന എന്റെ ദുരവസ്ഥ… സാദിഖ് അലി ഇബ്രാഹിമിന്റെ ജീവിതത്തിലാദ്യം.. പറഞ്ഞും പ്രവർത്തിച്ചും തീർക്കേണ്ട ബാധ്യതകൾ ഞാൻ അവിടെ തന്നെ ഉപേക്ഷിച്ചു… കൂട്ടത്തിൽ അബ്രഹാമിന്റെ സന്തതി യെന്ന എന്റെ ഉള്ളിലെ മൃഗത്തേയും..
ഇനിയൊരു തിരിച്ചുവരവ് ഉണ്ടൊന്ന് തന്നെയറിയില്ല… ഉണ്ടെങ്കിൽ തന്നെ എന്നാണെന്നും ഒരു നിശ്ചയവുമില്ല..
നല്ലതുമാത്രം സംഭവിക്കുമെങ്കിൽ ഇതും ഒരു നിയോഗം..
ബാംഗ്ലൂർ നഗരം..
അവിടെ ഞാനൊരു ഫ്ലാറ്റ് വാടകക്കെടുത്തു.. താമസവും തുടങ്ങി. ബാഗ്ലൂരിൽ എനിക്കൊരു സുഹൃത്തുണ്ട്.. അവൻ മുഖേനയാണു താമസവും മറ്റും ഏർപ്പാടാക്കിയത്. അവനും ഫാമിലിയായി താമസിക്കുന്നു. ഭാര്യയും ഒരു കുട്ടിയും. അങ്ങനെ ഞാനും നാദിയയും ഞങ്ങടെ ഉമ്മമാരും പുതിയഒരു ജീവിതം തുടങ്ങി. എന്റെ ഉമ്മ കാര്യകാരണം ചോദിക്കുന്നുണ്ടായിരുന്നു.. ഇങ്ങോട്ട് മാറിയതിനെ കുറിച്ച്.. ഞാനൊന്നും പറഞ്ഞില്ല. പുതിയ നാട്, പുതിയ ആളുകൾ, വെത്യസ്തജീവിത ശൈലി ഇതിനോടൊക്കെ പൊരുത്തപെടാൻ നാദിയാക്കും ഉമ്മമാർക്കും കുറച്ച് ബുദ്ധിമുട്ടേണ്ടി വന്നു.. എന്നാലും ശരിയായി.. ദിവസങ്ങൾ കഴിഞ്ഞു.. മാസങ്ങളും.
നാദിയാടെ വയറ്റിൽ എന്റെ കുഞ്ഞ് പാരമ്പര്യഗുണം കാട്ടാനും മറ്റും തുടങ്ങീയിരുന്നു.. വളരെയെറെ സന്ദോഷം നിറഞ്ഞ ജീവിതമായിരുന്നു അത്. അതുവരെ ഞാനനുഭവിക്കാത്ത സന്ദോഷം … ഇനി കുഞ്ഞു സാദിഖ് കൂടി വന്നുകഴിയുമ്പോൾ സ്വർഗ്ഗതുല്ല്യമാകും ജീവിതം..
ഇടക്ക് നാട്ടിൽ നിന്ന് പെങ്ങന്മാരും അളിയന്മാരുമൊക്കെ വിളിക്കും. വിശേഷങ്ങളൊക്കെ ചോദിക്കും. പുതിയ ജീവിതമായതുകൊണ്ട് തന്നെ പഴയ ഫോണും നമ്പരുമൊക്കെയങ്ങ് മാറ്റി. ഇനിയതിന്റെ പേരിലൊരു സമാധാനകേട് വേണ്ടെന്ന് കരുതി. ഞാൻ കാത്തിരുന്ന ആ നാൾ വന്നെത്തി.. ഒരുപാട് പ്രതീക്ഷയോടെ ഞാൻ കാത്തിരുന്ന എന്റെ കുഞ്ഞിന്റെ ജനനം..
ഹോസ്പിറ്റൽ വരാന്തയിൽ, ലേബറൂമിന്റെ മുന്നിൽ മൂട്ടിൽ തീപിടിച്ചപോലെ നടക്കുകയും ഓടുകയും ചെയ്യുന്ന എന്നെ കണ്ട് ഡോക്ടർ മാർക്ക് വരെ സംശയമായി… ” ഇനി ഇയ്യാളാണൊ പെറുന്നത്”..
എന്റെ മാനസീകാവസ്തയതായിരുന്നു. എന്റെ മാത്രമല്ല മിക്ക പുരുഷന്മാരുടേം അവസ്ഥ അത് തന്നെയാകും. ” പേറ്റുനോവിന്റെ അളവ് നമുക്കറിയാം.. പക്ഷെ , ലേബറൂമിന്റെ പുറത്ത് അലയുന്ന പുരുഷന്റെ മാനസീക വേദനയും പിരിമുറുക്കവും അളക്കാനുള്ള ഉപകരണം കണ്ടുപിടിച്ചിട്ടില്ലല്ലൊ….,!” ആ വേദന അറിയാത്തിടത്തോളം , പത്ത് മാസം ചുമന്ന് പെറ്റ അമ്മയേക്കാൾ വരില്ല ഒരിക്കലും, ഒരായുസ്സ് മുഴുവൻ ചോരനീരാക്കി പോറ്റി വളർത്തിയ അച്ചൻ.
ലേബറൂമിന്റെ വാതിൽ തുറന്നു… ഒരു കുഞിനേം കൊണ്ട് ഒരു നഴ്സ് പുറത്തുവന്നു..
“നാദിയാടെ കൂടെ ആരാ”
“ഞാനാ..” ഞാൻ പറഞ്ഞു.. എന്റെ കയ്യിലേക്ക് കുഞ്ഞിനെ വെച്ചുകൊണ്ട് അവർ..
“ആൺ കുട്ടിയാ”..
” എന്റെ കണ്ണ് സന്ദോഷം കൊണ്ട് നിറഞ്ഞു…. അടുത്തു നിന്നിരുന്ന നാദിയാടെ ഉമ്മാടെ കയ്യിൽ ഞാൻ മോനെ കൊടുത്തു..
“സുന്ദരകുട്ടൻ.. ഉപ്പച്ചിയെ പോലെ തന്നെ” ഉമ്മ പറഞ്ഞു..
വലിയൊരു ആശ്വാസത്തോടെയും സന്ദോഷത്തോടെയും ഞാനിരുന്നു..
കുഞിനെ തിരികെ വാങ്ങാൻ വന്ന നഴ്സിനോട് ഞാൻ
‘നാദിയാാ”!?
“കുഴപ്പമില്ല സുഖമായിരിക്കുന്നു.”
പിന്നീടങ്ങോട്ട് സന്ദോഷത്തിന്റെ നാളുകളായിരുന്നു. താഴത്തും തറയിൽ വെക്കാതെ ഞങ്ങളവനെ താലോലിച്ചു..
ആദിൽ- ബഹുമാന്യനായ ന്യായാധിപൻ…
“ആദിൽ മുഹമ്മദ് ” നാദിയയായിരുന്നു ആ പേരു പറഞ്ഞത്. അങ്ങനെ … ഞാനും നാദിയയും ഞങ്ങളുടെ ആദിമോനും കൂടെ അവന്റെ ഉമ്മൂമ മാരും.. ഞങ്ങളുടെ ജീവ്വിതം പുതുമയുള്ളതായി.. ഞാൻ പഴയതൊക്കെ മറന്നു.. പുതിയൊരു ജീവിതം ആസ്വതിക്കുന്നതിന്റെ സകല സന്ദോഷവും നാദിയാടെ മുഖത്ത് പ്രകടമായിരുന്നു.. ജീവിതത്തിൽ ഞാൻ അനുഭവിച്ച ഏറ്റവും മധുരമുള്ള നിമിഷങ്ങളിലൂടെഞങൾ ജീവിതം മുന്നോട്ട് കൊണ്ട് പോയി. എനിക്ക് നാദിയയോട് പ്രണയം മൂന്നിരട്ടിയായി വർദ്ധിച്ചു. പ്രണയിച്ചും സ്നേഹിച്ചും ഇണങ്ങിയും പിണങ്ങിയും ഞങ്ങളുടെ മകനെ ലാളിച്ചും കൊഞ്ചിച്ചും ദിനരാത്രങ്ങൾ ഒരുപാട് കടന്നുപോയി..
ആദിൽ മോന്റെ ഒന്നാം പിറന്നാൾ ആഘോഷിക്കാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു. പെങ്ങ്ന്മാരെയും അളിയന്മാരെയും നാട്ടിൽ നിന്ന് വിളിച്ചു വരുത്തി.. പിന്നെ അടുത്തുള്ള സുഹൃത്തുക്കളും മാത്രം.. വലിയ ഒരാഘോഷമായിതന്നെ അത് നടന്നു.. എല്ലാവരും മതിമറന്ന് സന്ദോഷിച്ച ദിവസമായിരുന്നു അത്..
ആ സന്ദോഷം അതിക ദിവസം നീണ്ടുനിന്നില്ല.. നാട്ടിൽ നിന്ന് പെങ്ങന്മാരും അളിയന്മാരും വന്ന കൂട്ടത്തിൽ അവരെ പിന്തുടർന്ന് ചിലർ ബാഗ്ലൂരിലെത്തി.. ഞാൻ താമസിക്കുന്ന സ്തലവും മറ്റും കണ്ടെത്തി അവർ തിരിച്ചുപോയി. അവിടുന്ന് ഏതാനും ദിവസങ്ങൾ കഴിഞ്ഞ്,
ഒരു ദിവസം , ആദിൽ മോനു വയറിനു സുഖമില്ലാതെ ഹോസ്പിറ്റലിൽ കൊണ്ട് പോകേണ്ടതായി വന്നു..
നാദിയക്ക് കാലിൽ ഉളുക്ക് പറ്റിയകാരണം അവളെ കൂട്ടാതെ ഞാൻ മോനെം കൊണ്ട് ഹോസ്പിറ്റലിൽ പോയി.. ദിവസങ്ങളായി ഞങ്ങളെ വീക്ഷിച്ചുകൊണ്ടിരുന്നവർ ഞാൻ പോയതിനുപിന്നാലെ നാദിയാനെ വീട്ടിൽ കേറി പിടിച്ചുവലിച്ച് വണ്ടീൽ കേറ്റി കൊണ്ടുപോയി.
ഏതാണ്ട് ആറു മണിക്കൂറിനു ശേഷം എനിക്കൊരു കാൾ വന്നു..
ഞാാനെടുത്തു..
“ഹലൊ”!!
മറുതലക്കൽ പുരുഷശബ്ദം
” സാദിഖ് അലി ഇബ്രാഹിം..” ബാഗ്ലൂരെന്തൊക്കെ വിശേഷങ്ങൾ?
“എനിക്ക് മനസിലായില്ല ആരാണെന്ന്”?
” മനസിലാക്കിതരാം..” “നിനക്ക് നാളെ രാവിലെ വരെ സമയം അനുവദിച്ചിരിക്കുന്നു.. അതിനുള്ളിൽ നീ തൃശ്ശൂർ ഉണ്ടാകണം” “അല്ലെങ്കിൽ നിന്റെ ഭാര്യേടെ ശവമെ നിനക്ക് കിട്ടൂ…”
“നോ…….” എന്നലറികൊണ്ട്.. ഞാൻ പറഞ്ഞു..
“അരുത്.. ചെയ്യരുത്.. ഞാൻ എത്താാം.. ” എന്റെ കണ്ണ് നിറഞ്ഞൊഴുകീ..
“സമയം രാത്രി പത്ത് മണി.” തൃശ്ശൂർക്ക് 7 മണിക്കൂർ യാത്രയുണ്ടിവിടുന്ന്..
ഒന്നും നോക്കിയില്ല ഞാൻ പുറപെട്ടു..
ഞാൻ നേരെ മരക്കാർ ബംഗ്ലാവിന്റെ മുന്നിലെത്തി.. ആ വലിയ ഗേറ്റ് തുറന്ന് അകത്തേക്ക് കടന്നു.. ഉമ്മറത്തിട്ടിരിക്കുന്ന ആ ചാരുകസേരയിൽ ഹാജ്യാർക്ക് പകരം മുസാഫിർ റഹ്മാൻ.. തൊട്ട് കസേരയിൽ ഡി വൈഎസ്പി കോശി കുര്യൻ പിന്നെ വേറെ രണ്ട് പേരും.. മുറ്റത്ത് കുറച്ചധികം പേർ വാളും കത്തിയും ഒക്കെയായി നിൽക്കുന്നു.. ഞാനങ്ങോട്ട് നടന്നു ചെന്നു.. അപ്പൊ മുസാഫിർ എഴുന്നേറ്റ് എന്നോട്..
“വരണം വരണം മിസ്റ്റർ സാദിഖ് അലി ഇബ്രാഹിം”
ഞാൻ വിറയാർന്ന ശബ്ദത്തിൽ ചോദിച്ചു..
“നാദിയ.. നാദിയ എവിടെ”? എന്നെ എന്തുവേണമെങ്കിലും ചെയ്തോളൂ.. അവളെ വിട്..”
“തൃശ്ശൂർ മാർക്കറ്റ് ഭരിച്ചിരുന്ന മഹനായ ഇബ്രാഹീമിന്റെ മകൻ വീരനായ സാദിഖിനു , അപേക്ഷയുടെ സ്വരം ഒട്ടും ചേരുന്നില്ല…” മുസാഫിർ പറഞ്ഞു..
പെട്ടന്ന് ഡിവൈഎസ്പി കോശി കുര്യൻ എഴുന്നേറ്റ് പറഞ്ഞു..
“പത്തും പന്ത്രണ്ടും പേർ വിച്ചാരിച്ചാലും കീഴ്പെടുത്താൻ സാധിക്കില്ലെന്ന ഖ്യാതി ആദ്യം തീർക്കണമെനിക്ക്’ ഹും.. ഒരു അബ്രഹാമിന്റെ സന്തതി” എന്ന് പറഞ്ഞ് അയ്യാളെറങ്ങിവന്ന് എന്റെ നെഞ്ചിൽ ചവിട്ടി… ഞാൻ കുറച്ച് ദൂരെ മാറിവീണു..
അയ്യാൾ തുടർന്നു..
“ഞങ്ങളിത്രയും പേർ നിന്നെയിവിടിട്ട് ഇഞ്ച ചതക്കുന്നപോലെ ചതക്കാൻ പോവാ.. തിരിച്ച് നീയൊന്ന് കൈപൊക്കിയാാ.
” തൊടരുതവനെ… തൊട്ടാൽ.. നിന്റെ പെണ്ണ് പീസ് പീസായി തെറിക്കും..” മുസാഫിർ അലറി..
എന്റെ ശക്തി ചോർന്നപോലെ …
പിന്നിൽ നിന്ന് ശക്തമായ ചവിട്ടിൽ ഞാൻ മുന്നോട്ടാഞ്ഞു.. മുമ്പിൽ നിൽക്കുന്നവൻ എന്നെ പിന്നിൽ നിന്ന് കഴുത്തിൽ കയ്യിട്ട് വട്ടം പിടിച്ചു. മുന്നിൽ നിന്ന് വന്നവൻ എന്റെ വയറ്റിലും മുഖത്തും ശക്തമായി മുഷ്ട്ടിചുരുട്ടിടിച്ചു.. എന്റെ മുഖത്ത് നിന്നും ചോരപൊടിയാൻ തുടങ്ങി.. സൈഡിൽ നിന്ന് വന്ന കോശി എന്നെ ചവിട്ടി വീഴ്ത്തി.. മൂന്നാലു പേർ ചേർന്ന് , വീണു കിടന്ന എന്റെ പുറത്തും കഴുത്തിലും തലയിലുമൊക്കെ ആഞ്ഞാഞ്ഞു ചവിട്ടി..
കോശി എന്നെ പിടിച്ചെഴുന്നേൽപ്പിച്ചു.. മുഖത്ത് മുഷ്ട്ടി ചുരുട്ടിയിടിച്ചു.. ആടിയാടി കുറച്ച് നീങിയ എന്നെ മുന്നിൽ നിന്ന ഒരുത്തൻ കമ്പി വടികൊണ്ട് മുഖത്തടിച്ചു.. വായിൽ നിന്ന് ചോര ചീറ്റികൊണ്ട് ഞാൻ നിലത്ത് കമഴ്ന്ന് വീണു. നിലത്ത് വീണു കിടക്കുന്ന എന്റെ പുറത്തും കഴുത്തിലുമൊക്കെയായി പിന്നേയും അവർ ആഞ് ചവിട്ടികൊണ്ടിരുന്നു..
എന്റെ യടുത്തേക്ക് വന്ന് ചവിട്ടാൻ കാലോങ്ങിയ കോശിയെ തടഞ്ഞുകൊണ്ട്.. മുസാഫിർ..
“മതിയെടാ കൊല്ലണ്ട.. പിച്ചിചീന്തി നശിപ്പിക്കപെട്ട് കെട്ടിത്തൂക്കപെട്ട അവന്റെ പ്രിയതമയുടെ മുഖം അവൻ കാണണം.. അതാണു ഇവനുള്ള ശിക്ഷ..”
പാതിമറഞ്ഞ ബോധത്തിൽ ഞാനത് കേട്ടു.. ഞാൻ അവിടെ മലർന്ന് കിടന്നു.. മുക്കിൽ നിന്നും വായിൽ നിന്നും രക്തം ഒലിക്കുന്നു. തലയിൽ പൊട്ടലുമുണ്ട്. നെറ്റിയിലെ മുറിവിൽ നിന്ന് ഒലിച്ചിറങ്ങിയ രക്തം എന്റെ മുഖത്താകെ പടർന്ന് ഒരു ഭീകര മുഖമായി മാറിയിരുന്നു. എന്റെ ബോധം പൂർണ്ണമായി നഷ്ട്ടപെടുന്നത് ഞാനറിഞ്ഞു..
പെട്ടന്ന് ഇരുണ്ടുകൂടിയ ആകാശം പൊട്ടിപിളർക്കെ ഇടിവാൾ താഴെക്കിറങ്ങി കൂടെ ഇടിയും.. വൈകാതെ മഴയും. മഴത്തുള്ളികൾ എന്റെ മുഖത്ത് വീണുകവിളുകളിലൂടെ ഒഴുകി ഭൂമിയിൽ പതിച്ചു.. അതിന്റെ അടുത്ത നിമിഷം എന്റെ കണ്ണുകൾ മലർക്കെ തുറന്നു.. ഞാൻ സ്വബോധം വീണ്ടെടുത്തു.. ഞാൻ പതിയെ കമഴ്ന്നു കിടന്ന് ബംഗ്ലാവിന്റെ ഉമ്മറത്ത് ഇരിക്കുന്ന മുസാഫിർ നെ നോക്കി.
“എന്നാ വിട്ടൊ… ”
ഞാൻ തിരിഞ്ഞ് പതിയെ മുടന്തി മുടന്തി നടന്നു.. ആ വലിയ ഗേറ്റിനു കുറച്ച് മുമ്പ് നിൽക്കുന്ന ഒരുത്തന്റെ കയ്യിലെ വടിവാളിലേക്ക് എന്റെ കണ്ണ് നീണ്ടു.. അയാൾക്കരികിൽ എത്തിയതും മുഷ്ട്ടി ചുരുട്ടി നെഞ്ചിനു താഴെ ശക്തിയായി ഇടിച്ചു അയാൾ ഒന്ന് കുനിഞ്ഞ് മുട്ടുകുത്തി നിലത്തിരുന്നു.. മൂക്കുകുത്തി നിലത്ത് വീണു.. കൈയ്യിലെ വടിവാൾ ഞാൻ കയ്യിലെടുത്തു.. അതുകണ്ട മാത്രയിൽ മുസാഫിറും കോശിയും എഴുന്നേറ്റു…
“കൊല്ലടാാ അവനെ..” മുസാഫിർ അലറി… ”
ഇട്ടിവെട്ടി മഴപെയ്യുന്നു..വലതുകയ്യിൽ വാൾ പിടിച്ച് താഴെക്ക് നോക്കി ഞാൻ നിന്നു. മഴതുള്ളികൾ എന്റെ തലയിൽ നിന്ന് മുടിയിഴകളിലൂടെ മുഖത്തേക്കിറങ്ങി ചോരയുമായി ലയിച്ച് ഭൂമിയിലേക്ക് ഒലിച്ചിറങ്ങികൊണ്ടിരുന്നു
നാദിയാടെ മുഖം എന്റെ മനസിൽ തെളിഞ്ഞു. എന്റെ നെഞ്ചിൽ എരിയുന്ന തീ കണ്ണിലൂടെ പുറത്തുവന്നു.. കണ്ണീർ രൂപത്തിൽ … എന്റെയടുത്തേക്ക് ഓടി വന്ന ഒരുത്തൻ ഇരുമ്പുവടി കൊണ്ട് ഓങ്ങിയടിച്ചു.. എന്റെ ഇടതുകൈകൊണ്ട് ഞാനത് പിടിച്ച് വലത് കയ്യിലിരുന്ന വാളുകൊണ്ട് അവന്റെ കഴുത്ത് നോക്കി വെട്ടി. ശേഷം വന്നവരെയെല്ലാം ഞാൻ കഴുത്തിലും വയറിലും കയ്യിലും കാലിലുമെല്ലാം കണ്ടം തുണ്ടം വെട്ടുകയായിരുന്നു. ..വെറിപിടിച്ച ഒരു കാട്ടുമൃഗത്തേപോലെയായി ഞാൻ പുറത്ത് നിന്നിരുന്ന ഗുണ്ടകളൊക്കെ തീർന്നു.. ഇനി കോശിയും മുസാഫിറും പിന്നെ , കണ്ടാൽ വിദേശിയെന്ന് തോന്നുന്ന കോട്ടു സ്യൂട്ടുമിട്ട ഒരാളും..
കയ്യിൽ വാളുമായി അവരുടെ അടുത്തേക്ക് പതിയെ ഞാൻ നടന്നു.. മുസാഫിർ ന്റെ കൂടെയുണ്ടായിരുന്ന ആ വിദേശി, കയ്യടിച്ചുകൊണ്ട് മഴയ്ത്തേക്കിറങ്ങി..
അയാൾ ഓവർകോട്ടും ഷർട്ടും ഊരിമാറ്റി.. സിക്സ്പാക്കും മറ്റുമൊക്കെയായി ബ്രൂസ്ലിയെ പോലെ തോന്നുന്ന ഒരാൾ.. ഞാനയാളുടെ മുമ്പിൽ നിന്നു.. അയ്യാളുടെനേരെ വീശിയ വാൾ അയ്യാൾ എന്റെ കൈയ്യിൽ പിടിചു.. തിരിച്ചു.. ഞാനുമൊന്ന് തിരിഞ്ഞ് കൈ നേരെയാക്കി.. അപ്പോഴെക്കും വാൾ താഴെ പോയിരുന്നു.. ഞാൻ വാളിലേക്കൊന്ന് നോക്കി തിരിയുമ്പൊ ഞാനറിഞ്ഞു , അയ്യാളുടെമുഷ്ട്ടി എന്റെ മുഖത്തിനു നേരെ വരുന്നത്.. ഞാനൊന്ന് ഒഴിഞ്ഞുമാറി.. മുസാഫിറും കോശിയും ഇരിപ്പിടങ്ങളിൽ ഇരുന്ന് കാണുന്നു.. അയ്യാൾ പെട്ടന്ന് വലത് കൈ കൊണ്ട് എന്റെ മുഖത്തിനു നേരെ വീശി ഞാനത് ഇടം കയ്യ് കൊണ്ട് തടഞ്ഞു.. അടുത്ത മാത്രയിൽ അയ്യാളുടെ ഇടതുകൈ എന്റെ മുഖത്തിനു നേരെ… ഞാനൊന്ന് കുനിഞ് മാറുന്നതിനിടയിൽ ഇടം കയ്യ് കൊണ്ട് വയറ്റിൽ പ്രഹരിച്ചു.. വയറിൽ അമർത്തികൊണ്ട് അയ്യാളൊന്ന് മുന്നിലേക്ക് ആയി.. അയാളും ഞാനും പിന്നിലേക്ക് തിരിഞ്ഞ് മുഖത്തോട് മുഖം നോക്കി.. ഞൊടിയിടയിൽ അയ്യാൾ ചാടി ഉയർന്ന് വലതുകാൽ കൊണ്ട് എന്റെ തലക്കുനേരെ പ്രഹരിച്ചു.. ഞാനത് ഇടത് കൈകൊണ്ട് തടഞ്ഞു.. നല്ലവെയ്റ്റ് ഉള്ള അടിയായതിനാൽ ഞാനിരുന്നുപോയി.. അങ്ങെനെ ഇരുന്നുകൊണ്ട് തൊട്ടടുത്തനിമിഷം ഞാൻ വലതുകൈ കൊണ്ട് അയ്യാളുടെ തുടയിൽ ശക്തമായി ഇടിച്ചു.. കാലിൽ പിടിച്ച് വലിച്ചെറിഞ്ഞു.. വീണുകിടന്ന അയ്യാളുടെ അടുത്ത് പോയി അയ്യാളെ ഞാൻ കാലുയർത്തി ചവിട്ടി.. അയ്യാളത് മലർന്ന് കിടന്ന് കൈകൊണ്ട് പിടിച്ചു.. ഞാൻ കാൽ പിൻവലിച്ച് അയ്യാളുടെ മേൽ ഇരുന്നു ശക്തമായ പ്രഹരങ്ങൾ അയ്യാളുടെ മുഖം ലക്ഷ്യമാക്കി കൊടുത്തു.. അയ്യാളെ കഴുത്തിലും കയ്യിലുമായി പിടിച്ചെഴുന്നേൽപ്പിച്ചു.. തൊട്ടടുത്ത് അടുക്കി വെച്ചിരിക്കുന്ന ചൂളകട്ടയിൽ കൊണ്ട്പോയി ഇടിപ്പിച്ചു.. അയ്യാളും ഇഷ്ട്ടികകൂട്ടവും ഒക്കെകൂടി മറിഞ്ഞ് അപ്പുറത്തേക്ക് വീണൂ.. ഞാൻ വിട്ടില്ല.. വീണുകിടന്ന അയാളുടെ മേൽ കയറിയിരുന്നു.. ഒരു ഇഷ്ട്ടിക കയ്യിലെടുത്ത് മുഖത്തടിച്ചു.. ഇഷ്ട്ടികയും തകർന്നു അയ്യാളുടെ മുഖവും തകർന്നു.. ഞാൻ എണീറ്റു.. കാറിൽ കയറി പോകാൻ തുടങ്ങിയ മുസാഫിർ നേയും കോശിയേയും ഓടിയെത്തി പിടികൂടി.. ഷർട്ടിൽ കുത്തിപിടിച്ച് പിന്നിലേക്ക് വലിച്ചെറിഞ്ഞു.. വിണുകിടന്ന കോശിയുടെ അടുത്തേക്ക് ഞാൻ മുടന്തി നീങ്ങി.. വീണുകിടന്ന കോശിയെ കാലു പൊക്കി ചവിട്ടാൻ തുടങ്ങവെ പിന്നിൽ നിന്ന് കമ്പി വടികൊണ്ടുള്ള അടി എന്റെ പുറത്ത് വീണൂ.. ഞാനൊന്ന് തിരിഞ്ഞു നോക്കി.. മുസാഫിർ ആയിരുന്നു അത്. പിന്നെയും അവൻ ഓങ്ങിയടിച്ചു .. പെട്ടന്ന് ഞാനതിൽ കയറിപിടിച്ച് അവന്റെ നെഞ്ച് നോക്കി കാലുയർത്തി ചവിട്ടി. പെട്ടന്ന് വീണ അവൻ എണീറ്റ് ഓടി ഉമ്മറത്തേക്ക് കയറി.. ഞാനും പിന്നാലെ കയറി.. ചാരുകസേരയിൽ തട്ടി നിലത്ത് വീണ മുസാഫിർ ന്റെ കഴുത്തിൽ പിടികൂടി ഞെരിക്കാൻ തുടങ്ങി.. ശക്തമായ ആ പിടുത്തത്തിൽ മുസാഫിർന്റെ കണ്ണുകൾ പുറത്തേക്ക് തള്ളിവരുന്നത് ഞാനറിഞ്ഞു.. അടുത്ത നിമിഷം പിന്നിൽ നിന്ന് എന്റെ കഴുത്തിലും പിടിവീണു.. കോശിയായിരുന്നു അത് . അങ്ങനെ എന്നെ ബലമായി പിടിച്ച് വലിച്ചു.. മുസാഫിറ് ന്റെ കഴുത്ത് ഫ്രീയായി ..
“കൊല്ലടാാ അവനെ…’ എന്നലറികൊണ്ട് മുസാഫിറും എഴുന്നേറ്റ് വന്ന് എന്റെ കഴുത്തിനു പിടികൂടി.. കോശി എന്റെ രണ്ടുകയ്യും പിന്നിലേക്ക് വലിച്ച്
അവിടെയുള്ള തൂണിൽ ചാരിനിറുത്തി.. എന്റെ കൈരണ്ടും പിന്നിലേക്ക് വലിച്ചു പിടിച്ചു. മുസാഫിർ മുന്നിൽ നിന്ന് കഴുത്ത് ശക്തമായി പിടിച്ച് ഞെക്കി.. എന്റെ പാതിയടഞ്ഞ കണ്ണിൽ ഞാൻ കണ്ടു , മുന്നിൽ നിന്ന് കത്തിയെടുത്ത്പിടിച്ച് നടന്നുവരുന്ന ആ വിദേശിയെ..
” ഹും… സാദിഖ് അലി… അബ്രാഹാമിന്റെ സന്തതി.. ഇന്നത്തോടെ തീർന്നെടാ നീ.. ” “നിന്റെ പെണ്ണ് പോയിടത്തേക്ക് തന്നെ നിനക്കും പോകാം…. പൊക്കൊ നീ..”
കത്തിയെടുത്ത് മുന്നിൽ നിൽക്കുന്ന വിദേശിയുടെ കയ്യിൽ നിന്ന് കത്തി വാങ്ങി മുസാഫിർ എന്റെയടുത്തേക്ക്..
പാതിയടഞ്ഞ കണ്ണിലെ തീ കൂടി.. അതൊരു കത്തിയെരിയുന്ന ആലയായി.. അടഞ്ഞ ശബ്ദത്തിൽ ഞാൻ മുസാഫിർനോട്..
“ചെകുത്താന്റെ ജന്മമാടാ മുസാഫിറെ ഇബ്രാഹിമിന്റെ… ആ തന്തക്കുണ്ടായതാാ.. സാദിഖ്”..
പിന്നെ ഒരലർച്ചയായിരുന്നു.. എന്റെ തൊണ്ടയിൽ നിന്ന് വന്ന ആ അലർച്ച സിംഹത്തിന്റെ ഗർജ്ജനത്തേക്കാൾ ഗാഭീര്യത്തോടെ അവിടെയാകെ മുഴങ്ങി.. ആ അലർച്ച നിൽക്കുന്നതിനു മുമ്പ് പിന്നിൽ കൈപിടിച്ചിരുന്ന കോശിയേം കൊണ്ട് എന്റെ വലതുകൈ മുന്നിലേക്ക് വന്നു.. മുസാഫിറ് ന്റെ മുഖത്ത് വീണ ആ അടിയിൽ മുസാഫിർ നിലത്ത് വീണു.. കാലുയർത്തി വിദേശിയുടെ ഇടനെഞ്ചിനു താഴെ ശക്തിയായി ചവിട്ടി.. നിലത്തുവീണുകിടക്കുന്ന കത്തി ഞാൻ കയ്യിലേടുത്തു.. വിദേശിയുടെ ചങ്കിൽ കുത്തിയെറങ്ങിപോയ കത്തി.. വലിച്ചൂരി മുസാഫിർ നടുത്തേക്ക്.. അതുകണ്ട് പേടിച്ചരണ്ട കോശി.. ഓടാൻ ഒരുങ്ങവേ.. ഞാൻ അയാളുടെ പുറത്തേക്ക് ചാടിവീണു ഒപ്പം എന്റെ കയ്യിലെ കത്തിയും.. ആ കത്തി പിൻ കഴുത്തിൽ ആഴ്ന്നു… കത്തി വലിച്ചൂരി ഞാൻ കോശിയെ പിന്നിൽ നിന്ന് ചവിട്ടി മുറ്റത്തേക്കിട്ടു. വിണുകിടന്ന മുസാഫിർ പിന്നിലേക്ക് കയ്യും കാലും കുത്തി നിരങ്ങി.. ഞാൻ അവനടുത്തേക്ക് നടന്നടുത്തു.. ഇടത് കൈ കൊണ്ട് അവന്റെ കഴുത്തിൽ പിടിച്ചുകൊണ്ട് ഞാനവനുമുകളിൽ ഇരുന്നു.. കമ്പി വടികൊണ്ടുള്ള അടിയേറ്റ് എന്റെ കണ്ണ് ഒരെണ്ണം അടഞ്ഞിരിക്കുന്നു.. പുരികം പൊട്ടി പൊളിഞ്ഞിരിക്കുന്ന നിലയിലായിരുന്നു എന്റെ മുഖം. ആ പാതിയടഞ്ഞ കണ്ണിൽ നിന്ന് ലാവഒലിച്ചിറങ്ങും പോലെ കണ്ണീർ വരുന്നുണ്ടായിരുന്നു.. പതിഞ്ഞ സ്വരത്തിൽ ഞാനവനോട് ചോദിച്ചു..
“എവെടെടാ നാദിയാാ.. ?”
പേടിച്ചരണ്ട അവന്റെ ശബ്ദമിടറി.. ശബ്ദം പുറത്തുവരുന്നുണ്ടായിരുന്നില്ല.. നേർത്ത ഒരു ശബ്ദം അവന്റെ വായിൽ നിന്ന് വന്നു..
“പുഴ…പുഴയോരത്തെ ഗോഡൗണിൽ..”
“അവൾ ജീവിച്ചിരിപ്പുണ്ടൊ”.. എന്റെ ശബ്ദം വീണ്ടും..
” ഇ…. ഇല്ല… ”
പതിഞ്ഞ സ്വരത്തിൽ തന്നെ ഞാൻ പറഞ്ഞു..
“അവളെ വിടാൻ ഞാൻ നിന്നോട് ആയിരം തവണ പറഞ്ഞു… നീ കേട്ടില്ല… ”
അത് പറഞ്ഞ് തീരും മുമ്പ് കത്തി അവന്റെ ഇടനെഞ്ച് തുരന്നിരുന്നു..
“അവസാനമായി നീ ഇല്ലാതാക്കിയ എന്റെ നാദിയാ… പിന്നെ മരക്കാർ ഹാജി… ഇവരൊക്കെ നിന്നോട് എന്ത് തെറ്റാ ചെയ്തത്… ”
ഞാൻ കത്തി വലിച്ചൂരി വീണ്ടും കുത്തി….
“ഇനി നീ ഒരു സെക്കന്റ് പോലൂം ജീവിക്കാൻ അർഹനല്ല..”
ഞാൻ നെഞ്ചിൽ നിന്നൂരിയ കത്തി അവന്റെ കഴുത്തിൽ കുത്തിയിറക്കി അവിടെ യിട്ട് ഒന്ന് ചുഴറ്റി.. ഞാൻ എഴുന്നേറ്റു.. വേച്ച് വേച്ച് പുറത്തേക്ക് നടന്നു.. കയ്യിലുണ്ടായിരുന്ന കത്തി വലിച്ചെറിഞ്ഞു.. ഗേറ്റ് കടന്ന് എന്റെ കാറിനരികിലെത്തി.. ദേഹത്തേറ്റ മുറിവിനേക്കാൾ മനസിനേറ്റ മുറിവാണു എന്നെ തളർത്തിയത്..
ഞാൻ വണ്ടിയിൽ കയറി.. സ്റ്റാർട്ട് ചെയ്തു.. പുഴയോരത്തെ ആ ഗോഡൗണിലെത്തി..
വണ്ടി നിറുത്തിയിറങ്ങി..
ഒരു പുഴയുടെ അരികിലായി സ്ഥിതിചെയ്യുന്ന ആ വലിയ ഗോഡൗൺ ലക്ഷ്യമാക്കി നടന്നു.. മഴതോർന്നു.. ശാന്തമായ കാലാവസ്ഥ.. എന്റെ മുഖത്ത് രക്തം വീണ്ടും ഒലിക്കാൻ തുടങ്ങി.. പുരികത്തിലുള്ള ആഴത്തിലുള്ള മുറിവിൽ നിന്ന് ഒലിച്ച രക്തം അടഞ്ഞ ആ കണ്ണ് പോളകൾക്ക് മുകളിലൂടെ ഒലിച്ചിറങ്ങി കവിളിലും ഒക്കെയായി പരന്നു കിടക്കുന്നു.. ഞാൻ മുടന്തി മുടന്തി ആ ഗോഡൗണിനു മുന്നിലെത്തി. കടക്കുന്നിടത്ത് സൈഡിലായി.. നാദിയാടെ ചുരിദാറിന്റെ ഷോൾ എനിക്ക് കിട്ടി.. ഞാൻ ദൃതിയിൽ അവിടെയാകെ തിരഞ്ഞു.. ഉള്ളിലും കയറി നോക്കി.. ഞാനാകെ നിരാശനായി.. തൊട്ടടുത്തുക്കുടെ ഒഴുകുന്ന ആ പുഴയോരത്തേക്ക് ഞാൻ നടന്നു.. അതിനു സൈഡിൽ നിന്ന് നാദിയാടെ ഒരു ചെരിപ്പും എനിക്ക് കിട്ടി…കുറെ നേരമായി ചങ്കിൽ വീർപ്പുമുട്ടി കിടന്നിരുന്ന വിഷമവും വേദനയും ഒരലർച്ചയോടെ പുറത്തേക്ക് വന്നു.. ഞാനാ പുഴയോരത്ത് മുട്ടുകുത്തിയിരുന്നു.. നാദിയാടെ ഷാളും ചെരിപ്പും നെഞ്ചോടടക്കി ഞാൻ ആർത്തുനിലവിളിച്ചു.. എല്ലാം നഷ്ട്ടപെട്ടവനെ പോലെ…ഞാൻ അലറി..കരഞ്ഞു.. ആ കരച്ചിൽ കേൾക്കാൻ മാത്രം അവിടെ ആരും ഉണ്ടായിരുന്നില്ല…
വളരെയേറെ, ഹൃദയം നുറുങ്ങുന്ന വേദനയോടെ വിങ്ങലോടെ ഞാനാസത്യം മനസിലാക്കുകയായിരുന്നു.. എന്റെ നാദിയാ കൊല്ലപെട്ടു..
വിചനമായ ആ പുഴയോരത്ത് ഏകനായി ഞാനിരുന്നു..
നാദിയ ഇല്ലാത്ത ഈ ലോകത്ത് ജീവിക്കേണ്ടെന്ന് കരുതിയിടത്തും , പൊന്നുകുടം പോലെത്തെ ഒരു മോനെ തന്ന് ദൈവം എന്നെ തോൽപ്പിച്ചു…
കുറെ നേരം അവിടെയിരുന്ന് ഞാനെണിറ്റ് തിരിഞ്ഞ് നടന്നു..
വണ്ടിയുടെ അടുത്തെത്തി ഡോർ തുറന്ന് വളരെ കഷ്ട്ടപെട്ട് കയറിയിരുന്നു.. ശരീരത്തിനും മനസിനും ഒരുപോലെയേറ്റ ആഘാതാത്തിൽ ഞാൻ വല്ലാതെ തളർന്നിരുന്നു.. ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്ത് എങ്ങോട്ടെന്നില്ലാതെ പോന്നു..
ഓടികൊണ്ടിരുന്ന വണ്ടിയുടെ ഡ്രൈവിങ്ങ് സീറ്റിലിരുന്ന ഞാനറിഞ്ഞു എന്റെ കണ്ണിൽ ഇരുട്ട് കയറുന്നത്.. പെട്ടന്ന് ഞാൻ അബോധാവസ്ഥയിലേക്ക് വീണൂതുടങ്ങി.. കാർ ഒതുക്കി നിറുത്തുന്നതിനുമുമ്പ് തന്നെ എന്റെ ശരീരം തളർന്നിരുന്നു.. ബ്രേക്ക് ചവിട്ടാൻ കാലുപൊന്തിയില്ല.. കാറിന്റെ നിയന്ത്രണം വിട്ടു.. പെട്ടന്ന് എവിടെയൊ ചെന്നിടിച്ച് നിന്നു.. സ്റ്റിയറിങ്ങിൽ തലവെച്ച് ഞാനങ്ങനെ കിടന്നു…
മണിക്കൂറുകൾക്ക് ശേഷം,
ഞാൻ കണ്ണ് തുറക്കുന്നത് ഹോസ്പിറ്റൽ ബെഡിൽ..
അരികിൽ സഫ്നയും സജ്നയും അജിനയും അളിയന്മാരും നാദിയാടെ ഉമ്മയും ഉമ്മാടെ കയ്യിൽ എന്റെ മോനും.. അങ്ങനെ എല്ലാരും എന്റെ കട്ടിലിനു ചുറ്റും നിൽക്കുന്നു… എന്റെ മോനെ കണ്ടതും എന്റെ കണ്ണിൽ നിന്ന് ധാരധാരയായി ചുടുകണ്ണീർ ഒഴുകി.. കട്ടിലിനടുത്തുള്ള ചെറിയ സ്റ്റൂളിൽ സഫ്ന യിരുന്നു.. എന്റെ കണ്ണുകൾ തുടച്ചുകൊണ്ട് അവൾ ..
“കരയല്ലെ ഇക്കാക്ക.. ഒന്നും സംഭവിച്ചില്ലല്ലൊ..”
ആ ഇരുമ്പ് വടി കൊണ്ടുള്ള അടിയിൽ, എന്റെ നെറ്റിക്ക് താഴെ പുരികത്തിനു തൊട്ട് മുകളിൽ ആഴത്തിലുള്ള മുറിവ് മാത്രമായിരുന്നില്ല.. കവിളിൽ കണ്ണിനു താഴെ ഒരു എല്ല് പൊട്ടുകയും ചെയ്തിട്ടുണ്ട്.. നാദിയാനെ കുറിച്ച് ചോദിക്കാനായി വാ തുറന്ന എനിക്ക് ശക്തമായ വേദനമൂലം വാക്കുകൾ പുറത്തുവന്നില്ല.. എന്നാലും എന്തൊ പറയാൻ വരുന്നപോലെ സഫ്നാക്ക് തോന്നിയതുകൊണ്ടാകും എന്നോട് നാദിയ
“ഒന്നും പറയണ്ട ഇപ്പൊ… ” അവളെന്റെ കവിളിൽ തലോടി കൊണ്ടിരുന്നു..
“നിങ്ങളൊക്കെ ഒന്ന് പുറത്തേക്ക് പോയെ.. ഇക്കാക്കാക്ക് കുറച്ച് കാറ്റ് കിട്ടട്ടെ”
സഫ്ന അവരെയൊക്കെ പറഞ്ഞ് വിട്ടു… എന്റെയടുത്തിരുന്നു..
ഓറഞ്ച് വാങിയതിൽ നിന്ന് ഒരു അല്ലിയെടുത്ത് അവളെന്റെ വായിലേക്ക് പിഴിഞ്ഞു തന്നു.. ഞാൻ വേണ്ടെന്ന് പറഞ് വാ അടച്ചു.. അപ്പോഴും കണ്ണിൽ നിന്ന് ഒഴുകുവാർന്നു എന്റെ.. കണ്ണുനീർ തുടച്ചുകൊണ്ട് സഫ്ന ഓറഞ്ച് കഴിക്കുവാൻ നിർബദ്ധിച്ചുകൊണ്ടിരുന്നു. ഞാൻ കഴിക്കാതെയായപ്പൊൾ.. സഫ്ന , അവിടെയുണ്ടായിരിന്ന നഴ്സിനോട് വിവരം പറഞ്ഞു.
“അത് സാരമില്ല.. വേദന കൊണ്ടായിരിക്കും.. ഒന്ന് ഉറങ്ങിയാൽ ശരിയാകും” എന്ന് പറഞ്ഞ് നഴ്സ് വന്ന് ഉറങാനുള്ളത് സിറിഞ്ചിലാക്കി ഞെരമ്പിലേക്കയച്ചു…
പതിയെ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു..
കുറെ നേരം കഴിഞ്ഞ് ഞാൻ കണ്ണ് തുറന്ന് നോക്കിയപ്പോൾ നാദിയ എന്റെ അരികിൽ.. അവൾ കട്ടിലിനരികിലുള്ള സ്റ്റൂളിൽ ഇരുന്ന് എന്നെ തന്നെ നോക്കുവായിരുന്നു.. ഞാൻ “നാദിയാ” എന്ന് വിളിച്ചു.. എന്തുകൊണ്ടൊ ശബ്ദം പുറത്ത് വന്നില്ല.. അവളെന്റെ തല മുടിയിൽ തലോടികൊണ്ട് …
“ഉറങ്ങിക്കൊ ട്ടൊ.. ഞാനിവടെ തന്നെയിരിക്കുന്നുണ്ട്..” അതും പറഞ്ഞ് അവളെന്റെ മുടികൾകിടയിൽ വിരലോടിച്ച് ഇരുന്നു. ഞാൻ പതിയെ വീണ്ടും ഉറക്കത്തിലേക്ക് വീണു.
പിറ്റേ ദിവസമാണു ഞാൻ കണ്ണ് തുറന്നത് ..
ആദ്യം ആലോചിച്ചത് ഇന്നലെയുണ്ടായ ആ സംഭവമായിരുന്നു..
“അത് സത്യമായിരുന്നൊ അതൊ സ്വപ്നമൊ” ഞാൻ ചിന്തയിലേക്ക് പോയി..
എഴുന്നേൽക്കുന്നതിനൊ നടക്കുന്നതിനൊ ഒന്നും എനിക്ക് കുഴപ്പമുണ്ടായിരുന്നില്ല.. അതിനാൽ തന്നെ അതൊന്ന് അറിയാൻ തന്നെ തീരുമാനിച്ചു.
എന്റെ മനസ്സ് മന്ത്രിച്ചുകൊണ്ടിരുന്നു.. “നാദിയ മരിച്ചിട്ടില്ലെന്ന്”
തലക്കടികിട്ടിയതിന്റെയും കവിളിലെ എല്ലുപൊട്ടിയതിന്റേയും വേദനയാണു കൂടുതൽ.. പിന്നെ , ശരീരം മൊത്തത്തിൽ അവരു ഉഴുതുമറിച്ചതിന്റെ വേദനകളും .. പതിയെ ഞാനെണീറ്റ് പുറത്ത് വന്നു.. അവിടെ വെയ്റ്റിങ്ങ് ഹാളിൽ സഫ്നയിരുന്നുറങ്ങുന്നു.. അവിടെ മൊത്തത്തിലൊന്ന് നോക്കി നാദിയയെയൊന്നും അവിടെ കണ്ടില്ല.
“സ്വപ്നമായിരിക്കാം..” ഞാൻ നിരാശയോടെ മനസിൽ പറഞ്ഞ് തിരികെ ബെഡ്ഡിലെത്തി കേറി കിടന്നു..
കുറച്ച് കഴിഞ്ഞ്,
പുറത്തെ വരാന്തയിൽ ജോർജ്ജ്…
അവനെ കണ്ടതും ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചു.. പെട്ടന്ന് ജോർജ്ജ് എന്റെയടുത്തേക്ക് വന്ന്..
“വേണ്ടടാ കിടന്നൊ.. ”
ഞാൻ എന്തൊ പറയാൻ ശ്രമിക്കുന്നെന്ന് അവനു മനസിലായി.. അവൻ എന്റെ ചുണ്ടിനടുത്തേക്ക് ചെവിയടുപ്പിച്ചു ചോദിച്ചു..
“എന്താടാ..”?
” നാദിയ” എന്ന് എന്റെ നാവിൽ നിന്ന് പുറത്തേക്കു വന്നു.. ഒപ്പം കണ്ണിൽ നിന്ന് ഒഴുകുവാനും. ചെറിയ സ്വരത്തിൽ വീണ്ടും ഞാൻ..
“എനിക്കവളെ രക്ഷിക്കാൻ കഴിഞ്ഞില്ലെടാാ”
ജോർജ്ജ് ഒന്നും മിണ്ടാതെ യിരുന്നു..
ഞാൻ…തുടർന്നു..
“ഞാൻ തോറ്റുപോയ് ജോർജ്ജെ”!!
എന്റെ കണ്ണിൽ നിന്ന് ധാരയായ് ഒലിച്ചിറങ്ങിയ കണ്ണീർ തുടച്ചുകൊണ്ട് ജോർജ്ജ്..
‘” സാദിഖ് അലി ഇബ്രാഹിം തോറ്റെന്ന് ഉറപ്പുവരുന്ന നിമിഷം ജോർജ്ജ് ഈ ലോകത്ത് ഉണ്ടായിരിക്കില്ല”..
ഞാനവന്റെ കണ്ണുകളിലേക്ക് നോക്കി.. ആ കണ്ണുകളിൽ ഒരു തിളക്കം എനിക്കനുഭവപെട്ടു..
അവനെന്റെ വലതുകൈ ചേർത്തുപിടിച്ചുകൊണ്ട് എന്നെ നോക്കിപറഞ്ഞു..
“നാദിയ ക്ക് കുഴപ്പമൊന്നുമില്ല.. അപ്പുറത്തുണ്ട്.. ”
ഞാനത് കേട്ട് പെട്ടന്ന് എണീറ്റു.. എന്റെ കണ്ണുകൾ വിടർന്നു.. സന്ദോഷത്താൽ എന്റെ ശരീരവേദനകൾ ഞാൻ മറന്നു.. ഞാൻ അവനോട്..
“എവിടെ.. എനിക്ക് കാണണം..”
പെട്ടന്ന് അവനെന്നെ പിടിച്ച് കിടത്തികൊണ്ട് പറഞ്ഞു..
“ഇപ്പൊ ഏതായാലും വേണ്ട.. വൈകീട്ടൊ അല്ലെങ്കിൽ നാളെ രാവിലെയൊ കാണാം..ഇപ്പൊ നീയിവിടെ കിടക്ക്..”
ജീവനോടെ ഉണ്ട് എന്നറിയുന്നത് തന്നെ വലിയൊരു കാര്യമാണു.. അതുകൊണ്ട് ഞാൻ അവിടെ തന്നെ കിടന്നു.. ആശ്വാസത്തിന്റേയും സമാധാന ത്തിന്റെയും ദീർഘനിശ്വാസം എന്നിൽ നിന്ന് വന്നു.
“നിന്റെ മൂക്കിൻ തുമ്പ് വിയർക്കുന്നുണ്ടെങ്കിൽ ഞാൻ എവിടെയായാലും എനിക്കതറിയാൻ പറ്റും..”
“നീയല്ല തൊറ്റത് , തോറ്റത് ദൈവമാടാ നിങ്ങടെ സ്നേഹത്തിനു മുമ്പിൽ” അവൻ പറഞ്ഞു..
“അന്ന് നമ്മൾ ഇവിടം വിടുമ്പൊ, തന്നെ ഞാൻ മനസിൽ കണ്ടിരുന്നു… ഇങ്ങെനെയെന്തെങ്കിലും ഉണ്ടാകാനുള്ള സാധ്യത.. അതുകൊണ്ട്.. ബാഗ്ലൂരുള്ള നമ്മടെ ആ ചങ്ങാതിയുമായി ഞാനെപ്പഴും ബദ്ധപെടാറുണ്ടായിരുന്നു.. ”
ജോർജ്ജ് തുടർന്നു..
“നാദിയാനെ അവർ കടത്തിയ രാത്രി തന്നെ ഞാൻ തിരുവനന്തപുരം ത്തൂന്ന് തൃശ്ശൂർക്ക് പോന്നു.. മുസാഫിർ ന്റെ എല്ലാ സങ്കേതങ്ങളിലും ഓരൊരുത്തരെ പറഞ്ഞ് നിർത്തി.. നാദിയാനെയും കൊണ്ട് അവർ എവിടെയെത്തിയാലും ഉടനെ എനിക്ക് വിവരം കിട്ടുമായിരുന്നു. ” ” പുഴയോരത്തെ ആ ഗോഡൗണിൽ വന്നിട്ടുണ്ടെന്ന് വിവരം ലഭിച്ചു എനിക്ക്.ഒട്ടും വൈകാതെ ഞാനവിടേക്ക് പുറപ്പെട്ടു..'”
“ഞാൻ മരക്കാർ ബംഗ്ലാാവിന്റെ ഗേറ്റ് എത്തുന്നതിന്റെ ഇരുന്നൂറ് മീറ്റർ മുമ്പ് വെച്ച് ഞാൻ കണ്ടിരുന്നു ആ ക്വാളിസ് വാഹനം ഗേറ്റ് കടന്ന് പുറത്തുപോകുന്നത്.. അതിൽ നാദിയ ഉണ്ടായിരുന്നെന്ന് എനിക്ക് മനസിലായിരുന്നില്ല. ” ഞാനോർത്തു..
‘പുഴയോരത്തെ ആ ഗോഡൗണിൽ ജോർജ്ജ് എത്തിയശേഷമുള്ള സീൻ..’
ബുള്ളെറ്റിൽ ജോർജ്ജ് വന്നിറങ്ങി.. ജോർജ്ജിനടുത്തേക്ക് ജോർജ്ജ് പറഞ്ഞേൽപ്പിച്ച പയ്യൻ വന്നു പറഞ്ഞു..
“ജോർജ്ജേട്ടാ.. ഒരു പത്ത് മിനിറ്റ് ആയിക്കാണും വന്നിട്ട്.. സംഗതി അനക്കമൊന്നുമില്ല. ”
അങ്ങനെ പറഞ്ഞ് നിക്കുമ്പൊ പെട്ടന്ന് നാദിയാടെ കരച്ചിൽ പുറത്തുവന്നു.. അതിനുള്ളിൽ കരയുന്ന നാദിയ.. അവിടെയുള്ള സാധനങ്ങളും മറ്റും തട്ടിമറിഞ്ഞ് വീഴുന്നതിന്റെ ഒച്ചയും.. ജോർജ്ജ് അടഞ്ഞ് കിടന്നിരുന്ന ആ ഷട്ടർ വലിച്ച് മേൽപ്പോട്ടാക്കി.. രണ്ടുപേർ ചേർന്ന് നാദിയായെ ഉപദ്രവിക്കാൻ ശ്രമിക്കുന്നു.. രണ്ടുമൂന്ന് പേർ തൊട്ട് മദ്യം ഒഴിച്ച് കഴിക്കുന്നു.. ജോർജ്ജിനെ
കണ്ടതും അവരൊന്ന് നടുങ്ങി.. എന്നിട്ട് അതിലൊരാൾ ജോർജ്ജിനോട്..
“ആ.. ജോർജ്ജേട്ടാ.. ചേട്ടനെന്താ ഇവിടെ..”?? വാ ഇരിക്ക് നമുക്കോരൊന്ന് അടിക്കാം..
” നിന്റെ തന്തേടെ രണ്ടാം കെട്ടിന്റെ വിരുന്നിനു വന്നതല്ലഞാൻ.. അടിച്ചോണ്ടിരിക്യാൻ”
അതും പറഞ്ഞ് ജോർജ്ജ് ഉള്ളിലേക്ക് കയറി.. എന്നിട്ട്…,നാദിയാടെ മുടികുത്തിനു പിടിച്ച് അവളെ ഉപദ്രവിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നവന്റെ അടുത്ത് ചെന്ന് , ആ കൈവിടുവിച്ചുകൊണ്ട് ജോർജ്ജ്..
“ഇതെന്തൂട്ട്ട്രാാ പൂശാൻ ഉള്ള പരിപാട്യാാ.. ” ഊം…”
ഒന്നിരുത്തി മൂളികൊണ്ട് ജോർജ്ജ് നാദിയാട്.
.”. മോളു പോയി വണ്ടീ കേറ്..”
നാദിയ പതുക്കെ പേടിച്ച് പേടിച്ച് പുറത്തേക്ക് നടന്നു.. പിന്നാലെ ജോർജ്ജും..
ഷട്ടർ ന്റെ അടുത്ത് മൂന്നാലുപേർ നിൽക്കുന്നു.. അവരിലൊരാൾ..
“ജോർജ്ജേട്ടാ.. ഇത് മുസാഫിർ ന്റെ കൊട്ടേഷനാ.. അതുകൊണ്ട് ജോർജ്ജേട്ടൻ ഇതിലെടപെടാതിരുക്കുന്നതാ നല്ലത്”..
” എന്താ ഭീഷണിയാ..”?
“അല്ല..”
“എന്നാ മാറീക്കടാ..”
” പണിയെടുക്കാതെ കാശുവാങ്ങുന്നത് മ്മളു തൃശ്ശൂക്കാർ ക്ക് പറ്റിയ പണിയല്ലല്ലൊ ജോർജ്ജേട്ടാ..”
“മക്കളെ, വിളവ് പടിച്ച പള്ളികൂടത്തിതന്നെ വിളവിറക്കാൻ വന്ന അവസ്ഥയാ ഇപ്പൊ നിങ്ങടെ.. അതുകൊണ്ടാ ചേട്ടൻ പറഞ്ഞത്.. മനസിലായൊ”!?
പറഞ്ഞ് തീർന്നതും
” അത് ബുദ്ധിമുട്ടാണു ജോർജ്ജെട്ടാ.. ” എന്ന് പറഞ്ഞ് നാദിയാടെ കയ്യിലൊരുത്തൻ കയറിപിടിച്ചു..
“അപ്പൊ ഒരു നടക്ക് പോവില്ലാല്ലെ.. ഓഹ്.. എന്നാ പിന്നെ അങ്ങെയാവട്ടെ..”
പറഞ്ഞ് തീർന്നതും ജോർജ്ജ് ഇടത് വശത്ത് നിന്നവനെ ഇടത് കൈ കൊണ്ട് മുഖത്ത് വീശിയടിച്ചു.. അത് കണ്ട് നാദിയാടെ കയ്യിൽ പിടിച്ച് വലിച്ച് കൊണ്ട് പോവാൻ ശ്രമിച്ചവനെ ജോർജ്ജ് വലത് കൈകൊണ്ട് പിന്നിൽ നിന്ന് ഷർട്ടിൽ കൂട്ടിപിടിച്ചു.. അപ്പോഴെക്കും അഞ്ചാറ് പേർ ജോർജ്ജിനെ പിന്നിൽ നിന്ന് കൂട്ടമായി പിടിച്ചു..
ജോർജ്ജിന്റെ കൈ ഷർട്ടിൽ നിന്ന് വിട്ടു . അയാൾ അവളേം വലിച്ച് മുന്നോട്ട് പോകവെ ജോർജ്ജ് പിന്നിൽ നിന്ന് പിടികൂടിയവരെ ഒന്ന് കുനിഞ് നിവർന്ന് പിന്നിലേക്ക് തെറുപ്പിച്ച് കുതറിമാറി മുന്നോട്ട് നടന്നു.. കാറിന്റെ ഡോർ തുറന്ന് നാദിയാനെ അകത്ത് കയറ്റാൻ ശ്രമിക്കവെ.. ജോർജ്ജ് അവനെ പിടികൂടി..
“നിന്നൊടൊക്കെ പറഞ്ഞാൽ മനസിലാവില്ലാല്ലെടാ നായിന്റെ മോനെ..”
എന്ന് പറഞ്ഞ് അവനെ ഷർട്ടിന്റെ പിന്നിൽ കഴുത്തടക്കം പിടിച്ചു കറക്കി കാറിന്റെ ഹെഡ്ലൈറ്റിൽ തലകൊണ്ടിടിപ്പിച്ചു.. എന്നിട്ട് തിരിഞ്ഞ് തന്റെ അടുത്തേക്ക് ഓടി വരുന്നവനെ നെഞ്ചിൽ ചവിട്ടിവീഴ്ത്തി.. പിന്നാലെ വന്നവനെ ഷർട്ടിൽ പിടിച്ച്, തൊട്ട് അടുക്കിവിച്ചിരുന്ന തക്കാളി പെട്ടികളിലേക്ക് വലിച്ചെറിഞ്ഞു.. അവനെ അവിടെയിട്ട് തന്നെ കഴുത്തിൽ ആഞ്ഞു ചവിട്ടി.. പെട്ടന്ന് പിന്നിൽ നിന്ന് തക്കാളി പെട്ടി കൊണ്ടുള്ള അടി ജോർജ്ജിനു കിട്ടി.. ജോർജ്ജ് തിരിഞ് അടിച്ചവനെ ഒന്ന് നോക്കി.. ആ നോട്ടത്തിൽ തന്നെ അവന്റെ മൂത്രം പോയികാണും.. അടിയുടെ ഊക്ക് കൊണ്ട് പൊളിഞ്ഞ തക്കാളി പെട്ടിയുടെ അവശിഷ്ട്ടം കയ്യിൽ നിന്ന് അവനറിയാതെ താഴെ വീണു.. അവൻ പിന്നിലേക്ക് നടന്നു.. ജോർജ്ജ് അവനടുത്തേക്കും.. ഒരു കമ്പി വടിയുമെടുത്ത് സൈഡിൽ നിന്ന് അടിക്കാനോങ്ങിയ ഒരുത്തന്റെ കഴുത്തിൽ വലതുകൈകൊണ്ട് കയറി പിടിച്ചു.. അടിക്കാനോങ്ങിയ ആ കൈ അങ്ങനെ തന്നെ സ്റ്റക്കായി നിന്നു.. കഴുത്തിൽ പിടിച്ചവനെ മുമ്പിൽ നിൽക്കുന്നവന്റെ മേലെക്ക് വലിച്ചിട്ട് രണ്ടെണ്ണത്തിനേം ഒരുമിച്ച് ചവിട്ടി.. അവർ പുഴയിലേക്ക് വീണു.. പിന്നിൽ നിന്ന് കത്തിയുമായി ഓടിവന്നവൻ ആഞ്ഞു കുത്തി ജോർജ്ജ് ഒന്ന് ഒഴിഞ്ഞ് കത്തി പിടിച്ചകയ്യ് പിടിച്ച് തിരിച്ചു.. കത്തിയും കയ്യും പിന്നിൽ. അവനെ ചുമരിനോട് ചേർത്ത് നിർത്തി ഇടം കൈ കൊണ്ട് മുഷ്ട്ടി ചുരുട്ടി ഓങ്ങി മുഖത്തിടിച്ചു.. സ്പ്രേ ചെയ്തപോലെ ചുമരിൽ ചോര ചീറ്റി തെറിച്ചു. അതുകണ്ട് ഭയന്ന് നിന്നിരുന്ന ഒരുത്തന്റെ അടുത്തേക്ക് ജോർജ്ജ് നടന്നടുത്തു.. അവൻ പിന്തിരിഞ്ഞ് ഓടി ഗോഡൗണിന്റെ ഉള്ളിലേക്ക്.. പിന്നാലെ ജോർജ്ജും ഓടി പിടിച്ചു.. അവനെ കഴുത്തിൽ കുത്തിപിടിച്ച് ചുമരിനോട് ചേർത്ത് നിർത്തി.. അവിടെയിരുന്ന മദ്യകുപ്പിയെടുത്ത് അടപ്പ് തുറന്ന് കുറച്ച് മദ്യം ജോർജ്ജ് തന്റെ വായിലേക്കൊഴിച്ചു ശേഷം അതവന്റെ തലയിലൂടെ ഒഴികാൻ തുടങ്ങി.. പോക്കറ്റിൽ നിന്ന് സിഗരറ്റെടുത്ത് ചുണ്ടിൽ വെച്ച് കത്തിച്ചു.. പുകയൂതികൊണ്ട് ജോർജ്ജ്…
“ഇത്രേം ഇടപെട്ടാമതിയൊ..”
“ചേട്ടാ എന്നെ കൊല്ലല്ലെ..”
“ഇനി കൊട്ടേഷനാണു മൈരാണെന്നൊക്കെ പറഞ്ഞ് നിന്നെയൊന്നും ഈ ഏരിയായിൽ കണ്ട് പോകരുത്…”
സിഗരറ്റ് ചുണ്ടിൽ വെച്ച് പുക വലിച്ചൂതികൊണ്ട് ജോർജ്ജ് അവിടെയാകെ നോക്കി.. എല്ലാരും ഓടി.. ജോർജ്ജ് പുറത്തേക്ക് നടന്നു..
“ങേ… നാദിയ എവിടെ..”
“നാദിയാാ..”.
” നാദിയാാ” അവൻ ഉറക്കെ വിളിച്ച് അവിടെയാകെ തപ്പി.. അവൾ അവിടെയുണ്ടായിരുന്നില്ല..പെട്ടന്ന് വണ്ടിയെടുത്ത് റോഡിലേക്കിറങ്ങി..
“ഇനിയിപ്പൊ പേടിച്ച് പുറത്തേക്കെങ്ങാനും ഓടിക്കാണുമൊ”?? അവൻ ആലോച്ചികൊണ്ട്.. ഇരുന്നൂറ് മീറ്റർ ചെന്നപ്പോൾ റോഡ് സൈഡിൽ ആൾക്കാർ കൂടിനിൽക്കുന്നു.. ജോർജ്ജ് ഇറങ്ങിചെന്ന് നോക്കിയപ്പൊ നാദിയാ ചോരയിൽ കുളിച്ച് കിടക്കുന്നു..
” നാദിയാാ”.. അവൻ ഓടിച്ചെന്ന് എടുത്തു..
“പ്പാഹ്.. പന്ന പൊലയാടിമക്കളെ.. നോക്കി കൊണ്ട് നിക്കുന്നൊടാ ഒരു വണ്ടി നിർത്തിക്കടാ.'” അവിടെ കൂടിനിക്കുന്നവരോട് ജോർജ്ജ് അലറി..
അങ്ങനെ വണ്ടിയിൽ കയറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടുവന്നു..
‘(ജോർജ്ജ് ഒരുത്തനെ ഓടിച്ച് ഗോഡൗണിനകത്ത് കയറിയനേരം, തക്കാളിപെട്ടികളുടെ കൂട്ടത്തിലേക്കെറിയപെട്ട ഒരുത്തൻ എഴുന്നേറ്റ് നാദിയയെ വലിച്ച് വണ്ടീൽ കേറ്റാൻ നോക്കി.. അവൾ അവനെ തട്ടിമാറ്റി ഓടി പിന്നാലെ അവനും.. പേടിച്ചോടിയ ആ ഓട്ടത്തിൽ പിന്നിൽ നിന്ന് വന്ന കാർ ഇടിച്ചു തെറുപ്പിച്ചു മുന്നോട്ട് പോയി.. നാട്ടുകാർ കൂടുന്നത് കണ്ട് അവൻ എങ്ങോട്ടൊ ഓടിമറഞ്ഞു.. പിന്നാലെയാണു ജോർജ്ജ് വന്നതും ഹോസ്പിറ്റലിൽ എത്തിക്കുന്നതും…)
അതിനു ശേഷമാണു ഞാൻ , മരക്കാർ ബംഗ്ലാവിലെ ഫൈറ്റൊക്കെ കഴിഞ്ഞ് ഗോഡൗണിൽ എത്തുന്നത്.
എല്ലാം കേട്ട് കഴിഞ്ഞ് ഒരു ദീർഘനിശ്വാസത്തോടെ ഞാൻ ചോദിച്ചു..
“ഇപ്പൊ എങ്ങെയുണ്ട്.. ”
“തലക്കാണു കൂടുതൽ പരിക്ക്… ഐസിയു വിൽ ആയിരുന്നു കുറച്ച് മുമ്പ് റൂമിലേക്ക് മാറ്റിയിട്ടുണ്ട്. ”
“ഉം..” ഞാനൊന്ന് മൂളി.
“ബോധം വീണിട്ടില്ല .. അതുകൊണ്ടാ നിന്നോട് കാണണ്ടാന്ന് ഞാൻ പറഞ്ഞത്.. ”
“സാരമില്ലടാാ… അവൾ ജീവിച്ചിരിക്കുന്നെന്ന് കേട്ടാമതി..” അതിലും വലിയ സന്ദോഷം ഇപ്പൊ എനിക്ക് വേറൊന്നുമില്ല..”
“നിന്നോടുള്ള കടപ്പാട് ഞാനെങ്ങനാടാ തീർക്കുന്നത്”.. ഞാൻ ചോദിച്ചു..
“കടപ്പാടൊ… പോടാ പന്നി..നിന്റെ..”
അവനെന്റെ മൂക്കിനു നേരെ ഒന്ന് കയ്യോങി..
എന്നിട്ട് നന്നായൊന്ന് ചിരിച്ചു.. ഞാനും..
രണ്ട് ദിവസത്തിനു ശേഷം..,
രാവിലെ തന്നെ ഡോക്ടർ വന്ന് എനിക്ക് ഡിസ്ചാർജ് എഴുതി.. കുറച്ച് മരുന്നുകളും കുറിച്ചു.. മരുന്നുകളും മറ്റും വാങ്ങാൻ ജോർജ്ജ് താഴെക്ക് പോയി.. ഞാനെഴുന്നേറ്റ് നടന്നു കൂടെ സഫ്നയും..
“നെറ്റിയിലെ കെട്ട് ഒരാഴ്ച കഴിഞ്ഞ് അഴിക്കാമെന്ന് പറഞ്ഞു ഡോക്ടർ..’!” സഫ്ന പറഞ്ഞു..
“ഉം..” ഞാനൊന്ന് മൂളികൊണ്ട് .. പതിയെ ചോദിച്ചു.. നാദിയ എവിടെയാ കിടക്കണെ”?
“കുറച്ച് അപ്പുറത്താ..”
ഞങ്ങൾ അങ്ങോട്ട് നടന്നു..
“കവിളിൽ വേദനയുണ്ടൊ മോനെ..” നാദിയാടെ ഉമ്മ..
“കുറച്ച്”..
” സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടൊ..” ഇപ്പൊ”
“ഹേയ്.. എന്നാലും ചെറിയ വേദനയുണ്ട്..”
കവിളിൽ കണ്ണിനു താഴെ സ്റ്റിച്ചുണ്ട്.
ഞാൻ നാദിയാടെ റും ലക്ഷ്യമാക്കി നടന്നു.. അവിടെയുള്ള അടച്ചിട്ട റൂമിൽ ഞാൻ വാതിൽ തുറന്ന് അകത്ത് കയറി.. കട്ടിലിൽ നാദിയ കിടക്കുന്നു.. തലപൊതിഞ്ഞ് കെട്ടി വെച്ചിരിക്കുന്നു.. തൊട്ടരികെ ഒരു നഴ്സ് ഉണ്ടായിരുന്നു. ഞാൻ അകത്തേക്ക് കടന്ന് അവിടെയുള്ള സ്റ്റൂളിൽ ഇരുന്നു.. എന്റെ വലതു കൈകൊണ്ട് ഞാനവളുടെ കൈയ്യിൽ പിടിച്ചു… ചെറിയൊരു തണുപ്പ് എന്റെ കയ്യിൽ നിന്ന് അനുഭവിച്ചപോലെ പെട്ടന്ന് അവളതറിഞ്ഞ് മെല്ലെ കണ്ണു തുറന്നു.. പതിയെ തല ചെരിച്ച് എന്റെ മുഖത്തേക്ക് നോക്കി… എന്നെ കണ്ടതും ചെറുതായ് പുഞ്ചിരിച്ചുകൊണ്ട്.. “ഇക്കാ..”
ഞാനവളുടെ നെറ്റിയിൽ തലോടികൊണ്ട്..
“ഉം.. കിടന്നൊ..”
പതിഞ്ഞ ശബ്ദത്തിൽ അവളെന്നോട്..
“എന്റെ ഇക്ക വിഷമിച്ചൂലെ ഒരുപാട്..”
എന്റെ കണ്ണൊന്ന് നിറഞ്ഞു..
“പോട്ടെ. സാരല്ല്യാ..” ഞാൻ പറഞ്ഞു.
ഞാനവളുടെ നെറ്റിയിൽ തലോടികൊണ്ടിരുന്നു..
“ഇക്കാ..” അവൾ വിളിച്ചു..
“ഉം..” ഞാനൊന്ന് മൂളി..
“എന്റെയടുത്തിരിക്കൊ കുറച്ച് നേരം..”
“ഉം.. ഇനിയെപ്പോഴും “. ഞാൻ പറഞ്ഞു..
അവളുടെ നെറ്റിയിൽ ചുമ്പിച്ചുകൊണ്ട് ഞാൻ പറഞ്ഞു..
” ഇക്കാടെ പൊന്നു ഉറങ്ങിക്കൊ.. ഇക്ക അടുത്തുണ്ടാകും..ട്ടൊ..”
അവളൊന്ന് മൂളികൊണ്ട്.. പതിയെ കണ്ണുകളടച്ചു..
ഞാൻ കുറേ നേരം ആ മുഖത്തേക്ക് നോക്കി, ആ നെറ്റിയിൽ തലോടികൊണ്ടങ്ങനെയിരുന്നു.
കുറച്ച് കഴിഞ്ഞ്,
“ഇക്കാക്കാാ ഇങ്ങെനെ ഇരുന്നാ എങ്ങെന്യാ വല്ലൊം കഴിക്കണ്ടെ..”!! ഒന്നും കഴിച്ചില്ലല്ലൊ ഇതുവരെ”!! സഫ്ന വന്ന് പറഞ്ഞു.
” ഉം.. കഴിക്കാം..” ‘മോനെവിടെ”!?
“ഇക്കാന്റെടുത്തുണ്ട്.. അവിടെ എന്റെ പിള്ളാരോടൊപ്പം കളിയിലാ..”
“ഉം..”
“ഇക്കാക്ക വാ. താത്താന്റെടുത്ത് ഞാൻ ഇരുന്നോളാം.. ഇക്കാക്കക്ക് വയ്യാത്തതല്ലെ”!!..
” അത് സാരമില്ലാ.. ഇങ്ങ് തന്നാമതി..”!!..
സഫ്നയും എന്റടുത്തങ്ങനെയിരുന്നു..
“വേദനയുണ്ടൊടാ ഇപ്പൊ” എന്ന് ചോദിച്ച് ജോർജ്ജ് അങ്ങോട്ട് വന്നു..
സഫ്ന എണീറ്റ് മാറികൊടുത്തു ജോർജ്ജ് അവിടെയിരുന്നു….
“ഇല്ലെടാ.. പിന്നെ, വാ തുറക്കുമ്പൊ നല്ല വേദനയാ..”
“അവരാദ്യം തന്നെ നിന്നെ മാനസികമായി തളർത്തിയല്ലെ… പൊലയാടിമക്കൾ..” ജോർജ്ജ് പറഞ്ഞു..
“എന്നെ കൊല്ലുന്നെങ്കിൽ കൊല്ലട്ടെ.. നാദിയ രക്ഷപെട്ടാമതിയെന്നായിരുന്നു എന്റെ ചിന്ത..”
“അതവർ ശരിക്ക് മുതലെടുത്തു..”?.. ജോർജ്ജ് പറഞ്ഞു…
” ഉം..” ഞാനൊന്ന് മൂളി.
“ആ പിന്നെ.. ജബ്ബാർക്ക വന്നിട്ടുണ്ട്..”
“ഉം.. ” എവിടെ?
“ഇക്കാ.. അവൻ പുറത്തേക്ക് നോക്കി വിളിച്ചു..
ആരോടൊ സംസാരിച്ചുകൊണ്ട് ജബ്ബാർക്ക കയറിവന്നു..
” ടാ.. ”
“ഇക്കാ.. നിങ്ങൾ അന്ന് പറഞ്ഞത് അനുസരിച്ചില്ലായിരുന്നെങ്കിൽ ….. “ഞാൻ പറഞ്ഞ്..
“ശരിയാടാ.. ” ഞാൻ അന്ന് നിന്നെ വിലക്കരുതായിരുന്നു.. എനിക്കിപ്പൊ മനസിലാകുന്നുണ്ട്.
“പോട്ടെയിക്കാ.. വന്നത് വന്നു..” ജോർജ്ജ് പറഞ്ഞു..
” മരക്കാർ ബംഗ്ലാവീന്ന്.. കിട്ടിയത് എട്ട് ഡെഡ് ബോഡികളാ… “പിന്നെ കൈ പോയതും കാലുപോയതും വെട്ട് കിട്ടി ചാകാറായതുമൊക്കെ വേറെ കണക്ക് “നീ അവിടെ വരുന്നതും സംഘട്ടനം നടക്കുന്നതും അവസാനം നീ കൊല്ലുന്നതുമൊക്കെ നാട്ടുകാർ നോക്കി നിൽക്കെയാണല്ലൊ..” ജബ്ബാർക്ക പറഞ്ഞു..
“അതുകൊണ്ട്”?.. ജോർജ്ജ് ചോദിച്ചു..
” അതുകൊണ്ട്.. അന്വോഷണം ഇവന്റെ നേരെയാ നേരെയാ..”
“ദേ ജബ്ബാർക്കാ.. ഒരു ഒറ്റെയൊരെണ്ണം കാക്കിയിട്ട് അന്വോഷണം ന്ന് പറഞ്ഞ് ഇതിനകത്ത് കയറിയാ.. അറിയാലൊ ജോർജ്ജിനെ… കഴ്ത്ത് ഞാൻ വെട്ടും..” ജോർജ്ജ് കയർത്തു..
“ഹാ.. വിട്രാ ജോർജ്ജെ.. ഇക്കാ.. പറ..” ഞാൻ പറഞ്ഞു..
“സാക്ഷിമൊഴി ഒന്നും തന്നെ ഇതുവരെ ഇല്ല.. എല്ലാരും ഹാജ്യാരുടേം മുസാഫിറ് ന്റേം ക്രൂരതക്ക് പാത്രമായവരാണല്ലൊ..”
“ഉം..”
“സാക്ഷിമൊഴി വരുമ്പോഴാ പ്രശ്നം.. വീട് കേറിയല്ലെ.. നീ ചെയ്തത്”!!..
” ഇക്കാ.., പത്ത് പേർ ചേർന്ന് ഒരാളെ തല്ലുന്നതാണു അക്രമം.. അല്ലാതെ, ഒരാൾ പത്ത് പേരോട് തല്ലി നിൽക്കുന്നത് എങ്ങെനെയാ അക്ക്രമമാകുന്നത്”?? ഞാൻ ചോദിച്ചു..
ഞാൻ പതിയെ എണീറ്റു.. നടന്നു..കൊണ്ട് ഞാൻ തുടർന്നു..
“പിന്നെ, നാട്ടിൽ ഒരുപാട് കൊള്ളരുതായ്മകളും കൊലകളും നടക്കുന്നുണ്ട് .. കാശുള്ളവനെ ഉദ്ധ്യോഗസ്ഥർ തന്നെ രക്ഷിക്കും കാശില്ലാത്തവൻ അഴിയെണ്ണും.. നമ്മുടെ നാട്ടിൽ മാത്രമല്ല എല്ലായിടത്തും ഇതൊക്കെ തന്നെയാ അവസ്ഥ. ഇതിലെന്ത് നീതി എന്ത് ന്യായം!? അവിടെയാണു ജോർജ്ജ് പറഞ്ഞ മരുന്ന് വേണ്ടിവരുന്നത്’!!”
“ശരിയാണു സാദിഖെ നീ പറഞ്ഞത്”!.. ജബ്ബാർക്ക പറഞ്ഞു..
“ആ ജോർജ്ജെ, ഞങ്ങൾ ഇനിമുതൽ തൃശ്ശൂർ ആണു താമസിക്കുന്നത്.. നിന്റെ വീടിനടുത്ത് ഏതെങ്കിലും വീട് നോക്കണം.. വാങ്ങാൻ.”
“ഇവിടുത്തെ ബിസിനെസ്സുകളും മതിയാക്കുവാ.. ഇനി എന്റെ ജന്മനാട്ടിൽ മതി എന്റെ ജീവിതം..”
അത് പറഞ്ഞ് ഞങ്ങൾ പിരിഞ്ഞു..
കുറച്ച് ദിവസങ്ങൾക്ക് ശേഷം നാദിയ ഉഷാറായി.. ഡിസ്ച്ചാർജ്ജായി.. ഞങ്ങൾ ഇവിടെത്തെ വീടൊക്കെ വിറ്റ്.. ബിസിനെസ്സുകളും അവസാനിപ്പിച്ച് തൃശ്ശൂർക്ക് പോന്നു. അവിടെ ജോർജ്ജിന്റെ വീടിനടുത്ത് സ്ഥലവും വീടും വാങ്ങി താമസം തുടങ്ങി. അവിടെ തന്നെ പ്രവർത്തിച്ചുകൊണ്ടിരുന്ന ഒരു ഷോപ്പിങ് മാൾ ഞാൻ ഞാൻ വാങ്ങി. ജീവിതം സന്ദോഷകരമായി.. മുന്നോട്ട്… പ്രണയിച്ചും ഇണങ്ങിയും പിണങ്ങിയും ഞങ്ങൾ ജീവിച്ചു.. കൂടെ ഞങ്ങടെ പൊന്നോമനയും ..
ശുഭം
സാദിഖ് അലി ഇബ്രാഹിം ന്റെ വിശേഷങ്ങൾ മറ്റൊരു കഥയായി മറ്റൊരു പേരിൽ ഇനിയും വരും.. അവർ ജീവിച്ചുക്കൊണ്ടിരിക്യാണല്ലൊ…
നന്ദി
സാദിഖ് അലി ഇബ്രാഹിം
Comments:
No comments!
Please sign up or log in to post a comment!