അനുപല്ലവി 10
[ആമുഖം ഒന്നുമില്ല നേരേ കഥയിലേക്… അല്ലെങ്കിൽ തന്നെ ആവശ്യത്തിന് ഡിലെ ചെയ്തു വെറുപിച്ചിട്ടുണ്ട്.. ഇനി ആമുഖം പറഞ്ഞു വെറുപ്പിക്കുന്നില്ല ]
ഐസ് ക്രീം വാങ്ങി തിരിച്ചു വരാൻ ഏകദേശം പത്തു മിനിട്ടോളം എടുത്തു.. തിരിച്ചു എത്തിയപ്പോലേക്കും അവർ ഇരുന്നിരുന്ന ബെഞ്ചു ശൂന്യം ആയിരുന്നു…
ബെഞ്ചിനു അടുത്ത് ഏതോ വാഹനതിന്റെ ടയറിന്റെ പാടുകൾ പതിഞ്ഞു കിടന്നിരുന്നു….
“ഏട്ടാ അതു നോക്കു.. “
ഞാൻ അജു ചൂണ്ടിയ ദിശയിലേക്ക് നോക്കിയപ്പോൾ.. വളരെ വേഗതയിൽ.. പാഞ്ഞു പോകുന്ന ഒരു വാഹനത്തിന്റെ പിന്നിലെ ചുവന്ന വെളിച്ചം മാത്രം കണ്ടു…..
തുടർന്നു വായിക്കുക….
“അജു വാ വണ്ടിയെടുക്കു…നമുക്ക് പോകാം… ”
ഞാൻ അജുവിന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ടു വെപ്രാളത്തോടെ പറഞ്ഞു..
അപ്പോഴാണ് അജു ഒരു ദീർഘ നിശ്വാസം വിട്ടു പാർക്കിന്റെ ഭാഗത്തെക് നോക്കുന്നത് കണ്ടത്…
“ദാ ഏട്ടാ അതു നോക്കു…”
അവൻ പറയുമ്പോളേക്കും ഞാൻ കണ്ടിരുന്നു.. നടന്നു വരുന്ന പല്ലവിയെയും നിധിയെയും…
“നിങ്ങൾ എന്ത് പണിയാ കാണിച്ചത് മനുഷ്യന്റെ ഉള്ള ജീവൻ പോയല്ലോ…”
അവർ അടുതെത്തിയപ്പോൾ ഞാൻ പറഞ്ഞു..
“എന്താ ഉണ്ണിയേട്ടാ… ”
നിധി ആശ്ചര്യത്തോടെ ചോദിച്ചു..
“നിങ്ങൾ ഐസ്ക്രീം വാങ്ങി വരുമ്പോളേക്കും.. ഞങ്ങൾ ഒന്ന് അങ്ങോട്ട് നടന്നു നോക്കിയതാ.. ”
ഞങ്ങളുടെ മുഖത്തെ ടെൻഷനും വെപ്രാളവും കണ്ടപ്പോൾ കാര്യം മനസ്സിലായ പോലെ പല്ലവി പറഞ്ഞു
“ഞങ്ങൾ വിചാരിച്ചല്ലോ .. നിങ്ങളെ ആരോ തട്ടി കൊണ്ട് പോയി എന്നു… “
“ഇവിടെ നോക്കുമ്പോ നിങ്ങളെ കാണുന്നില്ല പിന്നെ ദാ ഇവിടെ ആ ടയറിന്റെ പാടും പിന്നെ സ്പീഡിൽ പോയ ആ കാറും..ശെരിക്കും പേടിച്ചു.. “
അജു ആണ് പറഞ്ഞത്
“സോറി ഉണ്ണിയേട്ടാ… ” പല്ലവി എന്റെ കൈ തണ്ടയിൽ പിടിച്ചു എന്നോട് ചേർന്നു നിന്നു പറഞ്ഞു..
“ഉം” ഞാൻ ഒന്ന് മൂളി… ആർത്തലച്ചു വന്ന ഒരു തിര കരയെ പുൽകി പുറകിലോട്ടു പോയി.. .
“എന്താ പിണങ്ങിയോ… “എന്റെ ഗൗരവം നിറഞ്ഞ മുഖം കണ്ടിട്ടാവണം അവൾ ചോദിച്ചു..
“ഹേയ് ഇല്ല….”ഇന്നാ ഐസ്ക്രീം.. എന്റെ കൈയ്യിൽ ഉണ്ടായിരുന്ന ഐസ്ക്രീം പല്ലവിക്കും അജുവിന്റെ കയ്യിൽ ഉണ്ടായിരുന്ന ഐസ്ക്രീം നിധിയുടെ കയ്യിലും കൊടുത്തു…
ആ ഐസ്ക്രീമിന്റെ മധുരം നുകർന്നുകൊണ്ടു ആ ബെഞ്ചിലെക് ഞങ്ങൾ നാലുപേരും ഇരുന്നു..
ദൂരെ ചക്ര വാളത്തിൽ ചെഞ്ചായം പൂശി പുതിയൊരു പുലരിയായി ജനിക്കാൻ ആദിത്യൻ കടലിന്റെ ഗർഭ പാത്രത്തിലേക്കു നീങ്ങി തുടങ്ങിയിരുന്നു.
ഒന്ന് പേടിച്ചെങ്കിലും അവർക് ഒന്നും സംഭവിച്ചില്ല എന്നത് വല്ല്യ ആശ്വാസം ആയിരുന്നു…ഐസ്ക്രീം നുകരുമ്പോൾ അവൾ ഇടം കണ്ണിട്ടു എന്നെ നോക്കി.. പിന്നെ ഇടം കൈ എന്റെ വലം കയ്യുടെ ഇടയിലൂടെ ഇട്ടു വിരലുകൾ കൊരുത്തു പിടിച്ചു…
“സോറി.. “
“എന്തിനാ സോറി.. “
“കുറച്ചു സമയം പേടിപ്പിച്ചതിനു… “
“ഹ്മ്മ്.. ഞാൻ പേടിച്ചൊന്നുമില്ല. “
“അതു മുഖം കണ്ടാൽ അറിയാം..” ചിരിയോടെ അവൾ പറഞ്ഞു..
“എന്നാൽ നമുക് പോകാം “
ഐസ്ക്രീം കഴിച്ചു കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞു..
“ഉണ്ണിയേട്ടാ എനിക്ക് ഒരു ആഗ്രഹം ഉണ്ട്..”
“എന്താ. “
“അല്ലേൽ വേണ്ട… ഞാൻ ഒരിക്കൽ പറയാം… സാധിച്ചു തരുവോ. “
എന്റെ മുഖത്തേക് നോക്കി അവൾ മെല്ലെ ചോദിച്ചു..
‘ചിന്നുവിന് സംശയം ഉണ്ടോ.. “
“ഈ സൂര്യന് കീഴിൽ എനിക്ക് സാധിച്ചു തരാൻ പറ്റുന്നത് എന്തായാലും…ഞാൻ സാധിച്ചു തന്നിരിക്കും.. “
“അത്രക് വല്ല്യ ആഗ്രഹം ഒന്നുമല്ല… ചെറിയതാണ്.. അതു അപ്പോ പറയാം… “
അവൾ കുസൃതി ചിരിയോടെ പറഞ്ഞു..
“എന്തായാലും അഡിഷണൽ ഡ്രെസ് എടുത്തത് നന്നായി.. രണ്ടും നനഞ്ഞു കുളിച്ചതല്ലേ.. ഡ്രസ്സ് എടുത്തു മാറു..”
ഞാൻ കാറിനു അടുത്തേക് നടക്കുമ്പോൾ അജുവിനോട് പറഞ്ഞു..
അജുവും നിധിയും കാറിനടുത്തേക് നടക്കുന്നത് കണ്ടുകൊണ്ട് ഞങ്ങൾ സംസാരിച്ചു കൊണ്ട് അവിടെ നിന്നു
“എവിടുന്നു ഡ്രസ്സ് മാറും” നിധി സംശയത്തോടെ ചോദിച്ചു..
“നീ കാറിൽ കയറി മാറു “
“അയ്യേ ആരേലും കാണും.. “
“പിന്നെ ഇവിടെ അതു നോക്കാൻ അല്ലേ ആള് വരുന്നേ… വേണേൽ ഒരു ധൈര്യത്തിന് ഞാൻ ഉള്ളിൽ വരാം…” കുസൃതിയോടെ അജു പറഞ്ഞു
“പോടാ പട്ടീ…” അതും പറഞ്ഞു അജുവിന്റെ വയറിൽ ഇടിച്ചിട്ടു അവൾ മുന്നോട്ട് ഓടി..
അജുവും കാറിനു പുറത്ത് കുറച്ചു മാറി നിന്നു.. നിധി ഉള്ളിൽ കയറി ഡ്രസ്സ് മാറി പുറത്തേക് വന്നു.. അതിനു ശേഷം അജുവും ഉള്ളിൽ കയറി ഡ്രസ്സ് മാറി…
അതിന് ശേഷം ആണ് ഞാനും പല്ലവിയും കാറിനടുത്തേക് നടന്നതു ..
“ഏട്ടാ ഞാൻ എടുക്കാം വണ്ടി.. ” അജു അതും പറഞ്ഞു എന്റെ കയ്യിൽ നിന്നും കീ വാങ്ങി…
അജുവും നിധിയും മുൻപിലും.. ഞാനും പല്ലവിയും പിന്നിലും ആയി വണ്ടിയിൽ കയറി… വണ്ടി അവിടെ തന്നെ റിവേഴ്‌സ് എടുത്തു പല്ലവിയെയും നിധിയെയും ശ്രീലകത്തു കൊണ്ട് വിടാനായി മുന്നോട്ടേക് എടുത്തു.
അതെ ബീച്ചിൽ മറ്റൊരു സൈഡിൽ അപ്പോൾ ദത്തൻ ഉണ്ടായിരുന്നത് നാലുപേരും അറിഞ്ഞില്ല… ദത്തനും അവരെ കണ്ടിരുന്നില്ല… ✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️
തിരിച്ചു കാറിൽ ഇരിക്കുമ്പോളും എന്റെ മനസ്സിൽ പല്ലവി പറഞ്ഞ കാര്യം ആയിരുന്നു.
അങ്ങനെ വിട്ടു കൊടുക്കാനല്ല താൻ തേടി വന്നതു… എന്തൊക്കെ എതിർപ്പുകൾ ഉണ്ടായാലും തന്റെ വലം കയ്യിൽ അവളുടെ കൈകളും ഉണ്ടാകും.. മനസ്സിൽ വിചാരിച്ചു കൊണ്ട് നോക്കിയത് അവളുടെ മുഖത്തേക്കാണ്.
“ഹ്മ്മ്.. എന്താ ആലോചിക്കുന്നേ.. ” അവൾ പുരികം ഉയർത്തി ചോദിച്ചു.
“ഹേയ് ഒന്നുമില്ല”
“ചുമ്മാ കള്ളം പറയല്ലേ ഉണ്ണിയേട്ടാ.. എന്തോ കാര്യമായ ആലോചനയിൽ ആയിരുന്നെന്നു മുഖം പറയുന്നുണ്ടല്ലോ.”
സീറ്റിൽ വച്ചിരുന്ന അവളുടെ വിരലുകൾ കയ്യിലൊതുക്കി.. അവളോട് കൂടുതൽ ചേർന്നിരുന്നു..
അവളുടെ വിരലുകളിൽ തെരു പിടിച്ചു കൊണ്ട് പറഞ്ഞു..
“ഈ വിരൽത്തുമ്പിലെ പിടി വിടാതിരിക്കാൻ എന്ത് ചെയ്യണം എന്നാണ് ആലോചിച്ചത്..”
ഉത്തരമില്ലാത്ത ചോദ്യം പോലെ അത് മനസ്സിൽ പുകഞ്ഞു കൊണ്ടിരുന്നു..
കാർസ്റ്റീരിയോ യിൽ നിന്നും വരുന്ന നേർത്ത സംഗീതത്തിനും അപ്പുറം.. മൗനത്തിന്റെ കോടമഞ്ഞു ഞങ്ങളെ പുല്കിയിരുന്നു…
“ഹ്മ്മ്.. “പല്ലവിയുടെ മൂളലിൽ ആശങ്ക ആയിരുന്നു… രാത്രിയുടെ യാമങ്ങളിൽ ദുസ്വപ്നം കണ്ടു ഞെട്ടിയുണരുന്ന കുട്ടിയിൽ ഉണ്ടാവുന്ന വിവശത… യാഥാർഥ്യത്തിനു മീതെ കരിമ്പടം പുതച്ചു നിൽക്കുന്ന ഓർമകളുടെ രക്ത നിറം അവളെ ഭയ പെടുത്തുന്നുണ്ടാവണം.. അറിയാതെ എങ്കിലും എന്റെ മനസ്സിലും അച്ഛന്റെ ഓർമ്മകൾ അല്ലേ വരുന്നത്.. കഴിഞ്ഞതൊക്കെയും ആവർത്തിക പെടണം പല്ലവി എന്റെ പെണ്ണായി എന്റെ മാറിൽ ചായും..മനസ്സിലെ തീരുമാനത്തിന്റെ ശക്തി വിരലുകളിലേക് വന്നപ്പോൾ അവളുടെ മിനുത്ത വിരലുകൾ വേദനിച്ചിരിക്കണം.. അവൾ മെല്ലെ കൈ വലിച്ചു.. വിട്ടില്ല വിടാതെ തന്നെ വിരലുകൾക്കിടയിലേക് വിരലുകൾ കൊരുത്തു..
പാടവും തെങ്ങും തോപ്പും കഴിഞ്ഞു ശ്രീലകത്തിന്റെ അതിരായ റബ്ബർ തോട്ടതിന് നടുവിലൂടെ ഉള്ള വഴിയിലേക്കു പ്രവേശിച്ചപ്പോളാണ് പല്ലവി പറഞ്ഞത്..
“അജു ഇവിടെ നിർത്തിയാൽ മതി ഗേറ്റിന് അടുത്തേക് പോയാൽ ചിലപ്പോ അച്ഛനോ മുത്തശ്ശനോ ഉണ്ടാകും.. “
“പേടിയുണ്ടോ തനിക്കു.. “
“എന്നെ ഇപ്പോൾ തന്നെ കൂട്ടി കൊണ്ട് പോകാൻ ധൈര്യം ഉണ്ടോ.. ഈ ധീരനു ” നെഞ്ചിലേക് ചൂണ്ടു വിരൽ കുത്തിയാണ് അവൾ മറു ചോദ്യം ചോദിച്ചത്.
“ധീരതക് ഒന്നും കുറവില്ല ഏട്ടത്തി… കടത്തുമ്പോ എന്തായാലും രണ്ടെണ്ണത്തിനേം ഒരുമിച്ചു കടത്തണ്ടേ…” ചിരിച്ചു കൊണ്ട് അജു പറഞ്ഞു..
കണ്ടോ അതിനിടെൽ കൂടെ അവൻറെ കാര്യോം അവൻ സെറ്റാക്കി വെക്കുന്നത്. ഞാൻ മനസ്സിൽ വിചാരിച്ചു.
“ഫൈറ്റ് സീൻ വല്ലതും വരുവണേൽ ഒരുമിച്ചങ്ങു തീർക്കാല്ലോ എന്നു വെച്ചിട്ടാ ഏട്ടാ.. ” പറഞ്ഞതിന്റെ തുടർച്ചയെന്നോണം അവൻ പറഞ്ഞു.
എന്തായാലും ഗേറ്റിനടുത്തേക് പോകാതെ കുറച്ചു മാറ്റി തന്നെ അജു വണ്ടി നിർത്തി
പോട്ടെ എന്നു അനുവാദം ചോദിക്കുന്നത് പോലെ അവൾ എന്റെ കണ്ണുകളിലേക്കു നോക്കി എന്റെ വിരലുകളിൽ കൂട്ടി പിടിച്ചൊന്നു അമർത്തി.
പല്ലവിയുടെ കൂടെ തന്നെ വലതു വശത്തെ ഡോർ തുറന്നു ഇറങ്ങി.
“നാളെ കാണാം” ഇടുപ്പിലൂടെ കൈ ചുറ്റി ചേർത്തു പിടിച്ചാണ് പറഞ്ഞത്.
“ഉം “എന്നൊരു മൂളലിൽ മറുപടി ഒതുങ്ങി.. “നന്ദി ഉണ്ണിയേട്ടാ..”
“എന്തിനു…” ചോദിക്കുമ്പോൾ കണ്ണിൽ തിളങ്ങിയ കുസൃതി അവൾ കാണാതിരിക്കാൻ ശ്രദ്ധിച്ചു
“ജീവിതത്തിൽ മറക്കാൻ ആവാത്ത ഒരു ദിവസം കൂടെ തന്നതിന്… “
“അത് ഞാനല്ലേ ചിന്നു പറയേണ്ടത്…”
“ഈ ദിവസം എന്നും ആവർത്തിക്കാൻ ആണ് എന്റെ പ്രാർത്ഥന.. “
“പോട്ടെ നാളെ കാണാം.. “ഒന്നൂടെ കയ്യിൽ പിടിച്ചു അവൾ പറഞ്ഞു
നിധിയും കാറിൽ നിന്നും പുറത്തുറങ്ങിയിരുന്നു… രണ്ടുപേരും കയ്യും കോർത്തു പിടിച്ചു ഗേറ്റിനടുത്തേക് നടന്നു… ഇടക്കിടെ രണ്ടാളും തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.. ഗേറ്റിനടുത്തു എത്തി പൊയ്ക്കോളാൻ കൈ കൊണ്ട് ആംഗ്യം കാണിച്ച ശേഷമാണു ഞാൻ കാറിലേക് കയറിയത്..
അജുവിന്റെ ഒപ്പം ഫ്രണ്ട് സീറ്റിലേക് ഇരുന്നു
“പോകാം.. “അജുവിനോട് പറഞ്ഞു
അവൻ കാർ മുൻപോട്ടു എടുത്തു…
നന്നായി ഇരുട്ട് പരന്നു തുടങ്ങിയിരുന്നു…അധികം ആൾതാമസമില്ലാതെ രണ്ടു സൈഡിലും റബ്ബർ തോട്ടവും പിന്നെ അര കിലോമീറ്ററോളം തെങ്ങും തോപ്പുമാണ് അജു മെല്ലെയാണ് വണ്ടി ഓടിച്ചു കൊണ്ടിരുന്നത്..
“പല്ലവി ഏട്ടത്തിക് അമ്മയുടെ മുഖ ഛായ ഉണ്ടല്ലേ ഉണ്ണിയേട്ടാ.. ” നിശബ്ദതയെ ഭജ്ജിച്ചതു അവൻറെ ചോദ്യം ആയിരുന്നു..
“ഹ്മ്മ് “ഞാനൊന്നു മൂളി..
“എന്താ മൂഡോഫ്.. ഏട്ടാ.. അവർ പോയത് കൊണ്ടാണോ ” അവൻ പിന്നെയും ചോദിച്ചു..
“അവളുടെ വിവാഹം തീരുമാനിച്ചതാണ്.. “
അജു വണ്ടി സൈടിലേക് ഒതുക്കി നിർത്തി..
“ആരുടെ പല്ലവി ഏട്ടത്തിയുടെയോ “
“ഹ്മ്മ്..” ഞാൻ മൂളി
നിധി മുൻപ് പറഞ്ഞിരുന്ന കാര്യം ഇപ്പോൾ ആണവൻ ഓർത്തത്.
“അപ്പോ ഏട്ടത്തിക് ഏട്ടനെ ഇഷ്ടമല്ലേ..? ” അജു വീണ്ടും ചോദിച്ചു.
“അവളുടെ സമ്മതം ഇല്ലാതെ തീരുമാനിച്ചതാണെന്നു പറഞ്ഞു. “
“ഇനിയെന്ത് ചെയ്യും..? “
“വിവാഹം ഉറപ്പിച്ച ആ പയ്യനെ കണ്ടു കാര്യം പറഞ്ഞാലോ.
“അവളെ വിവാഹം കഴിക്കാൻ പോകുന്നവൻ ആരാണെന്നു അറിയ്യാവോ..? “
“ആരാ..? ” മറുപടി പറയാതെ ഞാൻ മെല്ലെ ഡോർ തുറന്നു പുറത്തേക് ഇറങ്ങി.. രണ്ടു സൈഡിലും കണ്ണെത്താ ദൂരത്തോളം നെൽ പാടം.. ഇട വരമ്പിൽ അങ്ങിങ്ങായി തെങ്ങുകൾ.. പാടതിനക്കരെ യുള്ള വീടുകളിൽ അങ്ങിങ്ങായി ലൈറ്റുകൾ ഇട്ടു തുടങ്ങിയിരുന്നു…
പാടത്തിനു നടുവിൽ റോഡരികിലുള്ള കലിങ്കിനടുത്തേക് ഞാൻ നടന്നു.. അജുവും ഡോർ തുറന്നു പുറത്തേക് ഇറങ്ങി വന്നു..
“നല്ല കാറ്റു അല്ലെ… “ചെറുകാറ്റിൽ പറന്ന മുടിയിഴകളെ വലം കൈ ഓടിച്ചു ഒതുക്കി കൊണ്ട് ഞാൻ പറഞ്ഞു…
“ഏട്ടൻ മറുപടി പറഞ്ഞില്ല.. ഏട്ടനറിയുന്ന ആളാണോ പയ്യൻ.. “
“എനിക്കറിയുന്ന ആളല്ല.. പക്ഷെ നിനക്ക് അറിയുന്ന ആളാണ്.. “
“എനിക്കോ ” അവൻ അത്ഭുതത്തോടെ എന്നെ നോക്കി..
“ഹ്മ്മ്.. അവൻ തന്ന പാടാണ് നിന്റെ നെറ്റിയിൽ ഉള്ളത്… ദത്തൻ. അതാണവന്റെ പേര്.. “
“അവൻ നിന്നെയും നിധിയെയും മാത്രം അല്ല പല്ലവിയെയും ഉപദ്രവിച്ചിട്ടുണ്ട്.. “
“ഹ്മ്മ്…ഇനി അവനെ എന്റെ കയ്യിൽ കിട്ടിയാൽ ജീവിതത്തിൽ അവൻ എണീറ്റു നടക്കില്ല നോക്കിക്കോ…. ” അജു കലിയോടെ പറഞ്ഞു
“അതൊന്നും വേണ്ട മോനെ അജു…” ഞാൻ അവനെ ചേർത്തു പിടിച്ചു..
“പിന്നല്ലാതെ എന്റെ പെണ്ണിനേം ഏട്ടത്തിയേം തൊട്ടവനെ വെറുതെ വിടാനോ.. “
“എന്നു ഞാൻ പറഞ്ഞില്ലല്ലോ… മോന്റെ കണക്കിൽ തിരിച്ചു കൊടുക്കാനുള്ളതിൽ കൂടുതൽ എന്റെ കണക്കു പുസ്തകത്തിൽ ഇല്ലേ.. അവരെ കളൊക്കെ മീതെ ഈ ഏട്ടന്റെ അനിയന്റെ ദേഹത്തു കൈ വെച്ചവനെ അങ്ങനെ വെറുതെ വിടാൻ പറ്റുവോ… “ഗൗരവം ഒന്നുമില്ലാതെ ചിരിച്ചു കൊണ്ട് തന്നെ ഞാൻ പറഞ്ഞു…
“ഏട്ടാ.. ” അവൻ എന്തോ സംശയത്തോടെ എന്നെ വിളിച്ചു..
“വാ നമുക്ക് പോകാം അമ്മ തന്നെ അല്ലേ ഉള്ളൂ. ” അവൻറെ പുറതു തട്ടി തിരിച്ചു പോകാൻ ഒരുങ്ങുമ്പോൾ ആണ് ദൂരെ നിന്നും വന്ന ഒരു ബുള്ളറ്റിന്റെ ഹെഡ് ലൈറ്റിന്റെ വെളിച്ചം അജുവിന്റെ മുഖത്തേക് അടിച്ചതു .
ബുള്ളറ്റ് ഞങ്ങളെ കടന്നു മുന്നോട്ടു പോയി.. അതിലിരുന്ന ആള് അജുവിന്റെ മുഖത്തേക് സംശയത്തോടെ തിരിഞ്ഞു നോക്കി… കുറച്ചു മുന്പോട്ടു പോയ ബുള്ളറ്റ്. റോഡിന്റെ നടുവിൽ നിർത്തി ഒറ്റക്കാലിൽ ചവുട്ടി തിരിച്ചു ഞങ്ങളുടെ അടുത്തേക് വന്നു ബ്രേക്കിട്ടു നിന്നു..
“ആഹാ നീ ചത്തില്ലാരുന്നോ….? ” ബുള്ളറ്റിൽ ഇരുന്നു കൊണ്ട് തന്നെ അയാൾ അജുവിനോട് ചോദിച്ചു.
“ഏട്ടാ.. ഇതാണ് ഏട്ടൻ പറഞ്ഞ ദത്തൻ.. ” അവൻ എന്നോടായി പറഞ്ഞു.
ബുള്ളറ്റിൽ നിന്നും ഇടം കൈ ഹാൻഡിൽ ബാറിൽ പിടിച്ചു വലം കാൽ വീശി ദത്തൻ റോഡിലേക്ക് ഇറങ്ങി…
എന്നെ നോക്കുക പോലും ചെയ്യാതെ ദത്തൻ അജുവിന്റെ അടുത്തേക് നടന്നു.
“നീ എന്താ ഇവിടെ… ഞാൻ വിചാരിച്ചു നീ ചത്തു എന്നു.. “
“ശ്രീലകത്തെ പെണ്ണിന്റെ പുറകെ മണപ്പിച്ചോണ്ടു വന്നതാവും അല്ലേ…. “
“അന്ന് നിന്നോട് പറയാൻ സമയം കിട്ടിയില്ല.. ഇപ്പോ കേട്ടോ… ശ്രീലകത്തെ പെൺപിള്ളേർ ദത്തന്റെ സ്വകാര്യ സ്വത്താണ്.. ഒന്ന് ഭാര്യ ആകാൻ പോകുന്നവൾ മറ്റേതു അതിന്റെ കൂടെ കിട്ടിയ ബോണസ്… അതു വേറൊരുത്തനും അനുഭവിക്കാൻ ദത്തൻ വിട്ടു കൊടുക്കില്ല…. ഇനിയും ഈ പരിസരത്ത് കിടന്നു കറങ്ങിയാൽ… തീർത്തു കളയും ഞാൻ.. എപ്പോളും ദത്തന് പിഴക്കും എന്നു വിചാരിക്കണ്ട..കേട്ടോടാ.. പൊലയാടി മോനെ. “
“അപ്പോളേക്കും ദത്തൻ അജുവിന്റെ കഴുത്തിനു കുത്തി പിടിച്ചിരുന്നു…”
കഴുത്തിനു പിടിച്ച കൈ തണ്ടയിൽ അജു കയറി പിടിച്ചു.
ദത്തൻ പിടി വിടാതെ പിടിത്തം മുറുക്കി കൊണ്ടിരുന്നു..
ദത്തന്റെ കൈയിൽ പിടിച്ചു അജു തിരിച്ചു അതെ നിമിഷം തന്നെ ദത്തന്റെ കൈ അജുവിന്റെ കവിളിൽ പതിച്ചിരുന്നു..
ചുറ്റിനും നക്ഷത്രം കറങ്ങുന്നതു പോലെ അവനു തോന്നി…
അജുവിന്റെ ചുരുട്ടിയ മുഷ്ടി ദത്തന്റെ വയറിനു നേർക്കു ചെന്നതും കൈ ദത്തൻ വലം കൈ കൊണ്ട് ബ്ലോക്ക് ചെയ്തു തട്ടി കളഞ്ഞു.. കൂട്ടത്തിൽ അജുവിന്റെ നെഞ്ചത്ത് പിടിച്ചു ഉന്തുകയും ചെയ്തു…
ആ ഉന്തലിൽ നില തെറ്റിയ അജു നിലത്തേക് വീണു
ഏട്ടാ ഇവൻ… നിലത്തു കിടന്നു അജു വിളിച്ചു..
“ഓഹ് ചേട്ടനും അനിയനും കൂടെയ അല്ലേ.. ” ഹ ഹ ഹ.. ദത്തന്റെ പരിഹാസ ചിരി അവിടെ മുഴങ്ങി..
“ഇനി വീട്ടിൽ ആരേലും ഉണ്ടോ… രണ്ടിനേം ഒരുമിച്ചു കുഴിയിലേക് എടുക്കണ്ടേൽ അനിയനേം വിളിച്ചു സ്ഥലം വിടാൻ നോക്കു.. “അവൻ എന്റെ മുഖത്തിനടുത്തേക് വന്നു പറഞ്ഞു.
നിലത്തു കിടന്ന അജുവിനെ ദത്തൻ വീണ്ടും കോളറിന് കുത്തി പിടിച്ചു എഴുന്നേൽപ്പിച്ചു..
അജു ദത്തന്റെ കൈ വിടീപ്പിക്കാൻ നോക്കിയെങ്കിലും അവൻ ശക്തിയായി അജുവിനെ കലുങ്കിന് അടുത്തേക് ഉന്തി കൊണ്ട് പോയി..
ഇനിയും നോക്കി നിന്നാൽ ശെരി ആവില്ല എന്നു എനിക്ക് തോന്നി..അവനെങ്ങാൻ വീണാൽ തലയിൽ ഒന്നാമത് ക്ഷതം ഏറ്റതാണ്..
ഞാൻ അവരുടെ അടുത്തേക് നടന്നു..
ദത്തന്റെ ചുമലിൽ കൈ വച്ചു.. “ദത്താ..”
എന്റെ വിളി ഉറച്ചതായിരുന്നു… “അവൻറെ കഴുത്തിൽ നിന്നും പിടി വിട്..” ഞാൻ പറഞ്ഞു.. പറയുക മാത്രമല്ല ദത്തന്റെ കയ്യിൽ എന്റെ കൈ മുറുകിയിരുന്നു.. അപ്പോളേക്കും അജു ദത്തന്റെ കൈ തട്ടി മാറ്റിയിരുന്നു..
“അജു നീ വണ്ടിയിൽ പോയിരിക്കു…”
“ഓഹോ അപ്പോ ചേട്ടൻ എന്താ ഒരു കൈ നോക്കുന്നോ ” ദത്തൻ പരിഹാസത്തോടെ ചോദിച്ചു…
“ഒരു കൈ നോക്കാനുള്ളതൊക്കെ നീ ഉണ്ടോ ദത്താ ” ഞാനും പരിഹാസ രൂപേണ തന്നെ പറഞ്ഞു. “വാ അജു നമുക്ക് പോകാം…”
ഞാൻ അജുവിനെ പിടിച്ചു കൊണ്ട് ഞങ്ങൾ കാർ പാർക്ക് ചെയ്യുന്നിടത്തേക് നടന്നു..
“ഏട്ടാ… ” അജു സംശയത്തോടെ എന്നെ വിളിച്ചു
“നമുക്ക് പെട്ടെന്ന് പോകാം അജു അമ്മ ഒറ്റയ്ക്കല്ലേ.”
“ഏട്ടാ അവൻ…… ഇത്രേ ഉള്ളോ ഏട്ടന്റെ ധൈര്യം…എന്തൊക്കെയാ നേരത്തെ പറഞ്ഞത്.. ഇങ്ങനെ ആണേൽ അവൻ ഏട്ടത്തിയെ കെട്ടുന്നത് ഏട്ടൻ നോക്കി നിക്കുകയെ ഉള്ളൂ.. “
“അനിയന് നല്ല ബുദ്ധി പറഞ്ഞു കൊടുക്കു.. പേടിച്ചു തൂറികൾ”
പിന്നിലായി ദത്തൻ പറഞ്ഞു കൊണ്ട് ചിരിക്കുന്നത് ഞാൻ കേട്ടു..
“ഏട്ടാ.. “
അജു എന്റെ കയ്യിൽ നിന്നും കുതറി അവൻറെ അടുത്തേക് പോകാൻ തിരിഞ്ഞു.. ഞാൻ അവനെ ബലമായി ഡ്രൈവിംഗ് സീറ്റിലേക് കയറ്റി.
“മോൻ ഇതിനുള്ളിൽ ഇരിക്ക്.. ചേട്ടന് അധികം സമയം ഇല്ലാത്ത കൊണ്ട് വലിയ ഫൈറ്റ് സീൻ ഒന്നും പ്രതീക്ഷിക്കരുത്…അമ്മ ഒറ്റക്കല്ലേ നമുക്ക് പെട്ടെന്ന് വീട്ടിൽ പോകണ്ടേ .” ഡോർ അടച്ചു കൊണ്ട് ഞാൻ പറഞ്ഞു.. എന്റെ മുഖത്തു അപ്പോളും ചിരി ആയിരുന്നത് കൊണ്ടാവും അവൻ സംശയത്തോടെ എന്നെ നോക്കി..
പിന്നിൽ ദത്തൻ ബുള്ളറ്റ് സ്റ്റാർട്ട് ആക്കി തിരിച്ചു എന്റെ അടുത്തേക് വരുന്നത് ഞാൻ അറിഞ്ഞു..
“എന്നാ പിന്നെ നോക്കിക്കോ കേട്ടോ”.. കൂടുതൽ പറഞ്ഞു നില്കാൻ ഉള്ള സമയം ഉണ്ടായിരുന്നില്ല ചിന്തകൾക്ക് സെക്കന്റിന്റെ വേഗം ആയിരുന്നു ഞൊടിയോടയിൽ .. ഇടം കൈ ബോണറ്റിൽ കുത്തി രണ്ടു കാലും വായുവിൽ ഉയർത്തി . ബുള്ളറ്റിൽ പാഞ്ഞു വരിക ആയിരുന്നു ദത്തന്റെ മുഖം അടച്ചാണ് കാൽ കൊണ്ടുള്ള അടി വീണത്.. ദത്തൻ ഒരിക്കലും അങ്ങനെ ഒരു അടി സ്വപ്നത്തിൽ പോലും പ്രതീഷിച്ചിട്ടുണ്ടാവില്ല എന്നു എനിക്കറിയാമായിരുന്നു….
അവനു ബുള്ളറ്റ് വെട്ടിച്ചു മാറ്റാനുള്ള സമയം ഉണ്ടായിരുന്നില്ല.. പിന്നിലേക്ക് ദത്തൻ തെറിച്ചു വീഴുന്നത് അജു കണ്ടു.. സ്പീഡിൽ ആയിരുന്ന ബുള്ളറ്റ്.. ടാർ റോഡിൽ ഉരഞ്ഞു റോഡിൽ നിന്നും താഴെ കണ്ടത്തിലേക് നിരങ്ങി വീണു. നടു അടിച്ചാണ് ദത്തൻ വീണത്.. തലയിൽ നിന്നും ഹെൽമെറ്റ് തെറിച്ചു പോയിരുന്നു.
തറയിൽ വീണ ദത്തൻ എണീക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല…
ഞാൻ ദത്തന്റെ അടുത്തേക് നടന്നു…
“മോനെ ദത്താ തീരെ സമയം ഇല്ലാത്ത കൊണ്ടാണ് നീ തത്കാലം ക്ഷമിക്കണം നിനക്ക് വീരോചിതമായി തരണം എന്നാണ് വിചാരിച്ചിരുന്നത്.. തത്കാലം നീ ഇതൊക്കെ കൊണ്ട് തൃപ്തി പെടണം .. “
“നീ പറയുന്ന പോലെ ഇതു ഊള ഡയലോഗ് ഒന്നും പറഞ്ഞു കളയാൻ എനിക്ക് സമയം ഇല്ല.. ഒരുപാട് ചോര പുരണ്ട കയ്യാ ഇതു.. ഡോക്ടർ ആണേ… പിന്നെ ഇനി നിനക്കും സമയം കുറവായതു കൊണ്ട് നമ്മൾ പരിചയ പെട്ടില്ല എന്നു വേണ്ട ഞാൻ അനുരാഗ്.. അത് എന്റെ അനിയൻ അർജുൻ.. “
“പിന്നെ നിനക്ക് സന്തോഷം തരുന്ന മറ്റൊന്ന് കൂടെ പറയാം… പല്ലവി.. അത് എന്റെ പെണ്ണ്..എന്റെ പ്രാണൻ … നിധി എന്റെ അനിയൻ കെട്ടാൻ പോകുന്ന പെണ്ണ്….അല്ലാതെ നിനക്ക് കിട്ടിയ ബോണസ് അല്ല ” “പിന്നെ നിനക്ക് അറിയാത്ത ഒന്ന് കൂടെ.. അവർ നിന്റെ അച്ഛന്റെ പെങ്ങടെ മക്കൾ ആണേൽ.. എന്റെ അമ്മാവന്റെ മക്കൾ ആണ് അവർ.. ഇനിയും ആരാണെന്നു മനസ്സിലായില്ലേൽ പറയാം.. നിന്റച്ഛനും കൂടെ ചേർന്നു കൊലപ്പെടുത്തിയ സഖാവ് കൃഷ്ണന്റെ മക്കൾ….”
അമ്മ എപ്പോളൊക്കേയൊ പറഞ്ഞ കഥകളിൽ നിന്നും ദത്തന്റെ അച്ഛൻ പ്രഭാകരനെ എനിക്ക് മനസ്സിലായിരുന്നു.
റോഡിലേക് നടുവടിച്ചു വീണ വേദനക്കിടയിലും ഞാൻ പറഞ്ഞത് കേട്ട അവൻറെ മുഖത്തെ ഞെട്ടൽ ഞാൻ വായിച്ചെടുത്തു..
“എടാ…” ദത്തൻ റോഡിൽ നിന്നും ഉരുണ്ടു എണീറ്റു.. എന്റെ നേരേ കൈ വീശി.. വീശിയ കൈ ഇടം കൈ കൊണ്ട് തട്ടി കളഞ്ഞു വലം കൈ കൊണ്ട് കവിളടക്കം ആണ് കൊടുത്തത് അതിന്റെ തരിപ്പ് മാറുന്നതിനു മുന്നേ.. അവന്റെ വലം കൈ ഇടതേക് തിരിച്ചു പിന്നിലോട്ടു വളഞ്ഞ അവൻറെ ഇടം നെഞ്ചിൽ എന്റെ കൈമുട്ടുകൾ കനത്തിൽ പതിഞ്ഞിരുന്നു..ദത്തനിൽ നിന്നും അമർത്തിയ നിലവിളി പുറത്ത് വന്നു..
“ഇതു കുറച്ചു മുൻപേ അജുവിന്റെ കഴുത്തിനു കുത്തി പിടിച്ചതിനു… “
ദത്തന്റെ മുടിയിൽ കുത്തി പിടിച്ചു മുന്നോട്ടു കുനിച്ചു എന്റെ കാല്മുട്ടുകൊണ്ട് ഒരെണ്ണം കൊടുത്തു കൊണ്ട് ഞാൻ പറഞ്ഞു..
ദത്തൻ വീശിയ ഇടം കൈ എന്റെ കഴുത്തിൽ പതിച്ചു എനിക്ക് വേദനിച്ചു.. പിന്നെ നടന്നതൊരു പൊരിഞ്ഞ അടി തന്നെ ആയിരുന്നു… അവനോടുള്ള ദേഷ്യവും പകയും എല്ലാം എന്റെ കൈകളിലേക്കും കാലുകളിലേക്കും ആവാഹിക്കപെട്ടു..
എന്റെ നേരേ വീശിയ ദത്തന്റെ വലം കൈ പിടിച്ചു തിരിച്ചതിനൊപ്പം കയ്യുടെ അടിയിൽ ശക്തിയായി ഇടിച്ചു. അവൻറെ കൈ തോളെല്ലിന്റെ ജോയിന്റിൽ നിന്നും വിട്ടതെനിക് മനസ്സിലായി അതെ സമയം തന്നെ എന്റെ കാലുകൾ അവൻറെ തുടയെല്ലിലും ശക്തിയായി ചവുട്ടി.. പിന്നിലേക്ക് മറിഞ്ഞ അവന്റെ കഴുത്തിലൂടെ കയ്യിട്ടു നട്ടെല്ല് നോക്കി മുട്ടുകാല് കേറ്റി… നെഞ്ച് കൂടു ലക്ഷ്യമാക്കി എന്റെ മുഷ്ടികൾ ആഞ്ഞു പതിച്ചു കൊണ്ടിരുന്നു.. നിലത്തേക് വീണ ദത്തന്റെ കാലിൽ പിടിച്ചു മുട്ടിന്റെ സൈഡ് നോക്കി ചവുട്ടി വേദന കൊണ്ട് ദത്തൻ നിലവിളിച്ചതൊന്നും എന്റെ ഉള്ളിൽ ഒരു സഹതാപവും ഉണ്ടാക്കിയില്ല . പിന്നെ അവൻറെ ഒരു കാലിൽ പിടിച്ചു വലിച്ചു അവൻറെ പുറം ടാർ റോഡിൽ ഉരഞ്ഞു അവൻ നിലവിളിക്കുന്നുണ്ടായിരുന്നു…ഞങ്ങൾ ആദ്യം നിന്ന കലിങ്കിന്റെ അരികിലേക്കു അവനെ വലിച്ചു എന്റെ മനസ്സിൽ അവൻ ചെയ്‌ത ദ്രോഹങ്ങൾ മാത്രം ആയിരുന്നു… പല്ലവി പറഞ്ഞ ഓരോ കാര്യങ്ങളും മനസ്സിൽ കൂടെ കടന്നു പോയി.
നിലത്തു കിടന്ന അവൻറെ മുടിയിൽ പിടിച്ചു കലിങ്കിനോട് ചേർത്തു വച്ചു എന്റെ കൈയിൽ രക്തം പുരളുന്നത് വരെ ഇടിച്ചു അജുവിന്റെ തല പൊട്ടിയ അതെ സ്ഥലത്ത് അവൻറെ തലയും പൊട്ടി ചോര ഒലിക്കുന്നതു ഞാൻ കണ്ടു…
“ഇതെന്റെ അനിയനെ നീ ചെയ്തതിനു…”
“ഇനി ഇതു ഞാൻ നിനക്ക് തരുന്ന ആദ്യത്തെയും അവസാനത്തെയും വാണിങ്… ഇനി നിന്റെ നിഴലു പോലും എന്റെ പെണ്ണിന്റെയോ എന്റെ അനിയന്റെയോ ദേഹത്തു വീണാൽ… നിന്നെ കൊല്ലുവൊന്നുമില്ല…. ഒരു ഡോക്ടർക് ജീവൻ എടുക്കാൻ അധികാരം ഇല്ല… പക്ഷെ ആ ജീവൻ ഒഴിച്ചു നിന്റെ ബാക്കിയെല്ലാം ഞാനിങ് എടുക്കും കേട്ടോടാ ദത്താ…”
“അപ്പോ എങ്ങനാ… മോനു പറഞ്ഞതൊക്കെ മനസ്സിലായല്ലോ… ” ബോധം മറയുന്നതിനു മുൻപ് അശരീരി പോലെയാണ് ദത്തൻ അനുവിന്റെ വാക്കുകൾ കേട്ടത്…
അജു അപ്പോളേക്കും കാറെടുത്തു എന്റെ അരികിൽ കൊണ്ട് നിർത്തിയിരുന്നു..
കലിങ്കിനടുത്തു ബോധം കെട്ട് കിടക്കുന്ന ദത്തനെയും എന്നെയും അവൻ മാറി മാറി നോക്കി..
“ഏട്ടാ തീർന്നോ അവൻ..” പേടിയോടെ അവൻ തിരക്കി..
“ഹേയ് തീർന്നൊന്നും ഇല്ല ഇങ്ങനെ ഇവിടെ ഇട്ടാൽ തീരും അത് കൊണ്ട് ഇവനെ എടുത്തു ഹോസ്പിറ്റലിൽ ആക്കാം.. “
“വാ പിടി.. ” ഞാൻ പറഞ്ഞു.
ഞങ്ങൾ അവനെ എടുത്തു വണ്ടിയുടെ പിൻ സീറ്റിൽ കിടത്തി.. നേരേ ഹോസ്പിറ്റലിലേക് വിട്ടു..
“അപ്പോ കല്യാണത്തിന്റെ കാര്യത്തിൽ തീരുമാനം ആയി… “അല്ലേ അജു ചിരിച്ചു കൊണ്ട് ചോദിച്ചു..
“തല്കാലത്തേക്.. ഒരു ആറു മാസത്തേക്കു എന്തായാലും അനങ്ങില്ല.. കൈ കുടഞ്ഞു കൊണ്ട് ഞാൻ പറഞ്ഞു…”
ഹോസ്പിറ്റലിലേക് പോകുന്ന വഴി തന്നെ ഡോണയെ വിളിച്ചു കാര്യം പറഞ്ഞു..
അവിടെ എത്തിയപ്പോളേക്കും അറ്റൻഡർ വന്നു ദത്തനെ വണ്ടിയിൽ നിന്നും എടുത്തു സ്‌ട്രെച്ചറിൽ കടത്തി ഉള്ളിലേക്കു കൊണ്ട് പോയി.
“പൃഥ്‌വി വന്നോ..” പുറത്തേക് വന്ന ഡോണയോടു ഞാൻ തിരക്കി.
“ഹാ വന്നിട്ടുണ്ട് ഇപ്പൊ വരാം എന്നാ പറഞ്ഞെ ഹോസ്പിറ്റലിലേക്.. “
“എന്നാൽ അവനെ കണ്ടിട്ട് പോകാം.., “
“എന്നാ അനുവേട്ടൻ വാ റൂമിൽ ഇരിക്കാം ” ഡോണ റൂമിലേക്കു വിളിച്ചു..
“ഇതു അജു അല്ലേ… “അജുവിനെ സംശയത്തോടെ നോക്കി കൊണ്ട് ഡോണ തിരക്കി.
“അതെ.. “ഞാൻ പറഞ്ഞു..
“എടാ ഇതു പൊറിഞ്ചുവിന്റെ വൈഫ് ആണ് ഡോണ.. “
“ഇവര് ഭയങ്കര കമ്പനി ആണ് കേട്ടോ ഡോണ.. “
“ഹ്മ്മ് എനിക്കറിയാം കേട്ടിട്ടുണ്ട് പാർട്നെർസ് ഇൻ ക്രൈം അല്ലേ “
“എന്റെ ഡോണ ചേച്ചി.. ആ പൊറിഞ്ചു വേട്ടന്റെ കത്തി സഹിക്കുന്ന ക്രൈം മാത്രേ ഞാൻ ചെയ്തിട്ടുള്ളു..” അജു പറഞ്ഞു.
“ഹോ അതിലും വലിയൊരു അപകടം നിനക്ക് വേറെ വരാനില്ല മോനെ.. “ചിരിച്ചു കൊണ്ട് ഡോണയും പറഞ്ഞു.
“ഹേയ് ഇതെന്താ അനുവേട്ടന്റെ കയ്യിൽ നിന്നും ചോര വരുന്നുണ്ടല്ലോ.. “
അപ്പോഴാണ് ഞാനും ശ്രദ്ധിച്ചത്.. എന്റെ കൈ മുറിഞ്ഞു ചോര വരുന്നുണ്ടായിരുന്നു..
“നീയെന്താടാ വല്ല തല്ലും ഉണ്ടാകാൻ പോയോ.. “ഞാൻ ഞെട്ടി തിരിഞ്ഞ് നോക്കി.. ചിരിച്ചു കൊണ്ട് വരുന്ന പ്രിത്വിയെ കണ്ടു..
“ഞാനും അത് ചോദിക്കാൻ വന്നതാ നോക്കിയേ ഷർട്ട് മുഴുവൻ മണ്ണാണല്ലോ.. ആസിഡെന്റായി കൊണ്ട് വന്ന ആൾ ആരാ.. “
“ആക്സിഡന്റോ.. “
പൃഥ്‌വി സംശയത്തോടെ എന്നെ നോക്കി.
“അതെ.. അനുവേട്ടന്റെ വണ്ടിയിൽ ഒരാളെയും കൊണ്ട് വന്നതാ.. ക്യാഷ്വലിറ്റിയിൽ ഡോക്ടർ പ്രകാശ് നോക്കുന്നുണ്ട് ആളെ.. “
“എന്താടാ സംഭവം.. “പൃഥ്‌വി എന്നോടായി അന്വേഷിച്ചു..
“വാ അതൊക്കെ പറയാം.. “
“വാടാ അജു എത്ര നാളായി കണ്ടിട്ട്.. ” പൃഥ്‌വി അജുവിനെയും കൂട്ടി ഞങ്ങളുടെ പിന്നിലായി നടന്നു.
“ഞാൻ ഇപ്പൊ വരവേ.. ” ഡോണ അതും പറഞ്ഞു നഴ്സിംഗ് ക്യാബിനിലേക് നടന്നു.
“നീ എവിടെ പോകുന്നു.” പൃഥ്‌വി വിളിച്ചു ചോദിച്ചു.
“അത് അനുവേട്ടന്റ് കയ്യിലെ മുറിവ് ക്ലീൻ ചെയ്യാൻ ബാൻഡേജ് ഒക്കെ എടുത്തിട്ട വരാം..”
“അത് ഞാൻ ഒപിയിൽ പോയി ചെയ്തോളാം.. ചെറിയൊരു മുറിവല്ലേ. “
“വേണ്ട ഞാൻ എടുത്തിട്ടു വരാം.. “
ഞാൻ പറഞ്ഞെങ്കിലും ഡോണ അത് വക വെക്കാതെ മരുന്നെടുക്കാൻ പോയി
റൂമിലേക്കു എത്തിയതും മുറിവ് ക്ലീൻ ചെയ്യാൻ സർജിക്കൽ സ്പിരിറ്റും ബെറ്റഡിനും ബാൻഡേജും എടുതു ഡോണയും വന്നു.
അവൾ തന്നെ മുറിവ് നന്നായി ക്ലീൻ ചെയ്തു ഡ്രസ്സ് ചെയ്തു.
“അപ്പോ ഇനി പറ എന്താ സംഭവിച്ചത്…”
നിന്റെ വണ്ടി എങ്ങാനും കൊണ്ട് പോയി ആക്‌സിഡന്റ് ആക്കിയോ.
“ഹേയ് അങ്ങനൊന്നും അല്ല.. “
അജുവിന് പറ്റിയ ആക്‌സിഡന്റിന്റെ യഥാർത്ഥ കാരണങ്ങളും.. ദത്തൻ അജുവിനെ ഉപദ്രവിച്ചതും എല്ലാം അവനോടു തുറന്നു പറഞ്ഞു. ഒടുവിൽ വൈകുന്നേരം ബീച്ചിൽ പോയതും തിരിച്ചു അവരെ വീട്ടിൽ കൊണ്ടാക്കിയതും മടങ്ങി വരും വഴി ദത്തനെ കണ്ടതും… അവൻ ഉടക്കാൻ വന്നതും എല്ലാം പ്രിത്വിയോട് പറഞ്ഞു കൊണ്ടിരുന്നു..
“ഇനി നടന്നത് പറയണ്ട കാണിക്കാം ” അജു പറഞ്ഞു..
അവൻ ഫോൺ എടുത്തു റെക്കോർഡ് ചെയ്ത വീഡിയോ ഫയൽ എടുത്തു ഓപ്പൺ ചെയ്തു…
അപ്പോളാണ് ഞാൻ അറിയുന്നത് അവൻ റെക്കോർഡ് ചെയ്ത കാര്യം…
“എടാ നീയെന്നെ ജയിലിൽ കേറ്റുവോ? “
പൃഥ്‌വി അവൻറെ കയ്യിൽ നിന്നും ഫോൺ വാങ്ങി ഡോണയും അവനും കൂടെ ആകാംഷ യോടെ നോക്കി ഇരിക്കുന്ന കണ്ടു… ഇടയ്ക്കിടയ്ക്ക് രണ്ടാളും എന്നെ നോക്കുന്നുണ്ടായിരുന്നു…
വീഡിയോ കണ്ട ഉടനെ പൃഥ്‌വി ലാൻഡ് ഫോൺ എടുത്തു ഡയൽ ചെയ്യുന്നത് കണ്ടു..
“ഹലോ.. പ്രകാശ്.. “
“Dr.അനു കൊണ്ട് വന്ന ആക്‌സിഡന്റ് കേസ്.. വല്ല സ്കോപും ഉണ്ടോ.. ” ……
“ഓക്കേ.. ” ……….. “ഓക്കെ.., “
“24മണിക്കൂർ കഴിഞ്ഞിട്ടോ.. ശെരി.. ഫയലിൽ MLC അടിക്കണ്ട ബൈകീന്നു വീണത് ആണ്.. ലീഗൽ ക്ലെയിം ഒന്നുമില്ല..പോലീസ് കേസ് ഒന്നും ആകുന്നില്ല. ഓക്കേ. “
“ആളു ജീവനോടെ ഉണ്ടോ എന്നറിയാൻ വിളിച്ചു നോക്കിയതാ.. ” ഫോൺ വെച്ചു കൊണ്ട് അവൻ എന്നോട് പറഞ്ഞു..
“എന്നാലും എന്തൊരു ഇടിയാടാ ഇടിച്ചെ…”
“പൊട്ടാൻ എല്ലൊന്നും ബാക്കിയില്ലെന്ന പ്രകാശ് പറഞ്ഞത്.. ബൈക്കിൽ നിന്നു വീണിട്ടു വല്ല ലോറിയും കേറി ഇറങ്ങിയോന്നു അവനു സംശയം.. “
“അടിപൊളി ഇടിയാരുന്നു ഏട്ടാ.. ഇതു പോലെ ആയിരിക്കും അല്ലേ അന്ന് എന്റെ അപ്പന്റെ ഗുണ്ടകളെ ഇടിച്ചത്….”
“അതെപ്പോ.. “അജു എന്നെ തോണ്ടി കൊണ്ട് ചോദിച്ചു.
“അത് ഞാൻ അല്ല ഇവനാണ്… ” ഞാൻ പ്രിത്വിയെ ചൂണ്ടി കൊണ്ട് പറഞ്ഞു..
“എന്റപ്പനും അങ്ങനാ വിചാരിച്ചിരിക്കുന്നതു. .പക്ഷെ ഞങ്ങള്ക്ക് അറിയാല്ലോ സത്യം.. “
“അന്ന് കൂടെ നിക്കാം എന്നു പറഞ്ഞ ഓടിയ തെണ്ടിയാ ഇതു.. ബാക്കിയുള്ളോൻ ജീവൻ രക്ഷിക്കാൻ കിട്ടിയതെടുത്തു വന്നോൻ മാർക്കിട്ടു കൊടുത്തു.. അത്രേ ഉള്ളൂ. “
“അനുവേട്ട ഇതൊക്കെ കുറച്ചു ഇവിടെയും പഠിപ്പിച്ചു കൊടുക്ക്.. “”
“അല്ല നിങ്ങള് ഹോസ്പിറ്റൽ അല്ലേ നടത്തുന്നത് അല്ലാതെ കരാട്ടെ സ്കൂൾ അല്ലലോ.. കത്തിയും സൂചിയും എടുത്തു കളരി പയറ്റിന് പോകാൻ വല്ല ഉദ്ദേശ്ശോം ഉണ്ടോ.. “
“അതൊന്നും അല്ലടാ ഇവൾക്ക് ഈ ഹോസ്പിറ്റലിന്റെ പേര് മാറ്റാനാണ്.. “
“പേര് മാറ്റാനോ.. “ഞാൻ സംശയത്തോടെ ചോദിച്ചു..
ഹാ.. “പൃഥ്‌വി മെമ്മോറിയൽ ഹോസ്പിറ്റൽ. “
അവൻറെ പറച്ചിലും ഭാവവും കണ്ട ഞങ്ങള്ക്ക് ചിരി വന്നു..
“എടാ ഞങ്ങൾ ഇറങ്ങിയേക്കുവാ അമ്മ നോക്കിയിരിക്കുന്നുണ്ടാവും.. പോട്ടെ. “
“അനു.. “ഡോർ തുറന്നു പുറത്തേക് ഇറങ്ങിയ എന്നെ പൃഥ്‌വി പിന്നിൽ നിന്നും വിളിച്ചു…
“എന്തടാ..” അവൻറെ മുഖത്തെ ഗൗരവം കണ്ടാണ് ഞാൻ ചോദിച്ചത്
“അല്ലെങ്കിൽ വേണ്ട… ഒന്നുമില്ല നാളെ പറയാം….”
“എടാ ആ ദത്തന്റെ ആരെയെങ്കിലും വിവരം അറിയിക്കണ്ടേ…”
“ങ്ങാ.. പല്ലവിയെ തന്നെ വിളിച്ചു പറയാം…” , ” നീ എന്ത് പറയും,, “
“എന്ത് പറയാൻ ആക്‌സിഡന്റ് ആണെന്ന് പറയും അല്ലാതെന്തു.. “
പല്ലവിയുടെ നമ്പർ ഡയൽ ചെയ്തോണ്ട് ഞാൻ ഹോസ്പിറ്റലിന് പുറത്തേക് ഇറങ്ങി.
✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️
“പെട്ടെന്ന് വാ നിധി മുത്തശ്ശൻ ഉണ്ടെങ്കിൽ വഴക്ക് പറയാൻ ഒരു കാരണം ആയി.. “
നിധിയെ വലിച്ചു കൊണ്ട് ശ്രീലകത്തിന്റെ ഗേറ്റിനടുത്തേക് നടക്കുമ്പോളും ഇടയ്ക്കിടയ്ക്ക് പല്ലവി തിരിഞ്ഞു നിക്കുന്നഹ്‌ണ്ടായിരുന്നു.. ഉത്സവ പറമ്പിൽ കൈ വിട്ടു പോയൊരു കുട്ടിയുടെ മനസ്സ് പോലെ ആയിരുന്നു അവളുടെ മനസ്സ് … സുരക്ഷിതത്വത്തിന്റെ കയ്യിൽ നിന്നും അപരിചിതത്വത്തിന്റെ തിരക്കിലേക്ക് എടുത്തെറിയപ്പെട്ടപോലെ… ശരീരം നീങ്ങുമ്പോളും മനസ്സ് ശിലയായി ഉണ്ണിയേട്ടന്റെ അടുത്ത് നിക്കുകയാണെന്നു അവൾക് മനസ്സിലായി.. ഒടുവിൽ തങ്ങളെ തന്നെ നോക്കി നിൽക്കുന്ന ഉണ്ണിയേട്ടനെ കൈ വീശി യാത്രയാക്കി യിട്ടാണ് ഗേറ്റു തുറന്നു ഉള്ളിലേക്കു നടന്നത്..
പുറത്തെ വരാന്തയിൽ ഗേറ്റിലേക് തന്നെ നോക്കി ചാരു കസേരയിൽ കിടക്കുന്ന മുത്തശ്ശനെ കണ്ടു…
“അച്ഛൻ പതിവ് സേവക് പോകുന്നതാണെന്നു തോന്നുന്നു”
തെങ്ങിൻ തോപ്പിലെ ഷെഡിലേക് പോകുന്ന വിശ്വനെ ചൂണ്ടി നിധി പറഞ്ഞു..
“എവിടേലും പോവട്ടെ… നീ വാ. “
മുത്തശ്ശനെ കടന്നു ഉള്ളിലേക്കു കടന്നപ്പോളും മുത്തശ്ശൻ ഒന്നും പറയാതെ ദൂരെക് നോക്കിയിരിക്കുന്നതു കണ്ടു..
മുത്തശ്ശിയോട് തോന്നുന്ന സ്നേഹം ഒരിക്കലും മുത്തശ്ശനോട് തോന്നിയിട്ടില്ല പല്ലവി ഓർത്തു.. മനസ്സിൽ പ്രതാപിയും ക്രൂരനും ആയ മുത്തശ്ശന്റെ രൂപം ചിത്രം പോലെ വരച്ചു ചേർത്തിരുന്നു.. ആരും പറയാതെ തന്നെ..
അതിനും മാറ്റം വരാൻ തക്കവണ്ണം നല്ല പ്രവർത്തികൾ അവൾക് മുന്നിൽ അനുഭവ വേദ്യം ആയതുമില്ല..ഒന്ന് മാത്രം അറിയാം ഈ സ്വത്തുക്കൾ മുഴുവൻ ഇപ്പോളും മുത്തശ്ശന്റെ പേരിൽ ആണ്.. സാവിത്രി അപ്പച്ചി എന്ന തടസ്സം ഇല്ലാത്തതു കൊണ്ട് മുഴുവനായി അച്ഛനു കിട്ടും എന്നുള്ളത് കൊണ്ടാവണം ഇതുവരെ സ്വന്തം പേരിലേക് എഴുതാൻ അച്ഛൻ നിർബന്ധം പിടിച്ചു കേട്ടിട്ടില്ല.. സ്വത്തു ആരുടെ പേരിൽ ആയാലും ആദായം എടുക്കുന്നതും ചെലവഴിക്കുന്നതും അച്ഛൻ തന്നെ..
നേരേ മുത്തശ്ശിയുടെ മുറിയിലേക്കു ആണ് നടന്നത്…
“എന്താടി ഇത്ര വൈകിയത്… “
അടുക്കളയിൽ നിന്നും ഇറങ്ങി വന്ന അമ്മ ചോദിച്ചു..
അന്ന് നടന്ന കാര്യങ്ങൾ മുഴുവൻ വിവരിച്ചത് നിധി ആണ്.. അജുവിന്റെ കാര്യങ്ങൾ പറയുമ്പോൾ നിധിയുടെ മുഖം ചുവക്കുന്നതു പല്ലവി കുസൃതിയോടെ ഓർത്തു കൊണ്ടിരുന്നു.
“ആ ദത്തൻ എങ്ങാനും കണ്ടിരുന്നേൽ കൊലപാതകം നടന്നേനെ.. “
എല്ലാം കെട്ട് കഴിഞ്ഞു അമ്മ ആശങ്കയോടെ പറഞ്ഞു.
“പിന്നെ.. ഒരു ദത്തൻ… അമ്മയ്ക്ക് എന്ത് പറഞ്ഞാലും ഒരു ദത്തൻ.. “
“ആഹ്.. നിനക്ക് അറിയില്ല ആ രണ്ടു പിള്ളേർക്ക് ആ കാട്ടു മാക്കാനോടു എന്ത് ചെയ്യാൻ പറ്റും….ഒരുപാട് അനുഭവിച്ചവളാ സാവിത്രി.. ഇനി നിങ്ങൾ കാരണം കൂടി അവൾക്കൊരു വേദന ഉണ്ടാവരുത്… എനിക്കത്രേ ഉള്ളൂ.. “
“അപ്പോ ഞങ്ങളുടെ വേദനയോ അമ്മേ.. “
അതിനു ലക്ഷ്മിക് ഉത്തരം ഉണ്ടായിരുന്നില്ല..
“അവൾ അവളുടെ പേടി കൊണ്ട് പറഞ്ഞതാ…എനിക്ക് നിങ്ങളെ അവരുടെ കയ്യിൽ ഏല്പിക്കുന്നതാ ഇഷ്ടം.. എന്റെ മുത്തപ്പാ എന്റെ പ്രാർത്ഥന നടക്കണേ. മുത്തശ്ശിയുടെ വാക്കുകൾ നിധിയുടെയും പല്ലവിയുടെയും മനസ്സിൽ മീന ചൂടിൽ വീണ മഴതുള്ളിയായിരുന്നു “
മുത്തശ്ശിയുടെ രണ്ടു സൈഡിൽ ആയിട്ടായിരുന്നു നിധിയും പല്ലവിയും.. മുത്തശ്ശിയെ കെട്ടിപിടിച്ചു ആ തോളുകളിലേക് തല ചായ്ച്ചു.
“എന്റെ കുട്ട്യോള് പോയി കുളിച്ചു ഡ്രസ്സ് ഒക്കെ മാറീട്ടു വാ…” രണ്ടു പേരുടെയും കവിളിൽ തട്ടി കൊണ്ട് മുത്തശ്ശി പറഞ്ഞു
“കുറച്ചു കഴിയട്ടെ മുത്തശ്ശി.. “
ചിണുങ്ങി കൊണ്ട് നിധി മുത്തശ്ശിയെ വീണ്ടും കെട്ടി പിടിച്ചു..
“പെണ്ണിനെ കെട്ടിക്കാനായി എന്നിട്ടും കൊഞ്ചൽ മാറീല്ല..” ചിരിച്ചു കൊണ്ട് മുത്തശ്ശി പറഞ്ഞു..
“സാവിത്രി അപ്പച്ചിക് എന്ത് സ്നേഹം ആണല്ലേ മുത്തശ്ശി… ഞങ്ങളെ ഭയങ്കര ഇഷ്ടായി എനിക്ക് അപ്പച്ചിയേം…ഇപ്പോളും എന്ത് സുന്ദരിയാ നമ്മുടെ പല്ലവി ചേച്ചിയെ പോലെ… തന്നെ ഉണ്ട്. “
“നിധി മോളു സുന്ദരിയെ അല്ല കേട്ടോ മുത്തശ്ശി…” നിധിയെ കളിയാക്കി കൊണ്ട് പല്ലവി പറഞ്ഞു…
“പോടീ കുരങ്ങത്തി.. ചേച്ചി. “
“എന്റെ ചുന്ദരി കുട്ടികൾ രണ്ടും പോയി കുളിച്ചിട്ടു വന്നേ… രണ്ടിനേം മീൻ മണക്കുന്നു..”
“എന്റെ മുത്തശീ ഞങ്ങൾ കടപ്പുറത്തു മീൻ പിടിക്കാൻ പോയതല്ലാട്ടോ…”
“അതെനിക്കും അറിയാം.. എന്റെ രണ്ടു കൊച്ചു മക്കളെ കയ്യും കലാശവും കാണിച്ചു മയക്കാൻ പോയതല്ലേ.. രണ്ടും കൂടെ.. ” ചിരിച്ചു കൊണ്ട് മുത്തശ്ശി പറഞ്ഞു.
“അയ്യടി കുറുമ്പി മുത്തശ്ശി ഇപ്പൊ അവര് അകത്തും ഞങ്ങള് പുറത്തും അല്ലേ… ശെരിയാക്കി തരാട്ടോ… “
മുത്തശ്ശിയുടെ രണ്ടു കവിളിലും ഓരോ കടി കൊടുത്തു അവർ പുറത്തേക് നടന്നു..
വാതില്കൽ എത്തിയപ്പോൾ ഉള്ളിലേക്കു കയറാൻ ആയി മുത്തശ്ശൻ നിക്കുന്നത് കണ്ടു.. മുഖത്തു പതിവ് ഗൗരവം ആയിരുന്നു..
“നമ്മൾ പറഞ്ഞതൊക്കെ കേട്ടിട്ടുണ്ടാവുമോ ചേച്ചി.. ” നിധി സംശയത്തോടെ പല്ലവിയോട് ചോദിച്ചു..
“ഹേയ് ഉണ്ടാവില്ല…” പല്ലവി അങ്ങനെ ആശ്വസിച്ചെങ്കിലും അവൾക് ഉള്ളിൽ ഭയം ഉണ്ടായിരുന്നു മുത്തശ്ശൻ കേട്ടിട്ടുണ്ടാവുമോ എന്നു വിചാരിച് …
റൂമിലേക്കു ചെന്നതും നിധി ചാടി കട്ടിലേക്കു കിടന്നു..ഒരു തലയിണ എടുത്തു കെട്ടി പിടിച്ചു…
“അതെ അജു ഒന്നുമല്ല പോയി കുളിക്കാൻ നോക്കു പെണ്ണെ… “
അയ്യേ.. നിധി ചമ്മിയ പോലെ തലയിണ വലിച്ചെറിഞ്ഞു…
“ചേച്ചി പോയി കുളിക് അത് കഴിഞ്ഞു ഞാൻ കുളിക്കാം…” അതും പറഞ്ഞു അവൾ കട്ടിലിൽ കമിഴ്ന്നു കിടന്നു..
“നീ ആദ്യം കുളിക് ഞാൻ കിടക്കട്ടെ… നിധിയുടെ ചന്തിക് തന്നെ ഒരടി കൊടുത്തു കൊണ്ട് പല്ലവി പറഞ്ഞു..
‘പോ ചേച്ചി… ചേച്ചിക് ഉണ്ണിയേട്ടനെ ഓർത്തു കിടക്കാൻ അല്ലേ.. കള്ളീ.. ചേച്ചി തന്നെ ആദ്യം പോയ മതി.. “
“നിങ്ങൾ ഇതുവരെ കുളിക്കാൻ പോയില്ലേ… ഇവിടെ തല്ലു കൂടി കൊണ്ട് നിക്കാതെ രണ്ടാളും പോയി കുളിച്ചേ.. ഇപ്പോളും കുഞ്ഞ് കുട്ടികളാണെന്ന വിചാരം… “”‘
“””ഞങ്ങൾക് കുഞ്ഞിലേ ഇങ്ങനെ തല്ലു കൂടാൻ പട്ടീട്ടില്ലലോ അമ്മേ..””””
“”അതെ സത്യം.. “”നിധി പറഞ്ഞൂ.
“”ഇന്ന് രണ്ടാളും നല്ല സന്തോഷത്തിൽ ആണല്ലോ… സാവിത്രി അപ്പച്ചി ഇത്ര കാര്യായിട്ട് എന്ത് മരുന്നാണാവോ തന്നെ…””
“”അത് ഞങ്ങൾ പറയില്ല അല്ലേ ചേച്ചി.. പക്ഷെ ഇടകിടക് ആ മരുന്ന് വാങ്ങാൻ ഞങ്ങൾ അങ്ങോട്ടു പോകും.. “””
“”””ഹ്മ്മ് അച്ഛനും മുത്തശ്ശനും അറിഞ്ഞാൽ എന്താണാവോ നടക്കുക ഭഗവാനെ… ”” ലക്ഷ്മി മുകളിലേക്കു നോക്കി തൊഴുതു.
‘അമ്മ എന്താ ഞങ്ങളെ ടെൻഷൻ അടിപ്പിക്കാൻ വന്നതാ.. “
“അല്ലേ… ഞാൻ ചായ കൊണ്ട് വന്നതാ.. എടുത്തു കുടിച്ചിട്ട് മര്യാദക് പോയി കുളിച്ചിട്ട് താഴേക്കു വാ.. ” രണ്ടു ഗ്ലാസ് ചായയും ടേബിളിൽ വച്ചിട്ട് അമ്മ താഴേക്കു പോയി.
ചായ എടുത്തു കുടിച്ച് ഇടാനുള്ള നൈറ്റ് ഡ്രെസ്സും എടുത്തു പല്ലവി ബാത്റൂമിലേക് നടന്നു..
ഇട്ടിരുന്ന ചുരിദാർ അഴിച്ചു കോർണറിൽ വെച്ചിരുന്ന ബക്കറ്റിലേക് ഇട്ടു.. ഷവറിനടുത്തേക് നടന്നു അത് ഓൺ ചെയ്തു.. ഷവറിൽ നിന്നും വെള്ളം നേർത്ത വെള്ളി നൂലുകൾ പോലെ നഗ്‌നമായ ദേഹത്തേക് പെയ്തിറങ്ങി.. ഉണ്ണിയേട്ടന്റെ ഗന്ധം തന്റെ ചുറ്റിലും നിറയുന്നതായി അവൾക്കു തോന്നി… അവളുടെ കണ്ണുകൾ ജലത്തുള്ളികൾ ഒഴുകിയിറങ്ങുന്ന തന്റെ വയറിലേക് പോയി… ഉണ്ണിയേട്ടൻ കുസൃതി കാട്ടിയ ഇടുപ്പിലും വയറിലും ആ ഓർമയിൽ അവളുടെ വിരലുകൾ ഇഴഞ്ഞു.. അവൻറെ കുസൃതികൾ അവൾ ഒരു പുഞ്ചിരിയോടെ ഓർത്തു… വൈശാഖ പുലരിയിൽ ഇറ്റുവീണ മഞ്ഞു തുള്ളിയെ സ്വീകരിക്കുന്ന പനിനീർദളങ്ങൾ പോലെ ആർദ്രമായിരുന്നു അവളുടെ മനസ്സ് അപ്പോൾ….
“ചേച്ചി ഇതുവരെ കഴിഞ്ഞില്ലേ ” പുറത്ത് നിന്നു നിധി വിളിച്ചപോൾ ആണ്… ഒരു സ്വപ്നത്തിൽ നിന്നെന്ന പോലെ പല്ലവിക് ബോധം വന്നത്..
“ദാ വരുവാ.. കഴിഞ്ഞു…. നിന്നോട് പറഞ്ഞതല്ലേ ആദ്യം കുളിച്ചോളാൻ പിന്നെ ഇപ്പൊ എന്തിനാ കയറു പൊട്ടിക്കണേ..” നേരിട്ട ചിന്താ ഭംഗത്തിന്റെ നിരാശ ഉണ്ടായിരുന്നു അവളുടെ സ്വരത്തിൽ.
“ഉണ്ണിയേട്ടൻ വിളിക്കുന്നുണ്ട്.. “
അപ്പോളാണ് ബെല്ലടിക്കുന്നതു പല്ലവിയും കേട്ടത്..
“ഞാൻ എടുക്കണോ..” നിധി വീണ്ടും വിളിച്ചു ചോദിച്ചു.
“വേണ്ട ഞാൻ വരുവാ.. “
പല്ലവി പെട്ടെന്ന് തന്നെ കുളിച്ചു മുടിയിൽ തോർത്തും ചുറ്റി കെട്ടി നൈറ്റ് ഡ്രെസ്സും ഇട്ടു പുറത്തേക് വന്നു.
അപ്പോളേക്കും ഫോൺ കട്ട് ആയിരുന്നു..
“ദേ കട്ട് ആയി..” നിധി പറഞ്ഞു..
“ഞാൻ തിരിച്ചു വിളിച്ചോളാം.. “
“ഹ്മ്മ്… ഉം… ‘” കളിയാക്കി തലയാട്ടി കൊണ്ട് നിധി ഡ്രെസ്സും എടുത്തു ബാത്റൂമിലേക് പോയി..
അവൾ ഫോൺ കയ്യിലെടുത്തു അനുവിന്റെ നമ്പറിലേക് ഡയൽ ചെയ്യാനായി പാറ്റേൺ ലോക്ക് മാറ്റിയപ്പോളേക്കും അതിലേക് കാൾ വന്നിരുന്നു .
“എന്തെടുക്കുവാരുന്നു ചിന്നു.. “
“ഉണ്ണിയേട്ടാ ഞാൻ കുളിക്കാൻ കയറിയിരുന്നു.. “”
“”വീട്ടിൽ എത്തിയോ.. “””പല്ലവി തിരിച്ചു ചോദിച്ചു
“ഇല്ല “
“”എന്തെ ഇത്ര ലേറ്റ് ആയെ.. എവിടേലും പോയോ ഞങ്ങളെ ഡ്രോപ്പ് ചെയ്തിട്ട്. ‘””
“””ഹോസ്പിറ്റൽ വരെ പോയി.. “”
“””എന്തെ എന്തെങ്കിലും അർജന്റ് കേസ്.. അവൾ ഉദ്വെഗത്തോടെ തിരക്കി.. “”
“”ചെറിയൊരു അർജന്റ്.. ചിന്നുവിന്റെ ഭാവി വരനെയും കൊണ്ട് ഒന്ന് ഹോസ്പിറ്റലിൽ പോയതാ… “”
“”എന്റെ ഭാവി വരനോ… അപ്പോ ഈ സംസാരിക്കുന്നതു ആരാ.. ‘”
“”തമാശ കളിക്കാതെ കാര്യം പറ ഉണ്ണിയേട്ടാ.. ‘””
“”അതെ.. ഞങ്ങൾ തിരിച്ചു വരുന്ന വഴിക് ഒരാൾ ബൈക്കിൽ നിന്നും വീണു കിടക്കുന്ന കണ്ടു.. വണ്ടി നിർത്തി ചെന്നു നോക്കിയപ്പോൾ അജു ആണ് പറഞ്ഞത് അത് അവനെ തല്ലിയ ആളാണെന്നു അപ്പോ എനിക്ക് മനസ്സിലായി അത് ദത്തൻ ആണെന്ന്.. അവിടെ കിടന്നു ചാകണ്ട എന്നു കരുതി ആണ്.. ഞാൻ എടുത്തു ഹോസ്പിറ്റലിൽ കൊണ്ട് പോയത്.. അതൊന്നു പറയാൻ വേണ്ടിയാ ഞാൻ വിളിച്ചത്. “””
“””ഉണ്ണിയേട്ടന് വേറെ പണിയൊന്നും ഇല്ലാരുന്നോ… അവിടെങ്ങാനും കിടന്നു ചാത്തോട്ടെന്നു വെച്ചാൽ പോരാരുന്നോ…തീർന്നു കിട്ടിയാൽ അത്രേം സമാധാനം.. “””
“””അങ്ങനെ പറയരുത് ചിന്നു ഒരു ജീവൻ അല്ലേ.. ഡോക്ടറുടെ കണ്ണിൽ ജീവൻ എന്നതിന് വലിയൊരു വില ഉണ്ട്.. ജീവന് മാത്രം… “”” അവൻ പറഞ്ഞതിന്റെ അർത്ഥം ഒന്നും ഗ്രഹിക്കാൻ ഉള്ള മൂഡിൽ ആയിരുന്നില്ല പല്ലവി..
“””ദത്തന് ആക്സിഡന്റ് പറ്റി എന്നുള്ളത് അവളെ സംബന്ധിച്ചിടത്തോളം അവൾക്കു ഏറ്റവും സന്തോഷം തരുന്ന വാർത്തകളിൽ ഒന്നായിരുന്നു. “”‘
“””അവൻറെ വീട്ടുകാർ ആരേലും ഉണ്ടേൽ വിവരം അറിയിച്ചേക്…”””
”ഹാ അറിയിച്ചേക്കാം ഉണ്ണിയേട്ടാ.. ” “”എന്നാൽ ശെരി ഞങ്ങൾ ഹോസ്പിറ്റലീന്നു ഇറങ്ങുവാ… “””
വീട്ടിൽ എത്തീട് വിളികാം അതും പറഞ്ഞു അനു ഫോൺ കട്ട് ചെയ്തു.
പല്ലവി വെള്ളയും ചുവപ്പും ഇടവിട്ട് ഇട്ടിരുന്ന ജനൽ കർട്ടൻ മെല്ല സൈടിലേക് മാറ്റി.. ജനാല തുറന്നിട്ടു… പുറത്ത് നിന്നും വീശിയ ഇളം കാറ്റു അവളുടെ കപോലങ്ങളെ തഴുകി… പൂനിലാവ് പൊഴിക്കുന്ന പൂന്തിങ്കൾ അവളെ നോക്കി കണ്ണിറുക്കിയതായി പല്ലവിക്ക് തോന്നി…
“‘എടീ പെട്ടെന്ന് കുളിച്ചിട്ടു വാ.. ‘”
ബാത്റൂമിന്റെ ഡോറിൽ തട്ടി കൊണ്ട് പല്ലവി പറഞ്ഞു..
“”ഞാൻ താഴേക്കു പോകുവാണേ നീ വന്നേക്കു.””
“”ചേച്ചി ഞനും വരുവാ നിക്ക്..””
“”മോളെ ആ ദത്തന് ആക്സിഡന്റ് പറ്റി എന്നു ഉണ്ണിയേട്ടൻ ഹോസ്പിറ്റലിൽ കൊണ്ട് പോയി അഡ്മിറ്റ് ചെയ്തു എന്നു. “”
“”ങേ.. ഉണ്ണിയേട്ടന് വട്ടാണോ .. അജുവേട്ടനും കൂടെ ഉണ്ടായിരുന്നില്ലേ.. എന്നിട്ടും.. അവിടെങ്ങാനും ഇടാൻ ഉള്ളതിന്…””” ഡോർ തുറന്നു വന്നു കൊണ്ട് നിധി പറഞ്ഞു..
“”ഞാനും അത് ചോദിച്ചു.. ഡോക്ടറുടെ എത്തിക്സിന് ചേർന്നതല്ലല്ലോ എന്നു.. എന്തായാലും കുറച്ചു കാലത്തേക് എങ്കിലും ശല്യം ഇല്ലാണ്ടായാൽ മതിയാരുന്നു… “”
“”വാ താഴെ പോയി അമ്മയോട് പറഞ്ഞേക്കാം.. “”
പല്ലവിയും നിധിയും താഴേക്കു പോയി അനു പറഞ്ഞ വിവരങ്ങൾ എല്ലാം അമ്മയോടും മുത്തശ്ശിയോടും പറഞ്ഞു.. എല്ലാം കേട്ടുകൊണ്ട് മുത്തശ്ശനും ഉണ്ടായിരുന്നു.. ഉണ്ണിയേട്ടൻ വിളിച്ചു പറഞ്ഞത് ആണെന്ന് പറഞ്ഞെങ്കിലും അത് ആരാണെന്നു മുത്തശ്ശന് മനസ്സിലായില്ല..
അമ്മ അച്ഛനെ വിളിച്ചെങ്കിലും അച്ഛൻ നാവ് കുഴയുന്ന സൗണ്ടിൽ എന്തോ പറഞ്ഞു ഫോൺ കട്ട് ആക്കി..
”’മൂക് മുട്ടെ കുടിച്ച് എവിടേലും കിടപ്പുണ്ടാവും… ഇപ്പൊ ഇവിടെ അല്ലലോ പൊറുതി… “”‘ അമ്മ എന്തോ പറയാൻ വന്നതു കടിച്ചമർത്തി പോലെ തോന്നി..
അച്ഛൻ ആ തെങ്ങും തോപ്പിലെക് പോകുന്ന കണ്ടല്ലോ.
“”അത് വഴി പലയിടത്തേക്കും പോകാല്ലോ… “‘
അമ്മ മറ്റെന്തോ ഉദ്ദേശിക്കുന്നുണ്ടെന്നു എനിക്ക് മനസ്സിലായി..
എന്തോ ഇപ്പൊ ചോദിക്കാൻ തോന്നിയില്ല… മുത്തശ്ശനും എണീറ്റു പുറത്തേക് പോയി..
“”‘അമ്മ ആ പ്രഭാകരൻ അമ്മാവനെ എങ്ങാനും വിളിച്ചു പറ..”””
അമ്മ പ്രഭാകരൻ അമ്മാവനെ വിളിച്ചു പറയുമ്പോളേക്കും ഞാനും നിധിയും മുത്തശ്ശിയേയും കൂട്ടി മുറിയിലേക്കു വന്നിരുന്നു..
“”താന്താൻ നിരന്തരം ചെയ്യുന്ന കർമങ്ങൾ താന്താൻ അനുഭവിച്ചീടുകെന്നേ വരൂ.. “”
“”ഭഗവാന് നിരക്കാത്തത് ചെയ്യുമ്പോ ചിലപ്പോളൊക്കെ ഇങ്ങനെ ഓരോന്ന് കിട്ടുന്നത് നല്ലതാ..”” മുത്തശ്ശി അതും പറഞ്ഞു കട്ടിലിലേക് ഇരുന്നു ഭിത്തിയോട് ചേർത്തു ഇട്ടിരുന്ന കട്ടിലിൽ മുത്തശ്ശിക് ചാരി ഇരിക്കാനായി നിധി തലയിണ എടുത്തു കൊടുത്തു…
“”അജു സുന്ദരൻ ആണൊ നിധി കുട്ടി..””
“”അതെ മുത്തശ്ശി സുന്ദരനാ… “”
“”എടി കള്ളി ഉള്ളിലിരുപ്പോക്കെ മനസ്സിലാവനുണ്ട് കേട്ടോ.. “” ചിരിച്ചു കൊണ്ട് മുത്തശ്ശി പറഞ്ഞപ്പോൾ ആണ് കുറച്ചു ആവേശം കൂടിപ്പോയോ എന്നു നിധി ചിന്തിച്ചതു.
ജനലവഴികളിൽ മുഖം ചേർത്തു പുറത്തേക് നോക്കി നിൽക്കുക ആയിരുന്ന പല്ലവി മുത്തശ്ശിയുടെയും നിധിയുടെയും സംസാരം കെട്ട് ഊറി ചിരിക്കുന്നുണ്ടായിരുന്നു..
“”എന്താ മോളെ ഇത്ര ഗാഢമായി ചിന്തിക്കുന്നേ..”” മുത്തശ്ശി പല്ലവിയോടായി ചോദിച്ചു
“‘ഒന്നുല്ല മുത്തശ്ശി.. വെറുതെ ഓരോന്ന് ആലോചിച്ചു നിന്നു പോയതാ.. “”
“”ഹ്മ്മ്… ഉം” മുത്തശ്ശി ഒന്ന് മൂളി.
“”മുത്തശ്ശി ഞങ്ങൾ പറഞ്ഞത് വല്ലതും മുത്തശ്ശൻ കേട്ടോ.. നേരത്തെ”” നിധി സംശയത്തോടെ ചോദിച്ചു..
“”അറിയില്ല ഒന്നും പറഞ്ഞില്ല… “””
നിധി മുത്തശ്ശിയുടെ മടിയിൽ തല വെച്ചു കിടന്നിരുന്നു… മുത്തശ്ശി അവളുടെ മുടിയിഴകളിലൂടെ വിരലോടിച്ചു..
“”മുത്തശീ അപ്പച്ചിയും ഇങ്ങനെ എണ്ണയിട്ടു മുടിയിൽ തടവി തന്നു…””
“””ഹ്മ്മ് അവൾക്കു ഭയങ്കര ഇഷ്ട്ടം ആയിരുന്നു എന്നെ കൊണ്ട് അവളുടെ മുടിയിൽ അങ്ങനെ ചെയ്യിപ്പിക്കാൻ…””” പഴയ ഓർമകളുടെ കെട്ടി വെച്ച ഭാണ്ഡം മുത്തശ്ശിയുടെ മനസ്സിൽ തുറന്നു വന്നു..
“”പാവം എന്റെ കുട്ടി… എന്തെല്ലാം അനുഭവിച്ചു….. സ്വന്തക്കാരും ബന്ധുക്കാരും എല്ലാം ഉണ്ടായിട്ടും ആരോരുമില്ലാതെ ഏതോ നാട്ടിൽ…. എന്റെ കുട്ടിക്ക് ഇനിയെങ്കിലും സമാധാനം കൊടുത്ത മതിയാരുന്നു…””” മുത്തശ്ശി ഒരു ദീർഘ നിശ്വാസത്തോടെ പറഞ്ഞു കൊണ്ടിരുന്നു..
“”ചേച്ചി ഇനി എന്തായാലും രണ്ടാഴ്ചക്കുള്ളിൽ ചേച്ചീടെ കല്യാണം നടക്കില്ല.. “”
“””ഹ്മ്മ് ആയുസ്സ് നീട്ടി കിട്ടി…”’ പല്ലവിയുടെ ആത്മഗതം ആയിരുന്നു അത്.
“”ദയാ ഹർജി മേലെ എത്തിയിട്ടുണ്ടാവണം അല്ലേ ചേച്ചി… “””ചിരിയോടെ നിധി പറഞ്ഞു..
“”മുത്തശ്ശി..താഴേക്കു പോകോ താഴേന്നു മുത്തശ്ശൻ വിളിക്കുന്നുണ്ട്…” താഴെ നിന്നും മുത്തശ്ശിയെ വിളിക്കുന്നത് കേട്ട പല്ലവി പറഞ്ഞു..
“നിങ്ങളും വാ പിള്ളേരെ വല്ലോം കഴിച്ചിട്ട് വന്നു കിടക്കു… വാ.. “
“ഇന്നെന്തയാലും കഴിക്കും മുത്തശ്ശി.. നഴ്‌സായ ഞാൻ ആർകെങ്കിലും ആക്‌സിഡന്റ് പറ്റിയാൽ സാന്തിഷിക്കേണ്ടതല്ല പക്ഷേ ഇതെനിക്ക് സന്തോഷം ആണ്.. “
അല്ലെങ്കിലും ദത്തന് പറ്റിയ ആക്‌സിഡന്റിൽ അവിടെ ആർക്കും വിഷമം ഉണ്ടായിരുന്നില്ല മറിച്ചു ആശ്വാസം ആയിരുന്നു.. പിന്നെയും വിഷമം ഉണ്ടാകേണ്ട ആൾ അപ്പോൾ മദ്യപിച്ചു.. അർദ്ധ ബോധാവസ്ഥയിൽ വീട്ടിലെ പുറം പണിക് വരുന്ന ഭാർഗ്ഗവിയുടെ കട്ടിലിൽ ആയിരുന്നു…
മുത്തശ്ശിയുടെ കൂടെ മുറിയുടെ പുറത്തേക് പോകാൻ ഇറങ്ങുമ്പോളാണ് പല്ലവിയുടെ ഫോൺ പിന്നെയും ബെല്ലടിച്ചതു..
“ഉണ്ണിയേട്ടൻ ആണൊ.. ” നിധി ചോദിച്ചു.
ഞാൻ നോക്കട്ടെ… പല്ലവി തിരിച്ചു ടേബിളിനു അടുത്തേക് നടന്നു.
ഫോൺ എടുത്തു.. ” ഉണ്ണിയേട്ടൻ അല്ല “
നിധിയോടായി പറഞ്ഞു.. അവൾ മുത്തശ്ശിയുടെ കൂടെ താഴേക്കു ഇറങ്ങി.
“ഹലോ പറയെടി.. നമ്മളെ ഒക്കെ മറന്നോ… “
“നിന്നെ കുറിച്ചല്ലേ വിവരം ഇല്ലാത്തതു. ഞാൻ ഇവിടെ ഒക്കെ തന്നെ ഉണ്ട്. ” മറു വശത്തു നിന്നും മറുപടി കേട്ടു..
“എന്താടി രാത്രീല്.. വിളിച്ചേ എന്തേലും വിശേഷം ഉണ്ടോ.. “
“ഹേയ് വിശേഷം ഒന്നുമില്ല നിന്നെ കണ്ടുകിട്ടുമോ എന്നറിയാൻ വിളിച്ചതാ”
“നീ ഫ്രീ ആണേൽ ഹോസ്പിറ്റലിലേക് ഇറങ്ങു…അല്ലേൽ ഡ്യൂട്ടി കഴിഞ്ഞു ഞാൻ അങ്ങോട്ട് വരാം.. എന്താ.. “
“വേണ്ട ഞാൻ ഹോസ്പിറ്റലിലേക് വരാം.. കുറച്ചു സംസാരിക്കാനുണ്ട്. “
“എന്നാൽ ശെരി നീ ഫ്രീ ആകുമ്പോ വാ.. ഗുഡ് നൈറ്റ്. ‘
“ഓക്കേ ടീ ടേക്ക് കെയർ. ബൈ. “
ഫോൺ കട്ട് ആക്കി ടേബിളിലേക് വെച്ചു കൊണ്ട് അവൾ താഴേക്കു നടന്നു..
എത്ര പെട്ടെന്നാണ് ഓരോ മാറ്റങ്ങൾ ഉണ്ടാകുന്നതു.. അന്ന് ഇവിടെ നിന്നും അച്ഛനോടുള്ള ദേഷ്യത്തിൽ പോയി നിന്നതാണ് സംഗീതയുടെ വീട്ടിൽ.. രാവിലെ എണീക്കുമ്പോ കുറെ കുട്ടി പട്ടാളം ഗ്രൗണ്ടിൽ നിന്നും ക്രിക്കറ്റ് കളിക്കുന്നു… മുൻപും ഇടക് അവളുടെ അടുത്ത് നിക്കുമ്പോൾ ഞങ്ങൾ രണ്ടാളും പോകാറുണ്ട് ക്രിക്കറ്റ് കളിക്കാൻ.. അന്ന് ഞാൻ ഒറ്റക്കായി….കളി നിർത്താറായപ്പോൾ ആണ് അടിച്ച ബോൾ പൂട്ടി കിടന്നിരുന്ന വീട്ടിലേക്കു പോയത് അവിടെ ആരുമില്ലല്ലോ എന്നു വിചാരിച്ചാണ് മതില് ചാടികടന്നത്.. പിന്നെ നടന്നത് ഓർക്കുമ്പോൾ ഇപ്പോളും ചിരി വരുന്നു അന്ന് കണ്ട കലിപ്പൻ ഉണ്ണിയേട്ടൻ ആയിരുന്നെന്നു അന്നേരെ അറിഞ്ഞിരുന്നേൽ ഓടി ചെന്നു ആ നെഞ്ചിൽ വീണേനെ… ശോ എന്തൊക്കെയാ അന്ന് പറഞ്ഞെ…
എന്താടി തന്നെ ചിരിച്ചോണ്ട് വരുന്നേ… നീയെന്താ സ്വപ്ന ലോകത്താണോ.. അമ്മ വന്ന തലക്കിട്ടു കൊട്ടി..
“അമ്മ വിളിച്ചു പറഞ്ഞോ.. അമ്മാവനോട്” ചമ്മിയ ഒരു ചിരി ചിരിച്ചു പല്ലവി വിഷയം മാറ്റാനായി ചോദിച്ചു
“ഹ്മ്മ് വിളിച്ചു ഏട്ടനും രാധേച്ചിയും ഹോസ്പിറ്റലിലേക് പോകും എന്നാ പറഞ്ഞെ.. നീ നാളെ പോകുമ്പോ ഉണ്ടാവും അവിടെ.. നിന്റെ കൂടെ ഉള്ള ആരെയെങ്കിലും വിളിച്ചു ചോദിച്ചാൽ അറിയാല്ലോ… എങ്ങനുണ്ടെന്നു. “
“ഓഹ് വേണ്ടമ്മേ.. ഇനി എങ്ങാനും കുറവ് ഉണ്ടെന്നറിഞ്ഞാൽ ടെൻഷൻ ആവും അതാ.. അമ്മ ചോറ് വിളമ്പിയെ ഇന്നെങ്കിലും സന്തോഷായിട് വല്ലതും കഴിക്കട്ടെ..” പല്ലവി അതും പറഞ്ഞു കൊണ്ട് പ്ലേറ്റ് എടുത്തു മുന്പിലേക് വെച്ചു. അമ്മ വിളമ്പി കൊടുത്ത ചോറും കറിയും ആസ്വദിച്ചു തന്നെ അവൾ കഴിച്ചു..
ഉറങ്ങാൻ പോകുന്നതിനു മുൻപ് മുത്തശ്ശിയുടെ മുറിയിലേക്കു നോക്കി. മുത്തശ്ശനും മുത്തശ്ശിയും കാര്യമായ എന്തോ ചർച്ചയിൽ ആണെന്ന് തോന്നി അത് കൊണ്ട് ഉള്ളിലേക്കു പോകാതെ പല്ലവി നിധിയെയും കൂട്ടി അവരുടെ മുറിയിലേക്കു നടന്നു.
✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️
“സാവിത്രി വന്നിട്ടുണ്ടോ നാട്ടിൽ….”ഗൗരവത്തോടെ ആയിരുന്നു.. മുത്തച്ഛനായ മാധവൻ നമ്പ്യാരുടെ ചോദ്യം..
“ആ എനിക്കറിയില്ല.. “മറു സൈടിലേക് കിടന്നു കൊണ്ട് ദേവകി മുത്തശ്ശി പറഞ്ഞു
“മുഖത്തു നോക്കി പറയടി ദേവകി.. “
“ഇത്ര കാലമായിട്ടു മര്യാദക് ഒരു കള്ളം പോലും പറയാൻ നീ പഠിച്ചിട്ടില്ലല്ലോ ” .
“ഇനി സത്യം അറിഞ്ഞിട്ടെന്തിനാ.. അവളെ കൂടെ കൊലയ്ക്കു കൊടുക്കാനോ.. അവളെവിടെയെങ്കിലും ജീവിച്ചോട്ടെ.. “
“അങ്ങനെ എവിടെയെങ്കിലും ജീവിക്കണ്ട…”
“പിന്നെ ഈ വയസ്സാം കാലത്തു നിങ്ങൾ എന്ത് ചെയ്യാൻ പോകുന്നു.”
പണ്ടത്തെ പോലെ ആയിരിക്കില്ല രണ്ടു ആൺമക്കൾ കൂടെ ഉണ്ടെന്നു ഓർക്കണം അവൾക്..
“ഹ്മ്മ് ഉണ്ണി എന്ന അനുരാഗ് സമർഥനായ ഡോക്ടർ അനിയൻ അർജുൻ എന്ന അജു… മംഗലാപുരത്തു പഠിക്കുന്നു.. അല്ലേ..” ഗൗരവത്തോടെ തന്നെ അയാൾ പറഞ്ഞു.
മുത്തശ്ശി അത്ഭുതത്തോടെ കേൾക്കുക ആയിരുന്നു.
“ഇതൊക്കെ നിങ്ങൾക്.. എങ്ങനെ… “
“സാവിത്രി എന്റെ മകൾ ആയതു കൊണ്ട്. ” അയാൾ മറുപടി പറഞ്ഞു..
“നാളെ എനിക്ക് ഒരിടം വരെ പോകണം.. നീ വരുന്നോ.. “
“എവിടെ..? “
“നാളെയാകട്ടെ പറയാം.. “
ഭർത്താവിന്റെ മനസ്സിൽ എന്താണെന്നു അറിയാതെ ആ വൃദ്ധ മനസ്സ് ഉഴറി..
സാവിത്രിയെ ഒരുപാട് ഇഷ്ടം ആയിരുന്നു അവളുടെ അച്ഛൻ മാധവൻ നമ്പിയാർക് .. അവൾ ഇറങ്ങി പോയതിൽ പിന്നെ അവളെ കുറിച്ച് ഒരക്ഷരം പോലും പറയാത്ത ആളാണ് ഇപ്പൊ കൊച്ചു മക്കളുടെ അടക്കം കാര്യം പറയുന്നത്.. ഇതൊക്കെ ആരാണ് പറഞ്ഞു കൊടുത്തത് എന്തായാലും വിശ്വൻ അറിഞ്ഞിട്ടില്ല.. പിന്നെ ആകെ മാസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം ആകെ പോകുന്നത് അമ്പലത്തിൽ ആണ്….അവിടെ വെച്ചു ആരെങ്കിലും.. ആ വൃദ്ധ മനസ്സിലൂടെ ഒരുപാട് ചിന്തകൾ കടന്നു പോയി…. ഉറക്കം ഇല്ലാതെ അവർ തിരിഞ്ഞും മറിഞ്ഞും കിടന്നു…
✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️
“എന്താടാ ഇത്ര വൈകിയേ.. പിള്ളേരെ കൊണ്ട് വീട്ടിൽ വിട്ടോ…”
കാർ പോർച്ചിലേക് ഇട്ടു ഉള്ളിലേക്കു കയറുമ്പോൾ തന്നെ ചോദ്യവുമായി അമ്മ വാതിൽക്കൽ തന്നെ ഉണ്ടായിരുന്നു..
അമ്മേ വരുന്ന വഴിക് ഒരു ആക്‌സിഡന്റ്.. അജു അമ്മയോട് പറഞ്ഞു.
“ആർക്കു എന്നിട്ട് നിങ്ങൾക് എന്തേലും പറ്റിയോ.. “അമ്മ ഉദ്വേഗത്തോടെ തിരക്കി
“അയ്യോ അമ്മേ ഞങ്ങള്ക് അല്ല… വഴിയിൽ ഒരാൾ ആക്‌സിഡന്റ് ആയി കിടക്കുന്നുണ്ടായിരുന്നു.. അയാളെ എടുത്തു ഹോസ്പിറ്റലിൽ ആക്കിയിട്ട ഞങ്ങൾ വന്നതു… “
“ആരാ അത്.. അറിയുന്നൊരു വല്ലോം ആണോടാ.. “
“അമ്മക് അറിയാരിക്കും ലക്ഷ്മി അമ്മായിടെ ചേട്ടന്റെ മകൻ.. “
“ഓഹ് പ്രഭാകരന്റെ മകനോ..” അമ്മയുടെ ശബ്ദത്തിലെ ദേഷ്യം എനിക്ക് മനസ്സിലായി.
“എന്നിട്ട് നിന്റെ ഡ്രസ്സ് ആകെ ചുളുങ്ങി നാശം ആയിട്ടുണ്ടല്ലോ. “
“അത് പിന്നെ ബീച്ചിൽ പോയതല്ലേ അമ്മേ. “
“അവിടെ നീയെന്താ കെട്ടി മറിയാൻ പോയതാണോ.. “
“ഇതെന്തുവാ അമ്മേ ഒരു മാതിരി നഴ്സറി പിള്ളേരെ ചോദ്യം ചെയ്യുന്ന പോലെ.. “
“നഴ്സറി പിള്ളേർക്ക് പറഞ്ഞാൽ എന്തേലും മനസ്സിലാവും.. നിങ്ങൾ അതിലും കഷ്ടം ആണ് അതാ.. “
“രണ്ടാളും പോയി കുളിച്ചിട്ടു വാ.. ചായ എടുക്കണോ.. “
‘വേണ്ടമ്മേ.. ഇനി കഞ്ഞി ആക്കിയാൽ മതി. “
‘ങ്ങാ എനിക്കും കഞ്ഞി മതി. അജുവും പറഞ്ഞു “
‘എന്നാൽ ഞാൻ ചമ്മന്തി അരക്കട്ടെ.. ” ” അമ്മ അതും പറഞ്ഞു അടുക്കളയിലേക് നടന്നു
“പപ്പടം കൂടെ കാച്ചിക്കോ. ” അമ്മേ ഞാൻ റൂമിലേക്കു നടക്കുമ്പോൾ വിളിച്ചു പറഞ്ഞു.
കുളിക്കാൻ കയറും മുൻപ് ഒന്നൂടെ പല്ലവിയുടെ ഫോണിലേക്കു വിളിച്ചു നോക്കി.. ബെല്ലടിച്ചെങ്കിലും എടുത്തില്ല.
കുളിച്ചിട്ടു വന്നു വിളിക്കാം എന്നു വിചാരിച്ചു ഫോൺ ടേബിളിൽ വെച്ചു ബാത്റൂമിലേക് നടന്നു.
ചെറു ചൂടുള്ള വെള്ളം ദേഹത്തേക് വീണപ്പോൾ നല്ല സുഖം തോന്നി ദത്തനും ആയുള്ള മല്പിടിത്തം ദേഹത്തു അവിടവിടെ ആയി വേദന ഉണ്ടായിരുന്നു.. പക്ഷെ മനസ്സിന് ഉന്മേഷം ആയിരുന്നു.. അധികം കാത്തിരിക്കാതെ തന്നെ അവനിട്ടു രണ്ടെണ്ണം കൊടുക്കാൻ പറ്റിയതിൽ.. പല്ലവിയോട് പറയണോ.. വേണ്ട. ഇപ്പോളെങ്കിലും അറിയുക ആണെങ്കിൽ അറിയട്ടെ അല്ലെങ്കിൽ പിന്നെ ഇനി അതിനായിരിക്കും പേടി..
കുളിച്ചു വന്നു ഭക്ഷണവും കഴിച്ചു അജുവിനുള്ള ഗുളികയും കൊടുത്തതിനു ശേഷം ആണ് റൂമിലേക്കു വന്നതു..
മുറിയിലേക്കു വന്നപ്പോൾ വീണ്ടും പല്ലവിയെ വിളിക്കണം എന്നു തോന്നി.. വല്ലാത്തൊരു ശൂന്യത ചുറ്റും തളം കെട്ടി നിക്കുന്നത് പോലെ തോന്നി..
വിളിക്കാൻ കാത്തു നിന്നത് പോലെ പല്ലവി പെട്ടെന്ന് തന്നെ ഫോൺ എടുത്തു…
“ഉണ്ണിയേട്ടാ… “ചെവിയിൽ എത്തിയ അവളുടെ പതിഞ്ഞ ശബ്ദം… അതിനു ഹൃദയത്തെ തലോടുന്ന സംഗീതത്തിന്റെ ഇമ്പം ഉണ്ടായിരുന്നു.. ഓരോ ചരണവും കഴിഞ്ഞു ആവർത്തിക പെടുന്ന വരികൾ എന്ന പല്ലവി അല്ല.. തനിക്കു സ്വരമായും സാന്നിധ്യമായും താങ്ങായും തണലായും മറ്റൊരു ആവർത്തനമില്ലാതെ ഒന്നാവേണ്ടവൾ.. ഞാൻ മനസിൽ ഓർത്തു..
“ഹലോ.. ഉണ്ണിയേട്ടാ കേൾക്കുന്നില്ലേ… ” അവളുടെ ശബ്ദം വീണ്ടും കേട്ടു..
“ഹ്മ്മ് പറ ചിന്നു… കിടന്നായിരുന്നോ.. “
“ഇല്ല കിടക്കാൻ ഒരുങ്ങുന്നു… “
“നിധിയുണ്ടോ കൂടെ.. “
“അവൾ ഫോണിലാ… “
“ആരാ അജുവണോ.. ‘
“അല്ലാതെ ഈ പാതിരാത്രിക് ആര് വിളിക്കാനാ.. ” അവൾ ചിരിയോടെ ചോദിച്ചു..
‘ചേച്ചിയെ ഒരു പേടിയും ഇല്ലല്ലേ.. നോക്കിയേ എത്ര കൂളായിട്ടാ സൊള്ളുന്നെ… ചേച്ചീടെ മുൻപീന്നു.. “
“അയ്യെടാ അവിടെ ഒരു പേടിയുള്ള അനിയൻ ഉണ്ടല്ലോ… എന്തെ ഈ ഏട്ടൻ പോയി പേടിപ്പിക്കാതെ.. “
“അത് പിന്നെ….”
“ങ്ങാ ഇതിനാ കാർന്നോന്മാര് പറയുന്നേ.. ചേട്ടൻ വേലി ചാടിയ അനിയൻ മതില് ചാടൂന്ന്.. കേട്ടോ.. “
“അതേതു കാർന്നോരു… ശ്രീലകത്തെ പല്ലവി തമ്പുരാട്ടി ഉണ്ടാക്കിയ പഴഞൊല് അല്ലേ അത്.. “
പല്ലവിയുടെ അടക്കി പിടിച്ചുള്ള ചിരി കേട്ടു..
കണ്ണുകളിൽ വന്ന ഉറക്കം എവിടെയോ പോയി മറയുന്നതു ഞാൻ അറിഞ്ഞു.. “അതെ നാളെ മൂന്ന് c സെക്‌ഷൻ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.. ഓപ്പറേഷൻ തീയേറ്ററിൽ പോയി നിന്നു ഉറങ്ങണ്ട.. ഉണ്ണിയേട്ടൻ കിടന്നു ഉറങ്ങിക്കോളൂ “
“ഹ്മ്മ് ഉറങ്ങാം പക്ഷെ അതിനുള്ള മരുന്ന് വേണം.. “
“‘എന്ത് മരുന്ന്.. “
“ഫോണിൽ കൂടെ തരാൻ പറ്റുന്ന മരുന്ന് ആണ്..”
‘”അയ്യെടാ അത് കിട്ടിയിട്ട് മോൻ ഉറങ്ങണ്ട കേട്ടോ…””
“”എന്നാൽ ശെരി… വേറെ ആരോടേലും ചോദിക്കാം.. “”
”പേര് വല്ല ഉമ്മച്ചൻ എന്നെങ്ങാനും ഇടേണ്ടത് ആയിരുന്നു… “””അപ്പച്ചിക് മാറി പോയതാ..
”ആ ബീച്ചിൽ നിന്നു തന്നത് എനിക്ക് നീറുന്നു മുറിഞ്ഞിട്ടു.. ‘”
“”ഇനി എന്തോരം നീറാൻ കിടക്കുന്നു പെണ്ണെ… ‘””
“”പോ അവിടുന്ന്… ഡോക്ടർ ആണേലും വഷള തരത്തിനു ഒരു കുറവും ഇല്ല.”‘”
“”””പിന്നെ എനിക്ക് എന്റെ പെണ്ണിനോടല്ലാതെ വേറെ ആരോടേലും വഷള തരം കാണിക്കാൻ പറ്റുവോ.. “”
“””ങ്ങാ വേറെ ആരോടേലും വഷളത്തരം കാണിച്ചാലേ കൊല്ലും ഞാൻ.. പറഞ്ഞേക്കാം.””
“””‘അപ്പോ അവിടെ കാണിക്കാം എന്നല്ലേ.””””.
“”അയ്യോ ഞാൻ ഒന്നും പറഞ്ഞില്ലേ… “””
“‘എന്നാ താ.. ”
“ഹ്മ്മ്… ”
”എന്താ പെണ്ണെ.. ”’
“”എനിക്ക് നാണം ആവുന്നു.. ””
“”ഹാ ഹ… എന്നാൽ ഞാൻ തരാട്ടോ ഉമ്മ…”””
“””ഹ്മ്മ് ഉമ്മ… ഇനി മോൻ പോയി ഉറങ്ങിക്കോ.. “‘
സുഗതമായൊരു നിർവൃതിയിൽ സ്വപ്നങ്ങളുടെ തേരേറി.. നിദ്രയെ പുല്കുമ്പോളും മനസ്സ് നിറയെ അവളുടെ മുഖം ആയിരുന്നു .. ചിരിക്കുമ്പോൾ നുണക്കുഴികൾ വിരിയുന്ന അവളുടെ തുടുത്ത മുഖം….
✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️
വിശ്വൻ അപ്പോൾ വീട്ടിൽ പുറം പണിക് വരുന്ന ഭാർഗ്ഗവിയുടെ വീട്ടിൽ ആയിരുന്നു. ഭർത്താവ് എന്നു പറയാൻ കൂനിപിടിച്ചു ക്ഷയ രോഗിയുടെ ശരീര പ്രകൃതം ഉള്ള ശങ്കരൻ. ഭാർഗവിയും ശങ്കരനും വിരോധാഭാസം അലങ്കാരത്തിന് ഉദാഹരണം ആയിരുന്നു…
വീട്ടുപണിക്കാരിയുടെ വീട്ടിലെ മദ്യ സേവയ്ക്കു വിശ്വന് ലക്ഷ്യം 45 വയസ്സിലും ഒരു 35 വയസ്സിൽ കൂടുതൽ തോന്നാത്ത മദാലസയായ ഭാർഗവി തന്നെ ആയിരുന്നു.
“ടീ കുറച്ചു കപ്പ കൂടി എടുത്തോണ്ട് കൊടുക്കടീ മുതലാളിക്ക്… “
വിശ്വൻ സോഫയിലും ശങ്കരൻ നിലത്തും ഇരുന്നു ഓരോ ഗ്ലാസായി നിറച്ചു കൊണ്ടിരുന്നു
“കുറച്ചു മീൻ കറി കൂടി എടുത്തൊടി ഭാർഗവി.. “വിശ്വനും അധികാരത്തോടെ വിളിച്ചു പറഞ്ഞു..
ശങ്കരൻ രണ്ടോ മൂന്നോ പെഗ്ഗ് കഴിയുന്നത് വരെ പതിവ്രത യായ ഭാര്യ ആണ് ഭാർഗവി..
മൂന്നെണ്ണം കഴിഞ്ഞാൽ ആത്മാവ് ഇഹലോക വാസം വെടിഞ്ഞ ശവത്തിന്റെ അവസ്ഥ ആവും ശങ്കരൻ..
പതിവ് പോലെ ഇപ്പോളും അത് തന്നെ സംഭവിച്ചു.. മൂന്നു പെഗ്ഗ് കഴിഞ്ഞതും പിച്ചും പേയും പറഞ്ഞു ശങ്കരൻ ചുരുണ്ടു..
ഇനി രാവിലെയേ ഉണരൂ എന്നു ഭാർഗവിക് അറിയാം.. അത് കൊണ്ട് തന്നെ ഭാർഗവി മെല്ലെ വിശ്വന്റെ അടുത്ത് സോഫയിലേക് ഇരുന്നു..
കഷ്ടിച്ച് അഞ്ചടി പൊക്കമുള്ള ആരോഗ്യം മുക്കിയെടുത്ത ശരീരം. കടഞ്ഞെടുത്തതെന്നു വ്യവഹരിക്കാവുന്ന ശരീര ഘടന.എണ്ണ കറുപ്പിന്റെ വർണ്ണ ശബളിമ വിടർന്നു അനു നിമിഷം തുറന്നടയുന്ന വികാര രസനിന്ദ്യയായ മിഴികൾ പിറകിൽ അലസം വാരി വലിച്ചു കെട്ടിയിരിക്കുന്ന പരുഷ സമൃദ്ധ കൂന്തൽതഴ.. മുറുക്കി ചുവപ്പിച്ചതെന്നു തോന്നുന്ന ശോണിമയാർന്ന തക്കാളി ചുണ്ടുകൾ. വേഷം ഒരു കൈലിയും ബ്ലൗസും അതിനു മേലെ കഴുത്തിലൂടെ ഇട്ടിരുന്ന ഒരു വരയൻ തോർത്തും..
വിശ്വന്റെ അടുത്തേക്കിരുന്ന ഭാർഗവി സ്തന ഭാരങ്ങളുടെ ഉയർച്ചയെ മറച്ചിരുന്ന തോര്തെടുത്തു അരികിൽ കിടന്ന കസേരയിലേക്കിട്ടു…
അസ്പൃശ്യ ധികൃതിയോടെ ഉയർന്നു നിക്കുന്ന മാറുകൾ കണ്ടാൽ അവൾ ഒന്ന് പെറ്റതാണെന്ന് കൂടി പറയില്ല..25 വയസുള്ള മകന്റെ അമ്മയാണെന്ന് പറഞ്ഞാൽ അറിയാത്ത ആൾകാർ മൂക്കത്തു വിരല് വെക്കും… വിശ്വൻ ചുണ്ടിൽ ഊറിയ ചിരിയോടെ ഓർത്തു.
“നിന്റെ മോൻ എന്നാടി വരുന്നത്… ” ഭാർഗ്ഗവിയുടെ സ്തന കുംഭങ്ങളിലേക് മുഖം പൂഴ്ത്തി കൊണ്ട് വിശ്വൻ ചോദിച്ചു.
“അവൻ അടുത്ത ആഴ്ച വരും മുതലാളി. നിധി മോളെ അവനു കെട്ടിച്ചു കൊടുകാം എന്നു മുതലാളി പറഞ്ഞത് ഞാൻ അവനോട് പറഞ്ഞിട്ടുണ്ട്. “
“ഞാനോ എപ്പോ.. “
“അതൊക്കെ മറന്നോ.. കഴിഞ്ഞ ആഴ്ച ഇതു പോലെ ഇരുന്നു പറഞ്ഞത്.. “
അവളുടെ സ്തന കുംഭങ്ങൾക്കിടയിലേക് വിശ്വനെ കൂടുതൽ അമർത്തി കൊണ്ട് കൊഞ്ചലിന്റെ സ്വരത്തിൽ അവൾ പറഞ്ഞു…
“ഡാഷ് മോൾ മുതലെടുക്കുക ആണ്.. ” വിശ്വൻ മനസ്സിൽ പറഞ്ഞു…
ഭാർഗവി വിശ്വന്റെ ഷിർട്ടിന്റെ ബട്ടണുകൾ അഴിച്ചു തുടങ്ങിയപ്പോൾ ആണ് പോക്കറ്റിൽ കിടന്ന ഫോൺ ബെല്ലടിച്ചതു..
തലക്കകത്തു ലഹരിയുടെയും കാമത്തിന്റെയും സമ്മിശ്ര വികാരങ്ങളുടെ വേലിയേറ്റത്തിൽ മറു വശത്തു നിന്നും കേട്ട വാർത്ത മൂളി കേൾക്കുക മാത്രം ചെയ്തു.. അതിനു മുകളിൽ അവളുടെ വിയർപ്പിന്റെ ശ്വേത കണങ്ങളാൽ അയാൾ കീഴ്പെട്ടു തുടങ്ങിയിരുന്നു…
ആയിരം ശങ്കരന്മാരെ കീഴ്‌പ്പെടുത്താനുള്ള അടങ്ങാത്ത കാമം ഭാർഗവി വിശ്വനിലേക് പെയ്തു തീർത്തു ഒടുവിൽ കരി നാഗങ്ങളെ പോലെ പിണഞ്ഞു കെട്ടിമറിഞ്ഞു..
താഴെ രണ്ടു പേരുടെയും അഴിഞ്ഞു വീണ തുണികളിലേക് ശങ്കരൻ കൂനി കൂടി തിരിഞ്ഞു കിടന്നു..
✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️
പല്ലവി രാവിലെ ഹോസ്പിറ്റലിൽ നേരത്തെ എത്തി പഞ്ച് ചെയ്തിട്ടു നേരേ റിസെപ്ഷനിലേക് നടന്നു…അവൾക് ഡ്യൂട്ടി ഗൈനക് OT യിൽ ആയിരുന്നെങ്കിലും ദത്തന്റെ വിവരം എന്താണെന്നു അറിയാൻ വേണ്ടി ആണ് റിസപ്‌ഷനിലേക് ചെന്നത്.. റിസപ്‌ഷനിൽ അന്വേഷിച്ചപ്പോൾ പേഷ്യന്റ് ഇപ്പോളും ICU വിൽ ആണെന്ന് അറിഞ്ഞു…
പല്ലവി ICU ബ്ലോക്കിലേക് നടക്കുമ്പോൾ.. ശ്രുതിയെ കണ്ടു…
“ഇപ്പൊ കാണാനേ ഇല്ലാലോ പല്ലവി.. “
“നീ എവിടാ ഡ്യൂട്ടി…. “പല്ലവി ശ്രുതിയോടായി അന്വേഷിച്ചു..
“ഇന്ന് ICU വിലാ.. നമ്മക്ക് സ്ഥിരം ഡ്യൂട്ടി അല്ലല്ലോ.. ഇങ്ങനെ ഓടിച്ചോണ്ടിരിക്കുവല്ലേ… “
ചിരിച്ചോണ്ട് ശ്രുതി പറഞ്ഞു..
“എന്താ സ്ഥിരം ഡ്യൂട്ടി വേണോ.. എന്നാൽ ഗൈണക്കിലെക് ആക്കാൻ പറയാം.. “
“അയ്യോ വേണ്ടായേ… അതിലും ഭേദം മോർച്ചറിയിൽ പോയി നിക്കുന്നതാ.. “
“എടീ ഉണ്ണിയേട്ടനെ നീ ശവം ആക്കിയോ… “
“ഉണ്ണിയേട്ടനോ..? “
“അല്ല.. അനു ഡോക്ടറെ.. ” പറഞ്ഞു കഴിഞ്ഞാണ് പല്ലവിക് അബദ്ധം മനസ്സിലായത്…
“”ഹ്മ്മ് എന്തൊക്കെയോ ചീഞ്ഞു നാറുന്നതു അറിയുന്നുണ്ട് കേട്ടോ.. “‘
“”ആണൊ എന്നാ മോളു മൂക്ക് പൊത്തിക്കോ… .ട്ടൊ. ”’
“”ഹ്മ്മ് നടക്കട്ട്.. ആ മീര ഡോക്ടർക് നല്ല സംശയം ഉണ്ട് നിങ്ങളെ… “”
“””മീര ഡോക്ടർ എന്തിനാ സംശയിക്കുന്നെ… ”’
“”മീര ഡോക്ടർക്കെ ആ അനു ഡോക്ടറിൽ ഒരു കണ്ണുണ്ട്.. ‘”‘
“”ആഹാ എന്നാൽ ആ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും നോക്കിക്കോ… “”‘
“”‘എന്റെ മോളെ അസ്തിക് പിടിച്ച പ്രേമം ആയോ നിനക്ക്.. എന്തൊക്കെയാ അന്ന് പറഞ്ഞെ.. കാലമാടൻ.. പിന്നെ എന്താരുന്നോ നിങ്ങളാരും ആണുങ്ങളെ കണ്ടിട്ടില്ലേ… ഫിലോസഫിയുടെ ഒരു ക്ലാസ് എടുത്തു തന്നരുന്നല്ലോ എനിക്ക്.. “”
“””എടി പോത്തേ.. അതെ എന്റെ മുറ ചെറുക്കൻ ആണ്… എന്നെ കെട്ടാൻ പോകുന്ന പയ്യൻ. “”
“”അതെ മോളെ.. ഇവളുമായിട്ടുള്ള കല്യാണം നിശ്ചയിച്ചതാ രണ്ടാഴ്ച കഴിഞ്ഞാൽ കല്യണം ആയിരുന്നു….” ” ഞാൻ ഞെട്ടി ആ ശബ്ദം കെട്ടിടത്തേക് നോക്കി
സംസാരിച്ചു ICU വിന്റെ അടുത്തേക് എത്തിയത് അറിഞ്ഞില്ല ICU വിന്റെ അടുത്ത് നിന്ന പ്രഭാകരൻ അമ്മാവൻ ഞാൻ പറഞ്ഞതിന്റെ ബാക്കി എന്നോണം ശ്രുതിയോടു പറഞ്ഞു..
താൻ പറഞ്ഞ അവസാന ഭാഗങ്ങൾ അമ്മാവൻ കേട്ടിരിക്കുന്നു..ഉണ്ണിയേട്ടനെ കുറിച്ച് പറഞ്ഞത് ദത്തനെ കുറിച്ചാണ് എന്ന തെറ്റിദ്ധാരണയിൽ ആണ് അമ്മാവൻ പറയുന്നത് എന്നു പല്ലവിക് മനസ്സിലായി..
ശ്രുതി ഒന്നും മനസ്സിലാവാത്തത് പോലെ പല്ലവിയെ നോക്കി.
ഞാൻ അവളോട് കണ്ണടച്ച് കാണിച്ചു.. പിന്നെ പറയാം എന്നു പറഞ്ഞു..
അവൾ ICU വിലേക് കയറി പോയി.
“ഇന്നലെ രാത്രി തന്നെ വന്നോ അമ്മാവാ.”
” വന്നു മോളെ.. നീ ICU വിൽ ആണൊ.. ഡ്യൂട്ടി. “”
”അല്ല ഞാൻ ഗൈനകിൽ ആണ്.. ”
“”‘അമ്മാവൻ ഒറ്റക്കാണോ വന്നതു.. “””
“””അല്ല മോളെ അമ്മായി ഉണ്ട് അപ്പുറെ നിന്നു കരയുന്നുണ്ട്. “””
അപ്പോൾ ആണ് ICU വിൽ നിന്നും പ്രകാശ് ഡോക്ടർ ഇറങ്ങി വന്നതു.
“””ഹായ് ഡോക്ടർ.. “””
“”ഹായ് പല്ലവി… എന്താ ഇവിടെ.. ഇന്ന് ഇവിടാണോ ഡ്യൂട്ടി.. ഹോ മറന്നു താൻ അനുവിന്റെ പെർമനെന്റ് അസിസ്റ്റന്റ് ആണല്ലോ അല്ലേ.. ”
“”ഇവിടെ… ”വീണ്ടും സംശയത്തോടെ പ്രകാശ് ചോദിച്ചു.
“‘ഡോക്ടർ ഇന്നലെ ആക്‌സിഡന്റ് ആയിട്ടു കൊണ്ട് വന്ന.. ദത്തൻ “
എന്തോ പറയുവാൻ പ്രഭാകരൻ ഇടയിൽ കയറി എങ്കിലും പല്ലവി അത് അനുവദിക്കാതെ തുടർന്നു.
“‘ദത്തൻ ഒരു ഡിസ്റ്റന്റ് റിലേറ്റീവ് ആണ്.. എന്റെ “”
“ഇപ്പൊ എങ്ങനെ ഉണ്ട്.. “””
“””ആളുടെ തലക് ഏറ്റ മുറിവ് വല്യ കുഴപ്പം ഇല്ല.. അത് കൊണ്ട് ബോധം തിരിച്ചു കിട്ടി.. പക്ഷെ എണീറ്റു നടക്കുന്ന കാര്യം സംശയം ആണ്.. നട്ടെല്ലിനും കൈ കാലുകൾക്കും ഏറ്റ പരിക്ക് കുറച്ചു ഗുരുതരം ആണ്..””””
പ്രകാശ് ഡോക്ടർ പല്ലവിയോട് പറയുന്നത് പ്രഭാകരനും കേൾക്കുന്നുണ്ടായിരുന്നു
“”താൻ കേറി കാണുന്നുണ്ടോ.. ” പല്ലവിയോടായി പ്രകാശ് ചോദിച്ചു.
“”ഓഹ് അതിന്റെ ആവശ്യം ഇല്ല ഡോക്ടർ.. ജസ്റ്റ് വിവരം ഒന്നറിയാൻ വന്നതാ.. “”
ഇതെല്ലാം കേട്ടു പ്രഭാകരൻ കനത്ത മുഖത്തോടെ നിക്കുന്നത് പല്ലവി കണ്ടതായി നടിച്ചതെ ഇല്ല..
“””ദാ തന്റെ ആള് വരുന്നുണ്ട്… “””
കോറിഡോറിന്റെ അറ്റത്തു നിന്നും അവിടേക്കു നടന്നു വരുന്ന അനുവിനെ ചൂണ്ടി പ്രകാശ് പറഞ്ഞു…
“”ദാ ആ ഡോക്ടർ ആണ് നിങ്ങടെ മോനെ ഇന്നലെ രക്ഷിച്ചു ഇവിടെ കൊണ്ട് വന്നതു..വഴീൽ കിടന്ന തന്റെ മോനെ അവൻ കറക്റ്റ് സമയത്തു എത്തിച്ചില്ലാരുന്നേൽ ജീവൻ പോലും കിട്ടില്ലാരുന്നു അറിയ്യോ “””
പ്രകാശ് അവിടെ നിന്നിരുന്ന പ്രഭാകരനോടായി പറഞ്ഞു.
പ്രകാശ് ചൂണ്ടിയ ഭാഗത്തേക്ക് പ്രഭാകരനും നോക്കി.. ഒരു സുമുഖനായ ചെറുപ്പക്കാരൻ നടന്നു വരുന്നത് കണ്ടു.. താൻ എവിടെയോ കണ്ടിട്ടുള്ളത് പോലെ പ്രഭാകരന് തോന്നി പക്ഷെ എത്ര ആലോചിച്ചിട്ടും പിടി കിട്ടിയില്ല..
അനു വന്നു പ്രകാശിനോട് സംസാരിച്ചു പല്ലവിയും അവരുടെ അടുത്തേക് നീങ്ങി നിന്നു
“””അനു ഇതാണ് നീ ഇന്നലെ എത്തിച്ച പേഷ്യന്റിന്റെ ഫാദർ.. mr…” പേര് പ്രകാശിന് അറിയില്ലായിരുന്നു
“പ്രഭാകരൻ…. “ബാക്കി പൂരിപ്പിച്ചത് പല്ലവി യാണ്
“ങ്ങാ… “തല കുലുക്കി കൊണ്ട് പ്രകാശ് പറഞ്ഞു.. “തന്റെ ഡിസ്റ്റന്റ് റിലേറ്റീവ് ആണെന്നല്ലേ പറഞ്ഞെ.. എന്നാൽ നിങ്ങൾ സംസാരിക്കു.. “”
“”അനു എനിക്ക് റൗണ്ടസ് ഉണ്ട് പിന്നെ കാണാം…””
“”ശെരി ഡോക്ടർ.. “”‘അനു മറുപടി പറഞ്ഞു.
“”എന്നാൽ പോകാം പല്ലവി…”” പല്ലവിയെ നോക്കി അനു പറഞ്ഞു
“”ശെരി.. ഏട്ടാ..””” പ്രഭാകരൻ കേൾക്കാൻ തന്നെ ആണ് അങ്ങനെ വിളിച്ചത്.
അനു അത് കേട്ടു ഊറി ചിരിച്ചു കൊണ്ട് അവളെ നോക്കി.. അവളും അവനെ നോക്കി കണ്ണ് ചിമ്മി കാണിച്ചു.
‘”നന്ദിയുണ്ട് കേട്ടോടൊ.. മോനെ ഇവിടെ കൊണ്ട് വന്നു ആകിയതിനു.. “”
എടോ എന്നു വിളിച്ചതു അനുവിന് ഇഷ്ട പെട്ടില്ല എങ്കിലും അനു ചിരിച്ചുകൊണ്ട് പ്രഭാകരനോടായി തുടർന്നു
‘”ഞാൻ എന്റെ ഡ്യൂട്ടി ചെയ്തു.. ഞാൻ ചെയ്യേണ്ടത് ഞാൻ ചെയ്തല്ലേ പറ്റു mr.പ്രഭാകരൻ. “””
“”പല്ലവി വാ പേഷ്യന്റിനെ ഒന്ന് കണ്ടിട്ട് പോകാം”””
ICU എന്നെഴുതിയ റൂമിന്റെ ബ്ലാക്ക് ഫിലിം ഒട്ടിച്ച ഗ്ലാസ് ഡോർ തുറന്നു അനുവും പല്ലവിയും ഉള്ളിലേക്കു കടന്നു..
ഉള്ളിലെ കോർണർ ബെഡിൽ ദത്തനെ കിടത്തിയിരുന്നു.. ദേഹത്താകമാനം പ്ലാസ്റ്റർ ഇട്ടു ഒരു പഞ്ഞി കേട്ടു കിടത്തിയിരിക്കുന്നതു പോലെ അവർക്കു തോന്നി അത്രയേറെ ഒടിവുകൾ ആ ശരീരരത്തിൽ ഉണ്ടായിരുന്നു.. ദേഹത്തു നിന്നും ഡിജിറ്റൽ മോണിറ്ററിങ് യൂണിറ്റിലേക് ഘടിപ്പിച്ചിരിക്കുന്ന ട്യൂബുകൾ
പല്ലവിക് അത് കണ്ടു യാതൊരു വിഷമവും തോന്നിയില്ല.. അവർ ദത്തന്റെ അടുത്തേക് നടന്നു.. ഡ്യൂട്ടി റൂമിൽ നിന്നും ഇറങ്ങി ശ്രുതിയും അവരുടെ അടുത്തേക് വന്നു.
“”സെഡേഷന്റെ മയക്കത്തിലാണ്. ശ്രുതി പറഞ്ഞു.. “”
“””ആഹാ ഇയാൾക്ക് നാക്കുണ്ടല്ലേ.. “”അനു ശ്രുതിയെ നോക്കി ചോദിച്ചു..
“””ഇവളുടെ അത്രേം ഇല്ലേലും കുറച്ചുണ്ട് ഡോക്ടർ.. “””
“”പോടി….”” പല്ലവി ശ്രുതിയുടെ കാൽ മെല്ലെ ചവിട്ടി..
ICU വിൽ നിന്നും പുറതിറങ്ങിയ പല്ലവിയും അനുവും പ്രഭാകരൻ നിക്കുന്ന ഭാഗത്തേക്ക് ശ്രദ്ധിക്കാതെ കോറിഡോറിലൂടെ ഗൈനക് OT യുടെ ഭാഗത്തേക്ക് നടന്നു നീങ്ങി..
പല്ലവി അനുവിനെ തൊട്ടുരുമ്മി പോകുന്നത് രാധ അമ്മായിയും കാണുന്നുണ്ടെന്നു പല്ലവിക് മനസ്സിലായി ആ ഭാഗത്തേക്കും നോക്കാതെ അവർ മുന്നോട്ടു നീങ്ങി.
“പെട്ടെന്ന് വാ “‘പല്ലവിയുടെ തോളലൂടെ ചുറ്റി പിടിച്ചു വേഗത്തിൽ മുന്നോട്ടു നടന്നു കൊണ്ട് അനു പറഞ്ഞു..
അത് കണ്ടുകൊണ്ടു പിന്നിൽ നിന്നിരുന്ന രാധ പല്ലിറുമ്മി….നേരേ പ്രഭാകരന്റെ അടുത്തേക് നടന്നു..
“കണ്ടോ ആ അഹമ്മതി പിടിച്ചവള് കണ്ട ഡോക്ടർമാരോട് കൊഞ്ചി കുഴഞ്ഞു നടക്കുന്നത്.. ഞാൻ അന്നേ പറഞ്ഞതല്ലേ ഇതിനെ വീട്ടിലേക്കു കെട്ടിയെടുക്കണ്ട എന്നു… കല്യാണം തീരുമാനിച്ചപ്പോളെ നമ്മുടെ മോൻ ICU വിൽ ആയി.. ഇനി കെട്ടിയാൽ എന്തൊക്കെ നാശം ആണാവോ വരാൻ പോകുന്നത്…” “
രാധ പരാതിയുടെ കെട്ടഴിക്കാൻ തുടങ്ങി അവർക്കു പല്ലവിയെ ഇഷ്ടം അല്ലായിരുന്നു.. ഈ വിവാഹത്തിനും.. പ്രഭാകരന്റെയും വിശ്വന്റെയും മാത്രം തീരുമാനത്തിൽ ആണ് വിവാഹം ഉറപ്പിച്ചത്..
“”അല്ലാതെ നിന്റെ മോനു ഇപ്പൊ ഐശ്വര്യ റായ് വരും.. എന്നെ കൊണ്ട് പറയിപ്പിക്കണ്ട… എന്നെ നശിപ്പിച്ചതല്ലാതെ അവൻ ഇതുവരെ എന്നാ ഉണ്ടാക്കി…””‘
“””പിന്നല്ലാതെ നിങ്ങളെ പോലെ കക്കാനും കൊല്ലാനും പോണരുന്നോ… “””
ആശുപത്രി വരാന്ത ആണെന്നോർക്കത്തെ രണ്ടു പേരും തർക്കിച്ചു കൊണ്ടിരുന്നു..
“””ഹലോ… ഇതു ചന്ത അല്ല.. ഹോസ്പിറ്റൽ ആണ്.. ഇവിടെ കിടന്നു ഒച്ച ഉണ്ടാക്കിയാൽ സെക്യൂരിറ്റിയെ വിളിക്കേണ്ടി വരും… നിങ്ങടെ വീട്ടു കാര്യം ഒക്കെ വീട്ടിൽ പോയി സംസാരിക്ക്.. ‘””””
പുറത്തേയ്ക്കിറങ്ങി വന്ന നഴ്സിംഗ് സൂപ്രണ്ട് ഗൗരവത്തിൽ പറഞ്ഞു..
അത് കേട്ട രണ്ടു പേരും മിണ്ടാതെ കസേരയിലേക് ഇരുന്നു.. അപ്പോളും പ്രഭാകരൻ അയാളുടെ ഓർമകളിൽ അനു വിന്റെ രൂപം തിരയുക ആയിരുന്നു..
✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️
“വിശ്വൻ ഇവിടില്ലേ “
രാവിലേ എണീറ്റ മാധവൻ നമ്പ്യാർ.. ഭാര്യയോട് തിരക്കി..
“”ആർക്കറിയാം ഇവിടാരാ അത് അന്വേഷിക്കുന്നെ..”” എവിടേലും പോകുന്നതും ചെയ്യുന്നതും ഒക്കെ ഇവിടുള്ളോരോട് ചോദിച്ചിട്ടാണോ.. “”
“ഉം ” അയാൾ അമർത്തി ഒന്ന് മൂളി..
“”ഇന്നലെ പറഞ്ഞ കാര്യം നീ മറന്നോ.. “”
“””നമ്മൾക്കു ഒരിടം വരെ പോകണം “””
“”ഇതെന്താ ഇതുവരെ ഇല്ലാത്ത ശീലങ്ങൾ ഒക്കെ…”””” ദേവകി അയാളോട് ആയി ചോദിച്ചു.
“”നിന്നോട് തയ്യാറാവാൻ പറഞ്ഞാൽ തയ്യാറാവുക.. കൂടുതൽ ചോദ്യം ഒന്നും വേണ്ട.. “””
“”ചായ കുടിച്ചിട്ടു പോയ പോരെ “””
“”പോരാ.. “”
“”ലക്ഷ്മിയും നിധി മോളും ചോദിച്ചാൽ എന്ത് പറയണം.. “”
“”ഒരിടം വരെ പോകുന്നെന്ന് പറഞ്ഞാൽ മതി.. “”
“””വന്നിട്ട് പറയാം എവിടെ പോയി എന്നു.””
“”നിധി മോളോട് ടൗണീന്നു ഒരു ഓട്ടോ വിളിക്കാൻ പറ നമ്മൾ തയ്യാറാവുമ്പോളേക്കും.. “”
“””എങ്ങോട്ട് പോകാനാ മുത്തശ്ശി.. ഓട്ടോ..””
നിധിയോടു ഓട്ടോ വിളിക്കാൻ മുത്തശ്ശി പറഞ്ഞപ്പോൾ നിധി ചോദിച്ചു.
“”അറീല്ല കുട്ട്യേ… നീ നിന്റെ മുത്തശ്ശനോട് തന്നെ ചോദിച്ചോളൂ…””
“”എന്നോട് ഒരുങ്ങാൻ പറഞ്ഞു.. ഞാൻ ഒരുങ്ങി.,, ‘”
”എങ്ങടാ മുത്തശ്ശാ പോണേ…. ‘”
“”മുത്തശ്ശനടുത്തേക് പോയി നിധി ചോദിച്ചു.””
, “”എന്താ നീയും വരുന്നോ..? ‘”‘ മുത്തശ്ശൻ ഗൗരവത്തിൽ ചോദിച്ചു..
“ങേ.. “മുത്തശ്ശൻ ദേഷ്യപ്പെട്ടതാണെന്നു വിചാരിച്ചു നിധി തിരിഞ്ഞു നടന്നു..
“മോളും ഒരുങ്ങീട് വാ.. ” പിന്നിൽ നിന്നും മുത്തശ്ശന്റെ സൗമ്യമായ ശബ്ദം കേട്ടു..
“പോകുന്ന സ്ഥലം അവിടെത്തുമ്പോൾ മനസ്സിലായാൽ പോരെ.. “‘
ഇത്ര സസ്പെൻസ് ഇട്ടു പോകുന്ന സ്ഥലം ഏതാണാവോ… നിധി അതും ഓർത്തു കൊണ്ട് മുകളിലേക്കു നടന്നു…
“ലക്ഷ്മി അച്ഛനു ചായ വേണ്ടന്ന് പറയുന്നു ഞങൾ പോയിട്ട് വരാം.. “
എങ്ങോട്ടാ കൈ കൊണ്ട് ആംഗ്യം കാണിച്ചു കൊണ്ട് ലക്ഷ്മി നിധി യോട് ചോദിച്ചു.
അവൾ അറിയില്ലെന്ന് ചുമൽ കൂച്ചി കാണിച്ചു..
”’വിശ്വൻ വന്നാൽ ഞങ്ങൾ ഒന്ന് പുറത്ത് പോയി എന്നു പറഞ്ഞാൽ മതി..”” തിരിഞ്ഞു നിന്നു ലക്ഷ്മിയോടായി മുത്തശ്ശൻ പറഞ്ഞു..
“””അച്ഛൻ ഹോസ്പിറ്റലിൽ പോകുവോ.. ‘” ലക്ഷ്മി അയാളോട് ചോദിച്ചു.
“ഇല്ല.. “ഉറച്ചതായിരുന്നു മുത്തശ്ശന്റെ ശബ്ദം..
‘ആരെങ്കിലും ഒന്ന് പോകണ്ടേ.. ” സംശയത്തോടെ ലക്ഷ്മി ചോദിച്ചു.
“പല്ലവി അവിടെ ഉണ്ടല്ലോ… അല്ലേൽ വിശ്വൻ വരുമ്പോ പോകാൻ പറ. ”
അതും പറഞ്ഞു മുത്തശ്ശൻ ഗേറ്റിനടുത്തേക് നടന്നു..
സ്ഥിരം വിളിക്കാറുള്ള രാഘവേട്ടന്റെ ഓട്ടോ ആയിരുന്നു വിളിച്ചത്..
“”ആ മോളെപ്പോ വന്നു.. ”രാഘവേട്ടൻ നിധിയോടു കുശലം ചോദിച്ചു.
“”രണ്ടു ദിവസേ ആയുള്ളൂ രാഘവേട്ട.. “”
“”എങ്ങോട്ടാ.. മൂന്നാളും കൂടെ.. “”
“”നേരേ വിട്ടോ രാഘവാ.. “” ഓട്ടോയിൽ കേറിയിരുന്ന മുത്തശ്ശൻ ഓർഡർ കൊടുത്തു…
“”നേരേ എങ്ങോട്ടാ ടൗണിലേക്കാണോ മാധവേട്ട.. ‘”
“”അല്ല നമ്മുടെ രാജന്റെ വീട്ടിലേക്കു പോട്ടെ.. “”
ഏതു പൊതുവാളിന്റെയോ
“”ങ്ങാ.. ‘”
അങ്ങോട്ടെന്തിനാ പോണേ… നിധി ചിന്തിച്ചെങ്കിലും ചോദിച്ചില്ല.. ചോദിച്ചാലും മുത്തശ്ശൻ പറയില്ല എന്നു അവൾക്കറിയാം… എന്തായാലും ശിഖ ചേച്ചിയെ കണ്ടിട്ട് കുറെ നാളായി ഒന്ന് കാണാല്ലോ അവൾ അങ്ങനെ ചിന്തിച്ചു..
“”ഞാൻ വെയിറ്റ് ചെയ്യണോ മാധവേട്ട..” ഓട്ടോ രാജൻ അങ്കിളിന്റെ വീടിനു മുൻപിൽ കൊണ്ട് നിർത്തിയിട് രാഘവേട്ടൻ ചോദിച്ചു..
‘”വേണ്ട രാഘവാ നീ വിട്ടോ.. ഇവരെ ഞാൻ കൊണ്ടാക്കിക്കോളാം.. “,
‘”ങ്ങാ പൊതുവാലേ.. ഇയ്യ് ഈടെ ഇന്ടായിനാ…”‘
“‘മരോൻ ചെക്കൻ വന്നിനല്ലേ… കുപ്പി ഒന്നും കൊണ്ടോന്നിറ്റെ.. “”
“”ഹ ഹ കുപ്പി ഒക്കെയുണ്ട്.. വരുന്നാ രണ്ടെണ്ണം വിട്ടിട്ടു പോകാം.. “‘
“”ഇല്ലപ്പാ.. വണ്ടി ഓട്ടണ്ടെ… ടൗണിൽ പുലർച്ചെ വരെ കിടന്നാലും അഞ്ഞൂറ് ഉറുപ്പ്യ പോലും ബാക്കി ആവണില്ല. അല്ലേലും ഈ ഫോറിൻ സാധനം അടിച്ചാലും മോന്തിക് മ്മടെ ദാക്ഷയാണീന്റെ നാടൻ അന്നേ അടിക്കണം.. “” ചിരിച്ചോണ്ട് രാഘവേട്ടൻ പറയുമ്പോളേക്കും വീട്ടിനുള്ളിൽ നിന്നു ശിഖ ഇറങ്ങി വന്നിരുന്നു..
“വാ മുത്തശ്ശാ കേറി ഇരിക്ക് .. “ശിഖ പറഞ്ഞു…
“എടീ നിധി നീ ആളാകെ മാറി പോയല്ലോ. സുന്ദരി കുട്ടി ആയിട്ടുണ്ടല്ലോ.. “
‘അതെന്നാ ശിഖയേച്ചി ഞാൻ മുന്നേ സുന്ദരി അല്ലായിനോ.. ‘”
“പോടീ കാന്താരി.. നീ വന്നേ ചൊദിക്കട്ടു..”
“ഏടെ നിങ്ങടെ പുരുവൻ… വന്നിട്ട്.. “നിധി കളിയാക്കി കൊണ്ട് ശിഖയോട് ചോദിച്ചു.
‘”ഞാനീടെ ഉണ്ട്…” അത് കേട്ട ശിഖ ചമ്മലോടെ അയാളുടെ മുഖത്തേക് നോക്കി.
ശിഖേചിയോടു മെല്ലെയാണ് ചോദിച്ചതെങ്കിലും ഉള്ളിൽ നിന്നും ഇറങ്ങി വന്ന ചേച്ചിയുടെ ഭർത്താവ് രാജീവു അത് കേട്ടിരുന്നു..
“ഇതിപ്പോ എത്ര മാസായി ഏച്ചി.. “
“ഇതിപ്പോ ആറാം മാസം “
“ഏടെയ കാണിക്കുന്നേ.. പല്ലവിയെച്ചിടെ ഹോസ്പിറ്റലിൽ ആണൊ.. “
“അതെ ഇപ്പൊ അനുവേട്ടൻ ഉണ്ടല്ലോ അവിടെ.., “
“ആഹാ ഉണ്ണിയേട്ടനെ ആണൊ കാണിക്കണേ.. “
“ഹ്മ്മ്..കഴിഞ്ഞ പ്രാവശ്യം അനുവേട്ടനെ ആണ് കാണിച്ചേ.. എനിക്ക് ഭയങ്കര ചമ്മൽ ആയിരുന്നു.. പക്ഷെ എന്നെ കുറച്ചു വഴക് പറഞ്ഞു.. “
“എന്തിനു.. “
“ഓഹ് ഒന്ന് പോടീ.. അത് മോളേ കല്യാണം ഒക്കെ കഴിഞ്ഞു ഇതു പോലെ ഒക്കെ ആയിട്ടു ഡോക്ടറുടെ അടുത്ത് പോകുമ്പോ മാംസ്സിലാവും.. “
“ഞാൻ മടി ആയിട്ട് അച്ഛനോടും ഏട്ടനോടും പറഞ്ഞതാ വേറെ ലേഡി ഡോക്ടറെ കാണിക്കാന്നു പക്ഷെ ഇവര് രണ്ടും സമ്മതികണില്ല.. അനുവേട്ടൻ നല്ല കൈപ്പുണ്യം ഉള്ള ഡോക്ടർ ആണത്രേ.. “
‘പിന്നെ ഒരു പ്രാവശ്യം പോയപ്പോ മടി ഒക്കെ മാറി…”.
“”അല്ല പല്ലവി അവിടെ അല്ലേ ഒന്നും പറഞ്ഞിട്ടില്ലേ ഇതുവരെ… അവളുടെ മുറച്ചെറുക്കനെ പറ്റി.. “”
“‘ഹ്മ്മ് ഞങ്ങൾ ഇന്നലെ അവിടെ പോയിരുന്നു അപ്പച്ചീടെ അടുത്ത്.. പക്ഷെ വീട്ടിൽ അച്ഛനും മുത്തശ്ശനും ഒന്നും അറീല്ല അപ്പച്ചി നാട്ടിൽ വന്ന കാര്യം.. ”
“”പഴേ പിണക്കം ഒന്നും മാറീല്ലേ ഇതു വരെ.. “‘
“”ഞങ്ങളോട് പിണക്കം ഒന്നുമില്ല അപ്പച്ചിക് നല്ല സ്നേഹം ആണ്. പക്ഷെ അച്ഛൻ അറിഞ്ഞാൽ എങ്ങനെ ആണെന്ന് അറീല്ല.”‘ വിഷാദത്തോടെ നിധി പറഞ്ഞു.
“”അതൊന്നും സാരമില്ല എല്ലാം ശെരി ആകും”” ശിഖ ആശ്വസിപ്പിച്ചു.
”ഇപ്പൊ എന്താ മൂന്നാളും കൂടെ ചുമ്മാ ഇറങ്ങിയതാണോ… അതോ എന്തേലും വിശേഷം…ഉണ്ടോ “”
“”‘അറീല്ല ഏച്ചി.. മുത്തശ്ശൻ ഒരിടത്തു പോണം എന്നു പറഞ്ഞു ഇറങ്ങിയതാ.. എത്തിയത് ഇവിടെ… എന്താണെന്നു എനിക്കറീല്ല. “”
“‘മോനെ..”” പുറത്ത് നിന്നു രാജൻ അങ്കിൾ വിളിക്കുന്നത് കേട്ടു ശിഖ പുറത്തേക് ഇറങ്ങി.
“”എന്താ അച്ഛാ.. “”പുറകെ രാജീവും ഇറങ്ങി വന്നു..
“”മോനെ വണ്ടിയെടുക്.. ഇവിടെ അടുത്തൊരു സ്ഥലം വരെ പോകാനാ.. “”
“”ശെരി അച്ഛാ..”” രാജീവ് ഡ്രസ്സ് മാറാനായി ഉള്ളിലേക്കു പോയി..
”മോളെ ഇവർക്കു ചായ എടുത്തില്ലേ..””
”അമ്മ എടുക്കുന്നുണ്ട് അച്ഛാ.. “””
അപ്പോളെക്കും ട്രെയിൽ ചായയുമായി ശിഖയുടെ അമ്മ ഉമ്മറത്തേക് വന്നു..
ചായ കുടിച്ച് കഴിഞ്ഞു രാജൻ പറഞ്ഞത് അനുസരിച്ചു ശിഖയും മുത്തശ്ശനും മുത്തശ്ശിയും എല്ലാവരും രാജീവിന്റെ കാറിൽ കയറി കൂടെ രാജനും കയറി..
“”ആ മേലേടത്തെ ചെക്കന് ആക്‌സിഡന്റ് പറ്റി അല്ലേ.. രാവിലേ പത്രം ഇടാൻ വന്ന ചെക്കനാ പറഞ്ഞെ.. ഓൻ പ്രഭാകരനെ ഹോസ്പിറ്റലിൽ കണ്ടുന്നു.. നിങ്ങ അറിഞ്ഞിറ്റെ.. “‘
“‘അറിഞ്ഞു വല്ല കഞ്ചാവും അടിച്ചു വണ്ടി ഓടിച്ചാൽ അതൊക്കെ നടക്കും…” വല്ല്യ താല്പര്യം ഇല്ലാത്തതു പോലെ മുത്തശ്ശൻ പറയുന്നത് നിധി അത്ഭുതത്തോടെ ആണ് കേട്ടത്… മുത്തശ്ശൻ ഇതുവരെ ദത്തനെ കുറിച്ച് മോശം ആയി പറയുന്നത് അവൾ കേട്ടിട്ടുണ്ടായിരുന്നില്ല.. അവൾ മുത്തശ്ശിയുടെ കണ്ണുകളിലേക്കു നോക്കി.. അവിടെയും അവൾ കണ്ട തിളക്കം അത്ഭുതത്തിന്റെ ആയിരുന്നു..
മെയിൻ റോഡിൽ നിന്നും കാർ ഇടവഴിയിലേക് കടന്നപ്പോൾ നിധി വീണ്ടും സംശയത്തോടെ മുത്തശ്ശിയെ നോക്കി.. മുത്തശ്ശിയും പരിജയമുള്ള ആ വഴിയിലേക്കു സംശയത്തോടെ നോക്കി. മുത്തശിയുടെ സൈഡിൽ ഇരുന്നു വഴി പറഞ്ഞു കൊടുത്തു കൊണ്ടിരുന്ന രാജൻ അങ്കിളിന്റെ മുഖത്തെ ഗൂഢ സ്മിതം പോകുന്നത് എവിടേക്കാണെന്നു വ്യക്തമാക്കി…
“”മോനെ ആ ബോഗൻവില്ല യുടെ അരികിലേക്കു വണ്ടി ഒതുക്കിക്കൊ അതാ ആ വീടാണ് ..”””” അപ്പച്ചിയുടെ വീട് നോക്കി രാജൻ.. രാജീവിനോടായ് പറഞ്ഞു.
മതിലിനു പുറത്തേക് പടർന്നു നിന്ന ബോഗൻവില്ല യുടെ കീഴിലേക്ക് കാർ പാർക് ചെയ്തു…
രാജൻ അങ്കിൾ പൂർവത്തിറങ്ങിയിട്ടും എന്ത് വേണം എന്നറിയാതെ നിധിയും മുത്തശ്ശിയും കാറിന്റെ പുറകിലെ സീറ്റിൽ ഇരുന്നു…
“”നിങ്ങൾ എന്താ ഇറങ്ങുന്നില്ലേ..””” മുത്തശ്ശൻ ചോദിച്ചപ്പോൾ ആണ് തുറന്നിട്ട ഡോറിലൂടെ നിധി ചാടി ഇറങ്ങിയത്.. ശേഷം മുത്തശ്ശിയുടെ കൈ പിടിച്ചു മുത്തശ്ശിയെ ഇറങ്ങാൻ സഹായിച്ചു..
അപ്പച്ചിയുടെ വീടിന്റെ അടച്ചിട്ടിരിക്കുന്ന ഗേറ്റിന്റെ കൊളുത്തെടുത്തു രാജൻ ഉള്ളിലേക്കു നടന്നു….
മുത്തശ്ശിക്കും നിധിക്കും യാതൊരു അപരിചിതത്വവും തോന്നിയില്ല ചരൽ വിരിച്ച മുറ്റവും കടന്നു സിറ്റ്ഔട്ടിലേക് കയറി രാജൻ കാളിങ് ബെല്ലിൽ വിരൽ അമർത്തി…
രണ്ടു നിമിഷങ്ങൾക്ക് ശേഷം ആണ് വാതിൽ തുറക്കപെട്ടതു..
വാതിൽ തുറന്നത് അജു ആയിരുന്നു..
“”ആഹാ മോൻ ഇവിടുണ്ടായിരുന്നോ… “””
“””ഉണ്ടായിരുന്നു അങ്കിളേ..ഏട്ടൻ ഫ്രീ ആവുമ്പോ അങ്ങോട്ടേക് ഇറങ്ങണം എന്നു വിചാരിച്ചിരുന്നതാ…”””
“””ആരാ മോനെ അത്.. “””” ഉള്ളിൽ നിന്നും സാവിത്രി അപ്പച്ചി വിളിച്ചു ചോദിക്കുന്നത് നിധി കേട്ടു..
മുത്തശ്ശനും മുത്തശ്ശിയും നിധിയും മുറ്റത്തു തന്നെ നിക്കുവാരുന്നു അത് കൊണ്ട് തന്നെ അജു രാജനെ മാത്രേ കണ്ടുള്ളു.
“””അമ്മേ രാജൻ അങ്കിൾ ആണ്… “””
“””ഞാൻ ദാ വരുന്നു.. “”” അടുക്കളയിൽ നിന്നും സാവിത്രി വിളിച്ചു പറഞ്ഞു.
“””വാ രാജേട്ടാ..വരൂ ഉള്ളിൽ കയറി ഇരിക്ക്.. “”‘
”ഞാൻ മാത്രമല്ല എന്റെ കൂടെ വേറെയും ആൾക്കാരുണ്ട്… “””
“””ആഹാ മീനയും വന്നിട്ടുണ്ടോ…””‘ സാവിത്രി ചോദിച്ചു കൊണ്ട് പുറത്തേക് ഇറങ്ങി..
വാതിൽ കടന്നു സിറ്ഔട്ടിലേക് ഇറങ്ങിയ സാവിത്രി നോക്കിയത് അച്ഛന്റെ മുഖത്തേക്കാണ്…
“അച്ഛൻ ” ഗദ്ഗദം പോലെ സാവിത്രിയിൽ നിന്നും ശബ്ദം പുറത്തേക് വന്നു…
തളർന്നു വീഴാതിരിക്കാൻ എന്ന വണ്ണം ഒരു കൈ ഭിത്തിയിലേക് പിടിച്ചു…
എന്ത് ചെയ്യണം എന്നു സാവിത്രിക് അറിയുന്നുണ്ടായിരുന്നില്ല…
സാവിത്രിക് പുറകെ അജുവും സിറ്റൗട്ടിലേക് വന്നു… അവനും കണ്ടു നാലു പേര് മുറ്റത്തു നിക്കുന്നത്..
അമ്മയുടെ മുഖത്തേക് നോക്കിയപ്പോൾ.. കണ്ണുകൾ കലങ്ങി കരച്ചിലിന്റെ വക്കിൽ എത്തിയ മുഖം ആണ് കണ്ടത്…
“””എന്താ സാവിത്രി ഞങ്ങളെ ഉള്ളിലേക്കു വിളിക്കുന്നില്ലേ.. “”‘മുത്തശ്ശൻ ചോദിക്കുന്നത് നിധി കേട്ടു…
“””അച്ഛാ… ”’സാവിത്രി ഓടി വന്നു അച്ഛന്റെ പദങ്ങളിലേക് വീണു… അവരുടെ കണ്ണിൽ നിന്നും അടർന്നു വീണ കണ്ണ് നീർ ആ വൃദ്ധന്റെ പദങ്ങളിലേക് വീണു…
“””മോളെ..””തന്റെ ചുളിവ് വീണ കൈകളാൽ സാവിത്രിയുടെ തോളിൽ പിടിച്ചു അവരെ എഴുന്നേൽപ്പിച്ചു….
പഴയ പ്രതാപിയായ മാധവൻ നമ്പ്യാരുടെ സ്ഥാനത്തു സ്നേഹനിധിയായ അച്ഛനായി മാറുന്നത് എല്ലാവരും നോക്കി നിന്നു
“”മുത്തശ്ശാ വാ.. “”അജു വന്നു മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കയ്യിൽ പിടിച്ചു ഉള്ളിലേക്കു നടത്തി.. പുറകെ നിധിയും..
“”അജു ഇതു എന്റെ മരുമോന കേട്ടോ.. “”രാജീവിനെ ചൂണ്ടി രാജൻ പറഞ്ഞു..
“””ഹായ്..”” അജു രാജീവിന്റെ നേരേ കൈ നീട്ടി.. രാജീവും അജുവിനെ പരിചയ പെട്ടു..
സാവിത്രി അച്ഛനെ സെറ്റിയിലേക് ഇരുത്തി.. നിധിയും മുത്തശ്ശിയും മാറി നിന്നു.. അജുവും രാജനും രാജീവും ഓരോ കാര്യങ്ങൾ സംസാരിച്ചു കൊണ്ടിരുന്നു.. സാവിത്രിക് എന്ത് പറയണം എന്നറിയാത്ത വീർപ്പു മുട്ടൽ ആയിരുന്നു…
“”‘അച്ഛാ ഞാൻ ചായ എടുത്തിട്ടു വരാം.. “”ആ വീർപ്പു മുട്ടലിൽ നിന്നുള്ള മോചനത്തിന് അതെ വഴിയുള്ളു എന്നു സാവിത്രിക് തോന്നി… സാവിത്രി അടുക്കളയിലേക് നടന്നപ്പോൾ കൂടെ നിധിയും മുത്തശ്ശിയും കൂടെ ചെന്നു..
“””നിധി മോളെ വിളിച്ചു പറഞ്ഞൂടാരുന്നോ…””’ ഇതിപ്പോ അച്ഛൻ വരുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല…”‘
“”ആരാ പറഞ്ഞത് അച്ഛനോട് ഞങ്ങൾ വന്നിട്ടുണ്ടെന്ന്.. അമ്മയാണോ…? “” സാവിത്രി അമ്മയോടായി ചോദിച്ചു
‘””ഞാൻ അല്ല മോളെ.. ഇങ്ങോട്ടാണ് വരുന്നതെന്ന് പോലും ഇവിടെത്തിയപ്പോളാ അറിഞ്ഞത്.. “”
“”‘എനിക്ക് തോന്നുന്നത് രാജൻ അങ്കിൾ ആയിരിക്കും പറഞ്ഞതെന്നാ.. “”” “”‘അതാണല്ലോ മുത്തശ്ശൻ ആദ്യം അങ്ങട്ട് പോയത്. “”‘ നിധി എന്തോ ആലോചിച്ചു കൊണ്ട് പറഞ്ഞു..
“”‘അമ്മേ നിങ്ങൾ എന്തേലും കഴിച്ചതാണോ.. “‘
“””ഇല്ല മോളെ.. ഞങ്ങൾ ചായ പോലും കുടിക്കാതെയാ ഇറങ്ങിയത്.. രാജന്റെ വീട്ടീന്ന് ഒരു ചായ കുടിച്ച്.. “”
“”‘അയ്യോ എന്നാൽ ഞാൻ എന്തേലും ഉണ്ടാക്കാം… ”’
“””അച്ഛനു ഓട്ടട ഇഷ്ടം ആണല്ലോ ഞാൻ പെട്ടെന്ന് ഉണ്ടാക്കാം.. ””
“””‘ഞാനും സഹായിയ്ക്കാം അപ്പച്ചി… നിധി പറഞ്ഞു. ‘”‘
എന്തായാലും സാവിത്രി പെട്ടെന്ന് തന്നെ ചായ ഉണ്ടാക്കി.. നിധി അതെടുത്തു കൊണ്ട് പോയി കൊടുത്തു..
”’രാജേട്ടാ ഞാൻ എന്തേലും കഴിക്കാൻ ഉണ്ടാക്കട്ടെ.. നിങ്ങൾ വരൂവെന്നു വിളിച്ചു പറഞ്ഞിരുന്നേൽ ഞാൻ എന്തേലും ഉണ്ടാക്കി വെച്ചേനെ.. “‘
”’അതൊന്നും വേണ്ട സാവിത്രി ഞങ്ങൾ ഇറങ്ങുവാ.. ഞാനും രാജീവും.. ‘””
“” മാധവേട്ടൻ ഇപ്പോ വരുന്നില്ലല്ലോ.. “”രാജൻ മുത്തശ്ശനോടായി ചോദിച്ചു..
“”‘വേണ്ട അച്ഛനിപ്പോ പോകണ്ട ഉണ്ണി വന്നിട്ട് അവൻ കൊണ്ടാകും.. “”സാവിത്രി അച്ഛനോടായി പറഞ്ഞു..
”’എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ നിങ്ങൾ സംസാരിച്ചിരിക്കു.. “”
ചായ കുടിച്ച് കഴിഞ്ഞ രാജൻ പോകാനായി എഴുന്നേറ്റു..
“”എനിക്ക് കടയിലൊന്നു പോകണം.. അവിടൊരു തമിഴൻ ചെക്കനെയാ ഏൽപിച്ചേക്കുന്നേ ‘”‘
രാജീവും രാജനും യാത്ര പറഞ്ഞു ഇറങ്ങി..
“”അച്ഛാ ഇരിക്ക് ഞാൻ കഴിക്കാൻ എന്തെങ്കിലും ഉണ്ടാക്കട്ടെ.. ‘”‘
”ഉം”” അയാൾ ഒന്നു മൂളി സെറ്റിയിൽ ഇരുന്നു ചുറ്റും അയാളൊന്നു കണ്ണോടിച്ചു… മിന്നി തെളിഞ്ഞു കൊണ്ടിരുന്ന ബൾബിനു പിന്നിൽ തന്റെ മകളുടെ കയ്യും പിടിച്ചു ഇറങ്ങി പോയ കൃഷ്ണന്റെ വലിയ ഫോട്ടോ കണ്ടു.. ആ ചിത്രത്തിന്റെ കണ്ണുകൾ തന്നെ തന്നെ നോക്കുന്നതായി അയാൾക്കു തോന്നി.. ഉള്ളിൽ നിറഞ്ഞ കുറ്റ ബോധം കൊണ്ടാവണം അയാളുടെ കണ്ണുകൾ ഈറൻ അണിഞ്ഞു..
ഒരുപക്ഷെ താൻ ഈ ബന്ധം അംഗീകരിക്കുകയും.. തന്റെ മകളുടെ മനസ്സ് മനസ്സികാക്കുകയും ചെയ്തിരുന്നെങ്കിൽ അവൻ ഇന്നും ജീവനോടെ ഉണ്ടായേനെ അയാളുടെ മനസ്സ് പറഞ്ഞു.
പഴയ ഓർമകളിലേക്ക് അറിയാതെ മനസ്സു പറിച്ചു നടപ്പെടുന്നത് ഒരു വേദനയോടെ അയാൾ അറിഞ്ഞു… ദേവനും സാവിത്രിയും.. സാവിത്രിയോട് വല്ലാത്തൊരു സ്നേഹം ആയിരുന്നു തനിക്കു.. ഒരിക്കലും അവളുടെ ഒരു ആഗ്രഹത്തിനും എതിര് നിന്നിട്ടില്ല.. പക്ഷെ ഇതു.. അല്ല തന്റെ ഉള്ളിൽ എതിർപ്പ് നിറച്ചത് വിശ്വൻ ആണ്.. കൃഷ്ണനെ കുറിച്ച് പറഞ്ഞ അപവാദങ്ങൾ ഒന്നും ഒരിക്കലും അന്വേഷിച്ചു പോലും ഇല്ല.. ജാതിയിൽ താണ കള്ള് കുടിയനും പെണ്ണ് പിടിയനുമായ ഒരു ആഭാസൻ തനിക്കു മുന്നിൽ കൃഷ്ണനെ കുറിച്ച് വിശ്വൻ വരച്ചു തന്ന ചിത്രം അതാണ്.. ദേവൻ പോലും കൃഷ്ണനെ അനു കൂലിച്ചിട്ടും തന്റെ മനസ്സ് മാറി ചിന്തിച്ചില്ല.. സാവിത്രിയുടെ കണ്ണ് നീർ കാണാൻ അന്നത്തെ ധാർഷ്ട്യം സമ്മതിച്ചുമില്ല… പക്ഷെ സത്യങ്ങൾ ഒക്കെ മനസ്സിലാക്കി വന്നപ്പോളേക്കും ഒരുപാട് വൈകിയിരുന്നു.. അപ്പോളേക്കും തനിക്കു ദേവനെയും.. പിന്നെ കൃഷ്ണനെയും നഷ്ട പെട്ടിരുന്നു… സട കൊഴിഞ്ഞ സിംഹത്തിനു പട്ടിയുടെ വില പോലും ഇല്ല എന്നു തിരിച്ചറിഞ്ഞ നാളുകൾ.. സാവിത്രിയെ കുറിച്ചും പിള്ളേരെ കുറിച്ചും പലപ്പോളും രാജൻ തരുന്ന വാർത്തകൾ ആയിരുന്നു ആശ്വാസം… ഓർമകളിൽ ആ വൃദ്ധന്റെ കണ്ണുകൾ നിറഞ്ഞു.. നിറഞ്ഞ കണ്ണുകൾ തോളത്തിട്ടിരുന്ന മഫ്ളർ കൊണ്ട് ഒപ്പി..
“”അയ്യേ മുത്തശ്ശൻ എന്താ കരയുവാണോ.. “‘”
മുത്തശ്ശന്റെ മുന്നിൽ വന്നു മുട്ട് കുത്തിയിരുന്ന്…അജു ചോദിച്ചു..
“””ഇല്ല മോനെ ഓരോന്ന് ആലോചിച്ചു.. “”
“”എന്നാൽ ഇനി കരയുന്നതൊന്നും ആലോചിക്കണ്ട….””‘കേട്ടോ “‘ മുത്തശ്ശന്റെ കൈകൾ രണ്ടും കൂട്ടി പിടിച്ചു കൊണ്ട് അജു പറഞ്ഞു..
അത് കണ്ടു കൊണ്ടാണ് നിധി അടുക്കളയിൽ നിന്നും ഹാളിലേക് വന്നതു
താനും ചേച്ചിയും പോലും മുത്തശ്ശനോട് ഇത്ര അടുത്ത് പെരുമാറിയിട്ടില്ല നിധി ഓർത്തു.. ചെറുപ്പം തൊട്ടേ മുത്തശ്ശനെ പേടി ആയിരുന്നു.. സത്യത്തിൽ തങ്ങളെ പേടിപ്പിച്ചിട്ടുണ്ടോ എന്നു ചോദിച്ചാൽ ഇല്ല.. മുത്തശ്ശൻ അധികം സംസാരിക്കുന്നതു കണ്ടിട്ടില്ല.. എപ്പോളും ഗൗരവം ഉള്ള ആ മുഖം കാണുമ്പോൾ എന്തെങ്കിലും ചോദിക്കാൻ പേടി ആയിരുന്നു.. അത് കൊണ്ട് തന്നെ അജുവിന്റെയും മുത്തശ്ശന്റെയും സ്നേഹ പ്രകടനങ്ങൾ ഒരു കൗതുകത്തോടെ നിധി നോക്കി നിന്നു.
“”ഉണ്ണി ഉച്ചക്ക് വരാറുണ്ടോ.. ”” അജുവിനോടായി മുത്തശ്ശൻ ചോദിച്ചു
”എപ്പോളും വരാറില്ല അച്ഛാ… ചിലപ്പോളൊക്കെ ഉച്ചക്ക് വരും.. പിന്നെ എന്തേലും ആവശ്യമുണ്ടേൽ അടുത്ത് തന്നെയാണല്ലോ വിളിച്ചാൽ വരും. “” അടുക്കളയിൽ നിന്നും പുറത്തേക് വന്ന സാവിത്രിയാണ് മറുപടി പറഞ്ഞത്..
“‘വാ അച്ഛാ ഇലയട ആക്കിയിട്ടുണ്ട് കഴിക്കു.. രാവിലെ ഒന്നും കഴിക്കാതെ ഇറങ്ങിയതു അല്ലേ.. “”‘
“”മോനെ ഉണ്ണിയെ വിളിച്ചു നോക്കിയേ വരാൻ പറ്റുവൊന്നു.. ”’
“”വിളിക്കാം അമ്മേ.. “”
“””നീയെന്താ മോളെ ഇവനോട് മിണ്ടാതെ നിക്കുന്നെ..”” മുത്തശ്ശൻ നിധിയോടു ചോദിച്ചു.. നിധി അത്ഭുതത്തോടെ മുത്തശ്ശനെ നോക്കി..
“”നിന്റെ മുറച്ചെറുക്കനാ.. ”’ മുത്തശ്ശൻ അതും കൂടെ പറഞ്ഞപ്പോൾ നിധി ബോധം കേട്ടില്ലെന്നേ ഉള്ളു.
“”മുത്തശ്ശാ ഞങ്ങൾ ഒരു കോളേജിലാ പഠിക്കുന്നെ.. “””
“”””ആഹാ… എന്നിട്ടാണോ.. രണ്ടും മിണ്ടാത്തത്.. “”””
“, “ഭയങ്കര ജാടയാ മുത്തശ്ശാ നമ്മളോടൊന്നും മിണ്ടതില്ല.. “”നിധിയെ നോക്കി അജു പറഞ്ഞു
“”ആണൊ മോളെ… “”
“””ചുമ്മാതെയാ അച്ഛാ മോളും ചിന്നുവും കൂടെ ഇന്നലെ ഇവിടെ ആയിരുന്നു.. ഇവരെല്ലാം ബീച്ചിൽ ഒക്കെ പോയിട്ട വീട്ടിലേക്കു വന്നതു.. “”
കള്ളി വെളിച്ചത്തായത് പോലെ നിധി ചമ്മിയ ചിരി ചിരിച്ചോണ്ട് നിന്നു…
അമ്പടി കള്ളീ.. മുത്തശ്ശൻ നിധിയെ ചേർത്തു നിർത്തി പറഞ്ഞു
മുത്തശ്ശനെ അത്രയും സന്തോഷവാനായി നിധി ആദ്യമായി കാണുക ആയിരുന്നു..
മുത്തശ്ശനും മുത്തശ്ശിയും സാവിത്രിയും കഴിച്ചു കൊണ്ടിരിക്കുമ്പോൾ അജു ഫോൺ ചെയ്യാനായി റൂമിലേക്കു പോയി..
പുറകെ നൈസായി നിധിയും അവിടെ നിന്നു മുങ്ങി അജുവിന്റെ റൂമിലെത്തി…
അജു മൊബൈൽ എടുത്തു ഡയൽ ചെയ്യാൻ ഒരുങ്ങുമ്പോൾ.. പുറകിലൂടെ വന്ന നിധി അവനെ ഉന്തി ബെഡിലേക്കിട്ടു.. എന്നിട്ട് ചാടി ബെഡിലേക് കയറി ഇരുന്നു.. തലയിണ വലിച്ചെടുത്തു അജുവിനിട്ടു രണ്ടെണ്ണം കൊടുത്തിട്ടു ചോദിച്ചു ” ആർക്കാഡാ ജാഡ… “
“”എന്റമ്മോ നീയെന്നെ കൊല്ലുവാല്ലോടി..”‘”
“”ഹ്മ്മ് ഇങ്ങനെ അപവാദം പറഞ്ഞാലേ കൊല്ലണ്ടേ.. “”‘
“”എന്തായാലും മുത്തശ്ശൻ ഔദ്യോഗികമായി മുറച്ചെറുക്കൻ പദവി തന്നല്ലോ..”””” അജു പറഞ്ഞു
“”അതാ എനിക്കും അത്ഭുതം… ഇത്രേം ജോളി ആയി ഇതുവരെ ആളെ കണ്ടിട്ടില്ല.. “”
“”ഹ്മ്മ്.. ഞാൻ ഉണ്ണിയേട്ടനെ വിളിച്ചു നോക്കട്ടെ.. “”
അജു മൊബൈൽ എടുത്തു ഡയൽ ചെയ്തു.. ഫോൺ ബെല്ലടിക്കുന്നുണ്ടെങ്കിലും എടുക്കുന്നുണ്ടായിരുന്നില്ല..
“”ചേച്ചിയെ വിളിച്ചു നോക്കു ഏട്ടാ.. ‘”‘ നിധി അജുവിനോട് പറഞ്ഞു..
അജു പല്ലവിയുടെ നമ്പറിലേക് ഡയൽ ചെയ്തു.. ബെല്ലടിച്ചെങ്കിലും അതും എടുത്തില്ല…
“””തിരക്കിലാവും ഫ്രീ ആവുമ്പോ തിരിച്ചു വിളിച്ചോളും.. “”‘ അജു പറഞ്ഞു..
“”അജു വിളിച്ചോടാ ഉണ്ണിയെ” അമ്മ വിളിച്ചു ചോദിച്ചു..
“വിളിച്ചു അമ്മേ പക്ഷെ എടുത്തില്ല….””
ആ സമയം അനുവും പല്ലവിയും ഹോസ്പിറ്റലിൽ ഗൈനക് ot യിൽ ആയിരുന്നു.. മുൻപ് തന്നെ ഷെഡ്യൂൾ ചെയ്ത c സെക്ഷൻ ഉണ്ടായിരുന്നു.. മൂന്നും വലിയ കോംപ്ലിക്കേഷൻ ഒന്നുമില്ലാതെ നടന്നു… അതും കഴിഞ്ഞു ഗ്ലൗസും ഊരി നഴ്സിംഗ് സ്റ്റേഷനിൽ വച്ചിരുന്ന മൊബൈലും എടുത്തു പുറത്തേക് വന്നപ്പോൾ ആണ് അജുവിന്റെ കാൾ കണ്ടത്.
“”ഉണ്ണിയേട്ടാ അജു വിളിച്ചിട്ടുണ്ടല്ലോ “” പല്ലവിയുടെ മൊബൈൽ നോക്കി അവളും പറഞ്ഞു…
ഡയൽ ചെയ്യാൻ ഒരുങ്ങുമ്പോൾ ആണ് പ്രിത്വിയുടെ കാൾ വന്നതു..
“”അനു നീ എവിടെയാ..? “”
“”എടാ ഇപ്പൊ OT യിൽ നിന്നു പൂർവത്തിറങ്ങിയതേ ഉള്ളു… ‘”
“”എടാ ഒരു കേസ് വന്നിട്ടുണ്ട്.. എന്റടുത്തു വന്ന പേഷ്യന്റ് ആണ്.. നിന്നോട് കൂടെ ഡിസ്‌കസ് ചെയ്യാം എന്നു വിചാരിച്ചിട്ടാ നിന്നെ വിളിച്ചത്.. “”
“”എന്താടാ കേസ് അനു പ്രിധ്വിയോട് ചോദിച്ചു “””
“” നീ എന്റെ റൂമിലേക്കു വാ… ‘”പൃഥ്‌വി പറഞ്ഞു
“”പല്ലവി നീ എന്ന ഒപിയിലേക് പൊയ്ക്കോ.. ഞാൻ പ്രിത്വിയുടെ അടുത്ത് വരെ പോയിട്ട് വരാം.. ”അനു പറഞ്ഞു
‘”‘എടാ പല്ലവിയെയും കൂട്ടിക്കോ.. ഡോനയ്ക്കും പല്ലവിക്കും എന്താ ഈ കേസിൽ അഭിപ്രായം പറയാൻ ഉള്ളതെന്ന് അറിയാല്ലോ.. “””
“””ഓക്കേ ശെരി ഞാൻ അങ്ങട്ട് വരാം.””%
“””പല്ലവി വാ പ്രിത്വിയുടെ റൂം വരെ പോയിട്ടു വരാം.. “”‘മുൻപോട്ടു നടന്ന പല്ലവിയെ അനു പിന്നിൽ നിന്നു വിളിച്ചു.
“”ഉണ്ണിയേട്ടാ ഞാൻ വരണോ.. ‘””
“”അവൻ നിന്നെയും കൂടെ കൂട്ടാൻ പറഞ്ഞു.. “”‘
പ്രിത്വിയുടെ റൂമിലേക്കു ചെല്ലുമ്പോൾ പ്രിത്വിയും ഡോണയും അവിടെ ഉണ്ടായിരുന്നു… ഡോണയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരിക്കുന്നതു പോലെ തോന്നി..
“”എന്താഡാ പ്രശ്നം.. ”’
“”എടാ ഇന്ന് ഒരു പെൺ കുട്ടിയേം കൂട്ടി അവളുടെ അമ്മ എന്റെ അടുത്ത് വന്നു.. ”’
“””അനുവേട്ടാ എന്താ പ്രശ്നം എന്നറിയ്യോ ആ പെണ്ണിന് ഒരു വയസ്സുള്ള കൊച്ചുണ്ടു.. അതിനു പാല് കൊടുക്കില്ല….അതിനെ ശ്രദ്ധിക്കില്ല.. ഈ പെണ്ണ് വെറുതെ റൂം അടച്ചിരിക്കും… അതൊക്കെയാണ് പ്രശ്നം.. “”ഡോണ പറഞ്ഞു
“”അത് മാത്രം അല്ലടാ.. ആ പെണ്ണ് ആ കൊച്ചിനെ കൊല്ലാൻ നോക്കി രണ്ടു ദിവസം മുൻപ്.. “”
“”ഭാഗ്യത്തിന് ആ പെൺകുട്ടിയുടെ അമ്മ കണ്ടത് കൊണ്ട് രക്ഷപെട്ടു.. “””
“”ഇവളെയൊക്കെ പിടിച്ചു പോലീസിൽ ഏല്പിക്കുകയാ വേണ്ടത്.. ഡോണ ദേഷ്യത്തോടെ പറഞ്ഞു.. ഇവിടെ ഒരു കുട്ടി ആവാൻ വേണ്ടി കൊതിക്കുകയാ അപ്പോളാ ഇവളൊക്കെ…. “””” ഡോണയുടെ ഇടറിയ സ്വരം അനു ശ്രദ്ധിച്ചു..
“””അതെ ഇങ്ങനെ ഉള്ളവര് മാരെയൊക്കെ എന്തേലും ഇൻജെക്ഷൻ വെച്ചു കൊല്ലണം..””‘ പല്ലവിയും ഇതൊക്കെ കേട്ട ദേഷ്യത്തിൽ പറഞ്ഞു..
“”അനു എന്താ നിന്റെ അഭിപ്രായം.. സജഷൻ..”””
ഞാൻ പൃഥ്‌വി പറയുന്നതും ഡോണ പറഞ്ഞതും എല്ലാം ശ്രദ്ധയോടെ കേട്ടിരുന്നു..
“”പൃഥ്‌വി.. ഇത്രയും വിദ്യാഭ്യാസം ഉള്ള നമ്മൾ പോലും ഇങ്ങനൊരു കാര്യം കേട്ടാൽ ആ പെൺകുട്ടിയെ കൊല്ലണം എന്നാണ് പറയുക.. പക്ഷെ നമുക്ക് ആ പെണ്കുട്ടിയോടും കൂടെ സംസാരിക്കാം.. എന്താണ് ആ കുട്ടിക്ക് പറയാൻ ഉള്ളതെന്നറിയാം.. വേണമെങ്കിൽ ഹിപ്നോടൈസ് ചെയ്യാം.. എന്നിട്ട് ഒരു കൺക്ലൂഷനിൽ എത്താം അതല്ലേ നല്ലത്. “”
“”അവരിപ്പോൾ എവിടെ ഉണ്ട്.. “
“അടുത്ത റൂമിൽ ഉണ്ട്. “”
“”ശെരി.. വാ നമുക്ക് പോയി സംസാരിക്കാം.. നിങ്ങൾ ഇവിടിരുന്നോ ഞങ്ങൾ പോയി സംസാരിക്കട്ടെ. “”
ഞാനും പ്രിത്വിയും അടുത്ത റൂമിലേക്കു നടന്നു.. പ്രിത്വിയുടെ കൺസൾട്ടേഷൻ റൂം ആയിരുന്നു അത്
ഞങ്ങൾ ചെല്ലുമ്പോൾ ആ അമ്മയും മകളും അവിടെ ഉണ്ടായിരുന്നു ആ പെൺകുട്ടിയുടെ അമ്മയുടെ മടിയിൽ.. കുറുമ്പ് കാട്ടി കൊണ്ടിരിക്കുന്ന…എടുത്തു ഉമ്മ വെക്കാൻ തോന്നുന്ന സുന്ദരനായ ഒരു വയസ്സുകാരനും..
“”എടാ ഇരിക്ക് ഒരു ചെയർ വലിച്ചിട്ടു.. പൃഥ്‌വി പറഞ്ഞു.. “”
വലിയ ഒരു മുറി തന്നെ ആയിരുന്നു പ്രിത്വിയുടെ കൺസൾട്ടിങ് റൂം..
ഒരു ടേബിളിനു അപ്പുറത്തും ഇപ്പുറത്തും ഇരുന്നു സംസാരിക്കുന്നതിലും നല്ലത് മാറി സെറ്റിയിൽ ഇരുന്നു സംസാരിക്കുന്നതാണ് നല്ലതെന്നു എനികു തോന്നി.. കാരണം നമ്മുടെ മുൻപിൽ ഇരിക്കുന്ന ആളിന്റെ ചേഷ്ടകളിൽ നിന്നു നമുക്ക് അവരുടെ മനസ്സ് വായിക്കാൻ കഴിയും.. ചില മൈക്രോ മൂവേമെന്റ്സ് അനലൈസ് ചെയ്താൽ അവരുടെ ചിന്തകളെ വായിക്കാൻ സാധിക്കും..
പൃഥ്‌വി നമുക്ക് ആ സെറ്റിയിൽ ഇരുന്നു സംസാരിക്കാം.
നടുക്ക് ഒരു ടീപോയും അതിനു രണ്ടു സൈഡിലുമായി ഇട്ടിരുന്ന രണ്ടു സെറ്റികളും ആ മുറിയിൽ ഉണ്ടായിരുന്നു..
“‘എന്താ കുട്ടിയുടെ പേര്.. “”ഞാൻ ആ പെൺ കുട്ടിയോട് ചോദിച്ചു.
“”ദിവ്യ “‘അവൾ മറുപടി പറഞ്ഞു..
ദിവ്യ നമുക്ക് അവിടേക്കു ഇരിക്കാം സെറ്റിയിലേക് ചൂണ്ടി ഞാൻ പറഞ്ഞു.
ദിവ്യയും അമ്മയും എണീറ്റു ആ സെറ്റിയിലേക് ഇരുന്നു..
ഞാനും പ്രിത്വിയും ഓപ്പോസിറ്റ് സൈഡിലും.
അപ്പോളാണ് കുഞ്ഞ് വഴക്ക് പിടിക്കാൻ തുടങ്ങിയത്… ആ അമ്മയുടെ മുഖത്തെ വിഷമം ഞാൻ കണ്ടു…
അമ്മേ മോനെയും കൊണ്ട് പുറത്ത് പോയി ഇരുന്നോളു.. ഞങ്ങൾ ഒന്നു സംസാരിക്കട്ടെ..
പൃഥ്‌വി ഡോണയെ വിളിച്ചു പറഞ്ഞത് അനുസരിച്ചു ഡോണ വന്നു ആ അമ്മയെയും കുഞ്ഞിനേയും കൂട്ടി അടുത്ത റൂമിലേക്കു പോയി..
പോകുമ്പോൾ ഡോണ അമ്മയുടെ കയ്യിൽ നിന്നും ആ കുഞ്ഞിനെ വാരിയെടുത്തു ഉമ്മ കൊടുക്കുന്നത് കണ്ടു..
അവൾ ഒരു കുഞ്ഞിന് വേണ്ടി ഒരുപാടു ആഗ്രഹിക്കുന്നു എന്നു ആ പ്രവർത്തികളിൽ നിന്നു എനിക്ക് മനസ്സിലായി..
പ്രിത്വിയുടെ മുഖത്തേക് നോക്കിയപ്പോൾ അവനും അത് കണ്ടു വിഷമം ആയി എന്നെനിക് മനസ്സിലായി..
ഞാൻ ഒന്നും പറയാതെ എന്റെ ശ്രദ്ധ മാറ്റി.
ഞാൻ മുൻപിൽ ഇരുന്ന ദിവ്യയെ ശ്രദ്ധിച്ചു..
തടിച്ച ശരീര പ്രകൃതം.. ഡെലിവെറിക് ശേഷം തടി വെച്ചതാണെന്നു ശരീരം കാണുമ്പോൾ മനസിലാവുന്നുണ്ട്…
മുഖം കുനിച്ചാണ് ഇരുന്നത്..
“ദിവ്യ.. ‘ഞാൻ അവളെ മെല്ലെ വിളിച്ചു..
“ഉം “അവൾ മുഖം ഉയർത്തി..
“”ദിവ്യാ എന്താണ് തന്റെ പ്രശ്നം എന്താണേലും തുറന്നു പറഞ്ഞോളൂ.. നിന്റെ പ്രശ്നങ്ങൾ കേൾക്കാൻ ആണ് ഞങ്ങൾ ഉള്ളത്.. നിന്നെ ശിഷിക്കാനോ പേടിപ്പിക്കാനോ അല്ല.. താൻ എനിക്ക് ഒരു അനിയത്തി ആണ്.. ഒരേട്ടനോടോ അല്ലെങ്കിൽ ഒരു കൂട്ടുകാരിയോടോ മനസ്സ് തുറക്കുന്ന പോലെ തനിക്കു എന്നോട് പറയാം. ഓക്കേ. “”
എന്താണ് ദിവ്യെടെ മകന്റെ പേര്.
“തേജസ് ” അവൾ മറുപടി പറഞ്ഞു.
ഭർത്താവിന്റെ പേരോ..
“ആനന്ദ് “
“”ആളിപ്പോ എവിടാ… “”
“”ഗൾഫിൽ ആണ് ഒമാനിൽ. “‘
“”ഈ സംഭവം പുള്ളിയെ അറിയിച്ചിട്ടില്ല.. “” പൃഥ്‌വി എന്നോട് പറഞ്ഞു.. ഒന്നും മിണ്ടണ്ട എന്നു ഞാൻ അവനോട് ആംഗ്യം കാണിച്ചു.
“എത്ര വയസ്സ് ആയി ദിവ്യക്. “
“24”
“അറേഞ്ച് മാരിയേജ് ആയിരുന്നോ. “
“അല്ല ഞങ്ങൾ അഞ്ചു വർഷത്തോളം സ്നേഹിച്ചു വിവാഹം കഴിച്ചവരാണ്. “
പിന്നീടുള്ള ചോദ്യങ്ങൾക്കു പലതിനും അവൾ മറുപടി പറയൻ മടിക്കുന്നതായി എനിക്ക് തോന്നി
ആ തോന്നൽ എനിക്ക് ഉണ്ടായപ്പോൾ ഞാൻ പ്രിത്വിയെ കണ്ണ് കാണിച്ചു പുറത്തേക് വരാൻ പറഞ്ഞു..
“എന്താടാ..”
” ഞാൻ ഒന്നു സംസാരിക്കാം അല്ലെങ്കിൽ നീ സംസാരിക് അവളുടെ കഥ എന്താണെന്നു.. ചിലപ്പോൾ രണ്ടാൾ ഉള്ളത് കൊണ്ട് പറയാൻ മടി ഉണ്ടാവും.. അവിടെ മൈക് ഉണ്ടല്ലോ ഞാൻ ഹെഡ് ഫോണിൽ കേട്ടോളം “
“വേണ്ട നീ പോയി സംസാരിക്കു.. ഞാൻ അടുത്ത റൂമിൽ ഉണ്ടാകും സംസാരിച്ചിട്ട് പറ നമുക്ക് എന്ത് ചെയ്യാൻ പറ്റും എന്നു. ഗർഭിണി കളുടെയും അമ്മമാരുടെയും മനസ്സ് എന്നെ കാൾ നന്നായി നിനക്ക് മനസ്സിലാക്കാൻ സാധിക്കും…””
“”ഹ്മ്മ് എന്നാൽ നീയും കേൾക് എന്നിട്ട് നമുക്ക് തീരുമാനികാം എന്താ ചെയ്യാൻ പറ്റുക എന്നു “” ഞാൻ അവനോടു പറഞ്ഞു
“”ശെരി”” അതും പറഞ്ഞു പൃഥ്‌വി അടുത്ത മുറിയിലേക്കു പോയപ്പോൾ ഞാൻ ദിവ്യയുടെ അടുത്തേക് തന്നെ വന്നു..
ഓരോന്ന് പറഞ്ഞു ഒടുവിൽ അവൾ അവളുടെ മനസ്സ് തുറക്കാൻ തയാറായി..
മുഴുവൻ പറഞ്ഞു കഴിഞ്ഞപ്പോളേക്കും അവൾ കരഞ്ഞിരുന്നു..
”’കുട്ടിയെ ഇല്ലാതാക്കി ആത്മഹത്യ ചെയ്യാൻ ആയിരുന്നല്ലേ കുട്ടിയുടെ പ്ലാൻ.. “”
ഞാൻ ചോദിച്ചപ്പോൾ അവൾ ഒന്നു ഞെട്ടി.
അവളുടെ കുനിഞ്ഞ മുഖവും ടീപോയിലേക് വീണ കണ്ണുനീരും എന്റെ ചോദ്യത്തിനുള്ള ഉത്തരം ആയിരുന്നു..
“”ദിവ്യാ.. താനിത്ര ഡിപ്രെഷൻ ഒന്നും ആവേണ്ട കാര്യമില്ല… താൻ തന്റെ പപ്പയുടെയും മമ്മയുടെയും ചക്കരകുട്ടിയായിരുന്നില്ലേ വിവാഹം കഴിയുന്നത് വരെ.. 23 വയസ്സിൽ വിവാഹം കഴിഞ്ഞു ഒരു വർഷത്തിനുള്ളിൽ അമ്മയാവുകയും ചെയ്തു… തന്നെ ലാളിച്ച പോലെ തന്റെ കുട്ടിയേം തനിക്കു സ്നേഹിക്കണ്ടേ അതോ അവൻ സ്നേഹം അറിയാതെ വളരണം എന്നാണോ താൻ വിചാരിക്കുന്നത്…സ്നേഹത്തോടെ ചോദിച്ചപ്പോൾ അവൾ കരഞ്ഞു കൊണ്ടിരുന്നു..
‘”സർ എന്റെ മോനെ എനിക്ക് വേണം..””
“” എനിക്ക് തന്റെ പ്രശ്നങ്ങൾ മനസ്സിലായി താൻ പേടിക്കണ്ടാട്ടൊ.. എല്ലാം ശെരിയാവും.. ഇവിടിരിക്കു ഞാൻ മോനെയും അമ്മേം ഇങ്ങോട്ട് വിടാം. “””
ഞാൻ ദിവ്യയെ അവിടെ ഇരുത്തി അടുത്ത മുറിയിലേക്കു നടന്നു…
“”അമ്മ പേടിക്കണ്ട കേട്ടോ.. ഒന്ന് കെയർ ചെയ്ത മതി.. പിന്നെ ദിവ്യയുടെ ഭർത്താവിനോടു ഒന്ന് വരാൻ പറയു അത്യാവശ്യം ആയിട്ട്. എന്തായാലും അമ്മ പോയി അവിടെ ഇരിക്ക് ഞങ്ങൾ ഇപ്പൊ വരാം പേടിക്കാനൊന്നും ഇല്ലാട്ടോ. “”‘ ഞാൻ അവരെ ദിവ്യയുടെ അടുത്തേക് പറഞ്ഞു വിട്ടു.
“””എന്താടാ പ്രശ്നം പ്രിത്വി അന്വേഷിച്ചു.. “”
“”പ്രശ്നം നിനക്ക് അറിയുന്നത് തന്നെ ആണ്. “””
“”പോസ്റ്റ്‌പാർട്ടം അല്ലെങ്കിൽ പെരിപാർട്ടം ഡിപ്രെഷൻ എന്ന അവസ്ഥ “”
“‘അതറിയണം എങ്കിൽ ദിവ്യ എന്നോട് പറഞ്ഞ അവളുടെ കഥ അറിയണം… ഇന്നൊരു പക്ഷെ ഒരു 50% സ്ത്രീകളിലും കാണുന്ന ഒരു അവസ്ഥ ആണിത്… പക്ഷെ നമ്മുടെ സമൂഹം അതൊരു അസുഖം ആണെന്ന് പോലും ഓർക്കാതെ. അവരെ കുറ്റപ്പെടുത്തും ദിവ്യയുടെ അമ്മയും അച്ഛനും ചെയ്ത പോലെ ഒരു ഡോക്ടറെ കാണിച്ചാൽ സാധാരണ അവസ്ഥയിലേക്ക് കൊണ്ട് വരാവുന്ന ഒരു അസുഖം. “”
ഞാൻ പറയുന്നത് കേൾക്കാൻ മൂവരും എന്നെ തന്നെ ശ്രദ്ധിച്ചിരിക്കുന്നതു ഞാൻ കണ്ടു.
“”പൃഥ്‌വി ആ രോഗാവസ്ഥയെ കുറിച്ച് നീ പറഞ്ഞു കൊടുക്കു ഇവർക്കു.. “”
“””നീ തന്നെ പറഞ്ഞോ അനു.. നീയും സ്‌പെഷലൈസ് ചെയ്ത സബ്ജെക്ട് അല്ലേ ഒരു പക്ഷെ എന്നേക്കാൾ നന്നായിട്ടു നിനക്ക് പറയാൻ പറ്റുമല്ലോ.. “”
അവൻ നിർബന്ധിച്ച കൊണ്ട് ഞാൻ തുടർന്നു.. “”പൃഥ്‌വി ഹെഡ് ഫോണിലൂടെ ദിവ്യ പറയുന്നത് എല്ലാം കേട്ടതല്ലെ “”
“”അത് കുഴപ്പമില്ല ഇവർ കേട്ടില്ലലോ നീ പറ. “”
“”ശെരി എങ്കിൽ ഞാൻ തന്നെ പറയാം.. “”
“”നമ്മൾ ചെറുപ്പം മുതൽ കേട്ടിട്ടുള്ള അല്ലെങ്കിൽ അറിഞ്ഞിട്ടുള്ള.. അനുഭവിച്ചിട്ടുള്ള ഒരു സത്യം ഉണ്ട്. “”
“അമ്മയുടെ കാൽചുവട്ടിലാണ് സ്വർഗം എന്നത് “
പക്ഷെ അതിന്റെ അർത്ഥ വ്യാപ്തി അതിന്റെ പൂർണതയിൽ മനസ്സിലാക്കുന്നത് ആണുങ്ങളെക്കാൾ സ്ത്രീകളാണ്.. അവർ അമ്മയാകുമ്പോൾ.. അല്ലെങ്കിൽ അമ്മ ആകുമ്പോളാണ് സ്വന്തം അമ്മയുടെ ത്യാഗങ്ങളെ പോലും തിരിച്ചറിയുന്നത്..
ഒരു കുഞ്ഞിന്റെ ജനനത്തിൽ അച്ഛനും അമ്മയ്ക്കും തുല്യ പ്രാധാന്യം ഉണ്ടെങ്കിലും
ഒരു കുഞ്ഞ് ഉദരത്തിൽ മുള പൊട്ടുമ്പോൾ തൊട്ടു ഒരു സ്ത്രീ അനുഭവിക്കുന്ന ശാരീരിക ബുദ്ധിമുട്ടുകൾ,
ഹോര്മോണുകളുടെ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന മാനസിക സമ്മർദ്ദങ്ങൾ, കളിച്ചും ചിരിച്ചും എല്ലാവരുടെയും പൊന്നോമനയായി നടന്നിരുന്ന പൊട്ടിപെണ്ണിൽ നിന്ന് അമ്മയിലേക്കുള്ള അവളുടെ മാറ്റം…
ഒരു പാട്ടിൽ ഗർഭം ധരിച്ചു, പ്രസവിച്ചു കുഞ്ഞു നടക്കാറാകുന്ന ഭാഗം വരെ ഒഴുക്കോടെ സിനിമകളിൽ കാണിക്കുന്ന പോലെ എളുപ്പമല്ല…
അതിനു പിന്നിൽ അവളുടെ ഉറക്കമില്ലാത്ത ഒരുപാട് രാത്രികളുടെ ത്യാഗമുണ്ട്, സന്തോഷത്തിന്റെയും സങ്കടത്തിന്റെയും വേദനയുടെയും വിങ്ങലിന്റെയും ഒരുപാടു കാണാപ്പുറങ്ങളുണ്ട്… ഒരു പാല്പുഞ്ചിരിയിൽ എല്ലാം മറക്കുന്നവളുടെ പെണ്മയുണ്ട്… സ്ത്രീജന്മത്തിന്റെ പൂർത്തീകരണമാണ് മാതൃത്വം…. ഒപ്പം മാതൃത്വം എന്നാൽ വലിയൊരു ഉത്തരവാദിത്തം കൂടിയാണ്. ഒരു ജീവന് കൂടി, ജീവിതത്തിനു കൂടി ഉത്തരവാദിത്തപ്പെടുന്നു…. എന്ന സത്യം.
ഇനി ദിവ്യയുടെ കഥ പറയാം
അവളുടെ ഭർത്താവു ആനന്ദ് ഗൾഫിൽ ഒരു കമ്പനിയിൽ ഉദ്യോഗസ്ഥനാണ്. ഒരേയൊരു മകൻ ഒരു വയസ്സുകാരൻ തേജസ് …. അപ്പന്റെയും അമ്മയുടെയും ചക്കരകുട്ടി എന്ന സ്ഥാനത്തു നിന്നും ഇരുപത്തിമൂന്നാം വയസ്സിൽ ഒരു പ്രവാസിയുടെ ജീവിതപങ്കാളി എന്ന ഉത്തരവാദിത്തപ്പെട്ട ഭാര്യാ പദവിയിൽ എത്തിയ അത്ര എളുപ്പമായിരുന്നില്ല അവൾക്കു വിവാഹം കഴിഞ്ഞു ഒരു വർഷം പോലും തികയുന്നതിനു മുൻപുള്ള തേജസ്സ് എന്ന മകന്റെ അമ്മയെന്ന ഉത്തരവാദിത്തത്തിലേക്കുള്ള മാറ്റം…
ഇന്നലെ പരിചയപ്പെട്ടു ഇന്നു വിവാഹം കഴിച്ചവരായിരുന്നില്ല ദിവ്യയും ആനന്തും …
പരസ്പരം അറിഞ്ഞും സ്നേഹിച്ചും മനസ്സിലാക്കിയും ഒന്നായവർ…
ഇരുപത്തി എട്ടാം വയസ്സിൽ അവളുടെ കഴുത്തിൽ മിന്നു ചാർത്തുമ്പോൾ, ആനന്ദ് ഒമാനിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്യുക ആയിരുന്നു മൊബൈലിനു പോലും റേഞ്ച് ഇല്ലാത്ത ഏതോ ഉൾ പ്രദേശതായിരുന്നു പ്രൊജക്റ്റ് സൈറ്റ്. അങ്ങനെയുള്ള അവസരങ്ങളിൽ ആഴ്ചയിൽ ഒരു തവണ മാത്രം ആണ് വീട്ടിലേക്കു വില്കാര്….
വീട്ടിലേക്കുള്ള വിളിയിൽ അവൾക്കു വേണ്ടി മാറ്റി വെക്കുന്ന്തു പലപ്പോളും കുറച്ചു നിമിഷങ്ങൾ മാത്രം ആയിരുന്നു. ഇൻകമിങ് കോളുകൾ അല്ലാതെ ഒരു അത്യാവശ്യത്തിനു പോലും അങ്ങോട്ട് വിളിക്കാൻ സാധിക്കാത്ത സാഹചര്യം
സ്നേഹിച്ചു വിവാഹം കഴിച്ച ദിവ്യക് ആനന്ദിന്റെ അടുത്ത് പോയി നിൽക്കണം എന്നു ആഗ്രഹമുണ്ടെങ്കിലും അതിനു അനുയോജ്യമായൊരു സ്ഥലമോ, സാഹചര്യമോ ആയിരുന്നില്ല. അതൊക്ക കൊണ്ട് തന്നെ അവിടുന്നു റിസൈൻ ചെയ്തു വേറെ എവിടെയെങ്കിലും ഒരുമിച്ചു ജീവിക്കാൻ പറ്റുന്ന സാഹചര്യത്തിൽ ഒരു കുഞ്ഞിനെപ്പറ്റി ചിന്തിച്ചാൽ മതിയെന്ന തീരുമാനത്തിലായിരുന്നു അവർ …
പ്രെഗ്നൻസിയിലും പ്രസവ സമയത്തുമെല്ലാം രണ്ടുപേരും ഒരുമിച്ചു വേണമെന്നുള്ള സ്വാർത്ഥത…
ഒപ്പം സ്വയം പക്വതയായിട്ടില്ല എന്ന തോന്നൽ, പിന്നെ ദിവ്യയുടെ ചില കരിയർ സ്വപ്നങ്ങൾ എല്ലാം ആ തീരുമാനത്തിന് പിന്നിൽ ഉണ്ടായിരുന്നു.
പക്ഷെ അവൾ കണക്കു കൂട്ടിയത് പോലെയോ സ്വപ്നം കണ്ടത് പോലെയോ ആയിരുന്നില്ല അവരുടെ ജീവിതം വിവാഹത്തിനെടുത്ത നാല്പത്തഞ്ചു ദിവസത്തെ ലീവ് തീർന്നു ആനന്ദ തിരിച്ചു പോകുന്നതിനു മുൻപ് തേജസ് അവളുടെ ഉദരത്തിൽ ജന്മം കൊണ്ടിരുന്നു..
കൃത്യം ഒരു മാസത്തിനു ശേഷം കൃത്യമായി 28ദിവസങ്ങളിൽ വന്നിരുന്ന മാസമുറ തെറ്റിയപ്പോൾ ആണ് സംശയം തോന്നിയതും.. velocit എന്ന പ്രെഗ്നൻസി കിറ്റ് വാങ്ങി യൂറിൻ ടെസ്റ്റ് ചെയ്തതും
പ്രെഗ്നൻസി കാർഡിൽ തെളിഞ്ഞു വന്ന രണ്ടു വരകൾ അവളുടെ ഉള്ളിൽ ഉണ്ടാക്കിയ വികാരം സന്തോഷം ആണൊ സങ്കടം ആണൊ പേടിയാണോ എന്നൊന്നും അവൾ അറിഞ്ഞില്ല…
വിശേഷം പറയാൻ പ്രകാശിനെ വിളിച്ചപ്പോൾ അവനെ കിട്ടുന്നുണ്ടായിരുന്നില്ല….
പിന്നെയും ഒരാഴ്ച കഴിഞ്ഞു ഒരു വെള്ളിയാഴ്ചയാണ് പ്രകാശിനെ വിവരം അറിയിക്കാൻ പറ്റിയത്.. തന്റെ ശരീരത്തിലെ മാറ്റം ആദ്യം അവൻ തന്നെ അറിയണം എന്നു അവൾക്കു നിർബന്ധം ആയിരുന്നു. പിന്നീടാണ് വീട്ടുകാരെ പോലും അറിയിച്ചത്.
എന്തുതന്നെ തീരുമാനിച്ചിരുന്നെങ്കിലും, അവളുടെ ഉദരത്തിലെ ജീവന്റെ തുടിപ്പ് രണ്ടുപേരിലും സന്തോഷം തീർക്കുക തന്നെയായിരുന്നു…
പക്ഷെ ആ സന്തോഷദിനങ്ങൾ പതുക്കെ അവരുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കുകയായിരുന്നു…
ഡോക്ടറുടെ ആദ്യ അപ്പോയ്ന്റ്മെന്റിൽ തന്നെ ദിവ്യയുടെ ലോ ബ്ലഡ് പ്രഷർ നോട്ട് ചെയ്തിരുന്നു.. ഹെറിഡിറ്ററി ആയി അവളുടെ അച്ഛനിൽ നിന്നും അവളിലേക് എത്തിയതാണ്.
അതോടൊപ്പം സ്കാനിങ്ങിൽ പോളിസിസ്റ്റിക് ഓവറി കൂടെ ഡയഗ്നോസ് ചെയ്തതും, അവളുടെ അനാരോഗ്യവും കംപ്ലീറ്റ് ബെഡ്റസ്റ്റ് എന്ന അവസ്ഥയിലേക്ക് അവളെ കൊണ്ട് ചെന്നെത്തിച്ചു… PCOD (Polycystic Ovary Disease) മുൻപേ തൊട്ടുണ്ടായിരുന്നു… ഒരുപക്ഷെ ദിവ്യയുടെ ശ്രദ്ധക്കുറവും പിന്നെ വേറെ ലക്ഷണങ്ങൾ ഒന്നും ശരീരം കാണിക്കാഞ്ഞതും കൊണ്ട് പ്രേഗ്നെൻസിയിലെ കണ്ടെത്താൻ ആയുള്ളൂ എന്നുമാത്രം..
നിങ്ങൾക് അറിയ്യാല്ലോ നല്ലൊരു ശതമാനം സ്ത്രീ വന്ധ്യതയ്ക്കും കാരണം PCOD ആണ് നമ്മുടെ നാട്ടിൽ ഇന്ന് 10 ൽ ഒരാൾക്ക് ഈ അസുഖം ഉണ്ട് താനും
ഡോണയും പല്ലവിയും ഞാൻ പറയുന്നത് തന്നെ ശ്രദ്ധിച്ചു ഇരിക്കുക ആയിരുന്നു.. ഞാൻ വീണ്ടും തുടർന്നു
അങ്ങനെ ദിവ്യ വീട്ടിൽ വെറുതെയിരിപ്പു തുടങ്ങിയതോടെ അനാവശ്യ ചിന്തകളും പേടിയും ഉത്കണ്ഠയും, പിന്നെ ചില്ലറ ഹോർമോൺ പ്രശ്നങ്ങളും, സന്ദർശകരുടെ സ്നേഹപ്രകടനങ്ങളും എല്ലാം കൂടെ ചെറിയൊരു ഡിപ്രെഷൻ അവസ്ഥയിൽ എത്തി…
പൊതുവെ വല്ലാതെ സെൻസിറ്റീവ് ആയൊരാളയിരുന്നു ദിവ്യ … ചെറിയ കാര്യങ്ങൾ പോലും അവളിൽ അസ്വസ്ഥത സൃഷ്ടിക്കാറുള്ള പ്രകൃതം… പ്രെഗ്നൻസി കൂടിയായപ്പോൾ അതിരട്ടിയായി.
ആനന്ദിനൊപ്പം നിൽക്കാൻ സാധിക്കാത്തതും, മനസ്സ് തുറന്നൊന്നു സംസാരിക്കാൻ സാധിക്കാത്തതുമൊക്കെ അവളിൽ അസ്വസ്ഥകൾ സൃഷ്ടിച്ചു..
പിന്നെ എല്ലാവരുടെയും ഉപദേശം.. നീ അവനെ വിഷമിപ്പിക്കരുത്, ബുദ്ധിമുട്ടൊന്നും അവനെ അറിയിക്കരുത്.
എല്ലാവരും പറയുന്നത് അവൾക് മനസ്സിലാകുമായിരുന്നു.
പക്ഷെ ആ അവസ്ഥയിൽ അവളുടെ മനസ്സ് അവനോടു തുറന്നാലേ സന്തോഷം കിട്ടു എന്നു ആരും മനസ്സിലാക്കിയില്ല….
സത്യത്തിൽ അവൾ ഏറ്റവുമധികം ആഗ്രഹിച്ചതൊഴിച്ചു ബാക്കി എല്ലാം അവൾക് കിട്ടി. ഡിപ്രഷനൊപ്പം എല്ലാവരെയും പോലെ ശാരീരിക ബുദ്ധിമുട്ടുകളും ഏറെയായിരുന്നു. ശർദ്ധിയും ഗ്യാസും മനംപുരട്ടലും…
നാലുമാസം വരെ കരിക്കിൻ വെള്ളം മാത്രമായിരുന്നു ഭക്ഷണം എന്നു പറയാം. തുടർന്നുള്ള സ്കാനിങ്ങിൽ കുഞ്ഞിന് വളർച്ച കുറവാണെന്നും ശ്രദ്ധിക്കണമെന്നുമുള്ള വാർണിംഗ്..
ഒപ്പം ശ്രദ്ധിച്ചില്ലെങ്കിൽ കുഞ്ഞിന് വളർച്ചയുണ്ടാകില്ല, ബുദ്ധിമാന്ദ്യം വരും കൂടെ കുറെ പൊടിപ്പും തൊങ്ങലും വെച്ചുള്ള കഥകളുമായി സന്ദർശകരുടെ ബഹളവും. അങ്ങനെ ഒട്ടും സുഖകരമല്ലാതെ ദിവസങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു.
ദിവ്യക് അഞ്ചു മാസം ആയപ്പോൾ ഉള്ള സ്കാനിങ്ങിനു ഒരുമിച്ചു പോകാം എന്നു പറഞ്ഞു ആനന്ദ് ലീവ് ശരിയാക്കി ടിക്കറ്റും ബുക്ക് ചെയ്തു
പക്ഷെ നാട്ടിലേക്ക് വരാനിരുന്ന ആൾക്ക് ചിക്കൻ പോക്സും പിടിപെട്ടു പെട്ടെന്ന് തന്നെ നാട്ടിൽ വന്നു കുറച്ചു സീരിയസ് കണ്ടിഷൻ ആയി ഒരു മാസത്തോളം ഹോസ്പിറ്റലിൽ അയാൾ അഡ്മിറ്റ് ആയിരുന്നു….
എന്തെന്നോ എങ്ങനെയെന്നോ അറിയാതെ ദിവ്യ മനസ്സുരുകിയ നിമിഷങ്ങൾ…
മര്യാദക്ക് ഫോണിൽ പോലും സംസാരിക്കാനാകാതെ തള്ളിനീക്കിയ ദിവസങ്ങളെ പറ്റി ഓർക്കാൻ പോലും അവൾക്കിപ്പോൾ പേടിയാണ്..
ഒടുവിൽ ഒരു മാസത്തിനു ശേഷം, വൺ മന്ത് മെഡിക്കൽ ലീവും നിർദ്ദേശിച്ചു ഡിസ്ചാർജ് ചെയ്യുമ്പോൾ ദിവ്യയുടെ അടുത്തേക് പോകണ്ട എന്നായിരുന്നു ആനന്ദിന്റെ അമ്മയടക്കം പറഞ്ഞത്.. സ്നേഹക്കുറവല്ല പക്ഷെ അവളുടെ ആ അവസ്ഥയിൽ അവൾക്കു കൂടെ അസുഖം വന്നാൽ എന്ന ചിന്ത കൊണ്ടാവണം ..
പക്ഷെ ആകാശം ഇടിഞ്ഞു വീണാലും ആനന്ദിനെ കണ്ടേ പറ്റു എന്ന വാശിയിൽ അവൾ ഉറച്ചു നിന്നു.
ഒടുവിൽ അവളുടെ വാശി ജയിച്ചു. ക്ഷീണിച്ചു അവശനായി, ശരീരമാസകലം അസുഖത്തിന്റെ അവശേഷിപ്പുകളുമായി, പത്തു കിലോയോളം വെയിറ്റും കുറഞ്ഞു അവളുടെ അടുത്തെത്തിയ ആനന്ദിന്റെ രൂപം അവളുടെ ഉള്ളിൽ സന്തോഷത്തിനു പകരം നിറച്ചത് വേദനയാണ്. ഒരു പക്ഷെ അപ്പോൾ അവൾ അനുഭവിച്ച മാനസികാവസ്ഥ അതനുഭവിച്ച സ്ത്രീക് മാത്രമേ അറിയൂ..
വിവാഹത്തിന് ശേഷം അവർ ഒരുമിച്ചു നിൽക്കുന്ന മാസങ്ങൾ ആയിരുന്നു അത് … പക്ഷെ മാനസികവും ശാരീരികവുമായി അതൊന്നും എൻജോയ് ചെയ്യാൻ പറ്റിയ അവസ്ഥ അവൾക് ഉണ്ടായിരുന്നില്ല…..അതെല്ലാം മനസ്സിലാക്കി ഒരു സെക്കന്റ് പോലും മാറാതെ ആനന്ദ് അവളുടെ കൂടെ ഉണ്ടായിരുന്നു .
ലീവ് കഴിഞ്ഞു ആനന്ദ് ഒമാനിലേക് മടങ്ങിയതോടെ അവസ്ഥ ഒന്നുകൂടെ മോശമായി… ദിവ്യയുടെ ഡ്യൂ ഡേറ്റിനോടനുബന്ധിച്ചു ലീവ് വരാമെന്നു പറഞ്ഞാണ് ആനന്ദ് മടങ്ങി പോയത്. പക്ഷെ അതുവരെ നിൽക്കാതെ ഏഴാംമാസം അവസാനത്തോടെ ദിവ്യ ഹോസ്‌പിറ്റലൈസ്‌ഡ് ആയി…
ഫോണിൽ റേഞ്ച് ഇല്ലാത്ത സ്ഥലത്തായിരുന്നു ആനന്ദ് എന്നതുകൊണ്ട് അവരുടെ ഓഫീസിൽ കാര്യം അറിയിച്ചു. നേരിട്ടു സംസാരിക്കാൻ പോലും സാധിക്കാതിരുന്ന സാഹചര്യം. ലേബർ ഇൻഡ്യൂസ് ചെയ്യാം എന്നു ഡോക്ടർ പറഞ്ഞത് അനുസരിച്ചു … ഒരു ദിവസം രാത്രി തൊട്ടു ലേബർ റൂമിൽ കിടന്ന് അവൾ വേദനിച്ചു…
ശരീരത്തെക്കാൾ ഒരുപാടിരട്ടി ആയിരുന്നു മനസ്സിന്റെ വേദന. ലേബർ റൂമിൽ ഒപ്പമുണ്ടായിരുന്നവരുടെ ഭർത്താക്കന്മാർ അക്ഷമയോടെ, ടെൻഷനോടെ പുറത്തു വെയിറ്റ് ചെയ്യുന്നു…ദൂരെ ഉള്ള ഭർത്താക്കന്മാർ ഫോണിൽ ഭാര്യമാരെ ആശ്വസിപ്പിക്കുന്നു… പക്ഷെ ആനന്ദി നോട് ഒന്ന് സംസാരിക്കാൻ പോലുമാകാതെ… ദിവ്യ ഒപ്പം സഹിക്കവയ്യാത്ത വേദനയും.
സിസ്സേറിയൻ ചെയ്യാൻ ആവശ്യപ്പെട്ടിട്ടും നോർമൽ ഡെലിവറിക്ക് സാധ്യതയുണ്ട് എന്നു പറഞ്ഞു അവിടുള്ള ഡോക്ടർ വെയിറ്റ് ചെയ്യിച്ചു.
ഒടുവിൽ പിറ്റേദിവസം വൈകുന്നേരത്തോടെ കുഞ്ഞിന്റെ ഹൃദയമിടിപ്പ് കുറഞ്ഞു തുടങ്ങിയപ്പോൾ എമർജൻസി സിസ്സേറിയൻ വേണ്ടി വന്നു. സമ്മതപത്രത്തിൽ ഒപ്പിടുമ്പോൾ ജീവിതത്തിലാദ്യമായി അവളുടെ അച്ഛന്റെ കണ്ണു നിറയുന്നത് അവൾ കണ്ടു.
ഓപ്പറേഷൻ തീയേറ്ററിലേക്കു ദിവ്യയെ കൊണ്ടുപോകുമ്പോൾ എല്ലാവരും അവിടെയുണ്ട് പക്ഷെ അവൾക് കാണേണ്ടിയിരുന്ന ആൾ മാത്രം..ഉണ്ടായിരുന്നില്ല !
ഒടുവിൽ ഒരു ദിവസത്തിലധികം കഠിന വേദന അനുഭവിച്ചിട്ടും സിസ്സേറിയൻ ചെയ്തു… അനസ്തേഷ്യയുടെ മയക്കത്തിൽ പൂച്ചക്കുഞ്ഞിനെ പോലെ ഉയർത്തി കാണിച്ച തേജസിനെ സ്വപ്നത്തിലെന്ന പോലയാണ് അവൾ കണ്ടതു .
മാസം തികയാതെ ഉള്ള പ്രസവം ആയതു കൊണ്ട് കുഞ്ഞു NICU വിൽ തന്നെയായിരുന്നു. പിന്നീട് ആനന്ദിനോട് ദിവ്യ സംസാരിക്കുന്നതു ഓപ്പറേഷൻ കഴിഞ്ഞു ഒബ്സർവേഷനിൽ കിടക്കുമ്പോഴാണ്..
എയർപോർട്ടിൽ ആണെന്നും എത്രയും പെട്ടന്ന് അവളുടെ അടുത്ത് എത്തും എന്നുമെന്നറിഞ്ഞപ്പോൾ മനസ്സൊന്നു തണുത്തു. പക്ഷെ എയർപോർട്ടിൽ നിന്നും ഹോസ്പിറ്റലിലേക്കുള്ള ആനന്ദിന്റെ യാത്രയിൽ വല്യ അപകടമൊന്നും ഇല്ലാത്ത ചെറിയൊരു ആക്‌സിഡന്റ് ഉണ്ടാക്കി വിധി വീണ്ടും അവരുടെ ഇടയിൽ വില്ലനായി…
ആക്‌സിഡന്റ് കഥ ഏതോ ബന്ധു ആണ് ദിവ്യയുടെ അടുത്തിരുന്നു പറഞ്ഞതു അർദ്ധബോധത്തിൽ അവൾ അത് കേൾക്കുകയും, പേടിച്ചരണ്ട് സിസ്സേറിയൻ മുറിവും വേദനയും മറന്നു എണീറ്റിയോടിയതും ഉരുണ്ടു മറിഞ്ഞു വീണതും ഒടുവിൽ സെഡേഷൻ കൊടുത്തു മയക്കി കിടത്തിയതുമൊക്കെ അവളുടെ മനസ്സിൽ ഇപ്പോളും പേടിപ്പെടുത്തുന്ന ഓർമ്മകൾ ആണ്.
പക്ഷെ ആനന്ദ് വല്യ കുഴപ്പങ്ങളൊന്നുമില്ലാതെ ദിവ്യയുടെയും കൊച്ചിന്റെയും അരികിൽ എത്തി …
ഇതിനിടയിൽ മേലങ്ങാതിരുന്നത് കൊണ്ടാണ് സിസ്സേറിയൻ വേണ്ടി വന്നതെന്നും… വേദനയില്ലാതെ ചുളുവിൽ കുഞ്ഞിനെ കൈയിൽ കിട്ടിയെന്നും പറഞ്ഞു കീറിത്തുന്നിയ മുറിവൊന്നു വാടുന്നതിനു മുന്നേ എത്തിയ ബന്ധു മിത്രാദികൾ അവളിൽ പിന്നെയും കുത്തി നിറച്ചത് വേദന ആണ്..
സന്തോഷത്തിന്റെ പത്തുദിവസങ്ങൾ വേഗം കടന്നു പോയി. ആനന്ദ് വീണ്ടും ലീവ് കഴിഞ്ഞു മടങ്ങി.
പക്ഷെ പ്രെഗ്നൻസിയിൽ ചെറുതായുണ്ടായിരുന്ന മാനസിക ബുദ്ധിമുട്ടുകൾ ഡെലിവെറിക്ക് ശേഷം പോസ്റ്റുപാർട്ടം ഡിപ്രെഷൻ എന്ന പേരിൽ ശക്തിയായി വന്നു… ബേബി ബ്ലൂംസ് എല്ലാ സ്ത്രീകളിലും ഉണ്ടാകാറുണ്ട് പക്ഷെ ചിലരിൽ അതു കുറച്ചു സീരിയസ് എഫക്ട്സ് ഉണ്ടാകും…
ദിവ്യയും അവരിൽ ഒരാളായിരുന്നു.. മാസം തികയാതെ ജനിച്ച കുഞ്ഞിന്റെ അനാരോഗ്യവും ഉറക്കക്കുറവും അമിതമായി ശരീരഭാരം കൂടുന്നതിലുള്ള ഉത്കണ്ഠയും ക്ഷീണവും എല്ലാം അവളിൽ അസ്വസ്ഥകൾ സൃഷ്ടിച്ചിരുന്നു… ജോലിക്ക് തിരികെ ജോയിൻ ചെയ്‌തെങ്കിലും പോകാൻ സാധിക്കാത്ത തരത്തിൽ കുഞ്ഞിന് അസുഖങ്ങൾ.. ഒരു വർഷത്തിനുള്ളിൽ തന്നെ ഇടക്കിടെ അവനുമായുള്ള ഹോസ്പിറ്റൽ വാസം.. അവളുടെ മനസ്സ് കൈവിട്ടു പോകുന്ന പോലൊരു തോന്നൽ. കുഞ്ഞിനോടുപോലും ദേഷ്യം തോന്നുന്ന, കുഞ്ഞിന് പാലുകൊടുക്കാൻ മടി തോന്നുന്ന, പെട്ടന്ന് ദേഷ്യം നിയന്ത്രിക്കാൻ സാധിക്കാതെ ആത്മഹത്യ ചെയ്യണമെന്ന തോന്നലിൽ വരെ എത്തുന്ന പ്രത്യേകതരം മാനസികാവസ്ഥ… മണിക്കൂറുകളോളം റൂമിൽ അടച്ചിരിക്കുക, കാരണമില്ലാതെ കരയുക അങ്ങനെ വിഷമതകൾ തുടങ്ങിയവ…അതിന്റെ തുർച്ചയാണ് കുട്ടിയേയും കൊന്നു ആത്മഹത്യാ ചെയ്യാൻ വരെ അവൾ കാണിച്ച മാനസിക അവസ്ഥ..
“ആ കുട്ടിയെ നമുക്ക് രക്ഷിക്കാൻ എന്ത് ചെയ്യാൻ പറ്റും അനുവേട്ടാ” ഡോണയാണ് ചോദിച്ചത്.. ദിവ്യയോടുള്ള ദേഷ്യം മാറി ശബ്ദത്തിൽ സഹതാപം നിറഞ്ഞിരുന്നത് എനിക്ക് മനസ്സിലായി..
“”മരുന്നുകളേക്കാൾ ഫലം ചെയ്യുന്നത് സ്നേഹം ആണ്..”‘ ഞാൻ പറഞ്ഞു
“”നമുക് ആനന്ദിനെ വിളിച്ചാലോ.. ‘”പൃഥ്‌വി പറഞ്ഞു..
“”തീർച്ചയായും വിളിക്കണം.. ഭർത്താവിന്റെ കരുതലും മകന് വേണ്ടി ജീവിക്കണം എന്ന ചിന്തയും അവളിൽ വളർത്തിയാൽ തീരാവുന്ന ഡിപ്രെഷനെ ഉള്ളു.. പക്ഷെ കൂടെയുള്ളവർ കുറ്റപ്പെടുത്താതെ ആ മനസ്സിനെ മനസ്സിലാക്കാൻ ശ്രമിച്ചാൽ.. തിരിച്ചു കൊണ്ട് വരാവുന്നതേ ഉള്ളു.. “” ഞാൻ പറഞ്ഞു കൊണ്ടിരുന്നതിന്റെ തുടർച്ചയായി പറഞ്ഞു..
“”ഓക്കേ ഡാ താങ്ക്യൂ.. ഞാൻ വിളിച്ചോളാം.. ആനന്ദിനെ…. . ഇനി നീ പറഞ്ഞത് അനുസരിച്ചു ദിവ്യക് ഒരു കൗണ്സലിങ് കൊടുക്കാൻ എനിക്ക് പറ്റും… “”
“‘ഒക്കെടാ എല്ലാം ശെരിയാവും… ഞാൻ പോട്ടെ.. അജു വിളിച്ചിട്ടുണ്ടായിരുന്നു തിരിച്ചു വിളിച്ചു പോലും ഇല്ല.. “””
മൊബൈൽ എടുത്തു ലോക്ക് മാറ്റി കൊണ്ട് ഞാൻ പറഞ്ഞു
ഞാനും പല്ലവിയും റൂമിൽ നിന്നും പുറത്തിറങ്ങി…കോറിഡോറിലൂടെ OP ഭാഗത്തേക്ക് നടന്നു
“”ഉണ്ണിയേട്ടാ ഇത്ര കൃത്യമായി എങ്ങനാ സ്ത്രീകളുടെ മനസ്സ് ഒക്കെ അറിഞ്ഞേ.. “”
“”അതിനു എളുപ്പമല്ലേ.. ഒരു പെണ്ണിനെ സ്നേഹിച്ചാൽ മതി… “”
“”ഓഹ്.. അപ്പോ വേറെ ഏതോ ഒരു പെണ്ണിനെ സ്നേഹിക്കുന്നുണ്ട് അല്ലേ.. “”” പരിഭവത്തോടെ അവൾ പറഞ്ഞു..
“”പിന്നെ സ്നേഹിക്കാതെ.. “”ഞാൻ ചിരിച്ചു കൊണ്ട് അവളുടെ മുഖത്തേക് നോക്കി പറഞ്ഞു..
ആ മുഖത്തെ പരിഭവം അവളെ കൂടുതൽ സുന്ദരി ആകുന്നുണ്ടെന്നു എനിക്ക് മനസ്സിലായി..
അവൾ എന്തോ ആലോചിച്ചു നടത്തം മെല്ലെ ആക്കി..
“”വാടി.. ഇങ്ങോട്ട്.. “”
“”ഓഹ് ഞാൻ വരുന്നില്ല.. നിങ്ങളു സ്നേഹിക്കുന്ന ആ പെണ്ണിനെ വിളിച്ചോ… “”
“”എടി പൊട്ടി കാളി… വിവരമില്ലാത്ത നേഴ്സ് കുട്ടി.. “”
“”വിവരം ഇല്ലാത്തതു.. നിങ്ങടെ മറ്റോൾക്..””” അവൾ ദേഷ്യത്തോടെ പറഞ്ഞു..
അപ്പോളേക്കും ഗൈനക് OP യുടെ മുന്നിൽ ഞങ്ങൾ എത്തിയിരുന്നു.. ഡോർ തുറന്നു ഉള്ളിലേക് കയറിയ എന്റെ പുറകിലായി അവളും വന്നു പരിഭവത്തോടെ ആണെങ്കിലും..
ഇന്ന് OP ഇല്ലാത്തതു കൊണ്ട് ആരും ഉണ്ടായിരുന്നില്ല.. ഞാൻ ടേബിളിനു അടുത്തേക് നടക്കുമ്പോളും അവൾ പരിഭവത്തോടെ ഡോറിൽ ചാരി നിക്കുന്നത് കണ്ടു ഞാൻ പല്ലവിയുടെ അരികിലേക്കു ചെന്നു..
ഈ പരിഭവം കാണാൻ രസം ഉണ്ട് കേട്ടോ.. കവിളിൽ തട്ടി കൊണ്ട് ഞാൻ പറഞ്ഞു..
“”പോ അവിടുന്നു..”” അവൾ കയ്യിൽ ചെറുതായി തട്ടി…
, “പോകണോ… എന്നാൽ പോയേക്കാം,””
ഞാൻ തിരിഞ്ഞു നടക്കാൻ ഒരുങ്ങി..
“”കൊല്ലും ഞാൻ “”എന്റെ ഷർട്ടിനു പിടിച്ചു അവളുടെ അടുത്തേക് വലിച്ചു..
ഞാൻ അവളുടെ കണ്ണുകളിലേക് നോക്കി കണ്മഷി എഴുതിയിരുന്ന കണ്ണുകളിൽ നീർത്തിളക്കം ഞാൻ കണ്ടു..
കാലിന്റെ പെരുവിരലിൽ കുത്തി ഉയർന്നു എന്റെ ഹൃദയ താളം കേൾക്കാൻ എന്ന വണ്ണം എന്റെ നെഞ്ചിലേക് അവൾ മുഖം അണച്ചു.. എന്റെ വലം കയ്യാൽ ഞാനും അവളെ ചുറ്റി പിടിച്ചു..
“”എന്ത് പറ്റി എന്റെ ചിന്നു കുട്ടിക്ക്.. “” കുസൃതിയോടെ ഞാൻ തിരക്കി..
“”ഈ ഹൃദയം മിടിക്കുന്നതു എനിക്ക് വേണ്ടി ആണൊ എന്നു നോക്കിയതാ.. “”
“”സ്റ്റെത് വേണോ നോക്കാൻ.. “”
“”വേണ്ട ഇങ്ങനെ നിന്നാൽ അറിയാം…”””
അവൾ മുഖം ഉയർത്തി എന്റെ മുഖത്തേക് നോക്കി…അവളുടെ നെറ്റിയിലേക് പാറി വീണ മുടിയിഴകൾ ചെവിയുടെ പിന്നിലേക്ക് ഞാൻ ഒതുക്കി വെച്ചു.. പ്രേമാര്ദ്രമായ മിഴികളിൽ ഞാൻ എന്റെ പ്രതിബിംബം കണ്ടു..
‘”എന്തിനാ കണ്ണ് നിറഞ്ഞതു.. ഒരു പെണ്ണിനെ സ്നേഹിക്കുന്നു എന്നു പറഞ്ഞതിനാണോ.. എന്റെ പെണ്ണെ അത് നീയല്ലേ…”””
അവൾ നെഞ്ചിലേക് ചേർന്നു എന്നെ മുറുകെ പിടിച്ചു….
“”പിന്നെ സ്ത്രീയുടെ മനസ് എങ്ങനാ അറിഞ്ഞതെന്ന് ചോദിച്ചില്ലേ… എനിക്കിതുവരെ സ്നേഹിക്കാൻ സ്ത്രീ ആയി അമ്മ മാത്രേ ഉണ്ടായിരുന്നുള്ളു… അമ്മയെ അറിഞ്ഞാൽ പോരെ.. ഒരു സ്ത്രീയുടെ മനസ് മനസ്സിലാക്കാൻ…”” അവളുടെ മുടിയിൽ തഴുകി കൊണ്ടുതന്നെ ഞാൻ ചോദിച്ചു..
“ഉം “അവളൊന്ന് മൂളി…
””പിന്നെ മതിവരുവോളം സ്നേഹിക്കാൻ ഇതല്ലേ എന്റെ നെഞ്ചിൽ ഈ പെണ്ണും… “”അവളുടെ നെറ്റിയിൽ ഒരു ചുംബനം കൊടുത്തു ഞാൻ പറഞ്ഞു… ചുണ്ടുകൾ താഴെക്കിഴഞ്ഞു നാസിക തുമ്പിൽ മുട്ടിയപ്പോൾ അവൾ കണ്ണ് തുറന്നു.. ചിത്രശലഭങ്ങളെ പോൽ എന്റെ കണ്പീലികളും അവളുടെ കണ്പീലികളും പരസ്പരം ഇമ വെട്ടി..
“””മറക്കണ്ട ഹോസ്പിറ്റൽ ആണ്.. “‘ കണ്ണുകളിലേക്കു നോക്കി ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു.. ചുണ്ടിനു മുകളിലെ മറുകിൽ ചെറുതായി ഉമ്മ കൊടുത്തപ്പോളെക്കും അവൾ അകന്നു മാറി.. “”മതീട്ടോ… ബാക്കി ഒക്കെ ലൈസൻസ് കിട്ടീട്ടു മതി… “”” ഞാനും ചിരിച്ചു കൊണ്ട് അവളെ ചുറ്റി പിടിച്ചിരുന്ന കൈ എടുത്തു..
അജുവിനെ വിളിക്കാനായി മൊബൈൽ എടുത്തു ഡയൽ ചെയ്തു.
മുത്തശ്ശനും മുത്തശ്ശിയും നിധിയും വീട്ടിൽ വന്നു എന്നറിഞ്ഞ എനിക്ക് സന്തോഷം ആയി… ഞാൻ ആ കാര്യം പല്ലവിയോട് പറഞ്ഞപ്പോൾ അവൾക്കു അത്ഭുതം ആയിരുന്നു.. പിന്നീട് അവൾ നിധിയോടും കൂടെ സംസാരിച്ചപ്പോൾ ആണ് സത്യം ആണെന്ന് തന്നെ അവൾ വിശ്വസിച്ചത്..
OP ഇല്ലാതിരുന്നതു കൊണ്ട് പ്രിത്വിയോട് പറഞ്ഞു അപ്പോൾ തന്നെ ഞാനും പല്ലവിയും ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി..
വീട്ടിൽ എത്തുമ്പോൾ മുത്തശ്ശനും മുത്തശ്ശിയും അജുവും നിധിയുമെല്ലാം ഹാളിൽ ഇരുന്നു എന്തോ പറഞ്ഞു ചിരിക്കുന്നതാണ് കണ്ടത്.. ഞാൻ പെട്ടെന്ന് ചെന്നു മുത്തശ്ശന്റെ കാലുകൾ തൊട്ടു തൊഴുതു.. മുത്തശ്ശൻ എണീറ്റു നിന്നു എന്നെ ആശ്ലേഷിച്ചു ഇതെല്ലാം കണ്ടു കിളി പോയപോലെ നിന്ന പല്ലവിയെ അമ്മ ചേർത്തു പിടിച്ചിട്ടുണ്ടായിരുന്നു…
വര്ത്തമാനം പറഞ്ഞു കൊണ്ട് ഇരിക്കുന്നതിനിടയിലാണ് അമ്മ അത് പറഞ്ഞത്
“”ഇവരെ രണ്ടു പേരെയും ഇവിടെ തന്നെ നിർത്തിയാലോ എന്നാ എന്റെ ആലോചന അച്ഛാ.. “”
അമ്മ നിധിയെയും പല്ലവിയെയും ചേർത്തു പിടിച്ചു കൊണ്ട് മുത്തശ്ശനോട് പറഞ്ഞു…
അത് കേട്ട പല്ലവിയും നിധിയും മുഖത്തോടു മുഖം നോക്കി… മുത്തശ്ശൻ എന്തായിരിക്കും പറയുക എന്നായിരുന്നു അവരുടെ ചിന്ത…
“”പല്ലവിയുടെ വിവാഹം നിശ്ചയിചിരുന്നതാണ്.. അവളുടെ അച്ഛൻ””
“”അതിനു അവൻ ഇനി എണീറ്റു നടന്നിട്ട് വേണ്ടേ മുത്തശ്ശാ അത് പോലുള്ള ഇടിയല്ലേ കൊടുത്തേ… “””
അജു അത് പറഞ്ഞപ്പോൾ എല്ലാരും അവനെ സംശയത്തോടെ നോക്കി..ഞാൻ അവനെ നോക്കി കണ്ണുരുട്ടി…
അജു ആവേശം കൊണ്ട് പറഞ്ഞതാണെങ്കിലും എല്ലാരും നോക്കുന്ന കണ്ടപ്പോളാണ് പറഞ്ഞ അബദ്ധം മനസ്സിലായത്..
, “നല്ല ആക്‌സിഡന്റ് ആയിരുന്നു.. ഞങ്ങൾ അല്ലേ ഹോസ്പിറ്റലിൽ എത്തിച്ചത് അതോണ്ടാ പറഞ്ഞെ.. “”
അജു മെല്ലെ വിഷയം മാറ്റി.. എങ്കിലും നിധിയും പല്ലവിയും അവനെ സംശയത്തോടെ നോക്കി
“”‘പക്ഷെ പിള്ളേരുടെ ഇഷ്ടങ്ങൾക്കു ഞാൻ ഇനി എതിര് നിൽക്കില്ല… എന്റെ മോളുടെ ജീവിതം….ഒരു പക്ഷെ ഞാൻ അവളെ മനസ്സിലാക്കാൻ അന്ന് ശ്രമിച്ചിരുന്നങ്കിൽ ഇങ്ങനെ ഒന്നും ആവില്ലായിരുന്നു… വൃദ്ധന്റെ ശബ്ദം ചിലംബിച്ചിരുന്നു ..””
സാവിത്രി അടുത്തേക് വന്നു ആ കരങ്ങളിൽ പിടിച്ചു..
“””അതൊക്കെ കഴിഞ്ഞു പോയ കാര്യങ്ങൾ അല്ലേ അച്ഛാ.. എന്റെ വിധി അങ്ങനെ സമാധാനിച്ചോളാം ഞാൻ.. ””
അച്ഛന്റെ കൈകളിൽ മുറുകെ പിടിച്ചു കൊണ്ട് സാവിത്രി പറഞ്ഞു
എന്തോ ഓർമകളിൽ.. ആ വൃദ്ധ നേത്രങ്ങളിൽ നിന്നുതിർന്നു വീണ ചുടു കണ്ണീർ സാവിത്രിയുടെ ഹൃദയത്തിൽ കുളിർമ ആണ് സമ്മാനിച്ചത്.. കാരണം അത് സ്നേഹത്തിന്റെ കണ്ണുനീർ തുള്ളികൾ ആയിരുന്നു…
സന്ധ്യ ആയപ്പോൾ.. എല്ലാവരെയും ഞാൻ ശ്രീലകത്തു കൊണ്ട് ചെന്നാക്കി… ശ്രീലകത്തിന്റെ ഗേറ്റിനുള്ളിലേക് തന്നെ വണ്ടി നിർത്തി എല്ലാവരും പൂറതിറങ്ങുമ്പോൾ ലക്ഷ്മി അമ്മായി.. അത്ഭുതത്താൽ വിടർന്ന മിഴികളുമായി പൂമുഖത്തുണ്ടായിരുന്നു…
“””നിങ്ങൾ കേറുന്നില്ലേ മക്കളെ.. “” മുത്തശ്ശൻ എന്നോടും അജുവിനോടും ആയി ചോദിച്ചു..
“”ഇല്ല മുത്തശ്ശാ.. ‘””ഞങ്ങൾ ഔദ്യോഗികം ആയി തന്നെ ഒരു ദിവസം വരാം…”””
അത് കേട്ടു മുഖം കുനിച്ചു നിന്ന പല്ലവിയെയും നിധിയെയും നോക്കി മുത്തശ്ശൻ ചിരിച്ചു…
ഞങ്ങൾ വണ്ടി തിരിച്ചു ഗേറ്റു കടക്കുന്നത് വരെയും ഞങ്ങളെ നോക്കി പൂമുഖത്തു തന്നെ നില്പുണ്ടായിരുന്നു..
✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️
പിന്നീടുള്ള ദിവസങ്ങൾ ഓരോന്നും പെട്ടെന്ന് തന്നെ പൊഴിഞ്ഞു കൊണ്ടിരുന്നു .. ഓരോ ദിവസവും ഗൈനക്കിലേക് കൂടുതൽ ആൾകാർ വന്നു കൊണ്ടിരുന്നു.. കുട്ടികൾ ആകാൻ ബുദ്ധിമുട്ടുന്നവർ.. മറ്റു ഹോസ്പിറ്റലിൽ നിന്നും കോംപ്ലിക്കേഷൻ പറഞ്ഞവർ.. അങ്ങനെ ഡോക്ടർ അനുവിന് തിരക്കിൻറെ ദിവസങ്ങൾ തന്നെ ആയിരുന്നു…. കൂടെ പല്ലവിക്കും…
ഫ്രീ കിട്ടുന്ന സമയങ്ങളിൽ.. അഞ്ചുവിന്റെയും ദേവൂട്ടിയുടെയും കാര്യങ്ങളും ശ്രദ്ധിച്ചു അവരെ കൃത്യമായി പുറത്തെ പുൽത്തകിടിയിൽ കൊണ്ട് പോകുന്നത് ഡോണ ഒരു ഡ്യൂട്ടി ആയി തന്നെ കണ്ടു.. കുഞ്ഞു ദേവൂട്ടി അവളുടെ കൈകളിൽ തൂങ്ങി എപ്പോളും ഉണ്ടായിരുന്നു.. കുറുമ്പ് കാട്ടുമ്പോൾ ഇടയ്ക്കിടെ ശാസിച്ചും….വിങ്ങി പൊട്ടുമ്പോൾ എടുത്തു ഉമ്മ കൊടുത്തും ഡോണ ദേവൂട്ടിയുടെയും അമ്മ ആയി മാറുക ആയിരുന്നു….
ദത്തനെ ICU വിൽ നിന്നു രണ്ടു ദിവസത്തിനുള്ളിൽ മാറ്റാൻ പറ്റും എന്നു ഡോക്ടർ പ്രകാശ് അനുവിനെ കണ്ടപ്പോൾ അറിയിച്ചു.. പക്ഷെ എണീറ്റു നടക്കുന്ന കാര്യത്തിൽ സംശയം ആണ് എന്നും പറഞ്ഞു..
അജുവും നിധിയും തിരിച്ചു കോളേജിലെക് പോകാൻ തീരുമാനം ആയി.. പോകുമ്പോൾ അനു കൊണ്ട് വിടാം എന്നു പറഞ്ഞു.. കൂടെ പല്ലവിയും പോകാൻ റെഡി ആയിരുന്നു..
അങ്ങനെ ഒപിയിൽ തിരക്കു കുറഞ്ഞ ഒരു സമയം ആണ് ഡോണയും പ്രിത്വിയും അനുവിന്റെ മുറിയിലേക്കു വന്നതു…
✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️
പൃഥ്‌വി കൈ മാറിയ ഡോണയുടെ അതുവരെയുള്ള റിപോർട്ടുകൾ പരിശോധിക്കുക ആയിരുന്നു ഞാൻ..
“”എനിക്ക് വല്ല്യ പ്രതീക്ഷ ഒന്നുമില്ല അനുവേട്ടാ.. ””ഡോണ പറഞ്ഞു..
“””അതിനുള്ള ഭാഗ്യം എനിക്കില്ല.. “””അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു..
“””ഞാൻ പറഞ്ഞതാ അഡോപ്ഷൻ നോക്കാം എന്നു.., ‘”””പ്രിത്വിയും പറഞ്ഞു
“”നിങ്ങൾ എന്താടോ ഡോക്ടർസ് അല്ലെ…”
“””ചിലപ്പോൾ ഒക്കെ വെറും മനുഷ്യർ ആയി പോകുമെടാ.., ”എപ്പോളും ചിരിച്ചു കാണുന്ന പ്രിത്വിയുടെ മുഖത്തും മറുപടി പറഞ്ഞപ്പോൾ വിഷാദത്തിന്റെ ഭാവം ഞാൻ കണ്ടു
“””നമുക്ക് നോക്കാല്ലോ എന്താ പരിഹാരം എന്നു…”””ഞാൻ അവൻറെ തോളിൽ തട്ടി.
“””””പൃഥ്‌വി ഞാൻ ഈ സ്കാൻ റിപോർട്ടുകൾ ഒക്കെ വിശദമായിട് ഒന്ന് പഠിക്കട്ടെ… എന്നിട്ട് നമുക്ക് ടെസ്റ്റ് ചെയ്യാം..””
“””ഒന്നും അയ്യില്ലേൽ സറോഗസി നോക്കാല്ലോ… അതും കഴിഞ്ഞിട്ട് ചിന്തിച്ചാൽ പോരെ അഡോപ്ഷനെ കുറിച്ച്.. “”
പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിൽ ഡോണയ്ക് ഒരു കാൾ വന്നു.. അവൾ അത് അറ്റൻഡ് ചെയ്തു..
“”അനുവേട്ടാ.. ലെന സിസ്റ്റർ ആണ് പീഡിയാട്രിക് വാർഡിൽ ഒന്നു ചെല്ലണം.. ഞാൻ പോട്ടെ.. “”
”ശെരി ഞാൻ ഒന്നു ഡീറ്റൈൽ ആയിട്ടു നോക്കട്ടെ ഈ റിപ്പോർട്ട് ഒക്കെ…എന്നിട്ട് പറയാം.. കേട്ടോ. ”’
ഡോണ പുറത്തേക് പോയി…
ഞാൻ ഡോണയുടെ റിപോർട്ടുകൾ നോക്കാൻ തുടങ്ങി..
“”അനു… “”പൃഥ്‌വി വിളിച്ചു
“”ഉം…””എനിക് ഒരു കാര്യം പറയാനുണ്ട്..
‘”അതിനു ഈ മുഖവുരയുടെ ആവശ്യം എന്തിനാ..”””
“””നിന്നോട് പറയണോ എന്നു ഞാൻ ഒരുപാട് ആലോചിച്ചു.. “”
””പക്ഷെ പറയാതിരിക്കാൻ തോന്നുന്നില്ല.. “‘
“”നീ വളച്ചു കെട്ടാതെ കാര്യം പറ.. പൊറിഞ്ചു.. “
“നിനക്ക് ഓർമ്മയുണ്ടോ.. “
“Baby infertility centre banglore “
ഞാൻ എന്റെ ഓർമകളിൽ തിരഞ്ഞു..
“യെസ് ഓർമയുണ്ട് നമ്മൾ sperm ഡോണറ്റ് ചെയ്ത.. “
“അതെ അത് തന്നെ. ”
“നീ അതിപ്പോൾ പറയാൻ കാരണം… അതിപ്പോ എത്ര വർഷങ്ങൾ ആയി.. “
“”ഉം വർഷങ്ങൾ ആയി.. ഞാൻ രണ്ടു ദിവസം മുൻപ് അവിടെ പോയിരുന്നു..””
“”എന്തിനു.. ‘”
“”അത് പറയാം.. “”
“”പക്ഷെ ഞാൻ പറയാൻ വന്നതു… ”
“”ങ്ങാ നീ പറ.. “”
“”നീ കൊടുത്ത സ്പെര്മം അവർ യൂസ് ചെയ്തു സക്‌സസ് ആവുകയും ചെയ്തു എന്നു വെച്ചാൽ നിനക്ക് ഒരു കുട്ടിയും ജനിച്ചിരിക്കുന്നു… “
“എന്ത്…”
“”ലീഗലി അല്ലേങ്കിലും നീ ഒരു അച്ഛൻ ആയിരിക്കുന്നു അവരുടെ രേഖകളിൽ.. “”
ഗ്ലാസ് താഴെ വീണുടയുന്ന ശബ്ദം കേട്ടു ഞെട്ടിയാണ് ഞാനും പ്രിത്വിയും ഗ്ലാസ് ഡോർ കൊണ്ട് മറച്ചിരുന്ന കൺസൽട്ടിങ് റൂമിന്റെ ഭാഗത്തേക്ക് നോക്കിയത്.. അവിടെ പല്ലവി ഉണ്ടായിരുന്ന കാര്യം ഞങ്ങൾ ഓർത്തിരുന്നില്ല…
പൃഥ്‌വി പറയുന്നതെല്ലാം ഒരു ഞെട്ടലോടെ ആണ് പല്ലവി കേട്ടത്.. അവളുടെ കണ്ണുകൾ സങ്കടം കൊണ്ട് കലങ്ങി….
തന്റെ ഉണ്ണിയേട്ടന്റെ ബീജം മറ്റൊരു സ്ത്രീയുടെ വയറ്റിൽ ഒരു കുഞ്ഞായി രൂപം പ്രാപിച്ചു എന്നത് അവളിലെ സ്ത്രീക് അംഗീകരിക്കാൻ സാധിക്കുന്നതിനു അപ്പുറം ആയിരുന്നു… അതിനൊക്കെ മീതെ ഉണ്ണിയേട്ടൻ ഒരു കുട്ടിയുടെ അച്ഛൻ ആണെന്ന സത്യം അവൾക് ഉൾകൊള്ളാൻ സാധിക്കുന്നതിനു അപ്പുറം ആയിരുന്നു…
അനു എഴുന്നേറ്റു പല്ലവിയുടെ അടുത്തേക് നീങ്ങുന്നത് നിറഞ്ഞു നിന്ന കണ്ണുകളിൽ അവൾ അവ്യക്തമായി കണ്ടു.. അവൾ അവനിൽ നിന്നും പിന്നിലോട്ടു നീങ്ങി കൊണ്ടിരുന്നു… ഇതെല്ലാം കണ്ടു പൃഥ്‌വി സ്തബ്ധനായി നിന്ന് പോയി..
( തുടരും )
[ ഈ കഥയിൽ പറഞ്ഞ ദിവ്യയുടെ അസുഖം ആണ് കണ്ണൂർ ഒരു കുഞ്ഞിനെ എറിഞ്ഞു കൊന്ന ശരണ്യയുടെത് എന്നു ആരും തെറ്റിദ്ധരിക്കേണ്ട.. അത് കാമം മൂത്ത കുത്തി കഴപ്പാണ്.. ദിവ്യ ഒരുപാട് സ്ത്രീകളുടെ പ്രതീകം ആണ്.. ഗർഭാവസ്ഥയിൽ ഒരു സ്ത്രീയുടെ മനസ്സ് പല ചിന്തകളാൽ നിറഞ്ഞിരിക്കും അകലെയുള്ള ഭർത്താവിന്റെ സ്നേഹം നിറഞ്ഞ ശബ്ദം പോലും അവർ ഒരുപാട് ആഗ്രഹിക്കും… അതിനു പകരം ആവാൻ പലപ്പോളും മറ്റൊരു സ്നേഹത്തിനും സാധിക്കുകയില്ല… അത് കിട്ടാതെ വരുമ്പോൾ ഡിപ്രെഷനിലേക് പോകുന്ന അമ്മ മാരെ കണ്ടിട്ടുണ്ട്.. അവരുടെ പ്രതീകം മാത്രമാണ് ദിവ്യ.
കഥയുടെ ഈ ഭാഗം വൈകിയതിന് എല്ലാവരോടും മാപ്പ്.. ലാഗ് ഉണ്ടെന്നറിയാം കഥക്.. പക്ഷെ ചില കാര്യങ്ങൾ പറയാൻ ഇങ്ങനെ പോകേണ്ടതുണ്ട്…
ഇഷ്ടമായെങ്കിൽ മുകളിലെ ഹൃദയം മറക്കണ്ട..എന്താണെങ്കിലും അഭിപ്രായം താഴെ കുറിക്കുമല്ലോ….
സ്നേഹത്തോടെ
♥️നന്ദൻ. ♥️
Comments:
No comments!
Please sign up or log in to post a comment!