മിഥുനം 5
ഒരു നല്ല കഥ അല്ലാഞ്ഞിട്ടും എന്റെ കഥയ്ക്ക് സപ്പോർട്ട് നൽകുന്ന എല്ലാ കൂട്ടുകാർക്കും എന്റെ നന്ദി അറിയിക്കുന്നു..
മിഥുനം ഋഷിയുടെയും, മീരയുടെയും മാത്രം കഥയല്ല.. അവരിലൂടെ മുന്നോട്ടു പോകുന്നു മാത്രം.മിഥുനത്തിലെ പല ജീവിതങ്ങളും ഇനിയും വന്നിട്ടില്ല.. പക്ഷേ കേന്ദ്ര കഥാപാത്രങ്ങൾ ഋഷിയും മീരയും തന്നാണ്.. ഈ കഥ പെട്ടന്ന് അവസാനിപ്പിക്കാൻ ഞാൻ തീരുമാനിച്ചിട്ടില്ല.. എന്ന് മാത്രം പറഞ്ഞുകൊണ്ട്… മിഥുനം 5 ഭാഗം തുടങ്ങട്ടെ..
എന്ന്
അഭിമന്യു ശർമ്മ.
“ആരാട? “
ഫോൺ റിങ്ങ് ചെയ്യുന്ന കേട്ട അഭി ചോദിച്ചു..
“മീരയട. “
“ഏഹ്.. എന്നിട്ട് നീയെന്താ ഫോൺ എടുക്കത്തെ..? കട്ട് ആവുന്നതിനു മുന്നേ എടുത്ത് സംസാരിക്കു.. “
“മ്മ്. മ്മ്.. “
ഞാൻ ഫോൺ എടുത്തു.
“ഹലോ?? “
“താനെന്താ പിന്നെ വിളിക്കാതിരുന്നേ..? “
എടുത്ത വായിലെ അവൾ ചോദിച്ചത് അതായിരുന്നു..
” ഏയ്… ഒന്നുമില്ല.. കുറച്ചു തിരക്കായി പോയി… അല്ല താനിപ്പോൾ എന്തെടുക്കാവ. “
“ഞാൻ റൂമില.. ടോ ജയ് ടെ മാര്യേജ് കഴിഞ്ഞു അല്ലെ? “
” മ്മ്… താനെങ്ങനെ അറിഞ്ഞു.? “
“FB യിൽ അവന്റെ pic കണ്ടു “.
“Oh. മ്മ്.. “
“ടോ ഋഷി നിങ്ങൾക്ക് എന്താ എന്നോട് വല്ല വിരോധവും ഉണ്ടോ?. എന്നോട് ഒരു അകൽച്ച.. ഒന്നും പറയുന്നുമില്ല.. ചോദിക്കുന്നുമില്ല….
“ഏയ് ഒന്നുല്ല അവൻ എന്നോട് പോലും ഇന്നലെയാ പറയുന്നേ.. “
“മ്മ്… താൻ ഇപ്പോൾ ഫ്രീ ആണോ? “
“അല്ല ഞാനും ഫ്രണ്ട്‌സ് കൂടെ പുറത്ത.. എന്തെടോ വല്ല അത്യാവശ്യോം ഉണ്ടോ? “.
“അല്ല തന്നോട് ഒരു കാര്യം.. “…..
“എന്തു കാര്യം…. ഹലോ… ഹലോ… ഹലോ… “
അവൾ പറയാൻ വന്നത് മുഴുവിപ്പിക്കും മുന്നേ call കട്ട് ആയി…
ഞാൻ തിരിച്ചു വിളിച്ചു…
“നിങ്ങൾ വിളിക്കുന്ന subscriber ഇപ്പോൾ പരുത്തിക്ക് പുറത്താണ്.. ദയവായി അൽപ്പ സമയം കഴിഞ്ഞു വിളിക്കുക.. “
“ശേ….. കിട്ടുന്നില്ലല്ലോ… എന്താവും കാര്യം.. “
“എന്താടാ എന്തു പറ്റി.. നീ എന്തിനാ ടെൻഷൻ ആവുന്നേ.. ഏഹ്… എന്താ കാരണം.. “
എന്നെ ശ്രദ്ധിച്ചു കൊണ്ട് നിന്ന അഭി ചോദിച്ചു…
അപ്പോഴേക്കും ഓർഡർ ചെയ്ത ജ്യൂസ് എത്തിയിരുന്നു..
“മച്ചാനെ കാര്യം പറ scene ആണോ?.. എന്താണ്.. അവളെന്തിനാ വിളിച്ചേ.. ? “
ഇത്തവണ ജയ് യുടെ വകയായിരുന്നു.. ചോദ്യം..
“ഏയ്.. scene ഒന്നുല്ല.. അവൾ എന്തോ പറയാൻ വന്നപ്പോഴേക്കും call കട്ട് ആയി.
“Oh. അതാണോ.. അവിടെ റേഞ്ച് കാണില്ല… അതിനാണോ നീ ഇത്രയും ടെൻഷൻ ആവുന്നേ.. നീ ഈ ജ്യൂസ് കുടിച്ചേ… അമ്മു കിടന്നു വിളിക്കുന്നു.. അവൾ ടെൻഷൻ ആയാൽ അറിയാല്ലോ?? “..
“അഹ്. പോകട.. “
എന്നും പറഞ്ഞു ഞാൻ അവൻ നീട്ടിയ ജ്യൂസ് വാങ്ങി സ്ട്രോ വായിലേക്ക് വെച്ചു.
” ടോ അഭി.. അമ്മുന്റെ കണ്ടിഷൻ എങ്ങന, താൻ complications ഉണ്ടന്നല്ലാതെ വേറൊന്നും പറഞ്ഞില്ല. “
” ഹ.. ആദ്യ സ്കാനിങ്ങിൽ കുഞ്ഞിന്റെ പൊസിഷൻ ശെരി അല്ലെന്നു കണ്ടു അതിന്റെ ട്രീറ്റ്മെന്റ് നടക്കുമ്പോഴാ .. ഇന്നലെ പോയപ്പോൾ നടത്തിയ സ്കാനിംഗ് ൽ. പൊക്കിൾ കോടി കുഞ്ഞിന്റെ കഴുത്തിൽ ചുറ്റി കിടക്കുന്നു പറഞ്ഞു.. “
“ഓ.. എന്നിട്ട്.. ഡോക്ടർ എന്തു പറഞ്ഞു? “
“അവർ എന്തു പറയാൻ സൂക്ഷിക്കണം എന്നൊക്കെ അല്ലാതെ.. വേറെ ഒന്നും പറഞ്ഞില്ല. പിന്നെ കുറെ മരുന്നും എഴുതി തന്നു.. എന്തോ എനിക്ക് അവരെ ഒരു വിശ്വസം വരതൊണ്ട.. മറ്റു ആരെയെങ്കിലും കാണിക്കന്ന് വിചാരിച്ചേ..”
“എന്തായാലും അത് നന്നായി.. ഇപ്പോൾ 7ആം മാസം അല്ലെ?. ഇനിയും താൻ റിസ്ക് എടുക്കണ്ട.. പിന്നെ താൻ dr.അനുവിനെ കാണാൻ തീരുമാനിച്ചതും നല്ല കാര്യം.. പുള്ളിക്ക് ഈ complications ഉള്ള കേസ് deal ചെയ്തു നല്ല പരിചയമാ.. ഇപ്പോൾ തന്നേ അമൃതയിൽ consulting ഉണ്ടന്നറിഞ്ഞു എന്തൊരു തിരക്കന്നോ.? ഒരു ലേഡി ഡോക്ടർക്ക് പോലും ഓത്രേം തിരക്ക് കാണില്ല.. അത്രക്കും കൈപ്പുണ്യം കാണും.. “.
“അഹ്.. മ്മ്… എന്തായാലും അപ്പോയ്ന്റ്മെന്റ് കിട്ടിയല്ലോ പുള്ളിയെ ഒന്ന് കാണിക്കാം.. “.
“മ്മ്.. എല്ലാം ശരിയാകും അഭി മച്ചാനെ.. “
അഭിയും, ജയ് യും ഓരോന്ന് പറഞ്ഞു ജ്യൂസ് കുടിക്കുന്നു.. പക്ഷേ അപ്പോഴും എന്റെ ചിന്ത.. മീരയുടെ വാക്കുകളിൽ ആയിരുന്നു..
” എന്താകും അവൾ പറയാൻ വന്നത്. Call കട്ട് ആയതാണോ? അതോ കട്ട് ആക്കിയതോ? ഒന്നും അങ്ങോട്ട് കിട്ടുന്നില്ലല്ലോ ഈശ്വര “.
അങ്ങനെ ഓരോന്ന് ചിന്തിച്ചു നിന്നപ്പോഴാണ് അഭി എന്നെ തട്ടി വിളിച്ചത്..
“ടാ .. എന്താ ചിന്തിക്കുന്നേ.. കഴിഞ്ഞില്ലേ. വാ വന്ന് വണ്ടിൽ കേറൂ.. “
ജ്യൂസ് ന്റെ പകുതി മാത്രം കുടിച്ചു.. ഗ്ലാസ് അവിടെ ഉണ്ടായിരുന്ന മേശ പുറത്ത് വെച്ചു ഞാൻ വണ്ടിയിൽ കയറി. അപ്പോഴേക്ക് ബിൽ അടച്ചു ജയ് എത്തിയിരുന്നു.. അവനും കയറിയുടനെ അഭി അവണ്ടി എന്റെ വീട്ടിലേക്കു വിട്ടു..
“എന്താടാ ഋഷി നിനക്കു..? അഭി മച്ചാനെ.
“അറില്ല ജയ്.. ആ call വന്ന ശേഷം ഇങ്ങന, എനിക്ക് കണ്ടിട്ട് ചൊറിഞ്ഞു വരുന്നുണ്ട്.. “
“മച്ചാൻ കൂൾ അവ്,.”.. .. ” ടാ ഋഷി നീ ഇങ്ങനെ സെന്റി അടിച്ചിരുന്നിട്ട് ഒരു കാര്യോം ഇല്ല, പിന്നെ അവൾ നിന്നെ തേച്ചിട്ട് പോയിരുന്നെ കുഴപ്പം ഇല്ലാരുന്നു. പക്ഷേ അവൾക്ക് നിന്നോട് ഒന്നും ഇല്ലായിരുന്നു..നിന്നെ ഒരു ഫ്രണ്ട് ആയിട്ട് അല്ലാണ്ട് മറ്റൊരു റിലേഷൻ അവൾക് നിന്നോട് ഇല്ല. അപ്പോൾ നീ ഈ കാണിക്കുന്നതിന് ഒരു അർത്ഥവും. ഇല്ല.. “
അപ്പോഴും ഞാനൊന്നും മിണ്ടുന്നില്ലന്ന് കണ്ട അഭി..
” താൻ വിട്ടുകള ജയ്. അവൻ എന്താന്ന് വെച്ച ചെയ്യട്ടെ. പറയുന്നതിലും ഒരു പരുതി ഉണ്ട്. ഹ്മ്മ് “
“എനിക്ക് അങ്ങനെ വിടാൻ പറ്റില്ല മച്ചാനെ.. ഇവന്റെ ഈ അവസ്ഥക്ക് കാരണം ഞാനാ. അവനെ ഉന്തി തള്ളി വിട്ടതും.. അവളോടുള്ള ഇഷ്ടം പറയാൻ പറഞ്ഞതും, അതിനു വളം വെച്ചു വളർത്തിയതും ഞാനാ.. അപ്പോൾ എങ്ങനെ ഞൻ വിടന. “.
എല്ലാം കേട്ടിരുന്ന അഭിയും ഞാനും ഒന്നും മിണ്ടിയില്ല. ആകെ ഒരു നിശബ്ദത..
ആ നിശബ്ദതയെ മുറിച്ചുകൊണ്ട് എന്റെ ഫോൺ ശബ്‌ദിച്ചു.. നോക്കിയപ്പോൾ ചന്ദ്രൻ സർ..
“ഹർഷേട്ടന്റെ ഡേറ്റ് ന്റെ കാര്യം ചോദിക്കാനാവും . “
ഞാൻ മനസ്സിൽ പറഞ്ഞു കൊണ്ട് ഫോൺ എടുത്തു.
“ഹലോ സർ “?
“ഹലോ ഋഷി എന്തായി, താൻ ഹർഷനെ വിളിച്ചോ? “
” ഉവ്വ് സർ. വിളിച്ചു ബട്ട് അദ്ദേഹം അല്പം തിരക്കിലായിരുന്നു.. നാളെ വിളിക്കാമെന്ന് പറഞ്ഞിട്ടുണ്ട്, നാളെ അറിയാം സർ.. “
“എന്തായാലും പെട്ടന്ന് വേണം ഇനി ദിവസം ഇല്ല.. ഇത് അറിയാൻ വിളിച്ചതാ. എങ്കിൽ ഞാൻ വെക്കട്ടെ.? “
“അഹ് ശരി ശരി.. അദ്ദേഹത്തെ വിളിച്ചിട്ട്. ഞാൻ സാറിനെ വിളിക്കാം.. “
“ഹ.. ഒക്കെ. ഋഷി.. “
അപ്പോഴേക്കും ഫോൺ കട്ട് ആയിരുന്നു….
“ആരാടാ ചന്ദ്രൻ സർ ആണോ “?
ഡ്രൈവിങ്ങിനിടെ തിരിഞ്ഞു നോക്കാതെ അഭി ചോദിച്ചു..
“അഹ് ആണ്… “
“അല്ല നീ ഹർഷനെ വിളിച്ചിരുന്നോ..? “
“ഇല്ലടാ.. പിന്നെ സാറിനോട് എങ്ങനാ പറയുക.. അതോണ്ടാ കള്ളം പറഞ്ഞെ’.. എന്തായാലും നാളെ ഒന്ന് വിളിക്കണം, “.
“എന്താണ്…. കാര്യം… ആരാണ് ഈ ഹർഷൻ.. ? “
ഞങ്ങളുടെ സംസാരം കേട്ടു ഇരുന്ന ജയ് ചോദിച്ചു.
” ഒന്നുല്ലടാ ഞങ്ങളുടെ വായന ശാലയുടെ ഉത്ഘാടനം.. അപ്പോൾ ഉത്ഘാനത്തിന് നോവലിസ്റ്റ് ഹർഷനെ വിളിച്ചാലൊന്നു ഒരു ആലോചന, ഋഷിക്ക് ആളെ അറിയാം. അപ്പോൾ പുള്ളിടെ ഡേറ്റ് കിട്ടുമോന്നറിയാൻ, ഇവനെ സെക്രട്ടറി വിളിച്ചു തിരക്കിയത .
“ഓ.. അതാണോ.. . അങ്ങേരു ഇവൻ വിളിച്ചാലൊക്കെ വരുമോ…? കേട്ടിടത്തോളം പുള്ളി ഒരു ബുദ്ധി ജിവി ടൈപ്പ് ആണ്. പിന്നെ യാത്രയാണ് ഹോബി.. ചിലപ്പോൾ ഇപ്പോൾ നാട്ടിൽ കാണാൻ വഴിയില്ല.. “
“അപ്പോൾ താൻ ഹർഷനെ കണ്ടിട്ടില്ലേ.. നിങ്ങളുടെ നാട്ടുകാരനല്ലേ..? “
“അതൊക്കെ ശരിയാ.. പക്ഷേ അങ്ങേരെ ഞാനിതുവരെ കണ്ടിട്ടില്ല.. പിന്നെ ഞാൻ ഈ നോവലൊന്നും വായിക്കില്ല.. എനിക്ക് only മ്യൂസിക് and സിനിമ.. അത്രേ ഉള്ളു.. പിന്നെ കേട്ടിട്ടുണ്ട് ഹർഷൻ എന്ന നോവലിസ്റ്റിനെ .. “
“ടാ ഋഷി ഈ ഹർഷൻ കാണാൻ എങ്ങനെയാ.. “?
“എങ്ങനെയാ??? എല്ലാ നോവലിസ്റ്റിനേം പോലെ തന്നവും.. നരച്ച ജൂബയും. നരച്ച പാന്റും. പിന്നെ വെള്ളം തൊടാത്ത മുടിയും.. താടിയും… ഒരു സഞ്ചിയും.. “
അഭിയുടെ ചോദ്യത്തിന് മറുപടി കൊടുത്തിട്ടു ചിരിക്കുന്ന ജയ് യെ ഞാൻ ഒന്ന് തട്ടി വിളിച്ചു.. എന്നിട്ട് എന്റെ എന്റെ ഫോണിന്റെ ഗാലറി തുറന്നു ഒരു ഫോട്ടോ കാണിച്ചു.. ആ ഫോട്ടോ കണ്ടു ജയ് ഒന്ന് ഞെട്ടി.. എന്നെ തിരിഞ്ഞു ഒന്ന് നോക്കി.. അപ്പോഴേക്കും വണ്ടി ഒതുക്കി അഭിയും ഫോണിൽ നോക്കി..
“ആരാട ഇത്? “
ചോദ്യം അഭിയുടെ ആയിരുന്നു.
“ഇതോ ഇത് ഹർഷൻ.. കൂടെ നിൽക്കുന്നത് ഞാൻ.. “
“ഏഹ് ഇതാണോ ഹർഷൻ,?
ജയ് യുടെ അത്ഭുതം നിറഞ്ഞ ചോദ്യം എന്നിൽ ഒരു ചിരി പടർത്തി.
“അഹ് ഇതാ ഹർഷൻ “.
“ടോ ജയ് താൻ പറഞ്ഞതിലും നേരെ വിപരീതമാണല്ലോടോ ഇങ്ങേരു. എന്താ ലുക്ക്. നോക്കിക്കേ. ബ്ലാക്ക് ഷർട്ട്, വൈറ്റ് പാന്റിൽ ഇൻ ഷർട്ട് ചെയ്തിരുന്നു. തികച്ചും ഒരു പക്കാ മോഡേൺ എക്സിക്യൂട്ടീവ് ലുക്ക്. പിന്നെ ബ്ലാക്ക് റെയ്ബാൻ മുഖത്തിന് ചേരുന്നു.. വെട്ടി ഒതുക്കിയ കട്ടി തടി.. നല്ല പുഞ്ചിരി.. ഉള്ള മുഖം.. ഒരു കൈയിൽ ഐ ഫോൺ ന്റെ ലേറ്റസ്റ്റ് മോഡൽ.. ഇത്രയും ലുക്കാനായ നോവലിസ്റ്റ് നെ ഞാൻ ആദ്യമായി കാണുകയാ.. “
“ഞാനും… “
അഭിയുടെ പിന്നാലെ ജയ് യും പറഞ്ഞു..
“ടാ വണ്ടിയെടു ലേറ്റ് ആയി, ഇനി വീട്ടിൽ ചെന്നില്ലേ.. അമ്മ scene ആക്കും. “
ഞാൻ പറഞ്ഞു തീരും മുൻപേ.. അഭി കാർ എടുത്തു..
വണ്ടി വീട്ടിലേക്കു പാഞ്ഞു..
ഇപ്പോഴും എന്റെ ചിന്ത മീരയിലാണ്… അവളെ ഓർത്തു ഞാൻ എന്റെ കണ്ണുകൾ അടച്ചു സീറ്റിലേക് ചാഞ്ഞു..
ഇതേ സമയം മീരയുടെ വീട്ടിൽ ?????????????
” നീയെന്താ മോളെ കഴിക്കുന്നില്ല? “
എന്തോ ചിന്തിച്ചിരുന്ന മീര തനിക്കു ചുറ്റുമൊന്നു കണ്ണോടിച്ചു.. അമ്മ വതുക്കലുണ്ട്.
“വിശപ്പില്ല അമ്മേ..? “
“എന്താ മോളെ.. നിനക്ക് എന്താ പറ്റിയത്.. നീ വന്നത് തൊട്ടു ഞാൻ ശ്രെദ്ധിക്കുന്നു. നിനക്ക് എന്തോ പ്രശനം ഉണ്ട്.. അമ്മയോട് പറ.. മോൾക്ക് വല്ല ബുദ്ധിമുട്ട് ഉണ്ടോ.? എന്താ നിന്റെ മനസ്സിൽ? ഒന്നുമില്ലെന്ന് നീ പറയണ്ട.. എന്തായാലും എനിക്ക് അത് അറിയണം “.
അമ്മയുടെ വാശിയും, ഉള്ളിലൊളിപ്പിച്ച സങ്കടവം അവളിൽ ഒരു പൊട്ടി തെറി ഉണ്ടാക്കി… അവൾ അമ്മയെ കെട്ടി പിടിച്ചു അമ്മയുടെ മേലെ ചാഞ്ഞു.. പൊട്ടി കരഞ്ഞു..
“എന്താ എന്താ മോളെ.. എന്തിനാ കുഞ്ഞു കരയുന്നെ..? “
പേടിച്ചുപോയ അവർ കാര്യം തിരക്കി..
“അമ്മ എനിക്ക്…. എനിക്ക് എന്റെ ഋഷിയെ മറക്കാൻ പറ്റണില്ല.. അവനില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല.. എനിക്ക് അവനെ വേണം.. എനിക്ക് വേണം അമ്മേ…”
ഒരു കുഞ്ഞു കളിപ്പാട്ടം വേണം എന്ന് വാശി പിടിക്കുമ്പോലെ അവൾ അമ്മയെ കെട്ടി പിടിച്ചു കരഞ്ഞു കൊണ്ട് പറഞ്ഞു..
അത് അമ്മയിൽ ഒരു ഞെട്ടലുളവാക്കിയെങ്കിലും അവർ അത് പുറത്തുകാട്ടില്ല.. അവർ മീരയെ പിടിച്ചു കട്ടിലിലേക്ക് ഇരുത്തി എന്നിട്ട് അവൾക്ക് സൈഡിലായി അവരും ഇരുന്നു..
“മോളെ ഇത് ഒരു മംഗള കർമ്മം നടക്കാൻ പോകുന്ന വീടാ… നീ ഇപ്പോൾ ഇങ്ങനെ വാശി പിടിച്ചാൽ.. അത് നമ്മുടെ അഭിമാനം.. അന്തസ്.. എല്ലാം തകർക്കില്ലേ മോളു എല്ലാം ഒന്ന് ചിന്തിച്ചു നോക്കിക്കേ…”
“ഇപ്പോൾ അതൊന്നും എന്റെ മനസ്സിൽ കേറില്ല അമ്മേ.. ഒന്നും കേറില്ല “..
“അപ്പോൾ ഈ കല്യാണം..?? ഇത് അറിയുമ്പോൾ നിന്റെ അച്ഛന്റെ അവസ്ഥ.? “
“അതിനു കല്യാണം അത് ചേച്ചിയുടെ അല്ലെ.. പിന്നെ അച്ഛനെ ഞാൻ പറഞ്ഞു സമ്മദിപ്പിച്ചുകൊള്ളാം “.
“മോളെ… ഈ കല്യാണം കഴിഞ്ഞാൽ നിന്റെ നിച്ഛയം നടത്തണോന്ന അച്ഛൻ പറയുന്നേ.. “
“പറ്റില്ലമ്മേ എന്റെ ഋഷിയെ മറന്നു മറ്റൊരുത്തന്റെ ഭാര്യ ആവാൻ എന്നെ കിട്ടില്ല.. മറിച്ചാണ് നടക്കുന്നതെങ്കിൽ എന്റെ ശവം നിങ്ങൾ കാണും “.
മീരയുടെ വക്കിലെ ദൃഢത അവളിലെ തീരുമാനം മാറ്റാൻ കഴിയില്ലെന്ന തിരിച്ചറിവ് അവളുടെ അമ്മക്ക് ഉണ്ടായി…
പിന്നെ കുറെ നേരം നിശബ്ദത ആയിരുന്നു…
“ഈ കാര്യം അവനു അറിയുമോ? “
നിശബ്ദത കീറി മുറിച്ചുകൊണ്ട് അമ്മയുടെ ചോദ്യം വന്നു..
ഇല്ലന്ന് അവൾ തല കുലുക്കി..
“പിന്നെ എന്താ നിന്റെ തീരുമാനം.. അവനോടു പറയുന്നില്ലേ?. “
“പറയാൻ ഞാൻ കുറെ ശ്രെമിച്ചതാ, പക്ഷേ? “
“എന്താ ഒരു പക്ഷേ? “
“ചേച്ചിയുടെ നിച്ചയം കഴിഞ്ഞു ചെന്നയുടനെ അവനോടു ഞൻ പറയാൻ ശ്രമിച്ചു പക്ഷേ വിനീത വന്നത് കൊണ്ട് പറ്റിയില്ല.. പിന്നെ അവൻ ജോലിയുമായി ബന്തപെട്ടു കുറച്ചുകാലം മാറിനിന്നു അപ്പോഴും പറയാൻ പറ്റില്ല, പിന്നെ ബസ്റ്റോപ്പിൽ വെച്ചു പറയാം എന്ന് വിചാരിച്ചു അവന്റെ കൂടെ ഞാനും ലീവ് വാങ്ങിയത്. പക്ഷേ അപ്പോഴും പറ്റിയില്ല. ഇപ്പോൾ വിളിച്ചപ്പോൾ റേഞ്ച് പോയി call കട്ട് ആയി ഇപ്പോഴും പറയാൻ പറ്റിയില്ല. അവനു വേണ്ടിയാ ഞാൻ ജീവിക്കുന്നത് അമ്മ എനിക്ക് അവനില്ലാതെ പറ്റില്ല.. help me, അമ്മ.. പ്ലീസ് ഹെല്പ് me “.
“കരയാതെ മോളെ നമുക്ക്, എന്താന്ന് വെച്ച ചെയ്യാം.. മോളിപ്പോൾ വന്നു വല്ലോം കഴിക്കു.. “
“എനിക്ക് വിശപ്പില്ലമ്മ, എനിക്ക് ഒന്നും വേണ്ട “.
“അതൊന്നും പറഞ്ഞാൽ പറ്റില്ല.. അമ്മ എല്ലാം ശരിയാക്കാം,, മോളു വാ വന്നു കഴിക്ക്.. ഇല്ലേ അമ്മയും കഴിക്കില്ല.. “
“മ്മ്.. ഞാൻ വരാം.. അമ്മ അങ്ങോട്ട് ചെന്നോ..? “
അവളെ ഒന്ന് നോക്കിയിട്ട് അമ്മ റൂമിന് പുറത്തേക് പോയി..
അമ്മയുടെ വാക്കുകൾ കുറച്ചൊന്നു സമാദാനപ്പെടുത്തി..
അവൾ പോയി മുഖം കഴുകി അമ്മയുടെ അടുത്തേക് പോയി..
??????????????????????????????????
അഭിയുടെ കാർ അപ്പോഴേക്കും ഋഷിയുടെ വീടിന്റെ ഗേറ്റിനു മുന്നിൽ എത്തിയിരുന്നു ??…….
ജയ് ഇറങ്ങി ഗേറ്റ് തുറന്നു കാർ അകത്തേക്ക് കയറ്റി പാർക്ക് ചെയ്ത ശേഷം അഭിയും ഋഷിയും പുറത്തിറങ്ങിയപ്പോഴേക്കും.. ഗേറ്റ് അടച്ചു ജയ് വന്നിരുന്നു… വണ്ടിയുടെ ശബ്ദം കെട്ട ഋഷിയുടെ അമ്മ വന്നു വാതിൽ തുറന്നു..
“അഹ് വന്നോ…?? എവിടാരുന്നു, സമയം എത്ര ആയന്നോ ..?. “
“അമ്മ അത്.. ഞങ്ങൾ പുറത്തൊക്കെ ഒന്ന് കറങ്ങി “.
“അവന്റെ ഒരു കറക്കം , ഇവനോ ബോധമില്ല അതേപോലാണോ നിങ്ങൾ.. മക്കളെ രണ്ടു പെണ്ണുങ്ങൾ നിങ്ങളെ കാത്തിരിക്കുന്ന ബോധം വേണ്ടേ.. “?
” അത് അമ്മേ ഞങ്ങൾ.. “.
അഭി ഒന്ന് പതർച്ചയോടെ പറഞ്ഞു..
” അഹ് മതി…. കേറി പോ.. പോയി കിടക്ക്.. അവർ ഉറങ്ങിയെന്ന തോന്നുന്നേ.. “
അത് കേട്ടതും അവന്മാർ പെട്ടന്ന് തന്നേ അകത്തേക്കു പോയി.. അകത്തേക്ക് കയറാൻ പോയ എന്നെ അമ്മ ചെവിക്കു പിടിച്ചു നിറുത്തി..
“ടാ നീ എവിടാ പൊന്നെ അവിടെ നിക്ക്.. കുറച്ചു പറയാനുണ്ട്.. “.
“എന്താ അമ്മേ, പറ.. ‘”
“നീ ഇവിടെ ഇരുന്നേ.. പറയാം “..
“ടാ എന്താ നിന്റെ വിചാരം ഞാൻ പറഞ്ഞ കാര്യം നീ ചിന്തിച്ച പോലും ഇല്ല.. “
“എന്താ അമ്മേ, അമ്മ തെളിച്ചു പറ.. “
“ടാ നിന്റെ കല്യാണ കാര്യം തന്നേ.. ഇനി നിന്നെ കാത്തിരുന്നിട്ട് ഒരു കാര്യോം ഇല്ല. ഇനി ഞാൻ തന്നേ നോക്കാം.. എന്തായാലും നിനക്ക് വേണ്ടി നല്ലൊരു പെണ്ണിനെ.. ഞാൻ കണ്ടു വെച്ചിട്ടുണ്ട്.. “.
അത് കേട്ടു ഞാനൊന്നു ഞെട്ടി….
“എന്താ അമ്മേ.. ഏതാ പെണ്ണ്..? “
“മറ്റാരുമല്ല മീനു.. നമ്മുടെ മീനു… “
ഇപ്പോൾ ഞാൻ ശരിക്കും ഞെട്ടിയത്.
“അമ്മേ മീനു. അവൾ…… അവളെ ഞാൻ അങ്ങനെ കണ്ടിട്ടില്ല.. എനിക്ക് അവളെ എങ്ങനെ.. കല്യാണം.. “..
എനിക്ക് ആകെ എന്തോ പറയണം ഒരു പിടിയും കിട്ടില്ല…
” മോനേ നീ ഇപ്പോൾ പോയി കിടക്ക്.. നാളെ അമ്മാവൻ വരും, എല്ലാം അപ്പോൾ സംസാരിക്കാം.. “
.അതും പറഞ്ഞു അമ്മ പോയി കിടന്നു..
പക്ഷേ അത് എന്റെ ഉറക്കം കളഞ്ഞു… ഞാൻ റൂമിൽ വന്നു കിടന്നെങ്കിലും.. ഉറക്കം വന്നില്ല.. തിരിഞ്ഞു കിടന്നു.. നേരം വെളുക്കാറായപ്പോളാ ഒന്ന് മയങ്ങിയത്….
“ടാ ഋഷി എഴുനേല്ക്ക്,.. ടെ അമ്മാവൻ വന്നിട്ടുണ്ട്.. എഴുനേല്ക്ക് മോനേ.. “
അമ്മയുടെ വിളിയാണ് എന്നെ ഉണർത്തിയത്..
“എന്ത അമ്മേ..? “
“ദേ മോനെ അമ്മാവൻ വന്നിട്ടുണ്ട്.. മോൻ പോയെന്നു റെഡി ആയി വാ.. കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്.. വാ.. “
എന്നും പറഞ്ഞു അമ്മ പോയി.. ഞാൻ പോയി ഫ്രഷ് ആയി ഹാളിലേക്കു പോയി അവിടെ അമ്മയും, അമ്മാവനും സെറ്റിയിൽ ഇരിക്കുന്നു. കല്യാണിയും അമ്മുവും ഗൗരിയും അപ്പുറത്ത് മാറി സോഫയിൽ ഇരിക്കുന്നു.. അഭിയും, ജയ് യും അമ്മക്ക് ഓപ്പോസിറ്റ് ആയി ഇരിക്കുന്നു….
“അഹ് അമ്മാവനോ എപ്പോൾ വന്നു.. “
അമ്മാവനെ കണ്ട പാടെ ഞാൻ ചോദിച്ചു,
“ദേ വന്നേ ഉള്ളു മോനേ.. മോനിരിക്ക്.. “
അപ്പോഴേക്കും മീനു അടുക്കളയിൽ പോയി ചായയുമായി വന്നു..
പതിവിലും വിപരീതമായി മീനു ആദ്യം ചായ എനിക്ക് നീട്ടി…. എല്ലാരുടേം മുഖത്ത് ഒരു ചിരി അതും എന്നെ കളിയാക്കികൊണ്ടാണോന്ന് ഒരു ഡൌട്ട്..
“അഹ് അപ്പോൾ മോനേ അമ്മാവൻ ഇപ്പോൾ വന്നത് ഒരു കാര്യം തീരുമാനിക്കാന് ആണ്. “
അതും പറഞ്ഞു കൈയിലിരുന്ന ചായ കപ്പ് അമ്മാവൻ ടീപ്പോടെ മുകളിൽ വെച്ചു ഒന്ന് ഞെളിഞ്ഞിരു..
” മോനേ പിന്നെ… “
അമ്മാവൻ പറഞ്ഞു തുടങ്ങുമ്പോഴേക്കും പുറത്ത് ഒരു ഓട്ടോ വന്നു നിന്നു.. ഞാൻ പുറത്തേക്കു നോക്കി.. അപ്പോൾ തിരിഞ്ഞു നിന്നു ഓട്ടോക് പൈസകൊടുക്കുന്ന ഒരു സ്ത്രീ രൂപം.. ഒരു ചുരിദാർ ആണ് വേഷം.. കാലിന്റെ അടുത്തു താഴെ ആയി ഒരു ബാഗ് ഉണ്ട്..
“ആരാമോനെ? “
പുറത്തേക്കുള്ള എന്റെ നോട്ടം കണ്ടു അമ്മാവൻ ചോദിച്ചു..
“നില്ലേ ഞാനൊന്നു നോക്കട്ടെ “.
എന്നും പറഞ്ഞു ഞാൻ പുറത്തേക്ക് ഇറങ്ങി. അപ്പോഴേക്കും ആ ആൾ സിറ്റ് ഔട്ട് കടന്നിരുന്നു.. ആളെ കണ്ടു ഞാനൊന്നു ഞെട്ടി.. മീര….. എന്റെ പിറകെ വന്ന ജയ് അതെ സ്വരത്തിൽ പറഞ്ഞു.. “മീര….. “
എന്നെ കണ്ടത് കൈയിലിരുന്ന ബാഗ് താഴെ ഇട്ടു അവൾ ഓടി എന്റെ അടുത്തേക്ക് വന്നതും എന്നെ കെട്ടിപിടിച്ചതും ഒരുമിച്ചായിരുന്നു… അവൾ കെട്ടി പിടിച്ചതിന്റെ ആഘാതത്തിൽ ഞാൻ അവളേം കൊണ്ട് താഴേക്കു വീണു…
അപ്പോഴേക്കും എന്റെ നാല് ചുറ്റും ആൾക്കാർ കൂടിയിരുന്നു.. ഞാൻ അവളെ എന്നിൽ നിന്നും അടർത്തി മാറ്റി ഞൻ എഴുനേറ്റു. കൂടെ അവളേം എഴുന്നേൽപ്പിച്ചു..
എഴുന്നേറ്റ ഉടനെ അവൾ എന്നെ വീണ്ടും കെട്ടി പിടിച്ചു കരഞ്ഞു തുടങ്ങി…
ഞാൻ വീണ്ടും അവളെ എന്നിൽ നിന്നും അടർത്തിമാറ്റി കാര്യം തിരക്കി..
“എന്താടോ.. എന്തു പറ്റി… താനെന്താ ഇവിടെ.. എന്തിനാ കരയുന്നെ.. “?
കുറച്ചു നേരം കരഞ്ഞ ശേഷം..
“ഋഷി എനിക്ക്….. എനിക്ക്…… താനില്ലാതെ പറ്റുനില്ലടോ.. ഞാൻ ചത്തുപോകുമെടോ.. എനിക്ക് അത്രക്ക് ഇഷ്ടടോ തന്നേ.. i ലോവ് you.. ഐ ലോവ് യും സൊ much.. “
അതും പറഞ്ഞു അവൾ എന്നെ കെട്ടിപിടിച്ചു. പക്ഷേ അവളുടെ വാക്കുകൾ എനിക്ക് വിശ്വസിക്കാൻ സാദിക്കുന്നില്ലായിരുന്നു.. ഒരു നിമിഷം ഞാൻ ഏതോ മായികലോകത്ത് ആയിരുന്നു.. അപ്പോഴും എനിക്ക് ചുറ്റും ഉള്ളവർക്ക് കിളി പറി കാണുമെന്നു ഉറപ്പാണ്.. എന്റെ ഇഷ്ടം എന്നെ സ്വപ്നം കാണിക്കുവാനൊന്നു പോലും ഞാൻ ചിന്തിച്ചു
“എന്താ… ഇവിടെ നടക്കുന്നെ… ഏഹ്.. എന്താ ഏട്ടത്തി.. ഈ കാണുന്നത്.. ഏട്ടത്തി ഇത് കാണാനാണോ രാവിലെ തന്നേ വിളിച്ചു വരുത്തിയത്.. ഏട്ടത്തി ക്ക് നാവ് ഇറങ്ങി പോയോ..? “
അമ്മാവന്റെ അലർച്ച എന്നെ സോബോധത്തിൽ എത്തിച്ചത്..
അപ്പോഴേക്കും അമ്മാവന്റെ വായിൽ നിന്നു കെട്ട ശഹാരത്തിൽ നിന്നും അമ്മ മോചിതയായില്ലാരുന്നു.. അമ്മാവൻ ഒന്ന് ഉച്ച വെച്ചപ്പോൾ അമ്മയും ഉണർന്നു.. ദേശ്യം കൊണ്ട് ജോലിക്കുന്ന അമ്മ എന്റെ നേരെ വന്നു..
” ആരാട ഈ പെണ്ണ്.. പറ ആരാട.. “
അമ്മ എനിക്ക് നേരെ കൈ ഓങ്ങി.. പക്ഷേ അമ്മടെ കൈ തടഞ്ഞുകൊണ്ട് അപ്പന്നുള്ള വിളി വന്നു.. എന്നിട്ട്..
“അതിന്റെ ഉത്തരം ഞാൻ തരാം അപ്പേ.. “
അത് കെട്ട എല്ലാരും ഒന്ന് ഞെട്ടി..
“മോളെ മീനു നീ എന്താ ഈ പറയുന്നേ.. അപ്പക്ക ഒന്നും മനസ്സിലാവുന്നില്ല.. “
ഞെട്ടലും മാറാതെ അമ്മ അവളോട് ചോദിച്ചു..
” അപ്പേ.. ഇത് ഏട്ടൻ ഇഷ്ടപെടുന്ന പെണ്ണാ.. ഏട്ടന്റെ പെണ്ണ്..”
അത് കേട്ടപ്പോൾ വീണ്ടും ഞാൻ ഞെട്ടി.. ആദ്യം മീര എന്നെ ഞെട്ടിച്ചു. ഇപ്പോൾ മീനു വും. ഇവിടെ എന്താ നടക്കുന്നെ.. ഞാൻ അവളുടെ മുഖത്തെക്ക് നോക്കി. പക്ഷേ ഒന്ന് ശ്രെദ്ധിക്കുക പോലും ചെയ്യാതെ അവൾ അങ്ങനെ നില്കുന്നു.
“മോളെ നീ ഇത് എന്തൊക്കയാ പറയുന്നേ?. “
“അതെ അപ്പേ…. ഈ ചേച്ചീനെ ആണ് ഏട്ടൻ ഇഷ്ടപ്പെടുന്നത്.. ഇന്നലെ ഏട്ടന്റെ room വൃത്തിയാക്കുമ്പോഴാണ് ഏട്ടന്റെ ഡ്രോയിൽ നിന്നും ഒരു ഫോട്ടോയും ലെറ്ററും കിട്ടിയത് . ഇന്നാ.. ഇതിലുണ്ട് ഏട്ടന്റെ മനസ്സ്.. “.
അതും പറഞ്ഞു അവൾ ഒരു ഫോട്ടോയും ഒരു കത്തും ഞങ്ങൾക്ക് നേരെ നീട്ടി..
ഞാൻ സൂക്ഷിച്ചു വെച്ചിരുന്ന മീരയുടെ ഫോട്ടോയും അവൾക്കായി എഴുതിയ ലെറ്ററും.. അതിൽ എന്റെ ഹൃദയം തന്നേ ഉണ്ടായിരുന്നു… എന്റെ ജീവനെ പോലെ സൂക്ഷിച്ച സാദനങ്ങൾ.. ഞാൻ എവിടെ പോയാലും കൊണ്ട് നടക്കുന്ന എന്റെ പ്രാണൻ..
“പിന്നെ ഇന്നലെ അപ്പ എന്റെയും ഏട്ടന്റയും കല്യാണ കാര്യം ഏട്ടനോട് പറഞ്ഞപ്പോൾ ഏട്ടന് ഒരിക്കലും എന്നെ ഭാര്യയായി കാണാൻ പറ്റില്ലാന്ന് ഏട്ടനിൽ നിന്നും എനിക്ക് മനസിലായി..
പിന്നെ അപ്പുയുടെ വക്കു കേട്ടു ഏട്ടൻ എന്നെ കല്യാണം കഴിച്ചാലും ഏട്ടന് ഒരിക്കലും എന്നെ സ്നേഹിക്കാൻ കഴിയില്ല. ഏട്ടന്റെ മനസ്സിൽ എപ്പോഴും ഈ ചേച്ചിമാത്രമേ കാണും.. അങ്ങനെ ഒരു ജീവിതം ഒരിക്കലും ഞങ്ങൾക്ക് സമാദാനം തരില്ല.. ഇവരാണ് ഒന്നുവേണ്ടത്.. അത് അപ്പയോടും അച്ഛനോടും പറയാൻ തുടങ്ങുമ്പോഴാ ഈ ചേച്ചി വന്നത്.. “.
അതും പറഞ്ഞു അവൾ അടുക്കളയിലേക്കു പോയി…..
ഇതെല്ലാം കേട്ടു ഒരു നെടു വീർപ്പോടെ അമ്മ സെറ്റിയിലേക്ക് ഇരുന്നു..
എനിക്ക് എന്തു പറയാനൊന്നോ ചെയ്യണോന്നോ ഒന്നും അറിയില്ല..
“അമ്മേ.. അമ്മയുടെ ഈ മോനേ ഒരുപാട് സ്നേഹിച്ചു പോയി.. അതുകൊണ്ടാണ് എല്ലാരേം ഉപേക്ഷിച്ചു ഞാൻ വന്നത്.. എന്നെ വേണ്ടാന്ന് പറയരുത്..എന്നെ വേണ്ടാന്ന് മാത്രം പറയരുത്.. “..
മീര അമ്മയുടെ കാലിൽ വീണു കരഞ്ഞു പറഞ്ഞു…
അമ്മ ഒന്നും മിണ്ടാതെ ഇരുന്നിരുപ്പാണ്..
അമ്മാവനും, അഭിയും, ജയ് യും, അമ്മുവും, ഗൗരിയും, ഞാനും അമ്മയുടെ പ്രതികരണം കാത്തു നിൽക്കുകയാണ്.. എന്നെ കുറെ ചോദ്യങ്ങൾ അലട്ടുന്നു പക്ഷേ ഉത്തരം അറിയില്ല..
തുടരും……
ഈ കഥയുടെ ആശയത്തെ കുറിച്ച് നിങ്ങൾക്ക് സംശയങ്ങൾ കാണും. പക്ഷേ കഥയുടെ ബാക്കിയുള്ള ഭാഗങ്ങളിൽ അതിനുള്ള ഉത്തരവും കാണുന്നതാണ്.. പേജ് കുറവാണേൽ ക്ഷെമിക്കണം എന്ന് മാത്രം പറഞ്ഞു കൊണ്ട് നിറുത്തുന്നു..
അടുത്ത part ഉടൻ തന്നേ തരുന്നതാണ്..
എന്ന്
അഭിമന്യു ശർമ്മ
NB:അഭിപ്രായം പറയാൻ മറക്കരുതേ ????
Comments:
No comments!
Please sign up or log in to post a comment!