അനുപല്ലവി 1

(ഒരു തുടർകഥ കൂടെ തുടങ്ങുകയാണ്.. ത്രില്ലെർ ഒന്നും അല്ല കേട്ടോ.. നമ്മുടെ സമൂഹവും ചുറ്റുപാടുകളും.. കുടുംബ ബന്ധങ്ങളും പ്രണയവും ഒക്കെയായി ഒരു കഥ..നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റിലൂടെ അറിയിക്കുമല്ലോ.. അതിപ്പോ വിമർശനം ആയാലും പ്രോത്സാഹനം ആയാലും… കഥാപാത്രങ്ങൾ തികച്ചും സാങ്കല്പികം ആണ്‌.. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി എന്തെങ്കിലും ബന്ധം തോന്നിയെങ്കിൽ അത് യാദൃശ്ചികം മാത്രം…

അപ്പോ നമ്മക് തുടങ്ങാം….)

♥️അനുപല്ലവി -1♥️

“ഭദ്രേ നീ നഗ്നയാണ് അന്തപുരത്തിലേക് പോകു ഉടയാടകൾ അണിയൂ “

“ഇല്ല പ്രഭോ അങ്ങയുടെ അഭിഷേകം കൂടെ കഴിഞ്ഞേ ഞാൻ പോകുന്നുള്ളൂ “

“വേണ്ട പാലഭിഷേകം വേണ്ട “

***** **** *** ***** **** ***** **** *****

എടാ… എണീക്കേടാ….ആഹാ അപ്പോ പാലഭിഷേകം ആയിരുന്നില്ല..അമ്മ ഒരു കപിൽ വെള്ളം ആയിട്ട് നിക്കുന്നു…

നല്ലൊരു സ്വപ്നം ആയിരുന്നു

“ഒരു മണിവർണ മനോഹര രാജ കൊട്ടാരം !മുഗൾ ചക്രവർത്തിയുടേതാകും.. അതോ രജപുത്രൻ മാരുടേതും ആകാം ഞാനാണു ചക്രവർത്തി ദർബാർ ഹാളാണ് രംഗം നവരത്നഖചിതമായ സിംഹാസനം ശൂന്യമായി കിടക്കുന്നു സഭാതല വാസികൾ കൊത്തിവെച്ച ശില്പ്പം മാതിരി രാജ പുംഗ കാഹളം ഉയർന്നു.. വിജയ ഗീതികൾ മുഴങ്ങി ചക്രവർത്തി തിരുമനസ്സ് ഏഴുമനെല്ലുകയാണ് സഭാ വാസികൾ ഒന്നടങ്കം എഴുന്നേറ്റു ശിരസ്സ് നമിച്ചു നിന്നു..

ഓഹ് താൻ തന്നെയാണ് ചക്രവർത്തി ! രത്ന കിരീടം ചൂടിയിട്ടുണ്ട് താൻ.. പട്ടുടയാടകൾ അണിഞ്ഞിട്ടുണ്ട് അറ്റം വളഞ്ഞ വില്ലീസ് പാദുകങ്ങൾ ധരിച്ചിട്ടുണ്ട്.. മുൻപിൽ താലപ്പൊലി ഏന്തിയ അന്തപ്പുര ദാസികൾ പുഷ്പ വർഷം നടത്തി പിറകിലോട്ടു പിറകിലോട്ടു നടന്നു മറയുന്നു താൻ സിംഹാസനത്തെ സമീപിച്ചിരിക്കെയാണ്.. പക്ഷെ സിംഹാസനം ഉയരെ ആണ്‌.. സുവർണ പീഠത്തിനു മുകളിൽ എങ്ങനെ ആണ്‌ കയറുക.. അപ്പോഴാണ് ആ കളകൂജിതം…

“ആര്യ പുത്രാ എന്റെ മുതുകിൽ ചവിട്ടി കയറിയാലും “

വിസ്മയത്തോടെ കുനിഞ്ഞു നോക്കി തനിക്കു പാദം അമർത്താൻ മുതുകു കാണിച്ചു നിലത്തു വളഞ്ഞിരിക്കുകയാണ് മാർബിൾ ശിൽപം എന്ന് ഉല്ലേഖിക്കാവുന്ന ഒരു സമ്പൂർണ്ണ നഗ്ന സ്ത്രൈണ പ്രതിഭാസം… മുഖം പരിചിതമല്ല.. എങ്കിലും ദേവിമാരുടെ ചൈതന്യം തുടിക്കുന്നു…

ഭദ്രേ നീ നഗ്നയാണ് അന്തപുരത്തിലേക് പോകു ഉടയാടകൾ അണിയൂ “

“ഇല്ല പ്രഭോ അങ്ങയുടെ അഭിഷേകം കൂടെ കഴിഞ്ഞേ ഞാൻ പോകുന്നുള്ളൂ “

“വേണ്ട പാലഭിഷേകം വേണ്ട “

എണീക്കെടാ… രാവിലേ തന്നെ ആരുടെയോ തുണിയില്ലാത്ത സ്വപ്നോം കണ്ടു വിളിച്ചു കൂവുന്നു …

അപ്പോ തീർന്നു… പറഞ്ഞത് ഉറക്കെയാണ് അമ്മ കേട്ടു…

“അമ്മേ ഞാൻ ചക്രവർത്തി ” മുഴുവിപ്പിച്ചില്ല.

.

“അവന്റെ അമ്മേടെ ചക്കരവരട്ടി “

“അതെങ്ങനാ രാവിലെ മുതൽ ഓരോ പെണ്പിള്ളേരുടെ കലിനെടേലേക്ക് നോക്കി കൊണ്ടിരിക്കുന്നതല്ലേ.. എന്നാൽ സ്വപ്നം എങ്കിലും നല്ലത് കൊടുത്തൂടെ ദൈവമേ “

ഞാൻ വളർന്നു പോത്തു പോലെ ആയിട്ടും അമ്മയുടെ മനസ്സിൽ ഞാനിപ്പോളും കുട്ടിയാണ്.. അത് കൊണ്ടു തന്നെ വല്ല്യ ഡോക്ടർ ആണെന്നൊന്നും നോക്കാറില്ല.. ചിലപ്പോ വടി എടുത്തു വരെ തല്ലും.. എല്ലാം ഒരു തമാശ ആണ്‌ കേട്ടോ അമ്മയുടെ സങ്കടങ്ങൾ ഒക്കെ മറക്കാനുള്ള ഒരു വിദ്യ ആയിട്ടേ ഞാൻ അതിനെ കാണാറുള്ളു….

“അനുഭവിച്ചോ.. ഗൈനക്കോളജിയിൽ സ്‌പെഷലൈസ് ചെയ്യാൻ അമ്മേടെ നിർബന്ധം അല്ലായിരുന്നോ…”

“ആണുങ്ങളു വയറ്റാട്ടി ആയാൽ ആരും വരില്ല എന്നായിരുന്നു വിചാരിച്ചേ….ഇതിപ്പോ പെണ്ണുങ്ങടെ ക്യുവല്ലേ… ഇന്നലെ തേങ്ങയിടാൻ വന്ന ഗോവിന്ദൻ പറയുന്ന കേട്ടു ബീവറേജിന്റെ മുന്നിൽ ഇത്രേം ആളില്ല എന്ന് “

മാതാശ്രീയുടെ പരിദേവനം കേട്ടു ചിരി വന്നു എങ്കിലും അടക്കി… ഇന്നലെ ഒരു എമർജൻസി സി സെക്ഷൻ ഉണ്ടായിരുന്നു.. പിന്നെ ചെറിയൊരു യാത്ര അയപ്പും എല്ലാം കഴിഞ്ഞു ഹോസ്പിറ്റലിന് വന്നപ്പോൾ ലേറ്റ് ആയി.. അതിന്റെ ദേഷ്യം ആണ്‌…അമ്മ ഉറങ്ങാതെ കാത്തു നിക്കുന്നുണ്ടായിരുന്നു ഭക്ഷണം ഒന്നും കഴിക്കാൻ നിന്നില്ല.. വന്നു കുളിച്ചു കിടന്നുറങ്ങി…

“അമ്മേ ഇന്നലെ ഈ ഹോസ്പിറ്റലിലെ ലാസ്റ്റ് ഡേ ആരുന്നു ഇന്ന് മുതൽ ഒരാഴ്ച ഞാൻ ഇവിടുണ്ടാകും….എല്ലാ തിരക്കുകളും മാറ്റി വെച്ചു.. അടുത്ത ദിവസം മുതൽ പുതിയ ഹോസ്പിറ്റൽ.. “

ങേ.. അമ്മ അത്ഭുതത്തോടെ നോക്കി..

എവിടേക്? ചോദ്യത്തിൽ വിവശതയുണ്ടായിരുന്നു താൻ ദൂരെക് എവിടേയ്ക്കോ പോകുന്നു എന്ന വേപഥുവിലയിരുന്നു ചോദ്യം..

ജനിച്ച നാട്ടിലേക്കു.. തെയ്യങ്ങളുടെയും തിറയുടെയും നാട്ടിലെക് …സാംസ്‌കാരിക നഗരത്തോട് കുറച്ചു നാളത്തേക്ക് നമുക്ക് വിട പറയാം

അമ്മയുടെ കണ്ണിൽ അശ്രുകണങ്ങൾ ഉരുണ്ടുകൂടി മേഘാവൃതമായ കപോലങ്ങളിലേക് ഒഴുകി ഇറങ്ങാനെന്ന വണ്ണം തുടിച്ചു നിന്നു…

പെയ്തു തീർക്കാൻ ഇനിയും ഈ കണ്ണിൽ കണ്ണുനീർ ബാക്കിയുണ്ടോ എന്റെ താത്രി കുട്ടീ… അമ്മയെ ചേർത്തു പിടിച്ചു.. എത്ര വർഷം ആയി അമ്മേ.. നമ്മൾ എല്ലാം മറക്കാൻ അല്ലേ ഇങ്ങോട്ട് വന്നേ…എന്റെ അച്ഛൻ ഉറങ്ങുന്ന മണ്ണല്ലേ അമ്മേ അത്.. ഞാൻ സേവിക്കേണ്ടത് ആ നാടിനെ അല്ലേ.. സഖാവ് കൃഷ്ണന്റെ മകനും.. പ്രാണനിൽ പ്രാണൻ ആയ ജീവിത സഖിയും ജീവിക്കേണ്ടത് ആ മണ്ണിലല്ലേ അമ്മേ…

പരിചയപ്പെടുത്താൻ മറന്നു…ഞാൻ അനുരാഗ് നമ്പ്യാർ MBBS,DGO, DNB

എനിക്കൊരു അനിയൻ ഉണ്ട്‌ MCA ചെയ്യുന്നു st അലോഷ്യസ് കോളേജ് മംഗലാപുരം.
. അമ്മ സാവിത്രി.. അച്ഛൻ എനിക്ക് 10വയസ്സുള്ളപ്പോൾ മരിച്ചതാണ്. അല്ല കൊല്ലപ്പെട്ടതാണ്.. കണ്ണൂര് ഒരു രാഷ്ട്രീയ വഴക്കിൽ.. പിന്നെ ഞങ്ങളെ വളർത്തിയതും പഠിപ്പിച്ചതും അമ്മയാണ്.. അച്ഛൻ മരിച്ചു കുറച്ചു നാൾ കഴിഞ്ഞപ്പോൾ ഞങ്ങൾ കണ്ണൂർ നിന്നും തൃശ്ശൂരെക് വന്നു..

അമ്മയ്ക്കു ഇവിടുള്ള സ്കൂളിലേക്ക് ചോദിച്ചു വാങ്ങിയ ട്രാൻസ്ഫർ… അമ്മ സ്നേഹിച്ച പുരുഷന്റെ കൂടെ ഇറങ്ങി വന്നതു കൊണ്ട്.. അമ്മയുടെ വീട്ടുകാർ ഒരിക്കൽ പോലും തിരിഞ്ഞു നോക്കീട്ടില്ല….അച്ഛൻ അനാഥാലയത്തിൽ വളർന്നത് കൊണ്ട് പറയത്തക്ക കുല മഹിമ ഒന്നും ഇല്ലായിരുന്നു…അതായിരുന്നു അമ്മ വീട്ടുകാരുടെ എതിർപ്പിന് കാരണവും… അമ്മയുടെ വീട്ടുകാരെ കുറിച്ചു നേരിയ ഓർമ ഉണ്ട്‌.. അമ്മ അച്ഛന്റെ കൂടെ ഇറങ്ങി വന്നിട്ടും അവർ ഒളിച്ചോടാൻ ഒന്നും പോയില്ല.. അതെ നാട്ടിൽ തന്നെ വീടെടുത്തു നിന്നു.. അച്ഛൻ എന്നു വെച്ചാൽ നാട്ടുകാർക്കു ജീവനായിരുന്നു.. എല്ലാവരുടെയും ഏതാവശ്യങ്ങൾക്കും മുന്നിൽ ഉണ്ടായിരുന്നു അവരുടെ സഖാവ് കൃഷ്ണൻ… ഒടുവിൽ ഒരു കത്തിക്കു ഇരയാവുന്നത് വരെ..

ഇപ്പോൾ വീണ്ടും ജനിച്ചു വളർന്ന ആ നാട്ടിലേക്ക് പോവുകയാണ്…

പോവാൻ ഒരു കാരണം ആത്മാർത്ഥ സുഹൃത്തായ പൃഥ്‌വി ആണ്‌.. അവൻറെ അമ്മായി അച്ഛന്റെ ആണ്‌ ആ ഹോസ്പിറ്റൽ..എന്നുവെച്ചാൽ ഡോണയുടെ അപ്പന്റെ.. അവിടെ ഉണ്ടായിരുന്ന ഗൈനക്കോളജിസ്റ് അമേരിക്കയിലേക് പോകുന്നു…ആ വേക്കൻസിയിലേക് അവനു ഞാൻ ചെന്നെ പറ്റു എന്ന് നിർബന്ധം.. ആ വേക്കൻസിയിലേക്കെന്നും പറഞ്ഞൂടാ അവൻ നിർബന്ധിക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി…അതിനൊക്കെ മേലെ ആരോടും പറയാത്ത മറ്റൊരു കാരണം കൂടി ഉണ്ട്‌……

***** ***** ***** ***** ***** ****** ****

ചിലും…എന്തോ വന്നു ദേഹത്തേക് വീണു ഞെട്ടിയാണ് ഉണർന്നത്….

ബെഡിൽ നിന്നും ചാടി എണീറ്റു….

അയ്യോ… കാലിൽ എന്തോ കുത്തി കേറി..

ജനൽ പൊട്ടി വീണ ഗ്ലാസിന്റെ കഷ്ണം ആണ്‌… നല്ല ദിവസം തന്നെ ചോര കണ്ടോണ്ടു തുടക്കം…

കാലിൽ തറച്ച കുപ്പി ചില്ലു വലിച്ചൂരി എടുക്കുമ്പോ പുറത്തു ഒരു ശബ്ദം കെട്ടു..

“ആ ഗേറ്റ് തുറന്നിട്ടു വന്നൂടെ കൊച്ചേ “

“ഇങ്ങനെ ചാടി കടക്കണോ “

“അയ്യോ ഇവിടെ ആളുണ്ടാരുന്നോ “

“ഇവിടാരോ വരും എന്ന് പറയുന്ന കേട്ടാരുന്നു എപ്പോളാ ആന്റി വന്നേ “

“ഇന്നലെ”

“കൊച്ചിന്റെ വീടെവിടാ “

“ദാ ആ കാണുന്നതാണ്…”

ആന്റി വിശദമായിട്ടു വൈകുന്നേരം പരിചയപ്പെടാം… ഡ്യൂട്ടിക് പോണം..

“ആന്റി.
. ഒരു ബോൾ ഉള്ളിലേക്കു വന്നിട്ടുണ്ട് അതെടുത്തു തരുവോ.. “

“എവിടാ മോളെ ഞാൻ കണ്ടില്ലല്ലോ…”

“മോൾ ഉള്ളിൽ വന്നു നോക്കിക്കോ “

അപ്പോളാണ് ഞാനും നോക്കിയത് ബോൾ അതാ എന്റെ ബെഡിൽ കിടക്കുന്നു…

എനിക്കാണെങ്കിൽ നല്ല ദേഷ്യം വന്നു.. ഒന്ന് ഉറക്കത്തിൽ നിന്നും ബോൾ എറിഞ്ഞു ഉണർത്തിയതിന്റെ പിന്നെ കാലു മുറിഞ്ഞതിന്റെ വേദന..

ഞാൻ നോക്കുമ്പോളെക് ഒരു പെണ്ണ് ഡോർ തള്ളി തുറന്നു..നിക്കുന്നു.. ഒരു ട്രാക്‌സ്യൂയിട്ടും ടീഷർട്ടും ഇട്ടു മുടിയൊക്കെ വടക്കൻ കഥയിലെ ഉണ്ണിയാർച്ചയെ പോലെ മുകളിലോട്ട് കെട്ടി…കയ്യിൽ ഒരു ക്രിക്കറ്റ്‌ ബാറ്റും പിടിച്ചു നിക്കുന്നു..

“നിനക്കൊന്നും വീട്ടിൽ ചോദിക്കാനും പറയാനും ആരുമില്ലെടി… രാവിലേ കുറ്റീം പറിച്ചു മനുഷ്യന്റെ ഉറക്കം കളയാനായി വന്നിരിക്കുന്നു “

ആദ്യമായിട്ട് കാണുന്നതാണ് എന്നൊന്നും ചിന്തിച്ചില്ല ദേഷ്യം ശബ്ദമായി തന്നെ പുറത്തേക് വന്നു..

അവൾ ആണെങ്കിൽ ആദ്യത്തെ ചളിപ്പൊക്കെ മാറി ഒരു പോര് കോഴിയെ പോലെ നിക്കുന്നു..

“എടി… പോടീ എന്ന് വിളിക്കാൻ ഇയാടെ മടീൽ കിടത്തിയാണോ എനിക്ക് പേരിട്ടത്.

പിന്നെ

കുറ്റി പറിച്ചില്ല.. കളി കഴിഞ്ഞിട്ടേ പറിക്കു.. ഇതിനുള്ളിലേക് ഒരു ബോൾ വന്നിട്ടുണ്ട് അതെടുത്തു തന്നാൽ ഞാൻ പോയേക്കാം.. “

“ആ ജനൽ എറിഞ്ഞു പൊളിച്ചത് നേരേ ആക്കീട്ട് പോയ മതി… പിന്നെ എന്റെ കാലു മുറിഞ്ഞതിനു ആര് സമാധാനം പറയും “

“ഗ്ലാസ്‌ അല്ലേ ഉടഞ്ഞുന്നൊക്കെ ഇരിക്കും.. ഇവിടെ കോടി കണക്കിന് വരുന്ന സാറ്റലൈറ്റ് കടലിൽ വിട്ടു കളിക്കുന്നു പിന്നാ ഇയാടെ ഒരു ജനല് “

“പിന്നെ കാലു മുറിഞ്ഞത്…അത് ഇയാടെ കുഴപ്പം അല്ലേ… മനുഷ്യനായ നിലത്തു നോക്കി നടക്കണം…കാലിൽ കുപ്പി ചില്ലു കേട്ടീട്ടു എന്റെ മെക്കിട്ടു കേറുന്നോ “

“ഇയാക്ക് പണിയൊന്നും ഇല്ലേ ആസനത്തിൽ വെയില് വരുന്നത് വരെ കിടന്നുറങ്ങാൻ…”

അങ്ങനെ ചോദിക്ക് മോളെ

അമ്മ സപ്പോർട്ടും ആയി എത്തി…

അപ്പോളാണ് എന്റെ കാലു മുറിഞ്ഞത് അമ്മ കണ്ടത്..

അയ്യോ മോനെ.. ഇതെന്ന പറ്റി..

“ഹാ അമ്മ സപ്പോർട്ട് ചെയ്‌തവളോട് ചോദിക്…”

“ഓഹ് അതൊരു ചെറിയ മുറിവേ ഉള്ളു ആന്റി… കുറച്ചു ഡെറ്റോൾ ഒഴിച്ചു കഴുകി വല്ല ബീറ്റഡിനും വെച്ചാ മതി അതങ്ങ് പൊക്കോളും..

അല്ലേൽ ഹോസ്പിറ്റലിലേക് വാ ഒരു TT എടുക്കാം.. അല്ലാതെ ചുമ്മാ കുഞ്ഞു പിള്ളേരെ പോലെ മോങ്ങി കൊണ്ടിരിക്കുന്നു… “

ഇറങ്ങി പോടീ… എനിക്കെന്റെ സകല നിയന്ത്രണവും വിട്ടു…

അവൾ ബെഡിൽ കിടന്ന ബോളും എടുത്തു.
.അവിടെ ഒന്നും നടന്നിട്ടില്ലാത്ത ഭാവത്തിൽ പുറത്തേക് നടന്നു..

“ആന്റി.. പോട്ടെ വൈകുന്നേരം കാണാട്ടോ..”

അമ്മ അത്ഭുതത്തോടെ അവളെ തന്നെ നോക്കി നില്കുന്നു…

ഇതെന്തൊരു സാധനം എന്ന മട്ടിൽ ഞാനും…നോക്കി

ചെറിയ മുറിവേ ഉള്ളു.. ക്ലീൻ ചെയ്തു കയ്യിലുണ്ടായിരുന്ന മരുന്ന് വെച്ചു..TT എടുക്കാൻ ഹോസ്പിറ്റലിൽ പോകാം എന്ന് വെച്ചു.

അപ്പോളാണ് മൊബൈൽ ബെല്ലടിച്ചതു..

പൃഥ്‌വി ആണ്‌..

അറ്റൻഡ് ചെയ്തു

ഗുഡ്മോർണിംഗ്.. അനു

എങ്ങനുണ്ടായിരുന്നു യാത്ര..

ഗുഡ് മോർണിംഗ്..

യാത്ര കുഴപ്പമില്ല കാർ എടുത്തല്ലേ വന്നതു നൈറ്റ്‌ ആയി വരാൻ….. നല്ലൊരു ഉറക്കവും ആയിരുന്നു.. അതൊരു കുരിപ്പ വന്നു നശിപ്പിച്ചു..

നടന്ന കാര്യങ്ങൾ അവനോടു വിശദീകരിച്ചു..

എല്ലാം കഴിഞ്ഞപ്പോൾ ഉണ്ട്‌ അവൻ ഒരേ ചിരി…

എന്തായാലും നിന്റെ വരവ് കൊള്ളാം മോനെ രക്തം കണ്ട് തുടക്കം..

അല്ല വിശ്വാമിത്രന്റെ തപസ്സ് ഇളകാൻ വല്ല സ്കോപ്പും ഉണ്ടോ …..

അതിലും ഭേദം ഞാൻ വല്ല ട്രെയിനിന്റെ അടീലും കൊണ്ടു തല വെക്കുന്നതാ മോനെ…

അല്ല നീ ഇന്ന് ജോയിൻ ചെയ്യുന്നുണ്ടോ.. പറഞ്ഞതിനെക്കാളും 3ദിവസം മുന്നേ ജോയിൻ ചെയ്തതോട…

വേണ്ടടാ.. ഞാൻ ഹോസ്പിറ്റലിലേക് ഇറങ്ങുന്നുണ്ട്..നീ അവിടെ ഉണ്ടാകുമല്ലോ..

ഞാൻ ഒരു അര മണിക്കുർ കഴിയുമ്പോ ഇവിടുന്നിറങ്ങും..

ഫോൺ കട്ട്‌ ചെയ്തു ഒന്ന് ഫ്രഷ് ആയി ജീൻസും ടി ഷർട്ടും എടുത്ത് ഇട്ടു..

വണ്ടിയെടുത്തു ഡോണ മൾട്ടിസ്‌പെഷ്യലിറ്റി ഹോസ്പിറ്റലിലേക് വിട്ടു…

ഗേറ്റിൽ നിന്നെ കണ്ടു വല്ല്യ ഹോസ്പിറ്റൽ ആണ്.. ടൗണിൽ നിന്നും കുറച്ചു മാറി അഞ്ചേക്കർ ചുറ്റളവിൽ ഒരു മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റൽ…

പാർക്കിങ്ങിൽ കൊണ്ടു വണ്ടി ഇട്ടു..

നേരേ റിസെപ്ഷനിലേക് നടന്നു..

റിസപ്ഷനിൽ ഓവർ കോട്ട് ഒക്കെ ധരിച്ചു മുഖത്തു പുട്ടിയിട്ട ഒരു സുന്ദരി ആയ പെണ്ണുണ്ടായിരുന്നു..

അവളോട്‌ എംഡി യുടെ റൂം അന്വേഷിച്ചു.. റൂമിലേക്കു എത്തേണ്ടി വന്നില്ല അതിനു മുന്നേ ഡോണ വരുന്നത് കണ്ടു ..

ടാ അനുവേട്ട … അവൾ ഓടി വന്നു കെട്ടി പിടിച്ചു… റിസപ്ഷനിൽ ഇരുന്ന പെണ്ണ് അത്ഭുതത്തോടെ നോക്കുന്ന കണ്ട്..

എടാ നീയങ്ങു തടിച്ചു ചുവന്നു സുന്ദരൻ ആയല്ലോ…

“എന്താ പൊറിഞ്ചുവിനെ ഉപേക്ഷിച്ചു എന്നെ കെട്ടുന്നോ..? “

ഹാ പൊറിഞ്ചു എന്ന് ഞങ്ങൾ പൃഥ്‌വി യെ വിളിക്കുന്ന പേര കേട്ടോ…

ഞാൻ അവളോട്‌ ചുമ്മാ ചോദിച്ചതാ കേട്ടോ അവരുടെ പ്രേമത്തിന്റെ ഹംസം ആയിരുന്നു ഞാൻ അല്ലേൽ പൊറിഞ്ചു വിനു വേണ്ടി അവളെ ആദ്യം ആയിട്ട് പ്രൊപ്പോസ് ചെയ്തത് പോലും ഞാൻ ആയിരുന്നു… പൊറിഞ്ചു ഒരു നാണം കുണുങ്ങി ആയിരുന്നു.. ഡോണ എംബിബിസ് നു ഞങ്ങടെ ജൂനിയർ ആയി പഠിച്ചതാണ്..

“അനുവേട്ടൻ വന്നു ചോദിക് അവൻ വിട്ടാൽ ഞാൻ റെഡി…”

അതും പറഞ്ഞോണ്ടാണ് മാനേജിങ് ഡയറക്ടർ എന്ന ഗോൾഡൻ കളറിലുള്ള ബോർഡ്‌ പതിപ്പിച്ച റൂമിലേക്കു കയറിയത്

“എന്താടീ.. “അത് കേട്ട പൊറിഞ്ചു വിന്റെ ചോദ്യം

“നിന്നെ ഡിവോഴ്സ് ചെയ്താലൊന്നു ഇവൾക്ക് ഒരു ആലോചന…”

“രാവിലേ തന്നെ കൊതിപ്പിക്കല്ലേട മച്ചു…”

അയ്യെടാ…ഡോണ അവനെ ടേബിളിലേക്ക് കുനിച്ചു ഒരടി വെച്ചു കൊടുത്തു…

വല്ല്യ ഹോസ്പിറ്റലിന്റെ മാനേജിങ് ഡിറക്ടർസ് ആണ്‌ ഇത് വരെയും കുട്ടിക്കളി മാറീട്ടില്ല….

എടാ രാവിലത്തെ മുറിവ് എങ്ങനുണ്ട്.. നീ op യിൽ പോയി ഒന്ന് ക്ലീൻ ചെയ്തു ഒരു TT എടുക്ക്… നീ ഡോക്ടർ ആണെന്നൊന്നും ആരും അറിയണ്ട…

പിന്നെ കുറച്ചു മരുന്നൊക്കെ എഴുതി തരും എന്തിനാണ് എന്നൊന്നും ചോദിക്കണ്ട വിറ്റാമിൻ സപ്പ്ലിമെന്റ്സായിരിക്കും…. ഇവിടുത്തെ മെഡിക്കൽ സ്റ്റോറും ഇവടെ അപ്പന്റെയ…

വെറുതെ അപ്പന് പറയണ്ട.. അതൊക്കെ സ്ത്രീധനം ആയി എഴുതി കൊടുത്തു..

“ഞാൻ അത് ഡോക്ടർ ഫീ ആയിട്ടേ കണക്കു കൂട്ടീട്ടൊള്ളു.. “

“എന്ത് ഡോക്ടർ ഫീ”

ഞാനാണ് ചോദിച്ചത്.

ദാ ഈ മാനസിക രോഗിയെ ജീവിത കാലം മുഴുവൻ ചികില്സിക്കുന്നതിന്റെ…

ഡോണയെ നോക്കിയപ്പോൾ ഉണ്ട്‌ അടുത്ത റൗണ്ട് ഇടി കൊടുക്കാനായിരുന്നു അവൾ ചുരിദാറിന്റെ കൈ ഒക്കെ മേലോട്ടു തെറുത്തു കേറ്റി നിൽക്കുന്നു..

“എടാ ശെരിക്കും ഇവൾക്ക് ഒരു പിരി ആയോ…”

ഡാ… ദാ എന്റെ നേരേ വരുന്നു.. പക്ഷെ എനിക്ക് കിട്ടിയതു നല്ല പിച്ചാണ്…

“ഇനി എന്തായാലും TT എടുത്തേ പറ്റു.. “ഞാൻ പറഞ്ഞു..

“ഇനി TT അല്ല പൊക്കിളിനു ചുറ്റും rabies ഇൻജെക്ഷൻ എടുത്തിട്ടു പോയ മതി… “

അവൻറെ പറച്ചിലിൽ ഞങ്ങൾക്കും ചിരി വന്നു…

എന്തായാലും op യിൽ ഒന്നു കാണിച്ചേക്കാം….

എടാ നിനക്ക് നിന്റെ റൂം കാണണ്ടേ…

ഓഹ് അതൊക്കെ റെഡി ആക്കി വെച്ചോ നീ.. ഇനിയും ഉണ്ട്‌ 3 ദിവസം..

നിനക്കുള്ള റൂം റെഡി ആക്കീട്ടു എത്രയോ കാലമായി നീ വരാതിരുന്നതല്ലേ…

എടാ അങ്ങനെ ഇട്ടെറിഞ്ഞു വരാൻ പറ്റുവോ…

ഓഹ്.. പിന്നെ തൃശ്ശൂർ ഗർഭിണി കൾ ഒന്നും നീയില്ലാതെ പ്രസവിക്കില്ലായിരിക്കും.. ഒന്നു പോടാ…

നിന്നോട് തർക്കിക്കാൻ ഞാനില്ലേ… ഞാൻ നിന്റെ ഡോക്ടറെ കണ്ടിട്ട് വരട്ടെ…

നിക്ക് ഞാനും വരാം എന്തായാലും നീ പരിജയ പെടേണ്ടതല്ലേ..

വേണ്ട.. ഇപ്പൊ ഞാൻ വെറും പേഷ്യന്റ്..

പരിചയപ്പെടൽ ഒക്കെ ജോയിൻ ചെയ്തു കഴിഞ്ഞു… ഓക്കേ…

ഓക്കേ… നിന്റെ ഇഷ്ടം..

ഒപിയിലേക് നടന്നു…

ഉള്ളിലേക്കു കയറുമ്പോൾ ഉണ്ട്‌ വലിയ ഒരു സിറിഞ്ചും ആയി അവൾ…രാവിലെ കണ്ടത് പോലെ അല്ല.. നഴ്സിംഗ് ഡ്രെസ്സിൽ അവൾ ഒരു സുന്ദരി ആയിരിക്കുന്നു കണ്ണുകൾ തമ്മിൽ ഇടഞ്ഞു… അവൾ പരിജയ ഭാവം പോലും നടിക്കാതെ മുൻപോട്ടു നടന്നു….

ഇതെന്താ മൃഗാശുപത്രിയോ… ഇത്രയും വല്യ സിറിഞ്ചു ഒക്കെ…..

OP യിൽ ഡോക്ടർ മീര ആണുണ്ടായിരുന്നത്…

എന്താ പേര്.. പ്രെസ്ക്രിപ്ഷൻ ഷീറ്റിലേക് എഴുതാൻ വേണ്ടി ആണ്‌ പേരും വയസ്സും പറഞ്ഞു കൊടുത്തു.

എന്താ പറ്റിയത്.

കുപ്പിച്ചില്ലു കൊണ്ടതാ..

സൂക്ഷിച്ചൊക്കെ നടക്കണ്ടെ… ചപ്പൽ ഒക്കെ യൂസ് ചെയ്യണം കേട്ടോ.. …

ഞാൻ വെറുതെ ഒന്ന് ചിരിച്ചു…

കേറി കിടക്കു.. ഒന്ന് ക്ലീൻ ചെയ്യാം..

“പല്ലവി”…കർട്ടൻ ഇട്ടു മറച്ച നഴ്സിംഗ് ക്യാബിനിലേക് നോക്കി ഡോക്ടർ വിളിച്ചു..

നഴ്സിനെ ആയിരിക്കണം..

മാഡം അവൾ വാർഡിലേക് പോയിരിക്കുവാ.. വൈറ്റ് ചുരിദാർ ഇട്ട വേറൊരു നേഴ്സ് ആണ്‌ മറുപടി പറഞ്ഞത്

അവിടെ ഒരു കുട്ടി പനി ആയിട്ട് അഡ്മിറ്റ്‌ ആയിട്ടുണ്ട്‌.. അവനു പല്ലവിയെ മതി..

ഇന്നലെ സിറിഞ്ചു വേണമെന്ന് പഖ്റഞ്ഞാരുന്നു വഴക്ക്.. അതിനു വലിയ ഒരു സിറിഞ്ചും മേടിച്ചു കൊണ്ടാണ് പോയത്…

ആഹാ… ഇവിടെ അഡ്മിറ്റാകുന്ന കുട്ടികൾക്കൊക്കെ അവളെ മതീല്ലോ… ശ്രുതി.. ഡോക്ടർ അവളോടായി പറഞ്ഞു..

അവൾക് കുട്ടികൾ എന്നു വെച്ചാ ജീവനാണ് ഡോക്ടറെ.. കുട്ടികളെ കിട്ടിയാൽ പിന്നെ ഡ്യൂട്ടി പോലും മറക്കും…

ആഹാ നിന്നെ കുറിച്ച പറഞ്ഞോണ്ടിരുന്നേ പല്ലവി.. എന്താ പെട്ടെന്ന് പോന്നത്.. ഡോർ തുറന്നു ഉള്ളിലേക്കു വന്ന പല്ലവിയെ നോക്കിയാണ് ഡോക്ടർ പറഞ്ഞത്..

അവൾ ചമ്മിയ ഒരു ചിരി ചിരിച്ചു..

ആ കുട്ടി ഉറങ്ങി മാഡം..

നല്ല മാധുര്യം ഉള്ള ശബ്ദം രാവിലെ ദേഷ്യത്തിൽ ശബ്ദം ഒന്നും ശ്രദ്ധിച്ചില്ല…

ഓക്കേ ഓക്കേ.. ഇവിടെ ഡ്യൂട്ടി ഉള്ളപ്പോൾ ഇവിടെ നിക്കണം കേട്ടല്ലോ…

ദാ ആ പേഷ്യന്റിനു…മുറിവ് ക്ലീൻ ചെയ്ത് ഡ്രസ്സ്‌ ചെയ്തു കൊടുക്..

അവർ എന്നെ നോക്കി അവളോട്‌ പറഞ്ഞു….

ബെഡിൽ കേറി കിടക്കു…. അവൾ എന്നോട് പറഞ്ഞു

ഇത് നല്ല പരിപാടിയാണ്… ഈ ഹോസ്പിറ്റലിന്റെ കൊട്ടേഷൻ ഈ സാധനത്തിനാണോ കൊടുത്തേക്കുന്നെ..

എന്താ mr. അനുരാഗ് ഡോക്ടർ മീര ചോദിച്ചു

അല്ല ഡോക്ടർ ഈ പെണ്ണ് കാരണം ആണ് എന്റെ കാലു മുറിഞ്ഞേ…

അതെങ്ങനാടോ..?

അത് മാഡം രാവിലെ ക്രിക്കറ്റ്‌ കളിക്കുമ്പോൾ ഇവരുടെ ജനലിന്റെ ചില്ലു പൊട്ടി അങ്ങനാ.. പല്ലവി ചാടി കേറി പറഞ്ഞു

ഹ ഹ… അതിനു നീ ക്രിക്കറ്റ്‌ കളിക്കാൻ പോകുവോ.. പല്ലവി..

അത് കുട്ടികളുടെ കൂടെ വെറുതെ…

അവൾ പറയുന്നതും അവളുടെ രാവിലത്തെ കോലവും ഓർത്തു എനിക്ക് ചിരിയാണ് വന്നതു….

ക്ലീൻ ആകുന്നതിനിടയിൽ അവൾ പറഞ്ഞു.. ഈ മുറിവിനു കാലു മുറിച്ചു മാറ്റേണ്ടതാണ്…. ഇവിടെ വന്നതു കൊണ്ടാണ് നിങ്ങൾ രക്ഷ പെട്ടത്…

കേട്ടില്ലേ ഡോക്ടർ ഇവൾ പറയുന്നത്… എനിക്ക് നിങ്ങളുടെ എംഡി യെ കണ്ടേ പറ്റു…. രാവിലെ കാലിൽ കുപ്പിച്ചില്ലു കേറ്റിയതും പോരാഞ്ഞു… എന്നെ ഭീഷണി പെടുത്തുന്നു കാലു മുറിച്ചു കളയും എന്നു പറഞ്ഞു….

ആർക്കാണ് MD യെ കാണേണ്ടത്….ഡോർ തുറന്നു വന്ന പൃഥ്‌വി ആണ്‌.. ഞാൻ അവനെ കണ്ണ് മിഴിച്ചു കാണിച്ചു.. അവനു കാര്യം മനസ്സിലായി.. അവൻ പരിജയ ഭാവമേ നടിച്ചില്ല..

ഇതാ ഞങ്ങടെ MD.. കേട്ടോ Mr.അനുരാഗ് .. ഡോക്ടർ മീര ആണത് പറഞ്ഞത്..

പല്ലവി ആണെങ്കിൽ ഞാൻ എന്തെങ്കിലും പറയുവോ എന്ന ആവലാതിയിൽ നിക്കുവാനെന്നു തോന്നി..

നിങ്ങടെ നേഴ്സ് ശേരിയില്ലലോ MD.. സാർ പേഷ്യന്റ്‌സിനോട് ഇങ്ങനാണോ പെരുമാറുന്നത്….ഒരു റെസ്‌പെക്ടും ഇല്ലാത്ത പെരുമാറ്റം..

അവൻ എന്നെ കണ്ണ് കൊണ്ട് കാണിച്ചു എന്തുവാടേ?

ഞാൻ അവനു മനസ്സിലാക്കൻ എന്നോണം പറഞ്ഞു രാവിലെ ഓരോരുത്തര് ചില്ലു പൊളിക്കും… നേഴ്സ് ആണത്രേ നേഴ്സ്..

അവനു കാര്യം പിടികിട്ടി…

എന്താ പല്ലവി എന്താ പ്രശ്നം…

ഒന്നുമില്ല സാർ.. ഈ സാർ വെറുതെ…

വെറുതെയോ…

സാർ ഞാൻ പറയാം.. ഡോക്ടർ മീര ഇടപെട്ടു…പറഞ്ഞ കാര്യങ്ങൾ അവർ വീണ്ടും പ്രിത്വിയോട് പറഞ്ഞു… അവനാണേൽ ചിരിയടക്കാൻ പറ്റാത്ത മുഖത്തു കൃത്രിമ ഗൗരവം നടിച്ചു നിക്കുന്നു..

പല്ലവി മിസ്സ്‌ ബീഹെവ് ചെയ്തെങ്കിൽ സോറി പറയു.. നമുക്ക് ഇവിടെ വരുന്ന പേഷ്യന്റ്സ് ആണ്‌ പ്രധാനം…

പൃഥ്‌വി ഗൗരവത്തിലാണ് അത് പറഞ്ഞത്..

അവൻ അങ്ങനെ പറയും എന്നു ഞാനും കരുതിയില്ല…..

എല്ലാവരുടെയും മുന്നിൽ വെച്ചു അവൻ അങ്ങനെ പറഞ്ഞപ്പോൾ അവൾക്കു വിഷമം വന്നിരിക്കണം കണ്ണുകളിൽ പൊഴിയാൻ നിൽക്കുന്ന മിഴി നീർ കണങ്ങൾ ഞാൻ കണ്ടു..

ഹേയ് സോറി ഒന്നും വേണ്ട… ഞാൻ പറഞ്ഞു.. ബാക്കി എല്ലാവരും തമാശ ആയിട്ടേ എടുത്തെങ്കിലും അവൾ അത് സീരിയസ് ആക്കി എന്നു ആ മുഖം പറഞ്ഞു..

ഹലോ മാഡം ഇത് ഫിനിഷ് ചെയ്താൽ എനിക്ക് പോകാമായിരുന്നു… മൂടി കെട്ടിയ അന്തരീഷം ശാന്തം ആകാൻ എന്നോണം ഞാൻ പറഞ്ഞു..

പ്രിത്വിയോട് പൊക്കോളാൻ ഞാൻ കണ്ണ് കൊണ്ട് കാണിച്ചു…

അവൾ ആരും കാണാത്ത പോലെ കണ്ണ് തുടക്കുന്നതു ഞാൻ കണ്ടു…

കുറച്ചു കൂടി പോയെന്നു എനിക്ക് തോന്നി…

അവൾ എന്റെ മുഖത്തേക് നോക്കിയതേ ഇല്ല.. പെട്ടെന്ന് മുറിവ് ക്ലീൻ ചെയ്തു ഡ്രസ്സ്‌ ചെയ്തു…

ഞാൻ സോറി പറഞ്ഞതിന് അവൾ എന്നെ നോക്കി ദഹിപ്പിച്ചു…

ഞാൻ മരുന്ന് കുറിച്ച് തന്ന ചീട്ടും എടുത്തു പുറത്തേക് നടന്നു….മനസ്സിൽ പറഞ്ഞു നിനക്കിട്ടു വെച്ചിട്ടുണ്ടെടി കാന്താരി.. ഞാൻ ഇവിടെ ജോയിൻ ചെയ്തോട്ടെ…

ഡോർ തുറന്നു പുറത്തിറങ്ങിയതും അവൻ വന്നു പൃഥ്‌വി… അവൻറെ കൂടെ ഹോസ്പിറ്റലിൽ ഒന്ന് കറങ്ങി….അത്യാവശ്യം എല്ലാ സൗകര്യങ്ങളും ഉള്ള ഹോസ്പിറ്റൽ ആണെന്ന് മനസ്സിലായി…

എല്ലാം ഇമ്പോർട്ടഡ് മെഷീനെറിസ് ആണല്ലോ പൊറിഞ്ചു.. നന്നായിട്ടു പൊടിച്ചിട്ടുണ്ടല്ലോ.. അതിനനുസരിച്ചു പേഷിയന്റ്സിനെ പിഴിയുന്നും ഉണ്ടാവും ല്ലേ..

ഒന്നും മറുപടി പറയാതെ അവൻ ചിരിച്ചു…

നീയെന്തയാലും പിഴിയാൻ കൂടെ നില്കില്ലല്ലോ…. നീ ഇതുവരെ സ്സിസ്സേറിയൻ ചെയ്തിട്ടുണ്ടോടാ… നീ ഗള്ഫിലെങ്ങാനും പോയി ജോലി ചെയ്യേണ്ടവനാ…

അതേടാ…. എന്റടുത്തു പ്രെഗ്നന്റ് കേസ് വരുമ്പോളേ ഞാൻ പറഞ്ഞേക്കാം…. സിസ്സേറിയൻ ആയിരിക്കും അതിനു ഒരുങ്ങി ഇരുന്നോളാൻ…

അയ്യോ വേണ്ടായേ… അങ്ങനത്തെ ലാഭത്തിന്റെ കണക്കു കൂട്ടൽ ഒക്കെ ഉപേഷിച്ചു ചവറ്റു കുട്ടേൽ ഇട്ടു…

എടാ പൊറിഞ്ചു നിന്റെ ബ്ലഡ്‌ കാണുമ്പോൾ ഉള്ള പേടി മാറിയോ…

ഡോണ അടുത്ത് തന്നെ ഉണ്ടായിരുന്നു അത് ചോദിക്കുമ്പോൾ…

ഡോണ അത് കേട്ടു ചിരിച്ചു..

എന്താടീ കിനിക്കുന്നെ…

പിന്നല്ലാതെ… അനുവേട്ട ഈ പൊറിഞ്ചുവേട്ടൻ എംബിബിസ് കഴിഞ്ഞു സൈകോളജി യിൽ സ്‌പെഷലൈസ് ചെയ്തത് എന്തിനാണെന്ന വിചാരിച്ചേക്കുന്നേ… അതാവുമ്പോ അധികം രക്തം ഒന്നും കാണണ്ടല്ലോ….

അതേടാ എനിക്ക് രക്തം പേടിയാ അത് കൊണ്ടല്ലേ ഇവളെ തന്നെ പ്രേമിച്ചു കെട്ടിയതു….

അതും ഇതും തമ്മിൽ എന്ത് ബന്ധം…

കണ്ടോ.. ഭ്രാന്തന്മാരെ കണ്ടു കണ്ടു.. ഇങ്ങേരു പരസ്പര ബന്ധമില്ലാതെ സംസാരിക്കുന്നു…ഡോണ പറഞ്ഞു..

അല്ലേടാ ഫസ്റ്റ് നൈറ്റിൽ ഏതാണ്ട് ബ്ലഡ്‌ ഒക്കെ വരുമെന്ന് കേട്ടിട്ടില്ലേ… ഇവൾ ആവുമ്പ എനിക്കുറപ്പാരുന്നു…..അത് ഉണ്ടാവില്ലെന്ന്…

പറഞ്ഞു തീർന്നതും… ടെ… എന്നു സൗണ്ട് കേട്ടു… ഡോണയുടെ കൈ പ്രിത്വി യുടെ പുറം പൊളിച്ചിരുന്നു…

എനിക്കതു കണ്ടു ചിരിക്കണോ കരയണോ എന്ന അവസ്ഥയിലും….

രണ്ടും പോര് കോഴികളെ പോലെ.. നോക്കി നിക്കുന്നു..

എടാ നിങ്ങള് ഈ ഹോസ്പിറ്റലിന്റെ MD മാരോ അതോ.. കോളേജ് പിള്ളേരോ…

ഞാൻ തന്നെ ഇടപെട്ടു…

ഇതൊക്കെ തമാശ അല്ലേടാ… ഞങ്ങള് ബെസ്റ്റ് കപ്പിൾസ് അല്ലേ… ഇടക് ഇങ്ങനൊക്കെ അടി കൂടില്ലേൽ ലൈഫ് വേസ്റ്റ് അല്ലേ… പൃഥ്‌വി.. ഡോണയെ ഇടുപ്പിലൂടെ പിടിച്ചു അവനോടു ചേർത്തു നിർത്തി…

ദേ മനുഷ്യാ വൃത്തികേട് കാണിക്കാതെ അനുവേട്ടൻ മുൻപിൽ നിൽക്കുന്നു…

ഓഹ് പിന്നെ നമ്മൾ ആദ്യം കിസ്സ് അടിക്കുന്നത് വരെ അവനെ കണ്ടിട്ടുള്ളു…

അതെപ്പോ..? ഡോണ അത്ഭുത പെട്ടു നോക്കി…

കോളേജ് ആർട്ട്‌ ഫെസ്റ്റിന്.. ഇവനാ നിന്നെ കിസ്സ് ചെയ്യാൻ നിർബന്ധിച്ചു അയച്ചേ….

ഇവനും ഞങ്ങടെ ഒരു ഫ്രണ്ട് നിതിനും കൂടെ വെച്ച ബെറ്റ്…നിന്നെ കിസ്സ് ചെയ്താൽ ഇവൻ ഞങ്ങൾക്കു ഒരു കേസ് ബിയർ…അതാരുന്നു ബെറ്റ്

അടിക്കുവോന്നു അറിയാൻ ഇവൻ ഗ്രീൻ റൂമിനു പുറത്തും…. അന്ന് പിന്നെ നിന്നെ ഊറ്റൻ തുടങ്ങിയതേ ഉണ്ടാരുന്നുള്ളു.. അപ്പോ ഒരു കേസ് ബിയറിന്റെ പ്രലോഭനത്തിൽ ഞാൻ വീണു… അങ്ങനെ ആദ്യത്തെ ചുംബനം ഈ കവിളിൽ.. അതും കണ്ടോണ്ടു ഇവൻ റൂമിനു പുറത്തും….

ഡോണ എന്റെ പുറകിലേക്ക് വരുന്നത് കണ്ടു… ഈ പ്രാവശ്യം ഇര ഞാൻ ആയിരുന്നു… അടിയല്ല.. പിച്ചി പറിക്കൽ.. ഞാൻ പുളഞ്ഞു പോയി… ഇത് ഒളിഞ്ഞു നോക്കിയതിനു…അവൾ പറഞ്ഞു..

അപ്പോ ബെറ്റ് വെച്ച അവനു കൊടുക്കുന്നില്ലേ ആ വേദനയിലും ഞാൻ ചോദിച്ചു…

ഞാൻ തിരഞ്ഞപ്പോളേക്കും അവൾ പൊറിഞ്ചുവിന്റെ പുറകിൽ എത്തിയിരുന്നു….

എടാ നീ എന്നെ കൊലക്കു കൊടുക്കാൻ വന്നതാണോ…

സാർ.. ഡോറിനു പുറത്തു നിന്നു ആരോ ഉള്ളിലേക്കു വന്നു… ഡ്രെസ്സിൽ ടെക്നിക്കൽ സ്റ്റാഫ്‌ എഴുതിയിരുന്നു..

യെസ് മോഹൻ..എന്താ പൃഥ്‌വി അയാളോട് ചോദിച്ചു..

സാർ CT സ്കാൻ മെഷീൻ വർക്ക്‌ ചെയ്യുന്നില്ല..

പവർ ഫെയിൽ ആണോ.. അല്ല. UPS കണക്ട് ചെയ്തിട്ടുണ്ട്.. പിന്നെന്താ….സർവീസ് എഞ്ചിനീയറിനോട് വരാൻ പറയു..

സാർ അവരെ വിളിച്ചിരുന്നു.. അവർ വരാൻ വൺ വീക്ക്‌ എടുക്കും എന്നു എന്താ ചെയ്യുക…

ഛെ…ഇതിപ്പോ പണിയാകുമല്ലോ..

അവൻ ടെൻഷൻ ആയ പോലെ തോന്നി..

എന്താടാ? ഞാൻ ഇടപെട്ടു..

ഇവിടെ വരുന്നവർക്ക് എല്ലാ ഫസിലിറ്റിയും ഇവിടെ തന്നെ കൊടുക്കണം എന്നാ നമ്മുടെ ഒരു പോളിസി..

ഇതിപ്പോ സ്കാനിംഗ് അല്ലേ..

പേഷ്യന്റ്സ് വന്നിട്ട് പുറത്തു പോയാൽ.. ഹോസ്പിറ്റലിന്റെ ക്രെഡിബിലിറ്റി യെ ബാധിക്കില്ലേ ഡോണയാണ് പറഞ്ഞത്.

വാ നമുക്കൊന്ന് നോകാം..

ഞങ്ങൾ പുറത്തേക് ഇറങ്ങി…..

സ്കാനിംഗ് റൂമിലേക്കു നടന്നു.. നേരേ പോയത് മെഷീന്റെ കണ്ട്രോൾ പാനെലിന്റ സൈഡിലേക് ആണ്‌…

ഇതിന്റെ കീ ഉണ്ടോ.

മോഹന്റെ കയ്യിൽ കീ ഉണ്ടായിരുന്നു..

മോഹൻ ഒരു മൾട്ടി മീറ്ററും ടെസ്റ്ററും സംഘടിപ്പിക്കാൻ പറ്റുവോ..

അതിനെന്താ…

ടെക്‌നിഷ്യൻ ആണോ… മോഹൻ പ്രിത്വിയോട് ചോദിക്കുന്ന കേട്ടു…

ഞാൻ അവനെ കണ്ണടിച്ചു കാണിച്ചു..

ഹാ.. ഞങ്ങടെ റൂമിലെ ഫാൻ കേടായി അത് നോക്കാൻ വന്നതാ…

അപ്പോഴാണ് CT റൂമിലേക്കു പല്ലവി കയറി വരുന്നത് കണ്ടത്…

ഞാൻ ആണേൽ ടെസ്റ്ററും പിടിച്ചോണ്ട് നിൽക്കുന്നു…

തനിക്കു ഇതൊകെ അറിയാമെങ്കിൽ ഓപ്പൺ ആക്കിയ മതി വെറുതെ പണി ആകരുത്.. മോഹൻ മൾട്ടി മീറ്റർ കയ്യിൽ തന്നിട്ട് പറഞ്ഞു..

എടൊ തനിക്കു ഇതൊക്കെ അറിയ്യോ.. പത്താം ക്ലാസും ഗുസതീം അല്ലേ…അതോ ITI ആണോ… ഉന്തിന്റെ കൂടെ ഒരു തള്ളും കൂടെ പ്രിത്വിയുടെ വക..

സാർ…ഞാൻ പോളിടെക്‌നിക്ക ആണ്‌…യന്ത്ര ഭാഗങ്ങളുടെ പ്രവർത്തന രീതി ഒന്നും എന്നെ ആരും പടിപ്പിക്കേണ്ട ശ്രീനിവാസൻ ടോണിൽ ഞാനും കാച്ചി..

കണ്ട്രോൾ പാനൽ ഓപ്പൺ ചെയ്തു ടെസ്റ്റർ വെച്ചു നോക്കി ഇൻകമിങ് പവർ ഉണ്ട്‌… സ്റ്റാർട്ട്‌ ബട്ടൺ കമാൻഡ് മെഷീൻ PLC യിലേക്ക് പോകാത്തത് ആണെന്ന് മനസ്സിലായി..കേബിൾ നോക്കിയപ്പോൾ റിമൂവ് ആയി കിടക്കുന്ന കണ്ടു… അത് കണക്ട് ചെയ്തു.. മെഷീൻ വർക്കിംഗ്‌ ആയി…ഇതെല്ലാം കണ്ട് കൊണ്ട് പല്ലവിയും അവിടെ നില്പുണ്ടായിരുന്നു…

ഞാൻ അഭിമാനത്തോടെ എല്ലാരേം നോക്കി…

ഡോ താൻ റൂമിലേക്കു വാ.. തനിക്കു എവിടേലും ജോലി ഉണ്ടോ..

ഇല്ല സാർ.. ഞാൻ വിനീത വിധേയനായി മറുപടി പറഞ്ഞു..

“ഇവിടെ എന്തേലും ജോബ് ഉണ്ടോന്നു നോക്കട്ടെ… ടെക്നിക്കൽ ഡിപ്പാർട്മെന്റിൽ എന്തേലും വേക്കൻസി ഉണ്ടോ മോഹൻ…”

സ്കൂളിലെ നാടക മത്സരത്തിൽ പങ്കെടുത്ത തള്ളൽ ഞങ്ങൾ എംബിബിസ് നു പഠിക്കുമ്പോൾ കേട്ടത്‌ അന്വർഥ മാക്കുന്ന തരത്തിൽ പൊറിഞ്ചു അഭിനയിച്ചു തകർക്കുന്നു

ഇല്ല സാർ ഇപ്പൊ തന്നെ ആള് കൂടുതൽ ആണ്… മോഹൻ എന്നെ കലിപ്പിൽ നോക്കി… അവൻറെ ജോലി തെറിക്കുമോ എന്നു പേടിച്ചിട്ടു ആവണം..

ഹ്മ്മ് ഞാൻ നോക്കട്ടെ.. താൻ റൂമിലേക്കു വാ…

അനു ഏട്ടാ .. ഇതൊക്കെ എങ്ങനെ സാധിക്കുന്നു… ഡോണ റൂമിൽ എത്തിയ പാടെ ചോദിച്ചു..

ബ്ലഡ്‌ സർക്യൂലാറ്റോറി സിസ്റ്റം പ്രൊജക്റ്റ്‌ മോഡൽ ഉണ്ടാക്കി കൊണ്ട് വരാൻ പറഞ്ഞപ്പോ.. ട്രാഫിക് കണ്ട്രോൾ സിസ്റ്റം ഉണ്ടാക്കിയവനാ അല്ലേടാ… ഇതൊക്കെ എന്ത്…അവൻ അതും പറഞ്ഞു വീണ്ടും എന്നെ ഒന്ന് ആക്കിയ സംതൃപ്തിയിൽ ചിരിച്ചു…

സംഭവം സത്യം ആയതോണ്ട് ഞാൻ ഒന്നും പറഞ്ഞില്ല.. അന്ന് ചതിച്ചതു അനിയൻ ആയിരുന്നു…

എന്തായാലും നീ എന്നെ രക്ഷിച്ചു.. അല്ലേൽ എത്ര കാശു നഷ്ടം ആയേനെ…

അയ്യെടാ ഞാൻ ഫ്രീ ആയിട്ട് ഒന്നുമല്ല.. ചെയ്തേ.. ചെമ്പ് എടു മോനെ…

നിനക്ക് ഞാൻ ചെമ്പ് എല്ലാം.. ഒരുമിച്ചു തന്നേക്കാം…. ട്ടോ..

അത് ഞാൻ എടുത്തോളാം… എന്തായാലും മ്മടെ ആ നേഴ്സ് കുട്ടി ഞാൻ ടെക്‌നിഷ്യൻ ആണെന്ന് വിചാരിച്ചല്ലോ അത് മതി….

കളിയും ചിരിയും ഒക്കെ ആയി ഞങ്ങൾ ശെരിക്കും ആ കോളേജ് കാലത്തിലേക് തിരിച്ചു നടന്ന പോലെ തോന്നിയിരുന്നു….

എന്നാ ഞാൻ ഇറങ്ങിയേക്കുവാ…രണ്ടു പേരുടേം കയ്യിൽ അടിച്ചു

രണ്ടു ദിവസം കഴിഞ്ഞു ജോയിൻ ചെയ്യാം എന്നു പറഞ്ഞു തിരിച്ചിറങ്ങി…

പുറത്തിറങ്ങിയപ്പോ എന്നെ കാത്തിരുന്ന പോലെ പല്ലവി എവിടെ നിന്നോ പ്രത്യക്ഷ പെട്ടു…

താൻ ടെക്‌നിഷ്യൻ ആയിരുന്നല്ലേ.. എന്നിട്ടാണോ ഇത്ര ജാഡ…

ഹോ ഇത് തന്നെ ആണോ കുറച്ചു മുൻപ് കണ്ണ് നിറഞ്ഞു op യിൽ നിന്ന സാധനം.. മനസ്സിൽ വിചാരിച്ചു

അതെന്താ ടെക്‌നിഷ്യൻ ആയതു പിടിച്ചില്ലേ… ഓരോ ജോലിക്കും അതിന്റെതായ മാന്യത ഉണ്ട്.. അത് ആദ്യം പഠിക്കു..

ഓഹ് ഇയാൾ എന്നെ മാന്യത

പഠിപ്പിക്കാൻ വന്നതാണോ…

ഞാൻ എന്തായാലും തനിക്കു എന്താ.. ഞാൻ തന്നെ കല്യാണം ആലോചിച്ചു വന്നു ഒന്നും ഇല്ലല്ലോ..

ഓഹ്.. പിന്നെ താൻ കല്യാണം ആലോചിച്ചു വരാൻ ഞാൻ കണ്ണിൽ എണ്ണ ഒഴിച്ചു വ്രതം നോറ്റിരിക്കുവല്ലേ…

അങ്ങനാണേൽ തിങ്കളാഴ്ച വ്രതം തന്നെ എടുത്തോ..

എന്നോട് എന്തോ പറയാൻ വേണ്ടി പല്ലവി തിരിഞ്ഞു നോക്കി..

ദാ തെറിച്ചു പോകുന്നു മുന്നോട്ടു…സൈഡിൽ കിടന്ന സ്ട്രച്ചറിന്റെ കാലിൽ തട്ടിയതാനു തല്ലി അലച്ചു വീഴുന്നതിനു മുന്നേ ചാടി പിടിച്ചു…

വയറിനു ചുറ്റിയാണ് പിടിച്ചത്…വിരലുകൾ അവളുടെ ഇടുപ്പിൽ അമർന്നു…

( തുടരും )

Comments:

No comments!

Please sign up or log in to post a comment!