രതിശലഭങ്ങൾ മഞ്ജുസും കവിനും 11
പേജുകൾ കുറവായിരിക്കും ക്ഷമിക്കുക
തിരക്കുകളൊഴിഞ്ഞാൽ കൂടുതൽ പേജുകളുമായി എത്താം – സാഗർ !
പത്തു പതിനൊന്നു മണിയടുപ്പിച്ചു ഞാൻ അന്നത്തെ ദിവസം കോയമ്പത്തൂരിലെ കമ്പനി ഓഫീസിലെത്തി .ജഗത് ആദ്യം എന്റെ സീനിയർ ആയിരുന്നെങ്കിൽ ഇപ്പോൾ പുള്ളി എന്റെ അസിസ്റ്റന്റ് ആണ് . അതിലുപരി കോയമ്പത്തൂർ ജീവിതത്തിൽ എനിക്ക് കിട്ടിയ മോശമല്ലാത്ത സുഹൃത്തും ആണ് .
എത്തിയ ഉടനെ ജഗത് എന്നെ സ്നേഹപൂർവ്വം സ്വീകരിച്ചു . വിവാഹത്തിന് പാലക്കാടു വെച്ച് കണ്ടതിൽ പിന്നെ ജഗത്തും ഞാനും ആദ്യമായി മീറ്റ് ചെയ്യുകയാണ് . വിവാഹ വിശേഷങ്ങളും ഹണിമൂൺ വിശേഷങ്ങളുമെല്ലാം എന്റെ കാബിനകത്തിരുന്നുകൊണ്ട് അയാൾ ആവേശത്തോടെ ചോദിച്ചറിഞ്ഞു.
“അപ്രം കവിൻ..എപ്പടി ഇറുക്ക് മാരീഡ് ലൈഫ് ? ”
കാബിനിൽ ആസനസ്ഥനായ ഉടൻ എന്റെ നേരെ മുൻപിലെ കസേരയിൽ ഇരുന്നുകൊണ്ട് ജഗത് ചോദിച്ചു .
കസേരയിലേക്ക് ചാരി കിടന്നു ഞാൻ ജഗത്തിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു .
“മ്മ്..ഫൈൻ ..ഉങ്ക മാഡം റൊമ്പ പാവം …അതുകൊണ്ട് കുഴപ്പം ഒന്നുമില്ല..”
ഞാൻ പയ്യെ പറഞ്ഞു ചിരിച്ചു .
“അപ്പടിയാ…റൊമ്പ സന്തോഷം കവി ..എന്ന സൊൽറത് , മഞ്ജു മാഡം വന്ത് മഹാലക്ഷ്മി മാതിരി ഒരു പൊണ്നു ,ഇരുന്താലും കടവുൾ വാഴ്ക്കയിലെ നിറയെ കഷ്ടം താൻ അതുക്ക് കൊടുത്തു വെച്ചത് ..മാഡം ലൈഫാ പട്രി നിനച്ചു സാർ [മഞ്ജുവിന്റെ അച്ഛൻ ] റൊമ്പ വറുത്തപ്പെട്ടെൻ..അറ്റ്ലാസ്റ്റ് ഉങ്കള മാതിരി ഒരുത്തരെ കടവുളേ മാഡം കൂടെ സെർത്തുവെച്ചാറു ..അതിനാലെ എല്ലാരുമേ റൊമ്പ ഹാപ്പി കവി….”
മഞ്ജുസിന്റെ പാസ്റ്റ് ഒക്കെ വള്ളിപുള്ളി തെറ്റാതെ അറിയാവുന്ന ജഗത് ഒടുക്കം ദൈവം തന്നെ നല്ല.ഒരുത്തനെ അവൾക്കു സമ്മാനിച്ചെന്നു പറഞ്ഞു സന്തോഷിച്ചു .
“മ്മ്…എന്ന ജഗത് ഉങ്കളുക്കു മലയാളം തെരിയും ലെ ..മലയാളത്തിലെയെ പേസുങ്കെ ..അപ്രം ഉങ്ക മാഡം അവളോ ഡീസന്റാ ?”
ഞാൻ ചിരിയോടെ പറഞ്ഞു അയാളെ നോക്കി.
“ഹ ഹ ..തെരിയും കവി ..പക്ഷെ എനിക്ക് തമിള് തന്നെ പറയുന്നതാ സുഖം ..മഞ്ജു വന്ത് ഇങ്കെ അവളോ വാട്ടി വന്തത് കെടായത്..ഇരുന്താലും അവരോടെ ബിഹേവിയർ എല്ലാം കൊടുത്തുവെച്ചതു സാർ..ഹാർഷ് ആയിട്ടു ആരോടും ഒന്നും പറയില്ല ..സിറിച്ചിക്കിട്ടെ തിട്ടുവാരു “
തമ്മിലും സ്വല്പം മലയാളവുമൊക്കെ കലർത്തി ജഗത് ചിരിയോടെ മഞ്ജുവിനെ കുറിച്ച് സംസാരിച്ചു . ആരോടും കയർക്കാത്ത , ചിരിച്ചുകൊണ്ട് വഴക്കു പറയുന്ന മഞ്ജുവിനെ എല്ലാവര്ക്കും വല്യ ഇഷ്ടമാണെന്ന് അയാൾ പറഞ്ഞുകേട്ടപ്പോൾ എനിക്ക് അതിശയമായി .
സാധാരണ എന്റെ അടുത്ത് ഇതിന്റെ നേരെ വിപരീതമാണ് .
“ഈസ് ഇറ്റ് ? ” ഞാൻ വിശ്വാസം വരാതെ അയാളെ നോക്കി .
“കണ്ടിപ്പാ കവി ..എല്ലാര്ക്കും അവരെ റൊമ്പ പുടിക്കും ..ടീച്ചർ വേലൈ സ്റ്റാർട്ട് ആവുന്നതിനു മുൻപ് മഞ്ജു മാഡം റൊമ്പ ഫണ്ണി ..ഫസ്റ്റ് മാര്യേജ് ക്കു അപ്രം താൻ കൊഞ്ചം സ്ട്രിക്റ്റ് ആനത്..അന്ത സിരിപ്പ് , എനർജി എല്ലാമേ ലൂസ് പണ്ണ മാതിരി ആയിട്ടേൻ…അതുക്കപ്പറം ഇപ്പൊ താൻ അന്ത സിരിപ്പ് , എനർജി എല്ലാം തിരുമ്പി കെടച്ചത് .. നീ താൻ അതൂക്ക് കാരണം കവി “
ആദ്യ വിവാഹങ്ങളുടെ ദുരനുഭവത്തിൽ സ്വല്പം മൂഡ് ഓഫ് ആയിരുന്ന മഞ്ജുസിന്റെ പെട്ടെന്നുള്ള മാറ്റം പോലും ഞാൻ കാരണം ആണെന്നൊക്കെ ജഗത് പറഞ്ഞപ്പോൾ എനിക്കും ചെറിയ സന്തോഷം തോന്നാതിരുന്നില്ല..അവൻ പറഞ്ഞതിന് ഞാൻ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു..
അപ്പോഴേക്കും അക്കൗണ്ടന്റ് ഞങ്ങൾ ഇരിക്കുന്നിടത്തേക്ക് വാതിൽ തുറന്നു അനുവാദം വാങ്ങിക്കൊണ്ട് വന്നു . ഞാനില്ലാത്തതു കാരണം പെന്റിങ് ആയ ചില കണക്കുകളിൽ ഒപ്പുവെക്കേണ്ടതുണ്ട് ..അതിനു വേണ്ടിയാണ് വരവ് . കല്യാണസുന്ദരം എന്ന അന്പതിനു മീതെ പ്രായമുള്ള സ്വല്പം കുടവയറൊക്കെയുള്ള ഒരാളാണ് അക്കൗണ്ടന്റ് .
ഓഫീസിൽ ഞാൻ മാനേജർ ആണെങ്കിലും എല്ലാരോടും ഫ്രണ്ട്‌ലി ആയിട്ടാണ് ഇടപഴകാര്..എന്നെ സാർ എന്നൊന്നും ആരും വിളിക്കുന്നത് ഇഷ്ടമല്ലാത്തതുകൊണ്ട് ജഗത് അടക്കം മിക്കവാറും എന്നെ പേരാണ് വിളിക്കാറ്..കല്യാണസുന്ദരം അണ്ണന് പേര് വിളിക്കാൻ മടി ആയതുകൊണ്ട് എന്നെ “തമ്പി” എന്നാണ് വിളിക്കാറ്.
“ആഹ്…സുന്ദരം അണ്ണാ വാങ്കോ വാങ്കോ…” അങ്ങേരെ കണ്ടതും ഞാൻ ചിരിയോടെ പറഞ്ഞു .
കഷണ്ടി തല തടവി ചിരിയോടെ അങ്ങേര് എന്റെയടുത്തു നേരെ മുൻപിലായി ജഗത്തിനടുത്തു വന്നു ഇരുന്നു . മഞ്ജുസിന്റെ അച്ഛന്റെ ഏറ്റവും വിശ്വസ്തനായ ഒരാളാണ് കല്യാണസുന്ദരം . ചാർട്ടേഡ് അക്കൗണ്ടന്റ് ആയ പുള്ളിയാണ് മഞ്ജുസിന്റെ അച്ഛന്റെ ഒരുവിധപ്പെട്ട ബിസിനെസ്സ് ഒക്കെ നോക്കി നടത്തുന്നത് .
കയ്യിലെ ഫയലുകൾ ആദ്യം മേശപ്പുറത്തേക്ക് വെച്ച് പുള്ളി എന്നോട് വിശേഷങ്ങളൊക്കെ തിരക്കി . പുള്ളിയുടെ അമ്മ ബാത്‌റൂമിൽ വീണു ഹോസ്പിറ്റലിൽ ആയിരുന്നതുകൊണ്ട് എന്റെയും മഞ്ജുവിന്റെയും വിവാഹത്തിന് എത്താൻ കഴിഞ്ഞിരുന്നില്ല. അതിന്റെ പരിഭവമൊക്കെ പറഞ്ഞു , ഒടുക്കം ഫയലുകളിലൊക്കെ ഒപ്പും വേടിച്ചു അങ്ങേരു ക്യാബിൻ വിട്ടിറങ്ങി .
അയാള് പോയതും ഞാനും ജഗത്തും വീണ്ടും വിശേഷങ്ങൾ പറഞ്ഞിരുന്നു .
“അപ്രം .ഹണിമൂൺ എവിടെ ആയിരുന്നു കവി ?” ജഗത് ആകാംക്ഷയോടെ തിരക്കി..
“അങ്ങനെ പറയാൻ മാത്രം എവിടേം പോയില്ല ജഗത്….ജസ്റ്റ് ഊട്ടി വരെ ഒന്ന് പോയി ” ഞാൻ പയ്യെ പറഞ്ഞതും അയാളൊന്നു അമ്പരന്നു .
മഞ്ജുഷ്യൻ ഉണ്ടായ കാലം മുതലേ ആളുകൾ പോകുന്ന സ്ഥലത്തേക്ക് മഞ്ജുവിനെ പോലെ ക്യാഷ് ഉള്ള ടീമ് എന്തിനു പോയി എന്ന ഭാവം ആയിരുന്നു അയാൾക്ക് !
“ഏയ് എന്നടാ സൊൽറേൻ..ഊട്ടിയാ? നാൻ എതോ യൂറോപ് , മാലിദ്വീപ് അപ്പടി ഏതാവത് പോയിരിക്കും എന്ന് വിചാരിച്ചു ” ജഗത് വിശ്വാസം വരാതെ എന്നെ നോക്കി .
“ഏയ് അതിനൊക്കെ ഇനീം സമയം ഉണ്ട് ജഗത്..ഇത് വേറൊരു റീസൺ ഉണ്ട്..അതുകൊണ്ട് പോയതാ…” ഞാൻ ചിരിയോടെ പറഞ്ഞു .
“അപ്പടിയാ? അതെന്ന ബ്രോ ?” ജഗത് കഥകൾ അ൪റിയാനുള്ള ആകാംക്ഷയോടെ ചോദിച്ചു.
“അതെല്ലാം പിന്നെ പറയാം ജഗത്..ഇപ്പൊ നമ്മുടെ ഡീറ്റെയിൽസ് ഒക്കെ പറ…ഒരു മാസത്തോളം ആയില്ലേ ” ഞാൻ ഓഫീസിലെ കാര്യം ഒക്കെ എന്തായി എന്നറിയനുള്ള താൽപര്യത്തിൽ ചോദിച്ചു.
പിന്നെ അതിന്റെ ചർച്ചകളുമൊക്കെ ആയി മുന്നേറി . പെന്റിങ് ആയിട്ടുള്ള ഓർഡറുകളിൽ എത്രയും പെട്ടെന്ന് തീരുമാനം ഉണ്ടാക്കണം എന്ന നിർദേശം ജഗത്തിനു നൽകി ഞാൻ നേരെ ഫാക്ടറിയിലേക്ക് പോയി .അവിടെയുള്ള സാധാ ലേബർ തൊഴിലാളികളിൽ ചിലരും എന്നോട് കമ്പനി ആണ് . തമിഴന്മാർ ആയതുകൊണ്ട് തന്നെ ചിലർക്ക് ഇമോഷണൽ അറ്റാച്ച്മെന്റ് മലയാളികളേക്കാൾ കൂടുതലാണ് . അതുകൊണ്ട് അവളരെ സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് അവരിൽ ഭൂരിഭാഗവും പെരുമാറുക.
പ്രതീക്ഷിച്ച പോലെ പലരും കല്യാണ വിശേഷങ്ങളും വിവാഹ ജീവിതവുമൊക്കെ അന്വേഷിച്ചു..ഞാൻ അതിനു മറുപടിയും നൽകി എല്ലാം ഒന്ന് നോക്കികണ്ടു . ഏറെക്കുറെ കോയമ്പത്തൂർ സാമ്രാജ്യം എന്നെ ഏൽപ്പിച്ച മട്ടാണ്! മഞ്ജുസിന്റെ അച്ഛൻ ബോർഡ് മീറ്റിങ്ങിനും ഓഡിറ്റിങ്ങിനുമൊക്കെ മാത്രമേ എത്താറുള്ളു . എല്ലാം വിലയിരുത്തി ഉച്ച കഴിഞ്ഞു ഞാൻ ഗസ്റ്റ് ഹൌസിലെ എന്റെ റൂമിലേക്ക് പോയി . പിറ്റേന്ന് തൊട്ടുള്ള ഫുഡ് ഉണ്ടാക്കാൻ വരാൻ പവിഴത്തെ വിളിക്കാൻ ജഗത്തിനോട് പറഞ്ഞിരുന്നു . ഉച്ചക്കുള്ള ഭക്ഷണം പുറത്തൂന്നു കഴിച്ചു റൂമിലെത്തിയ ഞാൻ വൈകുന്നേരം വരെ നന്നായൊന്നു കിടന്നുറങ്ങി . അപ്പോഴേക്കും ഓഫീസ് ടൈം കഴിഞ്ഞു ജഗത്തും എത്തി .
പിന്നെ അവനൊപ്പം ടൗണിൽ ഒന്ന് കറങ്ങി . ബാറിൽ പോയി ഒരു ബിയർ ഒക്കെ അടിച്ചു കഥകളും പറഞ്ഞിരുന്നു .പിന്നെ രാത്രിയിലെ ഫുഡും പാഴ്‌സൽ വാങ്ങി തിരികെ റൂമിലേക്ക് പോയി . ജഗത് നേരെ വീട്ടിലേക്കും വിട്ടു .
റൂമിലെത്തി ഒന്ന് ഫ്രഷ് ആയി തിരികെ വന്നു ടി-ഷർട്ടും ഷോർട്സും എടുത്തിട്ടു ഞാൻ ബെഡിലേക്ക് വന്നു കിടന്നു . പിന്നെ പോകാൻ നേരം ചാർജ് ചെയ്യാനിട്ട മൊബൈൽ ചുമ്മാ എടുത്തു നോക്കി .
ഞാൻ എക്സ്പെക്റ്റ് ചെയ്ത പോലെ മഞ്ജുസിന്റെ കുറച്ചു വാട്സ് ആപ്പ് സന്ദേശങ്ങളും ഒന്ന് രണ്ടു മിസ്സ്ഡ് കാൾ ഉം അതിൽ കണ്ടു .
“ഡാ ..” “കൂയ്….” “നീ എന്താ ഫോൺ എടുക്കാത്തെ” “ഹലോ..” “കവി…” “നീ ചത്തോ പന്നി…” എന്നൊക്കെയുള്ള മെസ്സേജുകൾ ഞാൻ വായിച്ചു നോക്കി പയ്യെ പുഞ്ചിരിച്ചു .
പിന്നെ മറുപടി ആയി ഒരു പുഞ്ചിരിക്കുന്ന സ്മൈലി മാത്രം തിരികെ അയച്ചു . കക്ഷി ഓൺലൈനിൽ ഇല്ലാത്തതുകൊണ്ട് ഉടനെ കാണാൻ തരമില്ല. എന്തായാലും അങ്ങോട്ട് കയറി വിളിക്കേണ്ടെന്നു ഞാനും വിചാരിച്ചു . എപ്പോഴും ഞാൻ മുൻകൈ എടുക്കണം എന്ന നിലപാട് ആണ് മഞ്ജുവിന് . ഇത്തവണ അതുവേണ്ടെന്നു ഞാനും വിചാരിച്ചു .
ഒൻപതര പത്തുമണി ഒക്കെ ആയപ്പോൾ ഞാൻ ഭക്ഷണം കഴിച്ചു . പിന്നെ റൂമിലെ ടി.വി ഓൺ ചെയ്തു പഴയ ക്രിക്കറ്റ് മച്ചിന്റെ ഹൈലൈറ്റ്സ് കണ്ടിരുന്നു .
ഏതാണ്ട് ആ സമയം നോക്കിയാണ് പിന്നീട് ഫോൺ ശബ്‌ദിക്കുന്നത് . മഞ്ജുസ് അല്ലാതെ വേറെ ആര് വിളിക്കാൻ ! കല്യാണം കഴിഞ്ഞതോടെ കുഞ്ഞാന്റി പോലും വിളിക്കാതെയായി ! ബീനേച്ചി ആണെങ്കിൽ പിന്നെ മര്യാദക്കാരി ആയി !
ഫോൺ എടുത്തു ഞാൻ കാതോട് ചേർത്തതും മഞ്ജുസ് ദേഷ്യപ്പെട്ടു .
“നീ ഇതെവിടാരുന്നു കവി ..ഞാൻ എത്രവട്ടം വിളിച്ചു …നിനക്കൊന്നു തിരിച്ചു വിളിച്ചൂടെ..”
മുഖവുരയൊന്നും കൂടാതെ മഞ്ജുസ് പറഞ്ഞു തുടങ്ങി .
“തിരക്കായിരുന്നു മോളെ ..ഇന്ന് ജോയിൻ ചെയ്തതല്ലേ ഉള്ളു ..പിന്നെ വൈകീട്ട് ഫോൺ എടുക്കാതെയാ പുറത്തോട്ടു പോയെ ” ഞാൻ പയ്യെ പറഞ്ഞു ചിരിച്ചു .
“മ്മ് ..” മഞ്ജുസ് പതിയെ മൂളി..
“മ്മ്…” ഞാനും മൂളി .
പിന്നെ ആര് തുടങ്ങണം എന്ന ആശയകുഴപ്പം ആയിരുന്നെന്നു തോന്നുന്നു . കുറച്ചു സെക്കൻഡ് നിശ്ശബ്ദതയായി …ഒടുക്കം മഞ്ജുസ് തന്നെ തുടങ്ങി.
“നീ ഫുഡ് ഒക്കെ കഴിച്ചോ?” മഞ്ജുസ് ഗൗരവത്തിൽ ചോദിച്ചു .
“മ്മ് …അവിടെയോ?” ഞാൻ മൂളികൊണ്ട് തിരിച്ചു ചോദിച്ചു .
“ആഹ്…ഇപ്പൊ കഴിഞ്ഞു റൂമിൽ കേറിയേ ഉള്ളു ..” മഞ്ജു സ്വല്പം വിഷമത്തോടെ പറഞ്ഞു .
“ആഹ്…ഇപ്പൊ ഞാൻ ഇല്ലാത്തോണ്ട് ഹാപ്പി ആയിരിക്കും അല്ലെ..ശല്യം ചെയ്യാൻ റൂമിൽ ആളില്ലല്ലോ ” ഞാൻ തമാശ പോലെ പറഞ്ഞു ചിരിച്ചു . പക്ഷെ അതിനു മഞ്ജുസ് മറുപടി ഒന്നും പറഞ്ഞില്ല..ഒന്നും മിണ്ടാതെ നിന്നു.
“എന്താ ഒന്നും മിണ്ടാത്തെ..?’ ഞാൻ പയ്യെ ചോദിച്ചു .
“ഒന്നും ഇല്ലെടാ ..ഇത്ര ദിവസം ഒന്നിച്ചു നിന്നിട്ട് പെട്ടെന്ന് നീ പോയപ്പോ എന്തോ പോലെ ..കവി എന്ന് ഓര്മയില്ലാതെ വിളിച്ചിട്ട ഞാൻ ഇന്ന് റൂമിലേക്ക് കേറിവന്നത്..സംതിങ് മിസ്സിംഗ് ബ്രോ ” മഞ്ജുസ് ചിരിയോടെ പറഞ്ഞു .
“ഓ പിന്നെ…” അവളുടെ സംസാരം കേട്ട് ഞാൻ ചിരിയോടെ പറഞ്ഞു .
“പിന്നെ ഒന്നുമല്ല..വേണെങ്കി വിശ്വസിച്ച മതി…ശരിക്കും ഒരു സുഖം ഇല്ലെടാ ” മഞ്ജു ചിണുങ്ങിക്കൊണ്ട് പറഞ്ഞു .
“ആഹ്..ഇല്ലെങ്കി നന്നായി..നീ തന്നല്ലേ എന്നെ ഉന്തിത്തള്ളി പറഞ്ഞു വിട്ടേ..” ഞാൻ സ്വല്പം നീരസത്തോടെ പറഞ്ഞു .
“അതൊക്കെ ശരിയാണ്..എന്നാലും റൂമിനകത്തു ഒറ്റക്കിരിക്കുമ്പോ ഒരു മിസ്സിംഗ് ” മഞ്ജു ബെഡിലേക്ക് കിടന്നുകൊണ്ട് പയ്യെ പറഞ്ഞു .
“അത്ര മിസ്സിംഗ് ആണേൽ നീ ഇങ്ങു പോരെ “
ഞാൻ കളിയായി പറഞ്ഞു .
“അയ്യടാ ..അത്രക്കൊന്നും ഇല്ല..” മഞ്ജു ചിരിയോടെ പറഞ്ഞു .
“മ്മ്…അമ്മേം അഞ്ജുവും ഒക്കെ കിടന്നോ ?” ഞാൻ സംശയത്തോടെ ചോദിച്ചു .
“ആഹ്…കിടന്നു കാണും..ഞാൻ എന്റെ പണിയൊക്കെ കഴിഞ്ഞപ്പോ ഇങ്ങു പോന്നു..” മഞ്ജുസ് ശബ്ദം താഴ്ത്തി പറഞ്ഞു .
“ഓഹ്..അതിനു നിനക്കെന്താ പണി…കമ്പ്ലീറ്റ് ജോലിയും അമ്മയല്ലേ ചെയ്യുന്നേ..’ ഞാനവളെ കളിയാക്കാനായി പറഞ്ഞു .
“പോടാ …അമ്മ എന്നെകൊണ്ട് ഒന്നും ചെയ്യിക്കാത്തതു എന്റെ കുറ്റമാണോ ” മഞ്ജുസ് ചിണുങ്ങിക്കൊണ്ട് ചോദിച്ചു .
“നീ ചെയ്തിട്ട് ഇരട്ടിപ്പണി ആകുമോ എന്ന് പേടിച്ചിട്ടാവും അമ്മ ഒന്നും ചെയ്യിക്കാത്തതു ..അത്രക് ബുദ്ധി ആണല്ലോ..” ഞാൻ അവളെ വീണ്ടും കളിയാക്കി .
“ഓഹ്…ദേ കവി നീ ഇങ്ങനെ ചൊറിയൻ പുഴു ആവല്ലേ..എപ്പോ നോക്കിയാലും എന്നെ കളിയാക്കിയില്ലേൽ നിനക്കു ഉറക്കം വരില്ലല്ലേ ..” മഞ്ജുസ് പല്ലിറുമ്മി എന്നെ ശകാരിച്ചു .
“ഹി ഹി ഇതൊരു രസം അല്ലെ മഞ്ജു …. എന്ന പിന്നെ നേരം കളയാതെ കിടന്നോ..നാളെ ജോലിക്കു പോണ്ടേ ” ഞാൻ അവളുടെ തിരക്കോർത്തു സംഭഷണം അവസാനിപ്പിക്കാമെന്നു കരുതി .
“അതൊക്കെ ഞാൻ പൊക്കോളാം ..നീ നിന്റെ കാര്യം മര്യാദക്ക് നോക്കിയ മതി..” മഞ്ജുസ് കടുപ്പിച്ചു തന്നെ പറഞ്ഞു .
“മ്മ്….” ഞാനൊന്നു അമർത്തി മൂളി .
“നിന്നെ പ്രേമിച്ചു നടക്കുമ്പോഴും ഞാൻ കോളേജിൽ പോയിരുന്നല്ലോ ..ഒരുമണി രണ്ടുമണി വരെ ഒക്കെ ചാറ്റ് ചെയ്യുമ്പോ ഇല്ലാത്ത സ്നേഹം എന്താ ഇപ്പൊ പെട്ടെന്ന് ?” മഞ്ജു എന്റെ ചോദ്യം കേട്ട് അതിശയത്തോടെ തിരക്കി .
“അന്നെനിക് നല്ല ഇൻട്രോ ആയിരുന്നു സംസാരിക്കാൻ..ഇപ്പൊ ഇല്ല…കയ്യിൽ കിട്ടി കഴിഞ്ഞപ്പോ ആ ത്രില്ല് പോയി മഞ്ജുസേ ” ഞാൻ അവളെ ദേഷ്യം പിടിപ്പിക്കാനായി പയ്യെ പറഞ്ഞു .
“ആഹ് ..എനിക്കും അങ്ങനെ തന്നെയാ ..” അവളും വിട്ടില്ല..
“ഓഹ് ..ആയിക്കോട്ടെ …” ഞാൻ ചിരിച്ചു .
“പിന്നെ കവി അതുകള..അടുത്ത ആഴ്ച നീ ഇങ്ങോട്ട് വരുമോ ?” മഞ്ജുസ് ആകാംക്ഷയോടെ ചോദിച്ചു .
“വരണോ ?” ഞാൻ കള്ളച്ചിരിയോടെ ചോദിച്ചു .
“അതെന്തു ചോദ്യം ആടാ..നീ വാ..” മഞ്ജു ചിണുങ്ങിക്കൊണ്ട് പറഞ്ഞു .
“ഓഹ്..അതിനു നിനക്ക് പിരീഡ്‌സ് അല്ലെ ..പിന്നെ വന്നിട്ടെന്താ ?” ഞാൻ സംശയത്തോടെ ചോദിച്ചു .
“ദേ ഞാൻ വല്ലോം പറയുട്ടോ ..അതിനു വേണ്ടി മാത്രം ആണോ നീ വരുന്നേ..?” മഞ്ജു പിണക്കത്തോടെ ചോദിച്ചു .
“അതിനു വേണ്ടി ഇനി എന്തായാലും ഞാൻ വരുന്നില്ല..അതുവേറെ കാര്യം..” ഞാൻ പോരുന്നതിനു മുൻപുള്ള ബെറ്റ് സമയത്തെ സംസാരം ഓർത്തു തീർത്തു പറഞ്ഞു .
“അതെന്താ ?’ മഞ്ജുസ് ആശ്ചര്യത്തോടെ ചോദിച്ചു .
“ഒന്നുമില്ല..ബെറ്റിന്റെ കാര്യം മറന്നോ…? ഡീൽ ഒന്നും ഇല്ലേലും ഇനി ഞാനായിട്ട് നിന്റെ കൂടെ ഒട്ടികിടക്കാൻ വരില്ലെടി പുല്ലേ ” ഞാൻ കളിയായി തന്നെ പറഞ്ഞു .
“അതെന്തു വേണേൽ ആയിക്കോ..പക്ഷെ നീ വരണം ട്ടോ ..മീരയെ കാണാൻ പോണ്ടേ ?” മഞ്ജുസ് സംശയത്തോടെ ചോദിച്ചു .
“അതു പാലക്കാട് അല്ലെ ..നീ ഇങ്ങോട്ടു പോരെ ..നമ്മുക്കിവിടുന്നു ഒരുമിച്ചു പോകാം ..എനിക്ക് അതാണ് എളുപ്പം ” ഞാൻ ഗൗരവത്തിൽ പറഞ്ഞു .
“അതിനു കാർ നിന്റെ കയ്യിൽ അല്ലെ പൊട്ടാ ..പിന്നെങ്ങനെ ഞാൻ അവിടേക്ക് വരും, കുന്തത്തിൽ കയറി പറക്കാൻ ഒന്നും എനിക്കറിഞ്ഞൂടാ ..” മഞ്ജു സ്വല്പം ദേഷ്യത്തിൽ തന്നെ പറഞ്ഞു .
“പിന്നെ ..ബസ്സിലോ ട്രെയിനിലോ ഇങ്ങു പൊന്നൂടെ…തമ്പുരാട്ടി കാറിലെ സഞ്ചരിക്കുള്ളോ ?” ഞാൻ ചിരിയോടെ ചോദിച്ചു .
“ആഹ്…അതത്രെയേ ഉള്ളു ..ബസ്സിലൊന്നും എനിക്ക് പറ്റില്ല ..റഷ് ആവും ” മഞ്ജുസ് കട്ടായം പറഞ്ഞു .
“ആഹ്..എന്ന അവിടെ ഇരുന്നോ അതാവും നല്ലത് .”
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു .
“ദേ കവി ..നീ എന്നെ ..” മഞ്ജുസ് ദേഷ്യം കൊണ്ട് ചിണുങ്ങി..
” ആഹ് ..നീ എന്തിനാ ഇങ്ങനെ റൈസ് ആവുന്നേ മഞ്ജുസേ …അത്ര വിഷമം ആണേൽ പുതിയ ഒരു കാറ് വേടിച്ചു ഇങ്ങു പോരെ ..ഒന്നല്ല പത്തെണ്ണം വാങ്ങാനുള്ള പൈസ കയ്യിലുണ്ടെന്നു എനിക്കറിയാം..” ഞാൻ ചിരിയോടെ പറഞ്ഞു അവളെ ദേഷ്യം പിടിപ്പിച്ചു .
“ആഹ്..എന്റെല് അങ്ങനെ പലതും ഉണ്ടാവും..നീ ഞാൻ ചോദിച്ചതിന് മറുപടി പറ..” മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു .
“ഓഹ് പിന്നെ..എനിക്ക് വരാൻ പറ്റില്ല ..നീ ഇങ്ങോട്ടു വാ…” ഞാൻ ശാന്തമായി തന്നെ പയ്യെ പറഞ്ഞു .
“മ്മ്…ഓക്കേ ഇനി ഈ കാര്യത്തില് വേറെ സംസാരം ഇല്ല….ഗുഡ് നൈറ്റ്..കേട്ടോടാ പന്നി ” എല്ലാം മൂളികേട്ടു പയ്യെ പൊട്ടിത്തെറിച്ചു മഞ്ജുസ് പറഞ്ഞു .
“ഓഹ് ..ആയിക്കോട്ടെ…സ്വീറ്റ് ഡ്രീംസ് ..എന്നെ തന്നെ സ്വപനം കണ്ടു കിടന്നോളണേ” ഞാൻ അവളെ കളിയാക്കാനായി പറഞ്ഞു .
“ഓഹ്…വേണ്ട..സ്വപ്നത്തിലെങ്കിലും നല്ല ഒന്നിനെ കിട്ടുമോന്നു നോക്കട്ടെ..” അവൾ ദേഷ്യപ്പെട്ടു പറഞ്ഞുകൊണ്ട് ഫോൺ വെച്ചു.
ഞാൻ അവളുടെ സ്വഭാവം ഓർത്തു ചിരിച്ചു ഫോൺ ബെഡിലേക്കിട്ടു . പിന്നെ പയ്യെ ഉറങ്ങാനുള്ള തയ്യാറെടുപ്പിലേക്ക് നീങ്ങി .
പിറ്റേന്നു രാവിലെ ഞാൻ ഉണർന്നു എണീക്കുമ്പോഴേക്കും പവിഴം അടുക്കളയിലെത്തിയിരുന്നു . പുറകു വശത്തെ ഡോറിന്റെ കീ പവിഴത്തിന്റെ കയ്യിൽ ഉണ്ട്. അതുകൊണ്ട് ഉറങ്ങുന്ന എന്നെ ശല്യപ്പെടുത്താതെ തന്നെ പുറകുവശത്തൂടെ നേരെ കിച്ചണിൽ കയറി പുള്ളിക്കാരി പണി തുടങ്ങിയിട്ടുണ്ട് .
ഞാൻ എണീറ്റ ഉടനെ മൊബൈൽ എടുത്തു മഞ്ജുസിനു ഒരു ഗുഡ് മോർണിംഗ് മെസ്സേജ് അയച്ചു . പിന്നെ ഫോൺ തിരികെ ബെഡ്‌ഡിലിട്ടുകൊണ്ട് കുളിക്കാനായി പോയി. പല്ലു തേപ്പും കുളിയും ഒക്കെ കഴിഞ്ഞു റൂമിലെത്തിയ ഞാൻ റൂമിൽ നിന്നും കിച്ചണിലേക്കു പോകാനുള്ള വാതിൽ തുറന്നു.
അതിലൂടെ ചെറിയൊരു കോറിഡോറിലൂടെ നീങ്ങിയാൽ അടുക്കളയായി .
അവിടെ പവിഴം എന്ന തമിഴത്തി പാചകപണിയിലാണ് . സ്വല്പം കറുത്തിട്ടാണേലും കാണാൻ ഒരു ചന്തമുള്ള സ്ത്രീയാണ് അവർ . മുപ്പതു വയസോളം പ്രായം ഉണ്ട്.
രണ്ടു കുട്ടികൾ ഉണ്ട്. വീട്ടിലെ ജോലി ഒക്കെ തീർത്തു ടി.വി .എസ് ഹെവി ഡ്യൂട്ടിയിൽ പവിഴം കാലത്തു എട്ടുമണി ആകുമ്പോൾ ഗസ്റ്റ് ഹൌസിലെത്തും . ആദ്യം രാവിലത്തെ ഫുഡ് ഉണ്ടാക്കും..അതു കഴിച്ചു ഞാൻ പോയാൽ പിന്നീട് ഉച്ചക്കുള്ളതും രാത്രിക്കുള്ളതും ഉണ്ടാക്കി വെച്ചിട്ട് മടങ്ങും .
ഭർത്താവു കതിർ ഞങ്ങളുടെ തന്നെ മില്ലിൽ തൊഴിലാളി ആണ് . പുള്ളി തന്നെയാണ് സഹായത്തിനു ഒരാളെ വേണമെന്ന് പറഞ്ഞപ്പോൾ ഭാര്യയായ പവിഴത്തെ ഏർപ്പാടാക്കി തന്നത് . നല്ല പാചകക്കാരിയാണ് . ചില ദിവസങ്ങളിൽ കുട്ടികളുമായാണ് അവർ എത്താറുള്ളത് . പ്രൈമറി ക്‌ളാസിൽ ആണ് പവിഴത്തിന്റെ രണ്ടു കുട്ടികളും പഠിക്കുന്നത് .
ഞാൻ അടുക്കളയിലെത്തുമ്പോൾ എല്ലാം പാത്രങ്ങളിലാക്കി ടേബിളിൽ എടുത്തു വെക്കുന്ന തിരക്കിലായിരുന്നു അവർ . എന്ന കണ്ടതും സ്നേഹപൂർവകം പവിഴം വിശേഷങ്ങൾ തിരക്കി .
“വണക്കം സാർ ..എപ്പടി ഇറുക്കിങ്കെ ..കല്യാണമെല്ലാം നല്ല മുടിഞ്ച് പോച് ല്ലേ ?” ഒറ്റ ശ്വാസത്തിൽ പവിഴം ചിരിയോടെ തിരക്കി . ഒരു കറുത്ത ബ്ലൗസും ഇളം നീല സാരിയും ആണ് അവരുടെ വേഷം . സാരിക്ക് മീതെ ആയി ഒരു കിച്ചൻ അപ്രോണ് ഉം കെട്ടിയിട്ടുണ്ട് . സാരിയിൽ അഴുക്കാവാതിരിക്കാൻ കെട്ടിയതാണ് . പിന്നെ അതു ഒരു പടച്ചട്ട പോലെ അവളുടെ വസ്തുവകകളൊക്കെ മറച്ചു വെക്കാനും ഉപകാരപ്പെടും എന്നൊരു ഗുണവും ഉണ്ട് .
“നല്ല ഇറുക്ക് പവിഴം..കല്യാണമൊക്കെ നന്നായിട്ട് പോയി..” അൽപ സ്വല്പം മലയാളമൊക്കെ പവിഴത്തിനു അറിയാവുന്നതുകൊണ്ട് ഞാൻ മലയാളത്തിൽ തന്നെ പറഞ്ഞു .
“മ്മ്…മാഡം ഉങ്ക കൂടെ വരലയാ ?” പവിഴം എന്നെ സംശയത്തോടെ നോക്കി .
“ഇല്ലിയെ ..അവൾക്കു അങ്കെ ടീച്ചർ വേല ഇറുക്ക് ..അതുകൊണ്ട് വന്നില്ല..” ഞാൻ ചിരിയോടെ പറഞ്ഞു .
“അപ്പടിയാ ..ശരി ശരി ” അവർ ചിരിച്ചുകൊണ്ട് എനിക്കായി ഉണ്ടാക്കിവെച്ച ഇഡ്ഡലിയും സാമ്പാറും ചട്ണിയുമെല്ലാം വിളമ്പികൊണ്ട് ടേബിളിൽ നിരത്തി . ഞാൻ സ്ടൂളിലേക്കിരുന്നു പ്ളേറ്റ് അടുപ്പിച്ചു വെച്ചു പയ്യെ കഴിച്ചു തുടങ്ങി . മോശം പറയരുതല്ലോ അസാധ്യ ടേസ്റ്റ് ആണ് ! ഞാൻ കഴിച്ചു കൊണ്ടിരിക്കെ തന്നെ ചൂട് ചായയും ഒരു ഗ്ലാസ്സിൽ പകർന്നു നൽകി പവിഴം പുറത്തേക്കിറങ്ങി .
ഇനി ഞാൻ കഴിച്ചു കഴിഞ്ഞിട്ടേ കക്ഷി അകത്തേക്ക് കയറൂ !
ഫുഡ് കഴിച്ചു പവിഴത്തോട് യാത്ര പറഞ്ഞു ഞാൻ ഓഫീസിലേക്കിറങ്ങി . ഓഫീസിൽ ചെന്ന് കയറി സ്വല്പം കഴിഞ്ഞതും മഞ്ജുസിന്റെ അച്ഛന്റെ ഫോൺ കാൾ എത്തി . ജോയിൻ ചെയ്തിട്ട് വിളിക്കാൻ
പറഞ്ഞിരുന്നെങ്കിലും ഞാൻ ഈ സമയം വരെയും അങ്ങോരെ വിളിച്ചിട്ടില്ലെന്നു മൊബൈലിൽ “മഞ്ജു ഫാദർ കാളിങ് ” എന്ന് തെളിഞ്ഞപ്പോഴാണ് ഓർക്കുന്നത്..
‘ശേ….’ ഞാൻ സ്വയം മനസിൽ പറഞ്ഞുകൊണ്ട് സ്വല്പം പേടിയോടെ ഫോൺ എടുത്തു .
“ആഹ്…ഗുഡ് മോർണിംഗ് അച്ഛാ …”
ഞാൻ പയ്യെ വിക്കികൊണ്ട് പറഞ്ഞു [ബഹുമാനം കൊണ്ടാണ് ] .
“മ്മ്….ഗുഡ് മോർണിംഗ്…” അങ്ങേര് ഘനഗാംഭീര്യ ശബ്ദത്തിൽ പറഞ്ഞു .
“എന്താ അച്ഛാ..വിളിച്ചേ ?” ഒരു സെക്കൻഡ് ഒന്നും മിണ്ടാതെ ആലോചിച്ചു നിന്നു ഒടുക്കം ഞാൻ കേറിയങ്ങു ചോദിച്ചു .
“ഒന്നുമില്ല..തന്റെ വിളി കാണാഞ്ഞപ്പോ ഒന്ന് വിളിച്ചതാ ..ഇന്നലെ ജോയിൻ ചെയ്തതല്ലേ ?” അങ്ങേര് ഗൗരവത്തിൽ ചോദിച്ചു .
“മ്മ്…അതെ..” ഞാൻ പയ്യെ മൂളികൊണ്ട് പറഞ്ഞു .
“ആഹ്..എന്ന അതൊന്നു തനിക്ക് വിളിച്ചു പറഞ്ഞൂടെടോ ..” അങ്ങേര് പരിഭവത്തോടെ ചോദിച്ചു .
“സോറി അച്ഛാ..ഇന്നലെ വന്ന ക്ഷീണവും തിരക്കും ഒക്കെ ആയിട്ട്….” ഞാൻ മടിച്ചു മടിച്ചു പറഞ്ഞൊപ്പിച്ചു .
“ആഹ് ആഹ്..ഓക്കേ ഓക്കേ..പിന്നെ എങ്ങനെ ഉണ്ട് ..എല്ലാം നന്നായി പോണില്ലേ ?” പുള്ളി ഗൗരവത്തിൽ ചോദിച്ചെങ്കിലും അതു ഓഫീസിലെ കാര്യമാണോ കല്യാണക്കാര്യം ആണോ എന്ന് എനിക്ക് മനസിലായില്ല.
“ഏതു കാര്യം ആണ് അച്ഛാ ?” ഞാൻ സംശയത്തോടെ ചോദിച്ചു .
“എടാ ഓഫീസിലെ കാര്യം ഒക്കെ നന്നായി പോണില്ലേ എന്ന്..?” അങ്ങേര് സ്വല്പം ഗൗരവത്തിൽ ചോദിച്ചു .
“ഓഹ്…എല്ലാം അപ്പ് ടു ഡേറ്റ് ആണ് അച്ഛാ..” ഞാൻ തലയാട്ടികൊണ്ട് ഫോണിലൂടെ പറഞ്ഞു .
“ആഹ്..പിന്നെ ഞാൻ വേറൊരു കാര്യം പറയാനാ വിളിച്ചേ , കൊച്ചിയിലേക്കുള്ള ഓർഡർ ഇന്ന് മുതൽ അയക്കേണ്ട ..അവരുമായി ചെറിയ പ്രോബ്ലെംസ് ഉണ്ട്..പറഞ്ഞ അമൗണ്ടിൽ മെറ്റീരിയൽ എടുക്കാൻ പറ്റില്ലെന്നാണ് അവര് ഇപ്പോൾ പറയുന്നത്..ഏതേലും ലോഡ് പോയിട്ടുണ്ടെങ്കിൽ തിരിച്ചു പോന്നോളാൻ വിളിച്ചു പറഞ്ഞേക്ക്..അതിലൊരു തീരുമാനം ആയിട്ടു ഇനി പുതിയത് വിട്ടാൽ മതി “
വളരെ ഗൗരവത്തിൽ ഒഫീഷ്യൽ കാര്യം പറഞ്ഞു അങ്ങേരു നിർത്തി.
“ഓക്കേ അച്ഛാ. അങ്ങനെ ചെയ്യാം ..” ഞാൻ പറഞ്ഞു തലയാട്ടി.
“മ്മ്..പിന്നെ എങ്ങനുണ്ട് നിങ്ങളുടെ ജീവിതം ഒക്കെ ..കുഴപ്പം ഒന്നുമില്ലല്ലോ അല്ലെ ..മഞ്ജു ഇന്നലെ വിളിച്ചിട്ടുണ്ടായിരുന്നു.” ഒഫീഷ്യൽ കാര്യം കഴിഞ്ഞപ്പോൾ ചിരിയോടെ ഒഴുക്കൻ മട്ടിൽ അങ്ങേരു ചോദിച്ചു .
“ഓഹ്…ഹാപ്പിയാണ് അച്ഛാ..എല്ലാം അച്ഛന് അറിയുന്നതല്ലേ..” ഞാൻ ചിരിയോടെ പറഞ്ഞു .
“മ്മ് ..എന്ന പിന്നെ വെച്ചോ..ബാക്കിയൊക്കെ നേരിട്ട് കാണുമ്പോൾ പറയാം ” പുള്ളി ചിരിയോടെ പറഞ്ഞു കാൾ ഡിസ് കണക്റ്റ് ചെയ്തു . അപ്പോഴാണ് എനിക്കൊന്നു ശ്വാസം നേരെ വീണത്.
“ഹോ…” ഞാൻ സ്വയം പറഞ്ഞു ഒന്നാശ്വസിച്ചു കസേരയിലേക്ക് കിടന്നു .
അങ്ങനെ ഇരിക്കെയാണ് റോസമ്മയുടെ വിളി. ശെടാ..ഒന്നിന് പിറകെ ഒന്നായി ഫോണിന്റെ അയ്യര് കളി ആണ് . കല്യാണ തലേന്ന് വിളിച്ച ശേഷം റോസ്‌മേരി പിന്നീട് ആദ്യമായാണ് വിളിക്കുന്നത് .
അവളുടെ നമ്പർ കണ്ടതും എന്റെ മനസിലു എന്തെന്നില്ലാത്ത സന്തോഷം തോന്നി . ചിലപ്പോൾ ഒരിഷ്ടം ഇപ്പോഴും മനസ്സിലെവിടെയോ കിടക്കുന്നത് കൊണ്ടാവും .ആത്മാർഥമായി എനിക്കൊരു ഇഷ്ടം എവിടെയോ റോസമ്മയോടു ഉണ്ടായിരുന്നു .
ഞാൻ സന്തോഷത്തോടെ ഫോണെടുത്തു കാതോർത്തു .
“ഹലോ മോനെ..നീ നമ്മളെ ഒക്കെ മറന്നോ ?” റോസ്‌മേരിയുടെ കിളിനാദം പതിവ് പോലെ എന്റെ കാതിൽ തേന്മഴയായ് !
“ഏയ് ഇല്ലെടോ …തന്നെ ഒക്കെ മറക്കാൻ പറ്റുമോ ..പിന്നെ എന്തൊക്കെ ഉണ്ട്..ഇയാളുടെ അസുഖം ഒക്കെ മാറിയോ ?’ ഞാൻ പുഞ്ചിരിയോടെ തിരക്കി .
“ഹ ഹ…ഇങ്ങനെ പോണു മോനെ ..അസുഖം ഒക്കെ മാറി..പക്ഷെ ആ വൃത്തികെട്ട പാടൊക്കെ പോകുമോ എന്തോ..എന്റെ ഗ്‌ളാമർ ഒക്കെ പോയെടോ ചെക്കാ ..” റോസ്‌മേരി ചിരിയോടെ പറഞ്ഞു .
“ഹ ഹ ..അപ്പൊ അസുഖം വന്നതിലല്ല വിഷമം ..ഗ്ലാമർ പോയതിൽ ആണല്ലേ ?’ ഞാൻ ചെറുചിരിയോടെ തിരക്കി .
“ഹ ഹ ..അങ്ങനെ ഒന്നുമില്ലെടാ ഞാൻ ചുമ്മാ പറഞ്ഞതാ..എന്നാലും മുഖത്തൊക്കെ ചെറിയ വൃത്തികേടുണ്ട് .” റോസമ്മ ചിരിയോടെ പറഞ്ഞു .
“മ്മ് ..അതൊക്കെ ശരിയായിക്കോളും..അല്ലേലും നിനക്ക് ഗ്ലാമറിത്തിരി കൂടുതാലാ..ആരേലും കണ്ണുവെച്ചിട്ടു ചിക്കൻ പോക്സ് വന്നതാകും ” ഞാൻ കളിയായി പറഞ്ഞു .
“ഒന്ന് പോടോ…പിന്നെന്തൊകെ ഉണ്ട്..ഹൌ ഈസ് യുവർ ടീച്ചർ ? മാരീഡ് ലൈഫ് ഒക്കെ ഹാപ്പി ആണോ..അതോ ചട്ടിയും കലവും ആണോ ?’ റോസമ്മ ചിരിയോടെ അന്വേഷണങ്ങൾ തിരക്കി .
“എല്ലാം ഉണ്ട്..പാക്കേജാ ..”
ഞാൻ പയ്യെ പറഞ്ഞു .
‘മ്മ്..ഗുഡ്..ഇവിടേം അങ്ങനൊക്കെ തന്നെ…എന്നാലും പുള്ളിക്കാരന് വല്യ സ്നേഹം ആണുട്ടോ ..” റോസമ്മ ചിരിയോടെ പറഞ്ഞു .
“ആഹ്..തന്നെ ആരായാലും സ്നേഹിച്ചു പോകുമെടോ …” ഉള്ളിലെ മോഹഭംഗം കൊണ്ടോ എന്തോ ഞാൻ പയ്യെ പറഞ്ഞു .
“ഹ ഹ ..അതു സുഖിച്ചുട്ടോ ..” എന്റെ സംസാരം കേട്ട് അവൾ ചിരിച്ചു .
“പിന്നെ മോനെ ..നമുക്കൊന്ന് കാണണ്ടേ , തന്റെ കല്യാണത്തിന് വരാൻ പറ്റാത്തതിൽ നല്ല സങ്കടം ഉണ്ട്..എന്താ ചെയ്യാ..അങ്ങനൊരു അവസ്ഥ ആയിപ്പോയില്ലേ ” റോസ്‌മേരി നിസ്സഹായതയോടെ പറഞ്ഞു .
“അതൊക്കെ കാണാടോ..എപ്പോഴാണെന്നു വെച്ചാൽ പറഞ്ഞാൽ മതി.പിന്നെ താൻ ജോലിക്കു പോയി തുടങ്ങിയോ ? ഇപ്പൊ എവിടെയാ താമസം ?” ഞാൻ ആകാംക്ഷയോടെ കാര്യങ്ങൾ തിരക്കി .
“ഇപ്പൊ ബാംഗ്ലൂരിൽ ആണെടാ ..ഡിസൈനിങ് ഫീൽഡിലൊക്കെ ഇപ്പൊ മെച്ചമുള്ളത് ഇവിടെയാ..പുള്ളിക്കാരനും ഇവിടെ തന്നെയാ..” റോസമ്മ ചിരിയോടെ പറഞ്ഞു .
“ആഹ്..നന്നായി..പിന്നെ വീട്ടിലൊക്കെ എല്ലാര്ക്കും സുഖം അല്ലെ..?’ ഞാൻ കുശലം തിരക്കുന്ന പോലെ ചോദിച്ചു..
“ഓഹ്..എല്ലാര്ക്കും സുഖം ആന്നെ ..പിന്നെ തന്റെ വിശേഷങ്ങളൊക്കെ പറയെന്നെ..ഞാനൊന്നു കേൾക്കട്ടെ” റോസമ്മ ആകാംക്ഷയോടെ ചോദിച്ചു .
“ഓഹ്..എന്ത് പറയാനാ..ഇത്രേം ദിവസം യാത്രയും വിരുന്നും ഒക്കെ ആയിരുന്നു ..രണ്ടു ദിവസമേ ആയുള്ളൂ ജോലിക്ക് പോയി തുടങ്ങിയിട്ട്..” ഞാൻ നിർത്തി നിർത്തി പതിയെ പറഞ്ഞു.
ആ സമയം എന്റെ കാബിനിലേക്ക് ജഗത് എന്തോ പറയാനായി കടന്നു വന്നെങ്കിലും ഞാൻ ബിസി ആണെന്ന് പറഞ്ഞു അവനെ തിരിച്ചയച്ചു..പിന്നെ വീണ്ടും അവളോട് വിശേഷങ്ങളൊക്കെ പറഞ്ഞിരുന്നു.
“മ്മ്..എന്തായാലും നിന്റെ മഞ്ജുസിനെ ഞാൻ ഒന്ന് വിളിക്കുന്നുണ്ട്..ഒന്ന് കാണാൻ പറ്റുമോ എന്ന് ചോദിക്കട്ടെ..” ഫോൺ വെക്കാൻ നേരം റോസ്‌മേരി കാര്യമായി തന്നെ പറഞ്ഞു .
‘മ്മ്..വിളിച്ചു നോക്ക്..പുള്ളിക്കാരി സമ്മതിച്ച നമുക്ക് എവിടെ വെച്ചെങ്കിലും കാണാം..എന്തായാലും ബാംഗ്ലൂർ വരെ വരുന്നതൊക്കെ പ്രയാസമാകും മോളെ..നീ പറ്റുവാണേൽ നാട്ടിലോട്ട് വാ ..”
ഞാൻ ഒരു ഓർമപ്പെടുത്തൽ പോലെ പറഞ്ഞു .
“മ്മ്..നോക്കട്ടെടാ…ഞാൻ പറയാം..അപ്പൊ ടാറ്റ ..പിന്നെ കാണാവേ” ചിരിയോടെ യാത്ര പറഞ്ഞു അവൾ പിൻവാങ്ങിയതും ഞാൻ ഫോൺ മേശപ്പുറത്തേക്ക് വെച്ചു . പിന്നെ ടേബിളിൽ ഇരുന്ന ലാൻഡ് ലൈൻ കണക്ട് ചെയ്തു ജഗത്തിനെ വിളിച്ചു .
നേരത്തെ മഞ്ജുസിന്റെ ഫാദർ വിളിച്ചു പറഞ്ഞ ഓർഡർ ക്യാൻസൽ ചെയ്യുന്ന കാര്യം തന്നെ പറയാൻ വേണ്ടിയാണ് ജഗത്തും വന്നത് . അതു അവനെ ഏൽപ്പിച്ചു ഞാൻ ക്യാബിനിൽ തന്നെ ഇരുന്നു .
അന്നത്തെ ദിവസവും പതിവ് പോലെ കടന്നു പോയി . കോളേജിൽ തിരക്കുകൾ കാരണം അന്നത്തെ ദിവസം പകൽ മഞ്ജുവിന്റെ വിളിയോ മെസ്സേജോ ഒന്നും എത്തിയില്ല.
എല്ലാം പതിവ് പോലെ , ഒരു ചടങ്ങു മാത്രമായി ഒതുങ്ങുന്നതു ഞാനും അറിഞ്ഞു തുടങ്ങി . പിന്നീട് രാത്രിയാണ് പതിവ് പോലെ മഞ്ജുസിന്റെ വിളി ഇത്തവണ ആള് സ്വല്പം റൊമാന്റിക് ആയിരുന്നു.
പത്തു മണി ഒക്കെ കഴിഞ്ഞ സമയത്താണ് വിളി . കിടക്കാനായി റൂമിൽ കയറിയ ഉടനെ മഞ്ജുസ് ഫോണെടുത്തു എന്നെ വിളിക്കുകയായിരുന്നു . അതിനു മുൻപേ ഞാൻ അമ്മയോട് കുറച്ചു നേരം സംസാരിചു ഫോൺ താഴെ വെച്ചതേയുള്ളു !
മഞ്ജുസിന്റെ കാൾ വന്നതും ഞാൻ വേഗം എടുത്തു..
“കവി….ഐ മിസ് യു ഡാ ..” ഹലോ എന്ന് ഞാൻ പറയാൻ തുടങ്ങും മുൻപേ ചിണുങ്ങിക്കൊണ്ടുള്ള മഞ്ജുവിന്റെ ശബ്ദം ആണ് എന്റെ കാതിൽ വീണത്.
ഞാനതു കേട്ട് പയ്യെ ചിരിച്ചു..വളരെ നിഷ്കളങ്കമായുള്ള ടോൺ !
“ഐ ടൂ മിസ് യു ..പിന്നെ മഞ്ജുസേ നീ വോയിസ് കാൾ അല്ലാതെ വീഡിയോ കോളിൽ വന്നേ ..നിന്നെ കണ്ടോണ്ട് സംസാരിക്കുമ്പോഴേ ഒരിതുള്ളു ..” ഞാൻ പയ്യെ പറഞ്ഞു .
“മ്മ്…” മഞ്ജുസ് ചിരിയോടെ മൂളി കാൾ കട്ടാക്കി .പിന്നെ വീഡിയോ കാൾ ആയി തിരിച്ചെത്തി . ഞാൻ റൂമിലെ ലൈറ്റെല്ലാം ഓണാക്കി വെളിച്ചം കൂടുതലാക്കിയിട്ടു . പിന്നെ ബെഡിൽ കയറി കട്ടിലിന്റെ ക്രാസിയിൽ ചാരി ഇരുന്നു ഫോൺ ഇടം കയ്യിൽ പിടിച്ചു ഹെഡ് സെറ്റ് ഒക്കെ കുത്തി കണക്ട് ചെയ്തു..
അതോടെ ഡിസ്പ്ളേയിൽ മഞ്ജുസിന്റെ ചിരിക്കുന്ന മുഖം തെളിഞ്ഞു ! പിങ്ക് കളർ നൈറ്റ് ഡ്രസ്സ് ഉം അണിഞ്ഞു മുടിയിഴ ഇടം തോളിലൂടെ മുന്നിലേക്കിട്ടു ഒരു യക്ഷിയെ പോലെ അവൾ ബെഡിൽ ഇരിപ്പുണ്ട്..
“ഹായ് ഡാ ..” മഞ്ജു കൈവീശികൊണ്ട് എന്നെ ഡിസ്പ്ളേയിലൂടെ നോക്കി .
ഞാൻ അതിനു മറുപടി പറയാതെ കൈവീശി.
“നല്ല വെളിച്ചം ആണല്ലോടാ അവിടെ ?”
മഞ്ജു ചിരിയോടെ പറഞ്ഞു തുടങ്ങി..
“ആഹ്…എല്ലാ ലൈറ്റും ഇട്ടുവെച്ചിട്ടുണ്ട്..” ഞാൻ പയ്യെ പറഞ്ഞു .
“മ്മ്…പിന്നെ ..ഞാൻ ഇന്നലെ ശരിക്കും നിന്നെ മിസ് ചെയ്‌തുട്ടോ …” മഞ്ജുസ് ചിണുങ്ങിക്കൊണ്ട് പറഞ്ഞു .
“ആഹ്..ഇതെപ്പോഴും സുഖിപ്പിക്കാൻ പറയുന്നതല്ലേ..” ഞാൻ ചിരിയോടെ അതു തള്ളിക്കളഞ്ഞു..
“അങ്ങനെ അല്ലേടാ കവി..ഇന്നലെ ശരിക്കു ഉറക്കം തന്നെ കിട്ടിയില്ല..നീ ഇല്ലാത്തോണ്ട് ഒരു സുഖം ഇല്ലെടാ കവി ..നിന്നെ കെട്ടിപിടിച്ചല്ലേ ഞാൻ കുറെ ദിവസം അടുപ്പിച്ചു കിടന്നേ ഇപ്പൊ പെട്ടെന്ന് പോയപ്പോ ഞാൻ കൈകൊണ്ട് ബെഡ്‌ഡിലൊക്കെ ഓര്മയില്ലാതെ തപ്പി നോക്കുവായിരുന്നു . പിന്നെ ഒരു തലയിണ കെട്ടിപിടിച്ചങ്ങു അഡ്ജസ്റ്റ് ചെയ്തുട്ടോ ..”
മഞ്ജുസ് നിറഞ്ഞ ചിരിയോടെ പറഞ്ഞു താടിക്കു കൈകൊടുത്തിരുന്നു . ബ്ലൂട്ടൂത് സ്പീക്കർ ആണ് മഞ്ജുവിന്റേത്. അതുകൊണ്ട് മൊബൈൽ മേശപ്പുറത് സെറ്റ് ചെയ്തു വെച്ച് ബെഡ്‌ഡിലായാണ് കക്ഷി ഇരിക്കുന്നത് .
“അഹ് ..അത് നന്നായി..കണ്ടിന്യു ചെയ്തു ശീലിച്ചോ..” ഞാൻ അവളെ കളിയാക്കികൊണ്ട് പയ്യെ ചിരിച്ചു .
“പോടാ…എനിക്ക് നിന്നെ കെട്ടിപ്പിടിച്ച മതി…” മഞ്ജു ചിണുങ്ങിക്കൊണ്ട് പറഞ്ഞു .
“ഹ ഹ ..ഓഹ് ഇപ്പൊ എന്താ സ്നേഹം ..എനിക്ക് വയ്യ .!ഇതൊക്കെ നേരിട്ട് ആവുമ്പൊ ഇല്ലല്ലോ ..” ഞാൻ ചിരിയോടെ പറഞ്ഞു .
“പോടാ..അതൊക്കെ ഉണ്ട്..പക്ഷെ ഞാൻ ഒന്ന് മൂഡ് ആയി വരുമ്പോ നീ ചൊറിയൻ പുഴു ആവും .പിന്നെങ്ങനാ വല്ലോം പറയുന്നേ..” മഞ്ജുസ് പതിയെ പറഞ്ഞു ചിരിച്ചു ..
“മ്മ്..ഉവ്വ ഉവ്വ ..പിന്നെ അവരൊക്കെ കിടന്നോ ?” അമ്മയുടെയും അഞ്ജുവിന്റേയും കാര്യം ഓർത്തു ഞാൻ ചോദിച്ചു .
“മ്മ് ..” മഞ്ജുസ് മൂളികൊണ്ട് നെറ്റിയിലേക്ക് വീണ മുടിയിഴ കോതിനീക്കി .
“എടാ..നീ എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നെ..ഒന്നും പറയാനില്ലേ നിനക്ക്..?” ഞാൻ അത്ര ആക്റ്റീവ് അല്ലാതെ ഇരിക്കുന്നത് കണ്ട മഞ്ജുസ് ഗൗരവത്തിൽ ചോദിച്ചു .
“ഓഹ്..എന്ത് പറയാൻ ..ഞാൻ ഇങ്ങനെ നിന്നെ കണ്ടോണ്ടിരിക്കുവല്ലേ ” ഞാൻ മഞ്ജുസിനെ സോപ്പിടാനായി പറഞ്ഞതും അവളൊന്നു ചിരിച്ചു . ആ പാൽപ്പല്ലുകൾ കാണിച്ചുള്ള മനോഹരമായ ചിരി .
“അതല്ലെടാ .നിനക്ക് ഇങ്ങനെ ഒന്നും തോന്നുന്നില്ലേ ?” മഞ്ജുസ് പുഞ്ചിയി നിർത്തി ഗൗരവത്തിൽ എന്നോടായി തിരക്കി .
“എങ്ങനെ ?” ഞാൻ കള്ളച്ചിരിയോടെ അവളെ ഡിസ്പ്ളേയിലൂടെ നോക്കി .
“അല്ല ..നിനക്ക് എന്നെ മിസ് ചെയ്യുന്നില്ലേ എന്ന് ?” മഞ്ജുസ് സംശയത്തോടെ ചോദിച്ചു .
“ആഹ്..നല്ല മിസ്സിംഗ് ആണ്..നിന്റെ ആ വൃത്തികെട്ട സൗണ്ടും അലറലും മൂളിപ്പാട്ടും ഒകെ മിസ് ആണ്..അതോണ്ട് ഇപ്പൊ ഒരു മനഃസുഖം ഉണ്ട്..” ഞാൻ അവളെ ദേഷ്യം പിടിപ്പിക്കാനായി പയ്യെ പറഞ്ഞതും മഞ്ജുസിന്റെ മുഖം മാറി.
“പോടാ തെണ്ടി..നിന്നോടൊക്കെ ചോദിക്കുന്ന എന്നെ പറഞ്ഞാ മതി ..” മഞ്ജുസ് ശുണ്ഠിയെടുത്തു എന്നെ നോക്കി മുഖം വക്രിച്ചു കാണിച്ചു .
“ഹ ഹ അതുപോട്ടെ ..പിന്നെ നിന്റെ മീരയുടെ കാര്യം എന്തായി ?” ഞാൻ ആകാംക്ഷയോടെ ചോദിച്ചു..
“മ്മ്..അത് പറയാനാ ഞാൻ വിളിച്ചേ, നീ ചോദിച്ചത് നന്നായി, ഞാൻ മറന്നു ഇരിക്കുവായിരുന്നു ….ഡാ അവളുടെ അമ്മക്ക് എന്തോ സുഖമില്ലാത്ത കാരണം നാട്ടിലോട്ട് പോകുവാണെന്നു പറഞ്ഞു ..കുറച്ചു ദിവസം കഴിഞ്ഞിട്ടേ വരുള്ളൂ ..” പ്ലാൻ എല്ലാം പൊളിഞ്ഞ നിരാശയിൽ മഞ്ജുസ് പയ്യെ പറഞ്ഞതും..എനിക്ക് ആശ്വാസമായി !
“ഹോ..ഭാഗ്യം..അപ്പൊ പോണ്ടല്ലേ .” അവളുടെ ഭാവം കണ്ടു ഞാൻ ചിരിയോടെ പറഞ്ഞു .
“പ്ഫാ ..എന്റെ ഫ്രെണ്ട്സിന്റെ കാര്യം പറയുമ്പോ നിനക്ക് അല്ലേലും ഒരു ഒഴിഞ്ഞു മാറൽ ആണ്..നിന്റെ ഈ മെന്റാലിറ്റി കാരണമാ ഇതിങ്ങനെ ഗണപതി കല്യാണം പോലെ നീളുന്നെ ” മഞ്ജുസ് പരിഭവത്തോടെ പറഞ്ഞു.
“ആഹ് ..ആണെന്ന് വെച്ചോ…ദേ മഞ്ജുസേ നീ ഒരുമാതിരി തനി ലോ ക്‌ളാസ് ആവല്ലേ , ചീപ് ചീപ് ” ഞാൻ അവളുടെ കുശുമ്പ് കണ്ടു കളിയാക്കി..
“ഉവ്വ പറയുന്ന ആള് ഭയങ്കര മാന്യൻ ആണല്ലോ ..വെറുതെ എന്നെകൊണ്ട് ഒന്നും പറയിപ്പിക്കണ്ട ..” മഞ്ജുസ് വിരലുകൾ തമ്മിൽ പിണച്ചുകൊണ്ട് പല്ലിറുമ്മി ഡിസ്പ്ളേയിലൂടെ എന്നെ നോക്കി ദഹിപ്പിച്ചു .
“ഹി ഹി ..പിന്നെ നീ ഇങ്ങനെ ഹീറ്റ് ആവാൻ ആണോ എന്നെ വിളിച്ചേ…?” ഞാൻ അവളുടെ ദേഷ്യം കണ്ടു പുഞ്ചിരിയോടെ ചോദിച്ചു..
“ഞാൻ ആയതാണോ..നീ ആക്കുന്നതല്ലേ ..”
മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു സ്വല്പം പോസ് ഇട്ടു ഇരുന്നു .
“ഓഹ്..അങ്ങനെ എങ്കിൽ അങ്ങനെ ..പിന്നെ ഇങ്ങനെ നൈറ്റി ഒകെ ഇട്ടു ഇരുന്ന മതിയോ.? വല്ലതും കാണിക്കെന്നെ” ഞാൻ കള്ളച്ചിരിയോടെ പയ്യെ പറഞ്ഞു .
“അയ്യടാ .. വേറെ ആളെ നോക്കെടാ ചെക്കാ ..” കാര്യം മനസിലായ മഞ്ജു ചിരിയോടെ പറഞ്ഞു .
“ഓഹ് ..പിന്നെ നീ എന്താ ഇങ്ങനെ..ഷോ മി സംതിങ് ” ഞാൻ ചിരിയോടെ പറഞ്ഞു എന്റെ നെഞ്ചിൽ തഴുകി..
“കവി…ഞാൻ വെച്ചിട്ട് പോവും ട്ടോ ” എന്റെ സംസാരം ഇഷ്ടമാവാത്ത അവൾ ദേഷ്യത്തോടെ പറഞ്ഞു .
“ഹാഹ്..അങ്ങനെ പറയല്ലേ..എന്തേലും കാണിക്കെന്നെ ” ഞാൻ ചിരിയോടെ പറഞ്ഞു..
“ഓഹ് ..എന്റെ രണ്ടു ബുക്ക് ഉണ്ട് അത് കാണിച്ച മതിയോ ?’ മേശപ്പുറത്തിരുന്ന രണ്ടു പുസ്തകങ്ങൾ കൈനീട്ടി എത്തിച്ചു എന്റെ നേരെ പിടിച്ചുകൊണ്ട് അവൾ ചിരിയോടെ തിരക്കി..
“ദേ ചുമ്മാ ചളി അടിക്കല്ലേ ..” ഞാൻ അവളെ വീണ്ടും കളിയാക്കി..
“പിന്നല്ലാതെ..ഇന്നലെ പറഞ്ഞത് മറന്നോ? നീ ഇനി ഇനിഷ്യേറ്റ് എടുക്കില്ലെന്നല്ലേ വല്യ വായിൽ പറഞ്ഞത് ” മഞ്ജുസ് എന്നെ കളിയാക്കാനായി പറഞ്ഞു .
“ആഹ്..അതൊക്കെ കാര്യമായി തന്നെ പറഞ്ഞതാ..നേരിട്ട് ഞാനിനി നിന്റെ പരിസരത്തേക്ക് വരില്ല..വേണേൽ നീ ഇങ്ങോട്ടു പോരെ..ഇത് ചുമ്മാ ഞാൻ ഫോണിൽകൂടി നമ്പർ ഇട്ടതാ…” നുരഞ്ഞു പൊങ്ങിയ ആവേശം അടക്കി ഞാൻ ഗൗരവം അഭിനയിച്ചു പറഞ്ഞു .
“മ്മ്…കാണാം…കാണാം ” മഞ്ജുസ് ചിരിയോടെ പറഞ്ഞു.
“ആഹ് കാണാം..’ ഞാനും വിട്ടില്ല..
“ഒന്ന് പോടാ ..” എന്റെ ഗൗരവം കണ്ടു മഞ്ജുസ് ഒന്ന് പുച്ഛിച്ച മട്ടിൽ പറഞ്ഞു കൈകൊണ്ട് ഒരു ആക്ഷനിട്ടു !
“അതേയ് കൂടുതൽ ഇളിക്കണ്ട…ഞാൻ വരില്ലെന്നു പറഞ്ഞ വരില്ല…ഇനി പറഞ്ഞില്ല , കേട്ടില്ല എന്നൊന്നും പറഞ്ഞു വന്നേക്കരുത്..വേണേൽ ഇപ്പൊ തന്നെ കുറച്ചു വഴുതനങ്ങ വാങ്ങി വെച്ചോ..നിനക്ക് ആവശ്യം വരും .” ഞാൻ അർഥം വെച്ചെന്നോണം പറഞ്ഞപ്പോ ആദ്യം അവൾക്കു കത്തിയില്ല..
“വഴുതനങ്ങ ? ഫോർ വാട് ? ” അവൾ ചോദ്യ ഭാവത്തിൽ എന്നെ നോക്കി..
“അറിയില്ലേ ..ശോ പാവം..എന്ന കൈപ്പണി തന്നെ ആയികോട്ടെ ..” ഞാൻ വീണ്ടുമൊരു ചിരിയോടെ പറഞ്ഞു നടുവിരൽ ഉയർത്തി കാണിച്ചപ്പോഴാണ് അവൾക്കു കത്തിയത് .
“ഛീ ….വാട്ട് കൈൻഡ് ഓഫ് ലാംഗ്വേജ് ഈസ് ദിസ്.. കവി ..” മഞ്ജുസ് മാന്യത അഭിനയിച്ചു മുഖം ചുളിച്ചു..
“ഓ പിന്നെ ഒരു മദാമ്മ ..മഞ്ജുസെ നീ ടീച്ചർ ആണെന്ന് വെച്ച് കൂടുതൽ ഷൈൻ ചെയ്യല്ലേ..” അവളുടെ അസ്ഥാനത്തുള്ള ഇംഗ്ലീഷ് കേട്ട് ഞാൻ ചിരിയോടെ പറഞ്ഞു ..
“പോടാ..സീരിയസ്‌ലി ആണ് ..എനിക്ക് ഈ ഡേർട്ടി ടോക്ക് ഒന്നും ഇഷ്ടമല്ല ..” മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു .
“അപ്പൊ ചെയ്യുന്നതിൽ ഇഷ്ടക്കേടില്ലെന്നു അല്ലെ…” ഞാൻ പറഞ്ഞു നിർത്തി അവളെ നോക്കി..
“ശേ….നിനക്കൊന്നും വേറെ പറയാൻ ഇല്ലേ..” മഞ്ജുസ് കുണുങ്ങി ചിരിച്ചുകൊണ്ട് ചോദിച്ചു .
“വേറെന്തു പറയാനാ മഞ്ജുസെ..ഒരു സുഖം ഇല്ലെടോ ..ചുമ്മാ തല്ലുകൂടാൻ എങ്കിലും നീ ഉണ്ടായിരുന്നേൽ ഒരു രസം ആയിരുന്നു ..ഇവിടെ ഒരുമാതിരി ബോറിങ് ലൈഫ് ആണെന്നെ ..” ഞാൻ സ്വല്പം നിരാശയോടെ പറഞ്ഞു..
“ഒക്കെ നമുക്ക് ശരിയാക്കാമെന്നേ ..ഞാൻ ട്രാൻസ്ഫെറിന്റെ കാര്യം ശരിക്കു നോക്കുന്നുണ്ട്..’ മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു.
“മ്മ്..ഇത് പറയാൻ തുടങ്ങീട്ട് കുറെ ആയി..വല്ലോം നടക്കുമോ മോളെ ?” ഞാൻ ഒഴുക്കൻ മട്ടിൽ അവളോടായി കൈമലർത്തികൊണ്ട് ചോദിച്ചു .
“നടത്തിക്കാം…നീ ടെൻഷൻ ആവല്ലേ..” അവൾ പറഞ്ഞുകൊണ്ട് ചിരിച്ചു .
“മ്മ്..എന്ന വേഗം ആയിക്കോട്ടെ…” ഞാൻ തിടുക്കപ്പെട്ടുകൊണ്ട് പറഞ്ഞു..
പിന്നെയും ആ സംസാരം നീണ്ടു ..അന്നും പിറ്റേന്നും അതെ തുടർന്നുള്ള ദിവസങ്ങളിലുമെല്ലാം മഞ്ജുസ് മുടങ്ങാതെ വിളിക്കും ..കുറെ നേരം സംസാരിച്ചിരിക്കും . ഓഫീസിലും ഒരുവിധമൊക്കെ ഞാൻ നോക്കിയും കണ്ടു കാര്യങ്ങൾ ഡീൽ ചെയ്യാനും പഠിച്ചു. അങ്ങനെ ആദ്യത്തെ വീക്കെൻഡ് കടന്നു വന്നു .
മഞ്ജുസിന്റെ പിരീഡ്‌സ് ടൈം ആയതുകൊണ്ടും അവളെ ഒന്ന് പിന്നാലെ നടത്തിക്കാൻ വേണ്ടിയും ആ ആഴ്ച നാട്ടിലേക്കു പോകേണ്ടതില്ലെന്നു ഞാൻ മനസ്സിലുറപ്പിച്ചു .
ശനിയാഴ്ചയും ഓഫീസ് ഉണ്ടെങ്കിലും ഞാൻ രണ്ടു ദിവസം അടുപ്പിച്ചു ലീവ് എടുക്കാറാണ് പതിവ് . സ്വന്തം സ്ഥാപനം പോലെ ആണല്ലോ..!
പക്ഷെ നമ്മുടെ മിസ് എന്നെ പ്രതീക്ഷിച്ചിരുന്നു എന്നതാണ് വാസ്തവം . ഞാൻ വരില്ല എന്നൊക്കെ പറയുന്നത് ചുമ്മാ അവളെ കളിപ്പിക്കാൻ വേണ്ടി പറഞ്ഞതാണെന്നാണ് കക്ഷി വിശ്വസിച്ചിരുന്നത് .
വെള്ളിയാഴ്ച വൈകീട്ട് ഇറങ്ങിയാല്, രാത്രി സ്വല്പം വൈകി ആണേലും നാട് പിടിക്കാവുന്നതാണ് . അതുകൊണ്ട് തന്നെ രാത്രി ആയിട്ടും എന്നെ കാണാഞ്ഞതുകൊണ്ട് മഞ്ജുസ് ഒരു പത്തര പതിനൊന്നു ഒകെ ആയപ്പോൾ എന്നെ വിളിച്ചു . ഞാൻ ചിലപ്പോൾ വരുമെന്ന് അവളോട് വെറുതെ തട്ടിവിട്ടിരുന്നു..ഒന്ന് കൊതിപ്പിക്കാനായിട്ട് …അത് വിശ്വസിച്ചുകൊണ്ടുള്ള വിളിയാണ് !
ഞാൻ അടുപ്പിച്ചു രണ്ടു ദിവസം ലീവ് ആയതുകൊണ്ട് ജഗത്തുമായി പഴനി മലയിലേക്ക് ഒരു ട്രിപ്പ് പോകാമെന്ന ധാരണയിലാണ്. അതെല്ലാം ബാറിൽ വെച്ച് സംസാരിച്ചു ഫൈനലൈസ് ചെയ്തു വന്നു റൂമിലെത്തി ഉടനെ ആണ് അവളുടെ വോയിസ് കാൾ ..
“മഞ്ജുസ് കാളിങ് “
ഡിസ്പ്ളേയിൽ അവളുടെ കുട്ടിത്തം നിറഞ്ഞ ചിരിക്കുന്ന ഫോട്ടോയോടൊപ്പം നോട്ടിഫിക്കേഷൻ തെളിഞ്ഞു !
ഞാൻ പുഞ്ചിരിയോടെ സ്വൈപ് ചെയ്തു കാൾ എടുത്തു .
“ഹലോ ..എന്താണ് വിശേഷം..ഉറക്കം ഒന്നും ഇല്ലേ ?’ ഞാൻ ചിരിയോടെ ഫോൺ എടുത്തയുടനെ സംസാരിച്ചു തുടങ്ങി..
“ഞാൻ ഉറങ്ങീട്ടൊന്നും ഇല്ല ..ഞാൻ നീ വരുമെന്ന് വെച്ച് കാത്തിരിക്കുവാ..?” മഞ്ജുസ് സ്വല്പം വിഷമത്തോടെ പറഞ്ഞപ്പോ എനിക്കും എന്തോ പോലെ ആയി. അവളെന്നെ കാത്തിരുന്നു എന്നൊക്കെ പറയുമ്പോ നമ്മള് ബലം പിടിച്ചാൽ മോശം അല്ലെ !
“ഞാൻ വരുന്നില്ലെന്ന് പറഞ്ഞതല്ലേ..പിന്നെന്തിനാ മഞ്ജുസെ കാത്തിരുന്നേ..നിനക്ക് കിടന്നുടായിരുന്നോ” ഞാൻ പുഞ്ചിരിയോടെ പയ്യെ പറഞ്ഞു .
“ഓ..എനിക്ക് ഉറക്കം വരുമ്പോ ഞാൻ കിടന്നോളാം …?” മഞ്ജുസ് സ്വല്പം ദേഷ്യത്തോടെ പറഞ്ഞു . ഞാൻ ചെല്ലുന്നില്ലന്ന് പറഞ്ഞത് ഇഷ്ടായിട്ടില്ല !
“ഓ ..അപ്പോഴേക്കും ശബ്ദം ഒകെ മാറിയല്ലോ…” ഞാനവളെ കളിയാക്കി..
“അഹ്..മാറി..നിനക്ക് നഷ്ടം ഒന്നും ഇല്ലല്ലോ ..ഒന്നിവിടെ വരെ വന്നാൽ എന്താ…ഹ്മ്മ് ” മഞ്ജു പതിവ് ദേഷ്യം വാരിക്കോരി വിതറി .
“ശെടാ…അത് കൊള്ളാം ..മോളെ ഇപ്പോഴും ഞാനല്ലേ നിന്റെ പിന്നാലെ നടക്കാറ്..ഇത്തവണ ഒരു ചേഞ്ചിന് നീ ഇങ്ങോട്ടു വാടോ “
ഞാൻ അവളെ ചൊറിയാനായി തന്നെ പറഞ്ഞു .
“കവി…നീ എന്താ ഇങ്ങനെ..ആ ബെറ്റൊക്കെ അപ്പഴേ നമ്മള് ഉപേക്ഷിച്ചതല്ലേ…” മഞ്ജുസ് നീരസത്തോടെ പറഞ്ഞു .
“അതൊക്കെ ഓക്കേ..എന്നാലും നിന്റെ ജാഡ കുറച്ചു ഓവർ ആണ്..” ഞാൻ ഒന്നുടെ പറഞ്ഞതും അവൾ ഫോൺ കട്ടാക്കി .
ദേഷ്യം വന്നു കാണും ! ഞാൻ ചിരിയോടെ മനസ്സിലോർത്തു . പിന്നെ അങ്ങോട്ടൊന്നു ട്രൈ ചെയ്‌തെങ്കിലും അവൾ കട്ടാക്കി .
അതോടെ ഞാൻ വാട്ട്സ് ആപ്പ് എടുത്തു ഒരു “ഗുഡ് നൈറ്റ് ” മെസ്സേജ് അയച്ചു . അത് അവൾ സീൻ ആക്കിയ ഉടനെ ഒരു ആംഗ്രി റിയാക്ഷൻ ആയിട്ടുള്ള സ്മൈലി അതിനു മറുപടി ആയി അയച്ചു .പിന്നെ മുഷ്ടി ചുരുട്ടി ഇടിക്കുന്ന സ്മൈലിയും !
“പോടാ… ഡോണ്ട് ടോക്ക് ടു മി “
പിന്നാലെ ചറപറ രണ്ടു മെസേജും ! അതോടെ ഞാൻ ചിരിച്ചു കൊണ്ട് പിൻവലിഞ്ഞു .
Comments:
No comments!
Please sign up or log in to post a comment!