ദേവനന്ദ 2
” ഹ ഹ ഹ…. “
സംഭവം കെട്ടാതെ ഹരി പൊട്ടിച്ചിരിക്കാൻ തുടങ്ങി.
” എന്തിനാടാ കോപ്പേ നി ഈ കിണിക്കുന്നത്…. “
” ഒന്നുമില്ല അളിയാ ഇന്നലെ കേറി വന്നവൾ വരെ നിനക്കു പുല്ല് വില ആണല്ലോ തന്നത് എന്നോർത്തു ചിരിച്ചതാ .. “
” ഈ വരുന്നവരും പോകുന്നവർക്കും ഒക്കെ കൈ വക്കാൻ ഞാൻ എന്താ ചെണ്ടയോ. “
” പിന്നെ എന്റെ അളിയാ. ഒരു പെണ്ണിന്റെ മുഖത്തു നോക്കി പറയാവുന്ന കാര്യം ആണോ നീ ഇന്നലെ അവളോട് പറഞ്ഞത്. അന്തസ് ഉള്ള ഏതൊരുത്തി ആണെങ്കിലും അതേ ചെയ്യൂ… “
” അതിന് ആ പെണ്ണിന് എവിടെയാ അന്തസ്.. അവൾ ഒരു…… “
“:അതിന് നിനക്കു എന്താ ഇത്ര ഉറപ്പ്? “
ഞൻ പറഞ്ഞു തീരുന്നതിന് മുന്നേ അവൻ ചോദിച്ചു .
“: അവൾ വേറെ ആവശ്യത്തിന് ആ ഹോട്ടലിൽ വന്നതാണെങ്കിലോ ? റൂം മാറി നിന്റെ റൂമിൽ കയറിയതാണെങ്കിലോ? “
ഹരിയുടെ ചോദ്യത്തിന് എനിക്ക് ഉത്തരം ഇല്ലായിരുന്നു.
“:അതാ നിന്നോട് ഞാൻ അവളോട് പോയി സംസാരിക്കു എന്താ സംഭവിച്ചത് എന്ന് ചോദിച്ചു മനസിലാക്കാൻ എന്ന്. “
അവൻ പറഞ്ഞതിലും കാര്യം ഉണ്ടെന്നു തോന്നി എനിക്ക്.
ബൈക്ക് സ്റ്റാർട്ട് ചെയ്ത് ഞാൻ നേരെ വീട്ടിലേക്കു ചെന്നു. ചെന്നതേ അവളെ ആണ് അന്ന്വേഷിച്ചത്. ചേച്ചിയോടും മാളുവിനോടും എന്തൊക്കെയോ സംസാരിച്ചിരിക്കയാണവൾ. എന്നെ കണ്ടതും ഒന്നും മിണ്ടാതെ അവൾ അകത്തേക്കു കയറി പോയി..
” ആഹ് പുതു മണവാളൻ രാവിലെ എവിടെ പോയതാ…. മസിലു പെരുപ്പിക്കാൻ ജിമ്മിലോ? “
മാളുവിന്റേതായിരുന്നു ആ ചോദ്യം
“‘നിനക്കു വീട്ടിൽ ഒന്നും പോകേണ്ടെടീ ശവമേ? “
“‘ ഒന്ന് പോടാ.. “
ഞങ്ങളുടെ വീടിന് തൊട്ടടുത്തു തന്നെ ആയിരുന്നു മാളുവിന്റെയും വീട്. ഞാൻ ഒന്നും മിണ്ടാതെ നേരെ റൂമിലേക്കു കയറി ചെന്നു. എന്നെ കണ്ടത്തെ പെണ്ണ് റൂമിന് വെളിയിലേക്കു ഇറങ്ങാൻ തുടങ്ങി…
” അതെ ഒന്നു നിന്നെ “
ഞാൻ അവളെ വിളിച്ചു നിർത്തി. എന്റെ മുഖത്തേക്ക് കൂടി നോക്കാതെ അവൾ തിരിഞ്ഞു തന്നെ നിന്ന്..
” ശരിക്കും അന്ന് എന്താ ഉണ്ടായത്? “
വലച്ചു കെട്ടില്ലാതെ ഞാൻ ചോദിച്ചു…
” നിങ്ങൾ തന്നെ അല്ലെ അതിനൊരു ഉത്തരം കണ്ടെത്തിയത്.. തത്കാലം അത് തന്നെ കരുതിയാൽ മതി. ഞാൻ… ഞാൻ ഒരു പിഴ ആണെന്ന്. … “
ഇടറിയ ശബ്ദത്തോടെ പറഞ്ഞൊപ്പിച്ചു അവൾ മുറിയിൽ നിന്നും ഇറങ്ങി പോയി..
എന്ത് ചെയ്യണം എന്നറിയാതെ ഞാൻ അവളെയും നോക്കി ഇരുന്നു..
… ……………….
” ഏടത്തി ‘അമ്മ വല്ലതും പറഞ്ഞോ? “
വെറുതെ അതിലെ പോയ ഏടത്തിയെ പിടിച്ചു നിർത്തി ഞാൻ ചോദിച്ചു.
” അമ്മക്ക നല്ല വിഷമം ഉണ്ടെടാ. സ്നേഹിച്ചു വളർത്തിയ ഒരുത്തൻ ഇങ്ങനെ… അല്ലെങ്കിൽ ഇതുപോലെ ഒരു സാഹചര്യത്തിൽ ഓരോന്ന് ചെയ്തിട്ട്… അമ്മയ്ക്കും ദേഷ്യം ഉണ്ടാകാതെ ഇരിക്കുവോ.. “
” അമ്മ എന്നോട് ഇത് വരെ മിണ്ടിട്ടില്ല. എന്തിന് ഇതുവരെ എന്റെ മുഖത്തേക് ഒന്നു നോക്കിട്ട് കൂടി ഇല്ല. “
” സാരമില്ലെടാ നമ്മുടെ അമ്മ അല്ലേ “
” ഞാൻ എല്ലാം പറഞ്ഞതല്ലേ പിന്നെ എന്താ? “
” നീ പറഞ്ഞത് ഒക്കെ ആരെങ്കിലും വിശ്വസിക്കുന്ന കാര്യങ്ങൾ ആണോ… അതും ഇതുപോലെ ഒരു പാവം പെണ്ണ് അങ്ങനെ ഒക്കെ പോവുക എന്ന് പറഞ്ഞാൽ ആരും നീ പറഞ്ഞതിനെ വിശ്വസിക്കത്തില്ല. “
എനിക്കവളെ ഒട്ടും ഇഷ്ടപ്പെടുന്നില്ല. ഇന്നലെ അവളെന്നെ തല്ലി. അതും ഒരു ആണെന്ന് കൂടി ഓർക്കാതെ. അതും മറന്നു സംഭവിച്ചത് എന്തെന്ന് ചോദിച്ചപ്പോ അവളുടെ കോപ്പിലെ മറുപടിയും. എല്ലാം പോരാത്തതിന് അവൾ നല്ലവൾ പോലെ അഭിനയിക്കുക ആണ്. വീട്ടിലെ എല്ലാവരെയും അവൾ സ്വാതീനിച്ചു നിർത്തി ഇരിക്കുക ആണ്….
വീട്ടിൽ ഇരുന്നാൽ ആ അലവലാതി പെണ്ണിന്റെ മുഖം കാണണം എന്ന കാരണത്തിൽ പകൽ മുഴുവൻ പുറത്തായിരുന്നു.
വൈകിട് ഗ്രൗണ്ടിൽ പിള്ളേരുടെ ക്രിക്കറ്റ് മാച്ച് കണ്ടുകൊണ്ടിരിക്കുമ്പോൾ ആണ് ഹരിയുടെ കാൾ വന്നത്.
” എടാ. നാട്ടിൽ ഒക്കെ അറിഞ്ഞത് പോലെയേ കോളേജിലും അറിഞ്ഞിട്ടുള്ളു. നീ അവളെ വിളിച്ചിറക്കി കൊണ്ട് വന്നതാണെന്ന്. അല്ലാതെ ഒരു സംസാരം ഒന്നും ആർക്കിടയിലും ഇല്ല. നീ ധൈര്യം ആയി നാളെ കോളേജിൽ പോരെ… “
അത് കേട്ടപ്പോൾ തന്നെ പാതി ആശ്വാസം തോന്നി. കാരണം കോളേജിൽ ഉള്ളവർ നടന്നത് വല്ലതും അറിഞ്ഞാൽ പിന്നെ എനിക്ക് അങ്ങോട്ടേക്ക് പോകാൻ കൂടി കഴിയില്ല എന്നൊരു പേടി ഉണ്ടായിരുന്നു എനിക്ക് … കോളേജ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എന്ന നിലയിലും അത്യാവശ്യം ഒരു കുഞ്ഞി ഗായകൻ എന്ന നിലയിലും തരക്കേടില്ലാത്ത ഒരു ഇമേജ് ഞാൻ നില നിർത്തി പോന്നിരുന്നു .. പെട്ടന്നതൊക്കെ പോകുന്നു എന്ന് ഓർത്തപ്പോ ഒരു പേടി അതുകൊണ്ട് തന്നെയാണ് ഇന്ന് ഞാൻ കോളേജിൽ പോകാതെ ഇരുന്നതും. ഇനി ഇപ്പൊ ഏതായാലും നാളെ കോളേജിൽ പോണം.
നേരം കുറെ വൈകി ആണ് ഞാൻ വീട്ടിൽ ചെന്ന് കേറിയത്.
” ആഹ് നീ വന്നോ ? എന്ന വേഗം പോയി കുളിച്ചിട്ട് വാ. ഭക്ഷണം കഴിക്കാം. ഇന്ന് നിന്റെ ഭാര്യയുടെ സ്പെഷ്യൽ ഐറ്റംസ് ആ. കൂടെ നിന്റെ ഫേവ്റിറ്റ് മീൻ കറിയും ഉണ്ട്. ഉള്ളത് പറയാലോ എന്താ ടേസ്റ്റു. നോക്കി നിക്കാതെ പോയി കുളിച്ചിട്ട് വാടാ.. “
” എനിക്ക് വിശക്കുന്നില്ല ഏടത്തി നിങ്ങൾ കഴിച്ചിട്ട് കിടന്നോ “
” പിന്നെ ഞാൻ നാളെ കോളേജി പോകും “
റൂമിലേക്കു പോകാൻ നേരം ഞാൻ പറഞ്ഞു.
പാതി ഉറക്കത്തിനിടയിൽ ആണ് കട്ടിലിന് ഒരനക്കം തോന്നി ഞാൻ കണ്ണ് തുറന്നു നോക്കുമ്പോ ബെഡിനടുത് നിൽക്കുന്ന അവളെ ആണ് കണ്ടത് .
“എന്താ ? “
” ഏടത്തി പറഞ്ഞു ഇവിടെ കിടക്കാൻ.. “
” അതിന് എന്റെ കട്ടിലിൽ കിടക്കണോ നിനക്കു ?
അആഹ് താഴേ എവിടെ എങ്കിലും കിടക്കു. “
പറഞ്ഞു തീരുന്നതിന് മുന്നേ അവൾ തറയിലേക് ഇരുന്നിരുന്നു. നോക്കുമ്പോ കിടക്കാൻ ഉള്ള എല്ലാ സാധനങ്ങളും റെഡി ആക്കി വെച്ചിട്ടുണ്ടായിരുന്നു എന്ന് മനസിലായത്. ഇവൾ ഇത് എന്ത് ഭവിച്ചാണാവോ ?
രാത്രി ഇടക്കെപ്പോളോ കണ്ണ് തുറന്നു നോക്കുമ്പോ ഒരു ഏങ്ങലടി ശബ്ദം മാത്രം മുഴങ്ങി കേട്ടത് രാവിലെയും ഞാൻ ഓർത്തു.. രാവിലെ തന്നെ എഴുന്നേറ്റു ആർക്കും വലിയ മുഖം കൊടുക്കാതെ വേഗം റെഡി ആയി കോളജിലേക്ക് പോന്നു. കോളേജിലെ അവസ്ഥ മോശം ഒന്നും അല്ലായിരുന്നു. കല്യാണം കഴിഞ്ഞതറിഞ്ഞ പലരുടെയും കാര്യന്ന്വേക്ഷണത്തിൽ നിന്നും വേറെ ചിലരുടെ ട്രീറ്റ് ചോദിക്കലിൽ നിന്നും വേറെ തെണ്ടികളുടെ കളിയാക്കലുകളിൽ നിന്നും ഒക്കെ ഞാൻ മനപ്പൂർവം ഒഴിഞ്ഞു മാറി…
” കോളേജ് ജീവിതം ഒറ്റ ദിവസം കൊണ്ട് മടുത്തു ഞാൻ. പിന്നെ വീട്ടിൽ ഇരിക്കുന്നതിനേക്കാൾ കൂടുതൽ സമാധാനം എനിക്ക് ഇവിടെ ഉണ്ട്.. “
“:അതിന് വീട്ടിലെന്താടാ നിനക്കിത്ര സമാധാനക്കേട്.. “
” ആ പെണ്ണിന്റെ ശബ്ധം കേൾക്കുന്നതെ എനിക്ക് കാലിയാ ഇപ്പോ. കൂടെ അമ്മേനേം ഏടത്തിനേം ഒക്കെ കറക്കി കുപ്പിയിലാക്കിയിരിക്കുകയാ അവൾ. എങ്ങനെ എങ്കിലും അതിനെ എന്റെ തലയിൽ നിന്നും ഒഴിവാക്കണം എന്ന് വിചാരിക്കുമ്പോളാ അവളുടെ ഒരു കോപ്പിലെ ഭാര്യാ കളി. ഇതിപ്പോ നാട്ടുകാരും വീട്ടുകാരും എല്ലാം അറിഞ്ഞുപോയില്ലേ. പെട്ടന്ന് അവളെ പറഞ്ഞു വിട്ടാൽ എല്ലാരുടെ ഭാഗത്തു നിന്നും ചോദ്യമുണ്ടാകും. അതുകൊണ്ടാ ഇല്ലേ പണ്ടാരത്തിനെ പണ്ടേ ചവിട്ടി പുറത്താക്കിയേനെ.. എത്ര കിട്ടിയാലും ഒരു നാണവും ഇല്ലാത്ത ഒരെണ്ണം ആണളിയാ അത്. എത്ര തെറി പറഞ്ഞു ഒഴിവാക്കിയാലും രത്രി കിടക്കാനാണ് എന്നും പറഞ്ഞു റൂമിലേക്കു കേറി വരും ശവം…. “
എനിക്ക് അവളോട് ഉള്ള വെറുപ്പ് മുഴുവൻ ഹരിയോട് ഒറ്റ ശ്വാസത്തിൽ ഞാൻ പറഞ്ഞു തീർത്തു..
” അപ്പോ നിങ്ങൾ രണ്ടും ഒരേ റൂമിലാനോ കിടക്കുന്നെ “
” പന്ന പട്ടി നിനക്കു അതാണോ ഇപ്പൊ അറിയേണ്ടേ”
” അതല്ലെടാ. നിങ്ങൾ പ്രേമിച്ചു കല്യാണം കഴിച്ചു എന്ന് തന്നല്ലേ നിന്റെ അമ്മയും ഏടത്തിയും ഇപ്പോളും വിചാരിച്ചിരിക്കുന്നെ. അപ്പൊ പിന്നെ ആ പെണ്ണ് എങ്ങനെ ആട നിന്റെ മുറീന്ന് ഇറങ്ങി പുറത്തു പോയി കിടക്കുന്നെ.
” അതും ശരിയാ. നീ എങ്ങനെ എങ്കിലും അവളെ ഒഴിവാക്കാൻ ഒന്ന് സഹായിക്കെട ഹരി.. “
” മ്മ്.. നോക്കാം നീ ഇപ്പോ ഏതായാലും ഒന്ന് ക്ഷമിക്കു. നമുക് വഴി കണ്ടെത്താം. “
എന്നത്തേയും പോലെ പരമാവധി താമസിച്ചാണ് വീട്ടിൽ ചെന്നു കേറിയത്.
“:മോളേ ദേ അവൻ വന്നു അവന് കഴിക്കാൻ എടുത്ത് കൊടുക്ക് . “
അമ്മ എന്നെ കണ്ടത്തെ അതും പറഞ്ഞു അമ്മയുടെ മുറിയിലേക്കു കയറി പോയി.
‘അമ്മ ന്റെ മുഖത്തേക്കു പോലും നോക്കാതെ തിരിഞ്ഞു നടന്നതിൽ എനിക്ക് വിഷമം തോന്നി.
അമ്മ പോയതേ റൂമിൽ നിന്നും അവൾ ഇറങ്ങി വന്നു. എന്റെ മുഖത്തേക്ക് പോലും നോക്കാതെ അവൾ എനിക്ക് ഭക്ഷണം വിളമ്പാൻ തുടങ്ങി…
” എനിക്ക് ഒന്നും വേണ്ട. “
ഞാൻ എങ്ങോട്ടെന്നില്ലാതെ നോക്കി കൊണ്ട് പറഞ്ഞു. അവളൊരു ചോദ്യഭാവത്തിൽ എന്നെ ഒന്ന് നോക്കി
” അല്ല എനിക്ക് അറിയാൻ പാടില്ലാത്തതു കൊണ്ട് ചോദിക്കാ എന്താ നിന്റെ ഉദ്ദേശ്യം? അമ്മേനേം ഏടത്തിനേം കയ്യിൽ എടുത്ത് എന്റെ ഭാര്യ ആയിട്ട് ഇവിടെ കഴിയാം എന്നാണ് നിന്റെ ഉദ്ദേശ്യം എങ്കിൽ പൊന്നു മോളെ അതങ്ങു മറന്നേക്കൂ… എന്റെ അവസ്ഥ ഇതായിപോയത് കൊണ്ടാ. പക്ഷേ നല്ലൊരു സമയം വരുമ്പോ നിനക്കു ഇവിടുന്നു ഇറങ്ങേണ്ടി വരും. ഓർത്തോ ! നിനക്കൊരിക്കലും ഈ വീട്ടിൽ സ്ഥാനം ഉണ്ടാകില്ല.. “
.
പറഞ്ഞു തീർന്നതേ കരഞ്ഞു കൊണ്ട് അടുക്കളയിലേക്ക് ഒരൊറ്റ ഓട്ടം ആയിരുന്നു അവൾ.
…..
” നീ ഇതെങ്ങോട്ടാ ഈ രാവിലെ? “
പുറത്തേക് ഇറങ്ങാൻ തുടങ്ങിയ എന്നോട് അമ്മയാണ് ചോദിച്ചത്. ഇന്ന് ശനി ആയത് കൊണ്ട് കോളേജിലെക്കു എന്ന് പറയാൻ പറ്റിയില്ല.
” അമ്മേ ഞാൻ വെറുതെ പുറത്തു വരെ. “
” കല്യാണം കഴിഞ്ഞതിൽ പിന്നെ വീട്ടിൽ ഇരിക്കാൻ സമയം ഇല്ലാതെ ആയല്ലോ നിനക്കു. പ്രേമിച്ച പെണ്ണിനെ കാണാൻ വയ്യാത്ത കൊണ്ട് ആണോ. അതോ ഞങ്ങളുടെ ഒക്കെ മുഖത്തു നോക്കാൻ ഉള്ള പ്രയാസം കൊണ്ടാണോ.. “
ഞാൻ മറുപടി ഒന്നും കൊടുക്കാതെ തല താഴ്ത്തി നിന്നതേ ഒള്ളു.
” ആ പെണ്ണിനെ ഇങ്ങനെ വീട്ടിൽ അടച്ചിടാനാണോ നിന്റെ തീരുമാനം. ആ കൊച്ചും നിന്റെ കൂടെ ആ കോളേജിൽ തന്നല്ലേ പഠിക്കുന്നത്. അതിനെ പഠിക്കാൻ വിടണ്ടാ എന്നാണോ നിന്റെ തീരുമാനം. “
” അമ്മേ ഞാൻ അതിനെക്കുറിച്ചൊന്നും തീരുമാനിച്ചിട്ടില്ല… “
” എന്നാ ഞാൻ തീരുമാനിച്ചു. അടുത്ത ദിവസം മുതൽ അവളും വരും നിന്റെ ഒപ്പം കോളേജിൽ.
” അമ്മേ അത്……. “
” നീ വേറെ ഒന്നും പറയണ്ടാ.. നിന്റെ കൂടെ ഇറങ്ങി വന്നു അവൾ കാണിച്ച ആ മണ്ടത്തരം അവളുടെ പ്രായത്തിന്റെ പക്വത ഇല്ലായിമ ആണെന്ന് കരുതാം. പക്ഷെ പിന്നെ ഒരിക്കൽ അവളുടെ ജീവിതം നശിപ്പിച്ചത് നീ ആന്നെന്നോ അവളുടെ ഭാവി ഇല്ലാതാക്കിയത് എന്റെ മോൻ ആണെന്നോ കേൾക്കാൻ നീ ഇടവരുത്തരുത്. അത് കൊണ്ട് നാളെ മുതൽ അവൾ നിന്റെ കൂടെ കോളേജിൽ വരും. “:
അമ്മ തനി ടീച്ചർ ആവുക ആയിരുന്നു അപ്പോൾ. എനിക്ക് ഒന്നും പറയാൻ കഴിയാതെ എല്ലാം തല കുലുക്കി സമ്മതിച്ചു.
” എടാ നീ ഇവളെയും കൂട്ടി ഇവളുടെ വീട് വരെ ഒന്ന് പോകണം.. “
അമ്മ അകത്തേക്കു പോയതേ ഏടത്തി ഓടി വന്നു പറഞ്ഞു.
” എന്തിന് ? “
” അത് കൊള്ളം. അടുത്ത ദിവസം മുതൽ അവൾക് കോളേജിൽ പോകണ്ടേ? “
” അതിന് പൊക്കോട്ടെ… “
” എടാ ചെക്കാ കളിക്കല്ലേ. അവളുടെ ബുക്കും പിന്നെ അവളുടെ കുറെ ഡ്രെസ്സും ഒക്കെ അവിടെയാ. ഒന്നും ഇല്ലാതെ അല്ലെ ഇങ്ങോട് ആ കൊച്ചു കേറി വന്നേ. അതൊക്കെ പോയി എടുത്തിട്ട് വരണം.. “
” എന്നെ കൊണ്ട് വയ്യാ. ഏടത്തി അങ്ങു പോയാ മതി.. “
” ദേ നന്ദുട്ടാ നീ എന്റെ കയ്യിൽ നിന്ന് വാങ്ങിക്കൂട്ടോ. ഈ കൊച്ചിനെ കൊണ്ട് നിനക്ക് അതിന്റെ വീട്ടിൽ വരെ പോയാൽ എന്താ കുഴപ്പം? “
“:അതൊന്നും ശരിയാവില്ല ഏടത്തി “
” അതെന്താ ശെരി ആവാത്തെ? “
അമ്മയുടെ ആ ചോദ്യം കേട്ടതേ ഒന്നും മിണ്ടാതെ നാളെ പോകാം എന്ന് ഞാൻ വാക്കു കൊടുത്തു.
ഇന്നും രാത്രി അവൾ തറയിലും ഞാൻ കട്ടിലിലും ആണ് കിടന്നത്. പതിവ് കരച്ചിൽ കോറസ് അന്നും രാത്രി റൂമിൽ അലയടിക്കുണ്ടായിരുന്നു…
രാവിലെ എഴുന്നേറ്റു കുളിയും കഴിഞ്ഞു വന്നു നോക്കുമ്പോൾ ആ പെണ്ണെന്റെ ഷർട്ട് അയൺ ചെയ്യുക ആയിരുന്നു.. ഈ പെണ്ണിന് ഒരു നാണവും ഇല്ലേ എന്ന് മനസ്സിൽ ചോദിച്ചു റൂമിലേക്കു കടന്നതേ. എനിക്ക് മുഖം തരാതെ അവൾ ആ ഷർട്ട് കട്ടിലിലേക് ഇട്ടിട്ട് റൂമിന് വെളിയിലേക്കു പോയി..
ചീത്ത കേൾക്കും എന്ന പേടി കൊണ്ടാകും…
വേഗം റെഡി ആയി. കാർ സ്റ്റാർട്ട് ചെയ്ത് അവർക്കു വേണ്ടി വെയിറ്റ് ചെയ്തു നിൽക്കുമ്പോൾ ആണ് അവൾ വന്നു കാറിന്റെ ഉള്ളിൽ കയറിയത്. ഏടത്തിയുടെ ഒരു ചുരിദാർ ആണ് വേഷം. എന്റെ കൂടെ വരുന്നതിന്റെ ആണോ അതോ കാറിൽ എന്റെ കൂടെ മുന്നിൽ കയറി ഇരുന്നതിന്റെ ആണോ എന്നറിയില്ല അവളുടെ മുഖത്തു ഒരു പരിഭ്രമം ഉണ്ടാട്ടിരുന്നു…
” ഏടത്തി വരുന്നില്ലേ? “
” പിന്നെ നിങ്ങൾ പുതുമോടി കറങ്ങാൻ പോകുന്നതിനിടക്ക് എനിക്ക് എനിക്ക് എന്താ കാര്യം. നിങ്ങൾ സൂക്ഷിച്ചു പോയിട്ട് വാ. “
” ഈ ഏടത്തിയോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല.
എത്ര തവണ പറഞ്ഞു ഞാൻ. “
” മിണ്ടാണ്ട് പോയിട്ട് വാടാ നീയ്… “
വണ്ടി സാധാരണയിലും അല്പം വേഗത്തിൽ ആണ് ഞാൻ ഓടിച്ചത്. അവളോട് ഉള്ള ദേഷ്യം മുഴുവൻ ഞാൻ എന്റെ ഡ്രൈവിങ്ങിൽ കാണിക്കുന്നുണ്ട് എന്ന് മനസിലാക്കിയിട്ട് ആകണം അവൾ പേടിച്ചാണ് വണ്ടിയിൽ ഇരുന്നത്…
കുറെ ദൂരം എത്തിയപ്പോൾ ആണ് ഞാൻ ഒരു കാര്യം ഓർത്തത്.. എനിക്ക് ഇവളുടെ വീട് അറിയില്ലല്ലോ
” എടീ പെണ്ണെ നിന്റെ വീട് എവിടെയാ… ? “
വണ്ടിയുടെ വേഗത കണ്ട് പേടിച്ചു കണ്ണടച്ചിരിക്ക ആയിരുന്ന അവൾ എന്നെ കലങ്ങിയ കണ്ണുകളോടെ നോക്കി.
ഞാൻ കാറിന്റെ സ്പീഡ് അല്പം കുറച്ചു.
“‘പറ നിന്റെ വീട് എവിടെയാ? “
പതിയെ ആണെങ്കിലും അവൾ വാ തുറന്നു.
അവൾ പറഞ്ഞ വഴിയേ പോയി അവൾ പറഞ്ഞ വീടിനു മുന്നിൽ ഞാൻ വണ്ടി നിർത്തി…
ഒരു കുഞ്ഞി വീടായിരുന്നു അത്. പണി മുഴവനായും പൂർത്തി ആകാത്ത ഒരു വീട്. വലിയ മുറ്റത്ത് അഴകുള്ള കുറെ പൂച്ചെടികൾ ആയിരുന്നു ആ വീടിന്റെ ആകർഷണം.. റോഡിന് അടുത്ത് തന്നെ ആയിരുന്നു അവളുടെ വീട് എങ്കിലും വണ്ടി മുറ്റത്തേക്കു പോകാൻ ഉള്ള വീതി ആ വഴിക്കു ഇല്ലായിരുന്നു..
” ഞാൻ വേഗം വരാം. “
കാറിൽ നിന്നും ഇറങ്ങാൻ നേരം അവൾ പറഞ്ഞു.
” വേണ്ട ഞാനും വരാം “
വെറുതെ അവളുടെ വീടും പരിസരവും കാണാൻ ഒരു കൗതുകം തോന്നിയത് കൊണ്ട് അവളുടെ പിന്നാലെ ഞാനും ആ വീട്ടിലേക്കു നടന്നു..
” നിൽക്കെടീ അവിടേ “
ഒരു അലർച്ച കേട്ട് ഞാനും അവളും ഒരേ സമയം ഞെട്ടി തരിച്ചു നിന്നു.
” ‘അമ്മ “
അവളുടെ വാക്കിൽ ഭയം നിഴലിച്ചത് ഞാൻ തിരിച്ചറിഞ്ഞു.. .
” എന്ത് ധൈര്യത്തിൽ ആടി കഴുകേറീടെ മോളെ നീ ഈ നാറിയെയും കൂട്ടി ഈ വീട്ടിലേക്കു വന്നത്. കണ്ട അരുവാണിച്ചികൾക്ക് ഒന്നും കയറി ഇറങ്ങാൻ ഇത് സത്രം ഒന്നും അല്ല എന്റെ വീടാ..
വീടിനുള്ളിൽ നിന്നും ഇറങ്ങി വന്ന ആ സ്ത്രീയുടെ വാക്കുകൾ എനിക്ക് അരോചകം ആയി തോന്നി.
” അമ്മേ ഞാൻ എന്റെ ബുക്കും സാധനങ്ങളും എടുക്കാൻ വന്നതാ. അതെടുത്തിട്ട് ഞാൻ പൊയ്ക്കോളാം. “
” ആരാടീ നിന്റെ അമ്മ ? കണ്ടവന്മാരുടെ കൂടെ കണ്ട ഹോട്ടലും ലോഡ്‌ജും നിരങ്ങി നടക്കുന്ന നിന്നെ ഒന്നും ഈ വീടിനകത്തു ഞാൻ കേട്ടില്ല. എന്നിട്ടും അവൾ അവന്റെ കൂടെ ഞളിഞ്ഞു നടക്കുന്നു..
ഈ അലവലാതി ചെക്കനേയും കൊണ്ട് ഇപ്പോ ഇറങ്ങണം എന്റെ വീട്ടിൽ നിന്ന് നീ…. “
എന്റെ മുന്നിൽ നിന്നു കരയുക ആയിരുന്ന അവളുടെ ഉള്ളുരുകുന്നത് ഞാൻ അറിഞ്ഞു. എനിക്ക് എന്തോ അത് കേട്ടുനിൽക്കാൻ തോന്നിയില്ല..
” ദേ തള്ളെ. അതികം ഒച്ചവെക്കണ്ടാ. അല്ലേലും ഞങ്ങൾ ഈ വീട്ടിൽ കയറി പൊറുക്കാൻ വന്നതൊന്നും അല്ല. അവൾക് ആവശ്യമുള്ള സാധനങ്ങൾ എടുത്തിട്ട് ഞങ്ങൾ അങ്ങു പൊക്കോളാം.. “
” ഈ പിഴച്ചവളുടെ ഒരു സാധനവും ഈ വീട്ടിൽ ഇല്ല “.
എനിക്ക് ശെരിക്കും കലി ഇളകി..
” അത് നിങ്ങൾ ആണോ തീരുമാനിക്കുന്നത്.. അങ്ങ് മാറു തള്ളേ . … “
വാതിലിൽ ചാരി നിന്നിരുന്ന അവരെ തള്ളി മാറ്റി ഞാൻ ആദ്യം അകത്തേക്ക് കടന്നു.
“, നീ ഇതെന്നാ മിഴിച്ചു നിൽക്കുവാ. അകത്തു പോയി ന്താ വേണ്ടെന്നു വച്ചാ പോയി എടുത്തിട്ട് വാ…. “
കലങ്ങിയ കണ്ണുകളോടെ എന്നെ തന്നെ നോക്കി നിന്ന അവളോട് ഞാൻ അത് പറഞ്ഞതും പെണ്ണ് ചാടി അകത്തു കയറി ഒരു മുറിയിലേക്കു കയറി…
ഒരു അഞ്ചു മിനിറ്റിനുള്ളിൽ എല്ലാം ഒരു ബാഗിൽ ആക്കി അവൾ ഇറങ്ങി വന്നു.. അപ്പോളും ആ തള്ളയുടെ വായ അടഞ്ഞിട്ട് ഇല്ലായിരുന്നു.. ഒരെണ്ണം വച്ചു കൊടുത്താലോ എന്ന് പലതവണ തോന്നിയതാണ്.
” എഡീ ഇനീ ഈ നാറിനെ കൊണ്ട് നീ ഈ പടി കയറിയ ഈ ജാനകി ആരാന്നു അറിയും. “
പോകാൻ ഇറങ്ങിയ ഞങ്ങളോട് ആ തള്ള പറഞ്ഞത് എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല.
പിന്നീട് അവിടം ഒരു വലിയ വാക്കു തർക്കത്തിലേക് വഴി മാറി. സഹികെട്ടു തള്ളയെ തല്ലാൻ കൈ ഓങ്ങിയ എന്നെ ആ പെണ്ണാണ് പിടിച്ചു വലിച്ചു കാറിൽ കയറ്റിയത്.
എന്ത് ചെയ്തിട്ടും എനിക്ക് കലി അടക്കാൻ കഴിഞ്ഞില്ല . അവൾക് കരച്ചിലും…
” ആ തള്ള ശെരിക്കും നിന്റെ അമ്മ തന്നാണോ?
എടീ നിന്നോടാ ചോദിച്ചത് നിന്റെ അമ്മ തന്നാണോ ആ സാധനം എന്ന്.. “
” അല്ല “
എന്നവൾ മറുപടി തന്നു
” പിന്നെ നിന്റെ ആരാ ആ തള്ള ?
എടീ കോപ്പേ വായ തുറന്നു എന്തേലും പറ… “
“അതെന്റെ ആരും അല്ല.. എനിക്ക് ആരും ഇല്ല.. ആരും….”
സങ്കടത്തിനിടയിൽ അവൾ പറഞ്ഞൊപ്പിച്ചു അലറി കരയാൻ തുടങ്ങി.
പെട്ടന്നവൾ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ വല്ലാതെ ആയി.. പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല.. കാറിനുള്ളിൽ അവളുടെ ഏങ്ങലടി മുഴങ്ങി കേട്ടുകൊണ്ടിരുന്നു .
വെറുപ് എന്നതിൽ നിന്നും ആദ്യമായി എനിക്ക് അവളോട് സഹതാപം തോന്നി..
ഏറെ ദൂരം മടങ്ങി എത്തി എങ്കിലും അവളുടെ കരച്ചിലിന് ഒരു കുറവും ഉണ്ടായിരുന്നില്ല. ആശ്വസിപ്പിക്കാൻ മനസ് പലവട്ടം പറഞ്ഞത് ആണ് . പക്ഷേ എന്തോ എനിക്ക് കഴിഞ്ഞില്ല.
ആ വീട് അവൾക്ക് ഒരു നരകം ആയിരുന്നു എന്നെനിക് മനസിലായി. ആ തള്ള അത് ഇവളുടെ അമ്മ അല്ലെങ്കിൽ പിന്നെ ആരാണ്. എന്താണ് ഇവൾ എന്നറിയാൻ ഒരു ആഗ്രഹം തോന്നി എനിക്ക് .. ഇനി എന്ത് വന്നാലും എന്റെ ജീവിതത്തിൽ നിന്ന് പറിച്ചു മാറ്റുമ്പോൾ അവളെ ആ നരകത്തിലേക് തിരിച്ചയക്കില്ല എന്ന് ഞാൻ ഉറപ്പിച്ചു. വണ്ടി വീട്ടുവളയിലേക്ക് കയറുമ്പോഴും അവളുടെ കണ്ണുനീരിന് യാതൊരു കുറവും ഉണ്ടായിരുന്നില്ല. വണ്ടി നിന്നതേ അവൾ ചാടി ഇറങ്ങിയതും ഓടി അകത്തെക്ക് പോയതും എല്ലാം ഒരു മിന്നായം പോലെ ഞാൻ നോക്കി നിന്നു.
വണ്ടി ഒതുക്കി അവളുടെ ബാഗും എടുത്ത് ഞാൻ വീടിനകത്തേക്ക് നടന്നു.. അവളുടെ ഭാവം കണ്ടു ഭയന്ന പോയ ഏടത്തിയും അമ്മയും കാര്യം തിരക്കിയപ്പോൾ ഞാൻ ഉണ്ടായതെല്ലാം പറഞ്ഞു നേരെ റൂമിലേക്കു കയറി .അവളെ ഞാൻ റൂമിൽ എങ്ങും കണ്ടില്ല വല്ല ബാത്റൂമിലും ആയിരിക്കണം. ബാഗ് എടുത്ത് ടേബിളിനു മുകളിൽ വച്ചതും അലഷ്യമായി കുത്തി തിരുകി വച്ചിരുന്ന സിബ് പോയ ആ ബാഗിനുള്ളിലെ പല സാധനങ്ങളും പുറത്തേക്കു ചാടി.
” കോപ്പ് “
രണ്ടു ചീത്തയും വിളിച്ചു ചിതറി പോയ അവളുടെ ബുക്കുകൾ എടുക്കുന്നതിനിടയിൽ ആണ് മനോഹരമായി വർണങ്ങൾ ചാലിച്ചു വരച്ച കൃഷ്ണ രൂപം ഉള്ള ഒരു ഡയറി എന്റെ കണ്ണിൽ പെട്ടത്. ഞാൻ അതെടുത്തു ആദ്യ പേജ് മറിച്ചു നോക്കി..
” പ്രണയമാണ് കണ്ണാ നിന്നോട്.
പ്രതിഷ്ഠിച്ചു പോയി ഞാൻ എൻ ഉള്ളിൽ.
പറിച്ചെറിയാനാവാത്ത വിധം.
പറയുവാൻ കഴിയില്ലെനിക്ക്
പ്രാണനാണ് നീ എനിക്ക് എന്ന്. “
അർദ്ധം മനസിലായില്ലെങ്കിലും ആദ്യ പേജിലെ വരികൾ എന്നെ വല്ലാതെ ആകർഷിച്ചു…
പിന്നീട് കണ്ണ് തിരഞ്ഞത് വളരെ മനോഹരം ആയി വരച്ചിരിക്കുന്ന ആ മയില്പീലിയിലേക്കും അതിനു താഴെ ഉള്ള അവളുടെ പേരിലേക്കും ആണ്.
“ദേവനന്ദ”
എന്റെ ചുണ്ടുകൾ പതിയെ ആ പേരു വായിച്ചു…
ഇത്ര നാളായിട്ടും ഇന്നാണ് ഞാൻ അവളുടെ പേരു അറിയുന്നത് എന്ന സത്യം അപ്പോൾ ആണ് ഞാൻ ഓർത്തത്.
” ദേവനന്ദ ദേവനന്ദ “
എന്ന് പലവട്ടം മനസിലാ പേരു ഉരുവിട്ട് കൊണ്ട് അടുത്ത പേജ് മറിച്ചതും എവിടെ നിന്നോ ഓടി എത്തിയ അവൾ എന്റെ കയ്യിൽ നിന്നും ആ ഡയറി തട്ടി പറിച്ചു..
അനുവാദം കൂടാതെ ഡയറി തുറന്നതിന് ഒരു സോറിയും പറഞ്ഞു ഞാൻ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങി…
…………………….
അന്ന് മുഴുവൻ അവളുടെ വീട്ടിൽ പോയപ്പോൾ നടന്ന സംഭവം ആയിരുന്നു മനസ് മുഴുവൻ. അന്ന് മുഴുവൻ ഞാൻ റൂമിൽ തന്നെ ആയിരുന്നു. ഫുഡ് കഴിക്കാൻ അല്ലാതെ പുറത്തേക്ക് കൂടി ഇറങ്ങി ഇല്ല .. ഞാൻ റൂമിൽ ഉണ്ടായിരുന്നത് കൊണ്ട് അവൾ ഇന്ന് അങ്ങോട് വന്നതേ ഇല്ല. ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോളും ഒരുമിച്ച് കഴിക്കാൻ ഏടത്തി പറഞ്ഞെങ്കിലും എന്തൊക്കെയോ പറഞ്ഞു അവൾ ഒഴിഞ്ഞു മാറി.. എന്നെ പേടിച്ചിട്ടാവാം.
വൈകിട്ടാണ് ഞാൻ പുറത്തേക്ക് ഇറങ്ങിയത്. അന്നത്തെ ആ സംഭവത്തിന് ശേഷം പിന്നെ ഇന്നാണ് ഞാൻ ക്രിക്കറ്റ് കളിക്കാൻ എത്തുന്നത്. ഒത്തിരി ലേറ്റ് ആയാണ് വീട്ടിൽ തിരിച്ചെത്തിയതും. കുറച്ചു നാളത്തെ ഇടവേളക്കു ശേഷം ശരീരം അനങ്ങിയത് കൊണ്ടാവാം നല്ല ക്ഷീണവും ശരീരത്തിന് വേദനയും ഉണ്ടായിരുന്നു ..
ഒന്ന് കുളിച്ചേക്കാം എന്നു കരുതി റൂമിൽ കയറി ഡോറും ലോക്ക് ചെയ്ത് ടീഷർട്ടും പാന്റും ഊരി ഇട്ടു ഷെട്ടി പുറത്തു നിക്കുമ്പോൾ ആണ് ബാത്‌റൂമിൽ നിന്നും ദേവിക ഇറങ്ങി വന്നത്..
എന്നെ ആ വേഷത്തിൽ കണ്ടത്തെ ഞെട്ടി പോയ അവൾ വേഗം തന്നെ തിരിഞ്ഞു നിന്ന്..
താൻ ഏറെ വെറുക്കുന്ന ഒരുത്തിയുടെ മുന്നിൽ നാണംകെട്ടതിന്റെ വിഷമത്തിൽ നിന്ന ഞാൻ ഓടി പോയി ഒരു കൈലി എടുത്ത് ഉടുത്തു. പിന്നെ അവിടെ പൂരപ്പാട്ട് ആയിരുന്നു … എനിക്ക് വായിൽ തോന്നിയത് എല്ലാം ഞാൻ വിളിച്ചു പറഞ്ഞു…
ഒന്നും മിണ്ടാതെ മുഖം പൊത്തി കരയുക മാത്രം ആണവൾ ചെയ്തത്..
” നീ എന്നാ നോക്കി ഇരിക്കുവാ. ഇറങ്ങി പോടീ പുല്ലേ.. “
പറഞ്ഞു തീരേണ്ട താമസം. കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവൾ മുറിക്ക് പുറത്തേക്ക് ഓടി..
രാത്രി ഭക്ഷണം കഴിക്കുന്നിടത്തേക് അവളെ കണ്ടതേ ഇല്ല. എല്ലാം കഴിഞ്ഞു ഇന്ത്യ ഓസ്‌ട്രേലിയ ക്രിക്കറ്റ് മാച്ച് കണ്ടു കൊണ്ട് ഇരിക്കുമ്പോൾ ആണ് ഏടത്തി അടുത്ത് വന്നിരുന്നത്…
” എടാ നന്ദു എന്താ നിന്റെ പ്രശ്നം.. “
വന്നിരുന്നതെ ഏടത്തി ചോദിച്ചു.
” എന്ത് പ്രശ്നം ? എനിക്ക് ഒരു പ്രശ്നവും ഇല്ല.. “
ഞാൻ കുറച്ചായി ശ്രെദ്ധിക്കുന്നു. നീ എന്തിനാ ആ കൊച്ചിനോട് എപ്പോളും ഇങ്ങനെ വഴക്ക് ഉണ്ടാക്കണേ . നീ വീട്ടിൽ ഇരിക്കുന്ന സമയത്ത് ഒക്കെ അതിന് കറയാനെ നേരം ഉള്ളു..
ഞാൻ ഒന്നും മിണ്ടാതെ ടീവിയിലേക്ക് നോക്കി ഇരിക്കുന്നത് കണ്ട ഏടത്തി എന്റെ തലക്കിട്ട് ഒരു തട്ട് തന്നു..
“എന്താ ഏടത്തി ?? “
“:ഞാൻ ഒരു കാര്യം ചോദിച്ചാ നീ സത്യം പറയുവോ?
ശെരിക്കും നിനക്കു അവളെ ഇഷ്ടം അല്ലെ?
ഇഷ്ടം അല്ലായിരുന്നു എങ്കിൽ നീ പിന്നെ എന്തിനാ അന്ന് അവളെ കൊണ്ട് ഹോട്ടലിൽ പോയേ. ഏതായാലും നീ അത്രക് ചീപ് ആണെന്ന് എനിക്ക് തോന്നുന്നില്ല.. “
“എന്റെ ഏടത്തി ഞാൻ പല തവണ പറഞ്ഞതല്ലേ അവളെ എനിക്ക് അറിയില്ല എന്ന്. അവൾക്കു എന്നേം അറിയില്ല. റൂം മാറി കയറിയത് ആകാനേ വഴി ഒള്ളൂ എന്ന് ഞാൻ ഒരു നൂറ് പ്രാവശ്യം പറഞ്ഞില്ലേ?”
“:അറിയാഞ്ഞിട്ടാണോ നിന്റെ കോളേജിലെ വിശേഷങ്ങൾ എല്ലാം അവൾ പറഞ്ഞത് ? .. എന്നിട്ട് തമ്മിൽ അറിയില്ല പോലും. .. “
ഞാൻ ഒന്ന് ഞെട്ടി.
“എന്റെ പൊന്നേടത്തീ അതൊക്കെ അവൾ ചുമ്മാ പറയുന്നതാ ഇവിടെ നിക്കാൻ വേണ്ടി. അവൾ പഠിച്ച കള്ളിയ. “
“പിന്നെ കോപ്പാ… നിന്നോട് ചോദിക്കാൻ വന്ന എന്നെ പരഞ്ഞാൽ മതി അല്ലോ. വെറുതെ ആ പെണ്ണിനെ കരയിച്ച പാപം കിട്ടും നിനക്കു. “
“ഉവ്വ. “
ഞാൻ പുച്ച്ചത്തോടെ പറഞ്ഞു..
നിന്നോട് പറഞ്ഞിട്ട് കാര്യം ഇല്ല. അടുത്ത ആഴ്ച ഏട്ടൻ വരട്ടെ ശെരി ആക്കി തരാം.
” ഏയ്… ചേട്ടൻ വരുന്നുണ്ടോ? എന്തിന് ?”
“പിന്നെ പുന്നാര അനിയന്റെ കെട്ടു കഴിഞ്ഞിട്ട് ചേട്ടൻ ഒന്നു വന്നു കാണണ്ടേ . അതും അല്ല അങ്ങേരു അങ്ങോട്ട് പോയിട്ട് ഒരു മാസം കഴിഞ്ഞു…”
ഏട്ടൻ മുംബൈയിൽ ഒരു കമ്പനി യിൽ ആണ് ജോലി ചെയ്യുന്നത് . ഒരു മാസം കൂടുമ്പോളാണ് ലീവിന് വരാറുണ്ട് ചേട്ടൻ .. ഞാൻ ഈ ക്രിക്കറ്റ് കളി എന്നും പറഞ്ഞു നടന്നു തോന്നുമ്പോൾ കയറി വരുന്നു പോകുന്നു അമ്മ ഒറ്റക്കാണ് എന്ന പരാതി പരിഗണിച്ചാണ് ഏടത്തി മുംബൈക്ക് പോകാത്തത്.
എല്ലാരും പറയുന്ന പോലെ ഏട്ടനെ എനിക്ക് പേടി ആണ്. അച്ഛൻ മരിച്ചതിന് ശേഷം അച്ഛന്റെ സ്ഥാനത് നിന്ന് എന്നെ നോക്കിയത് ഏട്ടൻ ആണ്.
ഏട്ടൻ വരുന്നു എന്ന് അറിഞ്ഞതേ ഉള്ള പ്രസരിപ്പ് അങ്ങ് പോയിക്കിട്ടി. ടീവി ഓഫ് ചെയ്തു റൂമിൽ കയറുമ്പോൾ അവൾ ഇരുന്നു പഠിക്കയായിരുന്നു. എന്റെ ബെഡ് ഒക്കെ വിരിച്ചിട്ടു താഴെ അവൾക്കു കിടക്കാനുള്ള പായും വിരിച്ചു അതിലിരുന്നു പഠികയാണവൾ.
” നാളെ എക്സാം ഒന്നുല്ലല്ലോ. “
കേറി ചെന്നതേ ഞാൻ ചോദിച്ചു.
അവൾ എന്നെ തല ഉയർത്തി ഒന്നു നോക്കിയതേ ഒള്ളു.
” ബുക്ക് എടുത്തു വച്ചിട്ട് കിടക്ക് എനിക്ക് ലൈറ്റ് ഓഫ് ചെയ്യണം.. “
ഇത്രയും ദിവസം റൂമിലെ ലൈറ്റ് ഓഫ് ആകാതെ ആണ് ഞങ്ങൾ കിടന്നിരുന്നത് പെട്ടന്ന് അങ്ങനെ പറഞ്ഞപ്പോ അവൾ എന്നെ സൂക്ഷിച്ചു നോക്കി.
” ന്താടീ നോക്കുന്നത് “
” എനിക്ക് ഇരുട്ട് പേടിയാ.. “
” അതിന് ഞാൻ ന്തു വേണം .. ഈ നശിച്ച ലൈറ്റ് വെട്ടം കാരണം രാത്രി മനുഷ്യന് ഉറങ്ങാനേ പറ്റുന്നില്ല. പറ്റില്ലാന്നുണ്ടേൽ ഏടത്തീടെ റൂമിൽ പോയി കിടന്നോ … “
അവൾ ഒന്നും മറുത്ത് പറയാതെ ബുക്ക് മടക്കി ടേബിളിൽ വച്ച് തനിക്കായി തയാറാക്കിയ പായയിൽ പോയി കിടന്നു.
ഇന്നും രാത്രി അവളുടെ പതിവ് കരച്ചിൽ കച്ചേരി ഉണ്ടായിരുന്നു. അത് കേട്ട് എന്റെ ഉറക്കം പോയി എന്ന് പറഞ്ഞാൽ മതി അല്ലോ.
” ഇതിന് ഒന്നും ഉറക്കം ഇല്ലേ ദൈവമേ?
നീ എന്തിനാ പെണ്ണേ ഈ കിടന്നു കാറുന്നേ. ബാക്കി ഉള്ളവന്റെ കൂടി ഉറക്കം കളയാൻ. “
” എനിക്ക് പേടി ആകുന്നു “
അവൾ എങ്ങനെയോ പറഞ്ഞൊപ്പിച്ചു..
” പണ്ടാരമടങ്ങാൻ… “
കലിപ്പിച്ചാണെങ്കിലും ഞാൻ എഴുന്നേറ്റു ലൈറ്റ് ഓൺ ചെയ്തു..
” ഇനി മിണ്ടാതെ കിടന്നില്ലേൽ ചവിട്ടു വാങ്ങിക്കും നീയ് . …. “
പിന്നെ അന്ന് വേറെ ശല്യം ഒന്നും ഉണ്ടായിരുന്നില്ല.
രാവിലെ റെഡി ആയി പോകാൻ ഇറങ്ങുമ്പോൾ ആണ് ഏടത്തിയുടെ പുതിയ തീരുമാനം വരുന്നത്. എന്റെ കൂടെ അവളെയും ബൈക്കിൽ കോളേജിൽ എത്തിക്കാൻ. എത്ര എതിർത്തിട്ടും ഏടത്തി അമ്പിനും വില്ലിനും അടുക്കാതെ വന്നപ്പോ വേറെ വഴി ഇല്ലാതെ ഞാൻ സമ്മതിച്ചു.
ഒരുപാട് താമസിപ്പിക്കാതെ അവൾ വന്നു വണ്ടിയിൽ കയറി. എന്റെ ഒരു പഴയ ബാഗ് ആണ് അവളുടെ കയ്യിൽ ഉണ്ടായിരുന്നത്. ഇന്നലെ ഒരുപാട് സാധനങ്ങൾ കുത്തിനിറച്ചത് കൊണ്ടാകാം അവളുടെ ബാഗ് കീരി പോയിരുന്നു.. എന്റെ ശ്രദ്ധ ബാഗിലേക്ക് ആണ് എന്ന് കണ്ട അവൾ പരിഭ്രമത്തോടെ അത് മറച്ചു പിടിക്കാൻ ശ്രെമിച്ചു.. ബൈക്ക്ൽ ഒരു സൈഡിലേക് ചരിഞ്ഞാണ് അവൾ ഇരുന്നത്. ബൈക്ക് സ്റ്റാർട്ട് ചെയ്ത് മുന്നോട്ടു കുറച്ചു ചെന്നതേ അവൾക് ബൈക്കിൽ കയറി വലിയ പരിചയമില്ല എന്നെനിക്ക് മനസിലായി . ഒരു താങ്ങിനായി കൈ എവിടെ പിടിക്കണം എന്ന സംശയത്തിൽ ഇരുന്ന അവൾ ഓരോ വളവ് തിരിയുമ്പോളും വേച്ചു പോകുന്നുണ്ടായിരുന്നു അതുകൊണ്ട് തന്നെ ബൈക്ക് ചെറുതായി പാളുന്നുമുണ്ടായിരുന്നു… അടുത്തുള്ള ഒരു കവലയിലെ ബസ് സ്റ്റോപ്പിന് മുന്നിൽ ഞാൻ വണ്ടി നിർത്തി അവളോട് ഇറങ്ങാൻ അജ്ഞാപിച്ചു.
അവൾ ഒരു വിധം പേടിച്ചു വണ്ടിയിൽ നിന്നിറങ്ങി..
” താനിത് വരെ ബൈക്കിൽ കേറിയിട്ടില്ലേ? “
എന്റെ ചോത്യത്തിന് മറപടി പറയാതെ അവൾ തല കുമ്പിട്ട് നിന്നു..
” തന്നേം കൊണ്ട് ഈ പോക്ക് പോയാൽ കോളേജിൽ ആയിരിക്കില്ല ഞാൻ എത്തുന്നത്. അതുകൊണ്ട് റിസ്കെടുക്കാൻ ഞാൻ ഇല്ലാ. താൻ അവിടുന്ന് ബസിനു കേറി പോരെ. ആ നിക്കുന്ന കുട്ടികൾ കോളേജിലേക്കാ… “
ബസ്റ്റോപ്പിൽ നിന്ന രണ്ടു പെൺകുട്ടികളെ ചൂണ്ടി ഞാൻ പറഞ്ഞു..
വണ്ടി മുന്നോട്ടെടുക്കാൻ നേരം അവൾ എന്തോ പറയാൻ വന്നത് പോലെ തോന്നി
” ഇനി എന്താ? “
” ബസ്സിന് കൊടുക്കാൻ എന്റെ കയ്യിൽ പൈസ ഒന്നും ഇല്ല.. “
പോക്കറ്റിൽ നിന്നും കാശെടുത്ത് കൊടുത്തു വൈകിട്ട് ഇവിടെ നിന്നാൽ മതി ഞാൻ വന്നു കൂട്ടികൊണ്ട് പൊക്കോളാം എന്ന് പറഞ്ഞു ഞാൻ വണ്ടി മുന്നോട്ടു പായിച്ചു..
എന്നെ തന്നെ നോക്കി മിഴികൾ തുടക്കുന്ന അവളെ ഒരുനിമിഷം ഞാൻ മിററിലൂടെ കണ്ടു..
അപമാനിക്കാവുന്നതിന്റെ പരമാവധി ഞാൻ അവളോട് കാണിക്കുന്നുണ്ട് എങ്കിലും എന്ത് കൊണ്ടാണ് അവൾ ഇതെല്ലം സഹിച്ചു ഇനിയും ഇവിടെ നിൽക്കുന്നത് ??
അവളുടെ ആ വീട്ടിലേക്കാൾ ഭേദം ആയിരിക്കും .. ഇവിടെ എന്നെ മാത്രം സഹിച്ചാൽ മതിയാലോ …
മനസ്സിൽ ഉണ്ടായ സംശയത്തിന് ഞാൻ തന്നെ ഒരു ഉത്തരം കണ്ടെത്തി..
രാവിലെ തന്നെ ക്രിക്കറ്റ് പ്രാക്ടിസിനു ഗ്രൗണ്ടിൽ നിൽക്കുമ്പോൾ ആണ് ദേവിക ഞങ്ങളുടെ മുന്നിലൂടെ കടന്നു പോകുന്നത് .
” എടാ ഇതല്ലേ നിന്റെ പെണ്ണ്.? ഞങ്ങളെ ഒന്ന് പരിചയപ്പെടുത്തേട.. “
എന്റെ തോളിൽ തട്ടി അജിത് പറഞ്ഞു.
” ഒന്നു പോയെടാ. അത്രക് മുട്ടി നിക്കയാണെങ്കിൽ തന്നെ അങ്ങ് പോയി പരിചയപ്പെട്ടോ..? “
” ഏത് ആ ബ്ലൂ ചുരിദാർ ആണോ ഇവന്റെ..? “
ഇടയിലേക്ക് കയറി വന്ന അരുൺ ചോദിച്ചതിന് അജിത് അതെ എന്ന് മറുപടി കൊടുത്തു
” ഇവളല്ലേ എല്ലാ ദിവസവും മാച്ച് ഉള്ളപ്പോ ദേ ആ ഗാലറിയിൽ വന്നിരിക്കാറുള്ളത്. ഞാൻ കരുതി വല്ല പഠിക്കാൻ വന്നിരിക്കുന്നത് ആകും എന്ന്. ഇപ്പോഴല്ലേ മനസിലായത് എന്തായിരുന്നു പഠനമെന്നു . “
” നിനക്കു ഒക്കെ എന്തിന്റെ കഴപ്പാ? “
പ്രാക്ടീസ് മതിയാക്കി ഞാൻ ഒന്നും മിണ്ടാതെ ക്ലാസ്സിലേക് പൊന്നു..
അജിതിനേം അരുണിനെയും പോലെ തന്നെ ആയിരുന്നു എല്ലാവരും. എല്ലാവര്ക്കും അവളെ കുറിച്ചാണ് അറിയേണ്ടത്.. മനസമാധാനം നഷപെട്ട അവസ്ഥ ..
വൈകിട്ട് ബസ്റ്റോപ്പിൽ നിന്നും അവളെയും കൂട്ടി നേരെ വീട്ടിലേക്കു ചെന്നു. കോളേജിൽ ഇവൾ മൂലം ഞാനനുഭവിക്കുന്ന അപമാനങ്ങൾ ഓർത്തപ്പോ കൊള്ളാൻ ഉള്ള കലി വന്നു എനിക്ക്..
എന്നത്തേയും പോലെ തന്നെ അന്നത്തെ രാത്രിയും തള്ളി നീക്കി. രാവിലെ ഓടി വന്നു ബൈക്കിൽ കയറാൻ തുടങ്ങുമ്പോൾ ആണ് ഏടത്തി ആ കാര്യം ശ്രദ്ധിച്ചത്.
“:അല്ല ദേവു നീ സിന്ദൂരം തൊടാറില്ലേ.. “
പരിഭ്രമത്തോടെ ഞാനും അവളും മുഖത്തോട് മുഖം നോക്കി
“:നീ അവനെ ന്തിനാ നോക്കുന്നേ. അവനോ വെളിവില്ല അതുപോലെ ആണോ നിയ്യ്…. കല്യാണം കഴിഞ്ഞ കുട്ടികൾ സിന്ദൂരം വച്ചു നടക്കുന്നതാ അതിന്റെ ഐശ്വര്യം… പോ അകത്തു പോയി സിന്ദൂരം വച്ചിട്ട് വാ.. “
“:ചേച്ചി അത്…
എന്റെ കയ്യിൽ സിന്ദൂരം ഇല്ല. “
“:ദേ ഒരൊറ്റ വീക്ക് വച്ചു തന്നാൽ ഉണ്ടല്ലോ. സിന്ദുരം ഇല്ലാ പോലും. ഈ താലി കഴുത്തിൽ ഇട്ടുകൊണ്ട് നടക്കാൻ അറിയാമല്ലോ.. ഈ പൊട്ടനോ വെളിവില്ല. രണ്ടും കണക്കാണല്ലോ ഈശ്വര.. “
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി ഇരുന്നു.
“:ഇനി അതിന് കൂടി കരയണ്ടാ… വാ.. “
ചേച്ചി അകത്തേക്കു അവളെയും കൂട്ടികൊണ്ട് പോയി. തിരിച്ചു വരുമ്പോൾ അവളുടെ നെറുകയിൽ സിന്ദൂരം ഉണ്ടായിരുന്നു.
” ഇനി എപ്പോളും സിന്ദൂരം തൊട്ട് നടന്നോണം ഇല്ലേ എന്റെ സ്വഭാവം മാറും. “
വണ്ടിയിൽ കയറാൻ നേരം ഏടത്തിയുടെ അന്തിമ ശാസനം വന്നു.
അന്ന് ബസ് കാശിന്റെ കൂടെ സിന്ദൂരം വാങ്ങാൻ ഉള്ള കാശുകൂടി കൊടുത്തിട്ട് ആണ് ഞാൻ പോയത്. ഇനി ഏടത്തി അതിന്റെ പേരിൽ എന്റെ നെഞ്ചത്തേക്ക് കരരുതല്ലോ എന്ന് കരുതി …….
……………………
ഏട്ടൻ എത്തിയിട്ടുണ്ട് എന്നറിഞ്ഞാണ് ഓടി പിടിച്ചു വീട്ടിലേക്കു എത്തിയത്. ഞാൻ പ്രതീക്ഷിച്ച പോലെ അല്ല. എല്ലാവരെ പോലെയും ഏട്ടനേയും അവൾ കയ്യിലെടുത്തിരുന്നു.. ” നല്ല കുട്ടി ആടാ ” എന്ന ഒരു അഭിപ്രായം മാത്രമേ ഏട്ടനിൽ നിന്നുണ്ടായുള്ളു….
……………………….
അന്ന് വൈകിട്ട് ബസിൽ നിന്നിറങ്ങി ഓടി എന്റെ അടുത്തേക്ക് വരുമ്പോൾ ആണ് മോളെ എന്നൊരു വിളിയുമായി ഒരാൾ ഞങ്ങളുടെ അടുത്തേക്ക് വന്നത്..
അയാളെ കണ്ടത്തെ ഭയന്ന അവൾ എന്റെ പിന്നിലേക്കു കയറി ഒളിച്ചു നിന്നു.
“:അയ്യോ മോളെന്തിനാ പേടിക്കുന്നെ. ഇത് ഞാനാ രാഘവൻ അമ്മാവൻ “
ഒരു വലിച്ച ചിരിയോടെ അയാൾ പറഞ്ഞു.
സംഭവം എന്തെന്ന് മനസിലാകാതെ നിന്ന എന്നെ നോക്കി അയാൾ പറഞ്ഞു..
“:മോനെന്നെ മനസിലായില്ലേ. ഞാൻ ഇവളുടെ അമ്മാവനാ . ഇവളുടെ അമ്മ ഇല്ലേ ജാനകി അവരുടെ ബന്ധുവാ…. “
ഓഹ് ആ തള്ളയുടെ ബന്ധു ആണല്ലേ വെറുതെ അല്ല ഇവൾ പേടിച്ചത്…
“: മോനെന്നെ ഓർമ ഇല്ലേ ? അന്ന് ഹോട്ടലിൽ വച്ച്… . അന്ന് ഞാനും ഉണ്ടായിരുന്നു. . “
അപ്പോളാണ് എനിക്ക് അയാളെ ശെരിക്കും മനസിലായത്…
അന്ന് അവൾ റൂമിലേക്കു കയറി വന്നതിന് പുറകെ കയറി വന്ന ആൾ. കാര്യം അറിയാതെ എന്നെ തല്ലിയ ആ മഹാൻ..
” നിങ്ങൾ എന്താ വീട്ടിലേക്കു ഒന്നും വരാതെ ഇരുന്നേ? ഒരു ദിവസം മോനേം കൂട്ടി വീട്ടിലേക്കു വരണം കേട്ടോ മോളെ … നീ അങ്ങോട്ട് തിരിഞ്ഞു നോക്കുന്നില്ല എന്ന് ജാനകി എന്നും പരാതി പറയും . അല്ലെങ്കിൽ വേണ്ടാ അടുത്ത ദിവസം ഞങ്ങൾ അങ്ങോട്ട് വരാം മോന്റെ വീട്ടിലേക്കു എന്താ ?? “
” ഓഹ് അത് വേണ്ട അമ്മാവാ.. സമയം കിട്ടുമ്പോ അവളേം കൂട്ടി ഞാൻ അങ്ങോട്ട് വന്നോളാം.. അപ്പൊ പോട്ടെ അമ്മാവാ …… “
അവളെയും കയറ്റി ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു മുന്നോട്ടു പോയി. ഞങ്ങൾ പോകുന്നതും നോക്കി നിന്ന് അയാൾ അറപ്പിച്ചൊന്നു തുപ്പുന്നത് ഞാൻ മിററിലൂടെ കണ്ടു…
ഉറങ്ങാൻ കിടക്കുമ്പോൾ മുഴുവൻ അയാളുടെ വളിച്ച ചിരിയും. ആ ആക്കിയുള്ള സംസാരവും ആയിരുന്നു മനസു മുഴുവൻ..
ഞാൻ പതിയെ തല ഉയർത്തി അവളെ നോക്കി. ഒന്നും അറിയാത്ത പോലെ ഉറങ്ങുക ആണ്..
ഇവളിൽ എന്തൊക്കെയോ ദുരൂഹതകൾ ഒളിഞ്ഞു കിടപ്പുണ്ട്. എന്തൊക്കെയോ രഹസ്യങ്ങൾ ആരോടും പറയാതെ അവൾ ഒളിപ്പിച്ചു വച്ചിട്ടുണ്ട്. ഒക്കെ ഒന്ന് അന്ന്വേഷിച്ചാൽ ഇവൾ ശെരിക്കും ആരെന്ന സത്യം മനസിലാക്കാം..
ഇവൾ ആരെന്നു ഞാൻ എന്തിന് അറിയണം?
ഇന്നല്ലെങ്കിൽ നാളെ എന്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോകേണ്ടവൾ ആണിവൾ..?
വേണ്ട എനിക്ക് അതറിയണം. അവൾ എന്തിന് അന്നെന്റെ റൂമിലേക്കു കയറി വന്നു എന്നറിയണം.. ഇവൾ എന്റെ ജീവിതത്തിലേക്കു കയറി വന്നത് യാദൃശ്ചികമായിട്ടാണോ അല്ലയോ എന്നെനിക്കറിയണം.. ചിലപ്പോ ഇവൾ അന്ന്വേഷിച്ചു വരുമ്പോ ഞാൻ ഇവളെ കുറിച്ചു ധരിച്ചു വച്ചിരിക്കുന്നത് എല്ലാം തെറ്റായിരിക്കാം….
ഒരു നിമിഷമെങ്കിലും അത് വെറും തെറ്റുധാരണ ആകണം എന്ന് ഞാനും ആഗ്രഹിച്ചു പോയി…
മനസിൽ മുഴങ്ങിയ ചോദ്യങ്ങൾക്ക് എല്ലാം ഉത്തരം തരാൻ കഴിയുന്നത് ഇവൾക്ക് മാത്രം ആണ്.. പക്ഷേ ഇവൾ അത് പറയില്ല. അപ്പൊ അതറിയാനുള്ള വഴി ആ അമ്മാവൻ ആണ്. പക്ഷെ ഇപ്പോൾ അയാളുടെ പിറകെ പോകണ്ട എന്ന് മനസെന്നോട് പറഞ്ഞു കൊണ്ട് ഇരുന്നു. പിന്നെ ഉള്ള മാർഗം കോളേജ് ആണ്. എന്റെ രഹശ്യങ്ങൾ ഹരിക്ക് അറിയാവുന്നത് പോലെ അവൾക്കും കാണില്ലേ ഒരു മനസാക്ഷി സൂക്ഷിപ്പുകാരി.. നാളെ തന്നെ അവളെ കണ്ടെത്തണം….
എല്ലാം മനസ്സിൽ ഉറപ്പിച്ചു ഞാൻ മെല്ലെ ഉറക്കത്തിക്ക് വഴുതി വീണു
…….
കോളേജിൽ എത്തി ഹരിയേയും കൂട്ടി ഞാൻ ദേവുവിനെ പിന്തുടർന്നു ആ ദിവസം മുഴങ്ങുവാൻ നടന്നിട്ട് ഒരാളെ ഞങ്ങൾ കണ്ടെത്തി. എന്തിനും ഏതിനും അവളുടെ ഒപ്പം ഉള്ള ഒരുവൾ അഞ്ചു. !
” അനന്തു ചേട്ടാ എനിക്ക് അറിയില്ല അവളെ കുറിച്ച് ഒന്നും. ചോതിക്കുമ്പോളൊക്കെ എന്തെങ്കിലും ഒക്കെ പറഞ്ഞു അവൾ ഒഴിഞ്ഞു മാറും. എന്തിന് ചേട്ടനോട് ഉള്ള ഇഷ്ടം പോലും അവൾ ഞങ്ങളോട് പറഞ്ഞിട്ടില്ല.. കല്യാണത്തിനെ കുറിച്ചോ ഒന്നും… ആകെ അറിയാവുന്നത് അവളുടെ അമ്മ കുഞ്ഞിലേ മരിച്ചു പോയി എന്നും പിന്നീട് അവളുടെ അച്ഛൻ രണ്ടാമത് കല്യാണം കഴിച്ചിരുന്നു എന്നും മാത്രാ… കുറെ നാളായി അവൾ ക്ലാസ്സിൽ വരാതെ ഇരിക്കയായിരുന്നു. പിന്നെയാ കേട്ടത് കല്യാണം കഴിഞ്ഞു എന്നു…. “
അഞ്ചുവിൽ നിന്നും എനിക്ക് ആവശ്യം ഉള്ള ഒന്നും കിട്ടിയില്ല.
” നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ? “
പോകാൻ നേരം അവൾ എന്നോട് ചോദിച്ചു.
” അല്ല കല്യാണം കഴിഞ്ഞു വന്നതിൽ പിന്നെ അവൾ ഒന്നു ചിരിച്ചു പോലും ഞാൻl കണ്ടിട്ടില്ല. എപ്പോളും വിഷമിച്ചിരുന്ന പോലെ ഒരു തോന്നൽ. അല്ലേൽ എപ്പോളും ചിരിച്ചു കളിച്ചിരിക്കുന്നവളാ…… “
എന്റെ മുഖംഭാവം കണ്ടിട്ടാകണം അവൾ തന്നെ അതിന് മറുപടിയും പറഞ്ഞു..
” ഇച്ചിരി നാക്കു കൂടുതൽ ഉണ്ടെന്നേ ഒള്ളു ദേവു ഒരു പാവം ആണ് ചേട്ടാ “..
അതുകൂടി പറഞ്ഞു തീർത്തു അവൾ അവിടെ നിന്നും നടന്നകന്നു…
എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുമ്പോൾ ആണ് എനിക്ക് ദേവയുടെ ഡയറി ഓർമ വന്നത്. അതിൽ നിന്നും എന്തായാലും എന്തെങ്കിലും ഒരു വിവരം കിട്ടാതെ ഇരിക്കില്ല…
രാത്രി അവൾ ഉറങ്ങി എന്ന് ഉറപ്പു വരുത്തി ഞാൻ അവളുടെ ഡയറി എടുത്ത് തുറന്നു നോക്കി. ആദ്യം കണ്ണിൽ പെട്ടത് ഒരു സ്ത്രീയുടെ ഫോട്ടോ ആണ്. അമ്മ ആയിരിക്കണം ഞാൻ ഊഹിച്ചു. ഫോട്ടോ അവിടെ തന്നെ വച്ച് ഞാൻ ഓരോ താളുകളായി മറിച്ചു നോക്കി.അതിൽ കുറേ കവിതകളും വർണനകളും മാത്രം ആയിരുന്നു ഉണ്ടായിരുന്നത്… ഒന്നും കിട്ടാതെ ഞാൻ തോൽവി സമ്മതിച്ചു ഡയറി മടക്കി യാഥാ സ്ഥാനത്ത് വച്ചു തിരിയുമ്പോൾ കണ്ടത്.. എന്നെ തന്നെ നോക്കി ഇരിക്കുന്ന ദേവികയെ ആണ്. പിടിക്കപ്പെട്ട ഒരു കള്ളന്റെ ജ്യാള്യതയോടെ ഒന്നും മിണ്ടാതെ ഞാൻ കട്ടിലിൽ പോയി കിടന്നു..
പിറ്റേന്നു രാവിലെ ഞാൻ വളരെ ശാന്തൻ ആയിരുന്നു. പതിവു ബസ്റ്റോപ്പിന് മുന്നിൽ ബൈക്ക് നിർത്തി അവൾ ഇറങ്ങുന്നതും കാത്തു നിന്നിട്ട് ഏറെ നേരം ആയും അവൾ ഇറങ്ങാതെ ഇരുന്നപ്പോൾ ഞാൻ കാര്യം തിരക്കി
” ഇറങ്ങുന്നില്ലേ ? “
” ഇല്ല “
” പിന്നെ? “
” നന്ദുവേട്ടന് എന്താ എന്നെ കുറിച്ചറിയേണ്ടത്? “
” എനിക്ക്…. എനിക്ക് ഒന്നും അറിയേണ്ടാ…. “
” പിന്നെ എന്തിനാ ഇന്നലെ മുതൽ എന്നെ ഫോള്ളോ ചെയ്യുന്നേ? “
അതിന് എനിക്ക് ഉത്തരം ഇല്ലായിരുന്നു.
” ചേട്ടൻ വണ്ടി എടുക്കു.. നന്ദുവേട്ടന്റെ സംശയങ്ങൾക്ക് ഉള്ള ഉത്തരം എനിക്ക് മാത്രമേ തരാൻ കഴിയു….. “
പിന്നെ ഒന്നും നോക്കിയില്ല ബൈക്ക് മുന്നോട്ട് പാഞ്ഞു. അവൾ നിർത്തു എന്ന് പറയുന്നത് വരെ.
പാർക്കിന്റെ ആളൊഴിഞ്ഞ ഭാഗത്തായി ഞങ്ങൾ ചെന്നിരുന്നു. ഒരു ബെഞ്ചിന്റെ ഇരു വശങ്ങളിൽ ഒരു അപരിചിതരെ പോലെ..
ഏറെ നേരത്തെ നിശ്ശബ്ദതക്ക് ശേഷം അവൾ അവൾ പറഞ്ഞു തുടങ്ങി.
” അമ്മ മരിക്കുമ്പോൾ എനിക്ക് ഏഴു വയസ് ആണ്. ഒരു രണ്ടാം ക്ലാസ്സുകാരിയെ എങ്ങനെ നോക്കും എന്ന് അറിയാത്ത കൊണ്ടാകാം അധികം വൈകാതെ അച്ഛൻ വേറെ വിവാഹം കഴിച്ചത്. അച്ഛനെ പോലെ തന്നെ ചെറിയമ്മക്കും എന്നെ ജീവനായിരുന്നു. ഇന്നലെ കണ്ടില്ലേ? ചെറിയമ്മയുടെ അകന്ന ബന്ധുവായ രാഘവൻ.. അയ്യാൾ വരുന്ന വരെ? അയാൾ വന്നതോടെ അമ്മ ശെരിക്കും മാറി പോയി..
അച്ഛനില്ലാത്ത പല സമയങ്ങളിലും അയാളൊരു സ്ഥിരം സന്ദർശകൻ ആയി.. ഒരു ദിവസം അതിനെ കുറിച്ച് ചോദിച്ച അവരെന്നെ തല്ലി… ഒരുപാടു….
ആരോടെങ്കിലും പറഞ്ഞാൽ കൊന്നു കളയും എന്ന് ഭീഷണിപ്പെടുത്തി. “
അത് പറയുമ്പോൾ അവളുടെ ശംബ്ദം ഇടറുന്നുണ്ടായിരുന്നു. ഞാൻ ഒരു കേൾവികാരൻ എന്ന നിലയിൽ മാത്രം അവളെ നോക്കി കണ്ടു .
” അച്ഛൻ ഇതൊന്നും അറിയുന്നില്ല എന്ന വേദന എന്നെ വല്ലാതെ അലട്ടി. പിന്നീട് അവിടെ മറ്റുപലരും വന്നു പോകാൻ തുടങ്ങി പകലെന്നോ രാത്രി എന്നോ ഇല്ലാതെ. അതൊരു വേശ്യാലയം ആണ് . എന്റെ മുന്നിൽ വച്ച് ഒരു മറയും ഇല്ലാതെ ആ സ്‌ത്രീ മറ്റൊരാളുടെ കൂടെ…ഛീ.. . “
അവൾക്കത് പറയാൻ അറപ്പുള്ളത് പോലെ.
” പിന്നെ എനിക്ക് മനസിലായി അച്ഛൻ ഇതറിഞ്ഞിട്ടും അറിയാത്ത പോലെ അഭിനയിക്കുക ആണെന്ന്. അയാൾ ആ രാഘവൻ എന്ന ചെകുത്താൻ അച്ഛനെയും ഭീഷണിപ്പെടുത്തി ഇരിക്കയാണെന്നു എനിക്ക് മനസിലായി. എല്ലാം മനസിലൊതുക്കി എന്റെ അച്ഛൻ.ഒന്നു പ്രതികരിക്കാൻ കൂടി ആകാതെ .. “
അവളുടെ കണ്ണുനീർ എന്നെ വല്ലാതാക്കി…
” പക്ഷെ അച്ഛനിപ്പോ എവിടെ ആണെന്നറിയില്ല… പലയിടത്തും അന്ന്വേഷിച്ചു. കണ്ടില്ല. എവിടെ ആണെന്നോ എന്തിനു പോയെന്നോ ഒന്നും അറിയില്ല. Vഅച്ഛൻ ഇല്ലാതെ എനിക്ക് പറ്റില്ല. ചിലപ്പോ ഇതൊന്നും കാണാനോ കേൾക്കാനോ കഴിയാതേ ഈ പൊട്ടി പെണ്ണിനെ ഉപേക്ഷിച്ചു എവിടേക്കെങ്കിലും പോയതാവാം. ഒന്നും അറിയില്ല.. എനിക്ക് പേടിയാ എല്ലാവരോടും….”
” എനിക്കറിയാം നന്ദുവേട്ടൻ ഈ ലോകത്തേറ്റവും വെറുക്കുന്നത് ഈ എന്നെ ആണെന്ന്.. പക്ഷേ എനിക്ക് വേറെ വഴിയില്ല. സഹായിക്കാൻ വേറെ ആരുമില്ല .. വീട്ടിലേക്കു പോകാൻ എനിക്ക് പേടിയാ. ചിലപ്പോൾ അവരെന്നെ ..???… “
അത് മുഴുവിപ്പിക്കാൻ അവൾക് കഴിയുമായിരുന്നില്ല. പെട്ടന്ന് അവളെന്റെ കാല്കീഴില് ഇരുന്നെന്റെ കാലിൽ മുറുകെ പിടിച്ചു…
” നന്ദുവേട്ടൻ എന്നെ സഹായിക്കണം … സഹായം ചോദിച്ചു ചെല്ലാൻ എനിക്കീ ലോകത്ത് വേറെ ആരും ഇല്ല. എന്റെ അച്ഛനെ കണ്ടു പിടിക്കാൻ എന്നെ സഹായിക്കണം .. അല്ല കണ്ടു പിടിച്ചു തരണം . അച്ഛൻ വരുന്ന വരെ എങ്കിലും എന്നെ വീട്ടിൽ താമസിപ്പിക്കാൻ അനുവതിക്കണം. അച്ഛൻ വന്നൽ പിന്നെ ഞാൻ നന്ദുവേട്ടനെ ശല്യം ചെയ്യൂല. നന്ദുവേട്ടന്റെ കണ്മുന്നിൽ പോലും പെടാതെ ഞാൻ എന്റെ അച്ഛനും എങ്ങോട്ടെങ്കിലും പോയിക്കോളാം… കൈ വിടല്ലേ നന്ദുവേട്ട. പ്ലീസ്…….. “
അവളുടെ കണ്ണുനീരെന്റെ കാല് നനച്ചു.. എന്ത് പറയണം എന്നറിയാതെ ഞാൻ കുഴങ്ങി.. ഇത്രയും വിഷമം മനസിലൊതുക്കിയ ആ പെണ്ണിനെ എങ്ങനെ ഞാൻ കൈ വിടും ?
ഒടുവിൽ ഞാൻ അവൾക്കു വാക്ക് കൊടുത്തു അവൾക്ക് അവളുടെ അച്ഛനെ കണ്ടെത്തി കൊടുക്കാം എന്ന്…
കണ്ണ് നീരൊഴുകിയ മുഖത്തു അവൾ അപ്പോൾ വരുത്തിയ ആ പ്രതീക്ഷയുടെ പുഞ്ചിരിക്ക് അഴക് ഏറെ ആയിരുന്നു…..
തുടരട്ടെ….?
ഈ കഥ എല്ലാവര്ക്കും ഇഷ്‌ടമാകും എന്ന് ഞാൻ കരുതുന്നില്ല. ഇതെന്താ ഇങ്ങനെ എന്ന് തോന്നുന്നുണ്ട് എങ്കിൽ എനിക്ക് ഒരുത്തരമേ ഒള്ളൂ. ഈ കഥ ഇങ്ങനെ അല്ലാതെ എഴുതാൻ എനിക്ക് കഴിയില്ല.
Comments:
No comments!
Please sign up or log in to post a comment!