രതിശലഭങ്ങൾ പറയാതിരുന്നത് 8

ഞാൻ സ്വല്പം ബിസി ആണ്..എന്നാലും അധികം വൈകാതിരിക്കാനായി പെട്ടെന്ന് തട്ടിക്കൂട്ടുന്ന പാർട്ടുകൾ ആണ് , എന്തെങ്കിലും പോരായ്മകളുണ്ടെങ്കിൽ പറയണം – സാഗർ

മഞ്ജുസിന്റെ വീട്ടിൽ നിന്നും ഉച്ച കഴിഞ്ഞു ഞാനും ശ്യാമും തിരിച്ചെത്തി. വൈകീട്ട് ഒരു റിസപ്‌ഷൻ ഉണ്ടായിരുന്നതിനു പോയി , പിന്നെ പാടത്തെ കളിയും ഒക്കെ കഴിഞ്ഞു സ്വല്പം വൈകിയാണ് വീട്ടിൽ കയറിയത് .

കുളിയും ചായ കുടിയും ഒക്കെ കഴിഞ്ഞു ഉമ്മറത്തിരിക്കുമ്പോഴാണ് പിന്നീട് മഞ്ജുസിന്റെ കാൾ വരുന്നത് . ഉമ്മറത്ത് എന്റെ അടുത്തായി അഞ്ജു ഇരിക്കുന്നതുകൊണ്ട് ഫോൺ എടുക്കാൻ എനിക്കൊരു മടി തോന്നി.

റിങ് ചെയ്തു കണ്ടപ്പോൾ കസേരയിലിരുന്നു മൊബൈൽ നോക്കി കൊണ്ടിരുന്ന അവളും എന്നെ മുഖം ഉയർത്തി നോക്കി .

“നിന്റെ ഫോൺ അല്ലെ അടിക്കുന്നെ ..എന്താ എടുക്കാത്തെ?”

അഞ്ജു എന്നെ സംശയത്തോടെ നോക്കി.

“അതൊക്കെ ഞാൻ നോക്കിക്കോളാം..നീ ബുദ്ധിമുട്ടണ്ട..”

ഞാൻ ഫോണും പിടിച്ചു എഴുനീറ്റുകൊണ്ട് പറഞ്ഞു .

അവൾ ഞാനെന്തിനാണ് ഇങ്ങനെ ഒകെ പറയുന്നതെന്നു ഭാവത്തിൽ നിന്നുകൊണ്ട് വാ പൊളിച്ചു നോക്കി . ഞാൻ അത് കാര്യമാക്കാതെ നേരെ മുറ്റത്തേക്കിറങ്ങി . അപ്പോഴേക്കും കാൾ കട്ടായിരുന്നു .

ഞാൻ വീടിന്റെ ഒരു സൈഡിലുള്ള മരച്ചോട്ടിലേക്ക് മാറിനിന്നുകൊണ്ട് മഞ്ജുസിനെ തിരിച്ചു വിളിച്ചു . ആ പൊസിഷനിൽ നിക്കുമ്പോൾ അഞ്ജുവിനു എന്നെ കാണാൻ പറ്റില്ല .

ഞാൻ അവളെങ്ങാനും ശ്രദ്ധിക്കുന്നുണ്ടോ എന്ന് നോക്കികൊണ്ട് മഞ്ജുസിനെ വിളിച്ച്‌ നോക്കി . ഒന്ന് രണ്ടു റിങ് കഴിഞ്ഞപ്പോൾ തന്നെ മഞ്ജു ഫോൺ എടുത്തു.

“ഹലോ…”

മഞ്ജു മുഖവുരയോടെ തുടങ്ങി.

“ആഹ്..എന്താ വിളിച്ചേ ..”

ഞാൻ പതിയെ തിരക്കി.

“ചുമ്മാ…നിന്നെ വിളിക്കാൻ ഇപ്പോ കാരണം എന്തേലും വേണോ ..”

മഞ്ജുസ് ചെറു ചിരിയോടെ പറഞ്ഞു .

“എന്നാലും…എന്തേലുമൊക്കെ ഉണ്ടാവൂലോ “

ഞാൻ കുത്തികുത്തി ചോദിച്ചു.

“ഒന്നുമില്ല..ഞാൻ ചുമ്മാ വിളിച്ചത..”

മഞ്ജു ചിരിച്ചു.

“എന്തായാലും വിളിച്ചില്ലേ..എന്തേലുമൊക്കെ പറയെന്നെ …”

ഞാൻ മഞ്ജുസിനെ ഒന്ന് മൂഡാക്കാൻ ശ്രമിച്ചു.

“ഡാ..നീ എങ്ങോട്ടാ ഈ പോണെന്നൊക്ക എനിക്ക് മനസിലാവുന്നുണ്ട് ..വേണ്ട ട്ടോ ..ഞാനിപ്പോ അതിനു പറ്റിയ അവസ്ഥയിൽ അല്ല ..”

മഞ്ജു ചിരിയോടെ പറഞ്ഞു .

“അതെന്താ…?”

ഞാൻ സംശയത്തോടെ ചോദിച്ചു.

“കുന്തം..ഇവിടൊക്കെ ആളുകളാ ചെക്കാ “

മഞ്ജു ഗൗരവത്തിൽ പറഞ്ഞു .



“അത് ശരി..അപ്പൊ അവിടന്ന് പൊന്നില്ലേ ഇതുവരെ ? നാളെ കോളേജില് വരോ ?”

ഞാൻ സംശയത്തോടെ തിരക്കി .

“ഇല്ലെടാ..അവിടെ തന്നെയാ ..നാളെ രാവിലെ നേരത്തെ ഇറങ്ങണം ..കോളേജിലൊക്കെ വരും , നീ പേടിക്കണ്ട “

മഞ്ജു ചിരിച്ചു .

“പേടി ആയിട്ടൊന്നും അല്ല ..മഞ്ജുസ് ഇല്ലെങ്കി ഇപ്പോ എന്തോ പോലെയാ ..ഇപ്പോ ക്‌ളാസ്സില് വരുന്നെന്റെ മെയിൻ ഉദ്ദേശം തന്നെ മഞ്ജുസാ…”

ഞാൻ ചിരിയോടെ അടുത്തിരുന്ന ചെടിയിലെ പൂവ് നുള്ളി എറിഞ്ഞുകൊണ്ട് പറഞ്ഞു .

“അയ്യടാ ..നല്ല സോപ്പാണല്ലോ ..”

മഞ്ജു കുണുങ്ങി ചിരിച്ചുകൊണ്ട് പറഞ്ഞു .

“അല്ല..സത്യായിട്ടും ..പിന്നെ മഞ്ജുസ്..എനിക്കൊരു കാര്യം പറയാൻ ഉണ്ട്…പറഞ്ഞോട്ടെ..?”

ഞാൻ സംശയത്തോടെചോദിച്ചു.

“മ്മ്…എന്നതാ ഡാ ?”

അവൾ ചോദിച്ചു .

“ഒന്നുമില്ല…മഞ്ജുസ് ഇനി സാരി ഒന്നും ഉടുത്തോണ്ട് കോളേജിൽ വരണ്ട …”

ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞപ്പോൾ മറുതലക്കൽ മഞ്ജുസ് ഒന്ന് ചിരിച്ചു.

“പിന്നെ…തുണി ഇല്ലാതെ വരണോ ..?”

മഞ്ജു എന്നോടായി തിരക്കി.

“ആഹ്…അങ്ങനെ അല്ല…സാരി ഉടുക്കുമ്പോ ചെക്കന്മാരൊക്കെ നോക്കുമെന്നെ ..അവിടേം ഇവിടേം ഒക്കെ കാണുമല്ലോ ..അതാ…”

ഞാൻ സ്വല്പം മടിച്ചു മടിച്ചാണ് പറഞ്ഞത് . ഇപ്പഴേ അവളെ നിയന്ത്രിക്കാൻ ചെല്ലുവാണോ എന്ന സംശയം മഞ്ജുസിനും തോന്നിയാലോ..പക്ഷെ അവളാരാ മോള് ഞാൻ എന്ത് വേണ്ടാന്ന് പറയുന്നോ അത് ചെയ്തു എന്നെ ദേഷ്യം പിടിപ്പിക്കും .

“അയ്യടാ…നീ അതൊന്നും ശ്രദ്ധിക്കേണ്ട..അതൊക്കെ എന്റെ ഇഷ്ടാ “

മഞ്ജു ഗൗരവത്തിൽ ആരാഞ്ഞു.

“എന്നാലും…മഞ്ജുസേ..അവന്മാരൊക്കെ നോക്കുമ്പോ എനിക്ക് ഒരു ഇറിറ്റേഷനാ “

ഞാൻ കള്ളച്ചിരിയോടെ പറഞ്ഞു.

“അത് സാരമില്ല…അവര് നോക്കെട്ടെടാ ..ഞാൻ ലുക്ക് ആയിട്ടല്ലേ”

മഞ്ജു സ്വല്പം ഗമയിൽ പറഞ്ഞു .

“ഓ പിന്നെ..ഐശ്വര്യ റായ് അല്ലെ …”

ഞാൻ അതത്ര ദഹിക്കാത്ത പോലെ അവളെ കളിയാക്കി.

“ആഹ്..ആണെന്ന് കൂട്ടിക്കോ ..”

മഞ്ജുസും വിട്ടില്ല…

ഇതിങ്ങനെ പോയാൽ വീണ്ടും അടി ആകുമെന്ന് തോന്നിയ ഞാൻ വിഷയം മാറ്റാൻ ശ്രമിച്ചു .

“അതെ…അത് കള..ഞാൻ പറഞ്ഞത്…”

ഞാൻ വീണ്ടും തിരക്കി.

“നിനക്കെന്തിന്റെ കേടാ..ഞാൻ സാരി ഉടുത്ത എന്താ പ്രെശ്നം…?”

അവൾ ദേഷ്യത്തോടെ തിരക്കി .

“പ്രെശ്നം ഒന്നുമില്ല..പക്ഷെ എനിക്കെന്തോ പോലെയാ..ഇപ്പൊ വരുന്ന പോലെ ചുരിദാര് മതി.
.ഇന്ന് സാരി ഒകെ ഉടുത്തു കണ്ടപ്പോഴാ എനിക്ക് ഒരു ഇളക്കം വന്നേ…”

ഞാൻ ചിരിയോടെ പറഞ്ഞു.

“ഓ പിന്നെ..ഞാൻ പർദ്ദ ഇട്ടാലും നിനക്ക് മാറ്റം ഒന്നും ഉണ്ടാവാൻ പോണില്ല ..എനിക്കറിഞ്ഞൂടെ “

മഞ്ജു എന്നെ കളിയാക്കി..

“ദേ മഞ്ജുസേ…”

ഞാൻ ശബ്ദം ഉയർത്തിയപ്പോൾ അവൾ ചിരിച്ചു .

‘ഒന്ന് പോടാ അവിടന്ന് ..അതൊന്നും നടപ്പില്ല…പിന്നെ ഞാൻ നിന്നോട് പറയാൻ വിട്ടു ..നാളെ എന്റെ ബർത്ത്ഡേ ആണ് ..”

മഞ്ജു പതിയെ പറഞ്ഞപ്പോൾ ഞാനൊന്നു അമ്പരന്നു .

“ആണോ …? എന്നിട്ടിപ്പഴാണോ പറയുന്നേ ..”

ഞാൻ നിരാശയോടെ തിരക്കി .

“ഞാൻ പറയാൻ മറന്നതാ….സോറി…”

മഞ്ജു ചിരിച്ചു.

“ചെ…ആദ്യം പറഞ്ഞിരുന്നേ ഞാൻ വല്ല ഗിഫ്റ്റും വാങ്ങിച്ചേനെ “

ഞാൻ നിരാശയോടെ പറഞ്ഞു .

“ഓ..എനിക്ക് നിന്റെ ഗിഫ്റ് ഒന്നും വേണ്ട ..”

മഞ്ജു ചിരിയോടെ പറഞ്ഞു .

“അതെന്താ…?”

ഞാൻ അത്ഭുതത്തോടെ തിരക്കി..

“ഓ…ഒന്നുമില്ലെടാ പൊട്ടാ..ഞാൻ ചുമ്മാ വായിൽ വന്നത് പറഞ്ഞതാ…”

അവൾ ചിരിയോടെ പറഞ്ഞു..

‘”ആഹ്…എന്നാലും ഞാൻ എന്തേലും തരട്ടെ…”

ഞാൻ സംശയത്തോടെ ചോദിച്ചു.

“ഏയ് ..വേണ്ട…ക്യാഷ് ചിലവാക്കിയിട്ടുള്ള പരിപാടി ഒന്നും വേണ്ട “

മഞ്ജു കട്ടായം പറഞ്ഞു . എന്റെ കയ്യിൽ പൈസ ഒന്നും കാണില്ലെന്ന് അവൾക്കറിയാം..അതുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് എനിക്ക് തോന്നി .നമ്മളെത്ര ഹെവി ടീമ് ഒന്നുമല്ലല്ലോ .

“മ്മ്…എന്നാലും…?”

ഞാൻ വീണ്ടും ചോദിച്ചു.

“വേണ്ടെടാ ..അതിന്റെ ഒന്നും ആവശ്യം ഇല്ല…”

മഞ്ജു ഗൗരവത്തിൽ പറഞ്ഞു.

“മ്മ്മ്…”

ഞാൻ തലയാട്ടി.

“അപ്പഴേ ഞാൻ പറഞ്ഞ ഡ്രസ്സ് കോഡ് ന്റെ കാര്യം…”

ഞാൻ വീണ്ടും അവളെ ഓർമിപ്പിച്ചു.

“ആഹ്..നോക്കട്ടെ ..എനിക്കൊന്നു ആലോചിക്കണം..”

മഞ്ജു കുസൃതിയോടെ പറഞ്ഞു.

“മ്മ്.ഓക്കേ….അപ്പൊ അഡ്വാൻസ് ഹാപ്പി ബർത്ത് ഡേ മഞ്ജുസേ …ഉമ്മ….”

ഞാൻ ചിരിയോടെ ഫോണിലൂടെ മഞ്ജുസിനു ഉമ്മ നൽകി..

അവൾ ചിരിയോടെ തിരിച്ചും…

ഞാൻ അങ്ങനെ ഉമ്മ കൊടുക്കുമ്പോഴാണ് അഞ്ജു എന്നെ ശ്രദ്ധിച്ചു മുറ്റത്തിറങ്ങി നിൽക്കുന്നത് കണ്ടത്..പെട്ടെന്ന് ഞാൻ ഫോൺ മാറ്റി പിടിച്ചുകൊണ്ട് അവളെ നോക്കി.

“മ്മ്..എന്താടി ?”

ഞാനവളെ നോക്കി..

“ഒന്നുമില്ല…നീയെന്താ ഇവിടിരിക്കുന്നെ ?”

അവളെന്നെ സംശയത്തോടെ നോക്കി.

“ഞാൻ എനിക്ക് ഇഷ്ടമുള്ളിടത് ഇരിക്കും.
.നീയാരാ ചോദിയ്ക്കാൻ “

ഞാൻ അവളുമായി വെച്ചുകെട്ടാൻ തന്നെ തീരുമാനിച്ചുകൊണ്ട് എഴുനേറ്റു.

“ഓ..എന്ന അമ്മയോട് ചോദിയ്ക്കാൻ പറയാം..നീ ആർക്കാ ഫോണിൽ കൂടി ഉമ്മ കൊടുക്കുന്നെന്നു അമ്മകൂടി അറിയട്ടെ “

അവൾ ഗൗരവത്തിൽ പറഞ്ഞപ്പോൾ ഞാനൊന്നു പതറി ..

“ഉമ്മ….യോ …”

ഞാൻ പതർച്ചയോടെ അവളെ നോക്കി..

“അഹ്..അതെ….ഞാൻ എല്ലാം കണ്ടു..നീ കൂടുതൽ കിടന്നു ഉരുളണ്ട..”

അവൾ ഗൗരവത്തിൽ പറഞ്ഞു.

“ഒന്ന് പോടീ..നിനക്ക് വട്ടാ”

ഞാൻ ഒരു നിമിഷത്തെ വെപ്രാളം മറികടക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു.

“ആണോ…സാരമില്ല..ഞാനിത് അമ്മയോട് പറഞ്ഞിട്ട് വരം..”

അവളതും പറഞ്ഞു തിരിഞ്ഞു നാക്കാൻ തുടങ്ങിയപ്പോൾ എനിക്ക് ചെറിയ പേടി തോന്നി . ഇപ്പോഴേ വീട്ടിൽ അറിഞ്ഞാൽ പൊല്ലാപ്പ് ആണ് . ഞാൻ ഓടി അവളുടെ അടുത്തേക്ക് ചെന്നു..

“നിക്ക് നിക്ക് …നിനക്കെന്താ വേണ്ടേ..നീ എന്തിനാ ഞാൻ ഫോൺ വിളിക്കുന്നതൊക്കെ നോക്കാൻ വരണേ..നീ ചെയ്യുന്നത് വല്ലോം ഞാൻ നോക്കാൻ വരുന്നുണ്ടോ “

ഞാനവളെ ദേഷ്യത്തോടെ നോക്കി.

“ഹാഹ്..നീ എന്തിനാ ചൂടാവാണെ..ഞാൻ വെറുതെ പുറത്തിറങ്ങിയപ്പോ കണ്ടതാ…”

അവൾ ചിരിയോടെ പറഞ്ഞു.

അവളുടെ ആക്കിയുള്ള ചിരി കണ്ടപ്പോൾ എനിക്ക് കൂടുതൽ ചൊറിഞ്ഞു വന്നു.

“സത്യം പറ മോനെ..എന്തോ ചുറ്റിക്കളി ഇല്ലേ ?”

അവളെന്നെ സംശയത്തോടെ നോക്കികൊണ്ട് തിരക്കി.

ഞാൻ എന്ത് പറയണം എന്നറിയാതെ ഒരു നിമിഷം നിന്നു. പിന്നെ വരുന്നത് വരട്ടെ എന്ന് വെച്ച് അവളുടെ കൈക്കു കയറിപിടിച്ചുകൊണ്ട് വീടിന്റെ സൈഡിലോട്ടു മാറ്റി നിർത്തി.

“ഏയ്….കണ്ണേട്ടാ..കയ്യിന്നു വിട്”

ഞാൻ ബലത്തോടെ കയ്യിൽ കയറി പിടിച്ചപ്പോൾ അവൾക്കു പേടി തോന്നി കാണും . കണ്ണേട്ടാ എന്ന് വല്ലപ്പോഴുമേ വിളിക്കാറുള്ളു. അല്ലെങ്കിൽ എടാ..പോടാ എന്നൊക്കെയേ വിളിക്കൂ !

ഞാനവളെ ചുമരിനോട് ചാരി നിർത്തി കൊണ്ട് മിണ്ടരുത് എന്ന ഭാവത്തിൽ എന്റെ ചുണ്ടത് വിരൽ വെച്ചു.

“എടി പുല്ലേ ..നീ കണ്ട സ്ഥിതിക്ക് ഞാൻ പറയാം..ഇതൊക്കെ അമ്മയോട് ചെന്ന് എഴുന്നള്ളിക്കരുത് ..”

ഞാൻ അവളെ അത്ര വിശ്വാസമില്ലാത്ത പോലെ നോക്കിയപ്പോൾ അവൾ അമ്പരപ്പോടെ തിരിച്ചു എന്ന നോക്കി .

ഉള്ള കാര്യമൊക്കെ ഞാൻ അവളോട് തുറന്നു പറഞ്ഞു . മഞ്ജുസാണ് കക്ഷി എന്നറിഞ്ഞപ്പോൾ അവളൊന്നു ഞെട്ടി…ഞങ്ങള് തമ്മിൽ ലവ് ആണെന്നെ പറഞ്ഞുള്ളു..ഡിങ്കോൾഫി മാറ്റർ ഒന്നും പറയാനൊക്കില്ലലോ !

“ഏഹ്.
.ഇതെന്താ പ്രേമം സിനിമയോ ..നീ എന്തൊക്കെയാ ഈ പറയുന്നേ “

അവളെന്നെ വിശ്വാസം വരാതെ നോക്കി .

“എല്ലാം സത്യാടി അഞ്ജു..എനിക്ക് അവരെ വല്യ ഇഷ്ടാ…”

ഞാൻ ഗൗരവത്തിൽ പറഞ്ഞപ്പോ അവളൊന്നു ചിരിച്ചു.

ആരായാലും ചിരിച്ചു പോകും !

“ഒന്ന് പോടോ ..ചുമ്മാ ..”

അവള് എന്നെ കളിയാക്കി..

“എടി ഞാൻ കാര്യം ആയിട്ട പറയണേ…ക്‌ളാസ് കഴിഞ്ഞ അമ്മെനോട് പറയാൻ നിക്കാ”

ഞാൻ ഗൗരവത്തിൽ , സ്വല്പം ശബ്ദം താഴ്ത്തികൊണ്ട് പറഞ്ഞു .

“നിനക്കെന്താ വട്ടുണ്ടോ കണ്ണേട്ടാ..എനിക്കൊരു ഡൌട്ട് തോന്നിയിരുന്നെങ്കിലും ഇത്ര ഞാൻ പ്രതീക്ഷിച്ചില്ല..”

അവൾ ചിരിയോടെ പറഞ്ഞു.

“എന്ത് ഡൌട്ട് ?”

ഞാനവളെ കുതുകത്തോടെ നോക്കി.

“ആ ചേച്ചി ഇവിടെ വന്നപ്പോ തന്നെ എനിക്ക് എന്തോ പന്തികേട് തോന്നി..അങ്ങനെ ടീച്ചേഴ്‌സൊക്കെ തിരഞ്ഞു വരാൻ മാത്രം നീ വല്യ മിടുക്കൻ ഒന്നുമല്ല…”

അവൾ കിട്ടിയ ഗ്യാപ്പിൽ എന്നെ ഒന്ന് താങ്ങിക്കൊണ്ട് പറഞ്ഞു.

ഞൻ ഒന്നും മിണ്ടാൻ പോയില്ല..ഇപ്പൊ കേൾക്കാനേ നിവൃത്തിയുള്ളു !

“പിന്നെ അവരുടെ അടുത്ത് നിക്കുമ്പോ ഉള്ള സ്മെൽ തന്നെ അവര് പോയപ്പോഴും നിന്റെ അടുത്തുണ്ട് “

അവളൊന്നു അർഥം വെച്ചുകൊണ്ട് തന്നെ പറഞ്ഞപ്പോൾ എനിക്കെന്തോ പോലെ തോന്നി .

“ചെ…”

ഞാൻ മനസിൽ പറഞ്ഞു അവളെ ജാള്യതയോടെ നോക്കി.

“മ്മ്..എന്താന്ന് വെച്ചോ ആയിക്കോ മോനെ…ഞാനൊന്നും പറയാൻ പോണില്ല…പക്ഷെ അച്ഛനൊക്കെ അറിഞ്ഞാ നിന്നെ വീട്ടിനു അടിച്ചു പുറത്താക്കും “

അവൾ ഒരു ഭീഷണി പോലെ പറഞ്ഞു.

“മ്മ്..നേരാണ്..അച്ഛൻ കുറച്ചു പ്രെശ്നം ആണ് ..”

ഞാൻ മനസ്സിലോർത്തു !

അവളതും പറഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങി .

“പിന്നെ ..ആ ചേച്ചി നല്ല സുന്ദരി ആണുട്ടോ ..കണ്ട പറഞ്ഞേക്ക്”

അവൾ പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ പറഞ്ഞു ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി . എനിക്ക് ആദ്യമായി അഞ്ജുവിനോട് ഒരു ഇഷ്ടക്കൂടുതൽ തോന്നി. സംഭവം കീരിയും പാമ്പും ആണേലും മഞ്ജുസിന്റെ കാര്യം അറിഞ്ഞിട്ടും അവളാരോടും ഒന്നും പറഞ്ഞില്ല . മാത്രമല്ല വീട്ടിൽ പ്രെശ്നം ആയപ്പോൾ അവളെനിക്ക് വേണ്ടി സംസാരിക്കുവേം ചെയ്തു..

അഞ്ജു അറിഞ്ഞതോടെ പ്പ്രേശ്നങ്ങളൊന്നും ഉണ്ടായില്ലെങ്കിലും അവളെപ്പോഴും എന്നെ ഒരുമാതിരി ആക്കിയ നോട്ടവും , സംസാരവും ഒക്കെ ആണ് . അതായിരുന്നു സഹിക്കാൻ പറ്റാത്തത് ! ആഹ് എന്തേലും അകറ്റേന്നു കരുതി ഞാൻ സഹിച്ചു പിടിച്ചു .

പിന്നെ പിറ്റേന്ന് പതിവ് പോലെ കോളേജിലേക്ക് . സ്വല്പം നേരത്തെ തന്നെ ഞാനും ശ്യാമും ഒകെ കോളേജിലെത്തി . മഞ്ജുവിന്റെ വീട്ടിൽ പോയ കാര്യം ഒകെ ഞാനും ശ്യാമും സംസാരിച്ചോണ്ട് നിക്കേ ആണ് മഞ്ജുസിന്റെ കാർ സ്വല്പം സ്പീഡിൽ കോളേജിലേക്കുള്ള നടവഴിയിലേക്ക് കയറി കുതിച്ചു വരുന്നത് ഞങ്ങൾ കണ്ടത് !

ഞങ്ങൾ മതിലിൽ ഇരുന്നു ആ കാഴ്ച നോക്കി നിൽക്കെ അത് പാർക്കിങ്ങിലേക്ക് ക്ഷണ നേരം കൊണ്ട് കടന്നു കഴിഞ്ഞിരുന്നു . ഫ്രണ്ട് ഗ്ലാസ്സിനുള്ളിലൂടെ കനടപ്പോൾ തന്നെ അവളുടെ വേഷം സെറ്റ് സാരി ആണെന്ന് എനിക്ക് മനസിലായി !

ഞാൻ പറഞ്ഞത് അപ്പാടെ അനുസരിച്ചു ! എന്ത് വേണ്ടെന്നു പറഞ്ഞോ അതിട്ടു വന്നേക്കുന്നു .

ഞാൻ മതിലിൽ നിന്ന് നിരങ്ങി താഴോട്ടിറങ്ങിയപ്പോഴേക്കും മഞ്ജുസും കാറിൽ നിന്നിറങ്ങി കഴിഞ്ഞിരുന്നു. അവളുടെ വേഷവും മട്ടും ഭാവവും ഒക്കെ കണ്ടപ്പോൾ ഞാൻ അന്തം വിട്ടു പോയി !

ഒരു കസവ് സെറ്റ് സാരിയും ഇളം പച്ച നിറത്തിലുള്ള ബ്ലൗസും ആണ് വേഷം . കൈ ഇറക്കം നോർമൽ സൈസ് ആണ് .അതുകൊണ്ട് തന്നെ മുക്കാൽ ഭാഗം നഗ്നമായ കൈകൾ കാണാം . പിറന്നാൾ ആണെന്നൊക്കെ പറഞ്ഞത് കൊണ്ട് അമ്പലത്തിൽ പോയിട്ടുള്ള വരവാണെന്നു എനിക്ക് തോന്നി.നെറ്റിയിൽ ചെറിയ നീളത്തിൽ ചന്ദനം തൊട്ടിട്ടുണ്ട്. മുടിയിൽ തുളസി കതിരും കാണാനുണ്ട് ! വയറിന്റെ സ്വല്പം ഭാഗം പുറത്തു കാണാനും ഉണ്ട്…

വലതു കയ്യിൽ കറുത്ത ലേഡീസ് വാച് , ഇടം കയ്യിൽ സ്വർണ വളകൾ ! കാതിൽ സ്വർണ കമ്മലും , കഴുത്തിൽ നേർത്ത സ്വർണ മാലയും ഉണ്ട് . കണ്ണെഴുതിയ പോലെ ഉണ്ട്, അതോ ഐ ലൈനർ ആണോ എന്തോ ! വേറെ മേക്ക്അപ് ഒന്നുമില്ല..ലിപ്സ്റ്റിക് പോലും തേച്ചിട്ടില്ല !

ലാലേട്ടൻ പറഞ്ഞ പോലെ കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപെട്ടോ എന്ന് തോന്നിയെങ്കിലും ആ ഭഗവതിയെ കണ്ടപ്പോ ഒരിളക്കം തോന്നാതിരുന്നില്ല .

ബാഗ് എടുത്തു വലതു തോളിലേക്കിട്ടു അവൾ ഞങ്ങളെ നോക്കി കൈവീശി ഹായ് പറഞ്ഞു . ഞാൻ മഞ്ജുസിനെ ഒന്ന് അടിമുടി നോക്കി കൊണ്ട് ശ്യാമിനെ നോക്കി..അവൻ മഞ്ജുസിനെ തിരിച്ചും വിഷ് ചെയ്തു ചിരിച്ചു..പിന്നെ ഡ്രസ്സ് അടിപൊളി ആയിട്ടുണ്ടെന്നു കൈകൊണ്ട് ആംഗ്യം കാണിക്കയും ചെയ്തു .

അതിനു മറുപടി എന്നോണം അവൾ ചിരിക്കുന്നുമുണ്ട് .

“എന്ന ലുക്ക് ആണെടെയ് മിസ് “

അവൻ എന്റെ തോളിൽ തോളുരുമ്മിക്കൊണ്ട് പറഞ്ഞു. ഞാനവനെ ഒന്ന് നോക്കി ദഹിപ്പിച്ചുകൊണ്ട് മഞ്ജുസിനടുത്തേക്ക് നടന്നു. ഇനിയിപ്പോ ആരേലും കണ്ടാലും കുഴപ്പമില്ല..

ഞാൻ ശ്യാമിനൊപ്പം അവളുടെ അടുത്തേക്ക് ചെന്നു .

“മിസ്സെന്താ ഇന്ന് ഈ വേഷത്തിൽ ?”

ഞാൻ എന്തേലും ചോദിയ്ക്കാൻ തുടങ്ങും മുൻപ് ശ്യാം ചാടി കയറി ചോദിച്ചു.

“അപ്പൊ ഇയാളൊന്നും പറഞ്ഞില്ലേ…?”

മഞ്ജു എന്നെ ചൂണ്ടിക്കൊണ്ട് ശ്യാമിനെ നോക്കി.

“ഇല്ലല്ലോ..എന്താ സംഭവം ?”

ശ്യാം എന്നെയും അവളെയും മാറി മാറി നോക്കി.

“ഏയ് ഒന്നുമില്ല..ഇന്നെന്റെ പിറന്നാളാ “

മഞ്ജു മാറിൽ കൈ പിണച്ചു കെട്ടിക്കൊണ്ട് പുഞ്ചിരി തൂകി പറഞ്ഞു .

“ആണോ…ഹാപ്പി ബർത്ത്ഡേ മിസ്…മെനി മെനി ഹാപ്പി റിട്ടേൺസ്‌ ഓഫ് ദി ഡേ “

ശ്യാം അമ്പരപ്പോടെ പറഞ്ഞു .

“താങ്ക്സ് “

മഞ്ജു പുഞ്ചിരിച്ചു കൊണ്ട് അവനു നേരെ കൈനീട്ടി. ശ്യാം മഞ്ജുസിന്റെ കൈത്തലം കുലുക്കി കൊണ്ട് ചിരിച്ചു.

ഞാനതു നോക്കികൊണ്ട് മന്ജുസിനെ മുഖം ഉയര്ത്തി നോക്കി .

അവളുടെ മുഖത്ത് എന്നെ പറ്റിച്ച ഒരു ചിരി ഉണ്ട് .

“മിസ്സെ..ഞാനറിഞ്ഞില്ല..ഈ തെണ്ടി പറഞ്ഞതും ഇല്ല…എന്തായാലും ഇപ്പോ അറിഞ്ഞല്ലോ..നമ്മുടെ ക്‌ളാസിൽ വെച്ച് കേക് കട്ട് ചെയ്യണം ..ഞാൻ പോയി പൈസ പിരിക്കാൻ നോക്കട്ടെ…”

ശ്യാം തിടുക്കപ്പെട്ട് പറഞ്ഞുകൊണ്ട് അവളുടെ കൈവിട്ടു .

“ഏയ് അതൊന്നും വേണ്ട..”

മഞ്ജു സ്നേഹപൂർവ്വം നിരസിച്ചു.

“ഏയ് അത് പറഞ്ഞാൽ പറ്റില്ല..എല്ലാ ടീച്ചേഴ്സിന്റെയും ബർത്ത്ഡേ ക്കു ഇത് പതിവാ”

ശ്യാം ഒറ്റ ശ്വാസത്തിൽ പറഞ്ഞുകൊണ്ട് തിരിഞ്ഞു നടന്നു. ഇനി ക്‌ളാസിൽ പോയിട്ട് പൈസ പിരിക്കാനുള്ള പരിപാടി ആകും.

ഞാൻ അവൻ പോകുന്നത് നോക്കി . പിന്നെ മഞ്ജുസിനു നേരെ തിരിഞ്ഞു.

“ഓ..നമ്മളെ പുല്ലുവില ആണല്ലേ…”

ഞാനവളുടെ രൂപം കണ്ടുകൊണ്ട് ചോദിച്ചു.

“ഹാ..ഞാൻ അമ്പലത്തിൽ പോയിട്ടാ വരണേ..”

മഞ്ജു ന്യായീകരിച്ചുകൊണ്ട് പറഞ്ഞു .

“മ്മ്…ചുമ്മാ മനുഷ്യന്റെ കൺട്രോൾ കളയാൻ..”

ഞാൻ അവളെ അടിമുടി നോക്കികൊണ്ട് പറഞ്ഞു .

“ഒന്ന് പോടാ…”

അവൾ ചിരിച്ചു.

പിന്നെ ബാഗിൽ നിന്ന് ക്ഷേത്രത്തിൽ നിന്ന് കിട്ടിയ പ്രസാദം , ഇലകീറിൽ എടുത്തു വെച്ചത് എടുത്തുകൊണ്ട് ആരും കാണാതെ എന്റെ കൈവെള്ളയിലേക്ക് വെച്ച് തന്നു .

“ഇന്ന…വേണേൽ കുറച്ച ചന്ദനം തൊട്ടോ..നിന്റെ തല ഒന്ന് തണുക്കട്ടെ “

മഞ്ജു ചിരിയോടെ പറഞ്ഞുകൊണ്ട് അതെന്റെ കയ്യിൽ തന്നുകൊണ്ട് മുന്നോട്ടു നടന്നു നീങ്ങി. അവൾ തന്നെ ചന്ദനം ഞാൻ കൈനിവർത്തി നോക്കി. ഇലകീറിൽ തുളസി കതിരും തെച്ചിപ്പൂവും ചന്ദനം അരച്ചതുമെല്ലാം ഉണ്ട്.

ഞാനതിൽ നിന്നും സ്വല്പം എടുത്തു നെറ്റിയിൽ അണിഞ്ഞു കൊണ്ട് അത് നിലത്തു തന്നെ ഉപേക്ഷിച്ചു . മഞ്ജുസ് നടന്നു നീങ്ങുന്നത് കുറെ വായ് നോക്കി പിള്ളേർ വെള്ളമിറക്കി നോക്കുന്നത് കണ്ടപ്പോൾ എനിക്ക് എന്തെന്നില്ലാത്ത ദേഷ്യം വന്നു . പക്ഷെ ഞാനും വേറെ ടീച്ചേഴ്സിനെ , എന്തിനു മഞ്ജുസിനെ തന്നെ ഇങ്ങനെ നോക്കി ഗര്ഭം ഉണ്ടാക്കിയിട്ടുണ്ട് എന്നാലോചിച്ചപ്പോൾ ഒന്നും പറയാനും തോന്നിയില്ല..ജൂനിയേർസ് ചെറുക്കൻമാരെ ഒന്ന് നോക്കി ദഹിപ്പിച്ചിട്ട് നേരെ നോക്കി വിട്ടു .

കാണാൻ കൊള്ളാവുന്ന ടീച്ചേഴ്സിനെ ഒരുവിധപ്പെട്ട എല്ലാ ആൺകുട്ടികളും നോക്കി വെള്ളമിറക്കുന്നത് പതിവാണ് ! ആഹ്…അതുകൊണ്ട് ക്ഷമിക്കുക തന്നെ ..ഞാൻ അതൊക്കെ നോക്കിക്കണ്ടു കൊണ്ട് നേരെ നടന്നു . ക്ളാസിലെത്തിയപ്പോഴേക്കും ശ്യാം കളക്ഷൻ തുടങ്ങിയിരുന്നു .

സാധാരണ ടീച്ചേഴ്സിന്റെ പിറന്നാളിന് ക്‌ളാസ്സിലെ പിള്ളേരുടെ വക എന്തേലും ഗിഫ്റ്റ് കൊടുക്കും. സാരിയോ ഷർട്ടോ ഒകെ ആകും മിക്കവാറും . പിന്നെ ഒരു ബർത്ത്ഡേ കേക്കും ! ഉച്ചക്ക് ലഞ്ച് ബ്രെക് ടൈമിൽ അവരെ വിളിച്ചു കൊണ്ട് വന്നു കട്ടിങ് സെറിമണിയും നടത്തും.

ശ്യാം വിവരങ്ങളൊക്കെ പറഞ്ഞു കളക്ഷൻ തുടങ്ങി . ഞാനും എന്റെ കയ്യിൽ ഉണ്ടായിരുന്നത് കൊടുത്തു . സംഗതി വാങ്ങാന് ഞങ്ങൾ തന്നെയാണ് ഇന്റെർവെല്ലിനു പുറത്തു പോയത്. പ്രിൻസിയുടെ പെർമിഷൻ വാങ്ങിയാണ് പുറത്തു പോയത്.

അവൻ കേക്ക് വാങ്ങാൻ ആയി ഷോപ്പിൽ കയറിയ സമയം ഞാനിപ്പോ വാരമെന്നു പറഞ്ഞു പുറത്തിറങ്ങി. പേഴ്സണലി നമ്മളും മഞ്ജുസിനു എന്തേലും കൊടുക്കണമല്ലോ .

ഞാൻ നേരെ എ.ടി .എം കൗണ്ടറിലേക്ക് കയറി. എനിക്ക് സ്വന്തമായി ഒരു അക്കൗണ്ട് ഉണ്ട്. മുൻപൊരിക്കൽ സ്കോളർഷിപ് കിട്ടിയ പൈസയും കാറ്റെറിംഗിന് പോയി കിട്ടുന്ന പൈസയും കുറച്ചൊക്കെ കൂട്ടിവെച്ചു നാല്- അഞ്ച് ആയിരം രൂപ കാണണം !

ഞാൻ അതിൽ നിന്ന് നാലായിരം എടുത്ത് കൊണ്ട് പുറത്തിറങ്ങി . പിന്നെ കൗണ്ടറിനു സ്വല്പം മാറിയുള്ള ഒരു ജ്വല്ലറിയിലേക്ക് കയറി .

ഒരു ഗ്രാം തങ്കത്തിൽ പൊതിഞ്ഞ ആഭരണങ്ങൾ അവിടെ വിൽക്കപെടുന്നുണ്ട് . നമ്മുടെ ബഡ്ജറ്റിൽ ഒതുങ്ങുന്ന സാധനം ആണ് . ഒരു റിങ് വാങ്ങിച്ചു അതിൽ “മഞ്ജുസ് ” എന്ന് പേരെഴുതണം ! പെട്ടെന്ന് തോന്നിയ ഐഡിയ ആണ് .

അവൾക്കും ഒരു സർപ്രൈസ് ആയിക്കോട്ടെ എന് കരുതി. പെറ്റ തള്ളക്കു ഒരു സാരി വാങ്ങി കൊടുത്തിട്ടില്ല..അതുവേറെ കാര്യം ! ഞാൻ അവരോടു കാര്യം പറഞ്ഞു . സംഭവം ചെയ്തു തരാമെന്നു അവരും പറഞ്ഞു . സ്വല്പം വൈറ്റ് ചെയ്യേണ്ടി വരുമെന്ന് അവിടത്തെ പണിക്കാരൻ പറഞ്ഞു .ഞാൻ വൈകീട്ട് കോളേജ് വിടുന്ന സമയത് വരാമെന്നു പറഞ്ഞു എഴുതേണ്ട കാര്യവും ഫോണ്ടും ഒക്കെ അയാൾക്ക്‌ കാണിച്ചു കൊടുത്തു പറഞ്ഞ പണവും നൽകി .

ഞാൻ തിരിച്ചു ചെല്ലുമ്പോഴേക്കും ശ്യാം കേക്കും ഡ്രെസ്സും ഒകെ വാങ്ങിച്ചു കഴിഞ്ഞിരുന്നു. ഞങ്ങൾ അതുമായി നേരെ കോളേജിലേക്ക് തിരിച്ചു.

മഞ്ജുസിന്റ പിരീഡ് ആഫ്റ്റർ നൂൺ ആണ് . അതുകൊണ്ട് ഉച്ചക്കുള്ള കേക്ക് കട്ടിങ് അവളുടെ പിരീഡ് ടൈമിൽ തന്നെ ആകാമെന്ന് കരുതി .

അങ്ങനെ ഉച്ചക്ക് ശേഷമുള്ള ഫസ്റ്റ് പിരീഡിന് കക്ഷി എത്തി .

എല്ലാവരും പതിവ് പോലെ വിഷ് ചെയ്തുകൊണ്ട് അവളെ സ്വീകരിച്ചു . അവൾ ചിരിയോടെ ഇരിക്കാനായി പറഞ്ഞു . ഉച്ച ആയതുകൊണ്ട് തന്നെ സ്വല്പം വിയർത്തിട്ടാണ് വരവ് !

അപ്പോഴേക്കും ശ്യാം കാര്യം അവതരിപ്പിച്ചുകൊണ്ട് കേക്കും ഗിഫ്റ്റും ഒകെ പുറത്തെടുത്തു .

“മിസ്സെ എന്ന തുടങ്ങാം “

അവൻ എന്റെ അടുത്തിരുന്നുകൊണ്ട് വിളിച്ചു ചോദിച്ചു.

മഞ്ജുസ് അതൊക്കെ കണ്ടു വേണോ എന്ന ഭാവത്തിൽ ഞങ്ങളെ നോക്കി .

അപ്പോഴേക്കും “ഹാപ്പി ബർത്ഡേ ടൂ യു മിസ് ..ഹാപ്പി ബർത്ത്ഡേ മഞ്ജു മിസ് “

എന്നൊക്കെയുള്ള താളത്തിലുള്ള മുദ്രാവാക്യം വിളികൾ ഉയർന്നിരുന്നു .മഞ്ജു അതൊന്നും വേണ്ട എന്ന ഭാവത്തിൽ സ്വയം ചുണ്ടിൽ വിരൽവെച്ചു ഞങ്ങളെയൊക്കെ നോക്കി ശബ്ദമുണ്ടാക്കരുതെന്നു ഭാവിച്ചു .

“ശ്…പ്ലീസ് സൈലെൻസ്..അപ്പുറത്തുള്ള ക്‌ളാസുകാർക്കൊക്കെ ബുദ്ധിമുട്ടാവും “

അവൾ ഗൗരവത്തിൽ പറഞ്ഞു .

പിന്നെ ശ്യാമിനെ ക്ഷണിച്ചു . അവൻ കേക്കിന്റെ പാക്കെറ്റുമായി മുന്നോട്ടു നടന്നു . പിന്നെ ഒത്ത നടുക്കുള്ള ടേബിളിനു മീതെ ആയി കൊണ്ട് വെച്ചു കൊണ്ട് പാക്കെറ്റ് അഴിച്ചു .

ഒരു വെളുത്ത നിറത്തിലുള്ള കേക്ക് ആയിരുന്നു. അതിനു മീതെ നല്ല ഡിസൈനിൽ പൂക്കളും പിങ്ക് കളറിൽ വരച്ചു ചേർത്തിട്ടുണ്ട്…പിന്നെ “ഹാപ്പി ബർത്ഡേ ഡിയർ മഞ്ജു മിസ് ” എന്ന കുറിപ്പ് കറുത്ത നിറത്തിൽ കേക്കിനു മീതെ എഴുതി ചേർത്തിട്ടുണ്ട് !

അവൾ അതിലേക്ക് കൗതുകത്തോടെയും , സന്തോഷത്തോടെയും നോക്കി . പിന്നെ എല്ലാവരെയും ആയി അടുത്തേക്ക് ചെല്ലാനായി ക്ഷണിച്ചു .

ശബ്ദം ഒന്നും ഉണ്ടാക്കരുതെന്നു എല്ലാരേയും ചട്ടം കെട്ടി മഞ്ജുസ് കേക്ക് കട്ട് ചെയ്യാൻ ഒരുങ്ങി .

“പിന്നെ ..ഇതെടുത്തു ദേഹത്തൊന്നും തേക്കരുത് ട്ടോ ..”

അവളൊരു മുന്നറിയിപ്പ് പോലെ ആദ്യമേ ജാമ്യം എടുത്തു.

“ഏയ് അതൊന്നുമില്ല..മിസ് എളുപ്പം മുറിക്ക് “

കൂട്ടത്തിൽ ചിലർ തിരക്ക് കൂട്ടി കൊണ്ട് പറഞ്ഞു . ഞാനും ശ്യമും അവൾക്കരികിലേക്ക് നീങ്ങി നിന്നു . മഞ്ജുസിനെ കണ്ടിട്ട് എനിക്കെന്റെ നിയന്ത്രം നഷ്ടപെടുന്ന പോലെ തോന്നി. നല്ല സെക്സി ലൂക്കാണ് അവളെ സെറ്റ് സാരിയിൽ കാണാൻ . കൂടാതെ അവളുടെ വല്ലാത്തൊരു മണവും !

ഒരുവിധം ഞാൻ കടിച്ചു പിടിച്ചു നിക്കവേ മഞ്ജുസ് കേക്ക് കട്ട് ചെയ്തു .

അതോടെ എല്ലാരും കയ്യടിച്ചുകൊണ്ട് “ഹാപ്പി ബര്ത്ഡേ മഞ്ജു മിസ് ” എന്നൊക്കെ ഈണത്തിൽ പാടി . അവൾ ചിരിയോടെ സാരിത്തലപ്പ് വയറിലേക്ക് ചേർത്ത് പിടിച്ചു ശരീരം മറച്ചുകൊണ്ട് കേക്ക് മുറിച്ചു കൊണ്ട് നിവർന്നു.

അതിൽ നിന്നും ഒരു കഷ്ണം എടുത്തു അവൾ ആർക്കു കൊടുക്കണം എന്ന ഭാവത്തിൽ എല്ലാവരെയും നോക്കി .

ഞാനും ശ്യാമും ആയിരുന്നു അവളുടെ ഏറ്റവും അടുത്ത് നിന്നിരുന്നത് . അതുകൊണ്ട് തന്നെ ഊഴം ഞങ്ങള്ക്കായിരുന്നു .

അവളുടെ കയ്യിലുണ്ടായിരുന്നതിൽ നിന്നു ഒരു കഷ്ണം പൊട്ടിച്ചു ശ്യാം തന്നെ മഞ്ജുസിന്റെ വായിലേക്ക് വെച്ചു നൽകി . ഞാൻ മുൻകൈ എടുക്കാൻ നിന്നില്ല . ഞങ്ങൾ ക്‌ളാസിൽ കീരിയും പാമ്പും ആണെന്ന് പൊതുവെ സംസാരം ഉള്ളതാണ് . അതങ്ങനെ തന്നെ നിൽക്കുന്നതാണ് നല്ലത് .

ഞാൻ സ്വല്പം ഗ്യാപ് ഇട്ടു നിന്നു . അവളതു കഴിച്ചു കൊണ്ട് ബാക്കിയുള്ളത് ക്‌ളാസ്സിലെ ഒരു പഠിപ്പിയായ പെൺകുട്ടിക്ക് നൽകി . പിന്നെ ഞങ്ങളുടെ ഗിഫ്റ്റും സമ്മാനിച്ചു . ബാക്കിയുള്ള കേക്കൊക്കെ കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന പോലെ ഓരോരുത്തരായി തോണ്ടിയും മുറിച്ചും എടുത്തു .

ആകെക്കൂടി കുറച്ചു നേരം ബഹള മയം ആയിരുന്നു .

“നീ എന്താ മാറി നിൽക്കുന്നെ “

മഞ്ജുസ് പെട്ടെന്നു എന്റെ അടുത്തേക്ക് നീങ്ങികൊണ്ട് പതിയെ തിരക്കി .

“ഒന്നുമില്ല..”

ഞാൻ പതിയെ പറഞ്ഞു .

“മ്മ്…കേക് കിട്ടിയോ ?”

അവൾ സംശയത്തോടെ എന്നെ നോക്കി.

“എവിടന്നു…തേനീച്ച കൂടു ഇളകിയ പോലെ അല്ലെ.”

ഞാൻ കേക്കിനു വേണ്ടി അടികൂടുന്നവരെ ചൂണ്ടിക്കൊണ്ട് പറഞ്ഞു.

മഞ്ജുസും അതുകണ്ട് ചിരിച്ചു. സംഗതി ഡിഗ്രി ഫൈനൽ ഇയർ ആയിട്ടും കേക് കട്ടിങ് , ഫുഡ് ഒകെ കണ്ടാൽ എല്ലാരും ചെറിയ കുട്ടികളെ പോലെയാണ് .

അവൾ പെട്ടെന്ന് അവളുടെ കയ്യിൽ അവശേഷിച്ചിരുന്ന സ്വല്പം കേക്കിന്റെ കഷ്ണം എന്റെ നേരെ നീട്ടി .

“വേണ്ട..മഞ്ജുസ് കഴിച്ചോ..”

ഞാൻ ആരും ശ്രദ്ധിക്കുന്നില്ലെന്നു ഉറപ്പാക്കി പതിയെ പറഞ്ഞു .

“മ്മ്…”

അവൾ മൂളികൊണ്ട് അത് കഴിച്ചുകൊണ്ട് വിരലുകൾ നക്കി .

പിന്നെ എല്ലാരേയും പറഞ്ഞു വിട്ടു . കേക്കിന്റെ കവറും ബോർഡും ഒക്കെ ശ്യാം തന്നെ കൊണ്ട് കളഞ്ഞു തിരികെ വന്നു .

അപ്പോഴേക്കും മഞ്ജുസ് ക്‌ളാസ് സ്റ്റാർട്ട് ചെയ്തിരുന്നു .

അവൾ ഓരോന്ന് പറഞ്ഞുകൊണ്ട് നടന്നു നടന്നു ഞങ്ങളുടെ ബെഞ്ചിനടുത്തേക്കു നടന്നു വന്നു . ഞാൻ അവളെ തന്നെ ഇമ വെട്ടാതെ നോക്കിയിരുപ്പായിരുന്നു. എന്റെ നോട്ടം അവളുടെ സ്വല്പം ഓപ്പൺ ആയി കിടക്കുന്ന വയറിലോട്ടനെന്നു കണ്ട മഞ്ജുസ് ചിരിച്ചുകൊണ്ട് അവിടേക്ക് സാരി തലപ്പ് നീക്കി പിടിച്ചു.

പിന്നെ ഞങ്ങളുടെ ഡെസ്ക്കിനു അടുത്തേക്കായി വന്നു .

ശ്യാം ആണ് അറ്റത്തായി ഇരിക്കുന്നത്..അതിനപ്പുറത്തു ഞാൻ , അതും കഴിഞ്ഞു ഞങ്ങളുടെ തന്നെ ഫ്രണ്ട് ആയ കുട്ടു എന്ന് വിളിക്കുന്ന വിപിൻ !

“ശ്യാം ഒന്നെഴുന്നേറ്റെ”

അവൾ ചിരിയോടെ പറഞ്ഞു അവനെ എഴുനേൽപിച്ചു. സംഭവം എന്തിനാണെന്നു എനിക്കും മനസിലായില്ല. അവനും അവളെ പന്തികേടൊടെ നോക്കി.

“താൻ അങ്ങോട്ടിരിക്ക് “

എണീറ്റ അവനെ നോക്കി മഞ്ജുസ് പറഞ്ഞുകൊണ്ട് തൊട്ടു മുൻപിലെ സീറ്റ് ചൂണ്ടി കാണിച്ചു . അപ്പോഴാണ് സംഗതി ക്ലിയർ ആയത്. മഞ്ജുസ് ഇടക്കു നിന്നു ബോറടിക്കുമ്പോൾ ഏതേലും ബെഞ്ചിൽ കയറി ഇരിക്കും. കൂടുതലും ഫ്രണ്ട് ബെഞ്ചിൽ ആണ് അങ്ങനെ ഇരിക്കുക . അല്ലെങ്കിൽ പെൺകുട്ടികളുടെ ബെഞ്ചിൽ ആകും. ഇതാദ്യമായാണ് ഞങ്ങളുടെ ബെഞ്ചിലോട്ടു കയറി വരുന്നത്..

ശ്യാം കാര്യം മനസിലായ പോലെ എന്നെയും മഞ്ജുസിനെയും ഒന്ന് നോക്കികൊണ്ട് എഴുനേറ്റു തൊട്ടു മുൻപിലേക്ക് മാറി ഇരുന്നു . മഞ്ജുസ് അവൻ ഇറങ്ങിയതും എന്റെ അടുത്തേക്കായി വന്നിരുന്നു .അവളുടെ സാമീപ്യവും മണവും എന്നെ അസ്വസ്ഥനാക്കി തുടങ്ങി..ഞാൻ അവളിൽ നിന്നും സ്വല്പം നിരങ്ങി മാറി ഗ്യാപ്പിട്ട് ഇരുന്നു .

“ഓക്കേ..ലിസ്സൻ നൗ “

അവൾ എന്റെ അടുത്തിരുന്നു കൊണ്ട് ഡെസ്ക്കിൽ പതിയെ അടിച്ചുകൊണ്ട് പറഞ്ഞു. അതോടെ കുശു കുശുക്കിയിരുന്ന പെണ്കുട്ടികളൊക്കെ സൈലന്റ് ആയി. വീണ്ടും ചാപ്റ്ററിലെ കാര്യങ്ങൾ പറഞ്ഞുകൊണ്ട് അവൾ എന്നെ ചിരിയോടെ ഇടം കണ്ണിട്ടു നോക്കി.

“ഇതിന്റെ ഒകെ വല്ല കാര്യവും ഉണ്ടോ ” എന്ന ഭാവത്തിൽ ഞാൻ കൈമലർത്തി.

അവൾ ചിരിയോടെ എന്ത് അടുത്തേക് സ്വല്പം കൂടി നീങ്ങി . അതോടെ ഞങ്ങൾ തമ്മിലുള്ള അകലം നന്നേ കുറഞ്ഞു .

അവളുടെ ദേഹത്തെ ചൂട് പോലും എനിക്ക് ആവിപോലെ അറിയാമായിരുന്നു .

അവൾ പക്ഷെ അത് കാര്യമാക്കാതെ ക്ലസ്സെടുത്തു . ഇടക്കു ഡെസ്കിനിടയിലേക്ക് ഇടം കാല് നീക്കി എന്റെ കാലിൽ ചവിട്ടി..

ഞാൻ അന്തം വിട്ടുകൊണ്ട് അവളെ തിരിഞ്ഞു നോക്കി.

ശത്രുക്കൾ അടുത്തടുത്തിരിക്കുന്ന കാഴ്ച കണ്ടു ലാസ്റ്റ് ബെഞ്ചിലെ പെൺകുട്ടികൾ ഇടം കൈ തലക്കു താങ്ങി ഇരിക്കുന്ന മഞ്ജുസിനെ നോക്കി .

അത് കണ്ടെന്നോണം മഞ്ജുസ് ദേഷ്യപ്പെട്ടു..

“മ്മ്..എന്താ അവിടെ ? “

മഞ്ജു അവരെ നോക്കിയപ്പോൾ ആ കുട്ടികൾ ഒന്നുമില്ലെന്ന ഭാവത്തിൽ മുഖം താഴ്ത്തി ഇരുന്നു .

ആരും ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടതും മഞ്ജുസ് എന്നെ ഒന്ന് പരീക്ഷിക്കാനായി തന്നെ തട്ടാനും മുട്ടാനും ഒക്കെ തുടങ്ങി…

ഞാൻ സ്വല്പം വല്ലായ്മയോടെ ഇരുന്നു വിയർക്കാൻ തുടങ്ങി. ഒപ്പം സാമാനവും കമ്പി ആകുന്ന പോലെ തോന്നി .മഞ്ജു ചെരിപ്പഴിച്ചു വെച്ചു കാല്പാദം മാത്രം എന്റെ കാലിന്മേൽ ഉരസാൻ തുടങ്ങി …

“മിസ്സെ പ്ലീസ് ..”

അടുത്തുള്ളവര് ശ്രദ്ധിക്കേണ്ട എന്നുവെച്ചു ഞാൻ മഞ്ജുസ് എന്നൊന്നും വിളിക്കാതെ ഉള്ള കാര്യം പതുക്കെ പറഞ്ഞു .

അവൾക്കതിനു രേസ്പോൻസ് ഇല്ല.. അവൾ വീണ്ടും എന്റെ കാലിൽ തഴുകി .

“ഡെയി നീ ഇവിടെ ഇരിക്ക്…ഞാൻ അവിടെ ഇരിക്കാം “

മഞ്ജു മാറുന്നില്ലെന്നു കണ്ട ഞാൻ അടുത്തിരുന്ന വിപിനോട് മാറി ഇരിക്കാൻ പറഞ്ഞു . ആ മൈരനും സമ്മതിക്കുന്നില്ല . അവനു പേടിയാണെന്ന് !

അവളുടെ ഇരിപ്പും സ്മെൽ ഉം എന്റെ കൺട്രോൾ കളയുമെന്ന് തോന്നി . ഞൻ കുറച്ചു നേരം കണ്ണടച്ച് ഇരുന്നു ..

“മൈര് ഈ പിരീഡ് ഒന്ന് കഴിഞ്ഞു കിട്ടിയ മതി ” എന്നായി പ്രാർത്ഥനയൊക്കെ ! അങ്ങനെ ഒരുവിധം ബെല്ലടിച്ചു കണ്ടപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത് . അതിനു മുൻപേ തന്നെ അവൾ കാലുകൊണ്ട് ആളെ വടിയാക്കുന്ന പരിപാടി അവസാനിപ്പിച്ചിരുന്നു .

അവൾ ചിരിയോടെ ബുക്കും കയ്യിലെടുത്ത്കൊണ്ട് എഴുനേറ്റു . പിന്നെ പോകും വഴിക്ക് ടേബിളിൽ നിന്നു ഞങ്ങൾ സമ്മാനിച്ച ഗിഫ്റ്റും എടുത്തു പിടിച്ചു പുറത്തേക്ക് കടന്നു .

ഹോ..ആശ്വാസം !

ഞാനൊരു ദീർഘ ശ്വാസം വിട്ടു. അപ്പോഴേക്കും മുൻപിലെ സീറ്റിലേക്ക് പോയ ശ്യാം തിരിച്ചെത്തി . അവനു കാര്യമൊക്കെ ഏതാണ്ട് മനസിലായ മട്ടുണ്ട് എങ്കിലും ഞാനൊന്നും ഭാവിച്ചില്ല . തൊട്ടുരുമ്മി ഇരിക്കാൻ പൂതി ആയിട്ട് മഞ്ജുസ് വന്നതാകുമെന്നു അവനും കരുതി കാണണം !

അന്നത്തെ ക്‌ളാസ് കഴിഞ്ഞയുടനെ ഞാൻ ശ്യാമിന്റെ ബൈക്ക് എടുത്തുകൊണ്ട് നേരത്തെ റിങ് പറഞ്ഞേൽപ്പിച്ച ജ്വല്ലറിയിലേക്ക് പോയി . അത് കളക്റ്റ് ചെയ്ത ശേഷം തിരിച്ചു അവനു വണ്ടി കൊണ്ട് കൊടുത്തു .

കാര്യം ഒന്നും ഞാൻ അവനോടു പറയാൻ നിന്നില്ല . ഒരത്യാവശ്യ കാര്യം ഉണ്ടായിരുന്നു എന്ന് മാത്രം പറഞ്ഞു . റിങ് ഞാൻ പാന്റ്സിന്റെ പോക്കെറ്റിലിട്ടുകൊണ്ട് മഞ്ജുസിനായി കോളേജിന് വെളിയിൽ , പതിവ് സർവേ കല്ലിനു അടുത്ത് കാത്തു നിന്നു .

സ്വല്പം വൈകിയാണ് അവൾ വന്നത് . വഴിയോരത്തു ഞാൻ നിക്കുന്നത് കണ്ട മഞ്ജുസ് പതിവ് പോലെ എന്റെ ഓരം ചേർന്ന് നിർത്തി..

“നീ പോയില്ലേ ?”

അവൾ ഗ്ലാസ് താഴ്ത്തി എന്നെ നോക്കികൊണ്ട് തിരക്കി .

“ഇല്ല ..ഞാൻ മഞ്ജുസിനെ കാത്തു നിന്നതാ…”

ഞാൻ പതിയെ പറഞ്ഞു .

“മ്മ്…എന്തിനാ ?”

അവൾ കള്ളച്ചിരിയോടെ തിരക്കി.

“അതൊക്കെ പറയാം..ഞാൻ കൂടി കേറട്ടെ “

ഞാൻ സംശയത്തോടെ അവളെ നോക്കി.

“മ്മ്…”

അവൾ തലയാട്ടി.

അതോടെ ഞാൻ ഡോർ തുറന്നുകൊണ്ട് കാറിനകത്തേക്ക് കയറി. ബാഗ് ഊരി മടിയിലും വെച്ചു. അവളെന്നെ അടിമുടി സംശയ ദൃഷ്ടിയോടെ നോക്കിയ ശേഷം കാർ പതുക്കെ മുന്നോട്ടെടുത്തു .

“മഞ്ജുസ് ഇന്ന് എന്ത് പണിയ കാണിച്ചേ ..”

ഞാൻ ഒരു നിമിഷത്തെ മൗനത്തിനു ശേഷം സംസാരിച്ചു തുടങ്ങി.

“മ്മ്..എന്ത് പറ്റി”

അവൾ എന്നെ ചെരിഞ്ഞു നോക്കികൊണ്ട് തിരക്കി .

“കുന്തം ..ക്‌ളാസ്സിലിരുന്നു എന്ന പണിയ കാണിച്ചേ..ഞാൻ എത്ര കഷ്ടപ്പെട്ട കൺട്രോൾ ചെയ്തെന്നു അറിയോ “

ഞാൻ ചിരിയോടെ പറഞ്ഞു.

“ഓ…നിനക്കു കണ്ട്രോൾ ഉണ്ടോന്നു നോക്കാൻ വേണ്ടി തന്നെയാ ചെയ്തത്..”

അവളും വിട്ടില്ല .

“ഓ പിന്നെ..”

ഞാൻ മുഖം വക്രിച്ചുകൊണ്ട് പറഞ്ഞു.

അവളതു കണ്ടു ചിരിച്ചുകൊണ്ട് കാർ ഓടിച്ചു ഇരുന്നു .

“അല്ലേടാ..നീ എനിക്ക് ഗിഫ്റ് ഒന്നും വാങ്ങിയില്ലേ?”

മഞ്ജു സംശയത്തോടെ തിരക്കി.

“ഇയാളല്ലേ പറഞ്ഞെ ഒന്നും വേണ്ടെന്നു “

ഞാൻ പതിയെ പറഞ്ഞു .

“അയ്യടാ..അങ്ങനെ പറഞ്ഞെന്നു വെച്ചപ്പോ ..നീ അത് സൗകര്യം ആക്കിയല്ലേ “

മഞ്ജു എന്നെ കളിയാക്കികൊണ്ട് പറഞ്ഞു .

അത് കേട്ട് ഞാനും പുഞ്ചിരിച്ചു .

പിന്നെ കയ്യെത്തിച്ചു ടേപ് ഓൺ ചെയ്തു .

“ശ്രീ രാഗമോ തേടുന്നു നീ ഈ വീണ തൻ പൊൻതന്തിയിൽ സ്നേഹാർദ്രമാം ഏതോ പദം തേടുന്നു നാം ഈ നമ്മളിൽ നിൻ മൗനമോ പൂമാനമായ് നിൻ രാഗമോ ഭൂപാളമായ് എൻ മുന്നിൽ നീ പുലർ കന്യയായ്..”

എന്ന മനോഹരമായ സിനിമ ഗാനം എഫ്. എം സ്റ്റേഷനിൽ നിന്നും ഒഴുകി തുടങ്ങി .. രണ്ടാളുടെയും മൂഡിന് പറ്റിയ സാധനം ആണെന്ന് എനിക്കും മഞ്ജുസിനും ആ സമയം തോന്നി .ഞങ്ങൾ തമ്മിൽ തമ്മിൽ നോക്കി ചിരിച്ചും , ഗിയർ ലിവറിനു മീതെ ഇരുന്ന അവളുടെ കൈത്തലത്തിൽ തഴുകിയും അങ്ങനെ കുറച്ചു നേരം ഇരുന്നു ..

വഴിയോരത്ത് പിന്നെ ഒരു കോഫീ ഹൌസ് ടൗണിനോട് ചേർന്ന് കണ്ടപ്പോൾ ഞാൻ മഞ്ജുസിനോട് നിർത്താൻ പറഞ്ഞു .ഞങ്ങൾ മുൻപൊരിക്കൽ കയറിയിട്ടുള്ള കോഫീ ഷോപ് തന്നെയാണ് .

അവൾ കാർ ഒതുക്കി നിർത്തി എന്നെ നോക്കി .

“കോഫീ കഴിച്ചിട്ട് പോവാം “

ഞാൻ അവളോടായി പറഞ്ഞു .

“മ്മ്…”

അവൾ മൂളികൊണ്ട് ഡോർ തുറന്നു പുറത്തിറങ്ങി . പേഴ്‌സ് എടുക്കാൻ തുടങ്ങിയ മഞ്ജുസിനോട് ഞാൻ വേണ്ടെന്നു പറഞ്ഞു ..

“ഇന്ന് എന്റെ ചെലവ്…മഞ്ജുസിന്റെ ബർത്ഡേ അല്ലെ..”

ഞാൻ ചിരിയോടെ പറഞ്ഞപ്പോൾ അവളും സമ്മതിച്ചു .

പിന്നെ സ്വല്പം ഗ്യാപ് ഇട്ട് നടന്നു . പാറാവുകാരൻ വാതിൽ തുറന്നതിലൂടെ ഞങ്ങൾ അകത്തേക്ക് ചെന്നു. സെപറേറ്റ് കാബിൻ ഉള്ള ഏരിയ ലക്ഷ്യമാക്കിയാണ് ഞാൻ മുൻപേ നടന്നത് .

കപ്പിൾസ് ആയിട്ട് വരുന്ന ലവേർസ് , ന്യൂലി മാരീഡ് കപ്പിൾസ് ഒകെ കാബിനകത്തൊട്ടാണ് കയറുക. അവർക്കു മിണ്ടിയും പറഞ്ഞു ശല്യമില്ലാതെ ഇരിക്കാം .

മഞ്ജുസിന്റെ സെറ്റ് സാരിയൊക്കെ ചുറ്റിയുള്ള വരവ് കണ്ടിട്ട് റെറ്റോറന്റിലെ പയ്യന്മാരും സ്റ്റാഫും ഒകെ ചുഴിഞ്ഞു നോക്കുന്നുണ്ട് . അത് മനസിലായെന്നോണം അവളുടെ മുഖത്ത് സ്വല്പം നാണവും പതറലും ഒക്കെ ഉണ്ട് .

അവൾ എന്റെ പുറകെ കാബിനകത്തേക്ക് കയറി ഇരുന്നുകൊണ്ട് ഒരു ദീർഘ ശ്വാസം വിട്ടു .

“ഹോ..”

അവൾ സാരിത്തുമ്പ് ഉയർത്തി മുഖവും കഴുത്തുമൊക്കെ പതിയെ ഒപ്പി . എ.സി റെസ്റ്റോറന്റ് ആയിട്ടും മഞ്ജുസ് ചെറുതായി വിയർത്തിരുന്നു .

ഞങ്ങൾ കയറി കഴിഞ്ഞ ഉടനെ ഓർഡർ എടുക്കാനുള്ള ആള് വന്നു . രണ്ടു ഷേക്ക് പറഞ്ഞു ഞാൻ അയാളെ പെട്ടെന്ന് പറഞ്ഞു വിട്ട് കൊണ്ട് മഞ്ജുസിനെ നോക്കി .

അവൾ മൊബൈലും നോക്കി ഇരിപ്പാണ് . ഞാൻ ശ്രദ്ധിക്കുന്നത് കണ്ട അവൾ പുരികം രണ്ടു മൂന്നു വട്ടം മുകളിലേക്കും താഴോട്ടും ചലിയ്പ്പിച്ചു എന്താണെന്നു തിരക്കി..

ഞാൻ ഒന്നുമില്ലെന്ന്‌ കണ്ണിറുക്കി .

“ഹാഹ്..എന്താന്ന് വെച്ച പറയെടാ..”

അവൾ ഫോൺ ടേബിളിനു മെത്തേക്കു വെച്ചുകൊണ്ട് പറഞ്ഞു .

“പറയാം..അയാള് സാധനം കൊണ്ട് തന്നു പോട്ടെ….”

ഞാൻ കള്ളച്ചിരിയോടെ പറഞ്ഞു .

“ഡാ..വേണ്ടാത്ത പണി ആണേൽ..ഞാനിപ്പോ ഇറങ്ങി പോവും ട്ടോ “

മഞ്ജു എന്ന അത്ര വിശ്വസമില്ലാത്ത പോലെ പറഞ്ഞു .

“ഹാഹ്..അതൊന്നും അല്ല….”

ഞാൻ ചിരിയോടെ പറഞ്ഞു .

“മ്മ്…”

അവൾ മൂളികൊണ്ട് താടിക്കു കൈത്താങ്ങി ഇരുന്നു .

അപ്പോഴേക്കും വെയ്റ്റർ ഷേക്കുമായി എത്തി . അത് ഞങ്ങളുടെ മുൻപിലേക്ക് നീക്കി വെച്ചു തന്നു ഒരാക്കിയ ചിരിയും ചിരിച്ചു അയാൾ പോയി . ഒരാണിനെയും പെണ്ണിനേയും ഇങ്ങനെ കണ്ടാൽ നാട്ടുകാരുടെ സ്ഥായീ ഭാവം ഇതാണെന്നു തോന്നും..മൈരുകൾ!!

അയാൾ പോയതും ഞാൻ മഞ്ജുസിന്റെ അടുത്തേക്ക് ചെന്നിരുന്നു. അത് വരെ ഞങ്ങൾ മുഖാമുഖം , ഓപ്പോസിറ്റായിട്ടാണ് ഇരുന്നിരുന്നത് .

അവൾ ഞാൻ അടുത്ത് വന്നിരുന്നതും കസേര സ്വല്പം നീക്കിയിട്ടു .എനിക്കതു കണ്ടപ്പോൾ ചിരി വന്നു. ഞാൻ വല്ലോം ചെയ്താലോ എന്നുള്ള പേടിയാണ് !

“മഞ്ജുസ് ..ഞാൻ ഒരു കാര്യം പറയട്ടെ..”

ഞാൻ കുറച്ചു നേരം ഓരോന്ന് ആലോചിച്ചു ഇരുന്ന ശേഷം അവളെ നോക്കി. അവളപ്പൊഴേയ്ക്കും ഷേക്ക് സ്ട്രോ ഇട്ടു ഇളക്കി കുടിക്കാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു .

“മ്മ്…എന്താ ?”

അവൾ എന്നെ നോക്കികൊണ്ട് തിരക്കി .

“ഒന്നുമില്ല..ഇന്നലെ മഞ്ജുസ് പറഞ്ഞില്ലേ..ഞാനിനി എത്ര നാറി ആണേലും മഞ്ജുസിനു കുഴപ്പമില്ലെന്ന് ..”

ഞാൻ പറഞ്ഞു നിർത്തി അവളെ നോക്കി .

ഞാൻ എന്താണ് പറഞ്ഞു വരുന്നതെന്ന് മനസിലാകാത്ത പോലെ അവൾ എന്നെ നോക്കി മിഴിച്ചിരുന്നു .

“അതിനു ..?”

അവളെന്നെ ചോദ്യ ഭാവത്തിൽ നോക്കി .

“അല്ല..ഞാൻ മുൻപ് എങ്ങനെ ആയിരുന്നു എന്ന് മഞ്ജുസിനു അറിയണ്ടേ ?”

ഞാൻ മടിച്ചു മടിച്ചു തിരക്കി .

“വേണ്ട…”

അവൾ ഗൗരവത്തിൽ പറഞ്ഞു .

ഞാൻ അവളുടെ അടുത്തേക്ക് കസേര നീക്കിയിട്ടു കൊണ്ട് മഞ്ജുസിന്റെ കയ്യിൽ പിടിച്ചു .

“വേണം..മഞ്ജുസ് എല്ലാം അറിയണം ..ഇലെങ്കി എനിക്കൊരു സമാധാനം ഇല്ല “

ഞാൻ അവളുടെ കയ്യിൽ പിടിച്ചു അമർത്തികൊണ്ട് പറഞ്ഞു .

“വേണ്ടെടാ…പിന്നെ ഞാൻ അതൊക്കെ ഇടക്കു ദേഷ്യം വരുമ്പോ പറഞ്ഞാൽ നിനക്കു ഫീൽ ആവും..”

അവൾ എന്റെ കവിളിൽ തട്ടികൊണ്ട് പറഞ്ഞു .

“ഹ്..അതൊന്നും കുഴപ്പമില്ല ..ഞാൻ പറയട്ടെ ..”

ഞാൻ വീണ്ടും പറഞ്ഞുകൊണ്ട് അവളെ നോക്കി.

“നീ വെറുതെ എന്റെ മൂഡ് കളയല്ലേ..”

അവൾ പെട്ടെന്ന് ചൂടായി.

“ഇല്ല..എനിക്ക് പറയണം..”

ഞാൻ ഗൗരവത്തിൽ തന്നെ തുടർന്നു.

“മ്മ്..എന്ന പറഞ്ഞു തൊലക്ക്..എന്താ സംഭവം…നിന്റെ ചുറ്റിക്കളി ആണെന്കി എനിക്ക് കേൾക്കണ്ട “

മഞ്ജു കട്ടായം പറഞ്ഞു നിർത്തി .

“അതുക്കും മേലേയാ”

ഞാൻ അവളെ നോക്കി ചിരിച്ചു .

“കവി …ഞാൻ പറഞ്ഞില്ലേ..എനിക്കതൊന്നും അറിയണ്ട ..നീ എന്തിനാ വെറുതെ ടെൻഷൻ ആവുന്നേ “

അവൾ എന്നെ സ്നേഹപൂർവ്വം നോക്കികൊണ്ട് പറഞ്ഞു .

“എന്നാലും….”

ഞാൻ അവളുടെ ചുമലിലേക്ക് തല ചായ്ച്ചുകൊണ്ട് പറഞ്ഞു .

“ഓ…..എന്ന പറ..നാശം…”

അവൾ ചൂടായി..

അങ്ങനെ ഞാൻ പേരൊന്നും പറയാതെ തന്നെ ബീനേച്ചി ആയും കുഞ്ഞാന്റി ആയും ഉള്ള ഇടപാടൊക്കെ അവളോട് പറഞ്ഞു . വിശദം ആയിട്ട് പറഞ്ഞില്ലേലും ചെറിയ ഒൺ നൈറ്റ് സ്റ്റാൻഡ് പോലെ ഒരു അഫ്ഫായർ രണ്ടു പേരുമായി ഉണ്ടായിരുന്നെന്ന് പറഞ്ഞു .

അവൾ എല്ലാം മൂളികേട്ടുകൊണ്ട് ഷേക്ക് കുടിച്ചു . ഞാൻ പ്രതീക്ഷിച്ച പോലെ ഒരു ഭാവ മാറ്റവും അവളിൽ കണ്ടില്ല എന്നത് എന്നെ അല്ബുധപെടുത്തി .

“കഴിഞ്ഞോ…”

പറഞ്ഞു നിർത്തിയ എന്നെ അവൾ ഗൗരവത്തിൽ നോക്കി .എല്ലാം ഒരു കെട്ടു കഥ പോലെ ആണ് അവൾക്കു തോന്നിയതെന്ന് എനിക്ക് തോന്നി. അല്ലെങ്കിൽ എന്നോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ട് അങ്ങനെ ഭാവിക്കുന്നതാണ്!

“മ്മ്…”

ഞാൻ മൂളികൊണ്ട് തലയാട്ടി.

“എന്ന അത് കുടിക്കാൻ നോക്ക്..”

അവൾ ഷേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു .

“മഞ്ജുസിനു ഇതൊക്കെ കേട്ടിട്ട് ഒന്നും തോന്നുന്നില്ലേ ?”

ഞാൻ അവളെ സംശയത്തോടെ നോക്കി .

അവൾ എന്നെ നോക്കികൊണ്ട് അവൾ കുടിച്ചു പകുതിയാക്കിയ ഷേക്ക് എന്റെ നേരെ നീക്കി.

“ഇല്ല ..നീ ഇത് കഴിക്ക് “

അവൾ ഗൗരവം വിടാതെ പറഞ്ഞു .

“അപ്പൊ എന്റെയോ ?’

ഞാൻ തരിപോലും തൊട്ടു നോക്കാത്ത എന്റെ ഗ്ലാസ് ചൂണ്ടിക്കൊണ്ട് പറഞ്ഞു .

“അത് സാരമില്ല..എനിക്ക് ഇത്രേം മതി “

അവൾ മതിയായ പോലെ ഭാവിച്ചുകൊണ്ട് പറഞ്ഞു .

ഞന തലയാട്ടികൊണ്ട് അവൾ കുടിച്ചതിന്റെ ബാക്കി കുടിച്ചു . സ്ട്രോ കൊണ്ട് നന്നായി അലിയിച്ചു ഞാൻ പെട്ടെന്ന് കുടിച്ചു തീർത്തു അവളെ നോക്കി .

“നീ ഇപ്പൊ ഇത് പറയാൻ വേണ്ടിയാണോ എന്നെ വിളിച്ചോണ്ട് വന്നേ “

ഞാൻ കഴിച്ചു കഴിഞ്ഞതും മഞ്ജു ഗൗരവത്തിൽ തിരക്കി .

“ഇത് അല്ല..പെട്ടെന്ന് തോന്നിയപ്പോ ഇതും പറഞ്ഞെന്നെ ഉള്ളു..”

ഞാൻ വിക്കി വിക്കി പറഞ്ഞു .

“മ്മ്…അതിനു നീ എന്തിനാ പരുങ്ങുന്നെ ..ഞാൻ ഒന്നും പറഞ്ഞില്ലല്ലോ “

മഞ്ജു പതിയെ പറഞ്ഞു .

“അറിയില്ല..എനിക്ക് മഞ്ജുസിന്റെ അടുത്ത് മാത്രമേ ഉള്ളു ഈ പേടി ..”

ഞാൻ ചിരിയോടെ പറഞ്ഞു .

അത് കേട്ടപ്പോൾ അവളിലും ഒരു പുഞ്ചിരി വിടർന്നു .

“ഒന്ന് പോടാ…”

അവളെന്റെ കവിളിൽ നുള്ളികൊണ്ട് പറഞ്ഞു .

“ആഹ്…”

ഞാൻ വേദനിച്ചെന്ന പോലെ ഒന്ന് പിടഞ്ഞു . പിന്നെ അവളുടെ കൈ തട്ടി മാറ്റി .

“മഞ്ജുസ് ഒന്ന് കണ്ണടച്ചേ “

ഞാൻ പെട്ടെന്ന് വന്ന കാര്യം ഓർത്തുകൊണ്ട് പറഞ്ഞു .

“എന്തിനാ ?”

അവളെന്നെ സംശയത്തോട് എനോക്കി .

“ഹാഹ് ..അടക്ക്..ഞാൻ ഒരു ഗിഫ്റ്റ് കൊണ്ട് വന്നിട്ടുണ്ട് ..”

ഞാൻ ചിരിയോടെ പറഞ്ഞു .

“എന്ത് ഗിഫ്റ്റ്..”

അവളെന്നെ അത്ഭുതത്തോടെ നോക്കി .

“ആഹ്..അതൊക്കെ ഉണ്ട്..ഇപ്പൊ കണ്ണടക്ക്..ഞാൻ പറഞ്ഞിട്ട് തുറന്ന മതി “

ഞാൻ അവളെ നിർബന്ധിച്ചുകൊണ്ട് പറഞ്ഞു .

“മ്മ്..ശരി ശരി ..”

അവൾ എന്റെ നേരെ തിരിഞ്ഞിരുന്നുകൊണ്ട് കണ്ണടച്ച് . പിന്നെ ഒരു കണ്ണ് തുറന്നു എന്നെ പാളി നോക്കി..അത് ഞാൻ കണ്ടപ്പോൾ അവൾ ചിരിച്ചുകൊണ്ട് വീണ്ടും കണ്ണടച്ചു ..

ഞാൻ പെട്ടെന്ന് പോക്കെറ്റിൽ നിന്നു റിങ് എടുത്തു എന്റെ കയ്യിലേക്ക് പിടിച്ചു, പിന്നെ ചുറ്റും നോക്കി ആരുമില്ലെന്ന് ഉറപ്പാക്കി മഞ്ജുസിന്റെ അടുത്തേക്ക് ചാഞ്ഞുകൊണ്ട് അവളുടെ ചുണ്ടിൽ പതിയെ ചുംബിച്ചു !

ഞാൻ ചുംബിച്ചതും അവളൊന്നു ഞെട്ടിക്കൊണ്ട് പതിയെ കണ്ണുതുറന്നു .

ചുണ്ടുകൾ പിൻവലിക്കാതെ തന്നെ മഞ്ജു എന്നെ നോക്കി . പിന്നെ പെട്ടെന്ന് സ്ഥലകാല ബോധം വന്നെന്ന പോലെ പിൻവലിഞ്ഞു ചുറ്റും നോക്കി . കാബിനകത്തായതുകൊണ്ട് ആരും കാണില്ലെന്ന് എനിക്കുറപ്പായിരുന്നു .

അവൾ എന്നെ ചിരിയോടെ നോക്കിയതും ഞാൻ ചുരുട്ടി പിടിച്ച കൈത്തലം തുറന്നു . അതിനുള്ളിൽ കണ്ട തിളക്കമുള്ള തങ്കത്തിന്റെ മോതിരത്തിലേക്ക് അവൾ കൗതുകത്തോടെ നോക്കി ..ആദ്യം സന്തോഷം തോന്നിയെങ്കിലും പെട്ടെന്ന് അവളുടെ ഭാവം ഗൗരവത്തിലായി ..

“ഇതെന്താ ഇത്..”

അവൾ എന്റെ കയ്യിലേക്ക് നോക്കി പറഞ്ഞു .

“കണ്ടൂടെ എന്താന്ന് “

ഞാൻ ചിരിയോടെ പറഞ്ഞു .

പിന്നെ ഞാൻ തന്നെ മഞ്ജുസിന്റെ ഇടം കൈപിടിച്ച് കൊണ്ട് അവളുടെ മോതിര വിരലിലേക്ക് ആ റിങ് അണിയിച്ചു ..

“ഇതെവിടുന്ന..?”

മഞ്ജുസ് എന്നെഴുതിയ ഭാഗത്തു നോക്കി കൈവിരലുകൊണ്ട് പരതികൊണ്ട്‌ മഞ്ജുസ് എന്നോടായി തിരക്കി .

“ഞാൻ വാങ്ങിയത്…”

ഞാൻ ചിരിയോടെ പറഞ്ഞു .

“മ്മ്..പൈസ ഒക്കെ ?”

അവൾ സംശയത്തോടെ നോക്കി .

“അതൊന്നും മഞ്ജുസ് അറിയണ്ട…ഇതെന്റെ ഒരു സന്തോഷം “

ഞാൻ അവളുടെ കൈകൂട്ടിപിണച്ചു പിടിച്ചുകൊണ്ട് പറഞ്ഞു .

ഇല്ലാത്ത പൈസ ഞാൻ ചിലവാക്കിയതിൽ മഞ്ജുസിനു സ്വല്പം നീരസം ഉണ്ടെന്നെനിക് തോന്നി . അവളുടെ കയ്യില് പിന്നെ ആവശ്യത്തിലധികം ഉള്ളതുകൊണ്ട് എങ്ങനെ വേണേലും ചിലവാക്കാം!

“മ്മ്…”

അവൾ മൂളി.

“അതെന്താ ഒരു സന്തോഷമില്ലാത്ത പോലെ ..”

ഞാനവളെ നോക്കി നീരസത്തോടെ പറഞ്ഞു .

“ഏയ്..അങ്ങനെ ഒന്നുമില്ല…”

അവൾ പറഞ്ഞുകൊണ്ട് കൈയുയർത്തി ആ മോതിരത്തിൽ മഞ്ജുസ് എന്നെഴുതിയ ഇടത്ത് അമർത്തി ചുംബിച്ചു എന്നെ നോക്കി .പിന്നെ പെട്ടെന്ന് എന്നെ കെട്ടിപിടിച്ചു കഴുത്തിലൂടെ കൈചുറ്റി.

“സന്തോഷം ഒകെ ഉണ്ട്..പക്ഷെ എനിക്ക് ഇതിനേക്കാൾ വിലയുള്ള ഗിഫ്റ് നീയാ “

അവൾ പതിയെ പറഞ്ഞുകൊണ്ട് എന്റെ കവിളിൽ അമർത്തി സർവ ശക്തിയുമെടുത്തെന്നോണം ചുംബിച്ചു. ഹോ..വല്ലാത്തൊരു ഫീൽ ആയിരുന്നു ആ കിസ്സിനു ..എന്റെ കവിളിൽ അതിന്റെ എഫക്ട് കുറെ നേരം അവശേഷിച്ച പോലെ എനിക്ക് തോന്നിയിരുന്നു .

“മഞ്ജുസ് ..”

ഞാൻ പതിയെ വിളിച്ചു അവളെ തഴുകി ..

“മ്മ്…”

അവൾ അങ്ങനെ ഇരുന്നുകൊണ്ട് തന്നെ മൂളി..

“നമ്മള് ഒന്നാവോ”

ഞാൻ പതിയെ തിരക്കി .

“പിന്നെ ആവാതെ ..”

അവൾ ചിരിച്ചുകൊണ്ട് അകന്നു മാറി .

പിന്നെ സാരിയൊക്കെ നേരെയാക്കി ഇട്ടു .

“പിന്നെ ഈ റിങ്ങിനെക്കാൾ എനിക്കിഷ്ടം ആയത് നീ ആദ്യം തന്ന ഗിഫ്റ്റാ ..”

മഞ്ജു ചുണ്ടിൽ തൊട്ടു കാണിച്ചുകൊണ്ട് പറഞ്ഞു .

“ശേ..എന്ന ആദ്യം പറയണ്ടേ..ഒരു നൂറു ഗിഫ്റ് തന്നേനെ “

ഞാൻ ചിരിയോടെ പറഞ്ഞു .

“അയ്യടാ …”

അവൾ എന്റെ തുടയിൽ അടിച്ചുകൊണ്ട് പറഞ്ഞു ചിരിച്ചു .സ്വല്പ നേരം കൂടി ശൃംഗരിച്ചു ഞാനും മഞ്ജുസും മടങ്ങി .

ദിവസങ്ങൾ അങ്ങനെ കടന്നു പോയി . മുൻപേ നിശ്ചയിച്ചു , പല അസൗകര്യങ്ങൾ കൊണ്ട് നീണ്ടുപോയ ഞങ്ങളുടെ കോളേജ് ടൂർ അപ്പോഴും എങ്ങും എത്താതെ കിടക്കുക ആയിരുന്നു .

ക്രിസ്ത്മസ് വെക്കേഷനായിരുന്നു ആദ്യം പ്ലാൻ ഇട്ടിരുന്നത്. ഡൽഹി – ആഗ്ര ഒക്കെ ആയിരുന്നു ആദ്യത്തെ പ്ലാൻ . അവിടെ മൂടൽ മഞ്ഞും മലിനീകരണവും ഒകെ ആണെന്ന് വാർത്തയും മറ്റും കണ്ടപ്പോൾ ആ പ്ലാൻ പെട്ടെന്ന് ക്യാൻസൽ ആക്കുകയായിരുന്നു . പിന്നെ ബൈ ട്രെയിൻ ആണ് രണ്ടു മൂന്നു ദിവസം എന്നോർത്തപ്പോൾ പലർക്കും താല്പര്യം കുറഞ്ഞു . ബസ്സിലാവുന്നതിന്റെ സുഖം ട്രെയിനിൽ കിട്ടില്ലെന്ന പക്ഷം ആയിരുന്നു കുറെ പേർക്ക് .ആടാനും പാടാനും ജോളി അടിക്കാനുമൊക്കെ എയർ ബസ് ആണ് നല്ലത്

പിന്നെയും പ്ലാൻ വന്നപ്പോഴാണ് കോളേജിലെ ഒരു സ്ടുടെന്റ്റ് അപകടത്തിൽ മരണപ്പെടുന്നത്. അതോടെ വീണ്ടും ടൂർ മുടങ്ങി ! ഇത്തവണ കുളു -മണാലി ഒക്കെ ആയിരുന്നു പ്ലാൻ . ഒടുക്കം അതും ഖുദാ ഗവ . പിന്നീട ഹോളിഡേയ്‌സ് ഇല്ലാത്തതുകൊണ്ട് ടൂർ അങ്ങനെ നീണ്ടു പോയി . വീണ്ടും ഞങ്ങളുടെ ബാച്ച് പ്രെശ്നം ഉണ്ടാക്കിയപ്പോഴാണ് ചെറിയ രീതിയിൽ രണ്ടു മൂന്നു ദിവസം കൊണ്ട് പോയി വരാവുന്ന രീതിയിൽ ആലോചിക്കാം എന്നൊക്കെ പ്രിൻസിയും ടീമും പറയുന്നത് .

അങ്ങനെ ആണ് ഹൈദ്രബാദ് -കർണാടകയിലെ ഹംപി പോലുള്ള ചില സ്ഥലങ്ങളൊക്കെ പരിഗണനക്ക് വരുന്നത് . ചുരുങ്ങിയത് പോയി വരാൻ നാലഞ്ചു ദിവസം എങ്കിലും വേണമെന്ന് പലരും നിർബന്ധം പിടിച്ചു . ആകെ ഓടി ഉള്ള ഒരു മെമ്മറി അല്ലെ ! മാത്രമല്ല ബസ് ആണെങ്കിൽ 17 -18 മണിക്കൂർ പിടിക്കും അങ്ങെത്തിക്കിട്ടാൻ. അപ്പോൾ തന്നെ വരവും പോക്കും ആയി രണ്ടു – രണ്ടര ദിവസം പോയിക്കിട്ടി.അതുകൊണ്ട് മിനിമം നാലഞ്ചു ദിവസം വേണമെന്ന വാദം പ്രിൻസി ഒക്കെ അംഗീകരിച്ചു. വർക്കിംഗ് ഡേയ്സ് അധികം പോവാതിരിക്കാൻ വെള്ളിയാഴ്ച വൈകീട്ട് പോയി ചൊവ്വാഴ്ച തിരിച്ചു വരുന്ന രീതിയിൽ പ്ലാൻ ചെയ്തു .

ഏതൊക്കെ ടീച്ചേർസ് ഒപ്പം ഉണ്ടാകണമെന്ന് ചോദ്യങ്ങൾ ഉയർന്നപ്പോൾ ഒരു ബസ്സിൽ കുറഞ്ഞത് രണ്ടു ടീച്ചറും രണ്ടു സാറന്മാരും വേണമെന്ന് നിർബന്ധം ആയി .

നമഞ്ജുവും മായാ മിസ്സും ആയിരുന്നു ഞങ്ങളൊക്കെ സജസ്റ്റ് ചെയ്തത് . സാറന്മാരായി പ്രകാശ് , അജിത് കുമാർ എന്നിവരും . അങ്ങനെ കത്ത് കാത്തിരുന്ന ആ ദിവസവും വന്നടുക്കാറായി. ടൂറിന്റെ കാര്യം വീട്ടിൽ അവതരിപ്പിച്ചപ്പോൾ പ്രെശ്നം ഒന്നുമുണ്ടായിരുന്നില്ല..പൈസയുടെ കാര്യത്തിൽ പിന്നെ പ്രേശ്നമില്ല. മാമന്മാരൊക്കെ സഹായിക്കും . ഇല്ലെങ്കിൽ വേൾഡ് ബാങ്ക് മഞ്ജുസ് എന്റെ കൂടെ തന്നെ ഉണ്ടല്ലോ ! പക്ഷെ ഇപ്പോഴും അവളെ ബുദ്ധിമുട്ടിക്കുന്നത് , അല്ലെങ്കിൽ ഊറ്റുന്നത് ശരിയല്ലല്ലോ ..ഞാൻ തന്നെ പൈസ ഒക്കെ ഒപ്പിച്ചു .

അങ്ങനെ ആ നാളും എത്താറായി…അതിനിടക്ക് പോയ സെമെസ്റ്റെർ റിസൾട്ടും വന്നു !

Comments:

No comments!

Please sign up or log in to post a comment!