ഒരു പനിനീർപൂവ് 1
ടി ലച്ചു നമ്മുടെ സ്ഥലം മാറി പോയ ഗംഗ മിസ് നു പകരം നാളെ പുതിയ ആളു വരുമെന്ന കേട്ടത്..
പ്രിയ തന്റെ കൂട്ടുകാരി ആയ ലക്ഷ്മി എന്ന ലച്ചു വിനോടായി പറഞ്ഞു,
ഓ ഗംഗ മിസ് ഉണ്ടായിരുന്നപ്പോ നല്ലത് ആയിരുന്നു., സോപ്പ് ഇട്ടു നിന്നാൽ മതി, വന്നില്ലെങ്കിലും അസൈമെന്റ് ഒന്നും സമയത് വച്ചില്ലെങ്കിലും ക്ലാസ്സിൽ കയറാതെ ഇരുന്നാലും വലിയ കുഴപ്പം ഒന്നും ഇല്ലരുന്നു, പാവം ഗംഗ മിസ്, ഇനി ഇപ്പോ എങ്ങനത്തെ ആണാവോ വരുന്നത്..
ലച്ചു പ്രിയ യോട് പറഞ്ഞു
ശരിയാടി മോളെ, വരുന്നത് പാവം ആയാൽ മതിയായിരുന്നു..
ലക്ഷ്മി എന്ന ലച്ചു നഗരത്തിലെ പ്രശസ്തമായ കോളേജിൽ ഡിഗ്രി സെക്കന്റ് ഇയർ പടിക്കുന്നു, കോടിശ്വരൻ ആയ മാധവൻ തമ്പി യുടെയും സരസ്വതി യുടെയും മകൾ ലച്ചൂന് ഒരു ചേട്ടൻ കൂടി ഉണ്ട് അരുൺ,, പിന്നെ മുത്തശ്ശിയും അതാണ് നമ്മുടെ ലച്ചു ന്റെ കുടുംബം..( ബാക്കി വീട്ടിലെ വിശേഷങ്ങൾ ഒക്കെ പതിയെ പറയാം )
വൈകിട് കോളേജിൽ നിന്നും പോകാൻ ഇറങ്ങുമ്പോ ആയിരുന്നു അവരുടെ സംസാരം..
അങ്ങനെ അവർ സംസാരിച്ചു സീനിയർ ചേട്ടന്മാർ അവിടെ നില്കുന്നത് കണ്ടത്.
വായിനോക്കികൾ എല്ലാം ഉണ്ടല്ലോ അവിടെ.. ലച്ചു പ്രിയയോട് ആയി പറഞ്ഞു
അതിനു എനിക്ക് കുഴപ്പം ഒന്നും ഇല്ലാലോ. നീ അല്ലെ അവന്മാരുടെ നോട്ടപ്പുള്ളി..
നമ്മളെ ഒന്നും വായ്‌നോക്കാൻ ആരും ഇല്ലാലോ ഈശ്വര…
പ്രിയ സങ്കടത്തോടെ ലച്ചനോട് പറഞ്ഞു..
നിനക്ക് ഒന്ന് ഉള്ളത് പോരടി, ഞാൻ നിതിൻ ചേട്ടനെ കാണട്ടെ പറഞ്ഞുകൊടുക്കുന്നുണ്ട്,,
അയ്യോ ചതിക്കല്ലേ മോളെ ഞാൻ ഒരു തമാശ പറഞ്ഞതാ..
ലച്ചു അവളെ നോക്കി കളിയാക്കി ചിരിച്ചു
മ്മ് മ്മ് ശരി ശരി ഞാൻ ആയിട്ടു നിന്റെ കഞ്ഞി പാറ്റ ഈടുനില്ല പോരെ..
മതിയെ ലച്ചൂനെ നോക്കി തൊഴുതു കൊണ്ട് പ്രിയ പറഞ്ഞു..
നിനക് എന്താടി പ്രേമം ഒന്നും വേണ്ടാന്നും പറഞ്ഞു നടക്കുന്നെ, നീ ഒന്ന് എസ് പറയാൻ എത്ര ചെറുക്കന്മാരാ വെയിറ്റ് ചെയ്യുന്നേ ..
വെയിറ്റ് ചെയ്തു അവിടെ നില്കാതെയ് ഉള്ളു., എല്ലാം അറിയാവുന്ന നീ തന്നെ ഇങ്ങനെ പറയണം പ്രിയ.,,
ടി ഞാൻ.,,, പ്രിയക് പറയാൻ വാക്കുകൾ കിട്ടിയില്ല പിന്നെ എന്തോ ആലോചിട്ടു അവൾ പറഞ്ഞു
ഡാ അതൊക്കെ കഴിഞ്ഞുപോയ കാര്യങ്ങൾ അല്ലെ നിനക്കു എപ്പോ ഒരു കുഴപ്പവും ഇല്ലാലോ.,,,
അത്രയും പറഞ്ഞു പ്രിയ അവളെ സങ്കടത്തോടെ നോക്കി
അത് ഒന്നും ശരി ആകില്ലെടി,, എല്ലാം അറിയുമ്പോ അവർ കു തന്നെ വേണ്ടായിരുനിലനു തോന്നും.,,
പിന്നെ ഞാൻ സ്വപ്നത്തിൽ കാണാറുള്ള ഒരാളെ പറ്റി പറയാറില്ലേ നിന്നോട്,, ആ മുഖം എനിക്ക് എന്നോട് ഇഷ്ടം ആണെന് പറഞ്ഞ ആരിലും കണ്ടിട്ടിട്ടില്ല.
പ്രിയ സങ്കടത്തോടെ ലച്ചൂനെ നോക്കി,, അവർ രണ്ടുപേരും അല്പസമയം ഒന്നും മിണ്ടിയില്ല..
പ്രിയ ലച്ചു നെ നോക്കി ഒരു മാലാഖ തന്നെ ആയിരുന്നു അവൾ, ആരു കണ്ടാലും ഒന്ന് നോക്കി നിന്നു പോകും, അത്രക് സൗദര്യം ആയിരുന്നു അവൾക്, ഞാൻ തന്നെ അസൂയയോടെ എത്ര പ്രാവശ്യം നോക്കിയിട്ടുണ്ട് അവളെ, കോളേജിലെ പയ്യന്മാരുടെ ദേവത ആയിരുന്നു അവൾ,, സർ മാർക്കിടയിൽ പോലും അവൾക് ആരാധകർ ഉണ്ടായിരുന്നു,, പക്ഷെ അവളെക്കുറിച്ചു ഓർത്തപ്പോൾ പ്രിയക് സങ്കടം തോന്നി,
എത്രയും വയസിനിടയിൽ അവൾ ഒരുപാട് കണ്ണീർ കുടിച്ചിട്ടുണ്ട്, അവളുടെ പ്രോബ്ലം എനിക്ക് മാത്രേ അറിയുള്ളു, കോളേജിൽ മറ്റു ആർക്കും അത് അറിയില്ല, അറിയാൻ അവൾ ആഗ്രഹിച്ചിട്ടില്ല, ഒരു സഹതാപം ഒരുക്കലും അവൾ ഇഷ്ടപ്പെട്ടിരുന്നില്ല..
ഒരുപാട് പേര് അവളോട് ഇഷ്ടമാണെന്നു പറഞ്ഞിട്ടുണ്ട്, അവരോടൊക്കെ അവൾ നോ എന്ന് മാത്രമേ പറഞ്ഞിട്ടുള്ളു,, പാവം ലച്ചു എല്ലാം ഉള്ളിൽ ഒതുക്കി നടക്കുന്നു, തന്നോട് മാത്രേ എല്ലാം അവൾ തുറന്നു പറഞ്ഞിട്ടുള്ളു
അങ്ങനെ ആലോചിച്ചു ഗേറ്റിന്റെ അടുത്തേക് നടന്നപ്പോഴാണ് അരുൺ ബൈക്ക് കുമായി അവരുടെ അടുത്തേക് വന്നത്,,, അരുൺ,, പ്രിയയുടെ ലോവർ തേർഡ് ഇയർ പടിക്കുന്നു
ലച്ചു വും പ്രിയയും അവനെ നോക്കി ചിരിച്ചു എന്താ ലച്ചു നിന്റെ കാർ വന്നില്ലേ,, അരുൺ ലച്ചനോട് ചോദിച്ചു
ഇല്ല ചേട്ടാ,, പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ലച്ചു വിനെ കൊണ്ടുപോകാൻ കാർ വന്നു
ധാ വന്നല്ലോ നിന്റെ രഥം,, പ്രിയ ലച്ചനോട് പറഞ്ഞു
ലച്ചു പ്രിയയോടും നിതിനോടും ബൈ പറഞ്ഞു കാറിൽ കയറാൻ നേരം ചെറു ചിരിയോടെ പറഞ്ഞു
ടി നേരത്തെ ഹോസ്റ്റലിൽ കയറാൻ നോക്കണേ ചുമ്മാ കറങ്ങി നാടകണ്ടു, പേരുദോഷം ഉണ്ടാകല്ല് കേട്ടോ,,
ടി… എന്നും പറഞ്ഞു പ്രിയ അവളെ അടിക്കാനായി പോയ് ലച്ചു വേഗം കാറിൽ കയറി ഡോർ അടച്ചു കൊണ്ട് അവരോടു ടാറ്റ കാണിച്ചു,,
പാവം പ്രിയ നിതിനോട് പറഞ്ഞു..
ലച്ചു വീട്ടിലേക്കു പോകുമ്പോൾ അവളുടെ കാറിനെ ഓവർ ടേക്ക് ചെയ്തു ഒരു ബൈക്ക് കയറി പോയി അവൾ ആ ബൈക്കിൽ നോക്കി ഒരു ചെക്കനും പെണ്ണും കെട്ടിപിടിച്ചു വർത്തനമൊക്കെ പറഞ്ഞു പോകുന്നു..
അത് കണ്ടു അവൾക് അസൂയ തോന്നി,, ലച്ചു സീറ്റിൽ ചാരി കിടന്നു അവൾ ആലോചിച്ചു തനിക് എന്താ ഇങ്ങനെ ആരോടും തോന്നാത്തത് ഒരു ഇഷ്ടം,,
ഒരുപാട് പേർ തന്നോട് ഇഷ്ടമാണെന്നു പറഞ്ഞിട്ടുണ്ട് പക്ഷെ തനിക് അങ്ങനെ ആരോടും തോന്നിയിട്ടില്ല.. താൻ സ്വപ്നത്തിൽ കാണുന്ന ആളിന്റെ മുഖം അവരുടെ ഒന്നും മുഖത്തു അവൾ കണ്ടില്ല.
ആ പറഞ്ഞത് ഇത്തിരി ഉറക്കെ ആയിപോയി
ഡ്രൈവർ അവളോട് ചോദിച്ചു,, ‘ആരു വരുമെന്ന കുഞ്ഞേ പറഞ്ഞത് ‘
പെട്ടന്നാണ് അവള്ക് പറഞ്ഞത് ഉറക്കനെ ആയിപോയി എന്നു മനസിലായത്
തലക്കു ഒരു കൊട്ട് കൊടുത്തിട് അവൾ പറഞ്ഞു,
ഒന്ന്നുമില്ല ചേട്ടാ ഞാൻ ഓരോന്നു ആലോചിച്ചു പറഞ്ഞതാ,, പറഞ്ഞു സീറ്റിൽ ചാരിയ അവൾ പെട്ടന്നു എന്തോ ഓർത്തപോലെ അവളുടെ കണ്ണ് നിറഞ്ഞു,,
ഞാൻ എനിക്ക് അതിനുള്ള അർഹത ഇല്ല,, എന്നെ കുറിച്ച് എല്ലാം അറിയാവുന്ന ആരാ തന്നെ സ്നേഹിക്കുക,, ആരാ എന്നെ കല്യാണം കഴിക്കുക,, അവളുടെ കണ്ണിൽ നിന്നും കണ്ണീർ പൊടിഞ്ഞു,,
രണ്ടു പ്രാവശ്യം ഭ്രാന്താശുപത്രിയിൽ കൊണ്ട് പോയ എന്നെ ആരാ സ്നേഹിക്കുക കല്യാണം കഴിക്കുക,,
അങ്ങനെ ഓരോന്നു ആലോചിച്ചു ലച്ചു വീട്ടിൽ എത്തി,,,
അവൾ വീട്ടിൽ എത്തി കാർ തുറന്നു ഇറങ്ങിയതും ഉമ്മറത്ത് തന്നെ ലച്ചൂന്റെ അമ്മുമ്മ ഇരുപ്പുണ്ടണ്ടായിരുന്നു..,,
ആഹാ വന്നോ എന്റെ ലച്ചൂട്ടി..,, അവൾ അമ്മുമ്മയയെ കട്ടിപിടിച്ചു കവിളിൽ ഒരു ഉമ്മ കൊടുത്തു,,
അപ്പോഴാ കാർത്തിയാനി അമ്മ അവളെ ശ്രദ്ധിച്ചത് ലച്ചൂന്റെ കണ്ണു നിറഞ്ഞിരിക്കുന്നു,,
എന്താ മോളെ എന്താ മോളുടെ കണ്ണ് നിറഞ്ഞു ഇരിക്കുന്നെ
ഒന്നുമില്ല അമ്മുമെ കണ്ണിൽ ഒരു പൊടി പോയതാ.
മ്മ് ,,, ഒരു മൂളൽ മൂളി കാർത്തിയാനി ‘അമ്മ അവൾകു നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു
പോയ് ചായ കുടിക്കാൻ നോക് കുറേ നേരം ആയി സരസ്വതി ലച്ചു പറയുന്നു വന്നില്ലല്ലോ എന്നു,,
അതിനു ഞാൻ എന്തു ചെയ്യാനാ കാർ വരാൻ ലേറ്റ് ആയി അത്കൊണ്ട് അല്ലെ,, ബസ് ലു വരാൻ സമ്മദിക്കില്ലല്ലോ.. ഒറ്റക് എന്നെ എങ്ങും പോക്കാൻ സമാദിക്കില്ലല്ലോ
അതും പറഞ്ഞു അവൾ അകത്തേക്കു കയറി പോയ്
കാർത്തിയാനി ‘അമ്മ അവളെ തന്നെ നോക്കി ഇരുന്നു “പാവം എന്റെ മോൾ ”
അവർ ആത്മഗതം പോലെ പറഞ്ഞു..
സരസു… സരസു,,.. എവിടെ പോയി എന്റെ സരസ്വതി,.. ലച്ചു ഹാളിൽ നിന്നു വിളിച്ചു കൂകി
അപ്പോഴേക്കും അടുക്കളയിൽ നിന്നും ‘അമ്മ ഇറങ്ങി വന്നു
പെണ്ണെ നിനക്കു ഇത്തിരി കൂടുന്നുണ്ട്..,, സരസ്വതി ‘അമ്മ അവളെ അടയ്ക്കാനായി കയ്യോങ്ങി..
ലച്ചു ചിരിച്ചോണ്ട് അമ്മയുടെ കവിളിൽ ഉമ്മ കൊടുത്തു..
എന്റെ ‘അമ്മ അല്ലെ..
വന്നു കയറിലില്ല പെണ്ണു ബഹളം തുടങ്ങിയോ.. അതും പറഞ്ഞു അരുൺ മുകളിൽ നിന്നും താഴേക്കു വന്നു,,
ആഹാ ഏട്ടൻ ഇവിടെ ഉണ്ടായിരുന്നോ,,
മ്മ്,,, ഇന്നു കമ്പനിനു കുറച്ചു നേരത്തെ ഇറങ്ങി.
ആ.. അത് മോന്റെ പുന്നാര അനിയത്തിയോട് തന്നെ ചോദിച്ചു നോക്,,
ലച്ചു അമ്മയെ കൊഞ്ഞണം കുത്തി കാണിച്ചിട് അരുണിനോട് പറഞ്ഞു.. ഒന്നുമില്ല ഏട്ടാ അമ്മ ചുമ്മാ ഓരോന്നു പറയുവാ
എന്താ അമ്മെ അവളെ വഴക്കു പറയുന്നേ,, എന്റെ ലച്ചു പാവം അല്ലെ…,,
ഒരു ചേട്ടനും അനിയത്തിയും വന്നിരിക്കുന്നു, നീയും അച്ഛനും കൂടിയ വഷളാകുന്നെ..,,, അവൾ അമ്മയെ നോക്കി കോക്രി കാണിച്ചിട്ടു,,
ചായ എടുക് അമ്മെ, വിശന്നിട് വയ്യ,,.. നീ പോയി കയ്യും കാലും ഒക്കെ കഴുകി വാ അപ്പോഴേക്കും ഞാൻ എടുകാം..
അതും പറഞ്ഞു സരസ്വതി അടുക്കലേക്കു പോയി
അതൊക്കെ പിന്നെ ‘അമ്മ ചായ എടുക്..,, ഏട്ടൻ ചായ കുടിച്ചോ..
ഞാൻ കുടിച്ചു നീ കുടിക്കൂ..
എന്നാൽ വാ ഇവിടെ ഇരിക്ക് ഒരു കൂട്ടിനു.. അവൾ അരുണിനോട് പറഞ്ഞു.. ശരി വാ..
അവർ രണ്ടുപേരും അവിടെ ഇരുന്നു.. അപ്പോഴേക്കും സരസ്വതി ‘അമ്മ ചായയും ആയി വന്നു,, അവർ ഒരുമിച്ചു ഇരുന്നു ചായ കുടിച്ചു.. അരുൺ ലച്ചുവിനോട് ശരിക്കും ഒരു ഫ്രണ്ട്നെ പോലെ ആയിരുന്നു.. അവളുടെ എന്ത് കാര്യം ഉണ്ടെങ്കിലും അവൾ അരുണിനോട് പറഞ്ഞിരുന്നു.. ഒരു ഏട്ടൻ അനിയത്തി ബന്ധം ആയിരുന്നില്ല അവരുടേത്,,..
എന്തൊക്കെ ഉണ്ട് മോളെ കോളേജിൽ വിശേഷങ്ങൾ, ആരാധകർ ഒക്കെ എന്തു പറയുന്നു.. അരുൺ പ്രിയയോട് ചോദിച്ചു
ഓ ഞാൻ അത് ഒന്നും ശ്രദിക്കാൻ പോകാറില്ല.. ആ പിന്നെ നാളെ സ്ഥലം മാറി പോയ ഞങ്ങളുടെ മിസ് നു പകരം വേറെ ആളു വരുന്നുണ്ട് എന്നു കേട്ടു.. പാവം ആയാൽ മതിയായിരുന്നു..,,
മ്മ് മ്,, അവൻ ഒന്നു മൂളി,, അല്ല എന്നിട്ടു ഇന്നു പുതിയ പ്രേമാഭ്യർത്ഥന ഒന്നും വന്നില്ലേ.., അവൻ അവളെ കളിയാക്കി ചോദിച്ചു..,
അവൾ മുഖം ദേഷ്യത്തിൽ ആക്കി പറഞ്ഞു.. ഒന്നും വന്നില്ല വരുമ്പോ അറിയിക്കാം,, അതും പറഞ്ഞു അവൾ ഉറക്കെ.. അമ്മെ ഈ ചേട്ടനെ എന്താ കെട്ടിച്ചു വിടാത്തേ വയസു ഇരുപത്തിഏഴു ആയി..,,,
അപ്പോ സരസ്വതിയമ്മ ഉള്ളിൽ നിന്നും വിളിച്ചു പറഞ്ഞു.. അവൻ നിന്റെ കഴിയട്ടെ എന്നും പറഞ്ഞു നിൽകുവല്ലേ..,,
അയ്യടാ എനിക്ക് എപ്പോഴെങ്ങും കല്യാണം വേണ്ട,, അല്ലെങ്കിൽ തന്നെ എന്റെ കാര്യങ്ങൾ അറിയാവുന്ന ആരാ എന്നെ കെട്ടുക..,, പെട്ടന്ന് അവൾ അത് പറഞ്ഞിട്ടാണ് ഓർത്തത് അത് പറയാൻ പാടില്ലായി രുനെന്നു..,, പിന്നെ ആരും കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല
അവസാനം ലച്ചു തന്നെ അരുണിനെ നോക്കി പറഞ്ഞു.. എന്റെ കഴിയട്ടെ എന്നും പറഞ്ഞു മുങ്ങി നടക്കുവാ അല്ലെ.
(അരുണിന് പണ്ട് ഒരു പ്രണയം ഉണ്ടായിരുന്നു പക്ഷെ പെണ്ണ് അവനെ തേച്ചിട് വേറെ ഒരുത്തന്റെ കൂടെ കല്യാണം കഴിച്ചു പോയ്,, അത് ഒക്കെ അവൻ ലച്ചനോട് പറഞ്ഞിട്ടുണ്ട് ) ടി എന്നും പറഞ്ഞു അവൻ അവളെ അടിക്കാനായി കൈ ഓങ്ങി അവൾ ചിരിച്ചിട് ഓടി മുറിയിലേക്കു പോയി..
നിനക്കു ഞാൻ വച്ചിട്ടുണ്ടടി കാന്താരി.. അവൻ അവളോട് പറഞ്ഞു..
‘അമ്മ ഞാൻ കുളിച്ചിട് വരാമേ,, മുറിയിലേക്കു പോകുന്ന വഴിക്കു അവൾ വിളിച്ചു പറഞ്ഞു..,,,
അങ്ങനെ കുളി ഒക്കെ കഴിഞ്ഞു പൂജ മുറിയിൽ പ്രാർത്ഥിക്കാൻ ആയി പോയി.. മുത്തശ്ശി നാമം ജപിക്കുന്നുണ്ടായിരുന്നു.. അവൾ അവിടെ ഇരിക്കുന്ന കൃഷ്ണ വിഗ്രഹത്തിൽ കൈ കൂപ്പി പ്രാർത്ഥിച്ചു.. എന്നിട്ടു പഠിക്കുവാനായി റൂമിൽ പോയി..,,
അരുൺ അപ്പോൾ പുറത്തേക്കു പോയിരുന്നു.. അവൾ റൂമിൽ കയറി പഠിക്കാനായി ഇരുന്നു.. ഒരു കുഞ്ഞു കൃഷ്ണന്റെ പ്രതിമ ആ ടേബിൾ ളിൽ ഉണ്ടായിരുന്നു,, അവൾ അതിനെ നോക്കി പറഞ്ഞു
എന്റെ കൃഷ്ണ,, നാളെ വരുന്ന ആൾ എങ്ങനത്തെ ആണോ ആവൊ,, അസൈൻമെന്റ് ഒക്കെ ചെയ്തു തീർകം,, എന്നും പറഞ്ഞു അവൾ ഓരോന്നും ചെയ്തു തീർത്തുകൊണ്ടിരുന്നു,. സമയം പോയത് അറിഞ്ഞേ ഇല്ല..
അമ്മയുടെ താഴെ നിന്നുള്ള വിളി കേട്ടാണ് അവൾ സമയം നോക്കിയത്.. 9 മണി ആയി..
ടി ലച്ചു നിനക്കു ഭക്ഷണം കഴിക്കണ്ടെ… ദാ വരുന്നു,, എന്നും പറഞ്ഞു അവൾ എണീക്കാൻ തുടങ്ങിയപ്പോ അരുൺ അവളുടെ റൂമിലേക്ക് വന്നു..
ആഹാ ലച്ചു മോൾ ഇന്ന് ഭയങ്കര പഠിത്തം ആണല്ലോ,, അത് ഏട്ടാ ഞാൻ പറഞ്ഞില്ലേ നാളെ പുതിയ സർ വരും എന്നു. അങ്ങനത്തെ ആളാണെന്നു എങ്ങനെയാ അറിയുക. അത്കൊണ്ട് അസൈൻമെന്റ് ഒക്കെ തീർത്തു വയ്ക്കുക അര്ന്നു..,,
ശരി വാ അത്താഴം കഴിഞ്ഞു എഴുതാം ഇല്ലെങ്കിൽ അമ്മയുടെന് നല്ലത് കേൾക്കും..
അങ്ങനെ അവർ ഒരുമിച്ചു അത്താഴം കഴിച്ചു. ലച്ചു വീണ്ടും കുറച്ചു കൂടി ഇരുന്നു പഠിച്ചു.. കുറച്ചു കഴിഞ്ഞപ്പോൾ അവൾക് നല്ല ഉറക്കം വന്നു.. അവൾ കട്ടിലിൽ കയറി കൃഷ്ണനെ പ്രാർത്ഥിച്ചു കിടന്നു.. പെട്ടന്നു തന്നെ അവൾ ഉറക്കത്തിലേക്കു വഴുതി വീണു..
അപ്പോഴേക്കും മാധവൻ തമ്പി എത്തിയിരുന്നു. ഇന്നു താമസിച്ചാണ് അയാൾ വീട്ടിൽ എത്തിയത്.. ഇല്ലെങ്കിൽ അപ്പോഴും അത്താഴം കഴിക്കുന്നത് ഒരുമിച്ചു ആയിരിക്കും.. അത് madhavan തമ്പിക്ക് നിർബന്ധം ആണ്..
കോളിംഗ് ബെല്ലിന്റെ സൗണ്ട് കേട്ട് സരസ്വതി പോയി വാതിൽ തുറന്നു..,,
എന്താ ഏട്ടാ താമസിച്ചത്..
ഒന്നും പറയണ്ട കമ്പനിയിൽ ലോഡിങ് സെക്ഷനിൽ തൊഴിലാളി പ്രശനം,, അവരോടൊക്കെ മീറ്റിംഗ് കൂടി നേതാക്കന്മാരുമായി സംസാരിച്ചു അങ്ങനെ സമയം താമസിച്ചു പോയി… എന്നിട് എല്ലാം ശരി ആയോ ഏട്ടാ.. അത് എല്ലാം ഓക്കേ ആയി..
എല്ലാരും കിടന്നോ.. കിടന്നു,,, സരസ്വതി മറുപടി പറഞ്ഞു..
നീ ഇ പെട്ടി കൊണ്ട് റൂമിൽ വൈകു.. എന്നിട്ട് ചോറ് വിളമ്പു,, ഞാൻ ലച്ചൂനെ ഒന്ന് കണ്ടിട്ടു വരട്ടെ..
അതും പറഞ്ഞു അയാൾ പടികൾ കയറി,, മുകളിൽ ചെന്നു ലച്ചൂന്റെ മുറിയിൽ കയറി അയാൾ നോക്കി.. പാവം തന്റെ കുട്ടി അയാൾ നെടുവീർപ്പെട്ടു..
ഒരു കുഞ്ഞു നിഷ്കളങ്കമായ മുഖത്തോടെ അവൾ കിടന്നു ഉറങ്ങുക ആയിരുന്നു.. മാധവൻ അവളുടെ അടുത്ത് പോയി പുതപ്പു എടുത്തു പുതച്ചു എന്നിട് നെറ്റിയിൽ ഒരു ഉമ്മയും കൊടുത്തു..
അപ്പോൾ അവൾ ഒന്നു ഞരങ്ങി എന്നിട്ടു ഉറക്കത്തിൽ പതിയെ” അച്ഛാ ” എന്നു പറഞ്ഞു.. അയാൾ ചിരിച്ചിട്ട് വാതിൽ പതിയെ അടച്ചിട്ടു തിരികെ ഇറങ്ങി..
നല്ല ഉറക്കത്തിൽ ആയിരുന്ന ലച്ചുവിന്റെ അടുത്തേക് ഒരു സുന്ദരനായ പുരുഷൻ നടന്നു വന്നു.. കുറ്റി താടിയും,, നല്ല മീശയും വെളുത്തു സുന്ദരൻ ആയ ഒരാൾ,, കണ്ടാൽ ആരും നോക്കി നിന്നുപോകുന്ന ഒരു മുഖം..
അയാൾ അവളുടെ അടുത്തേക് വന്നു ലച്ചു നു വിളിച്ചു.. ആ സുന്ദരമായ വിളി കേട്ട് അവൾ കണ്ണുകൾ തുറന്നു അയാളെ നോക്കി,, അവൾക് തന്റെ കണ്ണുകളെ അയാളുടെ മുഖത്തുനിന്നും അടുക്കാൻ ആയില്ല,, അവൾ അയാളെ തന്നെ നോക്കി ഇരുന്നു അത്രക്കു തേജസ് ആയിരുന്നു ആ മുഖത്തിനു, താൻ എന്നും സ്വപ്നം കാണാറുള്ള അതെ മുഖം..
അയാൾ അവളുടെ അടുത്തേക് നടന്നു വന്നു അവളുടെ ചെവിയിൽ പറഞ്ഞു…
ലച്ചു നീ എന്റെ ആണ് എന്റേത് മാത്രം…,,
അവൾ ഒരു മായാ ലോകത്തിൽ ആയിരുന്നു,, അയാളുടെ വാക്കുകൾ കേട്ട് അവൾ നാണത്തോടെ തല താഴ്ത്തി ഇരുന്നു..,,
അയാൾ അവളുടെ അടുത് ബെഡിൽ ഇരുന്നു. എന്നിട്ട് അവളുടെ തടിയിൽ പിടിച്ചു മുഖം ഉയർത്തി..,, അവൾ കണ്ണുകൾ അടച്ചു ഇരുന്നു.., എന്നിട്ടു അയാൾ അവളുടെ പനിനീർ പൂപോലെ ഉള്ള അവളുടെ അധരങ്ങളിൽ അയാൾ ചുംബിച്ചു..,,
അപ്പോഴും അവളുടെ കണ്ണുകൾ അടഞ്ഞു തന്നെ ഇരുന്നു.. കുറച്ചു കഴിഞ്ഞപ്പോൾ അവൾക് ശ്വാസം മുട്ടുന്ന പോലെ തോന്നി,,
അവൾ പെട്ടന്നു കണ്ണുകൾ തുറന്നു,, ശക്തം ആയി ശ്വാസം എടുത്തു.. അവൾ ചുറ്റിലും നോക്കി ഇല്ല ആരും ഇല്ല.. കണ്ടത് സ്വപ്നം ആയിരുന്നോ കൃഷ്ണ…,,
(തുടരും..,, )
Comments:
No comments!
Please sign up or log in to post a comment!