അബ്രഹാമിന്റെ സന്തതി
തിരിച്ചു കിട്ടാത്ത സ്നേഹം മനസിന്റെ വിങ്ങലാണു.. എന്നേതൊ കവി പറഞ്ഞിട്ടുണ്ട്.. മുമ്പ്.. ശരിയാണു..
കൊടുത്ത സ്നേഹം ഇരട്ടിയായ് കിട്ടുന്നതൊ???… ഹാാ.. അതൊരു സുഖമുള്ള,സന്തോഷമുള്ള കാര്യമാണല്ലെ..!!
എന്നാൽ, കൊടുത്ത സ്നേഹം ഇരട്ടിയും അതിലധികവുമായി തിരിച്ചുകിട്ടിയിട്ടും അത് അനുഭവിക്കാൻ യോഗമില്ലെങ്കിലൊ!??
ഞാൻ സാദിഖ്, സാദിഖ് അലി ഇബ്രാഹിം. 34 വയസ്സ്.
ഇബ്രാഹിം എന്റെ ഉപ്പയാണു. എനിക്ക് പതിമുന്ന് വയസ്സുള്ളപ്പോഴാണു ഉപ്പാടെ മരണം. എന്റെ ജീവിതത്തിൽ ഞാൻ ആദ്യമായി തോറ്റുപോയത് അവിടെയായിരുന്നു.. ഉപ്പാക്ക് സംഭവിച്ച ആക്സിഡന്റിന്റെ ഷോക്കിൽ തലച്ചുറ്റി വീണ ഉമ്മ ജീവിതത്തിലേക്കെത്തിയത് ഒരു സൈഡ് തളർന്നുകൊണ്ടായിരുന്നു.
ഒമ്പതും അഞ്ചും ഒന്നരയും വയസ്സ് പ്രായമുള്ള മൂന്ന് പെൺകുട്ടികളേയും വയ്യാത്ത ഉമ്മയേയും കൊണ്ട് അവിടുന്ന് നടക്കാൻ തുടങ്ങിയതാണു ഈ പതിമൂന്ന് കാരൻ .
ചായക്കടയിൽ പാത്രം കഴുകീം കള്ള് ഷാപ്പിൽ കുപ്പി പെറുക്കിയും ഞാൻ തുടങ്ങി..
എല്ലാ ഭാരവും എന്നെയേൽപ്പിച്ച് ഉപ്പാക്ക് പോകേണ്ടിവന്നപ്പോൾ ബാക്കിയായത്.. പുറമ്പോക്ക് ഭൂമിയിലെ പട്ടയമില്ലാത്ത നാലു സെന്റ് സ്ഥലത്ത് ഒരു ഓലപെരയും അതിനുള്ളിൽ അഞ്ച് അനാഥ ജന്മങ്ങളും..
എന്റെ ഉപ്പ ഉമ്മാനെ കെട്ടുന്നതിനു മുമ്പ് പ്രദേശത്തെ പേരു കേട്ട റൗഡിയായിരുന്നു..
ആറടിയിൽ കൂടുതൽ ഉയരവും അതിനൊത്ത വണ്ണവും … ഒന്ന് പറഞ്ഞ് രണ്ടാമത് തല്ലലും കൊല്ലലുമായി നടക്കുന്ന സമയത്താണു ഉമ്മാനെ കണ്ട് ഇഷ്ട്ടപെട്ടത്.
അറവുശാലയായിരുന്നു ഉപ്പാക്ക്.
ഇഷ്ട്ടപെട്ടപെണ്ണിനെ വീട്ടിൽ കേറി പെണ്ണ് ചോദിച്ചു.. എതിർക്കാൻ ദൈര്യമില്ലാതിരുന്ന അവർ ഉപ്പാക്ക് വിവാഹം ചെയ്തുകൊടുത്തു.
ഉമ്മയാണു.. പിന്നീട് ഉപ്പാനെ മാറ്റിയെടുത്തത്..
ആരുടെ മുമ്പിലും തോൽക്കാൻ ഇഷ്ട്ടമില്ലാത്ത ഉപ്പ ആദ്യമായി തോറ്റത് അല്ലെങ്കിൽ തോറ്റുകൊടുത്തത് ഉമ്മാടെ സ്നേഹത്തിനു മുന്നിലായിരുന്നു.
അങ്ങെനെ തോൽക്കാൻ ഇഷ്ട്ടമില്ലാത്ത ഇബ്രാഹിമിന്റെ മകനും പ്രതിജ്ഞ്ഞയെടുത്തു.. തോൽക്കില്ലെന്ന്..
ചെറിയ ചെറിയ ജോലികളിൽ തുടങ്ങി.. ഭാരപെട്ടജോലികളും ചെയ്ത് തുടങ്ങി ഞാൻ..
ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കടന്നുപോയി..
അതിനിടയിൽ ഉമ്മാടെ ചികിൽസ തുടങ്ങീയിരുന്നു. പണിയെടുത്ത് കിട്ടുന്ന കാശ് തികയാതെ കടം വാങ്ങിയും ഞാൻ ഉമ്മാടെ ചികിൽസയും അനിയത്തിമാരുടെ പഠിപ്പും മുടക്കമില്ലാതെ മുന്നോട്ട് കൊണ്ട്പോയി.
എന്റെ വീടിന്റെ പുറക് വശത്ത് മലയായിരുന്നു.
എന്നും ജോലികഴിഞ്ഞ് വന്ന് ഇരുട്ടിൽ ആ മലമുകളിൽ ഞാൻ പോകുമായിരുന്നു..
അവിടെയിരുന്ന് ഞാനുറക്കെ ഉറക്കെ കരയാറുണ്ടായിരുന്നു..
പണം മാത്രമായി എന്റെ ലക്ഷ്യം അതിനായി എന്ത് ചെയ്യാനും മടിയില്ലാത്ത ഒരു കരിക്കല്ല് ആയി മാറിയിരുന്നു എന്റെ മനസ്സ്.
അങ്ങെനെയൊരു ദിവസം ഞാൻ പാറമടയിൽ ലോറിയിൽ കല്ല് നിറക്കുന്ന പണിയിലായിരുന്നു.. അവിടെയുള്ള എന്നെക്കാൾ നാലഞ്ച് വയസ്സ് കൂടുതലുള്ള എന്റെ ചില സുഹൃത്തുക്കൾ എന്നോട് ഒരു കാര്യത്തെ കുറിച്ച് സംസാരിച്ചു..
പണത്തിനോടുള്ള എന്റെ ആർത്തിയും.. എന്റെ ദുരിദങ്ങളും ആവശ്യങ്ങളും എന്നെ പത്തൊമ്പതാം വയസ്സിൽ കൊട്ടേഷൻ സംഘത്തിലെ മെമ്പറാക്കി.
ഞാനാ നശിച്ച പണിയിലേക്ക് സ്വയം എടുത്തുച്ചാടി.. കൈ നിറയെ കാശ്.. കുടിക്കാൻ വിദേശനിർമ്മിത മദ്യം.. പെണ്ണിനു പെണ്ണ്…
എന്റെ ഉമ്മാടെ നന്മകളെല്ലാം എന്നിൽ നിന്ന് നഷ്ട്ടപെട്ടു.. വീട്ടുകാരെ ഇതൊന്നുമറിയിക്കാതെ ഞാൻ തുടർന്നു..
ഉമ്മാടെ അസുഖം കുറവുണ്ട് ആരെങ്കിലും പിടിച്ചാൽ നടക്കാൻ സാധിക്കുമെന്ന നിലയിലേക്കെത്തി.. എന്റെ മനസ്സിൽ ചെറിയ സന്ദോഷങ്ങൾ വരാൻ തുടങ്ങി..
അതിനു അധികം ആയുസ്സുണ്ടായില്ല..
ഇരുപത്തിരണ്ടാം വയസ്സിൽ ദുരിതം വീണ്ടും എന്നെ തേടിയെത്തി.
ഞാനുൾപടെ അഞ്ച് പേരടങ്ങുന്ന സംഘം പാലക്കാട്ടേക്ക് പുറപ്പെട്ടു..
ഒരു സർക്കാർ ഉദ്ധ്യോഗസ്ഥനെ തീർക്കണം അതായിരുന്നു ജോലി..
ഫോട്ടൊയും അഡ്രെസ്സും കുടെ പണവും. പിന്നെ, “ജോലികഴിഞ്ഞ് വരുമ്പോൾ എന്നും അയാൾക്ക് നാലെണ്ണം അടിക്കണം . പിന്നെ തിരിച്ചിറങ്ങുന്നത് എട്ട് മണിയോടെ… തീർന്നെന്ന് ഉറപ്പാക്കണം” എന്ന മെസേജും മാത്രമാണു ഞങൾക്ക് തന്നിരുന്നത്.
സമയം ഏഴര …
ഞങ്ങൾ കാത്തിരുന്നു.. അയാൾ വരുന്നതും കാത്ത്.
ദൂരെ നിന്നും അയാൾ ബൈക്കിൽ വരുന്നത് ഞങ്ങൾ കണ്ടു..
അയാളുടെ വീടിനു നൂറ് മീറ്റർ മുമ്പ് ഞങ്ങൾ ഞങളുടെ കാർ നിർത്തിയിട്ടിരുന്നു.. അയാളെ കണ്ടയുടനെ.. ഞങ്ങൾ മൂന്ന് പേർ വണ്ടിയിൽ നിന്നിറങ്ങി അയാളുടെ വീട് ലക്ഷ്യമാക്കി നടന്നു..
അയാൾ ഞാങളുടെ മുന്നിലൂടെ വീട്ട് പടിക്കലെത്തി ബൈക്കിൽ നിന്നിറങ്ങി .. അപ്പോഴെക്കും ഞങ്ങളും അവിടെയെത്തിയിരുന്നു..
ബൈക്ക് സ്റ്റാൻഡിലിടുന്ന അയാളെ ഞങ്ങൾ തലങ്ങും വിലങ്ങും വടിവാളുകൊണ്ട് വെട്ടി. അയാൾ ഒച്ചയുണ്ടാക്കി.. ആളുകൾ കൂടാൻ തുടങ്ങുന്നതുകണ്ട് ഞങ്ങൾ വണ്ടിയുടെ അടുത്തേക്കോടി. ഓടുന്ന ഓട്ടത്തിൽ ഞാനൊന്ന് തിരിഞ്ഞു നോക്കി.
അന്ന് രാത്രി ഞാനുറങ്ങിയില്ല.. ഒരു കുടുമ്പം അനാഥമാവുന്നതിന്റെ ഭീകരത അനുഭവിച്ചറിഞ്ഞവനാണു ഞാൻ.. ആ ഞാൻ തന്നെ ഇന്ന് ഒരു കുടുമ്പത്തെ അനാഥമാക്കിയിരിക്കുന്നു. കുറ്റബോധം എന്നെ തളർത്തി.. അങ്ങെനെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ കൂട്ടത്തിലുണ്ടായിരുന്ന ഒരുത്തനെ മറ്റൊരു കേസിൽ പൊലീസ് അറെസ്റ്റ് ചെയ്തു.. ചോദ്യം ചെയ്യലിൽ ഈ കേസും അവൻ പറഞു..
ഞാൻ പുറത്തായിരുന്ന സമയത്ത് എന്റെ വീട്ടിൽ പൊലീസെത്തി എന്നെ അന്വോഷിച്ചു.. തിരികെ പോയി..
കഠിനമായ ചോദ്യംചെയ്യലിലും ആരൊക്കെക്കൂടിയാ അത് ചെയ്തതെന്ന് അവൻ പറഞ്ഞില്ല..
നാട്ടിൽ അന്വോഷിച്ചതിന്റെ അടിസ്ഥാനത്തിൽ അവൻ ഉൾപെട്ട ഗ്യാങ് നെയാണു പോലീസ് അന്വോഷിച്ചിറങ്ങിയത്.
പിറ്റേന്ന് തന്നെ ഞാൻ സ്റ്റേഷനിൽ ഹാജരായി..
ഞങ്ങൾ പതിമൂന്ന് പേരെയും ഒരുമിച്ചു നിർത്തി തിരിച്ചറിയൽ പരേഡ് നടത്തി..
ആ അമ്മയും മകളും എന്റെ മുഖം മാത്രം തിരിച്ചറിഞ്ഞില്ല.. (ദൈവം ആ സമയം അവരുടെ കണ്ണ് മൂടികെട്ടികാണും) കൂടെ വന്ന രണ്ട് പേരെയും തിരിച്ചറിയുകയും ചെയ്തു.. അവർക്ക് ശിക്ഷയും കിട്ടി..
വീട്ടിൽ ചെന്ന എനിക്ക് വീട്ടിൽ നിന്നും നാട്ടിൽ നിന്നും കുറ്റപെടുത്തലുകൾ മാത്രം..
“അബ്രഹാമിന്റെ സന്തതി താന്തോന്നിയായില്ലെങ്കിലെ അൽഭുതമുള്ളു” നാട്ടുകാരുടെ വാദം ഇങ്ങെനെ!..
അങ്ങെനെ ഞാൻ അവിടുത്തെ പേരുകേട്ട താന്തോന്നിയായ്..
ചിലർ താന്തോന്നിയെന്നും ചിലർ അബ്രാഹാമിന്റെ സന്തതിയെന്നും ഇരട്ടപേരിട്ട് വിളി തുടങ്ങി..
എന്നെ വേദനിപ്പിച്ചത്.. ഉമ്മാടെം പെങ്ങന്മാരുടേം കുറ്റപെടുത്തലുകളായിരുന്നു..
ഏറ്റുവാങ്ങാൻ വിധിക്കപെട്ടവനെ പോലെ ഞാനതെല്ലാം സന്തോഷപൂർവ്വം ഏറ്റുവാങ്ങി..
കുറച്ച് ദിവസങ്ങൾക്ക് ശേഷം… ഉപ്പയുണ്ടായിരുന്നപ്പോൾ അടുപ്പിക്കാതിരുന്ന, ശേഷം ഞാനും തുടർന്ന ഉമ്മാന്റെ ആങ്ങളമാരിൽ മൂത്ത ആങ്ങള ഞാനില്ലാതിരുന്ന സമയത്ത് വീട്ടിൽ വന്നു.. വിശേഷങ്ങളൊക്കെ തിരക്കി.. രണ്ട് കാര്യങ്ങൾ ഉമ്മാട് പറഞ്ഞ് പോയി. ഞാൻ വന്നാൽ പറയാനും ചെയ്യിക്കാനും പറഞ്ഞു.
ഒന്ന് ഗൾഫിലേക്കുള്ള എന്റെ നിയോഗം.. പിന്നെ, പതിനെട്ട് കഴിഞ്ഞ സഫ്നാടെ കല്ല്യാണം..
ഇത് രണ്ടും ഞാൻ ചിന്തിക്കാൻ തുടങ്ങി..
ഒരാഴ്ചക്കുള്ളിൽ ഓലപ്പെരയിൽ നിന്ന് മറ്റൊരു വാടക വീട്ടിലേക്ക് ഞങ്ങൾ മാറി.
ശേഷം കല്ല്യാണാലോചനകളും..
ശേഷം പാസ്സ്പോർട്ടെടുത്ത് ഗൾഫിലേക്കും..
ആറുമാസത്തിനുള്ളിൽ ഇതൊക്കെ തീർത്ത് അബ്രഹാമിന്റെ വെറുക്കപെട്ട സന്തതിയായ താന്തോന്നി.. കടലുകടന്നു..
അന്നത്തെ സാഹചര്യം വെച്ച് സഫ്നാനെ കെട്ടിച്ചത് ഒരു ദരിദ്ര കുടുമ്പത്തിലേക്കായിരുന്നു.. ഒരു ഡ്രൈവറായിരുന്നു അളിയൻ.. ഓട് മേഞ്ഞ വീടും.. സ്വഭാവം നല്ലതായിരുന്നു അളിയന്റെ. കുടുമ്പസ്നേഹിയായിരുന്നു..
പിന്നീടുള്ള പതിനൊന്ന് വർഷം … ഞാനും എന്റെ കുടുമ്പവും മാറുകയായിരുന്നു.. ‘പണ്ടത്തെ പോലെന്റെ വീട് കൂരയല്ലാ ഇന്നിപ്പൊ ഞാൻ കഴിയുന്നു.. മാളികയിൽ..”
എന്ന് പറഞ്ഞപോലെ ഇന്നിപ്പൊ ഞാൻ കഴിയുന്നത് ഒരു മാളികയിലാ..
കൂടാതെ, കാറ്.. “അബ്രഹാമിന്റെ സന്തതി’ എന്ന പേരിൽ റൂട്ടിലോടുന്ന രണ്ട് ബസ്സ്, റെസ്റ്റോറന്റും സൂപ്പർമാർക്കറ്റും ആയി ബിസിനസ്സ് വേറെയും…
“ന്താാ പോരെ’?
പോരെങ്കിൽ, ഗൾഫിൽ സ്വന്തമായി സൂപ്പർ മാർക്കറ്റ് ഒന്നല്ല രണ്ടെണ്ണം.. കൂടാതെ വെള്ളം സപ്ലെ ചെയ്യുന്ന മൂന്ന് ടാങ്കർ ലോറികളും..
മതി!..
കഴിഞ്ഞ തവണ ഞാൻ നാട്ടിൽ വന്നപ്പൊഴായിരുന്നു കുഞ്ഞനിയത്തി സജ്ന യുടെ കല്ല്യാണം.. കല്ല്യാണവും തിരക്കുകളും ഒക്കെയായി രണ്ട്മൂന്ന് മാസം കടന്നുപോയി..
അനിയത്തി പ്രാവുകൾ എന്ന എന്റെ കഥയിൽ ആ രണ്ടുമാസത്തെ കാര്യങ്ങൾ വിശദമായി തന്നെ പറഞ്ഞിരുന്നു..
ഗൾഫിലെ എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ജാഫർ.
അവൻ ഹൗസ് ഡ്രൈവറായി ആണു ഗൾഫിലേക്കെത്തിയത്.. പിന്നീട് ഞാനുമായി സുഹൃത്താവുകയായിരുന്നു.. പിന്നീട് എന്റെ സൂപ്പർ മാർക്കറ്റിൽ അവനു നല്ല ശമ്പളത്തിൽ ജോലിയും കൊടുത്തു..
മിക്കവാറും ആറു ഏഴ് മാസത്തിലൊരിക്കൽ ഞാൻ നാട്ടിൽ പോകുമായിരുന്നു.. രണ്ട് മൂന്ന് മാസം അവിടെ നിക്കുകയും ചെയ്യും.
കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ ജാഫർ , അവന്റെ വീട്ടിലേക്കായി എന്റെ കൈയ്യിൽ തന്നുവിട്ട കുറച്ച് സാധനങ്ങളടങ്ങിയ രണ്ട് പൊതികളിൽ ഒന്ന് അവന്റെ വീട്ടിലേക്കും മറ്റൊന്ന് അവന്റെ ഭാര്യക്കുള്ളത് ആയതിനാൽ ഭാര്യ വീട്ടിൽ പോകുമ്പോൾ കൊടുക്കാനുള്ളതും ആയിരിന്നു..
ഞാൻ നാട്ടിലെത്തി ഏതാണ്ട് ഒരു മാസത്തിനുള്ളിൽ തന്നെ അവന്റെ വീട്ടിലേക്ക് ഞാൻ ഒരു പൊതി എത്തിച്ചിരുന്നു..
പിന്നീട് മറ്റ് പല തിരക്കുകളും കാരണം തിരിച്ച് ഇങ്ങോട്ട് കയറുന്നതിന്റെ തലേദിവസമായിരുന്നു ഞാൻ നാദിയാടെ വീട്ടിൽ പോയത്(നാദിയ, ജാഫറിന്റെ ഭാര്യ)
പോകുന്ന അന്ന് രാവിലെ,
ഞാൻ ഫോണെടുത്ത് നാദിയനെ വിളിച്ചു.
“ഹലൊ .. നാദിയ” മറുതലക്കൽ നാദിയാ “ആ ഇക്കാ”..
” ഞാനിന്ന് അങ്ങോട്ട് വരുവാ”
‘ആ പോന്നൊ.. ഞാൻ ഇവിടെ തന്നെയുണ്ടാകും..”. ഞാൻ പുറപെട്ടു.. ജാഫറിന്റെ വീട്ടിലേക്കുള്ളത്രയും ദൂരം നാദിയയുടെ വീട്ടിലേക്കില്ല. ഒരു നാല്പത് കിലോമീറ്ററോളം വരും.. സ്തലവും മറ്റ് ഡീറ്റൈൽസുമെല്ലാം നേരത്തെ കിട്ടിയിരുന്നു.. ഏതാണ്ട് ഒരു മാസമായിട്ട് നല്ല ചാറ്റിങ്ങ് ആയിരുന്നല്ലൊ!..
ആദ്യമൊക്കെ ഒന്ന് കളിക്കണമെന്നാണു തോന്നീയിരുന്നത്.. പിന്നീട് അവളുമായുള്ള ചാറ്റിങ്ങിൽ മറ്റെന്തെക്കൊയൊ ആയി.. അവളുടെ കൊഞ്ചിയുള്ള സംസാരശൈലിയും നിഷ്കളങ്കമായ കുണുങ്ങിയുള്ള ചിരിയും പാലാക്കാടൻ ടെച്ചുള്ള അവളുടെ സംസാരവും എനിക്ക് മറ്റൊരു അനുഭൂതിയാണു സമ്മാനിച്ചത്..
“എന്തായാലും അവളെയൊന്ന് കാണാലൊ” ഞാൻ മനസിലോർത്തുകൊണ്ട് കത്തിച്ചുവിട്ടു.. ഇടക്ക് നിർത്തി അവൾക്കും ഉമ്മാക്കും കുറച്ച് ഡ്രെസ്സും കുറച്ച് പലഹാരങ്ങളും വാങ്ങി.
ഏതാണ്ട് അവൾ പറഞ്ഞ സ്തലമെത്തിയപ്പോൾ ഞാനവളെ വിളിച്ചു..
“ആ നാദിയാ… ഞാൻ ദേ..എത്തി..”
“എവിടാ”
“നീ പറഞ്ഞ കനാൽ സൈഡിൽ”
“ആ അവിടുന്ന് വലത്തോട്ടൊന്ന് നോക്കിക്കെ”..!!
ഞാൻ നോക്കി.. കൈ വീശി കാണിച് അവൾ നിൽക്കുന്നു..
കാർ പോവില്ല.. കനാലിനു കുറെകെ പാലം.. പാലം കടന്ന് നൂറ് മീറ്റർ നടക്കണം അവിടേക്ക്.. ഞാൻ കനാൽ സൈഡിൽ കാർ നിർത്തി അങോട്ട് നടന്നു..
വീട്ടിൽ അവളുടെ ഉമ്മയും അവളും മാത്രം..! വീട്ടിലേക്ക് കയറാൻ തുടങ്ങലും മൂടികെട്ടി നിന്ന ആകാശത്ത് വെള്ളിടി വെട്ടി മഴ പെയ്തുതുടങ്ങി.. ചെറുതായൊന്ന് നനഞ്ഞു ഞാൻ.. ” കയറിചെന്നതും അവൾ.. “ഇക്കാ നനഞ്ഞല്ലൊ”..
‘ഹെയ്.. സാരല്ല്യാ..!!” തലതോർത്താൻ ഒരു തോർത്ത് എന്റെ കൈയ്യിൽ തന്ന് അവൾ..
‘ബുദ്ധിമുട്ടായല്ലെ!?..”.
“ഹേയ്.. എന്ത് ബുദ്ധിമുട്ട്.. നിങ്ങൾ എനിക്ക് അന്യരല്ലല്ലൊ..””
“ആ മോൻ വന്നൊ.. ” എന്ന് ചോദിച്ചുകൊണ്ട് ഇറയത്തേക്ക് വന്ന ഉമ്മാനെ കണ്ട് എവിടെയൊ കണ്ട് മറന്നമുഖം.. ഞാൻ ആലോചിച്ചു..
“പെങ്ങളൂട്ടിയുടെ കല്ല്യാണമൊക്കെ എങ്ങെനെയുണ്ടായിരുന്നു മോനെ..”
“നന്നായിരുന്നു ഉമ്മാ..”
“മഴ കൊളമാക്കിയൊ കല്ല്യാണം..”
“ഹെയ്.. ഇടക്കൊന്ന് ചാറി.. അത്രതന്നെ..'” ഞാൻ കൊണ്ടുവന്ന കവറുകൾ അവളുടെ കയ്യിൽ കൊടുത്തു..
“ഇത് എന്റെ വക നാദിയാക്കും ഉമ്മാക്കും”
“എന്തിനാ മോനെ.. വെറുതെ.. കാശുകളഞ്ഞത്”..
” അതൊന്നും സാരല്ല്യ ഉമ്മാ”
“ഉമ്മാ, ഈ ഇക്കാടെ കൂടെ ജാഫർക്ക ജോലി ചെയ്യണെ”.. ഉമ്മാടായി അവൾ പറഞ്ഞു..
” ആണൊ മോനെ.. അവനു കുഴപ്പമൊന്നുമില്ലല്ലൊ അല്ലെ”..
“ഇല്ല ഉമ്മാ.. അവനു സഖാണു..കുഴപ്പമൊന്നുമില്ല..”
“അത് കേട്ടാമതി മോനെ.. ആകെ എനിക്കീ ലോകത്ത് ഇവളുമാത്രെയുള്ളു.. ” എന്ന് പറഞ്ഞതും ഉമ്മാടെ കണ്ണിൽ നിന്നും കണ്ണീർ പൊടിയുന്നത് ഞാൻ കണ്ടു.. ‘ഉമ്മാ ചായാ.. ‘അവൾ ഉമ്മാട്..
“ഇപ്പൊ എടുക്കാം മോളെ.. മോൻ അകത്തിക്ക് വാ..”
ഞാൻ അകത്ത് കയറിയിരുന്നു..
നാദിയ, അതെല്ലാം റൂമിൽ വെക്കാൻ പോയി.. ഞാൻ അകത്തെ ഷെൽഫിലേക്ക് കണ്ണോടിച്ചു..
അവിടെ കണ്ട ഒരു ഫോട്ടൊ എന്നെ ഇല്ലാതാക്കി.. ഞാൻ ഞെട്ടിവിറച്ചു.. വിറക്കുന്ന വലതുകൈകൊണ്ട് അതെടുത്തു ശരിക്ക് നോക്കി.. ഞാൻ ഇടിവെട്ടേറ്റത് പോലെ നിന്നു.. ഭൂമി പിളർന്ന് താഴെ പോയപോലെ .. എന്റെ കാലുകൾ വിറക്കാൻ തുടങ്ങി.. പെട്ടന്ന്
“ഇക്കാ.. അതാണെന്റെ ഉപ്പാ”…!!!!
ഞാൻ ഞെട്ടി തിരിഞ്ഞുനോക്കി.. പുറത്ത് ശക്തിയായ് ഇടിവെട്ടി മഴപെയ്യുന്നു.. ആ മഴയിലും ഞാൻ വിയർത്തുകുളിച്ചു.. ഞാൻ സോഫയിലേക്ക് വീണു..
” ഇക്കാ!.. എന്തുപറ്റി.. ഇക്കാ”!. ‘ഉമ്മാ ഉമ്മാാ… അടുക്കളയിലേക്ക് നോക്കി നാദിയ വിളിച്ചു..
തുടരും..
Comments:
No comments!
Please sign up or log in to post a comment!