രതി ശലഭങ്ങൾ 21
ഈ പാർട്ട് പെട്ടെന്ന് വേണം എന്ന് ആവശ്യപ്പെട്ടതുകൊണ്ട് അധികം എഴുതാനൊത്തില്ല, എഴുതിയത് ഇടുന്നു .ക്ഷമിക്കണം . പിന്നെ കമ്പി മാത്രം പ്രതീക്ഷിക്കുന്നവർ നിരാശരാകും , സ്വല്പം കഥയിലേക്ക് – സാഗർ
ഞാൻ ആക്ടിവയിൽ നിന്നിറങ്ങി .
മഞ്ജു വണ്ടിയുടെ കീ ഊറി എടുത്തു പിൻസീറ്റിലെ ലോക് തുറന്നുകൊണ്ട് , സീറ്റിനടിയിൽ വെച്ച ബാഗ് എടുത്തു എന്റെ നേരെ തിരിഞ്ഞു .
ഞാൻ മുറ്റവും പരിസരവും ഒക്കെ നോക്കി .മുറ്റം നിറയെ മരങ്ങളുടെ ഇലകൾ പൊഴിഞ്ഞു ഉണങ്ങി കിടപ്പുണ്ട് . നേർത്ത കാറ്റിൽ അവ പറക്കുന്നുമുണ്ട്.
“ഇവിടെ അടിയും തുടയും ഒന്നുമില്ലേ ?”
ഞാൻ സ്വല്പം ഗൗരവത്തിൽ മഞ്ജുവിനോട് ചോദിച്ചു.
അവൾ അപ്പോഴേക്കും വീടിന്റെ ഉമ്മറത്തേക്ക് കയറാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു .
“മ്മ്..ഞാനിവിടെ രണ്ടു ദിവസമായിട്ട് ഇല്ലാരുന്നു ,അതാ ഇങ്ങനെ “
മഞ്ജു തിരിഞ്ഞു എന്നെ നോക്കി കൊണ്ട് പറഞ്ഞു.പിന്നെ ചുമരിൽ കൈചേർത്തു കുത്തികൊണ്ട് ചെരുപ്പ് ഊരിയിട്ടു.
ഞാൻ തലയാട്ടി. ഇനി തിരിച്ചു പോണമല്ലോ എന്നോർത്തപ്പോൾ ആണ് ടെൻഷൻ ആയത്. ഇപ്പോൾ തന്നെ സന്ധ്യ ആയി. ഇനി ഇപ്പൊ ശ്യാമിനോട് എങ്ങാനും എന്നെ എടുക്കാൻ വരാൻ പറയേണ്ടി വരുമല്ലോ.
ഞാൻ മുറ്റത്തു നിന്ന് അങ്ങനെ ആലോചിച്ചു നിക്കേ മഞ്ജു ഉമ്മറത്തേക്ക് കയറി വാതിലിന്റെ കീ ഇട്ടു തുറന്നു .പിന്നെ ആലോചനയിൽ മുഴുകിയ എന്നെ നോക്കി.
“മ്മ്..എന്താ കേറുന്നില്ലേ ?”
മഞ്ജു നിറഞ്ഞ ചിരിയോടെ ചോദിച്ചു .
“അല്ല..ഞാൻ കയറിട്ടിപ്പോ എന്തിനാ ..ആരേലും കണ്ട മിസ്സിന് മോശം അല്ലെ ?”
ഞാൻ ചുറ്റിനും നോക്കികൊണ്ട് പറഞ്ഞു.
“ഓ പിന്നെ ..നീ കേറൂ, അതൊന്നും കുഴപ്പമില്ല “
അവൾ ചിരിയോടെ പറഞ്ഞു.
പിന്നെ ഉമ്മറത്തെ ലൈറ്റ് തെളിച്ചു .അവിടത്തെ സി.എഫ്.എൽ ലാംപ് തെളിഞ്ഞു .ഉമ്മറത്തും മുറ്റത്തേക്കും അതിന്റെ നേർത്ത വെളിച്ചം കടന്നു .
ഞാൻ ഉമ്മറത്തേക്ക് നടന്നു കയറി .മഞ്ജു വാതിൽ തുറന്നു അകത്തേക്കും .ഞാൻ പിന്നാലെ നടന്നു ചെന്നു, അകത്തെ വിളക്കുകൾ മഞ്ജു തെളിച്ചു . നേരെ കയറി ചെല്ലുന്നത് ഹാളിലേക്കാണ് . അത്യാവശ്യം നല്ല നീറ്റ് ആണ് . ഒരു ചെറിയ ഡൈനിങ്ങ് ടേബിളും ഒരു ചെറിയ ടി.വി യും സീലിംഗ് ഫാനും ഒക്കെ ആയി തരക്കേടില്ല. വാടക വീട് ആകുമ്പോ അത് തന്നെ ധാരാളം ആണ് .
മഞ്ജു ബാഗ് ഹാളിൽ ഉണ്ടായിരുന്ന സോഫ സെറ്റിയിലേക്കിട്ടുകൊണ്ട് നടുവിന് കൈ താങ്ങി നിന്ന് എന്നെ തിരിഞ്ഞു നോക്കി .
“ഇരിക്കേടോ …”
മഞ്ജു എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.
പിന്നെ അവൾ സോഫയിലേക്ക് ഇരുന്നു . കാലുകൾ നീട്ടി സോഫയിൽ ചാരി കിടന്നു മഞ്ജു രണ്ടു കൈകളും മാറിൽ പിണച്ചു കെട്ടി. ഞാൻ അവൾക്കു അഭിമുഖമായി ഒരു കസേരയിൽ ഇരുന്നു .
“താങ്ക്സ് “
ഞാൻ ചുറ്റിനും നോക്കി ഇരിക്കുമ്പോൾ മഞ്ജു സാവധാനം , ശബ്ദം താഴ്ത്തികൊണ്ട് പറഞ്ഞു .
“എന്തിനു ?”
ഞാൻ ആകാംക്ഷയോടെ തല ഉയർത്തികൊണ്ട് ചോദിച്ചു .
“ചുമ്മാ..എന്നെ കൊണ്ട് വിട്ടതിനു ..ഞാൻ പറഞ്ഞത് അനുസരിച്ചതിനു ..എന്നെ ബോറടിപ്പിക്കാതെ ഇങ്ങെത്തിച്ചതിന്..”
മഞ്ജു നിർത്തി നിർത്തി പറഞ്ഞു.
“മ്മ്…താങ്ക്സ് ഒകെ സ്വീകരിച്ചു ..പക്ഷെ എനിക്ക് ഉടനെ പോണം ..നേരം വൈകി “
ഞാൻ സ്വല്പം തിരക്കഭിനയിച്ചുകൊണ്ട് പറഞ്ഞു .
“മ്മ്…എന്തായാലും വന്നില്ലേ..ചായ കുടിച്ചിട്ട് പോകാം .ഇവിടെ ആദ്യമായി വരുന്ന ഗസ്റ്റ് നീയാ “
മഞ്ജു ചിരിയോടെ പറഞ്ഞു.
“അതെന്താ മിസ്സിന്റെ വീട്ടുകാരൊന്നും വരില്ലേ ?”
ഞാൻ സംശയത്തോടെ ചോദിച്ചു .
“വരും…പക്ഷെ അവരൊന്നും ഗസ്റ്റ് ആയിട്ട് കൂട്ടാൻ പറ്റില്ല “
മഞ്ജു ചിരിയോടെ പറഞ്ഞു .
ഞാൻ ഒന്നും മനസിലായില്ലെങ്കിലും ചുമ്മാ മൂളിക്കൊടുത്തു .
“അതെ.മിസ്സിന്റെ ഫോൺ ഒന്ന് തന്നെ..ഞാൻ ശ്യാമിനെ ഒന്ന് വിളിക്കട്ടെ..എന്നെ വിളിക്കാൻ വരാൻ പറയാനാ “
ഞാൻ ധൃതിയോടെ പറഞ്ഞു.
“ഇങ്ങോട്ടേക്കോ ?”
മഞ്ജു സംശയത്തോടെ ചോദിച്ചു.
“ആഹ്…എന്താ കുഴപ്പമുണ്ടോ ?”
ഞാൻ തിരിച്ചു ചോദിച്ചു.
“കുഴപ്പം ഒന്നുമില്ല..അവനു ഈ സ്ഥലം അറിയുമോ അതിനു ?”
മഞ്ജു സംശയം പ്രകടിപ്പിച്ചു .
“അതൊക്കെ ഞാൻ പറഞ്ഞു കൊടുത്തോളം..എന്റെല് ബാലൻസ് ഇല്ല “
ഞാൻ അവളോടായി പറഞ്ഞു.
“മ്മ്…അവന്റെ നമ്പർ പറ..ഞാൻ അടിച്ചു തരാം “
മൊബൈൽ എന്നെ ഏൽപ്പിക്കാൻ എന്തോ മടി ഉള്ള പോലെ പറഞ്ഞു മഞ്ജു എന്നെ നോക്കി.
ഞാൻ പറഞ്ഞു കൊടുത്ത നമ്പർ ഡയൽ ചെയ്ത ശേഷം മഞ്ജു ഫോൺ എനിക്ക് നീട്ടി. ശ്യാം മൂന്നു നാല് റിങ് കഴിഞ്ഞു ഫോൺ എടുത്തു.
ശ്യാം ;”ഹാലോ ആരാ ?”
പരിചയമില്ലാത്ത നമ്പർ ആയതുകൊണ്ട് ശ്യാം തിരക്കി.
“അളിയാ ഞാനാ..കവിൻ”
ഞാൻ മഞ്ജുവിനെ നോക്കികൊണ്ടാണ് സംസാരിക്കുന്നത്. മഞ്ജു നെറ്റിയിലെ മുറിവിന്മേലുള്ള ബാൻഡ് ഐഡിൽ കൈ അല്പം പൊക്കി തടവിക്കൊണ്ട് എന്നെ നോക്കി .കറുത്ത ചുരിദാർ ആയതുകൊണ്ട് അവളുടെ കക്ഷത്തെ വിയർപ്പു എനിക്ക് കാണാൻ സാധിക്കുന്നില്ല .
ശ്യാം ;”ആ.
അവൻ സംശയം പ്രകടിപ്പിച്ചു.
“ഇതൊരു ഫ്രണ്ടിന്റെ നമ്പറാ..എടാ ഞാനിപ്പോ നമ്മുടെ പള്ളിപ്പടി കഴിഞ്ഞുള്ള ,വലത്തോട്ടേക്കു പോകുന്ന കോൺക്രീറ്റ് റോഡ് ഉള്ള വഴിയില്ലേ..അവിടെ പെട്ട് കിടക്കുവാ..നീ ഒന്ന് വണ്ടി എടുത്തു വന്നേ ?”
ഞാൻ ഒറ്റശ്വാസത്തിൽ പറഞ്ഞു.
ശ്യാം ;”അവിടെ എന്താ പരിപാടി “
അവൻ വീണ്ടും സംശയം പ്രകടിപ്പിച്ചു .
“അതൊക്കെ വന്നിട്ട് പറയാം..നീ പള്ളിപടിക്കൽ എത്തിയ വിളി..ഡാ പിന്നെ എളുപ്പം വരണം “
ഞാൻ അവനെ ഒന്നോർമ്മപെടുത്തി.
“മ്മ്…ഞാൻ വീട്ടിലെത്തി കുറച്ചായെ ഉള്ളു…കുളി കഴിഞ്ഞിട്ട് ഇറങ്ങാം “
അവൻ പറഞ്ഞു .
“മ്മ്മ് ..എന്ന പെട്ടെന്ന് നോക്ക് “
ഞാൻ ധൃതി കൂട്ടി .
ശ്യാം ;”നീ ഒന്ന് പെടക്കാതിരിക്കു മൈരേ..ഞാൻ വരാം”
ശ്യാം ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് ഫോൺ വെച്ചു.
ഞാൻ അതോടെ ഫോൺ തിരികെ മഞ്ജുവിന് നീട്ടി. അവൾ വലതു കൈ നീട്ടികൊണ്ട് അത് വാങ്ങി .
“എന്ത് പറഞ്ഞു അവൻ ?”
മഞ്ജു എന്നോടായി തിരക്കി.
“വരും…”
ഞാൻ പതിയെ പറഞ്ഞു .
“എന്ന നീ ഇരിക്ക് ഞാൻ ചായ എടുത്തിട്ട് വരാം “
അതും പറഞ്ഞു മഞ്ജു പതിയെ എഴുനേറ്റു . ഇടുപ്പിനു കൈ തങ്ങിയാണ് അവൾ എഴുന്നേറ്റത് . സ്വല്പം വേദന ഉണ്ടെന്നു തോന്നുന്നു .
“അല്ല..ഈ കാര്യം പറഞ്ഞില്ലാലോ “
ഞാൻ അവളോടൊപ്പം എഴുനീറ്റുകൊണ്ട് ചോദിച്ചു .
“ഏതു കാര്യാടാ?”
മഞ്ജു എന്നെ നോക്കി .
ഞാൻ അവളുടെ അടുപ്പിലേക്ക് കൈചൂണ്ടി കാണിച്ചു . അത് കണ്ടപ്പോൾ അവളുടെ കണ്ണിൽ ഒരു സന്തോഷവും സങ്കടവുമെല്ലാം മാറി മാറി വിടർന്ന പോലെഎനിക് തോന്നി. അവളുടെ വിഷമങ്ങൾ ഒരാൾ തിരക്കുന്ന സന്തോഷം..സംഭവിച്ചതിന്റെ ദുഃഖം ! അങ്ങനെ എല്ലാമുണ്ട് ആ നോട്ടത്തിൽ.
“ഒന്നുമില്ലെടാ ..നീ അറിയണ്ട “
മഞ്ജു പതിയെ പറഞ്ഞുകൊണ്ട് തിരിഞ്ഞു അടുക്കളയിലേക്കായി നടന്നു.
“ഹാ..അത് പറഞ്ഞ പറ്റില്ല “
ഞാൻ പിന്നാലെ നടന്നു .മഞ്ജു എന്നെ തിരിഞ്ഞു നോക്കികൊണ്ട് ചിരിച്ചു മുൻപേ നടന്നു .ഞങ്ങൾക്കിടയിൽ എന്തോ അടുപ്പം കൈവന്ന പോലെ എനിക്ക് തോന്നി.
മഞ്ജുവും ഞാനും നേരെ അടുക്കളയിലെത്തി. സാമാന്യം നല്ല വൃത്തിയുള്ള കിച്ചൻ . മഞ്ജു പൈപ് തുറന്നു ഒരു പിടിയുള്ള പാത്രത്തിൽ വെള്ളം നിറച്ചുകൊണ്ട് കറണ്ട് അടുപ്പിലേക്ക് വെച്ചു .
പിന്നെ അത് ഓണാക്കി തിളക്കാനായി കാത്തു നിന്നു.
“ഒന്നും പറഞ്ഞില്ല.
ഞാൻ വീണ്ടും അവളെ നോക്കി .
“പറയണോ?”
അവളെന്നെ ചെറു ചിരിയോടെ നോക്കി .
ഞാൻ വേണമെന്ന് മൂളി.
ഒരു നിമിഷം ആലോചനയിൽ മുഴുകി മഞ്ജു ഒരു ദീർഘ ശ്വാസമെടുത്തു . പിന്നെ പതിയെ പറഞ്ഞു.
“ഇറ്റ്സ് ആ ഗിഫ്റ്റ് ഫ്രം നവീൻ “
അവൾ പറഞ്ഞത് കേട്ട് എനിക്കൊന്നും മനസിലായില്ല. നവീൻ എന്നയാൾ മഞ്ജുവിന്റെ ഭർത്താവാണെന്നു മാത്രം അറിയാം.ഞാൻ മഞ്ജുവിന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. ഒരു തരാം നിസ്സംഗ ഭാവം അവളിൽ തളം കെട്ടി നിൽപ്പുണ്ട്.
“എന്ന് വെച്ച..?”
ഞാൻ അവിടെയുണ്ടാരുന്ന സ്ലാബിലേക്കു ചാരി നിന്നുകൊണ്ട് ചോദിച്ചു .
“എന്നെ കെട്ടിയ ആളുടെ സമ്മാനം ആണെന്ന് “
മഞ്ജു ഒരു ചിരി മുഖത്ത് വരുത്താൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു .
പിന്നെ നാണക്കേടൊന്നും വിചാരിക്കാതെ ചുരിദാറിന്റെ വശങ്ങളിലെ വിടവുള്ള ഭാഗം സ്വല്പം കൂടി പൊക്കി ഉയർത്തി . അവളുടെ തൊവില്ല നിറത്തിലുള്ള വയറും ഇടുപ്പിന്റെ ഭാഗവും എന്റെ മുൻപിൽ തെളിഞ്ഞു. പക്ഷെ അവിടെ ആകെ ചുവന്നു, രക്തം നീലിച്ച പോലെ കിടപ്പുണ്ടായിരുന്നു . ഒരു ഡോക്റ്റർക്കു മുൻപിൽ നിൽക്കും പോലെ മഞ്ജു നനമെത്തും വിചാരിക്കാതെ എനിക്കാ ഭാഗം കാണിച്ചു തന്നു .
ഞാനൊന്നു ഞെട്ടി.
എനിക്കൊന്നും മനസിലായില്ല .
മഞ്ജു ചുരിദാർ നേരെയിട്ടു .പിന്നെ എന്നെ നോക്കി ചിരിച്ചു .
“ഇതെന്ന പറ്റി മഞ്ജുസേ നേരെചൊവ്വേ പറ “
ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി നിന്നു.
അടുപ്പിൽ വെള്ളം തിളച്ചു തുടങ്ങിയിരുന്നു .
അവളെന്നെ നോക്കി . പിന്നെ ചുണ്ടിൽ ഒരു ചിരി വിടർത്തി .
“എനിക്ക് ഒരുപാട് പ്രേശ്നങ്ങളുണ്ട് , അതിലൊന്നാണ് നീ ..”
മഞ്ജു ചിരിയോടെ പറഞ്ഞു നിർത്തി എന്നെ നോക്കി .
“പക്ഷെ നിന്റെ ഈ കുട്ടിക്കളി ഒക്കെ എനിക്കിഷ്ടമാ ..”
മഞ്ജു പറഞ്ഞു നിർത്തിയപ്പോൾ എനിക്ക് സന്തോഷം അടക്കാനായില്ല. ഒടുക്കം മഞ്ജു തുറന്നു സമ്മതിച്ചിരിക്കുന്നു . ഞാൻ സത്യം ആണോ എന്ന ഭാവത്തിൽ അവളെ നോക്കി. ആ മുഖത്തും വേറെ ഭാവ വ്യത്യസങ്ങൾ ഒന്നുമില്ല .
“ഇഷ്ടമല്ലാത്ത ഒരാളേയുള്ളു..നവീൻ “
മഞ്ജു അത് സ്വല്പം സങ്കടത്തോടെ ഈർഷ്യയോടെ പറഞ്ഞപ്പോ എനിക്കെന്തോ വല്ലായ്മ ഫീൽ ആയി. മഞ്ജുവും നവീനും തമ്മിൽ എന്തൊക്കെയോ പ്രോബ്ലംസ് ഉണ്ടെന്നു എനിക്ക് തോന്നി .
“ആദ്യമൊക്കെ വെറും സൗന്ദര്യ പിണക്കം , പിന്നെ പിന്നെ അവൻ എന്നെ പർപ്പസ്സ്ഫുളി ഇൻസൾട്ട് ചെയ്തു തുടങ്ങി , പിന്നെ അത് വാക്ക് തർക്കം ആയി.
മഞ്ജു തിളച്ചു കൊണ്ടിരിക്കുന്ന പാത്രത്തിലെ വെള്ളത്തിൽ നിന്നുയരുന്ന കുമിളകൾ നോക്കി കൊണ്ട് ആരോടെന്നില്ലാതെ പറഞ്ഞു. ഞാനിതെല്ലാം അണ്ടി പോയ അണ്ണാൻ കണക്കെ കേട്ട് നിന്നു . അവരുടെ ഒന്നിച്ചുള്ള ജീവിതം അത്ര സുഖകരമല്ല എന്ന് മാത്രം അതിൽ നിന്നും എനിക്ക് മനസിലായി.
“എന്നിട്ട് ?”
ഞാൻ ആകാംക്ഷയോടെ ചോദിച്ചു .
“എന്നിട്ടെന്താ ..ഞാൻ നോട്ടീസ് അയച്ചു . ആ ദേഷ്യത്തിന് ഇവിടെ വന്നു എന്നെ കുറെ ചീത്ത വിളിച്ചു..ഞാൻ തിരിച്ചും പറഞ്ഞു ..പിന്നെ ..”
മഞ്ജു ഒന്ന് പറഞ്ഞു നിർത്തിക്കൊണ്ട് തിളച്ച വെള്ളത്തിലേക്ക് ചായപ്പൊടി ഇട്ടു . ആ തിളച്ചു മറിയുന്ന വെള്ളത്തിന്റെ നിറം അതോടെ ഇരുണ്ടു ..അതിലെക്കൽപ്പം പഞ്ചസാരയും ഇട്ടു .
“നീ കട്ടൻ കുടിക്കില്ല..ഇവിടെ പാലൊന്നും ഇരിപ്പില്ല “
വിഷയത്തിൽ നിന്നും വ്യതിചലിച്ചുകൊണ്ട് അവളെന്നോട് ചോദിച്ചു .
“മ്മ്..അതൊക്കെ കുടിക്കും..എന്നിട്ടെന്തുണ്ടായെന്നു പറ “
ഞാൻ ഒരു കഥ കേൾക്കും പോലെ ആവേശത്തോടെ തിരക്കി .
“മ്മ്…പിന്നെ കുറച്ചു വയലൻസ് ആയി..എന്റെ തല പിടിച്ച അവൻ ചുമരിൽ ഇടിച്ചു..അങ്ങനെ പറ്റിയതാണ് ഈ കാണുന്നത് “
മഞ്ജു ചിരി വരുത്തിക്കൊണ്ട് നെറ്റിയിലെ ബാൻഡ് ഐഡിൽ തൊട്ടു കാണിച്ചു കൊണ്ട് പറഞ്ഞു .
“പിന്നെ …പിന്നെ അവൻ കസേര എടുത്തു എന്നെ അടിച്ചു ..ഫൈബറിന്റെ കസേര ആയോണ്ട് ഇടുപ്പെല്ലു പൊട്ടിയില്ല , ചെറിയ ചതവിൽ ഒതുങ്ങി …അങ്ങനെ ആ വിഷമത്തിൽ ഇരിക്കുമ്പോഴാ നിന്റെ ഒലിപ്പീരു ..അപ്പൊ പിന്നെ ദേഷ്യം വരാതെ ഇരിക്കോ”
അവൾ വളരെ ലാഘവത്തോടെയാണ് അതെല്ലാം പറയുന്നതെന്ന് എനിക്ക് തോന്നി. ചിലപ്പോൾ അതെല്ലാം പരിചയിച്ചതുകൊണ്ടാകും . പക്ഷെ കോളേജിൽ കാണുന്ന മഞ്ജുവിന്റെ മുഖവും ആറ്റിറ്റ്യൂടും കണ്ടാൽ പറയില്ല ഇങ്ങനെ ഒരു പേർസണൽ ലൈഫ് ഉണ്ടെന്നു .
ഞാനതു കണ്ടു ചുണ്ടിൽ ചിരി വരുത്തി അവളെ വല്ലായ്മയോടെ നോക്കി . ഇത്ര പാവം ആയിരുന്നല്ലേ ടീച്ചർ !
അവൾ ഇലക്ട്രിക് സ്റ്റവ്വ് ഓഫ് ആക്കികൊണ്ട് , ഒരു ചില്ലു ഗ്ലാസ് എടുത്തു . പിന്നെ അതിന്മേലേക്കു ഒരു അരിപ്പ എടുത്തു വെച്ചു ശ്രദ്ധയോടെ ചായ പത്രം അതിലേക്കു ചെരിച്ചു. ചായ അരിപ്പയിലൂടെത്തട്ടി ഒഴുകി ഗ്ലാസിൽ നിറയാൻ തുടങ്ങി. തേയില ചണ്ടി അരിപ്പയിൽ തടഞ്ഞു നിന്നു . നല്ല കടും നിറത്തിലുള്ള കട്ടൻ ചായ റെഡി !
മഞ്ജു അതെടുത്തു എനിക്ക് നീട്ടി.
ഞാൻ കൈനീട്ടി വാങ്ങി .
“എന്നിട്ട് .?”
ഞാൻ വീണ്ടും കാര്യങ്ങൾ അറിയാനുള്ള ത്വരയിൽ ചോദിച്ചു.
“പറയാം..നീ ചായ കുടിക്ക് “
മഞ്ജു പറഞ്ഞുകൊണ്ട് സ്ലാബിനു മീതേക്ക് ചാരി നിന്നു , കൈകൾ സ്ളാബിൽ കുത്തികൊണ്ടാണ് നിൽപ്പ് .
“മിസ് കുടിക്കുന്നില്ലേ ?”
ഞാൻ ചായ ഊതിക്കൊണ്ട് അവളെ നോക്കി.
“വേണ്ട…നീ കുടിച്ചോ ..ഞാൻ പിന്നെ കഴിച്ചോളാം “
മഞ്ജു പറഞ്ഞു . പിന്നെ ഞങ്ങൾ രണ്ടാളും അടുക്കളയിൽ നിന്നും തിരിച്ചു ഹാളിലേക്ക് തന്നെ നടന്നു. സോഫയിലായി മഞ്ജുവും തിരികെ കസേരയിലായി ഞാനും ചെന്നു ഇരുന്നു .
“എന്നിട്ട്…അയാളെവിടെ പോയി ?”
ഞാൻ ചായ കുടിച്ചുകൊണ്ട് ചോദിച്ചു.
“അയാള് അയാളുടെ പാട് നോക്കി പോയി ..അത്ര തന്നെ…നീ ഇത്ര ഒക്കെ അറിഞ്ഞ മതി “
മഞ്ജു എന്നെ ദേഷ്യത്തോടെ നോക്കി.
“ഓ..പോസ് ആണെന്കി പറയണ്ട “
ഞാൻ പതിയെ പറഞ്ഞു.
“പോസ് ആണെന്കി ഞാനിത്രേം നിന്നോട് പറയുമോടാ , അങ്ങനെ പറയാൻ ഒന്നുമില്ലെടാ ..എന്നെ മൈൻഡ് പോലും ചെയ്യാതെ നവീൻ ഇവിടന്നു ഇറങ്ങി പോയി …ഞാൻ ആണെന്കി വേദനിച്ചിട്ട് ഇരിക്കാനും നിക്കാനും വയ്യാത്ത പോലെ ആയിപോയി അടി കൊണ്ടപ്പോ ..പിന്നെ നീ അന്ന് വന്നപ്പോ കണ്ടില്ലേ രമ്യ ..അവളെ വിളിച്ചു..അവള് ഓട്ടോ വിളിച്ചു വന്ന ശേഷം ഞങ്ങൾ ഡോക്ടറുടെ അടുത്ത് പോയി ..പിന്നെ വീട്ടിൽ വിളിച്ചു കാര്യങ്ങളൊക്കെ പറഞ്ഞു…എന്റെ അച്ഛനും അമ്മയും പിറ്റേന്ന് വന്നിരുന്നു ..ഇനി വെച്ചു താമസിപ്പിക്കണ്ട പോലീസിൽ കംപ്ലൈന്റ്റ് കൊടുക്കാം എന്നൊക്കെ പറഞ്ഞു ..”
മഞ്ജു ഒരു കഥ പറയും പോലെ കാര്യങ്ങളൊക്കെ വിശദീകരിച്ചു . ഞാൻ ആവി പറക്കുന്ന ചായ ഊതികുടിച്ചുകൊണ്ട് എല്ലാം കേട്ടിരുന്നു .
“എന്നിട്ട് കൊടുത്തോ ?”
ഞാൻ താല്പര്യത്തോടെ ചോദിച്ചു .
“അറിയില്ല…കൊടുത്തു കാണും ..”
മഞ്ജു ചിരിയോടെ പറഞ്ഞു .
“മ്മ്..മിസ്സിനെ കണ്ട ഇത്രേം പ്രോബ്ലം ഉണ്ടെന്നു പറയില്ലല്ലോ “
ഞാൻ ചിരിയോടെ ചോദിച്ചു .
“പിന്നെ എന്ത് പറയും…?”
മഞ്ജു കാല് രണ്ടും സോഫയിലേക്കെടുത്തു കയറ്റി , ചമ്രം പടിഞ്ഞു ഇരുന്നു .
“എന്ത് വേണേലും പറയാം…”
ഞാൻ ഒന്നർത്ഥം വെച്ചു പറഞ്ഞു .
“അങ്ങനെ ഇപ്പൊ പറയണ്ട…”
മഞ്ജു ചിരിച്ചു. ആ തുറന്നു പറച്ചിലിൽ അവൾക്കല്പം ആശ്വാസം ഉണ്ടെന്നു എനിക്ക് തോന്നി .
“അപ്പൊ ഡിവോഴ്സ് ആകുമല്ലേ ?”
ഞാൻ പതിയെ ചോദിച്ചു .
“ആകുമെങ്കി ?”
മഞ്ജു എന്റെ ചോദ്യത്തിന്റെ റൂട്ട് മനസിലാക്കികൊണ്ട് ചോദിച്ചു.
“അല്ല..ഞാൻ ചുമ്മാ ചോദിച്ചെന്നെ ഉള്ളു “
ഞാൻ അവളുടെ നോട്ടം കണ്ടു ട്രാക്ക് പെട്ടെന്ന് മാറ്റി.
“മ്മ്..അങ്ങനെ ഇപ്പൊ ചോദിക്കണ്ട…”
മഞ്ജു സോഫയിലേക്ക് ചാരി കിടന്നുകൊണ്ട് കാലു നിലത്തേക്ക് തന്നെ ഇറക്കി വെച്ചു .പിന്ന എന്തോ ആലോചിച്ചെന്ന പോലെ കിടന്നു .ഞാൻ പതിയെ കസേരയിൽ നിന്നും എഴുനേറ്റു ഗ്ലാസ് ടേബിളിൽ വെച്ചു .
പിന്നെ പതിയെ മഞ്ജുവിന്റെ അടുത്തേക്ക് നടന്നു .
“മ്മ് ..തൊടലും പിടിക്കലും ഒന്നും വേണ്ട..അവിടെ നിന്ന മതി “
മഞ്ജു എന്റെ വരവ് കണ്ടെന്നോണം പറഞ്ഞുകൊണ്ട് എഴുനേറ്റു . ഞാൻ അത് കണ്ടു ചിരിച്ചു .
“ഹ..എന്ന് പറഞ്ഞാ പറ്റില്ല…എന്നെ പറ്റിക്കാൻ തുടങ്ങീട്ട് കുറെ ആയി “
ഞാൻ മഞ്ജുവിന്റെ അടുത്തേക്ക് ചെന്നു .
“ഡാ ഡാ വേണ്ട വേണ്ട “
മഞ്ജു തുറന്നു കിടക്കുന്ന വാതിലിലൂടെ പുറത്തേക്കു ഭയത്തോടെ നോക്കി. ഞാൻ വല്ലതും കൈവിട്ടു ചെയ്തു കളയുമോ എന്ന ഭയം മഞ്ജുവിന് ഉണ്ട് .
മഞ്ജു ഞാൻ അടുക്കും തോറും പുറകോട്ടു നീങ്ങുന്നുണ്ട്.
പക്ഷെ ഇനി അവൾ എതിർക്കില്ലെന്ന് എനിക്കുറപ്പുണ്ട്. ഞാൻ പൊടുന്നനെ മുന്നോട്ടാഞ്ഞുകൊണ്ട് മഞ്ജുവിന്റെ കയ്യിൽ പിടിച്ചു നിർത്തി .
മഞ്ജു എന്നെ സംശയത്തോടെ തുറിച്ചു നോക്കി . ഷാൾ മാറി കിടന്നിട്ടും കൂടി അവളുടെ മാറിടങ്ങൾ വേഗത്തിൽ ഉയർന്നു പൊങ്ങി.
“സത്യം പറ…മിസ്സിന് എന്നെ ഇഷ്ടമല്ലേ ?”
ഞാൻ അവളുടെ വലതു കയ്യിൽ എന്റെ രണ്ടു കൈത്തലവും കൂട്ടിപിടിച്ചുകൊണ്ട് തഴുകി കൊണ്ട് ചോദിച്ചു. മഞ്ജു മുഖം ഉയർത്തി എന്നെ നോക്കി . അവളുടെ കണ്ണിൽ ഇഷ്ടകേടല്ല…പക്ഷെ ഇതൊന്നും ശരി അല്ല എന്ന തോന്നൽ ഉണ്ട് എന്നെനിക്ക് തോന്നി.
“പറ…”
ഞാൻ വീണ്ടും തിരക്കി.
“ഇല്ല …”
മഞ്ജു എന്നെ പിന്തിരിപ്പിക്കാനായി പറഞ്ഞു.
“അല്ല..എനിക്കറിയാം…മിസ് നുണ പറയുവാ “
ഞാൻ അവളുടെ കയ്യിലെ പിടുത്തം ബലത്തിലാക്കി .
മഞ്ജു എന്നെ വല്ലായ്മയോടെ നോക്കുന്നുണ്ട്. അവൾക്കു എന്നെ എതിർക്കാനും വയ്യ എന്നാൽ സ്വീകരിക്കാനും വയ്യ എന്ന അവസ്ഥ ആണ് .
ഞാൻ പെട്ടെന്ന് എന്റെ ഇടം കൈ മഞ്ജുവിന്റെ ഇടുപ്പെല്ലിന് മീതേക്ക് ചുരിദാറിനു മീതേക്കൂടി നീക്കി .മഞ്ജു എന്നെ ഒരു ഞെട്ടലോടെ നോക്കി . അവളതു പ്രതീക്ഷിച്ചതല്ല.
ഞാനവിടെ പതിയെ തഴുകി…പിന്നെ മഞ്ജുവിനെ മുഖം ഉയർത്തി നോക്കി.
“വേദന ഉണ്ടോ ?”
ഞാൻ അവിടെ ഒന്നമർത്തികൊണ്ട് ചോദിച്ചു .
മഞ്ജു എന്റെ കൈ അവിടെ അമര്ന്നപ്പോള് ഒന്ന് പുളഞ്ഞ പോലെ എനിക്ക് തോന്നി.
“മ്മ്…”
അവൾ പതിയെ മൂളി.
“എന്നെ ഇഷ്ടമല്ലെങ്കിൽ വേണ്ട..എനിക്ക് മഞ്ജുസിനെ ഇഷ്ടാ…ഇപ്പൊ ആ ഇഷ്ടം കൂടി കൂടി വരുവാ..എന്താണെന്നു അറിയില്ല …”
ഞാൻ വളരെ സാവധാനം പറഞ്ഞു. എന്റെ വാക്കുകൾ കേട്ട് മഞ്ജു എന്നെ വല്ലായ്മയോടെ നോക്കി. അവൾക്കു കരച്ചിലും സന്തോഷവും ഒക്കെ ഒരേ സമയം വരുന്നുണ്ടെന്നു ആ മുഖം വിളിച്ചോതുന്നുണ്ട്.
“വേണ്ടെടാ ഇതൊന്നും സെറ്റ് ആവില്ല “
മഞ്ജു ഇടറുന്ന സ്വരത്തോടെ പറഞ്ഞു .
പക്ഷെ എനിക്കിനിയും പിടിച്ചു നിൽക്കാനാവുമായിരുന്നില്ല. മഞ്ജുവിനോടുള്ളത് വെറും പ്രത്യക്ഷമായ മാംസ സ്നേഹമല്ലെന്നു ഞാനും തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു . ബീനേച്ചിയും വിനീത ആന്റിയുമെല്ലാം കേവലം കഴപ്പിന്റെ കാമക്കൂത്തു മാത്രം !
“ആവും…ആവണം “
ഞാൻ അതും പറഞ്ഞു മഞ്ജുവിനെ കെട്ടിപിടിച്ചു . എന്റെ നെഞ്ച് അവളുടെ മാറിൽ അമർന്നു. മഞ്ജു വേണ്ടെന്ന ഭാവത്തിൽ എന്നെ തള്ളിമാറ്റാൻ ശ്രമിച്ചെങ്കിലും ആ കൈകൾക്ക് അതിനുള്ള ബലം ഉണ്ടായിരുന്നില്ല . എന്റെ കൈകൾ അവളെ വട്ടം പിടിച്ചു . അവളുടെ കഴുത്തിലൂടെ കൈചുറ്റി ഞാൻ എന്നിലേക്ക് ചേർത്തു.
മഞ്ജു എന്നെ ആദ്യം എതിർത്തെങ്കിലും പിന്നെ പതിയെ അടങ്ങി. അവളുടെ കൈകൾ എന്റെ പുറത്തു ഷർട്ടിൽ അമർന്നു . ഞാൻ അവളുടെ കഴുത്തിലേക്ക്, വീണു കിടക്കുന്ന മുടിയിലേക്കു മുഖം പൂഴ്ത്തി ആ സുഖമുള്ള ഗന്ധം ആസ്വദിച്ച് നിന്നു …
“ഇഷ്ടാണ് എനിക്ക് …എന്നേം ഇഷ്ടപ്പെടണം”
ഞാൻ പതിയെ പറഞ്ഞുകൊണ്ട് മഞ്ജുവിനെ കൂടുതൽ ഇറുക്കികൊണ്ട് കെട്ടിവരിഞ്ഞു . മഞ്ജു ഒന്നും മിണ്ടാതെ എന്റെ തോളിലേക്ക് മുഖം ചായ്ച്ചു . ചെയ്യുന്നതിന്റെ തെറ്റോ , അതോ അവളെ ആത്മാർഥമായി ഇഷ്ടപെടുന്ന ഒരാളുണ്ടെന്ന തോന്നലോ..എന്താണെന്നറിയില്ല ആ കണ്ണിൽ നിന്നും ചുടു നീര് പതിയെ പൊട്ടി ഒഴുകുന്നുണ്ട്. അതെന്റെ തോളിൽ ഇറ്റിവീണു ചുട്ടു പൊള്ളിച്ചു .
“ഡാ…ഞാൻ ..”
മഞ്ജു എന്തോ പറഞ്ഞു തുടങ്ങും മുൻപ് ഞാൻ അവളിൽ നിന്നു അകന്നു മാറി ആ വാ പൊത്തി .എന്റെ കൈത്തലം മഞ്ജുവിന്റെ ചെഞ്ചുണ്ടുകൾക്കു മീതെ പതിയെ അമർന്നു. അവൾ എന്നെ അമ്പരപ്പോടെ നോക്കി. ആ കണ്ണുകൾ കൂടുതൽ വിടർന്നു. കലങ്ങിയ കണ്ണുമായി മഞ്ജു എന്നെ നോക്കി.
“ഇപ്പൊ ഒന്നും പറയണ്ട…”
ഞാൻ പതിയെ പറഞ്ഞു .അവളെന്നെ കൗതുകത്തോടെ നോക്കി. ഒരു കാമുകന്റെ ചേഷ്ടകളോടെ അവളോട് സംസാരിക്കുന്നത് തന്റെ സ്ടുടെന്റ്റ് തന്നെയാണോ എന്ന സംശയം അവളിൽ ഉണ്ടായിരിക്കണം .
“എനിക്കറിയാം..മിസ് പറയാൻ പോകുന്നത്..തെറ്റാണു ..ഞാൻ ടീച്ചർ ആണ് ..പ്രായ കൂടുതൽ ഉണ്ട് എന്നൊക്കെയല്ലേ …അതൊന്നും എനിക്ക് കേൾക്കണ്ട “
ഞാൻ അവളുടെ ചുണ്ടിൽ നിന്നും കൈത്തലം മാറ്റിക്കൊണ്ട് പറഞ്ഞു.
“പ്ലീസ്..പറ്റില്ലെന്ന് പറയരുത്…”
ഞാൻ മഞ്ജുവിനെ നോക്കി കണ്ണിറുക്കി കാണിച്ചു .
അവളുടെ മുഖത്ത് ചെറിയ തിളക്കം ഞാൻ കണ്ടു.പതിയെ പതിയെ മഞ്ജുവിന്റെ മനസ് മാറുന്നുണ്ടെന്നെനിക് തോന്നി .
പെട്ടെന്ന് എന്നെ ഞെട്ടിച്ചുകൊണ്ട് മഞ്ജു എന്നിലേക്ക് ചേർന്നു. അവളെന്നെ കെട്ടിപിടിച്ചു . എന്റെ തോളിൽ തലചായ്ച്ചു മഞ്ജു എന്റെ കഴുത്തിൽ പതിയെ ചുംബിച്ചു. അവളുടെ ഗന്ധം എന്നെ വല്ലാതെ അലോസരപ്പെടുത്തി .
“അത്രയ്ക്ക് ഇഷ്ടാണോ ?”
അവൾ നേരിയ ഇടർച്ചയോടെ ചോദിച്ചു.
“പിന്നല്ലാതെ ..മഞ്ജുസ് എന്റെ ജീവനല്ലേ “
ഞാൻ ചിരിയോടെ പറഞ്ഞു, അവളുടെ പുറത്തു ആസ്വദിച്ച് കൊണ്ട് തഴുകി .
“സത്യായിട്ടും ?”
മഞ്ജു വിശ്വാസം വരാതെ തിരക്കി.
ഞാൻ മൂളികൊണ്ട് മഞ്ജുവിനെ വാരിപ്പുണർന്നു .
എല്ലാ അർത്ഥത്തിലും ഞങ്ങൾ അടുക്കുക ആയിരുന്നു .
എനിക്കവളുടെ ചുണ്ടുകളെ താലോലിക്കണം എന്ന് തോന്നിയെങ്കിലും എന്തോ മനസ് വന്നില്ല. ഇതല്ല അതിനുള്ള സമയം എന്നെനിക്കു തോന്നി . ഞാൻ മഞ്ജുവിനെ എന്നിൽ നിന്നടർത്തി മാറ്റി .
മഞ്ജു എന്നെ കലങ്ങിയ കണ്ണുകളുമായി നോക്കി .
“അപ്പൊ ഇനി കുഴപ്പം ഒന്നുമില്ലല്ലോ “
ഞാൻ ചിരിയോടെ ചോദിച്ചു.
മഞ്ജു ആ പാൽ പല്ലുകൾ കാണിച്ചുകൊണ്ട് ചുണ്ടുകൾ വിടർത്തി ചിരിച്ചു .
“കുഴപ്പം ഉണ്ടാക്കാതെ ഇരുന്ന മതി “
മഞ്ജു പതിയെ പറഞ്ഞു
“ഞാനായിട്ടിപ്പോ കുഴപ്പം ഉണ്ടാക്കുന്നില്ല..പക്ഷെ ഇനി ഞാൻ വരുമ്പോ വട്ടു കളിപ്പിക്കരുത് “
ഞാൻ അവളുടെ ഇടുപ്പിൽ ഇടതു കൈചേർത്തു, ആ നീലിച്ചു കിടക്കുന്ന സ്ഥലം നോക്കി തടവി.
“അതൊന്നും പറയാൻ പറ്റില്ല..എനിക്ക് തോന്നുമ്പോ നോക്കാം “
മഞ്ജു എന്റെ കൈകളുടെ ചലനം നോക്കി കൊണ്ട് പറഞ്ഞു.
“എപ്പോ തോന്നും..?”
ഞാൻ ചിരിയോടെ ചോദിച്ചു.
“ആഹ്…”
മഞ്ജു കൈമലർത്തി കാണിച്ചു .
ഞാനതു കണ്ടു ചിരിച്ചു. പിന്നെ വാളേ വീണ്ടും വാരിപ്പുണർന്നു . ഇത്തവണ ഞാൻ അവളുടെ കവിളിൽ പതിയെ ചുംബിച്ചു..മഞ്ജുവിന് എതിർപ്പുണ്ടായിരുന്നില്ല. ഞാനവളുടെ ഇരു കവിളിലും പിടിച്ചു കൊണ്ട് ആ ബാൻഡ് എയ്ഡ് ഒട്ടിച്ച നെറ്റിയിൽ ആ മുറിവിനു മീതെ അമർത്തി ചുംബിച്ചു.
പിന്നെ അവളെ നോക്കി .
ആ കണ്ണുകൾ എന്നോടുള്ള സ്നേഹം കൊണ്ടോ, ഇഷ്ടക്കൂടുതൽ കൊണ്ടോ നിറഞ്ഞു തുളുമ്പുന്നുണ്ട്.
“ഇഷ്ടം ആയോ ?
ഞാൻ കള്ള ചിരിയോടെ തിരക്കി .
മഞ്ജു ഒന്നും മിണ്ടിയില്ല . എന്തൊക്കെയോ ആലോചനകൾ ആ മുഖത്തോടെ മിന്നി മായുന്ന പോലെ ഇ നിക് തോന്നി .
പിന്നെ എന്നെ പതിയെ അടർത്തി മാറ്റി…
“കവിൻ..ഇതൊന്നും ശരി ആവില്ലെടാ ..”
മഞ്ജു അവളുടെ പക്വത വീണ്ടെടുത്തുകൊണ്ട് പറഞ്ഞു.പിന്നെ എന്നെ വിട്ടു തിരികെ സോഫയിലേക്കിരുന്നുകൊണ്ട് തുടയിൽ കൈകൾ ഊന്നിക്കൊണ്ട് മുഖം താങ്ങി കുനിഞ്ഞു ഇരുന്നു .
ഞാൻ അവൾക്കടുത്തേക്കു ചെന്നിരുന്നു .
അതുകണ്ടപ്പോൾ അവൾ മുഖം ഉയർത്തി എന്നെ നോക്കി .
“മ്മ് എന്താ പ്രെശ്നം ?’
ഞാൻ പതിയെ ചോദിച്ചു.
“എല്ലാം പ്രശ്‌നം തന്നെ..ഇതൊക്കെ നിന്റെ പ്രായത്തിന്റെ പ്രശ്നം ആണ് , ഞാനും ഇടക്കെപ്പോഴോ ഒന്ന് മാറിപ്പോയി ..എന്നാലും ബി പ്രാക്റ്റിക്കൽ ..”
മഞ്ജു എന്നെ പിന്തിരിപ്പിക്കാനായി പറഞ്ഞു .
“അതൊന്നും പറഞ്ഞാൽ പറ്റില്ല…എനിക്ക് മിസ്സിനെ വേണം “
ഞാൻ ദേഷ്യത്തോടെ പറഞ്ഞു .
“ഡാ…പ്ലീസ് .നീ ഒന്ന് ആലോചിച്ച നോക്ക് ..ജീവിതത്തിൽ ഇതൊന്നും പ്രാക്റ്റിക്കൽ അല്ല .”
മഞ്ജു നിരാശയോടെ പറഞ്ഞു.
“എനിക്കൊന്നും കേൾക്കണ്ട ..ഞാൻ പറഞ്ഞത് സത്യാ ..ബാക്കി ഒക്കെ മിസ്സിന്റെ ഇഷ്ടം “
ഞാൻ ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് സോഫയിൽ നിന്നും എഴുനേറ്റു .
മഞ്ജു അതോടെ എന്ത് ചെയ്യണം എന്ന ത്രിശങ്കുവിലായി .
“ഡാ..ആരെങ്കിലുമൊക്കെ അറിഞ്ഞ നമ്മുടെ രണ്ടാളുടെയും ലൈഫ് സ്പോയില് ആകും , അതോണ്ട് ഈ പരിപാടി ഒക്കെ നിർത്തുന്നതല്ലേ നല്ലത് “
മഞ്ജു എന്റെ കയ്യിൽ പിടിച്ചുകൊണ്ട് പതിയെ പറഞ്ഞു .
“അപ്പൊ എന്നെ ഇഷ്ടമാണെന്നു പറഞ്ഞതൊക്കെ ?”
ഞാൻ സംശയത്തോടെ ചോദിച്ചു .
“ഇഷ്ടമൊക്കെ ആണ്….”
മഞ്ജു എണീറ്റുകൊണ്ട് പറഞ്ഞു .
ഞാൻ അവളെ തന്നെ നോക്കി നിന്നു.
“പക്ഷെ ഇതൊക്കെ എത്ര ശരി ആണെന്ന് എനിക്കറിയില്ലെടാ”
മഞ്ജു വിഷമത്തോടെ പറഞ്ഞു .
“എല്ലാം ശരി ആവും..മിസ് ചുമ്മാ എന്തിനാ ഇങ്ങനെ പേടിക്കണേ”
ഞാൻ ചിരിയോടെ ചോദിച്ചു.
“നിനക്ക് വെറും കഴപ്പിന്റെ അസുഖാ..അല്ലാണ്ടെ ഒന്നുമല്ല “
മഞ്ജു ദേഷ്യത്തോടെ പറഞ്ഞു .
എനിക്കതു കേട്ടപ്പോൾ ചിരി വന്നെങ്കിലും അതിൽ കുറച്ച സത്യം ഉണ്ടെന്നു തോന്നി . അല്ലെങ്കിൽ നില മറന്നു ഈ പണിക്ക് ഇറങ്ങുമോ .
“ആണോ ?”
ഞാൻ ചിരിയോടെ തിരക്കി.
“ആഹ്…അതെ..”
മഞ്ജു മുഖം വീർപ്പിച്ചുകൊണ്ട് തിരിഞ്ഞു.
“എന്ന ആ കഴപ്പ് ഇപ്പൊ തീർക്കട്ടെ “
ഞാൻ കാളി ആയി അവളോട് ചേർന്ന് നിന്നുകൊണ്ട് പതിയെ കാതിൽ ചോദിച്ചു.
“മ്മ്…അപ്പുറത് കക്കൂസ് ഉണ്ട്..അവിടെ കേറി തീർത്തിട്ട് പോരെ “
മഞ്ജു തിരിഞ്ഞുകൊണ്ട് ദേഷ്യത്തിൽ പറഞ്ഞു .
പിന്നെ എന്റെ വയറ്റിൽ പതിയെ നുള്ളി വേദനിപ്പിച്ചു .
മഞ്ജു അങ്ങനെ എളുപ്പം , ഇനി എന്തൊക്കെ അഭിനയിച്ചു തകര്ത്താലും പിടി തരില്ലെന്ന് എനിക്ക് തോന്നി .
“നാണമില്ലല്ലോ ..ഇങ്ങനെ ഓരോന്ന് പറയാൻ “
മഞ്ജു എന്നെ കളിയാക്കികൊണ്ട് പറഞ്ഞു.
അവൾ വീണ്ടും പഴയ രീതിയിലേക്ക് മടങ്ങിയെത്തിയെന്നു എനിക്ക് തോന്നി .
“എന്തിനാ നാണിക്കുന്നേ…ഇഷ്ടമല്ലെങ്കി പറഞ്ഞ മതി “
ഞാൻ ചിരിയോടെ പറഞ്ഞു.
“ആഹ്..ഇഷ്ടമല്ല…അതും പ്രതീക്ഷിച്ചിട്ട് ഇങ്ങനെ പുറകെ നടക്കേണ്ട “
മഞ്ജു കാളിപ്പിൽ പറഞ്ഞു .
“ഓ പിന്നെ..ഈ ദേഷ്യം ഒകെ എന്നെ കാണിക്കാൻ വേണ്ടി അല്ലെ..എനിക്കറിയാം “
ഞാൻ ചിരിയോടെ പറഞ്ഞു.
“പിന്നെ പിന്നെ …ഞാൻ കാര്യായിട്ട് തന്ന്യാ “
മഞ്ജു ഗൗരവത്തിൽ പറഞ്ഞു.
“മ്മ്..വിശ്വസിച്ചു …”
ഞാൻ തലയാട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു .
മഞ്ജുവിനും അതുകണ്ടു ചിരി വന്നെങ്കിലും അവൾ അടക്കി പിടിച്ചു .
അങ്ങനെ ഒന്നും രണ്ടും പറഞ്ഞു ഞങ്ങൾ ഇരിക്കെ വീണ്ടും ശ്യാം വിളിച്ചു. ഇത്തവണ എന്റെ ഫോണിലേക്കാണ് വിളിച്ചത് . ഞാൻ ഫോൺ എടുത്തു…
ശ്യാം ;”ആഹ്…നീ എവിടാ..ഞാനിവിടെ പറഞ്ഞ സ്പോട്ടിൽ ഉണ്ട് “
ശ്യാം ഗൗരവത്തിൽ പറഞ്ഞു.
“എവിടെ..പള്ളിടെ അടുത്തോ ?’
ഞാൻ തിരക്കി.
“മ്മ്…അവിടെ തന്നെ “
ശ്യാം മറുപടി നൽകി.
“ആഹ്.അവിടന്ന് റൈറ്റ് എടുത്തുനേരെ വാ..ഞാനിവിടെ റോഡിലേക്ക് ഇറങ്ങി നിക്കാം”
ഞാൻ മറുപടി പറഞ്ഞു കൊണ്ട് ഹാളിൽ നിന്നും എഴുനീറ്റുകൊണ്ട് വീടിന്റെ പുറത്തേക്കിറങ്ങി. പിന്നാലെ മഞ്ജുവും വന്നു .
മഞ്ജു ;”മ്മ്..അവനെവിടെ എത്തി ?’
മഞ്ജു എന്നോടായി തിരക്കി.
“ആഹ്…ഇവിടെ എവിടെയോ ഉണ്ടെന്നു പറഞ്ഞു “
ഞാൻ പറഞ്ഞുകൊണ്ട് വീടിന്റെ മുറ്റത്തേക്കിറങ്ങി..അതിനു മുൻപിലുള്ള കോൺക്രീറ്റ് റോഡിലേക്ക് ഇറങ്ങി നിന്നു . മഞ്ജു ഉമ്മറത്ത് തന്നെ നിന്നതേയുള്ളൂ. മാറിൽ കൈപിണച്ചുകൊണ്ട് മഞ്ജു എന്തോ ആലോചിക്കുന്നുണ്ട് .
അപ്പോഴേക്കും മിസ്സിന്റെ അടുത്തുള്ള വീട്ടിലെ ഒരു പ്രായമായ സ്ത്രീ എന്നെ കണ്ടെന്നോണം അടുത്തേക്ക് വന്നു . ഒരമ്പത് വയസു കഴിഞ്ഞ് കാണും അവർക്കു . സാരിയും ബ്ലൗസും ആണ് വേഷം . മുടി ഒകെ അല്പം നരച്ചിട്ടുണ്ട് .
“ഇതാരാ ടീച്ചറെ ?”
എന്നെ നോക്കി കൊണ്ട് അവർ ഉമ്മറത്ത് നിൽക്കുന്ന മഞ്ജുവിനോടായി തിരക്കി .
“അനിയനാ ചേച്ചി…എന്റെ കോളേജിൽ തന്നെ ഉള്ളതാ ..”
മഞ്ജു അവരോടായി പറഞ്ഞു .
“സ്വന്തം അനിയൻ ആണോ ?”
അവർ വീണ്ടും എന്നെ അടിമുടി നോക്കികൊണ്ട് സംശയത്തോടെ തിരക്കി.
അപ്പോഴേക്കും മഞ്ജു അങ്ങോട്ടേക്ക് നടന്നു വന്നു .
“അല്ല ചേച്ചി..എന്റെ വകയിൽ ഉള്ള ഒരു അമ്മാമന്റെ മോനാ . കാലിനു നല്ല സുഖമില്ല…അതോണ്ട് കൊണ്ട് വിടാൻ വന്നതാ “
മഞ്ജു എന്നെ നോക്കി കണ്ണടച്ച് കാണിച്ചു കൊണ്ട് തട്ടി വിട്ടു .
ഞാൻ എല്ലാം സത്യം ആണെന്ന ഭാവത്തിൽ അവരെ നോക്കി ചിരിച്ചു.
“മ്മ്..ഇപ്പൊ എങ്ങനുണ്ട് ടീച്ചർക്ക് ..അയാള് പിന്നെ വന്നോ ?”
അവർ മഞ്ജുവിനോടായി തിരക്കി.
“ആഹ്..കുഴപ്പം ഒന്നൂല്യ …”
മഞ്ജു അവരോടായി പറഞ്ഞു .
“മ്മ്..എന്ന പോട്ടെ മോനെ, വരട്ടെ ടീച്ചറെ .”
ഞങ്ങൾ രണ്ടാളോടും പറഞ്ഞു അവർ തിരിഞ്ഞ് നടന്നു .
അവർ പോയ ഉടനെ ഞാൻ മഞ്ജുവിന് നേരെ തിരിഞ്ഞു.
“അനിയനോ ഏതു വകയില് ?”
ഞാൻ ദേഷ്യത്തിൽ മഞ്ജുവിനോട് തിരക്കി.
“ഓ..അതാണോ ഇപ്പൊ പ്രെശ്നം..പിന്നെ നീ എന്റെ ആരാണെന്നു പറയും , ആ പെണ്ണുംപിള്ള ശരി അല്ല .അങ്ങനെ പറയുന്നതാ സേഫ് “
മഞ്ജു ചിരിയോടെ പറഞ്ഞു.
‘മ്മ്…അല്ല..അപ്പൊ ഈ വിഷയം ഇവിടെ ഒകെ എല്ലാരുമറിഞ്ഞോ ?”
ഞാൻ മഞ്ജുവിന്റെ ഇടുപ്പിലേക്കു കൈചൂണ്ടി.
“മ്മ്…അന്ന് രാത്രി ഇവിടെ അത്യാവശ്യം ബഹളം ഒകെ ഉണ്ടായല്ലോ …കുറച്ചു പേരൊക്ക അറിഞ്ഞു..അറിയാത്തവരെ ഒക്കെ ആ പോയ സാധനം അറിയിച്ചു വരുന്നു “
മഞ്ജു തമാശ എന്നോണം പറഞ്ഞു .
“മ്മ്..അപ്പൊ സ്വല്പം നാണക്കേടൊക്കെ ആയി ?”
ഞാൻ കാളി ആയി പേരാണ് .
“മ്മ്..ഇപ്പൊ നാണക്കേടെ ഉള്ളു..നീ ഒക്കെ അത് മാനക്കേട് ആക്കും “
മഞ്ജു ചിരിയോടെ പറഞ്ഞു .
അപ്പോഴേക്കും ശ്യാമിന്റെ ബൈക്ക് ഞങ്ങളുടെ നേരെ മുൻപിൽ തെളിഞ്ഞു. എന്നെയും മഞ്ജുവിനെയും ഒപ്പം കണ്ട അത്ഭുതം എന്നോണം ശ്യാമിന്റെ മുഖത്ത് അമ്പരപ്പ് പടർന്നു .
ഞങ്ങളുടെ അടുക്കലായി അവൻ വണ്ടി കൊണ്ട് വന്നു നിർത്തി .
ശ്യാം ;”അല്ല…ടീച്ചർ എന്താ ഇവിടെ ?”
അവൻ ആകാംക്ഷയോടെ തിരക്കി.പിന്നെ എന്നെ ഒളികണ്ണിട്ടു നോക്കി.
“ഇത് ഞാൻ താമസിക്കുന്ന വീട് ആണ് ..”
മഞ്ജു ചിരിയോടെ പറഞ്ഞു .
“അപ്പൊ ഇവനെന്താ ഇവിടെ പണി ?’
ശ്യാം എന്നെ നോക്കി.
“മ്മ്…എന്റെ കാലൊന്നു ഉളുക്കി , സ്കൂട്ടർ ഓടിക്കാൻ വയ്യ …വഴിക്കു വെച്ച് കണ്ടപ്പോ ഇവനോടൊരു ഹെല്പ് ചോദിച്ചതാ “
മഞ്ജു ശ്യാമിനെ വിശ്വസിപ്പിക്കുന്ന ഭാവ ശബ്ദങ്ങളോടെ പറഞ്ഞൊപ്പിച്ചു. സംഗതി സത്യം അന്ന്, അത് വേറെ കാര്യം !
“മ്മ് “
ശ്യാം ഒന്ന് മാരുതി മൂളി.
“മ്മ്..എന്ന ശ്യാം കേറുന്നോ..ചായ കുടിച്ചിട്ട് പോകാം “
മഞ്ജു ശ്യാമിനെ ക്ഷണിച്ചു.
“വേണ്ട മിസ്സ് ഞാൻ വരുമ്പോ കുടിച്ചു….നീ കേറൂ..വാ പോവാം “
ശ്യാം എന്നോടായി പറഞ്ഞു . ഞാൻ മഞ്ജുവിനെ നോക്കി തലകുലുക്കി. പോട്ടെ എന്ന ഭാവത്തിൽ നോക്കി . മഞ്ജു ചിരിച്ചു. ഞാൻ ശ്യാമിന് പുറകിലായി കയറി.
“എന്ന പോട്ടെ മിസ്സ് ?”
ശ്യാം വണ്ടി സ്റ്റാർട്ട് ചെയ്തു , ആക്സിലറേറ്റർ റൈസ് ചെയ്തുകൊണ്ട് ചോദിച്ചു . മഞ്ജു തലയാട്ടി. അതോടെ ശ്യാം വണ്ടി മുന്നോട്ടെടുത്തു വട്ടത്തിൽ ടേൺ എടുത്തു തിരിച്ചു.
ഞങ്ങൾ നീങ്ങുന്നത് പുറകിൽ നിന്നും മാറിൽ കൈപിണച്ചു കെട്ടി നിന്നുകൊണ്ട് മഞ്ജു നോക്കി നിക്കുന്നത് ഞാൻ മിററിലൂടെ കണ്ടു .
അവിടെ നിന്നും കുറച്ചു മാറിയത് ശ്യാം എന്നോട് കാര്യങ്ങൾ തിരക്കി തുടങ്ങി. ഞാനത്ര വെടിപ്പല എന്ന് അവനു അറിയാമല്ലോ…അത് തന്നെ കാര്യം !
Comments:
No comments!
Please sign up or log in to post a comment!