മണിവത്തൂരിന്റെ സ്നേഹരാഗങ്ങള്‍
ഇതില്‍ കമ്പി ഇല്ല , നല്ല പോലെ ലാഗ് ഉണ്ട്
നാടും നാട്ടിലെ പച്ചപ്പും നാട്ടു രുചികളും നാട്ടുവര്‍ത്തമാനങ്ങളും ഒരു ഗതകാലസ്മരണകള്‍ ആയി ഉള്ളില്‍ നിറഞ്ഞവര്‍ക്ക് വായിച്ചാല്‍ ഒരു പക്ഷെ ഇഷ്ടപെടുമായിരിക്കും
അങ്ങനെ ഉള്ളവര്‍ വായിക്കുവാന്‍ അപേക്ഷ.
വായിച്ചു നിരാശപെടാതിരിക്കാന്‍ ആയി ആണ് അറിയിക്കുന്നത്
അപരാജിതന്റെ ഒഴിവു വേളകളില്‍ ലഭിച്ച സമയത്ത് നമ്മുടെ പ്രിയ നന്ദന്‍ കുട്ടിക്കായി കുറിച്ച ഒരു അനുഭവം ആണ്
കഥ എന്ന് പറയില്ല , കഥാ നിയമങ്ങള്‍ പാലിച്ചു എഴുതാന്‍ അറിയില്ല .ഒരു കുഞ്ഞു പരീക്ഷണ അനുഭവം ,,,
അവന്റെ പിറനാള്‍ദിനത്തിന്റെ പിറ്റേന്ന് എഴുതി തുടങ്ങിയത് ആണ് അവനൊരു സമ്മാനം
ഇതിലെ നന്ദൂട്ടന്‍ —എനിക്ക് നന്ദന്‍ തന്നെ ,,,,,,,,,,,
മണിവത്തൂ൪ ഗ്രാമം.
മലയാളനാട്ടില്‍ മനോഹാരിതയാല്‍ മരതകപച്ചപ്പണിഞ്ഞു മണ്ണില്‍ ഒരു മനോഹരതീരമായി നിലകൊള്ളുന്ന ഒരു കൊച്ചു ഗ്രാമം.
ഒരു ഗ്രാമത്തിന്റെ വിശുദ്ധിയെ എങ്ങനെ ഉപമിക്കുവാൻ സാധിക്കുമോ അത് മണിവത്തൂര് തന്നെ ആയിരിക്കും.
സഹ്യന്റെ മടിത്തട്ടില്‍ മാമലകള്‍ക്ക് താഴ്വര ആണവൾ മണിവത്തൂ൪.
സഹ്യനില്‍ നിന്ന് ഉത്ഭവിക്കുന്ന തിരുതപുഴക്കു ഓരത്ത് ആണ് ആ ഗ്രാമം ,
തിരുതപുഴ ആ ഗ്രാമത്തിനു ഒരേ സമയ൦ ജീവജലവും ജീവശ്വാസവും നല്‍കുന്നു.
വയലുകൾ ആണ് എങ്ങും , പച്ചപ്പണിഞ്ഞു നിൽക്കുന്ന വയലേലകൾ, ഇടയിലെ വരമ്പുകൾ ,
ജലമൊഴുകുന്ന തോടുകൾ, ആ തോടുകളില്‍ നീന്തി കളിക്കുന്ന മത്സ്യങ്ങള്‍ ,
ഒറ്റക്കാലില്‍ ധ്യാനം കൊള്ളുന്ന കൊറ്റികള്‍
വയലുകൾക്കരികിൽ നിറഗർഭിണികളെ പോലെ ചാഞ്ഞു ആലസ്യത്തിൽ കാറ്റിൽ ഇടം വലമിളകി നിൽക്കുന്ന കേരവൃക്ഷങ്ങൾ,
അതുപോലെ തന്നെ ആ നെല്ലറകൾക്കു സമീപം തന്നെ നൂറുകണക്കിന് കരിമ്പനകൾ, യക്ഷികള്‍ അതില്‍ വസിക്കുന്നു എന്ന് ചിലപ്പോ ഓര്‍മ്മിപ്പിക്കും .
വീശുന്ന ഇളം കാറ്റിനോടൊപ്പം ചെറുമഴനൂലുകൾ പെയ്തു കൊണ്ടിരിക്കുന്നു.
വരമ്പിലൂടെ വാളും കിലുങ്ങുന്ന അരമണിയുമായി ചുവപ്പുടുത്തു വെളിച്ചപ്പാട് നടന്നു പോകുന്നു മുന്നിൽ കുത്തുവിളക് പിടിച്ചൊരു കുട്ടിയും പിന്നിൽ ചെണ്ടയുടെ വലംതല കൊട്ടി താളകൊഴുപ്പേകി ചെണ്ടക്കാരനും. മണിവത്തൂരമ്മയുടെ അമ്പലതിലേക്ക് ആണ് അവര്‍ പോകുന്നത്.
അധികവും ടാറിന്റെ കറുപ്പ് വീഴാത്ത ചെമ്മൺ പാതകൾ, പോകും വഴി ഇടവഴികൾ , ഇല്ലിമുള്ള് കെട്ടിയ വേലികൾ , വഴിക്കു ഇരുവശവും ചെമ്പരത്തിയും മുല്ലയും മന്ദാരവും ഗന്ധരാജനും ഒക്കെ പന്തലിച്ചു നിൽക്കുന്ന കാഴ്ചകൾ.
കൂടുതലും ഓട് വീടുകൾ , തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന ഓടു മേഞ്ഞ ഇരു നില തറവാട് വീടുകൾ.
ഒട്ടുമിക്ക വീടുകൾക്ക് മുന്നിലായി വീടിനു ഐശ്വര്യ൦ പ്രദാനം ചെയുന്ന കാമദേനുകളായ ഗോക്കൾക്കായുള്ള തൊഴുതുകൾ..
അങ്ങനെ ഉള്ള വലിയ ഒരു തറവാട്. മേടയിൽ
മുറ്റത്തു തുളസി തറയിൽ ദീപം തെളിച്ചു പ്രദക്ഷിണം ചെയ്യുന്ന ഒരു പതിനഞ്ചു കാരി പെൺകുട്ടി, ഗായത്രി
അവൾ തുളസിയെ തൊഴുതു ഉമ്മറത്തു ചെന്നിരുന്നു നാമം ചൊല്ലുന്നു, കുറച്ചു കഴിഞ്ഞു പ്രൗഢയായ ഒരു സ്ത്രീ വീടിനുള്ളിൽ നിന്നും ഉമ്മറത്തേക്ക് വന്നു , തൊഴുതു നിലത്തിരുന്നു പ്രാത്ഥിച്ചു. അവരാണ് ഭാഗീരഥിയമ്മ, റിട്ടയേർഡ് ഹെഡ്മിസ്‌ട്രെസ്, കണിശകാരി.
അവിടെ ഇരുന്നു നാമം ചൊല്ലുന്ന ഗായത്രി ആണ് അവരുടെ ഇളയ മകൾ, പിന്നെ ഉള്ളത് ഒരു ആൺതരി അനന്തകൃഷ്ണന്‍ , എന്ന നന്ദൂട്ടന്‍
ഇരുപത്തിരണ്ടു വയസ്, ചെന്നൈയിൽ ഒരു കോളേജിൽ എം സി എ പഠിക്കുന്നു.
കുറച്ചു കഴിഞ്ഞു നാമജപം അവസാനിച്ചു ഗായത്രി എഴുനേറ്റു.
മോളെ ചിന്നു ,,, മറ്റന്നാൾ മുതൽ അല്ലെ നിനക്കു ടെം എക്സാം തുടങ്ങുന്നത്?
അതെ അമ്മെ
എന്ന പോയി ഇരുന്നു പഠിക്കു
അമ്മെ ഞാൻ ആ സീരിയൽ ഒന്ന് കണ്ടിട്ട് …
നിന്നോട് പോയി ഇരുന്നു പഠിക്കാൻ അല്ലെ പറഞ്ഞത് …… അവ൪ ചൂടായി
ഭയന്ന് ചിന്നു മുറിയിലെക് പോയി പഠിക്കാൻ ആയി
ഭഗീരതി ‘അമ്മക്കു അൻപത്തി എട്ടു വയസുണ്ട്, ഭർത്താവു പട്ടാളത്തിൽ ആയിരുന്നു മരണപ്പെട്ടു
റിട്ടയേർഡ് എച് എം ആണ്, പെട്ടെന്നു കോപിക്കും അതുപോലെ തണുക്കും എല്ലാര്ക്കും അവരെ ഭയമാണ്.
ഒരുപാട് വൈകി ആണ് വിവാഹം ചെയ്തതും മക്കൾ ഉണ്ടായതും , ഗായത്രി പത്തിൽ പഠിക്കുന്നു.
പ്രാര്ത്ഥിച്ചു അവർ അവിടെ നിന്നും എഴുന്നേറ്റു റൂമിലേക്ക് പോയി.
ഭാഗീരതി അമ്മ മക്കളെ ഒരുപാട് അടിച്ചും ഭയപെടുതിയും ഒക്കെ ആണ് വളര്‍ത്തിയത്. ആ പേടി രണ്ടു മക്കള്‍ക്കും ഉണ്ട് , മൂത്തവന്‍ നന്ദൂട്ടനു അമ്മയെ ഒരുപാട് ഭയമാണ് , ഇരുപത്തിരണ്ടു ഉണ്ടെങ്കിലും ‘അമ്മ ഒന്ന് ശബ്ദമുയർത്തിയാൽ മുട്ടിടിക്കും മൂത്രമൊഴിക്കും.
ഭയപ്പെടുത്തി വളർത്തിയത് കൊണ്ട് ആണ് അങ്ങനെ ഒക്കെ.
ആവശ്യത്തിന് സ്വത്തും സമ്പാദ്യവും ഒക്കെ ഉണ്ട് മേലേടത്തു തറവാടിന്, അവരുടെ ഭർത്താവു മരണപ്പെട്ട രാഘവമേമോന്റെ ആണ് ആ സ്വത്തുക്കൾ ഒക്കെ കൂടാതെ കൃഷി ഉണ്ട് പറമ്പു ഉണ്ട് തെങ്ങിൻ പറമ്പു ഉണ്ട് , ഗ്രാമത്തിലെ കവലയിൽ നാലഞ്ചു കടമുറികൾ ഉണ്ട് , പശുക്കൾ ഉണ്ട് പിന്നെ രാഘവമേനോൺ മരിച്ചപ്പോൾ കിട്ടിയ വലിയ ഇഷുറൻസ് തുകയും പെൻഷനും അതുപോലെ ഭാഗീരഥി അമ്മ റിട്ടയർ ചെയ്തപ്പോൾ കിട്ടിയ വലിയ തുകയും പെൻഷനും ഒക്കെ ആയി സാമ്പത്തിക ഭദ്രത ഉള്ള കുടുംബം ആണ് മേടയിൽ തറവാട്.
ഭാഗീരഥി അമ്മയുടെ ഇളയ സഹോദരൻ രാമകൃഷ്ണന്‍ നായര്‍ ആ ഗ്രാമത്തിൽ തന്നെ ആണ് താമസിക്കുന്നത്, അദ്ദേഹത്തിന് ഭാര്യ ജാനകി രണ്ടു പെണ്മക്കൾ മീര ഇളയവൾ കൃഷ്ണ, രാമകൃഷ്ണൻ നല്ല പ്രായത്തിലെ കള്ളുകുടിച്ചു കൂമ്പു വാടി കരളു അരിപ്പയായി ജീവിച്ചു കൊണ്ടിരിക്കുന്ന വ്യക്തി ആണ്, അവ൪ക്കു സ്വത്ത വകകൾ വളരെ കുറവാണു ഉണ്ടായതു ഒകെ അയാൾ ഓരോരോ കാര്യത്തിന് വിറ്റു കള്ളു കുടിച്ചു നശിപ്പിച്ചു.
സത്യത്തിൽ ഭഗീരതി അമ്മയുടെ ഓഹരി പോലും അവർക്ക് കൊടുത്തിട്ടില്ല , അവരതു ചോദിച്ചിട്ടുമില്ല കാരണം ആങ്ങളക്ക് രണ്ടു പെണ്മക്കൾ അല്ലെ , സത്യത്തിൽ ഇപ്പോൾ ആ കുടുംബം ജീവിക്കുന്നത് ഭാഗീരഥി അമ്മയുടെ കാരുണ്യം കൊണ്ടാണ്.
അവർ ആണ് ആ വീട്ടിലേ ചിലവുകൾ ഒക്കെ നോക്കി നടത്തുന്നത് , ആങ്ങളയുടെ മരുന്നുകളും വീട് ചിലവുകളും പിന്നെ കുട്ടികളുടെ പടിത്തവും ഒക്കെ ആയി , മൂത്തവൾ മീരക്ക് ഇരുപത്തി അഞ്ചു വയസുണ്ട്, അവൾ ഇപ്പോൾ ഒരു സ്കൂളിൽ ബി എഡ് കഴിഞ്ഞു ടീചർ ആയി പോകുന്നുണ്ട് , വലിയ ശമ്പളം ഒന്നുമില്ല , അവൾ മാത്രമാണ് ഇപ്പോൾ ആ കുടുംബത്തിന്റെ ആശ്രയം. അവളുടെ ശമ്പളം കൊണ്ട് അച്ഛന് മരുന്നിനു പോലും തികയില്ല .
മീരയുടെ കല്യാണമിതു വരെ ഒന്നും ശരി ആയിട്ടില്ല കാരണം നാളിന്റെ പ്രശ്നങ്ങൾ, അതിൽ ഒരുപാട് വിഷമം അച്ചനയും അമ്മയ്ക്കും ഉണ്ട്. മാത്രവുമല്ല . അവളെ കെട്ടിക്കാനായി വേറെ വകയൊന്നുമില്ല , ഉള്ളത് വിറ്റു പെറുക്കേണ്ടി വരും താഴെ ഒരു പെൺകുട്ടി കൂടെ വളർന്നു വരികയല്ലേ.
മേടയിൽ നിന്നും ഒരു ഒരു കിലോമീറ്റ൪ നടക്കാൻ ഉണ്ട് രാഘവന്റെ വീട്ടിലേക്കു
ഭാഗീരഥി ‘അമ്മ ആങ്ങളയെ കാണുവാൻ ആയി പുറപ്പെട്ടു, ഒരു അരമണിക്കൂർ കൊണ്ട് അവർ അവിടെ എത്തി.
മക്കൾ രണ്ടു പേരും പോയി , അവിടെ കിടപ്പിൽ ആയ രാഘവനും ഭാര്യയും ഉണ്ട്.
അവർ ആ ഓട് വീടിനുള്ളിലേക് കയറി.
നാത്തൂനേ ,,,,,,,,,,,,,,,ഉറക്കെ വിളിച്ചു
അവർ വീടിനു പുറത്തു വിറക് ഒക്കെ എടുത്തു വെക്കുക ആയിരുന്നു , അവർ അത് ഓര്ത്തു വെച്ച് ഉമ്മറത്തെക്കു വന്നു ,
ഓപ്പെ ,,,,,,,,,,,,,,,,,,,,,വിറയാർന്ന ശബ്ദം കൊണ്ട് രാഘവമേനോൻ പെങ്ങളെ വിളിച്ചു.
ആ ഞാൻ വരികയാണ് രാവൊപ്പെ ……….അവർ വിളി കേട്ട് മുറിയിലേക്ക് ചെന്നു
പെങ്ങളെ കണ്ടപ്പോൾ അയാളുടെ മുഖത്ത് ചിരി ആയി , വല്ലാതെ സന്തോഷം , പെങ്ങളെ കണ്ടാൽ അങ്ങനെ ആണ് , അയാൾ കൈകൾ നീട്ടി , അവർ അയാൾക്ക് സമീപം ഇരുന്നു , ഒരുപാട് വിഷമം ഉണ്ട് ആങ്ങളയുടെ ഇ കിടപ്പു , കാര്യം കള്ളു ഒക്കെ കുടിക്കുമെങ്കിലും എന്ത് ആവശ്യത്തിന് ഓടി വരുന്ന ആൾ ആണ് രാഘവമേനോൻ.
ഡി ……………ഓപ്പക്കു കട്ടൻ വെള്ളം കൊടുക്കെടി ,,,,,,,,,,,,,,,ഭാര്യയെ വിളിച്ചു പറഞ്ഞു
ഞാൻ കുടിചോളം ,,,,,,,,,,നാത്തൂൻ എന്തോ പണി ചെയ്യുക ആണ് ,,
എടിയേ ……………..ജാനി ,,,,,,,,,,,,,,,,,,നീ ഇങ്ങോട്ടു വാ ഓപ്പ വന്നേക്കണേ കണ്ടിലെ
ആ ,,,,,,,,,,,,,,,ഞാൻ വരാണ് ,,,,,,,,,,,,,,ഈ വിറകൊക്കെ ഒക്കെ ഒന്ന് എടുത്ത് വെക്കട്ടെ ,,,,,,,,,,,,,,,,അവർ വിളിച്ചു പറഞ്ഞു.
ഓപ്പ മിണ്ടാതെ കിടക്കു ന്നെ ,,,,,,,,,,,,,,,
കാര്യം ഭഗീരദി ‘അമ്മ ദേഷ്യകാരി ആണെങ്കിലും നല്ല സ്നേഹം ആണ് അവരോടു , മാത്രവുമല്ല അവര്ക് ഭാഗീരഥി അമ്മയെ നല്ല പേടിയുമാണ്, അവര് പറയുന്നതിന്റെ അപ്പുറത്തേക്ക് ഒരു വാക്ക് പോലും ഇല്ല
അയാൾ കൈകളിൽ അവരുടെ കൈകൾ ചേർത്ത് പിടിച്ചു
പെങ്ങളുടെ കൈക്ളിൽ പിടിക്കുമ്പോ ഒരു വല്ലാത്ത ആശ്വാസം ആണ്
,പറ ,,,,,,,,,,,,ഇപ്പോ എങ്ങനെ ഉണ്ട് ,,,,,,,ഓപ്പെ ………?
ഒട്ടും വയ്യ ,,, വയ്യാണ്ടായി ,,,,,,,,എല്ലാരേയും ഇട്ടു കഷ്ടപെടുത്ത,,,,,,,,,,,ദൈവ൦ വിളിക്കുന്നുമില്ല
എന്റെ വായീന് വല്ലതും കേൾക്കും ട്ടോ ,,,,എന്തിനാ ഇങ്ങനെ പറയുന്നത്
അപ്പോളേക്കും കട്ടൻ ചായയും കൊണ്ട് ജാനകി വന്നു ,
നാത്തൂനേ പാല് പശു തട്ടി കളഞ്ഞു അതോണ്ട് കട്ടൻ ചായയെ ഉള്ളു ………..
ഓ കുഴപ്പമൊന്നുമില്ല ന്നെ ,,ഇങ്ങു കൊണ്ടുവാ ,,,,,,,,അവർ ആ ചായ വാങ്ങി കുടിക്കാൻ തുടങ്ങി
നാത്തൂനേ ഉപ്പുമാവ് ഉണ്ട് എടുക്കട്ടെ …………
വേണ്ട ഞാൻ ഇപ്പൊ കഴിച്ചാണ് വന്നത് പുട്ടു ഉണ്ടാക്കിയിരുന്നു നാത്തൂനേ,,,
അയാൾ പെങ്ങളുടെ കൈ ചുണ്ടോടു ചേർത്ത് ഒരു മുത്തം കൊടുത്തു ,
എന്റെ ആകെ ഉള്ള ഓപ്പ ആടി ജാനി ,,,,,,,,,,,,,,,,,,,അയാൾ ഭാര്യയോട് പറഞ്ഞു.
അത് പിന്നെ എനിക്ക് അറിയില്ലേ ,,,ജാനകി ചിരിച്ചു കൊണ്ടുപറഞ്ഞു.
എല്ലാം തെറ്റായി പോയി ഓപ്പെ നല്ല ആരോഗ്യവും ഒക്കെ ഉണ്ടായിരുന്നതല്ലേ ഈ നരകം പിടിച്ച മദ്യം കുടിച്ചു ഇനീപ്പോ ഈ അവസ്ഥയിൽ ആയി , ഉള്ളതൊക്കെ വിറ്റു കളഞ്ഞു എന്റെ ജാനിയും എന്റെ മക്കളും അനുഭവിക്കേണ്ടതൊക്കെ ഞാൻ ഇല്ലാതാക്കി ,,,ഇപ്പോ കണ്ടില്ലേ കിടപ്പായി എപ്പോളാ ആയുസ് തീരുക എന്ന് അറിയില്ല ,,,, അയാൾ കരഞ്ഞു തുടങ്ങി
എന്നെ കെട്ടിയതു മുതല് ഒരുപാട് ഞാൻ വേദനിപ്പിച്ചിട്ടുണ്ട് എന്റെ ജാനിയെ ഈ കള്ളുകുടി കാരണം മക്കളെയും നന്നായി നോക്കാൻ എനിക്ക് സാധിച്ചില്ല ,,, തെറ്റ് പറ്റി പോയി ഓപ്പെ ,,,,, അഹങ്കാരം ആയിരുന്നു അന്ന് ,,,,,,,,ഇന്നിപ്പോ ഒന്നുമില്ല ,, ന്റെ മക്കടെ കാര്യം ഓർത്തിട്ട ,,,,,
എന്റെ അമ്മു പോയി കിട്ടുന്നത് ഒകെ എനിക്ക് വേണ്ടിയാ ചിലവഴിക്കുന്നേ , ഒരു ഉടുപ്പ് പോലും അതിനു കിട്ടുന്ന കാശ് കൊണ്ട് വാങ്ങിക്കുന്നില്ല , കുഞ്ഞു പഠികല്ലേ പത്തില് ,,ഇനി അതിന്റെ പഠിത്തം ,,,എന്റെ അമ്മു മോൾടെ കല്യാണം ഒന്നും എന്നെകൊണ്ട് നിവൃത്തി ഇല്ലാണ്ടായലോ ഓപ്പെ
അയാൾ പൊട്ടികരയാ൯ തുടങ്ങി.
ദേ …………ഇതാണ് ഞാൻ ഇങ്ങോട്ടു വരാത്തത് ,,എന്നെ കണ്ട അപ്പൊ കരച്ചില് തുടങ്ങും ,,,എന്തിനാ ഇങ്ങനെ വിഷമിക്കുന്നത് ,,,ഞാൻ ഇല്ലേ ഇവിടെ ഉയിരോടെ ,,,,,,,,,,,ഞാൻ എല്ലാം ചെയ്യുന്നില്ലേ ,,,,,,,,,,ഞാനും നോക്കുകില്ലേ അമ്മുട്ടിക്ക് കല്യാണം ജാതകത്തിലെ പ്രശനം അല്ലെ ,,,ഞാൻ ആ ദല്ലാള് കുഞ്ഞിപ്പാലു നോട് പറഞ്ഞിട്ടുണ്ട് ,,,ഒന്ന് നന്നായി അന്വേഷിക്കാൻ ആയി, ഓപ്പ പേടിക്കണ്ട , അവൾക് നല്ല ആലോചന വന്ന ഞാൻ എല്ലാം നോക്കികോളാ൦ …………..
അതുകേട്ടു അയാൾക്ക് ആശ്വാസമായി ,,,,,,,എന്നാലും കരയുന്നുണ്ടായിരുന്നു
ജാനകിയും കണ്ണുകൾ തുടച്ചു.
നാത്തൂനെ കരച്ചില് നോക്കി വരാതെ ഇരിക്കല്ലേ ,,,പറ്റുമെങ്കി ഒന്ന് വായോ എന്നും ,,,എനിക്കും ഒരു ആശ്വാസം ആണ് ,,,,,,
എന്റെ പെങ്ങളാടി,,,,,,,,,,,അയാള്‍ ചിരിച്ചു കൊണ്ടു പറഞ്ഞു.
ഇല്ല അതെനിക് അറിഞ്ഞൂടായിരുന്നു , നിങ്ങള് പറഞ്ഞപ്പോ ആണ് അറിഞ്ഞത്. ജാനകി പറഞ്ഞു
ഭാഗീരഥി പേഴ്സിൽ നിന്നും കുറച്ചു കാശ്ന്റെ കെട്ടു കയ്യിൽ എടുത്തു , ഇന്ന നാത്തൂനെ , ഇത് അയ്യായിരം ഉണ്ട് ഓപ്പക് മരുന്നൊക്കെ വാങ്ങാൻ ഉള്ളതല്ലേ ,,,പോരാത്തതു പറഞ്ഞ മതി.
അവർക്ക് വാങ്ങിക്കാൻ മടി ഉണ്ടായിരുന്നു ,
നാത്തൂനേ ,,ഒരുപാട് ആയി ഞങ്ങൾക്കായി ഇ ചെയുന്നത് , എന്ന് ഇത് തിരിച്ചു വീട്ടും എന്നോര്ത്താന് ഭയം
നിങ്ങളെന്നെ അങ്ങനെ ആണ കാണുന്നത് , എല്ലാം നിങ്ങക് തിരിച്ചു വീട്ടാൻ സാധിക്കുമോ , അവർ ഉച്ചത്തിൽ ദേഷ്യപ്പെട്ടു
അയ്യാൾ കൈയിൽ മുറുകെ പിടിച്ചു ,,,,ക്ഷീണം നിറഞ്ഞ മുഖത്തോടെ ചിരിച്ചു,,,കയ്യിൽ ഒരു മുത്തം വെച്ച്
ദേഷ്യപെടല്ലേ ഓപ്പെ ,,,,,,,,,,,അവള് സങ്കടം കൊണ്ട് ആണ് പറഞ്ഞത് ,,,,,,,,,,,
ഹമ് ,,,,,,,,,,,,,,,,ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല
പിന്നെ നാളെ ഒന്ന് പിള്ളേരോട് അത്രേടം വരെ വരാൻ പറ , എനിക്ക് പട്ടണത്തിൽ പോകാൻ ഉണ്ട് , അവരെയും കൊണ്ട് പോകാം അവരും ഇപ്പൊ കുറെ നാൾ ആയില്ലേ പോയിട്ട് ഉടുപ്പൊക്കെ ഞാൻ വാങ്ങി കൊടുത്തോളം ,,,
അപ്പോളേക്കും കടയിൽ പോയി ഇളയ മകൾ വിദ്യ അങ്ങോട്ട് വന്നു , അപ്പച്ചിയെ കണ്ടു ബഹുമാനത്തോടെ അല്പം പേടിച്ചു അങ്ങോട്ടു മാറി നിന്ന് , കുട്ടികൾക്കൊക്കെ നല്ല ഭയമാണ് അവരെ
എന്താടി ,,,നിന്റെ പഠിത്തം ഒക്കെ എങ്ങനെ നടക്കുന്നു
കുഴപ്പമില്ല അപ്പച്ചി
ആർക്കു കുഴപ്പമില്ല എന്ന് ,,,, ഒന്നുകിൽ നല്ലതു ആണ് എന്ന് പറയണം അല്ലെകിൽ മോശമാണ് എന്ന് പറയണം ഇത് അതൊന്നുമല്ല ഇടയിലൂടെ കുഴപ്പമില്ല …………..
നന്നായി പോണ്ടു അപ്പച്ചി ,,,,,,,,,,,,,,,,
എന്ന നിനക്ക് കൊള്ളാം,,,,,,,,,,,,,,,,,,,
പിന്നെ ഞാൻ ഇറങ്ങുവാ പിന്നെ വരാം ,,,,,,,,,,,,,,,
ചിന്നുമോളെ എന്തെ കൊണ്ട് വരാഞ്ഞേ ഓപ്പേ അയാൾ ചോദിച്ചു
പഠിക്കാണ് …………….
ഹ്മ്മ് ,,,പടിക്കട്ടെ ……………….നന്ദൂട്ട൯ ഈ വരുന്നേ ,,,,,,,,,നാത്തൂനേ ജാനകി ചോദിച്ചു
അവനു അവധി ഉണ്ട് നാലു ദിവസത്തേക്ക് അതുകൊണ്ടു ബുധനാഴ്‌ച ഇവിടെ എത്തും പിന്നെ ഞായർ തിരിച്ചു പോകും
നന്ദൂട്ടൻ വരുമ്പോ ചിന്നുവേം കൂട്ടി വരണേ ഓപ്പെ ,,,,,,,,,,,,
ഹാ ,,,,,,,,,,,ഞാൻ വരാം ,,,,
എന്ന ഞാൻ ഇറങ്ങിക്കോട്ടെ ,,
അയ്യോ ഊണ് കഴിച്ചു പോയാൽ പോരെ
ചിന്നു അവിടെ ഇല്ലേ ,,, അതാ ,,,,,,,,,,,,,,,
ഓപ്പെ ,,,,,,,,,,,,,കുറച്ചു ചെമ്പു പുഴുക്ക് ഉണ്ടാക്കിയിട്ടുണ്ട് , പൊതിഞ്ഞു തരട്ടെ ,,,,
ആ ഉണ്ടെ ലേശം എടുത്തോ ,,,വീട്ടിൽ ചെന്ന് കഴിക്കാം
അതുകേട്ടു ജാനകി അടുക്കളയിലേക്ക് ഓടി അത് പൊതിഞ്ഞു കൊണ്ടുവന്നു അവർക്ക് ഒരു കവറിൽ ആക്കി കൊടുത്തു . ,
ഇതെന്താ ഉള്ളിൽ ചാമ്പക്ക ഉണ്ടല്ലോ ,,,
ആ ഇന്ന് രാവിലെ കുഞ്ഞു പറചതാ ,,,,,ചിന്നുമോൾക്ക് ഇഷ്ടമല്ലെ ,,,അവൾക് കൊടുക്കു,,,
ശരി ,,,,,,,,,,,,,,
ഞാൻ ഇറങ്ങുവാട്ടോ ഓപ്പെ ,,,,,,,,,,,,,,,എന്നുപറഞ്ഞു സഹോദരന്റെ കൈകളിൽ ഒരു മുത്തം കൊടുത്തു …അയാൾ അവരുടെ തലയിൽ ഒന്ന് തലോടി ,കണ്ണൊക്കെ നിറയുന്നുണ്ടായിരുന്നു,,,
അവര്‍ അവിടെ നിന്നും ഇറങ്ങി .
<<<<<<
അന്ന് വൈകീട്ട് മീര സ്‌കൂളിൽ നിന്നും വീട്ടിലെത്തി,
അതി മനോഹരി ആണ് അവൾ മീര.
കരിങ്കൂവളപൂക്കുലവർണ്ണത്തിൽ ഇടതിങ്ങിയതും മിനുസമുള്ളതും മൃദുവുമായ കേശഭാരവും ചുരുണ്ട കുറു നിരകളാൽ ചുറ്റപ്പെട്ട മനോഹരമായ മുഖവും തെല്ലു വളഞ്ഞ പുരികവും കാർവണ്ടി൯നിറമാർന്ന വലിയ കണ്ണുകളും എള്ളിൻ പൂ സമാനമായ നാസികയും ചെന്തൊണ്ടി പഴത്തിന്റെ നിറ൦ സ്വന്തമായ ചുണ്ടുകളും രോമരഹിതമായി കാന്തി ചൊരിയുന്ന ഉടലും അർദ്ധ ചന്ദ്രാകൃതിയിൽ ചേർന്ന് ഉയർന്ന മാറിടങ്ങളും അരയാലി൯ ഇലയൊത്ത ഉദരവും ഒക്കെ ആയി ഒരു ശാലീന സുന്ദരി അവൾ ആണ് മീര, കണ്ണന്റെ രാധികയെ പോലെ സുന്ദരി.
ഒരു ഇളം നീല നിറത്തിലെ സാരി ആണ് അവൾ ധരിച്ചിരുന്നത്, ക്ഷീനത്തോടെ ആണ് അവൾ കയറിയത്
അമ്മെ എന്ന് വിളിച്ചു അടുക്കളയിൽ ചെന്നു , ജാനകി മോൾക്ക് ചായ ഉണ്ടാക്കി കൊടുത്തു ചായയും ആയി അവൾ അച്ഛന്റെ മുറിയിൽ ചെനു
അച്ഛാ ചായ കുടിച്ചോ ?
ആ അച്ഛൻ കുടിച്ചു അമ്മുട്ടി , മോള് കുടിച്ചോ ,,,,എന്റെ മോള് ക്ഷീണിച്ചല്ലോ
ആ ഇന്ന് കുറച്ചു അധികം ജോലി ഉണ്ടായിരുന്നു അച്ഛാ
ഹ്മ്മ്,,,ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട് മോള് വീടിനു വേണ്ടി
അപ്പോളേക്കും ജാനകി കൂടെ അങ്ങോട്ടു വന്നു കൂടെ കുഞ്ഞുവും
മോളെ അപ്പച്ചി വന്നിട്ടുണ്ടായിരുന്നു.
ആണോ ,,എന്നിട്ടു
എന്നിട്ടു എന്താ കുറെ പണവും തന്നു പോയി
പാവം അപ്പച്ചി , ,,,ഒരുപാട് സ്നേഹം ഉണ്ട് , എന്ന ഒരുപാട് ദേഷ്യവും കാണിക്കും
പിന്നെ നാത്തൂന് പറഞ്ഞു നാളെ അങ്ങോട്ടു നിങ്ങൾ ചെല്ലണം എന്ന് , നാളെ പട്ടണത്തിൽ പോകുന്നുണ്ട് നിങ്ങക്ക് വേണ്ട ഉടുപ്പൊക്കെ എടുത്ത തരാം എന്ന് പറഞ്ഞു
എന്തിനാ അമ്മെ ഇതൊക്കെ അപ്പച്ചിയോടു പറയുന്നേ ,,,ഒരാൾ നമുക് സഹായിക്കുമ്പോ നമ്മളും നോക്കണ്ടേ
അപ്പച്ചി എന്തോരം സഹായമാ നമുക്ക് ചെയുന്നത് , ഇതിനൊക്കെ വല്ല കണക്കുമുണ്ടോ ?
നല്ല കാര്യമായി കണക്കും കൊണ്ട് നാത്തൂന്റെ അടുത്തെക്ക് ചെന്ന മതി ഓടിക്കും ,,, ജാനകി പറഞ്ഞു
എന്നാലും ഓർത്ത സങ്കടം തോന്നും അപ്പച്ചിക്ക് ഇതുവരെ ഒരു സാരി പോലും എടുത്ത് കൊടുക്കാൻ എനിക്ക് സാധിച്ചിട്ടില്ല ,,,
മോളെ കയ്യിൽ ഉള്ളപ്പോ എപ്പോളെങ്കിലും വാങ്ങി കൊടുക്കണം ..
എന്ന് കയ്യിൽ വരാൻ ആണ് അമ്മേ ,,,കിട്ടുന്നത് ഒക്കെ ഞാൻ അമ്മയെ ഏൽപ്പിക്കുന്നിലെ , ഒരു രൂപ പോലും ഞാൻ ചിലവഴിക്കുന്നില്ലലോ, എണ്ണി ചുട്ട അപ്പം പോലെ കിട്ടുന്ന ആറായിരം രൂപ കൊണ്ടല്ലേ ഇവിടെ കഴിയുന്നത് , പിന്നെ എല്ലാമാസവും ഒരു മുടകവും കൂടാതെ അപ്പച്ചി തെരുന്നത് കൊണ്ട് കാര്യങ്ങൾ നടന് പോകുന്നു ,,
ഇനി ഇപ്പൊ നാളെ ചെന്ന ആ കട മൊത്തം വാങ്ങിക്കും അതാ അപ്പച്ചി ,,,എന്നും തരുന്ന ഒരാളെ എങ്ങനെ ആണ് ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത് അതാ വിഷമം ,
മോളെ ഇപ്പോ അതൊന്നും ഓർക്കണ്ട ,,,ഓപ്പ വിളിച്ചതാ ,,നിങ്ങള് ചെല്ല് ഇല്ലേ അതുമതി പിണക്കമാകാൻ ,,,രാഘവമേനോൻ മകളോട് പറഞ്ഞു
ഹമ് ,,,,,,,,,,,ശരിയാ ,,,പിണങ്ങിയാ പിന്നെ ഉള്ളിൽ തോന്നുന്നത് ഒകെ വിളിച്ചു പറയും ,,എനിക്ക് പേടിയാ
ഞാൻ പൊക്കോളാ൦ ,,അച്ഛാ ,,,
അവൾ കുറച്ചു നേരം ഇരുന്നു ചായ കുടിച്ചു പിന്നെ കുളിക്കുവാ൯ ആയി പോയി.
ജാനി ടി ,,,എന്റെ കുഞ്ഞിന്റെ കല്യാണം ഒന്ന് കണ്ടു കണ്ണടക്കാൻ പറ്റുവൊടി എനിക്ക്
നിങ്ങളു ഈ കണ്ണടക്കുന്ന കാര്യം ഇടയ്ക്കിടെ പറയല്ലേ ന്നെ ,,,ഒന്നും വരില്ല , നിങ്ങള് പോയാ പിന്നെ ഞങ്ങൾക്കാരാ ……………
ടീ,,,,,അത് ഓർത്തു നീ വിഷമിക്കണ്ട ഞാൻ പോയാലും ന്റെ ഓപ്പ ഇണ്ടെടീ ,,,ഓപ്പ നോക്കിക്കൊള്ളും
അതൊക്കെ നാത്തൂൻ ചെയ്യും ന്നാലും നിങ്ങള് വേണ്ടിടത്തു നിങ്ങള് തന്നെ വേണ്ടേ…ഈ പിള്ളേർക്ക് അച്ഛൻ വേണ്ടേ ……………….
എന്റെ ഈ നശിച്ച കുടി ആടി ഈ ഗതിയിൽ ആക്കിയത് , അന്ന് എന്തൊരു ഞാൻ കുടിച്ചു
ആ കുടി ഇല്ലായിരുന്നെ ഇന്ന് സ്വർഗ്ഗമായിരുന്നേനെ നമ്മുടെ ജീവിതം എല്ലാം വിറ്റു തുലച്ചു.
മക്കൾക്കു ഇനി ആകെ ബാക്കി ഉള്ളത് ഈ വീടും പുരയിടവും ,,എന്റെ ഒരു ഗതികേട് ,,,അയാൾ കണ്ണ് നിറച്ചു
ഇനി അതൊന്നും ഓർക്കേണ്ട , ന്നാലും അമ്മുട്ടി വലുതലേ ഇപ്പോ ഒരു ജോലി ഇല്ലേ ,,,കല്യാണം ഒകെ വന്ന ഉള്ളത് വിറ്റ് ആണെലും നമുക് നടത്താം ന്നെ ,,,നിങ്ങള് വിഷമിക്കണ്ട
ഹമ് ,,,,, ‘അമ്മ കാക്കട്ടെ ,,,എന്റെ മണിവത്തൂരമ്മെ ,,,,അയാൾ പ്രാത്ഥിച്ചു കണ്ണടച്ചു കിടന്നു
ജാനകി വീട് പണികൾക്കായി അടുക്കളയിലേക്കു0 ,,,
പിറ്റേന്ന് ഒരു പതിനൊന്നു മണിയോടെ മീരയും ദിവ്യയും മേടയിൽ എത്തി.
ഭാഗീരഥി അമ്മ ഒരു കാർ പറഞ്ഞിട്ടുണ്ടായിരുന്നു, അവരും ഗായത്രിയും മീരയും ദിവ്യയും കാറിൽ കയറി , കാർ പട്ടണത്തിലേക്കു ഗമിച്ചു.
നിനക്കു ഇടയ്ക്കു ഇങ്ങോട്ടു വന്ന എന്താ അമ്മൂട്യേ ?
അപ്പച്ചി പലപ്പോഴും വരുമ്പോ വൈകും ശനിയും മൂന്നു മണി വരെ ക്‌ളാസ് ഉണ്ടല്ലോ , പിന്നെ ഞായർ ഒരു ദിവസം കിട്ടിയ വീട്ടിലെ പണികളും ഒക്കെ ആയി അങ്ങ് തീർക്കും അതാ ,,വരാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല അപ്പച്ചി ..
ഹമ് ,,,,നന്ദൂട്ട൯ വരാറായോ അപ്പച്ചീ ,,
അവൻ ഈ ബുധനാഴ്ച അവരും ,,,പിന്നെ ഞായർ പോകും ,,,
ഓരോന്നൊക്കെ പറഞ്ഞു അവർ പട്ടണത്തിൽ എത്തി , അവിടെ ഉള്ള ശബരി ടെക്സ്റ്റയിൽസ് ഇത് കയറി അവർക്കു എല്ലാവർക്കും വേണ്ട വസ്ത്രങ്ങൾ ഒകെ വാങ്ങി , മീരക്ക് നാലു കോട്ടൺ സാരിയും വാങ്ങി അവൾ സ്‌കൂളിൽ പോകുന്നതല്ലേ കൂടെ രണ്ടു ചുരിദാറും അതുപോലെ ദിവയ്കും ഗായത്രിക്കും വാങ്ങി പിന്നെ ജാനകിക്കും രാഘവമേനോനും കൂടെ വാങ്ങി ,
നല്ലൊരു തുക അവിടെ ചിലവു ആയി ,
കൂടുതൽ വിലയുടെ എടുക്കണ്ട എന്ന് അവൾ പറഞ്ഞു എങ്കിലും അവർ നല്ല വഴക്കു പറഞ്ഞു ഈ കാര്യത്തിൽ ഒന്നും നീ ഇടപെടേണ്ട എന്നുപറഞ്ഞു .
അതുകഴിഞ്ഞു അവരെയും കൊണ്ട് കറങ്ങി പുറത്തു ബർമ്മ ഹോട്ടലിൽ കയറി ബിരിയാണി ഒക്കെ വാങ്ങി കൊടുത്തു ഐസ്ക്രീമും കഴിപ്പിച്ചു ഒരു മൂന്നരയോടെ തിരിച്ചു മേടയിൽ എത്തി.
അവർ കുറച്ചു നേരം അവിടെ ഇരുന്നു , ഒരു ഒരുമണിക്കൂറോളം ചായ ഒക്കെ കുടിച്ചു
അവിടെ നിന്നും ഇറങ്ങി .
കയ്യില്‍ നിറയെ കവറുകളുമായി ചേച്ചിയും അനിയത്തിയും ചെമ്മണ്ണ് നിറഞ്ഞ നാട്ടുവഴിയിലൂടെ വീടിലേക്ക് നടന്നു,
പച്ചയുടുപ്പിട്ട് കതിര്‍ വിളഞ്ഞു നില്‍ക്കുന്ന വയലോരതു കൂടെ അവര്‍ നടന്നു ,
വയലാകെ നൂറു കണക്കിന് കൂരിയാറ്റ കുരുവികള്‍ പാറി നടക്കുന്നു,
വട്ടമിട്ടു പാറി നടക്കുന്ന പൂ തുമ്പികളും അനവധി , ഇളംകാറ്റു വീശുമ്പോള്‍ ചാഞ്ചാടി ഉലയുന്ന നെല്‍ കതിരുകള്‍,
അതിനിടയിലൂടെ നീന്തിതുടിക്കുന പരല്‍ മീനുകള്‍,
രാവിലെയും വൈകുന്നേരവും ഇളം വെയിലേറ്റു കനക നിറം വാരിപുതച്ച നെൽകതിരുകൾ ,
അതിന്റെ സുഗന്ധം അവിടെ ആകെ വീശി പരക്കുന്നു.
വെറ്റിലമുറുക്കി ചുവന്ന ചുണ്ടുകളോടെ പച്ചപനം തത്തകൾ ചാഞ്ഞു ഇളകി ആടുന്ന തെങ്ങോലകളിൽ ഇരിക്കുന്നു ,
ഇടയ്ക്കു അവ വയലുകളിലേക്ക് പാറി വന്നു സ്വർണ്ണ നെൽകതിരുകൾ കൊത്തി ചുണ്ടിൽ വെച്ച് പറന്നുയരുന്നു.
അരികില്‍ നിറഞ്ഞു പൂത്തുനില്‍ക്കുന്ന മഞ്ഞ കമ്മല്‍പൂ ചെടികള്‍ , കുടവനും കയ്യുണ്ണ്യവും തിങ്ങി നിറഞ്ഞു നിൽക്കുന്നു ,
“കുഞ്ഞു ,,,,കുറച്ചു കയ്യുണ്യം പറച്ചോ ,.. നമുക് എണ്ണ കാച്ചാം , ” മീര ദിവ്യയോട് പറഞ്ഞു
“അമ്മുവേച്ചി ,,,,,,,,,,കയ്യുണ്യം അവിടെ ഉണ്ടല്ലോ “
“ന്റെ കുഞ്ഞുവല്ലേ ,,,,,,വയൽവരമ്പിലെ കയ്യുന്യത്തിനു ഗുണം കൂടും , നല്ല വെളിച്ചെണ്ണയിൽ അമ്മുവേച്ചി കാച്ചി വെക്കാം ,,അപ്പൊ കുഞ്ഞൂനും തേക്കാല്ലോ ,,,അപ്പൊ അമ്മുവെച്ചീടെ പോലെ ഒരുപാട് മുടി ഉണ്ടാകും “
” ഹ്മ്മ്….അവൾ ഒന്ന് ചിണുങ്ങി ,,,ശരി ,,,,” എന്ന് പറഞ്ഞു കുഞ്ഞു പറിക്കാവുന്ന അത്ര കയ്യുണ്യം പറിച്ചു ഒരു കെട്ടുപോലെ കൈകളിൽ വെച്ചു.
” ന്നാലും എന്തോരം ഉടുപ്പുകളാ അപ്പച്ചി വാങ്ങി തന്നത് ,,,മിണ്ടാൻ പേടിയാ ,,വല്ലോം പറഞ്ഞാ അതിൽ പിടിച്ചു കയറും ,,പിന്നെ ദേഷ്യപ്പടും .അമ്മുവേചിക്കു പേടി ഇല്ലേ അപ്പച്ചീനെ ,,,”
“പേടി ഇല്ലെന്നോ ,,,,,,എനിക്ക് ഒരുപാട് പേടിയാ ……………..ന്നാലും ഒരുപാട് പാവമാ ,,,അപ്പച്ചി ,,,”
“ആ ബർമ്മ ഹോട്ടലിലെ ബിരിയാണി ,,,,എന്തൊരു രുചി ആയിരുന്നു ,,,ഇപ്പോളും ആ രുചി നാവിൽ നിന്നും പോയിട്ടില്ല ,,,”
“എനിക്കും ,,,,,,,,കുഞ്ഞു ,,,,,”
“അമ്മുവേച്ചി കല്യാണം കഴിക്കുമ്പോ പട്ടണത്തേക്കു പോയാ മതി ,,,അപ്പൊ ഇടയ്ക്കു എനിക്ക് വന്നു നിക്കാമല്ലോ , പട്ടണത്തിലെ കാഴ്ചകൾ ഒക്കെ കാണാമല്ലോ ,,,”
“ഹ്മ്മ്,,,,വേറെ വല്ല ആഗ്രഹവും ഉണ്ടോ ,,,,കുഞ്ഞൂന് “…മീര ചിരിച്ചു കൊണ്ട് ചോദിച്ചു
ഇപ്പൊ ഇത്രേ ഉള്ളു ,,,,,,,,,,
ആണോ ,,എന്ന കിന്നാരം പറയാതെ വേഗം വാ കുഞ്ഞു .. ,,,,,പോയിട്ട് കുറെ പണികൾ ഉണ്ട് ,,,
ചന്തം നിറഞ്ഞ ആ പ്രകൃതി സൗന്ദര്യങ്ങൾകിടയിലൂടെ ചെറുകിളികളുടെ കളകള നാദം കേട്ട് അവർ മുന്നോട്ടേക്കു നടന്നു ,,,,
<<<<<<<<<
ചൊവ്വാഴ്‌ച രാത്രിയോടെ അനന്തകൃഷ്ണൻ ചെന്നൈയിൽ നിന്നും ട്രയിൻ പിടിച്ചു,
പിറ്റേന്ന് രാവിലെ ഒരു ഏഴുമണിയോടെ മണിവത്തൂരിൽ എത്തി.
നഗരത്തിന്റെ ബഹളങ്ങളും തിരക്കും ഒന്നുമല്ലതെ നിശബ്ദതയുടെ ഭംഗി പൊഴിക്കുന്ന മണിവത്തൂരിൽ.
ബസ് ഇറങ്ങി,അവൻ നടന്നു , ആ കാറ്റും കുളിരു൦ ആസ്വദിച്ചു.
മുന്നിലേക്ക് നടക്കും വഴി നാണുനായരുടെ ചായകട കണ്ടു , ഒരു കുഞ്ഞു ചായകട ,
ചായക്കട എന്നും ഒരു മലയാളിക്ക് ഗൃഹാതുരത ഉണർത്തുന്ന സ്ഥലമല്ല,
എല്ലാരും ജാതിമത ഭേദമില്ലാതെ ഒത്തു ചേരുന്ന ഇടം , ചർച്ചകളിൽ നാട്ടിലത്തെ അവിഹിതങ്ങൾ ഒളിച്ചോട്ടങ്ങൾ രാഷ്ട്രീയം മുതൽ അന്താരാഷ്ട്ര പ്രശനങ്ങൾ വരെ സമോവറിൽ നിന്നുള്ള വിവിധ നിറത്തിലും കടുപ്പത്തിലും രുചിയിലും ഉള്ള ചൂടൻ ചായയുടെ പിൻബലത്തിൽ.
ചായക്കടയിലെ ചായ അത് ഒരു അനുഭവം ആണ് ,,എന്നും മധുരമായ സ്മരണകൾ ഉണർത്തുന്ന അനുഭവം.
റേഡിയോയിൽ ആകാശ വാണി വാർത്തകൾ കേൾക്കുന്നുണ്ട്.
ഒരു പത്രത്തെ പേജുകൾ എടുത്തു നാല് പേര് വായിക്കുന്നു ,
രാവിലെ സ്ഥിരം ആളുകൾ ഒക്കെ വന്നു ബെഞ്ചിൽ ഇരിക്കുന്നുണ്ട്. ചായ കുടിക്കുവാൻ ആയി,
നാട് എത്ര മാറിയാലും ഒരിക്കലും മാറാത്ത നാണുവേട്ടനു൦ നാണുവേട്ടന്റെ ചായക്കടയും. ഓലമേഞ്ഞു നീളത്തിൽ മുകളിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചിട്ടുണ്ട് , അവിടെ ഉള്ള ചില്ലലമാരയിൽ പുട്ടും ഇടിയപ്പവും ഉഴുന്നു വടയും ഒക്കെ നിറഞ്ഞിരിക്കുന്നു.
നന്ദൂട്ട൯ നാണുവേട്ടന്റെ ഒരു സ്‌പെഷ്യൽ ചായ കുടിക്കണം എന്ന് തോന്നി
അവൻ കടയിലേക്ക് കയറി ,,,
ആഹാ മേനോൻകുട്ടി എത്തിയ ,,,,,,,,,അവിടെ ഇരുന്ന ആലികാക്ക അവനെ നോക്കി പറഞ്ഞു.
ഉവ്വ് ആലികാക്ക ,,,,,,വരുന്ന വഴിയാ,
മദിരാശിയിൽ സുഖമല്ലേ ,,,പഠിത്തം ഒകെ കഴിയാറായ മേനോൻകുട്ടീടെ
അയാൾ തലേക്കെട്ടു ഒന്ന് അഴിച്ചു മുറുക്കി കെട്ടി ചോദിച്ചു .
ഉവ്വ് ,,,നന്നായി പോകുന്നു ,,പഠിത്തം ഇനി ഒരു ആറു മാസം കൂടെ ഉണ്ട് ,,,
ഹാ ,,,,,,,,,,,,,,,,,ഇന്ഷാ അല്ലാ ……………….നന്നായി വരട്ടെ
നാണ്വേ ……………..ഞമ്മള് എറങ്ങാണ് ,,,,,,,,,,,അയാൾ കീശയിൽ നിന്നും കാശ് എടുത്തു മേശയിൽ വെച്ച്
മേനോൻ കുട്ട്യേ ,,,ന്നാ പിന്നെ കാണാം ,,,,,
അവൻ ചിരിച്ചു ,,,,,,,,,,,,,,
നാണുവേട്ടാ …………എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ ?
ഓ എന്ത് പറയാനാ കുഞ്ഞേ ………….അങ്ങനെ പോകുന്നു …
എന്താ കുഞ്ഞിനു കഴിക്കാൻ വേണ്ടേ ,,,,,,,,,,?
നാണുവേട്ടാ ,,,ഒരു സ്‌പെഷ്യൽ ചായ മാത്രം ,,,അത് മാത്രം മതി ,,വീട്ടിലേക്കല്ലേ പോകുന്നത്
കഴിച്ചു എന്നൊക്കെ അറിഞ്ഞാ അത് മതി അമ്മക്ക് ,,,,,,,,,,,,
ആ ,,,,,,,,,,,,,അതെ,,,,,ദാ ഇപ്പോ ചായ എടുകാം ,,,,
നന്ദൂട്ട൯ എഴുന്നേറ്റു ചായ ഉണ്ടാക്കുന്നത് കാണാൻ ആയി ,
ഇന്നും അവനു കൗതുകമാണ് സമോവർ കാണുന്നത് അതിന്റെ പ്രവർത്തനം ഒക്കെ
പണ്ട് അച്ഛന്റെ ഒപ്പം നാണുവേട്ടന്റെ കടയിൽ വരുമ്പോൾ എപ്പോളും താനേ തിളച്ച വെള്ളം തരുന്ന സമോവറിനെ കണ്ടു അത്ഭുതപ്പെടുമായിരുന്നു.കുഞ്ഞുനന്ദൂട്ടൻ.
അവൻ അന്ന് വിചാരിച്ചിരുന്നത് സമോവർ ഒരു ഭൂതം ആണ് എന്നായിരുന്നു , കരി വിഴുങ്ങുന്ന ഒരു ഭൂതം.
കുപ്പിഗ്ലാസിൽ സമോവറില്‍ തിളച്ച പാല് ഒഴിച്ച് അതില്‍ തിളക്കുന ചൂടൻ വെള്ള൦ തുണി സഞ്ചിയിൽ തേയില അരിപ്പയിലൂടെ വീഴ്ത്തി മീറ്ററുകൾ ഉയരത്തിൽ അലുമിനിയം കോപ്പയിലൊഴിച്ചു അടിച്ചു പതപ്പിച്ച നല്ല രുചിയുള്ള ചായ .
ആ ചായ നാണുവേട്ട൯ നന്ദൂട്ടനു നീട്ടി .
അത്ഭുതം കാണുന്ന ഒരു കുഞ്ഞു കുട്ടിയെ എന്ന പോലെ അവൻ അത് കയ്യിൽ വാങ്ങി ഊതി ഊതി കുടിക്കാൻ തുടങ്ങി, എന്ത് രുചിയാ ഈ ചായക്ക് …
അവൻ സ്വയ൦ പറഞ്ഞു.
നാണുവേട്ട൯ വീട്ടിൽ ഭാര്യ പങ്കജാക്ഷി ചേച്ചിയോടോത്തു ചിലവഴിച്ചതിനേക്കാൾ കൂടുതൽ സമയം കടയിലെ ചെമ്പു സമോവറിനോടൊത്തു ചിലവഴിചിട്ടുണ്ടാകണ൦ ,
സത്യത്തിൽ മൂപ്പരുടെ ഒന്നാം ഭാര്യ ആണ് ആ ചെമ്പു സമോവർ എന്ന് തന്നെ പറയാം…
ആ ചൂടൻ ചായ കുടിച്ചു പോക്കറ്റിൽ നിന്നും കാശ് എടുത്തു കൊടുത്തു പിന്നെ കാണാം എന്ന് പറഞ്ഞു നന്ദൂട്ട൯ ആ വഴിയിലൂടെ നടന്നു.
<<<<
തോളില്‍ വലിയ ബാക്ക് പാക്ക് ബാഗും തൂക്കി നന്ദൂട്ടന്‍ കാഴ്ചകള്‍ ഒക്കെ കണ്ടു നടക്കുകയാണ്.
ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജ൯മം കൂടി എന്ന് മൂളി പാട്ട് പാടി.
അംബ്രാന്‍ കുട്ടി ,,,,,,,,,,,,,,,,,,,
അവന്‍ ആ വിളികേട്ടു തിരിഞ്ഞു നോക്കി
തൊട്ടു താഴെ ഉള്ള അവന്റെ തന്നെ വയലില്‍ പണി എടുക്കുന്ന കോരന്‍ ആണ്.
അയാള്‍ തൂമ്പ അവിടെ വെച്ച് മുകളിലേക്ക് കയറി.
തലയിലൊരു പാളതൊപ്പി,
മുട്ടോളം എത്തുന്ന ഒരു തോര്‍ത്ത് , തോര്‍ത്തില്‍ അരയില്‍ കിഴി കെട്ടി മുറുക്കാ൯ പൊതി , ചെവിയില്‍ ഒരു ബീഡി വെച്ചിരിക്കുന്നു , കറയുള്ള പല്ല് കാട്ടി ചിരി ഒരുമെലിഞ്ഞു ശോഷിച്ച പാവം, വലിവിന്റെ അസുഖം ഉണ്ട് ആള്‍ക്
അംബ്രാന്‍ കുട്ടി,,,,,,,വരുന്ന വഴിയാണോ….
അതെ കണ്ടച്ച,,,,,,,കണ്ടച്ചന്‍ എന്നു ആണ് അയാളെ അവന്‍ ചെറുപ്പം തൊട്ടേ വിളിക്കുനത് മണ്ണിനെ അറിഞ്ഞവന്‍ ആണ് അയാള്‍ , കൊല്ലങ്ങളായി അവിടത്തെ വയലിലെ പണിക്കാര൯ , കണ്ടത്തില്‍ പണി എടുക്കുന്ന ഒരു വെല്ലിച്ചന്‍ എന്ന അര്‍ത്ഥത്തില്‍ ആണ് കണ്ടച്ചന്‍ എന്ന് വിളിക്കുന്നത്.
കണ്ടച്ചാ ,,,ഇന്ന് നല്ല പുഴ മീന്‍ കിട്ടാന്‍ വഴി ഉണ്ടാകുമോ ?
അംബ്രാന്‍ കുട്ടി,, ഇന്ന് എനക്ക് കുറച്ചു പണി ഉണ്ട് , നാളെ പിടിച്ചു കൊണ്ട് തരാം ,,,മ്മടെ തിരുതപുഴെ ലെ പെടക്കണ മീന്‍
കോരന്‍ തിരുതപുഴയിലിറങ്ങി പുഴമീന്‍ പിടിക്കാന്‍ കേമന്‍ ആണ്
ആയിക്കോട്ടെ കണ്ടച്ച ,,,
അംബ്രാന്‍ കുട്ടി,,മദിരാശിയില്‍ ജോലി ഒക്കെ ആകുമ്പ എന്റെ ചെറുക്കനു പറ്റിയ ജോലി ഉണ്ടേ നോക്കണേ ‘അവനു പഠിക്കാന്‍ ഒള്ള മണ്ട ഇല്ല , എഴില് മൂന്നു വട്ടം തോറ്റതാ ………..എനാലും പണി എടുത്തോളും ,,
ഞാന്‍ ശ്രമിക്കാം കണ്ടച്ചാ ,,,,,,,,,,,,എവിടേലും നല്ലതു കിട്ടുമോ എന്ന് ,,,
ആ അത് മതി അംബ്രാന്‍ കുട്ടി..
എന്ന ശരി കണ്ടച്ചാ ,,,എന്ന് അവന്‍ പറഞ്ഞപ്പോ
ഒരു കള്ളചിരിയോടെ അയാള്‍ തല ചൊരിഞ്ഞു ചിരിച്ചു ,,,,
അവനു ചിരി വന്നു കൈനീട്ടം കിടനുള്ള അടവ് ആണ്
അവന്‍ പോക്കറ്റില്‍ നിന്നും ഒരു നൂറു രൂപ എടുത്തു അയാള്‍ക്ക് നേരെ നീട്ടി
അയാളുടെ കണ്ണുകള്‍ തിളങ്ങി ,,,,സന്തോഷമായി ഇന്ന് കള്ള് മോന്താന്‍ ഉള്ള വഴി ആയല്ലോ
അംബ്രാന്‍ കുട്ടിയെ കരിങ്കാളി അമ്മ നോകികൊള്ളും ,,,
അയാള്‍ സന്തോഷപൂര്‍വ്വം അവനെ തൊഴുത് താഴേക് ഇറങ്ങി പണിയില്‍ മുഴുകി
<<<<<<
നന്ദൂട്ടന്‍ പടിപുര കടന്നു മേടയില്‍ തറവാട്ടില്‍ എത്തി.
അവന്റെ കാല്പെരുമാറ്റം കേടപോള്‍ തന്നെ അവിടത്തെ കിങ്ങിണി പൂച്ച ഓടി അവന്റെ സമീം ചെന്ന് അവന്റെ കാലുകളില്‍ മുട്ടി ഇരുമ്മി ചില പ്രത്യേക ശബ്ദങ്ങള്‍ പുറപ്പെടുവിച്ചു. അത് അവന്റെ കാലിനു സമീപത്തു നിന്ന് മാരുന്നുണ്ടയിരുന്നില്ല. കിങ്ങിനിയുടെ വാല് ഒരുപാട് രോമം നിറഞ്ഞു നീണ്ടത് ആണ്.
അവന്‍ കിങ്ങിണിയെ കയ്യില്‍ കോരി എടുത്തു ,,
ന്താടി ………..കിങ്ങിണിയെ ,,,,,,,,,,,,,,,,,,,,,,,,,,,
മ്യാവൂ ………………………………അവള്‍ മറുപടി ചൊല്ലി
ഞാന്‍ ഇവിടെ മൂനാല് ദിവസ൦ ഉണ്ടാകൂടി കിങ്ങിണിയെ ,,,,
അത് കേട്ട് മനസിലാക്കി എന്ന പോലെ കിങ്ങിണി പൂച്ച ശബ്ദം പുരപെടുവിച്ചു.
അവന്‍ കിങ്ങിനിയെ കവിളോട് ചേര്‍ത്ത് പിന്നെ താഴെ നിർത്തി
അവൾ അവന്റെ കാൽച്ചോട്ടിൽ നിന്നും മാറാതെ അവനെ പിന്തുടർന്നു.
അവൻ വീട്ടിലേക്ക് കയറി ഉമ്മറത്തു ചിന്നു ഇരുന്നു പഠിക്കുക ആയിരുന്നു
ആഹ…………..വന്നോ കുഞ്ഞേട്ട …………
വന്നല്ലോ നന്ദൂട്ട൯ ചിരിച്ചു ,,
ആ ചിരി അവന്റെ മുഖത്തിനു ഒരുപാട് ഭംഗി സമ്മാനിചു കുട്ടികളെ പോലെ നിഷ്കളങ്കയായ മുഖം ആണ് നന്ദൂട്ടനു, അവന്റെ ചിരിയിൽ ആ കവിളിൽ നുണക്കുഴി തെളിഞ്ഞു ആരെയും മയക്കുന്ന നുണകുഴി,
പിന്നെ ,,,,ചിന്നൂട്ടി ഇന്ന് പോയില്ലേ ….
രണ്ടു ദിവസത്തേക്ക് ക്‌ളാസില്ല കുഞ്ഞേട്ട ,,,,
ആണോ ,,,
അവൻ ബാഗ് അവിടെ വെച്ച് തിണ്ണയിൽ ഇരുന്നു
കുഞ്ഞേട്ട ,,,’അമ്മ കുളിക്കാണ് ,,,
ആണോ ,,,,
എങ്ങനെ ആണ് ഇന്ന് അമ്മയുടെ മൂഡ് ,,,,ചൂടിൽ ആണോ ?
ഇന്ന് ഇത്തിരി ചൂട് ഉണ്ട് കുഞ്ഞേട്ട ,,എനിക്ക് കുറെ ഇന്ന് കേട്ടു ,,,സീരിയൽ കണ്ടതിനു അതാ എന്നെ ഇവിടെ ഇരുത്തി പഠിപ്പിക്കുന്നേ ..അമ്മയോട് ചോദിക്കാതെ മുറിയിലോ പോലും പോകരുത് എന്നാണ് പറഞ്ഞിരിക്കുന്നത് ,,,,
ആണോ ….അപ്പൊ ഇന്ന് മേളം എനിക്കും കിട്ടുമായിരിക്കും…
പിന്നെ എന്താ വിശേഷ൦ ,,,
ഇന്ന് സർപ്പകാവില് പൂജയും നൂറും പാലും ഒകെ ഉണ്ട് കുഞ്ഞെട്ടാ ,
ആഹാ അപ്പൊ സർപ്പം തുള്ളല് ഉണ്ടാകുമലോ ,,,
ആ ഉണ്ടാകും ,,,
നന്നായി ഇന്ന് അതൊക്കെ കാണാല്ലോ ….
ചിനൂട്ടി …
എന്താ കുഞ്ഞേട്ട …………
ഞാൻ പോയി എന്ന ഫ്രഷ് ആകട്ടെ ……………
പുഴേ പോയി കുളിക്കാം ന്നു വിചാരിക്കുവാ …
ആ അത് കൊള്ളാം………നല്ല തണുപ്പും കുളിരുമാ ഇപ്പൊ തിരുതപൊഴേല് വെള്ളത്തിന്
നല്ല രസമായിരിക്കും
നാ ഞാനീ ബാഗ് ഒകെ കൊണ്ട് ചെന്ന് വെക്കട്ടെ ,,,
അവൻ അവന്റെ റൂമിൽ പോയി ബാഗ് ഒകെ എടുത്തു.
ഒരു വസ്ത്രം ഒക്കെ മാറി ഒരു ബനിയനും ബർമുഡയും ഇട്ടു തോർത്തും സോപ്പും എണ്ണയും ഒകെ കയ്യിൽ എടുത്തു ഒരു കവറിൽ ആക്കി അവൻ പുറത്തേക്കു ഇറങ്ങി.
അപ്പോളേക്കും ഭാഗീരഥി ‘അമ്മ അവിടെക്കു വന്നു.
എത്തിയോ ,,,,,,,,,,,,,,,,,,,,?
അവർ ചോദിച്ചു
ആ വന്നമ്മേ ,,,,
ഇപ്പോ എവിടെ പോകുന്നു ?
ഞാൻ കുളിക്കാൻ പോകാണ് പുഴയിൽ…
പുഴയിലോ ?
ആ അമ്മെ ,,,,നല്ല കുളിരല്ലേ ,,,
ന്നാ മോൻ ഇപ്പോ പൊഴേല് പോയി കുളിക്കണ്ട
ഇവിടെ നല്ല കുളിമുറി ഉണ്ട് ,,,അതുമല്ലേ തൊടിയിൽ നമ്മുടെ കുളമുണ്ട് അവിടെ എവിടേലും കുളിച്ചാൽ മതി
അല്ല അമ്മെ ,,,പുഴേ കുളിച്ച നല്ല രസമാണ്
അങ്ങനെ ഒരു രസവും വേണ്ട ,,,,,,,,
അമ്മെ ,,,,,,,,,,,കുഞ്ഞേട്ടൻ പോയി കുളിക്കട്ടെ അമ്മെ ,,,,,,,,,,,,,ചിന്നു ഏട്ടനെ പിന്താങ്ങി
ചിന്നു ,,,,,,,,,,,,,,,,,,,,,,,,,,,,,അവർ ഉച്ചത്തിൽ അലറി ,,,,,,,,,,,,,
അയ്യോ ,,,,,,അവൾ ഭയന്ന് വിറച്ചു
കുഞ്ഞേട്ട ,,,ഇവിടെ തന്നെ കുളിച്ച മതി ,,,,ചിന്നു പേടിയോടെ പറഞ്ഞു
നന്ദൂട്ടൻ ആകെ ധർമ്മസങ്കടത്തിൽ ആയി
എന്നാലും അമ്മെ ……………
കരണം ഞാൻ അടിച്ചു പൊളിക്കും എന്നോട് മറുവാക്ക് പറഞ്ഞാൽ ,,,,അവർ കൈ ഉയർത്തി ദേഷ്യപ്പെട്ടു
നന്ദൂട്ട൯ ഭയന്നുപോയി
അവന്റെ ഒരു പുഴ ,,കാല് ഞാൻ തല്ലി ഓടിക്കും അങ്ങോട്ടു പോയാ ,,,,,
പോയി കുളിക്കെടാ ,,,,ഇവിടെ കുളിമുറീലോ ഇല്ലേ ഇവിടെത്തെ കുളത്തിലോ ,,,അവർ ഒരുപാട് ദേഷ്യപ്പെട്ടു
അവൻ തോർത്ത് കയ്യിൽ എടുത്തു ,,,,
എന്ന ഞാൻ കുളത്തിൽ കുളിച്ചോളാ ……………………
അവൻ ചിണുങ്ങി പിണക്കം കാണിച്ചു കവറും കൊണ്ട് തൊടിയിൽ കുളത്തിലേക്കു പോയി.
പാവം കുഞ്ഞേട്ടൻ ,,,,ചിന്നു ആ പോക്കുകണ്ട് കൈ കൊണ്ടു വായ മൂടി ചിരിച്ചു..
അതുകണ്ടു ദേഷ്യത്തിൽ ഭാഗീരഥി അമ്മ അവളെ നോക്കി ,,
എ പ്ലസ് ബി ഹോള്‍ സ്കൊയ൪ ഈസ്ഈകള്‍ ടൂ എ സ്സ്കുയര്‍ പ്ലസ് ടൂ എ ബി പ്ലസ് ബി സ്കൊയ൪
എ പ്ലസ് ബി ഹോള്‍ സ്കൊയ൪ ഈസ്ഈകള്‍ ടൂ എ സ്സ്കുയര്‍ പ്ലസ് ടൂ എ ബി പ്ലസ് ബി സ്കൊയ൪
അവള്‍ വായില്‍ തോന്നിയ ഫോര്‍മുല വായിച്ചു പഠിച്ചു കൊണ്ടിരുന്നു …
<<<<<
ഒരു അഞ്ചു ഏക്കർ വിസ്തൃതി ഉണ്ട് മേടയിൽ തറവാടിന്.
വീടിനു പിന്നിലേക്ക് ആണ് സ്ഥല൦ കൂടുതൽ.
ഭാഗീരഥി അമ്മയുടെ ഭർത്താവിന്റെ വീതം ആണ് , പുറകിലേക്ക് തെങ്ങിൻ പറമ്പും അടക്കയും ജാതിക്കയും പ്ലാവും തെക്കും മഹാഗണിയും എന്ന് വേണ്ട സകലമാന മരങ്ങളും നിറഞ്ഞു നിൽക്കുക ആണ്,
ഏറ്റവും പ്രധാനപ്പെട്ടത് എന്ന് പറയാൻ നൂറു കൊല്ലത്തിനു മേലെ പ്രായം ചെന്ന ഒരു മുത്തശി പ്ലാവ് ആണ് , തലയെടുപ്പോടെ നിൽക്കുന്ന തേൻവരിക്ക പ്ലാവ് . ചക്ക കാലമായാൽ അതിൽ ഇപ്പോളും നൂറ്റികണക്കിനു ചക്കകൾ പൊട്ടും , അതും വലിയ ചക്കകൾ , അതിൽ അപൂർവ്വമായി ഒരു പ്രത്യേക ചക്ക ഉണ്ടാകും അതിന്റെ ചുളയുടെ നിറം ചുവപ്പായിരിക്കും അതിന്റെ രുചി തേൻ പോലെ , മുകളിൽ നിന്നും അതിലെ തേൻ താഴേക്ക് കിനിയും അത്രക്കും രുചികരമായ തേൻ വരിക്ക, ആ തറവാടിന്റെ ഐശ്വര്യ൦ തന്നെ ആണ് ആ തേൻ വരിക്ക മുത്തശി പ്ലാവ്.
അതുപോലെ തന്നെ മാവുകൾ , ആ തൊടിയില്‍ ഇല്ലാത്ത മാവുകൾ ഇല്ല , കർപ്പൂരത്തിന്റെ വാസനയും മധുരവും ഓറഞ്ചു നിറവുമുള്ള കർപ്പൂരമാവും കൊല്ലത്തിൽ മൂന്ന് തവണ കായ്ക്കുന്ന താളി മാവും രുചികരമായ ചെറിയ കിളിചുണ്ടനും വലിയ കിളിചുണ്ടനും കടും ഓറഞ്ചു നിറത്തിൽ ദശയുള്ള കസ്തൂരി മാങ്ങായും പഴുത്താൽ പുളി ഒട്ടുമില്ലാത്ത നെടുങ്ങോലനും അച്ചാറിനു പറ്റിയ വെള്ളരി മാങ്ങയും കറുത്ത മൂവാണ്ടനും വെളുത്ത മൂവാണ്ടനും പച്ചമാങ്ങക്കും ഇലക്കും പേരക്ക മണമുള്ള പേരക്കാ മാങ്ങയും വലുപ്പം കൂടിയ കപ്പ മാങ്ങയും നീണ്ട ചുണ്ടോടു കൂടി വലുപ്പമുള്ള മുതലമൂക്കനും പുളി കുറഞ്ഞു മധുരമുള്ള പഞ്ചാര വരിക്കയും പഴുത്താൽ കൽക്കണ്ടത്തെക്കാൾ മധുരമുള്ള കൽക്കണ്ട വെള്ളരിയും പച്ചക്കും പഴുത്താലും പുളിയുള്ള പുളിച്ചി മാങ്ങയും പുളിശ്ശേരിക്കു ഏറ്റവും രുചികരമായ ചന്ദ്രക്കാരനും തുടങ്ങി നീലവും സെലവും പാണ്ടിയും കുട്ടിയാട്ടൂരും കൊട്ടൂകൊണവും മൽഗോവയും അൽഫോൻസായും അങ്ങനെ എല്ലാ വിധത്തിലുമുള്ള മാവുകളൂം ആ തൊടിയിൽ സമൃദ്ധം.
എത്ര ചൂട് കാലമാണെങ്കിലും ആ തൊടിയിൽ തണുപ്പാണ് ,
അവിടെ ഉള്ള അരയാലും ആര്യവേപ്പും ഏറ്റവും ശുദ്ധമായ വായു ആണ് ഏകുന്നത് ,
മേടയിലെ തൊടിയിലെ കുള൦ പനിനീർ പോലെ ഉള്ള വെള്ളം നിറഞ്ഞതാണ്.
പത്തു സെന്റ് വലിപ്പത്തിൽ ആണ് കുളമുള്ളതു , പടവുകൾ ഒക്കെ കെട്ടിയ കുളമാണ്.
അതിനു ചുറ്റും നിറയെ ഗന്ധരാജനും ആകാശ മുല്ലയും ഒക്കെ വളർന്നു പന്തലിച്ചിട്ടുണ്ട് ,
രാത്രി ആ കുളത്തിൽ വന്നു കുളിചാൽ മനം മയക്കുന്ന രാത്രിപുഷ്പങ്ങളുടെ ഗന്ധം ആസ്വദിച്ചു സ്വയം മറന്നു കുളിയ്ക്കാം,
നന്ദൂട്ട൯ കുളക്കടവിൽ എത്തി.
അവന്‍ ആ കുളത്തിന്റെ ഭംഗി ആസ്വദിച്ചു
ആദ്യമേ ആ ബനിയൻ അങ്ങോട്ട് ഊരി ,
ഒന്നു മസിൽ ഒക്കെ പിടിച്ചു നോക്കി ,,,
പോരാ ,,,,,,,,,,,,ഒട്ടും പോരാ …………സ്വയം പറഞ്ഞു ബർമുഡ കൂടി അങ്ങോട്ടു ഊരി
പിന്നെ ഷഡിപുറത്തു ശരിക്കും മസിൽ ഒകെ പിടിച്ചു…
ആവേശം കേറി ആകെ ഉണ്ടായിരുന്ന ആ അടിവസ്ത്രം കൂടെ ഊരി കളഞ്ഞു ,,
ആരേലും കാണുന്നുണ്ടോ എന്ന് ഇടം വലം നോക്കി
അറിയാതെ താഴേക്ക് നോക്കിയപ്പോ അവനു തന്നെ നാണമായി അയ്യേ ,,,,,എന്ന് സ്വയം പറഞ്ഞു.
തലയിൽ തലേകെട്ടായി ചുറ്റിയ തോർത്ത് അഴിച്ചു അരയിൽ ചുറ്റി
ആ കുളപ്പടവിൽ നിന്നും പതുക്കെ കുളത്തിലേക്ക് ഇറങ്ങി ,,,
ആഹാ എന്തൊരു കുളിരു ആണ് ,,
അവൻ അര പൊക്കം വെള്ളത്തിൽ ഇറങ്ങി മൂക്ക് പൊത്തി മുങ്ങി നിവർന്നു ,
ചന്ദനത്തിന്റെ ശീതളിമ പോലെ ആണ് ആ കുളത്തിലെ ജലത്തിന്റെ തണുപ്പ് ,
എല്ലാ ക്ഷീണവും ആ വെള്ളം വലിച്ചെടുത്തു , മുങ്ങി നിവർന്നപ്പോൾ അത്യന്തം ഊർജസ്വലനായി ആണ് അവൻ എഴുന്നേറ്റത്.
പതുക്കെ മുങ്ങാൻ കുഴി ഇട്ടുകൊണ്ട് അവൻ അതിൽ നീന്തി തിമിർത്തു ,
മലർന്നും കമഴ്ന്നും എന്ന് വേണ്ട ഏതൊക്കെ തരത്തിൽ നീന്താൻ സാധിക്കുമോ അതുപോലെ ഒക്കെ നീന്തി തുടിച്ചു ആനന്ദം കൊണ്ടു.
എത്ര നീന്തിയിട്ടും നന്ദൂട്ടനു തൃപ്തി വരുന്നില്ല …
കുളത്തിനു നടുക്കിലേക്കു നീന്തി തോർത്തു ഒക്കെ അഴിച്ചു പടവിലേക്കു എറിഞ്ഞു , ഒന്നുമില്ലാതെ നീന്തുക പലപ്പോഴും അവനു ഹരമാണ് , പിന്നെ അറ്റത്തെക്കു നീന്തി ഭിത്തിയിൽ പിടിച്ചു വെള്ളത്തിൽ അനങ്ങാതെ കിടന്നു കാലു ഇട്ടു അടിച്ചു കൊണ്ടിരുന്നു ,,,
ആഹാ എന്ത് രസം ,,,,,,,,,,,,,,,,,,,,,അവൻ സ്വയ൦ പറഞ്ഞു..
ആ കിടപ്പ് ,,,,,,,,,,,,,,,,,ആ കിടപ്പിൽ കണ്ണുകൾ അടച്ചു കിടന്നു ,,,
അമ്മെ ,,,,,,,,,,,,,,,,,,എന് അവൻ നിലവിളിച്ചു ,,,
ശ്,,,,,,,,,,,,,,…അവന്റെ അസ്ഥാനത്തു മീൻ കൊത്തിയത് ആണ് ,,,
മീനുകളെ പറഞ്ഞിട്ടും കാര്യമില്ലല്ലോ ..
പിന്നെ ആ കിടപ്പു കിടന്നില്ല നേരെ നീന്തി അവൻ പടവിൽ വന്നു ,,,
ഇരുപത്തി രണ്ടു വയസുള്ള ചെക്കൻ ആണ് ,,,,
പടവിൽ നിന്നും തോർത്തു എടുത്തു പിഴിഞ്ഞ് തല തോർത്തി ഉടുത്തു കൊണ്ട് എഴുന്നെറ്റപ്പോ
ദാ ……………മുന്നിൽ കൈകൾ പുറകിൽ മറച്ചു ‘അമ്മ ,,,,,,,,,,,,,
നന്ദൂട്ട൯ ഒന്ന് വിറച്ചു ,,
‘അമ്മ പുറകിൽ നിന്നും കൈ മുന്നിലേക്ക് കൊണ്ട് വന്നു
നല്ല പുളിവാർ …………….
അത് കണ്ടു അവൻ വേഗം വെള്ളത്തിലേക്കു ഇറങ്ങി
കേറി വാടാ …………………
ഇല്ല ,,,,,,,,,,,,,,,,,,,,ഞാൻ ഇവിടെ നിന്നോളാ൦ ………………..
നിന്നോട് കേറി വരാൻ ആണ് പറഞ്ഞത്
,,,,,,,,,,,,,,,,ഇല്ല ,,,,,,,,,,,,,,,,,,ഞാൻ ‘അമ്മ പോയിട്ട് വരുള്ളൂ ………….അവൻ നിലവിളിക്കുന്ന പരുവം ആയി
നിന്നോട് ഞാൻ പറഞ്ഞിട്ടിലെ തുണിയും കൊണാനും ഇല്ലാതെ മുഴുവൻകാളയെ പോലെ കുളത്തിൽ ഇറങ്ങരുത് എന്ന് …………….പറഞ്ഞിട്ടില്ലെടാ ,,,,,,,,,,,,,,,,അവർ ശബ്ദം ഉയർത്തി
ആ പറഞ്ഞിട്ടുണ്ട് ,,,,,,,,,,,,,,,,,,,
എത്ര തവണ പറഞ്ഞിട്ടുണ്ട് ?
കൊറേ തവണ ,,,,,,,,,,,,,,,,,,,നന്ദൂട്ടൻ മറുപടി പറഞ്ഞു
നീ ഇങ്ങു കയറി വാടാ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ഇല്ല ,,,,,,,,,,,,,ഇല്ല ,,,,,,,,,,,,,,,,,,,ഞാൻ വരൂല്ല ,,,,,,,,,,,,,,,,വന്ന ‘അമ്മ എന്നെ തല്ലും ,,,,,,,,,,,,,,,,,,,,
പിന്നെ നിന്നെ ഉമ്മ വെക്കാൻ ആണോ ഞാൻ ഈ വടിയും ആയി നിൽക്കുന്നെ …കയറി വരാൻ ആണ് പറഞ്ഞത് ………….
ഞാൻ വരൂല്ലമ്മെ ,,,,,,,,,,,,,,,,,ആ വടി ദൂരെ കളഞ്ഞ ഞാൻ വരാം ,,,,,,,,,,,,,,,
നീ ഇങ്ങോട്ടു വന്ന ,,,,,,,,,,,,,,നിനക്ക് കൊള്ളാം ,,,,,,,,,,,,ഇല്ലേ ഞാൻ അങ്ങോട്ട് വരും ,,,,,,,,,,,വരാണോടാ
അയ്യോ വേണ്ട ,,,,,,,,,,,,,,,,,,,,അയ്യോ ,,,,,,,,നാട്ടുകാരെ ,,,ഓടിവരണേ,,,എന്റെ സ്വന്തം അമ്മ എന്നെ തല്ലികൊല്ലാന്‍ പോണേ ,,,,,,,,,,,,,,നന്ദൂട്ടന്‍ നിലവിളിച്ചു …
ഒരു നാട്ടുകാരും വരില്ല ഇങ്ങോട്ട് ,,,,,,,,,,,,,,,കേറിവാട …………..
നന്ദൂട്ടന്‍ ശങ്കിച്ച് നിന്നു ..
എന്ന ഞാന്‍ അങ്ങോടു തന്നെ വരാം ,,എന്ന് പറഞ്ഞു അമ്മ പടവിലേക്ക് ഇറങ്ങി കുളത്തിലേക്ക് കാല്‍ വെച്ചു …………
അയ്യോ ….വേണ്ട ,.,,,അമ്മ വരണ്ട ,,,ഞാന്‍ വരാം ….ഞാന്‍ വരാം ,,,,,അവന്‍ പേടിച്ചു പറഞ്ഞു.
എന്ന വാ ,,,,,,,,,,,,,,,,,,,,,,
നന്ദൂട്ട൯ പതുക്കെ പേടിച്ചു ഭയന്ന് വിറച്ചു പടവിലേക്ക് കയറി …
നിന്റെ കുപ്പായം എടുക്കെടാ ,,,,,,,,,,,,,,,
അവൻ ആ ബനിയനും ബർമുഡയും ഷഡിയും കൂടെ ചുരുട്ടി കൂട്ടി എടുത്ത് കയ്യിൽ പിടിച്ചു
അവൻ പേടിച്ചു കൈ കൂപ്പി
ഷഡി ഇടെടാ,,,,,,,,,,,,,,,,,,,,,,,’അമ്മ അലറി
അയ്യോ ഇപ്പൊ ഇടാവേ ,,,,,,,,,,,,,,
എന്ന് പറഞ്ഞു വിറച്ചു എങ്ങനെ ഒക്കെയോ അത് കൂടെ അവൻ ഇട്ടു ,,
ഒരു വളർന്നു വരുന്ന പെൺകൊച്ചു ഉള്ള വീട ആണ് ,,,,,,,,,,,നിന്നോട് പലവട്ഞാടം ൻ പറഞ്ഞിട്ടുള്ളതല്ലേ ……ഈ കുരുത്തകേടുകൾ കാണിക്കരുത് എന്ന് ,,,,
തോർത്തിനു പുറത്തൂടെ നന്ദൂട്ടന്റെ ചന്തിയിൽ തന്നെ പുളിവാറു കൊണ്ട് ‘അമ്മ നല്ല പെട കൊടുത്തു
അയ്യോ ,,,,,,,,,,,,,,,,എന്ന് ഉറക്കെ നിലവിളിച്ചു പേടിച്ചു നന്ദൂട്ടൻ കയ്യിൽ തുണിയും പിടിച്ചു ഓടി ..
ആ ഓട്ടത്തിൽ തട്ടി വീണു ഉടുത്ത തോർത്ത് ഒക്കെ അഴിഞ്ഞു പോയി
പുറകെ ഭഗീരതി അമ്മയും ,,,,
അമ്മയുടെ അടിയിൽ നിന്നും രക്ഷപെടാൻ ആയി വസ്ത്രമൊക്കെ അവിടെ ഉപേക്ഷിച്ചു ആ ഇട്ട ഷഡിപുറത്തു അടുത്തുണ്ടായിരുന്ന ഒരു കൊക്കോ മരത്തിൽ അവൻ പിടിച്ചു കയറി.
താഴെ പുളിവാറു മായിഅമ്മയും.
ഒരു കുരങ്ങൻ ഇരിക്കുന്ന പോലെ മരച്ചില്ലയിൽ നന്ദൂട്ട൯ ഇരുന്നു.
താഴെ ഇറങ്ങടാ ,,,,,,,,,,,,,,
ഇല്ല ,,,,,,,,,,,,,,,’അമ്മ പൊക്കോ ,,,,,,,,,,,,,എന്നിട്ടു ഞാൻ ഇറങ്ങിക്കൊള്ളാ൦ ……………
ഭാഗീരഥി ‘അമ്മ താഴെ അവനെ നോക്കി പല്ലിറുമ്മി നിന്നു,
നിന്നോട് ഇറങ്ങാനാ പറഞ്ഞത് ……….
ഇല്ല വടി എനിക്ക് പേടിയാ ………..’
നീ ഇറങ്ങുന്നോ അതോ മരത്തിൽ ഞാ൯ കയറണോ ????
അയ്യോ വേണ്ട ,,,,,,,,,,,,,,,,,
എന്ന താഴെ ഇറങ്ങി വാ …………….
തല്ലല്ലേ അമ്മെ ,,,ഇനി ആവർത്തിക്കില്ല ,,,മാപ്പ് ,,,,,,,,,,നല്ല വേദന ഉണ്ട് ,,,,
നീ താഴെ ഇറങ്ങടാ ……..ഞാൻ തല്ലില്ല
സത്യമാണോ ,,,,,,,,,,
അതെ …………….
അവൻ ആ ഷഢിപുറത്തു തന്നെ താഴെ ഇറങ്ങി ,,,
ഭഗീരതി ‘അമ്മ താഴെ കിടന്ന കുപ്പായവും തോർത്തും ഒക്കെ എടുത്ത് കയ്യിൽ വെച്ച്
പേടിച്ചു വിറചു ഷഢിപുറത്തു നിക്കുന്ന നന്ദൂട്ടനു നേരെ നീട്ടി
അവൻ നാണിച്ചു നുണക്കുഴി കാട്ടി ചിരിച്ചു അത് വാങ്ങി അര മറച്ചു പിടിച്ചു ‘അമ്മ കാണാതെ ഇരിക്കാൻ ,,
ഓടെടാ …………….എന്ന് പറഞ്ഞു ‘അമ്മ വടി വീശി
ഈയോ …………..എന്ന് പറഞ്ഞു ബെര്മൂട പോലും ഇടാതെ അതെ കോലത്തിൽ അവൻ ഓടി
എങ്ങിനെ ഒക്കെയോ ആ ബെർമുഡ ഇട്ടു അവൻ ഓടി ഒടുവിൽ വീടിനു മുന്നിൽ എത്തി ചന്തിയും തടവി
അത് കണ്ടു ചിന്നു മോള് പൊട്ടി ചിരി ,,,
‘അമ്മ കുഞ്ഞേട്ടന്റെ ചന്തി പൊന്നാക്കി ല്ലേ ………………
അവന്റെ ചന്തി തടവൽ കണ്ടു ചോദിച്ചു ………………
തടവിക്കൊണ്ട് തന്നേ ………………….ഹമ് ,,,,,,,,,,,,,ചിന്നൂട്ടി എന്ന് അവൻ മറുപടി പറഞ്ഞു ഇളിഭ്യനായി ചിരിച്ചു
നാണമില്ലേ ,,,ഇത്രയും പ്രായം ആയല്ലോ കുഞ്ഞേട്ടന് ,,,കൊച്ചു പിള്ളേരെ പോലെ അമ്മേടെ കയ്യീന് ചന്തിക്കു അടി വാങ്ങാൻ ,,,,,,,,,,,,അയ്യേ ……അയ്യയ്യേ ………..അവൾ കളിയാക്കി ……………….
അവന്റെ മുഖത്ത് ഒരു വക്രിച്ച ചിരി മാത്രേ ഉണ്ടായിരുന്നുള്ളൂ ..
ഇരുന്നു പഠികെടീ ,,,,,എന്ന് അവളോട് പറഞ്ഞു
അയ്യോ ,,,,,ശു ………………..ശു ………………എന്ന് സ്വയം പറഞ്ഞു ചന്തിയും തടവി നന്ദൂട്ടന്‍ വല്ലതും കഴിക്കാ൯ ആയി വീടിനുള്ളിലേക്ക് കയറി പോയി .
അവന്റെ ആ പോക്ക് കണ്ടു ചിന്നുമോള്‍ ചിരിയോട് ചിരി
നന്ദൂട്ട൯ പോയി ഡൈനിങ് ടേബിൾ ഇൽ ഇരുന്നു അപ്പോളേക്കും ‘അമ്മ വന്നു
അവൻ ഒന്ന് പേടിച്ചു , കയ്യിൽ വടി ഇല്ലായിരുന്നു ,
പിന്നെ അതെ കുറിച്ച് അവർ അവനോട് ഒന്നും മിണ്ടുകയോ ചീത്ത പറയുകയോ ചെയ്തില്ല
അവനു പാത്രത്തിൽ അവനു ഒരുപാട് ഇഷ്ടമുള്ള നൂലപ്പവും കിഴങ്ങു കറിയും വിളമ്പി കൊടുത്തു.
അവൻ അത് അനുസരണ ഉള്ള കുട്ടിയെ പോലെ ഇരുന്നു കഴിച്ചു, അപ്പോളേക്കും അവനു ചൂടൻ ചായ കൂടെ
പകർന്നു കൊടുത്തു ,
അവൻ അത് മെല്ലെ മെല്ലെ കുടിച്ചു.
ഇടയ്ക്കു അമ്മയെ ഒന്ന് നോക്കി എന്നിറ്റു ഒരു കുസൃതി ചിരി ചിരിച്ചു .
ഹ്മ് ,,,,,,,,,,,,,,,അവർ ഒന്ന് മൂളുക മാത്രം ചെയ്തു.
ചിന്നൂ ,,,,,,,,,,,,,,,,,,,,,,,,,അവർ ഉറക്കെ മകളെ വിളിച്ചു
എന്താ മ്മെ ………..അവൾ വിളി കേട്ടു
ഇങ്ങോട്ട് വാ …………..
അവൾ വേഗം വന്നു കസേരയിൽ ഇരുന്നു
അവർ അവൾക്കു കൂടെ ചായ പകർന്നു കൊടുത്തു
അവളും മെല്ലെ അത് കുടിച്ചു
ഇന്നെന്താ പരിപാടി ? ഭാഗീരഥി ‘അമ്മ അവനോടു ചോദിച്ചു.
ജയാമ്മയെ കാണണം, പിന്നെ അമ്മാമയെ കാണണം ..
ഞാനും വരട്ടെ കുഞ്ഞേട്ട
നിനക്കു പഠിക്കാൻ ഇല്ലേ ,,,അവർ ചോദിച്ചു
ഇത് മലയാളം അല്ലെ ,,,ഞാൻ പഠിച്ചത ,,എനിക്ക് ഫുൾ മാർക്ക് കിട്ടും ,,
ഹമ്,,,,,,,,,,,അവ൪ഒന്നു മൂളി
ഇന്നു സർപ്പകാവില് പൂജ ഒക്കെ ഉള്ളതാ വൈകുന്നേരം പോകണ൦ …എന്തായാലും ജയെടെ അടുത്ത് പൊയ്ക്കോ അവള് നാട്ടിൽ ഉണ്ട് , അമ്മാമ നിങ്ങളെ കാണണം എന്ന് പറഞ്ഞിരുന്നു എന്തായാലും രണ്ടു പേരും കൂടെ പോയി വാ ,,,,,,,,,,
സൈക്കിൾ ഇൽ കാറ്റ് ഒക്കെ ഉണ്ടോ എന്ന് നോക്കു ..
അമ്മെ ,,,,,,,,,,,,,,നന്ദൂട്ട൯ അമ്മയെ വിളിച്ചു
ഹമ് …………..എന്താ
ഒരു കാര്യം ചോദിച്ചോട്ടെ …………
ആ ചോദിക്ക് ……
പറ്റൂല്ലാന്നു പറയരുത് ,,,,,,
പറ്റൂല്ലാത്തതു ആണെങ്കിൽ പറ്റൂല്ലന്നു തന്നെ പറയും …നീ കാര്യം ചോദിക്ക്
അമ്മെ ,,,,,,,,,,എനിക്ക് ഇപ്പൊ ഇരുപത്തി രണ്ടു വയസ്സായി ..എനിക്ക് ലൈസൻസ്ഉം ഉണ്ട് …ഒരു ബൈക്ക് ,വാങ്ങി താ മ്മെ …
അവർ അവൻ ഒന്ന് നോക്കി
ആ ,,,,,,,,അത് നല്ലതാ മ്മെ അപ്പൊ കുഞ്ഞേട്ടൻ വന്ന എനിക്കും ഇവിടെ ഒക്കെ കറങ്ങാൻ പോകാം ,,ചിന്നു ആഹ്ലാദത്തോടെ പറഞ്ഞു
അവർ അവളെ ഒന്ന് നോക്കി
അല്ല …ഞാൻ പറഞ്ഞൂന്നേ ഉള്ളു ……….അവൾ പേടിച്ചു മുഖം താഴ്ത്തി ചായ കുടിച്ചു
ബൈക് ഒന്നും ഇപ്പോ വേണ്ട ,,,,,,,,,,,,
പ്ലീസ് അമ്മെ ,,,,,,,,,,,,,,,ഒരു ബൈക് അമ്മെ ………..ഞാൻ സൂക്ഷിച്ചെ ഓടിക്കൂ ,,,ഒരു കുഴപ്പവും വരുത്തില്ല
അവർ അവൻ ഒന്ന് നോക്കി …
ബൈക് വേണമെങ്കിൽ നമുക്ക് വാങ്ങിക്കാം ,,,,,,,,,,,,,,,,,,,
അതോടെ നന്ദൂട്ട൯ സന്തോഷം കൊണ്ട് മുഖം ഒക്കെ അങ്ങ് പ്രകാശിച്ചു ,,,ചിന്നുവും സന്തോഷിച്ചു ,,
ഞാൻ അപ്പളേ വിചാരിച്ചിരുന്നു കുഞ്ഞേട്ട ‘അമ്മ വാങ്ങി തരുമെന്ന് ,,,,,,,,,,,,,,,,ചിന്നു പറഞ്ഞു
പക്ഷെ ഒരു കാര്യം ഉണ്ട് …………..
ആ ‘അമ്മ പറ ………….ഏതു കാര്യമാ
ഈ പടിപ്പുര വിട്ടു പുറത്തേക്ക് കൊണ്ടുപോകരുത് ബൈക് ഈ വീടിനു ചുറ്റും പിന്നെ നമ്മുടെ ഈ പറമ്പിനുള്ളിലും മാത്രേ ഓടിക്കാൻ പാടുള്ളു ………………
രണ്ടു പേരും ഒന്നും മനസിലാകാതെ അമ്മയുടെ മുഖത്തേക്ക് നോക്കി
മനസിലായില്ലേ ,,,ഈ പറമ്പിൽ മാത്രം ഓടിക്കാൻ പാടുള്ളു പുറത്തേക്കു കൊണ്ടുപോകാൻ പാടില്ല പറ്റുമെങ്കിൽ വാങ്ങി തരാം ,,താക്കോല് എന്റെ കയ്യിൽ വെക്കും
നന്ദൂട്ടനും ചിന്നുവും പരസ്പരം ഒന്നു നോക്കി ,,
അവർ എഴുന്നേറ്റു
ചിന്നു ,,,,,,,,,,,,,,,ഞാൻ സൈക്കിളിൽ കാറ്റ് നിറക്കട്ടെ നമുക് ജയമ്മയെ കണ്ടു അമ്മാമ്മേനെ കാണാൻ പോകാം ………….
ഹമ് ,,,,,,,,,,,,,,,,ശരി കുഞ്ഞേട്ട ,,,,,,,,
അമ്മയൊട് ബൈക്കിനെ കുറിച്ച് കൂടുതൽ പറഞ്ഞിട്ടു ഒരു കാര്യവുമില്ല എന്ന് അവർക്കു മനസിലായി
അവൻ പോയി കൈ ഒക്കെ കഴുകി വസ്ത്രമൊക്കെ മാറി , പുറത്തേക്ക് ഇറങ്ങി സ്റ്റോർ റൂമിൽ നിന്നും സൈക്കിൾ എടുത്തു ഒന്ന് തുടച്ചു രണ്ടു ടയറിലും കാറ്റ് നിറച്ചു ,
അപ്പോളേക്കും ചിന്നുമോൾ കൂടെ ഇറങ്ങി അവൻ ചിന്നുമോളെ മുന്നിൽ കയറ്റി സൈക്കിൾ ചവിട്ടി പടിപ്പുര കഴിഞ്ഞു വഴിയിലേക്കു ഇറങ്ങി മുനോട്ടു പോയി
<<<<<<
ആങ്ങളയും പെങ്ങളും കൂടെ ആ നാടുവഴികളിലൂടെ സൈക്കിളിൽ യാത്ര തുടർന്നു
ബൈക്ക് ഉണ്ടായിരുനെ എത്ര നല്ലതായിരിക്കൂല്ലേ കുഞ്ഞേട്ടാ …
നല്ലത് ഒക്കെ ആണ് പക്ഷെ ‘അമ്മ വാങ്ങി തരില്ലലോ
ഞാൻ അമ്മയുടെ നല്ല മൂഡ് നോക്കി പറയാം വാങ്ങി തരാൻ ആയി കേട്ടോ
ഒന്ന് സഹായിക്കു ചിന്നൂട്ടി ,,,,,,,,
ഹ്മ്മ്…………ഞാൻ നോക്കാം കുഞ്ഞേട്ടാ ……………..
ആ സൈക്കിൾ അങ്ങനെ മുന്നോട്ടു പോകുക ആണ് , കിഴക്കു നിന്നും വീശുന്ന തണുത്ത കാറ്റ് അവരെ തലോടുന്നുണ്ട് ,
ശ്വാസം ഉള്ളിലേക്കു എടുക്കുമ്പോൾ പോലും കുളിരാണ്. വയലിന് ഇടയിലുള്ള ചെമ്മൺ പാതയിലൂടെ നോക്കെത്താ ദൂരത്തോളം ആ സൈക്കിൾ മുന്നോട്ടു പോകുക ആണ്, തോടിനു കുറുകെ ഉള്ള പാലത്തിലേക്ക് സൈക്കിൾ കയറി, അവിടെ നന്ദൂട്ടന്റെ കൂടുകാർ ഇരിക്കുന്നുണ്ട് , എല്ലാരോടും വിശേഷങ്ങൾ ഒക്കെ പറഞ്ഞു അവർ മുന്നോട്ടു പോയി വയൽ കഴിഞ്ഞു കുറച്ചു മുന്നിലേക്കു പോയി ഒരു തെങ്ങിൻ തോപ്പ് അതിനിടയിലൂടെ ഒരു കുഞ്ഞു ഇടവഴി, അതിലൂടെ സൈക്കിൾ വളച്ചു , കുറച്ചു മുന്നോട്ടു പോയി , ഒരു ചെറിയ ഗേറ്റ് കടന്നു തലയെടുപ്പോടെ നിൽക്കുന്ന ഒരു ഇരുനില മാളിക ,
അവൻ സൈക്കിൾ അവിടെ നിർത്തി ഇരുവരും പുറത്തേക്കു ഇറങ്ങി
ആ മുറ്റം നിറയെ ഒരുപാട് വർണങ്ങളിൽ ഉള്ള പുഷ്പങ്ങൾ ഉള്ള ചെടികൾ ആണ് , ആയിരക്കണക്കിന് പൂക്കൾ ഉണ്ട്
അവൻ ഉറക്കെ വിളിച്ചു ജയാമ്മെ ,,,,,,,
ചിന്നുവും വിളിച്ചു ….ജയാമ്മേ …
അതുകേട്ടു അവിടെ വീടിനു മുന്നിലെ വലിയ കിളി കൂടുകളിൽ നിന്നും ബഹുവിധ വർണ്ണങ്ങളിൽ ഉള്ള ലവ് ബേർഡ്‌സ് കളകളാരവം ഉച്ചത്തിൽ ആക്കിയ പോലെ …വീടിനു മുന്നിലെ അക്വേറിയങ്ങളില്‍ അനവധി വര്‍ണ്ണ മത്സ്യങ്ങള്‍ ,,,,,,
അവ്യകതമായ ശബ്ദത്തിൽ ജയാമ്മെ ജയാമ്മെ ജയാമ്മെ എന്ന് കൂട്ടിലിട്ട തത്ത മൊഴിഞ്ഞു ..
അപ്പോളേക്കും വാതിൽ തുറന്നു .
ആഹാ ,,,,,,,,,,,,,,,,വന്നോ എന്റെ മക്കള് ,,,,,,,,,,,,,,,,,,,,,ബോബനും മോളിയും ………….ജയാമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു.
ആ വന്നു …
ജയാമ്മ എന്ന് വിളിക്കുന്ന ജയശ്രീ ഒരു നാല്പത്തി അഞ്ചു വയസുള്ള സ്ത്രീ ആണ് , ഭഗീരതി അമ്മയുടെ സ്‌കൂളിൽ ടീച്ചർ ആയിരുന്നു , അതും ഇംഗ്ളീഷ് ടീച്ചർ , ഇംഗ്ലീഷ് എഴുത്തുകാരി ആണ് പ്രശ്‌സത ആണ്.
ഒരുപാട് പുരസ്‌കാരങ്ങൾ ഒക്കെ നേടിയിട്ടുണ്ട് , കുടുംബം സെറ്റിൽ ചെയ്തിരിക്കുന്നത് ഒക്കെ ഗോവയിൽ ആണ് , എന്നാലും മിക്കപ്പോഴും ഇവിടെ ആണ് ആൾക്ക് താൽപര്യം. എഴുത്തെല്ലാം ഇവിടെ ആണ്, മേടയിലുമായി ഒരുപാട് സ്നേഹബന്ധം അവ൪ക്കുണ്ട്, സ്വന്തം മക്കള്‍ ആയി തന്നെ ആണ് നന്ദൂട്ടനേം ചിന്നുവിനെയും കാണുന്നതും.
കുട്ടികൾ ഉള്ളിലേക്കു കയറി.
വീട് നിറയെ ജയാമ്മ വരച്ചു വെച്ചിരിക്കുന്ന പെയിന്റിങ്ങുകൾ ,,,,എല്ലാം ആ വീടിനു മാറ്റേകുന്നു
ജയാമ്മേ എന്തുണ്ട് വിശേഷങ്ങൾ.
എന്തുപറയാൻ…. നന്ദൂട്ട നന്നായി പോകുന്നു
ഞാൻ കഴിഞ ദിവസ൦ ടീച്ചറെ കണ്ടപ്പോ പറഞ്ഞിരുന്നു , നിങ്ങളെ കണ്ടിട്ട് ഒരുപാട് ആയി അന്ന് ,, അപ്പോളാ പറഞ്ഞതു ഇന്ന് എത്തും എന്ന്
ജയമ്മയുടെ എഴുതൊക്കെ എങ്ങനെ പോകുന്നു ?
ആ ,,,നന്നായി പോകുന്നു
ഈ ഇംഗ്ലീഷിൽ എഴുതുന്നതിനോടൊപ്പം ഇത്തിരി മലയാളത്തിലും എഴുതി കൂടെ ..
എനിക്ക് ഇഷ്ടം ഇംഗ്ളീഷ് ആണ് നന്ദൂട്ടാ ………….
ഇന്നാളു കോളജ ലൈബ്രയിൽ ഇന്നും ഞാൻ ജയമ്മ എഴുതിയ ഒരു നോവൽ ഉണ്ടല്ലോ
ദി ലവ് ആൻഡ് റിപ്ലേ …..ഞാൻ എടുത്തായിരുന്നു ..
എന്നിട്ടു ?
എന്നിട്ടെന്താ ,,,ഞാൻ വായിച്ചു ,,,അതിൽ ആ നന്ദി പറയുന്ന പേജ് ഉണ്ടല്ലോ അതിൽ കുറെ പേരോട് നന്ദി പറയുന്നത് ഒക്കെ വായിച്ചപ്പോ മനസിലായി സംഭവം സൂപ്പർ ആയിരിക്കും ന്നു ,,,
എന്നിട്ടു വായിച്ചിട്ടു എന്തുണ്ട് അത് പറ ?
ഞാൻ വായിച്ചു ആദ്യത്തെ പേജ് വായിച്ചപ്പ തന്നെ ന്റെ തല കറങ്ങി , ഞാൻ അത് അവിടെ വെച്ച്
അതെന്താ ………………
കളിക്കുടുക്ക വായിക്കുന്ന കുട്ടിക്കു രാമായണം കൊടുത്തു വായിക്കാൻ പറഞ്ഞ എന്താ അവസ്ഥ അത് തന്നെ
…………
ഈ നന്ദൂട്ടന്റെ ഓരോ കാര്യങ്ങൾ …
ജയാമ്മെ ,,,നമ്മുടെ സ്പെഷ്യൽ ഉണ്ടോ ,,,,,,,,,,,,?
ഉണ്ടല്ലോ …എനിക്കറിയാല്ലോ നിങ്ങൾ വരുമെന്ന്
അതു ഒരു പൊടിക് നാവിൽ അങ്ങോട്ട് വീഴുമ്പോ ,,ഒരു പ്രത്യേക സുഖം ആണെന്നെ
അത് എനിക്കറിയാലോ ,,,,,,,,,,,,,,
നമുക് പോയാലോ ജയമ്മേടെ കുശിനി പുരയിലേക്കു ,,,,,,,,,,
ഹമ് ,,,,,,,,,,,,വാ ………….
അവർ കുട്ടികളെ അടുക്കലക്ക് സമീപം ഉള്ള ഒരു കുഞ്ഞു മുറിയിലേക്ക് കൊണ്ട് പോയി
അവിടെ വെള്ളയും കാപ്പിയും നിറം ഉള്ള ഭരണികൾ
ആ ഭരണികളിൽ ഒക്കെ ജയമ്മ വീഞ്ഞ് കെട്ടി വെച്ചിരിക്കുക ആണ് .
ജയമ്മക്ക് ഉള്ള ഒരു ഹോബി ആണ് വൈൻ ഉണ്ടാക്കൽ
എന്തിനെ കിട്ടിയാലും വൈൻ ഉണ്ടാക്കി കളയും അതാണ് കക്ഷി.
എവിടെ സ്പെഷ്യല്‍ ജയാമേ …..?
ജയാമ മൂലയില്‍ കൂട്ടി ഇട്ടിരുന്ന ഉമിയില്‍ പൂഴ്ത്തി വെച്ചിരുന്ന ഒരു ഭരണി എടുത്തു
ആ ഭരണിയുടെ മുകളിൽ ഗോതമ്പ്മാവ് വെച്ച് അടച്ചു ചകിരികയർ ആകെ ചുറ്റിയിരിക്കുന്നു .
അവർ മേലെ നിന്നും ചകിരി കയർ മെല്ലെ അഴിച്ചു ഒട്ടിച്ച മാവിനെ അടർത്തി മാറ്റി മൂടി പതുക്കെ ഉയർത്തി,
അതിൽ നിന്നും പുക എന്ന വണ്ണം ഗ്യാസ് പുറത്തേക് വ്യാപിച്ചു ,
ആ മുറി മൊത്തം അപൂർവങ്ങളിൽ അപൂർവമായ ഒരു വൈനിന്റെ മാസ്മരികമായ സ്വർഗീയമായ ഗന്ധം ആകെ പ്രസരിച്ചു ,
ആർക്കും ആ വൈനിന്റെ കൂട്ട് അറിയില്ല ,
ജയമ്മക്ക് ജയമ്മയുടെ മുത്തശിയിൽ നിന്നും പക൪ന്നു കിട്ടിയത് ആണ് അതിൽ ഒൻപതു വ്യത്യസ്ത സാധനങ്ങൾ അതിൽ പഴങ്ങൾ പച്ചക്കറികൾ പിന്നെ ഒരു പ്രത്യേക അരി അതും മണിപ്പൂരിൽ കുന്നുകളിൽ കണ്ടു വരുന്ന സുഗന്ധമുള്ള ഒരു കറുത്ത അരി ഉണ്ട് ചക് ഹവോ അമുബി …ആ അരി ആണ് അതിന്റെ പ്രധാന സുഗന്ധവർദ്ധിനി , ഇതിന്റെ ഒക്കെ അളവുകൾ അത് ജയമ്മക്ക് മാത്രേ അറിയൂ ,, അത് വൈൻ കെട്ടി ഒരു നാല്പത്തി ഒന്നാം ദിവസവും പുറത്തു എടുത്തു ഇളക്കി ഇളകി മുകളിലേക്ക് പൊങ്ങി കിടക്കുന്ന പച്ച നിറത്തിൽ ഉള്ള ചപ്പ് മാറ്റി വീണ്ടും അടച്ചു കെട്ടി ഉമിയിൽ പൂഴ്ത്തി അങ്ങനെ പത്തു പ്രാവശ്യം ചെയ്തു പുതിയ ഭരണിയിലേക്ക് മാറ്റി ഉമിയിൽ പൂഴ്ത്തി വെക്കും. നന്നൂറ്റി പത്തു ദിവസം വേണം,,
അവിടെ ഉള്ള കുഞ്ഞു വൈൻ ഗ്ലാസുകളിൽ ആ വൈൻ പകർന്നു നന്ദൂട്ടനും ചിന്നുവിനും അവർ പുറത്തേക് ഇറങ്ങി നിലതു ചാരി ഇരുന്നു ,
കറുപ്പ് കലർന്ന പര്‍പ്പിള്‍ നിറമാണ് ആ വൈനിനു,,,,
ആ നിറ൦ കണ്ണുകളെ വശീകരിക്കും , കാഴ്‌ച എന്ന ഇന്ദ്രിയാനുഭവത്തിലൂടെ ആ വൈൻ മസ്തിഷ്കത്തിനെ അതിന്റെ ഗന്ധം ആവാഹിക്കുവാൻ പ്രേരിപ്പിക്കും അപ്പോൾ അറിയാതെ തന്നെ കൈകൾ ആ വൈൻ ഗ്ലാസിനെ മൂക്കിലേക്ക് അടുപ്പിക്കും , അതിൽ നിന്നുയരുന്ന പുക മൂക്കുകളിൽ കയറി തലച്ചോറിൽ ഗന്ധമായി പ്രവേശിച്ചു നാവു കൊണ്ട് രുചി അറിയുവാൻ പ്രലോഭിപ്പിക്കും അപ്പോൾ മസ്തിഷ്‌കം അറിയാതെ തനെ കൈകൾക്കു സന്ദേശം കൊടുക്കും ചുണ്ടുകളിൽ മുട്ടിച്ചു ആ ദിവ്യമായ രസത്തെ രസനേന്ദ്രിയത്തിലേക്ക് പകർന്നു കൊടുക്കുവാൻ , അതോടെ കൈകൾ ആ പാത്രം ചുണ്ടിൽ മുട്ടിച്ചു കൈ ഉയർത്തി വായിലേക്ക് ആ രസത്തെ പകർന്നു നാവിന്റെ രുചി മുകുളങ്ങൾ അതീന്ദ്രീയമായ ആ രുചി മസ്തിഷ്കത്തിലേക്ക് പ്രവഹിപ്പിക്കും അതോടെ ,,,സകലതും മറന്നു നിമിഷങ്ങൾ ആ അഭൗമമായ രുചിയിൽ വാസനയിൽ സ്വയം മറന്നു ശരീരത്തെ മനസിനെ ആത്മാവിനെ ലയിപ്പിച്ചു കളയും ,,,,,
കുറച്ചു നിമിഷങ്ങൾ നന്ദൂട്ടനും ചിന്നൂട്ടിയും ആ ഒരു അവസ്ഥയിൽ ആയി.
അപ്പോളേക്കും അത് ഭദ്രമായി കെട്ടി വെച്ച് ജയാമ്മ പുറത്തെക്കു ഇറങ്ങി വാതിൽ അടച്ചു
എന്നിട്ടു താഴെ വന്നു ഇരുന്നു ഇരുവരെയും നോക്കി ഒരു കൗതുകത്തോടെ
എന്നിട്ടു ഇരുവരെയും തലോടി വിളിച്ചു
ഇരുവരും കണ്ണുകൾ തുറന്നു ………………
എന്റെ ജയാമ്മെ …………….എന്നു പറഞ്ഞു നന്ദൂട്ട൯
പൂക്കളെ സ്നേഹിക്കുന്ന കിളികളെ സ്നേഹിക്കുന്ന മത്സ്യങ്ങളെ സ്നേഹിക്കുന്ന നിറങ്ങളെ സ്നേഹിക്കുന്ന അക്ഷരങ്ങളെയും ഗന്ധത്തെയും രുചിയേയും ആരാധിക്കുന്ന ജയമ്മയുടെ മാന്ത്രികതയും മാസ്മരികതയും നൃത്തത്തമാടുന്ന കൈവിരലുകളിൽ പിടിച്ചു മുത്തം കൊടുത്തു ഒപ്പം ചിന്നൂട്ടിയും …………..
അപൂർവങ്ങളിൽ അപ്പൂർവ്വമായ ആനന്ദദായകമായ ആ മാന്ത്രിക പാനീയത്തിന്റെ രുചി അപ്പോളും ഇരുവരുടേയും നാവിൽ നിന്ന് പോയിരുന്നില്ല ,,,,,
ആ ഇരുപ്പിൽ കുറെ നേരം ജയാമയോട് അവർ സ൦സാരിച്ചു.
ഇടയിൽ നന്ദൂട്ടൻ അവരോടു ചോദിച്ചു
ജയമ്മേ ,,,,,,,,,,,,
എന്തോ നന്ദൂട്ടാ …
ഞാൻ എന്തിനാ ജയാമ്മെ എന്റെ അമ്മയുടെ വയറ്റിൽ പിറന്നത് , ജയാമ്മേടെ മോൻ ആയി ജനിച്ച മതിയായിരുന്നു ..
എന്തെ എന്റെ മോന് ഇപ്പൊ അങ്ങനെ തോന്നണേ ? അവ൪ ആകാംഷയോടെ ചോദിച്ചു .
ഒന്നൂല്ല ,,,ഈ സ്നേഹം ഒക്കെ ജയമ്മേടെന്നു മാത്രേ കിട്ടൂ ,,,അമ്മക്കു എപ്പോളും ദേഷ്യം ആണ് ,, ഒന്ന് ചിരിച്ചു വർത്താനം പോലും പറയില്ല ..ജയാമ്മയുടെ ഈ സ്നേഹവും ഇഷ്ടവും ഒക്കെ അറിയാ൯ കഴിയുന്നുണ്ട് അതാ ചോദിച്ചേ ,,,
ന്റെ നന്ദൂട്ടാ ………….നിങ്ങള് എന്റെ മക്കള് തന്നെ അല്ലെ ,,,പിന്നെ ടീച്ചര് പാവം ആണ് , ഒരുപാട് സ്നേഹമാ നിങ്ങളോടു ,,,,,,,,അത് അങ്ങോട്ടു പ്രകടിപ്പിക്കാത്തതാ…എനിക്കറിയില്ലേ ടീച്ചറിനെ ,,,
എന്നാലും ഇന്നും കൂടെ എന്നെ തല്ലി ,,,എത്ര നാൾ കഴിഞ്ഞാണ് ഞാൻ വീട്ടില് വന്നത് ,,അതുക്കെ ഓർക്കണ്ടേ ?
ഈ നന്ദൂട്ടന്റെ കാര്യം അത് കുസൃതി കാട്ടിയതു കൊണ്ടല്ലേ …………അത് കൊണ്ട് അങ്ങനെ ഒന്നും ഓർക്കേണ്ട കേട്ടോ ,,,ടീച്ചറിനു എന്തും നിങ്ങളെ കഴിഞ്ഞേ ഉള്ളു ,,,,,,,,,,,,,മുൻകോപ൦ കൂടുതൽ ആണ് ….
സത്യത്തില് ഇങ്ങോട്ടു വരാൻ പോലും മനസ് കുറവാണ് ജയമ്മേ …പിന്നെ വന്നു പോകുന്നതാ ,,വരുമ്പോളും ഈ ദേഷ്യവും തല്ലും വഴക്കു പറച്ചിലും ,,ഞാൻ കൊച്ചു കുഞ്ഞല്ലല്ലോ
ആണ് ,,,,,,,,,,,,,,നന്ദൂട്ടനിപ്പോളും കൊച്ചു കുഞ്ഞു തന്നെ ആണ് ടീച്ചറിന് അതാ അങ്ങനെ ഒക്കെ … ഒരിക്കലും ടീച്ചറിനെ വിഷമിപ്പിച്ചു ഒന്നും പറയരുത് ,,പറഞ്ഞ സഹിക്കാൻ പറ്റില്ല ടീച്ചറിന് ,,കേട്ടോ നന്ദൂട്ട ഇനി ഇങ്ങനെ പറയരുത് ട്ടോ ,,,,
ഹമ്,,,,,,,,,,,,,,,,,,,,,,എപ്പോൾ എങ്കിലും അമ്മയെ കാണുമ്പോ ജയമ്മ പറയണം ട്ടോ ,,,,എന്നെ ഒരുപാട് വഴക്കു പറയരുത് അടിക്കരുത് ന്നൊക്കെ ,,,,കേട്ടോ ജയാമ്മേ ,,,,,,,
ഹമ് ,,,,,,,,,,,,,,,ഞാൻ പറഞ്ഞേക്കാം ,,ആളുടെ നല്ല മൂഡ് പോലെ ,,പോരെ .
ആ അത് മതി ,,,,,,,,,,,,,,ഞങ്ങടെ പാവം ജയാമ്മ ,,,എന്നു പറഞ്ഞു വീണ്ടും കൈകളിലു ഒരു മുത്തം കൊടുത്തു..
ജയമ്മയോടൊത്തു ചിലവഴിച്ചു ഇരുവരും അവിടെ നിന്നും ഇറങ്ങി
സൈക്കിളിൽ നേരെ രാഘവൻ അമാമ യുടെ അടുത്തേക്ക്.
ബെൽ അടിച്ചു കൊണ്ട് അവർ രാഘവൻ അമ്മാമയുടെ വീട്ടിൽ എത്തി
ഇരുവരും താഴെ ഇറങ്ങി സൈക്കിൾ സ്റ്റാൻഡിൽ ഇട്ടു
അമ്മായി ,,,,,,,,,,,,,അമ്മാമോ ,,,,എന്ന് വിളിച്ചു ഇരുവരും ഉള്ളിലേക്ക് കയറി
ആദ്യം തന്നെ അടുക്കളയിലേക് ചെന്ന്
അവിടെ ജാനിഅമ്മായി ചീര അരിഞ്ഞു കൊണ്ടിരിക്കുക ആയിരുന്നു
ആഹാ ആരാ ഇത് നന്ദൂട്ടനും ചിന്നൂവും ആണല്ലോ നന്ദൂട്ട൯ രാവിലെ വന്നൂല്ലേ ………
അതെ അമ്മായി
അപ്പോളേക്കും കുഞ്ഞു അങ്ങോട്ടു ചെന്ന്
എടി കുഞ്ഞു ,,,എന്തായെടി ……..അവൻ അവളോട് ചോദിച്ചു
നല്ലതാ കുഞ്ഞെട്ടാ …………അവൾ മറുപടി പറഞ്ഞു
അവളും ചിന്നുവിനെ പോലെ അവനെ കുഞ്ഞേട്ടാ എന്നാണ് വിളിക്കുന്നത്
മ്മടെ തമ്പുരാട്ടി എന്ത്യേ ,,,,,,,,,,,,,,,,,മീര ടീച്ചർ അമ്മുകുട്ടി
അവള് ദേ ,,,,തുണി കഴുവാ നന്ദൂട്ട ,,ഇപ്പൊ വരും
ന്നാ അമ്മാമേ കാണട്ടെ …………
എന്നുപറഞ്ഞു ഇരുവരും കിടക്കുന്ന രാഘവമേനൊന്റെ അടുത്ത് ചെന്നു,
അമ്മാമേ …………..എന്ന് വിളിച്ചു അവൻ അയാളുടെ സമീപം ഇരുന്നു
അവനെ കണ്ടു ഒരുപാട് സന്തോഷം ആയി
ഇരുവരുടെയും കൈകൾ പിടിച്ചു അവശതയിലും അയാൾ ചിരിച്ചു
മോനേപ്പാളാ വന്നത് ,,,,,,,,,,,,,,,?
രാവിലെ വന്നു അമ്മാമേ ..ഇനി ഞായർ പോകും തിരിച്ചു
ആണല്ലേ ,,,,,,,,,,,,,അയാൾ ചിരിച്ചു വീണ്ടു൦ അവന്റെ കയ്യിൽ മുത്തം വെച്ച്
അപ്പോളേക്കും കുഞ്ഞു രണ്ടു ഗ്ലാസിൽ ചായയും ആയി അങ്ങോട്ടേക്ക് വന്നു.
മോളെ ,,,,,അവരെ മുറിയിൽ കൊണ്ട് പോയി കൊടുക്ക് ,,,ഇവിടെ മണം ഉണ്ടാകും ,,,
രാഘവൻ ഓർമിപ്പിച്ചു , രോഗി കിടക്കുന്ന മുറിയിൽ അസഹ്യമായ ഗന്ധം ഉണ്ടാകുമലോ
ഓ ………ഒന്ന് പോ അമ്മാമേ ………….
അവൻ ചിരിച്ചു കൊണ്ട് നീ ഇങ്ങോട് താടി കുഞ്ഞു .എന്ന് പറഞ്ഞു ആ ചായ ഗ്ലാസ് വാങ്ങി
അവ൯ കുടിച്ചു
അപ്പോളേക്കും തുണി ഒക്കെ കഴുകി മീര അച്ഛന്റെ മുറിയിലേക്ക് വന്നു കൂടെ ജാനകി അമ്മായിയും
ആ വന്ന മരങ്ങോടൻ ,,,,,,,,,,,,,,,,,,,,,,,,അവൾ അവനെ ചൊടിപ്പിച്ചു .
അത് മീരക്കുള്ള സ്വഭാവം ആണ് , നന്ദൂട്ടനെ എപ്പോൾ കണ്ടാലും ഓരോന്നുപറഞ്ഞു ശുണ്ഠി പിടിപ്പിക്കും
കണ്ടോ അമ്മായി ,,,,,,,,,എന്നെ മരങ്ങോടൻ ന്നു വിളിച്ചു ,,,അവൻ അമ്മായിയോട് പരാതി പറഞ്ഞു
ഡീ …………എന്തിനാടി എന്റെ കുഞ്ഞിനെ ഓരോന്നു വിളിക്കുന്നത് …പാവം ഇന്ന് വന്നിട്ട് ഓടി വന്നതാ എല്ലാരേം കാണാൻ ,,,,,,,,,,,
അങ്ങനെ പറഞ്ഞു കൊടുക്ക് അമ്മായി ,,,,,,,,,,,,,,,,അവനു സന്തോഷമായി.
മീര അവനെ നോക്കി കൊഞ്ഞനം കുത്തി ,,,,,,,,,,,,,,,
ദേ ,,,,,,,,,കണ്ട അമ്മായി എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു ,,,,,,,,,,,,,,
അമ്മു ,,,,,,,,,,നീ എന്റെ കയ്യീന് വാങ്ങിക്കും കേട്ടോ ………….അമ്മായി ദേഷ്യപ്പെട്ടു ,..
ഒരു രസമല്ലേ അമ്മെ ,,,,,,,,,,,,,,നന്ദൂട്ടനെ ശുണ്ഠിപിടിപ്പിക്കാൻ
അവൾ ന്യായീകരിച്ചു
ഡാ ,,,എങ്ങനെ പോണു നിന്റെ പഠിത്തം ഒക്കെ ………..
അമ്മുവേച്ചി ,,,,,,,,,,എല്ലാം ഉഷാർ ആണ് …………….
ജയ്ക്കുമോടാ …………..
ഒന്ന് പോ അമ്മെവേച്ചി ,,,,,,ഞാൻ ഫസ്റ്റ് ആണ് ക്‌ളാസിൽ
ആർക്കറിയാ;;;;; നീ പറയുന്നത് അല്ലെ …………
അമ്മോ ,,,,,,,,,,,,,,,,,,കുഞ്ഞിനെ ഓരോന്ന് പറഞ്ഞു വേഷമിപ്പിക്കലെ ,,,കിടന്നിരുന്ന രാഘവൻ അമ്മാമ അവളെ ഉപദേശിച്ചു ,,,
ഞാൻ ചത്താ എനിക് വേണ്ടി മുങ്ങി നിവരാ൯ ഇവ൯ ഒരാള് മാത്രേ ഉള്ളു ………….അതോർക്കണോട്ടോ ..
അമ്മാമ ഇപ്പൊ എന്തിനാ ഇത്രേം പെട്ടെന്ന് ചാകണേ ………….ഞാൻ വിടൂല്ല അമ്മാമേനെ ഞങ്ങടെ എല്ലാരുടേം കല്യാണം ഒക്കെ കഴിഞ്ഞു മക്കടേം കല്ല്യാണം കഴിഞ്ഞിട്ട് അമ്മാമ ചത്താ മതി ,,
നന്ദൂട്ട൯ അയാളോട് പറഞ്ഞു.
അത്രേം കാലമൊന്നും അമ്മാമ ഇരിക്കൂല നന്ദൂട്ട
അത് അമ്മാമ ആണോ തീരുമാനിക്കുനേ …
അല്ല ,,,,,,,,,,,,,,,,ഡാ തൊരപ്പ ,,,,,,,,,,,,,,,,,,,,,,,,അതിന്റെ എടേ കൂടെ നീ കല്യാണത്തെ കുറിച്ച് പറഞ്ഞല്ലോ മൊട്ടേന്നു വിരിഞ്ഞിട്ടില്ലലോ നീ ,,,ഇപ്പോളെ കല്യാണത്തെ കുറിച്ച് ആലോചിച്ചോ നീ ,, മീര അവനെ വീണ്ടും ചൊറിഞ്ഞു കൊണ്ടിരുന്നു
എടി കൊച്ചു അത് പറഞ്ഞപ്പോ പറഞ്ഞത് അല്ലെ …………നീ അടുക്കളെ പോയെ എന്നുപറഞ്ഞു പതുകെ ജാനകി അമ്മായി അവളുടെ പുറത്തു മെല്ലെ തല്ലി ..
കണ്ടോ അമ്മാമേ എന്നോട് ഒരു ബഹുമാനവും ഇല്ല ,,,,നന്ദൂട്ടന്‍ പരതി പറഞ്ഞു
പിന്നെ ബഹുമാനിക്കാന്‍ പറ്റിയ മുതല് ,,,ഒന്ന് പോടാ ഇട്ടികണ്ടപ്പ…………….
മീര ചിരിച്ചു കൊണ്ട് അടുക്കളയിൽ പോയി
അവള് കുറുമ്പ് കാണിക്കുന്നതാ നന്ദൂട്ട …………………അമ്മാമ അവനെ ആശ്വസിപ്പിച്ചു
അയാൾക് നല്ല ക്ഷീണം ഉണ്ടായിരുന്നു
അമ്മാമേ ,,,എന്ന റെസ്റ് എടുത്തോ ,,,ഞങ്ങൾ ഇവിടെ ഉണ്ട് …………..എന്നുപറഞ്ഞു അവർ എഴുനേറ്റു ഉമ്മറത്തേക്ക് ചെന്നു.
നന്ദൂട്ട ………….ഊണ് കഴിച്ചു പോയാ മതി ,,ഇന്ന് വൈകീട്ട് കാവില് സർപ്പം തുള്ളൽ ഒക്കെ ഉള്ളതല്ലെ
ഹ്മ്മ് ,,,,,,,,,,,,,,,അതോണ്ട് മീനും ഇറച്ചിയും ഒന്നുമില്ലട്ടോ
അയ്യോ എനിക്ക് വേണ്ട ഞങ്ങളും പോകില്ലേ ……….കാവില് ………….
ഹ്മ്മ് ,,,,,,,,,,,,,എന്താ അമ്മായി കറി ??
ചീര തോരൻ ഉണ്ടാക്കുന്ന്ണ്ടു , പിന്നെ ഇന്നലത്തെ നല്ല മോര് കറി ഉണ്ട് ,
ചക്കക്കുരുവും മാങ്ങയും തേങ്ങാ അരച്ച് വെച്ചതും ഉണ്ട് ,,പപ്പടവും കാച്ചാം അത് പോരെ ………….
ഇതിപ്പോ സദ്യ ആയല്ലോ …………….അമ്മായെ ………….
അപ്പോൾ അടുക്കളയിൽ നിന്നും മീര അവിടെ ഉണ്ടായ രണ്ടു പുളിയൻ മാങ്ങ കൊണ്ട് വന്നു ,
ഒരു വാഴയിലയില്‍ അത് നീളത്തിൽ കീറി ഇട്ടു ,
എന്നിട്ടു അതിൽ മുളക് പൊടിയും ഉപ്പും ഇട്ടു നന്നായി ഒന്ന് ഞെരടി , അവളും തിണ്ണയിൽ വന്നിരുന്നു
എന്നിട്ടു വഴയില അങ്ങോട്ട് നീക്കി വെചൂ
ഇന്ന കഴിക്കു ,,,നല്ല മാങ്ങാ ആണ് ,,,,,,,,,,,നല്ല പുളിയാ …………….
അത് കണ്ടപ്പോളെക്കും നന്ദൂട്ടനെയും ചിന്നുവിന്റെയും മനസിൽ ആ പുളിയൻ മാങ്ങയുടെ പുളി ഓർത്തപ്പോൾ തന്നെ വായിൽ വെള്ളം നിറഞ്ഞു
മുളകുപൊടിയിലും ഉപ്പിലും മുങ്ങി കിടക്കുന്ന ആ പുളിയൻ മാങ്ങ നന്ദൂട്ട൯ കയ്യിൽ എടുത്തു
അത് വായിലേക്കു കൊണ്ടുവന്നപ്പോളേക്കും ആ മാങ്ങയുടെ വാസന കൂടെ അടിച്ചപ്പോ വായിൽ വെള്ളം കുമു കുമാ ന്നു അങ്ങോട്ടു ഒഴുകി
അവൻ അത് വായിലാക്കി.
ശ് ………………………………പുളി ഭയങ്കര പുളി ,,,,ഒപ്പം എരിവും ഉപ്പും ,,,,,,,,,,,,അവന്റെ പല്ലുവരെ പുളിച്ചു പോയി
അവൻ അത് കടിച്ചു പറിച്ചു തിന്നു ,,,,,ആഹാ എന്ത് രസമാ…………………ന്റമ്മായെ ,,,,,,,,,,,,,,അവൻ ജാനകി അമ്മായിയോട് പറഞ്ഞു .
ചിന്നു രണ്ടെണ്ണം കഴിചു നിർത്തി ..
കുഞ്ഞുവും അധികം കഴിച്ചില്ല
പക്ഷെ അമ്മുവും നന്ദൂട്ടനും മത്സരിച്ചാണ് കഴിച്ചുകൊണ്ടിരുന്നത്
ആഹാ ,,,,,,,,,,,,,,,,,ദാ ഇതാണ് മാങ്ങ ,,,എന്തൊരു പുളി …………….
അവൻ കൈ അടിച്ചു ,,,,,,,,,,,,,,,,,,,
അങ്ങനെ മാങ്ങ തീറ്റ അവസാനിച്ചു
നന്ദൂട്ട അപ്പച്ചീടുന്നു ഇന്ന് വല്ലതും കിട്ടിയോ ? മീര ചോദിച്ചു
എനിക്കോ ,,,,,,,,,,,,,,,,,,എയ് …………….ഞാൻ നല്ല മിടുക്കൻ അല്ലെ
അതുകേട്ടു ചിന്നു പൊട്ടി ചിരി തുടങ്ങി
അപ്പൊ മീരക്ക് എന്തോ മണത്തു ……….
ചിന്നു പറ …ഇന്ന് എന്തോ നടന്നു കാണണം ……..
ഇന്നേ അമ്മുവേച്ചി കുഞെട്ടനു അമ്മയുടെ കയ്യിൽ നിന്നും പുളിവാറിന് അടി കിട്ടി
ആണോ ,,,,,,,,,,,,,,അതുകേട്ടതോടെ മീരയുടെ മുഖം തെളിഞ്ഞു , കുഞ്ഞു കുടുകൂടെ ചിരിക്കാൻ തുടങ്ങി
കാര്യം എന്താ ? മീര തിരക്കി
അതെ കുഞ്ഞേട്ടൻ തുണിയില്ലാതെ നമ്മുടെ കുളത്തിൽ നീരാടിയിട്ടു ..
അയ്യേ ………………………………………….ഒരേ സമയം മീരയും കുഞ്ഞുവും പറഞ്ഞു ജാനകി അമ്മായി താടിക്കു കൈ കൊടുത്തു ,,,അത് കേട്ട്
നന്ദൂട്ടന്റെ മുഖം ലജ്ജകൊണ്ട് വിവ൪ണ്ണമായി
അടി കൊണ്ട് ഓടിയപ്പോ തോർത്ത് പോലും അഴിഞ്ഞുപോയി ,,അമ്മേനെ പേടിച്ചു
എന്നിട്ടു ഷഡി മാത്രം ഇട്ടു കൊക്കോ മരത്തിൽ കയറി ഇരിക്കുക ആയിരുന്നു, കപീഷ് കൊരങ്ങന്‍ ഇരിക്കണ പോലെ
എന്നിട്ടു ‘അമ്മ താഴെ ഇറക്കി.ഷഡി ഇട്ടുള്ള കുഞ്ഞേട്ടന്റെ ഓട്ടം നല്ല രസം ആയിരുന്നു കാണാൻ
അയ്യേ ………………നിനക്കു നാണമില്ലെടാ ,,,,,,,,,,,മീര ചോദിച്ചു.
അതിനു നീ മുറിയിൽ ഇരുന്നു പഠിക്കലായിരുന്നോ ചിന്നൂ…… അവൻ ചോദിച്ചു
ബഹളം കേട്ട് ഞാൻ മുകളിൽ കയറി നോക്കിയായിരുന്നു അപ്പോളാ കണ്ടത്
അയ്യേ ……………………………………………….എല്ലാരും അവനെ നോക്കി പറഞ്ഞു
നന്ദൂട്ട൯ നാണിച്ചു തല താഴ്ത്തി
എന്നാലും നന്ദൂട്ട ,,,നിനക്കു ഇത്രേം പ്രായമായില്ലേ ,,എന്നിട്ടാണോ ഈ കളിക്ക് നിന്നതു
ജാനകി അമ്മായി ചോദിച്ചു
മരങ്ങോടൻ ………………..മീര അവനെ നോക്കി പറഞ്ഞു
ഒന്ന് പോ അമ്മുവേച്ചി …………….
ഡീ കാന്താരി ,,നിനക്കു ഞാൻ വെച്ചിട്ട്ണ്ടു ട്ടാ ,,,,,,,,,,,നീ വീട്ടിലേക്ക് വാ …..
ഉവ്വ നീ വീട്ടിൽ ചെന്ന ഇപ്പോ കപ്പല് മറിക്കും ,,ഒന്ന് പോടാ ചേറുക്കാ ………………..മീര അവനെ കളിയാക്കി ,
ശോ …എന്നാലും കുഞ്ഞേട്ടൻ ആ ഓടുന്ന കാഴ്ച മനസ്സിൽ ഓർക്കുമ്പോ അയ്യേ ,,,,,,,,,,,,,,,,,,കുഞ്ഞു ചിരിച്ചു കൊണ്ട് പറഞ്ഞു
ഡീ ,,,,,,,,,,,നിർത്തികെ ,,,,,,,,,,,,,,നന്ദൂട്ട൯ പറഞ്ഞു ………..
അതോടെ അവൾ നിർത്തി
അമ്മായി ,,,,,,,,,,,,,,,,,,,,അവൻ ജാനകിയെ വിളിച്ചു
ചോറെടുക്കു അമ്മായി ,,,,,,,,,,,,,,,,
ഹാ,,,,,ഇപോ എടുക്കാം നന്ദൂട്ട ,,,,,,,,,,,,,പപ്പടം കൂടെ കാച്ചട്ടെ ………….എന്നും പറഞ്ഞു അവർ വേഗം അടുക്കളയിലേക് പോയി എന്നെ കളിയാക്കിയ എല്ലാത്തിനും ഞാൻ വെച്ചിട്ടുണ്ട് …ഹമ് ,,,,,,,,,,,,
അവൻ എല്ലാരേയും ഭീഷണി പെടുത്തി
എന്നാലും കുട്ടേട്ടൻ ചന്തിയും തിരുമ്മി നടന്നു വരുന്ന സീൻ …………….നിങ്ങൾക് ഒക്കെ മിസ് ആയി
ചിന്നു അതൊക്കെ ഓർത്തു കുടു കൂടെ ചിരിച്ചു ..
<<<<<<
അപ്പോളേക്കും ഭക്ഷണം ഒക്കെ തയാറായി.
ജാനകി അമ്മായിയും മീരയും കൊണ്ട് വന്നു തിണ്ണയിൽ കൊണ്ട് വന്നു വെച്ചു.
ജാനകി അമ്മായി അമ്മാമക്ക് കൊടുത്തിട്ടു കഴിച്ചോളാ൦ എന്ന് പറഞ്ഞു.
അവർ താഴെ ഇരുന്നു നാല് പേരും
വലിയ കുഴികൾ ഉള്ള പത്രങ്ങൾ ആയിരുന്നു കറികൾ ഒക്കെ ഒഴിക്കാൻ ഉള്ള .
നല്ല ചെമ്പാവരി ചോറു വിളമ്പി.
ഒപ്പ൦ ചെചീര തോരനും ചക്കക്കുരു മാങ്ങഇട്ട കറിയും കൊണ്ടാട്ടം മുളക് വറുത്തതും പിന്നെ ചോറിനു മേലെ പുളിശ്ശേരിയും ഒഴിച്ചു.
അമ്മായെ ആ കടുമാങ്ങ ഇല്ലേ ,,,
ആ ഉണ്ടല്ലോ നന്ദൂട്ട
എന്നിട്ടാണോ ഇങ്ങു എടുക്കെന്നെ …അമ്മായിടെ സ്‌പെഷ്യൽ അല്ലെ കാടുമാങ്ങ
അതുകേട്ടു അവർ ചിരിച്ചു കൊണ്ട് എഴുന്നേറ്റു പോയി കടുമാങ്ങാ ഇട്ട ഭരണി കൊണ്ട് വന്നു
എന്നിട്ടു തുറണ് ഒരു കുഞ്ഞു തവി കൊണ്ട് ഇളക്കി ചിന്നുവിനും മീരക്കും പിന്നെ നന്ദൂട്ടനും കൊടുത്തു.
നല്ലെണ്ണയിൽ ഉപ്പിൽ മുങ്ങി ചുവന്നു തുടുത്തു മുളക് കടുക് അരപ്പിനെ കെട്ടി പുണർന്നു ചുളുങ്ങി ചുരുങ്ങി ധ്യാന നിരതരായി കിടക്കുന്ന ചോന നിറഞ നാട്ടുമാവിൻ കണ്ണിമാങാ കൂട്ടങ്ങൾ… നന്ദൂട്ടനു പാത്രത്തിൽ രണ്ടു കണ്ണിമാങ്ങയും പിന്നെ ചുവന്നു തുടുത്ത നലെണ്ണയിൽ മുങ്ങിയ അരപ്പും കൂടെ ഇട്ടു കൊടുത്ത്.
അവൻ അത് വിരലിൽ തോണ്ടി നാവിൽ ഒന്ന് അമർത്തി കണ്ണടച്ച് ഇരുന്നു ,
അത് അവന്റെ നാവിന്റെ രസമുകുളങ്ങളിലേക്ക് പടയോട്ടം തുടങ്ങി
ന്റെ അമ്മായെ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,പൊളിച്ചു …………………………..
പിന്നെ അവർ ഭക്ഷണം ആരംഭിച്ചു
ഇടയ്ക്കു അമ്മായി അവിടത്തെ കാന്താരി മുളകും കൂടെ കൊണ്ട് വന്നു ഒപ്പം ആട്ടിയ വെളിച്ചെണ്ണയും
ആഹാ ………വേറെ എന്ത് വേണം ചെമ്പാവരി ചോറിൽ ആ കാന്താരി മുളക് ഇട്ടു ഞെരടി വെളിച്ചെണ്ണ കൂടെ ഒഴിച്ച് കുറചു ഉപ്പു കൂടെ ചേർതു, ആ വെളിച്ചെണ്ണയുടെയും കാന്താരി പൊട്ടിയതിന്റെയും സുഗന്ധം ആകെ വ്യാപിച്ചു ,,ഒരു ഉരുള ചോറ് അവൻ വായിലേക്ക് വെച്ച് ,,,,,,,,,,,,,,,,,,
അമ്മായെ ……………….ഒന്നും പറയാൻ ഇല്ല ………………..എന്തോരു രുചിയാ
വെളിച്ചെണ്ണയില്‍ പൊരിച്ചെടുത്ത കൊണ്ടാട്ടം മുളക് പൊട്ടിച് ചെമ്പാവരി ചോറില്‍ കുഴച്ചു വായില്‍ വെച്ചപ്പോ രുചി ഒന്നുകൂടെ കൂടി.
പുളിശ്ശേരിയുടെ പുളി രസത്തോടൊപ്പം നാവിൽ പുളിയും എരിവും പടർത്തി ചക്കക്കുരുവിട്ട മാങ്ങ കറി , അതി രുചികരം ഒപ്പ൦ അനുസാരി ആയി ചീര തോരനും ,,,
എല്ലാത്തിനോടു൦ കൂടെ പപ്പടം പൊരിച്ചതും.,,,,
അതിനിടയില്‍ രുചി വര്‍ധിപ്പിച്ചു കടുമാങ്ങയുടെ കഷ്ണവും
ഒപ്പം നല്ല ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും നാരകത്തിലയും ഞെരടി ഉണ്ടാക്കിയ കൊഴുത്ത സംഭാരവും ……
അതോടോപ്പം കുടിക്കാന്‍ രാമച്ച വേര് ഇട്ടു തിളപ്പിച്ച സുഗന്ധം വമിക്കുന്ന വെള്ളവും
നാവറിഞ്ഞു രുചിയറിഞ്ഞു മനസു നിറഞ്ഞു അവരെല്ലാവരും ചിരി കളികളോടെ സ്നേഹം പങ്കു വെച്ച് ഭക്ഷണം കഴിച്ചു
പിന്നീട് ജാനകി അമ്മായി അമ്മാമക്ക് ഭക്ഷണം കൊടുക്കുവാൻ ആയി മുറിയിലേക്ക് പോയി
സമയ൦ രണ്ടു മണി ആയി , ഓരോന്നൊക്കെ പറഞ്ഞു ചിരിച്ചു ഒടുവിൽ നന്ദൂട്ടനും ചിന്നുവും അവിടെ നിന്ന് ഇറങ്ങി വൈകിട്ട് കാവിൽ കാണാം എന്ന് പറഞ്ഞു……………..
അവർ ആങ്ങളയും പെങ്ങളും കൂടെ സൈക്കിളിൽ കയറി അവിടെ നിന്നും തിരിച്ചു ,
(സമയം പോലെ തുടരാം )
ഒരു പരീക്ഷണം ആണ്
ഇഷ്ടപെട്ടാല്‍ വെറുതെ വായിച്ചു പോകാതെ ഒരു അഭിപ്രായം പറഞ്ഞു പോകുമല്ലോ ….
ഒരു സന്തോഷത്തിനു ……………….
സസ്നേഹ൦
ഒരു പ്രാന്തന്‍
ഹര്‍ഷn
Comments:
No comments!
Please sign up or log in to post a comment!