മിഥുനം 2
പ്രിയ വായനക്കാരെ ഇതെന്റെ ആദ്യ കഥയാണ്, അതിന്റെതായ പോരായിമകൾ കഥയിൽ ഉണ്ടെന്നും അറിയാം… ഞാൻ തിരുത്താൻ ശ്രമിക്കുന്നതാണ്.
ഇതിനെ ഒരു കഥയായി മാത്രം കാണാതെ നിങ്ങളുട സുഹൃത്തിന്റെ ഒരു ജീവിതമായി സങ്കല്പിച്ചുനോക്കുക. എവിടെങ്കിലും ഒരു സാമ്യം ഉണ്ടായേക്കാം… കാരണം ഇതെന്റെ സുഹൃത്തിന്റെ കഥയാണ്… അതോടൊപ്പം എന്റെ ഭാവനകൾ കൂടെ ചേർത്ത് ഇവിടെ ഞാൻ എഴുതുന്നു… ( ഈ സൈറ്റിലെ പ്രേമുഖ കഥാപാത്രങ്ങൾ കഥയിലെ സന്ദർഭം അനുസരിച്ചു വന്നു പോകുന്നുണ്ട്.)
നിങ്ങളുടെ വിലപ്പെട്ട സമയം എനിക്കായി മാറ്റിവെച്ചതിനു ഒരായിരം നന്ദിയോടെ…….
അഭിമന്യു ശർമ്മ.
മിഥുനം 2
കൊല്ലത്തെ ബസ്റ്റാന്റും, ബോട്ട് ജെട്ടിയും അടുത്തടുത്താണ്, അതുകൊണ്ട് പെട്ടന്നു തന്നേ ഞാൻ അവിടെ എത്തി. സമയം 8.30 പിഎം ആയിരുന്നു..
സൈഡ് ലേക്ക് മാറ്റി അഭിയുടെ വെള്ള ഇന്നോവ കിടക്കുന്നു, എന്നെ കണ്ടതും അവൻ വന്നു എന്റെ ലഗേജ് വാങ്ങി വണ്ടിയിൽ വച്ചു, പിന്നെ ഞങ്ങൾ വണ്ടിയിൽ കയറി വീട്ടിലേക്ക് പുറപ്പെട്ടു..
കൊല്ലം ബസ്റ്റാന്റ് റോഡിലൂടെ അഭി അവന്റെ വെള്ള ഇന്നോവ കാർ പായിക്കുകയാണ്… ഇടക്ക് എന്നോട് എറണാകുളത്തെ വിശേഷങ്ങളും ചോദിക്കുന്നുണ്ട്..
അതിനുള്ള മറുപടിയും ഞാൻ പറയുണ്ട്..
“ടാ നമുക്ക് നേരെ ബൈപാസ് കട്ട് ചെയ്തു മൂന്നാംകുറ്റി വഴി പോകാം, അങ്ങോട്ടുള്ള റോഡ് നല്ലതാ.. “
“ഉം “
അഭിയുടെ ചോദ്യത്തിന് ഞാനൊന്നു മൂളിയെന്നു വരുത്തി…
“എന്താടാ… എന്തു പറ്റി നിനക്ക്… കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ ഉണ്ടായിരുന്ന ആ സന്തോഷമൊന്നും ഇപ്പോൾ നിന്നിലില്ല. നിനക്ക് എന്താ പറ്റിയെ.? “
“ഏയ് ഒന്നുല്ലടാ നിനക്ക് തോന്നുന്നത, യാത്ര ചെയ്ത ഷീണം അത്രേ ഉള്ളു, “
“നീ കോട്ടയം വഴിയുള്ള തിരുവനന്തപുരം സൂപ്പർ ഫസ്റ്റിൽ കയറിയിരുന്നേൽ ഇത്രയും, ക്ഷീണം കാണില്ലാരുന്നു. ആട്ടെ നീ എന്തിനാണ് കൊല്ലം വഴി വന്നത്, “?
“ആഹ്.. അത്… അത്..
പിന്നെ…
കൊട്ടാരക്കര റൂട്ട് ബസ് കിട്ടിയില്ല, അതാ “
“ഉം, ”
അവനൊന്നു ഇരുത്തി മൂളി….
“ടാ നീ വലതു കഴിച്ചാരുന്നോ,? “
“ആഹ്… കഴിച്ചട,”
എന്തോ അപ്പോൾ അങ്ങനെ പറയാനാണ് തോന്നിയത്, നല്ല വിശപ്പുണ്ടായിട്ടും ഒന്നും അങ്ങോട്ടിറങ്ങുന്നില്ല.
കുറച്ചുനാളായി ഇതാണെന്റെ അവസ്ഥ…
“ടാ നീ എന്താ ഈ ആലോചിക്കുന്നേ “?
അഭിയുടെ ചോദ്യം കേട്ടു ഞാൻ അവനെ നോക്കി..
ഒന്നും ഇല്ലന്ന് തലകുലുക്കി.
“ടാ നീ ഉറങ്ങുന്നേ, ഉറങ്ങിക്കോ ഇനിയും പത്തിരുപതു കിലോമീറ്റർ ഉണ്ട്.
“ഉം, “. ഞാൻ തലകുലുക്കി സമ്മതിച്ചു, സീറ്റ് ഒന്ന് പുഷ്ബാക്ക് ചെയ്തു ഞാൻ കിടന്നു.. ഉറക്ക ക്ഷീണം കാരണം ഞാൻ പെട്ടന്നു ഉറങ്ങിപ്പോയി…
“ടാ… ഋഷി…. ടാ… എണീറ്റെ… ടാ എണീക്കാൻ… ദേ നിന്റെ വീടെത്തി.. “
ഞാൻ കണ്ണുതുറന്നു നോക്കുമ്പോൾ അഭിയുടെ വണ്ടി എന്റെ വീടിന്റെ മുറ്റത്ത് എത്തിയിരുന്നു. വണ്ടിയുടെ ശബ്ദം കേട്ടു അമ്മ വന്നു വാതിൽ തുറന്നു, പുറത്തേക്കു വന്നു..
എന്നെ കണ്ടതും അമ്മ ഓടി അടുത്തേക്ക് വന്നു, എന്നെ കെട്ടിപിടിച്ചു എന്റെ നെറുകയിൽ ഒരു മുത്തം തന്നു..
“എന്താ മോനേ ഇത്രയും താമസിച്ചേ? സാദാരണ 7 ആവുമ്പോൾ എത്തുന്നതാണല്ലോ, വിളിച്ചിട്ട് നീ ഒട്ടും എടുത്തതുമില്ല, ഞാൻ ആകെ പേടിച്ചു പോയി “.
“അത് കൊട്ടാരക്കര വഴിയുള്ളു ബസ് കിട്ടിയില്ല, പിന്നെ കൊല്ലം വഴിയാ വന്നേ, പിന്നെ ഫോൺ സൈലന്റ് ആയിരുന്നു. “
അപ്പോഴേക്കും അഭി എന്റെ ബാഗ് എടുത്ത് സിറ്റ് ഔട്ടിലേക് വെച്ചിരുന്നു…
“ആഹ് അഭിമോനെ.. കേറിയിട്ടുപോവാം ! അമ്മ കഴിക്കാൻ എടുക്കാം “.
അമ്മ അഭിയെ അകത്തേക്കുവിളിച്ചു..
“അയ്യോ.. ഇല്ലമ്മേ.. അമ്മു വീട്ടിലൊറ്റക്കാ, ഞൻ അങ്ങോട്ട് ചെല്ലട്ടെ “
അവൻ അമ്മയുടെ ക്ഷണം സ്നേഹപൂർവ്വം നിരസിച്ചു,..
“ഉം…. അവൾക്കിത് എത്രയാ മാസം? “
“7 ആയി,, വേറാരും ഇല്ലല്ലോ നോക്കാൻ, ഇനിയും നിന്നാൽ ഞാനിന്നു പുറത്ത് കിടക്കേണ്ടിവരും, അപ്പൊ ഋഷി രാവിലെ കാണാം, അമ്മേ പോകുവാ.. “
“രാത്രി യാത്ര ഒന്നും വേണ്ട അഭിമോനെ “.
അവൻ അമ്മേ നോക്കി ചിരിച്ചു, എനിക്ക് ഒരു ഷേക്ക് ഹാൻഡ് തന്നു അവന്റെ ഇന്നോവയിൽ കയറി തിരിച്ചു പോയി..
” കഷ്ടമാണ് അതിന്റെയൊരുകാര്യം ….. അമ്മുന്റെ വീട്ടുകാർ പോലും ഒന്ന് തിരിഞ്ഞു നോക്കുന്നില്ലല്ലോ…എന്തായാലും നമുക്ക് നാളെ അവിടം വരെ ഒന്ന് പോകാം. കുറച്ചായി അവളെ ഒന്ന് കണ്ടിട്ട്. “
“ഹ.. പോകാം അമ്മേ “..
അപ്പോഴേക്കും എന്റെ ഒരു ബാഗുമായി അമ്മ അകത്തേക്ക് പോയിരുന്നു.. പുറകെ ഞാനും..
ഹാളിൽ ചെന്നയുടൻ..
” മോൻ പോയി കുളിച്ചിട്ടുവ… അമ്മ കഴിക്കാനെടുക്കാം “..
” വേണ്ടമ്മേ വിശപ്പില്ല, വരുന്ന വഴിക്ക് കഴിച്ചാരുന്നു. “
“ആഹ് എങ്കിൽ മോൻ പോയി കുളിച്ചിട്ടു കിടക്കു.”
“ഉം…. അഹ്… അമ്മേ മീനാക്ഷി എന്തിയെ?. കണ്ടില്ലല്ലോ? “
” ഹ.. അത് അവളുടെ വീടുവരെ പോയേക്കുവാ,.. നീ നേരത്തെ വരുന്നു വെച്ച പൊയ്ക്കോളാൻ പറഞ്ഞത്,..”
“ഉം ” എങ്കിൽ അമ്മ പോയി കിടന്നോ.
വാതിൽ അടച്ചു അമ്മയോടായി പറഞ്ഞു ഞാൻ എന്റെ റൂമിലേക്ക് കേറി..
ബാഗുകൾ എല്ലാം മേശ പുറത്തേക്കു എടുത്തുവെച്ചു, കതകടച്ചു കട്ടിലിലേക്കിരുന്നു.. ഷൂസ് ന്റെ ലെസ് അഴിക്കാൻ തുടങ്ങുമ്പോൾ,, ഫോൺ റിങ് ചെയ്തു.. ഞാൻ ഫോണെടുത്തു നോക്കിയപ്പോൾ മീരയുടെ ചിരിക്കുന്ന മുഖം ഡിസ്പ്ലേയിൽ തെളിഞ്ഞു.
“ഹലോ മീര? “
“ഋഷി തന്നേ എത്ര നേരമായി വിളിക്കുന്നു, എന്താ ഫോണെടുക്കാഞ്ഞേ? “
” സൈലന്റ് ആയിരുന്നാടോ,, “
“ഉം, ടോ താൻ എത്തിയോ,? “
“അഹ്.. ഞൻ വന്നു കയറിയാതെ ഉള്ളു.. ഡ്രസ്സ് മാറുവാർന്നു.. “
“ഹ.. എങ്കിൽ നടക്കട്ടെ ഞൻ രാവിലെ വിളിക്കാം. “
“Ok..ടോ.. good നൈറ്റ്… “
“Good നൈറ്റ് “
ഫോൺ കട്ട് ചെയ്തു ബെഡിലേക്ക് ഇട്ടിട്ട് ലെസ് അഴിച്ചു മാറ്റി, ഷൂസ് ഊരി ഒരു മൂലക്ക് ഇട്ടു. ഡ്രെസ്സും മാറി ഒരു തോർത്തുമെടുത്തു ബാത്‌റൂമിൽ കയറി, തണുത്ത വെള്ളത്തിൽ വിസ്തരിച്ചൊന്നു കുളിച്ചു.. തണുത്ത വെള്ളം തലയിൽ വീണപ്പോൾ ഒരു ആശ്വാസം തോന്നി.. കുളികഴിഞ്ഞു പുറത്ത് വന്നു ഡ്രസ്സ് മാറി കിടക്കാനായി ബെഡിലേക്കിരുന്നപ്പോൾ..
അടുത്ത call, നോക്കിയപ്പോൾ പരിചയം ഇല്ലാത്ത നമ്പർ ആണല്ലോ?
“ഹലോ, ആരാണ് “
“ഋഷി ഏട്ടാ, ഇത് ഞാനാ മീനാക്ഷി “.
“ഹ നിയായിരുന്നോ? . ഇത് ഏത് നമ്പർ “.
“ഇത് കുഞ്ഞന്റെ നമ്പർ ആണ്, എന്റെ ഓഫർ തീർന്നു, അതാ ഇതിൽ വിളിച്ചേ, ഏട്ടൻ വീട്ടിൽ എത്തിയോ? “
“അഹ് എത്തിയടി, കിടക്കാൻ പോകുവാരുന്നു അപ്പോഴാ നീ വിളിച്ചേ,!.. എന്താടി പ്രത്യേകിച്ച്? “
“ഏയ് ഒന്നുല്ലേട്ടാ…. ഏട്ടൻ വീട്ടിൽ എത്തിയോന്ന് അറിയാൻ വിളിച്ചതാ, എങ്കിൽ ശരി ഏട്ടൻ കിടന്നോ !”.
” ok ടി, good നൈറ്റ് “
” good നൈറ്റ് ഏട്ടാ “.
ഫോൺ കട്ട് ആയി, ഡിസ്പ്ലേ നോക്കിയപ്പോൾ ചാർജ് 10%.. ഫോൺ ചാർജിൽ ഇട്ടു.. ഞാൻ കട്ടിലിലേക്ക് കിടന്നു…. പെട്ടന്നു തന്നേ ഞാൻ ഉറക്കമായി…
” ഏട്ടൻ എണീറ്റില്ലേ അപ്പേ? “
“ഇല്ല.. മോളെ, ക്ഷീണം കാണും ഉറങ്ങിക്കോട്ടെ “.
“നീയെന്താ രാവിലെ ഇങ്ങ് പൊന്നെ,? ? “.
“ഞാനിങ്ങു പൊന്നു, “…
അമ്മയുടെ യും, മീനാക്ഷി യുടെയും സംസാരം കേട്ടാണ് ഞാൻ ഉണർന്നത്, സമയം നോക്കിയപ്പോൾ. 10 കഴിഞ്ഞിരുന്നു.. ഞാൻ പെട്ടന്നു തന്നേ എഴുന്നേറ്റു, പ്രഭാത കർമ്മങ്ങൾ എല്ലാം കഴിഞ്ഞു, റൂമിനു പുറത്തേക്കിറങ്ങി.. ഹാളിൽ തന്നേ അമ്മയും മീനാക്ഷിയും നിൽപ്പുണ്ട്.
“മോൻ എണീറ്റോ? ഞൻ ചയെടുക്കാം “.
അമ്മ അടുക്കളയിലേക്കു പോയി..
“എന്താടി മീനു, നീ അവിടെ നിൽകുന്നെ, ദേ ഇവിടെ വന്നിരിക്ക് “.
“വേണ്ട ഏട്ടാ, ഞാൻ അമ്മായിയുടെ അടുത്തേക്ക് ചെല്ലട്ടെ !”
എന്നും പറഞ്ഞു അവൾ അമ്മയുടെ അടുത്തേക്ക് പോയി..
അപ്പോഴാണ് ഫോൺ റിങ് ചെയ്യുന്നത്, ഫോൺ എടുത്തു നോക്കിയപ്പോൾ.. അഭിയാണ്,
“എന്താടാ? “
“ടാ ഞാൻ അമ്മുനേം കൊണ്ട് തിരുവനന്തപുരം വരെ പോവുവാ. ബൈക്ക് ചാവി യും മണി ചേട്ടന്റെ കടയിൽ ഉണ്ട്, നീ പോയി വാങ്ങിച്ചോ “.
“അഹ് ഞാൻ വാങ്ങിച്ചോളാം, നീ എപ്പോൾ വരും “.
“വൈകുന്നേരം ആവും, എന്താടാ?. “
” ഏയ് കുറച്ചു സംസാരിക്കാൻ ഉണ്ട്, നീ പോയേച്ചും വാ “.
“എന്താടാ എന്തങ്കിലും പ്രശനം? “
” ഒന്നുല്ലടാ നീ പോയിട്ടുവാ, ഞാൻ പറയാം, “
“ഉം… ശരി ഞാൻ വെച്ചേക്കുവാ.. “
“ശരി വെച്ചോ “..
“ഇതാ ഏട്ടാ ചായ, “
ഫോൺ വെച്ചു തിരിഞ്ഞപ്പോഴേക്കും, ചായയുമായി മീനു നിൽക്കുന്നു.
“അമ്മ എന്തിയെടി “?
“അപ്പ മീൻ വെട്ടുവാ, ഏട്ടാ കഴിക്കാൻ എടുക്കട്ടെ “.?
“പറയാം നീ പൊയ്ക്കോ “.
“ഉം, ശരിയേട്ടാ “…
ചായ കുടിച്ചു ഗ്ലാസ് ടേബിളിൽ വെച്ച്, ഞാൻ മണിച്ചേട്ടന്റെ കടയിലേക്ക് നടന്നു.. അവിടുന്ന് വണ്ടിയും എടുത്ത്, ഞൻ നേരെ, ഗ്രൗണ്ടിലേക്ക് പോയി, നല്ല തണലുള്ള ഒരു മരത്തിന്റെ ചുവട്ടിൽ വണ്ടിയും വെച്ചു ഞാൻ ആ മരത്തിന്റെ ചുവട്ടിലേക്ക് ചാരി….
ഒരു വിൽസ് എടുത്ത് കത്തിച്ചു ആഞ്ഞൊരു പുകയെടുത്തു.. … അപ്പോഴേക്കും പഴയ ചിന്തയിലേക്കു ഞാൻ പോയിരുന്നു..
________________________________________________________
ഇന്ന് ഓഫ് ആയതു കൊണ്ടും പ്രത്യേകിച്ച് പണിയൊന്നും ഇല്ലായിരുന്നത് കൊണ്ടും ഞാൻ കിടന്നു ഉറങ്ങുമ്പോഴാണ്, ജയ് മുകളിലേക്ക് വന്നത്..
“ടാ ഋഷി, മച്ചാനെ എണീറ്റെ “. അങ്ങോട്ട് എണീക്കട വദൂരി “..
” എന്താണ്? സമാദാനം തരുവോ? ഞൻ ഒന്ന് ഉറങ്ങിക്കോട്ടെ ” “അഹ് നീ കിടന്നുറങ്ങിക്കോ, നിന്നെ കാത്ത് പുറത്തു ഒരാള് നിക്കുന്നുണ്ട്?. “
“ആരാണ്? “
“നിന്റെ കാമുകി “.
“ഒന്ന് പൊയ്ക്കെടോ, വെറുതെ മനുഷ്യനെ വട്ടക്കാൻ “.
“Oh.ടാ ഞാൻ കാര്യോട്ട് പറഞ്ഞയാണ്, ആ പെണ്ണ് നിന്നെ തിരക്കി താഴെ നിപ്പുണ്ട്, നിന്റെ ഫോൺ എന്തു പറ്റി, വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് പറഞ്ഞ ഇങ്ങോട്ടേക്കു വന്നേ “..
“ഓഹ്… ഞാനതു മറന്നു ഫോൺ ഫ്ലൈറ്റ് മൂഡ് ൽ ആയിരുന്നു, “
” അഹ്.
“അട ഞാനൊന്ന് മുഖം കഴുകി താഴേക്കു വരാം, നീ ചെല്ല്, “
“ഹ.. “
അവൻ താഴേക്കും, ഞാൻ ബാത്റൂമിലേക്കും പോയി.. രണ്ടു മിനിറ്റ് ന് ശേഷം, മുഖം കഴുകി ഞാൻ താഴേക്ക് ചെന്നു.. ഹാളിലെ സെറ്റിയിൽ അവളിരുപ്പുണ്ടായിരുന്നു,
” hi. മീര, താനെന്താടോ ഇവിടെ..?? “
” താൻ നല്ല ആളാ, തന്നേ എത്രവട്ടം വിളിച്ചു, കിട്ടില്ല, “
“ഓഹ്. അത് ഫ്ലൈറ്റ് മൂഡിൽ ആയിരുന്നു, പിന്നെ ഞാൻ ഉറങ്ങുകയും ആയിരുന്നു.. ജയ് വിളിച്ചപ്പോഴാ എണീറ്റെ “
“കൊള്ളാം, തന്നോട് ഞാൻ രാവിലെ പറഞ്ഞായിരുന്നു വൈകിട്ടു പുറത്തു പോകാന്നു, അത് മറന്നു അല്ലെ, “
അവളുടെ മുഖത്ത് ചെറിയ ദേശ്യം കാണാമായിരുന്നു..
“ഹോ.. സോറി ടോ ഞാൻ ഇപ്പോൾ റെഡി ആയി വരാം. ഒരു 10 മിനിറ്റ്, “
അവളുടെ മറുപടിക്ക് നിൽക്കാതെ ഞാൻ മുകളിലേക്കു ഓടി..
എന്നെ കണ്ട ജയ്
“മം……..നടക്കട്ടെ…. നടക്കട്ടെ… “
ഞാൻ പെട്ടന്നു തന്നേ റെഡി ആയി പുറത്തേക്കു വന്നു.. ഒരു റെഡ് full സ്ലീവ് ഷർട്ടും ഒരു ബ്ലാക്ക് ജീൻസുമാണ് ഞാൻ ഇട്ടിരുന്നത്..
“ടാ ഋഷി മച്ചാനെ പൊളിച്ചല്ലോ “.
” ടാ ഞാൻ ചെല്ലട്ടെ, അവൾ കുറെ നേരമായി വെയ്റ്റിംഗ് ആണ് “..
“ഓഹ് കാമുകിയെ മുഷിപ്പിക്കേണ്ട, ചെല്ല്. “
“ടാ നിന്റെ കാറിന്റെ കീ ഒന്ന് താ “..
“ആ ഷെൽഫിൽ ഉണ്ട് എടുത്തോ, ടാ പിന്നെ പറഞ്ഞേക്കണേ,. all the best” മച്ചാനെ
ഞാൻ ഒന്ന് ചിരിച്ചതല്ലാതെ ഒന്നും മിണ്ടിയില്ല.. പെട്ടന്നു തന്നേ താഴേക്കു പൊന്നു.
“Do സോറി വാ പോവാം “
ചെറിയ ദേശ്യമുണ്ടങ്കിലും അവൾ എന്റെ കൂടെ വന്നു..
” ടോ തന്റെ വണ്ടി ഹോസ്റ്റലിൽ വെച്ചിട്ടുവ, നമുക്ക് കാറിൽ പോകാം, “.
അവൾ ഒന്നും മിണ്ടാതെ ഡിയോ യുമായി ഹോസ്റ്റലിലേക്ക് പോയി, വണ്ടി ഷെഡിൽ വെച്ചിട്ട് അവൾ വന്നു കാറിൽ കയറി..
അപ്പോഴാണ് ഞാനവളെ ശ്രദ്ധിച്ചത്, പതിവിലും വിപരീതമായി, അന്നവൾ സാരിയിൽ ആയിരുന്നു, അവളുടെ വെളുത്ത ശരീരത്തിൽ ആ ഇളം നീല പട്ടു സാരി നന്നായി ഇണങ്ങുന്നുണ്ട്, വടിവൊത്ത ശരീരം ഐശ്വര്യമുള്ള വട്ട മുഖം, നെറ്റിയിൽ ഒരു ചുമന്ന കുറി, ഞാൻ അവളെ നോക്കി ഇരുന്നു പോയി..
“ടോ താനെന്തുവാ നോക്കിയിരിക്കുന്നെ, ലേറ്റ് ആയി വണ്ടിയെടുക്ക് “
അവളെന്നെ തട്ടി വിളിച്ചപ്പോൾ ഞെട്ടി തിരിഞ്ഞു അവളെ നോക്കി എന്താന്ന് നെറ്റി ചുളിച്ചു..
“ടോ വണ്ടിയെടുക്ക് ഇപ്പോൾ തന്നേ ലേറ്റ് ആയി “
അപ്പോഴാണ് എന്റെ സ്വബോധം തിരിച്ചു കിട്ടിയത്, ഞാൻ വണ്ടി മുന്നോട്ടെടുത്തു,, വഴിയിൽ നല്ല തിരക്കുണ്ട്, മെട്രോ പില്ലറുകൾക്ക് അപ്പുറവും ഇപ്പുറവുമായി വാഹനങ്ങളുടെ നീണ്ട നിര..
മീരയുടെ മുഖത്ത് പഴയെ ദേശ്യം കാണുന്നില്ല, ഞാൻ അവളോട് സംസാരിക്കാൻ തുടങ്ങി.
“എന്താടോ ഒന്നും മിണ്ടാത്തെ, ദേശ്യമാണോ? “
“ഏയ് അല്ലടോ, ഞാൻ ഓരോന്ന് ആലോചിക്കുവാരുന്നു “,
“എന്ത് “?
“പ്രത്യേകിച്ച് ഒന്നും ഇല്ല, “
“മം “. “ടോ എങ്ങോട്ട് പോണം,? “.
“മറൈൻ ഡ്രൈവിലേക് പോട്ടെ. “
” അഹ്, മം “
High കോർട്ട് jn. ലെഫ്റ്റ് എടുത്തു ഫ്രോണ്ടിലോട്ട് മാറി റൈറ്റ് സൈഡിലെ വലിയ ഗ്രൗണ്ടിൽ കാർ പാർക്ക് ചെയ്തു, ഞങ്ങൾ ഇറങ്ങി.. നടന്നു.
“ഹലോ മിസ്റ്റർ ഈ റെഡ് സിസ്റ്റർ തന്റെ ആണോ “
പിറകിൽ നിന്നും ആരോവിളിക്കുന്ന കേട്ടു ഞൻ തിരിഞ്ഞ് നോക്കി. ഒരു മദ്യ വയസ്കൻ കാറിന്റെ അടുത്തു നിൽക്കുന്നു “
” ഈ വണ്ടി ഒന്ന് മാറ്റി ഇടണം മിസ്റ്റർ, എന്റെ വണ്ടി എടുക്കണം “.
ഹോ അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്, അദ്ദേഹത്തിന്റെ വണ്ടിക് കുറുകെയാണ് എന്റെ കാർ കിടക്കുന്നത്..
ഞാൻ പെട്ടന്നു തന്നേ വണ്ടി മാറ്റി കൊടുത്തു ഒരു സോറിയും പറഞ്ഞു.. അങ്ങേരു മൈൻഡ് ചെയ്യാതെ കാറിൽ കയറി പോയി.. ഞൻ വണ്ടി ആ ഗ്യാപ്പിലേക് കേറ്റി പാർക്ക് ചെയ്തു മീരയുടെ, അടുത്തേക്ക് പോയി…
“എന്താ ഋഷി പ്രോബ്ലോം ” . “ഹേയ് nothing, ആ കാറിനു പോകാൻ വണ്ടി ഒന്ന് ഒതുക്കാൻ പോയത, താൻ വാ നമുക്ക് അങ്ങോട്ടേക്ക് നടക്കാം,, “
അവിടെ കായലിന് അഭിമുഖമായി ഇട്ടിരിക്കുന്ന പച്ച തടി കസേരയിൽ ഞങ്ങൾ ഇരുന്നു..
തുടരും……………………..
പേജ് കുറവാണെകിലും വായിക്കാതെ ഇരിക്കരുതേ…
വായിച്ചു അഭിപ്രായം പറയും എന്ന വിശ്വാസത്തോടെ അഭിമന്യു ശർമ്മ.
Comments:
No comments!
Please sign up or log in to post a comment!