ശംഭുവിന്റെ ഒളിയമ്പുകൾ 21
വീണ സാവിത്രിക്ക് മുഖം
കൊടുക്കാതെ അടുക്കളവിട്ടിറങ്ങി.
“……നീയൊന്ന് നിന്നെ…….”തന്നെ നോക്കാതെ നടന്ന വീണയെ സാവിത്രി വിളിച്ചു.അത് കേട്ടതും സ്വിച്ച് ഇട്ടതുപോലെ സാവിത്രിയുടെ പിന്നിലായവൾ നിന്നു.ഗായത്രി ഇത് കണ്ടുകൊണ്ട് നിൽക്കുന്നുണ്ട്.
“അമ്മെ ചേച്ചി പൊക്കോട്ടെ”
ഗായത്രി പറഞ്ഞു.
ഗായത്രി………..
അമ്മ എന്ത് പറഞ്ഞാലും ഞാൻ ചേച്ചിയുടെ കൂടെയാ.ഇന്നലെ ഞാനും ചേച്ചിയും അനുഭവിച്ചത് ഏത്രയെന്ന് വല്ല നിശ്ചയവുമുണ്ടോ.അപ്പൊ അന്ന് ചേച്ചി എത്രമാത്രം അനുഭവിച്ചു എന്ന്
അമ്മയൊന്ന് ഓർത്തുനോക്കിയേ.
“മോളെ വീണേ…….ഈ അമ്മയൊന്ന് ചോദിക്കട്ടെ”ഗായത്രിക്ക് മറുപടി നൽകാതെ തനിക്ക് പുറംതിരിഞ്ഞു നിക്കുന്ന വീണയുടെ മുന്നിലേക്ക് നിന്ന് അവൾ ചോദിച്ചു.
ഇനിയെന്താ അമ്മക്ക്…..ഞാൻ എപ്പോ ഇറങ്ങുന്ന് അറിയാനാണോ.
ഞാനും ഒരു പെണ്ണാ.ഒരു പെണ്ണിന് സംഭവിക്കാൻ പാടില്ലാത്തതാ നിനക്ക് നടന്നതും.പക്ഷെ ശംഭു……നാട്ടുകാര് അറിഞ്ഞാൽ?ചിന്തിച്ചിട്ടുണ്ടോ നീയ്?
അവരുടെ വായടപ്പിക്കാൻ പറ്റുവോ നിനക്ക്?
വീട്ടുകാർക്ക് കുഴപ്പം ഇല്ലെങ്കിൽ പിന്നെ നാട്ടുകാർക്ക് എന്നാ കാര്യം.
അവരുടെ ചിലവിൽ അല്ലല്ലോ ഞാൻ
ജീവിക്കുന്നത്.എന്റെ ജീവിതം എന്റെ മാത്രമാണ്.എനിക്കും ജീവിക്കണം മാന്യമായി.ഞാനും ഒരു പെണ്ണാ………
ഒരമ്മയാവാനുള്ള കൊതി എനിക്കും ഉണ്ട്.
അമ്മ……ഞാൻ ഈ നിമിഷം ഇവിടം വിടാൻ തയ്യാറാണ്.പക്ഷെ ഒപ്പമെന്റെ ശംഭുവും കാണും.ചോദ്യങ്ങളുണ്ടാവും
അവ നേരിടാനും തയ്യാറാണ്.
ചിലപ്പോൾ എന്റെ ഭൂതകാലം പറയേണ്ടിയും വന്നേക്കാം.എനിക്ക് വിഷമമില്ല.എന്നെ,എല്ലാം അറിഞ്ഞു കൊണ്ട് തന്നെ ചേർത്തുപിടിച്ച ശംഭുനെ തിരിച്ചുവേണം എന്ന് മാത്രം പറയല്ലേ അമ്മെ.
മോളെ…….എന്റെ ശംഭു….അവനൊരു
പൊട്ടനാ.ലോകം കാണാത്തവനാ.
ഒരുപാട് അനുഭവിച്ചതാ അവൻ.
അവന്റെ കാര്യത്തിലാ എനിക്ക് ആധി മുഴുവൻ.അല്ലാതെ ഗോവിന്ദിന്റെ കാര്യമോർത്തല്ല.
അത് വേണ്ടമ്മെ……ഈ വീണയുടെ
സ്നേഹം മുഴുവൻ അവനുള്ളതാ.
നോക്കിക്കോളാം ഞാൻ,എന്റെ പ്രാണനെപ്പോലെ.
“അത് കേട്ടാൽ മതി ഈ അമ്മക്ക്.
നീ എന്റെ മോളാ…….എന്റെ ശംഭുന്റെ പെണ്ണ്.ഇനിയിത് സൂക്ഷിക്കേണ്ടത് നീയാ”അരയിൽ നിന്നും ഒരു താക്കോൽക്കൂട്ടമെടുത്ത് വീണയുടെ കയ്യിലേക്ക് പിടിപ്പിച്ചു.
അമ്മാ……….
“ഇനിയിതിന്റെ അവകാശി നീയാ.
നിന്റെയാ അവൻ……ഒരു തടസമായി ഞാൻ വരില്ല.പക്ഷെ പറിച്ചെടുത്തു കൊണ്ട് പോകരുതെന്റെ കുഞ്ഞിനെ.
എനിക്ക് ഒരുനോക്ക് കാണാതെ വയ്യ”
വീണയെ ഒന്നാസ്ലെഷിച്ചുകൊണ്ട് നെറുകയിൽ ഒരു ചുംബനം കൊടുത്തു സാവിത്രി.
ഇല്ലമ്മാ…….നിങ്ങളിൽ നിന്നുമവനെ പറിച്ചെടുത്തിട്ട് എനിക്കൊരു സന്തോഷം വേണ്ട.ഇവിടെയുണ്ടാവും. പക്ഷെ ഗോവിന്ദ്…….അവന്റെ കാര്യത്തിൽ എന്നെ തടയരുത്.
ഞാനും ചിലത് തീരുമാനിച്ചിട്ടുണ്ട്. മാഷ് വന്നോട്ടെ.ഇപ്പൊ ചെന്നവനെ വിളിച്ചിട്ട് വാ.ഒരു ചമ്മലുണ്ടാവും എന്റെ കുട്ടിക്ക്.എന്നെ നേരിടാനും ബുദ്ധിമുട്ട് കാണും.
“ഇപ്പൊ വരാം അമ്മെ……”സന്തോഷം അടക്കവയ്യാതെ ഒരോട്ടമായിരുന്നു വീണ.
അവിടെ നടന്നത് കണ്ട് കിളിപോയ അവസ്ഥയിലാണ് വീണ.”വായടച്ചു പിടിക്കടി”എന്ന് സാവിത്രി പറഞ്ഞത് കേട്ട് അവളൊന്ന് തല കുടഞ്ഞു. ഇതെന്താ കഥയെന്ന് ചിന്തിച്ചുനിന്ന അവളോട് സാവിത്രി പറഞ്ഞു.
ഗായത്രി……ആദ്യം ഉൾക്കൊള്ളാൻ
പറ്റിയില്ലടി.ആകെ മനസ്സ് കലങ്ങിയ അവസ്ഥ.എങ്ങനെ ജീവിക്കേണ്ട കുട്ടിയാ.ഒത്തിരി അനുഭവിച്ചു,പാവം. അതും നമ്മുടെ വീട്ടിൽ വന്നുകേറിയ ശേഷം.ഒടുക്കം ഞാൻ മാഷിനെ വിളിച്ചു,കാര്യങ്ങളൊക്കെ ധരിപ്പിച്ചു. അവൾക്ക് അങ്ങനെയൊക്കെ സംഭവിച്ചുവെങ്കിൽ അതിന് പരിഹാരം കാണേണ്ടതും നമ്മളാ എന്ന നിലപാടിലാ മാഷ്.അതാ അതിന്റെയൊരു ശരിയെന്ന് മാഷ് തീർത്തുപറഞ്ഞു.
എന്നിട്ട് അവരുടെ കാര്യം പറഞ്ഞോ.
പറഞ്ഞു,പക്ഷെ ഇതൊക്കെ ഇത്രയും വൈകി പറഞ്ഞതിലാ അച്ഛന് ദേഷ്യം. നിനക്കെങ്കിലും ഒന്ന്……..
ചക്കര അമ്മ……ഓഹ് അങ്ങനെ ആ തലവേദനയും ഒഴിഞ്ഞു.അല്ല അച്ഛന് എന്തോ മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞിട്ട്….
അതോ……..അതാരോ കളിപ്പിച്ചതാ. എന്തോ സംശയങ്ങളുണ്ടെന്ന് തോന്നുന്നു.ഞാൻ കൂടി ഇതൊക്കെ പറഞ്ഞപ്പോൾ എന്തൊക്കെയൊ ഉറപ്പിച്ചത് പോലെ……..
എന്നിട്ട് അച്ഛൻ……
“പോന്നിട്ടുണ്ട്……ഉച്ച തിരിഞ്ഞു വരും പിന്നെ ചാടിത്തുള്ളി ഇതൊന്നും അവരോട് പറയാൻ നിക്കണ്ട.”
ഇല്ലെന്റെ അമ്മെ…..അതുങ്ങളെ,ഒന്ന് ടെൻഷൻ അടിച്ചോട്ടെ ഈ കുഞ്ഞു കാര്യത്തിലെങ്കിലും.ഒരു രസം.
“കൂടുതൽ നിന്ന് രസിക്കാതെ വച്ചുണ്ടാക്കിയതൊക്കെ എടുത്തു വക്കാൻ നോക്ക്.എന്റെ മക്കൾക്ക് വല്ലോം കൊടുക്കട്ടെ”
അപ്പൊ ഞാൻ ഔട്ട്………..
പോടീ അവിടുന്ന്…….. ***** ബാൽക്കണിയിൽ വിദൂരതയിലേക്ക് നോക്കിയിരിക്കുകയാണ് ശംഭു. സാവിത്രിയെ എങ്ങനെ നേരിടുമെന്ന് അവനപ്പോഴും രൂപമില്ലായിരുന്നു. വീണയുടെ സാമിപ്യം നൽകുന്ന കരുത്താണ് ഏക ആശ്വാസവും.
അതെ സമയം തന്റെ നല്ലപാതിയുടെ സാന്നിധ്യമവനറിഞ്ഞു.ഓടിയെത്തിയ വീണ ഒരു കിതപ്പോടെ അവനെ പിന്നിൽ നിന്നും കെട്ടിപ്പിടിച്ചുകൊണ്ട് തന്റെ സ്നേഹവും സാന്നിധ്യവും അറിയിക്കുകയായിരുന്നു.
വലിയ സന്തോഷത്തിലാണല്ലോ.
ഇവിടെ നിക്കുവാരുന്നോ.ഞാൻ മുറിയിലൊക്കെ നോക്കി.
ചുമ്മാ……ഓരോന്ന് ഓർത്തങ്ങനെ നിന്നതാ……
അവളുടെ പിടുത്തംവിടുവിച്ചുകൊണ്ട് അവൾക്ക് നേരെ തിരിഞ്ഞതും അവന്റെ നെഞ്ചിലേക്ക് പതുങ്ങുകയാണ് അവൾ ചെയ്തത്. ഇറുകെ പുണർന്ന് അവന്റെ മുഖം മുഴുവൻ ചുംബനം കൊണ്ട് മൂടിയാണ് തന്റെ സന്തോഷം അവനെ അറിയിച്ചതും.അവൻ അത്ഭുതത്തോടെ അവളെ നോക്കി. പൂർണ്ണചന്ദ്രന്റെ തെളിമയായിരുന്നു അവളുടെ മുഖത്ത്.നിലാവിൽ എന്ന പോലെ തിളങ്ങിനിൽക്കുന്ന ആ മുഖം അവൻ കൈകളിൽ കോരിയെടുത്തു അത്രയുമവൾ അടുത്തൊന്നും സന്തോഷിച്ചതായി അവൻ കണ്ടിട്ടില്ല.
എന്താ എന്റെ ചേച്ചിപ്പെണ്ണെ….
“ടീച്ചറ്…….”അവളുടെ വാക്കുകൾ തൊണ്ടയിൽ കുരുങ്ങിനിന്നു.
എന്താ ടീച്ചർക്ക്……
“ടീച്ചറ് സമ്മതിച്ചു.എന്റെ ശംഭുനെ എനിക്ക് തന്നു,സന്തോഷത്തോടെ തന്നെ.ദാ ഇത് കണ്ടോ……………..” കയ്യിലിരുന്ന താക്കോൽ അവൾ ഉയർത്തിക്കാട്ടി.
ഇത്………
ഈ വീടിന്റെയാ……ഇത്രയായിട്ടും അറിയില്ല ശംഭുസിന്……എന്നെ ഏൽപ്പിച്ചതാ……
ചേച്ചിപ്പെണ്ണെ………
താഴെക്ക് വിളിക്കുന്നുണ്ട്…….വന്നെ വന്നു വല്ലതും കഴിക്ക്.
അവളുടെ വാക്കുകൾ കേട്ട് ഞെട്ടി നിൽക്കുകയാണ് ശംഭു.അവൻ പ്രതീക്ഷിക്കാത്തത് പലതും തന്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുമ്പോൾ പലപ്പോഴും ഒന്ന് പകച്ചുപോയിട്ടുണ്ട്. അവന്റെ മനസ്സ് വായിച്ചതുപോലെ അവൾ അവനെയും പിടിച്ചുവലിച്ചു താഴേക്ക് നടന്നു.
വന്നെ,അമ്മ സമ്മതിച്ചു.ഇനിയെന്താ ഒരു ചമ്മല്.അമ്മ നോക്കിയിരിക്കും. വൈകിയാൽ ആ ഗായത്രിപ്പെണ്ണ് ഓരോന്ന് കൊള്ളിച്ചുപറയും.നാവിനു ലൈസൻസ് ഇല്ലാത്ത സാധനവാ. ***** സാവിത്രിയും ഗായത്രിയും ചേർന്ന് ഊണ് വിളമ്പുമ്പോഴേക്കും വീണ ശംഭുവിനെയും കൊണ്ട് താഴെ എത്തിയിരുന്നു.ശംഭുവിന് സാവിത്രിയെ നേരിടാൻ ഒരു മടിപോലെ.അവൻ ആ മുഖത്തു നോക്കാതെ തല കുമ്പിട്ടുതന്നെ നിന്നു.
“എടാ……..ഇങ്ങോട്ട് നോക്കെടാ. നിനക്ക് മുഖത്തു നോക്കാൻ അറിയില്ലെ”അവന്റെ നിൽപ്പ് കണ്ട സാവിത്രി പറഞ്ഞു.
“അമ്മാ…….നീയിരിക്ക് ചെക്കാ,ചേച്ചി കൂടി ഇരിക്ക്.ഞാൻ വിളമ്പാം”
അവന്റെ അവസ്ഥ മനസിലാക്കി ഗായത്രി പറഞ്ഞു.
പക്ഷെ അത് കാര്യമാക്കാതെ സാവിത്രി അവന്റെ മുഖം പിടിച്ചുയർത്തി.”എന്താടാ നീ വല്ലാണ്ട്. എനിക്ക് വിഷമം ആയീന്നു കരുതിയാ അല്ലടാ…..ആദ്യം കേട്ടപ്പൊ എനിക്ക്…. ഒരു പിടിയും ഇല്ലാരുന്നു.നിന്റെ സങ്കടം എനിക്ക് സഹിക്കുവോടാ. ഇതാണ് നിന്റെ സന്തോഷമെങ്കിൽ ആയിക്കോ.
“ടീച്ചറെ……….ഞാൻ………”ഒരു എങ്ങലോടെ അവൻ അവളുടെ കാലിൽ സ്പർശിച്ചു.
എന്നാടാ ഈ കാണിക്കുന്നേ.എനിക്ക് സന്തോഷം മാത്രേയുള്ളൂ.ഇങ്ങ് എണീക്ക് ചെക്കാ.”
അവളവനെ തന്റെ മാറോടു ചേർത്തു.അവന്റെ നെറുകയിൽ തലോടി ആശ്വസിപ്പിക്കുമ്പോൾ അവനറിഞ്ഞിട്ടില്ലാത്ത അമ്മയുടെ വത്സല്യമായിരുന്നു അവൻ അനുഭവിച്ചുകൊണ്ടിരുന്നത്. ഒപ്പം വീണയെയും ചേർത്തുപിടിച്ചു രണ്ടുപേർക്കും നെറുകയിൽ ചുംബനം നൽകിയാണ് സാവിത്രി അനുനഗ്രഹിച്ചത്.അവളുടെ ഇരു കവിളുകളിലും ചുംബനം നൽകി അവരും.ആ മുഹൂർത്തത്തിന് സാക്ഷിയായി ഗായത്രിയും.
ശംഭുവിനെയും വീണയെയും ഊട്ടുന്ന തിരക്കായിരുന്നു പിന്നീട്.ഗായത്രിയും അമ്മയും ചേർന്ന് നന്നായിത്തന്നെ അത് നിർവഹിച്ചു.
അമ്മ മതി…..ദാ വയറു പൊട്ടാറായി.
അടങ്ങിയിരുന്നു കഴിക്ക് പെണ്ണെ. നീയിപ്പോ ഒന്നും ശ്രദ്ധിക്കുന്നില്ല. ആകെയൊരു ക്ഷീണമുണ്ട് നിനക്ക്.
തോന്നുന്നതാ……..
എന്തായാലും വിളമ്പിയത് കഴിക്ക് പെണ്ണെ.
അപ്പോഴേക്കും ശംഭു എണീറ്റിരുന്നു. പതിവ് ശീലത്തിന്റെ പുറത്ത് പത്രം എടുത്തതും വീണയത് പിടിച്ചുവാങ്ങി.
“അമ്മെ…..ഒരാള് അധികാരം കാട്ടിത്തുടങ്ങി”ഗായത്രി പറഞ്ഞു.
ഒന്ന് പോടീ……..എന്റെ കെട്ടിയോന്റെ കാര്യം ഞാൻ നോക്കിക്കോളാം.അത് എന്റെ അവകാശവാ.നീ നിന്റെ പാട് നോക്ക്.
“കണക്കായിപ്പോയി ചോദിച്ചു വാങ്ങിയതല്ലേ”ഉരുളക്ക് ഉപ്പേരിപോലെയുള്ള മറുപടിയിൽ ചമ്മി നാവ് കടിച്ച ഗായത്രിയെ നോക്കി സാവിത്രി പറഞ്ഞു.
അമ്മെ ഇവളെ ഇങ്ങനെ നിർത്തിയാ മതിയോ.
ഞാൻ പറഞ്ഞു മടുത്തു.ഏത്ര ആലോചനയാ വരുന്നത്.എന്റെ പൊന്നുമോൾക്ക് ബോധിക്കണ്ടെ.
അതെങ്ങനെയാ………പുരുഷൻമാര് മൊത്തം സ്ത്രീസ്വാതന്ത്ര്യത്തിന് എതിരാണെന്ന് പറഞ്ഞു നിക്കുവല്ലേ.
“അതെ…….എല്ലാരും അല്ല.പക്ഷെ ഭൂരിപക്ഷം ആണ് താനും.എന്റെ ആഗ്രഹങ്ങൾ മാനിക്കുന്ന,എന്റെ ഇഷ്ട്ടങ്ങളെ അംഗീകരിക്കുന്ന ഒരു പുരുഷൻ വരട്ടെ.എന്നിട്ട് നോക്കാം” അവർ പറഞ്ഞത് ഇഷ്ട്ടമാവാതെ ഗായത്രി ചവിട്ടിത്തുള്ളി മുറിയിലേക്ക് പോയി. ***** ഓഫീസിൽ തന്റെ മുറിയിലാണ് മാധവൻ.റോയൽ ലൂക്കിലുള്ള ആ മുറി മുഴുവൻ ഈട്ടിത്തടിയിൽ തന്നെ ഫർണിഷ് ചെയ്തിരിക്കുന്നു. വിശാലമായ ഓഫീസിനൊപ്പം ചെറിയ കിച്ചണും അറ്റാച്ഡ് ബെഡ് റൂം സഹിതമുള്ളതാണത്.അങ്ങോട്ടുള്ള പ്രവേശനം പോലും നിയന്ത്രിതമാണ്. ആരോ ഇടയിൽ കളിച്ചിരിക്കുന്നു. അതാണ് മാധവന്റെ മനസ്സ് നിറയെ.
അവളുടെ വാക്കുകൾ മാധവന് ഞെട്ടലോടെയല്ലാതെ കേൾക്കാൻ കഴിയുമായിരുന്നില്ല.തന്റെ അറിവ് കൂടാതെ കുടുംബത്തിൽ നടക്കുന്ന പ്രശനങ്ങൾ കൂടിയായപ്പോൾ ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു.
“എന്നിട്ട് നീയെന്ത് തീരുമാനിച്ചു സാവിത്രി”കടുപ്പത്തിലായിരുന്നു മാധവന്റെ ചോദ്യം.
ഒരു പിടിയുമില്ല മാധവേട്ടാ.ഓർത്തിട്ട് തല ചുറ്റുന്നു.എന്താ ചെയ്യുക…… മാധവേട്ടൻ തന്നെ പറയ്.
അയാളുടെ ചിന്തകൾ പലവഴിക്ക് സഞ്ചരിച്ചു.ഒരു പെണ്ണ് ക്രൂരമായി പീഡിപ്പിക്കപ്പെടുക,അതിന് സ്വന്തം ഭർത്താവ് തന്നെ കാരണമാവുക. ന്യായം അവളുടെ ഭാഗത്താണ്. അവൾ അനുഭവിച്ചതിന് ഗോവിന്ദിന് മനോവ്യഥ നൽകിക്കൊണ്ട് തന്റെ പ്രതികാരം നിർവഹിക്കുന്ന സ്ഥിതി വിശേഷം.പടിയിറങ്ങാൻ തുടങ്ങിയ അവളെ തടഞ്ഞതും ഞാൻ തന്നെ ആണ്.പക്ഷെ ന്യായം നേടാനവൾ തേടിയ മാർഗം…..
അതിനോട് ഏത്ര കണ്ട് യോജിക്കാൻ ആവും.കൂട്ടിന് സ്വന്തം രക്തം തന്നെയുണ്ട്.തള്ളുക അല്ലെങ്കിൽ കൊള്ളുക എന്നതാണ് ഇതിൽ ചെയ്യാനുള്ളതും.
ഏതവസരത്തിലും സംയമനം പാലിച്ചു സ്വസ്ഥമായി ചിന്തിക്കുവാനുള്ള മാധവന്റെ കഴിവ് ഒരിക്കൽ കൂടി സാവിത്രി അറിഞ്ഞ നിമിഷം.അതാണ് മാധവന്റെ വിജയങ്ങൾക്ക് പിന്നിലും.
“സാവിത്രി…..”കുറച്ചു നേരത്തെ മൗനം വെടിഞ്ഞ മാധവൻ അവളെ വിളിച്ചു.
പറയ് മാധവേട്ടാ……
അവളുടെ കാര്യം അറിയാമായിരുന്നു പക്ഷെ ഗോവിന്ദ്…….
അതെ..അത് തന്നെയാണ് പ്രശ്നവും അവൾ കുടുംബത്തിനുള്ളിൽ നിന്ന് തന്നെ പട നയിക്കുന്നു.കൂട്ടിന് നമ്മുടെ ചോരതന്നെയല്ലേ മാഷെ.
അതാടീ എന്നെയും കുഴക്കുന്നത്. കൂടെ നിൽക്കുന്നവർ രണ്ടും നമ്മുടെ ചോരയാ.ഗോവിന്ദ് കാളകൂടവിഷം ആകുമെന്ന് കരുതിയതുമല്ല.
അറിയില്ല മാധവേട്ടാ….എനിക്കറിയില്ല ഇതൊക്കെ എവിടെ ചെന്ന് നീക്കുമെന്ന്.
ഇവിടെ തീരുമാനിച്ചേ പറ്റു.അത് എന്തായാലും നാട്ടുകാരുടെയും വീട്ടുകാരുടെയും ചോദ്യങ്ങൾ നേരിടേണ്ടിവരും.പക്ഷെ ഇവിടെ തീരുമാനിച്ചേ പറ്റു.ബാക്കി നേരിടുക തന്നെ.
മാഷ് പറയ്…ഞാൻ എന്നാ ചെയ്യണ്ടേ
ഗോവിന്ദിനെ തള്ളുക……. വീണയെ ചേർത്ത് പിടിക്കുക.
മാഷ് ഇതെന്താ പറഞ്ഞുവരുന്നത്. അവളുടെ ന്യായം നേടാൻ തേടിയ വഴി……പുറത്തറിഞ്ഞാൽ……
എനിക്കറിയാം സാവിത്രി നിന്റെ ആകുലത.അതും ശംഭുവിന്റെ കാര്യത്തിൽ.ശരിയാണ് അവളവന്റെ പെണ്ണാ ഇപ്പോൾ.അത്ര എളുപ്പം ദഹിക്കില്ല ആർക്കും.പക്ഷെ ഒന്ന് ചിന്തിച്ചു നോക്കിയേ ഒരു തരത്തിൽ നോക്കിയാൽ ധാർമികതയുടെ പേരിൽ നമ്മുക്കും ഇതിൽ പങ്കില്ലേ.
മാഷിതെന്തൊക്കെയാ പറയുന്നെ. എനിക്കൊന്നും മനസിലാകുന്നില്ല.
എടീ വീണയുടെ സ്ഥാനത്തു നീ ഗായത്രിയെ ഒന്ന് ചിന്തിച്ചു നോക്കിയേ.അപ്പൊ മനസിലാകും വീണയുടെ ന്യായം.കാരണം തുലനം ചെയ്തു നോക്കുമ്പോൾ അവൾക്കാ മുൻതൂക്കം.
മാഷെ……
അതേടി.അവൾക്ക് നമ്മുടെ കുടുംബത്തില് വന്ന ശേഷവാ ഒരു പെണ്ണിന് എന്ത് സംഭവിക്കരുതോ അത് നടന്നത്.അതിന് പരിഹാരം കാണേണ്ട ബാധ്യതയും നമുക്കുണ്ട് സാവിത്രി.പക്ഷെ ഗായത്രിക്കെങ്കിലും ഒന്ന്……
അപ്പൊ തീരുമാനിച്ചു അല്ലെ…..
അതെ.ഇനിയവൾ ശംഭുവിന് സ്വന്തം. അവരൊന്നിച്ചു ജീവിക്കണം. അവർ നമ്മുക്കൊപ്പം വേണം.അവൾ അനുഭവിച്ചതിന് അതാണ് ഒരു പ്രായശ്ചിത്തം.നാട്ടുകാരെയും വീട്ടുകാരെയും നേരിടേണ്ടിവരും.
അത് ഞാൻ കാര്യമാക്കുന്നുമില്ല.ഒരു പെണ്ണിന്റെ ശാപം എന്റെ കുടുംബം അനുഭവിക്കരുത്.ഒരു പെൺകുട്ടി എനിക്കുമുണ്ട്,അങ്ങനെ ചിന്തിച്ചാൽ ഇതാണ് ശരി.പക്ഷെ ഗോവിന്ദിനെ എങ്ങനെ…….അതാണ് ഞാൻ ചിന്തിക്കുന്നതും.
അവനെ ഒഴിവാക്കുകയാണോ….
ഒഴിവാക്കിയെ പറ്റു.അത്ര പെട്ടെന്ന് പറ്റില്ല താനും.നിന്റെ സങ്കടമെനിക്ക് മനസിലാകും.ആദ്യമായി അമ്മയെന്ന് വിളികേട്ടത് അവന്റെ നാവിൽ നിന്നും ആയതിന്റെ ഇമോഷണൽ അറ്റാച്ച്മെന്റ്.അത് വേണ്ട സാവിത്രി, ഞാൻ പറയാതെ അറിയാല്ലോ അവൻ എന്ന സർപ്പത്തെക്കുറിച്ച്.
മ്മ്മ്…..പിന്നെ എപ്പഴാ വരുന്നേ.
ദാ ഇറങ്ങുകയാണ്.ആ മീറ്റിങ് മുടങ്ങി ആരോ കളിക്കുന്നുണ്ട്.പിന്നെ ഇത് ഞാൻ അറിഞ്ഞതായി ഭവിക്കണ്ട. ഇപ്പോൾ ഇങ്ങനെ അങ്ങ് പോട്ടെ. വന്നിട്ടാവാം തീരുമാനങ്ങൾ.
അതെ ഊണിന് കാണുമോ.
അല്പം വൈകും,എന്നാലും വന്നിട്ടേ കഴിക്കുന്നുള്ളു.
എന്നാ ഞാൻ അങ്ങോട്ട് ചെല്ലട്ടെ. വല്ലോം ഉണ്ടോ ആവോ.
മാധവൻ ഒന്ന് ചിരിച്ചുകൊണ്ട് ഫോൺ കട്ട് ചെയ്തു. ***** രാവിലെ തന്നെ തുടങ്ങിയിരുന്നു ഗോവിന്ദ്.തന്റെ പ്ലാനിങ് നടക്കാതെ പോയതിന്റെ അമർഷം മുഴുവൻ ആ മുഖത്തുണ്ട്.
“എടാ നിനക്ക് കുടിച്ചോണ്ടിരുന്നാൽ മതി ഇവിടെ ടെൻഷൻ അടിക്കുന്നത് ഞാനും”വില്ല്യം ആകെ ചൂടിലാണ്.
ഒരു പഴ്സ് പോയതിന് കിടന്നു തിളക്കാതെ വില്ല്യം.ഇവിടെ മനുഷ്യൻ പ്രാന്ത് പിടിച്ചു നിക്കുവാ.എന്നൊക്കെ അവളെ ജയിക്കാൻ ശ്രമിച്ചിട്ടുണ്ടോ അന്നൊക്കെ ഓരോ തടസങ്ങളും.
എടാ നാറി…….ആ അവസ്ഥയില് നിന്റെ പ്രതികാരം തീർക്കാൻ നിന്നാൽ പെടുന്നത് നമ്മളാവും. പിന്നെ അവർക്ക് എന്തേലും പറ്റി എങ്കിൽ അത് ബോണസ് ആയിട്ട് കാണ്.
നിനക്കറിയില്ല വില്ല്യം അവളുടെ കാൽക്കീഴിൽ കിടന്ന് അനുഭവിച്ചത്. നീ വന്നതിന് ശേഷവാ ഞാൻ ഒന്ന് രക്ഷപെട്ടതും.പക്ഷെ ഇപ്പോഴവൾ മറ്റൊരുത്തന്റെകൂടെ അഴിഞ്ഞാടുന്നു അത് കാണുമ്പോൾ തൊലി ഉരിഞ്ഞു പോകുവാ.
അവൻ വയറ്റിൽ ആക്കണ്ട് നോക്കിക്കോ.
നിന്നെ കാണുന്നതിന് മുന്നേ ഞാൻ പട്ടിയെപ്പോലെയാ ജീവിച്ചത്.ഒരു ഫ്ലാറ്റിൽ താമസം പക്ഷെ എല്ലാത്തിലും അവളുടെ നിയമം.
അവളുടെ പേർസണൽ നിയമനം ആണ് ഭൂരിപക്ഷം ആളുകളും. അവളുടെ ചൊൽപ്പടിക്ക് നിക്കുന്നവർ.എന്തിന് ആ തടിയൻ കുക്ക് പോലും.അവള് നല്ല ഭക്ഷണം കഴിക്കുമ്പോൾ ഞാൻ കഴിച്ചത് ഡോഗ് ഫുഡും കാടി വെള്ളവും ഒക്കെയാ.ഒരിക്കൽ അവളോട് തട്ടി കയറി,അന്നാ തടിയന്റെ ഭേദ്യത്തിൽ ഒരാഴ്ച്ച മൂത്രം പോവാതെ കിടന്നു. കിടത്തമൊക്കെ വെറും തിണ്ണയില്, ഒരു പായോ,പുതക്കാനോ പോലും ഒന്നുമില്ല.ഓഫീസിൽ വച്ച് തൂപ്പ് കാരന്റെ മുന്നിൽ വച്ചുപോലും ആട്ടലും തുപ്പലും.ഒരിക്കൽ എന്തോ കാര്യം പറഞ്ഞു ചെവിക്കല്ലു നോക്കി ഒന്ന് കൊടുത്തു.അതിന് ഞാൻ അനുഭവിച്ചത്………കാറി മുഖത്തു തുപ്പിയാണ് എന്നെ പുറത്താക്കിയത്. അതിന് ശേഷം വീട്ടില് വേറെ.അതും ആ തടിയനെ കൂട്ട് പിടിച്ചുകൊണ്ട്. നഗ്നനായി കെട്ടിയിട്ട് ചൂരലിന് ഉള്ള ഭേദ്യമായിരുന്നു,കഴിക്കാൻ തന്നത് മുഴുവൻ ഹ്യൂമൻ വേസ്റ്റ് അതും എന്റെ വിസർജ്യം.ശബ്ദം പുറത്ത് പോകാതിരിക്കാൻ വായിൽ തിരുകുന്നത് അവളുടെ ഇന്നറും. പിന്നെയുണ്ടല്ലോ ചൊറിയണം കൊണ്ട് എന്റെ ഇടുക്കിൽ മുഴുവൻ പൊതിഞ്ഞുവക്കും,കോൺസൻട്രെഷൻ ക്യാമ്പ് പോലും അതിലും ഭേദം ആണെന്ന് തോന്നിയിട്ടുണ്ട്.ഒടുക്കം കയർ അഴിച്ചു കെട്ടുമ്പോൾ അയാളെ തള്ളിയിട്ടു കിട്ടിയ തുണിയും വാരി ഓടുകയായിരുന്നു. ആ ഓട്ടത്തിലാ നിന്നെ പരിചയം ആകുന്നതും.ഇതിന്റെയൊക്കെ കൂടെ അവൾ പിഴച്ചുപെറ്റാൽ…….
നിന്റെ അച്ഛൻ ഇതൊക്കെ അറിഞ്ഞാൽ….അറിയിച്ചില്ലേ നീ.
തുറുപ്പുചീട്ട് അവളുടെ കയ്യിലാ. ഡൽഹി പ്രശനങ്ങൾ ഉൾപ്പെടെ.ഒപ്പം എന്റെ ചില വീഡിയോസും.അവൾ വാ തുറന്നാൽ അച്ഛൻ തിരിയും. പിന്നെ ഞാൻ പുറത്ത്.നിനക്കറിയില്ല മാധവനെ….അതുകൊണ്ടാ ഒരു വീഡിയോ എടുക്കാം എന്ന് പ്ലാൻ ചെയ്തതും.ഇപ്പൊ അതും ഒരു വഴിക്കായി.
ഇപ്പൊ എന്റെ പേടി അതല്ല,എന്റെ പഴ്സ്…….
നിനക്ക് ഞാൻ ഒരു നൂറെണ്ണം വാങ്ങി തരാം വില്യംസ്.
അതല്ല ഗോവിന്ദ്……ഇന്നലെയത് നിന്റെ വീട്ടിലാണ് നഷ്ട്ടപ്പെട്ടതെങ്കിൽ
പൊളിച്ചു മോനേ…….എന്നാൽ പിന്നെ നോക്കണ്ട…. കട്ടപ്പൊക.
എന്ത് ചെയ്യാന്ന് ആലോചിക്കുമ്പഴാ അവന്റെ കോണാത്തിലെ കുടിയും സംസാരവും.
നിനക്കതു ഉറപ്പിക്കണം അത്രയല്ലെ ഉള്ളു.ഇന്ന് വൈകിട്ട് ഞാൻ പോകുന്നു…..തറവാട്ടിലേക്ക്.അച്ഛൻ വിളിച്ചിരുന്നു.സാഹചര്യം എങ്ങനെ എന്ന് നോക്കട്ടെ.നീ തത്കാലം ഇവിടെയങ് കൂട്.പുതക്കാൻ വല്ല കമ്പിളിയും വേണമെങ്കിൽ വരുത്ത്. ഒന്ന് റിലാക്സ് ആയിട്ട് ഒരു വഴി ആലോചിക്ക്,അവളെ നമ്മുടെ കാൽ കീഴിൽ എത്തിക്കാനുള്ള വഴി. ***** ജനറൽ ഹോസ്പിറ്റൽ പരിസരം.
എമർജൻസിയിൽ എസ് ഐ തന്നെ നേരിട്ട് എത്തിയിരുന്നു.മഹസർ തയ്യാറാക്കുകയാണ് കൂടെയുള്ള സിവിൽ പോലീസ് ഓഫീസർ. കൂടുതൽ വിവരം ലഭിക്കാൻ അവർ ഐ സി യു ലക്ഷ്യമാക്കി നടന്നു.
അതെ സമയം ഐ സി യുണിറ്റിന് പുറത്ത് കാര്യങ്ങൾ വീക്ഷിക്കുകയാണ് സുര. അകത്തെക്ക് കയറാൻ കഴിയാതെ പുറത്തുതന്നെയാണ് ഇരുമ്പ്.എസ് ഐ അങ്ങോട്ടേക്ക് കയറുന്നത് കണ്ട് അയാൾ ഒന്ന് പരുങ്ങി,തന്നെ അറിയുന്ന ഉദ്യോഗസ്ഥനാണ്.ഒന്ന് രണ്ടു തവണ കോർത്തിട്ടുമുണ്ട്. അയാളുടെ കണ്ണിൽ പെടാതെ മുഖം മറച്ചുകൊണ്ട് സുര ജോലി തുടർന്നു.
അവൻ മരിച്ചു അല്ലെ ഡോക്ടർ…..
അതെ സർ…..രക്ഷപെടാൻ ചാൻസ് നന്നേ കുറവായിരുന്നു.
ഇനിയെങ്ങനെയാണ് ഡോക്ടർ….
ഉടനെ മോർച്ചറിയിലേക്ക് മാറ്റും. പോസ്റ്റ്‌മാർട്ടം ഇന്ന് തന്നെയുണ്ടാവും. സർജൻ വരേണ്ട താമസമുണ്ട്.പിന്നെ അയാളെ ഇവിടെ എത്തിച്ചവരെ വിവരം അറിയിച്ചിട്ടുണ്ട്.
ഓക്കേ…..അവരുടെ ഡീറ്റെയിൽസ് കിട്ടി.അവനെ അന്വേഷിച്ചു വേറെ ആരെങ്കിലും…..
ഇല്ല ഡോക്ടർ…….
ഓക്കേ എന്ന ഇറങ്ങട്ടെ…..ഒന്ന് കാണുന്നത് കൊണ്ട് വല്ല ബുദ്ധിമുട്ടും
നോ സർ…..
ഒരു സ്‌ട്രെച്ചറിൽ കിടത്തിയിട്ടുള്ള ഭൈരവന്റെ ബോഡിയിൽ നിന്നും അയാൾ മുഖം മറച്ചിരുന്ന ഭാഗം മാറ്റി.
“ഭൈരവൻ……”കൂടെ നിന്ന എ എസ് ഐ അറിയാതെ ഉരുവിട്ടു.”അപ്പൊ അത് തന്നെ സർ…..”അയാൾ പറഞ്ഞു.
എന്നാ ഇറങ്ങട്ടെ ഡോക്ടർ.ഇവന്റെ ബോഡി ഒന്ന് ചെക്ക് ചെയ്യണം.അത് പുറത്ത് വച്ചു ചെയ്തോളാം.ചത്തു കിടക്കുന്നവൻ അത്ര വെടിപ്പല്ല.ഈ അടുത്ത് ഇറങ്ങിയതേയുള്ളൂ.എന്നിട്ട് മതി കീറലും മുറിക്കലും ഒക്കെ.
എസ് ഐയും കൂടെയുള്ളവരും അവിടം വിട്ടിറങ്ങി.”സാറെ ആദ്യം മർഡർ അറ്റംപ്റ്റ് ആയിരുന്നെങ്കിൽ ഇപ്പൊ കൊലപാതകം ആണ്”
വിട് സാറെ ചത്തുപോയവൻ വലിയ പുണ്യാളൻ ഒന്നും അല്ലല്ലോ.
നമ്മുക്ക് അന്വേഷിച്ചല്ലെ പറ്റൂ.പിന്നെ അവനെ കൊണ്ടുവന്നവരെ ഒന്ന് വിളിപ്പിക്കണം,ആ പിള്ളേരേം ഒന്ന് തപ്പിക്കോ.പിന്നെ ഐ സി യൂ ആൻഡ് എമർജൻസി,അവിടുത്തെ സി സി ടി വി ഫൂട്ടേജ് എടുക്ക്.ഇവന്റെ കാര്യമറിയാൻ ആരെങ്കിലും വന്നിട്ടുണ്ടെങ്കിൽ…..ഐ സ്മെൽ സംതിങ്.
ഇതെ സമയം ഇരുമ്പിന് മുന്നിലൂടെ ഭൈരവന്റെ ബോഡി കൊണ്ടുപോയി. എസ് ഐയുടെ സംസാരം അല്പം കേട്ട സുരക്ക് കാര്യം പിടികിട്ടിയതും പതിയെ ആ പരിസരം കാലിയാക്കി. ***** മാധവൻ വീട്ടിലേക്കുള്ള വഴിയിലാണ് തന്റെ ഫോൺ റിങ് ചെയ്തതും അയാളത് ബ്ലൂ ടൂത്തിലേക്ക് കണക്ട് ചെയ്തു.അപ്പുറം സുരയുടെ ശബ്ദം അയാൾ സ്പീക്കറിലൂടെ കേട്ടു….
“ഭൈരവൻ മരിച്ചു……പക്ഷെ ഇടയിൽ അവൻ വന്നുകയറിയിട്ടുണ്ട്.ആ രഘുവിന്റെ അനിയൻ രാജീവ്…..”
മ്മ്മ് നോക്കിക്കോളാം…..അത്രമാത്രം പറഞ്ഞ് മാധവൻ വണ്ടി മുന്നോട്ടെടുത്തു.
തുടരും ആൽബി.
Comments:
No comments!
Please sign up or log in to post a comment!