സ്വപ്ന ചിറകിൽ1

(വീണ്ടും ഒരു നോവൽ കൂടെ തുടങ്ങുകയാണ്.. “സ്വപ്ന ചിറകിൽ “ഇതു വരെ തന്ന പ്രോത്സാഹനങ്ങൾ തുടർന്നും തരുമെന്ന് പ്രതീക്ഷിച്ചു കൊണ്ട് കഥയിലേക് )

കിഴക്ക് വെള്ളകീറി തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു.. വൃശ്ചിക തണുപ്പിൽ പുതപ്പിനടിയിലേക് പൂണ്ടു കിടക്കാൻ തോന്നിയെങ്കിലും കഴുത്തറ്റം മൂടിയിരുന്ന ബ്ലാന്കെറ് എടുത്തു അരികിൽ കിടന്നിരുന്ന തന്റെ പ്രിയതമയുടെ ദേഹത്തേക് ഇട്ടുകൊണ്ട് രാജശേഖരൻ എഴുന്നേറ്റു കൈകൾ രണ്ടും മുകളിലോട്ടു പൊക്കി ഒന്ന് മൂരി നിവർന്നു.. … വികാസ്നഗർ കോളണിയിലെ 8ആം നമ്പർ ക്രോസ്സ് റോഡിലെ “സോപാനം “വില്ലയിൽ ഗൃഹ നാഥനായ രാജശേഖരൻ കുറച്ചു ദിവസങ്ങൾ ആയി തിരക്കിൽ ആണ്‌… അതു കൊണ്ടാണ് ആദ്യ സൂര്യ രശ്മികൾ ജനാല ചില്ലയിലൂടെ അരിച്ചെത്തിയപ്പോൾ ഓഫീസിൽ പോകേണ്ടായിരുന്നിട്ട് കൂടി രാജശേഖരൻ ചാടി എണീറ്റതു. …

“എടീ യാമിനി… എണീറ്റെ.. ” രാജശേഖരൻ തന്റെ അടുത്ത് കിടന്ന യാമിനിയെ കുലുക്കി വിളിച്ചു..

“എന്തിനാ രാജേട്ടാ…നേരം വെളുക്കുന്നതല്ലേ ഉള്ളു.. ഇന്ന് ഓഫീസിൽ പോകാൻ ഒന്നുമില്ലല്ലോ… “താഴോട്ട് ഊർന്നു പോയ പുതപ്പ് വലിച്ചു മേലേക്കിട്ടു യാമിനി തിരിഞ്ഞു കിടന്നു…

“അല്ലേടി ആ പന്തല് പണിക്കാർ രാവിലെ വരൂവെന്നെ .. വെയില് വീഴുന്നേനു മുന്നേ ആണെങ്കിൽ പണി പെട്ടെന്ന് തീർക്കാമെന്നാ പറഞ്ഞെ ”

” അല്ലെങ്കിൽ തന്നെ അവന്മാർക് മന്ത്രിമാരെ കായിലും തിരക്കാ…”

” ഇവിടെ പന്തൽ ഒന്നും വേണ്ടാരുന്നല്ലോ രാജേട്ടാ.. ഫങ്ക്ഷന് ഒക്കെ ഓഡിറ്റോറിയത്തിൽ അല്ലേ ” ഉറക്കം പോയ മുഷിപ്പോടെ യാമിനി പറഞ്ഞു

” ഓഹ് എന്നാലും അയലോക്കം കാരും ബന്ധുക്കാരും ഒക്കെ വരുന്നതല്ലേ ”

” അല്ലെങ്കിൽ തന്നെ കാലം തെറ്റി പെയ്യുന്ന മഴയാ… ഇപ്പൊ തുലാ വർഷം ഒക്കെ വൃശ്ചികത്തിലാ.. പെയ്താൽ നിന്നങ്ങു പെയ്യും പ്രളയം ആകുന്നത് വരെ… പെയ്തില്ലെലോ ഒരു ചാറ്റൽ പോലും ഉണ്ടാവാതെ അങ്ങ് വരണ്ടുണങ്ങും ”

“മഴയെങ്ങാനും പെയ്താൽ എല്ലാർക്കും കൂടെ വീടിന് അകത്തു കേറി നിക്കാൻ പറ്റില്ലാലോ…” രാജശേഖരൻ ദീർഘ വീക്ഷണത്തോടെ പറഞ്ഞു.

” സിറ്റിയിലേക് വരണ്ടായിയുന്നു അല്ലേ രാജേട്ടാ.. പഴേ തറവാട്ട് വീട്ടിൽ ആയിരുന്നേൽ ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു “

” ആരാ സിറ്റിയിലേക് വരണം എന്നു പറഞ്ഞു വാശി പിടിച്ചത് ഞാനാണോ യാമി ”

“അതു പിന്നെ.. നിങ്ങൾ ഒറ്റക് ഇവിടെ ഫ്ലാറ്റിൽ… ”

“എന്തയാലും നിന്റെ നിർബന്ധത്തിനു ആണെങ്കിലും ഇവിടെ നിന്നോണ്ട് പിള്ളേർക്ക് ഒക്കെ പഠിക്കാനും ജോലിക് പോകാനും ഒക്കെ സൗകര്യം ആയില്ലേ ”

” അതും ശെരിയാ.

. ഒന്ന് കിട്ടുമ്പോ ഒന്ന് കിട്ടില്ല ” യാമിനി ആത്മഗതം പറഞ്ഞു

” അല്ലേടി ഒന്ന് കിട്ടുമ്പോ രണ്ടു കിട്ടുന്ന പരുപാടി ഉണ്ട് ”

“അതെന്തുവാ ”

“നിന്നെ കെട്ടിയ കൊണ്ട് എനിക്ക് രണ്ടു മക്കളെ കിട്ടിയില്ലേ ”

“ഓഹ് രാവിലെ ഇരുന്നു ചളി അടിക്കാതെ മനുഷ്യാ ”

” അച്ഛാ ഇന്നാ ചായ.. ” വാതിൽക്കൽ വിന്ദാര ചായയുമായി എത്തി.

“ആഹാ അച്ഛന്റെ മോളു രാവിലെ എണീറ്റോ.. ”

“ഇന്ന് കാക്ക മലന്നു പറക്കും… “എണീറ്റു പുതപ്പു മടക്കി വെച്ചു കൊണ്ട് യാമിനി പറഞ്ഞു

“ഭാവി അളിയന്റെ ട്രെയിനിങ് ശെരിക്കും ഏക്കുന്നുണ്ട് കേട്ടോ അമ്മേ…” മുകളിൽ നിന്നും എണീറ്റു താഴേക്കു വന്ന അരവിന്ദ് ചേച്ചിയെ കളിയാക്കി

“പോടാ “.. ശ്രീ ഏട്ടൻ പറഞ്ഞിട്ടൊന്നും അല്ല.. ഞാനീ വീട്ടിന്നു പോകുമ്പോ അമ്മയ്ക്കും അച്ഛനും ഒന്ന് ഫീൽ ആയിക്കോട്ടേന്നു കരുതീട്ടാ ”

” ശോ എൻഗേജ്മെന്റ് കഴിഞ്ഞു ഇത്ര പെട്ടെന്ന് കല്യാണം നടത്തണ്ടയിരുന്നു അല്ലേ രാജേട്ടാ ”

” അതെന്താടീ ”

” അല്ല നമ്മുടെ മോൾ കുറച്ചു കൂടി നന്നായേനെ എന്നോർത്ത് പറഞ്ഞതാ… ” യാമിനി ചിരിച്ചു കൊണ്ട് പറഞ്ഞു..

“പോടീ യക്ഷി അമ്മേ.. യാമിനിയുടെ കവിളിൽ പിടിച്ച് വലിച്ചിട്ടു വിന്ദാര അച്ഛന്റെ പുറകിലോട്ട് മാറി നിന്നു ”

“ഇതാ അമ്മേ കുഞ്ഞേച്ചിക് കൊടുക്കാനുള്ളത് കൊടുത്തോ..” അരവിന്ദ് വിന്ദാര യെ പിടിച്ച് മുന്നോട്ടു നീക്കി നിർത്തി

“എടാ ദുഷ്ടാ.. ” അരവിന്ദനെ പുറകോട്ടു ഉന്തി വിന്ദാര ഓടി സ്റ്റെപ് കയറി മുകളിലേക്കു പോയി ”

“എടീ കുഞ്ഞേച്ചി ഞങ്ങൾക്ക് ഫീലിംഗ് ഉണ്ടാവുമ്പോൾ ദാ ആ മുറ്റത്തിറങ്ങി ഒന്ന് ഉറക്കെ വിളിച്ച മതിയല്ലോ…ശ്രീയേട്ടന്റെ വീട്ടിൽ കേൾക്കാൻ ”

“”നീ പോടാ ഞാൻ പോയാൽ വർഷത്തിൽ ഒരിക്കലേ ഇങ്ങോട്ടു വരൂ നോക്കിക്കോ “”

ഓടി പോകുന്നതിനിടയിൽ അവൾ വിളിച്ചു പറഞ്ഞു..

അതു കേട്ടു രാജശേഖരനും യാമിനിയും അരവിന്ദും ചിരിച്ചു കൊണ്ട് നിന്നു..

മകളായ വിന്ദരയുടെ വിവാഹം പ്രമാണിച്ചു ഒരാഴ്ചത്തെ ലീവ് എടുത്തിരിക്കുകയാണ് സിറ്റി ബാങ്ക് മാനേജർ ആയ രാജ ശേഖരൻ.. ഭാര്യ യാമിനി രണ്ടു മക്കൾ ഇത്രയും ആണ്‌ ആ വില്ലയിലെ താമസക്കാർ.. രാജശേഖരന്റെ പെങ്ങളാണ് രാജലക്ഷ്മി.. രാജലക്ഷ്മിയും ഭർത്താവ് സുധാകറും മൂന്നു മക്കളും കോഴിക്കോട് ആണ്‌ താമസം…

“രാജേട്ടാ.. “പുറത്ത് നിന്നും വിളി കേട്ടു..

“”യാമി നീ ചായ എടുത്തോണ്ട് വാ അവര് വന്നെന്നു തോന്നുന്നു..”” അതും പറഞ്ഞു രാജ ശേഖരൻ പുറത്തേക് നടന്നു.
.

“രാജേട്ടാ തുണി പന്തല് മതിയോ മഴക്കോളൊന്നും കാണുന്നില്ല ”

” സന്തോഷേ ഞാൻ പറഞ്ഞതല്ലേ തുണി പന്തൽ പോരാ.. ടാർപോളിൻ വലിച്ചു കെട്ടി അതിനടിയിൽ തുണി പന്തൽ ഇട്ടാൽ മതി.. ഇപ്പോളത്തെ മഴയുടെ കാര്യാ… കാലാവസ്ഥ പ്രവചന കാർക്ക് പോലും നിശ്ചയമില്ല്യ പിന്നാ ഇന്നത്തെ പോലെ ആവണം എന്നില്ല മൂന്നു ദിവസം കഴിഞ്ഞാല് “”

“ചോദിച്ചൂന്നെ ഉള്ളു രാജേട്ടാ.. ഞങ്ങള് കൊണ്ട് വന്നിട്ടുണ്ട്.. ആ മുളങ്കമ്പും കയറും ഒക്കെ ആ മൂലകോട്ടെടുത്തിട് രാജേഷേ “”

അവർ അവരുടെ പണികളിൽ വ്യാപൃതരായി…

രാജ ശേഖരൻ കുറച്ചു നേരം അവരുടെ പണികളൊക്കെ വീക്ഷിച്ചു നിന്ന കൂട്ടത്തിൽ ഗേറ്റിനടുത്തേക് പോയി…ബോക്സിൽ ഇട്ടിരുന്ന പത്രവും എടുത്തു നിവർത്തി മുറ്റത്തു നിന്നു ഒന്നോടിച്ചു വായിച്ചു അതിനു ശേഷം ഉള്ളിലേക്കു നടക്കാനൊരുങ്ങിയപ്പോളാണ് ബെല്ലടിച്ചു കൊണ്ടിരുന്ന മൊബൈലും എടുത്തു കൊണ്ട് അരവിന്ദ് പുറത്തേക് വന്നതു..

“ആരാ അപ്പു.. ഫോണിൽ ” രാജശേഖരൻ അന്വേഷിച്ചു.

“സിദ്ധുവേട്ടനാ അച്ഛാ.. ”

” എന്നാൽ ഇങ്ങോട്ട് താ.. ഏട്ടത്തിയോട് സംസാരിച്ചിട്ട് കുറച്ചു ദിവസായി ” യാമിനി ഫോണിനായി കൈ നീട്ടി.. ”

“കുറച്ചു ദിവസോ.. ഇന്നലെ ഉച്ചക്കല്ലേ യാമി നീ അര മണിക്കൂറോളം സംസാരിച്ചത് ” ” അതു ദേവൂട്ടിയോടു അല്ലാരുന്നോ… ഏട്ടത്തി അന്നേരം എന്തോ പണി തിരക്കിൽ ആയിരുന്നെന്നെ ”

“സിദ്ധു നോടു സംസാരിച്ചിട്ട് എനിക്ക് തന്നേക്കണേ രാജേട്ടാ ” രാജശേഖരൻ ഫോൺ അറ്റൻഡ് ചെയ്തു മുറ്റത്തിന്റെ ഒരു കോണിലേക് നടക്കുന്നത് കണ്ട യാമിനി ഓർമിപ്പിച്ചു..

“” സിദ്ധു മോനെ അളിയൻ എന്തിയെ നിങ്ങൾ എന്നാ ഇങ്ങോട്ട് വരുന്നത് ”

” അമ്മാവാ ഞങ്ങൾ ഇന്ന് വരാൻ ഇരുന്നതാ അപ്പോളാ ദേവൻ നാളെ എത്തും എന്നു പറഞ്ഞത്.. ”

” ദേവൂട്ടിയും മരുമോൻ ചെക്കനും വന്നിട്ടില്ലെ മോനെ അവിടെ ”

” അളിയൻ വന്നിട്ടില്ല അമ്മാവാ.. അവളെ ഇവിടെ കൊണ്ട് വിട്ടിട്ടു പോയി.. ഓഫീസിൽ തിരക്കുണ്ട് എന്നു പറഞ്ഞു കല്യാണത്തിനു തലേന്നു അങ്ങോട്ട്‌ വരാന്നു പറഞ്ഞു.. ”

“‘ നിന്റെ അമ്മായി ഏട്ടത്തിയോട് സംസാരിച്ചിട്ടില്ല എന്നു പറഞ്ഞു കയറു പൊട്ടിക്കുന്നുണ്ടായിരുന്നു “

“” അവരിത്ര നേരം എന്തുവാ അമ്മാവാ ഈ സംസാരിക്കുന്നെ… ” ചിരിച്ചു കൊണ്ട് സിദ്ധു ചോദിച്ചു.

“” അതു മോൻ വരുമ്പോ അമ്മായിയോട് തന്നെ ചോദിച്ചോളൂ “” രാജശേഖരനും ചിരിച്ചു കൊണ്ട് കയ്യൊഴിഞ്ഞു

” എന്ന അമ്മായിക്ക് കൊടുത്തേ അമ്മാവാ ഞാൻ അമ്മേടെ കയ്യിൽ കൊടുക്കാം ” സിദ്ധുവിന്റെ കയ്യിൽ നിന്നും അവൻറെ അമ്മ രാജലക്ഷ്മി അപ്പോളേക്കും ഫോൺ വാങ്ങിയിരുന്നു

“” ഏട്ടത്തി വെറുതെ കാരെ പോലെ കല്യാണത്തിന്റെ അന്ന് കേറി വരനാണേൽ വരണ്ട കേട്ടോ “” യാമിനി ഫോൺ എടുത്തപാടെ പരിഭവം പറഞ്ഞു.
.

“ഞങ്ങൾ അങ്ങനെ വരുവോ യാമി.. സിദ്ധു കുഞ്ഞു വിനേം കൂട്ടി അങ്ങോട്ട്‌ വന്നോളും.. ഞങ്ങൾ രാവിലെ തന്നെ ഇവിടുന്നു തിരിക്കാൻ ആണ് പ്ലാൻ ”

“” അപ്പോ കുഞ്ഞു നേരേ ഇങ്ങോട്ടാണോ വരുന്നേ.. “”

“” ങ്ങാ അങ്ങനാ സിദ്ധു പറഞ്ഞെ ”

അവരുടെ സംസാരം പിന്നെയും നീണ്ടു…. എന്റെ യാമി ഏട്ടത്തി നാളെ ഇങ്ങോട്ട് തന്നെയല്ലേ വരുന്നത്.. ബാക്കി നാളെ വന്നിട്ട് പറയാം…

” അമ്മയും അച്ഛനും പ്രേമിക്കുന്ന കാലത്തു മൊബൈൽ ഉണ്ടായിരുന്നെങ്കിലത്തെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിയേ അപ്പു…. “”താഴെ വന്ന വിന്ദാര അപ്പുവിനോട് പറഞ്ഞു..

“പോടീ തല്ലു കൊള്ളാതെ… യാമി വിന്ദരയുടെ പുറത്ത് മെല്ലെ ഒരടി കൊടുത്തു.. ”

“”‘ദേ രാജേട്ടാ ദേവൻമോനെ കൂട്ടിയിട്ടു സിദ്ധു നേരേ ഇങ്ങോട്ടാ വരുന്നെന്നു.. എത്ര നാളു കൂടിയ അവൻ വരണെ…നിങ്ങള് കുറച്ചു ചെമ്മീൻ വാങ്ങണേ മോനു എന്തിഷ്ട്ടം ആണെന്നോ “”” “” ദേവേട്ടന് മാത്രല്ല ഞങ്ങൾക്കും ചെമ്മീനൊക്കെ ഇഷ്ടമാണ് കേട്ടോ ” വിന്ദാര പരിഭവം അഭിനയിച്ചു..

“” അതിനു അവനു ഉണ്ടാക്കി കൊടുത്താലും.. നിങ്ങള് രണ്ടു കുരങ്ങൻ മാരല്ലേ അവൻറെ പ്ളേറ്റിനു വാരി തിന്നാറുള്ളത് “””

“”” അതു സ്നേഹം കൊണ്ടല്ലേ യക്ഷിയമ്മേ “””

“” ഈ കൊഞ്ചലും കൊണ്ട് സിദ്ധു വിന്റെ അടുത്ത്‌ പോയി നോക്കു രണ്ടും അപ്പോ അറിയാം “”

“” അയ്യോ… സിദ്ധു വേട്ടനെ കണ്ടു കൊണ്ട് ഉണ്ടാക്കിയ ഒരു പഴഞ്ചോല് തന്നെ ഉണ്ട്‌.. വെട്ടാൻ വരുന്ന പോത്തിനോട് വേദം ഓതരുതെന്നു “” വിന്ദരയുടെ പറച്ചിൽ അവിടെ ഒരു കൂട്ട ചിരിക്കു വഴി വെച്ചു..

“”അവൻ കേൾക്കണ്ട നിന്റെ ചെവി പൊന്നാക്കും “” രാജ ശേഖരൻ പറഞ്ഞു

“” ഹേയ് ദേവേട്ടൻ ഉള്ളപ്പോ ഒന്നും ചെയ്യില്ല “”

‘” ഹ്മ്മ് അതു അവൻ നിങ്ങളെ പൊതിഞ്ഞു പിടിച്ചു നടക്കുന്ന കൊണ്ട് “” യാമിനി ചിരിയോടെ പറഞ്ഞു കൊണ്ട് അടുക്കളയിലേക്കു പോയി…

” ദേവേട്ടൻ പെട്ടെന്ന് എത്തിയാൽ മതിയാരുന്നു അല്ലേ കുഞ്ഞേച്ചി… ”

“” ശ്രീ ഏട്ടൻ കണ്ടിട്ടില്ലല്ലോ നമ്മുടെ ദേവേട്ടനെ “” അപ്പു വിന്ദാര യോട് ചോദിച്ചു.

” ശ്രീ എങ്ങനെ കാണാനാ ദേവൻ ഇങ്ങോട്ടൊക്കെ വന്നിട്ടു എത്ര നാളായി ഒരു വർഷം ആയില്ലേ ” അപ്പുവിന്റെ ചോദ്യത്തിന് രാജശേഖരൻ ആണ് മറുപടി കൊടുത്തതു.

“” ശ്രീ ഏട്ടനു ഞാൻ ഫോട്ടോ കാണിച്ചു കൊടുത്തിട്ടുണ്ട് “” വിന്ദാര അപ്പുവിനോട് പറഞ്ഞു..

“”എന്നിട്ടെന്താ പറഞ്ഞത്… എന്റെ ഹാൻഡ്‌സം ദേവേട്ടനെ കണ്ടിട്ട്… എന്റെ അളിയൻ “”

“” ഓഹ് എന്നാ പറയാനാ.
. ഇത്രയും സുന്ദരനായ മുറച്ചെറുക്കൻ ഉണ്ടായിട്ടാണോ എന്റെ പുറകെ വന്നതെന്നായിരിക്കും അല്ലേ മോളെ “” രാജശേഖരൻ ചിരിച്ചോണ്ട് ചോദിച്ചു..

“” എന്റെ അച്ഛാ ഞാനീ ഗ്ലാസ്‌ എടുത്തു ഒരേറു തരുവേ.. ഞാൻ ആരുടേം പുറകെ ഒന്നും പോയിട്ടില്ല ” നിങ്ങൾ എല്ലാരും കൂടെ ആലോചിച്ചു ഉറപ്പിച്ചതല്ലേ… “”

“”അതു പെണ്ണ് വേലി ചാടി പോകണ്ടല്ലോ എന്നു കരുതിയല്ലേ അല്ലേ അച്ഛാ.. “”” അപ്പു കിട്ടിയ ചാൻസ് വിട്ടില്ല..

“” അപ്പുവിന്റെ ചന്തിക് തന്നെ ഉള്ള വിന്ദാര യുടെ തൊഴി ആയിരുന്നു അതിനുള്ള മറുപടി ”

” എടി കുഞ്ഞേച്ചി ” എന്നും പറഞ്ഞു അവളെ തല്ലാനായി അപ്പു ചെന്നതും വിന്ദാര ഓടി കളഞ്ഞു

“ആളില്ലാത്ത പോസ്റ്റിൽ ഗോളടിക്കാൻ നോക്കുമ്പോൾ ഇടക്ക് പുറകിലെ ഫുട്‌ബോളിന് തൊഴി കൊല്ലുമെന്ന് ഓർക്കണം കേട്ടോ കൊരങ്ങാ… ” അടുക്കളയിലേക് ഓടുന്നതിനിടയിൽ വിന്ദാര വിളിച്ചു പറഞ്ഞു…

“നിങ്ങളെന്താ കൊച്ചു കുട്ടികളാണോ… അപ്പുസേ.. എപ്പോളും വഴക്ക് കൂടാൻ.. ഒരുത്തി പിജി കഴിഞ്ഞു അവൻ ആണേൽ ഡിഗ്രി ഫൈനലും എന്നാലും കുട്ടി കളി മാറീട്ടില്ല രണ്ടിനും..””

“””എന്തിനായിരുന്നു രണ്ടും വഴക്… “”യാമിനി ചോദിച്ചു..

“””ഒന്നുമില്ലമ്മേ.. സുന്ദരനായ ഒരു മുറച്ചെറുക്കൻ ഉണ്ടായിട്ടും ചേച്ചി ശ്രീയേട്ടന്റെ പുറകെ പോയെന്നു അച്ഛൻ പറഞ്ഞു അതിനാ.. “”

“”അച്ഛൻ അങ്ങനെ പറഞ്ഞോ….””അത്ഭുതത്തോടെ യാമിനി ചോദിച്ചു

“ഇല്ലെടി ഞാൻ കളിയാക്കിയതല്ലേ അവൻ നമ്മുടെ മോനെ പോലെ അല്ലേ.. ഇവർക്കു ചേട്ടനെ പോലെയും.. അവൻ ഇവളെ അനിയത്തി എന്നാ വിളിക്കുന്നത്‌ പോലും.. പണ്ടൊക്കെ അല്ലാരുന്നോ മുറപ്പെണ്ണും മരുമക്കത്തായോം ഒക്കെ… ഇപ്പൊ അങ്ങനെ ഒക്കെ അപൂർവം അല്ലേ ”

“”അതെ… മുറച്ചെറുക്കൻ എന്നൊക്കെ പറഞ്ഞാൽ ദേവേട്ടൻ ഓടിക്കും.. വിന്ദാര പറഞ്ഞു ”

” അല്ലേലും ഒള്ള ബന്ധം മതി.. പിന്നെയും ഏച്ചു കെട്ടിയാൽ മുഴച്ചിരിക്കുകയെ ഉള്ളു.. “യാമിനി ഒരു തത്വം പറഞ്ഞു വിഷയം അവസാനിപ്പിച്ചു.

ഹാളിലേക്കു നടക്കുമ്പോൾ വിന്ദാര ഓർത്തു… ഒത്തു കൂടുമ്പോൾ ഒക്കെ സ്നേഹത്തിന്റെ കരുതലിന്റെ.. കരങ്ങൾ കൊണ്ട് പൊതിയുന്ന ഏഴു വയസ്സ് മൂപ്പേ ഉള്ളുവെങ്കിലും പക്വതയോടെ താങ്കളുടെ ശാഠ്യങ്ങൾ എല്ലാം സാധിച്ചു തരുന്ന… താങ്കളുടെ പരാതികളും പരിഭവങ്ങളും പ്രശ്നങ്ങളും എല്ലാം കേൾക്കുന്ന… എന്തിനും ഉചിതമായ തീരുമാനങ്ങൾ എടുത്തു തീർപ്പു കൽപ്പിക്കുന്ന കുഞ്ഞേട്ടൻ.. അതായിരുന്നു.. ദേവൻ വിന്ദാരയുടെയും അരവിന്ദിന്റേയും മനസ്സിൽ…..

✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️

ഡീപ്എയർ 6E151 ഫ്ലൈറ്റിന്റെ കോക് പിറ്റിന്റെ മുന്പിലെ ഗ്ലാസ്സിലൂടെ ദേവൻ പുറത്തേക് നോക്കി…പഞ്ഞി കെട്ടുകൾ പോലുള്ള മേഘങ്ങൾക്കിടയിലൂടെ ഫ്ലൈറ്റ് പോയ്‌ കൊണ്ടിരുന്നു ശ്വേത മേഘങ്ങളിൽ കറുപ്പിന്റെ ലാഞ്ചന പോലുമില്ലാതെ അരുണരശ്മികളേറ്റു വെട്ടി തിളങ്ങുന്നുണ്ടായിരുന്നു… അല്ലെങ്കിലും കറുത്ത മേഘങ്ങൾ ശിഥിലമാക്കപ്പെട്ട മനസ്സ് പോലെയാണെന്ന് അവനു തോന്നി അവ കണ്ണുനീർ പോലെ മഴ പൊഴിച്ച് കൊണ്ടിരിക്കും….

ചിന്തകളിൽനിന്നുണർത്തിയത് അശ്വന്തിന്റെ ചോദ്യം ആയിരുന്നു…

To day your last flying day? … അല്ലേ ദേവേട്ടാ..

കോക് പിറ്റിൽ കോ പൈലറ്റ് ആയിട്ടുണ്ടായിരുന്ന അശ്വന്ത് ചോദിച്ചതിന് മറുപടി പറയുന്നതിന് മുൻപ് എയർ ട്രാഫിക് കൺട്രോളിൽ (ATC)നിന്നുമുള്ള ശബ്ദം ക്യാപ്റ്റൻ ദേവന്റെ കാതുകളിലേക്ക് എത്തി..

അശ്വന്തിന്റെ ചോദ്യത്തിന് ശ്രദ്ധിച്ചത് കൊണ്ട് പെട്ടെന്ന് അവനു സന്ദേശം വ്യക്തമായി കേട്ടിരുന്നില്ല.. അവൻ അശ്വന്തിനോടായി ചോദിച്ചു.. What did he say?

അശ്വന്തും വ്യക്തമായി കേട്ടില്ലെങ്കിലും അവൻ മറുപടി പറഞ്ഞു I think he said that we will have the speed at discretion 1mile

വീണ്ടും ATC യിൽ നിന്നുള്ള സന്ദേശത്തിനായി ദേവൻ കാതോർത്തു..

ATC: Heavy maintain 180kts or greater till the TWR1 contact the tower TWR1 120.75

Devan : 120.75 maintaining speed.deepair 6E151 heavy.

Aswanth : I am activating phase if you want…. It will be done.

Devan : I will switchoff and on again the fasten seatbelt sign for the cabin crews.they might havebeen confused with the recent turbulance areas.

Devan :Please check flaps1

Aswanth : flaps1

Devan :We will not procastinate… we are flaps1 180 kts

ATC യിൽ നിന്നുള്ള നിർദ്ദേശങ്ങൾക് അനുസരിച്ചു ദേവനും അശ്വന്തും ഡീപ് എയർ ഫ്ലൈറ്റിന്റെ കോക്പിറ്റിൽ ആ ഫ്ലൈറ്റിനെ നിയന്ത്രിച്ചു കൊണ്ടിരുന്നു..നിർദ്ദേശങ്ങൾക് അനുസരിച്ചു ലാൻഡ് ചെയ്ത ഫ്ലൈറ്റ് റൺവേയിൽ മെല്ലെ സ്പീഡ് കുറഞ്ഞു 0knt സ്പീഡിൽ ലാൻഡിംഗ് പോസിഷനിൽ എത്തി…. ലാൻഡിംഗ് ഗിയറിനടുത്തുള്ള എൻജിൻ സ്വിച്ചുകൾ രണ്ടും.. തലക് നേരേ മുകളിലായി ഉണ്ടായിരുന്ന fuel സ്വിച്ച്ഉം ലൈറ്റ് സ്വിച്ചുകളും ഓഫ്‌ ചെയ്ത ശേഷം ദേവനും അശ്വന്തും അവരുടെ ബാഗും എടുത്തു കോക്പിറ്റിൽ നിന്നും പുറത്തിറങ്ങി..

“ഇന്ന് ലാസ്റ്റ് ഡേ ആണല്ലേ സർ.”

പുറത്തേക്കിറങ്ങുമ്പോൾ മലയാളി ആയ എയർ ഹോസ്റ്റസ് ശിവാനി ചോദിച്ചു..

“”അങ്ങനെ ആവാതിരിക്കട്ടെ ശിവാനി… “”

“”എന്താ സർ… “”

“Probably not my last day but it’s my last day as captain”

തിരിഞ്ഞു നിന്നു ദേവൻ ചിരിച്ചു കൊണ്ട് പറഞ്ഞു..

“ഹേയ് ശിവാനി അഗർ ഉസ്‍ക കേവൽ ഏക് ഹീ ഗാൽ കാടനെ വാല താ. .ഹ് ആ.. ” അവൻ ചിരിക്കുന്നത് കണ്ടു ശിവാനിയുടെ അടുത്ത് നിന്ന എയർ ഹോസ്റ്റസ് അവളുടെ ചെവിയിൽ പറഞ്ഞു…

“ഹ്മ്മ് മോളു കവിളിൽ കടിക്കാൻ അങ്ങോട്ട്‌ ചെന്നാൽ മതി… “ചാരു കേൾക്കേണ്ട കേട്ടോ… “”ദേവൻ പോയ ഭാഗത്തേക്ക് നോക്കി ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു..

“ഒരു അപ്പോളജി ലെറ്റെറിൽ തീരുമായിരുന്ന പ്രശ്നം അല്ലേ സർ.. എന്തിനായിരുന്നു വെറുതെ.. ഒരുപാട് സ്വപ്നം കണ്ടും അധ്വാനിച്ചും കിട്ടിയ ജോലി അല്ലേ.. DGCA യുടെ എൻകൊയറി വന്നപ്പോളും ദേവേട്ടൻ എല്ലാം സമ്മതിച്ചു… ” സെക്യൂരിറ്റി ചെക്കിങ്ങിലേക് നടക്കുമ്പോൾ അശ്വന്ത് പറഞ്ഞു

“ശെരിയാണ് ഒത്തിരി സ്വപ്നം കണ്ടിട്ടുണ്ട്.. കോക്പിറ്റിലെ ആ ക്യാപ്റ്റൻ സീറ്റിൽ ഇരിക്കാൻ …പിന്നെ ഈ നിലയിൽ എത്താൻ ഒരുപാട് അധ്വാനിച്ചിട്ടും ഉണ്ട്‌.. പക്ഷെ ഇപ്പൊ മടുത്തെടോ സത്യത്തിൽ ജോബിനോടുള്ള ഇന്റെരെസ്റ് ഒക്കെ പോയി…. ഒന്നു ഓഫീസിൽ പോകണം സിഇഒ യെ കാണണം കുറച്ചു ഡോക്യുമെന്റ് ഫ്ലാറ്റിൽ നിന്നും എടുക്കാനുണ്ട്.. “അശ്വന്തിനോട് അങ്ങനെ പറയുമ്പോളും അവൻറെ മനസ്സ് വേദന കൊണ്ട് പിടയുന്നുണ്ടായിരുന്നു…

“കാണണ്ടേ അവളെ ഒരിക്കൽ കൂടെ… സർ മിസ് ബീഹെവ് ചെയ്തെന്നു പറഞ്ഞു കംപ്ലയിന്റ് കൊടുത്തവളെ.. ”

“രണ്ടു ദിവസം കഴിഞ്ഞാൽ US ലേക്കുള്ള ഫ്ലൈറ്റിൽ അവൾ പോയാൽ പിന്നെ 15 ദിവസം കഴിഞ്ഞേ തിരിച്ചെത്തു ” അശ്വന്തിന്റെ ശബ്ദത്തിൽ അവളോടുള്ള പക ഉണ്ടായിരുന്നു.

“കാണണം… ” ഉറച്ചതായിരുന്നു അവൻറെ സ്വരം

“ദേവേട്ടാ എനിക്കൊരു സംശയം ഉണ്ട്‌ ”

“എന്താ അശ്വന്ത് ”

“ദേവേട്ടന്റെ പഴയൊരു പ്രശ്നവുമായി ഈ പ്രശ്നത്തിന് ബന്ധം ഉണ്ടോന്നു.. ”

“”ഏതു പ്രശ്നം .. എന്ത് ബന്ധം “”ദേവൻ സംശയത്തോടെ അശ്വന്തിനെ നോക്കി…

“”കഴിഞ്ഞ ദിവസം ഹിമാൻഷുവിനെ അവളുടെ ഫ്ലാറ്റിനു മുന്നിൽ കണ്ടിരുന്നു.. എന്നെ കണ്ടു പെട്ടെന്ന് മാറി “”

“” ഹിമാൻഷു മാവേദ ” ഞെരിച്ചമർത്തിയ കടപ്പല്ലുകൾക്കിടയിലൂടെ ആ പേര് പുറത്തേക് വന്നു..

സെക്യൂരിറ്റി ചെക്കിങ് കഴിഞ്ഞു അശ്വന്തിന്റെ കൂടെ പുറത്തേക് നടക്കുമ്പോൾ പഴയ കാര്യങ്ങൾ അവൻറെ മനസ്സിലേക്ക് ഓർമ വന്നു.

അഞ്ചു വര്ഷങ്ങള്ക്കു മുൻപ്.. എയ്‌റോനോട്ടിക്കൽ എഞ്ചിനീറിങ്ങിൽ ബിരുദവും കൊമേർഷ്യൽ പൈലറ്റ് ലൈസൻസും എടുത്തതിനു ശേഷം പൈലറ്റ് ആകാൻ തന്നെ ആയിരുന്നു മോഹം എങ്കിലും മേപ്പാടത്തു വീട്ടിൽ സുധാകറിന്റെയും രാജലക്ഷ്മിയുടെയും ഇളയ മകൻ ദേവഹർഷൻ എന്ന ദേവൻ വീട്ടുകാരുടെ അഭിപ്രായം കൂടെ പരിഗണിചാണ് DGCA യിൽചേരാൻ അപേക്ഷ കൊടുത്തത്.. ടെസ്റ്റുകൾ എല്ലാം കഴിഞ്ഞു ട്രൈനിങ്ങിനായി ജോയിൻ ചെയ്യാനുള്ള ലെറ്റർ ലഭിച്ച ദിവസം….

” എന്റെ കുഞ്ഞു നീ ഫ്ലൈറ്റിൽ പോകുന്നത് തന്നെ മനസ്സിൽ തീ ആണ്‌.. ” അമ്മ പറഞ്ഞു..

വീട്ടിൽ എല്ലാവരുടെയും കുഞ്ഞു ആണ് ദേവഹർഷൻ എന്ന ദേവൻ.

” അതെ കുഞ്ഞു.. ഇതിപ്പോ നീ പഠിച്ചതുമായി ബന്ധപ്പെട്ട ജോലി തന്നെ ആണല്ലോ.. നീ എന്തായാലും ചെയ്തു നോക്കു ഇഷ്ടായില്ലച്ചാൽ നമുക്ക് നോക്കാലോ ഒരു പൈലറ്റിനു ജോലി കിട്ടാൻ പ്രയാസം ഒന്നുമില്ലലോ പിന്നീട്

ആണെന്നെച്ചാലും ആവാല്ലോ ” സിദ്ധുവും അവൻറെ അഭിപ്രായം പറഞ്ഞു…

സിദ്ധു എന്നു വിളിക്കുന്ന സിദ്ധാർധ്ദേവ് ആണ്‌ ഏറ്റവും മൂത്തത് അതിനു താഴെ ദേവു എന്നു വിളിക്കുന്ന ദേവയാനി

” അല്ലാച്ചാൽ ഒരു തെങ്ങും തോപ്പും കൂടെ വാങ്ങേണ്ടി വരും എന്റെ കുഞ്ഞു… അച്ഛൻ സുധാകർ ചിരിച്ചു കൊണ്ട് പറഞ്ഞു ”

” വെറുതെ കളിയാക്കണ്ടട്ടോ ദൈവ കോപം വലിച്ചു വെക്കേണ്ട ” അമ്മ പരിഭവത്തോടെ പറഞ്ഞു

“ഞാൻ സത്യല്ലേ പറഞ്ഞെ വിഗ്നേശ്വരന് നൂറു തേങ്ങയൊക്കെ അടിക്കാൻ നേർന്നു കഴിഞ്ഞാൽ പിന്നെ ഞാൻ എന്താ പറയ്യാ എന്റെ ലക്ഷ്മി ”

“ഓഹ് ഞാനൊന്നും പറയാനില്ല നിങ്ങള് അച്ഛനും മക്കളും എന്താന്നു വെച്ചാൽ ചെയ് ”

“എന്റെ അമ്മേ അമ്മയ്‌ക്കെന്താ ഈ കുഞ്ഞുനു വേണ്ടി ഏറ്റവും കൂടുതൽ വഴിപാട് കഴിക്കുന്നതു അച്ഛൻ തന്നെയാ ” എല്ലാം കെട്ടു കൊണ്ടിരുന്ന ദേവു പറഞ്ഞു

“അതു ആ പണിക്കർ പറഞ്ഞത് നീയും കേട്ടതല്ലേ.. കുഞ്ഞുനു അഞ്ചു വർഷത്തേക്ക് കഷ്ടകാലം ആണെന്ന് ” അച്ഛൻ അതു സമ്മതിച്ചു കൊണ്ട് അതിനുള്ള ന്യായികരണവും പറഞ്ഞു

“ഇപ്പൊ ഉള്ള പിള്ളേർക്ക് എല്ലാം തമാശയാ…താൻ പാതി ദൈവം പാതി ന്നാ വന്ദിച്ചില്ലേലും നിന്ദിക്കണ്ടാട്ടൊ.. എന്റെ വിഗ്നേശ്വര എന്റെ കുട്ട്യോൾക്ക് നല്ല ബുദ്ധി കൊടുക്കണേ ” എല്ലാവരും ചായ കുടിച്ച ഗ്ലാസ്‌ എടുത്തു കൊണ്ട് അടുക്കളയിലേക്കു നടക്കുന്നതിനിടയിൽ രാജ ലക്ഷ്‌മി മുകളിലേക്കു നോക്കി പ്രാർത്ഥിച്ചു..

“എന്നാൽ പിന്നെ ജോയിൻ ചെയ്യാം അല്ലേ സിദ്ധുവേട്ട..”ദേവൻ അവന്റെ തീരുമാനങ്ങളുടെ അവസാന വാക്ക് എന്നും സിദ്ധു ആയിരുന്നു…അല്ലെങ്കിലും ആരെയും ധിക്കരിച്ചു ദേവൻ ഇതുവരെയും ഒന്നും ചെയ്തിട്ടില്ല എന്നുള്ളതാണ് സത്യം…

“ചെയ്യണം കുഞ്ഞു.. പോകാനുള്ള ഒരുക്കങ്ങൾ ഒക്കെ ചെയ്തോളു എന്തെങ്കിലും വാങ്ങാനുണ്ടോ നിനക്ക് വൈകുന്നേരം ടൗണിൽ പോകുമ്പോ വാങ്ങാം ” അതും പറഞ്ഞു സിദ്ധു ഉള്ളിലേക്കു പോയി..

“എടാ കുഞ്ഞു ഹൈദരാബാദ് എത്ര നാലുണ്ട് നിനക്ക് ട്രെയിനിങ്” ദേവു ചോദിച്ചു..

” ഏവിയേഷൻ ട്രെയിനിങ് ആറുമാസം ഉണ്ട്‌ ചേച്ചി.. അതു കഴിഞ്ഞു കുറച്ചു നാൾ ഏതെങ്കിലും എയർ ട്രാഫിക് കണ്ട്രോൾ ടവറിലും ട്രെയിനിങ് ഉണ്ടാകും അതുകഴിഞ്ഞു എഞ്ചിനീയറിംഗ് വിഭാഗത്തിലും ട്രെയിനിങ് ഉണ്ട്‌ എല്ലാം കൂടെ വൺ ഇയർ എടുക്കും പിന്നെ എല്ലാം ഭാഗ്യം പോലെ അല്ലേ… ”

“ഹൈദരാബാദ് ട്രെയിനിങ് കഴിയുമ്പോ കുഞ്ഞുനെ കൂട്ടാൻ നമുക്ക് കൂടെ പോണം അച്ഛാ.. നമുക്ക് ഫിലിം സിറ്റി യിൽ ഒക്കെ പോണം അച്ഛൻ കൊണ്ടോവന്നു എഗ്രീ ചെയ്തതാണെ… ” ദേവു അവളുടെ ആഗ്രഹം പറഞ്ഞു..

രണ്ടു ദിവസം കഴിഞ്ഞു ഹൈദെരാബാദിലേക് ഫ്ലൈറ്റ് കയറ്റി വിടാൻ അച്ഛനും അമ്മയും ചേട്ടനും ചേച്ചിയും അടക്കം എല്ലാവരും എയർപോർട്ടിൽ വന്നിരുന്നു….പോകുന്ന വഴിയിൽ വിഗ്നേശ്വരന്റെ അമ്ബലത്തിൽ കയറി

പ്രാർത്ഥിക്കാൻ മറന്നിരുന്നില്ല.. പാസ്സ്പോര്ട്ടും ടിക്കറ്റും എടുത്തു ബോര്ഡിങ് കൗണ്ടറിനു മുന്പിലേക് നടക്കുമ്പോൾ പിന്നിൽ തന്നെ നോക്കി നിക്കുന്നവരെ നോക്കി അവൻ കൈ വീശി കാണിച്ചു.. അങ്ങനെ എല്ലാവരുടെയും അനുഗ്രഹത്തോടെ DGCA യിൽ ജോയിൻ ചെയ്യാൻ ആണ്‌ ദേവൻ ഹൈദരാബാദിന് ഫ്ലൈറ്റ് കയറിയത്..

ഒരുവർഷത്തെ ട്രെയിനിങ് വേഗത്തിൽ കഴിഞ്ഞു DGCA യ്ക്കു 14 റീജിയണൽ ഓഫീസ് ആയിരുന്നു ഇന്ത്യയിൽ ഉണ്ടായിരുന്നത്.. ഏറ്റവും അടുത്തുള്ള ബാംഗ്ലൂർ ജോയിൻ ചെയ്യാൻ അപ്പോയിന്മെന്റ് ലഭിച്ചു..എയർ സേഫ്റ്റി ഡയറരക്റ്ററേറ്റ് ഡിപ്പാർട്മെന്റിൽ ഓപ്പറേഷൻസിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി… കൃത്യമായ ഡ്യൂട്ടി റെസ്പോണ്സിബിളിറ്റി ഉള്ള ജോലി തന്നെ ആയിരുന്നു അതു… ജോയിൻ ചെയ്ത അന്ന് തന്നെ സീനിയർ ആയ നിരഞ്ജൻ ത്രിപാഠി ദേവനോട് ആവശ്യ പെട്ടതും പറഞ്ഞു കൊടുത്തതും ജോബിന്റെ പ്രത്യേകതകളെ കുറിച്ച് തന്നെ ആയിരുന്നു .. പ്രിന്റ് ചെയ്തു കൊടുത്ത ജോലിയുടെ ഡ്യൂട്ടീസ് & റെസ്‌പോസിബിലിറ്റി വായിക്കാനും അതു കൃത്യമായി മനസ്സിലാക്കാനും അയാൾ ആവശ്യപ്പെട്ടു … അതിനെ കുറിച്ചൊക്കെ ധാരണ ഉണ്ടായിരുന്നെങ്കിലും ദേവൻ അവന്റെ കയ്യിൽ ഏല്പിച്ച ഫയലിൽ നിന്നും ആ പേപ്പർ എടുത്തു ഒന്ന് വായിച്ചു നോക്കി… 1.Investigation /assossiate in investigation of ATC insidents, airprox incidents, apron incidents and runway instructions…

തുടങ്ങി പത്തോളം നിർദ്ദേശങ്ങൾ വേറെയും ഉണ്ടായിരുന്നു.. ചുരുങ്ങിയ നാളുകൾക്കുള്ളിൽ തന്നെ ദേവൻ എന്ന സമർഥനായ ഓഫീസറെ അവിടെയുള്ളവർ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു…

ജോയിൻ ചെയ്തു ആറു മാസങ്ങൾക്കു ശേഷം ഒരു ദിവസം .. DGCA യിലേക്ക് കാൾ എത്തിയത് ബാംഗ്ലൂർ ATC ടവറിൽ നിന്നുമായിരുന്നു അറ്റൻഡ് ചെയ്തത് ദേവനും.

” sir banglore SEKA ATC..albha1 calling ” “Yes ” ” AF531 spicejet A320heavy missing its out of our radar system ”

“ATC യിൽ നിന്നും കരച്ചിൽ പോലെ ആയിരുന്നു ആ ശബ്ദം വന്നതു.. ആ സന്ദേശം കേട്ടതും.. ദേവൻ ഓടി റഡാർ സർവൈലൻസ് റൂമിൽ എത്തിയിരുന്നു.. ”

ചിന്തിച്ചു നില്കാൻ സമയം ഉണ്ടായിരുന്നില്ല.. റഡാറിലേക് ലാസ്റ്റ് സിഗ്നൽ വന്ന സമയവും ആറ്റിട്യൂടും നോട്ട് ചെയ്ത ദേവൻ നിരഞ്ജനെയും അറിയിച്ച ശേഷം ആ ഡയറൿഷനിലേക് ഉടൻ തന്നെ ഹെലികോപ്റ്ററുകൾ അയക്കാൻ നിർദ്ദേശം കൊടുത്തു… അപ്പോളേക്കും സീനിയർ ആയിട്ടുള്ള നിരഞ്ജനും അവിടേക്കു എത്തിയിരുന്നു..

“Devan, had there been any accident or any hijack attempt ? “പരിഭ്രമത്തോടെ ഉള്ള നിരഞ്ജന്റെ ചോദിച്ചതിന് പെട്ടെന്നൊരു മറുപടി ദേവന് ഉണ്ടായിരുന്നില്ല..

അവനും അതു തന്നെ ആയിരുന്നു ചിന്തിച്ചു കൊണ്ടിരുന്നത് എന്തെങ്കിലും ആക്‌സിഡന്റൊ ഹൈജാക് അറ്റെംപ്റ്റോ നടന്നിട്ടുണ്ടാവുമോ എന്നു..

“സർ അങ്ങനെ ഒന്നും ആവില്ല എന്തെങ്കിലും ടെക്നിക്കൽ എറർ ആവും കാരണം…”

“രണ്ടു റഡാർ സിഗ്‌നലുകളും പരിശോധിച്ചോ ദേവൻ ”

“യെസ് സർ പ്രൈമറി റഡാർ സിഗ്നലും സെക്കന്ററി റഡാർ സിഗ്നലും പരിശോധിച്ചു.. “

“എന്താണ് ഫ്ലൈറ്റ് ഡീറ്റെയിൽസ്..” നിരഞ്ജൻ വീണ്ടും അന്വേഷിച്ചു.

“സർ എയർജെറ്റിന്റെ A320 airbus ആണ്‌ ക്യാപ്റ്റനും ഫസ്റ്റ് ഓഫീസറും അടക്കം 10സ്റ്റാഫ്‌, കൂടാതെ 95 യാത്രക്കാർ, ഫ്ലൈറ്റിൽ നിന്നുമുള്ള അവസാന സന്ദേശം വരുന്നതിനു മുൻപ് ഫ്ലൈറ്റ് 32000 അടി ഉയരത്തിൽ 900km സ്പീഡിൽ ആയിരുന്നു..” മോണിറ്ററിലേക് നോക്കി banglore ATC യിലേക്ക് കണക്ട് ചെയ്തു കാണാതായ ഫ്ലൈറ്റിന്റെ ക്യാപ്റ്റനെ ബന്ധപ്പെടാൻ അപ്പോളും ദേവൻ ശ്രമിച്ചു കൊണ്ടിരിക്കുക ആയിരുന്നു…

“ഹാവൂ ” പതിനഞ്ചു മിനിറ്റിനു ശേഷം ഫ്ലൈറ്റ് വീണ്ടും റഡാറിന്റെ പരിധിയിലേക് എത്തിയപ്പോൾ ദേവനിൽ നിന്നും ഒരു നിശ്വാസം ഉയർന്നു.. വിവരം അറിഞ്ഞു കൊണ്ടിരുന്ന എല്ലാ സ്റ്റാഫിന്റെ മുഖത്തും ആ പ്രതിഫലനം കാണാമായിരുന്നു…

ഫ്ലൈറ്റ് ലാൻഡ് ചെയ്തതിനു ശേഷം..കോക്പിറ്റിൽ എന്താണ് നടന്നത് എന്നറിയാൻ ക്യാപ്റ്റനെയും അസ്സിസ്റ്റന്റിനെയും DGCA യുടെ ഓഫീസിലേക്ക് വിളിച്ചു വരുത്തി..

അന്ന് ആ ഫ്ലൈറ്റിലെ ക്യാപ്റ്റൻ ആയിരുന്നു “ഹിമാൻഷു മാവേദ ” പഞ്ചാബിൽ താമസം ആക്കിയ ഗുജറാത്തു കാരൻ. ഫസ്റ്റ് ഓഫീസർ ഒരു റിതേഷ് നടഹള്ളി കർണാടക കാരൻ.

“ഹായ് ഹിമാൻഷു എന്താണ് കോക്പിറ്റിൽ സംഭവിച്ചതെന്ന് പറയാമോ ” ദേവൻ ചോദിച്ചു ഇൻവെസ്റ്റിഗേഷൻ ഓഫീസർ മാരായ ദേവന്റെയും നിരഞ്ജൻടെയും മുൻപിൽ ആയിരുന്നു രണ്ടുപേരും

“സീ മിസ്റ്റർ ഓഫീസർ ഫ്ലൈറ്റിന്റെ സേഫ്റ്റി ക്യാപ്റ്റന്റെ ഉത്തരവാദിത്വം അല്ല DGCA യുടെ ഉത്തരവാദിത്വം ആണ് ഇങ്ങനെ ഉള്ള ടെക്നിക്കൽ എറർ വന്നാൽ ഞങ്ങൾ എങ്ങനാണ് വിശ്വസിച്ചു വിമാനം പറതുന്നതു ”

“ഹിമാൻഷു നിങ്ങളോട് കാര്യങ്ങൾ ചോദിക്കുമ്പോൾ നിങ്ങൾ ചൂടാകുന്നത് എന്തിനാണ് ” ദേവൻ ശാന്തനായി ചോദിച്ചു.

” നിങ്ങൾ സേഫ്റ്റി ഓഫീസർ മാർക്കു സാധാരണ ഉള്ള പണി ആണ്‌.. കുറ്റം മുഴുവൻ ക്യാപ്റ്റന്റെ തലയിൽ കെട്ടി വെച്ചു കൈ കഴുകുക എന്നുള്ള സ്വഭാവം ”

” ഒരു ഫോൺ വന്നതു സംസാരിക്കാൻ വേണ്ടി മാറി നിന്ന നിരഞ്ജൻ വിവർണമായ മുഖത്തോടെ ദേവനടുത്തേക് വന്നു അവനെ വിളിച്ചു മാറ്റി നിർത്തി ”

” ദേവൻ ഒരു പ്രശ്നം ഉണ്ട്‌.. “

“എന്താ സർ.. ”

” ക്യാപ്റ്റൻ ഹെഡ് ഓഫീസിൽ വിളിച്ചു റിപ്പോർട്ട്‌ ചെയ്തിരിക്കുന്നു നമ്മുടെ ഭാഗത്തു നിന്നു പറ്റിയ വീഴ്ച ആണെന്ന് ”

“ഇനി എന്ത് ചെയ്യും.. നമ്മൾ ഒരു എക്സ്പ്ലനേഷൻ ലെറ്റർ കൊടുത്താൽ മതി കൂടുതൽ പ്രശ്നം ആക്കണ്ട എന്നാണ് പറഞ്ഞത് ”

” ഇല്ല സർ ഇതിലെന്തോ കള്ള കളി ഉണ്ട്‌ ”

” അങ്ങനെ ആണെങ്കിൽ ഹിമാൻഷു ഹെഡ് ഓഫീസിൽ റിപ്പോർട്ട്‌ ചെയ്യില്ലല്ലോ ദേവാ ”

“ഹെഡ് ഓഫീസിൽ നിന്നും സാറിനോട് ഇതിനെ കുറിച്ച് അന്വേഷിക്കാൻ അല്ലല്ലോ പറഞ്ഞത് നമ്മുടെ ഭാഗത്തു നിന്ന തെറ്റിന് ഒരു മാപ് എഴുതി കൊടുക്കാൻ അല്ലേ.. എന്ത് കൊണ്ടാണ് അങ്ങനെ പറഞ്ഞത് ”

“അതെ അങ്ങനെ ആണ്‌ പറഞ്ഞത് ”

” സർ എനിക്ക് ആ ഫ്ലൈറ്റിന്റെ ബ്ലാക്ക് ബോക്സ്‌ പരിശോധിക്കണം ”

” അതിനെന്താ അതു നമ്മുടെ അധികാര പരിധിയിൽ പെടുന്ന കാര്യം ആണ് ആർക്കും എതിർക്കാൻ പറ്റില്ല.. ഞാൻ അതിനുള്ള അറേൻജ്മെന്റ് ചെയ്യാം ”

“ക്യാപ്റ്റൻ നിങ്ങൾ പൊയ്ക്കോളൂ ”

ഹിമാൻഷുവിനോട് ദേവൻ പറയുമ്പോൾ അയാളുടെ മുഖത്തു വിരിഞ്ഞ പുച്ഛം നിറഞ്ഞ ചിരി ദേവൻ കണ്ടില്ലെന്നു നടിച്ചു.

അന്ന് തന്നെ ദേവന് ഫ്ലൈറ്റിന്റെ കോക്പിറ്റ് പരിശോധിക്കാനുള്ള അനുവാദം ലഭിച്ചു

ദേവന് പരിശോധിക്കാൻ ഉണ്ടായിരുന്നത് CVR എന്ന കോക്പിറ്റ് വോയിസ്‌ റെക്കോഡറും FDR എന്ന ഫ്ലൈറ്റ്‌ ഡാറ്റാ റെക്കോഡറും ആയിരുന്നു ഇതില്‍ CVR, കോക്പിറ്റിനുള്ളിലെ സംഭാഷണങ്ങളും ATC യും പൈലറ്റുമായുള്ള റേഡിയോ സന്ദേശങ്ങളും രേഖപ്പെടുത്തുമ്പോള്‍ FDR ഫ്ലൈറ്റിലെ കോക്പിറ്റില്‍ നിന്നും ഇലക്ട്രോണിക് ഡാറ്റാ സെന്ററിലേക് അയക്കപ്പെടുന്ന നിര്‍ദേശങ്ങള്‍ രേഖപ്പെടുത്തുന്നു. ഡാറ്റാ റെക്കോഡറിന്‍റെ ആദ്യ പരിശോധനയില്‍, ഒന്ന് മനസ്സിലായി പ്രൈമറി റഡാർ സിഗ്നലിനു മോണിറ്റർ ചെയ്യാൻ പറ്റാത്ത വിധത്തിൽ അൾട്ടിട്യഡ് മാറുകയും സെക്കന്ററി റഡാർ ട്രാൻസ്പോണ്ടർ ഓഫ്‌ ആയിരുന്നെന്നും ആ പത്തു മിനിറ്റിൽ.. സാധാരണ ഗതിയിൽ ഒരു പൈലറ്റും അങ്ങനെ ഒരു സാഹസത്തിനു മുതിരില്ല ഹൈജാക് ചെയ്യപ്പെടുമ്പോൾ പോലും ATC യിൽ ഏതു വിധേനയും അറിയിക്കാൻ പൈലറ്റിന് സാധിക്കും.. ദേവൻ CVR ഡാറ്റ അനലൈസ് ചെയ്യാൻ തീരുമാനിച്ചു.. അപ്പോഴാണ് ദേവന് മനസ്സിലായത് ആ പത്തു മിനിറ്റ് ഫ്‌ളൈറ്റ് കണ്ട്രോൾ ചെയ്തിരുന്നത് ഒരു പെണ്ണാണ്.. ആ കോക്പിറ്റിനുള്ളിൽ ഹിമാൻഷു വിന്റേയും ഒരു പെണ്ണിന്റെയും ശബ്ദം മാത്രമേ ഉണ്ടായിരുന്നുള്ളു… പിന്നീട് 10മിനിറ്റിനു ശേഷം റിതേഷിന്റെയും ശബ്ദം കെട്ടു

ഹിമാൻഷു അറിയാതെ ദേവനും നിരഞ്ജനും നേരേ പോയത് അയാളുടെ കൂടെ ഉണ്ടായിരുന്ന റിതേഷിന്റെ ഫ്ളാറ്റിലേക് ആയിരുന്നു.. അവരെ കണ്ടപ്പോൾ തന്നെ റിതേഷിന് കാര്യം മനസ്സിലായി..

“ഹലോ റിതേഷ്.. റിതേഷിന്റെ കൊമേർഷ്യൽ ലൈസൻസ് അപ്പ്രൂവൽ കിട്ടിയതിനു ശേഷം ആദ്യത്തെ ഫ്ലൈറ്റ് അല്ലായിരുന്നോ ഇന്നത്തേത്…”

“അതെ സർ… പൈലറ്റ് ആവണം എന്ന ആഗ്രഹം അവസാനിചൊ.. ” ദേവന്റെ ചോദ്യത്തിന്റെ അർത്ഥം അവനു മനസ്സിലായിരുന്നു

“ഇല്ല സർ എന്റെ തെറ്റല്ല.. ഞാൻ എല്ലാം പറയാം.. ”

ദുബായിൽ നിന്നു ക്യാപ്റ്റന്റെ കൂടെ അയാളുടെ കാമുകിയും ഉണ്ടായിരുന്നു ഫ്ലൈറ്റിൽ.. അവൾക് ഒരു സർപ്രൈസ് കൊടുക്കണം എന്നു പറഞ്ഞു അവളെ അയാൾ കോക്പിറ്റിലേക് കൊണ്ട് വന്നു എന്നോട് പുറത്തു പോകാനും പറഞ്ഞു…ഒരു പതിനഞ്ചു മിനിറ്റിലേക്.. ഞാൻ പോകാൻ വിസമ്മതിച്ചപ്പോൾ..എന്നെ ഭീഷണി പെടുത്തി എന്റെ ലൈസൻസ് ക്യാൻസൽ ചെയ്തു കളയും എന്നു പറഞ്ഞു.. ഞാൻ പേടിച്ചു കോക്പിറ്റിൽ നിന്നും പുറത്ത് വന്നു….

“”പുറത്ത് വാഷ് റൂമിൽ വന്നു കുറച്ചു നേരം കഴിഞ്ഞപ്പോൾ ഫ്ലൈറ്റിൽ ഒരു അലാറം മുഴങ്ങി ഞാൻ പേടിച്ചു കോക് പിറ്റിന്റെ ഡോറിൽ മുട്ടി.. അപ്പോളേക്കും അലാറം ഓഫ്‌ ആയിരുന്നു…ആ സമയത്തു ഉള്ളിൽ എന്താ നടന്നതെന്നു വ്യക്ത്തികമായിട്ടു അറിയില്ല സർ… “”

“”ബാക്കി ഞാൻ പറയാം സർ “”ദേവൻ നിരഞ്ജനോടായി പറഞ്ഞു..

“ഫ്ലൈറ്റിൽ അലാറം കേട്ടത് ഡി കോമ്പ്രെഷൻ മോഡ് ഓട്ടോ പൊസിഷനിൽ നിന്നു മാന്വൽ ആയി പോയിട്ടാണ്… കോക്പിറ്റിൽ നടന്ന കാമ കേളികൾക്കിടയിൽ അറിയാതെ നടന്നത് ”

“ഓഹ് ഗോഡ്…!!!””” മാന്വൽ മോഡ് ആയതു കണ്ടു പിടിക്കാൻ പറ്റിയില്ലാരുന്നെങ്കിൽ എന്ത് സംഭവിച്ചേനെ എന്നറിയുവോട.. ?”””” നിരഞ്ജൻ ദേഷ്യത്തോടെ റിതേഷിനെ തല്ലാൻ എണീറ്റു… അവൻ ആകെ ഭയന്നു പോയിരുന്നു..

“”പ്രഷർ വേരി ആയേനെ പിന്നെ ഓക്‌സിജിൻ കിട്ടാതെ യാത്രക്കാർ..”” വിറച്ചു കൊണ്ട് അവൻ പറഞ്ഞു…

“””‘തീർന്നില്ല സർ “””

“””ദുബായ് റൺവേയിൽ നിന്നും ടേക്ക് ഓഫ്‌ ചെയ്ത ഫ്ലൈറ്റ് ATC യിൽ നിന്നുള്ള നിർദ്ദേശം അനുസരിച്ചു സേഫ് അൾട്ടിട്യൂഡിലേക് ഉയർത്തി പിന്നീട് പറന്നത് ഓട്ടോ പൈലറ്റ് മോഡിലാണ്.. “”

ഓട്ടോ പൈലറ്റ് മോഡിനെ കുറിച്ചൊന്നും പിടിപാടില്ലാത്ത കാമുകിയെ ഹിമാൻഷു അവളെ കൊണ്ട് ഫ്ലൈറ്റ് പറതിക്കാം എന്നു പറഞ്ഞാണ് കോക്പിറ്റിൽ കയറ്റിയത്

‘ഹെഡിംഗ് സെലക്റ്റ്‌ നോബ്‌’ എന്ന ബട്ടണ്‍ ഇടത്തേക്ക് തിരിച്ച ഹിമാൻഷു കാമുകിയോട് വിമാനത്തിന്‍റെ കണ്ട്രോള്‍ കോളം ഇടത്തേക്ക് തിരിക്കാന്‍ പറഞ്ഞു. അവന്റെ നിര്‍ദേശം അനുസരിച്ച അവൾ കണ്ട്രോള്‍ കോളം ഇടത്തേക്ക് തിരിച്ചു. വിമാനം ഇടത്തേക്ക് തിരിയാന്‍ തുടങ്ങി! വീണ്ടും ‘ഹെഡിംഗ് സെലക്റ്റ്‌ നോബ്‌’ ഹിമാൻഷു പഴയ പോസിഷനിലേക്ക് തിരിച്ചു, വിമാനം വീണ്ടും പഴയ സ്ഥിതിയിലുമായി. എന്നാല്‍ ഹെഡിങ് സെലക്ട്‌ നോബിന്റെ ഫങ്ക്ഷന് അറിയാത്ത തന്‍റെ കാമുകിയെ സന്തോഷിപ്പിക്കാനായി, താന്‍ തന്നെയാണ് വിമാനം തിരിക്കുന്നത് എന്ന തോന്നല്‍ അവളില്‍ ഉണ്ടാക്കാന്‍ വേണ്ടി മാത്രമാണ് ‘ഹെഡിംഗ് സെലക്റ്റ്‌ നോബ്‌’ തിരിച്ച ശേഷം ഹിമാൻഷു അവളോട്‌ കണ്ട്രോള്‍ കോളം തിരിക്കാന്‍ ആവശ്യപ്പെട്ടത്. അദ്ദേഹം ഉദ്ദേശിച്ച പോലെ തന്നെ, താന്‍ തന്നെയാണ് വിമാനം തിരിച്ചത് എന്ന് അവൾ വിശ്വസിക്കുകയും ചെയ്തു..

പക്ഷെ ഇതൊന്നും ആ പതിനഞ്ചു മിനിറ്റിൽ നടന്ന കാര്യങ്ങൾ അല്ല അതിനു മുൻപ് നടന്ന കാര്യങ്ങൾ ആണ്‌ ആ 15 മിനിറ്റിൽ നടന്ന കാര്യങ്ങൾ അറിയണ്ടേ സാറിന്…

അബദ്ധ വശാൽ അലാറം വന്നതു ഹിമാൻഷു പരിഹരിച്ചു കഴിഞ്ഞാണ് റിതേഷ് കോക്പിറ്റിൽ എത്തിയത്…കോക്പിറ്റ് ഇവനെ ഏല്പിച്ചു ഹിമാൻഷു വാഷ്‌റൂമിൽ പോയി.. ഹിമാൻഷുവിന്റെ കാമുകി താൻ ചെയ്തത് വല്ല്യ കാര്യം എന്നു വിചാരിച്ചു പൈലറ്റ് ആയ റിതേഷിനോട് ചെയ്ത കാര്യങ്ങൾ കാണിച്ചു കൊണ്ടിരുന്നു…പക്ഷെ പ്രേസേട് മോഡിൽ ആക്കിയ നോബ് അവൾ പിന്നീട് നോക്കിയപ്പോൾ തിരിഞ്ഞില്ല.. കണ്ട്രോൾ കോളം തിരിച്ചാൽ ഒന്നും സംഭവിക്കില്ല എന്നൊരു മിഥ്യ ധാരണ ഹിമാൻഷു കാമുകിക് കൊടുത്തിരുന്നു അങ്ങനെ നോബ് തിരിയാത്തതു കൊണ്ട് അവൾ റിതേഷിനോട് ആ കാര്യം പരിഭ്രാന്തി യോടെ പറയുകയും ആ യൂണിറ്റ് തുടർച്ചയായി ഇരു വശത്തേക്കും ചലിപ്പിക്കുകയും ചെയ്തു… അലാറം വന്നത് എന്ത് കൊണ്ടാണെന്നു നോക്കി കൊണ്ടിരുന്ന റിതേഷിന് അവൾ പറഞ്ഞത് എന്താണെന്നു പെട്ടെന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല… കണ്ട്രോള്‍ കോളത്തിന്‍റെ തുടര്‍ച്ചയായ ഇരുവശത്തേക്കുമുള്ള ചലനം, വിമാനത്തിന്‍റെ റോളിങ്ങിനെ നിയന്ത്രിക്കുന്ന, ചിറകിലെ aileron കളുടെ ഓട്ടോപൈലറ്റ് സംവിധാനത്തെ നിര്‍ജ്ജീവമാകുകയും ഫ്ലൈറ്റ് നിയന്ത്രണം വിട്ടു സേഫ് അല്ലാത്ത അൾട്ടിട്യൂഡിലേക് പെട്ടെന്ന് പതിക്കുകയും ചെയ്തു..

“”നിയന്ത്രണം വിടുന്നത് കണ്ട റിതേഷ് കണ്ട്രോൾ കോളം വലിച്ചു പിടിച്ചു…ഞാൻ പറഞ്ഞത് ശെരി അല്ലേ റിതേഷ്…””

“””അതെ സർ… “””താഴേക്കു മുഖം കുനിച്ചിരുന്നു അവൻ മറുപടി പറഞ്ഞു..

“”””നീ കാണിച്ച രണ്ടാമത്തെ അബദ്ധം…320 സീരീസ് എയർ ബസുകൾക് കണ്ട്രോൾ കോളതിൽ എന്ത് മാൾഫങ്ക്ഷന് വന്നാലും ഓട്ടോമാറ്റിക് ആയി അതിന്റെ കൺട്രോളിൽ വരും… വലിച്ചു പിടിച്ചാൽ വലിയൊരു ദുരന്തത്തിലേക് പോയേനെ… ഭാഗ്യത്തിന് അപ്പോളേക്കും ഹിമാൻഷു എത്തി കണ്ട്രോൾ ഏറ്റെടുത്തു… എത്ര പേരുടെ ജീവൻ വെച്ചാണ് നിങ്ങൾ കളിച്ചതെന്നു അറിയുവോ…”” ദേവൻ ദേഷ്യത്തോടെ ചോദിച്ചു…

“”ദേവൻ ഇതിന് ഒരു നടപടി എടുക്കാതിരിക്കാൻ പറ്റില്ല…ഞാൻ റിപ്പോർട്ട്‌ ചെയ്യാൻ പോവുകയാണ്.. നീ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട്‌ ഇന്ന് തന്നെ പ്രിപ്പയർ ചെയ്തു തരണം…”””

അന്ന് തന്നെ റെഡി ചെയ്തയച്ച റിപ്പോർട്ടിൽ ഉടൻ തന്നെ ആൿഷനും വന്നു.. ഹിമാൻഷുവിന്റെ ലൈസൻസ് മൂന്നു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തു..റിതേഷിന് രണ്ടു വർഷവും..

ഫ്ളാറ്റിലേക് കയറുമ്പോൾ ദേവൻ ചിന്തിച്ചു കൊണ്ടിരുന്നത് അവനെ പറ്റി തന്നെ ആയിരുന്നു… ഉന്നതങ്ങളിൽ പിടി പാടുണ്ടായിരുന്ന ഹിമാൻഷു ദേവനെ തുടർന് പലപ്പോളും ഭീഷണി പെടുത്തി പല സ്ഥലങ്ങളിലേക്കും മാറ്റി മാറ്റി പോസ്റ്റ്‌ ചെയ്യിപ്പിച്ചു.. ഒടുവിൽ രണ്ടു വർഷത്തിനുള്ളിൽ ദേവൻ DGCA യെ മതിയാക്കി…മതിയാക്കുമ്പോളേക്കും അവൻറെ സ്വപ്നമായ പൈലറ്റ് ജോലി അവനെ തേടി വന്നിരുന്നു.. അപ്പോളും ഹിമാൻഷു വിന്റെ ഭീഷണി വിടാതെ കൂടെ തന്നെ ഉണ്ടായിരുന്നു.. ഭീഷണി വീട്ടുകാരെ വരെ തീർത്തു കളയും എന്ന രീതിയിൽ വരെ ആയി…. ദേവൻ എല്ലാ കാര്യങ്ങളും സിദ്ധുവിനെയും അറിയിച്ചു കൊണ്ടിരുന്നു അങ്ങനെ ഒരുത്തന്റെയും ഭീഷണിക് വഴങ്ങി നീ ജോലി കളയണ്ട എന്നു ദേവനോട് തീർത്തു പറഞ്ഞത് സിദ്ധു ആയിരുന്നു…അതായിരുന്നു അവൻറെ ധൈര്യവും… പക്ഷെ ഇതു… ഈ ട്രാപ് തന്റെ ജോലി കളയിക്കാൻ വേണ്ടി മാത്രം ആണെന്ന് ഇപ്പോൾ അശ്വന്ത് പറഞ്ഞപ്പോൾ മുതൽ അവനു സംശയം തോന്നി

തുടങ്ങിയിരുന്നു… താൻ വിചാരിച്ചതു പോലെ അല്ല കാര്യങ്ങളുടെ കിടപ്പ് എന്ന് അവനു മനസ്സിലായി…

നാട്ടിലേക്കു കൊണ്ട് പോകാനുള്ളതെല്ലാം പാക്ക് ചെയ്തു വെച്ചിരുന്നു സിദ്ധു കൂടെ ബാംഗ്ളൂരിലേക് വരാം എന്നു പറഞ്ഞതാണ് വേണ്ടാ എന്നു പറഞ്ഞത് ദേവൻ ആണ്‌..

ഡീപ്എയർ ന്റെ സ്റ്റാഫ്‌ ഫ്ലാറ്റുകൾ എല്ലാം ഒരു കോമ്പൗണ്ടിൽ തന്നെ ആയിരുന്നു.. ഫ്ളാറ്റിലേക് കയറി… ഇട്ടിരുന്ന ടൈയ്യും ഷർട്ടും അഴിച്ചു കളഞ്ഞു…കണ്ണാടിയുടെ മുന്നിൽ പോയി നിന്നു…

അവൻ അവൻറെ പ്രതിബിംബത്തിലേക് നോക്കി… നെറ്റിയിലേക് വീണു കിടന്ന കോലൻ ചെമ്പൻ മുടികൾ പിന്നിലേക്ക് ഒതുക്കി വെച്ചു.. ഷേപ്പ് ചെയ്തു ട്രിം ചെയ്തു നിർത്തിയ താടിയും കട്ടി മീശയും ഉള്ള വെളുത്തു തുടുത്ത മുഖം ഏതു പെണ്ണിനേയും മോഹിപ്പിക്കുന്നതായിരുന്നു.. നീളൻ രോമങ്ങൾ ഇഴ പാകിയ വിരിഞ്ഞ നെഞ്ചിലെ സ്വർണം കെട്ടിയ രുദ്രാഷം..അവൻ കണ്ണാടിയിൽ നോക്കി ഒന്ന് പുഞ്ചിരിച്ചു.. ദേവാ നിന്നെ ആർക്കും തോല്പിക്കാൻ ആവില്ല… സിദ്ധു ഏട്ടൻ എന്നും പറയാറുള്ള വാക്കുകൾ അവൻ ഓർത്തു… നാളെ രാവിലെ ആണ്‌ നാട്ടിലേക്കുള്ള ഫ്ലൈറ്റ്.. പോകുന്നതിനു കാണാനുള്ളത് രണ്ടു പേരെ… കോക്പിറ്റിനു പുറത്ത് വെച്ചു താൻ കയറി പിടിച്ചു എന്നു പറഞ്ഞ മാനസി ഗുപ്‌ത, രണ്ടു ചാരു.. ചാരു വർമ…പാലക്കാടുകാരൻ ഹരിപ്രസാദ് വര്മയുടെയും പഞ്ചാബ് കാരി ദൽജിത്ത് കൗറിന്റെയും മകൾ.. തന്റെ ഹൃദയത്തിൽ ചേക്കേറിയവൾ.. കഴിഞ്ഞ രണ്ടു വർഷമായി തന്റെ മനസ്സിന്റെ പാതി ആയവൾ..

ഷവറിൽ നിന്നും ധാരയായി വെള്ളം ശിരസിലേക് വീണപ്പോൾ ശരീരത്തോടൊപ്പം മനസ്സും തണുത്തു… കുളി മുറിയിൽ നിന്നും പുറത്തിറങ്ങി ബ്ലൂ ജീൻസും വൈറ്റ് ടീഷർട്ടും ധരിച്ചു.. വരുന്ന വഴിക് വാങ്ങി കൊണ്ട് വന്നിരുന്ന ജ്യുസും വെജിറ്റബിൾ സാൻവിച്ചും എടുത്തു കഴിച്ചു

മൊബൈൽ എടുത്തു നോക്കി പോക്കറ്റിൽ കിടന്നു അതു സ്വിച്ച് ഓഫ്‌ ആയിരുന്നു ടേബിളിലേക് എടുത്തു വെക്കുമ്പോൾ നോക്കിയിരുന്നില്ല.. ഓൺ ചെയ്തു.. സിദ്ധു ഏട്ടൻ വിളിച്ചിട്ടുണ്ട്.. ചാരുവിന്റെ കുറെ മെസ്സേജുകളും കോളും ഉണ്ട്‌.. തിരിച്ചു വിൽക്കാൻ വിചാരിച്ചെങ്കിലും വേണ്ടാ പെണ്ണിന് നേരേ ഫ്ലാറ്റിൽ ചെന്നു സർപ്രൈസ്‌ കൊടുക്കാം എന്നു വിചാരിച്ചു.. അതിനു മുൻപ് ഡീപ്എയറിന്റെ ഓഫീസിൽ പോകണം എല്ലാവരോടും യാത്ര പറയണം… ഫ്ലാറ്റിന്റെ വാതിൽ അടച്ചു പുറത്തേക് നടക്കുമ്പോൾ അശ്വന്തിനെ വിളികാം എന്നു വിചാരിച്ചെങ്കിലും വേണ്ടാ എന്നു വെച്ചു..

സിദ്ധു ഏട്ടന്റെ നമ്പർ എടുത്തു ഡയൽ ചെയ്തു..

“ഏട്ടാ വിളിച്ചിരുന്നോ? ”

“വിളിച്ചിരുന്നില്ലേ കുഞ്ഞു.. ഫോൺ ഓഫ്‌ എന്ന പറഞ്ഞോണ്ടിരുന്നേ.. നിന്റെ ഫ്ലൈറ്റ് എത്രമണിക്ക് ആണ്‌.. ”

“”മോർണിംഗ് 11നു അവിടെ എത്തും ഏട്ടാ.. “”

“”ഹ്മ്മ് ഞാൻ വരാം എയർ പോര്ടിലെക്.. “”

“”രാമേട്ടനെ ആരേലും വിട്ടാൽ മതിയല്ലോ ഏട്ടാ.. ഏട്ടൻ ഡ്രൈവ് ചെയ്തു വരണ്ടേ.. “”

“”ഓഹ് അതിനെന്താ.. ഇവിടെ ഫുൾ ടൈം അതെന്നല്ലേ പണി.. പിന്നെ ദേവൂന്റെ കുട്ടികളും വന്നിട്ടുണ്ട്.. അവറ്റോൾക് മാമനെ കൂട്ടാൻ കൂടെ വരണം ന്നു അവരെ രാമേട്ടന്റെ കൂടെ വിട്ടാൽ ശെരിയാവില്ല.. “”

“”എന്നാൽ ശെരി ഏട്ടാ നാളെ കാണാം.. “”

“”നീ ഒന്നിനും നിക്കണ്ടാ ട്ടോ നടന്നതൊക്കെ വിധി എന്നു വിജരിക്ക്.. ഇവിടെ എല്ലാർക്കും അറിയാം നീ അങ്ങനെ ഒന്നും ചെയ്യില്ലെന്ന്…””

“”ശെരി ഏട്ടാ.. കുറച്ചു ഫയൽ എടുക്കാനുണ്ട് ഓഫീസിൽ നിന്നു ഞാൻ അതിനിറങ്ങിയതാ.. “”

“”ബൈ.. “”

ദേവൻ ഫോൺ വെച്ചു തന്റെ വണ്ടി എടുത്തു ഓഫീസിലേക്ക് തിരിച്ചു…

ഓഫീസിലേക്ക് കയറിയപ്പോൾ കണ്ട പരിഹാസം നിറഞ്ഞ മുഖങ്ങളും സഹതാപം നിറഞ്ഞ മുഖങ്ങളും നിറഞ്ഞ ചിരിയോടെ വരുന്ന ദേവനെ കണ്ടു അത്ഭുതപ്പെട്ടു…

ആരോടും സംസാരിക്കാൻ നിക്കാതെ നേരേ സിഇഒ യുടെ റൂമിലേക്കു അവൻ കയറി.

“”വെൽകം ദേവൻ….””

ഡോർ തുറന്നു ഉള്ളിലേക്കു വന്ന ദേവനെ സ്വീകരിക്കാൻ എണീറ്റത് ഡീപ് എയറിന്റെ വിശ്വസ്തനായ സിഇഒ രാം ശങ്കർ ആയിരുന്നു.. 60 വയസ്സുണ്ടെങ്കിലും അത്രയൊന്നും പ്രായം തോന്നാത്ത കണ്ണടയുടെ മുകളിലൂടെ കുറുക്കന്റെ കണ്ണുകളോടെ മാത്രം മുൻപിൽ വരുന്നവരെ വീക്ഷിക്കുന്ന ഒരു വ്യക്തി….

“”ഡീപ് എയറിനു മികച്ചൊരു ക്യാപ്റ്റനെ ആണ്‌ നഷ്ടപ്പെടുന്നത്.. “”ഫൈനൽ സെറ്റിൽ മെന്റ് പേപ്പർ നീട്ടി കൊണ്ട് അയാൾ പറഞ്ഞു..

“”സസ്പെൻഷൻ രണ്ടു വർഷത്തേക്ക് അല്ലേ.. അതു കഴിഞ്ഞു താങ്കളുടെ സേവനം ഞങ്ങൾക്ക് പ്രതീഷിക്കാമല്ലോ…””””അയാളുടെ ചുണ്ടുകളിൽ തത്തി കളിച്ചിരുന്ന പരിഹാസം.. ദേവൻ കണ്ടില്ലെന്നു നടിച്ചു.

“””താങ്കൾ ഇതു വരെ ചെയ്തു തന്ന എല്ലാ സഹായങ്ങൾക്കും നന്ദി സർ… “””അയാൾ നീട്ടിയ പേപ്പർ മേടിച്ചു കൊണ്ട് ദേവൻ പറഞ്ഞു

ദേവൻ അവിടെ നിന്നും ഇറങ്ങാൻ വേണ്ടി ഡോറിനടുത്തേക് നടന്നു.. ഡോർ തുറന്നു എന്തോ പറയാനുണ്ടായിരുന്നത് പോലെ തിരിഞ്ഞു..

അതു കണ്ട ശങ്കർ ചോദിച്ചു..

“”എന്താ ദേവൻ.. “”

“””ഹേയ് ഒന്നുമില്ല സർ… നാളെ എനിക്ക് പകരം ജോയിൻ ചെയ്യാൻ വരുന്ന ആളോട് എന്റെ നന്ദി അറിയിച്ചേക്.. “””

“”ങേ.. ആര്.. “”ടേബിളിൽ നിന്നും ഒരു പേപ്പർ പെട്ടെന്ന് എടുത്തു ഫയലിലേക് വെച്ചു കൊണ്ട് ശങ്കർ ദേവന് നേരേ നോക്കി…

“”ഹ ഹ അതു ആരെന്നു ഞാൻ പറയണോ… സർ ഇപ്പൊ ആ ഫയലിൽ എടുത്തു വെച്ചത് ആരുടെ പേപ്പർ ആണെന്ന് ഞാൻ പറയണോ..,, “”

“”ദേവൻ… അതു… “”

“, “വേണ്ടാ സർ പറയാൻ ബുദ്ധിമുട്ടണം എന്നില്ല… മാനസ്സി ഇഷ്ടമാണെന്നു പറഞ്ഞു പിറകെ നടന്നിട്ടും അവളെ കൂടെ കൂട്ടാത്തതിന്റെ പേർസണൽ റെവെന്ജ് എന്നെ കരുതിയിരുന്നുള്ളു… ഇപ്പൊ മനസ്സിലായി ആരൊക്കെയാണ് പിന്നിലെന്ന്… “””

“””ദേവൻ.. ഞാൻ.. അതു… “”

“””നിങ്ങൾ വെറും വാല് മാത്രം ആണെന്ന് അറിയാം…ഞാൻ എന്തായാലും പ്രതികാരത്തിനൊന്നും ഇല്ല…പിന്നെ കോക്പിറ്റ് മണിയറ ആക്കുന്നത് ആണ്‌ ഈ കമ്പനിയിൽ ചേരാൻ ഉള്ള ക്വാളിഫിക്കേഷൻ എന്നു അറിഞ്ഞിരുന്നില്ല… എന്നാൽ പോട്ടെ സാറെ…എന്നെങ്കിലും.. കാ.. അല്ലേൽ വേണ്ടാ കാണാതിരിക്കട്ടെ.. “”” ശങ്കർ മുഖം കുനിച്ചിരുന്നപ്പോൾ തല ഉയർത്തി തന്നെ ദേവൻ ആ ഡോർ തുറന്നു പുറത്തേക് ഇറങ്ങി…ഹിമാൻഷു വിന്റെ ഫയൽ അവിടെ കണ്ടപ്പോൾ അത്രയെങ്കിലും അയാളോട് പറയണം എന്നു അവനു തോന്നി…

********* ***** ***** ****** ****** ******* *** ദേവൻ ഡീപ് എയറിന്റെ ഓഫീസിൽ നിന്നും നേരേ പോയത് മാനസി യുടെ ഫ്ളാറ്റിലേക് ആയിരുന്നു… മാനസിയുടെ ഫ്ലാറ്റിനു മുന്നിലെത്തി കാളിങ് ബെൽ അടിക്കാൻ തുടങ്ങുമ്പോൾ ആണ്‌ ഉള്ളിൽ നിന്നും ആളുകൾ സംസാരിക്കുന്ന ശബ്ദം കേട്ടത്… ആ ഫ്ലാറ്റിൽ മാനസ്സി തനിച്ചാണെന്നും അവിടേക്കു വരണം എന്നും ഒരുപാട് തവണ അവൾ വിളിച്ചത് അവൻ ഓർത്തു.. ഉള്ളിൽ നിന്നു കേട്ട ചിരിയിൽ ഒരു പുരുഷന്റെ ശബ്ദവും കൂടെ കേട്ടു.. കോളിങ് ബെൽ അടിക്കാൻ നീട്ടിയ കൈ ദേവൻ പിന്നൊട്ടു വലിച്ചു…

ആരാണെങ്കിലും പോകുന്നത് വരെ വെയിറ്റ് ചെയ്യാം എന്നവൻ കരുതി…

ഇറങ്ങുന്നവർ എന്തായാലും ലിഫ്റ്റ് വഴി പോവുകയേ ഉള്ളു എന്നു ദേവന് തോന്നി… അവളുടെ ഫ്ലറ്റിന്റെ വലതു ഭാഗത്തു ആയിട്ടായിരുന്നു ലിഫ്റ്റ്.. ദേവൻ ഇടതു ഭാഗത്തേക്ക്‌ നടന്നു.. സ്റ്റെപ്പിന്റെ സൈഡിലായി നിന്നു അവിടെ നിന്നു നോക്കിയാൽ മാനസിയുടെ ഫ്ലാറ്റിന്റെ മുൻ ഭാഗം കാണാൻ സാധിക്കുമായിരുന്നു…

അൽപ സമയം കഴിഞ്ഞാണ് ഫ്ലാറ്റിന്റെ ഡോർ തുറന്നു പുറത്തേക് വരുന്നവരെ കണ്ടത്…

കണ്ട കാഴ്ച വിശ്വസിക്കാൻ ആവാതെ അവൻ ഒന്ന് കൂടെ തുറിച്ചു നോക്കി…..

ഡോർ തുറന്നു ഇറങ്ങി വന്ന ഹിമാൻഷുവിന്റെ കൂടെ കണ്ടത് അവളെ ആയിരുന്നു.. ദേവൻ ഹൃദയത്തിന്റെ പാതി ആയി കണ്ടവൾ …അവനില്ലാതെ അവൾക്കു ജീവിക്കാൻ പറ്റില്ലെന്ന് പറഞ്ഞവൾ.. ദേവൻ നിർത്തി പോകുമ്പോൾ ആ കൂടെ ജോലി മതിയാകും എന്നു പറഞ്ഞവൾ… ചാരു… ചാരു വർമ്മ…. ✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️

“മാനസ്സി നിന്നെ എനിക്കിഷ്ടമല്ല ”

അവൾ തന്നെ ഇഷ്ടം ആണ്‌ എന്നു പറഞ്ഞപ്പോൾ തന്നെ ദേവൻ മറുപടി കൊടുത്തിരുന്നു..

“ഓഹ് ആ ചാരു വിന്റെ വലയിൽ വീണു കിടക്കുന്നതു കൊണ്ടല്ലേ നീയെന്നെ ഇഷ്ടം അല്ല എന്നു പറയുന്നത്.. ”

“നീ അവളെ കല്യാണം കഴിച്ചിട്ടൊന്നും ഇല്ലല്ലോ.. എന്നെ കാണാൻ എന്താ ഭംഗി ഇല്ലേ നിനക്ക് എന്താ എന്നെ ഇഷ്ടപെട്ടാൽ.. ”

” പ്ലീസ് ദേവാ.. എനിക്ക് നിന്നെ വേണം ”

“എന്റെ അച്ഛനും ചേട്ടന്മാരും അറിഞ്ഞാൽ നിന്നെക്കാൾ നല്ല ആൾക്കാരെ.. എനിക്ക് കണ്ടു പിടിച്ച് തരും.. പക്ഷെ എനിക്ക് നീ മതി ദേവാ “

“”മാനസ്സി സ്നേഹം എന്നത് പിടിച്ച് വാങ്ങാൻ സാധിക്കുന്നത് അല്ല.. നീ പറഞ്ഞ പോലെ ചാരു തന്നെ ആണ്‌ എന്റെ പെണ്ണ്.. നിനക്ക് എന്നെക്കാൾ നല്ല ആൾക്കാരെ കിട്ടും എന്നെ വിട്ടേക് “”

“” ദേവാ ചാരു നീ മനസ്സിൽ വിചാരിക്കുന്നത് പോലൊരു പെണ്ണല്ല…അവൾ ഒന്നാന്തരം പഞ്ചാബി പെണ്ണാണ്.. നിന്റെ കയ്യിൽ ഒതുങ്ങി നിക്കുന്നവൽ അല്ല ഒരിക്കൽ നിനക്ക് അതു മനസിലാകും.. മാനസിയുടെ വാക്ക് ഓർത്തു വെച്ചോ നീ “”

അന്ന് അതു ചിരിച്ചു തള്ളി… ചാരു വിനോട് പറഞ്ഞപ്പോൾ അവളും തന്റെ തോളിൽ കിടന്നു ചിരിച്ചത് അവൻ ഓർത്തു…

“”ഞാൻ അങ്ങനെ വിട്ടു പോകുവോ ദേവേട്ടാ…. എന്റെയീ കുഞ്ഞു വിനെ.. അവളുടെ ചുവന്ന പവിഴ അധരങ്ങൾ അവൻറെ അധരങ്ങളിൽ അമർത്തി അവൻറെ ചെമ്പൻ മുടിയിഴകളിലൂടെ വിരലോടിച്ചു കൊണ്ട് അവൾ ചോദിച്ചു “”

” ചാരു.. മാനസ്സി എനിക്കെതിരെ കംപ്ലയിന്റ് ചെയ്തു.. ”

” എന്തിനാ ദേവേട്ടാ അവൾ എന്തിനാ അങ്ങനെ ചെയ്തത്.. എന്താ പ്രശ്നം ആയതു ഇന്ന്.. ”

” അവൾ കോക്പിറ്റിൽ കയറി വന്നു.. ഞാൻ ഇറങ്ങി പോകാൻ പറഞ്ഞു പക്ഷെ അവൾ പരസ്പരം ബന്ധം ഇല്ലാതെ സംസാരിച്ചു ”

“എന്നെ എന്തിനാ ഇതിനകത്ത് വിളിച്ചത് അതു മോശം അല്ലേ.. നമുക്ക് ഫ്ലാറ്റിൽ രാത്രിയിൽ കൂടാം എന്നൊക്കെ.. ഞാൻ അവളെ പുറത്താക്കി അപ്പോൾ അവൾ പറഞ്ഞു ഞാൻ അവളെ അപമാനിക്കുക ആണെന്ന് ” ഫ്ലൈറ്റ് ലാൻഡ് ചെയ്തു ഞാൻ വാഷ്‌റൂമിൽ പോയിട്ട് പുറത്തിറങ്ങിയപ്പോൾ അവൾ എന്നെ കേറി പിടിച്ചു.. എനിക്ക് ദേഷ്യം വന്നു ഞാൻ ഒരെണ്ണം കൊടുത്തു… പക്ഷെ അവൾ കംപ്ലയിന്റ് ചെയ്തത് ഞാൻ അവളെ കയറി പിടിച്ചെന്ന് പറഞ്ഞാണ് കൂടാതെ വേണമെങ്കിൽ CVR ബോക്സും പരിശോധിക്കാൻ”

” എന്നിട്ട് ദേവേട്ടൻ എന്ത് തീരുമാനിച്ചു…. എൻകൊയറി വരിക ആണെങ്കിൽ അടിച്ചത് ഞാൻ സമ്മതിക്കും.. ബാക്കി വരുന്നിടത്തു വെച്ചു കാണം ”

” ദേവേട്ടാ മിസ്സ്‌ ബീഹെവ് ആണെങ്കിൽ ലൈസൻസ് സസ്‌പെൻഡ് ചെയ്യില്ലേ ”

” ഓഹ് ചെയ്യട്ടെ.. എന്താ പേടിയുണ്ടോ എന്റെ പെണ്ണിന് ”

“”എനിക്ക് ഒരു പേടിയും ഇല്ല.. ബോണ്ട്‌ ബ്രേക്ക്‌ ചെയ്യാൻ ദേവേട്ടൻ സമ്മതികുക ആണേൽ ഞാൻ ഇന്നേ റെഡിയാ ഈ ദേവന്റെ പെണ്ണ് ആകാൻ.. എന്താ ഞാൻ ജോബ് റിസൈൻ ചെയ്യട്ടെ “” ചാരുവിന്റെ അണിവയറിലേക് മുഖം പൂഴ്ത്തി കിടന്ന ദേവന്റെ നെഞ്ചിൽ കുത്തി കൊണ്ട് അവൾ ചോദിച്ചു…

“” അയ്യോ വേണ്ടാ.. ലൈസൻസ് സസ്‌പെൻഡ് ചെയ്താൽ ഞാൻ നാട്ടിലേക്കു പോകും എന്റെ ചാരു കുട്ടിയെ വീട്ടിലേക് കൊണ്ട് പോകാൻ ഉള്ള വഴികൾ നോക്കണം “”

“” ഇപ്പൊ തന്നെ ഞാൻ വരാൻ റെഡി ആണല്ലോ “”

“” വിഗ്നെശ്വരനെ പ്രാർത്ഥിക്കുന്ന എന്റെ അമ്മ കുട്ടിയെ ഭദ്ര കാളി ആയി കാണണോ എന്റെ പെണ്ണിന് “””

“” അപ്പോ എന്റെ കുഞ്ഞു വിനു പേടിയുണ്ടല്ലേ “” കിലു കിലെ ചിരിച്ചു കൊണ്ട് അവൾ ചോദിച്ചു..

“” അല്ല ഇറങ്ങി വരാം വരാം എന്നു പറയുന്നുണ്ടല്ലോ… അപ്പോ വീട്ടിൽ സമ്മതിക്കില്ല എന്നു ഉറപ്പാണോ “”

“” ഹ ഹ അതറിയില്ല അവതരിപ്പിചിട്ടില്ലല്ലോ… എന്താ സമ്മതിച്ചില്ലേൽ എന്നെ കൊണ്ട് പോകില്ലേ ” പരിഭവത്തോടെ അവൾ ചോദിച്ചു..

“” സമ്മതിച്ചില്ലേൽ സമ്മതിപ്പിക്കാൻ ഒരു വഴി ഉണ്ട്‌ ദേവേട്ടാ ”

“” എന്ത് വഴി… “”

“”അവരെ മുത്തശ്ശനും മുത്തശ്ശിയും ആക്കുന്ന പണി “””

ദേവൻ മറുപടി കൊടുത്തത് അവളുടെ വയറിൽ ഒരു കടി കൊടുത്തു കൊണ്ടാണ്..

“” അതെ എന്റെ പെണ്ണ് എന്റെ മംഗല്യ സൂത്രം ആ കഴുത്തിൽ വീഴും വരെ പരിശുദ്ധ ആയിരിക്കണം… “”

“”ദേവൻ എഴുന്നേറ്റ് ഇരുന്നു അവളുടെ കണ്ണുകളിൽ നോക്കി പറഞ്ഞപ്പോൾ അവളുടെ കണ്ണുകളിൽ തിളങ്ങിയ നീർത്തിളക്കം അവൻ കണ്ടു “”

“” you are my hero ദേവേട്ടാ … അവൾ അവനെ കെട്ടി പിടിച്ച് അവൻറെ അധരങ്ങളെ അവളുടെ അധരങ്ങൾക്കുള്ളിൽ ആക്കി കൺപീലികൾ തമ്മിൽ ഇടഞ്ഞു.. “”

“”ഇങ്ങനെ ചെയ്താൽ എന്റെ ഭീഷ്മ ശപഥം മുടങ്ങും ചാരു.. അധരങ്ങൾ സ്വതന്ത്രമായപ്പോൾ അവൻ പറഞ്ഞു “”

ഇന്ന് ആ ഓർമ്മകൾ എല്ലാം ചുട്ടു പൊള്ളിക്കുന്നു സുഖം എന്നു കരുതി മനസ്സിന്റെ പാളികളിൽ പതിപ്പിച്ചിരുന്ന ചാരു വിന്റെ ഓർമ്മകൾ നെഞ്ചിനെ കുത്തി കീറുന്ന വേദനയാണ് സമ്മാനിപ്പിക്കുന്നത് എന്നു അവനു തോന്നി..

ഓർമകളുടെ സുഗന്ധമുള്ള പാരിജാതം വാടികരിഞ്ഞിരിക്കുന്നു… വാടി കരിഞ്ഞു വീണ പൂക്കൾക് മീതെ ശവം നാറി പൂക്കൾ പടർന്നു പന്തലിച്ചു കിടക്കുന്നു…

പെട്ടെന്ന് ഒരു തീരുമാനം എടുക്കാൻ പറ്റാതെ ഇരുന്നത് കൊണ്ട് ദേവൻ തന്റെ ഫ്ളാറ്റിലേക് തന്നെ തിരിച്ചു വന്നിരുന്നു.. മാനസി സമ്മാനിച്ച പോറലിനെ കാൾ വലുതായിരുന്നു ചാരു സമ്മാനിച്ച മുറിവ്..

ഡ്രെസ് പോലും മാറ്റാതെ ആയിരുന്നു ബെഡിലേക് കിടന്നതു..

ചിന്തകൾക്ക് ഇടവേള നൽകാൻ എന്നോണം മൊബൈൽ ശബ്‌ദിച്ചു..

ഡിസ്‌പ്ലേയിൽ ചാരുവിന്റെ ചിരിക്കുന്ന മുഖം തെളിഞ്ഞു..

എടുക്കണോ വേണ്ടയോ എന്നാണ് ചിന്തിച്ചത്… ഒടുവിൽ എടുക്കാൻ തീരുമാനിച്ചു…എന്താണ് പറയുന്നതെന്ന് അറിയ്യാല്ലോ..

” എന്തായിത് ദേവേട്ടാ.. ഞാൻ എത്രയായി വിളിക്കുന്നു ” പരിഭവത്തോടെ അവളുടെ സ്വരം കേട്ടു..

ദേവൻ ഓർത്തു പെണ്ണെന്ന വർഗം എത്ര സമർധം ആയാണ് അഭിനയിക്കുന്നതു.. അവർ ശപിച്ചു കൊണ്ട് കൊഞ്ചും.. സ്നേഹിച്ചു കൊണ്ട് വഞ്ചിക്കും..

” ചാരു ഞാൻ ഫ്ലാറ്റിൽ വന്നിരുന്നല്ലോ നിന്നെ കണ്ടില്ല.. ” വെറുതെ ഒരു കള്ളം പറഞ്ഞു

” ദേവേട്ടൻ എപ്പോൾ വന്നു… ” അവളുടെ ശബ്ദം പതറിയിരുന്നത് പോലെ അവനു തോന്നി..

” കുറച്ചു മുൻപേ.. നീ ചിലപ്പോ ഉറക്കം ആയിരുന്നിരിക്കും.. അവൻ തന്നെ പറഞ്ഞു.. ” കുറച്ചു നേരത്തെ നിശബ്ദതയ്ക്കു ശേഷം അവൾ ചോദിച്ചു

” ദേവേട്ടാ ഞാൻ എന്നാ റൂമിലേക്കു വരട്ടെ ഇപ്പൊ ”

” വേണ്ട ചാരു ഞാൻ അങ്ങോട്ട്‌ വരാം നിന്റെ ഫ്ളാറ്റിലേക് ”

ബാത്‌റൂമിൽ കയറി ഒന്ന് കൂടി ഒരു കുളി പാസ്സാക്കി… കലുഷിതമായ മനസ്സിലെ വേദനകൾ ഒക്കെ കഴുകി കളഞ്ഞു… മാറിയ ജീൻസിന്റെ യും പുതിയ ടി ഷിർട്ടിന്റെയും കൂടെ മുഖത്തു പുഞ്ചിരിയുടെയും കൂടെ ആവരണം എടുത്തണിഞ്ഞു.. ചാരുവിനടുത്തേക് പോകുന്നതിനു മുൻപായി അവൾ വാങ്ങി തന്ന അവൾക്കേറ്റവും ഇഷ്ടപെട്ട പെർഫ്യൂം എടുത്തടിച്ചു…

ചാരുവിന്റെ ഫ്ലാറ്റിനു മുന്നിലെത്തി കാളിങ് ബെൽ അടിച്ചു അധികം കാത്തു നിൽക്കേണ്ടി വന്നില്ല ചാരു വന്നു വാതിൽ തുറന്നു … ദേവൻ ഉള്ളിൽ കയറി വാതിൽ ചേർത്തടച്ചു..

ബ്ലാക്ക് ഓഫ്‌ ഷോൾഡർ സൽവാറും പട്ട്യാല പാന്റും അവളുടെ വെളുത്ത നിറം കൂടുതൽ എടുത്തു കാട്ടി.. വെളുത്ത വട്ട മുഖവും ഭംഗിയുള്ള കഴുത്തുകളും ഉയർന്നു നിൽക്കുന്ന ആകൃതിയൊത്ത മാറിടങ്ങളും ഒതുങ്ങിയ അരക്കെട്ടും, വിരിഞ്ഞ അഴകുള്ള നിതംബവും ആരെയും മോഹിപ്പിക്കുന്ന അവളുടെ അഴകായിരുന്നു.. ഉള്ളിലേക്കു കടന്നതും അവൾ ദേവന്റെ നെഞ്ചിലേക് ചേർന്നു നിന്നു.. അവളിൽ നിന്നും ഉത്ഭമിച്ച മോഹിപ്പിക്കുന്ന ഗന്ധവും അവളുടെ കാപ്പി നിറമുള്ള മിഴികളും തേൻ നനവുള്ള ചൊടിയിണയും ദേവനിൽ ഒരു അനുഭൂതി തന്നെ തീർത്തു..

“ദേവട്ടനെ ഞാനെത്ര വിളിച്ചു… ഒന്ന് തിരിച്ചു ”

മുഴുവിപ്പിക്കുന്നതിനു മുന്നേ ആ അധരങ്ങളെ ദേവന്റെ ചുണ്ടുകൾ കവർന്നിരുന്നു…അവയിലെ തേൻ മധുരം മതിയാകാത്തതു പോൽ അവൻ മേൽചുണ്ടും കീഴ്ച്ചുണ്ടുകളും മാറി മാറി നുകർന്നു…. ദേവന്റെ കീഴ്താടിയോളം പൊക്കം ഉണ്ടായിരുന്നു ചാരുവിനു… അവൾ അവളുടെ കൈകൾ രണ്ടും ദേവന്റെ കഴുത്തിനു പിന്നിലൂടെ ഇട്ടു അവനെ ഇറുകെ പുണർന്നു കൊണ്ട് അവൻറെ അധര പാനം ആസ്വദിച്ചു.. മൂക്കിൻ തുമ്പിൽ കൊള്ളുന്ന മീശ രോമങ്ങൾ അവളിൽ ഇക്കിളി ഉണ്ടാക്കി..

കഴുത്തിനു കുറുകെ ഇട്ടിരുന്ന ദുപ്പട്ട കീഴെ തറയിലേക് ഒരു ചിത്രമായി ഊർന്നു വീഴുമ്പോൾ .. ദേവന്റെ വലതെ കൈ ചാരുവിന്റെ സൽവാറിന്റെ സ്ലിറ്റിനു ഉള്ളിലൂടെ അവളുടെ അണി വയറിലേക്ക് തഴുകി കയറ്റി…റോസാദളത്തിന്റെ സ്നിഗ്ധതയായിരുന്നു അവളുടെ വയറിനു.. ഇടം കൈ അവളുടെ വിരിഞ്ഞ ആകൃതിയൊത്ത നിതംബത്തിന്റെ കീഴ് ഭാഗത്തെ തഴുകി..ആ മാംസളതയിലേക് പൂണ്ടു കയറി… ഉയർന്ന അവളുടെ ശ്വാസ ഗതി.. ഇറുകിയ അവളുടെ സൽവാറിൽ പൊതിഞ്ഞിരുന്ന ഇളം താരുണ്യം ദേവന്റെ നെഞ്ചിലേക്കമർന്നു.. സ്ഥാനം മാറി താഴേക്കിറങ്ങിയ സൽവാറിന്റെ കഴുത്തിനു വെളിയിലേക്കു മുഴുപ്പുള്ള മാറിടങ്ങൾ തുടിച്ചു നിന്നു…

ആവേശത്തോടെ പുണർന്നു എല്ലാം മറന്നുള്ള ദീർഘ ചുംബനത്തിനു ശേഷം അധരങ്ങൾ അകലുമ്പോളേക്കും ചുവന്നു തുടുത്ത അവളുടെ കവിളിണകളിൽ നിന്നും രക്തം തൊട്ടെടുക്കാമായിരുന്നു…..

“എന്ത് പറ്റി എന്റെ ദേവേട്ടന് ഇന്ന്… “സ്വതവേ വിടർന്ന കണ്ണുകളിൽ നിറഞ്ഞ അത്ഭുത ഭാവവും ആയി അവൾ ദേവന്റെ കണ്ണു കളിലേക് നോക്കി… കഴുത്തിലൂടെ കയ്യിട്ടു താഴേക്കു പിടിച്ച് അവൻറെ നാസിക തുമ്പിൽ അവളുടെ നാസിക തുമ്പുരസി… ഓരോ ചിരിയിലും ചുവന്ന പനിനീർ ചുണ്ടുകൾക്കിടയിൽ വിരിയുന്ന നിരയൊത്ത മുല്ല മൊട്ടുകളിലേക് നോക്കി ദേവൻ അവളുടെ മുഖത്തിനും കഴുത്തിനും ഇടയിലെക് മുഖം പൂഴ്ത്തി.. അവളുടെ ചെമ്പൻ മുടിയിഴകൾ അവൻറെ മുഖത്തെ തഴുകി…

“ദേവേട്ടാ ഇക്കിളിയാവുന്നു.. “മുഖം തോളിലേക് ഇറുക്കി കൊണ്ട് ഇക്കിളിയോടെ ചാരു പറഞ്ഞു

അതു കേട്ട ദേവൻ വീണ്ടും അവൻറെ മീശ രോമങ്ങൾ അവളുടെ കഴുത്തിൽ ഉരസി… അതു വീണ്ടും ഇക്കിളി തീർത്തപ്പോൾ അവൾ കിലു കിലെ ചിരിച്ചു കൊണ്ട്…അവനെ തള്ളി മാറ്റി… അവനു പിടി കൊടുകാതിരിക്കാൻ എന്നോണം അകത്തേക്കു ഓടി… ചാരുവിനെ കയ്യെത്തി പിടിക്കാൻ പിന്നാലെ ദേവൻ ഓടുമ്പോളും.. അവളുടെ ചിരിയുടെ അലകൾ ചുവരുകളിൽ തട്ടി പ്രതിധ്വനിക്കുന്നുണ്ടായിരുന്നു…..

(തുടരും )

അപ്പോൾ നിങ്ങളുടെ അഭിപ്രായങ്ങളും.. nനിർദ്ദേശങ്ങളും പോന്നോട്ടെ ???? സ്നേഹത്തോടെ ♥️നന്ദൻ ♥️

Comments:

No comments!

Please sign up or log in to post a comment!