മൗനങ്ങൾ പാടുമ്പോൾ

പ്രണയമോ വിരഹമോ ഒന്നും ഈ സൈറ്റിലെ ഒരു സാധാരണ വായനക്കാരനായ ഞാൻ തിരിഞ്ഞുനോക്കാറില്ല. പക്ഷേ പ്രിയപ്പെട്ട സഖാവ് അദ്ദേഹത്തിന്റെ കഥയൊരിക്കൽ വോഡ്ക്കയുടെ മിനുസത്തോടൊപ്പം പറഞ്ഞുകേൾപ്പിച്ചപ്പോൾ എന്തോ നിങ്ങളുമായി പങ്കുവെച്ചാലോ എന്നൊരു തോന്നൽ. ആ തീവ്രതയുടെ ഒരംശം പോലും നിങ്ങളിലേക്ക് പകരാനാവില്ല എന്നറിയാമെങ്കിലും! ഒപ്പം പടരുന്ന കൊറോണയുടെ വിപത്തിനെ ചെറുക്കാൻ എല്ലാ കൂട്ടുകാരും ആരോഗ്യ നിർദ്ദേശങ്ങൾ പരിപാലിക്കുമല്ലോ.

കേശവൻ പടിപ്പുരയിലേക്ക് കയറി നിന്നു. അമ്മേ ഇങ്ങോട്ട് കേറിക്കേ. അവൻ ദേവകിയമ്മയെ വലിച്ചകത്തു കയറ്റി. പെട്ടെന്ന് മഴ കനത്തു. വെളിയിൽ ഒന്നും കാണാൻ പാടില്ല, അത്രയ്ക്ക് കോരിച്ചൊരിയുന്ന മഴയായിരുന്നു.  കേശവനും അമ്മയും പാതി നനഞ്ഞിരുന്നു. കാറ്റുവീശിയടിച്ചപ്പോൾ രണ്ടുപേരും വിറച്ചു.

വെളിയിലേക്കു നോക്കി അവനൊരു ബീഡി കത്തിച്ചു. അമ്മയുടെ മുഖത്തേക്ക് പുക പാറാതെ വശത്തേക്കൂതി. പെട്ടെന്ന് അമ്മയവനെ വശത്തേക്ക് തള്ളി. എന്താമ്മേ? അവൻ പ്രതിഷേധിച്ചുകൊണ്ടു തിരിഞ്ഞപ്പോൾ അമ്മയതാ ഒരു പെണ്ണിന്റെ തല സാരിത്തലപ്പെടുത്ത് തോർത്തുന്നു. ശ്ശെടാ ഇവളെവിടെനിന്നും പൊട്ടിമുളച്ചു? അവളുടെ പാവാടയും ബ്ലൗസുമെല്ലാം നനഞ്ഞു കുതിർന്ന് മേലൊട്ടിപ്പിടിച്ചിരുന്നു. കേശവൻ അധികം തുറിച്ചുനോക്കാനൊന്നും പോയില്ല. ഒരു ഇടതു തീവ്രവാദിയ്ക്ക് വേറെന്തൊക്കെ ലക്ഷ്യങ്ങളുണ്ട്! അന്നു കാണണ്ട സഖാക്കളേയും, ചർച്ച ചെയ്യണ്ട വിഷയങ്ങളേയും കുറിച്ചഗാധമായി ചിന്തിച്ച് അവനടുത്തബീഡിയും പുകച്ചുതീർത്തു.

എടാ… പോവാം. അമ്മ പറഞ്ഞപ്പോഴാണ് മഴ തോർന്ന കാര്യം അവനറിഞ്ഞത്. ഇറങ്ങി നടന്നു. പത്തുമിനിറ്റേയുള്ളൂ. വീടെത്തി വാതിൽ തുറന്നപ്പോഴാണ് പിന്നിൽ അമ്മയോടൊപ്പം ദേ ആപ്പെണ്ണും! കേശവൻ ചിരിച്ചുപോയി. ചാവാലിപ്പട്ടികൾ, എല്ലൻ പൂച്ചകൾ എന്നുവേണ്ട സകലമാന ഗതികിട്ടാപ്രേതങ്ങളേയും ഊട്ടാൻ റെഡിയാണ് പാവമമ്മ. ഇപ്പോളിതാ ഒരു നനഞ്ഞ കൊക്കും! അമ്മയവളേയും കൊണ്ടകത്തേക്ക് പോയി. അവൻ സ്വന്തം മുറിയിലേക്കും.

മോളപ്രത്തോട്ടു ചെന്ന് ആ നനഞ്ഞ ബ്ലൗസുമൊക്കെയൂരിയൊന്നു പിഴിഞ്ഞു താ. ഞാൻ തേച്ചൊണക്കിത്തരാം. ഇല്ലേല് പനിപിടിക്കും. ദേവകിയമ്മ പറഞ്ഞു.

അയ്യോ അമ്മേ! ഞാനെന്തുടുക്കും? അവൾ ചോദിച്ചു.

ഓ ശരിയാണല്ലോ! ദേവകിയമ്മയൊന്നാലോചിച്ചു. നില്ല്. അവർ കേശവന്റെ മുറിയിലേക്ക് ചെന്നു. ബ്ലാക്ക് ആൻഡ് വൈറ്റ് പോസ്റ്ററുകൾ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞുകെട്ടിക്കൊണ്ടിരുന്ന അവൻ മുഖമുയർത്തി.

എടാ നിന്റെയൊരു കയ്യൊള്ള ബനിയനിങ്ങെടുത്തേ.



അയേല് നോക്കമ്മേ. അവൻ പിന്നെയും അടുത്തകെട്ട് പോസ്റ്ററുകൾ തരം തിരിച്ചുതുടങ്ങി.

ഹും! എന്താടാ ഇത്! എല്ലാം വെയർത്തു നാറിയിരിക്കുന്നു.  അമ്മ ദേഷ്യപ്പെട്ട് എല്ലാം നനയ്ക്കാൻ ചുരുട്ടിയെടുത്തു.

ദേ ഇന്നാ. അവൻ കട്ടിലിന്റെ തലയ്ക്കു വിരിച്ച വെളുത്ത ബനിയനെടുത്തുകൊടുത്തു. ഇന്നലെ വൈകുന്നേരം ഇട്ടതാ.

ദേവകിയമ്മ ഒന്നു മണത്തു നോക്കി. വലിയ കുഴപ്പമില്ല.

സാറ പാവാടയും, ബ്ലൗസും, ബ്രായും, പാന്റീസുമൂരി മേലുമുഴുവനും തോർത്തി. പിന്നെ  അമ്മ നീട്ടിയ ബനിയനും മുണ്ടും അണിഞ്ഞപ്പോൾ സുഖം തോന്നി. മംം…ബനിയന് തീപ്പൊരിയുടെ മണം! നാളെ ഷെർലിയോട് തീപ്പൊരി കേശവന്റെ ബനിയനിട്ടെന്നു പറയുമ്പോൾ അവളുടെ വാ പൊളിയുന്നതോർത്ത് സാറ ചിരിച്ചു. ശ്ശോ! മുലക്കണ്ണുകൾ തടിച്ചു ബനിയനിൽ തള്ളിനിക്കുന്നു! അവൾ വേഗം തോർത്തെടുത്തു മാറത്തിട്ട് പിഴിഞ്ഞ തുണികളുമായി വെളിയിലേക്കു ചെന്നു.

ദേവകി അവളെ നോക്കി ചിരിച്ചു. ഇരുനിറത്തിൽ നല്ല ഐശ്വര്യമുള്ള പെണ്ണ്. ഒരു മോളു വേണമെന്ന് അവർക്ക് വലിയ മോഹമായിരുന്നു.

ഇങ്ങു തന്നേ. ഞാൻ തേച്ചുതരാം. അവർ കൈനീട്ടി. സാറ സമ്മതിച്ചില്ല. വേണ്ടാമ്മേ. ദേവകി പറഞ്ഞപോലെ അവൾ  പിഴിഞ്ഞ തുണികൾ ഫാനിന്റെ കീഴിലിട്ടു. ഇത്തിരിയുണങ്ങട്ടെ. മോളിങ്ങു വന്നേ.

പതിവ് ചായ കിട്ടാത്തപ്പോൾ അടുക്കളയിലേക്കു ചെന്ന കേശവൻ കണ്ടത് അമ്മയും ആ പെണ്ണും കൂടി എന്തോ പറഞ്ഞു ചിരിക്കുന്നതാണ്.

ഹ! അമ്മയീപ്പെണ്ണിന്റെകൂടെ തമാശ പറഞ്ഞോണ്ടിരിപ്പാണോ!

എന്റെ പേര് പെണ്ണെന്നല്ല. ഞാൻ സാറയാണ്. അവൾ കടുപ്പിച്ചു പറഞ്ഞു.

കേശവനന്തംവിട്ടുപോയി! അയ്യോ! അറിയാതെ പറഞ്ഞതാണേ! അവൻ തൊഴുതു.

ഹഹഹ…അമ്മ ചിരിച്ചു. ഇവനിതു വേണം മോളേ! പെണ്ണെന്താണെന്ന് സഖാവിനറിഞ്ഞൂട. ആ നീ അങ്ങോട്ട് ചെല്ലടാ. ഞാൻ ചായ കൊണ്ടരാം.

അമ്മ തിരിഞ്ഞപ്പോൾ അവൻ അവളുടെ ചെവിയിലേക്ക് ചുണ്ടുകളടുപ്പിച്ചു. എന്നാലും പെണ്ണുതന്നെയല്ലേടീ?

അവളങ്ങു ചുവന്നുതുടുത്തുപോയി. ഉത്തരം മുട്ടിപ്പോയി. അമ്മേ! അവൾ പരാതിപ്പെട്ടുകൊണ്ട് തിരിഞ്ഞപ്പോഴേക്കും കേശവൻ സ്ഥലം കാലിയാക്കിയിരുന്നു!

മഴ തോർന്നപ്പോൾ കേശവൻ സഖാവ് സൈക്കിളിന്റെ ക്യാരിയറിൽ ഭാണ്ഡക്കെട്ടുകളുമേറ്റി പാർട്ടിയോഫീസിലേക്കു പുറപ്പെടാനൊരുങ്ങി.

എടാ ഒന്നു നിന്നേ. ഈ കൊച്ചിനേം കൂടി കൊണ്ടോയി വിട്. നമ്മടെ മാത്യൂസാറിന്റെ കൊച്ചുമോളാ.

ഓഹോ സാറിന്റെ വീട്ടിലെയാണോ കാന്താരി. അവൻ സാറയെ നോക്കിച്ചിരിച്ചു.

കാന്താരി ഇയാൾടെ  കെട്ട്യോളാ! സാറ കൊഞ്ഞനം കാട്ടി.


എടാ ഈ കൊച്ചിനെ വെറുതേ ഞോണ്ടാതെ അവളെക്കൊണ്ടുവിട്ടേ. ചിരിച്ചുകൊണ്ട് ദേവകിയമ്മ അകത്തേക്ക് കേറിപ്പോയി.

കേറിയിരിക്കടീ. അവൻ സൈക്കിളിന്റെ ക്രോസ്ബാറിൽ തട്ടിക്കാണിച്ചു. അവളൊരു കൂസലുമില്ലാതെ പാവാടയിൽ പൊതിഞ്ഞ തടിച്ച കുണ്ടിയവിടെ ഉറപ്പിച്ച് ഇടതു വശത്തേക്ക് കാലുകൾ തൂക്കിയിരുന്നു.

കൊറച്ചൂടെ പൊറകിലോട്ടിരുന്നാട്ടെ തമ്പുരാട്ടീ. അവൻ പറഞ്ഞു. ബാലൻസു കിട്ടണ്ടായോ?

അവളവനെ നോക്കി ചുണ്ടുകോട്ടിയിട്ട് കൊറച്ചൂടെ പൊറകിലേക്ക് കുണ്ടി നീക്കി. അവൻ മെല്ലെ ചവുട്ടിത്തുടങ്ങി. കാലുകൾ എത്ര വിടർത്തിയിട്ടും അവളുടെ മൃദുലമായ കുണ്ടിയിലുരസുന്നു. ശ്ശെടാ കണ്ടാലെലുമ്പിയാണേലും തൊടയ്ക്കും കുണ്ടിക്കും നല്ല കനം! സൈക്കിളു ചവിട്ടാനും ഇത്തിരി ആയാസപ്പെടണം. അവൻ ചിരിച്ചുകൊണ്ട് ആദ്യമായി ഒരു പെണ്ണിനെ മനസ്സിലേക്ക് കയറ്റിവിട്ടു.

ഇയാളെന്തിനാ ചിരിക്കുന്നേ? എപ്പക്കണ്ടാലും വല്ല്യ പോസാണല്ലോ! അവൾ കെറുവിച്ചു.

ശ്ശെടാ…എടീ സാറേ..ഞാൻ നിന്നെ മുന്നേ കണ്ടിട്ടുപോലുമില്ല. പിന്നെങ്ങനാ? അവൻ അവളുടെ മിനുത്ത മുടിയും, കൊച്ചുകമ്മലണിഞ്ഞ ശംഖുപോലെയുള്ള കാതും നോക്കിപ്പറഞ്ഞു.

പെട്ടെന്ന് ആ വലിയ മുനയുള്ള കണ്ണുകൾ അവന്റെ നേർക്കു തിരിഞ്ഞു. അവൾക്കുള്ളിൽ ചിരി വരുന്നുണ്ടായിരുന്നു. അവന്റെ വെളുത്തു ചുവന്ന ആണത്തമുള്ള മുഖത്തു വളരുന്ന സമൃദ്ധമായ താടിയിൽ തഴുകാൻ… ഉള്ളിലേക്ക് കയറി കോതിമിനുക്കാൻ അവളുടെ വിരലുകൾ തരിച്ചു. അവന്റെ നെഞ്ചിൽ നിന്നുമുയരുന്ന മണം അവളെ മയക്കിത്തുടങ്ങി. വിടർന്ന ചന്തികളിൽ അവന്റെ മുട്ടും ഉറച്ച തുടയുടെ പേശികളും സൈക്കിൾ ചവിട്ടുമ്പോൾ ഉരയുന്നത് അവളെ കോരിത്തരിപ്പിച്ചു.

ഞാനും  ഇയാൾടെ കോളേജിലാ. ഫസ്റ്റിയർ ബീഎസ്സ്സി. പ്രസംഗിക്കുന്നതൊക്കെ കണ്ടിട്ടുണ്ട്. നമ്മളു പാവങ്ങളെയൊന്നും ഗൗനിക്കത്തില്ലല്ലോ. പാർട്ടീലെ സുന്ദരിക്കോതമാരൊണ്ടല്ലോ! അവളുതന്നെ അറിയാതെ പരിഭവങ്ങളുടെ ചാക്കുകെട്ടഴിച്ചുപോയി.

കേശവൻ ചിരിച്ചുപോയി.

ഇയാളെന്തിനാ ചിരിക്കുന്നേ? അവളു പിന്നേം കെറുവിച്ചു.

കേശവൻ സൈക്കിളു നിർത്തി വശത്തുള്ള കലുങ്കിൽ കാലുകുത്തി. ചിരിക്കാതെന്തു ചെയ്യും! പ്രസ്ഥാനത്തിലുള്ളവരോട് , ആണായാലും പെണ്ണായാലും ഒരേ മനോഭാവമാണ്, സഖാക്കളായി! അല്ലാതെ നീ പറയണപോലെ.. അവൻ മുഴുമിച്ചില്ല.

ഞാനൊന്നും പറഞ്ഞില്ലേ! അല്ലേലിപ്പം നമ്മളാരാ! അവളിത്തിരി സങ്കടപ്പെട്ടു.

നീയോ! നീയൊരു ഭയങ്കരിയല്ലേടീ! വല്ല്യ കള്ള സങ്കടമൊന്നും വേണ്ട! പോരാത്തേന് മുടിഞ്ഞ കനവും.
കണ്ടാപ്പറയുമോ! അതൊട്ടില്ലതാനും! അവൻ ചിരിച്ചുകൊണ്ട് സൈക്കിൾ ചവിട്ടിത്തുടങ്ങി.

കനമൊണ്ടേ കണക്കായിപ്പോയി. ദേ അമ്മ പറഞ്ഞത് കേട്ടല്ലോ! എന്നെ വീട്ടീ വിട്ടേച്ച് പോയാമതി ഇയാള്. അവൾ സ്വരം കടുപ്പിച്ചു.

അവനുറക്കെച്ചിരിച്ചു. എന്റെ പേര് കേശവൻ. “ഇയാൾ” എന്നല്ല. പിന്നെ സാറ. ഉം. എന്റെയൊരിതു വെച്ച് ഇതിനെ കെട്ടുന്നവന് കുരിശു ഫ്രീ!

അങ്ങനിപ്പം കവിടിയൊന്നും നെരത്തണ്ട ഇയാ..അല്ല കേശവൻ. അല്ലേ വേണ്ട മൂത്തതല്ലേ! കേശവേട്ടൻ! അവൾ മന്ദഹസിച്ചു.

കേശവന് ഉള്ളിലെന്തോ അതുവരെ അനുഭവിക്കാത്ത ഏതോ വികാരം അലയടിക്കുന്നപോലെ തോന്നി. ഈ കാന്താരിയേം കൊണ്ട് ലോകത്തിന്റെ അറ്റംവരെ സൈക്കിൾ ചവിട്ടിയാലോ!

ദേ വീടെത്തി. ഏതോ ഇത്തിരി മധുരം കലർന്ന ചിന്തകളിൽ മുഴുകിയിരുന്ന കേശവൻ സഖാവിന്റെ ബോധത്തിലേക്ക് അവളുടെ വാക്കുകൾ വന്നുവീണു.

വെളിയിൽത്തന്നെ മാത്യൂസാറുണ്ടായിരുന്നു. നരച്ച മുടിയും താടിയും. കണ്ണുകളുടെ തിളക്കം മങ്ങിയിട്ടില്ലായിരുന്നു.

ദേ സാറേ ഈ മൊതലിനെയങ്ങേൽപ്പിക്കുവാ. അവൻ പറഞ്ഞു.

ആ, കേശവനോ! നിന്നെക്കണ്ടിട്ട് കൊറേ നാളായല്ലോടാ. ഇവളെയെവിടുന്നു കിട്ടി? അവടമ്മ അകത്ത് വെഷമിച്ചിരിപ്പാണ്. സാറ് അവനേം, അമ്മയേം പഠിപ്പിച്ചിട്ടുണ്ട്.

മഴയത്തൂന്നമ്മയ്ക്ക് കിട്ടീതാ സാറേ. നനഞ്ഞ. എലിയെപ്പോലാരുന്ന്. ഇപ്പം വല്ല്യ സിംഹിയായി!  കേശവൻ സാറയെ നോക്കി ചിരിച്ചു.

അവളുടെ മുഖം ചുവന്നു. പോടാ! കേശവനെ നോക്കി കൊഞ്ഞനം കാട്ടീട്ടവളകത്തോട്ടോടി.

എടീ! പിടിക്കാനാഞ്ഞ സാറിനേം വെട്ടിച്ച് അവളകത്തേക്കോടി. വെളിയിലേക്കു വന്ന അമ്മയും മോളും കൂടി കൂട്ടിയിടിച്ച് അവടെയൊരു കൺഫ്യൂഷൻ.

എന്നാടീ ഇത്! അമ്മ ഒച്ചയിട്ടപ്പോൾ അവൾ ചിരിച്ചുകൊണ്ട് അവരുടെ കഴുത്തിൽ തൂങ്ങി.

അതോ… അതിവിടെയൊരുത്തൻ അമ്മേടെ മോളെ ദേഷ്യം പിടിപ്പിച്ചു അതാ…

അപ്പോ സൂസിച്ചേച്ചീടെ മോളാന്നോ ഈ കുരിപ്പ്? കേശവൻ സാറിനോടു ചോദിച്ചു.

അല്ലെടാ അവടെ മൂത്തത് മേരീടെയാ. ആ നിനക്കിവനെ മനസ്സിലായോടീ? സാറയുടെയൊപ്പം വരാന്തയിലേക്ക് വന്ന മേരിയോട് സാറു ചോദിച്ചു.

സൈക്കിളിലിരുന്ന ചുവപ്പുകലർന്ന വെളുത്ത നിറമുള്ള താടിക്കാരൻ ചെറുപ്പക്കാരനെ മേരി കൗതുകത്തോടെ നോക്കി.

ഇല്ലല്ലോ അപ്പാ. ആരാ? അവൾ ചോദിച്ചു.

എടീ ഇവൻ നിന്റെ പഴയ കൂട്ടുകാരി ദേവകീടെ ഒറ്റ മോനാണെടീ. സാറു ചിരിച്ചു.

കർത്താവേ! മേരി മൂക്കത്തു വെരലു വെച്ചു. ഇങ്ങു വന്നേടാ, ദേവൂന്റെ മോൻ! അവക്കെങ്ങനെയൊണ്ടെടാ? എന്താ നിന്റെപേര്?

മുഖത്ത് വിഷാദം കലർന്ന, സുന്ദരിയായ മേരിയെ നോക്കി കേശവൻ മന്ദഹസിച്ചു.
സൈക്കിൾ സ്റ്റാൻഡിൽ വെച്ചിട്ടവനിറങ്ങി.

ചേച്ചീടെ രണ്ടാമത്തെ ചോദ്യത്തിനുത്തരം.. കേശവൻ.  തീപ്പൊരി കേശവൻ! സാറ അമ്മയുടെ ചെവിയിൽ മന്ത്രിച്ചു. പിന്നെ അമ്മ സുഖമായിരിക്കുന്നു. അച്ഛൻ മരിച്ചുകഴിഞ്ഞ് ജോലിക്ക് കേറി. പഞ്ചായത്തോഫീസിലാണ്.

നാരായണൻ മരിച്ചോ! മേരി മുന്നിൽ നിന്ന ഉയരമുള്ള കേശവനെ നോക്കിപ്പറഞ്ഞു. ദൈവമേ! നീയിങ്ങു കേറിയിരിക്ക്.

ചേച്ചീ പോണം. അവനൊന്നു മടിച്ചു. മേരിയിറങ്ങിച്ചെന്ന് അവന്റെ കയ്യിൽപ്പിടിച്ചു വരാന്തയിലേക്ക് വലിച്ചു.

ദേവൂന്റെ മോൻ വന്നിട്ട് ചായേങ്കിലും തരാതെ ഞാൻ വിടത്തില്ല.

ഓ ഇനിയമ്മ ചായകൊടുക്കണ്ട കൊറവേയുള്ളൂ. ഇയാള് വല്ല്യ നക്സലൈറ്റാ. സൂക്ഷിച്ചാൽ കൊള്ളാം. സാറ പിറുപിറുത്തു.

പോടീ. മേരിയവളുടെ തലയിൽ മേടി. മോനിരിക്ക്.

അവിടെനിന്നും പാർട്ടിയോഫീസിലേക്കു സൈക്കിൾ ചവിട്ടുമ്പോൾ കേശവൻ സാറ, മേരി, മേരി ചുരുക്കിപ്പറഞ്ഞ അമ്മയുടേയും അച്ഛന്റേയും കഥകൾ, ഇവയൊക്കെ അയവിറക്കി.

സഖാവേ ദാണ്ടെയൊരു പെണ്ണ് തന്നെ തുറിച്ചുനോക്കുന്നു. പാർട്ടിയുടെ വരുന്ന  കോളേജ് ഇലക്ഷന്റെ ഒരു സ്ഥാനാർഥിയായ ഉഷ കേശവനെ തോണ്ടി.

ഏതു പെണ്ണ്?

ദാണ്ടവിടെ എടതുവശത്ത്.

കേശവൻ നോക്കിയപ്പോൾ മൂന്നാലു പെണ്ണുങ്ങളുടെ ഇടയിൽ നിൽക്കുന്നു  കാന്താരി. അവനെ നോക്കി കൈവീശിക്കാട്ടുന്നു.

നമസ്കാരം സാറ. സാറും ചേച്ചീം സുഖമായിരിപ്പില്ലേ. അവൻ അവരുടെ അടുത്തേക്ക് നടന്നുകൊണ്ട് കുശലം ചോദിച്ചു. മറ്റുള്ള പെണ്ണുങ്ങൾ എന്തൊക്കെയോ കുശുകുശുക്കുന്നത് അവൻ കണ്ടു.

അവൾ കൂട്ടം വിട്ട് മുന്നോട്ടു വന്നു. അതേയ് അവരടെ കാര്യം അറിയണേൽ വീട്ടീച്ചെന്നന്വേഷീര്. വല്ല്യ ചോദ്യങ്ങൾ! ഈ ഞാനെങ്ങനെയൊണ്ടെന്ന് ചോദിച്ചില്ലല്ലോ.

അവൻ ചിരിച്ചുപോയി. കൊല്ലാൻ പിടിച്ചാലും വളർത്താൻ പിടിച്ചാലും നീ ഒരേപോലാന്നല്ലോടീ! നിന്നെക്കണ്ടാലറിയാല്ലോ! ഒരു കൊഴപ്പോമില്ലെന്ന്!

ഓ പിന്നേ! കണ്ടാലറിയാം! ഇങ്ങോട്ടു വന്നേ! അവളവന്റെ കയ്യിൽ സ്വാതന്ത്ര്യത്തോടെ കൈകോർത്ത് മരച്ചുവട്ടിലേക്കു നടന്നു.

കേശവന് കൗതുകം തോന്നി. ഒരു പെണ്ണും ഇതുവരെ ധീരശൂരപരാക്രമിയായ കേശവൻ സഖാവിനോട് ഇങ്ങനെ പെരുമാറിയിട്ടില്ല.

കേശവേട്ടനെന്തിനാ കണ്ണീക്കണ്ട പെണ്ണുങ്ങടെ കൂടെ നടക്കണത്? എപ്പഴും കാണും ഉപഗ്രഹങ്ങൾ രണ്ടുമൂന്നെണ്ണം! അവൾ ഇത്തിരി ദേഷ്യത്തോടെ ചോദിച്ചു.

എടീ സാറക്കൊച്ചേ. അവരെല്ലാം പാർട്ടിക്കാരോ അല്ലെങ്കിൽ അനുഭാവികളോ ആണ്. നിനക്കെന്താടീ?

കേശവേട്ടന്റെ കൂടെ ഒരുപെണ്ണിനേം കാണുന്നതെനിക്കിഷ്ട്ടമല്ല! അവൾ കടുപ്പിച്ചു പറഞ്ഞു.

കേശവനു ദേഷ്യം വന്നു. അവന്റെ സ്വഭാവത്തിന് മുഖത്തടിച്ചപോലെ എന്തെങ്കിലും പറയണ്ടതാണ്. അവന്റെ ചോരയിരമ്പി ചുവന്നു വന്ന മുഖം കണ്ടപ്പോൾ സാറയൊന്നു ഞെട്ടി. അവൾ പിന്നിലേക്കു നീങ്ങി.

അവളുടെ ഭയന്ന മുഖം കണ്ടപ്പോൾ അവൻ പെട്ടെന്ന് സമചിത്തത വീണ്ടെടുത്തു. സ്വയം നിയന്ത്രിച്ചു. സാറാ…സ്വരം ശാന്തമായിരുന്നു. നീ ചെല്ല്. കൂട്ടുകാരികൾ നോക്കിനിൽക്കുന്നു. വൈകുന്നേരം എന്റെ കൂടെ വാ. വീട്ടിൽ കൊണ്ടാക്കിയേക്കാം. അപ്പോ സംസാരിക്കാം.

ആ ദേഷ്യമുള്ള മുഖം പോലും എത്ര സുന്ദരമാണ്. കടിച്ചുതിന്ന് വയറ്റിനുള്ളിൽ ഒളിപ്പിക്കണം ഈ സഖാവിനെ! ആർക്കും കൊടുക്കരുത്. കൂട്ടുകാരികളുടെ അടുത്തേക്ക് ചെല്ലുമ്പോൾ സാറ ഉള്ളിലോർത്തു ചിരിച്ചു.

ഡീ! എന്നാലും നീയാ തീപ്പൊരീടെ കയ്യീക്കേറിപ്പിടിച്ചല്ലോ! പൊള്ളിയോടീ? ഷെർളി അത്ഭുതം കൂറി

ഇല്ലെടീ. സാറ മന്ദഹസിച്ചു. ന്നാലും നല്ല ചൂടൊള്ള കൈത്തണ്ട!

നിനക്കു വട്ടായെടീ. അല്ലേല് ഒരാമ്പ്രന്നോന്റെ കയ്യീക്കേറി പിടിക്കുമോ?

എടീ, ഞാനീ കോളേജിൽ ചേർന്ന അന്ന് കേശവേട്ടൻ ക്ലാസ്സിൽ വന്ന് നമ്മളെയൊക്കെ സ്വാഗതം ചെയ്തില്ലേ? അന്നുതൊട്ടെന്റെ നെഞ്ചിലൊണ്ടടീ.

ഉം. അവളുടെ മുഴുത്ത മുലകളിൽ നോക്കി ഷെർലി ചിരിച്ചു. ഇതുങ്ങൾക്കവിടെ സ്ഥലം പോരാ. പിന്നെയാ തീപ്പൊരീംകൂടെ.

പോടീ. സാറ നാണിച്ചു തുടുത്തു. അവൾ ദുപ്പട്ട വലിച്ചു മുലകൾ മറച്ചു.

അവടെയൊരു കേശവേട്ടൻ! നിന്റെ കാര്യം പോക്കാടീ മോളേ! ഷെർലി കുരിശു വരച്ചു.

സാറ വൈകുന്നേരമാവാൻ ഒട്ടും ക്ഷമയില്ലാതെ കാത്തു. ഷെർലിയോട് പൊക്കോളാൻ പറഞ്ഞിട്ട് അവൾ പോർട്ടിക്കോയിൽ പടിയിലിരുന്നു. ദൂരെ വോളിബോൾ കോർട്ടിൽ പേശികളുടെ ചലനം കണ്ടു. മൈതാനത്തിന്റെയരികിൽ നട്ടുപിടിപ്പിച്ച കാറ്റാടിമരങ്ങൾ മെല്ലെയുലഞ്ഞു. വൈകുന്നേരമായി. കോളേജ് ആളൊഴിഞ്ഞ അരങ്ങായി.

പിന്നിൽ ഉറച്ച കാലടികൾ അടുത്തുവരുന്നതവളറിഞ്ഞു. എണീറ്റു നിന്നു. കേശവൻ നടന്നുവന്നു. പോകാം സാറ. അവളുടെ മറുപടിക്കു കാക്കാതെയവൻ നടന്നു. ഒന്നമ്പരന്നെങ്കിലും അവൾ കൂടെയോടിയെത്തി.

ഒന്നു നില്ലെന്റെ സാറേ. ഒന്നുമില്ലെങ്കിലും ഒരു പാവം സുന്ദരിപ്പെണ്ണ് കാത്തിരുന്നതല്ലേ.. ഇത്രേം വെയിറ്റിടണോ? അവൾ അണച്ചുകൊണ്ട് ചോദിച്ചു.

കേശവൻ നിന്നു. അവളെ സൂക്ഷിച്ചു നോക്കി. മുടിയഴിഞ്ഞു പാറിക്കിടന്നിരുന്നു. ചാഞ്ഞവെയിലിൽ അവളൊരു പുൽക്കൊടിപോലെ ചെറുതായി ആടി.

വാ. ഒറ്റവാക്ക്. അവൻ പിന്നെയും നടന്നുതുടങ്ങി, പക്ഷേ ധൃതി കുറഞ്ഞിരുന്നു.

സ്ത്രീയേ നീയും ഞാനും തമ്മിലെന്ത്? ഈശോയെപ്പോലത്തെ ചോദ്യം കേട്ടവളമ്പരന്നു. മുഖം ഉയർത്തിയപ്പോൾ അവന്റെ തീക്ഷ്ണമായ, ചിരിയൊളിപ്പിച്ച  കണ്ണുകളിൽ കണ്ണുകളുടക്കി.

എനിക്ക് ഈ തീപ്പൊരിയെ ഇഷ്ട്ടാണ്. അവളങ്ങു നേരേ ചൊവ്വേ വളച്ചുകെട്ടില്ലാതെ പറഞ്ഞു.

ഹഹഹഹ…അവന്റെ പൊട്ടിച്ചിരി അവളൊട്ടും പ്രതീക്ഷിച്ചിരുന്നില്ല!

എടീ സാറക്കുട്ടീ! അവൻ നീട്ടി വിളിച്ചു.

എന്താ ഇച്ചായാ…അവളും അതേ ഈണത്തിൽ ചോദിച്ചു.

നീ ശരിക്കും ഒരു കുരിശാണല്ലോടീ. കേശവൻ ചിരിച്ചു.

ഇച്ചായനങ്ങ് ചൊമന്നോ! ഇതേ കർത്താവ് തീരുമാനിച്ചതാ. അവളുടെ സംസാരം കേട്ടവൻ ചിരിയടക്കി.

നിനക്ക് എന്നെപ്പറ്റി എന്തറിയാം? അവൻ സീരിയസ്സായി.

ആരോഗ്യമുള്ള പുരുഷൻ. ഞാനിഷ്ട്ടപ്പെടുന്നയാൾ. എനിക്കിത്രേമൊക്കെ മതി കേശവേട്ടാ. അവളും തമാശ നിർത്തി സീരിയസ്സായി.

സാറ. ഞാനൊരു ഇടതുപക്ഷ പ്രവർത്തകനാണ്. അതും ഇപ്പോഴത്തെ മെയിൻസ്റ്റ്രീമിനും ഇടത്തോട്ട്. നാടു ഭരിക്കുന്ന പാർട്ടിക്കാർക്ക് ഞങ്ങൾ പ്രധാന ശത്രുക്കളാണ്. രാഷ്ട്രീയ ഭാവിയൊന്നും ഞാൻ മുന്നിൽ കാണുന്നില്ല. നമ്മുടെ കോളേജിൽ പ്രസ്ഥാനമുള്ളത് ഒരു പാരമ്പര്യമുള്ളതുകൊണ്ടാണ്. നിന്റെ ജീവിതം മുന്നിൽ നിവർന്നുകിടപ്പൊണ്ട്. എന്റെ കൂടെയായാൽ ഭാവി ഇരുളടയും. തന്നേമല്ല, എനിക്ക് ഒരു ബന്ധം ആലോചിക്കാൻ പറ്റില്ല.

രണ്ടുപേരും നിശ്ശബ്ദരായി നടന്നു.

ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുമോ? അവൾ മൗനം മുറിച്ചു.കേശവനവളെ നോക്കി. തീർച്ചയായും. അവനൊരു സംശയവുമില്ലായിരുന്നു.

കേശവേട്ടനെന്നെ ഇഷ്ടമല്ലേ? അവൾ വഴിയോരത്തു നിന്നു. എന്നിട്ട് അവളുടെ കണ്ണുകളിൽ നോക്കിയ അവനോട് സ്വരം ചിലമ്പാതെ ഉറച്ച ശബ്ദത്തിൽ ചോദിച്ചു.

ഇഷ്ട്ടമാണ്. ആ ഉത്തരം കേട്ടപ്പോൾ അവൾ കോരിത്തരിച്ചു. ഒരു നിമിഷം അവൾ കണ്ണച്ചുനിന്നു. ഇപ്പോൾ അവളും അവനും മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ. ഈ നിമിഷം അവസാനിക്കാതിരുന്നെങ്കിൽ!

അവൻ അവളുടെ കൈ കവർന്നപ്പോൾ സാറ ഞെട്ടിയുണർന്നു. പോവാം. അവൻ കൈ വിട്ടു. നിഴലുകൾ നീണ്ടുതുടങ്ങിയിരുന്നു. അവരൊന്നും മിണ്ടാതെ സ്വസ്ഥതയുള്ള നിശ്ശബ്ദതയിൽ ആലോചനകളിൽ മുഴുകി നടന്നു.

ആരാണെന്റെയൊപ്പം നടക്കുന്ന ഈപ്പെണ്ണ്!  ഒരാഴ്ച്ചയ്ക്കു മുമ്പ് അവളീ ചക്രവാളത്തിലേ ഇല്ലായിരുന്നു. ഇപ്പോഴിതാ അവളിടിച്ചുകേറി കസേര വലിച്ചിട്ടിരിക്കുന്നു! അവളെ കണ്ടുകൊണ്ടിരിക്കണമെന്നു തോന്നുന്നു. അവളുടെ കുശുമ്പും പിണക്കങ്ങളും എന്തു രസമാണ്.. സഖാവോരോന്നാലോചിച്ചു പോയി.

സാറ ഒപ്പം നടക്കുന്ന ഉയരമുള്ള താടിക്കാരനെ അവനറിയാതെ ഇടംകണ്ണുകൊണ്ടു കോരിക്കുടിച്ചു. ആ തിങ്ങിവളരുന്ന കറുത്തുചുരുണ്ട മുടിയിൽ മുഖം ചേർത്ത് ശ്വാസമെടുക്കണം. ആ മുടിക്കുപിടിച്ചു തന്റെ മുഴുത്ത മുലകളിലേക്കമർത്തണം. ആ ചുവന്ന കവിളുകളിൽ, താടിക്കു മുകളിൽ തിളങ്ങുന്ന ആ തൊലിയിൽ നുള്ളിനോവിക്കണം. വേറെ പെണ്ണുങ്ങളെ നോക്കിയാൽ ആ നെഞ്ചിൽ പല്ലുകളമർത്തി തൊലി പൊട്ടിച്ചു ചോരവരുത്തണം. ഈ കോന്തൻ സഖാവെന്തു പറഞ്ഞാലും തനിക്കൊന്നുമില്ല. ഇവനെനിക്കായി പിറന്നതാണ്. ഇവനെന്റെ മാത്രമാണ്. ഈ ജന്മത്തിലും ഇനിയുള്ള ജന്മങ്ങളിലും!

സാറേ, ദാ കൊച്ചുമോളെ ഏൽപ്പിക്കുന്നേ! അവൾ വൈകിയതു കാരണം ഗേറ്റിൽ അവളേയും കാത്തുനിന്ന അപ്പച്ചനോട് സഖാവ് പറയുന്നത് കേട്ടപ്പോൾ അവൾ സ്വപ്നത്തിൽ നിന്നും ഞെട്ടിയുണർന്നു. പിന്നെ തലകുനിച്ചകത്തേക്കു കേറിപ്പോയി.

കേശവാ. ചായ കുടിച്ചിട്ട് പോയാ മതി. ഞാനിന്ന് ദേവൂനെക്കണ്ടാരുന്നു! മോൻ വല്ല്യ പരാക്രമിയാണെന്നപ്പഴല്ല്യോ മനസ്സിലായത്! മേരി ചിരിച്ചുകൊണ്ട് വെളിയിലേക്കു വന്നു.

സത്യം പറഞ്ഞാൽ ചേച്ചീടെ കൈകൊണ്ടിടുന്ന ചായയ്ക്ക് ഒരു പ്രത്യേക രുചിയാണ്. കേശവനുള്ളിലേക്ക് കയറി. അമ്മയോട് പറഞ്ഞേക്കല്ലേ!

അയ്യട! എന്തൊരു സോപ്പിടൽ! അമ്മേ പോവാൻ നേരം സ്വന്തം കഴുത്തേല് തലയൊണ്ടോന്ന് നോക്കണേ! സാറ തലനീട്ടി.

എടാ മോനേ. മേരിയവന്റെയടുത്തിരുന്നു. ദേവൂന് നല്ല വിഷമമൊണ്ടടാ. നീ മാത്രേ അവക്കൊള്ളൂ. നാരായണൻ ലോക്കപ്പീക്കെടന്നാന്ന് അവളു പറഞ്ഞു. കേട്ടു നിന്ന സാറ ഒന്നു ഞെട്ടി.

ചേച്ചീ. അമ്മയൊരു സഖാവിന്റെ ഭാര്യയാണ്. എന്റെ വഴിയമ്മയ്ക്കറിയാം. ഐം ആം ലിവിങ് ഡേഞ്ചറസ്ലി. അതെനിക്കുമറിയാം. ഈ പ്രായത്തിലേ പറ്റൂ. ഞാനതെന്നേ തെരഞ്ഞെടുത്തതാണ്. നല്ല ചായ. അവൻ ചായ മൊത്തിക്കൊണ്ടു പറഞ്ഞു.

അവൻ പോയിക്കഴിഞ്ഞ് മേരിയൊരു ദീർഘശ്വാസം വിട്ടു. എന്തു നല്ല ചെറുക്കനാണ്! അവനിങ്ങനേം.

എങ്കിലമ്മയങ്ങു കെട്ടിക്കോന്നേ. സാറ വന്നു മേരീടെ കഴുത്തിൽ തൂങ്ങി.

ഒറ്റയടിവെച്ചുതരും. വന്നുവന്ന് പെണ്ണിനെന്തും പറയാന്നായി. മേരി മോളുടെ ചെവിക്കു പിടിച്ചു കിഴുക്കി.

തിരിഞ്ഞ സാറയുടെ കയ്യിൽ മേരി പിടിച്ചു. നീയൊന്നു നിന്നേടീ.

കർത്താവേ പണിയായി. സാറ മേരി കാണാതെ കുരിശുവരച്ചു.

നീയിവിടെയിരുന്നേടീ. മേരി സാറയെ സൂക്ഷിച്ചു നോക്കി. അവളിരുന്നു  ഞെളിപിരികൊണ്ടു.

മുഖത്തു നോക്കടീ. മേരി ചിരിയമർത്തി.

എന്താമ്മേ? സാറ ചളിച്ച മോന്ത അമ്മയുടെ നേർക്കു തിരിച്ചു.

നീയെന്തിനാടീ കേശവന്റെ കൂടെ വന്നേ?

അത് ഞാൻ കോളേജിൽ… ഷെർലി പോയപ്പോ… ആരും കൂട്ടിനില്ലാതെ…അപ്പോ കേശവേട്ടൻ… അവളിരുന്നു വിക്കി.ഇരുനിറമാണെങ്കിലും മോൾടെ മുഖം തുടുത്തത് മേരിയറിഞ്ഞു.

ഞാൻ ഷേർലീടെ വീട്ടില് വിളിച്ചപ്പോ അവളോട് പൊക്കോളാൻ നീ പറഞ്ഞൂന്നാണല്ലോടീ ഞാനറിഞ്ഞത്. മേരി സ്വരം കടുപ്പിച്ചു.

അത്..അമ്മേ… സാറയിരുന്നു വിക്കി. ഞാൻ…

മോളേ നീയിങ്ങു വന്നേ. മേരിയവളേം വലിച്ച് വരാന്തയിലേക്ക് ചെന്നു. മാത്യൂസാറു മുഖമുയർത്തി.

അപ്പാ…മാത്യൂസാറ് മേരിയുടെ വിളികേട്ടപ്പോൾ പത്രത്തിൽ നിന്നും മുഖമുയർത്തി.

ദേ ഇവളോട് അവൾടെ അമ്മയ്ക്കെന്നാ പറ്റിയേന്ന് അപ്പനൊന്നു പറഞ്ഞുകൊടുത്താട്ടെ. ഞാൻ അത്താഴത്തിന് ഇത്തിരി കഞ്ഞീം പയറും ഒണ്ടാക്കട്ടെ. മേരി സാറയെ അപ്പന്റെയടുത്തോട്ടു തള്ളിയിട്ട് അകത്തേക്ക് പോയി.

അപ്പച്ചാ.. അമ്മയെന്നാ പറഞ്ഞേച്ചും പോയേ? സാറ സംശയത്തോടെ മാത്യൂസാറിനെ നോക്കിയിട്ട് സാറിന്റെ കസേരക്കയ്യിൽ കേറിയിരുന്നു.

നീ നിന്റെയപ്പനെ കണ്ടിട്ടില്ലല്ലോ മോളേ. സാറ് കൊച്ചുമോളുടെ കൈ കൈകളിലെടുത്ത് തലോടി.

ഇല്ലപ്പച്ചാ. അമ്മയെന്നെ പ്രസവിക്കണതിനു മുൻപ് അപ്പൻ അപകടത്തിൽപ്പെട്ടു മരിച്ചു എന്നാണമ്മ പറഞ്ഞേ. അപ്പന്റെ കൂടെ വർക്കുചെയ്തിരുന്ന രണ്ടുമൂന്നങ്കിളുമാരേം അവരടെ ഭാര്യമാരേം കൊച്ചുങ്ങളേമൊക്കെ ഞാൻ കണ്ടിട്ടുണ്ട്.

മോളേ. അങ്ങു ബോംബേല് അപകടമായിരുന്നു. പക്ഷേ കരുതിക്കൂട്ടിയൊള്ളതായിരുന്നു. ഫാക്ടറിയിൽ നിന്റപ്പൻ യൂണിയൻ നേതാവായപ്പഴേ നോട്ടപ്പുള്ളിയായിരുന്നു. രണ്ടുപ്രാവശ്യം അവരു ശ്രമിച്ചതാ. ആഹ്. പോലീസും അവരുടെ കയ്യിലായിരുന്നു. പിന്നെ നിന്റമ്മ ഇവിടെവെച്ചാ നിന്നെ പെറ്റത്. അവളു പിന്നെ ചെന്നൈയിൽ പോയി.  അവക്കു ബോംബേല് പണിയൊണ്ടായിരുന്നു. അവരടെ സൗത്തിൻഡ്യൻ റിജിയണൽ ഓഫീസിൽ ചേർന്നു. പിന്നെ രണ്ടു വർഷം കഴിഞ്ഞപ്പോൾ അവള് ഇൻഷുറൻസ് കമ്പനീല് ചേർന്നു. ഇപ്പോ ട്രാൻസ്ഫറായപ്പഴാ നിന്നെ ഇവിടെ നിർത്തിപ്പഠിപ്പിക്കാന്നു വിചാരിച്ചത്.

മോളേ. അരി കഴുകി അടുപ്പത്തുവെച്ചിട്ട് വരാന്തയിൽ വന്ന മേരി സാറയുടെ മുടിയിൽ തലോടി. കേശവൻ നല്ല ചെറുക്കനാ. എനിക്കും നിന്റെയപ്പച്ചനും അവന്റെയമ്മേം മരിച്ചുപോയ അച്ഛനേമൊക്കെ അറിയാം. എന്നാലും മോളേ, ഞാനും ഇഷ്ട്ടപ്പെട്ടു കെട്ടിയതാടീ.  എനിക്കിപ്പോ ഇതൊക്കെയാലോചിക്കുമ്പോ നെഞ്ചിൽ തീയാണ്. ഞാനടുത്താഴ്ച പുതിയ സ്ഥലത്തേക്ക് പോവും. ജോയിൻ ചെയ്യണം. നീ വിവരമുള്ള പെണ്ണാണ്. അപ്പച്ചനെ വെഷമിപ്പിക്കരുത്.

സാറയുടെ കണ്ണുകൾ നിറഞ്ഞു. അവൾ പതുക്കെയെണീറ്റ് അകത്തേക്ക് പോയി.

പാവം. സാറു പറഞ്ഞു. മേരി വിഷമത്തോടെ ചിരിക്കാൻ ശ്രമിച്ചു.

സാറ അടുത്തദിവസങ്ങളിൽ ഒരൊതുങ്ങിയ മൂഡിലായിരുന്നു. എന്തു പറ്റിയെടീ? കാമുകനുമായി വല്ല പ്രശ്നവും? ഷെർളി ചോദിക്കുകയും ചെയ്തു. എന്നാൽ കൂട്ടുകാരിയുടെ ദയനീയമായ മുഖം കണ്ടപ്പോൾ അവൾ കൂടുതൽ കളിയാക്കാൻ നിന്നില്ല.

സാറ അപ്പന്റെ മരണത്തിന്റെ യാഥാർത്ഥ്യത്തിൽ നിന്നും മുഴുവനും മോചിതയായിരുന്നില്ല. ഒപ്പം രണ്ടുദിവസത്തിനകം മേരി പോവുകയും ചെയ്തതോടെ അവളുടെ സ്ഥിതി പിന്നെയും ശോചനീയമായി. കോളേജിലാകട്ടെ കേശവനെ കാണാനുമില്ലായിരുന്നു. ഒടുവിൽ മനസ്സുണ്ടായിട്ടല്ലെങ്കിലും അവൾ ഉഷയെ സമീപിച്ചു.

അതേയ്… ഒരു കാര്യം. അവൾ ശങ്കിച്ചു ശങ്കിച്ചു ചോദിച്ചു.

എന്താ കുട്ടീ? ഉഷയവളെ ഉറ്റുനോക്കി. എപ്പൊഴോ കണ്ടുമറന്നപോലെ.

അത്… പെട്ടെന്നവൾക്ക് വാക്കുമുട്ടി. അവളുടെ  മുഖം തുടുത്തു. അവൾക്കവിടെനിന്നും രക്ഷപ്പെട്ടാൽ മതിയെന്നായി. വല്ലാത്ത തിക്കുമുട്ടൽ.

ഉഷയ്ക്കവളുടെ പതറിച്ച മനസ്സിലായി. നന്നായി ചിരിച്ചുകൊണ്ട് ഉഷ സാറയുടെ കയ്യിൽ പിടിച്ചു. വരൂ.. അവളേയും കൊണ്ട് ഉഷ മരത്തണലിലെ തറയിലിരുന്നു.

എന്താ മോൾടെ പേര്? ഉഷ ചോദിച്ചു.

സാറ. അവൾക്കും ശ്വാസം നേരെവീണു.

സാറയ്ക്കെന്താ അറിയണ്ടേ? ഉഷ ചിരിച്ചു.

കേശവേട്ടനെ കണ്ടിട്ടു കൊറച്ചു നാളായി. അതറിയാനാ. അവളൊറ്റശ്വാസത്തിൽ പറഞ്ഞുതീർത്തു.

ഇതിനാണോ സാറ ഇത്രേം മടിച്ചത്! പുള്ളി പാർട്ടി പ്ലീനത്തിനു പോയതാ. ഒരാഴ്ചത്തെ പരിപാടിയാ മൊത്തം. പിന്നേം ഒന്നുരണ്ടു സ്ഥലങ്ങളിൽ പോയിട്ടേ വരൂ.

ശരി ചേച്ചീ.. സാറ ആശ്വാസം കൊണ്ടറിയാതെ പറഞ്ഞുപോയി.

എന്നാലിനി അനിയത്തി പോയി നല്ലകുട്ടിയായി ക്ലാസിലിരുന്നു പഠിക്ക്. ഉഷ മന്ദഹസിച്ചു. ഹാപ്പിയായ സാറ വായുവിലൊഴുകി തിരികെപ്പോയി.

മീറ്റിങ്ങുകളുടെ തിരക്കുകൾക്കിടയിൽ കേശവന് ശ്വാസമെടുക്കാൻ സമയം കിട്ടിയില്ല. തിരിച്ചുചെന്ന് നടപ്പിലാക്കണ്ട സമരപരിപാടികൾ, തന്ത്രങ്ങൾ, ആകപ്പാടെ വൈകുന്നേരം വന്നു തളർന്നുകിടന്നുറങ്ങും. എന്നാലും ആ കുസൃതിപ്പെണ്ണിന്റെ മുഖം വല്ലപ്പോഴുമെങ്കിലും സ്വപ്നങ്ങളിലും, ഉണർന്നിരിക്കുമ്പോഴും മിന്നിമാഞ്ഞിരുന്നു. മധുരമുള്ള നൊമ്പരം കിള്ളി നോവിച്ചിരുന്നു. വികാരങ്ങളെ അകറ്റിനിർത്തേണ്ട വിപ്ലവകാരിയുടെ പ്രതിരോധങ്ങൾക്കു വിള്ളലേല്പിച്ച് നുഴഞ്ഞുകയറിയ വികാരങ്ങൾ..

തിരികെ ട്രെയിനിലിരുന്നപ്പോൾ കേശവൻ പുസ്തകങ്ങളൊന്നും വായിച്ചില്ല. അവന്റെയൊപ്പം യാത്ര ചെയ്ത രാമേട്ടൻ അവന്റെ സ്വപ്നം കാണുന്ന കണ്ണുകൾ ശ്രദ്ധിച്ചിരുന്നു.

എടാ മോനേ.. റെണിഗുണ്ട സ്റ്റേഷനിൽ നിന്നും കാലത്തേ ദോശയും, ചട്ണിയും ഓംലെറ്റും അകത്താക്കുന്നതിനിടയിൽ രാമേട്ടൻ ഒരു ചോദ്യമെറിഞ്ഞു. ആരാടാ നിന്റെ മനസ്സില്?

അത്..രാമേട്ടാ… ഭക്ഷണം തൊണ്ടക്കുഴലിൽ തങ്ങി കേശവൻ ചുമച്ചു. അവനിത്തിരി പരിഭ്രാന്തിയായി.

നീ കഴിക്കടാ. രാമേട്ടനവന്റെ പുറം തടവിക്കൊടുത്തു. പിന്നെ ചായ എന്നുപേരുള്ള റെയിൽവേയുടെ വാട്ടവെള്ളം കുടിച്ചുകൊണ്ടിരുന്നപ്പോൾ രാമേട്ടൻ മനസ്സു തുറന്നു.

കേശവാ. മൃദുവായ ആ സ്വരം കേൾക്കാൻ കേശവൻ മുന്നോട്ടാഞ്ഞിരുന്നു. നമ്മളെല്ലാം മനുഷ്യരാണ്. നീ ഈ കമ്പാർട്ട്മെന്റിൽ നോക്കിയേ. കുട്ടികൾ, അച്ഛനമ്മമാർ, ചെറുപ്പക്കാർ…എല്ലാവരും ജീവിതത്തിൽ മുഴുകിയിരിക്കുന്നു. വിപ്ലവമെന്നു പറഞ്ഞാൽ വികാരങ്ങളില്ലാത്ത ഒരേ ലക്ഷ്യം നോക്കി മുന്നോട്ടു പോവുന്നവർ എന്നൊക്കെയുള്ള ശുദ്ധ അസംബന്ധം പറയുന്ന മുരടന്മാരെ എനിക്കു കണ്ടൂടാ. ജീവിതം ജീവിച്ചുതന്നെ തീർക്കണം. എന്നാൽ നമ്മുടെ മാർഗ്ഗം മറക്കരുത്. അത്രമാത്രം.

രാമേട്ടൻ ചരിഞ്ഞുകിടന്ന് ഏതോ അമേരിക്കൻ ക്രൈം നോവൽ വായന തുടങ്ങി. പ്രസ്ഥാനത്തിന്റെ ഒരാചാര്യനായിരുന്നെങ്കിലും രാമേട്ടൻ കേശവനൊരത്ഭുതമായിരുന്നു.

വീട്ടിലെത്തി മുഷിഞ്ഞ കുപ്പായങ്ങൾ മാറ്റി ഒന്നുകുളിച്ചുഷാറായി കൈലിയുമുടുത്ത് പിന്നിലെ വരാന്തയിൽ അമ്മയോട് വർത്താനം പറഞ്ഞിരുന്ന കേശവന്റെ ചെവിയിൽ ആരോ നുള്ളി!

സാറ. അവൾ മനസ്സിന്റെ കോണിലുണ്ടായിരുന്ന കേശവന് പ്രിയങ്കരിയെ പെട്ടെന്നു പിടികിട്ടി.

ഇങ്ങുവാടീ കാന്താരീ. അവനവളുടെ കൈക്കു പിടിച്ച് മുന്നിൽ നിർത്തി. അവന്റെ നനഞ്ഞെങ്കിലും എണ്ണമയം പുരളാത്ത പപ്രശ്ശ മുടിയും പരവശമായ മുഖവും കണ്ടവൾ സങ്കടപ്പെട്ടു. ഇതു നോക്കിയേ അമ്മേ! കേശവേട്ടനാകെയങ്ങ്…അവൾക്കു മുഴുമിക്കാനായില്ല. തൊണ്ടയിടറി, കണ്ണുകൾ നിറഞ്ഞുതുളുമ്പി.

പാവം മോളു. ദേവകിയവളെ ചേർത്തു നിർത്തി മുടിയിൽ തലോടി. കണ്ടോടാ എന്റെ മോൾടെ സ്നേഹം. മേരി പോയേപ്പിന്നെ ഇവളൊറ്റയ്ക്കായി.  ഇന്നലേം വന്നിരുന്നു. നിന്നേക്കാളും അവൾക്കെന്റെ കാര്യത്തില് ശ്രദ്ധയൊണ്ട്.

എന്റെയമ്മേ! ഇവളൊരു പൂതനയല്ലേ! കാന്താരീടെ ഈ വേഷത്തിലൊന്നും വീണേക്കല്ലേ! കേശവൻ ചിരിച്ചു.

പോടാ. പൂതന ഇയാൾടെ… സാറ അവന്റെ ചുമലിലൊരു തള്ളുകൊടുത്തു. അവൻ ചിരിച്ചുകൊണ്ട് വരാന്തയിലേക്ക് മലർന്നു. ഞാൻ പോട്ടമ്മേ! സാറ ഒറ്റയോട്ടം വെച്ചുകൊടുത്തു!

എടാ! കിടന്നു ചിരിക്കുന്ന കേശവനെ നോക്കി ദേവകിയും ചിരിച്ചുപോയി. നീയെന്തിനാടാ ആ കൊച്ചിനെ ഇങ്ങനെ ദേഷ്യം പിടിപ്പിക്കണത്! അവരകത്തേക്കു പോയി.

കേശവൻ മതിലിൽ ചാരിയിരുന്ന് മടിയിൽ പരതി ബീഡിക്കെട്ടും തീപ്പെട്ടിയുമെടുത്തു. അവൻ പുക ആസ്വദിച്ചുകൊണ്ട് കണ്ണുകളടച്ചു. ജടപിടിച്ച മുടിയിൽ നീളമുള്ള വിരലുകൾ അമർന്ന് മെല്ലെ കെട്ടുകൾ വിടീക്കുന്നു. വരണ്ട മുഖത്തും ഉണങ്ങിയ താടിരോമങ്ങളിലും എണ്ണതേച്ചു തിരുമ്മുന്നു. ചൂടുള്ള ശ്വാസം പൊതിയുന്നപോലെ. ചുറ്റിലും സുഖമുള്ള ഗന്ധം. പെണ്ണിന്റെ മണം. കൈകൾ തന്നെ ചെരിച്ചു കിടത്തുന്നു. മാർദ്ദവമുള്ള മുലകളിൽ മുഖമമർത്തുന്നു. ക്ഷീണമവനെപ്പുണർന്നു.

ദേവകിയമ്മ വന്നു നോക്കിയപ്പോൾ വെറും തിണ്ണയിൽ  മലർന്നുകിടന്നുറങ്ങുന്ന കേശവൻ! അവരൊരു തലയിണയെടുത്ത് അവന്റെ തലയ്ക്കുതാഴെ വെച്ചു. അവന്റെ സുന്ദരമായ മുഖത്തുനോക്കിയപ്പോൾ നാരായണനെ ഓർമ്മവന്നു. അവരുടെ കണ്ണുകൾ നിറഞ്ഞു.  ദേവീ, എന്റെ മോനെ കാത്തോളണേ! കണ്ണുകൾ തുടച്ചുകൊണ്ട് അവരടുക്കളയിലേക്കു പോയി.

സാറ. കുറച്ചു സംസാരിക്കാനുണ്ട്. കേശവൻ വിളിച്ചു. ഏതെങ്കിലും ഫ്രീ അവറുണ്ടോ? അവസാനത്തെ അവറു ഫ്രീയാ. സാറ പറഞ്ഞു. കഴിഞ്ഞ ദിവസം കേശവനെ തള്ളിയിട്ടതിൽപ്പിന്നെ ഇപ്പോഴാണു കാണുന്നത്. അവളുടെ നെഞ്ചിടിക്കുന്നുണ്ടായിരുന്നു. സഖാവ് തലയിൽ ഒരു കൊട്ടുതരാനാണ് വിളിച്ചത് എന്നാണവൾ കരുതിയത്. മിണ്ടാതെ കിട്ടുന്നതും വാങ്ങിച്ചോണ്ടു പോവാനും അവൾ റെഡിയായിരുന്നു!

ക്യാന്റീനിൽ കാണാം. കേശവൻ നടന്നകന്നു. സാറയ്ക്ക്  ഒരെത്തും പിടിയും കിട്ടിയില്ല. അവൾക്ക് എന്തോ പ്രശ്നമുള്ളതുപോലെ  തോന്നി. ദൈവമേ ഈ സഖാവ് എന്തിനുള്ള പുറപ്പാടാണോ ആവോ? ഇനിയെനിക്കെങ്ങാനും ഒരുമ്മയെങ്കിലും തരുമോ? പെട്ടെന്നവളുടെ മൂഡു മാറി. ഒന്നുമില്ലേലും ഈ മൊശടൻ സഖാവിന്റെ കൂടെ ഇത്തിരി സമയമെങ്കിലും ചെലവാക്കാമല്ലോ. പ്രിയതമൻ! ഹും! അങ്ങേരടെ ഓരോ പെരുമാറ്റങ്ങൾ! സ്നേഹത്തോടെ ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. വല്ല്യ വെളുപ്പൊന്നുമില്ല. അത്ര കൊലുന്നനെയൊള്ള ശാലീനസുന്ദരിയുമല്ല. ഇച്ചിരെ ചതയൊക്കെയൊണ്ട്. എന്നാലും കാണാനത്ര മോശമൊന്നുമല്ല. ക്ലാസ്സീത്തന്നെ ചെല വായിനോക്കികളുടെ കമന്റുകൾ കേട്ടില്ലെന്നു നടിക്കാറാണ് പതിവ്. ഇയ്യാളിനി വല്ല കടുക്കക്കഷായോം സേവിക്കണൊണ്ടോ കർത്താവേ! ഓരോന്നാലോചിച്ച് ക്ലാസ്സിൽ എത്തിയതവളറിഞ്ഞില്ല.

ഷെർലിയുടെ കൂടെയാണ് അവൾ ക്യാന്റീനിലേക്കു പോയത്. സഖാവ് വന്നിട്ടില്ല. അവരോരോ ചായേം കുടിച്ചിരുന്നപ്പോൾ കേശവനെത്തി. ഷെർലി നേരത്തേ തീരുമാനിച്ചപോലെ ലൈബ്രറിയിലേക്ക് പോയി.

കേശവനും ചായയ്ക്കു പറഞ്ഞു. ചൂടുള്ള ചായ മൊത്തിക്കൊണ്ട് അവൻ സാറയെ നോക്കി. അവൾ തല കുനിച്ച് മേശയുടെ പരുത്ത തടിയിൽ വിരലുകൊണ്ടെന്തോ വരച്ചിരിപ്പായിരുന്നു.

സാറ. എന്നെ നോക്ക്. അവൻ മൃദുവായി പറഞ്ഞു. അവൾ മുഖമുയർത്തിയില്ല. ഹും! സഖാവിന്റെയൊരു പുന്നാരം! അവൾ ചുണ്ടുകോട്ടി.

എന്നെ നോക്കടീ! അവന്റെ ശബ്ദം മൂർച്ചയേറിയതായി. അവൾ ഞെട്ടി മുഖം പൊക്കി. അയ്യട! ഇരുന്നു ചിരിക്കുന്നു!

പേടിച്ചോടീ മോളൂ? മധുരമുള്ള ആ ശബ്ദത്തിൽ അവളുടെ മനസ്സലിഞ്ഞുപോയി. കണ്ണുകളറിയാതെ നിറഞ്ഞു. ചുണ്ടുകൾ ഇത്തിരി വിതുമ്പി.

എന്താ സാറ? കേശവനും ഒന്നു പതറി. അതവൾക്കു മനസ്സിലായി. മെല്ലെ ആ മുഖത്തൊരു മന്ദഹാസം വിടർന്നു. അവളുടെ വിരലുകൾ അവന്റെ വിരലുകളുമായി പിണഞ്ഞു.

അതേയ്, സഖാവേ! ആദ്യായിട്ടാ ഇത്രേം നല്ല വാക്കുകളാ തിരുമോന്തേന്ന് കേട്ടത്. അതിന്റെ സന്തോഷത്തിലാ. അല്ലെടോ മാഷേ! ഞാൻ ഇയാൾടെ പ്രിയപ്പെട്ടവളല്ലേ! ആ എന്നോടേലും മനുഷ്യപ്പറ്റോടെ ഇത്തിരി സോഫ്റ്റായിട്ടു പെരുമാറിയാലെന്താ? അവൾ ചൊടിയോടെ അവന്റെ കണ്ണുകളിൽ  നോക്കിപ്പറഞ്ഞു. ഹൃദയം നൃത്തം വെയ്ക്കുകയായിരുന്നു.

കേശവന്റെയുള്ളിലും എന്തോ വീണുടഞ്ഞു. പാവം പെണ്ണ്. അവൾക്കെന്നെ ഇഷ്ട്ടമാണ്. നിനക്കോ? അവൻ സ്വയം ചോദിച്ചു. പിന്നെ ഒരിക്കലും മനസ്സിനെ ചതിക്കാത്ത അവന്റെ സ്വഭാവം സത്യത്തെ നേരിടാൻ അവനു ശക്തി നൽകി.

നീ ഇവിടെയുണ്ട് എന്റെ സാറ. അവൻ നെഞ്ചിൽ തൊട്ടുകാണിച്ചു. നിനക്കറിയാമല്ലോ. എന്റെ ജീവിതത്തിൽ ഇതിനൊന്നും സ്ഥാനമില്ല സാറ. എന്നാലും നിനക്കതൊന്നും ഒരു വിഷയമേ അല്ലല്ലോടീ പെണ്ണേ. നീയെന്റെ ഉള്ളിലേക്ക് നുഴഞ്ഞു കേറി കസേര വലിച്ചിട്ടിരിപ്പാണ്. ഞാനെന്തു ചെയ്യുമെന്റെ പെണ്ണേ! അവന്റെ കൺഫ്യൂഷൻ കണ്ണുകളിൽ കാണാമായിരുന്നു.

അവൾ അമർത്തിച്ചിരിച്ചു. എന്റെ മാതാവേ! മോളിലേക്ക് നോക്കിയവൾ കുരിശു വരച്ചു.

എന്റെ പൊന്നേ! നീ എന്തേലും റൊമാന്റിക് ആയിട്ടു പറഞ്ഞല്ലോ. അവളുടെ വിരലുകൾ അവന്റെ ഉറച്ച നെഞ്ചിലൊന്നു പരതി. ഞാനിവിടെയുണ്ടല്ലോ. എന്റെ കേശവേട്ടാ! ഈ പെണ്ണിനതു മതി. ഇനിയൊന്നും കേൾക്കണ്ടെനിക്ക്! അവളുടെ വലിയ കണ്ണുകൾ പിന്നെയും നിറഞ്ഞു.

എന്നാലവളുടെ മനസ്സിന്റെ സംഗീതം വേറൊന്നായിരുന്നു.  നീയില്ലായ്മ എന്നത് എന്നിലെ പരിഹരിക്കാനാകാത്ത പ്രതിസന്ധിയാണ്. എന്നിലെ ഉന്മത്തമായ ലഹരിയായ് നീ മാറിയിരിക്കുന്നു, നിന്നോടുള്ള പ്രണയം ഭ്രാന്തമായ ഒരു വിഷക്കൂട്ടാണെങ്കിൽ, ഈ ജന്മം മുഴുവൻ ആ സോമരസം നുണയാൻ വെമ്പുന്ന എന്റെ ചുണ്ടുകളിലെ ദാഹമായി നീ മാറുമോ…

കേശവന്റെ ഹൃദയം ശക്തമായി മിടിച്ചു. മുന്നിലിരിക്കുന്ന പെണ്ണാണ് ഈ ലോകത്തിലെ എറ്റവും സുന്ദരിയായവൾ. അവളോടൊപ്പം ജീവിതം മുഴുവനും നടന്നു തീർക്കാൻ അവന്റെ ഹൃദയം കൊതിച്ചു. എങ്കിലും ഒരു പോരാളിയുടെ ജന്മം അവനെ ഭൂമിയിലേക്ക് വലിച്ചു.

സാറ. എന്റെ മോളൂ. അവന്റെ വിരലുകൾ നോവിപ്പിച്ചുകൊണ്ട് അവളുടെ വിരലുകൾ ഞെരിച്ചു. എന്റെ വഴി നേരത്തേ വെട്ടിത്തെളിച്ചതാണ്. ഈ വരുന്ന തിങ്കളാഴ്ച ഞാനിവിടം വിടും. പിന്നെ നമ്മളു തമ്മിൽ കണ്ടെന്നു വരില്ലെന്റെ.. എന്റെ.. എന്റെ ജീവനാണ് നീ, കാന്താരീ. അവന്റെ സ്വരമിടറി.

അവളുടെ മനസ്സിടിഞ്ഞു. കാൽക്കീഴിലെ ഭൂമിയൊലിച്ചുപോവുന്നപോലെ തോന്നി. ഒരു ജന്മാന്തരത്തിനപ്പുറം അവൾക്ക് ശബ്ദം വീണ്ടുകിട്ടി.

കേശവേട്ടാ. മറ്റന്നാൾ ശനിയാഴ്ചയല്ലേ. അമ്മയ്ക്ക് ഓഫീസില്ലേ.

ഉം. ഒൻപതുമണിക്കമ്മ പോവും. കേശവൻ പറഞ്ഞു.

എനിക്ക് കേശവേട്ടന്റെയൊപ്പം ഇത്തിരി സമയം വേണം. ഈ പാവത്തിന്റെ അപേക്ഷ കേൾക്കില്ലേ? പറ്റില്ലെന്നു പറയല്ലേ! അവനൊരു തേങ്ങൽ കേട്ടു. ചൂടുള്ള കണ്ണീർത്തുള്ളികൾ അവന്റെ കൈകൾ പൊള്ളിച്ചു. ഉം.. അവൻ മൂളി.

തിരികെ പോകും വഴി സാറയുടെ മൗനത്തിന്റെ ചിതൽപ്പുറ്റ് ഷെർലി മുറിച്ചില്ല. കൂട്ടുകാരിയെ അവളുടെ ലോകത്തിൽ വിഹരിക്കാൻ വിട്ടു.

എന്നത്തേയും പോലെ അമ്മയോട് ഫോണിൽ സംസാരിച്ചപ്പോൾ സാറ മറയ്ക്കാൻ ശ്രമിച്ചെങ്കിലും അവളുടെ വികാരത്തിന്റെ അംശങ്ങൾ മേരിയുടെ മനസ്സ് പിടിച്ചെടുത്തു. മോളേ. നീ വിവേകമുള്ള പെണ്ണാണ്. നിനക്കെന്താണ് ശരിയെന്നു തോന്നുന്നോ ആ വഴി നിനക്കു തെരഞ്ഞെടുക്കാം. ഈയമ്മ ഒന്നും പറയില്ല. ഇങ്ങുവന്നേടീ. നെറുകയിൽ അമ്മയുടെ തണുപ്പുള്ള ചുണ്ടുകളമർന്നപോലെ സാറയ്ക്കു തോന്നി. അവളുടെ മനസ്സു ശാന്തമായി. അവൾ സുഖമായുറങ്ങി.

ദേവകിയമ്മ പഞ്ചായത്തോഫീസിലേയ്ക്കു പോവുന്നത് ഒൻപതുമണിക്കാണെന്ന് സാറയ്ക്കറിയാം. ഒരു മോണിംഗ് ഷോയ്ക്കു പോവാൻ അപ്പച്ചന്റെ അനുവാദവും വാങ്ങി അവൾ മെല്ലെയിറങ്ങി നടന്നു. അധികം ഒരുങ്ങാനൊന്നും പോയില്ല.

കേശവേട്ടന്റെ വീട്! പലതവണ വന്നിട്ടുണ്ടെങ്കിലും സാറയൊന്നു വിറച്ചു. ശബ്ദമുണ്ടാക്കാതെ ചുറ്റിലുമൊന്നോടിച്ചു നോക്കിയിട്ട് വലതുകാൽ വെച്ചവൾ വരാന്തയിലേക്ക് കേറി. വാതിലടഞ്ഞിരുന്നു. അതവൾ തള്ളിത്തുറന്നു. ഈ വീട്ടിലെ വാതിലുകൾ പകൽസമയത്ത് അകത്തുനിന്നും സാക്ഷയിടാറില്ലെന്ന് അവൾക്കറിയാമായിരുന്നു. തിരിഞ്ഞ് ഒച്ചയുണ്ടാക്കാതെ അവൾ വാതിലടച്ചു കുറ്റിയിട്ടു.

അവൾ മൂക്കുവിടർത്തി. ഒരു പട്ടിയെപ്പോലെ കേശവന്റെ ഗന്ധമവൾ തേടി. മെല്ലെ അടുക്കളയിൽ ചെന്നു. അവളുടെ പ്രിയൻ തിരിഞ്ഞുനിന്ന് ചായകാച്ചി അരിപ്പയിലൂടെ ഗ്ലാസിലൊഴിക്കുന്നു! ഒരു വെളുത്ത മുണ്ടുമാത്രം. അവന്റെ വിരിഞ്ഞ പുറവും ഒതുങ്ങിയ അരയും ചുമലുകളിൽ സമൃദ്ധമായി വളർന്നു ചുരുണ്ടുകിടന്ന രോമവും അവളാർത്തിയോടെ നോക്കി. മെല്ലെ വിരലുകളിൽ നടന്ന് അവന്റെ പിന്നിൽച്ചെന്നു.

എന്തോ അനങ്ങുന്നതുപോലെ കേശവനു തോന്നി. അവൻ ഗ്ലാസു താഴെവെച്ച് തിരിയാൻ പോയതും രണ്ടുകൈകൾ അവന്റെ കക്ഷങ്ങളിലൂടെ കടന്ന് അവനെ ചുറ്റിവരിഞ്ഞു. മൃദുലമായ മുഴുത്ത മാറിടം അവന്റെ ഉറച്ച പുറത്തമർന്നു. നനഞ്ഞ ചുണ്ടുകളവന്റെ ചുമലുകളിൽ അമർന്നു.

സാറ.. അവൻ മൃദുവായി വിളിച്ചു. തന്നെ ചുറ്റിയ കൈത്തണ്ടകളിൽ അവൻ വിരലുകളോടിച്ചു. അവളുടെ തൊലി പൊട്ടിത്തരിക്കുന്നതവനറിഞ്ഞു.

എന്റെ പൊന്നേ, അവളുടെ മന്ത്രിക്കുന്ന സ്വരം. ആ വിരലുകൾ അവന്റെ നെഞ്ചിലെ രോമങ്ങളിലൂടെ സഞ്ചരിച്ചു. ആ വിരലുകൾ ഭ്രാന്തുപിടിപ്പിച്ചുകൊണ്ട്  വയറിലെ പേശികളെ പൊതിയുന്ന രോമാവലിയിലൂടെ ഇഴഞ്ഞപ്പോൾ അവനവളുടെ കൈകൾ തടവിലാക്കി. അവന്റെ ചുമലുകളാകെ, പുറമാകെ അവളുമ്മകൾ കൊണ്ടുമൂടി. അവന്റെ ഗന്ധം അവളുടെ ബോധമണ്ഡലത്തിൽ പടർന്നു. അവൾ കിതച്ചുപോയി. കൈകളയഞ്ഞുപോയി.

കേശവൻ ആ കൈകൾക്കുള്ളിൽ തിരിഞ്ഞു. അവളുടെ മുഖം കൈകളിൽ ഉയർത്തി. അവൾ കണ്ണുകളിറുക്കിയടച്ചിരുന്നു. മേൽച്ചുണ്ടിൽ പൊടിഞ്ഞിരുന്ന വിയർപ്പുകണങ്ങൾ അവൻ നാവിൻതുമ്പുകൊണ്ടു തുടച്ചുമാറ്റി. അവന്റെ പെണ്ണിന്റെ സ്വേദരുചി അവൻ നുണഞ്ഞു.

കണ്ണു തുറക്കടീ, എന്റെ പെണ്ണേ. വലിയ കണ്ണുകൾ തുറന്നപ്പോൾ അവന്റെ ചിരിക്കുന്ന സുന്ദരമായ പുരുഷത്വം കളിയാടുന്ന മുഖം.

കേശവേട്ടാ. എന്നെ വിട്ടുപോവല്ലേ. ഞാനെങ്ങിനെ ജീവിക്കും? അവൾ മുഖമവന്റെ നെഞ്ചിലൊളിപ്പിച്ചു.

പോയല്ലേ പറ്റൂ എന്റെ മോളേ.. അവന്റെ ശബ്ദം ചെറുതായി വിറച്ചിരുന്നു. അവൻ അവളുടെ നെറുകയിൽ ഉമ്മവെച്ചു. അവളവനിലേക്ക് കൂടുതൽ ഇഴുകിച്ചേർന്നു നിന്നു. അവളുടെ അടിവയർ അവന്റെ തുടയിടുക്കിലമർന്നു. അവന്റെ ആണത്തം മനസ്സറിയാതെ ഉയർന്നുപോയി.

അവൾ ഭ്രാന്തമായി വസ്ത്രങ്ങൾ വലിച്ചെറിഞ്ഞു. അവന്റെ മുണ്ടിൻകുത്തവളഴിച്ചു. ആദിപുരുഷനും സ്ത്രീയുമായി കേശവനും സാറയും നിലത്തേക്കമർന്നു. പാമ്പുകളെപ്പോലെയവർ കെട്ടിപ്പിണഞ്ഞു പുളഞ്ഞു. ഇണചേർന്നു. മുറുകിയ താളത്തിന്റെയവസാനം അവളവന്റെ നെഞ്ചിലേക്കു തളർന്നുവീണു. അവനെ നോക്കി ആലസ്യത്തിൽ കലങ്ങിയ കണ്ണുകൾ കൊണ്ടു ചിരിച്ചു. എന്റെ അച്ചായൻ  ആൺകുട്ടിയാണ്.

അവൻ സുരത സുഖത്തിൽ  വിയർത്തു നനഞ്ഞ തന്റെ പെണ്ണിന്റെ  പുറം തഴുകി. പിന്നിലാകെ വിടർന്നുകിടന്ന മുടിയിൽ അവന്റെ വിരലുകളോടി. അവളുടെ സമൃദ്ധമായ പിൻഭാഗത്ത് അവൻ നോവിക്കാതെയടിച്ചു.

എണീക്കടീ. എനിക്ക് പോവണ്ടേടീ?

വേണ്ടെടാ. ഇപ്പോ പോവണ്ടടാ. ഇത്തിരി സമയമെനിക്കു താ എന്റെ കരളേ… അവൾ അവന്റെ തൊണ്ടയിൽ മുഖം അമർത്തി. കള്ളിപ്പെണ്ണ് പതിയെ അവന്റെ തളർന്ന ആണത്തത്തിൽ തഴുകിയവനെ ഉണർത്തി.

അവളുടെ വിരലുകൾ ത്രസിക്കുന്ന വികാരത്തിലമർന്നപ്പോൾ അവനിലെ പ്രാകൃതമനുഷ്യനുണർന്നു. അവനവളെ വാരിയെടുത്ത് നെഞ്ചിലടക്കി അവന്റെ മുറിയിലേക്ക് പോയി. വന്യമായി…അവളുടെ മനസ്സിന്റെ ഉള്ളറയിലെ ആശപോലെ അവളെ അനുഭവിച്ചു. അവസാനം അവളൊരു വാടിയ താമരവള്ളിയായി പ്രിയതമനിൽ പടർന്നു കിടന്നു.

തിരിച്ചു നടക്കുമ്പോൾ കേശവന്റെ വാക്കുകൾ അവളയവിറക്കി. ഇനിയെന്നെങ്കിലും കാണാനൊക്കുമെന്നുതന്നെയറിയില്ല. ആന്ധ്രയിലും, ഒറീസ്സയിലും ആയിരിക്കാം അവന്റെ ദിവസങ്ങൾ… അവളറിയാതെ കണ്ണുനീരൊഴുകുന്നുണ്ടായിരുന്നു. ഭാഗ്യത്തിന് വീട്ടിൽച്ചെന്നപ്പോൾ അപ്പച്ചൻ ഉച്ചയുറക്കത്തിലും. അവൾ മുഖം കഴുകി അന്നത്തെ മധുരം മാത്രമോർക്കാൻ ശ്രമിച്ചു കിടന്നു.

മാസങ്ങൾ കഴിഞ്ഞിട്ടും കേശവന്റെ ഒരു വിവരവും ആർക്കുമില്ലായിരുന്നു. അവസാനം ദേവകി , മേരി അവധിക്കു വന്നതറിഞ്ഞ് മാത്യൂസാറിന്റെ വീട്ടിൽച്ചെന്നു.

സാറ ജീവച്ഛവമായി മാറിയിരുന്നു.

മേരീ. അവനെയേതാണ്ട് പ്രത്യേക നിയമം അനുസരിച്ചാണ് അറസ്റ്റു ചെയ്തത്. ജാമ്യം പോയിട്ട് എന്റെ മോനെവിടെയാണെന്നുപോലും ആർക്കുമറിയില്ല. അവർ വിങ്ങിപ്പൊട്ടി. കണ്ണീർ വാർക്കുന്ന സാറയെ ദേവകി ചേർത്തുപിടിച്ചു. അവളുടെ മെലിഞ്ഞ കൈത്തണ്ടകളിൽ തഴുകി.

എന്റെ മോളേ. നീ എന്റെ വീട്ടിലേക്ക് വരണ്ടവളാണ്. ഞാനെത്രമാത്രം ആഗ്രഹിച്ചതാ. നീ ഈ അമ്മ പറയണത് കേൾക്കുമോ?

ഞാനെന്താ വേണ്ടേ? സാറ പൊട്ടിക്കരഞ്ഞു. അവളുടെ രണ്ടമ്മമാരും അവളെ കെട്ടിപ്പിടിച്ചു.

മോള് മേരിയെ വിഷമിപ്പിക്കരുത്. അവൾക്ക് നീ മാത്രമേയുള്ളൂ. മാത്യൂസാറിനും പ്രായമായി. കേശവനെ നീ മറക്കണം എന്നുപറയാൻ എനിക്ക് പറ്റില്ല മോളേ. എന്നാലും നീ മേരിയെ അനുസരിക്കണം. ദേവകി കണ്ണുകൾ തുടച്ചു.

ബിഎസ്സ്സി കഴിഞ്ഞ് അവൾ മേരി കണ്ടെത്തിയ ചെറുക്കന്റെ മുന്നിൽ മിന്നുകെട്ടാൻ തലകുനിച്ചു. കേശവന്റെ ഒരു വിവരവുമില്ലായിരുന്നു. വിപ്ലവകാരികളുടെയൊപ്പം ജീവിച്ച ദേവകി മാത്രം വിശ്വാസം കൈവിടാതെ പിടിച്ചു നിന്നു. പ്രതിസന്ധികളെ ഒറ്റയ്ക്കു തരണം ചെയ്തു.

ലിസി പരിചയമില്ലാത്ത കോളനിയിലെ റോഡിലൂടെ, മെല്ലെ നടന്നു. അമ്മയോടൊപ്പം രണ്ടുദിവസം മുൻപ് മാറിയേയുള്ളൂ. ചുറ്റിലും നേരം വെളുത്തു വരുന്നു. റോഡിന്റെ ഇരുവശങ്ങളിലും ഇടവിട്ട് മരങ്ങൾ വളർന്നിരുന്നു. കറുത്ത ട്രാക്ക് സൂട്ടും കറുത്ത നൈക്കിയുമണിഞ്ഞ സുന്ദരിക്കുട്ടിയെ ജോഗിങ്ങിനിറങ്ങിയ ഒന്നുരണ്ടുപേർ ശ്രദ്ധിച്ചിരുന്നു. അവൾക്ക് നേരിയ പരിഭ്രമം ഉണ്ടായിരുന്നു.

തൊട്ടു മുന്നിൽ ഗേറ്റു തുറന്നിറങ്ങുന്ന ചാര നിറത്തിലുള്ള ട്രാക്സും വെളുത്ത, കഴുത്തില്ലാത്ത ടീഷർട്ടും ധരിച്ച ദീർഘകായനെക്കണ്ട് അവളുടെ ചലനം മന്ദഗതിയിലായി. ചുരുണ്ട മുടിയും അവിടവിടെ നര വീണ സമൃദ്ധമായ താടിയും. മിന്നൽ പോലെ കണ്ട ശാന്തമായ മുഖം.  എന്തോ അവൾക്ക് സേഫാണെന്നു തോന്നി. പുള്ളിയുടെ പിറകേ അവളും നടന്നു. ഗുഡ്മോണിംഗ് വക്കീൽ സാറേ! എതിരേ വന്ന കിഴവൻ പറഞ്ഞു.

പുള്ളി നടത്തം മുറിക്കാതെ കയ്യുയർത്തി. ആ നീണ്ട കാലുകൾ വക്കീലിന്റെ നടത്തം മെല്ലെയാണെന്നു തോന്നിപ്പിച്ചെങ്കിലും അകലം  കൂടാതിരിക്കാൻ ലിസിയ്ക്ക് കുറച്ചു ധൃതിപ്പെടേണ്ടി വന്നു.

പെട്ടെന്ന് അങ്ങേരു ജോഗു ചെയ്യാൻ തുടങ്ങി. ലിസിയും കൂടെ വിട്ടു. പത്തിരുപതു മിനിറ്റു കഴിഞ്ഞപ്പോൾ ഒരു കൊച്ചു റൗണ്ടെബൗട്ടു കറങ്ങി പുള്ളി തിരിച്ചു പിടിച്ചു. ലിസി പിന്നാലെയും.  വീടെത്തിയപ്പോൾ വക്കീലു തിരിഞ്ഞുനോക്കി. ഒരു ഫ്ലൈയിംഗ് കിസ്സും കൊടുത്തിട്ട് ലിസി ഓട്ടം തുടർന്നു. ആ സുന്ദരമായ മുഖത്തെ മന്ദഹാസം അവളോടൊപ്പമുണ്ടായിരുന്നു.

വീട്ടിലെത്തിയപ്പോൾ  മമ്മിയെണീറ്റ് അപ്പമുണ്ടാക്കുന്നു. തിളയ്ക്കുന്ന ഉരുളക്കിഴങ്ങ് കറിയുടെ മണം അവൾക്ക് വാതിൽ തുറന്നപ്പോഴേ കിട്ടിയിരുന്നു.

മമ്മിക്കുട്ടീ.. അവളോടിച്ചെന്ന് മമ്മിയുടെ കഴുത്തിൽ തൂങ്ങി.

ഹ! മാറിനില്ലെടീ. ആകപ്പാടെ പെണ്ണിനെ വെയർത്തു നാറുന്നു.

ഓ പിന്നെ! ലിസി മമ്മിയുടെ കഴുത്തിൽ മൂക്കിട്ടുരച്ചു.

കർത്താവേ ഇവളെക്കൊണ്ടു ഞാൻ തോറ്റു. ദേ ബാക്കിയപ്പം നീയൊണ്ടാക്ക്. ഞാൻ കുളിക്കാൻ പോണു. സാറ ലിസിയുടെ മൂക്കിൽപ്പിടിച്ചൊന്നു കുടഞ്ഞിട്ട് കറിയുടെ ഗ്യാസോഫാക്കി.

ശ്ശോ! പണിയായല്ലോ! ഈ മമ്മി! ലിസി ചുണ്ടുകോട്ടി.

എടീ എലിസബത്ത് കുര്യൻ! നീ  മൂന്നാഴ്ച കഴിഞ്ഞാ അങ്ങു ഹോസ്റ്റലിലോട്ടു പോവത്തില്ല്യോടീ. ഈ പാവം മമ്മീനെ വിട്ടിട്ട്. സാറ പറഞ്ഞു.

ഉം.. ലിസിയുടെ മുഖവും വാടി. പിന്നെയവൾ ചിരിച്ചു. സാരമില്ല സാറക്കുട്ടീ. അത്രേം നാളും ഞാനിവിടില്ല്യോ.

എങ്ങനൊണ്ടായിരുന്നെടീ ഇന്നത്തെ ജോഗിംഗ്?  ബ്രേക്ഫാസ്റ്റ് ടേബിളിൽ സാറ ചോദിച്ചു.

സ്ഥലം പിടിയില്ലല്ലോ. അപ്പഴാ അടുത്ത സ്റ്റ്രീറ്റിൽ ഒരു ചുള്ളനങ്കിൾ വെളിയിലിറങ്ങിയത്. പിന്നങ്ങേരുടെ പൊറകേയായി നടത്തോം ഓട്ടോമൊക്കെ. ലിസി ചിരിച്ചു.

എടീ. കെളവന്മാരെയെങ്കിലും വെറുതെ വിടടീ. ലിസിയുടെ ചുറ്റും ഭ്രമണം ചെയ്തിരുന്ന കാമുകവൃന്ദത്തെ ഓർത്തു സാറ ചിരിച്ചു.

എന്റെ മമ്മീ! ഇതങ്ങനൊന്നുമല്ലെന്നേ! നല്ല കിടുവാണ് പുള്ളി. എന്തൊരു ഹൈറ്റാണ്!  വണ്ണവുമധികമില്ല. ജോഗുചെയ്യുന്നതൊക്കെ വളരെയീസിയായിട്ടാണെന്നേ!

ആ നീയായി, നിന്റെ പാടായി. സാറ ഓഫീസിലേക്കു പോവാൻ തയ്യാറായി.

അമ്മേ! പിന്നെയിന്നലെ ഡാഡിയിന്നലെ വിളിച്ചിരുന്നു. സാറയുടെ മുഖം മങ്ങി. ലിസിയ്ക്കു പറയണ്ടിയിരുന്നില്ല എന്നു തോന്നി.

ആ, കുര്യാച്ചനെന്നാ പറഞ്ഞു? ചെറുപ്പക്കാരി ഭാര്യേടെ കൂടെയൊള്ള പൊറുതി എങ്ങനൊണ്ട്?

അത്… ഡാഡിയെന്നോട് അടുത്ത വെക്കേഷന് ഡെൽഹിയിൽ വരാൻ പറഞ്ഞു. മമ്മിയോടു ചോദിക്കണംന്ന് ഞാനും.

സാറയുടെ വലിഞ്ഞുമുറുകിയ മുഖം അയഞ്ഞു മൃദുവായി. അവൾ വാത്സല്ല്യത്തോടെ മോളുടെ മുടിയിൽ തഴുകി. നിന്റെ ഡാഡിയെ കാണണംന്ന് തോന്നുവാണേല് എപ്പവേണേലും എന്റെ മോളു പൊക്കോടീ. ഈ മമ്മിക്കൊരു വിഷമോമില്ല.

എന്റെ മമ്മീ. ലിസി സാറയുടെ മാറത്ത് മുഖമമർത്തി.

പാവം പെണ്ണ്. അവടപ്പൻ അഞ്ചുകൊല്ലം മുമ്പ് ഡിവോർസും ചെയ്ത് വേറൊരു കൊച്ചുപെണ്ണിനേം കെട്ടിയത് ഇവളെയാണ് ശരിക്കും വെഷമിപ്പിച്ചത്.  മൂത്ത പെണ്ണിനതൊന്നും ഒരു കാര്യമേയല്ല. അവളപ്പന്റെ ഭാഗത്തായിരുന്നല്ലോ എപ്പോഴും!  വർഷങ്ങളായി അങ്ങേരടെ കൊള്ളരുതായ്മ്മകൾ അറിയാവുന്ന തനിക്കതൊരു ആശ്വാസമായിരുന്നു. ഒരിക്കലുമങ്ങേരെ ഇഷ്ട്ടപ്പെടാനും തനിക്കു കഴിഞ്ഞിട്ടില്ല. ഓഫീസിലേക്ക് ഓട്ടോയിൽ പോവുമ്പോൾ സാറ ചിന്തയിലാണ്ടിരുന്നു.

ലിസി നടന്നു വന്നപ്പോൾ ഗേറ്റിനു വെളിയിൽ ആ വക്കീലങ്കിൾ. ഇന്നലത്തെ അതേ വേഷം. പോവാം. പുള്ളി ചോദിച്ചു. അവൾക്ക് നാവിറങ്ങിപ്പോയി. ഉം.. ഇത്തിരി വിഷമിച്ചവൾ തലകുലുക്കി.

നടത്തത്തിനിടയിൽ പുള്ളിയൊന്നും പറഞ്ഞില്ല. പതിവു പോലെയാദ്യം നടത്തം, പിന്നെ ജോഗിംഗ്. ഇന്നു കൂടുതൽ ജോഗു  ചെയ്തു. അവസാനം അഞ്ചുമിനിറ്റ് നടത്തം. കൃത്യം അഞ്ചേമുക്കാൽ. നാളെ. ഗേറ്റിൽ വെച്ച് അമിതാബ് ബച്ചന്റെ സ്വരത്തിൽ അങ്കിൾ പറഞ്ഞു. ലിസി തലയാട്ടി.

അങ്ങിനെയതൊരു പതിവായി. പഴയ കൂട്ടുകാരെപ്പോലെ തമ്മിലൊന്നും മിണ്ടിയില്ലെങ്കിലും സുഖമുള്ള നിശ്ശബ്ദതയിൽ അവർ നടന്നു, ഓടി. ഇടയ്ക്കെല്ലാം  എതിരേ വരുന്നവരുടെ വക്കീൽ സാറിനോടുള്ള കൈവീശലിനൊപ്പം.

ഒരാഴ്ച കഴിഞ്ഞു. എന്നും ലിസി അങ്കിളിന്റെ വിശേഷങ്ങൾ പറയും. മമ്മീ ഇന്നങ്കിള് കറുത്ത ട്രാക്സും ചാര ടീഷർട്ടുമായിരുന്നു! ഇന്ന് മുടി വെട്ടി. താടി ട്രിം ചെയ്തു.

സാറയ്ക്കതൊരു കൗതുകമായിരുന്നു. തമ്മിൽ സംസാരിക്കാത്ത ഒരു മോളും അവടങ്കിളും!

ഡീ നിനക്കങ്ങേരടെ പേരെങ്കിലും അറിയാമോ?

വക്കീൽ! എന്താ പോരേ? ലിസി ചിരിച്ചു.

നിന്റെ കാര്യം! എന്നാലും പക്വതയുള്ള ആളാണെന്നു തോന്നി. സാറ ഹാപ്പിയായിരുന്നു.

ഒരാഴ്ച കഴിഞ്ഞുകാണും. കോളനിക്കു വെളിയിൽ ലിസി പോവുന്ന ലൈബ്രറിയിൽ വെച്ച് രണ്ടു പയ്യന്മാർ അവളോട് സംസാരിക്കാൻ ശ്രമിച്ചു. കണ്ടാൽ ഓമനത്തമുള്ള പെണ്ണായതാവാം കാരണം.

ലിസി ഒരു നേരേ വാ നേരേ പോ ടൈപ്പായിരുന്നു. അവൾ സൗമ്യമായി താല്പര്യമില്ലെന്ന് തുറന്നു പറഞ്ഞു. അവന്മാർ പ്രതികരിച്ചില്ല. അവളതങ്ങു വിട്ടു. എന്നാലടുത്ത ദിവസം അവളുടെ ഓട്ടോയുടെ പിന്നാലെ അവന്മാർ ബൈക്കിലുണ്ടായിരുന്നു. പുസ്തകം നോക്കിയിരുന്ന അവളതറിഞ്ഞില്ല. കോളനിക്കകത്തു കേറിയപ്പോൾ പോലീസു ജീപ്പു കണ്ട് പയ്യന്മാർ സ്ഥലം കാലിയാക്കി.

അടുത്ത ദിവസം അവളെക്കാണാത്തതുകൊണ്ട് പിള്ളേരു കോളനിയിലൊന്നു ചുറ്റി. മൂന്നാം ദിവസം ലോട്ടറിയടിച്ചു. രാവിലേ ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് പോണവഴിക്ക് കോളനിവഴിയൊന്നു കറങ്ങിയതാണ്. ദേ നമ്മുടെ പൈങ്കിളി ഓടാൻ പോവുന്നു. പിറകേ വിട്ടു.

അങ്കിളിന്റെ വീടെത്തും മുന്നേ അവൾക്കെന്തോ തോന്നി. തിരിഞ്ഞു നോക്കിയപ്പോൾ ആരുമില്ല.

അടുത്ത ദിവസം അവളവരെക്കണ്ടു. എന്നും തിരിച്ചോടുന്നതിന്റെയവിടെ. ഇത്തിരി ദൂരെ ചെറിയ പാർക്കിലെ ബെഞ്ചിലവർ ഇരിപ്പുണ്ടായിരുന്നു.

ഓടുന്നതിനിടെ ലിസി ഇടയ്ക്കിടെ തിരിഞ്ഞുനോക്കി. അവളിത്തിരി ടെൻഷനിലായിരുന്നു.

പതിവുപോലെ അവസാനത്തെ ചുവടുകൾ നടന്ന് വക്കീലങ്കിളിന്റെ വീടെത്തി. അവൾ മുന്നോട്ട് നീങ്ങിയപ്പോൾ വീണ്ടും ആ ആഴമുള്ള ശബ്ദം.

നിൽക്കൂ. അവൾ ബ്രേക്കിട്ടു. സത്യം പറഞ്ഞാൽ അന്തംവിട്ടുപോയി. ഇതു രണ്ടാംവട്ടമാണ് അവളങ്കിളിന്റെ ശബ്ദം കേൾക്കുന്നത്.

അവൾ തിരിഞ്ഞുനിന്നു. അങ്കിൾ ഉറ്റുനോക്കുന്നു. ഉള്ളിലേക്ക് ചുഴിഞ്ഞു കയറുന്ന ആ കണ്ണുകൾ.

എന്താണ് പ്രശ്നം. യു ലുക്ക് ഡിസ്റ്റർബ്ഡ്.

അതങ്കിൾ…പിന്നെയൊന്നുമില്ല.

അങ്കിളൊന്നു ചിരിച്ചു. എന്താണ് മോൾടെ പേര്?

ലിസി.

അപ്പോൾ ലിസി, ഞാൻ കേശവൻ. എന്നും കോടതിയിലും വെളിയിലും ധാരാളം കള്ളങ്ങൾ കേൾക്കുന്ന ഒരു വക്കീലാണ്. ഇനി പറയൂ. എന്താണ് കാര്യം? പുള്ളി പാതി തുറന്ന ഗേറ്റിൽ കൈവെച്ചുകൊണ്ട് ചിരിക്കുന്നു!

അങ്കിൾ.. അവളുള്ള കാര്യം പറഞ്ഞു. എന്തോ അങ്കിളിനോട് എല്ലാം തുറന്നുപറഞ്ഞപ്പോൾ ഒരു ഭാരമിറക്കിവെച്ചതുപോലെ തോന്നി. മനസ്സു ലാഘവമുള്ളതായി.

ശരി. കേശവൻ വന്ന വഴിയിൽ നോക്കി. ആരുമില്ല. ഇന്നു ഞാൻ ലിസിയുടെ കൂടെ വീടു വരെ വരുന്നു. ബാക്കി നമുക്കു നാളെ നോക്കാം എന്താ?

ലിസി ഉള്ളുതുറന്നു ചിരിച്ചു. താങ്ക്സ് അങ്കിൾ.

അവരൊന്നും മിണ്ടാതെ ലിസിയുടെ വീട്ടുവാതിൽക്കൽ വരെയൊപ്പം നടന്നു. അവൾക്ക് എന്തെന്നില്ലാത്തൊരു സുരക്ഷിതത്വം തോന്നി. ഇപ്പോഴൊരു ടെൻഷനുമില്ല. ഒരു സൈന്യം തന്നെ വന്നാലും കൂടെയുള്ള അങ്കിൾ അവളെ രക്ഷിക്കും. ഉറപ്പ്.

അവളെ വീടെത്തിച്ചിട്ട് കേശവൻ പോവാനായി തിരിഞ്ഞു. അങ്കിൾ! അവളുടെ വിളികേട്ട് കേശവൻ തിരിഞ്ഞു. ഇങ്ങുവന്നേ.. രഹസ്യം പറയുന്ന താഴ്ന്ന സ്വരത്തിൽ അവൾ വിളിച്ചപ്പോൾ കേശവൻ കുനിഞ്ഞ് അവളുടെ ചുണ്ടുകളിലേക്ക് ചെവിയടുപ്പിച്ചു.

അവൾ ആ കവിളിലൊരുമ്മ കൊടുത്തു. തരിച്ചു നിന്ന കേശവന് പ്രതികരിക്കാനൊക്കുന്നതിനു മുന്നേ അവൾ ചിരിച്ചുകൊണ്ടോടി അകത്തു കയറി. താങ്ക്സ് അങ്കിൾ!

അവളുടെ ചിരിയുമാസ്വദിച്ച് കേശവൻ വീട്ടിലേക്ക് നടന്നു. അറിയാതെ മന്ദഹസിക്കുന്നുണ്ടായിരുന്നു!

വീട്ടിലിരുന്നിട്ട് ലിസിക്കെന്തോ ഒരു പിരുപിരുപ്പു തോന്നി. മമ്മിയോടൊന്നും പറഞ്ഞിട്ടില്ല. സാധാരണ എല്ലാം പങ്കുവെയ്ക്കുന്നതാണ്. എന്തോ… മമ്മിയെക്കൂടി ടെൻഷനടിപ്പിക്കണ്ടാന്നു തോന്നി. അവൾ ജീൻസും ടീഷർട്ടുമിട്ട് ഇറങ്ങി നടന്നു. ലൈബ്രറിയിൽ പോവാൻ തോന്നിയില്ല. അറിയാതെ കാലടികൾ അങ്കിളിന്റെ ഗേറ്റിനുമുന്നിലെത്തിച്ചു.

ആദ്യമവളൊന്നമ്പരന്നു. ഗേറ്റ് തുറന്നുകിടക്കുന്നു. ഉള്ളിൽ ചെറിയൊരു ജനക്കൂട്ടം. ജീസസ്! അങ്കിളിനെന്തെങ്കിലും? അവളകത്തേക്ക് കടന്നു. ജനം ചെറിയ കൂട്ടങ്ങളാണ്. അവളൊന്നൂടെ നോക്കി. കൊറച്ചു പാവപ്പെട്ടവരാണെന്നു തോന്നുന്നു. കോളനീലെ പൊങ്ങച്ചപ്പാർട്ടികളല്ല.

ആരാ? എന്താ കുട്ടീ വേണ്ടത്? ഒരു വരയുള്ള ഷർട്ടും മുണ്ടുമുടുത്ത കിഴവൻ വന്നു. നെറ്റിയിൽ ചന്ദനവും ഭസ്മവും. മുടികൾ വളരുന്ന ചെവിയിൽ തുളസിയില. മുഴുക്കഷണ്ടി.

എന്താ ഇവിടൊരു കൂട്ടം?

ഓ… അതെന്നുമുള്ളതല്ലേ. എന്താ മോൾടെ കേസ്? വീട്ടീന്നാരേലും പറഞ്ഞയച്ചതാണോ?

നമ്മളാരാ അമ്മാവാ! മനസ്സിലായില്ല? ലിസി ചിരിച്ചു.

ഗോവിന്ദക്കുറുപ്പിനെ അറിയാത്ത ആരും ഇവിടുത്തെ ജില്ലാക്കോടതി മുതൽ താഴെ സെക്കന്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വരെ  കാണത്തില്ല കുഞ്ഞേ! പുള്ളിയൊന്നു നെഞ്ചു വിരിച്ചു. പിന്നെ സ്വരം താഴ്ത്തി. ദേ ഇവരെല്ലാം വക്കീലിനെ കാണാൻ നിക്കുവാ. നേരത്തേ പറഞ്ഞുവെച്ചവരൊഴിച്ചാൽ ബാക്കി അത്രേം വക്കീലാപ്പീസിലേ കാണൂന്നാ അദ്ദേഹത്തിന്റെ ചിട്ട. ഞാനദ്ദേഹത്തിന്റെ ഗുമസ്തനാ.

ഞാനങ്കിളിനെ പിന്നെക്കണ്ടോളാം. ലിസി ചിരിച്ചു. എന്നിട്ട് തിരിഞ്ഞു നടന്നു. പോണവഴി ഒരു പഴഞ്ചൻ മാരുതി അവളെ ഓവർടേക്ക് ചെയ്തു. ഡ്രൈവിംഗ് സീറ്റിലിരുന്ന അങ്കിൾ അവളെ നോക്കി കൈവീശി! അവൾ തിരിച്ചും.

അടുത്ത ദിവസം പതിവുപോലെ നടത്തം, ഓട്ടം. ദൂരെ പാർക്കിലിരിക്കുന്ന പിള്ളേരുടെ നേർക്ക് ലിസി കണ്ണുകാണിച്ചപ്പോൾ കേശവൻ അവളേയും കൊണ്ടങ്ങോട്ടു ജോഗു ചെയ്തു. പിള്ളേരുടെ മുഖത്ത് ഒരു കൺഫ്യൂഷൻ. പിന്നെയവർ തമ്മിൽ നോക്കി. ഒരണ്ടർസ്റ്റാൻഡിങ്ങിലെത്തി. രണ്ടുപേരുമെണീറ്റു.

ഒരുത്തൻ ജിംടൈപ്പ്. ഒരു മസിൽമാൻ. മറ്റവനും മോശമില്ല.

കേശവൻ സിമന്റ് മേശയ്ക്കരികിൽ ഒരു ബെഞ്ചിലിരുന്നു. ലിസി അരികിലും. ഇരിക്കൂ. കേശവൻ വിരൽ ചൂണ്ടി. അവരെതിരേയിരുന്നു.

നിങ്ങളിവളുടെ പൊറകേ നടപ്പാണോ? കേശവൻ ചോദിച്ചു.

ഇതെന്താ. ഒരു ഫ്രീ കൺട്രിയല്ലേ? മസിൽ പിന്നെയും മസിലുപിടിച്ചു.

ചോദിച്ചതിനുത്തരം നൽകൂ. കേശവൻെയുറച്ച ശബ്ദം അവിടെ മുഴങ്ങി. മസിലിന്റെ കാറ്റുപോയി.

അല്ല. മറ്റവൻ പതറാത്ത സ്വരത്തിൽ പറഞ്ഞു.

കേശവൻ അവനെ ക്ഷോഭമില്ലാതെ നോക്കി. എവിടെയാണ് വീട്?

അറിഞ്ഞിട്ടെന്തിനാ?

പറയടാ! കേശവന്റെയൊച്ച രൂക്ഷമായി.

പോടാ.. അവനെണീറ്റു. ലിസിയതേ കണ്ടുള്ളൂ. പടക്കം പൊട്ടുന്ന ശബ്ദം! അവൻ താഴെ! ലിസിയുടെ ഹൃദയം ഉച്ചത്തിൽ പെരുമ്പറ കൊട്ടി!

നിന്റെ വീടെവിടെ? താഴെക്കിടന്നവനെ അവഗണിച്ച് കേശവൻ മസിലിനോടു ചോദിച്ചു. അവൻ വിറച്ചുകൊണ്ട് ഉത്തരം നൽകി!

ഓ…ഇത്തിരി ദൂരെയാണല്ലോ. ഇവന്റെയോ? താഴെ നിലത്തു കഷ്ട്ടപ്പെട്ട് എണീറ്റിരുന്നവനെച്ചൂണ്ടി.

എന്റെ വീടിന്റെയടുത്താണ്.

അപ്പോ ഇവിടെയെന്താണ് രണ്ടുപേരും? വളരെ കാഷ്വലായിട്ട് വീണുകിടന്നവനെ കൈകൊടുത്തെണീപ്പിച്ച് ബെഞ്ചിലിരുത്തിയിട്ട് കേശവനാരാഞ്ഞു!

അത് ഞങ്ങൾ… രണ്ടെണ്ണവും വിക്കി.

കേശവൻ തുറന്നു ചിരിച്ചു.

പിന്നെ നിങ്ങളെന്താണിവിടെ ചുറ്റിക്കറങ്ങുന്നത്? ദേ ഇവളെ കാണാനാണോ? കേശവൻ ലിസിയുടെ ചുമലിൽ കൈവെച്ചു. ആ തക്കത്തിന് അവളങ്കിളിനോടു ചേർന്നിരുന്നു!

ശരി. നിങ്ങൾ പരിചയപ്പെടൂ. ഞാനിതാ വന്നു. പേടിക്കണ്ട… പോലീസിനെയൊന്നും വിളിക്കാനല്ല. കേശവൻ ചിരിച്ചു.

എന്റെ പേര് ലിസി. അവൾ അവന്മാരെ ഉറ്റുനോക്കി കൈനീട്ടി.

ജോൺ. മസിൽമാൻ അവൾക്ക് കൈകൊടുത്തു.

അരുൺ. മറ്റവനും ഒരളിഞ്ഞ ചിരിയോടെ ഹസ്തദാനം ചെയ്തു.

സോറി. ഞാനന്ന് താല്പര്യമില്ലെന്നു പറഞ്ഞത്…പത്തു ദിവസം കഴിഞ്ഞാൽ ഞാനിവിടെ നിന്നും ഹോസ്റ്റലിലേക്കു പോവും. കൊറച്ചു ദൂരെയാണ്.   അതുകൊണ്ടാണ്…അവൾ മന്ദഹസിച്ചു. അപ്പോൾ ഫ്രണ്ട്സ്?

തീർച്ചയായും. അരുണും ജോണും ചിരിച്ചു. ഒരു സുന്ദരിപ്പെണ്ണ് ഇങ്ങനെ പറയുമ്പഴ് പിന്നെന്നാ വേണം!

കേശവൻ ഒരു ട്രേയിൽ നാലു ചായയും ചൂടുള്ള പരിപ്പുവടകളുമായി വന്നു. പിന്നെ നാലുപേരും ചായകുടി, വർത്തമാനം… അങ്ങനെ കൂട്ടായി.

ലിസി. വീടെത്തിയപ്പോൾ കേശവൻ വിളിച്ചു. ഇന്നത്തെ കാര്യം വീട്ടിലൊന്നും പറയണ്ട. വെറുതേ അച്ഛനുമമ്മയ്ക്കും ടെൻഷൻ ഒണ്ടാക്കണ്ട. എന്താ?

അങ്കിൾ! ആദ്യം താങ്ക്സ്! യൂ ആർ ഗ്രേറ്റ്! വീട്ടിലമ്മ മാത്രേയുള്ളൂ. ഞാനൊന്നും പറയില്ല. പിന്നെ അരുണും ജോണും എന്റെ ഫ്രണ്ട്സല്ലേ!

കേശവൻ ചിരിച്ചു. തിരിഞ്ഞു ഗേറ്റു തുറന്നകത്തേക്കു പോയി.

ഹോസ്റ്റലിലേക്കു പോവുന്നതിന്റെ തലേന്ന് ലിസി ഓട്ടോയിൽ വരുമ്പോൾ സാറയ്ക്ക് കേശവന്റെ വീടു കാട്ടിക്കൊടുത്തു. വേറൊന്നും പറഞ്ഞില്ല. അങ്കിളിനോട് അവൾ നേരത്തേ യാത്ര ചോദിച്ചിരുന്നു.

നീ അങ്കിളിനോട് യാത്ര പറഞ്ഞില്ലേടീ? സ്റ്റേഷനിലേക്ക് ഓട്ടോയിൽ പോവുന്നവഴി സാറ ചോദിച്ചു. ഓ പറഞ്ഞു മമ്മീ! അവളെ യാത്രയാക്കാൻ സ്റ്റേഷനിൽ വന്ന അരുണിനേം ജോണിനേം കണ്ട് അവരുടെ അടുത്തേക്കോടുന്നതിനിടയിൽ ലിസി പറഞ്ഞു.

അവന്മാരാരാടീ? ട്രെയിൻ വിട്ടിട്ട് വീട്ടിലേക്ക് പോണ വഴി ഇത്തിരി ടെൻഷനായ സാറ മൊബൈലിൽ വിളിച്ചു ചോദിച്ചു. ലിസി നടന്ന കാര്യങ്ങൾ ചുരുക്കിപ്പറഞ്ഞു.

മാതാവേ! കുരിശ്ശടിയിൽ ഒരു മെഴുകുതിരി കൊളുത്തിയിട്ട് സാറ വീട്ടിലേക്ക് പോയി. ശനിയാഴ്ച അവധിയായിരുന്നു. ശൂന്യമായ വീടവളെ വിഴുങ്ങാൻ വരുന്നതുപോലെ തോന്നി. എങ്ങിനെയോ സാറ ദിവസം മുഴുമിച്ചു.

അടുത്ത ദിവസം ഞായറാഴ്ച  സാറ അഞ്ചുമണിക്കെണീറ്റു പോയി! സാധാരണ അവധികളിൽ വൈകിയാണ് ഉണരുന്നത്. മുഖം കഴുകിയിട്ട് ഒരു കുർത്തിയും പഴയ ജീൻസുമെടുത്തിട്ട് സ്നീക്കേർസിന്റെയുള്ളിൽ പാദങ്ങളും കേറ്റി അവൾ വെളിയിലിറങ്ങി. പോണോ വേണ്ടയോ എന്നൊരു ചിന്തയിൽ കുറച്ചുനേരം തീരുമാനമെടുക്കാനാവാതെ കുഴങ്ങി. പെട്ടെന്ന് വാച്ചിൽ നോക്കിയപ്പോൾ സമയം അഞ്ച് നാല്പത്! അവൾ വേഗം നടന്നു.

വക്കീലിന്റെ വീടിന്റെ ഗേറ്റു കണ്ടപ്പോൾ അവളുടെ നടത്തം പതുക്കെയായി. എന്തോ ഒരാകാംക്ഷയവളെ വലയം ചെയ്തു. നെഞ്ചിടിപ്പ് ഇത്തിരി കൂടിയെന്നവൾക്കു തോന്നി. മോളുടെ വക്കീലങ്കിളിനെക്കണ്ടൊരു നന്ദി പറയണം. പിന്നെ? എന്തിനാടീ സാറേ? അതിനാന്നേല് നിനക്കങ്ങേരെ വല്ല നല്ലനേരത്തും കണ്ടാപ്പോരായിരുന്നോടീ! മേരി അങ്ങുമോളിലിരുന്ന് ചിരിക്കുന്നതു പോലെയവൾക്കു തോന്നി. അമ്മേ..

ഒന്നു മിണ്ടാതിരുന്നാട്ടെ. എപ്പഴുമോരോ ഡയലോഗുകളാ! എനിക്കിത്രേം പ്രായോമൊക്കെയായില്ല്യോ? മൂത്ത പെണ്ണിനൊരു കൊച്ചുമായി! സാറ, അമ്മയുമായി സ്ഥിരം നടത്തുന്ന സംഭാഷണത്തിന്റെ പുതിയ സ്ക്രിപ്റ്റെഴുതി.

അയ്യോടിയേ! ദാണ്ടൊരു മുനിസിപ്പാലിറ്റീടെ വേസ്റ്റ്ട്രക്ക്! അങ്ങേരടെ  ഗേറ്റും കാണാനില്ലല്ലോ. അവളോടി. ദാണ്ടങ്ങേര് ഗേറ്റും തൊറന്നു നടക്കുന്നു. മങ്ങിയ വെളിച്ചത്തിൽ ആ രൂപം മാത്രം കാണാം. അവളും പൊറകേ നടന്നു. ഇയാളിതെങ്ങോട്ടാ ഇത്രേം സ്പീഡില് നടക്കണേ! വല്ല പെണ്ണുമ്പിള്ളമാരും നടക്കാനെറങ്ങിക്കാണുമോ? അവൾ കാലുകൾ വലിച്ചുവെച്ച് നടത്തത്തിന്റെ സ്പീഡ് കൂട്ടി. പഴയ കൊച്ചുപെണ്ണല്ല താനിപ്പോൾ. കസേരയിലിരുന്ന് കുണ്ടീമൊക്കെ വലുതായി, ആകെമൊത്തം ചത കൂടി. അവൾ ശ്വാസമാഞ്ഞുവലിച്ചു. മുന്നിൽ നടക്കുന്ന നെടിയ രൂപത്തിൽ മാത്രം ശ്രദ്ധിച്ചു.

അയ്യോ! അങ്ങേരോടുന്നു! സാറയും ഓടി. ഏതാണ്ടൊക്കെ കെടന്നു കുലുങ്ങിത്തുളുമ്പുന്നു! അഞ്ചുമിനിറ്റിനകം നെഞ്ചു പൊട്ടിത്തെറിക്കുമെന്നു തോന്നി. ഒന്നു നിക്കണേ! അവസാനത്തെ ശ്വാസവുമെടുത്തവൾ വിളിച്ചു.

കേശവൻ നിന്നു. പിന്നിലാരോ വരുന്നതറിഞ്ഞിരുന്നു. ലിസിയെ കൊറച്ചു മിസ്സും ചെയ്യുന്നുണ്ടായിരുന്നു. തിരിഞ്ഞുനോക്കി. കുറച്ചു ദൂരെ ഒരു സ്ത്രീ മുട്ടുകളിൽ കൈപ്പത്തികൾ കുത്തി കുനിഞ്ഞുനിന്നു കിതയ്ക്കുന്നു. മുടിയിത്തിരിയഴിഞ്ഞ് മുഖമത്ര ക്ലിയറല്ല.

കേശവൻ മെല്ലെ അടുത്തേക്കു നടന്നു. പെട്ടെന്ന് അവർ മുഖമുയർത്തി. ഷോക്കടിച്ചു നിന്നുപോയി! വർഷങ്ങൾ പിന്നോട്ടോടി! എന്റെ പേര് പെണ്ണെന്നല്ല. സാറയെന്നാണ്! കാലുകൾ വിറയ്ക്കുന്നതുപോലെ. വശത്തുണ്ടായിരുന്ന ലാംപ് പോസ്റ്റിൽ കയ്യമർത്തി ഒന്നു സ്റ്റെഡിയായി.

സാറയുടെ കണ്ണുകൾ നിറഞ്ഞുപോയി. ഏതോ തിരശ്ശീലയ്ക്കു പിന്നിൽ മറഞ്ഞുപോയ ജീവൻ! തന്റെയെല്ലാം! ചോരക്കുഴലുകളിലൂടെ, ജീവന്റെ അവസാനത്തെ തുടിപ്പുവരെ, ഹൃദയത്തിൽ പതിഞ്ഞ് ശരീരമാസകലം ഒഴുകുന്ന വികാരം. ഇതാ കണ്മുന്നില്. അവൾ കുഴഞ്ഞുവീണു.

കണ്ണുകൾ തുറന്നപ്പോൾ ഒരു ബെഞ്ചിൽ കിടക്കുന്നു. നല്ല സുഖമുള്ള തലയിണ. മുകളിലേക്ക് നോക്കി. വികാരങ്ങളലയടിക്കുന്ന കണ്ണുകൾ! അവൾ പിടഞ്ഞെണീറ്റു. മനസ്സെത്തുന്നിടത്ത് ശരീരമെത്തുന്നില്ല! പിന്നെയും തളർന്നാ മടിയിൽ തലയമർത്തി.

സാറ. ആ മനസ്സലിയിക്കുന്ന ആഴമുള്ള സ്വരം. ഒരു മാറ്റവുമില്ല. കൈവിരലുകൾ അവളുടെ നെറ്റിയിൽ തഴുകി.

അവളാ കയ്യിൽ പിടിച്ച് ചൂണ്ടുവിരലിലൊറ്റക്കടി വെച്ചുകൊടുത്തു. ആഹ് നൊന്തല്ലോടീ! കേശവൻ കൈ കുടഞ്ഞു.

നൊന്തോ, നന്നായി. ഹൃദയമില്ലാത്ത മനുഷ്യൻ! ഞാനെന്തോരം തീയാ തിന്നത്! എന്നാലും അവളുടെ ഹൃദയമലിഞ്ഞു. അവൾ കടിച്ച കൈവിരൽ കയ്യിലെടുത്തു നുണഞ്ഞു.

ഇപ്പോ വേദനയുണ്ടോടാ കള്ളസഖാവേ! പൂത്തിരി കത്തിച്ച ഭംഗിയുള്ള അവളുടെ പുഞ്ചിരിയിൽ കേശവനലിഞ്ഞുപോയി.

ഇല്ലെടീ പെണ്ണേ! നിനക്കെണീക്കാമോടീ? വർഷങ്ങൾ കൊഴിഞ്ഞുപോയി. മരങ്ങളുടെ പിന്നിൽ ഒളിഞ്ഞിരുന്ന ബെഞ്ചിൽ നിന്നും അവരെണീറ്റു. മെല്ലെ ഒന്നുമധികം സംസാരിക്കാതെതന്നെ വാചാലമായ ആ ചെറിയ തണുപ്പുള്ള രാവിലെ ലിസിയും പുതിയ കൂട്ടുകാരുമൊപ്പം ഇരുന്ന പാർക്കിലേക്ക് കേശവൻ സാറയെ കൂട്ടിക്കൊണ്ടുപോയി.

ചായയും കുടിച്ചുകൊണ്ട് പഴയ കാമുകർ കാലം രൂപങ്ങളിൽ വരഞ്ഞിട്ട രേഖകളിലൂടെ ഇത്തിരി സങ്കടം കലർന്ന കൗതുകത്തോടെ കടന്നുപോയി. തങ്ങളുടെ ജീവിതത്തിൽ വിടപറഞ്ഞതിൽപ്പിന്നെ നടന്ന കാര്യങ്ങൾ അവർ തല്ക്കാലം ഓർക്കാനോ കൈമാറാനോ ഉള്ളൊരു മാനസികാവസ്ഥയിൽ അല്ലായിരുന്നു.

കേശവേട്ടന്റെ താടിയിത്തിരി നരച്ചു. അധികമില്ലാട്ടോ. പിന്നെ ചെന്നിയിലിത്തിരി നര. മുഖം കുറച്ചൂടെ നീണ്ടു. മെലിഞ്ഞു… വേറെ മാറ്റമൊന്നുമില്ല.  എത്ര പിള്ളേരായി? കല്ല്യാണം കഴിച്ചോ എന്ന് പഴയ പ്രിയതമയുടെ വളച്ചുകെട്ടിയ ചോദ്യം!

ഒറ്റത്തടിയാണ് സാറ. കേശവൻ പറഞ്ഞു. പെട്ടെന്നുള്ളിൽ നുരഞ്ഞ സന്തോഷം സാറ വെളിയിൽ കാട്ടിയില്ല. ധാരാളം പെണ്ണുങ്ങൾ പുറകേ കാണുമല്ലേ! കേശവന്റെ കൈത്തണ്ടയിൽ ഒരു കുത്തിന്റെയൊപ്പം ഒരു വിചാരണ!

കേശവനൊന്നും മിണ്ടാതെ അവളുടെ വിരലുകൾ മെല്ലെ തഴുകിക്കൊണ്ടിരുന്നു. ലിസി, മോളാണല്ലേ! അവളുടെ പുലർവെട്ടത്തിൽ തിളങ്ങിയ മുഖത്തേക്ക് നോക്കി കേശവൻ ചോദിച്ചു.

എങ്ങിനെ മനസ്സിലായി കേശവേട്ടാ? അവൾ മുന്നോട്ടാഞ്ഞു.

അത്…അവളെ മൂന്നാലുവട്ടം കണ്ടപ്പോൾ.. അവളുടെ കുസൃതിയും.. പിന്നെ പെരുമാറ്റവും പ്രസരിപ്പും ഒക്കെ ഒരു പഴയ കൂട്ടുകാരിയെ, അല്ല എന്റെ എല്ലാമായിരുന്ന ഒരു വഴക്കാളിപ്പെണ്ണിനെ ഓർമ്മിപ്പിച്ചു. കേശവൻ മന്ദഹസിച്ചു.

സാറയുടെ കണ്ണുകൾ പിന്നെയും നിറഞ്ഞു. ലിസിയൊണ്ടാരുന്നേല് ഈ ദുഷ്ടൻ സഖാവിനൊരു നുള്ളു തന്നേനേ. അവടമ്മേ ഇങ്ങനെ കരയിക്കണതിന്! സാറ കേശവന്റെ വിരലുകളിൽ മുറുക്കിപ്പിടിച്ചു.

സാരമില്ല മോളൂ. സഖാവറിയാതെ പറഞ്ഞുപോയി. എന്നാൽ ആ അമ്മൂമ്മയെ അത് പതിനെട്ടുകാരിയാക്കി. സാറയെണീറ്റു.

സഖാവെന്നാ വക്കീലായേ? അവർ തിരികെ നടന്നപ്പോൾ അവൾ ചോദിച്ചു.

കഥ നാളെപ്പറയാം. ഇന്ന്, ഇവിടെ, ഇപ്പോൾ നിന്റെയൊപ്പം നടന്നോട്ടെ? കേശവൻ പ്രിയപ്പെട്ടവളുടെ കൈ കവർന്നു.

അതേയ്.. ഈ കെളവീടെ കയ്യും പിടിച്ചോണ്ടു നടന്നാല്  ആരാധികമാരെന്തു പറയും? എതിരേ നടക്കാൻ വന്ന കോളനിയിലെ രണ്ടു ചെറുപ്പക്കാരികൾ അവരെ നോട്ടംകൊണ്ടുഴിയുന്നതു കണ്ട് സാറ ചിരിച്ചു.

ആരാധികമാരോ? വട്ടായോടീ? കേശവൻ ആ പഴയ യുവാവായിക്കഴിഞ്ഞിരുന്നു.

ഈ വട്ട് ഞാൻ മരിക്കണവരെ കാണും. അല്ല അതു കഴിഞ്ഞും. കേട്ടോ കള്ള സഖാവേ! സാറ കേശവന്റെ വിരലുകളിൽ ഞെരിച്ചു.

മനസ്സില്ലാമനസ്സോടെയാണെങ്കിലും അവർ പിരിഞ്ഞു. സാറ പള്ളിയിലേക്കും കേശവൻ ഓഫീസിൽ കാത്തിരിക്കുന്ന കക്ഷികളുടെ അടുത്തേക്കും. വക്കീലിന് അവധിയൊന്നുമില്ലായിരുന്നു.

രണ്ടുപേരും അന്ന് മധുരിക്കുന്ന അനുഭൂതികളിലായിരുന്നു. സാധാരണ ഒറ്റപ്രാവശ്യം കക്ഷികൾ പറയുന്നതു കേട്ടാൽ നെല്ലും പതിരും തിരിച്ചറിയുന്ന, അവരേയും ഗുമസ്തൻ ഗോവിന്ദക്കുറുപ്പിനേയും മുനയിൽ നിർത്തുന്ന കേശവൻ വക്കീലന്ന് വളരെ സൗമ്യമായി ചിരിച്ചുകൊണ്ടു പെരുമാറി. ആരോടും ചാടിക്കേറുകയോ കുറുപ്പിനെ കടിച്ചുകുടയുകയോ ഒന്നും തന്നെയുണ്ടായില്ല. ഇടവേളകളിൽ ജനാലയിലൂടെ വെളിയിലേക്കു നോക്കിയിരുന്ന, മുഖത്ത്  നേരിയ മന്ദഹാസം മിന്നിമാഞ്ഞിരുന്ന, വക്കീലിനെക്കണ്ട് കുറുപ്പത്ഭുതം കൂറി. മാത്രമല്ല പോവാൻ നേരം പതിവില്ലാതെ കുറുപ്പിന്റെ പോക്കറ്റിൽ രണ്ടായിരത്തിന്റെ ഒരു നോട്ടും വീണു!

ഗുരുവായൂരപ്പാ, ഇങ്ങേർക്കിതെന്നും തോന്നണേ. കുറുപ്പ് മനമുരുകി പ്രാർത്ഥിച്ചു!

സാറയുടെ കാര്യം അതിലും കഷ്ട്ടമായിരുന്നു. അച്ചൻ പറഞ്ഞതോ, അതുകഴിഞ്ഞ് വീട്ടിലെത്തി ടീവിയിൽ കണ്ടതോ, ന്യൂസ് പേപ്പർ വായിച്ചതോ ഒന്നുമങ്ങ് തലയിൽ കേറിയില്ല. ഏതോ ലോകത്തായിരുന്നു. എത്രയോ വട്ടം വിരലുകൾ മൊബൈലിൽ അമരാൻ തരിച്ചു. കളഞ്ഞുപോയെന്നു കരുതിയ നിധി , പിന്നെയും പിന്നെയും എടുത്തു താലോലിക്കാൻ മനസ്സു കൊതിച്ചു.

വൈകുന്നേരം മൊബൈലു റിങ്ങ് ചെയ്തപ്പോൾ വിറയ്ക്കുന്ന കൈകൊണ്ടവളെടുത്തു. അഞ്ചുമിനിറ്റ്. ഞാൻ വെളിയിൽ കാണും. പച്ച മാരുതി.

സാറ വസ്ത്രം മാറാനൊന്നും മിനക്കെട്ടില്ല. മുഖം കഴുകി, മുടിയിലൂടെ ബ്രഷോടിച്ചിട്ട്  പിന്നിലൊരു ഹെയർബാൻഡു വെച്ചു കെട്ടി.

വീടും പൂട്ടി വെളിയിലിറങ്ങിയപ്പോൾ കാറു വളവു തിരിഞ്ഞു വരുന്നു. അവൾ വാതിലു തുറന്ന് സീറ്റിലമർന്നു. തിരിഞ്ഞു കേശവനെ നോക്കി.

ഒരു ചാരനിറത്തിലുള്ള കൈകൾമടക്കിവെച്ച ഷർട്ടും കറുത്ത ബാഗി പാന്റും.

നല്ല സ്റ്റൈലിലാണല്ലോ സഖാവ്. അവൾ മനോഹരമായി ചിരിച്ചു.

ഒരു സുന്ദരീടെ കൂടെ കൊറേ നാളായിട്ട് വെളിയിലേക്കു പോയിട്ടില്ല. അതുകൊണ്ട് അല്പം ഡീസന്റാവാം എന്നു കരുതി. വണ്ടി മുന്നോട്ടെടുത്ത് കേശവൻ പറഞ്ഞു.

ഓഹോ! അപ്പം സുന്ദരിമാരുടെ കൂടെ കൊറേ നാളു മുൻപ് ധാരാളം ചുറ്റിയിട്ടുണ്ട് അല്ലേ! സാറ കേശവന്റെ ചെവിക്കു പിടിച്ചു തിരുമ്മി.

നിന്നോട് വാദിച്ചു ജയിക്കാൻ വക്കീലിന്റെ ബിരുദമൊന്നും പോരെടീ. കേശവൻ ചിരിച്ചു.

ദേ! രണ്ടു മുതിർന്ന പിള്ളാരുടെ അമ്മയാ ഞാൻ!  എന്നെക്കേറി എടീ പോടീന്നൊക്കെ വിളിച്ചാലൊണ്ടല്ലോ!

എന്തു ശിക്ഷയും അടിയൻ സ്വീകരിച്ചോളാമേ തമ്പുരാട്ടീ! കേശവൻ ചിരിച്ചു.

ശരി. ആദ്യം കൊറച്ചു വിശക്കുന്നു.

ശരി. കേശവൻ ആ പട്ടണത്തിന്റെ അതിരിലേക്ക് വണ്ടിയോടിച്ചു. ഒരു പുകപിടിച്ച ചുമരുകളുള്ള ഓലപ്പുരയുടെ മുന്നിൽ നിറുത്തി.

വെണ്ണപോലത്തെ ആവി പറക്കുന്ന കപ്പ പുഴുങ്ങിയതും, കാന്താരിയുമുള്ളിയും ഉടച്ചതും കട്ടൻകാപ്പിയുമകത്താക്കിയപ്പോൾ സാറയ്ക്കു ജീവൻ വെച്ചു. എന്റെ കേശവേട്ടാ, കാലത്ത് നമ്മളു കുടിച്ച ചായ കഴിഞ്ഞ് ഇപ്പൊഴാ എന്തേലുമകത്തു ചെല്ലുന്നേ. അവൾ കേശവന്റെ ചുമലിൽ ചാരി.

എടീ! കേശവൻ വിളിച്ചു. എന്തോ? അവൾ മുഖമുയർത്തി. ഇനി സമയത്ത് കഴിച്ചോണം. മനസ്സിലായോടീ? ശരി കേശവേട്ടാ. സാറയ്ക്കുള്ളിലൊരു കുളിരു തോന്നി.

ബീച്ചിൽ അസ്തമയം കഴിഞ്ഞിരുന്നു. ആകാശത്തേക്കവൾ നോക്കി. “ചോക്കുന്നു കാടന്തിമേഘങ്ങൾ പോലെ”.കേശവനവളുടെ ചെവിയിൽ മന്ത്രിച്ചു.

അവസാനം കണ്ടുകഴിഞ്ഞിട്ട് സഖാവിനെന്തു പറ്റി?  അപ്പോഴും സുന്ദരിയായ സാറയെ കേശവൻ നോക്കി. ഒത്തിരി പറയാനുണ്ടെന്റെ മോളൂ. ഇനിയെത്രയോ സമയമുണ്ട്. ജയിലിൽ കിടന്നാണ് വർഷങ്ങൾക്കുശേഷം നിയമം പഠിച്ചത്. അമ്മ സ്ഥലമെല്ലാം വിറ്റ് ഈ നഗരത്തിൽ ഒരാശ്രമത്തിലേയ്ക്കു മാറിയിരുന്നു. ഞാനിവിടെ വന്ന് പ്രാക്റ്റീസു തുടങ്ങിയിട്ടും അമ്മ അവിടെ നിന്നും മാറിയില്ല. ഞാനും നിർബ്ബന്ധിച്ചില്ല. വർഷങ്ങളായി വിട്ടു പോയിട്ട്. ഞാൻ പഴയ പാർട്ടിക്കാരുടേയും, പാവങ്ങളുടേയും കേസുകളാണ് കൂടുതലും നടത്തുന്നത്. ജീവിക്കാനായി പക്കാ ക്രിമിനലുകളേയും ഡിഫൻഡു ചെയ്യുന്നു.

കുര്യച്ചനുമായി എന്തോ ആദ്യമേ പൊരുത്തപ്പെടാൻ കഴിഞ്ഞിരുന്നില്ല. സാറയുടെ സോഫയിൽ കേശവന്റെ മടിയിൽ കാലുകൾ ഉയർത്തിവെച്ചിരിക്കയായിരുന്നു. നീണ്ട വിരലുകൾ പാദങ്ങളുടെ വളവുകളിലൂടെ മെല്ലെയമർത്തിയപ്പോൾ അവൾ സുഖം കൊണ്ടു കുറുകി.

ഉം. ബാക്കി? അവളുടെ വിരലുകൾ ഓരോന്നായി ഞൊട്ടയൊടിച്ചുകൊണ്ട് കേശവൻ ചോദിച്ചു.

പിന്നെ രണ്ടു പെൺമക്കളായി. മറിയം, അമ്മായിയമ്മേടെ പേര്. എലിസബത്ത്. അമ്മച്ചീടെ പേര്. പേരുപോലെ തന്നെ പിള്ളേരും. മറിയം കുര്യച്ചന്റെ മോളായിരുന്നു. ഡൈവോർസിന്റെ സമയത്തും അപ്പന്റെയൊപ്പമായിരുന്നു. പാവം ലിസി എന്നെപ്പോലെയും.

സാറ… കേശവന്റെ സ്വരം നേർത്തു.

എന്താ കേശവേട്ടാ? അവളെണീറ്റിരുന്നു. കേശവന്റെ മുഖം അവൻ കൈകളിലെടുത്തു.

നീയെന്നെ ഓർക്കാറുണ്ടോ? വല്ലപ്പോഴുമെങ്കിലും? വാക്കുകൾ ഉച്ചരിക്കാൻ കേശവനു പണിപ്പെടേണ്ടി വന്നു.

എന്റെ ജീവനല്ലേ ഈ കരുണയില്ലാത്തവൻ! അവളുടെ കണ്ണുകൾ നിറഞ്ഞു. അരുവികളായി കണ്ണീർ താഴേക്കൊഴുകും മുന്നേ അവൾ തേങ്ങിക്കൊണ്ട് കേശവന്റെ നെഞ്ചിൽ മുഖം അമർത്തി. ആ ചുമലുകൾ ഉലഞ്ഞു. എന്നും…എന്നും… അവൾ മന്ത്രിച്ചു.

കേശവന്റെ കൈകൾ തന്റെ പെണ്ണിനെ വരിഞ്ഞുമുറുക്കി. നിന്നെ ഇനിയാർക്കും ഞാൻ വിട്ടുകൊടുക്കില്ല. ഒരിക്കലും…. അവളുടെ നിറുകയിലും, നനഞ്ഞ കണ്ണുകളിലും, കവിളുകളിലും അവൻ ആർത്തിയോടെ ഉമ്മകൾ വർഷിച്ചു. അവളൊരു പൂച്ചക്കുഞ്ഞിനെപ്പോലെ ആ വിരിഞ്ഞ നെഞ്ചിലമർന്നു.

അവനവളെ വാരിയെടുത്തു. സാറയുടെ ബെഡ്ഡിലേക്കു നടന്നു. വസ്ത്രങ്ങൾ അഴിഞ്ഞുവീണപ്പോൾ വർഷങ്ങളിലൂടെ കടന്നുപോയ ശരീരങ്ങളുടെ മാറ്റങ്ങൾ അവർ കണ്ടു, തൊട്ടു, തഴുകി, അനുഭവിച്ചു. സാവധാനത്തിൽ ഒഴുകുന്ന പുഴ കായലിൽ ചേരുന്നപോലെ അവർ സൗമ്യമായി സംഗമിച്ചു. വികാരങ്ങളുടെ കൊടുമുടിയിൽ വർഷങ്ങൾ കൊഴിഞ്ഞുപോയത് കുട്ടികളുടെ ആഹ്ളാദത്തോടെയവരറിഞ്ഞു.

പിന്നെ കേശവന്റെ നെഞ്ചിലും, പുറത്തും, തുടകളിലും ഏറ്റ മർദ്ദനങ്ങളുടെ, ക്ഷതങ്ങളുടെ പാടുകളിലൂടെ വിരലുകളോടിച്ചപ്പോൾ സാറയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞുതുളുമ്പി. ഇപ്പോഴും കരുത്തുചോരാത്ത കൈകളിലമർന്നപ്പോൾ അവൾ സുരക്ഷിതമായി, ശാന്തമായി ഉറങ്ങി. അവളുടെ അഴിഞ്ഞുലഞ്ഞ മുടിയിൽ തഴുകി, അവളുടെ മാറിടങ്ങളുടെ ചൂടനുഭവിച്ച് കേശവനും ഉറക്കത്തിലാണ്ടു.

മമ്മിയിതെന്തുദ്ദേശിച്ചിട്ടാണ്! മറിയം മൂർച്ചയുള്ള സ്വരത്തിൽ ചോദിച്ചു. ഇത്രേം പ്രായമായിട്ടാണോ പഴയ കാമുകന്റെയൊപ്പം.. ഛെ! ഇനി ഞാനെങ്ങിനെ ജോണിന്റെ വീട്ടുകാരുടെ മുഖത്തു നോക്കും. ഇല്ല ഞാനിതു സമ്മതിക്കില്ല! അവൾ കേശവന്റെ നേർക്ക് തിരിഞ്ഞു. നാണമില്ലാത്ത വർഗ്ഗം! കാശിന്റെ മുഷ്ക്കും പൊങ്ങച്ചവും അവളുടെ സ്വരത്തിൽ തിളച്ചുമറിഞ്ഞു.

കേശവൻ അക്ഷോഭ്യനായി മന്ദഹസിച്ചു. അവൻ സാറയുടെ അരികിലേക്ക് നടന്നു. വലിയ കണ്ണുകളുമായി പാവം ലിസി കേശവനോടു ചേർന്നു നിന്നു.

ഞാനെന്റെ മക്കളോട് വരാൻ പറഞ്ഞത് എന്റെ തീരുമാനങ്ങൾ അറിയിക്കാനാണ്. നിങ്ങളുടെ സമ്മതം വാങ്ങാനല്ല. സാറ ശാന്തമായി പറഞ്ഞു.

മമ്മീ! മറിയം മുന്നോട്ടാഞ്ഞു. അതേവേഗത്തിൽ അവൾ പിന്നിലേക്ക് മലർന്നു… സാറയുടെ കൈ ശക്തമായി അവളുടെ കവിളിൽ പതിഞ്ഞപ്പോൾ!

ഭാര്യയുടെ ചുവന്ന മുഖം കണ്ട് ജോൺ മുന്നോട്ടടുത്തു. പഴയ നക്സലിന്റെ കണ്ണുകളിൽ മിന്നിമാഞ്ഞ തീകണ്ട് അവനറച്ചുനിന്നു.

വീടുപൂട്ടി താക്കോലുമായി സാറ കേശവന്റെ കൈപിടിച്ച് പടിയിറങ്ങി. ലിസി അവരുടെ കൂടെ ഉത്സാഹത്തോടെ നടന്നു. പ്രിയതമന്റെ വീട്ടിൽ വലതുകാൽ വെച്ചു കേറിയപ്പോൾ മേരിയും ദേവകിയും അനുഗ്രഹത്തിന്റെ തണുത്ത സ്പർശം കൊണ്ട് അവരെ മൂടുന്നതായി സാറയ്ക്കുതോന്നി.

(അവസാനിച്ചു)

Comments:

No comments!

Please sign up or log in to post a comment!