കരിയില കാറ്റിന്റെ സ്വപ്നം 3

എല്ലാവർക്കും  നമസ്കാരം,

ആദ്യമേ…..  തന്നെ ഒരു കാര്യം പറഞ്ഞോട്ടെ….

ഞാൻ ഇവിടെ കഥയെഴുതാൻ കാരണമായത് ഈ സൈറ്റിൽ ഉള്ള പല പ്രമുഖ എഴുത്തുകാരുടയും കഥകൾ വാഴിച്ചു അതിൽ നിന്ന് ഊർജം ഉൾക്കൊണ്ട്‌ മാത്രമാണ്.

ആരുടെയും പേരുകൾ എടുത്ത് പറയുന്നില്ല കാരണം മറ്റൊന്നും അല്ല.  ഒരാളുടെ എങ്കിലും പേര് പറയാൻ മറന്നുപോയാൽ അത്.

എന്റെ മനസ്സിൽ മുറിവുകൾ സമ്മാനിക്കും സ്വയം മുറിപ്പെടുത്തണ്ട എന്നു കരുതി…….

അവരുടെ പോലെ എഴുതാൻ സാധിക്കില്ല എന്നു സ്വയം അറിഞ്ഞുകൊണ്ട് തന്നെ പറഞ്ഞോട്ടെ…..

ഈ കഥ ഞാൻ കൊണ്ടുപോകുന്നത് എന്റേതായ ശൈലിയിൽ മാത്രമാണ്…. അതുകൊണ്ട് ആണ് പ്രിയപ്പെട്ട വായനക്കാർക്ക് പിടിത്തം തരാത്തപോലെ കഥ മുൻപോട്ട് കൊണ്ടുപോയത്.

ഈ കഥയുടെ ഓരോ ഭാഗങ്ങളിൽ ഇനിയും ചില ഒളിച്ചുകളികൾ നിങ്ങൾക്ക് പ്രതീഷിക്കാം……..

എന്ന് ,  സ്വന്തം  ( കാലി )

ഗീതു ആ കാൾ അറ്റെന്റ ചെയ്തു….. !

ഹലോ…….  ഞാൻ നിന്റെ കാൾ പ്രതീക്ഷിച്ചിരുന്നു ഇപ്പോയെങ്കിലും വിളിക്കാൻ ഒന്ന് തോന്നിയല്ലോ ഭാഗ്യം “കാളിയാക്കുന്ന രീതിയിൽ ” അവൾ  പറഞ്ഞു…….

(മറുഭാഗത്തു ഒരു നേരിയ കരച്ചിൽ ഉണരുന്നത് ഗീതു ശ്രദ്ധിച്ചു )

ഹലോ……. ഡീ…….  മിനി….. നീ കരയുവാണോ? ഹലോ……

സോറി…..സോറി…… ഡാ ഞാൻ എല്ലാ കാര്യങ്ങളും  പറയാറുള്ള നിന്നോട് പോലും  ഇത്‌ മാത്രം മറച്ചുവെക്കേണ്ടി വന്നു  ഗീതു…. എന്റെ സാഹചര്യവും ഗതികേടും കൊണ്ടാണ് ഇങ്ങനെ ഒക്കെ സംഭവിച്ചത്  ‘അച്ചു….. അവനൊരു പാവമാ ഞാൻ……  ഞാനാണ് ……….. എല്ലാത്തിനും കാരണം ‘

“അത്രയും പറഞ്ഞതും മിനി പൊട്ടിക്കരഞ്ഞുപോയ് ”

മിനി……  മിനി……….. ഡീ…. ഒന്ന് സമാധാനിക്ക് ഇങ്ങനെ കിടന്നു മോങ്ങാതെ  ചില കൊച്ചു പിള്ളേരെപ്പോലെ ഛേ…….. ‘ഈർച്ചയോട് കൂടി അവൾ പറഞ്ഞു’

അപ്പോളും മറുതലയ്ക്കൽ ഒരു ഏങ്ങലടി തുടരുന്നുണ്ടായിരുന്നു

എടീ…..  ഒന്ന് നിർത്തു അതിന് ഞാൻ നിന്നെ കുറ്റം ഒന്നും പറഞ്ഞില്ലല്ലോ  ഇത്‌ എന്തോരു കഷ്ടമാണ് എന്റെ ദൈവമേ……..

ഡീ…. പെണ്ണേ……  നിർത്തുന്നുടോ അല്ലങ്കിൽ എന്റെ വായിൽ നിന്ന് വല്ലതും കേൾക്കുമേ… നീ……….

“അപ്പോൾ  മറുഭാഗം ശാന്തമാണെന് തോന്നുന്നു അനക്കം ഒന്നും തന്നെ ഇല്ല ”

ഹലോ……..  എടീ………. മിനി…… ഹലോ?

ഹും……….

എടീ…. എന്നെപ്പോലൊരു ഭർത്താവ് ഉപേക്ഷിച്ചു പോയ പെണ്ണിന് മനസിലാക്കും നിന്റെ ഒറ്റപ്പെടലിന്റെ വേദന…

‘അതും കുട്ടികൾ പോലും ഇല്ലാത്ത ഈ അവസ്ഥായിൽ  പക്ഷേ അതൊന്നും അല്ല ഇവിടുത്തെ പ്രശ്നം.



ലച്ചുവിന്റെ കുടുംബത്തിന്റെ ഇപ്പോഴുത്തെ സാഹചര്യം പിന്നെ ഈ കാര്യം അറിഞ്ഞാൽ ഉണ്ടാക്കുന്ന അവരുടെ അവസ്ഥാ

ഒന്നുമല്ലെങ്കിലും അവന്റെ പ്രായം! അത് നമ്മൾ ഓർക്കേണ്ടേ എന്റെ മിനി……

ഇതെല്ലാം ഞാൻ എന്നോട് തന്നെ ഒരു ആയിരം ആവർത്തി പറഞ്ഞു നോക്കി ഗീതു…. പക്ഷേ…….. എന്റെ മനസ്സ് അതിന് സമ്മതിക്കുന്നില്ല.

എനിക്ക് വേണം..എനിക്ക്  വേണം………. അവനെ വിട്ടുകളയാൻ നീ….. എന്നോട് നിര്ബത്തിക്കരുത് പ്ലീസ്……ഗീതു…  എന്റെ പ്രാണനാണ് അവൻ

എന്റെ മിനി.. നീ…. എന്റെ തലയ്ക്കു ഭ്രാന്ത്‌ പിടിപ്പിക്കുമോ?

നാട്ടുകാര്  അറിഞ്ഞാൽ……  നീ ആണെങ്കിൽ കല്ലിയാണം കഴിഞ്ഞ ഒരു സ്ത്രീ….. നിൻറെ  ഭർത്താവ് ആണെങ്കിൽ അന്യ  രാജ്യത്തും പോരേ……. പുകിലിന് !

എല്ലാവരും നിന്നെ കുറ്റപ്പെടുത്തും ഒറ്റപെടുത്തും  പിന്നെ അവന്റെ കാര്യം അത് പറയുകയും വേണ്ട അതോടെ തീരും അവന്റെ കുടുംബവും ജീവിതവും എല്ലാം!

നീ….. എന്താ മിനി അതൊന്നും  ആലോചിക്കാതെ

തുഫ്ഫ്……….  ഭർത്താവ്  ആണ് പോലും ഭർത്താവ്….

ശ്രീധന പണത്തിനും സ്വര്ണത്തിതും വേണ്ടി അമ്മയുടെ വാക്കും കേട്ട്  .   സ്വന്തം ഭാര്യയുടെ മനസ്സും ശരീരവും ഇത്‌ വരെ ഒന്ന് അറിയാതെ  വീട്ടിൽ കൊണ്ട് അയച്ച ആ മൊണ്ണയാണോ  ഡീ…. ഭർത്താവ്……

അയാൾ ശിഖണ്ഡി ആണ് ശിഖണ്ഡി……….  ആണും പെണ്ണും കേട്ടാ……  നാറി……….. തുംഫ്‌…….

“ഇപ്പോളും വിളിക്കും ഇടക്ക്… ഇടക്ക്…  പൊങ്ങച്ചം പറയാനും ശ്രീധനത്തിന്റെ ബാക്കി ചോദിക്കാനും ‘ചെറ്റ’……… മിനി മനസ്സിൽ ഓർത്തു  പറഞ്ഞുപോയി ”

എടീ…..  അത്  നമുക്ക് അല്ലേ അറിയൂ അല്ലാതെ നിന്റെ വീട്ടുകാരോടോ? നാട്ടുക്കാരോടോ? സ്വന്തക്കാരോടോ?

നീ  പറഞ്ഞിട്ടുണ്ടോ……….  ഇല്ല……..  അതുകൊണ്ട് ആണ് ഞാൻ പറഞ്ഞത് മിനി…… നീ ഒന്ന് മനസിലാക്കണം  പ്ലീസ്……..

എന്റെ ഗീതു … ഈ കാര്യം ഞാൻ എങ്ങനെ എന്റെ അമ്മച്ചിയോടും വീട്ടുക്കാരോടും പറയും !

ഇത്‌ അറിഞ്ഞാൽ എന്റെ അമ്മച്ചിക്ക്  സഹിക്കില്ല….  ആ പാവം നെഞ്ചുപൊട്ടി മരിച്ചുപോകും അതുകൊണ്ടാണ് ഗീതു…..  ഞാൻ ഇതൊന്നും മറ്റു ആരോടും പറയാതെ കൊണ്ട് നടക്കുന്നത്

( അവൾ വാവിട്ട്  അലറി കരഞ്ഞു )

“എന്തു പറഞ്ഞു അവളെ സമാധാനിപ്പിക്കും എന്ന് അറിയാതെ ഗീതുവും കുഴഞ്ഞു “

എന്തായാലും കാര്യങ്ങൾ ഇവിടെ വരെ എത്തിയ സ്ഥിതിക്ക് ഇനി എല്ലാം വാരുന്നിടത് വെച്ച് കാണാം അത്രതന്നെ !

നീ…വിഷമിക്കണ്ട ഞാനുണ്ട് നിന്റെ കൂടെ എല്ലാം നമുക്ക് നേരെയാക്കാം ‘ അതു വരെ ആരോടും ഒന്നും പറയേണ്ട’….
!പിന്നെ ഒരു കാര്യം?

ഹും..

നീയും അവനുമായിട്ടുള്ള കയറു പൊട്ടിയ പോലുള്ള കറക്കം ഉണ്ടല്ലോ അത് തല്ക്കാലം നിർത്തിക്കൊള്ളണം അതായിരിക്കും നിങ്ങൾക്ക് നല്ലത്. “ഞാൻ തന്നെ  പലയിടത്തും വച്ചു നിങ്ങളെ കണ്ടിട്ടുണ്ട് പിന്നെ നിന്നോട് ചോദിച്ചു വിഷമിപ്പിക്കണ്ട എന്ന് കരുതി ചോദിച്ചില്ലനെ ഉള്ളു

“ബാക്കി ഞാൻ ഏറ്റു”…..  എന്തു പറയുന്നു……..?

ഹും…… ഒക്കെ

എന്നാൽ എന്റെ മോള് ഒന്ന് മുഖമൊക്കെ കഴുകി ഒന്ന് റിലാക്‌സ് അയാ ശേഷം എന്നെ ഒന്ന് വിളിക്ക്.

എനിക്ക്  നിന്നോട് ഒരു പ്രധാനപ്പെട്ട കാര്യം സംസാരിക്കാൻ ഉണ്ട് ഈ മൂഡിൽ സംസാരിച്ചാൽ ശരിയാകില്ല അതാ…. !

അപ്പോയെക്കും ഞാൻ  ഒരു ചായ കുടിച്ചിട്ട് ഇരിക്കാം ഒക്കെ

ഹും….. ഒക്കെ

പത്തുമിനിറ്റിന്  ശേഷം മിനി വിളിച്ചു.

ഹലോ……. എന്താ നിനക്ക് പറയാൻ ഉണ്ടെന്നു പറഞ്ഞത്…..?  (അവൾ പഴയ പോലെ നോർമൽ അയി കൊണ്ട് ചോദിച്ചു )

അത് മറ്റൊന്നും അല്ല നമ്മുടെ ലച്ചുവിന്റെ ജോലിയുടെ കാര്യം ആണ്

അവൾ വരാൻ സമ്മതം അറിയിച്ചു . പിന്നെ നിന്റെ അഭിപ്രായം കൂടി തിരക്കാം എന്നു കരുതി നീ എന്തു പറയുന്നു….

അത് വേണ്ട ഗീതു നമുക്ക്  ഇനിയും ആ പാവത്തിനെ അവിടെ കൊണ്ടുപോയി അപമാനിപ്പിക്കേണ്ട

എടീ…….  മിനി…  അതെല്ലാം ചെറിയ ഒരു തെറ്റിദ്ധാരണ മൂലം സംഭവിച്ചതാണ് ‘എല്ലാത്തിനും കാരണം ആ മനോജാണ് അവൻ മറ്റുചില ജോലിക്കാരുമായി ചേർന്ന്   കമ്പനിയെ ചതിച്ചു മറ്റൊരു കമ്പനിക്ക് വേണ്ടി ……. (മിനി ഇടക്ക് കയറി )

അതിന്….. “അതും ഇതും തമ്മിൽ എന്തു ബന്ധം ” ‘അവനും ലച്ചുവും തമ്മിൽ എന്തു ബന്ധം ‘

എല്ലാം ഞാൻ പറയാം നീ തോക്കിൽ കയറി വെടിവെക്കല്ലേ…….. (ഗീതു പരിഭവപ്പെട്ടു )

എടീ…. മിനി   ലച്ചു  ഇന്റർവ്യൂവിന്  പോയില്ലേ അന്ന് നമ്മൾ ആരും അറിയാത്ത ഒരു കാര്യം അവിടെ  സംഭവിച്ചിരുന്നു……

എന്താണ്…….  (അൽപ്പം ആശങ്കയോടും ആദിയും കൂടിക്കലർന്ന  ചോദ്യം മിനിയിൽ നിന്നും ഉയർന്നു )

“താൻ അറിഞ്ഞ കാര്യങ്ങൾ ഓർക്കും പോലെ ഗീതു തുടർന്നു ”

ഹും…..  ഇന്റർവ്യൂ നടന്ന ആ ദിവസം G.M.മറിയാമ്മ മാഡം മറ്റൊരു ബിസ്സിനെസ്സ് ആവിശ്യം കാരണം  കൊണ്ട് സ്ഥാലത് ഇല്ലായിരുന്നു.

അങ്ങനെ ഇന്റർവ്യൂ ചുമതലകൾ മാനേജരും മാറ്റ് ഫ്‌ളോർ മാനേജർമ്മാരും ചേർന്ന് ഏറ്റെടുത്തു നടത്തി.

ലിസ്റ്റിൽ ലച്ചുവിന്റെ പേര് അവസാനം ആയിരുന്നു. അവളുടെ  ഊഴം വരും മുൻപേ വേക്കന്സി ലിസ്റ്റിന് ആവിശ്യമുള്ളവരെ തിരഞ്ഞു എടുത്ത് കഴിഞ്ഞിരുന്നു

പിന്നെ ഉള്ളവരെ എല്ലാം ഒരു ചടങ്ങ് പോലെ മാത്രമാണ് ഇന്റർവ്യൂ ചെയ്തത്.
അപ്പോൾ ആണ് നമ്മുടെ ലച്ചു ഫ്‌ളോർ മാനേജർ ആയിരുന്നു മനോജിന്റെ ശ്രെദ്ധയിൽ പെടുന്നത് അവളെ കണ്ടമാത്രയിൽ തന്നെ അവന് ബോധിച്ചു കാണും!

അങ്ങനെ അവന്റെ അപേക്ഷക്കും നിര്ബദ്ധത്തിനും വഴങ്ങി മാനേജർ സർ  മറ്റൊരാൾക്ക്‌ പകരം അവൾക്ക് ജോലിനൽകി അതും അവന്റെ മേൽനോട്ടമുള്ള ഫ്ലോറിൽ തന്നെ കാഷ്യർ അയി…..

‘മാനേജർ സർ അവനും അവളുമായി അടുത്ത പരിചയമോ?  ബന്ധമോ?  ഉണ്ടെന്നും കരുതിക്കാണും  ……”അല്ലങ്കിൽ അവൻ അങ്ങനെ പറഞ്ഞു കാണും”

അതിന് മുൻപ്പ് പലരെയും മനോജ്‌ കമ്പനിയിൽ ജോലിക്ക് കയറ്റിട്ടുണ്ട് അവരെല്ലാം ചേർന്ന് കൊണ്ടാണ് കമ്പനിയെ ചതിച്ചത്‌ അപ്പോൾ അങ്ങനെ വരുമ്പോൾ സ്വാഭാവികമായും ലച്ചുവും കയറിയിരിക്കുന്നത് കമ്പനിയെ ചതിക്കാൻ ആയിരിക്കും എന്ന്  അവർ തെറ്റിദ്ധരിച്ചു

അങ്ങനെ ഉണ്ടായ പുകിലാണ് ഇത്‌ മുഴുവനും

അപ്പോൾ അതിനു  നിന്നേ എന്തിന് പുറത്താക്കി ?…… (മിനിയിൽ നിന്ന്  അത്ഭുതത്തോടെ അടുത്ത ചോദ്യവും വന്നു )…….

അങ്ങനെ ചോദിക്ക്…..  അത് കൊണ്ടല്ലെടീ……  നിന്റെ ലച്ചുവിനും കൂടി പോയ ജോലി തിരിച്ചു കിട്ടാൻ കാരണമായത്

അത് എങ്ങനെയെന്ന് ഒന്ന്  പറ…….. (മിനി അക്ഷമയായി കൊണ്ട് പറഞ്ഞു )

എല്ലാം ഞാൻ പറയാം നീ ഒന്ന് സമാധാനപ്പെട്

എടീ…..  മിനി…. ഞാൻ  ഇങ്ങനെ ഒരു ചതിക്ക് കൂട്ട് നിൽക്കില്ലായെന്നു സാറിനും മാഡത്തിനും നല്ലതുപോലെ അറിയാമായിരുന്നു.

എന്നൽ ഞാൻ പോലും അറിയാതെ എനിക്ക് എതിരെ ഉള്ള തെളിവുകൾ ആ ഗ്രൂപ്പിലെ മാറ്റ് ബോർഡ് മെംബേർസ് നിരത്തി.

അതിന് കാരണം ഒരു കണക്കിന് ഞാൻ തന്നെ ആയിരുന്നു.!

‘ആരെയും വീഴ്‌ത്തുന്ന അവന്റെ സംസാരം എന്നെയും അവനിൽ കൂടുതൽ അടുപ്പിച്ചു ജസ്റ്റ് ഫ്രണ്ട്ഷിപ്പ്  അത്രമാത്രം അങ്ങനെ ഷോപ്പിൽ  അവനുമായി ഉള്ള എന്റെ അടുപ്പം അവരിൽ സംശയം ജനിപ്പിച്ചു കാണും’

അതോടുകൂടി എനിക്കും പണിക്കിട്ടി….( ഗീതു…. പൊട്ടിച്ചിരിച്ചു )

അപ്പോൾ  ഈ സത്യം എല്ലാം ആര് തെളിയിച്ചു? (മിനിയിൽ അത്ഭുതം ആ നിമിഷം ഗീതുവിൽ പൊട്ടിച്ചിരിയും )

” നീ….  ഇരുന്ന് കിണിക്കാതെ കാര്യം പറ പെണ്ണേ മിനിയുടെ കുരു പൊട്ടി”…

എനിക്ക് പണികിട്ടിയപ്പോൾ തന്നെ അവിടെ മാറ്റ് ചിലർക്ക് ഉള്ള പണി ‘ആദി’…. സർ തുടങ്ങി കഴിഞ്ഞിരുന്നു.

അന്ന് രാത്രിയിൽ തന്നെ ആദി സാറിന്റെ ആളുകൾ അവനെ  പൊക്കിക്കൊണ്ട് പോയി പൂശി…..

അതോടെ അവന്റെ വായിൽ നിന്ന് സത്യങ്ങൾ എല്ലാം പുറത്ത് വന്നു അതോടുകൂടി ഞാനും  ലച്ചുവും നിരപരതയാണ് ആണന്നു തെളിവോടെ കൂടി തന്നെ സർ മനസിലാക്കി……

അതോടുകൂടി ഞങ്ങൾ സേഫ്….


എങ്ങനെ ഉണ്ട്   !  ഇതെലാം എന്നോട് മറിയാമ്മ മാഡം പറഞ്ഞ കഥയാണ് (വളരെ കൂൾ അയി ഗീതു പറഞ്ഞു )

ഏതായാലും നിങ്ങൾ രണ്ടുപേർക്കും  തെറ്റിദ്ധാരണയുടെ പേരിൽ ചിത്തപ്പേരും കിട്ടിയില്ല ജോലിയും പോയില്ല അത് തന്നെ വലിയ കാര്യം (മിനി ഒരു നെടുവീർപ്പോടെ പറഞ്ഞു )

“ഏതായാലും നിന്റെ സാറിനെ പൂവിട്ട് പൂജിക്കണം അയാൾ കരണമാണല്ലോ നിങ്ങളുടെ നിരപരാധിത്യം തെളിഞ്ഞത് ”

ഹും…..  എന്നാലും മിനി……  എനിക്ക് ഇപ്പോഴും ചില സംശയങ്ങൾ ഉണ്ട് ചിലപ്പോൾ എല്ലാം എന്റെ തോന്നൽ മാത്രം ആയിരിക്കും…

എന്താടി…  കാര്യം പറ  നീ…….. ?

മറിയാമ്മ മാഡത്തിന്റെ സംസാരത്തിൽ നിന്ന് ഇതിന്റെ പിന്നിൽ ആരൊക്കെയോ കളിച്ചപോലുരു തോന്നൽ !

എനിക്കും ഇപ്പോൾ അങ്ങനെ ഒരു തോന്നൽ ഉണ്ടാകാതിരുന്നില്ല ഗീതു  പക്ഷേ ആര് ? എന്തിനുവേണ്ടി ?

ഹ…..  ആർക്ക് അറിയാം എല്ലാം വിധിപോലെ വരട്ടേ….. പിന്നെ വേറൊരു കാര്യം നിന്നോട് പറയാൻ ഞാൻ  വിട്ടുപോയി….

എന്താടി……  ഗീതു ?……

ഈ കാര്യം ഇത്‌ വരെ ലച്ചുവിന് അറിയില്ല

ഇന്ന് വീട്ടിൽ പോയപ്പോൾ നിങ്ങൾ അവളോട്‌ ഇതൊന്നും പറഞ്ഞില്ലേ……?

ഇല്ല…..

അത് എന്തുപറ്റി….  നിനക്ക് പറയാൻമേലാരുന്നോ… ഗീതു…..

മാഡം എന്നോട് പറഞ്ഞതാ അവളോട് എല്ലാം ഡീറ്റെയിൽസ് അയി പറയാം എന്ന് ഞാനാണ് പറഞ്ഞത് വേണ്ടന്ന്

എന്തിന്? ……..

അവളുടെ പ്രകൃതം എന്നെക്കാൾ കൂടുതൽ നിനക്ക് അറിഞ്ഞുകൂടേ…..

തൊട്ടാൽ പൊട്ടുന്ന സ്വഭാവം ആണ് പെണ്ണിന്  അതിന്റെ കൂടെ മറ്റൊരാൾക്ക്‌  ലഭിക്കേണ്ടിയിരുന്ന ജോലിയാണ് തനിക്ക് കിട്ടിയത് എന്ന് അറിഞ്ഞാൽ പിന്നെ പറയണ്ടല്ലോ പുകില്‌

അതുകൊണ്ടാണ് അറിയിക്കാതെ ഇരുന്നത് !

ഈ ജോലി അവളുടെ ഭാവി നാത്തൂനായ നീ തന്നെ ചെയ്യുന്നതാ ശരി….. ഒക്കെ അല്ലേ….. പിന്നെ ഞാൻ രാവിലെ വരുമെന്ന്  കൂടി  പറഞ്ഞേക്ക് “മാഡം പ്രേതെകിച്ചു പറഞ്ഞിരുന്നു അവളെയും കൂട്ടിയെ  വരാൻ പാടുള്ളൂ എന്ന് ” (ചെറുചിരിയോടെ ഗീതു പറഞ്ഞു )

ആ കാര്യം ഞാൻ ഏറ്റു ഒക്കെ…..  എന്ന ശരി ഞാൻ നാളെ വിളിക്കാം ഒക്കെ ബൈ ഡാ……

ഒക്കെ ബൈ……

“രാത്രി 7:30 കഴിഞ്ഞതോടെ ലച്ചു അമ്മക്ക് ആഹാരം കൊടുത്താ ശേഷം ഉമ്മറത്ത്  അച്ചുവിനെയും കാത്തിരിക്കാൻ തുടങ്ങി ”

(അവരുടെ ഗ്രാമത്തിൽ ഒക്കെ അങ്ങനെയാണ് 8മണി കഴിഞ്ഞാൽ ഒട്ടുമിക്ക വീട്ടുകാരും കിടക്കും 10മണി കഴിഞ്ഞാൽ പത്തു ഉറക്കവും കഴിയും )

‘കാത്തിരിപ്പിന്റെ ഇടയിൽ  ലച്ചു സ്വപ്‍ന ലോകത്തേക്ക് വീണുറങ്ങി… പോയി ‘

( ഒരു  കൈ അവളുടെ തോളിൽ പതിച്ചതും അവൾ ഞട്ടി ഉണർന്നു നോക്കി അത് അവൻ ആയിരുന്നു അച്ചു  )

നീ…  എവിടെ പോയി കിടക്കുവാരുനാട ചെറുക്കാ…… രാത്രിയിൽ വന്നു മനുഷ്യനെ പേടിപ്പിക്കാൻ വേണ്ടി….  നടക്കുന്നു “അൽപ്പം ഗൗരവത്തിലാണ്  പുള്ളിക്കാരിയുടെ സംസാരം ”

അത് പിന്നെ ചേച്ചി……ഈ  പാതി രാത്രിയിൽ  12  മണിവരെ  വാതിലും തുറന്നിട്ട് ഉമ്മറത്ത് ഉറക്കം തൂങ്ങി ഇരിക്കുവെന്ന് ഞാൻ കരുതിയോ?

അകത്തു   ഇരുന്നാൽ പോരായിരുന്നോ ഞാൻ വരുമ്പോൾ വിളിക്കുവായിരുന്നില്ലേ……

(കളിയോട് കൂടി  അച്ചു പറഞ്ഞു )

അയ്യോ……. 12 മണിയോ….. ?

പിന്നില്ലാതെ.. (അച്ചു ചിരിച്ചു )

ഡാ…..  ചെറുക്കാ….  ഒരു കിറുവെച്ചു തന്നാൽ ഉണ്ടല്ലോ…..

ആറാടി പൊക്കവും തൊണ്ണൂറു കിലോ തുക്കാവൊന്നും ഞാൻ നോക്കില്ല പറഞ്ഞേക്കാം….

(ലച്ചു കൈ പൊക്കി ഉറഞ്ഞു തുള്ളിയതും നമ്മുടെ അച്ചുവിന്റെ കാറ്റ് പോയന്ന് പ്രതേയ്‌ക്കാം പറയണ്ട കാര്യം ഇല്ലാലോ )

അത്     സോറി……  ചേച്ചി ഇക്കയുടെ വീട്ടിൽ കാറിനു ഇത്തിരി പണി ഉണ്ടായിരുന്നു അതുകൊണ്ടാണ് താമസിച്ചു പോയത്

എന്റെ അച്ചു  നിന്നോട് ഞാൻ എത്രവെട്ടം പറഞ്ഞു അയാളുടെ പുറക്കെ ഇങ്ങനെ നടക്കരുതെന്ന് എന്നിട്ടും നീ എന്താ പറഞ്ഞാൽ കേൾക്കാത്തത്

(അവനുമായി അകത്തേക്ക് കയറുമ്പോൾ അവൾ ഉപദേശം പോലെ പറഞ്ഞു )

നീ ഉടുപ്പ് മാറ്റിട്ട് വാ ഞാൻ അത്തായം എടുത്ത് വെയ്ക്കാം

ഹും……… (അവൻ മൂളി കൊണ്ട് മുറിയിൽ കയറി )

‘ലച്ചു ഇരുവർക്കും ആഹാരം വിളമ്പി കൊണ്ടിരുന്നപ്പോൾ അച്ചു അവളുടെ അടുത്ത് എത്തി ‘

അത് ശരി അപ്പോൾ ചേച്ചിയും ഇതുവരെ ഒന്നും കഴിച്ചില്ലേ……  (അച്ചു സ്നേഹത്തോടെ തിരക്കി )

നീ….. വരാതെ എനിക്ക് ആഹാരം ഇറങ്ങുമോ? ( പരിഭവത്തോടെ ലച്ചു അവനെ നോക്കി )

അച്ചു നീ….. രാവിലെ ഇവിടെ നിന്നും ഇറങ്ങി  പോയതല്ലേ……  ഇവിടെ ഞങ്ങൾ രണ്ട് സ്ത്രീകൾ ഉള്ള കാര്യം നീ ഓർക്കാത്തത് എന്താ!….

എന്നെ നീ ഓർക്കേണ്ട പക്ഷേ പ്രായമായി വയ്യാതെ കിടക്കുന്ന ആ പാവം അമ്മയെപോലും മറന്ന് കൊണ്ടുള്ള ഈ പോക്ക് ദൈവംപോലും പൊറുക്കില്ല എന്റെ അച്ചു……

(അവൾ തന്റെ നെറ്റിയിൽ കൈവച്ചു തിരുമ്മി കൊണ്ട്  ഇരുന്നു …..ഒന്ന് വിതുമ്പി ലച്ചുവിന്റെ കണ്ണുകൾ ഈറൻ അണിഞ്ഞു തുടങ്ങിയിരുന്നു   )

അയ്യോ….. എന്റെ ചേച്ചി അതിനു ഞാൻ നേരത്തേ…. തന്നെ മാപ്പ് ചോദിച്ചില്ലേ പിന്നെയും എന്തിനാ ഇങ്ങനെ വെറുതേ….

ഓരെന്നും കുത്തിപ്പൊക്കി കൊണ്ട് ഇരുന്നു കരയുന്നത്

( ആ കരച്ചിൽ ഇഷ്ടപെടാത്ത പോലെ അവൻ പറഞ്ഞു )

അപ്പോൾ ഞാൻ  കരയുന്നതാണ് നിനക്ക്  കുഴപ്പം.

അല്ലാതെ നീ…..  ഈ കാണിക്കുന്നതിന് ഒന്നും യാതൊരു  കുഴപ്പവും ഇല്ല അല്ലേ……..

(ലച്ചു  കത്തികയറാൻ തുടങ്ങി )

അതിനു ഞാൻ എന്തു കാണിച്ചുന്ന  എന്റെ ലച്ചു……  ഈ പറയണേ?

(അവനും വിട്ടുകൊടുത്തില്ലാ അൽപ്പം ഗൗരവത്തിൽ തന്നെ ചോദ്യം ഉയർന്നു )

ഞാൻ എത്രവട്ടം നിന്നോട് പറഞ്ഞിരിക്കുന്നു ആ വ്യത്തികെട്ട കരിംമുമായി നടക്കരുതെന്ന് !   നീ…..  ഇതു  വരെ അത് കേട്ടോ?

( ലച്ചു വീണ്ടും ട്രാക്കിൽ എത്തിയിരുന്നു )

അതിനു ഇക്ക എന്തു ചെയ്തു എന്നാ ചേച്ചി ഈ പറയുന്നേ?

ഇത്‌ ഇപ്പോൾ കേൾക്കാൻ തുടങ്ങിട്ട് കുറേ കാലമായല്ലോ ചോദിച്ചാൽ ഒട്ടും പറയത്തുമില്ല ഇത്‌ വല്ലാത്ത കഷ്ട്ടം തന്നെ  !

(അച്ചു അരിശത്തോട് കൂടി ലച്ചുവിനെ നോക്കി )

ഛേ……. അത്…….  ഞാൻ……  എങ്ങനെ നിന്നോട് പറയും

(അറപ്പോടുകൂടി താൻ കഴിച്ചോണ്ടിരുന്ന പാത്രത്തിന്റെ നടുവിൽ കൈകൾ കൊട്ടി ഏച്ചിൽ  കളഞ്ഞുകൊണ്ട് ഏണിയിക്കാൻ ഭാവിച്ചു )

ചേച്ചി…….. ഞാൻ ചോദിച്ചതിന് ഒന്ന് മറുപടി പറഞ്ഞട്ട് പോ….  പ്ലീസ്……..

ഒരു ചേച്ചി എന്നാ നിലയ്ക്ക്  എനിക്ക് നിന്നോട് അത് തുറന്ന് പറയാൻ പറ്റില്ലാ അച്ചു……..

അയാൾ ശരിയല്ല നമുക്ക് ആ കമ്പിനിവേണ്ട    മോനു ……. ഞാൻ പറയുന്നത് നീ ഒന്ന് കേൾക്കൂ…….

(ലച്ചു ദയനിയമായി തന്റെ അനിയനെ നോക്കി )

“അപ്പോൾ ആണ് അച്ചു ആ ഓർമ്മയിലേക്ക് സഞ്ചരിച്ചത്.

ഇതിന് മുൻപ് പല  വെട്ടം ലച്ചുവും മിന്നൂസും (അതായത് നമ്മുടെ മിനി തന്നെ ആൾ )

ഇതേ…. കാര്യം തന്നോട് ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്  അങ്ങനെ വരുമ്പോൾ ഇതിൽ എന്തോ വലിയ ഒരു രഹസ്യം ഇവർ എന്നിൽ നിന്നും മറക്കാൻ ശ്രെമിക്കുന്നുണ്ട്.

ലച്ചു എന്തായാലും ഒന്നും തുറന്നു പറയില്ല അത് ഉറപ്പാണ് പിന്നെ ഉള്ള ഏകമാര്ഗം  മിന്നൂസ് ആണ് അവളെ ഒന്ന് ചൊറിഞ്ഞു നോക്കാം ചിലപ്പോൾ പറഞ്ഞേക്കും

” ഇനി ആ ചെറ്റ എങ്ങാനും എന്റെ പിള്ളേരെ കയറി പിടിച്ചോ ആ നാറി അതിനും മടിക്കില്ല തനിക്ക് അറിയാവുന്നതല്ലേ നല്ലപോലെ അവനെ

അങ്ങനെ വല്ലതും ആണെങ്കിൽ ഞാൻ അവനെ കൊല്ലും അച്ചു തന്റെ പല്ലുകൾ കടിച്ചു കൊണ്ട് മനസ്സിൽ മുരണ്ടു ”

(അച്ചുവിന്റെ ഭാവമാറ്റം കണ്ടുകൊണ്ട് ലച്ചു അവന്റെ മനസ്  വായിക്കുന്ന പോലെ അവന്റെ താടിയിൽ പിടിച്ചു പതിയെ കൊഞ്ചിച്ചു കൊണ്ട് അൽപ്പം ഗൗരവത്തിൽ ചെറുചിരിയോടെ നോക്കി കൊണ്ട് തുടർന്നു )

അങ്ങനെ വല്ലതും അവൻ എന്റെ അടുത്ത് വന്നാൽ അവന്റെ തല ഞാൻ എടുക്കും

കൂടുതൽ കടന്ന് ചിന്തിച്ചു എന്റെ മോൻ സങ്കടപെടേണ്ടാ കേട്ടോ വേഗം വാരികയിച്ചു പോയി കിടക്കാൻ നോക്ക്

” അത്രയും പറഞ്ഞു അവൾ  അടുക്കളയിലേക്ക് നടന്നു ”

അതു കേട്ടതോടെ അച്ചുവിന്റെ മനസിലേക്ക് എവിടുന്നോ ആശ്വസം ഇരമ്പിയെത്തി.

എന്നാൽ അതിലുപരി തന്റെ മനസ് പോലും വായിക്കാൻ കഴിയുന്ന സഹോദരിയുടെ സ്നേഹം ഓർത്ത്  കൊണ്ട് അവന്റെ കണ്ണുകൾ ഈറൻ  അണിഞ്ഞു.

പിന്നെ അച്ചു അവിടെ ഇരുന്നില്ല പെട്ടെന്ന് കൈ കഴുകി തന്റെ മുറിയിൽ കയറി ലൈറ്റ് കെടുത്താതെ പതിയെ ഓർമ്മകളുടെ തായ്‌വരയിലേക്ക് കിടന്നു.

“താൻ മിന്നൂസിന്റെ അടുത്തായിരുന്നു എന്ന് അറിയാതെ. തന്റെ വാക്ക് വിശ്വസിച്ചാണ്  പാവം ലച്ചു ആ കരിംഇക്കയെ കുറ്റം പറഞ്ഞത്

”  എന്ന് ഓർത്ത്  അറിയാതെ കിടന്നു അവൻ പൊട്ടിച്ചിരിച്ചു……

എന്താ അച്ചു നിനക്ക് ഇന്ന് ഉറങ്ങാൻ ഒന്നും ഉദ്ദേശം ഇല്ലേ കിടന്ന്  ചിരിക്കുന്നു…….

(പുച്ഛഭാവം ആണ് ഇപ്പോൾ ലച്ചുവിന്റെ മുഖത്തു പ്രകടമാക്കുന്നത് )

അവൻ പതിയെ  ആ കട്ടിലിൽ എണിറ്റു ഇരുന്ന ശേഷം അവളുടെ നേർക്കു കൈകൾ നീട്ടി ലച്ചുവിനെ  അടുത്തേക്ക് വിളിച്ചു……

അവൾ അവന്റെ അടുത്ത് വന്നു ആ കട്ടിലിൽ ഇരുന്നു പതിയെ അവന്റെ തലമുടിയിലൂടെ ആ വിരലുകകൾ   തഴുകി നടന്നു

(“ലച്ചുവിന്റെ കണ്ണുകളിൽ  ഇപ്പോൾ മാതൃസ്നേഹം വെട്ടിത്തിളങ്ങുന്നത് അച്ചു തന്റെ മനസ് നിറയെ കണ്ടുകൊണ്ട് ഇരുന്നു”

‘അവൻ പതിയെ സ്നേഹപൂർവ്വം തന്റെ തലയിൽ തഴുകിയിരുന്ന ചേച്ചിയുടെ കൈകളിൽ പിടിച്ചു’ )

നിങ്ങൾ രണ്ടുപേരും പറയുന്ന പോലെ തന്നെ നടക്കട്ടെ……കാര്യങ്ങൾ ഇനി മുതൽ ഞാൻ ഇക്കയുടെ കൂടെ പോകുന്നില്ല പോരെ….

അതിന് അമ്മ എപ്പോളാണ് അയാളുടെ കൂടെ പോകരുത് എന്ന് നിന്നോട് പറഞ്ഞത്?

“അപ്പോൾ ആണ് അവന്റെ വായിൽ നിന്ന്  വീണുപോയ അബദ്ധം അവൻ മനസിലാക്കുന്നത് ”

അത്…….  പിന്നെ…….  ലച്ചൂസ്  ഇല്ലാത്തപ്പോൾ രണ്ടുമൂന്നു വെട്ടം രാധാമ്മു എന്നോട് പറഞ്ഞിട്ടുണ്ട് (വിക്കി…..  കൊണ്ട് ചിരിയോടെ കൂടി പറഞ്ഞു )

ഹും……  അപ്പോൾ സല്പുത്രന്  അമ്മ നല്ല ഉപദേശം ഒക്കെ തരാറുണ്ടല്ലേ…..

‘അവൾ പതിയെ പറഞ്ഞു ചിരിച്ചു ‘

ഇവിടെ ഈ വീട്ടിൽ കൃഷിയും മറ്റും  മാത്രം നോക്കികൊണ്ട് ചടഞ്ഞിരിക്കുന്ന കാര്യം ഓർക്കുമ്പോൾ ഒരു ബുദ്ധിമുട്ട്. ഹും…. സാരമില്ല   ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം

അയ്യടാ…..  അങ്ങനെ ഇപ്പോൾ എന്റെ മോൻ അഡ്ജസ്റ്റ് ചെയ്യണ്ട  കൃഷി കാര്യം സമയം പോലെ ഞാൻ തന്നെ  നോക്കിക്കൊള്ളാം

പിന്നെ ……..

നീ തുടർന്നു പഠിക്കണം അച്ചു…..”മാതൃവാൽസല്യത്തോടെ അവൾ  പറഞ്ഞു ”

(ലച്ചു അച്ചുവിന്റെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു കൊച്ചുകുട്ടികളെ കൊഞ്ചിക്കും പോലെ )

അയ്യോ……..  ഈ പ്രായത്തിലോ?

ഹും?  ……  എന്താ ഈ പ്രായത്തിന് കുഴപ്പം ഇരുപത് കഴിഞ്ഞതല്ലേ ഉള്ളു…….

(ലച്ചു നിസാരമട്ടിൽ പറഞ്ഞു )

പ്ലീസ്…….  ലച്ചുസേ……  അത് വേണ്ട എന്നെ കൊണ്ടൊന്നും വയ്യാ ഇനി പഠിക്കാൻ

പിന്നെ എന്തു ചെയ്യാൻ ആണ് എന്റെ മോന്റെ പ്ലാൻ?

(വീണ്ടും ലച്ചു ഗൗരവം അവഹിച്ചു )

ഞാൻ പറയാം പക്ഷേ ചേച്ചി…. സമ്മതിക്കണം

നീ….  ആദ്യയാം   കാര്യം പറ………

അത്…… ഞാൻ ഇപ്പോൾ അത്യാവശ്യം നല്ലത് പോലെ ഡ്രൈവിങ് ഒക്കെ ചെയ്യുന്നുണ്ട്

അങ്ങനെ വരുമ്പോൾ ഒരു ലൈസൻസ് എടുക്കുവാണെങ്കിൽ എവിടെയെങ്കിലും പെട്ടെന്ന് തന്നെ ജോലിയും കിട്ടും

എനിക്കാണങ്കിൽ ഈ ജോലിയോട് വലിയ താല്പര്യം ആണ് ചേച്ചി……. എന്തു പറയുന്നു?

അയ്യോ….. വണ്ടി ഓടിക്കാൻ പോകാനൊ  അത് വേണമോ അച്ചു…..

(ലച്ചുവിന് അവൻ ബൈക്ക് ഓടിക്കുന്നതുപോലും പേടിയാണ് പിന്നെയാണ് കാറിന്റെ കാര്യം വേറെയൊന്നും കൊണ്ടല്ല വല്ല അപകടം പറ്റുമോ എന്നാ ആധിയാണ് പാവത്തിന് )

അയ്യോടാ……  ഈ ചേച്ചി ഇത്രക്കും പേടിത്തൊണ്ടി ആയിപോയല്ലോ…

അങ്ങനെയൊക്കെ നോക്കിയാൽ ഈ ലോകത്ത് വേറെ ആരും വണ്ടിയോടിക്കാതെ ഇരിക്കുവാണോ  എന്റെ പൊന്നുച്ചേച്ചി…..

(അച്ചു അവളെ കളിയാക്കി )

പിന്നെ……..  പിന്നെ……  എനിക്ക് അത്രയ്ക്കും പേടിയൊന്നും ഇല്ല പിന്നെ……….. ചെറിയ ഒരു  ഇത്‌….

അതിനു തന്നെയാണ് പച്ചമലയാളത്തിൽ പേടി……  എന്നു പറയുന്നത് (അച്ചു പൊട്ടിച്ചിരിച്ചു )

ഡാ….  ഡാ……  നീ എന്നെ കളിയാക്കാൻ മാത്രം അയോട….

അങ്ങനാണെങ്കിൽ നീ ലൈസൻസ് എടുക്കുന്നത് എനിക്ക് ഒന്ന് കാണണം

(ലച്ചു അവനെ നോക്കി കുശുമ്പ് കുത്തി )

അയ്യോ……  ചേച്ചി അങ്ങനെ പറയരുത് പ്ലീസ്……  പ്ലീസ്…..  എന്റെ ചക്കര ചേച്ചിയല്ലേ  പ്ലീസ്……

ഹ്മ്…..  അങ്ങനെ വഴിക്കുവട ചെക്കാ……

(ലച്ചു വലിയ ആളെപ്പോലെ ഇടുപ്പിൽ രണ്ടു കൈകുത്തി നിന്ന് ചെറുതായി അടി)

അപ്പോൾ എങ്ങനെയാണ് മറ്റേ കാര്യം? (അച്ചുവിൽ നിന്ന് മറുചോദ്യവും ഉയർന്നു )

എന്തു……  കാര്യം !

അല്ല നാളെ ചേരാൻ പോകുകയാണെങ്കിൽ അവിടെ എന്തങ്കിലും അതിനു  ചില്ലറ വല്ലതുമുണ്ടോ?

( അവൻ അൽപ്പം ജാളിതോയോടുകൂടി ചോദിച്ചു )

ഞാൻ ജോലിക്ക് പോകുന്നതിന് മുൻപേ നീ ഏണിയിച്ചില്ലെങ്കിൽ  ചായപ്പൊടി പാത്രത്തിൽ വച്ചേക്കാം പോരെ……

അപ്പോൾ ചേച്ചി നാളെ തൊട്ട് ആ  ജോലിക്ക് പോകാൻ തീരുമാനിച്ചോ?  ( അച്ചുവിന്റെ മുഖത്തു ദയനീയ ഭാവം )

ഇപ്പോൾ ആണ് ഞാൻ ഒരു കാര്യം ആലോചിച്ചത്. “എന്ധോ  വലിയ കാര്യം കണ്ടുപിടിച്ചപോലെ ലച്ചു  തുടർന്നു ” ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയണം അച്ചു

എന്താ ചേച്ചി……….?

ഞാൻ അന്ന് അവിടെ ജോലിക്ക് പോയതും തുടർന്നുള്ള വിവരങ്ങളും നീ…..  എങ്ങനെ അറിഞ്ഞു

(വീണ്ടും തന്റെ നാവിന് അബദ്ധം സംഭവിച്ചു എന്ന് അവൻ തിരിച്ചറിഞ്ഞു. ഇനി എന്തു പറയും എന്ന് ചിന്തിച്ചു നിൽക്കുമ്പോൾ )

മിനിചേച്ചി……  ആയിരിക്കും നിന്നോട് പറഞ്ഞത്  അല്ലേ………

(ആ പറച്ചിൽ യാതൊരു അസ്വഭാവികതയും അച്ചുവിന് തോന്നിയിരുന്നില്ല അതിനാൽ തന്നെ അവൻ തലകുനിച്ചു നിന്ന് അതേ എന്ന് മൂളി… )

അതിന് നീ എന്തിനാണ് എങ്ങനെ കള്ളനെപ്പോലെ തലകുനിച്ചിരിക്കുന്നത്  ! എനിക്ക് അപ്പൊയെ തോന്നിയിരുന്നു ഇത്‌ ചേച്ചി ഒപ്പിച്ച പണിയായിരിക്കുമെന്ന്

‘ഒരു കള്ളചിരിയോടുകൂടി ലച്ചു പറഞ്ഞു ‘

(ലച്ചു തന്റെ അനിയന്റെ മുഖത്തു വാത്സല്യപൂർവ്വം നോക്കി തുടർന്നു )

ഈ ജോലി ചിലപ്പോൾ ഗീതു പറഞ്ഞപോലെ നമുക്ക് ഒരു അനുഗ്രഹം ആയിമാറിയാലോ അച്ചു?

അത് എങ്ങനെ ചേച്ചി…….  (അവനിൽ സംശയഭാവം ഉടലെടുത്തു )

അവിടെ സ്ഥിരമായി കിട്ടിയാൽ പിന്നെ  ബാങ്കിലെ കടവും മറ്റുചെറിയ കടങ്ങളും വേഗത്തിൽ തീർക്കാൻ നമുക്ക് സാധിച്ചാലോ?   അതുകൊണ്ട് ഈ ജോലി തത്കാലം കളയണ്ടാ എന്നാണ് ഞാൻ തിരുമാനിച്ചിരുക്കുന്നത്

പിന്നെ….. ഇനി അഥവാ എന്നെകൊണ്ട് അവിടെ ഒട്ടും പിടിച്ചുനിൽക്കാൻ പറ്റിയില്ലെങ്കിൽ ! അപ്പോൾ തന്നെ ഈ ജോലി നമ്മൾ ഉപേക്ഷിക്കുന്ന എന്താ ഒക്കെ അല്ലേ ………?

ഹും……….  ശരി. ……..  (അച്ചു  മൂളി )

എന്നാൽ ചേച്ചിയുടെ അച്ചു കിടന്നോ രാവിലെ ഏണിയിച്ചിട്ട് ഒത്തിരി പണികൾ ഉണ്ട് അതെല്ലാം തീർത്തിട്ടുവേണം അവിടേക്ക് പോകാൻ  ചേച്ചി ഒന്ന് പോയി കിടക്കട്ടെ അപ്പോൾ “ഗുഡ് നൈറ്റ്‌ ”

(അത്രയും പറഞ്ഞു അച്ചുവിന്റെ നെറുകയിൽ ഒരു മുത്തം ചാർത്തിയ ശേഷം ലച്ചു  തന്റെ മുറിയിലേക്ക്  പോയി )

“രാവിലെ തന്നെ മിനിയുടെ കാൾ ലച്ചുവിന് വന്നിരുന്നു മിനി കാര്യങ്ങൾ എല്ലാം ലച്ചുവിനോട് വിവരിച്ചു പിന്നെ ഗീതു ഓഫീസിൽ പോകാൻ വിളിക്കാൻ വരുന്ന കാര്യവും അറിയിച്ചു ”

‘ 9.30 ആയപ്പോൾ ഗീതുവിന്റെ ഹോണ്ട ആക്ടിവ സ്‌കൂട്ടർ ലച്ചുവിന്റെ വീടിനു മുൻപിൽ വന്നു നിന്നു അവളെ കത്ത് എന്നപോലെ അച്ചുവും, ലച്ചുവും വീടിന്റെ ഉമ്മറത്ത് നില്പോണ്ടായിരുന്നു

ഇത്‌ എന്താണ്  ചേച്ചിയും അനിയനും ഒരുമിച്ചു നിൽക്കുന്നത്

അത് ഇവൻ ഒരു ആവിശ്യത്തിന് ടൗണിൽ പോകുന്നുണ്ട് അപ്പോൾ ഒരുമിച്ചു ഇറങ്ങാം എന്നുകരുതി  അത്രേയുള്ളൂ…….

(ലച്ചു ഗീതുവിനേ നോക്കി ചിരിയോട് കൂടി പറഞ്ഞു )

അപ്പോൾ ഇവിടെ അമ്മയുടെ കാര്യം….?  (ഗീതു സംശയത്തോടെ ചോദിച്ചു )

അതിന് മിനിചേച്ചിയുടെ അമ്മ ഇപ്പോൾ ഇങ്ങോട്ട് വരും പുള്ളിക്കരുത്തി നോക്കിക്കോളും അമ്മേയെ……. (ലച്ചുവിന്റെ മറുപടി വന്നു )

അച്ചുവിന് മൂന്നുവരെ ഇരുത്തി വണ്ടിയോടിക്കാൻ  അറിയാമെങ്കിൽ കവല വരെ നമുക്ക് ഒരുമിച്ച് പോകാം എന്തുപറയുന്നു

(ഗീതു ചോദ്യഭാവത്തിൽ അച്ചുവിനെ നോക്കി  ഒരു വഷളൻ ചിരി പാസാക്കി )

അയ്യോ…… അതു വേണ്ട  ഗീതു അവൻ നടന്നു പൊക്കോളും  “ലച്ചു ഇടക്ക് വീണു ”

എന്നാൽ ശരി……. ” ഗീതു പറഞ്ഞു ”

(അവർ അവനോട് യാത്ര പറഞ്ഞു ഷോപ്പിലേക്ക്  തിരിച്ചു. )

“അവർ അവിടെ പോയി മാനേജരെ ആദ്യമേ  കണ്ടു അദ്ദേഹം അവരെ മാഡത്തിന്റെ അടുത്തേക്ക് കൂട്ടികൊണ്ടുപോയി

ഹാ…….  രണ്ടുപേരും എത്തിയോ അവരെ കണ്ടതും “മാറിയമ്മയിൽ നിന്ന് ചോദിയം ഉയർന്നു ”

വരൂ…….   നമുക്ക് മറ്റേ റൂമിലേക്ക് പോകാം ആദി നിങ്ങളെ കാണണം എന്ന് എന്നോട് പ്രതേകം പറഞ്ഞിരുന്നു  “ഒരു ചിരിയോടെ മറിയാമ്മ മുന്നിൽ കയറി നടത്തം തുടർന്നു ”

(ലച്ചു അവരുമായി നടന്നു.    അന്നു  കണ്ട ആ വലിയ  വാതിലിന്റെ മുൻപിൽ എത്തി)

” മറിയാമ്മ ആ വാതിൽ തുറന്നുകൊണ്ട് അവരെ അകത്തേക്ക് ക്ഷണിച്ചു”

റൂമിൽ ആരേയും കാണാതെ വന്നപ്പോൾ ഗീതുവും, അച്ചുവും  മറിയാമ്മയെ നോക്കി  നിന്നു “ആളു വന്നിട്ടില്ല ”

ഞാൻ വിളിച്ചിരുന്നു  ഗസ്റ്റ്‌ ഹൗസിൽ നിന്ന് ഇറങ്ങി എന്ന് എന്നോട് പറഞ്ഞിരുന്നു ഇപ്പോൾ വരും നിങ്ങൾ ഇരിക്ക്

(അവർ ഇരുവരും  ആ വലിയ ടേബിളിന്റെ അടുത്ത് കിടന്ന കസേരയിൽ ഇരുന്നു)

“മറിയാമ്മ അവിടെ നിന്നും ഒരു കസേര എടുത്ത് അവരുടെ എതിർവശം നോക്കി അൽപ്പം മാറിയിരിന്നു അവരോട് വെറുതെ ഓരോ വിശേഷങ്ങൾ തിരക്കി”

(സംസാരത്തിന് ഇടയിൽ ലച്ചു ആ റൂം വിശദമായി തന്നെ തന്റെ കണ്ണുകൾ കൊണ്ട് വിലയിരുത്തി )

” ഒരു ഭാഗത്തു ഭിത്തിയിൽ ചെറിയ CC ടിവികളും മറ്റൊരു ഭാഗത്തു അങ്ങ് ഇങ്  അയി ചില വിലകുടിയ വലിയ പെന്റിങ്ങുകൾ പിന്നെ മുറിയുടെ പല ഭാഗങ്ങളിൽ പഴയ മോഡൽ മേശകൾ, സ്റ്റൂളുകൾ അതിന്റെ മുകളിൽ പലതരം പൂച്ചെടികൾ,  പൂച്ചട്ടികൾ, വലിയ ഒരു ബുക്ക്‌ ഷെൽഫ് പഴയ ‘മോഡൽ  ‘,

പിന്നെ ഒരു വശത്തു റൂം പോലെ തിരിച്ചിട്ടും ഉണ്ട്  “ഗ്ലാസ് കൊണ്ട് ” ‘ഒറ്റനോട്ടത്തിൽ ഒരു വലിയ ഹാളിന്റെ വലുപ്പം വരും ആ മുറിക്ക് ‘ മുറി a/c ആണ്.

അങ്ങനെ ഒരെന്നും ആസ്വദിച്ചു കൊണ്ടിരുന്നപ്പോൾ പുറകിൽ വാതിൽ തുറക്കുന്ന ശബ്ദവും കാല്പെരുമാറ്റവും…….

മറിയാമ്മ മാഡത്തിന്റെ പെട്ടന്നുള്ള എഴുനേറ്റവും ഭയഭക്തി ബഹുമാനവും ഒക്കെ  കണ്ടതോടുകൂടി അയാൾ വന്നു എന്ന് ലച്ചു മനസിലാക്കി കഴിഞ്ഞിരുന്നു

“ലച്ചുവും, ഗീതുവും സ്വയം അറിയാതെ മാറിയമ്മയോട് ഒപ്പംകൂടി എണിറ്റു നിന്നു ”

ആ കാൽപ്പെരുമാറ്റം അടുക്കും തോറും അവളുടെ മനസ്സിൽ എവിടുന്നോ ഒരു  ടെൻഷൻ ഓടിയെത്തിയപോലെ അനുഭവപെട്ടു. കൈ കാലുകൾ വിറയ്ക്കാൻ തുടങ്ങിയിരുന്നു കൈവിരലുകൾ അൽപ്പം വിറയാലോടുകൂടി നെറ്റിത്തടത്തിലെ വിയർപ്പുത്തുള്ളികളെ തഴുകി മറച്ചു

വാട്ട്‌ ഹാപ്പെൻഡ്  അറ്റ് ദി ബിഗിനിങ് ?

“ലച്ചുവിന്റെ ഭയത്തെ കിറി മുറിച്ചുകൊണ്ട് മറിയാമ്മയുടെ ശബ്ദം അവിടെ ഉയർന്നു…….

വരുന്ന വഴിക്ക് ഒരു സ്ഥാലത്   ഒന്ന് കയറി…!

“അവന്റെ മധുരമുള്ള ശബ്ദം ആ മുറിയിൽ ഉയർന്നു”

‘ ഇയാൾക്ക് ഇങ്ങനെയും സംസാരിക്കാൻ ഒക്കെ അറിയാം അല്ലേ ലച്ചുവിന്റെ ഉള്ളിൽ കുശുമ്പ് നിറഞ്ഞ ഒരു ആലോചന ‘

ചേട്ടത്തി……  ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ട് എന്നോട് ഇങ്ങനെ ഇംഗ്ലീഷിൽ കാലപുലന്നു സംസാരിക്കരുത് എന്ന്. എത്ര പറഞ്ഞാലും ഈ അച്ചായത്തിയുടെ തലയിൽ കയറുകയില്ലെന്നു  പറഞ്ഞാൽ അൽപ്പം കാട്ടിയാണ് എന്റെ കർത്താവെ…….

(അത്രയും പറഞ്ഞു അവൻ പൊട്ടിച്ചിരിച്ചു കൊണ്ട് മറിയാമ്മയുടെ തലയ്ക്കു ഒന്ന് കിഴുക്കി ‘തമാശപോലെ ‘ അവരെ എല്ലാവരെയും നോക്കികൊണ്ട്‌ കൈയിൽ ഇരുന്ന ആ ലാദറിന്റെ ലാപ്ടോപ് ബാഗ് അവൻ ആ വലിയ ടെബിളിന്റെ മുകളിൽ വെച്ചു കൊണ്ട് അവിടെ ഇരുന്നു.)

(അതെല്ലാം കണ്ടുകൊണ്ട് അവരെ ഇരുവരെയും പരസ്പരം മാറി മാറി അന്ധിച്ചു നോക്കിയിരിക്കുന്നു ലച്ചുവും ഗീതുവും…!

“പ്രതേകിച്ചും  ‘ഗീതു’……..      ഇത്രയും നാൾ അവിടെ  ജോലി ചെയ്തിട്ടും അവർ തമ്മിൽ ഇങ്ങനെ ഇടപഴയകുന്നത്  അവൾ ആദ്യമായാണ് കാണുന്നത്. പിന്നെ അതിനുള്ള അവസരം ലഭിച്ചിരുന്നില്ലാ എന്നുള്ളത് മറ്റൊരു സത്യം ”

(ആദി…..  മുഖത്തു  തഴുകികൊണ്ട് ലച്ചുവിനെ തന്നെ കണ്ണിൽ കണ്ണിൽ നോക്കിയിരുന്നു നോട്ടം സഹിക്കാൻ വയ്യാതെ അവൾ തലകുനിച്ചു ചമ്മി താഴേക്കു നോക്കിയിരുന്നു )

“അതുകണ്ടതും മറിയാമ്മയും, ഗീതുവും കൂടി ചിരിച്ചു…. ആദിയും അവർക്ക് ഒപ്പം ചേർന്നു മൂന്നു പേരും  പൊട്ടിച്ചിരിച്ചു……

കൂടുതൽ അവളെ ഇട്ട് വട്ടക്കെണ്ടേ എന്നു കരുതി ടേബിളിൽ ഇരുന്ന ഫോണിലൂടെ മാനേജറെ വിളിപ്പിച്ചു. അൽപ്പം സമയത്തിനുള്ളിൽ അയാൾ  അവിടേക്ക് വന്നു !

ഹാ…..  അച്ചായാ ഇത്‌ ലക്ഷ്മി…..  ന്യൂ  അപ്പോയ്ന്റ്മെന്റ് ആണ്……

(ലച്ചുവിനെ നോക്കി കൈചൂണ്ടി കൊണ്ട് ആദി പറഞ്ഞു )

സർ…..  ഞങ്ങൾ ആദ്യമേ….  ജോൺസറിനെ കണ്ടിരുന്നു (ഗീതു ചാടിക്കയറി പറഞ്ഞു )

അതിന് ഇപ്പോൾ നിന്നോട് ആരെങ്കിലും അഭിപ്രായം ചോദിച്ചോ?

(അവളെയും തറപ്പിച്ചു ഒന്നുനോക്കി ദേഷ്യത്തിൽ ആദി പറഞ്ഞു )

“ഗീതു….. ശരിക്കും ഒന്ന് ഭയന്നു ”

അല്പനിമിഷത്തിനുള്ളിൽ ആ മുറിയിൽ ഒരു കൂട്ടച്ചിരി……  നിറഞ്ഞു

ഗീതുവും, ലച്ചുവും അത്ഭുതത്തോടെ അവിടേക്ക് നോക്കുമ്പോൾ.

അവരെ നോക്കി നിന്ന് ചിരിക്കുന്ന ആദിയെയും മറിയാമ്മയെയും ജോണിനെയും ആണ് കണ്ടത്.

(ഇത്‌ എന്തു കുത്ത് എല്ലാത്തിനും വട്ടായോ എന്റെ കൃഷ്ണ ലച്ചു പതിയെ പറഞ്ഞു  )

ഹേയെ…  വെട്ടൊന്നുമല്ല നിങ്ങളുടെ മനസ്‌  ഒന്ന് കൂൾ അക്കാൻവേണ്ടി ചെയ്തതാ….

(ലച്ചുവിനെ നോക്കി കണ്ണുകൾ അടച്ചു ഒരു കള്ളചിരിയോട് കൂടി ആദി പറഞ്ഞു….. അവൾ  അതുകേട്ടതും ചെറിയൊരു ചമ്മലോടുകൂടി അവനിൽ നിന്ന് നോട്ടം മാറ്റി )

(അപ്പോൾ അവിടേക്ക് വേഗത്തിൽ…..   വാതിൽ തള്ളിത്തുറന്നു കൊണ്ട് മറ്റൊരാളും രംഗപ്രേവേഷം  ചെയ്തു കൈയിൽ ഒരു മൊബൈലും നീട്ടികൊണ്ടാണ് വരവ് )

‘എന്തുവാടാ……  അലി…..  ഇങ്ങനെയാണോ…..? ഒരു മുറിയിലേക്ക് കയറി വരുന്നത് മറിയാമ്മ അത് ഇഷ്ട്ടപ്പെടാത്ത പോലെ പറഞ്ഞു ‘

അതിന് ഞാൻ എന്തുചെയ്യാനാണ് മനുഷ്യനെ നിലത്ത് നിർത്തിയാൽ അല്ലെ അങ്ങനെ വരാൻ പറ്റൂ

(അവൻ അൽപ്പം ഗൗരവത്തിൽ പറഞ്ഞു )

അണ്ണാ…..  കാൾ ഫോർ യൂ…..

(അലി ആ ഫോൺ ആദിക്ക് കൊടുത്തു  അവൻ അതിൽ നോക്കിയ ശേഷം അടുത്തുള്ള റൂമിലേക്ക് നടന്നു  ഡോർ അടച്ചു)

അഞ്ചു മിനിറ്റ് സംസാരിച്ചു  കഴിഞ്ഞു പിന്നെ പുറത്തുവന്നു ഫോൺ അലിക്ക് കൊടുത്തു

ഡാ……  നീ  ഉടനെ  തന്നെ സിംഗപ്പൂരിലേക്ക് വിട്ടോ…. ഒരു പുതിയ പ്രൊജക്റ്റ്‌ കിട്ടാനുള്ള ചാൻസ് ഉണ്ട്. എനിക്ക് ഈ സാഹചര്യത്തിൽ ഇവിടുന്ന് മാറിനിൽക്കാൻ പറ്റില്ല എല്ലാം ഒന്ന് ശരിയാക്കണം ഇവിടെ   !

പിന്നെ ഡീൽ ഒക്കെ ആണെങ്കിൽ മാത്രം എന്നെ വിളിച്ചാൽ മതി അപ്പോൾ ഞാൻ വന്നോളാം….. ( ആദി അലിയെ നോക്കി പറഞ്ഞു )

പിന്നെ…..വൈകിയാലും  തറവാട്ടിൽ കയറിയിട്ട് പുറപ്പെട്ടമതി .

അച്ഛമ്മ ഇന്നലെയും കൂടി നിന്നേ തിരക്കി ഞാൻ രണ്ടു ദിവസം കഴിഞ്ഞു വന്നേക്കാം എന്ന് പറഞ്ഞേക്ക്‌  തിരക്കിയാൽ.

അപ്പോൾ ശരി നീ വിട്ടോ…

ഒക്കെ അണ്ണാ…… ശരി…..  ബൈ ( അലി പുറത്തേക്ക് പോയി )

“ആദി വീണ്ടും പോയി അവിടെ ഇരുന്നു ”

അച്ചായാ…..  ഈ ലക്ഷ്മിയുടെ ഡീറ്റെയിൽസ് ഇവിടെ ആഡ് ചെയ്തിട്ടുണ്ടോ? (ആദി ചോദിച്ചു )

യെസ്,  സർ…….

ഒന്ന് കാണിച്ചേ……..

ഒരു മിനിറ്റ്  സർ…

(മാനേജർ ആ  ടേബിളിൽ ഇരുന്ന കംപ്യൂട്ടറിൽ  നിന്ന് ഒരു ഫയൽ പ്രിന്റ് എടുത്തു ആദിക്ക് നൽകി അവൻ അത് പരിശോധിച്ചു ഇടക്ക് ഇടക്ക് ലച്ചുവിനെയും  നോക്കി…..  )

അച്ചായാ….. പിരിച്ചു വിട്ടവർക്ക്  പകരം എത്ര വേക്കൻസി ഉണ്ട് ഇപ്പോൾ ?

(അയാൾ വീണ്ടും കംപ്യൂട്ടറിൽ ഒന്ന് നോക്കി )

ഇവിടെ ലോക്കൽ സെക്ഷനിൽ 5, ഓഫീസിൽ 1, സബ് ഓഫീസിൽ 3,  സർ…..

ഒക്കെ…..  അപ്പോൾ ഒരു കാര്യം ചെയ്യൂ…..

(മറിയാമ്മയെ നോക്കി കൊണ്ട് ആദി തുടർന്നു )

ഗീതുവിനേ സബ് ഓഫീസിലേക്ക് പ്രമോഷൻ കൊടുത്തേക്ക്. പിന്നെ ലക്ഷ്‌മിക്ക് ഇവിടെ ഓഫീസിലും  കൊടുത്തേക്ക് . പിന്നെ രണ്ടുപേരെയും C-പ്ലസ് ക്യാറ്റഗറിയിലേക്ക് മാറ്റിയെക്ക് ……

(മാറിയമ്മ ഒരു ചെറുചിരിയോടെ ഒക്കെ എന്ന് ആദിയോട് പറഞ്ഞു)

“അപ്പോൾ ഇന്നു മുതൽ നിങ്ങൾ രണ്ടുപേരും’ mc ഗ്രൂപ്പിന്റെ’ സ്ഥിരം ജീവനക്കാർ ആണ്……. സന്തോഷം ആയല്ലോ രണ്ടുപേർക്കും  അവരെ നോക്കി ഒരു ചെറുചിരിയോട് കൂടി   മറിയാമ്മ പറഞ്ഞു”

‘അതു കേട്ടതും പെട്ടെന്ന് ഗീതുവും ലച്ചുവും ചാടി എഴുന്നേറ്റു നിന്ന്  കൈകൂപ്പി കണ്ണുനീർ പൊഴിച്ച് കൊണ്ട് ഒരുപോലെ പറഞ്ഞു’

താങ്ക്സ് സർ…..

(അതിന് ആദി അവർക്ക് ഒരു ചിരി സമ്മാനമായി നൽകി എന്നിട്ട് ഗീതുവിനേ… നോക്കി തുടർന്നു )

ഇന്ന് രണ്ടുപേരും ലീവ് എടുത്തൊള്ളൂ.

പിന്നെ നാളെ തന്നെ ഗീതു…..  സബ് ഓഫീസിൽ ജോയിൻ ചെയ്യണം. ലക്ഷ്മി….  ഇവിടെയും എന്താ ഒക്കെ………അല്ലേ…..?

യെസ് സർ…….

(രണ്ടുപേരും തലകുലുക്കി സമ്മതം എന്നു പതിയെ മൂളി….. )

ഒക്കെ……  എന്നാൽ നിങ്ങൾ പോയ്‌കൊള്ളൂ …..  ഓൾ ദി ബെസ്റ്റ്

താങ്ക്സ്…..  സർ……

( പറഞ്ഞതിന് ശേഷം അവർ ഇരുവരും തിരികെ നടന്നു. അപ്പോൾ ലച്ചു ഒന്ന് നിന്നശേഷം ആദിയെ തിരിഞ്ഞു നോക്കികൊണ്ട് തുടർന്നു )

സർ….. ഒന്നും വിചാരിക്കരുത് ! എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു…..

(അതിന് ഉത്തരം എന്നോണം ലച്ചുവിനെ നോക്കികൊണ്ട്‌ ആദി ഒരു കള്ളച്ചിരിയോടെ  തുടർന്നു………. )

എന്താണ് പറയാൻ ഉള്ളതെന്ന് ഞാൻ പറയട്ടെ……

‘എന്റെ മനസിലെ കാര്യം ഇയാൾക്ക് എങ്ങനെ അറിയാം…. എന്നാൽ അത് ഒന്ന് കേൾക്കണമല്ലോ….. എന്നാ മട്ടിൽ ലച്ചു ആദിയെ….  നോക്കികൊണ്ട് തലയാട്ടി ‘

ഹും….   (പതിയെ മൂളി…….. )

“സർ….  ഇപ്പോൾ ചെയ്തത് എനിക്കു വലിയൊരു സഹായം ആണ്. അതിന് ഇവിടെ ജോലിയിൽ തുടരുന്ന കാലം  വരെ അതിന്റെ നന്ദിയും, കടപ്പാടും, ആത്മാർത്ഥമായി തന്നെ  എന്നിൽ നിന്ന് ഉണ്ടാക്കും ‘പിന്നെ ‘………

(ലച്ചുവിനെ ആദി ഒന്നു നോക്കി എന്നിട്ട് വീണ്ടും തുടർന്നു ഒരു ‘കള്ളച്ചിരിയോടെ’  )

കഴിഞ്ഞ ദിവസം നടന്നപോലെ തെറ്റിദ്ധാരണയുടെ പുറത്ത്. മറ്റുള്ളവരുടെ മുൻപിൽ വെച്ചു അപമാനിക്കും മുൻപേ എന്നോട് അത് ഒന്ന്  തിരക്കണം….! ശരിയായിരുന്നോ എന്ന്  ഇനിയും അങ്ങനെ ഒരു ദുരനുഭവം ഉണ്ടായാൽ.  എനിക്ക് അത് താങ്ങാൻ പറ്റിയെന്നു വരില്ല….. ഞാൻ അന്ന്   ഈ ജോലി ഉപേക്ഷിക്കും ”

‘എങ്ങനെയുണ്ട്……  ഇതല്ലേ എന്നോട്  പറയാൻ വന്നത്  ‘

(ആദി ആ പഴയ കള്ളച്ചിരിയോടെ അവളെ നോക്കി തിരക്കി )

( ലച്ചുവിൽ നിന്ന് അപ്പോൾ ഉണ്ടായ ഞാട്ടൽ ‘അത്ഭുതത്തിനും സങ്കടത്തിനും സന്തോഷത്തിനും വഴിമാറി കൊണ്ട് അവളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ മുത്തുകളായി പ്രവഹിച്ചു………. )

സോറി……  സർ…..  (അവൾ  കണ്ണുനീർ തുള്ളികൾ പടർന്ന മുഖത്തു ചിരി വരുത്തിക്കൊണ്ട് ഇരുകൈകളും കുപ്പി തൊഴുതുകൊണ്ട് തലകുനിച്ചു പൂർത്തിയാക്കി )

അയ്യോ……  എന്താ ഈ കൊച്ചുകാണിക്കണേ…… കരയുന്നോ പൊട്ടിപെണ്ണു…. (മറിയാമ്മ ഓടിവന്നു അവളുടെ കണ്ണുകൾ തുടച്ചുകൊണ്ട് പരിഭവപ്പെട്ടു )

ഇത്‌ അനന്ദകണ്ണുനീരാണ് എന്റെ ചേട്ടത്തി……… അല്ലേ…  ലക്ഷ്മിക്കുട്ടി…….?

( വീണ്ടും പഴയ കുസൃതികൾ ആദിയിൽ കാണപ്പെട്ടു…… )

“പിന്നെ ജോലി ഉപേക്ഷിക്കുന്ന കാര്യം  അപ്പോൾ ആലോചിച്ചാൽ പോരെ. ഇപ്പോയെ അതിനേ കുറിച്ച് വേവലാദി പിടിക്കേണ്ട വല്ലാ..  ആവിശ്യം ഉണ്ടോ…. ലക്ഷ്മി…..?    എന്തായാലും ഇപ്പോൾ മോളൂ….  വീട്ടിൽപോയി ഒന്ന് റെസ്റ്റ് എടുക്കൂ. എന്നിട്ട് നാളെ നല്ല കുട്ടിയായി വന്നു ജോയിൻ ചെയ്തോണം കേട്ടോ…..  ചെല്ലൂ……. ( അവൾ അവനെ നോക്കി ഒരു ചെറിയ കള്ളപരിഭാവം ചുണ്ടിൽ കൊരുത് കൊണ്ട് തിരികെ നടന്നു അകന്നു )

(ആദി ലച്ചുവിന്റെ പിന്നിൽ നിന്നുളള അന്നനാടയിൽ മതിമറന്നു നിന്ന്  കൊണ്ട് ആ ദേവതയുടെ രൂപത്തെ തന്റെ മനസിന്റെ തായ്‌വരയുടെ കോണിൽ എഴുതി ചേർത്തു.

” ‘ഇങ്ങനെ ‘ അഞ്ചര അടിയിൽ കൂടുതൽ ഉയരം പഴയ സിനിമ നടി പാർവ്വതിയുടെ (കിരീടം) എന്നാ സിനിമയിലെ അതേ ബോഡിഷേയ്പ്പ്.  പിന്നെ മുഖം പഴയ മലയാളത്തിലെ മോനിഷയുടെ തനി പകർപ്പ് ബട്ട്‌ അവരേക്കാളും നിറമുണ്ട് ലക്ഷ്മിക്ക് പിന്നെ അതേ കാർകൂന്തലുകൾ കാൽമുട്ടിന്റെ പകുതിയിൽ ചെന്ന് കടലിലെ തിരമാലകളെ പോലെ അവ  അങ്ങനെ ഓളംതള്ളുന്നു.

സഖി……  നീ…….  എൻ…………… ദേവതയോ………

പെട്ടെന്ന് ആദിയുടെ ചിന്തകളെ ഉണർത്തി കൊണ്ട്  ജോണിന്റെയും  മറിയാമ്മയുടെയും  ചിരി അവിടെ ഉയർന്നു  പെട്ടെന്ന് ഉണ്ടായ ചമ്മൽ മറക്കാനാന്നോണം ആദി മറിയാമ്മയെ ഒന്ന്  സൂക്ഷിച്ചുനോക്കി. “ഇപ്പോൾ ആദി ആ പഴയ ആദിയായി  Mc ഗ്രൂപ്പിന്റെ ഗർജ്ജിക്കുന്ന സിംഹം ” പിന്നെ ജോണിനോട് ഗൗരവത്തിൽ തുടർന്നു )

ഇന്നത്തെ ബോർഡ് മീറ്റിങ് ബോർഡ്‌ മെംബേഴ്സിനെ അറിയിച്ചോ?

യെസ് സർ എല്ലാവരെയും വിളിച്ചു പറഞ്ഞു.

ഹും……

ബട്ട്‌….  സർ ഒരു പ്രോബ്ലം…….  (അയാൾ പറയാൻ മടിച്ചുകൊണ്ട് ആദിയെ നോക്കി )

ങും…..  കാര്യം പറയു അച്ചായാ

അത് പിന്നെ കാവ്യാ മാഡത്തെ കാര്യം അറിയിക്കാൻ വേണ്ടി വിളിച്ചായിരുന്നു ദുബായിലേക്ക്.    വീഡിയോ ചാറ്റിങ്ങിലൂടെ പങ്കെടുത്താൽ മതിയെന്ന് വരെ ഞാൻ പറഞ്ഞു.    പക്ഷേ പുള്ളിക്കാരി പറ്റില്ലാന്ന് പറഞ്ഞു. പിന്നെ എന്നെ…..  കുറേ ചിത്തയും വിളിച്ചു ……

(അയാൾ മുഖം തായ്തി ദയനിയമായി പറഞ്ഞു )

ഈ പെണ്ണിന് ഇത്‌ എന്തിന്റെ കേടാ… എന്റെ കർത്താവെ…….. ഇത് ഇപ്പോൾ മൂന്നാം തവണയാണ് തുടർച്ചയായി അറ്റന്റ് ചെയ്യാതിരിക്കുന്നത്        (മറിയാമ്മ ആരോടെന്നില്ലാതെ പറഞ്ഞു )

അവളുടെ കേടു..  ഞാൻ മാറ്റികൊടുക്കാം (ആദി ഒന്ന് ആലോചിച്ചു എന്നിട്ട് മറിയാമ്മയെ നോക്കി )

ചേട്ടത്തി…..  ഇന്ന് മെംബേർസ് എല്ലാവരും മീറ്റിങ്ങിൽ പങ്കെടുക്കണം. അത് എങ്ങനെയായാലും. പിന്നെ ഇതിൽ പങ്കെടുക്കാതെ  ഇരിക്കുന്നവക്ക് മീറ്റിംഗ്  കഴിയുമ്പോൾ ഒരു മെസ്സേജ്  പാസ്സ് ചെയ്തിരിക്കണം.

നേരിട്ട് വന്നു  എന്നെ കാണാൻ അതായത്    ‘mc ഗ്രൂപ്പിന്റെ മാനേജിങ് ഡിറക്ടർറോഡ്  explanation തരാൻ ‘ഒക്കെ………

ശരി…….. ആദി……  (മറിയാമ്മ പറഞ്ഞു )

ഹും…….  എന്നാൽ നിങ്ങൾ  പൊയ്ക്കോളൂ (അവർ പോയ ശേഷം ആദി ആ റൂമിലേക്കു പോയി )

##############################

(വീട്ടിലേക്ക് ഉള്ള യാത്രയിൽ ഗീതുവിന്റെ തോളിൽ തലവച്ചു ഇരിക്കുകയാണ് ലച്ചു ഇടക്ക് അവൾ തല ഉയർത്തി നേരെ ഇരുന്നുകൊണ്ട് ചോദിച്ചു  )

ഗീതു…..  ഇന്ന്  നമ്മൾ ഓഫീസിൽ ഇരുന്നപ്പോൾ ഒരാൾ വന്നിലെ അതാരാണ്?

എന്താടി…..  പെണ്ണേ ഇഷ്ടപെട്ടോ നമ്മുക്ക് വേണമെങ്കിൽ ഒന്ന് ആലോചിക്കാം എന്തു പറയുന്നു? ( ഗീതു വണ്ടിയുടെ മിററിൽ കൂടി അവളെ നോക്കി കളിയാക്കി ചിരിച്ചു )

അയ്യടാ…… തന്നത്താൻ കെട്ടിയമതി എനിക്കൊന്നും വേണ്ട  (അവൾ പരിഭവിച്ചു കൊണ്ട് പറഞ്ഞു )

പിന്നെ എന്റെ മോൾക്ക് ആരെ വേണം ആദി സാറിനെ മതിയോ? (വീണ്ടും ഗീതു ആ മിററിലേക്ക് നോട്ടം പായിച്ചു ഇപ്പോൾ ലച്ചുവിന്റെ മുഖം ചുവന്നു തുടുക്കുകയാണ് )

അപ്പോൾ സാറ് ഇതുവരെ കല്യാണം കഴിച്ചില്ലേ?

ഇല്ല…. പക്ഷേ അവരുടെ കുടുബത്തിലെ തന്നെ ഒരു കുട്ടിയെ കൊണ്ട് സാറിന്റെ അച്ഛമ്മ വാക്ക് ഉറപ്പിച്ചിരിക്കുവാണ് എന്നാ കേട്ടെ….. ഹാ.. അല്ലങ്കിൽ തന്നെ നമുക്കെല്ലാം ഇങ്ങനെ ഉള്ള ആണുങ്ങളെ കൊതിക്കാൻ മാത്രമാണ് വിധി… കഴിക്കാനുള്ള യോഗം സൗന്തര്യവും  പണവും ഉള്ള വലിയ വീട്ടിലെ പെണ്പിള്ളേര്ക്കാണ്

(അത് കേട്ടതും ലച്ചുവിന്റെ മുഖത്തു വന്ന വെത്യാസം ഗീതു ശ്രെദ്ധിച്ചു )

ഹാ…   പിന്നെ നീ ചോദിച്ചയാൾ “അലി ” സാറിന്റെ വല്യച്ഛൻ  ചെറുപ്പത്തിൽ എടുത്ത് വളർത്തിയതാണ് അവനെ. സാറ് സ്വന്തം അനിയനെപോലെയാണ് അവനെ കൊണ്ട് നടക്കുന്നത്.     ഇന്ന് തന്നെ കണ്ടില്ലേ സാറുപോകുന്നതിന് പകരം ആണ് അവൻ സിംഗപ്പൂരിലേക്ക് പോകുന്നത് അവന്റെ യോഗം അല്ലാതെ എന്തു പറയാൻ…..  !

( ഗീതു ആരോടെന്നു ഇല്ലാതെ പറഞ്ഞു ലച്ചുവിനെ നോക്കി ഇപ്പോഴും വിഷാദഭാവും ആണ് പുള്ളിക്കാരിത്തിയുടെ മുഖത്തു  )

നീ…….  എന്താടി….  ലച്ചു   മരിപ്പുവീട്ടിലെ പെണ്ണുങ്ങളേ പോലെ മൂഡോഫ് ആയിഇരിക്കുന്നത്

(കാര്യം മനസിലായിട്ടും ഗീതു പുറത്ത് കാട്ടാതെ പുറകിലേക്ക് കണ്ണുകൾ വെട്ടിച്ചുകൊണ്ട്‌ ലച്ചുവിനെ നോക്കി പരിക്ഷിച്ചു )

ഹേയ്…… ഒന്നുമില്ല ചെറിയൊരു തലവേദന താൻ വേഗം വീട്ടിലേക്ക് വിട്…. (അൽപ്പം വിഷാദഭാവത്തിൽ ആണ് ലച്ചുവിന്റെ പറച്ചിൽ )

ഹും…..  ശരി       ( മനസ്സിൽ വന്ന പൊട്ടിച്ചിരി ഉള്ളിൽ ഒതുക്കിക്കൊണ്ട് ഗീതു തന്റെ സ്കൂട്ടറിന്റെ വേഗതക്കുട്ടി യാത്ര തുടർന്നു )…….

(അങ്ങനെ വലിയ സംഭാവവിഹാസങ്ങൾ ഇല്ലാതെ രണ്ടുമാസം കടന്ന്പോയി…….. ‘ ആദി ആ പ്രൊജെറ്റിന്റെ കാര്യത്തിന് സിംഗപ്പൂരിലേക്കും )………….

എല്ലാവരുടെയും വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു  എന്ന്  നിങ്ങളുടെ സ്വന്തം ……………..

കലിയുഗ പുത്രൻ കാലി………………….  തുടരും…………………

Comments:

No comments!

Please sign up or log in to post a comment!