ശ്രീഭദ്രം ഭാഗം 2

ഒരു നിമിഷത്തെ പകപ്പ്…. അവനെ എങ്ങനെ തടയണം എന്നറിയാതെ ഞാൻ കുഴങ്ങി. തലച്ചോറിലേക്ക് ഇരുട്ട് കയറുന്ന പോലെ… ക്ലാസ്സിൽ ഒരാരവമാണ്. കോടീശ്വരപുത്രന്റെ പ്രണനായികയെ കാണാനുള്ള ത്വര. അതോ ഇവനും പ്രേമമോ എന്ന ചിന്തയോ???

അവനെന്തെങ്കിലും പറഞ്ഞാൽ…. അവളത് കേട്ടാൽ…. ദൈവമേ….

പ്ലീസ്…. ഇടക്കൊന്ന് എന്റെനേരെ പാളിനോക്കിയ അവനുനേരെ ഞാൻ കൈകൂപ്പി.

പക്ഷേ ആ അപേക്ഷ ഒരു പുച്ഛച്ചിരിയോടെ നിർദ്ദാക്ഷിണ്യം  അവൻ തള്ളുന്നത് ഒരു ഞെട്ടലോടെ ഞാൻ കണ്ടു. എന്റെ കണ്ണിൽ ഇരുട്ടു കയറി. വീണ്ടും അടികൊള്ളാൻ പോകുന്നു… വീണ്ടും നാറാൻ പോകുന്നു…. അവളുടെ വായിലിരിക്കുന്നത് മൊത്തം കേട്ട്, വീണ്ടുമൊരു കോമഡിപീസാവാൻ പോകുന്നു. ഉള്ളത് പറയാമല്ലോ,  ഒരു പോസിറ്റീവ് സിഗ്നൽ  കിട്ടുമെന്നുള്ള പ്രതീക്ഷ പോലും എനിക്കില്ലായിരുന്നു എന്നതാണ് സത്യം. അല്ലെങ്കിൽത്തന്നെ എന്നെ കാണുമ്പൊ ചെകുത്താൻ കുരിശുകാണുന്ന ഭാവമാണ് ആ ഭദ്രകാളിക്ക്….!!!. ഞാൻ നിന്നു വിയർത്തു.

ഞാനാകെ വിയർത്തുകുളിച്ചു. ഒരുവേള ഇറങ്ങിയോടിയാലോ എന്നുപോലും ചിന്തിച്ചു എന്നതാണ് സത്യം. അത്രത്തോളം ശോകമായിരുന്നു ആ സമയത്ത് എന്റെ മാനസികാവസ്ഥ. വറചട്ടിയിൽ നിന്ന് എരിതീയിലേക്ക് ചാടാൻ നിൽക്കുന്നപോലെ…

ഒരുവട്ടംകൂടി ഞാൻ അവനെയും അവളെയും ദയനീയമായി നോക്കി. അവൻ എന്നെത്തന്നെനോക്കി ഊറിച്ചിരിക്കുകയാണ്. എന്നാൽ അവളോ… അവളാകട്ടെ അങ്ങനെയൊരു സംഭവം ക്ലാസിൽ നടക്കുന്നത് പോലുമറിയാതെ എന്നവണ്ണം ആ ബുക്കും നോക്കി ഇരിക്കുന്നു.

ഇവളെന്താ ഐ.എ. എസിനു പഠിക്കുവാണോ???

ആ ദുരന്ത നിമിഷത്തിലും എന്റെ വിഷമത്തിൽ പങ്കുചേരാത്ത അവളോട് എനിക്ക് അതിയായ ദേഷ്യം തോന്നി. അതോ ഇനി അവള് അങ്ങനെയെങ്കിലും അറിഞ്ഞാലോ എന്നുള്ള ചിന്തയാണോ??? അതായത് ഇനി എങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ???!!!.

ദേ… ആ ഇരിക്കുന്നതാണ് നമ്മടെ കോടീശരന്റെ പെണ്ണ്….!!!.

ഒരാശ്ചര്യം നിറഞ്ഞ സ്വരം ക്ലാസിൽ നിന്നുണ്ടായി. ഏറെക്കുറെ എന്നില്നിന്നും!!!. എന്താണെന്നുവെച്ചാൽ…. അവൻ കൈ നീട്ടിയത് അവൾക്ക് നേരെയല്ല…!!… മറിച്ച് ക്ലാസിന് പുറത്തേക്കായിരുന്നു…!!!.

അതിലാരാടാ ഇവന്റെ പെണ്ണ്???

ഒരുത്തി ചോദിക്കുന്നത് കേട്ടതും ഞാനുമോടി അവരുടെ അടുത്തേക്കോടി.

ഇവനിത് ആരെയാ ചൂണ്ടിക്കാണിച്ചു കൊടുക്കുന്നെ???

ഞാൻ ചെന്നു നോക്കുമ്പോ വോളിബോൾ കോർട്ടിൽ ഇരിക്കുന്ന ഒരുകൂട്ടം പെണ്ണുങ്ങളെ ചൂണ്ടി നിക്കുവാണവൻ.

പറയെടാ…അതിലേതാ…??? ആ നീലയാ???

പോടി പൊട്ടീ… അതപ്രത്തെ ക്ലാസിലെ ആ വിനീതിന്റെ ലൈനാ…

എടീ ആ മുടിയുള്ള പെണ്ണായിരിക്കും… നോക്കിക്കേടി… നല്ല കൊച്ച് അല്ലെടീ….

???

നിമിഷങ്ങൾകൊണ്ട്‌ അവളുമാർ ആളെയും കണ്ടുപിടിച്ചു, അഭിപ്രായവും രേഖപ്പെടുത്തി.!!

ഇതെല്ലാം കേട്ട് ഇതിലിപ്പോ ആരാ ശെരിക്കും ഞാൻ എന്ന മട്ടിൽ ഞാനും കാണിച്ചുകൊടുത്ത അവനും. അവൻ എന്നെയൊന്നു പാളിനോക്കി. എന്റെ മുഖഭാവം കണ്ടിട്ടാവണം അപ്പഴേ അവൻ പ്ലെയ്റ്റ് തിരിച്ചുവെച്ചു.

അയ്യോ നിങ്ങളിത് ആരെയാ നോക്കിയേ?? പെണ്ണല്ല; ആ ഇരിക്കുന്ന ആ വണ്ടി നോക്ക്. അതാ… അതാ മച്ചാന്റെ പുന്നാര കാമുകി!!!!.

അവളുമാരിൽനിന്നൊരു ആശ്ചര്യസ്വരമുയർന്നു. എല്ലാരും എന്നെയൊരു വിചിത്രജീവിയെ കാണുമ്പോലെ നോക്കി. ഒരുനിമിഷം എന്ത് ചെയ്യണം എന്ന അവസ്ഥയിലായി ഞാനും. പക്ഷേ തൽക്കാലം രക്ഷപ്പെട്ട സന്തോഷത്തിൽ ചെറിയൊരു ചിരിയാണ് എന്റെ മുഖത്തുവന്നത്. ഒരു ദീർഘനിശ്വാസം എന്റെയുള്ളിൽനിന്നുണ്ടായി.

രക്ഷപ്പെട്ട ഭാവത്തിൽ തിരിഞ്ഞ എന്റെ നോട്ടം നേരെ അവളിലേക്ക് തന്നെ പതിഞ്ഞുവെന്നത് പ്രത്യേകം പറയണ്ടല്ലോ. അവളപ്പോഴും ആ ബുക്ക് തിന്നുകയാണ്.

ശവം… ഇവളെയീ ബുക്കിലാണോ പെറ്റിട്ടത്???

ഞാൻ പിറുപിറുത്തുകൊണ്ട് തിരിഞ്ഞു. ഒരപകടം ഒഴിവായ സമാധാനമായിരുന്നു മനസ്സ് നിറയെ. അതിനെക്കാളേറെ അവളത് അറിഞ്ഞില്ലലോ എന്നൊരു സങ്കടവും ഉണ്ടായിരുന്നോ??? ആ…എന്നാ കൊപ്പേലുവാട്ടെ. അല്ലേലും നേരെചൊവ്വെ ഒലിപ്പിക്കാൻ അറിയാത്ത കാലമത്രയും നമ്മളൊക്കെ ഇങ്ങനെ ഒറ്റത്തടിയായിട്ട് നിന്നുപോകത്തേ ഒള്ളു. കോപ്പ്.

നേരെപോയി സീറ്റിലിരുന്നു. പെമ്പിള്ളേര് ഏതാണ്ടൊക്കെ പിറുപിറുത്തുകൊണ്ട് നാലുപാടും നടക്കുന്നുണ്ട്. അതിനിടക്കും കോടീശ്വരപുത്രന് നമ്മളൊന്നും പറ്റില്ലേ എന്നൊരു ഡയലോഗും ആരോ വിടുന്നത് കേട്ടെങ്കിലും ഒന്നും പറയാൻ പോയില്ല. പറയുന്നവർക്ക് അറിയില്ലലോ ഒരുത്തിയൊന്നു വളഞ്ഞാ അപ്പക്കെട്ടും എന്നതാ നമ്മടെ അവസ്ഥയെന്ന്.  ഉള്ളത് പറയാമല്ലോ കാശ്‌നോക്കിയല്ല വന്നതെങ്കിൽ ഇങ്ങോട്ട് വന്ന  ലൗ ലറ്ററുകളുടെ ഉടമകളിലൊന്നിനെ പണ്ടേ സ്വന്തമാക്കിയേനെ. പക്ഷേ അങ്ങനെ ഒന്നിനെയും ഇതുവരെ കണ്ടില്ല. കണ്ടതോ… ഭൂലൻദേവിക്ക് വിജയശാന്തിയിൽ ഉണ്ടായത് പോലൊരു ഐറ്റവും. !!!. നമ്മടെ വിധി!.

മച്ചാനെ…  തൊട്ട് സൈഡിൽ വന്നിരുന്ന് ആ തെണ്ടിയുടെ വിളിയിൽ എന്തോ ഒരു അപാകത. ഞാൻ ഇനിയെന്താ എന്ന മട്ടിൽ അവനെ നോക്കി.

മച്ചാനെ അപ്പൊ നമ്മള് അങ്ങനെതന്നെ ഉറപ്പിക്കുന്നു…  മച്ചാന്റെ വണ്ടി ഞാൻ കൊണ്ടുപോകുന്നു. മച്ചാൻ ഇന്ന് വൈകിട്ട് വണ്ടിയില്ലാതെ വീട്ടിപ്പോകുന്നു..

നിന്നോട് ഞാൻ എന്നെ കൊണ്ടുവിട്ടിട്ടു പൊക്കോളാൻ പറഞ്ഞില്ലേ…???

അത് മുമ്പ്.
ഇനി ഞാൻ പറയും. മച്ചാൻ കേൾക്കും.  പെട്ടന്നൊരു അഞ്ഞൂറ് രൂപകൂടിയെടുത്തേടാ ഇങ്ങോട്ട്.

ങേ…???

ഈ ദൈവമുണ്ടെന്നു പറയുന്നത് ശെരിയാടാ മച്ചാനെ. കാരണം കയ്യിലഞ്ചു പൈസയില്ലാതെ, പെട്രോളടിക്കാൻ എന്താ വഴിയെന്ന് ചിന്തിച്ചിരിക്കുമ്പഴാ… ഹോ എനിക്ക് വയ്യ… മച്ചാൻ മുത്താണ് മച്ചാനെ… ശോ… ഏത് നേരതാണോ എനിക്കാ ഡയലോഗ് വിടാൻ തോന്നിയത്. ഇന്ന് ഞാനൊരു ബമ്പറെടുക്കും മോനെ… അടിക്കും എനിക്കുറപ്പാ. എൻ ടൈം ബെസ്റ്റ് ടൈം. ഹ ഹ ഹാ.

ടാ നീ…

കൂടുതൽ ഡയലോഗ് ഒന്നും വേണ്ട. ഇനി ആശാൻ പറയും. ശിഷ്യൻ കേൾക്കും. കേട്ടോടാ കോടീശ്വരൻ തെണ്ടീ… ഇനി ഞാൻ പറയുമെന്ന്. മര്യാദക്കാണെ അവളെ വളച്ചൊടിച്ചു കയ്യിലോട്ടങ്ങു തരും. അല്ലെങ്കി…… ങ്ഹാ.. ഞാൻ പറയുന്നില്ല. ആ ഇപ്പ നീ ആലോചിക്കുന്നുണ്ടാവും ഞാൻ നിന്നെ ബ്ളാക്ക്‌മെയ്‌ൽ ചെയ്യുവാണെന്ന്‌. ഒരിക്കലുമല്ല. കാരണം ഇത് മച്ചാൻ സ്നേഹപൂർവ്വം എനിക്ക് തരുന്നതല്ലേ… അങ്ങനെയേ ആകാവൂ..

ഞാനിപ്പോ മച്ചാന്റെ മനസാക്ഷി സൂക്ഷിപ്പുകാരനല്ലേ…. എന്റെ വായീന്നാ പേര് വീഴാതെ മച്ചാൻ വേണ്ടേ നോക്കാൻ… അതുകൊണ്ട് ഇതൊക്കെ അതിന്റെയൊരു ചെലവായി കണ്ടേച്ചാ മതി. എന്നെ നന്നായി നോക്കണം കേട്ടോ… അല്ലെങ്കി ഞാനെങ്ങാനും പറഞ്ഞുപോയാലോ… ??? അപ്പൊ പോട്ടേ കോടീശ്വരൻ മുത്തേ … ചോ ച്വീറ്റ്… എന്റെ ദൈവമേ… ഇന്ന് കണി കണ്ടവനെ എന്നും കാണിക്കണേ…

എന്റെ കവിളിൽ തൊട്ട് ആ വിരലുകൾ വലിച്ചൊരു മുത്തം ഇട്ടിട്ട് പാട്ടുംപാടി അവൻ ക്ലാസിൽ നിന്നിറങ്ങി പോയപ്പോ ഞാൻ കണ്ണുംമിഴിച്ചിരിക്കുകയായിരുന്നു. എന്താണ് സംഭവിച്ചത് ??? ആകെയൊരു… കോപ്പ്. ഏത് നേരതാണോ ആ തെണ്ടിയുടെ നേർക്ക് ചാടാൻ തോന്നിയത്.

അന്ന് ആകെ പ്ലിങ്ങിയ അവസ്ഥയായിരുന്നു. അല്ല അണ്ടിപോയ അണ്ണാന്റെ അവസ്ഥയായിരുന്നു. വണ്ടിയും പോയി കാശും പോയി ഉള്ള വിലയും പോയി മനസമാധാനവും പോയി. ഛേ ..

എന്തായാലും എന്നെ വീട്ടിൽ കൊണ്ടുവിട്ടിട്ടാണ് അവൻ പോയത് എന്നത് ചെറിയൊരു ആശ്വാസം പകർന്നെങ്കിലും അവന്റെ ആക്കിയ ഭാവം കാണുമ്പോ എന്തോ കൊലപാതകം ചെയ്തപോലെ. എന്തായാലും ആ ചമ്മല് കുറച്ചുദിവസം നീണ്ടു നിന്നുവെന്നതാണ് സത്യം.

എന്തായാലും അവൻ അറിഞ്ഞതോടെ ഞാൻ കൂടുതൽ ശ്രദ്ധാലുവായി. പോരാത്തതിന് എനിക്കേതോ പെണ്ണിനോട് പ്രേമമുണ്ടെന്നൊരു അപശ്രുതി ക്ലാസ്സിലെവിടുന്നോ പാറിവന്നിട്ടുമുണ്ട്. ക്ലാസ്സിലെ ചില പ്രേമരോഗികൾ അതാരെന്നു കണ്ടുപിടിക്കാനുള്ള കഠിന ശ്രമത്തിലുമാണ്. ഒന്നുരണ്ടുപേര് അതവനോട് കുത്തിക്കുത്തി ചോദിച്ചുവെന്നറിഞ്ഞതോടെ ഞാൻ വല്ലാതെ വിജിലന്റായി.
അതുകൊണ്ടുതന്നെ അവർക്കുമുന്നിൽ ഞാൻ കാഴ്ചവെക്കുന്ന അഭിനയം ഓസ്കാർ നേടിത്തരാൻതക്ക മികച്ചതായിരുന്നു. പക്ഷേ അതിന്റെ മറുപുറം വല്ലാത്ത ശോകമായിരുന്നു. എനിക്കെന്റെ പെണ്ണിനെയൊന്നു നോക്കാനാവാത്ത അവസ്ഥ. പണ്ട് ഡെസ്കിലേക്ക് തലചായ്ച്ച് എത്ര വേണമെങ്കിലും നോക്കാമായിരുന്നു. ഇപ്പൊ പേടികൊണ്ട് അക്കാര്യം ഞാൻ ശ്രദ്ധിക്കാറു പോലുമില്ല.

എന്നാൽ ഇതിനേക്കാളെല്ലാമേറെയെന്നെ പ്രാന്ത് പിടിപ്പിക്കുന്നത് ആ നാറിയാണ്. അവന്റെയൊരു കൊണച്ച ചിരിയും ഊമ്പിയ വിളിയും. അവള് ക്ലാസ്സിലേക്ക് വരുമ്പോത്തുടങ്ങും ചെവിയിൽവന്നു കുശുകുശുക്കാൻ.

ദേണ്ടടാ മുടിയിന്ന് പടർത്തിയാ ഇട്ടേക്കുന്നെ… ദേ ഇന്ന് ചുരിദാറാ… ദേ ഇന്ന് ചന്ദനക്കുറിയാ, അപ്പോ ഇന്നമ്പലത്തിൽ പോയി…

അങ്ങനെ തുടങ്ങി അവളുടെ നെയിൽപോളിഷു മാറുന്നതുപോലും കണ്ടുപിടിച്ച് എന്നെക്കാണിക്കലാണ് മച്ചാന്റെ പ്രധാന പരിപാടി. എനിക്കാണെങ്കി അത് കേൾക്കുമ്പഴേ കലിവരും. എന്റെ പെണ്ണിന്റെ സൗന്ദര്യം ഞാനൊന്ന് കാണും മുന്നേ വേറൊരുത്തൻ ഇങ്ങോട്ട് പറയുന്നു… കലിവരുവോ ഇല്ലയോ… നിങ്ങള് തന്നെ പറ.

എന്നാലവൾക്കോ, അവൾടമ്മേടെയൊരു ജാഡയും. അവൾക്കിതുവരെയറിയാത്ത കാര്യംകൊണ്ട് അവളെന്നെ മൈൻഡ് ചെയ്യാത്തതിന് ജാഡയെന്നൊക്കെ വിളിക്കാമോ എന്നൊന്നും ചോദിക്കരുത്. എന്നാലും ഇതൊക്കെയവൾക്ക് പുഷ്പംപോലെ മനസ്സിലാക്കാവുന്നതല്ലേ ഒള്ളു. പിന്നെന്നാ കോപ്പിനാ ഇവള് വല്യ പഠിപ്പിയാണെന്നൊക്കെ പറയുന്നെ… ???!!!.

അങ്ങനെ ദിവസങ്ങൾ കടന്നുപോയിക്കൊണ്ടിരുന്നു. ഞാൻ പതിവുപോലെ അവളെയും നോക്കി വെള്ളമിറക്കി നടക്കുന്നു… അവളാണെങ്കി പതിവുപോലെ ആരോടും മിണ്ടാതെ വരുമ്പോത്തുടങ്ങി പോണവരെയേതെങ്കിലും പുസ്തകത്തിനുള്ളിലേക്ക് തലയിട്ടിരിക്കുന്നു… ക്ലാസ് തീരുമ്പോ പോകുന്നു… ശുഭം. അന്നത്തെ അടിക്കുശേഷം ഞാനവളുടെ ഏഴയലത്തേക്ക് പോലും പോയിട്ടില്ലെന്നത് മറ്റൊരു കാര്യം.

ഏയ് ഒട്ടും പോയിട്ടില്ലാന്നും പറയാൻ പറ്റൂല്ല കേട്ടോ. ഈയിടക്കൊരു ദിവസം അവളൊരു വെള്ളചുരിദാർ ധരിച്ചുവന്ന ദിവസം… അന്ന് ഞാൻ കുറേനേരത്തേക്ക് അവളുടെ അടുത്തായിരുന്നു. വെള്ളയിൽ ചെറിയനീലപ്പൂക്കളുള്ള ആ ചുരിദാറിൽ അന്നവൾ പതിവിലേറെ സുന്ദരിയായിരുന്നു. നീട്ടിയെഴുതിയ കണ്ണിണകളും വിടർത്തിയിട്ട മുടിയും വലിയ ജിമിക്കിക്കമ്മലും മുത്തുമാലയുമൊക്കെയായി വല്ലാത്തൊരു ഭംഗി. ആ കമ്മലും മാലയുമൊക്കെ ആ ഡ്രെസ്സിനോട് വല്ലാത്ത ചേർച്ചയുള്ളതായിരുന്നതിനാൽ ആരുമൊന്നു നോക്കിപ്പോകും.

ആ നാറി വരുംമുമ്പേ വന്നിരുന്നതിനാൽ ഞാനാണ് അതാദ്യം കണ്ടതും.
അല്ലെങ്കിൽ ഇന്നാ സൗന്ദര്യം

ആസ്വദിക്കാനുള്ള മൂഡുപോലും അവന്റെ കമന്ററികൊണ്ടില്ലാതായേനെ. എന്തായാലും  അവളുടെ സൗന്ദര്യം ഒരു പൊട്ടനെപ്പോലെ വായുംപോളിച്ചു നോക്കിനിന്ന് വെള്ളമിറക്കിയ എന്നെ അവള് തന്നെയാണ് വാട്ടിവിട്ടതും.

ഉം… ??? (ക്ലാസ്സിന്റെ വാതിൽക്കൽ നിന്ന് അവളെ അകത്തേക്ക് കടക്കാൻ സമ്മതിക്കാത്തപോലെ വാതില് നിറഞ്ഞുനിന്ന് ചോരകുടിക്കുകയായിരുന്ന എന്നെ അവളൊരു മൂളലോടെ പുരികംപൊക്കി നോക്കി. )

മ് ചും… (ചമ്മിയ ഭാവത്തോടെ ഞാൻ പെട്ടെന്ന് സൈഡ്ഒതുങ്ങി)

അവളെന്നെ മുട്ടിയിരുമ്മിയകത്തേക്ക് കയറി. അന്നാദ്യമായി അവളുടെയൊരു സ്പർശനം. അവളുടെ പൗഡറിന്റെ നേർത്ത ഗന്ധം.. അറിയാതെ മുഖത്തുരഞ്ഞ മുടിയിൽ നിന്നൊഴുകിയ ഏതോ എണ്ണയുടെ മണം… ആകെയൊരു റൊമാന്റിക് മൂഡ്. രാവിലേ മുതലേ എന്തോ ആലോചിച്ചു മൂഡായി നടന്ന ഞാൻ ഞാനാ ഗന്ധം മൂക്കുവിടർത്തി ആഞ്ഞുവലിച്ചു. സത്യത്തിൽ ആ മൂഡിലാണ് അത്രനേരം അവിടെ നിന്നതും. അല്ലെങ്കിൽ അവളുടെ നിഴൽവെട്ടം കാണുമ്പഴേ ഞാൻ സ്‌കൂട്ടാവുന്നതാണല്ലോ. പക്ഷേ ആ വലിയിത്തിരി ഒച്ചയിലായിപ്പോയി. ആസ്മ രോഗികള് ശ്വാസം വലിക്കുന്നതുപോലൊരു ഒച്ച കേട്ടതും അവള് പെട്ടന്ന് തിരിഞ്ഞുനോക്കി.

എന്താടോ… ??? (നല്ല ദേഷ്യത്തിലാണ് ചോദ്യം. അവള് തിരിഞ്ഞതെ എന്റെ ഗ്യാസ് പോയെന്ന് പ്രത്യേകം പറയേണ്ടല്ലോ..)

മ് ചും… (ഞാൻ ഒന്നുമില്ലെന്ന മട്ടിലൊരു ആഗ്യം കാട്ടി. )

പിന്നെ ഞാൻ പോയപ്പോ താനേതാണ്ടൊരു ശബ്ദം കേൾപ്പിച്ചതോ.. ???

അ… അത് ജലദോഷംകൊണ്ട്‌ മൂക്കടഞ്ഞിരിക്കുന്നത്കൊണ്ട് ഇങ്ങനെ വലിച്ചതാ… (ഞാൻ ആഞ്ഞുവലിച്ചു കാണിച്ചു.)

വല്ലാണ്ട് വലിപ്പിക്കല്ലേ… (അവളൊരു ആക്കിയ ഡയലോഗ്. ഞാനാകെ പ്ലിങ്ങി. ക്ലാസ്സിനുള്ളിലേക്ക് നോക്കിയപ്പോൾ വീണ്ടും ചമ്മല്. വീണ്ടും അടിപൊട്ടുമെന്ന ചിന്തയിൽ വല്ലാത്ത താൽപ്പര്യത്തോടെ കാത്തുനിൽക്കുകയാണ് പിള്ളേര്.  ദൈവമേ… ഇത്രേം പിള്ളേര് ക്ലാസ്സിലുണ്ടെന്നോർക്കാതെയാണല്ലോ ഞാനിവളെ വാപൊളിച്ചു നോക്കിനിന്നതെന്ന ഓർമ്മ എന്നെയൊന്നു നടുക്കി. പക്ഷേ അതാരും ശ്രദ്ധിച്ച മട്ടില്ല. അല്ലേലും ബദ്ധശത്രുവിനെ വായിനോക്കുമെന്ന് ആരും ചിന്തിക്കില്ലലോ…)

എന്തായാലും അവള് വേറൊന്നും പറയാൻ നിന്നില്ല. ഞാൻ നിന്നു വിയർക്കുന്നത് കണ്ടിട്ടാവണം അകത്തേക്ക് പോയി. പോണപോക്കിലും എന്നെയൊന്നിരുത്തി നോക്കുന്നത് കണ്ടു. എന്തായാലും രാവിലെ പ്ലിങ്ങിയ ചാരിതാർത്ഥ്യത്തോടെ ഞാനും പുറത്തേക്ക് നടന്നു. ഒന്നു കറങ്ങിയടിച്ചു വന്നപോഴേക്കും ആ നാറിയും ക്ലാസ്സിലെത്തിയിട്ടുണ്ട്.

അളിയാ… നീ കണ്ടോ.. എന്റെ ചേട്ടത്തിയമ്മക്കിന്ന് എന്നാ ലുക്കാടാ… !!! (എന്നെക്കണ്ടപാടെ അവനോടി ക്ലാസ്സിന് വെളിയിൽ വന്നിട്ടെന്റെ മുഖത്തു നോക്കിയൊരു ആശ്ചര്യച്ചിരിയോടെ പറഞ്ഞു. )

ചേട്ടത്തിയമ്മ നിന്റെ… (പറയാൻ വന്ന തെറി  ഞാനങ്ങു വിഴുങ്ങി. )

എന്റെ… ???

എടാ മൈരേ നിന്നോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് കേട്ടത്തിയമ്മ കേട്ടത്തിയമ്മാന്നു വിളിക്കരുതെന്ന്. നിനക്ക് മര്യാദക്ക് പേര് വിളിച്ചപ്പോരെ… ??? ഇല്ലെങ്കി അവളെന്നോ ഇവളെന്നോ മറ്റോ വിളി. മൈരന് വിളിക്കാൻ പറ്റിയൊരു പേര്..

ഇതിന്റെ മറുപടി ഞാൻ പലവട്ടം പറഞ്ഞിട്ടുള്ളതാ… വേണൊങ്കി ഒന്നൂടെ പറയാം. നീയെന്റെയാരാ… ??? എന്റെ കൂടെപ്പിറപ്പ്. പ്രായം വെച്ചു നോക്കുമ്പോ എന്നെക്കാളും രണ്ടു മാസത്തിന് മൂത്തതാ നീയ്. അങ്ങനെവരുമ്പോ നീയെന്റെ ചേട്ടനായിട്ടു വരും. അപ്പൊ അവളെന്റെയാരാ.. ചേട്ടത്തിയല്ലേ.. അപ്പൊ ചേട്ടത്തിയെ ബഹുമാനം കൂടി ചേട്ടത്തിയമ്മാന്നും വിളിക്കാം…

പോ മൈ…

പറയാൻ വന്നതെറി പൂർത്തിയാക്കാതെ ഞാൻ ചവിട്ടിക്കുലുക്കി അകത്തേക്ക് നടന്നു. ഒന്ന് പാളിനോക്കിയപ്പോൾ അവളേതോ പുസ്തകം തിന്നുകയാണ്. എങ്കിലും ആ മുടിയുടെ പാതിയിങ്ങനെ മുഖം മറച്ചു വീണുകിടക്കുന്നത് കാണാൻ നല്ല രസം. അവളാ വായനയുടെ സുഖത്തിലെന്നപോലെ ആ വീണുകിടക്കുന്ന മുടിയിഴകളെ മെല്ലെ തലോടി വിടുന്നുണ്ട്. മാടിയൊതുക്കുന്നുമില്ല,  എന്നാൽ കോതിയൊതുക്കുന്നപോലെ വിരലുകൾ ആ മുടിക്കുള്ളിലിട്ട് താഴേക്ക് വലിച്ച് കോതുന്നു.

ടേ ടേ ടേ പിള്ളേര് നോക്കുന്നു… ഡീസന്റാക്… ഡീസന്റാക്… (അവനെന്റെ തോളിനിട്ടൊന്നു തട്ടിയപ്പോഴാണ്  സ്ഥലകാലബോധം വന്നത്. ഞാൻ പെട്ടെന്ന് നോട്ടം മാറ്റി ഡീസന്റായി.)

എന്താടാ ഒരു പുഴുങ്ങിയ നോട്ടം… ??? (ചെന്നിരുന്നതേ ചോദ്യം വന്നു)

ങ്ഹും.

പിന്നെ… ???

എന്താ എനിക്ക് നോക്കിക്കൂടെ.. ??? (ഞാൻ ദേഷ്യത്തോടെ ചോദിച്ചു)

ഇല്ലാ. അങ്ങനെ നോക്കണംന്നുള്ളവര് കെട്ടിക്കൊണ്ട് വീട്ടിപ്പോയിട്ട് നോക്കിക്കോണം.

നിന്റെ അമ്മേം പെങ്ങളേമൊന്നുമല്ലല്ലോ നോക്കീത്‌. പോടാ നാറി.

ആണെന്നുതന്നെ വെച്ചോ.

ആണെങ്കിപ്പോയി പണിനോക്ക്.

നാണവൊണ്ടോടാ നാറി ഇമ്മാതിരി പുഴുങ്ങിയ ചിരീം ചിരിച്ചോണ്ട് വായിനോക്കി നടക്കാൻ. വേണൊങ്കിപ്പോയി ഉള്ളത് തുറന്നുപറഞ്ഞിട്ട് കെട്ടിക്കൊണ്ട് വീട്ടിപ്പോടാ… നാളുകൊറെയായല്ലോ…  ആണാണെന്നും പറഞ്ഞ് തൂക്കിയിട്ടോണ്ട് നടക്കുന്ന്.. ഭൂ… (അവനൊന്ന് ആക്കിതുപ്പി.)

നീ പോട. ഞാനെനിക്കു സൗകര്യമുള്ളപ്പോ ഒണ്ടാക്കിക്കൊള്ളാം. നീ ചൂട്ടും കത്തിച്ചു കൂട്ടുവരണ്ട.

ഓ നീ മുഹൂർത്തോം നോക്കിക്കൊണ്ട് നടന്നോ… അവസാനം

ആമ്പിള്ളേര് കെട്ടിക്കൊണ്ടു പോകുമ്പോ കഴപ്പ് തീരും.

എന്നാ കെട്ടാൻ വരുന്നവന്റെ അന്ത്യമാ.

പിന്നേ തൊലിക്കും. എടാ നാറി നീ കൊറേ കൊണക്കും. എടാ അവൾടെ വീട്ടുകാർക്കോ നിന്റെ വീട്ടുകാർക്കോ എന്തിന് അവൾക്കുപോലുമോ അറിയാത്ത നിന്റെയീ ഒണക്കപ്പ്രേമത്തിന് ആര് സപ്പോർട്ട് ചെയ്യാനാടാ ???

നീ നോക്കിക്കോടാ… ആരെതിർത്താലും ഞാനവളെ കെട്ടും. (ഞാൻ വെല്ലുവിളിക്കുമ്പോലെ പറഞ്ഞുനിർത്തി)

പക്ഷേ ആരെതിർത്തില്ലേലും അവളെതിർക്കും… അതോർക്കുമ്പഴാ.. ഹ ഹ  (പറഞ്ഞതും അവൻ ആർത്തൊരു ചിരി. എനിക്കാണെങ്കി വിഷമമാണോ ദേഷ്യമാണോ എന്താണെന്നറിയാത്ത അവസ്ഥയായി. പറഞ്ഞത് സത്യമാണല്ലോ എന്ന ചിന്തയിൽ ഞാനവനെ ദയനീയമായൊന്നു നോക്കി. എന്റെ മുഖം കണ്ടതും അവൻ പെട്ടന്ന് ചിരി നിർത്തിയെന്നെ സഹതാപത്തോടെ നോക്കി.)

അല്ല മച്ചാനെ… നീതന്നെ പറ, നിന്റെയീ ഓഞ്ഞ സ്വഭാവത്തിന് അവള് സമ്മതിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ??? അല്ല, അവളോടൊന്നു മിണ്ടുകപോലും ചെയ്യാത്ത നീയങ്ങോട്ടു ഓടിച്ചെല്ലുമ്പഴേ അവളിറങ്ങി വരും. ഒന്ന് പോയേടാ മരമാക്രീ…

ഞാൻ… ഞാനെന്നാ മൈര് വേണമെന്നാ നീയേപ്പറയുന്നെ… ??? എന്നെക്കാണുമ്പഴേ ചെകുത്താൻ കുരിശുകാണുന്ന ഭാവമാ ആ ഭദ്രകാളിക്ക്. !!!

എന്നാപ്പിന്നെ അവളെവിട്ടിട്ട് വേറെ ആളെപ്പിടി. അല്ലപിന്നെ…

ദേ ഒരുമാതിരി മൈരുവർത്താനം പറഞ്ഞാലുണ്ടല്ലോ…

എടാ കുണ്ണെ…  നിനക്കത്രക്ക് ഇഷ്ടമാണെങ്കി നേരെ പോയി പറയെടാ. അല്ലെങ്കിൽ ഒന്ന് സൂചിപ്പിക്കുവെങ്കിലും ചെയ്യ്…

എടാ… എടാ അതിനൊരു അവസരം കിട്ടണ്ടേ… ???

ആ കാത്തിരുന്നോ… അവസരം നിന്റെ മുമ്പിവന്നിങ്ങനെ കവച്ചിരുന്നുതരും. ഒന്ന് പോയേടാ നാറി.

ടാ…

എടാ മൈരേ ഇതിനൊക്കെയൊരു നേക്കുണ്ട്. അതിലെ പതുക്കെപ്പതുക്കെ പറഞ്ഞു സെറ്റാക്കണം. ഒന്നാമതേ ഇമ്മാതിരി മുറ്റിനങ്ങളോട് മുട്ടുമ്പോ അത്രക്ക് ശ്രദ്ധിച്ചുവേണം. പതുക്കെപ്പതുക്കെ മുട്ടിമുട്ടി അവസാനം എങ്ങനെയെങ്കിലും സെറ്റാക്കിയെടുക്കണം. നീയൊന്ന് ഇഷ്ടമാണെന്നെങ്കിലും പറഞ്ഞാപ്പിന്നെ വീട്ടുകാരെക്കൊണ്ട് ആലോചിച്ചെങ്കിലും കെട്ടിക്കൂടെ… ???

എടാ അതെങ്ങനെയാന്നാ ചോദിച്ചത്.

എടാ പതുക്കെപ്പതുക്കെ കേറി മുട്ടണം. ഉദാഹരണത്തിന് ഇന്നിട്ട ഡ്രസ് അടിപൊളിയല്ലേ… അത് നല്ലതാണെന്ന് അവളോടുപോയി പറയണം. അങ്ങനെ ഓരോന്ന് പറഞ്ഞു മുട്ടണം.

അവളോട് പറയാനോ… ??? ഞാനോ… ???

അല്ല നിന്റപ്പൻ. അങ്ങേർക്കാണല്ലോ ആവശ്യം. അപ്പൊ അങ്ങേര് വന്ന് പറഞ്ഞോളും.

ടാ…

എടാ അങ്ങനെയുള്ള കുഞ്ഞുകുഞ്ഞു കാര്യങ്ങള് പറഞ്ഞുവേണം കേറിമുട്ടാൻ. അല്ലാണ്ട് ഏകവഴി അവളോടുപോയി വല്ല സംശയോം ചോദിക്കുന്നതാ. പക്ഷേ അതിന് അവള് മറുപടി പറയുമൊന്ന് ഉറപ്പൊന്നുമില്ല. മാത്രോമല്ല പഠിപ്പിക്കുന്ന വിഷയമേതാണെന്നു പോലും നിനക്കറിഞ്ഞൂടല്ലോ… അതോണ്ട് ആപ്പരിപ്പവിടെ വേകൂല. തന്നേമല്ല അവളെക്കാണുമ്പഴേ നീ നിന്നിടത്തുനിന്നു മുള്ളില്ലേ… പിന്നെങ്ങനാ അത്രേം വല്യ കാര്യമൊക്കെ ചെന്നു ചോദിക്കുന്നേ… ??!!!

പോ മൈരേ ഒന്ന്. എനിക്കത്രക്ക് പേടിയൊന്നുമില്ല.

ഓഹോ എന്നാലൊന്ന് ചെന്ന് പറഞ്ഞേ… ഇന്നിട്ടിരിക്കുന്ന ഡ്രസ് അടിപൊളിയാണെന്ന്. !!!

അ … അതിന്നു വേണോ… ???

അല്ല അടുത്തകൊല്ലം പറഞ്ഞാ മതി. കഴിഞ്ഞകൊല്ലം ഇത്രംതിയതിയിട്ട ഡ്രസ് അടിപൊളിയായിരുന്നൂന്ന്.

അ… അതല്ല മൈരാ. ഒന്നാമതേ ഞാനിന്നും അവളുമായിട്ടൊന്ന് ഉടക്കീട്ടിരിക്കുവാ…

ങേ .. അതെപ്പോ… ???

കൊറച്ചു മുമ്പേ… (ഞാൻ നടന്ന സംഭവങ്ങൾ വിസ്തരിച്ചു പറഞ്ഞു. )

ആഹാ അപ്പോ ഉണ്ടാക്കാനുള്ളത് രാവിലേ ഒണ്ടാക്കി.

ഉം.. (ഞാൻ കുറ്റസമ്മതം പോലെ മൂളി)

ഇനിയെന്നാ പറയാനാ. ???

അതല്ലേ മൈരേ ഞാൻ ഇന്നു പറയണോന്നു ചോദിച്ചത് ???

ഉം… ഞാനൊന്നാലോചിക്കട്ടെ.

അവനവന്റെയൊടുക്കത്തെ ആലോചന തുടങ്ങി. ഞാൻ ഭ്രാന്തുപിടിച്ച അവസ്ഥയിൽ അവന്റെയടുത്തിരുന്നു. എന്തെന്നറിയാതൊരു വെപ്രാളം. ഇന്നുവരെ എന്റെ പെണ്ണൊന്നു മനസ്സിൽ ചിന്തിച്ചുവെച്ചിരുന്നതിനൊരു ഇളക്കം തട്ടിയപോലെ. ഇന്ന് അവൻ പറഞ്ഞപ്പോഴാണ് അവളെ വളയ്ക്കണം എന്നൊക്കെ തോന്നിയതെന്നതാണ് സത്യം.  അവളെ വായിനോക്കിനടന്നാൽ പതിയെപ്പതിയെ അവളിങ്ങോട്ടു വന്ന് ഇഷ്ടമാണെന്ന് പറയുമെന്നാണോ ഞാനിത്രയും ദിവസം ആലോചിച്ചോണ്ടിരുന്നത് ???ആ. !!! എന്തായാലും ആലോചന തീരുംമുമ്പേ സാറ് വന്നു. അതോടെ ആ പിരീഡ് തീരുംവരെ മൂട്ടിൽ തീയിട്ട വെപ്രാളത്തോടെ ഞാനിരുന്നു. ഇടയ്ക്കിടയ്ക്ക് അവന്റെ നേരെനോക്കി എന്തായെന്നു ചോദിച്ചെങ്കിലും പറയാം പറയാം എന്ന് കുശുകുശുത്തതല്ലാതെ ഒന്നും പറഞ്ഞതുമില്ല.

പിരീഡ് തീർന്ന് സാറുപോയതും ക്ലാസ് ക്ലിനായി. എല്ലാരും ഇന്റർവെല്ലിന് പുറത്തുപോയ സമയം. പുറത്തേക്ക് പോകാനിറങ്ങിയ എന്റെ കയ്യിലവൻ വലിച്ചുപിടിച്ചു നിർത്തി. അവള് മാത്രമേയുള്ളൂ എന്നൊരാഗ്യവും കണ്ണുകൊണ്ടു കാണിച്ചു. ക്ലാസിലിപ്പോൾ ഞാനും അവനും അവളും മാത്രം. അവളെന്തോ പുസ്തകത്തിൽ മാർക്ക് ചെയ്യുകയാണ്. വായിച്ചുനോക്കിയിട്ട് പെൻസിലുകൊണ്ട് ചില വരികളുടെ അടിയിൽ അടിവരയിട്ട് വെക്കുന്നു. അവനെന്നെ നോക്കിയൊന്നു ചിരിച്ചു. ഇപ്പൊ ശെരിയാക്കിത്തരാം എന്നാമട്ടിലൊരു ചിരി. അവന്റെ ഉദ്ദേശമറിയാതെ  ഞാനാകെ എരിപിരികൊണ്ടു.

ഒന്നുരണ്ടുവട്ടം ഞാനവന്റെ മുഖത്തുനോക്കി വേണ്ടടാ എന്ന മട്ടിലൊന്നു കണ്ണുകൊണ്ട് കെഞ്ചിയെങ്കിലും അവൻ എന്തോ തീരുമാനിച്ചുറപ്പിച്ച മട്ടായിരുന്നു.

ടീ ഭദ്രേ… (ബാഗിൽ കിടന്ന പേഴ്‌സ് എടുക്കാനായി ഞാനൊന്നു കുനിഞ്ഞതും അവനൊരു അലർച്ച. ഞെട്ടിപ്പോയി. ഞാൻ പെട്ടെന്ന് ചാടിയെണീറ്റവനെ അമ്പരന്നു നോക്കി. എന്നിട്ട് അവളെയും. എന്നെക്കാൾ വലിയ ഞെട്ടലിൽ അവളവനെ നോക്കിയിരിക്കുന്നു. അവള് വരച്ചുകൊണ്ടിരുന്ന പേജിൽ നെടുനീളത്തിലൊരു വര ഞാൻ വ്യക്തമായി കണ്ടു. പെട്ടന്നുള്ള വിളിയുടെ ഞെട്ടലിൽ പെൻസിൽ വഴുതിയതാണ്.)

എന്താടാ .. ??? (ഒറ്റ സെക്കന്റിലെ പകപ്പിന് ശേഷം ഭദ്ര വീണ്ടും ഭദ്രയായി. ധാർഷ്ട്യത്തോടെയുള്ള മറുചോദ്യം വന്നു.)

നിന്റെ ചുരിദാറു നല്ലതാണെന്നു പറയാൻ വന്ന എന്റെ ചെക്കനെ നീ രാവിലേ പേടിപ്പിച്ചു വിട്ടൊടീ … ???

എന്റെ സർവ കിളിയും പറന്നു. തലകറങ്ങി താഴെ വീഴാത്തത് ഭാഗ്യം. ഇതാണോടാ മൈരേ നിന്റെ മുടിഞ്ഞ ഐഡിയ. ???!!! ഇന്നും അടിയുറപ്പായി. ഞാൻ ശ്വാസം വലിച്ചതിന് തെറി പറഞ്ഞവളോടാണ് ഞാൻ വായിനോക്കി നിക്കുവാരുന്നൂന്ന് വെട്ടിത്തുറന്നു പറഞ്ഞിരിക്കുന്നത്.  ഞാൻ ദയനീയമായിട്ടവനെ നോക്കി. അവളെയും. അവൻ പറഞ്ഞത് മനസ്സിലായിട്ടെന്നപോലെ എന്റെ മുഖത്തേക്ക് തുറിച്ചു നോക്കുകയാണവൾ.

എടീ പേടിപ്പിച്ചോന്ന്.. ??? (അവൻ വീണ്ടുമലറി)

ഞാനാരേം പേടിപ്പിച്ചില്ല. എന്നോട് ആക്കിയ വർത്താനം പറഞ്ഞപ്പോ ഞാനും അതിനുള്ള മറുപടി പറഞ്ഞൂന്നെ ഒള്ളു.  (അവള് ദേഷ്യപ്പെടാത്തത് എന്നെയൊന്നമ്പരപ്പിച്ചു. ഇഷ്ടപ്പെടാത്ത മട്ടിലാണ് പറഞ്ഞതെങ്കിലും കൂളാണ്.)

ഓഹോ… എടാ… എന്നിട്ടാണോടാ നീ മൂക്ക് ചീറ്റിയതിന് ഇവള് നിന്നെ തെറി പറഞ്ഞൂന്ന് നീ പറഞ്ഞത്… ??? (അവനെന്നെ ദേഷ്യത്തോടെ നോക്കി. എനിക്കാകെ വിറഞ്ഞുകയറി. ഈ മൈരന് പ്രാന്താണോ… ???)

എടാ… നീ രാവിലെ എന്നാത്തിനാ ഇവളെ നോക്കിയത്… ??? ഡ്രസ് നന്നായൊന്നു പറയാനല്ലേ… ??? പറയെടാ… വാ തൊറന്നു പറ. ഇവളെന്നാ പറയുന്നതെന്ന് ഞാനൊന്നു നോക്കട്ടെ… എടാ പറയാൻ…  (ഞാൻ ഞെട്ടിത്തരിച്ചവനെ നോക്കി. എന്നിട്ടവളെയും. അവളെന്നെത്തന്നെ നോക്കിനിൽക്കുകയാണ്. വിവേചിച്ചറിയാനാവാത്തൊരു ഭാഗം മുഖത്ത്. )

എടാ പറയാൻ…

ഞാൻ മിണ്ടിയില്ല. എന്റെ നാവിറങ്ങിപ്പോയിരുന്നു. എന്താണ് പറയേണ്ടതെന്നുപോലും അറിയാത്തപോലെ മനസ്സ് ശൂന്യമായിപ്പോയി. വല്ലാത്തൊരു അവസ്ഥ. ആകെ വിയർത്തുകുളിച്ചു. ഞാൻ ദയനീയമായിട്ടവനെ നോക്കി.

നോക്കെടീ നോക്ക്… ഈ പൊട്ടനെ നോക്ക്. രാവിലെ നിന്റെ ചുരിദാറു കണ്ടിട്ട് നല്ലതാണെന്നു പറയാൻ വന്നതാ. അപ്പഴാ നിന്റെയൊരു… എടീ നിന്റെ പുറകീനിന്നൊന്നു മൂക്ക് ചീറ്റിയാലെന്നാ മാനമിടിഞ്ഞു വീഴുവോ… ??? എടീ പെണ്ണായാ നിലത്തു നിക്കണം. നീ… നീയന്നിവനെ തല്ലീത് കൊണ്ടല്ലേടീ നിന്നോട് മിണ്ടാൻ പോലുമിവന് പേടി. ??? ങേ.. ??? നീയൊക്കെയൊരു പെണ്ണാണോടീ… ???

അവൻ നിന്ന് ചീറി. ഞാനാകെ അയ്യടാന്നായി. ഇതിലിപ്പോ ഞാൻ നായകനാണോ കോമഡിപീസാണോന്നു മനസ്സിലാക്കാൻ പറ്റാത്ത അവസ്ഥ. പക്ഷേ ഇത്രയൊക്കെ പറഞ്ഞിട്ടും അവളൊന്നും മിണ്ടാത്തതായിരുന്നു എന്നെ ഞെട്ടിച്ചത്. ഞാൻ നോക്കുമ്പോ അവളെന്നെത്തന്നെ നോക്കിനിൽക്കുവാണ്. കണ്ണുകൾ പരസ്പരമിടഞ്ഞതും ഞാൻ പെട്ടെന്ന് മുഖം താഴ്ത്തി. പിന്നെയൊരു കാൽപ്പെരുമാറ്റം കെട്ട് മുഖമുയർത്തിനോക്കിയതും തൊട്ടുമുന്നിലവൾ. ഞാൻ ഞെട്ടിയൊരുചുവട് പിന്നിലേക്കുവെച്ചു.

എന്താ തനിക്കെന്നെ പേടിയാണോ… ??? ഞാനെന്താ വല്ല രാക്ഷസിയുമാണോ ??? ഇതിനുംമാത്രം പേടിക്കാൻ ???  അതോ ഞാൻ തന്നെപ്പിടിച്ചു കടിക്കുവോ ??? ങേ.. ???

ഞാനൊന്നും മിണ്ടിയില്ല. മുഖംകുനിച്ചു നിന്നു. അവൾ വീണ്ടും തുടർന്നു.

എന്റെയൊരു സാധനം ഒരാവശ്യവുമില്ലാതെ താനെടുത്തെറിഞ്ഞു. അതിഷ്ടപ്പെടാതെ ഞാനൊന്നു പൊട്ടിച്ചു. അത്രേയുള്ളൂ. എന്റെ സാധനങ്ങൾ കളയണോ വേണ്ടയോയെന്നു തീരുമാനിക്കുന്നത് ഞാനാ. അതുകൊണ്ട് മാത്രം.  അതവിടെ തീർന്നു. അല്ലാതെ എന്നോട് മിണ്ടിയാലുടൻ ഞാനാരേം തല്ലാറൊന്നുമില്ല.  എല്ലാരും മിണ്ടുന്നപോലെ ആടിക്കുഴഞ്ഞു മിണ്ടാറൊന്നുമില്ലന്നേയുള്ളൂ. ഞാനും മനുഷ്യൻ തന്നാ.

എന്നിട്ടും ഞാനൊന്നും മിണ്ടിയില്ല. മുഖമുയർത്തിയുമില്ല.

താനെന്താ എപ്പോഴും താഴോട്ടു നോക്കി നിക്കുന്നേ… ??? കാര്യം പറയുമ്പോ മുഖത്തുനോക്കി പറയണം. അതാണ് ആണത്തം. തനിക്കെന്നോട് പറയാനുളളത് അയാള് പറഞ്ഞല്ല ഞാനറിയേണ്ടത്. അത് താൻ പറയണം. അതാ അതിന്റെ ന്യായം. എന്തേ തനിക്കെന്നോടെന്തെങ്കിലും പറയാനുണ്ടോ… ??? (അവളുടെ സ്വരത്തിന് വല്ലാത്തൊരു സൗമ്യത.)

ഉണ്ട്. താനിട്ടിരിക്കുന്ന ഡ്ര… അല്ല ചുരിദാറ് അടിപൊളിയാ… (ഞാൻ പെട്ടെന്ന് ചാടിപ്പറഞ്ഞു. എവിടുന്ന് വന്ന ധൈര്യമെന്നറിയില്ല. ആ സമയത്തേ ഞാൻ എനിക്കുതന്നെ അജ്ഞതമായിരുന്നു. അന്നാദ്യമായി അവളെന്നെ നോക്കി ചിരിച്ചു. കൂട്ടത്തിൽ ഒരു താങ്ക്സും)

കണ്ടോ… ഇത്രേയുള്ളു. അതിന് താനിത്രക്ക് കൂവണ്ട കാര്യമൊന്നുമില്ല.

അവനെ നോക്കിയൊന്നു പറഞ്ഞിട്ട് അവളവളുടെ സീറ്റിലേക്കുതന്നെ പോയിരുന്നു. പക്ഷേ അത് പറഞ്ഞത് പഴയ ഭദ്രയായിരുന്നു. അത്രനേരം കണ്ട സൗമ്യതയൊന്നും ആ മുഖത്തപ്പോൾ ഇല്ലായിരുന്നു. തന്നെയുമല്ല, പോയിരുന്നതിന് ശേഷം ഞങ്ങളെയൊന്നു

നോക്കുകപോലും ചെയ്‌തുമില്ല. ഇതെന്തൊരു ജന്മമെന്റീശ്വരാ… !!!

അപ്പോഴേക്കും അവനെന്നെയും കൊണ്ട് പുറത്തേക്കിറങ്ങിയിരുന്നു. പുറത്തിറങ്ങിയതും ഞാനവന്റെ കഴുത്തിന് കുത്തിപ്പിടിച്ചാ ഭിത്തിയിലേക്ക് ചേർത്തു.

പട്ടിക്കഴ്‌വേറീടെ മോനെ… മൈര് പരിപാടി കാണിക്കുന്നോ… ???

ങേ… ഞാനെന്നാ ചെയ്ത്… ??? ഞാനൊരു ടെസ്റ്റ്ഡോസിട്ടു നോക്കിയതല്ലേ.. ??? എന്തായാലും സംഗതി നടന്നില്ലേ… ??? നിനക്ക് പറയാനുള്ളത് പറഞ്ഞില്ലേ… ??? തന്നേമല്ല അവളാ പറഞ്ഞതിലൊരു ശുഭസൂചനയുമുണ്ട്. (അവനെന്റെ കൈ പിടിച്ചുമാറ്റിയിട്ട് ഒരുവിധത്തിൽ പറഞ്ഞൊപ്പിച്ചു.)

എന്ത് സൂചന… ???

എടാ അവള് പറഞ്ഞത് കേട്ടോ… അവളോട് മിണ്ടിയാലൊന്നും അവള് തല്ലില്ലാന്ന്. അതിന്റെയർത്ഥം നിനക്ക് എപ്പോ വേണേലും മിണ്ടാമെന്നല്ലേ ???, പിന്നെ അവള് പറഞ്ഞത് കേട്ടോ… അവള് മറ്റുള്ളവരെപ്പോലെ ആടിക്കുഴഞ്ഞു മിണ്ടില്ലാന്നേയുള്ളൂന്ന്. അതായത് അത്യാവശ്യം മിണ്ടാനൊന്നും കുഴപ്പമില്ലാന്ന്. അപ്പോ അത്രേം പ്രശ്നം തീർന്നില്ലേ… ???  ഐഡിയ എപ്പടി.. ???

ഞാനവനെ ആദ്യമായി കാണുന്നപോലെ കണ്ണുമിഴിച്ചു നോക്കി. ഇതിനൊക്കെ ഇത്രേം അർത്ഥമുണ്ടായിരുന്നോ ???!!!.

ആ എന്തായാലും നീയവളോട് ഇഷ്ടമാണെന്ന് പറയാതിരുന്നത് നന്നായി. ഞാനൊന്നു പേടിച്ചായിരുന്നു അവളങ്ങനെ ചോദിച്ചപ്പോ നീയെങ്ങാനും മണ്ടത്തരം കാണിക്കുമോന്ന്.

അ അതപ്പോ ഓർമ വരാത്തകൊണ്ടാ. അല്ലേ പറഞ്ഞേനെ. അല്ല, അങ്ങനെ പറഞ്ഞാലെന്താ കുഴപ്പം. ???

എടാ പൊട്ടാ അങ്ങനെ പറയുമ്പോ അത് പറയാനായിട്ട് നമ്മള് കാരണമുണ്ടാക്കിയപ്പോ മിണ്ടീതാന്നല്ലേ തോന്നൂ… ഇനിയിപ്പോ പതിയെ സെറ്റാക്കിയിട്ടു പറയാം… ബാ… ഓരോ ലൈമടിക്കാം. എന്നിട്ട് ഭാവികാര്യങ്ങള് ചർച്ച ചെയ്യാം. എന്തായാലും ഒന്നുണ്ട് മോനെ… അവൾക്ക് നിന്നോടൊരു സോഫ്റ്റ്കോർണറുണ്ടെന്നാ തോന്നുന്നെ… ഒത്താൽ പെണ്ണ് വീട്ടിലിരിക്കും.

അവൻ പറയുന്നത് കേട്ട് ഞാനൊന്നു ചിരിച്ചു. എന്തായാലും അന്നത്തെ ദിവസം അങ്ങനെ പോയി. പക്ഷേ അവളെന്നെ നോക്കുകയോ മൈന്റ് ചെയ്യുകയോ ചെയ്തില്ല. ഞാൻ പതിവുപോലെ വായിനോക്കിയിരുന്നു. പക്ഷേ അന്നെന്തോ പേടിയില്ലായിരുന്നു എന്നതായിരുന്നു സത്യം. പിറ്റേന്നും ഞാൻ നേരത്തെ കോളേജിലെത്തി. അവനെത്തിയിട്ടില്ല. ഞാൻ വാതിൽക്കലെത്തി നിന്നു. അന്നും അവളെത്തി. ഒരു ഇളംപച്ച ചുരിദാറിൽ. മുടിയൊക്കെ ഭംഗിയായി കെട്ടിവെച്ചിരിക്കുന്നു. വല്യ സ്റ്റൈലൊന്നുമില്ലാത്തതിനാൽ ഞാനത്ര തുറിച്ചുനോക്കാനൊന്നും പോയില്ല. നോക്കിക്കണ്ടു അത്രമാത്രം. പകരം അവൾക്ക് വഴിമുടക്കാതെ പുറത്തേക്കിറങ്ങാൻ ഭവിച്ചു. പക്ഷേ അന്നൊരു ട്വിസ്റ്റ്… വന്നപാടെ വാതിൽക്കൽ നിന്ന എന്നെനോക്കിയൊരു ഡയലോഗ് :

ഗുഡ് മോർണിംഗ് ശ്രീഹരീ…!!!!

അഭിപ്രായങ്ങൾ അറിയിക്കുമല്ലോ…

Comments:

No comments!

Please sign up or log in to post a comment!