പാദസരം 2

കഥ തുടരുന്നു

വലിയ ഒരിരമ്പലോടെകാർ അവരെ മുട്ടി മുട്ടിയില്ല എന്ന അവസ്ഥയിൽ നിന്നു .പേടിച്ചു വിറങ്ങലിച്ചു നിന്ന അവരോടുതല പുറത്തേക്കിട്ടു ഞാൻ സോറി പറഞ്ഞു.അപ്പോഴും അവർ ഞെട്ടലിൽ നിന്നും വിട്ടുമാറിയില്ലഎന്നു മനസിലാക്കിയ ഞാൻ വണ്ടി ഒരു സൈഡിലേക്ക് ഒതുക്കി നിർത്തിയിട്ടു ഇറങ്ങി ചെന്നു.

ഒന്നും പറ്റിയില്ലല്ലോ .എന്റെ അശ്രദ്ധയാണ് .എന്നോട് ക്ഷമിക്കണം.സാരല്യ ഞാനുംകണ്ടില്ല വണ്ടി വരണത് .അത് പറഞ്ഞപ്പോ അവർ അല്പം നോർമൽ ആയതു പോലെ എനിക് തോന്നി .വീട്ടിൽകൊണ്ട് വിടണോ ഞാൻ ചോദിച്ചു .വേണ്ട കുട്ടി ഞാൻ പൊക്കോളാം.ഒരു തവണ കൂടിഅവരോടു സോറി പറഞ്ഞിട്ട് ഞാൻ വണ്ടിയിൽ കയറി.

അപ്പോഴേക്കും ഓഫീസിൽ നൊന്നും വിളി വന്നിരുന്നുമൊബൈലിൽ .ഓഫീസിലെ തിരക്കിനിടയിലുംഹോട്ടലിൽ വിളിച്ചു റൂം അവൈലബിലിറ്റി ചോദിച്ചു.ആ ദിവസങ്ങളിൽ നല്ല തീരക്കുണ്ടായിരുന്നെങ്കിലുംജിഎം ആയിട്ടുള്ള പരിചയം ഉപയോഗിച്ച് റൂം കൺഫേം ചെയ്തു .വിവരം പറയാനായി പ്രജിത്തിന്റെനമ്പറിൽ വിളിച്ചു നോക്കി.പക്ഷെ കാൾ അറ്റൻഡ് ചെയ്തത് ആര്യ ആയിരുന്നു.അവളുടെ ശബ്ദം കേട്ടപ്പോഹൃദയമിടിപ്പ് കൂടിയോ എന്ന് സംശയം.അനുവാണ് പ്രജിത് വിളിച്ചിരുന്നു എന്ന് രാധിക പറഞ്ഞു,ഞാൻ റൂം ബുക്ക് ചെയ്തിട്ടുണ്ട്.അത് പറയാം വിളിച്ചതാണ്.

ഉവ്വ് അല്ലെങ്കിൽഅനുവേട്ടൻ വിളിക്കില്ല എന്നെനിക്കറിയില്ല.അവൾ പറഞ്ഞു .നീയല്ലേ എന്നോട് വിളിച്ചു ശല്യംചെയ്യരുത് എന്ന് പറഞ്ഞത് എന്നു പറയാനാണ് ആദ്യം മനസ്സിൽ വന്നത് എങ്കിലും ഞാൻ അത് പറഞ്ഞില്ല.അങ്ങിനെ ഒന്നും ഇല്ല എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ ഞാൻ വിളിച്ചേനെ .അത് തന്നെയാഞാനും പറഞ്ഞത്.എന്തെങ്കിലും ആവിശ്യമുണ്ടെങ്കിലേ അനുവേട്ടൻ വിളികയൊള്ളു എന്ന് .പണ്ട്എന്റെ പുറകെന്നു മാറാതെ നടന്ന ആളാ .ഇപ്പൊ തീരെ മൈൻഡ് ഇല്ല .അവളുടെ ആ പരിഭവം എന്നെ അല്പമൊന്നുഅത്ഭുതപ്പെടുത്തി .

പ്രജിത് എവിടെ ഞാൻ ചോദിച്ചു .കുളിക്കുകയാണ് .വരുമ്പോ ഞാൻ പറഞ്ഞേക്കാം.പ്രജിത്തിന്റെഈ നമ്പറിൽ വാട്സ്ആപ് ഉണ്ടോ .ഞാൻ ബുക്കിംഗ്ഇന്റെ ഡീറ്റെയിൽസ് അയച്ചു തരാം.പ്രജിത് വാട്സ്ആപ്ഒന്നും നോക്കാറില്ല .എന്റെ നമ്പറിലേക്കു അയച്ച മതി.അവൾ പറഞ്ഞു ആര്യയുടെനമ്പർ എന്റെ കയ്യിൽ ഇല്ലല്ലോ.എനിക്കൊരു റിങ് തന്നേക്കൂ .ഞാൻ സേവ് ചെയ്തോളാം.ശരി ഞാൻവിളിക്കാം .അവൾ പറഞ്ഞിട്ട് ഫോൺ ഡിസ്കോനെക്ട ചെയ്തു .അവൾ വിളിക്കുന്നതുംകത്ത് ഞാൻ കുറച്ചുനേരം ഇരുന്നു.അപ്പോഴൊക്കെ അന്ന് ബാംഗ്ലൂരിൽ അവളെ കാണാൻ പോയ സംഭവംഒന്ന് കൂടി എന്റെ മനസിലേക്ക് കടന്നു വന്നു.ഒപ്പം തന്നെ എന്റെ ഹൃദയത്തിൽ അന്നുണ്ടായഅതെ വേദന ഒരിക്കൽ കൂടി അനുഭവപെട്ടു .

പക്ഷെ വൈകാതെ തന്നെ മനസ്സ് ഒന്നുഷാറായി .അവളുടെഎന്നോടുള്ള മനോഭാവത്തിൽ ഉണ്ടായ പെട്ടെന്നുള്ള മാറ്റമായിരുന്നു അതിനു കാരണം

.അപ്പോഴേക്കും അത്യാവശ്യമായി എന്നെ കാണാൻ ഒരു കമ്പനിയുടെ റെപ്രെസെന്ററ്റീവ് വെയിറ്റ് ചെയ്യുന്നുണ്ടെന്നും പറഞ്ഞു റിസപ്ഷനിൽ നിന്നും കാൾ വന്നു .പിന്നീട് ഓഫീസിലെതിരക്കിൽ ഞാൻ എല്ലാം മറന്നു.ഒരു സുപ്രധാനമായ മീറ്റിംഗിനിടെ ആണ് എനിക്ക് ആ കാൾ വന്നത്.പരിചയമില്ലാത്ത നമ്പർ ആയതു കൊണ്ട് ഞാൻ സൈലന്റ് ആക്കി ഡിസ്‌ക്കസ്ക്ഷനിൽ കോൺസെൻട്രേറ്റ്ചെയ്തു .ഒരു മിനിറ്റിനുള്ളിൽ വാട്സാപ്പിൽ ഒരു മെസ്സേജ് വന്നു മലയാളത്തിൽ തിരക്കാണെങ്കിൽഞാൻ ഡിസ്റ്റർബ് ചെയ്യുന്നില്ല ഇതെന്റെ നമ്പർആണ് ഡീറ്റെയിൽസ് ഇതിലേക്കയച്ച മതി തിരിച്ചു വിളിക്കണം എന്നില്ല .ഞാൻ ഒപി തുടങ്ങും മുൻപ്വിളിച്ചതാണ് .സമയം കിട്ടുമ്പോ ഞാൻ മെസ്സേജ് നോക്കിക്കോളാം.കൂടെ ഒരു ചുവന്ന നോർത്തിൽദേഷ്യഭാവത്തിലുള്ള ഒരു സ്മൈലിയും

.എനിക്ക് ചിരി പൊട്ടി .അത് മറ്റുള്ളവർ ശ്രദ്ധിക്കാതിരിക്കാംഞാൻ പാടുപെട്ടു .ഇവൾക്ക് ഒരു മാറ്റവും ഇല്ല ഇപ്പോഴും.മൂക്കിന്റെ തുമ്പത്താണ് ദേഷ്യവും.സോറി ഡിയർഐ വാസ് ഇൻ എ മീറ്റിംഗ് .വിൽ കാൾ യു വൺസ് ഐ ആം ഫ്രീ .അയച്ചു കഴിഞ്ഞാണ് ഞാൻ ശ്രദ്ധിച്ചത്.ഡിയർ എന്ന് വിളിച്ചത് അവള്ക്കിഷ്ടപെടുമോ.എന്റെ പഴയ കളികൂട്ടുകാരി അല്ല അവൾ ഇപ്പൊ.ഒരു പേരുകേട്ട ആശുപത്രിയിലെ സീനിയർ കൺസൾറ്റൻറ് ആണ്.ഒരു മിനിറ്റിനുള്ളിൽഅവളുടെ മെസ്സേജ് വന്നു .ഡിയർ എന്നൊക്കെ രാധികേടത്തിയെ വിളിച്ച മതി .

പക്ഷെ കൂടെ ഉണ്ടായിരുന്നസ്മൈലികൾ കണ്ടപ്പോ എനിക്കാശ്വാസമായി.അവൾ സീരിയസ് ആയിട്ടു എടുത്തിട്ടില്ല എന്നും അവൾക്ക് നീരസം ഇല്ല എന്നും എനിക്ക് അതിൽ നിന്നും മനസിലായി.അത് എന്നിൽ കുളിരു കോരിയിട്ടു.എന്റെ മനസ്സ്പിന്നെയും പിന്നോട്ട് പോയി.

വീട്ടിൽ വിളിച്ചപ്പോഅമ്മയാണ് പറഞ്ഞത് ആര്യക് തീരെ വയ്യ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ് എന്ന് .നീ ഒന്ന് പോയികാണാമോ .അമ്മാവന് വയ്യാതിരിക്കുന്നതു കൊണ്ട് പെട്ടെന്നു അവർക്കു ബാംഗ്ലൂരെയിലേക്കുഎത്ത്തിപെടാൻ പ്രയാസമാണ് എന്നും പറഞ്ഞു .ബുദ്ധിമുട്ടാകില്ലെങ്കിൽ നിന്നോട് ഒന്ന് ഹോസ്പിറ്റലിൽപോകാൻ പറഞ്ഞു.

അതിനെന്താ അമ്മെ ഞാൻ ഇപ്പൊ തന്നെ പോകാം .പോയിട്ട് ഞാൻ ആര്യയെ കണ്ടിട്ട്അവിടെ നിന്നും അമ്മാവനെ വിളിച്ചോളാം എന്ന് പറഞ്ഞേക്കൂ.ഞാൻ ഉടൻ തന്നെ റൂമിൽ തിരിച്ചു ചെന്ന് റെഡി ആയി ഹോസ്പിറ്റലിലേക്ക് ഇറങ്ങി.അവിടെ റിസപ്ഷനിൽ അന്വേഷിച്ചപ്പോറൂമിലേക്ക്‌ ഷിഫ്റ്റ് ചെയ്തു എന്ന് പറഞ്ഞു.
റൂമിൽ എത്തി ഞാൻ നോക് ചെയ്തു.അവളുടെ കൂട്ടുകാരിയാണ്റൂം തുറന്നതു .എന്നെ ഓർത്തെടുക്കാൻ അവൾക്കു പ്രയാസം ഉണ്ടായില്ല .

ആര്യ ഉറങ്ങുകയാണ് .നല്ലപനി യുണ്ടായിരുന്നു.കൂടാതെ ബോഡി പെയിനും .ഡെങ്കി സസ്‌പെക്ട ചെയ്യുന്നുണ്ട് .കൗണ്ട്കുറവാണു.കൺഫൈർമേഷൻ വേണ്ടി ബ്ലഡ് അയച്ചിട്ടുമുണ്ട് റിസൾട്ട് വരുമ്പോ നാളെ ആകും.

ഞങ്ങൾഅവൾ ഉണരാതിരിക്കാൻ വളരെ പയ്യെ ആണ് സംസാരിച്ചത് .ഞാൻ ബെഡിന്റെഅടുക്കൽ ചെന്ന് അവളെ നോക്കി.നല്ല ഷീണം ഉണ്ടായിരുന്നു ആ മുഖത് .ഇടക്കിടെ വേദനകൊണ്ടുഅവൾ മുരളുന്നുണ്ടായിരുന്നു.ആ നെറ്റിയിൽ ഒരുകൈ വെച്ച് മുടിചുരുക്കൾക്കിടയിലോട് വിരലുകൾ കൊണ്ട് ഒന്ന് തലോടാൻ എന്റെ മനസ്സ് ആഗ്രഹിച്ചെങ്കിലുംഞാൻ അത് എന്റെ മനസ്സിൽ തന്നെ അടക്കി.അവളുടെ വേദന എന്റെയും കൂടി വേദന ആയി മാറുകയായിരുന്നു.അവളുടെഎ വിളറിയ മുഖം കണ്ട് എൻ്റെ മനസ്സ് കലങ്ങി മറിയുകയായിരുന്നു.എന്റെകണ്ണിൽ നിന്നും പൊടിഞ്ഞ ഒരു തുള്ളി കണ്ണുനീർ ലത കാണാതെ ഞാൻ തുടച്ചു,

.ലതയും ആര്യയും ഹോസ്റ്റലിൽ ഒരേ റൂമിലാണ് .അവളുടെഏറ്റവും അടുത്ത ഫ്രിണ്ടും.നല്ല പെരുമാറ്റം.ആര്യയോടു അവൾക്കുള്ള അടുപ്പം എനിക്ക് അവളുടെസംസാരത്തിൽ നിന്നും മനസ്സിലായി എന്നെ കുറിച്ച് അവൾക്കു അത്യാവശ്യം കാര്യങ്ങൾ അറിയാംഎന്നും ഞാൻ മനസിലാക്കി.അതായതു ആര്യയുടെ ജീവിതത്തിൽഇപ്പോഴും തെറ്റില്ലാത്ത ഒരു സ്ഥാനം അവൾ എനിക്ക് തന്നിട്ടുണ്ട് എന്ന് .പക്ഷെ എന്നിട്ടുംഎന്നോട് ഈ അകൽച്ച എന്തിനെന്നു എനിക്കെപ്പോഴും മനസ്സിലായൊരുനില്ല

..അപ്പോഴേക്കുംനേഴ്സ് വന്നു .നിങ്ങൾ ഒരു 15 മിനിറ്റു പുറത്തു നിക്കണം.പേഷ്യന്റിനു സ്പോന്ജ് ബാത്ത്കൊടുക്കണം എന്ന് പറഞ്ഞു .ഞാനും ലതയും പുറത്തേക്കിറങ്ങി .ടെലിഫോൺ ബൂത്ത് എവിടെ ആണ് .അമ്മാവനെ വിളിച്ചു കാര്യം പറയണം ഞാൻ ലതയോട് ചോദിച്ചു.അവൾഎന്നെ കൂട്ടികൊണ്ടു താഴത്തെ നിലയിലുള്ള ടെലിഫോൺ ബൂത്തിലേക് കൊണ്ടുപോയി.ഞാൻ ഹോസ്പിറ്റലിൽഎത്തി എന്ന് എറിഞ്ഞു അമ്മാവനും അമ്മയ്ക്കും വലിയ ആശ്വസമായി .എന്റെ പ്രൊജക്റ്റ് കഴിഞ്ഞത്കൊണ്ട് ഞാൻ ഫ്രീ ആണെന്ന് അറിഞ്ഞപ്പോ അവർക്കു കൂടുതൽ ആശ്വസമായി .നീ കഴിയുമെങ്കിൽ അവിടെ തന്നെ നിക്കണം.എനിക്ക് വരാൻ ഒരു നിർവഹവും ഇല്ലാത്തതു കൊണ്ടണ് .അമ്മാവൻ ദയനീയമായിഎന്നോട് അപേക്ഷിച്ചു.അമ്മാവൻ ഒന്നുകൊണ്ടുംവിഷമിക്കേണ്ട.ഞാൻ ഉണ്ടാവും ഇവിടെ.ഇടക്കിടെ ഞാൻ വിളിച്ചു വിവരങ്ങൾ അറിയിക്കാം.ആര്യ നോർമൽആയിട്ടേ ഞാൻ തിരിച്ചു പോരുന്നുള്ളു.പ്രൊജക്റ്റ് റിപ്പോർട്ട് സബ്മിഷൻ നു ഇനിയും ഒരു15 ദിവസത്തെ സമയം ഉണ്ട് .ഞാൻ അമ്മാവനെ ആശ്വസിപ്പിച്ചു.


ഞാൻ അമ്മാവനോട്സംസാരിക്കുമ്പോൾ എല്ലാം ലത അടുത്ത് തന്നെ നില്പുണ്ടായിരുന്നു .അവളുടെ മുഖത്തും ഒരാശ്വസംനിഴലിച്ചു.അനുവേട്ടാഒരു ചായ കുടിക്കാം.കാന്റീൻ തൊട്ടപ്പുറത്താണ്.ആയിക്കോട്ടെ ഞങ്ങൾ ക്യാന്റീനിലേക്കു നടന്നു.അവൾആര്യയെടുക്കുന്ന അതെ സ്വാതന്ത്ര്യത്തോടെ എന്നെ വിളിച്ചത് എന്നെ സ്പർശിച്ചു..

പിറ്റേ ദിവസം അവൾക്കു ഒരു അസൈൻമെന്റ് സബ്മിറ്റ് ചെയ്യാനുണ്ടെന്നുംആര്യയെ അഡ്മിറ്റ് ചെയ്തത് കൊണ്ട് അവൾക്കത് കമ്പ്ലീറ്റ് ചെയ്യാൻ കഴിഞ്ഞില്ല എന്നും ഞാൻഅവളിൽ നിന്നും മനസിലാക്കി.ലത ഇപ്പോൾ തന്നെ പൊക്കോളൂ.ഞാൻ ഇവിടെ ഉണ്ടല്ലോ.ആദ്യമൊക്കെമടിഞ്ഞെങ്കിങ്ങിലും കുറെ നോർബന്ധിച്ചപ്പോൾ അവൾ പോകാൻ തയ്യാറായി.ഞങ്ങൾ റൂമിലേക്ക് തിരിച്ചുചെല്ലുമ്പോൾ നേഴ്സ് ഞങ്ങളെ കാത്തു നിൽക്കുകയായിരുന്നു..ആര്യ അപ്പോഴേക്കും കുറച്ചു ഫ്രഷ്ആയി കാണപ്പെട്ടു.

അനുവേട്ടൻ എപ്പോ വന്നു .അവൾ നേർത്ത ശബ്ദത്തിൽ ചോദിച്ചു.ഞാൻ വന്നിട്ട്കുറച്ചു സമയം ആയി.നിന്നെ ഉണർത്താണ്ടഎന്ന് അനുവേട്ടനാ പറഞ്ഞെ.ഞങ്ങൾ ഇപ്പൊ അങ്കിളിനെ വിളിച്ചു സംസാരിച്ചു.പിന്നെ വരുന്നവഴിക്കു അനുവേട്ടൻ എനിക്ക് ക്യാന്റീനിൽ നിന്നും ചായയും വാങ്ങി തന്നു.

അപ്പോഴേക്കുംനിങ്ങള് കമ്പിനി ആയോ .മുഖത്തു ഒരു ചിരി വരുത്താൻ ശ്രമിച്ചു കൊണ്ട് ആര്യ ചോദിച്ചു.എങ്കിലുംആ മുഖത്തു മിന്നി മറഞ്ഞ അസൂയയിൽ പൊതിഞ്ഞ അനിഷ്ടം അവൾക്കു ലതയിൽ നിന്നും മറയ്കാനായിഎങ്കിലും ഞാൻ അത് എന്റെ ഹൃദയത്തിൽ തൊട്ടറിഞ്ഞു.കുട്ടികാലത്തെ എത്രത്തെത്ര തവണ കണ്ടിട്ടുള്ളതാണ്ഞാൻ .പ്രതേകിച്ചു മറ്റു കസിൻസ് എന്റെയടുത്തുകുറച്ചു അടുത്ത് പെരുമാറുമ്പോൾ ഓകേ ഞാൻ ഈ ഭാവംഅവളുടെ മുഖത്തു ദർശിച്ചിട്ടുണ്ട്.

അത് പിന്നെ നീ പറഞ്ഞിട്ട് എനിക്കെ അനുവേട്ടനെ നന്നായി അറിയില്ലേ.പിന്നെ അന്ന് ഞാൻ ഒരു പ്രാവശ്യം കണ്ടിട്ടുള്ളതല്ലേ .ഞാൻ എപ്പോഴാ നിന്നോട് പറഞ്ഞെ അനുവേട്ടനെക്കുറിച്ചു.ഇവള് ചുമ്മാ പറയുന്നതാ .അപ്പോൾ അവളുടെ മുഖത്തെ ജാള്യത മറയ്ക്കാൻ ശ്രമിച്ചുകൊണ്ട് അവൾപറഞ്ഞു.നിനക്ക് കുശുമ്പ്ആണ് .എന്നെകൊണ്ട് കൂടുതൽ ഒന്നും പറയിക്കല്ലേ .അവൾ കൊഞ്ഞനം കൊത്തി വേണ്ട വേണ്ട നീയൊന്നും പറയണ്ട .ആര്യ അവളെ കൂടുതൽ ഒന്നും പറയിച്ചില്ല ഞാനും കൂടികേൾക്കട്ടെ .ലത പറയൂ .ഞാൻ എന്റെ ആകാംഷ മറച്ചുവച്ചില്ല.

സോറി അനുവേട്ടാ പറഞ്ഞാൽ ഇവൾ എന്നെ കൊല്ലും.ഒരു കാര്യം മാത്രം പറയാം .ആ പാദസരം ഇവൾക്ക് കറക്റ്റ് സൈസ് ആണ് കേട്ടോ .നല്ലഭംഗിയാ ഇവളാണ് ഇട്ടു നടക്കുമ്പോൾ.ഞാൻ അത് ഇടാറില്ല.ഒരിക്കൽ വെറുതെ ഒന്നിട്ടു നോക്കിയതിന്റെ കാര്യമാണ് ഇവളീ പറയുന്നത് .
ആര്യ വിട്ടുകൊടുക്കാൻതയ്യാറല്ലായിരുന്നു.ലത മെല്ലെ എണീറ്റ് അവളുടെ ബെഡിന്റെ അരികിൽ ചെന്ന്.ആര്യയുടെ ബ്ളാങ്കറ്റ്വലിച്ചു നന്നയി പുതപ്പിക്കാനെന്നോണം മുകളിലോട്ടു കയറ്റി ,എന്നിട്ടു എന്നെ കണ്ണുകൊണ്ടുകാണിച്ചു.ബ്ളാങ്കറ്റ് മുകളിലോട്ടു കയറിയപ്പോ അവളുടെ ആ ഭംഗിയുള്ള കണങ്കാലുകൾ അനാവൃതമായി.അതിൽഇറുകെ കെട്ടിപ്പുണർന്നു കിടക്കുന്ന ആ പാദസരവും ..

എന്റെ മനസ്സിൽ അപ്പോൾ ഒരു കുളിർമഴ പെയ്തിറങ്ങി.എന്റെമുഖത്തുണ്ടായിരുന്ന വികാരങ്ങളുടെ വേലിയേറ്റം അത് ലത മാത്രം ശ്രദ്ധിച്ചു. ഞങ്ങളുടെ സാമീപ്യം കൊണ്ടോ അതോ മരുന്നിന്റെ എഫ്ഫക്റ്റ് കൊണ്ടി എന്നറിയില്ല അവൾകൊറേ നോർമൽ ആയപോലെ തോന്നി .അതെനിക്കും ഒരു ആശ്വസമായി.ഇടക്ക് ഷീണംകൊണ്ടോ മരുന്നിന്റെ സെഡേഷൻ കൊണ്ടി അവൾ ഉറക്കത്തിലേക്കു വഴുതി വീണു.ലത ഒച്ചയുണ്ടാക്കാതെ എന്നോട് വൈകിട്ട് വരാം എന്ന് പറഞ്ഞിട്ട് ഡോർ തുറന്നു പുറത്തിറങ്ങി.ഞാൻഡോർ ക്ലോസെ ചെയ്തു .മെല്ലെ സിറോബള്ബിന്റെ സ്വിച് തിരഞ്ഞു,അത് ഓൺ ആയപ്പോ മുറിയിലെ ബാക്കിഎല്ലാ ലൈറ്റും ഓഫ് ചെയ്തു.ബെസ്റ്റാൻഡേർ കോട്ടിലേക്കു ചരിഞ്ഞു.തലേ രാത്രി പ്രോജെക്ടന്റെകുറച്ചു അവസാന വട്ട കണ്സോളിഡേഷൻ ഉണ്ടായിരുന്നത് കൊണ്ട് ഏറെ വൈകിയാണ് കിടന്നതു .നിദ്രഎന്റെ കൺപോളകൾ തലോടി,ആര്യ ചുമക്കുന്ന ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത് ഞാൻ ഉടനെ ചാടി എണീറ്റ്ലൈറ്റ് ഇട്ടു .അവളുടെ ബെഡിന്റെ അടുക്കൽ ചെന്നു .ലത എന്തിയെ .ആര്യ ചോദിച്ചു .ലത ഹോസ്റ്റലിലേക്ക്പോയി.വൈകിട്ട് വരം എന്ന് പറഞ്ഞു.എന്ത് പറ്റി .എന്തെങ്കിലും ബുദ്ധിമുട്ടു തോന്നുന്നുണ്ടോആര്യയ്ക്ക് .

ഞാൻ ചോദിച്ചു എനിക്കൊന്നുബാത്ത്റൂമിൽ പോണം. അവൾ മടിച്ചു മടിച്ചു പറഞ്ഞു .ഞാൻ നഴ്സിനെ വിളിക്കട്ടെ .ഞാൻ ചോദിച്ചു.അവരോടു പറഞ്ഞാൽ അവർ സമ്മതിക്കില്ല .എനിക്ക് ബെഡ്പാനിൽ ഒക്കെ ഭയങ്കര ബുദ്ധിമുട്ടാണ്.അവൾമെല്ലെ ബെഡിൽ നിന്നും എണീക്കാൻ ശ്രമിച്ചു.വേണ്ട ഞാൻ നഴ്സിനെ വിളിക്കാം .ഞാൻ ഒന്ന് കൂടിനിർബന്ധിച്ചു നോക്കി .അവൾ വഴങ്ങിയില്ല മാത്രമല്ല അല്പം ദേഷ്യവും വന്നു.അവൾ കട്ടിലിൽനിന്നും ഇറങ്ങി ഒരു ചുവടു വെച്ചപ്പോഴക്കും ബാലൻസ് പോകുന്ന പോലെ തോന്നി.ഞാൻ അവളെ എന്നിലേക്ക്‌ചേർത്ത് പിടിച്ചു ഒരു കൈ കൊണ്ട് താങ്ങി .അവൾ ബാത്രൂം ലക്ഷ്യമാക്കി നടന്നു.ഡോർ ലോക്ക്ചെയ്യണ്ട അവൾ ബാത്റൂമിലേക്കു കയറിയപ്പോ ഞാൻ പറഞ്ഞു.ഡോർ ഓപ്പൺ ചെയ്യുന്ന ശബ്ദം കേട്ട്ഞാൻ ഡോറിനടുത്തേക്കു നീങ്ങി .ഇത്തവണ അവൾ അരകെട്ടിലൂടെ എന്നെ ചുറ്റിപിടിച്ചു നടന്നുഅവളെ താങ്ങിപിടിച്ചു കട്ടിലിൽ കൊണ്ട് ചെന്ന് കിടത്തി.എന്റെ സാമീപ്യം നൽകിയ സുരക്ഷിതത്വത്തിൽഅവൾ വീണ്ടും ഉറക്കത്തിലേക്കു വീണു.അപ്പോഴും അവൾ എന്റെ കയ്യിൽ നിന്നും പിടി വിട്ടിട്ടുണ്ടായിരുന്നില്ല.ഞാൻനെല്ലേ കൈകൾ അടര്തിയെടുക്കാൻ നോക്കിയപ്പോൾഅവൾ ഉറക്കത്തിലാണെങ്കിലും ആ പിടി മുറുകി.വേറെനിവർത്തി ഇല്ലാത്തതു കൊണ്ട് അവിടെയുണ്ടായിരുന്ന ഒരു കസേര വലിച്ചിട്ടു ബെഡിന്റെ അരികിൽ തന്നെ ഇരുന്നു.അധികംതാമസിയാതെ ബെഡിലേക്കു തല വച്ച് ഞാനും മയക്കത്തിലേക്ക് വഴുതി വീണു.അവളുടെ കൈ എന്റെ കവിളത്തു തട്ടുമ്പോഴാണ് ഞാൻ ഉണർന്നത്.വാതിലിൽ ആരോ നോക് ചെയ്യുന്ന ശബ്ദം കേട്ടാണ് അവൾ ഉണർന്നത്.ഞാൻ ഉടൻ എണീറ്റു പോയി വാതിൽ തുറന്നു.ലേഖയും കൂടെ രണ്ടു കൂട്ടുകാരികളും.ലേഖയുടെ കയ്യിൽ ഒരു ഹാൻഡ്ബാഗിൽ ആര്യക്കുള്ള ഡ്രെസ്സും ഉണ്ടായിരുന്നു.ഞാൻ ഒന്ന് പുറത്തു പോയിട്ട് വരം എന്ന് പറഞ്ഞു റൂമിൽ നിന്നും ഇറങ്ങി .വൈകിട്ട് 4 മാണിക്കും ബാംഗ്ലൂരിൽ ഉള്ള ആ കുളിർമ ഉണ്ടല്ലോ .പുറത്തു പോയി ഒരു ചൂട് ചായയും കൂടെയൊരു സിഗരറ്റും എന്റെ മനസ്സും ശരീരവും കൊതിച്ചു.പക്ഷെ ആര്യക് അറിയില്ല ഞാൻ വലിക്കും എന്ന് .ആര്യക്കെന്നല്ല അമ്മയുടെ വീട്ടിൽ ആർക്കും അറിയില്ല പക്ഷെ ഒന്ന് മനസ്സിൽ തോന്നിയാൽ പിന്നെ അത് വേണ്ടെന്നു വെക്കുന്ന ശീലം പണ്ടേ എനിക്കില്ലായിരുന്നു. നേരെ ഗേറ്റ് കടന്നു ഗേറ്ററിനോട് തൊട്ടുനികുന്ന കടയിൽ നിന്നും ഒരു കിങ്‌സ് വാങ്ങി കത്തിച്ചു ആ തണുപ്പിൽ ആവിപറക്കുന്ന ചൂട് ചായയും .

മാന്യതയുടെ മൂടുപടം അഴിച്ചുവെച്ചു ഞാൻ എന്നിലേക്കൊതുങ്ങുന്ന നിമിഷങ്ങൾ ആയിരുന്നു.ആ നിമിഷങ്ങൾ എനിക്ക് എന്നും വിലപ്പെട്ടതായിരുന്നു. നേരെ പോയത് താഴത്തെ നിലയിലുള്ള റസ്റ്റ് റൂമിലേക്കായിരുന്നു ,വായും മുഖവും കയ്യുമൊക്കെ നന്നായി കഴുകി സിഗരറ്റിന്റെ ഗന്ധം പോയി എന്നുറപ്പുവരുത്തി കയ്യിൽ കരുതിയിരുന്ന വിക്സ് മിട്ടായി എടുത്തു വായിലിട്ടു നുണഞ്ഞു.നേരെ റൂമിലേക്ക് നടന്നു.ഇടനാഴിയിൽ വെച്ചുതന്നെ ലതയെയും കൂട്ടുകാരികളെയും കണ്ടുമുട്ടി.ലതയും ഇവരുടെ കൂടെ പോവുകയാണോ.ഞാൻ ചോദിച്ചു . അയ്യടാ അങ്ങിനെ എന്നെ ഒഴിവാക്കാൻ നോക്കേണ്ട .ഞാൻ ഇവരെ ഗേറ്റ് വരെ കൊണ്ടിവിട്ടിട് തിരിച്ചുവരും.എനിക്ക് അനുവേട്ടനെ ഒട്ടും വിശ്വാസമില്ല .ഞാൻ ഒന്ന് ചമ്മി .ശരി ആയിക്കോട്ടെ എന്നും പറഞ്ഞു ഞാൻ റൂമിലേക്ക് നടന്നു.ഡോർ തുറന്നു അകത്തേക്ക് കയറിയപ്പോ ആര്യ ഉണർന്നു കിടക്കുകയായിരുന്നു.ബോറടിക്കുന്നുണ്ടോ .ടി.വി ഓൺ ചെയ്യട്ടെ എന്നും പറഞ്ഞു ഞാൻ ടിവി യുടെ റിമോട്ട് കയ്യിലെടുത്തു. അതിന്റെ ശബ്ദം കേട്ടാൽ എനിക്ക് തല വേദനിക്കും.ഞാൻ അവളെ മെല്ലെ താങ്ങി എണീപ്പിച്ചട്ടു പില്ലോ എടുത്തിട്ട് പിന്നിൽ സപ്പോര്ടിനായി വെച്ചു .

അല്ലാ എന്താ ഒരു സിഗരറ്റിന്റെ മണം അവൾ എന്നെ കയ്യോടെ പിടികൂടി . അത് പിന്നെ ടെൻഷൻ ഉള്ളപ്പോ മാത്രം ഇടക്ക് വലിക്കും .

ഇപ്പൊ എന്താ ടെൻഷൻ .എന്റെ അസുഖമാണോ .വേണ്ടാട്ടോ എനിക്കിഷ്ടല്ല സിഗരറ്റിന്റെ സ്മെൽ മാത്രല്ല അതെത്ര കേടാണെന്നു അനുവേട്ടനാറിയോ അനുവേട്ടന്റെ ആ നല്ല ശബ്ദം എന്തിനാ വെറുതെ കേടാക്കുന്നെ ശരീരം മുഴുവൻ നല്ല വേദന . അനുവേട്ടൻ ഒരു പാട്ട് പാടിതരുവോ .എത്ര നാളായി അനുവേട്ടന്റെ പാട്ടൊന്നു കേട്ടിട്ട് . ഞാൻ ഇപ്പൊ അങ്ങിനെ പാടാറൊന്നുമില്ല. ഓ വല്യ ജാഡയാണെങ്കിൽ വേണ്ട .പരിഭവത്തോടെ എന്റെ എതിർവശത്തേക്കു തിരിഞ്ഞിരുന്നു.അതെനിക്കും ഒരു സൗകര്യമായിരുന്നു.അവളുടെ മുഖത്തു നോക്കി എനിക്ക് പാടാൻ ചെറിയ ചമ്മൽ ഉണ്ടായിരുന്നു.ആരെങ്കിലും പാടാൻ പറയുമ്പോ അവരുടെ മുഖത്തു നോക്കി പാടുന്നതിൽ എന്തോ ഒരു വല്ലായ്ക തോന്നാറുണ്ട്.ഞാൻ മെല്ലെ ബൈസ്റ്റാൻഡർ കോട്ടിൽ മതിലിൽ ചാരിയിരുന്നിട്ടു കാല് നീട്ടിവെച്ചു .എന്നിട്ടു മെല്ലെ പാടി

ചുംബനപ്പൂ കൊണ്ട് മൂടീയെന്റെ തമ്പുരാടീ നിന്നെ ഉറക്കാൻ ………ഉമ്മ തൻ ഉണ്മയ കണ്ണുനീരാനുരാഗ തേനെന്നു ചൊല്ലി ഞാൻ ഊട്ടാം ……

എന്റെ തൊണ്ട ഇടറുന്നതു ഞാൻ അറിഞ്ഞു.അവൾ ഇപ്പൊ എന്റെ സൈഡിലേക്ക് തിരിഞ്ഞു എന്നെ തന്നെ നോക്കിയിരിക്കുകയാണ് എന്ന് എനിക്കറിയാമായിരുന്നു. കണ്ണുകൾ നിറഞ്ഞിരുന്നു കൊണ്ട് അവളുടെ മുഖത്തേക്ക് നോക്കാൻ എനിക്ക് കഴിയുമായിരുന്നില്ല .കണ്ണുകൾ അടച്ചിരുന്നു ഞാൻ അവൾക്കു വേണ്ടി പാടി.

പാട്ടു തീർന്നതും ഉച്ചയിൽ കൈ കൊട്ടുന്ന ശബ്ദം കേട്ടാണ് ഞാൻ കണ്ണ് തുറന്നതു. ഞാൻ ഇരുന്നിരുന്ന ബെഡിന്റെ അങ്ങേ തലക്കൽ ഇരുന്നു കൈ കൊട്ടുന്ന ലതയെ കണ്ട്‌ ഞാൻ ഞെട്ടി.ഇവളെപ്പോ വന്നു.അകെ നാണക്കേടായി ഞാൻ മനസ്സിൽ പറഞ്ഞു.

ഭാവഗായകന്റെ കണ്ണൊക്കെ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നല്ലോ .ഇവിടെ വേറൊരാളുടെ കണ്ണുകൾ നിറയുന്നതും ഞാൻ കണ്ടു .ലത ആര്യയെ നോക്കി കണ്ണിറുക്കി.

ഞാൻ അകെ ചമ്മി .അത് പിന്നെ ഇത്രയ്ക്കു ഫീൽ ഉള്ള പാട്ടു കേട്ടാൽ ആരുടെയും കണ്ണ് നിറയും അല്ലാതെ വേറൊന്നും കൊണ്ടല്ല.ആര്യ സ്വയം ന്യായീകരിക്കാൻ എന്നോണം പറഞ്ഞു.

എനിക്കിപ്പോ നിന്നോട് കുറച്ചു കുശുമ്പോക്കെ തോന്നുന്നുണ്ട് കേട്ടോ .എന്ന് ലത പറഞ്ഞപ്പോ നീ കൂടുതൽ ഒന്നും പറയേണ്ട എന്നെയൊന്നു ബാത്‌റൂമിൽ പോവാൻ ഹെല്പ് ചെയ്യുമോ എന്ന് ചോദിച്ചു കൊണ്ട് ആര്യ കട്ടിലിൽ നിന്നും എണീക്കാൻ ശ്രമിച്ചു ഇപ്പോഴും അവളുടെ അവസ്ഥ അത്ര നല്ലതല്ല എന്ന് നന്നായി അറിയാവുന്നതു കൊണ്ട് ഞാൻ പിടിക്കുവാനായി എണീറ്റു .

ഞാൻ ഉള്ളപ്പോ അത് വേണ്ട ഞാൻ ഇല്ലാത്തപ്പോ നിങ്ങൾ രണ്ടാളും എന്തുവേണേങ്കിലും ആയിക്കോളൂ എന്ന് പറഞ്ഞുകൊണ്ട് ലത അവളെ പിടിച്ചു .

ഇവൾ നാക്കിനെല്ലിലാണ്ടു ഓരോന്ന് പറയുന്നതൊന്നും അനുവേട്ടൻ കാര്യാക്കണ്ടട്ടോ .ബാത്റൂമിലേക്കു പോകുന്ന വഴിക്കു ആര്യ എന്നെ നോക്കി പറഞ്ഞു.ആ കണ്ണുകളിൽ നിഴലിച്ചിരുന്നു ഭാവം എന്താണെന്നു വായിച്ചെടുക്കാനാവാതെ ഞാൻ കുഴഞ്ഞു

ആര്യക് കുടിക്കാൻ കുറച്ചു ചൂടുവെള്ളം വേണം എന്ന് പറഞ്ഞാണ് ലത എന്നെ വിളിച്ചെഴുനേൽപിച്ചതു .ഞാൻ പോയി വാങ്ങിയിട്ട് വരം.അനുവേട്ടൻ ആര്യയെ ഒന്ന് ശ്രദ്ധിച്ചോളു .ഏട്ടൻ ചെന്നാൽ ആ മേഴ്‌സി സിസ്റ്റർ തരില്ല.ഒരു മുരടൻ സ്വഭാവമാണ്.ആണുങ്ങളെ കണ്ടാൽ അവർക്കു അലർജിയാണ്.

എന്ന ഞാൻ കൂടെ വരാം . വേണ്ട ഞാൻ ഒറ്റയ്ക്ക് പൊക്കോളാം .അവൾ ഫ്ലാസ്കുമെടുത്തിട്ടു നഴ്സിംഗ് സ്റ്റേഷനിലേക്ക് നടന്നു.ഒരു പത്തു മിനിട്ടു കഴിചിട്ടും അവളെ കാണാതായപ്പോ ആര്യക് ടെൻഷൻ ആയി.അനുവേട്ടൻ ഒന്ന് പോയി നോക്കാമോ . നീ ഇവിടെ ഒറ്റക്കല്ല . അത് സാരല്യ .എനിക്ക് നല്ല ആശ്വാസമുണ്ട്.ഞാൻ മടിച്ചു നില്കുന്നതുകണ്ടു അവൾ പറഞ്ഞു.അവളെ കണ്ടില്ലെങ്കില് താഴെയുള്ള നഴ്സങ് സ്റ്റേഷനിൽ കൂടി ഒന്ന്‌ അന്വേഷിച്ചോളൂ .അവൾക്കിവിടെ എല്ലാവരും പരിചയക്കാരാണ്.അവളുടെ കഴിഞ്ഞ ക്ലിനിക്കൽ പോസ്റ്റിങ്ങ് ഇവിടെയിരുന്നു .

ഞാൻ മെല്ലെ ഡോർ ചാരിയിട്ടു നഴ്സിംഗ് സ്റ്റേഷൻ ലക്ഷ്യമാക്കി നടന്നു.അവിടെയോണും ആരെയും കണ്ടില്ല.ഇടനാഴിയും നഴ്സിംഗ് കൌണ്ടറും ഒഴികെയുള്ള എല്ലാ ഇടതും നല്ല ഇരുട്ടാണ് അവിടെ അകത്തേക്കൊരിടനാഴിയുടെ അറ്റത്തായി ഒരു മുറിയിൽ നിന്നും അരണ്ട വെളിച്ചം പുറത്തേക്കു പതിക്കുന്നുണ്ട്.സൂക്ഷിച്ചു നോക്കിയപ്പോ ഡോറിനോട് ചേർന്ന് ഒരു സ്ത്രീരൂപം .ആദ്യം ഒന്ന് പകച്ചു..ഹോസ്പിറ്റൽ അല്ലെ വല്ല പ്രസവത്തിനിടയിലും മരിച്ചുപോയ സ്ത്രീയുടെ പ്രേതമാവുമോ . പക്ഷെ പ്രേതം ഇട്ടിരിക്കുന്നതു സാരി അല്ല .ചുരിദാറാണ്.കാലം മാറി ചിലപ്പോ പ്രേതം ചുരിദാറുമിട്ടും വരാം.പക്ഷെ ആ ചിരിദാർ കണ്ടു നല്ല പരിചയം.ഒന്നുകൂടി സൂക്ഷിച്ചു നോക്കിയപ്പോ ലതായാണ്.ഞാൻ മെല്ലെ ഒച്ചയുണ്ടാക്കാതെ അവളുടെ അടുത്തേക്ക് നീങ്ങി .അവളെ ഒന്ന് പേടിപ്പിക്കുക എന്ന ഉദ്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളു.

അവളുടെ അടുത്തേക്ക് നീങ്ങിയപ്പോൾ ഞാൻ ഒന്ന് ശ്രദ്ധിച്ചു.അവൾ നന്നായി വിയർകുന്നുണ്ടയിരുന്നു.കൈകൾ ഈരണ്ടും ശക്തിയായി കൂട്ടിത്തിരുമ്മിക്കൊണ്ടിരുന്നു.കടുത്ത മാനസിക സമ്മർദം ഉള്ള പോലെ തോന്നി.ഓരോ നിശ്വാസത്തോടൊപ്പം അവളുടെ നെഞ്ച് ഉയർന്നു താഴ്ന്നുകൊണ്ടിരുന്നു.കക്ഷം ഒക്കെ വിയർത്തു നഞ്ഞിരുന്നു.നെറ്റിയിൽ നിന്നും വിയർപ്പു കാര്യങ്ങൾ നെറ്റിയിൽ പൊടിഞ്ഞിരുന്നു.അവൾ ഇടയ്ക്കു ഇരുളിന്റെ മറവിലേക്കു നീങ്ങിനിന്നതു ഞാൻ ശ്രദ്ധിച്ചു.അപ്പോഴാണ് ഞാൻ ആദ്യമായി അവളുടെ ആ നിറഞ്ഞ മാറിടങ്ങൾ ശ്രദ്ധിച്ചത് വിയർത്തു നനഞ്ഞു ഒട്ടിയ അവളുടെ തൂവെള്ള ചുരിദാറിന്റെ ഉള്ളിൽ ഇട്ടിരുന്ന ബ്രാ വ്യക്തമായി കാണാമായിരുന്നു.അതേതൊരാണിനെയും പോലെ എന്നിലും ചലനങ്ങൾ ഉണ്ടാക്കി. ഞാൻ ശബ്ദം ഉണ്ടാകാതെ അവളുടെ അടുക്കലേക്കു നീങ്ങി.ഇരുട്ടിന്റെ മറവിൽ അവൾ കാണാതെ ഞാൻ അവളുടെ പിന്നിൽ എത്തി . .പെട്ടെന്ന് അനക്കം കെട്ടവൾ ഒച്ചയുണ്ടാക്കാൻ മുതിർന്നപ്പോൾ ഒരു കൈകൊണ്ടു അവളെ എന്നിലേക്ക്‌ ചേർത്ത് പിടിച്ചു ഞാൻ അവളുടെ വായ പൊതി.അപ്പോഴാണ് അകത്തെ കാഴ്ച കണ്ടു ഞാൻ ഞെട്ടിയത് .പെട്ടെന്ന് പിടിവിട്ടു അന്തം വിട്ടു നില്കുമ്പോ എൻ്റെ കൈകളിൽ പിടിച്ചുവലിച്ചുകൊണ്ടു കൊണ്ടു അവൾ എന്നെ ഇരുട്ടിന്റെ മറവിലേക്കു നീങ്ങി.

(തുടരും )

വാൽകഷണം

കഥയുടെ പശ്ചാത്തലം 90 കളുടെ അവസാന കാലഘട്ടമാണ്.അന്ന് ഡെങ്കി പനി ഉണ്ടായിരുന്നോ എന്ന് അറിയണമെങ്കിൽ കെ.ജെ പാർക്കിന്റെ സോഷ്യൽ ആൻഡ് പ്രേവന്റിവ് മെഡിസിൻ എന്ന തടിയൻ പുസ്തകം നോക്കണം.എനിക്കതിനു സമയം കിട്ടിയില്ല.അതിനു ഇ വിവരം കേട്ടനോട് പൊറുക്കുക.കഥയുടെ മുന്നോട്ടുള്ള പോക്കിന് ഡെങ്കി വളരെ സുപ്രധാനമായതു കൊണ്ടും വേറെ മാരകമായ അസുഖങ്ങൾ ഒന്നും എന്റെ ആര്യക് വരുന്നത് എനിക്ക് സഹിക്കാൻ കഴിയാത്തത്‌ കൊണ്ടും ഞാൻ ഡെങ്കി കൊണ്ട് അഡ്ജസ്റ്റ് ചെയ്യുന്നു..നിങ്ങൾ എന്നോട് ക്ഷമിക്കുക ningalude KK

Comments:

No comments!

Please sign up or log in to post a comment!