ശംഭുവിന്റെ ഒളിയമ്പുകൾ 20
എന്തുകൊണ്ട് മറച്ചു എന്ന് ഞാൻ ചോദിക്കുന്നില്ല,മനസിലാവും.പക്ഷെ ഒന്നെനിക്കറിയണം എന്തിനായിരുന്നു ഇങ്ങനെയൊരു മാർഗം?
മാർഗം ലക്ഷ്യത്തെ സാധൂകരിക്കും എന്നല്ലേ അമ്മെ.
നീയെന്താ പുരാണം പറഞ്ഞെന്നെ ഇരുത്താൻ നോക്കുന്നോ.
അല്ല,ഒരിക്കലുമല്ല.ഞാൻ മറച്ചു എന്നത് ശരിയാ,പക്ഷെ അച്ഛന് അറിയാരുന്നു ഞാനൊരു റേപ്പ് വിക്ടിം ആണെന്ന്.പക്ഷെ ഗോവിന്ദ് ആണ് കാരണം എന്നറിയില്ല,ഞാനത് പറഞ്ഞിട്ടില്ല.ഏതൊ ആളുകൾ എന്നെ തട്ടിക്കൊണ്ടുപോയി മാനം കെടുത്തിയെന്നെ അദ്ദേഹത്തിനറിയു
പക്ഷെ നീ എന്റെ ചോരയെയാ നിന്റെ
ലക്ഷ്യം നേടാൻ കരുവാക്കുന്നത്.
അമ്മക്ക് അങ്ങനെ തോന്നുന്നെങ്കിൽ എനിക്കെന്ത് ചെയ്യാൻ പറ്റും.എന്റെ അവസ്ഥയറിഞ്ഞു കൂടെ നിന്നവളാ ഗായത്രി.എന്റെ ജീവിതം തിരിച്ചു തന്ന
ആളാ എന്റെ ശംഭു.ഇപ്പൊ എന്റെ ജീവിതം നരകത്തിലാക്കിയവനെ തോൽപ്പിക്കാനുള്ള പോരാട്ടത്തിലാ ഞാൻ.
“…….വീണേ………”സാവിത്രിയുടെ മുഖത്ത് ദേഷ്യം ഇരച്ചെത്തി.
അതെ…..വീണയാണ്.സ്വന്തം രക്തം അല്ലാത്ത ഗോവിന്ദിനോട് കാട്ടുന്ന സ്നേഹം സ്വന്തം ചോരക്ക് പകർന്നു കൊടുക്ക് അമ്മെ.അതാവും എന്നും നിലനിൽക്കുക.ഞാൻ സംസാരിച്ചു തുടങ്ങിയാൽ തീരും ഗോവിന്ദൻ എന്ന
ചെകുത്താൻ,പക്ഷെ കിള്ളിമംഗലം തറവാടിന്റെ പേര് പോകുമെന്ന് മാത്രം.
നീ അതിര് വിടുന്നു…….എന്താ നിന്റെ ഉദ്ദേശം.
എനിക്ക് ഒരുദ്ദേശമെയുള്ളൂ,ഗോവിന്ദ്,
അവന്റെ നാശം.ശേഷം എന്റെ ശംഭുന്റെ പെണ്ണായിട്ട് ജീവിക്കണം,
എന്റെ ആയുസ്സ് മുഴുവൻ.അതിനായി ഏതറ്റം വരെയും ഞാൻ പോകും.
‘നിന്റെ പ്രതികാരം തീർക്കാനുള്ള ഇടം ഇതല്ല.ഈ വീട്ടിനുള്ളിൽ വേണ്ട നിന്റെ പടപ്പുറപ്പാട്.”സാവിത്രി ദേഷ്യത്തിൽ തന്നെയാണ്.തന്റെ വീട്ടിൽ താൻ അറിയാതെ നടക്കുന്ന കാര്യങ്ങൾ അവളുടെ ക്ഷമ നശിപ്പിച്ചിരുന്നു.
ഒരിക്കൽ ഞാനീ പടിയിറങ്ങിയതാ.
അതിന്റെ കാരണം ഇപ്പൊ അമ്മക്ക് അറിയാം.അച്ഛൻ അന്ന് തടയാതെ നിന്നതും എന്റെ അവസ്ഥ മനസിലാക്കിയാ.പക്ഷെ അമ്മ……..
അമ്മ തന്നെയാ എന്നെ തടഞ്ഞതും.
അന്ന് എന്നൊട് ചോദിച്ചത് ഇപ്പഴും മനസിലുണ്ട്,ഈ വീട് വിട്ടുപോകാൻ തീരുമാനിച്ചതിന്റെ കാരണം.അത് പറഞ്ഞിട്ട് പൊയ്ക്കോളാൻ.ഒരു പെണ്ണാ ഞാൻ….അങ്ങനെയുള്ള ഞാൻ അമ്മയുടെ മുഖത്തുനോക്കി എങ്ങനെ പറയും വളർത്തുമകൻ ആണെങ്കിൽ കൂടി ഗോവിന്ദൻ മൂലം ചിലരുടെ കാമവെറി എന്റെ മേൽ തീർത്തത്.പക്ഷെ പറയാൻ തുടങ്ങിയ എന്നെ അച്ഛൻ കണ്ണുകൊണ്ട് വിലക്കി.മറ്റാരും അതറിയരുതെന്നും
ഞാൻ സമൂഹത്തിന് മുന്നിൽ തല കുനിഞ്ഞു നിൽക്കരുതെന്നും അച്ഛന് നിർബന്ധം ഉള്ളതുകൊണ്ട്.
അന്നേ അങ്ങ് പൊക്കോട്ടെ എന്ന് കരുതിയാൽ മതിയായിരുന്നു.ഇന്ന് ഇങ്ങനെ കാണേണ്ടിവരില്ലായിരുന്നു.
പിന്നെന്താ അങ്ങനെ ചെയ്യാഞ്ഞത്. പക്ഷെ അമ്മ ഒന്ന് മനസിലാക്കണം, ഗോവിന്ദിന് അന്നും ഇന്നും മാറ്റമില്ല. ചെറുപ്പത്തിൽ ദാ ഇവനായിരുന്നു അവന്റെ പേക്കൂത്തിന് ഇര.അത് മനസിലാക്കി ശിക്ഷിച്ചതും ശരി തന്നെ.പക്ഷെ കുറച്ചു നാളത്തേക്ക് അടങ്ങിനിന്നതല്ലാതെ അവൻ മാറി എന്നമ്മക്ക് ഉറപ്പുണ്ടോ.ഇല്ല അവൻ വളരുന്നതോടൊപ്പം അവന്റെ വികല ചിന്തകളും വളർന്നു.അവന് താല്പര്യം സ്ത്രീകളോടല്ല പുരുഷൻമാരോടാ എന്ന് വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ മനസിലായതാ.താലി കയറിയിട്ടും കന്യകയായി നിക്കുന്ന പെണ്ണിന്റെ മനസ്സ് അമ്മക്കറിയുവൊ. നിനക്ക് വിശേഷം ഒന്നുവായില്ലേ എന്ന് പലരും ചോദിച്ചു.ആർക്കാ കുഴപ്പം എന്ന് ഒരിക്കൽ അമ്മയും. ഞാൻ കന്യാമറിയം ഒന്നുമല്ലല്ലോ ദിവ്യ ഗർഭം ഉണ്ടാവാൻ.എല്ലായിടത്തും അവൻ പുരുഷനെ തേടിനടന്നു. കുട്ടികൾ മുതൽ വൃദ്ധര് പോലും അവന്റെ പങ്കാളികളായി.സഹിച്ചു.. ക്ഷമിച്ചു.ഒടുക്കം എന്റെ മാനംപോലും അവൻ പണയം വച്ച സമയത്താ ഇവിടുന്നിറങ്ങിയെ.പക്ഷെ അതിനും കഴിഞ്ഞില്ല.അന്ന് മുതൽ അവനെ നശിപ്പിക്കാനുള്ള വാശിയാ എനിക്ക്. ഇപ്പൊ കൂടെ അവനാ ആ വില്ല്യം.ഒരു രാത്രിയിൽ വില്ല്യമിനു കാഴ്ച്ചവക്കാൻ വരെ തുനിഞ്ഞതാ.അങ്ങനെയുള്ള ഒരു നാറിയെ എന്നാ ചെയ്യണം ഞാൻ
“പിന്നെയെന്തിനാ കൂടെനിന്നുകൊണ്ട് തന്നെ.കൊല്ലം നാലഞ്ചായല്ലോ.നിന്റെ
ലക്ഷ്യം നേടാൻ ഇത്രയും കാത്തിരിക്കണൊ.ഓഹ്……പെട്ടന്ന് കൊന്നുതള്ളിയാൽ ഇവിടുത്തെ ഓഹരി കിട്ടിയില്ലെലോ……അല്ലെ?” സാവിത്രി ദേഷ്യത്തോടെ പുച്ഛിച്ചു കൊണ്ടാണത് പറഞ്ഞത്.
“…….ഓഹരി…….”വീണയുടെ മുഖത്തു പുച്ഛമായിരുന്നു അത് പറയുമ്പോൾ.
എന്താടി നിനക്കൊരു പുച്ഛം?
അമ്മയുടെ ആ ചോദ്യത്തിന് അതാ മറുപടി.പിന്നെ ഇവിടുത്തെ സ്വത്ത് ആർക്കുവേണം.എന്റെ വീട്ടിലുള്ള, എന്റെ ഷെയർ മാത്രം തന്നെ കാണും ഇവിടെയുള്ളതിനൊപ്പമൊ അതിനു മേലെയൊ.കൂടാതെ ഞാൻ ജോലി ചെയ്തത് വേറെയും.പിന്നെ ഒറ്റ വെട്ടിന് കൊല്ലാൻ അറിയാഞ്ഞിട്ടല്ല, കഴിയുകയും ചെയ്യും.എന്റെ മനസ്സ് നൊന്തതിന്,എന്റെ മാനത്തിന് ഒക്കെ ചേർത്ത് അനുഭവിപ്പിച്ചിട്ടെ അവനെ പറഞ്ഞുവിടൂ.
അതിനാണോ ഇത്തിരിയില്ലാത്ത ഒരുവനെ കറക്കിയെടുത്തതും,ഒപ്പം അഴിഞ്ഞാടുന്നതും.
കറക്കിയെടുത്തു എങ്കിലേ അത് ആണൊരുത്തനെയാ,അതെന്റെ മിടുക്ക്.
ഇവിടെയെത്തിയപ്പോൾ നടക്കാതെ വന്നുവല്ലെ.അതാവും ഇങ്ങനെ ഒരു കൂട്ട് കണ്ടുപിടിച്ചതും ഗോവിന്ദിന് മുന്നിൽ കിടന്നാടുന്നതും.
കൂട്ട് കൂടിയെങ്കിലെ,അതിവനൊപ്പം ജീവിക്കാം എന്നുറപ്പിച്ചിട്ടു തന്നെയാ. പിന്നെ ഗോവിന്ദിന് മുന്നിൽ കിടന്ന് ആടാൻ പോകുന്നതേയുള്ളൂ.അവൻ ഇനിയും അനുഭവിക്കും അല്ലെങ്കിൽ ഇനിയും അനുഭവിപ്പിക്കും വീണ……
അവരുടെ തർക്കം മുറുകുമ്പോഴും ശംഭു നിസഹായനായി നോക്കിനിൽക്കുന്നു.അതിനെ അപ്പോൾ പറ്റുമായിരുന്നുള്ളൂ.പക്ഷെ അല്പം തെറ്റിയത് സാവിത്രിക്കാണ്. ഗോവിന്ദിനെക്കുറിച്ചറിഞ്ഞ ശേഷം അവനോട് തോന്നിയ വെറുപ്പിൽ മനസ്സുകൊണ്ട് വീണയുടെ പക്ഷം പിടിക്കാൻ മനസ്സ് വെമ്പുന്നുവെങ്കിലും ശംഭുവും വീണയും തമ്മിലുള്ള ബന്ധമവൾക്ക് ദഹിക്കാതെ കിടക്കുന്നു.അവൻ നല്ല നിലയിൽ താൻ കണ്ടെത്തുന്ന പെൺ കുട്ടിക്കൊപ്പം കഴിയുന്നതവളുടെ സ്വപ്‌നമായിരുന്നു.അത് തകർന്ന ദേഷ്യവും ഇത് പുറത്തറിയുമ്പോഴുള്ള പുകിലുകളും ഓർത്ത് സാവിത്രി അസ്വസ്ഥയായിരുന്നു.കൂടാതെ മൂർച്ചയുള്ള മറുപടികളുമായി വീണ തന്നോട് എതിരിടുമെന്നും സാവിത്രി കരുതിയതല്ല.
“എന്റെ കുഞ്ഞിനെ നീ ചതിക്കില്ല എന്ന് എന്താ ഉറപ്പ്”ഒരു മൗനത്തിന് ശേഷം എടുത്തടിച്ചതുപോലെയാണ് സാവിത്രിയത് ചോദിച്ചത്.അവളത് അറിഞ്ഞുകൊണ്ട് ചോദിച്ചതുമല്ല. ശംഭുവിനോടുള്ള വത്സല്യവും,വീണ ഗോവിന്ദിനെ എന്ത് ചെയ്യുമെന്ന് ഊഹമുള്ളതുകൊണ്ടും പെട്ടന്ന് വായിൽ നിന്ന് വീണതാണത്.
അപ്പൊ സമ്മതിക്കുന്നു സ്വന്തം ചോര ആണെന്ന്.നോക്ക് ഈ താലി സത്യം, നെറുകയിലെ കുങ്കുമം സത്യം ഞാൻ മനസറിഞ്ഞു കൂടെ ജീവിച്ചതിവന്റെ കൂടാ.എന്റെ അവസാന ശ്വാസം വരെ ഇവന്റെ നെഞ്ചിൽ തലചായ്ക്കും ഈ വീണ.അതാ അതിന്റെ ഉറപ്പ്…
വീണ രണ്ടും കല്പ്പിച്ചു തന്നെയാണ്. സാവിത്രിക്കത് മനസിലായി.എന്നാൽ അവൾക്കത് അംഗീകരിക്കാൻ കഴിയുന്നില്ല താനും.”ഇതെങ്ങാനും മാഷ് അറിഞ്ഞാൽ…..നിനക്ക് ഞാൻ പറഞ്ഞു തരണ്ടല്ലോ”ഒപ്പം സാവിത്രി കൂട്ടിച്ചേർത്തു.
മാഷിനെ അറിയിക്കും,അതിന് സമയമാകുമ്പോൾ.എനിക്കുറപ്പുണ്ട്, അച്ഛൻ അംഗീകരിക്കും.
അവസാന ശ്വാസം വരെ ആത്മവിശ്വാസം നല്ലതാ.എന്റെ കുഞ്ഞിനെ കറക്കിയെടുത്തതും പോരാ,അതും നാടറിഞ്ഞു താലി കെട്ടിയ ഒരുത്തൻ നിക്കുമ്പോൾ.
താലി കെട്ടിയതുകൊണ്ട് ഭർത്താവ് ആകില്ല.അതിന് ഭാര്യയെ അറിയണം, അവളുടെ ഇഷ്ട്ടങ്ങളറിയണം.
നിന്റെ കാര്യം കാണാൻ ഇത്ര ചീപ്പായ വഴിതേടിയ നീ വലിയ വർത്താനം പറയരുത്.മഷിങ് വരട്ടെ പറയുന്നുണ്ട് ഞാൻ.
എന്ത് പറയും…..ഗോവിന്ദ് എന്നെ കൂട്ടി കൊടുത്തെന്നോ.അതോ ഞാൻ ഇവന്റെ ഭാര്യയായി ജീവിക്കുന്നതോ. രണ്ടായാലും തത്കാലം ഞാൻ കൈ മലർത്തും.
ആരൊക്കെയൊ ചേർന്ന് നശിപ്പിച്ച നീയിനി ഇവിടെ വേണ്ടന്ന് പറഞ്ഞാൽ
“അമ്മാ………..”കടുപ്പിച്ചു തന്നെയാണ് വീണ വിളിച്ചത്
“എന്താ……..”വിടാൻ ഭാവമില്ലാതെ സാവിത്രിയും.
പറഞ്ഞാൽ…….ഗോവിന്ദൻ എന്ന ചെറ്റയെ നാട്ടുകാർ അറിയും.
ഈ തറവാട് തല കുനിക്കേണ്ടിവരും അല്ലെ…….എടി മോളെ നാട്ടുകാർക്ക് ഒരു സ്വഭാവം ഉണ്ട്,പുതിയതെന്തെലും കിട്ടിയാൽ മുന്നത്തെയങ് സൗകര്യം പോലെ മറക്കും അതുകൊണ്ടല്ലെയീ രാഷ്ട്രീയക്കാരൊക്കെ വളരുന്നതും
ജയിച്ചുകയറുന്നതും.ഗോവിന്ദ് എന്റെ വിഷയമല്ല.അവൻ നാറിയാലും,ഇനി ചത്താലും എനിക്ക് പ്രശനമല്ല.എന്റെ ആകുലത മുഴുവൻ ഇവനെക്കുറിച്ചാ, എന്റെ ശംഭുനെക്കുറിച്ച്.അതിനായി ഏതറ്റം വരെയും പോകും സാവിത്രി. അതുകൊണ്ട് നിന്റെ കളികൾ നിർത്തി സ്വന്തം കാര്യങ്ങൾ നോക്ക്.
അമ്മക്ക് അറിയാം,ന്യായം എന്റെ ഭാഗത്താ.പക്ഷെ എന്റെ ശംഭു ഇടക്ക് നിൽക്കുന്നതുകൊണ്ട് സമ്മതിച്ചു തരാൻ പറ്റുന്നില്ലല്ലെ.പക്ഷെ ഒന്ന് ഓർമ്മ വേണം,എന്റെയാ ഇവൻ. ഇവന് വേണ്ടി ഞാൻ എന്തും ചെയ്യും.
ഓഹ് വാശിയാണോ… ആരുടെ വാശി ജയിക്കും എന്ന് നോക്കാം.അത് നീ ആവാൻ ഞാൻ സമ്മതിച്ചുതരില്ല ഈ സാവിത്രി.
എന്റെ ന്യായം വാശിയായി തോന്നിയാ ഞാനെന്ത് പറയാൻ.നോക്കാം ആരുടെ വാശി ജയിക്കുമെന്ന്.
ആര് ജയിച്ചാലും ഇന്നത്തോടെ നിന്റെയിവിടെയുള്ള പൊറുതി ഞാൻ നിർത്തിക്കും.മാഷ് വരുന്നവരെയെ നീയിവിടെ കാണു.
എന്നാ ഒന്നുകൂടി അമ്മ അറിഞ്ഞ് വച്ചോ.പോകുന്നതിന് മുൻപ് ഗായത്രി അറിയാത്ത ഒരു കഥ കൂടി അവൾ അറിയും.പിന്നെ ഇറങ്ങുമ്പോ ഇവനും ഒപ്പം കാണും.
മനസിലായില്ല…….
ഭർത്താവിന്റെ അനുവാദത്തോടെ അരങ്ങേറിയ അവിഹിതത്തിന്റെ കഥ …..എന്താ പറയട്ടെ അവളോട്.
“വീണേ……. നീ……. “സാവിത്രി അലറി വിളിക്കുകയായിരുന്നു.അവരുടെ വാക്കുകൾ കേട്ട് പകച്ചു ശംഭുവും.
അതെ വീണയാണ്.ഇവൻ എന്റെയാ, എനിക്ക് അവകാശമുള്ള എന്റെ ചെക്കൻ.ഇനി ഇവനൊപ്പം ജീവിച്ചു തീർക്കാനാ തീരുമാനവും.വെറുതെ ഇടക്ക് കയറരുത്.എന്റെ ലക്ഷ്യം നേടുന്നത് വരെ ഞാനിവിടെ കാണും. സ്വന്തം കുഴി തോണ്ടാതിരിക്കുന്നത് ആവും അമ്മക്ക് നല്ലത്.
“ശംഭു നീയും…….”പൊട്ടിക്കരഞ്ഞാണ് സാവിത്രി അത് ചോദിച്ചത്.അവൻ തല കുനിഞ്ഞു നിൽക്കുകയാണ്. അവർക്കിടയിൽ ഒന്നും പറയാൻ കഴിയാതെയവൻ മൂകസാക്ഷിയായി.
പിടിവിട്ടുപോയ സാവിത്രി നിറ കണ്ണുകളോടെ താഴേക്ക് നടന്നു.ഒപ്പം എതിരെ ഗായത്രി മുകളിലേക്കും. അവളുടെ കയ്യിലൊരു പഴ്സിരിപ്പുണ്ട് കണ്ണു ചുവന്നു കലങ്ങി താഴേക്ക് വരുകയായിരുന്ന സാവിത്രിയുമായി അവളൊന്ന് മുഖാമുഖം വന്നു.പക്ഷെ ഒന്നും മിണ്ടാതെ സാവിത്രി തന്റെ മുറിയിലേക്ക് നടന്നു.കട്ടിലിലേക്ക് കമിഴ്ന്നു കിടന്ന് കരച്ചിലടക്കാൻ തുടങ്ങിയിരുന്നു സാവിത്രി.
കാര്യമെന്തെന്ന് അറിയാതെ അവൾ എന്ത് ചെയ്യണമെന്ന് ശങ്കിച്ചുനിന്നു. അവൾ സാവിത്രിയുടെ മുറിയിലേക്ക് നടന്നു.പക്ഷെ അകത്തുനിന്നും പൂട്ടിയിരിക്കുകയാണ്.അകത്തു കരച്ചിലിന്റെ ശബ്ദം കേൾക്കുന്നുണ്ട്. വിളിച്ചിട്ടും തുറക്കുന്നില്ലെന്ന് കണ്ട ഗായത്രി നേരെ മുകളിലെത്തി.
“അമ്മക്ക് എന്തു പറ്റി ചേച്ചി”അതും ചോദിച്ചുകൊണ്ടാണ് ഗായത്രി മുറിയിലേക്ക് കയറിയത്.പക്ഷെ അകത്തെ കാഴ്ച്ച കണ്ടു ചമ്മി നാവ് കടിച്ചുകൊണ്ട് അവൾ തിരിഞ്ഞു നിന്നു.
“ഈ പെണ്ണിന്റെ കാര്യം.ബെല്ലും ബ്രെക്കുമില്ലാതെ എവിടെയും ചാടി കേറിക്കോളും”അല്പം നാണത്തോടെ ആണ് വീണയുടെ വാക്കുകൾ.
മനസ്സിലെ ഒരു വലിയ ഭാരം ഇറക്കി വച്ചു എന്ന് വീണക്ക് തോന്നി.പക്ഷെ സാവിത്രി കരഞ്ഞുകൊണ്ട് ഇറങ്ങി പോയത് അവളെ അസ്വസ്ഥയുമാക്കി എന്ത് ചെയ്യും എന്ന് കരുതി നിക്കുന്ന സമയത്താണ് അവൾ ശംഭുവിനെ ഒന്ന് നോക്കിയത്.അത്രയും നേരം അവളുടെയടുത്തു നിന്നിരുന്ന ശംഭു കട്ടിലിൽ ചാരി ഇരിപ്പാണ്.കണ്ണുകൾ അടച്ചു,കാലുകൾ മുകളിലേക്ക് ഉയർത്തി മടക്കി വച്ച് എന്തോ ഓർത്തുള്ള ഇരിപ്പാണ്.കണ്ണിൽ നിന്ന് മിഴിനീർ ഒഴുകിയതിന്റെ പാട് കാണാം. ആ അവസ്ഥയിൽ എന്ത് ചെയ്യണം എന്നറിയാതെ വീണ കുഴങ്ങി.അവൾ പതിയെ അവനരികിലെത്തി അവന്റെ തോളിലേക്ക് ചാരിയിരുന്നു.
“….. ശംഭുസേ……”ഒരു നേർത്ത വിളിയായിരുന്നു.അവൻ കണ്ണ് തുറന്നു നോക്കിയതെയുള്ളൂ.വീണ്ടും അതെ ഇരിപ്പ് തന്നെ.
അയ്യേ…….എന്റെ ചെക്കൻ കരയുവാ. വേണ്ടാട്ടൊ,നിന്റെ മനസ്സ് നൊന്താൽ എനിക്ക് സഹിക്കില്ല.
ഞാൻ ഒഴിഞ്ഞു മാറിയതല്ലേ ചേച്ചി….. ഒന്നും വേണ്ടാന്ന് പറഞ്ഞതുമല്ലെ…..
“എനിക്കറിയാം…..ഇതിപ്പോ ഒന്നൂല്ലടാ. പെട്ടന്നെല്ലാം കേട്ടതിന്റെയാവും.ഒരു എത്തും പിടിയും കിട്ടുന്നുണ്ടാവില്ല നിന്റെ ടീച്ചർക്ക്.ശരിയാവും…..എല്ലാം ശരിയാക്കും ഈ വീണ”
“ഞാൻ കാരണം എന്റെ ടീച്ചറ്……… എന്തിനാ ചേച്ചി അങ്ങനെയൊക്കെ പറയാൻ പോയെ.ചേച്ചിക്കറിയാം എന്ന് പറയണ്ടാരുന്നല്ലോ.ഇതിപ്പോ ഞാൻ പറഞ്ഞതെന്ന് കരുതിക്കാണും.അതാവും ടീച്ചറെ വിഷമിപ്പിച്ചതും”അത് പറയുമ്പോൾ അവന്റെ കണ്ണിൽ നിന്നും ഒഴുകുന്നുണ്ടായിരുന്നു.അത് കണ്ട വീണ അവനെ തന്റെ മാറോട് ചേർത്തുപിടിച്ചു.
അറിയാതെ അപ്പൊ വന്നുപോയതാ ശംഭുസേ.ആ നേരത്ത് നാവ് പിഴച്ചു. മനപ്പൂർവം അല്ലടാ.ഇതിന്റെ പേരിൽ നീ സങ്കടപ്പെടല്ലെ.അമ്മയൊന്ന് സ്വസ്ഥമാകുമ്പോൾ ഞാൻ സംസാരിക്കാം.അമ്മ നമ്മളെ മനസിലാക്കും,എനിക്കുറപ്പാ.
ഇല്ലെങ്കിലോ………
“അമ്മയുടെ മനസ്സ് എനിക്കറിയാം. പെട്ടെന്ന് ഉൾക്കൊള്ളാൻ ബുദ്ധിമുട്ട് ആവും.വഴിയേ എല്ലാം ശരിയാകും ശംഭുസെ.എന്റെ ചെക്കനിങ്ങനെ വിഷമിക്കാതെ”
അവൻ അവളുടെ മാറിൽ പറ്റിച്ചേർന്ന് കിടന്നു.അവളുടെ മുഴുത്തുരുണ്ട മുലകളുടെ ഇടയിൽ മുഖമമർത്തിക്കിടക്കുമ്പോൾ അവന് കിട്ടിയ ആശ്വാസം ചെറുതല്ല.അവൻ വിരലുകൾ കൊണ്ട് അവളുടെ മുല ഞെട്ടിൽ കുസൃതി കാട്ടുമ്പോൾ വീണയത് ആസ്വദിച്ചുകൊണ്ടവന്റെ
മുടിയിഴകളിലൂടെ വിരലോടിച്ചുകൊണ്ടിരിക്കുന്നു.ഈ കാഴ്ച്ച കണ്ടുകൊണ്ടാണ് ഗായത്രി അങ്ങോട്ട് കയറിയതും.
ആകെ ചമ്മിയ അവസ്ഥയിലെത്തി ഗായത്രി.”നിങ്ങൾക്ക് വാതിലടച്ചിട്ട് പ്രേമിക്കുവോ പുന്നാരിക്കുവൊ ചെയ്തൂടെ?”അവർക്ക് പുറം തിരിഞ്ഞു നിന്ന് തന്നെയാണ് അവൾ ചോദിച്ചത്.
എടി ഞങ്ങടെ മുറിയില് ഞങ്ങക്ക് തോന്നിയാതൊക്കെ ചെയ്യും.വാതിൽ അടച്ചോ ഇല്ലയൊ എന്നൊന്നും നീ നോക്കണ്ട.തിരിഞ്ഞു കളിക്കാതെ വന്ന കാര്യം പറയെടി.
അത് കേട്ടതും ഗായത്രി തിരിഞ്ഞു നിന്നു.ശംഭുവിനെ ഒന്ന് ഏറുകണ്ണിട്ട് നോക്കി.ചെറിയ ചമ്മൽ അവന്റെ മുഖത്തുണ്ട്.”നീ അവന്റെ മോന്ത നോക്കി നിക്കാതെ കാര്യം പറ പെണ്ണെ”അവളുടെ നോട്ടം കണ്ട് വീണ ഒന്ന് ഗറുവിച്ചു.
അല്ല…….അമ്മ കരഞ്ഞോണ്ടാ താഴെ വന്നത്.മുറിയിൽ കേറി കിടപ്പാ, വിളിച്ചിട്ടു തുറക്കുന്നുമില്ല.
അതോ..ഇവിടെ എന്റെ കെട്ടിയോനും കരച്ചിലാരുന്നു.ഞങ്ങളൊന്നിച്ചത് അമ്മക്ക് ഉൾക്കൊള്ളാൻ പറ്റിയിട്ടില്ല. കുറച്ചു നേരം ഒറ്റക്ക് വിട്ടെര്,ആ മനസൊന്നു തണുക്കട്ടെ.
ഞാൻ ഊഹിച്ചത് തന്നെ.അമ്മ വന്ന് എന്തേലും ചോദിച്ചു കാണും,ചേച്ചി തിരിച്ചുപറഞ്ഞും കാണും.പിന്നിന്നലെ എന്റെ നേരെ ചാടിക്കടിക്കുവാരുന്നു. ഒരുവിധമൊന്ന് തണുപ്പിച്ചതാ അമ്മയെ.പക്ഷെ രാവിലെ ഇങ്ങനെ ഒരു സീൻ പ്രതീക്ഷിച്ചതല്ല.
എടീ എനിക്കെന്തോ പോലെ….ഞാൻ ഇവനെ വലവീശിപ്പിടിച്ചു എന്നാ അമ്മ പറയുന്നെ.അതാവും ഇത്രയും ദേഷ്യം
അതെനിക്ക് വിട്ടേക്ക് ചേച്ചി.ഞാൻ നോക്കിക്കോളാം.പിന്നെ ഇവിടെ തന്നെ ഇരുന്നാ കാര്യങ്ങൾ നടക്കില്ല. താഴെ വാ രണ്ടും.
വന്നേക്കാടി……നീ ചെല്ല്.
ശരി പെട്ടെന്ന് വന്നേക്കണം.ഇനീം കെട്ടിപ്പിടിച്ചോണ്ടിരിക്കാൻ ആണേ പട്ടിണിയാവും,പറഞ്ഞേക്കാം.
“ഒന്ന് പോടീ പെണ്ണെ……”അല്പം നാണം മുഖത്തു വരുത്തി കയ്യൊന്ന് ഓങ്ങി ആണ് വീണയത് പറഞ്ഞത്. ***** സമയം ഉച്ചയോടടുത്തു.മാലിന്യ കൂമ്പാരത്തിന്റെ പരിസരത്ത് കമാൽ ചുറ്റിത്തിരിയുന്നുണ്ട്.ഇരുമ്പിന്റെ പ്രത്യേക നിർദേശം ആയിരുന്നത്. കമാൽ അവിടം ശ്രദ്ധയോടെ വീക്ഷിക്കുകയാണ്.
നഗരസഭയുടെ വാഹനത്തിൽ മാലിന്യം മുറക്ക് കൊണ്ട് തട്ടുന്നുണ്ട്. കൊണ്ട് കൂട്ടിയിടുന്നതല്ലാതെ ഇവ സംസ്കരിക്കാൻ ഒരുത്തനും മുൻ കൈ എടുക്കില്ല,കമാൽ ഓർത്തു. മറ്റൊരു കോണിൽ തെരുവ് നായകൾ ഭക്ഷണം തേടുന്നു.എല്ലുംകഷ്ണം കിട്ടാൻ തമ്മിൽ കടികൂടുന്നു. ഇതിനിടയിലാണ് ആക്രി പെറുക്കുന്ന കുറച്ചു കുട്ടികൾ അലറിവിളിക്കുന്നത്
ശബ്ദം കേട്ട് അവിടെ മാലിന്യം കൊണ്ടുവന്ന ലോറി ഡ്രൈവർമാർ അങ്ങോട്ടേക്ക് വന്നു.ചവറിനുള്ളിൽ
നിന്നും കുപ്പിയും പാട്ടയുമൊക്കെ പെറുക്കുന്നതിനിടയിലാണ് ബോധം മറഞ്ഞു കിടക്കുന്ന ഭൈരവനെ ആ കുട്ടികൾ കാണുന്നത്.പെട്ടെന്നുള്ള വെപ്രാളത്തിൽ അവർ അലറി വിളിക്കുകയായിരുന്നു.
“ശ്വാസമുണ്ട് “മൂക്കിൽ വിരൽ വച്ചു നോക്കി ഡ്രൈവറിലൊരാൾ പറഞ്ഞു
“ആരോ വെട്ടിയിട്ട് കൊണ്ടുവന്ന് ഇട്ടതാവും”കൂടെയുള്ള മറ്റൊരാൾ പറഞ്ഞു.
“എടൊ ഒന്ന് പിടിക്ക്.ആശുപത്രിയിൽ കൊണ്ടുചെന്നിടാം.ഇവിടെക്കിടന്നു ചത്താൽ അതിനും സമാധാനം പറയേണ്ടി വരും.”ആ ഡ്രൈവർമാർ ചേർന്ന് ഭൈരവനെ റോഡിലെത്തിച്ചു ഇതെല്ലാം അല്പം മാറിനിന്ന് കമാൽ കാണുന്നുണ്ട്.അതിലെ വന്ന ഒരു ഓട്ടോയിൽ ഭൈരവനെയും കയറ്റി അവർ മുന്നോട്ട് കുതിച്ചു.
രാവിലെ ഗായത്രിയെയും കണ്ട് നേരെ സ്പോട്ടിൽ എത്തിയതായിരുന്നു കമാൽ.അവിടെ ഭൈരവനെ ഉപേക്ഷിച്ച സ്ഥിതിക്ക് വീണ്ടും അവിടെനിന്നും മാറ്റാനുള്ള സുരയുടെ ചിന്ത മാധവൻ മുളയിലേ നുള്ളി. കാരണം കാര്യം നടക്കുമെങ്കിലും ഏതവനെങ്കിലും മുതലെടുക്കാൻ ശ്രമിച്ചാൽ.അങ്ങനെയൊരു റിസ്ക് എടുക്കാൻ മാധവൻ തയ്യാറായില്ല. കാരണം ഇരുമ്പ് വിശ്വസ്‌തനാണ്, ഇതിനായി സമീപിക്കെണ്ടി വരുന്നവർ എങ്ങനെയെന്നുള്ള സംശയം തന്നെ. നിലവിൽ ചതുപ്പിൽ താഴ്ത്താൻ കഴിഞ്ഞില്ല,ആരെങ്കിലും അവിടെ കൊണ്ടിട്ടതാവും എന്നെ പുറത്തറിയു അതുകൊണ്ട് തന്നെയാണ് ഇരുമ്പ് കമാലിനെ കാര്യങ്ങൾ വീക്ഷിക്കാൻ നിയോഗിച്ചതും.
ഭൈരവനുമായി അവർ പോയതും അതുവരെയുള്ള കാര്യങ്ങൾ കമാൽ ഇരുമ്പിനെ അറിയിച്ചു.
നീയാ ഓട്ടോ ഏതെന്നു ശ്രദ്ധിച്ചോ
നമ്പർ ഞാൻ മെസ്സേജ് ചെയ്തിട്ടുണ്ട് അണ്ണാ.ഒരു ആപേ ആണ്.
“എന്നാ ശരി കമാലെ…..ഹോസ്പിറ്റൽ കണ്ടുപിടിച്ചു കാര്യങ്ങൾ അറിയിക്കാൻ വേറെ ആളെയിടാം. നീ തല്ക്കാലം സീനിൽ നിന്ന് മാറിക്കോ”
ഫോൺ കട്ടായതും കമാൽ തന്റെ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്ത് തന്റെ താവളം ലക്ഷ്യമാക്കി കുതിച്ചു. ***** ജനറൽ ഹോസ്പിറ്റൽ പരിസരം. ഓട്ടോ പ്രധാന കവാടത്തിനു മുന്നിൽ വന്നുനിന്നു.വളരെ വേഗത്തിൽ വന്നു നിന്ന ഓട്ടോ കണ്ട് അറ്റൻഡർമാർ ഓടിയെത്തി.മൃതാവസ്ഥയിലുള്ള ഭൈരവനെയും സ്ട്രച്ചറിൽ കിടത്തി കാഷ്വാലിറ്റി ലക്ഷ്യമാക്കിയവർ കുതിച്ചു.
അകത്ത് ഒരാളുടെ മുറിവ് വച്ചു കെട്ടുന്ന തിരക്കിലായിരുന്നു ഡോക്ടർ.ഭൈരവനെ അകത്തേക്ക് കയറ്റിയതും രണ്ട് സിസ്റ്റർമാർ ഓടി വന്ന് അയാളുടെ ദേഹത്തു ലീഡ്സ് ഒട്ടിച്ചു മോണിറ്ററിലേക്ക് ഘടിപ്പിച്ചു.
മോണിറ്ററിൽ വൈറ്റൽ സൈൻസിന്റെ ഗ്രാഫും വാല്യൂവും തെളിഞ്ഞു നിന്നു.ഒരാൾ മാനുവൽ ബി പി നോക്കുന്ന സമയം മറ്റേ സിസ്റ്റർ ഐ വി ലൈൻ ഫിക്സ് ചെയ്തു ബ്ലഡ് സാമ്പിൾ എടുത്തിരുന്നു.അപ്പോൾ ഡോക്ടറും അങ്ങോട്ടെത്തി.
ഭൈരവനരികിൽ എത്തിയ ഡോക്ടർ മോണിറ്ററിലേക്ക് നോക്കി.ശേഷം സ്റ്റെത്തു വച്ച് ലങ്സ് നോക്കി എയർ എൻട്രി ഉറപ്പ് വരുത്തി.എയർവെ ക്ലിയർ ആണെന്ന് അയാൾക്ക് ഉറപ്പായി.മോണിറ്റർ പ്രകാരം ശ്വാസ ഗതിയും ശരീരത്തിലെ ഓക്സിജൻ ലെവലും സേഫ് സോണിൽ തുടരുന്നു പക്ഷെ പൾസും ബി പി യും വീക്ക് ആണ്,സൈനസ് ബ്രാഡിയാണ് ഹാർട്ടിന്റെ റിതം അപ്പോൾ.
മാനവൽ ആയി ബ്രെക്കിയൽ പൾസ് നോക്കിയപ്പോൾ ഫീൽ ചെയ്യാൻ നന്നേ ബുദ്ധിമുട്ട്.ശേഷം കരോട്ടിഡ് നോക്കി,അവിടെ നേരിയ തോതിൽ പൾസ് ഫീൽ ചെയ്യുന്നുണ്ട്. തുടയിലെ മുറിവും രക്തം കട്ടപിടിച്ചു കിടക്കുന്നതും കണ്ട ഡോക്ടർ ഡിസ്റ്റൽ ഏരിയയിലുള്ള പൾസ് വാച്ച് ചെയ്തു.തുടക്കു താഴെയുള്ള ഭാഗത്തു പൾസ് ലഭിക്കുന്നില്ല.അത് അർത്ഥമാക്കുന്നത് ഇടതു കാലിലേക്ക് ഉള്ള രക്തയോട്ടം നിലച്ചിരിക്കുന്നു.ചിലപ്പോൾ ഫിമോറൽ ആർട്ടറി കട്ട് ആയതാവാം കാരണം.
ഇതിനിടയിൽ തന്നെ ഡോക്ടറുടെ നിർദ്ദേശങ്ങൾ സ്വീകരിച്ചു സിസ്റ്റർ ഫ്ലൂയിഡ് സ്റ്റാർട്ട് ചെയ്തിരുന്നു.ഏത്ര വേഗം ഫ്ലൂയിഡ് റീപ്ലേസ് ചെയ്യുക എന്നതാണ് പ്രാധമികമായി ചെയ്യാൻ ഉള്ളത്.
മുറിവ് ക്ലീൻ ചെയ്യാനായി ഭൈരവന്റെ ക്ലോത്ത് സിസ്റ്റർമാർ ചേർന്ന് മുറിച്ചു മാറ്റിയ നേരം ഡോക്ടർ അയാളുടെ കാല് നോക്കി.ആഴത്തിലുള്ള മുറിവാണ്.ചുറ്റും രക്തം കട്ട പിടിച്ചിരിക്കുന്നു.മുട്ടിനു താഴേക്ക് നീലനിറത്തിൽ നീര് വച്ചു വീർത്തിട്ടുണ്ട്.ഫ്ലൂയിഡ് വേഗം കയറ്റുന്നതുകൊണ്ട് വൈറ്റൽ വീണ്ടും താഴാതെ നിൽക്കുന്നു,എങ്കിലും ഉയരുന്നുണ്ടായിരുന്നില്ല.ഭൈരവൻ ഹൈപ്പോ വൊളീമിക് ഷോക്കിൽ ആണ്,ഒപ്പം കമ്പാർട്ട്മെന്റ് സിൻഡ്രോം എന്ന അവസ്ഥയിലും എത്തിയിരിക്കുന്നു എന്നയാൾ വിലയിരുത്തി.
“സിസ്റ്ററേ…… സാമ്പിൾ എടുത്തോ?” വൂണ്ട് ക്ലീൻ ചെയ്യുന്നതിന് ഇടയിൽ അയാൾ ചോദിച്ചു
യെസ് ഡോക്ടർ…….
റുട്ടീൻ ടെസ്റ്റ് എല്ലാം വിടണം.പിന്നെ കൊയാഗുലേഷൻ പ്രൊഫൈൽ,ദെൻ ബ്ലഡ് ഗ്രൂപ്പ് ചെയ്തു അർജെന്റ് ആയി ഒരു മൂന്ന് യൂണിറ്റ് ബ്ലഡ് അറേഞ്ച് ചെയ്തിട്ട് ഇന്റെന്സിവ് കെയറിൽ ഷിഫ്റ്റ് ചെയ്യൂ.
ശരി ഡോക്ടർ…….
ആ പിന്നെ ഇയാളെ എത്തിച്ചവരോട് അകത്തു വരാൻ പറയ്.കാര്യങ്ങൾ തിരക്കി എം എൽ സി തയ്യാറാക്ക്.
ഡോക്ടറുടെ നിർദ്ദേശങ്ങൾ സ്വീകരിച്ചു ഒരാൾ പിൻവാങ്ങി. തിരക്ക് പിടിച്ച നിമിഷങ്ങളായിരുന്നു അവിടെ.ഒരാൾ ഡോക്ടറുടെ നിർദ്ദേശങ്ങൾ കൈകാര്യം ചെയ്യുമ്പോൾ മറ്റൊരാൾ മെഡിക്കോ ലീഗൽ കേസിന്റെ കടലാസുകൾ തയ്യാറാക്കുന്നു.ഭൈരവനെ എത്തിച്ച ഡ്രൈവേഴ്സ് അവരോട് കാര്യങ്ങൾ വിശദീകരിക്കുന്നുണ്ട്.മുറിവ് വച്ചു കെട്ടി ഡോക്ടർ എത്തിയപ്പോഴേക്കും ഫയലും എം എൽ സിയുടെ ബുക്കും പോലീസ് ഇൻഫർമേഷനുള്ള കടലാസുകളും തയ്യാറായിരുന്നു.
“സിസ്റ്ററെ ഐഡന്റിറ്റിഫിക്കേഷൻ മാർക്ക് നോട്ട് ചെയ്തിട്ട് വിരലടയാളം എടുത്ത് വാ”അവിടെ നിന്ന നഴ്സിന് ഒരു ടാസ്ക് കൂടി കൊടുത്തിട്ട് ഡോക്ടർ വന്നവരോട് കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി.
നിങ്ങൾ ഇയാളുടെ…..
“ഞങ്ങൾ നഗരസഭയിലെ ജോലിക്കാരാണ് സർ.ഇയാളെ വേസ്റ്റ് കൂമ്പാരത്തിന്റെ അടുത്തുനിന്നാണ് കിട്ടിയത്.ഉടനെ ഇങ്ങോട്ടെക്ക് എത്തിക്കുകയായിരുന്നു”തുടർന്ന് അവർ ഭൈരവനെ കിട്ടിയ സാഹചര്യം വ്യക്തമാക്കി.
സീ……….തലയിലെ മുറിവ് സാരമല്ല. പക്ഷെ തുടയിൽ ആഴത്തിൽ വെട്ട് കൊണ്ടിട്ടുണ്ട്.അതുമൂലമുള്ള ബ്ലഡ് ലോസ്സ്,അതിച്ചിരി പ്രശ്നമാണ്.
എങ്ങനെയുണ്ട് സർ ഇപ്പോൾ
ഒന്നും പറയാൻ പറ്റില്ല.അയാളുടെ അവസ്ഥ വളരെ മോശമാണ്.രക്ഷ പെടാനുള്ള സാധ്യത വളരെ കുറവ്. ശ്രമിച്ചുനോക്കാം എന്നേയുള്ളു.ഇനി രക്ഷപെട്ടാലും ഇടത് കാല് നോക്കണ്ട ഒറ്റ നോട്ടത്തിൽ അത് മുറിച്ചുമറ്റേണ്ട സ്ഥിതിയാണ്.ഇപ്പോൾ എന്തായാലും ഇന്റെന്സിവ് കെയറിലേക്ക് മാറ്റും.
സർ എന്തെങ്കിലും പ്രശനം?
നിങ്ങക്ക് ഇയാളെ എവിടുന്ന് കിട്ടിന്നാ പറഞ്ഞത്.
നഗരസഭയുടെ വേസ്റ്റ് കൂമ്പാരത്തിൽ നിന്ന്.ആക്രി പെറുക്കുന്ന ചെക്കനാ ആദ്യം കണ്ടത്.ഞങ്ങൾ എത്തിച്ചു എന്ന് മാത്രേയുള്ളൂ.
പേടിക്കണ്ടടൊ….ആരെങ്കിലും വെട്ടി പരിക്കേൽപ്പിച്ചിട്ട് അവിടെ കൊണ്ട് ചെന്നിട്ടതാവും.കേസ് ഇതായത് കൊണ്ട് ഞങ്ങൾക്ക് പോലീസിൽ അറിയിച്ചേ പറ്റു.അവര് തിരക്കുമ്പോ ഉള്ളതങ്ങു പറഞ്ഞാൽ മതി.ഇതിൽ വേറെ ടെൻഷൻ പിടിക്കാനുള്ള ഒന്നും തന്നെയില്ല.
ശരി സാറെ…..എന്നാ ഞങ്ങളങ്ങോട്ട്. ഇനിയിവിടെ നിക്കണോ സാറെ.
ഡ്യുട്ടിയിൽ ആണല്ലേ……നടക്കട്ടെ.
പോകുന്നതിന് മുന്നേ നിങ്ങളുടെ കോൺടാക്ട് റിസപ്ഷനിൽ കൊടുത്തേക്ക്.
ബ്ലഡ് ബാങ്കിൽ ബ്ലഡ് ലഭിക്കാനുള്ള വ്യവസ്ഥയും ചെയ്തിട്ടാണ് അവർ മടങ്ങിയത്.ഒപ്പം ഡോക്ടർ പറഞ്ഞ പോലെ കോൺടാക്ട് ഡീറ്റെയിൽസ് കൊടുക്കുകയും ചെയ്തു.
അതെ സമയം തന്നെ സിസ്റ്റേഴ്സ് ഭൈരവനെ ഷിഫ്റ്റ് ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു.പോർട്ടബിൾ മോണിറ്റർ ഘടിപ്പിച്ചു തലയുടെയും കാലിന്റെയും സ്കാനിംഗ് കൂടി നടത്തിയിട്ടാണ് ഭൈരവനെ ഐ സി യൂ വിഭാഗത്തിൽ എത്തിച്ചത്.
അവിടെ കിടത്തുമ്പോഴും അയാളുടെ ബോധം വന്നിരുന്നില്ല.മോണിറ്ററിൽ അയാളുടെ ഹൃദയമിടിപ്പും ശ്വാസ ഗതിയും തെളിഞ്ഞുനിൽക്കുന്നു. ബി പി കൂടാത്തതിനാൽ അതിനായി പ്രത്യേകം മരുന്നുകൾ ഇൻഫ്യുഷൻ പമ്പിൽ കൂടെ കടത്തിവിടുന്നുണ്ട്. ഒപ്പം ഫ്ലൂയിഡ് റീപ്ലേസ്മെന്റും.അതെ സമയം തന്നെ ബ്ലഡ് ട്രാൻസ്ഫ്യൂസ് ചെയ്യാനുള്ള ഒരുക്കങ്ങളും അവിടെ നടക്കുന്നു.
ഭൈരവന്റെ അതുവരെ കിട്ടിയ റിപ്പോർട്ട് ഒക്കെ നോക്കിക്കൊണ്ട് ഐ സി യു എച് ഒ ഡിയും കൺസൾട്ടന്റ് ഫിസിഷ്യനും മുന്നോട്ട് ചികിത്സ എങ്ങനെയാവണം എന്ന് ചർച്ച ചെയ്ത് സ്റ്റാഫിന് വേണ്ടുന്ന നിർദ്ദേശങ്ങൾ നൽകുന്നുമുണ്ട്. ***** ഊണ് തയ്യാറാക്കുന്ന തിരക്കിലാണ് വീണയും ഗായത്രിയും.കമാൽ ഏർപ്പെടുത്തിയ ജോലിക്കാർ വളരെ വേഗത്തിൽ തന്നെ കാര്യങ്ങൾ നീക്കുന്നുണ്ട്.ശംഭു അപ്പോഴും മുകളിൽ തന്നെയാണ്.താഴെവന്നാൽ സാവിത്രിയെ എങ്ങനെ അഭിമുഖീകരിക്കും എന്നത് അവനെ കുഴക്കിക്കൊണ്ടിരുന്നു.സാവിത്രി അപ്പോഴും മുറിവിട്ട് പുറത്ത് വന്നിരുന്നുമില്ല.
എന്നാലും ചേച്ചിയിപ്പോ എത്ര കൂൾ ആയാണ് നടക്കുന്നത്.അതവൾ വീണയോട് ചോദിക്കുകയും ചെയ്തു.
“അതോ……..എന്റെ ശംഭു ഉള്ളപ്പോ എനിക്ക് ആരെയും പേടിയില്ല.അതാ അതിന്റെ കാരണം”വീണ ചിരിച്ചു കൊണ്ട് തന്നെ മറുപടി നൽകി.
എന്നാലും എനിക്കത് ഓർത്തിട്ട് തന്നെ തല കറങ്ങുന്നു.
വേണ്ടാത്തത് ചിന്തിക്കാതെ പെണ്ണെ. അത് കഴിഞ്ഞില്ലേ.വെറുതെ ഓരോന്ന് ആലോചിച്ചു നിക്കാതെ ആ സാമ്പാർ ഒന്ന് താളിച്ചേ.
ഓഹ് ചെയ്തോളാവെ…..
“വേഗന്നാവട്ടെ……ഞാനീ വെള്ളം ആ പണിക്കാർക്ക് കൊടുത്തിട്ട് വരാം”
അവിടെ നിക്ക് ചേച്ചി.ഞാൻ കൊണ്ട് കൊടുത്തോളാം.പിന്നെ ഇപ്പഴാ ഓർത്തത് ആ കമാല് രാവിലെ വന്നപ്പോൾ ഒരു പഴ്സ് തന്നിരുന്നു.
“പഴ്സൊ….. ആരുടെ?” ആശ്ചചര്യത്തോടെയാണ് വീണയത് ചോദിച്ചത്.
അത് പറയാൻ കൂടെയാ ഞാൻ മേലേക്ക് വന്നത്.അമ്മയെ കണ്ട ആ മൂഡിൽ അത് വിട്ടുപോയി.കൂടാതെ മുറിയിൽ പ്രേമിക്കുവല്ലാരുന്നൊ രണ്ടുംകൂടി.
ഡീ….ഡീ…..കിട്ടിയ അവസരം നോക്കി
എനിക്കിട്ട് താങ്ങാതെ കാര്യം പറ.
വില്ല്യമിന്റെ പഴ്സ് എങ്ങനെയാ നമ്മുടെ മുറ്റത്തു വന്നെ.രാത്രി വൃത്തി ആക്കുന്ന സമയത്തു കിട്ടിയെന്ന അയാള് പറഞ്ഞത്.
നീയെന്താ പറഞ്ഞുവരുന്നത്.അവൻ ആണോ ഇനി…….
അതെ ചേച്ചി……ഇന്നലെ രാത്രി അവനും ഉണ്ടായിരുന്നിരിക്കണം, കൂടെ ചേട്ടനും.
പിന്നെ എന്തിന് അവർ പുറത്ത് തന്നെ നിന്നു.
അതാണ് ചേച്ചി ഒരു പിടിയും കിട്ടാത്തത്.എന്തായാലും അവന്മാർ അറിഞ്ഞുകൊണ്ടുള്ള ഏർപ്പാടാ ഇത്.
“വില്ല്യം…….. അവനെ ഞാൻ…..”അത് പറയുമ്പോഴുള്ള വീണയുടെ മുഖഭാവം കണ്ട് ഗായത്രി ഭയന്നു. വല്ലാത്ത തീക്ഷ്ണതയോടെ ഒരു വെറിപിടിച്ചുള്ള നിൽപ്പ്.
ചേച്ചി……….
ആ വിളിയിൽ വീണ ഒന്നയഞ്ഞു.
“നീയീ വെള്ളം അങ്ങ് കൊടുത്തിട്ട് വാ ഞാൻ ഇതൊക്കെ ഒന്ന് എടുത്ത് വെക്കട്ടെ.”ഒരു ദീർഘനിശ്വാസം എടുത്തുകൊണ്ട് വീണ പറഞ്ഞു.
എടുത്തു ചാടരുത് ചേച്ചി,അച്ഛൻ വരട്ടെ.അവന്റെ കാര്യത്തിൽ ഒരു തീരുമാനമുണ്ടാക്കാം.
മ്മ്മ്മ്…..നിന്റെ പേടിയെനിക്ക് മനസിലാവും.പക്ഷെ അവനെ ഞാൻ വിടില്ല.ഇന്നലെ ഞാനും നീയും അനുഭവിച്ചതിന് അവൻ കണക്ക് പറയേണ്ടിവരും.അത് ചോദിക്കുന്നത് വീണയാവും.ചെല്ല് ഗായത്രി,വെള്ളം പുറത്ത് കൊടുത്തിട്ട് വാ.എന്നിട്ട് അമ്മയെയും ഒന്ന് നോക്കിയേക്ക്.
വീണയുടെ സ്വഭാവം അറിയുന്ന ഗായത്രി പിന്നെയൊന്നും മിണ്ടാൻ നിന്നില്ല.വെള്ളവും എടുത്തുകൊണ്ട് അവൾ പുറത്തേക്ക് നടന്നു.ഗായത്രി പോയതും വീണ തയ്യാറായ ഭക്ഷണം പാത്രങ്ങളിലേക്ക് പകർത്താൻ തുടങ്ങി.ഊണ് മേശയിലേക്ക് അവ എത്തിക്കാനായി തിരിഞ്ഞതും വാതിൽപ്പടിയിൽ ചാരി തന്നെ നോക്കിനിൽക്കുന്ന സാവിത്രിയെ അവൾ കണ്ടു.അവരുടെ കണ്ണുകൾ തമ്മിലിടഞ്ഞു.എന്ത് ചെയ്യണം എന്ന് വീണ പകച്ചുനിന്നു.എന്ത് പറയണമെന്നുള്ള ആശയക്കുഴപ്പം രണ്ടുപേരുടെയും മുഖത്തുണ്ട്. അതിനിടയിലേക്കാണ് “ചേച്ചി അമ്മ മുറിയിൽ ഇല്ലല്ലോ”എന്നും പറഞ്ഞുകൊണ്ട് ഗായത്രി വന്ന് കയറുന്നതും. ***** ആശുപത്രിയിൽ എത്തിച്ച ഭൈരവന്റെ വിവരങ്ങളറിയാൻ സുര തന്നെ നേരിട്ടിറങ്ങി. തൂപ്പുകാരന്റെ വേഷത്തിൽ അകത്തുകയറിപ്പറ്റിയ അയാൾ വിവരങ്ങൾക്കായി പരതിക്കൊണ്ടിരുന്നു.അത്യാഹിത വിഭാഗത്തിന് സമീപം തൂക്കുന്നതായി ഭാവിച്ചുകൊണ്ട് അയാൾ കാത് കൂർപ്പിച്ചു.
അവിടെയുള്ള ജീവനക്കാരുടെ സംസാരത്തിൽ നിന്നും ഭൈരവന്റെ നില ഗുരുതരം എന്നും തീവ്രപരിചരണ വിഭാഗത്തിൽ ആണെന്നും മനസിലാക്കിയ സുര സാവധാനം ഐ സി യു ഭാഗത്തേക്ക് നടന്നു.ശ്രദ്ധയോടെ ആർക്കും സംശയം കൊടുക്കാതെ അങ്ങോട്ട് നടക്കുമ്പോൾ പെട്ടെന്നാണ് ഒരാൾ സുരയുടെ ദേഹത്തു വന്നിടിച്ചത്. അപ്രതീക്ഷിതമായുള്ള ഇടിയിൽ സുരയൊന്ന് പിന്നോട്ട് വേച്ചു.കയ്യിൽ നിന്നും ചൂല് താഴെ വീണിരുന്നു.
“ക്ഷമിക്കണം……കണ്ടില്ല……പെട്ടെന്ന് വന്നപ്പോൾ……” വന്നിടിച്ചയാൾ താഴെ കിടന്ന ചൂല് കയ്യിലേക്ക് കൊടുത്തിട്ട് പറഞ്ഞു.അറുപതു വയസോളം പ്രായം തോന്നിക്കുന്ന ആഢ്യനായ വ്യക്തി.കസവ് മുണ്ടും ജുബ്ബയും ധരിച്ചു നെറ്റിയിൽ ഗോബിക്കുറിയും തൊട്ട് ഒരു മനുഷ്യൻ.
“സാരമില്ല……ഞാനും ശ്രദ്ധിച്ചില്ല” അത് മാത്രം പറഞ്ഞുകൊണ്ട് സുര മുന്നോട്ട് നടന്നു.കുറച്ചു നടന്നശേഷം എന്തോ ഓർത്ത് സുരയൊന്ന് നിന്നു. കാശുള്ളവനൊക്കെ സർക്കാർ ആശുപത്രിയിൽ വന്നുതുടങ്ങിയോ എന്ന ചിന്തയോടെ ഒന്ന് പിന്നിലേക്ക് നോക്കി.
ഇരുമ്പ് തിരിഞ്ഞുനോക്കിയതും അതുവരെ സുര പോകുന്നതും നോക്കിനിൽക്കുകയായിരുന്ന ആ മനുഷ്യൻ പെട്ടന്ന് തന്നെ അവിടെനിന്നും നടന്നകന്നു.
“ഇയാൾ എന്തിനാ എന്നെത്തന്നെ നോക്കി നിന്നത്.ആരാണയാൾ” എന്ന ചോദ്യവുമായി സുര അയാൾ പോയ ദിശയിലേക്ക് നോക്കിനിന്നു.
തുടരും ആൽബി.
Comments:
No comments!
Please sign up or log in to post a comment!