നിനക്കായ്…

നമ്മുടെ ശരീരം വേദനിപ്പിക്കാൻ എല്ലാവർക്കും പറ്റും…പക്ഷെ നമ്മുടെ മനസ്സിനെ വേദനിപ്പിക്കാൻ നമ്മൾ ജീവന് തുല്യം സ്നേഹിക്കുന്നവർക്ക് മാത്രമേ കഴിയൂ… അല്ലെ വീണേ?……

എന്റെ ചോദ്യം കേട്ടപ്പോൾ വീണയുടെ നിയന്ത്രണം വിട്ടു……

അത്….അത് പിന്നെ ഞാൻ….എനിക്കറിയില്ല ഏട്ടാ ഒന്നും…ആദ്യം കണ്ട നാൾ മുതൽ തന്നെ എന്റെ മനസ്സിൽ പതിഞ്ഞു പോയി ഈ മുഖം…അർഹിക്കാൻ പാടില്ലെന്ന് അറിയാം… എങ്കിലും ഞാൻ വല്ലാതെ സ്നേഹിച്ചുപോയി…ആ കണ്ണുകളിൽ നോക്കുമ്പോൾ ഭയമാണ്…ഒരുപാട് കൊതിച്ചിട്ട് എനിക്ക് നഷ്ടമാകുമോ എന്നുള്ള ഭയം…അതുകൊണ്ടാണ് ഞാൻ ഒഴിഞ്ഞുമാറി നടക്കുന്നത്… കാണാതിരിക്കുമ്പോഴെങ്കിലും ഏട്ടനെ പറ്റിയുള്ള ചിന്തകൾ തടയാൻ പറ്റുമല്ലോ എന്നോർത്ത്… പക്ഷെ കഴിയണില്ല ഏട്ടാ…ഏട്ടനില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല…അത്രക്കിഷ്ടമാണ്…

കുളക്കടവിലെ കൽപ്പടവിൽ എന്റെ നെഞ്ചിൽ തല ചായ്‌ച്ചിരിക്കുകയായിരുന്നു അവൾ

ഞാൻ അവളുടെ മുടിയിഴകളിൽക്കൂടി വിരലുകളോടിച്ചു കൊണ്ടിരുന്നു.

“” ഈ ജന്മം നമ്മളൊന്നിക്കില്ല ഏട്ടാ, സമ്മതിക്കില്ല ഈ നശിച്ച സമൂഹം””… അതു പറയുമ്പോൾ അവളുടെ കണ്ണുകൾ ഈറനണിഞ്ഞിരിന്നു…

ഞാൻ അവളുടെ മുഖം എൻറെ കൈകൾക്കുള്ളിലാക്കി പിടിച്ചു…അവളുടെ നിറഞ്ഞ കണ്ണുകൾ മെല്ലെ തുടച്ചു…

നീ എന്തിനാ ഇങ്ങനെ വിഷമിക്കുന്നേ,…

ഈ ജന്മത്തിലെന്നല്ല, ഇനി വരുന്ന ജന്മത്തിലെല്ലാം എനിക്ക് നീയും, നിനക്ക് ഞാനുമേ ഇണയായി ഉണ്ടായിരിക്കുകയുള്ളൂ. എനിക്ക് വേണ്ടി ജനിച്ച പെണ്ണാണ് നീ, അതിനി ജാതിയുടെയും മതത്തിന്റെയും പേരിൽ ഏതു സമൂഹം എതിർത്താലും എന്റെ പെണ്ണ് ഈ വീണയായിരിക്കും..

ഏട്ടന് എന്നോടുള്ള പ്രണയം വെറുമൊരു നേരംപോക്കല്ലെന്ന്‌ ഞാൻ വിശ്വസിച്ചോട്ടെ…

എന്താണ് വീണേ പ്രണയം…………………………

“”പരസ്പരം കാണുന്നതോ തൊടുന്നതോ ഒന്നും അല്ല പ്രണയം,… നീ എന്നെയും…ഞാൻ നിന്നെയും എത്രമാത്രം സ്നേഹിക്കുന്നു എന്ന സ്വയമുള്ള തിരിച്ചറിവാണ് പ്രണയം… നീ എവിടെയായാലും നിന്റെ മനസിന്റെ ഒരു കോണിൽ ഒരു നനുത്ത മധുരമുള്ള ഓർമ്മയായി ഞാൻ എന്നുമുണ്ടാവുമെന്ന എന്റെ ധൈര്യവും വിശ്വാസവുമാണ് പ്രണയം””…. ഞാൻ ഈ മണ്ണിൽ അലിഞ്ഞു ചേരുന്നത് വരെ അതെന്നും എന്റെ ഉള്ളിലുണ്ടാകും.

“”ഒരിക്കൽ ഒരു മത്സ്യം കടലിനോട് പറഞ്ഞു, നിനക്കെന്റെ കണ്ണുനീർ കാണാനാവില്ല, കാരണം ഞാൻ വെള്ളത്തിലല്ലേ…. കടൽ പറഞ്ഞു എനിക്കത് അനുഭവിക്കാനാവും, എന്തെന്നാൽ നീ എന്റെ ഹൃദയത്തിലാണ്.

എനിക്ക് ഈ ലോകത്ത് ഒരു പെണ്ണിനോടെ ഇഷ്ടം തോന്നിയിട്ടുള്ളൂ.

അതെന്റെ വീണയോട് മാത്രമാ…

അത് കേട്ടതും അവൾ എന്നിലേക്ക് ചാഞ്ഞു…

ഒരിക്കലും മറക്കുവാൻ ആഗ്രഹിക്കാത്ത എന്റെ മനസ്സിലെ പ്രണയം മുഴുവൻ നിനക്കുള്ളതാണ്. നിന്നെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല, എനിക്ക് വേണം നിന്നെ…

പിന്നെ….ഞാൻ നാളെ വരും, എടുക്കാനുള്ളത് എന്താന്നു വെച്ചാ എടുത്ത്, കൂടെ വന്നോണം ‘മനസിലായോ’…!

ഉം…

എന്നെ യാത്രയാക്കി തിരിച്ചകലുമ്പോൾ അവളുടെ കണ്ണിലെ തിളക്കം എനിക്ക് കാണാനുണ്ടായിരുന്നു…

******************************************

ഡാ…നീ പള്ളിയിൽ വരുന്നില്ലേ, നല്ലൊരു ഞായറാഴ്ച ആയിട്ട് പള്ളിയിലും പോകാതെ, എത്ര പറഞ്ഞാലും മനസ്സിലാവില്ല!

എന്നതാ മമ്മി രാവിലെ തുടങ്ങിയോ…

നീ വരുന്നില്ലേ?

എങ്ങോട്ട്…

നിൻറെ അപ്പന് പെണ്ണുകാണാൻ…

ആ അത് നിങ്ങൾ രണ്ടുംകൂടെ പോയി ഉറപ്പിച്ചാൽ മതി, പിന്നെ ആദ്യത്തെ പോലെ അബദ്ധം ഒന്നും കാണിക്കരുത് എന്ന് അങ്ങേരോട് പറഞ്ഞേക്ക്…

ദേ ചെക്കാ രാവിലെ തന്നെ നീ എൻറെ വായിൽ നിന്നും പുളിച്ചത് കേൾപ്പിക്കരുത്, കർത്താവേ ഇന്ന് കുമ്പസാരിക്കേണ്ടി വരുമല്ലോ…

ആ…എന്നാ അങ്ങനെ വല്ല നല്ലകര്യം പോയി ചെയ്യ്. ചെയ്ത പാപങ്ങളെങ്കിലും തീരട്ടെ…

ആടാ… നിനക്കൊക്കെ ജന്മം തന്നതാ ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ്.

അതൊക്കെ അന്നേരം ആലോചിക്കണാർന്നു. ഇനി പറഞ്ഞിട്ട് കാര്യമില്ല!

എന്നാലും ഇങ്ങനെ ഒരെണ്ണത്തിനെ ആണല്ലോ കർത്താവേ നീ എനിക്ക് തന്നത്.

എന്റെ മറിയക്കുട്ടി ഇങ്ങനെ കിടന്ന് പിണങ്ങാതെ, ഇന്നെനിക്ക് ഒരിടം വരെ പോകാനുണ്ട്. അതുകൊണ്ടല്ലേ, ഞാൻ അടുത്ത ആഴ്ച്ച പോയേക്കാം.

പിന്നെ….ഇന്ന് ഞാൻ പോയി വരുമ്പോൾ എന്റെ മറിയകുട്ടിക്ക് ഒരു സമ്മാനം കൊണ്ടു വരുന്നുണ്ട്.

എന്തോന്നാ?

അതൊക്കെ ഉണ്ട്. സർപ്രൈസാ, തന്നു കഴിയുമ്പോൾ വേണ്ടാന്ന് പറയരുത് . രണ്ട് കയ്യും നീട്ടി സ്വീകരിച്ചോണം.

ആദ്യം നീ കൊണ്ട് വാ, എന്നിട്ട് നോക്കാം ബാക്കി… ഞാൻപോവ്വാ, നേരം വൈകി….

അപ്പൊ ശരി, വന്നിട്ട് കാണാം…..

“”ചില കാര്യങ്ങൾക്കുവേണ്ടി നമ്മൾ എത്ര തുനിഞ്ഞിറങ്ങിയാലും എത്ര സ്വപ്നം കണ്ടാലും ഒന്നും നടക്കില്ല…. പക്ഷെ എല്ലാം അവസാനിച്ചു എന്ന് കരുതി മുന്നോട്ട് പോകുമ്പോൾ… അതേ കുറിച്ച് തന്നെ നാം മറന്നിരിക്കുമ്പോൾ … ഓർക്കാപ്പുറത്ത് ഒരു ദിവസം ജീവിതം നമ്മോട് പറയും, ‘ടാ ചെക്കാ, ദേ ഇതല്ലേ നീ അന്ന് ആഗ്രഹിച്ചത്…എടുത്തോടാ””….. ……………………………………………………………………….


കൊട്ടും, കുരവയും, ആരവങ്ങളും, ഒന്നുമില്ലാതെ ഇന്ന് ഞാൻ എന്റെ പെണ്ണിനെ സ്വന്തമാക്കി …

ഇന്നാണ് ഞങ്ങളുടെ “‘ആദ്യരാത്രി””…….

ഞാൻ ഒരുപാട് സ്വപ്നം കണ്ട് കാത്തുകാത്തിരിന്ന നിമിഷം എന്നിലേക്ക് ആഗതമാകുന്നത് ഞാൻ അറിഞ്ഞു…

മണിയറയിൽ എനിക്ക് മുന്നേ അവൾ സ്ഥാനം പിടിച്ചിരിന്നു. എന്റെ വരവ് കണ്ടത് കൊണ്ടാകണം ബെഡിൽ ഇരിക്കുകയായിരുന്ന അവൾ ഒന്നെഴുനേറ്റ്‌ നിന്നത്….

എന്തു പറ്റി നിന്റെ മുഖം എന്താ വല്ലാതെ ഇരികുന്നേ…

ഏയ്…ഒന്നുമില്ല.

ആരെങ്കിലും നിന്നെ വല്ലതും പറഞ്ഞോ?

ഇല്ല…….

എന്റെ കൂടെ ഇറങ്ങിപോന്നത് അബദ്ധമായി എന്ന് തോന്നുന്നുണ്ടോ നിനക്ക്…..

ഏട്ടാ…അങ്ങനെ ഒന്നും പറയല്ലേ…

പിന്നെന്താ…..

ഏട്ടാ…ഞാൻ…എനിക്ക്…

എന്താ നിനക്ക്. എന്തായാലും പറഞ്ഞോ?

രണ്ടു ദിവസം കഴിഞ്ഞാണ് എനിക്ക് ഡേറ്റ് ആരംഭിക്കുന്നത്.കല്യാണത്തിന്റെ ടെൻഷനും സ്ട്രെസ്സും കൂടിയത് കൊണ്ടാണെന്ന് തോന്നുന്നു, ഇന്ന് തന്നെ വന്നു. നല്ല ബ്ലീഡിങ്ങും,വയറ് വേദനയും ഉണ്ട്…

ഇതിനാണോ ഇത്ര വിഷമിച്ചേ. ഞാൻ ആകെ പേടിച്ചു പോയി…

നീ പോയി ഡ്രസ്സ്‌ മാറ്റിയിട്ട് വാ. ഞാൻ ഇപ്പൊ വരാം… ഞാൻ തിരിച്ചെത്തിയപ്പോഴേക്കും വീണ ഫ്രഷ് ആയി വന്നിരുന്നു…

എന്താ ഗ്ലാസ്സില്?

ഇത് കട്ടൻചായയിൽ നാരങ്ങ പിഴിഞ്ഞതാ. വയറ് വേദനക്ക് നല്ലതാ, നീ ഇത് കുടിച്ചോ.

വേണ്ടായിരുന്നു. ഏട്ടന് ബുദ്ധിമുട്ടായല്ലേ? വേദന കുറച്ച് കഴിഞ്ഞാൽ മാറും.

നീ ഇത് കുടിക്ക്…..

ഞാൻ ആ കട്ടൻ അവൾക്ക് നേരെ നീട്ടുമ്പോൾ ആ കണ്ണുകളിൽ ഞാൻ കണ്ടു എന്നോടുള്ള എന്റെ പെണ്ണിന്റെ സ്നേഹം…

മുഴുവൻ കുടിച്ചോ?

മ്…

എന്നാ കിടന്നോ, നന്നായി വയറ് വേദനിക്കുന്നുണ്ടോ? വേണമെങ്കിൽ ഞാൻ തിരുമ്മിതരാം…

വേണ്ട….

അവളുടെ വാക്കിന് വില കല്പിക്കാതെ ഞാൻ സാരി മാറ്റി അവളുടെ വയറിൽ മെല്ലെ തലോടി.

എന്റെ സ്പർശനം ഒരു പരിധി വരെ അവളുടെ വേദന മാറ്റിയെന്ന് എനിക്ക് തോന്നി….

വയറിൽ കൈകൾ കൊണ്ട് തലോടുന്നതിനൊപ്പം എന്റെ വിരലുകൾ അവളുടെ ശിരസ്സിലും മുടിയിഴകളിലും ഓടിനടന്നു…

മതി ഏട്ടാ…ഇപ്പോ കുറച്ച് ആശ്വാസം ഉണ്ട്…

പിന്നെ ഞാൻ പറയിതിരുന്നത് മനഃപൂർവ്വമല്ല. എനിക്ക്…

നീ എന്തിനാ ഇങ്ങനെ പേടിക്കുന്നേ. ഇത് എല്ലാവരുടെ ജീവിതത്തിലും ഉള്ളത് തന്നെയല്ലേ . നമ്മുടെ കാര്യത്തിൽ ഇത് ഇന്നാണ് വന്നതെന്ന് മാത്രം. അതിലപ്പുറം ഒന്നുമില്ല…

എന്റെ ജീവിതത്തിന്റെ പകുതിയാണ് നീ.


നിന്റെ ശരീരം അനുഭവിക്കാൻ മാത്രമല്ല. നിന്റെ വേദനകൾ എന്റേത് കൂടിയായി മാറുമ്പോഴാണ് പകുതിയേക്കാൾ നമ്മൾ ഒന്നായി മാറുന്നത്….

സ്വന്തം ശരീരത്തെ നോവിപ്പിച്ചുകൊണ്ട്‌ മറ്റൊരു ജീവന് ജന്മം നൽകാൻ കഴിയുന്ന…സ്‌ത്രീയോട് പ്രണയത്തേക്കാളുപരി, ആദരവാണ് എനിക്ക്…!

ഇനി മോള് കിടന്ന് ഉറങ്ങിക്കോ?…

എന്റെ നെഞ്ചിൽ തല ചായ്ച്ചവൾ കിടന്നു…

എന്താ ഉറക്കം വരുന്നില്ലേ? എന്താ നീ ആലോചിക്കുന്നേ? വീട്ടുകാരെ പറ്റി ആണോ…

ഉം…. ഇന്ന് അച്ഛനും ചേട്ടനും എന്നെ പറ്റി പറഞ്ഞത് ഏട്ടൻ കേട്ടതല്ലേ. ഇനി ഇങ്ങനെ ഒരു മോള് എന്റെ അച്ഛന് ഇല്ലത്രേ. അവർ ഒരിക്കലും എന്നോട് ഈ രീതിയിൽ പെരുമാറുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നതല്ല.

‘പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ഓരോ പാഠം കഴിയുമ്പോളും പരീക്ഷകളായിരുന്നു… ഇന്ന് ജീവിതത്തിൽ ഓരോ പരീക്ഷകൾ കഴിയുമ്പോൾ മാത്രമാണ് ഒരു പാഠം പഠിക്കുന്നത് ‘…

വീണേ, “”കുത്തി വരച്ചതിനും, കീറി എറിഞ്ഞതിനും, ശേഷമേ ചില ജീവിതങ്ങൾ ഭംഗിയുള്ള വരികളായി മാറാറുള്ളൂ””…

നിനക്ക് ഞാനില്ലേ. പിന്നെന്താ….ഇനി ഇവിടെ നിനക്ക് നേരം പോകുന്നില്ലെങ്കിൽ നിന്നോട് മിണ്ടിയും പറഞ്ഞും ഇരിക്കാൻ ഞാൻ രണ്ടാളെ ഏർപ്പെടുത്താം പോരെ…

”മിണ്ടാൻ ഒരുപാട് പേരൊന്നും വേണമെന്നില്ല … ഒരുപാട് മിണ്ടുന്ന ഒരാളായാലും മതി.” എനിക്കെന്റെ ഏട്ടൻ ഇല്ലേ….

ഏട്ടാ, ശരിക്കും ഇങ്ങനെ എന്റെ ജീവിതത്തിൽ സംഭവിക്കും എന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ഇന്നത്തെ രാത്രി എന്റെ ലൈഫിൽ എനിക്കൊരിക്കലും മറക്കാൻ കഴിയില്ല…ഇന്ന് നമ്മുടെ ശരീരങ്ങൾ തമ്മിൽ ഒന്നായിരിന്നുവെങ്കിൽ കൂടെ എനിക്ക് ഇത്ര സന്തോഷം ആവില്ലായിരുന്നു…

അത്രക്ക് സന്തോഷം ആയോ നിനക്ക്…

മ്….. പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും ആയി.” നിഴലായി ചേർന്നൊരു ഇണയുണ്ടെങ്കിൽ ‘പിന്നെ’ ലോകം പാതി നേടിയതിന് സമമാണ് ഏട്ടാ ” ….

എന്റെ അവസ്ഥ മനസിലാക്കി എന്നോട് കാണിക്കുന്ന ഈ സ്നേഹത്തിന് പകരം നൽകാൻ എന്റെ കയ്യിൽ ഒന്നുമില്ല…

നിന്റെ ഈ ഒരവസ്ഥയിൽ നിന്നെ മനസിലാക്കി നിന്നോടൊപ്പം നിന്നില്ലെങ്കിൽ ഞാൻ നിന്നെ ഇത്രയും സ്നേഹിച്ചതിന് പിന്നെ എന്ത് അർത്ഥമാണുള്ളത്…

ഒരു പെണ്ണിനെന്നും കൂടെ വേണ്ടത് തന്നെ മനസിലാക്കുന്ന തനിക്കൊപ്പം ചേർന്നു നിൽക്കുന്ന ഒരാളെയാണ് …ഈ സ്നേഹവും കരുതലും എന്നും എന്നൊടുണ്ടാവുമെന്ന് ഞാൻ വിശ്വസിച്ചോട്ടെ…

സ്നേഹത്തിൽ വഞ്ചന കാണിക്കാൻ എനിക്കറിയില്ല വീണേ, കാരണം എന്നെ സ്നേഹിക്കാൻ പഠിപ്പിച്ചത് എന്റെ അമ്മയാണ്…വേറെ എന്തൊക്ക മറന്നാലും എന്റെ അമ്മ പടിപ്പിച്ചതൊന്നും ഞാൻ മറക്കില്ല…

നിനക്ക് വിശക്കുന്നുണ്ടോ?

ഉം… നല്ല വിശപ്പുണ്ട്.
ഏട്ടന് എങ്ങനെ മനസിലായി എനിക്ക് വിശക്കുന്നുണ്ടെന്ന്?

അതിന് നീ ഇന്ന് ഒന്നും കഴിച്ചില്ലല്ലോ. എന്തേ കല്യാണത്തിന്റെ ടെൻഷൻ ആയതോണ്ടാ?

ഉം……..

എന്നാ വാ നമുക്ക് പോയി കഴിക്കാം…

ഇപ്പോഴോ, എല്ലാരും ഉറങ്ങല്ലേ. ആരെങ്കിലും കണ്ടാൽ എന്ത് വിചാരിക്കും.

എന്ത് വിചാരിക്കാൻ, നീ വന്നേ, പിന്നെ ഇവിടുള്ളത് നിന്റെ സ്വന്തം അച്ഛനും അമ്മയും തന്നാ, നീ ഒന്നുകൊണ്ടും പേടിക്കണ്ടാ.

നിനക്ക് നടക്കാൻ ബുദ്ധിമുട്ട് ഉണ്ടോ?

ഏയ്…ഇല്ല.

എന്നാ വാ…….

പതിയെ ബെഡിൽ നിന്നും എഴുന്നേറ്റ് ഞങ്ങൾ അടുക്കളയിലേക്ക് നടന്നു…പോകുന്ന വഴി വീണയെ ഡൈനിങ്ങ് ടേബിളിൽ ഇരുത്തി…

നീ ഇവിടിരിന്നോ, ഞാൻ പോയി ഭക്ഷണം എടുത്തിട്ട് വരാം…

ഞാൻ ഒരു പ്ലേറ്റിൽ ചോറും കറിയുമെടുത്ത്‌ അവൽക്കരികിലേക്ക് നടന്നു….

ഏട്ടൻ കഴിക്കുന്നില്ലേ?

എനിക്ക് വിശപ്പില്ല നീ കഴിച്ചോ…

ഞാൻ വാരിതരണോ….

വേണ്ട. ഞാൻ കഴിച്ചോളാം, ഇത്രയും സ്നേഹത്തോടെ ആരും വിളമ്പിതന്നിട്ടില്ല, എനിക്ക് ഇതുവരെ…പൂർവ്വ ജന്മത്തിൽ ഞാൻ എന്തോ പുണ്യം ചെയ്തിട്ടുണ്ടെന്ന് തോന്നുന്നു…

അതെന്താ…

അല്ലെങ്കിൽ ഇത്രയും സ്നേഹമുള്ള ഒരാളെ എനിക്ക് ഭർത്താവായി കിട്ടില്ലല്ലോ?

അത്രക്കും വിശ്വാസമാണോ നിനക്കെന്നെ…

“”വിശപ്പറിഞ്ഞ് വിളമ്പുന്നവരെ വിഗ്രഹങ്ങളെക്കാൾ വിശ്വാസമാണ്””…

ഭക്ഷണം കഴിച്ചു കഴിഞ്ഞ് അവൻ അവളെയും എടുത്ത് അവരുടേതായ ലോകത്തിലേക്ക് പോയി…

“”അതൊരു മായാലോകമായിരിന്നു പ്രണയിച്ച് കൊതി തീരാത്തവന്റെ ❤️❤️❤️ മായാലോകം””❤️❤️❤️

Comments:

No comments!

Please sign up or log in to post a comment!