ശംഭുവിന്റെ ഒളിയമ്പുകൾ 19

ഗായത്രിവന്ന് വീണയെ പിടിച്ചു.”ചേച്ചി ഇങ്ങ് വാ”അവൾ വിളിച്ചു.

“മ്മ്ച്ചും….ഞാൻ വരില്ല.എന്നെ വിടല്ലേ ശംഭുസെ.”അവൾ അവന്റെ നെഞ്ചിൽ അള്ളിപ്പിടിച്ചിരുന്നു.

“ദേ ചേച്ചി…അമ്മ നോക്കുന്നു” വീണ്ടും ഗായത്രി പറഞ്ഞു.പക്ഷെ വീണ മറുപടി ഒന്നും നൽകാതെ അതെ നിൽപ്പ് തുടർന്നു.അവളുടെ പിടുത്തം മുറുകിയതല്ലാതെ അവളെ മാറ്റാൻ ഗായത്രിക്ക് കഴിഞ്ഞില്ല. അതെ സമയം ശംഭുവിന്റെ മുഖത്തെ ഞെട്ടലും ഗായത്രി കണ്ടു.

“…..ചേച്ചിപ്പെണ്ണെ…..”അവൻ വിളിച്ചു.

എന്തോ………..

ദേ ടീച്ചറ് നോക്കിനിക്കുന്നു.വേഗം ചെന്ന് ഉടുപ്പ് മാറീട്ടു വന്നെ.

ശംഭുസും വാ.എനിക്ക്‌ പേടിയാ. ഞാൻ പറഞ്ഞതല്ലേ എന്നെ ഒറ്റക്കിട്ട് പോവല്ലെന്ന്.

അവനൊന്നും മിണ്ടിയില്ല.സാവിത്രി ഒക്കെ നോക്കി ശ്രദ്ധിക്കുന്നുണ്ട്.ഒരു വലിയ ചോദ്യത്തിന് ഉത്തരം കിട്ടി എന്നുള്ള ഭാവം ആ മുഖത്തുണ്ട്. അപ്പോൾ ഗായത്രി സാവിത്രിയുടെ അടുത്തെത്തിയിരുന്നു.”അമ്മെ ഞാൻ എല്ലാം പറയാം,പക്ഷെ ഇപ്പൊ”

മിണ്ടരുതെന്നവൾ ആംഗ്യം കാണിച്ചു. സാവിത്രി നോക്കി നിൽക്കുകയാണ് വീണയുടെ ചേഷ്ട്ടകൾ.അവരുടെ അടുപ്പമവൾ നോക്കിനിന്നു കാണുകയാണ്,മനസിലാക്കുകയാണ്അപ്പോഴും അതിന്റെ കാരണങ്ങൾ എന്തെന്നുള്ള ചോദ്യം അവളുടെ മനസ്സിലുയർന്നു.എവിടെയാണ് പിഴച്ചത്.താനോ മാഷോ അറിയാത്ത ചില കഥകൾ കൂടിയുണ്ടെന്ന് അവൾക്ക് ബോധ്യമായി.

“ചേച്ചിപ്പെണ്ണേ…. പേടിച്ചോ ഒരുപാട്?”

“…മ്മ്മ്…”വീണയൊന്ന് മൂളുക മാത്രം ചെയ്തു.വീണ്ടും മൗനമായിരുന്നു അവിടെ.അവളുടെ എല്ലാം മറന്നുള്ള നിൽപ്പ് കണ്ട് സാവിത്രിയും.ഗായത്രി ആകെ പരിഭ്രമിച്ചു നിൽക്കുകയാണ്. സാവിത്രിയുടെ മൗനമാണ് അവളുടെ ആശങ്കക്ക് കാരണവും.സാവിത്രി സംയമനം പാലിച്ചു നിൽക്കുന്നുണ്ട്, എങ്കിലും വൈകിയാണെങ്കിലും അവളുടെ പ്രതികരണം എന്താകും എന്നതാണ് ഗായത്രിയെ ചിന്താകുല യാക്കുന്നതും.

അവളുടേതായ ലോകത്താണ് വീണ, ചുറ്റുമുള്ളത് അവൾ ശ്രദ്ധിക്കുന്നതെ ഇല്ല.സാവിത്രിയുടെ സാന്നിധ്യം തന്റെ പുരുഷന്റെ നെഞ്ചിടിപ്പ് കൂട്ടുന്നത് പോലും അവൾ ഗൗനിക്കുന്നില്ല. അവളുടെ ലോകം ശംഭുവിലെക്ക് ചുരുങ്ങിയിരിക്കുന്നു.മൗനം വഴിമാറി കൊടുത്തപ്പോൾ അവൾ വീണ്ടും പറഞ്ഞുതുടങ്ങി.

ശംഭുസെ…. അവിടെ……. അവിടെ നിലവറയില്…

അവിടെന്താ…..?

ഒരുത്തൻ…..എന്നെ പിടിക്കാൻ വന്നു. പൂട്ടി ഇട്ടേക്കുവാ.അവനാ ഇതൊക്കെ വലിച്ചുകീറിയെ.

ഒത്തിരി ഉപദ്രവിച്ചോ അവൻ?

“ഇല്ല ശംഭുസെ,അപ്പോഴേക്കും രക്ഷ പെടാൻ പറ്റി.പക്ഷെ ഗായത്രിക്ക്….

.

“എന്താ ഗായത്രിക്ക്,ഒന്നുല്ല.നോക്ക് ടീച്ചറുടെ കൂടെ നിക്കുന്നു.അങ്ങോട്ട്‌ ചെല്ല് ചേച്ചിപ്പെണ്ണെ.ചെന്ന് ഉടുപ്പ് മാറിയിട്ട് ചേച്ചിയുടെ മുറിവൊക്കെ ഒന്ന് തുടച്ചുകൊടുക്ക്.ഞാനൊന്ന് നോക്കിയേച്ചു വരാം” അവൾ പൂർത്തിയാക്കുന്നതിന് മുന്നെ അവൻ പറഞ്ഞു.അവന്റെ മുന്നിലവൾ ഒരു പൂച്ചയെപ്പോലെ അനുസരണയുള്ളവളായി.അവന്റെ സാന്നിധ്യത്തിൽ അവളുടെ ഭയം വിട്ടകന്നിരുന്നു.അവൻ കൂടെയുള്ള സമയം താൻ സുരക്ഷിതയാണെന്ന ബോധ്യത്തോടെ അവൾ ഗായത്രിക്ക് അരികിലേക്ക് നീങ്ങി.

തന്റെ ചുറ്റുപാടിനെക്കുറിച്ച് ബോധ്യം വന്ന വീണ സാവിത്രിയെ കണ്ട് ഞെട്ടി അവൾക്ക് മുഖം കൊടുക്കാൻ വീണ ഭയന്നു.ആ മുഖത്തവൾ നൂറായിരം ചോദ്യങ്ങൾ വായിച്ചെടുത്തു.

അമ്മെ ഞാൻ……..

“ഇപ്പൊചെല്ല്,ചെന്ന് വേഷംമാറ്. പിന്നെയാവാം ചോദ്യവും പറച്ചിലും ഒക്കെ.” സാവിത്രി ഗൗരവത്തിൽ തന്നെയാണ് പറഞ്ഞതും.പിടിക്കപ്പെട്ടു എന്നവൾ മനസിലാക്കി.നേരിടുക തന്നെയെന്ന് ഉറപ്പിച്ച വീണ സാവിത്രിക്ക് മുഖം കൊടുക്കാതെ അവിടെനിന്നും പിൻവാങ്ങി.സാവിത്രിയുടെ മുഖത്തു നോക്കാൻ വയ്യാതെ ശംഭുവും. ***** നിലവറ തുറന്ന് ശംഭു അകത്തേക്ക് കയറി.ഭൈരവൻ അപ്പോഴും നിലത്ത് കിടക്കുകയാണ്.നിരങ്ങി എണീക്കാൻ നോക്കുന്നുണ്ടെങ്കിലും തുടയിലെ ആഴത്തിലുള്ള മുറിവ് കാരണം ഭൈരവന് കാലുറപ്പിച്ചു നിൽക്കാൻ സാധിക്കാതെ വേച്ചു വീണുപോവുകയായിരുന്നു.ചോര നല്ല രീതിയിൽ വാർന്നുപോയിട്ടുണ്ട്. അതിന്റെ തളർച്ചയും അയാൾക്കുണ്ട് രക്തം നിലവറക്കുള്ളിൽ കട്ടപിടിച്ചു തുടങ്ങിയിരിക്കുന്നു.കാലനക്കുന്നത്

കാരണം മുറിവിൽ നിന്നുള്ള ചോര നിന്നിട്ടില്ല.തലയിലേറ്റ അടിയിൽ മുറിവുണ്ടെങ്കിലും ഗുരുതരമല്ല.ആ മുറിവിൽ നിന്നും ചോര മുഖത്തുകൂടി ഒളിച്ചിറങ്ങിയിട്ടുണ്ട്.നെറ്റിയിലേറ്റ മുറിവിന് ചുറ്റും രക്തം കട്ടപിടിച്ച അവസ്ഥയിലാണ്.പക്ഷെ തുടയിലെ വെട്ട് ചിലപ്പോൾ മരണത്തിന് തന്നെ കാരണമായേക്കാം എന്നവന് തോന്നി

ദേഷ്യം ഇരച്ചുകയറിയ ശംഭു അയാളുടെ മുറിവിൽ ആഞ്ഞു ചവിട്ടി വേദനയാൽ അയാൾ അലറിവിളിച്ചു.

“നായെ….. നീ കൈവച്ചത് എന്റെ പെണ്ണിനെയാ.നിന്റെ മരണം ഞാൻ ഉറപ്പ് വരുത്തിയിരിക്കും”ഭൈരവന്റെ നെഞ്ചിൽ ചവിട്ടിനിന്ന് അവൻ പറഞ്ഞു.അയാൾ അവന്റെ കാലിൽ പിടിച്ചുകിടക്കുകയാണ്.ശക്തിയിൽ തന്റെ നെഞ്ചിലമർന്ന കാല് മാറ്റാൻ അയാൾ ശ്രമിക്കുന്നുമുണ്ട്.

അതെ നിപ്പിൽ നിന്നുകൊണ്ട് തന്നെ ശംഭു തന്റെ ഫോണിൽ കോൺടാക്ട് തിരയുകയാണ്.ഉദ്ദേശിച്ചയാളുടെ പേര് കണ്ടതും അതിലവൻ വിരൽ അമർത്തി.സ്‌ക്രീനിലപ്പോൾ ആ പേര് തെളിഞ്ഞു.
”ഇരുമ്പൻ സുര”

ആദ്യത്തെ ഒരു തവണ ബെൽ പോയിട്ടും അപ്പുറെ അനക്കമൊന്നും ഉണ്ടായിരുന്നില്ല.അവൻ വിളിച്ചു കൊണ്ടെയിരുന്നു.

“ഏത് പരനാറിയാടാ ഈ പാതിരക്ക് മനുഷ്യനെ ഉറങ്ങാനും വിടില്ല”

നിർത്താതെയുള്ള ഫോൺ ശബ്ദം ഉറക്കം കളഞ്ഞപ്പോൾ,വിളിക്കുന്നത് ആരെന്ന് പോലും നോക്കാതെ പച്ച തെറി വിളിച്ചുകൊണ്ടാണ് സുര ഫോണെടുത്തത്.

ശംഭുവാ…….ഉറക്കം കളഞ്ഞു എന്നറിയാം.പക്ഷെ ഇരുമ്പിന്റെ സഹായം വേണ്ട സമയത്ത് വിളിച്ചല്ലേ പറ്റു.

വിട്ട് കളയെടെ,ഞാൻ ഉറക്കം പോയപ്പോ ആ ദേഷ്യത്തിന്….ഇപ്പൊ എന്നാ ഈ രാത്രീല്.

ഇരുമ്പേ….വേഗം തറവാട്ടിലെത്തണം. പിള്ളേരെ മുഴുവൻ കൂട്ടിക്കോ.ഇന്ന് വെളുക്കും മുന്നേ തീർക്കേണ്ട പണിയാ.

“….എന്നാടാ….എന്നാ പ്രശ്നം….എന്നാ നിന്റെ ശബ്ദം വല്ലാതെ………..” അവന്റെ ശബ്ദവ്യത്യാസം തിരിച്ചറിഞ്ഞ ഇരുമ്പ് കുറെ ചോദ്യം ഒന്നിച്ചു ചോദിച്ചുകൊണ്ട് തന്റെ ബുള്ളറ്റിന്റെ ചാവിക്കായി പരതി.

“വേഗം വാ…..വന്നിട്ട് പറയാം”അവൻ ഫോൺ കട്ട് ചെയ്തു.ഭൈരവന്റെ അടിവയറ്റിൽ ആഞ്ഞൊരു തൊഴികൂടി കൊടുത്തിട്ടാണ് അവൻ മുകളിലെത്തിയത്. ***** ഇതിനിടയിൽ വീണ വസ്ത്രമൊക്കെ മാറ്റിയിരുന്നു.ഹാളിലിരിക്കുകയാണ് മൂവരും.സാവിത്രി സ്വല്പം മാറിയാണ് ഇരിപ്പ്.വീട്ടിലുണ്ടായ അസ്വഭാവിക സംഭവവും വീണയുടെ പെരുമാറ്റവും

സാവിത്രിയെ വല്ലാതെ ഉലച്ചിട്ടുണ്ട്. പക്ഷെ ആ അന്തരീക്ഷത്തിൽ അവളൊന്നും ചോദിക്കുന്നില്ല.ഒന്ന് ശാന്തമായ ശേഷം ചോദിക്കാം എന്ന് തന്നെയാണ് മാഷിനെ വിളിച്ചപ്പോഴും പറഞ്ഞത്.വീണയുടെ പെട്ടെന്നുള്ള പെരുമാറ്റം കണ്ട് പതറിയ സാവിത്രി പക്ഷെ അത്‌ മാധവനോടു മറച്ചു. നേരിട്ട് തന്നെ അക്കാര്യം ധരിപ്പിക്കാം എന്നാണ് സാവിത്രിയുടെ മനസ്സിൽ. അങ്ങനെയൊരു കാര്യം കൺമുന്നിൽ കണ്ടെങ്കിലും,തന്റെ കാഴ്ച്ചപ്പാട് തെറ്റിയാലോ എന്ന ചിന്ത അതിന് പിറകിലുണ്ട്.കാരണം നാം പലപ്പോഴും കാണുന്നതായിരിക്കില്ല സത്യവും.ചിലപ്പോൾ ആ സമയം അങ്ങനെ സംഭവിച്ചുപോയതുമാവാം. എന്തായാലും വൈകിട്ടോടെ മാഷ് ഇങ്ങെത്തും.അതിനുമുന്നേ കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്യാം എന്ന കണക്കൂകൂട്ടലോടെ സാവിത്രിയാ ഇരുപ്പ് തുടർന്നു.

ഗായത്രിയുടെ മുറിവ് ക്ലീൻ ചെയ്യുന്ന തിരക്കിലായിരുന്നു വീണ.സാവിത്രി അല്പം അകലെയിരിപ്പുണ്ട് എങ്കിലും അവൾ മുഖം കൊടുക്കുന്നില്ല.ഒപ്പം ഗായത്രിയുണ്ടാവും എന്ന ധൈര്യം ആവൾക്കുണ്ട്.

ആന്റിസെപ്റ്റിക് ലോഷൻ മുറിവിന് ചുറ്റും പുരട്ടുമ്പോൾ നീറ്റൽ കൊണ്ട് വീണയുടെ കയ്യിൽ പിടിക്കുന്നുണ്ട് ഗായത്രി.”അടങ്ങിയിരിക്ക് പെണ്ണെ ഒന്ന് ചെയ്യട്ടെ”ഗായത്രി തടയുമ്പോൾ വീണ ശകാരിക്കുന്നു.
നെറ്റിയിലെ മുറിവിന് ചുറ്റും രക്തം കട്ടപിടിച്ച അവസ്ഥ.അധികം മുറിവ് ഇല്ല എങ്കിലും വീഴ്ച്ചയിലും മറ്റും പറ്റിയ ചതവ് എടുത്തറിയാം.ഒടുക്കം മുറിവൊക്കെ വൃത്തിയാക്കിയ വീണ മുറിവിൽ ക്രീം പുരട്ടി വൃത്തിയിൽ അതിന് പുറമെ ബാൻഡേജ് കൊണ്ട് കെട്ടിവച്ചു.

ഈ കാഴ്ച്ചകളാണ് ശംഭു മുകളിൽ എത്തിയ സമയം കാണുന്നത്. സാവിത്രിയവനെ ഇരുത്തിയൊന്ന് നോക്കി.അത്‌ നേരിടാനാവാതെ തല കുനിച്ചുനിന്ന സമയം ഒരു രക്ഷ പോലെ അവന്റെ ഫോൺ റിങ് ചെയ്തു.സ്‌ക്രീനിൽ പേര് കണ്ടതും അവൻ ഫോൺ എടുത്തുകൊണ്ട് പുറത്തേക്ക് നടന്നു.

മാഷേ……….

“എന്താടാ വീട്ടില്..?എന്താടാ ഉണ്ടായേ. സാവിത്രി ആകെ പേടിച്ചാ വിളിച്ചത്. നിന്നെ വിളിച്ചപ്പൊ നീ എൻഗേജ്ഡ്.” അവൻ ആ ശബ്ദത്തിലെ പരിഭ്രമം തിരിച്ചറിഞ്ഞു.

കൊട്ടേഷനാ മാഷെ.ആരെന്നറിയില്ല. പക്ഷെ അറിഞ്ഞു കളിച്ചതുപോലെ ഉണ്ട് സീൻ.

എന്താടാ……..എന്താ അങ്ങനെയൊരു സംശയം.

സംശയങ്ങളാണ് മാഷേ മനസ്സിൽ മുഴുവൻ.ചേച്ചിമാർ ഒറ്റക്കായിരിക്കും എന്നറിഞ്ഞു വന്ന പണിയാണിത്. അല്ലെങ്കിൽ അവരെ ഒറ്റക്ക് കിട്ടണം എന്നവർ ആഗ്രഹിക്കുന്നു.

നീയെന്താ പറഞ്ഞുവരുന്നത്……..

അത്‌ മാഷിനോട് നേരിട്ട് പറയാം. ഇപ്പൊ പ്രശ്നം അതല്ല,ഇവിടെയാകെ പൂരം കഴിഞ്ഞ പൂരപ്പറമ്പിന്റെ അവസ്ഥയാ.തന്നെയുമല്ല വന്നവരിൽ ഒരുത്തനെ വീണേച്ചി വെട്ടിവീഴ്ത്തി

ചത്തൊടാ അവൻ?ഇല്ലേല് അങ്ങ് തീർത്തെര്.ബാക്കി ഈ മാധവൻ നോക്കിക്കോളാം.എന്റെ വീട്ടില് ഇത് രണ്ടാമത്തെയാ.വേദനിച്ചതും മുറിഞ്ഞതും എന്റെ മക്കൾക്കാ. അതിന് മാപ്പില്ല.

ഇല്ല മാഷേ….. ചത്തിട്ടില്ല.നിലവറയിൽ കിടപ്പുണ്ട്,അല്പ ജീവനോടെ.തുടക്കാ വെട്ട്,തലക്കും അടിയേറ്റിട്ടുണ്ട്.ഇന്ന് രാത്രി കഴിക്കില്ല,തുടയിൽ നിന്നും നല്ല വണ്ണം രക്തം വർന്നിട്ടുണ്ട്.

അവനാരെന്ന് പിടികിട്ടിയൊ നിനക്ക്

ഇല്ല മാഷേ.ഞാൻ അറിയുന്ന ടീമിൽ ഉള്ളവനല്ല.എന്തായാലും ഞാൻ ഇരുമ്പിനോട് വരാൻ പറഞ്ഞിട്ടുണ്ട് പക്ഷെ കാര്യം പറഞ്ഞിട്ടില്ല.

“ഞാൻ വിളിച്ചോളാം സുരയെ.ഞാൻ പറഞ്ഞോളാം അവനോട്.അവൻ നോക്കിക്കോളും.നീ വീട്ടിൽ തന്നെ ഉണ്ടാവണം.”

ഫോൺ കട്ടായതും ശംഭു ഉമ്മറത്ത് തന്നെയിരുന്നു.രാത്രിയിൽ തന്നെ പുറപ്പെടാനൊരുങ്ങിയ മാധവനെ സമാധാനിപ്പിച്ചതും മീറ്റിങിന് നിക്കാൻ ധൈര്യം കൊടുത്തതും ശംഭുവാണ്. അവൻ വീട്ടിലുണ്ടെന്ന ധൈര്യത്തിൽ പിറ്റേന്ന് വൈകിട്ട് വരെ കൊച്ചിയിൽ തുടരാൻ മാധവൻ തീരുമാനിച്ചു. ***** ഇരുമ്പ് തറവാട്ടിലെത്തുമ്പോൾ ശംഭു പുറത്തുതന്നെയുണ്ട്.കൂടെ പിള്ളേര് മുഴുവനും.
മൂന്ന് ജീപ്പിലായി പത്ത് ഇരുപതോളം തടിമാടൻമാർ.അവർ സുരയുടെ പിന്നിലായി നിരന്നു.സുര മാധവനെ എത്തിയെന്ന വിവരം ധരിപ്പിച്ചു. “ഇരുമ്പേ ഓർമ്മയുണ്ടല്ലൊ.അകത്തു കിടക്കുന്നവൻ അതാരായാലുമങ്ങ് ചതുപ്പിൽ കെട്ടിത്താത്തിയേക്ക്. പുലരുമ്പോൾ അങ്ങനെയൊന്ന് വീട്ടിൽ നടന്നതായി തോന്നരുത്” കനത്തിലുള്ള നിർദ്ദേശമായിരുന്നു മാധവന്റെത്.

‘അത്‌ മാഷ് പറയാതെ തന്നെ ചെയ്യും. ഇതിന്റെ പേരിലിവിടുത്തെ കുട്ടികളെ ആരും തിരക്കിവരില്ല.പറയുന്നത് ഇരുമ്പൻ സുരയാണ്.മാറ്റമില്ലാത്ത സുരയുടെ വാക്ക്”അതും പറഞ്ഞു സുര ഫോൺ വച്ചശേഷം പരിസരം ഒന്ന് ഓടിച്ചു നോക്കി മുൻവശമാകെ അലങ്കോലമായിട്ടുണ്ട്.ജനൽച്ചില്ലു മുതൽ ചെടിച്ചട്ടി സഹിതം ഉടഞ്ഞു കിടക്കുന്നു.മാധവൻ മാഷിന്റെ വീട്ടിൽ ഇങ്ങനെയൊരു അക്രമണം, അത്‌ സുര പ്രതീക്ഷിച്ചിരുന്നതല്ല.

എവിടാടാ…….അവരൊക്കെ എവിടെ.

അകത്തുണ്ട് ഇരുമ്പേ,കേറിവാ.

“ഇരുമ്പേ ഉള്ളിലും ഇതൊക്കെയാ അവസ്ഥ”വീട്ടുപകരണങ്ങളും മറ്റ് അലങ്കാര വസ്തുക്കളും ചൂണ്ടിക്കാട്ടി ശംഭു പറഞ്ഞു.പലതും സ്ഥാനം തെറ്റി കിടക്കുകയാണ്.ചിലത് പൊട്ടിയ അവസ്ഥയിലും.ഉള്ളിലെത്തിയ ശംഭു ഇരുമ്പിനെ അതെല്ലാം ചൂണ്ടിക്കാട്ടി.

“ഇവിടെ ചോര വീണിട്ടുണ്ടല്ലോടാ” ഇരുമ്പ് പറയുമ്പോഴാണ് ഹാളിൽ നിന്നും പുറത്തേക്ക് പല ഭാഗങ്ങളിൽ ആയി രക്തം കട്ടപിടിച്ചു കിടക്കുന്നത് ശംഭു പോലും ശ്രദ്ധിക്കുന്നത്.

“മ്മ് ഒരുത്തനുകൂടി വെട്ടേറ്റു,പക്ഷെ അവൻ രക്ഷപെട്ടു”അയാൾ ശംഭുവിനോട്‌ പറഞ്ഞു.അതുകേട്ട് ശംഭു വീണയെ ഒന്ന് നോക്കി.അവൾ അതെയെന്ന് തലയാട്ടി.

‘പേടിക്കണ്ട.മാഷ് വിളിച്ചിരുന്നു.ഞാൻ നോക്കിക്കോളാം.നീയിപ്പോ ഇയാളെ ഒന്ന് ഹോസ്പിറ്റലിൽ കാണിക്ക്.തല ഇടിച്ചു വീണപ്പോൾ മുറിഞ്ഞതാവും.” ഇരുമ്പ് ഗായത്രിയെ നോക്കി പറഞ്ഞു

എനിക്ക്‌ കുഴപ്പം ഒന്നുല്ല ചേട്ടാ.അല്പം വേദനയുണ്ട്.മാറിക്കോളും.

അതല്ല പെങ്ങളെ,തലയിടിച്ചു വീണത് അല്ലെ.ഒന്ന് സ്കാൻ ചെയ്തു നോക്കുന്നത് നല്ലതാ.കുഴപ്പം ഒന്നുല്ല എന്ന് ഉറപ്പിക്കാല്ലോ”

“അതെ ശരിയാ ചെച്ചി.നമ്മുക്കൊന്ന് പോയി വരാം”

വേണ്ടടാ…..കുഴപ്പം ഒന്നുമില്ല.ഇനി എന്തേലും ഉണ്ടെങ്കിൽ രാവിലെ പോകാം.ഈ രാത്രി എനിക്കിനി വയ്യ.

അത് സുരക്കും ശരിയാണെന്ന് തോന്നി.രാത്രി മൂന്ന് പെണ്ണുങ്ങളെയും കൊണ്ട് ടൗണിൽ വരെ പോയിവരിക അതും ഈ സാഹചര്യത്തിൽ.ആ ഒരു റിസ്ക് വേണ്ടെന്ന് തന്നെ വച്ചു.

“……കമാലെ……”

ഇരുമ്പിന്റെ വിളി കേട്ടതും അയാൾ ഉള്ളിലെത്തി.ഒപ്പം മറ്റുള്ളവരും.

“…..അണ്ണാ…….”ഒരാൾ ഭവ്യതയോടെ സുരയുടെ വാക്കുകൾക്കായി കാത്തു ഒരു ആജാനുബാഹു.ആരും കണ്ടാൽ ഒന്ന് പേടിക്കുന്ന രൂപം.കമാൽ ആണ്, ഇരുമ്പിന്റെ വലം കൈ.

കാര്യങ്ങൾ പ്രത്യേകം പറയണ്ടല്ലൊ. വെളുക്കുന്നെന് മുന്നേ തീർക്കണം. പഴയപടിയുണ്ടാവണം വീടും പരിസരവും.നീ നിന്ന് ചെയ്യിക്കണം. ഞാനിപ്പൊ ഇറങ്ങും,ഒരുവൻ താഴെ വീണുകിടപ്പുണ്ട്,ഇവിടെ നിലവറയിൽ അവനെ ഞാനങ്ങു കൊണ്ടുപോകും. ഒരു തെളിവും അവശേഷിക്കരുത്. മനസിലായോ നിനക്ക്.

ശരി അണ്ണാ…….വെട്ടം വീഴും മുന്നേ പഴയ പടി ആക്കിയിരിക്കും.

എന്നാ ആദ്യം മുകളിലൊക്കെ നോക്കി ശരിയാക്കിയിട്.ഇവരവിടെ വിശ്രമിച്ചോട്ടെ.പിന്നെ ഒരു കാര്യം ശ്രദ്ധിക്കുക, അവന്മാരുടെ എന്തെലും വീണിട്ടുണ്ടോ എന്നും നോക്കിയേക്ക്. ഉണ്ടേല് എടുത്ത് വക്കണം.

സുരയുടെ വാക്കുകൾ ശിരസ്സാ വഹിച്ചു കമാലും പിള്ളേരും മുകളിൽ കയറി.പെണ്ണുങ്ങൾ മൂവരും ഹാളിൽ തന്നെയുണ്ട്.ഇരുമ്പിനെ അറിയാം എന്നുള്ളതുകൊണ്ട് അവർക്ക് പേടി ഉണ്ടായിരുന്നില്ല,മറിച്ച് ഒരു കാവൽ കിട്ടിയ ആശ്വാസമായിരുന്നു അവരുടെ മുഖത്ത്. ***** അതേ സമയം ശംഭു ഇരുമ്പിനെയും കൊണ്ട് നിലവറയിലെത്തി.അപ്പോഴും പാതി ബോധത്തിൽ ഭൈരവനവിടെ കിടപ്പുണ്ട്…….”ഭൈരവൻ…….” അയാളെ കണ്ടതും ഇരുമ്പിന്റെ നാവിൽ നിന്നും അറിയാതെതന്നെ പുറത്തുവന്നു.

അറിയുമോ ഈ നാറിയെ……

അറിയുമോന്നൊ…….ആള് നമ്മുടെ ലൈൻ തന്നെ.പക്ഷെ ഇത്തിരി ഹറാം പിറപ്പ് കൂടുതലാ.

ശംഭു ഇരുമ്പിനെയൊന്ന് നോക്കി.ആ നോട്ടത്തിന്റെ അർത്ഥം മനസിലായ ഇരുമ്പ് വീണ്ടും സംസാരിച്ചുതുടങ്ങി.

കമ്പിൽ തുണി ചുറ്റിപ്പോയാലും മതി ഇവന്റെ ഞരമ്പിന് തീപിടിക്കാൻ.ഇനി പ്രത്യേകിച്ച് പറയണ്ടല്ലൊ ഇവനെക്കുറിച്ച്.അകത്തായിരുന്നു. ഇറങ്ങിയത് അറിഞ്ഞിരുന്നില്ല.പക്ഷെ ഇവനിത് ആർക്കുവേണ്ടി…..

കണ്ടുപിടിക്കണം ഇരുമ്പേ…..ഇവൻ ചാവണം,ചേച്ചിമാർ പെടാനും പാടില്ല. പാവം രക്ഷപെടാൻ ചെയ്തതാ എന്റെ വീണേച്ചി.

അവരിതിനുപിറകെ തൂങ്ങേണ്ടിവരില്ല “അത് ഇരുമ്പൻ സുരയുടെ വാക്കാ” മഷിനോടും നിന്നോടും കടപ്പെട്ടവനാ ഞാൻ.ഒരുപാട് ഉപകാരം ചെയ്ത മനുഷ്യനാ മാധവൻ അദ്ദേഹം.മാഷ് ഉള്ളതുകൊണ്ടാ പെട്ട് പോകേണ്ട ആ മയക്കുമരുന്ന് കേസിൽ നിന്ന് ഊരി പോന്നത്.അങ്ങ് മേലേക്ക് പോയ ജീവൻ പിടിച്ചുവച്ച് എന്റെ കയ്യിലേക്ക് തന്നത് നീയും.അതിന് മുന്നിൽ ഇത് ഒന്നുമല്ലടാ…….

അത്‌ കേട്ടാൽ മതി ഇരുമ്പേ.പക്ഷെ കടപ്പാടിന്റെ കണക്ക് അതിനായി പറയണമെന്നുമില്ല.എന്റെ ചേച്ചിമാർ ഇതിന്റെ പേരിൽ……

മതി..നീ ഭൈരവൻ എന്ന പേര് മറക്ക്.

ഇന്ന് ഇവനിവിടെ വന്നിട്ടില്ല,നിങ്ങൾ ഒന്നുമറിഞ്ഞിട്ടുമില്ല.അങ്ങനെയെ ആകാവൂ.ബാക്കി ഞാൻ വേണ്ടത് ചെയ്തോളാം.ഇപ്പൊ നീ ചെല്ല്.നിന്റെ സാന്നിധ്യം അവർക്കൊരു ധൈര്യമാ. ചെന്നവർക്ക് കൂട്ടിരിക്ക്.

അവൻ തിരികെ നടന്നു.”കമാലിനോട് ഇങ്ങ് വരാൻ പറ”അവൻ പോകുന്ന വഴിയിൽ സുര വിളിച്ചുപറഞ്ഞു.

“ശരി ഇരുമ്പേ,പിന്നൊരു കാര്യം അവന്റെ മരണം അത് ഉറപ്പാക്കണം. തറവാട്ടിനുള്ളിൽ വേണ്ട.പുറത്ത് മതി’ ശംഭു നടന്നകന്നു. ***** മണി മൂന്ന് കഴിഞ്ഞു.ശംഭു മുകളിൽ എത്തുമ്പോഴേക്കും മുകളിൽ എല്ലാം നേരെയായിരുന്നു.പെണ്ണുങ്ങളെല്ലാം മുകളിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലുമാണ്.”കമാലിക്കാ ഇരുമ്പ് വിളിക്കുന്നുണ്ട്”അയാളെ കണ്ടതെ അവൻ പറഞ്ഞു.

നീ ഇവർക്കൊപ്പം മുകളിൽ ഇരുന്നോ. താഴെയും പുറത്തുമായി കുറച്ചധികം പണിയുണ്ട്.മൂന്ന് നാല്‌ മണിക്കൂർ എടുക്കും.രാവിലെ ജോലിക്കാർ ആരേലും വരുന്നവരുണ്ടെങ്കിൽ അവരോട് വരണ്ടെന്ന് പറഞ്ഞേക്ക്, അല്പം കൂടി വെളുത്തിട്ട് മതി”

“…ശരി ഇക്കാ…”അവൻ മുകളിലെക്ക് കയറാൻ തുടങ്ങിയതും കമാൽ അവനെ പുറകിൽ നിന്നും വിളിച്ചു.

എന്താ ഇക്കാ…….

അത്‌ പിന്നെ…….വെട്ടി എന്നത് സത്യം. പക്ഷെ വെട്ടിയ ആയുധം,അതെവിടെ ഇവിടെ കിടന്നാൽ ശരിയാവില്ല.അത്‌ നശിപ്പിച്ചേ പറ്റു.

അവൻ ഒരു നിമിഷം ആലോചിച്ചു. പിന്നെ വീണയെ നോക്കി.എന്തോ ഓർമ്മ വന്നത് പോലെ പൂജാമുറി തുറന്നു.അവിടെ വിഗ്രഹത്തിനു സമീപം ചോര പുരണ്ട മഴു കിടപ്പുണ്ട്. ജമാൽ തന്നെ അത്‌ കയറിയെടുത്തു. അതിന്റെ കനവും വാവട്ടവും അവനെ അത്ഭുതപ്പെടുത്തി.ഒത്ത കനത്തിൽ എട്ടിഞ്ചു വാവട്ടത്തിൽ ഒരു കൈക്കൊടാലി.കമാൽ പുറത്ത് വരുമ്പോഴും പെണ്ണുങ്ങൾ നിന്നിടത്തു തന്നെയുണ്ട്.

ക്ഷമിക്കണം ടീച്ചറെ.അവസ്ഥ ഇതാ, അതുകൊണ്ടാ അനുവാദം പോലും ചോദിക്കാതെ അകത്തു കയറിയത്.

മനസിലാവും കമാലെ.ഞാൻ വേണ്ടത് ചെയ്തോളാം.ഇപ്പൊ നീ വന്ന കാര്യം ചെയ്യ്.അതിന് ആരും തടസമല്ല.

“കൊച്ചെ…… സമ്മതിച്ചു ഈ ധൈര്യം. അനുവാദം ഇല്ലാതെ ഒരുത്തൻ ദേഹത്തു തൊട്ടാൽ വെട്ടിയേക്കണം. അവനൊന്നും ജീവിക്കാൻ അർഹത ഇല്ല.ഇപ്പൊ കാണിച്ച ധൈര്യം എന്നും വേണം”വീണയെ ഒന്ന് പ്രശംസിച്ച ശേഷം മറ്റുള്ളവർക്ക് നിർദേശം നൽകി കമാൽ നിലവറയിലേക്ക് നടന്നു ***** മുകളിലെത്തിയതും ശംഭുവിനോടു മുറിയിലേക്ക് പോകാൻ ഗായത്രി കണ്ണു കാണിച്ചു.അവിടെയെല്ലാം കിടന്നതുപോലെ തന്നെയുണ്ട്.അല്പം പൊട്ടിയതും മറ്റും ചാക്കിൽ കെട്ടി താഴെയെത്തിച്ചിരുന്നു.ഗായത്രിയുടെ പിറകിൽ പമ്മിയ വീണയെ സാവിത്രി കാൺകെ തന്നെ അവൾ ശംഭുവിന്റെ മുറിയിലാക്കി.അമ്മയത് ചോദിക്കും എന്ന് ആ മുഖഭാവത്തിൽ തന്നെ ഗായത്രിക്ക് മനസിലായിരുന്നു.പക്ഷെ തന്റെ മുന്നിൽ വച്ചുതന്നെ ഗായത്രി വീണയെ ശംഭുവിന്റെ മുറിയിലേക്ക് വിട്ടത് സാവിത്രിയെ ഞെട്ടിച്ചിരുന്നു. അവൾക്കെല്ലാം അറിയാം,അവളും കൂടി അറിഞ്ഞുകൊണ്ടാണിതൊക്കെ നടക്കുന്നതും.സാവിത്രി മനസ്സിൽ ഓർത്തു.

അമ്മ വാ…….അറിയാം ആ മുഖത്ത് ഒരുപാട് ചോദ്യങ്ങളുണ്ട്.അതിന് ഉത്തരം കിട്ടാതെ അമ്മ ഉറങ്ങില്ല എന്നുമറിയാം.

എന്നാ പറയ്…നീ എന്ത് ധൈര്യത്തിലാ അവരെ ഒന്നിച്ചു വിട്ടത്.?

“അമ്മ വാ…മുറിയിൽ പോകാം താഴെ കേൾക്കണ്ടാ”ഗായത്രി സാവിത്രിയെ വലിച്ചുകൊണ്ട് ഗോവിന്ദിന്റെ മുറിയിൽ കയറി വാതിലടച്ചു.

ഇനി ചോദിക്ക്…..?എന്താ അമ്മക്ക് അറിയേണ്ടത്?

അറിയേണ്ടതൊന്നെയുള്ളൂ.ഇവിടെ നടക്കുന്നതിന്റെയൊക്കെ അർത്ഥം എന്തെന്നെനിക്കറിയണം.വെറുതെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞതല്ല വീണ.അവൾ പേടിച്ചിരുന്നു.ഇവിടെ വന്നിറങ്ങിയപ്പോൾ ഞാനും പേടിച്ചു. പക്ഷെ വീണ……അവളുടെ മാറ്റം ഒരു പെണ്ണായ എനിക്ക്‌ മനസിലാകും. അവനെ കണ്ട് ഓടിവരുമ്പോൾ അവളുടെ കണ്ണിലെ തിളക്കം ഞാൻ കണ്ടതാ.അവന്റെ നെഞ്ചിൽ കിടന്ന സമയം അവളിലെ പേടി മാറിയതും ഞാൻ കണ്ടു,പിന്നീട് എനിക്ക്‌ മുഖം തരാനുള്ള അവളുടെ മടിയും.ഇനി നീ പറയ്,പക്ഷെ അവർ തമ്മിൽ ഒന്നും ഇല്ല എന്ന് മാത്രം അരുത്.

“അവന്റെ പെണ്ണാ അവള്….. ശംഭുന്റെ പെണ്ണ്.അവന്റെ താലിയാ ചേച്ചിയുടെ കഴുത്തില്.ഇനി എന്നാ അമ്മക്ക് അറിയേണ്ടത്”എടുത്തടിച്ചതുപോലെ ആയിരുന്നു ഗായത്രിയുടെ മറുപടി.

“മാനം കെട്ടവള്……അവളെ ഞാൻ….” സാവിത്രി നിയന്ത്രണം വിട്ടലറി.

അധികം ഒച്ചയിടണ്ട.ആ മാനം കെട്ട പെണ്ണ് ഇല്ലാരുന്നേ അമ്മയുടെ മോളിന്ന് മാനം പോയി നിക്കേണ്ടി വരുവായിരുന്നു.

നീയവളെ ന്യായീകരിക്കണ്ട. ഈ തറവാടിനെ ചതിക്കാൻ നോക്കുന്ന അവളെ നീയെന്തിന് സഹായിക്കുന്നു.

ശരിയാ….അമ്മക്ക് അതെ തോന്നു.

പിന്നെയെന്ത് തോന്നണം.എന്റെ മോനെ ചതിച്ച് മറ്റൊരുത്തനുമായി….. അതും ഇത്തിരിയില്ലാത്ത ചെക്കൻ, ഛെ…….മഷിങ്‌ വരുന്നത് വരെ ഉള്ളു അവളുടെ പൊറുതിയിവിടെ.എന്താ വേണ്ടതെന്ന് എനിക്കറിയാം.

ഇത്തിരിയില്ലാത്തവനൊ,ഇരുപത്തി രണ്ട് വയസായി അവന്.എന്താ അവൻ ചെയ്തത് മിണ്ടാത്തെ. അവനും കൂടി ഉൾപ്പെട്ട വിഷയത്തിൽ ഒരാളെ മാത്രം എന്തിന് ക്രൂശിക്കുന്നു.

ശരിയാ ഇരുപത്തിരണ്ടു വയസായി പക്ഷെ കൊച്ചാണവൻ.അവന്റെ ലോകം ഈ തറവാടും പരിസരവും മാത്രാ.വേറൊരു ലോകം കണ്ടിട്ടില്ല ശംഭു.ജീവിതം എന്തെന്നറിയാത്തവൻ ചിലപ്പോൾ മനസ്സ് ചഞ്ചലപ്പെട്ടെന്ന് വരും.പക്ഷെ അവൾ……ലോകം ഒരുപാട് കണ്ടവളാ,പഠിപ്പും വിവരവും ഉള്ളവൾ.കറക്കിയെടുത്തതാവും. കാര്യം കഴിഞ്ഞാൽ അവനെയും കളഞ്ഞിട്ട് പോവില്ലാന്ന് ആര് കണ്ടു.

ഓഹ് അമ്മയാള് കൊള്ളാല്ലോ.ഏത്ര ഭംഗിയായവനെ ന്യായീകരിക്കുന്നു. അവൻ അറിയാത്തതല്ലല്ലൊ വീണ ആരെന്നും,ചേച്ചിക്ക് ഇവിടെയുള്ള സ്ഥാനവും.അതവനും കൂടി ഓർക്കണാരുന്നു.

ന്യായീകരിക്കും.കാരണം അവനെന്റെ കൺമുന്നിൽ വളർന്ന ചെക്കനാ. എനിക്കറിയാം അവനെ.പക്ഷെ അവൾ നില മറന്നു.ഒരു ഭാര്യയാണ് എന്നവൾ മറന്നുകൊണ്ട് മറ്റൊരു പുരുഷനെ കാമിക്കുന്നു.അതും തന്നെക്കാൾ ഇളപ്പമുള്ളവനെ.ഭ്രാന്താ അവൾക്ക് കാമഭ്രാന്ത്,കിളിന്തു പയ്യൻ മാരെ കാണുമ്പോൾ ഇളകുന്ന ഒരു തരം വൃത്തികെട്ട ഭ്രാന്ത്.വേശ്യക്ക് പോലും അവളെക്കാൾ മാന്യതയുണ്ട്.

കൊള്ളാം അമ്മയുടെ മനോഭാവം. ചേച്ചി നിലമറന്നവൾ.ബാക്കിയുള്ള എല്ലാരും……..

അതേടി പാവം എന്റെ മോനെ ചതിച്ചുകൊണ്ടിരിക്കുന്നവളെ ഞാൻ പൊന്നിട്ട് മൂടാം.

ഒരു പാവം മോൻ….സ്നേഹം അങ്ങ് ഒഴുകുവാണല്ലോ.മോന്റെ വീരകഥ മുഴുവൻ ഞാനിനി വിളമ്പണോ…….

ചെറു പ്രായത്തിൽ അങ്ങനെ ചില തെറ്റൊക്കെ പറ്റീന്നിരിക്കും.അത്‌ ആമ്പിള്ളേർക്ക് പറഞ്ഞിട്ടുള്ളതാ. ഇപ്പൊ അന്തസുള്ളൊരു ആണാണ് നിന്റെ ചേട്ടൻ.നന്നായി ജോലിയും നോക്കുന്നുണ്ട്.

ആ മോന്റെ അന്തസെന്താണെന്ന് നല്ലോണം അറിയാം.എന്നെക്കൊണ്ട് പറയിപ്പിക്കരുത്.പറഞ്ഞുതുടങ്ങിയാ

കേൾക്കാൻ സുഖമുള്ള കാര്യമല്ല. പിന്നെ അമ്മ കൊണ്ടുപിടിച്ചു ന്യായീകരിക്കുന്നവന്നില്ലേ ഇവിടത്തെ വാല്യക്കാരൻ അവൻ സ്വന്തം നില മറന്നത് അമ്മയെന്താ മിണ്ടാത്തെ. സ്വന്തം നിലവിട്ട് പെരുമാറിയതവനും കൂടിയാ.എന്നിട്ട് ചേച്ചിക്ക് മാത്രം കുറ്റം.

നീ അതിര് വിടുന്നു ഗായത്രി……

ഇല്ലമ്മെ……ഞാൻ പറഞ്ഞതിൽ ഒരു തെറ്റും കാണുന്നില്ല.വാല്യക്കാരനെ നിർത്തേണ്ടിടത്തു നിർത്താതെ തലയിൽ കയറ്റി വച്ചപ്പോൾ അവൻ നിലമറന്നു.അതിന് കാരണം നിങ്ങൾ അച്ഛനും അമ്മയും തന്നാ.എങ്ങുന്നോ വന്ന തെണ്ടിച്ചെക്കനെ പുറംപണിക്ക് നിർത്തുന്നത് മനസിലാക്കാം.പക്ഷെ വീട്ടിനുള്ളിൽ പോലും സ്വാതന്ത്ര്യം കൊടുത്തു കയറൂരിവിടുമ്പോൾ അമ്മ ഓർക്കണാരുന്നു അവൻ തല മറന്ന് എണ്ണ തേക്കുമെന്ന്.

സ്വാതന്ത്ര്യം കൊടുത്തെങ്കിൽ കണക്കായിപ്പോയി.വന്നകാലം മുതൽ അവനീ വീടിന് വേണ്ടി കഷ്ട്ടപ്പെടുന്നത് ഞാൻ കാണുന്നതാ. അങ്ങനെയൊരുത്തന് കുറച്ചു സ്വാതന്ത്ര്യമൊക്കെ കൊടുത്തെന്നിരിക്കും.

അത്‌ തന്നാ പറഞ്ഞതും.ആ തന്തയും തള്ളയും ആരെന്ന് പോലുമറിയാത്ത തെണ്ടിച്ചെക്കൻ കൂടി ഓർക്കണാരുന്നു വീണയാരെന്നും അവൻ ചെയ്യുന്നത് പാലു കൊടുത്ത കൈക്കിട്ടുള്ള കൊത്താണെന്നും.

ഗായത്രി…..നാക്കിന് എല്ലില്ലെന്ന് കരുതി എന്തും വിളിച്ചു പറയല്ലേ…..

പിന്നെ അവനെ എന്നാ വിളിക്കണം, ആ തന്തയില്ലാത്ത വാല്യക്കാരനെ?

ടപ്പെന്നൊരു ശബ്ദമായിരുന്നു അവിടെയപ്പോൾ കേട്ടത്.ഒരു നിമിഷം ഗായത്രിയുടെ ഇടതുചെവിയിൽ ഒരു മൂളൽ മാത്രമെയുണ്ടായിരുന്നുള്ളൂ. അവളൊന്ന് പിന്നിലേക്ക് ഓർത്തു നോക്കി.ചുവന്നു വീങ്ങി കൈപ്പത്തി ചിഹ്നം പതിഞ്ഞ കവിളും പൊത്തി അവൾ സാവിത്രിയെ നോക്കുമ്പോൾ ചുവന്നുതുടുത്ത കണ്ണുകളുമായി അവളെത്തന്നെ നോക്കിനിക്കുകയാ ണ് സാവിത്രി.

എന്റെ ചോരയാ അവൻ,നിന്റെയും. ആ അവനെ അങ്ങനെ വിളിച്ചാ കൊന്ന് കുഴിച്ചുമൂടും ഞാൻ.

അമ്മയിപ്പഴെങ്കിലും സമ്മതിച്ചല്ലൊ അവൻ സ്വന്തം അനിയത്തിയുടെ മോനാണെന്ന്.എന്റെ കുഞ്ഞനിയനാ എന്ന്.പിന്നെന്തിനാ അമ്മെ ഈ ലോകത്തോടത് മൂടിവക്കുന്നത്.ഓഹ് അമ്മയുടെ തറവാട്ടിൽ അവൻ ഭ്രഷ്ട്ടാണല്ലൊ.അന്യജാതിക്കാരന് നായർ സ്ത്രീയിൽ ഉണ്ടായതുകൊണ്ട് അംഗീകരിക്കാൻ പറ്റുന്നില്ലല്ലേ.

മോളെ……നിനക്ക്……

എനിക്കറിയാം അമ്മെ,എല്ലാം.പക്ഷെ

കിള്ളിമംഗലം മാധവമേനോനും ഭാര്യ സാവിത്രി ദേവിക്കും എന്റെയറിവിൽ ഒരു തെറ്റേ പറ്റിയിട്ടുള്ളു.അതിന്റെ പേര് “ഗോവിന്ദ്” ഇവിടുത്തെ ദത്തു പുത്രൻ.

“…….മോളെ ഗായത്രി…….”നെഞ്ച് പൊട്ടിയുള്ള വിളിയായിരുന്നു അത്‌.

ഇവിടെ എല്ലാർക്കും എല്ലാം അറിയാം അമ്മെ.ശംഭുന് പോലും.എന്നിട്ടും നിങ്ങക്ക് മാത്രം.ശരിക്കും ഗോവിന്ദൻ ഇവിടുത്തെ ആരാ അമ്മെ.ഒരിക്കൽ ഒരു ഡയറി കിട്ടി,അതിൽ കുറച്ചു കഥകളും.അല്ല അത്‌ എന്റമ്മയുടെ ജീവിതമായിരുന്നു.കൂടുതലറിയാൻ അമ്മയുടെ നാട്ടിലൊക്കെ തിരക്കി. അങ്ങനെയാ ഞാനറിഞ്ഞത് കൂടെ പിറന്നില്ലെങ്കിലും കൂടെ വളർന്ന എന്റെ ആങ്ങളയെ,ഒപ്പം വളർത്തി വലുതാക്കിയ ഒരു ചെകുത്താനെയും

അതേടി….. ഞാൻ മറച്ചുപിടിക്കുവാ എന്റെ കൊച്ചിനെ.എന്റെ വീട്ടുകാരെ നിനക്കറിയില്ല ശരിക്കും.അതാ ഞാൻ

എന്തിനമ്മാ……..

ചൊവ്വാ ദോഷത്തിന്റെ പേരിൽ കല്യാണം നടക്കാതെനിന്നതാ എന്റെ സരസ്വതി.ഒത്തിരി ഇഷ്ട്ടാരുന്നു എന്നെ,മറ്റാരെക്കാളും.എന്തിനും ഞാൻ വേണമായിരുന്നു.എന്റെ വിവാഹം കഴിഞ്ഞേപ്പിന്നെ അവൾ ഒറ്റക്കായി പാവം.നിന്നെ വയറ്റിലുള്ള സമയം,ആയിടെയാ പണിക്ക് നിന്ന ഒരു ക്രിസ്ത്യാനിയുമായി അവൾ ലോഹ്യത്തിലാവുന്നത്.അന്നവൾക്ക് ശംഭുന്റെ പ്രായം കാണും,എന്നേലും മൂനുവയസിളപ്പം.ജാതകത്തിലൊന്നും വിശ്വാസമില്ലാത്ത അവനതൊന്നും കാര്യമാക്കിയില്ല.

ഒറ്റിയതാ….അതും പണിക്കാര് തന്നെ. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. അയാൾ നാട് വിടുന്നതും അവൾ വീട്ടുതടങ്കലിലാവുന്നതും.നാട്ടിലു മുഴുവനറിഞ്ഞു അവരുടെ പ്രണയം. തറവാടിന്റെ പേര് നശിപ്പിച്ചു എന്ന ദോഷം പേറി അവളും.ഒടുക്കം ഒരു വൃദ്ധനെക്കൊണ്ട് കെട്ടിച്ചു.അതും അയാളുടെ മൂന്നാം വേളി.പ്രായമായ തന്നെയും മറ്റ് രണ്ടു പേരെയും നോക്കാനൊരാൾ.ജാതകം പോലും തിരുത്തി അവളെ അയാൾക്കൊപ്പം പറഞ്ഞയച്ചു.അന്ന് നിനക്ക് വയസ്സ് രണ്ടാ.

പിന്നെ കേൾക്കുന്നത് അവൾ ഒളിച്ചോടിയെന്നാ.അന്ന് പടിയിറങ്ങി പോയ അവളെ ഞാൻ പിന്നെ കണ്ടിട്ടില്ല.

അവൾ സ്നേഹിച്ച പുരുഷനൊപ്പമാ ഇറങ്ങിപ്പോയത്.എങ്ങനെയോ തറവാട്ടിലെ കാര്യങ്ങൾ അറിഞ്ഞു കാണണം.സാഹചര്യം വന്നപ്പൊ ഒപ്പം കൂട്ടി.അവൾ പോയശേഷം കൊണ്ട് പിടിച്ച അന്വേഷണമായിരുന്നു.കുറെ തപ്പി,കിട്ടിയില്ല.കുറെ കഴിഞ്ഞു ആരും അതേപ്പറ്റി തിരക്കലോ സംസാരമോ ഉണ്ടായിരുന്നില്ല.അവർ എവിടെയെങ്കിലും കഴിയട്ടെ എന്ന് ഞാനും കരുതി.

പിന്നെയെങ്ങനെ അവരുടെ മരണം ഒക്കെ……

നിന്റെ അച്ഛൻ എല്ലാ പിറന്നാളിനും ഗുരുവായൂര് പോക്ക് പതിവുണ്ടല്ലോ. അങ്ങനെയൊരു പോക്കിലാ ശംഭു കൈ നീട്ടുന്നത്.ഇന്നീക്കാണുന്ന കോലമൊന്നുമല്ല,വെറും എല്ലും തോലും.നല്ല ക്ഷീണമുണ്ട് മുഖത്ത്. പിറന്നാളായിട്ട് കൈനീട്ടിയത് അല്ലെ, മാഷ് ഒരഞ്ചുരൂപ അവന് കൊടുത്തു. കിട്ടിയതും അവൻ ഓടി,അടുത്ത പെട്ടിക്കടയിൽ തൂക്കിയിട്ട ബണ്ണു വാങ്ങി ആർത്തിയോടെ തിന്നുന്നു. വിശന്നു പൊരിഞ്ഞിരിക്കും അവന്. മാഷ് പിറകെ ചെന്നു.അതുവരെ കാണാത്ത മാഷിന്റെ മറ്റൊരു മുഖം. അവനെയും കൂട്ടി ഒരു ഹോട്ടലിൽ കയറി ഭക്ഷണം വാങ്ങിക്കൊടുത്തു. പോരുമ്പോൾ ഒപ്പം കൂട്ടി.അന്ന് തൊട്ട് അവൻ ഇവിടെയാ.പതിമൂന്ന് കൊല്ലം കഴിഞ്ഞു.അന്നവൻ വന്നുകേറുമ്പോ കയ്യിലൊരു സഞ്ചിയുണ്ട്,അതിൽ കുറച്ചു കീറത്തുണികളും.മാഷവനെ കളപ്പുരയിലാക്കി,ഇവിടെ സ്കൂളിൽ ചേർത്തു.

പക്ഷെ അവന് അതിലൊന്നും ഉത്സാഹം ഉണ്ടായിരുന്നില്ല.തെരുവിൽ ജീവിച്ചത് കൊണ്ടാവും.പഠനം നിർത്തി അവൻ ചെറിയ ജോലിയും ചെയ്തിവിടെ കൂടി.

അന്നൊരു ദിവസം ചുമ്മാ കളപ്പുര വരെ പോയതാ,ഒരു സന്ധ്യക്ക്.ഒരു ഫോട്ടോയും നോക്കി അവനിരിപ്പുണ്ട്, മുറ്റത്താണിരുപ്പ്.അതിലാരാ എന്ന് പിന്നിലൂടെ ചെന്ന് നോക്കിയ ഞാൻ ഞെട്ടി.എന്റെ സരസ്വതിയും മോനും അവളുടെ ഭർത്താവും.ഒരു ഞെട്ടൽ ആയിരുന്നു എനിക്കപ്പോൾ.പിന്നെ അവനോട് ചോദിച്ചറിഞ്ഞതാ ഞാൻ എല്ലാം.അവന്റെ പിറന്നാളിന് എടുത്ത ഫോട്ടോ ആണത്രേ.അവന്റെ കൺ മുന്നിലിട്ടാ അവരെ പച്ചക്ക് കൊളുത്തിയത്.രക്ഷപെട്ടോടിയ അവന്റെ കയ്യിൽ ഇട്ടിരുന്ന ഉടുപ്പും ആ ഫോട്ടോയും മാത്രം.പിന്നീടവൻ തെരുവിൽ വളർന്നു.ആരൊക്കെയോ ഭിക്ഷ കൊടുത്തതുകൊണ്ട് ജീവൻ നിലനിന്നു.ഒടുക്കം അവനെന്റെ കയ്യിലെത്തി.എന്റെ സരസ്വതിയുടെ മകൻ…… അല്ല എന്റെ മകൻ.

പിന്നെന്തിനാ ഇപ്പഴും…….

എന്റെ വീട്ടുകാർ ഇതറിഞ്ഞാൽ അവൻ ജീവനോടെയിരിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ.നിനക്ക് അറിയുന്നതല്ലേ നിന്റമ്മാവന്മാരെ. കൊല്ലും അവർ……. അതുകൊണ്ടാ മറച്ചുപിടിക്കുന്നതും.മാഷിനറിയാം. ഒരു കുറവും കൂടാതെയാ അവനെ നോക്കിയേ.സ്വന്തമെന്ന് പറയാതെ സ്നേഹിച്ചു.എന്റെ സരസ്വതിയിന്നില്ല. അവളുടെ മോനെങ്കിലും ജീവിക്കണം എന്നുള്ള കൊതി.

“അവനെ ചേർത്തുപിടിച്ചു കരഞ്ഞിട്ടുണ്ട് ഞാൻ.വളർത്തു മകൻ ചെയ്യ്ത ക്രൂരതക്ക് മനസ്സ് കൊണ്ട് മാപ്പ് പറഞ്ഞിട്ടുമുണ്ട്.പക്ഷെ ഇന്നവൻ എന്റെ കൈവിട്ടുപോയി. അവനെയവൾ മയക്കിയെടുത്തു. നാടറിഞ്ഞു താലികെട്ടിയ സ്വന്തം ഭർത്താവിനെ വഞ്ചിച്ചു അവൾ.ഒരു അനുജനെപ്പോലെ കാണേണ്ടവനെ സ്വന്തം കിടക്കയിലെത്തിച്ച………” സാവിത്രിയുടെ വാക്കുകൾ കടുത്തു. അവളുടെ പല്ലുകൾ ഞെരിഞ്ഞമരുന്ന ശബ്ദം പുറത്ത് കേട്ടു.

സ്വന്തം ചോരയെ ന്യായീകരിക്കുന്നത് മനസിലാക്കാം.അവനോട് ഗോവിന്ദ് ചെയ്ത ക്രൂരതയൊക്കെ മറന്ന് അവനെയും അമ്മ ന്യായീകരിക്കുന്നു

ശരിയാ…..കുഞ്ഞിലേ ഒരുപാട് തെറ്റ് ചെയ്തിട്ടുണ്ടവൻ.പൊറുക്കാനും മറക്കാനും പറ്റാത്തത് പലതും.അത്‌ പ്രായത്തിന്റെയായിരുന്നിരിക്കണം അല്ലെങ്കിൽ നന്നായി വളർത്തേണ്ട അമ്മയുടെ പരാജയം.ഒന്നുല്ലേലും എന്നെയാദ്യം അമ്മെന്ന് വിളിച്ചത് അവനല്ലേ.പക്ഷെ ഇന്നവന് നല്ല മാറ്റമുണ്ട് മോളെ,ആ പഴയ ആളെ അല്ലവൻ.പക്ഷെ അവൾക്കുറിച്ചുള്ള ധാരണ മുഴുവൻ തെറ്റി.

ആ വളർത്തുമകൻ കാരണം മാനം പോയ പെണ്ണിന്റെ കഥ അറിയുവൊ അമ്മക്ക്.

മനസിലായില്ല………

അമ്മക്കിതുവരെ ഗോവിന്ദിനെ മനസിലായില്ലേ.അതോ ഇല്ലെന്ന് ഭാവിക്കുന്നൊ.”ഹി ഈസ്‌ എ ഗേ” അവന്റെ ഇപ്പൊഴത്തെ പാർട്ട്‌ണർ ആരെന്നോ?നമ്മുടെ മാനേജർ വില്ല്യം

നീയിത് എന്തൊക്കെയാ പറയുന്നെ.

പിന്നീട് ഗായത്രി പറയുന്ന കഥകൾ കേട്ട് സാവിത്രി തരിച്ചിരുന്നു

അന്നവർ ചവച്ചരച്ചു ചണ്ടിയാക്കി തെരുവിൽ എറിഞ്ഞതാ ചേച്ചിയെ. ആരൊക്കെയോ ഹോസ്പിറ്റലിൽ എത്തിച്ചു.ബോധം വീണ ചേച്ചി, ചേച്ചിയുടെ വീട്ടിലെ നമ്പർ കൊടുത്തു.കാണാതായി എന്നറിഞ്ഞ ചേച്ചി ഹോസ്പിറ്റലിൽ ആണെന്ന് അങ്ങനെയാണ് നമ്മളൊക്കെ അറിയുന്നതും.അച്ഛനും കൂടെപ്പൊയി. കാര്യങ്ങളറിഞ്ഞ അവർ പീഡനവിവരം പുറത്ത് വിടാതെ അതൊരു അപകടമാക്കിത്തീർത്തു. എല്ലാം കഴിഞ്ഞു ചേച്ചി സേഫ് ആണെന്നറിഞ്ഞപ്പോഴെത്തി, ആട്ടിൻതോലിട്ട ചെന്നായ.സ്വന്തം ഭാര്യയെ കൂട്ടികൊടുത്ത നാറി. അച്ഛനറിയില്ല,ഗോവിന്ദ് മൂലമാണെന്ന് പറഞ്ഞിട്ടില്ല.ആരോ തട്ടിക്കൊണ്ടു പോയി എന്നെ അറിയൂ.ചേച്ചിയുടെ വീട്ടിൽ കാര്യങ്ങൾ അറിയാം.

അതിന് ശേഷം ഈ വീട് വിട്ടുപോകാൻ ഇറങ്ങിയതല്ലേ ചേച്ചി. അച്ഛൻ തടയാൻ നിന്നില്ല.ചേച്ചിയുടെ ഇഷ്ട്ടത്തിന് വിട്ടു.പക്ഷെ തടഞ്ഞത് അമ്മയാ.അമ്മയന്ന് പോകാനുള്ള കാരണം ചോദിച്ചു.പക്ഷെ ഒരു പെണ്ണ് എങ്ങനെ പറയും ഒരമ്മയുടെ മുഖത്തുനോക്കി,സ്വന്തം മകൻ തന്റെ ഭാര്യയെ കൂട്ടിക്കൊടുത്തു എന്ന്. ഒന്നും വിട്ട് പറയാതെ ചേച്ചി ഇവിടെ നിന്നു.അച്ഛൻ മരുമോളായിട്ടല്ല, സ്വന്തം മോളായിത്തന്നെയാ കണ്ടതും ചേച്ചി അറിഞ്ഞുകൊണ്ട് തെറ്റ് ചെയ്യില്ല എന്ന് അച്ഛനറിഞ്ഞിരുന്നു.

അതിന് ശേഷം അവരകൽച്ചയിലാ. കാരണം ചേച്ചിയുടെ പാസ്റ്റാണെന്ന് അച്ഛനാദ്യം കരുതി.ശരിയാകും എന്ന് വിചാരിച്ചു.ഈയിടെയായി എന്തോ സംശയങ്ങളുണ്ട് അച്ഛനും.

ഈ കുടുംബത്തിൽ വന്നത് കൊണ്ടാ ചേച്ചിയുടെ ജീവിതം ഇങ്ങനെയായത്.അതിന് പരിഹാരം കാണെണ്ടത് നമ്മളാ.ഞാൻ എന്റെ ആങ്ങളയോടല്ലാതെ ആരോടാ പറയുക.അവനാദ്യം ഒഴിഞ്ഞുമാറി. പിന്നെ ഞങ്ങൾക്കെല്ലാം പറയെണ്ടി വന്നു,എന്റെ അനുജനാണെന്ന് പോലും.ചേച്ചി മനസ്സുകൊണ്ടും ശരീരം കൊണ്ടും ഒന്നായത് ശംഭുവിലാ.അവര് ജീവിക്കട്ടെയമ്മെ പ്ലീസ്…..

ഇതൊക്കെ പുറത്തറിയുമ്പോൾ….

ചേച്ചിയുടെ വീട്ടിലറിയാം.അവിടുത്തെ അച്ഛൻ കൈപിടിച്ചു കൊടുത്തുതാ ഇനി ഇവിടെ എല്ലാം ശരിയാവണം.

പിന്നൊരു കാര്യം കൂടി ഗോവിന്ദനീ വീട്ടിൽ അധികകാലം ഉണ്ടാവില്ല. അവനെ അമ്മ മറന്നെപറ്റു.

അവളൊന്ന് ശ്വാസമെടുത്തുവിട്ടിട്ട് തുടർന്നു.”നല്ലൊരു കുടുംബത്തിൽ ജനിച്ച പെണ്ണ്,രാജകുമാരിയെപ്പൊലെ ജീവിച്ചവൾ,വലിയ പ്രതീക്ഷയോടെ ആവും ഇവിടെ വന്ന് കയറിയത്. സ്വന്തം ഭർത്താവ് സ്വവർഗാനുരാഗി ആണെന്നറിഞ്ഞിട്ടും,കന്യകയായി തുടരേണ്ടിവന്നിട്ടും പരാതി പറഞ്ഞില്ല ആരോടും പരിഭവം കാട്ടിയില്ല.എല്ലാം ഉള്ളിലൊതുക്കി ജീവിച്ചു.ഭർത്താവ് ചെയ്ത തെറ്റിന് ശിക്ഷയായി കുറച്ചു മൃഗങ്ങൾ അവളെ പിച്ചിച്ചീന്തിയപ്പഴും അവൾ സഹിച്ചു.എന്നിട്ടും സ്വന്തം തെറ്റ് മനസിലാക്കാതെ,തിരുത്താതെ നടക്കുമ്പോൾ അവളെന്തു ചെയ്യും. അവളും ഒരു പെണ്ണല്ലെ അമ്മെ. അമ്മ സ്വസ്ഥമായിട്ട് ആലോചിക്ക്. എന്നിട്ട് തീരുമാനിക്ക് എന്തുവേണം എന്ന്.ആരെ തള്ളണം ആരെ കൊള്ളണം എന്നൊക്കെ”

തീരുമാനം സാവിത്രിക്ക് വിട്ട് ഗായത്രി കിടന്നു.അതെന്തായാലും അവൾ അവർക്കൊപ്പം നിൽക്കും എന്നവൾ തറപ്പിച്ചു പറഞ്ഞു.കിടന്നയുടനെ അവൾ ഉറക്കം പിടിച്ചിരുന്നു.

സാവിത്രിയപ്പോഴും ചിന്തയിലാണ്. കേട്ട കാര്യങ്ങൾ അവളുടെ ഉറക്കം കെടുത്തി.ആശയക്കുഴപ്പത്തിലായ അവൾ കാര്യങ്ങൾ ഓരോന്നായി മനസ്സിലിട്ട് കൂട്ടിക്കിഴിച്ചുകൊണ്ടിരുന്നു ഒടുവിൽ എന്തോ തീരുമാനിച്ചുറച്ച ശേഷം പതിയെ ഉറക്കത്തിലേക്ക് വഴുതി. ***** ഭൈരവനെയും കൊണ്ട് ഇരുമ്പൻ അപ്പോൾത്തന്നെ പോയിരുന്നു. വെളിച്ചം വീഴുംമുന്നേ ചതുപ്പിൽ കെട്ടി താത്തണം.ഒപ്പം രണ്ടുപേരെയും കൂടി കൂട്ടിയിരുന്നു.

താഴെ പിടിപ്പത് പണിയിലാണ് കമാൽ ഒപ്പം ബാക്കിയുള്ള ശിങ്കിടികളും. നിലവറയിലും മറ്റും വീണ രക്തം കമാൽ തന്നെ വൃത്തിയാക്കുന്നു. ഓരോ ഇഞ്ചും അരിച്ചുപെറുക്കി പ്രൊഫഷണൽ ടച്ചോടെ തെളിവ് നശിപ്പിക്കുകയാണ് കമാൽ.അതാണ് അയാളെ ഇരുമ്പിന്റെ വിശ്വസ്തൻ ആക്കിയതും.

അകത്തും പുറത്തുമുള്ള പൊട്ടിയ ചില്ലും ചട്ടിയും മറ്റു വകകളുമെല്ലാം പുലർച്ചയോടെ തറവാട്ടുപറമ്പിൽ കുഴിച്ചുമൂടി.വീട്ടുപകരണങ്ങളെല്ലാം യഥാസ്ഥാനം പിടിച്ചിട്ടിരുന്നു.കമാൽ തന്നെ ചോരയും മറ്റും തുടച്ചു വൃത്തിയാക്കി,അവിടെ ഒരാൾ വെട്ടേറ്റു വീണത്തിന്റെ യാതൊരു തെളിവുമവശേഷിപ്പിക്കാതെയാണ് അവിടെനിന്നും പോയത്. ***** വീണക്കൊപ്പം മുറിയിൽ തന്നെയാണ് ശംഭു.അവന്റെ മടിയിൽ തല ചായ്ച്ചു ഉറങ്ങുകയാണവൾ.ഇടക്കവൻ ഫോണിലേക്ക് നോക്കുന്നുണ്ട്.അല്പം കഴിഞ്ഞു അവൻ പ്രതീക്ഷിച്ചിരുന്ന കാൾ അതിലേക്ക് വന്നു”ഇരുമ്പൻ സുര”

ഇരുമ്പേ എന്തായി…….?വെടിപ്പായി നടന്നോ കാര്യങ്ങൾ….?

വിചാരിച്ചതുപോലെ നടന്നില്ല ശംഭു.

ഒടുക്കത്തെ നൈറ്റ്‌ പെട്രോളിംഗ്, ചതുപ്പിൽ കെട്ടിത്താത്താൻ ഒത്തില്ല. ഒടുവിൽ കൊടുങ്ങലൂര് മാലിന്യം കൂട്ടിയിട്ടിരിക്കുന്നതിനിടയിൽ ഇട്ട് മൂടേണ്ടി വന്നു.

പണി തിരിച്ചു വരുവോ ഇരുമ്പേ?

നീ ധൈര്യം ആയിട്ടിരിക്ക്.ഇതിന്റെ പേരിൽ ആ തറവാട്ടിൽ ഒരു കുഞ്ഞും കേറില്ല.അത് ഇരുമ്പിന്റെ വാക്കാ. ഉരുക്കിന്റെ ഉറപ്പുള്ള വാക്ക്.പിന്നെ ഇപ്പൊ വിളിച്ചത്,അവൻ ചത്തിട്ടില്ല. ഉപേക്ഷിക്കുമ്പഴും ഒരു ഞരക്കം ഭൈരവനുണ്ടായിരുന്നു.ഇടക്കിടെ പിച്ചും പേയും പറയുന്നുണ്ടായിരുന്നു. ഇതിനിടയിൽ”….ചന്ദ്ര….”എന്നൊരു പേരും.

അതാരാ ഈ ചന്ദ്ര…..?

അറിയില്ല ശംഭു.ഇവനെ പണി ഏൽപ്പിച്ചവൻ ആവാനും മതി.നമ്മൾ അറിയാത്ത ഒരു ശത്രു………

പിന്നെ…..ആ ഏരിയ ഒന്ന് വാച്ച് ചെയ്യ് ഭൈരവൻ ചത്തോ ഇല്ലയൊ എന്താന്ന് വച്ചാ അപ്പപ്പൊ അറിയിക്ക്. ഒരു കണ്ണ് വേണം എപ്പഴും.

ആരേലും തോണ്ടിയെടുക്കും.അത്‌ ഉറപ്പാ.ആക്രിക്കാരൊക്കെ കേറി ഇറങ്ങുന്ന സ്ഥലമാ.എന്നാലും നമ്മുടെ പയ്യൻമാർ അവിടെയുണ്ട് നോക്കിക്കൊളും.ഇനി ആയുസിന്റെ ബലത്തിൽ തിരിച്ചുവന്നാൽ ബാക്കി ഈ ഇരുമ്പിന് വിട്ടേക്ക്…..

ഇരുമ്പേ ആ മഴു എന്നാ ചെയ്തു?

അതെന്റെ കയ്യിലുണ്ട്.തിരിച്ചു പോകും വഴി ആ ചതുപ്പിലിട്ടെക്കാം. നീ പേടിക്കാതിരി.നിന്റെ ചേച്ചിമാരെ ആരും തിരക്കിവരില്ല.

ഒരു കാര്യം ചെയ്യ് ഇരുമ്പേ.മാഷിനെ ഒന്ന് വിളിച്ചെക്ക്.

അത്‌ ശരിയാണല്ലോ.ഞാൻ തന്നെ പറഞ്ഞോളാം.മാഷിന് ആരേലും പരിചയമുണ്ടേൽ ചിലപ്പോൾ വല്ലതും നടക്കും.ഞാൻ നോക്കട്ടെ.നീയൊന്ന് ഉറങ്ങിയെണീക്കുമ്പോഴേക്കും കാര്യം വെടിപ്പാക്കാവോന്ന് നോക്കട്ടെ.

ഫോൺ കട്ടായി.നോക്കുമ്പോൾ വീണ ഉണർന്നിരുന്നു.”അവൻ ചത്തില്ലല്ലെ”

“പേടിക്കണ്ട….. അതിനി ഇരുമ്പ് നോക്കിക്കോളും”ഒപ്പം “..ചന്ദ്ര..”എന്ന പേര് അവൻ മനസ്സിൽ കുറിച്ചിട്ടു. ഗോവിന്ദൻ…..വില്ല്യം…..ഒപ്പം ഒരാൾ കൂടി ശത്രൂപക്ഷത്ത്.

എന്താ ശംഭുസ് ആലോചിക്കുന്നേ.

ഒന്നൂല്ല.അതെ എന്റെ പെണ്ണ് വാശി പിടിച്ചിട്ടല്ലെ ഏട്ടൻ ആ സെക്യൂരിറ്റി ഒഴിവാക്കിയെ.ഇപ്പൊ കണ്ടോ,ഒരാഴ്ച്ച തികഞ്ഞിട്ടില്ല…..ഇതെങ്ങാനും വീട്ടിൽ അറിഞ്ഞാ.

അതെ കെട്ടിയ പെണ്ണിനെ സംരക്ഷിക്കേണ്ടത് അവളെ താലി അണിയിച്ചവനാ.അല്ലാതെ കൂലിക്ക് ആളെ വച്ചിട്ടല്ല.എന്നെ ഒറ്റക്കിട്ടിട്ട് പോയില്ലെ ഈ ദുഷ്ടൻ.എന്നിട്ട് എന്നെ കുറ്റം പറയുന്നു,പണ്ടാരം.

വല്ല ടെൻഷനും ഉണ്ടോന്ന് നോക്കിയേ എന്റെ പെണ്ണിന്.ഇനി ടീച്ചറുടെ മുഖത്തെങ്ങനെ നോക്കൂന്നാ.

കണ്ണ് കൊണ്ട്…..പേടിക്കാതെന്റെ ശംഭുസേ.ഗായത്രി നോക്കിക്കോളും എല്ലാം,എനിക്കുറപ്പാ.അതാ എന്റെ ധൈര്യവും.രാത്രി ഒരുപോള കണ്ണടച്ചിട്ടില്ലല്ലൊ,ഉറങ്ങിക്കോ.ഇനി എന്ത് തന്നെയായാലും നേരിടാം. എന്റെ കൂടെയുണ്ടായാൽ മാത്രം മതി

അവന്റെ കണ്ണ് നിറഞ്ഞിരുന്നു. അവന്റെ കൈകൾ അവളെ ചുറ്റിവരിഞ്ഞു.പതിയെ അവരും ഉറക്കത്തിലേക്ക് വീഴുകയായിരുന്നു. ***** രാവിലെ മുറ്റത്തൊരു വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ടാണ് ഗായത്രിയുണരുന്നത്.നോക്കുമ്പോൾ മണി പത്ത് കഴിഞ്ഞിരുന്നു.വെളുപ്പിന് കിടന്നത് കാരണം സമയം പോയത് അറിഞ്ഞിരുന്നില്ല. വന്നതാരെന്നറിയാൻ അവൾ പുറത്തേക്കിറങ്ങി.സാവിത്രിയെയും എഴുന്നേൽപ്പിച്ചിട്ടാണവൾ പോയതും. മുറ്റത്തെത്തിയതും കമാൽ ആണ് വന്നതെന്ന് മനസിലായി.

പെങ്ങളെ ടീച്ചറെന്തിയെ…….

അകത്തുണ്ട്.എണീക്കുന്നെയുള്ളൂ. എന്താ ഇതുവഴി…..

ഇപ്പൊ വന്നത് ഒരു കാര്യം പറഞ്ഞു പോകാനാ.ഉച്ചക്ക് മുന്നേ പണിക്കാര് വരും,ജനലും മറ്റും ശരിയാക്കാൻ. മഷിനോടും പറഞ്ഞിട്ടുണ്ട്. താത്ക്കാലം ഇവിടെ ഇങ്ങനെയൊന്ന് നടന്നതായി നാട്ടിൽ അറിയണ്ട.അതാ ടൗണിൽ നിന്ന് ഏർപ്പാട് ചെയ്തത്. അപ്പൊ ശരി….. ഇറങ്ങട്ടെ പെങ്ങളെ.

അങ്ങനെയാവട്ടെ…….

കമാൽ ബുള്ളറ്റിലേക്ക് കയറാൻ തുടങ്ങിയിട്ട് ഒന്ന് തിരിഞ്ഞു.”ഒരു കാര്യം മറന്നു.ഈ പഴ്സ് ഇവിടുത്തെ ആണൊ.ഒന്ന് നോക്കിയേ.ഇവിടെ ക്ലീൻ ചെയ്യുന്ന നേരം മുറ്റത്തുനിന്ന് കിട്ടിയതാ”

ഗായത്രിയത് വാങ്ങി നോക്കി. ആണുങ്ങൾ ഉപയോഗിക്കുന്ന തരം ലെതർ വാലറ്റ് ആണത്.അതിൽ കുറച്ചു പണവും ക്രെഡിറ്റ്‌ കാർഡും ഒക്കെയുണ്ട്.കൂടാതെ ഡ്രൈവിംഗ് ലൈസെൻസും.

താങ്ക്സ് ചേട്ടാ……. ഇവിടുത്തെയാ. എന്റെ ചേട്ടന്റെ.വീണുപോയതാവും, ഇവിടെയാണെന്ന് അറിഞ്ഞുകാണില്ല വളരെ സന്തോഷം.

സൂക്ഷിക്കണ്ടെ പെങ്ങളെ.ഒരു സംശയം തോന്നി ചോദിച്ചതാ.ഈ മാതിരി പണിക്ക് നടക്കുന്ന ആരും കാർഡൊന്നും ഉപയോഗിക്കില്ലല്ലൊ.

ഉടനെ തന്നെ കമാൽ യാത്രയായി. ഉമ്മറത്തു നിന്ന് കൊണ്ട് തന്നെയവൾ ആ ലൈസെൻസിലെ പേര് മനസ്സിൽ പറഞ്ഞു”……വില്ല്യംസ്……” അവളുടെ മനസ്സിൽ ഒരുപാട് ചോദ്യങ്ങളുയർന്നു.സ്വയം ഓരോന്ന് ചോദിച്ചുകൊണ്ട് തന്നെ അവൾ അകത്തേക്ക് കയറി. ***** വാതിലിൽ തട്ടുന്ന ശബ്ദം കേട്ടാണ് ശംഭു എണീറ്റത്, വീണയും.അവന്റെ നെഞ്ചിൽ കിടന്നുറങ്ങുകയായിരുന്നു അവൾ.അവൻ വാതിൽ തുറന്നു നോക്കുമ്പോൾ മുന്നിലുണ്ട് സാവിത്രി. അങ്ങനെയൊരു വരവ് അവർ പ്രതീക്ഷിച്ചതുമല്ല.

എന്നെ ഇങ്ങോട്ട് പ്രതീക്ഷിച്ചില്ല അല്ലെ അകത്തേക്ക് കയറിക്കൊണ്ടാണ് സാവിത്രിയത് ചോദിച്ചത്.

അത്‌ ടീച്ചറെ………

അവനെന്തോ പറയാൻ തുനിഞ്ഞതും സാവിത്രിയുടെ കൈ അവന്റെ മുഖത്തു വീണിരുന്നു.”മിണ്ടരുത് നീ. പലകുറി ചോദിച്ചു ഞാൻ,ഇന്നലെ കൂടിയും.ഒഴിഞ്ഞുമാറുകയായിരുന്നു നീയെന്റെ ചോദ്യങ്ങളിൽ നിന്നും.ഇനി നിനക്കെന്താ പറയാൻ ബാക്കി. എനിക്കിനി ചോദിക്കേണ്ടതും പറയേണ്ടതും ഇവളോടാ”

“അമ്മെ…….ഞാൻ…..”

കൂടുതൽ ബുദ്ധിമുട്ടി പറയണ്ട.ഒരു ചോദ്യത്തിനു മാത്രം എനിക്ക്‌ ഉത്തരം കിട്ടിയേ പറ്റു.

അവൾ എന്തെന്നുള്ള ഭാവത്തിൽ സാവിത്രിയെ നോക്കി……….

തുടരും ആൽബി.

Comments:

No comments!

Please sign up or log in to post a comment!