ദി റൈഡർ 3

ഹായ് കൂട്ടുകാരെ ഒത്തിരി ഗ്യാപ് വന്നതിൽ ക്ഷമ ചോദിക്കുന്നു ( ഇനി ഗ്യാപ് ഒന്നുമില്ലാതെ തന്നെ തുടർന്ന് എഴുതുന്നതാണ്……) നമുക്കു വീണ്ടും അച്ചുവിന്റെയും അമ്മുവിന്റെയും ജീവിതത്തിലേക്ക് പോകാം….. ( ആദ്യമായി വായിക്കുന്നവർ ഇതിന്റെ മുൻഭാഗങ്ങൾ വായിക്കേണ്ടതാണ്)

ഇപ്പൊ നീ ഈ പറഞ്ഞത് ഇരിക്കട്ടെ…ഞാൻ ചിലത് പറഞ്ഞാൽ നീ കേൾക്കുമോ……??”

എന്റെ മറുപടിക്കു വേണ്ടി അവൾ കാത്തു….

ഞാൻ മെല്ലെ തലയാട്ടി പറഞ്ഞു…..

” മ്മ് കേൾക്കാം… “

അന്നുമുതൽ എന്റെ ലൈഫിൽ അവൾ ഉണ്ടായിരുന്നു ഒപ്പം കിടിലം കുറെ ട്വിസ്റ്റുകളും….

അവൾ അന്നെന്നോട് എന്റെ ലൈഫിൽ എന്തൊക്കെ നടന്നിട്ടുണ്ട് എന്ന് ചോദിച്ചു…

ഞാൻ പ്രണയിച്ച പിള്ളേരുടെ ലിസ്റ്റ് തൊട്ട് ഞാൻ എത്ര പെൺപിള്ളേരുമായി കിടക്ക പങ്കിട്ടു എന്നുവരെയുള്ള സകല കാര്യങ്ങളും ഞാൻ അവളോട് പറഞ്ഞു എല്ലാം കേട്ട് അവൾ ആകെ ഞെട്ടി ഇരിക്കുവായിരുന്നു…..

എല്ലാം പറഞ്ഞു നിർത്തി ഞാൻ വല്ലാതെ കിതച്ചു… അൽപ നേരത്തെ മൗനം വെടിഞ്ഞതിനു ശേഷം അവൾ മെല്ലെ പറഞ്ഞു….

” നിന്നെ തെറ്റ് പറയാൻ ആവില്ല… കാരണം നീ എല്ലാരേയും സ്നേഹിച്ചു… സ്നേഹമൊരിക്കലും ഒരു തെറ്റല്ല…. പക്ഷെ ഇങ്ങനെ സ്വയം നശിക്കരുത് അതെ എനിക്ക് നിന്നോട്‌ പറയുവാനുള്ളു… എനിക്ക് നിന്നെ നഷ്ടപ്പെടുത്താൻ വയ്യ… എന്റെ നല്ല ഫ്രണ്ട് ആണ് നീ… ആ അർത്ഥത്തിൽ തന്നെയാണ് നിന്നോട് ഞാൻ ഇത്രയും അധികാര ഭാവം കാണിച്ചതും… ഇന്നുമുതൽ നിനക്കു എന്ത് ഉണ്ടെങ്കിലും എന്നോട് പറയാം അത് തെറ്റായാലും ശെരിയായാലും നീ പറയണം… “

എനിക്ക് എന്തോ വല്ലാത്ത ഒരു തരം ആശ്വാസമാണ് തോന്നിയത്… എനിക്ക് ആരെക്കെയോ ഉള്ളതുപോലെ ഒരു വിശ്വാസം വന്നു…

അന്ന് ഒരുപാട് നേരം ഞങ്ങൾ സംസാരിച്ചു… വൈകുന്നേരം ഞാൻ തന്നെ അവളെ വീട്ടിൽ കൊണ്ടാക്കി….

എന്റെ വീടും അവളുടെ വീടും തമ്മിൽ 7 km വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളു…അതിനാൽ തന്നെ ഞങ്ങൾക്കത് എളുപ്പമായി എന്ന് പറയാം……

അന്ന് മുതൽ എന്റെ ചാറ്റ് ലിസ്റ്റിൽ അവളുടെ പേര് മാത്രമാണ് മുൻപന്തിയിൽ എപ്പോഴും ഉണ്ടായിരുന്നത്…. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഞാൻ എപ്പോഴും അവളോട് മാത്രമാണ് മിണ്ടാൻ ശ്രമിച്ചത്…..

എന്റെ ലോകം അവൾ മാത്രമായി ചുരുങ്ങി എന്ന് പറയാം……

അങ്ങനെ ഞങ്ങളുടെ ബന്ധം നാൾക്കുനാൾ ദൃഢമായി വന്നു….ഞാൻ അവളുടെ വീട്ടിലും അവൾ എന്റെ വീട്ടിലും വന്ന് നിൽക്കുമായിരുന്നു…..ഞങ്ങൾ വളരെയേറെ അടുത്തു… പക്ഷെ ഒരിക്കലും അത് പ്രണയമോ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഉള്ള അവിഹിതമോ ഒന്നും ആയിരുന്നില്ല….

.

സൗഹൃദത്തിന്റെ മറ്റൊരു തലം ആയിരുന്നു ഞങ്ങളുടെ ബന്ധം ……

അങ്ങനെ ഞങ്ങളുടെ ബന്ധം വളർന്നപ്പോൾ ഞങ്ങളുടെ കുടുംബങ്ങൾ തമ്മിലും നല്ലൊരു ബന്ധം രൂപപ്പെട്ടു…..

പോകപ്പോകെ അവളുടെ ഇഷ്ടങ്ങൾ ഞാനും എന്റെ ഇഷ്ടങ്ങൾ അവളും മനസിലാക്കി….

ഞങ്ങൾക്ക് രണ്ടു പേർക്കും യാത്രകൾ ഇഷ്ടമായിരുന്നത് കൊണ്ട് അടുത്തുള്ള സ്ഥലങ്ങളിൽ ഒക്കെ ട്രിപ്പുകൾ നടത്തിയിരുന്നു……

അങ്ങനെ എന്റെയും അവളുടെയും ഡിഗ്രി പഠിത്തം അവസാനിക്കുകയും അവൾ പിജി ക്കും ഞാൻ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലിക്കും കയറി അപ്പോഴേക്കും 4 വർഷം കടന്നു പോയിരുന്നു…….

അങ്ങനെയിരിക്കെ ഞങ്ങൾ തമ്മിൽ ആദ്യമായി വഴക്ക് ഇടേണ്ടി വന്നു ….. അതും അവളുടെ കൂട്ടുകാരിടെ പേരിൽ ആയിരുന്നു അത് …..

ആ ദിവസത്തിൽ ഒക്കെയും കോളേജ് കഴിഞ്ഞാൽ അവൾ എന്റെ വീട്ടിലോട്ട് വരും…എന്റെ അമ്മേടെ കൈയിൽ നിന്നും എന്തെകിലും വാങ്ങി കഴിച്ചിട്ട് അവൾ എന്റെ റൂമിൽ കിടന്നുറങ്ങും…. ഞാൻ വന്നതിനു ശേഷം അവളെ വീട്ടിൽ കൊണ്ടാക്കും അതായിരുന്നു പതിവ്……

അന്ന് വൈകുന്നേരം ഞാൻ ജോലി കഴിഞ്ഞു വീട്ടിലെത്തിയ എന്നോട് ചോദിച്ചു…

” മോളെ ഇന്ന് കണ്ടില്ലലോ നിന്നെ വിളിച്ചോ.ഞാൻ വിളിച്ചപ്പോൾ എന്തോ തലവേദന എന്നൊക്കെ പറഞ്ഞു നീയൊന്നു പോയി നോക്ക് എന്തുപറ്റിയെന്ന്…”

” എന്നെ വിളിച്ചില്ലലോ എന്തായാലും ഞാൻ പോകാം അഹ് ഇനി എനിക്ക് ഇങ്ങോട്ട് വരാൻ വയ്യ അത്കൊണ്ട് ഇന്ന് അവിടയായിരിക്കും ഞാൻ രാവിലെ വരാം “

എനിക്ക് മാറാൻ ഉള്ള ഡ്രസ്സ് ഒക്കെ ആയിട്ട് ഞാൻ അവളുടെ വീട്ടിലേക്കു പോയി…

വണ്ടി കയറ്റി ഷെഡിൽ ആക്കിയിട്ട് ഞാൻ അകത്തോട്ട് കയറി…..

കുഞ്ഞ ( കുഞ്ഞമ്മ ) ഹാളിൽ ഇരിപ്പുണ്ട്….

” കുഞ്ഞ അവൾ എന്തിയെ…. അവൾക്ക് എന്നാ പറ്റി.. “

” ആവൊ എനിക്ക് അറിയില്ല…. ചോയിച്ചിട്ട് ഒന്നും പറഞ്ഞുമില്ല നീ തന്നെ ചോദിച്ചു നോക്ക്.. വന്നപ്പോ മുതൽ കടന്നല് കുത്തിയപോലുണ്ട് മുഖം കണ്ടാൽ… “

” ആഹ് ഞാൻ ചെല്ലട്ടെ “

ആശങ്കയോടെ ഞാൻ അവളുടെ റൂമിലേക്കു പോകാൻ ഉള്ള സ്റ്റെപ് കയറി….

സാദാരണ എന്ത് ഉണ്ടായാലും അപ്പപ്പോ എന്നെ അറിയിക്കുന്നതാണ്….

ഇതെന്തോ സീരിയസ് മാറ്റർ ആയിരിക്കണം….ഉച്ച മുതൽ എന്നെ വിളിച്ചിട്ടില്ല… തിരക്കിനിടയിൽ ഞാൻ അത് മറന്നും പോയി….

എന്നാലും എന്തായിരിക്കും…..ഇങ്ങനെ നൂറു നൂറു ചിന്തയുമായിട്ട് ഞാൻ അവളുടെ റൂമിന്റെ വാതിൽക്കൽ വന്നു നിന്നു…..

അത് ചാരിയിട്ടേക്കുവായിരുന്നു….


അകത്തു കയറി നോക്കിയപ്പോൾ കക്ഷി ബെഡിൽ ചാരി ഇരിക്കുന്നു കണ്ണൊക്കെ കലങ്ങി ചുവന്നു ആകെ വല്ലാത്തൊരു കോലത്തിൽ…….വന്നിട്ടുള്ള ഡ്രസ്സ് പോലും മാറിയിട്ടില്ല……

” അച്ചൂസേ.”

മറുപടി ഇല്ല….

” ഡീ നിനക്കു എന്ത് പറ്റി… എന്നെ വിഷമിപ്പിക്കാതെ കാര്യം പറ…എന്തോന്നാ…..”

അവൾ ചാടി എഴുന്നേറ്റതും എന്റെ കവിളിൽ പടക്കം പൊട്ടിയതും എല്ലാം പെട്ടന്നായിരുന്നു….ഞാൻ ആ അടിയിൽ ബെഡിലേക്ക് വീണു പോയിരുന്നു……

എന്താണ് നടന്നതെന്ന് ബോധം വരാൻ കുറച്ചു ടൈം എടുത്തു….

സ്വബോധത്തിലേക്ക് തിരിച്ചു വന്ന ഞാൻ.

അടികിട്ടിയത് എന്തിനാണെന്നുപോലും അറിയാതെ ഞാൻ പകച്ചിരുന്നു…..

ഞാൻ നോക്കിയപ്പോ അവൾ ഡോർ ലോക്ക് ആക്കി എന്റെ നേരെ നിക്കുവാണ്…

അവളുടെ മുഖത്തേക്ക് ഒന്നും മനസിലാവാതെ നിസ്സംഗതയോടെ ഞാൻ നോക്കിയപ്പോ ശര വേഗത്തിലാ ചോദ്യം വന്നു…

” നീയും നിഖിലയും തമ്മിൽ എന്താണ് ബന്ധം….?? “

അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടിപോയി…… !!! ആ ഒരു സമയം ഭൂമി പിളർന്നു ഞാൻ പാതാളത്തിൽ പോയെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു…… !!!!!!!..

( തുടരും……… )

Comments:

No comments!

Please sign up or log in to post a comment!