അഞ്ജലി തീര്‍ത്ഥം സീസന്‍ 2 പാര്‍ട്ട് 3
“ഇപ്പൊ നടപും കിടപ്പും എല്ലാം ഒരുമിച്ചാണ് എന്നാണു കേട്ടത്…അപ്പൊ പിന്നെ കാര്യങ്ങള്‍ എല്ലാം കഴിഞ്ഞു കാണും അല്ലെ മരിയെ” “പിന്നെ കഴിയാതെ..അവള്‍ സുന്ദരി മാത്രമല്ല നല്ല കിടിലന്‍ പീസുമാണല്ലോ….അല്ലാതെ ഇവളെ പോലെ കുഞ്ഞിതോന്നുമല്ല ഒന്നും” അത് പറഞ്ഞു അവളെ പരിഹസിച്ചു രണ്ടുപേരും അട്ടഹസിച്ചു ചിരിച്ചു…അഞ്ജലി മൗനമായി അവിടെ നിന്നും നടന്നു നീങ്ങി….അങ്ങകലെ അപ്പോള്‍ ശില്‍പ്പ അവളെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു… അഞ്ജലി പതിയെ മുന്നോട്ടു നടന്നു…അവളുടെ മനസു മുഴുവന്‍ കാരണമറിയാതെ തേങ്ങുകയായിരുന്നു …അവര്‍ പറഞ്ഞതെല്ലാം സത്യമാകുമോ എന്ന് അവള്‍ വെറുതെ ആലോചിച്ചു… “അഞ്ജലി” സുഷമയുടെ വിളി കേട്ടു അഞ്ജലി തിരിഞ്ഞു നോക്കും മുന്നേ തുളുമ്പി നിന്ന കണ്ണ് നീര്‍ തുള്ളികള്‍ തുടക്കാന്‍ മറന്നില്ല….അവളുടെ മുഖം അവള്‍ പുഞ്ചിരി കൊണ്ട് മൂടി ശേഷം സുഷമക്ക് നേരെ തിരിഞ്ഞു…. “ഹാ എന്തോക്കെയാടി പെണ്ണെ വിശേഷങ്ങള്‍…നീ മിനിഞ്ഞാന്ന് ഞാന്‍ വിളിച്ചിട്ട് എടുത്തില്ലലോ” “ഹാ അത് നീ വിളിച്ചപ്പോള്‍ ഞാന്‍ കുളിക്കുവാരുന്നു പിന്നെ രാത്രി അവന്‍ വന്നിരുന്നു…ഞങ്ങള്‍ ചുമ്മാ ഒന്ന് നടക്കാന്‍ പോയി” സുഷമയുടെ മുഖം ചുവന്നു അവളുടെ നാണം കലര്‍ന്ന മുഖം കുനിഞ്ഞപ്പോള്‍ അഞ്ജലി താടിയില്‍ പിടിച്ചു പതിയെ ഉയര്‍ത്തി.. “ഉം…ഈ രാത്രി നടക്കാന്‍ പോക്ക് അല്‍പ്പം കൂടുന്നുണ്ട് കേട്ടോ…നോക്കിം കണ്ടും ഒക്കെ വേണേ” “ഒന്ന് പോ അഞ്ജലി…ഇതൊക്കെ നീ ഇപ്പോള്‍ പറയും ,,..ഹരി ഒന്ന് യെസ് പറയട്ടെ പിന്നെ കാണാം…ഞങ്ങള്‍ക്കൊക്കെ ഒന്ന് കാണാന്‍ കിട്ടിയാല്‍ ഭാഗ്യം നിന്നെ “ “ഒന്ന് പോടീ പെണ്ണെ…അതൊന്നും ഒരിക്കലും നടക്കാത്ത കാര്യങ്ങള്‍ ആണ്…എല്ലാം സ്വപനങ്ങള്‍ മാത്രം” സുഷമ അഞ്ജലിയെ അത്ഭുതത്തോടെ നോക്കി…അഞ്ജലി നടക്കാന്‍ ഭാവിച്ചപ്പോള്‍ അവളെ പിടിച്ചു നിര്‍ത്തി അഞ്ജലിയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.. “എന്താടാ ഇങ്ങനെ നോക്കുന്നെ നീ” “അല്ല നീ തന്നെ ആണോ ഈ പറഞ്ഞത് എന്ന് നോക്കിയതാ….നീ എന്ന് മുതലാ ഈ കാര്യത്തില്‍ നെഗറ്റിവ് പറഞ്ഞു തുടങ്ങിയത്…ഇത്രേം നാള്‍ ഞങള്‍ എന്തെങ്കിലും പറഞ്ഞാല്‍ കടിച്ചു കീറാന്‍ വരുമായിരുന്നല്ലോ..ഇപ്പോള്‍ എന്ത് പറ്റി നിനക്ക് ..” “ഓ ആളുകള്‍ മാറാന്‍ അങ്ങനെ വലിയ സമയം ഒന്നൂ വേണ്ടല്ലോ സുഷമേ…നീ വാ ക്ലാസ് തുടങ്ങാനായി” അഞ്ജലിയെ വായും പൊളിച്ചു നോക്കികൊണ്ടാണ് സുഷമ അഞ്ജലിയുടെ കൂടെ നടന്നത്…അഞ്ജലിയുടെ മനസില്‍ ചിന്തകളുടെ കൂമ്പാര കെട്ടുകള്‍ അടിഞ്ഞു കൂടികൊണ്ടിരുന്നു …എന്തിനു എന്നത് അവളില്‍ അപ്പോളും അവശേഷിച്ച ചോദ്യമാണ്.
അഞ്ജലിയോടു എന്ത് പറ്റി എന്ന് എല്ലാവരും ചോദിച്ചു തല വേദന വയറു വേദന അങ്ങനെ കൊച്ചു കൊച്ചു കള്ളങ്ങളില്‍ അവള്‍ എല്ലാ ഉത്തരങ്ങളും ഒതുക്കി…ഒരു അവര്‍ ക്ലാസ്സ് കഴിഞ്ഞു അവള്‍ക്കു ക്ലാസ്സില്‍ ഇരിക്കാന്‍ പറ്റാതായപ്പോള്‍ അവള്‍ ക്ലാസിനു വെളിയിലേക്കിറങ്ങി…. ആ സമയം കോറിഡോറില്‍ ശില്‍പ്പ ഹരിയുമായി സംസാരിച്ചു നില്‍ക്കുന്നുണ്ടായിരുന്നു….ശില്‍പ്പ ഹരിയെ ചാരി ആണ് നില്‍ക്കുന്നത്…അവര്‍ എന്തോ ഒരു പുസ്തകം നോക്കി അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കുന്നുണ്ട്… അഞ്ജലി അവരുടെ അടുത്തുകൂടെ ആണ് നടന്നു പോകുന്നത്…അവരുടെ മുന്നില്‍ എത്തിയപ്പോള്‍ അഞ്ജലി അവരെ ഒന്ന് നോക്കി…ശില്‍പ്പ അപ്പോള്‍ ഹരിയെ ഒന്നുകൂടി ചാരി നിന്നപ്പോലെ തോന്നി അഞ്ജലിക്ക്….ഹരി അവളെ നോക്കി വേണോ വേണ്ടയോ എന്നൊരു ചിരി ചിരിച്ചു… അഞ്ജലിയുടെ മനസില്‍ വല്ലാത്ത സങ്കടം നിറഞ്ഞു…അവള്‍ ഓടി ബാത്രൂമില്‍ കയറി….കണ്ണാടിയില്‍ തന്നെ കുറെ നോക്കി നിന്നു…ഭാവഭേധങ്ങള്‍ ഒന്നും തന്നെ മുഖതുണ്ടായില്ല പക്ഷെ ആരൂടം മറച്ച സൂര്യനെ പോലെ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി കൊണ്ടിരുന്നു.. അവളുടെ തന്നെ പ്രതിരൂപം കണ്ണാടിയില്‍ അവളോട് സംസാരിക്കുന്നത് പോലെ തോന്നി ഒരു നിമിഷം അവള്‍ക്കു….അവള്‍ ആ പ്രതിരൂപത്തെ ശ്രവിച്ചു.. “എന്താ…എന്തുപറ്റി അഞ്ജലി നിനക്ക്…ഈ കോളേജിലെ സര്‍വ പെണ്ണും ശ്രമിച്ചിട്ടും നടക്കാത്ത കാര്യം ശില്‍പ്പ വന്നപ്പോള്‍ നടന്നു എന്ന് തോന്നുണ്ടോ നിനക്ക്…നിന്‍റെ ഹരി നിന്റെതല്ലാതെ ആകുവാണോ അഞ്ജലി” ആ ചോദ്യങ്ങള്‍ അഞ്ജലിയുടെ മനസിനെ മുറിവേല്‍പ്പിച്ചു… “ഇല്ല എന്‍റെ ഹരി…എന്‍റെ ഹരി എന്നോടങ്ങനെ ചെയ്യില്ല…അവനതിനു കഴിയില്ല…അവനേനെ ഇഷ്ട്ടമാണ് അതെനിക്കറിയാം” “ആയിരിക്കാം പക്ഷെ നീ ഓര്‍ത്ത് നോക്കു…ശില്‍പ്പ അവളെ നീ ഇതിനു മുന്നേയും കണ്ടിട്ടില്ലേ…നിന്‍റെ സ്വപ്നങ്ങളില്‍..അവിടെ അവളുടെ സ്ഥാനം എന്തായിരുന്നു എന്ന് ഓര്‍ത്ത് നോക്കു അഞ്ജലി….നീ അത് മറന്നു പോയോ” അഞ്ജലിയുടെ മനസില്‍ വെള്ളിടി മിന്നി..അതെ എന്‍റെ ആ സ്വപനത്തില്‍ ഞാന്‍ ..ഞാന്‍ കണ്ട എന്തോ ഒന്നില്‍….ശില്‍പ്പ….എന്തോ ചപലമായ ചിന്തകള്‍ മാത്രം അവളുടെ മനസിന്‍റെ തിരശീലയില്‍ മിന്നി മറഞ്ഞു….ശില്‍പ്പ ഹരിയുടെ കൂടെ …ഈശ്വരാ..എന്താ ഇങ്ങനെ…ഞാന്‍ കണ്ട സ്വപനം അതുപോലെ പ്രതിഫലിക്കുന്നു… അഞ്ജലിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി..അവളുടെ പ്രതിരൂപം അവളെ നോക്കി പുചിച്ചു ചിരിച്ചു.
ആ വാക്കുകള്‍ എല്ലാം അവള്‍ സ്വയം അവളോട് തന്നെ പറയുകയാണ് എന്നത് അവള്‍ക്കു മനസിലാകാതെ പോയി… “ഇനി..ഇനി ഞാന്‍ എന്തുചെയ്യണം…എനിക്ക് എനിക്കൊന്നും അറിയുല” അഞ്ജലിയ് വാഷ് ബേസിനില്‍ പിടിച്ചു നിന്നു..വീണു പോകുമോ എന്നൊരു ഭയം അവളെ വല്ലാതെ പിടിമുറുക്കിയിരുന്നു….പലപ്പോളും കണ്ണിലൂടെ ഇരിട്ടു മറയുന്നത് പോലെ തോന്നി അഞ്ജലിക്ക്…കാലുകള്‍ തളരുന്നു…അവളുടെ സ്വപനം അവളുടെ മനസില്‍ അലയടിച്ചു… സാഗരം അലറി വിളിച്ചു തീരങ്ങളില്‍ വീശിയടിക്കുന്നപ്പോലെ അവളുടെ മനസിന്‍റെ ഓരോ കോണുകളും സങ്കടം കൊണ്ട് നിറഞ്ഞു…ഹരിയും ശില്‍പ്പയും ആയിരുന്നില്ലേ തന്‍റെ സ്വപ്നത്തില്‍ എന്‍റെ കുഞ്ഞിനെ നോക്കിയത്…അപ്പോള്‍ ആ സ്വപനത്തില്‍ ഞാന്‍ ഇല്ലായിരുന്നോ…എന്‍റെ അല്ലായിരുന്നോ ഹരി….ഞാന്‍ ഇത്രക്കും സ്നേഹിച്ചിട്ടും…എന്‍റെ ഹരി….എന്‍റെ ഹരി… അഞ്ജലി വാഷ് ബേസിന്‍ പൈപ്പ് തുറന്നു വിട്ടുക്കൊണ്ട് അലറി കരഞ്ഞു…ഫ്രീ ടൈം അല്ലാത്തത് കൊണ്ട് ആരും തന്നെ അവളുടെ ആ കരച്ചില്‍ കേട്ടില്ല…അഞ്ജലി മനസു നിറഞ്ഞു കരഞ്ഞപ്പോള്‍…അപ്പോളും കണ്ണാടിയില്‍ അവളുടെ പ്രതിബിംബം അവളെ തന്നെ നോക്കി നില്‍ക്കുകയായിരുന്നു… “കരയു അഞ്ജലി…കരഞ്ഞു തീര്‍ക്കു നിന്‍റെ സങ്കടങ്ങള്‍ എല്ലാം…നിന്‍റെ എല്ലാ സങ്കടങ്ങളും കരഞ്ഞു തീര്‍ത്ത് മാത്രമേ നീ ഇവിടം വിട്ടു പുറത്തു പോകാവു…സ്നേഹം അത് അവര്‍ക്ക് ഇഷ്ട്ടമുള്ളവര്‍ക്കെ അവര്‍ കൊടുക്കു വാശി പിടികണ്ട നീ…ഒന്നും ആരില്‍ നിന്നും പ്രതീക്ഷിക്കണ്ട…ജീവിതത്തില്‍ നീ അങ്ങനെ ഒരാളെ കണ്ടില്ല എന്ന് തന്നെ വിചാരിക്കു” “എനിക്ക് എനിക്കതിനോന്നും കഴിയില്ല..എന്‍റെ ഹരി..അവനില്ലാതെ എനിക്ക്” “അഞ്ജലി…നീ എന്താണ് വീണ്ടും വീണ്ടും കുട്ടികളെ പോലെ ഒന്നും മനസിലാക്കാതെ സംസാരിക്കുന്നത്…നിന്‍റെ ഹരി നിന്റെതല്ല…നീ കണ്ടതല്ലേ നിന്‍റെ കണ്മുന്നില്‍ ഇന്ന്..ശില്‍പ്പ അവളാണ് അവന്‍റെ എല്ലാം….അതെന്ന നീ മനസിലാക്കാതെ “ “പക്ഷെ അവര്‍ തമ്മില്‍ എന്തെങ്കിലും ഉണ്ടെന്നു ആരും പറഞ്ഞ”” “ഹ..ഹ..അഹ.. അതാരെങ്കിലും ഇനി പറയണോ അഞ്ജലി…നീ കണ്ടതല്ലേ അവള്‍ കൂടെ നില്‍ക്കുമ്പോള്‍ ഹരിയുടെ സന്തോഷം….നീ അവന്‍റെ അരികില്‍ പോകുമ്പോള്‍ എപ്പോള്‍ എങ്കിലും അവന്‍ ഇത്രയും സന്തോഷത്തോടെ നില്‍ക്കുന്നത് നീ കണ്ടിട്ടുണ്ടോ.
അഞ്ജലി ബാത്രൂമില്‍ നിന്നും ഇറങ്ങി താഴേക്കു നടന്നു…വാകമരച്ചുവട്ടില്‍ അവള്‍ എപ്പോളും അവനു വേണ്ടി കാത്തിരിക്കാറുള്ള ഇടത്തിരുന്നു….അവിടെ ഇരിക്കുമ്പോള്‍ ഹരി കൂടെ ഉള്ളത് പോലെ ആണ് അവള്‍ക്കു തോന്നാറ്…. “അഞ്ജലി…എവിടെ ആരുന്നു നീ എവിടെ എല്ലാം നോക്കി നിന്നെ ഞങ്ങള്‍” സുഷമയും റോസും ആ സമയം അങ്ങോട്ട് നടന്നു വന്നു…അഞ്ജലിയുടെ മുഖം വാടി ഇരിക്കുന്നത് അവര്‍ ഇരുവരും ശ്രദ്ധിച്ചു.. “എന്ത് പറ്റി..എന്ത് പറ്റി അഞ്ജലി…നിന്‍റെ മുഖം എന്താ വല്ലാതിരിക്കുന്നെ “ റോസാണ് ആദ്യം ചോദിച്ചത്…ഇരുവരും അവളുടെ അടുത്തടുത്തായി ഇരുന്നു.. “എന്ത് പറ്റാന്‍..ഒന്നും പറ്റിയില്ല” അഞ്ജലി വളരെ നല്ല രീതിയില്‍ തനിക്കൊന്നുമില്ല എന്ന് അഭിനയിക്കാന്‍ വളരെ പാട് പെട്ടു.. “അതൊന്നുമല്ല..നീ കരഞ്ഞോ” സുഷമ്മ അവളുടെ മുഖം കൈകളില്‍ കോരി എടുത്തു കൊണ്ട് ചോദിച്ചു…അവരുടെ ഇരുവരുടെയും മുഖം സങ്കടം നിഴലിച്ചു.. “പിന്നെ കരയാന്‍..ഞാന്‍ .. ഒന്ന് പോടെ…അയ്യോ ദെ..നോക്കിക്കേ ” അങ്ങന പറഞ്ഞു അഞ്ജലി പൊടുന്നനെ അവിടെ നിന്നും എണീറ്റ് കൊണ്ട് മുന്നോട്ടു നടന്നു…വാകമരച്ചുവട്ടില്‍ ഒരു കൊച്ചു ചെടിയുടെ മുകളില്‍ കടും നീല നിറത്തില്‍ ഉള്ള ഒരു ചിത്ര ശലഭം വന്നിരുന്നു..അത് കണ്ടാണ് അഞ്ജലി അവിടേക്ക് പോയത്.. അവള്‍ അടുത്തു ചെന്നപ്പോള്‍ പക്ഷെ ആ ചിത്ര ശലഭം അവിടെ നിന്നും അനങ്ങിയതെയില്ല…അവള്‍ പതിയെ തന്‍റെ വിരല്‍ ആ ചെടിയോടു ചേര്‍ത്ത് വച്ചപ്പോള്‍ ആ ചിത്ര ശലഭം അവളുടെ വിരലില്‍ വന്നിരുന്നു…. ആ ചിത്ര ശലഭത്തെ അവള്‍ പതിയെ കൈയില്‍ എടുത്തു…ആ ചിത്രശലഭം അവളെ മാത്രം നോക്കി നിന്നു…ഒരു നിമിഷം കാറ്റു പോലും അവരെ ശല്യം ചെയ്യാതെ മാറി നിന്നു.. “എടി അഞ്ജലി നീല കളറുള്ള ശലഭം കൈയില്‍ വന്നിരുന്നാല്‍ ആഗ്രഹിച്ച കാര്യം നടക്കു എന്നാണ്” റോസാണ് ചാടി എണീറ്റ് അത് പറഞ്ഞത്… “നിങ്ങള്‍ അച്ചായന്മാര്‍ക്ക് അതിനു ഇങ്ങനത്തെ വിശ്വാസം ഒക്കെ ഉണ്ടോട” സുഷമയും അവളുടെ കൂടെ എണീറ്റ് അഞ്ജലിയുടെ അടുത്തേക്ക് നടന്നുകൊണ്ട് പറഞ്ഞു…അപ്പോളും ആ ചിത്ര ശലഭം അവളെ തന്നെ നോക്കി നില്‍ക്കുകയായിരുന്നു… “അതെന്ന അച്ചായന്മാര്‍ക്ക് വിശ്വാസം പാടില്ല എന്നുണ്ടോ.
“ഒന്നും ഇല്ലഞ്ഞിട്ടാണോ നീ ഇപ്പോള്‍ അങ്ങനെ പറഞ്ഞത്” “ഓ അത് ഞാന്‍ ചുമ്മാ പറഞ്ഞതാ…വാ ക്ലാസില്‍ പോകാം” അഞ്ജലി അവരെ നോക്കി ചിരിച്ചു കൊണ്ട് നടന്നു..അവര്‍ ഇരുവരും ഒന്നും മനസിലാകാത്ത പോലെ പരസ്പരം നോക്കി നിന്നു… അവര്‍ നടന്നു കോറിഡോറില്‍ കയറിയപ്പോള്‍ ശില്‍പ്പ അഞ്ജലിയുടെ മുന്നിലേക്ക് വന്നു…അഞ്ജലി അവളെ ഒരു നിമിഷം നോക്കി…ശില്‍പ്പയും.. “ഹായ്”: അഞ്ജലി ശില്‍പ്പക്ക് നേരെ നിന്നു ചോദിച്ചു… “ഹായ് അഞ്ജലി ചേച്ചി” ശില്‍പ്പ അവളുടെ കൈ പിടിച്ചു.. “തേര്‍ഡ് ഇയര്‍ ആണല്ലേ” “അതെ ചേച്ചി” “നല്ലപ്പോലെ പഠിച്ചോ…എക്സാം ആയില്ലേ” “പഠിക്കുന്നുണ്ട് ചേച്ചി” “ഉം” “ചേച്ചി സുന്ദരിയാ” “നീയും” അഞ്ജലി അവളെ കെട്ടിപ്പിടിച്ചു കവിളില്‍ ഉമ്മ വച്ചു…അവളെ വല്ലാത്ത സ്നേഹത്തോടെ നോക്കി…റോസും സുഷമയും പിന്നേം കിളി പാറിയ പോലെ നിന്നു….അഞ്ജലി അവളുടെ മുഖത്തേക്ക് നോക്കി….അഞ്ജലിയുടെ കണ്ണുകള്‍ നിറഞ്ഞു…ശില്‍പ്പ അത് കണ്ടു അത്ഭുതത്തോടെ നോക്കി… ആ സമയം അവിടേക്ക് ഹരി വന്നു…എല്ലാവരെയും നോക്കി ചിരിച്ചു…അഞ്ജലി കണ്ണുകള്‍ ആരും കാണാതെ തുടച്ചു,,, “നിന്നോട് ഞാന്‍ എന്ത് ചെയ്യാന്‍ പറഞ്ഞാ വിട്ടേ” ഹരി ശില്പ്പയോടായോ ചോദിച്ചു… “അത് ഞാന്‍ അങ്ങോട്ട് പോകുവാരുന്നു ഹരിയേട്ട അപ്പോളാ അഞ്ജലി ചേച്ചി ഒക്കെ വരുന്നത് കണ്ടത്” ശില്‍പ്പ അഞ്ജലിയെ നോക്കി പറഞ്ഞു.. “അതിനു…ഇവര്‍ ആരേലും വന്നു നിന്‍റെ എക്സാം എഴുതി തരോ…പോയി പറഞ്ഞ പണി ചെയ്യേടി” ഹരി അല്പം കടുപ്പിച്ചു പറഞ്ഞു…ശില്‍പ്പ അയ്യോ എന്ന് പറഞ്ഞു കൊണ്ട് അവിടെ നിന്നും ഓടി പോയി…ഹരി വീണ്ടും അവരോടായി ചിരിച്ചു കൊണ്ട് നടന്നു പോയി..അഞ്ജലി തന്‍റെ സാരി തുമ്പില്‍ കൈ ഞെരിച്ചുടച്ചു… ദിവസങ്ങള്‍ രണ്ടു മൂന്നു കഴിഞ്ഞു..എപ്പോളും ഹരിയും ശില്‍പ്പയും ഒന്നിച്ചു തന്നെ…ഒരാളെ പോലും ബൈക്കിന്‍റെ പുറകില്‍ ഇരുത്തി പ്രത്യകിച്ചു പെണ്ണുങ്ങളെ കൊണ്ടുപോകത്ത ഹരി ശില്‍പ്പയെയും കൊണ്ട് അഞ്ജലിയുടെ മുന്നിലൂടെ ബൈക്കില്‍ പോയത് കൂടെ ആയപ്പോള്‍ അഞ്ജലിക്ക് സഹിക്കാന്‍ കഴിയാത്തത്ര വേദന ആയി…ആ കോളേജ് മുഴുവന്‍ ശില്‍പ്പയും ഹരിയു പ്രണയത്തിലാണ് എന്ന് പറഞ്ഞു നടന്നു…ആ വാകമരവും ക്യാമ്പസിലെ ചുവരുകള്‍ പോലും അത് വിശ്വസിച്ചു…റോസും സുഷമയും കിരണും സൂരജും എല്ലാം ഈ വിഷയങ്ങളെ കുറിച്ച് സംസാരിക്കാതെ മാറി നടന്നു…അഞ്ജലിയും അതിനെ കുറിച്ച് ആരോടും ചോദിച്ചില്ല ..
ഹരിയെ കിട്ടില്ല എങ്കിലും പക്ഷെ അഞ്ജലിക്ക് അവനെ നഷ്ട്ടപ്പെട്ടു എന്ന സമാധാനം മരിയക്കും മൃധുലക്കും ഉണ്ടായി.. അവരെ ബൈക്കില്‍ ഒരുമിച്ചു കണ്ട അവള്‍ ആ ദിവസം മുഴുവന്‍ കരഞ്ഞു…അണയാന്‍ പോകുന്ന തീ ആളി കത്തും പോലെ അവളില്‍ ആ സങ്കടം പടര്‍ന്നു കയറി….അവളുടെ ഫോണ്‍ ബെല്ലടിച്ചപ്പോള്‍ അവള്‍ അതെടുത്തു ചെവിയോടു ചേര്‍ത്തു വച്ചു… “ഹാ അച്ഛാ പറ” “എന്താ മോളെ ഇപ്പോളും കരഞ്ഞിരിക്കുവാണോ” “ഹേ അല്ലച്ച..കരയാനോ ഞാനോ എന്തിനു..ഒന്ന് പോ അച്ഛാ” “മോളെ നീ അകലെ ആണെങ്കിലും അടുതാണെകിലും നിന്‍റെ മനസൊന്നു പിടഞ്ഞാല്‍ നിന്‍റെ കണ്ണൊന്നു നനഞ്ഞാല്‍ അതെനിക്ക് മനസിലാകും…ഹരി ആണല്ലേ പ്രശനം” “ഹേ അങ്ങനെ പ്രശനം ഒന്നുല്ലച്ച …ഞാന്‍…ഹരി…അവന്‍ അവനിഷ്ട്ടമുള്ളവരെ അല്ലെ പ്രണയിക്കുക …അതിനിപ്പോള്‍ നമുക്ക് എന്ത് ചെയ്യാന്‍ പറ്റും….ശില്‍പ്പ നല്ല കുട്ടി ആണ്…അവള്‍ അവനെ പോന്നു പോലെ നോക്കുന്നുണ്ട്..” അഞ്ജലി സങ്കടം കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു.. “മോളെ” ‘ഇല്ലച്ച അച്ഛന്‍ പേടിക്കുന്ന പോലെ ഒന്നും ഞാന്‍ ചെയ്യുല…ഒരു ജീവിതം മുഴുവന്‍ എനിക്ക് വേണ്ടി മാറ്റി വച്ചു വേറെ ഒന്നും ആഗ്രഹിക്കാതെ മോഹിക്കാതെ ജീവിതത്തില്‍ ഒന്നിനെ കുറിച്ചും ചിന്തിക്കാതെ എനിക്ക് വേണ്ടി ജീവിച്ച എന്‍റെ അച്ഛനെ മറന്നു ഞാന്‍ എന്തെങ്കിലും ചെയ്യോ” “മോളെ ജീവിതത്തില്‍ ഇങ്ങനെ പല പ്രതി സന്ധി ഘട്ടങ്ങളും വരും…അവിടെ പകച്ചു നില്‍കാതെ അതിനെ തരണം ചെയ്തു വരുന്നവരെ ജീവിതത്തില്‍ വിജയിചിട്ടുള്ളു എന്നും….” “എന്‍റെ അച്ഛനെ പോലെ അല്ലെ…ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ അച്ഛന്‍ സമ്മതിക്കോ” “ഉം പറ മോളെ” “ഞാന്‍ നാളെ തിരികെ വന്നോട്ടെ വീട്ടിലേക്കു…വയ്യ ഇവിടെ…അവിടകുമ്പോള്‍ അച്ഛന്‍ ഉണ്ടല്ലോ…ഇനി ഇപ്പൊ എന്നായാലും സ്റ്റെഡി ലീവ് തുടങ്ങും…എക്സാം ഞാന്‍ വന്നു എഴുതികൊളാം …അടുത്ത ഫൈനല്‍ ഇയര്‍ മറ്റെവിടെ എങ്കിലും” “നീ സീരിയസ് ആയിട്ടാണോ മോളെ” “അതെ അച്ഛാ..ഇനി ഇവിടെ വയ്യ….ഞാന്‍ …ഞാന്‍ കരഞ്ഞു പോകും” ഫോണിലൂടെ അഞ്ജലിയുടെ കരച്ചില്‍ കേട്ടു ദേവനാരായണന്‍റെ മനസു പിടച്ചു.. “മോളെ…മോള് കരയാതെ…അതച്ചനു താങ്ങാന്‍ കഴിയുല…” അഞ്ജലി കരച്ചില്‍ നിര്‍ത്തി ഒന്ന് ചുമച്ചു ശേഷം ഫോണ്‍ വീണ്ടും ചെവിയോടു ചേര്‍ത്തു വച്ചു… “മോളെ” “ഹാ പറയച്ച…ഞാന്‍ ഓക്കേ ആണ്..” “എന്‍റെ മോള്‍ക്ക് ഇഷ്ട്ടമില്ലാതെ ഇനി അവിടെ തുടരണ്ട..നാളെ തന്നെ ഇങ്ങു പോരെ ..അച്ഛന്‍ കാറയക്കം” “ഉം ശെരി അച്ഛാ”: അച്ഛന്റെ സമ്മതവും കിട്ടി അഞ്ജലി പുലരിക്കായി കാത്തിരുന്നു… നേരം പുലര്‍ന്നു…അന്ന് രാവിലെ ഹരിക്ക് കണി കാണാന്‍ ആ വാക മര ചുവട്ടില്‍ അഞ്ജലി വന്നു നിന്നില്ല…ആരും തന്നെയും അഞ്ജലിയെ അന്വേഷിച്ചില്ല…ക്ലാസില്‍ കയറുന്ന സമയം കിരണും സൂരജും മാത്രം ഒഴിഞ്ഞു നില്‍ക്കുന്ന ആ വാക മരച്ചുവട്ടിലേക്ക് നോക്കി..,
അല്‍പ്പം കഴിഞ്ഞപ്പോള്‍ ആ കോളേജും മുഴുവനും ആ വാര്‍ത്ത അറിഞ്ഞു….അഞ്ജലി പോകുന്നു…ഇനി ഇവിടെ തുടരുന്നില്ല…കേട്ടവര്‍ കേട്ടവര്‍ വാ പൊത്തി..ചിലര്‍ കരഞ്ഞു…ചിലരുടെ മുഖം മ്ലാനമായി…മറ്റു ചിലര്‍ സന്തോഷിച്ചു… അഞ്ജലിയെ കൂട്ടാന്‍ കാര്‍ വന്നത് കോളേജില്‍ ആയിരുന്നു…കോളേജ് സൈഡിലായി ഉള്ള ഹോസ്റ്റെലില്‍ നിന്നും അഞ്ജലി ഒരു വെളുത്ത ചുരിദാര്‍ ധരിച്ചു കൊണ്ട് ഇറങ്ങി വന്നു,,,മുടികള്‍ അലസമായിരുന്നു…മുഖം മൂഖമായിരുന്നു…റോസും സുഷമയും അവളുടെ ബാഗുകളുമായി അവളുടെ കൂടെ ഇറങ്ങി… ഒരുപാട് പേര് അവളെ നോക്കി നിന്നു….ചിലര്‍ അവളുടെ തീരുമാനത്തെ അനുകൂലിച്ചു..ഒരാണിനെ കിട്ടാത്തതിന്റെ പേരില്‍ ജീവിതം നശിപ്പിക്കുന്ന അവളെ മറ്റു ചിലര്‍ പുച്ചത്തോടെ നോക്കി…കാശിന്‍റെ ഹുങ്കെന്നു ചിലര്‍ അടക്കം പറഞ്ഞു.. ആ കോളേജിന്റെ രാജകുമാരി പടി ഇറങ്ങി പോകുകയാണ്…അവളുടെ കാലുകള്‍ ആ വാക മര ചുവട്ടിലേക്ക് പതിയെ നടന്നു…എന്നും അവളുടെ സങ്കടവും സന്തോഷവു പ്രണയവും സ്നേഹവും മോഹവും സ്വപനങ്ങളും എല്ലാം കേട്ടതും കണ്ടതും ആ വാകമരങ്ങള്‍ ആയിരുന്നു… അവളുടെ വിയോഗത്തില്‍ സങ്കടം പറഞ്ഞുകൊണ്ട് ഒരു പൂ പോലും പൊഴിക്കാതെ ആ വാകമരം പോലും സങ്കടത്തോടെ തല താഴ്ത്തി നിന്നു…അഞ്ജലി ആ വാക മരച്ചുവട്ടിലെ ബെഞ്ചില്‍ ഒരു നിമിഷം ഇരുന്നു..പലരും അവളെ നോക്കി നടന്നകന്നു…അവളുടെ ബാഗുകള്‍ കാര്‍ ഡ്രൈവര്‍ വന്നു വാങ്ങി കൊണ്ട് പോയി… അഞ്ജലി ആ വാകമാരത്തെ നോക്കി..ശേഷം റോസിനെയും സുഷമയും നോക്കി….അവര്‍ പരസ്പരം കെട്ടിപ്പിടിച്ചു കരഞ്ഞു…അപ്പോളേക്കും എവിടെ നിന്നോ ഓടി കിതച്ചു കൊണ്ട് ശില്‍പ്പ വന്നു…അവള്‍ അവിടെ വന്നു നിന്നു കിതച്ചു…സുഷമയും റോസും അവളെ കോപത്തോടെ നോക്കി..അഞ്ജലി അവളെ കണ്ടു കണ്ണ് നീരാല്‍ പുഞ്ചിരിച്ചു… “പോകുന്നതിനു മുന്നേ കാണാന്‍ പറ്റുമെന്ന് വിചാരിച്ചില്ല..കണ്ടുവല്ലോ സന്തോഷം…” ശില്‍പ്പ ഒന്നും മിണ്ടാതെ അവളെ തന്നെ നോക്കി നിന്നു…റോസ് പല്ല് കടിച്ചു…കുറച്ചാളുകള്‍ അവളെ ശ്രദ്ധിച്ചു കൊണ്ട് അവിടങ്ങളിലായി തടിച്ചു കൂടി…അഞ്ജലി തുടര്‍ന്നു “അവനെ…അവനെ നല്ല്പ്പോലെ നോക്കണം..പാവ…ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ട് അവന്‍റെ ജീവിതത്തില്‍…അതിനൊക്കെ അവന്‍റെ കൂടെ നില്‍ക്കണം…വഴക്കൊന്നും ഉണ്ടാക്കരുത്..പിന്നെ…പിന്നെ ചൂട് ചായെ കൊടുക്കാവു നല്ല മധുരം ഇട്ടിട്ടു…കാപ്പി ഇഷ്ട്ടവില്ല…മോര് കറിയും മീന്‍ വറുത്തതും ആണ് ഇഷ്ട്ട ഭക്ഷണം..പാല്‍ കണ്ണിനു നേരെ കണ്ടുടാ…നീല ജീനും കറുത്ത വരയുള്ള ഷര്‍ട്ട് നല്ല ചേര്‍ച്ചയാണ് അവനു….പണി വരുമ്പോള്‍ നീല കൂര്‍ക്കള്‍ തിളപ്പിച്ച വെള്ളം ആണ് കുടിക്ക …പിന്നെ ..പിന്നെ അങ്ങനെ കുറെ ഉണ്ട്…എല്ലാം മനസിലാക്കി വേണം ജീവിക്കാന്‍….അവനെ …അവനെ കരയിക്കരുത്” അവളുടെ കവിളില്‍ തലോടി കൊണ്ട് നെഞ്ചം തകര്‍ന്നു കരയാതെ കരഞ്ഞു കൊണ്ട് അഞ്ജലി പറഞു…സുഷമയും റോസും കരഞ്ഞു..പ്രകൃതിയും വാകമരങ്ങളും കരഞ്ഞു…ശില്‍പ്പ നിറ കണ്ണുകളോടെ അഞ്ജലിയെ നോക്കി… അഞ്ജലി തന്‍റെ കൈല്‍ അണിഞ്ഞിരുന്ന രണ്ടു സ്വര്‍ണ വളകള്‍ അവള്‍ക്കു നേരെ നീട്ടി അവളതു വാങ്ങാതെ നിന്നപ്പോള്‍ അവളുടെ കൈല്‍ വച്ചു കൊടുത്ത് …
“എന്‍റെ വിവാഹ സമ്മാനമാണ്…ഹരിയോട് പറയണം…ഒരുപാട് സന്തോഷത്തോടെ ഒരുപാട് കാലം ജീവിക്കണം…എന്‍റെ ഇഷ്ട്ടങ്ങളെ ഒരിക്കലും നിങ്ങളുടെ ജീവിതത്തില്‍ ഒരു പ്രശനം ആയി കാണരുത്..അവന്‍ ഒരിക്കലും എന്നെ അങ്ങനെ കണ്ടിട്ടില്ല..സത്യം…ഞാന്‍ ആണ് എന്നും പുറകെ നടന്നു ശല്യം ചെയ്തത്…ഇനി അതും ഉണ്ടാകില്ല….അവനെ…അവനെ പോന്നു പോലെ നോക്കിയേക്കണേ” അഞ്ജലി വിതുമ്പി കരഞ്ഞു…ആകാശം കറുത്തിരുണ്ട് മൂഖമായി…ചുറ്റും നിന്നവര്‍ക്കെലാം സങ്കടം വന്നു… “പോകുവാ..കാണാട്ടോ” അഞ്ജലി അങ്ങനെ പറഞ്ഞു തിരിഞ്ഞു..വാകമരം ആടിയുലഞ്ഞു..എനിട്ടും ഒരു പൂ പോലും പൊഴിയാതെ നിന്നു…റോസും സുഷമയും തേങ്ങി കരഞ്ഞു…ശില്‍പ്പ വിതുമ്പി കൊണ്ട് തിരിഞ്ഞു നിന്ന അഞ്ജലിയെ പിടിച്ചു… “ചേച്ചി…ചേച്ചി പോയേക്കല്ലേ ഒരു നിമിഷം..ഇപ്പൊ…ഇപ്പൊ വരാം..പോയേക്കല്ലേ” അത് പറഞ്ഞുകൊണ്ട് ശില്‍പ്പ അവിടെ നിന്നും ഓടി….അഞ്ജലി ഒന്നും മനസിലാകാതെ റോസിനെ നോക്കി…അവര്‍ ഇരുവരും അവളെയും…അഞ്ജലി ആ വാക മരത്തില്‍ പതിയെ തൊട്ടു… “പോയേക്കുവാ ഞാന്‍…ഇനി കാണില്ലാരിക്കും…ഇനി ആരേ നീ കണ്ണടച്ചു കാണിക്കും ആര്‍ക്കു വേണ്ടി നീ നിന്‍റെ പൂക്കള്‍ പൊഴിക്കും…എന്നെ ഓര്‍ക്കുവോ നീ…ഓര്‍ക്കരുത്…മറക്കണം എല്ലാം…ഇനി എന്നെ പോലെ ഒരു നിര്‍ഭാഗ്യവതിയായ അഞ്ജലി നിന്‍റെ തണലില്‍ ആര്‍ക്കു വേണ്ടിയും കാത്തിരിക്കാന്‍ ഇടവരാതിരിക്കട്ടെ” ഒരു സുഹൃത്തിനോടെന്ന പോലെ അഞ്ജലി ആ വാകമരത്തില്‍ കൈ ചേര്‍ത്തു വച്ചുകൊണ്ട് പറഞ്ഞു..അപ്പോളേക്കും അവിടമാകെ ഒരുപാട് പേര് വന്നു നിറഞ്ഞിരുന്നു..എല്ലാവരും അഞ്ജലിയെ സങ്കടത്തോടെ നോക്കി..അപ്പോളേക്കും ശില്‍പ്പ ഹരിയും കൈയില്‍ പിടിച്ചു കൊണ്ട് വന്നു…അവിടെ പലര്‍ക്കും ഹരിയോട് ആദ്യമായി വല്ലാത്ത ദേഷ്യം തോന്നി… അഞ്ജലി ഹരിയെ കണ്ടപ്പോള്‍ കണ്ണുകള്‍ തുടച്ചു കൊണ്ട് ചിരിച്ചു…ഹരി അവളെ തന്നെ നോക്കി നിന്നു… “ഹരി…ഹരിയെ കാണണം എന്നു കരുതിത..പിന്നെ ഇപ്പൊ നീ ലൈബ്രറിയില്‍ ബുക്ക് റഫര്‍ ചെയ്യുന്ന സമയം അല്ലെ അതാ പിന്നെ ഞാന്‍ വരാഞ്ഞേ….ഞാന്‍ പോകുവട്ടോ..ഇനി എന്‍റെ ശല്യം ഉണ്ടാകില്ലട്ടോ നിനക്ക്…പിന്നെ ഈ വാക മരച്ചുവട്ടില്‍ എന്നും ഇങ്ങനെ വന്നു നിന്നു നീ പറയുന്നപ്പോലെ നിന്‍റെ ഒരു നല്ല ദിവസം അലംബാക്കാനും ഞാന്‍ ഉണ്ടാകിലട്ടോ…രണ്ടു പേരും ഒരുപാട് സന്തോഷത്തോടെ ജീവിക്കണം ഒരു പാട് കാലം …ഞാന്‍ എന്നും നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കും” അഞ്ജലിയുടെ കണ്ണുകള്‍ വേണ്ട എന്ന് വച്ചിട്ടും അവളുടെ സമ്മതത്തിനു കാത്തു നില്‍ക്കാതെ നിറഞ്ഞു… “പൊക്കോട്ടെ” അഞ്ജലി വീണ്ടും നടക്കാന്‍ ഭാവിച്ചു… “ചേച്ചി…ചേച്ചി എങ്ങോട്ട ഈ പോകുന്നെ..പറ …ഈ ഹരിയേട്ടനെ വിട്ടു ചേച്ചിക്ക് പോകാന്‍ കഴിയോ …” അഞ്ജലി തിരിഞ്ഞു നിന്നുകൊണ്ട് ഹരിയെയും ശില്‍പ്പയെയും മാറി മാറി നോക്കി… എല്ലാവരും ശില്‍പ്പയെ നോക്കി..
“പറ ചേച്ചി ..പോകാന്‍ കഴിയോ…ഹരിയെട്ടന്റെ കുഞ്ഞു കുഞ്ഞു ഇഷ്ട്ടങ്ങള്‍ എല്ലാം അറിയുന്ന ഹരിയെട്ടനെ ഇത്രയധികം മനസിലാക്കിയ സ്നേഹിക്കുന്ന ചേച്ചിക്ക് ഹരിയേട്ടനെ വിട്ടു പോകാന്‍ കഴിയോ…ഹരിയേട്ടന്‍ ഇല്ലാതെ ഒരു നിമിഷം എങ്കിലും ജീവിക്കാന്‍ കഴിയോ നിങ്ങള്ക്ക്…പറ കഴിയോ..എനിട്ട് എനിക്ക് ഇഷ്ട്ടങ്ങളും എല്ലാം പറഞ്ഞു തന്നു പോകാ അല്ലെ…ത്യാഗം..അല്ലെ…ഇത്രേ ഉള്ളോ നിങ്ങളുടെ സ്നേഹം…ഇതിനാണോ നിങ്ങള്‍ ഇത്രേം കാത്തിരുന്നത് ..പറ” അഞ്ജലിയെ പിടിച്ചു കുലുക്കി കൊണ്ട് ശില്‍പ്പ ചോദിച്ചപ്പോള്‍ ഭാവഭേധങ്ങള്‍ ഇല്ലാതെ ഹരിയെ മാത്രം നോക്കി ഒരു ശിലപ്പോലെ അഞ്ജലി നിന്നു… “അതിനു അവനു നിന്നെ അല്ലെ വേണ്ടത് അല്ലാതെ ഞങ്ങളുടെ അഞ്ജലിയെ അല്ലാലോ” റോസ് വീണ്ടും കലിപ്പില്‍ തന്നെ ആണ്.. “എന്ന് നിങ്ങളോടാരാ പറഞ്ഞെ…” ശില്‍പ്പയും അതെ ടോണില്‍ തന്നെ തിരിച്ചടിച്ചു…. “ആരെങ്കിലും എന്തെങ്കിലും പറഞ്ഞു എന്നതല്ലാതെ നിങ്ങള്‍ ചോദിച്ചോ ഹരിയെട്ടനോട്..പോട്ടെ അഞ്ജലി ചേച്ചി എന്താ ചോദിക്കഞ്ഞേ…ആരേലും വന്നു എന്ന് കേള്‍ക്കുമ്പോഴേക്കും ഉടനെ അങ്ങ് പോകുന്ന ആളാണോ ചേച്ചി സ്നേഹിച്ച ഈ ഹരി…” അഞ്ജലിയോടത് ചോദിക്കുമ്പോള്‍ ഹരി അവളെ തന്നെ നോക്കി നില്‍ക്കുകയായിരുന്നു… “അപ്പൊ പിന്നെ നീയും ഇവനും തമ്മില്‍ ഉള്ള ബന്ധം എന്താ” സുഷമയുടെതായിരുന്ന ആ ചോദ്യം.. “ഒരു പെണ്ണും ആണും തമ്മില്‍ ഒരുമിച്ചു നടന്നാല്‍ അതുടനെ പ്രേമമാണോ ?” ശില്‍പ്പ തിരിച്ചു ചോദിച്ചു..സുഷമയും റോസും തല കുനിച്ചു..അഞ്ജലി അപ്പോള്‍ മുന്നോട്ടു വന്നുകൊണ്ട് ഹരിയെ ഒന്ന് നോക്കി ശില്‍പ്പയുടെ കൈ പിടിച്ചു എന്നിട്ട് അവളുടെ കണ്ണുകളില്‍ നോക്കി…ഒരു നിമിഷം അഞ്ജലിക്ക് ശബ്ദം പുറത്തു വന്നില്ല…അവള്‍ തൊണ്ട ശേരിയാക്കുനത് പോലെ കാണിച്ചു.. “ശില്പ..പറ…നീ നീ ഹരിയുടെ” അഞ്ജലിയുടെ ശബ്ദം അത്രയും തന്നെ പുറത്തു വന്നത് എങ്ങനെ ആണെന്ന് അവള്‍ക്കു പോലും അറിയില്ലായിരുന്നു..ഹരിയെ കാണാതെ ഹരിയെ വിട്ടുള്ള ഒരു നിമിഷം പോലും അവള്‍ക്കു ചിന്തിക്കാന്‍ കഴിയാത്തതാണ് … “എന്‍റെ അഞ്ജലി ചേച്ചി ഹരിയേട്ടന്‍ എന്‍റെ ആങ്ങളയാണ്…എന്‍റെ അപ്പചിടെ മോനാണ്…ഞങ്ങള്‍ തമ്മില്‍ ഒരു വയസു വ്യത്യാസമാണ്…ഞങ്ങള്‍ കുഞ്ഞിലെ മുതലേ ഇങ്ങനെ ആണ്…ഇവിടെ ഇപ്പൊ വരാന്‍ തന്നെ കാരണം ഹരിയെട്ടയിയാ.” ശില്‍പ്പയുടെ വാക്കുകളെ വിശ്വസിക്കാന്‍ കഴിയാതെ അഞ്ജലി ഹരിയെ നോക്കി…ഹരി അപ്പോളും ഭാവഭേധങ്ങള്‍ ഇല്ലാതെ നിന്നു…ശില്‍പ്പ തുടര്‍ന്നു. “ചേച്ചി ചെചിക്കൊരു കാര്യം അറിയോ…ഈ ലോകാത്തു ഹരിയേട്ടന്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത് ചേച്ചിയെ ആണ്…അത് ചെചിക്കിത്രയും കാലം ആയിട്ടും മനസിലായില്ലേ…ചേച്ചിയോളം ഇങ്ങേര്‍ ആരേം സ്നേഹിച്ചിട്ടില്ല…ഞങ്ങളുടെ കുടുംബം മുഴുവന്‍ ചേച്ചിയെ എന്നോ ഹരിയെട്ടയിടെ ഭാര്യയായി കണ്ടു കഴിഞ്ഞു എന്നറിയോ…ആ ഹരിയെട്ടനെ വിട്ടാണോ ചേച്ചി പോകാന്‍ പോകുന്നെ” ഒരു നിമിഷം കേട്ടതൊന്നും വിശ്വസിക്കാന്‍ കഴിയാതെ അവിടെ ഉള്ള ആളുകള്‍ മുഴുവന്‍ നിന്നു പരസ്പരം മുഖത്തോട് മുഖം നോക്കി…ഹരി അപ്പോളും നിര്‍വികാരനായിരുന്നു…അഞ്ജലി കണ്ണുകളില്‍ നിറച്ചു വച്ച മുഴുവന്‍ കണ്ണ് നീര്‍ തുള്ളികളും ഇറ്റ് വീഴാതെ പിടിച്ചു വച്ചു…
അവളുടെ കഴുത്തിലെ ഞാടി ഞരമ്പുകള്‍ ഓരോനായി വലിഞ്ഞു മുറുകി…ഇടക്കെപ്പോഴോ ശ്വാസം നിലച്ചപ്പോലെ തോന്നി അവള്‍ക്കു…അവള്‍ ഹരിയുടെ നേരെ നീങ്ങി നിന്നു… “:ഹരി” അഞ്ജലിയുടെ ശബ്ദം അവിടമാകെ പുളകം കൊള്ളിച്ചപ്പോലെ..അത്രക്കണ്ട് മൌനം അത്രയും പേര്‍ നിന്നിടങ്ങളില്‍ ഉണ്ടായിരുന്നു….ആ വാകമരം പോലും ചില്ലകള്‍ അനക്കാതെ അവരെ ശ്രവിച്ചു…ഒരു കാറ്റ് പോലും അവരെ ശല്യപ്പെടുത്താന്‍ വന്നതേ ഇല്ല… “പറ ഹരി…ശില്‍പ്പ പറഞ്ഞതെല്ലാം സത്യമാണോ” അഞ്ജലിയുടെ സ്വരം പലപ്പോളായി ഇടറി പോയി..തൊണ്ടയിലെ ഉമിനീര്‍ വറ്റി ഒരിറ്റു ജലത്തിനായി അവള്‍ നാവു തുടച്ചു… “നീ പോകാന്‍ ഇറങ്ങിയതല്ലേ…പോകുന്നില്ലേ..ധാ കാര്‍ അവിടെ നിന്നെ കാത്തു നില്‍ക്കുന്നു” ഹരി അപ്പോളും ഭാവം വെടിയാതെ പറഞ്ഞതാതാണ്.. “എടാ ഹരി മതി നിന്‍റെ കോപ്പിലെ നാടകം..കുറ കാലമായി ഞങ്ങളും സഹിക്കുന്നു..നീ അവള് ചോദിച്ചതിനു ഉത്തരം പറയെടാ” റോസിന് ക്ഷേമ തീരെ ഇല്ല….അവള്‍ അവന്‍റെ അടുത്തേക്ക് നീങ്ങി നിന്നുകൊണ്ടാണ് പറഞ്ഞത്.. “പറ ഹരി….ഒരിക്കല്‍..ഒരിക്കല്‍ എങ്കിലും പറ ഹരി…എന്നെ ..എന്നെ ഇഷ്ട്ട്മാണെന്ന്..ശില്‍പ്പ പറഞ്ഞതൊന്നും ഞാന്‍ കേട്ടില്ല..നീ പറ…അതാണ് എനിക്ക് കേള്‍ക്കേണ്ടത്…” അഞ്ജലി ഹരിയുടെ കണ്ണുകളില്‍ നോക്കികൊണ്ട് ചോദിച്ചു… “നിന്നോളം ഞാന്‍ ആരെയു സ്നേഹിച്ചിട്ടില്ല” ഹരിയുടെ വാക്കുകള്‍ അത്രയും സ്നേഹം നിറഞ്ഞതായിരുന്നെങ്കിലും വളരെ പതിയെ ആയിരുന്നു …പക്ഷെ ആ മൗന സഭയില്‍ അത് അലമുറയായിരുന്നു…. പൊടുന്നനെ അഞ്ജലി ഹരിയുടെ കരണത്ത് ആഞ്ഞടിച്ചു…എല്ലാവരും സ്ത്ഭാതരായി…റോസും സുഷമയും പേടിയോടെ നോക്കി അഞ്ജലിയെ..ശില്‍പ്പ ചിരിച്ചു …ഹരിയും ചെറുതായി പുഞ്ചിരിച്ചു …പിന്നെ കണ്ട കാര്യം അവിടെ പലരിലും ഉണ്ടാക്കിയ വികാരങ്ങള്‍ പലതായിരുന്നു..അഭിരുചിക്കനുസരിച്ച് വികാരങ്ങള്‍ എങ്ങനെ വേണെങ്കിലും മെനഞ്ഞെടുക്കാന്‍ പറ്റിയ കാഴ്ച… അഞ്ജലി ഹരിയുടെ മുഖം മുഴുവന്‍ ഉമ്മകള്‍ കൊണ്ട് മൂടി..അവന്‍റെ മുഖം കൈകളില്‍ കോരി എടുത്തു അഞ്ജലി അവളുടെ കണ്ണിലും കവിളിലും ചുണ്ടിലും കഴുത്തിലും ഉമ്മകള്‍ വച്ചു….അവനെ കെട്ടിപ്പിടിച്ചു..അവന്‍റെ നെഞ്ചില്‍ ശക്തിയായി ഇടിച്ചു… അവളുടെ സ്നേഹങ്ങള്‍ എല്ലാം തന്നെ ഏറ്റു വാങ്ങി ഹരി ചിരിച്ചു കൊണ്ട് നിന്നു.. “ഇത്രയും കാലം…ഇത്രയും കാലം എന്നോട് പറയാതെ…നീ…നീ. എന്നെ…എന്തിനാ ഹരി..” അഞ്ജലി ഹരിയുടെ നെഞ്ചില്‍ ഇടിച്ചു കൊണ്ട് ചോദിച്ചു…ഹരി അവളെ പതിയെ പുണര്‍ന്നു പിടിച്ചു…അത്രയും നേരം ഇല്ലാതിരുന്ന കാറ്റ് ഒന്ന് ആഞ്ഞു വീശി …വാകമരത്തിന്റെ ചില്ലകള്‍ ഉലഞ്ഞു…പൂക്കള്‍ പൊഴിഞ്ഞു..അവരുടെ മുകളില്‍ ഒരു വര്‍ഷവൃഷ്ട്ടി പോലെ പൂക്കള്‍ വീണു..എല്ലാവരും മുകളില്‍ നോക്കിയാ സമയം ശില്‍പ്പ മാത്രം നോക്കി നില്‍ക്കെ ഹരി അഞ്ജലിയുടെ അധരങ്ങളില്‍ അവന്‍റെ ചുണ്ടുകള്‍ ചേര്‍ത്തു…നേരിയ നിമിഷത്തിന്‍റെ ദൈര്‍ഘ്യം,,, ശില്‍പ്പ കൈകള്‍ കൊണ്ട് മുഖം പൊത്തി വിരലുകള്‍ക്കിടയിലൂടെ നോക്കി..ഹരിയുടെ ചുണ്ടുകള്‍ തന്‍റെ അധരത്തില്‍ അമര്‍ന്ന നിമിഷം അഞ്ജലിയുടെ കണ്ണുകള്‍ വിടര്‍ന്നു…അവളുടെ ഉടലാകെ വിറച്ചു…ആദ്യമായി അവന്‍റെ സ്നേഹം ഒരു നിമിഷത്തേക്ക് അവള്‍ നുകര്‍ന്ന് നുണഞ്ഞു… പാതിയടഞ്ഞ മിഴികള്‍ തുറക്കും മുന്നേ ഹരി അവളില്‍ നിന്നും വേര്‍പ്പെട്ടിരുന്നു…അഞ്ജലി ചെറുതായൊന്നു
കിതച്ചപ്പോലെ..അപ്പോളേക്കും മുകളില്‍ നിന്നും അവരെ മുഴുവനായും നനച്ചു കൊണ്ടെന്നപ്പോലെ ഫോം വന്നു അവരുടെ മേലാകെ പതിച്ചു..വര്‍ണക്കടലാസുകളും വിവിധ നിറത്തില്‍ ഉള്ള ഗില്‍റ്റ് അങ്ങനെ എല്ലാം അവരുടെ മുകളില്‍ വര്‍ഷിച്ചു… ഹരി തിരിഞ്ഞു നോക്കി..സൂരജും കിരണും അവരുടെ അടുത്തായി എല്ലാം കണ്ടു കൊണ്ട് ഇതെല്ലം അവരുടെ മുകളിലേക് വാരി വിതറുകയാണ്…അവരിരുവരും സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞിരുക്കുകയാണ്… “എന്നാലും എന്‍റെ ഹരി ഇത് ഇവളോട് പറയാന്‍ ഇത്ര സമയം എടുക്കേണ്ട ആവശ്യം ഇല്ലായിരുന്നു…” സുഷമയാണ് അത് പറഞ്ഞത്…റോസ് അതിനെ പിന്താങ്ങി…അതു ശെരി ആണ് എന്ന് അവിടെ ക്മൂടി നിന്നവര്‍ എല്ലാം തന്നെ ഒരുമിച്ചു പറഞ്ഞു… “അതിനു കാരണം നിന്‍റെ അച്ഛന്‍ തന്നെ ആണ്” തന്‍റെ നെഞ്ചില്‍ എല്ലാം മറന്നു പുണര്‍ന്നു നില്‍ക്കുന്ന അഞ്ജലിയെ പതിയെ അടര്‍ത്തി മാറ്റി ഹരി പറഞ്ഞു…അഞ്ജലിയും മറ്റുള്ളവരും അന്തം വിട്ടു നോക്കി നിന്നു…സൂരജും കിരണും ചിരിച്ചു… “മനസിലായില്ല” അഞ്ജലിയുടെ ശബ്ദം നേര്‍ത്തതായിരുന്നു..ഹരി പോക്കെറ്റില്‍ നിന്നും ഫോണ്‍ എടുത്തു വാട്സപ് തുറന്നു അങ്കിള്‍ എന്നെഴുതിയ കോണ്ടാക്റ്റ് ഓപ്പണ്‍ ചെയ്തു…അതിലെ ഒരു വോയിസ് മെസ്സ്ജ് അവന്‍ പ്ലേ ചെയ്തു..അതെല്ലാവരും ശ്രവിച്ചു… “എടാ മരുമോനെ…ഇപ്പൊ അവള്‍ സീരിയസായി തന്നെ പറഞ്ഞതാ…നാളെ അവള്‍ എല്ലാം മതിയാക്കി പോരുവാ എന്നാ പറഞ്ഞെ…ഇപ്പൊ അവള്‍ ഞാന്‍ പറഞ്ഞ അതില്‍ എത്തി..ഇനി മതിയാക്കാം..ഇപ്പോള്‍ അവള്‍ നിന്‍റെ മാത്രമാണ്…ഒരു സങ്കടവേ ഉള്ളു….നാളെ എന്‍റെ മോള് എല്ലാം മറന്നു സന്തോഷിക്കുന്ന ദിവസം എനിക്കവിടെ ആ സന്തോഷം കാണാന്‍ ഉണ്ടാകാന്‍ പറ്റിലല്ലോ എന്നത്…സാരമില്ല ഞാന്‍ എവിടെ ഇരുന്നാലും അതെനിക്ക് കാണാം,,,പോന്നു മോനെ മരുമോനെ…മരുമോനായിട്ടല്ല എന്‍റെ മോനായിട്ട നിന്നെ ഞാന്‍ കാണുന്നെ..എന്‍റെ കൊച്ചിനെ പോന്നു പോലെ നോക്കിയെക്കണെടാ” ആ വോയിസ് മെസ്ജ് അവസാനിച്ചു..അഞ്ജലിയും മറ്റുള്ളവരും ഒന്നും മനസിലാകാത്ത പോലെ നിന്നു.. “അച്ഛന്‍,..ഇത്…ഇതെന്താ ഹരി…എനിക്കൊന്നും മനസിലാകുന്നില്ല” അഞ്ജലി ഹരിയുടെ അരികിലേക്ക് ചേര്‍ന്ന് നിന്നുകൊണ്ട് പറഞ്ഞു..ശില്‍പ്പ ചിരിച്ചു…അപ്പോളേക്കും കിരണ്‍ അങ്ങോട്ട് കയറി നിന്നു കൊണ്ട് പറഞ്ഞു.. “അഞ്ജലി… നീ ഇവനോട് ഇഷ്ട്ടം ആണെന്നും ഇവനെ കേട്ടു എന്നൊക്കെ ഈ വാകമരച്ചുവട്ടില്‍ വച്ചു വിളിച്ചു പറഞ്ഞതു ഓര്‍മ്മയുണ്ടോ വര്‍ഷങ്ങള്‍ക്കു മുന്നേ..കൃത്യമായി പറഞ്ഞാല്‍ നാല് വര്ഷം മുന്നേ ഒരു മഴയുള്ള പ്രഭാതത്തില്‍” അഞ്ജലിയുടെ ചിന്തകള്‍ പുറകിലേക്ക് ഓടി…കാലങ്ങള്‍ അവളുടെ മനസിലൂടെ പതിയെ മിന്നി മറിഞ്ഞു…അവളുടെ തിരശീലയില്‍ പ്രോജെക്ടര്‍ ലൈറ്റില്‍ ഭൂതകാലം പതിയെ തലപ്പോക്കി .. നാല് വര്ഷം മുന്നേ ഉള്ള ഒരു തുലാവര്‍ഷ പ്രഭാതം..സൂര്യനെ സ്നേഹിച്ച സൂര്യകാന്തിയെ എന്‍റെ സൂര്യനെ നീ തട്ടി എടുത്തു അല്ലെ എന്ന ചോദ്യവുമായി മഴ ചന്നം പിന്നം പെയ്ത ഒരു പ്രഭാതം….അന്ന് സൂരജിന് വണ്ടി ഒന്നുമില്ല…രണ്ടു കുട..ഒന്നില്‍ സൂരജും കിരണും…മറ്റൊന്നില്‍ ഹരിയും… അവര്‍ ചെളിവെള്ളവും മഴവെള്ളവും ദേഹത്ത് വീഴാതെ കഷ്ട്ടപ്പെട്ടു നടന്നു വരുകയാണു…ആ വാക മരച്ചുവട്ടിലെ ബെഞ്ചില്‍ നനുത്ത പൂക്കള്‍ മഴയുടെ സ്നേഹത്തില്‍ ഒഴുകി നടക്കുന്നു..ഓരോ തുള്ളിയും ഭൂമിയെ സ്നേഹിച്ചു കൊണ്ട് ആര്‍ത്തുലച്ചു കൊണ്ട് ഭൂമിയുടെ മാറിടത്തില്‍ വീണുടഞ്ഞു… പൊടുന്നനെ ഹരിയുടെ കുടക്കീഴിലേക്ക് ഒരു കുഞ്ഞു മാലാഖയെപ്പോലെ അഞ്ജലി ഓടിക്കയറി….ഹരി ഒരുനിമിഷം അവളെ നോക്കി….ഹരിയുടെ മസ്നിനെ ആദ്യമായി ഒറ്റ നിമിഷം കൊണ്ട് അഞ്ജലി കീഴടക്കി…രാജകുമാരി എന്ന് പറഞ്ഞാല്‍ കുറഞ്ഞു
പോകും..അപ്സരസെന്നു പറഞ്ഞാലോ…മതിയാകില്ല…ദേവലോകത്തെ കിങ്കരന്മാരായ ഗന്ധര്‍വന്മാര്‍ പോലും കണ്ണടച്ചു പ്രണയത്തിനായി കാല്‍ക്കല്‍ വീഴുന്ന രൂപം… അഞ്ജലിയുടെ ചെറിയ അധരങ്ങളില്‍ അവനായി ഉണ്ടായിരുന്ന ചെറു പുഞ്ചിരി ഹരിയുടെ നെഞ്ചിലെ ഏതൊരു വേദനയും എരിച്ചു കളയുന്നതായിരുന്നു…അവളുടെ ചിരിയില്‍ തെന്നി വീഴാതെ നോക്കാന്‍ ഹരി നന്നേ പണിപ്പെട്ടു… ഓരോ നിമിഷവും ഹരി അഞ്ജലിയെ തന്നോളം സ്നേഹിച്ചു കൊണ്ടിരുന്നു….ആദ്യമായാണ് ഹരിക്കങ്ങനെ ഒന്ന്..വീട്ടിലെ കഷ്ട്ടപാടും പഠനവും ഇത് മാത്രമായിരുന്നു അവന്‍റെ മനസില്‍… “ഹായ് ഹരി” അവളുടെ ആ ശബ്ദം ഒരു സ്ലോമോഷന്‍ സീന്‍ കാണുന്നത് പോലെ ആണ് ഹരിക്ക് തോന്നിയത് അത് മാത്രമല്ല അപ്പോള്‍ അവിടെ നടന്നതെല്ലാം അവനു അങ്ങനെ ആണ് അനുഭവപ്പെട്ടത്…വളരെ വളരെ പതിയെ..സ്ലോമോഷനില്‍… “ഹായ്” ഹരിയുടെ വായില്‍ നിന്നും തന്നെ ആണോ അത് വന്നത് എന്നത് അവനു സത്യത്തില്‍ സംശയം ഉണ്ടായിരുന്നു…അഞ്ജലിയുടെ കണ്‍പോളകള്‍ ഒന്ന് അടഞ്ഞു തുറന്നു..അവളുടെ കീഴ്ത്താടിയില്‍ നിന്നും ഒരിറ്റു മഴത്തുള്ളി വീഴാതെ അവളെ മാത്രം സ്നേഹിച്ചപ്പോള്‍ ഹരിക്ക് ആ നിമിഷം ആ മഴതുള്ളിയോടു പോലും അസൂയ തോന്നി… “ഹരി നല്ല മഴയല്ലേ നമുക്ക വാക മര ചുവട്ടില്‍ ഒന്ന് നിന്നാലോ” “എന്തിനാ അഞ്ജലി” “ഹാ നില്‍ക്കാന്നെ…നല്ല രേസമല്ലേ…മഴ..വാകമരം ഒരു കുടകീഴില്‍ ഇങ്ങനെ” ഹരിയുടെ കണ്ണിലേക്കു നോക്കി ആണ് അഞ്ജലി അത് പറഞ്ഞത്…അവന്‍റെ സകല ബോധവും പോയ പോലെ ആയിരുന്നു അപ്പോള്‍ അത്…അവളുടെ ആ കണ്ണുകള്‍…അവന്‍റെ നെഞ്ചില്‍ തുളഞ്ഞു കയറുന്നത് പോലെ തോന്നി..അവന്‍ അവള്‍ക്കൊപ്പം യാന്ത്രികമായി നടന്നു…മഴയപ്പോളും അവര്‍ക്ക് വേണ്ടി എന്നോണം പെയ്തു കൊണ്ടിരുന്നു… വാകമാരച്ചുവട്ടിലെ ബെഞ്ചിനു അരികിലായി അവര്‍ നിന്നു…ഹരി പതിയെ കുട ഉയര്‍ത്തി നോക്കി നല്ല മഴ….അവള്‍ പറഞ്ഞപ്പോലെ വല്ലാത്തൊരു ഫീല്‍ വന്നു ആ വാക മരച്ചുവട്ടില്‍ അങ്ങനെ മഴയില്‍ കുട ചൂടി നില്‍ക്കുമ്പോള്‍.. “ഹരി” അഞ്ജലി പുറത്തേക്കു തന്നെ നോക്കികൊണ്ട് ഹരിയെ വിളിച്ചു “ഉം” “എനിക്കൊരു കാര്യം പറയാനുണ്ട് ഹരിയോട്” “പറഞ്ഞോ” അപ്പോള്‍ ആ സമയം അവരുടെ ശബ്ദം മാത്രമേ അവിടെ കേള്‍ക്കാന്‍ ആയുള്ളൂ…കിരണും സൂരജും അല്‍പ്പം മാറി നില്‍കുകയാണ്… “പറയട്ടെ ഹരി” “പറ” ‘ഉം….ഹരി…ഈ മഴ…മഴ ഇഷ്ജ്ട്ടമാണോ ഹരിക്ക്” “മഴയെ ആര്‍ക്കാണ് ഇഷ്ട്ടമില്ലാതാത് അഞ്ജലി” “ഒരുപാട് ഇഷ്ട്ട്മാണോ മഴയെ” “ഉം അതെ” “എന്നെക്കാളും ഇഷ്ട്ടമാണോ” അത് ചോദിക്കുമ്പോള്‍ അഞ്ജലി അവനു നേരെ തിരിഞ്ഞിരുന്നു …ആ ഒരു കുട കീഴില്‍ അവര്‍ മാത്രമായിരുന്നു…കുടയിലെ പിടിയില്‍ ഹരി പിടിചിരിക്കുനതിനു മുകളിലായി അഞ്ജലി അവളുടെ കൈകള്‍ വച്ചു….അവന്‍റെ ശരീരത്തിലൂടെ കൊള്ളിയാന്‍ ഹൈ വോല്‍ട്ടെജ് വേഗത്തില്‍ പാഞ്ഞു പോയി… “പറയു ഹരി എന്നെക്കാളും ഇഷ്ട്ട്മാണോ ഹരിക്ക് ഈ മഴയെ..ഈ പ്രകൃതിയെ…ഈ കാറ്റിനെ….ഈ വാക മരത്തെ”
ഹരിക്ക് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു…അല്‍പ്പം മുന്നേ തന്‍റെ സമ്മതം ഇല്ലാതെ തന്‍റെ കുട കീഴില്‍ വന്നു കയറി തന്‍റെ എല്ലാ സ്നേഹവും ഒറ്റയടിക്ക് വാരിഎടുത്തു കൊണ്ട് അഞ്ജലി അങ്ങനെ ചോദിച്ചപ്പോള്‍ ഒരു നിമിഷം ഹരിക്ക് മറുപടി ഇല്ലായിരുന്നു…. “പറയു ഹരി…” ഹരി അപ്പോളും മൌനമായിരുന്നു… “…ഹരി…എനിക്ക് ഈ മഴയെക്കാള്‍ ഈ ലോകത്തെ എന്തിനേക്കാളും ഹരിയെ ഇഷ്ട്ടമാണ്…ഒരുപാടു ഒരുപാട് ഇഷ്ട്ടമാണ്….ഈ ലോകത്തില്‍ നിന്നോളം എനിക്കാരെയും സ്നേഹിക്കാന്‍ കഴിയില്ല എന്നൊരു തോന്നല്‍…തോന്നല്‍ അല്ല അതാണ് സത്യം…ഐ …ഐ റിയലി ലവ് യു ഹരി” ഹരിക്ക് എല്ലാം അവിശ്വസിനീയം ആയിരുന്നു.. അവന്‍ കണ്ണുകള്‍ മിഴിച്ചു അഞ്ജലിയെ നോക്കി നിന്നു…പൊടുന്നന്നെ അഞ്ജലി ഹരിയുടെ കൈല്‍ നിന്നും കുട തട്ടി മാറ്റി…കുടയെ ഓടി വന്ന ഒരു കാറ്റെടുത്തു ദൂരേക്കെറിഞ്ഞു…ഹരിയും അഞ്ജലിയു ആ മഴയില്‍ നനഞു കുതിര്‍ന്നു…അഞ്ജലി അവന്‍റെ കവിളില്‍ രണ്ടു കൈകള്‍ കൊണ്ട് പിടിച്ചു പിച്ചി..ഹരിക്ക് അവളെ കെട്ടിപ്പിടിക്കാന്‍ കൊതി ആയി… അഞ്ജലി അവന്‍റെ കവിളില്‍ പിച്ചി പിടിച്ചു അവന്‍റെ മുഖം വട്ടത്തില്‍ ആട്ടി അവന്‍റെ മൂക്കില്‍ അവളുടെ മൂക്ക് പതിയെ അടുപ്പിച്ചു വച്ചു….അവളുടെ ചുടു നിശ്വാസം അവന്‍റെ അധരങ്ങളില്‍ വന്നു പതിച്ചു… ഇപ്പൊ എന്ത് തന്നെ സംഭവിച്ചാലും ഹരിക്ക് അതൊരു വിഷയമേ അല്ലായിരുന്നു…അഞ്ജലി അവന്‍റെ അരികില്‍ അങ്ങനെ നിന്നു…മഴ അവളെ കുളിരണിയിച്ചു കൊണ്ട് പതിയെ പെയ്തിറങ്ങി.. “ഹരി…ഐ ലോവേ യു…ഐ ലവ് യു സൊ സൊ സൊ മച്” അതും പറഞ്ഞു അവള്‍ അവന്‍റെ അടുത്ത് നിന്നു അല്‍പ്പം മാറി കൈകള്‍ വിടര്‍ത്തി നിന്ന്കൊണ്ട് ഹരിയോട് ഉറക്കെ ഉറക്കെ ഈ ലോകം മുഴവന്‍ കേള്‍ക്കുന്ന പോലെ വിളിച്ചു പറഞ്ഞു “ഹരി….എനിക്ക് നിന്നെ ഒരുപാടു ഒരുപാട് ഇഷ്ട്ടമാണ്…ഞാന്‍ നിന്നെ മാത്രമേ കേട്ടു ,…..ഹരി ഐ ലവ് യു…..ഐ……ലവ്…..യു………” ആ ലോകം മുഴുവന്‍ അതിനു സാക്ഷിയായി…ഹരി തരിച്ചു നിന്നു.. ——————————————————— അഞ്ജലി പെട്ടന്ന് തിരികെ വര്‍ത്തമാനക്കാലത്തിലേക്ക് തിരികെ വന്നു …കിരണ്‍ അപ്പോളും പറഞ്ഞുകൊണ്ടിരിക്കുകയാണ്.. “അന്ന് നീ ഇഷ്ട്ടമാണ് എന്ന് പറഞ്ഞ ദിവസം നിന്‍റെ അച്ഛന്‍ ഹരിയെ ടൌണിലെ നിങ്ങളുടെ ഗസ്റ്റ് ഹൗസിലേക്ക് വിളിപ്പിച്ചു…ഞങ്ങള്‍ മൂവരും കൂടെ ആണ് പോയത്…ഹരിയുടെ സംസാരവും അവന്‍റെ പെരുമാറ്റവും ജീവിതത്തോടുള്ള കാഴ്ചപ്പാടും അങ്കിളിനു നന്നേ ബോധിച്ചു..അദ്ദേഹം അന്ന് അവനോടു ഒരു കാര്യം പറഞ്ഞു..” കിരണിന്‍റെ ചിന്തകള്‍ ഭൂതകാലത്തിലേക്ക് പോയി … “മോനെ ഹരി…നിന്നെ ഇപ്പോളെ ഞാന്‍ എന്‍റെ ഭാവി മരുമകന്‍,,,അല്ല എന്‍റെ മകന്‍ തന്നെ ആയി കണ്ടു കഴിഞ്ഞു…എനിക്ക് ശേഷം എന്‍റെ മോളെ കൈപിടിച്ച് ഏല്‍പ്പിക്കാന്‍ നിന്നോളം നല്ലവനെ എനിക്കിനി കണ്ടു പിടിക്കാന്‍ കഴിയില്ല..പക്ഷെ മോനെ അഞ്ജലി കൊച്ചു നാള്‍ മുതലേ അവളുടെ ഓരോ വളര്‍ച്ചയും കണ്കുളിര്‍ക്കെ കണ്ടവനാണ് ഞാന്‍ അതുകൊണ്ട് തന്നെ അവളുടെ ചില നെഗറ്റിവ് ആയുള്ള സ്വഭാവം അതിന്‍റെ കാരണക്കാരന്‍ ഞാന്‍ തന്നെ ആണ് …വേറെ ഒനുമല്ല…അവളാഗ്രഹിക്കുന്ന എന്തും ഞാന്‍ അവള്‍ക്കു നേടി കൊടുക്കാറുണ്ട്…പക്ഷെ അങ്ങനെ കിട്ടുന്ന എന്തിനോടും അത് എന്ത് തന്നെ ആയാലും അല്‍പ്പം കഴിയുമ്പോള്‍ അവള്‍ക്കു അതിനോടുള്ള ആ ഒരു ഇഷ്ട്ടം കുറയും..” “അത് പിന്നീട് വല്ലപ്പോളും പോലും അവള്‍
എടുക്കാറോ അതിനെ കുറിച്ച് ചിന്തിക്കാറോ ഇല്ല…നിന്‍റെ കാര്യത്തില്‍ അവള്‍ അങ്ങനെ ആകും എന്നല്ല എന്നാലും എനിക്കൊരു പേടി…അതുകൊണ്ട് അവള്‍ക്കു നീ ഇല്ലാതെ പറ്റില്ല എന്ന് എനിക്കും നിനക്കും തോന്നുനത് വരെ നീ അവളോട് ഇഷ്ട്ടമില്ലാത്ത രീതിയില്‍ മാത്രമി പേരുമാറാവു….അവളായിട്ടു കഷ്ട്ടപ്പെട്ടു നേടി എടുക്കുന്ന ഒന്നും അവള്‍ ജീവിതത്തില്‍ എന്തൊക്കെ സംഭവിച്ചാലും കളയില്ല ..അത് നഷ്ട്ടപ്പെടുത്താന്‍ അവള്‍ ഒരിക്കലും തയ്യാറാകില്ല …മകളെ കുറിച്ച് ആദിയുള്ള ഒരു അച്ചന്റെ അപേക്ഷ ആയിട്ട് കണ്ടാല്‍ മതി…” കിരണ്‍ വീണ്ടും പറഞ്ഞു നിര്‍ത്തി…അഞ്ജല്കി അച്ഛന്റെ സ്നേഹം ഓര്‍ത്ത് ഒരിറ്റു വിതുമ്പി…കിരണ്‍ തുടര്‍ന്നു.. “അന്ന് മുതല്‍ ഉളിലെ നിന്നോടുള്ള കുന്നോളം സ്നേഹം കടിച്ചു പിടിച്ചു നിന്‍റെ മുന്നില്‍ നീ കുറച്ചു മുന്നേ വരെ കണ്ട ഹരിയായി അവന്‍ അഭിനയിക്കുകയായിരുന്നു…പലപ്പോളും ഞങ്ങള്‍ എല്ലാം അവനെ നിന്‍റെ മുന്നില്‍ വച്ചു നിന്നോട് ഇഷ്ടം പറയാത്ത്തിനു ഒരുപാട് വഴക്കൊക്കെ പറയുമ്പോള്‍ അവനെക്കാള്‍ സങ്കടം ഞങ്ങള്‍ക്കായിരുന്നു …” കിരണ്‍ ഹരിയുടെ കൈ പിടിച്ചു അഞ്ജലിയുടെ കൈയില്‍ വച്ചു “അഞ്ജലി ദെ ഇവനുണ്ടല്ലോ പത്തരമാറ്റു തങ്കമാണ് …കളങ്കമില്ലാത്ത തനി തങ്കം….ഇവന്‍ നിന്റെയും നീ ഇവന്റെയും പുണ്യമാണ്…ഈ ജന്മം മാത്രമല്ല ഇനിയുള്ള എല്ലാ ജന്മങ്ങളും നിങ്ങള്‍ ഇങ്ങനെ പ്രണയിച്ചു തകര്‍ത്ത് ജീവിക്കുന്നത് ഞങ്ങള്‍ക്ക് എല്ലാവര്ക്കും കാണണം” കിരണിന്‍റെ വാക്കുകള്‍ അഞ്ജലിയുടെ കണ്ണില്‍ സന്തോഷശ്രുക്കള്‍ പൊഴിച്ചു…അവള്‍ ഹരിയുടെ മുഖത്തേക്ക് നോക്കി….അവന്‍റെ നെഞ്ചില്‍ ചാരി…എവിടെ നിന്നോ ഓടി കിതച്ചു വന്നതുപ്പോലെ കാലം തെറ്റി ഉദിച്ചു നിന്ന സൂര്യനെ മറച്ചു കൊണ്ട് മഴ എത്തി… അഞ്ജലിയും ഹരിയും ഒഴികെ എല്ലാവരും ഓടി കോറിഡോറില്‍ കയറി…ചരിത്രം ആവര്‍ത്തിക്കും പോലെ അവരുടെ ആദ്യ സങ്കമത്തിനും അവരുടെ ഒന്ന് ചേരലിനും ആ മഴയും വാകമരങ്ങളും പ്രകൃതിയും സാക്ഷിയായി… ഹരി അവളുടെ മുഖം കൈകളില്‍ കോരി എടുത്തു…അഞ്ജലിയുടെ ദേഹം ചെറുതായൊന്നു പിടച്ചു…അവരെ ഇരുവരെയു നനച്ചു കൊണ്ട് മഴ കൊരിചോരിഞ്ഞു …അവിടമാകെ മഴ കുളിര്‍മ ഏകി…ഹരി അഞ്ജലിയുടെ നനഞ്ഞ മുഖം തന്‍റെ മുഖത്തോട് അടുപ്പിച്ചു…. വാകമരം അവര്‍ക്ക് തണലേകി….ഇളം കാറ്റില്‍ അഞ്ജലിയുടെ നനഞ്ഞ മുടികള്‍ അല്‍പ്പം ഇളകി….ഹരി അവളുടെ കണ്ണുകളില്‍ തന്നെ നോക്കി പറഞ്ഞു “അഞ്ജലി…പണ്ട് ഇതുപോലെ ഒരു മഴയത്ത് എന്‍റെ കുടകീഴില്‍ എന്‍റെ സമ്മതം ചോദിക്കാതെ കയറി വന്നു എന്‍റെ മനസിലെ ചെറു കൂട്ടില്‍ ഒരു കൂടും കൂട്ടി എന്നിലേക്ക് ചേക്കേറാന്‍ നിന്ന നിന്നെ ഇന്ന് അതെ മഴയത്തു അതെ വാകമരച്ചുവട്ടില്‍ വച്ചു തന്നെ എന്‍റെ ജീവിതത്തിലേക്ക് ഞാന്‍ ക്ഷേണിക്കുന്നു….ഈ ലോകത്ത് എന്ത് തന്നെ സംഭവിച്ചാലും നീ എന്‍റെ അരികില്‍ ഉണ്ടെങ്കില്‍ എനിക്ക് അതെല്ലാം ഒന്നുമല്ല അഞ്ജലി…നിന്നെ ഞാന്‍ അത്രമാത്രം സ്നേഹിക്കുന്നു…” അഞ്ജലിയുടെ കണ്ണുകള്‍ മഴയാല്‍ നനഞ്ഞു….പ്രണയം അവിടമാകെ പറന്നു നടന്നു..ആ മഴയിലും വാകമരം പുഷപ്പങ്ങള്‍ പൊഴിച്ചു… “അഞ്ജലി അന്ന് നീ ചോദിച്ചു ഈ മഴയെക്കാള്‍ പ്രേകൃതിയെക്കള്‍ ഞാന്‍ നിന്നെ സ്നേഹിക്കുമോ എന്ന്….ഇപ്പോള്‍ പറയുന്നു അഞ്ജലി..ഈ ലോകത്തെ സര്‍വ ചരാച്ചരങ്ങളെക്കാള്‍ ഞാന്‍ നിന്നെ സ്നേഹിക്കുന്നു..എന്‍റെ ജീവന് തുല്യം…നീ നീ മാത്രമാണ് എന്‍റെ എല്ലാം അഞ്ജലി..ഇതൊന്നു പറയാന്‍ കഴിയാതെ കഴിഞ്ഞ നാല് വര്‍ഷമായി ഞാന്‍ നിന്നെ മറഞ്ഞു നിന്നു സ്നേഹിച്ചു കൊണ്ടേ ഇരിക്കുകയായിരുന്നു അഞ്ജലി…അഞ്ജലി ഐ ലവ് യു..” അഞ്ജലി ഹരിയുടെ വാക്കുകള്‍ ഹൃദയം കൊണ്ട് കേട്ടു..അവള്‍ അവനെ വാരി പുണര്‍ന്നു….അവരുടെ ചുണ്ടുകള്‍ പരസ്പര ദീര്‍ഘ സമയം സംസാരിച്ചു… വാകമരം നാണത്തില്‍ കണ്ണുകളടച്ചു….നാല് വര്‍ഷത്തെ ഹരിയുടെയും അഞ്ജലിയുടെയും പ്രണയത്തിനു ആ വാകമരവും മഴയും സാക്ഷി നില്‍ക്കെ പൂര്‍ണത വന്നു…അവര്‍ ആ മഴയില്‍ ലയിച്ചു നിന്നു… പക്ഷെ ഇതെല്ലം അങ്ങകലെ നിന്നും കണ്ടുകൊണ്ട് ശത്രുക്കള്‍ രൗദ്ര ഭാവം പൂണ്ടു… തുടരും
Comments:
No comments!
Please sign up or log in to post a comment!