സാമ്രാട്ട് 2
പ്രിയപ്പെട്ട ചങ്കുകളെ,
കഥ എഴുതാനുള്ള പ്രചോദനം ലൈക്കുകളും കമന്റുകളും ആണെന്ന് എനിക്കിപ്പോൾ മനസിലായി.
അതുകൊണ്ട് നിങ്ങളുടെ ലൈക്കും കമന്റും അത്യാവശ്യം ആണ്.
വളരെ ചെറിയ കഥ എഴുതി യിരുന്നു ഞാൻ ഒരു വലിയ കഥ എഴുതുകയാണ്,
നിങ്ങളുടെ ലൈക്കും കമന്റും എന്നെ ഇനിയും നന്നായി എഴുതാൻ സഹായിക്കും
പേജ് ഈ ലക്കത്തിൽ കുട്ടനാകില്ല,
അടുത്ത ലക്കം എഴുതി കഴിഞ്ഞു അതിൽ കൂടുതൽ പേജ് ഉൾക്കൊള്ളിച്ചട്ടുണ്ട്
മറക്കരുത് ലൈക്, പിന്നെ കമന്റ്.. 🙂
എന്ന് നിങ്ങളുടെ
സുരേഷ്
————————————————————-
മറെടി…. (സരസ്വതി )
അവനെ ഞാൻ ഇന്ന് ശരിയാക്കും.
അമ്മുവിൽ നിന്നും അതി ഘോരമായ ഗർജനം ഉയർന്നു “തൊട്ടുപോകരുതെന്റെ അനുജനെ” ……..
“അപ്പുനെ തൊട്ടാൽ തകർത്തെറിയും ഞാനെല്ലാം…….” അവൾ വീണ്ടും അലറി . ഓട്ടു പത്രങ്ങൾ കിടുങ്ങി പോയി ആ ശബ്ദത്തിൽ.
അവളുടെ കണ്ണുകൾ വജ്രം പോലെ തിളങ്ങി,
അമ്മു കോപത്താൽ വിറച്ചു.
അവളുടെ ശ്വാസഗതി മാറിയിരിക്കുന്നു. വാളുടെ കണ്ണുകൾ ചുമന്നു കലങ്ങിയിരുന്നു.
തുടർന്നു വായിക്കുക……….
സരസ്വതിക്ക് ആ കുഞ്ഞിന്റെ കണ്ണിനെ നേരിടാൻ വയ്യാതായി .
അപ്പോഴേക്കും അപ്പു ചാടി അമ്മുനെ കെട്ടിപിടിച്ചു രണ്ടു കവിളിലും മാറി മാറി ഉമ്മ കൊടുക്കാൻ തുടങ്ങി.
കുഞ്ഞേച്ചി…….. ഞാൻ……. അറിയാതെ……അടിച്ചുപോയതാ……
അവന്റെ കുഞ്ഞുമ്മയിൽ അമ്മുവിന്റെ കോപം അലിഞ്ഞുപോയി.
അതേ സമയം കുറച്ചു മാറിയുള്ള കാട്ടിൽ പുള്ളിൻറെ വികൃതമായ കരച്ചിൽ…. തെക്കിനിയിൽനിന്നും ഗൗളി ചിലച്ചു..
അപ്പോഴേക്കും പാർവതി അമ്മ റൂമിൽ എത്തി.
എന്താ സരസ്വതി ഇത്,നേരം വൈകിയ നേരത്തു….
അതു പറയുമ്പോഴും അവരുടെ ഹൃദയം പെരുമ്പറ കൊട്ടുന്നുണ്ടായിരുന്നു…..
സമയമായി…..
സമയമായി…… എന്ന് അവർ മനസ്സിൽ പറഞ്ഞു.
അപ്പോഴാണ് അന്താളിച്ചു ചലനം അറ്റ് നില്കുന്ന സരസ്വതിയെ അമ്മുമ്മ ശ്രദ്ധിച്ചത്.
എന്താ…….
എന്ത് പറ്റി മോളെ……… അവർ സരസ്വതീയുടെ കൈയ്യിൽ പിടിച്ച്ചു .
അപ്പോഴേക്കും സരസ്വതി വാടിയ ചെമ്പിൻ തണ്ടുപോലെ താഴക്കു ഉർന്ന് നിലത്ത് ഇരുന്നു…..
അമ്മേ എനിക്കു പേടി ആകുന്നു.
അവൾ പാർവതി അമ്മയുടെ കാലിൽ പിടിച്ചു അവരുടെ മുഖത്തേക്കു നോക്കി.
അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ നിൽക്കാതെ ഒഴുകി കൊണ്ടേ ഇരുന്നു. പാർവതി അമ്മയും അവൾക്കടുത്തേക്കിരുന്നു.
അച്ഛെടെ മക്കളെ…………..
പൂമുത്തുനിന്നും പുരുഷ ശബ്ദം.
അച്ഛൻ വന്നേ…. കുസൃതികൾ ഞൊടിയിടയിൽ പൂമുഘത്തെക്കു പാഞ്ഞു.
എന്താ സരസ്വതി…. എന്തു പറ്റി നിനക്കു…. പാർവ്വതി അവളടെ തലയിൽ തലോടി കൊണ്ട് ചോദിച്ചു.
അമ്മേ ഗോവിന്ദനാശാരി പറഞ്ഞപോലെ അമ്മ്മു അവൾ സാദാരണ കുട്ടിയല്ല. ഇന്ന് ഇന്നു ഞാനൻകണ്ടു അവൾ…അവളുടെ കണ്ണുകൾ….
എനിക്ക് അമ്മേ എനിക്ക് താലോലിക്കാൻ സാദാരണ കുട്ടി മതി അമ്മേ…
സരസ്വതി .കരയുകയാണ് ..
സരസ്വതി….. അവൾ മാത്രമല്ല അവനും സ്ടധാരണ കുട്ടിയല്ല പിന്നെ നീയും …….
പാർവ്വതി അമ്മയുടെ സ്വരം ഒരു ഗുഹയിൽ നിന്നും എന്നപോലെ അവളുടെ കാതിൽ മാറ്റൊലികൊണ്ടു.
എനിക്ക് ഇനി ഇത് മറച്ചുപിടിക്കാൻ ആവില്ല.നീ ഇത് അറിയണ്ട സമയം ആയികഴിഞ്ഞിരിക്കുന്നു സരസ്വതി.
അമ്മേ……..അവൾ നിലവിളിച്ചു എന്താ പറഞ്ഞെ……
എന്താ പറഞ്ഞെ….. ഞാൻ ഞാൻ….. എനിക്ക് എനിക്ക് തീ തിന്നണോ യോഗം.
ഗോവിന്ദൻ ആശാരി അന്ന് അമ്മുവിനെ പറ്റി പറഞ്ഞത് മുതൽ എനിക്ക് ഉറങ്ങാൻ പോലും പറ്റിയിട്ടില്ല.
ഇപ്പോൾ അപ്പുവിനെ പറ്റിയും അത് തന്നെയാണോ?
പാർവ്വതി അമ്മ തലയാട്ടി
അമ്മേ… അമ്മേ…… അവൾ തേങ്ങി…
ആ സുന്ദരിയുടെ കണ്ണിലെ കണ്മഷി കലങ്ങി കലങ്ങി പാർവതി അമ്മയുടെ കറുപ്പ് മുണ്ടിലേക്ക് ഒഴുകി.
അവളുടെ ചുവന്ന ചുണ്ടുകൾ വിറക്കുന്നു, വെണ്ണ പോലുള്ള കഴുത്തിലെ വിയർപ്പു അവളുടെ ബ്ലൗസ് നനച്ചിരിക്കുന്നു.
അബലയായ് ഒരു അമ്മയായി അവൾ തേങ്ങുന്നു.
എന്റെ കൃഷ്ണാ എന്റെ കുട്ടിക്ക് ഇച്ഛആ ശക്തി കൊടുക്കണേ(ശകത്തികൊടുക്കണേ എന്നല്ല. ഇച്ഛശക്തികൊട് ക്കണേ എന്നആണ് ). പാർവതി അമ്മയുടെ ശബ്ദം.
ആരാടി എന്റെ മക്കളെ കരയിച്ചതു…… ഘനഗംഭിര ആബ്‌ദം.
അപ്പുട്ടിയെ തോളിലും അമ്മുവിനെ ഒക്കത്തും വച്ച് മുമ്പേ കണ്ട കിശഗാത്രനായ യുവാവ് മുറിയിലേക്ക് കയറി വന്നു.
കറുപ്പിന് അഴക് എന്ന് പറഞ്ഞാൽ അത് ഇദ്ദേഹത്തെ പറ്റി ആയിരിക്കും.
ഉറച്ച മാംസ പേശികൾ സാദാരണയിലും നീളമുള്ള കൈകൾ ചുരുണ്ടമുടി നേർത്ത മീശ.കാന്തികമായ കണ്കൾ,
രാജേന്ദ്രൻ. പാർവ്വതി അമ്മയുടെ മകൻ.
രാജേന്ദ്രൻ ഒന്നേ നോക്കിയുള്ളൂ, തന്റെ പ്രിയതമ കണ്ണീർ ഒഴുക്കുന്നു.
ഏങ്ങലടിക്കുന്ന തന്റെ പ്രിയതമ രാജേന്ദ്രന്റ നെജുതകരുന്നത്പോലെ തോന്നി.
നോക്കാനാവുന്നില്ല,കാണാനാകില്ല അവളുടെ കരച്ചിൽ.
പഞ്ഞികെട്ടുപോലെ കിടക്കുന്ന അവളെ കണ്ടു രാജേന്ദ്രന്റെ കണ്ണുകൾ അദ്രമായി.
അമ്മേ…… രാജേന്ദ്രൻ അമ്മയുടെ കണ്ണിലേക്കു നോക്കി.
ആ മാതാവിന്റെ കണ്ണ് എന്തോ അവനോടു പറഞ്ഞപോലെ.
അവർ എഴുനേറ്റു, അപ്പു……… അമ്മു……… അമ്മുമ ജയമേ ജയന്റെ കഥ പറയാം വേഗം വാ……..
യെ…….. യേ… കഥ…… അപ്പുട്ടി അമ്മുമ്മയുടെ മുണ്ടിൽ പിടിച്ചു കൊണ്ട് നടന്നു,
അമ്മു അരക്കു കൈ കൊടുത്തു അപ്പുവിനെ നോക്കി.
ഈ അപ്പു എന്തിനുവന്നന്ന് മറന്നു.
തലയ്ക്കു കൈ കൊണ്ടടിച്ചു അവൾ തന്റെ പൊന്നാങ്ങളയുടെ പിന്നാലെ അപ്പുട്ടി…. എന്ന് ഈണത്തിൽ വിളിച്ചുകൊണ്ടു പോയി.
രാജേന്ദ്രൻ വാതിൽ അടച്ചു. രാജേട്ടാ… അവൾ ഒരു പേമാരിയായി രാജേന്ദ്രന്റെ നെഞ്ചിലേക്ക് വീണു.
അയാളുടെ കഴുത്തിൽ കെട്ടിപിടിച്ചു അവൾ പൊട്ടിക്കരഞ്ഞു.രാജേന്ദ്രന്റെ ബലിഷ്ഠമായ കൈകൾ അവളെ ചുറ്റിപിടിച്ചു,
അയാളുടെ മാറിലെ പേശികൾ അവളുടെ കണ്ണിരിനാൽ കുതിർന്നു.
അമ്മ പറയുന്നു അപ്പുവും. അമ്മുവും അവൾ ഏങ്ങലടിക്കുന്നു…
രാജേന്ദ്രൻ അവളെ തന്റെ മാറിൽ നിന്നും അടർത്തി അവളുടെ കണ്ണുകളിലേക്ക് നോക്കി.
ആ കണ്ണുകളിലെ മാന്ത്രികത അവളെ കൊളുത്തിവലിച്ചു.അവന്റെ നോട്ടം കണ്ണൻ രാധയെ നോക്കും പോലെ മാസ്മരീകം ആയിരുന്നു .അവൾ ക്ക് ആ കണ്ണുകളെ നോക്കുനള്ള ശക്തി ഇല്ലാത്തപോലെ കുനിഞ്ഞു. അവന്റ ഒറ്റ നോട്ടത്തിൽ അവളുടെ എല്ലാ വിഷമങ്ങളും പോയ് മറഞ്ഞു. തന്റെ ഭർത്താവുള്ളപ്പോൾ താനെന്തിന് ഭയക്കണം.
അവൾ അറിയാതെ ഒരു പുഞ്ചിരി ആ ചെഞ്ചുണ്ടിൽ വിരിഞ്ഞു.അവൾ അവളെത്തന്നെ മറന്നു അവന്റെ നെഞ്ചിൽ തളരിതയായി.
അവൻ അവളുടെ കരിനീല കണ്ണിനെ തന്റെ ചുണ്ടുകളാൽ ഒപ്പി. അവളുടെ നിശ്വാസം ദീർഘമായി. ആ സുന്ദരി യുടെ കണ്ണുകൾ താമരമുട്ടുപോലെ കൂമ്പി.
രാജേന്ദ്രന്റ അധരങ്ങൾ അവളുടെ ചെഞ്ചുണ്ടുകളെ മൂടി അവളിൽ നിന്നും ഒരു ദിർഗ നിശ്വാസം ഉയർന്നപോലെ.അവളുടെ കൈകൾ അയാളുടെ ബലിഷ്ഠമായ പേശികളിൽ ലൊഴുകിനടന്നു.
അവന്റെ കൈകളിൽ അവൾഒരുപുഷ്പം പോലെ ഞ്ഞെരിഞ്ഞമര്ന്നു.
അവളുടെ ഉടയാടകൾ തനിയെ അടർന്നുവീണു അയാളുടെ ഉടുപ്പ് കാണാനില്ല. അവളെന്ന മന്ത്രികവീണയെ രാജേന്ദ്രൻ മീട്ടുകയായ്. ഒടുവിൽ അവന്റെ മുഖം മുഴുവൻ അവൾ ചുംബനത്തിൽ മൂടി. ഇപ്പോൾ അവൻ വിയർപ്പിൽ കുളിച്ചിരിക്കുന്നു അവൾ അവന്റെ നഗ്നമായ മാറിൽ തലവച്ചു കിടക്കുന്നു അവളും കിതക്കുന്നുണ്ട്.
ആ സുന്ദരമായ കണ്ണുകൾ തിളങ്ങി .
അവന്റെ കണ്ണുകൾ ഇപ്പോൾ കൂമ്പി യിരിക്കുന്നു അവൻ ഒരുമന്ത്രികവലയത്തിലാണ് തന്റെ പ്രിയതമയുടെ.
ഏട്ടാ… അവളുടെ തേനൂറുന്ന നേർത്ത ശബ്ദം. ഹ്മ്മ്….. രാജേന്ദ്രൻ മൂളി.
ഇനി എന്റെയും മക്കളുടെയും കൂടെ വേണം അടുത്ത ഏകാദശി വരെ.
ഹമ്മ്…… അയാൾ മൂളി.
അമ്മ പറഞ്ഞു അപ്പുട്ടിയും അമ്മുട്ടിയും വിശേഷ ജാതക ക്കാരാണെന്ന്
ഹമ്….. എനിക്കറിയാം മാളു……അവർ രണ്ടും സാദാരണ കുട്ടികളല്ല അവർ വ്യത്യസ്തരാണ് .
ഇപ്പോൾ ഞെട്ടിയത് സരസ്വതി ആണ് നിരീശ്വര വാദിയായി അമ്പല പടിചവിട്ടാത്ത തന്റെ കണവാനാണോ ഈ പറയുന്നത്……
മാളു നിന്റെ കാവൽ അ വർക്കാവശ്യ മാണ്.
അവൾ എന്തോ ഓർത്തെന്നപോലെ തന്റെ സാരി വാരിയുടുത്തു എനിക്ക് എനിക്ക് എന്റെ മക്കളെ കാണണം.
എല്ലാം കഴിഞ്ഞ പോളാണോ മക്കളെ ഓർമവന്നത് രാജേന്ദ്രൻ അവളെ കളിയാക്കി,
അവളുടെ മുഖം ചുമന്നു നുണക്കുഴി തെളിഞ്ഞു ആ സുന്ദരി രാജേന്ദ്രന്റെ നെഞ്ചിൽ അവളുടെ മൃദുലമായ കൈകൊണ്ട് ഇടിച്ചു….
ഹെയ് മാളു വേദനിക്കുന്നു.
വാടി പോകാം….. ഇങ്ങനെയോ മുണ്ടുടുക്കു ഏട്ടാ അവൾ അവനെ കളിയാക്കി.
ഞാൻ മറന്നു അവൻ ചിരിച്ചുകൊണട് അവളുടെ ചെഞ്ചുണ്ടിൽ മുത്തി.
പാർവതി അമ്മ ജയമേജയന്റെ കഥ തീർത്തിരുന്നു.
ദേ നോക്കിക്കേ അമ്മുമ്മേ……. അച്ഛെടെ മുഖം മുഴുവൻ കണ്മഷി.
അമ്മു കളിയാക്കി ചിരിച്ചു സരസ്വതി ചൂളി പോയി.
ഈ പെണ്ണ് അവൾ കപട ദേഷ്യം കാണിച്ചു അപ്പുവിനെ പൊക്കിഎടുത്തു അവിടുന്നും തടി എടുക്കാൻ നോക്കിയഅപ്പോഴേക്കും പാർവതി ‘അമ്മ അവളെ വിളിച്ചു.
തിരിഞ്ഞു നോക്കിയ അവൾകാണുന്നത് താടി അല്പം പൊന്തിച്ചു് വലതുകാൽ നിലത്തുറപ്പിച്ച ഇടതുകാൽ മടക്കിവച്ചു പീഠത്തിൽ ഇരിക്കുന്ന പാർവതി അമ്മ യെ ആണ്
“മകളെ മാളു മനസ്സുകൊണ്ടും ശരീരം കൊണ്ടും സന്തോഷമായിരിക്കുന്ന ഈ വേളയിൽ നീ പരദേവതയെ പ്രാർത്ഥിച്ചു മറ്റൊന്നും ചിന്ധിക്കാതെ കുളിച്ചു ഈറനായി വരിക. നിനക്കുള്ള വസ്ത്രം മറ പുരയിൽ ഉണ്ട് താറുടുക്കുക വേറെ ആടി വാത്രം വേണ്ട “
അത് ഒരു കൽപന ആയിരുന്നു. അവൾ അറിയാതെ രണ്ടു കൈയും കൂപ്പി പോയി.
അപ്പു അവളുട ഒക്കത്തുനിന്നും ചാടി അമ്മുമ്മേ……. എന്നുവിളിച്ചോടി ചെല്ലുന്നു…. പാർവതി അമ്മയുടെ ഗാംഭീര്യം വഅത്സല്യ മായി മാറുന്നുവോ.
സരസ്വതി,ദേവിയെ സ്മരിച്ചുകൊണ്ട് യാന്ത്രികമായി മറപ്പുരയിലേക്കു നടന്നു. ****************************************
ചങ്ങല കിലുങ്ങുന്നശബ്ദം,ചിലമ്പിന്റ ശബ്ദം. മണി നാദം. ആരുടെയോ ആർത്തട്ടഹാസം ഹാ ഹാ ഹാ ഹാ…. ഹാ ഹാ ഹാ ഹാ
അവർ വരുന്നു……
നമ്മേ മോചിപ്പിക്കാൻ അവർ വരുന്നു……
അവർ വരും…
ഹാ ഹാ ഹാ ഹാ…………. നീണ്ട താടിയും മുടിയും വിസ്തൃതമായ നെറ്റിയും ഉള്ള വൃദ്ധൻ തന്റെ വെള്ളിപോലുള്ള താടി തടകി കൊണ്ടു അട്ടഹസിച്ചു.
പെട്ടെന്ന് അവടെ നിലവിളക്കും തൂക്കുവിളക്കും തെളിഞ്ഞു.
കവടി പലകയും.കാവടിപ്പലകയുടെ പിന്നിൽ തടി ച്ചുരുണ്ട കറുത്ത കണ്ണുള്ള വികൃദമായ ചിരിയുള്ള ഉണ്ടക്കണ്ണനും ഇരുന്നു.
കിളവാ നിനക്ക് മോചനമില്ല….. നിനക്ക് മോചനമില്ല……
അയാൾ ശബ്ദമില്ലാതെ ചിരിച്ചു.. കൊലച്ചിരി ഹൃദയം കീറുന്ന ചിരി.
കാവടി നിരത്തി പകുത്തെണ്ണി അയാൾ ചാടി എഴുന്നേറ്റു.
വടക്കുനിന്നും രക്ഷക അലറിരിക്കുന്നുp അതിനർത്ഥം അവൻ എപ്പോഴേ ജനിച്ചിരിക്കുന്നു….
വിളക്കുകൾ അണഞ്ഞു. ഒരു മൂളൽ മാത്രം മുഴങ്ങി,കാളയുടെ മുക്രി പോലെ.. പിന്നെ ഭീകരമായ അന്ധകാരം.ചങ്ങല കിലുക്കം.
******************************************** ഞാൻ എന്തിനിവിടെ നാലു വേലിക്കുള്ളിൽ ഭയന്നിരിക്കണം. അമ്മ പറഞ്ഞതെല്ലാം കേട്ടു എന്നിട്ടും എന്നും ഞാൻ ഒറ്റക്ക്.
എന്റെ ഞരമ്പിൽ ഒഴുകുന്നത് രാജ രക്തം ആണത്രേ. രാജരക്തം…..
അവൻ അവന്റെ കൈയിൽ ഉള്ള പേന കത്തി കൊണ്ട് അവന്റെ കൈൽ അഞ്ഞു കുത്തി.
അവന്റെ കൈൽ നിന്നും രക്ത ഒഴുകി വിരലിലൂടെ ഇറ്റിറ്റു വീണു.
അവൻ രക്തത്തിലേക്ക് ഉറ്റുനോക്കി. എന്നിട്ട് അവൻ ഊറി ചിരിച്ചു.
രാജരക്തം…… രാജരകതം…… അവൻ മനസ്സിൽ പറഞ്ഞു കൊണ്ടു പുറത്തുള്ള ഇരുട്ടിലേക്ക് കുതിച്ചു.
വയ്യ ഇനി വയ്യ അമ്മേ….. ഞാൻ പോകുന്നു.
രഘു.. അമ്മയുടെ രഘു പോകുന്നു…..
അവൻ ഓടി ആ പറമ്പിന് പുറത്തേക്കുള്ള വഴി ലക്ഷ്യമാക്കി.
കൂരിരുട്ട് ഒന്നും കാണാൻ വയ്യ അവന്റെ ഓട്ടം പത്തു മിനിറ്റിൽ കുടുതലായി അത്രയും വലിയ പുരയിടമായിരുന്നു അത് അവൻ നന്നേ കിതച്ചു. അവന്റ കൈൽ നിന്നും അപ്പോഴും രകതം ഒഴുകുന്നഉണ്ടായിരുന്നു.
മോനേ…….. മോനെ…….. അവന്റ കാതിൽ അമ്മയുടെ ദയനീയമായ നീട്ടി വിളി. കരച്ചിൽ..
അവന്റെ കാലുകൾ വേലിക്കരുകിൽ നിലച്ചു.
അവന് അവന്റെ അമ്മയെ നിഷേ ദിക്കാനാവില്ല അവൻ വേലിയിൽ പിടിച്ചുനിന്നു കിതച്ചു.
വെളിയിൽ നിന്നും ഒരു മുരളൽ അങ്ങകലെ കുറുക്കൻ ഓലി ഇടുന്നു.
അവൻ ഓർത്തു, അമ്മ പറഞ്ഞത്. “അച്ഛൻ വരാതെ ഈ വേലിക്കടക്കരുത്”.
അമ്മേ….. എന്നു വിങ്ങി കരഞ്ഞു… പിന്നെ സാവധാനം അവൻ തിരിഞ്ഞു നടന്നു.
വേലി യിലൂടെ അവന്റെ ചോര ഒഴുകിഇറങ്ങിയത് അറിയാതെ…..
തുടരും.
Comments:
No comments!
Please sign up or log in to post a comment!