പ്രണയത്തൂവൽ 2
വളരെ വൈകിയാണ് ഞാൻ വരുന്നതെന്ന് എനിക്കറിയാം. ഞാൻ പറ്റിച്ച് കടന്ന് പോയെന്ന് നിങ്ങൾക്ക് തോന്നിയതിൽ എനിക്ക് ഒരു വിഷമവുമില്ല. നിങ്ങളുടെ സ്ഥാനത്ത് ഞാനാണെങ്കിൽ പോലും അങ്ങനെയേ കരുതുള്ളു. താമസിച്ചതിന് ആദ്യമേ തന്നെ ഞാൻ മാപ്പ് പറയുന്നു. ഒട്ടും എഴുതാൻ പറ്റാത്ത ഒരു അവസ്ഥയിലൂടെ ഞാൻ പോയത് കൊണ്ട് മാത്രമാണ് ഞാൻ ഇത്രനാളും വരാഞ്ഞത്. ഞാൻ പെട്ടന്ന് തന്നെ ഈ ഭാഗം പൂർത്തിയാക്കിയതാണ്. പക്ഷേ എനിക്ക് അത് നല്ലതായി തോന്നിയില്ല അതുകൊണ്ട് ഞാൻ വീണ്ടും ഒരു അഴിച്ച് പണി നടത്തി. പിന്നെ ഞാൻ ഈ കഥ ഉപേക്ഷിക്കാൻ തീരുമാനിച്ചതാണ് പക്ഷേ ഞാൻ രണ്ടു ദിവസം മുൻപ് സൈറ്റിൽ കയറിയപ്പോൾ ആദ്യ ഭാഗത്തിന് നിങ്ങളൊക്കെ തന്ന പ്രോത്സാഹനം എന്നെ വീണ്ടും എഴുതണം എന്ന കടമയിലേക്ക് എത്തിച്ചു. ഞാൻ ഈ കഥ ഒരു പുതിയ പരീക്ഷണത്തിലേക്ക് കൊണ്ട് പോകുവാണ് നിറയെ ഭാഗങ്ങൾ ഉള്ള ഒരു സീരീസ് ആയിട്ട് എഴുതാൻ തീരുമാനിച്ചു. ഓരോ ആഴ്ചയിലും ഓരോ ഭാഗങ്ങൾ ഞാൻ പോസ്റ്റ് ചെയ്യും. അത് കൊണ്ട് പേജുകൾ കുറവ് തോന്നും. എനിക്ക് എന്റേതായ തിരക്കുകളും ഉള്ളത് കൊണ്ടാണ് ഈ ഒരു കാര്യം എടുത്തു പറയുന്നത്. ലാഗ് എന്ന് തോന്നിയാൽ തീർച്ചയായും എന്നോട് പറയുക. പ്രണയത്തിനെന്ന പോലെ സെക്സിനും പ്രാധാന്യം കൊടുക്കാൻ ആണ് ഈ തീരുമാനത്തിൽ എത്തിയത്. എല്ലാ കഥാാത്രങ്ങളെയും (സ്ത്രീകൾ) നല്ലപോലെ സ്പേസ് കൊടുക്കാൻ വേണ്ടിയാണ് ഇങ്ങനെ ഒരു തീരുമാനം. ഇത് കേട്ട പാടെ സെക്സ് എവിടെ എന്ന് ചോദിക്കരുത്. സമയവും സന്ദർഭവും ഒത്തു വരുമ്പോൾ അത് തനിയെ വരും.
ഇവിടെ ഓരോ പേരുകൾ എടുത്തു പറയുന്നത് ശരിയല്ല എന്ന് അറിയാമെങ്കിലും ഒരാളെ എടുത്തു പറഞ്ഞില്ലേൽ അത് ഞാൻ എന്റെ കഥയോട് തന്നെ ചെയ്യുന്ന മര്യാദ ഇല്ലായിമയായി പോകും. ആ ഒരു വ്യക്തിയാണ് ഈ ഭാഗം എഴുതാൻ എനിക്ക് ഒരു 75% ഊർജമായി മാറിയത്. പ്രിയ സുഹൃത്ത് “Shaazz” നിങ്ങളെന്റെ കഥക്കായി കാത്തിരിക്കുന്നു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. പിന്നെ നിങ്ങളെ കാത്തു നിർത്തിയതിന് ഞാൻ ക്ഷമ ചോദിക്കുന്നു. ഞാൻ വലിയ എഴുത്തുകാരൻ ഒന്നുമല്ല. മനസ്സിൽ തോന്നിയത് ഇവിടെ വാക്കുകളായി കുറിക്കുന്നു…
ആദ്യഭാഗത്തിൽ നിങ്ങൾ തന്നെ സ്നേഹത്തിനും പിന്തുണയ്ക്കും വളരെ നന്ദി. ഇനിയും നിങ്ങൾ എല്ലാവരെയും പൂർണമായും തൃപ്തിപ്പെടുത്താൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. ആദ്യ ഭാഗം വായിക്കാത്തവർ അത് വായിച്ച ശേഷം മാത്രം വായിക്കുക.
???????????????????
ലൈബ്രറിയിൽ നിന്നും തിരികെ വരുമ്പോഴും ലയ ആ മരത്തിൻ ചുവട്ടിലേക്ക് തന്നെ നോക്കി.
സ്റ്റാഫ് റൂമിൽ ലയ എത്തിയപ്പോൾ അവിടെ തനിക്ക് പരിച്ചിതമില്ലാത്ത ഒരാളെ ഉണ്ടായിരുന്നുള്ളൂ. ലയ തന്റെ കസേരയിൽ ചെന്നിരുന്നു.
“ഹലോ ഞാൻ ഷെറിൻ. ഇവിടെ പ്രൊഡക്ഷൻ മാനേജ്മെന്റ് ആണ് എന്റെ സബ്ജക്റ്റ്.”
ഒരു പുഞ്ചിരിയോടെ ലയയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു.
ലയ: ഹൈ ഞാൻ ലയ. സർവീസ് മാനേജ്മെന്റ് ആണ് എന്റെ സബ്ജക്റ്റ്.
ഷെറിൻ: ഇതിന് മുന്നേ ഇവിടെ ആയിരുന്നു.
ലയ: ഇതെന്റെ ആദ്യ ജോലി ആണ്.
ഷെറിൻ: ഒഹ്…. നൈസ്… അപ്പോ നല്ല തുടക്കം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ലയ: പിന്നേ നല്ല ബെസ്റ്റ് തുടക്കം തന്നെ ആയിരുന്നു.
ഷെറിൻ: അതെന്ത് പറ്റി?
ലയ: ഫസ്റ്റ് ക്ലാസ് തുടങ്ങിയതും പ്രിൻസിപ്പൽ മാഡം വിളിപ്പിച്ചു.
ഷെറിൻ: വൈ?
ലയ: രാവിലെ നടന്ന അടിയൊന്നും മിസ്സ് കണ്ടില്ലായിരുന്നോ?
ഷെറിൻ: ഓഹ്.. അടിയൊക്കെ ഇവിടെ ഇടക്കിടെ ഉണ്ടാവുന്നതാണ്. അതൊന്നും ലയ കാര്യമാക്കേണ്ട. പിന്നെ ഈ മിസ്സ് എന്നുള്ള വിളി മാത്രം ഒഴിവാക്കാം. യു ക്യാൻ കാൾ മീ ഷെറിൻ.
ലയ: ഒഹ് ഐയാം സോറി ഷെറിൻ.
ഷെറിൻ: ഇട്സ് ഓക്കെ. എന്തിനാ തന്നെ മാഡം വിളിച്ചത്. അത് പറ.
ലയ: ആഹ്… ആ അടി ഉണ്ടാക്കിയത് എന്റെ ക്ലാസ്സിലെ കുട്ടികൾ ആയിരുന്നു. ഒരു അജുവും ഗ്യാങ്ങും. തനിക്ക് അറിയോ അവരെ.
ഷെറിൻ: ആ ത്രിമൂർത്തികളുടെ സാന്നിധ്യം എല്ലാ അടിയിലും കാണും. കാരണം ഇവിടെ അടി ഉണ്ടാക്കുന്നത് തന്നെ അവന്മാരാ… ഇതൊക്കെ ഇവിടുള്ള ടീച്ചേഴ്സ് പറഞ്ഞിട്ടുള്ള അറിവാണ്. എനിക്ക് വലുതായിതൊന്നും അറിയില്ല.
ലയ: അതെന്താ?
ഷെറിൻ: ഞാനും ഇവിടെ പുതിയതായി ജോയിൻ ചെയ്തതാ… ഒരാഴ്ച ആയതെ ഉള്ളൂ. എന്റെയും ഫസ്റ്റ് ജോബ് ഇവിടെ ആണ്.
ലയ: ഒഹ്… കൊള്ളാല്ലോ. അപ്പോ എനിക്ക് നല്ലൊരു കൂട്ടായി.
ഷെറിൻ: സത്യം എനിക്കും. ഇവിടെയുള്ള ചില ടീച്ചേഴ്സ് ഒക്കെ ഭയങ്കര ജാടയാണ്. സൂസൻ എന്ന ഒരു കൊച്ചമ്മയുണ്ട്. അവരുടെ വിചാരം അവരാണ് ഇവിടത്തെ മെയിൻ എന്നാ… റാണി മാഡത്തിന്റെ അടുത്ത കൂട്ടുകാരി ആയത് കൊണ്ടുള്ള ജാട എന്ന തോന്നുന്നേ.
ലയ എല്ലാം ഒരു പുഞ്ചിരയോടെ കേട്ടു. അങ്ങനെ അന്നത്തെ ക്ലാസ്സ് കഴിഞ്ഞു. ക്യാമ്പസിന്റെ വാതൽ എത്തിയപ്പോൾ ആണ് ലയ അജുവിനെയും ഗ്യാങ്ങിനെയും കണ്ടത്. മീനുവും കൂട്ടത്തിലുണ്ട്. കോളേജ് സെക്യൂരിറ്റി അനന്തനുമായി സംസാരിക്കുവാണ് അവർ.
അവർ നാല് പേരും ഒരേ ഏരിയയിൽ ആണ് താമസം. കോളേജിൽ നിന്നും ആറ് കിലോമീറ്റർ ദൂരം ഉണ്ട്. അവർ എന്നും ഒരുമിച്ചാണ് വരുന്നതും പോകുന്നതും.
പോകുന്ന വഴിയിലും അവർ ലയയേ കുറിച്ചാണ് സംസാരിച്ചത്. പക്ഷേ അജു മാത്രം ഒന്നും മിണ്ടാതെയിരുന്നു.
വീട്ടിൽ എത്തിയ ഉടൻ തന്നെ അജു നേരെ തന്റെ മുറിയിലേക്ക് കയറി. ബാഗ് അവിടെ കിടന്ന ടേബിളിൽ വച്ചിട്ട് അവൻ അവന്റെ അലമാര തുറന്നു അതിലെ സേഫിൽ നിന്നും ഒരു ബുക്ക് പുറത്തെടുത്തു. അതിന്റെ താളുകൾ മറിഞ്ഞപ്പോൾ ഒരു സുന്ദര കാവ്യശിൽപ്പത്തിന്റെ മുഖഛായ ആ താളുകളിൽ ഒപ്പിവച്ചിരിക്കുന്നൂ. അവൻ ആ ചിത്രത്തിൽ നോക്കിക്കൊണ്ട് തന്റെ മനസ്സിൽ മന്ത്രിച്ചു.
“അതെ ഈ മിഴികൾ തന്നെയാണ് ഞാൻ അവരിൽ കണ്ടതും. എന്നെ ഒന്നാ മുഖത്ത് നോക്കാൻ പോലും കെൽപ്പില്ലാത്ത അവസ്ഥയിൽ എത്തിച്ച അവരുടെ കണ്ണുകൾ. അതെ അവൾ….”
“അജൂ ……”
പെട്ടന്നാണ് അവൻറെ കാതുകളിൽ അവൻറെ ആമികുട്ടിയുടെ ശബ്ദം കേട്ടത്. അവൻ ഉടൻ തന്നെ വിളികേട്ട് ആ പുസ്തകം പൂട്ടി വച്ചിട്ട് താഴേക്ക് ഓടി. താഴെ എത്തുമ്പോൾ കലിതുള്ളി നിൽക്കുന്ന ആമിനയെ ആണ് അവൻ കാണുന്നത്.
“ അല്ല എന്റെ മൊഞ്ചത്തി ആമികുട്ടി എന്താ മുഖം വീർപ്പിച്ച് നിക്കണേ…”
അജു ഒന്ന് സോപ്പിടാൻ തുടങ്ങി.
“നിന്റെ സോപ്പിങ് ഒക്കെ കയ്യിലിരിക്കട്ടെ. നീ ഇന്ന് അടി ഉണ്ടാക്കിയ കോളേജിൽ.”
ആമിന കലിപ്പിൽ തന്നെ ചോദിച്ചു.
അജു: അല്ലാഹ് ഇല്ലെന്‍റെ ആമികുട്ടി. ഇങ്ങളിത് എന്താണ് പറയണേ. നിക്കൊന്നും അറിയൂല.
ആമിന: നീ ഇപ്പൊഴാടാ വടക്കൻ ആയത്. എനിക്ക് അറിഞ്ഞു നിന്റെ വാപ്പ അതായത് എന്റെ കെട്യോൻ അഹമ്മദ് നല്ല നാടൻ തെക്കൻ ആണ്. സത്യം പറ. നീ അടിയുണ്ടാക്കിയോ.
അതും പറഞ്ഞു ആമിന അജുന്‍റെ ചെവിക്ക് കിഴുക്കാൻ തുടങ്ങി.
അജു: അല്ലോഹ് ഉമ്മച്ചി വിടുമ്മ…. ഞാൻ ഇനി അടിയുണ്ടാക്കില്ല. വേദനയെടുകണ്. വിട്.
ശബ്ദം കേട്ടാണ് അഹമദ് വീട്ടിലേക്ക് കയറി വന്നത്.
അജു: വാപ്പച്ചി വിടാൻ പറ. നല്ല നോവുന്നൂ.
അഹമദ്: നീ അവനെ വിട് ആമി. അവനെന്ത കൊച്ചു കുട്ടിയാണോ ഇങ്ങനെ കിഴുക്കാനായിട്ട്.
ആമിന അവനെ വിട്ടു.
അജു: എന്താ വാപ്പച്ചി ഈ ആമികുട്ടി ഇങ്ങനെ. എനിക്ക് നല്ല നൊന്തു.
അഹമദ്: നീ എന്തിനാ വെറുതെ ഇങ്ങനെ ചെറുക്കനെ അടിക്കണെ.
ആമിന: വെറുതയോ. മോൻ കോളേജിൽ അടിയുണ്ടാക്കി ഒരു ചെക്കന്റെ കൈ തല്ലി ഓടിച്ചിട്ട് വന്നേക്കുവാ. അവനെ പിന്നെ ഞാൻ പിടിച്ച് ഉമ്മ വെക്കണോ.
അഹമദ്: എടീ കോളേജ് ആയാൽ ഇങ്ങനെ ഒക്കെ ഉണ്ടാവും അത് പത്താം ക്ലാസ് തോറ്റ നിനക്ക് മനസ്സിലാകില്ല. പിന്നെ എന്റെ മോൻ എന്തീലും ചെയ്താൽ അതിൽ എന്തേലും കാരണം കാണും. അത് കൊണ്ട് നീ പോയി ചെക്കന് ചോറ് കൊടുക്ക്.
ആമിന: അല്ലേലും നിങ്ങളാണ് മനുഷ്യ ഇവനെ ഇങ്ങനെ ഇലാതാക്കുന്നെ. നിങ്ങൾ വാപ്പയും മോനും എന്തോ ചെയ്യ്. നീ വാ നിനക്ക് ചോറ് വിളമ്പി വക്കാം.
അതും പറഞ്ഞ് ആമിന അടുക്കളയിലേക്ക് പോയി.
അഹമദ്: അല്ല അവൻറെ ഏതു കൈയാണ് ഒടിഞ്ഞത്.
അജു: കൈ ഒന്നും ഒടിഞ്ഞില്ല വാപ്പച്ചി. അവൻ ചുമ്മാ ഉണ്ടാക്കിയ കഥയാണ്. ഒടിക്കാൻ തന്നെയാ പോയത് പക്ഷേ മീനു അതിന്റെ ഇടയിൽ വന്നു. അതാ അവനെ ഞാൻ വെറുതെ വിട്ടത്.
അഹമദ്: നീ ഇനി കൂടുതൽ ആയി ഒന്നും ചെയ്യാൻ നോക്കണ്ട. എനിക്ക് ഇനി നിന്നേ ജയിലിൽ വന്ന് കാണാൻ ഒന്നും വയ്യ. നീ പോയി വല്ലതും കഴിക്ക് നിനക്ക് ഏറ്റവും ഇഷ്ടപ്പെട്ട കരിമീൻ പൊള്ളിച്ചത് ഉണ്ടാക്കിയിട്ടുണ്ട്.
അജു: ശേ…. വാപ്പച്ചി നിങ്ങളാണ് വാപ്പച്ചി ഈ ലോകത്തിലെ ഏറ്റവും കിടിലം വാപ്പച്ചി…. ഉമ്മ……
അതും പറഞ്ഞു അജു വാപ്പച്ചിയെ കെട്ടിപ്പിടിച്ചു ഉമ്മ കൊടുത്തൂ.
അഹമദ്: ടാ മതി ജോമോന്റെ സുവിശേഷങ്ങൾ നമ്മൾ ഒരുമിച്ചല്ലെ പോയി കണ്ടത്. അതുകൊണ്ട് പുതിയ വല്ലതും ഉണ്ടാക്കി പറയട…
അജു ചമ്മിയ ഒരു ചിരിയും ചിരിച്ച് നൈസ് ആയിട്ട് അവിടന്ന് വലിഞ്ഞു നേരെ ചെന്ന് കൈയും കഴുകി കഴിക്കാൻ ഇരുന്നു.
ആമികുട്ടി എനിക്ക് വിശക്കുന്നു…. ചോറ് തായോ… അജു വിളിച്ചു കൂവി.
അടങ്ങി ഇരിക്ക് ചെറുക്കാ.. ദാ കൊണ്ട് വരുവാണ്. ചോറും കറികളും കൊണ്ട് വരുന്ന വഴി ആമിന പറഞ്ഞു.
ആമിന അവിടെ ഇരുന്നു തന്റെ മകന് ചോറും കറിയും ഒക്കെ വിളമ്പി.
പെട്ടെന്ന് ചോറ് തൊണ്ടയിൽ കുരുങ്ങിയ അജു ചുമച്ചു.
അയ്യോ. ഉമ്മച്ചി വെള്ളം എടുക്കാൻ മറന്നു മോനെ. നിക്ക് ഇപ്പൊ എടുക്കാം.
“പാച്ചി മോളെ കുറച്ചു വെള്ളം….”
പെട്ടെന്ന് ആമിന. വായ പൊത്തി ചമ്മിയ മുഖത്തോടെ നേരെ നോക്കുമ്പോൾ. തന്നെ നോക്കി ആക്കിയ ചിരി ചിരിച്ചിരിക്കുന്ന അജുവിനെ ആണ് കണ്ടത്. അപ്പോഴാണ് തനിക്ക് പറ്റിയ അമളി അമിനക്ക് മനസ്സിലായത്.
“ ആദ്യം സംശയം മാത്രേ ഉണ്ടായിരുന്നുള്ളൂ. ഇപ്പൊ ഉറപ്പായി. ആമികുട്ടി ആ പോന്നു മോളെ ഇങ്ങു വിളിക്ക്.”
ഇതും പറഞ്ഞു അജു ഫുഡിങ് തുടർന്നു.
“ ഡീ പാച്ചി നീ ഇങ്ങു വാ. എല്ലാം കയ്യീന്ന് പോയി.”
അടുക്കളയിലേക്ക് നേരെ വിളിച്ചു പറഞ്ഞിട്ട് തന്റെ മകനെ നോക്കി ആമിന ഒന്ന് ചിരിച്ചു.
“അയ്യട… നല്ല കിണി.”
ആ ചിരിക്ക് അജു കമൻറ് കൊടുത്തു.
“ അജുക്ക എപ്പൊ വന്നു.”
അവിടേക്ക് വന്ന ഫസ്‌ന ഒന്നും അറിയാത്ത മട്ടിൽ ചോദിച്ചു.
“ഞാൻ വന്നിട്ട് പത്തിരുപതൊന്ന് കൊല്ലം ആയി. എന്തെ…”
“ഒന്നുമില്ല. ഞാൻ ഇപ്പൊ വന്നെ ഉള്ളൂ ഇവിടെ സവാള തീർന്നു വീട്ടിൽ അപ്പോ ഒരെണ്ണം വാങ്ങാൻ വന്നതാ.”
“അതിന് ഞാൻ നീ എപ്പൊ വന്നു എന്ന് ചോദിച്ചാ.”
“ഇല്ല” അതും പറഞ്ഞ് ഫസ്ന ആമിനയെ നോക്കി.
കൊളമാക്കല്ലെ എന്നുള്ള ഭാവത്തിൽ ആമിന അവളെ നോക്കി.
“നിന്നോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് വീട്ടിൽ വന്ന് കോളേജിൽ നടക്കുന്ന ഒന്നും പറയരുതെന്ന്. നിനക്ക് എന്താടീ പറഞ്ഞാലും മനസ്സിലാവില്ല എന്നുണ്ടോ?”
അജു അൽപം കലിപ്പിലാണ് അത് പറഞ്ഞത്. അവൻറെ ഭാവം മാറുന്നത് ശ്രദിച്ച ആമിന ഉടനെ ഫസ്‌നയോട് അവിടന്ന് പോകാൻ ആംഗ്യം കാണിച്ചു. ഫസ്‌ന ഉടൻ തന്നെ അവിടന്ന് അജു കാണാതെ പോയി.
“നീ എന്താടാ ആ പാവം കൊച്ചിനെ ഇങ്ങനെ എപ്പോഴും വഴക്ക് പറയുന്നെ.”
“അവൾക്ക് അവൾടെ കാര്യം നോക്കിയാൽ പോരേ എന്തിനാ എന്റെ കാര്യങ്ങൾ ഇവിടെ വന്ന് വിളമ്പാൻ നിക്കണെ.”
അതും പറഞ്ഞ് അവൻ എണീറ്റ് കൈ കഴുകാൻ പോയി.
“പിന്നെ നിന്റെ കാര്യങ്ങൾ അവള് വേറെ ആരോടും അല്ലാലോ പറഞ്ഞത് എന്നോടല്ലെ. നിന്റെ കാര്യങ്ങൽ ഞങ്ങൾ അറിയരുതെന്നുണ്ടോ നിനക്ക്.”
അൽപം ദേഷ്യത്തിൽ ആമിന പറഞ്ഞു.
“ഞാൻ ഒന്നും പറഞ്ഞില്ല പോരേ… നിങ്ങളൊക്കെ എന്ത് വേണേലും അറിഞ്ഞൊളൂ.”
“നീ ഇങ്ങനെ എപ്പോഴും അവളെ വഴക്ക് പറയല്ലേ അവള് വാപ്പ ഇല്ലാത്ത കുട്ടി അല്ലേ.”
“അതുകൊണ്ട് മാത്രം ആണ് ഞാൻ അവളെ എപ്പോഴും വെറുതെ വിടുന്ന. അല്ലെങ്കിൽ എന്നെ ഞാൻ ഇവിടന്ന് ഓടിച്ചേനെ.”
“എന്നാൽ എനിക്ക് അതൊന്നു കാണണം എന്റെ വീട്ടിൽ വരുന്ന എന്റെ മരുമകളെ നീ ഇവിടന്നു ഓടിക്കുന്നത്”.
“ഉമ്മ എന്താ പറഞ്ഞെ… മരുമകളാ…”
“എന്തെ എന്റെ മരുമകൾ തന്നെയാ… ഞങ്ങൾക്കൊക്കെ ഭയങ്കര ഇഷ്ടമാണ് അവളെ. പിന്നെ നിന്റെ വാപ്പച്ചി പറഞ്ഞു സമയം ആകുമ്പോൾ പോയി ചോദിച്ചു തീരുമാനിക്കാം എന്ന്.”
“ഡ്സോ…..”
പെട്ടന്നാണ് ആമിനയുടെ മുന്നിൽ ഇരുന്ന പ്ലേറ്റ് പൊട്ടി ചിതറിയത്. അതിൽ പതിഞ്ഞ തന്റെ മകന്റെ കയ്യിൽ നിന്നും രക്തം വടിയുന്നതും കാണാം.
“ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് എന്നോട് ഈ കാര്യങ്ങൽ ഒന്നും പറയരുതെന്ന്. എനിക്ക് കല്യാണവും വേണ്ട ഒരു തേങ്ങയും വേണ്ട. എനിക്ക് കുറച്ച് സമാധാനം മാത്രം മതി. ഈ ആഗ്രഹത്തിലാണ് അവളിവിടെ വരുന്നതെങ്കിൽ അവളെ ഞാൻ ഇവിടന്ന് അടിച്ചിറക്കും.”
ആമിന ഒന്നും മിണ്ടാതെ തരിച്ചു നിന്നു.
അതും പറഞ്ഞ് അവൻ പുറത്തിറങ്ങുമ്പോൾ ഒരു ചത്ത ശവത്തിനെ പോലെ നിറഞ്ഞ കണ്ണുകളുമായി നിക്കുന്ന ഫസ്‌നയെ ആണ് കണ്ടത്. അവൻ ഒന്നും മിണ്ടാതെ അവിടന്ന് ഉള്ളിൽ തന്നെ കേറി തന്റെ മുറിലേയ്ക്ക് കയറി കതക് കുറ്റി ഇട്ടു. താൻ നേരെത്തെ നോക്കിയ ബുക്കെടുത്ത് ആ കണ്ണുകളെ നോക്കി. പിന്നെ അവൻ പോലും അറിയാതെ അവന്റെ കണ്ണുകൾ നിറഞ്ഞു. അവൻ ഏതോ മയക്കത്തിൽ വീഴ്ന്ന് പോയി.
???????????????????
വീട്ടിൽ എത്തിയതും ലയ നേരെ തന്റെ റൂമിലേക്ക് പോയി കതകടച്ചു. ലയ തന്റെ പേഴ്സണൽ ഡയറിയുടെ താളുകളെ വളരെ വേഗത്തിൽ മറിച്ചു. പെട്ടന്ന് ഒരു ചിത്രത്തിന് മുന്നിൽ അവൾ നിർത്തി. അവളുടെ കണ്ണുകളിൽ ഒരു തിളക്കം ഉണ്ടായി. അവൾടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. അതെ.. താൻ ഇന്ന് മുഴുവൻ ആരാധിച്ച അതേ കണ്ണുകൾ. അവളപ്പോൾ തന്നെ ആ ഡയറിയെ തന്റെ നെഞ്ചോട് ചേർത്ത് തന്റെ ബെഡിലേക്ക് മറിഞ്ഞു.
????????????????????
ബോധം തെളിഞ്ഞപ്പോൾ അജുവിന് ചുറ്റും മരുന്നുകളുടെ ഗന്ധം തളം കെട്ടി നിൽക്കുന്ന പോലെ തോന്നി. അവൻ അവന്റെ കണ്ണുകൾ ആഞ്ഞ് തുറക്കാൻ ശ്രമിച്ചു. പക്ഷേ തലയുടെ ഒരു പെരുപ്പം അവനെ അതിൽ നിന്നും പിന്തിരിപ്പിച്ചു. അവൻ ആ കടമ്പ കടന്ന് അവൻറെ കണ്ണുകളെ തുറന്നു. അതേ താൻ ഒരു ആശുപത്രിയിൽ തന്നെയെന്ന് അവന് മനസ്സിലായി. തനിക്ക് എന്താണ് സംഭവിച്ചതെന്ന് അവന് ഒരു പിടിയുമില്ല. അവൻ തനിക്ക് ചുറ്റും നോക്കി. തന്റെ വാപ്പയും ഉമ്മയും കൂട്ടുകാരും എല്ലാം തന്നെ നോക്കി നിൽക്കുന്നു. അവന്റെ കയ്യിൽ പെട്ടന്ന് ഒരു സ്പർശനം അവന് അനുഭവപ്പെട്ടു. അവൻ നോക്കുമ്പോൾ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി തന്നെ നോക്കി ഇരിക്കുന്ന ഫസ്നയെ ആണ് കണ്ടത്. അവൻ പെട്ടന്ന് അവന്റെ മുഖം തന്റെ വാപ്പച്ചിയിലേക്ക് തിരിച്ചു. അഹമദ് തന്റെ കണ്ണുകൾ അടച്ചു ഒന്നുമില്ല എന്ന സന്ദേശം കൊടുത്തു.
“ഞാൻ കാരണം ഇക്ക ഇങ്ങനെ ഒന്നും ചെയ്യണ്ട. ഞാൻ ഇനി ഒരു ശല്ല്യം ആയി വരില്ല. ഇവരൊക്കെ പറഞ്ഞപ്പോൾ അറിയാതെ എന്റെ മനസ്സിൽ കുറച്ച് ആഗ്രഹങ്ങൾ വന്ന് പോയി. നിങ്ങൾക്ക് എന്നോട് ഇത്രക്ക് വെറുപ്പാണെന്ന് എനിക്ക് അറിയില്ലായിരുന്നു. സോറി…”
ശബ്ദം ഇടറിയാണ് ഫസ്‌ന ഇത് പറഞ്ഞത്. ഉടൻ തന്നെ അവിടെ നിന്നും എഴുന്നേറ്റ് അവൾ പുറത്തേക്ക് പോയി.
അജു അറിയാതെ അവന്റെ കണ്ണുകൾ നിറഞ്ഞു. പക്ഷേ അത് ആരും കാണാതിരിക്കാൻ അവൻ തന്റെ മുഖം തിരിച്ചു. അത് ശ്രദ്ധിച്ച അഹമദ് പെട്ടന്ന് തന്നെ പുറത്തേക്കിറങ്ങി കൂടെ ആമിനയും. അജു തന്റെ കണ്ണുകൾ അടച്ചു. തന്റെ കൂട്ടുകാർ അപ്പോഴും അവിടെ നിൽപ്പുണ്ട്.
“ ബ്ലഡ് ഒരുപാട് പോയത് കൊണ്ടാ ഇവിടെ കിടത്തിയത്. നീ ഓക്കെ ആയാൽ വിടും.”
മീനുവിന്റെ വാക്കുകൾ കേട്ടാണ് അവൻ തന്റെ കണ്ണുകൾ തുറന്നത്.
“നിനക്ക് എന്താ അജു പറ്റിയത്. നീ ഇപ്പൊ ഞങ്ങളെ നല്ലപോലെ പേടിപ്പിക്കുന്നു. നിനക്ക് എന്താ ശെരിക്കും. മനസ്സിൽ എന്തേലും ഉണ്ടേൽ അത് വാ തുറന്നു പറ.”
മീനു അങ്ങനെ ചോദിച്ചത് ഇഷ്ടപ്പെടാത്ത പോലെ ദേഷ്യത്തിൽ അവൻ അവളെ നോക്കി.
“എനിക്ക് ഒരു കുഴപ്പവുമില്ല. നിങ്ങൾക്ക് എന്തേലും ബുദ്ധിമുട്ടുണ്ടെൽ എന്റെ കൂടെ നടക്കണം എന്നില്ല. നിങ്ങൾക്ക് ഞാൻ ഒരു ബാധ്യത ആവില്ല.”
“ദപ്പ്…..”
അവനത് പറഞ്ഞ് തീരും മുൻപേ മീനു അവളുടെ വലതു കരം അവന്റെ വെളുത്ത കവിളിൽ പതിച്ചു കഴിഞ്ഞിരുന്നു.
അവൻ കിളി പോയി അവളെ നോക്കി.
“ഇനി ഒരിക്കൽ കൂടി നീ ഇങ്ങനെ പറഞാൽ നിന്നേ ഞാൻ കൊല്ലും കോപ്പെ…… അവന്റെ മറ്റെടത്തെ ബാധ്യത. നീ അങ്ങനെ ആണോ ഞങ്ങളെ കരുതിയത്.”
“എല്ലാരും എന്നെ ഒന്ന് ഒറ്റക്ക് വിടോ. ഇറങ്ങി പോ എല്ലാം…” അജു ദേഷ്യത്തിൽ വിളിച്ചു കൂവി.
അവരെല്ലാം അപ്പോ തന്നെ അവിടന്ന് പോയി. പോകും വഴി ദേഷ്യത്തോടെ മീനു അവനെ നോക്കി.
അവർ പോയെന്ന് ഉറപ്പ് വരുത്തിയതും അജുവിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. തന്റെ പ്രവർത്തികൾ അൽപം കടന്ന് പോയെന്ന് അവന് തോന്നി. അവൻ മനസ്സിൽ എല്ലാരോടും മാപ്പ് പറഞ്ഞു.
പുറത്തിറങ്ങിയ മീനു അവിടെ കണ്ട ഒരു കസേരയിൽ ചെന്നിരുന്നു കരയാൻ തുടങ്ങി. അത് കണ്ട ആമിന അവളുടെ അടുത്ത് ചെന്ന് അവളെ ആശ്വസിപ്പിച്ചു. മീനു ഒന്ന് തല പൊക്കുമ്പോൾ മറുവശത്ത് കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി ഇരിക്കുന്ന ഫസ്നയെ കണ്ടൂ. മീനു അവളെ അടുത്ത് വിളിച്ചുവരുത്തി. അവളോട് പറഞ്ഞു.
“നീ അവനെ എന്ത് മാത്രം ഇഷ്ടപ്പെടുന്നു എന്ന് ആരേകാലും എനിക്ക് അറിയാം. നീ വിഷമിക്കണ്ട മോളെ. അവൻ നിനക്കുള്ള ചെക്കനാ. അവന്റെ മനസ്സിൽ എന്തോ ഒന്നുണ്ട്. എല്ലാം ശരിയാവും നീ ഒരിക്കലും തളരരുത്.”
ഫസ്‌ന മീനുവിനെ പെട്ടന്ന് കെട്ടിപിടിച്ച് കരഞ്ഞു.
ഇതൊക്കെ കണ്ട് നിന്ന അഹമദ് പെട്ടന്ന് പറഞ്ഞു….
“നമ്മൾ അറിയാത്ത എന്തോ അവന്റെ ജീവിതത്തിൽ നടന്നിരിക്കുന്നു. അതിന്റെ ഉത്തരങ്ങൾ അവന് മാത്രമേ പറയാൻ കഴിയൂ. എന്റെ മോനെ എനിക്കറിയാം. അവൻ പറയും. അവന് നമ്മൾ കുറച്ച് സമയം കൊടുത്താൽ മതി.”
എല്ലാരും ശേരിയെന്ന മട്ടിൽ അഹമ്മദിനെ നോക്കി.
????????????????????
ആശുപത്രിയിൽ നിന്നും വീട്ടിൽ എത്തിയ അജു അവന്റെ റൂമിൽ കയറി കതക് അടച്ച് അവന്റെ കട്ടിലിൽ കയറി കിടന്നു. കട്ടിലിനു അടുത്തുള്ള മേശയിൽ നിന്നു അവൻ വരച്ച ചിത്രം കയ്യിൽ എടുത്തു ആ കണ്ണുകളിലേക്ക് തന്നെ നോക്കി ഇരുന്നു. അവൻ പെട്ടന്ന് റിമോർട്ട് എടുത്തു അവന്റെ റൂമിലെ ഹോം തീയേറ്റർ ഓൺ ചെയ്തു.
അവൻ ഈ കുറച്ച് കാലയളവ് കൊണ്ട് കേൾക്കുന്ന സ്ഥിരം ഗാനം അതിലൂടെ അവന്റെ കാതുകളിലേക്ക് എത്തി.
“ഓമലാളെ നിന്നെയോർത്ത്
കാത്തിരിപ്പിൻ സൂചിമുനയിൽ…
മമകിനാക്കൾ കോർത്ത് കോർത്ത്
ഞാൻ നിനക്കൊരു മാല തീർത്തു…..
ഞാൻ നിനക്കൊരു മാല തീർത്തു…
ഓമലാളെ നിന്നെയോർത്ത്….”
അവൻ പോലും അറിയാതെ അവന്റെ കണ്ണുകൾ എപ്പോഴോ നിദ്രയിൽ ആണ്ടു.
????????????????????
രാത്രി ഭക്ഷണവും കഴിച്ച് ഒന്ന് ഫ്രഷ് ആയ ശേഷം ലയ തന്റെ സ്ഥിരം പരിപാടി ആയ ഡയറി എഴുത്തിലേക്ക് പോയി. അവളിന്ന് നടന്ന കാര്യങ്ങൽ ഒക്കെ അതിലേക്ക് പകർത്തി. ഒടുവിലായി ഈ വാജകങ്ങളും..
“ആയിരം രാത്രികളിലെൻ നിദ്രയിൽ വന്ന് മാഞ്ഞൊരാ നയന നേത്രങ്ങൾ ഇന്നെൻ എതിരെ വന്നപ്പോൾ അറിയാതെ പിടഞ്ഞു പോയെൻ മനം. നിനക്കായി തോഴാ കാത്തിരിക്കാം എത്ര ജന്മമെങ്കിലും ഞാൻ നിൻ മറുപാതിയായി മാറീടുവാൻ….”
ഡയറി മടക്കി വച്ച ശേഷം ലയ തന്റെ തോഴനെ സ്വപ്നം കണ്ട് മയങ്ങാനായി കിടന്നു.
(തുടരും)
????????????????????
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക.ഞാൻ നിങ്ങളെ മടുപ്പിക്കുന്നൂ എങ്കിൽ അത് തുറന്നു പറയാൻ മടിക്കരുത്. ഞാൻ തികച്ചും ഒരു തുടക്കക്കാരൻ തന്നെ ആണ്. എന്റെ തെറ്റുകളെ നിങ്ങൾ ചൂണ്ടി കാണിക്കു എന്നാലേ എനിക്ക് തിരുത്തി മികവുറ്റതാക്കാൻ കഴിയൂ. ഞാൻ പാതിയിൽ നിർത്തി പോകില്ല. ഇത് ഞാൻ നിങ്ങൾക്ക് തരുന്ന വക്കാണ്. മൊയ്ദീൻ പറഞ്ഞ പോലെ വാക്കാണ് ലോകത്തിലെ ഏറ്റവും വലിയ സത്യം.
സ്വന്തം
Mythreyan Tarkovsky [MT]
Comments:
No comments!
Please sign up or log in to post a comment!