ഒരു ചെറുകഥ

സമയം 12ഒടടക്കുന്നു ആ കൊച്ചുമുറിയിൽ പൂക്കളാൽ അലങ്കരിച്ച കട്ടിലിൽ ഇരിക്കുകയാണ് നവവധു അനിത അവൾ ചിന്തയിലാണ് തന്റെ അഹങ്കാരത്തിനു ദൈവം തന്ന ശിക്ഷ തന്നെയാണ് ഈ ജീവിതം അല്ലാതെ മറ്റൊന്നില്ല തന്റെ ആഗ്രഹങ്ങൾ എല്ലാം കാൻസർ എന്ന ദുരിതതാൽ തകർത്തെറിയപ്പെട്ടിരിക്കുന്നു ഇനി താൻ ഇവിടെ അടിമയാണ് എല്ലാം അവസാനിച്ചു 6മാസം മുൻപായിരുന്നു ആ ദിവസം കോളേജിൽ തലകറങ്ങി വീണപ്പോൾ താൻ അറിഞ്ഞില്ലായിരുന്നു തന്റെ ജീവിതം അവിടെ അവസാനിച്ചുവെന്ന് നഗരത്തിലെ ഏറ്റവും മികച്ച ഹോസ്പിറ്റലിൽ തന്നെ തന്നെ എത്തിച്ചു അല്ലെകിലും അറിയാട്ടൂർ ശേഖരന്റെ മകളെ മറ്റെവിടെയെങ്കിലും കൊണ്ടുപോകാൻ ആരെങ്കിലും ധൈര്യപ്പെടുമോ അച്ഛന്റ്റെ ഉറ്റസുഹൃത്തായിരുന്നു ഡോക്ടർ രവിമേനോൻ അദ്ദേഹം വിശദമായിത്തന്നെ പരിശോദിച്ചു രക്തം അടക്കം അവിടെ തിരിച്ചറിയുകയായിരുന്നു താൻ രോഗിയാണെന്ന് വലിയ രോഗി പക്ഷെ അന്നു തകർന്നില്ല ഫസ്റ്റ് സ്റ്റേജ് മാത്രമാണ കൃത്യമായ ചികിത്സയിലൂടെ രക്ഷപെടാൻ ഉള്ള സാധ്യത വളരെ വലുതാണ് ശേഖരന്റെ മകൾക്കു ലോകത്തു എവിടെപ്പോയി ചികിത്സ ചെയ്യാനും ഒരു ബുദ്ധിമുട്ടുമില്ല ശേഖരൻ കൂടെപ്പിറപ്പിനെ ചതിച്ചതടടക്കം കോടികളുടെ സമ്പാദ്യം ഉണ്ട് അദ്ദേഹത്തിന്റെ ഇളയമകൾക്കു വേണ്ടി ഒരു കാൻസർ സെന്റർ തന്നെ തുടങ്ങാന്പോലും ശേഖരൻ തയ്യാറാവും പക്ഷെ മകളുടെ അവസ്ഥ തളർത്തിയത് ശേഖരനെ ആണ് തളർന്നുപോയി ചെറിയ ഒരു സ്ട്രോക്ക് ഒരുവശം തളർന്നുപോയി അച്ഛന്റ്റെ തളർച്ച അസുഖത്തെ ചെറുതായി ബാധിച്ചപ്പോൾ പ്രണയിച്ചവൻ കോളേജ് തന്നെ മാറിപോയപ്പോൾ പതിയെ രോഗം 2nd സ്റ്റേജിലേക്ക് മാറി പതിയെ പതിയെ ആ വലിയ മാളികവീട്ടിലെ ജീവിതം ആറോസരമായിത്തുടങ്ങി ജേഷ്ടന്മാരുടെ ഭാര്യമാരുടെ അവഗണന നാൾക്കുനാൾ കൂടി വന്നപ്പോ മകന്റെ നിർബന്ധത്തിനു വഴങ്ങി മകളുടെ കല്യാണത്തിന് സമ്മതിക്കുമ്പോൾ പയ്യനെയും ജേഷ്ഠൻ കണ്ടെത്തിയിരുന്നു ശേഖരന്റെ പെങ്ങളുടെ മകൻ രവി തന്റെ ഇഷ്ടം ആരും ചോദിച്ചുമില്ല പറഞ്ഞുമില്ല പിന്നെ അറിഞ്ഞു തന്റെ ഓഹരി മുഴുവൻ കൊടുത്തു കൂടെ ചികിത്സക്കുള്ള മുഴുവൻ പണവും അക്കൗണ്ടിൽ ഇട്ടുകൊടുത്തു അവനെ വിലക്കെടുത്തു എന്ന് അല്ലെകിലും അവൻ തന്നെ വിവാഹം കഴിക്കും ഇവിടെ ഒരു പട്ടിയെപ്പോലെ പണിയെടുപ്പിക്കും തന്റെ മരണം നോക്കിനിന്നുരസിക്കും അല്ലെകിലും ഈ ശിക്ഷ തനിക്ക് അർഹതപെട്ടതുതന്നെ അത്രയും അപമാനിച്ചിട്ടയുണ്ട് അവനെ

അറപ്പായിരുന്നു തനിക്കവനെ അല്ലെകിലും തനിക്കെപ്പോഴാണ് അവനെ അറപ്പായി തുടങ്ങിയത് അതെ തന്റെ 13ആം വയസ്സുമുതൽ അവന്റെ 12ആം വയസ്സിൽ ആണ് അവന്റെ അച്ഛൻ മരിച്ചത് അന്നുവരെ അവളുടെ സ്കൂഒളിലെ ഏറ്റവും പ്രിയപ്പെട്ടവൻ ആയിരുന്നു അവൻ അമ്മായിയുടെ മകൻ എന്തിനും ഏതിനും രവി മതിയായിരുന്നു അവനോടൊപ്പംയിരുന്നു സ്കൂളിലേക്ക് പോക്കും വരവും അമ്മയ്ക്കും അവൻ പ്രിയപ്പെട്ടവൻ ആയിരുന്നു രണ്ടുവയസ്സിനു വെത്യാസം ഉണ്ടായിരുന്നു അവര്തമ്മില് ചെറുപ്പത്തിൽ തന്നെ അളിയന്മാർ പറഞ്ഞുറപ്പിച്ച ബന്ധം ആയിരുന്നു അവരുടേത് അതിനാൽത്തന്നെ അവർ ഒരുമിച്ചു നടക്കുന്നത് എല്ലാരും സന്തോഷത്തോടെ തന്നെ കണ്ടു

പെട്ടെന്നായിരുന്നു രവിയുടെ അച്ഛന്റെ മരണം കൂട്ടുകച്ചവടക്കാർ ആയിരുന്നു തന്റെ അച്ഛനും രവിയുടെ അച്ഛനും രവിയുടെ അച്ഛന്റ്റെ മരണത്തോട് തന്റെ അച്ഛൻ എല്ലാം മറന്നു കൂട്ടുകച്ചവടവും അവന്റെ അച്ഛന്റ്റെ ഓഹരിയും എല്ലാം രവിയുടെയും അനിതയുടെയും കല്യാണം കഴിഞ്ഞാൽ പിന്നെ എല്ലാം അവർക്കല്ലേ എന്ന ശേഖരന്റെ വാക്കുകളിൽ ഒളിച്ചിരുന്ന് ചതി ഏട്ടനെ വിശ്വസിച്ച പെങ്ങൾ അറിഞ്ഞില്ല പതിയെ എല്ലാം ശേഖരന്റെ മാത്രമായി പോകെ പോകെ ശേഖരൻ പെങ്ങളെ മറന്നു കൂടപ്പിറപ്പേന്നുപോലും മറന്നു അവരെ ശേഖരൻ തെരുവിലേക്ക് ഇറക്കി രണ്ടുമക്കളെ പോറ്റാൻ ആ അമ്മക്ക് വീട്ടുവേലിക്കുപോകേണ്ടിവന്നു ആഭരങ്ങൾ ഉണ്ടായിരുന്നത് വിട്ടു ഒരു കൊച്ചുവീടൊരുക്കി പതിയെ അവിടെ പശുക്കളും വിരുന്നെത്തി രവിയാണ് പാലുകൊടുക്കുന്നതും പശുക്കളെ നോക്കുന്നതും പതുക്കെ ശേഖരന്റെ മനോഭാവം മകളിലും ഉണർന്നു തുടങ്ങി ഒരുകാരണവുമില്ലാതെ അവനെ വെറുത്തുതുടങ്ങി ഒരിക്കൽ തനിക്കു നേരെ നീട്ടിയ മിട്ടായിപോതി അവന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു അവനെ ചാണകം മനക്കുന്നെന്നുപറഞ്ഞു മുഴുവൻ കുട്ടികളും നോക്കിനിൽക്കെ പരിഹസിച്ചു രസിച്ചു പോകെ പോകെ അവനെ സ്കൂളിൽ കാണുന്നിടത്തൊക്കെ വച്ചു പരിഹസിച്ചു തുടങ്ങിയതോടെ അവനു പഠിപ്പുനിർത്തേണ്ടിവന്നു പിന്നൊരിക്കൽ അവനെ കാണുന്നത് തന്റെ വീട്ടിൽ തന്റെ അച്ഛനും ജേഷ്ഠൻമാറും ചേർന്നു തലങ്ങും വിലങ്ങും തള്ളുന്നതാണ് കാര്യം മനസ്സിലായില്ലെങ്കിലും അവനെത്തല്ലൂന്നത് അവളുടെ ഉള്ളിലും ഒരൽപ്പം സന്തോഷം ഉണ്ടാക്കി അവൾ കൺകുളിർക്കെ അതുനോക്കി നിന്നു കുറച്ചു കഴിഞ്ഞു വേലക്കാരി പറയുന്നതുകേട്ടു ആ കുട്ടി പെങ്ങളുടെ കല്യാണത്തിന് എന്തെങ്കിലും സഹായിക്കാൻ പറ്റുമോ എന്നുചോതിച്ചതിനാ മോളെ ആ പാവത്തിനെ ഇങ്ങനെ തല്ലിയത്

ചോദിച്ചു വരാൻ അവന്റെ തന്ത ഉണ്ടാക്കിവച്ചതു എന്തെങ്കിലും ഉണ്ടോ ഇവിടെ എന്ന് ചോദിക്കാൻ വന്നതാണ് അപ്പോഴാണ് തന്റെ തന്തപ്പടിയുടെ സൽഗുനം ഓർമ്മവന്നത് ആ ചോദ്യം അപ്പാടെ വിഴുങ്ങി പിന്നെ കല്യാണം വിളിക്കാൻ വന്നതിനു തന്റെ അച്ഛൻ പുലബ്യം പറയുമ്പോൾ കൂടെത്തന്നെ നിന്ന് അവന്റെ മുഖം കണ്ടു രസിച്ചു അവൻ തന്നെ സ്നേഹിക്കുന്നു എന്നറിഞ്ഞുകൊണ്ട് തന്നെയാണ് തന്റെ കാമുകനെയും കൊണ്ട് പലപ്പോഴും അവന്റെ മുന്നിൽ പോയിട്ടിട്ടുള്ളത് പലപ്പോഴും നാട്ടുകാരുടെമുന്നില്വച്ചുപോലും അവൾ അവനെ പരിഹസിക്കുമായിരുന്നു ആ തന്നെ ഇപ്പോൾ അവനുതന്നെ കിട്ടിയിരിക്കുന്നു എല്ലാ പ്രതികാരങ്ങൾക്കുമായി തനിക്കുവേണ്ടി ഇവിടെ ഇനി ആരും വരില്ല ഭാഗം വീതിച്ചു തന്ന സ്ഥിതിക്ക് ഇനി സ്വന്തം ജേഷ്ടന്മാർ പോലും തന്നെ തേടി വരില്ല കതകു തുറക്കുന്ന ശബ്ദം കേട്ടു അവനാണോ എന്ന് എത്തിനോക്കി അല്ല അമ്മായിയമ്മ ആണ് ചിരിച്ചുകൊണ്ടാണ് വരുന്നത് കെണിയിൽ അകപ്പെട്ട ഇരയോട് വേടൻ ചിരിക്കുന്നപോലെ തോന്നി അവൾക്ക് മോള് കിടന്നോ അവൻ തൊഴുത്തിൽ പണി കഴിഞ്ഞു ഇപ്പോൾ കുളിക്കാൻ കേറിയേ ഉള്ളു എപ്പോഴാ വരുന്നതെന്ന് പറയാൻ പറ്റൂല വയ്യാത്തെ അല്ലെ നാളെ ചിലപ്പോൾ നിങ്ങൾക്ക് ഹോസ്പിറ്റലിൽ പോകേണ്ടി വരും അവൻ നേരത്തെ നീതുനെ (ഹരിയുടെ പെങ്ങൾ )കൊണ്ട് വിളിപ്പിക്കുന്നതു കണ്ടു കോയമ്പത്തൂരോ മറ്റോ ആണെന്ന് തോന്നുന്നു ഇംഗ്ലീഷ് ആണ് സംസാരിക്കുന്നതു എന്നുപറഞ്ഞു നീതുവിന്റെ കയ്യിൽ പെട്ടെന്ന് ഫോൺ കൊടുത്തു അതും പറഞ്ഞു അവർ ചിരിക്കുകയാണ് അവൾക്ക് അത്ഭുതം തോന്നി താൻ കാരണമാണ് അവന്റെ പഠിപ്പു നിന്നതു എന്നിവർക്ക് അറിയില്ലേ ന്നാ മോള് കിടന്നോ എന്നും പറഞ്ഞു അമ്മായി പോയി സത്യം പറഞ്ഞാൽ ശരീരം നന്നേ ഷീണിച്ചിരിക്കുന്നു ഒന്നുകിടക്കാൻ താനും ആഗ്രഹിക്കുന്നു പക്ഷെ താൻ കിടക്കുന്നതു പകയോടെ വരുന്ന രവി കണ്ടാൽ എന്താവും എന്ന ഭയം ഉള്ളതുകൊണ്ടാണ് കിടകാതെ ഇരിക്കുന്നത് മരുന്നിന്റെ മയക്കം നല്ലോണം ഉണ്ട് ഒരുറക്കം അനിവാര്യമാണ് അരമണിക്കൂർ കൂടി കഴിഞ്ഞപ്പോൾ ആണ് വില്ലന്റെ വരവ് അവൾ ഉറങ്ങി എന്നുകരുതി പതുക്കെയാണ് വാതിൽ തുറക്കുന്നത് അവൾ ഉറങ്ങിയില്ല എന്നുകണ്ടതോടെ ഒന്നു ചിരിച്ചു എന്നിട്ട് അകത്തേക്ക് കടന്നു താൻ ഉറങ്ങിയില്ലേ അപ്പൊ ഞാൻ അമ്മയോടു പറഞ്ഞിരുന്നല്ലോ തന്നോട് കിടന്നോളാൻ പറയാൻ താൻ കാത്തിരിക്കൂന്നു എന്നറിഞ്ഞിരുന്നേൽ ഞാൻ കുറച്ചൂടെ നേരത്തെ വന്നേനെ എന്താ ചെയ്യാ മൂന്നാലു തവണ സോപ്പുതേച്ചുകുളിച്ചു നട്ടും ചാണകത്തിന്റെ മണം മാത്രം പോകുന്നില്ല തനിക്കു ബുദ്ധിമുട്ട് ഉണ്ടെങ്കിൽ പറയണം ട്ടോ നിക്ക് മനസ്സിലാവൂല അവൻ നിഷ്കളങ്കമായി സംസാരിക്കുന്നതു അവൾ കുറച്ചു അത്ഭുതതോടെ നോക്കി ഒരടിയും തെറിയും ഒക്കെയാണ് പ്രതീക്ഷിചത് ഇതിപ്പോ അഭിനയിക്കുകയാണോ

അപ്പോഴാണ് അവന്റെ ഫോൺ ബീപ് ചെയ്തത് അവൻ അതുകയ്യിൽ എടുത്തു സൈഡിൽ ഉള്ള ബട്ടൺ കഷ്ട്ടപെട്ടു കണ്ടുപിടിച്ചു അതിൽ നീക്കി പക്ഷെ എത്ര swipe ചെയ്തിട്ടും അത് തുറക്കുന്നില്ല ഇടതുകൈയിൽ ഫോൺ പിടിച്ചു വലതുകൈയിലെ ചൂണ്ടുവിരൽ കൊണ്ടു നീക്കി നോക്കുകയാണ് പക്ഷെ ഫോൺ തുറക്കുന്നില്ല ഇതിനിടയിൽ തല ഉയർത്തി പറഞ്ഞു അളിയൻ കൊടുവന്നതാ ഗൾഫീന്നു നീതുനോട് കൊറേ പറഞ്ഞതാ എനിക്കിതു വേണ്ടാന്നു പക്ഷെ ഓള് കേൾക്കണ്ടേ ന്റെ പഴയ ഫോന്നും വാങ്ങിവച്ചു ഇത് തന്നു ഇതിപ്പോ ഇങ്ങനേം ആയി കുറച്ചുനേരത്തെ പരിശ്രമത്തിനൊടുവിൽ അത് തുറന്നു എന്തോ മെസ്സേജ് ആണെന്ന് തോന്നുന്നു ആള് കഷ്ടപ്പെട്ട് നോക്കുകയാണ് ഇതൊന്നു വായിച്ചേ ഫോൺ തനിക്കു നേരെ നീട്ടി ഇംഗ്ലീഷ് ആണ് അവൾ ഒന്നുമടിച്ചെങ്കിലും പതുക്കെ ആ ഫോൺ വാങ്ങി മെസ്സേജ് കണ്ട അവൾ ഒന്നു ഞെട്ടി ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച കാൻസർ സെന്ററിൽ ഒന്നിൽ നിന്നുമാണ് അവൻ അയച്ച റിക്വസ്റ്റ് അക്‌സെപ്റ് ചെയ്തു അപ്പോയ്ന്റ്മെന്റ് അനുവദിച്ചിട്ടുള്ളതാണ് അവളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞേകിലും അത് പുറത്തുവരാതെ പിടിച്ചു നിർത്താൻ പറ്റി അപ്പൊയെക്കും കയ്യിൽ കുറച്ചു പേജുകൾ അടങ്ങിയ എന്തോ കൊണ്ടുവന്നുവച്ചു ആള് തുറന്നപ്പോൾ അത് ഒരാധാരം പോലെ തോന്നിച്ചു പിന്നെ ഒരു ബാങ്ക് ബുക്കും അമ്മാവൻ എനിക്ക് തന്നതൊക്കെ തന്റെപേരിൽ എഴുതിവെച്ചു പിന്നെ തന്റെ ചികിത്സയ്ക്ക് വച്ച പൈസയും തന്റെപേരിലുള്ള അക്കൗണ്ട് ആക്കി ന്റെ പേരിൽ ഇട്ടിട്ടു കാര്യം ഒന്നൂല്ല നിക്ക് ചെക് ഒപ്പിടാനൊന്നും അറിയൂല്ലല്ലോ അതുപറഞ്ഞപ്പോ സതീഷ് ആണ് അന്റെ പേരിൽ ഇടം എന്ന് പറഞ്ഞത് അതൊക്കെ ഒന്നു വായിനോക്കണം ട്ടോ നിക്ക് നിക്ക് വായിക്കാൻ അറിയതോണ്ട് സതീശനെകൊണ്ട് നോക്കിച്ചു അപ്പൊ ഒക്കെ ഓക്കേ ആണെന്ന ഒന്ന് പറഞ്ഞെ താൻ വേണേൽ ഒന്നൂടെ നോക്കിക്കോ നിക്ക് ഈ പൈസ ഒക്കെ അതികം കണ്ടൂടാ അതുകാരണം അല്ലെ ന്റെ അമ്മേനെ അമ്മാമ ഇറക്കിവിട്ട ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ട് അത് ന്നെ ചെറുപ്പത്തില് അതോണ്ട് ഇനിക്ക് അത് കാണുന്നത് തന്നെ ദേഷ്യം ആണ് പിന്നെ ഇതൊന്നു വലിയ അസുഖം അല്ലന്നേ സതീശൻ പറഞ്ഞു മ്മളെ സിനിമ നടി ഇല്ലേ മമ്ത ആ കുട്ടിയ്‌ക്കൊക്കെ വന്നെന്നും പറഞ്ഞു ഇപ്പോൾ ഒക്കെ മാറിന്നാ പറഞ്ഞതെ അവൻ പിന്നെ ഒരു ബോക്സ്‌ എടുത്തുകൊണ്ടുവന്നു അതിൽ തന്റെ മരുന്നുകൾ ആണെന്ന് അവൾക്ക് മനസ്സിലായി അവൻ കയ്യിൽ ഒരു ചീട്ട് ഉണ്ട് അതിൽ എല്ലാം മലയാളത്തിൽ എഴുതിയിട്ടുണ്ട് ഓരോന്ന് കയ്യിൽ

ഉള്ള ചീറ്റിലെ സ്പെല്ലിങ് നോക്കി അവൻ ഉറപ്പിച്ചു എടുത്തുകൊടുത്തു വെള്ളം കൊണ്ടുവന്നു കൊടുത്തു പിന്നെ ഇയാൾ എന്നോട് ക്ഷമിക്കണം ട്ടോ ഇയാളെ ചേട്ടൻ വന്നു പറഞ്ഞപ്പോ ഞാനാ അമ്മയോട് പറഞ്ഞതെ തന്നെ ഞാൻ കെട്ടിക്കോളം ന്നു അമ്മക്ക് പ്രശ്നം ഒന്നും ഇല്ല നിക്ക് ചെറുപ്പം മുതലേ അത്രയ്ക്ക് ഇസ്റ്റായതോണ്ടാ തന്നെ അല്ലാണ്ട് സ്വത്തിനോന്നും വേണ്ടിട്ടല്ല പിന്നെ തന്നെ നോക്കാൻ അവിടെ എല്ലാർക്കും ബുദ്ധിമുട്ട് ആണ് ന്നു കൂടി ഏട്ടൻ പറഞ്ഞപ്പോ പിന്നെ ഒന്നും നോകീല തന്റെ ഇഷ്ട ചോദിക്കാനും മറന്നു ന്നെ ഇഷ്ടല്ല ന്നു അറിയാം പ്രശ്നം ഇല്ല അമ്മയുടെ മുന്നില് താനൊന്നു അഭിനയിച്ച പിന്നെ രോഗം മാറിട്ട് താൻ പോക്കേ അതുവരെ നിക്ക് കാണാലോ അതുംപറഞ്ഞു അവൻ തിരിഞ്ഞതും അവനെ പിന്നിൽ നിന്നും കെട്ടിപിടിച്ചു പുറത്തു മുഖം പൊത്തി അവൾ കരഞ്ഞതും ഒരുമിച്ചായിരുന്നു ആ കണ്ണീരിൽ അവനോടു ചെയ്ത തെറ്റുകൾക്കെല്ലാം ഉള്ള ക്ഷമ പറച്ചിൽ ഉണ്ടായിരുന്നു അവൻ അതുമനസ്സിലാക്കി അവളെ തന്റെ മാറോടു ചേർത്ത് പിടിച്ചു അയ്യോ മറന്നു അവൻ പെട്ടെന്ന് എന്തോ അബദ്ധം പട്ടിയപോലെ പറഞ്ഞു അതായിരുന്നു ആദ്യം പറയേണ്ടത് ച്ചെ എപ്പോഴും ഇങ്ങനെ തന്നെ ആദ്യം പറയണ്ട കാര്യം മറന്നു പോവും എന്താ മറന്നേ അവൾ ചോദിച്ചു അതുപിന്നെ,….

. പിന്നെ അമ്മാമ തന്ന പൈസ ഇല്ലേ അതിനും ഞനെ ഒരു 10ലക്ഷം രൂപ എടുത്തു മ്മളെ നീതുന്റെ കല്യാണം ഇല്ലേ അതിൽ കുറച്ചു കടം ഉണ്ടെയ്‌നും അത് വീട്ടാൻ വേണ്ടിയാണ് നിക്ക് കുറച്ചു സമയം തന്നാ മതി കുറിണ്ട് അതുകിട്ടിയ തരാ അതവളിൽ ഒരു ചിരി ആണ് ഉയർത്തിയത് ആ പുഞ്ചിരിയോടെ തന്നെ അവൾ അവന്റെ നെഞ്ചിൽ ചാഞ്ഞു സ്നേഹത്തോടെ അഹമ്മദ് അറിയാം സംഭവം ബോർ ആണ് ക്ളീഷേ ആണ് ഒക്കെ അറിയാം പക്ഷെ എനിക്ക് ഇതൊക്കെ പറയാൻ നിങ്ങളൊക്കെ തന്നെ ഉള്ളു അതുകൊണ്ട് മാത്രം തെറിവിളിക്കാൻ തോന്നുന്നു എങ്കിലും മടിക്കേണ്ട ആ കമന്റ്‌ ബോക്സിൽ കാച്ചിക്കോ Note-തന്തക്കും തള്ളക്കും മാത്രം വിളിക്കരുത് എന്റെ കയ്യിലിരിപ്പിനു അവർ എന്തു പിഴച്ചു

Comments:

No comments!

Please sign up or log in to post a comment!