രതിശലഭങ്ങൾ മഞ്ജുസും കവിനും 29
അക്ഷരതെറ്റുകൾ ക്ഷമിക്കുക !
കണ്ണാടിക്കു മുൻപിൽ നിന്ന് മഞ്ജുസ് ഒരുങ്ങാൻ തുടങ്ങിയിട്ട് നേരം കുറച്ചായി . ഞാൻ അവളുടെ കോപ്രായമൊക്കെ കണ്ടു അക്ഷമനായി കട്ടിലിൽ ഇരിപ്പുണ്ട്. എന്റെ ഒരുങ്ങലൊക്കെ കഴിഞ്ഞിട്ട് കുറച്ചധികം നേരമായി .
ഒരു കറുത്ത ഡിസൈനർ സാരിയും ഗോൾഡൻ കളർ മിക്സിങ് ഉള്ള കറുത്ത ബ്ലൗസും ആണ് അവളുടെ വേഷം . കൈ ഇറക്കം സ്വല്പം കുറഞ്ഞ ടൈപ്പ് ബ്ലൗസ് ആണ് ! പക്ഷെ മഞ്ജുസിന്റെ ബോഡി സ്ലിം ആയതുകൊണ്ട് അതൊന്നും അത്ര വൃത്തികേടില്ല ! സാരിയിലൊക്കെ മുത്തുകൾ പിടിപ്പിച്ച പോലെ അങ്ങിങ്ങു തിളങ്ങുന്ന എംബ്രോയിഡറി വർക്കുകൾ ഉണ്ട് !
“ഒന്ന് മതിയാക്കു മഞ്ജുസേ..അമ്മേം അഞ്ജുവും ഒകെ പോയി .”
അവളുടെ ഒരുക്കം കഴിയാതായപ്പോൾ ഞാൻ ദേഷ്യപ്പെടാൻ തുടങ്ങി .
“കഴിഞ്ഞെടാ ചെക്കാ…നീ തിരക്ക് കൂട്ടല്ലേ”
മഞ്ജുസ് കണ്ണാടിയിൽ നോക്കി സൗന്ദര്യം വിലയിരുത്തികൊണ്ട് പയ്യെ പറഞ്ഞു .
“പോടീ ..ഇത് കേൾക്കാൻ തുടങ്ങീട്ട് നേരം കുറച്ചായി ..”
അവളുടെ സംസാരം കേട്ട് ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .
“ഹോ..എന്തൊരു ചെക്കനാ ദൈവമേ ഇത് . എടാ കോളേജിലെ പിള്ളേരും സ്റ്റാഫും ഒകെ കാണും അവിടെ. അപ്പൊ ഞാനൊന്നു ടിപ്‌ടോപ് ആയില്ലെങ്കിൽ നാണക്കേടല്ലേ ?”
മഞ്ജുസ് ചിരിയോടെ തിരിഞ്ഞു എന്നെ നോക്കി .
“ഉണ്ട…എടി അല്ലാണ്ടെ തന്നെ നിനക്കു നല്ല ലൂക്ക് ഉണ്ട്. വെറുതെ ഓരോന്ന് വാരിതേച്ചിട്ട് പൂതം കെട്ടിയ പോലെ ആകണ്ട..”
ഞാൻ അവളുടെ മേക്കപ്പ് കണ്ടു ചിരിയോടെ പറഞ്ഞു .
“ഓഹോ….ഇപ്പോ അങ്ങനെ ഒകെ ആയോ ? ”
മഞ്ജുസ് എന്നെ അത്ഭുതത്തോടെ നോക്കി .
“പിന്നല്ലാതെ ..നീയെന്റെ ഐശ്വര്യ റായ് അല്ലെ മഞ്ജുസേ ..”
ഞാൻ ചിരിയോടെ എണീറ്റ് അവളെ ചെന്ന് ഹഗ് ചെയ്തു . ഏതോ കൂറ പെർഫ്യൂമിന്റെ കുത്തൽ ഉള്ള സ്മെൽ ആണ് അവൾക്ക് 3!
“അയ്യടാ ..ഇപ്പൊ ഭയങ്കര സ്നേഹം ആണല്ലോ..?”
മഞ്ജുസെന്നെ കെട്ടിപിടിച്ചുകൊണ്ട് ചിരിയോടെ ചോദിച്ചു .
“ഇപ്പ മാത്രം അല്ല എപ്പോഴും എനിക്കിഷ്ടാ ..”
ഞാൻ പയ്യെ പറഞ്ഞു അവളെ ഇറുക്കി .
“അയ്യോ ഡാ ഡാ..എന്റെ സാരി ചുളിയും ..”
ഞാൻ അവളെ ഇറുകെ പുണർന്നതും മഞ്ജുസ് ബഹളം വെച്ചു.
“ഓ പിന്നെ…നിനക്ക് സാരി ആണോ വലുത് ഞാനാണോ വലുത് ?”
അവളുടെ ടെൻഷൻ കണ്ടു ഞാൻ ചിരിയോടെ പറഞ്ഞു അവളുടെ കഴുത്തിൽ ചുംബിച്ചു .
“സ്….ആഹ്….”
എന്റെ കിസ് പതിഞ്ഞതും മഞ്ജുസ് ഒന്ന് ഞെരങ്ങി .
“അതേയ്…ഇതിനൊക്കെ ഇനീം സമയം ഉണ്ട് . പോവുവല്ലേ ?”
എന്റെ റൊമാൻസ് കണ്ടു മഞ്ജു ചിരിയോടെ തിരക്കി .
“മ്മ്…പോവാം ..” ഞാൻ പയ്യെ പറഞ്ഞു അവളിൽ നിന്നും അകന്നു മാറി .
പിന്നെ അവളോടൊപ്പം സ്റ്റെയർ കേസ് ഇറങ്ങി താഴേക്ക് നടന്നു . ആ സമയത്താണ് കൃഷ്ണൻ മാമയുടെ വിളി . അവരുടെ സംഘം അവിടെ നിന്നും ഇറങ്ങി എന്നറിയിക്കാൻ വേണ്ടിയുള്ള വിളിയാണ് !
“ആഹ്..എന്താ വല്യമ്മാമ ?” ഫോൺ എടുത്തയുടനെ ഞാൻ ഗൗരവത്തിൽ തിരക്കി .
“ഒന്നുമില്ല .അവിടെ എല്ലാം ഓക്കേ അല്ലെ ? ഞങ്ങൾ ഇറങ്ങാറായി ” ചെറുക്കന്റെ അച്ഛൻ എന്ന നിലയിൽ കൃഷ്ണൻ മാമ ഗൗരവത്തിൽ പറഞ്ഞു .
“ആഹ്..ഓക്കേ. ഇവിടെ ഒകെ ഇന്നലെ സെറ്റ് ആണ് . ഫുഡിന്റെ കാര്യം ഒകെ പിന്നെ കാറ്ററിങ് അല്ലെ..” ഞാൻ ചിരിയോടെ പറഞ്ഞു .
“ആഹ്..എന്ന ശരി..ഒന്ന് അറിയിക്കാൻ വിളിച്ചതാ…” കൃഷ്ണൻ മാമ ഗൗരവത്തിൽ പറഞ്ഞു .
മായേച്ചിയുടെ ചേട്ടൻ മഹേഷേട്ടൻ നാട്ടിൽ ഇല്ലാത്തതുകൊണ്ട് മായേച്ചിയുടെ സഹോദര സ്ഥാനത്തു ഞാൻ നിന്നാണ് എല്ലാം ചെയ്യുന്നത് . അവരെ സഹായിക്കാൻ പിന്നെ വേറെ അടുത്ത ബന്ധുക്കളോ കുടുംബക്കാരോ ഒന്നുമില്ല . അതുകൊണ്ട് കൂടിയാണ് കൃഷണ മാമ എന്നെ വിളിച്ചു കാര്യങ്ങൾ തിരക്കുന്നത് . തലേ ദിവസം ഫുൾ ഞാനും ശ്യാമും മായേച്ചിയുടെ വീട്ടിൽ ആയിരുന്നു . സ്റ്റേജ് ഒരുക്കലും അലങ്കാരപ്പണിയുമൊക്കെ ആയി കമ്പ്ലീറ്റ് പണിയും തീർത്തിട്ടാണ് വന്നു കിടന്നത് .
“അവര് ഇറങ്ങിയോ ?” ഞാൻ ഫോൺ വെച്ചതും മഞ്ജുസ് എന്നെ നോക്കി ചോദിച്ചു .
“ആഹ്..ഇറങ്ങാറായെന്നു പറഞ്ഞു ..വാ നമുക്ക് വേഗം പോകാം..” ഞാൻ മഞ്ജുസിന്റെ കൈപിടിച്ചുകൊണ്ട് ധൃതികൂട്ടി .
പിന്നെ നേരെ ഉമ്മറവാതിലൊക്കെ അടച്ചു പൂട്ടി കാറിൽ കയറി . കഷ്ടി നടക്കാവുന്ന ദൂരമേ ഉള്ളുവെങ്കിലും ഒരു വൈറ്റ് ആയിക്കോട്ടെ ! മഞ്ജുസാണ് ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയത് . എനിക്ക് കാലിനു അപ്പോഴും ചെറിയ വേദന ഉള്ളതുകൊണ്ട് ഡ്രൈവിംഗ് ചെയ്യരുതെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട് .
പിന്നെ നേരം കളയാതെ ഞങ്ങൾ മായേച്ചിയുടെ വീട് ലക്ഷ്യമാക്കി നീങ്ങി .
———******——-*******——–******——-******——-******——*****——
അതെ .. ഒടുക്കം അത് സംഭവിച്ചു . കല്യാണമേ വേണ്ട എന്ന് പറഞ്ഞു ഒറ്റക്കാലിൽ തപസ്സു ചെയ്ത എന്റെ പ്രിയപ്പെട്ട മായേച്ചി ഒടുവിൽ കുറ്റസമ്മതം നടത്തി ! വെറും ഒന്നൊന്നര മാസം കൊണ്ട് വിവേകേട്ടനും മായേച്ചിയും തമ്മിൽ വളരെയേറെ അടുത്തുപോയി എന്നത് അന്നേ ദിവസം ആലോചിക്കുമ്പോൾ ഞങ്ങൾക്കൊക്കെ അത്ഭുതമാണ് !
വിവേകേട്ടനോട് ഇനി അവളെ വിളിക്കരുത് എന്നൊക്കെ മായേച്ചി തീർത്തു പറഞ്ഞെങ്കിലും വിവേകിന് അങ്ങനെ എളുപ്പം അവളെ കൈവിട്ടു കളയാൻ ഒരുക്കമായിരുന്നില്ല .
അതിൽ പിടിച്ചു തന്നെയാണ് വിവേകേട്ടൻ കളിച്ചതും . മായേച്ചി എന്റെ വീട്ടിൽ താമസിച്ചു പോയതിന്റെ പിറ്റേന്ന് തന്നെ അവരുടെ വിഷയത്തിൽ ഒരു ഇമ്പ്രൂവ്‌മെന്റ് ഉണ്ടായിരുന്നു ! ഞാൻ പറഞ്ഞതുപോലെ വിവേകേട്ടൻ വീണ്ടും ശ്രമിച്ചുകൊണ്ട് ഇരുന്നു . മായേച്ചി ആണേൽ ഒഴിഞ്ഞു മാറാനും ശ്രമിച്ചു .
സ്വന്തം നമ്പറിൽ നിന്ന് വിളിച്ചിട്ട് മായേച്ചി എടുക്കാതെ ആയപ്പോൾ ഒടുക്കം വിവേകേട്ടൻ എന്നെ തിരഞ്ഞു വീട്ടിലെത്തി . കോളേജ് ഉള്ള ദിവസം ആയതുകൊണ്ട് മഞ്ജുസും അഞ്ജുവും അന്ന് വീട്ടിൽ ഉണ്ടായിരുന്നില്ല . ശ്യാമും ഞാനും ഉമ്മറത്തിരുന്നു ലുഡോ കളിക്കുന്ന ടൈമിൽ ആണ് കക്ഷിയുടെ എൻട്രി . വരുന്ന കാര്യം വിവേക് എന്നെ ആദ്യമേ അറിയിച്ചിരുന്നതുകൊണ്ട് അതിലെനിക്ക് അത്ര അത്ഭുതം തോന്നിയില്ല .
വീട്ടു മുറ്റത്തേക്ക് കയറിയപ്പോഴേ കൈ ഉയർത്തി അഭിവാദ്യം ചെയ്തുകൊണ്ടാണ് വിവേകേട്ടൻ തുടങ്ങിയത് . ബൈക്ക് മുറ്റത്തു വെച്ച് കക്ഷി ഉമ്മറത്തേക്ക് കയറി . അമ്മ അടുക്കളയിൽ ആയിരുന്നതുകൊണ്ട് വിവേകേട്ടൻ വന്നത് അറിഞ്ഞ മട്ടില്ല .
ഞങ്ങൾ ഇരിക്കുന്നതിന് തൊട്ടു മുൻപിലെ തിണ്ണയിലേക്കിരുന്നു വിവേക് ഞങ്ങളെ നോക്കി . ഞാനും ശ്യാമും കളി മതിയാക്കി മായേച്ചിയെ പൂട്ടാനുള്ള വഴിയും പ്ലാൻ ചെയ്തു തുടങ്ങി !!
“ഒരു രക്ഷയും ഇല്ല കണ്ണാ ..ആ പെണ്ണ് ഞാൻ വിളിച്ചിട്ട് എടുക്കുന്നെ ഇല്ല …” കയ്യിലിരുന്ന ഹെൽമെറ്റ് തിണ്ണയിലേക്ക് വെച്ച് വിവേക് നിരാശയോടെ പറഞ്ഞു .
“ശേ ..കഷ്ടം ആയല്ലോ . ഈ മായേച്ചി ഇത് ..” ഞാൻ വിവേകേട്ടന്റെ നിസഹായത കണ്ടു ആരോടെന്നില്ലാതെ പറഞ്ഞു .
“ഹാഹ്..നിങ്ങളിങ്ങനെ വിഷമിക്കല്ലേ ഭായ്. അതിനൊക്കെ വഴി ഉണ്ട് ” ശ്യാം പെട്ടെന്ന് ഇടക്ക് കയറി ഞങ്ങളോടായി പറഞ്ഞു .
“എന്ത് വഴി ?” ഇത്തവണ ഞാനും വിവേകേട്ടനും ഒരേ സ്വരത്തിൽ ഒരേ സമയം ആണ് ചോദിച്ചത് . അത് കേട്ട് ഞങ്ങൾ തന്നെ ഒന്ന് പൊട്ടിച്ചിരിച്ചു .
“എന്റെ വിവേക് ബ്രോ ..കുറച്ചു കൂടി കഴിഞ്ഞാൽ കോളേജിൽ ലഞ്ച് ബ്രെക് ആകും . ആ ടൈമിൽ കണ്ണന്റെ ഫോണിൽ നിന്നും നിങ്ങള് മായേച്ചിക്ക് വിളിക്ക് . ഇവൻ വിളിച്ചാൽ അവളെന്തായാലും കട്ടാക്കില്ല . അത് ഗ്യാരണ്ടി ഉള്ള കാര്യം ആണ്…” ശ്യാം നിസാര മട്ടിൽ പറഞ്ഞു ഞങ്ങടെ മാറി മാറി നോക്കി .
“മ്മ്..അതൊക്കെ ശരിയാ . പക്ഷെ …” ഞാൻ ഒന്ന് പറഞ്ഞു നിർത്തി .
“എന്താടാ ഒരു പക്ഷെ ?” വിവേകേട്ടൻ എന്നെ നോക്കി ചിരിച്ചു .
“ഏയ് ..ഒന്നും ഇല്ല . എല്ലാം കഴിഞ്ഞിട്ട് അവളെ എന്നെ വിളിച്ചു ചീത്ത പറയോ എന്തോ..” മായേച്ചിയുടെ ദേഷ്യം അറിയാവുന്നതുകൊണ്ട് ഞാൻ ചിരിയോടെ പറഞ്ഞു .
“ഏയ് അതൊന്നും ഇല്ലെടാ കണ്ണാ . ഇത് ലാസ്റ്റ് ട്രൈ ആണ് . ഇന്നത്തോടെ ഇതിലൊരു തീരുമാനം ഉണ്ടായില്ലെങ്കിൽ ഞാൻ വിട്ടുകളയും..” വിവേകേട്ടൻ ചെറിയ നിരാശയോടെ പറഞ്ഞെന്നെ നോക്കി .
“അയ്യേ..നിങ്ങളിങ്ങനെ ഡെസ്പ് ആകല്ലേ വിവേകേട്ടാ . ഇതൊക്കെ ടൈം എടുക്കും . ഈ പറയുന്ന എന്നെ തന്നെ മഞ്ജുസ് കുറെ കാലം പുറകെ നടത്തിച്ചിട്ടുണ്ട് . കള്ളത്തെണ്ടി..”
ഞാൻ മഞ്ജുസിന്റെ അന്നത്തെ കുസൃതികൾ ഓർത്തു ചിരിയോടെ പറഞ്ഞു .
“മ്മ്…അത് നേരാ ..” ശ്യാമും ഒരു കള്ളച്ചിരിയോടെ എന്നെ പിന്താങ്ങി .
‘ആഹ്..അപ്പൊ അതാ പറഞ്ഞത് . നമ്മള് ശ്രമിച്ചുകൊണ്ട് ഇരിക്കണം . ആവശ്യം നമ്മുടേതായി പോയില്ലേ ” ഞാൻ വിവേകിനെ നോക്കി കണ്ണിറുക്കി ചിരിച്ചു .
“മ്മ്..ശരി ശരി…” പുള്ളിയും തലയാട്ടി സമ്മതിച്ചു .
അങ്ങനെ ലഞ്ച് ബ്രെക് ടൈമിൽ വിവേക് എന്റെ നമ്പറിൽ നിന്ന് മായേച്ചിയെ വിളിച്ചു . അധികമൊന്നും വൈറ്റ് ചെയ്യേണ്ടി വന്നില്ല കക്ഷി ഉടനെ ഫോണെടുത്തു.
“ഹലോ..എന്താടാ കണ്ണാ ?” മറു തലക്കൽ മായേച്ചി ചിരിയോടെ തിരക്കി .
ഫോൺ സ്പീക്കർ മോഡ് ആയതുകൊണ്ട് ഞാനും ശ്യാമും അതെല്ലാം അടുത്തിരുന്നു കേൾക്കുന്നുണ്ട് .
“കണ്ണൻ അല്ല ..ഞാൻ വിവേക് ആണ് ..” വിവേകേട്ടൻ സ്വല്പം ഗൗരവത്തിൽ പറഞ്ഞതും മറുതലക്കൽ ഒരു വെറൈറ്റി നിരാശ !
“ഓ..ഷിറ്റ് ! ” മായേച്ചി പയ്യെ പറഞ്ഞതും ഞാനും ശ്യാമും ശബ്ദമടക്കി ചിരിച്ചു .
“ഇയാളോട് എന്നെ വിളിക്കരുതെന്ന് പറഞ്ഞിട്ടില്ലേ ? പിന്നെന്തിനാ ഇങ്ങനെ ശല്യം ചെയ്യുന്നേ ?” മായേച്ചി സ്വല്പം ഗൗരവത്തിൽ തന്നെ തിരക്കി .
“എനിക്ക് ഇഷ്ടമായിട്ട് ..” വിവേകേട്ടാണ് ചെറിയ ചിരിയോടെ തട്ടിവിട്ടു .
“എന്നെ ആരും അങ്ങനെ ഇഷ്ടപെടണ്ട..താൻ തന്റെ പണി നോക്കി പോണുണ്ടോ ” മായേച്ചി സ്വല്പം ദേഷ്യത്തിൽ തന്നെ പറഞ്ഞു .
“അതെന്താടോ തന്നെ ഇഷ്ടപെട്ടാൽ ? താൻ അത്രക്ക് മോശം ആണോ ?” വിവേകേട്ടൻ അത്യാവശ്യം നമ്പറുകൾ ഒകെ അറിയാവുന്ന പോലെ ചോദിച്ചു .
“ശേ..വിവേക് തനിക്കെന്താൽ പറഞ്ഞാൽ മനസിലാകില്ലേ..ഹോ ഇത് വല്യ ശല്യം ആയാലോ..’ മായേച്ചി ആരോടെന്നില്ലാതെ പറഞ്ഞു .
“ഈ ശല്യം തനിക്ക് ലൈഫ് ലോങ്ങ് സഹിച്ചൂടെ ?” വിവേകേട്ടൻ വീണ്ടും ഒരു നമ്പർ ഇട്ടു ചിരിച്ചു .
“പോടാ…..” ഇത്തവണ മായേച്ചി മാന്യത വിട്ടു പല്ലിറുമ്മി .
“ഹ ഹ …എന്തായാലും ഞാൻ ഇന്ന് തന്നെ കണ്ടിട്ടേ പോണുള്ളൂ. ഞാനിവിടെ കവിന്റെ വീട്ടിൽ ഉണ്ട്..” അവളുടെ ദേഷ്യത്തിലും വിവേകേട്ടൻ പതറാതെ പറഞ്ഞു .
“ദേ എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത് . തനിക്ക് അന്തസ് ഉണ്ടോ വിവേകേ?..എത്ര പറഞ്ഞാലും മനസിലാകില്ലെന്നു വെച്ചാൽ. ആണുങ്ങളായാൽ കുറച്ചൊക്കെ അന്തസ് വേണം ..” ഇത്തവണ മായേച്ചി ഒന്നുടെ കടന്നു പറഞ്ഞു .
“സീ മായ , ഇതൊക്കെ പെൺകുട്ടികൾക്കും ആകാം . ഇപ്പൊ തന്നെ മായ അല്ലെ എന്നോട് മോശമായിട്ട് ഓരോന്ന് പറഞ്ഞത് ?” വിവേകേട്ടൻ ചെറിയ ചിരിയോടെ പറഞ്ഞതും മറുതലക്കൽ നിശബ്ദത മുഴങ്ങി !
“അല്ലെ ? എന്താ മായ ഒന്നും പറയാത്തത് ?എടോ തനിക്ക് താല്പര്യം ഇല്ലെങ്കിൽ എനിക്ക് വിരോധം ഒന്നുമില്ല . പക്ഷെ അതൊന്നു നേരിട്ട് കണ്ടു പറഞ്ഞൂടെ ? അതല്ലേ അതിന്റെ ശരി ?” വിവേകേട്ടൻ വീണ്ടും ചോദിച്ചു .
“വിവേക്..പ്ലീസ് ..എനിക്ക് താല്പര്യമില്ല . എന്നെ ഒന്ന് മനസിലാക്ക് ചങ്ങാതി ” ഇത്തവണ സ്വല്പം നിരാശയോടെ ആണ് മായേച്ചി പറഞ്ഞത് .
“തന്നെ കൂടുതൽ മനസിലാക്കാൻ വേണ്ടിയല്ലേ ഞാൻ വിളിക്കുന്നെ ? അതെന്താ താൻ മനസ്സിലാക്കാത്തതു ?” വിവേകേട്ടൻ തിരിച്ചു ചോദ്യങ്ങളെറിഞ്ഞപ്പോൾ ഞാനും ശ്യാമും മുഖത്തോടു മുഖം നോക്കി .
ഇവനെ ട്യൂൺ ചെയ്യേണ്ട കാര്യം ഒന്നുമില്ല. പഠിച്ച കള്ളൻ തന്നെ ! ഏറെക്കുറെ അതായിരുന്നു ഞങ്ങളുടെ മനസ്സിൽ .
“അയാം സോറി വിവേക് . എനിക്ക് അങ്ങനെ ഒന്നും…” വിവേകേട്ടന്റെ സംസാരത്തിൽ ഒന്നലിഞ്ഞ പോലെ മായേച്ചിയുടെ സ്വരം താഴ്ന്നു .
“വൈ ? എന്തുകൊണ്ട് പറ്റില്ല ?” വിവേകേട്ടൻ ഞങ്ങളെ നോക്കി കണ്ണിറുക്കി ഫോണിലൂടെ ചോദിച്ചു . അതിനു മറുതലക്കൽ മറുപടിയൊന്നുമില്ല.
ഏറെക്കുറെ വഞ്ചി കരക്കടുക്കുന്ന ലക്ഷണം കണ്ടു തുടങ്ങുന്നുണ്ട് .
“വിവേക് ഞാൻ വെക്കുവാണ്..പിന്നെ സംസാരിക്കാം..” ഇത്തവണ മായേച്ചി ഒരു സാധ്യത തുറന്നിട്ടുകൊണ്ട് പയ്യെ പറഞ്ഞു . പിന്നെ ഫോൺ കട്ട് ചെയ്തു ! അത്രയും പെട്ടെന്ന് അത് പ്രതീക്ഷിക്കാത്തതുകൊണ്ട് വിവേകേട്ടൻ ഒന്ന് നിരാശനായി വീണ്ടും “ഹലോ..ഹലോ..മായെ “എന്നൊക്കെ വിളിച്ചു നോക്കിയെങ്കിലും ആള് ഡിസ് കണക്ട് ആക്കിയിരുന്നു !
“അളിയാ ..കൊട് കൈ …” ഫോൺ കട്ടായതും ശ്യാം ആവേശത്തോടെ പറഞ്ഞു വിവേകേട്ടന്റെ നേരെ കൈനീട്ടി . പുള്ളിയും ഒരു പുഞ്ചിരിയോടെ ശ്യാമിന്റെ കൈത്തലം പിടിച്ചു കുലുക്കി .
“ഇത് സെറ്റ് ആണ്..ഷുവർ …” ശ്യാം ചിരിയോടെ പറഞ്ഞു .
“ആണോടാ കണ്ണാ ?” എന്നിട്ടും ഒരു വിശ്വാസം വരാത്ത പോലെ വിവേക് എന്നെ നോക്കി .
“പിന്നെ അല്ലാതെ ..വിളിച്ചിട്ട് എടുക്കാത്ത മായേച്ചി , പിന്നെ സംസാരിക്കാം എന്ന് പറഞ്ഞില്ലേ . സോ സംതിങ് സംതിങ്…” ഞാൻ ചിരിയോടെ പറഞ്ഞു .
“മ്മ്….നോക്കാം..ഞാൻ എന്തായാലും രണ്ടും കൽപ്പിച്ചു ഇന്നവളുടെ വീട്ടിൽ പോകും..”
വിവേകേട്ടൻ സ്വല്പം ഗൗരവത്തിൽ തന്നെ പറഞ്ഞു ഞങ്ങളെ നോക്കി .
“അത് വേണോ ? ഇത്ര പെട്ടെന്ന് തന്നെ ?” ഞാൻ അതുകേട്ടു ചെറിയൊരു പേടിയോടെ ചോദിച്ചു .
“വേണം ..എനിക്ക് ആകെ കൂടി മൂന്നു മാസത്തെ ലീവേ ഉള്ളൂ . അത് കഴിയുന്നേന്റെ ഉള്ളിൽ മിനിമം എൻഗേജ്മെൻറ്റ് എങ്കിലും കഴിക്കണം ” വിവേകേട്ടൻ കാര്യമായി തന്നെ പറഞ്ഞു .
“മ്മ്…അങ്ങനെ ആണേൽ പോയി മുട്ടി നോക്ക് . എനിക്കും തോന്നണത് മായേച്ചിക്ക് എന്തോ ഒരു സോഫ്റ്റ് കോർണർ ഉണ്ടെന്നാ . അല്ലേൽ അവള് ഇങ്ങനൊന്നും പറഞ്ഞാൽ പോരാ ” ഞാനും വിവേകിനെ ഒന്ന് പ്രോല്സാഹിപ്പിച്ചു .
———*****——-******——*****——–*****——–****——
വിവേകേട്ടൻ പറഞ്ഞത് പോലെ തന്ന അന്ന് വൈകീട്ട് പുള്ളി മായേച്ചിയെ കാണാൻ തന്നെ തീരുമാനിച്ചു . ശ്യാം ആദ്യമേ പോയി മായേച്ചിയുടെ വീട് വിവേകേട്ടാണ് കാണിച്ചു കൊടുത്തതുകൊണ്ട് കാര്യങ്ങൾ ഒകെ എളുപ്പം ആയിരുന്നു .
മഞ്ജുസിന്റെ കൂടെ കാറിൽ ആണ് മായേച്ചി ഇപ്പോൾ വരവ് ! അതുകൊണ്ട് തന്നെ മഞ്ജുസ് വീട്ടിലെത്തി കഴിഞ്ഞാൽ മായേച്ചിയും വീട്ടിലെത്തിയെന്നു ഉറപ്പിക്കാം ! അതുകൊണ്ട് മഞ്ജു വരാൻ വേണ്ടി വിവേക് കാത്തിരുന്നു . അതിനു ശേഷം മഞ്ജുസുമായി കുശലമൊക്കെ പറഞ്ഞു നേരെ മായേച്ചിയെ കാണാനായി പോയി .
അവിടെ വെച്ചാണ് അവരുടെ കാര്യത്തിലൊരു തീരുമാനം ആയതു ! വിവേകേട്ടൻ കയറി ചെല്ലുമ്പോൾ മായേച്ചി കോളേജ് വിട്ടു വന്ന അതെ കോലത്തിൽ ഉമ്മറത്തിരുന്നു മൊബൈലും നോക്കി ഇരിപ്പാണ് . ഹേമാന്റി അവൾക്കുള്ള ചായയും പലഹാരവും തയ്യാറാക്കുന്ന തിരക്കിലും ആണ് ! വയസ് പത്തിരുപത്തെട്ട്‍ ആയെങ്കിലും സ്വന്തമായിട്ട് ചായ ഇട്ടു കുടിക്കുന്ന ശീലമൊന്നും ആ തെണ്ടിക്കില്ല!
ഒരു ഇളം നീലയിൽ വെള്ള റോസാപ്പൂക്കൾ ഉള്ള സാരിയും ഇളം നീല ബ്ലൗസും ആയിരുന്നു അവളുടെ വേഷം . മുടിയൊക്കെ അഴിച്ചു പരത്തിയിട്ടു വീട്ടിലെ സ്വാതന്ത്ര്യവും ആസ്വദിച്ചു തിണ്ണയിലേക്ക് കാലും നീട്ടി അവളിരിക്കുമ്പോഴാണ് വിവേകിന്റെ എൻട്രി !
ഗേറ്റിനു മുൻപിലെത്തി ഹോൺ മുഴക്കികൊണ്ടാണ് വിവേക് മായേച്ചിയുടെ വീട്ടു മുറ്റത്തേക്ക് കയറിയത് . ഹോൺ മുഴങ്ങിയ ശബ്ദം കേട്ടഹും മായേച്ചി ഒന്ന് മുഖം ഉയർത്തി നോക്കി . വിവേക് ആണ് ബൈക്കിലെന്നു മനസ്സിലായതും അവൾ സ്വിച്ച് ഇട്ട പോലെ കസേരയിൽ നിന്നും വാ പൊളിച്ചു കൊണ്ട് എഴുനേറ്റു !
പിന്നെ സ്വല്പം ജാള്യതയോടെ അഴിച്ചിട്ട മുടിയൊക്കെ ധൃതിയിൽ വാരികെട്ടി .
“ഡോ..തന്നോടാരാ ഇങ്ങോട്ടു വരാൻ പറഞ്ഞെ ?’ മായേച്ചി മുറ്റത്തേക്കിറങ്ങികൊണ്ട് സ്വല്പം ദേഷ്യത്തോടെ ചോദിച്ചു . പിന്നെ അകത്തേക്ക് നോക്കി ഹേമാന്റി എങ്ങാനും സംഭവം അറിഞ്ഞോ എന്ന പേടിയിൽ എത്തിനോക്കി .
“ഹാഹ് ..ഇയാള് പേടിക്കാതെടോ , ഞാൻ ഇപ്പൊ പൊക്കോളാം ” അവളുടെ പരിഭ്രമം കണ്ടു വിവേകേട്ടൻ ചിരിയോടെ പറഞ്ഞു .
“എന്ന പൊക്കോ…നിന്ന് നേരം കളയണ്ട..” മായേച്ചി അവനെ അടിമുടി ഒന്ന് നോക്കികൊണ്ട് പറഞ്ഞു .പക്ഷെ വിവേകേട്ടൻ വിടാനൊരുക്കമായിരുന്നില്ല .
“ആള് നല്ല ലൂക്ക് ആയിട്ടുണ്ടല്ലോ ..” അവളുടെ ദേഷ്യം ഒന്നും കാര്യമാക്കാതെ വിവേകേട്ടൻ മായേച്ചിയെ ഒന്നളന്നെടുത്തു!
അപ്പോഴാണ് സാരീ സ്വല്പം സ്ഥാനം മാറി വയറൊക്കെ എക്സ്പോസ്ഡ് ആയി കിടക്കുന്നത് മായേച്ചി കാണുന്നത് .വിവേകേട്ടന്റെ നോട്ടം അങ്ങോട്ട് പാളിയതും മായേച്ചി ദേഷ്യത്തോടെ സാരി ഒന്ന് വലിച്ചിട്ടു .
“നേരെ നോക്കെടോ ..” വിവേകിന്റെ നോട്ടം കണ്ടു മായേച്ചി ആരോടെന്നില്ലാതെ പറഞ്ഞു . വിവേകേട്ടൻ അത് കേട്ട് പയ്യെ ഒന്ന് പുഞ്ചിരിച്ചു .
“മായെക്കെന്നെ ഇഷ്ടമല്ലേ ?” അധികം മുഖവുരക്കൊന്നും നിൽക്കാതെ ശാന്തനായി പതിഞ്ഞ സ്വരത്തിൽ വിവേകേട്ടൻ ചോദിച്ചു .
“വിവേക് പ്ലീസ്..ഞാൻ പറഞ്ഞില്ലേ..നിങ്ങളൊന്നു പോയി തരൂ ” വിവേകേട്ടൻ ചോദിച്ചതിന് മറുപടി പറയാതെ മായേച്ചി വീണ്ടും ഉരുണ്ടു കളി തുടങ്ങി .
“ഞാൻ പോകാം…പക്ഷെ മായ എന്നെ ഇഷ്ടമാണെന്നു പറയണം ” വിവേകേട്ടൻ ഒന്നുടെ ബലം പിടിച്ചതോടെ മായേച്ചി കുഴങ്ങി .
കക്ഷിക്ക് ഉള്ളിന്റെ ഉള്ളിൽ ഒരു താല്പര്യം ഒകെ ഉണ്ട്. പിന്നെ ഞങ്ങളൊക്കെ എന്ത് പറയുമെന്ന നാണം ആണ് ഈ പിടിവാശിക്കു കാരണം . കുറെ കാലം വാശിപ്പുറത്തു നിന്നിട്ട് വീണ്ടും പെട്ടെന്ന് പ്രേമം , കല്യാണം എന്നൊക്കെ പറയുമ്പോ ആർക്കായാലും ഒരു മടി കാണും !
“എനിക്ക് ഇഷ്ടമല്ല…” മായേച്ചി മാറിൽ കൈപിണച്ചു കെട്ടി ഗൗരവത്തിൽ പറഞ്ഞു .
“ഓക്കേ..ഇനി കാരണം കൂടി പറ…” വിവേകേട്ടൻ ഒരു ഭാവ വ്യത്യസവുമില്ലാതെ ചോദിച്ചു .
“ഇഷ്ടമല്ല..അത് തന്നെ കാരണം . എടോ എന്റെ അമ്മ ഇപ്പൊ വരും . അതിന്റെ മുൻപേ ഒന്ന് പോകുവോ ” മായേച്ചി സ്വല്പം ദേഷ്യത്തിൽ അകത്തേക്ക് നോക്കികൊണ്ട് പല്ലിറുമ്മി .
“ആണോ ? എന്ന അമ്മ വരട്ടെ. ഞാൻ അമ്മയോട് സംസാരിക്കാം , മകളെ എനിക്ക് തരുവോന്നു ?” വിവേകേട്ടൻ ചിരിയോടെ പറഞ്ഞു മായേച്ചിയേം കടന്നു വീടിനകത്തേക്ക് കയറി .
“ഡോ ..അവിടെ നിന്നെ ..എങ്ങോട്ടാ ഈ ഓടിപോണേ?” വല്യ സ്വാതന്ത്ര്യത്തിൽ മായേച്ചിയുടെ വീടിന്റെ ഉമ്മറത്തേക്ക് കയറാൻ ഒരുങ്ങിയ വിവേകേട്ടന്റെ മുൻപിൽ കയറി നിന്നുകൊണ്ട് മായേച്ചി കണ്ണുരുട്ടി .
“ചെ ..താനെന്ത് ആളാടോ ? ഒരാളെ മുറ്റത്തു നിർത്തിയിട്ടാണോ സംസാരിക്കുന്നത് ? അറ്‌ലീസ്റ് ഒന്ന് കേറിയിരിക്കാൻ പറഞ്ഞൂടെ ?” മായേച്ചിയുടെ സ്വല്പം വിയർത്തു തുടങ്ങിയ കഴുത്തും മേൽച്ചുണ്ടിന്റെ വശങ്ങളും നോക്കി വിവേകേട്ടൻ ചിരിയോടെ പറഞ്ഞു .
“ഒന്ന് പോടോ…വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ ” മായേച്ചി അവന്റെ കിന്നാരം കേട്ട് പല്ലിറുമ്മി .
അപ്പോഴേക്കും ഹേമാന്റി മായേച്ചിക്കുള്ള ചായയും പലഹാരവുമൊക്കെ ആയി ഉമ്മറത്തേക്കെത്തി . മുറ്റത്തു നിൽക്കുന്ന മായേച്ചിയെയും വിവേകേട്ടനെയും ചെറിയൊരു അമ്പരപ്പോടെ നോക്കികൊണ്ട് തന്നെയാണ് ഹേമാന്റി കടന്നു വന്നത് .
“ആരാ മോളെ അത് ?” ഹാളിൽ നിന്നും ഉമ്മറത്തേക്ക് കടക്കുമ്പോൾ തന്നെ ഹേമാന്റി ചോദിച്ചു .
മായേച്ചിയും അതുകേട്ട് ഒന്ന് പരുങ്ങി .
“ഓഹ്..നശിപ്പിച്ചു…” ഹേമാന്റി എല്ലാം കണ്ടെന്നു മനസിലായതയോടെ വിവേകിനെ നോക്കി മായേച്ചി പല്ലിറുമ്മി .പക്ഷെ വിവേകേട്ടനു പരുങ്ങലോ ഭാവ വ്യത്യസ്തമോ ഒന്നും ഉണ്ടായില്ല.
ഉമ്മറത്തേക്കെത്തിയതോടെ ഹേമാന്റിക്കും ആളെ പിടികിട്ടി .
“അല്ല…ഇത് വിവേക് അല്ലെ ? നീയെന്താ മോനെ ഈ വഴിക്കൊക്കെ ? നിന്റെ അമ്മായി [അതായത് എന്റെ അമ്മ] പറഞ്ഞു നീ വന്നിട്ടുണ്ടെന്നൊക്കെ .വാടാ കേറിയിരിക്ക് ” വിവേകേട്ടനെ അറിയാവുന്നതുകൊണ്ട് തന്നെ ഹേമാന്റി പുഞ്ചിരിയോടെ വിശേഷങ്ങൾ തിരക്കിക്കൊണ്ട് അകത്തേക്ക് ക്ഷണിച്ചു .
ഹേമാന്റിയുടെ വീട് എന്റെ അമ്മയുടെ തറവാട്ടിന് അടുത്തായിരുന്നു . ചെറുപ്പം തൊട്ടേ ഹേമാന്റിയുമായി എന്റെ അമ്മയും അടുത്ത കൂട്ടാണ് . കൃഷ്ണൻ മാമയെയും മുത്തശ്ശിയെയുമൊക്കെ ബന്ധുക്കളെയെന്ന പോലെ ഹേമാന്റിക്കും സുപരിചിതമാണ് ! പ്രണയ വിവാഹത്തോടെ ഹേമാന്റി ഒളിച്ചോടി ഇപ്പോഴുള്ള വീട്ടിലേക്കെത്തി , അതിൽ പിന്നെ സ്വന്തം വീട്ടുകാരോടൊക്കെ ഉടക്കാണ്! എന്തോ ഭാഗ്യത്തിന് എന്റെ അമ്മയെയും അതിനടുത്തേക്കാണ് കുറച്ചു വർഷങ്ങൾ കഴിഞ്ഞു കെട്ടിക്കൊണ്ടു വന്നത് . അതോടെ പഴയ കൂട്ടുകാർ വീണ്ടും ജോയിന്റ് ആയി ! മായേച്ചി ജനിക്കുന്ന സമയത്താണ് എന്റെ അമ്മയെ കെട്ടിക്കൊണ്ടു വരുന്നത് , അത് കഴിഞ്ഞു കുറച്ചു വർഷങ്ങൾ കഴിഞ്ഞാണ് ഞാൻ ഉണ്ടാകുന്നതും [എന്റെ അമ്മക്ക് കുറച്ചു താമസിച്ചാണ് വിശേഷം ഉണ്ടായത് ] ! അതുവരെ മായേച്ചിയെ സ്വന്തം മകളെ പോലെ നോക്കിയ ആളാണ് എന്റമ്മ ! പക്ഷെ ഹേമന്റിയുടെ ഭർത്താവു ആള് നേരത്തെ പോയി ! ഒരു ആക്സിഡന്റിൽ …അതോടെ ഹേമാന്റി കഷ്ടപ്പെട്ടാണ് രണ്ടു മക്കളെയും വളർത്തി , പഠിപ്പിച്ചു ഒരു നിലയിലാക്കിയത് !
മായേച്ചി അതോടെ സ്വല്പം ദേഷ്യത്തിൽ വിവേകിനെ നോക്കി .
“ഹേമ ചേച്ചി ഇപ്പൊ അങ്ങോട്ടൊന്നും വരാറില്ലല്ലേ ?” വിവേകേട്ടൻ പരിചയം പുതുക്കുന്ന പോലെ ചോദിച്ചു ഉമ്മറത്തേക്ക് കയറി .
“ഏയ് ..ഇല്ല…അവിടെ ഉള്ളോർക്കൊന്നും ഇപ്പൊഴും നമ്മളെ പിടിക്കില്ല ” തെല്ലൊരു വിഷമത്തോടെ ഹേമാന്റി പറഞ്ഞു .
“ഡീ..നീയെന്താ അവിടെ നിക്കണേ …കേറി വാ…” എല്ലാം നോക്കി മുറ്റത്തു നിന്ന് നഖം കടിക്കുന്ന മായേച്ചിയെ നോക്കി ഹേമാന്റി പറഞ്ഞു .
“അല്ലാ..ഇവളെ ആയിട്ട് നിനക്കെങ്ങാനാ പരിചയം ? നിങ്ങളങ്ങനെ കാണാൻ ഒന്നും വഴിയില്ലല്ലോ ?” പെട്ടെന്ന് എന്തോ ഓർത്ത പോലെ ഹേമാന്റി വിവേകിനെ നോക്കി .
“പരിചയമൊക്കെ ഉണ്ട് ചേച്ചി..ഞങ്ങള് കണ്ണന്റെ അവിടെ വെച്ചു പരിചയപ്പെട്ടിട്ടുണ്ട് . പിന്നെ ഇടക്കൊക്കെ അതിനു മുൻപും കണ്ടിട്ട് ഉണ്ട് ” വിവേകേട്ടൻ മായേച്ചിയെ നോക്കി ചിരിയോടെ പറഞ്ഞു .
“ആഹ്. എന്തായാലും വന്നതല്ലേ മോൻ ചായ കുടിക്ക്..ഞാൻ ഇതിവൾക്ക് കൊണ്ട് വന്നതാ. അവളിനി വേറെ കഴിച്ചോളും ” ഒറ്റ നിമിഷം കൊണ്ട് ഹേമാന്റി പ്ളേറ്റ് മറിച്ചു , കൊണ്ട് വന്ന ചായയും പലഹാരവും വിവേകേട്ടന്റെ മുൻപിലേക്ക് എടുത്തുവെച്ചു .
അതോടെ ആയപ്പോൾ മായേച്ചിക്ക് കലി വന്നു .
“അപ്പൊ എനിക്കോ തള്ളെ ?” അവൾ മുറ്റത്തു നിന്നുകൊണ്ട് തന്നെ അലറി .
‘”പോയി എടുത്തു കഴിക്കെടി . ചെറിയ കുട്ടി ഒന്നും അല്ലല്ലോ ” ഹേമാന്റി അര്ത്ഥം വെച്ചു തന്നെ ഒന്ന് സ്വരം ഉയർത്തി. അത് കക്ഷിക്ക് ഒരു കുറച്ചിലും ആയി . വിവേകേട്ടൻ ഉള്ളപ്പോൾ ഹേമാന്റി ചൂടാകുമെന്നു അവളും ഓർത്തു കാണില്ല.
“മോൻ അതൊന്നും കാര്യമാക്കണ്ട . എന്നെ ബുദ്ധിമുട്ടിക്കാനായിട്ട് രണ്ടെണ്ണം ഉണ്ട് . ഒകെ അറിയാമെന്നു വിചാരിക്കണൂ..” ഹേമാന്റി അർഥം വെച്ചു പറഞ്ഞതിന് വിവേകേട്ടൻ ചിരിയോടെ തലയാട്ടി . രണ്ടു മക്കളും കല്യാണം കഴിക്കാതെ നിൽക്കുന്നതാണ് ഹേമാന്റി ഉദ്ദേശിച്ചതെന്ന് സാരം !
“ആഹ്..അതൊക്കെ പോട്ടെ. നിനക്ക് പെണ്ണ് തിരയുന്നുണ്ടെന്നു കേട്ടല്ലോ ? വല്ലോം ശരിയയോ ?” ഹേമാന്റി പെട്ടെന്ന് എന്തോ ഓർത്ത പോലെ തിരക്കി .
“ആഹ്..ഏറെക്കുറെ ഒരെണ്ണം ശരിയായി നിൽക്കുന്നുണ്ട് ചേച്ചി . പക്ഷെ ആ കുട്ടിക്ക് എന്നെ എന്തോ ഇഷ്ടക്കേടുള്ള പോലെ ..” മുറ്റത്തു നിന്നും ഉറഞ്ഞു തുള്ളി ഉമ്മറത്തേക്ക് കേറുന്ന മായേച്ചിയെ നോക്കികൊണ്ട് അർഥം വെച്ചു തന്നെ വിവേക് പറഞ്ഞു .
“അഹ് ഹ ..അത് കഷ്ടം ആയല്ലോ ” ഹേമാന്റി ആരോടെന്നില്ലാതെ പറഞ്ഞു .
“അതെ ..ആ കുട്ടിക്ക് കണ്ണിൽ ചോര ഇല്ലാണ്ടായ നമ്മളെന്താ ചെയ്യാ ചേച്ചി ” വിവേകേട്ടൻ വീണ്ടും മായേച്ചിയെ ഇടം കണ്ണിട്ടു നോക്കി പയ്യെ പറഞ്ഞു .
“ആഹ് അതും ശരിയാ . ഇവിടേം ഒരെണ്ണം ഉണ്ട് . ആരെ കണ്ടാലും ബോധിക്കാത്ത ജന്തു !” ഹേമാന്റി മായേച്ചിയെ തുറിച്ചു നോക്കികൊണ്ട് സ്വല്പം ദേഷ്യത്തിൽ തന്നെ പറഞ്ഞു .
അതിനു മായേച്ചി മറുപടി ഒന്നും പറഞ്ഞില്ല . സ്വല്പം നാണക്കേടോടെ വിവേകേട്ടന്റെ മുൻപിൽ തലയും കുമ്പിട്ടു നിന്നു.
“ഏയ് അങ്ങനെ ഒന്നും പറയല്ലേ ചേച്ചി..അതൊക്കെ ശരിയായിക്കോളും . അല്ലെടോ മായെ ?” വിവേകേട്ടൻ പെട്ടെന്ന് കേറി ചോദിച്ചതും മായേച്ചി ഒന്ന് പരുങ്ങി . ചോദ്യം പോലും ശരിക്ക് കേൾക്കാത്തതുകൊണ്ട് അവൾ എന്തൊക്കെയോ പതറികൊണ്ട് പറഞ്ഞൊപ്പിച്ചു .
“ഏഹ് ? ആഹ്..അതെ….” മായേച്ചി എന്തൊക്കെയോ തട്ടിവിട്ടു .
ആ മറുപടി കേട്ട് ഹേമാന്റിയും ഒന്ന് ഞെട്ടി ! അവരും ചെറിയൊരു സംശയത്തോടെ അവളെ നോക്കി .
“അഹ്..എന്നാൽ നിങ്ങള് സംസാരിക്കു വിവേകേ..ഞാൻ അവൾക്കുള്ള ചായ കൂടി എടുത്തിട്ട് വരാം” മായേച്ചിയുടെ പിണങ്ങിയുള്ള നിൽപ്പ് നോക്കി ഹേമാന്റി ചിരിയോടെ പറഞ്ഞു .
“ആഹ്..അങ്ങനെ ആവട്ടെ ..” വിവേക് പയ്യെ പറഞ്ഞു ചിരിച്ചു .
“ഇത് നമ്മുടെ കണ്ണന്റെ ടീച്ചറുടെ [മഞ്ജുസ് ] കാര്യം പറഞ്ഞ പോലെയാ മോനെ , ആള് വലുതായി എന്നെ ഉള്ളൂ..ഇപ്പൊഴും കുട്ടിയാണെന്ന വിചാരം ” മായേച്ചിയെ നോക്കി ചിരിച്ചുകൊണ്ട് ഹേമാന്റി പയ്യെ പറഞ്ഞു . പിന്നെ അവളുടെ കയ്യിലൊരു നുള്ളും കൊടുത്തു അകത്തേക്ക് പോയി .
വിവേക് അതെല്ലാം നോക്കി പുഞ്ചിരിച്ചിരുന്നു .പിന്നെ സ്വല്പം ഗൗരവത്തിൽ തന്നെ പറയാനുള്ളത് പറഞ്ഞു . ഇനിയും കുട്ടിക്കളി കളിയ്ക്കാൻ താത്പര്യമില്ലെന്ന് തോന്നിയിട്ടാകും !
“എടോ മായേ..തനിക്കെന്തെലും മാറ്റം ഉണ്ടേൽ എന്നെ അറിയിക്കണം ട്ടോ . ” വിവേകേട്ടൻ പയ്യെ അവളെ നോക്കാതെ പറഞ്ഞെങ്കിലും മായേച്ചി മുഖം ഉയർത്തി അങ്ങേരെ നോക്കി .
“കാര്യമായിട്ട് പറഞ്ഞതാ . ഞാൻ മൂന്നു മാസം നാട്ടിൽ ഉണ്ടാകും . ഇനിയിപ്പോ വേറെ ആലോചന ഒന്നും നോക്കണില്ല . എനിക്ക് ശരിക്കും തന്നെ വല്യ ഇഷ്ടായി ” വിവേകേട്ടൻ വീണ്ടും ഒന്ന് പറഞ്ഞു നിർത്തി .
മായേച്ചി അതെല്ലാം വല്യ ഭാവ മാറ്റം ഇല്ലാതെ കൈവിരലുകൾ തമ്മിൽ പിണച്ചുകൊണ്ട് കേട്ട് നിന്നു .
“ഇനി ഞാൻ തന്നെ വിളിക്കുവൊന്നും ഇല്ല . ഇനി അതോർത്തു ഇയാള് പേടിക്കണ്ട ” അത്രയും പറഞ്ഞുകൊണ്ട് വിവേക് ഇരിക്കുന്നിടത്തു നിന്നും എഴുനേറ്റു .
“പോവാണോ ?” പുള്ളി പെട്ടെന്ന് എഴുനേറ്റത് കണ്ട മായേച്ചി സംശയത്തോടെ ചോദിച്ചു .
“അതെ….അമ്മയോട് മായ പറഞ്ഞാൽ മതി. കുറച്ചു തിരക്കുണ്ട്..” വിവേക് ചെറിയ പുഞ്ചിരിയോടെ പറഞ്ഞു സ്റ്റെപ്പിൽ കിടന്ന ചെരിപ്പുകൾ ഇട്ടു .
“എന്ന ഇറങ്ങട്ടെ …തന്റെ ഡിസിഷനിൽ എന്തേലും മാറ്റം ഉണ്ടേൽ അറിയിച്ചാൽ മതി , ഞാൻ കാത്തിരിക്കാൻ തയ്യാറാണ് ..” വിവേകേട്ടൻ അത് പറയുമ്പോൾ മായേച്ചി ഒരു മങ്ങിയ ചിരി പാസ്സാക്കി ! വിവേക് തന്നെ ഇത്രയും ഇഷ്ട്പെടുന്നുണ്ടോ എന്ന ചിന്ത , അല്ലെങ്കിൽ അവനോടു ഇഷ്ടമാണെന്നു തുറന്നു പറയാൻ മനസ്സ് അനുവദിക്കാത്ത നിരാശ !
——-******——-******——-*****——–******——-*****——
വിവേകേട്ടൻ പറഞ്ഞ വാക്കു പാലിച്ചു . പിന്നെ മായേച്ചിയെ വിളിക്കാനോ ബുദ്ധിമുട്ടിക്കാനോ കക്ഷി ശ്രമിച്ചിട്ടില്ല . പക്ഷെ അന്ന് വിവേകേട്ടൻ പറഞ്ഞ വാക്കുകളൊക്കെ മായേച്ചിയെ ഇരുത്തി ചിന്തിപ്പിക്കാൻ തുടങ്ങി .
ആ ചിന്തകളാണ് അവളെ വിവേകിന്റെ പ്രിയസഖി ആയത് . ഒരുപാടു ആലോചനക്ക് ശേഷം അവള് വിവേകിന്റെ വാട്സ് ആപ്പ് ബ്ലോക്ക് ചെയ്തിട്ടത് അൺബ്ലോക്ക് ആക്കി ! പിന്നെ ഒരു “ഹായ് ” ഉം വിട്ടു !
അവിടം തൊട്ട് വിവേകും മായയും അവരുടേതായ നിമിഷങ്ങൾ ആസ്വദിക്കുകയായിരുന്നു . വാട്സ് ആപ്പിലെ ബ്ലോക്ക് നീങ്ങിയപ്പോൾ തന്നെ സ്വർഗം കിട്ടിയ അവസ്ഥയിൽ ആയിരുന്നു വിവേകേട്ടൻ ! പിന്നെ പയ്യെ പയ്യെ അവൾ വിവേകിനെ ഇഷ്ട്മാണെന്നു തുറന്നു പറയുകയും ചെയ്തു . എല്ലാം ഫോണിൽ കൂടി തന്നെ ആയിരുന്നു . നേരിട്ട് പറയാൻ ആ തെണ്ടിക്ക് നാണം ആണ് !
ഒടുക്കം അവളുടെ വീട്ടിൽ ഈ കാര്യം പറയാൻ പോലും മഞ്ജുസ് പോകേണ്ടി വന്നു. ഹേമാന്റിക്ക് ആദ്യം കേട്ടപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ലെങ്കിലും മായേച്ചി ഒടുക്കം കല്യാണത്തിന് സമ്മതിച്ചല്ലോ എന്ന സന്തോഷം ആയിരുന്നു ! ഒപ്പം ഞങ്ങളുടെ കുടുംബത്തിൽ നിന്നുള്ള ആലോചനയും കൂടി ആണല്ലോ ! മായേച്ചി ഞങ്ങളുടെയൊക്കെ സ്വന്തം ആകാൻ പോകുന്നു എന്ന ചിന്ത അവരെയും ഞങ്ങളെയും ഒരുപോലെ സന്തോഷിപ്പിച്ചു ! അങ്ങനെയാണ് എല്ലാം പെട്ടെന്നെന്ന പോലെ എൻഗേജ്‌മെന്റ്റ് വരെ എത്തിയത് !
——-******——–******——-*****—–*****——-****——–
ഞാനുംമഞ്ജുവും കൂടി മായേച്ചിയുടെ വീട്ടിലെത്തുന്ന നേരത്തു ആളുകളൊക്കെ കുറേശ്ശെയായി എത്തി തുടങ്ങുന്നുണ്ട് . ജുബ്ബയും മുണ്ടും ഒക്കെ അണിഞ്ഞു ശ്യാം വീടിന്റെ മുൻപിലൊരുക്കിയ ആർച്ചിന്റെ മുൻപിൽ നിൽപ്പുണ്ട് .
കാർ സ്വല്പം മാറ്റിയിട്ട് നടന്നാണ് ഞാനും മഞ്ജുവും അങ്ങോട്ടേക്ക് ചെല്ലുന്നത് . മായേച്ചിക്കുള്ള എൻഗേജ്‌മെന്റ് റിങ് സ്പോൺസർ ചെയ്തിട്ടുള്ളത് മഞ്ജുസ് ആണ് . അതിന്റെ പേഴ്‌സും കയ്യിൽ പിടിച്ചു അവളെൻറെ കൂടെ ഒട്ടി നടന്നു .
എന്നേക്കാൾ പ്രായ കൂടുതൽ ഉണ്ടെന്നു പറയുമെങ്കിലും ആ നടപ്പിൽ ഞങ്ങൾ ഹീറോയും ഹീറോയിനും പോലെ ആണ് ! എന്നാലും നാട്ടുകാരിൽ ചിലരൊക്കെ ഞങ്ങളെ കൗതുക വസ്തുക്കളെ പോലെ നോക്കി നിൽപ്പുണ്ട് .
“ഡെയി എല്ലാം ഓക്കേ അല്ലെ ? കാറ്ററിങ് ടീം എത്തിയാ?” ശ്യാമിനടുത്തെത്തി അവന്റെ കൈപിടിച്ച് കുലുക്കി ഞാൻ ഗൗരവത്തിൽ തിരക്കി .
“അതൊക്കെ എത്തി..അവന്മാര് ഫുൾ സെറ്റ് ചെയ്തു കഴിഞ്ഞു ” ശ്യാമും ഗൗരവത്തിൽ പറഞ്ഞു പിന്നെ മഞ്ജുസിനെ നോക്കി പതിവ് കമ്മന്റ് അടി തുടർന്നു .
“മിസ് കലക്കിണ്ടല്ലോ , ചുള്ളത്തി ആയിട്ടുണ്ട് ” മഞ്ജുസിനെ അടിമുടി ഒന്ന് നോക്കി ശ്യാം കൈകൊണ്ട് “സൂപ്പർ ” എന്ന് ആക്ഷൻ കാണിച്ചു .
“താങ്ക് യൂ ..താങ്ക് യൂ ..” മഞ്ജുസും അതിനു ചിരിയോടെ മറുപടി പറഞ്ഞു അവനു ഷേക് ഹാൻഡ് നൽകി .
അപ്പോഴേക്കും ഉമ്മറത്ത് നിന്ന ഹേമാന്റിയും എന്റെ അമ്മച്ചിയും കൂടി ഞങ്ങളെ അങ്ങോട്ടേക്ക് വിളിപ്പിച്ചു .വിവേകേട്ടനും ടീമും അവിടന്ന് ഇറങ്ങിയോ എന്നറിയാൻ വേണ്ടിയാണ് ആ വിളി . അതോടെ ഞാനും ശ്യാമും മഞ്ജുസും കൂടി വീടിനകത്തേക്ക് നീങ്ങി . പന്തലിനുള്ളിലേക്ക് കയറിയതും അറിയുന്നവരുടെ ബഹളം ആയി . നമ്മുടെ പഴയ ബീനേച്ചിയും ബാലേട്ടനുമൊക്കെ അവിടെ ഇരിപ്പുണ്ട് . അവരെയൊക്കെ ഒന്ന് ചിരിച്ചു കാണിച്ചു ഞാൻ വീടിനകത്തേക്ക് കയറി. ബീനേച്ചിയെ കുറിച്ച് ഞാൻ അധികം പറയാത്തത് മറ്റൊന്നും കൊണ്ടല്ല . ഒരു തരത്തിലും അതിനു ശേഷം ഞങ്ങൾ തമ്മിൽ പഴയ കാര്യങ്ങളൊന്നും സംസാരിച്ചിട്ടില്ല എന്നതുകൊണ്ട് തന്നെയാണ് ! ഞാൻ വിവാഹിതനായി കഴിഞ്ഞതിൽ പിന്നെ ബീനേച്ചി പഴയതൊക്കെ മറന്ന മട്ടാണ്!
“എടാ അവര് ഇറങ്ങിയോ ?” മാതാശ്രീ ഗൗരവത്തിൽ എന്നെ നോക്കി .
“ആഹ്..കൃഷ്ണൻ മാമ ഇപ്പൊ വിളിച്ചിരുന്നു . അവര് ഇറങ്ങാൻ നിൽക്കുവാണെന്ന് പറഞ്ഞു ” ഞാൻ അമ്മയോടും ഹേമാന്റിയോടും കൂടി പറഞ്ഞു .
“അഞ്ജു എവിടെ അമ്മെ ?” എന്റെ പുറകെ കേറിയ മഞ്ജുസ് അമ്മയോടായി തിരക്കി .
“അവള് ..മായയെ ഒരുക്കുന്ന തിരക്കിൽ ആണ് . അവളുടെ ഏതോ ഫ്രണ്ടിന്റെ ചേച്ചി ഒരു ബ്യൂട്ടീഷനൊക്കെ വന്നു മായയെ ഓരോ കോലം കെട്ടിക്കുന്നുണ്ട് ” ഇത്തവണ ഹേമാന്റി ആണ് മറുപടി പറഞ്ഞത് .
“ആഹാ…എന്ന ഒന്ന് കാണാമല്ലോ ” ഞാൻ ചിരിയോടെ പറഞ്ഞു മഞ്ജുസിനെയും കൂട്ടി അകത്തേക്ക് നടന്നു .
“എടി മായേച്ചി…” സ്വല്പം ഉറക്കെ വിളിച്ചു കൊണ്ട് ഞാൻ അവളുടെ റൂമിലേക്ക് നീങ്ങിയതും അവിടെ ഉണ്ടായിരുന്ന സ്ത്രീ ജനങ്ങളൊക്കെ ഒന്ന് തിരിഞ്ഞു നോക്കി . മായേച്ചിയുടെ ചില കൂട്ടുകാരികളും കോളേജിലെ ടീച്ചേഴ്‌സുമൊക്കെ ആ കൂട്ടത്തിൽ ഉണ്ട് !
എന്നെയും മഞ്ജുസിനെയും കണ്ടതും അവരിൽ ചിലർ പുഞ്ചിരിച്ചു . സുജ മിസ് , സരിത മിസ് തുടങ്ങിയ എന്റെ പഴയ ടീച്ചേർസ് ഒകെ ആ കൂട്ടത്തിൽ ഉള്ളതുകൊണ്ട് ചെറിയൊരു ജാള്യത എനിക്ക് തോന്നാതിരുന്നില്ല.
“ഭാര്യേം ഭർത്താവും എന്താ വൈകിയത് ?” സരിത മിസ് ഞങ്ങളെ അടിമുടി നോക്കി ചിരിയോടെ തിരക്കി .
“എന്റെ മിസ്സിന്റെ ഒരുക്കം കഴിയണ്ടേ അതിനു ..” ഞാൻ നാണക്കേടൊന്നും വിചാരിക്കാതെ പയ്യെ തട്ടിവിട്ടതും ആ റൂമിൽ കൂട്ടച്ചിരി ഉയർന്നു .
പോരെ പൂരം !
“തെണ്ടീ….” ഞാൻ അത് പറഞ്ഞതും മഞ്ജുസിനെ വക ഒരു പല്ലിറുമ്മിയുള്ള വിളിയും കനപ്പെട്ട നുള്ളാലും എന്റെ കയ്യിൽ വീണു ! സാരിക്കിടയിലൂടെ ആയതുകൊണ്ട് അവരാരും കാണുകയുമില്ല ! മുഖത്ത് ചിരി വരുത്തിക്കൊണ്ട് തന്നെ മഞ്ജു എന്റെ കയ്യിൽ നുള്ളി ചുവപ്പിച്ചു .
“അആഹ്…നിനക്ക് ഞാൻ തരാട്ടാ …” ഞാൻ പയ്യെ ആ വേദന സഹിച്ചു അവളുടെ ചെവിയിൽ പറഞ്ഞു .
“എടി ഫാഷൻ പരേഡേ നീ വീട്ടിലും ഇങ്ങനെ തന്നെ ആണോ ?” സുജ മിസ് ചെറിയൊരു ചിരിയോടെ മഞ്ജുസിനെ നോക്കി .
“ഒന്ന് പോടോ ..അവൻ ചുമ്മാ പറയുവാ . ” മഞ്ജുസ് അതെല്ലാം പച്ചക്കള്ളം എന്ന ഭാവത്തിൽ പറഞ്ഞൊപ്പിച്ചു .
അവിടെ മൊത്തം പെണ്ണുങ്ങൾ ആയതുകൊണ്ട് മായേച്ചിയെ പിന്നെ സൗകര്യം പോലെ കാണാം എന്ന് ഞാനും കരുതി . അതുകൊണ്ട് അവരോടു വേഗം സലാം പറഞ്ഞു ഞാൻ അവിടന്ന് മുങ്ങി ! പിന്നെ ശ്യാമിനൊപ്പം ആർച് പോലെ ഉണ്ടാക്കിയ എൻട്രൻസിന് മുൻപിൽ ചെന്ന് നിന്നു ആളുകളെ സ്വീകരിക്കാൻ നിന്നു . പിന്നെ ഫുഡ് സെർവ് ചെയ്യുന്ന പന്തലിൽ പോയി കാറ്ററിങ് ജോലികൾ വിലയിരുത്തി പയ്യന്മാർക്കു വേണ്ട നിർദേശങ്ങളും നൽകി .
സ്വല്പം കൂടി കഴിഞ്ഞതോടെ മായേച്ചി അണിഞ്ഞൊരുങ്ങി പന്തലിലേക്കിറങ്ങി . ഒരു ചുവപ്പും സ്വർണ കളറും മിക്സ് ആയിട്ടുള്ള പട്ടുസാരിയും ചുവന്ന ബ്ലൗസും ആണ് വേഷം ! അഞ്ജുവും മഞ്ജുസും അവളുടെ ഇടംവലം നിൽപ്പുണ്ട്. എന്നെ കണ്ടതും അവൾ എൻട്രന്സിന്റെ ഭാഗത്തേക്ക് സ്വല്പം സ്പീഡിൽ നടന്നടുത്തു ! കയ്യിലും കഴുത്തിലുമൊക്കെ ആവശ്യത്തിന് ആഭരണങ്ങളും ഉണ്ട് .എൻഗേജിമെന്റ് തന്നെ ഒരു കല്യാണ ഫീൽ ഉണ്ടെന്നു സാരം !
മുഖത്തൊക്കെ മേക്കപ്പിട്ടു അവളെ കൂടുതൽ വെളുപ്പിച്ചിട്ടുണ്ട് !
“ഇതെന്തോന്നെടി പെയിന്റ് അടിച്ചു വിട്ടതാ ..” അവളുടെ കോലം കണ്ടു ഞാൻ ചിരിയോടെ തിരക്കി .
“പോടാ…പട്ടി…” എന്റെ കമ്മന്റ് കേട്ട് മായേച്ചി എന്റെ കയ്യിൽ പയ്യെ അടിച്ചു . പിന്നെ പയ്യെ ഒന്ന് കെട്ടിപിടിച്ചു .ഞാനും അവളെ പയ്യെ ഒന്നിറുക്കി!
“താങ്ക്സ് …” മായേച്ചി ചെറിയ ചിരിയോടെ പറഞ്ഞു എന്നിൽ നിന്നും അകന്നു മാറി .
അതിന്റെ അർഥം എനിക്കും ഞങ്ങളെ ചുറ്റി നിന്നവർക്കുമൊക്കെ അറിയാവുന്നതുകൊണ്ട് ഞാനൊന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു .
പിന്നെ അവൾ വന്ന അതിഥികളെയൊക്കെ പരിച്ചയപെടുന്ന , കുശലം അന്വേഷിക്കുന്ന തിരക്കുകളിലേക്ക് നീങ്ങി . സ്വല്പം കൂടി കഴിഞ്ഞതോടെ വിവേകേട്ടനും സംഘവുമെത്തി . മുത്തശ്ശിയും കൃഷ്ണൻ മാമയും കുഞ്ഞാന്റിയും വീണയും മറ്റു അമ്മായിമാരും വല്യമ്മയും എന്തിനു അധികം ബാംഗ്ളൂരിൽ സ്ഥിരതാമസമാക്കിയ കാർത്തിക് വരെ ആ കൂട്ടത്തിൽ ഉണ്ട് !
ഞാൻ തല്ക്കാലത്തേക്ക് മായേച്ചിയുടെ വീട്ടുകാരനായി മാറി അവരെയൊക്കെ സ്വീകരിച്ചു . വിവേകേട്ടനെ കെട്ടിപിടിച്ചു ആ സന്തോഷം പങ്കുവെച്ചു . പിന്നെ അധികം വൈകിക്കാതെ ജാതകം കൈമാറികൊണ്ട് അവരുടെ വിവാഹ നിശ്ചയം കഴിഞ്ഞു . മായേച്ചിയുടെ അച്ഛന്റെ സഹോദരൻ ആണ് അവളുടെ കാരണവരുടെ സ്ഥാനത്തു നിന്നു ചടങ്ങുകളൊക്കെ നിയന്ത്രിച്ചത് .
പിന്നെ ഞങ്ങളെയൊക്കെ സാക്ഷിയാക്കി അവർ ഇരുവരും മോതിരം കൈമാറി ! കല്യാണപ്പെണ്ണിന്റെ നാണത്തോടെയും ഭാവങ്ങളോടെയും മായേച്ചി പുഞ്ചിരിച്ചുകൊണ്ട് വിവേകേട്ടന്റെ വിരലിൽ മോതിരം അണിയിച്ചു ! അവൻ തിരിച്ചും !
ഒരായുസ്സിന്റെ സ്വപ്നം എന്നപോലെ ഹേമാന്റി ആ കാഴ്ച കണ്ടു ആനന്ദ കണ്ണീർ പൊഴിച്ച് കാണണം . അതിന്റെ കാരണക്കാരനാകാൻ കഴിഞ്ഞു എന്നതിൽ എനിക്കും അഭിമാനം മാത്രം ! സ്വല്പം വിട്ടു നിന്നു ഞാൻ ആ കാഴ്ചകളൊക്കെ കണ്ടു നിന്നു .
പിന്നെയൊക്കെ എല്ലാം പതിവ് പോലെ . ബാക്കിയുള്ളവർ ഭക്ഷണം കഴിക്കാനും, വിവേകേട്ടനും മായേച്ചിയും ഫോട്ടോസ് എടുക്കാനും നീങ്ങി . പിന്നെ അവരുടേത് മാത്രമായ കണ്ണുകൾ കൊണ്ടുള്ള സംസാരവും തോണ്ടലും ശബ്ദം താഴ്ത്തിയുള്ള അടക്കം പറച്ചിലുകളും !
——****——–*****——–*******——-*****——–*****————
അവിടെ നിന്നും ദിവസങ്ങൾ കടന്നു പോയി . കാലിന്റെ വേദന മാറിയില്ല എന്നൊക്കെ ഉടായിപ്പ് പറഞ്ഞു ഞാൻ വീട്ടിൽ തന്നെ ഇരിപ്പായി . പക്ഷെ ഈ വിവരങ്ങളൊക്കെ മഞ്ജുസിന്റെ അച്ഛനും അറിയുന്നുണ്ട് . ഞാൻ ചുമ്മാ നമ്പർ ഇടുന്നതാണെന്നു എന്റെ അമ്മായിയച്ഛന് ശരിക്കറിയാവുന്നതുകൊണ്ട് കക്ഷി മഞ്ജുസിനെ വിളിച്ചു ചീത്ത പറയും !
അവളാണ് എന്നെ വഷളാക്കുന്നത് എന്നാണ് പുതിയ കണ്ടുപിടുത്തം ! പക്ഷെ ഇപ്പൊ എനിക്ക് വിഷമം ആകുമോ എന്ന് കരുതി മഞ്ജുസ് ഒന്നും പറയില്ല . ഞാൻ ആണേൽ അവളുടെ കോളേജ് ഒന്നടച്ചു കിട്ടിയാൽ മതി എന്ന ലൈനിൽ ആണ് . ഇനി എല്ലാ അർത്ഥത്തിലും ഞങ്ങൾക്കൊന്ന് ഹണിമൂൺ ആഘോഷിക്കാനുള്ളതാണ് ! മാലിദീപ് ആണ് ഞങ്ങളുടെ പ്ലാനിനുള്ളത് ! ബീച്ചും ബീച്ച് റിസോർട്ടും ഒക്കെ ആയി അടിച്ചു പൊളിക്കാമെന്നു മഞ്ജു തന്നെയാണ് സജസ്റ്റ് ചെയ്യുന്നത് .
എന്ത് വേണേൽ ആകാമെന്ന് ഞാനും തട്ടി വിട്ടു . പക്ഷെ ഇതിനിടക്കൊകെ ഞാൻ ജോലിയിൽ തിരിച്ചു കേറാൻ വേണ്ടിയുള്ള മഞ്ജുസിന്റെ അച്ഛന്റെ വിളികളും വന്നു കൊണ്ടിരുന്നു ! അങ്ങനെയുള്ള ഒരു ദിവസം ആണ് സ്വല്പം ആലങ്കാരികമായി മൂന്നു നാല് വര്ഷങ്ങള്ക്കു ശേഷം , ഡിസംബറിന്റെ കുളിരുള്ള സുപ്രഭാതം എന്നൊക്കെ തള്ളി ഞാൻ രതിശലഭങ്ങളുടെ ക്ളൈമാക്സില് പറഞ്ഞത് !
ശരിക്കു അവിടെയൊന്നും ഞങ്ങളുടെ കഥ അവസാനിക്കുന്നില്ല . അത് ഞാനും മഞ്ജുവും ഉള്ള കാലം വരെ തുടർന്ന് കൊണ്ടിരിക്കും ! എന്നാലും നിർത്തിയിടത്തു നിന്ന് തുടങ്ങിയാൽ അല്ലെ ഒരു സുഖം ഉള്ളു !
“എഴുന്നേൽക്ക് ..” എന്റെ ചന്തിയിൽ തട്ടി വിളിച്ചുകൊണ്ട് മഞ്ജുസ് വിളിച്ചു .
“കുറച്ചു കഴിയട്ടെടോ , എന്നിട്ട് എണീക്കാം ” ഞാൻ പുതപ്പിട്ടു മൂടി രാവിലത്തെഉറക്കം ആസ്വദിച്ചുകൊണ്ട് പയ്യെ പറഞ്ഞു .
“എഴുന്നേൽക്കെടാ തെണ്ടി ..മതി കിടന്നത് ” മഞ്ജുസ് ഒന്നുടെ വിളിച്ചു നോക്കിയിട്ടും എനിക്ക് അനക്കം ഒന്നുമില്ല.
“ഡാ നീ മര്യാദക്ക് എണീക്കുന്നുണ്ടോ ? വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കരുത് ” മഞ്ജുസ് വീണ്ടും എന്നെ കുലുക്കി വിളിച്ചപ്പോൾ ഞാൻ മനസില്ല മനസോടെ എഴുന്നേറ്റു .പുതപ്പു തലയിൽ നിന്നും മാറ്റി ഞാനവളെ പുഞ്ചിരിയോടെ നോക്കി .
“ഗുഡ് മോർണിംഗ് മിസ് ..” പഴയ കോളേജ് സ്റ്റൈൽ ഓർത്തു ഞാൻ ചിരിയോടെ പറഞ്ഞു . കോളേജിലേക്കിറങ്ങാൻ തുടങ്ങിയ വേഷത്തിൽ പതിവ് പോലെ സുന്ദരി ആയിട്ടാണ് എന്റെ പെണ്ണിന്റെ ഇരിപ്പ് . ചുവപ്പും ഗോൾഡൻ കളറും മിക്സ് ആയിട്ടുള്ള ചുരിദാർ ആണ് അവളുടെ വേഷം .ഷാൾ ഇടതു തോളിൽ വിടർത്തിയിട്ടിട്ടുണ്ട് .മുടിയൊക്കെ സ്റ്റൈലൻ ആയിട്ട് ചീകി ഇടം തോളിലൂടെ മുന്നോട്ടു തൂക്കിയിട്ടിട്ടുണ്ട് .
“അയ്യടാ ..എടാ കവി എന്താ നിന്റെ ഉദ്ദേശം ? അച്ഛൻ എന്നെ വിളിച്ചു ചീത്ത പറയുന്നുണ്ട് . നീ ഓഫീസിൽ റീ ജോയിൻ ചെയ്യാൻ വൈകുന്നതില് മൂപ്പര്ക്ക് കലിപ്പുണ്ട് ” മഞ്ജുസ് സ്വല്പം ദേഷ്യത്തോടെ പറഞ്ഞു .
“ഓഹ് . എനിക്കൊന്നും വയ്യ. കൊറച്ചു ദിവസം കൂടി കഴിയട്ടെ മോളെ എന്നിട്ട് പോകാം . അല്ലേലും അവിടെ മഹാ ബോറഡിയാ . പിന്നെ അച്ഛൻ ആണേൽ ഓഫീസിൽ ഭയങ്കര സ്ട്രിക്റ്റ് ആണ് വീട്ടീന്ന് കാണുന്ന പോലെ ഒന്നുമല്ല .” ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞുകൊണ്ട് മൂരി നിവർന്നു ഒരു കോട്ടുവാ ഇട്ടു !
മഞ്ജുസ് അതൊരു ചെറു ചിരിയോടെ നോക്കി .
“പിന്നെ നീയെങ്ങനെ ജീവിക്കാനാ കണ്ടേക്കണേ?ഒരു കുത്തങ് തന്നാൽ ഉണ്ടല്ലോ ” മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്നെ അടിക്കുന്ന പോലെ ഭാവിച്ചാ ശേഷം കൈപിൻവലിച്ചു .
“അതിനല്ലേ എന്റെ മഞ്ജുസ് ഉള്ളത് . കെട്ട്യോളാണ് മാലാഖ എന്ന് കേട്ടിട്ടില്ലെടി ? നീയിങ്ങനെ പണിയെടുക്കും ഞാൻ ഇങ്ങനെ തിന്നു മുടിക്കും ..” ഞാൻ കളിയായി പറഞ്ഞതും മഞ്ജുസ് ഒന്ന് കുലുങ്ങി ചിരിച്ചു .
“ഉവ്വ ഉവ്വ ..ഏതു നേരത്താണോ എന്തോ ?”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു തലയ്ക്കു കൈകൊടുത്തു .
“നേരം ഏതായാലും ..അയാം ലക്കി മഞ്ജുസേ..” ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു പെട്ടെന്നവളെ കെട്ടിപിടിച്ചു ബെഡിലേക്ക് വീണു .ആദ്യം ഒന്നമ്പരന്നെങ്കിലും എന്റെ ഡയലോഗ് കേട്ട് ആള് കുലുങ്ങി ചിരിക്കുന്നുണ്ട് . അവളുടെ ഇരുവശത്തും ബെഡിൽ കൈകൾ അമർത്തി ഞാനവളുടെ സൗന്ദര്യം ഒന്ന് ആസ്വദിച്ചു നോക്കി .
“ഇന്നിനി പോണ്ട മഞ്ജുസേ , നമുക്കിങ്ങനെ കെട്ടിപിടിച്ചു കിടക്കാടി ” ഞാൻ ചിരിയുടെ പാഞ്ഞു അവളുടെ കവിളിൽ ചുംബിക്കാൻ തുനിഞ്ഞു .പക്ഷെ അപ്പോഴേക്കും അവൾ കൈത്തലം കൊണ്ട് എന്റെ വാ പൊത്തിപിടിച്ചു .
“പോടാ..പല്ലും കൂടി തേച്ചിട്ടില്ല . എന്നിട്ടാണ് അവന്റെ ഒരു ശൃംഗാരം ” മഞ്ജുസ് എന്നെ പിടിച്ചു പുറകിലേക്ക് തള്ളിക്കൊണ്ട് ചിരിയോടെ പറഞ്ഞു . പിന്നെ ബെഡിൽ നിന്നും എഴുനേറ്റു .
“അപ്പൊ ശരിക്കും പോവാ ?” ഞാനവളെ സംശയത്തോടെ നോക്കി .
“ആഹ്…പോവാ ..” അവൾ ഗൗരവത്തിൽ പറഞ്ഞു തിരിഞ്ഞു നടന്നു . അതോടെ നോം ചെറിയ നിരാശയിൽ വീണ്ടും ബെഡിലേക്ക് കമിഴ്ന്നു കിടന്നു തലയിണയിൽ മുഖം പൂഴ്ത്തി .
“മഞ്ജുസേ ..വാടി..പോവല്ലേ…മഞ്ജുസേ …” ഞാൻ തലയിണ അവളായി സങ്കൽപ്പിച്ചു ചിണുങ്ങി . പിന്നെ വാൽപം കഴിഞ്ഞു ഒന്ന് തിരിഞ്ഞു നേരെ കിടന്നു .ആ സമയത് ചെറിയൊരു പുഞ്ചിരിയോടെ മഞ്ജുസ് റൂമിന്റെ വാതില്ക്കല് തന്നെ ഉണ്ടായിരുന്നു .
“പോയില്ലേ ?” അവളെ കണ്ടതും ചാടി പിടഞ്ഞെഴുന്നേറ്റു ഞാൻ ചോദിച്ചു .
“മ്മ് ഹും ഇല്ല…” മഞ്ജു പയ്യെ പറഞ്ഞുകൊണ്ട് എന്റെ അടുത്തെത്തി .
“എണീറ്റ് നിൽക്ക്” മഞ്ജുസ് പഴയ മിസ്സിന്റെ ഭാവത്തിൽ മാറിൽ കൈകൾ പിണച്ചു കെട്ടിനിന്ന് എന്നോടായി കൽപ്പിച്ചു .
“ഓഹ്…” ഞാൻ വാ പൊത്തി ഒന്നും മിണ്ടാതെ പഴയ തമ്പുരാക്കന്മാർ കണ്ടാൽ അടിയാന്മാർ നിൽക്കുന്ന സ്റ്റൈലിൽ എഴുന്നേറ്റു നിന്നു. അതുകണ്ടു മഞ്ജുസ് ചെറുതായി ചിരിക്കുന്നുണ്ട്.
ഞാൻ സ്റ്റഡി ആയി നിന്നതും കക്ഷി എന്നെയങ്ങു വന്നു കെട്ടിപിടിച്ചു നെറുകയിൽ ചുംബിച്ചു . ഇതിപ്പോ കുറച്ചു ദിവസങ്ങളായി പതിവാണ് ! കോളേജിൽ പോകാൻ നേരം അവളുടെ വക ഹഗും കിസ്സും ഒകെ ഫ്രീ ആണ് . ആക്സിഡന്റിനു സ്തുതി ! അന്നത്തെ വഴക്കിനു സ്തുതി !
“ഇന്നേതാടി സ്പ്രേ .നല്ല സ്മെല് ആണല്ലോ ?” ഞാൻ അവളെ കെട്ടിപിടിച്ചു മഞ്ജുസിന്റെ ഗന്ധം ആസ്വദിച്ചുകൊണ്ട് തിരക്കി .
“അതെന്റെ വിയര്പ്പിന്റെ സ്മെല് ആണ് പൊട്ടാ , ഇന്ന് സ്പ്രെയൊന്നും ഇല്ല “
മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ കവിളിൽ ഒന്നുടെ ചുംബിച്ചു .
“ആഹ്..അങ്ങനെ പറ . വെറുതെ അല്ല ഇത്ര ഫീല് ..” ഞാൻ അവളുടെ ഗന്ധം ഒന്നുടെ വലിച്ചു കയറ്റി ചിരിച്ചു .
“പിന്നെ കവി..നമുക്കിങ്ങനെ നടന്ന മതിയോ ? ഒരു ട്രോഫി ഒക്കെ വേണ്ടേ ?” മഞ്ജുസ് ചെറിയ സംശയത്തോടെ എന്നെ നോക്കി .
“ആഹാ , ഇപ്പൊ അങ്ങനെ ആയോ ? നീയല്ലെടി പറഞ്ഞെ ഉടനെ ഒന്നും വേണ്ടെന്നു ?” ഞാൻ അവളെ അത്ഭുതത്തോടെ നോക്കി .
“ആഹ്..ഉടനെ ഒന്നും വേണ്ട . എന്നാലും വേണം ” മഞ്ജുസ് പയ്യെ പറഞ്ഞു ചിരിച്ചു .
“നീ പറഞ്ഞോ . ഞാനെപ്പോഴും റെഡിയാ . കുറച്ചു നേരത്തെ പണിയല്ല ഉള്ളൂ ” ഞാൻ അർഥം വെച്ച് തന്നെ പറഞ്ഞപ്പോൾ മഞ്ജുസ് ഒന്ന് ചിരിച്ചു .
“പോടാ…ഞാൻ സീരിയസാ ” മഞ്ജു കാര്യമായി തന്നെ പറഞ്ഞ് എന്റെ കയ്യിൽ നുള്ളി .
“ആണോ ? എന്ന ഇയാള് പറയുന്ന പോലെ . ഞാനെപ്പോഴും നിന്നെ അനുസരിച്ചിട്ടല്ലെടി ഉള്ളു ” ഞാൻ ചിരിയോടെ പറഞ്ഞു അവളെ കെട്ടിപിടിച്ചു .
അതോടെ മഞ്ജു എന്നെയും വരിഞ്ഞുകൊണ്ട് ബെഡിലേക്ക് വീണു .
“ഏയ് എടി തെണ്ടി വിടെടി..” ബെഡിലേക്ക് വീഴാൻ നേരം ഞാൻ സ്വല്പം ഉറക്കെ പറഞ്ഞു അവളെ തള്ളിമാറ്റാൻ നോക്കി .
“മ്മ് ഹും ..ഇല്ല വിടില്ല . ഞാൻ ഇന്ന് ഹാൽഫ് ഡേ ലീവ് എടുക്കുവാ . നീ പോയി എളുപ്പം ഫ്രഷ് ആയി വാ ” മഞ്ജുസ് എന്റെ മീതേക്ക് കിടന്നുകൊണ്ട് ചിരിയോടെ പറഞ്ഞു .
“സത്യായിട്ടും ?” ഞാൻ അവളെ വിശ്വാസം വരാതെ നോക്കി .
“ആഹ്…നീ പോയി വേഗം വാ . ഇന്ന് രാവിലെ ആകെ ഒരു പിരീഡ് മാത്രേ ഉള്ളു . ബാക്കിയൊക്കെ ഉച്ചക്ക് ശേഷം ആണ് ” മഞ്ജുസ് ചിരിയോടെ പറഞ്ഞു .
പക്ഷെ കൃത്യം ആ നേരമാണ് മഞ്ജുസിന്റെ അച്ഛൻ വിളിക്കുന്നത് . റൂമിൽ ചാർജിലിട്ട ഫോൺ റിങ് ചെയ്തതും മഞ്ജു എന്റെ ദേഹത്ത് നിന്നു ചാടിപിടഞ്ഞു എഴുനേറ്റു .
“ആരാ ?” അവൾ ഫോൺ എടുത്തു നോക്കുന്നത് കണ്ടു ഞാൻ പയ്യെ ചോദിച്ചു .
“അച്ഛൻ ..” മഞ്ജുസ് പയ്യെ പറഞ്ഞു ചുണ്ടത്തു വിരൽ വെച്ച് ., എന്നോട് മിണ്ടല്ലേ എന്ന് ഭാവിച്ചു .പിന്നെ കാൾ അറ്റൻഡ് ചെയ്തു .
“ആഹ്..എന്താ അച്ഛാ ?” ഫോൺ എടുത്തു മഞ്ജുസ് പയ്യെ തിരക്കി .
“ഒന്നും ഇല്ല ..നിനക്കും കെട്ട്യോനും സുഖം തന്നെ ആണല്ലോ ല്ലേ ?” മഞ്ജുസിന്റെ അച്ഛൻ ഞങ്ങൾക്കിട്ടു താങ്ങി ചിരിയോടെ തിരക്കി .
“ആഹ്…കുഴപ്പല്യ …” മഞ്ജുസ് അതുകേട്ടു കണ്ണിറുക്കി നാണത്തോടെ പറഞ്ഞൊപ്പിച്ചു .
“മ്മ്….പിന്നെ അവൻ ഈയാഴ്ച എങ്കിലും ഇങ്ങോട്ടൊന്നു എഴുന്നള്ളുമോ ?” ഒന്നമർത്തി മൂളി പുള്ളിക്കാരൻ ഗൗരവത്തിൽ തിരക്കി .
“അയ്യോ..അച്ഛാ അവനു നല്ല സുഖമില്ല , നല്ല പനി ആണ് .ഈയാഴ്ച വരാനൊന്നും സാധ്യത ഇല്ലാട്ടോ ” മഞ്ജുസ് മടിച്ചു മടിച്ചു പറഞ്ഞു എന്നെ നോക്കി .
“മ്മ്….ഇതൊക്കെ ഞാൻ വിശ്വസിക്കണമായിരിക്കും ?” മഞ്ജുസിന്റെ അച്ഛൻ ചിരിയോടെ തിരക്കി .
“അയ്യോ അച്ഛാ സത്യായിട്ടും അവനു സുഖമില്ല . അതല്ലേ ഞാൻ കോളേജിൽ പോവാതെ ലീവ് എടുത്തിരിക്കുന്നെ ” മഞ്ജുസ് വായിൽ വന്ന നുണ ഒകെ പറഞ്ഞു അഡ്ജസ്റ്റ് ചെയ്തു .
“ഉവ്വ ഉവ്വ ..കെട്ട്യോനും കൊള്ളാം കെട്ട്യോളും കൊള്ളാം.എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട പെണ്ണെ ” മഞ്ജുസിന്റെ അച്ഛൻ ഗൗരവത്തിൽ പറഞ്ഞു കാൾ കട്ടാക്കി .
അതോടെ ഒന്ന് കണ്ണിറുക്കികൊണ്ട് മഞ്ജുസ് എന്നെ നോക്കി ചിരിച്ചു .
“ഡാ ..ഈയാഴ്ച കഴിഞ്ഞാൽ പൊക്കൊളുണ്ട് . അല്ലേൽ എന്റെ വെല പോകും ” മഞ്ജുസ് എന്നെ നോക്കി ചിണുങ്ങി .
“ഓക്കേ …ഒരാഴ്ച്ച കഴിഞ്ഞാൽ അല്ലെ ..അത് നമുക്ക് നോക്കാം ” ഞാൻ കാര്യമായി തന്നെ പറഞ്ഞു മുണ്ടു ശരിക്കുടുത്തു . പിന്നെ എഴുനേറ്റു ബാത്റൂമിലേക്ക് നടന്നു .
“അമ്മയും അഞ്ജുവും ഒകെ എന്തിയെടി ?” ഞാൻ ബാത്റൂമിലേക്ക് പോകാൻ നേരം മഞ്ജുസിനോടായി തിരക്കി .
“അഞ്ചു കോളേജിൽ പോയി . അമ്മ തറവാട്ടിക്കു പോകാൻ നിൽക്കുന്നുണ്ട് . സുമേഷിപ്പോ ഓട്ടോയും കൊണ്ട് വരും ” മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു .
“ആഹ്..അപ്പൊ നമുക്ക് സുഖായി . ഡാഡി മമ്മി വീട്ടിൽ ഇല്ല , തടയാനായി ആരുമില്ല. വിളയാടാൻ വാടി മിസ്സെ മഞ്ജുസേ…” ഞാൻ ബാത്റൂമിലെ ഡോറിൽ കൊട്ടി പയ്യെ പാടി .
“ഹി ഹി….നല്ല രസം ഉണ്ട്…” മഞ്ജുസ് അതുകേട്ടു പൊട്ടിച്ചിരിച്ചു ബെഡിലേക്കിരുന്നു .
“അല്ലെടി നീ കാര്യം ആയിട്ട് പറഞ്ഞതാ ?” ഞാൻ ബാത്റൂമിലെ വാതിൽ പാതി ചാരികൊണ്ട് മഞ്ജുസിനെ നോക്കി .
“എന്ത് ?” മഞ്ജുസ് എന്നെ ചോദ്യ ഭാവത്തിൽ നോക്കി .
“വയറു വീർക്കുന്ന കാര്യേ…”
ഞാൻ ചിരിയോടെ പറഞ്ഞു .
“അതേടാ . ഞാൻ കുറെ ആലോചിച്ചു . മാത്രമല്ല അമ്മയൊക്കെ ചോദിച്ചു തുടങ്ങി .” മഞ്ജുസ് സ്വല്പം ജാള്യതയോടെ പറഞ്ഞു .
“ആണോ ?” ഞാൻ അവളെ സംശയത്തോടെ നോക്കി .
“മ്മ്..മ്മ്..” മഞ്ജുസ് ചുണ്ടു കൂർപ്പിച്ചുകൊണ്ട് തലയാട്ടി .
“എന്താ ചോദിച്ചത് ?” ഞാൻ അവളെ സംശയത്തോടെ നോക്കി .
“നമ്മള് രണ്ടുപേരിൽ ആർക്കേലും വല്ല കുഴപ്പം ഉണ്ടോന്നു ..” മഞ്ജുസ് സ്വല്പം നാണത്തോടെയാണ് അത് പറഞ്ഞത് .
“ശേ …” ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .
“അപ്പൊ നിക്കും തോന്നി , ഇനി വല്ലാണ്ടെ നീട്ടണ്ടാന്നു . മാത്രമല്ല കുട്ടികളൊക്കെ ആയാൽ നിനക്ക് കുറച്ചു ഉത്തരവാദിത്തം വരും ന്നാ എല്ലാരും പറയണേ ” മഞ്ജുസ് നഖം കടിച്ചു കൊണ്ട് എന്നെ നോക്കി .
“ഓഹ് പിന്നെ …” ഞാൻ അത് ഒഴുക്കൻ മട്ടിൽ തള്ളിക്കളഞ്ഞു .
“എന്തായാലും അങ്ങനെ ആവട്ടെ ല്ലേ ?” മഞ്ജുസ് എന്നെ പ്രതീക്ഷയോടെ നോക്കി .
“ആയിക്കോട്ടെ. നിനക്കിപ്പോ സമ്മതം ആണോ ? എന്നെ ഇപ്പഴേ പണി തുടങ്ങാം. ഒരഞ്ചു മിനുട്ട് ..” ഞാൻ കക്കൂസിൽ പോണ്ട കാര്യം ഓർത്തു പറഞ്ഞു .
“പോടാ….അങ്ങനെ എടിപിടിന്നു വേണമെന്നല്ല പറഞ്ഞത് . എന്തായാലും വെക്കേഷന് ടൂർ പോവല്ലേ . ആ ടൈമിൽ നമുക്ക് എല്ലാം സെറ്റാക്കാം…” മഞ്ജുസ് ചെറിയ നാണത്തോടെ പറഞ്ഞു മുഖം താഴ്ത്തി .
“ഡീ ഡീ ..നീ ഇങ്ങനെ നാണിക്കല്ലേ ..” അവളുടെ മുഖം ചുവന്നത് കണ്ടു ഞാൻ ചിരിച്ചു .
“പോ കവി …” മഞ്ജുസ് പെട്ടെന്ന് ചിണുങ്ങിക്കൊണ്ട് ബെഡിലേക്കു മുഖം പൂഴ്ത്തി ചിരിച്ചു .
“എടി ..എല്ലാം സെറ്റ് എന്ന് പറയുമ്പോ …എല്ലാം അതിൽ പെടും ട്ടോ…” ഞാൻ അർഥം വെച്ച് തന്നെ പറഞ്ഞു .
“നോക്കട്ടെ ..” മഞ്ജുസ് ഊറിച്ചിരിച്ചു .
“നോക്കാൻ ഒന്നും ഇല്ല …” ഞാൻ തീർത്തു പറഞ്ഞു ബാത്റൂമിലെ വാതിൽ അടച്ചു .
——–*******———*******———******———–******———******———-
കുറച്ചു മാസങ്ങൾക്കു ശേഷം !
ഡെലിവറി സമയത് മഞ്ജുവിന് എന്തോ കോമ്പ്ലിക്കേഷൻ ഉണ്ടായപ്പോഴേ ഡോക്ടർ ചെറിയൊരു പ്രെശ്നം എന്നോട് സൂചിപ്പിച്ചിരുന്നു. പക്ഷെ അത് ഇത്രത്തോളം ചെന്നെത്തുമെന്നു ഞാൻ കരുതിയില്ല . അമ്മയും അഞ്ജുവും ഓടിക്കിതച്ചുകൊണ്ട് എന്റെ അടുത്തേക്കെത്തി . ഹോസ്പിറ്റൽ വരാന്തയിലെ ആളൊഴിഞ്ഞ മൂലയിൽ മഞ്ജുസിനു വേണ്ടി പ്രാർത്ഥിച്ചിരുന്ന എന്റെ നേരെയുള്ള അവരുടെ പന്തിയല്ലാത്ത വരവ് കണ്ടപ്പോഴേ എന്റെ ഉള്ളൊന്നു പിടഞ്ഞു !
ഈശ്വര എന്റെ മഞ്ജുസിനു എന്തെങ്കിലും !
അതോ ഇനി കുഞ്ഞിന് …
ഞാൻ അറിയാവുന്ന സകല ദൈവങ്ങളെയും വിളിച്ചു പോയ സമയം . അഞ്ജുവും അമ്മയും എന്റെ അടുത്തേക്ക് നടന്നടുക്കുന്ന ഓരോ ചുവടും ഓരോ യുഗങ്ങൾ ആകുന്ന സമയം ! തൊണ്ട വരണ്ടു , കൈകാലുകൾ ചെറുതായി വിറച്ചു ഞാനവരെ നോക്കി . എന്റെ നെഞ്ചിടിപ്പിന്റെ വേഗവും താളവും എനിക്ക് തന്നെ അളന്നെടുക്കാം !
കണ്ണിലെവിടെയോ ഒരു നൊമ്പരം ഒളിപ്പിച്ചു വെച്ച് അമ്മയും അഞ്ജുവും എന്നെ നിസ്സഹായതയോടെ നോക്കി . അരുതാത്തതെന്തോ സംഭവിച്ചിരിക്കുന്നു എന്ന് മനസിലാക്കാൻ എനിക്ക് ആ നോട്ടം തന്നെ ധാരാളം ആയിരുന്നു .
“എന്താ അമ്മെ ? എന്താടി ? ” ഞാൻ ശബ്ദം ഇടറിക്കൊണ്ട് അവരെ നോക്കി .
ഒന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് അഞ്ജു എന്റെ നെഞ്ചിലേക്ക് വീണു . അമ്മ ആ കാഴ്ച കണ്ടു വിങ്ങിപ്പൊട്ടി .
“ചേച്ചി…..ചേച്ചി പോയി കണ്ണേട്ടാ…” അഞ്ജു വിങ്ങിപൊട്ടിക്കൊണ്ട് പറഞ്ഞൊപ്പിച്ചതും ഞാൻ മരവിച്ചു ഇല്ലാണ്ടായി ! പിന്നെയൊരു ഒറ്റ അലർച്ച ആയിരുന്നു ….
“മഞ്ജുസേ…”
ഞാൻ ഉറക്കെ അലറി വിളിച്ചുകൊണ്ട് കിടന്നിരുന്ന ബെഡിൽ നിന്നും എഴുനേറ്റു . എ.സി യിലുള്ള കിടത്തം ആയിട്ടുകൂടി ഞാൻ വല്ലാതെ വിയർത്തിരുന്നു ! കണ്ടത് സ്വപനം ആയിരുന്നു എന്ന് ബോധമനസിലേക്ക് കയറാൻ തന്നെ സമയം എടുത്തു ! അത്രയ്ക്ക് എന്നെ പിടിച്ചു കുലുക്കിയ ദുഃസ്വപ്‌നം ആയിരുന്നത് ! ഉറക്കത്തിൽ പോലും ഞാൻ അറിയാതെ കരഞ്ഞിരുന്നോ എന്തോ ? കണ്ണുകൾ വല്ലാതെ കലങ്ങിയിരുന്നു !
പുതപ്പുകൊണ്ട് മുഖവും കഴുത്തുമൊക്കെ തുടച്ചു ഞാൻ ക്ളോക്കിലേക്ക് നോക്കി . സമയം രാവിലെ എട്ടുമണി ആകുന്നതേയുള്ളൂ !
“മൈര് ….മനുഷ്യന്റെ മൂഡ് കളയാൻ ” ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു തലചൊറിഞ്ഞു .പിന്നെ മൊബൈൽ ഡിസ്പ്ളേ എടുത്തു നോക്കി . പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞപ്പോൾ അവളെ വട്ടംപിടിച്ചു അവളുടെ കുഞ്ഞു വയറിൽ ഞാൻ ചുംബിച്ചു നിൽക്കുന്ന ഫോട്ടോ ആണ് വാൾ പേപ്പർ ! അതുകണ്ടതും എനിക്ക് എന്തെന്നില്ലാത്ത ആശ്വാസം ! എന്നാലും കണ്ട സ്വപ്നം അത്ര പന്തിയല്ല . അതുകൊണ്ട് തന്നെ ഞാൻ മഞ്ജുസിനെ വിളിച്ചു നോക്കി .
അവൾക്കിതു ഏഴാം മാസം ആണ് . വയറ്റിലുള്ളത് ഒന്നല്ല രണ്ടു ജീവനുകൾ ആണെന്നുള്ളത് ഞങ്ങളെ കൂടുതൽ ആവേശം കൊള്ളിച്ചിരുന്നു .
രണ്ടും ആൺകുട്ടികൾ ആയാൽ മതി എന്ന നിലപാടിലാണ് മഞ്ജുസ് എങ്കിൽ രണ്ടും പെൺകുഞ്ഞുങ്ങൾ ആയാൽ മതി എന്നാണ് എന്റെ സ്റ്റാൻഡ് ! അതും പറഞ്ഞാണ് ഇപ്പൊ ഞങ്ങളുടെ തല്ലുകൂടലൊക്കെ ! രണ്ടു ആൺകുട്ടികൾക്ക് ഇടാനുള്ള പേരുകൾ അവളും പെൺകുട്ടികൾക്ക് ഇടാനുള്ള പേര് ഞാനും കണ്ടുവെച്ചിട്ടുണ്ട് .
ഞാൻ നേരെ ഫോൺ എടുത്തു അവളെ വിളിച്ചു . ഇപ്പൊ ഇടക്കിടെ ഓരോ ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നതുകൊണ്ട് കക്ഷി കോളേജിൽ നിന്നു ലോങ്ങ് ലീവ് എടുത്തു സ്വന്തം വീട്ടിൽ തന്നെയാണ് ! അവളുടെ അമ്മയും മുത്തശ്ശിയുമൊക്കെ തലയിലും താഴത്തും വെക്കാതെയാണ് ഇപ്പൊ ഒന്നിനാത്രം പോന്നവളെ കൊണ്ട് നടക്കുന്നത് .
ഇഷ്ട ഭക്ഷണവും പലഹാരവും ഒക്കെ തിന്നിട്ട് പെണ്ണ് ചക്കപോത്ത് പോലെ ആയി ! മഞ്ജുസിന്റെ മുത്തശ്ശിയുടെ വക സ്പെഷ്യൽ ലേഹ്യവും രസായനവുമൊക്കെ കക്ഷി തട്ടുന്നുണ്ട് !
എന്തായാലും അധികം വൈകാതെ കക്ഷി ഫോൺ എടുത്തു .
“പറയെടാ കവി….” കാൾ കണക്ട് ആയ ഉടനെ മഞ്ജു പറഞ്ഞു .
“എവിടെയാ മോളെ നീ ? കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ ?” ഞാൻ ചെറിയൊരു പേടിയോടെ ചോദിച്ചു .
“ഏയ് ഇല്ലെടാ . ഞാൻ ഇവിടെ ഹാപ്പി ആണ് . ആകെ വിഷമം എന്റെ കുട്ടന്മാരുടെ അച്ഛനെ കാണാൻ പറ്റുന്നില്ലല്ലോ ന്നാ …” മഞ്ജുസ് കുലുങ്ങി ചിരിച്ചുകൊണ്ട് മറുപടി നൽകി .
“അയ്യടി …അതിനു അത് കുട്ടന്മാരൊന്നുമല്ല . എന്റെ കുറുമ്പത്തികളാ . അവരിപ്പോ നിന്നെ പോലെ കരാട്ടെ പ്രാക്ടീസ് ചെയ്യാറുണ്ടോ ?” അകത്തുള്ളവരുടെ ചവിട്ടും തൊഴിയുമൊക്കെ ഓർത്തു ഞാൻ ചിരിയോടെ തിരക്കി .
“പോടാ..ഇത് കുട്ടന്മാര് തന്നെയാ . പിന്നെ ഇടക്കു ചവിട്ടും കുത്തും ഒകെ ഉണ്ട് ” മഞ്ജുസ് ചിണുങ്ങിക്കൊണ്ട് പറഞ്ഞു .
“മ്മ്…ശരി ശരി…പിന്നെ എന്തേലുമുണ്ടെൽ എന്നെ വിളിക്കണേ !” ഞാൻ ഒരു കരുതലോടെ പറഞ്ഞു .
“ഓഹ്…” മഞ്ജുസ് എന്റെ ആധി ഓർത്തു പയ്യെ ചിരിച്ചുകൊണ്ട് പറഞ്ഞു .
——–*****———-******——–******——–*******———******————
അവിടന്ന് രണ്ടു ദിവസങ്ങൾക്കു ശേഷം
വൈകീട്ട് ഓഫീസിൽ ഇരിക്കുമ്പോഴാണ് മഞ്ജുസിന്റെ അമ്മയുടെ ഫോൺ വന്നത് . മഞ്ജുസിനു പെട്ടെന്ന് പെയിൻ വന്നതുകൊണ്ട് ഹോസ്പിറ്റലിൽ കൊണ്ടുപോയി എന്ന് അറിയിക്കാൻ വേണ്ടിയാണ് വിളിച്ചത് . പറ്റുവാണെങ്കിൽ എന്നോടൊന്ന് അത്രേടം വരെ എത്താനും പറഞ്ഞു .
ഈ ഏഴാം മാസത്തിൽ തന്നെ ഇവൾക്കിതെന്തു പെയിൻ എന്ന് ഞാനും ആലോചിക്കാതിരുന്നില്ല . പക്ഷെ അടങ്ങി ഇരിക്കാൻ എനിക്കാവുമായിരുന്നില്ല. ഞാൻ കേട്ടപാതി ഓഫീസിൽ നിന്നും കാറുമെടുത്തു ഇറങ്ങി .സാമാന്യം നല്ല സ്പീഡിൽ പറപ്പിച്ചു വിട്ടു .
ഇടക്കിടെ ഹോസ്പിറ്റലിലെ ഡീറ്റെയിൽസ് മഞ്ജുസിന്റെ അമ്മയും അച്ഛനുമൊക്കെ എന്നെ വിളിച്ചു അറിയിക്കും . പിന്നാലെ അഞ്ജുവും അമ്മയും വേറെ ! അവൾക്കു പൈൻ കൂടിയതോടെ സ്വല്പം കോമ്പ്ലിക്കേഷനും ഉണ്ടെന്നു ഡോക്ടേഴ്സ് പറഞ്ഞു .എത്രയും പെട്ടെന്ന് ഡെലിവെറിക്ക് കയറ്റേണ്ടി വരുമെന്നും , ഓപ്പറേഷൻ വേണ്ടി വരുമെന്നും കൂടി കൂട്ടത്തിൽ മൊഴിഞ്ഞു !
ഇതൊക്കെ ഞാൻ ഫോണിൽ കൂടിയാണ് അറിയുന്നത് ! പക്ഷെ എന്റെ പെണ്ണിന്റെ സ്വരം മാത്രം അന്ന് കേട്ടിട്ടില്ല .അതെനിക് കൂടുതൽ ടെൻഷൻ ഉണ്ടാക്കുന്നുണ്ട് . മാത്രമല്ല എല്ലാംകൂടി കേട്ടപ്പോൾ മുൻപ് കണ്ട ആ നശിച്ച സ്വപ്‍നവും മനസിലേക്ക് ഉരുണ്ടു കയറി .
മാത്രമല്ല ഇടക്കിടെയുള്ള ഹോസ്പിറ്റൽ അപ്‌ഡേറ്റ് എന്നെ കൂടുതൽ തീ തീറ്റിച്ചു . ഏഴാം മാസത്തിൽ തന്നെ മഞ്ജുവിനെ ഡെലിവെറിക്ക് കയറ്റി എന്ന് അറിഞ്ഞ സമയം എന്റെ നെഞ്ചിടിപ്പ് കൂടി തുടങ്ങി . കയ്യും കാലുമൊക്കെ വിറച്ചു വണ്ടി പോലും ഓടിക്കാൻ പറ്റാത്ത അവസ്ഥ !
“കണ്ണേട്ടാ ചേച്ചിയെ തിയറ്ററിലോട്ട് മാറ്റി ..”
“മോനെ ..പേടിക്കാൻ ഒന്നുമില്ലെന്ന ഡോകടർ പറഞ്ഞത്..നീ ടെൻഷൻ ആവണ്ട ”
“അവൾക്ക് ഒന്നും ഇല്ലെടാ ..”
“നീ പേടിക്കല്ലേ കണ്ണാ , ഇങ്ങനെയൊക്കെ ഇടക്കു ഉണ്ടാകും . പ്രായം തികയാത്ത കൊച്ചുങ്ങളാകുമ്പോ ചൂടിൽ ഇട്ടുവെക്കുവേം ചെയ്യും [ഇൻകുബേറ്റർ ] ”
അങ്ങനെ അഞ്ജുവും , മഞ്ജുവിന്റെ അച്ഛനും എന്റെ അമ്മയുമൊക്കെ പലതും പറഞ്ഞു എന്നെ ആശ്വസിപ്പിക്കുകയും പേടിപ്പിക്കുകയുമൊക്കെ ചെയ്തു ! അങ്ങനെ ദൈവം സഹായിച്ചു ഞൻ എങ്ങനെയൊക്കെയോ അവിടെ എത്തിയെന്നു പറയാം ! ഓടിക്കിതച്ചുകൊണ്ടാണ് ഞാൻ ഓപ്പറേഷൻ തിയറ്ററിനടുത്തേക്കുള്ള ഇടനാഴിയിലേക്കെത്തിയത് .
പക്ഷെ ഞാൻ കയറി ചെല്ലുന്ന സമയത്തെ അമ്മയുടെയും അഞ്ജുവിന്റേയും മഞ്ജുസിന്റെ അച്ഛന്റെയും അമ്മയുടേയുമൊക്കെ ഭാവം കണ്ടപ്പോൾ ഞാൻ ഒന്ന് പതറി ! ഈശ്വര അന്ന് കണ്ട സ്വപ്നം യാഥാർഥ്യമാകാൻ പോകുവാണോ എന്നുള്ള ചിന്തയിൽ എന്റെ കയ്യും കാലും വിറച്ചു തുടങ്ങി .
എന്നെക്കണ്ടതും അവരുടെയൊക്കെ മുഖത്ത് കൃത്രിമമായ ചിരി വിടർന്നു .
“ആഹ്…കവി എത്തിയോ..വാ മോനെ വാ…” മഞ്ജുസിന്റെ അച്ഛൻ എന്റെ അടുത്തേക്ക് നടന്നടുത്തു .
മറ്റുള്ളവരൊക്കെ അങ്ങിങ്ങായി ചിതറി നിൽപ്പുണ്ട് .
“എന്തായി അച്ഛാ ? മഞ്ജുസ് എവിടെ ?” ഞാൻ ഒരു കരച്ചിലിന്റെ വക്കോളമെത്തികൊണ്ട് തിരക്കി .
“ഒക്കെ പറയാം മോൻ ഇരിക്ക്….” അവിടുള്ള കസേരകളിലേക്ക് ചൂണ്ടിക്കൊണ്ട് മഞ്ജുസിന്റെ അച്ഛൻ പറഞ്ഞു .
അതോടെ ഞാനും പുള്ളിയും അടുത്തടുത്തായി ഇരുന്നു . മഞ്ജുസിന്റെ അമ്മയും എന്റെ അമ്മയും അഞ്ജുവുമൊക്കെ ആ സമയം കൊണ്ട് ഞങ്ങളുടെ അടുത്തേക്കെത്തി .
“പേടിക്കാൻ ഒന്നും ഇല്ല കവി ,ഡെലിവറി ഒക്കെ കഴിഞ്ഞു. ..പക്ഷെ ” മഞ്ജുസിന്റെ അച്ഛൻ ഒന്ന് പറഞ്ഞു നിർത്തി.
“എന്താ ഒരു പക്ഷെ ?” ഞാൻ ചെറിയ പേടിയോടെ ചോദിച്ചു .
“ഒരാണും ഒരു പെണ്ണും ആണ് കണ്ണേട്ടാ …” എന്റെ വിഷമത്തിനിടയിലും അഞ്ജു ആ സന്തോഷ വാർത്ത എന്നെ അറിയിച്ചു !
അച്ഛനായതിന്റെ സന്തോഷം എനിക്കെന്തോ ആ സമയം തോന്നിയില്ല , എന്റെ മഞ്ജുസിനു എന്തുപറ്റി എന്നത് മാത്രമായിരുന്നു എനിക്ക് അറിയേണ്ടിയിരുന്നത് . അവളെ കുറിച്ച് മാത്രം ആരും ഒന്നും പറയുന്നില്ല . ആൺ കുട്ടിയെ മോഹിച്ച മഞ്ജുസിനു ആൺകുട്ടിയെയും പെൺകുഞ്ഞിനെ മോഹിച്ച എനിക്ക് പെൺകുട്ടിയെയും ഒരുമിച്ചു തന്ന ദൈവത്തിനു സ്തുതി !
“മഞ്ജുസ് എവിടെടി ? അവളെ എനിക്കൊന്നു കാണാൻ പറ്റുമോ ?” ഞാൻ എല്ലാരേയും നോക്കി ദേഷ്യപ്പെട്ടു .
“മോനെ പേടിക്കാൻ ഒന്നും ഇല്ല . കുട്ടികളെ ഇൻക്യൂബേറ്ററിലേക്ക് മാറ്റിട്ടുണ്ടെന്നു ഡോക്ടർ പറഞു . പിന്നെ മോൾക്ക് എന്തൊക്കെയോ പ്രേശ്നങ്ങൾ ഉള്ളോണ്ട് കുറച്ചു കഴിഞ്ഞിട്ട് വിവരം അറിയിക്കാം ന്നാ പറഞ്ഞത് ..” മഞ്ജുസിന്റെ അച്ഛൻ സ്വല്പം ഗൗരവത്തിൽ പറഞ്ഞു എന്റെ തോളിൽ കയ്യിട്ടു പിടിച്ചു .
“ഒന്നും പറ്റില്ലെടോ ..താൻ ഇങ്ങനെ ടെൻഷൻ ആയാലോ ” എന്റെ പുറത്തു തട്ടി ആശ്വസിപ്പിക്കാൻ എന്നോണം അങ്ങേരു പറഞ്ഞു .
——-********——********——–******——–*******———********————
അന്നത്തെ ദിവസം എന്താണ് സംഭവിച്ചത് എന്നറിയാൻ താല്പര്യം കാണും അല്ലെ ?
അതൊക്കെ വഴിയേപറയാം . പക്ഷെ അവിടെയും ഒരു ട്വിസ്റ്റ് ഉണ്ട് ! ഇനി പറയാൻ പോകുന്നത് അവിടന്നും ഒരു വര്ഷം കഴിഞ്ഞുള്ള കാര്യം ആണ് !
രണ്ടു കുഞ്ഞുങ്ങളെയാണ് മഞ്ജു എനിക്ക് സമ്മാനിച്ചത് ! റോസും ആദിയും !
ഒരു കൊല്ലത്തിനിപ്പുറം നിൽക്കുമ്പോൾ എന്റെ കൂടെ മഞ്ജു ഇല്ല . ഞാനും കുട്ടികളും മാത്രം . ഹാളിലെ സോഫയിൽ ആദിയെ കൊഞ്ചിച്ചുകൊണ്ട് ഞാൻ ഇരിപ്പുണ്ട് . തൊട്ടപ്പുറത്തു എന്റെ റോസുമോളെ പാലുകുടിപ്പിച്ചുകൊണ്ട് അഞ്ജുവും !
മഞ്ജുസിന്റെ അസാന്നിധ്യത്തിൽ കുപ്പിപാല് കൊടുക്കുകയെ നിവർത്തി ഉള്ളു ! റോസുമോള് പരാതി ഒന്നും പറയാതെ അത് കുടിക്കുന്നുണ്ടേലും ആദികുട്ടൻ വാശിയിൽ ആണ് ! അതുകൊണ്ട് തന്നെ കക്ഷി തൊണ്ട പൊട്ടും വിധം കരയുന്നുണ്ട് .
“ഏഹ് ഏഹ്…ങ്ങീ ങ്ങീ ..മ്മാ മാ .” അവൻ ഏതൊക്കെയോ ശബ്ദത്തിൽ വാശിപിടിച്ചു കരയുന്നുണ്ട് .
“ഓഹ്…ഓഹ് ..വാവേ കരയല്ലേ….” ഞാൻ അതിന്റെ കരച്ചില് നോക്കി ചിണുങ്ങി . പിന്നെ എന്റെ തോളിലിട്ട് അവന്റെ പുറത്തു തഴുകി നോക്കി .
“വാവോ…വാവോ…അച്ഛന്റെ മുത്തല്ലേടാ , ഒന്ന് സ്വൈര്യം താടാ ചക്കരെ ” ഞാൻ അതിന്റെ പുറത്ത് തട്ടി നിസഹായനായി പറഞ്ഞു .
ആ കാഴ്ചയും കണ്ടുകൊണ്ടാണ് എന്റെയമ്മ കയറി വന്നത് .
“എടാ..പൊട്ടാ ..അത് പാല് കുടിക്കാൻ വേണ്ടി കരയുവാ ..” അമ്മ എന്റെ കാട്ടിക്കൂട്ടൽ കണ്ടു ചിരിച്ചു .
“അതിനു ഈ സാധനം കുടിക്കണ്ടേ ..തെണ്ടി ചെക്കൻ ” ഞാൻ ആദിയുടെ മുഖത്ത് നോക്കി കണ്ണുരുട്ടി. അതോടെ അവന്റെ കരച്ചിലിന്റെ വോളിയം കൂടി .
“ഏഹ്..ഏഹ്….ങ്ങീ മ്മ ..മ്മ മാ ” അവൻ ചുണ്ടു കടിച്ചുകൊണ്ട് ചിണുങ്ങി .
“എന്റെ കണ്ണേട്ടാ അത് മഞ്ജു ചേച്ചിയെ കാണാഞ്ഞിട്ടാ ….” അഞ്ജു റോസ്‌മോളുടെ വായിലെ കുപ്പി പാൽ തിരിച്ചെടുത്തുകൊണ്ട് പറഞ്ഞു അതിനെ എടുത്തു തോളിലിട്ടു.
“എടി അതിനു ഇവിടെ ഇല്ലാത്ത അവളെ ഞാൻ എങ്ങനെ കാണിക്കാനാ..” ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .
“ഒന്ന് മിണ്ടാണ്ടിരിക്കെടാ ചെക്കാ ….” ഞാൻ കൊച്ചിന്റെ മുഖത്ത് നോക്കി വീണ്ടും കണ്ണുരുട്ടി.
“ഉവ്വ ഉവ്വ …മഞ്ജു ചേച്ചി ഇപ്പൊ ഉണ്ടാരുന്നേൽ കണ്ണേട്ടന് കണക്കിന് കിട്ടിയേനെ . ആദിയെ കണ്ണുരുട്ടരുതെന്നു എപ്പോഴും പറയുന്നതല്ലേ….” അഞ്ജു എന്നെ കളിയാക്കി .
“പിന്നെ , ഈ ചെക്കന്റെ വാശി നോക്കിയേ അമ്മയെ കണ്ടാലേ അവനു ഉറക്കം കിട്ടൂ.. പോങ്ങൻ ! അതിനൊക്കെ എന്റെ റോസ് മോളെ കണ്ട് പഠിക്കണം…” ഞാൻ ചിരിയോടെ പറഞ്ഞു അഞ്ജുവിനെ നോക്കി .
കാര്യം മനസിലായ അവൾ റോസ്‌മോളെ എടുത്തു എന്റെ അടുത്തേക്ക് വന്നു . പിന്നെ അതിനെ എനിക്ക് തന്നേച്ചും ആദിയെ എടുത്തു പിടിച്ചു .
“വാവേ ..അച്ഛന്റെ ചുന്ദരി …” ഞാൻ റോസിനെ കൊഞ്ചിച്ചുകൊണ്ട് അവളുടെ കവിളിൽ മുത്തി . ആ ചുംബനം ഏറ്റുവാങ്ങി അവളെന്നെ നോക്കി കൈകൊട്ടി ചിരിച്ചു .
അപ്പോഴും അഞ്ജുവിന്റെ ഒക്കത്തിരുന്നു ആദി കരയുന്നുണ്ട് !
“ഹോ….എടി നീ അതിനെ കൊണ്ട് പോണുണ്ടോ …അല്ലെങ്കി അവളുടെ ഫോട്ടോ കാണിച്ചു കൊടുക്ക് . അങ്ങനെയെങ്കിലും അതിന്റെ കരച്ചില് നിക്കട്ടെ ..” ഞാൻ അഞ്ജുവിനെ നോക്കി കണ്ണുരുട്ടി.
അതെല്ലാം കേട്ടും കണ്ടും എന്റെ അമ്മച്ചി ചിരിക്കുന്നുണ്ട് .
അതോടെ അഞ്ജു ഫോൺ എടുത്തു ഗാലറി ഒകെ തുറന്നു മഞ്ജുസിന്റെ ഫോട്ടോസ് ഓരോന്നായി എടുത്തു .പിന്നെ ആദിയെ മടിയിലിരുത്തി മഞ്ജുസിന്റെ ഫോട്ടോസ് അവനെ കാണിച്ചു .
“ദേ നോക്ക് വാവേ ..ഡാ ഡാ ..ദാ നിന്റെ അമ്മ ” അഞ്ജു ഡിസ്പ്ളേയിലേക്ക് ചൂണ്ടി പറഞ്ഞു .
അതോടെ ചെറുക്കന്റെ നോട്ടം അതിലേക്കായി .മഞ്ജുസിന്റെ മുഖം കണ്ടതും ചെക്കന്റെ കരച്ചില് സ്വിച്ച് ഇട്ടപോലെ നിന്നു .
“മ്മ ..മാ ..അമ്മ ” അവൻ ഫോട്ടോ നോക്കി എന്തൊക്കെയോ പിറുപിറുത്തു .പിന്നെ ഡിസ്പ്ളേയിൽ ചുംബിച്ചും നക്കിയുമൊക്കെ മഞ്ജുസിനോടുള്ള ഇഷ്ടം പ്രകടിപ്പിച്ചു .
അല്ലേലും അമ്മ എന്ന് വിളിക്കാൻ ആരും പഠിപ്പിക്കണ്ടല്ലോ !
“ഓഹ്…നിന്നു ..” അഞ്ജുവും ഒരാശ്വാസം പോലെ പറഞ്ഞുചിരിച്ചു .
“എടാ നീ ചുമ്മാ ഇരിക്കാതെ അവളെ വിളിച്ചു നോക്ക് . ഇന്ന് എത്തുമെന്നല്ലേ പറഞ്ഞത് ?” അമ്മച്ചി എന്നെ പ്രതീക്ഷയോടെ നോക്കി .
“ആഹ് ..” ഞാൻ ഗൗരവത്തിൽ മൂളി .
കോളേജിൽ നിന്നുള്ള ടൂറിൽ മഞ്ജുസ് ഒപ്പം വേണമെന്ന് പിള്ളേർക്കൊക്കെ ഒരേ നിർബന്ധം ! പക്ഷെ സ്വന്തം പിള്ളേരെ ഇട്ടിട്ടു പോകാൻ അവൾക്കും മനസു വന്നില്ല. ഒടുക്കം ഞാൻ തന്നെ നിർബന്ധിച്ചു കക്ഷി മനസില്ല മനസോടെ പോയി ! പിള്ളേർക്ക് ഒരു വയസൊക്കെ ആയതല്ലേ ഇനി ധൈര്യമായിട്ട് പോകാമെന്നൊക്കെ ഞാൻ ആണ് അവളോട് പറഞ്ഞത് .
പക്ഷെ അതെനിക്കു മുട്ടൻ പാര ആയി . രണ്ടെണ്ണവും കൂടി ചെവിതല കേൾപ്പിച്ചിട്ടില്ല . എന്റെ റോസ് മോള് അത്ര കുഴപ്പമില്ല . മറ്റവൻ മഞ്ജുസുമായാണ് കൂടുതൽ ഒട്ടിപിടുത്തം ! അതുകൊണ്ട് ഞാൻ തൊട്ടാൽ തന്നെ കരയും ! പിന്നെ അഞ്ജു ഉള്ളതുകൊണ്ട് കുഴപ്പം ഇല്ല . അവളെ ചെക്കന് കുറച്ചൊക്കെ ബോധിക്കും !
ഞാൻ അങ്ങനെ ഫോൺ എടുത്തു മഞ്ജുസിനെ വിളിച്ചു . ഒന്ന് രണ്ടു റിങ് അകഴിഞ്ഞപ്പോഴേ കക്ഷി ഫോൺ എടുത്തു .
“ഹലോ….” ഞാൻ പയ്യെ തിരക്ക്കി.
“ആഹ്..പറ കവി..” മഞ്ജുസ് പയ്യെ പറഞ്ഞു .
“എടി എത്താറായോ ?” ഞാൻ സ്വല്പം ഉറക്കെ ചോദിച്ചു . അവൾ വരുന്ന ബസ്സിലെ ഒച്ചയും ബഹളവും കാരണം പറയുന്നത് ശരിക്ക് കേൾക്കുന്നില്ല .
“ആഹ്….രാത്രി എത്തും. എത്തിയാൽ ഞാൻ വിളിക്കാം …” മഞ്ജുസ് ഉറക്കെ പറഞ്ഞു .
“ആഹ്….ഓക്കേ…” ഞാനും പറഞ്ഞു .
“പിന്നെ എന്റെ കൊച്ചുങ്ങളൊക്കെ എന്തിയെടാ ? നീ അവറ്റങ്ങളെ കൊന്നോ ?” മഞ്ജുസ് ചിരിയോടെ തിരക്കി .
“ആഹ്..ഇങ്ങനെ പോയാൽ നിന്റെ ചെക്കനെ ഞാൻ കൊല്ലും ” ഞാൻ അഞ്ജുവിന്റെ കയ്യിലിരിക്കുന്ന ആദിയെ നോക്കി പറഞ്ഞു .
“പാ …പോടാ….എന്ന നിന്റെ റോസമ്മയെ ഞാനും കൊല്ലും …” മഞ്ജുസ് ചിരിയോടെ പറഞ്ഞു .
“എടി ഒന്ന് വേഗം വാടി . ഈ ചെക്കൻ പാല് പോലും കുടിക്കാൻ കൂട്ടാക്കുന്നില്ല ” ഞാൻ തമാശ കളഞ്ഞു സീരിയസ് ആയി .
“വരുവല്ലേ കവി ..നീ നിര്ബന്ധിച്ചിട്ടല്ലേ ഞാൻ പോയെ . പിന്നെന്താ ?” മഞ്ജുസ് ചിണുങ്ങിക്കൊണ്ട് പറഞ്ഞു .
“ഒക്കെ ശരി തന്നെ മോളെ…പക്ഷെ …” ഞാൻ പറഞ്ഞു നിർത്തി എന്റെ തോളിൽ കിടക്കുന്ന റോസമ്മയെയും അഞ്ജുവിന്റെ മടിയിൽ കിടക്കുന്ന ആദിയെയും നോക്കി .
“നിനക്ക് ഇരട്ട പ്രസവിക്കാൻ കണ്ടൊരു നേരം …” ഞാൻ ഫോണിലൂടെ പയ്യെ പറഞ്ഞതും മഞ്ജുസ് മറുതലക്കൽ പൊട്ടിച്ചിരിച്ചു !
അവസാനിച്ചു നന്ദി – സാഗർ കോട്ടപ്പുറംവിഷമിക്കണ്ട , രതിശലഭങ്ങളുടെ നാലാം ഭാഗം ഉടൻ വരും ! ആദ്യമേ ക്ളൈമാക്സ് പറഞ്ഞു എഴുതുന്ന രീതി തുടരുന്നു . അതുകൊണ്ടാണ് ഇത്രപെട്ടെന്ന് ഒരു ഹാപ്പി എൻഡിങ് സമ്മാനിച്ചത് .
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന മഞ്ജുവിന്റെയും കവിന്റെയും കഥകൾ , ടൂർ , ഫാന്റസി ഒകെ അടുത്ത ഭാഗത്തിൽ വായിക്കാവുന്നതാണ് .
അടുത്ത ഭാഗത്തിന് ഇടാൻ പറ്റിയ പേരും എന്റെ സുഹൃത്തുക്കളിൽ നിന്നു പ്രതീക്ഷിക്കുന്നു . ഏറ്റവും കൂടുതൽ ആളുകൾ പിന്താങ്ങുന്ന പേര് സ്വീകരിക്കും
എല്ലാവര്ക്കും , സർവോപരി പ്രിയ കമ്പിക്കുട്ടന് നന്ദി നന്ദി നന്ദി – സാഗർ കോട്ടപ്പുറം
Comments:
No comments!
Please sign up or log in to post a comment!