ഗ്രേസ് വില്ല
{കഴിഞ്ഞ ദിവസം പബ്ലിഷ് ചെയ്ത ജാനകി എന്നാ കഥയ്ക്ക് നൽകിയ സ്വീകരണത്തിന് നന്ദി… മറ്റൊരു കഥ കൂടി ഇതാ ?}
ഗ്രേസ് വില്ല
***********
ആതിര രഘുവിന്റെ മുഖത്തേക്ക് ദയനീയമായി ഒന്ന് നോക്കി…
ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലായപോലെ രഘു സംസാരിച്ചു….
‘ഇനി ഒരുപാടൊന്നും കാണില്ലെടോ…. താൻ ആ ഗൂഗിൾ മാപ് ഒന്ന് കൂടെ നോക്കിയേ…’
‘ഇത് ഇപ്പൊ എത്രാമത്തെ തവണയാ… ഈ പട്ടിക്കാട്ടിൽ നെറ്റ് പോയിട്ട് കുടിക്കാൻ ഒരു തുള്ളി വെള്ളം പോലും കിട്ടില്ല എന്ന് തോന്നുന്നു…..’
‘താൻ ടെൻഷൻ അകത്തെടോ…. നമുക്ക് വഴിയുണ്ടാക്കാം…..’
‘രഘു എനിക്ക് വിശന്നിട്ട് തീരെ വയ്യ… എനിക്ക് ഇപ്പൊ എന്തെങ്കിലും കഴിക്കാൻ കിട്ടിയേ പറ്റു………..’
‘ഡോ താൻ രക്ഷപെട്ടു എന്ന് തോന്നുന്നു…. ദേ നോക്കിയേ ഒരു ചെറിയ കട…….’
ആകാംഷയോടെ അവൾ മുന്നോട്ട് നോക്കി…..
വണ്ടി ഒതുക്കി നിർത്തി ഞങ്ങൾ ഇറങ്ങി….ആ കടയുടെ അടുത്തേക്ക് നടന്നു….
അത് ഒരു കുഞ്ഞ് കടയായിരുന്നു… അധികം സാധനം ഒന്നുമില്ല….
രണ്ട് നാരങ്ങാവെള്ളം ഓർഡർ ചെയ്തു….
ഒരു കലത്തിന്റെ ഉള്ളിൽ നിന്നും രണ്ട് സോഡ കുപ്പി അയാൾ എടുത്തു….
ആ കടയിലെ ചേട്ടനോട് ഞാൻ സംസാരിക്കാൻ തുടങ്ങി…
‘ചേട്ടാ ഇവിടെ ഈ ഗ്രേസ് വില്ല എവിടെയാണ്..അറിയുമോ…’
‘ഗ്രേസ് വില്ലയോ… അങ്ങനെ ഒരെണ്ണം കേട്ടിട്ട് പോലുമില്ലലോ……നിങ്ങൾ എവിടുന്നാ….’
‘കുറച്ച് ദൂരെ നിന്നാണ് ചേട്ടാ…’
അയാൾ നാരങ്ങാ വെള്ളത്തിന്റെ രണ്ട് ഗ്ലാസ് എനിക്ക് നേരെ നീട്ടി…
അതും വാങ്ങി ഞാൻ ആതിരയുടെ അടുത്തേക്ക് നടന്നു….
‘ഡോ നമ്മൾ വീണ്ടും പെട്ടെടോ….ആ പുള്ളിക്കും അറിയില്ല…’
ഞാൻ അതിരയോട് പറഞ്ഞു… അവളുടെ മുഖം വല്ലാതെ വാടി…
അവളുടെ പ്ലാൻ ആയിരുന്നു ഈ ഔട്ടിങ് അതിനുവേണ്ടി അവൾ തന്നെ കണ്ടെത്തിയതാണ് ഈ ഗ്രേസ് വില്ല……
നഗരത്തിരക്കിൽ നിന്നും ഓടിയൊളിക്കാൻ ഒരിടം…..
ഗ്ലാസ് തിരികെ കൊടുത്ത് അയാളോട് കൂടുതലൊന്നും പറയാതെ ഞങ്ങൾ ഇറങ്ങി…. റോഡിൽ അധികം വണ്ടികൾ ഒന്നുമില്ല….മരങ്ങൾ തിങ്ങി നിറഞ്ഞു ആകപ്പാടെ ഒരു ഇരുട്ട് മൂടിയ വഴി…. ഞാൻ കാറിന്റെ ലൈറ്റ് ഇട്ടു…
‘ഡോ നോക്കിയേ……’
ഞാൻ അവളെ തട്ടി വിളിച്ചു….ദൂരെ ഗ്രേസ് വില്ല എന്ന ഒരു കുഞ്ഞു ബോർഡ് കണ്ടു…
അവളുടെ മുഖം തെളിഞ്ഞു….. ഞാൻ കാറിന്റെ വേഗം കൂട്ടി….
മെയിൻ റോഡിൽ നിന്നും വലത്തോട്ട് ഒരു ചെറിയ വഴിയായിരുന്നു അത്…
മരങ്ങൾ നിറഞ്ഞ റോഡ് കഴിഞ്ഞു ചുറ്റും കരിങ്കൽ മതിലുകൾ കെട്ടിയ വഴി…
കുറെ ദൂരം യാത്ര ചെയ്ത ഞങ്ങൾ ഒരു വലിയ ബംഗ്ളാവിന്റെ മുന്നിൽ എത്തി….
ഞാൻ ഇറങ്ങി ഗേറ്റ് തുറന്ന് വണ്ടി ഉള്ളിലേക്ക് കടത്തി…..
ആ വീടിന്റെ മുന്നിൽ കാർ നിർത്തി ഞങ്ങൾ ഇറങ്ങി..
അടഞ്ഞു കിടന്ന ആ വാതിലിന്റെ അടുത്തേക്ക് നടന്നു….
കോളിങ് ബെൽ അമർത്തി നോക്കിയിട്ടും ഒന്നും കേട്ടില്ല…. ഞാൻ വാതിലിൽ ശക്തിയായി അടിക്കാൻ തുടങ്ങി…. ഏതാണ്ടഡ് 5 മിനുട്ട് കഴിഞ്ഞു ഒരു വൃദ്ധൻ ഏതാണ്ട് 80നു മുകളിൽ പ്രായം തോന്നിക്കുന്ന ഒരാൾ വന്ന് വാതിൽ തുറന്നു….
അയാൾ ഞങ്ങളെ ഒന്ന് നോക്കിയിട്ട് ഉള്ളിലേക്ക് ക്ഷണിച്ചു…
വീടിന്റെ ഉള്ളിൽ കയറി ചുറ്റും നോക്കി ഞാൻ ഞെട്ടി തരിച്ചു നിന്നു…..
റൂമിന്റെ ഉള്ളിൽ നിറയെ ചിലന്തിവലയും പൊടിയും കൊണ്ട് നിറഞ്ഞിരുന്നു…. ഭിത്തിയിൽ കുറെ ഫ്രെയിം ചെയ്ത ഫോട്ടോസും….റൂമിന്റെ ഉൾഭാഗം കണ്ട് ഞാൻ അയാളെ ഒന്ന് നോക്കി….
ഒരു മനുഷ്യന് എങ്ങനെ ഇങ്ങനെ ഉള്ള ഒരു വീട്ടിൽ താമസിക്കാൻ പറ്റും അതും ഒറ്റക്ക്…..
ഞാൻ മനസ്സിൽ പറഞ്ഞു…
ഞങ്ങളുടെ ബാഗ് എടുത്ത് അയാൾ മുകളിലത്തെ നിലയിലേക്ക് നടന്നു….
ആതിരയുടെ മുഖം എനിക്ക് വായിച്ചെടുക്കാൻ കഴിഞ്ഞില്ല…
സമയം നോക്കിയപ്പോൾ 6 മണി കഴിഞ്ഞിരുന്നു…..
ഗ്രേസ് വില്ല….
വെറുമൊരു ഫേസ്ബുക്ക് പേജിൽ കണ്ട കുറെ ഫോട്ടോസ് !!
എന്നാലും അവൾ ഇങ്ങനെ ഒരു സ്ഥലം……..
നിധി കാക്കുന്ന ഭൂതത്തെ പോലെ ആ വൃദ്ധൻ എന്തിനാവും ഇവിടെ ഇങ്ങനെ…
എന്റെ ചിന്തകൾ വല്ലാതെ കാട് കയറി തുടങ്ങി…..
വീടിന്റെ ഉള്ളിൽ കയറിയപ്പോൾ തുടങ്ങിയതാണ് എന്തോ ഒരു മനം മടുപ്പ്….
അവൾ ഫ്രഷ് അകാൻ പോയ ശേഷം ഞാൻ മുറിയുടെ പുറത്തേക്കിറങ്ങി…
എവിടെനിന്നോ ഒരു തണുത്ത കാറ്റ് എന്നെ തഴുകി പോയി….
അപ്പോഴാണ് വലത്തേ അറ്റത്തുള്ള ഒരു മുറി എന്റെ ശ്രദ്ധയിൽ പെട്ടത്… കരിങ്കൽ കൊണ്ടുള്ള ഭിത്തി ആയിരുന്നു ആ മുറിക്ക്…
പുറത്ത് രണ്ട് മെഴുകുതിരികൾ കത്തി നിൽക്കുന്നതും കണ്ട് ഞാൻ അങ്ങോട്ട് നടന്നു…..
പെട്ടന്ന് ആ വൃദ്ധൻ എന്റെ മുന്നിലേക്ക് ചാടി വീണു….
‘അവിടേക്ക് നിങ്ങൾ പോകാൻ പാടില്ല…. ഒരിക്കലും…..’
അയാളുടെ കണ്ണുകൾക്ക് വല്ലാത്തൊരു ചുവപ്പ്…..
ഞാൻ ആകപ്പാടെ ഞെട്ടി പോയി…. അപ്പോഴേക്കും അവൾ മുറിയുടെ പുറത്തേക്ക് വന്നു..
‘എന്താ…. എന്താ രഘു അവിടെ…..’
‘ഒന്നുമില്ല മോളെ നിങ്ങളെ ഭക്ഷണം കഴിക്കാൻ വിളിക്കാൻ വന്നതാണ്….
വൃദ്ധൻ അവളെ നോക്കി പറഞ്ഞു….
അയാൾ പെട്ടന്ന് തന്നെ തിരഞ്ഞു നടക്കാൻ തുടങ്ങി… ഇടക്ക് അയാൾ എന്നെ തിരിഞ്ഞു നോക്കി…. കണ്ണുകളിൽ ആ ചുവപ്പ്….
അയാൾ എന്തൊക്കെ മറച്ചുപിടിക്കാൻ ശ്രമിക്കുന്നത് പോലെ…. !
ഞങ്ങൾ താഴെ ഡൈനിങ്ങ് ടേബിളിലേക്ക് ചെന്നു…. അവിടെ ഞങ്ങളെ കാത്ത് ഒരുപാട് വിഭവങ്ങൾ ഉണ്ടായിരുന്നു….
കാട്ടുപോത്തിന്റെ ഇറച്ചിയും വൈനുമായിരുന്നു സ്പ്രെഷ്യൽ….
ഭക്ഷണം കഴിച്ചുകഴിഞ്ഞു അവൾ സാധനങ്ങൾ എല്ലാം കൊണ്ട് അടുക്കളയിലേക്ക് പോയി… ഞാൻ വീണ്ടും മുറിയിലേക്ക് നടന്നു…. നേരത്തെ കണ്ട മുറിയിലേക്ക് ഒരുവട്ടം കൂടി നോക്കി…..
ഒരു മെഴുകുതിരി അണഞ്ഞിരുന്നു…….
കുറച്ചു സമയം കഴിഞ്ഞു അവൾ മുറിയിലേക്ക് കയറി വന്നു… എന്തോ അവൾ ഭയങ്കര സന്തോഷത്തിൽ ആണ്…. ലൈറ്റ് ഓഫ് ചെയ്ത എന്റെ അടുത്ത വന്ന് കിടന്നു…. അവളുടെ തല എന്റെ നെഞ്ചിലേക്ക് ചേർത്ത് വെച്ചു … അവളുടെ മുടിയിൽ ഞാൻ പതിയെ തലോടിക്കൊണ്ടിരുന്നു…..
എപ്പോഴോ ഉറങ്ങി പോയി….
മുറിയുടെ വാതിലടക്കുന്ന ശബ്‍ദം കേട്ടാണ് ഞാൻ ഉണർന്നത്….
കട്ടിലിൽ ആതിരയെ കാണാനുമില്ല…. പുറത്ത് ആരുടെയോ കാൽപ്പെരുമാറ്റം കേട്ടു… പതിയെ ഞാൻ എഴുന്നേറ്റ് ആ വാതിലിന്റെ അടുത്തേക്ക് നടന്നു…
‘ഡോ കോടതി എത്തി…’
അടുത്തിരുന്ന പോലീസ്‌കാരൻ എന്നെ തട്ടി വിളിച്ചു…
കോടതിക്ക് പുറത്തു ഒരുപാട് ആളുകൾ കൂടിയിട്ടുണ്ട്….
പലയിടത്തും അസഭ്യ വർഷം…
പോലീസ് കാവലിൽ എന്നെ വണ്ടിയിൽ നിന്നും പുറത്തിറക്കി കോടതിയിലേക്ക് കൊണ്ടുപോയി….
ആ നശിച്ച രാത്രി…….
ആ ചെകുത്താൻ വീട്…. ഗ്രേസ് വില്ല…
————————————————————-
ഡോർ തുറന്ന് നോക്കിയാ ഞാൻ ഞെട്ടി….
അവൾ ആ കരിങ്കൽ ഭിത്തിയുള്ള മുറിയിലേക്ക് നടക്കുന്നു…. ഇപ്പോൾ ആ വാതിൽ തുറന്നിട്ടുണ്ട്…..അവൾ ഇടക്ക് ഇടക്ക് തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു….
ഞാൻ പതിയെ ആ മുറിയുടെ വാതിൽ തുറന്ന് നോക്കി…..
ആ കാഴ്ച…….
എന്റെ കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ….
ആതിര മറ്റൊരു പുരുഷനെ വാരിപുണർന്ന് നിൽക്കുന്നു….
അടുത്ത് ആ വൃദ്ധനും ഉണ്ടായിരുന്നു…
അയാൾക്ക് ആ പഴയ അവശത ഇപ്പോഴില്ല…..
കഴിഞ്ഞ ഒന്നര വർഷമായി ഞാൻ കാണുന്ന ആതിര അല്ല അത്…
ഞാൻ എഴുനേറ്റത് അവൾ അറിഞ്ഞില്ല..
അവരുടെ സംസാരം ഞാൻ കേട്ട് നിന്നു….
‘ഗൗതം നമുക്ക് രാവിലെ തന്നെ പുറപ്പെടണം…ടിക്കറ്റ് ഒക്കെ….
‘എല്ലാം ഓക്കേ ആടോ… നമുക്ക് രാവിലത്തെ ഫ്ലൈറ്റിന് പുറപ്പെടാം…’
‘രഘു…..?’
‘രഘുവിന്റെ കാര്യം അച്ചായൻ നോക്കിക്കോളും… ഇരു ചെവി അറിയാതെ അച്ചായൻ അയാളെ യാത്രയാക്കിക്കോളും…’
അയാൾ ആ വൃദ്ധനെ നോക്കി അയാൾ വല്ലാതെ ചിരിക്കാൻ തുടങ്ങി…
‘ചെക്ക് ബുക്ക്,കാർഡ് ഒക്കെ എടുത്തോ….’
‘ഹമ് എല്ലാം ഞാൻ ഒപ്പിടിപ്പിച് വെച്ചിട്ടുണ്ട്…..’
‘ശരി നീ പൊക്കോ പെട്ടി ഒക്കെ റെഡി ആക്കിക്കോ…നിന്റെ ഭർത്താവ് ഉണരുന്നതിനു മുന്നേ നമുക്ക് പുറപ്പെടാം….’
ഒന്ന് അനങ്ങാൻ പോലും കഴിയാതെ തീർത്തും നിശബ്ദനായി ഞാൻ…
ഒന്നും അറിയാത്ത ഭാവത്തിൽ തിരികെ കട്ടിലിൽ പോയി കിടന്നു….
15 മിനുട്ട് കഴിഞ്ഞു അഴിഞ്ഞുവീണ മുടികെട്ടും വാരിയൊതുക്കി അവൾ മുറിയിലേക്ക് കയറി കട്ടിലിൽ വന്നു കിടന്നു…
അവളോട് ഞാൻ ഒന്നും പറഞ്ഞില്ല…
കാമുകന്റെ കൂടെ നാളെ പറക്കുന്നതും സ്വപ്നം കണ്ട് അവൾ എപ്പോഴോ ഉറങ്ങി…..
ആദ്യം കയ്യിൽ കിട്ടിയത് തലയിണയായിരുന്നു ഉറങ്ങി കിടന്ന ആ മുഖത്തേക്ക് ഞാൻ അത് ചേർത്ത് വെച്ചു…. അവളുടെ അവസാന ശ്വാസവും പോകുന്നത് ഞാൻ കൗതുകത്തോടെ കണ്ടുനിന്നു…..
അവളെ കൊല്ലുമ്പോൾ എന്റെ ഉള്ളിൽ ഒരു ശൂന്യമായ വെളുത്ത ഭിത്തിയായിരുന്നു അതിൽ ഒരു ചിലന്തി വല നെയ്യുന്നപോലെ…….
ഞാൻ ആ മുറി മുഴുവൻ തിരഞ്ഞു…..
ഒടുക്കം അടുക്കളയിൽ പോയി ഒരു വെട്ടുകത്തി കിട്ടി….
ആ കരിങ്കൽ ഭിത്തിയുള്ള മുറിയിലേക്ക് ഞാൻ നടന്നു……
ഉറങ്ങി കിടക്കുകയായിരുന്നു അയാളും വൃദ്ധനും…
ഒച്ച വെയ്ക്കാതെ അവരുടെ കഴുത്തിൽ ഞാൻ വെട്ടി…..
എന്റെ കണ്ണിന്റെ മുന്നിൽ രണ്ടുപേരും പിടഞ്ഞു വീണു…..
അപ്പോഴും ഉള്ളിൽ ആ ചിലന്തിയും വലയും മാത്രം…
.പിന്നെ ആ വെളുത്ത ഭിത്തിയും….. എന്റെ ഉള്ളിൽ വേറെ ഒന്നും തെളിഞ്ഞുവന്നില്ല…….
ഞാൻ തലങ്ങും വിലങ്ങും വെട്ടി……കൈയും മുഖവും എല്ലാം നിറയെ ചോര…..
നല്ല ചൂടായിരുന്നു അതിന്…..
ഞാൻ കണ്ണടച്ചു…..
ഉള്ളിൽ ഒരു കറുത്ത ഭിത്തിയിൽ 3 ചുവർ ചിത്രം മാത്രം….
ചുവന്ന രക്തത്തിൽ വരച്ചു 3 ചിത്രം…
പോലീസ് എന്നെ കൊണ്ട് കോടതിക്ക് ഉള്ളിൽ കയറ്റി…
ജഡ്‌ജിയും വക്കിലന്മാരും വന്നിരുന്നു…
ജഡ്ജിയുടെ മുന്നിൽ ഇരിക്കുന്ന ആൾ എന്റെ പേര് ഉറക്കെ വിളിച്ചു…
‘ക്രൈം നമ്പർ 45/C/2017.. ഇല്ലിക്കൽക്കുന്ന് നാരായണൻ മകൻ രഘുനാഥൻ നാരായണൻ …’
ഞാൻ നടന്ന് ആ കൂട്ടിൽ കയറി നിന്നു….
‘നിങ്ങൾക്ക് എന്തെങ്കിലും പറയുവാനുണ്ടോ…..’
അദ്ദേഹം എന്നോട് ചോദിച്ചു…. ഇല്ല എന്ന അർത്ഥത്തിൽ ഞാൻ തലയാട്ടി….
നീതിപീഠത്തിന്റെ വിധി വന്നു….
‘രഘുനാഥന് മേൽ പ്രോസിക്യൂഷൻ ആരോപിച്ച കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടതിനാലും….ഭാര്യ അടക്കം 3 പേരെ അതി ക്രൂരവും പൈശാചികമായും കൊലപ്പെടുത്തിയതിന് ഐ പി സി സെക്ഷൻ 300,302,303 എന്നി വകുപ്പുകൾ പ്രകാരം പ്രതിയെ മരണം വരെ തൂക്കിലേറ്റാൻ ഈ കോടതി ഉത്തരവിടുന്നു…..’
അദ്ദേഹം ആ സുവർണ്ണ പേനയുടെ നിബ് കുത്തിയോടിച്ചു……
വാസുകി.
Comments:
No comments!
Please sign up or log in to post a comment!