അമ്മ..അറിയാൻ🖤
ഇതിൽ കമ്പി പോയിട്ട് കഥ പോലുമില്ല..
ആർക്കും വലിയ താത്പര്യമൊന്നു തോന്നാനിടയില്ലാത്ത
കോവിഡ് കാലത്തെ ഓരോരോ ബോറൻ തോന്നലുകൾ…..!!!!!!!
ബുദ്ധിമുട്ടിച്ചെങ്കിൽ ഈ പാപിയോട് ക്ഷമിക്കണം😀.
അമ്മ അറിയാൻ……………………………..
ഞാൻ മിനോൺ…!
കൊറോണക്കാലത്തെ ‘ചരിത്ര പ്രസിദ്ധമാകാൻ’ ഇടയുള്ള ഈ ലോക് ഡൗണിൽ കുടുങ്ങിപ്പോയ അഭിനവ മലയാളി ചെറുപ്പക്കാരൻ തന്നെ ഈ
ഞാനും.
എല്ലാം… വിരൽത്തുമ്പിലുള്ള “ന്യൂ ജെൻ”
സമൂഹത്തിന്റെ പ്രതിനിധി തന്നെയാണെങ്കിലും വളർന്നതിന്റെയും വളർത്തപ്പെട്ടതിന്റെയും കുറവോ, കൂടുതലോ, …. അറിയില്ല …; എനിക്ക് അനുഭവങ്ങളോടും ചരിത്രങ്ങളോടും
എന്തോ ഒരു താത്പര്യമുണ്ടായിരുന്നു.
മൊബൈലിലെ ആപ്പുകളുടെ ആവേശ ലോകത്തിൽ അഭിരമിക്കുന്ന
പുതു രക്തം തന്നെയാണ് ഞാനുമെങ്കിലും….എന്തിനും ആവിശ്യത്തിന് സ്വാതന്ത്യം തന്നു വളർത്തിയ ഒരച്ചന്റെ മകനായതു കൊണ്ട് അച്ചന്റെ വായനാലോകത്തിലെ പുസ്തകങ്ങളൊക്കെ ഞാനും വല്ലപ്പോഴുമൊക്കെ മറിച്ചു നോക്കാറുണ്ട്.
അച്ചനെന്നെ ഒരിക്കലും നിർബന്ധിച്ചില്ല എന്നതുകൊണ്ടായിരിക്കാം മാതൃഭൂമിയിലേയും ഭാക്ഷാ പോക്ഷണിയിലേയുമൊക്കെ ലേഖനങ്ങളും പംക്തികളും ഞാനും ചെറുപ്പം മുതൽ മറിച്ചു നോക്കിയിരുന്നു…. പലപ്പോഴും ഒന്നും മനസ്സിലായിരുന്നില്ലെങ്കിലും.!!!!!
യാഥാർത്ഥ്യങ്ങൾ പലപ്പോഴും സങ്കൽപങ്ങളുടെ പൈങ്കിളി സുഖം നൽകാത്തതിനാൽ അധികമാരും അങ്ങോട്ട് തിരിഞ്ഞു നോക്കാറില്ലെല്ലോ.!
ഇതൊക്കെ അറിഞ്ഞിട്ടെന്ത് കാര്യമെന്ന് ചരിത്രത്തെ നോക്കി കൊഞ്ഞനം കുത്തുന്നവരാണ് കൂടുതലെങ്കിലും!, അവരുടെ ഇന്നുകൾ പുലരുന്നതിന് പിന്നിൽ ഈ ഇന്നെലെകളുടെ തുടർച്ചയാണെന്നത് നഗ്ന സത്യമാണല്ലോ..!
തോമസ് ആൽവാ എഡിസൻ ചെറുപ്പത്തിൽ വൈക്കോലിന് തീയിട്ടതും മുട്ടയ്ക്ക് അടയിരുന്നതുമൊക്കെ മറ്റുളളവർക്ക് മണ്ടത്തരമായിരുന്നെങ്കിലും
…..അവയൊക്കെ ഇന്നും ഓർക്കപ്പെടുന്നത്,
മനുഷ്യന്റെ ദിനചര്യകളെപ്പോലും മാറ്റിമറിച്ച
പല കണ്ട്പിടുത്തത്തിന്റെയും തുടക്കങ്ങളായിരുന്നുവെന്നതു കൊണ്ടും, എല്ലാ ശാസ്ത്ര മുന്നേറ്റങ്ങൾ പോലും ചരിത്രവുമായി അത്രയ്ക്ക് ബന്ധപ്പെട്ടു കിടക്കുന്നുവെന്നതിനാലുമാണ് …!
അപ്പോൾ യുദ്ധങ്ങളുടെയൊക്കെ കാര്യങ്ങൾ പറയാനുണ്ടോ…!
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്യൻ രാജ്യങ്ങളും ജപ്പാനുമൊക്കെ പിന്നീടൊരിക്കലും അതു പോലുള്ള മഹാ അബദ്ധങ്ങളിൽ പോയി പെടാത്തത്… ആ
മഹാവിനാശത്തിന്റെ കഥകളിൽ നിന്നും ഇപ്പോഴും അവര് പലതും പഠിച്ചു കൊണ്ടിരിക്കുന്നു എന്നതിനാലാണ്.
അതുകൊണ്ട് തിരിഞ്ഞു നോക്കൽ എന്നത് വെറും സമയം കൊല്ലിയല്ല , മുന്നോട്ട് പോകാനുള്ള വഴി തുറക്കുന്ന മെഴുകുതിരികൾ തന്നെയാണ്.
അങ്ങനെ വല്ലപ്പോഴും വായിച്ചിരുന്ന
ആ കുട്ടിക്കാലത്ത്…….. എന്നെ വല്ലാതെ ഇഷ്ടപ്പെടുത്തിയ കഥയെഴുതിയ ബി.ഹരികുമാർ, ഈയടുത്ത് മരിച്ചപ്പോൾ
“അരുന്ധതിയുടെ പൈങ്കിളിക്കവിതകൾ”
എനിക്കോർമ വന്നു……..
വള്ളുവനാട്ടിലെ എം ടി
മാധവിക്കുട്ടിക്കഥകളിലൂടെയൊക്കെ നമ്മുക്ക് പരിചിതമായ… ശോഷിച്ച ഒരു തറവാട്ടിലെ തങ്ങൾക്കനുവദിച്ച ഒരു കോണിൽ ദാരിദ്‌ര്യം ചുവയ്ക്കുന്ന കറുകപ്പുല്ല് തോരനും മുളകൂഷ്യമൊക്കെ കഴിച്ച് വിശപ്പടക്കുന്ന അരുന്ധതിയെന്ന കൗമാരക്കാരി, അവരിൽ പെട്ട പലരെയും പോലെ ദുരഭിമാനം കൈവിടാതെ ‘ജീവിത മാസ്വദിക്കുന്നതാണ്’ കഥാതന്തു.
നഗരത്തിൽ നിന്നും ഒഴിവുകാലം ചെലവിടാൻ വരുന്ന സമ്പന്നനായ ബന്ധുവീട്ടിലെ പയ്യനുമായി പൊലിപ്പിച്ച ഗ്രാമീണ കഥകൾ പങ്കിട്ട് അടുപ്പത്തിലായ
അരുന്ധതി, നീളൻ പാവാടയും ബ്ലൗസുമിട്ട് ആ പയ്യന്റെ മനസിലും കൂടെ എന്റെ വായനാമനസിലും കയറിക്കൂടി…
കാണൻ ഒടിമറിയുന്നത് തൊട്ടുള്ള കടംങ്കഥകളിൽ തുടങ്ങി തറവാടിത്ത ഘോക്ഷമടക്കമുള്ള ദുരഭിമാനക്കഥകൾ വരെ നിരത്തി ….. കൂടെ, അവളുടെ സ്വതസിദ്ധമായ പൈങ്കിളിക്കഥകളും പറഞ്ഞു കൊണ്ട് ആ പയ്യനെയും…. കൂടെ എന്നെയും അരുന്ധതി വശീകരിച്ച് വീഴ്ത്തി….,
അവസാനം നരിച്ചീറുകളുറങ്ങുന്ന മച്ചിൻ പുറത്തെ മങ്ങിയ വെളിച്ചത്തിലെ കറുകപ്പുല്ലിന്റെ രുചിയുള്ള ചുടുചുംബനത്തിലവസാനിച്ച ‘അരുന്ധതിയുടെ പൈങ്കിളിക്കവിതകളായിരുന്നു’ അന്ന് ഒരു പാട് കാലം സ്വപ്നങ്ങളിൽ…[നമ്മുടെ സ്വന്തം ഭാക്ഷയിൽ പറഞ്ഞാൽ അന്നത്തെ കൗമാരക്കാരന്റെ രാത്രികളെ സുഖ സുഷുപ്തിയിലാക്കിയ നിരവധി ‘വാണറാണി’മാരിലൊരാളായി അരുന്ധതി മാറി!]
വെറും ഉപരിപ്ളവമായ പ്രണയം മാത്രം
വർണിച്ചെഴുതുന്ന മലയാളത്തിലെ മറ്റ് ‘മ’
പ്രസിദ്ധീകരണങ്ങളിൽ വരുന്ന സാങ്കൽപിക കഥകളെക്കാൾ ഇത്തരം കഥകളിൽ അനുഭവങ്ങളുടെ ചൂടും ചൂരും
നനവുമുണ്ടായിരുന്നു.
അങ്ങനെ കാലങ്ങൾ ഋതുഭേദങ്ങളായി
കൊഴിഞ്ഞു തീരുമ്പോഴുള്ള മാറ്റങ്ങൾ ശരീരത്തിലും മനസിലും വന്നു….
സാഹചര്യങ്ങൾ അനുഭവങ്ങളിലൂടെ
ജീവിതത്തിലെ പരുപരുത്ത മുഖങ്ങൾ
പഠിപ്പിച്ചു കൊണ്ടിരുന്നു… അത് ആ വായനയെ കൂടുതൽ ഇഷ്ടമുള്ളതാക്കി.
പക്ഷെ ന്യൂ ജനറേഷൻ മത്സരങ്ങൾക്കിടയിൽ പലപ്പോഴും
മറന്നു പോവാറുള്ള അതിലേക്കെത്തിയത്
പിന്നീട് ഇതുപോലെ അനങ്ങാതിരിക്കാൻ നിർബന്ധിക്കപ്പെട്ട
അവസരങ്ങളിലായെന്ന് മാത്രം.
പുതിയ കലാലയവും പഴയ കലാലയവും
തമ്മിലുള്ള ഒരു ചർച്ചയും അങ്ങനെ വായിച്ചതിൽ പെടും. …… ‘ഞങ്ങളന്ന് മഹാരാജാസിൽ കൂടെപ്പഠിച്ചവർ നാൽപത്പേർ ഒരുമിച്ചു” എന്ന് ചുള്ളിക്കാട് പറഞ്ഞപ്പോൾ , ‘ഞങ്ങള് നാല്പത് പേരും പിരിഞ്ഞു…’ എന്ന് തിരിച്ച് പറഞ്ഞ FM അവതാരക.., പുതിയ കുട്ടികളുടെ ആകാശം തുറന്നിട്ടു……
സ്വീഡനിലെ ഒരു കോളേജിൽ പോയപ്പോൾ പ്രിൻസിപ്പലുമായി ചേർന്ന് നടക്കാനിറങ്ങിയപ്പോൾ
ഒരു ക്ളാസിൽ മദാമ്മ പെൺകുട്ടി ചെറുക്കന്റെ മടിയിൽ കിടന്ന് ചൊടിയിലെ പ്രണയരസം നുകരുന്നതിനിടയിൽ ഇടയ്ക്ക് തല പൊക്കി നോക്കി, നടന്നു പോകുന്ന പ്രിൻസിപ്പലിനെ നോക്കി ‘ഹായ് സാർ….’ അഭിസംബോധന ചെയ്തതും…, അതിന് തിരിച്ച് ‘മറുപടി ഹായ്’ പറഞ്ഞ് കൈ വീശി ക്കാണിച്ച് നടന്നു പോകുന്ന പ്രിൻസിപ്പളിനെ നോക്കി വാപൊളിച്ച് അന്തംവിട്ട് കൊണ്ട്…,
‘എനിക്കിവിടെ പഠിക്കാൻ കഴിഞ്ഞില്ലല്ലോ’
എന്ന് പറഞ്ഞ…….. അദ്ദേഹം നമ്മുടെയെല്ലാം
ഇന്ത്യൻ മനസിന്റെ പ്രതിനിധിയാണ്.!!.
നമ്മുടെ കാപട്യം പകൽ വെട്ടത്തിൽ നെറ്റിചുളിക്കുന്ന ആ അനുഭവം….
ഈ സ്മാർട്ട്ഫോൺ യുഗത്തിലും അവരുടെയൊക്കെ മുന്നിൽ സാംസ്കാരികമായി നമ്മളെവിടെയെത്തി നിൽക്കുന്നു….എന്ന ചോദ്യചിഹ്നമാകുന്നു. ….???
പിന്നീടും അങ്ങനെ അച്ചന്റെ വായനാലോകത്തിലേയ്ക്ക് വല്ലപ്പോഴും പോയ് വരുമ്പോൾ എനിക്ക് കിട്ടിയ പല തിരിച്ചറിവുകളിലൊന്നായിരുന്നു…….,
ബഷീറിനെക്കുറിച്ച് കല്പറ്റ നാരായണൻ എഴുതിയ നിരൂപണം……,!
ലളിതമായ ഭാക്ഷയിൽ സങ്കീർണമായ കാര്യങ്ങളുള്ള കഥകൾ മറ്റാരെക്കാളും പാഠപുസ്തകങ്ങളിൽ കണ്ടറിഞ്ഞതു കൊണ്ടാവാം ബഷീർക്കഥകളോട് വല്ലാത്ത അടുപ്പമുണ്ടായിരുന്നെങ്കിലും അതൊന്നും
ആഴത്തിലുള്ള അനുഭവങ്ങളാകാൻ പ്രായമായിട്ടല്ലല്ലോ.
പക്ഷെ പിന്നീട് അച്ചന്റെ കൂടെ കല്പറ്റ നാരായണന്റെ ആ നിരൂപണം വായിച്ചപ്പോഴാണ് ബഷീർക്കഥകളുടെ മാനം….. മനം നിറഞ്ഞത്.
പൈങ്കിളി പ്രണയത്തിന്റെ അപ്രായോഗികത ,അന്നത്തെ കാലത്ത് തന്നെ സാറാമ്മയുടെയും കേശവൻ നായരുടെയും ഇടപെടലുകളിലൂടെ വിവരിച്ച ‘പ്രേമലേഖനം’ മുതൽ…. ,
ദാരിദ്ര്യത്തെക്കാൾ വലിയ സുവിശേഷമില്ല എന്ന മഹത്തായ സത്യം പറഞ്ഞ
‘പാത്തുമ്മയുടെ ആട്’ വരെ വിശദമായി ഇഴകീറി വിശദമാക്കുന്ന ആ എഴുത്ത് ദാഹത്തോടെ കുടിച്ചു തീർത്തു…..!
ശബ്ദങ്ങളിലെ ‘എഴുത്തുകാരന്റെ’
“ഏത് നാട്ടിലെ സദാചാരമനുസരിച്ചാണ് നിങ്ങൾ വിധിക്കുന്നത്” ചോദ്യത്തിലൂടെ
ബഷീർ നമ്മുടെ കപടസദാചാര ബോധത്തെ അന്ന് തന്നെഎറിഞ്ഞുടച്ചു…
അങ്ങനെയങ്ങനെ ബഷീറിനെക്കുറിച്ച് പറഞ്ഞാൽ അച്ചന് നൂറുനാവായിരുന്നു…………………!
പുതുതലമുറ ‘ടിക് ടോക് ഫ്രീക്കൻ’ മാർക്ക് ഇതിലൊക്കെ എന്ത് കാര്യം എന്ന് തോന്നിയേക്കാം … പക്ഷെ ഇവിടെ പ്രളയം
വന്ന് പലതും ഒഴുക്കിക്കൊണ്ട് പോകുമ്പോൾ ഈ ഫ്രീക്കുകൾ പലരും മുൻപന്തിയിലുണ്ടായിരുന്നു രക്ഷാപ്രവർത്തനത്തിൽ!.
അലുവയും മത്തിക്കറിയും പോലെ തോന്നിപ്പിച്ച ഈ ന്യൂജെൻ സ്വഭാവവിശേഷങ്ങൾ എനിക്ക് അതുപോലെ
വായനയിൽ അനുഭവപ്പെട്ടത് എൺപതുകളിൽ മലയാള യുവത്വത്തെ കൂടെ കൊണ്ട് പോയ ഒരുവ്യക്തിയിലാണ് .
പലപ്പോഴും ആഴ്ചപ്പതിപ്പിൽ ഒരു നിഗൂഢഭാവത്തിൽ വന്നുകൊണ്ടിരുന്ന അദ്ദേഹത്തിന്റെ കഥകൾ വല്ലാത്ത കൗതുകമായി പലപ്പോഴും മനസ്സിൽ …!
ഭൂരിഭാഗം പേർക്കും അദ്ദേഹം സൗഹൃദത്തിന്റെ അവസാന വാക്കുകളുടെ അർത്ഥം പറഞ്ഞു കൊടുത്തവനാണ് ….
കൂടെ അത് പകർന്നു കൊടുത്തവനായിരുന്നു.!
പ്രതിഭയും പ്രതിഭാസവുമായിരുന്നു..
ആ കാലത്തെ ക്ഷുഭിത യൗവനങ്ങളുടെ ഉദാത്ത പ്രതീകമായിരുന്നു………….
സർവോപരി എല്ലാവർക്കും താല്പര്യമുള്ള
സിനിമാക്കാരിൽ ഒരാളുമായിരുന്നു. :
പക്ഷെ ഒരു സിനിമാക്കാരനെക്കാൾ എല്ലാവർക്കും പറയാനുള്ളത്………… ഒരു പ്രവാചകനായും ഭൂതമായും ചിലപ്പോൾ
ശല്യമായുമൊക്കെ പലയിടത്തും പ്രത്യക്ഷപ്പെട്ട് ജീവിതം ആഘോക്ഷിച്ചു തീർത്ത ഒരു ഉൻമാദിയെപ്പറ്റിയാണ്.!!
അടൂരിനെയും അരവിന്ദനെയും കെ .ജി .
ജോർജിനേയും തുടങ്ങി ഭരതനെയും പത്മരാജനെയും വരെ അവരുടെ സിനിമാ
സംഭാവനകളെ പറ്റി പുകഴ്ത്തുമ്പോൾ
പക്ഷെ..,ജീവിതം പോലെ തന്നെ അവ്യക്തമായ ഒരു പ്രകാശം പോലെത്തന്നെയാണ് ആ സിനിമകളെക്കുറിച്ചും പലരും പറഞ്ഞത്.
ലഹരി നുരയുന്ന സൗഹൃദസദസ്സുകളിൽ അദ്ദേഹം ആവേശത്തോടെ വിവരിച്ചതിന്റെ നൂറിലൊന്ന് പോലും…., ചിത്രീകരിക്കാൻ ആവേശം കാണിച്ചിരുന്നില്ല.., എന്ന് വേദനയോടെ പറയുന്നവരെയും കണ്ടു.
റാങ്കും സ്വർണമെഡലുമൊക്കെയായി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പുറത്ത് വന്ന ചെറുപ്പക്കാരൻ….. പണച്ചാക്കുകളുടെ പുറകേ പോവാതെ സാധാരണജനങ്ങളിൽ നിന്ന് പണം പിരിച്ച് എടുത്ത് നിർമിച്ച് സൗജന്യമായി കൊണ്ട് നടന്ന് പ്രദർശിപ്പിച്ച ജനകീയ സിനിമാക്കാരനായിരുന്നുവെന്നറിയുമ്പോൾ
……….!!!!!!.”
അവസാനമൊരിക്കൽ ആഴ്ചപതിപ്പിലെ
ഏതാണ്ട് മുഴുവൻ പേജുകളും അയാളെ ക്കുറിച്ചുള്ള ഓർമക്കുറിപ്പുകളും ലേഖനങ്ങളുമായി വന്നു ചേർന്നപ്പോൾ
അച്ചനുമായി തുറന്ന് ചോദിക്കാൻ തീരുമാനിച്ചു…. രണ്ടാഴ്ചയ്ക്ക് ശേഷം
ആഴ്ചപ്പതിപ്പിലെ വായനക്കാരുടെ കത്തുകൾ മുഴുവൻ അയാളുടെ കഥകൾക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള
ഓർമ്മകുറിപ്പുകളായിരുന്നു…, ഒരെണ്ണം ഒഴിച്ച് !. അന്നത്തെ ഫ്രീക്കൻ നിഷേധികളുടെ രാജാവായ അയാളെക്കുറിച്ചുള്ള ഓർമകളെ വളർത്തി പ്രസിദ്ധീകരിക്കുന്ന ആഴ്ചപ്പതിപ്പ് പുതുതലമുറയെ വഴി തെറ്റിക്കുമെന്നായിരുന്നു
ഒരു ‘പുരോഹിതന്റെ’ കത്ത്!.
കള്ളും കഞ്ചാവുമായി ഒരു അരാജകവാദിയായി ജീവിച്ചു മരിച്ച അയാളെ എന്തിനാണിങ്ങനെ വീണ്ടും ഓർമപ്പെടുത്തുന്നതെന്ന ആ പുരോഹിതന്റെ കത്ത് വായിച്ചപ്പോൾ
ഞാൻ അതിലെ ഒരു ലേഖനത്തിലെ
തലക്കെട്ട് തന്നെ ഉച്ചരിച്ച് അച്ചന്റെ അടുത്തേക്ക് ചെന്നു…..,
ആഴ്ചപതിപ്പിലെ നീണ്ട ലേഖനങ്ങൾ,
അനുഭവക്കുറിപ്പുകൾ, ഒക്കെ വായിച്ച്
ദീർഘനിശ്വാസം വിട്ടു കൊണ്ട് …………..,
“ആരായിരുന്നു …. ജോൺ??
അച്ചാ …
എന്തൊക്കെയാണ് എഴുതി വെച്ചിരിക്കുന്നത്?
അച്ചനോട് സംവദിക്കാനായി ചെന്നപ്പോൾ
കുളിയ്ക്കാൻ എണ്ണ തേച്ചു കൊണ്ട്
ചെറുചിരിയോടെ ചോദിച്ചു..
““നീ ദിവസവും കയറിയിറങ്ങുന്ന നിന്റെ ഫോണിലെ ഉൾവലയിൽ അയാളേക്കുറിച്ച് നീ പരതി നോക്കിലേ?”
ഓ … അച്ചൻ ചെറിയൊരു കളിയാക്കലോടെ പറഞ്ഞതാണെങ്കിലും ;
സംഭവം ഇതുവരെ ഞാൻ ഇന്റർനെറ്റിൽ
പരതീട്ടില്ല!…. എന്തും വിക്കിപ്പീഡിയയിലുണ്ടല്ലോ…
അല്ലെങ്കിൽ വേണ്ട, സിനിമാക്കാരനല്ലെ …
യൂടുബിൽ നോക്കാം:……..
പക്ഷേ വിരലുകൾ യു ട്യൂബിൽ ജോണിൽ തുടങ്ങിയപ്പോൾ മുതൽ ഹിന്ദി സിനിമാ നടൻ ജോൺ എബ്രഹാം മസിലും പെരുപ്പിച്ച് വന്നു കൊണ്ടിരുന്നു…!
ധൂം മച്ചാലെ ഇംഗ്ളീഷ് വേർഷൻ കുറച്ച് നേരം ‘പ്ളേ’ ചെയ്തു.
ബിപാക്ഷ ബസുവുമായിട്ടുള്ള ജിസത്തിലെ
പാട്ട് ഒന്ന് കൂടി കണ്ട് നോക്കി ….എന്തോ
പഴയ ‘ചൂട്’ ഒന്നും ഇപ്പോൾ തോന്നുന്നില്ല!.
അച്ചൻ റേഷൻ കടയിലേക്ക് പോവുന്നു.!
പുറത്തിറങ്ങാൻ അവസരം കിട്ടിയ അച്ചനെ കൊതിയോടെ നോക്കി.
ബോറടി തല പെരുപ്പിക്കുമ്പോൾ
അവസാനം കറങ്ങി കറങ്ങി അവിടെയെത്തി….. ‘ചങ്ക് ഫ്രണ്ട്’ റംനാദ്.
അവനെ വിളിക്കാം.. പത്ത് വരെ പഠിച്ച്
പലയിടത്തും കൂലിപ്പണി ചെയ്ത് കറങ്ങി നടക്കുന്ന നടത്തപ്രിയനായ അവൻ., കോവിഡ് പോലീസ് കാണാതെ ഊടുവഴികളിലൂടെ ഇവിടെയെത്തും…
‘അക്കാദമിക്കായി’ ഒരുപാട് അകലമുണ്ടെങ്കിലും
ഗൾഫിലൊക്കെ പോയി പൊരിവെയിലത്ത് ജോലി ചെയ്തിട്ടുള്ള അവന്, എനിക്കില്ലാത്ത പൊതുവായ പല കാര്യങ്ങളിലുമുള്ള പ്രായോഗിക അറിവാണ് ഞങ്ങളെ ചങ്ങാതിമാരാക്കിയത്.
അല്ലെങ്കിലും എന്തിനോ വേണ്ടി തിളയ്ക്കുന്ന ഒരു പാട് ‘അക്കാദമിക്കുകൾ’!!
കള്ളനെപ്പോലെ പിന്നാമ്പുറഗേറ്റ് തുറന്നു വന്ന അവന്റടുത്തേക്ക് എന്റെ ചോദ്യം,
“എന്താടാ വീട്ടിൽ പറഞ്ഞത്..?”
“ഓ….നിന്റെടുത്തേക്കാന്ന് പറഞ്ഞാ
പിന്നെ ഒരു ചോദ്യമില്ലല്ലോ”
അകത്തിരുത്തി ഫ്രിഡ്ജിൽ നിന്നും
ജ്യൂസ് കൊടുത്തു കൊണ്ട് വീണ്ടും
ഞാൻ ചോദിച്ചു…..
“എടാ അന്ന് റയിൽവേ സ്റ്റേഷനിൽ വച്ച്
കണ്ട ഒരു താടിക്കാരനെ നോക്കി
നീ പറഞ്ഞല്ലേ.. ജോൺ എബ്രഹാമിനെപ്പോലെയുണ്ട് എന്ന്.
ഞാൻ പുള്ളിയെ കുറിച്ച് വായിച്ചപ്പോൾ.
അച്ചനോട് ചോദിച്ചു… അപ്പോൾ അച്ചൻ
’നിന്റെ നെറ്റ് എന്താ പറഞ്ഞേ’ എന്ന് ചോദിച്ചിട്ട് പോയി. സാധാരണ അച്ചൻ
അങ്ങനെയല്ല എന്ന് നിനക്കറിയാമല്ലോ..
പക്ഷെ പുള്ളിയുടെ സിനിമ സേർച്ച് ചെയ്തപ്പോൾ നിന്നെ ഓർമ വന്നു.
നീ കണ്ടിട്ടുണ്ടോ എന്തെങ്കിലും?”
അവന്റെ മുഖത്ത് എന്തോ ഒരു തെളിച്ചം
വന്നു.ലാപിലേക്ക് വിടർന്ന മിഴികളോടെ
നോക്കി അവൻ പറഞ്ഞു,
“അമ്മ അറിയാൻ …..
ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ..
അഗ്രഹാരത്തിലെ കഴുതൈ, ഇതൊക്കെ
പുള്ളീടെ സിനിമ ആണെന്നറിയാം
പക്ഷെ ഒന്നും ടിവിയിലൊന്നും വരാത്തതു കൊണ്ട് അറിയില്ല…. യൂ ട്യൂബിൽ ഉണ്ടാ…
എന്നാ ചുമ്മാ നോക്കിക്കേ…. ഇപ്പം ഇങ്ങനത്തെ അവാർഡ് സിനിമ കാണാൻ പറ്റിയ സമയമാ ”
ഞാൻ ലാപ് നീക്കിവെച്ച്
‘അമ്മ അറിയാൻ’ പ്ലേ ചെയ്തു.
……………….. ……………………
”ങ്ങേ!! ഇത് നമ്മുടെ ജോയ് മാത്യു അല്ലേ!
ഷട്ടറിൽ കൂടി ഇഷ്ടപ്പെട്ട ജോയ് മാത്യു .”
സിനിമ കാണുന്നതിനിടയിൽ പതിവ് പോലെ റംനാദ് ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു… ഞാനും പതിവു പോലെ
തിരിച്ചു മൂളിക്കൊണ്ടിരുന്നു.
“മുടിയും താടിയുമൊക്കെ ഇന്നത്തെ
കുട്ടികൾക്ക് ഫ്രീക്കാവാനുള്ള ഫാഷൻ
ആയിരുന്നെങ്കിൽ അന്നത് വ്യവസ്ഥാപിത ചിന്തകൾക്കെതിരെയുള്ള പ്രതിക്ഷേധമായിരുന്നു. ഇന്ന് നമ്മളത് ബ്യൂട്ടി പാർലറിൽ പോയി സംരക്ഷിക്കുന്നു.
അന്നവരത് കുളിക്കാതെയും നനക്കാതെയും കാറ്റിൽ പറത്തി നടന്നു.!”
……………………………………………………..
†അമ്മയോട് എഴുത്തയക്കാമെന്ന് പറഞ്ഞ്
ആത്മ വിഷാദത്തോടെയുള്ള ആത്മഗതങ്ങളോടെ നീണ്ട യാത്ര തുടങ്ങുന്ന ചെറുപ്പക്കാരൻ
വഴിയിൽ വച്ച് സുഹൃത്ത് ആത്മഹത്യ ചെയ്തത് അറിയാനിടവരുകയും
അത് അവന്റെ അമ്മയെ അറിയിക്കാനുള്ള
അന്നത്തെ സാഹചര്യങ്ങളിലുള്ള യാത്രകളുടെ വിശേഷങ്ങൾ സ്വന്തം
അമ്മയോട് പറയുന്ന രീതിയിൽ
കഥ പുരോഗമിച്ചു……………………….
കേരളത്തിലെ ചില ചരിത്ര പ്രധാന സ്ഥലങ്ങളിലൂടെയും സംഭവങ്ങളിലൂടെയും
ബ്ളാക്ക് ആൻഡ് വൈറ്റ് പ്രതലത്തിൽ
അമ്മയോടുള്ള കഥ പറച്ചിൽ പുരോഗമിക്കുമ്പോൾ
എനിക്ക് പതിവ് പോലെ ഉറക്കം വന്നെങ്കിലും റംനാദ് ഇമവെട്ടാതെ അതിൽ നോക്കിയിരുന്നു.
വണ്ടിയിലിരുന്ന ചെറുപ്പക്കാരനും റോഡിൽ നിന്നവനും പുസ്തകം വായിക്കുമ്പോൾ
നോക്കിയിരിക്കുന്ന രംഗം വന്നപ്പോൾ
ഞാൻ വല്ലാതെ ഉറങ്ങിപ്പോയി.
ഇടയ്ക്കിടെ തലയാട്ടിക്കൊണ്ട് ഞാൻ ഉറങ്ങി കൊണ്ടിരിക്കുമ്പോൾ റംനാദ്
കണ്ണും നട്ടിരിക്കുന്നുണ്ടായിരുന്നു.
അതിലാണ് എന്റെയും പ്രതീക്ഷ.! എല്ലായ്പോഴും അവൻ തന്നെയാണ്
അച്ചന്റെ അഭാവത്തിൽ ഇങ്ങനത്തെ കാര്യങ്ങൾ എനിക്ക് തികഞ്ഞ പ്രായോഗിക ബുദ്ധിയുടെ ഭാക്ഷയിൽ മനസിലാക്കിത്തരാറുള്ളത്. അതുകൊണ്ടാണ് അവനെ വിളിച്ചതും.!
പതിവ് പോലെ പടം കഴിഞ്ഞ് കണ്ണും തിരുമ്മി കോട്ടു വായിട്ട് ഞാൻ ചോദിച്ചു…,
“ എടാ.. എന്താടാ ഇത് ലാസ്റ്റ്..
അവന്റെ അമ്മയെ അറിയിച്ചോ?!
ഞാൻ ഉറങ്ങിപ്പോയി കോപ്പ്..”
സ്ക്രോൾ ചെയ്ത് കമന്റ് വായിച്ചു കൊണ്ടിരുന്ന എന്നോട് അവൻ പറഞ്ഞു തുടങ്ങി.
“ എടാ ഇത് പ്രതീകാത്മകമായി പറയുന്ന കാര്യങ്ങളല്ലേ…! ;
‘അവന്റെ അമ്മയോട് പറഞ്ഞോ….?’ എന്നൊക്കെയ്യുള്ള കാര്യങ്ങൾ അറിയാനാണെങ്കിൽ നിനക്കു മറ്റ് മുഖ്യധാരാ സിനിമകളും സീരിയലുമൊക്കെ കണ്ടാൽ പോരെ? അവരൊക്കെ നമ്മുടെ ആ ബലഹീനത ചൂഷണം ചെയ്തല്ലേ
പണക്കാരാകുന്നത്…..!
ഇതിൽ നമ്മുടെ നാടിന്റെ അന്നത്തെ പോക്ക് നോക്കിയുള്ള വിഹ്വലതകളാണ്… അമ്മ എന്ന് പറയുന്നത് നമ്മുടെ സ്വന്തം നാടായ അമ്മ ആണ്. ആ അമ്മയോട് ചെറുപ്പക്കാരൻ തന്റെ വിഹ്വലതകളറിയിക്കുന്നതാണ്.
പിന്നെ ഞാനൊരു സാദാ തൊഴിലാളി
ആയി ജീവിക്കുന്നത് കൊണ്ട് എനിക്ക്
ഇതിനെ വിയർക്കുന്ന പട്ടിണി കിടക്കുന്ന വർഗ്ഗത്തിന്റെ ജീവിതസമരങ്ങളുടെ
ഉത്കണ്ടയും പ്രതീക്ഷയും പറയുന്ന
ഒരു കഥയായി തോന്നി ….. അങ്ങനെ പലർക്കും പലതും തോന്നുമായിരിക്കും!?”
അവൻ പറഞ്ഞു കൊണ്ടിരുന്നു…….
ഞാൻ അതിലെ തുച്ചമായ കമന്റുകൾ വായിച്ചു കൊണ്ടിരുന്നു… “കഞ്ചാവടിച്ച്
അന്തവും കുന്തവുമില്ലാതെ ജീവിച്ചവർ
ചെയ്ത കഥ തന്നെ!’ ഒരു സ്ത്രീ
നാമധാരിയുടെ കമന്റ് കണ്ടപ്പോൾ എനിക്കാ പുരോഹിതനെ ഓർമ വന്നു.
ഞാൻ എല്ലാവരെയും പോലെ ചുമ്മാ പറഞ്ഞു.““ഇന്നൊക്കെ പക്ഷെ കാലം മാറിയില്ലേടോ..ഇങ്ങനെയൊക്കെയുള്ള പ്രശ്നങ്ങളുണ്ടോ?”
““എടാ….,
നമ്മളനുഭവിക്കാത്ത ജീവിതങ്ങൾ
നമുക്ക് വെറും കെട്ട് കഥകളാണ്…””
അവൻ എപ്പോഴും പറയാറുള്ള ആടുജീവിതത്തിലെ പ്രശസ്തമായ
വാക്കുകളിലൂടെ തുടങ്ങി. അവൻ
പറഞ്ഞാണ് ഞാനും അത് വായിച്ചത്.
ഗൾഫിൽ ഒരു തൊഴിലാളിയായി ജീവിച്ചത് കൊണ്ടാവാം അവന് ആ നോവൽ ഒരു വികാരം തന്നെയായിരുന്നെങ്കിലും എനിക്ക്
താത്കാലിക അന്തം വിടലിനുള്ള പതിവ്
ദുരന്ത കഥ മാത്രമായിരുന്നു.
പലപ്പോഴും പലതരം ആടുജീവിതങ്ങൾ പറഞ്ഞ് എന്നെ അന്തംവിടുവിക്കാറുളള
അവൻ തുടർന്നു….
“കാലം മാറണമല്ലോ… പക്ഷെ എല്ലാക്കാലത്തും വലുപ്പച്ചെറുപ്പമോടെ
ഈ കാര്യങ്ങൾ നടക്കുന്നു.
നീയിപ്പോൾ ഈ കോവിഡ് കാലത്തെ
ദുബായ് കഥ തന്നെ കേട്ടിരുന്നോ
ടി .വി . വാർത്തയിൽ?
അവിടെ കോവിഡ് കാരണം വൈറ്റ് കോളർ ജോലിക്കാരൊക്കെ വീട്ടിലിരുന്ന്
കുടുംബത്തോടൊപ്പം ചിരിച്ച് കളിച്ച് കമ്പ്യൂട്ടറിലൊക്കെ ‘തൊഴിൽ’ ചെയ്യുന്ന വീഡിയോയൊക്കെ നീ കണ്ടു കാണും …. അതേസമയം അവശ്യ സർവീസ് അല്ലാതിരുന്നിട്ട് കൂടി സ്വകാര്യ
നിർമാണ കമ്പനികളിലെ തൊഴിലാളികൾ
പൊരി വെയിലത്ത് പണിയെടുക്കണം!.
കാരണം ആധുനിക അടിമകളായ അവരെ
ഉപയോഗിച്ചില്ലെങ്കിൽ നഷ്ടക്കച്ചവടമാകുമെന്ന് ഉടമകൾക്കും സർക്കാറിനും അറിയാം……
ഒരു കണക്കിന്ആ അസംഘടിത തൊഴിലാളികൾക്കും നല്ലതാണ്….! അല്ലെങ്കിൽ അവർക്ക് ചിലപ്പോ ഭക്ഷണത്തിനുള്ള പൈസ പോലും കിട്ടാൻ
സാധ്യതയില്ല.!!!!
അങ്ങനെ വിയർക്കുന്ന അല്ലെങ്കിൽ അടിച്ചമർത്തപ്പെട്ട പലരും ലോകത്തിൽ ഇങ്ങനെയൊക്കെയാണ്… ജീവിച്ചു തീർക്കുന്നത്….
അതുപോലെ വർഗ വ്യത്യാസങ്ങൾ
പലരീതിയിൽ തുടർന്നു കൊണ്ടിരിക്കുന്നു”.
റംനാദ് തുടർന്നു……..,
“നിനക്ക് മനസിലാവാൻ
ഞാനാരു ചെറിയ കാര്യം കൂടി പറയാം….;
ഒരു കർഷകത്തൊഴിലാളിക്ക് പെണ്ണ് കൊടുക്കാൻ ഇന്ന് എത്ര മാതാപിതാക്കൾ തയ്യാറാവും…!
എന്തിന്…., ഒരു കർഷകനാണെന്ന് പറഞ്ഞാൽ തന്നെ എന്തായിരിക്കും മനോഭാവം .?.
അതേസമയം നീ തിരിച്ച് ചിന്തിക്ക്..
ഒരു ഐ.ടി. പ്രഫഷനിലിസ്റ്റ് ആണെങ്കിൽ
ജാതിയും മതവും വർഗവുമൊന്നുമില്ലാതെ ഇതൊക്കെ നടക്കില്ലേ.!
ദിവസത്തിൽ ഭൂരിഭാഗം സമയവും അനശ്വര പ്രണയത്തിന്റെ ‘തേങ്ങാക്കുലകൾ’ ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും വാട്സാപ്പ് ഗ്രൂപ്പിലുമൊക്കെ വാരിവിതറുന്ന
നിനക്ക് ചുറ്റുമുള്ള ഗേൾഫ്രണ്ട്സിൽ
എത്ര പേർ അതിനൊക്കെ തയ്യാറാവും…
ഒരു ത്യാഗം പോലെ അവരതിന് മുതിർന്നാൽ തന്നെ ഭാവിയെക്കുറിച്ച് ആലോചിക്കുമ്പോൾ……?”””
അവനങ്ങനെ പറഞ്ഞ് പറഞ്ഞ് കാടും മലയുമൊക്കെ പിന്നിട്ടു.
ശരിയാണ്…….! ..ഇപ്പോൾ ഒരു ഐ.ടി.ക്കാരനായപ്പോൾ നിരവധി പെൺപിള്ളേർ എനിക്ക് ചുറ്റുമുണ്ട്.
“”ഇവനിപ്പോൾ ആ തൊഴിലാളികളെ പറ്റി ചിന്തിക്കേണ്ട കാര്യമില്ലല്ലോ റിന്നു !
അരാഷ്ട്രീയ ബുദ്ധിജീവികളുടെ കാല്പനികതയ്ക്ക് പുറകേ പോയാൽ പോരേ…..!!!!!!!!??”””” റേഷനും വാങ്ങി വന്ന അച്ചൻ പുറകിൽ നിന്ന് ചിരിച്ചു കൊണ്ട്
തുടർന്നു…
“”ഹി ഹി….. റിംനാദിന്റെ വീക്ഷണം
ശരിയാണ്. നമുക്ക് എങ്ങനെ
വേണമെങ്കിലും ജോണിനെ കാണാം.
ജോണിന്റെ സിനിമകളും…
എന്റെ കാഴ്ചയിൽ ആ വണ്ടിയിലിരുന്ന
പുസ്തകം വായനയിലൂടെ അരാഷ്ട്രീയ ബുദ്ധിജീവികളോടുള്ള ചോദ്യങ്ങളും ഉത്തരങ്ങളും പിന്നെ പ്രതീക്ഷകളും
തന്നെ ആണ് ചുരുക്കത്തിൽ ‘അമ്മ അറിയാൻ'””
പിന്നെ അച്ചൻ അവേശത്തോടെ ഒറ്റശ്വാസത്തിൽ അത് പറഞ്ഞ് തീർത്തു!
…………………………………,
““ഒരു ദിവസം ഏറ്റവും ദരിദ്രരായ ജനങ്ങളാൽ എന്റെ നാട്ടിലെ അരാഷ്ട്രീയ ബുദ്ധിജീവികൾ ചോദ്യം ചെയ്യപ്പെടും……
ഏകാന്തവും ചെറുതുമായ ഒരു ജ്വാല പോലെ രാജ്യം ക്രമേണ മരിച്ചു കൊണ്ടിരുന്നപ്പോൾ എന്ത് ചെയ്തു എന്നവർ ചോദ്യം ചെയ്യപ്പെടും!
അവരുടെ വസ്ത്രങ്ങളെപ്പറ്റിയും ഉച്ചയൂണിന് ശേഷമുള്ള നീണ്ട പകലുറക്കത്തെപ്പറ്റിയും അവരോടാരും ചോദിക്കില്ല. അവരുടെ സാമ്പത്തിക പദവിയെ ആരും കൂട്ടാക്കില്ല. ഗ്രീക്ക് പരാണങ്ങളെ പറ്റി അവർ ചോദ്യം ചെയ്യപ്പെടില്ല.ശൂന്യതെയെപ്പറ്റിയുള്ള അവരുടേതായ പൊള്ളത്തർക്കങ്ങളെപ്പറ്റി അവരോടാരും അന്വേഷിക്കില്ല.!
ദരിദ്രരായ മനുഷ്യർ വരും……. ഈ അരാഷ്ട്രീയ ബുദ്ധിജീവികളുടെ കവിതകളിലും കടം കഥകളിലും ഒരിക്കലും ഇടം കിട്ടിയിട്ടില്ലാത്തവർ.
എന്നാലവർക്ക് ദിവസവും അപ്പവും പാലും കൊടുത്തവർ . ഇറച്ചിയും മുട്ടയുംകൊടുത്തവർ…… അവരുടെ വസ്ത്രങ്ങൾ അലക്കി കൊടുത്തവർ. അവരുടെ പട്ടിയെ വളർത്തിയവർ…. അവരുടെ ഉദ്യാനങ്ങൾ കാത്ത് സൂക്ഷിച്ചവർ…… അവരുടെ കാറോടിച്ചവർ.
അവർ വരും….. വന്ന് ചോദിക്കും.,
യാതനകളിൽ ദരിദ്രന്റെ ജീവിതവും സ്വപ്നവും കത്തിയെരിഞ്ഞപ്പോൾ എന്ത് ചെയ്യുകയായിരുന്നു നിങ്ങൾ????””
അച്ചൻ ഒന്ന് നിർത്തി ശ്വാസമെടുത്ത് തുടർന്നു………….“““എന്നെ സംബന്ധിച്ച് ഈ വരികളാണ് അമ്മ അറിയാൻ .കാരണം
താഴെയുള്ളവരെ ഗൗനിക്കാതെ ഉന്നത
വർഗങ്ങളുടെ സ്വപ്നാടനങ്ങൾക്ക് കുടപിടിക്കുന്ന അരാഷ്ട്രീയ ബുദ്ധിജീവികൾ
ആണ് എല്ലാ മേഖലയിലുമുള്ളത്….
ഇന്ന് അന്നത്തേക്കാളുമധികം.!!
ഒരു പക്ഷെ ഇന്നത്തെ കോർപറേറ്റ് മതാധിപത്യം കൂടി കണ്ടിരുന്നെങ്കിൽ ജോൺ അതിൽ കൂടുതൽ കൂട്ടിച്ചേർത്തേനെ…!
പിന്നെ….,
ആരൊക്കെ എന്തൊക്കെ അർത്ഥം
കണ്ടെത്തിയാലും …..,
പണ്ടൊരു ‘ദൈവപുരുഷൻ’ പറഞ്ഞ പ്രകാരം “അദ്ധ്വാനിക്കുന്നവരേ.. ഭാരം ചുമക്കുന്നവരേ നിങ്ങൾ എന്റെയരികിൽ വരുവിൻ ഞാൻ നിങ്ങളെആശ്വസിപ്പിക്കാം”
എന്ന അർത്ഥമേ വരികയുള്ളു ജോണിന്റെ എല്ലാ ദർശനങ്ങൾക്കും…….. അത് കള്ള് കുടിച്ച് പറഞ്ഞതാണെങ്കിൽ കൂടി. അല്ലാതെ,
“….സമ്പന്നരേ നിങ്ങൾ എന്റെയരികിൽ
വരിക…..!” എന്നൊന്നും അദ്ദേഹം ഒരിക്കലും പറഞ്ഞിട്ടില്ലല്ലോ…………!!!”””””
ഞാൻ പതിവ് പോലെ വാ പൊളിച്ച്
അച്ചന്റെ വാക്കുകളെ ആഗിരണം
ചെയ്തു. റിന്നു ആരാധന തുളുമ്പുന്ന മിഴികളോടെ അച്ചനെ നോക്കിയിരുന്നു.
“ഞാൻ പോയി അമ്മയ്ക്ക് സഹായിച്ചു കൊടുക്കാം” അച്ചൻ റേഷനരിയുമെടുത്ത്
അടുക്കളയിലേക്ക് പോയി.
എന്തോ എനിക്കപ്പോൾ യൂടുബിൽ ‘രംഗ് ദേ ബസന്തി’ മൂവി ഒരിക്കൽ കൂടി കാണാൻ തോന്നി.., പണ്ട് ‘പാഠശാല’ അടക്കമുള്ള
റഹ്മാൻ പാട്ടുകൾ കാണാൻ വേണ്ടി കണ്ട താണ്. അന്നും ഉറക്കം തൂങ്ങിയ എനിക്ക്
റിംനാദാണ് സൗഹൃദത്തിന്റെ
ഒഴുക്കുള്ള ഉണർത്തുപാട്ട് പോലുള്ള ആ സിനിമയെക്കുറിച്ച് പറഞ്ഞു തന്നത്.
ഇന്നിപ്പോൾ എന്തോ എനിക്ക് ഉറക്കം
വന്നില്ല. ഓരോ തവണയും വിടർന്ന കണ്ണുകളോടെ പുതിയ ആസ്വാദന അർത്ഥങ്ങൾ കണ്ടെത്തുന്ന അവനോടൊപ്പം ഞാനും അതിൽ
മുഴുകിയിരുന്നു.!!!!
ഈ ലോകം മാറ്റാൻ കഴിയില്ലെന്ന്
പലരീതിയിൽ പറയുന്ന , സിദ്ധാർത്ഥും
ആമിറും കുനാലും ഹെർമനുമടങ്ങിയ
അടിച്ചുപൊളി സുഹൃത്ത്ക്കളോട് മാധവന്റെ പൈലറ്റ്
“കോയി ഭീ ദേശ് പെർഫക്റ്റ് നഹി ഹോത്താ ഹെ ഇസ്കോ ബഹത്തർ ബനാനാ പട്ത്താ ഹൈ.”[ ഒരു നാടും പെർഫക്റ്റ് അല്ല…
അതിനെ അങ്ങനെ പതിയെ നിർമിച്ചെടുക്കണം] പറയുമ്പോൾ അവരെപ്പോലെ എനിക്കും തോന്നിയിരുന്നു.
എന്ത് ബോറൻ വിഷയമാണിത്.( ഈ എഴുത്ത് പോലെ .!!!😊.)
““……തും..സിസ്റ്റം കോ ബദൽ കർ നേ കാ കോശിക്ഷ്കരോ സിസ്റ്റം തുമ്നേ ബദൽ കരേഗാ…….” എന്ന് നിരാശയോടെ ബഹളം
വെച്ച കരണിനോട് മലയാളത്തിൽ
പറയാൻ തോന്നി…………..
“മാറ്റുവിൻചട്ടങ്ങളെ അല്ലെങ്കിൽ മാറ്റുമത്
നിങ്ങളെത്താൻ………………….!”
പക്ഷെ …. സ്വന്തം ജീവിതാനുഭവത്തിലേക്ക്
വരുമ്പോൾ ആ വിഷയങ്ങൾ അവരറിയാതെ രക്തം കൊടുത്ത് ഒരു ബോറുമില്ലാതെ പുനർനിർമിക്കേണ്ടി വന്ന ആ ചെറുപ്പക്കാർ…………………;
വെറുമൊരു സിനിമയിലാണെങ്കിലും വീണ്ടുമോർമിപ്പിച്ചു…..,
‘നമ്മളനുഭവിക്കാത്ത ജീവിതങ്ങൾ
നമുക്ക് വെറും കെട്ട് കഥകളാണ്’!!!!!!!!
Comments:
No comments!
Please sign up or log in to post a comment!