ഓളും ഞാനും 1
ഹലോ ഫ്രണ്ട്സ് ഇത് എന്റെ ആദ്യത്തെ കഥയാണ്. ഇവിടെ ഉള്ള കഥകളുടെ ഒരു സ്ഥിരം വരിക്കാരനാണ്.. പ്രണയം കൂടുതലും ഉള്ള ഒരു കഥയാണ് ഇത് .കൂടുതൽ മുഖവര വേണ്ട . നമുക്ക് കഥയിലോട്ട് കടക്കാം ..
എന്റെ കോളേജ് കാലഘട്ടം .. അതായത് ഒരു രണ്ടു കൊല്ലം മുമ്പ് .. എന്നെ പറ്റി പറയുകയാണെങ്കിൽ .. എന്റെ പേര് ഷബീർ. പാലക്കാട് ഉള്ള ഒരു ഗ്രാമത്തിൽ ആണ് ഞാൻ താമസിക്കുന്നത് , വീട്ടിൽ ഉമ്മയും ഉപ്പയും. ഉപ്പ ഗൾഫിൽ ആണ് .. പ്ലസ് ടുവിൽ അത്യാവശ്യം നല്ല മാർക്ക് ഉണ്ടായത് കൊണ്ടു തന്നെ എനിക്ക് വീട്ടിൽ നിന്നും കുറച്ചു ദൂരെ ആണെങ്കിലും ഒരു നല്ല ഒരു നല്ല കോളേജിൽ അഡ്മിഷൻ കിട്ടി. പ്ലസ് ടുവിന് പഠിച്ച രണ്ടോ മൂന്നോ കൂട്ടുകാർക്ക് എന്റെ ക്ലാസ്സിൽ തന്നെ കിട്ടി എന്നത് ഞാൻ അറിഞ്ഞു .. ഞങ്ങൾ bsc maths ആയിരുന്നു എടുത്തത് .. .. ഇനിയാണ് കഥ ..
അന്ന് ആദ്യത്തെ ദിവസം, രാവിലെ നേരത്തെ തന്നെ കുളിച്ചു റെഡിയായി, ആദ്യത്തെ ദിവസം ആയത് കൊണ്ട് നല്ല ലുക്കിൽ പോവാം, നേരത്തെ തന്നെ പോകാം വിചാരിച്ചു , ഉമ്മാനോട് കോളേജിൽ പോവ പറഞ്ഞു ബൈക്ക് എടുത്തു , ഒരു 10 km ഉണ്ട് കോളേജിലേക്ക് , വഴിയിൽ വെച്ചു പ്ലസ് ടുവിൽ ഉണ്ടായിരുന്ന എന്റെ ചങ്ക് കയറി , അവന്റെ പേര് ഉണ്ണി, അവനും അവന്റെ വീടിന്റെ അടുത്തുള്ള ഞങ്ങൾ എല്ലാരും tp എന്നു വിളിക്കുന്നവനും എന്റെ ക്ലാസിൽ ആണ് കിട്ടിയത് , അങ്ങനെ ഞങ്ങൾ കോളേജിൽ എത്തി, കോളേജ് കാണാൻ അടിപൊളി ആയിരുന്നു, . എന്തായാലും ഇന്ന് ക്ലാസ് ഒന്നും ഉണ്ടാവില്ല എന്നു ഞങ്ങൾക്കറിയാം. അതുകൊണ്ട് ഞങ്ങൾ കോളേജ് എല്ലാം ഒന്നു ചുറ്റി കാണാം എന്നു വിചാരിച്ചു. അപ്പോളാണ് ഉണ്ണിയുടെ വീടിന്റെ അടുത്തുള്ള അവന്റെ കൂട്ടുകാരൻ tp യുടെ രംഗപ്രവേശം, എല്ലാ സിനിമയിലും , എല്ലാ ഗ്യാങിലും ഒരുത്തൻ ഉണ്ടാവും , കണ്ടാൽ മാന്യൻ എങ്കിലും സകല ഉടായിപ്പ് പരിപാടിയും ഉണ്ടാവും കയ്യിൽ , അങ്ങനെ ഉള്ള ഒരുത്താനാണ് ഈ ടിപി എന്നവൻ , ഞങ്ങളെ കണ്ടപ്പോ തന്നെ “ഹലോ .. മച്ചാനെ .. ” എന്നും പറഞ്ഞു ഉണ്ണിയുടെ അടുത്തേക്ക് വന്നു .
അവൻ അടുത്തേക്ക് വന്നപ്പോ തന്നെ നല്ല സിഗരറ്റ് ന്റെ മണം
“ഉം .. നല്ല വലി വലിച്ചിട്ടാണ് വന്നേക്കുന്നത് ” ഉണ്ണി തമാശ രീതിയിൽ പറഞ്ഞു.
“പോടാ .. വലിക്കേ.. ഞാനോ .. ശേ ശേ ” എന്നും പറഞ്ഞു അവൻ എനിക്ക് ഷേക്ക് ഹാൻഡ് തന്നു . ഞാനും ചിരിച്ചു,
അങ്ങനെ ഞങ്ങൾ മൂന്നു പേരും അപ്പോൾ തന്നെ കട്ടകമ്പനി ആയി . ഞങ്ങൾ കോളേജ് ചുറ്റി കാണാൻ പോയി, അത്യാവശ്യം നല്ല വലിയതാണ് , അത്യാവശ്യം നിറയെ ക്ലാസുകളും കുട്ടികളും ഉണ്ട്.
അങ്ങനെ ഞങ്ങൾ ഞങ്ങടെ ക്ലാസ്സ് ഞങ്ങൾ കണ്ടുപിടിച്ചു, അതേ ഇനി രണ്ടു മൂന്നു വർഷക്കാലം ഇതാണ് എന്റെ ക്ലാസ് , ഞാനും ചങ്കുകളും ക്ലാസ്സിന്റെ അവസാനത്തെ ബെഞ്ചിൽ തന്നെ ഇരിക്കാൻ തീരുമാനിച്ചു, ടിപിയുടെ പറച്ചിൽ എന്താണെന്ന് വെച്ചാൽ “പഠിക്കാൻ ആണെങ്കിൽ ഏത് ബെഞ്ചിലും ഇരുന്നാലും പഠിക്കാം” എന്നായിരുന്നു , അവന്റെ ലക്ഷ്യം അതായിരുന്നില്ല , എന്നു ഞങ്ങൾക്ക് മനസ്സിലായി കാരണം ലാസ്റ്റ് ബെഞ്ചിൽ ഇരുന്ന ഉടനെ അവൻ പോക്കെറ്റിൽ നിന്നും ഹാൻസ് എടുത്തു കയ്യിൽ തിരുമ്മി വെച്ചു ,
ഞാൻ മനസ്സിൽ വിചാരിച്ചു ” നൈസ് ! ഇനി മൂന്നു കൊല്ലം പൊളിക്കും ”
കുട്ടികൾ ഓരോന്നായി വന്നുകൊണ്ടിരുന്നു.
ഒരു പെണ്കുട്ടി, കണ്ടാൽ അത്യാവശ്യം ഉയരം അവളെ കണ്ടതും എന്റെ നെഞ്ച് പടപട ഇടിക്കാൻ തുടങ്ങി , അവളുടെ സന്തോഷവും ആകാംക്ഷയും നിറഞ്ഞ മിഴികൾ , ചിരിച്ചു കൊണ്ട് എന്തോ ടീച്ചറോട് സംസാരിച്ചു, അവളുടെ റോസ് ചുണ്ടുകളിൽ ആയിരുന്നു എന്റെ ശ്രദ്ധ , കാറ്റത്ത് അവളുടെ തട്ടം തെന്നി മാറി കളിക്കുന്നു , അവൾ അതിനെ ഒരു കൈ കൊണ്ട് പിടിച്ചു നേരെ ഇട്ടു , അവൾ ക്ലാസ്സിലേക്ക് കടന്നു വന്നു , അപ്പോൾ ടീച്ചർ ഇരുന്നോളാൻ അവളോട് പറയുന്നത് കേട്ടു. അവൾ ക്ലാസ്സിലേക്ക് ഇരിക്കാൻ ഉള്ള സീറ്റുകൾ നോക്കുകയായിരുന്നു , ബെഞ്ചുകൾ എല്ലാം ഫുൾ ആണ് . ഇനി ഉള്ളത് ഗേൾസ്ന്റെ സൈഡ്ലെ ലാസ്റ്റ് ബെഞ്ചിൽ ആണ്. അവൾ ചിരിച്ചു കൊണ്ട് അവിടേക്ക് വന്നിരുന്നു , അപ്പോളാണ് അവൾ എന്റെ കണ്ണുമായി ഉടക്കുന്നത്, ഞാൻ ലാസ്റ്റ് ബെഞ്ചിൽ അറ്റത്തായി ആണ് ഇരിക്കുന്നത് അവളുടെ നേരെ അപ്പുറത്തെ row യിൽ ഫസ്റ്റ് , ഞാൻ അവളെ നോക്കി ഒന്നു പുഞ്ചിരിച്ചു, അവൾ എനിക്കും ഒരു പുഞ്ചിരി പാസ് ആക്കി വന്നിരുന്നു, പിന്നെ ക്ലാസ്സിൽ ഇരിക്കുമ്പോൾ മുഴുവനും എന്റെ ശ്രദ്ധ അവലിലേക്കായിരുന്നു .. അവളുടെ ആ പേടമാൻ മിഴികൾ എന്നെ വല്ലാതെ ആകർഷിച്ചു , അപ്പോൾ എന്റെ മനസ്സിൽ കാമം ആയിരുന്നില്ല , അവളോടുള്ള എന്റെ പ്രണയം ആയിരുന്നു , എന്റെ ആയിഷകുട്ടിയോടുള്ള പ്രണയം.
” എടാ , നീ ഈ ലൗ അറ്റ് ഫസ്റ്റ് സൈറ്റിൽ വിശ്വസിക്കുന്നുണ്ടോ ” ഞാൻ ടിപിയോട് പറഞ്ഞു , “പോടാ , മരണം വരെ ഞാൻ സിംഗിൾ പസങ്ക ഡാ … ” “ആയിഷ, നല്ല പേര് അല്ലെ .
അപ്പോളാണ് ആ കൊലുസ്സിന്റെ ശബ്ദം എന്റെ ക്ലാസ് മുറിയിലേക്ക് അടുക്കുന്നത് ഞാൻ ശ്രദ്ധിച്ചത് .
(തുടരും)
പ്രണയം ആണ് മെയിൻ വിഷയം കൊണ്ട് കളികൾ അതികം പ്രതീക്ഷിക്കല്ലേ സുഹൃത്തുക്കളേ .. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കല്ലേ ..
Comments:
No comments!
Please sign up or log in to post a comment!