മിഥുനം 7

എന്റെ സുഹൃത്തുക്കൾ എപ്പോഴും പറയും പേജ് കൂട്ടണമെന്ന്, പക്ഷേ.. എഴുതി വരുമ്പോൾ പേജ് കുറഞ്ഞു പോകുന്നതാണ്.. അത് കൊണ്ട് എല്ലാരും എന്നോട് ക്ഷെമിക്കണം..

ഈ പാർട്ടും നിങ്ങൾക്ക് ഇഷ്ടപെടും എന്ന് പ്രതീക്ഷിക്കുന്നു..

എന്ന്

അഭിമന്യു ശർമ്മ..

അഭി പുറപ്പെട്ടു ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞാണ് ഞങ്ങൾ അമ്മാവന്റെ വിട്ടിൽ നിന്നും ഇറങ്ങിയത്. അഭിയുടെ ഇന്നോവ അമ്മന്റെ വിട്ടിൽ ഇട്ടിട്ടു ജയ് യുടെ സ്വിഫ്റ്റ് ലാണ് ഞങ്ങൾ പുറപ്പെട്ടത്.. കൊട്ടാരക്കരയിൽ നിന്നും അമൃത വരെ ഏകദേശം 148 കിലോമീറ്റർ one side ഡ്രൈവ് വരും. ജയ് നല്ല സ്പീഡിലാണ് വണ്ടിയോടിക്കുന്നത്…

ഞാൻ ആകെ അസ്വസ്ഥാനാണ്…

ആദ്യം മീരയുടെ കാര്യത്തിൽ, പിന്നെ ഇന്ന് അജിത്തിന്റെ വരവ്. ഇപ്പോൾ ദാ അമ്മുന്റെ പ്രശ്നം ആകെ മൊത്തം ഒരു സമാദാനക്കേട്.

ഞാൻ ഇന്ന് നടന്ന കാര്യങ്ങൾ ചിന്തിച്ചു കൊണ്ട് പുറത്തേക്ക് നോക്കിയിരിക്കുകയാണ്.

” നീ എന്താ ട ചിന്തിക്കുന്നേ, വണ്ടിയിൽ കേറിയപ്പോൾ തൊട്ടേ തുടങ്ങിയതാണല്ലോ..? “

ജയ് യുടെ ചോദ്യമാണ് എന്നെ ചിന്തകളിൽ നിന്നു ഉണർത്തിയത്..

“ഏയ്‌ ഒന്നുല്ലടാ വെറുതെ”.

അവന്റെ ചോദ്യത്തിന് അലസമായ ഒരു മറുപടി കൊടുത്തു ഞാൻ വീണ്ടും പഴേ പടിയിരുന്നു..

” അഭി മച്ചാന് മറ്റാരും ഇല്ലേ..? “

വീണ്ടു ജയ് ടെ അടുത്ത ചോദ്യം വന്നു..

” ഇല്ലട, അവനു ഇപ്പോൾ ആകെ ഉള്ള ബന്തുക്കൾ ഞാനും അമ്മയുമാണ് “.

“മ്മ്.. മ്മ്.. നീ അവനെ കുറിച്ചൊന്നും എന്നോട് പറഞ്ഞിട്ടില്ലല്ലോ.. അവന്റെ ജീവിതത്തിൽ എന്താ സംഭവിച്ചത്. “

അവന്റെ ചോദ്യത്തിന് പെട്ടെന്നൊരു ഉത്തരം നൽകാൻ എനിക്ക് സാധിച്ചില്ല..

“എന്താടാ എന്തു പറ്റി,നീ എന്താ ഒന്നും മിണ്ടാത്തത്.. “

” ഏയ്‌ ഒന്നുല്ല “.

“അല്ല അഭിടെ കാര്യം. നീ ഒന്നും പറയുന്നില്ല.. നിനക്ക് പറയാൻ പറ്റില്ലെങ്കിൽ വേണ്ട. “

“അങ്ങനൊന്നും ഇല്ലടാ പിന്നെ അവന്റെ പാസ്റ്റിനെ കുറിച്ച് ആരും ഇതുവരെ തിരക്കിട്ടില്ല. അതിനു അവനും ഒരു അവസരം കൊടുത്തിട്ടില്ല,”

, “മ്മ്… അവനെ കുറിച്ച് അറിയണമെന്ന് തോന്നി, നിനക്കു പറ്റില്ലെങ്കിൽ വേണ്ട. “

“അതല്ലടാ, ഞാൻ പറയാം ;.. “

ഒരു നെടുവീർപ്പിട്ട് ഞൻ പറഞ്ഞു തുടങ്ങി.

നീ ചോദിച്ചല്ലോ അവനു മറ്റാരും ഇല്ല്യോന്നു,

… അവനു ആകെ ഉണ്ടായിരുന്ന ബന്തുക്കൾ അവന്റെ അച്ഛനും അമ്മയും ആയിരുന്നു.. തിരുവന്തപുരത്തുകാരായ അവന്റെ അച്ഛനും അമ്മയും പ്രണയിച്ചു നാട് വിട്ടു ഇവിടെ എത്തിയവരായിരുന്നു.

.. നാട് വിട്ടു വന്ന അവർക്ക് ഒരു താങ്ങായി നിന്നത് എന്റെ അച്ഛനായിരുന്നു… പിന്നെ അവരുടെ നാട് ഇതായി. അവന്റെ അച്ഛൻ ഓട്ടോ ഡ്രൈവർ ആയിരുന്നു, അമ്മക്ക് തയ്യലും, അമ്മക്ക് സ്വന്തമായി ഒരു ടൈലറിംഗ് ഷോപ്പ് ഉണ്ടായിരുന്നു. അങ്ങനെ ഒരു മൂന്നു വർഷം മുന്നേ അമ്മേം കൂട്ടി വരും വഴി ഓട്ടോയിൽ ഒരു ലോറി ഇടിച്ചു. കുറെ നാൾ അവർ ഹോസ്പിറ്റലിൽ കിടന്നു പക്ഷേ.. “

അത് പറഞ്ഞു മുഴുപ്പിക്കാൻ എനിക്ക് സാധിച്ചില്ല. എന്റെ തൊണ്ട ഇടറുന്നുണ്ടായിരുന്നു. ഞാൻ പറഞ്ഞത് കേട്ടപ്പോൾ ജയ് ക്കും സങ്കടമായി.. ഞാൻ പറഞ്ഞു കഴിഞ്ഞിട്ടും ജയ് ടെ ഭാഗത്തുന്നു ഒരു പ്രതികരണവും ഇല്ലായിരുന്നു..

“അപ്പോൾ അമ്മുന് ആരുമില്ലേ? “.

ചോദ്യം വന്നത് ഗൗരിയുടെ അടുത്തുന്നയിരുന്നു.

“അവൾക്ക് എല്ലാരും ഉണ്ട്, പക്ഷേ അഭിയുടെ കൂടെ പോന്നതിനു ശേഷം അവളുടെ വീട്ടുകാരും കൈ ഒഴിഞ്ഞു. “

“മ്മ്.. മ്മ്.. “

“ഇപ്പോൾ അവനു അമ്മുവും, അവൾക്ക് അഭിയും മാത്രം “.

ഞാൻ അതും കൂടെ കൂട്ടിച്ചേർത്തു എന്നിട്ട് വീണ്ടും പുറത്തേക്കു നോക്കിയിരിപ്പു തുടങ്ങി..

അപ്പോളാണ് അമ്മയുടെ call വന്നത്..

” ഹലോ അമ്മേ? “

“അഹ് മോനേ എവിടായി? “

“കോട്ടയം ആകുന്നു “.

“അഭിമോനെ വിളിച്ചാരുന്നോ? “

“അഹ് അമ്മേ വിളിച്ചു.. ഇപ്പോൾ കുഴപ്പമൊന്നും ഇല്ല “.

“മ്മ്.. മോനേ മീനൂനെ നോക്കിക്കോണേ, ഇവിടെ അവൾടെ അച്ഛനും അമ്മയ്ക്കും ഒരു സമദാനവും ഇല്ല.. “

“അല്ല, അവളെ അമ്മാവൻ വിളിച്ചില്ലേ?? “

“വിളിച്ചുമോനെ പക്ഷേ കിട്ടുന്നില്ല. അഭിമോനേം കിട്ടുന്നില്ല, പിന്നെ നീ സമ്മദിക്കാത്തോണ്ടാ അല്ലെ ഞാനും കൂടെ വന്നേനെ. “.

“ഞങ്ങെളെല്ലാരും ഉണ്ടല്ലോ. അതുകൊണ്ടാ ഞാൻ അമ്മേ കൂട്ടാനെ “.

“അഹ്.. മോനേ അമ്മേ എന്തുണ്ടെലും അറിയിക്കണേ “.

“അഹ് ശരി അമ്മേ.. വിളിക്കാം, “

“എങ്കിൽ അമ്മ വെക്കുവാണേ “.

“അഹ് ശരി വെച്ചോ “

അപ്പോളേക്കും ഫോൺ കട്ട്‌ ആയിരുന്നു…

“എന്തിനാടാ അമ്മ വിളിച്ചേ..? “

” നമ്മൾ എവിടെയിന്ന് അറിയാൻ വിളിച്ചതാ. “.

“അമ്മയ്ക്കും അവനേം അമ്മുനേം വല്ല്യ കാര്യമല്ലേ? “

” പിന്നെ….. ഒരു പക്ഷേ എന്നെ കാൾ ഏറെ.. ഞാൻ ബാംഗ്ലൂർ ആയിരുന്ന സമയത്തും, ഇപ്പോൾ ജോലിക്ക് പോകുമ്പോഴും എന്റെ കുറവ് അമ്മ അറിയാതിരുന്നത് അവനുണ്ടായത് കൊണ്ട. പിന്നെ അവന്റെ അച്ഛനും അമ്മയും മരിച്ച ശേഷം അവനെ വീട്ടിലേക്ക് വിളിച്ച പക്ഷേ അവൻ വന്നില്ല.


ഇതെല്ലാം കേട്ടു ജയ് ഒന്ന് മൂളി.. എന്നിട്ട് ഡ്രൈവിങ്ങിൽ ശ്രെദ്ധിച്ചിരുന്നു.

വീണ്ടും എന്റെ ഫോൺ ശബ്ദിച്ചു..

നോക്കിയപ്പോൾ മീര.. ഞാൻ പെട്ടന്ന് തന്നെ call എടുത്തു.

” പറയടോ? “

“ഹ.. താനിത് എവിടാ..? “

.

“ഞാൻ എറണാകുളം വരെ പോണു. “

“എന്താ,… എന്തു പറ്റി. ഓഫീസിൽ വല്ല ആവശ്യവും ഉണ്ടോ? “

” ഏയ്‌ അല്ലടോ.. നമ്മുടെ അഭിയുടെ വൈഫെന്റെ കണ്ടിഷൻ അല്പം സീരിയസ് ആയി. അപ്പോൾ അമൃതയിലേക്ക് മാറ്റി. അങ്ങോട്ടേക്ക് പോകുവാ ഞങ്ങൾ “.

“തന്റെ കൂടെ മറ്റാരൊക്കെയുണ്ട്.? “

“ഞാനും ജയ് യും അവന്റെ വൈഫും “.

“അപ്പോൾ അഭി? “

“അവനും അമ്മുനേം കൊണ്ട് ആംബുലൻസിൽ നേരത്തെ പോയി “.

“അത്രക്കും സീരിയസ് ആണോ കണ്ടിഷൻ “.?

” മ്മ്, കുറച്ചു “

“അല്ല എന്തെ അമൃതയിൽ, കൊല്ലത്തു പറ്റില്ലേ? “

“അത്, ഇവിടെ ഉള്ളവർ കൈ ഒഴിഞ്ഞ കേസ് ആണ്. പിന്നെ dr.അനുരാഗിന്റെ ട്രീറ്റ്മെന്റ് നോക്കന്നു വെച്ചു. “.

” മ്മ്.. അല്ല അപ്പോൾ താൻ നാളെ വരില്ലേ,? “

“ഇല്ലെടോ അഭിയെ ഒറ്റക്കാക്കി വരാൻ എനിക്ക് പറ്റില്ല.. സോറി ടോ “

പിന്നെ ഒരു നിശബ്ദത ആയിരുന്നു. കുറച്ചു സെക്കന്റ്‌ ഒടുവിൽ ഫോൺ കട്ട്‌ ആയി. ഞാൻ തിരിച്ചു വിളിച്ചു നോക്കിയപ്പോൾ ഫോണിൽ കിട്ടുന്നില്ല . ഒരു ബീപ് ടോൺ മാത്രം….

” ഇവൾക്ക് ഇത് എന്തു പറ്റി എന്തെ ഫോൺ കട്ട്‌ ചെയ്തെ. ഒന്നും മനസ്സിലാക്കുന്നില്ലൊ. “

മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ സീറ്റ്‌ ലേക്ക് ചാഞ്ഞു.. ഞാൻ കിടന്നതും എന്റെ കണ്ണിലേക്കു ഉറക്കം വന്നു…

_•_•_•_•_•_•_•_•_•_•_•_•_•_•_•_•_•_•_•_•_•_•_

അമ്മ വന്നു നോക്കുമ്പോൾ ജനലിൽ പിടിച്ചികൊണ്ട് പുറത്തേക്കു നോക്കുന്ന മീരയെ ആണ് കാണുന്നത്, കുറച്ചു മാറി നിലത്തു പൊട്ടികിടക്കുന്ന അവളുടെ ഫോണും. അത് കണ്ടതോടെ അവൾക്ക് എന്തോ കാര്യമായ പ്രശ്നം ഉണ്ടായതായി അമ്മക്ക് മനസ്സിലായി.

“എന്താ… മോളെ എന്താ നിനക്ക് പറ്റിയെ, നീ എന്തിനാ ഫോൺ എറിഞ്ഞുടച്ചത്. “

ജനലിലൂടെ പുറത്തേക്ക് നോക്കിനിന്ന അവളുടെ തോളിൽ പിടിച്ചു തിരിച്ചുകൊണ്ട് അമ്മ ചോദിച്ചു.

“ഒന്നും ഇല്ല അമ്മ എന്നെ ഒന്ന് ഒറ്റക്ക് വിടാൻ പറ്റുമോ “?

അവളുടെ സംസാരത്തിൽ എന്തോ പ്രശനം ഉണ്ടെന്നു അമ്മക്ക് മനസ്സിലായി..

” നിനക്കു എന്താ പറ്റിയതെന്നറിയാതെ ഞാൻ പോകില്ല? “

അമ്മയും കടിപ്പിച്ചു തന്നേ പറഞ്ഞു..

” ഇത് എന്റെ പഴ്സണൽ ഇഷ്യൂ ആണ് അമ്മ അതിൽ ഇടപെടണ്ട.


മീര അതും പറഞ്ഞു വീണ്ടും ജനലിന്റെ അടുത്തേക്ക് തിരിഞ്ഞു. . സെക്കന്റകൾക്കൊടുവിൽ, അമ്മയുടെ കൈകൾ മീരയുടെ മുഖത്ത് പതിച്ചു. എന്നിട്ട് അവളെ പിടിച്ചു കാട്ടിലേക്ക് എറിഞ്ഞു.

“നീ എന്താടി പറഞ്ഞത്, ഞാനല്ലതെ നിന്റെ കാര്യത്തിൽ ആരാടി ഇടപെടേണ്ടത്, ഞാൻ നിന്റെ അമ്മയാണ്. അത് നീ ഓർത്തോണം. നിനക്ക് സ്വാതന്ത്ര്യം അധികമായി പോയതിന്റെ അഹങ്കാരമാണ്. “

അതും പറഞ്ഞു വീണ്ടു അവരുടെ കൈ മീരക്ക് നേരെ വന്നു. പെട്ടന്ന് തന്നേ അവൾ കട്ടിലിൽ നിന്നും ഇറങ്ങി അവരുടെ കാലിൽ വീണു. എന്നിട്ട് പൊട്ടി കരഞ്ഞു.

” എന്നോട് ക്ഷെമിക്കമ്മേ, എന്നോട് ക്ഷെമിക്ക്. അവൻ, അങ്ങനെ പറഞ്ഞപ്പോൾ ഉണ്ടായ വിശമവും, ദേശ്യവും കൊണ്ട് പറഞ്ഞു പോയത.. എന്നോട് ക്ഷെമിക്ക് അമ്മേ.. “

അവരുടെ കാലിൽ കിടന്നു മീര പൊട്ടി കരഞ്ഞു.. പെട്ടന്ന് തന്നേ അവളെ പിടിച്ചുയർത്തിട്ട് അവർ ചോദിച്ചു.

“ആര് എന്തു പറഞ്ഞു,? “

“ഋഷി… അവനു വരാൻ പറ്റില്ലാന്ന്.”

“അതിന് നീ എന്തിനാ കരയുന്നെ.? “

“അമ്മേ എനിക്ക് അവനില്ലാതെ പറ്റില്ല. എന്റെ ജീവനാണ് അവൻ, എന്റെ കഴുത്തിൽ താലി കെട്ടുന്നങ്കിൽ അത് അവനായിരിക്കും “.

മീരയുടെ മറുപടി കേട്ടപ്പോൾ അവർക്കു ഒരു കാര്യം മനസ്സിലായി. ഋഷിയെ മീര അത്രമാത്രം സ്നേഹിക്കുന്നു.. അവർ കുറച്ചു നേരം അവളെ തന്നേ നോക്കി നിന്നു..

എന്നിട്ട് പെട്ടന്ന് എന്തോ ഓർത്ത പോലെ പറഞ്ഞു.

” അത് അവനു വരാൻ പറ്റാത്ത വല്ല പ്രശനത്തിലും ആയിരിക്കും, നീ തിരിച്ചു ജോലിക്ക് ചെല്ലുമ്പോൾ കാണാല്ലോ. അതിനു ഇങ്ങനെ ഇരുന്നു കരയണോ. നീ ഒന്ന് റെഡി ആയി വന്നേ നിന്നെ അച്ഛൻ തിരക്കുന്നുണ്ട്. “

അമ്മയുടെ വാക്കുകൾ അവൾക്ക് ചെറിയ ഒരു ആശ്വാസം നൽകി. പിന്നെ അച്ഛൻ തന്നേ തിരക്കുന്നുന്നു പറഞ്ഞപ്പോൾ ഉള്ളിൽ ഒരു പേടിയും. പ്രണയത്തെ എതിർക്കുന്ന കുടുമ്പ പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന ഒരു typical religious person. അതായിരുന്നു അവളുടെ അച്ഛൻ. അദ്ദേഹത്തെ അവൾക്കു പേടി ആയിരുന്നു, താൻ ജോലിക്ക് പോകുന്നത് പോലും അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു. പിന്നെ അമ്മയുടെ അപേക്ഷ ഒന്നുകൊണ്ട് മാത്രമാണ് അച്ഛൻ സമ്മദിച്ചത്.

“മോളെ നീ എന്താ ചിന്തിക്കുന്നേ ദേ നിന്നെ കണ്ടില്ലേ അച്ഛൻ ഇങ്ങോട്ട് വരും. നീ പോയി റെഡി ആയി പെട്ടന്ന് പോരെ.. “

എന്തോ ചിന്തിച്ചു നിന്ന അവളെ തട്ടി വിളിച്ചു അതും പറഞ്ഞു അവർ താഴ്ക്ക് പോയി..

മീരയുടെ ചിന്ത വീണ്ടും അച്ഛനിലേക്കു പോയി.

നാട്ടിൽ ഒരു മാടമ്പി ഇമേജ് ആണ് അച്ഛനുള്ളത്.
രാജ്യം ഭരിക്കുന്ന പാർട്ടിയുടെ നാട്ടിലെ പ്രമുഖനായ സഹചാരി, സോഷ്യലിസം തൊട്ടു തീണ്ടിട്ടില്ല, ഇപ്പോഴും ജാതി വെച്ചു ആളുകളെ അളക്കുന്ന അദ്ദേഹം ഒരിക്കൽ പോലും തന്റെ സ്വാർത്ഥത വിട്ടു കളിച്ചിട്ടില്ല… അങ്ങനെ ഉള്ള ഒരാളോട് താൻ ഋഷിയെ സ്നേഹിക്കുന്നു എന്ന് പറഞ്ഞാൽ. തന്നേ കൊന്നു കെട്ടിത്തൂക്കും, പക്ഷേ ഒരാളെ മനസ്സിൽ വെച്ചു മറ്റൊരുത്തനെ കെട്ടാൻ താൻ തയാറല്ല.. എന്തുവന്നാലും സധൈര്യം നേരിടുക തന്നേ..

” അവൾ ഇതുവരെയും വന്നില്ലേ.. ? “

പുറത്തുന്നു കെട്ട അച്ഛന്റെ ശബ്ദം അവളിൽ ഒരു ഞെട്ടലുളവാക്കി, പെട്ടന്ന് ചിന്ത വെടിഞ്ഞു ഒരു തോർത്തും, മാറാനുള്ള ഡ്രെസ്സും എടുത്തു അവളെ ബാത്‌റൂമിൽ കയറി..

പിന്നെ റെഡി ആയി താഴ്ക്ക് ചെന്നു.. അവിടെ ചാരു കസേരയിൽ മലർന്നു കിടക്കുന്ന. ഒരു ആജാനുബഹു.. മുറുക്കി ചുവന്ന ചുണ്ട്, കാതിലെ ചുവന്ന കടുക്കൻ നാരായർന്ന കൊമ്പൻ മീശ, കഷണ്ടി തല, ആകെ മൊത്തം ഒരു ജന്മമി പരിവേഷം ഉള്ള വെക്തി.. ഒരു വെളുത്ത ജുബ്ബയും, ചുവന്ന കരയുള്ള വെള്ള മുണ്ടും. കൈയിൽ വിലകൂടിയ വാച്ച്, വിരലുകളിൽ മോതിരം…

അതായിരുന്നു അദ്ദേഹത്തിന്റെ ഒരു രൂപം.

“അച്ഛൻ എന്നെ തിരക്കിയിരുന്നോ? “

വന്നപാടെ മീര ചോദിച്ചു.

“ഉവ്വ്.. നിന്റെ കൂട്ടുകാർ നാളെ വരുമെന്ന് പറഞ്ഞല്ലോ അവർക്കു താമസിക്കാനുള്ള മുറികൾ നമ്മുടെ ഹോട്ടലിൽ പഞ്ഞിട്ടുണ്ട്. പിന്നെ അവർക്ക് വേണ്ടതെല്ലാം അവിടെ ഏർപ്പാടാക്കാം ഒന്നിനേം ഇങ്ങോട്ട് എഴുനെള്ളിക്കേണ്ട കേട്ടല്ലോ.? “

അയ്യാൾ ഒരു കല്പ്പന പോലെ പറഞ്ഞു നിറുത്തി.

” ഉവ്വ് “.

അത് മാത്രം പറഞ്ഞവൾ തല കുമ്പിട്ടു നിന്നു..

“എങ്കിൽ പൊയ്ക്കോ..,”

തിരിഞ്ഞു അകത്തേക്ക് നടന്ന അവളെ അയ്യാൾ പിറകിൽ നിന്നും വിളിച്ചു

” പിന്നെ കല്യാണം കഴിഞ്ഞു നീ ഇനി തിരിച്ചു പോകുന്നില്ല, അടുത്ത മാസം തന്നേ നിന്റെ നിച്ഛയം തീരുമാനിച്ചിട്ടുണ്ട്, “.

അതും പറഞ്ഞയാൾ പുറത്ത് നിൽക്കുന്ന ഡ്രൈവറിനോട് വണ്ടി എടുക്കാൻ പറഞ്ഞു എന്നിട്ട് പുറത്തേക്കു നടന്നു.. തനിക്കു മുന്നിൽ വന്നുന്നു നിന്ന ബ്ലാക് XUV500 കയറി എങ്ങോട്ടോ പോയി.

അച്ഛന്റെ പെട്ടന്നുള്ള കല്പ്പന അവളിൽ ഒരു ഇടിത്തീ പോലെ വന്നു വീണു. എന്തു ചെയ്യണമെന്ന് അവൾക്കു ഒരു എത്തും പിടിയും കിട്ടുന്നില്ല. നിറകണ്ണുകളാൽ അവൾ അകത്തേക്ക് ഓടി.. തനിക്കു നേരെ വന്ന അമ്മയെ അവൾ കെട്ടി പിടിച്ചു പൊട്ടി കരഞ്ഞു.. അവിടെ ഉള്ള ബന്തുക്കളും ജോലിക്കാരും തങ്ങളെ ശ്രെദ്ധിക്കുന്നു എന്ന് മനസ്സിലായ അമ്മ വളേം കൂട്ടി മുകളിലേക്കു പോയി. അവളുടെ മുറിയിൽ ചെന്നു വാതിലടച്ചു കുറ്റിയിട്ടു. അപ്പോഴും അവൾ കരയുകയാണ്.

“എന്താ മോളെ… എന്താ അച്ഛൻ പറഞ്ഞത്. “

അച്ഛൻ പറഞ്ഞെതെല്ലാം അവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിറുത്തി. രണ്ടു കൈയും മുഖത്ത് പൊതി പൊട്ടി കരഞ്ഞു..

മീരയെ സമാദനിപ്പിക്കാനാവാതെ അമ്മ കുഴങ്ങി.

“മോളെ അച്ഛൻ ഒന്ന് തീരുമാനിച്ചാൽ അതിനു മാറ്റമുണ്ടാവില്ലന്നു നിനക്ക് അറിയില്ലേ. അത് കൊണ്ട് എന്റെ മോൾ എല്ലാം മറന്നു കള, അച്ഛനെ ധിക്കരിച്ചു നിനക്കു ജീവിക്കാൻ പറ്റുമെന്നു തോന്നുന്നുണ്ടോ. വല്യച്ഛന്റെ മോളുടെ കാര്യം അറിയാല്ലോ.. അതുകൊണ്ട് എന്റെ പൊന്നുമോൾ എല്ലാം മറന്നു കള. “

അതും പറഞ്ഞു അവർ വാതിലും തുറന്നു താഴേക്കു പോയി.. അമ്മയുടെ നിലപാടിൽ നിന്നും അമ്മ നിസ്സഹായാണെന്നു അവൾക്കു ബോധ്യമായി.. ഋഷിയോട് ഇനി പറയാതിരുന്നാൽ പിന്നെ തനിക്കു ഒരിക്കലും അത് പറയാൻ പറ്റില്ലെന്ന സത്യം അവൾ മനസ്സിലാക്കി.. അവൾ ഉടഞ്ഞു കിടക്കുന്ന തന്റെ ഫോൺ എടുത്തു നോക്കി അതിന്റെ ഡിസ്‌പ്ലൈ നശിച്ചിരുന്നു… അപ്പോൾ ഫോൺ എറിഞ്ഞു പൊട്ടിക്കാൻ തോന്നിയ നിമിഷത്തെ ശപിച്ചു കൊണ്ടവൾ കാട്ടിലേക്കിരുന്നു.. കുറച്ചു നേരം കണ്ണുകൾ പൊത്തി ആ ഇരിപ്പു തുടർന്നു.. ഒടുവിൽ അവൾ ആ തീരുമാനം എടുത്തു. എത്രയും പെട്ടന്ന് തന്നേ ഋഷിയുടെ അടുത്തെത്തുക.. അത് മാത്രമാണ് ഒരു പോംവഴി എന്ന് അവൾ മനസ്സിലാക്കി… പെട്ടന്ന് തന്നേ മുഖം കഴുകി ഡ്രസ്സ്‌ മാറി തന്റെ ഹാൻഡ് ബാഗും എടുത്തു, പുറത്തേക്കിറങ്ങി. ഗേറ്റ് കടന്നു റോഡിൽ കണ്ട ഒരു ഓട്ടോയിൽ കയറി നേരെ കായംകുളത്തേക്ക് തിരിച്ചു അപ്പോൾ ഏകദേശം 3.00 ആയിരുന്നു.. ആര മണിക്കൂർ കൊണ്ട് അവൾ കായംകുളം ബസ്റ്റാന്റ് ൽ എത്തി.. അപ്പോഴേക്ക് ഒരു ksrtc xpress പുറപ്പെടാൻ തയാറായി നിൽക്കുന്നു സീറ്റ്‌ ഒഴിവുണ്ടായത് കൊണ്ട് അവൾ അതിൽ കയറി നേരെ വൈറ്റില ഹബ് ലക്ഷ്യമാക്കി യാത്രയായി…

===================================

“ട എന്തു ഉറക്കമാ ഇത് ദേ ഹോസ്പിറ്റലിൽ എത്തി.. ഇറങ്ങു.. “

ജയ് തട്ടി വിളിച്ചപ്പോഴാണ് ഞൻ ഉറക്കമുണർന്നത്. പെട്ടന്ന് തന്നേ ഞാൻ പുറത്തേക്കിറങ്ങി, എന്നെക്കാൾ മുൻപ് തന്നേ ഗൗരി പുറത്തിറങ്ങിയിരുന്നു.. ജയ് കാർ പാർക്ക്‌ ചെയ്തു വന്നിട്ട് ഞങ്ങൾ നേരെ gynaecology department ലേക്ക് നടന്നു..

“ജയ് അഭിയെ ഒന്ന് വിളിച്ചേ. നമ്മൾ എത്തി എന്ന് പറഞ്ഞു. “

“അതൊക്കെ ഞാൻ പറഞ്ഞു “.

ജയ് പറഞ്ഞു തീർന്നതും അഭി ഞങ്ങളുടെ മുന്നിലേക്ക്‌ വന്നു.

“ട എന്തായി ഡോക്ടർ എന്തു പറഞ്ഞു. “

അവനെ കണ്ടതും ഞാൻ ചോദിച്ചു.

“അതൊക്കെ പറയാം, ആ ചെക്കപ്പ് ഡീറ്റെയിൽസ് എവിടെ. “.

അപ്പോഴാണ് അത് അതിന്റെ കാര്യം ഞാൻ ഓർക്കുന്നത്.. ഞാൻ പെട്ടന്ന് തന്നേ കാറിന്റെ അടുത്തേക്ക് ഓടാൻ തുനിഞ്ഞു.

“അല്ല നീ എവിടാ പോകുന്നെ “?

ജയ് ടെ ചോദ്യം കേട്ടു ഞാൻ തിരിഞ്ഞു നോക്കി പറഞ്ഞു.

“ചെക്കപ്പ് ഡീറ്റെയിൽസ് കാറിൽ നിന്നും എടുക്കാൻ. “.

“അതൊക്കെ ഇവൾ എടുത്തിട്ടുണ്ട്. “

അപ്പോഴാണ് ഗൗരിയുടെ കൈ കവർ ഞാൻ ശ്രെധിച്ചത്, അത് അവൾ അഭിക്ക് നേരെ നീട്ടി അതും വാങ്ങി അവനോടി.. അതിൽ നിന്നും അവന്റെ ടെൻഷൻ എത്രമാത്രം ഉണ്ടന്ന് ഞങ്ങൾക്ക് മനസ്സിലായി..

“ട എങ്കിൽ നീ വീട്ടിലേക്കു ചെല്ല് ഞാനുണ്ടല്ലോ ഇവിടെ “

“വേണ്ടടാ എന്താന്ന് അറിയട്ടെ എന്നിട്ട് പോകാം “.

ഞാൻ പറഞ്ഞത് വകവെക്കാതെ ജയ് യും ഗൗരിയും അവിടെ തന്നേ നിന്നു.. ഒരു രണ്ടു മണിക്കൂറിനു ശേഷമാണ് അവൻ പുറത്ത് വന്നത്..

“എന്താടാ ഡോക്ടർ എന്തു പറഞ്ഞു..? “

അഭിയെ കണ്ടതും ഞാൻ കാര്യം തിരക്കി..

അപ്പോഴും അവന്റെ കണ്ണിലെ ഭയം ഞങ്ങൾക്ക് കാണാമായിരുന്നു..

“എന്താടാ നീ കാര്യം പറ, “

ഞാൻ വീണ്ടും ചോദിച്ചു..

“ട…. കുഞ്ഞിന്റെ കണ്ടിഷൻ അല്പം മോശമാട, ഇപ്പോൾ ഒരു സ്കാനിംഗ് കഴിഞ്ഞു, അപ്പോള ഡോക്ടർ പറഞ്ഞത് എത്രയും പെട്ടന്ന് തന്നേ സിസേറിയൻ വേണമെന്ന്.. വൈകിപ്പിച്ചാൽ കുഞ്ഞിന്……. ” അവന്റെ തൊണ്ട ഇടറുന്നതോണോടൊപ്പം അവന്റെ മനസ്സിന്റെ താളം തെറ്റുന്നതും ഞാനറിഞ്ഞു.. അവൻ എന്നെ കെട്ടിപിടിച്ചു കരയുകയാണ്.. ഏന്തൊക്കയോ പറഞ്ഞു അവനെ സമദനിപ്പിക്കാൻ ഞാൻ നോക്കിട്ടും ഒരു രക്ഷയും ഇല്ലായിരുന്നു.. എങ്ങനെ ഒക്കെയോ ഞങ്ങൾ അവനെ അവിടുള്ള കസേരയിൽ ഇരുത്തി..

“dr.അനു ഉണ്ടായിരുന്നോ..? “

“മ്മ്.. “

ജയ് യുടെ ചോദ്യത്തിന് അഭി ഒന്ന് മൂളുക മാത്രം ചെയ്തു..

” mr.അഭിമന്യു, “

പെട്ടന്നൊരു ഗാംഭീര്യം നിറഞ്ഞ ശബ്ദം ഞങ്ങൾ കേട്ടു, ഞങ്ങൾ എല്ലാവരും ശബ്ദം കെട്ട ദിക്കിലേക്ക് നോക്കി..

“Dr.അനുരാഗ് നമ്പ്യാർ”

ജയ് ടെ വായിൽ നിന്നു ആ പേരു വീണു.. ഞാൻ ആദ്യമായി ആയിരുന്നു അദ്ദേഹത്തെ കണ്ടത്, എന്റെ മനസ്സിലെ dr.അനുവിന്റെ രൂപം ഒരു ചെറുപ്പക്കാരന്റെ ആയിരുന്നെങ്കിലും, ഇത്രയും സൗന്തര്യം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല… ഒറ്റവാക്കിൽ പറഞ്ഞാൽ നമ്മുടെ വിജയ് ദേവരകൊണ്ടയുടെ ലുക്ക്.. same appearance. അദ്ദേഹത്തെ കണ്ടതും വായും പൊളിച്ചു നിൽക്കാനേ കഴിഞ്ഞുള്ളു..

അദ്ദേഹം അടുത്തേക്ക് വന്നു എന്നിട്ട് അഭിയുടെ തൊട്ടടുത്ത കസേരയിൽ ഇരുന്നു.. എന്നിട്ട് അഭിയുടെ വലത്തേ കൈ തന്റെ ഇരു കൈകളാൽ കുട്ടി പിടിച്ചു.

“അഭി താൻ ഇത്രയും സില്ലിയാണോ, തന്റെ വൈഫെന് ഒന്നും വരില്ല ഞങ്ങളൊക്കെ ഇല്ലേ. താൻ വിശമിക്കാതെ ഇരിക്കു.പിന്നെ മുകളിൽ ഒരാളില്ലെ . സിസേറിയൻ എന്ന് പറയുന്നത് ഇപ്പോൾ സർവ സാദാരണമല്ലേ അതിൽ താൻ പേടിക്കണ്ട കേട്ടോ.. “

അദ്ദേഹത്തിന്റെ വാക്കുകൾ എന്തന്നില്ലാത്തൊരു ആശ്വാസം ഞങ്ങളിൽ ഉണ്ടാക്കി.. അഭിയും അല്പം മയപ്പെട്ടിരുന്നു.

“നിങ്ങൾ ഇയ്യാളുടെ relatives ആണോ? “

അദ്ദേഹം ഞങ്ങളോടായി ചോദിച്ചു.

“അതെ സർ.”

ഞാൻ മറുപടി പറഞ്ഞു.

അവനിൽ നിന്നു അകന്ന ശേഷം.. അദ്ദേഹം എന്നേം കൂട്ടി അൽപ്പം മാറി നിന്നു..

“നിങ്ങളുടെ ആരാണ് അഭി ? “

“എന്റെ ബ്രദർ ആണ് “

എനിക്ക് അങ്ങനെ പറയാനാണ് തോന്നിയത്, അല്ലേലും ഒരമ്മ പ്രസവിച്ചില്ലെങ്കിലും എന്റെ സഹോദരൻ തന്നാണ് അഭി.

“മ്മ്.. ഒക്കെ. “

“എന്താണ് സർ വല്ല പ്രശനവും? “

ഞാൻ തെല്ലു ഭയത്തോടെ അദ്ദേഹത്തോട് ചോദിച്ചു..

” പ്രശ്നം ഇല്ലന്ന് പറയുന്നില്ല. mr…?? “

അദ്ദേഹം എന്റെ പേരിനായി ആംഗ്യം കാണിച്ചു

“ഋഷി “

“ഹ.. mr. ഋഷി.. പ്രോബ്ലെം ഉണ്ട്. എത്രയും പെട്ടന്ന് തന്നേ ഓപറേഷൻ നടത്തിയേ പറ്റു… അല്ലേൽ കുഞ്ഞിന്റെ കാര്യം…. “

അത് പറയാൻ അദ്ദേഹമൊന്നു മടിച്ചു. പക്ഷേ എനിക്ക് മനസ്സിലായി.

“മ്മ്.. മ്മ് “

അത് കേട്ടു ഞാനൊന്നു മൂളി..

” നിങ്ങളുടെ parents?? “

“അച്ഛൻ മരിച്ചു…. അമ്മയുണ്ട് പക്ഷേ വരാൻ പറ്റുന്ന ഒരു സാഹചര്യം മല്ല.. “

“മ്മ്. ok.ok. ലുക്ക് mr.ഋഷി. അഭി ഇപ്പോഴേ agitated ആണ്, so. അവനു റസ്റ്റ്‌ ആവിഷമുണ്ട്.

ഇവിടുത്തെ അന്തരീക്ഷത്തിൽ നിന്നു അൽപ്പം മാറ്റി നിറുത്താൻ പറ്റുമോന്നു നോക്ക്.. കേട്ടോ..

പിന്നെ ആ കുട്ടിയുടെ bystanders ആയി രണ്ടുപേർ നിന്ന മതി. “

“മ്മ്.. ശരി സർ.. “

“എങ്കിൽ ശരി കാണാം. “

അതും പറഞ്ഞു അദ്ദേഹം പോയി.. ഞാൻ തിരികെ അഭിക്ക് അരികിൽ എത്തി..

“ജയ് നീ അഭിയെ വീട്ടിലോട്ടു കൊണ്ടുപോ, ഇവൻ ഒന്ന് ഉറങ്ങട്ടെ., ഇവിടെ ഞാനും മീനുവും നിന്നോളം പിന്നെ എന്തങ്കിലും ആവിശ്യം ഉണ്ടേൽ ഞാൻ വിളിച്ചോളാം. “

“ഞാനെങ്ങോട്ടും പോകുന്നില്ല. എനിക്ക് പറ്റില്ല അവളെ ഇവിടെ ഇട്ടിട്ടു പോയി കിടന്നുറങ്ങാൻ എനിക്ക് ആവില്ല.. “

“ഏയ്‌.. അവളൊറ്റക്കാല്ലോ ഞാനും മീനുവും ഉണ്ടല്ലോ പിന്നെ തൊട്ടടുത്തല്ലേ വീട്, എന്തുണ്ടെലും ഞാൻ വിളിക്കില്ലേ, പിന്നെന്താടാ “

“നീ എന്തൊക്കെ പറഞ്ഞാലും ഞാൻ പോകില്ല. ഞാൻ നിന്നോളം. നീ പൊയ്ക്കോ”.

അഭി കൊച്ചുകുട്ടികളെ പോലെ വാശി പിടിച്ചു പറഞ്ഞു.

പിന്നെ എങ്ങനൊക്കെയോ പറഞ്ഞു സമദനിപ്പിച്ചു അഭിയെ ജയ് ടെ കൂടെ പറഞ്ഞു വിട്ടു.. എന്നിട്ട് ഞാൻ നേരെ അമ്മുന്റെ റൂമിലേക്ക്‌ പോയി.. അമ്മുന്റെ കാര്യത്തിൽ ഒരു compromise നും അഭി അതയാറല്ലായിരുന്നു. അത് കൊണ്ട് തന്നാണ് cash കൂടുതലെന്നറിഞ്ഞിട്ടും അവൻ room എടുത്തത്.. ഞാൻ റൂമിൽ ചെല്ലുമ്പോൾ അമ്മു നല്ല ഉറക്കമാണ്.. അവളുടെ അടുത്തായി ബെഡിൽ മീനു ഇരിക്കുന്നു.. അവൾ ഇപ്പോഴും എന്തോ ചിന്തിച്ചിരിക്കുവായിരുന്നു..

“മീനു.. “

എന്റെ വിളികേട്ടു അവൾ തിരിഞ്ഞു നോക്കി.

എന്നിട്ട് എഴുനേറ്റു എന്റെ അടുത്തേക്ക് വന്നു..

എന്റെ കൈയിലിരുന്ന ബാഗുകൾ അവൾ വാങ്ങിച്ചു അടുത്തുള്ള മേശപ്പുറത്തു കൊണ്ട് വെച്ചു..എന്നിട്ട് വീണ്ടും എന്റെ അടുത്തേക്ക് വന്നു..

” എത്തീട്ടു കുറെ ആയോ.. അഭിയേട്ടനെവിടെ? “

“അവൻ ഇവിടെ നിന്നാൽ ശരിയാവില്ല അതുകൊണ്ട് ജയ് ടെ കൂടെ വീട്ടിലേക്കയച്ചു.. “

“അഹ്.. “

“നീ അമ്മാവൻ വിളിച്ചട്ടു എന്താ ഫോൺ എടുക്കാതിരുന്നേ?. എന്നെ കുറെ വട്ടം വിളിച്ചു. “

“ഫോൺ ന്റെ ചാർജ് തീർന്നു ഓഫ്‌ ആയി. ഞാൻ ചാർജറും എടുത്തിട്ടില്ല.. “

“എങ്കിൽ ഇന്നാ നീ വീട്ടിലേക്കു വിളിക്ക്. “.

“വേണ്ട ഏട്ടാ .. “

“അതെന്താ? “

“ഞാൻ രാവിലെ വിളിച്ചോളാം, “

“മ്മ്… “

“ഏട്ടാ അപ്പോൾ അമ്മായി?? “

“അമ്മേ നിന്റെ വീട്ടിലാക്കി, “

“മ്മ്.. “

“നിന്റെ ഡ്രസ്സ്‌ ഒക്കെ ബാഗിലുണ്ട്. നീ ഒന്ന് ഫ്രഷ് ആവു,. ആംബുലൻസിൽ ഒക്കെ വന്നതല്ലേ..അപ്പോഴേക്കും ഞാൻ വല്ലോം കഴിക്കാൻ വാങ്ങിട്ടു വരാം.. “.

അവൾ ഒന്ന് മൂളുക മാത്രം ചെയ്തു എന്നിട്ട് ബാഗിൽ നിന്നു ഡ്രെസ്സുമെടുത്തു ബാത്‌റൂമിൽ ലേക്ക് കയറി. റൂമിൽ നിന്നു പുറത്തു ഇറങ്ങാൻ തുനിഞ്ഞപ്പോൾ എന്റെ മനസ്സൊന്നു മടിച്ചു..മീനു വന്നിട്ട് പോകാമെന്നു കരുതി ഞാൻ അവിടെ ഇരുന്നു… 10 മിനിറ്റ് നു ശേഷം മീനു വന്നു..

“ഏട്ടൻ പോയില്ലേ,? “

“ഇല്ലടി നീ വന്നിട്ട് പോകാമെന്നു കരുതി… എങ്കിൽ ഞാൻ പോയിട്ടുവരാം. “

“അഹ് മ്മ് “

ഞാൻ പുറത്തേക്കിറങ്ങി ഹോസ്പിറ്റലിൽ ക്യാന്റീനിലേക്കി പോയി.. മീനു ന് കഴിക്കാനുള്ളത് വാങ്ങി തിരികെ നടന്നു..

“ഋഷി……………………..”

പെട്ടന്ന് എന്റെ പേരു വിളിക്കുന്ന കേട്ടു ഞാനൊന്നു തിരിഞ്ഞു നോക്കി..

“മീര “

ആളെ കണ്ടതും എന്റെ സഹല ഞാടി ഞരമ്പുകളും തളർന്നപോലെ തോന്നി… നിമിഷങ്ങൾക്കകം അവൾ ഓടി എന്റെ അടുത്തെത്തി എന്നിട്ടെന്നെ കെട്ടിപിടിച്ചു എന്റെ മാറിൽ വീണു പൊട്ടി കരഞ്ഞു.. അപ്പോഴും എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല . സത്യമേത് മിഥ്യ ഏത് എന്ന് എനിക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നില്ല..

“സർ….. സർ….. “

ആരോ എന്നെ വന്നു തട്ടി വിളിച്ചു.. അപ്പോഴാണ് എന്നിൽ ബോധം വീണത്.. നോക്കുമ്പോൾ മീര എന്റെ നെഞ്ചിൽ കിടക്കുന്നു.. അവൾ നല്ല ഉച്ചത്തിൽ കരയുന്നുണ്ട്…

“സർ… പ്ലീസ് ആൾക്കാർ ശ്രെദ്ധിക്കുന്നു..

സെക്യൂരിറ്റി ആണ് പറഞ്ഞത്… നേരത്തെ എന്നെ തട്ടി വിളിച്ചത് അയ്യാളെണെന്നു എനിക്ക് മനസ്സിയി… ഞാൻ ചുറ്റും നോക്കുമ്പോൾ ആൾക്കാർ ഞങ്ങളെ ശ്രദ്ധിക്കുന്നുടെന്നു മനസ്സിലായി ഉടൻ തന്നേ മീരയെയും കൂട്ടി ഞാൻ അകത്തേക്ക് പോയി..

അകത്തേക്ക് നടക്കുമ്പോഴും മീര എന്റെ ഇടം കൈയിൽ മുറുകെ പിടിച്ചിട്ടുണ്ട്.. അവളുടെ പെട്ടന്നുള്ള വരവ് എന്നെ കുറച്ചൊന്നുമല്ല ഞെട്ടിച്ചത്. സ്വപ്നത്തിൽ കണ്ട അതെ അവസ്ഥയിൽ തന്നാണ് ഞാൻ.. ഇപ്പോഴും ചില കാര്യങ്ങൾക്ക് എനിക്ക് ഉത്തരം കിട്ടിയിട്ടില്ല..

അങ്ങനെ ഞങ്ങൾ റൂമിലെത്തി.. എന്റെ പിറകെ കയറിവന്ന മീരയെ കണ്ടു ആളെ മനസ്സിലാവാതെനിന്ന നിന്ന മീനു എന്റെ നേരെ ഒന്ന് നോക്കി..

” ഇത് മീര എന്റെ ഫ്രണ്ട് ആണ്. “

മീനു ന്റെ നോട്ടത്തിന്റ അർത്ഥം മനസ്സിലായ ഞാൻ മറുപടി എന്നോണം പറഞ്ഞു

ഇപ്പോഴും മീനു നു മീരയുടെ കാര്യത്തിൽ എന്തോ സംശയം പോലുണ്ട്. അത് അവളുടെ നോട്ടത്തിൽ നിന്നു മനസ്സിലാവുന്നുണ്ട്..

ഞാൻ മീരയെ ശ്രദ്ധിക്കുമ്പോൾ അവൾ എന്തോ ചിന്തയിലാണ്… ഞാനും മീരയുടെ പെട്ടന്നുള്ള വരവിന്റെ ഷോക്കിൽ തന്നാണ് അവളോടൊന്നു സംസാരിക്കണമെങ്കിൽ കുറച്ചു പ്രൈവസി ആവശ്യമാണ്. എങ്കിൽ അത് രാവിലെ ആകാമെന്ന് കരുതി.. മീരേ മീനു ന്റെ അടുത്ത നിറുത്തിയിട്ട് ഞാൻ പുറത്തേക്കിറങ്ങി.. ഞാൻ ഹോസ്പിറ്റലിന്റെ പുറത്തുള്ള സെക്യൂരിറ്റി റൂമിന് അടുത്തുള്ള ബെഞ്ചിൽ ഇരിന്നു… പക്ഷേ ഇപ്പോഴും എന്റെ ചിന്ത മീരയുടെ പെട്ടന്നുള്ള വരവിനെ ഓർത്താണ്.

“അവൾ എന്തിനാണ് ഇപ്പോൾ ഇങ്ങോട്ട് വന്നത്, എന്തിനാണ് എന്നെ വന്നു കെട്ടിപിടിച്ചത്. ഒന്നിനും എന്റെ പക്കൽ ഉത്തരം ഉണ്ടായിരുന്നില്ല..

എന്തായാലും മീര വന്ന കാര്യം ജയ് യെ വിളിച്ചു പറയാമെന്നു കരുതി ഫോൺ എടുത്ത് ജയ് യെ വിളിച്ചു.. എന്നിട്ട് നടന്ന കാര്യങ്ങൾ അവനോടു പറഞ്ഞു.. എല്ലാം കേട്ടു കഴിഞ്ഞിട്ട് കുറച്ചു നേരം അവൻ മൗനമായി നിൽക്കുകയല്ലാതെ മറ്റൊന്നും പറഞ്ഞില്ല. പിന്നെ വിളിക്കാമെന്നും പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു.. ഞാൻ ബെഞ്ചിൽ ഒന്ന് ചാരിയിരുന്ന് കണ്ണുകൾ അടച്ചതും ആരോ എന്റെ അടുത്ത വന്നു നിൽക്കിന്ന പോലെ തോന്നി.. ഞാൻ പെട്ടന്ന് തന്നേ കണ്ണ് തുറന്നു നോക്കിയപ്പോൾ മീരയാണ്.

ഞാൻ അവളെ എന്റെ അടുത്ത ഇരുന്നോളാൻ ആംഗ്യം കാണിച്ചു.. അവൾ എന്റെ ഇടത് വശം ചേർന്നിരുന്നു.

ഇപ്പോഴും അവൾ ഒന്നും മിണ്ടുന്നില്ല അവളിലെ വികാരം എന്തെന്ന് എനിക്ക് അറിയാൻ പറ്റുന്നില്ല…

പെട്ടന്ന് എന്റെ കൈയിൽ എന്തോ തണുപ്പ് അനുഭവപ്പെട്ടു. ഞാൻ നോക്കുമ്പോൾ മീരയുടെ കൈ എന്റെ കൈയിൽ പിടിച്ചിരിക്കുന്നു. അവളുടെ കൈ നല്ലതുപോലെ വിയർക്കുന്നുണ്ട്. ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.. അവളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്..

“എന്തു പറ്റി? “

ഞാൻ കാര്യം തിരക്കി.. പക്ഷേ അവൾ ഒന്നും മിണ്ടുന്നില്ല. ഞാൻ അവളെ തന്നേ നോക്കിയിരുന്നു. പെട്ടന്നാണ് അവളെന്നെ കട്ടിപിടിച്ചത്.. അതോടൊപ്പം അവൾ പൊട്ടി കരയുന്നുമുണ്ട്. അവൾക്ക് എന്തോ സഹിക്കാൻ പറ്റാത്ത പ്രശ്നം ഉണ്ടന്ന് എനിക്ക് മനസ്സിലായി

“പറ്റില്ലടോ താനില്ലാത്ത ഒരു ജീവിതം എനിക്ക് പറ്റില്ല. “.

അവളുടെ വാക്കുകൾ ഒരു മിന്നൽ പോലെ എന്നിൽ പതിച്ചു… ഒരു നിമിഷം ഞൻ ഒരു ജീവശവമായി പോയി.. എന്നിൽ നിന്നും അകന്ന ശേഷം അവൾ എന്റെ മുഖം കൈകളൾകൊണ്ട് കോരിയെടുത്തു,

“മറക്കാൻ പറ്റില്ല എന്റെ ഋഷിയെ, എനിക്ക് നീ ഇല്ലാതെ ജീവിക്കാൻ പറ്റില്ലടാ, i love you ഋഷി i love you so mush……”

എന്നിട്ട് എന്റെ നെറുകയിൽ ഒരു ഉമ്മ തന്നു… എന്നിട്ട് അവൾ എന്റെ മുഖത്തേക്ക് നോക്കി, എന്റെ കണ്ണ് കളും നിറഞ്ഞിരുന്നു. അവളുടെ നോട്ടത്തിൽ നിന്നും എന്റെ മറുപടി അവൾ പ്രതീക്ഷിക്കുന്നു എന്ന് ഞാൻ മനസ്സിലാക്കി.. പക്ഷേ ഞാൻ അവളിൽ നിന്നും മുഖം തിരിച്ചു..

“നിനക്കു എന്നെ ഇഷ്ടമല്ലേ ഋഷി, എന്നെ നീ ഒരു ഫ്രിണ്ടയാണോ കാണുന്നെ..? “

അവൾ ചിന്തിക്കുന്നതിന് അപ്പുറമാണ് എന്റെ സ്നേഹമെങ്കിലും

ഞാൻ ഒന്നും മിണ്ടിയില്ല..

“ഋഷി ഞാൻ നിന്നെ ഇഷ്ട പ്പെടുന്നത് പോലോരിഷ്ടം നിനക്കു എന്നോടില്ലല്ലേ? “

അതും പറഞ്ഞു ബെഞ്ചിൽ നിന്നും അവൾ എഴുനേറ്റു. എന്നെ ഒന്ന് നോക്കിട്ടു എങ്ങോട്ടോ നടക്കാൻ ഒരുങ്ങി.. പെട്ടന്ന് ഞാനവളുടെ കൈയിൽ പിടിച്ചു നിറുത്തി…. എന്നിട്ട് എഴുന്നേറ്റിട്ട് അവളെ എന്റെ നെഞ്ചിലേക്ക് അടിപ്പിച്ചു…

“എന്നെ ഇഷ്ടമാണെന്ന് പറഞ്ഞിട്ട് അങ്ങു പോകുവാണോ, മറു പടി വേണ്ടേ.? “

അവളൊന്നും മൂളി

“മീര.. ഞാൻ നിന്നെ സ്നേഹിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി, പക്ഷേ? “

“എന്താ ഒരു പക്ഷേ? “

അവളെന്റെ നെഞ്ചിൽ കിടന്നുകൊണ്ട് ചോദിച്ചു.

“നിന്റെ കല്യാണം ഉറപ്പിച്ചുന്നു അറിഞ്ഞപ്പോള് നിന്നിൽ നിന്നും മനഃപൂർവം ഒഴിഞ്ഞു മാറുകയായിരുന്നു. അതുകൊണ്ടാണ് ട്രിവാൻഡ്രത്തെ ട്രാൻസ്ഫർ കിട്ടിയപ്പോൾ മറ്റൊന്നും ചിന്തിക്കാതെ പോയത്.”

അത് കേട്ടു അവൾ എന്റെ നെഞ്ചിൽ നിന്നും അകന്നു എന്റെ മുഖത്തേക്ക് നോക്കി.. അപ്പോൾ അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു… അവളെന്റെ ഷർട്ടിന്റെ കോളറിൽ രണ്ടു കൈകൊണ്ടു പിടിച്ചു മുറുക്കി..

“ആരാട എന്റെ കല്യാണം ഉറപ്പിച്ചുന്നു പറഞ്ഞത് പറ….. പറയട….. “

” നീ തന്നേ “

എന്റെ മറുപടി കേട്ടു മീര ഞെട്ടി തരിച്ചു നിന്നു..

“ഞാൻ ഇപ്പോഴട നിന്നോട് എന്റെ കല്യാണം ഉറപ്പിച്ചുന്നു പറഞ്ഞത് “…… അവളുടെ മുഖം എന്റെ മാറിൽ അമ്രിത്തി, കരഞ്ഞുകൊണ്ട് ചോദിച്ചു.

“അന്ന് മറൈൻ ഡ്രൈവിൽ വെച്ചു നീ നിന്റെ കാസിനോട് പറഞ്ഞില്ലേ, അപ്പോളാണ് ഞാനും അറിഞ്ഞത് “

“അതെന്റെ ചേച്ചിയുടെ കാര്യം പറഞ്ഞതാടാ, അവളുടെ കല്യാണമട ഇപ്പോൾ നടക്കാൻ പോകുന്നെ.., “

മീരയുടെ മറുപടി എന്റെ ഞെട്ടിച്ചു, പക്ഷേ അത് കേട്ടപ്പോൾ ഒരു ആശ്വാസം തോന്നി. . കുറെ നേരം മീര എന്റെ നെച്ചിൽ കിടന്നു കാലു വേദനിച്ചപ്പോൾ ഞാൻ വീണ്ടും ആ ബെഞ്ചിൽ വന്നിരുന്നു. എന്നിട്ട് അവളെന്റെ തോളിൽ തല ചായ്ച്ചു കിടന്നു, കുറെ നേരമായി ഈ ഇരിപ്പ് തുടങ്ങിട്ടു കുറെ നേരമായി അവളൊന്നും മിണ്ടുന്നില്ല..

“മീര നീ എന്താ ഒന്നും മിണ്ടാതെ? “

“ഒന്നുല്ല, ഞാൻ കുറച്ചു നേരം നിന്റെ തോളിലിങ്ങനെ കിടന്നോട്ടെ? “.

അവളുടെ നിഷ്കളങ്കമായ മറുപടി കേട്ടു ഞാനൊന്ന് പുഞ്ചിരിച്ചു പോയി.

“നിനക്ക് വിശക്കുന്നില്ലേ.. വാ വല്ലോം കഴിച്ചിട്ട് വരാം. “

“വേണ്ട.. എനിക്ക് ഒന്നും വേണ്ട.. “

“മീര വാശി കാണിക്കാതെ വന്നേ.. “.

ബെഞ്ചിൽ നിന്നു എഴുനേറ്റു അവളേം വെലിച്ചെണീപ്പിച്ചു ക്യാന്റീനിലേക്ക് നടന്നു..

അവിടുന്ന് ഫുഡ് കഴിച്ചു ഞങ്ങൾ റൂമിലേക്ക്‌ ചെന്നു.. അപ്പോളും മീനുന്റെ മുഖത്ത് ചോദ്യഭാവം തന്നേ ആയിരുന്നു..

“തനിന്നു ഇവിടെ അഡ്ജസ്റ്റ് ചെയ് ഞാൻ പുറത്തുണ്ടാകും. “

അതും പറഞ്ഞു ഞാൻ പുറത്തേക്കു പോയി.. അവിടെ ഉണ്ടായിരുന്ന ഒരു ബെഞ്ചിൽ ഇരുന്നു.. നാളെ വിശദമായി മീരയോട് സംസാരിക്കണമെന്ന് ഞാൻ തീരുമാനിച്ചു.

ഇപ്പോൾ മനസ്സിലുണ്ടായിരുന്ന ഒരു ഭാരം ഒഴിഞ്ഞത് കൊണ്ടാണെന്നു തോനുന്നു ഞാൻ മെല്ലെ ഉറങ്ങി. പക്ഷേ കൊതുക് എന്നെ ഇടയ്ക്കു ശല്യപ്പെടുത്തുന്നുണ്ട്.. എങ്ങനെ ഒക്കെയോ നേരം വെളുപ്പിച്ചു.. ഉറക്കമൊന്നും ശരിയായില്ല..

വെളുപ്പിനെ 5 മണിക്ക് തന്നേ അഭിയും ജയ് യും വന്നു ബെഞ്ചിലിരുന്നു മയങ്ങുന്ന എന്നേം വിളിച്ചു റൂമിലേക്ക് നടന്നു.. റൂമിൽ എല്ലാരും ഉണർന്നിട്ടുണ്ടായിരുന്നു.. മീര വന്ന കാര്യം ജയ് പറഞ്ഞിട്ട് ആയിരിക്കും അഭിക്ക് വലിയ അത്ഭുതം ഒന്നും തോന്നില്ല.. അവളോട് ഒന്ന് ചിരിക്കുക മാത്രം ചെയ്തു..

” ട നീ പോയി ഒന്ന് ഉറങ്ങു.. ഇവരെയും കൊണ്ടുപോ. . പിന്നെ എന്റെ ഒരു റിലേറ്റീവ് ഇങ്ങോട്ട് വരും ഇന്ന് ഓപറേഷൻ റൂമിൽ കയറ്റുന്നത് അവരെ അവർ ഇവിടെ കാണും.. നീ അപ്പോഴത്തേക്കും വന്ന മതി “

ജയ് കാറിന്റെ കീ എന്നെ ഏൽപ്പിച്ചിട്ടു പറഞ്ഞു..

“മ്മ്.. ” ഞാനൊന്നു മൂളി

കീ യും വാങ്ങി ഞാനും മീനുവും, മീരയും.. കാറിന്റെ അടുത്തേക്ക് നടന്നു.. കാറിൽ കയറി വീട്ടിലേക്കു പുറപ്പെട്ടു.. വീട്ടിൽ ഗൗരി നല്ല തിരക്കിലാണ്.. ചെന്നപാടെ മീനു ഫ്രഷ് ആയി ഗൗരിക്ക് ഒപ്പം കൂടി.. എന്തുകൊണ്ടോ മീരയോട് അവർ രണ്ടുപേരും ഒന്നും മിണ്ടിയില്ല…

ഞാൻ ഫ്രഷ് ആയി വരുമ്പോൾ മീര റൂമിലുണ്ട്.

” ടോ താൻ പോയി ഒന്ന് ഫ്രഷ് ആവു.. ഡ്രസ്സ്‌ ഒക്കെ മുഷിഞ്ഞല്ലോ “.

“എനിക്ക് മാറിയിടാൻ ഒന്നും എടുത്തിട്ടില്ല, ധിറുതിയിൽ ഇറങ്ങിയപ്പോൾ ഈ ബാഗ് മാത്രമേ എടുത്തുള്ളൂ. “

“മ്മ്. എങ്കിൽ വാ നമുക്ക് പോയി ഡ്രസ്സ്‌ വാങ്ങിയിട്ട് വരാം. “.

“വേണ്ട എന്റെ ഡ്രസ്സ്‌ ഹോസ്റ്റലിൽ ഉണ്ട്.. ഞാൻ അവിടെ പോയി ഫ്രഷ് ആയിക്കോളാം., “

“എങ്കിൽ വാ ഞാൻ കൊണ്ടാകാം.. “

ഞാൻ അവളെയും കൂട്ടി പുറത്തേക്കിറങ്ങി..

തുടരും….

കഥ നല്ല ബോർ ആണ്.. എല്ലാരും ഒന്ന് ക്ഷെമിക്കണം..

എന്ന് അഭിമന്യു ശർമ്മ

Comments:

No comments!

Please sign up or log in to post a comment!