അനുപല്ലവി 2
എന്നോട് എന്തോ പറയാൻ വേണ്ടി പല്ലവി തിരിഞ്ഞു നോക്കി..
ദാ തെറിച്ചു പോകുന്നു മുന്നോട്ടു…സൈഡിൽ കിടന്ന സ്ട്രച്ചറിന്റെ കാലിൽ തട്ടിയതാനു തല്ലി അലച്ചു വീഴുന്നതിനു മുന്നേ ചാടി പിടിച്ചു…
വയറിനു ചുറ്റിയാണ് പിടിച്ചത്…വിരലുകൾ ഇടുപ്പിൽ അമർന്നു…
(തുടർന്നു വായിക്കുക )
?????? ???????
ട്ടെ… കവിലടച്ചാണ് അടി കിട്ടിയത്.. കണ്ണിൽ കൂടെ പൊന്നീച്ച പാറി…
പട്ടാ പകൽ പെൺപിള്ളേരെ കേറി പിടിക്കുന്നോടാ..
ഞാൻ നോക്കി കോറിഡോറിൽ ആരെങ്കിലും ഉണ്ടോന്നു ഭാഗ്യം.. ആരും കണ്ടില്ല…
ഇതെന്തൊരു സാധനം.. പിടിക്കാൻ പോയ എന്നെ പറഞ്ഞ മതീല്ലോ..
ഞാൻ ഒന്നും പറയാതെ… പുറത്തേക് നടന്നു..
നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു… രാവിലെ കുപ്പിച്ചില്ലു… ഇപ്പൊ അടി…
തിരിഞ്ഞു നോക്കി അവളെ അവിടൊന്നും കണ്ടില്ല..
എന്തൊരു പിശാച് ആണത്.. ഇവിടെ ജോയിൻ ചെയ്തിട്ട് വേണം അവളെ മര്യാദ പഠിപ്പിക്കാൻ… തല്ലും കൊണ്ട് വാലും ചുരുട്ടി പോയി എന്നു അവളു വിജാരിച്ചൊട്ടു…
ഹോസ്പിറ്റലീന്നു വണ്ടിയെടുത്തു പുറത്തേക് ഇറങ്ങിയപ്പോൾ ആണ് ഒരു ചായ കുടിച്ചാലോ എന്നു തോന്നിയത്….
“അനുമോൻ എന്താ ഇവിടെ.. “
കടയിൽ കയറി അവിടിരുന്ന പത്രത്തിലേക് മുഖം പൂഴ്ത്തുമ്പോളായിരുന്നു ആ ചോദ്യം…
പൊതുവാൾ എന്നു നാട്ടുകാർ വിളിക്കുന്ന “രാജൻ അങ്കിൾ “ആള് ഭയങ്കര കത്തി ആയ കൊണ്ട് വിളിക്കുന്ന പേരാണെന്ന് അമ്മ പറഞ്ഞത് ഓർത്തു…
അച്ഛന്റെ ആത്മ മിത്രമാണ് … ഞങ്ങൾ ഇവിടുന്നു പോയതിനു ശേഷവും.. തൃശൂർ എന്തെങ്കിലും ആവശ്യത്തിന് വരുമ്പോ ഞങ്ങളുടെ വിവരങ്ങൾ അറിയാൻ ഓടി എത്തിയിരുന്ന ആൾ..
“പൊതുവാൾ അങ്കിൾ ന്റെ അല്ല രാജൻ അങ്കിളിന്റെ കടയാണോ ഇത് ” ഞാൻ അത്ഭുതത്തോടെ ചോദിച്ചു…
അവിടിരുന്നവർ ചിരിക്കുന്നുണ്ടാരുന്നു..
അതെ മോനെ.. മോനെന്തായാലും ഇപ്പൊ വന്നതു നന്നായി.. ഞാൻ പുറത്തേക് പോകാൻ ഇറങ്ങുക ആയിരുന്നു…
എവിടെക്കാ അങ്കിൾ ..
വീട്ടിലേക്കാ മോനെ…
എന്നാൽ ഞാൻ ഡ്രോപ്പ് ചെയ്യാം..
എന്നാൽ മോൻ ചായ കുടിക്കു ഒരുമിച്ചു പോകാം…
പുള്ളി ചായ എടുത്തു കൊണ്ട് വന്നു…
മോൻ തന്നെയാണോ വന്നേ.. അങ്കിൾ വീട്ടിലേക്കുള്ള യാത്രയിൽ വണ്ടിയിൽ ഇരുന്നാണ് ചോദിച്ചതു..
അല്ല .. ഞാനും അമ്മയും ഉണ്ട്… ഞാൻ ഈ ഹോസ്പിറ്റലിലേക് മാറി…
എടാ കള്ളാ.. എന്നാൽ ഇത് ആദ്ധ്യേ പറയണ്ടേ….
മോൻ ഡോക്ടർ അല്ലേ..
അതെ.
അപ്പോ അവിടെ ഉണ്ടായിരുന്ന ധന്യ ഡോക്ടർ പോയോ..
അവർ.. അമേരിക്കയിലേക് പോവുകയാണ്.. ഇനി ഞാനാ ഉംടാവുക അവിടെ…
അതിപ്പോ എന്തായാലും നന്നായി.. എന്റെ മോളെ ആ ഡോക്ടർ ആണ് നോക്കി കൊണ്ടിരിക്കുന്നത്… ഇനി മോനെ കാണിച്ചാൽ മതിയല്ലോ…
അതിനു ശിഖ…? അർദ്ധ വിരാമം ഇട്ടു നിർത്തി.. ഗൈനക്കോളജിസ്റ്റിനെ കാണുന്നത് പ്രെഗ്നന്റ് ആയാൽ മാത്രമല്ലല്ലോ എന്ന ചിന്ത അപ്പോൾ ആണ് മനസ്സിൽ വന്നതു
ഇതിപ്പോ അഞ്ചാമത്തെ മാസമാ മോനെ..
ആഹാ.. ശിഖ പ്രെഗ്നന്റ് ആണോ?
കല്യാണം പോലും ഞങ്ങളോട് പറഞ്ഞില്ലാട്ടോ അങ്കിൾ ..
മോനെ അതെല്ലാം പെട്ടെന്നായിരുന്നു പയ്യൻ ഗൾഫില…ഒരു മാസത്തെ ലീവിന് വന്നപ്പോൾ ആയിരുന്നു കല്യാണം… അത് കൊണ്ട് ആരെയും അറിയിക്കാൻ പറ്റിയില്ല…
“ലീവ് ഒരു മാസമേ ഉണ്ടായിന്നുള്ളുവെങ്കിലും പയ്യൻ ചെയ്യേണ്ട പണി ചെയ്തിട്ട പോയെ… “
എന്താ അങ്കിൾ.. ഞാൻ അങ്കിൾ പറഞ്ഞത് കേട്ടെങ്കിലും ചുമ്മാ ചോദിച്ചു…
ഓഹ് ഞാനൊരു ആത്മ ഗതം പറഞ്ഞതാ മോനെ… അങ്കിൾ ന്റെ ചിരി കണ്ടപ്പോൾ എനിക്കും ചിരി വന്നു..
ശിഖേ… ഉറക്കെ വിളിച്ചു കൊണ്ടാണ്.. രാജൻ അങ്കിൾ വീട്ടിനുള്ളിലേക് കയറിയത്…
മോളെ ഇതാരാ വന്നെന്നു നോക്കിയേ..
ഞാൻ പുറത്തു നിൽക്കുക ആയിരുന്നു..
തൊട്ടു അപ്പുറത്ത് പണ്ട് ഞങ്ങൾ താമസിച്ചിരുന്ന വീടിന്റെ ഭാഗത്തേക്ക് നോക്കി…ആ സ്ഥാനത്തു ചുറ്റു മതിലോട് കൂടിയ ഒരു രണ്ടു നില വീട്…
പഴയ ഓർമയിൽ അതൊരു ഓടിട്ട രണ്ടു മുറി വീടായിരുന്നു.. പുറം തേക്കാത്ത ചെങ്കല്ല് കൊണ്ട് പണിത വീട്..ചുറ്റു മതിലിന്റെ സ്ഥാനത്തു ഇട വിട്ടു വളർത്തിയ ചെമ്പരത്തി തീർത്ത മതിൽ..
പണ്ട് ഊഞ്ഞാല് കെട്ടി യിരുന്ന മൂവാണ്ടൻ മാവ് ഇപ്പോളും അങ്ങനെ തന്നെ ഉണ്ട്…പ്രായത്തിന്റെ ക്‌ളേശം ഒന്നും തളർത്താതേ…
പുറത്തേക് ഇറങ്ങി വന്ന ശിഖ എന്നെ അത്ഭുതത്തോടെ നോക്കി…
അവൾക്കു മനസ്സിലായില്ല എന്നു എനിക്ക് മനസ്സിലായി…
“എടീ ചക്കി “
അവൾ വീണ്ടും സംശയത്തോടെ നോക്കി…” അനുവേട്ടൻ ” അവൾ ചുണ്ടനക്കി…
എന്റെ ചുണ്ടിൽ ചെറിയ ചിരി വിടർന്നു..
അമ്മേ ഇതാ അനുവേട്ടൻ.. അവൾ ഉള്ളിലേക്കു നോക്കി വിളിച്ചു പറഞ്ഞു അപ്പോളേക്കും ശ്യാമള ആന്റിയെ കൂട്ടി അങ്കിൾ പുറത്തു വന്നിരുന്നു..
“അനു വേട്ടാ”… അവൾ കണ്ണ് മിഴിച്ചു നിക്കുന്നു… 20 വർഷങ്ങൾ വരുത്തിയ മാറ്റം ഞങ്ങൾ രണ്ടു പേരിലും പ്രകടം ആയിരുന്നു…പഴയ മെലിഞ്ഞ 6വയസ്സ് കാരിയിൽ നിന്നും മാറി കുറച്ചു തടിച്ചുരുണ്ടു .
എടാ അനു കുട്ടാ.. നീ അങ്ങ് വളർന്നു സുന്ദര കുട്ടൻ ആയല്ലോ…ശ്യാമള ആന്റിയുടെ മുഖത്തും വിടരുന്ന അത്ഭുതം ഞാൻ കണ്ടു
സാവിത്രി ചേച്ചി സുഗായിരിക്കുന്നോ..?
അമ്മ വന്നിട്ടുണ്ട് ആന്റി .. ഞാൻ ഇവിടെ ഡോണ ഹോസ്പിറ്റലിൽ ജോയിൻ ചെയ്തു..
മോളെ ധന്യ ഡോക്ടർ പോകുവാണെന്നു.. ഇനി നമ്മൾ അനു മോനെ ആണ് കാണിക്കേണ്ടത്.. അങ്കിൾ ശിഖ യോടായി പറഞ്ഞു ..
ആണോ അനുവേട്ടാ… നാളെ ആണ് എനിക്ക് കാണിക്കേണ്ടത്….
നാളെ ഞാനില്ല കേട്ടോ.. മറ്റന്നാളെ ജോയിൻ ചെയ്യൂ…
എന്നാൽ മറ്റന്നാൾ പോയ മതി മോളെ..
മോനിരിക്കു ആന്റി ചായ എടുക്കാം..
വേണ്ട ആന്റി.. ഞാൻ ഹോട്ടലിൽ നിന്നിപ്പോ കഴിച്ചതെ ഉള്ളൂ…
എന്നാലും എത്ര നാളുകൾ കൂടി കണ്ടതാ മോനിരിക്..
അപ്പോളേക്കും ഉള്ളിൽ പോയി ശിഖ ഒരു ആൽബം എടുത്തിട്ടു വന്നു..
അനുവേട്ടാ ഇതാ എന്റെ കല്യാണം ആൽബം..
ഞാൻ മെല്ലെ ഓരോ പേജ് മറിച്ചു കൊണ്ടിരുന്നു.. രാജീവ്.. ശിഖയ്ക് ചേരുന്ന പയ്യൻ തന്നെ…
“Made for each അദർ ” ആണല്ലോ..
അവളുടെ മുഖത്തു വിരിഞ്ഞ നാണം അവൾ എത്ര സന്തോഷ വതിയാണെന്നു എനിക്ക് മനസ്സിലായി..
അനുവേട്ടൻ ഭയങ്കര സീരീസ്സ് ആയി പോയി…
ശെരിയാ… പണ്ട് എന്തൊരു കുരുത്ത കേടായിരുന്നു… രാജൻ അങ്കിൾ ആണ്…
പ്രായം ആയില്ലേ അങ്കിൾ.. പിന്നെ ഈ പ്രൊഫഷനും… കുരുത്ത കെടിനൊന്നും കുറവില്ലാട്ടോ… ചെറിയ ചെറിയ കുരുത്തക്കേടുകൾ..
ശിഖ ഓടി ഉള്ളിലേക്കു പോകുന്നത് കണ്ടു…
അത് കണ്ടു കൊണ്ടാണ് ഞാൻ പറഞ്ഞത്
“ഡീ ഇങ്ങനെ ഓടരുത് അഞ്ചു മാസം ആയതല്ലേ…”
“പറഞ്ഞു കൊടുക്ക് മോനെ.. “
ഇപ്പോളും ഇള്ള കുട്ടിയാണെന്ന വിചാരം.. ഉള്ളിൽ ഒരു കുട്ടിയായി എന്ന വിചാരം ഒന്നുമില്ല… ചായ കൊണ്ട് വന്ന ശ്യാമള ആന്റി പറഞ്ഞു..
ശിഖ ഉള്ളിൽ നിന്നും എടുത്തു കൊണ്ട് വന്നത് പഴയൊരു ആൽബം ആണ്…
അനുവേട്ടാ ഇത് നോകിയെ…
ശിഖ ഇങ്ങനെ ഓടരുത്.. ഉള്ളിൽ ഒരാൾ കൂടെ ഉണ്ടെന്നുള്ളത് മറക്കണ്ട…അടി വയറിനു ഭാരം കൂടുന്നത് കൊണ്ട് ചിലപ്പോ നീ വിചാരിക്കുന്നത് പോലെ ബാലൻസ് കിട്ടീന്നു വരില്ല.. ഞാൻ അവളെ ഉപദേശിച്ചു.. അവൾ എന്നെ സാകൂതം വീക്ഷിച്ചു..എന്നിട്ട് പറഞ്ഞു..
എനിക്കിപ്പോളും ആ പഴയ അനുവെട്ടനെയാ ഓർമ വരുന്നേ… വല്യ ഡോക്ടർ ആയെന്നൊന്നും തോന്നുന്നില്ല..
ദേ നോക്കിയേ…അവൾ ആൽബം തുറന്നു
ആദ്യത്തെ പേജിൽ തന്നെ ഞങ്ങൾ പഴയ വാൽ മാക്രികളുടെ ഫോട്ടോ.
ആദ്യത്തെ പേജിൽ ഞാനും നിക്കറിടാത്ത അജുവും ശിഖയും.. ചിന്നുവും.. അജുവിന്റെ കോലം കണ്ടു എനിക്ക് ചിരി വന്നു…ശിഖയുടേം ചിന്നുവിന്റെയും നടുക്ക് ഒരു നൂൽ ബന്ധം പോലും ഇല്ലാതെ അവൻ… ഞാൻ ഫോൺ എടുത്തു അതിന്റെ ഫോട്ടോ എടുത്തു… കുറച്ചു കഴിഞ്ഞു അവനു വാട്സ്ആപ്പ് ചെയ്തു കൊടുക്കണം…
അങ്കിൾ ഇപ്പോളും ആ ക്യാമറ കയ്യിലുണ്ടോ..
മോനു ഓർമ്മയുണ്ടോ.. ആ ക്യാമറ..
പിന്നെ എന്നെ തല്ലു കൊള്ളിച്ച ക്യാമറ അല്ലേ മറക്കാൻ പറ്റുവോ..?
ആ ഫോട്ടോയും ഇതിൽ ഉണ്ട് കേട്ടോ… ചിരിച്ചു കൊണ്ട് ശിഖ പറഞ്ഞു….
അനുവേട്ടാ അജു ഇപ്പൊ എന്ത് ചെയ്യ്വാ..
അവൻ പഠിക്കുന്നു.. മംഗലാപുരത്താണ്.. അടുത്ത ആഴ്ച വരുമായിരിക്കും…
ഈ ചിന്നു ഇപ്പോൾ എവിടെയാ.. എന്റെ കയ്യിൽ ഇരുന്ന ഫോട്ടോയിലേക് നോക്കിയാണ് ഞാൻ ചോദിച്ചത്..
“മുറപ്പെണ്ണ് എവിടെന്നു ചോദിക്കുന്ന മുറ ചെറുക്കൻ”..രാജേട്ടൻ കളിയാക്കി…
അനുവേട്ടാ അവളും അവിടെ ഉണ്ട് ഡോണ ഹോസ്പിറ്റലിൽ…
ങേ… ചിന്നുവോ?
പല്ലവി അവിടെ നേഴ്സ് ആണ്… ഏട്ടാ ശിഖ തുടർന്നു
“പല്ലവി ” ശിഖ ആ പേരു പറയുന്നത് കേട്ടു
എന്റെ വായിൽ നിന്നും ആ പേരു അറിയാതെ പുറത്തേക് വന്നതു ആകാംഷയോടെ ആണ്….
അതെ ഏട്ടാ പല്ലവി തന്നെ…
ചിന്നുവിന്റെ പേര് പല്ലവി എന്നരുന്നോ…. ചിന്നു എന്നല്ലാതെ പണ്ട് ആ പേര് ആരും വിളിച്ചു കേട്ടിരുന്നില്ല
അമ്മയുടെ ആങ്ങളയുടെ മകൾ ആണെന്ന് പറഞ്ഞിട്ടെന്തു കാര്യം..ഞങ്ങളോട് മിണ്ടുന്നതു പോലും അമ്മാവന് ഇഷ്ടം ഇല്ലായിരുന്നു….
ശിഖയുടെ കൂടെ ഓടിച്ചാടി വന്നു കൊണ്ടിരുന്ന കുഞ്ഞു ചിന്നു വിനെ ഓർമ വന്നു… ചുണ്ടിൽ ചെറിയൊരു ചിരി മിന്നി മറഞ്ഞു…
പഴയ 10വയസ്സ് കാരനിലേക് മനസ്സ് പോയത് പെട്ടെന്നാണ്…
ആ ഓർമകൾക്ക് വല്ലാത്തൊരു സുഗന്ധം ഉണ്ടായിരുന്നു…. തെങ്ങോല കൊണ്ട് പന്തുണ്ടാക്കി കളിച്ചതും…. അച്ഛൻ കെട്ടി തന്ന ഊഞ്ഞാലിൽ ഇരുത്തി ചിന്നുവിനെ ആട്ടിയതും… ഊഞ്ഞാലിൽ നിന്നു വീണു അവളുടെ മുട്ട് പൊട്ടിയതും ആ മുറിവിൽ കമ്മ്യൂണിസ്റ്റു കാടു ഞെരടി വെച്ചു ജീവിതത്തിൽ ആദ്യത്തെ ഡോക്ടർ ആയതും…
ഉണ്ണിയേട്ടാ എന്നു വിളിച്ചു കഴുത്തിൽ തൂങ്ങി നടന്നവൾ ഇന്നെന്റെ കവിളിൽ പൊന്നീച്ച പാറിച്ചു…
അപ്പോൾ ഉണ്ടായ ദേഷ്യവും വേദനയും മാറി അതിനു തലോടലിന്റെ മർദ്ദവത്വം….കൈ വരുന്നത് അറിയാതെ എന്നോണം അവൻ അറിഞ്ഞു…
ഒരു പത്തു വയസ്സുകാരന്റെ മനസ്സിൽ അഞ്ചു വയസ്സുകാരിയോട് മൊട്ടിട്ടതു പ്രണയം ആയിരുന്നോ.
ആ പ്രായത്തിൽ എനിക്ക് അറിയാമായിരുന്നത് കല്യാണം ആണ്..
കല്യാണം കഴിച്ചാൽ കുട്ടികൾ ഉണ്ടാവും എന്നും…
നാട്ടിലെ പ്രമുഖരായ ഒരാളുടെ മകന്റെ കല്യാണത്തിന് നാട് അടച്ചു ഷണം ഉണ്ടായിരുന്നു… ഞാനും ചിന്നുവും ഒക്കെ പോയ കല്യാണം..അതിന്റെ ഓർമയിൽ ആണ് പിറ്റേദിവസം ഞങ്ങൾ കുട്ടികളുടെ കളിയിൽ കല്യാണവും ഒരു കളി ആയതു..
തുളസിയില കൂട്ടി വെച്ചു വാഴ നാരു കൊണ്ട് കെട്ടി മാല ആക്കിയത് ശിഖ ആണ്….രാജൻ അങ്കിൾ ന്റെ വീട്ടിലെ പൂജ മുറിയിൽ ഇരുന്ന കൃഷ്ണ വിഗ്രഹം മൂവാണ്ടൻ മാവിന്റെ ചുവട്ടിൽ ഞങ്ങളുടെ വിവാഹത്തിന് സാക്ഷി ആവാൻ ഉണ്ടായിരുന്നു….പരസ്പരം മാല അണിഞ്ഞു ശിഖ കുരവയും ഇട്ടു കൊണ്ട് നികുമ്പോളാണ് രാജൻ അങ്കിൾ ഞങ്ങളെ കണ്ടത്…കുരവഃ എന്നു പറഞ്ഞൂടാ ആറു വയസ്സ് കാരിയുടെ കുരവഃ മീൻ കാരന്റെ കൂവലിനു സമം ആയിരുന്നു… .ഞങ്ങളെ കണ്ടിട്ട് അങ്കിൾ നു ചിരി വന്നിട്ടുണ്ടാവണം..
എന്താ ഉണ്ണീ അവിടെ പരുപാടി.
അച്ഛാ ഉണ്ണിയേട്ടന്റെ കല്യാണം കഴിഞ്ഞു.. ശിഖ ആണ് വിളിച്ചു പറഞ്ഞത്..
ആഹാ അപ്പോ ഫോട്ടോ എടുക്കണ്ടേ…
വേണം വേണം…ചിന്നു തുള്ളി ചാടി കൊണ്ട് പറഞ്ഞു..
അങ്കിൾ അപ്പോളേക്കും ആ ക്യാമറ കൊണ്ട് വന്നിരുന്ന്.. ഫോട്ടോയും എടുത്തു..
അങ്കിൾ എടുത്ത ഫോട്ടോ പിന്നീട് വല്ല്യ ഒരു പ്രശ്നം ആവുമെന്ന് അന്നേരം അറിഞ്ഞിരുന്നില്ല..
ആ ഫോട്ടോയും കയ്യിൽ പിടിച്ചു വിശ്വനാഥൻ അമ്മാവൻ; ചിന്നുവിന്റെ അച്ഛൻ അവളെ തല്ലുന്നതാണ് ചിന്നുവിനെ കുറിച്ചുള്ള അവസാന ഓർമ…
അന്ന് അമ്മാവൻ പറഞ്ഞത് ഇന്നും കാതിൽ മുഴങ്ങുന്നുണ്ട്….
“അസത്തു്.. കണ്ട തെണ്ടി പിള്ളേരുടെ കൂടെ കളിക്കാൻ പോയിരിക്കുന്നു…മേലാൽ വീട്ടിനു പുറത്തിറങ്ങി പോകരുത്…”
പിന്നീട് അവൾ ഞങ്ങളുടെ കൂടെ കളിക്കാൻ വന്നിട്ടില്ല…
ഒരുപാടു വേദനിച്ചിരുന്നു ആ പത്തു വയസ്സുകാരന്റെ മനസ്സ്…
രാജൻ അങ്കിൾ പറഞ്ഞു വീട്ടിലും അറിഞ്ഞിരുന്നു… അച്ഛൻ കുറെ വഴക്ക് പറഞ്ഞു… എന്തിനായിരുന്നു എന്നു അന്നറിയില്ലാരുന്നു… പക്ഷെ കരഞ്ഞു.. ചിന്നുവിന് കിട്ടിയ അടിയും വേദനിപ്പിച്ചത് എന്റെ ഉള്ള് ആയിരുന്നു..
ഒടുവിൽ അമ്മ മടിയിൽ പിടിച്ചിരുത്തി ആശ്വസിപ്പിച്ചതോർക്കുന്നു വലുതാവുമ്പോ നീ ചിന്നുവിനെ കല്യാണം കഴിച്ചോ.. ഇപ്പൊ നീ കുഞ്ഞല്ലേ അതാ അച്ഛൻ വഴക്ക് പറഞ്ഞതെന്ന്…അമ്മയുടെ ആ വാക്കുകൾ ആവണം ഇത് വരെ മറ്റൊരു പെണ്ണിനോടും പ്രണയം തോന്നാതിരുന്നതു്…
എപ്പോളോ പൊറിഞ്ചു കളി ആയി പറഞ്ഞതും ഓർമ വന്നു…. നിനക്ക് മിക്കവാറും അവളുടെ പ്രസവം എടുക്കാനാകും വിധി എന്നു.
എന്താ അനുവേട്ടാ ആലോചിക്കുന്നത്..
ശിഖ യാണ് ഓർമകളിൽ നിന്നുണർത്തിയത്…
ഒന്നുമില്ല പഴയത് ഒക്കെ ഓർത്തതാ…
ചിന്നുവിന്റെ കല്യാണം…? അർദ്ധ വിരാമം ഇട്ടു നിർത്തി
ഇതുവരെ കഴിഞ്ഞിട്ടില്ല എന്നാണ് അറിവ്.. അവൾ അവളുടെ അമ്മയുടെ വീട്ടിൽ നിന്നാ പഠിച്ചതൊക്കെ ഇവിടേക്ക് അങ്ങനെ വരാറില്ല… പഠിക്കുന്ന സമയത്തു വെക്കേഷൻ ടൈമിൽ കാണും.. പിന്നെ കാണുന്നത് അമ്പലത്തിലെ ഉത്സവത്തിന് വരുമ്പോളാ…പിന്നെ ഹോസ്പിറ്റലിൽ ചെക്ക് അപ്പിന് പോകുമ്പോൾ കണ്ടിരുന്നു.. അന്ന് തിരക്കായതോണ്ട് ഒന്നും സംസാരിക്കാൻ പറ്റിയില്ല…
ഹ്മ്മ്.. ഞാൻ ഒന്ന് മൂളി… പ്രതീക്ഷയുടെ കനൽ നാളം ഏഴു തിരിയായി എവിടെയോ തെളിയുന്നു .. അന്ന് നടന്ന സംഭവങ്ങൾ ഓർത്തപ്പോൾ മോഹങ്ങൾ ഒക്കെ കരിന്തിരി കത്തും എന്നു തോന്നി…
തിരിച്ചു വീട്ടിലേക്കു വരുമ്പോൾ.. അമ്മയുടെ തറവാട് വീടിന്റെ മുമ്പിലൂടെ ആണ് വന്നതു…
ചുറ്റും മതില് കെട്ടി തിരിച്ച വലിയ പറമ്പ്..
നിറയെ തെങ്ങും പ്ലാവും മവുമൊക്കെ യാണ് റോഡ് സൈഡിൽ പടിപ്പുര പോലെ കെട്ടിയ ഗേറ്റിന്റെ ഉള്ളിൽ നിന്നും വീടിന്റെ മുന്നിലെ തുളസിത്തറ വരെ നീളുന്ന ചെങ്കല്ല് അടുക്കിയ വഴി.. ഇരു സൈഡിലും വെട്ടിയൊതുക്കി നിർത്തിയിരിക്കുന്ന ചെടികൾ… പഴമയുടെ പ്രൗഢി വിളിച്ചോതുന്ന വലിയ വീട്… “ശ്രീലകം “
അമ്മ ഓടി കളിച്ചു നടന്ന വീട്….ഇപ്പോൾ ആരൊക്കെ ഉണ്ടാകും അവിടെ…?
എന്തൊക്കെയോ ചിന്തിച്ചു ഓടിച്ച കൊണ്ടാവണം വീടെത്തിയതറിഞ്ഞില്ല…
കാർ ഷെഡിലേക് കേറ്റി ഇട്ടു പുറത്തിറങ്ങിയപ്പോൾ വീടിനുള്ളിൽ ആരുടെയോ സൗണ്ട് കേട്ടു അമ്മ ആരോടോ സംസാരിക്കുന്നതാണ്…
ഉള്ളിലേക്കു നടന്നു… രാവിലെ പൊട്ടിയ ഗ്ലാസ് മാറ്റിയിടാൻ വന്ന ആളാണ്…
അതിനു ഗ്ലാസ് ഡോർ ഒന്നും പിടിപ്പിക്കണ്ട വല്ല ഇരുമ്പ് ഡോറും മതി..
ഒന്ന് പോടാ… അമ്മ കളിയായി ചന്തിക്കിട്ട് ഒന്ന് തന്നു..
അമ്മക്കെങ്ങനെ ഗ്ലാസ് മാറ്റിയിടാൻ ആളെ കിട്ടി.. അയാൾ പോയി കഴിഞ്ഞാണ് ഞാൻ ചോദിച്ചത്..
അത് അപ്പുറതേ വീട്ടിലേ ചേട്ടൻ ആക്കി തന്നതാ…ഏതു രാവിലെ ഇത് പൊട്ടിച്ച ആ പെണ്ണിന്റെ വീട്ടിലെയോ….
ഹ ഹ എടാ അതാ രസം ആ കൊച്ചു രാവിലെ എന്നോട് പറഞ്ഞതും ആ വീടാണെന്ന അവളുടേത് … അത് ആ കൊച്ചിന്റെ കൂട്ടുകാരീടെ വീടാ… അവൾ ഇടക് ഇവിടെ വന്നു നിക്കാറുണ്ടെന്നു.. ഇവിടെതോ ഹോസ്പിറ്റലിലെ നേഴ്സ് ആണ് ആ കുട്ടി..
രണ്ടു പേരും നേഴ്സ് ആണൊ…
ഏതു രണ്ടുപേര്..?
അതിന്റെ കൂട്ടുകാരിയും നേഴ്സ് ആണോന്നു..
അയ്യോ അത് ചോദിച്ചില്ല…
ബെസ്റ്റ് അമ്മ…
എന്റെ ആത്മ ഗതം കേട്ടിട്ടാവണം.. അമ്മ പറഞ്ഞു
നാട്ടിലുള്ള പെണ്പിള്ളേരുടെ ഡീറ്റെയിൽസ് മുഴുവൻ എടുക്കാൻ ഞാൻ എന്താ മാട്രിമോണിയൽ ആണൊ…
എന്റെ കൃഷ്ണാ നീയെങ്ങനെ ഒപ്പിച്ചു ഈ സാധനത്തെ… ഭിത്തിയിൽ തൂക്കിയിരുന്ന അച്ഛന്റെ ഫോട്ടോ നോക്കിയാണ് ചോദിച്ചത്…
എന്താടാ…
ഞാൻ കൃഷ്ണനോട് ഒരു സംശയം ചോദിച്ചതാ..
അമ്മയുടെ കയ്യിലെ ദോശ ചുടുന്ന ചട്ടുകം കണ്ടത് കൊണ്ട് മെല്ലെ ഉള്ളിലേക്കു വലിഞ്ഞു…
ഉള്ളിലെത്തി ഡ്രസ്സ് മാറുമ്പോൾ പിന്നെയും പല്ലവി മനസ്സിലെത്തി… അമ്മയുടെ മുഖഛായ ഉണ്ട് പെണ്ണിന്… അടി കിട്ടിയ കവിൾ തടം കണ്ണാടിയിൽ നോക്കി… തടവി കൊണ്ടാണ് പറഞ്ഞത് അമ്മയുടെ സ്വഭാവവും….
അതിനിടയിൽ ശിഖയുടെ വീട്ടിൽ നിന്നെടുത്ത ഫോട്ടോ അജുവിന് വാട്സ്ആപ്പ് ചെയ്തിരുന്നു..
**** ***** ***** ****** ***** ***** ****
എന്താടീ മുഖം വല്ലതിരിക്കുന്നെ…
OP വാർഡിലേക് കയറിയപ്പോൾ ശ്രുതി യാണ് പല്ലവിയോട് ചോദിച്ചത്..
ഹേയ് ഒന്നുമില്ലെടീ… അതും പറഞ്ഞവൾ ചെയ്ഞ്ചിങ് റൂമിന്റെ വാതിൽ തുറന്നു ഉള്ളിലേക്കു പോയി…
ഉള്ളിൽ ഒരു കണ്ണാടി ഉണ്ടായിരുന്നു…
അവൾ സാരി ഒരു വശത്തേക്കു മാറ്റി ഇടുപ്പിൽ നോക്കി… എന്തൊരു പിടിത്തം ആയിരുന്നു… നാലു വിരലുകളും തിണർത്തു കിടക്കുന്നു…അല്ലെങ്കിൽ തന്നെ വെളുത്ത ദേഹത്തു തൊട്ടാൽ മതി ചുവന്നു വരും… തട്ടി വീഴാൻ പോയപ്പോൾ പിടിച്ചതാണെന്നോർത്തില്ല അറിയാതെ കൈ പൊങ്ങി പോയി…..
അടിച്ചു കഴിഞ്ഞാണ് ഓർത്തത് മോശം ആയി പോയി എന്നു…. തിരിഞ്ഞു ആ മുഖത്തു നോക്കാൻ ആവാത്തത് കൊണ്ടാണ് പെട്ടെന്നു അവിടുന്ന് പോന്നത്… ഇനി കാണുമ്പോൾ ഒരു സോറി പറഞ്ഞേക്കാം… അല്ലെങ്കിൽ എന്തിനു.. രാവിലെ എന്തൊരു ചൂട് ആയിരുന്നു മനുഷ്യനെ പിടിച്ചു തിന്നാൻ വരുന്ന പോലെ.. മരുന്ന് വെക്കാൻ വന്നപ്പോൾ MD യോട് കംപ്ലയിന്റും ചെയ്തു.. അപ്പോ കിടക്കട്ടെ ഒരടി… “അന്ത ഭയം ഇരിക്കട്ടും…” അവൾ മനസ്സിൽ പറഞ്ഞു
ഇനി cctv യിൽ എങ്ങാനും കണ്ടു എംഡിയുടെ വക ഏക്സ്പ്ലനേഷൻ ലെറ്റർ വല്ലതും കിട്ടുമോ എന്നു മാത്രം ആലോചിച്ച മതി…. അതപ്പോ നോക്കാം.
ഉച്ചക്ക് കാന്റീനിൽ ഇരിക്കുമ്പോൾ ശ്രുതിയോടു രാവിലെ മുതൽ നടന്ന കാര്യങ്ങൾ പറഞ്ഞു.. അവൾ കുത്തി കുത്തി ചോദിച്ചത് കൊണ്ട് പറഞ്ഞതാണ്… എല്ലാം പറഞ്ഞു കഴിഞ്ഞപ്പോ അവൾ മാരക ചിരി…
“ഇനി അയാൾ ഒരു പെണ്ണ് ചാവാൻ കിടന്നാൽ പോലും സഹായിക്കില്ല മോളെ “
ഞാനെങ്ങാനും ആയിരുന്നേൽ ഒന്നൂടെ ചേർന്നു നിന്നു കൊടുത്തേനെ.. ഞാൻ രാവിലെ കണ്ടതല്ലേ പുള്ളിയെ… എന്ത് സുന്ദരനാ.. കവിളൊക്കെ കടിച്ചു തിന്നാൻ തോന്നും… നമ്മുടെ മീര ഡോക്ടർ അങ്ങേരു പോകുന്നത് വരെ നോക്കി നിക്കുന്ന കണ്ടില്ലാരുന്നോ…മീര ഡോക്ടർ ആണ് പറഞ്ഞെ.. പുള്ളി എന്ത് ക്യൂട്ട് ആണെന്ന്…ക്യൂട്ട് റൊമാന്റിക് പേഴ്സൺ ന്നു…പേരിൽ പോലും പ്രണയം ഉണ്ടത്രേ..
എന്താണാവോ ആ മഹാന്റെ പേരു…
“അനുരാഗ് ” എന്നാ പറഞ്ഞെ
“ഓഹ് “
നിനക്ക് എന്താടീ ഒരു പുച്ഛം…
ആണുങ്ങളോടെല്ലാം ഭയങ്കര വിരോധം ആണല്ലോ…
നീ മറ്റേതാണോ…
ഏതു..
“ലെബ്‌സിയൻ “
എന്ത്???
നീ ഉദ്ദേശിച്ചത് ലെസ്ബിയൻ ആണോ…?
അങ്ങനെയെങ്കിൽ അങ്ങനെ…
“കഷ്ടം അത് പോലും പറയാൻ അറിയത്തില്ല”… നേഴ്സ് ആണത്രേ…
“എണീറ്റു പോടീ… എരുമേ എന്റെ വായീന്നു വല്ലോം കേൾകേണ്ടെങ്കിൽ…” പല്ലവി യുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു…
“ദേഷ്യം വരുമ്പോ നിന്നെ കാണാൻ നല്ല ഭംഗിയാ കേട്ടോടി കുറുമ്പീ…” കുറച്ചു മുൻപിൽ ചെന്നാണ് ശ്രുതി വിളിച്ചു പറഞ്ഞത്…
“എടീ ഇപ്പൊ എനിക്ക് ഡൌട്ട് ഉണ്ട് നീയാണോ മറ്റേതെന്നു….”അവൾ പോയ ദിശ നോക്കി പല്ലവി വിളിച്ചു പറഞ്ഞു
“ഏതു മറ്റേതു…. ” ചോദിച്ചത് പൃഥ്വി ആണ്…
ക്യാന്റീനിലേക് എന്തോ ആവശ്യത്തിന് ഇറങ്ങിയതാണ് പൃഥ്‌വി.. പല്ലവിയുടെ പിന്നിൽ കൂടെ വന്നതു കൊണ്ട് അവൾ കണ്ടില്ല..
അയ്യോ സാർ ഒന്നുമില്ല… ! അവളുടെ ചേച്ചീടെ മോൾക്ക് ലേബർ ഇന്ത്യ വാങ്ങുന്ന കാര്യം പറഞ്ഞതാ…
ഹ്മ്മ്.. അവൻ ഒന്ന് അമർത്തി മൂളി…
OP രണ്ടുമണി കഴിഞ്ഞേ തുടങ്ങു..
ഇന്നെന്തായാലും സംഗീതയുടെ അടുത്തേക്കില്ല.. നാളെ ഓഫ് ആണ്.. വീട്ടിലേക് പൊകാം
മൊബൈൽ എടുത്തു സംഗീതയുടെ ഫോണിലേക്കു ഡയല് ചെയ്തു…
എടുത്ത പാടെ കേട്ടത് കുറെ സോറി ആണ്…
“എടീ ഇന്നലെ എനിക്ക് വരാൻ പറ്റിയില്ല… ഇപ്പൊ വീട്ടിലേക് വന്നു കയറിയതേ ഉള്ളൂ.. “
അവൾ ഒരു ചാരിറ്റിട്രസ്റ്റിൽ അക്കൗണ്ടന്റ് ആണ്.. എല്ലാ മാസവും ക്യാമ്പ് ഉണ്ടാകും രണ്ടു ദിവസമേ ഉണ്ടാകാറുള്ളൂ… പക്ഷെ ഈ പ്രാവശ്യം 3ദിവസം എടുത്തു സാധാരണ അവളും കൂടെ ഉള്ളപ്പോൾ ആണ് പല്ലവി അവിടെ പോയി നിക്കാറുള്ളത്.. ഈ പ്രാവശ്യം വരാം എന്നു പറഞ്ഞിട്ടും അവൾ എത്തിയില്ല അതിന്റെ സോറി ആണ് കേട്ടത്..
“ഞാനിന്നു വരുന്നില്ല കേട്ടോ അങ്ങട്ട് “
പല്ലവി പറഞ്ഞു..
എടീ നീ വാ ഇവിടെ പുതിയ നെയ്‌ഗ്ബോഴ്സ് വന്നിട്ടുണ്ട്.. നീ വരുവണേൽ ഒരുമിച്ചു പോയി പരിചയപ്പെടാം എന്നു വിചാരിചിരിക്കുവാരുന്നു
നല്ല ചുള്ളൻ ചേട്ടൻ ആഡീ… ഞാൻ വരുമ്പോൾ പുറത്തു നിക്കുന്ന കണ്ടു…
നല്ല വെളുത്തു ക്ലീൻ ഷേവ് ഒക്കെ ആയിട്ട്
“നീ ഒക്കെ എന്നാടീ ആണുങ്ങളെ കണ്ടിട്ടില്ലേ എന്റമ്മോ…അല്ലലെ എനിക്കീ മീശയില്ലാത്ത ആൺപിള്ളേരെ കണ്ടൂടാ ഒരു മാതിരി ഫ്ലൂട് ലൂക്കാ “വീണ്ടും അയാളെ കുറിച്ച് കേട്ടപ്പോൾ ദേഷ്യം വന്നതു കൊണ്ട് പറഞ്ഞതാണ്..
ഞാൻ അങ്ങോട്ട് വരുന്നേ ഇല്ല നീയാ ചേട്ടനെ പ്രേമിച്ചു കെട്ടിക്കോ…
ഞാൻ റെഡിയാ പുള്ളി ഇനി കെട്ടിയതാണോന്ന് അറീല്ലലോ…
ഞൻ വെക്കുവാ..
ഇന്ന് വരുന്നില്ല ഞാൻ വീട്ടിലേക്കു പോകുവാണെന്നു പറയാൻ വിളിച്ചതാ…
വീട്ടിലേക്കു പോണോടീ… അവൾ സംശയത്തോടെ ചോദിച്ചു….
എന്തെ എന്നായാലും ഞാൻ പോവണ്ടേ… ഞാൻ ഇന്ന് പോകുവാ.. ബാക്കിയൊക്കെ പിന്നല്ലേ…എല്ലാം വരുന്നിടത്തു വെച്ചു കാണം
**** ***** ***** **** ***** ***** *****
എന്താ നിധി ഒരു സങ്കടം…
അജുവും നിധിയും കോളേജിന്റെ ക്യാന്റീനിലേ ഒരു കോർണർ ടേബിളിൽ ആയിരുന്നു…അജു MCA യ്കും നിധി അതെ കോളേജിൽ BBA യ്കും പഠിക്കുന്നു..
ഇരുവശത്തും ആയി ഇരുന്ന അവരുടെ ഇടം കൈ പരസ്പരം കൊരുത്തു പിടിച്ചിരുന്നു
ഒന്നുമില്ല അജുവേട്ടാ….ചേച്ചിയുടെ കാര്യം ആലോചിച്ചിട്ട…
ചേച്ചിക്കെന്താ പ്രശ്നം.. അജു ചോദിച്ചു..
ചേച്ചി പിന്നെം വീട്ടീന്നിറങ്ങി പോയി.. അച്ഛനോട് വഴക്കിട്ടിട്ട്.. അമ്മ വിളിച്ചിരുന്നു..
നിന്റെ ചേച്ചിക്കെന്താ ഇത്ര പ്രശ്നം…
എന്റെ തറവാട്ടിൽ പെണ്ണുങ്ങൾക്കൊന്നും വോയിസ് ഇല്ല അജുവേട്ടാ.. അച്ഛനും അമ്മാവനും പറയുന്നത് കേൾക്കണം…തിരിച്ചു ഒന്നും പറയാൻ പാടില്ല.. പാവം എന്റെ ചേച്ചി ഒരുപാട് അടി കൊണ്ടിട്ടുണ്ട്… ചെറുപ്പം തൊട്ടു.. ചെറുപ്പത്തിൽ ഞങ്ങൾ കാണിക്കുന്ന കുസൃതികൾക്കു പോലും ചേച്ചിയാണ് അടി കൊള്ളാറുള്ളത്…തറവാട്ടിൽ അച്ഛനോട് എതിർത്തു സംസാരിക്കാൻ തന്റേടം കാട്ടിയിട്ടുള്ളതും ചേച്ചി മാത്രം ആണ്..
അവൾ പറഞ്ഞു നിർത്തുന്നതിനു മുന്നേ അജു ചോദിച്ചു
നിന്റെ അച്ഛൻ ആരാ ഹിറ്റ്ലറോ അതോ മുസ്സോളിനിയോ..
ഞാൻ നോക്കീട്ടു അവരൊക്കെ എത്ര പാവങ്ങള.. അവളുടെ കണ്ണുകളിലെ നിസ്സഹായത അജുവിന്റെ ഉള്ളിലെവിടോ ഒരു നോവ് കോറിയിട്ടു..
മൂഡ് മാറ്റാൻ എന്നോണം ചോദിച്ചു
അപ്പോ നിന്നെ എനിക്ക് കിട്ടണേൽ ഒരു മൂന്നാം ലോക മഹായുദ്ധം വേണ്ടി വരുവോ….
അതൊക്കെ പോട്ടെ.. ഇപ്പൊ എന്താ പ്രശ്നം..
അച്ഛൻ ചേച്ചിയുടെ കല്യാണം നിശ്ചയിച്ചു എന്നു…
അതിനെന്താ..
ചേച്ചിക്ക് വേറെ ലൗവർ ഉണ്ടോ..?
അങ്ങനെ ചോദിച്ചാൽ എനിക്കറിയില്ല…
അതെന്താ ചേച്ചിയുടെ സുന്ദരി മണിയല്ലേ ഇത്.. ചേച്ചി പറഞ്ഞിട്ടില്ലേ.. അവളുടെ കവിളിൽ നുള്ളി കൊണ്ടാണ് അജു ചോദിച്ചത്….
ചേച്ചി എനിക്ക് അമ്മയെപോലെയാ….ഒരു കണക്കിന് പറഞ്ഞാൽ എന്നെ അമ്മയേക്കാൾ നോക്കിയത് ചേച്ചിയാ അത് കൊണ്ട് തന്നെ ഇങ്ങനുള്ള കാര്യങ്ങൾ ചേച്ചിയോട് ചോദിക്കാൻ എനിക്ക് പേടിയാ…
പക്ഷെ ചേച്ചിയുടെ ഡയറി ഞാൻ കണ്ടിട്ടുണ്ട്.. അതിലെ ചില വരികൾ കാണുമ്പോൾ എനിക്ക് തോന്നിയിട്ടുണ്ട് ചേച്ചിക് ആരോടോ ഇഷ്ടം ആണെന്ന്…
ഡയറിയോ..
ഹ്മ്മ് ഇതാ… നിധി ബാഗിനുള്ളിൽ നിന്നും ഒരു ഡയറി എടുത്തു പുറത്തേക് വെച്ചു…
അജു അതെടുത്തു….
ചുവന്ന പുറം ചട്ടയിൽ സ്വർണ നൂലിൽ തീർത്ത കൊക്കുരുമ്മി ഇരിക്കുന്ന രണ്ട് ഇണ കുരുവികൾ…
അജു അതിന്റെ പുറം ചട്ട മറിച്ചു ആദ്യത്തെ പേജിലേക് നോക്കി…
“എനിക്കെന്റെ വേദനകളിൽ നിന്നാണ് നിന്നോടുള്ള പ്രണയം തുടങ്ങുന്നത്..
എന്നെങ്കിലും കിട്ടുമോ എന്നു പോലും അറിയാതെ… എന്റെ മനസ്സിന്റെ താളുകളിൽ ഒരു മയിൽ പീലി തണ്ട് പോലെ ഞാൻ സൂക്ഷിച്ചു വെക്കുന്നുണ്ട് ആ വാഴ നൂലിൽ കോർത്ത തുളസീ ദളങ്ങൾ “
അടുത്ത പേജും.. അവൻ മറിച്ചു…
“ഏകാന്തതയിൽ ഞാനെന്നെ നഷ്ടപ്പെടുത്തുമ്പോഴൊക്കെയും കണ്ടുപിടിച്ച് തിരികെയെത്തിക്കുന്നത് നിന്റെ കുഞ്ഞോർമ്മകളാണ്. സങ്കടപ്പെയ്ത്തുകളിൽ സാന്ത്വനമാകുന്നത്
എന്റെ വേദന നിറഞ്ഞ മിഴികളെ നോക്കി നിറഞ്ഞ നിന്റെ മിഴിയുടെ ഓർമകളാണ് “
അത് മാത്രം എഴുതിയ അടുത്ത പേജും അജു മറിച്ചു..
“എന്നും തുറന്നു നോക്കാറുള്ള ജനലഴിയിൽ എന്റെ നോട്ടമെത്തുന്ന ദൂരത്തു നിന്റെ സ്വരത്തിനായി ഞാൻ കാതോർക്കാറുണ്ട്… മുഖമോ സ്വരമോ പോലും അറിയില്ല എങ്കിലും.. നീ എന്നിലേക്കോ ഞാൻ നിന്നിലേക്കോ വരുമെന്ന് ചിത്തം കൊതിക്കാറുണ്ട്..
എന്റെ മനസ്സിലെ നിന്റെ മുഖത്തിനു ഇപ്പോളും ബാല്യമാണ്… മൂവാണ്ടൻ മാവിനെ തഴുകി എന്റെ ജനലഴിയിലേക് വീശിയെത്തുന്ന കാറ്റിന് നിന്റെ മണമാണ്..
കാത്തിരിക്കും ഞാൻ ഏഴു ജന്മങ്ങളും…നിനക്കായി മാത്രം…..”
പിന്നെയുള്ള പേജുകളിൽ എല്ലാം അവൻ കണ്ടത് പ്രണയം ആയിരുന്നു…
നിധീ ഇത് മുഴുവൻ നിന്റെ ചേച്ചി എഴുതിയത് ആണൊ…
ഹ്മ്മ്..
ഇത് വായിച്ചിട്ടു എനിക്ക് ഒരു കാര്യം തോന്നുന്നു…
എന്ത്.. അവൾ പുരികം മുകളിലേക്കു ഉയർത്തി…
ഇങ്ങടുത്തു വാ.. ടേബിളിന്റെ മറു സൈഡിൽ നിന്നും അവൾ കഴുത്തു നീട്ടി…അജു അവളുടെ കവിളിലേക് ഒരു ചുംബനം കൊടുക്കാൻ എന്ന വണ്ണം അടുപ്പിച്ചു…
പോടാ… ഇത് ക്യാന്റീനാ വൃത്തി കെട്ടവൻ… അവൻറെ മുഖം പിടിച്ചു മാറ്റിയിട്ടു അവൾ പറഞ്ഞു…
തത്കാലം ഇത് മതി.. ടേബിളിൽ വച്ചിരുന്ന അവൻറെ വലതു കൈ എടുത്തു അവൾ ചുണ്ടോടു ചേർത്തു… വിരലിൽ ചെറിയ കടി കിട്ടിയപ്പോൾ ആണ് അവൻ കൈ പിൻവലിച്ചത്…
രണ്ടു കണ്ണുകൾ അവരെ തന്നെ വീക്ഷിച്ചിരുന്നതും ആ രംഗങ്ങൾ ഒപ്പിയെടുത്തതും അറിയാതെ അവർ പുറത്തേക്കിറങ്ങി…
കാന്റീനിൽ നിന്നിറങ്ങി അവൻറെ ബൈക്കിന്റെ പിന്നിലേക്ക് കയറുമ്പോളേക്കും നേരിയ ചാറ്റൽ മഴ പെയ്തു തുടങ്ങിയിരുന്നു….
***** ***** **** ***** ***** ***** ***** *****
നേരം ഇരുട്ടി തുടങ്ങിയപ്പോൾ ആണ് ശ്രീലക ത്തിന്റെ ഗേറ്റ് കടന്നു ഉള്ളിലേക്കു കടന്നത്…. ചാരു കസേരയിൽ കിടക്കുന്ന ഒരുകാലത്തെ പ്രതാപിയായ മാധവൻ നമ്പ്യാരെ പടിക്കൽ വെച്ചേ കണ്ടിരുന്നു… അച്ഛന്റെ കാർ പോർച്ചിൽ കിടപ്പുണ്ട്… അപ്പോ ദ ഗ്രേറ്റ് വിശ്വനാഥൻ വീട്ടിൽ തന്നെ ഉണ്ട്… വീടിന്റെ പടിയിലേക് കാൽ വെച്ചപ്പോളാണ് അലർച്ച പോലെ ആ വിളി മുഴങ്ങിയത്…
“പല്ലവി ” വിളി കേട്ട ഭാഗത്തേക്ക് ഒന്ന് നോക്കി
അച്ഛനാണ്… ഉള്ളിൽ തോന്നിയ ഭയം പുറത്തു കാണിച്ചില്ല….
“അഴിഞ്ഞാടി നടക്കുന്നവർക്ക് വന്നു കേറാനുള്ള സത്രം അല്ല… ശ്രീലകം “
പല്ലവി അത് കേട്ട ഭാവം നടിച്ചില്ല.. അച്ഛന്റെ മുഖത്തേക് നോക്കി നിന്നു..
നീയെന്താടീ നോക്കി പേടിപ്പിക്കുന്നത്…
“അഴിഞ്ഞാടി നടക്കുന്നവർക്ക് ശ്രീലകത്തിനു പുറത്താണ് സ്ഥാനം എങ്കിൽ ആദ്യം പോകേണ്ടത് അച്ഛനാണ്.. “
പല്ലവി പറഞ്ഞു തീരുന്നതിനു മുന്നേ അവളുടെ മുടിക്ക് കുത്തി പിടിച്ചിരുന്നു വിശ്വൻ…
എന്ത് പറഞ്ഞേടീ അസത്തെ…
ഞാൻ പറഞ്ഞത് തന്നെ.. എന്താ ഇനി വ്യക്തമായി പറയണോ…
തേങ്ങ പുരക്കടുത്തു നിന്ന ഭാർഗവി ചേച്ചി മെല്ലെ ഉള്ളിലേക്കു വലിയുന്നതു പല്ലവി ഒരു കണ്ണ് കൊണ്ട് കണ്ടു…
“വിശ്വ വിടെടാ അവളെ…”.മുത്തശ്ശി ഉള്ളിൽ നിന്നും പുറത്തേക് വന്നു…
“കേറി പോടീ അകത്തു..” ഇത്തവണ അലറിയതു ചാരുകസേരയിൽ വടക്കൻ പുകയിലയും കൂട്ടി മുറുക്കി കൊണ്ടിരുന്ന മാധവൻ മുത്തച്ഛൻ ആണ്…
പെൺപിള്ളേരെ അടക്കവും ഒതുക്കവും പഠിപ്പിക്കേണ്ടത് വീട്ടിൽ ഇരിക്കുന്ന പെണ്ണുങ്ങൾ ആണ്… അതിനു കഴിഞ്ഞില്ലെങ്കിൽ ഇങ്ങനെ ഒക്കെ ഉണ്ടാകും… മുത്തച്ഛന്റെ വാക്കുകൾ കേട്ട
പല്ലവി പുച്ഛത്തോടെ മുത്തച്ഛനെ നോക്കി…
“ഇനി മേലാൽ ജോലി കീലി എന്നു പറഞ്ഞു ഈ വീടിന്റെ പുറത്തിറങ്ങി പോവരുത്… ഇന്നത്തോടെ നിർത്തിക്കോണം… അവളുടെ ആതുര സേവനം”…
” അടുത്ത മാസം ഞാൻ നിശ്ചയിച്ച കല്യാണം അത് നടന്നിരിക്കും…”
മുടിയിൽ പിടിച്ചു മുന്നോട്ടു തള്ളിയത് കൊണ്ട്…ബാലൻസ് തെറ്റി വീണത് പടിയിലേക്കാണ്… തല പടിയിൽ ഇടിച്ചു…ബോധം മറയും എന്നു തോന്നിയപ്പോൾ മുത്തശ്ശി ആണ് പിടിച്ചെഴുന്നെല്പിച്ചതു്… ഉള്ളിലേക് നടക്കുമ്പോൾ വാതിലിന്റെ പുറകിൽ തോരാത്ത കണ്ണീരുമായി അമ്മയുണ്ടായിരുന്നു….
മോളെ…എന്തിനാ എന്റെ കുട്ടി ഇങ്ങനെ…
നിനക്ക് അറിയുന്നതല്ലേ നിന്റെ അച്ഛനേം മുത്തച്ഛനേം ഒക്കെ.. പേരിൽ മാത്രേ ഇവിടെ ശ്രീ ഉള്ള് മോളെ…ഉള്ളിൽ എല്ലാം അശ്രീകരങ്ങള…. മടിയിൽ കിടന്ന പല്ലവിയുടെ മുടിയിഴകളിൽ തലോടി കൊണ്ടാണ് മുത്തശ്ശി അത് പറഞ്ഞത്…
തല പടിയിൽ ഇടിച്ച ഭാഗത്തു നല്ല വേദന ഉണ്ടായിരുന്നത് അമ്മ എണ്ണ കൂട്ടി തടവി.. അപ്പോളും അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നത് അവൾ കണ്ടു…
എന്റെ കുട്ടി വിഷമിക്കണ്ട എന്റെ കുട്ടിക്ക് ഭഗവാൻ തുണ ഉണ്ടാകും… അച്ഛൻ പറയുന്നത് മോളു കേൾക്കണം.. അച്ഛനെയും മുത്തച്ഛനേം ധിക്കരിച്ചു ഇറങ്ങി പോയതാ എന്റെ താത്രി കുട്ടി… എവിടാണെന്ന് പോലും അറീല്ല… കണ്ണടയുന്നെന് മുന്നേ ഒന്ന് കണ്ടാൽ മതിയാരുന്നു…. എന്റെ കുട്ടീക് വൈധവ്യം കൊടുത്തത് പോലും ഇവിടുള്ള കാലൻ മാരായിരിക്കണം…
മുത്തശിയുടെ ഞൊറിവുള്ള കവിളുകളിലൂടെ ഒഴുകിയ കണ്ണുനീർ തുള്ളികളായി വീണത് പല്ലവിയുടെ കവിളുകളിലേക്കാണ്…
സാവിത്രി അപ്പച്ചിയെ കുറിച്ച് മുത്തശ്ശി പറഞ്ഞപ്പോ ഓർത്തത് ഉണ്ണിയേട്ടനെ ആണ്… എവിടായിരുക്കും ആൾ. എങ്ങനെ ഉണ്ടാവും കാണാൻ….
മുത്തശ്ശിയുടെ മടിയിൽ നിന്നും എണീറ്റു… തന്റെ മുറിയിലേക്കു നടന്നു അവൾ…
കട്ടിലിനടിയിൽ നിന്നും പഴയ ട്രങ്ക് പെട്ടി വലിച്ചെടുത്തു… പഴയ വള പൊട്ടുകളും.. ഇരുപതു വർഷം മുൻപത്തെ കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് ഉണ്ണിയേട്ടൻ ഉണ്ണിയേട്ടന്റെ അച്ഛനെ കൊണ്ട് തനിക്കു വാങ്ങിപ്പിച്ചു തന്ന വളയും മാലയും…
അതിനിടയിൽ നിന്നും ഒരു ബുക്ക് വലിച്ചെടുത്തു അതിൽ ആരും കാണാതെ സൂക്ഷിച്ചു വെച്ചിരുന്ന ആ ഫോട്ടോ എടുത്തു…അവളുടെ ചുണ്ടിൽ ഒരു ചിരി തെളിഞ്ഞു… പിന്നെ സ്മൃതി പദങ്ങളിലേക് ഊളിയിട്ടു.. വിഷാദത്തിന്റെ കാർമേഘം കവിളുകളിലൂടെ പൊഴിഞ്ഞതു തടഞ്ഞു വെക്കാനാവാതെ തുള്ളിയായി തന്റെ പുതിയ ഡയറിയുടെ താളുകളിലേക് വീണു….
മൊട്ടിട്ട അന്നുമുതലിന്നോളം അതിർവരമ്പുകൾ ഇല്ലാതെ ഒന്നും പ്രതീക്ഷിക്കാതെ സ്വയം തീർത്ത പ്രണയാഗ്നിയിൽ ദഹിക്കുന്ന സതിയാണ് ഞാൻ… കണ്ണ് നീർ വീണു നനഞ്ഞ വരികളിലേക് കവിൾ ചേർത്തു അവൾ കിടന്നു…
സൂര്യ രശ്മികൾ കണ്ണിന്റെ പോളകളെ തഴുകിയപ്പോളാണ് കണ്ണ് തുറന്നത്….എപ്പോളോ എണീറ്റു വന്നു കട്ടിലിൽ കിടന്നിരുന്നു…ചാരി ഇരിക്കുന്ന അമ്മയുടെ മടിയിൽ ആണ് തല വെച്ചിരിക്കുന്നത്…. അമ്മ അടുത്ത് വന്നതു പോലും അറിഞ്ഞില്ല… അവൾ മെല്ലെ എണീറ്റു…
മോളെ അച്ഛൻ പറഞ്ഞത് കൊണ്ടാണോ ഇന്ന് ജോലിക് പോകാതിരുന്നത്….
അല്ലമ്മേ… ഞാൻ ഇന്ന് ഓഫ് ആണ്…
നീയിപ്പോളും ഓർക്കുന്നുണ്ടോ സാവിത്രി അപ്പച്ചിയേം ഉണ്ണിയേയും ഒക്കെ..
എന്തമ്മേ അങ്ങനെ ചോദിച്ചേ…
ഒന്നുല്ല… ഇതെടുത്തു നീ സൂക്ഷിച്ചു വെച്ചിരുന്നിടത്തു തന്നെ വെച്ചേക്കു…അമ്മയുടെ കയ്യിൽ നിറം മങ്ങി തുടങ്ങിയ ആ ഫോട്ടോ… അത് പല്ലവിയുടെ നേരേ നീട്ടിയാണ് അത് പറഞ്ഞത്.
ഉണ്ണി ഇപ്പൊ വലുതായിട്ടുണ്ടാവും ല്ലേ.. ചിലപ്പോ കല്യാണം ഒക്കെ കഴിച്ചു കുട്ടികളും….. അവർ രണ്ടു പേരല്ലേ ഉണ്ടായിരുന്നെ..
ഹ്മ്മ് ഉണ്ണിയേട്ടനും അജുവും… പല്ലവി പറഞ്ഞു…
അമ്മയുടെ വാക്കുകൾ ഹൃദയത്തിൽ എവിടെയോ ഇരുന്നു കൊരുത്തു വലിച്ചു…
നീയെങ്ങനാ മോളെ ഇപ്പോളും അവരെ ഓർക്കുന്നെ അവരിവിടുന്നു പോകുമ്പോ നിനക്ക് അഞ്ചോ ആറോ വയസ്സല്ലേ പ്രായം..
മറക്കാൻ പറ്റാത്ത വിധമല്ലേ ആ അഞ്ചു വയസ്സുകാരിക്ക് അച്ഛൻ തന്ന സമ്മാനം… കാലിലെ തിണർത്ത പാടുകളിലേക് നോക്കി.. ആ വേദനയിൽ ഉറങ്ങാതെ ഇരുന്ന രാത്രികൾ….മുത്തശ്ശി പാടിത്തന്ന പാട്ടുകൾക്ക് ഉറക്കത്തെ അടുത്ത് പോലും എത്തിക്കാൻ കഴിയാത്ത വേദന സമ്മാനിച്ച ദിനങ്ങളെ എങ്ങനെ ആണമ്മെ മറക്കുന്നത്…
മോളൊന്നും ഓർക്കണ്ട.. അച്ഛൻ പറഞ്ഞ വിവാഹത്തിന് സമ്മതിക്കു… എന്തയാലും മകളെ ദ്രോഹിക്കാൻ ആയിരിക്കില്ലല്ലോ..
അമ്മ എങ്ങനെയാ ഇത്ര പാവം ആയതു… അച്ഛന്റെ കൂടപ്പിറപ്പിനോട് എന്തേലും ദയ കാട്ടിയോ.. മുത്തച്ഛൻ മകളോട് എന്തേലും ദയവു…
പിന്നെ അച്ഛൻ മകൾക് വേണ്ടി കണ്ടെത്തിയ വരൻ ദത്തൻ… അമ്മ തന്നെ പറ അയാളുടെ യോഗ്യതകൾ….
അമ്മയുടെ ആങ്ങളയുടെ മകൻ… എന്റെ അമ്മാവന്റെ മകൻ… സ്വത്തുക്കൾ ക്കു വേണ്ടി മാത്രമുള്ള ഒരു ബന്ധം… അമ്മാവന്റെ കുതന്ത്രങ്ങളാണ് അച്ഛനെ ഇത്ര ദുഷ്ടനാക്കിയതെന്നു എനിക്ക് പലപ്പോളും തോന്നിയിട്ടുണ്ട്… ഈ ദത്തൻ രണ്ടു കാലിൽ സ്വബോധത്തോടെ നിക്കുന്നത് അമ്മ എപ്പോളെങ്കിലും കണ്ടിട്ടുണ്ടോ….
മോളെ ഒരു പെണ്ണ് കെട്ടിയാൽ അതൊക്കെ മാറില്ലേ… ഉത്തരവാദിത്വങ്ങൾ ഒക്കെ ആയാൽ.. അമ്മ പകുതിക്കു നിർത്തി…
ഹ ഹ അപ്പോ ഞാനൊരു പരീക്ഷണ വസ്തു ആണല്ലേ അമ്മേ… പല്ലവിയുടെ ചോദ്യത്തിൽ ആ അമ്മയുടെ ഉള്ളം നീറി….
മോൾക് ആരെയെങ്കിലും ഇഷ്ടാണോ.. ഇപ്പൊ ജോലി ചെയ്യുന്ന ആശുപത്രിയിൽ എങ്ങാനും…..മുത്തശ്ശി ആണ് ചോദിച്ചത്…
എന്തിനു കൃഷ്ണൻ വല്യച്ചനെ കൊലക്കു കൊടുത്തപോലെ കൊലക്കു കൊടുക്കാനോ….? സാവിത്രി അപ്പച്ചിയെ പോലെ അനാഥ ആയി വിധവ ആയി ജീവിക്കാനോ…?
പല്ലവിയുടെ ചോദ്യത്തിന് മുന്നിൽ സ്തബ്ധരായി നിൽക്കാനേ ആ രണ്ടു അമ്മമാർക്കും കഴിഞ്ഞോള്ളൂ
ഈ ശ്രീലകത്തിന്റെ നാലു ചുവരുകൾക്കുള്ളിൽ കരഞ്ഞു കണ്ണീരുമായി ജീവിക്കാൻ ഞാനില്ല അമ്മേ… ഒന്നിനും ആയില്ലെങ്കിൽ… പാതിയിൽ നിർത്തി… അവരുടെ കണ്ണിലെ നീർത്തിളക്കം പറയാൻ വന്നതു മുഴുവിപ്പിച്ചില്ല എന്നതാവും ശെരി…
വൈകുന്നേരം ആണ് ശ്രുതി വിളിച്ചത്..
എടീ സെന്റോഫ് പാർട്ടിക്ക് വരുന്നില്ലേ ധന്യ ഡോക്ടറിന്റെ….
ഇല്ലെടീ ഒരു മൂഡില്ല… വൈകുന്നേരം കൊട്ടിയൂർ അമ്പലത്തിൽ തൊഴാൻ പോണം…
എന്നാ ശെരി ഞാൻ പോയിട്ട് വിളികാം..
പാർട്ടി ഒഴിവാക്കാൻ കള്ളം പറഞ്ഞതാണ് അമ്പലത്തിൽ തൊഴാൻ പോകുന്നു എന്നത്….
എങ്കിലും അമ്മയോട് പറഞ്ഞു.. അമ്മേ.. വൈശാഖ മഹോത്സവം തുടങ്ങീല്ലേ നമുക്ക് ഒന്ന് കൊട്ടിയൂർ പോയാലോ….
അമ്മ അച്ഛനോട് പോയി ചോദിച്ചിട്ടുണ്ടാവണം.. പോകാമെന്നു സമ്മതിച്ചു…
ദക്ഷന്റെ യാഗഭൂമിയിൽ.. പരമേശ്വേര സതി പ്രണയത്തിന്റെ സ്മരണകൾ ഉണർത്തുന്ന ആ യാഗ ഭൂമിയിൽ നിൽക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു ആശ്വാസം ആയിരുന്നു… എപ്പോളും ആലോചിക്കാറുണ്ട് പ്രണയത്തിന്റെ ദേവൻ പരമ ശിവൻ ആണെന്ന്… അത്രത്തോളം തീഷ്ണമായി ആരും പ്രണയിച്ചിട്ടില്ല… തന്നിലെ പാതിയിൽ തന്റെ പ്രിയതമയെ ചേർത്തവൻ…
മുട്ടറ്റം എത്തുന്ന വെള്ളത്തിൽ നിന്നു വേണം ഭഗവാനെ തൊഴാൻ.. കണ്ണടച്ച് തൊഴുതു നിൽകുമ്പോൾ അനുഗ്രഹ മെന്നോണം ചെറിയ ചാറ്റൽ മഴ മുഖത്തേക് തുള്ളി തുള്ളിയായി വീണു..
ചുറ്റിലും കെട്ടിയ പർണ ശാലകൾ.. യാഗത്തെ അനുസ്മരിപ്പിക്കുന്ന പൂജകൾ.. മുത്തശ്ശി പറഞ്ഞു കേട്ട കൊട്ടിയൂരിന്റെ പുരാണകഥയിലേക്ക് മനസ്സ് പോയി…
ദക്ഷന് ഇഷ്ടമില്ലാതെ അദ്ദേഹത്തിന്റെ പുത്രി സതി പരമശിവനെ ഗാഢമായി പ്രണയിക്കുന്നു ഒടുവിൽ തപസ്സു ചെയ്തു സ്വന്തം ആകുന്നു.. പരമശിവനെ സതി വിവാഹം ചെയ്തതിൽ ഇഷ്ടപ്പെടാത്ത സതിയുടെ പിതാവ്, ദക്ഷൻ പതിനാലുലോകത്തെ ശിവനൊഴികെ എല്ലാവരേയും ക്ഷണിച്ചു യാഗം നടത്തി. ക്ഷണിച്ചില്ലെങ്കിലും സതി യാഗം കാണാൻ പോയി. അവിടെവച്ച് പരമശിവനെ ദക്ഷൻ അവഹേളിച്ചതിൽ ദുഃഖിതയായ സതീദേവി യാഗാഗ്നിയിൽ ചാടി ജീവനൊടുക്കി. കൈലാസത്തിലിരുന്ന പരമശിവൻ ഇതറിഞ്ഞ് കോപാകുലനായി ജഡ പറിച്ചെടുത്ത് നിലത്തടിച്ചു. അതിൽ നിന്നും വീരഭദ്രൻ ജനിച്ചു. വിരഭദ്രൻ യാഗശാലയിൽ ചെന്ന് ദക്ഷന്റെ താടി പറിച്ചെരിഞ്ഞു, ശിരസറുത്തു. ശിവൻ താണ്ഡവ നൃത്തമാടി. ദേവന്മാരും ഋഷിമാരും ബ്രഹ്മവിഷ്ണുമാരും ശിവനെ സമീപിച്ച് ശാന്തനാക്കി. ധക്ഷന്റെ തല അതിനിടയിൽ ചിതറി പോയതിനാൽ ആടിന്റെ തല ചേർത്ത് ശിവൻ ദക്ഷനെ പുനർജീവിപ്പിച്ചു. യാഗവും പൂർത്തിയാക്കി. പിന്നീട് ആ പ്രദേശം വനമായിമാറി.
മണിത്തറയും വെള്ളത്തിലും കരയിലുമായി കെട്ടിയുണ്ടാക്കിയ പർണ്ണശാലകളും കുടിലുകളും ചേർന്നതാണ് താൽക്കാലിക ക്ക്ഷേത്രം ബാവലി പുഴയിൽ നിന്ന് കിഴക്കുഭാഗത്തുകൂടെ ഒഴുകിവരുന്ന വെള്ളം ക്ഷേത്രമുറ്റമായ തിരുവഞ്ചിറയെ വലംവച്ച് പടിഞ്ഞാറോട്ടൊഴുകി ബാവലിയൽ തന്നെ ചേരും. ബാവലിയിലെ കല്ലുകളും മണ്ണും കൊണ്ടാണ് മണിത്തറ ഉണ്ടാക്കുന്നത്. ദേവി സാന്നിദ്ധ്യമുള്ള അമ്മാറക്കല്ലുമുണ്ട്.
ഉൽസവകലത്ത് 34 താൽക്കാലിക ഷെഡ്ഡുകൾ കെട്ടും. അമ്മാരക്കല്ലിന് മേൽക്കൂരയില്ല. ഒരു ഓലക്കുടയാണ് ഉള്ളത്.
തിരുവഞ്ചിറയിലെ ശയനപ്രദക്ഷിണം പ്രത്യേകതയുള്ളതാണ്. മുട്ടൊപ്പം വെള്ളത്തിലൂടെ കണ്ണുകെട്ടിയാണ് ശയന പ്രദക്ഷിണം നടത്തുന്നത്
രാപ്പകൽ ഒരുപോലെ വിറകെരിയുന്ന കൊട്ടിയൂർ ക്ഷേത്രത്തിലെ തിരുവടുപ്പുകളിൽ നിന്നു ചാരം നിത്യവും ശിവഭൂതങ്ങൾ നീക്കം ചെയ്യുന്നുണ്ടെന്നുമാണ് വിശ്വാസം.
പ്രണയന്ധനായ പരമ ശിവൻ രുദ്ര വേഷം ആടിയ ആ യാഗ ഭൂമിൽ.. അവൾ.. പല്ലവി.. അവൾ കാത്തിരിക്കുന്ന ദേവന് വേണ്ടി പ്രാർത്ഥിച്ചു… കരിംകൂവള മിഴികലിലുള്ള അവളുടെ ഭക്തി… അത് പ്രണയത്തിനായി പ്രാർത്ഥിച്ചു… ആ മിഴികളിൽ മുഴുവൻ പ്രണയം ആയിരുന്നു.. എന്നോ കൈ വിട്ടു പോയ.. ആ പ്രണയം…
അവളുടെ കവിളുകളിൽ നിന്നു കടമെടുത്തൊന്നോണം അസ്തമയ സൂര്യന്റെ ചെഞ്ചായം വാനിൽ വിതറിയിരുന്നു… വെളുത്ത പാവാടയും പച്ച ബ്ലൗസും കൈകളിൽ കുപ്പി വളകളും.. ദേവനെ നോക്കി തൊഴുതു നിൽക്കുന്ന പല്ലവി മറ്റൊരു ദേവി ആണെന്ന് അവനു തോന്നി.. ചെറുതായി ചുരുണ്ട മുടിയിഴകളിൽ നിന്നൂറി വന്ന വെള്ളം അവളുടെ പിൻ ഭാഗത്തു നനവ് പടർത്തിയിരുന്നു… മുടിയുടെ പിന്നിൽ കുത്തിയ തുളസി യില…അവളിൽ നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ല..
തൊഴാൻ വന്നവരുടെ പിന്നിലുള്ള തള്ളിനനുസരിച്ചു യാന്ത്രികമായി മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു…മിഴികൾ അവൻറെ ദേവിയിൽ മാത്രം…
രുദ്ര ദേവനിൽ എല്ലാം അർപ്പിച്ചു.. തന്റെ മോഹങ്ങൾ.. സഫലമാക്കി തരണമേ എന്നു മനമുരുകിയാണ് അവൾ പറഞ്ഞത്… അവൾ കാത്തിരിക്കുന്ന അവളുടെ മറുപതിയെ കാണിച്ചു തരണമെന്ന് പ്രാർത്ഥിച്ചു അവൾ കണ്ണ് തുറന്നു നോക്കിയത് അവൻറെ.. അനുവിന്റെ.. മുഖത്തേക് ആണ്… അവൻ പെട്ടെന്ന് മുഖം തിരിച്ചു… അവൾ ശ്രദ്ധിച്ചു.. അത്രയും ആൾക്കൂട്ടത്തിനിടയിലും അവൻ വേറിട്ടു നിൽക്കുന്നു… എന്തോ ഒരു തേജസ് ആ കണ്ണുകളിൽ തുടിക്കുന്നു…പച്ച ജൂബയും വെള്ള മുണ്ടും തന്റെ ഡ്രസ്സ് കളറും അതാണല്ലോ അവൾ ഓർത്തു…
ഇന്നലെ ആ കവിളിൽ അടിച്ചതിൽ അവൾക്കു കുറ്റബോധം തോന്നി… അവൾ വെള്ളത്തിലൂടെ തന്നെ പ്രദക്ഷിണം വെച്ചു വന്നപ്പോളേക്കും ആളെ കാണുന്നുണ്ടായിരുന്നില്ല.. ആൾകൂട്ടത്തിൽ അവളുടെ കണ്ണുകൾ പരാതിയെങ്കിലും കണ്ടു കിട്ടിയില്ല… മുകളിലെ കൂത്തു നടക്കുന്ന പർണ ശാലയുടെ മറവിൽ നിന്ന അവൻ കാണുന്നുണ്ടായിരുന്നു.. അവളുടെ മിഴികൾ ചുറ്റിനും ആരെയോ തേടുന്നത്….
വീട്ടിലെത്തിയപ്പോളാണ് പിന്നെയും ശ്രുതി വിളിച്ചത്…
എടീ പാർട്ടി ഒക്കെ അടി പൊളി ആയിരുന്നു… പൃഥ്വി സാർ ഒരു നെക്‌ലേസ് ഗിഫ്റ്റ് ചെയ്തു ധന്യ ഡോക്ടർക്കു..
ആഹാ… ഡോണ മേഡം സമ്മതിച്ചോ…
ചിരിച്ചു കൊണ്ടാണ് അവൾ ചോദിച്ചത്..
രണ്ടു പേരും കൂടെയ കൊടുത്തത്..
പിന്നെ പുതിയ ഡോക്ടർ നാളെ വരുമെന്ന്.. അനു എന്നാ പേര് പറഞ്ഞത്
“അനു മാഡം “MD യുടെ പഠിച്ച ആൾ ആണെന്ന അറിഞ്ഞേ
നീയല്ലേ നാളെ ഗൈനക് OP
അപ്പോളാണ് അവൾ അതോർത്തതു….കൂടെ അച്ഛന്റെ അന്ത്യ ശാസനവും…
അവളോട് കാര്യം പറഞ്ഞു…
ഹ ഹ ഇതൊന്നും നിനക്ക് പുത്തരി അല്ലല്ലോ….
ഹ്മ്മ് നോക്കാം…
വീട്ടിലേക്കു കേറുമ്പോൾ കാരണവർ ചാരു കസേരയിൽ ഉണ്ട്…
മുത്തച്ഛനു ഇറങ്ങി റോഡിലൊക്കെ ഒന്ന് നടന്നൂടെ… മനപൂര്വ്വം ചോദിച്ചതാണ്
“എന്തിനു”… ഗൗരവമുള്ള ശബ്ദം…
എന്തോരം പാണ്ടി ലോറികളാ പോകുന്നെ…
അല്ലേലും ലോഹ്യം ചോദിച്ചത് ആയിരുന്നില്ല
ടീ… എന്നു അലറുമ്പോളേക്കും അവൾ ഉള്ളിൽ എത്തിയിരുന്നു..
നിനക്ക് എന്തിന്റെ കേടാ പെണ്ണെ.. ചുമ്മാ നാക്കിനു എല്ലില്ലാതെ.. ഇന്നലെ എന്റെ തല പടിയിൽ അടിച്ച കൊണ്ടാ അല്ലേൽ ഞാൻ ഇന്നലെ തന്നെ പറഞ്ഞേനെ…
എത്ര കിട്ടിയാലും ഒരു നാണമില്ലാത്ത പെണ്ണ്…
അതങ്ങനല്ലേ വരൂ…
എന്ത്
നാണമില്ലാത്ത തന്തക്കു പിന്നെ….
പറഞ്ഞു കൊണ്ട് ഓടി മുറിക്ക് ഉള്ളിലേക്കു ഓടി കയറി അല്ലേൽ ചിലപ്പോ അമ്മയുടെ വക കിട്ടിയേനെ…രാത്രി ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ ആണ് പിന്നെ കതകു തുറന്നത്.. രാത്രി ഭക്ഷണം കഴിക്കാൻ അച്ഛനും ഉണ്ടായിരുന്നു…
അടുത്ത ആഴ്ച ഡ്രസ്സ് എടുക്കാൻ പോകണം… പല്ലവിയെ നോക്കി കൊണ്ടാണ് പറഞ്ഞത്.. ഞാൻ നാളെ ഡ്യൂട്ടിക് പോകും അവൾ തിരിച്ചു മറുപടി പറഞ്ഞു.. അച്ഛൻ ഒന്നും മിണ്ടാതെ ഭക്ഷണം കഴിച്ചു എണീറ്റു പോയി…അമ്മ എന്തോ ഭയത്തോടെ നോക്കുന്ന കണ്ടു… അവൾ കണ്ണടച്ച് കാണിച്ചു
പിറ്റേ ദിവസം രാവിലെ കുളിച്ചു റെഡി ആയി.. ഒരു ചുരിദാറും ഇട്ടു പുറത്തേക് ഇറങ്ങി…അച്ഛൻ വാതിൽക്കൽ തന്നെ ഉണ്ടായിരുന്നു…
“കേറി പോടീ അകത്തു…നിന്നോടല്ലേ പറഞ്ഞത് പോകണ്ടാന്നു “
ആരൊക്കെ പറഞ്ഞാലും ഞാൻ പോകും…
അത്രക്കായോ നീ… പിടിച്ചത് മുടിക്കാണ്.. അവൾക്കു നന്നായി വേദന എടുത്തു.. അമ്മ ഉള്ളിൽ നിന്നും തടയാൻ ഓടി അടുത്തു… അവളെ വിട്.. അമ്മ പറയുന്നുണ്ടായിരുന്നു… ഇവളെ വിളിച്ചോണ്ട് അകത്തു പോ… അമ്മയോടായി കർക്കശമായി പറഞ്ഞു…
അവൾ ഇപ്പോ ജോലിക് പോകട്ടെ.. അവൾ പ്രായ പൂർത്തി ആയ ഒരു പെണ്ണല്ലേ… അമ്മയുടെ വായിൽ നിന്നും അത്രയെങ്കിലും കേട്ട പല്ലവി ആ വേദനയിലും അത്ഭുതത്തോടെ നോക്കി…
അച്ഛൻ മുടിയിലെ പിടി വിട്ടു… അമ്മയുടെ കവിൾ അടച്ചാണ് അടി വീണത്…. അമ്മ കവിൾ പൊത്തി നിലത്തേക്കിരുന്നു പോയി… പല്ലവി ഓടി പോയി അമ്മയെ പിടിച്ചെഴുന്നേല്പിച്ചു… അവർക്ക് തല കറങ്ങുന്നതു പോലെ തോന്നിയ കൊണ്ട് പല്ലവി അവരെ ചേർത്തു പിടിച്ചു.. അവർ പുറത്തേക് തുപ്പിയത് കട്ട ചോര ആയിരുന്നു…
അവരെ പടിയിലേക് ഇരുത്തുമ്പോളേക്കും ഒരു ബുള്ളറ്റ് ശ്രീലകത്തിന്റെ പടി കടന്നു പോർച്ചിലേക് വന്നു നിന്നു.. അതിൽ നിന്നും ഇറങ്ങിയ ആളെ കണ്ടു പല്ലവി ഞെട്ടി…
(തുടരും )
കമ്പി വായിക്കാൻ വന്നവരോട് ക്ഷമ ചോദിക്കുന്നു….കമ്പി ഇല്ലേൽ വേറെ ഏതേലും സൈറ്റിൽ എഴുതിയാൽ പോരെ എന്നു ചോദിക്കുന്നവരോട്.. അതിനുത്തരം നിങ്ങൾ തന്നെയാണ്… നിങ്ങളുടെ സ്നേഹം… പിന്നെ തീർത്തും കമ്പി ഇല്ല എന്നും പറയുന്നില്ല ഏതെങ്കിലും ഭാഗത്തിൽ അതിന്റെ സ്വാഭാവികതയോടെ രതി വർണ്ണനകൾ വരും… ഈ ഭാഗത്തു അനുരാഗിനെ ഹോസ്പിറ്റലിൽ ജോയിൻ ചെയ്യിക്കാൻ വിചാരിച്ചതാണ്… എഴുതി വന്നപ്പോൾ വിചാരിച്ചു അടുത്ത പാർട്ടിൽ മതിയെന്ന്… ഇത് വരെ ഓരോ കഥകൾക്കും നിങ്ങൾ തരുന്ന പ്രോത്സാഹനവും സ്നേഹവും തന്നെയാണ് തുടർന്നു എഴുതാൻ പ്രേരിപ്പിക്കുന്നത്.. അപ്പോൾ ആരും മടിക്കേണ്ട മുകളിലേ ആ ഹൃദയം… പിന്നെ അഭിപ്രായം.. അത് നല്ലതായാലും മോശം ആയാലും… താഴെ രേഖപ്പെടുത്തുമല്ലോ…
സ്നേഹത്തോടെ ♥️
♥️നന്ദൻ ♥️
Comments:
No comments!
Please sign up or log in to post a comment!