ആനന്ദയാനം 2

ഞാൻ വീണ്ടും വന്നിരിക്കയാണ്… കമ്പി ഇല്ലെന്നു കരുതി ഹൃദയം തറാതിരിക്കരുത്… തുടർന്നങ്ങോട്ട് കമ്പി അറഞ്ചം പുറഞ്ചം വാരി വിതറുന്നതായിരിക്കും നിങ്ങളുടെ സ്വന്തം തൃശ്ശൂർക്കാരൻ

*————————-*—————————*

നല്ലൊരു സ്വപ്നത്തിന്റെ പാതി വഴിയിൽ ആരോ കഴുത്തിന് കയറി പിടിക്കാൻ വരുന്നെന്നു തോന്നി ചാടി എഴുന്നേൽക്കാൻ പോകുമ്പോഴാണ് നല്ല പരിചയമുള്ള ശബ്ദം..

അനന്ദു… അമ്മയാ… എനിക്കടാ മടിയാ… വിഷുവല്ലേ, കണികാണണ്ടെ നിനക്ക്.

എന്റെ കണ്ണ് പൊത്തികൊണ്ടു ‘അമ്മ പറഞ്ഞു.

അമ്മക്ക് വരൻ കണ്ട സമയം, ഒരു സ്വപ്നം പോലും മര്യാദക്ക് കാണാൻ സമ്മതിക്കില്ല. കണി എപ്പോ കണ്ടില്ലെങ്കിൽ എന്താ കൃഷ്ണൻ വേറെ എവിടേക്കും പോകാത്തൊന്നുമില്ലല്ലോ. ഞാൻ നേരം വെളുത്തിട്ടു കണ്ടോളാം. ‘അമ്മ പോയെ.

പുതപ്പു ഒന്നുകൂടി വലിച്ചു കയറ്റി ഞാൻ തിരിഞ്ഞു കിടന്നു..

നല്ല ദിവസമായിട്ടു എന്റെനു വാങ്ങേണ്ട ചെക്കാ. കാളിക്കാണ്ട് എണീക്കാൻ നോക്കിയേ എനിക്ക് അടുക്കളയിൽ നൂറു കൂട്ടം പണി ഉണ്ട്.

അമ്മയുടെ കലിപ്പുമോട് ഓൺ.

നിന്ന് പ്രസംഗിക്കാതെ വെള്ളമിടുത്തു തലേക്കോടെ ഒഴിക്കമ്മേ..

അമ്മു അമ്മയെ അടുത്തുനിന്നു പിരി കയറ്റുന്നുണ്ട്..

ഓ അപ്പൊ ഇവളും ഉണ്ടോ.. ഇവൾക്കൊന്നും ഒരു പണിയുമില്ലേ വെളുപ്പിന് തന്നെ മനുഷ്യനെ ശല്യപ്പെടുത്താൻ. വെറുതെ അമ്മയുടെ കയ്യിനു പണി ഉണ്ടാക്കേണ്ട എഴുന്നേൽക്കാം അല്ലാണ്ട് അമ്മയെ പേടിച്ചിട്ടൊന്നുമല്ല.. ഏത്

കണികണ്ട് ചൂടോടെ അമ്മയുടെ ഓരോ ഉമ്മയും കൂടെ 100 രൂപയും ഞങ്ങൾ രണ്ടാൾക്കും കിട്ടി ബോധിച്ചു. ഞാൻ സാധാരണ അമ്മക്ക് കൈ നേട്ടം കൊടുക്കാറില്ല.

കൃഷ്ണനെ തൊഴുതു കൃഷ്ണന്റെ അടുത്ത് നിന്ന് ഒരു ഒറ്റ രൂപ കോയിൻ എടുത്തു അമ്മുവിന് കൊടുത്തു..

കാര്യമായിട്ടെന്തെകിലും കിട്ടുമെന്ന് പ്രേതീക്ഷിച്ചിരുന്ന അവളുടെ മുഖമൊന്നു കാണണം… പാവം.

ദരിദ്രവാസി.. പോയി നിന്റെ മറ്റൊൾക്ക് കൊടുത്തോ ഈ ഒരുരൂപ..

അമ്മു അക്കെ കലിപ്പിലാണ്…

അമ്മെ, ഞാൻ അമ്മയുടെ കയ്യിൽ തന്ന ആ കവർ ഇങ്ങെടുത്തേക്ക് നമുക്കതു വേറെ ആർക്കെങ്കിലും കൊടുക്കാം ഇവൾക്ക് വേണ്ടാന്നാ പറയണേ.

അവളെ ദേഷ്യം പിടിപ്പിക്കാൻ ഞാൻ അമ്മയോട് ചിരിച്ചുകൊണ്ട് പറഞ്ഞു.

ഇനി അവൾക്കു അതെന്താണെന്ന് അറിയണ്ട മനസമാധാനം ഉണ്ടാകില്ലെന്ന് എനിക്കറിയാം..

അവളെ വെറുതെ കളിപ്പിക്കാതെ അതങ്ങു കൊടുക്കടാ.. പാവല്ലേ

‘അമ്മ ഞാൻ ഇന്നലെ കൊടുത്ത കവറും പിടിച്ചോണ്ട് പറഞ്ഞു

കുറച്ചു എടുത്തുചാട്ടവും ദേഷ്യവും ഉണ്ടെന്നുള്ളു ആളൊരു പാവമാ.

.

ഇന്നാ.. ഇനി ചേട്ടൻ ഒന്നും തന്നില്ലെന്നു വേണ്ട..

കൊച്ചു കുട്ടിയെപ്പോലെ അവൾക്കു കിട്ടിയ കവറും നെഞ്ചോടു ചേർത്ത് റൂമിലേക്കോടുന്ന അവളേം നോക്കി അമ്മയെ ചേർത്ത് പിടിച്ചങ്ങെ അങ്ങനെ നിൽക്കുമ്പോ അവൾക്കു തോന്നിക്കാണുമോ ഞാൻ അവളുടെ അച്ഛനുംകൂടി ആണെന്ന്.

ചേട്ടാ.. രാവിലെ എന്നെ അമ്പലത്തിൽ കൊണ്ടുപോകോ..

കുറച്ചൂടെ ഒന്ന് മയങ്ങാമെന്നു കരുതി പുതപ്പു വലിച്ചു കയട്ടുമ്പോഴാണ് അമ്മുന്റെ എഴുന്നള്ളത്

നീ എന്നെ മനപ്പൂർവം ദ്രോഹിക്കാൻ വേണ്ടി കച്ച കെട്ടി ഇറങ്ങിക്കാനോ മരഭൂതമേ.. നീ എവിടേക്കു വേണമെങ്കിലും പൊക്കോ എന്നെ നോക്കണ്ട… ‘അമ്മ നിങ്ങടെ മോളെ ഇവിടുന്നു വിളിച്ചോണ്ട് പോകുന്നുണ്ടോ..

തലോണയും കെട്ടിപിടിച്ചു ഞാൻ തിരിഞ്ഞു കിടന്നു..

നിനക്കെന്താടാ അവളെ അമ്പലത്തിൽ കൊണ്ടുപോയാൽ.. കുറച്ചു നാളായി അമ്പലത്തിൽ പോയിട്ട്. ഞാനും ഉണ്ട് നിങ്ങളുടെ കൂടെ.

അമ്മയാണ്…

സുഭാഷ്. അപ്പൊ അമ്മയും മോളും ചേർന്നുള്ള ഗൂഢാലോചന ആണ്..

രണ്ടു തവണ ‘അമ്മ വന്നു വിളിച്ചതോർമയുണ്ട്.. മുഖത്ത് വെള്ളം വീഴുന്നപോലെ തോന്നിയപ്പോ ചാടി എണിറ്റു. ഇനി ‘അമ്മ എങ്ങാനും എണീക്കാൻ വെള്ളം കൊണ്ട് ഒഴിച്ചതാണെങ്കിലോ.

നോക്കുമ്പോ അമ്മു ഒരു സൈഡിൽ നിന്ന് ചിരിക്കുന്നുണ്ട്.. കുളി കഴിഞ്ഞു ഇറങ്ങിയിട്ടേ ഉള്ളു. തലമുടിയിൽ നിന്നും വെള്ളം പോയിട്ടില്ല. എന്റെ മുഖത്ത് വെള്ളം വീണതിന്റെ കാര്യം ആലോചിച്ചിനി കാട് കയറേണ്ട..

കയ്യിൽ കിട്ടിയ ഗ്ലാസ്സെടുത്തു എറിയാൻ നോക്കും മുൻപേ അവളോടി.

‘അമ്മ പറഞ്ഞിട്ടാ. ഞാനൊന്നും ചെയ്തില്ല വേണെങ്കിൽ അമ്മയോട് ചോദിച്ചോ.

ഞാൻ അവളെ പിടിക്കും മുൻപ് ഇതും പറഞ്ഞവൾ റൂമിൽ കയറി വാതിലടച്ചു.

‘അമ്മ നിന്നോട് എന്നെ വിളിക്കാനല്ലേ പറഞ്ഞുള്ളു. മുഖത്ത് വെള്ളം ഒഴിക്കാൻ പറഞ്ഞോ? നീ ഇതിന്റെ ഉള്ളില് പുറത്തിറങ്ങുന്നത് കാണട്ടെ. നീ തീർന്നടി നീ തീർന്നു.

അവളുടെ റൂമിന്റെ ഡോറിൽ ഒരു ചവിട്ടു കൊടുത്തോണ്ടു ഞാൻ പറഞ്ഞു.

ഞാൻ കുളിയും കഴിഞ്ഞു റെഡിയായി താഴെ എത്തുമ്പോ അമ്മയും അമ്മും റെഡിയായിട്ടുണ്ട്.

‘അമ്മ ഒരു സെറ്റുമുണ്ടിലാണ്.. സാധാരണ കോട്ടൺ സാരിയാണ് അമ്മയുടെ രീതി ഇന്ന് വിഷു ആയതോണ്ടായും സെറ്റ് മുണ്ട്. ഓ കഴിഞ്ഞ തവണ അമ്മാവൻ ഓണത്തിന് കൊടുത്തതാണെന്നു തോനുന്നു.

പച്ച കളറിൽ ഉള്ള ഒരു പട്ടു പാവാട ആണ് അമ്മുന്റെ വേഷം. ആളിന് സുന്ദരി ആയിട്ടുണ്ട്.

അമ്മു ഇന്ന് കുറച്ചു മെന വച്ചിട്ടുണ്ടല്ലോ ഡീ.
കുളിച്ചപ്പോ നിന്റെ മുഖത്തെ ആ വൃത്തികേട് പോയി കിട്ടി. മേക്കപ്പ് കുറേക്കൂടി ഉണ്ടായിരുന്നെങ്കിൽ പാടത്തു കണ്ണേറ് കോലത്തിനു വേറെ ഇങ്ങോട്ടും പോകണ്ടമ്മേ.

അമ്മയൂവിനെ പിരികേറ്റാൻ പറഞ്ഞോണ്ട് ഞാൻ കാറിനടുത്തേക്ക് നടന്നു..

ഓ നമ്മള് വല്യേ അഴഗീയരാവണൻ.. നിന്ന് കഥ പ്രസംഗം നടത്താണ്ട് കാറെടുക്കാൻ നോക്ക്.

അമ്മുവും വിട്ടുതരുന്നില്ല…

നിങ്ങൾ രണ്ടാളും നിന്ന് തല്ലുപിടിക്കണ്ടു വണ്ടി എടുക്കാൻ നോക്കിയേ.. ഇപ്പൊ തന്നെ സമയം വൈകി.. ഇനിം പറഞ്ഞോണ്ടിരുന്നാൽ നടയടക്കും.

അതും പറഞ്ഞു അമ്മയും അവളും കാറിൽ കയറി.

സാധാരണ അമ്പലത്തിൽ അധികം ആളുകൾ ഉണ്ടാകാറില്ല. ഇന്ന് വിഷു ആയതുകൊണ്ടാകും നിറയെ ആളുകൾ ഉണ്ട്. അമ്പലത്തിനു മുൻപിൽ അവരെ ഇറക്കി ഞാൻ കാർ പാർക്ക് ചെയ്യാൻ പോയി.

വണ്ടിയും പാർക്ക് ചെയ്തു അമ്പലത്തിലേക്ക് നടക്കുമ്പോഴാണ് രാമേട്ടനെ കണ്ടത്. മുത്തച്ഛന്റെ കൂട്ടുകാരനാണ്. സരസൻ, അമ്പലത്തിൽ കഴകവും മറ്റുമായി കഴിഞ്ഞു കൂടുന്നു. മുത്തച്ഛൻ മരിച്ചതിൽ പിന്നെ പുള്ളിക്കാരൻ വീട്ടിലേക്ക് അധികം വരവില്ല.

കുട്ട്യേ.. കുറെ കാലയല്ലോ കണ്ടിട്ട്. എന്തുണ്ട് വിശേഷം. ഇടക്കൊക്കെ അമ്പലത്തിലേക്കെങ്കിലും ഇറങ്ങിക്കൂടെ.

രാമേട്ടൻ ചിരിച്ചോണ്ട് പറഞ്ഞു നിർത്തി

ആഗ്രഹമില്ലാഞ്ഞിട്ടല്ല രാമേട്ടാ. സമയം ഉണ്ടാകാറില്ല ഇപ്പൊ.

രാമേട്ടന്റെ കയ്യിൽ പിടിച്ചു ഞാൻ പറഞ്ഞു.

ഇവിടെ വരെ വരാൻ അത്രക്കും തിരക്കയോ കുട്ട്യേ. പിന്നെ എന്റെ കാലിന്റെ തരിപ്പ് കൂടി വരുന്നുണ്ട്. ഒരു ദിവസം കുട്ട്യേ വന്നു കാണണമെന്ന് നീരിച്ചിരിക്കാർന്നു.

രാമേട്ടൻ കാലു ഉഴിഞ്ഞോണ്ടു പറഞ്ഞു.

അതിനെന്താ രാമേട്ടാ, രാമേട്ടന്റെ സൗകര്യമനുസരിച്ചു വീട്ടിലോട്ടു ആശുപത്രിയിലേക്കോ വന്നോളൂ. നമുക്ക് ഒക്കെ മാറ്റി എടുക്കാനേ. ഞാൻ എന്നെ തൊഴുത്തിട്ടു വരട്ടെ. ‘അമ്മ കാത്തുനിന്നു മുഷിഞ്ഞിട്ടുണ്ടാകും.

കീശയിൽ നിന്നും ഒരു അഞ്ഞൂറ് രൂപ എടുത്തു ചുരുട്ടി രാമേട്ടന്റെ കയ്യിൽ പിടിപ്പിച്ചു ഞാൻ പറഞ്ഞു.

വേണ്ട കുട്ട്യേ. ആവശ്യത്തിനുള്ളതിപ്പൊ എന്റെ കയ്യിലുണ്ട്. പിന്നെ എന്തിനാണിത് .

രാമേട്ടന് വാങ്ങാൻ മടിയുള്ള പോലെ.

കയ്യിലിരിക്കട്ടെ രാമേട്ടാ. മുത്തച്ഛൻ തരുന്നതുപോലെ കരുതിയ മതി. എന്നാ ഞാൻ ചെല്ലട്ടെ.

ചിരിച്ചോണ്ട് ഞാൻ തിരിഞ്ഞു നടന്നു.

‘അമ്മ കാത്തു നിൽക്കുന്നുണ്ട്

എത്ര നേരമയടാ, കാത്തുനിൽക്കുന്നു. നീ എന്തെടുക്കുവായിരുന്നു?

‘അമ്മ ചുറ്റമ്പലത്തിലേക്കു നടന്നുകൊണ്ടു പറഞ്ഞു.


രാമേട്ടനെ കണ്ടമ്മേ.

അമ്മയോട് പറഞ്ഞു ഞാൻ ചുറ്റമ്പലത്തിന്റെ പടി തൊട്ടു തൊഴുതു.

അനന്തപത്മനാഭൻ പൂരുരുട്ടാതി, ആദിലക്ഷ്മി വിശാഖം, ഭാഗ്യ സൂക്തവും , അർച്ചനയും..

‘അമ്മ തീരുമേനിയുടെ അടുത്ത് അർച്ചനയ്ക്ക് വേണ്ടി ഞങ്ങളുടെ പേരും നാളും പറയുകയാണ്.

‘അമ്മ അങ്ങനെയാ, ഒരിക്കൽ പോലും അമ്മക്ക് വേണ്ടി ഒരു അർച്ചന കഴിപ്പിക്കുന്നതു ഞാൻ കണ്ടിട്ടില്ല ഒന്നുകിൽ എനിക്ക് വേണ്ടി അല്ലെങ്കിൽ അമ്മുന്.

ശ്രീകോവിലിനു മുൻപിൽ തൊഴുത്തോണ്ടു നിൽക്കുമ്പോഴാണ് അമ്മു വലം വെച്ചുകൊണ്ട് അങ്ങോട്ട് വന്നത് കൂടെ വേറെ ഒരു പെൺകുട്ടിയും.

പച്ച കളറുള്ള ധാവണിയാണ് വേഷം. അത്യാവശ്യം നിറമുള്ളതുകൊണ്ടു നല്ല മാച്ച് ആണവൾക്കു പച്ച. ശ്രീത്വമുള്ള മുഖം. അധികം വണ്ണമില്ല, ആവശ്യത്തിന് മാത്രം മേക്കപ്പ്. കഥ പറയുന്ന പോലുള്ള കണ്ണുകൾ. പിന്നെ ഒക്കെ കൊള്ളാം.

എന്റെ അന്ധം വിട്ടു കുന്തം വിഴുങ്ങിയപോലുന്ന നിൽപ്പും ഗ്രഹണിപിടിച്ച പോലുള്ള നോട്ടവും കണ്ടിട്ട് അവൾക്കു ചിരി പൊട്ടിയ പോലുണ്ട്.

അമ്മു എന്നെ കണ്ണുരുട്ടി നോക്കുന്നുണ്ട്. വയറിനിട്ടു അമ്മയുടെ കയ്യിനു ഒരു കുത്തു കിട്ടിയപ്പോഴാണ് സ്ഥലകാല ഓർമ്മ വന്നത്.

നീ എങ്ങോട്ടാ അനന്ദു നോക്കണേ. മനസർപ്പിച്ചു തൊഴുതേ.

ഈ ‘അമ്മ മനുഷ്യനെ ആളുകളുടെ മുൻപിൽ നാണം കെടുതിയെ അടങ്ങു.

ശ്രീകോവിൽ നോക്കി തൊഴുമ്പോഴും എന്റെ കണ്ണ് അവളുടെ മുഖത്ത് തന്നെ ആയിരുന്നു. അത് അവൾ മനസിലാക്കിയെന്നോണം അവളുടെ ചുണ്ടുകളിൽ ഒരു എനിക്കായൊരു പുഞ്ചിരി വിടർന്നു.

തൊഴുത്തിറങ്ങുമ്പോൾ അവളുമുണ്ടായിരുന്നു അമ്മുന്റെ കൂടെ. അമ്മയും അവളോടെന്തൊക്കെയോ സംസാരിക്കുന്നുണ്ട്. ഹേ അപ്പൊ അമ്മയ്ക്കും അറിയോ അവളെ?

ഞാൻ അവരുടെ അടുത്തെത്തുമ്പോ അമ്മയുടെ കയ്യും പിടിച്ചു ചിരിച്ചോണ്ട് എന്തോ പറയുകയായിരുന്നു ആ സുന്ദരി. എന്റെ വരവ് കണ്ടിട്ടാണെന്നു തോനുന്നു അവൾ സംസാരത്തിനു ഫുൾ സ്റ്റോപ്പ് ഇട്ടു.

അവളുടെ പേര് പറയാൻ അമ്മുന്റടുത്തു കണ്ണുകൊണ്ടു കോപ്രായം എടുത്തിട്ട് ഒരു രക്ഷയും ഇല്ല. അവൾ കണ്ട മൈൻഡ് കൊടുത്തില്ല.

ആവശ്യം നമ്മുടെ ആയില്ലേ? നാണം കേട്ടാലും വേണ്ടില്ല പേര് ചോദിക്കന്നെ.

കുട്ടിയെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ? നല്ല പരിചയം തോനുന്നു. എന്താ പേര്.

കുട്ടാ, നീ കിടന്നു ഉരുളണ്ടടാ. അമ്മുന്റെ കൂട്ടുകാരിയാ, ഒരുമിച്ചു പടിക്കുന്നതെ. നമ്മുടെ വീട്ടിൽ ഒന്ന് രണ്ടു തവണ വന്നിട്ടുണ്ട്. നീ കാണാൻ വഴിയില്ല.


‘അമ്മ ചിരിച്ചോണ്ട് പറഞ്ഞു.

ഓ അമ്മുന്റെ കൂട്ടുകാരി ആണല്ലേ. എന്താ പേര്?

അഖില.

പറഞ്ഞത് പക്ഷെ അമ്മു ആയിരുന്ന് മാത്രം. അപ്പോഴും ആ ചിരി അവളുടെ മുഖത്തുണ്ടായിരുന്നു.

പേര് കേട്ടതും എന്റെ ഉള്ളിലെ കൊളക്കോഴി നീട്ടി കൂവി. കോളടിച്ചു മോനെ. നിന്നെ ശെരിയാക്കി തരാടി സുന്ദരിപാറു.

മോള് ഞങ്ങളുടെ കൂടെ പോരുന്നോ. പോകുന്ന വഴിക്കല്ലേ വീട് അവിടെ ഇറങ്ങാമല്ലോ?

‘അമ്മ അവളോട് പറഞ്ഞു.

അതുശേരി അപ്പൊ അമ്മക്ക് അവളുടെ ഫുൾ ഡീറ്റെയിൽസ് അറിയാം.

ഞാൻ വണ്ടിയെടുത്തു വരുമ്പോ അവളുമുണ്ട് അമ്മയുടെ കൂടെ. ‘അമ്മ ഫ്രെണ്ടിലും അമ്മും അവളും പിന്നിലും കയറി.

വണ്ടിയെടുത്തു, അവളെ കാണാൻ വേണ്ടി റിയർവ്യൂ മിറർ തിരിച്ചപ്പോ കണ്ടത് എന്നെ നോക്കി കണ്ണുരുട്ടുന്ന അമ്മുന്റെ മുഖം.

വെല്ലോടത്തും നോക്കാണ്ട് നേരെ നോക്കി വണ്ടി ഓടിക്കോ?

അവളെന്നെ ചിരിച്ചോണ്ട് ഒന്നാക്കി പറഞ്ഞു.

അമ്പലത്തിൽ നിന്നും അധികം ദൂരമില്ല അഖിലയുടെ വീട്ടിലേക്ക്. റോഡ് സൈഡിൽ തന്നെയാണ് വീട്. മോഡേൺ രീതിയിലുള്ള ഒരു വീട്. മുറ്റത്തു ഒരു ജിമ്മൻ ഇരുന്നു ബുള്ളറ്റ് തുടക്കുന്നുണ്ട്.

ഇവനാണോ അമ്മു പറഞ്ഞ അവളുടെ ചേട്ടൻ. ഗംഭീരം, മോനെ അനന്ദു ഇപ്പൊ തന്നെ ഹോസ്പിറ്റലിൽ വിളിച്ചൊരു ബെഡ് ബുക്ക് ചെയ്തേക്ക്. ഞാൻ എന്നോട് തന്നെ പതുക്കെ പറഞ്ഞു.

ഇത്രേടം വരെ വന്നതല്ലേ വീട്ടിൽ കയറി ചായ കുടിച്ചിട്ട് പോകാം.

അവളിറങ്ങുമ്പോ ഞങ്ങളോടായി പറഞ്ഞു

അത് കേട്ടതും വണ്ടി സൈഡ് ആക്കി ഇറങ്ങാമെന്നുള്ള ആലോചന തലച്ചോറിലേക്ക് പോകുന്ന സമയം കൊണ്ട് അമ്മയുടെ മറുപടി എത്തി.

പിന്നെ ഒരിക്കലാകട്ടെ മോളെ. വിഷുവല്ലേ ഒരുപാടു പണി ഉണ്ട്. ഈ പെണ്ണാണെങ്കിൽ അടുക്കളയിലേക്ക് കടക്കുംകൂടി ഇല്ല.

‘അമ്മ അവളുടെ ആവശ്യം സ്നേഹപൂർവ്വം നിരസിച്ചു.

അതെ പിന്നെ ഒരിക്കലാകട്ടെ. ഇനിയും ഞാൻ ഇങ്ങോട്ടു വരേണ്ടതല്ലേ. അപ്പൊ പിന്നെ കാണാം.

അതും പറഞ്ഞു ഞാൻ വണ്ടിയെടുത്തു

മോനെ ചേട്ടാ.. നിന്റെ ചാട്ടം എങ്ങോട്ടാണെന്ന് മനസ്സിലാകുന്നുണ്ട്.

അമ്മയെ സീറ്റിന്റെ പിന്നിലൂടെ കെട്ടിപിടിച്ചോണ്ട് അമ്മു പറഞ്ഞു.

നല്ല കൊച്ചല്ലേടാ.. നല്ല ഐശ്വര്യം ഉണ്ട് സ്വാഭാവവും കൊള്ളാം.

‘അമ്മ സീറ്റിലേക്ക് ഒന്ന് ചാഞ്ഞുകൊണ്ടു പറഞ്ഞു.

കണ്ടു പഠിക്കടി.. ഇവിടെ ഒരുത്തിയുണ്ട് എന്ത് കാര്യം

ഞാൻ അമ്മുനെ ഒളിക്കണ്ണിട്ടുണ്ട് പറഞ്ഞു.

അനന്ദു.. നമുക്കിവൾക്കു കല്യാണം നോക്കണ്ടെടാ? അമ്പലത്തിൽ വച്ച് വത്സലച്ചേച്ചി ചോദിച്ചു , മോൾക്ക് കല്യാണം ഒന്നും ആലോചിക്കാനില്ലേ എന്ന്

‘അമ്മ പുറത്തേക്കു നോക്കികൊണ്ട്‌ പറഞ്ഞു..

ഹമ് നോക്കാം, ഏതെങ്കിലും ബ്രോക്കെർമാരോട് പറയാം അമ്മെ. അല്ല വത്സലേച്ചി അമ്മയുടെ മോൾടെ കാര്യം മാത്രേ ചോദിച്ചുള്ളൂ. ഇവിടെ ഒരുത്തൻ പുര നിറഞ്ഞു നില്ക്കുന്നത് കണ്ടില്ലേ?

ഞാൻ കപട ദേഷ്യത്തോടെ അമ്മയോട് പറഞ്ഞു.

അയ്യടാ.. വേണ്ടമ്മേ എന്റെ കല്യാണം കഴിഞ്ഞു എനിക്ക് ഒന്ന് രണ്ടു പിള്ളേരൊക്കെ ആയിട്ട് ചേട്ടനെ കെട്ടിച്ച മതി അല്ലെങ്കി കീറി വരുന്നോളു എന്റെ അടുത്ത് നാത്തൂൻപോരെടുക്കും.

എന്നെനോക്കി ഗോഷ്ഠി കട്ടി അമ്മു പറഞ്ഞു വെച്ചു..

പൊന്നു കൂടപ്പിറപ്പേ.. നീ എന്നേം കൊണ്ടേ പൊകുലേ

Comments:

No comments!

Please sign up or log in to post a comment!