ഇണക്കുരുവികൾ 4

പേജ് കുറവാണെന്നുള്ള എല്ലാവരുടെയും അഭിപ്രായം മാനിക്കാഞ്ഞിട്ടല്ല. കഥയുടെ മൂന്ന് പാർട്ടുകൾ ലളിതമായി കഥയുടെ ആശയത്തിലേക്ക് ഏവരെയും വരവേൽക്കുകയായിരുന്നു . യഥാർത്ഥത്തിൽ കഥ തുടങ്ങുന്നത് ഇവിടെ നിന്നാണ്. പ്രണയത്തിൻ്റെ നാളുകൾ എനി നമുക്കിടയിൽ പേജുകയുടെ പേരിൽ പരിഭവങ്ങൾ ഇല്ല. ഇവിടുന്ന് അങ്ങോട്ട് ഈ കഥ ആരെയും സങ്കടപ്പെടുത്തില്ല എന്ന വിശ്വാസത്തോടെ അപ്പോ നമുക്ക് തുടങ്ങാം അല്ലെ?

യഥാർത്ഥത്തിൽ എൻ്റെ മിഴികൾ അടഞ്ഞതല്ല തുറന്നതാണ് സത്യം നിത്യയേയും അമ്മയേയും കണ്ടപ്പോഴാണ് എനിക്കു മനസിലായത്. എന്നെ തന്നെ നോക്കി നിൽക്കുന്ന അവരെ നേരിടുവാൻ എനിക്കായില്ല. ഞാൻ ആകെ നനഞ്ഞിരിക്കുന്നു ആരോ എൻ്റെ മേൽ വെള്ളം ഒഴിച്ചിരിക്കുന്നു. അമ്മ: എഴുന്നേറ്റെ അമ്മേടെ പൊന്നുമോൻ, സമയമെന്തായി നിത്യ എന്നെ നോക്കി ചിരിക്കുന്നുണ്ട് അവളുടെ കൈയിലെ പാട്ട കണ്ടപ്പോയെ മനസിലായി ഞാൻ നനഞ്ഞതെങ്ങനെയാണെന്ന്. അമ്മ: നിനക്കെന്താടാ പറ്റിയെ എന്തൊക്കെ പിച്ചും പേയുമാ നീ പറഞ്ഞത് എൻ്റെ മുഖത്തെ ചമ്മൽ കണ്ടാസ്വദിക്കുകയാണ് നിത്യ ഞാൻ: ആ എനിക്കോർമ്മയില്ല അപ്പോൾ നിത്യ എന്നെ കളിയാക്കിക്കൊണ്ടു പറഞ്ഞു ” ഞാൻ കണ്ടു നിന്നെ , ഞാനിതാ വരുന്നു അയ്യോ എനിക്കു ശ്വാസം കിട്ടുന്നില്ല ഒന്നുചേരാതെ മരിക്കുവാനാണോ വിധി” അമ്മ: നോക്കി പേടിപ്പിക്കണ്ട നീ പറഞ്ഞതൊക്കെ തന്നാ അവളു പറയണത് അവളെ നോക്കി കണ്ണുരുട്ടുന്ന എന്നെ നോക്കി അമ്മ പറഞ്ഞു. പിന്നെ ഞാൻ ഒന്നിനും നിന്നില്ല. ആകെ ചമ്മി ഊപ്പാടിളകി. അമ്മ: ആയിഷ വിളിച്ചിനി എന്നെ ഞാൻ: എന്തിന് അമ്മ: രാവിലെ തൊട്ട് ആ പാവം പെണ്ണു നിന്നെ എത്ര വട്ടം വിളിച്ചു. ഒടുക്കം നിനക്കു വല്ല അസുഖവുമാണോ എന്നു ഭയന്നു എന്നെ വിളിച്ചു എന്നിടെൻ്റെ മുഖത്തേക്കു നോക്കി അമ്മ പറഞ്ഞു വന്നപ്പോയത്തെ കസർത്തോ എന്തൊക്കെ കാണണം ഞാൻ: അമ്മ ഒന്നു പോയെ അമ്മയും നിത്യയും മുറി വിട്ടു പോയപ്പോ ഒരാശ്വാസം തോന്നി ഫോൺ എടുത്തു നോക്കിയപ്പോ ആയിഷയുടെ പത്തിരുപത് മിസ്സ് കോൾ. ഇപ്പോ തിരിച്ചു വിളിച്ചാ നാറും പിന്നെ വിളിക്കാമെന്നു കരുതി. സമയം നോക്കിയപ്പോ 7.10 എന്താ ഈശ്വരാ എനിക്കു പറ്റിയത് . എൻ്റെ ജീവിത ചിട്ടകൾ എല്ലാം താളം തെറ്റുന്നു. ഞാൻ ബാത്റൂമിൽ കയറി വിസ്തരിച്ചൊന്നു കുളിച്ചു പുറത്തിറങ്ങിയപ്പോ അമ്മയുണ്ട് മുറിയിൽ . അമ്മ രണ്ടു കയ്യും കാട്ടി എന്നെ വിളിച്ചു ഞാൻ ആ മാറോടണഞ്ഞു. എൻ്റെ മുടിയിൽ ആ സ്നേഹസ്പർഷം പടർന്നു കൊണ്ടിരുന്നു. അമ്മ: അപ്പൂ ഞാൻ: ഉം അമ്മ : നിനക്കെന്തേലും എന്നോടു പറയനുണ്ടൊ ഞാൻ: എന്താ അമ്മാ അങ്ങനെ ചോദിച്ചേ അമ്മ: ഒന്നുമില്ല ചോദിക്കാൻ തോന്നി ഞാൻ: അമ്മക്കിപ്പോ എന്താ അറിയെണ്ടേ

അമ്മ: ഞാൻ ചോദിച്ചാ നീ പറയോ ഞാൻ: അച്ചോടാ ഇതുവരെ എന്തേലും പറയാണ്ടിരുന്നിട്ടുണ്ടോ അമ്മാ അമ്മ: അതില്ലെടാ.

. എന്നാലും ഞാൻ: ഒരെന്നാലുമില്ല അമ്മ ചോദീര് അമ്മ ഒരു പുഞ്ചിരിയോടെ എന്നോടു ചോദിച്ചു എൻ്റെ മോൻ്റെ മനസ് കീഴടക്കിയ അവളാരാ ഞാൻ ശരിക്കും ഒന്നമ്പരന്നു പോയി, എന്നാലും അതു ഞാൻ മറച്ചു വെച്ചു. അവൾക്ക് ഇഷ്ടമാണേ അമ്മയോടു പറയാമായിരുന്നു ഉത്തരമില്ലാത്ത ചോദ്യമാണ് അവളിപ്പോ അതു കൊണ്ട് ഇതാരും ഇപ്പോ അറിയണ്ട ഞാൻ: എൻ്റെ അമ്മേ അങ്ങനെ ചോദിച്ചാ ഞാനെങ്ങനാ പറയാ അമ്മ: കണ്ടോ കണ്ടോ അതാ ഞാൻ ആദ്യമേ പറഞ്ഞേ ഞാൻ: എൻ്റെ അമ്മക്കുട്ടി സത്യം പറഞ്ഞ കേളേജിൽ നല്ല കളർസ് അല്ലേ ഒരു അഞ്ചെണ്ണത്തിനെ നോട്ടമിട്ടു സെലക്ഷൻ പാടാ അമ്മേ. അമ്മ: എന്താന്നാടാ അയ്യേ… ഞാൻ: ഇതാ ഞാൻ പറയാൻ മടിച്ചെ അതിന്ന് ഒന്നിനെ ഞാൻ സെലക്ട് ചെയ്താ ആദ്യം അമ്മയോടെ പറയു പോരെ അമ്മ : ഉം ശരി ശരി നോക്കി വച്ചപ്പോയെ ഇങ്ങനെ എനി എന്തൊക്കെ കാണണം ഞാൻ’. ദേ അമ്മേ രാവിലത്തെന്നെ എന്നെ ചൊറിയാൽ നിക്കല്ലേ അമ്മ: ഒന്നു പോടാ, മാറി നിക്ക് എനിക്ക് അടുക്കളേ നൂറുക്കൂട്ടം പണിയുണ്ട് ഞാൻ അമ്മയുടെ മടിയിൽ തലവെച്ചു പറഞ്ഞു ഓ പിന്നെ ഇത്രയും നേരം പണി ഇല്ലരുന്നല്ലോ കുറച്ചു നേരം കിടക്കട്ടെ അമ്മ അമ്മ: എൻ്റെ കയ്യിന്നു നല്ലതു കിട്ടുവേ അമ്മയുടെ അദ്യശാസന. വന്ന ഉടനെ ഞാൻ ആ മടിയിൽ നിന്നും വലിഞ്ഞു. അമ്മ നേരെ അടുക്കളയിലേക്കും. കണ്ണാടിക്കു മുന്നിൽ സമയം കളയാറില്ലാത്ത ഞാൻ ഇന്നാദ്യമായി കണ്ണാടിക്കു മുന്നിൽ നിന്നു പോയി. സ്വന്തം മുഖസൗന്ദര്യം കണ്ണാടിയിൽ ഞാൻ വിലയിരുത്തി. മുടിയിൽ വിരലാൽ കോതി ഒരുക്കിയിട്ടും മനസിനു തൃപ്തി വരാത്തതു പോലെ അല്ലാ എന്താ ഞാനീ കാണുന്നേ നിത്യയുടെ ശബ്ദം കേട്ടു ഞാൻ തിരിഞ്ഞു നോക്കിയതും എന്നെ തന്നെ നോക്കി നിൽക്കുന്ന നിത്യയെ ആണ് കണ്ടത്. എനിക്കു ചെറുതായി ചമ്മൽ തോന്നി എൻ്റെ പരുങ്ങൽ കണ്ട പോലെ അവൾ ഒരു കള്ളച്ചിരി ചിരിച്ചു കൊണ്ട് അടുത്തേക്കു വന്നു നിത്യ: എന്തോ എവിടെയോ ചീഞ്ഞു മണക്കുന്നുണ്ടല്ലേ ഏട്ടാ ഞാൻ ആഞ്ഞൊന്നു ശാസമെടുത്തു നോക്കി, വീണ്ടും വീണ്ടും ഞാൻ മണം പിടിക്കുന്നത് അവൾ നോക്കി ചിരിക്കുകയാണ്. ഞാൻ: എനിക്കൊരു മണവും കിട്ടുന്നില്ലല്ലോ നിത്യ: അതെ ചീഞ്ഞു നാറുന്നോർക്ക് ആ മണം കിട്ടില്ല ഞാൻ: എന്താടി നിത്യ : എന്തോ സ്പെല്ലിംഗ് മിസ്സ്റ്റേക്കുണ്ടല്ലോ മോനെ ഞാൻ: എന്ത് നിനക്കെന്താ വട്ടായോ നിത്യ: അല്ല കണ്ണാടി നോക്കാത്തോര് കണ്ണാടി നോക്കുന്നു ഞാൻ: അതിന് എന്താ നിത്യ: രാവിലെ സ്വപ്നം കണ്ട് പിച്ചും പേയും ഞാൻ.: എ ടി സ്വപ്നം എല്ലാരും കാണുന്നതല്ലേ നിത്യ: അതൊക്കെയാണ് പക്ഷെ ഞാൻ.: ഉം എന്താ ഒരു പക്ഷെ

നിത്യ: എടാ ഒരു പ്രണയം മണക്കുന്നില്ലേ ഇവിടെ അവളുടെ ആ ചോദ്യം എന്നിൽ ഞെട്ടലുളവാക്കിയെങ്കിലും അതു മറച്ചു പിടിക്കാൻ വിഫലമായ ഒരു ശ്രമം ഞാൻ നടത്തി.
എന്നാൽ അതവൾക്കു മനസിലായി എന്നത് ഉറപ്പാണ്. ഞാൻ: നിനക്കു വട്ടായോ ഇന്നെലെ തല്ലു കൊണ്ട് തലേടെ പിരി ലൂസായോ നിത്യ: അയ്യോ തമാശിക്കല്ലേ ഞാനിപ്പോ ചിരിച്ചു ചാവും ചളിയടിക്കാതെ പോടാ ഞാൻ: ടീ നിനക്കു കുറച്ചു കൂടുന്നുണ്ട് നിത്യ : ഓ ആയിക്കോട്ടെ , ഞാൻ കണ്ടു പിടിച്ചോളാ ഞാൻ: എന്ത് നിത്യ : അതൊക്കെ ഉണ്ടെടാ ചക്കരെ , ഒന്നോർത്തോ മോനെ ഞാൻ പൊട്ടിയല്ല അതും പറഞ്ഞ് ആരോടോ ഉള്ള ദേഷ്യം ആ നിലത്ത് ചവിട്ടി മെതിച്ചവൾ നടന്നകലുന്നത് ഞാൻ നോക്കി നിന്നു. അവളെ സുക്ഷിക്കണം അവളറിയാതെ ജിൻഷയെ എൻ്റീശ്വരാ ഞാനെന്താ ചെയ്യാ സ്വയം പിറു പിറുത്തു കൊണ്ട് ഞാൻ താഴേക്കിറങ്ങി. ഞാൻ ചായ കുടിക്കാനായി ഇരുന്നതും എനിക്കരികിലായി അവളും വന്നിരുന്നു . അവളുടെ നോട്ടം എനിക്ക് അസഹനിയമായി തോന്നി ഞാൻ ആഹാരം മതിയാക്കി പെട്ടെന്നു എഴുന്നേറ്റു

ഇതതു തന്നെ പ്രേമം , പ്രേമം തുടങ്ങിയ വിശപ്പൊക്കെ പോകുമെന്നു കേട്ടതു നേരാ ആരോടെന്നില്ലാതെ നിത്യ പറഞ്ഞു. ഞാനതു കേട്ടതായി ഭാവിച്ചില്ല ഇപ്പോ അവൾക്കുള്ള സംശയം മാത്രം അതങ്ങനെ തന്നെ നിക്കട്ടെ ഞാൻ ചൂടായാൽ അതവൾ ഉറപ്പിക്കു അത് വേണ്ട. ഞാൻ: ടീ നമുക്ക് പോവട്ടെ നിത്യ: എന്താ മോനെ നേരത്തെ , ഇന്നലെ എന്തെക്കാരുന്നു ബലം പിടുത്തം ഞാൻ: എ ടി പുല്ലെ, എനിക്ക് ജിഷ്ണുനെ കൂടാൻ പോകണം നിന്നെ കോളേജിൽ ഇറക്കി വിട്ടിട്ടു പോവാന്നു വച്ചു അല്ലേ വേണ്ട മോൾ ബസ്സിൽ പോര് നിത്യ: ഇമ്മിണി പുളിക്കും മോനെ ഞാൻ: എന്നാ അതു കാണാലോ നിത്യ: ടാ ഞാൻ പറഞ്ഞിലാ എന്നു വേണ്ട ഞാൻ : എന്നാ വാടി വേഗം കഴുതെ നിത്യ: അങ്ങനെ വഴിക്കു വാടാ മുത്തെ അവൾ അകത്തു നിന്നും ഷാളും ബാഗുമെടുത്തു വന്നു വണ്ടിയിൽ കയറി. ഞാൻ വേഗം വണ്ടി കോളേജിലേക്ക് വിട്ടു. അവളാണേ എന്നെ ഒട്ടി ചേർന്നിരിക്കുന്നു. കാണുന്നവർക്ക് ഞങ്ങൾ കമിതാക്കളായി. ആയിരം കുടത്തിൻ്റെ വായ് കെട്ടാം നാട്ടുക്കാരുടെ വായ് കെട്ടാനൊക്കില്ലല്ലോ. പെട്ടെന്നു തന്നെ കോളേജിലെത്തി അവളെ അവിടിറക്കി ഞാൻ വണ്ടി വളച്ചു. നിത്യ: ടാ പന്നി ഞാൻ: എന്താടി നിത്യ: എടാ നിൻ്റെ പോക്കിലെന്തോ പന്തികേടില്ലെ ഞാൻ: നിത്യാ നീ ഒന്നു മിണ്ടാണ്ടെ നിക്കോ നിത്യ: ശരി ശരി പൊക്കോ ഞാൻ വണ്ടി നേരെ പായിച്ചു . ഇന്നലെ ജിൻഷയെ കണ്ട ആ വഴിവക്കിൽ നിത്യയെ മാറോടണച്ച ആ വഴിവക്കിൽ ഞാൻ ജിൻഷക്കായി കാത്തിരുന്നു.. സമയം ഒച്ചിനെക്കാൾ പതിയെ ഇഴയുന്ന പോലെ. ഹൃദയത്തിൽ എന്തോ വിങ്ങുന്ന പോലെ. പറഞ്ഞറിയിക്കാനാവാത്ത ഒരവസ്ഥ കാലുകൾ തളരുന്നുണ്ട് . നെറ്റിയിൽ വിയർപ്പുതുള്ളികൾ കിനിച്ചു തുടങ്ങി. ശരീര പേശികൾ വലിഞ്ഞു മുറുകുന്നു ഹൃദയത്താളം താളം തെറ്റി ഒഴുകുന്നു.
ഈ വഴിയോരത്ത് കാത്തു നിൽക്കുന്ന ഈ നിമിഷം തന്നിൽ വരുന്ന മാറ്റങ്ങൾ അവൻ സ്വയം വിലയിരുത്തുകയാണ്.

തൻ്റെ ഹൃദയം ക്രമാതീതമായി തുടിക്കാൻ തുടങ്ങിയപ്പോ പരവശത്തോടെ നാലുപാടും നോക്കിയ അവൻ കണ്ടു തല കുനിച്ച് പതിയെ കാലടികൾ വെച്ചു നടന്നു വരുന്ന തൻ്റെ പ്രണയിനിയെ. തൻ്റെ കാൽപാദം ഭൂമിയെ നോവിക്കരുത് എന്ന പോലെ അവൾ മന്ദം മന്ദം കാലടികൾ വെക്കുന്നത് അവൻ നോക്കി നിന്നു . തൻ്റെ കാൽച്ചുവട്ടിൽ ഒരു ജീവൻ്റെ കണികയും ഞരിഞ്ഞമരരുതെ എന്നാഗ്രഹിക്കുന്ന ആ മിഴികൾ സസൂക്ഷമം താഴേക്കു നോക്കിയാണ് നടത്തം. മാറിൽ പിണച്ചുവെച്ച ബുക്കും അവളുടെ ആ നടത്തവും അവൻ തൻ്റെ മനസിലേക്ക് ആവാഹിച്ചു അവൾ നടന്നടുക്കും തോറും അവൻ്റെ ഹൃദയതാളം ഉയർന്നു കേട്ടു, ശരിരതാപനില ഉയർന്നു വന്നു വിയർപ്പുകണങ്ങൾ ഒഴുകി ചാലായി തൊണ്ട വരണ്ടുണങ്ങി കാലുകൾ ക്ഷയിച്ചിരുന്നു. ആ അവസ്ഥകൾ അവളുടെ കാലടിക്കനുസരിച്ച് കൂടി വന്നു. അവൾ അവനരികിലെത്തിയതും തലയുയർത്തി നോക്കി . തനിക്കറിയുന്ന ആളായതിനാലാവണം ഒരു പുഞ്ചിരി ആ മുഖത്തു വിരിഞ്ഞു. അവനും അവളെ നോക്കി പുഞ്ചിരിച്ചു. അവളുടെ കാലടികൾ അവനെ കടന്നു പോയതും അവൻ: ജിൻഷ അവളുടെ കാലടികൾ ഒരു നിമിഷം നിന്നു. ശബ്ദം ഒന്നും പിന്നെ തേടിയെത്താത്തതിനാലാവും സംശയഭാവത്തോടെ അവൾ അവനെ തിരിഞ്ഞു നോക്കി. വിളറിയ മുഖവുമായി തന്നോടെന്തോ പറയാൻ ശ്രമിക്കുന്ന അവനെ അവൾ നോക്കി നിന്നു. അവളുടെ അടുത്തു പറയാൻ ആയിരം കാര്യങ്ങളുണ്ട്. എന്നാൽ അവൻ്റെ സ്വര വീചികൾ അവനോടൊപ്പം നിന്നില്ല. അവൻ നിന്നു വിയർത്തു ജിൻഷ: ഉം എന്താ അവൻ ഒരു ദീർഘശ്വാസം വലിച്ചു അത് ആശ്ചര്യത്തോടെ ആണ് അവൾ നോക്കി നിന്നത്. അവൻ: അതെ എന്നെ ഇവിടെ കണ്ടത് നിത്യയോടു പറയണ്ട ജിൻഷ: അതെന്താ അവൻ: ഞാൻ ഒരുത്തനെ വിളിക്കാൻ അവൻ്റെ വീട്ടി പോവാനിരുന്ന അപ്പോ അവൻ ഇവിടെ വെയ്റ്റ് ചെയ്യാൻ പറഞ്ഞു ജിൻഷ: അതവൾ അറിഞ്ഞ എന്താ പ്രശ്നം അവൻ: രാവിലെ നേരത്തെ ഇതിൻ്റെ പേരിൽ കുത്തി പൊക്കി കൊണ്ടേന്നതാ അതാ ജിൻഷ: ഓ ശരി ഞാൻ പറയുന്നില്ല പോരെ ഞാൻ : താങ്ക്സ് അവൾ ഒരു ചിരി ചിരിച്ചു കൊണ്ട് നടന്നു. തുള്ളി തുളുമ്പുന്ന ആ നിതംബവും അവയുടെ പിന്നഴകും നോക്കി നിൽക്കവേ അപ്രതീക്ഷിതമായി അവൾ തിരിഞ്ഞു നോക്കി. പൊടുന്നനെ ഞാൻ എൻ്റെ മുഖം തിരിച്ചെങ്കിലും ഞാൻ നോക്കുന്നത് അവൾ കണ്ടെന്നെനിക്ക് ഉറപ്പായിരുന്നു. പിന്നെ ഞാൻ അവളെ ഒന്നൂടി നോക്കിയപ്പോ അവൾ വീണ്ടും തിരിഞ്ഞു നോക്കി. രണ്ടു വട്ടം അതാവർത്തിച്ചു. അവൾ അപ്പോഴേക്കും കണ്ണകലത്തിൽ നിന്നും മാഞ്ഞിരുന്നു. പിന്നെയും കുറച്ചു നേരം അവിടെ നിന്നു പിന്നെ ബൈക്ക് എടുത്ത് നേരെ കോളേജിലേക്കു വിട്ടു.


കോളേജ് പടിക്കൽ ഞാൻ എത്തുമ്പോ ജീൻഷയും മെയിൽ ഗേറ്റ് എത്തിയതെ ഉള്ളു. ഞാൻ മാത്രം തനിച്ച് ബൈക്കിൽ വരുന്നത് കണ്ട അവൾ രൂക്ഷമായി എന്നെ നോക്കി. ആ നോട്ടം കണ്ടതിനാൽ ഞാൻ ബൈക്കു വേഗത്തിൽ പായിച്ചു. അവളുടെ ആ നോട്ടം മനസിൻ്റെ കോണിൽ തറച്ചിരുന്നു. പതിവു പോലെ ക്ലാസിലെത്തി. ബഞ്ചിൽ നമ്മുടെ പടയുണ്ട് . എല്ലാം പതിവു പോലെ ഇടവേള സമയങ്ങളിൽ ഞാൻ B Com ബാച്ചിലൂടെ നടന്നു കളിക്കാൻ തുടങ്ങി. എനിക്കു കൂട്ടിനു ഹരി വന്നു. എന്തോ ജിഷ്ണുവിനും അജുവിനും എന്നെ ഈ കാര്യത്തിൽ പെട്ടെന്നു ഉൾകൊള്ളാൻ ആയില്ല

ഉച്ച സമയം ഭക്ഷണം കഴിക്കാനായി കാൻ്റീനിലെത്തി . നമ്മുടെ സഹോദരിയും പ്രിയതമയും നേരത്തെ സിറ്റ് പിടിച്ചിട്ടുണ്ട് . അവർ എന്നെ കാണാതെ വലിയാൻ ഞാൻ ശ്രമിച്ചെങ്കിലും ആ കുറുനരി എന്നെ കണ്ടെത്തി. നിത്യ: ടാ ഞങ്ങളിവിടുണ്ട് . ഇങ്ങ് വാ ഓ പെട്ട് എനി മുങ്ങിയാ നാറും ജിൻഷയുടെ രാവിലത്തെ നോട്ടം ഓർത്ത് മടിച്ചു മടിച്ചു ഞാൻ അവർക്കരികിലെത്തി. ഫുഡ് ഓർഡർ ചെയ്തു. അവരും വെയ്റ്റ് ചെയ്തിരിക്കാണ്. നിത്യ: എന്നാ മോനെ പറ്റിയെ ഞാൻ: എന്ത് നിത്യ: അല്ലടാ നിനക്കെന്നാടാ അക്കൗണ്ട്സ് ഇഷ്ടായി തുടങ്ങിയത് ഞാൻ : നിനക്കെന്താടി വട്ടായാ നിത്യ: അല്ല ഒന്നു രണ്ടു വട്ടം ഞങ്ങടെ ബാച്ചിൻ്റെ അവിടെ തിരിഞ്ഞു കളിച്ചതോ ഞാൻ: ഓ അതോ അതാ ഹരി നോക്കുന്ന മോൾ ഏത് ക്ലാസിലാന്നറിയാൻ നിത്യ : അല്ലാണ്ടെ നിനക്കല്ല ഞാൻ: ഒന്നു പോയേടി നിത്യ: കേട്ടോ ജിൻഷാ , ഇവിടെ ഒരാൾക്ക് പ്രേമത്തിൻ്റെ സുക്കേട് തൊടങ്ങിയോ എന്നൊരു സംശയം ഞാൻ – ടീ ടീ വേണ്ട ട്ടോ ജിൻഷ : എടി നിത്യ ആ സംശയം എനിക്കുമുണ്ട് അവളെന്നെ ഒന്നു നോക്കി കൊണ്ടാണ് ആ പറച്ചില് പറഞ്ഞത്. ഞാൻ അങ്ങു വല്ലാണ്ടായി പോയി. നിത്യ: അതെന്താടി നിനക്കങ്ങനെ തോന്നിയെ ജിൻഷ: ആളുടെ നോട്ടം ശരിയില്ല അപ്പോ ഒരു സംശയം നിത്യ: അവനല്ലേലും കള്ളനോട്ടാ ഞാൻ പതിയെ അവിടുന്നു വലിയാൻ നോക്കിയപ്പോ നിത്യ എൻ്റെ കൈയ്യിൽ പിടിച്ചു ഇരുത്തി. നിത്യ: എടാ ഇതൊക്കെ ഒരു തമാശയല്ലേ നീ പിണങ്ങി പോവാ ഞാൻ: അമ്പട മനമേ കൊള്ളാലോ പൂതി . കടപ്പറത്തേക്ക് പൂഴി കടത്തല്ലെ , എൻ്റെ ക്ലാസിലെ പയ്യൻമാരാ അവിടെ ഞാൻ അങ്ങോട്ടൊന്നു പോവാന്നു വെച്ചതാ സത്യത്തിൽ എങ്ങനേലും അവിടുന്നു മുങ്ങിയ മതി എന്നായിരുന്നു . പക്ഷെ അതു പുറത്തു കാട്ടിയാ നമ്മുടെ പ്രിയതമയുടെ മുന്നിൽ വില പോകും നിത്യ : എടി ഇവനാരോടോ കട്ട പ്രേമം ഉണ്ട്. ഇന്നു രാവിലെ ഉറക്കത്ത് പിച്ചും പേയും എൻ്റെ അമ്മോ ഒന്നും പറയണ്ട ഞാൻ : എടി സാമദ്രോഹി . ഒരു മൈക്ക് വെച്ചു എല്ലാരോടും പറഞ്ഞോ നിത്യ : ഗുഡ് ഐഡിയാ ജിൻഷ : എടി നിനക്കു കുറച്ചു കൂടുന്നുണ്ട് കൊറച്ചൊക്കെ വിട്ടു കൊടുക്ക് അതവൾ രഹസ്യം പോലെ നിത്യയോടു പറഞ്ഞു. അപ്പോ നിത്യ ഒന്നടങ്ങി. അപ്പോയേക്കു ഫുഡ് ഞങ്ങളുടെ ടേബിളിൽ എത്തി . ഞാൻ വേഗം കഴിച്ചു തീർക്കാൻ നോക്കി. എനിക്കെങ്ങനേലും കഴിച്ചു തീർത്തു അവിടെ നിന്നും രക്ഷപ്പെട്ട മതി എന്നായി. നിത്യ: ടാ നിൻ്റെന്നാരും കൈയ്യിട്ടു വാരാൻ വരൂല്ല. ചങ്കി തട്ടണ്ട പന്നി ഞാൻ: നി പോടി കഴുതെ എനിക്കറിയാ എങ്ങനെ തിന്നണമെന്ന് . പിന്നെ എന്തോ അവൾ അതിന് മറുപടി ഒന്നും തന്നില്ല . ഇടക്കിടെ എൻ്റെ മിഴികൾ ഞാൻ പറയുന്നത് കേൾക്കാൻ വിസമ്മതിച്ചത് എനിക്കു തന്നെ വിനയായി.

എൻ്റെ മിഴികൾ ജിൻഷയെ തഴുകുന്ന ഓരോ ഞൊടിയും അവളെന്നെ രൂക്ഷമായി നോക്കി. എത്ര തന്നെ പറഞ്ഞാലും എൻ്റെ മിഴികൾ അതൊന്നും ചെവികൊണ്ടില്ല. അത് അവളുടെ മുഖത്ത് നീരസത്തിൻ്റെ മാറ്റൊലിയായി തെളിയുന്നതും ഞാൻ കണ്ടു. ജിൻഷ: നിത്യ എടി ഈ വഴിയരികിൽ ഒരു പെണ്ണ് വരുമ്പോ ഒരുത്തൻ കാത്തു നിക്കുന്നു. ചോദിച്ചപ്പോ ഫ്രണ്ടിനെ കാത്തു നിക്കാ എന്നു പറഞ്ഞ് ഒഴിഞ്ഞു മാറി. ആ വാക്കുകൾ കേട്ട നിമിഷം വായിലേക്കു ചലിച്ച കൈകൾ നിശ്ചലമായി. എൻ്റെ മിഴികൾ അവൾക്കു നേരെ ഉയർന്നു. ഒന്നും പറയല്ലേ എന്നൊരു ദയനീയ ഭാവത്തോടെ ഞാൻ അവളുടെ മുഖത്തേക്ക് നോക്കി. ഈ സമയം നിത്യയും അവളിൽ ശ്രദ്ധ കേന്ദ്രീകരച്ചിരുന്നതിനാൽ എൻ്റെ പരിഭ്രമം അവൾ അറിഞ്ഞില്ല. ജിൻഷ : എടി അവൻ പറഞ്ഞത് സത്യമായിരിക്കോ നിത്യ: എവിടെ, നിനക്കെന്താ വട്ടാണോ പെണ്ണെ ജിൻഷ: സത്യം ആയിക്കുടേടി. നിത്യ : ഒന്നു പോയേടി എനിക്കുറപ്പാ ആ ചെക്കൻ പെണ്ണിനെ റൂട്ടിടാനാ വന്നേ ജിൻഷ: ആണോ അപ്പോ ഞാൻ കയറി പറഞ്ഞു ഞാൻ.: അവൻ അവൻ്റെ ഫ്രണ്ട്സിനെ വെയ്റ്റ് ചെയ്തതായിക്കൂടെ. നിത്യ: ഇല്ല ഏട്ടാ അതെനിക്കൊറപ്പാ ഞാൻ: അതെന്താടി നിത്യ: എടാ നോക്ക് ആ പെണ്ണിന് ആ ചെക്കനെ മുന്നെ അറിയാ അതോണ്ടാണല്ലോ അവൾ അവനോട് സംസാരിച്ചത് അപ്പോ ഉറപ്പാ അവളെ കാത്തു തന്നെ നിന്നതാ ഞാൻ: എടി പൊടിക്കാളി ഇന്നലെ നമ്മൾ കെട്ടിപ്പിടിച്ചു നിന്നപ്പോ ഇവൾ വന്നത് അപ്പോ ഇവളെ കാണിക്കാനാ കെട്ടിപ്പിടിച്ചത് എന്നു പറഞ്ഞാ ശരിയാവോ നിത്യ : അതില്ല പക്ഷെ ഇതുപോലെ ആണോ ഞാൻ: പിന്നല്ലാതെ അറിയുന്ന ഒരാളെ കണ്ടാ അരായാലും സംസാരിക്കും ജിൻഷ: പക്ഷെ ആ ആൾ സംസാരിക്കുന്നത് പേടിച്ചു കൊണ്ടാ. കള്ളത്തരം ഇല്ലേ പേടിക്കണ്ട കാര്യം എന്താ നിത്യ : കണ്ടൊ കണ്ടൊ ഞാൻ പറഞ്ഞതാ ശരി ഞാൻ: എടി ഇപ്പോ ഞാനാണ് നിന്നതെന്നു കരുതാ നിത്യ: ഒക്കെ ഞാൻ: ജിൻഷയാണ് ആ പെണ്ണ് നിത്യ : ഒക്കെ ഞാൻ : ഇവളെ കണ്ടാ ഞാൻ പേടിച്ചല്ലെ സംസാരിക്കൂ നിത്യ: എടാ പൊട്ടാ ഇവളെ കണ്ടാ നീ എന്തിനാടാ പേടിക്കുന്നത്. മാങ്ങാതൊലി ഞാൻ: എടി മരക്കഴുതെ ഇവളു നിൻ്റെ ഫ്രണ്ട് അല്ലെ അപ്പോ എന്നെ വഴിക്കണ്ടത് നിന്നോട് പറയില്ലെ. നീ പാര വെക്കുമെന്നത് ഉറപ്പാണെ നിത്യ: അതിലെന്തിത്ര സംശയം ഞാൻ: അപ്പോ ഇവളെ കണ്ടാ ഞാൻ പേടിക്കില്ലെ നിത്യ: അതുള്ളതാ ഞാൻ: അതാ ഞാൻ പറഞ്ഞത് ജിൻഷ എൻ്റെ മുഖത്തേക്ക് ഒരു വശ്യമായ ചിരി ചിരിച്ചു കൊണ്ട് അടുത്ത പടക്കത്തിനു തിരി കൊളുത്തി.

ജിൻഷ: പക്ഷെ ആ ചെറുക്കൻ കാത്തിരുന്ന ആളെ കൂട്ടാതെ കോളേജിലേക്കു വന്നു കയറി എങ്കിലോ ഇവളെക്കൊണ്ട് ഞാൻ തോറ്റു ഏതു നേരത്താണോ അവിടെ പോയി നിക്കാൻ തോന്നിയത്. അല്ലെ തന്നെ കൂടെ ഉള്ള ഒന്നിൻ്റെ നാവിനു എല്ലില്ല അതു സഹിക്കാൻ തന്നെ ആവുന്നില്ല അപ്പോയാ പുതിയൊന്നും കൂടെ ഇവള് കാണുന്ന പോലെയൊന്നും അല്ല. നിത്യ : എടാ അവൾ പറഞ്ഞത് കേട്ടില്ലേ ഞാൻ : കാത്തു നിന്നവൻ പോസ്റ്റ് ആക്കിയതാണെങ്കിൽ മടുക്കുമ്പോ അവൻ തിരിച്ചു വരില്ലെ. ജിൻഷ: അങ്ങനെ വരുന്നവൻ്റെ മുഖത്ത് സന്തോഷമുണ്ടാവില്ല പുല്ല് ഇവളു കൊറച്ചു നേരായല്ലോ ഒരു പണി കൊടുക്കണം ഞാൻ: എടി നിത്യാ അപ്പോ നീ പറഞ്ഞത് ‘ തന്നെ അവൻ ലൈനടിക്കാൻ നിന്നതാ ജിൽഷയുടെ മുഖത്ത് ചെറിയൊരു മന്ദഹാസം വിരിഞ്ഞോ അതോ ഇല്ലയോ വ്യക്തമായി പിടി തരാത്ത ഒരു സ്വഭാവമാണ് അവളുടേത് എന്നെനിക്കു മനസിലായി നിത്യ : ഞാൻ അപ്പോയേ പറഞ്ഞില്ലേ മോനെ. ഞാൻ: പക്ഷെ നിത്യ നിനക്കു തെറ്റി നിത്യയും ജിനുഷയും ഒരു പോലെ എൻ്റെ മുഖത്തേക്ക് ഉറ്റു നോക്കി ഞാൻ: എടി ഒന്നുറപ്പാ ആ സംസാരിച്ച പെണ്ണിനെ അല്ല വേറെ പെണ്ണിനെ ലൈനടിക്കാനാവും അവൻ നിന്നത്. അതാ അവൾ പോയി കഴിഞ്ഞ് പിന്നിട് അവൻ തിരിച്ചു വന്നപ്പോ സന്തോഷത്തോടെ ഇരുന്നത്. നിത്യ: അതിനും ചാൻസ് ഉണ്ട് ജിൻഷയുടെ മുഖത്ത് നിരാശയുടെ കരിനിഴൽ വീണത് ഞങ്ങൾക്കു മുന്നിൽ അനാവൃതമായി. ആ മുഖത്ത് ദേഷ്യമോ സങ്കടമോ പറഞ്ഞറിയിക്കാനാവാത്ത ഭാവ പകർച്ചകൾ മിന്നി മറയുന്നത് ഞങ്ങൾ നോക്കി നിന്നു. നിത്യ: നിനക്കെന്തു പറ്റിയെടി ജിൻഷ: ഒന്നുമില്ലെടി എന്നാ ഞാൻ എഴുന്നേക്കട്ടെ നിത്യ : എടി അതിനു നീ ഒന്നും കഴിച്ചില്ലല്ലോ ജിൻഷ: എന്തോ വിശപ്പില്ലെടി നിത്യ: നിനക്കെന്താടി പറ്റിയെ ജിൻഷ: എടി ഒരു തലവേദന നിത്യ: എന്തേ ടൈം ആവാറായോ ജിൻഷ: ടീ അതും പറഞ്ഞവൾ അവളെ രൂക്ഷമായി നോക്കി. നിത്യ: ഓ ഇവനല്ലെ . ടീ പാഡ് വേണേ പറ ഇവനെക്കൊണ്ട് വാങ്ങിക്ക ജിൻഷ: നി ഒന്നു വായ അടക്കോ ഞാൻ പോവാ അതും പറഞ്ഞവൾ എഴുന്നേറ്റു പോയി നിത്യ: ഇതതു തന്നെ ഞാൻ: എന്താടി നിത്യ: മെൻസസിൻ്റെ തൊടക്കാ . ചിലർക്ക് ആ സമയം ദേഷ്യം കൂടും കണ്ടില്ലെ എന്നോടു ചുടായി പോയത്

ഞാൻ.: ഓ പിന്നെ ഇതു നിൻ്റെ നാവുകൊണ്ടാ നിത്യ: ഒന്നു പോയേടാ ഇവളെ കഴിഞ്ഞ രണ്ടു കൊല്ലത്തിനിടെ ആദ്യായിട്ട എന്നോട് ചുടാവുന്നെ ഞാൻ: എങ്ങനെ രണ്ട് കൊല്ലോ നിത്യ: ടാ പ്ലസ് വൺ ടുഷ്യൻ ഞങ്ങൾ ഒരുമിച്ചായിരുന്നു. അവൾ നമ്മുടെ വീട്ടിലൊക്കെ വന്നിട്ടുള്ളതാ ഞാൻ: എന്നിട്ടു ഞാനിതു വരെ കണ്ടിട്ടില്ലല്ലോ നിത്യ: അതിനു മോനെപ്പോയാ വീട്ടിൽ ഉണ്ടാവാറ് തെണ്ടലല്ലെ മോൻ്റെ മെയിൻ പണി. സത്യമായ കാര്യമാണ് അവൾ പറഞ്ഞത് വീട്ടിൽ ഞാൻ അങ്ങനെ ഉണ്ടാവാറില്ല മെയിൽ ഫങ്ങ്ഷൻ സമയം നോക്കി ടൂർ പ്ലാൻ ചെയ്ത് മുങ്ങും പക്ഷെ അന്നൊന്നും തോന്നാത്ത ഒരു കുറ്റബോധം ഇന്ന് തോന്നാതിരുന്നില്ല. എത്രയോ മുന്നെ കണ്ടു മുട്ടേണ്ട ആ സംഗമം ഇത്രയും വൈകിച്ചത് താനാണല്ലോ തൻ്റെ ശീലങ്ങളാണല്ലോ. പ്രണയത്തിൻ്റെ മുത്തുകൾ വാരിക്കൂട്ടേണ്ട എത്രയെത്ര നിമിഷങ്ങൾ അർത്ഥഹീനമായിപ്പോയി. ഞാനും നിത്യയും ഭക്ഷണം കഴിഞ്ഞു അവരവരുടെ ക്ലാസിൽ പോയി. സാധാരണ പോലെ ആ ക്ലാസ്സും കഴിഞ്ഞു. വീട്ടിലേക്കുള്ള തിരിച്ചു പോക്ക്. എല്ലാവരും സന്തോഷത്തോടെ പോകുന്നു ചില പ്രണയജോഡികൾ തോളുരുമിയും മറ്റു ചിലർ കൈകോർത്തും നടന്നകലുന്നു. സുഹൃത്തുക്കൾ പുറത്തടിച്ചും തോളിൽ കൈയിട്ടും കല പില വർത്താനം പറഞ്ഞു നടന്നകലുന്നു. നമ്മുടെ കക്ഷി ഏകയായി പതിയെ മന്ദം മന്ദം നടക്കുന്നത് ഞാൻ കണ്ടു. പതിയെ നടന്നകലുന്ന ഒരു അരയന്നമാണ് അവൾ, അവളുടെ ആ അന്ന നട കണ്ടു നിന്നാൽ പുറമെ ഒന്നും ശ്രദ്ധിക്കുവാൻ തോന്നില്ല. താളത്തിൽ തുളുമ്പുന്ന ആ നിതംബങ്ങൾ അവളുടെ ചലനത്തിന് മാറ്റു കൂട്ടുന്നു. അവളെ തന്നെ നോക്കി നിന്ന എന്നെ ഒരു നിമിഷം അവൾ തിരിഞ്ഞു നോക്കിയ നിമിഷം ഞാൻ മുഖം തിരിച്ചു പാർക്കിംഗിലേക്കു നടന്നു. അവൾ കണ്ടിട്ടുണ്ടാകുമോ എന്നു ഞാൻ ഭയന്നു. ബൈക്ക് എടുത്ത് ഞാൻ നിത്യയെയും കയറ്റി വിട്ടിലേക്ക് വിട്ടു. നിത്യ: ടാ ജിൻഷയെ ആരോ ശല്യപ്പെടുത്തുന്നുണ്ട് അതു കേട്ടതും എൻ്റെ രക്തം ചൂടു പിടിച്ചു എന്തു പറയണമെന്നറിയാതെ എങ്ങനെ ആ വികാരം കടിച്ചമർത്തണമെന്നറിയാതെ ഞാൻ വിയർത്തു ഞാൻ: ആര് നിത്യ: അറിയില്ല, പക്ഷെ ഞാൻ : എന്താ ഒരു പക്ഷെ നിത്യ: എടാ ഇന്നു ഉച്ചക്ക് അവൾ പറഞ്ഞത് അവളുടെ കാര്യമാ ഞാൻ: ആണെന്ന് അവൾ പറഞ്ഞൊ നിത്യ: എടാ പൊട്ടാ ഒരു പെണ്ണിൻ്റെ മനസ്സ് ഒരു പെണ്ണിനെ അറിയു ഞാൻ.: ഈ വേതാന്തം ഒക്കെ രാത്രി പറയുവാണെ ഉറങ്ങാൻ നല്ല സുഖമായിരുന്നേനെ നിത്യ: ഒന്നു പോടാ, ഒന്നെനിക്കു ഉറപ്പാ അവക്കാ ചെക്കനെ ഇഷ്ടാ ആ വാക്കുകൾ എൻ്റെ ഹൃദയത്തെ തൊട്ടു . വസന്ത കാലം എനിക്കായി പൂമാരി തീർത്ത പ്രതീതി. ഈ നിമിഷം നിത്യയെ വാരിപ്പുണർന്ന് ആ കവിളിൽ മുത്തമിടാൻ വിതുമ്പി എൻ്റെ മനസ് ഇത്രയും സന്തോഷമായ വാർത്ത പറഞ്ഞ അവൾക്കു നൽകാൻ മറ്റൊന്നുമില്ല ഇപ്പോ. സ്വബോധം വീണ്ടെടുത്ത ഞാൻ അവളോട് ചോദിച്ചു . ഞാൻ: അവൾ പറഞ്ഞോ ഇഷ്ടാണെന്ന് നിത്യ: ഇല്ലെടാ പക്ഷെ അതുറപ്പാ ഞാൻ: അതെങ്ങനെ നിത്യ: നീ കാൻറ്റീനിൽ വെച്ച് പറഞ്ഞതോർമ്മ ഇല്ലേ ഞാൻ: എന്ത് നിത്യ: എനിക്കു തെറ്റുപറ്റിയതാ ആ ചെക്കൻ വേറെ പെണ്ണിനെ ആണ് കാത്തു നിന്നത് എന്നൊക്കെ

ഞാൻ: ആ ഞാൻ ഓർക്കുന്നു അതും ഇതും തമ്മിലെന്താ ബന്ധം നിത്യ: എടാ നീ അത് പറഞ്ഞപ്പോ അവളുടെ മുഖഭാവം ശ്രദ്ധിച്ചില്ലെ ഞാൻ.: ആ ഞാൻ നോക്കാനൊന്നും പോയില്ല നിത്യ: എന്നാ ഞാൻ നേക്കിനി ഒരു നിരാശയും ഒരു സങ്കടവും ആ മുഖത്തുണ്ടായിരുന്നു ഞാൻ: ഓ പിന്നെ നിത്യ: ടാ ഞാൻ ഇന്നും ഇന്നലെയുമല്ല അവളെ കാണുന്നത് അതെനിക്കു മനസിലാവും പിന്നെ അവളുടെ ദേഷ്യം ഞാൻ: അത് പിരീഡ്സിൻ്റെ എന്നല്ലെ നീ പറഞ്ഞെ നിത്യ: ഞാനും അതാ കരുതിയെ പക്ഷെ അതല്ല അവളുടെ കഴിഞ്ഞു അതു പിന്നെ അറിഞ്ഞു ഞാൻ: ഓ നിത്യ: എടാ അവളെന്നോട് കൊറെ വട്ടം ചോദിച്ചു അവൻ വേറെ പെണ്ണിനെ കാത്തു നിന്നതാവോ എന്നൊക്കെ . പെണ്ണിൻ്റെ കുശുമ്പു തല പൊക്കുന്നത് കണ്ടപ്പോയെ എനിക്കു കത്തി. ഞാൻ: എന്നിട്ടു നീ എന്തു പറഞ്ഞു നിത്യ: എന്തു പറയാൻ ഞാൻ ആ എരുതീയിലണ്ണ ഒഴിച്ചു കൊടുത്തു ഞാൻ : പാവം കിട്ടുമെടി നിത്യ: ഓ പിന്നെ അതിനവൾ എന്നോടു കൊറെ ചൂടായി പിന്നെ ചോദിക്കുവാ അവൾ ഒന്നു നിർത്തി പിന്നെ ചിരിക്കുവാൻ തുടങ്ങി. ഞാൻ: എന്താടി പറ നിത്യ : നിനക്കു ലൈൻ ഉണ്ടോ എന്ന് ഞാൻ: എന്നിട്ടു നീ എന്തു പറഞ്ഞു നിത്യ: രണ്ടെണ്ണത്തിനു വയറ്റിലുണ്ടാക്കിട്ടു മുങ്ങിയ കക്ഷിയാന്നു പറഞ്ഞു ഞാൻ: എടി പുല്ലേ നിന്നെ ഞാൻ നിത്യ: പെണങ്ങല്ലെ മുത്തെ ഞാൻ വെറുതെ പറഞ്ഞതാ അതു കേട്ടപ്പോയാണ് എൻ്റെ ശ്വാസം നേരെ വീണത്. ജിൻഷയുടെ അടുത്ത് എൻ്റെ ഇമേജ് മോഷമായാൽ എനിക്കു സഹിക്കുമോ. ഞാൻ: പിന്നെന്തു പറഞ്ഞു നിത്യ: ഇതുവരെ അങ്ങനെ ഒന്നില്ല, ഞാനായിരുന്നു അവൻ്റെ ഇന്നലെ വരെ ഉള്ള ലൈന് ബിച്ചിപ്പോക്ക് ചുറ്റും ഒക്കെ എൻ്റെ ഒപ്പായിരുന്നു. പിന്നെ നീ എന്നെ തേച്ചെന്നും പറഞ്ഞു ഞാൻ: ഞാനോ നിത്യ: ആ നീ തന്നെ , ഇന്നലെ മുതൽ നിനക്കൊരു ഇളക്കമുണ്ടെന്നും കോളേജിൽ ഏതോ ഒരു മൊതലിനെ നി നോക്കുന്നുണ്ടെന്നും ഞാൻ പറഞ്ഞു ഞാൻ: ദുഷ്ട എൻ്റെ ഇമേജ് മൊത്തം കളഞ്ഞില്ലെ നിത്യ: എന്നാലും നീ എന്നെ തേച്ചില്ലെ മോനെ ഞാൻ: അച്ചോടാ പാവം സംസാരിച്ചു സംസാരിച്ചു ഞങ്ങൾ വീട്ടിലെത്തി . ഞാൻ എൻ്റെ റൂമിലേക്കും അവൾ അടുക്കലയിലേക്കും പോയി. ഞാൻ പതിയെ കിടക്കയിൽ കിടന്നു. ചിന്തകൾ കാടു കയറുന്നു. അതെ നിത്യയുടെ വാക്കുകൾ ആണ് തന്നെ ഈ അവസ്ഥയിൽ എത്തിച്ചത്. ഇന്ന് തൻ്റെ ജീവിതത്തിൽ എന്തെല്ലാമാണ് നടന്നത്. ഇന്ന് ജീൻഷയുടെ ആ വാക്കുകൾ അതെ അവൾക്കു മനസിലായിട്ടുണ്ട് താൻ അവളെയാണ് അവിടെ കാത്തു നിന്നത് എന്ന് അല്ലെങ്കിൽ അവളത് സംശയിക്കുന്ന പോലെ. അവളുടെ വാക്കുകൾക്ക് മൂർച്ചയേറെയാണ് ആ കണ്ണുകളിലെ തീക്ഷണതയ്ക്ക് മുന്നിൽ താൻ പോലും അടിയറവു പറഞ്ഞു. എനി നിത്യ പറഞ്ഞ പോലെ അവൾ എന്നെ ഇഷ്ടപ്പെടുന്നുണ്ടൊ? ഞാൻ മറ്റൊരു പെണ്ണിനെ കുറിച്ചു പറഞ്ഞപ്പോ അവളിൽ നിരാശയുണർന്നിരുന്നോ? അവളിൽ ദു:ഖത്തിൻ കനലെരിഞ്ഞിരുന്നൊ? ആയിരം ആയിരം ചോദ്യങ്ങൾ ഉത്തരം തേടുന്നതെങ്ങനെ അതും ഒരു ചോദ്യചിഹ്നം . ആ ദേഷ്യം അവളുടെ മുഖമൂടി ആയിരുന്നില്ലെ തൻ്റെ വികാരങ്ങളെ മറ്റുള്ളവരിൽ നിന്നും മറക്കാൻ അവളണിഞ്ഞ ദേഷ്യത്തിൻ്റെ മുഖമൂടി.

മുറിയിൽ ഫാൻ കറങ്ങുന്നുണ്ട് നല്ല സ്പീഡിൽ തന്നെ എന്നാൽ കാറ്റിൻ്റെ ഒരു കണിക പോലും എന്നെ തേടിയെത്തിയില്ല. ശരീര താപനില ഉയരുന്നു വിയർപ്പു കണങ്ങൾ ഒഴുകി അകലുന്നു. ശരീരമാസകലം വിങ്ങുന്നപ്പോലെ എന്തിനോ വേണ്ടി . ഇതെല്ലാം തനിക്ക് പുതിയ അനുഭൂതികളാണെന്ന് അവൻ തിരിച്ചറിഞ്ഞു. ആദ്യമായി അവളെ കണ്ട അന്ന് താൻ അവളെ നോക്കിയിരുന്നില്ല. രണ്ടാമത് ആ വഴിയോരത്ത് കണ്ടപ്പോഴും താൻ അവളെ നോക്കിയില്ല ആ സമയമത്രയും സഹോദരസ്നേഹത്തിൻ്റെ വിങ്ങലായിരുന്നു രക്തബന്ധത്തിൻ്റെ ബന്ധനത്തിൻ്റെ മുറിപ്പാടുകൾ ഉണക്കുകയായിരുന്നു.

എന്നാൽ മുന്നാം വട്ടം ഒരു നോക്കു കണ്ടതും അടിയറവു പറഞ്ഞിരിക്കുന്നു ഞാൻ. എത്രയോ പെണ്ണുങ്ങളെ കണ്ടിട്ടുണ്ട് അടുത്തിടപഴകിയിട്ടുണ്ട് . അവരിലാരിലും കാണാത്ത ഒരു വശ്യത ഒരു കാന്തിക മണ്ഡലത്തിൽ പെട്ട പോലെ താൻ അവളിലേക്ക് വലിച്ചടുപ്പിക്കപ്പെടുന്ന പോലെ. സൂര്യനെ ചുറ്റുന്ന ഗ്രഹങ്ങളെ പോലെ താനും തൻ്റെ ചിന്തകളും അവളെ ചുറ്റി പറ്റിയാണ് എന്ന യാഥാർത്യം താൻ മനസിലാക്കുന്നുണ്ട് ഒന്നുറപ്പാണ് താൻ അവളെയാണ് നോക്കുന്നത് എന്നവളിൽ സംശയം ജനിച്ചിരിക്കുന്നു. തന്നോട് അവർക്ക് താൽപര്യം ഉണ്ടെന്ന സംശയം തനിക്കും ഇതൊരു വല്ലാത്ത ഫീലാണ് . നിത്യ: ടാ പെട്ടാ പോയി മേൽ കഴുകി വാടാ കഴുതെ ചായ കുടിക്കാ അവളുടെ വാക്കുകൾ എന്നെ ചിന്തയിൽ നിന്നുണർത്തി. ഞാൻ മേൽ കഴുകാനായി തോർത്തും എടുത്ത് ബാത്ത് റൂമിലേക്ക് കയറുമ്പോ നിത്യ എൻ്റെ കിടക്കയിൽ ‘വന്നു കിടന്നു. ഞാൻ കുളിക്കാൻ തുടങ്ങുമ്പോ കേട്ടു അവളുടെ ശബ്ദം നിത്യ: ടാ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ ഞാൻ : ഉം പറ നിത്യ: ടാ നീ ആരെയാടാ നോക്കുന്നെ ഞാൻ: അറിഞ്ഞിട്ട് എന്നാത്തിനാ നിത്യ: ഒന്നും ഇല്ലെടാ എൻ്റെ ലൈഫിലെ വില്ലത്തി ആരാന്നറിയണ്ടെ ഞാൻ.: അച്ചൊടാ പാവം നിത്യ: എടാ എന്നാലും നീ എന്നെ തേച്ചില്ലെടാ . എനി ബീച്ച് പാർക്ക് ഞാൻ എങ്ങനെ ചുറ്റും നിനക്കെനി ടൈം ഉണ്ടാവില്ലല്ലോ ഞാൻ: അതു ശരിയാ നിത്യ : പോടാ പട്ടി. കുറച്ചു നേരം ഞങ്ങൾക്കിടയിൽ മൗനം വിരുന്നു വന്നു നിത്യ: ടാ ഞാൻ : എന്താ നിത്യ: നീ എനിക്കൊരു വാക്കു തരോ ഞാൻ: എന്ത് വാക്ക് നിത്യ: ആദ്യം വാക്ക് താ ഞാൻ: നീ കിന്നരിക്കാതെ കാര്യം പറ നിത്യ: വാക്ക് താടാ അവൾ കിടന്നു ചിണുങ്ങി ഞാൻ: നിന്നെ ഒക്കെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാനാവില്ല . ആദ്യം കാര്യം പറ പിന്നെ വാക്കു തരാം അല്ലേ മുട്ടൻ പണി കിട്ടും നിത്യ: അപ്പോ നിനക്കെന്നെ വിശ്വാസമില്ല ഞാൻ.: ഇല്ല നിത്യ: എന്നാ നീ അറിയണ്ട ഞാൻ പോവാ ഞാൻ : ഓ ആയിക്കോട്ടെ ഒരു ശല്യം കഴിഞ്ഞു.

അവൾ പിന്നെ ഒന്നും മിണ്ടുന്നത് കേട്ടില്ല അവൾ പോയെന്നു കരുതി മേൽ കഴുകലിൽ ശ്രദ്ധ ചെലുത്തി. എനി അവൾക്കു വല്ല പ്രേമവും കുടുങ്ങിയോ അതാണോ പറയാൻ വന്നത്. ശ്ശെ അങ്ങനാണെ ഒരു മ്യൂചൽ അൻഡർ സ്റ്റാൻഡിൽ നീങ്ങായിരുന്നു. അതും ഓർത്ത് തോർത്തി കഴിഞ്ഞു തോർത്തു മുണ്ടായി ഉടുത്ത് ബാത്ത് റൂമിൻ്റെ വെളിയിൽ ഇറങ്ങി നോക്കിയതും അതാ കിടക്കുന്നു നിത്യ ഇപ്പോഴും എൻ്റെ കിടക്കയിൽ തന്നെ ഞാൻ: നീ എന്തേ പോയില്ലേ നിത്യ: ഇല്ല ഞാൻ: അങ്ങനല്ല നീ മുന്നെ പറഞ്ഞത് നിത്യ: ഓ അതെൻ്റെ ഇഷ്ടം അതു നീ നോക്കണ്ട ഞാൻ: ഇതെൻ്റെ റൂമാ മോളേ നിത്യ: ആണോ ഞാൻ പേര് കണ്ടില്ല. ഞാൻ : ടീ വേണ്ടട്ടോ, അല്ല നീ എന്താ മുന്നെ പറഞ്ഞു വന്നത് നിത്യ:’ അതങ്ങനെ അറിയണ്ട ഞാൻ: വല്ല പ്രേമവുമാണോടി നിത്യ: ആർക്ക് ഞാൻ: നിനക്ക് അല്ലാണ്ടാർക്ക് അവൾ കിടന്നു ചിരിക്കാൻ തുടങ്ങി ആ കട്ടിലിൽ കിടന്നു ഉരുണ്ട് അവൾ ചിരിച്ചു ഞാൻ അത് നോക്കി നിന്നു. നിത്യ: ഞാനെന്തിനാടാ പ്രേമിക്കുന്നെ ഞാൻ: അതെന്താ നിത്യ: എനിക്ക് ഈ പ്രേമം മണ്ണാക്കട്ട ഒന്നിലും ഇഷ്ടമില്ല. പിന്നെ ഞാൻ : പിന്നെ നിത്യ: ടൈം പാസിനു നോക്കാന്നു വെച്ചാ നീ ഇല്ലെ പിന്നെ എന്തിനാ ഞാൻ: : ഞാനോ നിത്യ : ആടാ പൊട്ടാ ഇപ്പോ ടൈം പാസിനു നോക്കാണെ ഒരു ഹഗ് ഒരു കിസ്സ് അതു നി തരുന്നുണ്ട് ‘ പിന്നെ കൊറച്ചു സ്ഥലത്ത് തെണ്ടാൽ പോവാ സിനിമ അതൊക്കെ നിൻ്റെ കൂടെ തന്നെ അല്ലെ ഞാൻ: ഉം ഉം എൻ്റെ മൂളൽ കേട്ടപ്പോ അവൾ പറഞ്ഞു നിത്യ: നിന്നെ ലവർ ആയി കണ്ടതൊന്നുമല്ല, ടൈം പാസിന് ഒരുത്തൻ്റെ ആവിശ്യം നീ ഉള്ളപ്പോ തോന്നീല അത്ര തന്നെ ഞാൻ: ശരി ശരി നിത്യ: അച്ഛൻ കണ്ടെത്തണം. എനിക്കുള്ള സുന്ദരനെ ഞാൻ വെയിറ്റ് ചെയ്യല്ലേ. ആളറിയാത്ത അവന് വേണ്ടി അത് വേറെ ഫിലാണ് മോനേ ഞാൻ: ഓ ആയക്കോട്ടെ നിത്യ: ടാ നീ ആരെയാ കോളജിൽ നോക്കുന്നെ ഞാൻ: അതു നി കണ്ടു പിടിച്ചോളാ എന്നല്ലേ പറഞ്ഞത് നിത്യ: ഓ ശരി തമ്പ്രാ . അത് കാണാ മോനെ ഞാൻ: ഓ കാണാൻ നല്ല ചേലുണ്ട് നീ ഇളിഞ്ഞപ്പോ നിത്യ: ടാ എൻ്റെ കല്യാണം കഴിഞ്ഞിട്ടു നീ കഴിച്ചാ മതി . നീ എനിക്ക് വാക്കു തരോ ഞാൻ: അപ്പോ ഇതാണ് മുന്നെ പറഞ്ഞു വന്നത് നിത്യ: നി വാക്കു തരോ ഞാൻ.: എടി അതു നീ ചോദിക്കരുത് നിത്യ : അതെന്താ ഞാൻ : നിനക്കറിയാലോ എനിക്കിപ്പോ ഒന്നു പ്രേമിച്ചാ കൊള്ളാമെന്നുണ്ട് നിത്യ: അതിന് ഞാൻ: ത്തഗ്രഹമാണ് ഇപ്പോ ഞാൻ നോക്കുന്ന കുട്ടിക്ക് താൽപര്യം ഇല്ലേ ഒന്നുമില്ല പക്ഷെ നിത്യ: ഉം പറയെടാ ഞാൻ: താൽപര്യമുണ്ടെ അവളെ ഞാൻ കല്യാണം കഴിക്കണ്ടെ നിത്യ : അതു വേണല്ലോ

ഞാൻ : ചിലപ്പോ എന്തേലും സീൻ ഉണ്ടായ പെട്ടെന്നു കെട്ടേണ്ടി വന്നാ അപ്പോ ഈ വാക്ക് നിത്യ : ഉം ശരി ശരി എന്നാ ഞാൻ അത് വിട്ടു. ഞാൻ: സത്യം നിത്യ: ആടാ പൊട്ടാ, അല്ല തലക്കു പിടിച്ച ലക്ഷണമുണ്ടല്ലോ ഞാൻ: ഉണ്ടെന്നു തോന്നുന്നു അറിയില്ല നിത്യ: ആരാടാ കക്ഷി എനിക്കൊന്നു പരിചയപ്പെടനല്ലോ ഞാൻ: അതു നീ കണ്ടു പിടിക്കാന്നു പറഞ്ഞതാ, എന്താ മോളെ പെട്ടെന്നു ഒരു അടിയറവ് നിത്യ: അയ്യട അങ്ങനൊന്നുമില്ല , നീ ഇത്രയൊക്കെ പറഞ്ഞപ്പോ കാണാൻ തിടുക്കം കൂടി അത്രയെ ഉള്ളു ഞാൻ: ആണോ നിത്യ: നീ പറയണ്ട ഞാൻ കണ്ടു പിടിച്ചോളാ ഞാൻ: ശരിക്കും നിത്യ: ആടാ പോത്തേ ഞാൻ: എന്നാ ശരി അമ്മ: അപ്പു നിത്യാ നിങ്ങക്കു ചായ വേണ്ട താഴെ നിന്നും അമ്മയുടെ വിളി കേട്ടതും ‘ ദാ വരുന്നു ‘ എന്നു ഞങ്ങൾ രണ്ടാളും പറഞ്ഞു . നിത്യ താഴേക്ക് ഓടി ഞാൻ ഡ്രസ്സ് ചേയ്ജ് ചെയ്ത് താഴോട്ടു ചെന്നു. താഴെ ചായയും ഇലയടയും വെച്ചു കാച്ചുന്ന നിത്യയെയാണ് കണ്ടത്. ഇലയട എൻ്റെ ഫേവറൈറ്റ് ആണ്. ഇന്നതുണ്ടാക്കിയതിൻ്റെ കാരണം, അതെനിക്കു മനസിലായില്ല. പൊതുവെ എന്നെ കൊണ്ട് എന്തെങ്കിലും കാര്യം കാണാനോ അല്ലെ എന്നെ അനുസരിപ്പിക്കാനൊ ആണ് അമ്മ ഇങ്ങനുള്ള പണിയൊക്കെ ചെയ്യാറ്. ഇതെന്ത് പൊല്ലാപ്പാണോ ആവോ. സംശയദൃഷ്ടിയോടെ ഇലയടയും അതു വച്ചു കീറുന്ന നിത്യയും നോക്കി നിക്കുന്ന എന്നെ കണ്ടു കൊണ്ടാണ് അമ്മ വന്നത്. അമ്മ: എടാ നീ കഴിച്ചില്ലെ ഇതുവരെ അമ്മയുടെ ചോദ്യമാണ് എന്നെ ചിന്തകളിൽ നിന്നും ഉണർത്തിയത്. അമ്മ എന്നെ പിടിച്ചു കസേരയിൽ ഇരുത്തി. അമ്മ: അമ്മേടെ മോൻ കഴിക്ക് നിത്യ: എന്താ ഉലിപ്പിക്കല് അമ്മ: നീ പോടി പെണ്ണെ അതു കേട്ട ഭാവം നടിക്കാതെ അവൾ പൊയി കൈ കഴുകി വന്നു. നിത്യ : അമ്മ എനിക്കു കൊറച്ചു നോട്ട്സ് പ്രിപെയർ ചെയ്യാനുണ്ട് എന്നെ വിളിക്കാൻ നിക്കരുത് അമ്മ: ഓ ശരി അവൾ അവളുടെ മുറിയിൽ പോയി വാതിലടച്ചു. അപ്പോൾ അമ്മ എൻ്റെ തലമുടി കോതിക്കൊണ്ട് പറഞ്ഞു. അമ്മ: അവക്കസൂയയാടാ മോൻ കഴിക്ക് ഞാൻ: എന്താ അമ്മേ കാര്യം അമ്മ: എന്തു കാര്യം നീ കഴിച്ചേ ഞാൻ: എൻ്റെ അമ്മയെ എനിക്കറിയില്ലെ അമ്മ: നീ പെണ്ണിനെ സെലക്ട് ചെയ്തോ ഞാൻ: എൻ്റെ അമ്മേ ഞാൻ തോറ്റു അമ്മ: എന്താടാ ഞാൻ: അതു കൊറെ സമയം എടുക്കുമമ്മേ അമ്മ: എന്തിന് ഞാൻ: അവളുമാരുടെ സ്വഭാവം നോക്കണം നമ്മുടെ വീടിനു ചേരോ എന്നു നോക്കണം അമ്മ: എൻ്റെ മോൻ അങ്ങനെയൊക്കെ ചിന്തിക്കോ

ഞാൻ: പിന്നെ അവൾ വന്നിട്ട് എൻ്റെ അമ്മയെ എന്നിൽ നിന്നു പിരിച്ചാലോ അമ്മ: ഈശ്വരാ ഞാനെന്താ ഈ കേക്കുന്നേ ഞാൻ: മലയാളം അമ്മ: ഒന്നു പോടാ പെണ്ണൊരുത്തി വന്നാ കാണാ നിൻ്റെ ഒക്കെ സ്വഭാവം ഞാൻ : ദേ അമ്മേ വേണ്ട . അമ്മ കഴിഞ്ഞേ എനിക്കു വേറെ ആരും ഉള്ളു. അമ്മ: അതെനിക്കറിയ നീ കഴിച്ചേ ഞാൻ പതിയെ ചായയും ഇലയടയും കഴിച്ചു. കൈ കഴുകാനായി പോയപ്പോ അമ്മ: ടാ അപ്പു ഞാൻ: എന്താ അമ്മേ അമ്മ: ശനിയാഴ്ച അനു വരുന്നുണ്ട് ഞാൻ : എന്ത് അമ്മ: നീ വേണം അവളെ കൂട്ടിക്കൊണ്ടുവരാൻ ഞാൻ: അപ്പൊ അതിനായിരുന്നു ഇതൊക്കെ അമ്മ തലയാട്ടി പിന്നെ എന്നെ നോക്കി ചിരിച്ചു. ഞാൻ: എനിക്കു വയ്യ ആ ജന്തുനെ കൂട്ടാൻ പോവാൻ അമ്മ: ടാ എനിക്കു വേണ്ടി നി പോവില്ലെ. ഞാൻ : ശരി പോവാ അമ്മയ്ക്ക് സന്തോഷമായി എന്നത് ആ മുഖത്തു നിന്നും വ്യക്തമാണ് . ആ സന്തോഷത്തിനു വേണ്ടിയാണ് ഇഷ്ടമല്ലാഞ്ഞിട്ടു കൂടി ഞാൻ സമ്മതം മൂളിയത്. ഞാൻ : അല്ല അവളെന്നാത്തിനാ വരുന്നെ അമ്മ: അവക്കിവിടെ അടുത്താ മെഡിസിനു കിട്ടിയത് . ഞാൻ: അപ്പോ ഹോസ്റ്റലിലാണോ നിക്കുന്നേ അമ്മ: ഒന്നു പോടാ , അച്ഛൻ ഇവിടെ നിന്നു പോയാ മതി എന്നു പറഞ്ഞു. ആ വാക്കുകൾ എനിക്കൊരു ഇടിവെട്ടേറ്റ പോലാണ് തോന്നിയത് കക്ഷിയും ഞാനും തമ്മിൽ നല്ല അൻഡർസ്റ്റാൻ്റിംഗിലല്ല. ഞാൻ: അമ്മെ വല്ലാത്തൊരു ചതിയായി പോയി. അമ്മ: നീ എന്താടാ പറയന്നെ അവൾ നമ്മുടെ വീട്ടിലെ കുട്ടിയല്ലേ. ഞാൻ: ശരിയാ എനി പറഞ്ഞിട്ടു കാര്യമില്ല എന്നെനിക്കറിയാം അച്ഛൻ ഒരു തീരുമാനമെടുത്താൽ എടുത്തതാ. ഞാൻ മെല്ലെ പുറത്തു പോയി , ഫ്രണ്ട്സുമായി കുശലം പറഞ്ഞു 7.30 ആവുമ്പോ വട്ടിലെത്തി. ഞങ്ങൾ ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചു ഞാൻ റൂമിൽ പോയി വെറുതെ കിടന്നു. എൻ്റെ ചിന്ത മൊത്തം അവളെ കുറിച്ചായിരുന്നു. അനു അവൾ വരുന്നു എനി കുറേക്കാലം അവൾ ഇവിടുണ്ടാകും. അതെന്നെ അസ്വസ്ഥനാക്കുന്നു. അവളുടെ പേരു പോലും , അവളെ കുറിച്ചുള്ള ചിന്തകളിലേക്ക് ഞാൻ ചേക്കേറി. പഴയ കാലങ്ങൾ ഒർമ്മയിൽ വന്നു. ആ കയ്പുനീരുകൾ ഇന്നും ഓർമ്മ വരുന്നു. ഇല്ല ആ കഥ ഇവിടെ പറയാൻ സമയമായില്ല ഇപ്പോ എൻ്റെ ചിന്തകളിൽ അവൾ നിറഞ്ഞു നിൽക്കട്ടെ അനു . അനു എന്ന ഞാൻ ഓർക്കാൻ കൊതിക്കാത്ത കഥാപാത്രം . നിത്യ: ടാ ആ പന്നീടെ മോൾ വരുന്നുണ്ടല്ലേ നിത്യയുടെ ശബ്ദമാണ് എന്നെ ചിന്തയിൽ നിന്നുണർത്തിയത്. നിത്യയ്ക്കും അവളെ ഇഷ്ടമല്ല അത് എനിക്കുമറിയുന്ന കാര്യമാണ്. ഞാൻ: വരുന്നുണ്ട് മോളെ നിത്യ എൻ്റെ കൂടെ കയറി കിടന്നു നിത്യ: നാശം എനിയെന്തൊക്കെ കാണണം ഞാൻ: നി അവളുടെ കാര്യം വിട്ടെ നിത്യ: ഇല്ല, അവളുടെ കാര്യവുമായി നിന്നോട് സംസാരിക്കാനാ വന്നത് ഞാൻ: എന്താടി പോത്തേ നിത്യ: കാര്യം അവൾ നിൻ്റെ മൊറപ്പെണ്ണ്’ ഒക്കെ ആണ് ഞാൻ: അതിന് നിത്യ: അല്ലാ എനി അവൾ ഇവിടെ കൊറെക്കാലം കാണും ഞാൻ: നീ കാര്യം പറയെടി നിത്യ: അവളെയൊന്നും പ്രേമിച്ചേക്കല്ലേടാ ഞാൻ: ഒന്നു പോയേടി അസത്തേ നിനക്കു തോന്നുന്നുണ്ടോ ഞാൻ അതും അവളെ നിത്യ: അതല്ലടാ ഇപ്പോ നിനക്ക് പ്രേമിക്കാനൊരു മുടൊക്കെ മൂടാക്കെ ഉണ്ട്

ഞാൻ: അതിന് നിത്യ: വേറെ ഗേൾസിൻ്റെ അടുത്ത് റിസ്ക്കും ടൈം എടുക്കും ഇവളാവുമ്പോ ഞാൻ : ഇവളാവുമ്പോ നിത്യ: അല്ല കൊറച്ചൂടി ഈസി ആണല്ലോ ഞാൻ: ഒന്നു പോയേടി അതാ പെണ്ണിനെ കണ്ടതോണ് തോന്നിയതാ പ്രേമിക്കണമെന്ന് അവളെ മാത്രം നിത്യ: എന്നാ മതി. ഇവളെ അനുവിനെ ഏടത്തിയമ്മ അയ്യോ ചാവണതാ അതിലും നല്ലത് ഞാൻ: സത്യാ മോളേ നീ പറഞ്ഞത് നിത്യ: ഇപ്പോയാ സമാധാനായത് എന്ന ഞാൻ കിടക്കാൻ പോട്ടെ അതും പറഞ്ഞ് എൻ്റെ കവിളിൽ ഒരു ഉമ്മയും വെച്ച് അവൾ അവളുടെ റൂമിൽ പോയി. ജിൻഷയെ കുറിച്ച് ചിന്തിച്ചു ചിന്തിച്ചു ഞാൻ എപ്പൊ കിടന്നെന്ന് എനിക്കു പോലും ഓർമ്മയില്ല. രാവിലെ ആയിഷയുടെ കോൾ വന്നു ഞാൻ ഉണർന്ന് കോൾ എടുത്തു. ആയിഷ : ഗുഡ് മോർണിംഗ് ഞാൻ: ഗുഡ് മോർണമഗ് ഡ്യൂഡ് ആയിഷ : ഇന്നലെ എന്തായിരുന്നു ഞാൻ: ഒറങ്ങി പോയെടി സെയ്ത്താനെ ആയിഷ : നിയോ ഇൻ്റെ റബ്ബേ ഞാൻ: മതി മതി കളിയാക്കിയെ ആയിഷ : എന്നിട്ടു നീ എന്നാ പിന്നെ എന്നെ വിളിക്കാഞ്ഞെ ഞാൻ: എടി ഇബിലീസെ പറയാൻ കുറേ ഇണ്ട് സമയായില്ല പറയാ ആയിഷ : എന്താടാ പറ ഞാൻ: നി വെച്ചെ ഞാൻ പറയണ്ട് ആയിഷ.: എന്തോ പറ്റിട്ടുണ്ട് ശരി ഇപ്പോ എനിക്കു പണിയുണ്ട് ഈവനിംഗ് വിളിക്കാ ഞാൻ: വേണം എന്നില്ല ആയിഷ : അത് ഇയ്യല്ല തീരുമാനിക്കാ ഞാൻ: ഓ ശരി ഇപ്പോ വെച്ചു പോയ ആയിഷ : പോടാ സെയ്ത്താനെ അതും പറഞ്ഞ് അവൾ കോൾ കട്ട് ചെയ്തു. പിന്നെ എല്ലാം എന്നത്തേയും പോലെ. രാവിലെ ചപ്പാത്തിയും മുട്ടക്കറിയും തട്ടി കഴിഞ്ഞു. ഞാൻ: എടി നിത്യ പോവാ നിത്യ: ഇന്നും നേരത്തേയോ ഞാൻ: എടി ഞാൻ ലൈനടി ടൈങ്ങിലേ അപ്പോ പിന്നെ നേരത്തേ പോണ്ടെ നിത്യ: ശരി വാ പോകാം ഞാൻ: അതെന്താടി ഇത്ര പെട്ടെന്നു സമ്മതിച്ചെ നിത്യ: ഒന്നുമില്ല മോനെ ഞാൻ: അല്ല എന്തോ ഇണ്ട് നിത്യ: ആ നാശം അനു വരുന്നേനു മുന്നെ നിനക്ക് ലൈനായിക്കോട്ടെ എന്നു കരുതി ഞാൻ : ഇപ്പോ മനസിലായി നിത്യ: വായിട്ടലക്കാതെ വണ്ടി വിടെടാ അങ്ങനെ കോളേജ് എത്തി നിത്യയെ ഇറക്കി അവളുടെ കണ്ണു വെട്ടിച്ച് ഞാൻ വണ്ടിയുമായി ഇന്നലെ ജിൻഷയെ കാത്തു നിന്നിടത്തെത്തി. അനു വരുന്നു എന്നതറിഞ്ഞതിൽ പിന്നെ എനിക്കു തിടുക്കമായിരുന്നു. സമയം കളയാൻ ഇല്ലാത്ത പോലെ അവളെ ഞാൻ കാത്തിരുന്നു. ക്ഷമയുടെ അതിർവരമ്പുകൾ മുറിക്കപ്പെട്ടപ്പോലെ അവൾ വരുന്നത് കാണാഞ്ഞിട്ട് എനിക്കെന്തോ പോലെ. സമയത്തെ പയിചൊല്ലണോ അതോ മറ്റെന്തിനെ ഒന്നും അറിയാതെ ഞാൻ നിന്നു ഉരുകി. കണ്ണിനു കുളിരായി മനസിനു ശാന്തിയായി അവൾ വരുന്നത് ഞാൻ കണ്ടു. തുവെള്ള ചുരിദാറിൽ എൻ്റെ സ്വന്തം അരയന്നം അന്ന നട നടന്നു മന്ദം മന്ദം വന്നിടുന്നു. മിഴികൾ തേടിയ വസന്തം വന്നടുക്കുന്നു. മനസിൽ ആർത്തിരമ്പിയ പ്രണയസാഗരം ശാന്തമായി. അന്ധമായ മിഴികൾ ഇപ്പോൾ പ്രകാശപൂരിതമായി അവളെ കണ്ട മാത്രയിൽ എന്നിൽ എന്തെല്ലാം വ്യതിയാനങ്ങളാണ്. അവൾ നടന്ന് എൻ്റെ അരികിലെത്തി.

ജിൻഷ: ഇന്നും ഫ്രണ്ടിനെ കാത്തു നിൽക്കാണോ ഞാൻ പറയാൻ കഴിയാതെ ഒരു നിമിഷം നിന്നു പോയി. ഇവൾ അടുത്തു നിൽക്കുമ്പോൾ ഞാൻ തികച്ചു അശക്തനാണ്. വാക്കുകൾ നാവിൻ തുമ്പിലുണ്ടെങ്കിലും പുറത്തു വരുന്നില്ല. അനു എന്ന ചിന്ത മനസിലുണർന്ന നിമിഷം. ഞാൻ: അല്ല ജിൻഷ: പിന്നെ ഞാൻ: നിന്നെ കാണാൻ ജിൻഷ: എന്നെ എന്തിന് ഞാൻ: ഞാൻ ഈ പറയുന്നത് നമ്മൾ മാത്രമറിഞ്ഞാ മതി. നിത്യ അറിയരുത് ജിൻഷ: കാര്യമറിയാതെ എങ്ങനാ ഞാൻ: ജിൻഷ ഇതൊരു ചോദ്യം അതിൻ്റെ ഉത്തരം തൻ്റെ കയ്യിൽ അതു താൻ പറയുന്നു ജിൻഷ: അപ്പോ നിത്യ അറിഞ്ഞാൽ എന്താ കുഴപ്പം ഞാൻ: അത് ചോദ്യം കേട്ടാൽ തനിക്കു മനസിലാവും , പ്ലീസ് ജിൻഷ: ശരി നിത്യ അറിയില്ല എനി പറ ഞാൻ ഒരു ദീർഘശ്വാസം എടുത്തു എൻ്റെ പരുങ്ങലും വെപ്രാളവും അവൾ നോക്കി നിന്നു. ഞാൻ: ജിൻഷ എനിക്കു തന്നെ ഇഷ്ടമാണ് അതു കേട്ട ഉടനെ അവൾ എന്നെ രൂക്ഷമായി നോക്കി കൊണ്ട് പറഞ്ഞു ജിൻഷ : എനിക്കിഷ്ടമല്ല. (തുടരും )

Comments:

No comments!

Please sign up or log in to post a comment!