പ്രിയതമ

ജീവിതത്തിൽ അതി പ്രധാനം എന്ന് ഞാൻ കരുതുന്ന മൂന്ന് വർഷങ്ങൾ. സ്കൂൾ കാലഘട്ടം മുതൽ കൂടെ ഉണ്ടായിരുന്നു അവള്.. എന്നാല് ഇന്ന് ഓർമകളുടെ തീരത്ത് ഞാൻ തനിച്ചാണ്. പ്ലസ് ടു പഠന കാലം മുതൽ ആണ് ആദ്യമായി അവളോട് ഉള്ള പ്രണയം ആരംഭിക്കുന്നത്. തുടർന്ന് വന്ന മൂന്ന് വർഷങ്ങൾ ഞങൾ ഒരുമിച്ച് ആയിരുന്നു… നാലാം വർഷത്തിന്റെ ആദ്യത്തോടെ അ ബന്ധം ആദ്യം ഭാഗികമായും പിന്നീട് പൂർണമായും തകർന്നു. കാരണങ്ങൾ എല്ലാം തികച്ചും വ്യക്തിപരം ആയതിനാൽ എഴുതുന്നില്ല.

വിവാഹം മാത്രം സ്വപ്നം കണ്ടൂ നടന്നിരുന്ന അ കാലത്ത്, സ്നേഹിച്ച പെണ്ണിനെ സ്വന്തമാക്കാൻ പ്ലസ് ടൂ കഴിഞ്ഞ ഉടനെ ഇഷ്ടപെട്ട ജോലി ആയ ഗ്രാഫിക് ഡിസൈനിംഗ് പഠിച്ചു. ആറുമാസത്തിനുള്ളിൽ ജോലി നേടി ചെന്നൈ യിലേക്ക് പോവേണ്ടി വന്നു.

ആദ്യ കാലങ്ങളിൽ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. അനിയന്ത്രിതമായ ജോലി സമയം, വർക് പ്രഷർ തുടങ്ങിയവയിൽ നിന്നുള്ള ഏക ആശ്വാസം അവളോട് സംസാരിക്കുന്ന ഏതാനും മണിക്കൂറുകൾ ആണെന്ന് തോന്നി..

പിന്നീട് പലപ്പോളും സംസാരിക്കാൻ അവസരം കിട്ടിയിട്ടും അത് അനാവശ്യമായി നഷ്ടപ്പെടുത്തിയത് ഓർത്തു ഇന്ന് ഞാൻ ദുഖിക്കുന്നു.

ഒരേ പ്രായം ആയിരുന്നെങ്കിലും എന്നെക്കാളും ഒരുപാട് പക്വത ഉള്ളവൾ ആയിരുന്നു അവള്. പലപ്പോഴും ഞാൻ എടുക്കുന്ന മണ്ടൻ തീരുമാനങ്ങൾ തിരുത്തി തരുന്നതും അതിലും കുറച്ചുകൂടി വ്യക്തമായ മറ്റൊരു വഴി പറഞ്ഞു തരുന്നതും അവള് ആയിരുന്നു.

ചെന്നൈയില് വന്നു ഞാൻ പല സ്ത്രീകളെയും പരിചയപ്പെട്ടു പലരോടും അടുത്ത് ഇടപഴകി. എന്നാല് ഓരോരുത്തരുടെയും സ്വഭാവം നേരിട്ട് അറിയുമ്പോൾ എനിക്ക് അവളോടുള്ള ബഹുമാനം കൂടി കൂടി വന്നു കൊണ്ടിരുന്നു. യഥാർത്ഥത്തിൽ ഞാൻ എത്രമാത്രം ഭാഗ്യം ചെയ്തവൻ ആണെന്ന് ആലോചിച്ച് പലപ്പോളും ഞാൻ അഭിമാനം കൊണ്ടിട്ടുണ്ട്.

പലപ്പോളും അവള് എന്റെ അമ്മയായി നല്ലൊരു സുഹൃത്തായി ഒരു മൂത്ത ചേച്ചിയായി വഴക്കിട്ട് പിണങ്ങുമ്പോൾ എന്റെ മകൾ ആയി… അങ്ങനെ എനിക്ക് പ്രിയപ്പെട്ട ആരെല്ലാമോ ആയി….. ഇന്ന് എനിക്ക് അവള് അല്ലെങ്കിൽ അവൾക്ക് ഞാൻ ആരോ ആയി….

പലപ്പോളും രാത്രി വൈകിയുള്ള ജോലി കഴിഞ്ഞ് അർദ്ധ രാത്രിയിലും പുലർച്ചെയും റൂമിലേക്ക് മടങ്ങുമ്പോൾ എനിക്കായി, എന്റെ ഫോൺ കോളിനായി അവള് ഉറങ്ങാതെ കാത്തിരിക്കുമായിരുന്നു…

പൊതുവേ തെരുവുനായ്ക്കളുടെ ശല്യം കൂടുതൽ ഉള്ള ചെന്നൈയിലെ തെരുവുകളിലൂടെ രാത്രി കാലങ്ങളിൽ ഒറ്റക്ക് സഞ്ചരിക്കുമ്പോൾ എന്റെ ഉള്ളിൽ ധൈര്യം നിറച്ച് കൊണ്ട് സംസാരിച്ച് ഫോണിന്റെ മറുതലക്കൽ മനമുരുകി പ്രാർഥിക്കുന്ന അവളുടെ മുഖം ഇന്നും എന്റെ മനസ്സിൽ മായാതെ കിടക്കുന്നു.



ലീവിന് നാട്ടിൽ വരുമ്പോൾ ആണ് പലപ്പോളും ഞങൾ തമ്മിൽ നേരിട്ട് കണ്ടിരുന്നത്.. വരുന്നതിന്റെ മാസങ്ങളോ ആഴ്ചകളോ മുന്നേ തന്നെ ഒരു പാട് പ്രതീക്ഷകളും സ്വപ്നങ്ങളും ആയി ആ പാവം കാത്തിരിക്കുമായിരുന്നു.

എന്നാല് പൊതുവേ മടിയൻ ആയ ഞാൻ എല്ലാ പ്രാവശ്യവും ആ പ്ലാനുകൾ എല്ലാം കുളമാക്കുമായിരുന്നു.

അവള് എന്നെ snehichathinte നൂറിൽ ഒരു അംശം പോലും തിരിച്ചു നൽകാൻ എനിക്ക് ആയി എന്ന് ഞാൻ ഇന്നും വിശ്വസിക്കുന്നില്ല.

പലപ്പോളും ഞാൻ എന്റെ കടമകൾ ചെയ്യാതെ മാറി നിന്നു എന്നും തോന്നിയിട്ടുണ്ട് അല്ലെങ്കിൽ തോന്നുന്നുണ്ട്…

അവളെ എനിക്ക് നഷ്ടപ്പെടാൻ ഉള്ള ഒരേ ഒരു കാരണം എന്ന് ഞാൻ വിശ്വസിക്കുന്നത് അവളെ ഒരിക്കലും എനിക്ക് നഷ്ടപ്പെടില്ല എന്നുള്ള എന്റെ അമിത വിശ്വാസവും അതിന്റെ പുറത്ത് ഞാൻ കാണിച്ചു കൂട്ടിയ ചില മോശം പ്രവർത്തികളും ആയിരുന്നു…

ഓർമ്മകൾക്കെന്തു സുഗന്ധം…. എന്ന ഗാനം അപ്പോളും എന്റെ കാറിനുള്ളിൽ ഓടുന്നുണ്ടായിരുന്നു….

ഇന്ന് ഞാൻ പൂർണമായും പുതിയ ഒരു മനുഷ്യൻ ആയിരിക്കുന്നു. ജീവിതത്തിന്റെ തിരക്കുകൾ എന്റെ പഴയ കാല ഓർമകളെ ഏതാനും മണിക്കൂറുകൾ മാത്രം നീണ്ടു നിൽക്കുന്ന കൊച്ചു കൊച്ചു സ്വപ്നങ്ങൾ ആക്കി മാറ്റിയിരിക്കുന്നു.

ഇന്നെനിക്ക് നാട്ടിൽ സ്വന്തമായി ഒരു ഗ്രാഫിക് ഡിസൈനിംഗ് കമ്പനി ഉണ്ട്. വലിയ വീടുണ്ട് കുടുംബം ഉണ്ട്. ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ട്.

ഏതാനും വർഷകാലം ഞാൻ കടുത്ത മാനസിക പിരിമുറുക്കങ്ങൾ നേരിട്ട് കൊണ്ടിരുന്നു. ഇനിയൊരിക്കലും എന്നിക്ക്‌ നിങ്ങളെ പഴയ സ്ഥാനത്ത് കാണാൻ ആവില്ല എന്ന് ജീവന് തുല്യം സ്നേഹിച്ച പെൺകുട്ടി പറയുന്ന ഒരു അവസ്ഥ എത്രമാത്രം വിഷമകരമാണ് എന്ന് ഞാൻ തിരിച്ചറിഞ്ഞ നാളുകൾ. എന്നിരുന്നാലും ഉള്ളിൽ വലിയ ഒരു ദുഃഖ ഭാരം തോന്നിയില്ല. കാരണം അവളുടെ ആ തീരുമാനത്തിന്റെ പൂർണ ഉത്തരവാദി ഞാൻ തന്നെ ആണ് എന്നുള്ള ബോധം അപ്പോളേക്കും എന്നെ വേട്ടയാടാൻ തുടങ്ങിയിരുന്നു.

ജീവിതത്തിൽ അതുവരെ കൈത്താങ്ങായി നിന്നിരുന്ന ഒരാള് പെട്ടന്ന് ഇല്ലാതായപ്പോൾ ഉണ്ടായ വികാര വിചാരങ്ങൾ എന്നിൽ കടുത്ത മാനസിക പിരിമുറുക്കങ്ങൾ ഉണ്ടാക്കി.

ഒരു പക്ഷെ എന്നിലും മുന്നേ അവൾക്ക് ഇൗ പിരിമുറുക്കം നേരിട്ടത്തിനാൽ ആവാം അവള് ഇത്തരം ഒരു തീരുമാനം എടുക്കാൻ കാരണം.

ഇൗ ലോകത്ത് അവള് എന്നെ എത്ര മാത്രം സ്നേഹിച്ചിരുന്നു എന്ന് എനിക്ക് നന്നായിട്ട് അറിയാം. എന്നിട്ടും അവള് ഇത്തരത്തിൽ ഒരു തീരുമാനം എടുത്തെങ്കിലും ഞാൻ ചെയ്ത തെറ്റിന്റെ വ്യാപ്തി എത്രമാത്രം വലുതാണ് എന്ന് എനിക്ക് ഊഹിക്കാം…

അങ്ങനെ പതിനെട്ടാം വയസ്സിൽ ആരംഭിച്ച സ്കൂൾ പ്രണയം ഇരുപത്തിയൊന്നാം വയസ്സിന്റെ ആദ്യത്തോടെ അവസാനിച്ചു.


പിന്നീട് ജീവിതത്തിൽ മത്സരങ്ങളുടെ കാലഘട്ടം ആയിരുന്നു.. നേട്ടങ്ങൾ വെട്ടിപിടിക്കണം ഒരുപാട് പണം സമ്പാദിക്കണം.

ആരോഗ്യ സ്ഥിതി മോശം ആയതിനെ തുടർന്ന് അച്ഛൻ വീട്ടിൽ തന്നെ ഇരിക്കേണ്ടി വന്നപ്പോൾ വീടിന്റെ ഉത്തരവാദിത്വം ആദ്യം ഭാഗികമായും പിന്നീട് പൂർണമായും എന്റെ ചുമലിൽ ആയി. 19 വയസ്സിൽ നല്ലൊരു ജോലി സ്വന്തമായി ഉണ്ടായിരുന്നതിനാൽ പതിയെ പതിയെ വീട്ടുകാര്യങ്ങൾ മാത്രം ശ്രദ്ധ ചെലുത്തി തുടങ്ങി.

മറ്റുള്ള ഓർമകളും ചിന്തകളും മനസ്സിൽ നിന്നും മായാൻ തുടങ്ങി. അപ്പോളും മറ്റൊരു പെണ്ണിനെ കുറിച്ച് ചിന്തിക്കാനോ അല്ലെങ്കിൽ കണ്ടൊരു പെൺകുട്ടി മനസ്സിനെ ആകർഷിക്കാനോ ഉണ്ടായില്ല.

ഇരുപത്തിമൂന്ന് വയസ്സിൽ ഒട്ടുമിക്ക പ്രശ്നങ്ങൾ എല്ലാം അവസാനിച്ചു. ജീവിതം അത്യാവശ്യം മെച്ചപ്പെട്ട സ്ഥിതിയിൽ മുന്നോട്ട് പോവാൻ ആരംഭിച്ചു.

അമ്മയുടെ നിർബന്ധം ആയിരുന്നു വിവാഹം നേരത്തെ കഴിക്കണം എന്ന് അപ്പോൾ മാത്രമേ കുട്ടികൾ വലുതായാലും cheruppamaayi നിൽക്കാൻ പറ്റൂ അല്ലേൽ വയസ്സായി പോവും എന്ന്. ആദ്യമൊക്കെ അത് കേൾക്കുമ്പോൾ വലിയ സന്തോഷം ആയിരുന്നു. കാരണം എന്റെ അതേ പ്രായമുള്ള അവൾക്ക് എന്നെക്കാൾ മുന്നേ വിവാഹ പ്രായം എത്തും. അതിനാൽ കല്ല്യാണം വേഗം നടക്കണം.

എന്നാല് പിന്നീട് അത് കേൾക്കുമ്പോൾ എന്തോ മടുപ്പ് പോലെ തോന്നി.

കാർ വീടിന്റെ ഗേറ്റ് കടന്നു അകത്തോട്ടു കയറിയപ്പോൾ ആണ് ഓർമകളിൽ നിന്നും മുക്തനായത്.

പോർച്ചിലേക്ക്‌ കാർ നിർത്തി സ്റ്റീയറിങ് വീലിൽ രണ്ടു കയ്യും വച്ച് സീറ്റിലേക്ക് പിന്നോട്ട് ചാഞ്ഞു അല്പനേരം ഇരുന്നു.

ഇന്ന് എന്റെ ജീവിതത്തിലെ വളരെ പ്രധാനമായ ഒരു ദിവസം ആണ്, എന്റെ ഇളയ മകന്റെ ഒന്നാം പിറന്നാള്.

വീട്ടിൽ മുഴുവൻ വലിയ ആഘോഷങ്ങളും ബഹളവും ആണ്.. അത് എനിക്ക് അടച്ച് കയറ്റിയ കാറിന്റെ ഗ്ലാസ്സിൽ കൂടെ ചെറുതായി കേൾക്കാൻ പറ്റുന്നുണ്ടായിരുന്ന്.

ഏറേ നേരം കഴിഞ്ഞും ഞാൻ പുറത്തിറങ്ങാത്ത ത് കണ്ടിട്ടാവണം മൂത്ത മകൻ വന്നു കാറിന്റെ ഗ്ലാസിൽ മുട്ടിയത്.

ഞെട്ടി ഉണർന്ന ഞാൻ സീറ്റ് ബെൽറ്റ് അഴിച്ചു കാറിൽ നിന്നും ഇറങ്ങി.

അച്ഛൻ എന്താ കാറിൽ കിടന്നു ഇറങ്ങി പോയോ…??

അവന്റെ ചോദ്യത്തിന് ഒന്ന് പുഞ്ചിരിക്കുക അല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല.

കാറിന്റെ ഡിക്കിയിൽ നിന്നും കേക്കും മറ്റു ചില സാധനങ്ങളും വാങ്ങി അവന്റെ കയ്യിലേക്ക് നൽകി.

ബന്ധുക്കൾ പലരും അടുത്ത് വന്നു പലതും പറഞ്ഞെകിലും ചിലതിനെല്ലാം മൂളിയും ചിരിച്ചും മാത്രം ഞാൻ മറുപടി നൽകി.


അപ്പോളും ഞാൻ തിരഞ്ഞത് അവളെ ആയിരുന്നു. എന്റെ ജീവിതത്തിലേക്ക് വീണ്ടും വസന്തം കൊണ്ടുവന്ന എന്റെ ഭാര്യയെ.

അടുക്കളയിൽ ചെന്നപ്പോൾ അവിടെ ഭയങ്കര തിരകാണ്. എന്തെ എന്ന ഭാവത്തിൽ തലയാട്ടിയ അമ്മയോട് ഒന്നുമില്ല എന്ന് മറുപടി പറഞ്ഞു ഹാളിലേക്ക് നടന്നു.

അച്ഛാ… എന്ന് വിളിച്ചു മൂത്ത മകൻ വന്നു തോളിലൂടെ കൈ ഇട്ടപ്പോൾ ആണ് തിരിഞ്ഞു നോക്കുന്നത്..

അമ്മ എവിടെ…?

അമ്മ കുഞ്ഞാവക്ക്‌ പാല് കൊടുക്ക…

ശരി നീ ചെല്ല്…

സോഫയിലേക്ക് തല ചായ്ച്ചു വീണ്ടും ഞാൻ എന്റെ ഓർമകളെ പിന്നിലേക്ക് വഴി തിരിച്ചു വിട്ടു…

അന്ന് അവള് ഒരു ഹോസ്പിറ്റലിൽ ഒപ്റ്റോമെട്രിസ്റ്റ് ആയി ജോലി ചെയ്യുകയായിരുന്നു.

അതിന് ഇടക്കുള്ള രണ്ടു വർഷകാലം ഞങൾ കണ്ടിട്ടോ മിണ്ടി യിട്ടോ ഇല്ല. എന്നാല് അന്നെനിക്ക് അവളോട് സംസാരിക്കണം എന്ന് തോന്നി…

ഞങൾ വീണ്ടും കണ്ടു.. സംസാരിച്ചു… ഏറേ നേരം….

എപ്പോഴാ വന്നെ…??

പിന്നിലൂടെ തോളിൽ കൈ വച്ചു എന്റെ ഭാര്യ കുലുക്കി വിളിച്ചപ്പോൾ ആണ് കണ്ണ് തുറന്നത്..

ഇപ്പൊൾ… എന്ന് മാത്രം അവൾക്ക് മറുപടി നൽകി.

അവളുടെ ഒക്കത്ത് ഇരിക്കുകയായിരുന്ന കുഞ്ഞിനെ വാങ്ങി നെറ്റിയിൽ ഒരു ഉമ്മ നൽകിയ ശേഷം… ഞാൻ അവളുടെ കണ്ണിലേക്ക് തന്നെ സൂക്ഷിച്ചു നോക്കി കൊണ്ടിരുന്നു???

എന്ത് പറ്റി എന്ന അർത്ഥത്തിൽ അവള് പുരികം പൊക്കി കാണിച്ചപ്പോൾ ഒന്നും ഇല്ല എന്ന അർത്ഥത്തിൽ ഞാൻ ചുമൽ ഉയർത്തി കാണിച്ചു.

എന്റെ കയ്യിൽ നിന്നും കുഞ്ഞിനെയും വാങ്ങി അവള് മുന്നോട്ട് നടന്നു നീങ്ങിയപ്പോൾ ഞാൻ സ്വയം മനസ്സിൽ പറഞ്ഞു…

ഒരായുസ്സ്‌ മുഴുവൻ തീർത്താൽ തീരാത്ത അത്ര നന്ദി ഉണ്ട് എനിക്ക് നിന്നോട്…

അന്ന് ഞാൻ ആ ആശുപത്രിയിൽ കാണാൻ വന്നപ്പോൾ എന്നെ കാണാൻ തയ്യാർ ആയതിനു, എനിക്ക് പറയാൻ ഉള്ളത് കേട്ടതിനു,എന്നെ മനസ്സിലാക്കിയതിന്, വീണ്ടും ഞാൻ ക്ഷണിച്ചപ്പോൾ കഴിഞ്ഞതെല്ലാം മറന്നു എന്നെ വിശ്വസിച്ചു എന്റെ ജീവിതത്തിലേക്ക് മടങ്ങി വന്നതിന്. ഇത്രമാത്രം എന്നെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നതിന്. അങ്ങനെ എല്ലാറ്റിനും ….എല്ലാറ്റിനും….

ഇന്ന് ഞങ്ങൾക്ക് നാല് മക്കൾ ആദ്യം ഒരു മോനും മോളും ഇരട്ട കുട്ടികളാണ്. പിന്നെ ഒരു മോളും അവസാനം ഞങ്ങടെ മോനും.. അവന്റെ ഒന്നാം പിറന്നാള് ആണ് ഇന്ന്.

ഇന്ന് ഞാൻ ഒരുപാട് santhoshavaan ആണ്.

ഇന്ന് ഞാൻ എന്റെ കുടുംബത്തെ ഒരുപാട് സ്നേഹിക്കുന്നു.. മനസ്സ് നിറഞ്ഞു നൽകുന്ന സ്നേഹം കൊണ്ട് ഞാൻ അവളോട് പ്രായശ്ചിത്തം ചെയ്തു കൊണ്ടെ ഇരിക്കുന്നു.


അവള് അവളുടെ സ്നേഹം കൊണ്ട് എന്നും എന്നെ തോൽപ്പിച്ചു കൊണ്ടേ ഇരിക്കുന്നു..

ഇന്ന് എന്റെ ബാല്യകാല സഖി എന്റെ സ്വന്തം ആണ്… എന്റെ മാത്രം ആണ്..

കണ്ണന്റെ അമ്മു ആണ്…..

ജീവിതത്തിൽ എപ്പോളും നമുക്ക് ഒരു രണ്ടാം അവസരം കിട്ടി എന്ന് വരില്ല.. അതിനാൽ നിങ്ങള് സ്നേഹിക്കുന്നവർ അവർ ആരായാലും അകമഴിഞ്ഞു സ്നേഹിക്കുക. അത് പ്രകടിപ്പിക്കുക. ഒരിക്കൽ പോലും ഒരു വാക്ക് കൊണ്ടോ നോക്ക് കൊണ്ടോ വേദനിപ്പിക്കാതെ ഇരിക്കുക… കാരണം കണ്ണുള്ളപ്പോൾ അതിന്റെ വില അറിയില്ല…

എന്റെ ജീവിതത്തിലെ എല്ലാ സൗഭാഗ്യങ്ങളും തന്നതിന് സർവ്വേഷ്വരന് നന്ദി…..

♥️പ്രിയതമ♥️

By Rahul Krishnan M

Comments:

No comments!

Please sign up or log in to post a comment!