പാദസരം

ഓഫീസിലേക്ക് പോകാൻ തിരക്ക് കൂടി കുളിക്കാൻ കേറിയതായിരുന്നു.ഷവറിൽ നിന്നും തണുത്ത വെള്ളം മുഖത്തേക്ക് തിരിക്കുമ്പോൾ കുളിരു മനസ്സിലേക്കും ശരീരത്തിലേക്കും ഒരു പോലെ ഒഴുകിയിറങ്ങി .ഒരു പുതിയ ഉണർവ് ഫീൽ ചെയ്തു.അപ്പോളാണ് എന്റെ ഫോൺ റിങ് ചെയ്യുന്നത് കേട്ടത് .ഒപ്പം കിച്ചണിൽ നിന്നും രാധികയുടെ ഉച്ചത്തിലുള്ള വിളിയും ..

ഏട്ടാ…ഏട്ടനെ ഫോൺ അടിക്കുന്നു .ഞാൻ ബാത്റൂമിലാണ് നീ എടുത്തുട്ടു ആരാണെങ്കിലും ഞാൻ അഞ്ചു മിനിറ്റിനുള്ളിൽ തിരിച്ചു വിൽക്കാം എന്ന് പറയൂ .മിക്കവാറും ഓഫീസിൽ നിന്നും ആരെങ്കിലും ലീവ് പറയാൻ വിളിക്കുകയായിരിക്കും.ഈ സമയത്താണ് സാധാരണ സ്റ്റാഫ് ആരെങ്കിലും എന്തെങ്കിലും ഉടായിപ്പു കാരണം പറഞ്ഞു ലീവ് പറയാൻ വിളിക്കുന്നത്.എനിക്ക് കലി കയറി.

ജോലിയോട് കമ്മിറ്റ്മെന്റ് ഇല്ലാത്ത തെണ്ടികൾ.അപ്പൂപ്പനും അമ്മാവനും ഒക്കെ സ്ഥിരമായി ചാവുന്നതു കറക്റ്റ് എട്ടര മണിക്കാണ്.കുളി കഴ്ഞ്ഞു തല തോർത്തികൊണ്ടു പുറത്തു വന്നു രാധികേ അലക്കിയ ഷഡിയും ബനിയനും ഒന്നും അലമായിരിൽ കാണുന്നില്ലല്ലോ.ഒരു സൺ‌ഡേ കിട്ടിയിട്ട് നിനക്ക് അലക്കാൻ സമയം കിട്ടിയില്ലേ .

എന്റെ കലി മുഴുവൻ ഞാൻ അവളോട് തീർത്തു .ഹോ ഈ മനുഷ്യനെ കൊണ്ട് ഞാൻ തോറ്റു .ഒരു കാര്യം പോലും സ്വന്തമായി ചെയ്യാൻ പറ്റില്ല .എല്ലാത്തിനും ഞാൻ പുറകെ വേണം .ഇക്കണക്കിനു ഞാൻ ചത്ത് പോയാൽ നിങ്ങൾ എങ്ങനെ ജീവിക്കും.അപ്പൊ ഞാൻ വേറെ കല്യാണം കഴിച്ചോളാം.അവളെ ചോദിപ്പിക്കാൻ ഞാൻ പറഞ്ഞു, ഉവ്വ്വ് എന്നെ പോലെ നിങ്ങളുടെ പുറകെ നടന്നു ഇങ്ങനെ സേവിക്കാൻ വേറെഏതെങ്കിലും പെണ്ണുങ്ങളെ കിട്ടും എന്ന് തോന്നുന്നുണ്ടോ .അലമാരിയിൽ തുണികളുടെ ഇടയിൽ നിന്നും എന്റെ അണ്ടർ ഗാര്മെന്റ്സ് എടുത്തു ബെഡിലേക്കിട്ടുകൊണ്ട് അവൾ പറഞ്ഞു .

അത് ഒരു പോയിന്റ് ആണല്ലോ അവളെ പിന്നിൽ നിന്നും ചുറ്റിപിടിച്ചുകൊണ്ടു ഞാൻ പറഞ്ഞു.പുറകെ നടന്നു കാര്യങ്ങൾ ചെയ്തു തന്നെ മാത്രം പോരല്ലോ.ഇങ്ങനെ എനിക്ക് വേണ്ടുന്ന സാധനങ്ങൾ മുന്നിലും പിന്നിലും ഒക്കെ ആവിശ്യത്തിന് വേണ്ടേ . ഉം വന്നു വന്നു ഇപ്പൊ അത് മാത്രം മതി എന്നായി .സ്നേഹം ഇന്നത് മരുന്നിനു പോലും ഇല്ലാണ്ടായി .അവൾ പരിഭവം പറഞ്ഞു . അപ്പൊ അത് സ്നേഹം അല്ലന്നാണോ നീ പറയുന്നത് ,ഞാൻ ചോദിച്ചു .ഉവ്വുവ് അടുക്കളയിൽ ഒരു ഹെല്പിനായി ഒരു ജോലിക്കാരിയെ വേണം എന്ന് പറഞ്ഞിട്ട് എത്ര നാളായി .അതിനുവേണ്ടി ആരോടെങ്കിലും അന്വേഷിച്ചോ ഇത് വരെ.അവൾ തിരിച്ചടിച്ചു . ആരാ ഫോൺ ചെയ്തത് ഞാൻ വിഷയം മാറ്റാനായി ചോദിച്ചു.അതെന്തായാലും ഏറ്റു .

പ്രജിത്തായിരുന്നു ,ആര്യയുടെ ഹസ്ബൻഡ് .

ആര്യയ്ക്ക് ഒരു മൂന്നുദിവസത്തെ വർക്ഷോപ് ഉണ്ട് ഇവിടെ പരിയാരത് .15 മുതല് 18 വരെ .അവർ നല്ല ഹോട്ടൽ ഏതാണെന്നു ചോദിച്ചു റൂം ബുക് ചെയ്യാൻ .റൂം ഒന്നും ബുക്ക് ചെയ്യണ്ട ഇടിവ് താമസിക്കാൻ എന്ന് ഞാൻ നിർബന്ധിച്ചു .പക്ഷെ അവർ സമ്മതിക്കുന്നില്ല .പിന്നെ ഞാൻ ഏട്ടനോട് ചോദിച്ചിട്ടു പറയാം എന്ന് പറഞ്ഞു . അത് നന്നായി .ഞാൻ പറഞ്ഞു ഇവിടെ ബാക്കിയുള്ളോന്റെ കയ്യിൽ കാശും ഇല്ല.അവരൊക്കെ വന്നാൽ നല്ല ചിലവാണ് .ഞാൻ റോയൽ ഒമാർസിൽ വിളിച്ചു റൂം അവൈലബിൾ ആണോ എന്ന് നോക്കാം.ഉണ്ടെങ്കിൽ ബുക്ക് ചെയ്തേക്കാം.പേയ്‌മെന്റ് അവര് ചെക്ക് ഇൻ ചെയ്യുമ്പോ കൊടുത്തോളും . ഓഫീസിലേക്ക് ഡ്രൈവ് ചെയ്യുമ്പോൾ അറിയാതെ എന്റെ മനസ്സ് ഒരു കൽ നൂറ്റാണ്ടു പുറകിലോട്ടു സഞ്ചരിച്ചു .ആര്യ എന്റെ അമ്മാവന്റെ മക്കൾ.എനിക്ക് പതിമൂന്നു വയസ്സും അവൾക്കു 10 വയസ്സും . വെക്കേഷന് അമ്മയുടെ വീട്ടിൽ പോയി രണ്ടാഴ്ചയിൽ കൂടുതൽ നില്കാറുണ്ടായിരുന്നു അന്നെല്ലാം .അവൾ എന്റെ മേല് നിന്നും മാറിയില്ലായിരുന്നു അന്നൊക്കെ.മുത്തശ്ശി അവളെ ഇപ്പോഴും വഴക്കു പറയുമായിരുന്നു അവളെ .നീ അവനെ ഇങ്ങനെ ശല്യം ചെയ്യല്ലേ എന്നും പറഞ്ഞു.അവളുണ്ടോ കേൾക്കുന്നു.അവൾക്കു ഞാൻ അവളുടെ സ്വന്തം പ്രോപ്പർട്ടി പോലെയായിരുന്നു.എനിക്കും ഒത്തിരി ഇഷ്ട്ടമായിരുന്നു അവളെയും അവളുടെ എന്നോടുള്ള പെരുമാറ്റവും.ഒരു തവണ മുത്തശ്ശി വഴക്കു പറഞ്ഞത് കുറച്ചു കടുത്തു .അവൾ മുറിയിൽ കയറി കതകടച്ചു.സാധാരണ അവൾ പിണങ്ങിയാൽ അവൾ അങ്ങിനെയാണ് ചെയ്യാറ് .ഉടനെ മുറിയിൽ കയറി കഥകടക്കും.പിന്നെ മണിക്കൂറുകൾ കഴിഞ്ഞാലേ കതകു തുറക്കുകയുള് .ചിലപ്പോ കരഞ്ഞു കരഞ്ഞു ഉറങ്ങിപോകും.അന്ന് ആ മുറിക്കു പുറത്തു നാലു മണിക്കൂറാണ് ഞാൻ കാത്തുനിന്നത് .അതിനിടക്ക് ഊണ് കഴിക്കാൻ മുത്തശ്ശി വിളിക്കുന്നുണ്ടായിരുന്നു.ഞാൻ അവൾ വാതിൽ തുറക്കുന്നതും കത്ത് അവിടെ നിന്നു.എന്നെ കാണാതെ അമ്മായിയും വന്നു വിളിക്കാൻ..മോനെ അവൾക്കു ദേഷ്യം കയറിയാൽ ഇങ്ങനെ ആണ് ഇനി ചിലപ്പോ അവൾ ഉറങ്ങികാണും.ഉണരുമ്പോ ചിലപ്പോ വൈകിട്ടവും .പക്ഷെ എനിക്ക് വിശപ്പ് തോന്നിയില്ല .മനസ്സ് വല്ലാതെ വിങ്ങുകയായിരുന്നു. ഓരോ തവണ വെക്കേഷൻ അകാൻ ഞാൻ കാത്തിരിക്കുമായിരുന്നു.പക്ഷെ ഞങ്ങളുടെ അടുപ്പത്തിന് എതാനും മാസങ്ങളുടെ ആയുസ്സ് ഉണ്ടായിരുന്നുള്ളു ,ഒരിക്കൽ ‘അമ്മ പറഞ്ഞറിഞ്ഞു.ആര്യ വലുതായി .അമ്മ ഒന്ന് വീട്ടിൽ വരെ പോയിട്ട് വരാം .വലുതായെന്നോ പെട്ടെന്നെങ്ങന്യാ വലുതാകുന്നെ .ഞാനും വരാം അമ്മേടെ കൂടെ .ഞാൻ പറഞ്ഞു ഇങ്ങനെയുള്ള അവസരത്തിൽ ആൺകുട്ടികൾ ഒന്നും വരില്ല .പെണ്ണുങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളു,കൂടുതൽ അമ്മയോട് ചോദിയ്ക്കാൻ നിന്നില്ല .
എന്തോ പെണ്ണുങ്ങളുടെ കാര്യമാണ് ആണുങ്ങൾ പോയാൽ നാണക്കേടാണ് എന്ന്

മാത്രം ഞാൻ മനസ്സിലാക്കി.പിന്നീടെപ്പോഴെങ്കിലും ‘അമ്മ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തരും എന്ന് എനിക്കുറപ്പുണ്ടായിരുന്നു.അങ്ങിനെയായിരുന്നു ഞാനും അമ്മയും.’അമ്മ വൈകിട്ടായപ്പോ തിരിച്ചെത്തി.അമ്മയുടെ ഏതോ ഒരു മാല ജൂവലറിയിൽ കൊടുത്തു മാറ്റി ആര്യയ്ക്ക് വേണ്ടി ഒരു പുതിയ മാല വാങ്ങി എന്ന് അമൂമ്മയോടു പറയുന്നത് കെട്ടു ,അന്ന് കിടക്കുമ്പോൾ ‘അമ്മ പറഞ്ഞു തന്നു.ആര്യ വല്യ പെൺകുട്ടിയായി.ഇനി പഴയതു പോലെ നിങ്ങൾ അടുത്തിടപഴകാൻ പാടില്ല . പിന്നീട് ഞങ്ങൾ കാണുമ്പോഴെലം രണ്ടാൾക്കും തമ്മിൽ സംസാരിക്കാൻ പോലും നാണമായിരുന്നു.പിന്നീടെങ്ങനെയോ ഞങ്ങൾ അവരവരുടെ ലോകത്തേക്ക് മടങ്ങി .എന്റെ കല്യാണത്തുന്നു ശേഷമാണു ഞങ്ങൾ പിന്നീട് ഫ്രീ ആയി അംസാരിക്കാൻ തന്നെ തുടങ്ങിയത്.അതും രാധികയുടെ മിടുക്കു കൊണ്ട്.എല്ലാവരോടും വളരെ ഫ്രീ ആയിട്ടു ഇടപെടും രാധിക .അതുകൊണ്ടു തന്നെ എന്റെ അച്ചന്റെ വീട്ടിലാണെങ്കിലും അമ്മയുടെ വീട്ടിലാണെങ്കിലും എല്ലാവര്ക്കും രാധികയെ വളരെ കാര്യമാണ് . അമ്മായിമാരും ചിറ്റമറും അവൾക്കു സ്വന്തം കൂട്ടുകാരികളെ പോലെ ആണ് .അതുകൊണ്ടു തന്നെ സ്വതവേ കുറച്ചു റിസേർവ്ഡ് ആയ എനിക്ക് കുറച്ചുകൂടി അംഗീകാരം കിട്ടിത്തുടങ്ങി എന്റെ ബന്ധുവീടുകയിലെല്ലാം .ഇപ്പൊ രാധികയുടെ മുന്നിൽ എന്തെങ്കിലും ഒക്കെ പറഞ്ഞു പഴയതു പോലെ കളിയാക്കാറുണ്ട് ആര്യ .പക്ഷെ ഞാൻ ഒരു ചിരിയിൽ ഒതുക്കും.അതെന്റെ പ്രകൃതമാണ്. ഇപ്പൊ അവൾ വരുന്നു എന്ന് കേട്ടപ്പോൾ എന്നിലെ ആ പതിമൂന്നുകാരൻ വീണ്ടും ഉയിര്തെഴുനെറ്റപോലീയാണ് എനിക്ക് തോന്നിയത് .ഓഫീസിൽ ജോലിത്തിരക്കിനിടയിലും ഇടക്കിടെ അവളുടെ ഓർമ്മകൾ എന്നെ തേടിയെത്തി. മുത്തശ്ശൻ മരിച്ചപ്പോൾ ഞങ്ങൾ കസിൻസ് എല്ലാം അവിടെ തന്നെയായിരുന്നു.ശരിക്കും ഞങ്ങൾ എല്ലാവരും കൂടി അതുപോലെ ആരുമിച്ചുകൂടിയ ഒരവസരം അതിനുമുമ്പും പിന്നീടും ഉണ്ടായിട്ടില്ല .ക്രിക്കറ്റ് കളിയും ഫുട്ബോളും കൂടാതെ കുട്ടിയും കോലും സാറ്റ് കളിയും (ഒളിച്ചുകളി ) ഒക്കെയായി ഒരു നല്ല കാലം.ആര്യയെ എനിക്കും എന്റെ ഏട്ടനും വല്യ ഇഷ്ടമായിരുന്നു.അവളുടെ അറ്റെൻഷൻ വേണ്ടി ഞാനും എന്റെ ഏട്ടനും തമ്മിൽ ആരും അറിയാത്ത ഒരു മത്സരം ഉണ്ടായിരുന്നു.ഇപ്പൊ അതൊക്കെ ഓർക്കുമ്പോൾ ചിരിയാണ് വരുന്നത്.സാറ്റ് കളിക്ക് പലപ്പോഴും ഞങ്ങൾ ഒന്നിച്ചാണ് എവിടെയെങ്കിലും ഒളിക്കുക.ആരോടും പറഞ്ഞു മനസിലാക്കാൻ പറ്റാതെ ഒരു ഫീലിംഗ് അന്നൊക്കെ ഉണ്ടായിരുന്നു .അതിനെ ഒരിക്കലും പ്രണയമെന്നു വിളിക്കാൻ കഴിയില്ലായിരുന്നു.
കൃത്യമായ ഒരു വ്യാഖ്യാനം കൊടുക്കാൻ കഴിയാതെ ഒരു റിലേഷന്ഷിപ് ആയിരുന്നു അത് .പരസ്പരം അറ്റെൻഷൻ നു വേണ്ടി മത്സരിക്കുന്ന ,മറ്റാരോടെങ്കിലും കൂടുതൽ അടുപ്പം കാണിക്കുമ്പോ പരസ്പരം പോസെസ്സിവ് ആകുന്ന എന്നാൽ അത് ഒരിക്കലും അന്യോന്യം പ്രകടിപ്പിക്കാൻ കഴിയാത്ത ഒരു റിലേഷന്ഷിപ്.

ഇത്രയും കലർപ്പില്ലാത്ത ഇത്രയും മധുരമേറിയ ഒരു ബന്ധം അത് എനിക്ക് പിന്നീടുള്ള ജീവിതത്തിൽ ഉണ്ടായിട്ടുണ്ടോ എന്നറിയില്ല .അതിന്റെ ഓർമ്മകൾ ഇന്നും ഒരു മയിപ്പീലി പോലെ പിന്നീട് കോളേജിന്റെ പ്രോജെക്ടിനായി ഞാൻ ബാംഗ്ലൂരിൽ എത്തി.അപ്പോൾ ആര്യ അവിടെ ൧സ്റ് ഇയർ ജോയിൻ ചെയ്തിട്ടേ ഉണ്ടായിരുന്നുള്ളു.ഒരു തവണ അവളീ കാണാനായി ഞാൻ അവളുടെ ഹോസ്റ്റലിൽ പോയി.വല്ലാത്ത ഒരു ടെൻഷനിൽ ആയിരുന്നു ഞാൻ.കൂടെയുണ്ടായിരുന്ന ശ്രീകുട്ടനോട് മാത്രം പറഞ്ഞു.ഞാൻ അവളെ കാണാൻ പോവുകയാണെന്ന്.കയ്യിലുണ്ടായിരുന്ന കാശൊക്കെ പെറുക്കി ഞാൻ അവനെയും കൂടി ഒരു ജൂവല്ലരിയിൽ പോയി.കണ്ടപ്പോൾ തന്നെ എനിക്ക് ഏറെ ഇഷ്ടപെട്ട ഒരു പാദസരം ഞാൻ സൈൽസ്മാനോട് എടുത്തു കാണിക്കുവാൻ പറഞ്ഞു .അത് വാങ്ങുവാൻ എന്റെ കയ്യിലെ പണം തികയില്ലായിരുന്നു.നിരാശയുടെ അവിടെ നിന്ന് ഇറങ്ങാൻ പോലുമ്പോ ശ്രീക്കുട്ടൻ എന്നെ തടഞ്ഞു.അവന്റെ പഴ്സിൽ നിന്നും ഒരു ഇരുന്നൂറു രൂപ എടുത്തു എന്റെ കയ്യിൽ തന്നു.നീ ആഗ്രഹിച്ചതല്ല അത് തന്നെ വാങ്ങിക്ക് .വേറെ ആർക്കും വേണ്ടിയല്ലല്ലോ .നിങ്ങളുടെ കല്യാണം കഴിയുമ്പോ നിനക്ക് കിട്ടുന്ന സ്ത്രീധനത്തിൽ നിന്നും നീ എനിക്ക് തിരിച്ചു തന്നാ മതി . ടാ ഞങ്ങൾ തമ്മിൽ അങ്ങിനെ ഒന്നും ഇല്ല .അത് പറയുമ്പോൾ എന്റെ മുഖത്തു വിടർന്ന നാണം എത്ര ശ്രമിച്ചിട്ടും എനിക്ക് അവനിൽ നിന്നും മറച്ചുവെക്കാനായില്ല .അവളുടെ കോളേജ് ഹോസ്റ്റലിന്റെ ഗേറ്റിൽ അവൻ നിന്നു .എന്നെപ്പോലെ തന്നെ അല്പം നാണക്കാരനായ അവൻ ഞാൻ എത്ര നിർബന്ധിച്ചിട്ടും അകത്തേക്ക് വന്നില്ല.ഇവിടെ നല്ല കളക്ഷൻ ആണ് .ഞാൻ ഇവിടെ തന്നെ നിന്നോളം നീ പോയിട്ട് വേഗം വന്നാ മതി.അവൻ ഉന്തിത്തള്ളി എന്നെ അകത്തേക്ക് വിട്ടു .ഞാൻ മടിച്ചു മടിച്ചു ഉള്ളിലേക്ക് നടന്നു.ആദ്യമായിട്ടാണ് ഒരു ലേഡീസ് ഹോസ്റ്റലിൽ പോകുന്നത് .അവിടവിടെ ആയി കുറെ പെൺകുട്ടികൾ ഇരിക്കുന്നുണ്ടായിരുന്നു.വരാന്തയിലും മരചുവട്ടിലും ഒകെ ആയി .അറിയാവുന്ന മുറി ഇംഗ്ലിഷിൽ ഞാൻ അവളെ തിരക്കി.വാർഡിന്റെ പെര്മിസ്സഷൻ വേണം . ഒരുത്തി പച്ച മലയാത്തിൽ തന്നെ പറഞ്ഞു ,അത് കേട്ടപ്പോൾ അല്പം ആശ്വാസമായി.ആര്യയുടെ ഫ്രണ്ട് ആണോ അവൾ ചോദിച്ചു .അല്ല കസിൻ ആണ് ഞാൻ പറഞ്ഞു.വാർഡിന്റെ റൂമിനു നേരെ കൈ ചൂണ്ടി അവൾ പറഞ്ഞു .
വാര്ഡന് അകത്തുണ്ട്.അവൾക്കൊരു താങ്ക്സ് പറഞ്ഞിട്ട് ധൈര്യം സംഭരിച്ചു ഞാൻ അങ്ങോട്ടു നടന്നു.ഡോർ നോക് ചെയ്തു .യെസ് കമിന് .അകത്തു നിന്നും ഒരു പരുക്കൻ ശബ്ദം.ഗുഡ് ആഫ്ടർ നൂണ് മാഡം .ഐ ആം ആര്യാസ് കസിൻ .ഐ വാണ്ട് ടു മീറ്റ് ആര്യ .ഫസ്റ് എംബി , വാട്സ് യുവർ നെയിം .അനൂപ് ഞാൻ മറുപടി കൊടുത്തു .അവരുടെ ഇംഗ്ലീഷ് സംസാരിക്കുന്ന രീതിയിൽ നിന്നും എനിക്ക് മനസ്സിലായി പാലാ കാഞ്ഞിരപള്ളി ഭാഗത്തുനിന്നും ഉള്ള ഏതോ അച്ചായതി തള്ളയാണെന്നു.കസിൻസ് ആണെന്ന് പറഞ്ഞു തന്നപോലെ കുറെ ചെക്കമ്മാർ വരാറുണ്ട് .ഇതൊന്നും ഇവിടെ നടക്കില്ല.അവർ പറഞ്ഞു.ഇല്ല മാഡം ഞാൻ ശരിക്കും ആര്യയുടെ കസിൻ ആണ് .ആര്യ എന്റെ അമ്മാവന്റെ മോളാണ്.വേണെങ്കിൽ അമ്മാവനെ വിളിച്ചു ചോദിച്ചോളൂ.അമ്മാവനെ അവർ വിളിച്ചാലും അമ്മാവന് സന്ദോഷം മാത്രമേ ആവുകയുള്ളൂ എന്നെനിക്കു ഉറപ്പുണ്ടായിരുന്നു.അത്രയ്ക്ക് നല്ല അഭിപ്രായമായിരുന്നു എല്ലാവര്ക്കും എന്നെ കുറിച്ച്.അവർക്കു വിശ്വാസം ആയി എന്ന് തോന്നുന്നു .വിസിറ്റർസ് റൂമിൽ ഇരുന്നോളൂ.ആര്യ അങ്ങോട്ട് വരും.15 മിനിറ്റിൽ കൂടുതൽ ഇവിടെ സ്പെൻഡ്‌ ചെയ്യാൻ ഞങ്ങൾ പാരന്റ്സിനെ കൂടി അനുവദിക്കാറില്ല .താങ്ക്സ് മാഡം .ഞാൻ പുറത്തേക്കിറങ്ങി.

പുറത്തു കണ്ട ഒരു തടിച്ചികുട്ടിയോടു ഞാൻ വിസിറ്റർസ് റൂം എവിടെയാണെന്ന് ചോദിച്ചു .ഇറ്റ് ഈസ് അഡ്ജസന്റ് ടു ദി സ്റ്റെയർകേസ് .തടിച്ച കണ്ണടകു മുകളിലൂടെ എന്നെ സംശയത്തോടെ നോക്കിയിട്ടു അവൾ അനിഷ്ടത്തോടെ പറഞ്ഞു.ഞാൻ അവിടെ ചെന്നിരുന്നു. അവിടെ ഉണ്ടായിരുന്ന സ്റ്റീലിന്റെ വാട്ടർ ഫിൽറ്ററിൽ നിന്നും ഒരു ഗ്ലാസ് വെള്ളം എടുത്തു കുടിക്കുമ്പോഴേക്കും അനുവേട്ടാ എന്ന വിളി കേട്ട്.പെട്ടെന്ന് തിരിഞ്ഞപ്പോ ഗ്ലാസ്സിലുണ്ടായിരുന്ന വെള്ളം മുഖത്തും ഷിർട്ടിലും ഒക്കെ വീണു .അത് ഞാൻ വെപ്രാളത്തോടെ തുടച്ചു ഗ്ലാസ് അവിടെ തന്നെ വെച്ചു . എന്താ പറയേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു.ഒരു നീല നൈറ്റ് ഡ്രെസ്സിനു മുകളികൂടെ ഒരു ഷോൾ പുതച്ചിരുന്നു .കുറച്ചു പൊക്കം വെച്ചിട്ടുണ്ടായിരുന്നു.മുഖത്തിന്റെ ഭംഗി അല്പം കൂടി കൂടിയോ എന്ന് സംശയം.ബാംഗ്ലൂർ വന്നതിന്റെ മാറ്റങ്ങളൊന്നും അവളിൽ കാണാനുണ്ടായിരുന്നില്ല. ഞാൻ മദ്രാസ് മെഡിക്കൽ മിഷനിൽ ആണ് പ്രൊജക്റ്റ് ചെയ്യുന്നത് . അമ്മ വിളിച്ചപ്പോ പറഞ്ഞു അനുവേട്ടൻ ബാംഗ്ലൂർ ഉണ്ടെന്നു .ഞാൻ പിന്നെ അവളുടെ ക്ലാസ്സിനെ കുറിച്ച് ചോദിച്ചു പിന്നെയും അർത്ഥമില്ലാത്ത എന്തൊക്കെയോ ചോദ്യങ്ങൾ.അവസാനം ഇറങ്ങാൻ നേരം ഞാൻ കയ്യിലുര്ന്ന ചെറിയ സമ്മാനം അവൾക്കു നേരെ നീട്ടി .എന്താ ഇത് . ഒന്നൂല്ല ഒരു കൂടികാരന്റെ കൂടെ ജൂവലറിയിൽ കൂട്ടിനു പോയതാണ് അവിടെ കണ്ടപ്പോ വാങ്ങിയതിന് .നിനക്കിഷ്ടപ്പെടുവോ എന്നറിയില്ല .അവൾ അത് വാങ്ങി .അപ്പോഴേക്കും അവിടെ നിന്നും ഇവിടെ നിന്നും ഒക്കെ പെൺകുട്ടികൾ എത്തിനോക്കാനും അവളെ കളിയാക്കി തമ്മിൽ തമ്മിൽ ഡയലോഗ് പറയുവാനും തുടങ്ങി. ഞാൻ ഇറങ്ങട്ടെ ഞാൻ പറഞ്ഞു .ശരി ഏട്ടാ വീട്ടിൽ വിളിക്കുമ്പോ അമ്മായിയെ അന്വേഷിച്ചതായി പറയണം.പിന്നെ വിനുവേട്ടനെയും,അത് എനിക്ക് അത്ര രസിച്ചില്ല..അമ്മയോട് പറയാം.തിരിഞ്ഞു നോക്കാതെ ഞാൻ നടന്നു.ഗേറ്റ് ഇൽ വച്ച് തന്നെ ശ്രീക്കുട്ടൻ എന്നോട് പോയ കാര്യം തിരക്കി.സംസാരിച്ച കാര്യങ്ങൾ പറഞ്ഞപ്പോ അവനെന്നെ പറയാത്ത തെറി ഒന്നും ഇല്ലായിരുന്നു.അവനവനെ കൊണ്ട് പറ്റുന്ന പണിക്കു പോയ പോരെ.നീയൊക്കെ ആണോടാ ഒരു കാമുകൻ.തെണ്ടി വെറുതെ എന്റെ കൂടെ സമയം മെനക്കെടുതി റൂമിൽ ചെന്നിട്ടു എനിക്ക് ഇരിപ്പുറച്ചില്ല .ഞാൻ കൊടുത്ത സമ്മാനം അവള്കിഷ്ടപെട്ടോ എന്ന് അറിയാനുള്ള തിടുക്കമായിരുന്നു.അവസാനം ഞാൻ അവനോടു കാര്യം പറഞ്ഞു .അവൻ എന്നെയും കൂടി അടുത്തുള്ള ടെലിഫോൺ ബൂത്തിലേക്ക് നടന്നു. ഡയറക്ടറിയിൽ നിന്നും എങ്ങനെയോ ഹോസ്റ്റലിന്റെ നമ്പർ തപ്പി എടുത്തു.എന്നിട്ടു ഡയല് ചെയ്തു എനിക്ക് തന്നു.ഭാഗ്യത്തിന് ഹോസ്റ്റലിൽ കാൾ ഇനി അനുവചിച്ചിരുന്ന ടൈം ആയിരുന്നു.രണ്ടു മിനിട്ടു ഹോൾഡ് ചെയ്തപ്പോഴേയ്ക്കും അങ്ങേ തലക്കൽ അവളുടെ ശബ്ദം കേട്ടു ,ആര്യ അനുവാണ്.ഓ അനുവേട്ടനാണോ എന്താ വിളിച്ചേ .

ഒന്നൂല്ല ചുമ്മാ .അവളുടെ ശബ്ദത്തിൽ ഒരു മുഷിപ്പ് എനിക്ക് ഫീൽ ചെയ്തു .പാദസരം സൈസ് കറക്റ്റ് ആണോ .ഞാൻ മടിച്ചു മടിച്ചു ചോദിച്ചു.ഓ അറിയില്ല ഞാൻ ഇട്ടു നോക്കിയില്ല.സമയം കിട്ടിയില്ല.പിന്നെ അനുവേട്ടൻ എന്നെ ഹോസ്റ്റലിൽ ഇനി വിളികയോ വരൊ ചെയ്യരുത്.ഇപ്പൊ തന്നെ റൂം മേറ്റ്സ് എല്ലാം എന്നെ എന്തൊക്കെ പറഞ്ഞാണ് കളിയാകുന്നതെന്നറിയാമോ.എനിക്കാകെ നാണക്കേടായി.എനിക്കൊരുപാട് പഠിക്കാനുണ്ട് .എന്നെ ഡിസ്റ്റർബ് ചെയ്യരുത് പ്ളീസ്.ഞാൻ ഇവിടെ വന്നിരിക്കുന്നത് പഠിക്കാനാണ്.എന്നെ വെറുതെ വിട്ടേക്ക്.ഇതും പറഞ്ഞു അവൾ കാൾ ഡിസ്കോന്നെക്ട ചെയ്തു .എന്റെ കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകി.എന്റെ നെഞ്ച് ഇപ്പൊ പൊട്ടിപ്പോകും എന്ന് തോന്നി എനിക്ക്.എന്റെ കണ്ണിൽ ഇരുട്ട് കയറി കണ്ണുക്കാൾ തുടച്ചു കൊണ്ട് ഞാൻ ടെലിഫോൺ ബൂത്തിന്റെ ക്യാബിൻ തുറന്നു പുറത്തിറങ്ങുമ്പോൾ ഏല്ലാം കണ്ടുകൊണ്ടു ശ്രീക്കുട്ടൻ നിൽക്കുന്നുണ്ടായിരുന്നു.അവൻ എന്റെ ചുമലിൽ കൈ വച്ചു .കണ്ണനേരടക്കൻ ഞാൻ ഏറെ പ്രയാസപ്പെടുന്നുണ്ടായിരുന്നു. പെട്ടെന്ന് ഒരു പ്രായമായ സ്ത്രീ വട്ടം ചാടി .ഞാൻ പോലും അറിയാതെ എന്റെ കാലുകൾ ബ്രേക്കിൽ അമർന്നു .പോയകാലത്തിന്റെ ചിന്തകളിൽ നിന്നും എന്നെ ഉണർത്താൻ അത് ധാരാളമായിരുന്നു.ഒരു നിമിഷം വണ്ടി നിർത്തിയിട്ടു പോക്കറ്റിൽ ഇരുന്ന കർചീഫ് എടുത്തു എന്റെ കണ്ണുനീർ തുടച്ചു.

(തുടരും)

Comments:

No comments!

Please sign up or log in to post a comment!