പെരുമഴക്ക് ശേഷം

From the Author of അന്നമ്മ | കാട്ടുതേൻ

അനിൽ ഓർമ്മകൾ

എന്തിനാ ഉണ്ണിയേട്ടാ.. നീ എന്നെ ഇത്രക്കും സ്നേഹിക്കുന്നത്…..

ശീതീകരിച്ച മുറിയിലെ പുതപ്പിനടിയിൽ പൂർണ്ണ നഗ്നയായി എന്റെ നെഞ്ചിൽ തലവച്ച് കിടക്കുമ്പോൾ അനു എന്നോട് ചോദിച്ചു…..

അറിയില്ല…. നിന്നെ ഓർമ്മവച്ച കാലം മുതൽ എനിക്കിഷ്ടമാണ്… ആദ്യം ഒരു സഹോദരിയായി… പിന്നെ സുഹൃത്തായി… പിന്നെ നീയെന്നെ അവഗണിച്ചപ്പോൾ തിരിച്ചറിഞ്ഞു നീയെന്റെ പ്രാണന്റെ പകുതിയാണെന്ന്…. ഒരു ഘട്ടത്തിലും എനിക്ക് നിന്നെ മറക്കാൻ കഴിഞ്ഞണില്ലെടീ…. ഞാൻ മറുപടി പറഞ്ഞു…

ഞാനും എന്റെ കുടുംബവും, സുഹൃത്തുക്കളും എല്ലാം നിന്നെ എത്ര അപമാനിച്ചു ഉണ്ണിയേട്ടാ…… എന്നിട്ടും നിനക്ക് ഞങ്ങളോട് ശത്രുത തോന്നിയില്ലേ….

ആര് പറഞ്ഞു തോന്നിയില്ല എന്ന് … നിന്റെ അച്ഛൻ …ഉൾപ്പടെ നിന്റെ കുടുംബത്തിലെ എല്ലാവരെയും ചുട്ടുകൊള്ളാൻ ദേഷ്യം വന്നിട്ടുണ്ട്… പക്ഷെ നിന്റെ മുഖം … നിന്റെ ഓർമ്മ അത് എല്ലാ ദേഷ്യത്തെയും ഇല്ലാതാക്കി…

ഇപ്പോഴും ഞാൻ നിന്നെ മനസ്സിലാക്കിയില്ലായിരുന്നു എങ്കിലോ ഉണ്ണിയേട്ടാ…

അതെനിക്കറിയില്ല അനൂ …. നിന്നെ എനിക്ക് നഷ്ടമായിരുന്നു എങ്കിൽ ഞാനെന്ത് ചെയ്യും എന്ന് എനിക്കറിയില്ല… പാക്ഷേ നീയെന്താ ഇക്കാര്യം മുൻപ് ചോദിക്കാതിരുന്നത്….

അതെനിക്കും അറിയില്ല…. നിന്റെ സ്നേഹത്തിന്റെ ആഴം കഴിഞ്ഞ മൂന്ന് ദിവസങ്ങളിലാണ് എനിക്ക് മനസ്സിലാകുന്നത്…. ഈ വിവാഹം പോലും നിന്റെ പ്രതികാരത്തിന്റെ ഭാഗമായാണ് ഞാനും എന്റെ കുടുംബവും കരുതിയിരുന്നത്…. പക്ഷെ ഇപ്പോൾ എനിക്കറിയാം നിന്റെ മനസ്സ്…. കഴിഞ്ഞ എത്രയോ വർഷങ്ങളായി ആരുടെയും തുണയില്ലാതെ കഴിഞ്ഞ നിന്റെ മനസ്സ് എനിക്ക് മാത്രം അവകാശപ്പെട്ടതാണ് എന്നെനിക്കറിയാം ….

എങ്ങിനെ ..?

സുധേച്ചി….. സുധേച്ചി പറഞ്ഞു എല്ലാം…..

അതൊരു പാവം…. ഒരു കണക്കിന് എന്റെ ആരുമല്ലാതിരുന്നിട്ടും എന്റെ നന്മ മാത്രം ആഗ്രഹിച്ച ഒരു പാവം… പക്ഷെ അവളെ മാത്രം ഞാൻ അറിഞ്ഞു കൊണ്ട് വേദനിപ്പിച്ചിട്ടുണ്ട് അനൂ …. പാവം…

അതേ ഉണ്ണിയേട്ടനോട് വല്ലാത്ത സ്നേഹമാണ് ചേച്ചിക്ക്… വല്യച്ഛൻ ഇത്തരത്തിലൊരു ബന്ധം ഉണ്ടാക്കിയില്ലെങ്കിൽ സുധേച്ചി ഉണ്ണിയേട്ടനോടൊപ്പം ജീവിച്ചേനെ… അല്ലെ…

ഇല്ല…. അതിന് ആകെയുള്ള സാധ്യത നീ എനിക്ക് നഷ്ടപ്പെടുക എന്നുള്ളതാണ്….. അങ്ങിനെ ആയിരുന്നു എങ്കിൽ ഞാനിപ്പോൾ മറ്റെവിടെയെങ്കിലും …. ചിലപ്പോൾ ഈ ലോകത്തിന് വെളിയിൽ പോലും ആയിരുന്നേനെ….

ഉണ്ണിയേട്ടാ .

. അവളുടെ സ്വരം ഉയർന്നു…. അങ്ങിനെ പറയല്ലേ…. എനിക്കറിയാം ഈ മനസ്സ്…. ഞാനൊരു നാട്ടിൻപുറത്ത് കാരി പെണ്ണായിരുന്നു…… കുശുമ്പും കുന്നായ്മയും എല്ലാം ശരിയെന്ന് വിശ്വസിച്ചിരുന്ന …. ദുഷ്പ്രചാരണങ്ങളെ തിരിച്ചറിയാനാകാതിരുന്ന ഒരു പൊട്ടിപ്പെണ്ണ് ….. പക്ഷെ ഇപ്പോഴെനിക്കറിയാം …. കഴിഞ്ഞ പതിനഞ്ച് കൊല്ലവും അകറ്റി നിർത്തിയിട്ടും എന്നെ മറക്കാത്ത … വിട്ടു കളയാത്ത സ്നേഹം മാത്രമുള്ള ഈ ഹൃദയം….. ഒരു ഉറുമ്പിനെ പോലും ദ്രോഹിക്കാനറിയാത്ത കളങ്കമില്ലാത്ത ഈ മനസ്സ്….. ഇത് തിരിച്ചറിയാതെ പോയിരുന്നു എങ്കിൽ ഞാനായിരിക്കും നഷ്ടപ്പെടുത്തിയത്…… എന്റെ ദൈവങ്ങൾ എന്നെ കൈയ്യൊഴിഞ്ഞില്ല…. ഇത്രയും ദ്രോഹങ്ങൾ ചെയ്തിട്ടും എനിക്ക് തന്നെ തന്നില്ലേ…. നമ്മുടെ തറവാട്ടിലെ ഏറ്റവും യോഗ്യനായ ഉണ്ണിയേട്ടനെ …. ഇനി പഴയതൊന്നും മനസ്സിൽ വച്ച് എന്നെ വെറുക്കല്ലേ ഉണ്ണിയേട്ടാ… എന്നെ വിട്ട് പോകല്ലേ …… അവൾ തേങ്ങി

നിന്നെ വിട്ടു കളയാനോ… അതിനാണോ ഞാൻ കഴിഞ്ഞ കാലം മുഴുവൻ നിന്നെ സ്നേഹിച്ചത് ….. മുറപ്പെണ്ണായിട്ടും ….അര്ഹതയുണ്ടായിട്ടും… കിട്ടുമോ എന്ന് ഒരുറപ്പുമില്ലാഞ്ഞിട്ടും നിന്നെ കരളിൽ സൂക്ഷിച്ചത്…. ഒരിക്കലുമില്ല പൊന്നേ …. നിന്നെ പിരിയാൻ എനിക്ക് ഒരിക്കലും കഴിയില്ല…. നീ കൂടെ ഉണ്ടെങ്കിൽ മാത്രമേ ഞാൻ പൂർണ്ണമാകൂ…. ശിവന് പാർവ്വതി എന്ന പോലെയാണ് നീയെനിക്ക്… നിന്റെ ഓർമ്മകൾ…. നിന്നോടുള്ള സ്നേഹമില്ലായിരുന്നു എങ്കിൽ എന്നേ ഉണ്ണിയെന്ന ഈ ഗോവർദ്ധൻ അവസാനിച്ചേനെ….

എന്റെ ഉണ്ണിയേട്ടാ… അവൾ വിതുമ്പി….. എന്റെ നെഞ്ചിൽ അവളുടെ കണ്ണീർ വീണ് നനഞ്ഞു….. കരയട്ടെ …കുറ്റബോധം എന്ന ചെകുത്താൻ പോകട്ടെ…. നാളെ എനിക്ക് പഴയ കുറുമ്പുകാരിയായ ആ അനുവിനെ വേണം…. ഞാൻ മനസ്സിൽ തീരുമാനിച്ചു… പതിയെ മുടിയിൽ തലോടികൊടുത്തു ….. പതിയെ വിതുമ്പലുകൾ അടങ്ങി ….ശ്വാസം താളത്തിലായി….. പാവം ഉറങ്ങി കഴിഞ്ഞു….. ഞാനവളുടെ മുഖത്തേക്ക് നോക്കി… നിഷ്കളങ്കമായി … കൊച്ചുകുട്ടികളെ പോലെ ഉറങ്ങുന്നു… നെഞ്ചിൽ മുഖം ഒളിപ്പിച്ച് ഒരു കയ്യും കാലും കൊണ്ട് എന്നെ കെട്ടിപ്പിടിച്ച്….. ശാന്തമായി…. ഉറങ്ങട്ടെ ….. എന്റെ പെണ്ണ്… എന്റെ മാത്രം…. ഞാൻ മനസ്സുകൊണ്ട് യുദ്ധം ചെയ്ത് നേടിയ എന്റെ പെണ്ണ്…. ജനിച്ചതുമുതൽ എനിക്കറിയാവുന്ന…. പ്രായത്തിന്റെ അറിവിൽ ഞാനെന്റെയെന്ന് ഉറപ്പിച്ച…. ആർക്കും വിട്ട് കൊടുക്കാതെ നേടിയെടുത്ത എന്റെ മാത്രം പെണ്ണ് …..

ഉറക്കം വരാതെ കിടന്ന എന്റെ ഉള്ളിലേക്ക് ഓർമ്മകൾ ഒരു ചലച്ചിത്രം പോലെ കടന്നുവന്നു……. ഇരുപത് വർഷങ്ങൾ….
എല്ലാവരും ഉണ്ടായിട്ടും

ആരുമില്ലാതിരുന്ന ഇരുപത് വർഷങ്ങൾ…. ഒരു എട്ട് വയസ്സുകാരൻ താണ്ടിയ ഇരുപത് വർഷങ്ങൾ…. ആരുടെയും സഹായമില്ലാതെ വളർന്ന ഒരു എട്ട് വയസ്സുകാരൻ…

ഇന്ന് നാടും വീടും അംഗീകാരങ്ങൾ കൊണ്ട് മൂടുമ്പോൾ …കടന്ന് വന്ന വഴികളിലെ കനൽ കാടുകളുടെ തീഷ്ണതയെ മറക്കാത്ത ഗോവർദ്ധൻ കൃഷ്ണൻ എന്ന ഉണ്ണിയുടെ പ്രയാണത്തിന്റെ കഥ …. അതാണ് ഈ കഥ… ഒരല്പം ലാഗുണ്ടാകും…. എന്നാലും പ്രണയവും വിരഹവും പിണക്കവും ഇണക്കവും സ്നേഹവും കാമവും എല്ലാമുള്ള ഇരുപത് വർഷത്തെ പ്രയാണത്തിന്റെ കഥ…. ഇവിടെ തുടങ്ങട്ടെ…. **** ഇരുപത് വർഷങ്ങൾക്ക് മുൻപ് ഒരു അപരാഹ്നം….. സ്‌കൂളിലെ തന്റെ ക്ലാസ്സ് റൂമിലേക്ക് ഉദ്യോഗത്തോടെ കടന്ന് വന്ന അച്ഛന്റെ മുഖം ആ മൂന്നാം ക്ലാസ്സ് വിദ്ധ്യാർത്ഥിയെ അത്ഭുതപ്പെടുത്തിയില്ല….. ഇടക്കിടെ മകന്റെ പഠന നിലവാരം വിലയിരുത്തുവാൻ ക്ലാസ്സ് മുറിയിലേക്ക് കടന്ന് വരുന്ന ഹൈസ്‌കൂൾ വിഭാഗത്തിലെ അദ്ധ്യാപകൻ കൂടിയായിരുന്നു… ആ അച്ഛൻ …. ഇന്നും അതിനായിരിക്കും വന്നത് എന്നാണ് കരുതിയത്….. വീട്ടിലെത്തിയാൽ കിട്ടുവാൻ പോകുന്ന ശാസന ഉള്ളൊന്ന് കുടുക്കി…. പഠിക്കുവാൻ മിടുക്കനാണ് എങ്കിലും കുസൃതികളും തീരെ കുറവല്ലാത്തതിനാൽ അത് പതിവാണ്…..

പക്ഷെ ഇന്ന്…. അച്ചൻ എത്തിയ പിറകെ മറ്റ് ചില അദ്ധ്യാപകർ കൂടി ക്ളാസ്സിലേക്കെത്തിയപ്പോൾ ഒരു സംശയം….. കൂടെ വേണുമാഷിന്റെ കയ്യിൽ തൂങ്ങി ഒന്നാം ക്ലാസ്സ് കാരിയായ അനുമോളും ഏഴാം ക്ലാസ്സിൽ പഠിക്കുന്ന ശിവേട്ടനും…..

തിരിച്ചറിവിന്റെ വലിയ ലോകത്തേക്ക് ഇനിയും കാലെടുത്ത് വച്ചിട്ടില്ലെങ്കിലും മനുഷ്യസഹജമായ ഒരു ആകാംഷ മനസ്സിനെ ഉലച്ചു…. അച്ഛൻ ഒന്നും മിണ്ടാതെ തലകുനിച്ച് നിൽക്കുമ്പോൾ … വേണുമാഷ് ക്ലാസ്സ് ടീച്ചറോട് എന്തോ പറഞ്ഞു… അവർ ഒരു ഞെട്ടലോടെ അച്ഛന്റെ മുഖത്തേക്ക് ഒന്ന് നോക്കി…. പിന്നെ ഉറക്കെ വിളിച്ച്….

ഗോവർദ്ധൻ …… പ്രിയംവദ….. പുറത്തേക്ക് വരൂ… നിങ്ങളുടെ ബാഗുകളും എടുത്തോ……

ക്ളാസിലുള്ള എല്ലാ കുട്ടികളും എന്നെയും പ്രിയയെയും തുറിച്ച് നോക്കി…. എന്റെ ആകാംഷ വർദ്ധിച്ചു….. എന്തിനാണ് തറവാട്ടിലെ കുട്ടികളെ എല്ലാം ഒന്നിച്ച് വിളിപ്പിക്കുന്നത്….. എന്തെങ്കിലും പ്രശ്‍നം …. ഹേയ് ഒന്നുമില്ലല്ലോ…..

എന്താടാ ….. ബാഗുമെടുത്ത് പുറത്തേക്ക് നടക്കുമ്പോൾ പ്രിയ ചോദിച്ചു….

ആ…. എനിക്കറിയില്ല….

പുറത്തേക്കെത്തിയ എന്നെ അച്ചൻ അണച്ച് പിടിച്ചു …… അച്ഛൻ ഒന്ന് വിതുമ്പിയോ….

ഞാൻ മുഖമുയർത്തി നോക്കി… അതെ അച്ഛന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു….


എന്താ അച്ഛാ …. ഞാൻ തിരക്കി… ഒന്നുമില്ല … മോനിങ്ങ് വാ … ഉത്തരം വേണുമാഷാണ് പറഞ്ഞത്…. എന്നിട്ട് എന്നെയും അനുമോളെയും ചേർത്ത് പിടിച്ച് മുന്നോട്ട് നടന്നു…. ഒപ്പം പ്രിയയും ശിവേട്ടനും….

ഞാൻ അച്ഛനെ തിരിഞ്ഞ് നോക്കിക്കൊണ്ട് മെല്ലെ നടന്നു….. പൊട്ടിക്കരഞ്ഞുകൊണ്ട് ഗോവിന്ദൻ മാഷിന്റെ തോളിലേക്ക് വീഴുന്ന അച്ഛനെ ആണ് കണ്ടത്…. ഞാൻ വേണുമാഷിന്റെ പിടി വിടീച്ച് തിരികെ ഓടി…. അപ്പോഴേക്കും അച്ഛന്റെ കണ്ണീർ എന്റെ കണ്ണിലേക്കും പകർന്നിരുന്നു…..

ഓടിയെത്തി അച്ഛന്റെ കാലിൽ കെട്ടിപ്പിടിച്ച് ഞാൻ വീണ്ടും ചോദിച്ചു…..

എന്താ അച്ഛാ….. അച്ഛനെന്തിനാ കരയുന്നത്…. ഒരിക്കലും കാണാത്ത അച്ഛന്റെ ഭാവം കണ്ട് ഞാൻ ഉറക്കെ കരഞ്ഞു…. ശ്രീദേവി ടീച്ചർ എന്നെ പിടിച്ച് മാറ്റി… ഞാൻ ടീച്ചറിന്റെ കയ്യിൽ കിടന്ന് കുതറി….

എന്താ മാഷേ ഇത് …മാഷല്ലേ ഉണ്ണിക്ക് ആശ്വാസം നൽകേണ്ടത്…. മാഷേ….

ഗോവിന്ദൻ മാഷ് അച്ഛനെ ആശ്വസിപ്പിച്ചു… എന്നിട്ടും അച്ഛൻ ശാന്തനായില്ല….

എല്ലാവരും ചേർന്ന് ഞങ്ങളെ ഒരു കാറിൽ കയറ്റി…. അപ്പോഴും അച്ഛനെന്നെ ചേർത്ത് പിടിച്ച് കരയുന്നുണ്ടായിരുന്നു…. എന്തെണെന്നറിയാതെ ഞാനും കരഞ്ഞുകൊണ്ടിരുന്നു…. എന്റെ സങ്കടം പ്രിയയുടെയും ശിവേട്ടന്റെയും മുഖം മ്ലാനമാക്കിയിരുന്നു…. എന്നാൽ എന്റെ അരികിലിരുന്ന അനുമോൾ എന്നോടൊപ്പം കരയുകയായിരുന്നു…. അതല്ലെങ്കിലും അങ്ങിനെയാണ്…. എന്റെ മുഖമൊന്ന് വാടിയാൽ അവൾ കരയും….

കാർ വീട്ടിലെത്തി നിന്നു …. ഞാൻ പുറത്തേക്ക് നോക്കുമ്പോൾ…. മുറ്റത്ത് നിറയെ ആളുകൾ…. ഒപ്പം ഒരു പോലീസ് വണ്ടിയും…. വലിയമ്മാമയും ചെറിയമ്മാമയും ചെറിയമ്മമാരും എല്ലാം ഉണ്ട്…. മുത്തശ്ശിയെ മാത്രം കണ്ടില്ല… രാമചന്ദ്രൻ ചിറ്റപ്പൻ പോലീസുകാരോട് സംസാരിച്ച് നിൽക്കുന്നു…. കാർ വന്ന് നിൽക്കുന്നത് കണ്ട് വല്യമ്മായിയും ചെറിയമ്മായിയും ഓടി വന്നു…. അവർ ശിവേട്ടനെയും പ്രിയയെയും അനുമോളെയും കൂട്ടിക്കൊണ്ട് പോയി…. അനുമോൾ എന്നെ കെട്ടിപ്പിടിച്ച് ബലം പിടിക്കുന്നുണ്ടായിരുന്നു…. എന്നാലും ചെറിയമ്മായി ബലം പിടിച്ച് അവളെ കൊണ്ടുപോയി….. വേണു മാഷ് അച്ഛനെയും വിളിച്ച് പുറത്തിറങ്ങി….. ഞാനും പുറത്തിറങ്ങി…. പുറത്തിറങ്ങിയപ്പോൾ തന്നെ ചിറ്റപ്പൻ അച്ഛനെ പോലീസ് കാരുടെ അടുത്തേക്ക് കൂട്ടിക്കൊണ്ട് പോയി….

ഞാൻ അന്തം വിട്ട് ഏകനായി നിന്നു ….. എന്താണ് സംഭവിച്ചതെന്ന് അറിയാതെ….

അമ്മ എവിടെ …. ഞാൻ ചുറ്റും നോക്കി…. കണ്ടില്ല… അകത്തുണ്ടാകുമായിരിക്കും….

ആരുമെന്താണ് എന്നെ ശ്രദ്ധിക്കാത്തത്….
എന്തിനാണ് അമ്മായിമാർ അവരെ മാത്രം കൂട്ടിക്കൊണ്ട് പോയത്….

ഒറ്റക്ക് നിന്ന ഞാൻ അറിഞ്ഞില്ല…. ഇത് എന്റെ ഒറ്റപ്പെടലിന്റെ തുടക്കമാണ് എന്ന് ….

കുറച്ച് കഴിഞ്ഞ് ആരോ എന്റെ തോളിൽ കൈ വച്ചു ….. ഞാൻ നോക്കിയപ്പോൾ ശ്രീദേവി ചെറിയമ്മ… അമ്മയുടെ നേരെ ഇളയ അനിയത്തിയാണ്…. ചെറിയമ്മയും വിതുമ്പുന്നുണ്ട്…. എന്നെ ചേർത്ത് പിടിച്ച് ചെറിയമ്മ വീടിന്റെ ഒരു വശത്തേക്ക് നടന്നു….

എന്താ ചെറിയാമ്മേ….. അമ്മയെവിടെ…. ഇവരെല്ലാമെന്തേ ഇവിടെ… ഈ പോലീസുകാരും… എന്താ ആരും എന്നോട് ഒന്നും മിണ്ടാത്തത്… എന്താ അച്ഛനും ചെറിയമ്മയും എല്ലാം കരയുന്നത്…. ഒറ്റയടിക്ക് എന്റെ സംശയങ്ങൾ എല്ലാം പുറത്തുവന്നു….

എന്റെ മോനേ …… ചെറിയമ്മ പൊട്ടിക്കരഞ്ഞു…… നിന്റെ ‘അമ്മ പോയെടാ……

‘അമ്മ പോയെന്നോ… എങ്ങോട്… ഞാൻ സംശയിച്ചു …..എങ്ങടാ ചെറിയാമ്മേ പോയത്…?

ചെറിയമ്മ ഒന്നും മിണ്ടിയില്ല….. അപ്പോഴേക്കും വീട്ടിനുള്ളിൽ നിന്നും ഒരു പായയിൽ പൊതിഞ്ഞ് കെട്ടി എന്തോ ഒരു സാധനവുമായി ചിലർ പോലീസ് കാരുടെ കൂടെ ഇറങ്ങി വന്നു…. അത് അവിടെ കിടന്ന ആംബുലൻസിൽ കയറ്റുമ്പോഴാണ്… ആ കാലുകൾ കണ്ടത്….

കണ്ണീരിനിടയിലും അത് അമ്മയുടെ കാലുകൾ ആണെന്ന് എനിക്ക് മനസ്സിലായി…..

ആംബുലൻസ് പോയി…. അച്ഛനും ചിറ്റപ്പനും അമ്മാമമാരും വേണുമാഷും മറ്റുചിലരും പോലീസുകാരും കാറിലും ജീപ്പിലുമായി കയറി പോകുന്നത് കണ്ടു ….. ഞാൻ ചെറിയമ്മയെ നോക്കി … ചെറിയമ്മ വേറൊരു സ്ത്രീയുടെ മടിയിൽ കിടന്ന് കരയുന്നു….. എന്താണ് സംഭവിച്ചതെന്ന് അറിയാതെ ഞാൻ ഏങ്ങലടിച്ചുകൊണ്ടിരുന്നു… വീടിന്റെ വശത്തേ ചെറിയ തിണ്ണയിൽ ഞാൻ തളർന്ന് കിടന്നു… ആരും എന്റെ അടുത്തേക്ക് വന്നില്ല….. അതെന്താണെന്ന് മനസിലായില്ല…. എനിക്ക് മനസ്സിലാകാത്ത ഒറ്റപ്പെടലിന്റെ തുടക്കമായിരുന്നു… അത്….

എട്ട് വയസ്സ് കാരന്റെ യുക്തി ബോധത്തിന് മനസ്സിലാകാത്ത വിധം ചില സത്യങ്ങൾ അതിന് പിറകെ കടന്ന് വന്നു….. എന്റെ ‘അമ്മ ….. ഇന്നലെ വരെ എല്ലാവര്ക്കും പ്രിയപ്പെട്ട സാവിത്രിദേവി എന്ന എന്റെ ‘അമ്മ ആത്മഹത്യ ചെയ്തു…… എന്തിനെന്ന് ആരും പറഞ്ഞു തന്നില്ല….

വൈകീട്ടോടെ അമ്മയെ തിരികെ കൊണ്ടുവന്നു…. പിന്നെ അധികം വൈകാതെ തന്നെ ചിതയിലേക്കെടുത്തു …. ഏക മകനായ എന്നെ കൊണ്ട് ആരൊക്കെയോ എന്തൊക്കെയോ ചെയ്യിച്ചു …. ഒടുക്കം അമ്മയെ കിടത്തിയ വിറക് കൂനക്ക് എന്നെ കൊണ്ട് തീ കൊളുത്തിച്ചു….. അപ്പോഴെല്ലാം എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഞാൻ ഉറക്കെ കരയുകയും….. മറ്റെന്തൊക്കെയോ ചെയ്യുകയും ചെയ്തു…. വേണുമാഷ് മാത്രം എന്നെ താങ്ങി പിടിച്ചിരുന്നു….. മറ്റുള്ളവർ എന്നെ തുറിച്ച് നോക്കി കൊണ്ടിരുന്നു…..

ഒന്ന് മാത്രം മനസ്സിലായി ‘അമ്മ ഇനി തിരിച്ച് വരില്ല എന്ന സത്യം… ഉണ്ണീ എന്ന സ്നേഹം തുളുമ്പുന്ന വിളിയില്ല …. ഉറക്കം മുതൽ ഉറക്കം വരെ എന്തിനും സഹായിക്കുന്ന …. പല്ല് തേപ്പിക്കുന്ന …. എണ്ണ തേപ്പിക്കുന്ന … കുളിപ്പിക്കുന്ന,,, ഭക്ഷണം വാരി തരുന്ന…. ഗൃഹപാഠങ്ങൾ ചെയ്യുവാൻ കൂട്ടിരിക്കുന്ന ….. കഥ പറയുന്ന…. മനോഹരമായി പാട്ടുകൾ പാടുന്ന…. പാട്ട് പഠിപ്പിക്കുന്ന …. സന്ധ്യയ്ക്ക് നാമം ജപിക്കുമ്പോൾ കൂട്ടിരുന്ന് പുതിയ ശ്ലോകങ്ങൾ പറഞ്ഞ് തരുന്ന …. ‘അമ്മ ഇനി ഇല്ല…. കൊതിപ്പിക്കുന്ന പുന്നെല്ലിൻ കൊഴുക്കട്ടയും… പയർ മെഴുക്ക് പുരട്ടിയും എല്ലാം ഉണ്ടാക്കി തരുന്ന ‘അമ്മ ഇനി വരില്ല…. കിടക്കുമ്പോൾ കഥ പറഞ്ഞ് തരുന്ന …. തണുപ്പ് കാലത്ത് ചൂടേറ്റ് കിടക്കാൻ മാറോടടുക്കിയിരുന്ന ‘അമ്മ ….. ഇനിയില്ല….

ദിനങ്ങൾ കടന്ന് പോയി…. എന്തൊക്കെയോ ചടങ്ങുകൾ …. എല്ലാത്തിനും ഈറനോടെ ഒരു യന്ത്രം പോലെ നിന്ന് കൊടുത്തു….

ഇടക്ക് ആരൊക്കെയോ എന്തൊക്കെയോ കഴിപ്പിച്ചു ….

കുറച്ച് ദിവസമായി സ്‌കൂളിൽ പോയിട്ട് … അച്ഛനും പോയിട്ടില്ല…. മുൻപ് എന്നോട് സ്നേഹത്തോടെ പെരുമാറിയിരുന്ന …. പത്രം വായിച്ച് തരുന്ന… മഹാന്മാരുടെ കഥകൾ പറഞ്ഞുതന്നുകൊണ്ട് തൊടിയിലൂടെ കൈ പിടിച്ച് കൊണ്ട് നടന്നിരുന്ന ….. മഹാഭാരതവും രാമായണവും മറ്റ് പുരാണങ്ങളും കഥകളായി പറഞ്ഞ് തന്നിരുന്ന അച്ചൻ ഇപ്പോൾ ഒന്നും മിണ്ടുന്നില്ല…. ആരോടും മിണ്ടുന്നില്ല…. താടിയും മുടിയും വളർത്തി….. ഒരു മുണ്ട് മാത്രം ഉടുത്ത് മുറിയിലോ…. ഉമ്മറത്തെ ചാര് കസേരയിലോ കിടക്കും…. വായനയില്ല…. സംസാരമില്ല…. ചിലപ്പോഴൊക്കെ കണ്ണ് നിറഞ്ഞ്…..

കുളിക്കാതെ….. ഷേവ് ചെയ്യാതെ…. നന്നായി വസ്ത്രം ധരിക്കാതെ ഒരിക്കലും കണ്ടിട്ടില്ലാത്ത അച്ഛന്റെ കോലം ….

അടുക്കളയിൽ അച്ഛന്റെ മൂത്ത സഹോദരി കമലാക്ഷി അമ്മായിയാണ് ഭരണം…..

ചടങ്ങുകൾ എല്ലാം തീർന്ന ദിവസം …. വല്യമ്മാമൻ ഉമ്മറത്തെ കസേരയിൽ വന്നിരുന്നു…. ഒപ്പം മറ്റുള്ള ബന്ധുക്കളും….

അളിയാ… വലിയമ്മാമ വിളിച്ച്….. ഞാൻ അകത്തേക്കുള്ള വാതിൽ പടിയിൽ ഇരിക്കുക ആയിരുന്നു…. എന്റെ അരികിൽ അനുമോളും…. അവളെന്റെ കയ്യിൽ മുറുകെ പിടിച്ചിരുന്നു…..

ഞങ്ങളോട് ക്ഷമിക്കണം…..

അച്ഛൻ കണ്ണ് തുറന്ന് ഒന്ന് നോക്കി….. പിന്നെ വീണ്ടും കണ്ണടച്ചു …..

അളിയൻ ഇങ്ങനെ തകർന്നിരിക്കരുത്…. ഒന്ന് ഉഷാറാവണം…. അളിയൻ ഇങ്ങനെ ഇരുന്നാൽ ഞങ്ങൾക്ക് സഹിക്കില്ല…. ചെറിയമ്മാമ പറഞ്ഞു….

അച്ചൻ കണ്ണ് തുറന്ന് എല്ലാവരെയും തുറിച്ച് നോക്കി…. ആ നോട്ടം എന്നിൽ വന്ന് അവസാനിച്ചു….. പിന്നെ എഴുന്നേറ്റ് മുറിയിലേക്ക് പോയി…. അച്ചൻ എഴുന്നേറ്റതോടെ എല്ലാവരും എഴുന്നേറ്റു…എന്റെ അരികിലിരുന്ന അനുമോളെ പിടിച്ച് വലിച്ച് കൊണ്ടുപോയി… അവൾ കുതറുന്നുണ്ടായിരുന്നു… എന്നെ നോക്കി ഉണ്ണിയേട്ടാ എന്ന് വിളിച്ച് കരയുന്നുമുണ്ടായിരുന്നു….

ഇങ്ങോട്ട് വാ പെണ്ണെ …. അവളുടെ ഒരു കുണിയേട്ടൻ….. അമ്മായി അവളെ വഴക്ക് പറഞ്ഞ് കൊണ്ട് വലിച്ചിഴച്ച് കൊണ്ട് പോയി…

എല്ലാവരും പോയി കഴിഞ്ഞപ്പോൾ ഹാളിൽ ഞാൻ മാത്രമായി….. അടുക്കളയിൽ അമ്മായി ആരോടോ സംസാരിക്കുന്നു…. ഞാനങ്ങോട് ചെന്നു . അയലത്തെ നാണിയമ്മൂമ്മ ആണ് …. എന്നെ കണ്ടതും ശബ്ദം നിലച്ചു….

എന്താടാ ചെക്കാ?

ഒന്നുമില്ല….

പിന്നെ… എന്തെങ്കിലും വേണോ….

വേണ്ട…

പിന്നെ നീ എന്ത് കേൾക്കാനാ ഇവിടെ നിക്കുന്നത് അപ്പുറത്തെങ്ങാൻ പോയിരിക്കെടാ…. അവൻ കേൾക്കാൻ വന്നിരിക്കുന്നു…… അതെങ്ങനെയാ അവളുടെ അല്ലെ സന്താനം… അമ്മായി ദേഷ്യപ്പെട്ടു….

എന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല…. കുറച്ച് ദിവസം മുൻപ് വരെ

പ്രിയങ്കരിയായ അമ്മയും ഞാനും ഇപ്പോൾ എന്തോ പ്രശ്നക്കാരാണ് എന്ന നിലക്കാണ് സംസാരം…. ഞാൻ തിരിഞ്ഞ് വാതിലിനടുത്തേക്ക് നടന്നു…

അതിനോട് ചാടിയിട്ടെന്തിനാ കമലാക്ഷി…. അത് കുഞ്ഞല്ലേ… നാണിയമ്മൂമ്മയുടെ ശബ്ദം….

ഇഷ്ടമുണ്ടായിട്ടല്ല.. നാണിയേട്ടത്തി… അതിന്റെ കാര്യത്തിൽ വിഷമം ഉണ്ട്… പക്ഷെ ആ മുഖം കാണുമ്പോൾ അവളുടെ മുഖം ഓർമ്മ വരും അതാ…. എന്റെ കൃഷ്‌ണൻ എങ്ങിനെ കൊണ്ട് നടന്നതാ അവളെയും മോനെയും… ഇപ്പൊ കഥകൾ അറിയുമ്പോളാ ….. അവളുടെ ഒരു അഭിനയം… എന്റെ കുട്ടി എത്ര സഹിച്ചിട്ടുണ്ടാവും… അവനായതുകൊണ്ട് അവൾക്ക് ബലിയും അടിയന്തിരവുമൊക്കെ നടത്തി…. അവളുടെ വീട്ടുകാർ ഒന്നും വേണ്ടെന്ന് പറഞ്ഞതാ… എന്നിട്ടും….

അത് ശരിയാ… മാഷ് ചെയ്യേണ്ടതെല്ലാം ചെയ്തു…. നാണക്കേട് മുഴുവൻ സഹിച്ച്….. ഇനിയീ കുഞ്ഞിനെ എന്ത് ചെയ്യും….

ആർക്കറിയാം.. .ഞാൻ നാളെയങ്ങ് പോകും…. ഇന്ന് ചെല്ലാൻ പറഞ്ഞതാ…. പിന്നെ പുല വീട്ടിയല്ലേ ഉള്ളൂ നാളെ വരാമെന്ന് പറഞ്ഞു ….

അപ്പൊ നാളെ മുതൽ…

അറിയില്ല…. അവന്റെ മുഖം കണ്ടിട്ട് സംസാരിക്കാനും കഴിയുന്നില്ല…. കുറച്ച് കഴിയട്ടെ ഒന്ന് ചോദിക്കണം…. അമ്മായി പറഞ്ഞു.

എന്നാ ഞാനിറങ്ങട്ടെ കമലാക്ഷി….നാണിയമ്മൂമ്മ യാത്ര പറഞ്ഞു…

ശരിയേട്ടത്തി…

ഞാൻ മെല്ലെ പുറത്തേക്കിറങ്ങി….. കുറച്ച് ദിവസം മുൻപ് വരെ ഓടിക്കളിച്ച വീടും പരിസരവും എല്ലാം എങ്ങോ പോയിരിക്കുന്നു….. ഏതോ അന്യവീട്ടിൽ ചെന്ന പോലെ … ഞാൻ ഒറ്റക്കായിരിക്കുന്നു…. മരിച്ചുപോയ അമ്മയെ എന്തിനാണ് ഇങ്ങിനെ കുറ്റപ്പെടുത്തുന്നത്…. ഞാൻ മെല്ലെ അമ്മയെ ദഹിപ്പിച്ച ഇടത്തേക്ക് നടന്നു…..

അമ്മേ …. അമ്മെ… ഞാൻ അവിടെ ഇരുന്ന് നിശബ്ദം വിളിച്ചു ……. എന്തിനാ അമ്മെ എന്നെ ഇട്ടിട്ട് പോയത് … എല്ലാവരും അമ്മയെ കുറ്റം പറയുകയാ…. എന്നെയും…. ഞാൻ പിന്നെ എന്തൊക്കെയോ പതം പറഞ്ഞ് അവിടിരുന്ന് കരഞ്ഞു……. എത്ര നേരം എന്നറിയില്ല……

മോനെ… അച്ഛന്റെ വിളി…. ദൂരെയെവിടെ നിന്നോ കേട്ടപോലെ… ഞാൻ തിരിഞ്ഞ് നോക്കി… അച്ചൻ തൊട്ട് പിന്നിൽ നിൽക്കുന്നു …..

വാ… സന്ധ്യ ആകാറായി …. ഇനിയിവിടെ നിൽക്കണ്ട… ന്റെ കൈ പിടിച്ച് അച്ചൻ പറഞ്ഞു….. ഞാൻ എഴുന്നേറ്റ് അച്ഛനോടൊപ്പം നടന്നു…..

അച്ചാ…

ഉം…

അമ്മയെന്തിനാ…..

അറിയില്ല…. നീ വാ…. നീ അതൊന്നും ചിന്തിക്കേണ്ട…. അടുത്ത മാസം പരീക്ഷയാ … നന്നായി പഠിക്കണം…. അടുത്ത വര്ഷം മുതൽ നീ പുതിയ സ്‌കൂളിലാ ….

എല്ലാം നിശ്ചയിച്ച് ഉറപ്പിച്ച പോലെ അച്ഛൻ പറഞ്ഞു…. ഞാനൊന്നും മിണ്ടിയില്ല…. എനിക്ക് മിണ്ടാനുള്ള അവകാശം അമ്മ പോയതോടെ ഇല്ലാതായതായി എനിക്ക് തോന്നി….എന്തോ ഒരു ഉൾവിളി പോലെ…..

വീട്ടിലെത്തി കുളിച്ച് വന്ന് നിലവിളക്കിന് മുൻപിലിരുന്ന് നാമം ജപിച്ചു …. അപ്പോളും എന്തിനോ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു…. ചൊല്ലിക്കൊണ്ടിരുന്ന ദേവീ കീർത്തനം വിതുമ്പലിനിടയിൽ മുറിഞ്ഞ് മുറിഞ്ഞു പോയി…..

നിലവിളക്കിന്റെ മുന്പിലിരുന്ന് കരയാതെടാ … അശ്രീകരമേ…. അമ്മായി എന്നെ ആട്ടി… ഇനി അതിന്റെ കുറവ് കൂടിയേ ഉള്ളൂ…. ബാക്കിയെല്ലാം നിന്റെ തള്ളയായി ഉണ്ടാക്കി വച്ചിട്ടുണ്ടല്ലോ….

ഞാൻ ഞെട്ടി .. മുഖം തുടച്ചു….

എഴുന്നേറ്റ് പോടാ…. അവരുടെ ശബ്ദം ഉയർന്നു….

ചേച്ചീ… മുറിയിൽ നിന്ന് അച്ഛന്റെ സ്വരം ഉയർന്നു…. അച്ചൻ പുറത്തേക്ക് വന്നു….

എന്തിനാ ചേച്ചി അവനെ പറയുന്നത്…. പാവം കുട്ടി…

ഇനിയും മതിയായില്ലേ കൃഷ്ണാ നിനക്ക്….

ചേച്ചീ… ഉദ്ദേശിക്കുന്നത് എനിക്ക് മനസ്സിലാകും…. പക്ഷെ അവനെന്ത് തെറ്റ് ചെയ്തു…. അവന് എട്ട് വയസ്സേ ആയിട്ടുള്ളു…

എന്നാലും… എന്റെ കൃഷ്ണാ… എന്താ നിന്റെ ഉദ്ദേശം…. ഇവനെ എന്ത് ചെയ്യാനാ നിന്റെ ഭാവം….

എന്ത് ചെയ്യാൻ … അതൊരു മനുഷ്യജന്മമല്ലേ…. നശിപ്പിക്കാനൊന്നും കഴിയില്ലല്ലോ… അവൻ വളരട്ടെ….

പക്ഷെ നാണക്കേടോ മോനെ …. നാട്ടുകാർ എന്ത് പറയും

നാട്ടുകാർ എന്ത് പറയാനാ ചേച്ചീ…. അതിനുള്ളതൊക്കെ ഇപ്പോഴേ ഉണ്ടല്ലോ….

എന്നാലും അവളിതൊക്കെ മറച്ചു വച്ചല്ലോ കൃഷ്ണാ…. എന്റെ കുട്ടിയുടെ ജീവിതമാ തകർത്തത് … അവൾക്കെന്താ ഒരു മുഴം കയറിലങ്ങ് തീർന്നു…. ബാക്കിയുള്ളവർക്കാ പാട്….

എനിക്കും അതാ അറിയാത്തത് ….. ഞാൻ എത്ര സ്നേഹിച്ചതാ അവളെ…. അവളൊന്ന് തുറന്ന് പറഞ്ഞിരുന്നു എങ്കിൽ….. ഒരു സൂചനയെങ്കിലും കിട്ടിയിരുന്നു എങ്കിൽ ഞാൻ സമ്മതിക്കില്ലായിരുന്നു…. അച്ഛൻ വിതുമ്പി…..

എന്നിട്ടെന്തിനാ…. അവളെ നീ പൊറുപ്പിക്കുമായിരുന്നോ….

തീർച്ചയായും ചേച്ചീ… ഈ സത്യം ഉള്ളപ്പോളും കഴിഞ്ഞ കാലമത്രയും ഞങ്ങൾ ഒന്നിച്ച് കഴിഞ്ഞില്ലേ ചേച്ചീ…. അക്കാലമത്രയും അവൾ എന്നെ സ്നേഹിച്ചിൽ ഒരു കളങ്കവും ഇല്ലായിരുന്നു എന്നെനിക്കറിയാം ചേച്ചീ…

ആഹ് എനിക്കൊന്നുമറിയില്ല…… എന്നാലും ഒരു കാര്യം പറയാം കൃഷ്ണാ …. നീ ഇത്രയൂം പാവമാകല്ല് …. അതാ നിന്നെ എല്ലാവരും മുതലെടുക്കുന്നത്…. നീയെന്റെ മോനെ പോലെയാ…. അതുകൊണ്ട് പറഞ്ഞതാ…

സാരമില്ല ചേച്ചീ… നമ്മുടെ അച്ഛന്റെ ക്രൂരതകൾ കണ്ടാണ് ഞാൻ വളർന്നത്…. അന്നുറപ്പിച്ചതാ…. എന്റെ ജീവിതത്തിൽ ഞാനങ്ങിനെ ആവില്ല എന്ന് …. ഇനി എനിക്കങ്ങിനെ ആകാനും കഴിയില്ല….. എനിക്ക് സ്നേഹിക്കാനേ കഴിയൂ…..

എനിക്കൊന്നുമറിയില്ല…. ഞാൻ നാളെ പോകും….. പിന്നെ വീട്ടിലെ കാര്യങ്ങൾ എങ്ങനാ…

ചേച്ചി പൊക്കോ…. ഇവിടെ നിന്നിട്ട് മരുമക്കളുടെ വിരോധം വരുത്തി വക്കണ്ട…. നാളെ മുതൽ ഞാനും ഉണ്ണിയും സ്‌കൂളിൽ പോകും…. വീട്ട് പണിക്ക് സരസൂനെ വിടാൻ നാണിത്തള്ളയോട് പറഞഞിട്ടുണ്ട്….. അവൾ രാവിലെയും വൈകീട്ടും വന്ന് ചെയ്തോളും… പാവങ്ങളല്ലേ…. അവർക്കും ഒരു സഹായമാകും…. അച്ചൻ തിരിഞ്ഞ് നടന്നു…

അമ്മായി തിരികെ വന്ന് എന്റെ തലയിൽ തലോടി….

ഉണ്ണീ…

അമ്മായീ…

മോൻ വിഷമിക്കല്ല് …. അമ്മായി വിഷമം കൊണ്ട് പറഞ്ഞതാ… കേട്ടോ … അമ്മായിയുടെ കണ്ണ് നിറഞ്ഞു….

പോയി ബാഗൊക്കെ എടുത്ത് വച്ചിട്ട് വാ കഞ്ഞി കുടിക്കാം… നാളെ മുതൽ സ്‌കൂളിൽ പോകേണ്ടതാ….

അമ്മായി എന്റെ നെറ്റിയിൽ ചുംബിച്ചിട്ട് … കണ്ണ് തുടച്ച് …മൂക്കും ചീറ്റി നടന്ന് പോയി….. ***** പിറ്റേന്ന് സ്‌കൂളിലെത്തി….. വരാന്തയിലൂടെ ക്ലാസ്സിലേക്ക് നടക്കവേ ഞാനോർത്തു…. എനിക്ക് വേണ്ടി കാത്ത് നിൽക്കാറുള്ള പ്രിയയെയും അനുമോളെയും ഇന്ന് കണ്ടില്ലല്ലോ…. ഇനി അവർ ഇന്ന് വന്നില്ലേ…. അതാ ഏഴാം ക്ലാസ്സിന് അടുത്ത് ശിവേട്ടൻ നിൽക്കുന്നുണ്ടല്ലോ…..

ശിവേട്ടാ…. എനിക്ക് പുറം തിരിഞ്ഞ് നിന്ന ശിവേട്ടൻ മുഖം തിരിച്ചു…. എന്നെ കണ്ടതും വെട്ടിത്തിരിഞ്ഞ് ക്ലാസ്സിലേക്ക് പോയി…. ശിവേട്ടന്റെ കൂട്ടുകാർ പൊട്ടിച്ചിരിച്ചു… ഞാൻ മെല്ലെ ക്ലാസ്സിലേക്ക് നടന്നു…. ഇതെല്ലാം എന്താണെന്ന് എനിക്ക് മനസ്സിലായതേ ഇല്ല….

ക്ളാസിലെത്തിയപ്പോൾ പ്രിയയുണ്ട് അവിടെ ഇരിക്കുന്നു….

പ്രിയാ ഞാൻ വിളിച്ചു …..

അവൾ മുഖമുയർത്തി നോക്കി…ചോദ്യ ഭാവത്തിൽ….

ഇന്നെന്താ എന്നെ കാത്ത് നിൽക്കാത്തത്….

അതിന് നീ ഇന്ന് വരുമെന്നറിയില്ലല്ലോ….

നീയെന്താ പിന്നെ വീട്ടിലേക്ക് വരാതിരുന്നത്….

അച്ചൻ പറഞ്ഞു എന്നോടും ശിവേട്ടനോടും വരണ്ട എന്ന്

അതെന്താ…

എനിക്കറിയില്ല….. പിന്നെ ഇനി നിന്നോട് മിണ്ടണ്ട എന്നും….സ്‌കൂളിൽ പോകുമ്പോൾ കൂട്ടുകൂടേണ്ട എന്നും ‘അമ്മ പറഞ്ഞിട്ടുണ്ട്….

അതെന്തിനാ…?

എനിക്കറിയില്ല… നീ ഇനി ഞങ്ങളോട് മിണ്ടണ്ട…. ‘അമ്മ കണ്ടാൽ ഞങ്ങളെ അടിക്കും…..

ശരി …. ഞാൻ വരില്ല…. അനുമോളോ…?

അവളെയിന്നലെ ചിറ്റ ഒത്തിരി അടിച്ചു….

എന്തിന്

നിന്റെ പേരും പറഞ്ഞ് കരഞ്ഞതിന്…. പാവം കരഞ്ഞ് കരഞ്ഞ് പനി പിടിച്ചു …. ഇന്ന് സ്‌കൂളിലും വന്നിട്ടില്ല….

ഞാനാകെ നടുങ്ങി പോയി… അനുമോൾക്ക് എന്നെ വലിയ ഇഷ്ടമാണ്…. അതാ അവൾ എന്റെ പേര് പറഞ്ഞ് വാശിപിടിച്ചിട്ടുണ്ടായത് …. അതിന് അവളെ ഒത്തിരി തല്ലി എന്ന് വച്ചാൽ……. എന്റെ പേര് പോലും മറ്റുള്ളവർക്ക് കുഴപ്പമാകുന്നു…. എന്റെ ദൈവമേ…..

എന്റെ ‘അമ്മ….. അമ്മയാണ് ഇതിനെല്ലാം കാരണം…. ഞാൻ അനുഭവിക്കുന്നതിന്…. അച്ഛൻ അനുഭവിക്കുന്നതിന്…. അനുമോൾക്ക് തല്ല് കിട്ടുന്നതിന്….. എല്ലാം….

അമ്മായി പറഞ്ഞത് ഓർമ്മയിലേക്ക് വന്നു… അമ്മയെല്ലാം അഭിനയിക്കുകയായിരുന്നു എന്ന് ….

ആയിരുന്നോ… എല്ലാം…? തന്നെയും അച്ഛനെയും സ്നേഹിച്ചത്…. തനിക്ക് തന്ന ആ ഉമ്മകൾ …. തന്നെ ചേർത്ത് പിടിക്കുമ്പോൾ മുഖത്ത് വിരിയുന്ന ചിരി…. സ്‌കൂളിൽ നിന്ന് ചെല്ലുന്ന സമയത്ത് അനുഭവിക്കുന്ന വാത്സല്യം….. എല്ലാം… എല്ലാം അഭിനയമായിരുന്നോ…

അറിയില്ല…. എന്നാലും ഒരു കാര്യം അറിയാം…. ‘അമ്മ മരിച്ചതോടെ എന്റെ എല്ലാ സ്വാതന്ത്ര്യവും ഇല്ലാതായിരിക്കുന്നു…. സന്തോഷവും…..

അന്നത്തോടെ ഞാൻ എന്നിലേക്ക് തന്നെ ഒതുങ്ങി…. ആർക്കും ഒരു ശല്യമില്ലാതെ….. ഇങ്ങിനെ ഒരാൾ ജീവിച്ചിരിക്കുന്നു എന്ന് ആരും അറിയാതിരിക്കുവാൻ തക്കവണ്ണം…. ഒതുങ്ങി…

എന്നിട്ടും വിട്ടുപോകാതെ…. ഒന്നാം ക്ലാസ്സിന്റെ നിഷ്കളങ്കതയുമായി അനുമോൾ എന്റെ അടുത്തേക്ക് ഓടി വന്നു കൊണ്ടിരുന്നു…. സ്‌കൂളിലും…. വഴിയിലും… അമ്പലത്തിലുമെല്ലാം..

അതീനെല്ലാം അവൾക്ക് ശാസനയോ… അടിയോ കിട്ടികൊണ്ടിരുന്നു …….

അത് അവളെക്കാൾ എന്നെയാണ് വേദനിപ്പിച്ചത്….

ഞാൻ പിന്നെ അവളിൽ നിന്നും ഒഴിഞ്ഞ് മാറി തുടങ്ങി….. പക്ഷെ അവളെ എനിക്ക് കാണാതിരിക്കാൻ ആവില്ലായിരുന്നു…. ഒളിച്ച് നിന്ന് അവളുടെ നിഷ്കളങ്കമായ കുസൃതികൾ ഞാൻ ആസ്വദിച്ചു … അവളെന്നല്ല ആരുമറിയാതെ….

എന്നെ നന്നായി ശ്രദ്ധിച്ചിരുന്ന അച്ഛൻ എന്റെ ഒഴിഞ്ഞ് മാറ്റം മനസ്സിലാക്കി….

ഉണ്ണീ ……. ഒരു ദിവസം നാമജപം കഴിഞ്ഞപ്പോൾ അച്ഛനെന്നെ വിളിച്ചൂ ….

അച്ച….

മോനോടിപ്പോ ആരും കൂട്ടില്ല അല്ലെ…..

സാരമില്ലച്ചാ…. എട്ട് വയസ്സുകാരന്റേതിൽ നിന്ന് വ്യത്യസ്തമായ എന്റെ മറുപടി അച്ഛനെ അല്പം അത്ഭുതപ്പെടുത്തി എന്ന് തോന്നി….

ജീവനുള്ള സുഹൃത്തുക്കൾ മിക്കതും സ്വാർത്ഥരായിരിക്കും മോനെ… നല്ല സൗഹൃദങ്ങൾ ഇല്ല എന്നല്ല…. അത് ഒത്ത് കിട്ടുക ഒരു ഭാഗ്യമാണ്…. അത്തരമൊന്ന് ഒത്ത് കിട്ടുന്നത് വരെ നീ പുസ്തകങ്ങളെ സുഹൃത്താക്കിക്കൊള്ളൂ …. അത് നിനക്ക് സൗഹൃദവും അറിവും ഒരേ സമയം നൽകും…. ചിലപ്പോൾ നീ ഒറ്റക്കായി പോയാലും അവ ആശ്വാസം നൽകും…..

അത് എനിക്ക് നൽകിയ ഊർജ്ജം വളരെ വലുതാണ്…. ആ വർഷത്തെ അവധിക്കാലത്തോടെ ഞാൻ ഒരു മൂന്നാം ക്ലാസ്സ് കാരനിൽ നിന്ന് ബുദ്ധിപരമായും, അനുഭവങ്ങൾ കൊണ്ടും, വായനയിലൂടെ അറിവ് കൊണ്ടും, വളരെ മുൻപിൽ എത്തിയിരുന്നു…. അത് ഒരു ബോർഡിങ് സ്‌കൂളിലേക്കുള്ള എന്റെ പ്രവേശനം എളുപ്പമാക്കി…..

ഇതിനിടെ വലിയ ഒരു മാറ്റം സംഭവിച്ചിരുന്നു…. ഇടക്ക് പുറത്തിറങ്ങുമ്പോൾ കാണുന്ന എല്ലാവരും എന്നെ കളിയാക്കി ചിരിച്ചു തുടങ്ങി…. പിഴച്ചുണ്ടായവൻ…. ആ മാഷിനെ മുടിപ്പിക്കാൻ പിറന്നവൻ എന്നിങ്ങനെ എന്റെ മേൽ കുറ്റം ചുമത്തി തുടങ്ങി… ഇതിനെല്ലാം എന്റെ അമ്മായിമാരും ചിറ്റപ്പനും എന്തിന് ശിവേട്ടനും വരെ കൂട്ട് നിന്നു ….. കാര്യം മനസ്സിലാക്കാത്തതുകൊണ്ടോ എന്തോ പ്രിയയുടെ മുഖത്ത് നിസ്സംഗത ആയിരുന്നു…. വലിയമ്മാവന്റെ മുഖത്ത് മാത്രം ഒരു സങ്കടഭാവം തിളങ്ങി നിന്നു …. ചെറിയമ്മാവൻ ഗൾഫിൽ പോയതിനാൽ ഇപ്പോൾ കാണാനില്ല….

അനുമോളെ ആകട്ടെ എന്റെ പരിസരത്ത് അടുപ്പിക്കാതെ മാറ്റി നിർത്തി…. അവർക്കറിയാം അവൾക്കെന്നെ പിരിയാൻ കഴിയില്ല എന്ന് …. ഏതോ മുൻജന്മ ബന്ധം പോലെ മാറ്റിനിർത്താൻ നോക്കിയപ്പോൾ എല്ലാം അവൾ കൂടുതൽ കരുത്തോടെ എന്നിലേക്ക് ഒട്ടി…. ഇത് ചെറിയമ്മായിക്ക് സഹിക്കുവാൻ കഴിഞ്ഞില്ല… അതിന് ആ പാവം വഴക്ക് കേട്ടു …. ചിലപ്പോൾ അവൾ എന്റെ അടുത്തേക്ക് വരുന്നതിന് എന്നെ ചീത്തവിളിക്കുകയും ചെയ്തു… കിട്ടുന്ന ശാസനയുടെ ഫലമോ എന്തോ അവധി തീരാറായപ്പോഴേക്ക് അനുമോളും എന്നെ കണ്ടാൽ മിണ്ടാതായി…. അങ്ങിനെ ആ അവധിക്കാലം കഴിഞ്ഞു….

എന്നെ ദൂരെ ഒരു ബോർഡിങ് സ്‌കൂളിൽ ചേർത്തു ….. അവധി കിട്ടുമ്പോഴൊക്കെ അച്ചൻ എന്നെ വീട്ടിലേക്ക് കൊണ്ട് പോകുമായിരുന്നു…. വീട്ടിൽ വന്നാലും ഞാൻ അച്ഛന്റെ സ്വകാര്യ ലൈബ്രറിയിൽ ഒതുങ്ങി കൂടി…… ആരോടും മിണ്ടാട്ടമില്ല…. ആകെ അമ്പലത്തിലേക്ക് മാത്രം പുറത്തിറങ്ങും…. അമ്പലത്തിൽ വച്ച് ബന്ധുക്കളെയെല്ലാം കാണാറുണ്ടായിരുന്നു എങ്കിലും അവർ കണ്ട ഭാവം നടിച്ചില്ല …… അനുമോൾ പോലും…!!!! അതെന്നിൽ അല്പം സങ്കടം ഉണ്ടാക്കിയിരുന്നു…. പക്ഷെ ഇപ്പോൾ അതെല്ലാം എനിക്ക് ശീലമായി കഴിഞ്ഞിരുന്നു…. ഞാനും ആരെയും ശ്രദ്ധിക്കാതെ ക്ഷേത്രത്തിലെത്തി സംഹാരമൂർത്തിയായ ശിവനെ മാത്രം ശ്രദ്ധിച്ചു….

സ്‌കൂളിലായിരിക്കുമ്പോൾ അച്ചൻ ആഴ്ചയിലൊരിക്കൽ എനിക്ക് കത്തെഴുതുമായിരുന്നു….. ഞാൻ മറുപടിയും…. ലോകത്തിന്റെ നന്മയും തിന്മയും നേരും നെറിയുമെല്ലാം ആ കത്തുകളിലൂടെ അച്ചൻ വിശദീകരിച്ചു. ചിലപ്പോഴൊക്കെ അത് തികഞ്ഞ ആത്‌മീയതയിലേക്ക് പോയിരുന്നു എങ്കിലും എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല…. വായിച്ച് കഴിഞ്ഞ കത്തുകൾ ഞാൻ സൂക്ഷിച്ചുവച്ചിരുന്നു….. പിന്നീട് മുതിർന്നപ്പോൾ അവ എനിക്ക് പകർന്ന് നൽകിയ അറിവും ആത്മവിശ്വാസവും ചെറുതല്ല…. പക്ഷെ അപ്പോഴേക്കും ആ കത്തുകൾ എഴുതിയ ആളിൽ നിന്നും ഞാൻ മാനസികമായി വളരെ അകന്ന് പോയിരുന്നു…… എങ്കിലും ഒരു ഉത്തരവാദിത്വം പോലെ അച്ഛൻ എനിക്ക് കത്തുകൾ അയച്ചുകൊണ്ടേയിരുന്നു….. അച്ഛനുമായി അകന്ന ശേഷം പല കത്തുകളും ഞാൻ വായിച്ചിട്ടില്ലെങ്കിലും ഒന്നും നഷ്ടപ്പെടുത്തിയിരുന്നില്ല….. അതെന്താണെന്ന് എനിക്കൊരിക്കലും മനസ്സിലായതുമില്ല….

ആ വർഷത്തെ ക്രിസ്ത്മസ് അവധികാലത്ത് അച്ചൻ എന്നോട് എന്തോ പറയുവാൻ ശ്രമിക്കുന്ന പോലെ തോന്നി….. എന്നാലും ആരുടെയും കാര്യത്തിൽ ഇടപെടുന്ന ശീലം എന്നിൽ നിന്നും ദൂരെ പോയിരുന്നതിനാൽ ഞാനൊന്നും പ്രതികരിച്ചില്ല…… അവധി കഴിഞ്ഞ് സ്‌കൂളിലേക്ക് മടങ്ങുന്ന അന്ന് രാവിലെ അമ്പലത്തിൽ പോയി മടങ്ങുമ്പോൾ വഴിയിൽ വച്ച് വേണുമാഷിനെ കണ്ടു …. സാറും വീട്ടിലേക്ക് വരുന്നു എന്ന് പറഞ്ഞ് എന്റെ കൂടെ നടന്നു….

ഉണ്ണീ

മാഷേ….

നിന്റെ പുതിയ സ്‌കൂളും പഠിപ്പുമൊക്കെ എങ്ങിനെ….

നന്നായിരിക്കുന്നു മാഷേ….

ഉം…. അച്ചൻ പറഞ്ഞു…. നീയാണ് ഒന്നാമനെന്ന് ….. അത് നിലനിർത്തണം…. അതുപോലെ ഒരു സ്‌കൂൾ വിദ്ധ്യാർത്ഥികൾക്ക് ഒരു സ്വപ്നമാണ്…. നിന്നെ അവിടെ പഠിപ്പിക്കാൻ കൃഷ്ണൻ മാഷ് ഒത്തിരി കഷ്ടപ്പെടുന്നുണ്ട്….

എനിക്കറിയാം മാഷേ… ഞാൻ നന്നായി പഠിക്കും …..

നീ വിഷമിക്കരുത് ഉണ്ണീ…. നാട്ടുകാരും വീട്ടുകാരും എല്ലാം എതിർത്തിട്ടും നിന്റെ അച്ഛൻ നിന്നെ സംരക്ഷിക്കുന്നുണ്ടല്ലോ…..

ഞാൻ ഞെട്ടിപ്പോയി… അച്ഛനെന്നെ സംരക്ഷിക്കുന്നതിന് ഇത്തരമൊരു മുഖമോ…. നാട്ടുകാരും വീട്ടുകാരും എന്തിനാണ് അച്ഛനെ കുറ്റപ്പെടുത്തുന്നത്….. അത് അച്ഛന്റെ കടമയല്ലേ…. എന്റെ മനസ്സിൽ നൂറ് ചോദ്യങ്ങൾ ഉയർന്നു….. പക്ഷെ എന്റെ പുതിയ സ്വഭാവം ആ ചോദ്യങ്ങളെ മനസ്സിനുള്ളിൽ തളച്ചിട്ടു….

നീ പോയപ്പോൾ അച്ഛനാണ് ഒറ്റക്കായത് … ഉണ്ണീ…

അതെനിക്കറിയാം മാഷേ….

ഞങ്ങൾ സഹപ്രവർത്തകർക്ക് ഒരു ആശയുണ്ട് ഉണ്ണീ…

എന്താ മാഷേ….

നിന്റെ അച്ഛന് നാല്പത് വയസ്സാകുന്നതേ ഉള്ളൂ…..

ശരിയാണ്….

അച്ചൻ ഒരു വിവാഹം കൂടി കഴിക്കുന്നതിന് നിന്റെ അഭിപ്രായം എന്താ….. അച്ഛൻ നിന്റെ കാര്യമാണ് ഒഴിവാക്കുവാൻ പറയുന്നത്..

എനിക്കൊന്നും തോന്നിയില്ല… അതിനാൽ തന്നെ ഞാനൊന്നും പറഞ്ഞില്ല..

ഞങ്ങൾ വീട്ടിലെത്തി….

പ്രാതൽ കഴിഞ്ഞ് യാത്രക്കിറങ്ങി….. കാറിലിരിക്കവേ അച്ചൻ ഇടക്കിടെ ദീർഘനിശ്വാസം വിട്ടുകൊണ്ടിരുന്നു…. ഏറെ നേരത്തിന് ശേഷം ചോദിച്ചു….

ഉണ്ണീ ….

അച്ഛ …..

നിന്റെ പഴയ ശ്രീദേവി ടീച്ചർ എങ്ങിനുണ്ടായിരുന്നു ….?

നല്ല ടീച്ചർ…. എന്താ അച്ഛ …

ഒന്നുമില്ല …. ടീച്ചറുടെ ഭർത്താവ് മരിച്ച് പോയതാണ്…. ഇപ്പൊ നമ്മളേ പോലെ …

ഞാനൊന്നും പറഞ്ഞില്ല….. അല്ല എനിക്കൊന്നും മനസ്സിലായതുമില്ല…..

അവരെ നമ്മുടെ വീട്ടിലേക്ക് കൊണ്ടുവരട്ടെ….. ഞാൻ നിസ്സംഗതയോടെ അച്ഛന്റെ മുഖത്തേക്ക് നോക്കി….. അച്ഛന്റെ

മുഖത്തെന്താണ് ഭാവമെന്ന എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല…..

പിന്നെ അക്കാര്യമൊന്നും സംസാരിച്ചില്ല……എന്നെ സ്ക്കൂളിലാക്കി അച്ചൻ മടങ്ങി…..

രണ്ടാഴ്ച കഴിഞ്ഞ് വന്ന കത്തിൽ ടീച്ചറും രണ്ട് കുട്ടികളും വീട്ടിൽ വന്നിട്ടുള്ളതായി അച്ഛൻ എഴുതി… എനിക്കൊരു വികാരവും തോന്നിയില്ല…. ടീച്ചറിന് രണ്ട് പെൺകുട്ടികളാണ്…. ശ്രീസുധയും ശ്രീദിവ്യയും…. സുധ എന്റെ ക്ലാസ്സിൽ ആയിരുന്നു…. അമ്മയുടെ മരണ ശേഷം പ്രിയയും മറ്റും എന്നോട് പിണങ്ങി എങ്കിലും സുധ എന്നോട് കൂട്ടായിരുന്നു…. നഷ്ടപ്പെട്ട ക്ലാസ്സിലെ പാഠങ്ങൾ അവളാണ് എനിക്ക് സഹായിച്ച് തന്നത്…. ടീച്ചറും മക്കളും താമരത്തണ്ട് പോലെ മെലിഞ്ഞ് നീണ്ടവർ ആയിരുന്നു… എന്നാൽ നല്ല സ്നേഹവും ഉള്ളവർ….

പിന്നീട് അച്ഛന്റെ കത്തുകൾ പതിവ് പോലെ വരാറുണ്ട് എങ്കിലും എന്നെ ആ വർഷത്തെ വലിയ അവധിക്കാണ് വീട്ടിലേക്ക് കൊണ്ടുപോയത്….. കൊണ്ട് പോകുവാനെത്തിയ അച്ഛനെ കണ്ട് ഞാൻ അത്ഭുതപ്പെട്ടു…. അമ്മയുടെ മരണശേഷം വളർത്തിയ താടിമീശ അപ്രത്യക്ഷമായിരിക്കുന്നു…. പഴയപോലെ നന്നായി വേഷം ധരിച്ചിട്ടുണ്ട്…. അതെനിക്ക് ഇഷ്ടപ്പെട്ടു…..

ഞാൻ വീട്ടിലെത്തിയപ്പോൾ എന്റെ മുറി ടീച്ചറിന്റെ മക്കൾ കയ്യടക്കിയതായി കണ്ടു ….

മുകളിലെ നിലയിൽ പിന്നിലെ തൊടിയിലേക്ക് തുറക്കുന്ന ജനാലകൾ ഉള്ള ഒരു വലിയ മുറി എനിക്കായി ഒരുക്കിയിരുന്നു….. ആ മുറിയുടെ ഒരു വശത്തേക്ക് അച്ഛന്റെ ലൈബ്രറിയുടെ ഒരു ഭാഗവും ചേർത്തിരുന്നു….. അമ്മയോടൊപ്പം ഞാൻ ചിലവഴിച്ചിരുന്ന മുറി എനിക്ക് നഷ്ടപ്പെട്ടു എങ്കിലും പുതിയ മുറി എനിക്ക് ആശ്വാസം നൽകി….. ഞാൻ ചെല്ലുമ്പോൾ ടീച്ചറും മക്കളും വീട്ടിലില്ലായിരുന്നു….

എന്റെ കണ്ണുകൾ അവരെ തേടുന്നത് കണ്ടാകും അച്ഛൻ പറഞ്ഞു….

ശ്രീദേവിയും കുട്ടികളും അവരുടെ വീട്ടിൽ പോയി…. നാളെ വരും

ശരിയച്ഛ ….

മോന് മുകളിലെ മുറി ശരിയാക്കിയിട്ടുണ്ട്.. …അവിടെ കൂടിക്കോ …. അവർ പെൺകുട്ടികളല്ലേ അവർ ഇവിടെ കിടന്നോട്ടെ….

ശരി അച്ഛ … ഞാനെന്റെ ബാഗുമായി മുകളിലേക്ക് നടന്നു…

പിറ്റേന്ന് രാവിലെ ക്ഷേത്രത്തിൽ പോയിവന്ന് പ്രാതലും കഴിഞ്ഞ് പിന്നിലെ കല്ലിൽ എന്റെ തുണികൾ കഴുകി കൊണ്ടിരിക്കുമ്പോഴാണ് ടീച്ചറും മക്കളും എത്തിയത്….

ആഹ് ഉണ്ണീ …. ഞാൻ തിരിഞ്ഞ് നോക്കി….

ടീച്ചർ….ഒപ്പം സുധയുമുണ്ട്…..

നീയെന്ത് പണിയാടാ കാണിക്കുന്നത്…. അതൊക്കെ അവിടെ വച്ചേക്ക് … ഞാൻ ഡ്രസ്സ് മാറിയിട്ട് കഴുകി തരാം…..

സാരമില്ല ടീച്ചർ… ഞാൻ കഴുകി കൊള്ളാം….. ഞാനിതെല്ലാം സ്‌കൂളിൽ ചെയ്യുന്നതല്ലേ ….. അതവിടെയല്ലേ…. ഇവിടിപ്പോ ഞാനുണ്ടല്ലോ….. പിന്നെ നീയെന്താ എന്നെ വിളിച്ചത് ടീച്ചറെന്നോ….

അത് പിന്നെ….

ഇനി അങ്ങിനെ വിളിക്കണ്ട… മാത്രമല്ല ഞാനിപ്പോ നിന്റെ ടീച്ചറുമല്ലല്ലോ….

പിന്നെ….? ഞാൻ ആശയ കുഴപ്പത്തിലായി…

അവരും കുറച്ച് സമയം ആലോചിച്ച് നിന്നു …. . അമ്മെ എന്ന് വിളിക്കാൻ ഞാൻ നിർബന്ധിക്കില്ല ….. ചെറിയമ്മ എന്നതൊരു സുഖവുമില്ല……

എന്നാ ആന്റീന്ന് വിളിക്കട്ടേ അമ്മേ …… സുധ പറഞ്ഞു…..

ആഹ് അത് മതി എന്താ ഉണ്ണീ….

ശരി ടീച്ചർ….

ഏഹ് എന്താ വിളിച്ചേ….

അല്ല ആന്റീ….

ഞാനെന്റെ പണി തുടർന്നു …… അവരെത്ര നിർബന്ധിച്ചിട്ടും ഞാൻ വഴങ്ങിയില്ല…. അവർ രണ്ടുപേരും അകത്തേക്ക് പോയി…. ഞാൻ തുണി നനച്ച് ഉണങ്ങാനിട്ട് , അടുക്കളയിൽ നിന്ന് ഒരു കുപ്പി വെള്ളവുമായി മുകളിലേക്ക് പോയി…. എന്റെ പഴയ മുറിയിൽ നിന്ന് അവരുടെ സംസാരം കേൾക്കാം…. അച്ഛൻ പുറത്തെവിടെയോ പോയി എന്ന് തോന്നുന്നു….ഞാൻ ജനാലക്കരികിലേക്ക് നീക്കിയിട്ട കസേരയിൽ ഇരുന്ന് വായിച്ച് പകുതിയാക്കിയ പുസ്തകത്തിലേക്ക്കമ്പിസ്റ്റോറീസ്.കോം ശ്രദ്ധ ചെലുത്തി…. താഴെ എന്തൊക്കെയോ ബഹളങ്ങളും അടുക്കളയിൽ പാചകം ചെയ്യുന്നതിന്റെ ഗന്ധവും മുകളിലേക്ക് കടന്ന് വന്നു… ഞാൻ ബുക്ക് മടക്കി വച്ച് ജനലിലൂടെ പുറത്തേക്ക് നോക്കി നിന്നു ……. കുറെ കാലത്തിന് ശേഷം എന്തോ അമ്മയുടെ മുഖം ഓർമ്മ വന്നൂ…. ഇപ്പോൾ അമ്മയുടെ ഓർമ്മകൾ വിരളമായാണ് കടന്ന് വരുന്നത്…. തൊടിയിലൂടെ അമ്മയെ വെട്ടിച്ച് ഓടുകയാണ് ഒരു കുട്ടി…. ഒരു കുഞ്ഞു വടിയുമായി ‘അമ്മ പിറകേ …. ഓർമ്മകൾ കണ്ണിനെ നനച്ചു ….. ഞാൻ ജനലഴികളിൽ മുഖം ചേർത്ത് മെല്ലെ ഏങ്ങലടിച്ചു……

അമ്മേ ഉണ്ണിയേട്ടൻ കരയുന്നു…

പെട്ടെന്ന് പിറകിൽ നിന്നും ഒരു വലിയ ശബ്ദം …. ഞാൻ ഞെട്ടി തിരിഞ്ഞു… ദിവ്യക്കുട്ടിയാണ്…. അനുമോളുടെ അതെ പ്രായം…..പെട്ടെന്ന് പടികൾ ഓടിക്കയറി ആന്റിയെത്തി…

എന്താ മോനെ…. എന്തുപറ്റി… ആന്റിയുടെ സ്വരത്തിൽ വേവലാതി…. പണ്ട് അമ്മയുടെ മുഖത്ത് കാണാറുള്ള പോലെ…..

ഏയ് ഒന്നുമില്ല ആന്റി….

പിന്നെ നിന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത്….

അത്

അമ്മയെ ഓർത്തോ കുട്ടീ….

ഞാൻ തലയാട്ടി….

ഇവിടെ ഇങ്ങിനെ ഒറ്റക്കിരുന്നിട്ടാ വേണ്ടാത്ത ഓർമ്മകൾ ….. താഴേക്ക് വാ … ഇവരുടെ കൂടെ കമ്പനി ആയാൽ എല്ലാം മറക്കാൻ പറ്റും….

ആന്റി എന്റെ കൈയ്യിൽ പിടിച്ച് വലിച്ചു …. പക്ഷെ ഈ അമിത സ്വാതന്ത്ര്യം എടുക്കൽ എനിക്ക് മടുപ്പാണ് ഉണ്ടാക്കിയത്.. അതിനാൽ തന്നെ ഞാൻ ബലം പിടിച്ചു ….

എന്താ ഉണ്ണീ… ആന്റി എന്റെ മുഖത്തേക്ക് നോക്കി… ഞാൻ വേണ്ടെന്ന് ആംഗ്യം കാണിച്ചു …. ആന്റീ പ്ലീസ്…

ആന്റി കൈവിട്ടു….. എന്നിട്ട് ദിവ്യയോടായി പറഞ്ഞു…. വാ മോളെ..

അവർ മുറിയിൽ നിന്ന് പോയപ്പോൾ പെട്ടെന്ന് ഞാൻ മുറി കുറ്റിയിട്ടു…. ദീർഘശ്വാസം വിട്ടു…. ചെയ്തത് ശരിയാണോ എന്നെനിക്കറിയില്ല…. അവർക്കെന്ത് തോന്നുമെന്നും…. എങ്കിലും എനിക്ക് ഒറ്റക്കിരിക്കുന്നതാണ് ആശ്വാസം …. ഞാൻ കസേരയിലേക്കിരുന്ന് കണ്ണടച്ചു …. ഇപ്പോൾ മനസ്സിൽ ചിന്തകൾ ഒന്നുമില്ല…. പക്ഷെ സ്‌കൂളിലെ പോലെയല്ല… ബന്ധുക്കളുടെ ഇടയിൽ വല്ലാതെ വീർപ്പുമുട്ടുന്നു….. ഒരു വർഷത്തോളം എത്തുന്ന അവഗണനയുടെയും പരിഹാസത്തിന്റെയും ഫലം…

സ്‌കൂൾ എനിക്ക് ഒരു പ്രശ്നമല്ല….. പരന്ന വായനയും ഒളിച്ചോടാൻ തിരഞ്ഞെടുത്ത പഠനശീലവും എനിക്ക് ഒരു ഹീറോ പരിവേഷം നൽകുന്നുണ്ട് ക്ലാസ്സിൽ… അതിനാൽ തന്നെ സ്‌കൂൾ എനിക്ക് നല്ല അനുഭവമാണ്…..

ചിന്തിച്ചിരിക്കേ വാതിലിൽ ഒരു മട്ട് കേട്ടു ….. ഞാൻ വാതിൽ തുറന്നു…. സുധ…

എന്താ…

നീയെന്താ എന്നോട് മിണ്ടാത്തത്…?

എന്ത് മിണ്ടാൻ…..

ഞാനിപ്പോൾ നിന്റെ കൂട്ടുകാരി മാത്രമല്ല…. നിന്റെ സ്റ്റെപ് സിസ്റ്റർ കൂടിയാണ്… . അതിന്…?

എന്തെങ്കിലും ഒക്കെ മിണ്ടിക്കൂടെ ഉണ്ണീ….

എനിക്കറിയില്ല…. എനിക്ക് ഒറ്റക്ക് ഇരിക്കുന്നതാണ് ഇപ്പോൾ ഇഷ്ടം….

ശരി അവൾ പോയി…. കുറച്ച് കഴിഞ്ഞ് അച്ഛൻ മുറിയിലേക്ക് വന്നു….

ഉണ്ണീ….

അച്ച …

നീയെന്താ എപ്പോഴും ഈ മുറിക്കകത്ത് അടച്ചിരിക്കുന്നത്….

ഒന്നുമില്ലച്ഛ …. ചുമ്മാ വായിച്ചിരുന്നു…..

നീ അവരോട് ഒന്നും മിണ്ടുന്നില്ല എന്ന് പറഞ്ഞു…..

ഞാൻ എന്താ മിണ്ടണ്ടെ …. എനിക്കറിയില്ല….

അവർ നിന്നെ ഡിസ്റ്റർബ് ചെയ്യുന്നുണ്ടോ…?

അറിയില്ല അച്ഛ … പക്ഷെ എനിക്ക് ഇപ്പോൾ ഒറ്റക്കിരിക്കാനാ ഇഷ്ടം…..

ഉം…. അച്ചൻ തിരിച്ച് നടന്നു… വെളിയിൽ വാതിലിന്നടുത്ത് നിന്ന് ഒരു തേങ്ങൽ…. ആന്റിയാണെന്ന് തോന്നി…. ഞാൻ വാതിൽക്കലേക്ക് ചെന്നു ….

എന്താ ദേവി ഇത്…? അച്ചൻ അവരെ ആശ്വസിപ്പിക്കുന്നു…

ഞാൻ പറഞ്ഞതല്ലേ കൃഷ്ണേട്ടാ ഉണ്ണിക്കിത് സഹിക്കാൻ പറ്റില്ലെന്ന്…. വെറുതേ ആ കുട്ടിയെ കൂടി വിഷമിപ്പിച്ചു….

ദേവി…. അവൻ ഒരു കുട്ടിയാണ്…. ‘അമ്മ നഷ്ടപ്പെട്ട കുട്ടി…. അവൻ ഈ പ്രായത്തിൽ എത്ര അവഗണനയും പരിഹാസവും സഹിക്കുന്നുണ്ട് എന്ന് നിനക്കറിയാമോ…? അതിനാൽ തന്നെ അവന്റെ മനസ്സ് എത്ര വേദനിക്കുന്നുണ്ടാവും….. അവന്റെ ‘അമ്മ മരിച്ചത് എന്തിനാണെന്നോ….. അവനെ എന്തിനാണ് പരിഹസിക്കുന്നത് എന്നോ തിരിച്ചറിയാതെ ജീവിക്കുന്നവനാണ് അവൻ…. അവന്റെ മനസ്സ് മാറ്റങ്ങൾക്ക് സമയമെടുക്കും…. അവന് നിന്നെ

മനസ്സിലാകാതെ ഇരിക്കില്ല ദേവി…. നിന്റെ സ്നേഹം അവൻ തിരിച്ചറിയും…. ഒരു പക്ഷെ അവനെന്നെ ഒരിക്കലും മനസ്സിലായില്ലെങ്കിലും നിന്നെ മനസ്സിലാക്കും…. കാരണം നീയൊരമ്മയാണ്…. തത്കാലം അവന് കുറച്ച് സമയം കൊടുക്കാം… പയ്യെ അവൻ മാറും…. നിങ്ങളവനെ ഡിസ്റ്റർബ് ചെയ്യാതിരുന്നാൽ മതി….

ശരി കൃഷ്ണേട്ടാ… ആന്റി മുഖം തുടച്ചു…

ഞാൻ പെട്ടെന്ന് പുറത്തേക്ക് ചെന്നു ….

അച്ഛ ….

എന്താ ഉണ്ണി…

സ്‌കൂളിൽ വെക്കേഷന് സംഗീത ക്ലാസ്സ് തുടങ്ങുന്നുണ്ട്…. ഞാൻ ചേർന്നോട്ടെ….

നീ എവിടെ താമസിക്കും…

ഹോസ്റ്റൽ ഉണ്ട് അച്ഛ …. ഞാനവിടെ നിന്നോളാം ….

അച്ഛനെന്നെ കുറച്ച് സമയം നോക്കി നിന്നു …

ഞാൻ വാർഡനെ ഒന്ന് വിളിക്കട്ടെ … അച്ചൻ തിരിഞ്ഞ് നടന്നു….

ആന്റീ … ഞാൻ വിളിച്ചു …. രണ്ടുപേരും നിന്നു ….

സോറി…..

എന്തിനാ മോനെ….

ആന്റിയെ കരയിച്ചതിന്…. സോറി….

ആന്റി ഓടി വന്നു… എന്നെ കെട്ടി പിടിച്ചു …

നീയെന്തിനാ മോനെ സോറി പറയുന്നത്….

അറിയില്ല ആന്റി…. എനിക്ക്

ആന്റി എന്റെ നെറ്റിയിൽ ചുണ്ടമർത്തി …

താഴേക്ക് വാ … ഭക്ഷണം കഴിക്കാം….. ആന്റി ചിരിച്ചു…. ഞാനും…. അച്ഛനും ചെറിയ ചിരിയോടെ താഴേക്ക് പോയി….. ഞാൻ മുറിയിലേക്ക് പോയി ഫ്രഷ് ആയി … ഊണ് കഴിക്കാൻ പോയി…..

രണ്ട് ദിവസം അങ്ങിനെ പോയി … ആന്റിയും സുധയും ദിവ്യയും എന്നെ ബുദ്ധിമുട്ടിക്കാതിരിക്കാൻ ശ്രദ്ധിച്ചു…. ഞാനും എന്റെ ലോകത്ത് ഒതുങ്ങി കൂടി …. പിറ്റേന്ന് ഞാൻ ഹോസ്റ്റലിലേക്ക് മടങ്ങി … പിന്നീട് വീട്ടിലേക്കുള്ള യാത്ര വളരെ ചുരുങ്ങി….. **** വർഷങ്ങൾ കടന്ന് പോയത് കൊടുംങ്കാറ്റ് പോലെയാണ്…. സംഗീതവും കുങ്ഫൂവും യോഗായുമെല്ലാമായി എന്റെ ഇടവേളകൾ സജീവമായിരുന്നു…. പഠനത്തിൽ പുലർത്തിയ സൂക്ഷ്മത എന്നെ ദേശീയ ടോപ്പറായാണ് പതതാം ക്ലാസ്സും പ്ലസ് ടൂവും കടത്തി വിട്ടത്…. അങ്ങിനെ എന്റെ പതിനെട്ടാം പിറന്നാളെത്തി…. അച്ചൻ എന്നോട് പിറന്നാളിന്റന്ന് വീട്ടിലേക്ക് വരണമെന്ന് നിർബന്ധപൂർവ്വം പറഞ്ഞു….. ഞാൻ എത്താമെന്ന് പറഞ്ഞു… അങ്ങിനെ ഞാൻ വീട്ടിലേക്ക് തിരിച്ചു….. ഇനി കഥയിലെ രണ്ടാം അങ്കത്തിലേക്ക്…. വ്യസനത്തിന്റെ അവഗണനയുടെ ആദ്യ പർവത്തിന് ശേഷം പ്രണയത്തിന്റെയും അഭിലാഷങ്ങളുടെയും രണ്ടാം പർവ്വം…..

ഉടൻ വരാം…………

Comments:

No comments!

Please sign up or log in to post a comment!