എന്റെ നിലാപക്ഷി 9
വീടിന് മുന്നിൽ കാർ നിർത്തി ശ്രീഹരി ജീനയുടെ മുഖത്തേക്ക് നോക്കി. അത്രയും നേരം എസിയിൽ യാത്ര ചെയ്തിട്ടും ജീനയുടെ നെറ്റിയിൽ വിയർപ്പ് കണങ്ങൾ പറ്റിപ്പിടിച്ച് ഇരിക്കുന്നു. മുഖത്ത് ചെറിയൊരു ഭയം താളം കെട്ടി നിൽക്കുന്നത് പോലെ. വീടെത്താറായപ്പോഴുള്ള അവളുടെ നിശബ്‌ദത ശ്രീഹരിയും ശ്രദ്ധിച്ചിരുന്നു. മുന്നാറിൽ നിന്നും യാത്ര തിരിക്കുമ്പോൾ വാ തോരാതെ സംസാരിച്ച് കൊണ്ടിരുന്നവളാണ് പെട്ടെന്ന് നിശ്ശബ്ദതയായത്. ജീനയുടെ തോളിൽ തട്ടികൊണ്ട് അവൻ ചോദിച്ചു. “ഏയ്.. എന്ത് പറ്റി?” അവൾ പെട്ടെന്ന് എന്തോ ആലോചനയിൽ നിന്നും ഞെട്ടി ഉണർന്നു. “എന്താ ഇച്ചായാ?” “എന്ത് പറ്റി നിനക്ക്.. മുഖം വല്ലാതെ ഇരിക്കുന്നു.” “ഇത് ശരിയാകുമോ ഇച്ചായാ.. ‘അമ്മ എന്നെ കുറിച്ച് എന്ത് വിചാരിക്കും.” അവളുടെ എന്താണ് ഉദ്ദേശിച്ചതെന്ന് മനസിലാക്കിയ ശ്രീഹരി പറഞ്ഞു. ”അമ്മ നിന്നെ കുറിച്ച് മോശമായി ഒന്നും വിചാരിക്കില്ല.. ഇത് കേൾക്കുമ്പോൾ സന്തോഷിക്കത്തെ ഉള്ളു.” ജീന അത് കേട്ടിട്ടും അവന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു. അവളുടെ നെറ്റിയിൽ ഒട്ടിച്ചിരുന്ന ബാൻഡേജിൽ വിരലോടിച്ച് കൊണ്ട് അവൻ പറഞ്ഞു. “ഞാൻ പറഞ്ഞിരുന്നതല്ലേ.. അമ്മയാണ് ഈ കാര്യത്തെ പറ്റി നിന്നോട് സംസാരിക്കാൻ എന്റടുത്തു പറഞ്ഞത്.” ജീന ചെറിയൊരു അപേക്ഷ എന്ന പോലെ പറഞ്ഞു. “എങ്കിലും ഞാൻ സമ്മതിച്ചുന്നു എന്റെ മുന്നിൽ വച്ച് അമ്മയോട് പറയണ്ട.” “ഓഹ്.. സമ്മതിച്ചു.” അത് പറയുമ്പോൾ അവന്റെ മുഖത്ത് ഒരു പുഞ്ചിരി തങ്ങി നിന്നിരുന്നു. ശ്രീഹരി കാറിൽ നിന്നും ഇറങ്ങിയപ്പോൾ അവനൊപ്പം തന്നെ ജീനയും ഡോർ തുറന്ന് പുറത്തിറങ്ങി. ശ്രീഹരി കാറിന്റെ ഡിക്കി തുറന്ന് ബാഗ് എടുക്കുന്ന സമയം ജീന ഡോർ ബെൽ അടിച്ചു. വാതിൽ തുറന്ന ‘അമ്മ കണ്ടത് മുന്നിൽ നിൽക്കുന്ന ജീനയെ ആണ്. അവളുടെ നെറ്റിയിലെ ബാന്റെജ് കണ്ട് ‘അമ്മ ആദ്യം തന്നെ ചോദിച്ചു. “മോളുടെ നെറ്റിക്ക് എന്ത് പറ്റി?” എന്ത് മറുപടി നൽകണമെന്ന് അറിയാതെ അവൾ ഒരു നിമിഷം അറച്ച് നിന്നപ്പോൾ ബാഗുമായി അവിടേക്ക് വന്ന ശ്രീഹരി പറഞ്ഞു. “ഒരു കല്ലിൽ തട്ടി മറിഞ്ഞു വീണത്.. അതെങ്ങനെ നിലത്തു നോക്കി നടക്കണ്ടേ.. തുള്ളിചാട്ടമല്ലേ..” ഒരു കാരണവുമില്ലാതെ തനിക്കിട്ട് പാര വയ്ക്കുന്ന ശ്രീഹരിയെ ജീന തുറിച്ച് നോക്കി. അവന്റെ കൈയിൽ പതുക്കെ അടിച്ച് കൊണ്ട് ‘അമ്മ ജീനയോടു പറഞ്ഞു. “അവൻ അങ്ങനെ പലതും പറയും.. മോള് അകത്തേക്ക് കയറി വാ.” അവർ അകത്തേക്ക് കയറിയപ്പോൾ അമ്മ ആരോടെന്നില്ലാതെ ചോദിച്ചു. “നിങ്ങൾ ഇവിടന്ന് പോകുമ്പോൾ പറഞ്ഞിരുന്നത് പ്രകാരം നാളെ ആയിരുന്നല്ലോ വരേണ്ടിയിരുന്നത്.
“എനിക്ക് ഒരു കാര്യം അമ്മയെ എത്രയും പെട്ടെന്ന് അറിയിക്കണമെന്ന് തോന്നി. അതുകൊണ്ടാ പെട്ടെന്നിങ്ങു വന്നെ.” ശ്രീഹരി പറഞ്ഞത് കേട്ട് അമ്മ ആകാംഷയോടെ അവന്റെ മുഖത്തേക്ക് നോക്കി. ജീനക്ക് മനസിലായി കല്യാണക്കാര്യം ശ്രീഹരി അമ്മയോട് പറയാൻ പോകുവാണെന്ന്. അവൾ പെട്ടെന്ന് അവിടെ നിന്നും നടന്ന് പോകാൻ ഭാവിച്ചപ്പോൾ ശ്രീഹരി അവളുടെ കൈയിൽ പിടിച്ച് നിർത്തി. ജീന ദയനീയമായി അവന്റെ മുഖത്തേക്ക് നോക്കിയെങ്കിലും ശ്രീഹരി അവളുടെ കൈ വിടാതെ ഒരു പുഞ്ചിരിയോടെ അമ്മയോട് പറഞ്ഞു. “എല്ലാ പ്രവിശ്യവും ഞാൻ എന്റെ കൂട്ടുകാരിയെ ആയിരുന്നു ഇവിടേക്ക് കൊണ്ട് വന്നിരുന്നത്.. പക്ഷെ ഈ പ്രാവിശ്യം അമ്മയ്ക്ക് ഒരു ഭാവി മരുമകളെ ആണ് ഞാൻ എന്റെ കൂടെ കൊണ്ട് വന്നിരിക്കുന്നത്.” അമ്മ ഒരു നിമിഷം അവൻ പറഞ്ഞ വാക്കുകൾ മനസ്സിൽ ഒന്ന് ഉരുവിട്ടു.. അപ്പോഴാണ് ശ്രീഹരി പറഞ്ഞതിന്റെ അർദ്ധം അമ്മക്ക് മനസിലായത്. അമ്മയുടെ മുഖം പെട്ടെന്ന് സന്തോഷം കൊണ്ട് നിറഞ്ഞു. അവർ ജീനയെ നോക്കുമ്പോൾ അവൾ ആരുടേയും മുഖത്ത് നോക്കാതെ തലതാഴ്ത്തി നിൽക്കുകയായിരുന്നു. ശ്രീഹരി അവളുടെ കൈയിൽ നിന്നും പിടി വിട്ടു. അപ്പോഴും അവൾ അവിടെ നിന്ന് നടന്ന് നീങ്ങാതെ തല താഴ്ത്തി അവിടെ തന്നെ നിന്നു. അമ്മ പെട്ടെന്ന് അവളെ കെട്ടിപിടിച്ച് കൊണ്ട് പറഞ്ഞു. “സന്തോഷമായി മോളെ എനിക്ക്. നീ ഈ കല്യാണത്തിന് സമ്മതിക്കാതിരിക്കുമോ എന്നൊരു ചെറിയ ഭയം എനിക്കുണ്ടായിരുന്നു.” അമ്മയുടെ ആ വാക്കുകൾ കേട്ടപ്പോഴാണ് ജീനക്ക് സമാധാനം ആയത്. എങ്കിലും അവൾ പറഞ്ഞു. “എനിക്ക് ഈ വീട്ടിൽ മരുമകളായി വന്നു കയറാനുള്ള യോഗ്യത ഉണ്ടോ എന്നൊന്നും എനിക്കറിയില്ല.. അതുകൊണ്ട് കുടുംബക്കാരോട് എല്ലാം പറഞ്ഞ് അവർക്ക് സമ്മതം ആണെങ്കിൽ മതി ഈ കല്യാണം.” അവളുടെ മുടിയിൽ തലോടി കൊണ്ട് ‘അമ്മ പറഞ്ഞു. “ഞങ്ങൾക്കെല്ലാം അറിയില്ലേ നിന്നെ.. ഒരാൾക്ക് പോലും മോളെ ഇഷ്ട്ടപെടാതിരിക്കില്ല.. ഞാൻ ഈ സന്തോഷ വാർത്ത ഒന്ന് വിദ്യയെ വിളിച്ച് പറയട്ടെ.” ശ്രീഹരി പെട്ടെന്ന് പറഞ്ഞു. “വിളിച്ചൊന്നും പറയണ്ട.. നേരിട്ടു തന്നെ പറഞ്ഞു കളയാം. വൈകുന്നേരം നമുക്ക് അവിടേക്ക് പോകാം.” അമ്മയ്ക്കും അത് സമ്മതം ആയിരുന്നു. വിദ്യയെ ഒന്ന് കാണുകയും ചെയ്യാമല്ലോ. ആഹാരം കഴിച്ച് കൊണ്ടിരിക്കുമ്പോൾ ശ്രീഹരി ജീനയെ തന്നെ ശ്രദ്ധിക്കുകയായിരുന്നു. ഒന്നിലും ഒരു ഉത്സാഹമില്ലാത്ത പോലെ. യാന്ത്രികമായി ഒന്നിലും ശ്രദ്ധിക്കാതെ ഇരുന്നു ആഹാരം കഴിക്കുന്നു. ആഹാരം കഴിച്ച് കഴിഞ്ഞു അവൾ റൂമിലേക്ക് പോയപ്പോൾ അവനും അവളുടെ പിന്നാലെതന്നെ അവിടേക്ക് ചെന്നു.
ബെഡിൽ കിടക്കുകയായിരുന്ന ജീന പെട്ടെന്ന് അവനെ റൂമിൽ കണ്ടപ്പോൾ ഞെട്ടി എഴുന്നേറ്റു. ശ്രീഹരി സാവധാനം അവൽക്കരികിൽ ആയി ഇരുന്ന ശേഷം ചോദിച്ചു. “നിനക്കെന്താ ജീന പറ്റിയത്?” ഈ ചോദ്യം അവനിൽ നിന്നും പ്രധീക്ഷിച്ചിരുന്നത് കൊണ്ട് തന്നെ ജീന ഒട്ടും വൈകാതെ മറുപടി നൽകി. “എനിക്ക് കല്യാണത്തിന് സമ്മതമാണെന്ന് രണ്ടു ദിവസം മുൻപ് ഞാൻ ഇച്ചായനോട് പറഞ്ഞു. പക്ഷെ ഇപ്പോൾ ആലോചിക്കുമ്പോൾ അത് ശരിയായിരുന്നൊ എന്നൊരു തോന്നൽ.” “നമ്മൾ എല്ലാം അവിടെ വച്ച് സംസാരിച്ചതല്ലേ.. പിന്നെന്താ ഇപ്പോൾ ഇങ്ങനെ ഒരു തോന്നൽ?” “അറിയില്ല ഇച്ഛയാ എനിക്ക്.. ഒന്നും എന്റെ മനസ്സിൽ നിന്നും വിട്ട് പോകുന്നില്ല. എല്ലാരിൽ നിന്നും ഞാൻ ആരാണെന്ന് മറച്ച് വച്ചാണ് ഈ കുടുംബത്തിലേക്ക് വന്ന് കയറാൻ പോകുന്നതെന്നൊരു തോന്നൽ.” അത് പറയുമ്പോൾ അവളുടെ സ്വരം ഒന്ന് ഇടറിയിരുന്നു. അവളെ തന്റെ നെഞ്ചിലേക്ക് ചേർത്തുകൊണ്ട് അവൻ പറഞ്ഞു. “അങ്ങനെ ഒരു തോന്നലിന്റെ ആവിശ്യം നിനക്കില്ല.. കാരണം ഞാൻ ആണ് നിന്നെ കെട്ടുന്നത്.. എനിക്ക് നിന്നെ കുറിച്ച് അറിയാത്തതായി ഒന്നും ഇല്ല.” അവന്റെ നെഞ്ചിലേക്ക് തന്നെ പറ്റി ചേർന്ന് ഇരുന്നുകൊണ്ട് അവൾ ചോദിച്ചു. “ഇന്ന് വിദ്യയെ കാണാൻ പോകുമ്പോൾ ഞാനും വരണോ?” “വേണം.. അമ്മയിൽ നിന്നും വിദ്യയിൽ നിന്നും അവരുടെ സമ്മതം നീ നേരിട്ട് തന്നെ കേൾക്കണമെന്നുള്ളത് എന്റെ ആഗ്രഹം ആണ്. അമ്മയുടെ മനസ് നീ അറിഞ്ഞു കഴിഞ്ഞു, ഇനി വിദ്യ..” കുറച്ച് നേരത്തേക്ക് മൗനമായി ഇരുന്ന ശേഷം എന്തോ ആലോചിച്ച് ഉറപ്പിച്ചെന്നവണ്ണം അവൾ പറഞ്ഞു. “ഞാനും വരുന്നു.. എനിക്കും വിദ്യയെ കാണണം.”
വിദ്യ ഇടക്കിടക്ക് വെളിയിലേക്ക് പോയി നോക്കുന്നത് കണ്ട് വിവേക് പറഞ്ഞു. “ഡി.. അവർ ഇങ്ങു വന്നോളും.” ചെറിയൊരു ജാള്യതയോടെ വിദ്യ പറഞ്ഞു. “ഹോസ്റ്റലിൽ നിന്ന് പഠിക്കുമ്പോൾ വീട്ടിൽ നിന്ന് മാറി നിന്നിട്ടുടെങ്കിലും പഠിത്തത്തിനു ശേഷം ഇത്രേം ദിവസം അമ്മയെ കാണാതെ നിൽക്കുന്നത് ആദ്യമായിട്ടാണ്.” “അല്ലെങ്കിലും ഈ ആണുങ്ങൾക്ക് അറിയില്ലല്ലോ കല്യാണ ശേഷം വീട്ടിൽ നിന്നും മാറി നിൽക്കുന്ന പെണ്ണുങ്ങളുടെ വിഷമം.” ഹാളിലേക്ക് നടന്നു വന്ന വിവേകിന്റെ അമ്മയുടെ വകയായിരുന്നു ആ വാചകം. അതുകേട്ട് അവന്റെ അച്ഛന്റെ ചുണ്ടിൽ ചെറുതായൊരു പുഞ്ചിരി വിരിഞ്ഞു. അപ്പോഴേക്കും അവരുടെ കാതുകളിൽ മുറ്റത്ത് ഒരു കാർ വന്നു നിന്നതിന്റെ ശബ്‌ദം പതിഞ്ഞു. അത് കേട്ടതും വിദ്യ ഹാളിൽ നിന്നും പെട്ടെന്ന് വീടിന് വെളിയിലേക്ക് നടന്നു. വീടിനു വെളിയിൽ എത്തിയ അവൾ കാറിൽ നിന്നും ഇറങ്ങുന്ന അമ്മയെ കണ്ട് ഓടിച്ചെന്ന് കെട്ടി പിടിച്ചു.
അവന്റെ വാക്കുകൾ കേട്ട വിദ്യ അമ്മയിൽ നിന്നും ഒരു ചിരിയോടെ അകന്നു മാറി. അപ്പോഴാണ് ജീനയുടെ നെറ്റിയിലെ ബാൻഡേജ് അവളുടെ ശ്രദ്ധയിൽ പെട്ടത്. “നിന്റെ നെറ്റിക്ക് എന്ത് പറ്റി?” ഒരു ചെറു ചിരിയോടെ ജീന പറഞ്ഞു. “മുന്നാറിൽ വച്ച് കാൽ ചെറുതായൊന്ന് സ്ലിപ് ആയി.. തല കല്ലിൽ ഇടിച്ച് വീണു.” വിദ്യ അവളുടെ കൈയിൽ പിടിച്ച് കൊണ്ട് ചോദിച്ചു. “വേറെ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ?.. നടുവേദന വല്ലോം?” “ഏയ്.. അതൊന്നും ഇല്ല.” പുറത്തേക്ക് ഇറങ്ങിവന്ന വിവേക് പറഞ്ഞു. “നിങ്ങൾ ഇങ്ങോട്ട് വരുന്നുണ്ടെന്ന് വിളിച്ച് പറഞ്ഞത് മുതൽ ഒരുത്തി പുറത്തേക്ക് എത്തിനോക്കി എത്തിനോക്കി നിൽക്കുവായിരുന്നു.” അതുകേട്ട വിദ്യ വിവേകിനെ നോക്കി മുഖംകൊണ്ട് ഗോഷ്ഠി കാണിച്ചു. “കല്യാണത്തിന് ശേഷം അളിയനെ ഇങ്ങോട്ട് കണ്ടതേ ഇല്ലല്ലോ.” “കല്യാണം പ്രമാണിച്ച് ഇവിടെ വന്ന് നിന്ന് ഓഫീസിലെ കാര്യങ്ങളെല്ലാം കുളമായി കിടക്കുകയായിരുന്നു. കല്യാണത്തിന്റെ പിറ്റേ ദിവസം തന്നെ ഓഫീസിലേക്ക് വിട്ടു അവിടന്ന് നേരെ മുന്നാറിലേക്കും.” “ഞങ്ങൾ ഇടക്കൊരു ദിവസം വീട്ടിൽ വന്നിരുന്നു, അപ്പോൾ ‘അമ്മ പറഞ്ഞു അളിയൻ മൂന്നാർ പോയിരിക്കുകയാണെന്ന്.” അപ്പോഴാണ് വിവേകിന്റെ അച്ഛൻ പുറത്തേക്ക് ഇറങ്ങി വന്നത്. “നിങ്ങൾ ഇങ്ങനെ പുറത്തു നിന്ന് സംസാരിക്കാതെ അകത്തേക്ക് കയറി വാ.” അപ്പോഴാണ് അവരെ അകത്തേക്ക് വിളിച്ച് കയറ്റിയില്ല എന്ന് വിദ്യയും വിവേകും ഓർക്കുന്നത്. വിദ്യ ജീനയുടെ കൈ പിടിച്ച് അകത്തേക്ക് നടന്നു. ജീന വിദ്യക്കൊപ്പം നിന്നപ്പോൾ ബാക്കി എല്ലാപേരും കസേരകളിലേക്ക് ഇരുന്നു. ചെറിയൊരു ജാടയോടെ വിദ്യ അമ്മയോടായി പറഞ്ഞു. “എനിക്ക് പാചകം അറിയില്ലെന്നും പറഞ്ഞ് അമ്മക്ക് എന്നെ ഭയങ്കര പുച്ഛം ആയിരുന്നല്ലോ. ഞാൻ എവിടെ അപ്പം, ഫ്രൈഡ് റൈസ്, ചിക്കൻ കറി, മുട്ടക്കറി ഒക്കെ ഉണ്ടാക്കി. എന്തെങ്കിലും കുഴപ്പം ഉണ്ടായിരുന്നോന്ന് ഇവിടുള്ളവരോട് ഒന്ന് ചോദിച്ച് നോക്കിക്കേ.” അംബികാമ്മ വിവേകിന്റെ അമ്മയുടെ മുഖത്തേക്ക് നോക്കി. “മുട്ടക്കറിക്ക് ഇത്തിരി ഉപ്പു കൂടിപ്പോയി എന്നതൊഴിച്ച് ബാക്കി എല്ലാം കൊള്ളാമായിരുന്നു.” അംബികാമ്മ ഒരു ചിരിയോടെ പറഞ്ഞു. “ഈ പറഞ്ഞ ഐറ്റംസ് ഒക്കെ കല്യാണത്തിന് കുറച്ച് ദിവസം മുൻപ് ജീനയുടെ പിറകെ നടന്ന് ഉണ്ടാക്കാൻ പഠിച്ചതാണ്.. വേറെ എന്തെങ്കിലും ഒന്ന് ഉണ്ടാക്കാൻ പറഞ്ഞു നോക്കിക്കേ അപ്പോൾ അറിയാം.
“അമ്മ ഇവിടെ ഇരുന്നോ.. ജീനയുടെ ചായ നിങ്ങളാരും കുടിച്ചിട്ടില്ലല്ലോ.. അവൾ ചായ ഇടും.” “മോളെ വീട്ടിൽ വരുന്നവരെ കൊണ്ടാണോ ചായ ഇടീക്കുന്നത്?” ഒരു ചിരിയോടെ വിദ്യ പറഞ്ഞു. “അത് മാത്രം അമ്മ പറയരുത്. ജീന ഞങ്ങളുടെ വീട്ടിലും അഥിതി ആയി വന്നതാ.. എന്നിട്ടവസാനം അമ്മയെ പുറത്താക്കി അടുക്കളഭരണം ഇവൾ ഏറ്റെടുത്തു.” ജീന പെട്ടെന്ന് അവളുടെ കൈയിൽ ചെറുതായി നുള്ളി. വിദ്യ കൈ ഒന്ന് കുടഞ്ഞ ശേഷം ജീനയെയും വിളിച്ച് അടുക്കളയിലേക്ക് നടന്നു. ഹാളിൽ എല്ലാപേരും വിശേഷങ്ങൾ സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ വിദ്യ അടുക്കളയിൽ ജീനയെ ശ്രദ്ധിക്കുകയായിരുന്നു. അവളുടെ മുഖത്തു എന്തോ അസ്വസ്ഥത ഉള്ളതായി വിദ്യക്ക് തോന്നി. “എന്ത് പറ്റി നിനക്ക്.. മൊത്തത്തിൽ ഒരു മൗനമാണല്ലോ നിനക്ക്.” മുഖത്ത് ഒരു പുഞ്ചിരി വരുത്താൻ ശ്രമിച്ച് കൊണ്ട് ജീന പറഞ്ഞു. “ഏയ്.. ഒന്നുമില്ല..” ജീന വീണ്ടും ചായ ഇടുന്നതിൽ ശ്രദ്ധ തിരിച്ചപ്പോൾ വിദ്യ അവളെ തന്നെ നോക്കി ഇരുന്നു. “നിനക്ക് എന്നോട് എന്തെങ്കിലും പറയാനുണ്ടോ?” അവൾ ചെറുതായൊന്നു മൂളി. “എന്താ, പറ..” “ആദ്യം ഇച്ചായൻ നിന്നോട് ഒരു കാര്യം പറയും.. അത് കഴിഞ്ഞ് എനിക്ക് പറയാനുള്ളത് നിന്നോട് പറയാം.” വിദ്യയുടെ മനസ് എന്താ അവർക്ക് പറയാനുള്ളത് എന്നുള്ളത് അറിയാനുള്ള ജിജ്ഞാസ കൊണ്ട് നിറഞ്ഞു. ചായ നിറച്ച ഗ്ലാസ് എല്ലാം ട്രെയിൽ നിറച്ച് അവർ ഹാളിലേക്ക് നടന്നു. ജീന തന്നെയാണ് ചായ എല്ലാപേർക്കും നൽകിയത്. രണ്ടു കവിൾ ചായ കുടിച്ച ശേഷം വിവേക് പറഞ്ഞു. “വിദ്യ ജീനയുടെ പാചകത്തെ കുറിച്ച് വാ തോരാതെ പറയുമെങ്കിലും തന്റെ കൈ കൊണ്ട് ഉണ്ടാക്കിയ ഒന്ന് രുചിക്കാൻ പറ്റുന്നത് എപ്പോഴാണ്.. സത്യം പറയാല്ലോ ചായയിൽ പോലും രുചി കൊണ്ട് മാജിക് കാണിക്കാൻ പറ്റുമെന്ന് എപ്പോഴാണ് അറിയുന്നത്.” വിവേകിന്റെ അച്ഛന്റെയും അമ്മയുടെയും മുഖ ഭാവത്തിലും ആ അഭിപ്രായം തന്നെയാണ് നിറഞ്ഞു നിന്നത്. എന്താണെന്ന് അറിയില്ല. വിവേക് പറഞ്ഞ ആ അഭിപ്രായത്തിൽ ജീനയെക്കാളേറെ അഭിമാനം കൊണ്ടത് വിദ്യ ആയിരുന്നു. തന്റെ സഹോദരിക്ക് ലഭിച്ച ഒരു പ്രശംസ എന്നപോലെ. കുടിച്ച തീർന്ന ചായ ഗ്ലാസ് ജീനയുടെ കൈയിൽ കൊടുത്തുകൊണ്ട് ശ്രീഹരി പറഞ്ഞു. “ഞാൻ ഒരു കാര്യം വിദ്യയോട് പറയാനാണ് എവിടെ വന്നത്. അമ്മയോട് ഞാൻ അത് ആദ്യം പറഞ്ഞു. അമ്മക്ക് അത് സമ്മതമാണ് ഇനി നിന്റെ അഭിപ്രായം കൂടി എനിക്കറിയണം.”
അംബികാമ്മയും ജീനയും ഒഴികെ ബാക്കി എല്ലാപേരും ശ്രീഹരിയെ ആകാംഷയോടെ നോക്കി. “ഞാൻ ജീനയെ കല്യാണം കഴിക്കാൻ തീരുമാനിച്ചു. അതിൽ എന്താ നിന്റെ അഭിപ്രായം.” ഒരു നിമിഷം അവിടെ നിശബ്തത നിറഞ്ഞു. സന്തോഷം കൊണ്ട് വാക്കുകൾ കിട്ടാതെ നിൽക്കുകയായിരുന്നു വിദ്യ. പക്ഷെ ആ നിശബദ്ധതയെ കീറി മുറിച്ച ആദ്യം ശബ്‌ദം മുഴങ്ങിയത് വിവേകിന്റെ അച്ഛന്റേതായിരുന്നു. “പക്ഷെ.. ജീന ഒരു ക്രിസ്ത്യൻ…” അച്ഛൻ വാക്കുകൾ മുഴുവിക്കുന്നതിനു മുൻപേ വിവേകിന്റെ ശബ്‌ദം അവിടെ മുഴങ്ങി. “അച്ഛാ.. വിദ്യയുടെ അഭിപ്രായം അല്ലെ അളിയൻ ഇവിടെ ചോദിച്ചത്.” അവന്റെ വാക്കുകൾക്ക് മുന്നിൽ താൻ പറയാൻ വന്ന കാര്യം അച്ഛൻ പാതി വഴിയിൽ ഉപേക്ഷിച്ചു. അത് കണ്ടപ്പോൾ ശ്രീഹരിയുടെ മുഖത്ത് ചെറിയൊരു പുഞ്ചിരി നിറഞ്ഞു. സ്വന്തമായി നിലപാടുകൾ എടുക്കാൻ കഴിവുള്ള ഒരു ഭർത്താവിനെയാണ് തന്റെ സഹോദരിക്ക് ലഭിച്ചിരിക്കുന്നത് എന്നുള്ള സന്തോഷമായിരുന്നു ആ പുഞ്ചിരിക്ക് പിന്നിൽ. സന്തോഷം നിറഞ്ഞ മുഖത്തോടെ ജീനയുടെ കൈ കൂട്ടിപ്പിടിച്ച് വിദ്യ പറഞ്ഞു. “ജീനയെ നാത്തൂൻ ആയി കിട്ടുന്നതിൽ എനിക്ക് നൂറു വട്ടം സമ്മതം.” വിദ്യയുടെ ആ അഭിപ്രായം നേരത്തെ തന്നെ അമ്മയോട് പറഞ്ഞു അറിയാമായിരുന്നെങ്കിലും അത് നേരിട്ട് കേൾക്കണമെന്ന് ശ്രീഹരിക്ക് ആഗ്രഹം ഉണ്ടായിരുന്നു. അവന്റെ മുഖത്ത് പുഞ്ചിരി നിറഞ്ഞു. ജീന ശബ്‌ദം താഴ്ത്തി വിദ്യയോട് പറഞ്ഞു. “എനിക്ക് നിന്നോട് മാത്രമായി ഒന്ന് സംസാരിക്കണം.” വിദ്യ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കിയ ശേഷം എല്ലാപേരോടും ആയി പറഞ്ഞു. “ഞാൻ ഇവളെ ഇവിടൊക്കെ ഒന്ന് കാണിച്ചിട്ട് വരാം.” അവൾ ജീനയെയും കൂട്ടി പുറത്തെ പൂന്തോട്ടത്തിലേക്ക് നടന്നു. അവിടേക്ക് നടക്കുമ്പോൾ ജീനയുടെ മുഖത്തെ നിസ്സംഗതയും ഒരു സന്തോഷം ഇല്ലായിമയും ഈ കല്യാണത്തിന് അവൾക്ക് സമ്മതം അല്ലയോ എന്നുള്ള ഒരു ഭയം വിദ്യയിൽ നിറച്ചു. പൂന്തോട്ടത്തിലെ ഒരു മാവിൽ ഊഞ്ഞാൽ കെട്ടിയിരുന്നു. അവർ രണ്ടുപേരും അതിലേക്ക് ഇരുന്നു. എവിടെ നിന്ന് പറഞ്ഞു തുടങ്ങണം എന്നറിയാതെ സംശയിച്ച് നിൽക്കുന്ന ജീനയുടെ മുഖത്തേക്ക് തന്നെ അവൾ നോക്കി ഇരുന്നു. “എന്നെ കുറിച്ച് എന്തറിഞ്ഞിട്ടാണ് നീ കല്യാണത്തിന് എതിർപ്പൊന്നും ഇല്ലെന്ന് പറഞ്ഞത്.” “നിന്റെ മതമോ കുടുംബമോ ഒന്നും എനിക്കൊരു പ്രശ്നമേ അല്ല.. എന്റെ ചേട്ടന് നിന്നെക്കാൾ നല്ലൊരു പെണ്ണിനെ കിട്ടില്ല. അത് മാത്രം എനിക്കറിയാം.” “എന്നാൽ നീ അറിയേണ്ട കുറച്ച് കാര്യങ്ങൾ ഉണ്ട്. ഞാൻ നീ വിചാരിക്കുന്ന പോലെ നല്ലൊരു പെണ്ണല്ല..”
ജീന എന്താണ് പറയുന്നത് എന്ന് മനസിലാകാതെ വിദ്യ അവളെ മിഴിച്ച് നോക്കി. “കോളേജിൽ പഠിക്കുമ്പോൾ ഓണത്തിന് ഞാൻ നിങ്ങളുടെ വീട്ടിൽ വന്ന് നിന്ന് പോയതിനു ശേഷം എന്റെ ജീവിതത്തിൽ എന്താ ഉണ്ടായതെന്ന് നീ അറിയണം.. അതിനു ശേഷം നീ തീരുമാനിച്ചാൽ മതി ഇച്ചായന് ഞാൻ ചേരുമോന്ന്.” ജീന തനിക്ക് സംഭവിച്ചതെല്ലാം വിദ്യയോട് തുറന്ന് പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞ ശേഷം കുറച്ച് സമയത്തേക്ക് എന്ത് പറയണമെന്നറിയാതെ വിദ്യ തരിച്ചിരുന്നു. കുറച്ച് നേരം ചിന്തയിൽ ആഴ്ന്നു ശേഷം അവൾ പറഞ്ഞു. “എനിക്ക് എന്റെ ചേട്ടനോടുള്ള ബഹുമാനവും സ്നേഹവും ഇപ്പോൾ കൂടുകയാണ് ഉണ്ടായത്. എല്ലാം അറിഞ്ഞ ശേഷവും ചേട്ടൻ നിന്നെ സ്നേഹിക്കുന്നു ഭാര്യയാകാൻ ആഗ്രഹിക്കുന്നു. നിന്നെ എന്റെ നാത്തൂൻ ആയി അംഗീകരിക്കാൻ ആ ഒരു കാരണം മാത്രം മതി എനിക്ക്. നിന്റെ സാഹചര്യം ആണ് നിന്നെ ആ ഒരു തെറ്റിലേക്ക് നയിച്ചത്. ഒരു പെണ്ണെന്ന നിലയിൽ അതിലെ തെറ്റും ശരിയും മനസിലാക്കാൻ എനിക്കാകും. എല്ലാം അറിഞ്ഞുകൊണ്ട് ചേട്ടൻ നിന്നെ സ്നേഹിക്കുന്നുണ്ടെകിൽ അതിന്റെ കാരണം നിന്റെ മനസാണ്.. ഇപ്പോൾ തന്നെ ഇതെല്ലം മറച്ച് വച്ചുകൊണ്ടു ഒരു സൗഭാഗ്യത്തിലേക്ക് നിനക്ക് കടന്ന് വരാമായിരുന്നു. പക്ഷെ നീ അത് ചെയ്തില്ല. അതാണ് നിന്റെ മനസിന്റെ നന്മ.. എനിക്ക് നിന്നെക്കാളും നല്ലൊരു നാത്തൂനേ എന്റെ അമ്മയ്ക്ക് നിന്നെക്കാളും നല്ലൊരു മരുമോളെ എന്റെ ചേട്ടന് നിന്നെക്കാളും നല്ലൊരു ഭാര്യയെ ഒരിക്കലും ലഭിക്കില്ല.. അതുകൊണ്ടു തന്നെ ഇനി കുടുംബത്തിൽ മറ്റാര് സമ്മതിച്ചില്ലേലും ഞാനും അമ്മയും ഈ വിവാഹം നടത്തും.” വിദ്യയിൽ നിന്നും ഇത്രയും കേട്ട് കഴിഞ്ഞപ്പോൾ മനസ്സിൽ നിന്നും എന്തോ ഭാരം ഇറക്കി വച്ച അനുഭൂതി ആയിരുന്നു ജീനക്ക്. ഈ ഒരു സൗഭാഗ്യം ദൈവം തനിക്കായി ഒരുക്കി വച്ചതാണ് എന്നൊരു തോന്നൽ അവൾക്കുണ്ടായി. അത്രയും നേരം അവളുടെ മുഖത്ത് ഉണ്ടായിരുന്ന നിസ്സംഗത മാറി പകരം മുഖത്ത് സന്തോഷം നിറഞ്ഞു. തന്നെ അംഗീകരിച്ചതിനു നന്ദി എന്നവണ്ണം ജീന അവളെ കെട്ടിപിടിച്ചു. അടക്കാനാകാത്ത സന്തോഷം കൊണ്ടോ എന്തോ.. അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു. അവളെ തന്നിൽ നിന്നും അകത്തി കവിളിൽ കൂടി ഒഴുകുന്ന കണ്ണുനീർ തുടച്ച്കൊണ്ടു വിദ്യ പറഞ്ഞു. “നീ എനിക്ക് ഒരു വാക്ക് തരണം.” ജീന എന്താ എന്ന അർഥത്തിൽ അവളുടെ മുഖത്തേക്ക് നോക്കി. “നിനക്ക് സംഭവിച്ചതൊന്നും അമ്മയോട് പറയരുത്.” ജീന അവളുടെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നപ്പോൾ അവൾ തുടർന്നു. “ഈ കല്യാണത്തിന് അമ്മ സമ്മതിക്കാതിരിക്കുമോ എന്ന് പേടിച്ചല്ല ഞാൻ അങ്ങനെ പറഞ്ഞത്. ഇതൊക്കെ അറിഞ്ഞാലും അമ്മ ഈ കല്യാണത്തിൽ നിന്നും പിന്നോട്ട് മാറില്ല.. കാരണം അത്ര മാത്രം എന്റെ ‘അമ്മ നിന്നെ സ്നേഹിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ നിനക്ക് ഉണ്ടായ അനുഭവങ്ങൾ അറിഞ്ഞാൽ അമ്മക്ക് അത് ചിലപ്പോൾ സഹിക്കാനാകില്ല. അതുകൊണ്ടാണ് അമ്മ ഇതൊന്നും അറിയരുതെന്ന് ഞാൻ പറഞ്ഞത്.” വിദ്യയുടെ കൈയിൽ പിടിച്ച് കൊണ്ട് ജീന പറഞ്ഞു. “ഇല്ല.. ഞാൻ അമ്മയോട് ഒന്നും പറയില്ല. നീയെങ്കിലും ഇതെല്ലാം അറിഞ്ഞിരിക്കണമെന്ന് എനിക്കുണ്ടായിരുന്നു.”
“നീ ഇനി ഒന്നും ഓർത്ത് വിഷമിക്കണ്ട. ഞങ്ങളുടെ എല്ലാം പൂർണ സമ്മതത്തോടെ തന്നെയാണ് ഈ കല്യാണം.” മനസ് നിറഞ്ഞ ഒരു ചിരിയോടെ ജീന പറഞ്ഞു. “ഇനി എനിക്ക് ഒന്നിനെ കുറിച്ച് ഓർത്തും വിഷമം ഇല്ല.. എന്റെ മനസ് പൂർണമായും ഈ കല്യാണത്തിന് തയ്യാറായി കഴിഞ്ഞു.” അപ്പോഴേക്കും ബാക്കി എല്ലാപേരും വീടിനു വെളിയിലേക്ക് ഇറങ്ങിയിരുന്നു. വിവേക് ഉറക്കെ വിളിച്ച് ചോദിച്ചു. “നാത്തൂൻസ് കഥകൾ പറഞ്ഞു തീർന്നില്ലേ.. ഇവർക്ക് തിരിച്ച് പോകണം.” രണ്ടുപേരും ഒരു ചിരിയോടെ അവർക്കരികിലേക്ക് നടന്നു വന്നു. ശ്രീഹരി വിദ്യയോട് പറഞ്ഞു. “മറ്റന്നാൾ ചിറ്റപ്പന്മാരെയും അപ്പച്ചിയെയും വീട്ടിലേക്ക് വിളിച്ച് വരുത്തുന്നുണ്ട് കല്യാണക്കാര്യം സംസാരിക്കാൻ, നീയും അവിടെ വേണം. പറ്റുമെങ്കിൽ അളിയനും അവിടെ കാണണം.” “വിദ്യയെ രാവിലെ ഞാൻ അവിടെ ആക്കിയേക്കാം. എനിക്കന്ന് ഡ്യൂട്ടി ഉണ്ട്.. പറ്റുമെങ്കിൽ ഞാനും അവിടെ കാണും.” പിന്നെ അതികം താമസിപ്പിക്കാതെ തന്നെ അവർ അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങി.
രാത്രി ടിവി കണ്ട് കഴിഞ്ഞ ശേഷം റൂമിലേക്ക് നടക്കുന്നതിനിടയിലാണ് ജീനയുടെ റൂമിന്റെ ഡോർ തുറന്ന് കിടക്കുന്നത് ശ്രീഹരിയുടെ ശ്രദ്ധയിൽ പെട്ടത്. അവൻ ചുമ്മാ ഒന്ന് റൂമിലേക്ക് കയറി നോക്കിയപ്പോൾ ജീന അവിടെ ഇല്ല. അവൻ നേരെ ബാല്കണിയിലേക്ക് നടന്നു. അവന്റെ പ്രതീക്ഷ പോലെ തന്നെ ജീന അവിടെ ഉണ്ടായിരുന്നു. ഒരു കറുത്ത ചുരിദാറും ഇട്ട് ഇരുട്ടത്ത് കൈവരിയിൽ ഇരുന്ന് ആകാശത്തേക്ക് നോക്കി എന്തോ ചിന്തിക്കുകയാണ് അവൾ. ആ ഇരുട്ടിലും അവളുടെ വെളുത്ത മുഖം നിലാവിന്റെ വെളിച്ചത്തിൽ തിളങ്ങുന്നുണ്ടായിരുന്നു. അവൻ അവിടത്തെ ലൈറ്റ് ഓൺ ചെയ്തു. ജീന പെട്ടെന്ന് ഞെട്ടി തിരിഞ്ഞു നോക്കി. അവനെ കണ്ടപ്പോൾ അവളുടെ മുഖത്ത് ഒരു ആശ്വാസം നിറഞ്ഞു. “എന്താ പേടിച്ചു പോയോ?” അവൾ ഒരു ചെറു ചിരിയോടെ പറഞ്ഞു. “ചെറുതായിട്ട്.” ശ്രീഹരി അവളുടെ അരികിലായി പോയിരുന്നു. “എന്താ ഇവിടിങ്ങനെ ഒറ്റക്ക് വന്നിരിക്കുന്നെ?” “ജീവിതത്തിൽ നിനച്ചിരിക്കാതെ കിട്ടിയ സൗഭാഗ്യത്തിന്റെ സുഖത്തെ കുറച്ച് ആലോചിച്ച് സന്തോഷിക്കുവായിരുന്നു ഞാൻ.” “ചെറുതായി സാഹിത്യമൊക്കെ ഒഴുകുന്നുണ്ടല്ലോ.” ഒരു ചിരി മാത്രമായിരുന്നു അതിനുള്ള അവളുടെ മറുപടി. ശ്രീഹരി അവളുടെ മുഖത്തേക്ക് തന്നെ നോക്കി. മുഖത്താകെ സന്തോഷം മാത്രം, അനാവശ്യ ചിന്തകളുടെയോ ദുഖത്തിന്റെയോ നേരിയ ഒരു അംശം പോലും ആ മുഖത്തില്ല. അതിന്റെ ഒരു പ്രകാശം ആ മുഖത്തു കാണാനും ഉണ്ട്. സൗന്ദര്യം ഇരട്ടിച്ചത് പോലെ.
നെറ്റിയിലെ ബാൻഡേജ് ഇളക്കി മാറ്റിയിട്ടുണ്ട്. ആ ഭാഗത്ത് മുറിവിന്റെ ഒരു ചുവന്ന പാട് അവശേഷിക്കുന്നു. അതിലൂടെ വിരലോടിച്ച് കൊണ്ട് അവൻ ചോദിച്ചു. “വേദനിക്കുന്നുണ്ടോ?” അവന്റെ കൈ തട്ടി മാറ്റിക്കൊണ്ട് അവൾ പറഞ്ഞു. “ചെവിക്കന്നതിന് ഒരു അടിയും തന്ന് മറിച്ചിട്ട് നെറ്റിയും മുറിച്ചിട്ട് ഇപ്പോൾ ചോദിക്കുന്നത് കേട്ടില്ലേ.. വേദനിക്കുന്നുണ്ടോന്ന്.. ദുഷ്ടൻ..” അവളുടെ ഇരു തോളിലും ആയി അവൻ കൈകൾ വച്ചു. “നീ തന്നല്ലേ മുൻപൊരിക്കൽ എന്നോട് പറഞ്ഞിരുന്നേ.. വിവരമില്ലാത്ത നീ എന്തെങ്കിലും പറയുകയാണെങ്കിൽ ഒരു അടിയും തന്ന് കാര്യം പറഞ്ഞു മനസ്സിലാക്കണമെന്ന്.” “അയ്യടാ.. ഞാൻ എന്ത് പറഞ്ഞാലും അതൊക്കെ അങ്ങ് അനുസരിക്കുന്ന ഒരാള്.” “നീ എന്ത് പറഞ്ഞിട്ടാടി ഞാൻ അനുസരിക്കാതെ ഇരിന്നിട്ടുള്ളത്.” ജീന അവന്റെ മുഖത്തേക്ക് തന്നെ നോക്കി.. അവൻ തിരിച്ചും. അവളുടെ മുഖത്ത് വല്ലാത്തൊരു വശ്യത അവനു അനുഭവപെട്ടു.. ശ്രീഹരി സാവധാനം അവളിലേക്ക് മുഖം അടുപ്പിച്ചു. അവനിൽ നിന്നും ഏതോ ആഗ്രഹിച്ചിട്ടെന്നവണ്ണം അവൾ കണ്ണുകൾ അടച്ചു. അത് കണ്ട ശ്രീഹരി ഒരു പുഞ്ചിരിയോടെ അവളുടെ നെറ്റിയിലെ മുറിവിൽ ചുണ്ടുകൾ അമർത്തി. അതായിരുന്നില്ല പ്രധീക്ഷിച്ചത് എന്നവണ്ണം ജീന പെട്ടെന്ന് കണ്ണുകൾ തുറന്നു. നിന്നെ പറ്റിച്ചു എന്നുള്ള രീതിയിൽ അവന്റെ മുഖത്ത് ഒരു പുഞ്ചിരി ഒളിഞ്ഞിരുപ്പുണ്ടായിരുന്നു. അത് കണ്ട ജീനയുടെ മുഖത്തു പെട്ടെന്ന് നാണം നിറഞ്ഞു. “വേറെ എന്തെങ്കിലും ആയിരുന്നോ എന്റെ കൊച്ച് പ്രതീക്ഷിച്ചത്?” മുഖം തിരിച്ച് കൊണ്ട് അവൾ ചോദിച്ചു. “എന്ത് പ്രതീക്ഷിക്കാൻ.” “എങ്കിലേ ഞാൻ ഒന്ന് പ്രധീക്ഷിക്കുണ്ട്.. അതെനിക്ക് കിട്ടണം.” “എന്ത്?” തന്റെ ചുണ്ടിൽ തൊട്ടുകൊണ്ട് അവൻ പറഞ്ഞു. “ഇവിടെ എനിക്കൊരു ഉമ്മ വേണം.” അവനെ പിടിച്ച് തള്ളിക്കൊണ്ട് അവൾ പറഞ്ഞു. “അതങ്ങു പള്ളിയിൽ പോയി പറഞ്ഞാൽ മതി.” “എന്ത് പള്ളി ആണെന്ന് പറ.. നിന്റെയിൽ നിന്ന് ഒരു ലിപ്‌കിസ് കിട്ടാൻ ഞാൻ ഏതു പള്ളിയിൽ വേണമെങ്കിലും പോയി പറയാം.” അവൾ അവിടെ നിന്നും എഴുന്നേറ്റുകൊണ്ടു പറഞ്ഞു. “നാണമില്ലാത്ത മനുഷ്യൻ.” ജീന അവിടെ നിന്നും നടന്നപ്പോൾ അവൾ കേൾക്കത്തക്ക മാത്രം ശബ്ദത്തിൽ അവൻ പറഞ്ഞു. “ഒരു ഉമ്മ ചോദിച്ചപ്പോൾ തരാത്ത നീ ഒരു ദുഷ്ടയാണ് കേട്ടോ.” അത് കേട്ടപ്പോൾ ജീന നടത്തം നിർത്തി. സാവധാനം തിരിഞ്ഞു അവന്റെ അരികിലേക്ക് നടന്നു. അപ്പോൾ അവളുടെ മുഖത്ത് ഒരു കുസൃതി ചിരി തെളിഞ്ഞിരുന്നു.
അവന്റെ അരികിൽ എത്തിയ ജീന തന്റെ ചുണ്ടുകൾ അവന്റെ ചുണ്ടുകളിലേക്ക് അടിപ്പിച്ചു. എന്നാൽ അവസാന നിമിഷം മുഖം വശത്തേക്ക് നീക്കി അവന്റെ കവിളിൽ ഒരു ഉമ്മ നൽകിയ ശേഷം അവൾ തിരിഞ്ഞോടി. വാതിലിൽ എത്തി തിരിഞ്ഞു നോക്കി കൊണ്ട് അവൾ പറഞ്ഞു. “തല്ക്കാലം ഇത് മതി.” ജീന റൂമിലേക്ക് നടക്കുമ്പോൾ അവളുടെ കുസൃതി ഇഷ്ട്ടപെട്ടപോലെ ശ്രീഹരിയുടെ മുഖത്ത് ഒരു ചിരി പടർന്നിരുന്നു.
ശ്രീഹരി കാര്യങ്ങൾ എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ ചിറ്റപ്പന്മാരും വാസുകിയിൻ പരസ്പരം ഒന്ന് നോക്കി. അവരെ തന്നെ ശ്രദ്ധിച്ച് നിന്ന വിദ്യയും അവരിൽ നിന്ന് ഒരു എതിർപ്പ് പ്രതീക്ഷിച്ചിരുന്നു. വിവേകിന് ലീവ് എടുക്കാൻ കഴിയാത്തതിനാൽ രാവിലെ തന്നെ വിദ്യയെ അവിടെ കൊണ്ട് ആക്കിയിട്ടാണ് പോയത്. മൂത്ത ചിറ്റപ്പൻ ആണ് ആദ്യം അഭിപ്രായം രേഖപ്പെടുത്തിയത്. “ജീനയെ ഞങ്ങൾക്കും ഇഷ്ട്ടമാണ്.. കാണാൻ കൊള്ളാം, എല്ലാപേരോടും നല്ലപോലെ പെരുമാറാനറിയാം. അവളുടെ വീടോ ചുറ്റുപാടോ നമുക്ക് നമുക്ക് കുഴപ്പമില്ലെന്ന് വയ്ക്കാം.. പക്ഷെ അവൾ ഒരു ക്രിസ്ത്യാനി പെൺകൊച്ചല്ലേ..” ഇളയ ചിറ്റപ്പനും ആ അഭിപ്രായത്തെ പിന്താങ്ങി. അവരിൽ നിന്നും ആ ഒരു അഭിപ്രായം ആണ് ഉണ്ടാവുകയെന്ന് അറിയാവുന്നതിനാൽ അംബികാമ്മയ്ക്ക് പ്രതേകിച്ചു ഭാവഭേദങ്ങൾ ഒന്നും ഉണ്ടായില്ല. അത്രയും നേരം നിശബ്ദത ആയിരുന്ന വാസുകി അപ്പച്ചി പറഞ്ഞു. “എന്റെ അഭിപ്രായത്തിൽ ആ പെൺകുട്ടിയെ തന്നെ ശ്രീഹരി കെട്ടുന്നതാണ് നല്ലതെന്നാണ്. ഞാൻ ഇവിടെ ഉണ്ടായിരുന്ന ചുരുങ്ങിയ സമയം കൊണ്ട് ജീനയെ നല്ലപോലെ മനസിലാക്കിയിട്ടുണ്ട്. കല്യാണത്തിന് ഇവിടെ ഉണ്ടായിരുന്ന ഓരോ സമയവും ഞാൻ അവളെ ശ്രദ്ധിക്കുകയായിരുന്നു.” വാസുകിയുടെ ഈ അഭിപ്രായം കേട്ട് ശ്രീഹരിയും വിദ്യയും ഞെട്ടി. എല്ലാത്തിനും മുട്ടാപ്പോക്കുകൾ പറയുന്ന വാസുകിയിൽ നിന്നും ഇങ്ങനെ ഒരു അനുകൂല അഭിപ്രായം അവർ പ്രതീക്ഷിച്ചിരുന്നില്ല. വാസുകി തുടർന്നു പറഞ്ഞു. “വിദ്യയുടെ കല്യാണത്തിന്റെ തലേദിവസം രാത്രി എല്ലാപേരും ഉറങ്ങാൻ പോയപ്പോഴും ഓടി തളർന്ന ആ കൊച്ച് ശ്രീഹരി വരുന്നതും കാത്ത് മുറ്റത്ത് നിൽക്കുകയായിരുന്നു. ഞാൻ അതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവനെ ഇത്രത്തോളം മനസിലാക്കാനും സ്നേഹിക്കാനും കഴിയുന്ന മറ്റൊരു പെൺകുട്ടിയെ കിട്ടുമെന്ന് എനിക്ക് തോന്നുന്നില്ല.” കുറച്ച് നേരം കൂടി അവരുടെ ചർച്ച തുടർന്നു. ചിറ്റപ്പന്മാർക്കും ജീനയെ ഇഷ്ട്ടം തന്നെ ആയിരുന്നു. അതുകൊണ്ടു തന്നെ ആ ആലോചന വേണ്ട എന്ന് അവർ തീർത്ത് പറയുന്നില്ല. അവളുടെ മതം മാത്രമായിരുന്നു ചെറിയൊരു തടസം ആയി അവർക്കിടയിൽ നിന്നിരുന്നത്. എല്ലാരുടെയും അഭിപ്രായങ്ങൾ കേട്ട് കഴിഞ്ഞ ശേഷം അംബികാമ്മ പറഞ്ഞു. “കുട്ടികൾ രണ്ടും പരസ്പരം സ്നേഹിക്കുന്നുണ്ട്. പക്ഷെ നിങ്ങൾ ഈ കല്യാണത്തിന് താല്പര്യം ഇല്ല എന്ന് പറഞ്ഞാൽ ജീന സന്തോഷത്തോടു കൂടി തന്നെ ഇതിൽ നിന്നും പിന്മാറും. അത്രക്ക് നല്ല കുട്ടി ആണ് അവൾ.. എന്നാൽ നിങ്ങൾ ഒരു കാര്യം ആലോചിക്കണം, ശ്രീഹരിയുടെ അച്ഛൻ ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കിൽ സന്തോഷത്തോടു കൂടിത്തന്നെ ഈ കല്യാണം നടത്തി കൊടുത്തേനെ. നിങ്ങൾക്കെല്ലാപേര്ക്കും അറിയാവുന്നതല്ലേ അദ്ദേഹത്തെ.”
അംബികാമ്മയുടെ ആ ഒരു അഭിപ്രായം കേട്ട് കഴിഞ്ഞതോടെ ചിറ്റപ്പന്മാരുടെയും എതിർപ്പ് സാവധാനം ഇല്ലാതായി. അവസാനം ഒരു തീർപ്പ് എന്നപോലെ മൂത്ത ചിറ്റപ്പൻ പറഞ്ഞു. “നിങ്ങൾക്കെല്ലാപേര്ക്കും ഇതാണ് താല്പര്യം എങ്കിൽ ഞങ്ങൾ ആയിട്ട് എതിർക്കുന്നില്ല.” അത് കേട്ടതും എല്ലാപേർക്കും സന്തോഷമായി. കുടുംബത്തിൽ ആർക്കും ഒരു എതിർപ്പും ഇല്ലാതെ വിവാഹത്തിന് തീരുമാനം ആയിരിക്കുന്നു. ഇളയ ചിറ്റപ്പൻ – ജീന എവിടെ? ആ കുട്ടിയെ ഇവിടേക്ക് കണ്ടതേ ഇല്ലല്ലോ. അംബികാമ്മ – അവൾ അടുക്കളയിൽ ഉണ്ട്. നിങ്ങൾക്ക് ഉള്ള ആഹാരം ഉണ്ടാക്കുവാണ്.” വിദ്യ – ജീനയുടെ സ്‌പെഷ്യൽ ബീഫ് വരട്ടിയത് നിങ്ങൾ കഴിച്ചിട്ടില്ലല്ലോ. ഇന്ന് കഴിച്ചിട്ട് പോകാം. മൂത്ത ചിറ്റപ്പൻ – ആ കുട്ടിയെ ഇങ്ങോട്ടൊന്നു വിളിച്ചേ.. വിദ്യ വേഗം അടുക്കളയിലേക്ക് പോയി ജീനയെ കൂട്ടികൊണ്ടു വന്നു. അവൾ അടുക്കളയിൽ പാചകത്തിൽ ആയിരുന്നെങ്കിലും അവിടെ നടക്കുന്ന സംസാരം എല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അടുക്കളയിലെ ചൂടിൽ ചെറുതായി വിയർത്ത് നിന്ന ജീനയെ നോക്കികൊണ്ട് മൂത്ത ചിറ്റപ്പൻ പറഞ്ഞു. “അപ്പോഴേ ഞങ്ങൾ ഈ കല്യാണം ഉറപ്പിച്ച് കേട്ടോ.. ഞങ്ങൾക്ക് പൂർണ സമ്മതം ആണ്.” ജീനയുടെ മുഖത്ത് സന്തോഷത്തിന്റെ ഒരു പുഞ്ചിരി വിടർന്നു. ഇളയ ചിറ്റപ്പൻ – അപ്പോൾ പാചകം ഒക്കെ കഴിഞ്ഞോ. ജീന – അഹ്.. കഴിഞ്ഞു. ഇളയ ചിറ്റപ്പൻ – എങ്കിൽ നമുക്ക് കഴിക്കാൻ ഇരുന്നാലോ. പോയിട്ട് കുറച്ച് കാര്യങ്ങൾ ഉണ്ടായിരുന്നു. എല്ലാരും ആ ഒരു അഭിപ്രായത്തോട് യോചിച്ചു. ജീനയും വിദ്യയും ഒഴികെ ബാക്കി എല്ലാപേരും ആഹാരം കഴിക്കാനായി ഇരുന്നു. ആസ്വദിച്ച് ആഹാരം കഴിക്കുന്നതിനിടയിൽ വാസുകി പറഞ്ഞു. “വിദ്യ പറഞ്ഞത് ശരി തന്നെയാണ്.. ജീന ഉണ്ടാക്കിയ ബീഫ് വരട്ടിയത് ഒരു സ്പെഷ്യൽ ടേസ്റ്റ് തന്നെയാണ്.” ചിറ്റപ്പന്മാരും അത് ശരി വെച്ചു. ആഹാരം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ മൂത്ത ചിറ്റപ്പൻ ചോദിച്ചു. “കല്യാണം എന്നത്തേക്ക് നടത്തണമെന്ന് വല്ല തീരുമാനവും എടുത്തിട്ടുണ്ടോ?” അംബികാമ്മയാണ് അതിനു മറുപടി നൽകിയത്. “ഒരുപാട് നീട്ടികൊണ്ടു പോകണ്ട എന്നാണ് എനിക്ക്.” ശ്രീഹരി പറഞ്ഞു. “കല്യാണം എന്ന് നടത്തണമെന്നുള്ളതൊക്കെ നിങ്ങൾ എല്ലാപേരും തീരുമാനിച്ചോ.. പക്ഷെ ഒരു കാര്യത്തിൽ എനിക്കൊരു തീരുമാനം ഉണ്ട്.” എല്ലാപേരും അവന്റെ മുഖത്തേക്ക് നോക്കി. “ഞാൻ ഈ കല്യാണ ആലോചന മുന്നോട്ടു വച്ചപ്പോൾ ഉയർന്ന കേട്ട ഒരു കാര്യവുമാണ് അവളുടെ മതം.
അതുകൊണ്ടു തന്നെ കല്യാണം വർക്കല ശിവഗിരിയിൽ വച്ച് നടത്താനാണ് എന്റെ തീരുമാനം. അവിടിരിക്കുന്ന ആള് പറഞ്ഞിരിക്കുന്നത് ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നാണല്ലോ.” ശ്രീഹരി ഒരു തീരുമാനം എടുത്താൽ അതിൽ ഒരു മാറ്റം കാണില്ലെന്ന് അറിയാവുന്നതിനാൽ ആരും എതിർപ്പ് പറഞ്ഞില്ല. അംബികാമ്മയും വിചാരിച്ചു ശ്രീനാരായണ ഗുരുവിന്റെ മുന്നിൽ വച്ചതന്നെ ആ കല്യാണം നടക്കട്ടെ എന്ന്. ആഹാരം കഴിച്ച് കുറച്ച് നേരം കൂടി ഇരുന്ന ശേഷം ചിറ്റപ്പന്മാരും വാസുകിയും അവിടെ നിന്നും യാത്ര പറഞ്ഞ് ഇറങ്ങി. അവർ പോയി കഴിഞ്ഞ ശേഷമാണ് ജീനയും വിദ്യയും ആഹാരം കഴിക്കാൻ ഇരുന്നത്. അവർ ആഹാരം കഴിക്കുന്നത് നോക്കി ശ്രീഹരിയും അടുത്ത് ഇരുപ്പുണ്ടായിരുന്നു. ഒരു കഷണം ബീഫ് വായിലേക്ക് എടുത്തിട്ട് ചവച്ച് കൊണ്ട് വിദ്യ പറഞ്ഞു. “ഈ കല്യാണത്തിന് ഫുൾ സപ്പോർട്ട് ചെയ്തതിനു പകരമായി നീ ഞാൻ പറയുന്ന ഒരു കാര്യം അനുസരിച്ചേ പറ്റു.” ഒരു ചിരിയോടെ ജീന പറഞ്ഞു. “നീ എന്ത് വേണമെങ്കിലും പറഞ്ഞോ. ഞാൻ അനുസരിച്ച് കൊള്ളാം.” “ഇതേ ടെസ്റ്റിൽ ബീഫ് വരട്ടിയത് ഉണ്ടാക്കാൻ നീ എന്നെ പഠിപ്പിക്കണം.” അത് കേട്ടതും വിദ്യയെ ചോദിപ്പിക്കാനായി ശ്രീഹരി പറഞ്ഞു. “അതൊന്നും പറ്റില്ല.. ഈ ടേസ്റ്റിൽ ജീന എനിക്ക് മാത്രം ഉണ്ടാക്കി തന്നാൽ മതി. അതിൽ വേറെ ആർക്കും അവകാശം ഇല്ല.” “അയ്യടാ.. ഇവൾ ചേട്ടന്റെ ഭാവി ഭാര്യ ആണെങ്കിൽ എന്റെ ഭാവി നാത്തൂനും ആണ്, ഇയ്യാളെ പോലെ തന്നെ എനിക്കും അവളിൽ അവകാശം ഉണ്ട്.” ജീന പെട്ടെന്ന് അതിൽ ഇടപെട്ടു. “മതി മതി. രണ്ടുക്കൂടി ഇതിന്റെ പേരിൽ അടി ഉണ്ടാക്കിയാൽ ഞാൻ ഇനി ഈ ഒരു ഐറ്റം ഉണ്ടാക്കതെ ഇല്ല.” അപ്പോഴാണ് ശ്രീഹരി ജീനയുടെ പാത്രത്തിൽ ചോറ് തീരാറായത് ശ്രദ്ധിച്ചത്. അവൻ കുറച്ച് ചോറ് അവളുടെ പ്ലേറ്റിലേക്ക് വിളമ്പി. “അയ്യോ.. ഇച്ചായാ എനിക്ക് മതി, വയറു നിറഞ്ഞു.” ഇത് കണ്ടതും വിദ്യ പറഞ്ഞു. “ജീവിതത്തിൽ ഇതേവരെ എനിക്ക് ഒരു തവി ചോറ് വിളമ്പി തന്നിട്ടില്ല എന്റെ സഹോദരൻ. എന്നിട്ട് കെട്ടാൻ പോകുന്ന പെണ്ണിന് ഒരു ഉളുപ്പുമില്ലാതെ വിളമ്പി കൊടുക്കുന്നു.. എന്താ സ്നേഹം..” അവൾ ഉറക്കെ വിളിച്ചു പറഞ്ഞു. “അമ്മെ.. ഇവിടെ നടക്കുന്നത് വല്ലോം കാണുന്നുണ്ടോ?” വിദ്യ തന്നെ കളിയാക്കാൻ കിട്ടിയ ഒരു അവസരവും പാഴാക്കില്ല എന്ന് മനസിലായ ശ്രീഹരി അവളുടെ തലക്ക് ഒരു തട്ടും കൊടുത്ത് അവിടെ നിന്നും എഴുന്നേറ്റ് പോയി. അവൻ പോകുന്നത് കണ്ട് രണ്ടുപേരുടെയും മുഖത്ത് ഒരു ചിരി നിറഞ്ഞിരുന്നു. ചോറ് കഴിച്ച് തീർന്ന് പത്രമൊക്കെ കഴുകി ജോലി തീർത്ത ജീന ഹാളിൽ ഇരുന്ന് ടിവി കാണുന്ന ശ്രീഹരിയുടെ അരികിലേക്ക് പോയി ഇരുന്നു. അപ്പോഴേക്കും കൈയിൽ ഒരു കവറുമായി വിദ്യയും അവിടേക്ക് വന്നു. ജീനയുടെ അരികിലായി ഇരുന്ന വിദ്യ കവർ അവൾക്ക് കൊടുത്ത് കൊണ്ട് പറഞ്ഞു.
“ഇത് ഞാൻ നിനക്കായി വാങ്ങിയതാണ്.” അത് എന്താണ് എന്നുള്ള ആകാംക്ഷയിൽ ജീന കവർ തുറന്ന് നോക്കി, ശ്രീഹരിയുടെ മുഖത്തും അത് എന്താന്ന് അറിയാനുള്ള ആകാംഷ ഉണ്ടായിരുന്നു. കവർ തുറന്ന് നോക്കിയ ജീന കണ്ടത് ഒരു ഫോണിന്റെ ബോക്സ് ആണ്. അവൾ അത് കൈയിലേക്ക് എടുത്തപ്പോൾ ശ്രീഹരി ബോക്സിൽ എഴുതിയിരിക്കുന്നത് വായിച്ച് നോക്കി. “one plus 7T pro .. ഇതൊരു അൻപതിനായിരം അടുപ്പിച്ച് വില ഉണ്ടല്ലോടി.” ശ്രീഹരി പറഞ്ഞത് കേട്ട് ജീന കണ്ണ് മിഴിച്ച് പോയി. “എനിക്കെന്തിനാ ഇത്രയും വില ഉള്ള ഫോൺ.. അല്ലെങ്കിൽ തന്നെ എനിക്ക് ഫോണിന്റെ ആവിശ്യം എന്താ?” “ഇത് ഞാൻ നിനക്ക് സമ്മാനമായി തന്നതാണ്.. അപ്പോൾ അതിന്റെ വിലയെ കുറിച്ച് നീ ചിന്തിക്കേണ്ട കാര്യമില്ല. മുൻപ് നീ ആരുമില്ലാത്ത എനിക്ക് ഫോണിന്റെ ആവിശ്യം എന്താ എന്ന് ചോദിക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞിട്ടില്ല. പക്ഷെ ഇപ്പോൾ ഞാൻ പറയും നിനക്ക് ഫോണിന്റെ ആവിശ്യം ഉണ്ടെന്ന്.. കാരണം നിനക്കിപ്പോൾ ഒരു അമ്മ ഉണ്ട്, നാത്തൂൻ ഉണ്ട്, കുറെയേറെ ബന്ധുക്കൾ ഉണ്ട്. അവർക്കെല്ലാം ആഗ്രഹം ഉള്ളപ്പോൾ നിന്നോട് സംസാരിക്കണം.” വിദ്യ അത് പറഞ്ഞു തീർന്നതും ജീന പെട്ടെന്ന് അവളെ കെട്ടിപിടിച്ചു. സന്തോഷത്തിന്റെ രണ്ടു തുള്ളി കണ്ണുനീർ അവളുടെ കവിളിൽ കൂടി അപ്പോൾ ഒഴുകുന്നുണ്ടായിരുന്നു. . . ഒരുപാട് ദിവസങ്ങളുടെ ഇടവേളക്ക് ശേഷമായിരുന്നു ശ്രീഹരിയും ജീനയും ഓഫീസിലേക്ക് പോകുന്നത്. അന്ന് ഓഫീസിലേക്ക് കടന്ന് ചെല്ലുമ്പോൾ ജീനക്ക് പതിവിലേറെ സന്തോഷം ഉണ്ടായിരുന്നു. കാരണം ഇത്രയും നാളും അവിടത്തെ ഒരു സ്റ്റാഫ് എന്ന നിലയിലാണ് ഓഫീസിലേക്ക് വന്ന് കൊണ്ടിരുന്നത്. എന്നാൽ ഇന്ന് അങ്ങനെ അല്ല.. ശ്രീഹരിയുടെ ഭാവി വധു എന്നുള്ള പദവി അവൾ മനസുകൊണ്ട് ആസ്വദിച്ച് തുടങ്ങിയിരുന്നു. ശ്രീഹരിയും ജീനയും കല്യാണം കഴിക്കാൻ പോകുന്നു എന്നൊരു ന്യൂസ് ഓഫീസിൽ പരന്നിരുന്നെങ്കിലും പതിവ് പോലുള്ള ഒരു ഗോസിപ് ആയിട്ടാണ് അത് എല്ലാപേരും കണക്കാക്കിയിരുന്നത്. ശ്രീഹരി എവിടെ ഉണ്ടോ അവിടെ എല്ലാം സർവ സ്വാതന്ത്രത്തോടെ നടന്നിരുന്ന ജീനയെ ഓഫീസിലെ സ്റ്റാഫ് എല്ലാം തെല്ലൊരു അസൂയയോടെ തന്നെയായിരുന്നു നോക്കിയിരുന്നത്. അവളോട് വല്ലാത്തൊരു ആകർഷണം ഉണ്ടായിരുന്ന പലരും ശ്രീഹരിയെ പേടിച്ചു അത് ജീനയോടു പറഞ്ഞിരുന്നില്ല. ആ ഒരു ദേഷ്യം ശ്രീഹരിയും അവളും തന്നിൽ അവിഹിത ബന്ധം ഉണ്ടെന്ന് പരസ്പരം പറഞ്ഞ് തൃപ്തിയടയുകയാണ് ഉണ്ടായത്. ഓഫീസിൽ എത്തിയ ഉടൻ നേരെ കാബിനിലേക്ക് കയറിയ ശ്രീഹരി നോക്കി തീർക്കാനുള്ള ഫയലുകളിലേക്ക് ശ്രദ്ധ തിരിച്ചു. ജീനയും അവനൊപ്പം തന്നെ ക്യാബിനുള്ളിൽ തന്നെ സ്ഥലം പിടിച്ചിരുന്നു. പെട്ടെന്ന് പെട്ടെന്ന് തന്നെ ഫയലുകൾ ഓടിച്ച് വായിച്ച് ഒപ്പിട്ട് മാറ്റി വയ്ക്കുന്ന ശ്രീഹരിയെത്തന്നെ ടേബിളിൽ തലചേർത്ത് വച്ച് ജീന നോക്കികൊണ്ടിരുന്നു.
ഇടക്കെപ്പോഴോ അവന്റെ നോട്ടം ജീനയിലേക്ക് തിരിഞ്ഞു. വയലറ്റ് കളർ ചുരിദാറും ഇട്ട് ടേബിളിൽ തല ചേർത്ത് തന്നെ നോക്കി കിടക്കുന്ന ജീനയിൽ വല്ലാത്തൊരു കുട്ടിത്തം അവനു തോന്നി. ശ്രീഹരി തന്നെ ശ്രദ്ധിക്കുന്നത് കണ്ട് ജീന കണ്ണുകൾ കൊണ്ട് എന്താ എന്ന് ആഗ്യത്തിൽ ചോദിച്ചു. “നിനക്ക് ഏത് ഡ്രസ്സ് ഇട്ടാലും ഒടുക്കത്തെ ഭംഗി ആണല്ലോടി.” ജീനയുടെ കവിളുകൾ പെട്ടെന്ന് രക്തം ഇരച്ചെത്തി ചുവന്നു തുടത്തു. “ചുമ്മാ കളിയാക്കല്ലേ ഇച്ചായാ..” “കളിയാക്കിയതൊന്നും അല്ല.. നിന്നോട് ആരും പറഞ്ഞിട്ടില്ലേ നിന്നെ കാണാൻ ഭയങ്കര ഭംഗി ആണെന്ന്.” “എന്നോടൊന്നും ആരും പറഞ്ഞിട്ടില്ല.” “ആഹാ.. എങ്കിൽ അതൊന്നു അറിയണമല്ലോ.. നമുക്ക് എല്ലാപേരോടും ചോദിച്ച് നോക്കാം നിന്നെ കാണാൻ എങ്ങാനുണ്ടെന്ന്.” അവൾ ശ്രീഹരിയെ കളിയാക്കി കൊണ്ട് പറഞ്ഞു. “അഹ്.. എങ്കിൽ എന്നെ പിടിച്ച് നിർത്തി എല്ലാപേരോടും ചോദിച്ച് നോക്ക് എന്നെ കാണാൻ എങ്ങനുണ്ടെന്ന്.” “ഞാൻ ചോദിക്കുമേ..” “അഹ്, ചോദിച്ചോന്നെ..” ശ്രീഹരി പെട്ടെന്ന് ഫോൺ എടുത്ത് HR മാനേജരെ വിളിച്ച് പറഞ്ഞു കാബിനിലേക്ക് വരാൻ. നിമിഷങ്ങൾക്കകം HR മാനേജർ കാബിനിൽ എത്തി. “എന്താ സാർ വിളിച്ചത്.” “നമ്മുടെ സ്റ്റാഫിനോടെല്ലാം ജോലി നിർത്തി പെട്ടെന്ന് തന്നെ ഹാളിലേക്ക് വരാൻ പറ.” ശ്രീഹരി പറഞ്ഞത് കേട്ട് ജീന ഒന്ന് ഞെട്ടി. ശ്രീഹരി എന്താ അങ്ങനെ ഒരു ആവിശ്യം പറഞ്ഞതെന്ന് അറിയാതെ ഒരു നിമിഷം അവിടെ അറച്ച് നിന്ന ശേഷം HR മാനേജർ കാബിനു പുറത്തേക്ക് പോയി. HR മാനേജർ പുറത്തേക്ക് പോയതും ജീന ചോദിച്ചു. “എന്തിനാ എല്ലാരോടും ഹാളിൽ വരാൻ പറഞ്ഞെ?” “നീ അല്ലെ പറഞ്ഞത് എല്ലാരോടും നിന്നെ കാണാൻ എങ്ങനുണ്ടെന്ന് ചോദിയ്ക്കാൻ.” “ഇച്ചായാ.. തമാശ കളിക്കല്ലേ.” ഒരു പൊട്ടിച്ചിരി ആയിരുന്നു അതിനുള്ള മറുപടി. കുറച്ച് കഴിഞ്ഞപ്പോൾ എല്ലാരും ഹാളിൽ എത്തിയിട്ടുണ്ടെന്ന് അറിയിച്ച് HR മാനേജരുടെ ഫോൺ വന്നു. ശ്രീഹരി ജീനയുടെ കൈയും പിടിച്ച് അവിടേക്ക് നടന്നു. “ഇച്ചായൻ സത്യായിട്ടും ചോദിയ്ക്കാൻ പോകയാണോ?” “പിന്നല്ലാതെ..” അവൻ അങ്ങനെ പറഞ്ഞെങ്കിലും ശ്രീഹരി വേറെ എന്തോ കാര്യത്തിനാണ് എല്ലാരേയും വിളിച്ച് കൂട്ടിയതെന്ന് അവൾ മനസിനുള്ളിൽ കണക്ക് കൂട്ടുന്നുണ്ടായിരുന്നു.
“ഇച്ചായൻ വേറെ എന്തോ പറയാനാണ് അവരെയെല്ലാം വിളിച്ചതെന്ന് എനിക്കറിയാം.” ശ്രീഹരി ഒരു പുഞ്ചിരിയോടെ നടത്ത തുടർന്നു. അവർ ഹാളിൽ എത്തുമ്പോൾ എല്ലാപേരും എന്തിനാണ് വിളിച്ചതെന്ന് അറിയാനുള്ള ആകാംക്ഷയിൽ നിൽക്കുകയായിരുന്നു. എല്ലാപേരോടും ആയി ശ്രീഹരി ചോദിച്ചു. “ഹലോ.. എല്ലാപേരും എത്തിയിട്ടില്ലെ..” അവർ ഒരുമിച്ചു എത്തിയിട്ടുണ്ടെന്നു മറുപടി നൽകി. “സന്തോഷകരമായ ഒരു കാര്യം അറിയിക്കാന് ഞാൻ എല്ലാരേയും എവിടേക്ക് വിളിപ്പിച്ചത്.” എല്ലാപേരും അവന്റെ വാക്കുകൾക്കായി ആകാംഷയോടെ കാത് കൂർപ്പിച്ചു. “അടുത്ത മാസം 18 ന് എന്റെ കല്യാണം ആണ്. വിവാഹ നിച്ഛയം ആയിട്ടൊന്നും ഇല്ലായിരുന്നു.. അതാണ് നിങ്ങളെ ഒന്നും അറിയിക്കാൻ കഴിയാഞ്ഞത്.” ജീന ചെറിയൊരു ഞെട്ടലിൽ ആയിരുന്നു. ശ്രീഹരിയിൽ നിന്നും എല്ലാരുടെയും മുന്നിൽ ഇങ്ങനെ ഒരു അറിയിപ്പ് അവൾ പ്രതീക്ഷിച്ചിരുന്നില്ല. കൂട്ടത്തിൽ നിന്നും ആരോ വിളിച്ച് ചോദിച്ചു. “സാർ.. ആരാണ് വധു.” ചെറിയൊരു ചിരിയോടെ ശ്രീഹരി പറഞ്ഞു. “നിങ്ങൾക്ക് എല്ലാപേർക്കും അറിയാവുന്ന ഒരാൾ തന്നെയാണ്.” ശ്രീഹരി ചെറിയൊരു പതർച്ചയോടെ അരികിൽ നിൽക്കുന്ന ജീനയുടെ കൈയിൽ പിടിച്ച് കൊണ്ട് പറഞ്ഞു. “ജീന ആണ് എന്റെ ഭാവി വധു.” എല്ലാപേരും ആശ്ചര്യത്തോടെ മുഖത്തോടു മുഖം നോക്കി. അവർ തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഓഫീസിൽ ചില സംസാരങ്ങൾ ഉണ്ടായിരുന്നെങ്കിലും അതെല്ലാം ഗോഡിപ്പുകൾ ആയി മാത്രം അവസാനിക്കുമെന്നാണ് ഭൂരിഭാഗം പേരും കണക്ക് കൂട്ടിയിരുന്നത്. “വർക്കല ശിവഗിരിയിൽ വച്ച് വളരെ അടുത്ത ബന്ധുക്കൾ മാത്രമുള്ള ഒരു ചടങ്ങയിട്ടാണ് കല്യാണം നടത്താൻ തീരുമാനം. അതുകൊണ്ട് തന്നെ നിങ്ങളെ ക്ഷണിക്കുവാൻ നിർവാഹമില്ല.. കല്യാണത്തിന് ശേഷം നിങ്ങൾക്കെല്ലാപേർക്കുമായി ഒരു ഭഗ്‌ഷൻ നടത്തുന്നതാണ്.” പെണ്ണുങ്ങളിൽ പലരും അസൂയയോട് കൂടിതന്നെയാണ് അപ്പോൾ ജീനയെ നോക്കിയത്. ശ്രീഹരി കാബിനിലേക്ക് തിരികെ നടന്നപ്പോൾ ഓരോരുത്തർ ജീനയോടു അഭിനന്ദനം അറിയിച്ച് തുടങ്ങി. ജീന ഒരു പുഞ്ചിരിയോടെ അവർക്കിടയിൽ നിന്നു.
ഒരാഴ്ചയോളം ഓഫീസിലെ കാര്യങ്ങൾ നോക്കിയ ശേഷം തിരികെ പോകാൻ തീരുമാനിച്ചതായിരുന്നു അവർ വന്നത്. അതിനാൽ തന്നെ അവർ എറണാകുളത്തെ വീട്ടിൽ തന്നെ ആയിരുന്നു താമസിച്ചതും. വേലക്കാരി ഇടയ്ക്കിടെ വന്നു വീടും പരിസരവും വൃത്തിയാക്കി ഇടുന്നതിനാൽ ജീനയ്ക്ക് വലിയ ജോലിയൊന്നും തന്നെ അവിടെ ഇല്ലായിരുന്നു. രാത്രി ആഹാരം കഴിച്ച് ജോലിയൊക്കെ ഒതുക്കി നേരത്തെ തന്നെ ജീന ഉറങ്ങാനായി റൂമിലേക്ക് പോയിരുന്നു. കുറച്ച് നേരം ടിവിയൊക്കെ കണ്ട ശേഷം റൂമിലേക്ക് നടക്കുമ്പോൾ ജീനയുടെ മുറിയിൽ വെളിച്ചം കണ്ട് ശ്രീഹരിയുടെ കാലുകൾ അറിയാതെ അവിടേക്ക് സഞ്ചരിച്ചു. അവൻ വാതിലിൽ നിന്ന് അകത്തേക്ക് നോക്കുമ്പോൾ ജീന ബെഡിൽ കിടന്നുകൊണ്ട് മൊബൈലിൽ കുത്തി കളിക്കുകയാണ്. ഒരു കറുത്ത പാവാടയും വെള്ള ഷർട്ടും ആണ് അവളുടെ വേഷം. പിങ്ക് കളർ ബ്രാ നിഴലടിച്ച് വ്യക്തമായി പുറത്തു കാണാം.
വീടിനുള്ളിൽ ആയതിനാലാണ് അവൾ അതൊന്നും ശ്രദ്ധിക്കാത്തത്. ശ്രീഹരിയോടൊപ്പം പുറത്തേക്ക് പോവുകയാണെങ്കിൽ അവൾ വളരെ ശ്രദ്ധയോടെ മാത്രമേ വസ്ത്രം ധരിക്കാറുള്ളു. “മൊബൈലൊന്നും വേണ്ട എന്ന് പറഞ്ഞിട്ട് ഇപ്പോൾ രാത്രി മൊത്തം അതിൽ കാളി ആണല്ലേ.” ജീന പെട്ടെന്ന് ഞെട്ടി ശബ്‌ദം വന്നിടത്തേക്ക് നോക്കി. ശ്രീഹരിയെ കണ്ടപ്പോൾ ഒരു ചിരിയോടെ അവൾ പറഞ്ഞു. “ഉറങ്ങാനായി കിടന്നപ്പോഴാണ് ക്ലാര ചേച്ചി മെസ്സേജ് അയച്ചത്. പിന്നെ ചേച്ചിയുമായി ചാറ്റ് ചെയ്തുകൊണ്ടിരുന്നു.” ക്ലാരയുടെ പേര് കേട്ടപ്പോൾ മനസിനുള്ളിൽ ചെറിയൊരു വിങ്ങൽ. അവൻ അവളുടെ ബെഡിനരികിലേക്ക് പോയിരുന്നു. “അവൾ എന്ത് പറയുന്നു?” “വിശേഷങ്ങൾ ചോദിക്കുവായിരുന്നു. നാട്ടിൽ ഇല്ലാത്തോണ്ട് നമ്മുടെ കല്യാണം കൂടാൻ കഴിയാതെന്റ വിഷമം ഉണ്ടെന്ന് പറഞ്ഞു.” അവൻ ഒന്ന് മൂളുക മാത്രം ചെയ്തു. അവൾ കുറച്ച് നേരം കൂടി ഫോണിൽ ചാറ്റ് ചെയ്തുകൊണ്ടിരുന്ന ശേഷം ഫോൺ ബെഡിനരികിലേക്ക് മാറ്റി വെച്ചു. ശ്രീഹരി എന്തോ ചിന്തയിലാഴ്ന്ന അവിടെ ഇരിക്കുന്നത് കണ്ട് അവൾ ചോദിച്ചു. “ക്ലാര ചേച്ചിയെ കുറിച്ച് കേട്ടപ്പോൾ എന്താ ഒരു ആലോചന.” ഒരു ചെറു ചിരി അവന്റെ മുഖത്ത് വിടർന്നു. “ആദ്യ പ്രണയം അങ്ങനൊന്നും മറക്കാൻ പറ്റില്ലല്ലോ മോളെ.” അവന്റെ കൈയിൽ നുള്ളികൊണ്ട് ജീന പറഞ്ഞു. “ആദ്യ പ്രണയം ഒക്കെ മനസിനുള്ളിൽ അങ്ങ് കുഴിച്ച് മൂടികൊള്ളണം. കല്യാണത്തിന് ശേഷം ആദ്യ പ്രണയം തേങ്ങാ എന്നൊക്കെ പറഞ്ഞു വന്നാലുണ്ടല്ലോ ഞാൻ കൊന്നു കളയും.” അവൻ അറിയാതെ തന്നെ ചിരിച്ച് പോയി. “എന്തൊക്കെ പറഞ്ഞാലും പെണ്ണ് എന്നും പെണ്ണ് തന്നെ.” “അതെ.. ഞാനും ഒരു സാധാരണ പെണ്ണ് തന്നെയാണ്.. ഇച്ചായന്റെ മനസിനുള്ളിൽ വേറെ ഒരു പെണ്ണ് ഉണ്ടെന്ന് ഇനി അറിഞ്ഞാൽ എനിക്ക് സഹിക്കില്ല. ഞാൻ മാത്രമേ കാണാവൂ അവിടെ.” ഭിത്തിയിലേക്ക് ചാരി ഇരുന്നുകൊണ്ട് അവൻ പറഞ്ഞു. “എന്റെ മനസ്സിൽ ഇപ്പോൾ നീ മാത്രമേ ഉള്ളു. സത്യം.” ശ്രീഹരിയിൽ നിന്നും അത് കേട്ടപ്പോൾ അവളുടെ ഉള്ളിൽ എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നി. അവൾ ബെഡിൽ നിന്നും എഴുന്നേറ്റ് അവന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തു. “ആളിന് ചെറിയൊരു റൊമാന്റിക് മൂഡിൽ ആണല്ലോ.” അവൾ അവനെ കളിയാക്കി കൊണ്ട് പല്ലിളിച്ച് കാണിച്ച ശേഷം നിരങ്ങി അവന്റെ കാലുകൾക്കിടയിലായി ഇരുന്ന ശേഷം നെഞ്ചിലേക്ക് തലചേർത്തു. “ഈ കവിളിൽ തന്ന ഉമ്മ എന്റെ ചുണ്ടിൽ തന്നുടെ?” “അയ്യടാ.. കാത്തിരുന്നോ, ഇപ്പോൾ തരാം..” അവൻ അവളുടെ ചെവിയിലായി മന്ത്രിച്ചു. “ദുഷ്ട..” അത് കേട്ട അവൾ ഒന്ന് ചിരിക്കുകയാണ് ഉണ്ടായത്. “നിന്റെ വീട്ടിൽ കല്യാണം അറിയിക്കാനോ?”
നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചിരുന്ന പോലെ ഒന്ന് ആലോചിക്കാന്പോലും ചെയ്യാതെ ആയിരുന്നു അവളുടെ മറുപടി. “വേണ്ട.. അന്ന് ഞാൻ അപ്പന്റെയും അമ്മയുടെയും ഫോട്ടോ വാങ്ങി ഇറങ്ങിയത് അവരോടുള്ള എന്റെ അവസാന യാത്ര പറച്ചിൽ ആയിരുന്നു.” അവളുടെ ആ വാക്കുകളിൽ വിഷമമോ ഒന്നും അവനു അനുഭവപ്പെട്ടില്ല. ശ്രീഹരി എത്തി ബെഡിനരികിൽ ഇരുന്ന അവളുടെ ഫോൺ കൈയിലേക്കെടുത്തു. അവന്റെ അതിൽ എന്താ ചെയ്യാൻ പോകുന്നതെന്നറിയാൻ അവൾ ഫോണിലേക്ക് തന്നെ നോക്കി ഇരുന്നു. അവൻ അത്യം ഗാലറി ആണ് ഓപ്പൺ ചെയ്‌തത്. ജീന പെട്ടെന്ന് അവന്റെ കൈയിൽ നിന്നും ഫോൺ തട്ടിപ്പറിക്കാൻ നോക്കി. അവൻ പെട്ടെന്ന് ഫോണിരുന്ന കൈ മുകളിലേക്ക് ഉയർത്തി കൊണ്ട് ചോദിച്ചു. “എന്താടി?” “ഇച്ചായാ.. ഫോട്ടോസ് ഒന്നും നോക്കണ്ട.. പ്ലീസ്..” “നീ അങ്ങനെ പറഞ്ഞ സ്ഥിതിക്ക് ഞാൻ ഇനി ഫോട്ടോസ് കണ്ടിട്ടേ ഫോൺ തിരിച്ച് തരുന്നുള്ളു.” “എന്താ ഇച്ചായാ ഇത്.. ഫോട്ടോസ് നോക്കണ്ട..” അവളുടെ ചിണുങ്ങൾ ആസ്വദിച്ചു കൊണ്ട് അവൻ പറഞ്ഞു. “ഓക്കേ. ഞാൻ ഫോട്ടോസ് നോക്കുന്നില്ല.. പകരം എനിക്ക് മറ്റൊരു കാര്യം തരണം.” അവളുടെ മുഖത്തു ആകാംഷ നിറഞ്ഞു. അവന്റെ കൈ ചുണ്ടിലേക്ക് നീങ്ങി. “ഇവിടെ നീ ഉമ്മ തരണം.” “അയ്യടാ.. അങ്ങനെ ഞാൻ ഇപ്പോൾ ഉമ്മ തരുന്നില്ല.. ഫോട്ടോസ് നോക്കിക്കോ.” “ഈ സാധനം ഒരു വിധത്തിലും അടുക്കുന്നില്ലല്ലോ. ഞാൻ കുറെ കഷ്ടപ്പെടേണ്ടി വരും ഈ കണക്കിന്.” ജീനയുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഊറി വന്നെങ്കിലും അവൾ ഗൗരവം നടിച്ചിരുന്നു. ശ്രീഹരി ഫോട്ടോസ് ഓരോന്നായി നോക്കി. മിക്കതും അവൾ ബെഡിൽ ഉറങ്ങാൻ കിടക്കുമ്പോൾ എടുത്ത ഫോട്ടോസും ഉറക്കം എഴുന്നേൽക്കുമ്പോൾ ബെഡിൽ കിടന്നെടുത്ത സെൽഫികളും ആയിരുന്നു. മുടിയൊക്കെ വാരിപ്പിരുന്നു കിടക്കുന്ന കോലങ്ങൾ. അത് കൊണ്ട് തന്നെയാണ് ആ ഫോട്ടോസ് നോക്കാൻ അവൾ ആദ്യം അവനെ സമ്മതിക്കാഞ്ഞത്. പക്ഷെ ആ ഫോട്ടോസിലും അവളുടെ കുട്ടിത്തം തിളങ്ങുന്ന മുഖം കാണാൻ ഒരു പ്രത്യേക ഭംഗി ഉണ്ടായിരുന്നു. “ഈ ഫോട്ടോസ് കാണാതിരിക്കാനാണോ നീ ഇത്രേം ബഹളം വച്ചത്.. ഞാൻ ഒരുപാടങ്ങ് പ്രതീക്ഷിച്ചു.” അവൾ ഒരു നിമിഷം ആലോചിച്ച ശേഷം തിരിഞ്ഞു അവന്റെ നെഞ്ചിൽ വേദനിപ്പിക്കാതെ കൈ കൊണ്ട് ഇടിച്ചു. “മനസ്സിൽ എപ്പോഴും വൃത്തികെട്ട ചിന്തകളെ ഉള്ളു.. വൃത്തികെട്ടവൻ.” അവൻ ഒരു ചിരിയോടെ സെൽഫി കാമറ ഓപ്പൺ ചെയ്ത് അവളെ നെഞ്ചിലേക്ക് ചേർത്ത് വെച്ചു. അവൾ ഒരു കവിൾ അവനിൽ അമർത്തി കണ്ണുകൾ അടച്ച് കിടന്നു. നെഞ്ചിൽ അവൾ കിടന്ന് ഉറങ്ങുന്നപോലൊരു ഫോട്ടോ ആണ് അവനു കിട്ടിയത്. വല്ലാത്തൊരു ഭംഗി ആ ഫോട്ടോയിൽ അവർക്കുണ്ടായിരുന്നു. അവൻ ഫോൺ മാറ്റിവച്ച് കൈകൾ അവളുടെ വയറിൽ ചുറ്റിപിടിച്ചു. അവൾ അപ്പോഴും കണ്ണുകൾ അടച്ച് തന്നെ കിടക്കുകയായിരുന്നു. അവന്റെ ഇടത് കൈ സാവധാനം ഉയർന്ന അവളുടെ മാറിടത്തിൽ അമർന്നു.
ജീന ഒരു കൈ കൊണ്ട് മാറിടത്തിൽ അമർന്ന അവന്റെ കരം സാവധാനം താഴേക്ക് നീക്കി വെച്ചു. എന്നിട്ട് ഒന്നുകൂടി അവന്റെ നെഞ്ചിലേക്ക് ചൊതുങ്ങി കിടന്നു. അവന്റെ കൈ വീണ്ടും ഒരു കുസൃതി തരത്തോടെ അവളുടെ മാറിടങ്ങളിലേക്ക് നീങ്ങി. കണ്ണടച്ച് കിടന്ന് കൊണ്ട് തന്നെ അവൾ പറഞ്ഞു. “ഇച്ചായൻ ചുമ്മാ പറഞ്ഞതാ എന്റെ മനസ് മാത്രം മതി ശരീരം വേണ്ടാന്ന്.” അവന്റെ കൈകൾ പെട്ടെന്ന് നിച്ഛലം ആയി. കുറച്ച് നേരത്തേക്ക് അവൻ അനങ്ങാതെ ഇരുന്നിട്ട് അവളുടെ തല സാവധാനം എടുത്ത് തലയിണയിലേക്ക് വച്ചു. അവൾ പെട്ടെന്ന് കണ്ണുകൾ തുറന്ന് നോക്കി. അവളുടെ നെറ്റിയിൽ ഉമ്മ വച്ചുകൊണ്ട് അവൻ പറഞ്ഞു. “ഉറങ്ങാൻ നോക്ക്, രാവിലെ നമുക്ക് ഓഫീസിൽ പോകേണ്ടതല്ലേ.” അവൻ ബെഡിൽ നിന്നും എഴുന്നേറ്റ് തന്റെ റൂമിലേക്ക് നടന്നു. എപ്പോഴോ ഒന്ന് കണ്ണുകൾ അടഞ്ഞു തുടങ്ങിയപ്പോഴാണ് വാതിലിൽ എന്തോ ഒരു അനക്കം പോലെ അവനു തോന്നിയത്. അവൻ കൈ എത്തിച്ച് ലൈറ്റിന്റെ സ്വിച്ച് ഇട്ട്. ഡോറിനരികിൽ തന്നെ നോക്കി നിൽക്കുന്ന ജീനയെ ആണ് അവനു കാണാനായത്. “നീ ഇതുവരെ ഉറങ്ങിയില്ലേ?” അവൾ ഒന്നും മിണ്ടാതെ അവന്റെ അരികിലേക്ക് വന്നു കിടന്നു. ഒറ്റക്ക് കിടക്കാൻ വയ്യാഞ്ഞിട്ടാകുമെന്ന് വിചാരിച്ച ശ്രീഹരി പിന്നീടൊന്നും ചോദിക്കാതെ ലൈറ്റ് ഓഫ് ചെയ്തു. കുറച്ച് നേരത്തേക്ക് അവനോടു ചൊതുങ്ങി കിടന്ന അവൾ സാവധാനം അവനിൽ നിന്നും അകന്നു മാറി. പക്ഷെ അവളുടെ ശരീരം അനങ്ങുന്നത് അവൻ അറിയുന്നുണ്ടായിരുന്നു. പെട്ടെന്ന് അവളുടെ കൈ അവന്റെ വലതു കരത്തിൽ അമർന്നു. അവൾ അവന്റെ കൈ എടുത്ത് തന്റെ ശരീരത്തിലേക്ക് വെച്ചു. ഒറ്റ സ്പര്ശത്തില് നിന്ന് തന്നെ അത് അവളുടെ നഗ്നമായ വയർ ആണെന്ന് അവനു മനസിലായി. അവൾ അവന്റെ കൈ സാവധാനം മുകളിലേക്ക് നീക്കി. ജീന ഷർട്ടിന്റെ ബട്ടണുകൾ അഴിച്ച് മാറ്റിയിരിക്കുന്നു എന്ന് അവനു മനസിലായി. കൈകൾ ബ്രായിൽ നിറഞ്ഞു നിൽക്കുന്ന അവളുടെ മാറിടങ്ങൾക്ക് മുകളിൽ എത്തിയപ്പോൾ അവൻ ചോദിച്ചു. “ജീന.. എന്താ ഇത്?” “ഇച്ചായൻ എന്നോട് പിണങ്ങിയല്ലേ ഇവിടെ വന്ന് കിടന്നത്?” അത് പറയുമ്പോൾ അവളുടെ സ്വരം ചിലമ്പിച്ചിരുന്നു. “ഡി പൊട്ടി.. ഞാൻ പിണങ്ങിയിട്ടൊന്നും ഇല്ല.” “എനിക്കറിയാം.. ഞാൻ അങ്ങനെ പറഞ്ഞത് കൊണ്ടാണ് ഇച്ചായൻ എന്റടുത്തു കിടക്കാതെ ഇവിടെ വന്ന് കിടന്നത്.” ശ്രീഹരി അവളുടെ നെഞ്ചിൽ നിന്നും കൈ എടുത്തുമാറ്റി അവളെ തന്നിലേക്ക് ചേർത്ത് കെട്ടിപിടിച്ചു. “നീ അങ്ങനെ പറഞ്ഞത് കൊണ്ട് തന്നെയാണ് ഞാൻ ഇവിടെ വന്ന് കിടന്നത്. പക്ഷെ അത് നിന്നോട് പിണങ്ങിയിട്ടൊന്നും അല്ല..ഞാൻ കുരുത്തക്കേട് കാണിച്ചിട്ടല്ലേ നീ അങ്ങനെ പറഞ്ഞത്.” “എന്റെ മനസും ശരീരവും എല്ലാം ഇച്ചായന് അവകാശപെട്ടതല്ലേ.. ഇച്ചായൻ തൊട്ടെന്നും പറഞ്ഞു ഞാൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു.”
“ഇനിയും ഇങ്ങനെ പറഞ്ഞു കൊണ്ടിരുന്നാൽ എന്റെന്ന് നല്ലത് കേൾക്കുമേ നിനക്ക്.” “അപ്പോൾ സത്യായിട്ടും എന്നോട് പിണക്കം ഇല്ലല്ലോ.” “ഇല്ലടി പോത്തെ.. മാത്രമല്ല കല്യാണത്തിന് മുൻപ് ഞാൻ അനാവശ്യമായി നിന്റെ ശരീരത്ത് തൊട്ടാൽ എന്നെ വഴക്കും പറഞ്ഞോ.” അവൾ അവനോടു ചോതുങ്ങി കിടന്ന് ഒന്ന് മൂളുക മാത്രം ചെയ്തു. അവളുടെ ചെവിയിൽ ശബ്‌ദം താഴ്ത്തി അവൻ പറഞ്ഞു. “നാളെ നിന്നെ ഈ കോലത്തിൽ ഞാൻ കാണണ്ടെങ്കിൽ ഞാൻ ഉണരുന്നതിനു മുൻപ് തന്നെ എഴുന്നേറ്റ് ബട്ടൻസ് ഒക്കെ ഇട്ടോ.” “കണ്ടാലും എനിക്ക് ഒന്നും ഇല്ല.” അവളുടെ മറുപടി അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിയിച്ചു. . . സമയം രാത്രി ഒൻപത് മണി കഴിഞ്ഞിരിക്കുന്നു. റിസോർട്ടിന്റെ വരാന്തയുടെ അറ്റത്തുള്ള ചില്ലു ജാലകത്തിലൂടെ ജീന ഇരമ്പി അലറിവരുന്ന തിരമാലകളെ നോക്കി നിന്നു. സമയം മുന്നോട്ട് പോകുംതോറും നെഞ്ചിടിപ്പ് കൂടുന്നത് പോലെ. മണിക്കുറുകൾ മാത്രമാണ് ഇനി കല്യാണത്തിന് ബാക്കി ഉള്ളത്. ദിവസങ്ങൾ വളരെ പെട്ടെന്നാണ് കടന്ന് പോയത്. കണ്ണടച്ച് തുറക്കുന്നതിന് മുൻപ് ഡിസംബർ 17 ആയി. അടുത്ത ദിവസം കല്യാണവും. ശ്രീഹരി ഒരു മാസം മുൻപ് തന്നെ വർക്കല ബീച്ചിനടുത്തുള്ള ഒരു റിസോർട്ടിൽ റൂമുകൾ ബുക്ക് ചെയ്തിട്ടിരുന്നു. അവിടെ നിന്നും പത്തു കിലോമീററിനു അകത്ത് ദൂരമേ ശിവഗിരിയിലേക്ക് ഉള്ളായിരുന്നു. വളരെ അടുത്ത കുടുംബക്കാർ മാത്രമാണ് വിവാഹത്തിൽ പങ്കെടുക്കാനായി എത്തി ചേർന്നിരുന്നത്. രാത്രി എല്ലാപേരും ഉറങ്ങാനായി പോയി കഴിഞ്ഞപ്പോഴാണ് ശ്രീഹരി ചുമ്മാ ഒന്ന് നടക്കാനായി റൂമിനു പുറത്തേക്ക് ഇറങ്ങിയത്. അപ്പോഴാണ് വരാന്തയുടെ അവസാനം ജനലിൽ കൂടി ദൂരേക്ക് നോക്കി നിൽക്കുന്ന ജീനയെ അവൻ കാണുന്നത്. അവൻ അവളുടെ അരികിലേക്ക് നടന്നു. ശ്രീഹരി അരികിൽ എത്തുന്നതിനു മുൻപ് തന്നെ അവന്റെ കാലൊച്ച കേട്ട് അവൾ തിരിഞ്ഞു നോക്കി. ജീന അവനെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം വീണ്ടും കടലിലേക്ക് ശ്രദ്ധ തിരിച്ചു. അവളുടെ തൊട്ടു പിന്നിൽ എത്തിയ അവനും കടലിലേക്ക് നോക്കി. ഹൈമാക്സിന്റെ വെളിച്ചത്തിൽ തിരമാലകൾ കരയെ വന്നു തഴുകി പോകുന്നത് വളരെ വ്യക്തമായി കാണാമായിരുന്നു. “ഇവിടെ വന്ന് നിന്ന് തിര എന്നുകയാണോ നീ?” “നമുക്ക് ആ കടൽത്തീരത്ത് പോയി കുറച്ച് നേരം ഇരുന്നാലോ ഇച്ചായാ.?” രാത്രിയിൽ അവളുടെ വിചിത്രമായ ആവിശ്യം കേട്ട് അവൻ ചെറുതായൊന്ന് കണ്ണ് മിഴിക്കാതിരുന്നില്ല. എങ്കിലും ശ്രീഹരി അവളുടെ കൈ പിടിച്ച് റിസോർട്ടിന് വെളിയിലേക്ക് നടന്നു. കടൽ തീരത്തോട് അടുത്തപ്പോഴാണ് അവർ ശരിക്കും കാറ്റിന്റെ ശക്തി മനസിലാക്കിയത്. വീശിയടിക്കുന്ന കാറ്റിൽ ജീനയുടെ മുടി പാറി പറന്നു. എങ്കിലും ആ കാറ്റിനെ വക വയ്ക്കാതെ അവർ ആ കടൽ തീരത്തുകൂടി നടന്നു. ശ്രീഹരിയുടെ കൈ അവളുടെ കരങ്ങളിൽ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു. ഏറെ നേരത്തെ നിശബ്തമായ നടത്തയ്ക്ക് ശേഷം ജീന വാ തുറന്ന്. “നാളത്തെ ദിവസത്തെ കുറിച്ച് ഓർക്കുമ്പോൾ എന്റെ നെഞ്ചിടിപ്പ് കൂടുന്നു ഇച്ചായാ..”
“എന്തിന് ജീന.. നിനക്ക് അറിഞ്ഞുകൂടാത്ത ഒരു വീട്ടിലേക്കല്ല നീ വന്നു കയറാൻ പോകുന്നത്. പിന്നെ നമ്മൾ പരസ്പരം മനസിലാക്കാനായി ഇനി ഒന്നും തന്നെ ബാക്കി ഇല്ല. പിന്നെ എന്തിനാണ് ഈ പേടി.” “ഇത് പേടിയുടേത് അല്ല ഇച്ചായാ.. വിവാഹം എന്ന സ്വപ്നം തന്നെ ഉപേക്ഷിച്ചിരുന്ന ഒരു മനസായിരുന്നു എന്റേത്. ആ ഞാൻ ആണ് നാളെ ഇച്ചായന് താലി കെട്ടാനായി തല നീട്ടുന്നത്.” ശ്രീഹരി പെട്ടെന്ന് നടത്തം നിർത്തി. അവളെ തന്റെ നേർക്ക് പിടിച്ച് നിർത്തി. “നിനക്ക് ഈ കല്യാണം വേണ്ട എന്നുണ്ടോ? എങ്കിൽ ഈ നിമിഷം നമുക്ക് എല്ലാം വേണ്ട എന്ന് വയ്ക്കാം.” ഒരു നിമിഷം പോലും ആലോചിക്കാതെ അവൾ പറഞ്ഞു. “അതെനിക്കിനി പറ്റില്ല ഇച്ചായാ.. ഞാൻ ഇച്ചായനെ അത്രക്ക് ആഗ്രഹിച്ച് പോയി. ഇച്ചായനുമൊത്തുള്ള ജീവിതം ഒരുപാട് സ്വപ്നങ്ങൾ കണ്ട് കൂട്ടി ഞാൻ.” അവളെ കരവലയത്തിനുള്ളിൽ ആക്കികൊണ്ടു അവൻ പറഞ്ഞു. “സ്വല്പം പൈങ്കിളി ആണ്, എങ്കിലും ഞാൻ പറയുകയാണ്.. നീ കണ്ട് കൂട്ടിയ ആ സ്വപ്നങ്ങൾ എല്ലാം ഞാൻ സാധിച്ചു തരും.” അവൻ ആ മണലിലേക്ക് ഇരുന്നു. ഒപ്പം അവളും. കടലിൽ അങ്ങ് ദൂരെ മിന്നി തിളങ്ങുന്ന ബോട്ടുകളിലെ വെളിച്ചം അവർക്ക് കാണാം. “ഞാൻ ഈ ഇച്ചായന്നുള്ള വിളി നിർത്തിയാലോ?” അവളുടെ ആ ചോദ്യം കേട്ട് അവൻ അതിശയത്തോടെ ജീനയുടെ മുഖത്തേക്ക് നോക്കി. “എന്നെ കല്യാണം കഴിക്കാൻ പോകുന്നെന്ന് തീരുമാനിച്ചപ്പോൾ തൊട്ട് ഇച്ചായൻ കേട്ട് തുടങ്ങിയ ഒരു ചോദ്യമാണ് അതിന് അവൾ ഒരു ക്രിസ്ത്യാനി അല്ലെ എന്ന്. കല്യാണത്തിന് ശേഷവും ഞാൻ ഓരോരുത്തരുടെ മുന്നിൽ വച്ച് ഇച്ചായാ എന്ന് വിളിക്കുമ്പോൾ അവരിൽ നിന്നും ഇനിയും ഇച്ചായൻ കേൾക്കേണ്ടി വരില്ലേ കെട്ടിയിരിക്കുന്നത് ഒരു ക്രിസ്ത്യാനിയെ ആണോ എന്ന ചോദ്യം.” ശ്രീഹരി അവളുടെ മുഖത്തേക്ക് നോക്കി ചിരിച്ചു. “നീ വിളിക്കുന്ന ഇച്ചായാ എന്നുള്ള വിളിയുണ്ടല്ലോ. അത് നൽകുന്ന സ്നേഹവും കരുതലും മറ്റൊരു വിളിക്കും നല്കാനാകില്ല.” കരയിലേക്ക് അലച്ചു കയറിയ തിരമാലയെ അവൻ ഒന്ന് നോക്കി. “ഇത്രയും നാള് നീ ഒരു ക്രിസ്ത്യാനി ആണോ എന്ന് ചോദിച്ചവരോടൊക്കെ ആണെന്ന് പറയാൻ അറിയാമെങ്കിൽ ഇനി ചോദിക്കുന്നവരോടും ഞാൻ അന്തസോടെ പറയും കെട്ടിയിരിക്കുന്നത് ഒരു ക്രിസ്ത്യാനി കൊച്ചിനെ തന്നെ ആണെന്ന്.” അവൾക്ക് ആത്മവിശ്വാസം പകരാൻ ആ വാക്കുകൾ ധാരാളം ആയിരുന്നു. അവന്റെ മുഖത്തെ പാറി പറന്ന് കിടന്ന തന്റെ മുടി പിന്നിലേക്ക് മാടി ഒതുക്കി ഇട്ട ശേഷം അവൾ ആ തോളിലേക്ക് തല ചായ്ച്ചു. “കല്യാണം കഴിഞ്ഞാൽ നിന്റെ ഏറ്റവും വലിയ ആഗ്രഹം എന്താണ്?” “ഇച്ചായൻ പണ്ട് എന്നോട് പറഞ്ഞിട്ടില്ലേ ഒരുപാട് ഇടങ്ങളിൽ യാത്ര ചെയ്തിട്ടുണ്ടെന്ന്. എനിക്ക് ഇച്ചായനൊപ്പം അവിടങ്ങളിലെല്ലാം പോകണം.” “എല്ലായിടത്തും ഞാൻ നിന്നെ കൊണ്ട് പോകും.. പക്ഷെ നമ്മുടെ ആദ്യ യാത്ര മൂന്നാറിലേക്ക് ആയിരിക്കും.. അവിടെ ആയിരിക്കും നമ്മുടെ ഹണിമൂൺ.” അത് കേട്ടപ്പോൾ അവളുടെ മുഖത്ത് ചെറുതായി നാണം നിറഞ്ഞു. “അതെ എനിക്ക് ഒരു ഉമ്മ തരുമോ? ഒരു ലിപ് കിസ്..” അവൾ പെട്ടെന്ന് ചാടി എഴുന്നേറ്റു. “വന്നേ നമുക്ക് റൂമിലേക്ക് പോകാം. രാവിലെ എഴുന്നേൽക്കണ്ടതല്ലേ.” “ദുഷ്ട്ടാ..” അവന്റെ ആ വാക്ക് കേട്ട് ഒരു ചിരിയോടെ അവൾ അവിടന്ന് നടന്നു. ശ്രീഹരിയും അവിടെ നിന്നും എഴുന്നേറ്റ് അവളുടെ പിന്നാലെ നടന്നു. കുറച്ച് നടന്നപ്പോൾ ജീന ശ്രീഹരി തന്റെ ഒപ്പം എത്താനായി വേഗത കുറച്ചു. അവൻ തന്റെ തൊട്ട് പിന്നിൽ എത്തി എന്ന് മനസിലായപ്പോൾ അവൾ ഒന്ന് നീട്ടി വിളിച്ചു.
“ഇച്ചായാ…” അവൻ അതിനു മറുപടിയായി ഒന്ന് മൂളി. അവൾ പെട്ടെന്ന് തിരിഞ്ഞതും അവന്റെ ചുണ്ടുകളിൽ ഉമ്മ വച്ചതും പെട്ടെന്നായിരുന്നു. ചുണ്ടുകൾ വേർപെടുത്താതെ അവൾ അവനോട് ചേർന്ന് നിന്ന് ഇറുകെ കെട്ടിപിടിച്ചു. കടലിനെയും നിലാവിനെയും സാക്ഷി ആക്കി അവരുടെ ആദ്യ അധര ചുംബനം. . . വിദ്യയാണ് ജീനയെ ഒരുക്കി ഇറക്കിയത്. സ്വർണ ബോർഡറോട് കൂടിയ ഒരു നീല കളർ സാരിയും മജന്ത ബ്ലൗസും ആണ് ജീന ധരിച്ചിരുന്നത്. തലമുടിയിൽ ധാരാളം മുല്ലപ്പൂ ചൂടിയിരുന്നു. കൈയിലും കഴുത്തിലും കത്തിലുമായി അമ്മയുടെ നിർബന്ധ പ്രകാരം കുറച്ച് സ്വർണാഭരണങ്ങളും. അതെല്ലാം ട്രഡീഷണൽ മോഡലിൽ ഉള്ളതും ആയിരുന്നു. ശ്രീഹരി ഒരു വെള്ള മുണ്ടും ഷർട്ടും ആണ് ധരിച്ചത്. റിസോർട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്നതിനിടയിൽ മൂത്ത ചിറ്റപ്പനോട് വിവേക് പറഞ്ഞു. “ക്ഷേത്രത്തിൽ തൊഴുത് കഴിഞ്ഞ് ഞങ്ങൾ നേരെ ശിവഗിരിയിലേക്ക് ആയിരിക്കും പോകുന്നത്. അത് കണക്കാക്കി നിങ്ങളും ഇവിടെ നിന്നും ഇറങ്ങിയാൽ മതി. ചിറ്റപ്പൻ പറഞ്ഞു. “നിങ്ങൾ തിരക്കൊന്നും പിടിക്കേണ്ട.. 11 മണിക്കാണ് മുഹൂർത്തം. ധാരാളം സമയം ഉണ്ട്. ക്ഷേത്രത്തിൽ നിന്നും 15 മിനിറ്റ് യാത്രയെ ശിവഗിരിയിലേക്ക് ഉള്ളു.” എല്ലാരോടും യാത്ര പറഞ്ഞ് ശ്രീഹരിയും ജീനയും വിദ്യയും വിവേകും കാറിലേക്ക് കയറി. വിവേക് ആണ് കാർ ഓടിച്ചത്.. ശ്രീഹരിയും ജീനയും പിന്നിൽ ഇരുന്നു. അമ്മയുടെ നിർബന്ധം ആയിരുന്നു അവർ കല്യാണത്തിന് മുൻപ് വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രത്തിൽ കയറി തൊഴുവണമെന്ന്. അവർ അമ്മയുടെ ആവിശ്യം അംഗീകരിക്കുകയും ചെയ്തു. കുറച്ച് സമയത്തിനകം തന്നെ അവർ ക്ഷേത്രത്തിനു മുന്നിൽ എത്തി. കുളക്കടവിന് അരികിൽ കാർ പാർക്ക് ചെയ്ത അവർ പടികൾ കയറി ക്ഷേത്രത്തിലേക്ക് നടന്നു. ക്ഷേത്ര കോവിലിനു അകത്തേക്ക് കയറണമെങ്കിൽ ഉടുപ്പ് ഊരണമായിരുന്നു. ശ്രീഹരിയും വിവേകും ഉടുപ്പൂരി കൈയിൽ പിടിച്ച് അകത്തേക്ക് കയറി. നല്ല തിരക്കുണ്ടായിരുന്നതിനാൽ കുറച്ച് നേരത്തെ കാത്തിരിപ്പിന് ശേഷമാണ് ശ്രീകോവിലിന് മുന്നിൽ എത്താൻ കഴിഞ്ഞത്. ശ്രീഹരിക്ക് തൊട്ട് മുന്നിൽ നിന്നിരുന്ന ജീന കണ്ണുകൾ അടച്ച് നല്ലൊരു ജീവിതത്തിനായി മനം ഉരുകി പ്രാർത്ഥിച്ചു. ക്ഷേത്രത്തിനു ചുറ്റും നടന്ന് പ്രാർത്ഥിച്ച് പടികൾ ഇറങ്ങി താഴെ വരുമ്പോൾ 9 മണി ആയിരുന്നു. വലിയൊരു അമ്പലക്കുളമായിരുന്നു അവിടത്തേത്. വിദ്യ ആദ്യമായിട്ടാണ് അവിടെ വന്നത്. അവൾക്ക് ക്ഷേത്രവും അമ്പലക്കുളവുമെല്ലാം വളരെയധികം ഇഷ്ട്ടമായി. അത് അവരോടു പറയുകയും ചെയ്തു.
അമ്മാവന്റെ വാക്കുകൾ പോലെ തന്നെ 15 മിനിട്ടത്തെ യാത്ര കൊണ്ട് അവർ ശിവഗിരിയിൽ എത്തി ചേർന്നു. റിസോർട്ടിൽ നിന്നും ബാക്കി ഉള്ളവരും ഇതിനകം തന്നെ അവിടെ എത്തി ചേർന്നു. ശിവഗിരിയിലെ തിരക്ക് കണ്ട് കാറിൽ നിന്നും ഇറങ്ങിയ വിദ്യ ചോദിച്ചു. “ഇവിടെ എന്താ ഇത്ര അധികം ആളുകൾ.” ഒരു ചിരിയോടെ വിവേക് ചോദിച്ചു. “നീ എന്താ കരുതിയെ ഇന്ന് ഇവിടെ അളിയന്റെ മാത്രം കല്യാണം ആണ് നാടക്കുന്നതെന്നോ?” “പിന്നെ?” ശ്രീഹരി ആണ് അതിനുള്ള മറുപടി നൽകിയത്. “ഇവിടെ ദിവസവും രണ്ടും മൂന്നും കല്യാണം നടക്കും. നല്ല മുഹൂർത്തമുള്ള ദിവസമാണെങ്കിൽ പത്തിലേറെ കല്യാണം നടക്കും.” അവർക്ക് അരികിലേക്ക് എത്തിയ ഇളയ ചിറ്റപ്പൻ പറഞ്ഞു. “ഇന്നത്തെ മൂന്നാമത്തെ കല്യാണം ആണ് നമ്മുടേത്. സമയത് പേര് വിളിക്കുമ്പോൾ നമ്മൾ അവിടെ കാണണം.” ജീനയുടെ മുഖത്ത് കല്യാണത്തിന്റെ പരിഭ്രമങ്ങൾ അപ്പോൾ നിറഞ്ഞു തുടങ്ങിയിരുന്നു. ചിറ്റപ്പൻ ശ്രീഹരിയുടെ കൈയിൽ പിടിച്ച് കൊണ്ട് പറഞ്ഞു. “അമ്മയും എല്ലാപേരും ഇവിടെ നമുക്ക് ആയി തന്നിട്ടുള്ള മുറിയിൽ ഉണ്ട്. അവിടെ പോയി എല്ലാപേരുടെയും അനുഗ്രഹം വാങ്ങണം. അതിന് മുൻപായി നിങ്ങൾ മുകളിൽ പോയി ഗുരുദേവനെ കണ്ട് പ്രാർത്ഥിക്ക്.ഞാൻ ഇവിടെ തന്നെ കാണും.” അവർ നാലുപേരും പടികൾ കയറി ഗുരുദേവ സന്നിധിയിലേക്ക് നടന്നു. വളരെ തണുപ്പ് നിറഞ്ഞ ഒരു അന്തരീഷം ആയിരുന്നു അവിടത്തേത്. പടികൾ കയറി മുകളിൽ എത്തിയപ്പോൾ അവിടെ വലിയ തിരക്കുകളൊന്നും അനുഭവപെട്ടിരുന്നില്ല. ഗുരുദേവ മന്ദിരത്തിന് മുന്നിൽ എത്തിയ ജീന തൊഴുവാനായി തുനിഞ്ഞപ്പോൾ ശ്രീഹരി അവളെ തടഞ്ഞുകൊണ്ട് പറഞ്ഞു. “തൊഴരുത്.” “അതെന്താ?” “ഇദ്ദേഹം ഒരുപാട് അറിവും ജ്ഞാനവും ഉണ്ടായിരുന്ന ഒരു വ്യക്തി ആയിരുന്നു. ഗുരു പറഞ്ഞിരുക്കുന്നതും തന്നെ ആരും ദൈവമായി കാണരുതെന്നും തൊഴുത് പ്രാർത്ഥിക്കരുതെന്നും ആണ്.” ജീന അപ്പോൾ പിന്നെ എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നപ്പോൾ വിവേക് പറഞ്ഞു. “മനസുകൊണ്ട് അദ്ദേഹത്തിന്റെ അനുഗ്രഹം ചോദിച്ച് വാങ്ങുക.” ശ്രീഹരിയും ജീനയും കണ്ണടച്ച് നിന്ന് മനസുകൊണ്ട് അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങി. തിരികെ പടികൾ ഇറങ്ങി താഴെ ചെല്ലുമ്പോൾ ചിറ്റപ്പൻ അവരെയും കാത്ത് അവിടെ തന്നെ നിൽപ്പുണ്ടായിരുന്നു.
അദ്ദേഹം അവരെയും കൂട്ടി മുറിയിലേക്ക് പോയി. അവരെയും കാത്ത് ബന്ധുക്കൾ എല്ലാം അവിടെ തന്നെ നിൽപ്പുണ്ടായിരുന്നു. ചിറ്റപ്പന്റെ നിർദ്ദേശ പ്രകാരം അവർ രണ്ടുപേരും അമ്മയുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി. നിറഞ്ഞ മനസോടെ ‘അമ്മ അവരെ അനുഗ്രഹിച്ചു. പിന്നെ അവർ ഓരോരുത്തരിലും നിന്നായി അനുഗ്രഹം വാങ്ങി. പിന്നീട് മുഹൂർത്ത സമയത്തിനായുള്ള കാത്തിരുപ്പ് ആയിരുന്നു. ഓരോ മിനിട്ടിലും ഹൃദയമിടുപ്പ് വർധിക്കുന്നതായി ജീനക്ക് തോന്നി. ഒരു പെണ്ണിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ശുഭ മുഹൂർത്തം. വർധിച്ച ഹൃദയമിടിപ്പോടെ അവൾ ആ നിമിഷത്തിനായി കാത്തിരുന്നു. അവളുടെ ടെൻഷൻ കുറയ്ക്കാനായി വിദ്യ അവളോട് ഓരോന്ന് സംസാരിക്കുന്നുണ്ടായിരുന്നു. അവസാനം അവർ കാത്തിരുന്ന ആ നിമിഷം എത്തി. ചിറ്റപ്പന്റെ ശബ്‌ദം അവരുടെ കാതുകളിൽ മുഴങ്ങി. “അടുത്തത് നമ്മുടെ കുട്ടികളുടെ കല്യാണം ആണ്. പെട്ടെന്ന് ഇറങ്ങ്.” അത് കേട്ടതും എല്ലാപേരും ശിവഗിരിയിൽ കല്യാണം നടക്കുന്ന ശാരദാമഠത്തിലെക്ക് നടന്നു. വിദ്യയുടെ കൈയും പിടിച്ച് യാന്ത്രികമായി ജീനയും. എല്ലാം ഒരു സ്വപ്നം കാണുന്നത് പോലെയാണ് അവൾക്ക് അപ്പോൾ തോന്നിയത്. തങ്ങൾക്ക് മുൻപ് കല്യാണം കഴിഞ്ഞു അവിടെ നിന്നും ഇറങ്ങി വരുന്ന വധു വരന്മാരെ അവളൊന്ന് പാളി നോക്കി. അടുത്തത് തന്റെ ഊഴം. ഒരിക്കലും തന്റെ ജീവിതത്തിൽ ഇല്ലെന്ന് കരുതി അവസാനം ഒരുപാട് സ്വപ്നങ്ങൾ കാണാൻ തന്നെ പ്രാപ്തയാക്കിയ തന്റെ വിവാഹ മുഹൂർത്തം അവസാനം എത്തി ചേർന്നിരിക്കുന്നു. “ശ്രീഹരി, ജീന.” അവരുടെ പേരുകൾ അവിടെ മുഴങ്ങി കേട്ടു. ശ്രീഹരിയും ജീനയും ശാരദ ദേവിയുടെ മുന്നിലേക്ക് കയറി നിന്ന്. ജീനയുടെ തൊട്ട് പിന്നിൽ നാത്തൂൻ സ്ഥാനം അലങ്കരിച്ച വിദ്യയും. അവർ ദേവിയെ തൊഴുതു. പൂജാരി താലിമാല എടുത്ത് ശ്രീഹരിയുടെ കൈയിൽ കൊടുത്തു. അവൻ കണ്ണുകൾ അടച്ച് ഒരു നിമിഷം പ്രാർത്ഥിച്ചു. അതിനു ശേഷം ജീനയുടെ കഴുത്തിലേക്ക് ആ താലി മാല കെട്ടി. വിദ്യ ജീനയുടെ മുടി ഉയർത്തി കൊടുത്തു മാല കെട്ടുവാനായി. അംബികാമ്മ സന്തോഷം തുളുമ്പിയ നിറകണ്ണുകളോടെ ആ കാഴ്ച കണ്ടു. അവർക്ക് നല്ലൊരു ജീവിതം കൊടുക്കണമെന്ന് മനമുരുകി പ്രാർത്ഥിച്ചു.
Comments:
No comments!
Please sign up or log in to post a comment!