പാദസരം 3

എഴുതാൻ വൈകിയതിൽ എന്നോട് ക്ഷമിക്കുക. പേജ് കൂട്ടാൻ കഴിയുന്നത്ര ശ്രമിച്ചിട്ടുണ്ട്

നിങ്ങളുടെയെല്ലാം സ്നേഹവും സപ്പോർട്ടും ഇനിയും ഉണ്ടാവാൻ പ്രാർത്ഥിച്ചുകൊണ്ട് ഞാൻ സമർപ്പിക്കുന്നു

പാദസരം thudarunnu

അവൾ എന്നോട് കാര്യമായിപറഞ്ഞു.അനുവേട്ടൻ കണ്ടോ .ഉം ഞാൻ മൂളി.ആരാണെന്നു അനുവേട്ടന് മനസ്സിലായോ .ഇല്ല ഞാൻ നേരത്തെ പറഞ്ഞ മേഴ്‌സി സിസ്റ്റർ ഇല്ലേ.അവരെക്കുറിച്ചു ഞാൻ ഇതൊന്നുമല്ലപ്രതീക്ഷിച്ചതു .അതും ഒരു ചെറിയ ചെക്കനുമായി.അവൻഏതാ.. അറിയാനായിഞാൻ ചോദിച്ചു .ക്യാന്റീനിൽ വെയ്റ്റർ ആണ് .അവൻ വന്നിട്ട് ഒരു മാസം പോലും ആയിട്ടില്ല .അവനു മലയാളം അറിയാനും പാടില്ല.നേപ്പാളി ആണെന്ന് തോന്നുന്നു.ഒരു പാവം ആണെന്നാണ് ഞാൻ കരുതിയത് . ഭാഷ ഒരു പ്രശ്നമാണോ ഇക്കാര്യത്തിന് .അവൾ ചിലപ്പോ പാവം ആയിരിക്കും പക്ഷെ ആ സ്ത്രീയെ കണ്ടാൽതന്നെ മനസ്സിലാകും ആളിത്തിരി പിശകാണെന്നു .ഒരു അനുഭവസ്ഥനെ പോലെ ഞാൻ പറഞ്ഞു .അതെങ്ങനെ അനുവേട്ടനറിയാം .ഓഹോ അപ്പൊ നല്ല എക്സ് പീരിയൻസ്ഡ് ആണല്ലേ.ആ ഉദ്ദേശത്തോടെയാണോഎന്നെ കേറി പിടിച്ചത്.ഞാൻ ഒന്ന് ഞെട്ടി .ഇരുട്ടായതുകൊണ്ടു എന്റെ മുഖം വിളറിയതു അവൾ കണ്ടില്ല .അത്ര പെട്ടെന്ന് ഈ കാലംഅത്രയും ഞാൻകഷ്ടപെട്ടുണ്ടാക്കിയ എന്റെ ഇമേജ് അത് തകർക്കുപോകുന്നത് അനുവദിച്ചു കൊടുക്കാൻ ഞാൻ ഒരുക്കമായിരുന്നില്ല.ഒരു നിമിഷം അവളുടെസാമീപ്യം എന്നിൽ ഉണ്ടാക്കിയ ഒരു ചാപല്യം അത് അത്ര വലിയ തെറ്റായി എനിക്ക് തോന്നിയില്ല.ഏതൊരാണിനും ഉണ്ടായേക്കാവുന്ന ഒരു നിമിഷത്തെ ചാപല്യം .പക്ഷെ അത് തെറ്റാണെന്നു തിരിച്ചറിയാനും സ്വയം നിയന്ത്രിക്കാനും ദൈവം കനിഞ്ഞു നൽകിയ അവസരം.ഞാൻ വെറുതെ പറഞ്ഞതാനെറ്റോ ടെൻഷൻ ആവേണ്ട . അവളിൽ തെറ്റായ വിചാരങ്ങളോ വികാരങ്ങളോ ഒന്നും തന്നെ തന്നോട് ഉണ്ടായിട്ടില്ല എന്ന അറിവ് എനിക്കവളോടുള്ള ബഹുമാനം വർധിപ്പിച്ചു. അത് എനിക്കൊരു ആശ്വാസവുമായിരുന്നു . ലെതെനെ ഒന്ന് പേടിപ്പിക്കാനേ ഞാൻ ഉദ്ദേശിച്ചിരുന്നുള്ളു.അവിടെ നടക്കുന്നതെന്താന്നെന്നു എനിക്ക് ഒരു രൂപവും ഇല്ലായിരുന്നു. അല്ല നീ അവിടെ കുറെനേരെയോ അതും കണ്ടു നിക്കുന്നു.ഞാൻ നിന്നെ കാണാതെ ആര്യ എന്നെ അന്വേഷിക്കാൻ പറഞ്ഞുവിട്ടതാണ് .ഞാൻ പറഞ്ഞു . അതുപിന്നെ ഇതുവരെ നേരിട്ട് കാണാത്ത കാഴ്ചകളല്ലേ കണ്ടത്.അകെ മൊത്തം ഫ്രീസ് ആയിപോയി .അവളുടെ ആ ഫ്രാങ്ക്‌നെസ്സ് എന്നെസ്പര്ശിച്ചു .ഒരു നല്ല സുഹൃത്തിൽ എന്നും ഞാൻ അന്വേഷിച്ചു കൊണ്ടിരുന്ന ഒരു ക്വാളിറ്റി ആയിരുന്നു അവളിൽ എനിക്ക് കാണാൻ കഴിഞ്ഞത്.ഞങ്ങൾഒച്ചയുണ്ടാക്കാതെ നേരെ അവിടെ നിന്നും ഇറങ്ങി നേരെ താഴത്തെ നിലയിലെ നഴ്സിംഗ് സ്റ്റേഷനിൽ പോയി .

മേഴ്‌സി അവിടെ ഇല്ലേ.

അവിടെ നിന്നും വെള്ളഎടുക്കുമ്പോൾ അവിടെയുണ്ടായിരുന്ന സീനിയർ സിസ്റ്റർ ഞങ്ങളോടു ചോദിച്ചു.അവിടെ കണ്ടില്ല കുറച്ചു നേരം വെയിറ്റ് ചെയ്തു പിന്നെ നേരെ താഴേക്ക് പൊന്നു .അപ്പോൾ അവിടെയുണ്ടായിരുന്ന സ്വീപ്പർ ചേച്ചിമാർ എന്തോ അടക്കം പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു.ലേബർ റൂമിൽ കേസ് കഴ്ഞ്ഞിട്ടുണ്ട് വേഗം ചെന്ന് ക്ലീൻ ചെയ്യാൻ ആണ് അവർ കന്നടയിൽ പറഞ്ഞത് എന്ന് എനിക്ക് മനസിലായി.അവരെ അവിടെ നിന്നും ഒഴിവാക്കാൻ കൂടി ആയിരുന്നു അത്. ഇവിടെ ഇത് സ്ഥിരം പരിപാടി ആണെന്ന് തോന്നുന്നു.വെള്ളവും എടുത്തു തിരിച്ചു നടക്കുമ്പോൾ ലത പറഞ്ഞു.റൂമിൽ എത്തിയതും ആര്യയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു തുടുത്തിരുന്നു .ബാക്കിയുള്ളവന് വയ്യാണ്ട് ചോടുവെള്ളം ചോദിച്ചപ്പോ എടുക്കാൻ പോയ ഒരുത്തിയെ കാണാഞ്ഞിട്ട് അന്വേഷിക്കാൻ വിട്ടത് നല്ല ആളിനെയാണ്.രണ്ടിനേം കാണാണ്ടിരുന്നപ്പോ ഞാൻ കരുത്തി ഞാൻ തന്നെ പോയാലോ എന്ന്.പിന്നെ എവിടെയെങ്കിലും വീണാൽ നിങ്ങളെയൊക്കെ തന്നെ ആശ്രയിക്കേണ്ടിവരും എന്ന് കരുതി വെള്ളം കിറ്റാണ്ട് അങ്ങ് ചത്തുപോയാലും ഇവിടെ തന്നെ ഇരിക്കാം എന്ന് കരുതി.അവളുടെ ആ വാക്കിൽ എന്റെചങ്കിൽ തറച്ചു കയറി.ഞാൻ കുറ്റബോധം കൊണ്ട് നീറി .ലതക്ക് വല്യ ഭാവവ്യത്യാസം ഒന്നും ഇല്ലായിരുന്നു .അവൾക്കു ആര്യയുടെ രീതികൾ ഇപ്പൊ ഒരു ശീലമായിരുന്നു.ലതചിരിച്ചുകൊണ്ട് അവളുടെ അടുത്ത് ചെന്നിരുന്നു.നിനക്കറിയിയോ എന്താ സംഭവിച്ചത് എന്ന്.അവളെ കൂടുതൽ ഒന്നും പറയുന്നതിൽ നിന്നും പിന്തിരിപ്പിക്കണം എന്നുണ്ടായിരുന്നു എങ്കിലും എന്താ പറയേണ്ടത് എന്ന് ഒരെത്തുംപിടിയും കിട്ടുന്നില്ലായിരുന്നു .അവൾനടന്നത് എല്ലാം കൃത്യമായി പറഞ്ഞു കൂടുതൽ വിവരങ്ങൾ ഒന്നും ഇല്ലാതെ.അവളുടെ മുഖം ദേഷ്യം കൊണ്ട് ഒന്ന് കൂടി ചുമന്നു..നാണമില്ലേ നിങ്ങൾക്കു രണ്ടും കൂടി ഒളിഞ്ഞു നിന്ന് സീൻ കാണാൻ പോയിരിക്കുന്നു.ഇവൾക്ക് പിന്നെ വിവരം ഇല്ല എന്നെനിക്കറിയാം.അനുവേട്ടന്റെ അടുത്ത്നിന്നും ഞാൻ ഇത് പ്ര്രതീക്ഷിച്ചില്ല .ച്ചെ നാണക്കേട്.ഓരോരുത്തരുടെ ശരിയായ സ്വഭാവം ഇപ്പോഴല്ലേ പുറത്തു വരുന്നത്.ഞാൻഅവളുടെ മുന്നിൽ ഒത്തിരി ചെറുതായി പോയതായി എനിക്ക് തോന്നി.അവളുടെ വാക്കുകളുടെ മൂർച്ച എന്നെ വല്ലാണ്ട് കുത്തി നോവിച്ചു.എനിക്കെന്നോട് തന്നെ പുച്ഛം തോന്നിയ അവസ്ഥയായിരുന്നു.എങ്ങിനെയെങ്കിലും അവിടെ നൊന്നും ഓടിരക്ഷപെട്ട മതി എന്ന് തോന്നി.ലത അവളെ പറഞ്ഞുമനസിലാക്കാം ശ്രമിച്ചുകൊണ്ടിരുന്നെങ്കിലുംഅവൾ ഒന്നും കേൾക്കാൻ തയ്യാറായിരുന്നില്ല .പിന്നെ അവളും ഒന്നും പറഞ്ഞില്ല .
ഞാൻബിസ്റ്റൻഡർ കട്ടിലിലും ലത തറയിൽ ഷീറ്റ്വിരിച്ചും കിടന്നു.ഞാൻ പുറത്തു വെയ്റ്റിംഗ് ഏരിയയിൽ പോയിരുന്നോളാംഎന്ന് പറഞ്ഞെങ്കിലും ലത സമ്മതിച്ചില്ല. ബാക്കിസീൻ കൂടെ കാണാൻ ഉള്ള പുറപ്പാടിലായിരിയ്ക്കും അല്ലെ എന്ന ആര്യയുടെ ചോദ്യം എന്നെ അക്ഷരത്തിൽ തളർത്തികളഞ്ഞു.ഞാൻ ആര്യയുടെ ബെഡിന്റെ എതിർവശത്തേക്കു തിരിഞ്ഞു കിടന്നു.ഉറക്കം എന്റെ കൺപോളകൾ തീണ്ടിയില്ല.ഉള്ളു നീറിപുകയുകയായിരുന്നു.ഒരു 3 മണിയെങ്കിലും ആയിക്കാണും ഞാൻ ഉറങ്ങിയപ്പോൾ.പിറ്റേന്ന് ആര്യ വിളിച്ചത് കേട്ടാണ് ഞാൻ ഉണർന്നത്.അവൾ അപ്പൊ

എന്റെ ബെഡിന്റെ അടുത്ത് ചെയർ ഇട്ടിട്ട് ഇരിക്കുകയായിരുന്നു.കയ്യിൽ അന്നത്തെ ഹെറാൾഡ് പേപ്പർ ഉണ്ടായിരുന്നു.പോയി വായും മുഖവും കഴി വാ ചായ കുടിക്കാം.പേപ്പർ മടക്കിവെച്ചിട്ടു ഫ്ലാസ്കിൽ നിന്നും കപ്പിലേക്കു ആവിപറക്കുന്ന ചായ പകർന്നുകൊണ്ട് അവൾ പറഞ്ഞു ,നല്ല കുറവുണ്ടെന്ന് തോന്നുന്നല്ലോ.ഒന്ന് ഉഷാറായ പോലെ.ഇന്ന് നല്ല മാറ്റമുണ്ട് ആര്യക്.ഞാൻ അവളുടെ മുഖത്തു നോക്കാതെ പറഞ്ഞു.ചായയുടെകൂടെ വേറെ ചില കാര്യങ്ങളും പതിവുണ്ടെന്നു അറിയാം .ചായ എനിക്ക് നീട്ടികൊണ്ടു അവൾ പറഞ്ഞു .ഇനി അതുകാരണം മുഖം വീർപ്പിച്ചിരിക്കേണ്ട .അവൾ ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു. എനിക്കങ്ങനെയുള്ളനിർബന്ധങ്ങൾ ഒന്നും ഇല്ല.വല്ലപ്പോഴും ഒന്ന് റിലാക്സ് ചെയ്യാൻഒരെണ്ണം അത്രമാത്രം.നിനക്കിഷ്ടമില്ലെങ്കിൽ അതും വേണ്ടാന്ന് വെക്കാം.ഞാൻ അല്പം ഇറിറ്റേഷനോടെ പറഞ്ഞു.എനിക്ക് വേണ്ടി ഇഷ്ടങ്ങളൊന്നും മാറ്റിവെക്കണ്ട.അതിനും മാത്രം ഞാൻ ആരാ അനുവേട്ടന്റെ. എന്റെ ഉള്ളിലെ തീ അല്പം ഒന്ന്ശമിപ്പിക്കാൻ കഴിയുന്ന വാക്കുകളായിരുന്നു അവളിൽ നിന്നും ഉതിർന്നു വീണത്. എന്റെ എല്ലാം എന്ന് പറയാൻ ഉള്ളിൽ വെമ്പിയെങ്കിലും അത് തൊണ്ടയിൽ തന്നെ കുടുങ്ങി.ഇന്നലെ അങ്ങിനെയൊക്കെ പറഞ്ഞതിൽ എന്നോട് ദേഷ്യമുണ്ടെന്നു എനിക്കറിയാം.ലത എന്നോട് എല്ലാം പറഞ്ഞു .അനുവേട്ടന്റെ ഭാഗത്തുനിന്നും ഒരു തെറ്റും ഉണ്ടായിട്ടില്ല എന്ന് അവൾ പറഞ്ഞു,അവൾ പറഞ്ഞില്ലെങ്കിലും എനിക്കതറിയാമായിരുന്നു.പക്ഷെ എല്ലാം കേട്ടപ്പോ എനിക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല.നമ്മൾ കുട്ടികളായിരുന്നപ്പോൾ ഞാൻ എത്രയൊക്കെ ശല്യപെടുത്തിയാലും ഉപദ്രവിച്ചാലും അനുവേട്ടൻ ഒരിക്കൽ പോലും എന്നോട് ദേഷ്യപ്പെട്ടിട്ടില്ല.ആ കൈകളിൽ എന്റെ നഖത്തിന്റെ പാട് ഇപ്പോഴും ചിലപ്പോ നോക്കിയാൽ കണ്ടുപിടിക്കാൻ പറ്റിയെന്നിരിക്കും.അന്നൊക്കെ തന്നെ എന്നോടൊരിക്കലും ഏട്ടൻ വഴക്കിട്ടടില്ല.അങ്ങിനെ കരുതി ഇപ്പോഴും ശമിച്ചു കൂടെ. എന്റെ മനസ്സിലുണ്ടായിരുന്ന എല്ലാ വിഷമങ്ങളും അലിയിച്ചില്ലാതാക്കാൻ കെല്പുള്ളതായിരുന്നു അവളുടെ വാക്കുകൾ.
പക്ഷെ അതിൽ ഒരേട്ടനോടുള്ള സ്നേഹമാണോ അതില്കൂടുതൽ എന്തെങ്കിലും ഉണ്ടോ എന്ന് ചികയുകയായിരുന്നു എന്റെ മനസ്സ് അപ്പോൾ.

ഡോക്ടർ റൗണ്ടസ് കഴിഞ്ഞു പുറത്തേക്കിറങ്ങിയപ്പോൾ എന്നെ വിളിച്ചു.ലതയും കൂടെ ഇറങ്ങി വന്നു.ഡെങ്കി കൺഫോം ചെയ്തിട്ടുണ്ട് .പക്ഷെ കൗണ്ട് ഇമ്പ്രൂവ് ആയിട്ടുണ്ട്.നല്ല റസ്റ്റ് വേണം കൂടാതെ ഫ്രൂട്സും ജ്യൂസും എല്ലാം നല്ലോണം കഴിക്കണം.ഡിസ്ചാർജ് ചെയ്യാം .3 ദിവസം കൂടുമ്പോൾ പ്ലേറ്റലെറ് കൌണ്ട് നോക്കണം.കൂടാതെ ഒരുപാടു വെള്ളം കുടിക്കണം.നല്ല റസ്റ്റ് വേണം.ഡിസ്ചാർജ് ചെയ്യാം.ഇവിടെ ഇ കിട്ടിയേ ആരാണ് ടേക്ക് കെയർ ചെയ്യുക . ഇവിടെ ഹോസ്പിറ്റലിൽ ആണ് .അത് പറ്റില്ല .വീട്ടിൽ നിൽക്കുന്നതാണ് നല്ലതു.ആര്യയുടെ വീട് എവിടെയാണ്.ഡോക്ടർ ചോദിച്ചു

ആലുവക്കടുത്തു കെടാമംഗലം എന്ന സ്ഥലത്താണ്.ഈ അവസ്ഥയിൽ ട്രാവൽ ചെയ്യുന്നത് സ്‌ട്രെയിൻ ആകില്ലേ . A/c ബസിലോ ട്രെയിനിലോ യാത്ര ചെയ്യുന്നതിൽ കുഴപ്പമില്ല ഡോക്ടർ പറഞ്ഞു.ഞാൻ അമ്മാവനോട് ചോദിച്ചിട്ടു പറയാം. ഞാൻ ഡിസ്ചാർജ് എഴുതാം.ടിക്കറ്റ് അറേഞ്ച് ചെയ്തോളൂ .ഇവിടെ നിന്നും നേരിട്ട് പോയാൽ മതി. ശരി ഡോക്ടർ ഞാൻ പറഞ്ഞു.ഡോക്ടർ പോയ ഉടനെ ഞാൻ താഴെ പോയി ബൂത്തിൽ നിന്നും അമ്മാവനെ വിളിച്ചു.ഉടനെ ടിക്കറ്റ് കിട്ടുകയാണെങ്കിൽ അവളെ കൂട്ടി കഴിയുന്നതും വേഗം നാട്ടിലേക്കു പുറപെട്ടോളാന് അമ്മാവൻ പറഞ്ഞു.കയ്യിൽ പൈസ വല്ലതും ഉണ്ടോ എന്ന് അമ്മാവൻ ചോദിച്ചു.ഹോസ്പിറ്റലിലെ ബില്ല് വന്നിട്ടില്ല .തത്കാലം ഞാൻ മാനേജ് ചെയ്തോളാം.ഉടനെ തന്നെ ലതയെ ആര്യയുടെ കൂടെ ഇരുത്തിയിട്ടു ഞാൻ എന്റെ റൂമിലേക്ക് പോയി.സമയദോഷം മാറുവാൻ ‘അമ്മ പണിയിച്ചു തന്ന ഒരു എമറാൾഡ് കെട്ടിയ മോതിരം ഉണ്ടായിരുന്നു.അതും കൊണ്ട് നേരെ അടുത്തുള്ള ഒരു ഫിനാൻസ് കമ്പനിയിൽ പോയി പണയം വെച്ച് കിട്ടിയ പൈസ വാങ്ങി.2000 രൂപ ശ്രീകുട്ടനെ ഏല്പിച്ചു ടിക്കറ്റ് അറേഞ്ച് ചെയ്യുവാൻ പറഞ്ഞേല്പിച്ചു.അവിടെ കൂടെ താമച്ചിരുന്ന ഒരു സുഹൃത്തിന്റെ ബൈക്ക് വാങ്ങി നേരെ ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു.കാര്യത്തിന്റെ ഗൗരവം മനസിലായപ്പോ അവൻ മടി കൂടാതെ ചാവി എടുത്തു തന്നു. ബില് വന്നിട്ടുണ്ട്.ഇരുപത്തൊന്നായിരം ബില് വന്നിട്ടുണ്ട് എന്ന് ലത എന്നോട് പറഞ്ഞു.എന്റെ കയ്യിൽ പതിനെണ്ണായിരം രൂപയെ ഉള്ളു.ബാക്കി കൂടി ഞാൻ അറേഞ്ച് ചെയ്യാൻ നോക്കട്ടെ എന്ന് പറഞ്ഞു ഞാൻ ഇറങ്ങാൻ തുടങ്ങുമ്പോൾ ലത എന്നെ തടഞ്ഞു.എന്റെ കയ്യിൽ 3000 രൂപ കാണും.ബാക്കി ഏതെങ്കിലും ഫ്രണ്ടിന്റെ കയ്യിൽ നിന്നും അറേഞ്ച് ചെയ്യാൻ എന്നവൾ പറഞ്ഞു.ആദ്യം വേണ്ടെന്നു പറഞ്ഞെങ്കിലും ഇ കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയും പൈസ അറേഞ്ച് ചെയ്യുന്നത് ഇത്ര കുറഞ്ഞ സമയത്തു തീരെ പ്രാക്ടിക്കൽ അല്ല എന്ന് നന്നായി അറിയാവുന്ന എനിക്ക് സമ്മതിക്കേണ്ടി വന്നു.
ആ സമയത്തു അവിടെ ഇന്റേൺഷിപ് ചെയ്തുകൊണ്ടിരുന്ന ഒരു സീനിയർ കുട്ടിയെ ആര്യയുടെ കൂടെ തത്കാലം ഇരുത്തിയിട്ടു ഞാനും ലതയും ഹോസ്റ്റലിലേക്ക് തിരിച്ചു.അവിടെ ചെന്നു.എന്നെ വിസിറ്റർസ് റൂമിൽ ഇരുത്തിയിട്ടു ലത റൂമിൽ പോയി ആര്യയുടെ ഡ്രസ്സ് എല്ലാം എടുത്തിട്ട് വന്നു.5000 രൂപ ബാഗിൽ വെച്ചിട്ടുണ്ട് .അവൾ ബാഗ് എന്റെ കയ്യിൽ തരുമ്പോൾ പറഞ്ഞു.. ഇത്ര പെട്ടെന്ന് എങ്ങനെ അറേഞ്ച് ചെയ്തു .ഞാൻ ചോദിച്ചു ഇത് കുറെ പണച്ചാക്കുകളുടെ മക്കൾ പഠിക്കുന്ന സ്ഥലമാണ്.തത്കാലം മറിക്കാൻ വല്യ വിഷമം ഇല്ല.ഞങ്ങൾ തിരിച്ചു ഹോസ്പിറ്റൽ എത്തിയപ്പോഴേക്കും ശ്രീക്കുട്ടൻ കർണാടകം ട്രാൻസ്പോർട്ടിന്റെ എ/സി വോൾവോ ബസിൽ ഞങ്ങൾക്കുമുള്ള ബുക്കിംഗ് ചെയ്തിരുന്നു.വൈകിട്ട് 5 നായിരുന്നു ബസ്.മജെസ്റ്റിക്കിൽ നിന്നും..ലതയെ ഹോസ്പിറ്റലിൽ നിർത്തിയിട്ടു ഞാനും ശ്രീകുട്ടനും റൂമിൽ വന്നു.തിരക്കിട്ടു കുറച്ച ഡ്രസ്സ് എടുത്തു വെച്ച് ഇടാനുള്ള ഡ്രെസ്സും എടുത്തിട്ടു ഞങ്ങൾ തിരിച്ചു ഹോസ്പിറ്റലിൽ എത്തി.ലതയിൽ നിന്നും ബില് വാങ്ങി ബാക്കി പൈസ ബാഗിൽ നിന്നും എടുത്തിട്ടു ഞാൻ പോയി ബില്ല് അടച്ചു വന്നു.ഒരു മണിക്കൂറിനുള്ളിൽ ഡിസ്ചാർജ് ചെയ്യാം എന്ന് സിസ്റ്റർ വന്നു പറഞ്ഞു.4 മണിക്ക് ഞങ്ങൾ ഡിസ്ചാർജ് ആയി

ഒരു ഓട്ടോയിൽ ബസ് സ്റ്റാൻഡിലേക്ക് പുറപ്പെട്ടു.ബൈക്കുമായി സ്ശ്രീക്കുട്ടൻ തിരികെ പോയി.പോകുന്ന വഴിക്കു ഞങ്ങൾ ലതയെ ബസ് സ്റ്റോപ്പിൽ ഇറക്കി വിട്ടു.നല്ല ട്രാഫിക് ഉണ്ടായിരുന്നത് കൊണ്ട് നാലേമുക്കാൽ ആയി ഞങ്ങൾ മജെസ്റ്റിക്കിൽ എത്തിയപ്പോ.ഇരു കൈകളിലും ബാഗുമായി ഞാൻ മുന്നേ നടന്നു.അവൾ എന്റെ പിന്നെയും.ഞാൻ ആദ്യം തന്നെ കയറി ബാഗ് രണ്ടും കൊണ്ടുപോയി മുകളിലുള്ള ബാഗ് വക്കുന്ന ഇടത്തിൽ ഒതുക്കി വെച്ചു .തിരികെ വന്നിട്ട് പുറത്തു നിന്നിരുന്ന അവൾക്കു നേരെ കൈ നീട്ടി .എന്റെ കയ്യിൽ പിടിച്ചു അവൾ ബസിലേക്ക് കയറി.ഞാൻ സാവധാനത്തിൽ അവളെ കൊണ്ടുപോയി സീറ്റിൽ ഇരുത്തി.എ/സി നേരത്തെ ഇട്ടിരുന്ന കാരണം ബസിന്റെ അകത്തു നല്ല തണുപ്പുണ്ടായിരുന്നു.ഞാൻ സീറ്റിൽ കിടന്നിരുന്ന ബ്ലാന്കെറ് എടുത്തു അവൾക്കു നേരെ നീട്ടി .

അവൾ അതെടുത്തു മടിയിൽ വെച്ചു.പുറകിലേക്ക് അല്പം ചാഞ്ഞിരുന്ന സീറ്റ് ഞാൻ നിവൃത്തി വെച്ചു. അപ്പോഴാണ് ഞാൻ കുടിക്കാനുള്ള വെള്ളം എടുത്തില്ല എന്നാ കാര്യം ഓർത്തത്‌. ഞാൻ വെള്ളം വാങ്ങിയിട്ട് വരാം..നല്ലോണം വെള്ളം കുടിക്കണം എന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്.5.05 നു വണ്ടി എടുത്തു. സിറ്റി കഴിഞ്ഞുകിട്ടാൻ തന്നെ ഒന്നര മണിക്കൂർ എടുത്തു.അപ്പോഴേക്കും ഞങ്ങൾ ഒന്ന് സെറ്റിൽ ആ യിരുന്നു. അവൾ കുറച്ചു റിലാക്സ്ഡ് ആയപ്പോ ഞാൻ വെള്ളക്കുപ്പി അവൾക്കു നേരെ നീട്ടി. വേണ്ട എന്ന് കൊഞ്ചിക്കൊണ്ടു പറഞ്ഞു.വേണം ഞാൻ വാശിപിടിച്ചു.

വെള്ളം കുടിച്ചോ

പ്രശ്നമാണ്. അവൾ പറഞ്ഞു. എന്ത് പ്രശ്നം.പ്രശ്‌നമാണ് അത്രതന്നെ അവൾ കൂടുതൽ കൊഞ്ചുന്നതായി എനിക്ക് തോന്നി. . എന്നാലും വെള്ളം കുടിക്കണത് നല്ലതലല്ലേ.അതെ എനിക്ക് ബാത്‌റൂമിൽ പോകേണ്ടിവരും. അതിനെന്താ ഭക്ഷണം കഴിക്കാൻ വണ്ടി ഏതെങ്കിലും ഹോട്ടലിൽ നിർത്തും. അപ്പൊ പോയാൽ പോരേ. അയ്യേ അവിടെയൊന്നും പൊയാൽ എനിക്ക് ശരിയാവില്ല. അവിടെയൊക്കെ ബാത്രൂം ക്ലീൻ ആയിരിക്കുമോ. എനിക്ക് പറ്റില്ല കണ്ട ഹോട്ടലിലെ ഒകെ ബാത്‌റൂമിൽ പോവാൻ.അവൾ മുഖം വക്രിച്ചുകൊണ്ടു അവൾ പറഞ്ഞു. എന്നാ പിന്നെ വീട്ടിൽ എത്തുന്ന വരെ പിടിച്ചു വെച്ചോ.എന്നിട്ടു വല്ല യൂറിനറി ഇൻഫെക്ഷന് വന്നാൽ എന്നെ കുറ്റം പറയരുത്. ഞാൻ പറഞ്ഞു.

എന്നെ എന്റെ ലോകത്തെ ഇത്രയും കെയർ ചെയ്യാൻ ആരും ഉണ്ടാട്ടിട്ടിലല്ല. എന്റെ കൈ എടുത്തു അവളുടെ കൈകൾക്കു മുകളിൽ വെച്ചമർത്തികൊണ്ടവൾ പറഞ്ഞു. അപ്പൊ ഞാൻ അനുഭവിച്ച ഒരു നിർവൃതി പറഞ്ഞറിയിക്കാൻ ആവുന്നതായിരുന്നില്ല. പെട്ടെന്ന് അവൾ എന്നെ ഒന്ന് സൂക്ഷിച്ചു നോക്കി. എന്റെ മോതിരവിരലിൽ തപ്പി നോക്കിയിട്ടു ദേഷ്യത്തോടെ ചോദിച്ചു. കയ്യിലുണ്ടായിരുന്ന മോതിരം എവിടെ.

അത് കഴ്ഞ്ഞ തവണ വീട്ടിൽ പോയപ്പോ ഊരി വെച്ചു.ഞാൻ ഒരു കള്ളം പറഞ്ഞു.ഓഹോ അപ്പൊ പുതിയ ശീലങ്ങളുടെ കൂട്ടത്തിൽ കള്ളം പറയാനും ശീല്ച്ചു അല്ലെ. ഇന്നലെ ഏട്ടൻ പാടുപെടുമ്പോൾ കൂടി ഞാൻ ശ്രദ്ധിച്ചതാണ്. എന്താ ചെയ്തേ പണയം വെച്ചോ അതോ വിറ്റോ. ഓ ഞാൻ ഓർത്തില്ല.അത് വിറ്റിട്ടാണല്ലേ ബിൽ അടച്ചത്. അച്ഛനോട് പറഞ്ഞില്ലേ പൈസ ഇടാൻ. അവൾ നിർത്താതെ തുടർന്നു.

നീ സമാധാനപ്പെടു ഞാൻ വിറ്റിട്ടിട്ടൊന്നുമില്ല പണയം വെച്ചതാ അത് ഞാൻ തിരിച്ചു വന്നിട്ട് എടുത്തോളാം.ഞാൻ പറഞ്ഞു.

ഞാൻ അമ്മാവനോട് വാങ്ങിക്കോളാം. പിന്നെ കുറച്ചു നേരം അവൾ ഒന്നും മിണ്ടിയില്ല. അവളുടെ മ്ലാനമായ. മുഖം എന്നെ ഏറെ വേദനിപ്പിച്ചു. എങ്ങനെയൊന്നു അവളെ നല്ല മൂഡിലേക്കു കൊണ്ടുവരാം എന്നായി എന്റെ ചിന്ത. ആര്യക് ഓർമ്മയുണ്ടോ. നമ്മുടെ കുട്ടികാലം. അതിനി ഒരിക്കലും തിരിച്ചു വരില്ലല്ലോ. ഞാൻ പറഞ്ഞു.

ഞാൻ ഒന്നും മറന്നിട്ടില്ല. പക്ഷെ ഇനി അതൊക്കെ ഓർത്തിട്ടു എന്താ പ്രയോജനം.പക്ഷെ ഒര്കുമ്പോ ഇപ്പോഴും ഒരു പ്രത്യേക ഫീൽ ആണ്. എന്ത് രസമായിരുന്നു ഒരു ടെൻഷൻനും ഇല്ലാത്ത ഒരു കാലം. ഇപ്പൊ എക്സാം പ്രാക്ടിക്കൽ എല്ലാം കൂടി ഒന്നും ഓർക്കാൻ സമയം കിട്ടാത്ത അവസ്ഥ അത് പറഞ്ഞപോഴാ ഞാൻ ഓർത്തെ. ആര്യക് ഇവിടെ ബോയ്‌ഫ്രണ്ട്സ ഒന്നും ഇല്ലേ.

അപ്പോ അവളുടെ മുഖത്തു ഒരു കുസൃതി കലർന്ന നാണം എനിക്ക് കാണാൻ കഴിഞ്ഞു. എന്തിനാ അതൊക്കെ അറിയുന്നേ.

ഒരു ചുള്ളൻ ആർ എം ഓ പുറകെ നടപ്പുണ്ടെന്നു ലത പറഞ്ഞു ഞാൻ അവളുടെ മനസ്സ് അറിയാൻ ഒന്ന് എറിഞ്ഞു നോക്കി. ചുള്ളനാണെന്നു അവൾക്കു മാത്രം മതിയോ. എനിക്ക് കൂടി തോന്നേണ്ട.എനിക്കയാളെ ഇഷ്ടല്ല. അത് ഞാൻ അയാളുടെ മുഖത്തു നോക്കി പറഞ്ഞിട്ടുണ്ട്.കുറച്ചെങ്കിലും നാണം ഉണ്ടായിരുന്നെങ്കിൽ പിന്നെയും പുറകെ വരില്ലായിരുന്നു.അവൾക്കയാളോടുള്ള അവജ്ഞ മുഴുവൻ അവളുടെ മുഖത്തു പ്രതിഭലിക്കുന്നുണ്ടായിരുന്നു.

പിന്നെ എങ്ങനെയുള്ളവരെയാ ആര്യക് ഇഷ്ടം. ഞാൻ ചോദിച്ചു.

അയ്യെടാ എന്നെകൊണ്ട് പറയിക്കാനാണല്ലേ. ഞാൻ പറയില്ല. പറഞ്ഞുകഴിഞ്ഞാണ് ആ പറഞ്ഞതിൽ ഒളിഞ്ഞു കിടന്ന രഹസ്യം മറന്നു നീക്കി പുറത്തു വന്നത്. എനിക്ക് അധികം പൊക്കം വേണം എന്നൊന്നും ഇല്ല. പിന്നെ എന്നെപോലെ വെളുത്തിട്ടാവണം. പിന്നെ നല്ല കട്ടി മേശയും വേണം. അതിങ്കടുള്ള എന്റെ പ്രതികരണം കാണാൻ ഇമവെട്ടാതെ എന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. എന്റെ മുഖത്തു കാർമേഘം ഉണ്ടുണ്ടു കൂടുന്നത് എത്ര ശ്രമിച്ചിട്ടും എനിക്ക് അവളിൽ നിന്നും മറച്ചുവെക്കാൻ കഴിഞ്ഞില്ല. അവൾ മെല്ലെ അന്റെ മുഖത്തോടു മുഖം അടുപ്പിച്ചു എന്റെ കാതിൽ മെല്ലെ മന്ത്രിച്ചു. ഇതൊന്നും ഇല്ലെങ്കിലും നന്നായി പാട്ടുപാടുന്ന ഒരാളാണെങ്കിൽ ഞാൻ ഓ കെ ആണുട്ടോ.

അവളതു പറഞ്ഞതിന്റെ പൊരുൾ സ്വതവേ അപകർഷതാബോധത്തിന്റെ നിയന്ത്രണത്തിൽ ചലിച്ചിരുന്ന എന്റെ ബുദ്ധിക്കു ഗ്രഹിച്ചെടുക്കുന്നതിനും മേലെയായിരുന്നു. പക്ഷെ അവളുടെ സംഗീതത്തോഡു ള്ള ഇഷ്ടത്തിന്റെ ഒരു ചെറിയ പങ്കു എനിക്കും കൂടി അവകാശപ്പെടാൻ ആവും എന്നത് എനിക്ക് അല്പം ഒരു ആത്മവിശ്വാസവും ആശ്വാസവും നൽകി. പക്ഷെ അവളെ ഒരു നല്ല മൂഡിലേക്കു കൊണ്ടുവരാൻ കഴിഞു എന്നതായിരുന്നു എനിക്കേറ്റവും സന്തോഷം നൽകിയത് ഞങ്ങൾ മനസ്സു തുറന്നു സംസാരിച്ചു. എനിക്കവളോടുള്ള ഭ്രാന്തമായ ഇഷ്ടം ഒഴികെ മറ്റെല്ലാം ഞങ്ങൾ പരസ്പരം പങ്കുവെച്ചു അവൾ എന്നോട് കൂടുതൽ ചേർന്നിരുന്നു. പലപ്പോഴും അവകൂടെ മുഖം എന്റെ കവിളിൽ മുട്ടി മുട്ടി എന്നാ രീതിയിൽ ആയിരുന്നു. എന്റെ ഹൃദയമിടിപ്പ് അവൾ കേൾക്കുമോ എന്നാ പേടിയായിരുന്നു. എങ്കിലും അവളുടെ സാമീപ്യം ഞാൻ മതിവരുവോളം ഞാൻ ആസ്വദിക്കുകയായിരുന്നു.

വണ്ടി ഹൈവേയിൽ നിന്നും സർവീസ് റോഡിലേക്ക് കയറി. ഒരു റെസ്റ്ററന്റിന്റെ മുന്നിൽ നിന്നു. ഞങ്ങൾ നിവർന്നിരുന്നു. സമയം അപ്പോൾ പതിനോടടുപ്പിച്ചു ആയിരുന്നു. എന്താ കഴിക്ക്യാ. ഞാൻ ചോദിച്ചു.

എനിക്കൊന്നു ബാത്‌റൂമിൽ പോണം. അത് കഴിഞ്ഞിട്ട് ബാക്കി ആലോചിക്കാം. റസ്റ്ററന്റിൽ തെറ്റില്ലാത്ത തിരക്കുണ്ടായിരുന്നു.ഞങ്ങളുടെ കൂടാതെ വേറെ 3 ഇന്റെർസ്റ്റേറ് ബസുകൾ കൂടി പാർക്ക്‌ ചെയ്തിരുന്നു. ഒരുമിച്ചു ഇരിക്കാൻ സ്ഥലം ഇല്ലായിരുന്നു.

അനുവേട്ടൻ ബാത്രൂം എവിടെയാണെന്ന് ചോദിക്കുന്നോ വേഗം. ഞാൻ ക്യാഷ് കൗണ്ടറിൽ ഇരുന്ന തമിഴനോട് ചോദിച്ചു. അയാൾ വെളിയിലേക്കു വിരൽ ചൂണ്ടി പറഞ്ഞു. അങ്കെ ഇരുക്ക് സർ. ഞാൻ ആര്യയെയും കൂട്ടി നടന്നു.ഹോട്ടലിന്റെ സൈഡിലൂടെ പിന്നിലേക്ക് നടന്നു. വല്ല്യ വൃത്തയൊന്നും കാണില്ല. തത്കാലം അഡ്ജസ്റ്റ് ചെയ്യ്. വേറെ വഴിയില്ല. ഇപ്പ അതൊന്നും പ്രശ്നം അല്ല. ബാത്ത്റൂമിന്റെ വാതുക്കൽ ഏതോയപ്പോ അവൾ എന്റെ കയ്യിൽ ബാഗ് ഏല്പിച്ചിട്ടു അറച്ചു അറച്ചു അകത്തേക്ക് കയറി. ഇവിടെ തന്നെ നിക്കണേ എനിക്ക് പേടിയാ.

ബാത്രൂം എങ്ങനെയുണ്ടായിരുന്നു. ക്ലീൻ ആണോ. അവൾ ഇറങ്ങിയപ്പോ ഞാൻ ചോദിച്ചു. വല്ല്യ വൃത്തികേടില്ല. അഡ്ജസ്റ്റ് ചെയ്യാം.എന്നാ ഞാനും ഒന്ന് പോയിട്ട് വരാം. ഞാൻ പറഞ്ഞു.

അയ്യോ എനിക്കിവിടെ ഒറ്റയ്ക്ക് നിക്കാൻ പേടിയാ. ആ സൈഡിലേക്കെങ്ങാൻ മണി നിന്ന മതി. ഞാൻ മടിച്ചു മടിച്ചു അധികം ദൂരെയല്ലാതെ അത്യാവശ്യം ഇരുട്ടുള്ള ഒരു ഇടം കണ്ടുപിടിച്ചു. അല്പം ജാള്യത ഇല്ലാതിരുനില്ല.പെട്ടെന്ന്തീർത്തു ഞാൻ തിരികെ അവളുടെ അടുത്തേക്ക് ചെന്നു. ഒരു കളിയാക്കുന്ന ഭാവം അവളുടെ മുഖത്തു നിറഞ്ഞിരുന്നു. ഞാൻ അത് കാര്യമാക്കിയില്ല.

ചപ്പാത്തിയും വെജിറ്റബിൾ കറിയും കഴിച്ചു കഴിഞ്ഞപ്പോൾ ഒരു മാതളനാരങ്ങയുടെ ജ്യൂസ്‌ കൂടെ ഞാൻ അവൾക്കായി ഓർഡർ ചെയ്തു.അതവൾ പകുതി കുടിച്ചിട്ട് എന്റെ നേരെ നീട്ടി. അവളുടെ അധരങ്ങൾ സ്പർശിച്ച ആ സ്ട്രൗ എന്നെ കൊതിപ്പിച്ചെങ്കിക്കും ഞാൻ അത് എടുത്തു ഗ്ലാസ്‌ ചുണ്ടോടു ചേർത്തു. എനിക്ക് എയ്ഡ്‌സ് ഒന്നും അല്ല ഡെങ്കി ആണ്. അവൾ പറഞ്ഞു.

അതുകൊണ്ടല്ല.ninakishtapettillengil എന്ന് കരുതിയാ. ഞാൻ കിട്ടിയ അവസരം മുതലാക്കി സ്ട്രൗ എടുത്തു വായിൽ വെച്ചു. അവളുടെ അധരങ്ങളുടെ രുചി ഒന്നും അറിയാൻ കഴിഞ്ഞില്ലെങ്കിലും ആ ഒരു ഫീൽ എന്നെ ആവേശത്തിലാഴ്ത്തി. അയ്യോ തീർക്കല്ലേ എനിക്ക് കുറച്ചു കൂടി വേണം. ഞാൻ തല ഉയർത്തി നോക്കി. ഒന്ന് കൂടി ഓർഡർ ചെയ്യട്ടെ. ഞാൻ വൈറ്റർക്കായി കൈ ഉയർത്തിയപ്പോ അവൾ തടഞ്ഞു. അതിൽ ബാക്കിയുള്ളത് മതി എനിക്ക്. ഇങ്ങു താ. സ്ട്രൗ ഗ്ലാസിൽ നിന്ന്നും എടുത്തു മാറ്റിയിട്ടു ഞാൻ അവൾക്കു നേരെ ഗ്ലാസ്‌ നീട്ടി.എന്റെ കയ്യിൽ നിന്നും സ്ട്രൗ പിടിച്ചു വാങ്ങി അവൾ ഗ്ലാസിൽ ഇട്ടു എന്നിട്ടത് ചുണ്ടോടടുപ്പച്ചു. അപ്പോഴൊന്നും അവൾ എന്റെ കണ്ണിൽ നിന്നും കണ്ണെടുത്തില്ല. ആ കണ്ണുകൾ പറയാൻ ശ്രമിക്കുന്നത് എന്താണെന്നു ഒന്ന് സംശയിച്ചെങ്കിലും അങ്ങിനെയൊന്നും അല്ല എന്ന് വീണ്ടും എന്റെ അപകര്ഷതാബോധം എന്നെ വിശ്വസിപ്പിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു .അവളെ ആഗ്രഹിക്കാൻ എന്തർഹതയാണ് എനിക്കുള്ളത്. അല്ലെങ്കിൽ അവക്കിഷ്ടപെടാൻ പാകത്തിന് എന്താണെന്നിലുള്ളത്.

എന്താണിത്ര ആലോചന. ബസ് ഇപ്പൊ വിടും. ഞാൻ ബിൽ കൊടുത്തിട്ടു അവളെയും കൂടി നടന്നു. ബസ് എടുത്ത ഉടനെ ഉള്ളിലെ ലൈറ്റ് അവർ ഓഫ്‌ ചെയ്തു. ഡ്രൈവർക്കു പിന്നിൽ രണ്ടു കർട്ടൻ വലിച്ചിട്ടു. അപ്പോഴേക്കും അവൾ ബ്ലാന്കെറ് എടുത്ത് പുതച്ചു കഴിഞ്ഞിരുന്നു. എസിയുടെ തണുപ്പ് നന്നായി ഉണ്ടായിരുന്നു. ഞാൻ എന്റെ ബ്ലാന്കെറ് എടുത്ത് പുതച്ചു. അഞ്ചു മിനിട്ട് കഴിഞ്ഞിട്ടുണ്ടാവില്ല. എന്റെ ശരീരത്തിൽ ആകെ ചൊറിച്ചിൽ അനുഭവപെട്ടു ഞാൻ ഉടനെ അത് എടുത്ത് മാറ്റി. നോക്കിയപ്പോ അതിൽ മുട്ടയോ മറ്റെന്തോ ഉണ്ടായിരുന്നു

എന്ത് പറ്റി. അവൾ ചോദിച്ചു മൂട്ടയുണ്ടെന്നാ തോന്നുന്നേ വല്ലാത്ത ചൊറിച്ചിൽ ഞാൻ പറഞ്ഞു . എന്റെ കഴുത്തിനു പിന്നിൽ വല്ലാത്ത ചൊറിച്ചിൽ അനുഭവപെട്ടു. ഞാൻ ചൊറിയാൻ തുടങ്ങിയപ്പോൾ അവൾ ഞങ്ങളുടെ ഇടക്ക് ഉണ്ടയിടുന്ന ഹാൻഡ്‌റെസ്റ് ഉയർത്തി വെച്ചു. എന്നിട്ട് എവിടെ നോക്കട്ടെ എന്ന് പറഞ്ഞ് എന്റെ കഴുത്തിനു പിന്നിൽ അവളുടെ ആ മൃദുത്വമാർന്ന കൈകൾ കൊണ്ടു മെല്ലെ തലോടി അപ്പോൾ ഞാൻ അനുഭവിച്ച അനുഭൂതി പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നു എന്റെ സകല രോമകൂപങ്ങളും എണീറ്റു നിന്നു. ആ ബ്ലാന്കെറ് ഇനി ഉപയോഗിക്കേണ്ട. എന്റെ ബ്ലാന്കെറ് പുതച്ചോളൂ. അവൾ പറഞ്ഞു. അയ്യോ വേണ്ട നിനക്ക് വയ്യാത്തതാണെന്നു മറക്കേണ്ട. അവൾ വീണ്ടും നിർബന്ധിച്ചുവെങ്കിലും ഞാൻ വഴങ്ങിയില്ല. കർട്ടന്റെ ഇടയിലൂടെ മുഖത്തേക്ക് വീണുകൊണ്ടിരുന്നു വെളിച്ചം അലോരസപ്പെടുത്തി. എപ്പോഴോ ഉണർന്നപ്പോൾ അവൾ എന്നെ ബ്ലാന്കെറ് കൊണ്ട് പുതപ്ച്ചിരുന്നു. ചുരിദാറിന്റെ ഷൗൽ കൊണ്ട് സ്വയം പുതച്ചിരുന്നെങ്കിലും ആ കൊടിയ തണുപ്പിൽ പാവം വിറക്കുന്നുണ്ടായിരുന്നു. ഞാൻ ബ്ലാന്കെറ് അവളെ പുതപ്പിച്ചു അപ്പോൾ അവൾ എന്നിയ്ക്കു ചേർന്നിരുന്നു അവളുടെ കൈ എന്റെ കൈയിൽ അമർന്നു. ഒരു കൈ കൊണ്ട് എന്റെ ഭാഗത്തേക്ക്‌ ബ്ലാന്കെറ് വലിച്ചിട്ടു എന്റെ കയ്യിൽ കെട്ടിപിടിച് എന്റെ ചുമലിലേക്ക് തല ചായ്ച്ചു.

ഞാൻ ജീവിതത്തിൽ ഇത്രയേറെ സന്തോഷിച്ച നിമിഷം ഉണ്ടാവില്ല. എന്റെ രാത്രി ഒരിക്കലും അവസാനിക്കരുതേ എന്ന് ഉള്ളുരുകി പ്രാർത്ഥിച്ചു. ഞാൻ കൊടുക്കുന്ന സംരക്ഷണത്തിൽ അവൾ സുഖമായുറങ്ങുന്നതു കണ്ടു ഞാൻ സായൂജ്യം അടഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ഭാഗ്ഗ്യവാൻ ഞാൻ ആണെന്ന് തോന്നി അപ്പോഴെനിക്ക് എപ്പോഴോ ഉറക്കത്തിലേക്കു ഞൻ വഴുതി വീണു. എന്റെ കഴുത്തിൽ അവളുടെ ചുടുനിശ്വാസം ഞാൻ അറിഞ്ഞു. അവളുടെ കൈകൾ എന്നെ കെട്ടിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ. അവളുടെ ചുണ്ടുകൾ എന്റെ കഴുത്തിൽ അമർന്നു. ആ ചുണ്ടിന്റെ നനവ് എന്റെ കഴുത്തിൽ കുരിരു കോരിയിട്ടു. അവളുടെ ആധാരം പിന്നെ എന്റെ കവിളിൽ അമർന്നു. എനിക്ക് കൂടുതൽ പിടിച്ചു നിൽക്കാനായില്ല എന്റെ മുഖം അവളുടെ നേരെ തിരിച്ചു. അവളുടെ മൂക്കിന്റെ അഗ്രം എന്റെ മൂക്കിൽ തട്ടിയുറഞ്ഞു.ഞങ്ങളുടെ നിശ്വാസങ്ങൾ ഒന്നാവുകയായിരുന്നു. ഞാൻ എന്റെ ചുണ്ടുകൾ അവളുടെ ചുണ്ടിൽ അമർത്തി. ആദ്യമായി ഒരു പെണ്ണിന്റെ രുചി അറിയുകയായിരുന്നു ഞാൻ. എന്റെ ആര്യയുടെ. അവൾ ഒരായുസ്സ് മുഴുവൻ ഇ ഒരു നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു എന്ന് തോന്നിപോയി.

ഒരു കരതലം കൊണ്ട് എന്റെ കവിളിൽ തലോടി അവൾ ചുണ്ടുകൾ എന്നിലേക്കമര്ത്തി. എന്റെ കീഴ്ച്ചുണ്ടു നുണഞ്ഞു. പിന്നെ മേൽചുണ്ട് വായിലാക്കി ഞാൻ ആവേശത്തോടെ അവളെ ചുംബിച്ചു. ഇടയ്ക്കു എന്റെ നാവു അവളുടെ നാവിൽ ഉ റഞ്ഞപ്പോൾ തലയിൽ കൂടി ശക്തമായ ഒരു വൈദ്യുതി പ്രവാഹം ഉണ്ടായതുപോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. അതിന്റെ ആവേശത്തിൽ അവൾ എന്റെ ചുണ്ടിൽ കടിച്ചു. അതിന്റെ സുഖത്തില് ഞാൻ വേദന അറിഞ്ഞില്ല ആദ്യത്തെ ഒരാവേശം ഒന്നടങ്ങിയപ്പോ എന്നെ ഇറുകിപ്പുണർന്നുകൊണ്ടവൾ കിടന്നു. ലോകം മുഴുവൻ വെട്ടിപ്പിടിച്ച ഒരു യോദ്ധാവിന്റെ ഭാവമായിരുന്നു എനിക്കപ്പോൾ. എത്ര സമയം അങ്ങിനെ പോയെന്നറിയില്ല

പെട്ടെന്ന് വണ്ടി ഒരു വലിയ ഇരമ്പലിടെ നിന്നു. അതിന്റെ ഒരാഘാതത്തിൽ ഞാൻ കണ്ണ് തുറന്നു മണ്ണൂത്തിയിൽ ആളിറങ്ങാൻ വേണ്ടി നിർത്തിയിട്ടിരിക്കുകയായിരുന്നു. നേരം വെളുത്തിരുന്നു. അവൾ ഉണർന്നിരുന്നു.. ഹൈർബ്രൂഷ്‌ കൊണ്ട് മുടി വാരിയൊതുക്കികൊണ്ടിരിക്കുന്നു. എന്റെ കണ്ണുകളിലേക്കു നോക്കിയപ്പോ നാണത്തിൽ ചാലിച്ച ഒരു പുഞ്ചിരി സമ്മാനിച്ചു. അവൾ ബാഗിൽ ഫിറ്റ്‌ ചെയ്തിരുന്ന ആ ചെറിയ കണ്ണാടിയിൽ നോക്കി ഒന്ന് കൂടി തൃപ്തി വരുത്തി. മറ്റൊരു ചീപ്പ് എടുത്ത് എനിക്ക് നേരെ നീട്ടി. ഞാൻ അത് വാങ്ങി എന്റെ മുടി ചീകിയൊതുക്കുമ്പോൾ ഹാൻഡ്ബാഗിലെ കണ്ണാടി എനിക്ക് നേരെ നീട്ടി. അതിലേക്കു ഒരു നോട്ടമേ വേണ്ടിവന്നുള്ളൂ തലേ രാത്രിയിലേ ഓർമ്മകൾ എന്റെ കണ്മുൻപിൽ ഒരിക്കൽ കൂടി മിന്നി മറയാൻ. എന്റെ ചുണ്ടുകൾ തടിച്ചു വീർത്തിരിക്കുന്നു. ചെറിയ മുറിവും.

ഇന്നലെ ജ്യൂസ് കുടിച്ചിട്ട് ശരിക്ക് വായ കഴുകിയില്ല അല്ലേ പാറ്റ നക്കിയതുപോലുണ്ട്. അവളുടെ മുഖത്തു ഒരു കള്ള ചിരി വിടരുന്നത് ഞാൻ ശ്രദ്ധിച്ചു. അവളുടെ അടുക്കലേക്കു ചേർന്നിരുന്നു കൊണ്ട് അവളുടെ ചെവിയിൽ ഞാൻ പറഞ്ഞു. ആ പാറ്റയെ എനിക്ക് മനസിലായീട്ടോ.

ഓരോന്ന് സ്വപ്നം കണ്ടിട്ട് ഒറക്കപിച്ചു വിട്ടുമാറാതെ ഓരോന്ന് വിളിച്ചു പറയുകയാ.

അതെ ഞാൻ ഒരു നല്ല സ്വപ്നം കണ്ടു. ആ സ്വപ്നം ഒരു സ്വപ്നം മാത്രമായി അവശേഷിക്കുകയായിരുന്നൂന്നോ……..

തുടരും

Comments:

No comments!

Please sign up or log in to post a comment!