ആ യാത്രയിൽ

അവലംബം:ഞാൻ കണ്ട ഒരു ഷോട്ട് ഫിലിം.പേര് “കിട്ടുവോ”

ഡിസംബറിലെ ഒരു പുലരി……… മഞ്ഞുതുള്ളികൾ വീണ് നനുത്ത പ്രഭാതം.അന്ന് ആ പ്രഭാതത്തിൽ, മഞ്ഞുകാലത്തിന്റെ കുളിരിൽ നാല് കൂട്ടുകാർ ചേർന്നൊരു യാത്ര പുറപ്പെട്ടു.ബാംഗ്ലൂർ നഗരത്തിന്റെ തിരക്കിൽ നിന്നും പുറത്തുകടന്ന് ഷിമോഗയിലെ ജോഗ് ഫാൾസ് ലക്ഷ്യമാക്കിയുള്ള യാത്ര.

“..ജോഗ് ഫാൾസ്..”ഇന്ത്യയിലേ തന്നെ അപകടസാധ്യതയുള്ള വെള്ളച്ചാട്ടങ്ങളുടെ കണക്കിൽ രണ്ടാം സ്ഥാനം.സഹ്യാദ്രിയുടെ മനോഹാരിതക്കൊപ്പം ശരാവതി നദി ഒരുക്കിവച്ചിരിക്കുന്ന അത്ഭുത പ്രതിഭാസം.അങ്ങോട്ടേക്കാണ് അവരുടെ യാത്ര. തികച്ചും അവരുടേതായ ലോകം. ആ ലോകത്തിൽ ചെറുപ്പത്തിന്റെ എല്ലാ രുചിക്കൂട്ടുകളും ഉണ്ട്.കാറിൽ പോപ്പ് സംഗീതം ചെറിയ സ്വരത്തിൽ അലയടിക്കുന്നു.

പാതയോരങ്ങളിൽ ആ വാഹനം ഒതുക്കിനിർത്തി ലഹരിയുടെ സുഖം നുകർന്ന്, അതിന്റെ കൂട്ട് വിടാതെ അവരുടെ യാത്ര തുടരുന്നു.യാത്രക്ക് ഇടയിലും ആ വാഹനത്തിനുള്ളിൽ മദ്യം നുകർന്നുകൊണ്ട് തങ്ങളുടെ യൗവ്വനം ആസ്വദിക്കുന്ന ഒരു പറ്റം ചെറുപ്പക്കാർ.ലഹരി അവരെ നിയന്ത്രിച്ചു തുടങ്ങിയിരിക്കുന്നു.

“ഇന്നെനിക്ക് നിങ്ങളോട് ഒരു കഥ പറയണം.ഇതുവരെ ഞാൻ പബ്ലിഷ് ചെയ്യാതെവച്ച കഥയാ,അതെനിക്ക് പറയണം”ലഹരി തന്നെ കീഴടക്കിത്തുടങ്ങിയ സമയം ജിമിൽ തന്റെ കൂട്ടുകാരോടായി പറഞ്ഞു.

“തുടങ്ങിയോ നിന്റെ എഴുത്ത് വീണ്ടും” അടുത്തിരുന്ന സുഹൃത്തിന്റെ വക ചോദ്യം.

ആ……എഴുത്തൊക്കെ നേരത്തെ തീർന്നതാ.പക്ഷെ പബ്ലിഷ് ചെയ്യാൻ അയക്കുമ്പോ എഡിറ്റേഴ്സ് സമ്മതിക്കുവോന്നാ.കാരണം ക്ലൈമാക്സ്‌ ഇത്തിരി പ്രശ്നാ.

അല്ല ആരാ നീ കണ്ടെത്തിയ പുതിയ കഥാപാത്രം.

തത്കാലം ഞാൻ തന്നെ.ബാക്കി വഴിയെ……

“ഇവിടെയിപ്പോ നമ്മൾ മാത്രം അല്ലെ ഉള്ളു,പറയെടാ”മറ്റൊരു സുഹൃത്ത് ലിനോ ആയിരുന്നു അത്‌.

“വിട്…… വിട്………..”വീണ്ടും ആദ്യം ചോദിച്ച സുഹൃത്ത് ബോണിയിൽ നിന്നും ശബ്ദമുയർന്നു.

“ആദ്യം ഇത് വിടും എന്നിട്ട് കഥയും” ജിമിൽ കയ്യിലിരുന്ന മദ്യം ഒറ്റവലിക്ക് തീർത്തിട്ട് ഒരു പുക നീട്ടിയെടുത്തു.

“ഇത് വിടാൻ അല്ല.കഥ വിടാൻ ആണ്'”ഡ്രൈവിൽ ആയിരുന്ന ലിനോ അല്പം ഗൗരവം നടിച്ചു.

“ആഹ്…. കിടന്ന് പിടക്കാതെ…..ഞാൻ തുടുങ്ങുവാ എന്റെ ലിനോ….പക്ഷെ അല്പം പഴയ കഥയാണെന്ന് മാത്രം” ശേഷം അവൻ പറഞ്ഞുതുടങ്ങി. ***** “നട്ടുച്ച സമയം.സൂര്യൻ മുകളിൽ കത്തി ജ്വലിച്ചങ്ങനെ നിക്കുവാ.താഴെ ബസില് അതിലും ചൂടായിട്ട് ഞാനും. അതുവരെ ബസിലുണ്ടായിരുന്ന ഒരു ഇളം തണുപ്പ് അങ്ങിറങ്ങിയപ്പൊ,ദാ ബസ് മുഴുവൻ തണുപ്പിക്കുന്ന ഒരു കാറ്റ്…… ഒരു തണുത്ത കാറ്റ്.



“ആ എന്നിട്ട്……”

ഇടക്ക് കേറല്ലേ നിധിഷേ.ഞാൻ പറയട്ടെ…….ജിമിൽ വീണ്ടും തന്റെ കഥ തുടർന്നു.

“ആ കാറ്റ്…. അല്ല ചില്ല്….. തൊട്ടാൽ മുറിയുന്ന ചില്ല്….. അത് ഒഴിഞ്ഞു കിടന്ന സീറ്റിൽ വന്നിരുന്നു.ഡബിൾ ബെൽ മുഴങ്ങി.ബസ് മുന്നോട്ടെടുത്തു അവൾ ഹെഡ് ഫോൺ കാതിൽ വച്ച് തന്റെ ഫോൺ നോക്കിയിരിക്കുന്നു. വിരലുകൾ അതിനൊത്തു ചലിക്കുന്നുണ്ട്.ആരും തൊടാത്ത ആ ചില്ല് ഞാൻ തൊടാൻ തന്നെ തീരുമാനിച്ചു.ഞാൻ ചുറ്റും ഒന്ന് ശ്രദ്ധിച്ചു.തിരക്ക് കുറഞ്ഞ സമയം. അവിടെയിവിടെ ഒന്നോ രണ്ടോ സീറ്റ് കാലിയാണ്.മൂന്ന് നാല് പേർ നിക്കുന്നു.അവരാരും തന്നെ ശ്രദ്ധിക്കുന്നില്ല എന്നെനിക്ക് തോന്നി. അല്ലെങ്കിൽ അവരുടെ ലോകം മാത്രം ശ്രദ്ധിക്കുന്നവർ.ഞാൻ അവരുടെ സീറ്റിനോട് ചേർന്നുനിന്നു”

“തൃക്കാക്കര….തൃക്കാക്കര……. തൃക്കാക്കരയിൽ ഇറങ്ങാൻ ഉള്ളവർ വാട്ടാ”ഡോർ ചെക്കർ വിളിച്ചുപറയുന്നത് കേട്ട് അവളുടെ അടുത്തിരുന്ന ഒരു സ്ത്രീ എണീറ്റു.

ങേ….. തൃക്കാക്കര?????

കഥയുടെ പശ്ചാത്തലം നമ്മുടെ നാട് തന്നെയാണ് നിധിഷേ.തുടങ്ങിയല്ലെ ഉള്ളു, അപ്പോഴേക്കും ചോദ്യത്തിന്റെ അമ്പ്‌ തൊടുക്കല്ലേ.

എന്നാ നീ പറയ്…… ***** “വണ്ടിപോട്ടെ…. വണ്ടിപോട്ടെ…..ആ സ്ത്രീ ഇറങ്ങിയതും ചെക്കർ ഡബിൾ ബെല്ലടിച്ചു.കണ്ടക്ടർ ടിക്കറ്റ് കൊടുക്കാൻ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്.ആരെങ്കിലും ഇനി ടിക്കറ്റ് വാങ്ങാൻ ഉണ്ടോ എന്ന് വിളിച്ചുചോദിക്കുന്നുണ്ട്.ഞാനൊന്ന് തിരിഞ്ഞു നോക്കുമ്പോൾ അയാൾ പിന്നിലെ ഡോർ പടിയിൽ നിന്ന് കളക്ഷൻ ബാഗിലേക്ക് വക്കുകയാണ് ഞാനപ്പോഴും അവരിരിക്കുന്ന സീറ്റിന്റെ കമ്പിയിൽ പിടിച്ചു നിൽക്കുന്നു.അവർ വിൻഡോ സൈഡിലേക്ക് നീങ്ങിയിരുന്നിരുന്നു”

ഒന്ന് വേഗം പറയെടാ ഉവ്വേ.ആകാംഷ കൊണ്ട് ബോണിയുടെ ശബ്ദം വീണ്ടും.

ബോണി സാറ് മൂഡിലായി അല്ലെ. ഞാൻ പറയുവല്ലേ….ഒരു റൗണ്ട് കൂടി കഴിഞ്ഞിട്ടാവാം ബാക്കി. ***** അപ്പോഴേക്കും സൈഡിൽ ഒതുക്കി നിർത്തിയശേഷം ലിനോ അടുത്തത് ഒഴിച്ചിരുന്നു.മൂവരും ചേർന്നത് തീർത്തശേഷം സിഗരറ്റ് കൊളുത്തി മാറിമാറി പുകയെടുത്തു.വിശാലമായ ആ ഹൈവേയുടെ വശങ്ങളിൽ നീണ്ടുനിവർന്നു കിടക്കുന്ന പാടം. അവിടെ സൂര്യകാന്തി വിളഞ്ഞുകിടക്കുന്നു.ചെറിയ കാറ്റിൽ ആ പൂക്കൾ ആടിക്കളിക്കുന്നു. ഉദിച്ചുയർന്ന സൂര്യനെക്കണ്ട് അവരുടെ സന്തോഷം ഇരട്ടിച്ചതായി ജിമിലിന് തോന്നി.അവർക്കൊപ്പം പുറത്തേക്കിറങ്ങിയ അവൻ ആ പൂക്കളുടെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് പറഞ്ഞുതുടങ്ങി.

“ഹേയ് ഇരിക്കണോ?”ആ ചോദ്യമാണ് എന്നെ ഉണർത്തിയത്.
ഒരു ഞെട്ടലോടെ ഞാൻ അവരെ നോക്കി. “ഹേയ് വേണ്ട”ഞാൻ മറുപടി നൽകി. “വീണ്ടും അവർ ഇരിക്കാൻ പറഞ്ഞു. ഒന്ന് ചുറ്റും നോക്കിയ ശേഷം ഞാൻ അവർക്കരികിലിരുന്നു.അവർ തന്റെ ഫോണിൽ ശ്രദ്ധിക്കുകയാണ്.പാട്ട് കേൾക്കുകയാവും.ഇടക്കത് ആസ്വദിക്കുംപോലെ തലയാട്ടി രസിക്കുന്നുണ്ട്.അല്പം കഴിഞ്ഞ് എന്നെനോക്കി അവരൊന്ന് ചിരിച്ചു”

‘..സോറി ആം അനു..’ഹെഡ്ഫോൺ ഊരി എനിക്ക്‌ നേരെ കൈനീട്ടിയാണ് അവർ പേര് പറഞ്ഞത്.

‘..ജിമിൽ..’

എന്ത് ചെയ്യുന്നു?

ഡ്രൈവറാ…..

‘……ഓഹ്..ഓക്കേ………’

‘എങ്ങനെയുണ്ട് ജോലി? അല്പനേരത്തെ മൗനത്തിനു ശേഷം അവർ വീണ്ടും ചോദിച്ചു.

‘അത്‌….ശമ്പളം ഒന്നും കിട്ടൂല്ല ഫുഡും അക്കോമൊഡേഷനും ഒക്കെ ഫ്രീയാ’

മ്മ്…ഏതുവരെ പഠിച്ചു?

പഠിപ്പ് ഇപ്പഴും കഴിഞ്ഞിട്ടില്ല.ബി ടെക് ഫൈനൽ ഇയറാ.കുറച്ച് പേപ്പർ ഇനിയും ബാക്കിയുണ്ട്.

അതുശരി…… അതിനിടയിൽ ഈ ഡ്രൈവിംഗ് ജോലിയൊക്കെ.

അതുപിന്നെ വീട്ടുകാർക്ക് തോന്നണ്ടേ?എന്റെ പതിപ്പിലെ പ്രകടനം കണ്ടപ്പൊ,വീട്ടിലെ ഡ്രൈവറെ പറഞ്ഞു വിട്ടിട്ട് എന്നെ അതേല്പിച്ചു.പക്ഷെ ഇന്ന് ബ്രേക്ക്‌ കിട്ടി.

മ്മ്മ്മ്മ്,ഇപ്പൊ ഇതെവിടെക്കാ…..?

ഇവിടെ കളമശ്ശേരി വരെ.

ഇനിയും എത്ര പേപ്പർ കിട്ടാനുണ്ട്?

അതിപ്പോ ബി ടെക് പഠിക്കുന്ന എല്ലാർക്കും ഇല്ലേ സപ്പ്ളി. ഞാനൊക്കെ അതില് രാജാവാ.

അവരൊന്ന് ചിരിച്ചു.കണ്ടക്ടർ “ടിക്കറ്റ്.. ടിക്കറ്റ്..”എന്ന പതിവ് ധ്വനിയോടെ ബസിനുള്ളിൽ നടക്കുന്നു.

“അതെനിക്ക് ഇഷ്ട്ടായി.അല്ല…. എഴുതിയെടുക്കാൻ ഉദ്ദേശം ഒന്നുമില്ലേ”അവർ വീണ്ടും ചോദിച്ചു.

വീട്ടിന്നെ മൂന്ന് നേരം ഭക്ഷണത്തോടൊപ്പം സ്ഥിരമായി കേൾക്കുന്ന ഉപദേശമാണിത്.നമുക്ക് ഇതൊന്നു വിട്ട് പിടിച്ചുകൂടെ.

ഞാൻ വിട്ടു….എന്താ പോരെ….

ആന്റി എന്താ വർക്ക്‌ ചെയ്യുന്നുണ്ടോ?

ഉണ്ട്, ഇവിടെ അടുത്തൊരു പ്രൈവറ്റ് കമ്പനിയിലാ.പക്ഷെ തന്നെപ്പോലെ അല്ല.എനിക്ക്‌ ശമ്പളമൊക്കെയുണ്ട്. ***** ബസ് മുന്നോട്ട് നീങ്ങുന്നു.ഇടക്ക് സ്റ്റോപ്പിൽ നിന്നും ആളുകൾ കയറുകയും ഇറങ്ങുകയും ചെയ്യുന്നു. അങ്ങനെ അവസാന സ്റ്റോപ്പിലെത്തി. അവിടെ കാത്തിരിക്കുന്നത് ലഡ്ഡു ആണോ അരിമുറുക്കാണോ എന്ന് അറിയില്ല.കാരണം ആ യുദ്ധത്തിൽ പഴശ്ശിയുടെ കയ്യിൽ അതുവരെ ഉണ്ടായിരുന്ന ആയുധം ക്ഷമ മാത്രമായിരുന്നു.

“എന്നാ ആന്റി ഞാൻ പോകുവാ” ഇറങ്ങിയ ഞാൻ അവരോടായി പറഞ്ഞു.

മ്മ്മ്…അഹ്….. അല്ല ഇവിടെ അടുത്ത് എവിടെയാ നല്ല കോഫി ഷോപ്പ് ഉള്ളത്?

ഇവിടെ…കഫെ കോഫീ ഡേ.
സൂപ്പറാ.

അയ്യോ… അത്‌ ഭയങ്കര ദൂരവാ….

പിന്നിവിടെ..അടുത്ത്…”ന്യൂയോർക്ക്”.അടിപൊളിയാ.

എന്നാ ഒരു കോഫി ആയാലോ?

കോഫി…….വേണ്ട ആന്റി പൊക്കോ. ഞാൻ ഒന്ന് മടിച്ചു.

എടൊ കോഫി മാത്രേ ഉള്ളു.അതിന്റെ കൂടെ തന്റെ വീട്ടിൽ നിന്ന് കിട്ടുന്ന ഉപദേശം ഒന്നുമുണ്ടാവില്ല.എന്താ പോരെ.

എന്നാ വരാം….

ന്യൂയോർക്ക് കോഫി ഷോപ്പ്.കോഫി ഓർഡർ ചെയ്തശേഷം മൊബൈൽ ടേബിളിൽ വച്ചിട്ട് അവർ വാഷ്റൂമിൽ കയറി.ഒരു സാധാരണ കീപ്പാട് ഉള്ള ഫോൺ.ഞാൻ ചുറ്റും നോക്കി.ചിലർ ഒറ്റക്കും,ചിലർ ഫാമിലി ആയും കോഫി ആസ്വദിക്കുന്നു.ഒരു കപ്പിൾ ബില്ല് ചെയ്യുന്ന തിരക്കിലാണ്.ഞാൻ അവരുടെ ഫോൺ എടുത്ത് എന്റെ ഫോണിലേക്ക് ഒരു മിസ്സ്‌ കാൾ വിട്ട ശേഷം തിരികെ വെക്കുമ്പോൾ അത്‌ റിങ് ചെയ്യാൻ തുടങ്ങി.അതും കേട്ടു കൊണ്ടാണ് അവർ തിരികെ വരുന്നത്.

ആന്റി ഫോൺ….

“ഒരു മിനിട്ടെ…”അവർ ഫോൺ എടുത്തു പുറത്തേക്കിറങ്ങി.പുറത്ത് നിന്ന് സംസാരിക്കുന്ന അവരെ ഞാൻ ശ്രദ്ധിച്ചു.ആരാണോ എന്തോ, ഞാൻ വെറുതെ ചിന്തിച്ചിരിക്കുന്ന സമയം അവർ തിരികെയെത്തി. ***** ‘എന്നിട്ടാ നമ്പർ ഇപ്പഴും നിന്റെ കയ്യിൽ ഉണ്ടോ.”ഇടക്ക് കയറിയുള്ള ബോണി സാറിന്റെ ചോദ്യം കേട്ടാണ് കഥ അവിടെ നിന്നത്.

എന്റെ ബോണി…… ഇത് കഥയല്ലേ. കഥാപാത്രം ഞാൻ ആണെന്ന് കരുതി ഒരുമാതിരി ചോദ്യം ചോദിക്കല്ലേ.ദേ ആ ഫ്ളോയും അങ്ങ് പോയി.ഒന്ന് ഒഴിക്കട്ടെ ലിനോ…. എന്നാലേ ബാക്കി പറയാൻ ഒരു……

ജിമിൽ ഒരെണ്ണം കട്ടിക്കൊഴിച്ചടിച്ചു.

എന്ത്‌ കേറ്റാടാ ഇത്.വെള്ളം ഒഴിച്ച് പിടിപ്പിക്ക്.

ലിനോ പറയുന്നത് കേട്ടപ്പോഴാണ് ഡ്രൈ ആയിരുന്നു എന്ന് ജിമിൽ ഓർത്തത്.അതെ മൂഡിൽ ഒരെണ്ണം കൂടെ ഡ്രൈ ആയി വീശിയ ശേഷം അല്പം നട്സ് എടുത്തു കൊറിച്ചു.

ഇവനോട് പറഞ്ഞിട്ട് എന്നാ കാര്യം. സ്വയം പറഞ്ഞുകൊണ്ട് ലിനോ ഡ്രൈവിംഗ് തുടർന്നു.അപ്പോഴേക്കും ജിമിൽ പറഞ്ഞുതുടങ്ങിയിരുന്നു. ***** “എന്താ തുടങ്ങിയോ?”എന്ന് ചോദിച്ചു കൊണ്ട് അവർ ആ കോഫി ഒന്ന് സ്വിപ് ചെയ്തു.

തുടങ്ങി ആന്റി, പകുതിയായി.

മ്മ്മ്…. അമ്മയായിരുന്നു.അമ്മ എൽ പി സ്കൂളിൽ ടീച്ചറാ.അച്ഛനും അമ്മയും തിരുവനന്തപുരത്ത് പോയിരിക്കുവാ, പെൻഷന്റെ കാര്യത്തിന്.അവിടെ എന്തോ കാരണം കൊണ്ട് ശരിയായില്ലത്രെ. നാളെ വരൂ എന്ന്.പറയാൻ വിളിച്ചതാ. ഞാനിപ്പഴും ചെറിയ കുട്ടിയാണെന്നാ വിചാരം.ഒറ്റക്കാകും എന്ന പേടികൊണ്ടാ.

അപ്പൊ ഇന്നിനി എന്താ ചെയ്യാ?

ഓഹ് എന്ത് ചെയ്യാൻ.ഞാൻ ഒറ്റക്കാകുന്നത് ആദ്യമൊന്നും അല്ല.
പണ്ടേ ഞാൻ ഒറ്റക്കാ.പിന്നെയത് ശീലമായി.ലോൺലിനെസ്സ് അതെനിക്ക് ഇപ്പൊ ഇഷ്ട്ടാ.

“ഞാൻ ലോൺലിനെസ്സിന്റെ മരമാ…. കയ്യടി…..”ഞാൻ കൈ നീട്ടി.

മരം……

“അതെ മരം… ട്രീ….”ഞാൻ പറഞ്ഞത് കേട്ട് അവരൊന്ന് ചിരിച്ചു.അപ്പോൾ എന്റെ ഫോൺ റിങ് ചെയ്തു.വീട്ടിൽ നിന്ന് അമ്മയാണ്.മുപ്പത്തിയാണേൽ കലിപ്പിൽ.ഉച്ചകഴിഞ്ഞിട്ടും വീട്ടിലെക്ക് കാണാഞ്ഞതിന്റെ മുഴുവൻ ദേഷ്യം ഒറ്റ ശ്വാസത്തിൽ തീർത്തു.

അമ്മ…. ഞാൻ പറഞ്ഞിരുന്നില്ലേ. ഞാൻ ഇന്ന് വരില്ല.സാറിന്റെ വീട്ടിലാ.

അല്പം ഡൌട്ട് ക്ലിയർ ചെയ്യാൻ.ദേ സാറ് വരുന്നു…. പിന്നെ വിളിക്കാം… ഒരുവിധം ഞാൻ ഫോൺ കട്ട് ചെയ്തു.

“ആ പാവത്തിനെ പറ്റിച്ചു അല്ലെ” ചോദ്യം ആന്റിയുടെതാണ്.

അതും ഒരു പാവാ.രാത്രി ആകുമ്പോ തണുത്തിട്ടുണ്ടാവും.

പേപ്പേഴ്സ് എഴുതി എടുത്താൽ ഇത്രേം പ്രശ്നം ഉണ്ടോ?

ആന്റി ഇതുവരെ അത്‌ വിട്ടില്ലല്ലേ?

“ഞാൻ വിട്ടു.എന്താ പോരെ.”അവർ എന്നെ നോക്കി കൈ കൂപ്പിക്കാട്ടി.

പതിയെ ഞങ്ങൾ കോഫി കുടിച്ചു കൊണ്ടിരുന്നു.ഞാൻ ഇടക്ക് ചുറ്റും നോക്കുന്നുണ്ട്.നോക്കുമ്പോൾ ക്യാഷിൽ ഇരിക്കുന്നയാൾ ഞങ്ങളെത്തന്നെ നോക്കുന്നു.ഞാൻ നോട്ടം മാറ്റി.പക്ഷെ ആന്റി ഇപ്പഴും കോഫിയിൽ മാത്രം ശ്രദ്ധിക്കുന്നു.

അല്ല ഇപ്പൊ ഇതെവിടെക്കാ?

കുസാറ്റിന്റെ അവിടെ വരെ.

എന്റെ വീടും അവിടാ.ആർ കെ റെസിഡെൻസി,കേട്ടിട്ടില്ലേ.അവിടെ ആരെ കാണാനാ.

ഫ്രണ്ട്സ് ഉണ്ട്.ചെറിയൊരു പാർട്ടി.

വീണ്ടും ഞങ്ങൾക്കിടയിൽ മൗനം. ബില്ല് കൊടുത്തിറങ്ങുമ്പോൾ ആന്റി ഒരു ഓഫർ വച്ചു നീട്ടി.”എന്നാ നമ്മുക്ക് ഒന്നിച്ചു പോയാലോ?ഒരു ഓട്ടോ പിടിക്കാം”

എന്റെ മനസ്സിൽ ലഡ്ഡു പൊട്ടിയ നിമിഷം.കണ്ട പാടെതോന്നിയ കൊതിയുടെ പുറത്ത് ഒന്ന് ട്യൂൺ ചെയ്യാം എന്ന് കരുതി.കൂടിയാൽ അല്പം പിറകെ ചെല്ലാം.അല്പം പേടിയുണ്ടായിരുന്നു.അടി കിട്ടാതെ നോക്കണമല്ലോ. പക്ഷെ സാഹചര്യങ്ങൾ എന്റെ ആഗ്രഹത്തിനൊത്ത് ഇണങ്ങിവരുന്നു.അതെനിക്ക് മുന്നോട്ട് പോകുവാൻ ധൈര്യം നൽകി.ആ ഓഫർ സ്വീകരിച്ച് അവർക്കൊപ്പം യാത്ര തുടർന്നു.

ആ ഓട്ടോയിൽ പോകുന്ന സമയം ഡ്രൈവർക്ക് ഇടയ്ക്കിടെ ഫോൺ വരുന്നുണ്ട്.കാൾ അധികമായപ്പോൾ അയാൾ അത്‌ സ്വീകരിച്ചു.”ഞാൻ വരാം…ഉടനെ വരാം… കസ്റ്റമേഴ്സ് ഉണ്ട്…. വേഗം വരാം..”എന്നിങ്ങനെ എവിടെയും തൊടാതെയുള്ള സംസാരം.അല്ലെങ്കിൽ മറുതലക്കൽ ഉള്ളയാൾ അതിനൊരു അവസരം നൽകുന്നില്ല.

“എടൊ ഒന്ന് ഫോൺ വക്ക്.അല്ലേൽ എവിടെയെങ്കിലും ഒതുക്കിയിട്ട് സംസാരിക്ക്”ആന്റി അയാളോട് തട്ടിക്കയറി. അത്‌ കേട്ട് അയാൾ ഫോൺ വച്ചിട്ട് വണ്ടിയെടുത്തു.

ഒരു വളവ് തിരിഞ്ഞു ചെല്ലുമ്പോൾ കണ്ട മെഡിക്കൽ സ്റ്റോറിന് മുന്നിൽ വണ്ടി നിർത്തിച്ചു.ആന്റി എന്തോ വാങ്ങിക്കാനായി അങ്ങോട്ടേക്ക് പോയി.അവർ തിരിച്ചുവരുന്ന സമയം അത്രയും ഡ്രൈവർ ഫോണിൽ ആരോടോ കാര്യമായി സംസാരിച്ചുകൊണ്ടിരുന്നു.എന്തോ അത്‌ കണ്ടപ്പോൾ ഒരു ടെൻഷൻ പോലെ.അയാൾക്ക് എന്തെങ്കിലും ഡൌട്ട്.ഹേയ്……. ഇല്ലായിരിക്കും. അവിടെയും ഒരാൾ തങ്ങളെ തുറിച്ചു നോക്കുന്നു.അല്ലേലും പഴശ്ശി ഏത്ര യുദ്ധം കണ്ടതാ.ഞാൻ ധൈര്യം സംഭരിച്ചു.

ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. ഒരു റെസിഡൻഷ്യൽ ഏരിയയിലൂടെ കടന്നുപോകുമ്പോൾ ഞാൻ ഒരു ഫ്ലാറ്റ് ആന്റിയെ ചൂണ്ടിക്കാണിച്ചു.

എന്താ എന്നുള്ള അർത്ഥത്തിൽ ആന്റി എന്നെ നോക്കി.

ആ കാട്ടിയത് എന്റെ ഫ്ലാറ്റ് ആണ്. ഇടക്ക് വന്ന് നോക്കുന്നത് ഞാനാ. ഇടക്ക് ഫ്രണ്ട്സൊക്കെയായി ഇവിടെ ആണ് കൂടാറ്.

“അപ്പൊ നമ്മൾ നൈബഴ്സ് ആണ്. ഇതിന്റെ എൻഡിലാ എന്റെ വീട്. ഇവിടെ വരെ വന്ന സ്ഥിതിക്ക് എന്റെ ഫ്ലാറ്റിൽ കയറിയിട്ട് പോകാം”അവർ പറഞ്ഞു.

ഞാൻ കാണിച്ചുകൊടുത്ത ഫ്ലാറ്റ് അതാരുടെ എന്നറിയില്ല എങ്കിലും കുറെ വളഞ്ഞും തിരിഞ്ഞും ഞാൻ അവരുടെ വീട്ടിലെത്തി.

ഞാൻ കേട്ടിട്ടുണ്ട്.സ്ത്രീകൾ ഒരു വലഞ്ഞ വടിയാണ്.അത് പെട്ടെന്ന് നിവർത്താൻ നോക്കിയാൽ പൊട്ടും. അതുകൊണ്ട് ഞാനത് നിവർത്താൻ പോയില്ല.അതിങ്ങനെ താനേ നിവരുന്നത് ഞാൻ നിന്ന് കാണുകയായിരുന്നു.

ഞാൻ ചുറ്റും നോക്കി.ഭംഗിയായി ചിട്ടയോടെ ക്രമീകരിച്ചിരിക്കുന്നു. പതിയെ അവിടെയിരുന്നു ടി വി ഓൺ ചെയ്തു.പപ്പേട്ടന്റെ മാസ്റ്റർപീസ് പടം തൂവാനത്തുമ്പികൾ ഓൺ എയർ ആണ്.കോരിച്ചൊരിയുന്ന മഴയുള്ള സമയം കുളികഴിഞ്ഞെത്തിയ ലാൽ മഠത്തിലേക്ക് കത്തെഴുതുന്ന രംഗം. ഞാൻ വീണ്ടും ചാനെൽ മാറ്റി.24 ഫീമെയ്ലിന്റെ ക്ലൈമാക്സ്‌ രംഗം നടക്കുന്നു.വെറുതെ ഒരു പേടി എന്റെ മനസ്സിൽ ഓടിയെത്തി.ഉച്ചതൊട്ട് ഞാൻ കാണുന്നതായ കാഴ്ച്ചകൾ എന്റെ മനസിലൂടെ കടന്നുപോയി. അസ്വസ്ഥനായ ഞാൻ വേഗം ടി വി ഓഫ്‌ ചെയ്തു സോഫയിലേക്ക് ചാരി.

അകത്തേക്ക് പോയ ആന്റി തിരികെ വരാത്തതും എന്റെ അസ്വസ്ഥതക്ക് കാരണം ആയിരുന്നു.ഞാൻ ആ ഹാളിന് ചുറ്റും നടന്നു.പൊയേക്കാം എന്ന് കരുതി ഇറങ്ങുമ്പോൾ ഉള്ളിൽ നിന്നും ആന്റി പുറത്തേക്ക് വരുന്ന ശബ്ദം കേട്ട് ഞാൻ അവിടെയിരുന്നു.

ആന്റി എനിക്ക്‌ ഓപ്പോസിറ്റ് ആയി വന്നിരുന്നു.കുളി കഴിഞ്ഞതിന്റെ ലക്ഷണം.മുടി വിടർത്തിയിട്ടിരിക്കുന്നു അതിൽ നനവുണ്ട്.വേഷം സാരിയിൽ നിന്നും ഒരു ടൈറ്റ് മാക്സിയിലേക്ക് മാറിയിരിക്കുന്നു.വന്നപാടെ ഒരു ചോദ്യവും മുന്നിലേക്കിട്ടു.”എന്താടൊ ഒന്ന് നെർവെസ് ആയപോലെ? “

ഒന്നുല്ല.ഒരു കാര്യം ചോദിക്കട്ടെ.

ചോദിക്ക്.

ഒരു ഗ്ലാസ്‌ വെള്ളം കിട്ടുവോ?

അത്രേയുള്ളോ.ഇപ്പൊ കൊണ്ട് വരാം

അവർ തന്ന വെള്ളം ഞാൻ ഒറ്റയിറക്കിന് കുടിച്ചു.ആ ബോട്ടിൽ കാലിയായി.

തനിക്ക് പോവാൻ സമയം ആയോ. ബോട്ടിൽ തിരികെ നൽകുമ്പോൾ ആന്റി ചോദിച്ചു.

എന്നാ ഞാൻ അങ്ങോട്ട്‌ പോയാലോ. ഇറങ്ങിയെക്കുവാ…….

അല്പം സംസാരിച്ചിട്ട് പോവാടോ. ഇരിക്ക്.

ഓഹ്……

പരിചയപ്പെട്ടപ്പോൾ തൊട്ട് ശ്രദ്ധിക്കുകയാ.താൻ എന്നെപ്പറ്റി ഇതുവരെ ഒന്നും ചോദിച്ചില്ല.ഒരു പരിചയോം ഇല്ലാത്ത എന്റെ കൂടെ താൻ എന്ത് ധൈര്യത്തിലാ വന്നെ?

അത്‌……

വെയിറ്റ്……

തന്നെ എനിക്ക്‌ വേണമെങ്കിൽ ട്രാപ് ചെയ്യാം.

എന്റെ ദൈവമേ….. ഞാൻ മനസ്സിൽ പറഞ്ഞു.

ബോയ്സിന് ചെയ്യാൻ കഴിയുന്ന ഏത് കാര്യവും ഗേൾസിനും ചെയ്യാൻ കഴിയും.ഇന്ന് മാത്രം അല്ല,എന്നും. പിന്നെ ബസിൽ മാത്രം അല്ല സ്ത്രീക്ക് സെപ്പറേറ്റ് സീറ്റ്….. അങ്ങ് ജയിലിലും ഉണ്ട്.

ഞങ്ങൾ വിചാരിച്ചാലും നടക്കും.ഇത്ര എളുപ്പം നടക്കില്ല എന്നെയുള്ളൂ.

നിങ്ങൾ വിചാരിച്ചാൽ നടക്കും. മാക്സിമം റേപ്പ് ചെയ്യാൻ സാധിക്കും. പക്ഷെ നിങ്ങൾ വിചാരിച്ചത് നടക്കണം എങ്കിൽ അത്‌ ഞങ്ങൾ തന്നെ വിചാരിക്കണം.

ഓഹ്……

ഞാൻ ഇങ്ങനെ ഓപ്പൺ ആയിട്ട് സംസാരിക്കും.കുഴപ്പമില്ലല്ലൊ?

ഞാൻ ഓപ്പണിന്റെ മരാ…..കയ്യിൽ അടിക്ക്…..

അവർ ഒന്ന് ചിരിച്ചു.എന്നിട്ട് തുടർന്നു. “തന്നെ ആദ്യം കണ്ടപ്പൊ ഞാൻ കരുതി താൻ ഒരലമ്പനാണെന്ന്. ഇന്ന് ഓഫീസിൽ നിന്ന് വഴക്കുണ്ടാക്കി ലീവ് എടുത്തു പോരുവാരുന്നു.ആകെ ടെൻഷൻ അടിച്ചു ഭ്രാന്തായി വരുമ്പഴാ അതാ ഒരുത്തൻ നിന്ന് ദേഹത്തു തട്ടുന്നു. തട്ടല് കൂടിയപ്പൊ ദേഷ്യം വന്നു.തന്നെ നോക്കിയപ്പോ താനീ ലോകത്ത് അല്ലാത്തമാതിരി നിൽക്കുന്നു. അറിഞ്ഞിട്ടാണോ അറിയാതെ ആണോ എന്നറിയില്ലല്ലൊ.ഇനി തന്നോടു ഞാൻ എന്തേലും പറഞ്ഞാ കേട്ടപടി ബസിലിരിക്കുന്നവർ തന്നെ എടുത്തിട്ടങ്ങു തല്ലും.അതും ഞാൻ തന്നെ കാണണം.പിന്നെയൊരു സീൻ ഉണ്ടാക്കേണ്ട എന്ന് കരുതി അങ്ങ് ക്ഷമിച്ചു.തന്നോട് രണ്ടെണ്ണം പറയാൻ വേണ്ടിത്തന്നെയാ അവിടെ ഇരിക്കാൻ പറഞ്ഞത്.പിന്നെ തന്നോട് സംസാരിച്ചപ്പഴാ മനസിലായത് ഞാൻ കരുതിയ ആളെ അല്ലെന്ന്.”അവർ പറഞ്ഞു നിർത്തി.

ഒരു ചെറിയ മൗനത്തിന് ശേഷം അവർ തുടർന്നു.”ഞാൻ ആളുകളെ മനസിലാക്കുന്നതിന്റെ പ്രശ്നാ. ഒരുപാട് പ്രോബ്ലംസ് ഒക്കെയുള്ള ആളാ ഞാൻ. ആരോടും സംസാരിക്കില്ല.പെട്ടന്ന് ദേഷ്യപ്പെടും. വെറുതെ വഴക്കുണ്ടാക്കും ഇതൊക്കെയാ എന്നെക്കുറിച്ച് എല്ലാരും പറയുന്നത്.ശരിയാ ഒന്ന് ക്ഷമിച്ചിരുന്നെങ്കിൽ ഇന്നത്തെപ്പോലെ പല പ്രശ്നങ്ങളും ഒഴിവാക്കാമായിരുന്നു.

ഇന്നത്തെ ആഫ്റ്റർനൂൺ അടിപൊളി ആയിരുന്നു.കുറച്ചു മണിക്കൂർ ആണെങ്കിലും ബസില്,കോഫീ ഷോപ്പില്,ഓട്ടോയില്.. ഞാൻ കംഫർട്ടബിൾ ആയിരുന്നു.ഞാൻ നന്നായി ആസ്വദിച്ചു.ഇന്നെനിക്ക് നല്ലൊരു ഫ്രണ്ടിനെ കിട്ടിയ ദിവസമാ. ഒരു ഫ്രണ്ട്… ബ്രദർ… നിന്നെയെനിക്ക് ഇഷ്ട്ടമായി”

അവർ പറഞ്ഞു നിർത്തിയതും അവരുടെ ഫോൺ റിങ് ചെയ്തു. “ഒരു മിനിറ്റ്… ഇപ്പൊ വരാം”അവർ പോയി കാൾ അറ്റൻഡ് ചെയ്തു. അപ്പുറം റെസ്പോൺസ് കിട്ടാതെ അവർ ഹലോ എന്ന് പറഞ്ഞുകൊണ്ട് ഹാളിലേക്ക് വരുമ്പോൾ ഞാൻ റെസ്പോണ്ട് ചെയ്തു.കാര്യം മനസിലായതും അവർ ഒന്നും മിണ്ടാതെ സോഫയിലിരുന്നു. അവർക്ക് പിടികിട്ടിയിരിക്കും എനിക്ക് എവിടെവച്ച് നമ്പർ കിട്ടിയെന്ന്. ഞാൻ പതിയെ എണീറ്റു.ഒരു ഏറ്റു പറച്ചിൽ എന്നപോലെ അവരൊട് പറഞ്ഞുതുടങ്ങി

“ഞാൻ പറഞ്ഞത് ഒക്കെ സത്യമായിരുന്നു.പക്ഷെ എന്റെ ഉദ്ദേശം തെറ്റായിരുന്നു”

അവരെന്നെയൊന്ന് ചുഴിഞ്ഞുനോക്കിയിട്ട് തുടർന്നു. “തന്റെയടുത്ത് എനിക്ക്‌ ഈ നിമിഷം വരെ ഒന്നും തോന്നിയിട്ടില്ല. ഇനിയങ്ങനെ തോന്നിക്കൂടാ എന്നൊന്നും ഇല്ല.നോ ഗ്യാരന്റി. അതിനൊന്നും ഒരു ഗ്യാരന്റിയും ഇല്ല. പക്ഷെ സാഹചര്യം,സാഹചര്യം അതാണല്ലോ എവിടുത്തെയും വില്ലൻ

ഞാന്….. ഞാനും ആന്റിയെക്കുറിച്ചു കരുതിയതൊക്കെ തെറ്റാ.അതാ ഞാനും കൂടുതലൊന്നും ചോദിക്കാഞ്ഞെ.പിന്നെ സാഹചര്യം വില്ലൻ ആവുന്നത് പോലെ സൗന്ദര്യം, അതും ഒരു വില്ലനാ.

എന്താടോ സൗന്ദര്യം?അതൊരു ഫേക്ക് അല്ലെ.നമ്മൾ സൗന്ദര്യം ഉണ്ട് എന്ന് കരുതുന്ന ഒരാളുടെയടുത്ത് പത്തു മിനിറ്റ് സംസാരിച്ചാൽ അതൊന്നും ഒന്നുമല്ലാതായിപ്പോകും. പക്ഷെ ചിലരുടെയടുത്ത് സംസാരിക്കുംതോറും അയാളുടെ സൗന്ദര്യം കൂടിക്കൊണ്ടിരിക്കും. എനിക്ക്‌ തന്നിൽ അതാണ്‌ ഫീൽ ചെയ്തത്.ഞാൻ വിചാരിക്കുന്നു ഒരാളുടെ സൗന്ദര്യം അയാളുടെ സ്വഭാവത്തിലാണ് എന്ന്.

ചേതൻ ഭഗത്ത്‌ പറഞ്ഞത് പോലെ നമ്മുടെ ബന്ധം ഒരു എഗ്രിമെന്റാ. റേസിങ് കാറിൽ ഇരിക്കാം,പക്ഷെ അത്‌ ഓടിക്കാൻ പാടില്ല.ഏത്രകാലം റേസിങ് കാറിൽ ഇങ്ങനെ ഓടിക്കാതെയിരിക്കാൻ പറ്റുമെന്ന് ഞാനൊന്ന് നോക്കട്ടെ.

ആന്റി പതിയെ തലയാട്ടിച്ചിരിച്ചുകൊണ്ട് താടിക്ക് കൈ

കൊടുത്തു.അവരെഴുന്നെറ്റ് എനിക്ക് അരികിലേക്ക് വന്നു.

പെട്ടെന്നാണ് അത്‌ സംഭവിച്ചത്.ഒരു കാര്യത്തിനും ഒരു ഗ്യാരന്റിയും ഇല്ലന്ന് ആന്റി പറഞ്ഞത് സത്യാ. വണ്ടി ഓടിക്കാതെ വണ്ടിക്കകത്തിരുന്നാലും വരേണ്ടത് വരികതന്നെ ചെയ്യും. ***** പെട്ടന്ന് ലിനോ വണ്ടിയൊതുക്കി. ജിമിൽ ചാടിയിറങ്ങി റോഡിന്റെ വക്കിലേക്ക് നിന്നു.അതോടെ കുടിച്ച കള്ളും പറഞ്ഞ കഥയും പഴശിയുടെ വാളോട് കൂടി പുറത്തേക്ക് വന്നു. സംഭവിച്ചതെല്ലാം നല്ലതിന്,ഇനി സംഭവിക്കാനിരിക്കുന്നതും നല്ലതിന് ആണൊ എന്നറിയണ്ടേ???? “””””””വേണം””””””””

ക്ലൈമാക്സിൽ എന്താണ് സംഭവിച്ചു കാണുക എന്ന് വെറുതെ ജിമിൽ തന്റെ കൂട്ടുകാരോട് ചോദിച്ചു.അവർ പറഞ്ഞ മറുപടി….. ഹോ……

ലിനോ:നീ വാള് വക്കണ ടൈമിംഗ് കണ്ടപ്പൊ ഞാൻ വിചാരിച്ചു പണി തിരിച്ചാ കിട്ടിയെന്ന്.

നിനക്ക് അങ്ങനെ തോന്നിയോ?

ഹേയ് ചുമ്മാ….. കല്യാണത്തിന് പോയിട്ട് ബിരിയാണി കഴിക്കാതെ വന്ന ചരിത്രം നമുക്കില്ലല്ലൊ.

ബോണി സാറിനോടാ????

തിരക്കായത് കൊണ്ട് നീ നാടൻ അടിച്ചു പൊന്നുകാണും.ബിരിയാണി കഴിക്കാൻ ഇനിയും സമയം ഉണ്ടല്ലോ.

നിധിഷേ….. നിനക്കൊ??

എന്നാലും സച്ചിനെ തെണ്ടികൾ പുറത്താക്കിയില്ലേ…..ചെറ്റകൾ….

നീ നിർത്തിക്കോ നിധി.നീയെന്താ പറയാൻ പോണേന്ന് എനിക്കറിയാം.

“എടാ എന്നിട്ട് നിനക്ക് കിട്ടിയോ?” നിധീഷിന്റെ വായും പൊത്തിപ്പിടിച്ചു ബോണി ചോദിച്ചു.

“എന്നിട്ടെന്നാ ഉണ്ടായേ?പറയെടാ? കിട്ടിയോ???”ലിനോ ജിമിലിന്റെ താടിയിൽ ഒന്ന് തട്ടി.

അതിന് അവൻ കൊടുത്ത മറുപടി ഒരു ചോദ്യമായിരുന്നു.അത്‌ ഞാനും ചോദിക്കുന്നു. “വാട്ട്‌ യു വാണ്ട്‌ ടു എക്സ്പെക്ട്?” ***** അവന്റെ ചോദ്യത്തിന് ഒരുത്തരം, അതവരുടെ കയ്യിൽ ഉണ്ടായിരുന്നില്ല. പക്ഷെ അവർക്കുള്ള ഉത്തരം അവിടെയുണ്ട്.ഷിമോഗയിൽ ജോഗ് ഫാൽസിന്റെ പരിസരത്ത് അവരെയും കാത്തു നിൽക്കുന്നുണ്ട്. അവരുടെ ചോദ്യത്തിനുള്ള ഉത്തരം.

അവരുടെ യാത്ര ഷിമോഗയോട് അടുക്കുന്നു.വെള്ളച്ചാട്ടത്തിന്റെ പരിസരത്ത് വാഹനങ്ങൾക്ക് വിലക്ക് ആണ്.അതുകൊണ്ട് തന്നെ താഴെ പാർക്കിങ്ങിൽ വണ്ടിയുമിട്ട് അവർ ആ വെള്ളച്ചാട്ടം ലക്ഷ്യമാക്കി നടന്നു.

സഹ്യാദ്രി മലനിരകളുടെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് അവർ ആ വെള്ളച്ചാട്ടത്തിന് മുന്നിൽ എത്തി നിൽക്കുന്നു.സഹ്യന്റെ കത്തുന്ന പച്ചപ്പിനെയും കീറിമുറിച്ചുകൊണ്ട് ശരാവതി നദി ആഴങ്ങളിലേക്ക് കുതിച്ചുചാടുന്നു.ആ സൗന്ദര്യം ആസ്വദിച്ചവർ അങ്ങനെ നിന്നു.ഒന്ന് അവിടെ ഇറങ്ങണമെന്നും അതിൽ ഒരു കുളി പാസാക്കണമെന്നും അവർക്കുണ്ട്,പക്ഷെ അതിന്റെ വന്യ ഭാവം അവരുടെ ആഗ്രഹത്തിനുമേൽ കടിഞ്ഞാണിട്ടു.

“പോട്ടെ ബോണിസാറെ………നമ്മള് ഒന്നുടെ വരുന്നേ.അന്നീ വെള്ളച്ചാട്ടം മെലിഞ്ഞിരിക്കും.വിശദമായിത്തന്നെ നമ്മുക്ക് കുളിച്ചിട്ട് പോകാം”ജിമിൽ അവന്റെ പുറത്ത് തട്ടി.അതെ സമയം അവന്റെ പുറത്ത് ഒരു കയ്യമർന്നു.

ജിമിൽ തിരിഞ്ഞു നോക്കി.ആളെ കണ്ട് അവൻ ചിരിച്ചുകൊണ്ട് ഒന്ന് ആലിംഗനം ചെയ്തു.ഒന്നും പിടികിട്ടാതെ,എന്താ സംഭവം എന്ന് മനസിലാവാതെ മുഖത്തോട് മുഖം നോക്കുന്ന തന്റെ സുഹൃത്തുക്കളെ കണ്ട് ജിമിൽ ആ വ്യക്തിയെ അവർക്ക് പരിചയപ്പെടുത്തി.

“നിങ്ങൾ എന്നോട് വരുന്ന വഴിയിൽ ഒരു ചോദ്യം ചോദിച്ചു.കിട്ടിയോ എന്ന്? ഇത് “അനു ജോസഫ് “നിങ്ങൾ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം” അവനൊന്ന് നിർത്തി.

അവർ അവന്റെ ചുണ്ടിന്റെ ചലനം ശ്രദ്ധിച്ചുനിന്നു.ബാക്കിയുള്ള വാക്കുകൾ കേൾക്കാൻ കാത് കൂർപ്പിച്ചു നിൽക്കുമ്പോൾ അവൻ തുടർന്നു..

“…….അതെ കിട്ടി എനിക്ക്‌ നല്ലൊരു സുഹൃത്തിനെ……..”… ❤❤❤❤❤❤❤❤❤❤❤❤ ???????????? ആൽബി

Comments:

No comments!

Please sign up or log in to post a comment!