വാടാമുല്ലപ്പൂക്കൾ

( ഇതൊരു പ്രണയ കഥയാണ്…. കമ്പി ഇല്ലാത്തത് കൊണ്ട് തെറി വിളിക്കരുത്…???)

തണുത്ത് മരവിച്ച് ഒരു ആശുപത്രിയുടെ സിമന്റ് ബെഞ്ചിൽ ഇങ്ങനെ ഒരു ഇരിപ്പ് ഞാൻ ഒട്ടും തീക്ഷിച്ചിരുന്നില്ല….ഇവിടെ എല്ലാം എന്റെ തെറ്റുകളാണ്….. പാപിയാണ് ഞാൻ…. ഓരോ ആശുപത്രി വരാന്തകൾക്കും ഒരുപാട് കഥകൾ പറയാനുണ്ടാകും. സഹനത്തിന്റെ വേദനയുടെ സന്തോഷത്തിന്റെ… ഇന്ന് ആ കഥകൾക്ക് ഒപ്പം ഒന്നുകൂടി.. എന്റെ കഥ സന്തോഷത്തിന്റെ ആണോ അതോ വേദനയുടെയോ.. അതിന്റെ അവസാനഫലം ഇന്നാകും.. ഫലം എന്ത്തന്നെ ആണെങ്കിലും അതിന്റെ ഉത്തരവാദിത്തം എനിക്ക് മാത്രം ആണ്.. എല്ലാത്തിനും കാരണക്കാരനും ഞാൻ തന്നെ.. ഈ ആശുപതി വരാന്തയിൽ എന്റെ കഥ കൂടി ലയിക്കട്ടെ….

******************************************

“അമലേട്ട ഈ വാടാമുല്ല പൂക്കൾ എന്ത് രസാല്ലേ… എന്തൊരു ഭംഗിയാ ഇത് ഇങ്ങനെ പൂത്തുലഞ്ഞുനിക്കുന്നേ കാണാൻ.. അമലേട്ടന് ഇഷ്ടല്ലേ…. ”

‘അമലേട്ടൻ’…. ഒരാളെ അങ്ങനെ വിളിച്ചിട്ടുള്ളു… ഓർമവച്ച കാലംമുതൽ ആ ശബ്ദം എപ്പോളും കൂടെ ഉണ്ടായിരുന്നു… ബാക്കി ഉള്ളവർക്കെല്ലാം താൻ അപ്പു ആയിരുന്നു… ചിലർ വേറെ പേരുകളും വിളിച്ചിട്ടുണ്ട്.. ഒരുകാലത്ത് അമലേട്ടൻ എന്ന വിളി കാതിൽ കുളിരണിയിച്ചതായിരുന്നു… പിന്നീട് അത് തന്നെ തനിക്ക് ഇഷ്ടമല്ലാതെ ആയി..

എട്ടാം ക്ലാസിൽ പടിക്കുമ്പോളായിരുന്നു അച്ഛന്റെ മരണം.. ഉത്തരത്തിൽ അച്ഛൻ തൂങ്ങി ആടുമ്പോൾ കണ്ണിൽ നിന്നും ഒരുതുള്ളി കണ്ണീർ പോലും പൊഴിക്കാൻ ആവാതെ വിറങ്ങലിച്ചുനിന്ന അമ്മയുടെ മുഖം ആ പതിനാല് വയസുകാരൻ ഇന്നും മറന്നിട്ടില്ല… എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാൻ പോലും കഴിയാത്ത പ്രായം ഉള്ള കുഞ്ഞനുജത്തിയെ ചേർത്തുപിടിക്കാനേ അന്ന് കഴിയുമായിരുന്നുള്ളൂ… അച്ഛന്റെ ശവശരീരം പോലും കാണാൻ ബന്ധുക്കൾ വരാതിരുന്നപ്പോൾ കാര്യങ്ങളുടെ കിടപ്പ് വശം മനസിലാവുകയായിരുന്നു… അപ്പോളും ആൾകൂട്ടത്തിൽ എന്നെ നോക്കി വിതുമ്പുന്ന രണ്ടു കണ്ണുകൾ ഞാൻ കണ്ടിരുന്നു…… വാടാമുല്ലപ്പൂക്കൾ ഇഷ്ടപ്പെട്ടിരുന്ന കരിനീലകണ്ണുകാരി… പിന്നീട് ഓരോദിവസവും കൂടുതൽ കൂടുതൽ കാര്യങ്ങൾ മനസിലായി.. സ്വന്തം അമ്മാവൻ കൂടെ നിന്ന് ചതിച്ചതാണ്.. അമ്മയുടെ ആങ്ങള…. എന്റെ കരിനീലകണ്ണുകാരിയുടെ അച്ഛൻ… എന്റെ മുറപ്പെണ്ണിന്റെ അച്ഛൻ..

കടക്കാർ വീട്ടിൽ കേറിയിറങ്ങി. വീടും പറമ്പും വിറ്റ് കടം വീട്ടി വാടക വീട്ടിലേക്ക് ചേക്കേറി. അവിടെ ഒരു യുദ്ധം ആരംഭിക്കുകയായിരുന്നു.. ആരോടും പരിഭവം പറഞ്ഞിട്ടില്ല.. വാശി മാത്രം ആയിരുന്നു ഉള്ളിൽ… പക..

അതിന്റെ അഗ്നി ഉള്ളിനെ ചുട്ടുപൊള്ളിച്ചു.. ഒരുവശത്ത് അമ്മാവൻ പ്രതാപിയായി ജീവിച്ചിപോന്നു.. കൂടെപ്പിറപ്പിന്റെ ജീവിതം ഇല്ലാതാക്കി തെരുവിലേക്ക് വലിച്ചെറിഞ്ഞിട്ട്…

ഒന്ന് മാത്രം മാറാതെ നിലനിന്നു… കരിനീലകണ്ണുകാരിയുടെ ‘അമലേട്ടൻ ‘.. എന്റെ പക അവളിലേക്കും നീണ്ടിരുന്നു… ഒരു ആറാം ക്ലസുകാരിക്ക് അത് മനസിലാക്കാൻ സമയം എടുത്തിട്ടുണ്ടാകും.. പൂർണമായും അവളെ അവഗണിച്ചു.. അവളെകാണുമ്പോൾ അച്ഛന്റെ കൊലപാതകിയെ ഓർത്തു.. അല്ലെങ്കിലും ജീവിക്കാനുള്ള തത്രപ്പാടിൽ അവളെ ഞാൻ മനഃപൂർവം അവഗണിക്കേണ്ടി വന്നില്ല.. അതങ്ങനെ സ്വയം സംഭവിക്കുകയായിരുന്നു.. രാവും പകലും പണിയെടുത്തു.. കിട്ടുന്ന സമയത്ത് ക്ലാസിന് പോയി.. അനുജത്തിയെ പഠിപ്പിച്ചു… ഉത്തരവാദിത്തങ്ങൾ നീണ്ടുനിവർന്നകിടക്കുന്നു….

എന്നും എവിടെയെങ്കിലും എന്നെ കാത്ത് അവൾ നിൽക്കുമായിരുന്നു.. ചിലപ്പോൾ അമ്പലത്തിനുമുന്പിൽ ചിലപ്പോൾ വഴിയോരങ്ങളിൽ… ഒന്നും പറ്റിയില്ലെങ്കിൽ ക്ലാസിന് മുന്നിൽ പലപ്പോളും നിൽക്കുന്നത് കാണാം….

അച്ഛന്റെ മരണശേഷം ആദ്യമായി അവൾ കാണാൻ വന്നത് എനിക്കിപ്പോളും ഓർമയുണ്ട്..

‘”അമലേട്ടാ… നിക്കുന്നേ… ഞാനും സ്കൂളിലേക്കല്ലേ… എന്തെ എന്നും എന്നെ നോക്കി നിക്കുന്ന ആൾ ഇന്ന് എന്നെ മറന്നോ…”

പറഞ്ഞതീർന്നപ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നു.. തൊണ്ടയിടറിയിരുന്നു… ഞാൻ ഒന്നും മിണ്ടാതെ നടന്നകന്നു… അവൾ വീണ്ടും ഓടി അടുത്തെത്തി എന്റെ കൈയിൽ ഇറുക്കി പിടിച്ചു..

” നീ കൈയെടുക്ക് എനിക്ക് പോണം ” ഞാൻ പറഞ്ഞു

“അമലേട്ടൻ എന്താ എന്നെ കൂടാതെ പോണേ… എന്താ എന്നോട് മിണ്ടാത്തെ… ഞാൻ അമലേട്ടന് ഇഷ്ടപെട്ട കോലുമിട്ടായി കൊണ്ടുവന്നല്ലോ ” അവൾ ചെറുതായി ചിണുങ്ങി ഞാൻ അവളുടെ കൈ ബലമായി പിടിച്ചു മാറ്റിയിട്ട് പറഞ്ഞു

“പോടീ… അവളുടെ ഒരു കോലുമിട്ടായി…. എന്റെ അച്ഛനെ കൊന്നതിന്റെ സന്തോഷത്തിനാണോ.. പോയി നിന്റെ തന്തയോട് പറഞ്ഞേരെ അയാളോട് എണ്ണി എണ്ണി കണക്ക് പറയിക്കുന്ന്.. ”

“അമാലേട്ടാ…… “

ഒരു കരച്ചിലോടെ ആയിരുന്നു ആ വിളി…

” ഇനി മേലാൽ എന്നെ അങ്ങനെ വിളിച്ചു പോകരുത്.. നിന്റെ കൈയും പിടിച്ചു നടന്ന അമലേട്ടനെയും നിന്റെ അച്ഛൻ കൊന്നു…”

അവളെ തട്ടിമാറ്റി നടന്നകന്നപ്പോൾ എന്റെ കണ്ണും നിറഞ്ഞിരുന്നു… പക്ഷേ പക… അത് ഉള്ളിൽ എരിഞ്ഞുകൊണ്ടിരുന്നു… പക എന്നെ അന്ധനാക്കി..

അന്ന് മുതൽ അവൾ എന്റെ മുൻപിൽ വന്നിട്ടില്ല…. ഒരു ദിവസം ഒഴികെ…. എല്ലാ വർഷവും മകരം ഒന്നാം തീയതി ഞാൻ എവിടെ ആണെങ്കിലും അവൾ എന്നെ തേടി വന്നിരുന്നു… കൈയിൽ കുറേ വാടാമുല്ല പൂക്കളുമായി….
.

‘അമാലേട്ടാ ഒന്ന് നിക്കുവോ’ ഈ ചോദ്യം എല്ലാ മകരമൊന്നിനും ഞാൻ കേട്ടുകൊണ്ടിരുന്നു… ഞാൻ തിരിഞ്ഞ് നോക്കില്ലെങ്കിലും ആ ചോദ്യം കൃത്യമായി തുടർന്ന്കൊണ്ടേ ഇരുന്നു… എന്തുകൊണ്ടാണ് അവൾ എന്റെ പിറന്നാൾ മറക്കാതിരിക്കുന്നത്… അതിനും മാത്രം എന്താണ് ഞാൻ അവൾക് നൽകിയത്…

പല പ്രാവശ്യം ആട്ടി പായിച്ചു… എങ്കിലും എവിടെയുമെങ്കിലും അവൾ എന്റെ പിന്നാലെ ഉണ്ടാകും… ഒന്ന് കാണാൻ വേണ്ടിയായിരിക്കുമോ?… ഞാൻ എന്നോട് തന്നെ പലപ്പോളും ആ ചോദ്യം ചോദിച്ചിട്ടുണ്ട്.. ഒരിക്കലും മുൻപിൽ വരികയോ വിളിക്കുകയോ ചെയ്തിട്ടില്ല.. എന്റെ പിറന്നാളിന് ഒഴികെ… അവഗണന കൂടിയിട്ടും അത് മാത്രം മാറിയില്ല..

വർഷങ്ങൾ കടന്ന് പോയി… ഞാൻ ഒരിക്കലും വളർന്നു വരരുതെന്ന് ആഗ്രഹിച്ചത് എന്റെ ഏറ്റവും വലിയ ശത്രു തന്നെ ആയിരുന്നു… ‘അമ്മാവൻ’…

ഒളിഞ്ഞു തെളിഞ്ഞു പലപ്പോളും ആക്രമിച്ചു.. പരിഹാസം കൊണ്ട് തളർത്തി… അശ്രീകരം, ഗതിയില്ലാത്തവൻ ഇങ്ങനെ പല പേരുകളും ചാർത്തി തന്നു. പലപ്പോഴും ആളുകളുടെ മുൻപിൽ പരിഹാസ്യനാക്കി… അതിലേറ്റവും കുത്തി നോവിച്ചത് ഇതായിരുന്നു

” കുടുംബത്തിൽ പിറന്ന തന്തമാർ ഇല്ലെങ്കിൽ പിള്ളേരും കണക്കാരിക്കുന്നെ…. വല്ല നാട്ടീന്നും വന്നിട്ട് നല്ല കുടുംബത്തിലെ പെണ്ണുങ്ങളെ മയക്കിയെടുത്ത വൃത്തിക്കിട്ടവന്മാരുടെ മക്കൾക്ക് ഇങ്ങനെ വന്നില്ലെങ്കിലേ കുഴപ്പം ഉള്ളു… അശ്രീകരങ്ങൾ… ”

അനാഥനായ അച്ഛൻ അമ്മയെ നന്നായി തന്നെയാണ് നോക്കിയത് … അവിടെ സ്നേഹം നടിച്ചു തറവാടിന്റെ മാനം കളഞ്ഞെന്ന് പറഞ്ഞു സ്വന്തം സഹോദരിയുടെ ജീവിതം തകർത്ത ആട്ടിന്തോലിട്ട ചെന്നായയെ എന്ത് പേര് പറഞ്ഞായിരുന്നു വിളിക്കേണ്ടിയിരുന്നത്….

ഈ ലോകത്ത് ഞാൻ ഏറ്റവും കൂടതൽ വെറുത്തത് അയാളെ ആയിരുന്നു .. അയാളുടെ സന്തതിയിലും അയാളെ തന്നെ കണ്ടത് തെറ്റായി എനിക്ക് തോന്നിയിരുന്നില്ല.

പ്ലസ്ടു വരെയുള്ള പഠനം തട്ടി മുട്ടി തീർന്നു.. കാലം മാറുന്നതനുസരിചച്ചു ഒരുപാട് മാറ്റങ്ങൾ നാട്ടിൽ ഉണ്ടായി.. മാറാത്തതായി എന്റെ പകയും അവളുടെ അമലേട്ടനും മാത്രം നിലകൊണ്ടു.. ഡിഗ്രി പഠിക്കാതെ നല്ലജോലി കിട്ടില്ലെന്ന്‌ മനസിലായപ്പോൾ കോളേജിൽ രാത്രി ബാച്ചിന് ചേർന്നു.. രാവിലെ പ്ലംബിങ് വയറിംഗ് പണികൾക്കും പോയി തുടങ്ങി… എന്നും പണിക്ക് പോകുമ്പോൾ കണി അവളായിരുന്നു.. ഒരിക്കൽ പോലും ഞാൻ തിരിഞ്ഞ് നൊക്കില്ലന്ന് അറിഞ്ഞിട്ടും മുടങ്ങാതെ അവൾ വന്നുകൊണ്ടിരിക്കുന്നു…

ഡിഗ്രി കഴിഞ്ഞ് മുംബയിൽ ഒരു നല്ല ജോലി കിട്ടിയപ്പോൾ അങ്ങോട്ടേക്ക് ചേക്കേറാൻ തീരുമാനിച്ചു… അച്ഛൻ മരിച്ചശേഷം ഇരുട്ടുമുറിയിൽ ചങ്ങലയും കൂട്ടപിടിച്ച ഒതുങ്ങി കൂടിയ അമ്മയെയും പതിനെട്ടുകാരി അനുജത്തിയേം അയലത്തെ ചേച്ചിയുടെ സംരക്ഷണത്തിൽ സുരഷിതരായിരിക്കും എന്ന വിശ്വാസം ആയിരുന്നു കൂട്ട്.
.

ഞാൻ പോകുന്നതിന്റെ തലേന്നും അവളെ അമ്പലത്തിൽവച്ചുകണ്ടു… എന്റെ പേരിൽ പുഷ്പാഞ്ജലി നടത്തി പ്രസാദം വാങ്ങുന്നു… അന്നും എന്റെ കൈയിൽ നിന്നും ശകാരം വാങ്ങുമ്പോൾ അവൾ വിങ്ങിപൊട്ടുന്നുണ്ടായിരുന്നു.. പോകുന്ന ദിവസവും കാറിന്റെ സൈഡ് മിററിൽ ഞാൻ കണ്ടു ഞാൻ പോകുന്നതും നോക്കി നിക്കുന്ന ഒരു ധാവണിക്കാരിയെ…

വർഷങ്ങൾ വീണ്ടും ശരം കണക്കെ പാഞ്ഞു… എല്ലാ ജോലിയിൽ അറിയാവുന്നത് കൊണ്ട് പെട്ടന്ന് പ്രൊമോഷൻ ആയി… നാട്ടിൽ വീട് വച്ചു.. അനുജത്തിയെ കെട്ടിച്ചയച്ചു… പഴയ പതിനാലുകാരൻ അപ്പോൾ ഇരുപത്തൊന്പത് വയസായി…. ആറുമാസം കൂടുമ്പോൾ നാട്ടിൽ പോകുമായിരുന്നു… അമ്മയെ നോക്കാൻ ഒരു ഹോം നഴ്സിനെ വച്ചു… ഇതിന്റെ ഇടയ്ക്കെല്ലാം എല്ലാ മകരം ഒന്നിനും അറിയാത്ത ഒരു നമ്പറിൽ നിന്നും കാൾ വരുമായിരുന്നു…. മുംബൈയ് നഗരത്തിലെ തിരക്കിൽ അത് ഡേറ്റ് എന്നാണ് എന്ന് പോലും എനിക്കറിഞ്ഞുടരുന്നു… എന്നാൽ ഇന്ന് അതേല്ലാം ഞാൻ ഓർക്കുന്നു… ഈ വൈകിയ നിമിഷത്തിൽ…

കഴിഞ്ഞ പ്രാവശ്യം നാട്ടിൽ പോയത് സന്തോഷത്തോടെ ആയിരുന്നു.. എന്റെ ശത്രുവിന്റെ മരണം കൂടാൻ… തൊണ്ടയിൽ ക്യാൻസർ ബാധിച്ചു വെള്ളം പോലും ഇറക്കാൻ ആകാതെ അയാൾ മരണത്തിന് കീഴടിങ്ങിയപ്പോൾ ഞാൻ അറിയാതെ ചിരിച്ചു… പക്ഷെ അവളുടെ നോട്ടം എന്നെ വേദനിപ്പിച്ചിരുന്നു… ആ വലിയ വീട്ടിൽ ഒറ്റയ്ക്കായി പോയവളുടെ വിലാപം… ഈ പ്രായത്തിലും ഇവൾ കല്യാണം കഴിക്കാത്തത് എന്തെന്ന് ഞാൻ ചിന്തിച്ചു… അതെ എന്നെ ബാധിക്കുന്ന കാര്യം അല്ലല്ലോന്ന് ആയിരുന്നു മനസ് തന്ന ഉത്തരം…

അയാളുടെ മരണം കഴിഞ്ഞ് ഒരാഴച പിന്നിട്ടപ്പോൾ എന്റെ അമ്മയും എന്നെ വിട്ട് അച്ഛന്റെ അടുത്തേക്ക് പോയി… അയാളുടെ മരണം കാണാനാകാം ഇത്രയും നാൾ അച്ഛൻ അമ്മയെ ഒറ്റയ്ക്കാക്കിത്… ഞാനും ഒരു വലിയ വീട്ടിൽ ഒറ്റയ്ക്കായിപ്പോയി … പക്ഷെ എനിക്ക് പോകാൻ മുംബൈയ് സിറ്റി വിശാലമായി വിടർന്നു കിടക്കുന്നുണ്ടായിരുന്നു…

അമ്മയുടെ മരണത്തിന്റെ അന്നും എല്ലാവരും പോയി കഴിഞ്ഞും അവൾ മാത്രം അവിടെ നിന്നു… പൊക്കുടേന്ന് ഉള്ള എന്റെ ചോദ്യത്തിന് ഞാനും ഒറ്റയ്ക്കാണ് എന്നായിരുന്നു മറുപടി… ഞാൻ അതും കേട്ടില്ലെന്ന് നടിച്ചു… ഇപ്പോൾ അതോർത്തു ഞാൻ ഏറ്റവും കൂടുതൽ പശ്ചാത്തപിക്കുന്നു..

വീണ്ടും മുംബൈ നഗരത്തിൽ ചേക്കേറിയത് ഇനിയൊരു മടക്ക യാത്ര ഇല്ലെന്ന് ഉറപ്പിച്ചു തന്നെയായിരുന്നു… വീണ്ടും തിരക്കുകളിൽ മുഴുകി… പെട്ടന്ന് ഒരു ദിവസം അതായത് ഇന്ന്, മൂന്നാല് മണിക്കൂർ മുൻപ് അറിയാത്ത ഒരു നമ്പറിൽ നിന്ന് എനിക്ക് കാൾ വന്നു.. രാത്രി പത്തുമണിക്ക്…

പതിവിന് വിപരീതമായി ഇന്ന് ആ ഫോൺ ശബ്‌ദിച്ചു….
. “അമാലേട്ടാ “….. ” നാളെ മകരം ഒന്നാണ്… അമലേട്ടന്റെ പിറന്നാൾ .. ഞാൻ അമലേട്ടനെ കാണാൻ ഇവിടെ എത്തീട്ടുണ്ട്… “

പെട്ടന്ന് എനിക്ക് ദേഷ്യം ആണ് വന്നത് ” നിനക്ക് പ്രാന്താണോ… നീ എവിടെ വന്നിട്ടുണ്ടെന്ന്… മര്യാദയ്ക്ക് തിരിച്ചു പൊക്കോ … എനിക്ക് ആരെയും കാണണ്ട… ”

” അയ്യോ… അമാലേട്ടാ എനിക്ക് തിരിച്ചു പോകാൻ അറിഞ്ഞുട… ഭാഷപോലും അറിഞ്ഞുട… അമലേട്ടന് വേഗം റയിൽവേ സ്റ്റേഷൻ വാ… ഇവിടെ ആരൊക്കെയോ…. എനിക്ക് പേടി ആകുന്നു…”

വർധിച്ച ദേഷ്യത്തോടെ ആണ് റെയിൽവെ സ്റ്റേഷനിലേക്ക് പോയത്… സ്റ്റേഷനിൽ എത്തി പ്ലാറ്റഫോമിലേക്ക് ഓടി കയറി… അവളെ അവിടെയെങ്ങും കണ്ടില്ല… വീണ്ടും സ്റ്റേഷനിൽ അങ്ങോട്ടും ഇങ്ങോട്ടും ഓടി… അവളെ കാണാനില്ല…. ദേഷ്യം പതിയെ പേടിയിലേക്ക് വഴിമാറി….

അവസാനം റെയിൽവേ സ്റ്റേഷന്റെ ഒഴിഞ്ഞ കോണിൽ അവളുടെ ബാഗുകൾ ഞാൻ കണ്ടു ഓടിച്ചെന്നപ്പോൾ ഞാൻ കണ്ട കാഴ്ച എന്റെ സകല നാഡീഞ്ഞരമ്പുകളേയും വിറപ്പിച്ചതായിരുന്നു…. പിച്ചക്കാരനെ പോലെ തോന്നുന്ന ഒരാൾ അവളുടെ കാലിൽ പിടിച്ചു വലിച്ചിഴച്ചു കൊണ്ടുപോകുന്നു .. തറയിൽ മുഴുവൻ രക്തം….. തല പൊട്ടി ചോര പോകുന്നു…

“ഇന്ദു……… ” ഉറക്കെ അലറിക്കൊണ്ട് ഞാൻ അങ്ങോട്ടേക്ക് ഓടി ചെന്നു…. .എനിക്ക് പിന്നെ പ്രാന്ത് പിടിച്ച അവസ്ഥ ആയിരുന്നു… കൈയിൽ കിട്ടിയത് ഒക്കെവച്ചു അയാളെ അടിച്ചൊതുക്കി…. അവളെ വാരി എടുത്ത് ഹോസ്പിറ്റലിലേക്ക് ഓടി…. അപ്പോളും അവളുടെ കൈയിൽ ഒരുപിടി വാടാമുല്ല പൂക്കൾ സുരക്ഷിതരായി ഇരിക്കുന്നുണ്ടായിരുന്നു…

ഓപ്പറേഷൻ തീയേറ്ററിന് മുൻപിൽ നിൽക്കുമ്പോൾ എന്റെ കണ്ണിൽ നിന്നും പൊടിഞ്ഞത് രക്തം ആയിരുന്നു…. സിസ്റ്റർ അവളുടെ വാനിറ്റി ബാഗ് എന്റെ കൈയിൽ കൊണ്ടുതന്നു കൂടെ ഒരുപിടി പൂക്കളും…

ആ ബാഗിൽ ഭംഗിയായി സൂക്ഷിച്ച ഒന്ന് രണ്ട് ഡയറികൾ…. ഞാൻ അത് തുറന്ന് നോക്കി… ആ ഡയറിയിൽ മുഴുവൻ അവൾ എനിക്ക് അയക്കാൻ വച്ചിരുന്ന ലെറ്ററുകൾ ആയിരുന്നു…. ഇന്നലെ തൊട്ട് പത്തു വർഷം വരെ പഴക്കം ഉള്ളവ….

ആ ഡയറിയുടെ ആദ്യ പേജിൽ ഇങ്ങനെ എഴുതിയിരുന്നു….. ‘ അമലേട്ടന്റെ സ്വന്തം ഇന്ദുട്ടി ‘

‘ എന്തിനാ അമാലേട്ടാ ഇന്ദുനെ ഇങ്ങനെ വേദനിപ്പിക്കുന്നെ… ഇന്ദു പാവം അല്ലെ… കുഞ്ഞിലേ മുതലേ അമലേട്ടന് മാത്രം അല്ലെ ഉള്ളു ഇന്ദുന്റെ ഉള്ളിൽ… അച്ഛൻ ചെയ്ത തെറ്റിന് എന്തിനാ ഇന്ദുനെ വെറുക്കുന്നെ… ‘

‘ അമലേട്ടൻ ഓരോ പ്രാവശ്യം വഴക് പറയുമ്പോളും എന്തോരം വിഷമം ആകുന്നുന്ന് അറിയാവോ …. എങ്കിലും എന്റെ ഏട്ടനല്ലെന്ന് ഓർക്കുമ്പോൾ ഒരു ആശ്വാസം… ‘

‘ കൊച്ചിലെ മുതൽ അമ്മ മനസ്സിൽ പറഞ്ഞുറപ്പിച്ചതല്ലേ ഇന്ദു അമലിന്റെ ആന്ന്…. അമ്മ മരിക്കുന്നെന് മുൻപും എന്നോട് അത് തന്നല്ലേ പറഞ്ഞെ… പിന്നെങ്ങനാ ഞാൻ വേറെ ഒരാളെ ആ സ്ഥാനത്തു കാണുക… ‘

‘ അപ്പച്ചിയെ ഒന്ന് കാണാൻ കൂടി സമ്മതിക്കാത്തത് എന്താ അമാലേട്ടാ… അത്രയ്ക്ക് എന്ത് തെറ്റാ ഇന്ദു അമലേട്ടനോട് ചെയ്തത്.. ‘

‘ ആ വലിയ വീട്ടിൽ ഞാൻ ഒറ്റയ്ക്കാന്ന് പറഞ്ഞതല്ലേ …. ഒന്ന് വിളിച്ചു കൂടാരുന്നോ… ഒരു വേലക്കാരിയായിട്ടെങ്കിലും….. സന്തോഷത്തോടെ ഞാൻ വരില്ലാരുന്നോ… ദുഷ്ട്ടനാ…. എനിക്ക് കാണണ്ട ഇനി… ‘

ഇങ്ങനെ എന്നോട് പറയാനുള്ള പരാതിയും പരിഭവവും അതിൽ നിറഞ്ഞു നിന്നു….. ഓരോ പേജും എന്റെ കണ്ണീർ വീൺകുതിർന്നു… അതിൽ അവസാനത്തെ പേജ് ഇങ്ങനെ ആയിരുന്നു…

‘ എനിക്ക് ഇവിടെ പറ്റണില്ല അമാലേട്ടാ… ഒരു പെൺകുട്ടി ഒറ്റയ്ക്ക് വീട്ടിൽ ആയാൽ ഉള്ള പ്രശ്നം ഏട്ടന് അറിയാല്ലോ… സഹിക്കാൻ പറ്റണില്ല…. ഞാൻ അങ്ങട് വരുവാ… ഒരു വേലക്കാരി ആയിട്ടെങ്കിലും ഞാൻ അവിടെ നിന്നോളാം.. അതിനും സമ്മതല്ലേൽ ഇന്ദു അവിടെ തന്നെ ജീവിതം അവസാനിപ്പിക്കും … ‘

എന്റെ ചുറ്റും ഭൂമി കറങ്ങുന്നത് എനിക്ക് അറിയാൻ സാധിച്ചു….. കണ്ണിൽ ഇരുട്ട് മൂടുന്നു…. എത്ര ദുഷ്ടനാണ് ഞാൻ… എത്ര ജന്മം കഴിഞ്ഞാലും എത്ര ഗംഗയിൽ മുങ്ങിയാലും ഈ പാപം എന്നെ വിട്ട് പോകില്ല…. എന്റെ കഥ ഈ ആശുപത്രി ചുമരുകൾ ഏറ്റു പറയണം…. ഒരു പെണ്ണിന്റെ സഹനത്തെ പറ്റി… ഒരാണും ഒരിക്കലും ഇങ്ങനെ ആകരുതെന്ന് ഉറപ്പാക്കാൻ വേണ്ടി…

ദൈവമേ….. കുറച്ച് ജീവനോടെ എങ്കിലും അവളെ എനിക്ക് തരു… പോന്നപോലെ നോക്കിക്കോളാം ജീവിതകാലം മുഴുവൻ… എന്തായാലും ഒരു കാര്യം ഉറപ്പാണ്… ഞങ്ങൾ ഒരുപോലെയെ ഈ ആശുപത്രിക്ക് പുറത്ത് പോകു…. അത് ജീവനോടെ ആണെങ്കിലും… അല്ലെങ്കിലും….. അങ്ങനെ പ്രാർത്ഥിക്കാനും അവളെ നേടാനും ഉള്ള അർഹത എനിക്കില്ലായിരിക്കാം… പക്ഷെ ഇനി നഷ്ടപ്പെടുത്താൻ വയ്യ…..

” ആ തലയ്ക്ക് അടിയേറ്റ പെൺകുട്ടിയുടെ കൂടെ വന്നത് നിങ്ങൾ അല്ലെ… ഡോക്ടർ തിരക്കുന്നുണ്ട് ” സിസ്റ്ററുടെ വിളിച്ചു പറഞ്ഞു… ഇനി കഥ ഞാൻ പറയേണ്ടതില്ല…. ഇനി നടക്കുന്നതിന് നിങ്ങൾ ആണ് സാക്ഷികൾ

” ഡോക്ടർ എന്റെ ഇന്ദുവിന് എങ്ങനെ ഉണ്ട്.. ”

“സീ… ഹെഡ് ഇഞ്ചുറി അല്പം സീരിയസ് ആയിരുന്നു… ഓപ്പറേഷൻ കഴിഞ്ഞിട്ടുണ്ട്…. 12 മണിക്കൂർ കഴിഞ്ഞേ എന്തെങ്കിലും പറയാൻ പറ്റു… മരുന്നുകളോട് റെസ്പോണ്ട് ചെയ്ത് തുടങ്ങിയാൽ പിന്നെ കുഴപ്പം ഉണ്ടാകില്ല…. ബൈ ദി ബൈ നിങ്ങൾ കുട്ടിയുടെ ആരാണ്??..”

” ഹസ്ബൻഡ് ആണ് ഡോക്ടർ.. അമൽ… ” അതെ… അങ്ങനെ പറയാനാണ് തോന്നിയത്…

പിന്നീട് പ്രാർത്ഥനയുടെ നിമിഷങ്ങൾ ആയിരുന്നു…. നിമിഷങ്ങൾ യുഗങ്ങൾ പോലെ തോന്നി… ഉറക്കം നഷ്ടപ്പെട്ടു നീണ്ട കാത്തിരുപ്പ്….

“ഗുഡ്മോർണിംഗ് ഡോക്ടർ… ”

“ഗുഡ്മോർണിംഗ്… ഇരിക്കു… അമൽ… ഞാൻ പറയാൻ പോകുന്നത് വളരെ സമചിത്തതയോടെ കേൾക്കണം… താങ്കളുടെ വൈഫിന് ഇപ്പോൾ കുഴപ്പം ഒന്നുമില്ല ”

വേനലിൽ മഴപെയ്ത അവസ്ഥയായിരുന്നു അപ്പോൾ ഉള്ളിൽ

” പക്ഷെ ഹെഡ് ഇഞ്ചുറി ക്രിട്ടിക്കൽ ആയിരുന്നതിനാൽ കുട്ടി പഴയതെല്ലാം മറന്നുപോകാൻ ചാൻസ് ഉണ്ട്… ലൈക് ഷോർട് ടെർമ് മെമ്മറി ലോസ്… ബട്ട്‌ ഡോണ്ട് വറി എപ്പോൾ വേണമെങ്കിലും ഓർമ തിരിച്ചുവരാം…”

അത് എനിക്ക് വല്യ വിഷമം ഉണ്ടാക്കിയില്ല… ഞാൻ കാണിച്ച അവഗണന എല്ലാം അവൾ മറക്കട്ടെ….. ദൈവം രണ്ടാമത് എനിക്ക് താന്ന പുണ്യമാണ് അവൾ… ഇനി ആ കണ്ണ് നിറയ്ക്കാതെ ഞാൻ നോക്കിക്കോളാം…

ഇനി നാട്ടിലേക്ക് ഒരു മടക്ക യാത്ര ഇല്ല… ഇവിടുന്ന് ഡിസ്ചാർജ് ആയാൽ അടുത്ത ദിവസം ഞങ്ങളുടെ വിവാഹം ആണ്…. അവളുടെ മാത്രം അമലേട്ടനായി…. അവളുടെ ഭർത്താവായി…. ഞങ്ങളുടെ മാത്രം ലോകത്തിലേക്ക്….. ഒരുപാട് വാടാമുല്ല പൂക്കളുമായി…..

**********************************************

“ഹായ് ഫ്രണ്ട്‌സ് ഞാൻ ഇന്ദു ആണ്…. അമലേട്ടന്റെ മാത്രം ഇന്ദു…. നമ്മൾ ഒരു കാര്യം ശ്കതമായി ആഗ്രഹിച്ചാൽ അത് നമ്മുക്ക് കിട്ടും എന്ന് പൗലോ കൊയ്‌ലോ പറഞ്ഞത് വളരെ ശരിയാണന്നേ.. അതല്ലേ എനിക്ക് എന്റെ അമലേട്ടനെ കിട്ടിയേ….. ”

ഇപ്പോൾ നിങ്ങൾ വിചാരിക്കും ഈ സാധനത്തിന്റെ അല്ലെ കിളി പറന്ന് പോയതെന്ന്… അതെ.. ആ ഷോർട് മെമ്മറി ലോസ്…. ഐ റിപീറ്റ്…. ഷോർട്…. അത് തീരെ ചെറുതാരുന്നെന്നെ…

ഒരു ദിവസം ഉറക്കം ഉണർന്ന ഞാൻ കണ്ടത് എന്റെ തല അമലേട്ടന്റെ നെഞ്ചിൽ വച്ചിരിക്കുന്നതാണ്.. ഞെട്ടി ഞാൻ ചാടി എഴുന്നേറ്റു… കണ്ണാടിയിൽ എന്റെ രൂപം കണ്ട ഞാൻ തന്നെ അത്ഭുതപ്പെട്ടുപോയി…. കഴുത്തിൽ താലി… സീമന്തരേഖയിൽ സിന്തൂരം…. ഒരു ഞെട്ടലോടെയും അതിലുപരി സന്തോഷത്തോടെയും ഞാൻ അറിഞ്ഞു .. ഞാൻ ഒരു ഭാര്യ ആയിരിക്കുന്നു…. എന്റെ ആഗ്രഹങ്ങൾ പൂര്ണമാകാൻ തുടങ്ങിയിരിക്കുന്നു…. ആദ്യം സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നി… പിന്നെ വേണ്ടന്ന് വച്ചു പതിയെ വന്ന് അമലേട്ടന്റെ നെഞ്ചിൽ തലവച്ചു കിടന്നു…..

ഇപ്പോളെ ഞാൻ ഏട്ടന്റെ സ്നേഹം അനുഭവിച്ചുകൊണ്ടിരിക്കുവാ….

നിങ്ങൾക്കറിയാവോ… പണ്ട് എന്നെ കണ്ടാൽ തിരിഞ്ഞ് പോകുന്ന ആൾ ഇപ്പൊ എപ്പോളും എന്റെ കൂടെയുണ്ട്… എന്നെ ഇന്ദുട്ടിന്നെ വിളിക്കാറുള്ളു … പിന്നെ പഴയ കരിനീലകന്നുകാരിയെന്നും….

ഒരുപാട് വാടാമുല്ല പൂക്കൾ വിടരുന്ന ഇവിടെ ആ നെഞ്ചിൽ എന്റെ ലോകം ചുരുങ്ങി പോയിരിക്കുന്നു….

എനിക്ക് എല്ലാം ഓർമ ഉണ്ടെന്ന് അമലേട്ടനോട് ഞാൻ പറഞ്ഞിട്ടില്ല… പറയും… ഇപ്പോളല്ല… അടുത്ത മകരം ഒന്നിന്…. ഒരുപാട് വാടാമുല്ല പൂക്കൾ സമ്മാനമായി കൊടുത്തിട്ട്…. അന്ന് ഞങ്ങളുടെ കൂടെ ഒരു പുതിയ കുഞ്ഞു അതിഥി കൂടെ ഉണ്ടാകും…. എന്റെ പ്രണയം അന്ന് സമ്പൂർണമാകും….. എന്നെന്നും ഈ വാടാമുല്ലകളുടെ ലോകത്ത്….

ശുഭം……

സ്നേഹത്തോടെ

രുദ്ര

Comments:

No comments!

Please sign up or log in to post a comment!