ശ്രീഭദ്രം ഭാഗം 3

ഗു… ഗുഡ് മോർണിംഗ്…

ഞാനൊരു വിക്കലോടെ മറുപടി പറഞ്ഞു. അവളൊന്നു ചിരിച്ചിട്ട് ക്ലാസിലേക്ക് കടന്നു. ഒരുനിമിഷം ചലനമറ്റ അവസ്ഥയായിരുന്നു എനിക്ക്. ഗുഡ്മോർണിങ് തന്നിരിക്കുന്നു. ചിരിച്ചിരിക്കുന്നു… എനിക്കൊന്നു തുള്ളിചാടാൻ തോന്നിപ്പോയി.

അവളെയൊന്നു നോക്കാൻപോലും മിനക്കെടാതെ ഞാൻ പുറത്തേക്കോടി. ഫോണെടുത്തു ഡിബിനെ വിളിച്ചു.

“ടാ… ടാ നീയിതെവിടെപ്പോയിക്കിടക്കുവാ… ???” ഫോണെടുത്തപാടെ ഞാൻ കിതപ്പോടെ വിളിച്ചുകൂവി

എന്താടാ നാറി…??? നിന്റപ്പൻ ചത്തോ… ??? എടാ മൈരേ ഞാൻ നേരത്തെ പറഞ്ഞതല്ലെ ഇന്ന് താമസിച്ചേ വരൂന്ന്. വല്യപ്പന്റെ ആണ്ടാണ് മൈരേ. ഞാൻ വീട്ടിലാ.

“എടാ… എടാ അവളിന്നെന്നോടിങ്ങോട്ടുവന്ന് ഗുഡ് മോർണിംഗ് പറഞ്ഞടാ….” ഞാൻ വർദ്ധിച്ച സന്തോഷത്തോടെ വിളിച്ചുകൂവി.

ആര്… ???

നിന്റെ മറ്റവള്. അല്ലപിന്നെ.

ങേ… ??? ആര് ചേട്ടത്തിയമ്മയോ??? സത്യാണോടാ ?

“അല്ല നൊണ… എടാ ഞാനാ വാതില്ക്കല് നിക്കുവാരുന്നു… വന്നപാടെ എന്നെനോക്കിയൊരു ചിരിയും ഗുഡ്മോർണിങ്ങും !!!.” പറയുമ്പോൾ എനിക്ക് സന്തോഷം കൊണ്ട് കിതക്കുവാണോ വിറക്കുവാണോ എന്നറിയാത്ത ഭാവമായിരുന്നു. അതവന് മനസ്സിലായിക്കാണും.

“വല്ലാണ്ടങ്ങു സന്തോഷിക്കണ്ട… അതിനുള്ളതൊന്നും അതിലില്ല.. ഒരു ഗുഡ്മോർണിങ്ങല്ലേ ഒള്ളു…” അവനെന്റെ മനസ്സ് ഒറ്റ ഡയലോഗുകൊണ്ടു മടുപ്പിച്ചു.

“പോ മൈരേ… അവന്റെയൊരു… നിന്നോടൊക്കെ പറയാൻപോയ എന്നെ വേണം ചവിട്ടാൻ…” ഞാൻ ദേഷ്യത്തോടെ ഫോൺ വെച്ചു. ഒറ്റ സെക്കന്റ് കഴിഞ്ഞതും അവൻ തിരിച്ചു വിളിച്ചു.

എന്നാ… ???. ഞാനൊട്ടും താൽപ്പര്യമില്ലാത്ത മട്ടിൽ ഫോണെടുത്തു ചോദിച്ചു.

ഹ ദേഷ്യപ്പെടാതെ മച്ചാ… ഞാൻ പോയിന്റാ പറഞ്ഞത്. സംഗതിയിപ്പോഴും കയ്യാലപ്പുറത്തിരിക്കുന്ന തേങ്ങായാ. അങ്ങോട്ടുംവീഴാം ഇങ്ങോട്ടുംവീഴാം. ഇപ്പഴാ തേങ്ങാക്ക് ചെറിയൊരിളക്കം വന്നിട്ടുണ്ടെന്നത് നേര്. പക്ഷേ അതുകൊണ്ട് കാര്യമില്ല. എത്രയും പെട്ടന്ന് ആ തേങ്ങാ നമ്മടെ പറമ്പിലേക്ക് ചാടിക്കാനുള്ള വഴിയാണ് നമ്മള് കണ്ടത്തേണ്ടത്.

അതിനെന്നാ വഴിയെന്ന് പറ കുണ്ണെ, നിന്ന് കുണാരമടിക്കാതെ…

കുണാരമല്ല മലരാ ഇത്. ഒള്ളതാ പറഞ്ഞേ. എന്തേലും ഐഡിയായില്ലാതെ വായുംപൊളിച്ചോണ്ട് അങ്ങോട്ടോടിച്ചെന്നാൽ കരണക്കുറ്റിയടിച്ചു പൊട്ടിക്കുമവള്. പഴേത് ഓർമ്മയുണ്ടല്ലോല്ലേ… ???!!!

ഉം…

ആ അതാ പറഞ്ഞത് കൂടുതല് സന്തോഷമൊന്നും വേണ്ടാന്ന്. ഞാനങ്ങോട്ടു വരട്ടെ… എന്നിട്ടാലോചിക്കാം എന്ത് വേണമെന്ന്.



ആ. വേഗം വാ…

ഞാൻ ഫോൺ വെച്ചു. ക്ലാസ്സിലേക്ക് പോകാൻ വല്ലാത്ത ആവേശമായിരുന്നു അന്ന്. കാന്റീനിൽ പോയൊരു ചായയും കുടിച്ചിട്ട് നേരെ ക്ലാസ്സിലേക്ക് ചെന്നു. എന്നെക്കണ്ടതും ക്ലാസ്സിലൊരു കുശുകുശുക്കലുണ്ടായത് ഞാൻ കണ്ടു. എന്താണെന്ന് മനസ്സിലായില്ല. ഇനി ഗുഡ്മോർണിങ് കിട്ടിയത് കേട്ടിട്ടാണോ ??? ഒന്ന് ഡൗട്ടടിച്ചെങ്കിലും ഞാനരോടുമൊട്ടു ചോദിക്കാനും പോയില്ല. അവളെ നോക്കിയപ്പോ പതിവുപോലെ പുസ്തകത്തിൽ പെറ്റുകിടപ്പുണ്ട്. പ്രത്യേകിച്ചൊന്നും പ്രതീക്ഷിക്കാത്തതിനാൽ ഞാൻ പിന്നങ്ങോട്ടു നോക്കിയതുമില്ല. ഫസ്റ്റ് പിരീഡ് കഴിഞ്ഞ് അവൻ വരുന്നതുവരെ ഞനാകെ ഒറ്റപ്പെട്ട അവസ്ഥയായിരുന്നു. മനസ്സിൽ എന്തൊക്കെയോ ചെയ്യണമെന്നോ പറയാണമെന്നോവൊക്കെയുണ്ട്. പക്ഷേ അതെന്താണെന്ന് മാത്രം പിടികിട്ടുന്നില്ല. ആ പിരീഡ് കഴിഞ്ഞതും ഞാനിറങ്ങി. നേരെ കോളേജിന് മുന്നിലെ ആൽമരച്ചോട്ടിൽ പോയിരുന്നു. അവനെ വിളിച്ചപ്പോൾ എടുത്തുമില്ല. എനിക്കാകെ ദേഷ്യം വന്നു. വല്ലാത്തൊരവസ്ഥ.

“ആ നീയിവിടെയിരിക്കുവാണോ ??? എവിടൊക്കെ നോക്കി ഞാൻ… ???” പിന്നിൽ നിന്നൊരു ശബ്ദം കേട്ടാണ് തിരിഞ്ഞുനോക്കിയത്. പിന്നിലവൻ.

ആരടെ മറ്റെടത്തു പോയിരിക്കുവാരുന്നു മൈരേ നീയിതുവരെ ???

എടാ അതേ… അപ്പന്റെ കൊറേ ബന്ധുക്കള് വന്നാരുന്നു. അവരൊക്കെ പോയിട്ട് വരാമെന്നു വെച്ചിരുന്നതാ. കൊറെനേരം നോക്കിയിരുന്നിട്ടും പോകുന്ന ലക്ഷണമൊന്നും കാണാതായപ്പോ ഞാനിങ്ങു പോന്നു .

നിന്റപ്പന്റെയൊരു ബന്ധു. നിനക്കെന്നാടാ മൈരാ വിളിക്കുമ്പോ ഫോണെടുത്താല്… ???

എന്റെ മുഖഭാവം കണ്ടിട്ടാവണം എന്റെ ഡയലോഗിന് പറയാൻവന്ന തെറിയവൻ വേണ്ടാന്നു വെച്ചു. എന്നിട്ട് ഏതാണ്ട് ഊടായിപ്പും പറഞ്ഞു. എന്നിട്ട് നേരെ രാവിലത്തെ സംഭവങ്ങൾ ഒന്നുകൂടി ചോദിച്ചു. ആ വിഷയത്തിലേക്ക് വന്നതോടെ ഞാൻ മറ്റെല്ലാംമറന്ന് സീൻ മാറ്റിയെന്നത് പ്രത്യേകം പറയേണ്ടല്ലോ. എന്തായാലും വീണ്ടും സംസാരവും ചിന്തയും അവളിലേക്കായി.

കാര്യം സംഗതിയൊരു പോസിറ്റിവ് സിഗ്നലാണ്… എന്നാലും…

എന്നാലും… ???

അല്ലടാ… നിന്നെ കണ്ണെടുത്താൽ കണ്ടൂടാത്ത അവൾക്ക് പെട്ടന്നിങ്ങനെയൊരു മാറ്റം വരാനുള്ള കാരണമെന്തായിരിക്കും ???

ആ. എനിക്കാണോ അറിയാവുന്നത് ???

അല്ലാ… ഞാനറിയാതെ നിങ്ങള് തമ്മിലുവല്ല…. ??? അവൻ ചോദ്യം പൂർത്തിയാക്കാതെ എന്നെയൊരാക്കിയ നോട്ടം നോക്കി.

ഫ പൂറാ…

അല്ല ചോദിച്ചെന്നെയുള്ളൂ. ആ അതുവിട്. അങ്ങനെയൊന്നും നടന്നിട്ടില്ലാത്ത സ്ഥിതിക്ക് ഇത് സംഗതി മറ്റേത് തന്നെയാ… !!!

എന്ത്… ??? ഞാനവന്റെ മുഖത്തേക്ക് പ്രതിക്ഷയോടെ നോക്കി.


ഫ്രണ്ട്ഷിപ്പ്… !!!

പോ നായീന്റെ മോനെ… പ്രതീക്ഷിച്ച ഉത്തരം കിട്ടാത്ത കലിപ്പിന് ഞാൻ പൊട്ടിത്തെറിച്ചപ്പോഴും എന്തോ വല്യ കോമഡി ചെയ്തപോലെ അവനവന്റെ കൊലച്ചിരി നടത്തുവായിരുന്നു. അതുകൂടി കണ്ടതോടെ സർവ നിയന്ത്രണവും പോയ ഞാൻ കൊല്ലുന്ന ഭാവത്തിലാണ് അവനെ നോക്കിയത്.

അല്ലാണ്ട് നീയെന്താ വിചാരിച്ചേ ??? അവളൊരു ഗുഡ്മോർണിങ് പറഞ്ഞോണ്ട് നിന്റെപുറകെ ഐലവ്യൂ പറയാൻ വന്നതാന്നോ ??? അവൻ ചിരിയടക്കാനാവാത്തപോലെ വീണ്ടുമിരുന്നു ചിരിച്ചു. എനിക്കാകെ വിറഞ്ഞുകയറി. മൂട്ടിൽ തീപിടിക്കുമ്പോ അതീന്നു ബീഡി കത്തിക്കാൻ നോക്കുന്നപോലെയാണ് എനിക്കത് അനുഭവപ്പെട്ടത്. സ്വാഭാവികമായും എന്റെ കലിപ്പ് ഉച്ചസ്ഥായിയിലായി. ഞാൻ ക്ലാസ്സിലേക്ക് പോകാനായി ചാടിയെണീറ്റു.

ഹ പെണങ്ങാതെ മുത്തേ…

അല്ലാണ്ടുപിന്നെ… ??? എടാ നാറി നീ ശെരിക്കുമെന്നെ സപ്പോർട്ട് ചെയ്യുവാണോ അതോ എന്നെ ആക്കാൻ വന്നതാണോ ??? ക്ലാസ്സിലേക്ക് നീങ്ങിയ എന്നെ പിടിച്ചുനിർത്തിയ അവന്റെനേർക്കു ഞാനസഹനീയതയോടെ നോക്കി.

അല്ല മച്ചാ… ഞാനുള്ളത് പറഞ്ഞന്നെ ഒള്ളു.

എടാ നീയെനിക്കിട്ട് ഒണ്ടാക്കാൻ നിക്കാതെ അവളെ വളക്കാനുള്ളൊരു വഴി പറഞ്ഞുതാടാ മൈരേ..

അതാടാ പുല്ലേ ഞാനും പറഞ്ഞത്. ഒരു ഗുഡ്മോർണിങ് കിട്ടിയെന്നുംവെച്ച് ചാടിക്കേറിയൊന്നും ചെയ്യാൻ നിക്കണ്ടാന്ന്. ആദ്യമവളുടെ സ്റ്റാന്റെന്താണെന്നു നോക്കാം. എന്നിട്ടു നമ്മക്ക് ഭാവിപരിപാടികളാലോചിക്കാം. ബാ…

അവനെന്റെ കയ്യിൽപിടിച്ചുവലിച്ചുകൊണ്ട് ക്ലാസ്സിലേക്ക് നടന്നു. ഉള്ളതുപറഞ്ഞാൽ എനിക്കെന്തോ അവൻ പറഞ്ഞതൊട്ടും ദഹിക്കുന്നുണ്ടായിരുന്നില്ല. ഉള്ളനേരത്തെ അവളോട് പറയാനുള്ളത് പറഞ്ഞ് എത്രയും വേഗമവളെ സ്വന്തമാക്കുകയല്ലേ ചെയ്യേണ്ടത് ??? ഇപ്പോഴാണെലൊരു പോസിറ്റിവ് സിഗ്നല് കിട്ടുവേം ചെയ്ത്. ഒള്ളനേരത്തെ പറയാനുള്ളതിന് പകരം… ആ നോക്കാം…

എന്തായാലും അന്നും വിശേഷിച്ചൊന്നും സംഭവിച്ചില്ല. ഇടയ്ക്കിടെ അവളെ നോക്കിയെങ്കിലും പതിവിലും വ്യത്യസ്തമായിട്ടൊന്നും സംഭവിച്ചില്ല. അവളെയും വായിനോക്കിയിരുന്ന് ക്ലാസ്സിൽ ശ്രദ്ധിച്ചില്ലെന്നും പറഞ്ഞ് ഒരുപിരീഡ് സാറിന്റെ തെറി കേൾക്കുകയും ചെയ്തു. എന്നെ തെറി പറയുമ്പോൾ അവളെന്നെത്തന്നെ നോക്കിയിരിക്കുകയായിരുന്നു എന്നതാണ് അതുകൊണ്ട് ആകെക്കിട്ടിയ പോസിറ്റിവ് എനർജി. അതും അവൻ പറഞ്ഞതാണ്. ഇനിയെന്നെ

പ്രോത്സാഹിപ്പിക്കാനാ നാറി ചുമ്മാ തള്ളിയതാനൊന്നും സംശയമുണ്ട്. എന്തായാലും ആ ചമ്മലോടെ അന്നങ്ങനെ പോയി. പിറ്റേന്ന് ഞാനുമവനുംകൂടിയാണ് വന്നത്.
അതും പതിവിലും വളരെയധികം വൈകി. ഞങ്ങള് വരുമ്പോഴേക്കും അവള് പതിവുസ്ഥാനത്തു സ്ഥാനം പിടിച്ചിരുന്നു. ഞങ്ങള് ക്ലാസ്സിലേക്ക് താമസിച്ചു വരുമ്പോൾ സാധാരണയുണ്ടാവുന്ന ചോദ്യശരങ്ങളന്നുമുണ്ടായി. അത് കേട്ടിട്ടാവണം ജീവിതത്തിലാദ്യമായി അവളാ ബെഞ്ചിൽ നിന്നൊന്നു തിരിഞ്ഞു നോക്കി. ഒരു ചിരിയും. എന്റെ സാറേ… ആ സമയത്തെ എന്റെയൊരു ഫീല്… !!!

പിന്നെയാരുടെയും ചോദ്യങ്ങളൊന്നും ഞാൻ കേട്ടില്ല. കഞ്ചാവടിച്ചു കിളിപാറിയവനെപ്പോലെയൊരു ഹാങ്ങോവറിൽ ഞാനെന്റെ ബെഞ്ചിലേക്ക് നടന്നു. അവളുടെയടുത്തുകൂടി ബെഞ്ചിലേക്ക് നടക്കുമ്പോഴും അവളെ നോക്കാതിരിക്കാൻ ഞാൻ വല്ലാതെ കഷ്ടപ്പെട്ടു. പക്ഷേ ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് അന്നുമെന്നെയുമവനെയുമവൾ വിഷ് ചെയ്തു.

ഗുഡ്മോർണിങ് ശ്രീഹരീ… ഗുഡ്മോർണിങ് ഡിബിൻ… !!!

ങ്ഹേ.. !!! ക്ലാസിൽ അത്ഭുതംകൊണ്ടൊരു സ്വരമുണ്ടായത് ഞാൻ കേട്ടു. അതോടെ നാവിറങ്ങിപ്പോയ എനിക്കുവേണ്ടി അവനാണ് തിരിച്ചു വിഷ് ചെയ്തത്.

ഗുഡ്മോർണിങ് ഭദ്രാ… !!!

ഇന്നെന്താ രണ്ടുപേരും വൈകിയേ… ??? ജീവിതത്തിലാദ്യമായി അവളുടെ ക്ഷേമാന്വേഷണം. ചോദ്യം എന്നോടായിരുന്നെങ്കിലും ഉത്തരംപറഞ്ഞത് അവനായിരുന്നു.

ഹേയ് ചുമ്മാ. ഒരുവഴി പോകാനുണ്ടായിരുന്നു. അവിടെ ചെറിയ താമസംവന്നു. അതാ വൈകിയേ…

ഇയാളെന്താ സംസാരിക്കില്ലേ… ???ഭയങ്കര ഗൗരവം പോലെ… ??? അതോ എന്നോടുള്ള ദേഷ്യം കുറഞ്ഞില്ലേ… ???. നാവിറങ്ങിപ്പോയിനിൽക്കുന്ന എന്നെനോക്കിയായിരുന്നു ചോദ്യം. ഉള്ളതുപറഞ്ഞാൽ പുറത്തുവെച്ചു നടത്തുന്ന പ്രസംഗമൊന്നും അവളെക്കാണുമ്പോ പുറത്തേക്ക് വരുന്നില്ലെന്നതാണ് സത്യം. അവളെക്കാണുമ്പോഴേ മനസ്സ് ശൂന്യമാകുന്നപോലെ. ഇന്നലെ ഗുഡ്മോർണിങ് തിരിച്ചുപറയാണെങ്കിലും പറ്റി. ഇന്ന് അതിനുപോലും കഴിയുന്നില്ല. ക്ലാസ്മുഴുവനും ഞങ്ങളെതന്നെ ശ്രദ്ധിക്കുകയാണെന്ന ഓർമതന്നെ കാരണം. ഞാൻ ദയനീയമായിട്ടവനെ നോക്കി.

മച്ചാന് ഞാനൊരു പോസ്റ്റ് കൊടുത്തതാ. അതിന്റെ കലിപ്പിലാ മച്ചാൻ.

ങേ… കലിപ്പോ… ??? ശ്രീഹരി കലിപ്പൊക്കെയാകുവോ ???. ചോദ്യത്തിൽ കളിയാക്കലാണോ അത്ഭുതമാണോ… ???!!!.

പിന്നേ… ഇവന്റെ ദേഷ്യമുണ്ടല്ലോ… ഹോ ഒരൊന്നൊന്നര ദേഷ്യം വരും.

സത്യം… ???എന്നെ ആക്കിക്കൊണ്ടുള്ള അവന്റെ മറുപടിക്ക് ചിരിയോടെയുള്ളൊരു ചോദ്യത്തോടെ അവളെന്റെ മുഖത്തേക്ക് നോക്കി. അന്നാദ്യമായി അവളുടെ മുഖത്തൊരു കുസൃതി ഞാൻ കണ്ടു. ഞാൻ മാത്രമല്ല, ക്ലാസ്സ് മുഴുവനും ഭദ്രയുടെ മറ്റൊരുമുഖം അന്നാദ്യമായി കാണുകയായിരുന്നു. എന്നിട്ടും ഞാനൊന്നും മിണ്ടിയില്ല.


ആന്നെ. പക്ഷേ ആകെ എന്നോട്മാത്രമേ കാണിക്കുവൊളളൂന്നു മാത്രം

.

അതെന്താ… ???

അതോ… ഞാനാകുമ്പോ ഇടിവെച്ചു കൊടുക്കില്ലാല്ലോ… വേറാരെങ്കിലുമാണെങ്കി ഓണ് ദ സ്പോട്ടിൽ ഇടിവെച്ചു കൊടുക്കൂലെ… ???!!!. ഹ ഹ ഹാ… വലിയയെന്തോ കോമഡി പറഞ്ഞപോലെ എന്നെയിടക്കു നിർത്തി രണ്ടുപേരും ചിരിച്ചുമറിഞ്ഞു. ഏതാണ്ട് കോമഡീപ്പീസെന്ന മട്ടിൽ എന്നെയാക്കിച്ചിരിക്കുന്ന രണ്ടുപേരെയുംഞാൻ ഇതിലിപ്പോ എന്താണിത്ര ചിരിക്കാനെന്ന ചിന്തയോടെ എന്തൂള കോമഡിയാണെന്ന മട്ടിൽ മാറിമാറി നോക്കി.

എന്താണ് പതിവില്ലാതെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലൊരു ലയനമഞ്ചലിയേ… ??? ഇന്ന് കാക്ക മലർന്നു പറക്കുവോ… ??? അതോ ഇതെല്ലാം രണ്ടിന്റേം അഭിനയമായിരുന്നോ ???!!! മെറിന്റെ സ്വരം പെട്ടന്ന് മുഴങ്ങിയപ്പോഴാണ് ക്ലാസ്സിലെ അന്തരീക്ഷം മാറിയത്. പിന്നെ എന്തിനെന്നറിയാതെ കുറെ കൂക്കിവിളികളും ചിരിയും ഡെസ്ക്കിൽ തല്ലലും. ഷോക്കടിച്ചപോലെ ഭദ്രയൊന്നു ഞെട്ടുന്നത് ഞാൻ കണ്ടു. പരിസരബോധം വന്നതുപോലെ അവൾ തലചെരിച്ചു ക്ലാസോന്നുനോക്കി. എല്ലാവരും ഞങ്ങളെത്തന്നെ നോക്കിയിരിക്കുകയായിരുന്നുവെന്നു മനസ്സിലായതും പെട്ടന്ന് വായടഞ്ഞതുപോലെ. ചിരിമാറി മുഖത്തുവീണ്ടും ഗൗരവം നിറഞ്ഞു. ആ ഭാവം മാറിയതും ക്ലാസുപെട്ടന്ന് നിശ്ശബ്ദമായതും ഞാൻ ശ്രദ്ധിച്ചു. വൺസ് അപ്പോൺ ഏ കിംഗ്‌… ഹീ ഈസ് ഓൾവെയ്‌സ് ഏ കിംഗ്‌ എന്ന മാസ്സ് ഡയലോഗാണ് അതുകണ്ടപ്പോൾ പെട്ടന്നെനിക്കോർമവന്നത്. ഭദ്രയെന്നും ഭദ്രതന്നെ.

പിന്നെക്കാണാം ഭദ്രേ… ക്ലാസ്സിനെ മൊത്തതിലൊന്നു നോക്കിയിട്ട് ബാഗ് ഡെസ്കിലേക്കിട്ടിട്ട് അവനെന്നെയും വലിച്ചുകൊണ്ട് പുറത്തേക്ക് നടന്നു. അവളും മറുപടിയൊന്നും പറഞ്ഞില്ല. ഒന്ന് മൂളി. വാതിൽക്കലെത്തിയിട്ടു തിരിഞ്ഞുനോക്കുമ്പോഴേക്കും അവളേതോ പുസ്തകത്തിനുള്ളിലേക്ക് വീണിരുന്നു. ഞങ്ങളെപ്പിന്നീട് തിരിഞ്ഞുനോക്കിയിട്ടുപോലുമില്ലെന്നു വ്യക്തം. പക്ഷേ അവളൊഴികെ ക്ലാസ്സ് മുഴുവനും ഞങ്ങളെത്തന്നെ നോക്കിയിരിക്കുകയായിരുന്നുതാനും. ഞാൻ തിരിഞ്ഞു നോക്കുന്നതു കണ്ടതും അഞ്‌ജലി ഭദ്രയുടെ നേരേ അവൾ കാണാതെയൊന്നു കണ്ണു കാണിച്ചിട്ട് എന്താ മോനെ സംഗതിയെന്ന മട്ടിലൊന്നാഗ്യം കാട്ടി. ഞാൻ ഒന്നുമില്ലെന്ന് കണ്ണിറുക്കിയെങ്കിലും മനസ്സിലായി മോനെയെന്ന മട്ടിൽ അവളൊരു ചിരിയോടെ തലകുലുക്കുന്നത് ഞാൻ ഞെട്ടലോടെ കണ്ടു. എന്തിനെന്നറിയാതെ ഞാനൊന്നു ഞെട്ടി.

ടാ… അഞ്ചലിക്കെന്തോ സംശയമുണ്ടെന്നാട്ടോ തോന്നണെ…. !!! മറ്റൊന്നും ശ്രദ്ധിക്കാതെ എന്നെയും വലിച്ചുകൊണ്ട് ഏതാണ്ടാലോചിച്ചു നടക്കുന്ന ഡിബിനെ പിന്നോട്ടു വലിച്ചുകൊണ്ട് ഞാൻ ചെറിയ പേടിയോടെ പറഞ്ഞു.

അവൾക്ക് മാത്രമല്ല… ക്ലാസ്സില് മൊത്തം ഇപ്പൊ ഏറെക്കുറെ തീരുമാനമായിട്ടുണ്ട്… !!! അവൻ തികച്ചും സ്വഭാവികമെന്നവണ്ണം പറഞ്ഞു.

ങേ ???!!! എന്നാന്ന് ???

നിങ്ങള് തമ്മിലെന്തോ അവിഹിതമൊണ്ടെന്ന് !!! ഞെട്ടലോടെ പിടിച്ചുനിർത്തിയ എന്റെ മുഖത്തേക്ക് നോക്കിക്കൊണ്ടവൻ ഒരു ഭവവ്യത്യാസവുമില്ലാതെ പറഞ്ഞതും എന്റെ കിളിയാകെ പറന്നു.

അവിഹിതവോ ???

അല്ലാ… അവിഹിതവെന്നു പറഞ്ഞാ… നിങ്ങള്തമ്മിലെന്തോ

ഡിങ്കോൽഫിയുണ്ടെന്നാ ഞാനുദ്ദേശിച്ചത്.

ഡിങ്കോൽഫി നിന്റെ… എടാ മൈരേ ഇതിനിപ്പോ എന്താഒരു വഴി ???

എന്തിന്… ???

നിന്റപ്പനെ കെട്ടിക്കാൻ…. അല്ലപിന്നെ. എടാ പൂറാ ഈ പ്രശ്നത്തിന്നൊന്ന് ഊരാനെന്നാ വഴീന്ന്. ഏതേലും നാറികള് എന്തേലും പറഞ്ഞുണ്ടാക്കിയാ പണിമൊത്തം പാളും. അവളെങ്ങാനും കേട്ടാപ്പിന്നെപ്പോയി ചത്തേച്ചാ മതി. ചക്കെന്നു പറഞ്ഞാ കൊക്കെന്നു കേട്ടിട്ട് പോക്കെന്നു പറഞ്ഞുപരത്തുന്ന ടീമാ എല്ലാം.

ഞാനെന്റെ ടെൻഷൻ പറഞ്ഞു തീർത്തിട്ടും അവനൊരു കൂസലുമില്ല. ഇതൊക്കെയെന്തെന്നമട്ടിൽ നിൽക്കുകയാണവൻ. എന്തെങ്കിലും ഐഡിയ കിട്ടുമെന്നുള്ള പ്രതീക്ഷയോടെ യജമാനന്റെ കയ്യിലെ എല്ലിങ്കഷ്ണം നോക്കിനിൽക്കുന്ന പട്ടിയെപ്പോലെ ഞാനവന്റെ മുഖത്തേക്ക് നോക്കിനിന്നു.

എടാ അതിന് നീയിത്രക്ക് പേടിക്കാനെന്തിരിക്കുന്നു ??? അവരാരെങ്കിലുമെന്തെങ്കിലുമൊക്കെ പറഞ്ഞു പരത്തിയാൽ അതത്രേം നല്ലതല്ലേ … ???

ങേ ??? ഒന്നും മനസ്സിലാവാതെ ഞാനവന്റെ മുഖത്തേക്ക് തുറിച്ചുനോക്കി. എനിക്കൊന്നും മനസ്സിലായില്ലെന്ന് കണ്ടതും അവൻ കൂടുതൽ വിശദീകരണം തന്നു.

എടാ… നിനക്കിപ്പോ എന്താ വേണ്ടത് ??? അവളെ വീഴ്ത്തണോ അതോ ബാക്കിയുള്ളവരുടെ വായടയ്ക്കണോ ???

രണ്ടും വേണം.

അങ്ങനെ നീയിപ്പോ രണ്ടുംകൂടി ഒണ്ടാക്കണ്ട. ഏതേലും ഒന്നുപറ. അവളെ വേണോ അതോ അവര് മിണ്ടാതിരിക്കണോ ???

അവളെ മതി. !!! (അത് പറയാൻ എനിക്കൊട്ടുമാലോചിക്കാനുണ്ടായിരുന്നില്ല)

ആ അതാ പറഞ്ഞത് അവരെന്തെങ്കിലും പറഞ്ഞുപരത്തിയാൽ അത്രേം നല്ലതാണെന്ന്. എടാ ആരേലും എന്തേലും പറഞ്ഞുപരത്തിയാൽ നമ്മക്ക് മൊത്തം ഗുണമല്ലേ… ???!!!.

എന്തു ഗുണം ???

എടാ പൊട്ടാ നമ്മക്ക് മൊത്തം ഗുണം തന്നെയാ. ഒന്നാമത് നീയവളെ നോക്കുന്നുണ്ടെന്നു പുറത്തറിഞ്ഞാൽപ്പിന്നെ ക്ലാസ്സിലുള്ള വേറാരെങ്കിലുമവളെ നോക്കുവോ ??? ഇല്ല. അപ്പോപ്പിന്നെ ആ പ്രശ്നം തീർന്നെ… ???!!!. രണ്ടാമത്, ഇഷ്ടമാണെന്ന് പറയുമ്പോഴുള്ള അവളുടെ റിയാക്ഷനൊന്നു കുറഞ്ഞുകിട്ടും. അതുതന്നെ പ്രധാന ഗുണം. !!!

എന്നുവെച്ചാ ???

എടാ പൊട്ടാ… നമ്മളാദ്യമായിട്ടൊരു പെണ്ണിനോട് ഇഷ്ടമാണെന്ന് പറയാൻ പോണപോലെയല്ല നമ്മക്കവളോട് പ്രേമമാണെന്നറിയാവുന്ന പെണ്ണിനോട് ഇഷ്ടം തുറന്നുപറയാൻ പോണത്. കാരണം അവൾക്കത് അറിയാം. നീ തുറന്നു പറയാത്ത പ്രശ്‌നമേ ഒള്ളു. മനസ്സിലായോ ???

എന്റെ മനസ്സിലൊരു കുളിർമഴ പെയ്തു. അവൻ പറഞ്ഞത് അപ്പോഴാണെനിക്കു ശെരിക്കും കത്തിയത്. എന്റെ ചുണ്ടിൽ അറിയാതെയൊരു ചിരി വിരിഞ്ഞു. അവള് സംഗതി അറിഞ്ഞുകഴിഞ്ഞാൽപ്പിന്നെയാ ഗ്യാപ്പിൽക്കേറി ധൈര്യമായി പറയാം. ഇപ്പോഴുള്ളയീ ചമ്മലും പേടിയുമൊക്കെ ഒഴിവായിക്കിട്ടും.

എടാ എന്നാ നമ്മക്കിപ്പോത്തന്നെപോയി എല്ലാരോടും ഇക്കാര്യം നൈസായിട്ടു പറഞ്ഞാലോ…. ??? ഞങ്ങള് തമ്മി പ്രേമവാണെന്ന്‌ ??? അപ്പൊ സംഗതി മൊത്തം എളുപ്പാവില്ലേ ??? ഞാനെന്റെ കുരുട്ടുബുദ്ധി പുറത്തെടുത്തുകൊണ്ട് പ്രതീക്ഷയോടെയവനെ നോക്കി.

അയ്യട അവന്റെയൊരു പൂതി. എടാ പൊട്ടൻക്ണാപ്പാ… വേകുവോളം കാക്കാമെങ്കി ആറുവോളം കാത്തൂടെ ???!!!. ഇതൊന്നും നമ്മളായിട്ടു പറഞ്ഞു പരത്താൻ പാടില്ല. എന്നെങ്കിലുമൊരിക്കെ നമ്മളാണ് ഇതൊക്കെ പറഞ്ഞു പരത്തീതെന്നവളറിഞ്ഞലോ ??? അപ്പൊ അവളോടെന്ത് പറയും ???

ആ അതും ശെരിയാണല്ലേ ???

വെറുതെയല്ല കാശുള്ളോന്മാരൊക്കെ മണ്ടന്മാരാണെന്നു പറയുന്നത്. എന്നാലും ഇതേപോലെ മണ്ടന്മാരാണെന്നറിയില്ലാരുന്നു. !!!

പോടാ നാറി. നിന്റപ്പനാടാ മണ്ടൻ.

ഓ നീ പിന്നെ അയ്യർ ദി ഗ്രെറ്റല്ലേ. എടാ പുല്ലേ തൂക്കിയോട്ടോണ്ട് നടന്നാമാത്രംപോരാ. ഇതൊക്കെ ചിന്തിച്ചുവേണം ഓരോ ചുവടുംവെയ്ക്കാൻ. നീയങ്ങനെ വെളുവില്ലാതെ ഓരോന്ന് കാണിച്ചുകൂട്ടുന്നകൊണ്ടാ അവള് കരണക്കുറ്റിയടിച്ചു പൊട്ടിക്കുന്നത്.

ഓ ആക്കുറ്റം ഞാനങ്ങു സഹിച്ചു. വേറാരുവല്ലല്ലോ അവളല്ലേ…

നാണവൊണ്ടോടാ നാറീ… പെണ്ണുങ്ങടെ വായിലിരിക്കുന്നതുംകേട്ട് തല്ലുംകൊണ്ടു നടക്കാൻ… ??? പ്രേമിക്കാൻ ലോകത്തു വേറെ പെണ്ണില്ലാത്തപോലെ… ഹും..

ടാ മൈരേ വേണ്ടാട്ടോ…

അല്ലപിന്നെ. ഇങ്ങനെയൊണ്ടോ ഒരു പേടി. അല്ല സത്യത്തിൽ നീയാണോ അവളാണോ പെണ്ണ് ??? നാണവില്ലാതെയൾടെ തല്ലുംകൊണ്ടൊണ്ട് നടക്കുന്നു… അവളോട് മുഖത്തു നോക്കിയൊന്നു വർത്താനം പറയാൻ പോലും പേടീം.

അതൊക്കെ ഇപ്പഴല്ലേ. നീ നോക്കിക്കോടാ… ഞാനൊന്നവളെ കെട്ടിക്കോട്ടെ. അതു കഴിഞ്ഞാ അവളറിയും ശ്രീഹരി ആരാണെന്ന്. ഈ കിട്ടുന്ന ഓരോ തല്ലുംതെറിയും ഒന്നിന് പത്തായി തിരിച്ചു കൊടുക്കുന്നുണ്ട് ഞാൻ.

അതിന് കെട്ടിയാലല്ലേ… ??? ഹ ഹ ഹ…

പോ മൈ…

ഹ ഞാനൊരു തമാശ പറഞ്ഞതല്ലേ മച്ചാ…

ടാ കൊപ്പേ… നിന്നോടുഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് അസ്ഥാനത്തുള്ള കോമഡി നിർത്തണമെന്ന്. എന്തേലും സീരിയസ് കാര്യം പറയുമ്പോ എപ്പോഴുമുള്ളതാ അവന്റെയൊരു ഊമ്പിയ ഡയലോഗ്.

ഹ ഹ… ഇറ്റ്സ് മൈ സ്റ്റൈൽ ബേബെ. നീ അതിൽപ്പിടിച്ചു തൂങ്ങാതെയെനിക്കൊരു ലൈം വാങ്ങിത്താ… നമ്മക്ക് പുതിയ പുതിയ ഐഡിയാസ് കണ്ടുപിടിക്കണ്ടേ… ???

ഉം… ഐഡിയ. തീറ്റ മാത്രം മുറയ്ക്ക് നടക്കുന്നുണ്ട്. അല്ല അറിയാൻ മേലാഞ്ഞിട്ടു ചോദിക്കുവാ നീ ജീവിക്കാൻ വേണ്ടി തിന്നുന്നോ അതോ തിന്നാൻ വേണ്ടി ജീവിക്കുന്നോ ??? വീട്ടീന്നു മൂക്കുമുട്ടെ കുത്തിക്കേറ്റിട്ടു വന്നിട്ട് ഒരു മണിക്കൂറെങ്കിലുമായോടാ പൂറാ.. ???!!! അവന്റെയൊരു ലൈം.. !!1

തീറ്റയ്ക്കു കണക്കു പറയാതെടാ എച്ചീ…

ഇല്ലാ. പക്ഷേ കാന്റീൻകാരൻ കാശ് ചോദിക്കുമ്പഴും ഇതുതന്നെ പറയണേ…

ആ. പറയാം. പക്ഷേ അയാളതിന് മറുപടി പറയുമ്പോ എന്റെ കോടീശ്വരൻമോനാ കാശ് കൊടുത്തേക്കണെ… ഇല്ലേ നമ്മക്ക് നാണക്കേടാ…

ഞാനവനെ വാപൊളിച്ചു നോക്കിനിന്നു. ഇതെന്തൊരു ജന്മം. തന്തക്കുപറഞ്ഞാൽ പോലും ഇതേ കിളി. ഹോ ഇതിവനു മാത്രേ പറ്റൂ. വല്ലാത്തൊരു തൊലിക്കട്ടി തന്നപ്പോ… !!!. എന്തായാലും കാന്റീനിൽ പോയി ഓരോ ലൈമടിച്ചു. അവൻ കൊതികേറി ഒരു പഫ്സും. അവൻ വേറൊരു ചിന്തയുമില്ലാതെ അത് കുത്തിക്കയറ്റുവാണ്. എനിക്കാണെങ്കി അടുത്ത നടപടിയെന്തെന്ന ആകുലതയും. ഞാൻ പല വഴികളും ആലോചിച്ചു. അവനാകട്ടെ മുട്ടപഫ്‌സിൽ ഒരു മുട്ട മുഴുവനായി വെയ്ക്കാത്തതെന്താ എന്നത് മാത്രമാണ് ആലോചിച്ചത്.

ആഗോള പ്രശ്‌നംപോലെ അവളെക്കുറിച്ചാലോച്ചോണ്ടിരുന്ന എന്റെ നേർക്കാ ചോദ്യമവൻ തൊടുത്തുവിട്ടപ്പോൾ ഒറ്റയടിക്കു കൊല്ലാതെ വിട്ടത് അവന്റെ വീട്ടുകാരുടെ ഭാഗ്യം. എന്തായാലും എന്റെ മുഖം മാറിയതെ സ്വതസിദ്ധമായ ആ തൊലിഞ്ഞ ചിരിയോടെ അവനാ വിഷയം മാറ്റി. പുതിയ ഐഡിയ പറയാമെന്നു പറഞ്ഞിട്ട് അവനൊന്നും പറഞ്ഞതുമില്ല. ആ കലിപ്പോടെയാണ് ക്ലാസ്സിലേക്ക് തിരിച്ചു പോയത്. ക്ലാസ്സിലേക്ക് കയറുന്നതിന് മുന്നേ ഒരലർച്ചയാണ് കേട്ടത്. അത് ഭദ്രകാളിയുടെ ഗർജ്ജനമാണെന്നു മനസ്സിലായതും ഓടിയാണ് ഞാൻ ക്ലാസ്സിലെത്തിയത്. കിതപ്പ് മാറ്റാൻ പോലും മറന്ന് ഞാനാ കാഴ്ച്ച കണ്ടു. പിന്നോട്ട് തിരിഞ്ഞുനിന്ന് തൊട്ടുപുറകിലെ ബെഞ്ചിലെ പെമ്പിള്ളേരോട് പൊട്ടിത്തെറിക്കുകയാണെന്റെ ഭദ്ര.

ദേഷ്യംകൊണ്ടവളുടെ മുഖമാകെ ചുവന്നു തുടുത്തിട്ടുണ്ട്. മുടി ഒരു സൈഡിലൂടെ മാറിടംമൂടി മുന്നോട്ടു കിടപ്പുണ്ട്. കൈചൂണ്ടി നല്ല സ്വരത്തിൽ നല്ല കലിപ്പിലാണ് അലർച്ച. എന്നെയവൾ കണ്ടില്ലെങ്കിലും ബാക്കി കുറേപ്പേർ കണ്ടു. എന്ത് പറയണമെന്ന അവസ്ഥയിൽ അവരെന്നെ നോക്കുന്നത് കണ്ടപ്പോഴേക്കും അവളവളുടെ അവസാന വരിയും പറഞ്ഞു തീർത്തിരുന്നു.

ഒരാണും പെണ്ണുമൊന്നു മിണ്ടിപ്പറഞ്ഞാലോ, ഒന്നൊരുമിച്ചു കണ്ടാലോ, അതിന് മറ്റേ അർത്ഥം കണ്ടെത്തി പ്രേമമാണ് കോപ്പാണെന്നൊക്കെ പറഞ്ഞുപരത്തുന്ന നിന്റെയൊക്കെയീ പുഴുത്ത നാക്കുണ്ടല്ലോ… അതുംകൊണ്ടീ ഭദ്രേടെയടുത്തേക്ക് വന്നാലുണ്ടല്ലോ… ചെത്തി പട്ടിക്കിട്ടുകൊടുക്കും ഞാനത്.

ഒന്നും മനസ്സിലായില്ല. പക്ഷേ എല്ലാം മനസ്സിലായിയെന്ന അവസ്ഥയിലായിരുന്നു ഞാൻ. എല്ലാംകേട്ടുകൊണ്ടു കൂടെനിന്ന അവന്റെ തോണ്ടലുകൂടിയായപ്പോ മൊത്തമായും മനസ്സിലായി. നാവിറങ്ങിപ്പോയയവസ്ഥയിൽ തന്നെയായിരുന്നു ഞാൻ. ഗുണത്തിനോ ദോഷത്തിനോ ഒന്നും പറയാനാവാത്ത അവസ്ഥ. ഞാൻ നിൽക്കുന്നത് കണ്ടിട്ടാവാം അവള് തെറിവിളിച്ചുകൊണ്ടിരുന്ന മെറിനും നിമിഷയുമടക്കമുള്ള പെൺപടയൊന്നും മിണ്ടിയില്ല. അവളോടുള്ള കലിപ്പവർ പല്ലുഞെരിച്ചമർത്തുന്നത് ഞാൻ കണ്ടു. പക്ഷേ അതൊന്നും കാര്യമാക്കാതെ ഭദ്ര വീണ്ടും കലിപ്പിലായി. അവസാനിച്ചമട്ടിൽ ഇരുന്നിടത്തുനിന്ന് വീണ്ടും ചാടിയെണീറ്റതും ദേഷ്യംടങ്ങാത്തപോലെ വീണ്ടുമലറി.

ഞാനുമവനും തമ്മില് പ്രേമം മാത്രമല്ല ചെലപ്പോ മറ്റുപലബന്ധങ്ങളും കാണും. അതൊക്കെയന്വേഷിക്കാനും ചോദിക്കാനും പറയാനുമൊക്കെ നീയൊക്കെയാരാടീ സീബീഐയോ ????. അവളൊക്കെ എറങ്ങിയെക്കുന്നു. ഭൂ… കൊറേ അന്വേഷണകാരിറങ്ങിയെക്കുന്നു… ഭൂ…

പറഞ്ഞിട്ട് കട്ടക്കലിപ്പോടെതന്നെ വെട്ടിത്തിരിഞ്ഞപ്പോഴാണ് എന്നെക്കണ്ടത്. എന്നെക്കണ്ടപ്പോഴുള്ള അവളുടെ മുഖഭാവമെന്തായിരുന്നു ??? ദേഷ്യമോ സങ്കടമോ ചമ്മലോ… ??? അതോ … ഞാൻഇത്രനാളും കാണാൻ കാത്തിരുന്ന പ്രണയമോ ??? അറിയില്ല. കണ്ണിമയ്ക്കാതെ അവളെത്തന്നെ നോക്കിനിൽക്കുകയായിരുന്നു ഞാൻ. എന്നെക്കണ്ടതും അവളുടെ ദേഷ്യമാകെയടങ്ങിയതുപോലെ. മുഖത്തിന് ചന്തം കൂടിയപോലെ. കണ്ണുകൾ കൂടുതൽ വിടർന്നപോലെ. അവളും ഇരിക്കാൻ മറന്ന് അന്നാദ്യമായി എന്നെത്തന്നെ നോക്കിനിന്നു. പെട്ടന്ന് ഡിബിനെന്നയൊന്നു തട്ടി. വെളിപാട് വന്നതുപോലെ പെട്ടന്ന് ഞാൻ സ്ഥലകാലബോധം വീണ്ടെടുത്തു. അവളും. ഞാൻ പെട്ടെന്ന് മുഖം വെട്ടിച്ചെങ്കിലും അവളാ മുഖം മാറ്റാതെതന്നെ എന്റെയടുത്തേക്കു വരികയാണ് ചെയ്തത്. അപ്രതീക്ഷിതമായുണ്ടായയാ നീക്കത്തിൽ ഞാനുമവനുമൊന്നു ഞെട്ടി.

പക്ഷേ അവൾക്കൊരു കൂസലുമില്ലായിരുന്നു. ക്ലാസ് മുഴുവനും ഞങ്ങളെത്തന്നെയാണ് നോക്കുന്നതെന്നുള്ള യാതൊരു ആലോചനയുമില്ലാത്തതുപോലെ അവളെന്റെ അരികിൽവന്ന് മുന്നോട്ടു വലിച്ചിട്ടിരുന്ന മുടി മാടിയൊതുക്കാൻ തുടങ്ങി. അരക്കെട്ടോളം നീണ്ടുകിടക്കുന്ന മുടിക്കുള്ളിലേക്ക് കൈകടത്തി മുകളിൽ നിന്ന് താഴേക്കു വിരലുകൊണ്ട് വലിച്ചുനീട്ടി ജടപൊട്ടിച്ചുവിടുമ്പോലെ ചെയ്യുന്നത് പരിസരം മറന്ന് ഞാനും കുറച്ചുസമയം നോക്കിനിന്നു. ശെരിക്കും എന്താണ് സംഭവിക്കുന്നതെന്നറിയാനാവാത്ത മായാലോകത്തായിരുന്നു ഞാനപ്പോൾ. പെട്ടന്നവൾ മുഖമുയർത്തി. അവളെത്തന്നെ നോക്കിനിന്ന ഞാനും. എന്റെയുള്ളിലൊരു പേടിയോ ഞെട്ടലോ ആയിരുന്നിരിക്കണം. അവളെ നോക്കിനിന്നതവൾ കണ്ടോയെന്ന പേടിയോടെനിന്ന എന്നെ ഞെട്ടിച്ചുകൊണ്ടവൾ ചോദിച്ചത് മറ്റൊന്നാണ്.

ശ്രീഹരീ… നിനക്കെന്നോട് കടുത്ത പ്രേമമാണെന്നാണ് ഇവിടുത്തെ ചില ഡിറ്റക്ടീവുകളുടെ കണ്ടുപിടുത്തം. നീയെന്തു പറയുന്നു… ???

ങ്ഹേ… ??? ഞെട്ടലുകൊണ്ട് എന്റെ കണ്ണുതള്ളി പുറത്തുവന്നില്ലന്നേയുള്ളൂ. ഞാനവളെ അമ്പരപ്പോടെ നോക്കി.

അല്ലാ നീയെന്തു പറയുന്നൂന്ന്… ??? നിനക്കെന്നോട് പ്രേമമാണോന്നാണ് എന്റെ ചോദ്യം. !!!

അ… അത്… ഞാ…

നിങ്ങള് തമ്മിലെന്താണെന്നു നിനക്കറിയില്ലേ ഭദ്രേ… ??? ഞാൻ നിന്നു വിക്കുന്നത് കണ്ടതും ഡിബിൻ പെട്ടന്നിടയ്ക്കുകയറി.

ഡിബിനോട് ചോദിച്ചില്ലാ. തന്നോടെന്തെങ്കിലും ചോദിച്ചാൽ മാത്രം താൻ ഉത്തരം പറഞ്ഞാൽ മതി.

അവൾ കടുത്ത ശബ്ദത്തിലാണവനെ ശാസിച്ചത്. രണ്ടുദിവസമായി എന്നൊടുമവനോടും മിണ്ടിക്കൊണ്ടിരുന്ന ഭദ്രയായിരുന്നില്ല അപ്പോളത്. വെട്ടൊന്നു മുറിരണ്ടെന്ന മട്ടിൽ ഭദ്രകാളിയെപ്പോലെ ഉറഞ്ഞുതുള്ളുന്ന ആ ഭദ്രയായിരുന്നു. ആ യഥാർത്ഥ ഭദ്ര. !!!

താനിതുവരെ ഉത്തരമൊന്നും പറഞ്ഞില്ലാ… ??? എന്താ തനിക്കെന്നോട് പ്രേമമുണ്ടോ ???

ഞാൻ മിണ്ടിയില്ല.

ഐം ആസ്‌കിങ് റ്റു യൂ മിസ്റ്റർ ശ്രീഹരീ… ആൻസർ മീ… ഡൂ യൂ ലവ് മീ , ഓർ നോട്ട് ???

അവൾ ചോദ്യം ഇംഗ്ലീഷിലാക്കിയെങ്കിലും ഞാൻ മിണ്ടിയില്ല. ചുമ്മാ തലതാഴ്ത്തി നിൽക്കുകയായിരുന്നു. ഇപ്പൊ അവൾക്കെന്നല്ല, ക്ലാസ്സിലുള്ള എല്ലാവർക്കും ഉത്തരമെന്തെന്ന് ഏറെക്കുറെ മനസ്സിലായിക്കാണണം. ശെരിക്കുമെനിക്ക് വിളിച്ചു പറയണമെന്നുണ്ട്. ഈ ലോകത്തിൽ മറ്റാരേക്കാളുമേറെ നിന്നെ ഞാൻ സ്നേഹിക്കുന്നുണ്ട് പെണ്ണേയെന്ന്…. കാലങ്ങളായി മനസ്സിൽ കൊണ്ടുനടക്കുന്ന മോഹമാണ് നീയെന്ന്….. കണ്ണിനുള്ളിലെ കൃഷ്ണമണിപോലെയാണ് നീയെനിക്കെന്ന്…. കണ്ണടച്ചാൽ നീയാണ് ഉള്ളിലെന്ന്… അങ്ങനെയെന്തൊക്കെയോ അലറിപ്പറയണമെന്നുണ്ട്. പക്ഷേ കഴിയുന്നില്ല. ഒരുപക്ഷേ അവളിതെന്നോട് ഒറ്റയ്ക്കാണ് ചോദിച്ചിരുന്നതെങ്കിൽ ഒരുപക്ഷേ ഞാനിതൊക്കെ വിളിച്ചു കൂവിയേനെ. പക്ഷേ… ഇപ്പോൾ…. ഇത്രയും പേരുടെ മുന്നിൽ വെച്ച്… ഇല്ല. കഴിയുന്നില്ല. എന്നുമുള്ളതുപോലെ അവളെങ്ങനെ പ്രതികരിക്കുമെന്നുള്ള പേടി. ഇക്കാര്യത്തിലവളെങ്ങാനും നോ പറഞ്ഞാൽ… എങ്ങാനും ദേഷ്യംകൂടി തല്ലിയാൽ… അതും ഇത്രയും പേരുടെ മുന്നിൽ വെച്ച്… അങ്ങനെയൊരു നാണക്കേട്… അതെനിക്ക് താങ്ങാൻ പറ്റില്ലന്നെനിക്കുറപ്പായിരുന്നു. ഇക്കാര്യത്തിലൊരു കോമഡിപ്പീസാവാൻ ഞാനൊരുക്കമായിരുന്നില്ല.

പക്ഷേ എന്റെയാ മൗനം മതിയാവുമായിരുന്നില്ല അവളുടെ ചോദ്യത്തിനുള്ള ഉത്തരം. ആ മൗനത്തിലൂടെക്കിട്ടിയ ഉത്തരത്തിന്റെ ദേഷ്യത്തിലാണോ ആവോ അവൾ ചോദ്യം ഒന്നുകൂടിയാവർത്തിച്ചു. പഴയതിലും ഉറക്കെ. തൊട്ടടുത്ത ക്ലാസ്സിൽ വരെ കേൾക്കാവുന്നത്രയുമുറക്കെ. ഒരു വാലുകൂടി കൂട്ടിച്ചേർത്ത്.

വാ തുറന്നു പറയെടാ… നിനക്കെന്നോട് പ്രേമമാണോ… ??? കേൾക്കട്ടെ… ഈ ക്ലാസ് മുഴുവനും കേൾക്കട്ടെ…. പറ… ഇനിയൊരു ചോദ്യമാരിൽ നിന്നുമുണ്ടാവാത്ത വിധത്തിൽ വ്യക്തമായിപ്പറ… ഇനിയൊരു മാറ്റമുണ്ടാവില്ലാത്ത ഉത്തരം വേണമെനിക്ക്… !!!

ഇനിയൊരു മാറ്റമുണ്ടാവില്ലാത്ത ഉത്തരം. ആ വാലെന്നെ വല്ലാതെ ശ്വാസംമുട്ടിച്ചുകളഞ്ഞു. നുണ പറയരുത് എന്നൊരു ശാസന… നുണ പറഞ്ഞിട്ട് പിന്നീട് മാറ്റിപ്പറഞ്ഞാൽപ്പോരെയെന്നയെന്റെ തലച്ചോറിന്റെ ചോദ്യത്തിന് അവൾ കടയ്ക്കൽ വെച്ച കോടാലി. ഞാൻ മുഖം വെട്ടിച്ചൊന്നവനെ നോക്കി. മുഖം വെട്ടിച്ചാലവൾ കാണുമെന്നുള്ളത് കൊണ്ടാവാം അവനൊന്നും മിണ്ടിയില്ല. വിറങ്ങലിച്ചതുപോലെ നിൽക്കുന്നു… പക്ഷേ നോയെന്നൊരുത്തരമവന്റെ മുഖത്തുനിന്നെനിക്കു വായിക്കാമായിരുന്നു. ഞാൻ ചിന്തിച്ചുകൂട്ടിയ പ്രത്യാക്ഘാതങ്ങളൊക്കെയവനുമാലോചി ച്ചിരിക്കണം. ഞാനവളുടെ മുഖത്തേക്ക് നോക്കി. മനസ്സിലാക്കാൻ പറ്റാത്തയെന്തോ ഭാവം. എന്റെ മനസ്സ് ശെരിക്കും തെറ്റിനുമിടയിൽ… സത്യത്തിനും നുണയ്ക്കുമിടയിൽക്കിടന്നു ഞെരിഞ്ഞമർന്നു. എസും നോയും തലച്ചോറും മനസ്സും മാറിമാറിപ്പറഞ്ഞു. കൂടുതലും നോ ആയിരുന്നു. അവളുടെ മനസ്സറിയാതെ യെസ് പറയാനെന്റെ മനസ്സുപോലും സമ്മതിക്കാത്തതുപോലെ. അവസാനം… അവസാനം ഞാനാ തീരുമാനത്തിലെത്തി…

ഞാൻ ബാക്കിയുള്ളവരുടെ മുഖത്തേക്ക് നോക്കി. എന്നിട്ടുവീണ്ടും അവളുടെ മുഖത്തേക്ക്‌ നോക്കി. ഉത്തരം വൈകുന്തോറും അവളുടെ മുഖം കൂടുതൽ കൂടുതൽ ഇരുണ്ടിരുണ്ടു വന്നു. ഞാനാ മുഖത്തേക്ക് മിഴി മാറ്റാതെ കുറച്ചുസമയം നോക്കിനിന്നു… ആ കണ്ണുകളിലേക്ക്… അറിയാതെയൊരു ചിരിയെന്റെ മുഖത്തു വിടർന്നു… ഞാൻ വാ തുറന്നു… എന്റെ ജീവിതം മാറ്റിമറിച്ച ആ ഉത്തരത്തിലേക്ക്.. !!!

(തുടരും)

Comments:

No comments!

Please sign up or log in to post a comment!