പരേതന്റെ ആത്മകഥ
മായ, എന്റെ ഭാര്യ.
എന്റെ ഇരുപത്തി അഞ്ചാമത്തെ വയസ്സിൽ ആണ് അവള് എന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത്.
പഠനം എല്ലാം പൂർത്തിയാക്കി നാട്ടിൽ തന്നെ സിറ്റിക്ക് അടുത്ത് ഒരു സൂപ്പർ മാർക്കറ്റ് നടത്തുകയായിരുന്നു അന്ന് ഞാൻ.
ആകെ പഠിച്ചത് പ്രീഡിഗ്രി വരെ ആണ്, തുടർ പഠനത്തിന് താൽപര്യം ഇല്ലാതിരുന്നതിനാൽ നാട്ടിൽ സ്വന്തമായി ഉണ്ടായിരുന്ന പീടിക മുറിയിൽ ഞാൻ ഒരു സൂപ്പർ മാർക്കറ്റ് തുറന്നു.
ഇന്ന് ഇൗ നാട്ടിൽ അറിയപ്പെടുന്ന ഒരു സൂപ്പർമാർക്കറ്റ് ഞങ്ങളുടേത് മാത്രം ആണ്.
പാരമ്പര്യമായി അത്യാവശ്യം സ്വത്ത് വകകൾ ഒക്കെ ഉള്ള ഒരു കുടുംബം ആയിരുന്നു ഞങ്ങളുടേത്.
തെങ്ങിൻ പുരയിടവും വാഴ കൃഷിയും ടൗണിന്റെ പല ഭാഗത്ത് ആയി ഒട്ടനവധി കടമുറികളും ഒക്കെ എന്റെ തറവാട്ട് കാർക്ക് സ്വന്തമായി ഉണ്ടായിരുന്നു.
അതിനാൽ തന്നെ സാമ്പത്തികമായി വളരെ മെച്ചപ്പെട്ട നിലവാരത്തിൽ ആണ് ഞങൾ ജീവിച്ചിരുന്നത്.
നാട്ടിലെ അറിയപ്പെടുന്ന പ്രമാണി ആയിരുന്നു എന്റെ മുത്തച്ഛൻ കൃഷ്ണൻകുട്ടി നായർ.
മുത്തച്ഛന്റെ മരണത്തോടെ ആ സ്ഥാനം ഏക മകൻ ആയ എന്റെ അച്ഛൻ മാധവൻ നായർക്ക് കിട്ടി.
മുത്തശ്ശിയും അച്ഛനും അമ്മയും അച്ഛന്റെ രണ്ടു സഹോദരിമാർ ആയ വനജയും സുശീലയും അവരുടെ ഭർത്താക്കന്മാർ ആയ മനോജും വിജയനും ഞാനും എന്റെ അനിയത്തി ദേവു എന്ന് വിളിക്കുന്ന ദേവികയും ചേർന്നതായിരുന്നു ഞങ്ങളുടെ കുടുംബം.
കൂട്ടുകുടുംബം വ്യവസ്ഥിതി നിലനിർത്തി പോന്നിരുന്ന കുടുംബം ആയിരുന്നു ഞങ്ങളുടേത്.
വനജ അമ്മായിക്കും മനോജ് മാമനും മക്കൾ ഇല്ലായിരുന്നു. അതിനാൽ തന്നെ എന്നെയും അനിയത്തിയെയും അവർക്ക് വല്ല്യ കാര്യം ആയിരുന്നു.
പിന്നെ ഉള്ളത് സുശീല അമ്മായിയും വിജയൻ മാമനും ആണ് അവരുടെ ഏക മകൾ ആണ് വിസ്മയ എന്ന മായ. അവള് എന്നെക്കാൾ രണ്ടു വയസ്സിനു ഇളയത് ആയിരുന്നു.
അന്ന് അവള് ബാംഗ്ലൂരിൽ ഒരു കോഴ്സ് ചെയ്യുകയായിരുന്നു.
വീട്ടിലെ ഏക ആൺതരി ഞാൻ ആയതിനാൽ എല്ലാവർക്കും എന്നോട് ഒരു പ്രത്യേക പരിഗണനയും വാത്സല്യവും ഉണ്ടായിരുന്നു.
കാലങ്ങൾ പിന്നെയും കടന്നു പോയി.
അങ്ങനെ എനിക്ക് 24 വയസ്സ് തികഞ്ഞ ദിവസം തന്നെ മുത്തശ്ശി തന്റെ ഡിമാൻഡ് മുന്നോട്ട് വച്ചു.
എന്റെ കാലം തീരുന്നെന്‍റെ മുന്നേ എനിക്ക് എന്റെ പേരകുട്ടീടെ കല്ല്യാണം കാണണം…
മുത്തശ്ശിയുടെ ആഗ്രഹം തീർത്തും ന്യായം ആണെന്ന് വീട്ടിൽ ഞാൻ ഒഴിച്ച് മറ്റെല്ലാവരും വിശ്വസിച്ചു.
നാട്ടിലെ അന്തസ്സുള്ള കുടുംബത്തിൽ ജനിച്ചത് കൊണ്ടാണോ എന്തോ അറിയില്ല യാതൊരു വിധ മോശം കൂട്ടുകെട്ടുകൾ അല്ലെങ്കിൽ ദുശീലങ്ങൾ ഒന്നും തന്നെ എനിക്ക് ഇല്ലായിരുന്നു.
എന്റെ കൂട്ടുകാർ എന്റെ പ്രായത്തിലും അതിനു മുൻപും ചെയ്തിരുന്ന പ്രവർത്തികൾക്ക് ഒന്നും തന്നെ എന്റെ മനസ്സിനെ സ്വാധീനിക്കാൻ കഴിഞ്ഞില്ല. എന്റെ ചിന്ത പൂർണമായും ഞാൻ നല്ല രീതിയിൽ നടത്തിക്കൊണ്ടു പോയിരുന്ന എന്റെ ബിസിനസ്സിൽ മാത്രം ആയിരുന്നു.
എനിക്ക് വേണ്ടി കല്ല്യാണ ആലോചനകൾ തകൃതി ആയി നടന്നു കൊണ്ടിരുന്നു.
ഞാൻ വലിയ താൽപര്യങ്ങൾ ഒന്നും കാണിച്ചില്ല എങ്കിലും വീട്ടുകാരെ എതിർത്തു ശീലമിലാതത്തിനാൽ ഞാൻ വിവാഹത്തിനുള്ള സമ്മതം മുന്നേ അറിയിച്ചിരുന്നു.
ഓരോ ദിവസം ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോ കയ്യിൽ നിറയെ പെൺകുട്ടികളുടെ ഫോട്ടോയും ആയിട്ടാണ് വീട്ടുകാർ എന്നെ എതിരേറ്റു കൊണ്ടിരുന്നത്..
മനസ്സിൽ ഒരു പെൺകുട്ടിയോട് ഇഷ്ടം തോന്നിയിട്ടില്ല എങ്കിലും ഞാൻ കാണുന്ന ഫോടോകളിലെ ഓരോ പെൺകുട്ടിക്കും എന്തക്കെയോ പോരായ്മകൾ ഉള്ളതായി എനിക്ക് തോന്നി.
നിന്റെ മനസ്സിൽ ആരെങ്കിലും ഉണ്ടോ എന്ന് വരെ വീട്ടുകാർ ചോദിക്കാൻ തുടങ്ങി…
ഇല്ല എന്ന് ഒറ്റവാക്കിൽ ഉത്തരം നൽകി ഞാൻ ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു.
അവസാനം ഇൗ പ്രശ്നത്തിന് ഒരു പരിഹാരം എന്നോണം മുത്തശ്ശി തന്നെ ആണ് അ ആശയം മുന്നോട്ട് വച്ചത്.
അവന്റെ മുറപ്പെണ്ണ് ഇവിടെ തന്നെ ഉള്ളപ്പോൾ എന്തിനാ ഇപ്പൊ പുറത്തൂന്ന് വേറൊരു പെണ്ണിനെ നോക്കുന്നെ…??
ഇൗ ഒരു ചോദ്യത്തിൽ വീട്ടിൽ ഉള്ള ഞാൻ ഒഴിച്ച് സകലരും സംപ്തൃതർ ആയി.
വൈകുന്നേരം വീട്ടിൽ എത്തിയ എന്നോട് അമ്മയാണ് ആദ്യമായി ഇക്കാര്യം അവതരിപ്പിച്ചത്.
അതൊന്നും ശരിയാവില്ല അമ്മേ…
എന്താ ശരിയാവാത്തെ..? ഇവിടെ എല്ലാവർക്കും സമ്മതം ആണ്.. അമ്മയിക്കും മാമനും എല്ലാം നൂറു തവണ സമ്മതം ആണ്.
അവർക്ക് ഒക്കെ ഓകെ ആണോ എന്ന് എല്ലാവരും ചോദിച്ചില്ലെ..? എനിക്കും മായക്കും ഓകെ ആണോ എന്ന് ആരേലും ചോദിച്ചോ??
ഓഹോ.. അതോർത്ത് എന്റെ പൊന്നുമോൻ വിഷമിക്കേണ്ട മായയോട് അമ്മായി ഫോണിൽ വിളിച്ചു സംസാരിച്ചു..
എന്നിട്ട്??
അവള് എതിർപ്പൊന്നും പറഞ്ഞില്ല.. നാളെ കഴിഞ്ഞ് അവള് ഇങ്ങ് വരുന്നുണ്ട് എന്നിട്ട് നേരിട്ട് സംസാരിക്കാം എന്ന് പറഞ്ഞു..
എന്തായാലും അവള് സമ്മതം ഒന്നും പറഞ്ഞിട്ടില്ലല്ലോ.. പിന്നെ ഞാനും കൂടെ സമ്മതികണ്ടെ…
നിനക്ക് ഇപ്പൊ എന്താ പ്രശനം..? മായയെ കാൾ നല്ല ഒരു പെൺകുട്ടി നിനക്ക് കിട്ടും എന്ന് എനിക്ക് തോന്നുന്നില്ല…
അതൊക്കെ ആലോചിക്കാം ആദ്യം അവള് ഇങ്ങ് വരട്ടെ.. അമ്മ പോയി ചായ എടുത്തു വക്ക്…
ആദ്യം പോയി മേല് കഴുകി വാ ചെല്ല്…
അ സംഭാഷണം താൽകാലികമായി അവിടെ അവസാനിച്ചു എങ്കിലും, ഉറങ്ങാൻ ആയി കട്ടിലിൽ കിടന്ന എനിക്ക് അന്നേ ദിവസം രാത്രി അത്ര വേഗം ഉറങ്ങാൻ ആയില്ല.
സങ്കർശാഭരിധമായ ഒരു മനസ്സോടെ ആണ് ഞാൻ അന്ന് ഉറങ്ങാൻ കിടന്നത്.
കുട്ടികാലത്ത് ഒരുമിച്ച് കളിച്ചു നടന്നിട്ടുണ്ട് എങ്കിലും ഓർമ വക്കാൻ തുടങ്ങിയപ്പോൾ തന്നെ അവള് ബാംഗ്ലൂർ ഉള്ള അവളുടെ ഒരു ബന്ധു വീട്ടിൽ തുടർ പഠനത്തിന് പോയി.
പിന്നീട് എപ്പോഴെങ്കിലും അവധിക്ക് നാട്ടിൽ വരുമ്പോൾ കണ്ടുമുട്ടിയത് അല്ലാതെ അവളുമായി പറയത്തക്ക ഒരു ബന്ധം ഒന്നും എനിക്ക് ഇല്ലായിരുന്നു.
മാത്രമല്ല ബാംഗ്ലൂർ പട്ടണത്തിൽ ജീവിച്ച ഒരു പെൺകുട്ടിക്ക് എന്നെ പോലെ ഒരു നാട്ടിൻ പുറത്ത് കാരൻ പയ്യനെ ഒരിക്കലും ഇഷ്ടപ്പെടാൻ പോവുന്നില്ല എന്ന പൂർണ വിശ്വാസവും എനിക്ക് ഉണ്ടായിരുന്നു.
ഫോണിൽ വാട്ട്സ്ആപ് തുറന്നു അവളുടെ ഫോട്ടോ വെറുതെ നോക്കി.. മുഖം മാത്രം കാണുന്ന സെൽഫി ആണ് അവള് പ്രൊഫൈൽ ആക്കി വച്ചിരുന്നത്. കാഴ്ചക്ക് ഒരു ഐശ്വര്യം ഒക്കെ ഉണ്ട്.. സ്വന്തം മുറപ്പെണ്ണ് ആണെങ്കിലും അവളെ ശരിക്കും അടുത്ത് അറിയാത്തതിനാൽ ഞാൻ ഫോൺ ജനലിന്റെ സൈഡിലേക്ക് വച്ച് പതുക്കെ ഉറക്കത്തിലേക്ക് വഴുതി വീണു….
ഇന്നത്തെ ദിവസം മുഴുവൻ ഞാൻ ആലോചിച്ചത് നാളത്തെ ദിവസത്തെ കുറിച്ച് ആയിരുന്നു. നാളെ അവള് വരുന്ന ദിവസം ആണ്. കൂട്ടി കൊണ്ടുവരാൻ റെയ്ൽവേ സ്റ്റേഷൻ വരെ പോണം എന്ന് അമ്മായി പറഞ്ഞിട്ടുണ്ട്. മുൻപ് പല തവണ അവളെ കൂട്ടാൻ പോയിട്ടുണ്ട് എങ്കിലും ഇത്തവണ വല്ലാത്തൊരു നാണം എനിക്കുള്ളിൽ ഉടലെടുക്കുന്നത് തോന്നി. കാരണം മറ്റൊന്നും അല്ല.. അമ്മായി എല്ലാ കാര്യവും അവളോട് പറഞ്ഞിട്ടുണ്ട് അത് തന്നെ.. ഒരു പക്ഷെ ഞാൻ ആണ് ഇൗ ആലോചന ഉണ്ടാക്കിയത് എന്ന് അവള് കരുതിയാൽ?? അവള് എന്നെ പറ്റി എന്ത് വിചാരിക്കും… അല്ലെങ്കിൽ അവള് എന്നെ അത്തരത്തിൽ കണ്ടിട്ടില്ല എങ്കിൽ.. ഞാൻ പിന്നീട് എങ്ങനെ അവളുടെ മുഖത്ത് നോക്കും…??
ചോദ്യങ്ങൾ എന്റെ മനസ്സിൽ കറുത്ത മേഘങ്ങൾ കണക്കെ ഉരുണ്ട് കൂടി കൊണ്ടിരുന്നു..
രാവിലെ പതിവിലും നേരത്തെ ആണ് എണീറ്റത്.. അവളുടെ ട്രെയിൻ 7.30 ന് സ്റ്റേഷനിൽ എത്തും. സാധാരണ ബൈകിൽ ആണ് അവളെ കൂട്ടികൊണ്ട് വരാറു. എന്നാല് ഇന്നെന്തോ കാർ എടുക്കാൻ ആണ് മനസ്സ് പറഞ്ഞത്..
സ്റ്റേഷനിലെ പാർക്കിങ്ങിൽ കാർ നിർത്തി പ്ലാറ്റ്ഫോം ന്റേ ഉള്ളിലേക്ക് നടന്നു. സമയം 7.00 മണി ആവുന്നതെ ഒള്ളു ഇനിയും അര മണിക്കൂർ ഉണ്ട്. വെറുതെ ചുറ്റും നോക്കി ഒരു ചായയും കുടിച്ചു അവിടെ ഇരുന്നു.
പ്ലാറ്റ് ഫോമിൽ നിറയെ ആളുകൾ ഉണ്ടായിരുന്നു.. എന്റെ കണ്ണ് ആദ്യം തന്നെ ഉടക്കിയത് അവിടെ ഇരിക്കുന്ന ഒരു പെൺകുട്ടിയിൽ ആയിരുന്നു.
മുട്ട് വരെ മാത്രമുള്ള ഒരു ട്രൗസറും t ഷർട്ടും ആണ് അവളുടെ വേഷം.. തോളിൽ ഒരു ബാഗും കയ്യിൽ ഫോണും പവർ ബാങ്കും ചെവിയിൽ ഹെഡ്സെറ്റ് വച്ചിട്ടുണ്ടായിരുന്നു.
ഇത് പോലെ തന്നെ ആവും മായയും.. ഇപ്പൊൾ നാട്ടിൽ വന്നിട്ട് ഒരുപാട് ആയില്ലേ.. അവിടത്തെ ജീവിത രീതികൾ അവളെയും മാറ്റിയിട്ട് ഉണ്ടാവും.
വസ്ത്ര ധാരണം പൂർണമായും ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം ആണെങ്കിലും ഇത്തരം വസ്ത്രങ്ങൾ ഇടുന്നതിനോട് എനിക്ക് അത്രകണ്ട് യോജിപ്പ് ഇല്ലായിരുന്നു. അതൊരു പക്ഷേ ഞാൻ ഒരു പഴഞ്ചൻ ആയ ത് കൊണ്ടോ അല്ലെങ്കിൽ തനി നാട്ടിൻ പുറത്ത് കാരൻ ആയത് കൊണ്ടോ ആയിരിക്കാം…
ട്രെയിൻ വരുന്നതിന്റെ അനൗൺസ്മെന്റ് കേട്ടതും ഞാൻ ഇരിപ്പിടത്തിൽ നിന്നും എണീറ്റു.. അകലെ നിന്നും ചൂളം വിളിച്ച് വരുന്ന ട്രെയിനിന്റെ ശബ്ദം പോലെ എന്റെ ഹൃദയ താളവും വേഗത്തിൽ ആവൻ തുടങ്ങി..
ട്രെയിൻ പ്ലാറ്റ് ഫോമിൽ വന്നു നിന്നു…
പല ആളുകൾ പല വഴിക്ക് ട്രെയിനിൽ നിന്നും ഇറങ്ങി പോവുന്നു എന്റെ കണ്ണുകൾ മായക്ക് വേണ്ടി ചുറ്റിലും പരതി കൊണ്ടേ ഇരുന്നു…
“ഏയ്.. ആരെ നോക്കിയാ നിൽക്കുന്നെ..?? പോവണ്ടെ…”
തോളിൽ കൈ പതിഞ്ഞു… കാതിൽ ഞാൻ ആ വാക്കുകൾ കേട്ടു…
ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ മുന്നിൽ അവള്… മായ. ഫോട്ടോയിൽ കണ്ടതിനേക്കാൾ ഐശ്വര്യം നിറഞ്ഞ മുഖം. നെറ്റിയിൽ കറുത്ത ഒരു ചെറു പൊട്ട്. കണ്ണുകൾ വളരെ നന്നായി എഴുതിയിരിക്കുന്നു. ചുണ്ടിൽ ഒരു കുസൃതി ചിരി. ഒരു വെള്ള കളർ ചുരിദാറും നീല കളർ പാന്റും ശോളും.. തോളിൽ ഒരു ബാഗും..
പൂർണമായും എന്റെ എല്ലാ പ്രതീക്ഷകൾക്കും അപ്പുറമായിരുന്നു ഞാൻ കണ്ട മായ..
കണ്ണേട്ട… എന്ത് പറ്റി….??
ഒന്നുമില്ല.. പെട്ടെന്നുണ്ടായ അങ്കലാപ്പ് മാറ്റികൊണ്ട് ഞാൻ പറഞ്ഞു.
വാ പോവാം.. അല്ല നീ ഏതു വഴിയാ വന്നത്??
ഞാൻ വണ്ടി വരുമ്പോൾ തന്നെ കണ്ടിരുന്നു കണ്ണേട്ടൻ ഇവിടെ നിൽക്കുന്നത്… അപ്പോ ഒന്ന് പറ്റിക്കാൻ തോന്നി…
Hmm നന്നായിട്ടുണ്ട്….
അവളുടെ ബാഗ് വാങ്ങി കാറിന്റെ പിൻ സീറ്റിലേക്ക് വച്ച ശേഷം ഞാൻ മുന്നിൽ കയറി. അവളും എനിക്ക് അടുത്തായി മുന്നിൽ തന്നെ ഇരുന്നു…
വാ തോരാതെ അവള് എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു.. അവിടത്തെ പഠിതത്തെ പറ്റിയും ജോലിയുടെ വിശേഷങ്ങളും എല്ലാം.. ഇടക്കൊക്കെ എന്നോടും ഓരോ കാര്യങ്ങൽ ചോദിക്കും ഞാൻ അതിനു മറുപടിയും പറഞ്ഞു കൊണ്ടിരുന്നു…
ഇവളുടെ ഇൗ പെരുമാറ്റം കണ്ടപ്പോൾ അമ്മായി ഇവലോട് ഒന്നും പറഞ്ഞു കാണില്ല എന്ന് എനിക്ക് മനസ്സിലായി.
അത് ചോദിക്കാൻ പല തവണ മുതിർന്നെങ്കിലും എന്തോ ധൈര്യം കിട്ടിയില്ല..
നീ എന്തേലും കഴിച്ചോ അവിടുന്ന് രാത്രി കേറിയതല്ലെ…
ഹൊ.. ഇപ്പോഴെങ്കിലും ചോദിച്ചല്ലോ മനുഷ്യാ.. വേഗം അടുത്ത് കാണുന്ന ഹോട്ടെലിൽ നിർത്ത്..
അതെന്തിനാ..? നമ്മൾ വീട്ടിലോട്ടു അല്ലേ പോവുന്നത് അവിടെ പോയിട്ട് കഴിച്ചാൽ പോരെ…?
അവിടെ ചെന്നിട്ട് ഇനിയും കഴികാല്ലോ…
അവളുടെ മറുപടിക്ക് ഞാൻ വെറുതെ ഒന്ന് ചിരിക്കുക മാത്രം ചെയ്തു.. വലിയ നഗരത്തിൽ ഒക്കെ പോയി പഠിച്ചെങ്കിലും ഇപ്പോളും കൊച്ചു കുട്ടികളുടെ മനസ്സ് ആണ്.. അപ്പോളേക്കും അവളുടെ കൂടെ ഉള്ള നിമിഷങ്ങൾ ഞാൻ ആസ്വദിക്കാൻ ആരംഭിച്ചിരുന്നു…
അടുത്ത് കണ്ട ഒരു കൊച്ചു തട്ടുകടയിലേക്ക് ഞാൻ പതിയെ വണ്ടി ഒതുക്കി നിർത്തി…
കൊള്ളാം കണ്ണേട്ട ഇതാണ് കറക്റ്റ് പ്ലേസ്..
അവള് കാറിൽ നിന്നും പുറത്തിറങ്ങി.. പുറകെ ഞാനും.
ഓരോരുത്തരും ഈരണ്ടു ദോശ വീതം ഓർഡർ ചെയ്തു.. സാമ്പാറും കൂട്ടി അതിവേഗത്തിൽ ദോശ കഴിക്കുന്ന അവളെ ഞാൻ കൗതുകത്തോടെ നോക്കി നിന്നു.
ഇൗ കേരളത്തിലെ ഫുഡിന് ഒക്കെ ഒരു പ്രത്യേക രുചി ആണ് കണ്ണേട്ട…
അത് നീ ഒരുപാട് നാള് കഴിഞ്ഞ് കഴിക്കുന്നത് കൊണ്ട് തോന്നുന്നത് ആണ്…
അതേ.. സ്വന്തം നാടിന്റെ വില അറിയണം എങ്കിൽ പുറത്ത് പോയി നിക്കണം മോനെ..
എന്നാല് പിന്നെ എന്തിനാ ഇത്ര കഷ്ടപ്പെട്ട് പുറത്ത് പോയി നിക്കുന്നെ ഇവിടെ തന്നെ നിന്നൂടെ..??
ഇനിയിപ്പോ ഇവിടെ തന്നെ നിൽക്കേണ്ടി വരുമല്ലോ…
പെട്ടന്ന് അവള് അങ്ങനെ പറഞ്ഞപ്പോൾ ആദ്യം അതിന്റെ അർത്ഥം എനിക്ക് മനസ്സിലായില്ല.. പിന്നീട് കഴിച്ചു തീരുന്ന വരെ ഞങൾ രണ്ടു പേരും ഒന്നും സംസാരിച്ചില്ല..
തിരികെ കാറിൽ കയറി വണ്ടി എടുക്കുന്നതിന് മുന്നേ ഞാൻ വെറുതെ അവളോട് ചോദിച്ചു..
നീ ഇനി ബാംഗ്ലൂരിലേക്ക് പോവുന്നില്ലേ??
ഇല്ല..
അതെന്താ??
ഇവിടെ വേറൊരു കമ്പനിയിൽ ജോലി ശരിയായിട്ടുണ്ട് അപ്പോ അങ്ങോട്ട് മാറുകയാണ്…
ഓ.. അതാണോ??
പിന്നെ കണ്ണേട്ടൻ എന്താ വിചാരിച്ചത്..??
ഏയ് ഒന്നൂല്ല…
എനിക്ക് മനസ്സിൽ ആയി..
എന്ത്..??
കണ്ണേട്ടൻ വണ്ടി എടുക്ക്.. പറയാം..
തെല്ലൊന്നു ഭയത്തോടെ ഞാൻ വണ്ടി മുന്നോട്ട് എടുത്തു…
ഏറേ നേരത്തിനു ശേഷവും അവള് ഒന്നും മിണ്ടാത്തത് കണ്ടപ്പോൾ ഞാൻ ചോദിച്ചു..
മായെ…
ഓ…
നീ ഇതുവരെ പറഞ്ഞില്ല…
കാര്യം കണ്ണെട്ടന് അറിയാല്ലോ..??
എന്ത് കാര്യം??
ഉരുണ്ട് കളിക്കണ്ട.. അമ്മ വിളിച്ചപ്പോൾ എല്ലാം പറഞ്ഞു.. നിങ്ങള് ഇതുവരെ വന്ന ആലോചനകൾ എല്ലാം മുടക്കിയത് എന്നെ കല്ല്യാണം കഴിക്കാൻ വേണ്ടി ആണ് എന്ന്…
ഒരു ഞെട്ടലോടെ ആണ് ഞാൻ അത് കേട്ടത്..
മായെ അങ്ങനെ ഒന്നും അല്ല കാര്യങ്ങള്… മുത്തശ്ശി ആണ് ഇൗ കാര്യം പറഞ്ഞത് തന്നെ.. അത് വരെ ഞാൻ ഇതേ പറ്റി ആലോചിച്ചിട്ട് പോലും ഇല്ല…
കണ്ണേട്ടാ.. ഉരുണ്ട് കളിക്കേണ്ട… എവിടെ വരെ പോവും എന്ന് അറിയാനാ ഞാൻ മിണ്ടാതെ ഇരുന്നത്.. വീട്ടിൽ എത്തട്ടെ എല്ലാരുടെയും മുന്നുിൽ വച്ച് ഞാൻ പറയാം എന്റെ തീരുമാനം…
ദേഷ്യം കൊണ്ട് ചുവന്നിരുന്നു മായയുടെ മുഖം..അത് കണ്ടപ്പോൾ തന്നെ പിന്നീട് ഒന്നും പറയാൻ എന്റെ നാവു ഉയർന്നില്ല..
എന്നിരുന്നാലും അവളുടെ ഇൗ ഒരൊറ്റ പ്രതികരണത്തിൽ കൂടി തന്നെ അവൾക്ക് എന്നോടുള്ള ദേഷ്യവും ഇൗ ബന്ധത്തിനോടുള്ള എതിർപ്പും എനിക്ക് മനസ്സിലായി…
ഞാൻ പരമാവധി സ്പീഡിൽ കാർ ഓടിച്ചു… വീട്ട് പടിക്കൽ കാർ എത്തി നിന്നു..
മായ എന്നോടൊന്നും മിണ്ടാതെ കാറിൽ നിന്നും ഇറങ്ങി ബാഗും എടുത്തു അകത്തേക്ക് പോയി…
കാറിൽ നിന്നും ഇറങ്ങിയ ഞാൻ വേഗം ബൈക്കും എടുത്ത് കൊണ്ട് കടയിലേക്ക് വച്ച് പിടിച്ചു…
വൈകുന്നേരം വരെ കടയിൽ തന്നെ ചിലവഴിച്ചു.. ഇടക്ക് ദേവു ഒരുപാട് തവണ വിളിച്ചു എങ്കിലും ഫോൺ എടുത്തില്ല.. വൈകുന്നേരം ഷോപ്പിലെ മാനേജരെ കാര്യങ്ങള് പറഞ്ഞു ഏൽപ്പിച്ച ശേഷം ഞാൻ രണ്ടും കൽപ്പിച്ചു വീട്ടിലേക്ക് പുറപ്പെട്ടു..
പൂമുഖത്ത് തന്നെ ഫോണിൽ കളിച്ചു കൊണ്ട് ദേവുവും മായയും ഇരിക്കുന്നുണ്ടായിരുന്നു.
എന്നെ കണ്ടപാടെ ദേവു ഒന്ന് ആക്കി ചുമച്ചു. അതിൽ നിന്ന് തന്നെ എന്തൊക്കെയോ പന്തികേട് ഉള്ളതായി ഞാൻ ഊഹിച്ചു. മായ എന്റെ മുകത്ത് നോക്കിയത് പോലും ഇല്ല. എന്നിരുന്നാലും അവളുടെ മുഖം ദേഷ്യം നിറഞ്ഞതായി കാണപ്പെട്ടു.
ഒന്നും മിണ്ടാതെ ഞാൻ അകത്തേക്ക് നടന്നു. നേരെ പോയത് അടുക്കളയിലേക്ക് ആണ്. അവിടെ അമ്മയും അമ്മായിയും ഉണ്ടായിരുന്നു. അമ്മായി ആണ് ചായ എടുത്തു തന്നത്.
എടാ കണ്ണാ.. നീ എവിടെയാ രാവിലെ തിരക്കിട്ട് പോയെ..
അത് അമ്മായി ഷോപ്പിൽ ഒരു ബില്ല് ക്ലിയർ ചെയ്യാൻ ഉണ്ടായിരുന്നു..
അത് ശരി.. ഞാൻ കരുതി മായ മോള് വന്നിട്ട് നീ ഇന്ന് ലീവ് എടുത്തു വീട്ടിൽ ഇരിക്കും എന്ന്.. അവള് നിന്നോട് എന്തൊക്കെയോ സംസാരിക്കണം എന്ന് പറയുന്നുണ്ടായിരുന്നു…
അത് ഞാൻ ചോദിക്കാൻ ഇരിക്കുവാരുന്നു.. അമ്മായി എന്താ അവളോട് ഫോണിൽ വിളിച്ചപ്പോൾ പറഞ്ഞെ..??
ഞാൻ അവളോട്…..
അമ്മായി പറഞ്ഞു മുഴുവിക്കുന്നതിന്റെ മുന്നേ ദേവു അങ്ങോട്ട് കയറി വന്നു…
ഏട്ടാ.. ഏട്ടനെ മായേച്ചി വിളിക്കുന്നു…
രണ്ടും കൽപ്പിച്ച് ഞാൻ ഉമ്മറത്തേക്ക് നടന്നു.
എന്താ മായെ…
ഞാൻ അല്പം ഗൗരവം കലർത്തി തന്നെ ചോദിച്ചു …
അപ്പോ എങ്ങനെയാ കാര്യങ്ങള്???
എന്ത് കാര്യങ്ങള്??
കല്ല്യാണ കാര്യം??
ആരുടെ കല്ല്യാണം…
ഇൗ ചോദ്യത്തിന് മറുപടി പറഞ്ഞത് മായ ആയിരുന്നില്ല… മറിച്ച് മുത്തശ്ശി ആയിരുന്നു..
നിന്റെയും ഇൗ നിക്കണ നിന്റെ മുറ പെണ്ണിന്റെയും…
അല്പം ദേഷ്യം കലർത്തി മുത്തശ്ശി അതിനു മറുപടി പറഞ്ഞപ്പോൾ അവിടെ ഒരു കൂട്ട ചിരി ഉയർന്നു..
ഞാൻ നോക്കുമ്പോൾ അമ്മയും അമ്മായിയും ദ്ദേവുവും മായയും എല്ലാരും എന്നെ നോക്കി ചിരിക്കുന്നു…
ഇവരൊക്കെ എപ്പൊ വന്നു??
ഒരു കോമാളി യെ പോലെ ഞാൻ അവരുടെ മുന്നിൽ നിന്നു..
ഞാൻ അപ്പോ തന്നെ പറഞ്ഞില്ലേ മായേചി ഇൗ ഏട്ടൻ ഒരു പൊട്ടനാ… അല്ലേൽ ആരേലും ഇങ്ങനെ മണ്ടത്തരങ്ങൾ കാണിച്ചു കൂട്ടുമോ??
കാര്യം ദേവു ഒരു കളിക്ക് പറഞ്ഞത് ആണെങ്കിലും എന്റെ മണ്ടത്തരങ്ങൾ ഓർത്തു എനിക്ക് തന്നെ ജാള്യത തോന്നി…
പക്ഷേ അതിലുപരി ദേഷ്യവും.. ആരോടും ഒന്നും പറയാതെ ഞാൻ മുറിക്ക് അകത്തേക്ക് കയറി പോയി..
മുറിയിൽ എത്തിയ ഉടനെ കുളിക്കാനായി തോർത്തും എടുത്ത് കുളിമുറിയിൽ കേറാൻ ഒരുങ്ങിയപ്പോൾ ആണ് കതവു തുറന്ന് മായ അകത്തേക്ക് കയറി വന്നത്.
എന്താ കണ്ണേട്ടാ… എന്നോട് പിണക്കം ആണോ…??
ഒരു കുസൃതി ചിരിയോടെ ആണ് അവള് അത് ചോദിച്ചത്..
പിന്നെ പിണങ്ങാതെ.. ഞാൻ എന്താ പൊട്ടൻ ആണ് എന്ന് കരുതിയോ നീ..??
എന്റെ കണ്ണേട്ടാ… ഞാൻ ഒരു തമാശക്ക് ചെയ്തത് അല്ലേ…
നിനക്ക് തമാശ മണ്ടൻ ആയത് ഞാൻ അല്ലേ.. അല്ല ഇനി ഇതും തമാശ ആണോ…??
തമാശ ആണ് എന്ന് തോന്നുന്നുണ്ടോ കണ്ണേട്ടന്..?
അങ്ങനെ ഇല്ലേലും വല്ല്യ വിശ്വാസം ഒന്നും തോന്നുന്നില്ല..
അതെന്താ
എന്റെ മായെ നീ ബാംഗ്ലൂർ ഒക്കെ പോയി പഠിച്ചു ജോലി ചെയ്യുന്ന ഒരു മോഡേൺ പെൺകുട്ടി.. ഞാനോ.. ഇൗ നാട്ടിൻപുറത്ത് ഒരു ഷോപ്പ് നടത്തുന്നു. നിന്റെ അത്ര പഠിപ്പോ സൗന്ദര്യമോ ഒന്നും ഇല്ല.. ലോക പരിചയവും കുറവാണ്. നിന്റെ ഓഫീസിലും കോളേജിലും ഒക്കെ എന്നെക്കാൾ നല്ല എത്ര പയ്യന്മാർ ഉണ്ടാവും.. ഇനി ഇപ്പൊ അതൊന്നും ഇല്ലേലും നിന്നെ കല്ല്യാണം കഴിക്കാൻ ഇവിടെ ഡോക്ടർ മാരും എൻജിനീയർമാരും എന്തിന് കളക്ടർ വരെ ക്യൂ നിൽക്കും…
എന്റെ കണ്ണേട്ടാ… പൊട്ടാ… നിങ്ങള് എന്താ കരുതിയെ ഇൗ പുറത്ത് പോയി പഠിക്കുന്നവർ ഒക്കെ അവിടെ ഉള്ളവരെ മാത്രേ കെട്ടത്തൊള്ളു എന്നാണോ.. ഇനി അങ്ങനെ തന്നെ ആണേലും എന്റെ ചിന്താഗതി തികച്ചും വിത്യസ്തം ആണ്.. എനിക്കീ ചെരച്ച് വടിച്ച വല്ല്യ ജന്റിൽ മാൻ ലുക്കിൽ നടക്കുന്ന ഓഫീസിലെ ബുജികളേ ഒന്നും കണ്ണെടുത്ത കണ്ടൂട… പിന്നെ കോളജിൽ, അവിടെ ഉള്ളതൊക്കെ കാട്ടു കോഴികളാ ഒറ്റ ഒന്നിനെ കണ്ടാ സത്യ സന്ധത തോന്നില്ല.. എനിക്കിഷ്ടം നാട്ടിൻ പുറത്ത് നല്ല വെള്ളമുണ്ടും ഷർട്ടും ഒക്കെ ഉടുത്ത് അമ്പലത്തിൽ ഒക്കെ പോയി ചന്ദന കുറി ഒക്കെ തൊട്ട കട്ട താടി ഒക്കെ ഉള്ള അത്യാവശ്യം കലിപ്പ് ഒക്കെ ഉള്ള നിഷ്കളങ്കരായ ആൺ പിള്ളേരെ ആണ്. ഒരു ബുള്ളറ്റ് കൂടി ഉണ്ടെൽ സെറ്റ് ആയി.
ഓഹോ അപ്പോ ഞാൻ ഇങ്ങനെ ആണോ..??
എനിക്ക് അങ്ങനെ ആണ് തോന്നിയത്..
ഓഹോ അതിനു എന്റെ കയ്യിൽ ബുള്ളറ്റ് ഇല്ലല്ലോ..
അതിപ്പോ ഇനിയും വാങ്ങാല്ലോ.. അല്ല മോനേ ഞാനിത്ര നേരം പ്രസങ്ങിച്ചതിന്റെ അർത്ഥം വല്ലതും മനസ്സിലായോ??
ഇല്ല…
മണ്ടാ.. എനിക്ക് തന്നെ ഇഷ്ടാണ് എന്ന്..
എനിക്ക് അത് നേരത്തെ മൻസിലായിരുന്നു എങ്കിലും ഒരു മണ്ടനെ പോലെ അവളുടെ മുന്നിൽ അഭിനയിക്കുന്നതിൽ ഞാൻ ആനന്ദം കണ്ടെത്തി.. പ്രണയ സുരഭിലമായ ദിവസങ്ങൾ ആയിരുന്നു പിന്നീട്..
വിവാഹത്തിന് മുൻപ് ഉള്ള പ്രണയത്തിന് എനിക്കും മായകും പിന്നെ ഞങ്ങളുടെ വീട്ടുകാർക്കും താൽപര്യം ഇല്ലാതിരുന്നതിനാൽ ദിവസങ്ങളുടെ വിത്യാസത്തിൽ ഞങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞു..
ഇനി വിരലിൽ എണ്ണാവുന്ന നാളുകൾ..
പ്രണയത്തിന് ഒന്നും വലിയ താൽപര്യം ഇല്ലാത്ത ആളായിരുന്നു ഞാൻ. കല്യാണം കഴിക്കുന്ന പെൺകുട്ടിയെ പൊന്നുപോലെ നോക്കണം എന്ന് മാത്രം ആയിരുന്നു ഞാൻ മനസ്സിൽ ആഗ്രഹിച്ചിരുന്നത്. മായയും ഏറെക്കുറെ എന്‍റെതിന് സമാനമായ ധാരണകൾ വച്ച് പുലർത്തുന്നവർ ആയിരുന്നു…
ഓരോ നാൾ പിന്നിടുമ്പോഴും വീട്ടിൽ ആഘോഷത്തിന്റെ അന്തരീക്ഷം ആയി കൊണ്ടിരുന്നു..
Aa നാട് ഇന്നെ വരെ കണ്ടിട്ടില്ലാത്ത തരത്തിൽ കൊട്ടാര സമാനമായ പന്തൽ ആയിരുന്നു എന്റെ വീടിന്റെ മുന്നിൽ ഉയർന്നു പൊന്തിയത്.
തറവാട്ടിലെ ഏക ആൺതരി ആയതിനാലും അച്ഛന്റെയും മാമന്റെയും ഒരേ ഒരു മക്കളുടെ വിവാഹം ആയതിനാലും എല്ലാവരും നല്ല ത്രില്ലിൽ ആയിരുന്നു..
വീട്ടിൽ കുടുംബക്കാരും കൂട്ടുകാരും ആയി ഒരു വലിയ ജനക്കൂട്ടം തന്നെ തടിച്ചു കൂടാൻ തുടങ്ങി.
മായയോടു ഒത്തു കിട്ടിയിരുന്ന സ്വകാര്യ നിമിഷങ്ങൾ എല്ലാം ഇല്ലാതായി കൊണ്ടിരുന്നു. അല്ലെങ്കിലും ഞാനും മായയും എപ്പോൾ തനിച്ച് ഇരുന്നാലും ഞങ്ങൾക്ക് ഇടയിൽ വാലായി കൊണ്ട് ദേവുവും ഉണ്ടാവുമയിരുന്നു. അത് അമ്മയുടെയും അമ്മായിയുടെയും നിർദ്ദേശപ്രകാരം ആണ് എന്ന് പിന്നീട് ആണ് മനസ്സിലായത്. എന്നാല് ഇപ്പൊൾ അത് പോലും ഒത്തുവരാതെ ആയി.
ഇനി ഒരു ദിവസത്തിന്റെ ദൈർഘ്യം മാത്രം…
നാളത്തെ ഒരു ദിവസം കൂടി പിന്നിട്ടു കഴിഞ്ഞാൽ പിറ്റെ ദിവസം രാവിലെ കൃത്യം 10 നും 10.30 നും ഇടയിൽ ഞങ്ങളുടെ വിവാഹം..
വീട്ടിലെ ബന്ധുക്കളുടെ തിക്കും തിരക്കും കാരണം എന്റെ റൂമിൽ എല്ലാം നേരത്തെ ആരെല്ലാമോ ഇടം പിടിച്ചിരുന്നു.
എങ്ങനെ ഒക്കെയോ തിക്കിനും തിരക്കിനും ഇടയിൽ നിന്ന് പായും തലയിണയും സംഘടിപ്പിച്ച് ഞാൻ നേരെ ടെറസിന് മുകളിലേക്ക് നടന്നു..
ഭാഗ്യം ഇവിടെ ആരും എതീട്ടില്ല.. ഒരു മൂലയിൽ പോയി പാ വിരിച്ചു വെറുതെ കിടന്നു…
മുൻപൊരിക്കലും പ്രണയം എന്ന വികാരം നേരിട്ട് അനുഭവിച്ചിട്ടില്ല എങ്കിലും ഇക്കഴിഞ്ഞ കുറച്ചു നാളുകൾ ആയി ഞാൻ വളരെ സന്തുഷ്ടനായിരുന്നു.
എത്ര പെട്ടന്ന് ആണ് കാര്യങ്ങള് എല്ലാം പൂർത്തിയായത്. ഇത്ര കുറഞ്ഞ സമയം മതിയോ ഒരു കല്ല്യാണം ഒക്കെ നടക്കാൻ… മായ ഉറങ്ങിയോ ആവോ… എന്തായാലും ഇപ്പൊ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് മുത്തശ്ശി ആയിരിക്കും. പുള്ളികാരിക്ക് ആയിരുന്നല്ലോ കൊച്ചു മക്കളുടെ കല്ല്യാണം കാണാൻ കൂടുതൽ ആഗ്രഹം..
വെറുതെ കിടന്നു എപ്പോളോ മയങ്ങി പോയി…
ഏട്ടാ… ഏട്ടാ…. എഴുന്നേൽക്കാൻ ഒന്നും ഉദ്ദേശം ഇല്ലെ..? നേരം എത്ര ആയി ന്നാ വിചാരം??
ദേവു വന്നു തട്ടി വിളിച്ചപ്പോൾ ആണ് ഉറക്കം വിട്ടു എണീറ്റത്…
നല്ല ആളാ.. എന്ത് ഉറക്ക ഇത്.. താഴെ എല്ലാരും ഡ്രസ്സ് എടുക്കാൻ പോവാൻ റെഡി ആയി.. ഏട്ടൻ വേഗം വന്നു റെഡി ആവ്..
ദേവു പറഞ്ഞപ്പോൾ ആണ് അക്കാര്യം ഞാൻ ഓർത്തത് തന്നെ…
സമയം എത്രയായി..??
9 മണി ആയി വേഗം വാ..
നീ നടന്നോ ഞാൻ വരാം…
വേഗം താഴെ പോയി റെഡി ആയി എല്ലാരേം കൂട്ടി ഡ്രസ്സ് എടുക്കാൻ പോയി.. കല്ല്യാണ സാരിയുടെ ഡെമോ കാണിച്ചപ്പോൾ മായ കൂടുതൽ സുന്ദരി ആയി തോന്നി…
ഡ്രെസ്സും ആഭരണങ്ങളും ഒക്കെ എടുത്ത് തീർത്തു വീട്ടിൽ തിരിച്ചെത്തിയ പ്പോളേക്കും ഉച്ച തിരിഞ്ഞിരുന്നു…
നാളെ ആണ് ആ ദിവസം…
എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാന പെട്ട ദിവസം…
വിവാഹത്തിന് മുൻപുള്ള പ്രണയത്തിന് ഒന്നും എന്റെ ജീവിതത്തിൽ സ്ഥാനം ഉണ്ടായിരുന്നില്ല..
നമ്മൾ പ്രണയിക്കുന്ന ആൾ നമ്മുടെ സ്വന്തമായി എന്ന് കണ്ടാൽ മാത്രം അവരെ ജീവന് തുല്യം snehikanam എന്നുള്ള പ്രാന്തൻ ഫിലോസഫി ഒക്കെ ഉള്ള ആളായിരുന്നു ഞാൻ…
അതിനാൽ തന്നെ വിവാഹത്തിന് ഏതാനും മണിക്കൂറുകൾ മാത്രം അവശേഷിക്കുന്ന ഇൗ വേളയിൽ പോലും മായായോട് കൂടുതൽ അടുകാനോ മിണ്ടാനോ ഉള്ളിലുള്ള സ്നേഹം തുറന്നു കാണിക്കാനോ എനിക്ക് ആയില്ല…
മായയുടെ ഒളിഞ്ഞും പതുങ്ങിയും ഉള്ള ഓരോ നോട്ടത്തിൽ പോലും എന്നോടുള്ള അവളുടെ പ്രണയം ആ മിഴികളിൽ എനിക്ക് കാണാമായിരുന്നു… എന്റെ കണ്ണുകളിൽ അവൾക്കത് കാണാൻ സാധിച്ചിട്ടുണ്ട് എന്ന് എനിക്ക് പൂർണ ബോധ്യം ഇല്ലായിരുന്നു..
അങ്ങനെ ആ സുദിനം വന്നെത്തി….
സർവ്വാഭരണ വിഭൂഷിതയായി പട്ടുചേലയും അണിഞ്ഞു മണ്ഡലത്തിലേക്ക് വന്നിരുന്ന മായയുടെ മുഖത്ത് നിന്നും കണ്ണെടുക്കാൻ ഞാൻ നന്നേ പാട് പെട്ടു…
താലി കെട്ടുന്ന സമയത്ത് എന്റെ കൈകൾ വിറക്കുന്നുണ്ടായിരുന്നു..
അത് കണ്ടിട്ടാവണം ദേവു എന്റെ കയ്യിൽ പതിയെ നുള്ളി.. സന്തോഷം കൊണ്ട് ആയിരിക്കണം മായയുടെ കണ്ണുകൾ നിറഞ്ഞിരുന്നു…
നാലുപാടും നിന്ന് പൂക്കൾ ഞങ്ങൾക്ക് മുകളെ പതിച്ചു കൊണ്ടേ ഇരുന്നു..
ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധിക്കാതെ ആ പുണ്യ മുഹൂർത്തത്തിന് ഞങ്ങളും സാക്ഷ്യം വഹിച്ചു … പങ്കാളികൾ ആയി..
പിന്നീട് അങ്ങോട്ട് ഫോട്ടോ എടുകലിന്റെയും പോസ് ചെയ്യുന്നതിന്റെ യും തിരക്ക് ആയിരുന്നു… ചിരിച്ചു ചിരിച്ചു കവിൾ എല്ലാം വേദനിക്കാൻ തുടങ്ങിയിരുന്നു…
ദയനീയ അവസ്ഥ കണ്ടിട്ട് അവണം മാമൻ വന്നു ഭക്ഷണം കഴിച്ചിട്ട് മതി ബാക്കി എന്ന് പറഞ്ഞോണ്ട് വിളിച്ചു…
രാവിലെ മര്യാദക്ക് ഒന്നും കഴിക്കാത്തത് കൊണ്ട് നന്നായി തന്നെ സദ്യ അടിച്ചു കേറ്റി… പിന്നെ സ്വന്തം കല്ല്യാണത്തിന് മര്യാദക്ക് കഴിച്ചിലേൽ പിന്നെ എന്ത് കാര്യം എന്നല്ലേ..
എന്റെ തീറ്റ കണ്ടിട്ടാണോ അറിയില്ല മായ അവളുടെ ഇലയിൽ കിടന്ന പപ്പടം കൂടി എനിക്ക് തന്നത്… പിനീട് ഒരുമിച്ചിരുന്ന് എല്ലാരും ചേർന്ന് കല്ല്യാണ വീഡിയോ കണ്ടപ്പോൾ ക്യാമറാ മാൻ ആരും അറിയാതെ ആ സീനും അതിൽ കൂട്ടി ചേർത്തിരുന്നു എന്ന് മനസ്സിൽ ആയി…
ഭക്ഷണം ഒക്കെ കഴിഞ്ഞു പാലും പഴവും കഴിച്ചു ആകെ ഒരു പരുവം ആയിരുന്നു ഞങൾ..
രാത്രിയിലെ പാട്ടും കൂത്തും ഒക്കെ കഴിഞ്ഞു കണ്ണ് പൊത്തി ആണ് എന്നെയും മായയെയും ഞങ്ങളുടെ മുറിയിലേക്ക് അല്ല മനിയറയിലേക്ക് കൊണ്ടുപോയത്…
കണ്ണ് തുറന്നു നോക്കിയ ഞാൻ അൽഭുതം കൊണ്ട് വാ പൊളിച്ചു പോയി…
നാട്ടിൽ ഉള്ള സകല പൂക്കളും ഉണ്ട് മാലയായി തൂക്കിയിട്ട്.. വെള്ള വിരിയിട്ട ബെഡിൽ റോസാ poovinte ഇതളുകൾ വിതറിയിരിക്കുന്ന്.
അങ്ങിങ്ങായി മെഴുക് തിരുകൾ ഭംഗിയായി കത്തിച്ചു വെച്ചിരിക്കുന്നു. നീല നിറത്തിലുള്ള ഡിം ലൈറ്റുകൾ റൂമിനെ കൂടുതൽ റൊമാന്റിക് ആക്കി….
ഞങ്ങളെ മുറിക്കുള്ളിൽ ആക്കി അവർ വാതിൽ അടച്ചു… ജീവിതത്തിലെ മഹത്തായ കാലഗട്ടത്തിലേക്ക് ഞാനും മായയും കാലെടുത്ത് വച്ചു….
അവളുടെ നെറ്റിയിൽ ഞാൻ ചാർത്തിയ സിന്ദൂരം വിയർപ്പ് കണങളിലൂടെ ഒലിച്ചിറങ്ങി യപ്പോൾ.. വെള്ള വിരിയിട്ട പുതപ്പിൽ ഞങ്ങളുടെ പ്രണയത്തിന്റെ സിന്ദൂരം പടർന്നിരുന്നു….
കാലങ്ങൾ പിന്നെയും കടന്നു പോയി….
എന്റെയും മായയുടെയും വിവാഹം കഴിഞ്ഞിട്ട് ഇന്നേക്ക് മൂന്ന് വർഷങ്ങൾ പിന്നിടുന്നു…
ഒരിക്കലും നിലയ്ക്കാത്ത പുഴ പോലെ ഞങ്ങളുടെ പ്രണയം ഒഴുകി കൊണ്ടേ ഇരിക്കുന്നു….
കഴിഞ്ഞ വർഷം മെയ് മാസത്തിൽ മുത്തശ്ശി ഞങ്ങളെ വിട്ടു പിരിഞ്ഞു..
അവസാനമായി ഞങ്ങൾക്ക് ജനിക്കുന്ന കുഞ്ഞിനെ ഒന്നു കാണണമന്ന് വലിയ ആഗ്രഹം ആയിരുന്നു അത് നടന്നില്ല…
വാസ്തവത്തിൽ മുത്തശ്ശിക്ക് മാത്രമല്ല ഞങ്ങൾക്ക് ഓരോരുത്തർക്കും ആ ആഗ്രഹം ഉണ്ടായിരുന്നു…
പോകാത്ത ആശുപത്രികൾ ഇല്ല.. കാണാത്ത ഡോക്ടർ മാർ ഇല്ല.. നേരാത്ത വഴിപാടുകൾ ഇല്ല…
എങ്കിലും അ സ്വപ്നം ഞങ്ങളിൽ നിന്നും വളരെ വിദൂരതയിൽ കാണപ്പെട്ടു…
ഇന്ന് പണമുണ്ട് പ്രതാപമുണ്ട് മറ്റെല്ലാം ഉണ്ട്.. എങ്കിലും ഒരു കുഞ്ഞിക്കാൽ കാണാൻ ഉള്ള യോഗം എനിക്കും മായക്കു ഉണ്ടായില്ല…
ഞങ്ങളിൽ ആർക്കാണ് കുഴപ്പം എന്ന് ഇതുവരെ ഞങൾ അന്വേഷിച്ചില്ല… എല്ലാം ശരിയാവും എന്ന് മാത്രം വിശ്വസിച്ചു…
ഒരുപാട് പേരുടെ നിർബന്ധത്തിന് വഴങ്ങി അവസാനം ഞങൾ അമേരിക്കയിൽ ഉള്ള ഗോമതി കുഞ്ഞമ്മയുടെ മകൾ ആര്യയെ പോയി കാണാൻ തീരുമാനിച്ചു…
അവള് ഇപ്പൊൾ നാട്ടിൽ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു..
പേര് കേട്ട gynocologist ആണ്… എന്നിരുന്നാലും ഞങ്ങൾക്കിടയിൽ ഉള്ള പ്രശ്നം കുടുംബക്കാരെ മുഴുവൻ അറിയിക്കണ്ട എന്ന് കരുതി അവളുടെ അടുക്കൽ ഞങൾ പോയിരുന്നില്ല..
അങ്ങനെ അവസാനം അവളെ നേരിട്ട് വിളിച്ച് അപ്പോയിന്റ്മെന്റ് എടുത്ത് ഞങൾ അവളെ കാണാൻ ചെന്നു…
വളരെ കാര്യത്തോട് കൂടി ആണ് ആര്യ ഞങ്ങളെ സ്വീകരിച്ചതും സംസാരിച്ചതും പരിശോധിച്ചത് എല്ലാം…
ഞങ്ങളുടെ ദാമ്പത്യ ജീവിതത്തെ കുറിച്ചും ലൈംഗിക ബന്ധത്തെ കുറിച്ചും എല്ലാം അവള് കൃത്യമായി ചോദിച്ചു മനസ്സിലാക്കി…
എല്ലാം ക്ഷമയോടെ കേട്ട അവള് എന്റെ semen അനാലിസിസ് ചെയ്യണം എന്ന് പറഞ്ഞു…
അങ്ങനെ ഞങൾ അതിന്റെ പരിശോധന റിസൾട്ട് മായി വീണ്ടും ആര്യയെ കാണാൻ ചെന്നു… റിസൾട്ട് നോർമൽ ആണെന്നും പേടിക്കാൻ ഒന്നും ഇല്ല എന്നും ആര്യ പറഞ്ഞു….
ഇത് കേട്ടതോടെ ഞാൻ പ്രതീക്ഷിച്ച പോലെ തന്നെ മായയിൽ ഭയം ഉടലെടുക്കാൻ തുടങ്ങിയിരുന്നു… അവൽക്കാണ് പ്രശ്നം എന്നും അവള് കാരണം എന്റെ ജീവിതവും നശിച്ചു എന്നും.. അവൾക്ക് ഇനി ഒരിക്കലും അമ്മയാകാൻ കഴിയില്ല എന്നും അവള് സ്വയം വിധിയെഴുതി… അത് അവളെ കടുത്ത വിശാധത്തിലേക്ക് കൊണ്ടുപോയി…
ആരോടും mindaano പുറത്തിറങ്ങി എവിടെയെങ്കിലും പോവാനോ അവള് കൂട്ടാക്കിയില്ല…
എന്നോട് പോലും അവള് അകലം പാലിക്കുന്നതായി എനിക്ക് തോന്നി….
പക്ഷേ ഞാൻ അവളിലേക്ക് കൂടുതൽ ഊർജം പകർന്നു കൊണ്ടിരുന്നു… കൂടെ എപ്പോളും ഞാൻ ഉണ്ടാവും എന്ന വിശ്വാസം അവളിൽ നിറക്കാൻ ഏറേ കുറെ എനിക്ക് സാധിച്ചു… അവള് ഏകദേശം പഴയ പടി ആവുന്നുണ്ട് എന്ന് കണ്ടപ്പോൾ ഞാൻ അവളെയും കൂട്ടി വീണ്ടും ആര്യയുടെ അടുത്തേക്ക് പോയി..
വിശദമായ പരിശോധനകൾക്കു ഒടുവിൽ മായയുടെ ഗർഭ പാത്രത്തിലേക്ക് പോവുന്ന കുഴലിൽ എന്തോ തടസ്സം ഉള്ളതായി കണ്ടെത്തി… അത് ഒരു ചെറിയ സർജറി വഴി പരിഹരിക്കാൻ ആവും എന്നും ആര്യ പറഞ്ഞു…
ഇത് കേട്ടതോടെ മായയുടെ മുഖം വീണ്ടും പ്രകാശമയമായി… വീണ്ടും ഞങ്ങളുടെ ജീവിതത്തിൽ ആനന്ദം വന്നെത്തി…
ചികിൽസകൾ എല്ലാം പെട്ടന്ന് തന്നെ പൂർത്തിയായി… ആര്യയുടെ നിർദ്ദേശ പ്രകാരം ഞങൾ മൂന്നാറിലേക്ക് ഒരു രണ്ടാം ഹണി മൂണിന് പോയി…
ജീവിതത്തിലെ വസന്ത കാലങ്ങൾ ആയിരുന്നു പിന്നീട് അങ്ങോട്ട്… മൂന്നാറിലെ കൊടും തണുപ്പത്ത് ഞങൾ ഒരു മനസ്സും ഒരു ശരീരവും ആയി മാറി…
അവിടെ ചിലവഴിച്ച രണ്ടു ദിവസങ്ങളും ഞങ്ങളുടെ ഹോട്ടൽ മുറിയുടെ നാല് ചുവരുകൾ അല്ലാതെ ഒന്നും ഞങൾ കണ്ടില്ല…
രാവും പകലും ഞങ്ങൾക്ക് ഒന്നാണെന്ന് തോന്നി…
നിറഞ്ഞു തുളുമ്പുന്ന സ്നേഹത്തോടെ പ്രാന്തമായ ആവേശത്തോടെ ഞങൾ പരസപരം ഒന്നായി കൊണ്ടിരുന്നു…
പല തവണ എന്നിൽ നിന്നും എന്റെ സ്നേഹത്തിന്റെ നീരുറവ അവള് ഏറ്റു വാങ്ങി…
ക്ഷീണിതനായി അവൾക്ക് മുകളിൽ കിടന്നിരുന്ന എന്നെ പതിയെ തിരിച്ചു കിടത്തി അവള് എന്റെ മാറിലേക്ക് മുഖം പൂഴ്ത്തി കിടന്നു… ഞാൻ അവളുടെ മുടിയിഴകളിലൂടെ പതിയെ തലോടി കൊണ്ടിരുന്നു… ഒരു നേർത്ത കുളിർ കാറ്റ് ഞങ്ങളെ തഴുകി തലോടി പോയത് പോലെ തോന്നി…
ഒരേ സമയം അവള് തല ഉയർത്തി എന്നെയും തല താഴ്ത്തി ഞാൻ അവളെയും നോക്കി.. ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഇടഞ്ഞു…
പിന്നീട് ചുണ്ടുകൾ തമ്മിലും…. രോമം നിറഞ്ഞ എന്റെ മാറിലേക്ക് അവളുടെ മാറിലെ മലരമ്പുകൾ വന്നു തറച്ചു…
ഞങ്ങളുടെ അരക്കേട്ടുകൾ ഒന്നായ നിമിഷം അവള് പതിയെ എന്റെ കാതിൽ കടിച്ചു…
കുറ്റിമുടികൾ നൽകുന്ന സുകമുള്ള വേദന ഞാൻ എന്റെ അരക്കെട്ടിൽ അനുഭവിച്ചറിഞ്ഞു…
അകലെ മാനത്ത് തുറന്നിട്ട ജനവാതിലിലൂടെ അമ്പിളി ഞങ്ങളെ നോക്കി പുഞ്ചിരിച്ചു……
ഒരു ദിവസം ഷോപ്പിൽ ഇരുന്നപ്പോൾ ആണ് എനിക്ക് ആ ഫോൺ കാൾ വരുന്നത്…
മായ ആയിരുന്നു..
എന്താ മായെ…
ഏട്ടൻ എവിടെയാ..??
ഞാൻ ഷോപ്പിൽ അല്ലാതെ എവിടെ..??
എന്ന വേഗം ഹോസ്പിറ്റൽ വരെ വാ..?
എന്തുപറ്റി ആർക്കെങ്കിലും വല്ല അസുഖവും??
വന്നിട്ട് പറയാം ..
ശരി.. ദാ എത്തി….
തെല്ലൊന്നു പരിഭ്രമിച്ചു എങ്കിലും മായയുടെ സംസാരം സാധാരണ ഗതിയിൽ ആയിരുന്നതിനാൽ കുറച്ചു ആശ്വാസം തോന്നി..
ഞാൻ വേഗം കാർ എടുത്ത് ആശുപത്രി ലക്ഷ്യമാക്കി ഓടിച്ചു…
പാർക്കിങ്ങിൽ കാർ നിർത്തി മായക്ക് ഫോൺ ചെയ്തു…
എവിടെയാ നീ..??
ആര്യ ചേച്ചിയുടെ റൂമിലോട്ട് വാ…
ആര്യയുടെ റൂമിൽ വരാൻ പറഞ്ഞപ്പോൾ ഞാൻ ഒന്ന് പതറി.. പല തരം ചിന്തകള് എന്റെ മനസ്സിലൂടെ കടന്നു പോയി…
ഞാൻ വാതിൽ തുറന്ന് അകത്തു കയറിയപ്പോൾ അവിടെ ആര്യയും അമ്മയും മായയും ഉണ്ടായിരുന്നു… ഞാൻ എല്ലാവരുടെയും മുഖത്തേക്ക് മാറി മാറി നോക്കിക്കൊണ്ട് കസേരയിൽ ഇരുന്നു…
മൗനത്തിനു അവസാനം ഇട്ടു കൊണ്ട് ആര്യ പറഞ്ഞു തുടങ്ങി…
അപ്പോ കണ്ണാ.. ഇനി എന്താ പരിപാടികൾ ഒക്കെ..??
എന്ത് പരിപാടി..
ഇനിയല്ലെ പരിപാടി…
ഞാൻ കാര്യം മനസ്സിൽ ആവാതെ മായായുടെയും അമ്മയുടെയും മുഖത്തേക്ക് മാറി മാറി നോക്കി കൊണ്ടിരുന്നു…
മായെ നീ തന്നെ പറ അത്…
ആര്യ അത് പറഞ്ഞപ്പോൾ ഞാൻ മായയുടെ മുഖത്തേക്ക് നോക്കി..
അവള് ഒന്നും മിണ്ടിയില്ല… ടേബിളിൽ വച്ചിരുന്ന എന്റെ കൈ എടുത്ത് അവളുടെ വയറിലേക്ക് വചൂ…
ഒരു നിമിഷം ഞാൻ ഒന്ന് അന്ധാളിച്ചു…
സത്യം എന്ന രീതിയിൽ ഞാൻ തല ആട്ടി ചോദിച്ചു…
അതേ എന്ന രീതിയിൽ അവള് നാണത്താൽ തല കുലുക്കി…
എനിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് പോലും തിരിച്ചറിയാൻ ആയില്ല…
സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറയുന്നത് കാഴ്ച്ച മങ്ങി വന്നപ്പോൾ ആണ് ഞാൻ തിരിച്ചറിഞ്ഞത്…
സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും പൂത്തിരി നാളുകൾ ആയിരുന്നു പിന്നീടുള്ള ദിവസങ്ങൾ…
പക്ഷേ അതിന് അധികം ആയുസ്സ് ഉണ്ടായില്ല…
ഒരു ദിവസം ചെക്ക് അപ്പ് ചെയ്യാൻ ആശുപത്രിയിൽ പോയ ഞങ്ങളോട് ഏറേ വിഷമത്തോടെ ആണ് ആര്യ ആ കാര്യം പറഞ്ഞത്.. അതും മായ കേൾക്കാതെ എന്നോട് മാത്രം…
അവസ്ഥ കുറച്ച് മോശമാണ്.. നല്ല കേയറിങ് വേണം നന്നായി പ്രാർത്തിക്ക് മായക് വേണ്ടിയും കുഞ്ഞിന് വേണ്ടിയും…
ഇത്രേം പറഞ്ഞു ആര്യ നടന്നു നീങ്ങിയപ്പോൾ നെഞ്ചില് വലിയ ഒരു പാറക്കൽ എടുത്ത് വച്ചപോലെ എനിക്ക് തോന്നി….
ഒന്നും അറിയാതെ പുറത്ത് സന്തോഷത്തോടെ നിറ വയറുമായി നിൽക്കുന്ന എന്റെ മായയൊട് ഞാൻ ഒന്നും പറഞ്ഞില്ല.. എല്ലാം ഉള്ളിൽ ഒതുക്കി….
കൂടുതൽ ശ്രദ്ധ വേണം എന്ന് മാത്രം വീട്ടിൽ എല്ലാരോടും പറഞ്ഞു…
ഓരോന്ന് ആലോചിച്ചു തല പുകഞ്ഞു ഷോപ്പിൽ ഇരിക്കുമ്പോൾ ആണ് ആ കോൾ വന്നത്… അച്ഛൻ ആയിരുന്നു…
മോനെ മായക്കു് വേദന തുടങ്ങി ആശുപത്രിയിൽ ആണ് ഞങൾ.. നീ വേഗം വാ…
എന്റെ ഹൃദയ താളം പെരുമ്പറ കൊട്ടും പോലെ മുഴങ്ങി…
ഞാൻ മനമുരുകി പ്രാർത്ഥിച്ചു കൊണ്ടിരുന്നു…
കഴിയുന്നതും വേഗത്തിൽ ഞാൻ ബൈക്ക് ഓടിച്ചു…..
സിഗ്നലിൽ ചുവപ്പ് തെളിയുന്നതിന് മുൻപ് അപ്പുറത്തെതാം എന്ന എന്റെ ആത്മ വിശ്വാസം തെറ്റി…
വലതു വശത്ത് നിന്നും പാഞ്ഞു വന്ന ലോറിയുടെ ഹോണടി ശബ്ദം എന്റെ കാതിൽ തുളഞ്ഞു കേട്ടു….
എപ്പോളോ കണ്ണ് തുറന്നപ്പോൾ ഞാൻ കാണുന്നത് ടാറിട്ട റോഡിൽ എന്നിൽ നിന്നും ഒലിച്ചിറങ്ങുന്ന ചുടുചോരയാണ്…
മിഴികൾ താനേ അടഞ്ഞു…………….
കൺമുന്നിൽ ഇതുവരെ ഉള്ള ജീവിതം ഒരു തിരശ്ശീലയിൽ എന്ന പോലെ കടന്നു പോയി…
ഓരോ മുഖങ്ങളും വ്യക്തം…. എന്റെ കുഞ്ഞിന്റെ ഒഴിച്ച്…..
അന്ന് ആ വീട്ട് മുറ്റത്തേക്ക് വന്നു നിന്നത് രണ്ടു ആംബുലൻസ് ആയിരുന്നു….
മുഴങ്ങി കേട്ട നിലവിളികൾക്കുള്ളിൽ എവിടെയോ ഒരു കുഞ്ഞു ശബ്ദവും……..
പ്രണയത്തിന് മരണമില്ല…. പ്രണയിക്കുന്നവർക്ക്….????
അവസാന തരി മണ്ണ് മേലേക്ക് വന്നു വീഴുമ്പോഴും ആ കുഴിയിൽ അവർ ഒന്നിച്ചായിരുന്നു……..
ഒന്നിച്ചായിരുന്നു….
നീയും♥️ഞാനും
By Rahul Krishnan M
അസാധാരണമായി ഒന്നും അവകാശപ്പെടാൻ ഇല്ലാത്ത ഒരു കഥ… പക്ഷേ… ഇതും ജീവിതമാണ്…..
Comments:
No comments!
Please sign up or log in to post a comment!